Kerala
തിരുവനന്തപുരം: ശബരിമലയിലെ പുതിയ കൊടിമര പ്രതിഷ്ഠയില്‍ ക്രമക്കേട് ഉണ്ടായോയെന്ന് വ്യക്തത വരുത്താന്‍ വിജിലന്‍സ് സംഘം കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി. കൊടിമര നിര്‍മാണ ആവശ്യത്തിന് സ്വര്‍ണം സംഭാവന ചെയ്തവരില്‍ നിന്നു മൊഴി രേഖപ്പെടുത്താന്‍ വിജിലന്‍സ് നേരത്തെ തീരുമാനിച്ചിരുന്നു.
സ്വര്‍ണം സംഭാവന നല്‍കിയവരുടെ പട്ടികയില്‍ സുരേഷ് ഗോപിയും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തിയത്. മറ്റ് സിനിമാ താരങ്ങളോടും കൊടിമര നിര്‍മാണത്തിന് സ്വര്‍ണം സംഭാവന നല്കാന് താന്‍ നിര്‍ദേശിച്ചിരുന്നുവെന്ന് സുരേഷ് ഗോപി മൊഴി നല്‍കിയിരുന്നു.
മോഹന്‍ലാല്‍, സുരേഷ് കുമാര്‍, ഷാജി കൈലാസ്, രണ്‍ജി പണിക്കര്‍ ഉള്‍പ്പെടെ 27 പേരാണ് കൊടിമര നിര്‍മാണത്തിന് സ്വര്‍ണം സംഭാവനയായി ദേവസ്വം ബോര്‍ഡിന് നല്‍കിയിരുന്നു. ബോര്‍ഡിന് ലഭിച്ച സ്വര്‍ണത്തിന്റെയും കൊടിമര പ്രതിഷ്ഠയ്ക്ക് ഉപയോഗിച്ച സ്വര്‍ണത്തിന്റെയും കണക്ക് ഒത്തുനോക്കുന്നതിനാണ് വിജിലന്‍സ് സംഘം മൊഴി രേഖപ്പെടുത്തിയത്. കൊടിമര പ്രതിഷ്ഠയില്‍ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന സംശയം ദുരീകരിക്കാനാണ് വിജിലന്‍സിന്റെ നടപടി.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള ഇന്നും സഭയിൽ ഉയര്‍ത്തി പ്രതിപക്ഷം. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭാനടപടികളിൽ നിന്ന് വിട്ടുനിന്ന പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നാലെ സഭ ബഹിഷ്കരിക്കുകയും ചെയ്തു. തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
തന്ത്രിയെ കുടുക്കി മന്ത്രിയെ രക്ഷിക്കാനാണ് ശ്രമമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എന്തുകൊണ്ട് പത്മകുമാറിനെതിരെ നടപടി എടുത്തില്ല ഗോവിന്ദാ, കാട്ടു കള്ളന്മാർക്കൊപ്പമാണ് തന്ത്രി എന്നല്ലേ പറഞ്ഞത്. ആ കാട്ടുകള്ളന്മാർ ആരാണ് പത്മകുമാറും വാസുവുമൊക്കെയല്ലേ എന്നും അദ്ദേഹം ചോദിച്ചു.
സ്വർണക്കൊള്ള കേസിൽ പ്രധാനപ്രതികളെല്ലാം ജയിലിനു പുറത്താണെന്ന് കെ.ബാബു പറഞ്ഞു. തെളിവില്ലാതെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. സഭാ നടപടികളിൽ പ്രതിപക്ഷം സഹകരിക്കില്ലെന്നും കെ. ബാബു പറഞ്ഞു.
അതേസമയം, ഹൈക്കോടതിക്കെതിരെയാണ് കെ. ബാബു പ്രതികരിച്ചതെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞു. ഹൈക്കോടതി മേൽനോട്ടത്തിലാണ് അന്വേഷണം. അന്വേഷണം ശരിയായ രീതിയിലാണെന്ന് ഹൈക്കോടതി പറഞ്ഞിട്ടും പ്രതിപക്ഷം സമരം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും പി.രാജീവ് പറഞ്ഞു.
മറ്റ് പ്രതികളെപ്പോലെയുള്ള അവകാശമേ തന്ത്രിക്കുള്ളൂ എന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ബിജെപിയും യുഡിഎഫും. തന്ത്രിയെ മുൻനിർത്തി തെരുവിൽ ഇറങ്ങാനുള്ള സുവർണാവസരമാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നതെന്നും എം.ബി.രാജേഷ് പറഞ്ഞു.
തുടർന്ന്, പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധം തുടർന്നു. ശരണം വിളികളോടെയും സ്വര്‍ണം കട്ടതാരപ്പ എന്ന പാരഡിഗാനം പാടിയുമാണ് പ്രതിപക്ഷ പ്രതിഷേധം.
പ്രതിഷേധം ശക്തമാക്കിയതോടെ, പുറത്ത് സമരം നടത്തിക്കോളൂ എന്നും സഹകരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. ഈ സഭയുടെ അവസാന ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞു.
പിന്നാലെ, 2026 ലെ അബ്കാരി ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചു. സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. നേറ്റിവിറ്റി കാർഡ് ബില്ലും നിയമസഭയിൽ അവതരിച്ചു. മന്ത്രി കെ.രാജനാണ് ബിൽ അവതരിപ്പിച്ചത്. പിന്നാലെ സഭാനടപടികൾ പൂർത്തിയാക്കി ഇന്നത്തേക്ക് പിരിഞ്ഞു. സഭാ സമ്മേളനം ഗില്ലറ്റിന് ചെയ്ത് ചൊവ്വാഴ്ച അവസാനിപ്പിക്കാന്‍ ധാരണയായി. കുടുതല്‍ ബില്ലുകളും നടപടികളും ചൊവ്വാഴ്ചത്തെ സഭാ സമ്മേളനത്തില്‍ പാസാക്കും.
Kerala
തിരുവനന്തപുരം: ശബരിമലയിലെ കൊടിമര നിർമാണവുമായി ബന്ധപ്പെട്ട് വിജിലൻസ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു. സ്വർണം സംഭാവന നൽകിയതുമായി ബന്ധപ്പെട്ട് പ്രത്യേകസംഘമാണ് സുരേഷ് ഗോപിയുടെ മൊഴിയെടുത്തത്.
ഞായറാഴ്ചയാണ് മൊഴി രേഖപ്പെടുത്തിയത്. സുരേഷ് ഗോപി സംഭാവന നൽകിയ സ്വർണത്തിന്റെ അളവ് ഉൾപ്പെടെ മൊഴി നൽകിയതായാണ് വിവരം.
കൊടിമര നവീകരണത്തിനായി 27 പേർ സ്വർണം നൽകിയതായാണ് ഔദ്യോഗിക രേഖകളിലുള്ളത്. ഇവരുടെ മൊഴിയാണ് വിജിലന്‍സ് രേഖപ്പെടുത്തുന്നത്. അതിന് പുറമെ മറ്റ് ചിലരും സ്വർണം നൽകിയെങ്കിലും അവരുടെ വിവരങ്ങൾ വ്യക്തമല്ല.
കൊടിമര നിര്‍മാണത്തിന് സ്വര്‍ണം സംഭാവന നൽകിയതുമായി ബന്ധപ്പെട്ട് നേരത്തെ സംവിധായകൻ ഷാജി കൈലാസ്, രഞ്ജി പണിക്കര്‍, നിര്‍മാതാവ് സുരേഷ്കുമാര്‍ എന്നിവരിൽനിന്നും വിജിലന്‍സ് മൊഴി രേഖപ്പെടുത്തിയിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്റെ അറസ്റ്റിന് പിന്നിൽ സർക്കാരിന്റെ പ്രതികാരമാണെന്ന് തന്ത്രി കണ്ഠര് രാജീവര്. യുവതീ പ്രവേശനത്തെ എതിർത്തതാണ് അറസ്റ്റിന് പിന്നിലെ കാരണമെന്നും തന്ത്രി പറഞ്ഞു. കോടതിയുടെ ജാമ്യ ഉത്തരവിലാണ് തന്ത്രിയുടെ വാദങ്ങൾ. കഴിഞ്ഞ ദിവസമാണ് ജാമ്യ ഉത്തരവിലെ വിശദാംശങ്ങൾ പുറത്തുവന്നത്.
തന്ത്രിയുടെ ജാമ്യ ഉത്തരവ് പുറത്തുവന്നപ്പോഴുള്ള തന്ത്രി കണ്ഠര് രാജീവരുടെ വാദങ്ങൾ സർക്കാരിനെ കുരുക്കുകയാണ്."യുവതീ പ്രവേശന സമയത്ത് ആചാര ലംഘനം പാടില്ലെന്ന നിലപാട് എടുക്കുകയും അതിനെ എതിർക്കുകയും ചെയ്തതാണ് അറസ്റ്റിന് പിന്നിലെ കാരണം. സന്നിധാനത്ത് ഉണ്ടായിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് തന്നോട് പ്രതികാരമാണ്.'-തന്ത്രി വ്യക്തമാക്കി.
ഭരണ കക്ഷിയിലെ ഉന്നതർക്കും തന്നോട് രോഷമാണ്. ഭരണ കക്ഷി നേതാക്കൾക്കൊപ്പം തന്ത്രിക്കും സ്വർണ്ണക്കൊള്ളയിൽ പങ്കുണ്ടെന്ന് വരുത്താൻ കഥ മെനയുകയാണ് ചെയ്തതെന്നുമാണ് ജാമ്യ ഹർജിയിലെ തന്ത്രിയുടെ വാദങ്ങൾ.
കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും തന്ത്രിക്ക് ജാമ്യം ലഭിച്ചിരുന്നു. സ്വാഭാവിക ജാമ്യമല്ല തന്ത്രിക്ക് ലഭിച്ചത്. ഇത് എസ്ഐടിക്ക് തിരിച്ചടിയായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായില്ല. തന്ത്രിക്ക് താന്ത്രികപരമായ അധികാരങ്ങൾ മാത്രമാണുള്ളത് എന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.
പ്രഥമദൃഷ്ടിയാൽ തന്ത്രിക്ക് ശബരിമല സ്വർണ്ണക്കൊള്ളയുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാൻ ഈ ഘട്ടത്തിൽ തെളിവുകൾ ഇല്ലെന്നാണ് കോടതി വിലയിരുത്തൽ. തന്ത്രിയുടെ ആരോഗ്യസ്ഥിതിയും പരിഗണിച്ചുകൊണ്ടാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
Kerala
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ സെക്രട്ടി എസ്. ജയശ്രീ സുപ്രീം കോടതിയിൽ പുതിയ സത്യവാംഗ്മൂലം ഫയൽ ചെയ്തു. ദ്വാരപാലക ശില്പ പാളികൾ സന്നിധാനത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയിട്ടില്ലെന്നാണ് സത്യവാംഗ്മൂലത്തിൽ പറയുന്നത്.
തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യത്തിലും മേൽനോട്ടത്തിലും പണികൾ നടത്തുന്നതിനാണ് അനുമതി നൽകിയത്. ദേവസ്വം ബോർഡിന്റെ മിനിറ്റ്സിൽ തിരുത്ത് വരുത്തിയിട്ടില്ല. ബോർഡ് എടുത്ത തീരുമാനങ്ങൾ നടപ്പാക്കുക മാത്രമാണ് ചെയ്തത്. നടപടികൾ എല്ലാം ബോർഡ് തീരുമാനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും സത്യവാംഗ്മൂലത്തിൽ പറയുന്നു.
ശബരിമല സ്വർണക്കൊള്ള കേസിൽ നാലാം പ്രതിയാണ് എസ്. ജയശ്രീ. സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയെന്നാണ് ജയശ്രീയുടെ പേരിലുള്ള ആരോപണം.
നേരത്തെ ഹൈക്കോടതി രണ്ട് വട്ടം ജയശ്രീയുടെ ഹർജി തള്ളിയിരുന്നു. പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടി ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചത്.
Kerala
തിരുവനന്തപുരം: ശബരിമല കൊടിമര പുനർനിർമാണത്തിനു ശേഷം ബാക്കി വന്ന 29 പവനോളം സ്വർണവുമായി ബന്ധപ്പെട്ട കണക്ക് ദേവസ്വം ബോർഡിന്റെ കൈവശമില്ലെന്ന് വിജിലൻസ് കണ്ടെത്തൽ.
ഇതു സംബന്ധിച്ച ഫയലുകൾ ദേവസ്വം ബോർഡ് ആസ്ഥാനത്തുനിന്നു കണ്ടെത്തിയെങ്കിലും ബാക്കി വന്ന സ്വർണവുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. സ്വർണക്കൊടിമര നിർമാണവുമായി ബന്ധപ്പെട്ട ആദ്യ ക്രമക്കേടാണ് വിജിലൻസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്.
കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി 9.57 കിലോ സ്വർണമാണ് ദേവസ്വം ബോർഡ് സ്പോണ്‍സർഷിപ്പുകളിലൂടെ അടക്കം കണ്ടെത്തിയത്. ഇതിൽ 9.34 കിലോ സ്വർണം കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി വേണ്ടിവന്നു. ബാക്കി വന്ന 29 പവൻ സ്വർണത്തിന്റെ കണക്കുകളാണ് ദേവസ്വം ബോർഡിന്റെ കൈവശമില്ലാത്തത്.
കൊടിമര നിർമാണത്തിനുശേഷം 29 പവൻ സ്വർണം ബാക്കി വന്നിരുന്നതായി ദേവസ്വം ബോർഡ് നേരത്തേ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ദേവസ്വം ഓഫീസിലെ കൂടുതൽ രേഖകളും കണ്ടെടുത്തു.
ശബരിമലയിലെ കൊടിമര പുനർനിർമാണം നടത്തിയ അനന്തൻ ആചാരിയിൽനിന്ന് വിജിലൻസ് മൊഴിയെടുത്തു. ചെന്പ് ഉപയോഗിച്ചുള്ള നിർമാണപ്രവൃത്തികളാണു പ്രധാനമായി ചെയ്തതെന്ന് അനന്തൻ ആചാരി മൊഴി നൽകി.
തിരുവാഭരണം കമ്മീഷണർ ഓഫീസിലെ സൂപ്രണ്ടിന്റെയും മൊഴി വിജിലൻസ് ശേഖരിച്ചു. സന്നിധാനത്തെത്തി കൊടിമരം അടക്കമുള്ളവയുടെ വിവരങ്ങളും ശേഖരിച്ചിരുന്നു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മാര്‍ച്ച് 31നുള്ളിൽ അന്തിമ റിപ്പോര്‍ട്ട് സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ. സ്വര്‍ണപ്പാളി സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ജംഷഡ്പൂരിലെ ലാബിൽ നടക്കും.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സ്വര്‍ണപ്പാളികളുടെ 36 സാമ്പിളുകളാണ് പരിശോധനയ്ക്കായി എസ്ഐടി ശേഖരിച്ചത്. സൗജന്യമായി പരിശോധന നടത്താമെന്ന് ലാബ് അറിയിച്ചതായും എസ്ഐടി കോടതിയിൽ വ്യക്തമാക്കി.
ജംഷഡ്പൂരിലെ നാഷണൽ മെറ്റലര്‍ജിക്കൽ ലബോറട്ടറിയിലായിരിക്കും വിശദമായ ശാസ്ത്രീയ പരിശോധന നടക്കുക. അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ ജയിൽ മോചിതനായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യ ഉത്തരവിൽ എസ്ഐടിക്ക് വൻ തിരിച്ചടിയാണ് നേരിട്ടത്.
കേസിൽ തന്ത്രിയുടെ പങ്ക് തെളിയിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്ന് ജാമ്യ ഉത്തരവിൽ പറയുന്നു. ഇതുകൂടാതെ രണ്ട് കേസുകളിലും തന്ത്രിയുടെ പങ്കിന് തെളിവുകളില്ലെന്നും ശ്രീകോവിലിന് പുറത്തുള്ള വസ്തുക്കളിൽ തന്ത്രിക്ക് ഉത്തരവാദിത്തമില്ലെന്നും ജാമ്യ ഉത്തരവിൽ വ്യക്തമാക്കുന്നു. ബുധനാഴ്ചയാണ് തന്ത്രി ജാമ്യം നേടി ജയിൽ മോചിതനായത്.
Kerala
മലപ്പുറം: ശബരിമല തീർഥാടകരെ കെഎസ്ആർടിസി ബസില്‍ നിന്ന് രാത്രി ഇറക്കിവിട്ട സംഭവത്തിൽ പ്രതികരിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. രാത്രിയിൽ യാത്രക്കാരെ ഇറക്കിവിടുന്നത് തെറ്റായ നടപടിയാണെന്ന് ഗണേഷ് കുമാർ പറഞ്ഞു.
കാട്ടിലാണോ യാത്രക്കാരെ ഇറക്കിവിടുന്നതെന്നും മന്ത്രി ചോദിച്ചു. പണം ഇല്ലെങ്കിൽ പോലും അങ്ങനെ ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പ്രതികരിച്ചു. സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതായും ഗണേഷ് കുമാർ അറിയിച്ചു. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. വിജിലൻസ് വിഭാഗവും കേസിൽ അന്വേഷണം നടത്തുന്നുണ്ട്. കണ്ടക്ടർ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ സ്ഥലംമാറ്റ നടപടി റദ്ദാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പമ്പയിൽനിന്നു നിലയ്ക്കൽ സ്റ്റാൻഡിലേക്ക് ടിക്കറ്റ് എടുത്തവരെയാണ് വഴിയിൽ ഇറക്കിവിട്ടത്. നിലയ്ക്കൽ സ്റ്റാൻഡിൽ കയറാതെ ഒരു കിലോമീറ്റർ അപ്പുറം വനമേഖലയിൽ തീര്‍ഥാടകരെ ഇറക്കിവിട്ടെന്നാണ് പരാതി. പമ്പ - തിരുവനന്തപുരം കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെയാണ് തീര്‍ഥാടകര്‍ പരാതിയുമായി രംഗത്തെത്തിയത്.
Kerala
കൊല്ലം: ശബരിമലയിലെ വിവാദമായ കട്ടിളപ്പാളി അഴിമതിക്കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ സമർപ്പിച്ച ജാമ്യഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. കേസിൽ റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് പത്മകുമാർ സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
പ്രത്യേക അന്വേഷണ സംഘം നിശ്ചിത സമയത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതാണ് പത്മകുമാറിന് ജാമ്യത്തിന് വഴിതുറക്കുന്നത്. കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിച്ചാലും പത്മകുമാറിന് ഉടൻ പുറത്തിറങ്ങാൻ കഴിയില്ല. 'ദ്വാരപാലക ശിൽപ' നിർമാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ കൂടി പ്രതിയായതിനാൽ അദ്ദേഹം ജയിലിൽ തന്നെ തുടരും. ദ്വാരപാലക കേസിലും 90 ദിവസത്തെ റിമാൻഡ് പൂർത്തിയാകുന്നതോടെ ജാമ്യത്തിനായി നീക്കം നടത്താനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.
കേസിൽ ഇതുവരെ പുറത്തിറങ്ങിയ ആറ് പ്രതികളിൽ നാല് പേർക്കും സ്വാഭാവിക ജാമ്യമാണ് ലഭിച്ചിട്ടുള്ളത്. കേസിലെ മറ്റൊരു പ്രതിയും മുൻ ബോർഡ് അംഗവുമായ കെ.പി. ശങ്കരദാസിന്റെ രണ്ട് ജാമ്യഹർജികൾ ഈ മാസം 23-ന് കോടതി പരിഗണിക്കും. മോശം ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ജാമ്യത്തിന് ശ്രമിക്കുന്നത്.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ യാത്ര ചെയ്ത ശബരിമല തീർഥാടകരെ രാത്രി വഴിയിൽ ഇറക്കിവിട്ടെന്ന പരാതിയില്‍ കടുത്ത നടപടിയെടുത്ത് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. വയോധികരും കുട്ടിയും ഉൾപ്പെടുന്ന13 അംഗ സംഘത്തിനാണ് ദുരനുഭവമുണ്ടായത്.
സംഭവത്തെ തുടർന്ന് താത്കാലിക ജീവനക്കാരനായ ബസ് ഡ്രൈവറെ പിരിച്ചുവിടാനും, കണ്ടക്ടറെ സ്ഥലം മാറ്റാനും മന്ത്രി നിർദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം പൂവാറിൽ നിന്ന് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ടേയ്ക്കാണ് കണ്ടക്ടറെ സ്ഥലംമാറ്റിയത്.
ചൊവ്വാഴ്ച രാത്രിയായിരുന്നു പരാതിയ്ക്ക് ആസ്പദമായ സംഭവം. പമ്പയിൽ നിന്നും നിലയ്ക്കൽ സ്റ്റാൻഡിലേക്ക് ടിക്കറ്റ് എടുത്തവരെയാണ് വഴിയിൽ ഇറക്കിവിട്ടത്. നിലയ്ക്കൽ സ്റ്റാന്‍ഡിലായിരുന്നു തീര്‍ഥാടകര്‍ക്ക് ഇറങ്ങേണ്ടിയിരുന്നത്.
എന്നാൽ ബസ് സ്റ്റാൻഡിൽ കയറാതെ ഒരു കിലോമീറ്റർ അപ്പുറമുള്ള വനമേഖലയിൽ തീര്‍ഥാടകരെ ഇറക്കിവിട്ടെന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതോടകം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
ഏറെ നേരം വനമേഖലയിൽ കാത്തുനിന്നശേഷം മറ്റൊരു വാഹനം വിളിച്ചുവരുത്തിയ ശേഷമാണ് സംഘത്തിന് വീണ്ടും യാത്ര തുടരാനായത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അനധികൃത ഇടപാടുകളെ കുറിച്ച് അറിയില്ലായിരുന്നെന്ന് ജയറാം. ചൊവ്വാഴ്ച ഇഡിക്ക് മുന്നിൽ ഹാജരായി ജയറാം മൊഴി നൽകിയിരുന്നു.
പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടും നടത്തിയിട്ടില്ലെന്നും ജയറാം ഇഡി ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിൽ വ്യക്തമാക്കി. മൂന്നര മണിക്കൂറോളമാണ് ഇഡി ഉദ്യോഗസ്ഥർ കേസിൽ ജയറാമിന്റെ മൊഴിയെടുത്തത്.
തനിക്കറിയുന്നത് എല്ലാം ഉദ്യോഗസ്ഥരോട് പറഞ്ഞതായി ജയറാം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ശബരിമലയിൽ വച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെട്ടത്. വീട്ടിൽ നടത്തിയ പൂജയുമായി ബന്ധപ്പെട്ട് ഒരു സാമ്പത്തിക ഇടപാടും ഉണ്ടായിട്ടില്ലെന്നും ജയറാം അറിയിച്ചു.
പൂജ നടത്തിയവർക്ക് ചെറിയൊരു തുക ദക്ഷിണ മാത്രമാണ് താൻ നൽകിയതെന്നും ജയറാം മൊഴി നൽകിയിട്ടുണ്ട്. വീട്ടിൽ നടത്തിയ പൂജയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന ചിത്രങ്ങളും ജയറാം അന്വേഷണം ഉദ്യോഗസ്ഥർക്ക് കൈമാറി.
Kerala
തിരുവനന്തപുരം: സുപ്രീംകോടതിയിലെ ശബരിമല കേസില്‍ ദേവസ്വം ബോര്‍ഡ് നല്‍കിയിട്ടുള്ള സത്യവാങ്മൂലം ദുര്‍ബലമെന്ന് രാഹുല്‍ ഈശ്വര്‍. ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ശക്തമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സുപ്രീംകോടതിയുടെ ഒന്‍പതംഗ ബെഞ്ച് പരിഗണിക്കുന്ന ശബരിമല വിശ്വാസ സംബന്ധമായ കേസ് ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ നാഴികക്കല്ലായി മാറും. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, പാഴ്സി അടക്കമുള്ള വിശ്വാസങ്ങള്‍ക്കും ഇത് ബാധകമാകും. മൗലികാവകാശത്തിന്റെ നിലനില്‍പ്പുതന്നെ ഈ കേസിനെ ആശ്രയിച്ചായിരിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
Kerala
തൃശൂർ: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സമചിത്തതയോടെ തീരുമാനമെടുക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. സർക്കാരിന്റെ അഭിപ്രായമനുസരിച്ചല്ല സുപ്രീംകോടതി വിധിപറയുന്നത്. സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് ഇടതുപക്ഷ പ്രവർത്തകയല്ല.
കലാപമോ തങ്ങൾക്കനുകൂല സാഹചര്യമോ ലക്ഷ്യമിട്ടു നിക്ഷിപ്ത താത്പര്യക്കാരാണ് ഹർജി നൽകിയത്. ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ സർക്കാർ ഉത്തരവാദിത്വത്തോടെ ഇക്കാര്യം കൈകാര്യം ചെയ്യണം. ഇത്തരം വിഷയങ്ങൾ വിവാദമാക്കുന്നതു നിക്ഷിപ്ത താത്പര്യക്കാരാണ്.
നിഷ്കളങ്കരായ പലരും ഇതിൽ വീണുപോകുന്നു. കൂട്ടായി ഉരുത്തിരിയുന്ന അഭിപ്രായങ്ങളേ സർക്കാരിനു പറയാൻ കഴിയൂ. ഇടതുപക്ഷത്തെ പ്രതിനിധീകരിച്ചു പ്രേംകുമാറിന് ഇനിയും നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിയും. യുഡിഎഫ് തകർന്ന പാളയമാണ്.
പ്രസംഗപീഠത്തിനു പിന്നിൽ നടന്ന അടി നാം കണ്ടതാണ്. എത്ര ജീർണിച്ച സാംസ്കാരിക സാഹചര്യമാണ് അവർ ഉണ്ടാക്കുന്നത്. ജനപ്രതിനിധിക്കെതിരേ വരെ നിരവധി പരാതികൾ ഉയർന്നു. ഇവർക്കൊപ്പം പോകുന്നതാണോ നല്ലതെന്നു പ്രേംകുമാർ ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ആചാരസംരക്ഷണത്തിന് അനുകൂലമായ നിലപാടു സുപ്രീംകോടതിയിൽ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് ബിജെപി. സർക്കാർ മുന്‍പു കൊടുത്തിരിക്കുന്ന സത്യവാങ്മൂലം മാറ്റിക്കൊടുക്കാൻ തയാറാകണം.
ശബരിമലയിലെ ആചാരങ്ങൾ ധ്വംസിക്കാൻ സർക്കാർ പ്രവർത്തിച്ചപ്പോൾ ആചാരസംരക്ഷണത്തിനായി സമരം ചെയ്ത ഭക്തർക്കെതിരേ എടുത്ത കള്ളക്കേസുകൾ പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നും ബിജെപി ജനറൽ സെക്രട്ടറി എസ്. സുരേഷ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സിപിഎം-കോണ്‍ഗ്രസ് കുറുവാ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ സ്വർണക്കൊള്ള സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാൻ സർക്കാർ നടപടി എടുക്കണമെന്നും സുരേഷ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടു ബിജെപി ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.
ഇന്നലെ ചേർന്ന പാർട്ടിയുടെ തെരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിൽ 140 നിയമസഭാ മണ്ഡലങ്ങളെപ്പറ്റിയും ചർച്ച നടന്നു. പതിനാലു ജില്ലകളിലും രണ്ടു സംസ്ഥാന ഭാരവാഹികൾ നേരിട്ടെത്തി 140 നിയമസഭാ മണ്ഡലങ്ങളിൽനിന്നും അഭിപ്രായം ശേഖരിച്ചിരുന്നു.
ആ അഭിപ്രായങ്ങൾ തെരഞ്ഞെടുപ്പു കമ്മിറ്റിക്കു കൈമാറുകയും അതിന്റെ അടിസ്ഥാനത്തിൽ ചർച്ചകൾ നടത്തുകയും ചെയ്തു. സംസ്ഥാന ഇലക്ഷൻ കമ്മിറ്റി തീരുമാനങ്ങൾ കേന്ദ്ര പാർലമെന്ററി ബോർഡിന് അയയ്ക്കാൻ നടപടി ക്രമങ്ങൾ ആരംഭിച്ചെന്നും സുരേഷ് പറഞ്ഞു.
Kerala
തൃശൂർ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സമചിത്തതയോടെ തീരുമാനമെടുക്കുമെന്ന് മന്ത്രി ഡോ.ആർ. ബിന്ദു. സർക്കാരിന്റെ അഭിപ്രായമനുസരിച്ചല്ല സുപ്രീം കോടതി വിധി പറയുന്നതെന്നും മന്ത്രി പറഞ്ഞു.
"സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് ഇടതുപക്ഷ പ്രവർത്തകയല്ല. കലാപമോ തങ്ങൾക്കനുകൂല സാഹചര്യമോ ലക്ഷ്യമിട്ടു നിക്ഷിപ്ത താത്പര്യക്കാരാണു ഹർജി നൽകിയത്. ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ സർക്കാർ ഉത്തരവാദിത്വത്തോടെ ഇക്കാര്യം കൈകാര്യം ചെയ്യണം.'-ബിന്ദു പറഞ്ഞു.
"ഇത്തരം വിഷയങ്ങൾ വിവാദമാക്കുന്നത് നിക്ഷിപ്ത താത്പര്യക്കാരാണ്. നിഷ്കളങ്കരായ പലരും ഇതിൽ വീണു പോകുന്നു. കൂട്ടായി ഉരുത്തിരിയുന്ന അഭിപ്രായങ്ങളേ സർക്കാരിനു പറയാൻ കഴിയൂ.'-ബിന്ദു വ്യക്തമാക്കി.
പ്രേം കുമാർ വിഷയത്തിലും മന്ത്രി പ്രതികരിച്ചു. ഇടതുപക്ഷത്തെ പ്രതിനിധീകരിച്ചു പ്രേം കുമാറിന് ഇനിയും നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിയും. യുഡിഎഫ് തകർന്ന പാളയമാണ്. പ്രസംഗപീഠത്തിനു പിന്നിൽ നടന്ന അടി നാം കണ്ടതാണ്. എത്ര ജീർണിച്ച സാംസ്കാരിക സാഹചര്യമാണ് അവർ ഉണ്ടാക്കുന്നത്. ജനപ്രതിനിധിക്കെതിരേവരെ നിരവധി പരാതികൾ ഉയർന്നു. ഇവർക്കൊപ്പം പോകുന്നതാണോ നല്ലതെന്നു പ്രേംകുമാർ ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇഡിയുടെ കൊച്ചി സോണൽ ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. മൂന്നര മണിക്കൂറാണ് ഇഡി ജയറാമിനെ ചോദ്യം ചെയ്തത്.
തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിച്ചിട്ടില്ലെന്നും ജയറാം പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടുമില്ല. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഇഡിയോട് പറഞ്ഞിട്ടുണ്ടെന്നും ജയറാം പറഞ്ഞു.
കഠിനമായ ചോദ്യം ചെയ്യൽ ഒന്നുമില്ലായിരുന്നു. സൗഹാർദ്ദപരമായാണ് ഇഡി ഉദ്യോഗസ്ഥർ പെരുമാറിയത്. രേഖകളൊന്നും ഹാജരാക്കനൊന്നും പറഞ്ഞിട്ടില്ലെന്നും ജയറാം പറഞ്ഞു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരായി നടന് ജയറാം. രാവിലെ പതിനൊന്നാടെയാണ് ജയറാം ഇഡി ഓഫീസിലേക്ക് എത്തിയത്. കേസില്‍ ഇനിയും ആരെങ്കിലും കുടുങ്ങാന്‍ ഉണ്ടെങ്കില്‍ കുടുങ്ങട്ടെ. അയ്യപ്പന് ആരെയും വെറുതെ വിടില്ലെന്നും ജയറാം ഇഡി ഓഫീസിലേക്ക് പ്രവേശിക്കവെ മാധ്യമങ്ങളോട് പ്രതികരിച്ചു.
ശബരിമലയില്‍ ഇത്തരമൊരു അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അത് നൂറു ശതമാനം വെളിച്ചത്തു കൊണ്ടുവരണം. അതിനകത്ത് ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരെയും വെളിച്ചത്തു കൊണ്ടുവരാന്‍ ഓരോ മലയാളിയും ബാധ്യസ്ഥനാണ്. ആ മലയാളികളുടെ കൂട്ടത്തില്‍ പെട്ട ഒരാള്‍ തന്നെയാണ് താനുമെന്നും ജയറാം കൂട്ടിച്ചേർത്തു.
"കഴിഞ്ഞ പത്തുമുപ്പത്തിയെട്ട് വര്‍ഷക്കാലം കേരളത്തിന് അകത്തും പുറത്തുമുള്ള ക്ഷേത്രങ്ങളില്‍ പലതരത്തിലുള്ള പൂജ, ആനയെ നടക്കിരുത്തല്‍, ആനക്കൊട്ടില്‍ സമര്‍പ്പണം അങ്ങനെയുള്ള പൂജാ കാര്യങ്ങളിലേക്ക് ആദ്യം ക്ഷണിക്കുന്നത് എന്നെയാണ്. ഞാന്‍ കഴിവതും പോകാറുമുണ്ട്. അത്തരത്തിലാണ് ഇതുമായി ബന്ധപ്പെട്ട ആള്‍ക്കാരും എന്നെ പൂജയ്ക്ക് വിളിക്കുന്നത്. ഇതിന്റെയൊക്കെ പിന്നില്‍ കള്ളത്തരങ്ങള്‍ എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ബഹുമാനപ്പെട്ട കോടതിയും ആളുകളും ഇതിന് പിന്നിലുണ്ട്.
എന്നില്‍ നിന്നും എന്തെങ്കിലും ഉപകാരപ്രദമായ ഒന്നുരണ്ടു കാര്യങ്ങള്‍ കിട്ടുകയാണെങ്കില്‍ അത് നല്ലതല്ലേ. സത്യം വെളിച്ചത്തു കൊണ്ടുവരാന്‍, അതു ചോദിച്ചറിയാനാണ് എന്നെ വിളിച്ചത്. എല്ലാം നന്നായി പര്യവസാനിക്കട്ടെ. ഇനിയും ആരെങ്കിലും കുടുങ്ങാന്‍ ഉണ്ടെങ്കില്‍ അവരും കുടുങ്ങട്ടെ. അല്ലെങ്കില്‍ അയ്യപ്പന് അവരെ വെറുതെ വിടുമോ. അമ്പതു വര്‍ഷത്തിന് മുകളിലായി ശബരിമലയ്ക്ക് പോകുന്ന ഒരു ഭക്തനാണ് ഞാന്‍' - ജയറാം പറഞ്ഞു.
കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമാണ് ജയറാമിന്റെ ചോദ്യം ചെയ്യല്‍. ദ്വാരപാലക പാളികള്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടില്‍ എത്തിച്ച് പൂജ നടത്തിയതില്‍ സാമ്പത്തിക ഇടപാടുണ്ടോ എന്നും ഇഡി പരിശോധിക്കും. കേസില്‍ എസ്ഐടി നേരത്തെ ജയറാമിന്റെ മൊഴി എടുത്തിരുന്നു.
National
ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതിയുടെ പുതിയ ഒന്‍പതംഗ ബെഞ്ച് അന്തിമവാദം കേൾക്കും. ഏപ്രിൽ ഏഴുമുതൽ 22 വരെയാണു വിശദമായ വാദംകേൾക്കലിനു സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ ശബരിമല യുവതീപ്രവേശന വിഷയത്തിൽ പുതിയൊരധ്യായം തുറക്കുകയാണ്.
മാർച്ച് 14നോ അതിനു മുന്‍പോ കക്ഷികൾ അവരുടെ രേഖാമൂലമുള്ള വാദങ്ങൾ സമർപ്പിക്കണമെന്നു കോടതി ആവശ്യപ്പെട്ടു. ഇതനുസരിച്ച് കേരള സർക്കാർ അടുത്ത മാസം 14നു മുന്‍പായി നിലപാട് അറിയിക്കേണ്ടിവരും. കേരള നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്പായാണു സുപ്രീംകോടതിയിലെ വാദമെന്നതിനു രാഷ്ട്രീയപ്രാധാന്യമുണ്ട്. കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമബംഗാൾ, ആസാം സംസ്ഥാനങ്ങളിൽ ഏപ്രിലിൽ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണു സൂചന.
വിവിധ മതങ്ങളിലും ശബരിമല അടക്കമുള്ള ആരാധനാ സ്ഥലങ്ങളിലും സ്ത്രീകൾക്കെതിരായ വിവേചനങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിവിധ ഹർജികൾ പരിഗണിക്കവേയാണു ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചിന്റെ തീരുമാനം.
പുതിയ ഭരണഘടനാ ബെഞ്ചിലെ ഒന്‍പത് ജഡ്ജിമാരെ ചീഫ് ജസ്റ്റീസ് പിന്നീട് നിയമിക്കും. നേരത്തേ രൂപവത്കരിച്ച ഒന്‍പതംഗ ബെഞ്ചിൽ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് മാത്രമാണു ശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിക്കുന്നത്. കോവിഡ് മഹാമാരിയെത്തുടർന്നാണു കേസിലെ നടപടികൾ വൈകിയത്.
സുപ്രീംകോടതിയുടെ നിലവിലെ വിധി പുനഃപരിശോധിക്കുന്നതിനെ കേന്ദ്രസർക്കാർ പിന്തുണയ്ക്കുന്നുവെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്നലെ കോടതിയെ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ നിലപാടാകും ഇനി പ്രധാനം. യുവതീപ്രവേശനത്തെ അനുകൂലിച്ച് പിണറായി സർക്കാർ സ്വീകരിച്ച നിലപാടിന്റെകൂടി അടിസ്ഥാനത്തിലാണു സുപ്രീംകോടതിയുടെ വിധിയുണ്ടായത്.
യുവതീപ്രവേശനം അനുവദിച്ച 2018ലെ വിധിക്കെതിരേയാണ് പുനഃപരിശോധനാ ഹർജി. ഒന്‍പതംഗ ബെഞ്ചിന്റെ ഘടന ചീഫ് ജസ്റ്റീസ് പ്രത്യേക അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ അറിയിക്കും. എട്ടു ദിവസം വാദം കേട്ട് സമയബന്ധിതമായി വാദം കേൾക്കൽ പൂർത്തിയാക്കാനാണു പുതിയ തീരുമാനം. കോടതി വേനലവധിക്കു പിരിഞ്ഞ ശേഷം വീണ്ടും ചേരുന്പോഴാകും അന്തിമവിധിയെന്നു പ്രതീക്ഷിക്കുന്നു.
പുനഃപരിശോധനാ ഹർജിയിൽ പരാമർശിച്ചിരിക്കുന്ന വിഷയങ്ങളിലാണ് ഒന്‍പതംഗ ബെഞ്ച് ഏപ്രിൽ ഏഴിനു രാവിലെ 10.30ന് വാദം കേൾക്കൽ ആരംഭിക്കുക. അനുകൂലിക്കുന്നവർക്കും എതിർക്കുന്നവർക്കും മൂന്നു ദിവസം വീതം വാദിക്കാം. പുനഃപരിശോധനാ ഹർജിക്കാരുടെയും അവരെ പിന്തുണയ്ക്കുന്ന കക്ഷികളുടെയും വാദം ഏപ്രിൽ ഏഴു മുതൽ ഒന്‍പതു വരെ കേൾക്കും. എതിർക്കുന്ന കക്ഷികൾക്ക് അവരുടെ വാദങ്ങൾക്കായി ഏപ്രിൽ 14 മുതൽ 16 വരെ സമയം നൽകിയിട്ടുണ്ട്. ഏപ്രിൽ 21ന് മറുപടി സത്യവാങ്മൂലങ്ങൾ സമർപ്പിക്കാം. തുടർന്നു വിഷയം പഠിച്ച അമിക്കസ് ക്യൂറിയുടെ അന്തിമ വാദങ്ങൾ കേൾക്കും. ഏപ്രിൽ 22ന് വാദം അവസാനിപ്പിക്കും.
സുപ്രീംകോടതിയെ സഹായിക്കുന്നതിനായി മുതിർന്ന അഭിഭാഷകൻ കെ. പരമേശ്വറിനെയും ശിവം സിംഗിനെയും അമിക്കസ് ക്യൂറിയായി നിയമിക്കും. എല്ലാ കക്ഷികളും സ്വീകരിച്ച നിലപാട് ശിവം സിംഗ് കോടതിയിൽ സമർപ്പിക്കുമെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു.
ശബരിമല വിധി പുനഃപരിശോധിക്കുന്നതിനെ പിന്തുണയ്ക്കുന്ന കക്ഷികളുടെ നോഡൽ കൗണ്‍സലായി അഭിഭാഷകൻ കൃഷ്ണ കുമാർ സിംഗിനെ കോടതി നിയമിച്ചു. പുനഃപരിശോധനയെ എതിർക്കുന്നവർക്കുള്ള നോഡൽ കൗണ്‍സലായി ശശ്വതി പരിയെയും നിയമിച്ചു.
Kerala
പാലക്കാട്: ശബരിമല യുവതീപ്രവേശനവിഷയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയാണെന്നും സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലം തിരുത്തണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
യുവതീപ്രവേശനത്തെ അനുകൂലിച്ച പഴയ നിലപാടില്‍ മാറ്റമുണ്ടെന്നും ആചാരങ്ങള്‍ സംരക്ഷിക്കണമെന്നും കോടതിയെ അറിയിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പുതുയുഗയാത്രയ്ക്കു പാലക്കാട്ട് നല്കിയ സ്വീകരണയോഗത്തിനിടെ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സതീശൻ.
വിശ്വാസികളെയും വിവിധ സംഘടനകളെയും കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുന്‍പ് മാപ്പുപറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ നിലപാട് വ്യക്തമാക്കാതെ ഒളിച്ചുകളിക്കുകയാണ്. സത്യവാങ്മൂലം തിരുത്തിയില്ലെങ്കില്‍ സര്‍ക്കാരിന്റെ കാപട്യം ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടും.
താന്‍ ഇന്‍സ്റ്റന്റായി തീരുമാനമെടുക്കുന്ന ആളാണെന്ന നിയമമന്ത്രിയുടെ പരിഹാസത്തിനും സതീശൻ മറുപടി നല്കി. നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നവരാണ് ഞങ്ങള്‍. അഫിഡവിറ്റ് തിരുത്താന്‍ ഒരുകൊല്ലം ആലോചിക്കേണ്ട കാര്യമില്ല. സിപിഎമ്മിനു നിലപാടുമില്ല, ഉറപ്പുമില്ല, എന്നാല്‍ അയ്യപ്പഭക്തരുടെ വോട്ട് വേണമെന്നു സതീശൻ കളിയാക്കി.
മാറ്റത്തിനുമാത്രമാണ് മാറ്റമില്ലാത്തതെന്ന സിപിഎം സംസ്ഥാനസെക്രട്ടറിയുടെ പ്രസ്താവന ആര്‍ക്കും മനസിലാകാത്ത ഭാഷയാണെന്നും ആചാരങ്ങള്‍ സംരക്ഷിക്കുമെന്നു മര്യാദയ്ക്കു പറഞ്ഞാല്‍ പോരേയെന്നും സതീശന് ചോദിച്ചു. യുഡിഎഫ് അധികാരത്തില്‍വന്നാല്‍ ശബരിമലയിലെ ആചാരങ്ങളെ അനുകൂലിച്ച് പുതിയ സത്യവാങ്മൂലം നല്‍കും.
പിണറായി സര്‍ക്കാര്‍ മൂന്നാമതും വരുമെന്ന മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയെ സതീശന് തള്ളിക്കളഞ്ഞു. അയ്യർക്ക് ഇപ്പോള്‍ കോണ്‍ഗ്രസുമായി ഒരു ബന്ധവുമില്ലെന്നും അധികാരവും സുഖസൗകര്യങ്ങളും അനുഭവിച്ചശേഷം പാര്‍ട്ടിയെ തള്ളിപ്പറയുന്ന സ്വഭാവമാണ് അദ്ദേഹത്തിനുള്ളതെന്നും സതീശന് പരിഹസിച്ചു.
വി.എസ്. അച്യുതാനന്ദന്റെ മുന്‍ പിഎ എ. സുരേഷ് യുഡിഎഫിലേക്കു വരുന്നതിനെ സതീശൻ സ്വാഗതംചെയ്തു. ഇടതുപക്ഷപ്രസ്ഥാനത്തിന്റെ പ്രതീകമായ വിഎസിന്റെ സന്തതസഹചാരികള്പോലും സിപിഎമ്മുമായി പിരിയുകയാണെന്നും വരുംദിവസങ്ങളില്‍ കൂടുതല്‍ വിസ്മയങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം:ശബരിമല യുവതീപ്രവേശനവിഷയം പാര്‍ട്ടിയും സര്‍ക്കാരും ഇപ്പോള്‍ ചര്‍ച്ചചെയ്യേണ്ട കാര്യമെന്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.
സുപ്രീം കോടതിയുടെ ബെഞ്ച് പോലും രൂപവത്കരിച്ചിട്ടില്ല. അതു രൂപവത്കരിക്കട്ടെ. ആ വിഷയം അപ്പോള്‍ കൈകാര്യംചെയ്യാമെന്നും ഗോവിന്ദന് പറഞ്ഞു.
ഈ വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാട് പറയേണ്ട സമയത്തു പറയും. അതില്‍ ധൃതിപിടിക്കേണ്ട കാര്യമില്ല. ഇപ്പോള്‍ കോടതിയുടെ മുന്നിലാണ് കേസുള്ളത്. കോടതിനിലപാടിനനുസരിച്ച് ആ സമയത്ത് ആവശ്യമായ നിലപാട് സിപിഎം സ്വീകരിക്കുമെന്നും ഗോവിന്ദന് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിൽ പ്രതികരണവുമായി മന്ത്രി പി. രാജീവ്. വിഷയത്തിൽ നിലപാട് അറിയിക്കാൻ ഇനിയും സമയമുണ്ടെന്ന് രാജീവ് വ്യക്തമാക്കി. യേസ് ഓർ നോ പറയേണ്ട സാഹചര്യം അല്ലെന്നും രാജീവ് പറഞ്ഞു.
എല്ലാ വശങ്ങളും ആലോചിച്ച് സർക്കാർ തീരുമാനിക്കും. സർക്കാർ അന്ന് ചെയ്തത് സുപ്രീം കോടതി വിധി അനുസരിക്കലാണെന്നും രാജീവ് പറഞ്ഞു. സങ്കീർണമായ ഭരണഘടന പ്രശ്നങ്ങളാണെന്നും ഒരു മിനിറ്റ് കൊണ്ട് പരിഹരിക്കാൻ കഴിയുന്നതല്ലെന്നും രാജീവ് വ്യക്തമാക്കി.
വിശ്വാസവും സാമൂഹിക പരിഷ്കരണവും ഒപ്പം പോകണം. ഇതേ നിലപാട് ആണ് സർക്കാർ സത്യവാംഗ്മൂലത്തിലുള്ളതെന്നും രാജീവ് പറഞ്ഞു.
Kerala
ആലപ്പുഴ: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ തിരുത്തേണ്ടത് തിരുത്തണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നുവെന്നും വിധി നിരാശാജനകം എന്നാണ് പറഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
യുവതീപ്രവേശനം നടപ്പാക്കാൻ ശ്രമിക്കുന്നത് ശരിയല്ല. സ്ത്രീകൾ ശബരിമലയിലേയ് പോകില്ല. പോകരുതേ എന്ന് അപേക്ഷിക്കുന്നു എന്നാണ് ഞാൻ പറഞ്ഞത്. കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേയ്ക്ക് പോകില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: വിശ്വാസത്തെ തകർത്തുകൊണ്ടല്ല പുരോഗമനചിന്ത ഉണ്ടാകേണ്ടതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ശബരിമല യുവതീപ്രവേശം സംബന്ധിച്ച എൻഎസ്എസ് നിലപാടിൽ മാറ്റമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
ആചാര സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ നിലപാടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എൻഎസ്എസ് ജനറൽ സെക്രട്ടറി അറിയിച്ചു. ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഉറപ്പൊന്നും നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ശബരിമലയിൽ യുവതീപ്രവേശനമാകാമെന്ന മുൻ നിലപാട് തിരുത്തണമെന്നും ജി. സുകുമാരൻ നായർ ആവശ്യപ്പെട്ടു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെയും രാഷ്ട്രീയത്തെയും ഇതുമായി കൂട്ടിക്കുഴയ്ക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നാമജപ ഘോഷയാത്രയിൽ പങ്കെടുത്തതിന്റെ പേരിൽ നിരപരാധികളായവർക്ക് നേരെയുള്ള കേസുകൾ ഒഴിവാക്കണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. ശബരിമല യുവതീപ്രവേശനത്തിൽ കേന്ദ്രസർക്കാരിന് ഇടപെടാൻ കഴിയും, എന്നാൽ കേന്ദ്രസർക്കാരിന്റെ നിലപാട് എന്തെന്ന് വ്യക്തമല്ലെന്നും ജി. സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ശബരിമലയിലെ യുവതീപ്രവേശന ഹർജികളിലെ ഒമ്പതംഗ ബെഞ്ചിന്റെ വാദം ഏപ്രിൽ ഏഴിന് ആരംഭിക്കും. ഹർജിക്കാർക്ക് മൂന്ന് ദിവസം വാദിക്കാം. പുനഃപരിശോധനയെ എതിർക്കുന്നവർക്ക് ഏപ്രിൽ 14 മുതൽ 17 വരെയും വാദിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.
അതേസമയം, കേസിൽ അമിക്കസ് ക്യൂറിയുടെ വാദം ഏപ്രിൽ 21ന് ആയിരിക്കും. ഏപ്രിൽ 22ന് വാദം പൂർത്തിയാക്കും. ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ഇതിനായി രൂപീകരിക്കും. അംഗങ്ങളെ ചീഫ് ജസ്റ്റീസ് തീരുമാനിക്കും. മാർച്ച് 14ന് മുമ്പ് സംസ്ഥാന സർക്കാർ അടക്കമുള്ള എല്ലാ കക്ഷികളും നിലപാട് എഴുതി നൽകാനും ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിർദേശിച്ചു.
പുനഃപരിശോധനയെ അനുകൂലിക്കുന്നു എന്ന് കേന്ദ്രവും ഹർജികളെ എതിർക്കുന്നില്ലെന്ന് സംസ്ഥാനവും അറിയിച്ചു. ഒമ്പതംഗ ബെഞ്ചിന്റെ വിധിക്കനുസൃതമായി അഞ്ചംഗ ബെഞ്ച് വീണ്ടും ശബരിമല പുനഃപരിശോധന ഹർജികൾ പരിഗണിച്ച് അന്തിമ വിധി പുറപ്പെടുവിക്കും.
തുല്യതയും വിശ്വാസ സ്വതന്ത്രവും മതാചാരങ്ങളുടെ അനിവാര്യതയുമായി ബന്ധപ്പെട്ട 67 ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. യുവതീപ്രവേശനത്തിന് പുറമേ മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം, പാഴ്സി സ്ത്രീകളുടെ അവകാശങ്ങൾ തുടങ്ങിയ മതപരമായ വിഷയങ്ങളും ഇതിനൊപ്പം പരിഗണിക്കുന്നുണ്ട്.
2018 സെപ്റ്റംബർ 28നാണ് യുവതീ പ്രവേശനം അനുവദിച്ച് സുപ്രീം കോടതി ഉത്തരവിട്ടത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സർക്കാറിന് ഹർജികൾ നിർണായകമാകും. 2019ല്‍ രൂപീകരിച്ച ഒന്‍പതംഗ ബെഞ്ചില്‍നിന്ന്, ജസ്റ്റീസ് സൂര്യകാന്ത് ഒഴികെയുള്ള എട്ട് ജഡ്ജിമാരും വിരമിച്ച സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിക്കുന്നത്.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്. ജയശ്രീ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരായി. ഇന്ന് രാവിലെയാണ് ഇവര്‍ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്.
ജയശ്രീ നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. ഗുരുതര ആരോഗ്യസ്ഥിതി പരിഗണിച്ച് ഇവരുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന വ്യവസ്ഥയിലായിരുന്നു നടപടി. ഇടനിലക്കാരന് കല്‍പേഷും ഇന്ന് ഇഡിക്കു മുന്നില്‍ ഹാജരായേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
ഇതുവരെ മൂന്നുപേരെയാണ് ഇ ഡി ചോദ്യം ചെയ്തത്. വരും ദിവസങ്ങളില്‍ നടന് ജയറാം ഉള്‍പ്പെടെയുള്ളവരെ ഇഡി ചോദ്യം ചെയ്യും. നാളെയാണ് നടന് ജയറാമിനോട് ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സ്വര്‍ണക്കൊള്ളയുടെ മറവില്‍ കള്ളപ്പണ ഇടപാട് കൂടി നടന്നിട്ടുണ്ടോ എന്നതിലാണ് ഇഡി അന്വേഷണം.
Kerala
പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളില്നിന്നും കട്ടിളപ്പാളിയില്നിന്നും നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ മൊത്തം കണക്കെടുപ്പ് പൂര്‍ത്തിയാകുന്നു. 1.7 കിലോഗ്രാം സ്വര്‍ണത്തിന്റെ കണക്കാണ് പ്രാഥമികമായി പുറത്തുവരുന്നത്.
വിഎസ്എസ് സിയില്‍ നിന്നുള്ള ശാസ്ത്രീയ പരിശോധനയുടെ ഫലം കൂടി വന്നതിനുശേഷമേ അന്തിമ കണക്ക് ലഭിക്കൂ. ഇതായിരിക്കും കോടതിയെ അറിയിക്കുക. ദ്വാരപാലക ശില്പ പാളികളില്‍ നിന്നുമാണ് കൂടുതല്‍ സ്വര്‍ണം നഷ്ടമായത്.
900 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചുവെന്നായിരുന്നു സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമയുടെ മൊഴി. വിഎസ്എസ്സിയിലെ ശാസ്ത്രീയ പരിശോധനയിലാണ് നഷ്ടമായ സ്വര്‍ണത്തിന്റെ പ്രാഥമിക കണക്ക് പുറത്തുവരുന്നത്.
ജംഷഡ്പുരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലാബിലേക്കാണ് കഴിഞ്ഞദിവസം ശേഖരിച്ച സ്വര്‍ണം അയയ്ക്കുന്നത്. ഇതിനായുള്ള റിപ്പോര്‍ട്ട് ഇന്ന് കൊല്ലം കോടതിയില്‍ നല്‍കും. ജംഷഡ്പൂരിലെ ലാബില്‍ നിന്നും അറിയേണ്ട വിവരങ്ങള്‍ ചോദ്യാവലിയായി തയാറാക്കി നല്‍കുന്നുമുണ്ട്.
Kerala
ന്യൂഡൽഹി: ശബരിമലയിലെ യുവതീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
തുല്യതയും വിശ്വാസ സ്വതന്ത്രവും മതാചാരങ്ങളുടെ അനിവാര്യതയുമായി ബന്ധപ്പെട്ട 67 ഹര്‍ജികളാണ് കോടതി പരിഗണിക്കുക. പുനഃപരിശോധന ഹർജികൾ പരിഗണിക്കാൻ പുതിയ ഒൻപതംഗ ബെഞ്ച് രൂപീകരിക്കാന്‍ ഇന്ന് സുപ്രീം കോടതി നിര്‍ദേശം പുറപ്പെടുവിച്ചേക്കും.
2019ല്‍ രൂപീകരിച്ച ഒന്‍പതംഗ ബെഞ്ചില്‍നിന്ന്, ജസ്റ്റീസ് സൂര്യകാന്ത് ഒഴികെയുള്ള എട്ട് ജഡ്ജിമാരും വിരമിച്ച സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിക്കുന്നത്. ഒന്‍പതംഗ ബെഞ്ചിന്റെ വിധിക്ക് ശേഷമാകും ശബരിമല ഹര്‍ജികള്‍ അഞ്ചംഗ ബെഞ്ച് വീണ്ടും പരിഗണിച്ച് അന്തിമ വിധി പ്രസ്താവിക്കുക.
യുവതീപ്രവേശനത്തിന് പുറമേ മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം, പാഴ്സി സ്ത്രീകളുടെ അവകാശങ്ങൾ തുടങ്ങിയ മതപരമായ വിഷയങ്ങളും ഇതിനൊപ്പം പരിഗണിക്കുന്നുണ്ട്.
2018 സെപ്റ്റംബർ 28നാണ് യുവതീ പ്രവേശനം അനുവദിച്ച് സുപ്രീം കോടതി ഉത്തരവിട്ടത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സർക്കാറിന് ഹർജികൾ നിർണായകമാകും. വിഷയത്തിൽ ഇനി സർക്കാരിന്റെ നിലപാട് എന്തായിരിക്കുമെന്നാണ് അറിയേണ്ടത്.
സുപ്രീംകോടതിയുടെ വിശാല ബെഞ്ച് വിഷയത്തിൽ എന്ത് തീരുമാനമെടുക്കുമെന്ന് അറിഞ്ഞ ശേഷം മാത്രം പ്രതികരിക്കാനാണ് സർക്കാരിന്റെ തീരുമാനം. നിലപാട് ഇപ്പോൾ പറയേണ്ടതില്ലെന്നും കോടതി ആവശ്യപ്പെട്ടാൽ മാത്രം ആലോചിക്കാമെന്നുമാണ് നിയമ മന്ത്രി പി. രാജീവ് ഉൾപ്പെടെയുള്ളവരുടെ പ്രതികരണം.
തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ, വിശ്വാസികളെ പ്രകോപിപ്പിക്കാതെയുള്ള നീക്കത്തിനാണ് സിപിഎമ്മും സർക്കാരും ശ്രമിക്കുന്നത്. മുൻപ് യുവതീപ്രവേശനത്തെ ശക്തമായി അനുകൂലിച്ചിരുന്ന സർക്കാർ, ഇപ്പോൾ "വിശ്വാസികൾക്കൊപ്പം" എന്ന നിലപാടിലേക്ക് പതുക്കെ ചുവടുമാറ്റുന്നതായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ശബരിമല വിഷയത്തിൽ സർക്കാർ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും ഭക്തരെ വീണ്ടും വഞ്ചിക്കാനാണ് ശ്രമിക്കുന്നതെന്നും ബിജെപിയും കോൺഗ്രസും ആരോപിക്കുന്നു. സർക്കാർ സത്യവാംഗ്മൂലം തിരുത്തണമെന്നാണ് ഇവരുടെ ആവശ്യം. ശബരിമലയിലെ ആചാര സംരക്ഷണവും ഭരണഘടനാപരമായ തുല്യാവകാശവും തമ്മിലുള്ള നിയമപോരാട്ടത്തിൽ ഇന്നത്തെ കോടതി നടപടികൾ അതീവ നിർണായകമാണ്.
Kerala
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. എന്നാൽ, വിഷയത്തിൽ കൃത്യമായ നിലപാട് സ്വീകരിക്കാനാകാതെ സംസ്ഥാന സർക്കാർ പ്രതിരോധത്തിലായിരിക്കുകയാണ്.
സുപ്രീംകോടതിയുടെ വിശാല ബെഞ്ച് വിഷയത്തിൽ എന്ത് തീരുമാനമെടുക്കുമെന്ന് അറിഞ്ഞ ശേഷം മാത്രം പ്രതികരിക്കാനാണ് സർക്കാരിന്റെ തീരുമാനം. നിലപാട് ഇപ്പോൾ പറയേണ്ടതില്ലെന്നും കോടതി ആവശ്യപ്പെട്ടാൽ മാത്രം ആലോചിക്കാമെന്നുമാണ് നിയമ മന്ത്രി പി. രാജീവ് ഉൾപ്പെടെയുള്ളവരുടെ പ്രതികരണം.
തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ, വിശ്വാസികളെ പ്രകോപിപ്പിക്കാതെയുള്ള നീക്കത്തിനാണ് സിപിഎമ്മും സർക്കാരും ശ്രമിക്കുന്നത്. മുൻപ് യുവതീപ്രവേശനത്തെ ശക്തമായി അനുകൂലിച്ചിരുന്ന സർക്കാർ, ഇപ്പോൾ "വിശ്വാസികൾക്കൊപ്പം" എന്ന നിലപാടിലേക്ക് പതുക്കെ ചുവടുമാറ്റുന്നതായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഏഴംഗ വിശാല ബെഞ്ചിന് മുന്നിലുള്ള വിഷയങ്ങൾ പരിഗണിക്കുന്നതിനായുള്ള നടപടിക്രമങ്ങളാണ് ഇന്ന് കോടതിയിൽ നടക്കുക. യുവതീപ്രവേശനത്തിന് പുറമേ മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം, പാഴ്സി സ്ത്രീകളുടെ അവകാശങ്ങൾ തുടങ്ങിയ മതപരമായ വിഷയങ്ങളും ഇതിനൊപ്പം പരിഗണിക്കുന്നുണ്ട്.
ശബരിമല വിഷയത്തിൽ സർക്കാർ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും ഭക്തരെ വീണ്ടും വഞ്ചിക്കാനാണ് ശ്രമിക്കുന്നതെന്നും ബിജെപിയും കോൺഗ്രസും ആരോപിക്കുന്നു. സർക്കാർ സത്യവാംഗ്മൂലം തിരുത്തണമെന്നാണ് ഇവരുടെ ആവശ്യം. ശബരിമലയിലെ ആചാര സംരക്ഷണവും ഭരണഘടനാപരമായ തുല്യാവകാശവും തമ്മിലുള്ള നിയമപോരാട്ടത്തിൽ ഇന്നത്തെ കോടതി നടപടികൾ അതീവ നിർണായകമാണ്.
Kerala
കൊച്ചി: ശബരിമല യുവതീപ്രവേശനത്തില്‍ നിലപാട് തിരുത്താതെ ഇടതുപക്ഷത്തിന് മുന്നോട്ടു പോകാനാകില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലപാട് തിരുത്തണം എന്നത് കേരളത്തിന്റെ ആവശ്യമാണ്. തിരുത്തുമെന്ന് തന്നെയാണ് കരുതുന്നത്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഒരുപാട് അനുഭവിച്ചതാണ് കേരള ജനത. ഇനിയും അനുഭവിപ്പിക്കാനാണ് അവര്‍ തീരുമാനിച്ചിരിക്കുന്നതെങ്കില്‍ ഒന്നും പറയാനില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
സ്വര്‍ണക്കൊള്ള മറയ്ക്കാനാണ് സര്‍ക്കാര്‍ അയ്യപ്പസംഗമം നടത്തിയത്. അത് മഹാകൊള്ളയായി. സ്വര്‍ണക്കൊള്ളയില്‍ യുഡിഎഫ് നേതാക്കളെ പ്രതിയാക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ലെന്നും കാരണം യഥാര്‍ഥ കള്ളന്മാര് സിപിഎം നേതാക്കളാണെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
Kerala
കൊച്ചി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള സർക്കാർ നിലപാട് പെട്ടെന്ന് നിലപാടെടുക്കാൻ കഴിയുന്നതല്ലെന്ന് മന്ത്രി പി. രാജീവ്. ആദ്യം പുനഃപരിശോധന ബെഞ്ച് വരട്ടെയെന്നും അതിനുശേഷം നിലപാട് അറിയിക്കുമെന്നും രാജീവ് പറഞ്ഞു.
സർക്കാരിന്റെ വിശദീകരണം ആവശ്യമുണ്ടോ എന്നതും പുതിയ ബെഞ്ച് ആണ് തീരുമാനിക്കേണ്ടത്. സർക്കാർ നിലപാട് അല്ല പുനഃപരിശോധിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇൻസ്റ്റന്റ് നിലപാടിന്റെ ആളാണ് പ്രതിപക്ഷ നേതാവ്. സതീശന്റെ വർത്തമാനം മോഹകസേര കണ്ടാണെന്നും രാജീവ് പരിഹസിച്ചു.
ആഗോള അയ്യപ്പ സംഗമം ഓഡിറ്റർ സാധാരണ നിലയിൽ സ്വീകരിക്കേണ്ട രീതിയിലല്ല കാര്യം ചെയ്തത്. അസാധാരണത്വം ഉണ്ടായിരുന്നുവെന്നും രാജീവ് പറഞ്ഞു. ശബരിമല വിഷയത്തിൽ സർക്കാർ കോടതിയിൽ പറയുന്ന കാര്യം തനിക്ക് പറയാനാവില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം.
Kerala
കൊച്ചി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നേരത്തെ നല്കിയ സത്യവാംഗ്മൂലം മാറ്റി പുതിയത് നല്‍കുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ഈ വിഷയത്തില്‍ ഒളിച്ചുകളി പറ്റില്ല. അഴകൊഴമ്പന്‍ നിലപാടും ഇനി പറ്റില്ല.
എന്താണ് നിലപാടെന്ന് കൃത്യമായി പറയണമെന്ന് വി.ഡി.സതീശന് ആവശ്യപ്പെട്ടു. യുവതീ പ്രവേശനത്തെ സര്‍ക്കാര്‍ അനുകൂലിക്കുന്നുണ്ടോ. അനുകൂലിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ നല്കിയ സത്യവാംഗ്മൂലത്തില്‍ ഉറച്ചു നില്ക്കാം. നേരത്തെ അന്നത്തെ ദേവസ്വം മന്ത്രി പരസ്യമായി മാപ്പു പറഞ്ഞതാണ്.
ക്ഷമ ചോദിച്ചതാണ്. തെറ്റിപറ്റിപ്പോയി എന്നെല്ലാം പറഞ്ഞതാണ്. അങ്ങനെയെങ്കില്‍ ഈ സത്യവാംഗ്മൂലം പിന്‍വലിക്കണം. ഏതെങ്കിലും ഒരു നിലപാടു വേണം. ഇപ്പോഴാണ് ഏതാണ് സര്‍ക്കാരിന്റെ സ്റ്റാന്‍ഡെന്നു വ്യക്തമാകാന്‍ പോകുന്നത്.
അക്കാര്യത്തില്‍ അവര്‍ തീരുമാനിക്കട്ടെ. ഇനി സര്‍ക്കാര്‍ മാറിയാല്‍ യുഡിഎഫിന് ഒരു നിലപാടുണ്ട്. ആ നിലപാട് കോടതിയെ അറിയിക്കുമെന്നും സതീശന് പറഞ്ഞു.
Kerala
കോട്ടയം: ശബരിമല യുവതീ പ്രവേശനത്തിൽ സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. യുവതീ പ്രവേശനത്തിന് അനുകൂലമായിട്ടാണ് സംസ്ഥാന സർക്കാർ നേരത്തെ നിലപാട് സ്വീകരിച്ചത്.
എന്നാൽ അടുത്ത കാലത്തായി സർക്കാർ നിലപാട് മാറ്റിയെന്ന സൂചനയാണ് കാണുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. താൻ ഇതുമായി ബന്ധപ്പെട്ട് സർക്കാരിനെ ബന്ധപ്പെട്ടിട്ടില്ല. സത്യവാംഗ്മൂലം തിരുത്തണോയെന്ന് അവർ നിയമപരമായി തീരുമാനിക്കട്ടെ.
വിഷയത്തിൽ എൻഎസ്എസിന്റെ നിലപാടിന് മാറ്റമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസ് മാത്രമാണ് കേസിന് പോയതെന്നും അദ്ദേഹം അവകാശപ്പെട്ടു. സമുദായസംഘനകളുടെ വാദം എഴുതി നല്കാന് കോടതി നിര്‍ദേശിച്ചിരുന്നു.
എല്ലാ സംഘടനകളേയും കോടതി വിളിക്കുമോയെന്നും അറിയില്ല. എന്തായാലും എന്‍എസ്എസിനെ വിളിക്കും. ഞങ്ങള്‍ പൂര്‍ണ സജ്ജമാണ്. പഴയ വാശിയോടെ തന്നെ കേസില്‍ എസ്എസ്എസ് മുന്നോട്ടു പോകുകയാണെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
Kerala
തൃശൂർ: ഒല്ലൂരിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസിൽ ചരക്കുലോറിയിടിച്ച് അഞ്ച് അയ്യപ്പഭക്തർക്ക് പരിക്ക്. പരിക്കേറ്റ ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്.
തമിഴ്നാട് ഈറോഡ് സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ശനിയാഴ്ച വെളുപ്പിന് 4.20നായിരുന്നു സംഭവം. പരിക്കേറ്റവർ തൃശൂർ ജില്ലാ ജനറലാശുപത്രിയിൽ ചികിത്സയിലാണ്.
ഒല്ലൂർ ആക്ട്സ് പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
Kerala
കോട്ടയം: നാടിനെ ലജ്ജിപ്പിക്കുന്ന സംഭവങ്ങളാണ് ശബരിമലയുമായി ബന്ധപ്പെട്ട് സർക്കാർ നടത്തുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ആഗോള അയ്യപ്പ സംഗമം മറ്റൊരു കൊള്ളയായി മാറിയിരിക്കുകയാണ്.
ശബരിമലയിലെ സ്വർണക്കൊള്ളയെ വെള്ള പൂശാനായാണ് ആഗോള അയ്യപ്പസംഗമം നടത്തിയത്. എന്നാൽ ആ സംഗമം തന്നെ വൻകൊള്ളയായി മാറി. ഇതെല്ലാം ഹൈക്കോടതി അന്വേഷിച്ച് കണ്ടെത്തേണ്ട അവസ്ഥയാണെന്നത് ഗൗരവമായ വിഷയമാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
അമ്പലം നടത്തിപ്പിനായി ചുമതലപ്പെടുത്തിയവർ നടത്തുന്ന കൊള്ള നിയന്ത്രിക്കാൻ ഇവിടെ ഒരു സർക്കാരില്ല. അവരെ പ്രോത്സിഹിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. വിശ്വാസികൾ അല്ലാത്തവർ ഭരിക്കുമ്പോൾ അവരുടെ കണ്ണ് സമ്പത്തിൽ മാത്രമാണെന്നതിന്റെ തെളിവാണ് ഈ സംഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ദേവസ്വം മന്ത്രി വി.എൻ. വാസവനെതിരെ കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. 2025 സെപ്റ്റംബറിൽ പമ്പയിൽവച്ച് നടന്ന ആഗോള അയ്യപ്പസംഗമത്തിന്റെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് നിയമസഭയിൽ മന്ത്രി നൽകിയ മറുപടികൾ വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർക്ക് കത്ത് നൽകിയത്.
സഭയെ തെറ്റിദ്ധരിപ്പിക്കാൻ മന്ത്രി ബോധപൂർവം ശ്രമിച്ചുവെന്നാണ് ചെന്നിത്തലയുടെ ആരോപണം. അയ്യപ്പസംഗമത്തിന്റെ നടത്തിപ്പിനായി സർക്കാരോ ദേവസ്വം ബോർഡോ പണം അനുവദിച്ചിട്ടില്ലെന്നായിരുന്നു മന്ത്രി നിയമസഭയിൽ നൽകിയ മറുപടി. എന്നാൽ, 2026 ജനുവരി 28ന് നക്ഷത്രചിഹ്നമിടാത്ത ചോദ്യം നമ്പർ 811ന് നൽകിയ മറുപടിയിൽ സ്പോൺസർമാരെ കണ്ടെത്തുന്നതിലെ കാലതാമസം കാരണം ബോർഡിന്റെ ബജറ്റിൽ വകയിരുത്തിയിരുന്ന തുക അഡ്വാൻസ് ഇനത്തിൽ ചിലവഴിച്ചിരുന്നുവെന്നും സ്പോൺസർമാരിൽ നിന്ന് പണം ലഭിച്ചപ്പോൾ അത് തിരികെ നിക്ഷേപിച്ചുവെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.
എന്നാൽ അയ്യപ്പസംഗമത്തിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഫണ്ടിൽ നിന്നും അഞ്ച് കോടി രൂപ എടുത്തിരുന്നതായും അയ്യപ്പസംഗമം കഴിഞ്ഞ് നാല് മാസത്തിലേറെയായിട്ടും മൂന്ന് കോടി രൂപ മാത്രമാണ് തിരിച്ചടച്ചിട്ടുള്ളതെന്നും രണ്ട് കോടി രൂപ ഇനിയും തിരിച്ചടച്ചിട്ടില്ലെന്നും അയ്യപ്പസംഗമത്തിന്റെ വരവ് ചെലവ് കണക്കുകളെ സംബന്ധിച്ചുള്ള ഓഡിറ്റ് റിപ്പോർട്ടിനെ പരാമർശിച്ചുകൊണ്ട് വിവിധ പത്രങ്ങളിലും, ദൃശ്യമാധ്യമങ്ങളിലും റിപ്പോർട്ടുകൾ വന്നിട്ടുള്ളതായി രമേശ് ചെന്നിത്തല സ്പീക്കർക്ക് നൽകിയ കത്തിൽ പറയുന്നു.
ദേവസ്വംവകുപ്പ് മന്ത്രി നിയമസഭയിൽ നൽകിയ മറുപടി തികച്ചും തെറ്റായിരുന്നു എന്നാണ് ഈ റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നതിനായി തികച്ചും ദുരുദ്ദേശപരമായ മറുപടികൾ ആണ് മന്ത്രി നിയമസഭയിൽ നൽകിയതെന്നും അത് കൊണ്ടു മന്ത്രി വാസവനെതിരെ അവകാശ ലംഘനം ഉന്നയിക്കുന്നതിനുള്ള അനുമതി നൽകണമെന്നും ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.
Kerala
കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്കിലെ ക്രമക്കേടിൽ കണക്കുകള്‍ വ്യക്തമാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണെന്ന് ആവര്‍ത്തിച്ച് ദേവസ്വം മന്ത്രി വി.എൻ. വാസവൻ.
ദേവസ്വം ബോര്‍ഡ് എല്ലാം പറയുമെന്നും സര്‍ക്കാരിന് വരവ് ചെലവ് സംബന്ധിച്ച കണക്ക് പറയാൻ അധികാരമില്ലെന്നും വാസവൻ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് കൊടുത്ത മറുപടി കൃത്യമാണ്.
ദേവസ്വം ബോർഡ് അഡ്വാൻസ് കൊടുത്ത പണം തിരികെ കൊടുത്തിട്ടുണ്ട്. കണക്കുകളിൽ വ്യക്തത വരുത്തണമെങ്കിൽ ബോർഡിനോട് ചോദിക്കണം. കോടതിയാണ് ഇക്കാര്യങ്ങളിൽ ഇടപെടുകയും നിർദേശം കൊടുക്കുകയും ചെയ്തത്. ദേവസ്വം ബോർഡിനോട് ചോദിക്കേണ്ട സമയത്ത് ആവശ്യം എങ്കിൽ ചോദിക്കും.
ബോര്‍ഡിനോട് കാര്യങ്ങൾ ചോദിക്കാൻ സർക്കാരിന് അധികാരമില്ലെന്നും വാസവൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവിൽ നിന്ന് തലയൂരാൻ ഈ മാസം 17ന് നിർണായക യോഗം ചേരും. ഊരാളുങ്കൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളോട് തുക കുറയ്ക്കാൻ ദേവസ്വം ബോർഡ് ആവശ്യപ്പെടും.
കടുത്ത സാന്പത്തിക പ്രതിസന്ധിയാണ് ബോർഡിന് മുന്നിലുള്ളത്. ഇതോടെ സ്പോൺസർമാരിൽ നിന്നും കിട്ടേണ്ട പണം നേടിയെടാക്കാനും ശ്രമം ആരംഭിക്കും. ഊരാളുങ്കലിന് മാത്രം നാല് കോടിയിലധികം രൂപയാണ് നൽകാനുള്ളത്.
ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകാനുള്ള സമയപരിധിക്കുള്ളിൽ ഇടപാടുകൾ അവസാനിപ്പിക്കാനാണ് നീക്കം.അയ്യപ്പസംഗമത്തില്‍ പന്തലൊരുക്കിയതിലും അതിഥികള്‍ക്ക് ഹോട്ടല്‍ മുറികൾ എടുത്തിനുമായി ഇനിയും ബോർഡ് നൽകാനുള്ളത് 4.35 കോടിലധികം രൂപയെന്നാണ് ഓഡിറ്റ് റിപ്പോർട്ട്.
തിരുവനന്തപുരത്തും കൊച്ചിയിലും കുമരകത്തും മൂന്നാറിലുമുള്ള ഹോട്ടലുകള്‍ക്കാണ് ഇനിയും തുക നൽകാനുള്ളത്. ഭക്ഷണം വിതരണം ചെയ്ത കണക്കിലും പൊരുത്തകേടുകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
പന്തൽ തയാറാക്കിയ ഊരാളുങ്കലിന്റെ അനുബന്ധ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കണ്‍സ്ട്രക്ഷന്‍ നൽകാനുള്ളത് നാല് കോടി രൂപയാണ്. ഭക്ഷണം വിതരണം ചെയ്ത കണക്കിലും പൊരുത്തക്കേടുകളുണ്ടെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ് ബൈജുവിന് ജാമ്യം. കട്ടിളപ്പാളി കേസിലാണ് വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. അതേസമയം, ദ്വാരപാലക ശില്പ കേസിലെ റിമാൻഡ് തുടരുന്നതിനാൽ അദ്ദേഹം ജയിൽമോചിതനാവില്ല.
തിരുവാഭരണം മുൻ കമ്മിഷണറായിരുന്ന കെ.എസ്. ബൈജു ആദ്യം അറസ്റ്റിലാകുന്നത് കട്ടിളപ്പാളി കേസിലാണ്. ഉദ്യോഗസ്ഥനെന്ന നിലയിലാണ് കേസിൽ പ്രതിയായത്. റിമാൻഡിൽ ആയി 90 ദിവസം പൂർത്തിയായത് കാട്ടിയാണ് സ്വാഭാവിക ജാമ്യത്തിനായി വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. കഴിഞ്ഞദിവസം ഹർജിയിൽ വാദം പൂർത്തിയായിരുന്നു.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തനിക്ക് പങ്കില്ലെന്നാണ് കെ.എസ്. ബൈജു കോടതിയിൽ വാദിച്ചത്. സന്നിധാനത്ത് സ്ഥിരമായി ഡ്യൂട്ടി ഇല്ലായിരുന്നുവെന്നും ആറന്മുളയിലെ ഓഫീസിലായിരുന്നു എന്നുമായിരുന്നു വാദം.
അതേസമയം, ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ വീണ്ടും റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ കോടതിയിൽ നേരിട്ട് ഹാജരാക്കിയില്ല.
Kerala
കണ്ണൂർ: ശബരിമലയിലെ സ്വർണം കവർന്നവർ രക്ഷപ്പെടില്ലെന്നും ഉറപ്പായും ശിക്ഷിക്കപ്പെടുമെന്നും സ്പീക്കർ എ.എൻ. ഷംസീർ.
മോഷണം ആര് നടത്തിയാലും മോഷണം മോഷണംതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസ് അസോസിയേഷൻ ( കെപിഎ) കണ്ണൂർ സിറ്റി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സ്പീക്കർ എ.എൻ. ഷംസീർ.
എല്ലാക്കാലത്തും വിമർശനങ്ങൾക്കു വിധേയമാകുന്ന വിഭാഗമാണ് ആഭ്യന്തരവകുപ്പും പോലീസ് സേനയും. പോലീസിനകത്തെ തെറ്റായ ശീലങ്ങളെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്.
രാജ്യത്തെ മികച്ച പോലീസ് സേനയാണ് കേരള പോലീസെന്നും സ്പീക്കർ പറഞ്ഞു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.വി. സന്ദീപ് കുമാർ അധ്യക്ഷത വഹിച്ചു. സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻരാജ് മുഖ്യാതിഥിയായി.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡന്റുമായ എൻ. വാസുവിന് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ഉപാധികളോടെ സ്വാഭാവിക ജാമ്യം അനുവദിച്ചത്. ഇതോടെ, കട്ടിളപ്പാളി കേസിലെ മൂന്നാംപ്രതിയായ വാസു ജയിൽമോചിതനാകും.
എസ്ഐടി കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് എൻ. വാസുവും ജാമ്യം നേടുന്നത്. പ്രതി സമർപ്പിച്ച സ്വാഭാവിക ജാമ്യ ഹർജിയിൽ വാദം പൂര്‍ത്തിയായശേഷമാണ് ഇന്ന് ജാമ്യം അനുവദിച്ചുകൊണ്ട് വിധി പറഞ്ഞത്. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് സ്വഭാവിക ജാമ്യം ലഭിച്ചത്.
ഇതോടെ ഇതുവരെ അഞ്ചു പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങി. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ മൂന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.
അതേസമയം, കേസിലെ പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവർധൻ, കെ.എസ്. ബൈജു എന്നിവരുടെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി.
Kerala
തിരുവനന്തപുരം: പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമവും എസ്ഐടിയുടെ അന്വേഷണ പരിധിയിലേക്കെന്ന് സൂചന. ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ എസ്ഐടി നൽകിയ റിപ്പോര്‍ട്ടിൽ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചും പരാമര്‍ശമുണ്ട്.
പി.എസ്. പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായപ്പോള്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചാണ് പരാമര്‍ശമുള്ളത്. എസ്ഐടി റിപ്പോര്‍ട്ടിൽ സുപ്രധാന കണ്ടെത്തലുകളാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്.
അയ്യപ്പ സംഗമം തീരുമാനിച്ച വിവരം ദേവസ്വം യോഗത്തിന്റെ മിനിറ്റ്സിൽ ഇല്ലെന്നാണ് എസ്ഐടി റിപ്പോര്‍ട്ടിൽ പറയുന്നത്. ആഗോള അയ്യപ്പ സംഗമത്തിലെ ഫണ്ട് വിനിയോഗത്തിലെ അവ്യക്തകളും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം, ആഗോള അയ്യപ്പ സംഗമം നടത്തിയതില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന ഓഡിറ്റ് റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ നൽകും.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ തുടരുന്ന മുൻ ദേവസ്വം കമ്മിഷണറും പ്രസിഡന്റുമായ എൻ.വാസു ജയിൽ മോചിതനായേക്കും. വാസു സമർപ്പിച്ച ജാമ്യ ഹർജിയിൽ ഇന്ന് കോടതി വിധി പറയും.
കൊല്ലം വിജിലൻസ് കോടതിയാണ് കേസിൽ വിധി പറയുക. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെ സ്വാഭാവിക ജാമ്യം തേടിയാണ് എൻ. വാസു കോടതിയെ സമീപിച്ചത്. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ജാമ്യ നീക്കം.
എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാൽ എൻ. വാസുവിന് ജാമ്യം ലഭിക്കാനാണ് സാധ്യത. വിവേചനം കാണിക്കാൻ സാധിക്കില്ലെന്നും ജാമ്യ ഹര്‍ജിയിൽ ഇന്ന് വിധി പറയുമെന്നും ഇന്നലെ ഹര്‍ജി പരിഗണിച്ച വിജിലൻസ് കോടതി വ്യക്തമാക്കിയിരുന്നു.
കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ നാല് പേർ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. പോറ്റി ഉൾപ്പടെയുള്ള മൂന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. അതേസമയം തന്ത്രി കണ്ഠര് രാജീവരുടെ രണ്ട് കേസുകളിലെയും ജാമ്യ ഹർജിയിലെ വാദം ചൊവ്വാഴ്ച പൂർത്തിയായിരുന്നു.
ഈ മാസം 18ന് കേസിൽ വിധി പറയും. മുൻ മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീ സമർപ്പിച്ച മൂൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
Kerala
ന്യൂഡൽഹി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ ജ്വല്ലറി ഉടമ ഗോവര്‍ധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഈ സമയം ഇടപെടാനാകില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റീസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ജാമ്യാപേക്ഷ തള്ളിയത്. കുറ്റപത്രം സമര്‍പ്പിച്ചശേഷം ജാമ്യാപേക്ഷ നൽകാനും സുപ്രീം കോടതി നിര്‍ദേശിച്ചു.
തട്ടിയെടുത്ത സ്വർണം വാങ്ങിയെന്ന് ആരോപിച്ചാണ് കർണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനെ എസ്ഐടി അറസ്റ്റ് ചെയ്തത്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് അദ്ദേഹം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നൽകിയെന്നാണ് ഗോവര്ധൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. പണം നൽകിയതിന്റെ തെളിവുകളും ഗോവര്ധൻ എസ്ഐടിക്ക് നൽകിയിരുന്നു. എന്നാൽ, ശബരിമലയിലെ സ്വര്‍ണമാണെന്നും അത് ദേവസ്വം സ്വത്താണെന്നും വ്യക്തമായി അറിഞ്ഞുകൊണ്ടാണ് ഗോവര്ധൻ തട്ടിപ്പിന് കൂട്ടുനിന്നതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ്. ചോദ്യം ചെയ്യലിന് ഉടൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ജയറാമിന് സമൻസ് നൽകിയത്. ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ഇഡി അന്വേഷണത്തിന്റെ ഭാഗമായാണ് ജയറാമിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
അടുത്തയാഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ജയറാമുമായി ഇഡി ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. ജയറാമിന്റെ സൗകര്യം കൂടി കണക്കിലെടുത്താവും ചോദ്യം ചെയ്യൽ.
സ്വർണക്കൊള്ള കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രതി പട്ടിക കൂടാതെ 12 പേർക്കാണ് ഇഡി സമൻസ് അയച്ചിരിക്കുന്നത്. ഇതിൽ മൂന്ന് പേർ മാത്രമാണ് എസ്ഐടിയുടെ പ്രതി പട്ടികയിലുള്ളത്.
ശബരിമലയിലെ കട്ടിളപ്പാളിയും വാതിലും ഉൾപ്പെടെ ഉണ്ണികൃഷ്ണൻ പോറ്റി വിവിധയിടങ്ങളിലെത്തിച്ച് പൂജ നടത്തിയതിന്റെ മറവിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ജയറാം ഉൾപ്പെടെയുള്ളവർക്ക് ഇഡി സമൻസ് നൽകിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയിൽ ഇന്ന് പ്രോസിക്യൂഷൻ വാദം നടക്കും. കട്ടിളപ്പാളി-ദ്വാരപാലക കേസുകളിൽ തന്ത്രി സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വാദം.
കൊല്ലം വിജിലൻസ് കോടതിയിൽ തിങ്കളാഴ്ച പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായിരുന്നു. സ്വർണക്കൊള്ളയിൽ പങ്കില്ലെന്നും ആചാരപരമായ കാര്യങ്ങളിൽ മാത്രം ഇടപെടുന്നയാളാണ് തന്ത്രിയെന്നും പ്രതിഭാഗം വാദിച്ചു.
ഗൂഢാലോചനയിൽ ഉൾപ്പെടെ തന്ത്രിക്ക് പങ്കുണ്ടെന്നാണ് എസ്ഐടിയുടെ വാദം. ദേവസ്വം മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ ജാമ്യഹർജിയിലും ഇന്ന് വാദം നടക്കും. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് എൻ.വാസു.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസില്‍ കൂടുതൽ പേർ പ്രതികളാകുമെന്ന് എസ്ഐടി അറിയിച്ചു. ദ്വാരപാലക കേസിൽ രണ്ട് പേരെയും, കട്ടിളപ്പാളി കേസിൽ ഒരാളെയും പ്രതി ചേര്‍ക്കുമെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട് അന്വേഷിക്കുന്നതിനുള്ള വിജിലൻസ് സംഘത്തെ ഇന്ന് തീരുമാനിക്കും. വിജിലൻസ് മേധാവിയുടെ മേൽനോട്ടത്തിൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷിക്കുക.
നിലവിൽ സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റയും ദേവസ്വം വിജിലൻസിന്റെയും കൈയിലാണ് സ്വർണക്കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട രേഖകളുള്ളത്. ഇത് വിജിലൻസ് സംഘം പരിശോധിക്കും.
2017ൽ കൊടിമര പുനർനിർമാണത്തിന് ശേഖരിച്ച സ്വർണത്തിന്റെ കാര്യത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ഹൈക്കോടതി തിങ്കളാഴ്ച വിജിലൻസിന് നിർദേശം നൽകിയിരുന്നു. അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയിൽ ഇന്ന് പ്രോസിക്യൂഷന്റെ വാദം നടക്കും.
കൊല്ലം വിജിലൻസ് കോടതിയിൽ ഇന്നലെ പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായിരുന്നു. കട്ടിളപ്പാളി, ദ്വാരപാലക കേസുകളിൽ തന്ത്രി സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വാദം തുടരുന്നത്.
Kerala
കൊച്ചി: ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് സംസ്ഥാന വിജിലന്‍സിനോട് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. പ്രാഥമിക അന്വേഷണം 30 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും ഉത്തരവിൽ പറയുന്നു.
സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ പരിശോധിക്കണം.
സ്വര്‍ണം സംഭാവന ചെയ്തവരുടെ മൊഴി രേഖപ്പെടുത്തണം. പുനഃപ്രതിഷ്ഠയ്ക്കു ലഭിച്ച സ്വര്‍ണത്തിന്റെ അളവ് തിട്ടപ്പെടുത്തണം ഇത് ദേവസ്വം മാനുവല്‍ അനുസരിച്ച് ആണോ തയാറാക്കിയതെന്ന് പരിശോധിക്കണം. ദേവസ്വം മാനുവല്‍ ലംഘിക്കപ്പെട്ടിട്ടുണ്ട്. സാമ്പത്തിക ചട്ടങ്ങളും പാലിച്ചില്ല.
കൊടിമര പുനഃപ്രതിഷ്ഠയ്ക്ക് സ്വര്‍ണം സംഭാവന നല്‍കിയവരുടെ മൊഴിയെടുക്കണം. കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ക്രമക്കേടുണ്ടെന്ന് ചീഫ് വിജിലന്‍സ് ഓഫീസറുടെ റിപ്പോര്‍ട്ടിലുള്ളതിനാൽ അഴിമതി നിരോധന നിയമം, ക്രിമിനല്‍ നിയമവും അനുസരിച്ച് കേസെടുക്കണമെന്നും സ്വതന്ത്ര വിജിലന്‍സ് അന്വേഷണമാണ് ഉചിതമെന്നും കോടതി വ്യക്തമാക്കി.
2016ല്‍ ഉത്തരവ് ഇറക്കിയതു മുതലുള്ള രേഖകള്‍ പരിശോധിക്കണമെന്നാണ് ഉത്തരവ്. പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശവും നല്കി. നിലവിലുള്ള കൊടിമരം തേയ്മാനം മൂലം ഗണ്യമായി ജീര്‍ണിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ കൊടിമരം സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
2016ലെ ഉത്തരവ് പ്രകാരം, പുതിയ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ണമായും ഹൈദരാബാദിലെ ഫീനിക്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെലവില്‍ നടത്തുമെന്നായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അന്ന് കോടതിയെ അറിയിച്ചിരുന്നത്.
ചീഫ് വിജിലന്‍സ് ഓഫീസര്‍ സമര്‍പ്പിച്ച രേഖകളില്‍നിന്ന്, 22.03.2017 ന് കസ്റ്റംസ് വകുപ്പില്‍ നിന്ന് 9.161 കിലോഗ്രാം സ്വര്‍ണം വാങ്ങിയിട്ടുണ്ട്. കൊടിമര പുനഃപ്രതിഷ്ഠയുടെ കാര്യത്തിലേക്ക് ധനലക്ഷ്മി ബാങ്കില്‍ ഒരു ബാങ്ക് അക്കൗണ്ട് തുറന്നതായും അറിയിച്ചിട്ടുണ്ടെന്നും ശബരിമല വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുണ്ട്.
വിജയ് മല്യയുടെ മക്ഡൊവല്‍ ഗ്രൂപ്പ് നേരത്തെ സ്വര്‍ണം പൊതിഞ്ഞിരുന്ന കൊടിമരമാണ് 2017ല്‍ ദ്രവീകരണത്തിന്റെ പേരില്‍ പൊളിച്ചുപണിതത്. 3.20 കോടി രൂപയായിരുന്നു കൊടിമരം അറ്റകുറ്റപ്പണിയുടെ എസ്റ്റിമേറ്റ്.
ആകെ ലഭ്യമാക്കിയ 9573.010 ഗ്രാം സ്വര്‍ണത്തില്‍ 9340.200 ഗ്രാം പൂശുന്നതിന് ഉപയോഗിച്ചു. എന്നാല്‍ സ്വര്‍ണം നല്കിയ ഭക്തര്‍ക്ക് ഇതിന്റെ അളവ് അടക്കം വിശദമാക്കുന്ന ഫോം 3എ രസീത് നല്കുന്നതില് അധികൃതര്‍ വീഴ്ച വരുത്തി.
വ്യക്തിഗത അളവും സൂക്ഷിച്ചില്ല. അതിനാല്‍ ദുരുപയോഗം സംശയിക്കുന്നുവെന്നും നടപടിക്രമങ്ങളില്‍ ഗുരുതര വീഴ്ച പറ്റിയെന്നുമാണ് ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. വ്യക്തത വരുത്താനായി സ്വര്‍ണം സംഭാവന നല്കിയ 27 പേരുടെ മൊഴിയെടുക്കേണ്ടതുണ്ട്. അക്കാലത്തെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കേണ്ടതുണ്ട്. വിശദമായ അന്വേഷണം നിര്‍ദേശിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ നിര്‍ദേശിച്ചത്.
National
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതിയായ ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേരള ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഗോവർധൻ സുപ്രീം കോടതിയെ സമീപിച്ചത്.
താൻ ഒരു അയ്യപ്പഭക്തനാണെന്നും ഈ സ്വർണക്കൊള്ളയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നുമാണ് ഗോവർധൻ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ അവകാശപ്പെടുന്നത്. രണ്ട് കേസുകളിലാണ് ഇയാൾ ജാമ്യം തേടിയിരിക്കുന്നത്.
കർണാടകയിലെ ബെല്ലാരിയിൽ ജ്വല്ലറി ഉടമയായ ഗോവർധൻ, ശബരിമലയിൽ നിന്ന് മോഷണം പോയ സ്വർണം വാങ്ങി എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ശബരിമലയിലെ ദ്വാരപാലക പീഠത്തിലെ സ്വർണം ഉൾപ്പെടെ മോഷ്ടിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം വിശദമായ അന്വേഷണം നടത്തിവരികയാണ്. ഈ കേസിലെ സ്വർണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനിടെയാണ് ഗോവർധനിലേക്ക് അന്വേഷണം എത്തിയത്.
ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ സുപ്രീം കോടതിയുടെ നിലപാട് ഈ കേസിൽ നിർണായകമാണ്.
Kerala
കൊച്ചി: ശബരിമലയിലെ സ്വർണപ്പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം. എസ്ഐടിയുടെ ആവശ്യം പരിഗണിച്ച് പാളികളിലെ സാമ്പിൾ എടുത്ത് മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിലേക്ക് അയച്ച് പരിശോധന നടത്താനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
കേസിൽ ഇടക്കാല ഉത്തരവാണ് കോടതി പറഞ്ഞത്. ജസ്റ്റീസുമാരായ എ. രാജാ വിജയരാഘവന്, കെ. വിജയകുമാര്‍ എന്നിവരുടെ ദേവസ്വം ബെഞ്ചാണ് അടച്ചിട്ട മുറിയിൽ കേസ് വാദം കേട്ടത്. ഈമാസം 19ന് വീണ്ടും കേസ് പരിഗണിക്കും.
എത്രത്തോളം സ്വർണം പാളികളിൽ ഉണ്ട് എന്നറിയാനും പാളികൾ ഏതെങ്കിലും തരത്തിൽ മാറിയിട്ടുണ്ടോ എന്നറിയാനും ശാസ്ത്രീയ തെളിവുകൾക്ക് വേണ്ടിയാണ് വീണ്ടും പരിശോധന നടത്തുന്നത്.
ശബരിമല സ്വര്‍ണക്കൊള്ളയിൽ വിഎസ്എസ്സിയിലെ വിദഗ്ധരെ കണ്ട് വിശദമായ റിപ്പോർട്ട് എസ്ഐടി തയാറാക്കിയിരുന്നു. ആദ്യ റിപ്പോർട്ടിൽ അവ്യക്തതയുണ്ടെന്നും വിശദമായ റിപ്പോർട്ട് വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ അഞ്ചാമത്തെ ഇടക്കാല റിപ്പോര്‍ട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് എസ്ഐടി. അടച്ചിട്ട കോടതി മുറിയിലാണ് നടപടികൾ.
ശബരിമല ദ്വാരപാലക ശില്പത്തില് നിന്നും കട്ടിളപ്പാളിയില്‍ നിന്നും എത്രത്തോളം സ്വര്‍ണം നഷ്ടമായെന്ന വിവരവും പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വിഎസ്എസ്സിയുടെ പരിശോധനാ റിപ്പോര്‍ട്ട് എസ്ഐടിക്ക് ലഭിച്ചത്. വിഎസ്എസ് സിയില്‍ യില്‍ നടത്തിയ ശാസ്ത്രീയ പരിശോധന ഫലവും കോടതിയില്‍ ഹാജരാക്കി.
പാളികളില്‍ നിന്ന് 989 ഗ്രാം സ്വര്‍ണം ലഭിച്ചെന്നായിരുന്നു ഉണ്ണികൃഷ്ണന് പോറ്റി നല്‍കിയിരുന്ന മൊഴി. എന്നാല്‍, ഇതില്‍ കൂടുതല്‍ സ്വര്‍ണം നഷ്ടമായിട്ടുണ്ടെന്നാണ് വിഎസ്എസ്സി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വൈകാതെ തന്നെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കും.
അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. കേസില്‍ ഇതുവരെ 11 ഇടക്കാല ഉത്തരവുകളാണ് ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കോടതി ഇറക്കിയിട്ടുള്ളത്.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഇതുവരെയുള്ള അന്വേഷണ വിശദാംശങ്ങൾ പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിക്ക് കൈമാറും. ഹൈക്കോടതി സ്വമേധയ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കുമ്പോഴാണ് എസ്ഐടി റിപ്പോർട്ട് സമർപ്പിക്കുക.
മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, അടൂർ പ്രകാശ് എംപി എന്നിവരെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങൾ ഉൾപ്പെടെയാണ് പ്രത്യേക അന്വേഷണ സംഘം കോടതിക്ക് കൈമാറുക. അടച്ചിട്ട കോടതി മുറിയിലാണ് നടപടിക്രമങ്ങള്‍.
ശബരിമല ശ്രീകോവിലിന് മുന്നിലെ സ്വർണപ്പാളികൾ കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള പ്രതികൾ മാറ്റിയോ എന്നതിലും എസ്ഐടി ഇന്ന് വ്യക്തത വരുത്തും. ഇതുസംബന്ധിച്ച് വിഎസ്എസ്സിയിലെ വിദഗ്ധരെ കണ്ട് വിശദമായ റിപ്പോർട്ട് എസ്ഐടി തയാറാക്കിയിരുന്നു.
പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ റിപ്പോർട്ടിൽ അവ്യക്തതയുണ്ടെന്നും വിശദമായ റിപ്പോർട്ട് വേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസുമാരായ എ. രാജാ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരുടെ ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
എസ്ഐടി അന്വേഷണത്തിൽ ഹൈക്കോടതി നേരത്തെ തൃപ്തി അറിയിച്ചിരുന്നു. അതേസമയം എൻ. വാസു കേസിൽ സ്വാഭാവിക ജാമ്യം തേടി ഇന്ന് കോടതിയെ സമീപിച്ചേക്കും. റിമാൻഡിൽ തുടരുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജിയിലും കോടതി ഇന്ന് വാദം കേൾക്കും.
Kerala
തിരുവനന്തപുരം: ശബരിമലയിൽനിന്നു കടത്തിക്കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കം കണ്ടെത്താൻ മൂന്നാമതും ശാസ്ത്രീയ പരിശോധന നടത്താൻ പ്രത്യേക അന്വേഷണസംഘം. വിഎസ്എസ്സി രണ്ടു ഘട്ടങ്ങളിലായി സാന്പിൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്തിയെങ്കിലും കട്ടിളപ്പാളി പൊതിയുന്ന ചെന്പുപാളികളുടെ കാലപ്പഴക്കം നിർണയിക്കുന്നതിൽ കൃത്യമായ പരിശോധനാഫലം ലഭിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും ശാസ്ത്രീയ പരിശോധന നടത്താൻ തീരുമാനിച്ചത്.
ദ്വാരപാലക ശില്പത്തിലും കട്ടിളപ്പാളിയിലും പൊതിഞ്ഞ സ്വർണത്തിന്റെ അളവിൽ വൻതോതിൽ തട്ടിപ്പു നടത്തിയതായി വിഎസ്എസ്സിയുടെ രണ്ടാം പരിശോധനാ ഫലത്തിൽ വ്യക്തമായിട്ടുണ്ടെന്നാണു വിവരം. ഉണ്ണിക്കൃഷ്ണൻ പോറ്റിയും സ്വർണം വേർതിരിച്ച സ്മാർട്ട് ക്രിയേഷൻസിലെ ഗോവർധനനും പറഞ്ഞതിൽനിന്നു വ്യത്യസ്തമായി ഇരട്ടിയോളം സ്വർണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 980 ഗ്രാം സ്വർണമാണ് വേർതിരിച്ചതെന്നായിരുന്നു ഇവരുടെ മൊഴി.
എന്നാൽ, ഇതിന്റെ ഇരട്ടിയോളം സ്വർണം ഇതിൽ ഉൾപ്പെടുമെന്നാണ് പരിശോധനാ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. പരിശോധനാഫലം ഇന്നു ഹൈക്കോടതിയിൽ സമർപ്പിക്കും.
സ്വർണം പൊതിഞ്ഞ ചെന്പുപാളികൾ മൊത്തത്തിൽ കടത്തി പുതിയ പാളികൾ സ്ഥാപിക്കുകയായിരുന്നോ എന്നതിനും കൃത്യമായ മറുപടി ഇല്ല. രണ്ടു തവണ സാന്പിൾ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. സ്വർണക്കടത്തിന്റെ ആഴം പൂർണമായി കണ്ടെത്താൻ ശാസ്ത്രീയ പരിശോധന ഫലം വരുന്പോൾ കഴിയുമെന്നായിരുന്നു എസ്ഐടി പറഞ്ഞിരുന്നത്.
എന്നാൽ, പൂർണമായ ഫലം ഇതുവരെ ലഭിക്കാത്തതാണ് കൂടുതൽ ശാസ്ത്രീയ പരിശോധനയുടെ ആവശ്യകതയെക്കുറിച്ച് എസ്ഐടി പറയുന്നത്. ഹൈക്കോടതിയുടെകൂടി അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാകും ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കുക. മെർക്കുറി ഉപയോഗിച്ചാണ് 1998ൽ വിജയ് മല്യ ശബരിമല ശ്രീകോവിലിൽ സ്വർണം പൊതിഞ്ഞത്.
എന്നാൽ, ചില പാളികളിൽ മെർക്കുറിയുടെ അംശംപോലുമില്ലാത്ത സാഹചര്യമുണ്ട്. ശബരിമലയിലെ സ്ട്രോംഗ് റൂമിലുണ്ടായിരുന്ന പഴയ വാതിലിൽനിന്നു സാന്പിൾ ശേഖരിച്ച് താരതമ്യ പരിശോധന നടത്തി. ഇതിലും ചെന്പുപാളികൾ പൂർണമായി മാറ്റിയോ എന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഒരിക്കൽകൂടി ശാസ്ത്രീയ പരിശോധന നടത്തുന്നത് സജീവമായി ആലോചിക്കുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനം എല്ലാവർക്കും അറിയാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ആന്റോ ആന്റണി, അടൂർ പ്രകാശ് എന്നിവർ പോറ്റിക്കൊപ്പം സോണിയയെ കാണാൻ പോയിട്ടുണ്ട്. അടൂർ പ്രകാശ് ഉൾപ്പെടെയുള്ളവർ സ്വർണക്കൊള്ളയിലെ കൂട്ടുപ്രതികളുമായി സൗഹൃദം പുലർത്തിയിട്ടുണ്ടെന്നും ഗോവിന്ദന് ആരോപിച്ചു.
ചോദ്യംചെയ്യലിനു ശേഷം അടൂർ പ്രകാശ് പ്രകോപനപരമായി പെരുമാറുന്നു. രാഷ്ട്രീയ പ്രേരിതമാണ് ചോദ്യം ചെയ്യൽ എന്ന് അടൂർ പ്രകാശ് പറഞ്ഞിട്ടില്ല, ചോദ്യം ചോദിച്ച ചാനൽ പൂട്ടിക്കും എന്നാണ് അദ്ദേഹം പറഞ്ഞതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുടെ വ്യാപ്തി സംബന്ധിച്ച് വിഎസ്എസ്സിയില് നടത്തിയ പരിശോധനയുടെ അന്തിമ ഫോറന്‍സിക് ഫലം എസ്ഐടിക്ക് ലഭിച്ചു. നഷ്ടമായത് കിലോക്കണക്കിന് സ്വര്‍ണമാണെന്നും പ്രതികള്‍ പറഞ്ഞിട്ടുള്ളതിലും കൂടുതല്‍ സ്വര്‍ണം നഷ്ടപ്പെട്ടെന്നുമാണ് പരിശോധനാ ഫലത്തില്‍ സൂചിപ്പിക്കുന്നത്.
കട്ടിളപ്പാളി, ദ്വാരപാലക ശില്പ പാളികള്‍ എന്നിവയില്‍ നിന്നായി 989 ഗ്രാം സ്വര്‍ണം ഉരുക്കിയപ്പോള്‍ ലഭിച്ചു. അതില്‍ 575 ഗ്രാം സ്വര്‍ണം തിരികെ പൂശിയെന്നാണ് പ്രതികള്‍ എസ്ഐടിയോട് പറഞ്ഞത്. എന്നാല്‍ പ്രതികളുടെ മൊഴി നുണയാണെന്ന് പരിശോധനയില്‍ വ്യക്തമായെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. പരിശോധനാഫലം ശനിയാഴ്ച ഹൈക്കോടതിക്ക് കൈമാറും.
ശബരിമലയില്‍ നിന്നും നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ കൃത്യമായ അളവ് അടക്കം കണ്ടെത്താനായാണ് വിഎസ്എസ്സി രണ്ടാം വട്ട പരിശോധന നടത്തിയത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണസംഘം ആന്റോ ആന്റണി എംപിയുടെ മൊഴി രേഖപ്പെടുത്തും. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം അറിയുന്നതിനാണ് ചോദ്യം ചെയ്യൽ.
സോണിയ ഗാന്ധിയുമായുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂടിക്കാഴ്ചയിൽ ആന്റോ ആന്റണിയും ഒപ്പമുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. കേസിൽ കടകംപള്ളി സുരേന്ദ്രനെയും വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.
ശനിയാഴ്ച രാവിലെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ എസ്ഐടി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ചോദ്യങ്ങൾക്കെല്ലാം ഉത്തരം നല്‍കിയെന്ന് അടൂർ പ്രകാശ് പ്രതികരിച്ചിരുന്നു.
കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാടുകൾ ഒന്നുമില്ലെന്ന് അടൂർ പ്രകാശ് എസ്ഐടിക്ക് മൊഴി നൽകിയിരുന്നു. എന്നാൽ വീട്ടിലും ബംഗുളൂരുവിലും പോറ്റിയെ കണ്ടിട്ടുണ്ടെന്നും യുഡിഎഫ് കൺവീനർ വ്യക്തമാക്കി.
കൂടിക്കാഴ്ചകൾ എല്ലാം പോറ്റി ക്ഷണിച്ചതുപ്രകാരം ആയിരുന്നെന്നും എന്നാൽ കണ്ട തീയതികൾ വ്യക്തമായി ഓർമയിൽ ഇല്ലെന്നും അടൂർ പ്രകാശ് മൊഴി നൽകി. ഡൽഹിയിൽ പോകാനും പോറ്റിയാണ് ക്ഷണിച്ചതെന്ന് എംപി പറഞ്ഞു.
Kerala
തിരുവനന്തപുരം: കഴിഞ്ഞ ശബരിമല തീർഥാടന കാലത്ത് സന്നിധാനത്ത് നിയോഗിച്ചിരുന്ന ദിവസവേതനക്കാർ പലതവണയായി ലക്ഷങ്ങള്‍ വീട്ടിലേക്ക് അയച്ച സംഭവത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങി. എല്ലാ ദിവസവേതനക്കാരുടെയും മുഴുവൻ അക്കൗണ്ട് വിവരങ്ങളും പരിശോധിക്കുകയാണ് വിജിലൻസ്.
സന്നിധാനത്തെ രണ്ട് ബാങ്കും പോസ്റ്റ് ഓഫീസ് വഴിയും ജീവനക്കാർ ദിവസവും പണം അയച്ചു എന്നാണ് കണ്ടെത്തൽ. ദിവസവേതനക്കാർക്കുള്ള പണം സീസണ് കഴിഞ്ഞ് അക്കൗണ്ടിലേക്ക് നേരിട്ടാണ് ദേവസ്വം നൽകുന്നത്. അതിനു മുൻപുതന്നെ വലിയ തുക അയച്ചെങ്കിൽ അത് അനധികൃത സമ്പാദ്യമെന്നാണ് വിജിലൻസ് വിലയിരുത്തൽ.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയെ വീണ്ടും എസ്ഐടി വീണ്ടും ചോദ്യം ചെയ്തേക്കും. ശനിയാഴ്ചയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്തേയ്ക്ക് വിളിച്ചു വരുത്തി അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്തത്.
കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാടുകൾ ഒന്നുമില്ലെന്ന് അടൂർ പ്രകാശ് എസ്ഐടിക്ക് മൊഴി നൽകിയിരുന്നു. എന്നാൽ വീട്ടിലും ബംഗുളൂരുവിലും പോറ്റിയെ കണ്ടിട്ടുണ്ടെന്നും യുഡിഎഫ് കൺവീനർ വ്യക്തമാക്കി.
കൂടിക്കാഴ്ചകൾ എല്ലാം പോറ്റി ക്ഷണിച്ചതുപ്രകാരം ആയിരുന്നെന്നും എന്നാൽ കണ്ട തീയതികൾ വ്യക്തമായി ഓർമയിൽ ഇല്ലെന്നും അടൂർ പ്രകാശ് മൊഴി നൽകി. ഡൽഹിയിൽ പോകാനും പോറ്റിയാണ് ക്ഷണിച്ചതെന്ന് എംപി പറഞ്ഞു.
ശനിയാഴ്ച രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ രണ്ടര മണിക്കൂർ നീണ്ടുനിന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധവും സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയും ഉൾപ്പെടെയുള്ള വിഷയങ്ങളിലായിരുന്നു ചോദ്യം ചെയ്യൽ.
പോറ്റിക്കൊപ്പമുള്ള ഫോട്ടോകൾ പുറത്തുവന്നപ്പോൾ തന്നെ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്ഐടി തീരുമാനിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പോറ്റിയും കേസിലെ മറ്റൊരു പ്രതി ഗോവർധനനും ഡൽഹിയിലെത്തി സോണിയ ഗാന്ധിയെ കണ്ടപ്പോഴുള്ള ഫോട്ടോയിലും അടൂർ പ്രകാശും ആന്റോ ആന്റണിയുമുണ്ട്.
District News
തൃശൂർ: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ ഇതുവരെ നടത്തിയ പ്രകടനമെല്ലാം ചീറ്റിപ്പോയതിന്റെ അങ്കലാപ്പിലാണ് കോണ്‍ഗ്രസ് നേതാക്കളെന്നു മന്ത്രി കെ. രാജൻ. കുറ്റക്കാരായ ആളുകൾക്കെതിരേ മുഖം നോക്കാതെ നടപടി സ്വീകരിച്ച ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിനെതിരേ പാരഡിയുമായി ഇറങ്ങിയ പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും സ്വയം പരിഹാസ്യരായി.
തെരഞ്ഞെടുപ്പ് അടുക്കുന്പോൾ യുഡിഎഫും ബിജെപിയും എൽഡിഎഫിനെതിരേ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതു പതിവാക്കിയിരിക്കുന്നു. കഴിഞ്ഞതവണ ബിരിയാണിച്ചെന്പും ഈന്തപ്പഴപ്പൊതിയുമായി വന്നവർ ഇത്തവണ സ്വർണപ്പാളിയും വാജിവാഹനവുമായി വന്നു. എന്നാൽ നാടകം പൊളിയുകയും ജനസമക്ഷം അപഹാസ്യരാവുകയുമാണ് അവർ. ഇടതുമുന്നണി മൂന്നാമതും അധികാരത്തിൽ എത്തുമെന്ന് ഉറപ്പായതോടെ പ്രതിപക്ഷപാളയത്തിൽ പരിഭ്രാന്തി പടർന്നിരിക്കുകയാണെന്നും സിപിഐ ജില്ലാ നവമാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
സിപിഐ സംസ്ഥാന കൗണ്‍സിൽ അംഗം ടി.കെ. സുധീഷ് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ, സോഷ്യൽ മീഡിയ സബ് കമ്മിറ്റി കണ്‍വീനർ കെ.പി. സന്ദീപ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ വി.എസ്. പ്രിൻസ്, കെ.എസ്. ജയ തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
തൃശൂർ: ശബരിമലയിലെ എസ്ഐടി അന്വേഷണം ചത്തുവെന്നും എൽഡിഎഫ്-യുഡിഎഫ് കുറുവാസംഘം അതിനെ കൊന്നുവെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി.
സ്വർണക്കൊള്ളയിൽ ഉൾപ്പെട്ട നേതാക്കളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ എസ്ഐടിക്കു സാധിക്കില്ല. അതിനു കേന്ദ്രസംഘം തന്നെയാണ് അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട തന്ത്രി കണ്ഠരര് രാജീവര് നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് എന്ന തന്റെ സ്ഥാപനത്തില്‍ രണ്ടര കോടി രൂപ നിക്ഷേപിച്ചിട്ടില്ലെന്ന് ഉടമ എന്‍.എം. രാജു. തന്ത്രിയെയോ കുടുംബത്തെയോ താന്‍ കണ്ടിട്ടില്ലെന്നും രാജു കൊച്ചിയില്‍ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തന്ത്രി കണ്ഠരര് രാജീവര് 2.5 കോടി രൂപ ഇവിടെ നിക്ഷേപിച്ചിരുന്നതായും നിക്ഷേപ തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട് സ്ഥാപനം പൂട്ടിപ്പോയപ്പോള്‍ എന്തുകൊണ്ടാണ് തന്ത്രി പരാതിപ്പെടാത്തത് എന്നതടക്കമുള്ള കാര്യത്തില്‍ എസ്ഐടിക്ക് സംശയം ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് നന്നിരുന്നു. തിരുവല്ല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഓഫീസിലും രാജുവിന്റെ വീട്ടിലുമാണ് റെയ്ഡ് നടന്നത്.