Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Book Review

Book Review

ക​ന​ൽ​വ​ഴി​യി​ലെ വെ​ളി​ച്ച​പ്പാ​ട്‌

പൂ​വി​ത​റി​യ പ​ര​വ​താ​നി​യി​ലൂ​ടെ നീ​ങ്ങു​ന്ന​വ​ന​ല്ല, മ​റി​ച്ച് അ​നു​ഭ​വ​ങ്ങ​ളു​ടെ ക​ന​ൽ​വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് ചു​റ്റു​പാ​ടു​ക​ളെ ഹൃ​ദ​യം കൊ​ണ്ട് എ​ഴു​തു​ന്ന​വ​രാ​ണ് സ​ർ​ഗ​പ്ര​തി​ഭ​യു​ള്ള എ​ഴു​ത്തു​കാ​ര​ൻ. സൗ​ന്ദ​ര്യ​ത്തി​ന്‍റെ ക​തി​ർ​മ​ണി​ക​ളാ​യി​രി​ക്ക​ണം സാ​ഹി​ത്യ​മെ​ങ്കി​ൽ ആ​ത്മ​ക​ഥ അ​നു​ഭ​വ​ങ്ങ​ളു​ടെ ആ​ഴ​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​ചെ​ല്ലു​ന്ന​വ​യാ​ക​ണം.

ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ ശ​ക്ത​മാ​യി ക​ത്തി​ജ്വ​ലി​ക്കു​മ്പോ​ൾ ഏ​കാ​ന്ത​ത​യു​ടെ അ​ക​ത്ത​ള​ങ്ങ​ളി​ലി​രു​ന്ന് വാ​യ​ന​ക്കാ​ര​ൻ ആ​സ്വ​ദി​ക്കു​ക സാ​ധാ​ര​ണ​മാ​ണ്. അ​ങ്ങ​നെ​യാ​ണ് ഞാ​നും ഈ ​കൃ​തി​യു​ടെ ഉ​ള്ള​റ​ക​ളി​ലേ​ക്ക് ഇ​റ​ങ്ങി​ചെ​ല്ലു​ന്ന​ത്. പ്ര​ഭാ​ത് ബു​ക്ക് പ്ര​സി​ദ്ധീ​ക​രി​ച്ച കാ​രൂ​ർ സോ​മ​ന്‍റെ "ക​ഥാ​കാ​ര​ന്‍റെ ക​ന​ൽ​വ​ഴി​ക​ൾ' ഇ​രു​ള​ട​ഞ്ഞ താ​ഴ്‌​വാ​ര​ങ്ങ​ൾ താ​ണ്ടി ന​വ്യ​ന​ഭ​സി​ലേ​ക്ക് കു​തി​ച്ചു​യ​ർ​ന്ന ക​ന​ൽ​പ​ക്ഷി ത​ന്നെ​യാ​ണ്.

തോ​റ്റ​വ​ന്‍റെ വി​ഷാ​ദ​രാ​ഗ​മ​ല്ല, മ​റി​ച്ച് ച​ങ്കു​റ​പ്പു​ള്ള​വ​ന്‍റെ ച​ങ്കൂ​റ്റ​ത്തെ അ​തി​വൈ​കാ​രി​ക​ത​യു​ടെ ഭാ​ഷ​യി​ൽ ആ​വി​ഷ്‌​ക​രി​ക്കു​ന്ന​തി​ൽ എ​ഴു​ത്തു​കാ​ര​ൻ ഇ​വി​ടെ വി​ജ​യി​ച്ചി​രി​ക്കു​ന്നു. അ​നാ​യാ​സ​മാ​യി പ​ദ​ങ്ങ​ളെ വി​ന്യ​സി​ക്കു​വാ​നും അ​നു​ഭ​വ​ത്തി​നു​ത​കു​ന്ന വാ​ക്കു​ക​ൾ കൊ​ണ്ട് എ​ഴു​ത്തി​നെ വ​ർ​ണാ​ഭ​മാ​ക്കു​വാ​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ർ​ഗ​സി​ദ്ധി ആ​ർ​ക്കാ​ണ് കാ​ണാ​തെ പോ​കു​വാ​നാ​കു​ക?

ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ നോ​ല്മ്പ് നോ​ൽ​ക്കു​ന്ന ഒ​രു വെ​ളി​ച്ച​പ്പാ​ടി​നേ ക​ന​ൽ​ച്ചാ​ട്ട​ത്തി​ൽ വി​ജ​യ​മു​ള്ളു. വെ​ളി​ച്ച​പ്പാ​ടി​ന് വ​സൂ​രി വി​ത​യ്ക്കാ​നും സൂ​ക്കേ​ടു​ക​ൾ മാ​റ്റാ​നും ക​ഴി​യു​മ​ത്രെ! അ​താ​വും വെ​ളി​ച്ച​പ്പാ​ട് എ​ല്ലാ​വ​ർ​ക്കും ആ​ദ​ര​ണീ​യ​യാ​യ "അ​മ്മ' ആ​യ​ത്.

സ​ങ്കീ​ർ​ണ​വും പ്ര​ക്ഷു​ബ്ധ​വു​മാ​യ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ൾ തീ​ർ​ത്ത പൊ​ള്ളു​ന്ന പാ​ത​യി​ലൂ​ടെ യാ​തൊ​ന്നി​നെ​യും കൂ​സാ​തെ മ​ര​ണ​ത്തെ മു​ന്നി​ൽ ക​ണ്ട് ജീ​വി​ത​മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ വി​ജ​യി​ച്ചു​മു​ന്നേ​റു​ന്ന ഒ​രു വെ​ളി​ച്ച​പ്പാ​ടി​നെ​യാ​ണ് ഈ ​സൃ​ഷ്ടി​യി​ലൂ​ടെ ന​മു​ക്ക് ദ​ർ​ശി​ക്കാ​നാ​വു​ന്ന​ത്. ആ ​സ​ഹ​ന​ക​ഥ സ​ഹ ജീ​വി​ക​ൾ​ക്കു​പ​ക​രി​ക്കും വി​ധം പ്ര​ക​ടി​പ്പി​ക്കു​വാ​നു​ള്ള മാ​ന​സി​കാ​വ​സ്ഥ പ്ര​ശം​സ​നീ​യം ത​ന്നെ.

സ്വ​ന്തം കി​ഡ്‌​നി ദാ​ന​മാ​യി ന​ൽ​കു​മ്പോ​ൾ അ​ടു​ത്തു​നി​ന്ന ന​ഴ്‌​സി​നോ​ട് പ​റ​യു​ന്നു. ഇ​ത് ആ​രോ​ടും പ​റ​യ​രു​ത്, പ​റ​ഞ്ഞാ​ൽ എ​ന്‍റെ അ​ടു​ത്ത കി​ഡ്‌​നി​യ്ക്കും ആ​ൾ​ക്കാ​ർ വ​രു​മെ​ന്ന്. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട ഈ ​സാ​ഹ​ച​ര്യ​ത്തെ എ​ത്ര സ​ര​സ​മാ​യി​ട്ടാ​ണ് ക​ഥാ​കാ​ര​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഒ​രു നോ​വ​ലി​നേ​ക്കാ​ൾ, ഒ​രു സി​നി​മ​യേ​ക്കാ​ൾ സാ​ഹി​ത്യ​ത്തി​ന്‍റെ മ​ണി​മു​റ്റ​ത്ത് ഈ ​ആ​ത്മ​ക​ഥ താ​രും ത​ളി​രും നി​റ​ഞ്ഞു​ത​ന്നെ​യാ​ണ് നി​ൽ​ക്കു​ന്ന​ത്. അ​തു വാ​യ​ന​ക്കാ​ര​നെ അ​നു​ഭൂ​തി ത​ല ത്തി​ൽ എ​ത്തി​ക്കു​ന്നു.

പ​ല​പ്പോ​ഴും മ​നു​ഷ്യ​മ​ന​സി​ന്‍റെ സം​ഘ​ർ​ഷ​ങ്ങ​ൾ ത​ന്നെ​യാ​ണ് സാ​ഹി​ത്യ​പ്പി​റ​വി​യു​ടെ അ​ടി​യൊ​ഴു​ക്കു​ക​ൾ. മാ​ന​വ​രാ​ശി​ക്ക് മ​നു​ഷ്യ​ത്വം അ​ല്ലെ​ങ്കി​ൽ വി​വേ​ക​ബു​ദ്ധി ന​ഷ്ട​പ്പെ​ടു​മ്പോ​ൾ അ​ത് തി​രി​ച്ച​റി​യു​ന്ന​വ​രും തി​രു​ത്ത​പ്പെ​ടു​ന്ന​വ​രു​മാ​ണ് സ​ർ​ഗ്ഗ​പ്ര​തി​ഭ​ക​ൾ.

ഇ​വി​ടെ​യും മു​റി​വേ​റ്റ​വ​ന്‍റെ നീ​റ്റ​ൽ തി​രി​ച്ച​റി​യു​വാ​നു​ള്ള മ​നഃ​സാ​ക്ഷി എ​ഴു​ത്തി​ൽ മാ​ത്ര​മ​ല്ല പ്ര​വൃ ത്തി​യി​ലും ന​മു​ക്ക് കാ​ണി​ച്ചു​ത​രു​ന്നു. ഇ​തു സാ​ഹി​ത്യ​ലോ​ക​ത്ത് അ​സാ​ധാ​ര​ണ​മാ​യ ഒ​രു അ​നു​ഭ​വ​മാ​ണ്. അ​തു​ത​ന്നെ​യാ​ണ് ഈ ​കൃ​തി ആ​ർ​ത്തി​യോ​ടെ പ​ല​വ​ട്ടം വാ​യി​ക്കാ​ൻ എ​ന്നെ പ്രേ​രി​പ്പി​ച്ച​ത്. ന​ന്മ ന​ഷ്ട​പ്പെ​ട്ട മ​നു​ഷ്യ​രാ​ശി​യെ ഗ്ര​സി​ച്ചി​രി​ക്കു​ന്ന വ​ർ​ത്ത​മാ​ന​കാ​ല സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​കൃ​തി ഒ​രു ഓ​ർ​മ​പ്പെ​ടു​ത്ത​ൽ കൂ​ടി​യാ​ണ്.

ആ​ത്മ​സാ​ക്ഷാ​ത്കാ​ര​ത്തി​ന്‍റെ ഉ​ൾ​ച്ചൂ​ടു വ​ഹി​ക്കു​ന്ന ഈ ​സൃ​ഷ്ടി​യി​ലൂ​ടെ ഒ​രു സൂ​ക്ഷ്മ​സ​ഞ്ചാ​രം ന​ട​ത്തു​മ്പോ​ൾ ന​മ്മു​ടെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ന്നു നി​ന്നു​കൊ​ണ്ട് ആ​ത്മാ​വു​മാ​യി സം​വ ദി​ക്കു​ന്ന ഒ​രു മി​ത്ര​ത്തെ​യാ​ണ് നാം ​ക​ണ്ടെ​ത്തു​ന്ന​ത്.

അ​ത്ര​മേ​ൽ ദൃ​ശ്യാ​ത്മ​ക​ത​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ഷ​യു​ടെ വ്യ​തി​രി​ക്ത​ത. സം​ഘ​ട്ട​ന​ങ്ങ​ൾ നി​റ​ഞ്ഞ ഓ​രോ അ​ദ്ധ്യാ​യ​ത്തി​ലും അ​നു​ഭ​വ​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തു​ടി​പ്പ് നാം ​കേ​ൾ​ക്കു​ന്നു. ആ ​വി​കാ​ര​ങ്ങ​ളു​ടെ അ​ടി​ച്ചൂ​ടു​ത​ട്ടു​മ്പോ​ൾ ജീ​വി​ത​ത്തി​ന്‍റെ പ​രി​ണാ​മ​ച​ക്രം എ​ത്ര വി​സ്മ​യ​ക​ര​മാ​ണെ​ന്ന് നാം ​തി​രി​ച്ച​റി​യു​ക കൂ​ടി ചെ​യ്യു​ക​യാ​ണ്.

ഒ​രു കാ​ല​ത്തി​ന്‍റെ സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ വ്യ​വ​സ്ഥി​തി​ക​ളെ വ്യ​ക്ത​മാ​യി ഈ ​ആ​ത്മ​ക​ഥാ ദ​ർ​പ്പ​ണ​ത്തി​ലൂ​ടെ നോ​ക്കി​ക്കാ​ണാം. പ്ര​തി​സ​ന്ധി​ക​ളെ ധീ​ര​മാ​യി നേ​രി​ട്ട് ജീ​വി​ത​മൂ​ല്യ​ങ്ങ​ൾ സ്വാം​ശീ​ക​രി​ച്ച് പൂ​ർ​ണ​രാ​യ മ​ഹ​ത്‌​വ്യ​ക്തി​ക​ളെ ഗു​രു​തു​ല്യ​രാ​യി കാ​ണു​ന്നു. ഇ​തു​പോ​ലു​ള്ള എ​ഴു​ത്തു​കാ​ർ ഇ​ന്നു​ണ്ടോ? പോ​രാ​ട്ട ജീ​വി​ത​ത്തി​ൽ ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പ്പി​നു​ള്ള ശ​ക്തി​സ്രോ​ത​സാ​യി മാ​റു​ന്ന ഒ​ട്ടേ​റെ സ​ന്ദേ​ശ​ങ്ങ​ൾ ഈ ​കൃ​തി​യി​ലു​ട​നീ​ളം കാ​ണു​ന്നു.

"ജ​ന​മ​ന​സു​ക​ളി​ൽ ശ​ക്ത​മാ​യി ഇ​ട​പെ​ടു​ന്ന​വ​രും സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന​വ​രു​മാ​ണ് എ​ഴു​ത്തു​കാ​ർ' (പേ​ജ് 257) എ​ന്നു പ​റ​യു​ന്നി​ട​ത്ത് അ​നു​വാ​ച​ക​നെ സ​ർ​ഗ്ഗാ​ത്മ​ക​ത​യു​ടെ ലോ​ക ത്തേ​യ്ക്ക് ന​യി​ക്കു​ന്നു. "പ്ര​പ​ഞ്ച​നാ​ഥ​ൻ മ​ണ്ണി​ൽ മ​നു​ഷ്യ​നെ സൃ​ഷ്ടി​ച്ച​ത് പ​ര​സ്പ​രം ക​ല​ഹി​ക്കാ​ന​ല്ല, സ്‌​നേ​ഹം, ദ​യ, കാ​രു​ണ്യം, സ​ഹാ​നു​ഭൂ​തി എ​ന്നീ ന​ന്മ​ക​ൾ ചെ​യ്ത് ജീ​വി​ക്കാ​നാ​ണ്' (പേ​ജ് 264) ഇ​വി​ടെ എ​ഴു​ത്തു​കാ​ര​ൻ ന​മ്മെ സ​നാ​ത​ന മൂ​ല്യ​ങ്ങ​ളി​ലേ​യ്ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്നു.

"ന​ല്ല ന​ല്ല പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ച് അ​റി​വു​നേ​ട​ണം. അ​റി​വി​ല്ലെ​ങ്കി​ൽ ആ​ത്മാ​വി​ല്ലാ​ത്ത ശ​രീ​ര​മാ​യി ഈ ​മ​ണ്ണി​ൽ പു​ഴു​ക്ക​ളെ​പ്പോ​ലെ വ​ലി​ഞ്ഞു​വ​ലി​ഞ്ഞു മ​ര​ണ​ത്തി​ലെ​ത്താം' (പേ​ജ് 264) എ​ന്ന​തി​ൽ വാ​യി​ച്ചു വി​ള​യേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു.

"യൗ​വ്വ​നം ഒ​രി​ക്ക​ലും രോ​ഷാ​ഗ്നി​യി​ൽ ആ​ളി​ക്ക​ത്തി​ക്കാ​ൻ പാ​ടി​ല്ല. അ​തു കു​റ്റ​വാ​ളി​ക​ളെ മാ​ത്ര​മേ സൃ​ഷ്ടി​ക്കൂ എ​ന്ന് എ​നി​ക്ക​റി​യാം' (പേ​ജ് 149) ഇ​ത് സ​ഹ​ന​ത്തി​ലേ​യ്ക്കു​ള്ള വ​ഴി​കാ​ട്ട​ൽ കൂ​ടി​യാ​ണ്. "ഇ​രു​ട്ടി​നെ അ​ക​റ്റാ​ൻ സൂ​ര്യ​നോ ച​ന്ദ്ര​നോ വേ​ണം.

മ​നു​ഷ്യ​മ​ന​സ്സു​ക​ളി​ൽ ഇ​തു​പോ​ലെ പൂ​നി​ലാ​വ് പ​ര​ത്തു​ന്ന​വ​യാ​ണ​ല്ലോ അ​ക്ഷ​ര​വും ആ​ത്മാ​വും' (പേ​ജ് 63) തൂ​ലി​ക പ​ട​വാ​ളി​നേ​ക്കാ​ൾ മൂ​ർ​ച്ച​യേ​റി​യ ആ​യു​ധ​മാ​ണെ​ന്ന് അ​നു​ഭ​വ​സ്ഥ​നാ​യ ഒ​രു എ​ഴു​ത്തു​കാ​ര​ൻ ഇ​വി​ടെ ന​മ്മോ​ട് വി​ളി​ച്ചോ​തു​ന്നു.

"എ​ന്‍റെ മു​ന്നി​ൽ ദുഃ​ഖ​ദു​രി​ത​ങ്ങ​ളു​ണ്ടെ​ങ്കി​ലും സ്വ​ന്തം ജീ​വി​ത​ത്തെ അ​നാ​യാ​സ​മാ​യി നി​ല​യ്ക്ക് നി​ർ​ത്താ​ൻ എ​നി​ക്ക് ക​ഴി​യു​ന്നു. എ​ല്ലാ ദുഃ​ഖ​ങ്ങ​ളേ​യും എ​നി​ക്കു​ള്ളി​ൽ നി​ശ​ബ്ദ​മാ​യി ഞാ​ൻ താ​ലോ​ലി​ച്ചു. ത​ട​സ​ങ്ങ​ളെ അ​തി​ജീ​വി​ച്ച് മു​ന്നോ​ട്ടു പോ​യ​വ​രൊ​ക്കെ പു​തു​ജീ​വ​ൻ പ്രാ​പി ച്ചി​ട്ടേ​യു​ള്ളൂ.' (പേ​ജ് 57) വ​ല്ലാ​യ്മ​ക​ളി​ൽ ത​ള​രാ​തെ ജീ​വി​ത​ത്തി​ന്‍റെ സൗ​ന്ദ​ര്യം എ​ത്തി​പ്പി​ടി​ക്കാ​നു​ള്ള മു​ന്നേ​റ്റം ന​മ്മെ ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്ന് ഉ​റ​പ്പു​ത​രു​ക​യാ​ണ്.

ഇ​ങ്ങ​നെ മ​ഹ​ത്ഗ്ര​ന്ഥ​ങ്ങ​ളി​ലും മ​ഹ​ത്‌​വ്യ​ക്തി​ക​ളി​ലും ന​മു​ക്ക് ദ​ർ​ശി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ള്ള ഉ​ദ്‌​ബോ​ധ​ന​ങ്ങ​ളു​ടെ ശം​ഖൊ​ലി​യാ​ണ് "ക​ഥാ​കാ​ര​ന്റെ ക​ന​ൽ​വ​ഴി​ക​ൾ'. ആ​ത്മ​ക​ഥ​യു​ടെ ലോ​ക​ത്ത് പു​തു​മ നി​റ​ഞ്ഞ ഈ ​കൃ​തി അ​പൂ​ർ​വ്വ​ങ്ങ​ളി​ൽ അ​പൂ​ർ​വ്വ​മെ​ന്ന് നി​സം​ശ​യം പ​റ​യാം.

Book Review

ശൈ​ത്യ​സ്ഥ​ലി​ക​ൾ

ശൈ​ത്യ​സ്ഥ​ലി​ക​ൾ

ജോ​ൺ സാ​മു​വ​ൽ
പേ​ജ്: 208 വി​ല: ₹ 280
ക​റ​ന്‍റ് ബു​ക്സ്
ഫോ​ൺ: 72900922166

സൈ​ന്യ​ത്തി​ൽ​നി​ന്നു വി​ര​മി​ച്ച അ​ഞ്ചു സു​ഹൃ​ത്തു​ക്ക​ളു​ടെ ക​ഥ പ​റ​യു​ന്ന നോ​വ​ൽ. സ്ഥി​രം സൈ​നി​ക ക​ഥ​ക​ളി​ൽ​നി​ന്ന് വേ​റി​ട്ട ഭാ​വു​ക​ത്വ​വും പ​ശ്ചാ​ത്ത​ല​വും. ബ​ന്ധ​ങ്ങ​ളി​ലെ നി​ര​ർ​ഥ​ക​ത​യും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു.

ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ

സി​സ്റ്റ​ർ ഡോ. ​ആ​ൻ ഗ്രേ​യ്സ് എ​സ്ഡി
പേ​ജ്: 198 വി​ല: ₹ 250
കാ​ർ​മ​ൽ പ​ബ്ലി​ഷിം​ഗ് ഹൗ​സ്,
തി​രു​വ​ന​ന്ത​പു​രം

സ​ഹ​ന​ത്തെ​ക്കു​റി​ച്ചു തെ​ളി​ച്ച​മു​ള്ള പു​സ്ത​കം. അ​നു​ഭാ​വ​വും അ​നു​ക​ന്പ​യും ഹൃ​ദ​യ​ഭാ​ഷ​യാ​ക്കി​യ ഒ​രു ഡോ​ക്ട​റു​ടെ എ​ഴു​ത്ത്. തി​രി​ച്ച​റി​വു​ക​ളു​ടെ പു​തി​യ ആ​കാ​ശം വാ​യ​ന​ക്കാ​ർ​ക്കു ന​ൽ​കു​ന്നു.

പു​ഴ​ക​ളി​ല്ലാ​തെ തോ​ണി​ക​ൾ

സോ​ളി ജോ​ർ​ജ്
പേ​ജ്: 156 വി​ല: ₹ 200
ഫോ​ൺ: 6282316731

ദു​രി​ത​ങ്ങ​ളെ ചെ​റു സ​ന്തോ​ഷ​ങ്ങ ളാ​ലും ബ​ന്ധ​ങ്ങ​ളു​ടെ ഊ​ഷ്മ​ള​ത​കൊ ണ്ടും ​മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന മ​നു​ഷ്യ​രു​ടെ ജീ​വി​തം പ​റ​യു​ന്ന നോ​വ​ൽ. കു​മ​ര​ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ആ​ഖ്യാ​നം.

സ​ഖാ​വ് പു​ഷ്പ​ൻ

ഭാ​നു​പ്ര​കാ​ശ്
പേ​ജ്: 298 വി​ല: ₹ 500
യു​വ​ധാ​ര, തി​രു​വ​ന​ന്ത​പു​രം
ഫോ​ൺ: 0471 2302329

കൂ​ത്തു​പ​റ​ന്പ് വെ​ടി​വ​യ്പ്പി​ൽ പ​രി​ക്കേ​റ്റ് ശ​രീ​രം ത​ള​ർ​ന്ന ഡി​വൈ​എ​ഫ്ഐ നേ​താ​വ് പു​ഷ്പ​ന്‍റെ ച​രി​ത്ര​മാ​യി​ത്തീ​ർ​ന്ന ജീ​വി​ത​ക​ഥ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ എ​ഴു​തി​യ അ​വ​താ​രി​ക.

Book Review

സു​ഗ​ത​പ​ർ​വം

സു​ഗ​ത​പ​ർ​വം

സി. ​റ​ഹിം
പേ​ജ്: 200 വി​ല: ₹ 320
ഒ​ലി​വ് ബു​ക്സ്, കോ​ഴി​ക്കോ​ട്
ഫോ​ൺ: 0495 2765871

പ്ര​കൃ​തി​സം​ര​ക്ഷ​ണ​ത്തി​നു വേ​ണ്ടി​യും സാ​മൂ​ഹ്യ​തി​ന്മ​ക​ൾ​ക്ക് എ​തി​രേ​യും നി​ര​ന്ത​രം പോ​രാ​ടു​ക​യും എ​ഴു​തു​ക​യും ചെ​യ്ത സു​ഗ​ത​കു​മാ​രി​യു​ടെ ജീ​വി​തം വ​ര​ച്ചി​ടു​ന്ന കൃ​തി.

വി​ശു​ദ്ധ കു​ർ​ബാ​ന-​സ്വ​ർ​ഗ​ത്തി​ലേ​ക്കു​ള്ള എ​ന്‍റെ ഹൈ​വേ

നി​ക്കോ​ള ഗോ​റി
പേ​ജ്: 88 വി​ല: ₹ 150
സെ​ന്‍റ് പോ​ൾ​സ്, എ​റ​ണാ​കു​ളം
ഫോ​ൺ: 81568 52683

കാ​ർ​ലോ അ​ക്കു​ത്തി​സ് എ​ന്ന യു​വ വി​ശു​ദ്ധ​ന്‍റെ ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം. കാ​ർ​ലോ യെ ​അ​ടു​ത്ത​റി​ഞ്ഞ​വ​രു​ടെ സാ​ക്ഷ്യ ങ്ങ​ൾ നി​റ​ഞ്ഞ പു​സ്ത​കം. വി​ശു​ദ്ധി യി​ൽ ജീ​വി​ക്കാ​നു​ള്ള ആ​ഹ്വാ​നം.

പി.​ജെ. ജോ​സ​ഫ്-​കാ​ല​ഘ​ട്ട​ത്തി​നു മു​ൻ​പേ സ​ഞ്ച​രി​ച്ച ക​ർ​മ​യോ​ഗി

ഡോ. ​ജോ​ബി​ൻ എ​സ്. കൊ​ട്ടാ​രം
പേ​ജ്: 120 വി​ല: ₹ 240
ആ​ബ്സൊ​ല്യൂ​ട്ട് ബു​ക്സ്, കോ​ട്ട​യം
ഫോ​ൺ: 98476 89422

കൃ​ഷി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന വും ​ക​ല​യും സ​മ​ന്വ​യി​പ്പി​ച്ചു​ള്ള പി.​ജെ. ജോ​സ​ഫി​ന്‍റെ "പോ​സി​റ്റീ​വ് രാ​ഷ്ട്രീ​യം' വി​ല​യി​രു​ത്തു​ന്ന കൃ​തി. ഒ​രു കാ​ല​ഘ​ട്ട​ത്തി​ന്‍റെ രാ​ഷ്ട്രീ​യ ച​രി​ത്രം മ​ന​സി​ലാ​ക്കാം.

ആ​ചാ​ര​വെ​ടി

മാ​ത്യു ചി​ങ്ങ​വ​നം
പേ​ജ്: 64 വി​ല: ₹ 130
പേ​പ്പ​ർ പ​ബ്ലി​ക്ക, തി​രു​വ​ന​ന്ത​പു​രം
ഫോ​ൺ: 94472 01575

കാ​ല​ത്തി​ന്‍റെ ആ​സു​ര​ത​ക​ൾ​ക്കു​നേ​രേ പ്ര​തി​ഷേ​ധി​ക്കു​ക​യും അ​തി​നെ പ്ര​തീ​ക്ഷ​ക​ൾ​കൊ​ണ്ട് പൂ​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ക​വി​ത​ക​ൾ. സ്വ​ത​ന്ത്ര​മാ​യ ആ​ശ​യ​ലോ​കം മു​ന്നോ​ട്ടു​വ​യ്ക്കു​ന്നു.

 

Latest News

Up