x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യെ അ​വ​ഹേ​ളി​ക്കു​ന്ന പാ​ഠ​ഭാ​ഗം: എ​ൻ​സി​ഇ​ആ​ർ​ടി പു​സ്ത​ക​ത്തി​നെ​തി​രെ ചീ​ഫ് ജ​സ്റ്റീസ്


Published: February 25, 2026 11:23 AM IST | Updated: February 25, 2026 11:57 AM IST

ന്യൂ​ഡ​ൽ​ഹി: എ​ൻ​സി​ഇ​ആ​ർ​ടി എ​ട്ടാം ക്ലാ​സ് പാ​ഠ​പു​സ്ത​ക​ത്തി​ൽ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ലെ അ​ഴി​മ​തി​യെ​ക്കു​റി​ച്ച് പ്ര​തി​പാ​ദി​ച്ച​തി​നെ​തി​രെ ക​ടു​ത്ത വി​യോ​ജി​പ്പു​മാ​യി സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്. ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ​യും നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ അ​ന്ത​സി​നെ​യും കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

എ​ട്ടാം ക്ലാ​സി​ലെ സോ​ഷ്യ​ൽ സ​യ​ൻ​സ് പാ​ഠ​പു​സ്ത​ക​ത്തി​ലാ​ണ് വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ള്ള​ത്. ഇ​ന്ത്യ​യി​ലെ കോ​ട​തി​ക​ളി​ൽ കു​ന്നു​കൂ​ടി​ക്കി​ട​ക്കു​ന്ന കേ​സു​ക​ളെ​ക്കു​റി​ച്ചും, നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ വി​വി​ധ ത​ല​ങ്ങ​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന അ​ഴി​മ​തി​യെ​ക്കു​റി​ച്ചും പാ​ഠ​ഭാ​ഗ​ത്തി​ൽ വി​വ​രി​ക്കു​ന്നു​ണ്ട്. നീ​തി തേ​ടി കോ​ട​തി​ക​ളെ സ​മീ​പി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ർ​ക്ക് അ​ഴി​മ​തി വ​ലി​യ ത​ട​സ​മാ​കു​ന്നു​വെ​ന്നാ​ണ് പു​സ്ത​ക​ത്തി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്.

മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രാ​യ ക​പി​ൽ സി​ബ​ൽ, അ​ഭി​ഷേ​ക് മ​നു സിം​ഗ്‌​വി എ​ന്നി​വ​ർ കോ​ട​തി​യി​ൽ ഈ ​വി​ഷ​യം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് ചീ​ഫ് ജ​സ്റ്റി​സ് ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.
ഇ​തി​ന​കം ത​ന്നെ പാ​ഠ​പു​സ്ത​ക​ത്തി​ലെ ഈ ​വ​രി​ക​ളെ​ക്കു​റി​ച്ച് നി​ര​വ​ധി സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും വി​ഷ​യം അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കോ​ട​തി കാ​ണു​ന്ന​തെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് പ​റ​ഞ്ഞു. നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യെ അ​വ​ഹേ​ളി​ക്കാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

Tags : Chief Justice Supreme Court NCERT judiciary

Recent News

Up