ബഹുമാനപ്പെട്ട കോട്ടയം സെഷൻസ് കോടതി മുന്പാകെ
Crl.M.P.No. 1689/2025 In
Crl.R.P.No.24/2025
ഹർജിക്കാരൻ:
കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ അയർക്കുന്നം വില്ലേജിൽ അയർക്കുന്നം പി.ഒ.യിൽ സ്പിരിച്വൽ പാലസ് പൂക്കടശ്ശേരി കൊട്ടാരത്തിൽ മക്കാർ മകൻ 80 വയസ്‌സുള്ള റഹിം കൊട്ടാരത്തിൽ മക്കാർ @ റഹിം.
8-ാം എതിർകക്ഷി:
സൂരജ് എസ്. സോമൻ ടി മകൻ, തിരുവാതിര വീട്, വലിയവിള, തിരുമല പി.ഒ., തിരുവനന്തപുരം ജില്ല.
ടി എതിർകക്ഷിയെ തെര്യപ്പെടുത്തുന്ന നോട്ടീസ്
ഹർജിക്കാരൻ ഭാഗത്തു നിന്നും 8-ാം എതിർകക്ഷിക്ക് കോടതിയിൽ നിന്നും പലതവണ നോട്ടീസ് അയച്ചിട്ടും ടിയാൻ വിദേശത്തായതിനാൽ കൈപ്പറ്റാതെ മടങ്ങി വന്നിട്ടുള്ളതിനാൽ മേൽ നന്പർ ഹർജി സംഗതി സംബന്ധിച്ച് ടി എതിർകക്ഷിക്ക് ഏതെങ്കിലും വിധത്തിലുള്ള ആക്ഷേപം ഉളളപക്ഷം കേസിന്‍റെ അടുത്ത വിചാരണ തീയതിയായ 2025-ാമാണ്ടു നവംബർ മാസം 22 ാം തീയതി പകൽ 11 മണിക്ക് ടി എതിർകക്ഷി കോടതിയിൽ നേരിട്ടോ, അഡ്വക്കേറ്റ് മുഖാന്തിരമോ, ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം ടി എതിർകക്ഷിയെ കൂടാതെ ടി ഹർജി തീർച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തിക്കൊളളുന്നു.
ഉത്തരവിൻപ്രകാരം
ഹർജിക്കാരൻ ഭാഗം അഡ്വക്കേറ്റ്
(ഒപ്പ്)
അഡ്വക്കേറ്റ് : കെ.എസ്. വിനോദ്കുമാർ
കോട്ടയം
21/10/2025