Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Agriculture

ത​ണ്ണി​മ​ത്ത​ൻ ന​മു​ക്കും കൃ​ഷി​ചെ​യ്യാം

​വെ​ള്ള​രി​വ​ർ​ഗ​വി​ള​ക​ളി​ൽ വ​ള​രെ അ​ധി​കം പ്രാ​ധാ​ന്യം അ​ർ​ഹി​ക്കു​ന്ന ഒ​രു പ​ച്ച​ക്ക​റി​യാ​ണ് ത​ണ്ണി​മ​ത്ത​ൻ. അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നാ​ണ് കേ​ര​ള വി​പ​ണി​യി​ൽ ത​ണ്ണി​മ​ത്ത​ൻ കൂ​ടു​ത​ലാ​യും എ​ത്തു​ന്ന​ത്.

കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​രു​ടെ നി​ഘ​ണ്ടു​വി​ൽ ഇ​ല്ലാ​തി​രു​ന്ന ത​ണ്ണി​മ​ത്ത​ൻ കൃ​ഷി ഇ​പ്പോ​ൾ ന​മ്മു​ടെ നാ​ട്ടി​ലും വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. പ​ര​മ്പ​രാ​ഗ​ത​മാ​യി സീ​സ​ണ​ൽ വി​ള​യാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ വ​ർ​ഷം മു​ഴു​വ​നും ത​ണ്ണി​മ​ത്ത​ൻ ല​ഭി​ക്കു​ന്നു​ണ്ട്.

അ​ണു​കു​ടും​ബ​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ മി​നി, ഐ​സ് ബോ​ക്സ് എ​ന്നീ ചെ​റി​യ ത​ണ്ണി​മ​ത്ത​ൻ ഇ​ന​ങ്ങ​ളും ഇ​ന്ന് വി​പ​ണി​യി​ൽ ല​ഭ്യ​മാ​ണ്. ത​ണ്ണി​മ​ത്ത​നി​ൽ ധാ​രാ​ളം ജ​ലാം​ശം, വി​റ്റാ​മി​ൻ എ, ​അ​ന്ന​ജം, ലൈ​ക്കോ​പീ​ൻ എ​ന്നി​വ അ​ട​ങ്ങി​യി​ട്ടു​ണ്ട്.

കൂ​ടാ​തെ സി​ങ്ക്, മാം​ഗ​നീ​സ്, മ​ഗ്നീ​ഷ്യം, ഫോ​സ്ഫ​റ​സ് എ​ന്നി​വ​യു​ടെ ന​ല്ലൊ​രു ഉ​റ​വി​ടം കൂ​ടി​യാ​ണ് ഈ ​വി​ള.

ത​ണ്ണി​മ​ത്ത​നി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന സി​ട്രു​ലി​ൻ എ​ന്ന അ​മി​നോ​ആ​സി​ഡ് ന​മ്മു​ടെ ശ​രീ​ര​ത്തി​ൽ ഒ​രു ആ​ന്‍റി ഓ​ക്സി​ഡ​ൻ​റ്റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ലൂ​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ലും പ​ങ്ക് വ​ഹി​ക്കു​ന്നു.

ഉ​പ​ഭോ​ക്തൃ മു​ൻ​ഗ​ണ​ന​യി​ൽ ത​ണ്ണി​മ​ത്ത​ൻ കാ​ന്പി​ന്‍റെ നി​റം ഒ​രു നി​ർ​ണാ​യ​ക ഘ​ട​ക​മാ​ണ്. പ്ര​ധാ​ന​മാ​യും ചു​വ​പ്പ്, ഇ​ളം ചു​വ​പ്പ്, മ​ഞ്ഞ, ഇ​ളം മ​ഞ്ഞ, ഓ​റ​ഞ്ച് എ​ന്നീ നി​റ​ഭേ​ദ​ങ്ങ​ളി​ൽ ത​ണ്ണി​മ​ത്ത​ൻ ല​ഭ്യ​മാ​ണ്.

ഇ​തോ​ടൊ​പ്പം കു​രു​വി​ല്ലാ ത​ണ്ണി​മ​ത്ത​ൻ വ​ർ​ഗ​ങ്ങ​ൾ​ക്കും വി​പ​ണി​യി​ൽ പ്ര​ത്യേ​ക പ്രാ​ധാ​ന്യം വ​ർ​ധി​ച്ചു​വ​രു​ന്നു.

കൃ​ഷി ചെ​യ്യുമ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​വ

ത​ണ്ണി​മ​ത്ത​ൻ കൃ​ഷി​ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ​മ​യം ന​വം​ബ​ർ മു​ത​ൽ മാ​ർ​ച്ച് വ​രെ​യാ​ണ്. ന​ല്ല സൂ​ര്യ​പ്ര​കാ​ശം ല​ഭി​ക്കു​ന്ന തു​റ​സാ​യ സ്ഥ​ലം വേ​ണം കൃ​ഷി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ക്കു​വാ​ൻ.

ന​ല്ല ഫ​ല​ഭൂ​യി​ഷ്ട​വും നീ​ർ​വാ​ർ​ച്ച​യു​മു​ള്ള പ​ശി​മ​രാ​ശി മ​ണ്ണ് ആ​ണ് ത​ണ്ണി​മ​ത്ത​ൻ കൃ​ഷി​ക്ക് അ​ഭി​കാ​മ്യം.

നി​ലം ഒ​രു​ക്ക​ൽ

കൃ​ഷി ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ലം ന​ന്നാ​യി കി​ള​ച്ച​തി​നു​ശേ​ഷം 3 മീ​റ്റ​ർ അ​ക​ല​ത്തി​ലാ​യി 2 മീ​റ്റ​ർ ഇ​ട​വി​ട്ട് കു​ഴി​യെ​ടു​ക്കാം. കു​ഴി​ക​ൾ​ക്കു പ​ക​രം 3 മീ​റ്റ​ർ ഇ​ട​വി​ട്ട് ചാ​ലു​ക​ളും എ​ടു​ക്കാ​വു​ന്ന​താ​ണ്.

ഏ​ക​ദേ​ശം 60 സെ.​മീ. വ്യാ​സ​വും 45 സെ.​മീ. ആ​ഴ​വും ഉ​ള്ള കു​ഴി​ക​ൾ ആ​ണ് എ​ടു​ക്കേ​ണ്ട​ത്. 45 സെ. ​മീ. താ​ഴ്ച്ച ഉ​ള്ള ചാ​ലു​ക​ൾ എ​ടു​ക്കു​വാ​ൻ ശ്ര​ദ്ധി​ക്കു​ക.

ന​ടീ​ലും വ​ള​പ്ര​യോ​ഗ​വും

വ​ള​പ്ര​യോ​ഗ​ത്തി​നോ​ട് ന​ല്ല രീ​തി​യി​ൽ പ്ര​തി​ക​രി​ക്കു​ന്ന ഒ​രു വി​ള​യാ​ണ് ത​ണ്ണി​മ​ത്ത​ൻ. സെ​ൻ​റ്റി​നു 1 -2 കി​ലോ​ഗ്രാം കു​മ്മാ​യം ചേ​ർ​ത്ത് മേ​ൽ​മ​ണ്ണ് ഇ​ള​ക്കി​യ​തി​നു​ശേ​ഷം ഒ​രാ​ഴ്ച ക​ഴി​ഞ്ഞ് 100 കി​ലോ​ഗ്രാം ജൈ​വ​വ​ളം കൂ​ടി ന​ൽ​ക​ണം.

ശേ​ഷം അ​ടി​വ​ള​മാ​യി ആ​വ​ശ്യ​മു​ള്ള രാ​സ​വ​ള​ങ്ങ​ൾ താ​ഴെ​പ്പ​റ​യു​ന്ന അ​ള​വി​ൽ ചേ​ർ​ക്ക​ണം. രാ​സ​വ​ള​ങ്ങ​ളു​ടെ അ​ള​വ് ഇ​പ്ര​കാ​ര​മാ​ണ്. യൂ​റി​യ: 303 ഗ്രാം, ​രാ​ജ്ഫോ​സ്:560 ഗ്രാം, ​പൊ​ട്ടാ​ഷ്: 167 ഗ്രാം.

​ഇ​വ മേ​ൽ​മ​ണ്ണു​മാ​യി ക​ല​ർ​ത്തി കു​ഴി​യു​ടേ​യോ ചാ​ലി​ന്‍റേ​യോ മു​ക്കാ​ൽ ഭാ​ഗം നി​റ​ക്ക​ണം. ശേ​ഷം വി​ത്തു​ക​ൾ ഇ​ടു​ക​യോ പ്രോ​ട്രേ​ക​ളി​ൽ വ​ള​ർ​ത്തി​യ 10 ദി​വ​സം പ്രാ​യ​മു​ള്ള തൈ​ക​ൾ ന​ടു​ക​യോ ചെ​യ്യാം. ഒ​രു ത​ട​ത്തി​ൽ 4-5 വി​ത്തു​ക​ൾ/ തൈ​ക​ൾ ന​ടാ​വു​ന്ന​താ​ണ്.

2 ആ​ഴ്ച​ക​ൾ​ക്കു​ശേ​ഷം ക​രു​ത്തു​ള്ള 2 ചെ​ടി​ക​ൾ മാ​ത്രം നി​ല​നി​ർ​ത്തു​ക. അ​ടി​വ​ള​ത്തി​നു പു​റ​മേ വ​ള്ളി​വീ​ശു​മ്പോഴും പൂ​വി​ടു​മ്പോ​ഴും സെ​ന്‍റി​നു 151 ഗ്രാം ​യൂ​റി​യ വീ​തം മേ​ൽ​വ​ള​മാ​യി ന​ൽ​ക​ണം.

വി​ള​യു​ടെ ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ൽ 3-4 ദി​വ​സം കൂ​ടു​ന്പോ​ൾ ജ​ല​സേ​ച​നം ന​ൽ​ക​ണം. പി​ന്നീ​ട് പൂ​വി​ട്ടു തു​ട​ങ്ങു​ന്പോ​ഴും കാ​യ പി​ടി​ച്ചു തു​ട​ങ്ങു​ന്പോ​ഴും ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ജ​ല​സേ​ച​നം ന​ട​ത്തു​ക.

ന​ല്ല മാ​ധു​ര്യ​മു​ള്ള ത​ണ്ണി​മ​ത്ത​ൻ ല​ഭി​ക്കു​ന്ന​തി​നു വേ​ണ്ടി, കാ​യ മൂ​പ്പെ​ത്തു​ന്ന സ​മ​യ​ത്ത് ജ​ല​സേ​ച​നം നി​യ​ന്ത്രി​ക്കു​ക.

ത​ണ്ണി​മ​ത്ത​ൻ വ​ള്ളി​ക​ൾ പ​ട​രു​ന്ന​തി​നാ​യി മ​ണ്ണി​ൽ ഉ​ണ​ങ്ങി​യ ക​മ്പു​ക​ളോ പു​ല്ലു​ക​ളോ നി​ര​ത്തു​ക. മേ​ൽ​വ​ളം ന​ൽ​കു​മ്പോ​ൾ ക​ള​ക​ൾ നീ​ക്കി മ​ണ്ണ് ഇ​ള​ക്കി കൊ​ടു​ക്കു​ക​യും വേ​ണം.

വി​ള​വെ​ടു​പ്പ്

തൈ​ക​ൾ ന​ട്ട​തി​ന് ഏ​ക​ദേ​ശം 30- 35 ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം ത​ണ്ണി​മ​ത്ത​ൻ ചെ​ടി​ക​ൾ പൂ​വി​ട്ടു തു​ട​ങ്ങും. പൂ​വി​ട്ട് 45- 50 ദി​വ​സം ക​ഴി​യു​ന്പോ​ൾ ത​ണ്ണി​മ​ത്ത​ൻ വി​ള​വെ​ടു​ത്ത് തു​ട​ങ്ങാം.

മൂ​പ്പെ​ത്തി​യ ത​ണ്ണി​മ​ത്ത​നി​ൽ മ​ണ്ണി​നോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന ഭാ​ഗ​ത്തെ തൊ​ലി മ​ഞ്ഞ ക​ല​ർ​ന്ന വെ​ള്ള​നി​റ​ത്തി​ൽ മാ​റി​യ​താ​യി കാ​ണ​പ്പെ​ടും.

കൂ​ടാ​തെ കാ​യ്ക​ൾ കൈ ​കൊ​ണ്ട് കൊ​ട്ടു​മ്പോ​ൾ പൊ​ള്ള​യാ​യ ശ​ബ്ദം കേ​ൾ​ക്കു​ക​യാ​ണെ​ങ്കി​ൽ ത​ണ്ണി​മ​ത്ത​ൻ വി​ള​വെ​ടു​ക്കാ​ൻ പാ​ക​മാ​യ​താ​യി ക​ണ​ക്കാ​ക്കാം.

Agriculture

മേ​പ്പാ​ടി സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ളി​ൽ "ന​മ്മു​ടെ കൃ​ഷി​ത്തോ​ട്ടം'

കു​ട്ടി​ക​ളി​ൽ കാ​ർ​ഷി​ക സം​സ്കാ​ര​വും സ്വ​യം​പ​ര്യാ​പ്ത​ത​യും ഭ​ക്ഷ്യ​സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധ​വും വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മേ​പ്പാ​ടി സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ളി​ൽ "ന​മ്മു​ടെ കൃ​ഷി​ത്തോ​ട്ടം’ എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ ജൈ​വ​കൃ​ഷി മാ​തൃ​കാ​പ​ര​മാ​യി ന​ട​പ്പി​ലാ​ക്കു​ന്നു.

പ​ഠ​ന​ത്തി​ലെ നി​ഷ്ക്രി​യ​ത്വ​ത്തി​ൽ​നി​ന്ന് പ്രാ​യോ​ഗി​ക​വും അ​നു​ഭ​വ​പ​ര​മാ​യ വി​ദ്യാ​ഭ്യാ​സ​ത്തി​ലേ​ക്ക് കു​ട്ടി​ക​ളെ ന​യി​ക്കു​ന്ന ഈ ​പ​ദ്ധ​തി ശ്ര​ദ്ധേ​യ​മാ​കു​ക​യാ​ണ്. സ്കൂ​ളി​ലെ ഒ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ൾ കൃ​ഷി​യി​ട​ങ്ങ​ളാ​ക്കി മാ​റ്റി​യും ചെ​ടി​ച്ച​ട്ടി​ക​ളി​ൽ മ​ണ്ണ് നി​റ​ച്ചു​മാ​ണ് കൃ​ഷി ന​ട​ത്തു​ന്ന​ത്.

വ​ഴു​ത​ന, പ​യ​ർ, ബീ​ൻ​സ്, കാ​ബേ​ജ്, ത​ക്കാ​ളി, കോ​ളി​ഫ്ള​വ​ർ, ക​ക്ക​രി, വാ​ഴ, ഇ​ഞ്ചി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും കൃ​ഷി ചെ​യ്യു​ന്ന​ത്. ഓ​രോ വ​ർ​ഷ​വും ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു.

കൃ​ഷി​ഭ​വ​ൻ, ആ​ർ.​എ.​ആ​ർ.​എ​സ്. എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഗു​ണ​മേന്മ​യു​ള്ള വി​ത്തു​ക​ളും തൈ​ക​ളു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ജൈ​വ​വ​ള​ങ്ങ​ൾ മാ​ത്രം പ്ര​യോ​ഗി​ച്ച് രാ​വി​ലെ​യും വൈ​കി​ട്ടും ഇ​ട​വേ​ള സ​മ​യ​ങ്ങ​ളി​ലും കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി പ​രി​പാ​ല​നം ന​ട​ത്തു​ന്നു.

പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ഫി​ലോ​മി​ന ലീ​ന, കോ​ർ​ഡി​നേ​റ്റ​ർ ശാ​രി​ക മ​ങ്ങാ​ട്ട് എ​ന്നി​വ​രാ​ണ് ജൈ​വ​കൃ​ഷി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. സ്കൂ​ൾ സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ, പി​ടി​എ അം​ഗ​ങ്ങ​ൾ, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ കൃ​ഷി​ഭ​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ചെ​യ്തു വി​ള​വെ​ടു​പ്പ് ഫ​ല​പ്ര​ദ​മാ​ക്കു​ന്നു.

Agriculture

അ​ഞ്ചി​രി: ഇ​ടു​ക്കി​യു​ടെ നെ​ല്ല​റ

തൊ​ടു​പു​ഴ​യു​ടെ നെ​ല്ല​റ​യാ​ണ് അ​ഞ്ചി​രി. ഇ​ടു​ക്കി​യി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ൾ പ​ല​തും വി​സ്മൃ​തി​യി​ലാ​യെ​ങ്കി​ലും അ​ഞ്ചി​രി പാ​ട​ശേ​ഖ​ര​വും കാ​ർ​ഷി​ക കൂ​ട്ടാ​യ്മ​യും ഇ​പ്പോ​ഴും നി​ല​നി​ന്നു​പോ​കാ​ൻ കാ​ര​ണം ഇ​വി​ട​ത്തെ ക​ർ​ഷ​ക​രു​ടെ മ​ണ്ണി​നോ​ടു​ള്ള സ്നേ​ഹ​വും പ​രമ്പ​രാ​ഗ​ത​മാ​യി തു​ട​ർ​ന്നു പോ​രു​ന്ന നെ​ൽ​കൃ​ഷി​യോ​ടു​ള്ള ആ​ത്മ​ബ​ന്ധ​വു​മാ​ണ്.

നെ​ൽ​കൃ​ഷി ഇ​വി​ട​ത്തെ ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്കു​ക​ളാ​ണ് സ​മ്മാ​നി​ക്കു​ന്ന​തെ​ങ്കി​ലും ഇ​പ്പോ​ഴും നി​ല​മൊ​രു​ക്കി കൊ​യ്ത്തു​പാ​ട്ടി​ന്‍റെ ശീ​ലു​ക​ൾ ഉ​രു​വി​ട്ട് മു​ട​ങ്ങാ​തെ ഇ​വ​ർ ഓ​രോ വ​ർ​ഷ​വും വി​ത്തെ​റി​യു​മ്പോ​ൾ മ​ന​സി​ൽ നി​റ​യു​ന്ന​ത് പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വാ​ത്ത ആ​ന​ന്ദം. അ​ഞ്ചി​രി പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വി​ടെ നെ​ൽ​കൃ​ഷി മു​ട​ക്കം കൂ​ടാ​തെ ന​ട​ത്തി​വ​രു​ന്ന​ത്.

കൃ​ഷി​യാ​രം​ഭി​ച്ച​ത് നൂ​റ്റാ​ണ്ടി​നു മുമ്പ്

ഒ​രു നൂ​റ്റാ​ണ്ടു മുമ്പ് അ​ഞ്ചി​രി പാ​ട​ശേ​ഖ​ര​ത്ത് കൃ​ഷി​യാ​രം​ഭി​ച്ച​തെ​ന്നാ​ണ് പ​ഴ​മ​ക്കാ​ർ പ​റ​യു​ന്ന​ത്. പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​മു​ന്പ് ഇ​വി​ടെ കു​ടി​യേ​റി താ​മ​സി​ച്ച ക​ർ​ഷ​ക​ർ പി​ന്നീ​ടു നി​ലം​നി​ക​ത്തി പാ​ട​ശേ​ഖ​ര​മാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു.

ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്തു മു​ത​ൽ ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ത​ല​യ​നാ​ടു വ​രെ നീ​ണ്ടു കി​ട​ക്കു​ന്ന പാ​ട​ശേ​ഖ​ര​മാ​യി​രു​ന്നു ഇ​ത്. 120 ഏ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ നെ​ൽ​കൃ​ഷി​യി​റ​ക്കി​യി​രു​ന്ന​ത്. കാ​ല​ക്ര​മേ​ണ നെ​ൽ​കൃ​ഷി ചെ​യ്തി​രു​ന്ന നി​ല​ത്തി​ന്‍റെ വി​സ്തീ​ർ​ണം കു​റ​ഞ്ഞു.

കൂ​ടു​ത​ൽ സ്ഥ​ല​ത്തും തെ​ങ്ങു​ൾ​പ്പെ​ടെ മ​റ്റു വി​ള​ക​ൾ ഇ​ടം പി​ടി​ച്ചു. എ​ങ്കി​ലും 40 ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് ഇ​പ്പോ​ഴും ക​ർ​ഷ​ക​ർ നെ​ൽ​കൃ​ഷി ചെ​യ്തു വ​രു​ന്നു​ണ്ട്.

വ​റ്റാ​ത്ത ജ​ല​ല​ഭ്യ​ത

വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ​പോ​ലും വ​റ്റാ​ത്ത കൈ​ത്തോ​ടു​ക​ളാ​ണ് അ​ഞ്ചി​രി പാ​ട​ശേ​ഖ​ര​ത്തെ ജ​ല​സ​മൃ​ദ്ധ​മാ​ക്കു​ന്ന​ത്. വെ​ള്ളം പാ​ട​ത്തേ​ക്കു ക​യ​റ്റാ​നാ​യി തോ​ട്ടി​ൽ ചെ​റു ചെ​ക്കു​ഡാ​മു​ക​ളു​മു​ണ്ട്. അ​തി​നാ​ൽ വേ​ന​ൽ​ക്കാ​ല​ത്തു​പോ​ലും സ​മൃ​ദ്ധ​മാ​യി വെ​ള്ളം ല​ഭി​ക്കും.

ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് നി​ർ​മി​ച്ചി​രി​ക്കു​ന്ന ചെ​ക്ക് ഡാ​മും ഇ​വി​ടെ​യു​ണ്ട്. ഓ​രോ ക​ർ​ഷ​ക​രും പാ​ട​ത്തേ​ക്ക് ആ​വ​ശ്യ​മാ​യ വെ​ള്ളം തി​രി​ച്ചു വി​ട്ടാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്.

വ​ർ​ഷ​ത്തി​ൽ ര​ണ്ടു കൃ​ഷി

വ​ർ​ഷ​ത്തി​ൽ ര​ണ്ട് കൃ​ഷി ചെ​യ്യു​ന്ന ഇ​രു​പ്പൂ​പാ​ട​മാ​ണ് ഇ​വി​ടു​ത്തേ​ത്. ജൂ​ണി​ൽ വി​ത​ച്ച് 100 ദി​വ​സ​ത്തി​നു ശേ​ഷം ഓ​ണ​ത്തി​ന് വി​ള​വെ​ടു​ക്കു​ന്ന വി​രി​പ്പ് കൃ​ഷി​യും ന​വം​ബ​റി​ൽ വി​ത​ച്ച് വി​ഷു​വി​ന് വി​ള​വെ​ടു​ക്കു​ന്ന മു​ണ്ട​ക​ൻ കൃ​ഷി​യും. മു​ണ്ട​ക​ൻ കൃ​ഷി എ​ല്ലാ​വ​രും ചെ​യ്യും.

ഉ​മ, കു​ഞ്ഞൂ​ഞ്ഞ്, ഐ​ആ​ർ​എ​സ് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും കൃ​ഷി ചെ​യ്യു​ന്ന ഇ​ന​ങ്ങ​ൾ. പ്ര​തി​സ​ന്ധി മൂ​ലം ഈ ​വ​ർ​ഷം ഒ​രു കൃ​ഷി മാ​ത്ര​മാ​ണ് ഇ​റ​ക്കാ​നാ​യ​ത്. വി​രി​പ്പു​കൃ​ഷി സ​മ​യ​ത്ത് ക​ന​ത്ത മ​ഴ​യാ​യ​തി​നാ​ൽ വി​ള​നാ​ശം ഭ​യ​ന്നാ​ണ് കൃ​ഷി​യി​റ​ക്കാ​തി​രു​ന്ന​ത്.

ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ലം ഒ​രു​ക്ക​ൽ. തൊ​ഴി​ലാ​ളി​ക​ളും ക​ർ​ഷ​ക​രും ചേ​ർ​ന്ന് ഞാ​റു ന​ടും. വി​ള​വെ​ടു​പ്പാ​കു​ന്പോ​ൾ പാ​ല​ക്കാ​ടു​നി​ന്നും യ​ന്ത്ര​മെ​ത്തി​ച്ച് കൊ​യ്ത്തു ന​ട​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

വി​ൽ​പ്പ​ന സ​പ്ലൈ​കോ വ​ഴി

സ​പ്ലൈ​ക്കോ​യ്ക്കാ​ണ് നെ​ല്ല് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്. കൃ​ഷി​യി​റ​ക്കി 40 ദി​വ​സ​ത്തി​നു​ള്ളി​ൽ സ​പ്ലൈ​ക്കോ​യി​ൽ ബു​ക്ക് ചെ​യ്യ​ണം. ക​ഴി​ഞ്ഞ​യാ​ഴ്ച മു​ത​ൽ ഈ ​വ​ർ​ഷ​ത്തെ ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം 35 ട​ണ്‍ നെ​ല്ലാ​ണ് സ​പ്ലൈ​ക്കോ​യ്ക്ക് കൈ​മാ​റി​യ​ത്.

സ​പ്ലൈ​ക്കോ നി​ർ​ദേ​ശി​ക്കു​ന്ന മി​ല്ലു​ട​മ​ക​ൾ വാ​ഹ​ന​ങ്ങ​ളു​മാ​യി എ​ത്തി നെ​ല്ല് കൊ​ണ്ടു​പോ​കും. നെ​ല്ല് തൂ​ക്കി ചാ​ക്കി​ലാ​ക്കി വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​ക്കൊ​ടു​ക്ക​ണം.

എ​ന്നാ​ൽ സ​പ്ലൈ​ക്കോ​യി​ൽ​നി​ന്നു നെ​ല്ലി​ന്‍റെ വി​ല ല​ഭി​ക്കാ​നു​ള്ള കാ​ല​താ​മ​സം പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കാ​റു​ണ്ട്.

സ​ർ​ക്കാ​ർ സ​ഹാ​യം

നി​ല​വി​ൽ നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി​വ​കു​പ്പി​ന്‍റെ സ​ഹാ​യം ല​ഭി​ക്കു​ന്നു​ണ്ട്. നെ​ൽ​കൃ​ഷി പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി പ്ര​കാ​രം ഹെ​ക്ട​റി​ന് 4,500 രൂ​പ നി​ര​ക്കി​ലാ​ണ് സ​ബ്സി​ഡി ല​ഭി​ക്കു​ന്ന​ത്.

ഇ​തി​നു പു​റ​മേ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ നെ​ൽ​കൃ​ഷി​യു​ടെ കൂ​ലി​ച്ചെ​ല​വു​ക​ൾ എ​ന്ന പേ​രി​ലും സ​ഹാ​യ​ധ​നം ന​ൽ​കാ​റു​ണ്ട്. എ​ല്ലാ വ​ർ​ഷ​വും ഇ​ളം​ദേ​ശം ബ്ലോ​ക്കും ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തും ഇ​തി​നാ​യി ഫ​ണ്ട് നീ​ക്കി​വ​യ്ക്കും.

ഈ ​സ​ഹാ​യ​ത്താ​ലാ​ണ് ക​ർ​ഷ​ക​ർ കൃ​ഷി മു​ന്നോ​ട്ടു കൊ​ണ്ടു പോ​കു​ന്ന​ത്.

പാ​ട​ശേ​ഖ​ര സ​മി​തി

സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഞ്ചി​രി പാ​ട​ശേ​ഖ​ര സ​മി​തി​യാ​ണ് ഇ​വി​ടെ ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കി ഒ​പ്പ​മു​ള്ള​ത്. മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി പാ​ട​ശേ​ഖ​ര സ​മി​തി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു​ണ്ട്.

ത​ങ്ക​ച്ച​ൻ മാ​ത്യു ക​ള​രി​ക്ക​ത്തൊ​ട്ടി​യി​ൽ പ്ര​സി​ഡ​ന്‍റും മാ​ത്യു വ​ള്ളോ​പ്പി​ള്ളി​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഏ​ഴം​ഗ ഭ​ര​ണ​സ​മി​തി​യാ​ണ് ഇ​പ്പോ​ൾ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

പ​ഞ്ചാ​യ​ത്തം​ഗ​വും സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​യ ടോ​മി കാ​വാ​ലം വൈ​സ് പ്ര​സി​ഡ​ന്‍റും കെ.​ആ​ർ. ശ​ശി ഞാ​റ​ക്കാ​ട്ടി​ൽ ട്ര​ഷ​റ​റും ഏ​ബ്ര​ഹാം മു​ണ്ട​യ്ക്ക​ൽ, ഫി​ലി​പ്പ് ജോ​ർ​ജ് പൂ​വ​ന്തി​ക്കു​ന്നേ​ൽ, എം.​ജെ. മാ​ത്യു മു​ണ്ട​യ്ക്ക​ൽ എ​ന്നി​വ​ർ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളു​മാ​ണ്. അ​ഞ്ചി​രി​യി​ൽ സ്വ​ന്തം കെ​ട്ടി​ട​വും ട്രാ​ക്ട​റും സ​മി​തി​ക്ക് സ്വ​ന്ത​മാ​യു​ണ്ട്.

പ്ര​തി​സ​ന്ധി​ക​ളേ​റെ

വി​ത്തി​റ​ക്കു​ന്ന​തു മു​ത​ൽ നെ​ല്ല് വി​ൽ​പ​ന ന​ട​ത്തു​ന്ന​തു​വ​രെ വി​വി​ധ പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്താ​ണ് കൃ​ഷി​യി​റ​ക്കു​ന്ന​തെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു. പാ​ട​ങ്ങ​ളി​ൽ കൃ​ഷി​പ്പ​ണി​ക​ൾ ചെ​യ്യാ​ൻ ഇ​പ്പോ​ൾ തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​നി​ല്ലാ​യെ​ന്ന​താ​ണ് പ്ര​ധാ​ന പ്ര​തി​സ​ന്ധി.

വി​ര​ലി​ലെ​ണ്ണാ​വു​ന്ന ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ഈ ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ണി​യെ​ടു​ക്കു​ന്ന​ത്. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ പ​ല​പ്പോ​ഴും ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യി മാ​റാ​റു​ണ്ട്. മ​ഴ കൂ​ടു​ത​ലാ​യി ല​ഭി​ച്ചാ​ൽ കൊ​യ്ത്തു ന​ട​ക്കി​ല്ല.

പ​ല​പ്പോ​ഴും മ​ഴ​ക്കൂ​ടു​ത​ൽ​മൂ​ലം നെ​ൽ​ക്ക​തി​രു​ക​ൾ ന​ശി​ച്ച് ക​ർ​ഷ​ക​ർ​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ പേ​രി​ൽ കൃ​ഷി വ​കു​പ്പി​ൽ​നി​ന്ന് ഒ​രു രൂ​പ പോ​ലും ല​ഭി​ക്കാ​റി​ല്ലെ​ന്നു ക​ർ​ഷ​ക​ർ വ്യ​ക്ത​മാ​ക്കി.

വി​ള ഇ​ൻ​ഷു​റ​ൻ​സ് ചെ​യ്യാ​റു​ണ്ടെ​ങ്കി​ലും നാ​മ​മാ​ത്ര​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ൻ കാ​ല​ങ്ങ​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. വി​ത​ച്ച് 40 ദി​വ​സ​ത്തു​ള്ളി​ൽ ഇ​ൻ​ഷു​റ​ൻ​സ് ചെ​യ്താ​ൽ മാ​ത്ര​മേ ആ​നു​കൂ​ല്യം ല​ഭി​ക്കു.

സ​പ്ലൈ​കോ സം​ഭ​രി​ക്കു​ന്ന നെ​ല്ലി​ന്‍റെ പ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭി​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​തി​സ​ന്ധി. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല​യാ​ണ് പ​ല​പ്പോ​ഴും പി​ന്നീ​ട് ല​ഭി​ക്കു​ന്ന​ത്.

ഇ​തി​നു പു​റ​മെ കൊ​യ്ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​നു​ബ​ന്ധ ജോ​ലി​ക​ൾ​ക്കും പ​ണ​ച്ചെ​ല​വേ​റി. പാ​ല​ക്കാ​ടു നി​ന്നും എ​ത്തി​ക്കു​ന്ന കൊ​യ്ത്തു യ​ന്ത്ര​ത്തി​ന് 3000 രൂ​പ​യാ​ണ് മ​ണി​ക്കൂ​റി​ന് വാ​ട​ക.

ഇ​ത്ത​ര​ത്തി​ൽ പ്ര​തി​സ​ന്ധി​ക​ളേ​റെ​യാ​ണെ​ങ്കി​ലും കൃ​ഷി ഉ​പേ​ക്ഷി​ക്കാ​ൻ അ​ഞ്ചി​രി​യി​ലെ ക​ർ​ഷ​ക​ർ ത​യാ​റ​ല്ല. കാ​ര​ണം ഇ​വ​രു​ടെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഈ ​പ​ച്ച വി​രി​ച്ച നെ​ൽ​പ്പാ​ട​ങ്ങ​ൾ.

Agriculture

കൃഷിതന്നെയാണു മനോജിനു ജീവിതം

സ​ർ​ക്കാ​ർ ജോ​ലി ല​ഭി​ച്ചി​ട്ടും അ​തി​നു പോ​കാ​തെ കൃ​ഷി​യി​ലേ​ക്ക് ഇ​റ​ങ്ങി​യ ന​ടു​വി​ൽ വേ​ങ്കു​ന്ന് സ്വ​ദേ​ശി ക​ല്ലി​ടു​ക്ക​നാ​നി​ക്ക​ൽ മ​നോ​ജ് ജോ​സ​ഫ് കാ​ർ​ഷി​ക​വൃ​ത്തി​യി​ൽ തി​ക​ഞ്ഞ സം​തൃ​പ്ത​നാ​ണ്.

ബി​രു​ദ​വും ഇ​ല​ക്ട്രി​ക്ക​ൽ ഡി​പ്ലോ​മ​യും ക​ഴി​ഞ്ഞ മ​നോ​ജ് ജോ​സ​ഫി​ന് 2006 ലാ​ണ് ക​ഐ​സ്ഇ​ബി​യി​ൽ ജോ​ലി ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ, പാ​ര​ന്പ​ര്യ​മാ​യി കി​ട്ടി​യ കൃ​ഷി ജീ​വി​തം തു​ട​രാ​ൻ ആ​യി​രു​ന്നു മ​നോ​ജി​ന്‍റെ തീ​രു​മാ​നം.

അ​ന്ന് മ​നോ​ജി​ന്‍റെ കൂ​ടെ ജോ​ലി ല​ഭി​ച്ച​വ​ർ ഇ​പ്പോ​ൾ സീ​നി​യ​ർ സ​ബ് എ​ൻ​ജി​നി​യ​ർ​മാ​രാ​ണ്. എ​ന്നാ​ൽ സ്വ​ന്ത​മാ​യു​ള്ള ആ​റ് ഏ​ക്ക​റി​ലും പാ​ട്ട​ത്തി​നെ​ടു​ത്ത ഒ​രേ​ക്ക​റി​ലും സ​മ്മി​ശ്ര കൃ​ഷി ചെ​യ്ത് നൂ​റു​മേ​നി നേ​ട്ടം കൊ​യ്യു​ക​യാ​ണ് ഈ 54​കാ​ര​ൻ. വേ​ങ്കു​ന്നി​ലു​ള്ള മ​നോ​ജി​ന്‍റെ പു​ര​യി​ട​ത്തി​ൽ എ​ത്തി​യാ​ൽ ന​മ്മ​ൾ​ക്ക് അ​ത് മ​ന​സി​ലാ​കും.

40 ഇ​നം കു​രു​മു​ള​ക്, റ​ബ​ർ, തെ​ങ്ങ്, ക​വു​ങ്ങ്, വാ​ഴ, ക​പ്പ, ഇ​ഞ്ചി, മ​ഞ്ഞ​ൾ, വി​വി​ധ ഇ​നം പ​ച്ച​ക്ക​റി​ക​ൾ, പ​ശു​വ​ള​ർ​ത്ത​ൽ, തേ​ൻ ഉ​ല്പാ​ദ​നം അ​ങ്ങ​നെ സ​ക​ല കാ​ർ​ഷി​ക മേ​ഖ​ല​യി​ലും ഇ​ദ്ദേ​ഹം കൈ​വ​യ്ക്കു​ന്നു.

അ​തു​കൊ​ണ്ടു​ത​ന്നെ ഒ​രു ഇ​ന​ത്തി​ൽ അ​ല്പം ഇ​ടി​വു വ​ന്നാ​ൽ മ​റ്റു​ള്ള​വ​യി​ൽ​നി​ന്ന് അ​തു ത​ര​ണം ചെ​യ്യു​ന്നു. ഈ ​രീ​തി തു​ട​രു​ന്ന​തു​കൊ​ണ്ടു ലാ​ഭ​മ​ല്ലാ​തെ ന​ഷ്ടം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് മ​നോ​ജ് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

2013ൽ ​ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച യു​വ​ക​ർ​ഷ​ക​ൻ. 2018ൽ ​ത​ളി​പ്പ​റ​ന്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച യു​വ ക​ർ​ഷ​ക​ൻ, 2024ൽ ​ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച ക​ർ​ഷ​ക​ൻ എ​ന്നീ പു​ര​സ്കാ​ര​ങ്ങ​ളും മ​നോ​ജി​നു ല​ഭി​ച്ചി​ട്ടു​ണ്ട്.

അ​ഞ്ചു വ​ർ​ഷ​മാ​യി ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തി​ലും പ​ന്നി​യൂ​ർ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലും ക​ഴി​ഞ്ഞ വ​ർ​ഷം ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തി​ലും ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ മ​ഞ്ഞ​ൾ വി​ത്തു​ക​ൾ ഉ​ല്പാ​ദി​പ്പി​ച്ചു ന​ൽ​കു​ന്ന​ത് മ​നോ​ജാ​ണ്.

സ്വ​ന്ത​മാ​യി ഉ​ല്പാ​ദി​പ്പി​ക്കു​ന്ന മ​ണ്ണി​ര ക​ന്പോ​സ്റ്റാ​ണ് പ്ര​ധാ​ന വ​ള​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കൂ​ടെ മ​റ്റു രാ​സ​വ​ള​ങ്ങ​ളും പ്ര​യോ​ഗി​ക്കു​ന്നു. ന​ടു​വി​ൽ കൃ​ഷി​ഭ​വ​ന്‍റെ എ​ല്ലാ സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ളും ല​ഭി​ക്കു​ന്ന മ​നോ​ജ് കേ​ര​ള​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള 40 ഇ​നം കു​രു​മു​ള​കു​ക​ൾ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി ചെ​യ്യു​ക​യും തൈ​ക​ൾ ഉ​ല്പാ​ദി​പ്പി​ച്ച് ആ​വ​ശ്യ​ക്കാ​ർ​ക്കു ന​ൽ​കു​ക​യും ചെ​യ്യു​ന്നു.

മ​ണ്ണി​ര ക​ന്പോ​സ്റ്റി​നെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് സാ​ങ്കേ​തി​ക പ​രി​ജ്ഞാ​നം ന​ൽ​കു​ക​യും സൗ​ജ​ന്യ​മാ​യി മ​ണ്ണി​ര​ക​ളെ ന​ൽ​കു​ക​യും ചെ​യ്യു​ന്നു. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ആ​ളു​ക​ളാ​ണ് മ​നോ​ജി​ന്‍റെ പ​ക്ക​ൽ​നി​ന്നു മ​ണ്ണി​ര​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​ത്.

പൂ​ർ​വി​ക​രി​ൽ​നി​ന്നു പ​ക​ർ​ന്നു കി​ട്ടി​യ അ​നു​ഭ​വ​വും ത​ന്‍റേ​താ​യ പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി ഓ​ർ​മ​വ​ച്ച കാ​ലം​തൊ​ട്ട് മ​ണ്ണി​ൽ പ​ണി​യെ​ടു​ക്കു​ന്ന മ​നോ​ജി​ന് കൃ​ഷി​ത​ന്നെ​യാ​ണു ജീ​വി​ത​വും. ര​ണ്ടു സ്ഥി​രം തൊ​ഴി​ലാ​ളി​ക​ൾ​ക്കു പു​റ​മെ ആ​വ​ശ്യാ​നു​സ​ര​ണം മ​റ്റു തൊ​ഴി​ലാ​ളി​ക​ളും മ​നോ​ജി​ന്‍റെ കൃ​ഷി​യെ ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്നു​ണ്ട്.

ത​ന്‍റെ ലാ​ഭ​ത്തേ​ക്കാ​ൾ അ​വ​ർ​ക്ക് ന​ൽ​കു​ന്ന വേ​ത​ന​ത്തി​ലാ​ണ് മ​നോ​ജി​ന്‍റെ സം​തൃ​പ്തി. പു​ലി​ക്കു​രു​മ്പ ക്ഷീ​ര സം​ഘ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ മ​നോ​ജി​ന് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കി ഭാ​ര്യ ലി​നി​യും മ​ക്ക​ളാ​യ മൗ​റി​നും ഫ്ള​വ​റി​നും ജോ​ഷ​യും ഒ​പ്പ​മു​ണ്ട്.

കു​രു​മു​ള​ക് തൈ ​ഉ​ൾ​പ്പ​ടെ ത​ന്‍റെ കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ വി​ത്തു​ക​ളും സ്വ​ന്ത​മാ​യി ഉ​ല്പാ​ദി​പ്പി​ക്കു​ന്ന മ​നോ​ജ് ആ​വ​ശ്യ​ക്കാ​ർ​ക്ക് അ​തു ന​ൽ​കാ​നും ത​യാ​റാ​ണ്.

 

Agriculture

തി​രു​വാ​തി​ര ന​ക്ഷ​ത്ര​ത്തി​ന് ക​രി​മ​രം

തി​രു​വാ​തി​ര ജ​ന്മ​ക്ഷ​ത്ര​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ മ​ര​മാ​ണ് ക​രി​മ​രം. ആ​യു​സു മു​ഴു​വ​ൻ സാ​വ​ധാ​നം വ​ള​രു​ന്ന ഒ​രു വൃ​ക്ഷ​മാ​ണ് ക​രി​മ​രം. ക​രി​മ​രം തൈ​ക​ളാ​യി​രി​ക്കു​മ്പോ​ൾ ത​ണ​ലി​ൽ വ​ള​രു​വാ​ൻ ഇ​ഷ്ട​പ്പെ​ടു​ക​യും എ​ന്നാ​ൽ, മ​രം വ​ള​രു​ന്ന​ത​നു​സ​രി​ച്ച് സൂ​ര്യ​പ്ര​കാ​ശം ഇ​ഷ്ട​പ്പെ​ടു​ന്ന​തു​മാ​യ ഒ​രു മ​ര​മാ​ണ്.

ക​രി​മ​രം വി​ത്ത് മൂ​ല​വും മു​റി​ഞ്ഞ വേ​രി​ൽ നി​ന്നും പു​ന​രു​ൽ​ഭ​വം ന​ട​ക്കു​ന്നു. ന​ല്ല നീ​ർ​വാ​ർ​ച്ച​യു​ള്ള മ​ണ്ണാ​ണ് വ​ള​രു​വാ​ൻ ന​ല്ല​ത്. എ​ഴു​പ​തു സെ​ന്‍റി​മീ​റ്റ​ർ​വ​രെ വ്യാ​സ​മു​ള്ള ത​ടി ല​ഭി​ക്കു​വാ​ൻ ഇ​രു​നൂ​റോ​ളം വ​ർ​ഷം വേ​ണ്ടി വ​രും.

ആ​ഫ്രി​ക്ക, മ​ലേ​ഷ്യ, മ്യാ​ൻ​മാ​ർ, ജ​പ്പാ​ൻ, ശ്രീ​ല​ങ്ക, ഇ​ന്ത്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും കേ​ര​ള​ത്തി​ലെ അ​ർ​ധ​ഹ​രി​ത വ​ന​ങ്ങ​ളി​ൽ അ​ങ്ങി​ങ്ങു വ​ള​രു​ന്ന സാ​ന്ദ്ര​മാ​യ ത​ല​പ്പോ​ടു​കൂ​ടി​യ മ​ര​മാ​ണ് ക​രി​മ​രം. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലും ധാ​ര​ള​മാ​യി ക​ണ്ടു​വ​രു​ന്നു.

വ​ള​രെ​യേ​റെ പ്രാ​ധാ​ന്യ​മു​ള്ള ക​രി​മ​ര​ത്തി​ന്‍റെ ഇ​ല​യ്ക്ക് അ​ഞ്ചു മു​ത​ൽ പ​തി​ന​ഞ്ച് സെ​ന്‍റീ​മീ​റ്റ​ർ നീ​ള​വും മൂ​ന്നു മു​ത​ൽ ആ​റു സെ​ന്‍റീ​മീ​റ്റ​ർ വീ​തി​യും കാ​ണും. ഇ​ല​ക​ളി​ൽ ധാ​രാ​ളം ക​റു​ത്ത കു​ത്തു​ക​ൾ കാ​ണാ​റു​ണ്ട്.

ഏ​ക​ലിം​ഗ പു​ഷ്പ​ങ്ങ​ളാ​ണ്, പൂ​ക്ക​ൾ​ക്ക് പ​ച്ച​ക​ല​ർ​ന്ന മ​ഞ്ഞ നി​റ​മാ​ണ്. ആ​ണ്‍ പൂ​ക്ക​ൾ കൂ​ട്ട​മാ​യി ഉ​ണ്ടാ​കും. ആ​ണ്‍ പൂ​ക്ക​ളെ​ക്കാ​ൾ പെ​ണ്‍ പൂ​ക്ക​ൾ​ക്ക് വ​ലി​പ്പം കൂ​ടു​ത​ലാ​ണ്. കാ​യ്ക​ൾ​ക്ക് ഏ​ക​ദേ​ശം ര​ണ്ടു സെ​ന്‍റീ​മീ​റ്റ​ർ വ്യ​സ​മു​ള്ള​താ​ണ്. മ​ര​ത്തി​ന് വ്യ​ക്ത​മാ​യ പൂ​ക്കാ​ല​മി​ല്ല എ​ങ്കി​ലും ഫെ​ബ്രു​വ​രി മു​ത​ലാ​ണ് മ​രം ന​ല്ല​തു​പോ​ലെ പൂ​ത്തു ക​ണ്ടു​വ​രു​ന്ന​ത്.

ഏ​ബ​ണേ​സി കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട ക​രി​മ​ര​ത്തി​ന്‍റെ ശാ​സ്ത്രീ​യ​നാ​മം ഡ​യോ​സ്പൈ​റോ​സ് എ​ബ​ണി​യം എ​ന്നാ​ണ്. എ​ബ​ണി, മു​സ്ത​ന്പി, ക​രി​ന്താ​ളി എ​ന്നീ പേ​രു​ക​ളി​ലും സം​സ്കൃ​ത​ത്തി​ൽ ക​ര​വീ​ര: വ​യ​സി, ഇം​ഗ്ലീ​ഷി​ൽ സി​ലോ​ണ്‍ എ​ബ​ണി​ട്രീ എ​ന്നും അ​റി​യ​പ്പെ​ടു​ന്നു. ക​രി​മ​ര​ത്തി​ന്‍റെ ത​ടി കൂ​ടു​ത​ലാ​യും സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ൾ​ക്കും കൗ​തു​ക​വ​സ്തു​ക്ക​ൾ നി​ർ​മ്മി​ക്കു​വാ​നും ഉ​പ​യോ​ഗി​ച്ചു വ​രു​ന്നു.

ക​രി​മ​ര​ത്തി​ന്‍റെ തൊ​ലി ക​ടും ചാ​ര​നി​റ​ത്തി​ലും ത​ടി​യു​ടെ പു​റം​ഭാ​ഗം വെ​ള്ള ചേ​ർ​ന്ന ചാ​ര​നി​റ​ത്തി​ലും കാ​ത​ൽ ക​ടും ക​റു​പ്പു​നി​റ​വു​മാ​ണ്. മ​റ്റു മ​ര​ത്തി​ൽ നി​ന്നും വ്യ​ത്യ​സ്ഥ​മാ​യ​തി​നാ​ലാ​കാം ഇ​തി​ന് ക​രി​മ​രം എ​ന്ന് പേ​രു വ​ന്ന​ത്.

ക​രി​മ​ര​ത്തി​ന്‍റെ തൊ​ലി വി​വി​ധ ഔ​ഷ​ധ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. ഇ​ല​ക​ൾ വ​യ​റി​ള​ക്കം, നേ​ത്ര​രോ​ഗ​ങ്ങ​ൾ, തീ​പ്പൊ​ള്ള​ൽ, ഗ്ര​ന്ഥി​ക​ളെ ബാ​ധി​ക്കു​ന്ന ക്ഷ​യം, ചൊ​റി​ചി​ര​ങ്ങു​ക​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ രോ​ഗ​ങ്ങ​ൾ​ക്ക് മ​രു​ന്നാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു. കേ​ര​ള​ത്തി​ൽ മ​റ്റു മ​ര​ങ്ങ​ളെ​യ​പേ​ക്ഷി​ച്ച് വ​ള​രെ​ക്കു​റ​ച്ചു മാ​ത്രം ക​ണ്ടു​വ​രു​ന്ന ഈ ​മ​ര​ത്തെ സം​ര​ക്ഷി​ക്കേ​ണ്ട​തു​ണ്ട്.

വ​ള​രെ സാ​വ​ധാ​നം വ​ള​രു​ന്ന വൃ​ക്ഷ​മാ​യ​തി​നാ​ൽ കു​റ​ച്ചു സ്ഥ​ല​മു​ള്ള​വ​ർ​ക്കും ന​ട്ടു​പി​ടി​പ്പി​ക്കാ​വു​ന്ന​താ​ണ്. പു​തി​യ ത​ല​മു​റ​ക​ൾ​ക്കും ന​ഗ​ര​ങ്ങ​ളി​ൽ വ​സി​ക്കു​ന്ന​വ​ർ​ക്കും ക​രി​മ​രം എ​ന്താ​ണെ​ന്ന് അ​റി​യു​ന്ന​തി​നു വേ​ണ്ടി​യും പ്ര​ത്യേ​കി​ച്ച് തി​രു​വാ​തി​ര ന​ക്ഷ​ത്ര​ത്തി​ൽ​പ്പെ​ട്ട​വ​ർ ക​രി​മ​രം ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കും.

സ്ഥ​ല പ​രി​മി​തി​യു​ള്ള​വ​ർ കു​റ​ച്ചു വ​ലു​പ്പ​മു​ള്ള ച​ട്ടി​ക​ളി​ൽ വ​ള​ർ​ത്താ​വു​ന്ന​താ​ണ്. മ​ണ്ണി​ൽ ന​ടു​ന്ന​വ​ർ ര​ണ്ട​ടി ച​തു​ര​ത്തി​ലും അ​ഴ​ത്തി​ലും കു​ഴി​യെ​ടു​ത്ത് ആ​വ​ശ്യ​ത്തി​നു ചാ​ണ​ക​പ്പൊ​ടി​യും മ​റ്റു ജൈ​വ വ​ള​ങ്ങ​ളും ചേ​ർ​ത്ത് ന​ടാ​വു​ന്ന​താ​ണ്.

മ​റ്റു കീ​ടാ​ക്ര​മ​ണ​ങ്ങ​ൾ ഒ​ന്നും​ത​ന്നെ ക​രി​മ​ര​ത്തെ ബാ​ധി​ക്കാ​ത്ത​തി​നാ​ൽ ത​രി​ശു​കി​ട​ക്കു​ന്ന പൊ​തു സ്ഥ​ല​ങ്ങ​ളി​ലും സ്കൂ​ൾ മൈ​താ​ന​ങ്ങ​ളു​ടെ വ​ശ​ങ്ങ​ളി​ലും ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​ത് ഈ ​മ​രം പ്ര​ച​രി​പ്പി​ക്കാ​നും ക​ണ്ടു​പ​ഠി​ക്കാ​നും ഉ​ത​കും.

 

Agriculture

വ​ര​ൾ​ച്ച​യ്ക്കെ​തി​രെ മു​ൻ​ക​രു​ത​ൽ, വേ​ന​ൽ പ​ച്ച​ക്ക​റി​കൃ​ഷി തു​ട​ങ്ങാം

നെ​ല്ല്

മു​ണ്ട​ക​ൻ കൊ​യ്ത്തി​ന് സ​മ​യ​മാ​യി. കൊ​യ്യാ​റാ​യ പാ​ട​ങ്ങ​ളി​ൽ കൊ​യ്ത്തി​നു ഒ​രാ​ഴ്ച മു​ന്പു​ത​ന്നെ പാ​ട​ത്തെ വെ​ള്ളം വാ​ർ​ത്തു​ക​ള​യ​ണം. വി​ത്തെ​ടു​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പാ​ട​ങ്ങ​ളി​ൽ​നി​ന്നും കൊ​യ്ത്തി​ന് ര​ണ്ടാ​ഴ്ച മുമ്പെങ്കി​ലും ക​ള്ള​ക്ക​തി​രു​ക​ൾ നീ​ക്കം ചെ​യ്യ​ണം.

കൊ​യ്ത്ത് ക​ഴി​ഞ്ഞാ​ൽ നി​ലം ഉ​ഴു​തി​ട​ണം. ഈ​ർ​പ്പ​മു​ണ്ടെ​ങ്കി​ൽ എ​ള്ള്, പ​യ​ർ, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ കൃ​ഷി ചെ​യ്യാം. കൊ​യ്ത്തി​നു​ശേ​ഷം നി​ലം ഉ​ഴു​ത് കു​റ​ച്ചു ദി​വ​സം ത​രി​ശി​ടു​ന്ന​ത് ത​ണ്ടു​തു​ര​പ്പ​ന്‍റെ ഉ​പ​ദ്ര​വം പു​ഞ്ച​യി​ലേ​ക്ക് വ്യാ​പി​ക്കാ​തി​രി​ക്കാ​ൻ സ​ഹാ​യി​ക്കും.

നേ​രി​ട്ട് വി​ത്ത് വി​ത​ച്ച് കൃ​ഷി ചെ​യ്യാ​നു​ദ്ദേ​ശി​ക്കു​ന്ന പാ​ട​ങ്ങ​ൾ ന​ല്ല​പോ​ലെ ഉ​ഴു​തു നി​ര​പ്പാ​ക്ക​ണം. ഞാ​റ് പ​റി​ച്ച് ന​ടു​ന്ന പാ​ട​ങ്ങ​ളി​ൽ ഞാ​റ്റ​ടി ത​യാ​റാ​ക്കാം. കു​ട്ട​നാ​ട​ൻ പു​ഞ്ച​യി​ൽ മേ​ൽ​വ​ള​പ്ര​യോ​ഗ​വും സ​സ്യ​സം​ര​ക്ഷ​ണ​വും തു​ട​രാം.

തെ​ങ്ങ്

ജ​ല​സേ​ച​നം തു​ട​ര​ണം. ആ​ഴ്ച​യി​ൽ ഒ​ന്നോ ര​ണ്ടോ ന​ന ന​ൽ​കാം. ന​ന​യു​ടെ തോ​ത് കു​റ​യ്ക്കാ​ൻ തെ​ങ്ങി​ൻ​ത​ട​ത്തി​ൽ പു​ത​യി​ട്ടു കൊ​ടു​ക്കാം. മ​ണ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ 3-4 ദി​വ​സ​ത്തി​ലൊ​രി​ക്ക​ൽ ന​ന​യ്ക്ക​ണം. വി​ത്ത് തേ​ങ്ങാ​സം​ഭ​ര​ണ​ത്തി​ന് മാ​തൃ​വൃ​ക്ഷം തെ​ര​ഞ്ഞെ​ടു​ക്കാം.

സ്ഥി​ര​മാ​യി കാ​യ്ക്കു​ന്ന​തും വ​ർ​ഷ​ത്തി​ൽ 80 തേ​ങ്ങ കു​റ​യാ​തെ കാ​യ്ഫ​ല​മു​ള്ള തെ​ങ്ങു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​ണം. വി​ട​ർ​ന്ന 30ൽ ​കൂ​ടു​ത​ൽ ഓ​ല​ക​ൾ, ബ​ല​മു​ള്ള മ​ട​ലു​ക​ൾ, ക​രു​ത്തു​ള്ള കു​ല​ഞ്ഞെ​ട്ടു​ക​ളോ​ടു​കൂ​ടി​യ 12 കു​ല​ക​ളി​ൽ കൂ​ടു​ത​ൽ, ഇ​ട​ത്ത​രം വ​ലു​പ്പ​മു​ള്ള തേ​ങ്ങ​ക​ൾ തു​ട​ങ്ങി​യ ഗു​ണ​ങ്ങ​ൾ മാ​തൃ​വൃ​ക്ഷ​ത്തി​നു​ണ്ടാ​ക​ണം.

വി​ത്തു​തേ​ങ്ങ ക​യ​റി​ൽ കെ​ട്ടി​യി​റ​ക്ക​ണം. വി​ത്തു​തേ​ങ്ങ മു​ള​പ്പി​ക്കു​ന്ന​തി​നു​മുമ്പ് 60 ദി​വ​സ​മെ​ങ്കി​ലും ത​ണ​ലി​ൽ സൂ​ക്ഷി​ക്ക​ണം. 3 ഇ​ഞ്ച് ക​ന​ത്തി​ൽ മ​ണ​ൽ വി​രി​ച്ച് അ​തി​ൽ തേ​ങ്ങ​യു​ടെ ഞെ​ട്ട​റ്റം മു​ക​ളി​ലാ​വും​വി​ധം നി​ര​ത്തി മ​ണ​ലി​ട്ട് മൂ​ടി​യി​ട​ണം.

തേ​ങ്ങ​യി​ലെ വെ​ള്ളം വ​റ്റി​പ്പോ​കാ​തി​രി​ക്കാ​നാ​ണി​ത്. ഒ​ന്നി​ന് മു​ക​ളി​ൽ ഒ​ന്ന് എ​ന്ന ക്ര​മ​ത്തി​ൽ 5 അ​ടു​ക്ക് വി​ത്തു തേ​ങ്ങ ഇ​ങ്ങ​നെ സം​ഭ​രി​ക്കാം. മ​ണ​ൽ മ​ണ്ണും ത​ണ​ലു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ത്തു​തേ​ങ്ങ കൃ​ഷി​സ്ഥ​ല​ങ്ങ​ളി​ൽ​ത​ന്നെ സൂ​ക്ഷി​ക്കാം.

ത​ണ​ലി​ൽ കൂ​ട്ടി​യി​ട്ട തേ​ങ്ങ​ക​ൾ തൊ​ണ്ട് ഉ​ണ​ങ്ങി​യ​തി​നു​ശേ​ഷം പാ​കി മു​ള​പ്പി​ക്കാം. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ല​ക​ൾ കാ​ർ​ന്നു തി​ന്നു​ന്ന തെ​ങ്ങോ​ല​പ്പു​ഴു​വി​ന്‍റെ ആ​ക്ര​മ​ണം കാ​ണു​ന്നു​ണ്ടെ​ങ്കി​ൽ എ​തി​ർ പ്രാ​ണി​ക​ളെ തെ​ങ്ങി​ൻ​തോ​പ്പു​ക​ളി​ലേ​ക്ക് വി​ട​ണം.

ഓ​ല​തീ​നി​പ്പു​ഴു​വി​ന്‍റെ ആ​ക്ര​മ​ണം കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​വ നി​യ​ന്ത്രി​ക്കാ​ൻ കേ​ടാ​യ ഓ​ല​ക​ൾ വെ​ട്ടി​മാ​റ്റി 2 മി​ല്ലി ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ എ​ന്ന തോ​തി​ൽ വേ​പ്പ​ധി​ഷ്ഠി​ത കീ​ട​നാ​ശി​നി​ക​ൾ ത​ളി​ക്കു​ക.

ക​മു​ക്

ജ​ല​സേ​ച​നം തു​ട​രു​ക. അ​ട​യ്ക്കാ മ​ര​ങ്ങ​ളെ ചൂ​ടി​ൽ​നി​ന്നു സം​ര​ക്ഷി​ക്കാ​ൻ ത​ടി​യി​ൽ കു​മ്മാ​യം പൂ​ശു​ക​യോ ഉ​ണ​ക്ക ഓ​ല​ക​ൾ പൊ​തി​ഞ്ഞു​കെ​ട്ടു​ക​യോ ചെ​യ്യാം.

വാ​ഴ

ന​ന തു​ട​ര​ണം. വാ​ഴ​ത്ത​ട​ത്തി​ൽ പു​ത​യി​ട്ട് ഈ​ർ​പ്പം നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കും. നേ​ന്ത്ര​വാ​ഴ ന​ട്ട് മൂ​ന്നാ​മ​ത്തെ​യും നാ​ലാ​മ​ത്തെ​യും മാ​സം 60 ഗ്രാം ​യൂ​റി​യ​യും 100 ഗ്രാം ​പൊ​ട്ടാ​ഷും ചേ​ർ​ക്കു​ക. മ​ണ്ണു പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ൽ കൃ​ത്യ​മാ​യ വ​ള​ത്തി​ന്‍റെ തോ​ത് അ​റി​യാ​ൻ ക​ഴി​യും.

ഏ​ലം

പ്രാ​ഥ​മി​ക ത​വാ​ര​ണ​ക​ളി​ൽ ജ​ല​സേ​ച​നം തു​ട​രാം. പ​ന്ത​ലി​ട്ടു കൊ​ടു​ക്ക​ണം. ര​ണ്ടാം ത​വാ​ര​ണ​യി​ലും ക​ള​യെ​ടു​പ്പും ദൈ​നം​ദി​ന ജ​ല​സേ​ച​ന​വും ന​ട​ത്ത​ണം. ഏ​ല​ത്തി​ന്‍റെ വി​ള​വെ​ടു​പ്പ് തു​ട​രാം. പ​റി​ച്ചെ​ടു​ത്ത കാ​യ്ക​ൾ ത​രം​തി​രി​ച്ച് സൂ​ക്ഷി​ക്കാം.

ത​ണ​ൽ​മ​ര​ങ്ങ​ൾ കു​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ൽ ഇ​ളം ചെ​ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ത​ണ​ൽ ന​ൽ​കാ​ൻ ചെ​ടി​ക​ളു​ടെ മു​ക​ളി​ൽ ചെ​റി​യ പ​ന്ത​ൽ ഇ​ട്ട് കൊ​ടു​ക്കാം. ഉ​ണ​ക്കി​ൽ നി​ന്ന് ചെ​ടി​യെ സം​ര​ക്ഷി​ക്കാ​ൻ പു​ത​യി​ട്ടു കൊ​ടു​ക്ക​ണം.

കു​രു​മു​ള​ക്

മ​ണ്ണി​ൽ ഈ​ർ​പ്പം നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി വ​ള്ളി​യു​ടെ ചു​വ​ട്ടി​ൽ പു​ത​യി​ട്ടു കൊ​ടു​ക്ക​ണം. ന​ട്ട് ഒ​ന്ന് ര​ണ്ട് വ​ർ​ഷം മാ​ത്രം പ്രാ​യ​മെ​ത്തി​യ വ​ള്ളി​ക​ളെ പൊ​തി​ഞ്ഞു കെ​ട്ടി വേ​ന​ൽ​ച്ചൂ​ടി​ൽ നി​ന്നും സം​ര​ക്ഷി​ക്ക​ണം. തോ​ട്ട​ങ്ങ​ളി​ൽ വി​ള​വെ​ടു​പ്പ് തു​ട​രാം.

പ​റി​ച്ചെ​ടു​ത്ത കു​രു​മു​ള​ക് ഏ​റ്റ​വും ശു​ചി​യാ​യ രീ​തി​യി​ൽ ഉ​ണ​ക്കി സൂ​ക്ഷി​ക്ക​ണം. യാ​തൊ​രു​വി​ധ മാ​ലി​ന്യ​ങ്ങ​ളും കു​രു​മു​ള​കി​ൽ ക​ല​രാ​ൻ ഇ​ട​യാ​ക​രു​ത്. കൊ​ടി​ത്ത​ല​ക​ൾ ശേ​ഖ​രി​ക്കു​വാ​നു​ള്ള മാ​തൃ​കൊ​ടി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് തു​ട​രാം. തെ​ര​ഞ്ഞെ​ടു​ത്ത ചെ​ന്ത​ല​ക​ൾ മ​ണ്ണി​ൽ പ​ട​രാ​തെ ചെ​റി​യ താ​ങ്ങു​കാ​ലു​ക​ളി​ൽ ചു​റ്റി​വ​യ്ക്ക​ണം.

ഇ​ഞ്ചി, മ​ഞ്ഞ​ൾ

ഇ​ഞ്ചി​യു​ടെ വി​ള​വെ​ടു​പ്പും വി​ത്തി​ഞ്ചി സം​സ്ക​ര​ണ​വും സൂ​ക്ഷി​പ്പും തു​ട​രാം. വി​ത്തി​ന് സൂ​ക്ഷി​ക്കു​ന്ന ഇ​ഞ്ചി മൃ​ദു​ചീ​യ​ൽ രോ​ഗം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ വി​ത്തു​പ​ചാ​രം ന​ട​ത്തി ത​ണ​ലി​ൽ ഉ​ണ​ക്ക​ണം.

മ​ഞ്ഞ​ളി​ന്‍റെ ഇ​ല​യും ത​ണ്ടും വാ​ടി​ത്തു​ട​ങ്ങു​ന്പോ​ൾ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ക്കാം.

Agriculture

ഇ​ടു​ക്കി​ക്കാ​രി ഡി​പ്ലോ​സെ​ന്‍റ​റം പാ​പ്പി​ല്ലോ​സം

മ​റ​യൂ​ർ കാ​ന്ത​ല്ലൂ​ർ മേ​ഖ​ല​യി​ൽ​നി​ന്ന് ഓ​ർ​ക്കി​ഡ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന പു​തി​യ സ​സ്യം ക​ണ്ടെ​ത്തി. തെ​ക്ക​ൻ പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന ഡി​പ്ലോ​സെ​ൻ​റം എ​ന്ന ദേ​ശ​ജാ​തി വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന ചെ​ടി​ക്ക് പൂ​വി​ന്‍റെ ഘ​ട​നാ​സ്വ​ഭാ​വം അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ഡി​പ്ലോ​സെ​ന്‍റ​റം പാ​പ്പി​ല്ലോ​സം എ​ന്ന ശാ​സ്ത്ര​നാ​മം ന​ൽ​കി.

പാ​റ​ക​ൾ​ക്ക് മു​ക​ളി​ലും മ​ര​ത്തി​ന്‍റെ ശാ​ഖ​ക​ളി​ലും പ​റ്റി​പ്പി​ടി​ച്ചു വ​ള​രു​ന്ന ഇ​വ​യ്ക്ക് മേ​ഖ​ല​യി​ലെ ശ​ക്ത​മാ​യ കാ​റ്റി​നെ പ്ര​തി​രോ​ധി​ച്ചു നി​ൽ​ക്കാ​ൻ ക​ഴി​യു​ന്ന വേ​രു​ക​ളു​ണ്ട്. ശാ​ഖ​ക​ളാ​യി പി​രി​യാ​ത്ത പൂ​ങ്കു​ല, വെ​ള്ള​യും പി​ങ്കും ക​ല​ർ​ന്ന പൂ​ക്ക​ൾ, ദ​ള​ങ്ങ​ളു​ടെ ആ​കൃ​തി എ​ന്നി​വ​കൊ​ണ്ടെ​ല്ലാം ഈ ​ഗ​ണ​ത്തി​ലെ മ​റ്റു ചെ​ടി​ക​ളി​ൽ നി​ന്ന് ഇ​വ വ്യ​ത്യാ​സ​പ്പെ​ടു​ന്നു. സു​ഗ​ന്ധ​മേ​റി​യ​തും മ​നോ​ഹ​ര​ങ്ങ​ളു​മാ​ണ് ഇ​വ​യു​ടെ പൂ​ക്ക​ൾ.

ഏ​പ്രി​ൽ മു​ത​ൽ ജൂ​ലൈ വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് പൂ​വി​ട്ട് കാ​യ​ക​ൾ വി​ള​യു​ന്ന​ത്. ആ​ല​പ്പു​ഴ സ​നാ​ത​ന ധ​ർ​മ കോ​ള​ജി​ലെ അ​ധ്യാ​പ​ക​നാ​യ ഡോ. ​ജോ​സ് മാ​ത്യു, പാ​ലാ രാ​മ​പു​രം സ്വ​ദേ​ശി എ.​കെ. പ്ര​ദീ​പ്, വ​ണ്ടി​പ്പെ​രി​യാ​റി​ലെ ജോ​നാ​സ് ഓ​ർ​ക്കി​ഡേ​റി​യ​ത്തി​ന്‍റെ ഉ​ട​മ​യാ​യ മാ​ത്യു ജോ​സ് മാ​ത്യു, ക​ല്പ​റ്റ എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​നി​ലെ സ​ലിം പി​ച്ച​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഗ​വേ​ഷ​ണ​സം​ഘ​മാ​ണ് ക​ണ്ടെ​ത്ത​ലി​നു പി​ന്നി​ൽ.

സ്പീ​ഷി​സ് എ​ന്ന ശാ​സ്ത്ര ജേ​ർ​ണ​ലി​ന്‍റെ പു​തി​യ പ​തി​പ്പി​ൽ മു​ഖ​ലേ​ഖ​ന​മാ​യി ക​ണ്ടെ​ത്ത​ൽ സം​ബ​ന്ധി​ച്ച പ്ര​ബ​ന്ധം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Agriculture

ക​ശു​വ​ണ്ടി വ്യ​വ​സാ​യ​ത്തി​ൽ തി​ള​ങ്ങി അ​സ്ഗ​ർ

കൊ​ല്ല​ത്തി​ന്‍റെ പ്ര​സി​ദ്ധി ലോ​ക​മെ​ങ്ങും അ​റി​യു​ന്ന​ത് ക​ശു​വ​ണ്ടി​യു​ടെ പേ​രി​ലാ​ണ്. ലോ​ക​ത്തി​ന്‍റെ ഏ​തു കോ​ണി​ൽ​നി​ന്നും ആ​ളു​ക​ൾ കൊ​ല്ല​ത്തെ​ത്തി​യാ​ൽ ക​ശു​വ​ണ്ടി​പ്പ​രി​പ്പ് വാ​ങ്ങ​ലും രു​ചി​യ​റി​യ​ലും പ്ര​ധാ​ന​മാ​ണ്. ക​ശു​വ​ണ്ടി​യു​ടെ ഉ​പ​യോ​ഗം അ​നു​ദി​നം വ​ർ​ധി​ക്കു​ക​യാ​ണ്.

സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​ത​ശ്രേ​ണി​യി​ലു​ള്ള​വ​ർ കൊ​റി​ച്ചി​രു​ന്ന ക​ശു​വ​ണ്ടി ഇ​പ്പോ​ൾ സാ​ധാ​ര​ണ​ക്കാ​രും ക​ഴി​ക്കു​ന്നു. ബി​രി​യാ​ണി​യി​ലും ബി​സ്ക​റ്റി​ലും പു​ഡ്ഡി​ങ്ങി​ലും ക​റി​ക​ളി​ൽ​പോ​ലും ക​ശു​വ​ണ്ടി ചേ​ർ​ക്കു​ന്ന​ത് സാ​ധാ​ര​ണ​മാ​യി. മു​ള​പ്പി​ച്ച ക​ശു​വ​ണ്ടി​പോ​ലും അ​ടു​ക്ക​ള​യി​ലേ​ക്കു വ​രി​ക​യാ​ണ്.

അ​തു​കൊ​ണ്ടു​ത​ന്നെ കേ​ര​ള​ത്തി​ലെ ക​ശു​വ​ണ്ടി വ്യ​വ​സാ​യം പ്ര​ധാ​ന​മാ​യും കൊ​ല്ലം ജി​ല്ല​യി​ൽ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്നു. ക​ശു​വ​ണ്ടി ബി​സി​ന​സി​ലൂ​ടെ സ്വ​ന്തം മേ​ൽ​വി​ലാ​സം സൃ​ഷ്ടി​ച്ച ക​ന്പ​നി​യാ​ണ് ഞ​ക്കാ​ട​ൻ കാ​ഷ്യു എ​ക്സ്പോ​ർ​ട്ട്സ് ആ​ൻ​ഡ് ഇം​പോ​ർ​ട്ട്സ്.

അ​വ​രു​ടെ സാ​ര​ഥി അ​സ്ഗ​ർ ബ​ഷീ​ർ എ​ന്ന യു​വാ​വ് പ​യ​റ്റി​ത്തെ​ളി​ഞ്ഞ​തു വി​ജ​യ​ത്തി​ലേ​ക്കു​ള്ള വ​ഴി​യാ​ണ്. പ​ണ്ട​ത്തെ​പ്പോ​ലെ ക​ശു​വ​ണ്ടി​യു​ടെ ഈ​റ്റി​ല്ല​മെ​ന്നു കൊ​ല്ല​ത്തെ വി​ളി​ക്കാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും പ​ല ഫാ​ക്ട​റി​ക​ളും പൂ​ട്ടി​കി​ട​ക്കു​ന്പോ​ഴും ഈ ​യു​വാ​വ് നേ​ടി​യ വി​ജ​യം ചെ​റു​ത​ല്ല.

സ്വ​ന്തം മേ​ൽ​വി​ലാ​സം ഈ ​വ്യ​വ​സാ​യ​ത്തി​ൽ ഉ​ണ്ടാ​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നു സാ​ധി​ച്ചി​രി​ക്കു​ന്നു. ക​മ്പ​നി സ്ഥി​തി​ചെ​യ്യു​ന്ന​ത് കൊ​ല്ലം ജി​ല്ല​യി​ലെ വേ​ള​മാ​നൂ​ർ എ​ന്ന സ്ഥ​ല​ത്താ​ണ്. പ​ല ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലു​മാ​യി മു​ന്നൂ​റോ​ളം സ്ത്രീ​ക​ൾ തൊ​ഴി​ൽ ചെ​യ്യു​ന്നു​ണ്ട്.

ഇ​ക്കൂ​ട്ട​ത്തി​ൽ അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​മു​ണ്ട്. പ്ര​ധാ​ന​മാ​യും കേ​ര​ള​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലേ​ക്കും ഡ​ൽ​ഹി അ​ട​ക്ക​മു​ള്ള അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും പ​രി​പ്പ് ക​യ​റ്റി അ​യ​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ കോ​സ്റ്റ് ഗാ​ന​ഗ്രി എ​ന്ന ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ത്തി​ൽ​നി​ന്നു ക​ശു​വ​ണ്ടി ഇ​റ​ക്കു​മ​തി ചെ​യ്തും ക​ച്ച​വ​ടം ന​ട​ത്തു​ന്നു​ണ്ട്.

കൊ​ല്ലം ച​ന്ദ​ന​ത്തോ​പ്പ് സ്വ​ദേ​ശി​യാ​യ അ​സ്ഗ​ർ പ​ത്ത് വ​ർ​ഷ​മാ​യി സ്വ​ന്ത​മാ​യി ബി​സി​ന​സ് ചെ​യ്യു​ന്നു. അ​സ്ഗ​റി​ന്‍റെ കു​ടും​ബം അ​ന്പ​തു​വ​ർ​ഷ​മാ​യി ക​ശു​വ​ണ്ടി ബി​സി​ന​സി​ൽ ഉ​ണ്ട്.

പ​ഴ​യ​തു​പോ​ലെ​യി​ല്ല

പ​ഴ​യ പോ​ലെ​യു​ള്ള ഉ​ത്പാ​ദ​നം ഇ​ന്നു കൊ​ല്ല​ത്ത് ന​ട​ക്കു​ന്നു​ണ്ടോ എ​ന്ന ചോ​ദ്യം പ്ര​സ​ക്ത​മാ​ണ്. ഇ​ല്ലെ​ന്നാ​ണ് അ​സ്ഗ​ർ ബ​ഷീ​ർ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. പ​ല​രും വ്യ​വ​സാ​യം നി​ർ​ത്തി മ​റ്റു മേ​ഖ​ല​ക​ളി​ലേ​ക്കു തി​രി​ഞ്ഞു.

മു​ന്പു​ണ്ടാ​യി​രു​ന്ന​തി​ന്‍റെ 50 ശ​ത​മാ​നം പോ​ലും ഫാ​ക്ട​റി​ക​ൾ ഇ​പ്പോ​ൾ കൊ​ല്ല​ത്തി​ല്ല. കു​ടി​ൽ വ്യ​വ​സാ​യ​മാ​യി​പ്പോ​ലും ഉ​ത്പാ​ദ​നം ന​ട​ന്നി​രു​ന്ന കൊ​ല്ല​ത്ത് ഇ​പ്പോ​ൾ ആ​യി​ര​ത്തി​ലേ​റെ ഫാ​ക്ട​റി​ക​ൾ കാ​ടു​പി​ടി​ച്ച് അ​ട​ഞ്ഞ് കി​ട​പ്പു​ണ്ട്.

ഇ​വി​ടെ ക്ഷീ​ണം സം​ഭ​വി​ച്ച​പ്പേ​ൾ അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ൽ വ്യ​വ​സാ​യം വ​ർ​ധി​ച്ചു. അ​തോ​ടെ പ​രി​പ്പ് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ആ​ന്ധ്ര​യി​ൽ​നി​ന്നും വ​രു​ന്ന അ​വ​സ്ഥ​യു​ണ്ട്. കൂ​ലി​യും തൊ​ഴി​ൽ പ്ര​ശ്ന​ങ്ങ​ളും അ​തി​നെ ബാ​ധി​ച്ചി​ട്ടു​ണ്ട്.

പ്ര​തി​സ​ന്ധി

സം​സ്ഥാ​ന​ത്തെ ഉ​യ​ർ​ന്ന ഉ​ത്പാ​ദ​ന​ച്ചെ​ല​വ് തി​രി​ച്ച​ടി​യാ​ണ്. ഉ​യ​ർ​ന്ന കൂ​ലി​നി​ര​ക്കും കു​റ​ഞ്ഞ ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യും പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​ന്നു.

Agriculture

കാ​ർ​ഷി​ക​വൃ​ത്തി​യി​ൽ ആ​ത്മ​സം​തൃ​പ്തി​യോ​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ

ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​നി​ട​യി​ലെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും കാ​ർ​ഷി​ക വൃ​ത്തി​യി​ൽ ആ​ത്മ​സം​തൃ​പ്തി ക​ണ്ടെ​ത്തു​ക​യാ​ണ് ക​ഞ്ഞി​ക്കു​ഴി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യ ആ​സാ​ദ് തോ​മ​സ്.

സ്റ്റേ​ഷ​നി​ലെ ജോ​ലി​സ​മ​യം ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ വീ​ട്ടി​ലെ​ത്തി കാ​ർ​ഷി​ക ജോ​ലി​യി​ൽ ഏ​ർ​പ്പെ​ടു​ന്ന​താ​ണ് ആ​സാ​ദി​ന്‍റെ രീ​തി. പു​ര​യി​ട​ത്തി​ൽ എ​ല്ലാ​ത്ത​രം കൃ​ഷി​ക​ളും ഉ​ണ്ടെ​ങ്കി​ലും ജാ​തി​ക്കൃ​ഷി​യി​ലാ​ണ് ഇ​ദ്ദേ​ഹം കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ൽ നേ​രം ഇ​രു​ട്ടു​വോ​ളം കൃ​ഷി​പ്പ​ണി​ക​ളി​ലേ​ർ​പ്പെ​ടും.

കു​രു​മു​ള​കും ഏ​ല​വും ജാ​തി​യും ഉ​ൾ​പ്പെ​ടെ എ​ല്ലാ​ത്ത​രം കൃ​ഷി​ക​ളും ആ​സാ​ദി​ന്‍റെ കൃ​ഷി​യി​ട​ത്തെ ഫ​ല​സ​മൃ​ദ്ധ​മാ​ക്കു​ന്നു. ജാ​തി​കൃ​ഷി​യി​ൽ പു​തു​മ തേ​ടു​ന്ന ഈ ​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മു​പ്പ​ത്തി​യ​ഞ്ചോ​ളം ഇ​ന​ത്തി​ൽ​പ്പെ​ട്ട ജാ​തി മ​ര​ങ്ങ​ളാ​ണ് ന​ട്ടു​വ​ള​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

റൗ​ണ്ട് ലീ​ഫ്, ഇ​ന്തോ​നേ​ഷ്യ​ൻ, പാ​ല​ത്തി​ങ്ക​ൽ ഗോ​ൾ​ഡ്, നി​ല​മ്പൂ​ർ ജാ​തി, ആ​ല​പ്പു​ഴ ജാ​തി ഇ​ങ്ങ​നെ​യു​ള്ള ഓ​രോ ഇ​ന​വും വ്യ​ത്യ​സ്ത​വും ഏ​റെ കാ​യ്ഫ​ല​മു​ള്ള​വ​യു​മാ​ണ്. ഇ​വ​യു​ടെ എ​ല്ലാ​ത്തി​ന്‍റെ​യും തൈ​ക​ൾ ഉ​ത്പാ​ദി​പ്പി​ച്ച് ആ​വ​ശ്യ​ക്കാ​ർ​ക്ക് ന​ൽ​കു​ന്നു​ണ്ട്.

കൃ​ഷി​ച്ചെ​ല​വ് കു​റ​വും പ​രി​പാ​ലി​ക്കാ​ൻ എ​ളു​പ്പ​വും എ​ന്ന​താ​ണ് ജാ​തി​കൃ​ഷി​യോ​ട് താ​ത്പ​ര്യ​മു​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്ന് ആ​സാ​ദ് പ​റ​യു​ന്നു. ജാ​തി​ക്കൃ​ഷി വീ​ട്ട​മ്മ​മാ​ർ​ക്കു​പോ​ലും നോ​ക്കി​ന​ട​ത്താ​ൻ ക​ഴി​യു​ന്ന​താ​ണെ​ന്നും ക​ർ​ഷ​ക​ർ​ക്ക് ക​ഴി​യു​ന്ന​ത്ര പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ആ​സാ​ദ് പ​റ​യു​ന്നു.

ഹൈ​റേ​ഞ്ചി​ലെ മാ​തൃ​കാ കൃ​ഷി​ത്തോ​ട്ടം എ​ന്ന നി​ല​യി​ൽ ആ​സാ​ദ് തോ​മ​സി​ന്‍റെ കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​ൻ കൃ​ഷി​യി​ൽ താ​ത്പ​ര്യ​മു​ള്ള പു​റം നാ​ടു​ക​ളി​ൽ നി​ന്നു​ള്ള​വ​ർ പോ​ലും ക​ഞ്ഞി​ക്കു​ഴി​യി​ൽ എ​ത്തു​ന്നു​ണ്ട്.

Agriculture

പു​ളി വി​ള​യും മ​ണ്ണ് പു​ളി​ക്ക​ത്ത​ടം

കേ​ര​ള​ത്തി​ൽ കു​ടം​പു​ളി മാ​ത്രം കൃ​ഷി ചെ​യ്യു​ന്ന ഒ​രു ഗ്രാ​മ​മു​ണ്ട്. അ​തി​ന്‍റെ പേ​രാ​ണ് പു​ളി​ക്ക​ത്ത​ടം. പ്ര​കൃ​തി ക​നി​ഞ്ഞ​നു​ഗ്ര​ഹി​ച്ച ഇ​ടു​ക്കി ജി​ല്ല​യി​ലെ മ​ല​യോ​ര ഗ്രാ​മം.

തൊ​ടു​പു​ഴ-​മൂ​ല​മ​റ്റം-​വാ​ഗ​മ​ണ്‍ റോ​ഡി​ൽ ഇ​ടാ​ടു​നി​ന്ന് ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ൽ പു​ളി​ക്ക​ത്ത​ടം ഗ്രാ​മ​മാ​യി. മൂ​ല​മ​റ്റ​ത്തു നി​ന്ന് 13.5 കി​ലോ​മീ​റ്റ​ർ മാ​ത്രം.

ഇ​വി​ടെ എ​ല്ലാ​വ​രും കൂ​ടി ഒ​രു വ​ർ​ഷം വി​ള​വെ​ടു​ക്കു​ന്ന​ത് 35 ട​ണ്‍ കു​ടം​പു​ളി.

ഉ​പ​ജീ​വ​ന​മാ​ർ​ഗം

ഈ ​ഗ്രാ​മ​ത്തി​ലെ നാ​ൽ​പ​തോ​ളം കു​ടും​ബ​ങ്ങ​ളെ അ​ന്ന​മൂ​ട്ടു​ന്ന​ത് കു​ടം​പു​ളി​യാ​ണ്. 50 ഏ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് കു​ടം​പു​ളി ത​ഴ​ച്ചു വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന​ത്. പ്ര​തി​വ​ർ​ഷം 7075 ല​ക്ഷം രൂ​പ​യു​ടെ വ​രു​മാ​ന​മാ​ണ് പു​ളി​ക്ക​ത്ത​ടം നി​വാ​സി​ക​ൾ​ക്ക് കു​ടം​പു​ളി സ​മ്മാ​നി​ക്കു​ന്ന​ത്.

പ്ര​കൃ​തി ക​നി​ഞ്ഞ​നു​ഗ്ര​ഹി​ച്ച മ​നോ​ഹാ​രി​ത ആ​വോ​ള​മു​ണ്ട് ഈ ​ഗ്രാ​മ​ത്തി​ന്. പ​ച്ച​പ്പ​ട്ട​ണി​ഞ്ഞ് ത​ണ​ൽ വി​രി​ച്ചു നി​ൽ​ക്കു​ന്ന നൂ​റു ക​ണ​ക്കി​ന് പു​ളി​മ​ര​ങ്ങ​ൾ. ഇ​തി​നു സ​മീ​പം ക​ള​ക​ളാ​ര​വം മു​ഴ​ക്കി പാ​ല​രു​വി​യാ​യി ഒ​ഴു​കി​യി​റ​ങ്ങു​ന്ന നീ​ർ​ച്ചാ​ലു​ക​ൾ.

മ​ഞ്ഞി​ൽ ന​ന​യു​ന്ന പ്ര​ഭാ​ത​ങ്ങ​ൾ. ചെ​ന്നെ​ത്തി​യാ​ൽ പി​ന്നെ മ​ട​ങ്ങാ​ൻ തോ​ന്നാ​ത്ത​ത്ര വ​ശ്യ സൗ​ന്ദ​ര്യ​മു​ള്ള ഇ​ടം.

പു​ളി വ​ന്ന വ​ഴി

പു​ളി​ക്ക​ത്ത​ടം​കാ​രു​ടെ പു​ളി​പ്രേ​മം ഇ​ന്നോ ഇ​ന്ന​ലെ​യോ തു​ട​ങ്ങി​യ​ത​ല്ല. 125 വ​ർ​ഷം മു​ന്പേ അ​വ​ർ ഇ​തി​ന്‍റെ രു​ചി​യും ര​സ​വും ഗു​ണ​വും തി​രി​ച്ച​റി​ഞ്ഞി​രു​ന്നു എ​ന്നാ​ണ് പ​ഴ​മ​ക്കാ​ർ പ​റ​യു​ന്ന​ത്.

പ​ണ്ടെ​ങ്ങോ പ​ക്ഷി​ക​ൾ കൊ​ത്തി​ക്കൊ​ണ്ടു​വ​ന്ന കാ​യ്ക​ൾ വീ​ണാ​ണ് പു​ളി​ക്ക​ത്ത​ട​ത്ത് പു​ളി​മ​ര​ങ്ങ​ൾ കി​ളി​ർ​ത്തു തു​ട​ങ്ങി​യ​ത്. ന​ല്ല വി​ള​വും വ​രു​മാ​ന​വും ല​ഭി​ച്ച​തോ​ടെ ഇ​വി​ട​ത്തു​കാ​ർ കൂ​ടു​ത​ൽ പു​ളി​മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ബ​ഡ് ചെ​യ്ത ഒ​രു പു​ളി പോ​ലും ഇ​വി​ടെ​യി​ല്ല. ബ​ഡ്പു​ളി മൂ​ന്നാം വ​ർ​ഷം കാ​യ്ഫ​ലം ന​ൽ​കു​മെ​ങ്കി​ലും തൂ​ക്ക​ക്കു​റ​വും കേ​ടു വ​രാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

ജ​നു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ലാ​ണ് പൂ​വി​ടു​ന്ന​ത്. മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​ണ് വി​ള​വെ​ടു​പ്പെ​ങ്കി​ൽ ഇ​വി​ടെ ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ലാ​ണ് സീ​സ​ണ്‍. ക​ടു​ത്ത വേ​ന​ലി​ൽ​പ്പോ​ലും ഇ​വി​ടു​ത്തെ പു​ളി​മ​ര​ങ്ങ​ളു​ടെ ഇ​ല​ക​ൾ പൊ​ഴി​യാ​റി​ല്ല.

 

 

Agriculture

വേ​ന​പ്പാ​റ സ്കൂ​ൾ കാ​ർ​ഷി​ക സൗ​ഹൃ​ദ​ത്തി​ൽ

വി​ഷ​മി​ല്ലാ​ത്ത പ​ച്ച​ക്ക​റി വീ​ട്ടി​ലും വി​ദ്യാ​ല​യ​ത്തി​ലും എ​ന്ന സ്കൂ​ൾ പ​ദ്ധ​തി പ്ര​കാ​രം സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ വി​പു​ല​മാ​യ കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി നൂ​റു​മേ​നി വി​ള​വെ​ടു​ക്കു​ക​യാ​ണ് വേ​ന​പ്പാ​റ ലി​റ്റി​ൽ ഫ്ള​വ​ർ യു​പി സ്കൂ​ൾ.

വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് കാ​ർ​ഷി​ക ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​ഭ​വ​ന്‍റെ​യും പി​ടി​എ​യു​ടെ​യും മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും പി​ന്തു​ണ​യോ​ടെ​യാ​ണ് കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ളി​ൽ കാ​ർ​ഷി​ക ആ​ഭി​മു​ഖ്യം വ​ള​ർ​ത്തു​ന്ന​തി​നും വി​ദ്യാ​ല​യ പ​രി​സ​രം പ​ച്ച​പ്പി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നും വി​ഷ​മി​ല്ലാ​ത്ത ധാ​രാ​ളം പ​ച്ച​ക്ക​റി​ക​ൾ ഉ​ല്പ്പാ​ദി​പ്പി​ക്കു​ന്ന​തി​നും സ്കൂ​ൾ കൃ​ഷി കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

പ​യ​ർ, പ​ച്ച​മു​ള​ക്, വെ​ണ്ട, വ​ഴു​ത​ന, ത​ക്കാ​ളി, ചു​ര​ക്ക, കോ​വ​ൽ, പാ​വ​ൽ, പ​ട​വ​ലം, മ​ത്ത​ൻ തു​ട​ങ്ങി​യ​വ​യെ​ല്ലാം കൃ​ഷി ചെ​യ്യു​ന്നു. വി​ള​വെ​ടു​ക്കു​ന്ന​വ സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പാ​ച​ക​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു.

മി​ക​ച്ച രീ​തി​യി​ൽ വീ​ടു​ക​ളി​ൽ കൃ​ഷി ചെ​യ്യു​ന്ന കു​ട്ടി​ക്ക​ർ​ഷ​ക​രെ ക​ണ്ടെ​ത്തി ആ​ദ​രി​ച്ചു വ​രു​ന്നു. പ​ച്ച​ക്ക​റി കൃ​ഷി​ക്കു പു​റ​മെ വി​ദ്യാ​ല​യ അ​ങ്ക​ണ​ത്തി​ൽ ക​ര​നെ​ല്ലും ചോ​ള​വും എ​ള്ളും കാ​ര​റ്റു​മൊ​ക്കെ കൃ​ഷി ചെ​യ്തു വ​രു​ന്നു.

വി​ള​വെ​ടു​ത്ത ക​ര​നെ​ല്ല് പാ​യ​സ​മാ​യും ചോ​ളം ചോ​ള​പ്പൊ​രി​യാ​ക്കി​യും കാ​ര​റ്റ് ജ്യൂ​സാ​ക്കി​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി ച​രി​ത്രം കു​റി​ക്കു​ക​യാ​ണ് ഈ ​വി​ദ്യാ​ല​യം.

 

Agriculture

ഇ​ല​മൂ​ടി പൂ​വി​ട്ട് മാ​വു​ക​ൾ; മാ​മ്പഴ​ക്കാ​ലം വരവായി

ധ​നു​മാ​സ​ക്കു​ളി​ര് മ​ക​ര​ത്തി​ലേ​ക്കും നീ​ണ്ട​തോ​ടെ നാ​ട്ടു​മാ​വു​ക​ള്‍ ഇ​ല​മൂ​ടും​വി​ധം പൂ​വി​ട്ടു. ഇ​ക്കൊ​ല്ലം നാ​ട​ന്‍ മാ​ങ്ങ​യും മാ​മ്പ​ഴ​വും സു​ല​ഭ​മാ​യി​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഒ​ന്ന​ര മാ​സം വൈ​കി​യാ​ണ് മാ​വു​ക​ള്‍ പൂ​വി​ട്ട​തെ​ങ്കി​ലും മ​ഴ പെ​യ്യാ​ത്ത​തി​നാ​ല്‍ പൂ​ക്ക​ളും തി​രി​യും പൊ​ടി​മാ​ങ്ങ​ക​ളും അ​ധി​കം കൊ​ഴി​യു​ന്നു​മി​ല്ല.

നാ​ട​ന്‍​മാ​വു​ക​ളി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും ക​ണ്ണി​മാ​ങ്ങ വി​രി​ഞ്ഞു​തു​ട​ങ്ങി​. പ​ടി​ഞ്ഞാ​റ​ന്‍ തോ​ടു​ക​ള്‍​ക്കും പാ​ട​ങ്ങ​ള്‍​ക്കും ചേ​ര്‍​ന്ന് നേ​ര​ത്തെ പൂ​ത്ത മാ​വു​ക​ളി​ല്‍ മാ​ങ്ങ പാ​ക​മാ​യി തു​ട​ങ്ങി. സാ​ധാ​ര​ണ നി​ല​യി​ല്‍ മാ​വും പ്ലാ​വും പൂ​ക്ക​ണ​മെ​ങ്കി​ല്‍ ത​ണു​പ്പും മ​ഞ്ഞു​വീ​ഴ്ച​യും വേ​ണം.

ഇ​ക്കൊ​ല്ലം മി​ക്ക മാ​വു​ക​ളി​ലും കൊ​മ്പി​ല്‍ മാ​ത്ര​മ​ല്ല ത​ടി​യി​ല്‍ വ​രെ കാ​യ​പി​ടി​ത്ത​മു​ണ്ട്. മ​ഞ്ഞു​വീ​ഴ്ച കു​റ​ഞ്ഞെ​ങ്കി​ലും രാ​വി​ലെ മോ​ശ​മ​ല്ലാ​ത്ത ത​ണു​പ്പ് ഇ​പ്പോ​ഴും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു വ​രു​ന്ന മാ​മ്പ​ഴ​ങ്ങ​ളേ​ക്കാ​ള്‍ രു​ചി​യും ഗു​ണ​മേ​ന്മ​യു​മു​ള്ള​താ​ണ് നാ​ട​ന്‍ മാ​മ്പ​ഴ​ങ്ങ​ള്‍. പ​ഴ​യ ച​ക്ക​ര​മാ​വി​ന്‍റെ​യും ത​നി നാ​ട​ന്‍ ഇ​ന​ങ്ങ​ളു​ടെ​യും ക​ണ്ണി​മാ​ങ്ങ​യാ​ണ് അ​ച്ചാ​റി​നു കേ​മം.

Agriculture

ക​ശു​മാ​വ് കൃ​ഷി തി​രി​ച്ചു​വ​രു​മ്പോ​ൾ

കാ​സ​ർ​ഗോ​ഡ് ജി​ല്ല​യു​ടെ കി​ഴ​ക്കേ​യ​റ്റ​ത്ത് ക​ർ​ണാ​ട​ക അ​തി​ർ​ത്തി​മേ​ഖ​ല​യി​ൽ കേ​ര​ള കൃ​ഷി​വ​കു​പ്പി​നു കീ​ഴി​ൽ അ​ര നൂ​റ്റാ​ണ്ടോ​ള​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഫാ​മാ​ണ് ആ​ദൂ​ർ ഗാ​ളി​മു​ഖ കാ​ഷ്യു പ്രോ​ജ​നി ഓ​ർ​ച്ചാ​ർ​ഡ്. മി​ക​ച്ച​യി​നം ക​ശു​മാ​വി​ൻ​തൈ​ക​ൾ ഉ​ല്പാ​ദി​പ്പി​ക്കു​ക​യാ​ണ് ഫാ​മി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ത്രം ഒ​രു കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ വി​റ്റു​വ​ര​വാ​ണ് ഈ ​സ്ഥാ​പ​നം നേ​ടി​യ​ത്. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലു​ള്ള ഒ​രു ഫാം ​ഇ​ത്ര​യും ഉ​യ​ർ​ന്ന വ​രു​മാ​നം നേ​ടു​ന്ന​ത് അ​ത്യ​പൂ​ർ​വ​മാ​ണ്.

ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം മാ​ത്രം വി​വി​ധ ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട 1.17 ല​ക്ഷം ക​ശു​മാ​വി​ൻ തൈ​ക​ളാ​ണ് ഇ​വി​ടെ​നി​ന്നും ക​ശു​മാ​വ് വി​ക​സ​ന ഏ​ജ​ൻ​സി മു​ഖേ​ന സം​സ്ഥാ​ന​ത്തു​ട​നീ​ളം വി​ത​ര​ണം ചെ​യ്യ​പ്പെ​ട്ട​ത്.

ഒ​രു ല​ക്ഷ​ത്തോ​ളം തൈ​ക​ൾ ഇ​പ്പോ​ൾ വി​ല്പ​ന​യ്ക്ക് ത​യാ​റാ​യി നി​ൽ​ക്കു​ന്നു. ക​ർ​ണാ​ട​ക​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലേ​ക്കും മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്കു​മെ​ല്ലാം ഇ​വി​ടെ​നി​ന്നും ക​ശു​മാ​വി​ൻ​തൈ​ക​ൾ വി​ത​ര​ണം ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്.

വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും ക​ർ​ണാ​ട​ക​യി​ലും റ​ബ​ർ​കൃ​ഷി വ്യാ​പി​ച്ച കാ​ല​ത്ത് തീ​ർ​ത്തും കു​റ​ഞ്ഞു​പോ​യ ക​ശു​മാ​വ് കൃ​ഷി ഇ​പ്പോ​ൾ പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ തി​രി​ച്ചു​വ​രു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ളാ​ണ് എ​ങ്ങും കാ​ണു​ന്ന​തെ​ന്ന് ഫാ​മി​ന്‍റെ ഭ​ര​ണ​ചു​മ​ത​ല വ​ഹി​ക്കു​ന്ന ക​ശു​വ​ണ്ടി വി​ക​സ​ന ഓ​ഫീ​സ​ർ മ​നു ന​രേ​ന്ദ്ര​നും ഫാം ​ഓ​ഫീ​സ​ർ എ​ൻ. സൂ​ര​ജും പ​റ​യു​ന്നു.

ഇ​വി​ടെ​നി​ന്നു​ള്ള മി​ക​ച്ച​യി​നം ക​ശു​മാ​വി​ൻ​തൈ​ക​ൾ സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലേ​ക്കും ഇ​പ്പോ​ൾ കൊ​ണ്ടു​പോ​കു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​പ്പെ​ടാ​ൻ പോ​ലും പ്ര​യാ​സ​മാ​യ ഈ ​സ്ഥ​ല​ത്തേ​ക്ക് മേ​ൽ​ത്ത​രം ക​ശു​മാ​വി​ൻ തൈ​ക​ൾ അ​ന്വേ​ഷി​ച്ചു​മാ​ത്രം എ​ത്തു​ന്ന​വ​ർ ഏ​റെ​യാ​ണ്.

250 ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഫാ​മി​ൽ കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല പു​റ​ത്തി​റ​ക്കി​യ ധ​ന, ധ​ര​ശ്രീ, പ്രി​യ​ങ്ക എ​ന്നി​വ​യും ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള ഭാ​സ്ക​ര​യു​മ​ട​ക്കം അ​ത്യു​ല്പാ​ദ​ന ശേ​ഷി​യു​ള്ള ഇ​ന​ങ്ങ​ളും ഇ​വ​യു​ടെ മാ​തൃ സ​സ്യ​ങ്ങ​ളും സം​ര​ക്ഷി​ച്ചു​വ​രു​ന്നു​ണ്ട്.

ക​ശു​മാ​വി​ന് പു​റ​മേ ഒ​ട്ടു​മാ​വി​ൻ തൈ​ക​ൾ, കു​റി​യ ഇ​നം തെ​ങ്ങി​ൻ തൈ​ക​ൾ, ഒ​ട്ടു​പ്ലാ​വ്, വി​യ​റ്റ്നാം ഏ​ർ​ലി പ്ലാ​വ്, പേ​ര, കു​രു​മു​ള​ക്, ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് തു​ട​ങ്ങി​യ​വ​യും ശാ​സ്ത്രീ​യ​വും ജൈ​വ​വു​മാ​യ രീ​തി​യി​ൽ ഇ​വി​ടെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്നു​ണ്ട്.

ഫാ​മി​നും ന​ഴ്സ​റി​ക്കും കേ​ന്ദ്ര കൃ​ഷി​മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് കാ​ഷ്യു​ന​ട്ട് ആ​ൻ​ഡ് കൊ​ക്കോ ഡെ​വ​ല​പ്മെ​ന്‍റി​ന്‍റെ അ​ക്ര​ഡി​റ്റേ​ഷ​ൻ ല​ഭി​ച്ച​ത് അ​ടു​ത്തി​ടെ​യാ​ണ്.

കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ഫാ​മി​ന് ഈ ​അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​ത്. സം​സ്ഥാ​ന കൃ​ഷി വ​കു​പ്പി​ന്‍റെ മി​ക​ച്ച ഫാം ​ഓ​ഫീ​സ​ർ​ക്കു​ള്ള പു​ര​സ്കാ​രം നേ​ര​ത്തേ സൂ​ര​ജി​നെ തേ​ടി​യെ​ത്തി​യി​രു​ന്നു.

ഇ​വി​ടെ​നി​ന്ന് അ​ധി​കം അ​ക​ലെ​യ​ല്ലാ​തെ ക​ർ​ണാ​ട​ക​യി​ലെ പു​ത്തൂ​രി​ൽ ഇ​ന്ത്യ​ൻ കാ​ർ​ഷി​ക ഗ​വേ​ഷ​ണ കൗ​ണ്‍​സി​ലി​നു കീ​ഴി​ൽ ഒ​രു ക​ശു​മാ​വ് ഗ​വേ​ഷ​ണ​കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

അ​വി​ടെ പു​തു​താ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത മി​ക​ച്ച ഉ​ല്പാ​ദ​ന​ശേ​ഷി​യും വ​ലി​പ്പ​വും മ​റ്റു ഗു​ണ​ങ്ങ​ളു​മു​ള്ള നേ​ത്ര ജം​ബോ, നേ​ത്ര​ഗം​ഗ, ഉ​ദ​യ തു​ട​ങ്ങി​യ സ​വി​ശേ​ഷ ഇ​ന​ങ്ങ​ളു​ടെ തൈ​ക​ൾ ആ​ദൂ​രി​ൽ ഉ​ല്പാ​ദി​പ്പി​ക്കു​ന്നു​ണ്ട്.

മാ​ട​ക്ക​ത്ത​റ, പൂ​ർ​ണി​മ, അ​ക്ഷ​യ, നി​ഹാ​ര തു​ട​ങ്ങി കേ​ര​ള​ത്തി​ൽ നി​ന്നു​ത​ന്നെ​യു​ള്ള സ​ങ്ക​ര​യി​ന​ങ്ങ​ളും ഇ​വി​ടെ പി​റ​വി​കൊ​ള്ളു​ന്നു. ഇ​വ​യി​ലേ​റെ​യും ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട് വി​ള​വെ​ടു​ക്കാ​ൻ പ്രാ​പ്ത​മാ​യ​വ​യാ​ണ്.

സ​ങ്ക​ര​യി​നം തൈ​ക​ൾ ബ​ഡ് ചെ​യ്ത് ത​യാ​റാ​ക്കു​ക​യും വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​യി വി​ശാ​ല​മാ​യ പോ​ളി ഹൗ​സു​ക​ൾ ഇ​വി​ടെ​യു​ണ്ട്. രാ​സ​കീ​ട​നാ​ശി​നി​ക​ൾ പൂ​ർ​ണ​മാ​യും രാ​സ​വ​ള​ങ്ങ​ൾ പ​ര​മാ​വ​ധി​യും ഒ​ഴി​വാ​ക്കി ജൈ​വ​മാ​ർ​ഗ​ങ്ങ​ൾ മാ​ത്രം സ്വീ​ക​രി​ച്ചാ​ണ് ഇ​വി​ടെ ക​ശു​മാ​വി​ൻ​തൈ​ക​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​ത്.

സ​മ്മി​ശ്ര കൃ​ഷി​യു​ടെ വ​ർ​ത്ത​മാ​ന​കാ​ല​ത്തും ഭാ​വി​യി​ലും ന​മ്മു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ക​ശു​മാ​വി​നും ന​ല്ലൊ​രു സ്ഥാ​ന​മു​ണ്ടെ​ന്ന കാ​ര്യ​ത്തി​ന് അ​ടി​വ​ര​യി​ടു​ക​യാ​ണ് ആ​ദൂ​ർ ഫാ​മി​ന്‍റെ പ്ര​വ​ർ​ത്ത​ന​നേ​ട്ട​ങ്ങ​ൾ.

Agriculture

പ​ള്ളി​ക്കാ​മു​റി​യി​ലെ എ​ള്ള് വി​പ്ല​വം

നാ​ട്ടി​ൽ​നി​ന്നും ഏ​റെ​ക്കു​റെ അ​പ്ര​ത്യ​ക്ഷ​മാ​യ എ​ള്ളു​കൃ​ഷി തി​രി​കെ കൊ​ണ്ടു​വ​ന്നു വി​പ്ല​വം സൃ​ഷ്ടി​ക്കു​ക​യാ​ണ് ര​ണ്ടു യു​വ​ക​ർ​ഷ​ക​ർ. ക​രി​മ​ണ്ണൂ​ർ പ​ള്ളി​ക്കാ​മു​റി സ്വ​ദേ​ശി​യാ​യ പ​റ​യി​ട​ത്തി​ൽ അ​ഡ്വ. ഷി​ബു ജോ​സ​ഫും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്ത് റോ​യി കൊ​ടു​വേ​ലി​യു​മാ​ണ് എ​ള്ളു​കൃ​ഷി​യി​ലൂ​ടെ പു​തു​ച​രി​ത്ര​മെ​ഴു​തു​ന്ന​ത്.

പ​ഴ​യ​കാ​ല​ത്ത് നി​ര​വ​ധി ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളി​ൽ എ​ള്ളു​കൃ​ഷി സ​ർ​വ്വ​സാ​ധാ​ര​ണ​മാ​യി​രു​ന്നു. നെ​ൽ​കൃ​ഷി സ​മൃ​ദ്ധ​മാ​യി​രു​ന്ന വേ​ള​യി​ൽ മ​ക​ര​ക്കൊ​യ്ത്തി​നു​ശേ​ഷം ത​രി​ശു​പാ​ട​ങ്ങ​ളി​ലാ​ണ് സാ​ധാ​ര​ണ​യാ​യി എ​ള്ളു​കൃ​ഷി ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ, നെ​ൽ​കൃ​ഷി അ​ന്യം​നി​ന്നു​പോ​യ​തോ​ടെ ഏ​ക്ക​ർ​ക​ണ​ക്കി​നു പാ​ട​ങ്ങ​ൾ ഇ​ന്നു വ​ൻ​നി​ർ​മി​തി​ക​ളാ​യി മാ​റി.

ഇ​തി​നു​പു​റ​മെ തെ​ങ്ങും ക​മു​കും പൈ​നാ​പ്പി​ളും റം​ബു​ട്ടാ​നും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഇ​ടം​നേ​ടു​ക​യും ചെ​യ്തു. മി​ക​ച്ച സൂ​ര്യ​പ്ര​കാ​ശ​വും ഏ​റെ വ​ള​ക്കൂ​റു​മു​ള്ള മ​ണ്ണി​ലാ​ണ് സാ​ധാ​ര​ണ എ​ള്ള് സ​മൃ​ദ്ധ​മാ​യി വി​ള​യു​ന്ന​ത്. ഇ​തി​നു​പ​റ്റി​യ സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ ഭൂ​രി​പ​ക്ഷം ക​ർ​ഷ​ക​രു​ടേ​യും കൃ​ഷി​യി​ട​ങ്ങ​ളി​ൽ​നി​ന്ന് ഈ ​കൃ​ഷി അ​ന്യം​നി​ന്നു പോ​കാ​ൻ കാ​ര​ണ​മാ​യി.

ഇ​തി​നി​ടെ​യാ​ണ് ഷി​ബു​വും റോ​യി​യും എ​ള്ളു​കൃ​ഷി​യി​ൽ ഒ​രു കൈ ​പ​യ​റ്റാ​ൻ ത​യാ​റെ​ടു​ത്ത് മു​ന്നോ​ട്ടു​വ​ന്നി​രി​ക്കു​ന്ന​ത്.

ഒ​രേ​ക്ക​ർ ത​രി​ശ് ഭൂ​മി​യി​ൽ

റ​ബ​ർ​തോ​ട്ടം വെ​ട്ടി ഹൗ​സ് പ്ലോ​ട്ട് തി​രി​ച്ച് വി​ൽ​പ​ന​യ്ക്കാ​യി​ട്ടി​രു​ന്ന ഒ​രേ​ക്ക​ർ സ്ഥ​ല​ത്താ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് കാ​രെ​ള്ള് കൃ​ഷി ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്. ഷി​ബു​വി​ന്‍റെ ബ​ന്ധു​വി​ന്‍റെ സ്ഥ​ല​മാ​യി​രു​ന്ന​തി​നാ​ൽ ത​ങ്ങ​ളു​ടെ ആ​ഗ്ര​ഹം അ​റി​യി​ച്ച​തോ​ടെ സ്ഥ​ലം വി​ട്ടു​ന​ൽ​കാ​ൻ ത​യാ​റാ​യി.

സ്ഥ​ല​ത്തെ കാ​ടും​പ​ട​ലും നീ​ക്കി മ​ണ്ണ് ഉ​ഴു​തെ​ടു​ക്കു​ക​യാ​യി​രു​ന്നു ആ​ദ്യ ജോ​ലി. തൊ​ഴി​ലാ​ളി​ക​ളെ നി​യോ​ഗി​ച്ചാ​ൽ ത​ങ്ങ​ളു​ടെ പോ​ക്ക​റ്റ് കാ​ലി​യാ​കു​മെ​ന്ന തി​രി​ച്ച​റി​വി​ൽ ഭൂ​രി​ഭാ​ഗം ജോ​ലി​ക​ളും സ്വ​ന്തം നി​ല​യ്ക്കു ചെ​യ്യാ​നാ​യി​രു​ന്നു ഇ​വ​രു​ടെ തീ​രു​മാ​നം.

മ​റ്റു കൃ​ഷി​ക​ളും വീ​ട്ടി​ലെ അ​സൗ​ക​ര്യ​ങ്ങ​ളും മൂ​ലം കൂ​ടു​ത​ൽ​സ​മ​യം ചെ​ല​വ​ഴി​ക്കാ​നും പ​രി​മി​തി​യു​ണ്ടാ​യി​രു​ന്നു. അ​തി​നാ​ൽ യ​ന്ത്ര​വ​ത്ക​ര​ണം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യെ​ന്ന രീ​തി​യാ​ണ് ഇ​വ​ർ സ്വീ​ക​രി​ച്ച​ത്. ഒ​രേ​ക്ക​റി​ൽ 600 ഗ്രാം ​വി​ത്താ​ണ് വി​ത​ച്ച​ത്.

ശാ​സ്ത്രീ​യ വ​ള​പ്ര​യോ​ഗം

ശാ​സ്ത്രീ​യ​മാ​യ വ​ള​പ്ര​യോ​ഗ​മാ​ണ് കൃ​ഷി​യി​ട​ത്തി​ൽ സ്വീ​ക​രി​ച്ച​ത്. ആ​റു ത​വ​ണ വ​ളം ന​ൽ​കി​യെ​ങ്കി​ലും ഒ​രു ത​വ​ണ പോ​ലും ചെ​ടി​ക​ളു​ടെ ചു​വ​ട്ടി​ൽ നേ​രി​ട്ട് ന​ൽ​കി​യി​ല്ല. മി​സ്റ്റ് ബ്ലോ​വ​ർ ഉ​പ​യോ​ഗി​ച്ച് ഇ​ല​വ​ളം (ഫോ​ളി​യാ​ർ ഫെ​ർ​ട്ടി​ലൈ​സേ​ഷ​ൻ) സ്പ്രേ ​ചെ​യ്യു​ക​യാ​യി​രു​ന്നു.

ഇ​തി​ലൂ​ടെ വ​ളം​അ​ൽ​പം പോ​ലും ന​ഷ്ട​പ്പെ​ടാ​തെ കൃ​ത്യ​മാ​യി ഓ​രോ ചെ​ടി​ക്കും ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞു. ക​ള പ​റി​ക്കാ​ൻ​മാ​ത്ര​മാ​ണ് മ​നു​ഷ്യാ​ധ്വാ​നം ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​ന്ന​ത്. ഇ​തും ഇ​രു​വ​രും സ്വ​ന്ത​മാ​യി ചെ​യ്തു. ഒ​രു ചെ​ടി​യി​ൽ 100 മു​ത​ൽ 150 വ​രെ കാ​യ​ക​ളാ​ണു​ള്ള​ത്.

ഒ​രു​കാ​യ​യി​ൽ കു​റ​ഞ്ഞ​ത് 40-50 വ​രെ വി​ത്തു​ക​ളു​ണ്ട്. എ​ള്ളി​ൽ ഇ​രു​ന്പി​ന്‍റെ അം​ശം ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ള്ള​തി​നാ​ൽ പോ​ഷ​ക​സ​മൃ​ദ്ധ​മാ​ണി​ത്. ന​വ​ജാ​ത ശി​ശു​ക്ക​ൾ, കു​ട്ടി​ക​ൾ, ഗ​ർ​ഭി​ണി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്കെ​ല്ലാം ഏ​റെ ഉ​ത്ത​മം.

അ​തി​നാ​ൽ വ​ൻ ഡി​മാ​ന്‍റാ​ണ് എ​ള്ളി​നു​ള്ള​ത്. ഇ​തോ​ടൊ​പ്പം പ​ല​ഹാ​ര​നി​ർ​മാ​ണ​ത്തി​നും മി​ഠാ​യി​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​നും എ​ള്ള് ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു​ണ്ട്. നി​ല​വി​ൽ കി​ലോ​യ്ക്ക് 500550 രൂ​പ വ​രെ​യാ​ണ് വി​പ​ണി വി​ല. കൃ​ഷി​യെ​ക്കു​റി​ച്ച​റി​ഞ്ഞ് ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന​ട​ക്കം ആ​വ​ശ്യ​ക്കാ​ർ എ​ത്തു​ന്നു​ണ്ട്.

കു​ട്ടി​ക​ൾ മു​ത​ൽ കൃ​ഷി വി​ദ​ഗ്ധ​ർ വ​രെ

വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യ യു​വ​ക​ർ​ഷ​ക​രു​ടെ എ​ള്ളു​കൃ​ഷി കാ​ണാ​നും പ​ഠി​ക്കാ​നു​മാ​യി സ്കൂ​ളു​ക​ളി​ൽ​നി​ന്നു വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നി​ര​വ​ധി​പ്പേ​രാ​ണ് കൃ​ഷി​യി​ട​ത്തി​ൽ എ​ത്തു​ന്ന​ത്. തൊ​ടു​പു​ഴ കാ​ഡ്സ് ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി ക​ണ്ടി​രി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ള്ളു​കൃ​ഷി സം​ബ​ന്ധി​ച്ച് പ​ഠി​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി ക​ർ​ഷ​ക​രെ പ​ങ്കെ​ടു​പ്പി​ച്ച് ഇ​വി​ടേ​ക്കു പ​ഠ​ന യാ​ത്ര​യും ന​ട​ത്തി​യി​രു​ന്നു.

ജി​ല്ല​യ്ക്ക​ക​ത്തും പു​റ​ത്തു​നി​ന്നും നി​ര​വ​ധി​ക​ർ​ഷ​ക​ർ ഇ​വി​ടെ എ​ത്തു​ന്നു​ണ്ട്. ക​രി​മ​ണ്ണൂ​ർ കൃ​ഷി​ഭ​വ​നി​ൽ നി​ന്നു​ള്ള മി​ക​ച്ച പി​ന്തു​ണ ത​ങ്ങ​ൾ​ക്ക് ഏ​റെ സ​ഹാ​യ​ക​ര​മാ​യ​താ​യി ഷി​ബു​വും റോ​യി​യും പ​റ​ഞ്ഞു.

സ്ഥ​ലം ല​ഭ്യ​മാ​യാ​ൽ അ​ടു​ത്ത സീ​സ​ണി​ൽ വി​പു​ല​മാ​യ രീ​തി​യി​ൽ കൃ​ഷി ന​ട​ത്താ​നാ​ണ് ഇ​വ​രു​ടെ തീ​രു​മാ​നം. ജ​നു​വ​രി ആ​ദ്യ​വാ​ര​ത്തോ​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്.

ഈ ​വ​ർ​ഷം മ​ഴ​മാ​റാ​ൻ താ​മ​സി​ച്ച​തി​നാ​ലാ​ണ് വി​ള​വെ​ടു​പ്പ് വൈ​കി​യ​തെ​ന്നും സാ​ധാ​ര​ണ 90 മു​ത​ൽ 100 ദി​വ​സം വ​രെ​യാ​ണ് വി​ള​വെ​ടു​പ്പി​ന് വേ​ണ്ട​തെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

Agriculture

ഇ​ടു​ക്കി​യി​ലെ ഇ​ര​ട്ട​സു​ഗ​ന്ധം

എം​എ​സ്ഡ​ബ്ല്യു റാ​ങ്കോ​ടെ പാ​സാ​യ മ​രി​യ​യോ​ടും മ​രീ​ന​യോ​ടും ഇ​നി എ​ന്താ​ണു ഭാ​വി പ​രി​പാ​ടി​യെ​ന്ന് ചോ​ദി​ച്ച​വ​രോ​ട് അ​വ​ർ പ​റ​ഞ്ഞു ഞ​ങ്ങ​ൾ കൃ​ഷി​യി​ലേ​ക്കു തി​രി​യു​ക​യാ​ണെ​ന്ന്. ഇ​തു കേ​ട്ട​പ്പോ​ൾ പ​ല​രും അ​ത്ഭു​ത​പ്പെ​ട്ടു. എ​ന്തി​നാ​ണ് കൃ​ഷി​യി​ലേ​ക്ക് എ​ന്നു ചോ​ദി​ച്ച​വ​രു​ണ്ട്.

പ​ക്ഷേ, ഇ​തൊ​ക്കെ മു​ന്നോ​ട്ടു​ള്ള കു​തി​പ്പി​നു​ള്ള ഊ​ർ​ജ​മാ​ണെ​ന്ന് അ​വ​ർ മ​ന​സി​ലാ​ക്കി. ഇ​ന്ന് അ​ഞ്ചേ​ക്ക​റോ​ളം വ​രു​ന്ന സ്വ​ന്തം പു​ര​യി​ട​ത്തി​ൽ കൃ​ഷി ചെ​യ്ത് വി​പ്ല​വം സൃ​ഷ്ടി​ക്കു​ക​യാ​ണ് ഇ​ടു​ക്കി ചേ​റ്റു​കു​ഴി കു​ഴി​ക്ക​ണ്ടം സ്വ​ദേ​ശി​ക​ളും ഇ​ര​ട്ട സ​ഹോ​ദ​രി​മാ​രു​മാ​യ മ​രി​യ​യും മ​രീ​ന​യും.

കൃ​ഷി ചെ​യ്താ​ൽ​പ്പോ​രാ മാ​ർ​ക്ക​റ്റിം​ഗും ന​ല്ല രീ​തി​യി​ൽ ചെ​യ്താ​ൽ മാ​ത്ര​മേ മി​ക​ച്ച​നേ​ട്ടം കൊ​യ്യാ​ൻ ക​ഴി​യൂ. അ​തി​നു വ്യ​ത്യ​സ്ത​മാ​യ ഒ​രു രീ​തി ഈ ​മി​ടു​ക്കി​ക​ൾ ക​ണ്ടെ​ത്തി. "ത​നി ഇ​ടു​ക്കി​ക്കാ​രി’ എ​ന്ന ഇ​ൻ​സ്റ്റ​ഗ്രാം പേ​ജ് ആ​രം​ഭി​ച്ച​ത് അ​ങ്ങ​നെ​യാ​ണ്.

തു​ട​ർ​ന്ന് സ്വ​ന്തം ഉ​ത്പ​ന്ന​ങ്ങ​ളാ​യ ഏ​ല​വും കു​രു​മു​ള​കും ഗ്രാ​ന്പൂ​വും സ്വ​ന്തം ബ്രാ​ൻ​ഡി​ൽ ഇ​റ​ക്കാ​ൻ ഇ​രു​വ​രും തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​നൊ​പ്പം ഹെ​വ​ൻ​ലി സ്പൈ​സ​സ് എ​ന്ന വെ​ബ്സൈ​റ്റും ആ​രം​ഭി​ച്ചു.

ക​ളി​ച്ചു ന​ട​ക്കു​ന്ന പ്രാ​യ​ത്തി​ൽ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി

കൃ​ഷി ഞ​ങ്ങ​ളു​ടെ കു​ടും​ബ​കാ​ര്യ​മാ​ണ്. അ​ത് ആ​രും പ​ഠി​പ്പി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. ചെ​റു പ്രാ​യ​ത്തി​ൽ മാ​താ​പി​താ​ക്ക​ളു​ടെ കൈ​യും​പി​ടി​ച്ച് പ​റ​മ്പി​ൽ ഇ​റ​ങ്ങി​യ ഇ​വ​ർ​ക്ക് കൃ​ഷി​യു​ടെ എ ​ടു സെ​ഡ് കാ​ര്യം കാ​ണാ​പ്പാ​ഠ​മാ​ണ്.

ഏ​ല​ത്തി​നു പു​റ​മെ കു​രു​മു​ള​ക്, ഗ്രാ​ന്പൂ, പു​ളി, കൊ​ക്കോ, പ​ച്ച​ക്ക​റി​ക​ൾ, തേ​ൻ കൃ​ഷി തു​ട​ങ്ങി​യ​വ​യും ഇ​വ​ർ​ക്കു​ണ്ട്. ഏ​ല​ത്തി​നു ചി​ന്പു​പൊ​ട്ടു​ന്ന​തു മു​ത​ൽ വി​ള​വെ​ടു​ക്കു​ന്ന​തു​വ​രെ ചെ​യ്യേ​ണ്ട എ​ല്ലാ കാ​ര്യ​ങ്ങ​ളും ഇ​വ​ർ​ക്ക​റി​യാം. ഏ​ല​യ്ക്കാ വി​ള​വെ​ടു​ത്തു ക​ഴി​ഞ്ഞാ​ൽ അ​ത് സ്റ്റോ​റി​ൽ എ​ത്തി​ക്കു​ന്ന​തും വി​ൽ​പ​ന ന​ട​ത്തു​ന്ന​തും ഇ​വ​ർ ത​ന്നെ​യാ​ണ്.

ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ​യും ഹെ​വ​ൻ​ലി സ്പൈ​സ​സ് എ​ന്ന വെ​ബ് സൈ​റ്റി​ലൂ​ടെ​യും ഉ​ത്പ​ന്ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​ഞ്ഞ് ദൂ​ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​പോ​ലും ആ​ളു​ക​ൾ ബ​ന്ധ​പ്പെ​ടാ​റു​ണ്ട്. ദൂ​രെ​യു​ള്ള ആ​ളു​ക​ൾ​ക്ക് കൊ​റി​യ​ർ വ​ഴി ഉ​ത്പ​ന്ന​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കും.

ഇ​തു കൂ​ടാ​തെ എ​ക്സ്പോ​ർ​ട്ടിം​ഗ് ലൈ​സ​ൻ​സ് നേ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ളും ഇ​വ​ർ ആ​രം​ഭി​ച്ചു. ഫാം ​ടൂ​റി​സ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും പ​ഠ​നം ആ​രം​ഭി​ച്ചു.

ഫാം ​ടൂ​റി​സ​ത്തി​ന് അ​ന​ന്ത​സാ​ധ്യ​ത

ഫാം ​ടൂ​റി​സ​ത്തി​ന് അ​ന​ന്ത​സാ​ധ്യ​ത​യു​ണ്ട്. ഇ​തു പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ് ഇ​വ​ർ. ഇ​ൻ​സ്റ്റ​ഗ്രാം പേ​ജ് ക​ണ്ട് നി​ര​വ​ധി​പേ​ർ കൃ​ഷി സ്ഥ​ലം കാ​ണാ​ൻ സാ​ധി​ക്കു​മോ​യെ​ന്നു ചോ​ദി​ച്ച് വി​ളി​ക്കാ​റു​ണ്ട്.

ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണ് ഇ​വ​രു​ടെ തീ​രു​മാ​നം. അ​വ​ധി​ക്കാ​ല​ത്ത് കൃ​ഷി​യി​ട​ങ്ങ​ളി​ൽ ചെ​ല​വ​ഴി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് ഇ​വ​രി​ൽ കൂ​ടു​ത​ലും. ഇ​ത്ത​രം ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളു​ടെ ആ​സൂ​ത്ര​ണ​ത്തി​ലാ​ണി​വ​ർ.

ബ്രാ​ൻ​ഡാ​യി ത​നി ഇ​ടു​ക്കി​ക്കാ​രി

ത​നി ഇ​ടു​ക്കി​കാ​രി എ​ന്ന ബ്രാ​ൻ​ഡി​ലാ​ണ് ഏ​ല​ക്ക​യും കാ​പ്പി​പ്പൊ​ടി​യും കു​രു​മു​ള​കും തേ​നും ഗ്രാ​ന്പൂ​വും ഒ​ക്കെ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്. ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​ർ വി. ​വി​ഗ്നേ​ശ്വ​രി​യെ നേ​രി​ൽ​ക​ണ്ട് ബ്രാ​ൻ​ഡ് പ​രി​ച​യ​പ്പെ​ടു​ത്താ​നും ഇ​വ​ർ​ക്ക് ക​ഴി​ഞ്ഞു.

ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങി​യ​വ​രി​ൽ​നി​ന്നു ല​ഭി​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ളും മു​ന്നോ​ട്ടു​ള്ള യാ​ത്ര​യി​ൽ പ്ര​ചോ​ദ​ന​മാ​യെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. പെ​ട്ടെ​ന്ന് ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ കൃ​ഷി ആ​രം​ഭി​ക്കാം എ​ന്നു​വി​ചാ​രി​ച്ചാ​ൽ വി​ജ​യി​ക്ക​ണ​മെ​ന്നി​ല്ല. കൃ​ഷി പ​രീ​ക്ഷ​ണ​മാ​ണ്.

ആ​ദ്യം ചെ​റി​യ​രീ​തി​യി​ൽ ചെ​യ്ത് ആ​ത്മ​വി​ശ്വാ​സം നേ​ടി​യ​തി​നു​ശേ​ഷം മാ​ത്ര​മേ കൂ​ടു​ത​ൽ സ്ഥ​ല​ത്തേ​ക്ക് കൃ​ഷി വ്യാ​പി​പ്പി​ക്കാ​വൂ.

തോ​ട്ട​ത്തി​ൽ​നി​ന്ന് അ​ധി​ക വ​രു​മാ​നം

ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ൽ​നി​ന്ന് ക​ർ​ഷ​ക​ന് അ​ധി​ക വ​രു​മാ​നം നേ​ടാ​ൻ ക​ഴി​ക്കു​മെ​ന്ന് മ​രീ​ന​യും മ​രി​യ​യും പ​റ​യു​ന്നു. ഏ​ല​ത്തി​ന് ത​ണ​ൽ ആ​വ​ശ്യ​മു​ള്ള​തി​നാ​ൽ തോ​ട്ട​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ മ​ര​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ക്കാ​റു​ണ്ട്.

ഈ ​മ​ര​ങ്ങ​ളി​ൽ കു​രു​മു​ള​ക് ക​യ​റ്റി​യാ​ൽ മി​ക​ച്ച വി​ള​വു ല​ഭി​ക്കും. ഇ​തി​ലൂ​ടെ അ​ധി​ക വ​രു​മാ​നം നേ​ടാം. തോ​ട്ട​ങ്ങ​ളി​ൽ തേ​നീ​ച്ച​പ്പെ​ട്ടി​ക​ൾ സ്ഥാ​പി​ക്കു​ന്ന​തു​കൊ​ണ്ട് ര​ണ്ടു ഗു​ണ​ങ്ങ​ളു​ണ്ട്.

പ​രാ​ഗ​ണം എ​ളു​പ്പ​മാ​ക്കാ​ൻ തേ​നീ​ച്ച​ക​ൾ സ​ഹാ​യി​ക്കും. ഇ​തി​നു പു​റ​മെ തേ​ൻ വി​ൽ​പ്പ​ന​യി​ലൂ​ടെ അ​ധി​ക വ​രു​മാ​നം നേ​ടാ​നും ക​ഴി​യും.

ഫോ​ണ്‍: 8137050948

 

Agriculture

ഹൈ​റേ​ഞ്ചി​ൽ സു​ഗ​ന്ധ​വ്യാ​പ​നം; ഉ​ദ​യ​ഗി​രി​യി​ലെ ഏ​ല​പ്പെ​രു​മ

പു​റ്റ​ടി, കു​മ​ളി, ആ​ന​വി​ലാ​സം തോ​ട്ട​ങ്ങ​ളി​ലെ ഏ​ല​പ്പെ​രു​മ ഹൈ​റേ​ഞ്ചി​ലെ മ​റ്റി​ട​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ക്കു​ക​യാ​ണ്. ഏ​ല​ത്തി​നു മി​ക​ച്ച വി​ല ല​ഭി​ക്കു​ന്ന​തി​നാ​ൽ, പ​ര​ന്പ​രാ​ഗ​ത കാ​പ്പി​ത്തോ​ട്ട​ങ്ങ​ൾ പ​ല​തും ഏ​ല​ത്തോ​ട്ട​ങ്ങ​ളാ​യി മാ​റി.

തോ​പ്രാം​കു​ടി ഉ​ദ​യ​ഗി​രി​യി​ലെ കാ​റ്റി​നു​പോ​ലും ഇ​പ്പോ​ൾ ഏ​ല​ത്തി​ന്‍റെ സു​ഗ​ന്ധ​മാ​ണ്. പ​ച്ച ഏ​ല​യ്ക്കാ സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ൾ ധാ​രാ​ള​മു​ണ്ടാ​യി​രു​ന്ന ഉ​ദ​യ​ഗി​രി​യി​ൽ ഇ​പ്പോ​ൾ കാ​യ ഉ​ണ​ക്കു​ന്ന​തി​നു​ള്ള ഡ്ര​യ​റു​ക​ളും സോ​ർ​ട്ടിം​ഗ് കേ​ന്ദ്ര​ങ്ങ​ളും സു​ല​ഭ​മാ​ണ്. ഉ​ദ​യ​ഗി​രി​യി​ലെ ഏ​ല​സു​ഗ​ന്ധ​ത്തി​ലൂ​ടെ ഒ​രു യാ​ത്ര.

കാ​പ്പി​യി​ൽ​നി​ന്ന് ഏ​ല​ത്തി​ലേ​ക്ക്

ഉ​ദ​യ​ഗി​രി, മേ​രി​ഗി​രി സ്വ​ദേ​ശി​യാ​യ നി​ഖി​ൽ കെ. ​ജോ​യി എ​ന്ന ചെ​റു​പ്പ​ക്കാ​ര​ൻ ആ​റു വ​ർ​ഷ​മാ​യി ഏ​ല​ക്കൃ​ഷി ചെ​യ്തു​വ​രു​ന്നു. നേ​ര​ത്തേ സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന നി​ഖി​ൽ, ഏ​ല​ത്തി​നു മി​ക​ച്ച വി​ല ല​ഭി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഈ ​കൃ​ഷി​യി​ലേ​ക്കു തി​രി​ഞ്ഞ​ത്.

നി​ല​വി​ൽ 16 ഏ​ക്ക​ർ സ്ഥ​ല​ത്ത് ഏ​ല​ക്കൃ​ഷി ന​ട​ത്തു​ന്നു​ണ്ട്. ക​ണി​പ​റ​ന്പ​ൻ, ഞ​ള്ളാ​നി, 9 ബോ​ൾ​ട്ട് ഏ​ലം വെ​റൈ​റ്റി​യാ​ണ് തോ​ട്ട​ത്തി​ൽ കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ക​ണി​പ​റ​ന്പ​നാ​ണ് കൂ​ടു​ത​ലാ​യി കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്.

ഉ​ദ​യ​ഗി​രി​യി​ലെ കാ​ലാ​വ​സ്ഥ​യി​ൽ ക​ണി​പ​റ​ന്പ​ൻ വെ​റൈ​റ്റി​ക്ക് ഉ​ത്പാ​ദ​ന​ക്ഷ​മ​ത കൂ​ടു​ത​ലു​ള്ള​തി​നാ​ലാ​ണ് ഇ​ത്. 15 വ​ർ​ഷം മു​ന്പ് മ​റ്റൊ​രു ക​ർ​ഷ​ക​നി​ൽ​നി​ന്നു ശേ​ഖ​രി​ച്ച ചി​ന്പി​ൽ​നി​ന്നാ​ണ് ഇ​പ്പോ​ൾ കൃ​ഷി​ക്കു​ള്ള ചി​ന്പ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ക​ണി​പ​റ​ന്പ​ന്‍റെ ഒ​ന്നി​ൽ കൂ​ടു​ത​ൽ വെ​റൈ​റ്റി​ക​ൾ നി​ല​വി​ൽ തോ​ട്ട​ത്തി​ൽ ഉ​ണ്ട്. ഞ​ള്ളാ​നി​യു​ടെ പ​ല കാ​ലാ​വ​സ്ഥ​യി​ൽ വ​ള​രു​ന്ന വെ​റൈ​റ്റി​ക​ളു​ണ്ട്. ന​മ്മു​ടെ തോ​ട്ട​ത്തി​ലെ കാ​ലാ​വ​സ്ഥ​യ്ക്ക് അ​നു​യോ​ജ്യ​മാ​യ ഏ​ലം ഏ​തെ​ന്നു തി​രി​ച്ച​റി​ഞ്ഞാ​ണ് കൃ​ഷി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്ന് നി​ഖി​ൽ പ​റ​ഞ്ഞു.

തോ​ട്ട​ത്തി​ൽ കാ​പ്പി​യും കു​രു​മു​ള​കു​മാ​ണ് ആ​ദ്യ​കൃ​ഷി ചെ​യ്തി​രു​ന്ന​ത്. കാ​പ്പി, കു​രു​മു​ള​ക് കൃ​ഷി​യി​ൽ​നി​ന്ന് വ​ർ​ഷ​ത്തി​ൽ ഒ​രു ത​വ​ണ മാ​ത്ര​മാ​ണ് വി​ള​വ് ല​ഭി​ക്കു​ന്ന​ത്. കാ​പ്പി​ക്കു​രു​വി​ന് വി​ല കു​റ​ഞ്ഞ​തും കു​രു​മു​ള​ക് ചെ​ടി​യി​ൽ രോ​ഗം വ​ന്ന​തു​മാ​ണ് ഏ​ല​ത്തി​ലേ​ക്കു തി​രി​യാ​ൻ കാ​ര​ണം.

ജൂ​ണി​ൽ തൈ ​ന​ടും

ജൂ​ണ്‍ മാ​സ​ത്തി​ലാ​ണ് ഏ​ലം ന​ടു​ന്ന​ത്. ര​ണ്ട​ടി ആ​ഴ​ത്തി​ൽ ഒ​രു അ​ടി വ​ലു​പ്പ​ത്തി​ൽ കു​ഴി​യെ​ടു​ത്ത് ത​ടം എ​ടു​ക്ക​ണം. ചാ​ണ​ക​പ്പൊ​ടി​യും ജൈ​വ​വ​ള​വും ഇ​ട്ട് ചി​ന്പ് വ​യ്ക്കും. മൂ​ത്തു​പാ​ക​മാ​യ ര​ണ്ടു മു​ള​യു​ള്ള ചി​ന്പാ​ണ് ന​ടു​ന്ന​ത്. പ​ത്ത​ടി അ​ക​ല​ത്തി​ലാ​ണ് ത​ടം എ​ടു​ക്കു​ന്ന​ത്.

ചി​ന്പി​ന്‍റെ വേ​രു​മാ​ത്ര​മാ​ണ് മൂ​ടു​ന്ന​ത്. ഇ​തി​നു മു​ക​ളി​ൽ ക​രി​കി​ല​യും ച​പ്പും ഇ​ട്ടു​കൊ​ടു​ക്കും. ചി​മ്പ് താ​ങ്ങു​കാ​ലി​ൽ കെ​ട്ടി​വ​യ്ക്കും. 15 ദി​വ​സം ക​ഴി​യു​ന്പോ​ൾ ഫം​ഗി​സൈ​ഡ് ക​ല​ക്കി ഒ​ഴി​ക്കും. ഇ​തി​നു​ശേ​ഷം വ​ള​പ്ര​യോ​ഗം ആ​രം​ഭി​ക്കും. കാ​ത്സ്യം പോ​ലെ​യു​ള്ള സൂ​ക്ഷ്മ​മൂ​ല​ക​ങ്ങ​ൾ ന​ൽ​കും.

ചെ​ടി​യു​ടെ വ​ള​ർ​ച്ച നി​രീ​ക്ഷി​ച്ചാ​ണ് സൂ​ക്ഷ്മ​മൂ​ല​ക​ങ്ങ​ളു​ടെ കു​റ​വ് ക​ണ്ടെ​ത്തു​ന്ന​ത്. ന​ട്ട ചി​ന്പി​ൽ​നി​ന്ന് പു​തി​യ ചി​ന്പ് ഒ​ര​ടി ഉ​യ​ര​ത്തി​ൽ എ​ത്തു​ന്പോ​ൾ, ആ​ദ്യ​ത്തെ രാ​സ​വ​ള പ്ര​യോ​ഗം ന​ട​ത്തും. ജൈ​വ​വ​ള​വും ധാ​ന്യ​ങ്ങ​ളു​ടെ പൊ​ടി​യും കു​മി​ക്കും ചേ​ർ​ത്താ​ണ് രാ​സ​വ​ള​ങ്ങ​ൾ ചെ​ടി​ക്ക് ന​ൽ​കു​ന്ന​ത്.

ചെ​ടി ആ​റു​മാ​സം പ്രാ​യ​മാ​കു​മ്പോ​ൾ, ചെ​ടി​ക്കു​ണ്ടാ​കു​ന്ന ബാ​ക്ടീ​രി​യ, ഫം​ഗ​സ്, പ്രാ​ണി​ക​ളു​ടെ ആ​ക്ര​മ​ണം എ​ന്നി​വ ത​ട​യു​ന്ന​തി​നാ​യി മ​രു​ന്നു സ്പ്രേ ​ചെ​യ്തു കൊ​ടു​ക്കും. വേ​ന​ൽ​ക്കാ​ല​മാ​കു​ന്പോ​ൾ ജ​നു​വ​രി മു​ത​ൽ മാ​ർ​ച്ച് വ​രെ തോ​ട്ടം ന​ന​യ്ക്കും.

സ്പ്രിം​ഗ​ള​റും മി​സ്റ്റും വ​ച്ചാ​ണ് ന​ന​യ്ക്കു​ന്ന​ത്. ഇ​തി​നു​ള്ള കി​ണ​റു​ക​ളും കു​ള​ങ്ങ​ളും തോ​ട്ട​ത്തി​ൽ ര​ണ്ട്.

ആ​റു​ത​വ​ണ കാ​യ എ​ടു​ക്കും

ഏ​ല​ച്ചെ​ടി​ക്ക് ര​ണ്ടു വ​ർ​ഷം പ്രാ​യ​മാ​കുമ്പോ​ൾ കാ​യ ഉ​ണ്ടാ​കു​ന്ന​തി​നു​ള്ള ശ​രം പെ​ട്ടാ​ൻ തു​ട​ങ്ങും. അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വ് 21 ഡി​ഗ്രി സെ​ൽ​ഷ​സി​ലേ​ക്ക് എ​ത്തു​ന്പോ​ഴാ​ണ് ചെ​ടി​യി​ൽ കാ​യ പി​ടി​ക്കാ​ൻ തു​ട​ങ്ങു​ന്ന​ത്. ഈ ​സ​മ​യ​ത്ത് ചെ​ടി ക​വാ​ത്ത് ചെ​യ്ത് (ഉ​ണ​ങ്ങി​യ ഇ​ല​ക​ൾ വെ​ട്ടി​മാ​റ്റി) ഒ​രു​ക്കി നി​ർ​ത്തും.

ആ​റു ത​വ​ണ​യാ​ണു ചെ​ടി​യി​ൽ​നി​ന്ന് കാ ​എ​ടു​ക്കു​ന്ന​ത്. ജൂ​ണ്‍ മാ​സ​ത്തി​ലാ​ണ് ആ​ദ്യ കാ​യ എ​ടു​ക്കു​ന്ന​ത്. ഓ​രോ കാ​യ എ​ടു​പ്പി​നു​ശേ​ഷ​വും ഫം​ഗി​സൈ​ഡു​ക​ളും ബോ​ർ​ഡോ മി​ശ്രി​ത​വും പ്ര​യോ​ഗി​ക്കും. എ​ൻ​പി​കെ വ​ള​ങ്ങ​ളും ജൈ​വ​വ​ള​വും ചെ​ടി​ക്കു ന​ൽ​കും. സൂ​ക്ഷ്മ​മൂ​ല​ക​ങ്ങ​ൾ ഫോ​ളി​യാ​ർ രീ​തി​യി​ൽ ചെ​ടി​ക്ക് ന​ൽ​കും.

ഒ​രു ചി​ന്പി​ൽ​നി​ന്നു ര​ണ്ടു ശ​ര​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ന​ല്ല​തു​പോ​ലെ പ​രി​പാ​ലി​ക്കു​ന്ന ചെ​ടി​യി​ൽ നൂ​റു മു​ത​ൽ നൂ​റ്റ​ന്പ​തു ചി​ന്പു​ക​ൾ​വ​രെ ഉ​ണ്ടാ​യി​രി​ക്കും. ഒ​രു ശ​ര​ത്തി​ൽ 20 മു​ത​ൽ 28 വ​രെ കൊ​ത്ത് കാ​ണും. ഒ​രു കൊ​ത്തി​ൽ 24 മു​ത​ൽ 30 വ​രെ കാ​യ് പി​ടി​ക്കും.

കൃ​ത്യ​മാ​യ പ​രാ​ഗ​ണ​വും പ​രി​ച​ര​ണ​വു​മു​ണ്ടെ​ങ്കി​ൽ കൊ​ത്തി​ൽ​നി​ന്ന് ഭൂ​രി​ഭാ​ഗം കാ​യും ല​ഭി​ക്കും. ഒ​രു ചെ​ടി​യി​ൽ​നി​ന്ന് ആ​റു​കി​ലോ പ​ച്ച​ക്കാ​യ വ​രെ ല​ഭി​ക്കും. വി​ള​വെ​ടു​ക്കു​ന്ന കാ​യ സ്റ്റോ​റി​ൽ കൊ​ടു​ത്ത് ഉ​ണ​ക്കി സൂ​ക്ഷി​ക്കും. മാ​ർ​ക്ക​റ്റി​ലെ വി​ല നോ​ക്കി ലേ​ല സെ​ന്‍റ​റി​ൽ എ​ത്തി​ച്ചാ​ണ് ഏ​ല​ക്ക വി​ല്ക്കു​ന്ന​ത്.

ഏ​ല​ത്തോ​ട്ട​ത്തി​ൽ 40 ശ​ത​മാ​നം ഷെ​യ്ഡ് വേ​ണം. പ്ലാ​വാ​ണ് തോ​ട്ട​ത്തി​ൽ ത​ണ​ൽ മ​ര​മാ​യി ഉ​ള്ള​ത്. ഏ​ല​ത്തോ​ട്ട​ത്തി​ൽ ഇ​ട​വി​ള​യാ​യി കു​രു​മു​ള​ക് കൃ​ഷി​യു​ണ്ട്. ര​ണ്ടേ​ക്ക​ർ സ്ഥ​ല​ത്തു കാ​പ്പി കൃ​ഷി ചെ​യ്യു​ന്നു. നി​ഖി​ലി​നൊ​പ്പം അ​ഞ്ച് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ സ്ഥി​ര​മാ​യി പ​ണി​ക്കു​ണ്ട്.

രോ​ഗ​ങ്ങ​ൾ

ര​ണ്ടു വ​ർ​ഷം​കൊ​ണ്ട് ആ​ദാ​യം ല​ഭി​ക്കു​ന്ന വി​ള​യാ​ണ് ഏ​ല​ച്ചെ​ടി. അ​തി​നാ​ൽ​ത​ന്നെ രോ​ഗ​ബാ​ധ ഇ​തി​നു കൂ​ടു​ത​ലാ​ണ്. ഫം​ഗ​സ് രോ​ഗ​മാ​ണ് ചെ​ടി​ക്ക് കൂ​ടു​ത​ലാ​യി ഉ​ണ്ടാ​കു​ന്ന​ത്. ഫം​ഗി​സൈ​ഡു​ക​ളും കീ​ട​നാ​ശി​നി​ക​ളു​മാ​ണ് പ്ര​തി​വി​ധി​യാ​യി പ്ര​യോ​ഗി​ക്കു​ന്ന​ത്.

വാ​യു​വി​ലൂ​ടെ പ​ക​രു​ന്ന മൊ​സൈ​ക്ക് രോ​ഗ​ത്തി​നു മ​രു​ന്നി​ല്ല. മൂ​ല​ക​ങ്ങ​ൾ വ​ലി​ച്ചെ​ടു​ക്കാ​നു​ള്ള ചെ​ടി​യു​ടെ ശേ​ഷി ന​ഷ്ട​പ്പെ​ടു​ക​യും ന​ശി​ച്ചു പോ​വു​ക​യും ചെ​യ്യും. ഫി​സേ​റി​യം എ​ന്ന ഫം​ഗ​സ് രോ​ഗം പൂ​ർ​ണ​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള മ​രു​ന്നു ക​ണ്ടു​പി​ടി​ച്ചി​ട്ടി​ല്ല.

കീ​ട​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​വും ചെ​ടി​ക്ക് ഉ​ണ്ടാ​കാ​റു​ണ്ട്.

സ്പൈ​സ​സ് ബോ​ർ​ഡി​ന്‍റെ സ​ഹാ​യം

പ​ട്ട​യ​മു​ള്ള സ്ഥ​ല​ത്തെ ഏ​ലം ക​ർ​ഷ​ക​ർ​ക്ക് സ്പൈ​സ​സ് ബോ​ർ​ഡി​ൽ​നി​ന്നു ജ​ല​സേ​ച​ന​ത്തി​നു​ള്ള സൗ​ക​ര്യ​വും പു​തി​യ ചെ​ടി ന​ടു​ന്ന​തി​നു​ള്ള സ​ഹാ​യ​വും കാ​ലാ​വ​സ്ഥ മൂ​ല​മു​ള്ള കൃ​ഷി നാ​ശ​ത്തി​നു​ള്ള സ​ഹാ​യ​വും ല​ഭി​ക്കു​ന്നു​ണ്ട്. കൃ​ഷി വ​കു​പ്പി​ൽ​നി​ന്ന് ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്നു​ണ്ട്.

പ​ട്ട​യ​മി​ല്ലാ​ത്ത സ്ഥ​ല​ത്തു കൃ​ഷി ന​ട​ത്തു​ന്ന​വ​ർ​ക്ക് ഒ​രു സ​ഹാ​യ​വും സ​ർ​ക്കാ​ർ ഭാ​ഗ​ത്തു​നി​ന്നു ല​ഭി​ക്കു​ന്നി​ല്ല. ഏ​ല​ക്ക​ർ​ഷ​ക​ർ വാ​ങ്ങു​ന്ന ഫം​ഗി​സൈ​ഡു​ക​ൾ​ക്കും പെ​സ്റ്റി​സൈ​ഡു​ക​ൾ​ക്കും ഉ​യ​ർ​ന്ന ജി​എ​സ്ടി​യാ​ണ് ഉ​ള്ള​ത്.

ഇ​തു കു​റ​യ്ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണം. നി​ല​വി​ൽ ഏ​ല​ത്തി​നു മി​ക​ച്ച വി​ല​യാ​ണു ല​ഭി​ക്കു​ന്ന​ത്. കി​ലോ​യ്ക്കു ര​ണ്ടാ​യി​രം രൂ​പ​യ്ക്കു മു​ക​ളി​ൽ ല​ഭി​ക്കു​ന്പോ​ൾ കൃ​ഷി ലാ​ഭ​മാ​ണ്. കി​ലോ​യ്ക്കു ര​ണ്ടാ​യി​രം രൂ​പ താ​ങ്ങു​വി​ല ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ കൂ​ടു​ത​ൽ ക​ർ​ഷ​ക​ർ ഈ ​മേ​ഖ​ല​യി​ലേ​ക്ക് വ​രു​മെ​ന്നും നി​ഖി​ൽ പ​റ​ഞ്ഞു.

അ​ഞ്ച​ര കി​ലോ​യ്ക്ക് ഒ​രു കി​ലോ

750 കി​ലോ​ഗ്രാം പ​ച്ച​ക്കാ​യ ഉ​ണ​ങ്ങാ​ൻ ശേ​ഷി​യു​ള്ള ര​ണ്ട് ഡ്ര​യ​റു​ക​ളാ​ണ് നി​ല​വി​ൽ സ്റ്റോ​റി​ൽ ഉ​ള്ള​ത്. 1,500 കി​ലോ ഉ​ണ​ക്കാ​ൻ സാ​ധി​ക്കും. ചി​ല ദി​വ​സ​ങ്ങ​ളി​ൽ മൂ​വാ​യി​രം കി​ലോ​യോ​ളം പ​ച്ച​ക്കാ​യ സ്റ്റോ​റി​ൽ എ​ത്തി​യി​രു​ന്നു. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ ര​ണ്ടു ദി​വ​സം കൊ​ണ്ടാ​ണ് ഉ​ണ​ക്കി​യ​ത്.

17 മ​ണി​ക്കൂ​ർ ആ​ണ് കാ​യ ഉ​ണ​ങ്ങു​ന്ന​തി​നു വേ​ണ്ട സ​മ​യം. ന​ല്ല കാ​യാ​ണെ​ങ്കി​ൽ 15 മ​ണി​ക്കൂ​ർ​കൊ​ണ്ട് ഉ​ണ​ങ്ങും. മൂ​ക്കാ​ത്ത കാ​യാ​ണെ​ങ്കി​ൽ 17 മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ സ​മ​യം വേ​ണ്ടി​വ​രു​മെ​ന്നു ബെ​ന്നി പ​റ​ഞ്ഞു. അ​ഞ്ചു മു​ത​ൽ ആ​റു കി​ലോ പ​ച്ച​ക്കാ​യ ഉ​ണ​ങ്ങി​യാ​ലേ ഒ​രു കി​ലോ ഉ​ണ​ക്ക ഏ​ല​യ്ക്കാ ല​ഭി​ക്കു​ക​യു​ള്ളൂ. മ​ഴ മാ​റി​യാ​ൽ അ​ഞ്ച​ര​ക്കി​ലോ പ​ച്ച​ക്കാ​യ്ക്ക് ഒ​രു കി​ലോ ഉ​ണ​ക്ക​ക്കാ​യ ല​ഭി​ക്കും.

ആ​ദ്യം കു​റ​ഞ്ഞ ചൂ​ടി​ലാ​ണ് (48 ഡി​ഗ്രി സെ​ൽ​ഷ്യ​സ്) കാ​യ് ഉ​ണ​ക്കാ​ൻ ഇ​ടു​ന്ന​ത്. വെ​ള്ളം വ​ലി​ഞ്ഞ​ശേ​ഷം ര​ണ്ടു മ​ണി​ക്കൂ​ർ കൂ​ടു​ന്പോ​ൾ താ​പ​നി​ല കൂ​ട്ടി 70 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ എ​ത്തി​ച്ച് ഉ​ണ​ക്കും.

ഇ​ത്ത​ര​ത്തി​ൽ ഉ​ണ​ങ്ങു​മ്പോഴാ​ണ് കാ​യ്ക്ക് മി​ക​ച്ച ക​ള​ർ ല​ഭി​ക്കു​ന്ന​ത്. ഉ​ണ​ങ്ങി​യ​ശേ​ഷം കാ ​പോ​ളി​ഷ് ചെ​യ്താ​ണ് ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ചു ന​ൽ​കു​ന്ന​ത്. ഒ​രു കി​ലോ കാ​യ്ക്ക് 11 രൂ​പ​യാ​ണ് ഉ​ണ​ങ്ങു​ന്ന​തി​ന് ക​ർ​ഷ​ക​രി​ൽ​നി​ന്ന് ഈ​ടാ​ക്കു​ന്ന​ത്.

ഇ​ല​ക്ട്രി​ക്ക​ൽ ഡ്ര​യ​റു​ക​ൾ വ​രു​ന്ന​തി​നു മു​ന്പ് വി​റ​കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ്ര​യ​റു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. തീ ​കൂ​ടി​പ്പോ​യാ​ൽ കാ​യ്ക​ൾ ക​രി​ഞ്ഞു​പോ​കു​ന്ന​തി​നു​ള്ള സാ​ധ്യ​ത ഇ​ത്ത​രം ഡ്ര​യ​റു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​ല​ക്ട്രി​ക് ഡ്ര​യ​റു​ക​ൾ ഹീ​റ്റ് പ​മ്പ് ഡ്ര​യ​റു​ക​ളാ​ണ്.

മോ​യി​സ്റ്റ​ർ ക​ണ്‍​ട്രോ​ള​ർ സം​വി​ധാ​ന​വും ഡ്ര​യ​റി​ൽ ഉ​ണ്ട്. വൈ​ദ്യു​തി പോ​കു​ന്പോ​ൾ ഡ്ര​യ​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ജ​ന​റേ​റ്റ​ർ സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. നേ​ര​ത്തെ ക​ർ​ഷ​ക​ർ പ​ച്ച​ക്കാ​യ ആ​യി​ത്ത​ന്നെ വി​ല്പ​ന ന​ട​ത്തി​യി​രു​ന്നു.

ഉ​ണ​ക്ക​ക്കാ​യ്ക്ക് കൂ​ടു​ത​ൽ വി​ല ല​ഭി​ക്കു​ന്ന​തി​നാ​ൽ ഇ​പ്പോ​ൾ ക​ർ​ഷ​ക​ർ കാ ​സ്റ്റോ​റി​ൽ എ​ത്തി​ച്ച് ഉ​ണ​ക്കി​യാ​ണ് വി​ല്ക്കു​ന്ന​ത്.

ഏ​ല​യ്ക്ക ആ​ദ്യ​മെ​ത്തു​ന്ന​ത് സ്റ്റോ​റി​ൽ

തോ​ട്ട​ത്തി​ൽ​നി​ന്നു പ​റി​ക്കു​ന്ന ഏ​ല​യ്ക്കാ ആ​ദ്യം സ്റ്റോ​റു​ക​ളി​ലാ​ണ് എ​ത്തു​ന്ന​ത്. പ​ച്ച ഏ​ല​യ്ക്കാ ഉ​ണ​ക്കി ഗു​ണ​നി​ല​വാ​ര​മു​ള്ള കാ​യാ​ക്കി മാ​റ്റു​ന്ന​ത് സ്റ്റോ​റു​ക​ളി​ലാ​ണ്. സ്റ്റോ​റു​ക​ളി​ൽ ഏ​ല​ക്കാ ക​ഴു​കി വൃ​ത്തി​യാ​ക്കി ഉ​ണ​ക്കു​ന്നു. ദീ​ർ​ഘ​നാ​ള​ത്തേ​ക്കു കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കു​ന്ന​തി​നാ​ണ് ഉ​ണ​ക്കു​ന്ന​ത്.

ഉ​ദ​യ​ഗി​രി​യി​ൽ ഏ​ല​ക്ക സ്റ്റോ​ർ ന​ട​ത്തു​ന്ന ബെ​ന്നി പു​തു​പ്പ​റ​ന്പി​ൽ സ്റ്റോ​റി​ലെ പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ച് ക​ർ​ഷ​ക​നോ​ട് വി​ശ​ദീ​ക​രി​ക്കു​ന്നു. സ്റ്റോ​റി​ൽ കൃ​ഷി​ക്കാ​ര​ൻ എ​ത്തി​ക്കു​ന്ന പ​ച്ച ഏ​ല​ക്കാ​യ തൂ​ക്കി സ്ലി​പ്പ് അ​വ​ർ​ക്കു കൊ​ടു​ത്തു​വി​ടു​ന്നു.

പ​ല കൃ​ഷി​ക്കാ​രു​ടെ​യും പ​ല ഗു​ണ​നി​ല​വാ​ര​ത്തി​ലു​ള്ള കാ​യ് ആ​ണ് വ​രു​ന്ന​ത്. അ​തി​നാ​ൽ, തൂ​ക്കു​ന്ന​തും ഉ​ണ​ക്കു​ന്ന​തും പ്ര​ത്യേ​ക​മാ​യാ​ണ്. ആ​ദ്യം കൊ​ണ്ടു​വ​രു​ന്ന കാ​യ് ക​ഴു​കി വൃ​ത്തി​യാ​ക്കും. തോ​ട്ട​ത്തി​ൽ​നി​ന്നു കൊ​ണ്ടു​വ​രു​ന്ന കാ​യി​ൽ ചെ​ളി​യും മ​ണ്ണും കാ​ണും.

സോ​ഡി​യം കാ​ർ​ബ​ണേ​റ്റ് (സോ​ഡാ​ക്കാ​രം) ഉ​പ​യോ​ഗി​ച്ചാ​ണ് കാ​യ് ക​ഴു​കു​ന്ന​ത്. ഏ​ല​യ്ക്കാ​യ ഗു​ണ​നി​ല​വാ​ര​ത്തി​ൽ മാ​ർ​ക്ക​റ്റ് വി​ല അ​നു​സ​രി​ച്ച് വി​ൽ​ക്കു​ന്ന​തി​നും സൂ​ക്ഷി​ച്ചു വ​യ്ക്കു​ന്ന​തി​നും​വേ​ണ്ടി​യാ​ണു സ്റ്റോ​റു​ക​ളി​ൽ കൊ​ണ്ടു​വ​ന്ന് ഉ​ണ​ക്കി സൂ​ക്ഷി​ക്കു​ന്ന​ത്.

Agriculture

സു​ഗ​ന്ധ​വ്യ​ഞ്ജ​നം: ആ​ഗോ​ള വി​പ​ണി ല​ക്ഷ്യം

കേ​ന്ദ്ര വാ​ണി​ജ്യ വ്യാ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള സ്പൈ​സ​സ് ബോ​ർ​ഡി​ന് ഏ​ലം, പേ​രേ​ലം എ​ന്നി​വ​യു​ടെ കൃ​ഷി​കാ​ര്യ​ങ്ങ​ളി​ൽ മാ​ത്ര​മേ നേ​രി​ട്ട് ഇ​ട​പെ​ടാ​നാ​കൂ. 53 ഇ​നം സു​ഗ​ന്ധ​വ്യ​ജ്ഞ​ന​ങ്ങ​ൾ സ്പൈ​സ​സ് ബോ​ർ​ഡി​ന്‍റെ പ​രി​ധി​യി​ൽ ഉ​ണ്ടെ​ങ്കി​ലും ഇ​വ​യു​ടെ ക​യ​റ്റു​മ​തി പ്രോ​ത്സാ​ഹ​ന​പ​ദ്ധ​തി​ക​ളി​ലേ ബോ​ർ​ഡി​നു പ​ങ്കു​ള്ളൂ.

കൃ​ഷി കാ​ര്യ​ങ്ങ​ൾ ഭ​ര​ണ​ഘ​ട​ന​യ​നു​സ​രി​ച്ച് സം​സ്ഥാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്. ഇ​തു മ​ന​സി​ലാ​ക്കാ​തെ വി​ല​യി​ടി​വ് വ​രു​ന്പോ​ൾ ക​ർ​ഷ​ക​ർ ബോ​ർ​ഡി​നെ​യാ​ണ് കു​റ്റ​പ്പെ​ടു​ത്തു​ക. വി​ല​യി​ടി​വ് ഒ​രു ചാ​ക്രി​ക പ്ര​വ​ർ​ത്ത​ന​മാ​ണ്. ഒ​രു രൂ​പ​യ്ക്കു വാ​ങ്ങി​യ തേ​ങ്ങ ഇ​ന്ന് 81 രൂ​പ ന​ൽ​കി​യാ​ണ് വാ​ങ്ങു​ന്ന​ത്.

പ​ത്തു​ഗ്രാ​മി​ന് അ​ഞ്ച് രൂ​പ​യ്ക്കു വാ​ങ്ങി​യ ഏ​ല​ക്കാ​യ്ക്ക് 36 രൂ​പ മാ​ർ​ക്ക​റ്റ് വി​ല​യു​ണ്ട്. ഉ​ത്പാ​ദ​ന വ​ർ​ധ​ന​വി​ന​നു​സ​രി​ച്ച് വി​ല​യി​ൽ ഏ​റ്റ​ക്കു​റ​ച്ചി​ലു​ണ്ടാ​കു​മെ​ന്ന സാ​ന്പ​ത്തി​ക ശാ​സ്ത്ര​മാ​ണി​തി​നു പി​ന്നി​ൽ. കാ​ർ​ഷി​ക കു​ടും​ബാം​ഗ​മെ​ന്ന നി​ല​യി​ൽ ക​ർ​ഷ​ക​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന​തി​ന് ഇ​ഷ്ട​മാ​ണ്. കൂ​ർ​ക്ക​ഞ്ചേ​രി കോ​ൾ​പ്പ​ട​വ് പാ​ട​ശേ​ഖ​ര​സ​മി​തി സെ​ക്ര​ട്ട​റി​യു​മാ​ണ്.

ഏ​ല​ക്കൃ​ഷി പ്ര​ധാ​ന​മാ​യും ഇ​ന്ത്യ​യി​ൽ കേ​ര​ള, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്, പേ​രേ​ല​ക്കൃ​ഷി വ​ട​ക്കേ ഇ​ന്ത്യ​യി​ലും. സു​സ്ഥി​ര കൃ​ഷി​യി​ലൂ​ടെ​യും വി​ഷ​ര​ഹി​ത കൃ​ഷി സമ്പ്ര​ദാ​യ​ങ്ങ​ളി​ലൂ​ടെ​യും ഏ​ലം ഉ​ദ്പാ​ദി​പ്പി​ച്ചെ​ങ്കി​ലേ ആ​ഗോ​ള വി​പ​ണി കൈ​പ്പി​ടി​യി​ലാ​ക്കു​വാ​ൻ ക​ഴി​യൂ. ഇ​തി​നാ​യി ചെ​റു​കി​ട ഏ​ലം ക​ർ​ഷ​ക​ർ സം​ഘ​ടി​ച്ച് കാ​ർ​ഷി​കോ​ത്പാ​ദ​ന സം​ഘ​ങ്ങ​ൾ (എ​ഫ്പി​ഒ) ഉ​ണ്ടാ​ക്കി മു​ന്നോ​ട്ടു​വ​രേ​ണ്ട​തു​ണ്ട്.

ജൈ​വ​കാ​ർ​ഷി​ക രീ​തി​ക​ളി​ൽ ഉ​ത്പാ​ദി​പ്പി​ച്ച ഏ​ല​ത്തി​നാ​ണ് ആ​ഗോ​ള​വി​പ​ണി​യി​ൽ സ​മീ​പ​ഭാ​വി​യി​ൽ ഡി​മാ​ൻ​ഡ് ഏ​റു​ക. നി​ല​വി​ലെ കൃ​ഷി രീ​തി​ക​ളി​ൽ​നി​ന്ന് സാ​ക്ഷ്യ​പ​ത്ര​മു​ള്ള ജൈ​വ ഏ​ല​ത്തോ​ട്ട​മാ​യി മാ​റ​ണ​മെ​ങ്കി​ൽ അ​ഞ്ചു വ​ർ​ഷ​മെ​ങ്കി​ലും തു​ട​ർ പ​രി​ശോ​ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​കേ​ണ്ടി​യി​രി​ക്കു​ന്നു. ഇ​തി​നാ​ണ് ബോ​ർ​ഡ് മു​ൻ​ഗ​ണ​ന ന​ൽ​കു​ക.

ഏ​ലം 2024-25ൽ 70,410 ​ഹെ​ക്ട​റി​ൽ നി​ന്ന് 20,696 മെ​ട്രി​ക് ട​ണ്‍ ഉ​ത്പാ​ദി​പ്പി​ക്കു​ക​യും 6,728 മെ​ട്രി​ക് ട​ണ്‍ ക​യ​റ്റു​മ​തി ചെ​യ്ത് ഇ​ന്ത്യ​യ്ക്ക് 1,56,682 ല​ക്ഷം രൂ​പ നേ​ടി​ക്കൊ​ടു​ക്ക​യും ചെ​യ്തു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ ഉ​ത്പാ​ദ​ന വ​ർ​ധ​ന​വി​ല്ലെ​ങ്കി​ലും വി​ല​യി​ടി​വ് ഒ​രു​പ​രി​ധി​വ​രെ കു​റ​യ്ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

മെ​ട്രോ ന​ഗ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ​ക്കാ​യി വി​പ​ണി​യും കം​പ്ല​യ​ൻ​സ് ഹ​ബ്ബു​ക​ളും സ്ഥാ​പി​ക്ക​ണ​മെ​ന്ന് വാ​ണി​ജ്യ​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലി​നെ നേ​രി​ൽ​ക​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​വാ​ൻ ഉ​ത്പാ​ദ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ക്ര​ഡി​റ്റ​ഡ് ലാ​ബ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​വാ​നാ​യി ബോ​ർ​ഡ് ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളും. ചൈ​ന​യാ​ണ് ന​മ്മു​ടെ പ്ര​ധാ​ന ഇ​റ​ക്കു​മ​തി​ക്കാ​ർ.

ര​ണ്ടാം​സ്ഥാ​ന​മേ അ​മേ​രി​ക്ക​യ്ക്കു​ള്ളൂ. പി​ന്നീ​ട് മ​ധ്യ​പൂ​ർ​വേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളാ​ണ്. 58 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് സു​സ്ഥി​ര​മാ​യി ഇ​ന്ത്യ​ൻ സു​ഗ​ന്ധ​വ്യ​ജ്ഞ​ന​ങ്ങ​ൾ ക​യ​റ്റു​മ​തി ചെ​യ്യു​ന്നു. വി​ദേ​ശ വി​പ​ണി​ക​ളി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി​യെ​ങ്കി​ലേ ക​യ​റ്റു​മ​തി​യി​ൽ ഇ​ന്ത്യ​ക്ക് പി​ടി​ച്ചു നി​ൽ​ക്കാ​നാ​കൂ.

അ​ഡ്വ. സം​ഗീ​താ വി​ശ്വ​നാ​ഥ​ൻ
ചെ​യ​ർ​പേ​ഴ്സ​ണ്‍, സ്പൈ​സ​സ് ബോ​ർ​ഡ്

Agriculture

വെ​ളു​ത്തു​ള്ളി ഒ​രു​ക്കി കൊ​ടു​ക്ക​പ്പെ​ടും

പാ​ച​ക ആ​വ​ശ്യ​ത്തി​നു​ള്ള വെ​ളു​ത്തു​ള്ളി ഒ​രു​ക്കി കൊ​ടു​ക്കു​ന്ന യു​വ സം​രം​ഭ​ക​നു നൂ​റു​മേ​നി വി​ള​വ്. സ്വ​ന്തം ആ​വ​ശ്യ​ത്തി​ന് പ​രീ​ക്ഷ​ണ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ങ്ങി​യ സം​രം​ഭം മ​റ്റു​ള്ള​വ​ർ​ക്ക് മാ​തൃ​ക​യാ​യി ഇ​പ്പോ​ൾ ചെ​റു​കി​ട വ്യ​വ​സാ​യ​ത്തി​ന്‍റെ അ​ന​ന്ത സാ​ധ്യ​ത​ക​ളി​ലേ​ക്കു വ​ഴി​തു​റ​ന്നു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി ഓ​ല​പ്പു​ര​ക്ക​ൽ സ​ജി​യാ​ണ് പാ​ച​കാ​വ​ശ്യ​ത്തി​ന് വെ​ളു​ത്തു​ള്ളി ഒ​രു​ക്കി കൊ​ടു​ക്കു​ന്ന വേ​റി​ട്ട യ​ന്ത്ര​വു​മാ​യി നേ​ട്ട​ങ്ങ​ൾ കൊ​യ്യു​ന്ന​ത്. മ​ണി​ക്കൂ​റി​ൽ 100 കി​ലോ വെ​ളു​ത്തു​ള്ളി വ​രെ സ​ജി​യു​ടെ യ​ന്ത്ര​ത്തി​ൽ തൊ​ലി​ക​ള​ഞ്ഞ് പാ​ച​ക​ത്തി​ന് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലാ​ക്കും.

അ​ച്ചാ​ർ നി​ർ​മാ​ണ യൂ​ണി​റ്റു​ക​ൾ, കാ​റ്റ​റിം​ഗ് സ​ർ​വീ​സു​ക​ൾ, പ​ല​ഹാ​ര നി​ർ​മാ​ണ യൂ​ണി​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന ഉ​പ​ഭോ​ക്താ​ക്ക​ൾ. ദി​വ​സം നൂ​റ് കി​ലോ വെ​ളു​ത്തു​ള്ളി വ​രെ വി​റ്റു പോ​കു​ന്ന​താ​യി സ​ജി പ​റ​ഞ്ഞു. ന്ധ​സ​മ​യ ലാ​ഭ​മാ​ണ് പ്ര​ധാ​ന മെ​ച്ചം.

മ​നു​ഷ്യാ​ധ്വാ​ന​ത്തി​ന്‍റെ മി​ന​ക്കേ​ട് ഉ​ണ്ടാ​കു​ന്നു​മി​ല്ല. ദി​വ​സം വെ​ളു​ത്തു​ള്ളി​ക്ക് ഇ​വി​ടെ ആ​വ​ശ്യ​ക്കാ​രു​ണ്ട്’. എ​ന്നും വേ​റി​ട്ട രീ​തി​യി​ലു​ള്ള ക​ച്ച​വ​ട​ത്തെ കു​റി​ച്ചാ​ണ് സ​ജി ചി​ന്തി​ച്ചി​രു​ന്ന​ത്. അ​ങ്ങ​നെ ഏ​താ​നും വ​ർ​ഷം മു​ന്പ് ന്ധ​പി​ടി​യും കോ​ഴി​ക്ക​റി​യും’ എ​ന്ന സം​രം​ഭം തു​ട​ങ്ങി.

ഇ​തി​ലേ​ക്ക് വെ​ളു​ത്തു​ള്ളി കൂ​ടു​ത​ലാ​യി ആ​വ​ശ്യ​മാ​യി വ​ന്നു. വെ​ളു​ത്തു​ള്ളി വൃ​ത്തി​യാ​യി ഒ​രു​ക്കി​യെ​ടു​ക്കാ​നു​ള്ള മി​ന​ക്കേ​ടി​നെ കു​റി​ച്ച് ബോ​ധ്യ​മു​ണ്ടാ​വു​ന്ന​ത് അ​ങ്ങ​നെ​യാ​ണ്. വെ​ളു​ത്തു​ള്ളി പെ​ട്ടെ​ന്ന് ഒ​രു​ക്കി​യെ​ടു​ക്കാ​നു​ള്ള ടെ​ക്നോ​ള​ജി എ​ന്തെ​ങ്കി​ലു​മു​ണ്ടോ എ​ന്ന ചി​ന്ത​യാ​യി പി​ന്നീ​ട്.

ഗു​ജ​റാ​ത്തി​ൽ മെ​ഷീ​ൻ ഉ​ണ്ടെ​ന്ന​റി​ഞ്ഞ​തോ​ടെ അ​വി​ടെ പോ​യി. വി​ല അ​ല്പം കൂ​ടു​ത​ലാ​ണെ​ങ്കി​ലും മെ​ഷീ​ൻ വാ​ങ്ങി. വെ​ളു​ത്തു​ള്ളി​യു​ടെ മാ​ർ​ക്ക​റ്റ് വി​ല കു​ത്ത​നെ കൂ​ടു​ന്ന​ത് ചി​ല ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​ക്കു​ന്നു​ണ്ട്.

ആ​റു​മാ​സം മു​ന്പ് വെ​ളു​ത്തു​ള്ളി​യു​ടെ വി​ല 300 രൂ​പ​യ്ക്കും മു​ക​ളി​ലെ​ത്തി​യ​പ്പോ​ൾ ഏ​താ​നും ദി​വ​സ​ങ്ങ​ൾ സം​രം​ഭം താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ടേ​ണ്ടി വ​ന്നു. രാ​ജ​സ്ഥാ​നി​ൽ പോ​യി നേ​രി​ട്ട് വെ​ളു​ത്തു​ള്ളി എ​ടു​ക്കു​ന്ന രീ​തി​യാ​ണ് സ​ജി​ക്കു​ള്ള​ത്. ന​ല്ല ഗു​ണ​മേ​ന്മ​യു​ള്ള വെ​ളു​ത്തു​ള്ളി അ​വി​ടെ കി​ട്ടും.

വി​ല​യും താ​ര​ത​മ്യേ​ന കു​റ​വാ​യി​രി​ക്കും. വെ​ളു​ത്തു​ള്ളി യ​ന്ത്ര​ത്തി​ലി​ട്ട് തൊ​ലി ക​ള​യു​ന്പോ​ൾ 30 ശ​ത​മാ​ന​ത്തോ​ള​മാ​ണ് തൂ​ക്ക​ത്തി​ൽ കു​റ​വ് വ​രു​ന്ന​ത്. അ​ത​നു​സ​രി​ച്ച് വി​ല അ​ല്പം കൂ​ട്ടി​യെ ആ​വ​ശ്യ​ക്കാ​ർ​ക്ക് കൊ​ടു​ക്കാ​നാ​വു.

തൊ​ണ്ട് ക​ള​ഞ്ഞ വെ​ളു​ത്തു​ള്ളി 250 ഗ്രാം, ​അ​ര കി​ലോ എ​ന്നി​ങ്ങ​നെ ചെ​റി​യ അ​ള​വി​ൽ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി വി​ൽ​ക്കു​ന്നു​ണ്ട്. ഇ​തി​നും പു​റ​മെ വെ​ളു​ത്തു​ള്ളി ഹോ​ൾ​സെ​യി​ൽ ആ​യി റീ​ട്ടെ​യി​ൽ ആ​യി വി​ൽ​പ​ന ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​നും വ​യ​നാ​ട​ൻ വി​പ​ണി​യി​ൽ ഡി​മാ​ന്‍റ് ഏ​റെ​യു​ള്ള​താ​യി സ​ജി പ​റ​യു​ന്നു.

വെ​ളു​ത്തു​ള്ളി സം​രം​ഭ​ത്തി​ൽ ഭാ​ര്യ സ​ജി പോ​ളും മ​ക്ക​ളാ​യ ജി​ഷ, ജോ​സ്ന, സാം, ​ജാ​ന​റ്റ് എ​ന്നി​വ​രും സ​ജി​ക്കു പി​ന്തു​ണ ന​ൽ​കു​ന്നു.

Agriculture

പൈ​നാ​പ്പി​ള്‍ ഗ്രാ​മം ക​ണ്ട​റി​ഞ്ഞ് അ​മേ​രി​ക്ക​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍

തോ​ട്ട​ത്തി​ല്‍ വി​ള​ഞ്ഞു കി​ട​ക്കു​ന്ന പൈ​നാ​പ്പി​ള്‍ പൊ​ട്ടി​ച്ചെ​ടു​ത്ത് മു​ള്ളു ക​ള​ഞ്ഞ് ക​ഷ​ണ​ങ്ങ​ളാ​ക്കി ന​ല്‍​കി​യ​പ്പോ​ള്‍ അ​മേ​രി​ക്ക​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മു​ഖ​ത്ത് ചി​രി പ​ട​ര്‍​ന്നു. രു​ചി​ച്ചു നോ​ക്കി അ​വ​ര്‍ ഒ​ന്ന​ട​ങ്കം പ​റ​ഞ്ഞു - ' വൗ ​സൂ​പ്പ​ര്‍ '.

പൈ​നാ​പ്പി​ള്‍ കൃ​ഷി​യെ അ​ടു​ത്ത​റി​യാ​നാ​യി അ​മേ​രി​ക്ക​യി​ലെ അ​ല്‍​വ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ നി​ന്നു​ള്ള കാ​ര്‍​ഷി​ക വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പൈ​നാ​പ്പി​ള്‍ ഗ്രാ​മ​മാ​യ എ​റ​ണാ​കു​ളം വാ​ഴ​ക്കു​ള​ത്ത് എ​ത്തി​യ​ത്.

പൈ​നാ​പ്പി​ള്‍ കൃ​ഷി പ​ഠി​ക്കാ​നാ​യി യൂ​ണി​വേ​ഴ്‌​സി​റ്റി അ​ധ്യാ​പ​ക​രാ​യ അ​ജ​യ് നാ​യ​ര്‍, കാ​ത​റീ​ന്‍ സു​വോ​ട എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ കൃ​ഷി​യി​ടം സ​ന്ദ​ര്‍​ശി​ച്ച​ത്.

മു​ള്ളു​കൊ​ണ്ടാ​ലും മ​ധു​രം ഓ​ര്‍​ക്കും

കേ​ര​ള​ത്തി​ലെ പ​ര​മ്പ​രാ​ഗ​ത​മാ​യ കൃ​ഷി മു​റ​ക​ള്‍ മ​ന​സി​ലാ​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റേത്. ഭൗ​മ സൂ​ചി​കാ പ​ദ​വി ല​ഭി​ച്ച് ത​ങ്ങ​ളു​ടെ നാ​ട്ടി​ല്‍ പോ​ലും പേ​രും പെ​രു​മ​യു​മു​ള്ള പൈ​നാ​പ്പി​ള്‍ പ​ഴ​ത്തെ അ​വ വി​ള​യു​ന്ന മ​ണ്ണി​ല്‍ നേ​രി​ട്ടു ക​ണ്ട വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മു​ഖ​ത്ത് ശി​ശു​സ​ഹ​ജ​മാ​യ കൗ​തു​ക​വും ആ​ന​ന്ദ​വും നി​റ​ഞ്ഞു.

പൈ​നാ​പ്പി​ള്‍ ചെ​ടി ന​ടു​ന്ന​തു മു​ത​ല്‍ വ​ള​പ്ര​യോ​ഗം, ക​ള നീ​ക്കം ചെ​യ്യ​ല്‍, ജ​ല​സേ​ച​ന സം​വി​ധാ​നം, വ​ള​ര്‍​ച്ചാ ഘ​ട്ട​ങ്ങ​ള്‍ തു​ട​ങ്ങി വി​ള​വെ​ടു​പ്പു വ​രെ​യു​ള്ള കാ​ര്‍​ഷി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ യൂ​ണി​വേ​ഴ്‌​സി​റ്റി വി​ദ്യാ​ര്‍​ഥി​ക​ള്‍ നേ​രി​ല്‍ ക​ണ്ട് പ​രി​ശീ​ല​നം നേ​ടി.

വാ​ഴ​ക്കു​ള​ത്തെ ഓ​ള്‍ കേ​ര​ള പൈ​നാ​പ്പി​ള്‍ ഫാ​ര്‍​മേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് തോ​ട്ടു​മാ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് യൂ​ണി​വേ​ഴ്‌​സി​റ്റി അ​ധി​കൃ​ത​ര്‍ തോ​ട്ട സ​ന്ദ​ര്‍​ശ​നം തീ​രു​മാ​നി​ച്ച​ത്. പ​ഴു​ത്തു പാ​ക​മാ​യി വി​ള​വെ​ടു​പ്പി​നു ത​യാ​റാ​യ തോ​ട്ടം കാ​ണു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

അ​സോ​സി​യേ​ഷ​നി​ല്‍ നി​ന്ന് അ​റി​യി​ച്ച​ത​നു​സ​രി​ച്ച് വാ​ഴ​ക്കു​ളം മ​ന്ന പൈ​നാ​പ്പി​ളി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ ക​ല്ലൂ​ര്‍​ക്കാ​ട് കാ​വ​ക്കാ​ടു​ള്ള നാ​ല് ഏ​ക്ക​ര്‍ വ​രു​ന്ന കൃ​ഷി​യി​ട​ത്തി​ലേ​ക്കാ​ണ് ഇ​വ​ര്‍ പ​ഠ​ന​യാ​ത്ര ന​ട​ത്തി​യ​ത്. കൃ​ഷി പ്രോ​ല്‍​സാ​ഹ​ന​ത്തി​നു​ള്ള സ​ര്‍​ക്കാ​ര്‍ പി​ന്തു​ണ സം​ബ​ന്ധി​ച്ചും അ​വ​ര്‍ അ​ന്വേ​ഷി​ച്ച​റി​ഞ്ഞു.

വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള തോ​ട്ട​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ക​ര്‍​ഷ​ക​രി​ല്‍ നി​ന്ന് സം​ഘം മ​ന​സി​ലാ​ക്കി. ക​ല്ലൂ​ര്‍​ക്കാ​ട് പ​ഞ്ചാ​യ​ത്തം​ഗം ഷി​വാ​ഗോ തോ​മ​സ്, കൃ​ഷി​ത്തോ​ട്ടം ഉ​ട​മ​ക​ളാ​യ സി​ബി ജോ​ര്‍​ജ്, ഗ്രീ​ന്‍ വി​ന്‍​സെ​ന്‍റ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഓ​ഫീ​സ​ര്‍ ബി​ന്‍​സി ജോ​ണ്‍ എ​ന്നി​വ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പൈ​നാ​പ്പി​ള്‍ കൃ​ഷി​പാ​ഠം പ​ക​ര്‍​ന്നു ന​ല്‍​കി.

 

Agriculture

കാ​യ​ലി​ൽ കൂ​ടൊ​രു​ക്കി ക​രി​മീ​ൻ കൃ​ഷി

കാ​യ​ലോ​ള​ങ്ങ​ളി​ൽ നീ​ന്തി​ന​ട​ക്കു​ന്ന ക​രി​മീ​നി​നെ കൂ​ട്ടി​ലാ​ക്കി​യാ​ൽ നൂ​റു​മേ​നി കൊ​യ്യാ​മെ​ന്നു തെ​ളി​യി​ക്കു​ക​യാ​ണ് കൊ​ല്ലം നെ​ല്ലി​മു​ക്കം പ​ട​പ്പ​ക്ക​ര പ്ലാ​വി​ള​കി​ഴ​ക്ക​തി​ൽ എ.​പി. സെ​ബാ​സ്റ്റ്യ​ൻ.

തെ​ങ്ങും ക​വു​ങ്ങും മു​ള​യും ഉ​പ​യോ​ഗി​ച്ചു ക​ര​യി​ൽ​നി​ന്ന് ന​ട​പ്പാ​ത​യും ത​ട്ടു​മൊ​രു​ക്കി കാ​യ​ലി​ന്‍റെ അ​ടി​ഭാ​ഗ​ത്തും വ​ശ​ങ്ങ​ളി​ലും നെ​റ്റ് സ്ഥാ​പി​ച്ചാ​ണ് കൃ​ഷി​യി​ട​മൊ​രു​ക്കി മീ​ൻ കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ക്കു​ന്ന​ത്. നി​സാ​ര മീ​നൊ​ന്നു​മ​ല്ല ഇ​വി​ടെ വ​ള​ർ​ത്തു​ന്ന​ത്. ക​രി​മീ​നാ​ണ്! കേ​ര​ള​ത്തി​ൽ ല​ഭി​ക്കു​ന്ന ഏ​റ്റ​വും സ്വാ​ദി​ഷ്ട​മാ​യ ക​രി​മീ​ൻ.

ഏ​ക​ദേ​ശം അ​ഞ്ച് സെ​ന്‍റ് ഭൂ​മി​യു​ടെ വ​ലി​പ്പ​മു​ള്ള കാ​യ​ലി​ലാ​ണ് കൃ​ഷി. ര​ണ്ടു മീ​റ്റ​ർ പി​വി​സി പൈ​പ്പി​ൽ പ​ത്ത് കൂ​ടു​ക​ൾ, നാ​ലു​മീ​റ്റ​ർ നീ​ള​വും വീ​തി​യു​മു​ള്ള ഒ​രെ​ണ്ണം, നാ​ലു​മീ​റ്റ​ർ നീ​ള​വും മൂ​ന്നു​മീ​റ്റ​ർ വീ​തി​യു​മു​ള്ള ര​ണ്ടെ​ണ്ണം, തെ​ങ്ങി​ൻ​കു​റ്റി​യി​ൽ നാ​ലു​മീ​റ്റ​റി​ന്‍റെ ര​ണ്ടെ​ണ്ണം ഇ​ങ്ങ​നെ ത​രം​തി​രി​ച്ചാ​ണ് ക​രി​മീ​ൻ കൃ​ഷി ന​ട​ത്തു​ന്ന​ത്.

ര​ണ്ടി​ഞ്ചി​ന്‍റെ പി​വി​സി പൈ​പ്പു​ക​ൾ നീ​ള​ത്തി​ലും വീ​തി​യി​ലും സ​മ​ച​തു​ര​മാ​ക്കി കോ​ണോ​ടു കോ​ണ്‍ ബ​ന്ധി​പ്പി​ക്കും. ഇ​ര​ട്ട വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് കൂ​ടി​നെ പൊ​തി​യും.

കാ​യ​ലി​ൽ ഒ​ന്ന​ര മീ​റ്റ​റോ​ളം ആ​ഴ​മു​ള്ള​തും ഒ​ഴു​ക്കു​ള്ള​തു​മാ​യ സ്ഥ​ല​ത്തി​റ​ങ്ങി കാ​റ്റാ​ടി​ക്ക​ഴ​ക​ളോ തെ​ങ്ങി​ൻ​കു​റ്റി​ക​ളോ മു​ള​ങ്ക​ന്പു​ക​ളോ​കൊ​ണ്ടു​ള്ള താ​ങ്ങു​കാ​ലു​ക​ൾ ഉ​റ​പ്പി​ച്ച് നി​ർ​ത്തു​ന്ന​തോ​ടെ മീ​ൻ കൂ​ട് റെ​ഡി. സ​ർ​ക്കാ​ർ സ​ബ്സി​ഡി ല​ഭി​ക്കു​ന്നു​ണ്ട്.

വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള പ​തി​നാ​യി​ര​ത്തോ​ളം ക​രി​മീ​നു​ക​ൾ ഇ​വി​ടെ നീ​ന്തി​ത്തു​ടി​ക്കു​ന്നു. ആ​വ​ശ്യ​ക്കാ​രെ തേ​ടി പോ​കേ​ണ്ടി​വ​രു​ന്നി​ല്ല. ചി​ല്ല​റ- മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​രും ഫാ​മി​ലെ​ത്തും. മ​ത്സ്യ​ങ്ങ​ളെ ഓ​രോ ക​ള​ത്തി​ലും ത​രം​തി​രി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ഫി​ഷ​റീ​സ് വ​കു​പ്പ് മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ ന​ൽ​കാ​റു​ണ്ട്. പ​ത്തു രൂ​പ​യാ​ണ് ഒ​രു കു​ഞ്ഞി​നു വി​ല.

പ​ട​പ്പ​ക്ക​ര കാ​യ​ലി​ലെ ക​രി​മീ​ൻ വാ​ങ്ങി​യാ​ൽ അ​ത്ര സ്വാ​ദി​ഷ്ട​മാ​യി​രി​ക്കും. അ​തു​കൊ​ണ്ടു​ത​ന്നെ ഡി​മാ​ൻ​ഡ് അ​നു​സ​രി​ച്ചു കൊ​ടു​ക്കാ​ൻ മ​ത്സ്യ​മി​ല്ല. ക​രി​മീ​നൊ​ടൊ​പ്പം 300 കൊ​മ്പാടി ഇ​ന​ത്തി​ലു​ള്ള മ​ത്സ്യ​വു​മു​ണ്ട്.

മ​ത്സ്യ​ത്തീ​റ്റ

മ​ത്സ്യ​ക്കൃ​ഷി​യി​ലും മു​ത​ൽ​മു​ട​ക്കി​ന്‍റെ ഏ​താ​ണ്ട് 60 ശ​ത​മാ​ന​വും ചെ​ല​വാ​കു​ന്ന​ത് തീ​റ്റ​യ്ക്കാ​ണ്. 20 കി​ലോ ന്യൂ​ട്ര​ലാ തീ​റ്റ​യ്ക്ക് 2,500 രൂ​പ​യാ​ണ് വി​ല. ഗ്രോ​വ​ൽ 20 കി​ലോ​യ്ക്ക് 1,500 രൂ​പ​യും. ഒ​ന്ന​ര ദി​വ​സം കൊ​ണ്ടു തീ​റ്റ തീ​രും. ന​മ്മ​ൾ കൊ​ടു​ക്കു​ന്ന തീ​റ്റ​യും രു​ചി​യെ ബാ​ധി​ക്കു​ന്നു​ണ്ട്.

വെ​റും അ​വ​ശി​ഷ്ട​ങ്ങ​ളൊ​ന്നും കൊ​ടു​ക്കാ​റി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​വി​ടു​ത്തെ ക​രി​മീ​നി​നു മ​നു​ഷ്യ​രെ അ​ക​റ്റി​നി​ർ​ത്തു​ന്ന മ​ണ​മി​ല്ല. കൈ​ത്തീ​റ്റ​കൊ​ടു​ത്താ​ൽ രു​ചി കു​റ​യു​മെ​ന്നു സെ​ബാ​സ്റ്റ്യ​ൻ പ​റ​യു​ന്നു.

ഇ​വി​ടു​ത്തെ കാ​യ​ലി​ലെ ചേ​റി​നു ദു​ർ​ഗ​ന്ധ​പൂ​ർ​ണ​മാ​യ മ​ണ​മി​ല്ല. ചേ​റ് ന​ല്ല​താ​ണ്. കൂ​ടാ​തെ, ന​ല്ല തീ​റ്റ ത​ന്നെ​യാ​ണ് കൊ​ടു​ക്കു​ന്ന​ത്. ക​ട​ലി​ൽ​നി​ന്നു​ള്ള ക​ട​ൽ​വി​ഷം അ​ടി​ച്ചു​ക​യ​റു​ന്നി​ല്ല. ശു​ദ്ധ​മാ​യ വെ​ള്ള​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. അ​തു​കൊ​ണ്ട് കാ​ഞ്ഞി​രം​കോ​ട്, പ​ട​പ്പ​ക്ക​ര കാ​യ​ലി​ലെ മ​ത്സ്യ​ത്തി​നാ​ണ് രു​ചി കൂ​ടു​ത​ലു​ള്ള​ത്.

ആ​ന്ധ്ര​യി​ലെ ക​രി​മീ​ൻ ന​മ്മു​ടെ മാ​ർ​ക്ക​റ്റു​ക​ളി​ൽ ആ​ധി​പ​ത്യം സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു. പെ​ട്ടെ​ന്നു വ​ള​രാ​ൻ വേ​ണ്ടി അ​വി​ശി​ഷ്ടം കൊ​ടു​ത്താ​ണ് ഇ​തി​നെ വ​ള​ർ​ത്തു​ന്ന​ത്. ഇ​വ​യ്ക്കു ദു​ർ​ഗ​ന്ധ​മാ​യി​രി​ക്കും. ന​മ്മു​ടെ മാ​ർ​ക്ക​റ്റു​ക​ളി​ലെ ക​രി​മീ​നു​ക​ളെ ശ്ര​ദ്ധി​ച്ചാ​ൽ മ​ന​സി​ലാ​കു​മെ​ന്നും സെ​ബാ​സ്റ്റ്യ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

 

Agriculture

ത​ല​നാ​ട​ൻ ഗ്രാ​മ്പു​വി​ന് ദേ​ശ​പ്പെ​രു​മ

ഇ​ഞ്ചി​ക്കും കു​രു​മു​ള​കി​നും റ​ബ​റി​നു​മൊ​പ്പം കോ​ട്ട​യം ജി​ല്ല​യി​ലെ മീ​ന​ച്ചി​ൽ താ​ലൂ​ക്കി​ലെ മ​ല​യോ​ര ക​ർ​ഷ​ക​ർ ക​രു​ത​ലോ​ടെ പ​രി​പാ​ലി​പ്പി​ക്കു​ന്ന ത​ല​നാ​ട് ഗ്രാ​മ്പു​വി​ന് ഭൈ​മ​സൂ​ചി​കാ പ​ദ​വി സ്വ​ന്ത​മാ​യി.

സ​മു​ദ്ര​നി​ര​പ്പി​ന് മൂ​വാ​യി​രം അ​ടി ഉ​യ​ര​ത്തി​ലു​ള്ള കു​ന്നി​ൻ​ചെ​രു​വി​ലെ വ​ള​ക്കൂ​റു​ള്ള മ​ണ്ണി​ൽ പ​ന്ത​ലി​ച്ച വ​ള​രു​ന്ന ത​ന​തു ഗ്രാ​ന്പു​വി​ന് ല​ഭി​ച്ച ബ​ഹു​മ​തി​യി​ൽ അ​ഭി​മാ​നി​ക്കു​ക​യാ​ണ് മ​ല​യോ​ര ക​ർ​ഷ​ക​ർ.

ത​ല​നാ​ട്, തീ​ക്കോ​യി, മേ​ലു​കാ​വ്, പൂ​ഞ്ഞാ​ർ, തെ​ക്കേ​ക്ക​ര, ത​ല​പ്പ​ലം, മൂ​ന്നി​ല​വ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നാ​നൂ​റോ​ളം ക​ർ​ഷ​ക​രാ​ണ് ഈ ​വി​ശേ​ഷാ​ൽ ഇ​നം കൃ​ഷി ചെ​യ്യു​ന്ന​ത്. ഒ​രു ഗ്രാമ്പു മ​രം മു​റ്റ​ത്തോ പ​റമ്പി​ലോ ഇ​ല്ലാ​ത്ത വീ​ടു​ക​ൾ വി​ര​ളം. ഒ​രു മ​രം മു​ത​ൽ അ​ഞ്ച് ഏ​ക്ക​റി​ൽ വ​രെ കൃ​ഷി​യു​ള്ള ക​ർ​ഷ​ക​രു​ണ്ട്.

അ​നു​കൂ​ല കാ​ലാ​വ​സ്ഥ​യും മ​ണ്ണും കൃ​ഷി രീ​തി​ക​ളു​മാ​ണ് ത​ല​നാ​ട​ൻ ഗ്രാമ്പു​വി​നെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. സു​ഗ​ന്ധം, രു​ചി, നി​റം, ഔ​ഷ​ധ​ഗു​ണം എ​ന്നി​വ​യി​ൽ ത​ല​നാ​ട​ൻ ഗ്രാമ്പുമൊ​ട്ട് ഏ​റെ മു​ന്നി​ലാ​ണ്. മേ​യ് മാ​സ​ത്തി​ൽ മൊ​ട്ടി​ട്ടാ​ൽ ആ​റേ​ഴു മാ​സം​കൊ​ണ്ടു പാ​ക​മാ​യി​ന​വം​ബ​ർ പ​കു​തി മു​ത​ൽ ഫെ​ബ്രു​വ​രി വ​രെ​യാ​ണ് വി​ള​വെ​ടു​പ്പ്.

കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശ സെ​ന്‍റ​ർ, കൃ​ഷി​വ​കു​പ്പ്, ത​ല​നാ​ട് ക്ലോ​വ് ഗ്രോ​വേ​ഴ്സ് സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് സ​വി​ശേ​ഷ വി​ള​ക​ൾ​ക്കു​ള്ള ദേ​ശീ​യ പ​ദ​വി ത​ല​നാ​ട് ഗ്രാ​ന്പു​വി​ന് ല​ഭി​ച്ച​ത്.

സു​ഗ​ന്ധ​വി​ള​ക​ളി​ൽ പെ​രു​മ​യും മ​സാ​ല​ക്കൂ​ട്ടു​ക​ളി​ൽ അ​വ​ശ്യ ഇ​ന​വു​മാ​യ ക​ര​യാ​ന്പൂ ഒ​ന്നേ കാ​ൽ നൂ​റ്റാ​ണ്ട് മു​ൻ​പ് അ​തി​ഥി​യാ​യി മ​ല​യോ​ര കു​ടി​യേ​റ്റ ഗ്രാ​മ​ങ്ങ​ളി​ൽ എ​ത്തി​യ​താ​ണ്. 40 വ​ർ​ഷ​മാ​യി ഈ ​ഇ​നം വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നാ​യി കൃ​ഷി​യി​ട​ങ്ങ​ളി​ൽ വ​ള​ർ​ത്തി​വ​രു​ന്നു.

കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തി​നാ​ൽ ഇ​വി​ടെ ന​ന്നാ​യി വി​ള​വ് ത​രും. കീ​ട​ബാ​ധ​യും കേ​ടും തീ​രെ​യി​ല്ല​താ​നും. ത​ല​നാ​ട​ൻ ക്ലോ​വ് ഗ്രോ​വേ​ഴ്സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യാ​ണ് സം​ഭ​ര​ണം, സം​സ്ക​ര​ണം, ഗ്രേ​ഡിം​ഗ്, വി​പ​ണ​നം എ​ന്നി​വ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.

വി​ള​വെ​ടു​ക്കു​ന്ന ഗ്രാ​ന്പു മൊ​ട്ടി​ന്‍റെ ആ​ക​ർ​ഷ​ക നി​റ​വും ഗു​ണ​ത്തി​ലെ​യും വ​ലി​പ്പ​ത്തി​ലെ​യും സ​വി​ശേ​ഷ​ത​യു​മാ​ണ് ത​ല​നാ​ട​ൻ ഗ്രാ​മ്പുവി​നെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. ഗ്രാ​മ്പു​വി​ന്‍റെ വി​പ​ണി വി​ല നി​ർ​ണ​യി​ക്കു​ന്ന​തി​ലെ ഓ​യി​ൽ ഘ​ട​ക​ങ്ങ​ളാ​യ യൂ​ജി​നോ​ൾ, കാ​രി​യോ​ഫി​ലി​ൽ എ​ന്നി​വ​യു​ടെ അ​ള​വ് മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലെ ഗ്രാമ്പു​വി​നെ​ക്കാ​ൾ ഉ​യ​ർ​ന്ന തോ​തി​ലാ​ണ്.

ഭൗ​മ​സൂ​ചി​ക പ​ദ​വി ല​ഭി​ച്ച​തോ​ടെ ത​ല​നാ​ട​ൻ ഗ്രാ​മ്പു എ​ന്ന ബ്രാ​ൻ​ഡി​ൽ ഉ​ണ​ക്ക ഗ്രാ​ന്പു വി​പ​ണി​യി​ൽ എ​ത്തി​ക്കാ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി ത​ല​നാ​ട​ൻ ക്ലോ​വ് ഗ്രോ​വേ​ഴ്സ് ആ​ൻ​ഡ് പ്രോ​സ​സിം​ഗ് ഇ​ൻ​ഡ​സ്ട്രി​യ​ൽ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ബാ​ബു പ​റ​ഞ്ഞു.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ ത​ല​നാ​ട​ൻ ഗ്രാമ്പു​വി​ന് ഉ​യ​ർ​ന്ന വി​ല​യും ഗു​ണ​മേന്മ ഉ​റ​പ്പാ​ക്കു​ന്ന രീ​തി​യി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ക്കു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു. മൂ​ല്യ​വ​ർ​ധ​ന​വി​നു​ള്ള സാ​ധ്യ​ത​യും ആ​രാ​യു​ന്നു.

ഗ്രാമ്പു​വി​ന് വ​ലി​യ വി​പ​ണ​സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കൃ​ഷി കൂ​ടു​ത​ൽ പ്ര​ദേ​ശ​ത്തു​കൂ​ടി തു​ട​ങ്ങാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ. പ​ച്ച​നി​റം മാ​റി ഇ​ളം​പി​ങ്കു നി​റ​മാ​കു​ന്ന പ​രു​വ​ത്തി​ലു​ള്ള മൊ​ട്ടു​ക​ളാ​ണ് മ​ര​ത്തി​ൽ ഗ്രാ​ന്പു ക​യ​റി പ​റി​ച്ചെ​ടു​ക്കു​ക.

മൊ​ട്ടു​ക​ൾ വി​രി​ഞ്ഞു​പോ​യാ​ൽ വി​ല​കു​റ​യും. ഗ്രാ​ന്പു മൊ​ട്ടു​ക​ൾ കൈ​കൊ​ണ്ടു ഞെ​ട്ട് വേ​ർ​പെ​ടു​ത്തി​യ​ശേ​ഷം മൂ​ന്നു ദി​വ​സം വെ​യി​ൽ കൊ​ള്ളി​ച്ച് ഉ​ണ​ക്കും. ന​ന്നാ​യി ഉ​ണ​ങ്ങു​ന്പോ​ൾ ത​വി​ട്ടു നി​റ​മാ​കും.

വ​ള​ർ​ച്ച​യെ​ത്തി​യ മ​ര​ത്തി​ൽ​നി​ന്ന് 25 കി​ലോ ഉ​ണ​ങ്ങി​യ മൊ​ട്ടു​ക​ൾ ല​ഭി​ക്കും. ഗ്രാ​മ്പു മ​ര​ത്തി​ന് നൂ​റ് ആ​യു​സാ​ണ്. ഈ ​പ്ര​ദേ​ശ​ത്ത് ഒ​രു നൂ​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള മ​ര​ങ്ങ​ൾ പ​ല​തു​ണ്ട്. ത​ല​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം 110 ഏ​ക്ക​റി​ൽ ഗ്രാമ്പു കൃ​ഷി​യു​ണ്ട്. ഗ്രാമ്പു വി​ത്ത് പാ​കി​യാ​ണ് തൈ ​മു​ള​പ്പി​ക്കു​ന്ന​ത്.

ര​ണ്ട ടി ​ആ​ഴ​ത്തി​ൽ സ​മ​ച​തു​രം കു​ഴി​യി​ൽ ജൈവ​വ​ളം നി​റ​ച്ച് ഒ​രു വ​ർ​ഷം ത​ട​ത്തി​ൽ പാ​കി വ​ള​ർ​ത്തി​യ തൈ ​ന​ടും. ന​ന്നാ​യി പ്ര​കാ​ശം കി​ട്ടു​ന്ന സ്ഥ​ല​ത്ത് 20 അ​ടി അ​ക​ല​ത്തി​ലാ​ണ് കൃ​ഷി.

മ​ര​ങ്ങ​ൾ കൂ​ട്ടി​മു​ട്ടാ​ൻ പാ​ടി​ല്ല. വേ​ന​ലി​നെ പ്ര​തി​രോ​ധി​ക്കു​ന്ന സ​സ്യ​മാ​യ​തി​നാ​ൽ ആ​ദ്യ ര​ണ്ടു വ​ർ​ഷം മാ​ത്രം വേ​ന​ൽ​ക്കാ​ല​ത്ത് അ​ൽ​പം ന​ന കൊ​ടു​ത്താ​ൽ മ​തി​യാ​കും. വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ബോ​ർ​ഡോ മി​ശ്രി​തം ത​ളി​ക്ക​ണം.

ചു​വ​ട്ടി​ൽ ആ​ണ്ടിലൊ​രി​ക്ക​ൽ ചാ​ണ​ക​പ്പൊ​ടി ചു​റ്റും കൊ​ടു​ത്താ​ൽ വ​ളം ധാ​രാ​ള​മാ​യി. തൈ ​ന​ട്ടാ​ൽ നാ​ലാം വ​ർ​ഷം പൂ​ഷ്പി​ച്ചു​തു​ട​ങ്ങും. ഒ​ൻ​പ​താം വ​ർ​ഷ​ത്തോ​ടെ​യാ​ണ് ഏ​റ്റ​വും ഫ​ലം ല​ഭി​ക്കു​ക. ഭ​ദ്ര​മാ​യി അ​ട​ച്ചു സൂ​ക്ഷി​ച്ചാ​ൽ ഉ​ണ​ങ്ങി​യ ഗ്രാ​ന്പു മൂ​ന്നു വ​ർ​ഷം വ​രെ കേ​ടാ​കി​ല്ല.

ന​ന്നാ​യി വ​ള​ർ​ന്ന മ​ര​ത്തി​ൽ നി​ന്നും 20 കി​ലോ വ​രെ ഉ​ണ​ക്ക ഗ്രാ​ന്പു വി​ൽ​ക്കാ​ൻ കി​ട്ടും.​മ​റ്റി​ട​ങ്ങ​ളി​ലെ ഗ്രാമ്പു​വി​നെ​ക്കാ​ൾ ത​ല​നാ​ട് ഗ്രാ​ന്പു​വി​ന് 200 രൂ​പ​യോ​ളം അ​ധി​കം വി​ല ല​ഭി​ക്കു​ന്നു​ണ്ടെന്ന് ​പി.​എ​സ്. ബാ​ബു സാ​ബു പ​റ​ഞ്ഞു.

ഇ​ല്ലി​ക്ക​ൽ ക​ല്ലും വാ​ഗ​മ​ണും ഉ​ൾ​പ്പെ​ടു​ന്ന ഈ ​ടൂ​റി​സം​മേ​ഖ​ല​യി​ലെ ഗ്രാ​മ്പു കൃ​ഷി ഫാം ​ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ക​സി​പ്പി​ക്കാ​നും ക​ർ​ഷ​ക​ർ ആ​ലോ​ചി​ക്കു​ന്നു.

രാ​ജ്യ​ത്ത് ഗ്രാ​ന്പു ഉ​പ​ഭോ​ഗം കൂ​ടു​ത​ലാ​ണെ​ങ്കി​ലും ആ​വ​ശ്യം നി​റ​വേ​റ്റാ​ൻ വി​ദേ​ശ രാ​ജ്യ​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്. 1,500 ട​ണ്ണാ​ണ് രാ​ജ്യ​ത്തെ ഗ്രാ​മ്പു ഉ​ത്പാ​ദ​നം. 28,000 ട​ണ്‍ ഇ​റ​ക്കു​മ​തി ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യം. ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ മ​ഡ​ഗാ​സ്ക​റി​ൽ​നി​ന്നാ​ണ് 75 ശ​ത​മാ​ന​വും ഇ​റ​ക്കു​മ​തി.

ടാ​ൻ​സാ​നി​യ, ഇ​ന്തോ​നേ​ഷ്യ, ശ്രീ​ല​ങ്ക തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റ് രാ​ജ്യ​ങ്ങ​ൾ. സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ, ക​റി​മ​സാ​ല​ക​ൾ, മ​രു​ന്നു​ക​ൾ, പേ​സ്റ്റ്, സി​ഗ​ര​റ്റ് എ​ന്നി​വ നി​ർ​മി​ക്കാ​ൻ ഗ്രാമ്പു ആ​വ​ശ്യ​മാ​ണ്. കൂ​ടാ​തെ ഗ്രാ​ന്പു ഓ​യി​ലി​നും ആ​വ​ശ്യ​ക്കാ​രു​ണ്ട്.

100 മി​ല്ലി​ക്ക് 1,000 രൂ​പ​യ്ക്കു മു​ക​ളി​ലു​ണ്ട് വി​ല. കേ​ര​ള​ത്തി​ൽ കോ​ട്ട​യം, കൊ​ല്ലം, കോ​ഴി​ക്കോ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് ഗ്രാ​ന്പു​കൃ​ഷി കൂ​ടു​ത​ലു​ള്ള​ത്. നി​ല​വി​ൽ ആ​യി​രം രൂ​പ​യാ​ണ് ത​ല​നാ​ട​ൻ ഗ്രാ​ന്പു​വി​ന്‍റെ വി​ല.

Agriculture

പാഠം ഒന്ന് ഹരിതം

രാ​മ​പു​രം സേ​ക്ര​ട്ട് ഹാ​ർ​ട്ട് എ​ൽ​പി സ്കൂ​ളി​ന്‍റെ മു​റ്റ​ത്തെ​ത്തി​യാ​ൽ ന​മ്മെ ആ​ദ്യം സ്വാ​ഗ​തം ചെ​യ്യു​ന്ന​തു കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രു​മ​ല്ല. വി​ള​ഞ്ഞു പാ​ക​മാ​യി നി​ൽ​ക്കു​ന്ന വ​ള്ളി​പ്പ​യ​റും വെ​ണ്ട​യും ചു​വ​ന്നു തു​ടു​ത്തു നി​ൽ​ക്കു​ന്ന ത​ക്കാ​ളി​പ്പ​ഴ​വും കോ​വ​ലും ക​പ്പ​യും ഇ​ഞ്ചി​യും മ​ഞ്ഞ​ളും ചീ​ര​യു​മെ​ല്ലാ​മാ​ണ്.

രാ​മ​പു​ര​ത്തു വാ​ര്യ​രു​ടെ വ​ഞ്ചി​പ്പാ​ട്ടി​ന്‍റെ ഈ​ണ​ത്തി​നൊ​പ്പ​വും ല​ളി​താം​ബി​ക അ​ന്ത​ർ​ജ​ന​ത്തി​ന്‍റെ ക​ഥ​ക​ൾ​ക്കൊ​പ്പ​വും സ​ഞ്ച​രി​ക്കു​ന്ന ഇ​വി​ടു​ത്തെ വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​റ്റൊ​രു പാ​ഠ​ശാ​ല കൃ​ഷി​യി​ട​വു​മാ​ണ്.

ക്ലാ​സ് മു​റി​യും ക​ളി​ക്ക​ള​വും ക​ഴി​ഞ്ഞാ​ൽ സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് കൃ​ഷി​യി​ട​മാ​ണ് ഇ​ഷ്ടം. ഇ​വി​ടു​ത്തെ കു​ട്ടി​ക്ക​ർ​ഷ​ക​ർ​ക്കു പ​രി​പാ​ലി​ക്കാ​ൻ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ളും ഔ​ഷ​ധ​സ​സ്യ​ങ്ങ​ളും മാ​ത്ര​മ​ല്ല കു​ള​ത്തി​ൽ നി​റ​യെ മീ​നു​ക​ളു​മു​ണ്ട്.

ഒ​ന്നും ര​ണ്ടു​മ​ല്ല 58 ഇ​നം പ​ച്ച​ക്ക​റി​ക​ളാ​ണ് രാ​മ​പു​രം സ്കൂ​ളി​ന്‍റെ അ​ങ്ക​ണ​ത്തി​ൽ കൃ​ഷി ചെ​യ്യു​ന്ന​ത്. പാ​ക​മാ​യ പ​യ​റും പാ​വ​ലും ത​ക്കാ​ളി​യും വെ​ണ്ട​യും കോ​വ​ലും മാ​ത്ര​മ​ല്ല ക​ണ്ണി​നു കു​ളി​ർ​മ​യേ​കു​ന്ന​ത്. നെ​ല്ല്, ക​പ്പ, ചോ​ളം, ഇ​ഞ്ചി, മ​ഞ്ഞ​ൾ തു​ട​ങ്ങി​യ​വ​യു​ടെ​യൊ​ക്കെ നൂ​റു​മേ​നി വി​ള​വും ആ​രെ​യും ആ​ക​ർ​ഷി​ക്കും.

വെ​ട്ടു​ക​ത്തി​പ്പ​യ​ർ, നി​ത്യ​വ​ഴു​ത​ന, വ​ഴു​ത​ന, കു​മ്പളം, മ​ത്ത​ൻ, തു​വ​ര​പ്പ​യ​ർ, വെ​ള്ള​രി, പ​ട​വ​ലം, ചീ​നി, കോ​വ​ൽ, ബീ​ൻ​സ്, പാ​വ​ൽ, കാ​പ്സി​ക്കം, ഉ​ജ്ജ്വ​ല മു​ള​ക്, ചൊ​ര​യ്ക്ക, മു​രി​ങ്ങ, കാ​ബേ​ജ്, ബ്രൊ​ക്കാ​ളി, കോ​ളി​ഫ്ള​വ​ർ, പീ​ച്ചി​ൽ തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ളും ചീ​ര​യി​ന​ങ്ങ​ളാ​യ ചു​വ​ന്ന ചീ​ര, പ​ച്ച​ച്ചീ​ര, ഓ​സ്ട്രേ​ലി​യ​ൻ ചീ​ര, പൊ​ന്നാ​ങ്ക​ണ്ണി ചീ​ര, ശ്രീ​ല​ങ്ക​ൻ മ​ല്ലി, അ​ഗ​ത്തി ചീ​ര, ലെ​ത്യൂ​സ് എ​ന്നി​വ​യും ഇ​വി​ടെ കൃ​ഷി ചെ​യ്യു​ന്നു.

പ​ച്ച​ക്ക​റി​ക​ളി​ൽ മാ​ത്ര​മൊ​തു​ങ്ങു​ന്ന​ത​ല്ല ഇ​വി​ടു​ത്തെ കൃ​ഷി. സു​ഗ​ന്ധ​വ്യ​ജ്ഞ​ന​ങ്ങ​ളും കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളു​മു​ണ്ട്. കു​രു​മു​ളു​ക്, വാ​നി​ല, ഏ​ലം, ഇ​ഞ്ചി, മ​ഞ്ഞ​ൾ എ​ന്നി​വ​യ്ക്കൊ​പ്പം ക​പ്പ, ചേ​ന, ചേ​ന്പ്, കാ​ച്ചി​ൽ, മ​ധു​ര​ക്കി​ഴ​ങ്ങ്, കൂ​ർ​ക്ക, കാ​ര​റ്റ്, ബീ​റ്റ്റൂ​ട്ട്, ചെ​റു​കി​ഴ​ങ്ങ് എ​ന്നി​വ​യും ഇ​വി​ടെ നൂ​റു​മേ​നി വി​ള​വാ​ണ് ന​ൽ​കു​ന്ന​ത്.

പ​പ്പാ​യ, ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട്, റ​ന്പു​ട്ടാ​ൻ, റോ​ബ​സ്റ്റ, ഏ​ത്ത​വാ​ഴ, ഞാ​ലി​പ്പൂ​വ​ൻ, ചു​ണ്ടി​ല്ലാ​ൻ, കൈ​ത​ച്ച​ക്ക, ആ​കാ​ശ വെ​ള്ള​രി, ഫാ​ഷ​ൻ ഫ്രൂ​ട്ട്, മു​ന്തി​രി, മാ​വ്, നെ​ല്ലി, ഞാ​വ​ൽ, ചെ​റു​നാ​ര​കം, മ​ങ്കോ​സ്റ്റി​ൻ, പേ​ര എ​ന്നി​വ​യി​ൽ നി​റ​യെ പ​ഴ​ങ്ങ​ളാ​ണു​ള്ള​ത്. സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി നെ​ൽ​കൃ​ഷി​യു​മു​ണ്ട്. ചോ​ള​വും ക​രി​ന്പും തൊ​ട്ട​ടു​ത്ത് ക​ണ്ട​ത്തി​ൽ വി​ള​യു​ന്നു.

ഒൗ​ഷ​ധ സ​സ്യ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടാ​നും അ​തു പ​രി​പാ​ലി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് പ​ച്ച​ക്ക​റി​ത്തോ​ട്ട​ത്തോ​ടൊ​പ്പം ഔ​ഷ​ധ​സ​സ്യ തോ​ട്ട​വും ഉ​ണ്ടാ​ക്കി​യ​ത്. റോ​സ്മേ​രി, വി​ഷ​പ്പ​ച്ച, രാ​മ​തു​ള​സി, കി​ലു​ക്കി, പു​തി​ന, കീ​രീ​യാ​ത്ത്, മ​ഞ്ഞ​റൊ​ട്ടി, മൂ​വി​ല, കാ​ട്ടു​പി​ച്ച​കം, വ​യ​മ്പ്, ബ്ര​ഹ്മി, നാ​ഗ​വെ​റ്റി​ല, ച​തു​ര​മു​ല്ല, ക​രി​ങ്കു​റി​ഞ്ഞി, മ​ധു​ര തു​ള​സി, അ​ണ​ലി​വേ​ഗ​ൻ റെ​ഡ്, ച​ക്ക​ര​കൊ​ല്ലി, കാ​യാ​ന്പു, ഗ​രു​ഡ​കൊ​ടി, സ​ർ​പ്പ​ഗ​ന്ധി, നീ​ലാം​ബ​രി, ചു​ട്ടി​തി​രു​താ​ളി തു​ട​ങ്ങി മു​പ്പ​തോ​ളം ഔ​ഷ​ധ​സ​സ്യ​ങ്ങ​ളാ​ണ് ഇ​വി​ടെ കു​ട്ടി​ക​ൾ പ​രി​പാ​ലി​ക്കു​ന്ന​ത്.

കു​ട്ടി​ക​ൾ​ക്ക് വി​ഷ​ര​ഹി​ത​മാ​യ പ​ച്ച​ക്ക​റി ന​ൽ​കാ​ൻ ആ​രം​ഭി​ച്ച ചെ​റി​യ കൃ​ഷി ഓ​രോ വ​ർ​ഷ​വും മി​ക​ച്ച​താ​ക്കാ​ൻ അ​ധ്യാ​പ​ക​രും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ​ച്ച​ക്ക​റി, പ​ഴ​വ​ർ​ഗ വി​ള​വ് സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​ണ് പ്ര​ധാ​ന​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ബാ​ക്കി​യു​ള്ള​വ വി​ൽ​ക്കും.

ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ കൃ​ഷി വി​ജ്ഞാ​നം കു​ട്ടി​ക​ളി​ൽ ഉ​ണ്ടാ​ക്കാ​നും കാ​ർ​ഷി​ക സം​സ്കാ​രം വ​ള​ർ​ത്താ​നു​മാ​ണ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും അ​ധ്യാ​പ​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ​ദ്ധ​തി ത​യ​റാ​ക്കി​യ​ത്. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ലി​സാ മാ​ത്യു, അ​ധ്യാ​പ​ക​രാ​യ ജി​ബി​ൻ ജി​ജി, ജോ​ബി ജോ​സ​ഫ്, സാ​നി​യ ജ​യിം​സ് എ​ന്നി​വ​രാ​ണ് സ്കൂ​ളി​ലെ ഹ​രി​ത​പാ​ഠ​ശാ​ല​യ്ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ദീ​പു സു​രേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​എ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളും കു​ട്ടി​ക​ൾ​ക്കു പ്രോ​ത്സ​ഹാ​നം ന​ൽ​കു​ന്നു. കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ളി​ലെ​ത്തി കൃ​ഷി വി​ല​യി​രു​ത്തു​ക​യും കാ​ർ​ഷി​ക സം​സ്കാ​രം വ​ള​ർ​ത്തു​ന്ന​തി​ന് ഇ​ത്ത​രം സം​രം​ഭ​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ടു​ക​യും ചെ​യ്തു.

എം​പി​മാ​രാ​യ ജോ​സ് കെ. ​മാ​ണി​യും ഫ്രാ​ൻ​സി​സ് ജോ​ർ​ജും മാ​ണി. സി. ​കാ​പ്പ​ൻ എം​എ​ൽ​എ​യും ഇ​വി​ടം സ​ന്ദ​ർ​ശി​ച്ച് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചി​രു​ന്നു.

ചിത്രം: അ​നൂ​പ് ടോം

Agriculture

ജെ​ഫി​നു പ്രി​യം ക​പ്പ​യും വാ​ഴ​യും

ക​രി​ണ്ണൂ​ർ സ്വ​ദേ​ശി ജെ​ഫി​ൻ കെ. ​അ​ഗ​സ്റ്റി​ന് കൃ​ഷി ഒ​രു പാ​ഷ​നാ​ണ്. കൃ​ഷി​യെ സ്നേ​ഹി​ച്ചാ​ൽ കൃ​ഷി ലാ​ഭ​ക​ര​മാ​കു​മെ​ന്ന അ​ഭി​പ്രാ​യ​ക്കാ​ര​നാ​ണ് ഈ ​യു​വാ​വ്. എ​ട്ടേ​ക്ക​റോ​ളം സ്ഥ​ല​ത്തു നേ​ന്ത്ര​വാ​ഴ​യും ക​പ്പ​യും കൃ​ഷി ചെ​യ്യു​ന്നു.

ഇ​ല​ക്ട്രി​ക്ക​ൽ-​ക​ണ്‍​സ്ട്ര​ക്ഷ​ൻ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ജെ​ഫി​ൻ ഇ​പ്പോ​ൾ മു​ഴു​വ​ൻ​സ​മ​യ ക​ർ​ഷ​ക​നാ​ണ്. കൃ​ഷി​യി​ൽ​നി​ന്ന് മ​ന​സം​തൃ​പ്തി ല​ഭി​ക്കു​മെ​ന്ന പ​ക്ഷ​ക്കാ​ര​നാ​ണി​യാ​ൾ. സ്വ​ന്തം സ്ഥ​ല​ത്തും പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി​യി​ലു​മാ​യാ​ണ് കൃ​ഷി.

ക​പ്പ​യും വാ​ഴ​യും ലാ​ഭം

നാ​ലേ​ക്ക​റോ​ളം സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് ജെ​ഫി​ൻ നേ​ന്ത്ര​വാ​ഴ​ക്കൃ​ഷി ചെ​യ്യു​ന്ന​ത്. ക​ണ്ട​ത്തി​ൽ കാ​ന കീ​റി​യാ​ണ് വാ​ഴ ന​ട്ടി​രി​ക്കു​ന്ന​ത്. വാ​ഴ​ക്കു​ല​ക​ളു​ടെ വി​ള​വെ​ടു​പ്പ് ന​ട​ന്നു​വ​രു​ന്നു. വാ​ഴ​യും ക​പ്പ​യും കൂ​ടാ​തെ ഇ​ഞ്ചി, ചേ​ന, ചേ​ന്പ്, കാ​ച്ചി​ൽ, ചെ​റു​കി​ഴ​ങ്ങ്, വെ​ള്ള​രി, കു​ക്കും​ബ​ർ, പ​യ​ർ എ​ന്നി​വ കൃ​ഷി ചെ​യ്യു​ന്നു.

ചേ​ന​ക്കൂമ്പലി​നു മു​ക​ളി​ലും പ​ത്തു സെ​ന്‍റ് സ്ഥ​ല​ത്തു മാ​ത്ര​മാ​യും ചെ​റു​കി​ഴ​ങ്ങ് കൃ​ഷി​യു​ണ്ട്. ഒ​രേ​ക്ക​റി​ൽ എ​ഴു​നൂ​റു വാ​ഴ കൃ​ഷി ചെ​യ്യാം. ശ​രാ​ശ​രി പ​തി​മൂ​ന്നു കി​ലോ തൂ​ക്ക​മു​ള്ള കു​ല ല​ഭി​ച്ചാ​ൽ വി​ല​യു​ള്ള സ​മ​യ​ത്ത് 580 രൂ​പ ല​ഭി​ക്കും. ചെ​ല​വ് 180 രൂ​പ​യാ​ണ് വ​രു​ന്ന​ത്. ഒ​രു വാ​ഴ​യ്ക്കു 30 രൂ​പ​യാ​ണ് പാ​ട്ടം.

ര​ണ്ടാം വ​ർ​ഷം ഒ​രു ചു​വ​ടി​ൽ ര​ണ്ട് വാ​ഴ​ക്കു​ഞ്ഞ് നി​ല​നി​ർ​ത്തും. ശ​രാ​ശ​രി ഒ​മ്പ​തു കി​ലോ​യു​ള്ള കു​ല​ക​ൾ ഇ​തി​ൽ​നി​ന്നും ല​ഭി​ക്കും. ര​ണ്ടാം വ​ർ​ഷ​ത്തെ വാ​ഴ​ക്കൃ​ഷി ലാ​ഭ​ക​ര​മാ​ണെ​ന്നും ജെ​ഫി​ൻ പ​റ​ഞ്ഞു. മൂ​ന്നേ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് ക​പ്പ​ക്കൃ​ഷി ന​ട​ത്തു​ന്ന​ത്. ക​പ്പ​ക്കൃ​ഷി​യി​ൽ ഒ​രേ​ക്ക​റി​ന് 6,000 രൂ​പ​യാ​ണ് ചെ​ല​വ്.

ഒ​രു ഏ​ക്ക​റി​ൽ എ​ണ്ണൂ​റു മു​ത​ൽ തൊ​ള്ളാ​യി​രം മൂ​ടു വ​രെ ക​പ്പ ന​ടാം. ഒ​രു ഏ​ക്ക​റി​ൽ​നി​ന്ന് മൂ​ന്നു ട​ണ്‍ ക​പ്പ ല​ഭി​ക്കും. ഒ​രേ​ക്ക​റി​ൽ​നി​ന്ന് ചെ​ല​വ് ക​ഴി​ഞ്ഞ് 80,000 രൂ​പ ല​ഭി​ക്കും. കൃ​ഷി​യി​ൽ ഏ​റ്റ​വും ലാ​ഭം ക​പ്പ​ക്കൃ​ഷി​യാ​ണെ​ന്ന് ജെ​ഫി​ൻ പ​റ​ഞ്ഞു.

വീ​ട്ടി​ൽ ജാ​തി, ക​മു​ക്, തെ​ങ്ങ്, റ​ബ​ർ എ​ന്നി​വ​യു​ണ്ട്. പാ​ല​ക്കാ​ട് എ​ട്ടേ​ക്ക​റോ​ളം സ്ഥ​ല​മു​ണ്ട്. റ​ബ​ർ, തെ​ങ്ങ് എ​ന്നി​വ​യാ​ണ് ഇ​വി​ടെ കൃ​ഷി. 300 തെ​ങ്ങും 550 റ​ബ​റും ഇ​തി​ലു​ണ്ട്.

പാ​ട്ട​ക്കൃ​ഷി​യും കൂ​ട്ടു​കൃ​ഷി​യും

ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തി​ൽ സ്വ​ന്ത​മാ​യു​ള്ള​തും പാ​ട്ട​ത്തി​നെ​ടു​ത്ത​തു​മാ​യ 11 ഇ​ട​ങ്ങ​ളാ​ണ് കൃ​ഷി ന​ട​ത്തു​ന്ന​ത്. ക​ർ​ഷ​ക കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ചും ക​പ്പ​യും വാ​ഴ​യും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. കൃ​ഷി​ക്കൂ​ട്ടം വ​ഴി കൃ​ഷി ന​ട​ത്തി​യാ​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ടെ കൂ​ടു​ത​ൽ സ​ഹാ​യം ല​ഭി​ക്കു​മെ​ന്നും ജെ​ഫി​ൻ പ​റ​ഞ്ഞു.

ഇ​ടു​ക്കി കു​ള​മാ​വി​ൽ വാ​ഴ​ക്കൃ​ഷി ന​ട​ത്തി​യ​പ്പോ​ൾ കാ​റ്റു​പി​ടി​ച്ച് വാ​ഴ ന​ശി​ച്ചി​രു​ന്നു. കൃ​ഷി​വ​കു​പ്പി​ൽ​നി​ന്ന് ദു​രി​താ​ശ്വാ​സം ല​ഭി​ച്ച​തി​നാ​ൽ അ​ധി​കം ബാ​ധ്യ​ത വ​രാ​തെ ര​ക്ഷ​പ്പെ​ട്ടു. ഒ​രു​വി​ള മാ​ത്രം കൃ​ഷി ചെ​യ്യു​ന്പോ​ഴാ​ണ് കൃ​ഷി ന​ഷ്ട​മാ​കു​ന്ന​ത്. സ​മ്മി​ശ്ര കൃ​ഷി ന​ട​ത്തി​യാ​ൽ കൃ​ഷി ഒ​രി​ക്ക​ലും ന​ഷ്ട​മാ​കി​ല്ല.

കൃ​ഷി ചെ​യ്ത വി​ള​ക​ൾ വ​ള​രു​ന്പോ​ഴും വി​ള​വെ​ടു​ക്കു​ന്പോ​ഴും മ​ന​സി​ന് ന​ല്ല സം​തൃ​പ്തി​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് ജെ​ഫി​ൻ പ​റ​ഞ്ഞു. അ​ന്യ​നാ​ട്ടി​ൽ​നി​ന്നു​വ​രു​ന്ന വി​ഷ​മു​ള്ള പ​ച്ച​ക്ക​റി​ക​ൾ​ക്കു പ​ക​രം സ്വ​ന്ത​മാ​യി ഉ​ത്പാ​ദി​പ്പി​ക്കാ​മെ​ന്ന ചി​ന്ത​യി​ൽ​നി​ന്നാ​ണ് ഇ​ദ്ദേ​ഹം കൃ​ഷി​ക്ക് ഇ​റ​ങ്ങി​യ​ത്.

ജെ​ഫി​ന്‍റെ കാ​ർ​ഷി​ക​രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഭാ​ര്യ റീ​നും മ​ക്ക​ളാ​യ അ​ന്ന റോ​സും ആ​ഗ്ന​സ് മ​രി​യ​യും ഒ​പ്പ​മു​ണ്ട്.

ഫോ​ണ്‍: 9947865115

Agriculture

ക​രി​യ​ർ മാ​റ്റി​യ അ​ല​ങ്കാ​ര മ​ത്സ്യ​ക്കൃ​ഷി

പ​തി​ന​ഞ്ച് വ​ർ​ഷം മു​മ്പ് ന​ട​ന്ന അ​ല​ങ്കാ​ര മ​ത്സ്യ​വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​ന ക്ലാ​സ് വാ​ഴ​ക്കു​ളം ന​ടു​ക്ക​ര തൈ​യി​ൽ മ​നോ​ജി​ന്‍റെ ക​രി​യ​ർ​ത​ന്നെ മാ​റ്റി​മ​റി​ച്ചു.

ഐ​ടി​സി അ​ധ്യാ​പ​ക​നി​ൽ​നി​ന്ന് മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളു​ടെ ബ്രീ​ഡ​റി​ലേ​ക്കു​ള്ള മ​നോ​ജി​ന്‍റെ യാ​ത്ര തു​ട​ങ്ങാ​ൻ കാ​ര​ണ​മാ​യ​ത് ഇ​ൻ​ഫാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ഴ​ക്കു​ള​ത്തു ന​ട​ന്ന എം​പി​ഇ​ഡി​എ പ​രി​ശീ​ല​ന​മാ​ണ്.

ഒ​രു ദി​വ​സ​ത്തെ പ​രി​ശീ​ല​ന ക്ലാ​സി​ൽ​നി​ന്നു ല​ഭി​ച്ച അ​റി​വു​മാ​യി ചെ​റി​യ തോ​തി​ൽ അ​ല​ങ്കാ​ര മ​ത്സ്യ​വ​ള​ർ​ത്ത​ൽ ആ​രം​ഭി​ച്ചു. നി​ര​വ​ധി ഫാ​മു​ക​ൾ സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

2010ൽ ​മ​റൈ​ൻ പ്രോ​ഡ​ക്ട് എ​ക്സ്പോ​ർ​ട്ട് ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി​യു​ടെ (എം​പി​ഇ​ഡി​എ) സ​ഹാ​യ​ത്തോ​ടെ ഒ​ന്ന​ര ല​ക്ഷം രൂ​പ മു​ത​ൽ​മു​ട​ക്കി​ൽ അ​ന്പ​തു ശ​ത​മാ​നം സ​ബ്സി​ഡി​യോ​ടെ 15,000 ലി​റ്റ​ർ ശേ​ഷി​യു​ള്ള കു​ള​ത്തി​ൽ മ​ത്സ്യ​ക്കൃ​ഷി ആ​രം​ഭി​ച്ചു.

ഏ​ഞ്ച​ൽ, ഗ​പ്പി മീ​നു​ക​ളെ​യാ​ണ് ആ​ദ്യം വ​ള​ർ​ത്തി​യ​ത്. മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​ല്ക്കു​ന്ന​തി​ലൂ​ടെ ചെ​റി​യ വ​രു​മാ​നം ല​ഭി​ച്ചു​തു​ട​ങ്ങി. വി​പ​ണി ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് ആ​ദ്യ​കാ​ല​ത്ത് ബു​ദ്ധി​മു​ട്ടി​യ​തെ​ന്ന് മ​നോ​ജ് പ​റ​ഞ്ഞു.

വ​രു​മാ​ന​ത്തി​ന്‍റെ ഇ​രു​പ​ത് ശ​ത​മാ​നം ഫാം ​വി​പു​ലീ​ക​ര​ണ​ത്തി​ന് മാ​റ്റി​വ​ച്ചു. പി​ന്നീ​ട്, ഓ​സ്കാ​ർ, ഡി​സ്ക​സ് തു​ട​ങ്ങി​യ മീ​നു​ക​ളു​ടെ ബ്രീ​ഡിം​ഗും റെ​യ​റിം​ഗും ആ​രം​ഭി​ച്ചു.

മ​ത്സ്യ​ക്കൃ​ഷി മേ​ഖ​ല​യി​ൽ വി​വി​ധ ബ​ന്ധ​ങ്ങ​ളും വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. വി​പ​ണി ക​ണ്ടെ​ത്തു​ന്ന​തി​ന് ബ​ന്ധ​ങ്ങ​ൾ സ​ഹാ​യി​ച്ചെ​ന്നും ഇ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ ആ​ൽ​ബി​നോ, പി​ങ്ക്, ബ്ലാ​ക്ക് ജെ​യി​ന്‍റ് ഗൗ​രാ​മി, അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ളാ​യ റെ​ഡ് സ്പോ​ർ​ട്ട് സെ​വ​റം, പ്ലാ​റ്റി, പ​ത്തി​നം ഗ​പ്പി​ക​ൾ, ര​ണ്ടി​നം സോ​ൾ ടെ​യി​ൽ, നാ​ലി​നം ഷ്രിം​ബ്സ് എ​ന്നി​വ​യെ ബ്രീ​ഡ് ചെ​യ്യു​ക​യും വ​ള​ർ​ത്തി വി​ല്പ​ന​യ്ക്കു യോ​ഗ്യ​മാ​ക്കു​ക​യും ചെ​യ്യു​ന്നു.

വി​പ​ണി​യു​ടെ ആ​വ​ശ്യ​മ​നു​സ​രി​ച്ചാ​ണ് ബ്രീ​ഡ് ചെ​യി​ക്കു​ന്ന​തും വ​ള​ർ​ത്തു​ന്ന​തും. വി​പ​ണി​യി​ൽ കു​റ​ച്ചു​മാ​ത്രം എ​ത്തു​ന്ന ബ്രീ​ഡു​ക​ൾ​ക്കാ​ണ് മി​ക​ച്ച വി​ല ല​ഭി​ക്കു​ന്ന​ത്. ഇ​തു നോ​ക്കി​യാ​ണ് ഫാ​മി​ൽ ബ്രീ​ഡിം​ഗ് ന​ട​ത്തു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്തി​നു മു​മ്പു​ത​ന്നെ സെ​വ​റം മീ​നു​ക​ളെ ബ്രീ​ഡ് ചെ​യ്യി​പ്പി​ച്ചി​രു​ന്നു.

കോ​വി​ഡ് ലോ​ക്ക്ഡൗ​ണി​ന്‍റെ സ​മ​യ​ത്ത് സെ​വ​റം ന​ല്ല രീ​തി​യി​ൽ വി​ല്പ​ന ന​ട​ത്താ​ൻ സാ​ധി​ച്ചു. വാ​ഴ​ക്കു​ള​ത്തെ പൈ​നാ​പ്പി​ൾ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന​തി​നൊ​പ്പം സെ​വ​റം മീ​നു​ക​ളെ പാ​ഴ്സ​ൽ അ​യ​യ്ക്കാ​ൻ സാ​ധി​ച്ചു.

ബം​ഗ​ളൂ​രു, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് അ​ന്നു കൂ​ടു​ത​ൽ മീ​ൻ കു​ഞ്ഞു​ങ്ങ​ൾ ക​യ​റി​പ്പോ​യ​ത്. എ​ല്ലാ ആ​ഴ്ച​യി​ലും മീ​ൻ​കു​ഞ്ഞു​ങ്ങ​ളു​ടെ വി​ല്പ​ന ന​ട​ത്തു​ന്ന​തി​നാ​ൽ ഓ​വ​ർ സ്റ്റോ​ക്കാ​യി മീ​നു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്നി​ല്ല.

ഗ്ലാ​സ്, ഫൈ​ബ​ർ, സി​മ​ന്‍റ്, പ​ടു​താ​ക്കു​ള​ങ്ങ​ൾ, കു​ള​ങ്ങ​ൾ എ​ന്നി​വ​യി​ലാ​ണ് മീ​ൻ വ​ള​ത്തു​ന്ന​ത്. സ്വാ​ഭാ​വി​ക രീ​തി​യി​ലും കൃ​ത്രി​മ രീ​തി​യി​ലും ഫാ​മി​ൽ ബ്രീ​ഡിം​ഗും റെ​യ​റിം​ഗും ന​ട​ത്തു​ന്ന മ​നോ​ജി​ന് മി​ക​ച്ച വ​രു​മാ​നം ല​ഭി​ക്കു​ന്നു​ണ്ട്.

 

Agriculture

അ​ധി​ക​വ​രു​മാ​ന​ത്തി​ന് അ​വ​ക്കാ​ഡോ

നാ​ല്പ​തു വ​ർ​ഷ​മാ​യി പ​ഴ​ച്ചെ​ടി​ക​ളു​ടെ കൃ​ഷി​യും പ​രീ​ക്ഷ​ണ​വു​മാ​യി മു​ന്നേ​റു​ക​യാ​ണ് ഇ​ടു​ക്കി ജി​ല്ല​യി​ൽ മേ​ലേ​ചി​ന്നാ​ർ വാ​ത്തു​ക്കു​ടി പ​ഞ്ചാ​യ​ത്തി​ൽ ഉ​പ്പ​ൻ​മാ​ക്ക​ൽ വീ​ട്ടി​ൽ ജോ​സ​ഫ് ജോ​സ​ഫ് എ​ന്ന ക​ർ​ഷ​ക​ൻ.

ത​ന്‍റെ അ​ഞ്ച​ര​യേ​ക്ക​ർ വ​സ്തു​വി​ൽ പ​ഴ​വ​ർ​ഗ​വി​ള​ക​ളു​ടെ ഒ​രു വ​ലി​യ ശേ​ഖ​ര​മാ​ണ് ന​ട്ടു​പി​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ലാ​യി കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത് അ​വ​ക്കാ​ഡോ ആ​ണ്. പൊ​ള്ളാ​ക്ക്, ഹാ​സ് എ​ന്ന​യി​ന​ങ്ങ​ളാ​ണു ന​ട്ടി​രി​ക്കു​ന്ന​ത്.

പൊ​ള്ളോ​ക്ക് ഇ​ന​ത്തി​ന്‍റെ ഒ​രു കാ​യ്ക്ക് എ​ഴു​ന്നൂ​റ് ഗ്രാം ​തൂ​ക്കം ഉ​ണ്ടാ​കും. ഹാ​സി​ന് മു​ന്നൂ​റു മു​ത​ൽ നാ​നൂ​റു ഗ്രാം​വ​രെ തൂ​ക്കം വ​രും. ഹാ​സ് ഇ​ന​ത്തി​ന് രു​ചി​യും ഓ​യി​ലി​ൽ അ​ള​വ് കൂ​ടു​ത​ലു​മു​ണ്ട്. കാ​യു​ടെ പു​റം​തോ​ടി​ന് ക​ട്ടി കൂ​ടു​ത​ലാ​യ​തി​നാ​ൽ കൂ​ടു​ത​ൽ നാ​ളു​ക​ൾ സൂ​ക്ഷി​ക്കു​വാ​ൻ സാ​ധി​ക്കു​ന്ന​തി​നാ​ൽ മാ​ർ​ക്ക​റ്റി​ൽ ഡി​മാ​ന്‍റും കൂ​ടു​ത​ലാ​ണ്.

മ​റ്റി​ന​ങ്ങ​ൾ പെ​ട്ടെ​ന്നു പ​ഴു​ത്തു​പോ​കു​മെ​ന്നാ​ണ് ജോ​സ​ഫി​ന്‍റെ അ​ഭി​പ്രാ​യം. നൂ​റു ശ​ത​മാ​ന​വും ജൈ​വ കൃ​ഷി രീ​തി പി​ന്തു​ട​രു​ന്ന തോ​ട്ട​ത്തി​ൽ നാ​നൂ​റ് അ​വ​ക്കാ​ഡോ മ​ര​മു​ണ്ട്. നി​ല​വി​ൽ അ​ഞ്ഞൂ​റ് കി​ലോ മു​ത​ൽ എ​ഴു​നൂ​റ്റി അ​മ്പ​തു കി​ലോ​വ​രെ വി​ള​വ് ല​ഭി​ക്കു​ന്നു​ണ്ട്. മ​ര​മൊ​ന്നി​ന കു​റ​ഞ്ഞ​ത് അ​ന്പ​തു കി​ലോ​ഗ്രാം എ​ന്ന തോ​തി​ൽ വി​ള​വെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്നും ഇ​ദ്ദേ​ഹം പ​റ​യു​ന്നു.

ന​ല്ല നീ​ർ​വാ​ർ​ച്ച​യു​ള്ള സ്ഥ​ല​മാ​യി​രി​ക്ക​ണം അ​വ​ക്കാ​ഡോ ന​ടു​വാ​ൻ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്. പ​തി​നെ​ട്ട​ടി അ​ക​ല​ത്തി​ൽ വേ​ണം മ​ര​ങ്ങ​ൾ ന​ടു​വാ​ൻ. ര​ണ്ട​ടി വ​ലു​പ്പ​ത്തി​ൽ കു​ഴി​യെ​ടു​ത്ത് ആ​വ​ശ്യ​ത്തി​ന് ജൈ​വ​വ​ള​ങ്ങ​ൾ ഇ​ട്ട് കു​ഴി ഒ​രു​ക്കി വേ​ണം തൈ​ക​ൾ ന​ടാ​ൻ.

തൈ​ക​ളു​ടെ ചു​വ​ട്ടി​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും വെ​ള്ളം കെ​ട്ടി നി​ൽ​ക്ക​രു​ത്. വേ​ന​ൽ​ക്കാ​ല​ത്ത് ജ​ല​സേ​ച​നം ന​ട​ത്തു​ന്ന​ത് വി​ള​വ് വ​ർ​ധി​പ്പി​ക്കു​വാ​ൻ സ​ഹാ​യി​ക്കും. വി​ള​വെ​ടു​പ്പ് കൃ​ത്യ​മാ​യും സൂ​ക്ഷ്മ​ത​യോ​ടും വേ​ണ​മെ​ന്ന് ജോ​സ​ഫ് പ​റ​ഞ്ഞു.

എ​ഴു​പ​തു മു​ത​ൽ എ​ണ്‍​പ​തു ശ​ത​മാ​നം വി​ള​വാ​കു​മ്പോൾ കാ​യ്ക​ൾ പ​റി​ച്ചെ​ടു​ക്ക​ണം. കൂ​ടു​ത​ൽ മൂ​ത്തു​പോ​യാ​ൽ കാ​യ്ക​ൾ വി​ണ്ടു​കീ​റു​ക​യും വി​ല്പ​ന​ക്കു പ​റ്റാ​താ​കു​ക​യും ചെ​യ്യും.

അ​വ​ക്കാ​ഡോ​യി​ൽ വെ​സ്റ്റ് ഇ​ന്ത്യ​ൻ, മെ​ക്സി​ക്ക​ൻ, ഗ്വാ​ട്ടി​മാ​ല എ​ന്നീ മൂ​ന്നു വ​ർ​ഗ​ങ്ങ​ളാ​ണ് കാ​ണു​ന്ന​ത്. ഒ​ട്ടേ​റെ​യി​ന​ങ്ങ​ൾ അ​വ​ക്കാ​ഡോ​യി​ൽ ക​ണ്ടു​വ​രു​ന്നു​ണ്ട്. അ​താ​തു പ്ര​ദേ​ശ​ങ്ങ​ളി​ലെ കാ​ലാ​വ​സ്ഥ​യ്ക്ക് അ​നു​യോ​ജ്യ​മാ​യ​വ തെ​ര​ഞ്ഞെ​ടു​ത്ത് ന​ടു​ന്ന​താ​ണ് ഉ​ത്ത​മം.

ദീ​ർ​ഘ​കാ​ല​ത്തെ കൃ​ഷി ജീ​വി​ത​ത്തി​ൽ​നി​ന്ന് പ​ഠി​ച്ച് ന​ല്ല​യി​ന​വും ഗു​ണ​മേ·​യു​ള്ള​തു​മാ​യ വി​വി​ധ​യി​നം ന​ടി​ൽ വ​സ്തു​ക്ക​ൾ വി​പ​ണ​നം ന​ട​ത്തു​വാ​നാ​യി ഉ​പ്പ​ൻ​മാ​ക്ക​ൽ എ​ന്ന പേ​രി​ൽ ഒ​രു ന​ഴ്സ​റി​യും ജോ​സ​ഫ് ന​ട​ത്തി​വ​രു​ന്നു.

വി​വി​ധ​യി​നം അ​വ​ക്കാ​ഡോ, കു​രു​മു​ള​കി​ന്‍റെ വി​വി​ധ​യി​നം, ജാ​തി, റം​ബൂ​ട്ടാ​ൻ തു​ട​ങ്ങി മ​റ്റെ​ല്ലാ​യി​ന​ങ്ങ​ളും, കു​രു​മു​ള​കി​ന് താ​ങ്ങു​കാ​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന താ​ങ്ങു​മ​ര​ങ്ങ​ളു​ടെ തൈ​ക​ളും വി​റ്റു​വ​രു​ന്നു.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ട്ടാ​യി ന്ധ​ഭാ​ര്യ മി​നി​യും മ​ക്ക​ളാ​യ ഡോ​ണി​യ, ആ​ഗ്ന​സ്, ആ​ഷി​ൽ എ​ന്നി​വ​രു​മു​ണ്ട്. അ​ടി​മാ​ലി​യി​ൽ​നി​ന്നു മു​പ്പ​തു കി​ലോ​മീ​റ്റ​റും ക​ട്ട​പ്പ​ന​യി​ൽ നി​ന്നും ഇ​രു​പ​ത് കി​ലോ​മീ​റ്റ​റും നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്ന് പ​ന്ത്ര​ണ്ട് കി​ലോ​മീ​റ്റ​റും സ​ഞ്ച​രി​ച്ചാ​ൽ ഉ​പ്പ​ൻ​മാ​ക്ക​ൽ വീ​ട്ടി​ലെ​ത്താം.

ജോ​സ​ഫ് ജോ​സ​ഫ്
ഫോ​ണ്‍: 8590347709

Agriculture

കൃ​ഷി കു​റ​യു​ന്ന​തി​നു കാ​ര​ണം ഭൂ​മി​ക്കു​റ​വോ?

കാ​ർ​ഷി​ക​രം​ഗ​ത്ത് ഒ​രു​കാ​ല​ത്ത് സ്വ​യം​പ​ര്യാ​പ്ത​മാ​യി​രു​ന്ന മ​ല​യാ​ളി​യു​ടെ അ​ടു​ക്ക​ള ഇ​ന്നു പൂ​ർ​ണ​മാ​യും അ​ന്യ​സം​സ്ഥാ​ന​ത്തെ കൃ​ഷി​ത്തോ​ട്ട​ങ്ങ​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ ഭ​ക്ഷ്യോ​പ​യോ​ഗ​ത്തി​ന്‍റെ അ​റു​പ​തു ശ​ത​മാ​ന​ത്തോ​ളം ഇ​റ​ക്കു​മ​തി​യാ​ണ്.

അ​രി, പ​ച്ച​ക്ക​റി, പ​ഴം, ഗോ​ത​മ്പ്, ധാ​ന്യ​ങ്ങ​ൾ എ​ന്നി​വ ല​ഭി​ക്കാ​ൻ ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​കം, ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന, ഹ​രി​യാ​ന, പ​ഞ്ചാ​ബ്, മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ലോ​റി​ക​ൾ സം​സ്ഥാ​ന​ത്ത് എ​ത്ത​ണം. രാ​ജ്യ​ത്തി​ന്‍റെ മൊ​ത്തം ഭൂ​മി​യു​ടെ 1.2 ശ​ത​മാ​നം 38,860 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ വി​സ്തൃ​തി.

ഇ​തി​ൽ 19.7 ല​ക്ഷം ഹെ​ക്ട​റാ​ണ് കൃ​ഷി​ക്കു യോ​ഗ്യ​മാ​യ ഭൂ​മി. ജ​ന​സാ​ന്ദ്ര​ത​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള കേ​ര​ള​ത്തി​ലെ പ്ര​തി​ശീ​ർ​ഷ ഭൂ​ല​ഭ്യ​ത 0.18 ഹെ​ക്ട​ർ ആ​ണ്. കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും വേ​ണ്ട​ത്ര കൃ​ഷി ഭൂ​മി ല​ഭ്യ​മാ​ക്കാ​നും കേ​ര​ള ന​വോ​ധാ​ൻ എ​ന്ന പ​ദ്ധ​തി​ക്ക് സ​ർ​ക്കാ​ർ തു​ട​ക്ക​മി​ട്ടി​ട്ടു​ണ്ട്.

ത​രി​ശാ​യി കി​ട​ക്കു​ന്ന ഭൂ​മി​യെ വാ​ണി​ജ്യ​കൃ​ഷി​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി, ക​ർ​ഷ​ക​ർ, ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ൾ, സം​രം​ഭ​ക​ർ, ക​യ​റ്റു​മ​തി​ക്കാ​ർ, സ്റ്റാ​ർ​ട്ട്അ​പ്പു​ക​ൾ എ​ന്നി​വ​യ്ക്കു ന​ൽ​കു​ക​യാ​ണ് പ​ദ്ധ​തി. ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം ന​ൽ​കാ​തെ, പാ​ട്ട വ്യ​വ​സ്ഥ​യി​ലാ​ണ് ഭൂ​മി കൈ​മാ​റു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​ർ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ കീ​ഴി​ലു​ള്ള ത​രി​ശു​ഭൂ​മി​യാ​ണ് കൈ​മാ​റ്റം ചെ​യ്യു​ന്ന​ത്. കേ​ര​ള അ​ഗ്രോ​ബി​സി​ന​സ് ക​മ്പനി​യി​ലൂ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ സ്വ​കാ​ര്യ ഭൂ​വു​ട​മ​ക​ൾ​ക്കും പ​ങ്കാ​ളി​യാ​കാം.

എ​ന്നി​രു​ന്നാ​ലും, കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ നൂ​ത​ന​സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ പ​രീ​ക്ഷി​ക്കു​ന്ന ഈ ​കാ​ല​ത്ത് വേ​ണ്ട​ത്ര കൃ​ഷി ഭൂ​മി ല​ഭ്യ​മി​ല്ലാ​ത്ത​തു മാ​ത്ര​മാ​ണോ കൃ​ഷി കു​റ​യു​ന്ന​തി​ന് പി​ന്നി​ൽ.

കൃ​ഷി ഭൂ​മി​യു​ടെ വ​ൻ​തോ​തി​ലു​ള്ള ഉ​പ​യോ​ഗ​മാ​റ്റ​വും തൊ​ഴി​ൽ ക്ഷാ​മ​വും ഉ​ത്പാ​ദ​ന​ച്ചെ​ല​വ് ഉ​യ​രു​ന്ന​തും വി​ല​സ്ഥി​ര​ത​യു​ടെ അ​ഭാ​വ​വും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വു​മാ​ണ് കൃ​ഷി കു​റ​യാ​ൻ കാ​ര​ണം.

കൃ​ഷി ഭൂ​മി​യും പാ​ട​ശേ​ഖ​ര​ങ്ങ​ളും വീ​ടു​ക​ൾ, വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ൾ, ടൗ​ണ്‍​ഷി​പ്പു​ക​ൾ, റി​സോ​ർ​ട്ടു​ക​ൾ എ​ന്നി​വ​യാ​യി മാ​റി. ഭൂ​മി​യു​ടെ റി​യ​ൽ എ​സ്റ്റേ​റ്റ് മൂ​ല്യം ഉ​യ​ർ​ന്ന​തും ക​ർ​ഷ​ക​ർ കൃ​ഷി ഉ​പേ​ക്ഷി​ക്കാ​ൻ കാ​ര​ണ​മാ​യി.

കാ​ർ​ഷി​ക വി​ള​ക​ളു​ടെ ഉ​ത്പാ​ദ​ന​ച്ചെ​ല​വി​ലു​ള്ള വ​ർ​ധ​ന, തൊ​ഴി​ൽ ക്ഷാ​മം, കൃ​ഷി​യി​ലു​ള്ള യു​വാ​ക്ക​ളു​ടെ താ​ത്പ​ര്യ​ക്കു​റ​വ്, രാ​സ​വ​ളം, വി​ത്ത്, കീ​ട​നാ​ശി​നി തു​ട​ങ്ങി​യ​വ​യു​ടെ ചെ​ല​വ് വ​ർ​ധ​ന, നാ​ശ​ന​ഷ്ട​ങ്ങ​ൾ എ​ന്നി​വ മ​റ്റു​കാ​ര​ണ​ങ്ങ​ളാ​ണ്.

1970 ൽ 8.5 ​ല​ക്ഷം ഹെ​ക്ട​ർ നെ​ൽ​പ്പാ​ട​ങ്ങ​ൾ കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ 2.4 ല​ക്ഷം ഹെ​ക്ട​ർ ആ​യി ചു​രു​ങ്ങി. പാ​ർ​പ്പി​ട​ങ്ങ​ൾ​ക്കും അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ങ്ങ​ൾ​ക്കു​മാ​യി കൃ​ഷി ഭൂ​മി ത​രം​മാ​റ്റി​യ​താ​ണ് ഇ​തി​നു കാ​ര​ണം. റോ​ഡ്-​റെ​യി​ൽ വി​ക​സ​നം, ന​ഗ​ര​വ​ത്ക​ര​ണം, കൃ​ഷി നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​നം എ​ന്നി​വ​യും കൃ​ഷി ഭൂ​മി കു​റ​യാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം ഉ​യ​ർ​ന്ന​ത്, കൃ​ഷി ഒ​രു മോ​ശം തൊ​ഴി​ലാ​ണ് എ​ന്ന ചി​ന്ത ഒ​രു വി​ഭാ​ഗം യു​വാ​ക്ക​ളു​ടെ ഇ​ട​യി​ൽ ഉ​യ​രാ​ൻ കാ​ര​ണ​മാ​യി. ചേ​റി​ലും മ​ണ്ണി​ലും അ​ധ്വാ​നി​ക്കു​ന്ന​തി​ന് പ​ക​രം വെ​ള്ള​ക്കോ​ള​ർ ജോ​ലി​ക്കാ​ണ് യു​വാ​ക്ക​ൾ ആ​ദ്യ​പ​രി​ഗ​ണ​ന ന​ൽ​കി​യ​ത്.

ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​യ​തും കേ​ര​ള​ത്തി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു തി​രി​ച്ച​ടി​ക്കു കാ​ര​ണ​മാ​യി. കൃ​ഷി അ​നു​ബ​ന്ധ ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന യു​വാ​ക്ക​ളി​ൽ ഭൂ​രി​ഭാ​ഗ​വു​മാ​ണ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് തൊ​ഴി​ൽ തേ​ടി പോ​യ​ത്. തൊ​ഴി​ലാ​ളി ക്ഷാ​മം മൂ​ലം നി​ര​വ​ധി പാ​ട​ശേ​ഖ​ര​ങ്ങ​ൾ ത​രി​ശി​ട്ടു.

പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളും വ​ന്യ​ജീ​വി ആ​ക്ര​മ​ണ​വു​മാ​ണ് ക​ർ​ഷ​ക​ർ കൃ​ഷി ഉ​പേ​ക്ഷി​ക്കാ​നു​ള്ള മ​റ്റൊ​രു കാ​ര​ണം. കാ​ർ​ഷി​ക വി​ള​ക​ൾ വി​ള​വെ​ടു​പ്പ് പ്രാ​യ​മാ​കു​ന്പോ​ഴാ​ണ് വെ​ള്ള​പ്പൊ​ക്കം, കാ​റ്റ്, മ​ണ്ണി​ടി​ച്ചി​ൽ തു​ട​ങ്ങി​യ പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ വി​ള​നാ​ശം സം​ഭ​വി​ക്കു​ന്ന​ത്.

വി​ള​നാ​ശ​ത്തി​നു സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് വേ​ണ്ട​ത്ര സ​ഹാ​യം ല​ഭി​ക്കാ​ത്ത​തും തി​രി​ച്ച​ടി​യാ​ണ്. നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ ക​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന കേ​ര​ള​ത്തി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു ക​ന​ത്ത​വെ​ല്ലു​വി​ളി​യാ​ണ് വ​നം-​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മം ന​ൽ​കി​യ​ത്.

കൃ​ഷി​ഭൂ​മി​യി​ലേ​ക്കു​ള്ള വ​ന്യ​ജീ​വി​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം ഈ ​പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ പൂ​ർ​ണ​മാ​യി കൃ​ഷി ഉ​പേ​ക്ഷി​ക്കു​ന്ന ഒ​രു അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​ച്ചു.

രാ​സ​വ​ള​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന, കൂ​ലി വ​ർ​ധ​ന, മേ​ഖ​ല​യി​ൽ ദീ​ർ​ഘ​കാ​ല​ത്തേ​ക്കു​ള്ള സ​ർ​ക്കാ​ർ ന​യ​ങ്ങ​ളു​ടെ അ​ഭാ​വ​വും കൃ​ഷി കു​റ​യു​ന്ന​തി​ന് കാ​ര​ണ​മാ​യി.

Latest News

Up