x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ലി​യ​ങ്ങാ​ടി​യി​ല്‍ വീ​ണ്ടും സ്ലാ​ബ് ത​ക​ര്‍​ന്ന് അ​പ​ക​ടം


Published: February 25, 2026 02:25 PM IST | Updated: February 25, 2026 02:25 PM IST

കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി​യി​ല്‍ വീ​ണ്ടും സ്ലാ​ബ് ത​ക​ര്‍​ന്ന് അ​പ​ക​ടം. ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര്‍ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ സ്ലാ​ബാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്.

ഇ​ന്ന് രാ​വി​ലെ 10.30 ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സം​ഭ​വ​ത്തി​ൽ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. ഉ​മ്മ​ര്‍ എ​ന്ന ആ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ്ര​ധാ​ന വ്യാ​പാ​ര കേ​ന്ദ്ര​ത്തി​ന്‍റെ സ​മീ​പ​ത്തു​ള്ള വാ​ടി​യി​ല്‍ ലൈ​നി​ലാ​ണ് സം​ഭ​വം,

കെ​ട്ടി​ട​ത്തി​ന്‍റെ ഇ​രു​മ്പ് സ്ലാ​ബ് താ​ഴെ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഗോ​ഡൗ​ണി​ന്‍റെ ആ​സ്ബ​റ്റോ​സ് ഷീ​റ്റു​ക​ള്‍​ക്ക് മു​ക​ളി​ലേ​ക്കാ​ണ് വീ​ണ​ത്. ഇ​തോ​ടെ മേ​ല്‍​ക്കൂ​ര​യും ത​ക​ര്‍​ത്ത് സ്ലാ​ബ് താ​ഴെ വീ​ണു. അ​പ​ക​ട സ​മ​യ​ത്ത് ആ​ളു​ക​ള്‍ ഉ​ണ്ടാ​കാ​തി​രു​ന്ന​തി​നാ​ലാ​ണ് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യ​ത്. മൂ​പ്പ​ത്തി​ല​ധി​കം ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​മാ​ണി​ത്.

Tags : Slab collapse Valiyangadi

Recent News

Up