Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karshakan

കൃഷിതന്നെയാണു മനോജിനു ജീവിതം

സ​ർ​ക്കാ​ർ ജോ​ലി ല​ഭി​ച്ചി​ട്ടും അ​തി​നു പോ​കാ​തെ കൃ​ഷി​യി​ലേ​ക്ക് ഇ​റ​ങ്ങി​യ ന​ടു​വി​ൽ വേ​ങ്കു​ന്ന് സ്വ​ദേ​ശി ക​ല്ലി​ടു​ക്ക​നാ​നി​ക്ക​ൽ മ​നോ​ജ് ജോ​സ​ഫ് കാ​ർ​ഷി​ക​വൃ​ത്തി​യി​ൽ തി​ക​ഞ്ഞ സം​തൃ​പ്ത​നാ​ണ്.

ബി​രു​ദ​വും ഇ​ല​ക്ട്രി​ക്ക​ൽ ഡി​പ്ലോ​മ​യും ക​ഴി​ഞ്ഞ മ​നോ​ജ് ജോ​സ​ഫി​ന് 2006 ലാ​ണ് ക​ഐ​സ്ഇ​ബി​യി​ൽ ജോ​ലി ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ, പാ​ര​ന്പ​ര്യ​മാ​യി കി​ട്ടി​യ കൃ​ഷി ജീ​വി​തം തു​ട​രാ​ൻ ആ​യി​രു​ന്നു മ​നോ​ജി​ന്‍റെ തീ​രു​മാ​നം.

അ​ന്ന് മ​നോ​ജി​ന്‍റെ കൂ​ടെ ജോ​ലി ല​ഭി​ച്ച​വ​ർ ഇ​പ്പോ​ൾ സീ​നി​യ​ർ സ​ബ് എ​ൻ​ജി​നി​യ​ർ​മാ​രാ​ണ്. എ​ന്നാ​ൽ സ്വ​ന്ത​മാ​യു​ള്ള ആ​റ് ഏ​ക്ക​റി​ലും പാ​ട്ട​ത്തി​നെ​ടു​ത്ത ഒ​രേ​ക്ക​റി​ലും സ​മ്മി​ശ്ര കൃ​ഷി ചെ​യ്ത് നൂ​റു​മേ​നി നേ​ട്ടം കൊ​യ്യു​ക​യാ​ണ് ഈ 54​കാ​ര​ൻ. വേ​ങ്കു​ന്നി​ലു​ള്ള മ​നോ​ജി​ന്‍റെ പു​ര​യി​ട​ത്തി​ൽ എ​ത്തി​യാ​ൽ ന​മ്മ​ൾ​ക്ക് അ​ത് മ​ന​സി​ലാ​കും.

40 ഇ​നം കു​രു​മു​ള​ക്, റ​ബ​ർ, തെ​ങ്ങ്, ക​വു​ങ്ങ്, വാ​ഴ, ക​പ്പ, ഇ​ഞ്ചി, മ​ഞ്ഞ​ൾ, വി​വി​ധ ഇ​നം പ​ച്ച​ക്ക​റി​ക​ൾ, പ​ശു​വ​ള​ർ​ത്ത​ൽ, തേ​ൻ ഉ​ല്പാ​ദ​നം അ​ങ്ങ​നെ സ​ക​ല കാ​ർ​ഷി​ക മേ​ഖ​ല​യി​ലും ഇ​ദ്ദേ​ഹം കൈ​വ​യ്ക്കു​ന്നു.

അ​തു​കൊ​ണ്ടു​ത​ന്നെ ഒ​രു ഇ​ന​ത്തി​ൽ അ​ല്പം ഇ​ടി​വു വ​ന്നാ​ൽ മ​റ്റു​ള്ള​വ​യി​ൽ​നി​ന്ന് അ​തു ത​ര​ണം ചെ​യ്യു​ന്നു. ഈ ​രീ​തി തു​ട​രു​ന്ന​തു​കൊ​ണ്ടു ലാ​ഭ​മ​ല്ലാ​തെ ന​ഷ്ടം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് മ​നോ​ജ് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

2013ൽ ​ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച യു​വ​ക​ർ​ഷ​ക​ൻ. 2018ൽ ​ത​ളി​പ്പ​റ​ന്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച യു​വ ക​ർ​ഷ​ക​ൻ, 2024ൽ ​ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച ക​ർ​ഷ​ക​ൻ എ​ന്നീ പു​ര​സ്കാ​ര​ങ്ങ​ളും മ​നോ​ജി​നു ല​ഭി​ച്ചി​ട്ടു​ണ്ട്.

അ​ഞ്ചു വ​ർ​ഷ​മാ​യി ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തി​ലും പ​ന്നി​യൂ​ർ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലും ക​ഴി​ഞ്ഞ വ​ർ​ഷം ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തി​ലും ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ മ​ഞ്ഞ​ൾ വി​ത്തു​ക​ൾ ഉ​ല്പാ​ദി​പ്പി​ച്ചു ന​ൽ​കു​ന്ന​ത് മ​നോ​ജാ​ണ്.

സ്വ​ന്ത​മാ​യി ഉ​ല്പാ​ദി​പ്പി​ക്കു​ന്ന മ​ണ്ണി​ര ക​ന്പോ​സ്റ്റാ​ണ് പ്ര​ധാ​ന വ​ള​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കൂ​ടെ മ​റ്റു രാ​സ​വ​ള​ങ്ങ​ളും പ്ര​യോ​ഗി​ക്കു​ന്നു. ന​ടു​വി​ൽ കൃ​ഷി​ഭ​വ​ന്‍റെ എ​ല്ലാ സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ളും ല​ഭി​ക്കു​ന്ന മ​നോ​ജ് കേ​ര​ള​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള 40 ഇ​നം കു​രു​മു​ള​കു​ക​ൾ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി ചെ​യ്യു​ക​യും തൈ​ക​ൾ ഉ​ല്പാ​ദി​പ്പി​ച്ച് ആ​വ​ശ്യ​ക്കാ​ർ​ക്കു ന​ൽ​കു​ക​യും ചെ​യ്യു​ന്നു.

മ​ണ്ണി​ര ക​ന്പോ​സ്റ്റി​നെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് സാ​ങ്കേ​തി​ക പ​രി​ജ്ഞാ​നം ന​ൽ​കു​ക​യും സൗ​ജ​ന്യ​മാ​യി മ​ണ്ണി​ര​ക​ളെ ന​ൽ​കു​ക​യും ചെ​യ്യു​ന്നു. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ആ​ളു​ക​ളാ​ണ് മ​നോ​ജി​ന്‍റെ പ​ക്ക​ൽ​നി​ന്നു മ​ണ്ണി​ര​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​ത്.

പൂ​ർ​വി​ക​രി​ൽ​നി​ന്നു പ​ക​ർ​ന്നു കി​ട്ടി​യ അ​നു​ഭ​വ​വും ത​ന്‍റേ​താ​യ പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി ഓ​ർ​മ​വ​ച്ച കാ​ലം​തൊ​ട്ട് മ​ണ്ണി​ൽ പ​ണി​യെ​ടു​ക്കു​ന്ന മ​നോ​ജി​ന് കൃ​ഷി​ത​ന്നെ​യാ​ണു ജീ​വി​ത​വും. ര​ണ്ടു സ്ഥി​രം തൊ​ഴി​ലാ​ളി​ക​ൾ​ക്കു പു​റ​മെ ആ​വ​ശ്യാ​നു​സ​ര​ണം മ​റ്റു തൊ​ഴി​ലാ​ളി​ക​ളും മ​നോ​ജി​ന്‍റെ കൃ​ഷി​യെ ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്നു​ണ്ട്.

ത​ന്‍റെ ലാ​ഭ​ത്തേ​ക്കാ​ൾ അ​വ​ർ​ക്ക് ന​ൽ​കു​ന്ന വേ​ത​ന​ത്തി​ലാ​ണ് മ​നോ​ജി​ന്‍റെ സം​തൃ​പ്തി. പു​ലി​ക്കു​രു​മ്പ ക്ഷീ​ര സം​ഘ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ മ​നോ​ജി​ന് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കി ഭാ​ര്യ ലി​നി​യും മ​ക്ക​ളാ​യ മൗ​റി​നും ഫ്ള​വ​റി​നും ജോ​ഷ​യും ഒ​പ്പ​മു​ണ്ട്.

കു​രു​മു​ള​ക് തൈ ​ഉ​ൾ​പ്പ​ടെ ത​ന്‍റെ കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ വി​ത്തു​ക​ളും സ്വ​ന്ത​മാ​യി ഉ​ല്പാ​ദി​പ്പി​ക്കു​ന്ന മ​നോ​ജ് ആ​വ​ശ്യ​ക്കാ​ർ​ക്ക് അ​തു ന​ൽ​കാ​നും ത​യാ​റാ​ണ്.

 

Agriculture

ക​രി​യ​ർ മാ​റ്റി​യ അ​ല​ങ്കാ​ര മ​ത്സ്യ​ക്കൃ​ഷി

പ​തി​ന​ഞ്ച് വ​ർ​ഷം മു​മ്പ് ന​ട​ന്ന അ​ല​ങ്കാ​ര മ​ത്സ്യ​വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​ന ക്ലാ​സ് വാ​ഴ​ക്കു​ളം ന​ടു​ക്ക​ര തൈ​യി​ൽ മ​നോ​ജി​ന്‍റെ ക​രി​യ​ർ​ത​ന്നെ മാ​റ്റി​മ​റി​ച്ചു.

ഐ​ടി​സി അ​ധ്യാ​പ​ക​നി​ൽ​നി​ന്ന് മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളു​ടെ ബ്രീ​ഡ​റി​ലേ​ക്കു​ള്ള മ​നോ​ജി​ന്‍റെ യാ​ത്ര തു​ട​ങ്ങാ​ൻ കാ​ര​ണ​മാ​യ​ത് ഇ​ൻ​ഫാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ഴ​ക്കു​ള​ത്തു ന​ട​ന്ന എം​പി​ഇ​ഡി​എ പ​രി​ശീ​ല​ന​മാ​ണ്.

ഒ​രു ദി​വ​സ​ത്തെ പ​രി​ശീ​ല​ന ക്ലാ​സി​ൽ​നി​ന്നു ല​ഭി​ച്ച അ​റി​വു​മാ​യി ചെ​റി​യ തോ​തി​ൽ അ​ല​ങ്കാ​ര മ​ത്സ്യ​വ​ള​ർ​ത്ത​ൽ ആ​രം​ഭി​ച്ചു. നി​ര​വ​ധി ഫാ​മു​ക​ൾ സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

2010ൽ ​മ​റൈ​ൻ പ്രോ​ഡ​ക്ട് എ​ക്സ്പോ​ർ​ട്ട് ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി​യു​ടെ (എം​പി​ഇ​ഡി​എ) സ​ഹാ​യ​ത്തോ​ടെ ഒ​ന്ന​ര ല​ക്ഷം രൂ​പ മു​ത​ൽ​മു​ട​ക്കി​ൽ അ​ന്പ​തു ശ​ത​മാ​നം സ​ബ്സി​ഡി​യോ​ടെ 15,000 ലി​റ്റ​ർ ശേ​ഷി​യു​ള്ള കു​ള​ത്തി​ൽ മ​ത്സ്യ​ക്കൃ​ഷി ആ​രം​ഭി​ച്ചു.

ഏ​ഞ്ച​ൽ, ഗ​പ്പി മീ​നു​ക​ളെ​യാ​ണ് ആ​ദ്യം വ​ള​ർ​ത്തി​യ​ത്. മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​ല്ക്കു​ന്ന​തി​ലൂ​ടെ ചെ​റി​യ വ​രു​മാ​നം ല​ഭി​ച്ചു​തു​ട​ങ്ങി. വി​പ​ണി ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് ആ​ദ്യ​കാ​ല​ത്ത് ബു​ദ്ധി​മു​ട്ടി​യ​തെ​ന്ന് മ​നോ​ജ് പ​റ​ഞ്ഞു.

വ​രു​മാ​ന​ത്തി​ന്‍റെ ഇ​രു​പ​ത് ശ​ത​മാ​നം ഫാം ​വി​പു​ലീ​ക​ര​ണ​ത്തി​ന് മാ​റ്റി​വ​ച്ചു. പി​ന്നീ​ട്, ഓ​സ്കാ​ർ, ഡി​സ്ക​സ് തു​ട​ങ്ങി​യ മീ​നു​ക​ളു​ടെ ബ്രീ​ഡിം​ഗും റെ​യ​റിം​ഗും ആ​രം​ഭി​ച്ചു.

മ​ത്സ്യ​ക്കൃ​ഷി മേ​ഖ​ല​യി​ൽ വി​വി​ധ ബ​ന്ധ​ങ്ങ​ളും വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. വി​പ​ണി ക​ണ്ടെ​ത്തു​ന്ന​തി​ന് ബ​ന്ധ​ങ്ങ​ൾ സ​ഹാ​യി​ച്ചെ​ന്നും ഇ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ ആ​ൽ​ബി​നോ, പി​ങ്ക്, ബ്ലാ​ക്ക് ജെ​യി​ന്‍റ് ഗൗ​രാ​മി, അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ളാ​യ റെ​ഡ് സ്പോ​ർ​ട്ട് സെ​വ​റം, പ്ലാ​റ്റി, പ​ത്തി​നം ഗ​പ്പി​ക​ൾ, ര​ണ്ടി​നം സോ​ൾ ടെ​യി​ൽ, നാ​ലി​നം ഷ്രിം​ബ്സ് എ​ന്നി​വ​യെ ബ്രീ​ഡ് ചെ​യ്യു​ക​യും വ​ള​ർ​ത്തി വി​ല്പ​ന​യ്ക്കു യോ​ഗ്യ​മാ​ക്കു​ക​യും ചെ​യ്യു​ന്നു.

വി​പ​ണി​യു​ടെ ആ​വ​ശ്യ​മ​നു​സ​രി​ച്ചാ​ണ് ബ്രീ​ഡ് ചെ​യി​ക്കു​ന്ന​തും വ​ള​ർ​ത്തു​ന്ന​തും. വി​പ​ണി​യി​ൽ കു​റ​ച്ചു​മാ​ത്രം എ​ത്തു​ന്ന ബ്രീ​ഡു​ക​ൾ​ക്കാ​ണ് മി​ക​ച്ച വി​ല ല​ഭി​ക്കു​ന്ന​ത്. ഇ​തു നോ​ക്കി​യാ​ണ് ഫാ​മി​ൽ ബ്രീ​ഡിം​ഗ് ന​ട​ത്തു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്തി​നു മു​മ്പു​ത​ന്നെ സെ​വ​റം മീ​നു​ക​ളെ ബ്രീ​ഡ് ചെ​യ്യി​പ്പി​ച്ചി​രു​ന്നു.

കോ​വി​ഡ് ലോ​ക്ക്ഡൗ​ണി​ന്‍റെ സ​മ​യ​ത്ത് സെ​വ​റം ന​ല്ല രീ​തി​യി​ൽ വി​ല്പ​ന ന​ട​ത്താ​ൻ സാ​ധി​ച്ചു. വാ​ഴ​ക്കു​ള​ത്തെ പൈ​നാ​പ്പി​ൾ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന​തി​നൊ​പ്പം സെ​വ​റം മീ​നു​ക​ളെ പാ​ഴ്സ​ൽ അ​യ​യ്ക്കാ​ൻ സാ​ധി​ച്ചു.

ബം​ഗ​ളൂ​രു, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് അ​ന്നു കൂ​ടു​ത​ൽ മീ​ൻ കു​ഞ്ഞു​ങ്ങ​ൾ ക​യ​റി​പ്പോ​യ​ത്. എ​ല്ലാ ആ​ഴ്ച​യി​ലും മീ​ൻ​കു​ഞ്ഞു​ങ്ങ​ളു​ടെ വി​ല്പ​ന ന​ട​ത്തു​ന്ന​തി​നാ​ൽ ഓ​വ​ർ സ്റ്റോ​ക്കാ​യി മീ​നു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്നി​ല്ല.

ഗ്ലാ​സ്, ഫൈ​ബ​ർ, സി​മ​ന്‍റ്, പ​ടു​താ​ക്കു​ള​ങ്ങ​ൾ, കു​ള​ങ്ങ​ൾ എ​ന്നി​വ​യി​ലാ​ണ് മീ​ൻ വ​ള​ത്തു​ന്ന​ത്. സ്വാ​ഭാ​വി​ക രീ​തി​യി​ലും കൃ​ത്രി​മ രീ​തി​യി​ലും ഫാ​മി​ൽ ബ്രീ​ഡിം​ഗും റെ​യ​റിം​ഗും ന​ട​ത്തു​ന്ന മ​നോ​ജി​ന് മി​ക​ച്ച വ​രു​മാ​നം ല​ഭി​ക്കു​ന്നു​ണ്ട്.

 

Agriculture

സ്വ​പ്ന​ഭൂ​മി​യി​ൽ നൂ​റു​മേ​നി

അ​ടു​ക്ക​ള​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ഇ​രു​പ​തു​വ​ർ​ഷം മു​മ്പ് ഈ ​വീ​ട്ട​മ്മ​യെ​ടു​ത്ത തീ​രു​മാ​നം ഇ​ന്നു കാ​ർ​ഷി​ക കേ​ര​ള​ത്തി​നു മാ​തൃ​ക​യാ​ണ്.

ഭ​ർ​ത്താ​വും ര​ണ്ടും മ​ക്ക​ളും അ​ട​ങ്ങു​ന്ന കൊ​ച്ചു​കു​ടും​ബ​ത്തി​നാ​യി പാ​ല​ക്കാ​ട് ശ്രീ​കൃ​ഷ്ണ​പു​രം കു​ള​ക്കാ​ട്ടു​കു​റി​ശി പു​ളി​ക്ക​ത്താ​ഴെ സ്വ​പ്ന ജ​യിം​സ് ജൈ​വ​ക​ർ​ഷ​ക​യാ​യ​പ്പോ​ൾ വി​ള​ക​ൾ​ക്കൊ​പ്പം പു​ര​സ്കാ​ര​ങ്ങ​ളും നൂ​റു​മേ​നി വി​ള​ഞ്ഞു.

ആ​റേ​ക്ക​ർ സ്ഥ​ല​ത്തു സ്വ​പ്ന തു​ട​ങ്ങി​യ ജൈ​വ​കൃ​ഷി ഇ​ന്നു ഇ​രു​പ​തേ​ക്ക​റി​ലേ​ക്കാ​ണ് വ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. കൃ​ഷി​യി​ട​ത്തി​ൽ യ​ന്ത്ര​ങ്ങ​ളും നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യും ഫ​ല​പ്ര​ദ​മാ​യി വി​ന​യോ​ഗി​ക്കു​ന്ന​തി​നൊ​പ്പം മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന നി​ർ​മാ​ണ​ത്തി​ലും ഫാം ​ടൂ​റി​സ​ത്തി​ലും ഈ ​സ്വ​പ്ന പ​ദ്ധ​തി വി​ജ​യം​വ​രി​ച്ചു മു​ന്നേ​റു​ന്നു.

വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള എ​ട്ടേ​ക്ക​ർ തോ​ട്ട​ത്തി​ൽ റ​ബ​റും പ​ച്ച​ക്ക​റി​യും വാ​ഴ, പ​പ്പാ​യ, റം​ബൂ​ട്ടാ​ൻ, മം​ഗോ​സ്റ്റി​ൻ, പു​ലാ​സ​ൻ, അ​വ​ക്കാ​ഡോ, ക​ട്ന​ട്ട്, നാ​ര​കം, പേ​ര, ചാ​ന്പ, വെ​ള്ള​ഞാ​വ​ൽ, മു​ള, ലാ​ത്തി​മു​ള എ​ന്നി​വ കൃ​ഷി ചെ​യ്യു​ന്നു.

മൂ​ന്നി​ട​ത്താ​യു​ള്ള കൃ​ഷി​ഭൂ​മി​യി​ൽ തെ​ങ്ങ്, ക​മു​ക്, ജാ​തി, റ​ബ​ർ, കൊ​ക്കോ, കാ​പ്പി, കു​രു​മു​ള​ക് എ​ന്നി​വ​യാ​ണ് കൃ​ഷി. റ​ബ​റി​നൊ​പ്പം കൊ​ക്കോ​യും കാ​പ്പി​യും തെ​ങ്ങി​നൊ​പ്പം ജാ​തി, മം​ഗോ​സ്റ്റി​ൻ, വാ​ഴ, കൂ​വ, ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ൾ എ​ന്നി​വ​യും ഇ​ട​വി​ള​യാ​യി കൃ​ഷി ചെ​യ്യു​ന്നു.

Agriculture

ശു​ഭ​കേ​ശ​ൻ എ​ന്ന കാ​ർ​ഷി​ക​വി​സ്മ​യം

ഇ​ത് ശു​ഭ​കേ​ശ​ൻ. ക​ഞ്ഞി​ക്കു​ഴി പ​യ​ർ അ​ഥ​വാ കു​രു​ത്തോ​ല പ​യ​ർ വി​ക​സി​പ്പി​ച്ച യു​വ​ക​ർ​ഷ​ക​ർ. ഇ​ന്ന് കേ​ര​ള​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം കൃ​ഷി വി​പ​ണി​യു​ള്ള​ത് ശു​ഭ​കേ​ശ​ൻ വി​ക​സി​പ്പി​ച്ച പ​യ​റാ​ണ്. അ​സാ​ധാ​ര​ണ വ​ലി​പ്പ​വും രു​ചി​യു​മു​ള്ള പ​യ​റി​ന്‍റെ പേ​രും പ്ര​ശ​സ്തി​യും നാ​ടും വീ​ടും ക​ട​ന്നു രാ​ജ്യ​ത്താ​ക​മാ​ന​വും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും എ​ത്താ​ൻ അ​ധി​ക​നാ​ൾ വേ​ണ്ടി വ​ന്നി​ല്ല.

അ​ധ്വാ​നി​ക്കാ​ൻ മ​ന​സു​ണ്ടെ​ങ്കി​ൽ ഇ​ങ്ങ​നെ​യും നേ​ടാ​ൻ വ​ൻ​വി​ജ​യം എ​ന്നു തെ​ളി​യി​ച്ചി​രി​ക്കു​ന്നു ക​ഞ്ഞി​ക്കു​ഴി പോ​ള​ക്കാ​ട​ൻ ക​വ​ല​യി​ലു​ള്ള കു​ട്ട​ൻ​ചാ​ൽ​വെ​ളി ശു​ഭ​കേ​ശ​ൻ. ശു​ഭ​കേ​ശ​ൻ വി​ക​സി​പ്പി​ച്ച 37 ഇ​ഞ്ചു​നീ​ള​വും 80 ഗ്രാം ​തൂ​ക്ക​വു​മു​ള്ള ക​ഞ്ഞി​ക്കു​ഴി​പ്പ​യ​റി​ന്‍റെ പെ​രു​മ ക​ട​ൽ ക​ട​ന്നും പ​ന്ത​ലി​ച്ചു​നി​ൽ​ക്കു​ന്നു.​തീ​രു​ന്നി​ല്ല ശു​ഭ​മ​ണി മ​റ്റൊ​രു പ​യ​ർ ഇ​ന​വും ശു​ഭ​കേ​ശ​ൻ വി​ക​സി​പ്പി​ച്ചി​ട്ടു​ണ്ട്.

പ​ത്താം ക്ലാ​സ് പ​ഠ​ന​ത്തി​നു​ശേ​ഷം കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ ഈ ​ചെ​റു​പ്പ​ക്കാ​ര​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​പോ​ലും വ​ഴി​കാ​ട്ടു​ന്നു. കൂ​ടാ​തെ നി​ര​വ​ധി സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ളെ കൃ​ഷി പ​ഠി​പ്പി​ക്കു​ന്നു.

പ​ത്താം വ​യ​സി​ൽ ര​ണ്ടു സെ​ന്‍റി​ൽ തു​ട​ങ്ങി​യ പ​ച്ച​ക്ക​റി കൃ​ഷി ഇ​പ്പോ​ൾ മു​ഹ​മ്മ​യി​ലും ക​ഞ്ഞി​ക്കു​ഴി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി 30 ഏ​ക്ക​റി​ലേ​ക്ക് വ​ള്ളി​വീ​ശി പ​ട​ർ​ന്നി​രി​ക്കു​ന്നു. പ​യ​റും മ​റ്റ് പ​ല​യി​നം പ​ച്ച​ക്ക​റി​ക​ളും കൃ​ഷി ചെ​യ്യു​ന്ന ശു​ഭ​കേ​ശ​ൻ കാ​ർ​ഷി​ക കേ​ര​ള​ത്തി​നൊ​രു വി​സ്മ​യ​മാ​ണ്.

ദി​വ​സം 300 കി​ലോ വ​രെ പ​യ​ർ വി​ള​വെ​ടു​ത്ത് മോ​ശ​മ​ല്ലാ​ത്ത വ​രു​മാ​നം നേ​ടു​ന്നു. ആ​ല​പ്പു​ഴ ക​ഞ്ഞി​ക്കു​ഴി​യി​ലെ ചൊ​രി​മ​ണ​ലി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​ഷി ഒ​രു വി​സ്മ​യം ത​ന്നെ.1995 ലാ​ണ് ശു​ഭ​കേ​ശ​ൻ ക​ഞ്ഞി​ക്കു​ഴി​പ്പ​യ​ർ വി​ക​സി​പ്പി​ച്ച​ത്. ലീ​മാ​ബീ​ൻ, വെ​ള്ളാ​യ​ണി ലോ​ക്ക​ൽ എ​ന്നീ ഇ​ന​ങ്ങ​ൾ ചേ​ർ​ത്താ​യി​രു​ന്ന പ​രീ​ക്ഷ​ണം.

1997ൽ ​ക​ഞ്ഞി​ക്കു​ഴി​യി​ലെ വി​ള​വെ​ടു​പ്പി​നെ​ത്തി​യ അ​ന്ന​ത്തെ കൃ​ഷി​മ​ന്ത്രി കൃ​ഷ്ണ​ൻ ക​ണി​യാം​പ​റ​ന്പി​ലാ​ണ് ശു​ഭ​കേ​ശ​ൻ വി​ക​സി​പ്പി​ച്ച വി​സ്മ​യ​പ്പ​യ​റി​ന് "ക​ഞ്ഞി​ക്കു​ഴി പ​യ​ർ' എ​ന്നു പേ​രി​ട്ട​ത്. അ​തോ​ടെ പു​തി​യ പ​യ​റി​ന്‍റെ പേ​രും പെ​രു​മ​യും സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും വ്യാ​പി​ച്ചു. 13 പ​യ​ർ പ​റി​ച്ചെ​ടു​ത്താ​ൽ ഒ​രു കി​ലോ​യോ​ള​മാ​ണ് ഈ ​ഇ​ന​ത്തി​ന്‍റെ തൂ​ക്കം.

ക​ഞ്ഞി​ക്കു​ഴി പ​യ​റി​ന്‍റെ പേ​റ്റ​ന്‍റ് ശു​ഭ​കേ​ശ​ന് ല​ഭി​ച്ച​തോ​ടെ തോ​ട്ടം കാ​ണാ​നും വി​ത്തു വാ​ങ്ങാ​നും ഏ​റെ​പ്പേ​രാ​ണ് ദി​വ​സ​വും എ​ത്തു​ന്ന​ത്. 20 ഏ​ക്ക​ർ കൃ​ഷി​യി​ൽ 15 ഏ​ക്ക​റോ​ളം പ​യ​ർ വി​ത്തി​നാ​യാ​ണ് ന​ട്ടു​വ​ള​ർ​ത്തു​ന്ന​ത്.

ഒ​രു വ​ർ​ഷം എ​ട്ടു ക്വി​ന്‍റ​ലോ​ളം വി​ത്ത് ത​യാ​റാ​ക്കി വി​ദേ​ശ​ത്തേ​ക്കു വ​രെ വി​ൽ​പ​ന​യ്ക്ക് അ​യ​യ്ക്കും. 10 മ​ണി​യോ​ളം വ​രു​ന്ന ഒ​രു പാ​യ്ക്ക​റ്റി​ന് 10 രൂ​പ വി​ല. അ​ങ്ങ​നെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് പാ​യ്ക്ക​റ്റു​ക​ളി​ൽ ക​ഞ്ഞി​ക്കു​ഴി വി​ത്ത് ശു​ഭ​കേ​ശ​ന്‍റെ പാ​യ്ക്കി​ൽ വി​റ്റു​വ​രു​ന്നു.

വി​വി​ധ ജി​ല്ല​ക​ളി​ലെ പ്ര​ദ​ർ​ശ​ന സ്റ്റാ​ളു​ക​ൾ​വ​ഴി​യും അ​ല്ലാ​തെ​യും വ​ർ​ഷം പ​ത്തു​ല​ക്ഷം രൂ​പ​യു​ടെ​വ​രെ വി​ത്ത് വി​ൽ​ക്കു​ന്നു​വെ​ന്ന് ശു​ഭ​കേ​ശ​ൻ പ​റ​യു​ന്നു. ത​നി​ച്ചു തു​ട​ങ്ങി​യ കൃ​ഷി​യി​ൽ സ​ഹാ​യ​ത്തി​ന് ഇ​പ്പോ​ൾ 20 പേ​ർ ശു​ഭ​കേ​ശ​നൊ​പ്പ​മു​ണ്ട്. സ്വ​ന്ത​മാ​യി ഒ​ന്ന​ര ഏ​ക്ക​റേ​യു​ള്ളു കൃ​ഷി​യി​ടം.

ബാ​ക്കി പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് കൃ​ഷി. വെ​ള്ള​മ​ണ​ലി​ൽ കാ​ടു ക​യ​റി​ക്കി​ട​ന്ന ഇ​ട​ങ്ങ​ൾ വെ​ട്ടി​ത്തെ​ളി​ച്ച് മ​ൾ​ച്ചിം​ഗ് ന​ട​ത്തി അ​തി​ൽ കോ​ഴി​വ​ള​വും ഇ​ത​ര ജൈ​വ​ള​ങ്ങ​ളും നി​റ​ച്ച് പൈ​പ്പ് ന​ന കൊ​ടു​ത്താ​ണ് കൃ​ഷി. രാ​സ​വ​ളം പ്ര​യോ​ഗി​ച്ചു​ള്ള കൃ​ഷി​യെ ശു​ഭ​കേ​ശ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നി​ല്ല.

തീ​രു​ന്നി​ല്ല ചൊ​രി​മ​ണ​ലി​ലെ വി​ള​വി​ന്‍റെ വി​സ്മ​യം. പാ​വ​ൽ, കോ​വ​ൽ, വെ​ള്ള​രി, മ​ത്ത​ൻ, ത​ക്കാ​ളി, മു​ള​ക്, വെ​ണ്ട തു​ട​ങ്ങി പ​ത്തി​രു​പ​ത് ഇ​ന​ങ്ങ​ൾ ശു​ഭ​കേ​ശ​ൻ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ആ​ല​പ്പു​ഴ​യി​ലെ മ​ണ്ണി​ൽ പ​ച്ച​ക്ക​റി മാ​ത്ര​മ​ല്ല വെ​ളു​ത്തു​ള്ളി​യും ചു​വ​ന്നു​ള്ളി​യും, സ​വോ​ള​യും കൃ​ഷി ചെ​യ്ത് വി​ള​വെ​ടു​ക്കു​ക​യാ​ണ് ഈ ​ക​ർ​ഷ​ക​ൻ. ട​ണ്‍ ക​ണ​ക്കി​ന് ത​ണ്ണി​മ​ത്ത​നും ഇ​ദ്ദേ​ഹം വി​ളി​യി​ക്കു​ന്നു.

പ​ച്ച​ക്ക​റി​ക്കു പു​റ​മെ പ​ശു, കോ​ഴി, ക​രി​ങ്കോ​ഴി തു​ട​ങ്ങി​വ​യെ​യും വ​ള​ർ​ത്തു​ന്നു.​ശു​ഭ​കേ​ശ​ൻ പു​ല​ർ​ച്ചെ നാാ​ലി​നു ഉ​റ​ക്ക​മു​ണ​രും. ഇ​തി​നു​ശേ​ഷം ഭാ​ര്യ ല​തി​ക​യെ​യും ഒ​പ്പം​കൂ​ട്ടി കൃ​ഷി​യി​ട​ത്തി​ലെ​ത്തി കൃ​ഷി​പ്പ​ണി​യോ വി​ള​വെ​ടു​പ്പോ തു​ട​ങ്ങും. വി​ശ്ര​മം അ​റി​യാ​ത്ത ഈ ​ജോ​ലി വൈ​കു​ന്നേ​കം ഏ​ഴു​വ​രെ തു​ട​രും.

ഇ​തി​നി​ടെ സ​മ​യം ക​ണ്ടെ​ത്തി വി​വി സ്കൂ​ളു​ക​ളി​ലും ക്ല​ബു​ക​ളി​ലും ക്ലാ​സെ​ടു​ക്കും. സ്കൂ​ളി​ൽ പ​ഠി​ക്കുമ്പോൾ ചോ​റി​ന് ക​റി​യി​ല്ലാ​തെ വി​ഷ​മി​ച്ച ദി​വ​സ​ങ്ങ​ളി​ൽ സ്വ​ന്തം മു​റ്റ​ത്തു തു​ട​ങ്ങി​യ പ​ച്ച​ക്ക​റി കൃ​ഷി​യാ​ണ് സ്വ​ന്ത​മാ​യി പേ​റ്റ​ന്‍റു​ള്ള ര​ണ്ട് പ​യ​ർ ഇ​ന​ങ്ങ​ളും ട​ണ്‍ ക​ണ​ക്കി​ന് ഇ​ത​ര വി​ള​വു​ക​ളു​മാ​യി ശു​ഭ​കേ​ശ​നെ പെ​രു​മ​യി​ലേ​ക്ക് ന​യി​ച്ച​ത്.

ക​ഞ്ഞി​ക്കു​ഴി​യി​ലെ പ​ച്ച​ക്ക​റി​വി​ത്ത് ഫാ​ക്ട​റി​യാ​ണ് ശു​ഭ​കേ​ശെ​ന്‍റെ വീ​ട്. പ​യ​റും ഇ​ത​ര പ​ച്ച​ക്ക​റി​ക​ളും വി​റ്റ് മെ​യി​ൻ റോ​ഡി​ൽ സ്ഥ​ലം വാ​ങ്ങി ഇ​രു​നി​ല വീ​ടും പ​ണി​യി​ച്ച മി​ടു​മി​ടു​ക്ക​ൻ.​ശു​ഭ​കേ​ശ​ന്‍റെ വീ​ടു നി​റ​യെ പു​ര​സ്കാ​ര​ങ്ങ​ളാ​ണ്.

ഗ​വ​ർ​ണ​ർ മു​ത​ൽ മു​ഖ്യ​മ​ന്ത്രി വ​രെ​യു​ള്ള​വ​ർ സം​സ്ഥാ​ന പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന ചി​ത്ര​ങ്ങ​ൾ. മ​മ്മൂ​ട്ടി​യും കാ​വ്യാ മാ​ധ​വ​നും യേ​ശു​ദാ​സും മു​ൻ മ​ന്ത്രി സു​നി​ൽ​കു​മാ​റു​മൊ​ക്കെ വ​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​ഷി ഹ​രി​ത വി​സ്മ​യം ക​ണ്ടാ​സ്വ​ദി​ക്കാ​ൻ.

ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ന്‍റെ ജ​ന​കീ​യ പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്ത​തി​നു​ള്ള സ്വ​ർ​ണ​മെ​ഡ​ൽ, സ​രോ​ജി​നി ദാ​മോ​ദ​ർ ഫൗ​ണ്ടേ ഷ​ൻ പു​ര​സ്കാ​രം, കെ.​ജെ. യേ​ശു​ദാ​സ് ജൈ​വ​ക​ർ​ഷ​ക പു​ര​സ്കാ​രം, മി​ക​ച്ച ക​ർ​ഷ​ക​നു​ള്ള അ​ക്ഷ​യ​ശ്രീ, സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ യു​വ​ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡ്, ഹ​രി​ത​മി​ത്ര അ​വാ​ർ​ഡ്... പ​രീ​ക്ഷ​ണ​ങ്ങ​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന ആ ​ക​ർ​ഷ​ക​ന് കി​ട്ടി​യ പു​ര​സ്കാ​ര​ങ്ങ​ളു​ടെ ലി​സ്റ്റ് നീ​ളു​ന്നു.

Agriculture

ക​ർ​ഷ​ക​ർ​ക്ക് കൈ​ത്താ​ങ്ങാ​യി സാ​ന്തോം ഫു​ഡ് ഫാ​ക്ട​റി

ക​ർ​ഷ​ക​നാ​ടാ​യ പാ​ലാ​യി​ൽ ക​ർ​ഷ​ക​ർ​ക്കു താ​ങ്ങാ​യി സാ​ന്തോം ഫു​ഡ് ഫാ​ക്ട​റി. ക​ർ​ഷ​ക​രി​ൽ​നി​ന്നു നേ​രി​ട്ട് ച​ക്ക​യും ക​പ്പ​യും കൈ​ത​ച്ച​ക്ക​യും ഏ​ത്ത​ക്ക​യും ഇ​ത​ര പ​ഴ​വ​ർ​ഗ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ന്യാ​യ​വി​ല​യ്ക്കു സം​ഭ​രി​ച്ച് മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി വി​പ​ണി​യി​ലി​റ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

പാ​ലാ രൂ​പ​ത​യു​ടെ ക​ർ​ഷ​ക ശ​ക്തീ​ക​ര​ണ പ​ദ്ധ​തി​യാ​യ ക​ർ​ഷ​ക ബാ​ങ്കി​ന്‍റെ കാ​ർ​ഷി​ക​മൂ​ല്യ വ​ർ​ധി​ത സം​രം​ഭ​മാ​യി​ട്ടാ​ണ് പാ​ലാ സാ​ന്തോം ഫു​ഡ് ഫാ​ക്‌ട​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ക​രൂ​ർ മു​ണ്ടു​പാ​ലം സ്റ്റീ​ൽ ഇ​ന്ത്യ കാ​ന്പ​സി​ലെ അ​ഗ്രോ ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്കി​ലാ​ണ് ഫാ​ക്ട​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

രൂ​പ​ത​യു​ടെ സോ​ഷ്യ​ൽ സ​ർ​വീ​സ് വി​ഭാ​ഗ​മാ​യ പി​എ​സ്ഡ​ബ്ള്യു​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ൾ ന​ട​ത്തി​വ​രു​ന്ന മൂ​ല്യ​വ​ർ​ധി​ത ഉ​ല്പ​ന്ന സം​രം​ഭ​ങ്ങ​ൾ​ക്ക് ശ​ക്തി പ​ക​രു​ന്ന​തി​നൊ​പ്പം നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളും യ​ന്ത്ര​സാ​മ​ഗ്രി​ക​ളും വി​നി​യോ​ഗി​ച്ചു​ള്ള മൂ​ല്യ​വ​ർ​ധി​ത സം​ര​ഭ​മാ​ണി​ത്.

സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പി​ന്‍റെ സ്മോ​ൾ ഫാ​ർ​മേ​ഴ്സ് അ​ഗ്രി ബി​സി​ന​സ് ക​ണ്‍​സോ​ർ​ഷ്യ​മെ​ന്ന എ​സ്എ​ഫ്എ​സി​യി​ൽ നി​ന്നും കോ​ട്ട​യം ജി​ല്ല​യി​ൽ അ​നു​വ​ദി​ച്ച നാ​ല് എ​ഫ്പി​ഒ​ക​ളി​ലൊ​ന്നാ​ണ് സാ​ന്തോം എ​ഫ്പി​ഒ.

കേ​വ​ലം ക​ർ​ഷ​ക​ർ​ക്ക് അ​വ​രു​ടെ വി​ള​ക​ളോ ഉ​ത്പ​ന്ന​ങ്ങ​ളോ ഉ​ണ​ക്കു​വാ​നു​ള്ള ഒ​രു യൂ​ണി​റ്റി​ല്ല മ​റി​ച്ച് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ന്യാ​യ വി​ല ഉ​റ​പ്പു​വ​രു​ത്തി വി​ൽ​ക്കാ​നും അ​വ​യെ മൂ​ല്യ വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ന്യാ​യ വി​ല ഉ​റ​പ്പു​വ​രു​ത്തി വി​ൽ​ക്കാ​നും അ​വ​യെ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​തി​നു​മു​ള്ള സാ​ധ്യ​ത​യാ​ണ് ഫാ​ക്‌ട​റി ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത്.

സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ കാ​ഞ്ഞി​ര​മ​റ്റം അ​ഗ്രോ പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി​യു​ടെ കാ​ൻ വേ ​പ്രൊ​ഡ​ക്ഷ​ൻ​സ് യൂ​ണി​റ്റി​ലും മൂ​ഴൂ​ർ കാ​ർ​ഷി​ക വി​ള മൂ​ല്യ വ​ർ​ധി​ത സം​ഭ​ര​ണ കേ​ന്ദ്രം, മൂ​ഴൂ​ർ മി​ത്രം പ്രൊ​ഡ​ക്ഷ​ൻ യൂ​ണി​റ്റ്, മാ​ൻ​വെ​ട്ടം, വ​യ​ല, വെ​ള്ളി​യാ​മ​റ്റം എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്രൊ​ഡ​ക്ഷ​ൻ യൂ​ണി​റ്റു​ക​ളി​ലും ആ​യി​ര​ക്ക​ണ​ക്കി​നു കി​ലോ കാ​ർ​ഷി​ക വി​ള​ക​ളു​ടെ പ്രാ​ഥ​മി​ക സം​സ​ക​ര​ണം ന​ട​ന്നു​വ​രു​ന്നു​ണ്ട്.

ഈ ​യൂ​ണി​റ്റു​ക​ളു​ടെ മ​ദ​ർ യൂ​ണി​റ്റാ​യി​ട്ടാ​ണ് സാ​ന്തോം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പു​തു​ത​ല​മു​റ കൃ​ഷി​യി​ൽ​നി​ന്ന് അ​ക​ലു​ന്ന​തും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​നും തൊ​ഴി​ലി​നു​മാ​യി പോ​കു​ന്ന​തു​മാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

പ​ല വീ​ടു​ക​ളി​ൽ​നി​ന്നും മാ​താ​പി​താ​ക്ക​ൾ താ​ത്കാ​ലി​ക​മാ​യോ സ്ഥി​ര​മാ​യോ പ്ര​വാ​സി ജീ​വി​ത​ത്തി​നു നി​ർ​ബ​ന്ധി​ത​രാ​കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ട്ടേ​റെ വീ​ടു​ക​ൾ അ​ട​ഞ്ഞു കി​ട​ക്കു​ക​യും കൃ​ഷി​യി​ട​ങ്ങ​ൾ കാ​ടു​ക​ളാ​യി മാ​റു​ക​യും ചെ​യ്തു.

ഇ​പ്ര​കാ​രം പാ​ഴാ​യി കി​ട​ക്കു​ന്ന കൃ​ഷി​യി​ട​ങ്ങ​ളി​ൽ സം​ഘ​കൃ​ഷി സാ​ധ്യ​ത​ക​ൾ വ​ള​ർ​ത്തി​യെ​ടു​ക്കാ​നും വി​ഷ​ര​ഹി​ത​മാ​യ കൃ​ഷി​യും മാ​യം ക​ല​രാ​ത്ത ഉ​ത്പ​ന്ന​ങ്ങ​ളു​മു​ണ്ടാ​ക്കി പ്ര​വാ​സി​സ​മൂ​ഹ​ത്തി​ന് എ​ത്തി​ക്കു​ന്ന​തി​നു​മാ​ണ് ഫാ​ക്ട​റി ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.

ക​ർ​ഷ​ക ഉ​ത്പാ​ദ​ക സം​ഘ​ട​ന​ക​ൾ, ക​മ്പനി​ക​ൾ, ക​ർ​ഷ​ക​ദ​ള ഫെ​ഡ​റേ​ഷ​നു​ക​ൾ, ഫാ​ർ​മേ​ഴ്സ് ക്ല​ബു​ക​ൾ, സ്വാ​ശ്ര​യ സം​ഘ​ങ്ങ​ൾ തു​ട​ങ്ങി​യ​വ വ​ഴി ച​ക്ക​യും ക​പ്പ​യും കൈ​ത​ച്ച​ക്ക​യും ഏ​ത്ത​ക്ക​യും ഇ​ത​ര പ​ഴ​വ​ർ​ഗ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ക​ർ​ഷ​ക​രി​ൽ നി​ന്നും ന്യാ​യ​വി​ല​യ്ക്ക് സം​ഭ​രി​ക്കും. ഇ​വ​യെ ഫാ​ക്ട​റി​യി​ൽ സം​സ്ക​രി​ച്ച് മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കും.

ആ​ഭ്യ​ന്ത​ര​വി​പ​ണി​യി​ൽ മാ​ത്ര​മ​ല്ല വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും വി​പ​ണി ശൃം​ഖ​ല വ്യാ​പി​പ്പി​ച്ച് ആ​രോ​ഗ്യ​മു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ത​ന​തു ബ്രാ​ൻ​ഡി​ൽ എ​ത്തി​ക്കു​വാ​നു​ള്ള ഉ​ദ്യ​മ​മാ​ണ് ഫാ​ക്ട​റി​യു​ടെ ല​ക്ഷ്യം.

ഫാ​ക്ട​റി കോമ്പൗണ്ടി​ൽ വി​ശാ​ല​മാ​യ സ്ഥ​ല​ത്ത് ക​പ്പ​യും വി​വി​ധ ത​രം പ​ഴ​വ​ർ​ഗ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും കൃ​ഷി ചെ​യ്തു വ​രു​ന്നു. ഒ​ന്നേ​മു​ക്കാ​ൽ ഏ​ക്ക​റി​ൽ ക​റു​ത്ത മി​ക്സ്ച​ർ ക​പ്പ വി​ള​വെ​ടു​ക്കാ​റാ​യി ക​ഴി​ഞ്ഞു.

ര​ണ്ട​ര ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് പ​ഴ​വ​ർ​ഗ കൃ​ഷി. ഡ്രാ​ഗ​ണ്‍, ദു​രി​യാ​ൻ, വി​വി​ധ​ത​രം നാ​ര​ക​ങ്ങ​ൾ, ഹൈ​ബ്രി​ഡ് പേ​ര​ക​ൾ, വി​വി​ധ ത​രം റം​ബു​ട്ടാ​ൻ, ദു​ക്കോ​ണ്‍, മം​ഗ്ഡോ​വ, ഫി​ലോ​സാ​ൻ, വി​വി​ധ ത​രം ആ​ഞ്ഞി​ലി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന പ​ഴ​വ​ർ​ഗ​ങ്ങ​ൾ.

എ​ട്ടാം മാ​സ​ത്തി​ൽ കു​ല വെ​ട്ടാ​വു​ന്ന മ​ഞ്ചേ​രി കു​ള്ള​ൻ വാ​ഴ​ത്തോ​ട്ട​വും ഫാ​ക്ട​റി കോ​ന്പൗ​ണ്ടി​ലു​ണ്ട്. ക​ഴി​ഞ്ഞ ജൂ​ലൈ 24ന് ​കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദാ​ണ് ഫാ​ക്ട​റി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ പ​രി​ശോ​ധ​യ്ക്കും മ​റ്റു​മാ​യു​ള്ള ലാ​ബ് സൗ​ക​ര്യം ഫാ​ക്ട​റി​യോ​ടു ചേ​ർ​ന്ന് ഉ​ട​ൻ ആ​രം​ഭി​ക്കും.

പാ​ലാ​യു​ടെ​യും മീ​ന​ച്ചി​ൽ താ​ലൂ​ക്കി​ന്‍റെ​യും കാ​ർ​ഷി​ക ഭൂ​പ​ട​ത്തി​ലെ പു​തി​യ അ​ധ്യാ​യ​മാ​ണ് സാ​ന്തോം ഫു​ഡ് ഫാ​ക്ട​റി​യെ​ന്നും അ​ധ്വാ​ന​മ​ഹ​ത്വ​ത്താ​ൽ മ​ണ്ണി​ൽ പൊ​ന്നു വി​ള​യി​ക്കു​ന്ന മീ​ന​ച്ചി​ൽ താ​ലൂ​ക്കി​ലെ ക​ർ​ഷ​ക​രെ ചേ​ർ​ത്തു പി​ടി​ക്കാ​ൻ സാ​ന്തോം ഫാ​ക്ട​റി​ക്കു ക​ഴി​യു​മെ​ന്നും ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് കി​ഴ​ക്കേ​ൽ പ​റ​ഞ്ഞു.

 

Agriculture

അബ്ദുവിന്‍റെ മുറ്റത്തെ അത്ഭുത മാവ്

ന​ല്ല മാ​ധൂ​ര്യ​മേ​റും മാ​മ്പ​ഴ​ത്തി​നാ​യി കൊ​തി​യോ​ടെ കാ​ത്തി​രി​ക്കാ​ത്ത​വ​ർ ആ​രു​ണ്ട്? അ​ങ്ങ​നെ​യു​ള്ള​വ​ർ നി​ശ്ച​യ​മാ​യും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കാ​ര​ശേ​രി പോ​യി​ലി​ൽ അ​ബ്ദു​വി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ അ​ദ്ഭു​ത മാ​വ് ഒ​ന്നു കാ​ണ​ണം.

ഒ​റ്റ​മാ​വി​ൽ 80 വ്യ​ത്യ​സ്ത ഇ​നം മാ​ങ്ങ​ക​ൾ! ആ​ർ​ക്കെ​ങ്കി​ലും ചി​ന്തി​ക്കാ​ൻ പ​റ്റു​മോ, എ​ന്നാ​ൽ വി​ശ്വ​സി​ച്ചേ മ​തി​യാ​കൂ. മ​ല​യോ​ര ക​ർ​ഷ​ക​നും പ്ര​വാ​സി​യു​മാ​യ അ​ബ്ദു ന​ട്ടു പ​രി​പാ​ലി​ക്കു​ന്ന മാ​വി​ന്‍റെ ചി​ല്ല​ക​ളി​ൽ അ​ത്ര​യും ഇ​നം മാ​ങ്ങ​ക​ളാ​ണു രു​ചി വൈ​വി​ധ്യ​മൊ​രു​ക്കി നി​റ​ഞ്ഞു കാ​യ്ച്ചു നി​ൽ​ക്കു​ന്ന​ത്.

ഈ ​മാമ്പ​ഴ​ക്കാ​ഴ്ച തേ​ടി ഇ​ത​ര ജി​ല്ല​ക​ളി​ൽ നി​ന്നു പോ​ലും നി​ര​വ​ധി​പ്പേ​രാ​ണ് എ​ത്തു​ന്ന​ത്. ക​ണ്ണി​നും മ​ന​സി​നും കു​ളി​ർ​മ​യേ​കു​ന്ന അ​പൂ​ർ​വ ദൃ​ശ്യം.

മാ​വു​ക​ളു​ടെ ഇ​ഷ്ട​തോ​ഴ​ൻ

എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ൾ അ​ബ്ദു വീ​ട്ടു​മു​റ്റ​ത്ത് ന​ട്ട മാ​വി​ലാ​ണ് ഇ​പ്പോ​ൾ ഓ​രോ കൊ​ന്പി​ലും പ​ല ത​രം മാ​ങ്ങ​ക​ൾ കാ​യ്ച്ചു കി​ട​ക്കു​ന്ന​ത്. മാ​വു​ക​ളോ​ടും മാ​ങ്ങ​ക​ളോ​ടും കു​ട്ടി​ക്കാ​ലം മു​ത​ലു​ള്ള പെ​രു​ത്തി​ഷ്ട​മാ​ണ് വീ​ട്ടു മു​റ്റ​ത്തും പ​രി​സ​ര​ത്തും മാ​വു​ക​ളു​ടെ ലോ​കം ത​ന്നെ സൃ​ഷ്ടി​ക്കാ​ൻ അ​ബ്ദു​വി​നെ പ്രേ​രി​പ്പി​ച്ച​ത്.

യാ​ത്ര​ക​ൾ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന അ​ബ്ദു പോ​കു​ന്ന നാ​ടു​ക​ളി​ൽ നി​ന്നൊ​ക്കെ അ​വി​ടു​ത്തെ ത​ന​ത് മാ​വി​ന​ത്തി​ന്‍റെ തൈ​ക​ളു​മാ​യാ​ണു മ​ട​ങ്ങി എ​ത്താ​റു​ള്ള​ത്. അ​വ വീ​ട്ടു​പ​രി​സ​ര​ത്ത് ന​ട്ടു​പി​ടി​പ്പി​ക്കു​ക​യും ചെ​യ്യും.

അ​വ​യി​ൽ നി​ന്നു​ള്ള ക​ന്പു​ക​ളാ​ണ് ബ​ഡിം​ഗ്, ഗ്രാ​ഫ്റ്റിം​ഗ്, അ​പ്രോ​ച്ച് ഗ്രാ​ഫ്റ്റ് തു​ട​ങ്ങി​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ഒ​റ്റ​മാ​വി​ൽ വ​ച്ചു​പി​ടി​പ്പി​ച്ച​ത്.

മാമ്പ​ഴ​വും ക​ഴി​ക്കാം...​തൈ​ക​ളും കൊ​ണ്ടു​പോ​കാം...

കൊ​ള​ന്പ്, ര​ത്ന​ഗി​രി ഹാ​പൂ​സ്, ച​ന്ദ്ര​ക്കാ​ര​ൻ, ആ​പ്പി​ൾ റൊ​മാ​നി​യ, ഗ്രാ​ന്പൂ, ബ​നാ​ന മാം​ഗോ, താ​യ്ല​ൻ​ഡ് നാ​സി പ​സ​ന്ത്, കാ​റ്റി മോ​ണ്‍ തു​ട​ങ്ങി​യ വി​ദേ​ശ ഇ​ന​ങ്ങ​ളും ചേ​ല​ൻ, ച​ക്ക​ര​ക്ക​ട്ടി, വെ​ള്ള മൂ​വാ​ണ്ട​ൻ, നീ​ല​ൻ, ഒ​ട്ടു​മാ​ങ്ങ തു​ട​ങ്ങി വി​വി​ധ​ത​രം നാ​ട്ടു​മാ​ങ്ങ​ക​ൾ... പേ​ര​റി​യാ​ത്ത​വ​യും ഏ​റെ.

മാ​ങ്ങ​ക​ൾ ആ​വ​ശ്യ​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന​തി​നു പു​റ​മെ തൈ​ക​ൾ ഉ​ത്പാ​ദി​പ്പി​ച്ചും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. ബ​ഡിം​ഗ്, ഗ്രാ​ഫ്റ്റിം​ഗ് എ​ന്നി​വ​യി​ലൂ​ടെ മാ​വു​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന രീ​തി​ക​ൾ പ​ഠി​പ്പി​ച്ചു കൊ​ടു​ക്കു​ക​യും ചെ​യ്യും.

പാ​ഠ്യ​പ​ദ്ധ​തി​യി​ൽ കൃ​ഷി ഒ​രു പാ​ഠ​മാ​ക്ക​ണം എ​ന്ന​താ​ണ് അ​ബ്ദു​വി​ന്‍റെ ആ​വ​ശ്യം. പ്ര​ദേ​ശ​ത്തെ മി​ക്ക വി​ദ്യാ​ല​യ​ങ്ങ​ളി​ലും കു​ട്ടി​ക​ൾ​ക്ക് അ​വ​ധി​ക്കാ​ല​ത്ത് അ​ദ്ദേ​ഹം പ​തി​വാ​യി കൃ​ഷി​പാ​ഠം എ​ടു​ക്കാ​റു​ണ്ട്.

സ്ഥ​ല​മി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് ഒ​രു​മാ​വെ​ങ്കി​ലും ന​ട്ടു​പി​ടി​പ്പി​ക്കാ​ത്ത ആ​രു​മു​ണ്ടാ​വ​രു​ത് എ​ന്ന​താ​ണ് അ​ബ്ദു​വി​ന്‍റെ ആ​ഗ്ര​ഹം.

മാ​വി​ന്‍റെ എ​ൻ​സൈ​ക്ളോ​പീ​ഡി​യ

മാ​വി​ന്‍റെ കാ​ര്യ​ത്തി​ൽ എ​ന്തു സം​ശ​യ​വും തീ​ർ​ക്കാ​ൻ പ​റ്റു​ന്ന ഒ​രു എ​ൻ​സൈ​ക്ളോ​പീ​ഡി​യ​യാ​ണ് അ​ബ്ദു. മാ​വി​നെ​യും മാ​ങ്ങ​യെ​യും കു​റി​ച്ച് ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന അ​ബ്ദു മാ​വു​ക​ൾ തേ​ടി ഇ​തി​നോ​ട​കം നി​ര​വ​ധി രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്.

15 വ​ർ​ഷ​ത്തോ​ളം പ്ര​വാ​സി​യാ​യി​രു​ന്ന​പ്പോ​ഴും മ​ന​സ് നി​റ​യെ കൃ​ഷി​യാ​യി​രു​ന്നു. പി​ന്നീ​ട് നാ​ട്ടി​ലെ​ത്തി ഒ​ട്ടും വൈ​കാ​തെ മ​ണ്ണി​ലേ​ക്കി​റ​ങ്ങു​ക​യാ​യി​രു​ന്നു. 125 ല​ധി​കം വ്യ​ത്യ​സ്ത പ​ഴ​വ​ർ​ഗ​ങ്ങ​ളും അ​ബ്ദു ന​ട്ടു പ​രി​പാ​ലി​ക്കു​ന്നു​ണ്ട്.

പ​ഴ​ങ്ങ​ൾ തി​ന്നാ​ൻ എ​ത്തു​ന്ന പ​ക്ഷി​ക​ളെ​യും വ​വ്വാ​ലു​ക​ളെ​യും ഓ​ടി​ക്കാ​റു​മി​ല്ല. പ​ഴ​ങ്ങ​ൾ അ​വ​ർ​ക്കു കൂ​ടി അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്നാ​ണ് അ​ബ്ദു​വി​ന്‍റെ നി​ല​പാ​ട്.

ക​ർ​ണാ​ട​ക​യി​ൽ പ​ത്തേ​ക്ക​ർ

മാ​ങ്ങ​ക​ൾ വി​ള​വെ​ടു​ക്കു​ന്ന ദി​വ​സം സു​ഹൃ​ത്തു​ക്ക​ൾ അ​ബ്ദു​വി​ന്‍റെ വീ​ട്ടി​ൽ എ​ത്തു​ന്ന​ത് പ​തി​വാ​ണ്. വ​രു​ന്ന​വ​രൊ​ക്കെ വ​യ​റു നി​റ​ച്ചു വ്യ​ത്യ​സ്ത​യി​നം മാ​ന്പ​ഴം ക​ഴി​ച്ചാ​ണു മ​ട​ങ്ങു​ന്ന​ത്. മാ​ങ്ങ​ക​ൾ ഇ​വി​ടെ വി​ൽ​ക്കാ​റി​ല്ല.

എ​ന്നാ​ൽ, ക​ർ​ണാ​ട​ക ബേ​ഗൂ​രി​ൽ അ​ബ്ദു​വ​ട​ക്കം 14 പേ​ർ ചേ​ർ​ന്നു പ​ത്ത് ഏ​ക്ക​ർ സ്ഥ​ല​ത്ത് മാ​വ്, ചി​ക്കു, പ​പ്പാ​യ തു​ട​ങ്ങി​യ​വ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ഇ​തി​ന്‍റെ വി​ള​വെ​ടു​പ്പ് ജു​ണ്‍ 15 നോ​ട് അ​ടു​ത്താ​ണ് ന​ട​ക്കു​ന്ന​ത്.

ഇ​വ കേ​ര​ള വി​പ​ണി​യി​ൽ എ​ത്തി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ക​യും ചെ​യ്യും. സു​ബി​ന​യാ​ണ് അ​ബ്ദു​വി​ന്‍റെ ഭാ​ര്യ. ഫാ​ത്തി​മ ത​മ​ന്ന, ത​ൻ​സി​ഹ​ലി, ദി​ൻ​ഷാ​നി​യ, ഫാ​ത്തി​മ ബെ​ൻ​ഹ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

ഫോ​ണ്‍: 9846300215.

Agriculture

സ്വ​ന്തം നാ​ട്ടു​ച​ന്ത‌​യു​മാ​യി ഉ​ഴ​വൂ​ർ

ഉ​ഴ​വൂ​ർ എ​ന്ന പേ​രി​ൽ ത​ന്നെ​യു​ണ്ട് മ​ണ്ണി​ന്‍റെ, ഉ​ഴ​വി​ന്‍റെ, കൃ​ഷി​ച​ര്യ​യു​ടെ​യൊ​ക്കെ ഒ​രു സു​ഗ​ന്ധം. പേ​രു​പോ​ലെ കൃ​ഷി​യാ​ണ് ഉ​ഴ​വൂ​രി​ന്‍റെ മു​ഖ​മു​ദ്ര. ജ​ന​ത​യു​ടെ പ്ര​ധാ​ന ഉ​പ​ജീ​വ​ന മാ​ർ​ഗ​വും കൃ​ഷി ത​ന്നെ. വാ​ഴ, വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ൾ, കി​ഴ​ങ്ങു​വ​ർ​ഗ വി​ള​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ കേ​ന്ദ്ര​മാ​ണി​ത്.

കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ സ​മൃ​ദ്ധി സ്വാ​ഭാ​വി​ക​മാ​യ വി​ല​യി​ടി​വി​നും കാ​ര​ണ​മാ​യി. വി​ല​ക്കു​റ​വ് മാ​ത്ര​മ​ല്ല, കു​റ​ഞ്ഞ വി​ല​യാ​ണെ​ങ്കി​ലും അ​തു കൃ​ത്യ​മാ​യി കി​ട്ടാ​താ​യ​തോ​ടെ ക​ർ​ഷ​ക​രും കൃ​ഷി​വ​കു​പ്പും ഉ​ഴ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി "ക​ർ​ഷ​ക​രു​ടെ സ്വ​ന്തം കാ​ർ​ഷി​ക വി​പ​ണി' എ​ന്ന ആ​ശ​യ​വു​മാ​യി മു​ന്നി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു.

ക​ർ​ഷ​ക​ർ​ക്കാ​യി ക​ർ​ഷ​ക​ർ ത​ന്നെ ന​ട​ത്തു​ന്ന വി​പ​ണി​യാ​യി​രു​ന്നു ല​ക്ഷ്യം. അ​തി​നാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണീ​സ് സ്റ്റീ​ഫ​ന്‍റെ​യും കൃ​ഷി ഓ​ഫീ​സ​ർ തെ​രേ​സ അ​ല​ക്സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​രു​ടെ വി​പു​ല​മാ​യ യോ​ഗം ചേ​ർ​ന്നു.

നാ​ട്ടു​ച​ന്ത​യു​ടെ ന​ട​ത്തി​പ്പി​നാ​വ​ശ്യ​മാ​യ ക​ർ​ഷ​ക​രു​ടെ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചെ​യ​ർ​മാ​നാ​യും കൃ​ഷി ഓ​ഫീ​സ​ർ ക​ണ്‍​വീ​ന​റാ​യും ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

അ​ങ്ങ​നെ ഉ​ഴ​വൂ​രി​ലെ പ​ര​ന്പ​രാ​ഗ​ത നാ​ട്ടു​ച​ന്ത​യി​ൽ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ക​ർ​ഷ​ക​രു​ടെ സ്വ​ന്തം വി​പ​ണി​ക്ക് തു​ട​ക്ക​മി​ട്ടു. പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​വ​കു​പ്പി​ന്‍റെ​യും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ​യും നി​റ​ഞ്ഞ പി​ന്തു​ണ​യാ​ണ് ഈ ​ക​ർ​ഷ​ക വി​പ​ണി​ക്ക് ല​ഭി​ച്ച​ത്.

 

Agriculture

ച​തി​ക്കി​ല്ല വെ​റ്റി​ല, ശ​ശി​ധ​ര​ൻ ഹാ​പ്പി

വെ​റ്റി​ല ഇ​തു​വ​രെ ശ​ശി​ധ​ര​നെ ച​തി​ച്ചി​ട്ടി​ല്ല. അ​തു​കൊ​ണ്ടാ​വാം ആ​യു​സി​ന്‍റെ ന​ല്ല പ​ങ്കും ഈ ​കൃ​ഷി​ക്കു​വേ​ണ്ടി അ​ദ്ദേ​ഹം മാ​റ്റി​വ​ച്ച​ത്. വെ​റ്റി​ല കൃ​ഷി​യി​ൽ ആ​ഴ്ച്ച​തോ​റും കു​റ​ഞ്ഞ​ത് അ​യ്യാ​യി​രം രൂ​പ വ​രു​മാ​നം കി​ട്ടും കോ​ട്ട​യം ജി​ല്ല​യി​ൽ നെ​ടും​കു​ന്നം നെ​ത്ത​ല്ലൂ​ർ പ​ന​യ്ക്ക​വ​യ​ലി​ൽ കെ.​എ​ൻ.​ശ​ശി​ധ​ര​ന്.

വെ​റ്റി​ല വി​റ്റു വീ​ടു​പോ​റ്റു​ന്ന ഇ​ദ്ദേ​ഹം മ​ക്ക​ളു​ടെ പ​ഠ​ന​വും വി​വാ​ഹ​വു​മൊ​ക്കെ ന​ട​ത്താ​ൻ ആ​ശ്ര​യി​ച്ച​തും മ​റ്റൊ​ന്നി​നെ​യ​ല്ല. വീ​ട്ടു മു​റ്റ​ത്തേ​ക്ക് ക​യ​റു​ന്പോ​ൾ ത​ന്നെ പ​ട​ങ്ങു​ക​ളി​ലും മ​ര​ങ്ങ​ളി​ലും വ​ള്ളി​വീ​ശി തി​ങ്ങി വ​ള​രു​ന്ന വെ​റ്റി​ല ചെ​ടി​ക​ൾ കാ​ണാം.

ഹ​രി​ത​സ​മൃ​ദ്ധി​യു​ടെ നേ​ർ​ക്കാ​ഴ്ച. രാ​പ​ക​ൽ ന​ട്ടു​ന​ന​യ്ക്കാ​നും പാ​ക​മാ​യ ഇ​ല​ക​ൾ യ​ഥാ​സ​മ​യം ജാ​ഗ്ര​ത​യോ​ടെ നു​ള്ളി​യെ​ടു​ത്ത് കെ​ട്ടു​ക​ളാ​ക്കാ​നും 74കാ​ര​നാ​യ ശ​ശി​ധ​ര​ന് ഏ​റെ ഇ​ഷ്ട​മാ​ണ്. മൂ​ന്നു പ​തി​റ്റാ​ണ്ടു മുമ്പ് വാ​ഴ​യോ ക​പ്പ​യോ ചേ​ന​യോ ചേ​ന്പോ ന​ടാ​മെ​ന്നു വി​ചാ​രി​ച്ചാ​ണ് ശ​ശി​ധ​ര​ൻ ഈ ​മ​ണ്ണു വാ​ങ്ങി​യ​ത്.

മ​റ്റു കൃ​ഷി​ക​ൾ​ക്കൊ​പ്പ​മാ​ണ് വെ​റ്റി​ല​യും തു​ട​ങ്ങി​യ​ത്. ഇ​പ്പോ​ൾ 350 മൂ​ട് ചെ​ടി​ക​ളു​ണ്ട്. എ​ട്ടു ദി​വ​സം ഇ​ട​വി​ട്ട് ഇ​ല നു​ള്ളി വി​ൽ​ക്കും. ത​ളി​രി​ല​ക​ൾ പാ​ക​മാ​കു​ന്ന മു​റ​യ്ക്ക് നു​ള്ളി​ക്കൊ​ണ്ടി​രി​ക്കും. 120 രൂ​പ​യാ​ണ് ഒ​രു കെ​ട്ട് നാ​ട​ൻ വെ​റ്റി​ല​യ്ക്കു ക​ച്ച​വ​ട​ക്കാ​ർ ന​ൽ​കു​ന്ന​ത്.

സീ​സ​ണ്‍ അ​നു​സ​രി​ച്ച് വി​ല കൂ​ടി​യും കു​റ​ഞ്ഞും വ​രും. എ​ന്നാ​ൽ എ​ല്ലാ​ക്കാ​ല​ത്തും ശ​രാ​ശ​രി വി​ല കി​ട്ടും. എ​ന്നും വി​പ​ണി​യു​ണ്ട് അ​തു​കൊ​ണ്ടാ​ണ് വെ​റ്റി​ല ച​തി​ച്ചി​ട്ടി​ല്ലെ​ന്നു ശ​ശി​ധ​ര​ൻ പ​റ​യു​ന്ന​ത്. നാ​ട്ടി​ലെ ക​ച്ച​വ​ട​ക്കാ​രും നാ​ട​ൻ വെ​റ്റി​ല അ​ന്വേ​ഷി​ച്ചെ​ത്തു​ന്ന​വ​രു​മാ​ണ് ആ​വ​ശ്യ​ക്കാ​ർ.

ഒ​രേ​ക്ക​റി​ൽ വെ​റ്റി​ല​യ്ക്കു​പു​റ​മെ ജാ​തി, ക​പ്പ, വാ​ഴ, പ​ച്ച​ക​റി​ക​ൾ എ​ന്നി​വ​യും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. 2018ലാ​ണ് വെ​റ്റി​ല​യ്ക്ക് ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല കി​ട്ടി​യ​ത്. കെ​ട്ടി​ന് 300 രൂ​പ. നാ​ട്ടി​ലെ മു​തി​ർ​ന്ന ക​ർ​ഷ​ക​ൻ എ​ന്ന നി​ല​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം നെ​ടും​കു​ന്നം പ​ഞ്ചാ​യ​ത്ത് ശ​ശി​ധ​ര​നെ ആ​ദ​രി​ച്ചി​രു​ന്നു.

സ്റ്റെ​റാ​മി​ല്ലും ചാ​ണ​ക​വു​മാ​ണ് വെ​റ്റി​ല​യ്ക്കു വ​ള​മാ​യി ന​ൽ​കു​ന്ന​ത്. ചു​വ​ട്ടി​ൽ എ​പ്പോ​ഴും ന​ന​വ് ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന​തി​നാ​ൽ ഇ​ട​യ്ക്കി​ടെ ന​ന​ച്ചു കൊ​ടു​ക്ക​ണം. വ​ള്ളി​ക​ൾ പ​ന്ത​ലി​ട്ടു പ​ട​ർ​ത്തി​യാ​ലാ​ണ് കൂ​ടു​ത​ൽ ആ​ദാ​യം കി​ട്ടു​ന്ന​ത്.

മു​ൻ​കാ​ല​ങ്ങ​ളി​ൽ മു​ള ഉ​പ​യോ​ഗി​ച്ചാ​ണ് പ​ന്ത​ലി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​പ്പോ​ൾ ഇ​രു​ന്പു പൈ​പ്പു​ക​ളി​ലും. എ​ല്ലാ വ​ർ​ഷ​വും മേ​ട മാ​സ​ത്തി​ലാ​ണ് കൃ​ഷി​യു​ടെ തു​ട​ക്കം. വെ​റ്റി​ല കൃ​ഷി ലാ​ഭ​ത്തി​ലാ​ക​ണ​മെ​ങ്കി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ജോ​ലി​ക​ളും ത​നി​യെ ചെ​യ്യ​ണം.

രാ​വി​ലെ വെ​റ്റി​ല തോ​ട്ട​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യാ​ൽ വൈ​കു​ന്നേ​ര​മാ​ണ് ശ​ശി​ധ​ര​ന്‍റെ മ​ട​ക്കം. കൃ​ഷി​യി​ട​ത്തി​ൽ ക​രു​ത്ത് പ​ക​ർ​ന്ന് ഭാ​ര്യ സു​കു​മാ​രി​യും മ​ക്ക​ളും ഒ​പ്പ​മു​ണ്ട്.

കൃ​ഷി ചെ​യ്യു​ന്ന വി​ധം

മ​റ്റു വി​ള​ക​ൾ​ക്ക് ഇ​ട​യി​ലാ​ണു വെ​റ്റി​ല കൃ​ഷി. പ​ത്തു മു​ത​ൽ 15 സെ​ന്‍റീ​മീ​റ്റ​ർ നീ​ള​വും 25 സെ​ന്‍റീ​മീ​റ്റ​ർ വീ​തം വീ​തി​യും ആ​ഴ​വു​മു​ള്ള ചാ​ലു​ക​ൾ കീ​റി​യാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. ചാ​ലു​ക​ൾ ത​മ്മി​ൽ ഒ​രു മീ​റ്റ​ർ അ​ക​ലം ഉ​ണ്ടാ​യി​രി​ക്ക​ണം.

ചാ​ണ​ക​വും പ​ച്ചി​ല​യും ചാ​ര​വും മേ​ൽ​മ​ണ്ണു​മാ​യി ക​ല​ർ​ത്തി കൃ​ഷി ആ​രം​ഭി​ക്കാം. മൂ​ന്നു വ​ർ​ഷം പ്രാ​യ​മാ​യ കൊ​ടി​ക​ളു​ടെ ത​ല​പ്പ് കൃ​ഷി​ക്ക് മി​ക​ച്ച​താ​ണ്. ആ​രോ​ഗ്യ​മു​ള്ള മൂ​ന്നു മു​ട്ടു​ക​ളും ഒ​രു മീ​റ്റ​ർ നീ​ള​വു​മു​ള്ള വ​ള്ളി​ക​ൾ ന​ടാ​ൻ ഉ​പ​യോ​ഗി​ക്കാം.

ഒ​രു ഹെ​ക്ട​റി​ൽ ന​ടാ​ൻ ഏ​ക​ദേ​ശം 20000 മു​ത​ൽ 25000 വ​രെ ത​ല​പ്പു​ക​ൾ വേ​ണ്ടി​വ​രും. നേ​ര​ത്തെ ത​യാ​റാ​ക്കി​യി​ട്ടു​ള്ള ചാ​ലു​ക​ൾ ന​ന​ച്ച​ശേ​ഷം 20 സെ​ന്‍റീ​മീ​റ്റ​ർ അ​ക​ലെ ത​ല​പ്പു​ക​ൾ ന​ടാം. ഒ​രു മു​ട്ട് മ​ണ്ണി​ന​ടി​യി​ൽ ആ​ക​ത്ത​ക്ക വി​ധ​മാ​ണ് ന​ടേ​ണ്ട​ത്.

അ​തി​നു​ശേ​ഷം ചു​റ്റു​മു​ള്ള മ​ണ്ണ് അ​മ​ർ​ത്തി കൊ​ടു​ക്ക​ണം. ന​ട്ട ഉ​ട​നെ ത​ണ​ൽ ന​ൽ​ക​ണം. വ​ള​ർ​ച്ച​യു​ടെ ആ​ദ്യ ഘ​ട്ട​ത്തി​ൽ കൊ​ടി​ക​ളി​ൽ വെ​ള്ളം ത​ളി​ച്ചു​കൊ​ടു​ക്കു​ന്ന​തു ന​ല്ല​താ​ണ്. രാ​വി​ലെ​യോ വൈ​കു​ന്നേ​ര​മോ ആ​ണ് ന​ന​യ്ക്കേ​ണ്ട​ത്.

ഫോ​ണ്‍ : 6238022475

Agriculture

കൃ​ഷി​യി​ൽ അം​ഗീ​കാ​രം നേ​ടി പി​താ​വും മ​ക​ളും

ഈ​വ​ർ​ഷം പാ​ലാ ക​ട​നാ​ട് കൃ​ഷി​ഭ​വ​ൻ കു​ട്ടി​ക്ക​ർ​ഷ​ക​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത് നീ​ലൂ​ർ സെ​ന്‍റ് ജോ​സ​ഫ് യുപിഎ​സ് സ്കൂ​ൾ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ അ​ലോ​ണ സ​ലേ​ഷി​നെ​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം മി​ക​ച്ച ജൈ​വ ക​ർ​ഷ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നീ​ലൂ​ർ പാ​ണ്ടി​യം​മാ​ക്ക​ൽ സ​ലേ​ഷ് സെ​ബാ​സ്റ്റ്യ​ന്‍റെ മ​ക​ളാ​ണ് അ​ലോ​ണ

അ​തി​രാ​വി​ലെ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന പി​താ​വി​ന്‍റെ സ​ഹാ​യി​യാ​യി അ​ലോ​ണ​യും കൂ​ടെ​യു​ണ്ടാ​കും. പി​താ​വി​നെ സ​ഹാ​യി​ച്ചാ​ണ് അ​ലോ​ണ കൃ​ഷി​യി​ൽ സ​ജീ​വ​മാ​യ​ത്. സ്കൂ​ൾ വി​ട്ടു വ​ന്നാ​ൽ പി​ന്നെ പ​ഠ​ന​വും വാ​യ​ന​യു​മൊ​ക്കെ​യാ​യി ക​ഴി​യും.

സ്ഥ​ല​ത്തി​ന്‍റെ ച​രി​വി​ന് അ​നു​സ​രി​ച്ചു​ള്ള കൃ​ഷി​യാ​ണ് സ​ലേ​ഷ് ചെ​യ്യു​ന്ന​ത്. നീ​ലൂ​രും മു​ട്ട​ത്തു​മാ​യി നാ​ലേ​ക്ക​ർ കൃ​ഷി​യു​ണ്ട്. ഒ​ന്ന​ര ഏ​ക്ക​റി​ൽ റ​ബ​റാ​ണ് ബാ​ക്കി സ്ഥ​ല​ത്ത് തേ​ക്ക്, ക​മു​ക് തെ​ങ്ങ്, ച​ന്ദ​നം, വാ​ഴ, പ​ച്ച​ക്ക​റി​ക​ൾ, ചേ​ന, മ​ര​ച്ചീ​നി, നാ​ട​ൻ വ​രി​ക്ക​പ്ലാ​വ് എ​ന്നി​വ കൃ​ഷി ചെ​യ്തു​വ​രു​ന്നു.

അ​ന്പ​തു സെ​ന്‍റ് സ്ഥ​ല​ത്ത് വേ​ങ്ങ, പ​ട്ട, പൊ​ങ്ങ​ല്യം, ഇ​രു​പൂ​ള്, പ​യ്യാ​നി എ​ന്നി​വ​യും പ​രി​പാ​ലി​ക്കു​ന്നു​ണ്ട്. തേ​യി​ല​ച്ച​ണ്ടി, അ​ടു​ക്ക​ള വേ​സ്റ്റ് സ്ല​റി, ചാ​ണ​കം, ചാ​രം എ​ന്നി​വ​യാ​ണ് വ​ള​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

വി​ഷ​ര​ഹി​ത​മാ​യ ആ​ഹാ​രം ക​ഴി​ക്കു​ക​യെ​ന്ന ആ​ഗ്ര​ഹ​മാ​ണ് 17 വ​ർ​ഷം റ​ബ​ർ വ്യാ​പാ​രി​യാ​യി​രു​ന്ന സ​ലേ​ഷ് കൃ​ഷി​യി​ലേ​ക്ക് ന​യി​ച്ച​ത്. ഭാ​ര്യ ജി​ഷ ബേ​ബി. മൂ​ന്നു മ​ക്ക​ളാ​ണ് ദ​ന്പ​തി​ക​ൾ​ക്കു​ള്ള​ത്.

Latest News

Up