CAREER DEEPIKA
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2026 വർഷത്തെ സിവിൽ സർവീസസ് പരീക്ഷയ്ക്കു വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 24 വരെ ഓൺലൈനായി അപേക്ഷിക്കാം. മേയ് 24നാണു പ്രിലിമിനറി പരീക്ഷ.
ഐഎഎസ്, ഐ എഫ് എസ്, ഐപിഎസ് തുടങ്ങി 23 വിഭാഗങ്ങളിലായി ഈ വർഷം ആകെ 933 ഒഴിവുകളാണു വിജ്ഞാപനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ നാലുവർഷത്തെ ഏറ്റവും കുറവ് ഒഴിവാണിത്. കഴിഞ്ഞ വർഷം 979 ഒഴിവാണ് ഉണ്ടായിരുന്നത്.
ആകെ ഒഴിവിൽ 33 എണ്ണം ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇതിൽ 7 എണ്ണം കാഴ്ച വൈകല്യമുള്ളവർക്കും 11 എണ്ണം സംസാര-കേൾവി വെല്ലുവിളിയുള്ളവർക്കും സംവരണം ചെയ്തിരിക്കുന്നു. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും. ഇവർ മെയിൻ പരീക്ഷയുടെ അപേക്ഷയ്ക്കൊപ്പം യോഗ്യത നേടിയതിന്റെ തെളിവും ഹാജരാക്കണം.
മെഡിക്കൽ ബിരുദക്കാർ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഇന്റർവ്യൂ സമയത്തു ഹാജരാക്കണം. ബിരുദത്തിനു തുല്യമായ പ്രഫഷണൽ/ടെക്നിക്കൽ യോഗ്യതയുള്ളവർക്കും പരീക്ഷയെഴുതാം.
ജനറൽ വിഭാഗക്കാർക്ക് ആറു തവണ പ്രിലിമിനറിക്ക് അപേക്ഷിക്കാം. പട്ടികവിഭാഗക്കാർക്കു പരിധി ബാധകമല്ല. മറ്റു പിന്നാക്കവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 9 അവസരം ലഭിക്കും.
പ്രായം: 2026 ഓഗസ്റ്റ് ഒന്നിന് 21-32. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവുണ്ട്. വിമുക്തഭടന്മാർക്കും ഇളവുണ്ട്.
തെരഞ്ഞെടുപ്പ്: പ്രിലിമിനറി (ഒബ്ജക്ടീവ് ടൈപ്പ്), മെയിൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ. പ്രിലിമിനറി പരീക്ഷയ്ക്കു കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും മെയിൻ പരീക്ഷയ്ക്കു തിരുവനന്തപുരവും കേന്ദ്രമാണ്.
പരീക്ഷാ രീതി: പ്രിലിമിനറി പരീക്ഷയ്ക്ക് 200 മാർക്ക് വീതമുള്ള രണ്ടു ജനറൽ പേപ്പറുകളുണ്ട്. ഒബ്ജക്ടീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. ദൈർഘ്യം 2 മണിക്കൂർ വീതം. നെഗറ്റീവ് മാർക്കുണ്ട്. രണ്ടാം പേപ്പർ ക്വാളിഫൈയിംഗ് പേപ്പറാണ്. ഇതിന് 33% മാർക്ക് നേടണം.
മെയിൻ പരീക്ഷ ഡിസ്ക്രിപ്റ്റീവ് മാതൃകയിലാണ്. പരീക്ഷയിലെയും അഭിമുഖത്തിലെയും മാർക്ക് പരിഗണിച്ചാണ് അന്തിമ ലിസ്റ്റ് തയാറാക്കുക. ഫീസ്: 100 രൂപ. ഓൺലൈനായി പണമടയ്ക്കാം. സ്ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: https://upscon line.nic.in എന്ന വെബ്സൈറ്റു വഴി ഓൺലൈനായി അപേക്ഷിക്കുക. സിലബസ്, പരീക്ഷാ ക്രമം ഉൾപ്പെടെയുള്ള വിജ്ഞാപനത്തിന്റെ പൂർണരൂപം www.upsc.gov.in എന്ന വെബ്സൈറ്റിൽ.
ഫോറസ്റ്റ് സർവീസ്: 80 ഒഴിവ്
യുപിഎസ്സിയുടെ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയ്ക്ക് ഫെബ്രുവരി 24 വരെ ഓൺലൈനായി അപേക്ഷിക്കാം. പരീക്ഷ മേയ് 24 നു തന്നെ നടത്തും. 80 ഒഴിവുണ്ട്. സിവിൽ സർവീസസ് പരീക്ഷയ്ക്കും ഫോറസ്റ്റ് സർവീസ് പരീക്ഷയ്ക്കും പൊതുവായ അപേക്ഷയാണ്. രണ്ടു സർവീസിലേക്കും ഒരുമിച്ച് അപേക്ഷിക്കുന്നവർ ഒറ്റ അപേക്ഷ സമർപ്പിച്ചാൽ മതി. സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയിൽ ജയിക്കുന്നവർക്കേ ഫോറസ്റ്റ് സർവീസ് മെയിൻ പരീക്ഷ എഴുതാൻ സാധിക്കൂ.
യോഗ്യത: അനിമൽ ഹസ്ബൻഡറി ആൻഡ് വെറ്ററിനറി സയൻസ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി എന്നിവയിൽ ഏതെങ്കിലുമൊരു വിഷയം ഉൾപ്പെടുന്ന ബിരുദം അല്ലെങ്കിൽ അഗ്രികൾച്ചർ, ഫോറസ്ട്രി ബിരുദം/എൻജിനിയറിംഗ് ബിരുദം/തത്തുല്യ യോഗ്യത. അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും. ഇവർ മെയിൻ പരീക്ഷയുടെ അപേക്ഷയ്ക്കൊപ്പം യോഗ്യത നേടിയതിന്റെ തെളിവു ഹാജരാക്കണം.
പ്രായം: 2026 ഓഗസ്റ്റ് ഒന്നിന് 21-32. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കാർക്കു മൂന്നും വർഷം ഇളവു ലഭിക്കും. ഫീസ്: 100 രൂപ. ഓൺലൈനായി പണമടയ്ക്കാം. സ്ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല. തെരഞ്ഞെടുപ്പ്: പ്രിലിമിനറി, മെയിൻ പരീക്ഷകളും ഇന്റർവ്യൂവും ഉണ്ടാകും.
പ്രിലിമിനറിക്കു കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും കേന്ദ്രങ്ങളാണ്. മെയിൻപരീക്ഷയ്ക്കു കേരളത്തിൽ കേന്ദ്രമില്ല. https://upsconline.nic.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://upsc. gov.in
CAREER DEEPIKA
കേരള സർക്കാർ സ്ഥാപനമായ കെഎസ്എഫ്ഇ മേഖലാടിസ്ഥാനത്തിൽ വാല്യൂവേഴ്സിനെ എംപാനൽ ചെയ്യുന്നു. 300 അവസരം.
യോഗ്യത: ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി ബോർഡ് ഓഫ് ഇന്ത്യയിൽ (IBBI) രജിസ്റ്റർ ചെയ്തവർ, ഏതെങ്കിലും രജിസ്റ്റേർഡ് വാല്യുവർ ഓർഗനൈസേഷനിൽ അംഗത്വമുള്ളതോ നിശ്ചിത യോഗ്യതയുള്ളതോ ആയ എൻജിനിയർ, ആർക്കിടെക്ട്, വിരമിച്ച സർക്കാർ ജീവനക്കാർ, നിലവിൽ യോഗ്യരായ വാല്യുവർ എന്നിവർക്കാണ് അവസരം.
പ്രായം: 25-70. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും മറ്റ് ആവശ്യ രേഖകളും അതതു റീജണൽ ഓഫീസുകളിൽ നേരിട്ടോ തപാലിലോ ഫെബ്രുവരി 16 നകം സമർപ്പിക്കണം.
യോഗ്യത, പ്രവൃത്തിപരിചയം, നിബന്ധനകൾ, അപേക്ഷിക്കേണ്ട വിധം എന്നിവയടക്കമുള്ള വിശദവിവരങ്ങൾക്ക്: www.ksfe.com/careers
CAREER DEEPIKA
ഇന്ത്യ എക്സിം ബാങ്കിൽ ബാങ്കിംഗ് ഓപ്പറേഷൻസ് വിഭാഗത്തിൽ മാനേജ്മെന്റ് ട്രെയിനി, ഡെപ്യൂട്ടി മാനേജർ തസ്തികകളിലായി 60 ഒഴിവ്. നേരിട്ടുള്ള നിയമനം. ഫെബ്രുവരി 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഫെബ്രുവരിയിൽ നടത്തുന്ന എഴുത്തുപരീക്ഷ വഴിയാണു തെരഞ്ഞെടുപ്പ്. യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
https://www.eximbankindia.in/careers
CAREER DEEPIKA
ബിരുദധാരികൾക്കു പഞ്ചാബ് നാഷണൽ ബാങ്കിൽ അപ്രന്റിസ് ആകാം. കേരളത്തിൽ ഉൾപ്പെടെ 5138 ഒഴിവ്. ഫെബ്രുവരി 24 വരെ ഓൺലൈനായി അപേക്ഷിക്കാം. അപ്രന്റിസ് ആക്ട് 1961 പ്രകാരം ഒരു വർഷമാണു പരിശീലനം.
കേരളത്തിൽ 83 ഒഴിവാണുള്ളത്. തിരുവനന്തപുരം (20), എറണാകുളം (36), കോഴിക്കോട് (27) സർക്കിളുകളിലാണ് അവസരം. സ്റ്റൈപൻഡ്: റൂറൽ/സെമി അർബൻ/അർബൻ-12,300, മെട്രോ-15,000.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക/പ്രാദേശികഭാഷയിൽ പ്രാവീണ്യം വേണം. പ്രായം: 20-28 (അർഹർക്കു നിയമാനുസൃത ഇളവ്) പട്ടികവിഭാഗത്തിന് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാർക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. യോഗ്യതയും പ്രായവും 2026 ജനുവരി 1 അടിസ്ഥാനമാക്കിയാണ് കണക്കാക്കുക.
തെരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, പ്രാദേശികഭാഷാ പരീക്ഷ, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ മാർച്ച് ആദ്യ ആഴ്ചയിലായിരിക്കും ഓൺലൈൻ പരീക്ഷ. ജനറൽ/ഫിനാൻഷ്യൽ അവെയർനെസ്, ജനറൽ ഇംഗ്ലിഷ്, ക്വാണ്ടിറ്റേറ്റിവ് ആൻഡ് റീസണിംഗ് ആപ്റ്റിറ്റ്യൂഡ്, കംപ്യൂട്ടർ നോളജ് എന്നിവയുൾപ്പെടുന്ന ഒരു മണിക്കൂർ പരീക്ഷയാണ്.
10 അല്ലെങ്കിൽ 12-ാം ക്ലാസ് വരെ പ്രാദേശികഭാഷ പഠിച്ചതിന്റെ രേഖ (മാർക്ക് ഷീറ്റ്/സർട്ടിഫിക്കറ്റ്) ഹാജരാക്കുന്നവർക്കു ലോക്കൽ ലാംഗ്വേജ് ടെസ്റ്റ് ബാധകമല്ല.
അപേക്ഷാഫീസ്: 800 രൂപ (പട്ടികവിഭാഗം, വനിതകൾക്ക് 600 രൂപ, ഭിന്നശേഷിക്കാർക്കും ഇളവ് ബാധകം ഓൺലൈനായി ഫീസ് അടയ്ക്കാം. അപേക്ഷിക്കേണ്ട വിധം: രജിസ്ട്രേഷൻ ഉൾപ്പെടെ കാര്യങ്ങൾ https://bfsissc.com എന്ന വെബ്സൈറ്റിലൂടെയാണു ചെയ്യേണ്ടത്.
ഓൺലൈൻ രജിസ്ട്രേഷൻ സംബന്ധിച്ച വിശദവിവരങ്ങൾ https://pnb bank in എന്ന വെബ്സൈറ്റിൽ.
CAREER DEEPIKA
സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗിനു (C-DAC) കീഴിൽ തിരുവനന്തപുരം ഉൾപ്പെടെയുള്ള സെന്ററുകളിൽ പ്രോജക്ട് സ്റ്റാഫ് ആകാൻ അവസരം. 822 ഒഴിവ്. തിരുവനന്തപുരത്ത് 73 ഒഴിവുണ്ട്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 20 വരെ.
മറ്റു സെന്ററുകളും ഒഴിവും: നോയിഡ-276, ചെന്നൈ-97, ബംഗളൂരു-93, ഹൈദരാബാദ്-105, പൂനെ-65, ഗുവാഹത്തി -27, മുംബൈ-27, മൊഹാലി-24, ഡൽഹി- 20, കോൽക്കത്ത-15.
തിരുവനന്തപുരത്തെ അവസരങ്ങൾ, യോഗ്യത, പ്രായപരിധി:
പ്രോജക്ട് അസിസ്റ്റന്റ്: ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ഡിപ്ലോമ, 4 വർഷ പരിചയം; 35.
പ്രോജക്ട് അസോസിയേറ്റ് (എക്സ്പീരിയൻസ്ഡ്): ബിടെക് (ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്), ഒരു വർഷ പരിചയം; 45.
പ്രോജക്ട് എൻജിനിയർ (എക്സ്പീരിയൻസ്ഡ്): ബിഇ/ബിടെക്/എംടെക്/എംഎസ്സി/എംസിഎ; ഒരു വർഷ പരിചയം; 45. പ്രോജക്ട് എൻജിനിയർ (ഫ്രഷർ): ബിടെക്/എംടെക്/എംസിഎ; 30. പ്രോജക്ട് മാനേജർ: ബിഇ/ബിടെക്/എംഎ/എംടെക്/എംഎസ്സി/എംസിഎ, 9 വർഷ പരിചയം; 56.
സീനിയർ പ്രോജക്ട് എൻജിനിയർ: ബിഇ/ബിടെക്/എംഇ/എംടെക്/എംഎസ്സി/എംസിഎ/പിഎച്ച്ഡി, 4 വർഷ പരിചയം; 40.
യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: www.cdac.in
CAREER DEEPIKA
ബാങ്ക് ഓഫ് ബറോഡയുടെ എംഎസ്എംഇ ബാങ്കിംഗ് വിഭാഗത്തിലെ 166 ഒഴിവിൽ സ്ഥിരനിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സീനിയർ മാനേജർ (113), മാനേജർ ക്രെഡിറ്റ് അനലിസ്റ്റ് (34), സീനിയർ മാനേജർ ക്രെഡിറ്റ് അനലിസ്റ്റ് (19) എന്നിങ്ങനെയാണ് ഒഴിവ്. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 26 വരെ.
ബിരുദധാരികൾക്കാണ് അവസരം. ജോലിപരിചയം വേണം. എംബിഎ, സിഎ, സിഎഫ്എ, സിഎംഎ തുടങ്ങിയ അധിക യോഗ്യതകൾ ഉള്ളവർക്കു മുൻഗണന.
ശമ്പളം: 93,960-1,05,280 രൂപ. ഓരോ തസ്തികയുടെയും യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
255 ഒഴിവിൽ കരാർ നിയമനം
ബാങ്ക് ഓഫ് ബറോഡയിൽ കോർപറേറ്റ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷണൽ ക്രെഡിറ്റ്, എംഎസ്എംഇ ബാങ്കിംഗ് വിഭാഗങ്ങളിലായി 255 ഒഴിവിൽ കരാർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.
അസിസ്റ്റന്റ് മാനേജർ (177), ഡെപ്യൂട്ടി മാനേജർ (62), അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് (14), ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് (2) എന്നിങ്ങനെയാണ് അവസരം.
ഓൺലൈൻ അപേക്ഷ ഫെബ്രുവരി 26 വരെ. ഓരോ തസ്തികയുടെയും യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.
https://bankofbaroda.bank.in
CAREER DEEPIKA
ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിന്റെ ബൻഗായ്ഗാവ് ആസാം), മഥുര (യുപി), പാനിപ്പത്ത് (ഹരിയാന), ഗുജറാത്ത് റിഫൈനറികളിൽ അപ്രന്റിസ് ആകാൻ അവസരം. 1,399 ഒഴിവ്. 1-2 വർഷ പരിശീലനം. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 20 വരെ.
തസ്തിക, വിഭാഗം, യോഗ്യത:
ട്രേഡ് അപ്രന്റിസ്-അറ്റൻഡന്റ് ഓപ്പറേറ്റർ (കെമിക്കൽ പ്ലാന്റ്) (കെമിക്കൽ): 3 വർഷ ബിഎസ്സി (ഫിസിക്സ്, മാത്സ്, കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി).
ട്രേഡ് അപ്രന്റിസ്-ഫിറ്റർ (മെക്കാനിക്കൽ): പത്താം ക്ലാസും രണ്ടു വർഷ ഐടിഐ ഫിറ്റർ കോഴ്സും.
ടെക്നീഷൻ അപ്രന്റിസ് (കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ): ബന്ധപ്പെട്ട വിഭാഗത്തിൽ ഡിപ്ലോമ.
ട്രേഡ് അപ്രന്റിസ്-സെക്രട്ടേറിയൽ അസിസ്റ്റന്റ്: ബിഎ/ബിഎസ്സി/ബികോം.
ട്രേഡ് അപ്രന്റിസ്-അക്കൗണ്ടന്റ്: ബികോം.
ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ അപ്രന്റിസ്): പ്ലസ് ടു ജയം.
ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഓപ്പറേറ്റർ (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ): പ്ലസ് ടു ജയവും ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഓപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റും.
ട്രേഡ് അപ്രന്റിസ് -ബോയ്ലർ (മെക്കാനിക്കൽ): 3 വർഷ ബിഎസ്സി (ഫിസിക്സ്, മാത്സ്, കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി).
പ്രായം: 18-24. അർഹർക്ക് ഇളവ്.
സ്റ്റൈപൻഡ്: ചട്ടപ്രകാരം.
വിജ്ഞാപനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.iocl.com
CAREER DEEPIKA
കേന്ദ്ര തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് ഒഴിവ്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് വിഭാഗങ്ങളിലാണ് അവസരം. 28,740 ഒഴിവാണു പ്രതീക്ഷിക്കുന്നത്. റെഗുലർ നിയമനമല്ല.
രണ്ടു ഘട്ടമായാണ് അപേക്ഷിക്കേണ്ടത്. ആദ്യഘട്ടമായ വൺ ടൈം രജിസ്ട്രേഷൻ ഫെബ്രുവരി 14നകം പൂർത്തിയാക്കണം. തുടർന്ന് രണ്ടാം ഘട്ട ഓൺലൈൻ അപേക്ഷ ഫെബ്രുവരി 16 വരെ സമർപ്പിക്കാം.
കേരളം, ആന്ധ്രപ്രദേശ്, അസം, ബിഹാർ, ഛത്തിസ്ഗഡ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു, കാശ്മീർ, ജാർഖണ്ഡ്. കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, നോർത്ത് ഈസ്റ്റേൺ, ഒഡീഷ, പഞ്ചാബ്, തമിഴ്നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, വെസ്റ്റ് ബംഗാൾ, തെലങ്കാന സർക്കിളുകളിലാണ് ഒഴിവ്.
ലക്ഷദ്വീപ് ഉൾപ്പെടുന്ന കേരള സർക്കിളിൽ 2000ൽ അധികം ഒഴിവ് പ്രതീക്ഷിക്കുന്നു. ആലപ്പുഴ, ആലുവ, കോഴിക്കോട്, കണ്ണൂർ, ചങ്ങനാശേരി, എറണാകുളം, ഇടുക്കി, ഇരിങ്ങാലക്കുട, കാസർകോട്, കോട്ടയം, ലക്ഷദ്വീപ്, മഞ്ചേരി, മാവേലിക്കര, ഒറ്റപ്പാലം, പാലക്കാട്, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, തലശേരി. തിരൂർ, തിരുവല്ല, തൃശൂർ, വടകര ഡിവിഷനുകളിലാണ് കേരള സർക്കിളിലെ ഒഴിവുകൾ. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക്: https://indiapostgdsonline.gov.in
യോഗ്യത: പത്താം ക്ലാസ് ജയം. പത്താം ക്ലാസ് വരെ പ്രാദേശിക ഭാഷ പഠിച്ചിരിക്കണം (കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ളവർക്കു മലയാളം), സൈക്കിൾ ചവിട്ടാൻ അറിയണം, കംപ്യൂട്ടർ പരിജ്ഞാനം വേണം. മറ്റു വരുമാനമാർഗം ഉണ്ടായിരിക്കണം. യോഗ്യത സംബന്ധിച്ച കൂ ടുതൽ വിവരങ്ങൾക്കും മറ്റു നിയമാവലികൾക്കും വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
പ്രായം: 18-40. അർഹർക്ക് ഇളവു ലഭിക്കും. ശമ്പളം: ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ: 12,000-29,380, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ. ഡാക് സേവക്: 10,000-24,470. ഫീസ്: 100 രൂപ. സ്ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, ട്രാൻസ്വുമൺ എന്നിവർക്കു ഫീസില്ല. ഓൺലൈനായി അടയ്ക്കാം.
തെരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി. യോഗ്യരായവരുടെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഡോക്യുമെന്റ് വെരിഫിക്കേഷനും ഉണ്ടാകും. അപേക്ഷിക്കേണ്ട വിധം: https://indiapost gds online.gov.inൽ മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും നൽകി വൺ ടൈം രജിസ്ട്രേഷൻ നടത്തണം.
തുടർന്നു ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം.jpg/jpeg ഫോർമാറ്റിൽ ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. ഫോട്ടോ 30-100 കെബി, ഒപ്പ് 20-100 കെബി സൈസിൽ ഉള്ളതാവണം.
കൂടുതൽ വിവരങ്ങൾക്ക്: www. indiapostgdsonline.gov.in
CAREER DEEPIKA
റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ ഗ്രൂപ്പ് ഡി(ലെവൽ-1) തസ്തികകളിലെ ഒഴിവിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ തസ്തികകളിലായി 22,195 ഒഴിവുണ്ട്.
സതേൺ റെയിൽവേയ്ക്കു കീഴിലെ ചെന്നൈ ആർആർബിയിൽ മാത്രം1,036 ഒഴിവുണ്ട്. മാർച്ച് 2 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒന്നിലേറെ അപേക്ഷ അയയ്ക്കേണ്ടതില്ല.
സെൻട്രലൈസ്ഡ് എംപ്ലോയ്മെന്റ് നോട്ടീസ് നമ്പർ: 9/2025
തസ്തികകൾ: അസിസ്റ്റന്റ് ടിആർഡി അസിസ്റ്റന്റ് ഓപ്പറേഷൻസ്-ഇലക്ട്രിക്കൽ, അസിസ്റ്റന്റ് ടിഎൽ ആൻഡ് എസി, അസിസ്റ്റന്റ് എസ് ആൻഡ് ടി, പോയിന്റ്സ്മാൻ ബി, അസിസ്റ്റന്റ് ട്രാക്ക് മെഷീൻ, ട്രാക്ക് മെയ്ന്റെയ്നർ-IV, അസിസ്റ്റന്റ് ബ്രിഡ്ജ്, അസിസ്റ്റന്റ് കാരിയേജ് ആൻഡ് വാഗൺ, അസിസ്റ്റന്റ് ലോക്കോ ഷെഡ്-ഇലക്ട്രിക്കൽ, അസിസ്റ്റന്റ് പി വേ, അസിസ്റ്റന്റ് ലോക്കോ ഷെഡ് (ഇലക്ട്രിക്കൽ).
യോഗ്യത: പത്താം ക്ലാസ് ജയം അല്ലെങ്കിൽ ഐടിഐ അല്ലെങ്കിൽ തത്തുല്യം അല്ലെങ്കിൽ നാഷണൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റ് (എൻസിവിടി). അവസാന വർഷ ഫലം കാക്കുന്നവർ അപേക്ഷിക്കേണ്ട. എൻജിനിയറിംഗ് ഡിപ്ലോമ /ബിരുദ യോഗ്യതക്കാരെ കോഴ്സ് കംപ്ലീറ്റഡ് ആക്ട് അപ്രന്റിസ്/ഐടിഐ യോഗ്യതയ്ക്കു പകരമായി പരിഗണിക്കില്ല.
ഗ്രാജ്വേറ്റ് ആക്ട് അപ്രന്റിസും കോഴ്സ് കംപ്ലീറ്റഡ് ആക്ട് അപ്രന്റിസ്ഷിപ്പിനു പകരമായി പരിഗണിക്കില്ല. എല്ലാ യോഗ്യതകളും 2026 മാർച്ച് 2 അടിസ്ഥാനമാക്കി കണക്കാക്കും. യോഗ്യത സംബന്ധിച്ച കൂടുതൽ വ്യവസ്ഥകൾക്കു വെബ്സൈറ്റ് കാണുക.
പ്രായം: 18-33 2026 ജനുവരി 1 അടിസ്ഥാ നമാക്കി പ്രായം കണക്കാക്കും. അർഹർക്ക് ഇളവുകൾ ചട്ടപ്രകാരം. ശമ്പളം: 18,000. അപേക്ഷാ ഫീസ്: 500 രൂപ. കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റിനു (സിബിടി) ഹാജരാകുന്നവർക്ക് 400 രൂപ തിരികെ നൽകും (ബാങ്ക് ചാർജ് ഈടാക്കും).
പട്ടികവിഭാഗം, വിമുക്തഭടൻ, ഭിന്നശേഷിക്കാർ, സ്ത്രീകൾ, ട്രാൻസ്ജെൻഡർ, ന്യൂനപക്ഷവിഭാഗക്കാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്ക് 250 രൂപ മതി. സിബിടിക്കു ഹാജരാകുന്നവർക്ക് 250 രൂപ തിരികെ നൽകും (ബാങ്ക് ചാർജ് ഈടാക്കും). ഫീസ് ഓൺലൈനായി അടയ്ക്കണം.
തെരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ്. ശാരീരികക്ഷമതാ പരിശോധന, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന എന്നിവ അടിസ്ഥാനമാക്കി. 90 മിനിറ്റ് ദൈർഘ്യമുള്ള കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റിൽ 100 മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാകും.
യോഗ്യരായ ഭിന്നശേഷിക്കാർക്കു സ്ക്രൈബോടെ 120 മിനിറ്റ് വരെ ലഭിക്കും. ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിംഗ് (30 മാർക്ക്), മാത്തമാറ്റിക്സ് (25), ജനറൽ സയൻസ് (25), ജനറൽ അവയർനെസ് ആൻഡ് കറന്റ് അഫയേഴ്സ് (20) എന്നിവയുണ്ടാകും. നെഗറ്റീവ് മാർക്കുണ്ട്. ഇംഗ്ലീഷ്, ഹിന്ദി എന്നിവയ്ക്കു പുറമേ മലയാളവും പരീക്ഷാമാധ്യമമായി തെരഞ്ഞെടുക്കാം.
ശാരീരികക്ഷമതാ പരിശോധനയ്ക്ക് ഇനിപ്പറയുന്ന ഇനങ്ങളുണ്ടാകും: പുരുഷൻ: 35 കിലോ ഭാരം എടുത്ത് 2 മിനിറ്റിനുള്ളിൽ 100 മീറ്റർ പൂർത്തിയാക്കണം. 4 മിനിറ്റ് 15 സെക്കൻഡിനുള്ളിൽ 1,000 മീറ്റർ ഓടാൻ കഴിയണം. സ്ത്രീ 20 കിലോ ഭാരം എടുത്ത് 2 മിനിറ്റിനുള്ളിൽ 100 മീറ്റർ പൂർത്തിയാക്കണം.
5 മിനിറ്റ് 40 സെക്കൻഡിനുള്ളിൽ 1,000 മീറ്റർ ഓടാൻ കഴിയണം. ഭിന്നശേഷിക്കാർ, കോഴ്സ് പൂർത്തിയാക്കിയ അപ്രന്റിസുകൾ, വിമുക്തഭടർ, ഗർഭിണികളായ സ്ത്രീകൾ എന്നിവർക്കു ശാരീരിക ക്ഷമതാ പരിശോധന ഇല്ല. ഇളവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്കു വെബ്സൈറ്റ് കാണുക.
അപേക്ഷിക്കേണ്ട വിധം: ബന്ധപ്പെട്ട ആർആർബി വെബ്സൈറ്റുകളിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം അപേക്ഷകരുടെ ഇ-മെയിൽ വിലാസവും മൊബൈൽ നമ്പറും നൽകണം. പ്രാഥമിക വിവരങ്ങൾ സമർപ്പിച്ചുകഴിയുമ്പോൾ രജിസ്ട്രേഷൻ നമ്പർ, പാസ്വേഡ് എന്നിവ ലഭിക്കും.
ഈ രജിസ്ട്രേഷൻ നമ്പർ പിന്നീടുള്ള ആവശ്യങ്ങൾക്കായി സൂക്ഷിക്കുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ/ഇ-മെയിൽ ഐഡിയി ലൂടെ ഒടിപി നമ്പർ ലഭിക്കും. ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് ഉദ്യോഗാർഥിയുടെ ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം.
വെബ് കാമറയോ ഫ്രണ്ട് കാമറയോ ഉപയോഗിച്ചു ലൈവ് ആയാണ് ഫോട്ടോ അപ്ലോഡ് ചെയ്യേണ്ടത്. വെള്ളക്കടലാസിൽ കറുത്ത മഷിയിൽ രേഖപ്പെടുത്തിയ ഒപ്പ് ജെപിജി ഫോർമാറ്റിൽ 30-49 കെബി സൈസിൽ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം.
പ്രധാന ആർആർബികളുടെ വെബ്സൈറ്റ് വിലാസം ഇതോടൊപ്പം നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെട്ട സൈറ്റുകൾ കാണുക. വിജ്ഞാപനത്തിലെ നിർദേശങ്ങൾ വ്യക്തമായി മനസിലാക്കിയശേഷം അപേക്ഷിക്കുക.
CAREER DEEPIKA
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സർക്കിൾ ബേസ്ഡ് ഓഫീസറുടെ 2,273 ഒഴിവ്. ഫെബ്രുവരി 18 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവിധ സർക്കിളുകൾക്കു കീഴിലായി ജോലിപരിചയം ഉള്ളവർക്കാണ് അവസരം. കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന തിരുവനന്തപുരം സർക്കിളിൽ 79 ഒഴിവുണ്ട്. ഏതെങ്കിലും ഒരു സർക്കിളിലെ ഒഴിവിലേക്കു മാത്രം അപേക്ഷിക്കുക.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം മെഡിക്കൽ, എൻജിനിയറിംഗ്, ചാർട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ് യോഗ്യത നേടിയവർക്കും അപേക്ഷിക്കാം. ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകളിൽ/റീജണൽ റൂറൽ ബാങ്കുകളിൽ ഓഫീസർ ആയി 2 വർഷം പരിചയം വേണം.
ഭാഷാജ്ഞാനം: അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക/പ്രാദേശികഭാഷയിൽ പ്രാവീണ്യം (എഴുതാനും വായിക്കാനും സംസാരിക്കാനും മനസിലാക്കാനും) വേണം. പ്രായം: 2025 ഡിസംബർ 31ന് 21-30. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും (പട്ടികവിഭാഗം-15. ഒബിസി-13) വർഷം ഇളവ് വിമുക്തഭടന്മാർക്കും ഇളവുണ്ട്.
ശമ്പളം: 48,480-85,920. തെരഞ്ഞെടുപ്പ്: ഓൺലൈൻ എഴുത്തുപരീക്ഷ, സ്ക്രീനിംഗ്, ഇന്റർവ്യൂ, ലോക്കൽ ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് എന്നിവയുണ്ടാകും. പത്താം ക്ലാസ് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് വരെ പ്രാദേശികഭാഷ (മാർക്ക് ഷീറ്റ്/സർട്ടിഫിക്കറ്റ്) പഠിച്ചതായി രേഖ ഹാജരാക്കുന്നവർക്കു ലോക്കൽ ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് ബാധകമല്ല.
ഓൺലൈൻ ടെസ്റ്റ് മാർച്ചിൽ നടത്തും. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.
ഫീസ്: 750 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കു ഫീസില്ല. ഓൺലൈനിലൂടെ ഫീസ് അടയ്ക്കാം.
വിശദവിവരങ്ങൾക്ക്: www.sbi.bank.in
CAREER DEEPIKA
കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൽ എക്സിക്യൂട്ടീവ് ട്രെയിനിയുടെ 64 ഒഴിവ്. മുംബൈ, കൊൽക്കത്ത, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലും നിയമനമുണ്ടാകാം. ഒരുവർഷ പരിശീലനം, തുടർന്നു റെഗുലർ നിയമനം. ഫെബ്രുവരി 20 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഷിപ്യാർഡ് ലിമിറ്റഡിൽ എക്സിക്യൂട്ടീവ് ട്രെയിനിയുടെ 64 ഒഴിവ്. മുംബൈ, കൊൽക്കത്ത, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലും നിയമനമുണ്ടാ കാം. ഒരു വർഷ പരിശീലനം, തുടർന്നു റെഗുലർ നിയമനം. ഫെബ്രുവരി 20 വരെ ഓൺലൈനായി അപേക്ഷിക്കാം.
വിഭാഗങ്ങളും യോഗ്യതയും:
മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, നേവൽ ആർക്കിടെക്ചർ, സിവിൽ, സേഫ്റ്റി: ബന്ധപ്പെട്ട വിഭാഗങ്ങളിൽ എൻജിനിയറിംഗ് ബിരുദം.
ഫിനാൻസ്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ/ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയുടെ ഫൈനൽ പരീക്ഷാ ജയം.
എച്ച്ആർ: എംബിഎ എച്ച്ആർ അല്ലെങ്കിൽ എച്ച്ആർ സ്പെഷലൈസേഷനോടെയുള്ള ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ എംഎസ്ഡബ്ല്യു (പഴ്സണൽ മാനേജ്മെന്റ്/ലേബർ വെൽഫെയർ ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ് സ്പെഷലൈസേഷനോടെ) അല്ലെങ്കിൽ പഴ്സണൽ മാനേജ്മെന്റിൽ പിജി.
പ്രായപരിധി: 27. ശമ്പളം: പരിശീലന സമയത്ത് 50,000 രൂപ സ്റ്റൈപൻഡ് ലഭിക്കും. തുടർന്ന് 40,000-1,40,000 രൂപ ശമ്പളത്തോടെ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ നിയമനം.
ഫീസ്: 1000 ഓൺലൈനായി അടയ്ക്കാം. പട്ടികവിഭാഗക്കാർക്ക് ഫീസില്ല. തെരഞ്ഞെടുപ്പ്: ഒബ്ജക്ടീവ് ടൈപ്പ് ഓൺലൈൻ ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, റൈറ്റിംഗ് സ്കിൽസ്, ഇന്റർവ്യൂ എന്നിവ മുഖേന.
www.cochinshipyard.in
CAREER DEEPIKA
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് ടെക്നോളജിക്കു (സി-മെറ്റ്) കീഴിൽ 39 അധ്യാപക ഒഴിവ്. കോന്നി, പള്ളുരുത്തി, ഉദുമ, തളിപ്പറമ്പ്, ധർമടം, താനൂർ, മലമ്പുഴ എന്നിവിടങ്ങളിലെ നഴ്സിംഗ് കോളജുകളിലാണ് അവസരം. ഒരു വർഷ കരാർ നിയമനമാണ്. ഫെബ്രുവരി 20 വരെ അപേക്ഷിക്കാം.
തസ്തിക, യോഗ്യത:
അസിസ്റ്റന്റ് പ്രഫസർ: എംഎസ്സി നഴ്സിംഗ്. 3 വർഷ അധ്യാപന പരിചയം; 33,320.
സീനിയർ ലക്ചറർ: എംഎസ്സി നഴ്സിംഗ്, 2 വർഷ അധ്യാപന പരിചയം; 33,320.
ലക്ചറർ: എംഎസ്സി നഴ്സിംഗ്; 32,450.
ട്യൂട്ടർ: ബിഎസ്സി നഴ്സിംഗ്/ പോസ്റ്റ് ബേസിക് നഴ്സിംഗ്, ഒരു വർഷ പരിചയം; 30,000.
പ്രായപരിധി: 50. ഫീസ്: 250. പട്ടികവിഭാഗം-100. എസ്ബി കളക്ട് ലിങ്ക് മുഖേനയോ ചെലാൻ ഡൗൺലോഡ് ചെയ്ത് ഏതെങ്കിലും എസ്ബിഐ ബ്രാഞ്ച് മുഖേനയോ ഫീസ് അടയ്ക്കാം.
www.simet.in
CAREER DEEPIKA
ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ ഗുജറാത്ത് റീജനു കീഴിൽ കായികതാരങ്ങൾക്കു 46 ഒഴിവ്. ഫെബ്രുവരി 21 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, ഒഴിവ്, ശമ്പളം: ടാക്സ് അസിസ്റ്റന്റ്: 18 ഒഴിവ്; 25,500-81,100. മൾട്ടി ടാസ്കിംഗ് സ്റ്റാഫ്: 28; 18,000-56,900.
യോഗ്യതയുൾപ്പെടെ കൂടുതൽ വിവരങ്ങൾ www.incometaxgujarat.gov.inൽ
CAREER DEEPIKA
ബാങ്ക് ഓഫ് ബറോഡയിൽ വിവിധ വിഭാഗങ്ങളിലായി 441 ഒഴിവിലേക്കു ഫെബ്രുവരി 19 വരെ ഓൺലൈനായി ജോലിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിലാണ് അവസരം.
മാനേജർ തസ്തികയിൽ വിവിധ വിഭാഗങ്ങളിലായി 229 ഒഴിവും സീനിയർ മാനേജർ തസ്തികയിൽ വിവിധ വിഭാഗങ്ങളിലായി 133 ഒഴിവുമുണ്ട്.
ഓഫീസർ തസ്തികകളിൽ 56 ഒഴിവാണുള്ളത്. മറ്റ് ഒഴിവുകൾ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് വിഭാഗത്തിലാണ്.
യോഗ്യത, പ്രായപരിധി എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾക്ക്: www.bankofbaroda.bank.in
CAREER DEEPIKA
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫീസർ തസ്തികകളിൽ അവസരം. 350 ഒഴിവ്. ഫെബ്രുവരി 3വരെ ഓൺലൈനായി അപേക്ഷിക്കാം. ജോലിപരിചയമുള്ളവർക്കാണ് അവസരം.
മാർക്കറ്റിംഗ് ഓഫീസർ (300 ഒഴിവ്), ഫോറിൻ എക്സ്ചേഞ്ച് ഓഫീസർ (50 ഒഴിവ്) എന്നീ വിഭാഗങ്ങളിലാണു നിയമനം. മാർക്കറ്റിംഗ് ഓഫീസർ ജൂണിയർ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ-1 വിഭാഗം തസ്തികയും ഫോറിൻ എക്സ്ചേഞ്ച് ഓഫീസർ മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ-3 വിഭാഗം തസ്തികയുമാണ്.
ഓൺലൈൻ പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്. 2026 ജനുവരി 1 അടിസ്ഥാനമാക്കി യോഗ്യത, പ്രായം, ജോലിപരിചയം എന്നിവ കണക്കാക്കും. അപേക്ഷാഫീസ് 850 രൂപ. പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും വനിതകൾക്കും 175 രൂപ.
കൂടുതൽ വിവരങ്ങൾക്ക്: www.centralbankofindia.bank.in
CAREER DEEPIKA
തിരുവനന്തപുരം സ്റ്റേഷൻ ഹെഡ് ക്വാർട്ടേഴ്സിനു കീഴിലെ ഇസിഎച്ച്എസ് പോളിക്ലിനിക്കുകളിൽ 172 ഒഴിവ്. കിളിമാനൂർ, കൊല്ലം, പത്തനംതിട്ട, മാവേലിക്കര, ചങ്ങനാശേരി, നാഗർകോവിൽ, തിരുവനന്തപുരം, തിരുവനന്തപുരം മെഡിക്കൽ കോളജ്, കൊട്ടാരക്കര. റാന്നി, തൂത്തുക്കുടി എന്നീ പോളിക്ലിനിക്കുകളിലാണ് അവസരം. കരാർ നിയമനം. ഫെബ്രുവരി 10 വരെ അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായം, ശമ്പളം
ഓഫീസർ ഇൻ ചാർജ് പോളിക്ലിനിക്: ബിരുദം, വിരമിച്ച ആംഡ് ഫോഴ്സസ് ഓഫീസർ, 5 വർഷ പരിചയം 63: 95,000
ഗൈനക്കോളജിസ്റ്റ്, മെഡിക്കൽ സ്പെഷലിസ്റ്റ് (ജനറൽ മെഡിസിൻ): ബന്ധപ്പെട്ട സ്പെഷാലിറ്റിയിൽ എംഡി/എഎസ്/ഡിഎൻബി 3 വർഷ പരിചയം, 68,1,30,000.
റേഡിയോളജിസ്റ്റ്: അംഗീകൃത മെഡിക്കൽ യോഗ്യതയും ബന്ധപ്പെട്ട സ്പെഷാലിറ്റിയിൽ പിജിയും 5 വർഷ പരിചയവും: 68; 1,30,000.
മെഡിക്കൽ ഓഫീസർ: എംബിബിഎസ്, 3 വർഷ പരിചയം. 66; 95,000.
ഡെന്റൽ ഓഫീസർ: ബിഡിഎസ്, 3 വർഷ പരിചയം, 63, 95,000.
ഡെന്റൽ ഹൈജീനിസ്റ്റ്: ഡെന്റൽ ഹൈജീനിസ്റ്റ് ഡിപ്ലോമ/ ക്ലാസ്1 ഡിഎച്ച്/ ഡിഒആർഎ കോഴ്സ് (ആംഡ് ഫോഴ്സസ്), 5 വർഷ പരിചയം, 56; 36,500.
റേഡിയോഗ്രാഫർ: ഡിപ്ലോമ/ക്ലാസ് 1 റേഡിയോഗ്രഫർ കോഴ്സ് (ആംഡ് ഫോഴ്സസ്), 5 വർഷ പരിചയം, 56, 36,500.
ഫിസിയോതെറാപ്പിസ്റ്റ്: ഡിപ്ലോമ/ക്ലാസ് 1 ഫിസിയോതെറപ്പി കോഴ്സ് (ആംഡ് ഫോഴ്സ്സ്), 5 വർഷ പരിചയം, 56, 36,500.
നഴ്സിംഗ് അസിസ്റ്റന്റ്: ക്ലാസ് 1 നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സ് (ആംഡ് ഫോഴ്സ്), 5 വർഷ പരിചയം: 56: 36,500.
ഫാർമസിസ്റ്റ്: ബിഫാം അല്ലെങ്കിൽ പ്ലസ്ടു സയൻസ് (ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച്), ഫാർമസിയിൽ ഡിപ്ലോമ, ഫാർമസിസ്റ്റ് രജിസ്ട്രേഷൻ, 3 വർഷ പരിചയം, 56, 36,500.
ലബോറട്ടറി അസിസ്റ്റന്റ്: ഡിഎഎൽടി/ക്ലാസ്1 ലാബ് ടെക് കോഴ്സ് (ആംഡ് ഫോഴ്സസ്), അഞ്ചു വർഷ പരിചയം, 56, 36,500.
ലബോറട്ടറി ടെക്നീഷൻ: ബിഎസ്സി (മെഡിക്കൽ ലാബ് ടെക്നോളജി) അല്ലെങ്കിൽ പത്താം ക്ലാസ്/ പ്ലസ് ടു സയൻസ്, മെഡിക്കൽ ലാബ് ടെക്നോളജി ഡിപ്ലോമ 3 വർഷ പരിചയം, 56, 36,500.
ഡ്രൈവർ: എട്ടാം ക്ലാസ്/ക്ലാസ് 1 എംടി ഡ്രൈവർ (ആംഡ് ഫോഴ്സസ്). എൽഎംവി ഡ്രൈവിംഗ് ലൈസൻസ്, 5 വർഷ പരിചയം 53, 25,600.
ഫീമെയിൽ അറ്റൻഡന്റ്, സഫായ്വാല: എഴുത്തും വായനയും അറിയണം. 5 വർഷ പരിചയം 53; 21,800.
ചൗക്കിദാർ: എട്ടാം ക്ലാസ്/ജിഡി ട്രേഡ് (ആംഡ് ഫോഴ്സ്), 53, 21,800.
പ്യൂൺ: എട്ടാം ക്ലാസ്/ ജിഡി ട്രേഡ് (ആംഡ് ഫോഴ്സസ്), 5 വർഷ പരിചയം: 53, 21,800.
ക്ലാർക്ക്/ഡേറ്റ എൻട്രി ഓപ്പറേറ്റർ: ബിരുദം/ക്ലാസ് 1 ക്ലറിക്കൽ ട്രേഡ് (ആംഡ് ഫോഴ്സസ്), 5 വർഷ പരിചയം, 53: 29,200
www.echs.gov.in
CAREER DEEPIKA
ഡൽഹി ആസ്ഥാനമായ സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യക്കു കീഴിൽ വിവിധ കായിക ഇനങ്ങളിലായി അസിസ്റ്റന്റ് കോച്ചുമാരുടെ 323 റെഗുലർ ഒഴിവ്. വിവിധ റീജണൽ സെന്ററുകൾ, നാഷണൽ സെന്റർ ഓഫ് എക്സലൻസ്, ട്രെയിനിംഗ് സെന്റററുകൾ എന്നിവിടങ്ങളിലാണ് നിയമനം.
ഫെബ്രുവരി 1 മുതൽ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. കായിക ഇനങ്ങൾ: സ്വിമ്മിംഗ്, അത്ലറ്റിക്സ്, സൈക്ലിംഗ്, ജിംനാസ്റ്റിക്സ്, റസ്ലിംഗ്, കനോയിംഗ്, ജുഡോ, റോവിംഗ്, ഷൂട്ടിംഗ്, ബോക്സിംഗ്, ഫെൻസിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ്, തായ്ക്വാണ്ടോ, ആർച്ചറി, ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ, ടെന്നീസ്, ബാസ്കറ്റ് ബോൾ, വോളിബോൾ, ഫീൽഡ് ഹോക്കി, ഫുട്ബോൾ, ഹാൻഡ് ബോൾ, കബഡി, ഖോ-ഖോ, സെപക് താക്രോ, വുഷു.
യോഗ്യത: സായ് എൻഎസ്-എൻഐഎസ് പട്യാല/മറ്റേതെങ്കിലും അംഗീകൃത ഇന്ത്യൻ/വിദേശ സർവകലാശാലകളുടെ കോച്ചിംഗ് ഡിപ്ലോമ അല്ലെങ്കിൽ ഒളിംപിക്സ്/ പാരാലിന്പിക്സ്/ഏഷ്യൻ ഗെയിംസ്/വേൾഡ് ചാന്പ്യൻഷിപ്പ് പങ്കാളിത്തവും സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കോച്ചിംഗും അല്ലെങ്കിൽ ദ്രോണാചാര്യ അവാർഡ്.
പ്രായപരിധി: 30. ശമ്പളം: 35,400-1,12,400. തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, കോച്ചിംഗ് എബിലിറ്റി ടെസ്റ്റ് എന്നിവ മുഖേന. തിരുവനന്തപുരത്തു പരീക്ഷാകേന്ദ്രമുണ്ട്.
www.sportsauthorityofindia.nic.in
CAREER DEEPIKA
ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകരാകാൻ അവസരം. 103 ഒഴിവ്. റെഗുലർ നിയമനം. പട്ന, ബിഹാർ എന്നിവിടങ്ങളിലെ സ്കൂളുകളിലാണ് അവസരം. എൽഎസ്ബി ക്ലസ്റ്റർ 5 ലേക്കുള്ള ഒഴിവുകളിൽ ഫെബ്രുവരി 2 വരെ അപേക്ഷിക്കാം. ഇന്റർവ്യൂ ഫെബ്രുവരി 9 മുതൽ 12 വരെ തീയതികളിൽ നടക്കും.
ഒഴിവുള്ള തസ്തികകൾ:
പിജിടി: (ഇംഗ്ലീഷ്, ബയോളജി, മാത്സ്, പൊളിറ്റിക്കൽ സയൻസ്, ഫിസിക്സ്, കെമിസ്ട്രി, ഫിസിക്കൽ എജ്യുക്കേഷൻ, അക്കൗണ്ടൻസി, സൈക്കോളജി).
ടിജിടി: (ഹിന്ദി, ഇംഗ്ലീഷ്, സംസ്കൃതം, സോഷ്യൽ സ്റ്റഡീസ്, മാത്സ്, ഫിസിക്സ്, ബയോളജി, കെമിസ്ട്രി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, കംപ്യൂട്ടർ സയൻസ്, ആർട്ട് ആൻഡ് ക്രാഫ്റ്റ്, ഹിസ്റ്ററി, ജോഗ്രഫി)
പിആർടി: ഫിസിക്കൽ എജ്യുക്കേഷൻ, യോഗ ടീച്ചർ, സ്പെഷൽ എജ്യുക്കേറ്റർ, കം പ്യൂട്ടർ സയൻസ്. യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക്: www.awesindia.com
തിരുവനന്തപുരത്ത് 26 ഒഴിവ്
തിരുവനന്തപുരം പാങ്ങോട് ആർമി പബ്ലിക് സ്കൂളിൽ അധ്യാപക-അനധ്യാപക തസ്തികകളിലായി 26 ഒഴിവ്. കരാർ നിയമനം. ജനുവരി 31 വരെ അപേക്ഷിക്കാം.
തസ്തികകൾ: പിജിടി (ഫിസിക്കൽ എജ്യുക്കേഷൻ), ടിജിടി (ഇംഗ്ലീഷ്, കംപ്യൂട്ടർ സയൻസ്, സോഷ്യൽ സയൻസ്), പിആർടി (സ്പെഷൽ എജ്യൂക്കേറ്റർ, കംപ്യൂട്ടർ സയൻസ്, ആർട്ട് ആൻഡ് ക്രാഫ്റ്റ്, പ്രൈമറി ടീച്ചർ), ബാലവാടി ടീച്ചർ/ആയ, ലാബ് അസിസ്റ്റന്റ്, ഹെഡ് ക്ലർക്ക്, വാച്ച് ആൻഡ് വാർഡ് സ്റ്റാഫ്, ഡ്രൈവർ.
ഫോട്ടോ പതിച്ച അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് 250 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം തപാലിൽ അയയ്ക്കണം. വിലാസം: പ്രിൻസിപ്പൽ, ആർമി പബ്ലിക് സ്കൂൾ, പാങ്ങോട്, തിരുമല പിഒ, തിരുവനന്തപുരം-695 006.
www.armyschooltrivandrum.in
CAREER DEEPIKA
ഐഎസ്ആർഒക്കു കീഴിൽ അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻ സെന്ററിൽ സയന്റിസ്റ്റ്/എൻജിനിയർ തസ്തികയിൽ 49 ഒഴിവ്. ഫെബ്രുവരി 12 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള വിഭാഗങ്ങൾ: ആർഎഫ് ആൻഡ് മൈക്രോവേവ്, വയർലെസ് കമ്യൂണിക്കേഷൻ, സാറ്റ്ലൈറ്റ് കമ്യൂണിക്കേഷൻ, ഡിജിറ്റൽ കമ്യൂണിക്കേഷൻ, അഗ്രികൾച്ചറൽ ഫിസിക്സ്, അഗ്രികൾച്ചറൽ മീറ്റിയറോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ്, പവർ ഇലക്ട്രോണിക്സ്, അപ്ലൈഡ് ഒപ്റ്റിക്സ്, ഒപ്റ്റിക്കൽ എൻജി., ഒപ്റ്റിക്സ് ആൻഡ് ഫോട്ടോണിക്സ്, ഒപ്റ്റിക്സ് ആൻഡ് ഒപ്റ്റോ ഇലക്ട്രോണിക്സ്, സിവിൽ എൻജി., അഗ്രികൾചർ എൻജി., ഹൈഡ്രോളജി, അഗ്രികൾച്ചർ, സ്റ്റാറ്റിസ്റ്റിക്സ്, മാത്സ്, അപ്ലൈഡ് മാത്സ്, ഫിസിക്കൽ ഓഷ്യനോഗ്രഫി, മറൈൻ ബയോളജി, മറൈൻ സയൻസ്, അറ്റ്മോസ്ഫെറിക് സയൻസ് ആൻഡ് ഓഷ്യനോഗ്രഫി.
യോഗ്യതയുൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക് www.sac.gov.in
CAREER DEEPIKA
റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള ഹരിയാനയിലെ റൈറ്റ്സ് ലിമിറ്റഡ്, 48 ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിവിധ പ്രോജക്ട് സൈറ്റുകളിൽ കരാർ നിയമനം. ഓൺലൈനായി അപേക്ഷിക്കണം.
തസ്തികയും യോഗ്യതയും
ടീം ലീഡർ (സേഫ്റ്റി), ടീം ലീഡർ (സിവിൽ), ടീം ലീഡർ (ക്യൂസി): സിവിൽ എൻജിനിയറിംഗ് ബിരുദം. 15 വർഷ പരിചയം. ടീം ലീഡർ (എംഇപി): ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദം, 15 വർഷ പരിചയം.
പ്രോജക്ട് എൻജിനിയർ (സിവിൽ): സിവിൽ എൻജിനിയറിംഗ് ബിരുദം, 7 വർഷ പരിചയം. പ്രോജക്ട് എൻജിനിയർ (എഇപി): ഇലക്ട്രിക്കൽ/ മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദം, 7 വർഷ പരിചയം.
ഇത്രയും ഒഴിവുകളിൽ ഫെബ്രുവരി 24 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇന്റർവ്യൂ ഫെബ്രുവരി 23 നും 24നും. ജൂണിയർ എൻജിനിയർ (സിവിൽ): സിവിൽ എൻജിനിയറിംഗിൽ ബിരുദം/ ഡിപ്ലോമ, ഡിപ്ലോമക്കാർക്ക് 7 വർഷവും ബിരുദക്കാർക്ക് 5 വർഷവും പരിചയം.
ജൂണിയർ എൻജിനിയർ (എംഇപി): ഇലക്ട്രിക്കൽ എൻജിനിയറിംഗ് ബിരുദം അല്ലെങ്കിൽ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ഡിപ്ലോമ, ഡിപ്ലോമക്കാർക്ക് 7 വർഷവും ബിരുദക്കാർക്ക് 5 വർഷവും പരിചയം.
ഇത്രയും ഒഴിവുകളിൽ ഫെബ്രുവരി 26 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇന്റർവ്യൂ ഫെബ്രുവരി 25നും 27നും. പ്രായപരിധി: 55. ശന്പളം: ടീം ലീഡർ, 70,000-2,000,000 പ്രോജക്ട് എൻജിനിയർ 50,000-1,60,000, ജൂണിയർ എൻജിനിയർ 34,471-46,417.
www.rites.com
CAREER DEEPIKA
സുപ്രീംകോടതിയിൽ 90 ലോ ക്ലാർക്ക് കം റിസർച്ച് അസോസിയേറ്റ് ഒഴിവ്. കരാർ നിയമനം. ഫെബ്രുവരി 7 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: ലോയിൽ ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം.
അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പ്രായം: 20-32. ശമ്പളം: 1,00,000, തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കി. തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്.
www.sci.gov.in
CAREER DEEPIKA
ഡൽഹിയിലെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപറേഷൻ, 225 ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ ഗ്രേഡ് 2 ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഇഎസ്ഐസിക്കു കീഴിലെ ആശുപത്രികളിലും ഡിസ്പെൻസറികളിലുമാണു നിയമനം.
യുപിഎസ്സി നടത്തുന്ന കംബൈൻഡ് മെഡിക്കൽ സർവീസസ് എക്സാമിനേഷൻ 2024ന്റെ പ്രതിഭസേതു പോർട്ടലിലെ ലിസ്റ്റിൽ പേര് ഉൾപ്പെട്ടവർക്കാണ് അവസരം. ഫെബ്രുവരി 17 വരെ അപേക്ഷിക്കാം.
യോഗ്യത: എംബിബിഎസ്. പ്രായപരിധി: 35. ശമ്പളം: 56,100-1,77,500.
www.esic.gov.in
CAREER DEEPIKA
ഡൽഹി ആസ്ഥാനമായ എൻബിസിസി (ഇന്ത്യ) ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 59 ഒഴിവ്. റെഗുലർ നിയമനം.
തസ്തികകൾ: ജനറൽ മാനേജർ, മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ, സീനിയർ പ്രോജക്ട് എക്സിക്യൂട്ടീവ്, ഗ്രാജ്വേറ്റ് അസിസ്റ്റന്റ്, ജൂണിയർ എൻജിനിയർ.
വിശദവിവരങ്ങൾ www.nbecindia. inൽ പ്രസിദ്ധീകരിക്കും.
CAREER DEEPIKA
തെലങ്കാനയിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജിയിൽ ടെക്നിഷൻ, ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നിക്കൽ ഓഫീസർ തസ്തികകളിൽ അവസരം. 80 ഒഴിവ്. ജനുവരി 27 മുതൽ ഫെബ്രുവരി 23 വരെ ഓൺലൈനായി അപേക്ഷിക്കാം.
പ്രായപരിധിയും ശമ്പളവും: ടെക്നിഷൻ: 28; 39,545. ടെക്നിക്കൽ അസിസ്റ്റന്റ്: 28; 72,240. ടെക്നിക്കൽ ഓഫീസർ: 30; 90,100. യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ www.ccmb.res.inൽ.
CAREER DEEPIKA
വ്യോമസേനയുടെ ഗ്രൂപ്പ്-വൈ (നോൺ ടെക്നിക്കൽ) മെഡിക്കൽ അസിസ്റ്റന്റ് ട്രേഡിൽ എയർമാൻ (Airmen Intake 1/2027) ആകാൻ പുരുഷന്മാർക്ക് അവസരം. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 1 വരെ.
ഓൺലൈൻ ടെസ്റ്റ് മാർച്ച് 30, 31ന്. തുടക്കത്തിൽ 20 വർഷത്തേക്കാണു നിയമനം. ഇത് 57 വയസുവരെ നീട്ടിക്കിട്ടാം. കമ്മീഷൻഡ് ഓഫീസർ/പൈലറ്റ്/നാവിഗേറ്റർ/അഗ്നിവീർ വായു തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പല്ല ഇത്.
യോഗ്യത: എ) 50% മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് പഠിച്ചു പ്ലസ് ടു ജയം (ഇംഗ്ലീഷിന് 50% മാർക്ക് വേണം). അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് പഠിച്ച് 50% മാർക്കോടെ 2 വർഷ വൊക്കേഷണൽ കോഴ്സ് ജയം (ഇംഗ്ലീഷിന് 50% മാർക്ക് വേണം).
ബി) ഡിപ്ലോമ/ബിഎസ്സി ഫാർമസി യോഗ്യതക്കാർക്ക് 50% മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് പഠിച്ചു പ്ലസ് ടു ജയം (ഇംഗ്ലീഷിന് 50% മാർക്ക് വേണം). 50% മാർക്കോടെ ഡിപ്ലോമ/ബിഎസ്സി ഫാർമസി, സ്റ്റേറ്റ് ഫാർമസി കൗൺസിൽ/ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ രജിസ്ട്രേഷൻ എന്നിവയും വേണം.
പ്രായം: മെഡിക്കൽ അസിസ്റ്റന്റ് ട്രേഡ് (അവിവാഹിതർ): 2006 ജനുവരി 1 നും 2010 ജനുവരി 1നും മധ്യേ ജനിച്ചവർ (രണ്ടു തീയതിയും ഉൾപ്പെടെ). മെഡിക്കൽ അസിസ്റ്റന്റ് ട്രേഡ് (ഡിപ്ലോമ/ബിഎസ്സി ഫാർമസി): 2003 ജനുവരി 1നും 2008 ജനുവരി 1നും മധ്യേ ജനിച്ചവർ (രണ്ടു തീയതിയും ഉൾപ്പെടെ). വിവാഹിതർ 2003 ജനുവരി 1 നും 2006 ജനുവരി 1 നും മധ്യേ ജനിച്ചവരാകണം (രണ്ടു തീയതിയും ഉൾപ്പെടെ).
ശാരീരികയോഗ്യത: ഉയരം 152 സെന്റിമീറ്റർ. നെഞ്ചളവ് കുറഞ്ഞത് 77 സെന്റിമീറ്റർ. അഞ്ചു സെന്റിമീറ്റർ വികസിപ്പിക്കാൻ കഴിയണം. തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം. കാഴ്ചശക്തി ഉൾപ്പെടെ ശാരീരിക യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
ശാരീരികക്ഷമതാ പരിശോധന: 7 മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കണം. (21 വയസിനു മുകളിലുള്ളവർക്കും ഡിപ്ലോമ/ബിഎസ്സി ഫാർമസി യോഗ്യതക്കാർക്കും 7 ½മിനിറ്റ് അനുവദിക്കും). 10 പുഷ്അപ്പ്, 10 സിറ്റ്അപ്പ്, 20 സ്ക്വാട്സ് എന്നിവയുമുണ്ടാകും.
തെരഞ്ഞെടുപ്പ്: ശാരീരികക്ഷമതാ പരിശോധന, ഓൺലൈൻ പരീക്ഷ, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, വൈദ്യപരിശോധന എന്നിവ അടിസ്ഥാനമാക്കി.
യോഗ്യത, അപേക്ഷാഫീസ് ഉൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക്: https://iafrecruitment.edcil.co.in