x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​യ​ർ മാ​റ്റി​യ അ​ല​ങ്കാ​ര മ​ത്സ്യ​ക്കൃ​ഷി

സെ​ബി​ൻ ജോ​സ​ഫ്
Published: January 3, 2026 01:26 PM IST | Updated: January 3, 2026 01:28 PM IST

പ​തി​ന​ഞ്ച് വ​ർ​ഷം മു​മ്പ് ന​ട​ന്ന അ​ല​ങ്കാ​ര മ​ത്സ്യ​വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​ന ക്ലാ​സ് വാ​ഴ​ക്കു​ളം ന​ടു​ക്ക​ര തൈ​യി​ൽ മ​നോ​ജി​ന്‍റെ ക​രി​യ​ർ​ത​ന്നെ മാ​റ്റി​മ​റി​ച്ചു.

ഐ​ടി​സി അ​ധ്യാ​പ​ക​നി​ൽ​നി​ന്ന് മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളു​ടെ ബ്രീ​ഡ​റി​ലേ​ക്കു​ള്ള മ​നോ​ജി​ന്‍റെ യാ​ത്ര തു​ട​ങ്ങാ​ൻ കാ​ര​ണ​മാ​യ​ത് ഇ​ൻ​ഫാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ഴ​ക്കു​ള​ത്തു ന​ട​ന്ന എം​പി​ഇ​ഡി​എ പ​രി​ശീ​ല​ന​മാ​ണ്.

ഒ​രു ദി​വ​സ​ത്തെ പ​രി​ശീ​ല​ന ക്ലാ​സി​ൽ​നി​ന്നു ല​ഭി​ച്ച അ​റി​വു​മാ​യി ചെ​റി​യ തോ​തി​ൽ അ​ല​ങ്കാ​ര മ​ത്സ്യ​വ​ള​ർ​ത്ത​ൽ ആ​രം​ഭി​ച്ചു. നി​ര​വ​ധി ഫാ​മു​ക​ൾ സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

2010ൽ ​മ​റൈ​ൻ പ്രോ​ഡ​ക്ട് എ​ക്സ്പോ​ർ​ട്ട് ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി​യു​ടെ (എം​പി​ഇ​ഡി​എ) സ​ഹാ​യ​ത്തോ​ടെ ഒ​ന്ന​ര ല​ക്ഷം രൂ​പ മു​ത​ൽ​മു​ട​ക്കി​ൽ അ​ന്പ​തു ശ​ത​മാ​നം സ​ബ്സി​ഡി​യോ​ടെ 15,000 ലി​റ്റ​ർ ശേ​ഷി​യു​ള്ള കു​ള​ത്തി​ൽ മ​ത്സ്യ​ക്കൃ​ഷി ആ​രം​ഭി​ച്ചു.

ഏ​ഞ്ച​ൽ, ഗ​പ്പി മീ​നു​ക​ളെ​യാ​ണ് ആ​ദ്യം വ​ള​ർ​ത്തി​യ​ത്. മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​ല്ക്കു​ന്ന​തി​ലൂ​ടെ ചെ​റി​യ വ​രു​മാ​നം ല​ഭി​ച്ചു​തു​ട​ങ്ങി. വി​പ​ണി ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് ആ​ദ്യ​കാ​ല​ത്ത് ബു​ദ്ധി​മു​ട്ടി​യ​തെ​ന്ന് മ​നോ​ജ് പ​റ​ഞ്ഞു.

വ​രു​മാ​ന​ത്തി​ന്‍റെ ഇ​രു​പ​ത് ശ​ത​മാ​നം ഫാം ​വി​പു​ലീ​ക​ര​ണ​ത്തി​ന് മാ​റ്റി​വ​ച്ചു. പി​ന്നീ​ട്, ഓ​സ്കാ​ർ, ഡി​സ്ക​സ് തു​ട​ങ്ങി​യ മീ​നു​ക​ളു​ടെ ബ്രീ​ഡിം​ഗും റെ​യ​റിം​ഗും ആ​രം​ഭി​ച്ചു.

മ​ത്സ്യ​ക്കൃ​ഷി മേ​ഖ​ല​യി​ൽ വി​വി​ധ ബ​ന്ധ​ങ്ങ​ളും വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. വി​പ​ണി ക​ണ്ടെ​ത്തു​ന്ന​തി​ന് ബ​ന്ധ​ങ്ങ​ൾ സ​ഹാ​യി​ച്ചെ​ന്നും ഇ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ ആ​ൽ​ബി​നോ, പി​ങ്ക്, ബ്ലാ​ക്ക് ജെ​യി​ന്‍റ് ഗൗ​രാ​മി, അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ളാ​യ റെ​ഡ് സ്പോ​ർ​ട്ട് സെ​വ​റം, പ്ലാ​റ്റി, പ​ത്തി​നം ഗ​പ്പി​ക​ൾ, ര​ണ്ടി​നം സോ​ൾ ടെ​യി​ൽ, നാ​ലി​നം ഷ്രിം​ബ്സ് എ​ന്നി​വ​യെ ബ്രീ​ഡ് ചെ​യ്യു​ക​യും വ​ള​ർ​ത്തി വി​ല്പ​ന​യ്ക്കു യോ​ഗ്യ​മാ​ക്കു​ക​യും ചെ​യ്യു​ന്നു.

വി​പ​ണി​യു​ടെ ആ​വ​ശ്യ​മ​നു​സ​രി​ച്ചാ​ണ് ബ്രീ​ഡ് ചെ​യി​ക്കു​ന്ന​തും വ​ള​ർ​ത്തു​ന്ന​തും. വി​പ​ണി​യി​ൽ കു​റ​ച്ചു​മാ​ത്രം എ​ത്തു​ന്ന ബ്രീ​ഡു​ക​ൾ​ക്കാ​ണ് മി​ക​ച്ച വി​ല ല​ഭി​ക്കു​ന്ന​ത്. ഇ​തു നോ​ക്കി​യാ​ണ് ഫാ​മി​ൽ ബ്രീ​ഡിം​ഗ് ന​ട​ത്തു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്തി​നു മു​മ്പു​ത​ന്നെ സെ​വ​റം മീ​നു​ക​ളെ ബ്രീ​ഡ് ചെ​യ്യി​പ്പി​ച്ചി​രു​ന്നു.

കോ​വി​ഡ് ലോ​ക്ക്ഡൗ​ണി​ന്‍റെ സ​മ​യ​ത്ത് സെ​വ​റം ന​ല്ല രീ​തി​യി​ൽ വി​ല്പ​ന ന​ട​ത്താ​ൻ സാ​ധി​ച്ചു. വാ​ഴ​ക്കു​ള​ത്തെ പൈ​നാ​പ്പി​ൾ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന​തി​നൊ​പ്പം സെ​വ​റം മീ​നു​ക​ളെ പാ​ഴ്സ​ൽ അ​യ​യ്ക്കാ​ൻ സാ​ധി​ച്ചു.

ബം​ഗ​ളൂ​രു, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് അ​ന്നു കൂ​ടു​ത​ൽ മീ​ൻ കു​ഞ്ഞു​ങ്ങ​ൾ ക​യ​റി​പ്പോ​യ​ത്. എ​ല്ലാ ആ​ഴ്ച​യി​ലും മീ​ൻ​കു​ഞ്ഞു​ങ്ങ​ളു​ടെ വി​ല്പ​ന ന​ട​ത്തു​ന്ന​തി​നാ​ൽ ഓ​വ​ർ സ്റ്റോ​ക്കാ​യി മീ​നു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്നി​ല്ല.

ഗ്ലാ​സ്, ഫൈ​ബ​ർ, സി​മ​ന്‍റ്, പ​ടു​താ​ക്കു​ള​ങ്ങ​ൾ, കു​ള​ങ്ങ​ൾ എ​ന്നി​വ​യി​ലാ​ണ് മീ​ൻ വ​ള​ത്തു​ന്ന​ത്. സ്വാ​ഭാ​വി​ക രീ​തി​യി​ലും കൃ​ത്രി​മ രീ​തി​യി​ലും ഫാ​മി​ൽ ബ്രീ​ഡിം​ഗും റെ​യ​റിം​ഗും ന​ട​ത്തു​ന്ന മ​നോ​ജി​ന് മി​ക​ച്ച വ​രു​മാ​നം ല​ഭി​ക്കു​ന്നു​ണ്ട്.

 

K-Rail Survey

പ്ര​തി​സ​ന്ധി​ക​ൾ

ഒ​രേ ഇ​നം മീ​ൻ​കു​ഞ്ഞു​ങ്ങ​ൾ കൂ​ടു​ത​ലാ​യി വി​ല്പ​ന​യ്ക്ക് ഉ​ണ്ടെ​ങ്കി​ൽ അ​തു പ്ര​തി​സ​ന്ധി​യാ​ണ്. എ​ന്നി​രു​ന്നാ​ലും ന​ല്ല ഹോ​ൾ​സെ​യി​ൽ വി​ല്പ​ന​ക്കാ​രു​ടെ ബ​ന്ധം മൂ​ലം ഇ​ത്ത​രം പ്ര​തി​സ​ന്ധി​ക​ൾ മ​റി​ക​ട​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ഇ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ലാ​വ​സ്ഥ​യും പ്ര​തി​കൂ​ല​മാ​കാ​റു​ണ്ട്. വെ​ള്ള​ത്തി​ന്‍റെ പി​എ​ച്ച്, സ​ലൈ​നി​റ്റി, താ​പ​നി​ല എ​ന്നി​വ ക്ര​മീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. മീ​നു​ക​ൾ​ക്കു രോ​ഗം വ​രു​ന്ന​ത് കൃ​ഷി​ക്കു ക​ടു​ത്ത ഭീ​ഷ​ണി​യാ​ണ്.

വി​ല്പ​ന കൂ​ട്ടാ​യ്മ വ​ഴി

ഓ​ണം മു​ത​ൽ ക്രി​സ്മ​സ് വ​രെ​യാ​ണ് അ​ല​ങ്കാ​ര മ​ത്സ്യ​ത്തി​ന്‍റെ വി​പ​ണി. പെ​രു​ന്പാ​വൂ​ർ, കീ​ഴി​ല്ല​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ഹ്യാ​ദ്രി ക​ർ​ഷ​ക ഉ​ത്പാ​ദ​ന സം​ഘം വ​ഴി​യാ​ണ് മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളു​ടെ വി​ല്പ​ന ന​ട​ത്തു​ന്ന​ത്.

എ​ല്ലാ ചൊ​വ്വാ​ഴ്ച​ക​ളി​ലും രാ​വി​ലെ ഏ​ഴു മു​ത​ൽ 12 വ​രെ കീ​ഴി​ല്ല​ത്തെ വി​പ​ണ​ന കേ​ന്ദ്ര​ത്തി​ൽ വ​ച്ചാ​ണ് വി​ല്പ​ന. അ​പ്പോ​ൾ ത​ന്നെ ക​ർ​ഷ​ക​ർ​ക്കു പ​ണ​വും ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​ര​ണം. നി​ല​വി​ൽ മ​നോ​ജ് സ​ഹ്യാ​ദ്രി ക​ർ​ഷ​ക ഉ​ത്പാ​ദ​ന ക​ന്പ​നി​യു​ടെ ചെ​യ​ർ​മാ​നാ​ണ്.

ഗൗ​രാ​മി, സെ​വ​റം മീ​നു​ക​ൾ ഹോ​ൾ​സെ​യി​ൽ ക​ച്ച​വ​ട​ക്കാ​ർ​ക്കും ന​ൽ​കു​ന്നു​ണ്ട്. ഓ​ണ്‍​ലൈ​നാ​യി മീ​ൻ​കു​ഞ്ഞു​ങ്ങ​ളെ ആ​വ​ശ്യ​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന സം​വി​ധാ​ന​മു​ണ്ട്. മീ​ൻ വ​ള​ർ​ത്തു​ന്ന​തി​നു​ള്ള സ​ഹാ​യം കേ​ന്ദ്ര-​സം​സ്ഥാ​ന ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്നും ല​ഭി​ക്കു​ന്നു.

എം​പി​ഇ​ഡി​എ, സം​സ്ഥാ​ന ഫി​ഷ​റീ​സ് വ​കു​പ്പ് എ​ന്നി​വ​യു​ടെ വി​വി​ധ പ​രി​ശീ​ല​ന ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

 

K-Rail Survey

സ​ഹ്യാ​ദ്രി​യു​ടെ വ​ള​ർ​ച്ച

201415ൽ ​പ​ത്തു കൃ​ഷി​ക്കാ​ർ പ​തി​നാ​യി​രം രൂ​പ വീ​തം മു​ത​ൽ മു​ട​ക്കി​ൽ സ​ഹ്യാ​ദ്രി ക​ർ​ഷ​ക ഉ​ത്പാ​ദ​ക ക​മ്പനി ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​പ്പോ​ൾ ക​ന്പ​നി​യി​ൽ 30 മ​ത്സ്യ​ക്കൃ​ഷി​ക്കാ​രാ​ണ് ഉ​ള്ള​ത്. 201718 ൽ ​കീ​ഴി​ല്ല​ത്ത് അ​ല​ങ്കാ​ര മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളു​ടെ ഹോ​ൾ​സെ​യി​ൽ വി​പ​ണി ആ​രം​ഭി​ച്ചു.

എ​ല്ലാ ചൊ​വ്വാ​ഴ്ച​യു​മാ​ണ് വി​പ​ണി. അ​ല​ങ്കാ​ര മ​ത്സ്യ​ക്കു​ഞ്ഞു​ക​ളെ വി​ല്ക്കു​ന്ന​തി​നു​ള്ള പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ സ​ഹ്യാ​ദ്രി​യി​ലൂ​ടെ ഒ​രു പ​രി​ധി​വ​രെ സാ​ധി​ച്ചു.

മി​ക​ച്ച ഉ​ത്പാ​ദ​ക​സം​ഘ​ത്തി​നു​ള്ള നാ​ഷ​ണ​ൽ ഫി​ഷ​റീ​സ് ഡെ​വ​ല​പ്മെ​ന്‍റ് ബോ​ർ​ഡി​ന്‍റെ (എ​ൻ​എ​ഫ്ഡി​ബി) 2018ലെ ​പു​ര​സ്കാ​രം സ​ഹ്യാ​ദ്രി​ക്കു ല​ഭി​ച്ചു.

മ​നോ​ജി​ന്‍റെ മ​ത്സ്യ​ക്കൃ​ഷി​ക്ക് അ​ധ്യാ​പി​ക​യാ​യ ഭാ​ര്യ മ​ഞ്ജു​ഷ പൂ​ർ​ണ പി​ന്തു​ണ​ന​ൽ​കു​ന്നു. മെ​ൽ​വി​ൻ, ജി​യോ, ഇ​സ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. മെ​ൽ​വി​ന് പ​ഞ്ചാ​യ​ത്തി​ന്‍റെ മി​ക​ച്ച വി​ദ്യാ​ർ​ഥി ക​ർ​ഷ​ക​ൻ പു​ര​സ്കാ​രം ല​ഭി​ച്ചി​രു​ന്നു.

മ​നോ​ജ്: 9497277148

ചി​ത്ര​ങ്ങ​ൾ: അ​ഖി​ൽ പു​രു​ഷോ​ത്ത​മ​ൻ

Tags : Agriculture Karshakan

Recent News

Up