Europe
ചങ്ങനാശേരി: പെരുന്ന പുളിമൂട്ടിൽ തങ്കച്ചൻ ജോൺ (74, പുളിമൂട്ടിൽ ഏജൻസീസ്) ജർമനിയിൽ അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച ജർമനിയിൽ.
ഭാര്യ ഫിലോമിന ഇത്തിത്താനം മണിയംകേരിക്കളം കുടുംബാംഗം. മക്കൾ: ടോം, റ്റിം, തോബിയാസ് (മൂവരും ജർമനി). മരുമക്കൾ: സുമി കല്ലുവെട്ടാംകുഴി, പട്രീഷ, സിബൽ (മൂവരും ജർമനി).
Europe
പറവൂർ: സ്ലൊവേനിയയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഹൃദയാഘാതത്തെത്തുടർന്ന് മലയാളി യുവാവ് മരിച്ചു. പറവൂർ പുത്തൻവേലിക്കര തുരുത്തൂർ ഒളാട്ടുപുറത്ത് മെബിൻ ടോമിയാണ് (24) മരിച്ചത്. ടോമി വിൻസന്റ് - മേരി നിമ്മി ദമ്പതികളുടെ മകനാണ്.
മധ്യ യൂറോപ്യൻ രാജ്യമായ സ്ലൊവേനിയയിൽ ജോലി ചെയ്യുന്ന മെബിൻ അവധിക്കു നാട്ടിലെത്തി കഴിഞ്ഞ തിങ്കളാഴ്ച മടങ്ങുമ്പോഴായിരുന്നു സംഭവം. മസ്കറ്റിൽനിന്നു വിമാനം ഉയർന്ന സമയത്താണ് ഹൃദയാഘാതമുണ്ടായത്.
തുടർന്നു വിമാനം അടിയന്തരമായി തിരിച്ചിറക്കി മെബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം ഇന്നു രാവിലെ ഏഴിന് കൊച്ചി വിമാനത്താവളത്തിലെത്തിച്ചു.
സംസ്കാരം വൈകുന്നേരം 4.30ന് തുരുത്തൂർ സെന്റ് തോമസ് സീനായ് മൗണ്ട് പള്ളിയിൽ. സഹോദരി: മേരി മീനു.
America
ലോസ് ആഞ്ചൽസ്: അമ്മിണി സൈമൺ (90) ലോസ് ആഞ്ചൽസിൽ അന്തരിച്ചു. പത്തനാപുരം തേക്കാടത്ത് വളവുകായത്തിൽ പരേതരായ ടി.ജി. ജോർജ് - കുഞ്ഞമ്മ ദമ്പതികളുടെ മകളാണ്.
ഭർത്താവ്: പരേതനായ സൈമൺ വർഗീസ്. മക്കളും മരുമക്കളും: അനിത & കുർട്ടിസ് സ്ട്രിക്ലാൻഡ് (കാലിഫോർണിയ), മാർഷ & ജോസ് വർഗീസ് (കലിഫോർണിയ), മെലീസ & വിജി ചെറിയാൻ (ഡാളസ്), മെൽവിൻ (കലിഫോർണിയ).
കൊച്ചുമക്കൾ: ക്രിസ്റ്റ്യൻ, അമാനി, സമീർ, ആശ, ജൂലിയ, റേച്ചൽ, ബെഞ്ചമിൻ, എമിലി, ജോനാഥൻ.
ഫുല്ലർട്ടൺ ഗ്രേസ് ബൈബിൾ ചാപ്പലിലെ സജീവ അംഗവുമായിരുന്നു. സംസ്കാരം പിന്നീട്.
America
ഡാളസ്: തൃശൂർ പഴഞ്ഞി കോലാടി കുടുംബാംഗവും കെഎസ്ഇബി റിട്ടയേർഡ് എക്സിക്യൂട്ടീവ് എൻജിനിയറുമായ കെ.വി. സ്കറിയ (77) ഡാളസിൽ അന്തരിച്ചു.
പഴഞ്ഞി കോലാടി വീട്ടിൽ പരേതരായ കെ.സി. വർഗീസിന്റെയും ഗ്രേസി വർഗീസിന്റെയും മൂത്ത മകനും പ്രശസ്ത സുവിശേഷകൻ കെ.വി. ചേറു ഉപദേശിയുടെ കൊച്ചുമകനുമാണ് സ്കറിയ.
ഭാര്യ: ലൈല സ്കറിയ (കിളിരൂപറമ്പിൽ കുടുംബാംഗം). മക്കൾ: നവീൻ ജോർജ് സ്കറിയ, നിതിൻ മാത്യു സ്കറിയ. മരുമക്കൾ: ബ്ലെസി സ്കറിയ, റെബേക്ക സ്കറിയ.
കൊച്ചുമക്കൾ: ജോർജ്, സാറ, സെബാസ്റ്റ്യൻ, കാലേബ്, നവോമി, എസ്തേർ, എലിസബത്ത്, ജോഷ്വ (എല്ലാവരും അമേരിക്കയിൽ).
സഹോദരങ്ങൾ: ജെസി & സ്കറിയ തോമസ് (കുരിക്കാട്ടിൽ, നിലമ്പൂർ), ലില്ലി & രാജു (പതിപ്പറമ്പിൽ, പീച്ചി), മേരി & ജോയ് (വലയിൽ, കുന്നക്കുരുടി), ജോൺസൺ & സിസി (ബഹ്റിൻ)
പൊതുദർശനം ശനിയാഴ്ച രാവിലെ 9.30 മുതൽ 10.30 വരെ ടെക്സസിലെ ഇർവിംഗിലുള്ള ഫണ്ടമെന്റൽ ബാപ്റ്റിസ്റ്റ് ചർച്ചിൽ.
സംസ്കാര ശുശ്രൂഷ "ഡാളസ് ബൈബിൾ ചാപ്പലിന്റെ' മുഖ്യകാർമികത്വത്തിൽ ശനിയാഴ്ച രാവിലെ 10.30 മുതൽ 11.45 വരെ ടെക്സസിലെ ഇർവിംഗിലുള്ള ഫണ്ടമെന്റ്ൽ ബാപ്റ്റിസ്റ്റ് ചർച്ചിൽ (Fundamental Baptist Church,1119 W Shadygrove Rd, Irving, TX).
തുടർന്ന് ഓക് ഗ്രോവ് മെമ്മോറിയൽ ഗാർഡൻസ് സെമിത്തേരിയിൽ സംസ്കാരം നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: നവീൻ സ്കറിയ - 408 859 7614.
Middle East and Gulf
മസ്കറ്റ്: ഒമാനിലെ അല്‍ വുസ്ത ഗവര്‍ണറേറ്റില്‍ മഹൂത്തിന് സമീപം വാഹനമിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. കോഴിക്കോട് ഒളവണ്ണ സ്വദേശികളായ ഷജിത് കുമാര്‍ (55), സഹോദരപുത്രന് ആകാശ് ജിത്തു (25) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് പിക്കപ്പ് വാനിന് നിയന്ത്രണം നഷ്ടമാവുകയും കാല്‍നട യാത്രക്കാരായിരുന്ന ഷജിത്തിനെയും ആകാശിനെയും ഇടിക്കുകയുമായിരുന്നു.
മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍നടപടികള്‍ പുരോഗമിക്കുന്നതായും അധികൃതർ അറിയിച്ചു.
America
രിസോണ: ഫീനിക്സിൽ നിന്ന് കാണാതായ മൂന്ന് വയസുകാരിയെ സുരക്ഷിതയായി കണ്ടെത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയ മറീന നൊറിഗ (23) എന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഗ്യാസ് സ്റ്റേഷന് സമീപം ഇവരെ കണ്ട നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ രക്ഷിക്കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കുട്ടിയുടെ പിതാവ് മറീനയ്ക്ക് സ്വന്തം വീട്ടിൽ അഭയം നൽകിയിരുന്നു. എന്നാൽ വെള്ളിയാഴ്ച രാത്രി പെട്ടെന്ന് കുട്ടിയെയും കൊണ്ട് ഇവർ അപ്രത്യക്ഷമാവുകയായിരുന്നു.
കുട്ടി ആരോഗ്യവതിയാണെന്ന് അധികൃതർ അറിയിച്ചു. ഇതോടെ സംഭവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരുന്ന അംബർ അലർട്ട് പിൻവലിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഡൽഹി യൂണിറ്റ് രാജൗരി ഗാർഡനിൽ ചേർന്ന മീറ്റിംഗിൽ രൂപീകരിച്ചു.
ചാരിറ്റബിൾ ട്രസ്റ്റ് റീജിണൽ ഡയറക്ടർ ശോഭന സുരേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
Pravasi India – Delhi
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ യുവജന പ്രസ്ഥാനംഗങ്ങളുടെ നേതൃത്വത്തിൽ ഗർബോ ഞായറാഴ്ച ആചരിച്ചു.
താഹിര്‍പുർ മദർ തെരേസാ കുഷ്ഠാരോഗാശുപത്രിയിൽ ഇടവക വികാരി റവ.ഫാ. ജോയ്സൺ തോമസിന്റെ നേതൃത്വത്തിൽ സന്ദര്‍ശിച്ച് മധുര പലഹാരങ്ങളും ഭക്ഷണവും വിതരണം ചെയ്തു.
കർത്താവ് കുഷ്ഠ രോഗിയെ സൗഖ്യമാക്കിയതിന്റെ ഓർമ ആചരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം.
Europe
ബെര്‍ലിന്‍: യൂറോപ്പില്‍ ഏറെ പ്രശസ്തമായ ജര്‍മനിയിലെ SAT.1 ടെലിവിഷന്‍ ചാനലില്‍ കുട്ടികള്‍ക്കുള്ള സംഗീത മത്സരമായ ദ വോയ്സ് കിഡ്സ് ജര്‍മനിയുടെ വേദിയില്‍ പത്തുവയസുകാരന് മലയാളി ബാലന് നിവേദ് ഇമ്മാനുവല്‍ അഭിജിത് മാറ്റുരയ്ക്കും.
യൂറോപ്പിലെ ഏറ്റവും മികച്ച ബാലഗായക വേദികളിലൊന്നായ ദ വോയ്സ് കിഡ്സ് ജര്‍മനി സീസണ് 14ന്റെ ബ്ലെെന്‍ഡ് ഓഡിഷന് വേദിയിലാണ് നിവേദ് അരങ്ങേറ്റം കുറിക്കുന്നത്.
ഫെബ്രുവരി 28ന് "ദ വോയ്സ് കിഡ്സ്' എന്ന മത്സരത്തിന്റെ നിലവിലെ സീസണിലെ മൂന്നാം എപ്പിസോഡ് രാത്രി 8.15ന് ആണ് ആരംഭിയ്ക്കുന്നത്. SAT.1 ടെലിവിഷന്‍ ചാനലിലും JOYN ആപ്പിലും പരിപാടി സംപ്രേഷണം ചെയ്യപ്പെടും.
ഏഴു വയസുമുതല്‍ 15 വരെയുള്ള കുട്ടികള്‍ക്കായുള്ള ഈ മത്സരത്തില്‍ ആയിരക്കണക്കിന് കുട്ടികള്‍ ഓഡിഷന് നല്കുമ്പോള്, ബ്ലെെന്‍ഡ് ഓഡിഷന് വേദിയില്‍ ഇടംനേടുക എന്നത് അസാധാരണ പ്രതിഭയുടെ അടയാളമാണ്.
കൊളോണ്‍, ബെര്‍ലിന്‍ എന്നിവിടങ്ങളില്‍ നടന്ന ഒന്നിലധികം ഓഡിഷന് റൗണ്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് നിവേദ് ഈ ഘട്ടത്തില്‍ എത്തിയത്. ജര്‍മനിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ നിവേദ് ദ ലയണ്‍ കിംഗ് ചിത്രത്തിലെ "ഹകൂന മതാത' എന്ന ഗാനമാണ് ആലപിക്കുക.
ഒന്നിലധികം ശബ്ദങ്ങള്‍ അനുകരിക്കേണ്ട ഈ ഗാനം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. മൈക്കല്‍ പാട്രിക് കെല്ലി, ആല്‍വാരോ സോലര്‍, ലെയോണി, HE/RO എന്നിവരടങ്ങുന്ന ജൂറിയുടെ മുന്നില്‍ പ്രകടനം നടത്തിയ അനുഭവം അതീവ അദ്ഭുതകരമായിരുന്നു എന്ന് നിവേദ് പറഞ്ഞു.
ട്രംപറ്റ് വായനയിലും കരാട്ടെ (ഗ്രീന്‍ ബെല്‍റ്റ്), ഫുട്ബോള്‍, നീന്തല്‍, വായന എന്നിവയിലും തത്പരനായ നിവേദ്, ഭാവിയില്‍ ഡോക്ടര്‍ ആകണമെന്നാണ് ആഗ്രഹം.
ഫ്രാങ്ക്ഫര്‍ട്ടിനടുത്തുള്ള ബാഡ്ഹോംബുര്ഗില് താമസിക്കുന്ന അഭിജിത് ശ്രീനിവാസന് (ഐടി എൻജിനിയര്‍), ഡോ. ഹിത അഭിജിത് (ദന്തരോഗ വിദഗ്ധ) ദമ്പതികളുടെ മകനാണ് നിവേദ്.
നക്ഷത്ര ക്രിസ്റ്റിന് സഹോദരിയാണ്. സംഗീതം എന്നും ജീവിതത്തിന്റെ ഭാഗമായിരിക്കും എന്ന് കരുതുന്ന ഈ കുരുന്ന് പ്രതിഭയുടെ ആത്മവിശ്വാസം മത്സരത്തിന് ബലമേകുന്നതായി മാതാപിതാക്കള്‍ പറഞ്ഞു.
Europe
ബെര്‍ലിന്‍: ജര്‍മനിയെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് ജര്‍മനിയിലെ കീല് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ വേള്‍ഡ് ഇക്കണോമിയുടെ വിലയിരുത്തൽ.
ഒട്ടനവധി പ്രശ്നങ്ങള്‍ നേരിടുമ്പോഴും, ജര്‍മനി ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി തുടരുന്ന സാഹചര്യമാണുള്ളതെങ്കിലും ദശാബ്ദത്തിന്റെ അവസാനത്തോടെ ഇന്ത്യ അതിനെ മറികടക്കുമെന്ന് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിക്ക് വേണ്ടി കൊളോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക് റിസര്‍ച്ച് വെളിപ്പെടുത്തി.
ഇന്സറ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം, ജര്‍മനിയുടെ മൊത്ത ആഭ്യന്തര ഉത്പാദനം കഴിഞ്ഞ വര്‍ഷം 5,052 ബില്യൺ യൂറോയ്ക്ക് തുല്യമായിരുന്നു. ജര്‍മനി വീണ്ടും 4,431 ബില്യൺ യൂറോ നേടി ജപ്പാനെ നാലാം സ്ഥാനത്തേക്ക് താഴ്ത്തി.
2025-ല്‍ 30.779 ട്രില്യൺ ഡോളറിന്റെ സാമ്പത്തിക ഉത്പാദനവുമായി യുഎസ്എ ഒന്നാം സ്ഥാനത്ത് തുടരുന്നു. തൊട്ടുപിന്നാലെ 19.513 ട്രില്യൺ ഡോളറുമായി ചൈനയും.
ജപ്പാനും ജര്‍മനിയും പിന്നിൽ
ജര്‍മനിക്ക് സമാനമായ പ്രശ്നങ്ങളുമായി ജപ്പാന് പൊരുതുകയാണ്. ലോകമെമ്പാടും വര്‍ധിച്ചുവരുന്ന സംരക്ഷണവാദം, ഉദാഹരണത്തിന് ഉയര്‍ന്ന താരിഫ്, ചൈനയില്‍ നിന്നുള്ള വര്‍ധിച്ചുവരുന്ന മത്സരം, പ്രായമാകുന്ന ജനസംഖ്യ എന്നിവയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.
ഐഡബ്ല്യു സാമ്പത്തിക ഗവേഷണ മേധാവി മൈക്കല്‍ ഗ്രോംലിംഗ് റോയിട്ടേഴ്സിനോട് പറഞ്ഞു. കുറച്ചുകാലമായി കൂടുതല്‍ ചലനാത്മകമായി വളര്‍ന്നുകൊണ്ടിരിക്കുന്ന രണ്ട് വലിയ സമ്പദ്വ്യവസ്ഥകളേക്കാള് ജര്‍മനിയും ജപ്പാനും പിന്നിലാണ്.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇപ്പോഴും ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയെ ഭരിക്കുന്നു. യുഎസ്എയും ചൈനയും നിലവില്‍ മറ്റ് പ്രധാന സമ്പദ്വ്യവസ്ഥകളേക്കാള് മുന്നിലാണെന്ന് ഐഡബ്ല്യു വിദഗ്ധന്‍ വിശദീകരിച്ചു.
2026ല്‍ പോലും, എല്ലാ പ്രശ്നങ്ങളും ഉണ്ടായിരുന്നിട്ടും ജര്‍മനി ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി തുടരാന്‍ സാധ്യതയുണ്ട്.
എന്നാല്‍ മാന്ദ്യത്തിനും സ്തംഭനാവസ്ഥയ്ക്കും ശേഷം, സര്‍ക്കാര്‍ നിക്ഷേപം വര്‍ധിപ്പിച്ചുകൊണ്ട് ഏകദേശം ഒരു ശതമാനം നേരിയ വളര്‍ച്ച കൈവരിക്കുമെന്നതും ഇതിന് കാരണമാണന്നും ഗ്രോംലിംഗ് പറയുന്നു.
ദശാബ്ദത്തിന്റെ അവസാനത്തോടെ ഇന്ത്യ ഉന്നതിയിലെത്തും എന്നിരുന്നാലും, ഇടക്കാലത്തേക്ക് റാങ്കിംഗ് മാറിയേക്കാം. ദശകത്തിന്റെ അവസാനത്തോടെ ഇന്ത്യ ജര്‍മനിയെ മറികടക്കും എന്ന് വിദഗ്ധർ മുന്നറിയിപ്പ് നല്കുന്നു.
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ ചൈനയെ മറികടന്നു, ഏകദേശം 1.5 ബില്യൺ നിവാസികളുണ്ട്, അതേസമയം ജര്‍മനിയില്‍ 83.5 ദശലക്ഷം ജനങ്ങളുണ്ട്. മാത്രമല്ല, ഇന്ത്യ ശരാശരിയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ വളരുകയാണ്.
ജര്‍മനിയുടെ യഥാര്‍ഥ മൊത്ത ആഭ്യന്തര ഉത്പാദനം 2025ല്‍ ആദ്യമായി വീണ്ടും വളര്‍ന്നു. 0.2 ശതമാനം. മുമ്പ് തുടര്‍ച്ചയായി രണ്ട് വര്‍ഷം ഇത് ചുരുങ്ങിയിരുന്നു. എന്നിരുന്നാലും സാമ്പത്തിക ഉത്പാദനം നിലവില്‍ 2019ലെ അതേ നിലവാരത്തിലാണ്.
America
ഹൂസ്റ്റൺ: അടുത്ത രണ്ടു വർഷങ്ങൾ വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കി അമേരിക്കൻ മാധ്യമ രംഗത്ത് സജീവ സാന്നിധ്യമാകുവാൻ പ്രതിജ്ഞയെടുത്ത് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) ഹൂസ്റ്റൺ ചാപ്റ്ററിന്റെ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു.
അപ്നാ ബസാർ ഓഡിറ്റോറിയത്തിൽ നടന്ന ചാപ്റ്റർ പൊതുയോഗത്തിൽ വച്ചാണ് ഭാരവാഹികൾ ചുമതലയേറ്റത്. ഏപ്രിലിൽ വിപുലമായ രീതിയിൽ ചാപ്റ്ററിന്റെ ഔപചാരിക പ്രവത്തനോദ്ഘാടനം നടത്തുന്നതിനും തീരുമാനിച്ചു.
പ്രസിഡന്റ് ഫിന്നി രാജുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതം ആശംസിച്ചു. ജോയിന്റ് ട്രഷറർ സജി പുല്ലാട് പ്രാർഥനാ ഗാനം ആലപിച്ചു.
America
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഫൊക്കാന മുൻ പ്രസിഡന്റും സാംസ്കാരിക, മാധ്യമ പ്രവർത്തകനും കൂടിയായ ജോർജി വർഗീസിനെ (ഫ്ലോറിഡ) തെരഞ്ഞെടുത്തു.
കമ്മീഷൻ അംഗങ്ങളായി ഫൊക്കാന മുൻ പ്രസിഡന്റ് ജോൺ പി. ജോൺ (കാനഡ), ട്രസ്റ്റി ബോർഡ് സെക്രട്ടറി ബിജു ജോൺ കൊട്ടാരക്കര (ന്യൂയോർക്ക് ) എന്നിവരെയും തെരഞ്ഞെടുത്തതായി ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ജോജി തോമസ് അറിയിച്ചു.
ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ പെനിസിൽവേനിയയിലെ കലഹാരി റിസോർട്ടിൽ വച്ച് നടത്തപ്പെടുന്ന ഫൊക്കാനയുടെ അന്തർദേശീയ കൺവൻഷനിൽ വച്ചാണ് 2026-28 വർഷത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക.
ജോർജി വർഗീസ് ഫൊക്കാന പ്രസിഡന്റ്, ട്രസ്റ്റി ബോർഡ് ചെയർമാൻ, ഫൊക്കാന ടുഡേ ചീഫ് എഡിറ്റർ, തെരഞ്ഞെടുപ്പ് കമ്മീഷണർ, കേരള കൺവൻഷൻ ചെയർമാൻ എന്നീ നിലകളിലും ഫൊക്കാനയുടെ വിവിധ പദവികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഫ്ലോറിഡയിലെ സാമൂഹ്യ സാംസ്കാരിക മാധ്യമ മേഖലയിൽ സജീവ സാന്നിധ്യമായ ജോർജി വർഗീസ് ഫൊക്കാനയുടെ പൊതുസമ്മതനായ പ്രവർത്തകനായി എക്കാലവും അറിയപ്പെടുന്ന വ്യക്തിയാണ്.
ഒഐസിസി ഫ്ലോറിഡ ചാപ്റ്ററിന്റെ മുൻ പ്രസിഡന്റ്, ലോക കേരള സഭാംഗം, കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡ പ്രസിഡന്റ്, സെക്രട്ടറി, അഡ്വൈസറി ബോർഡ് ചെയർമാൻ, മാർത്തോമ്മാ സഭ നോർത്ത് അമേരിക്കൻ ഭദ്രാസന മെമ്പർ, സൗത്ത് ഫ്ലോറിഡ ചർച്ച് വൈസ് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്.
ബ്രോവാർഡ് കൗണ്ടി ഹ്യൂമൻ സർവീസിൽ സീനിയർ മാനേജർ ആയി ജോലി ചെയ്യുന്ന ജോർജി വർഗീസ്, തിരുവല്ല കവിയൂർ സ്വദേശിയാണ്.
ജോൺ പി. ജോൺ ഫൊക്കാനയുടെ മുൻ പ്രസിഡന്റ്, മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പത്തു തവണ ടോറന്റോ മലയാളി സമാജത്തിന്റെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഫൊക്കാന പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രസ്റ്റി ബോർഡ് മെമ്പർ, കമ്മിറ്റി മെമ്പർ, ഇലക്ഷൻ കമ്മീഷണർ എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം കളത്തിപ്പടി സ്വദേശിയായ ജോൺ കാനഡയിലെ അറിയപ്പെടുന്ന വ്യവസായിയാണ്.
ബിജു ജോൺ കൊട്ടാരക്കര ഫൊക്കാനയുടെ ഇപ്പോഴത്തെ ട്രസ്റ്റി ബോർഡ് സെക്രട്ടറിയും ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി മുൻ ട്രെഷററും അഡീഷണൽ അസോസിയേറ്റ് ട്രഷറർ, ഐപിസിഎൻഎ ന്യൂയോർക്ക് ചാപ്റ്റർ ജോ. ട്രഷറർ, ഫൊക്കാന ടുഡേ ചീഫ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
മലയാളം ട്രൈബൂൺ ഓൺലൈൻ പത്രത്തിന്റെ ചീഫ് എഡിറ്റർ, മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ അറിയപ്പെടുന്ന വ്യക്തിത്വമാണ്. സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പുറമെ കേരളത്തിന്റെ വിവിധ മേഖലകളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകുന്നുണ്ട്.
കേരള എൻജിനിയറിംഗ് ഗ്രാഡുവേറ്റ് അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കയുടെ സജീവ പ്രവർത്തകനും സംഘടനയുടെ നിരവധി പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.
കീൻ ന്യൂസ് ലെറ്റർ ആൻഡ് പുബ്ലിക്കേഷൻസ് കോഓർഡിനേറ്റർ, കീൻ ലോംഗ് ഐലൻഡ് റീജിയണൽ വൈസ് പ്രസിഡന്റ്, പബ്ലിക് റിലേഷൻ കോഓർഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചാപ്റ്ററിന്റെ ന്യൂയോർക്ക് റീജിയൺ വൈസ് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ദുബായിയിൽ ദീർഘകാലം ജോലി ചെയ്തിട്ടുള്ളതും നിലവിൽ ന്യൂയോർക്ക് ട്രാൻസിറ്റ് അതോറിറ്റിയിലെ സൂപ്പർവൈസറും റിയൽ എസ്റ്റേറ്റ് മേഖലയിലും പ്രവർത്തിക്കുന്ന ബിജു കൊട്ടാരക്കര സ്വദേശിയാണ്.
America
ന്യൂയോർക്ക്: 23-ാ മത് നോർത്ത് അമേരിക്ക ഭദ്രാസന മർത്തോമ്മാ യുവജന സഖ്യം കോൺഫറൻസ് ഓഗസ്റ്റ് 14 മുതൽ 16 വരെ ന്യൂയോർക്കിലെ എല്ലെൻവിൽ ഹോണേഴ്സ് ഹെവൻ റിസോർട്ടിൽ നടക്കും.
ന്യൂയോർക്ക് ശാലേം മാർത്തോമ്മാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ കോൺഫറൻസിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു.
ബൈബിൾ പഠനങ്ങൾ, പ്രചോദനാത്മക പ്രസംഗങ്ങൾ, ഗൈഡൻസ് സെഷനുകൾ, വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പാനൽ ചർച്ചകൾ, സെമിനാറുകൾ എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളാണ് കോൺഫറൻസിൽ ഒരുക്കിയിരിക്കുന്നത്.
നോർത്ത് അമേരിക്ക ഭദ്രാസന ബിഷപ്പ് ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ, മാർത്തോമ്മാ സഭയിലെ പ്രമുഖ പ്രഭാഷകനായ റവ. ഡോ. മോത്തി വർക്കി എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും.
America
കോതമംഗലം: മാർ അത്തനേഷ്യസ് കോളജിൽ വീണ്ടുമൊരു പൂർവ വിദ്യാർഥി - അധ്യാപക സംഗമം കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. എംഎ കോളജ് അലുമ്നി പ്രസിഡന്റ് പ്രഫ. കെ.എം. കുര്യാക്കോസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അമേരിക്കയിൽ നിന്നുൾപ്പെടെ വിവിധ ചാപ്റ്ററുകളിൽ നിന്നായി അനേകം പൂർവവിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു.
കോതമംഗലം മാർ അത്തനേഷ്യസ് കോളജിന്റെ ആഭിമുഖ്യത്തിൽ ഗവേഷണ മികവ് ത്വരിതപ്പെടുത്തുന്നതിനും കാമ്പസിൽ നവീകരണം വളർത്തുന്നതിനുമായി റിസർച്ച് ഇന്നൊവേഷൻ ഡിസൈൻ ആൻഡ് എന്റർപ്രണർഷിപ്പ് എന്ന പേരിൽ ആരംഭിച്ച സംരംഭത്തിന് യുഎസ്എ അലുമ്നിയുടെ വകയായി പത്തു ലക്ഷത്തിലേറെ വരുന്ന തുക പ്രസിഡന്റ് സാബു സ്കറിയ, അഡ്വൈസറി ബോർഡ് അംഗങ്ങളായ പി.ഒ. ജോർജ് പെരിങ്ങാട്ടുപറമ്പിൽ, ജോസ് പാലാക്കാത്തടം എന്നിവർ ചേർന്ന് കോളജ് അധികൃതർക്ക് കൈമാറി.
Middle East and Gulf
കൊച്ചി: നോർക്ക കെയർ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ മടങ്ങിയെത്തിയ പ്രവാസികളെ ഉൾപ്പെടുത്താത്തതിനെതിരേ പ്രവാസി ലീഗൽ സെൽ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി കേരള ഹൈക്കോടതി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് പരിഗണിക്കുകയും എതിർകക്ഷിയായ നോർക്ക റൂട്സ് സിഇഒയ്ക്ക് സ്പീഡ് പോസ്റ്റ് മുഖേന നോട്ടീസ് അയക്കാൻ ഉത്തരവാകുകയും ചെയ്തു.
കേസ് മാർച്ച് 12ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. വിദേശങ്ങളിലും അന്യസംസ്ഥാനങ്ങളിലുമുള്ള പ്രവാസി മലയാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി നോർക്ക റൂട്സ് ആവിഷ്കരിച്ച് നടപ്പാക്കിയ നോർക്ക കെയർ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ മടങ്ങിയെത്തിയ പ്രവാസികളെയും ഉൾപ്പെടുത്തുകയോ അല്ലെങ്കിൽ അവർക്കായി സമാനമായ പ്രത്യേക പദ്ധതി രൂപീകരിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവാസി ലീഗൽ സെൽ കേരള ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിരുന്നു.
2025 സെപ്റ്റംബർ 26ലെ ഹൈക്കോടതി വിധിയിൽ, പിഎൽസി സമർപ്പിച്ച നിവേദനം പരിഗണിച്ച് എത്രയും വേഗത്തിൽ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. എന്നാൽ വിധി വന്ന് നാല് മാസം കഴിഞ്ഞിട്ടും നോർക്ക റൂട്സ് ഉത്തരവ് പുറപ്പെടുവിക്കാത്തതിനെത്തുടർന്നാണ് നോർക്ക റൂട്സിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ പ്രവാസി ലീഗൽ സെൽ നിർബന്ധിതമായത്.
ഇതിനിടെ പ്രവാസി ലീഗൽ സെൽ "സിഎം വിത്ത് മീ' എന്ന മുഖ്യമന്ത്രിയുടെ പോർട്ടലിൽ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ വിഷയം സജീവ പരിഗണനയിലാണെന്നും ഉടൻ ഉത്തരവ് പുറപ്പെടുവിക്കുമെന്നുമാണ് ബന്ധപ്പെട്ട നോഡൽ ഓഫീസർ അറിയിച്ചിരിക്കുന്നത്.
ഇതോടെ മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക കെയറിന്റെ മാതൃകയിൽ ആരോഗ്യ ഇൻഷുറൻസ് സംരക്ഷണം ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
Australia and Oceania
ഡാർവിൻ: 50 നോമ്പിലെ പാലിക്കാവുന്ന 50 കാര്യങ്ങൾ നിർദേശിച്ച് ഡാർവിൻ സെന്റ് അൽഫോൻസാ സീറോമലബാർ ഇടവക. നോമ്പുകാലത്ത് ഓരോ കുടുംബവും ചെയ്യേണ്ട നല്ല കാര്യങ്ങളാണ് ഈ 50 കാര്യങ്ങളിൽ പെടുന്നത്.
മലയാളത്തിലും ഇംഗ്ലീഷിലുമായി ഇടവകയിലെ എല്ലാ കുടുംബങ്ങൾക്കുമായി നോമ്പുകാലത്തു നൽകപ്പെട്ട ഈ 50 കാര്യങ്ങൾ ജീവിതത്തിൽ പാലിച്ചുകൊണ്ട് നോമ്പുകാലം ഫലദായകമാക്കാനുള്ള ആഹ്വാനമാണ് ഈ വർഷം ഇടവകയിൽ നൽകപ്പെട്ടിട്ടുള്ളത്.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അജ്മൽ വേങ്ങരയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം സംസ്ഥാന സെക്രട്ടറി മുസ്തഫ കാരി ഉദ്ഘാടനം ചെയ്തു.
ആക്ടിംഗ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി, വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം, സെക്രട്ടറിമാരായ സലാം ചെട്ടിപ്പടി, ഷാഹുൽ ബേപ്പൂർ, സലാം പട്ടാമ്പി, മുജീബ് മൂടാൽ ആശംകൾ നേർന്നു. ആബിദ് അൽ ഖാസ്മി റമദാൻ പ്രഭാഷണം നിർവഹിച്ചു.
അദ്നാൻ മുസ്തഫ കാരി പ്രാർത്ഥന നടത്തി. കെഎംസിസി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഹംസ കരിങ്കപ്പാറ സ്വാഗതവും ട്രഷറർ ഫിയാസ് പുകയൂർ നന്ദിയും പറഞ്ഞു.
ജില്ലാ - മണ്ഡലം ഭാരവാഹികളായ ഫഹദ് പൂങ്ങാടാൻ, ഇസ്മായിൽ കോട്ടക്കൽ, ബക്കർ പൊന്നാനി, സലിം നിലമ്പൂർ, മുസ്തഫ കമാൽ, മുജീബ് ചേകന്നൂർ, ഗഫൂർ ചേലമ്പ്ര എന്നിവർ നേതൃത്വം നൽകി.
Europe
ഡബ്ലിൻ: പരിശുദ്ധാത്മാവിന്റെ പ്രചോദനത്തിൽ ഫാ. സേവ്യർ ഖാൻ വട്ടായിൽ ആരംഭിച്ച അഭിഷേകാഗ്നി വചന ശുശ്രൂഷ ഡബ്ലിനിൽ സംഘടിപ്പിക്കുന്നു. ഡബ്ലിൻ ബ്യൂമൗണ്ടിലുള്ള ബ്ലെസ്ഡ് മാർഗരറ്റ് ബോൾ ദേവാലയത്തിൽ ശനിയാഴ്ച രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയാണ് കൺവൻഷൻ നടക്കുക.
ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ, പ്രത്യേകിച്ച് യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലെ മലയാളി വിശ്വാസികൾക്കായി നടത്തിവരുന്ന അഭിഷേകാഗ്നി ശുശ്രൂഷയുടെ ഭാഗമായാണ് ഡബ്ലിനിലെ ഈ ആത്മീയ സംഗമം.
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി (എഎഫ്സിഎം) ആണ് പരിപാടി ഒരുക്കുന്നത്. അയർലൻഡിലെയും യുകെയിലെയും എഎഫ്സിഎം ശുശ്രൂഷകരും കേരളത്തിൽ നിന്നുള്ള വൈദികരും ചേർന്നാണ് ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നത്. ശുശ്രൂഷ മലയാളത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന, വചന ശുശ്രൂഷ, സ്തുതി - ആരാധന എന്നിവ ഉൾപ്പെടുന്ന കൺവൻഷനിൽ വിശുദ്ധ കുമ്പസാരത്തിനും അവസരം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
അനേകരുടെ ജീവിതത്തിൽ വിശ്വാസ വളർച്ചയ്ക്കും ദൈവിക ഇടപെടലുകൾക്കും വഴിയൊരുക്കിയ ഈ ശുശ്രൂഷ, കുടുംബങ്ങളെ ആത്മീയമായി ശക്തിപ്പെടുത്തുകയും വിശ്വാസത്തിൽ നിന്ന് അകന്നു പോകുന്ന സമൂഹങ്ങളെ വീണ്ടും ക്രൈസ്തവ വിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
തിന്മ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ തിരുസഭയെ ശക്തിപ്പെടുത്തുകയും വിശ്വാസ സമൂഹത്തെ കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് ക്രൈസ്തവ സാക്ഷ്യം നൽകാൻ സജ്ജരാക്കുകയും ചെയ്യുന്നതാണ് അഭിഷേകാഗ്നി കൺവെൻഷന്റെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.
എഎഫ്സിഎം അയർലൻഡ് ഏവരെയും ഈ ആത്മീയ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
Middle East and Gulf
ഷാര്‍ജ: മണലൂര്‍ എംഎല്‍എ മുരളി പെരുനെല്ലിയുടെ ഇടപെടലിനെ തുടർന്ന് ഷാർജ ജയിലിൽ കഴിഞ്ഞിരുന്ന തൃശൂർ അരിമ്പൂര്‍ സ്വദേശിനി ബിന്ദു നാട്ടിലെത്തി.
ലക്ഷക്കണക്കിന് രൂപ ഏജന്റിന് നല്കി ഹൗസ്മൈഡ് വീസയെടുത്ത് പ്രൈവറ്റ് ജോലിക്ക് ഷാര്‍ജയിലെത്തിയതായിരുന്നു ബിന്ദു.
രണ്ട് വര്‍ഷം ജോലി ചെയ്തെങ്കിലും പിന്നീട് വീസ അടിക്കാന്‍ അറബിക്കും ഏജന്റിനും കൂടി 9000 ദിര്‍ഹംസ് (2.20 ലക്ഷം ഇന്ത്യന്‍ രൂപ) കൊടുക്കാന്‍ ഇല്ലാത്തതിനാല്‍ വീസ അടിക്കാതെ അനധികൃതമായി ജോലി ചെയതുവരികയായിരുന്നു.
ഇതിനിടയില്‍ അറബിയുടെ ഭാഗത്ത് നിന്ന് ബിന്ദു ഓടിപ്പോയതായി എമിഗ്രേഷനില്‍ പരാതി നല്കി. തുടർന്ന്, ഷാര്‍ജ പോലീസ് ബിന്ദുവിനെ കണ്ടെത്തുകയും അറസ്റ്റ് ചെയ്തു നിയമനടപടിക്ക് വിധേയമാക്കുകയും ചെയ്തു.
ബിന്ദുവിനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയെത്തുടര്‍ന്ന് മണലൂര്‍ എംഎല്‍എ മുരളി പെരുനെല്ലി വിഷയത്തില്‍ ഇടപെടുകയും യാബ് ലീഗല്‍ സര്‍വീസസ് സിഇഒ സലാം പാപ്പിനിശേരിയോട് സഹായം അഭ്യര്ഥിക്കുകയുമായിരുന്നു.
തുടര്‍ന്ന് അദ്ദേഹം നിയമപരമായ നീക്കങ്ങളിലൂടെ ഷാര്‍ജ പോലീസ് ജയില്‍ വിഭാഗവുമായി ബന്ധപ്പെടുകയും രണ്ട് ദിവസത്തിനകം ഔട്ട്പാസ് നൽകുകയും ചെയ്തു.
വിമാന ടിക്കറ്റ് ഉള്‍പ്പെടെ യാബ് ലീഗല്‍ സര്‍വീസസിന്റെ ഭാഗത്ത് നിന്ന് നല്കി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയായിരുന്നു.
America
ഡിട്രോയിറ്റ്: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ പ്രയർലെെൻ ചൊവാഴ്ച സംഘടിപ്പിക്കുന്നു. സമ്മേളനത്തില്‍ (615-ാമത്) റവ. ജേക്കബ് ജോർജ് (സീനിയർ പ്രീസ്റ്റ് ഓഫ് ചർച് സൗത്ത് ഇന്ത്യ ഹൂസ്റ്റൺ) ടെക്സസിലെ ഹൂസ്റ്റണിൽ നിന്നും സന്ദേശം നല്കുന്നു.
വിവിധ രാജ്യങ്ങളിലുള്ളവർ എല്ലാ ആഴ്ചയിലും ഓൺലൈൻ പ്ലാറ്റുഫോമിൽ പ്രാർഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റർനാഷണൽ പ്രയർലെെൻ. എല്ലാ ചൊവ്വാഴ്ചയും രാത്രി ഒന്‍പതിനാണ്(ന്യൂയോർക്ക് ടൈം) പ്രയർലെെൻ സജീവമാകുന്നത്.
ചൊവ്വാഴ്ചയിലെ പ്രയർലൈനിൽ റവ. ജേക്കബ് ജോർജിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നന്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. എല്ലാവരുടെയും പ്രാർഥനാപൂർവമായ പങ്കാളിത്തം സംഘാടകർ അഭ്യർഥിച്ചു.
ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഫോണ്‍ നന്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
ഫോണ്‍: ടി.എ. മാത്യു (ഹൂസ്റ്റണ്‍) - 713 436 2207, സി.വി. സാമുവേൽ (ഡിട്രോയിറ്റ്) - 586 216 0602 (കോഓർഡിനേറ്റർ).
America
ന്യൂയോർക്ക്: യാക്കോബായ സഭയുടെ അമേരിക്കൻ അതിഭദ്രാസനത്തിലെ സീനിയർ വൈദികനായ ഗീവർഗീസ് തോമസ് ചട്ടത്തിൽ കോർ എപ്പിസ്കോപ്പയുടെ പുരോഹിത ജീവിതത്തിന് 2026 ഫെബ്രുവരി 24ന് 50 വർഷം പൂർത്തിയാകുന്നു.
അമേരിക്കൻ അതിഭദ്രാസനത്തിൽ യെൽദൊ മോർ തീത്തോസിന്റെ നേതൃത്വത്തിൽ ഭദ്രാസനത്തിന്റെ വിവിധ ആത്മീയ - ഭരണപര പ്രവർത്തനങ്ങളിൽ ചട്ടത്തിൽ അച്ചന്റെ സമർപ്പിത സേവനം ശ്രദ്ധേയമായ പങ്കുവഹിച്ചു. അതിന് മുൻപ് കോട്ടയം ഭദ്രാസനത്തിലെ വിവിധ ഇടവകകളിലും പൊതുമണ്ഡലങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.
1952 ഓഗസ്റ്റ് ഒമ്പതിന് കുമരകത്ത് നെല്ലാനിക്കൽ കുടുംബത്തിൽ പരേതനായ തോമസ് വർഗീസിന്റെയും വാകത്താനം പ്ലാപ്പറമ്പിൽ കുടുംബത്തിൽപ്പെട്ട വളളാംകടവിൽ പരേതയായ അച്ചാമ്മ തോമസിന്റെയും മൂത്ത പുത്രനായി ജനിച്ചു.
1974 നവംബർ 25ന് പെരുമ്പിള്ളി തിരുമേനിയിൽ നിന്നും ശെമ്മാശ പട്ടം സ്വീകരിച്ചു. 1975 നവംബർ രണ്ടിന് യൗപതിയാകീനോ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. 1976 ഫെബ്രുവരി 22ന് തിരുമേനിയുടെ തൃക്കരങ്ങളാൽ പൂർണ ശെമ്മാശനായി.
മലങ്കര സഭയുടെ മഹാനായ ദിവ്യസാക്ഷിയും ആത്മീയ പ്രഭയായ പുണ്യശ്ലോകനായ പെരുമ്പള്ളീ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനിയിൽ നിന്നാണ് തിരുവചന ശുശ്രൂഷയുടെ എല്ലാതലത്തിലുമുള്ള മഹത്വപൂർണ തുടക്കം ലഭിച്ചത്.
America
ന്യൂയോർക്ക്: ഫ്ലോറൽ പാർക്കിലെ ഔർ ലേഡി ഓഫ് ദി സ്നോസ് പള്ളിയിൽ നോമ്പുകാല ധ്യാനം നടത്തപ്പെടുന്നു. മാർച്ച് 13, 14 തീയതികളിൽ മലയാളത്തിൽ നടത്തപ്പെടുന്ന ഈ ആത്മീയ ധ്യാനം ഫാ. ഡയസ് ആന്റണിയാണ് നയിക്കുക.
ബ്രൂക്ലിൻ രൂപതയുടെ ഇന്ത്യൻ ലാറ്റിൻ റൈറ്റ് അപോസ്തോലേറ്റിന്റെ മുൻകൈയോടെ സംഘടിപ്പിക്കപ്പടുന്ന ഈ ആല്മീയ നവീകരണ അവസരത്തിലേക്ക് താത്പര്യമുള്ള എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി അപോസ്തോലേറ്റ് കോഓർഡിനേറ്റർ ഫാ. റോബർട്ട് അമ്പലത്തിങ്കൽ അറിയിച്ചു.
നോമ്പുകാലത്ത് വിശ്വാസികളിൽ ഒരു ആത്മീയ നവീകരണത്തിനു അവസരം നൽകുക എന്നതാണ് ധ്യാനം കൊണ്ടുദേശിക്കുന്നത്. ധ്യാനത്തിലെ വൈകാരികവും ധൈഷണികവും ആത്മീയവുമായ പ്രസംഗം, നയിക്കപ്പെടുന്ന പ്രാർഥന, ശാന്തമായ വിചിന്തനം, വേദ ഗ്രന്ഥത്തിൽ നിന്നുള്ള പ്രചോദനം, പരസ്പര ആശയ വിനിമയം എന്നിവ പങ്കെടുക്കുന്നവരിൽ ജീവിതത്തെ ആത്മീയ കാഴ്ചപ്പാടോടെ അവലോകനം ചെയ്യുന്നതിനും മനസാന്തരത്തിനും ജീവിതത്തിലെ വീഴ്ചകളിൽ നിന്ന് ആത്മീയമായ ഉയർച്ചയ്ക്കും പ്രായശ്ചിത്തത്തിനും വഴി ഒരുക്കും.
ദൈനം ദിന ജീവിതത്തിൽ പലപ്പോഴും നമ്മൾ അവഗണിക്കുകയോ ശ്രദ്ധിക്കപ്പെടാതിരിക്കുകയോ ചെയ്യുന്ന ബാഹ്യ ബന്ധങ്ങളെയും സ്വന്തം പെരുമാറ്റങ്ങളെയും നടപടികളെയും ഉപാധികളില്ലാത്ത കാഴ്ചപ്പാടോടെ കണ്ട് മാനസികആത്മീയ സമാധാനത്തിനും സമാധാനത്തിനും മാനുഷിക ബന്ധങ്ങളിൽ നല്ലതായ മാറ്റങ്ങൾ വരുത്തുന്നതിനും നോമ്പു ധ്യാനങ്ങൾ പൊതുവെ സഹായകമാകാറുണ്ട്.
ധ്യാനം നയിക്കുന്ന ഫാ. ഡയസ് ആന്റണി സ്വതസിദ്ധമായ ലാളിത്യത്തിലൂടെ, വിനയത്തിലൂടെ, ചിന്തോദീപകവും പ്രതിഫലനോൽഭവുമായ കൊച്ചു കൊച്ചു പ്രസംഗങ്ങളിലൂടെ അനേകായിരം പേരെ ആകർഷിക്കുകയും അവരിൽ ആത്മീയ സ്വാധീനം ചെയ്യുകയും ചെയ്തിട്ടുള്ള ഒരു വൈദികനാണ്.
അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ യുട്യൂബ് വിഡിയോകൾ ദശലക്ഷങ്ങളുടെ മതിപ്പ് നേടിയിട്ടുണ്ട്. പെൻസിൽവേനിയയിൽ ഇടവകാ സേവനം ചെയ്യുന്ന ഫാ. ഡയസ് ആന്റണി മാർച്ച് 12 രാത്രി ഏഴു മുതൽ ഒൻപതു വരെയും 13ന് രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാലു വരെയുമാണ് ധ്യാനം നയിക്കുക.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. റോബർട്ട് അമ്പലത്തിങ്കൽ (718 490 5057), ബിന്ദു കോയിപ്പറമ്പിൽ (718 344 9140), പ്രീജിത് പൊയ്യത്തുരുത്തി (516 200 3221), ടിം ഗ്ലാഡ്സൺ ചെറിയപറമ്പിൽ (9176794552), സജിത്ത് പനയ്ക്കൽ (516 418 8305).
ധ്യാനത്തിൽ പങ്കെടുക്കുന്നതിന് ഫ്ലയറിലെ ക്യൂ ആർ കോഡ് ക്ലിക് ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്.
America
ടെക്സസ്: അർലിംഗ്ടണിൽ സുഹൃത്തുക്കൾക്കൊപ്പം തോക്ക് ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് 14 വയസുകാരൻ മരിച്ചു. വെള്ളിയാഴ്ച രാത്രി പത്തരയോടെ അർലിംഗ്ടണിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്.
ഒരു സംഘം കൗമാരക്കാർ ചേർന്ന് വീട്ടിലിരുന്ന് പരസ്പരം തോക്ക് ചൂണ്ടി കളിക്കുന്നതിനിടെയാണ് വെടിപൊട്ടിയതെന്ന് പോലീസ് പറഞ്ഞു. റിലി ജോർദാൻ എന്ന 14 വയസുകാരനാണ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചത്.
മുറിയിലുണ്ടായിരുന്ന സുഹൃത്തുക്കളിൽ ഒരാളാണ് വെടിവച്ചതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇയാളെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ടാറന്റ് കൗണ്ടി ജുവനൈൽ ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റി.
കുട്ടികൾക്ക് ഈ തോക്ക് എവിടെ നിന്ന് ലഭിച്ചു എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. സുരക്ഷാ കാരണങ്ങളാൽ പ്രതിയുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
വീടുകളിൽ തോക്കുകൾ സൂക്ഷിക്കുമ്പോൾ പാലിക്കേണ്ട ജാഗ്രതയെക്കുറിച്ചും കുട്ടികളുടെ കൈകളിൽ ഇത്തരം മാരകായുധങ്ങൾ എത്തുന്നതിനെക്കുറിച്ചും പോലീസ് മുന്നറിയിപ്പ് നൽകി.
America
നോർത്ത് കാരോലിന: 2001ൽ നോർത്ത് കാരോലിനയിൽ നിന്ന് കാണാതായ യുവതിയെ കണ്ടെത്തി. മിച്ചൽ ഹണ്ട്ലി സ്മിത്തിനെ (62) ആണ് 24 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയത്. റോക്കിംഗ്ഹാം കൗണ്ടി ഷെരീഫ് ഓഫീസ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു.
2001 ഡിസംബർ ഒമ്പതിനാണ് 38 വയസുകാരിയായിരുന്ന മിച്ചൽ ക്രിസ്മസ് ഷോപ്പിംഗിനായി വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് അവരെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. എഫ്ബിഐ, ഡിഇഎ തുടങ്ങിയ ഏജൻസികൾ വർഷങ്ങളോളം അന്വേഷണം നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല.
കഴിഞ്ഞ വെള്ളിയാഴ്ച ലഭിച്ച പുതിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. പോലീസ് അവരുമായി നേരിട്ട് സംസാരിച്ച് വ്യക്തിത്വം സ്ഥിരീകരിച്ചു.
താൻ സുരക്ഷിതയാണെന്നും എന്നാൽ ഇപ്പോൾ എവിടെയാണെന്ന വിവരം രഹസ്യമായി വയ്ക്കണമെന്നും മിച്ചൽ പോലീസിനോട് അഭ്യർഥിച്ചു. മിച്ചൽ സ്വന്തം ഇഷ്ടപ്രകാരം പുതിയൊരു ജീവിതം തെരഞ്ഞെടുത്തതാണെന്ന് മകൾ അമണ്ട സ്മിത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചു.
അമ്മ ജീവനോടെയുണ്ടെന്ന അറിവ് തന്നെ വലിയ ആശ്വാസമാണെന്നും അവർ കൂട്ടിച്ചേർത്തു.
Middle East and Gulf
കുവൈറ്റ് സിറ്റി: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ ആഭിമുഖ്യത്തിൽ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രി ഏഴ് മുതൽ ഒമ്പത് വരെ നാഷണൽ ഇവാഞ്ചലിക്കൽ പള്ളിയിൽ കൺവൻഷൻ സംഘടിപ്പിക്കും.
റവ. ഡോ. പ്രകാശ് എബ്രഹാം മാത്യു മൂന്ന് ദിവസങ്ങളിലായി നടത്തപെടുന്ന കൺവൻഷനിൽ മുഖ്യ പ്രാസംഗികൻ ആയിരിക്കും.
കൺവൻഷന്റെ ക്രമീകരണങ്ങൾക്കായി വികാരി റവ. പി.ജെ. സിബി, കുരുവിള ചെറിയാൻ (വൈസ് പ്രസിഡന്റ്), സെക്രട്ടറി സിജുമോൻ എബ്രഹാം, ബിജു സാമുവേൽ (ഇടവക ട്രസ്റ്റി) എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നു.
Middle East and Gulf
കുവൈറ്റ് സിറ്റി: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ ആഭിമുഖ്യത്തിൽ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രി ഏഴ് മുതൽ ഒമ്പത് വരെ നാഷണൽ ഇവാഞ്ചലിക്കൽ പള്ളിയിൽ കൺവൻഷൻ സംഘടിപ്പിക്കും.
റവ. ഡോ. പ്രകാശ് എബ്രഹാം മാത്യു മൂന്ന് ദിവസങ്ങളിലായി നടത്തപെടുന്ന കൺവൻഷനിൽ മുഖ്യ പ്രാസംഗികൻ ആയിരിക്കും.
കൺവൻഷന്റെ ക്രമീകരണങ്ങൾക്കായി വികാരി റവ. പി.ജെ. സിബി, കുരുവിള ചെറിയാൻ (വൈസ് പ്രസിഡന്റ്), സെക്രട്ടറി സിജുമോൻ എബ്രഹാം, ബിജു സാമുവേൽ (ഇടവക ട്രസ്റ്റി) എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നു.
Middle East and Gulf
ദോഹ: ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ 101-ാമത് പുസ്തകത്തിന്റെ പ്രകാശനം റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടന്നു. വിജയമന്ത്രങ്ങളുടെ 11-ാമത് ഭാഗമാണ് പ്രകാശനം ചെയ്ത്.
ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷീല ഫിലിപ്പിന് ആദ്യ പ്രതി നല്കി സെപ്രോടെക് സിഇഒ ജോസ് ഫിലിപ്പാണ് പ്രകാശനം നിര്‍വഹിച്ചത്.
റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന്, ആന്റി സ്മോക്കിംഗ് സൊസൈറ്റി ഗ്ലോബല്‍ ചെയര്മാന് ഡോ. മുഹമ്മദുണ്ണി ഒളകര, ഖത്തര്‍ ചെയര്മാന് ഡോ. എം.പി. ഹസന് കുഞ്ഞി, ന്യൂ ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു, കെബിഎഫ് പ്രസിഡന്റ് ഷഹീന് മുഹമ്മദ് ഷാഫി, ഖത്തര്‍ ട്രിബ്യൂണ്‍ ബിസിനസ് എഡിറ്റര്‍ സത്യേന്ദ്ര പഥക്, വിജയമന്ത്രങ്ങള്‍ പോഡ്കാസ്റ്റിന്റെ അവതാരകന് റാഫി പാറക്കാട്ടില്, വ്ലോഗര്‍ സനിത സന്തോഷ്, ഗ്രന്ഥകാരന് ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ സംസാരിച്ചു.
ആര്.ജെ. പാര്‍വതിയായിരുന്നു പരിപാടിയുടെ അവതാരക.
Middle East and Gulf
തിരുവല്ല: കാവുംഭാഗം തൈപ്പറമ്പില്‍ കുളക്കാട്ടില്‍ തോമസ് തോമസ് (78) അന്തരിച്ചു. ഖത്തര്‍ മിനിസ്ട്രി ഓഫ് വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്റ് മുൻ ജീവനക്കാരനാണ്.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് തിരുവല്ല പാലിയേക്കര സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍. ഭാര്യ: പരേതയായ അമ്മാള്‍ തോമസ് നിരണം പനക്കമിറ്റം കുടുംബാംഗം.
മക്കള്‍: മറിയമ്മ തോമസ്, അനില്‍ തൈപ്പറമ്പില്‍ തോമസ്, ബിനില്‍ തൈപ്പറമ്പില്‍ തോമസ്. മരുമകന്: ദീപ് കൊല്ലംപറമ്പില്‍ ഏലിയാസ് കൊല്ലംപറമ്പില്‍.
Middle East and Gulf
റിയാദ്: കേളി കലാ സാംസ്കാരിക വേദി അൽഖർജ് ഏരിയ ഹോത്ത യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ ഇഫ്താറിൽ ആയിരങ്ങൾ പങ്കാളികളായി.
ഹോത്ത ബനി തമീമിലെ ചിൽഡ്രൻസ് പാർക്കിൽ ഒരുക്കിയ ഇഫ്താറിൽ ഹോത്തയിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ രാഷ്ട്രീയ - പ്രദേശിക സംഘടനാ ഭാരവാഹികൾ, തദ്ദേശീയരും പ്രവാസികളുമായ പൗരപ്രമുഖർ, നാനാതുറകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ, നിരവധി കുടുംബങ്ങൾ ഉൾപ്പെടെ ആയിരത്തിലേറെ പേർ പങ്കെടുത്തു.
റിയാദിൽ നിന്നും 200 കിലോമീറ്റർ അകലെയുള്ള ഗ്രാമപ്രദേശത്തെ ഇഫ്താർ വിരുന്ന് വിജയിപ്പിക്കുന്നതിന് ജാതി മത ഭാഷാ രാഷ്ട്ര ഭേദമന്യേ ഗ്രാമവാസികളും പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളും തൊഴിലാളികളും സ്വദേശികളും ഒന്നിച്ച് കൈകോർത്തപ്പോൾ ഇഫ്താർ ഒരു ഗ്രാമത്തിന്റെയാകെ വിരുന്നായി മാറി.
ഇഫ്താർ വിജയത്തിനായി കോഓർഡിനേറ്ററുടെ ചുമതല വഹിച്ച ഏരിയ പ്രസിഡന്റ് രാമകൃഷ്ണന്റെ നേതൃത്വത്തിൽ ചെയർമാൻ സജീന്ദ്രബാബു, വൈസ് ചെയർമാൻ അഷറഫ് സ്റ്റീൽ, കൺവീനർ റഹീം ശൂരനാട്, ജോയിന്റ് കൺവീനർ അബ്ദുൾ കലാം, ഭക്ഷണ കമ്മിറ്റി കൺവീനർ നിയാസ്, താജുദീൻ, ഗതാഗത കൺവീനർ മുഹമ്മദ് കുഞ്ഞി, ആസാദ്, ഗഫൂർ, സലീം, സാമ്പത്തികം ശ്യാംകുമാർ രാഘവൻ,അമീൻ നാസർ, പബ്ലിസിറ്റി കൺവീനർ ഉമ്മർ മുക്താർ, വളണ്ടിയർ ക്യാപ്റ്റൻ എസ്. ശ്യാംകുമാർ, ബാബു തുടങ്ങി 51 അംഗ സംഘാടക സമിതി പ്രവർത്തിച്ചു. ഏരിയ വൈസ് പ്രസിഡന്റ് ബഷീർ, ഏരിയ കമ്മറ്റിഅംഗം റെജു, ഡേവിഡ്, ചന്ദ്രൻ, സജു എന്നിവർ ഭക്ഷണ ക്രമീകരണത്തിന് നേതൃത്വം നൽകി.
അൽഖർജ് ഏരിയ രക്ഷാധികാരി കൺവീനർ പ്രദീപ് കൊട്ടാരത്തിൽ, കേളി അൽഖർജ് ഏരിയ ട്രഷറർ ജയൻ പെരുനാട്, ഏരിയ ജോയിന്റ് സെക്രട്ടറിമാരായ റഷീദലി അലി, സമദ് ഏരിയ വൈസ്പ്രസിഡന്റ് അബ്ദുൽ കലാം, ഏരിയാ രക്ഷാധികാരി സമിതി അംഗം മണികണ്ഠ കുമാർ, തിലകൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ രമേശ്, ശ്രീകുമാർ ഹോത്ത യൂണിറ്റ് ആക്ടിംഗ് സെക്രട്ടറി സിദ്ദീഖ് വിവിധ യൂണിറ്റ് ഭാരവാഹികൾ കേളി അംഗങ്ങൾ എന്നിവർ ജനകീയ ഇഫ്താറിന് നേതൃത്വം നൽകി.
Middle East and Gulf
റിയാദ്: വാഹനമോടിക്കുന്നതിനിടെ പക്ഷാഘാതം ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം പോരുവഴി മയ്യത്തുംകര സ്വദേശി കാരൂർ ജലീൽ മൗലവി (51) ആണ് മരിച്ചത്.
20 വർഷമായി റിയാദിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഈ മാസം 11നാണ് കാറോടിക്കുന്നതിനിടെ ജലീലിന് പക്ഷാഘാതം അനുഭവപ്പെട്ടത്.
തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് വ്യാഴാഴ്ച അന്ത്യം സംഭവിച്ചത്.
ശൂരനാട് വല്യത്ത് അബ്ദുൽ മജീദ് - അദബിയ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീജ. മക്കൾ: ആയിഷ, ഫിദ, അമീൻ.
മൃതദേഹം നസീം ഹയ്യുൽ സലാം മഖ്ബറയിൽ കബറടക്കി.
Middle East and Gulf
ഷാർജ: ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് വയസുകാരനായ മകൻ മരിച്ച സംഭവത്തിൽ കാറോടിച്ചയാൾക്ക് മാപ്പ് നൽകി മലയാളി ദമ്പതികൾ. മലപ്പുറം സ്വദേശി ഷറഫുദ്ദീനും ഭാര്യ സഫ്നയുമാണ് പരാതിയില്ലെന്ന് രേഖാമൂലം എഴുതി നൽകിയത്.
കാറോടിച്ചയാളും മലയാളിയാണ്. അപകടം മനഃപൂർവം സംഭവിച്ചതല്ലെന്നും തങ്ങളുടെ കുഞ്ഞിന്റെ വേർപാടിൽ മറ്റൊരാൾ കൂടി ബുദ്ധിമുട്ടനുഭവിക്കേണ്ടതില്ലെന്നും കരുതിയാണ് തീരുമാനമെടുത്തതെന്ന് കുടുംബം അറിയിച്ചു.
ഈ മാസം 11നായിരുന്നു അപകടം. എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ ഏക മകനാണ് മരിച്ച അലൻ റൂമി. താമസസ്ഥലത്തിന് സമീപമാണ് അപകടമുണ്ടായത്.
വേസ്റ്റ് ബാഗ് കളയാൻ ഉമ്മയ്ക്കൊപ്പം പുറത്തിറങ്ങിയപ്പോഴാണ് കുട്ടിയെ പാർക്കിംഗിൽ നിന്ന് പുറത്തേക്കെടുത്ത കാറിടിച്ചത്. വാഹനത്തിന്റെ അടുത്ത് നിന്ന കുട്ടിയെ ഡ്രൈവര്‍ക്ക് കാണാന്‍ കഴിയാത്ത അവസ്ഥയിലുമായിരുന്നു.
അപകടം നടന്നയുടന്‍ ആംബുലന്‍സിനായി കാത്തുനില്‍ക്കാതെ ഡ്രൈവര്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവം മൂലം ജീവന് രക്ഷിക്കാനായില്ല.
തലാൽ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുകയാണ് പിതാവ് ഷറഫുദ്ദീൻ. രണ്ട് മാസത്തെ സന്ദർശക വീസയിൽ മാതാവിനൊപ്പം അലൻ ഷാർജയിലെത്തിയത്.
അലന്റെ മൃതദേഹം ദുബായിയില്‍ സംസ്കരിച്ച ശേഷം ദമ്പതികള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. കേസ് ഇപ്പോൾ പബ്ലിക് പ്രോസിക്യൂഷന്റെ പരിഗണനയിലാണ്.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഏർപ്പെടുത്തിയിരുന്ന നിലവിലെ പല നിയന്ത്രണങ്ങളും റദ്ദാക്കിക്കൊണ്ട് തൊഴിൽ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് പ്രഖ്യാപിച്ചു.
സ്വകാര്യ മേഖലയിലെ കമ്പനികളുമായി നടത്തിയ 'സക്സസ് പാർട്ണേഴ്സ്' സംവാദ പരിപാടിയിലാണ് അദ്ദേഹം നിർണായക തീരുമാനങ്ങൾ വ്യക്തമാക്കിയത്. സ്വദേശികൾ ബിസിനസ് ലൈസൻസ് കരസ്ഥമാക്കിയ ശേഷം അത് വിദേശികൾക്ക് പാട്ടത്തിന് നൽകുന്ന രീതിയും വിഷക്കച്ചവടത്തിനായി മാത്രം ലൈസൻസ് എടുക്കുന്ന രീതിയും കർശനമായി നേരിടുമെന്ന് ഫഹദ് അൽ യൂസുഫ് പറഞ്ഞു.
ചുരുക്കം ചില വ്യക്തികൾ മാത്രം ചേർന്ന് കമ്പനികളുടെ വിധി നിശ്ചയിക്കുന്ന രീതി അവസാനിപ്പിക്കും. മാൻപവർ അതോറിറ്റിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ എല്ലാ കമ്പനികൾക്കും പ്രാതിനിധ്യം ഉറപ്പാക്കും.
തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തും. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത് കുവൈറ്റിന്റെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് അത്യന്താപേക്ഷിതമാണ്.
ആറ് കമ്പനികൾ വഴി 12,000 ദിനാർ മാത്രം ലാഭമുണ്ടാക്കിയ ഒരു സ്വദേശിയുടെ ലൈസൻസ് ഉപയോഗിച്ച് വിദേശികൾ 100 മില്യൺ ദിനാറോളം വിദേശത്തേക്ക് കടത്തിയ സംഭവം മന്ത്രി ചൂണ്ടിക്കാട്ടി.
ഇത്തരം സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ ക്രിമിനൽ നടപടികൾ ഉണ്ടാകും. സർക്കാർ കരാറുകളിൽ ജോലി ചെയ്യുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി മറ്റു സ്വകാര്യ കരാറുകളിലേക്ക് മാറാൻ അനുമതി നൽകും.
Middle East and Gulf
മനാമ: പ്രവാസി വെൽഫെയർ റിഫ സോണിന്റെ 2026–27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രവാസി വെൽഫെയർ റിഫ സോൺ ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റായി അക്ബർ ഷാ കൊല്ലവും സെക്രട്ടറിയായി റിയാസുദീനെയും തെരഞ്ഞെടുക്കപ്പെട്ടു.
ഫസലുർ റഹ്മാൻ പൊന്നാനി വൈസ് പ്രസിഡന്റാണ്. ജോയ് ആന്റണി, നൗഷാദ്, അഫ്സൽ അബ്ദുള്ള, മഹമൂദ് മായൻ, മുഹമ്മദ് ഹാരിസ് എം.സി, ഷൈഖ് ഹാരിസ്, യൂനുസ് കെ.പി, റയീസ് ഹമീദ് എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.
ജനറൽ ബോഡി യോഗത്തിൽ മുഹമ്മദലി സി എം പ്രവർത്തന പ്രദ്ധതി അവതരിപ്പിച്ചു. പ്രവാസി സമൂഹത്തിന്റെ സാംസ്കാരിക ബോധവും ബഹുജന പങ്കാളിത്തവും വർധിപ്പിക്കുന്നതിനുള്ള സംഘടനയുടെ ഭാവി പ്രവർത്തന പദ്ധതികൾ ചർച്ച ചെയ്തു.
പ്രവാസികൾക്കിടയിൽ സഹോദര്യത്തിലൂന്നിയ സമഗ്ര സാംസ്കാരിക സേവന പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുമെന്ന് നിയുക്ത പ്രസിഡന്റ് അക്ബർ ഷാ പറഞ്ഞു. സൃഷ്ടിപരതയും സാമൂഹിക ഉത്തരവാദിത്തബോധവും ഉറപ്പ് വരുത്തുന്ന സാംസ്കാരിക സേവന പ്രവർത്തന കലണ്ടർ രൂപപ്പെടുത്തി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആഷിഖ് എരുമേലി അധ്യക്ഷത വഹിച്ച ജനറൽ ബോഡി യോഗത്തിന് റിയാസുദ്ധിൻ സ്വാഗതം ആശ്വസിച്ചു. ഷാഹുൽഹമിദ് വെന്നിയൂർ തെരഞ്ഞടുപ്പിന് നേത്യത്വം നൽകി.
Middle East and Gulf
ഒലവക്കോട്/അബുദാബി: പുതുപ്പരിയാരം വാഴേമ്പുറം എഎം യുപി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ പുതുപ്പരിയാരം മുളയ്ക്കൽ മാത്യു മാഷ് (78) അന്തരിച്ചു.
സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഒലവക്കോട് സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ (ധോണി) നടക്കും.
ഭാര്യ: ഏലിക്കുട്ടി (റിട്ട. ടീച്ചർ, വാഴേമ്പുറം സ്കൂൾ). മക്കൾ: ഷിൻസി (ദക്ഷിണാഫ്രിക്ക), ഷിൽബി (അബുദാബി), സ്മിത (പുതുപ്പരിയാരം).
മരുമക്കൾ: സജി വിലങ്ങപാറ (ദക്ഷിണാഫ്രിക്ക), സണ്ണി കണിചേരിൽ (അബുദാബി), അജി കാരുവേലിൽ (റെയിൽവേ പാലക്കാട്, കുറുപ്പുംതറ, കോട്ടയം).
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ ദേശീയ, വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി മുജ്തബ ക്രിയേഷൻസ് ബാനറിൽ ഹബീബുള്ള മുറ്റിച്ചൂർ സംവിധാനം നിർവഹിച്ച മ്യൂസിക്കൽ വീഡിയോ ആൽബം "യാ വതൻ അൽ കുവൈറ്റ്' റിലീസ് ചെയ്തു.
പ്രശസ്ത ഗായിക യുംന അജിൻ ഈണം നൽകിയ ആൽബത്തിൽ കുവൈറ്റിലെ നൂറിലധികം കലാകാരന്മാർ അഭിനയിച്ചിട്ടുണ്ട്. ഹലാ ഫെബ്രുവരി ആഘോഷങ്ങളുടെ ഭാഗമായി വിവിധ ഭാഷകളിൽ വരികൾ കോർത്തിണക്കി ആൽബങ്ങൾ പുറത്തിറക്കുന്ന മുജ്തബ ക്രിയേഷൻസിന്റെ പന്ത്രണ്ടാമത്തെ ആൽബമാണിത്.
അബ്ബാസിയ അസ്പെയർ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കലാ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ഡോ. അബ്ദുല്ല ഹംസ (ഡാലിയ ഗ്രൂപ്പ് ചെയർമാൻ), ആബിദ് (ദുബായി കറക്ക് മാനേജിംഗ് ഡയറക്ടർ), അബ്ദുറഹ്മാൻ (അൽ അൻസാരി എക്സ്ചേഞ്ച് മാനേജർ), ലോക കേരള സഭാംഗങ്ങളായ ഹിക്മത്ത് ടിവി, മണിക്കുട്ടൻ എടക്കാട്, സത്താർ കുന്നിൽ, മാധ്യമ പ്രവർത്തകരായ സിദ്ധീഖ് വലിയകത്ത്, അനിൽ പി അലക്സ്, സലീം കോട്ടയിൽ, ജലിൻ തൃപ്രയാർ, മുനീർ അഹമദ്, എസ്.എ. ഷഹീദ് ലബ്ബ, മുനീർ പെരുമുഖം തുടങ്ങിയവർ സംസാരിച്ചു.
മുജ്തബ ഗ്രൂപ്പിന്റെ അണിയറ പ്രവർത്തകരായ ഹബീബുള്ള മുറ്റിച്ചൂർ, രാജേഷ് കൊച്ചിൻ (ഡികെ ഡാൻസ്), മൊയ്തു മേമി, ഇസ്മായിൽ വള്ളിയോത്ത്, കെ.പി. റാഷിദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ദേശസ്നേഹവും സാംസ്കാരിക ഐക്യവും പ്രതിഫലിപ്പിക്കുന്ന ഈ ആൽബം, കുവൈറ്റിലെ ഹാലാ ഫെബ്രുവരി ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകരുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.
Middle East and Gulf
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഖോർഫക്കാൻ യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. കൈരളി കുടുംബാംഗങ്ങളും ബാലകൈരളി കൂട്ടുകാരും പങ്കെടുത്ത വിവിധങ്ങളായ കായിക മത്സരങ്ങളും കലാപരിപാടികളും കുടുംബ സംഗമത്തെ ഏറെ അവിസ്മരണീയമാക്കി.
ലോക കേരളസഭാംഗം സന്തോഷ് ഓമല്ലൂർ, സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റ് കെ.പി. സുകുമാരൻ, സെൻട്രൽ കമ്മിറ്റി ട്രഷറർ ബൈജു രാഘവൻ, യൂണിറ്റ് സെക്രട്ടറി സുനിൽ ചെമ്പള്ളിൽ, പ്രസിഡന്റ് റാംസൺ രവീന്ദ്രൻ, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് റാഷിദ് കല്ലുംപുറം, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ രഞ്ജിനി മനോജ്, അൻവർഷ എന്നിവർ കുടുംബ സംഗമത്തിൽ സന്നിഹിതരായിരുന്നു.
ഗായകരായ കൈരളി കലാകാർ ഒരുക്കിയ "ഞാനൊരു പാട്ടു പാടാം' എന്ന പരിപാടി കുടുംബ സംഗമത്തെ സംഗീത സാന്ദ്രമാക്കി. രുചികരമായ ഭക്ഷണവിഭവങ്ങൾ ഒരുക്കിയാണ് സംഘാടകർ കുടുംബ സംഗമത്തിന് എത്തിയവരെ വരവേറ്റത്.
യൂണിറ്റ് ഭാരവാഹികളായ സുനിൽ ചെമ്പള്ളിൽ, റാംസൺ രവീന്ദ്രൻ, നിസാം, വിശ്വനാഥൻ, ഗോപിക അജയ്, സോജ നിസാം, അജിതാ റാംസൺ, സാലി, ആതിര, ജനാർദ്ദനൻ, രഞ്ജിനി മനോജ്, ഹഫിസ് ബഷീർ എന്നിവർ കുടുംബ സംഗമത്തിന് നേതൃത്വം നൽകി.
Middle East and Gulf
അജ്മാന്: 93-ാമത് ശിവഗിരി തീര്‍ഥാടനം ഭക്തിനിർഭരമായ ചടങ്ങുകളോടെ അജ്മാനിൽ സമാപിച്ചു. ആയിരക്കണക്കിന് ഭക്തർ പങ്കെടുത്ത സമ്മേളനം മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.
പ്രവാസി മലയാളികൾക്ക് നൽകുന്ന നിയമ - സാമൂഹിക സേവനങ്ങളെ മുൻനിർത്തി യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശേരിയെ ചടങ്ങിൽ "ശ്രേഷ്ഠ പുരസ്കാരം' നൽകി ആദരിച്ചു.
സംഘാടക സമിതി ചെയർമാൻ ബി. ജയപ്രകാശ്, അഡ്വ. സിനിൽ മുണ്ടപ്പള്ളി, സംഘാടക സമിതി സെക്രട്ടറി ശ്രീധരൻ പ്രസാദ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
Middle East and Gulf
റിയാദ്: കേളി കലാസാംസ്കാരിക വേദിക്ക് കോഴിക്കോട് ചേവായൂർ ഡെർമറ്റോളജി ആശുപത്രിയുടെ ആദരം. കഴിഞ്ഞ മൂന്ന് വർഷമായി ആശുപത്രിയിൽ തുടർന്നുവരുന്ന സേവന പ്രവർത്തനങ്ങൾക്കാണ് ഈ അംഗീകാരം
"ഹൃദയപൂർവം കേളി'യുടെ (ഒരുലക്ഷം പൊതിച്ചോർ പദ്ധതി) ഭാഗമായി ആശുപത്രിയിലെ അന്തേവാസികളുടെ പാചകക്കാരന്റെ ശമ്പളം തുടർച്ചയായി മൂന്ന് വർഷമായി കേളി നൽകിവരികയാണ്. കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിലുള്ള "സ്നേഹ സ്പർശം' കൂട്ടായ്മയാണ് സഹായധനം കണ്ടെത്തുന്നത്.
കുഷ്ഠരോഗ നിർമാർജന വാർഷികാചരണമായ "സ്പർശം 2026'ന്റെ ഭാഗമായി ആശുപത്രി സംഘടിപ്പിച്ച പരിപാടിയിലാണ് കേളിക്കുള്ള ആദരം കൈമാറിയത്. ചടങ്ങിൽ സീനിയർ ഡോക്ടർ ബിജു അധ്യക്ഷനായി.
കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം കിഴക്കേകണ്ടിയിൽ നിന്ന് കേളി മുൻ കേന്ദ്രകമ്മിറ്റി അംഗം ഹസൻ കോയ പാറോപ്പടി മൊമന്റോ ഏറ്റുവാങ്ങി. സൂപ്രണ്ട് അനൂപ് ബാലഗോപാലൻ, നഴ്സിംഗ് സൂപ്രണ്ട് ലീജ എസ് ലാൽ, സ്റ്റോർ സൂപ്രണ്ട് രജിത് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Middle East and Gulf
കുവൈറ്റ് സിറ്റി: മിഷൻ മദർ മേരി ഗ്രൂപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു. ഹോളി ഫാമിലി കോ കത്തീഡ്രലിൽ നടന്ന ചടങ്ങിൽ നോർത്തേൺ അറേബ്യ അപ്പസ്തോലിക് വികാരി എച്ച്ഇ ബിഷപ്പ് ആൾദോ ബെറാർഡി ഒഎസ്എസ്ടി നിർവഹിച്ചു.
2023ൽ ബിഷപ് ആൾദോയുടെ ആശീർവാദത്തോടെ കുവൈറ്റിൽ ആരംഭിച്ച മിഷൻ ഇപ്പോൾ കുവൈറ്റ്, ഇന്ത്യ, ന്യൂസിലൻഡ്, യുഎസ്എ, ഒമാൻ, യുഎഇ, അയർലൻഡ് എന്നീ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു.
Middle East and Gulf
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ കെപിഎ ഹോസ്പിറ്റൽ ഇൻഫർമേഷൻ ഡെസ്കിന്റെ ആഭിമുഖ്യത്തിൽ സെഗയാ അൽഹിലാൽ പ്രീമിയർ ഹോസ്പിറ്റലിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും മെഡിക്കൽ അവയർനസ് ക്ലാസും ശ്രദ്ധേയമായി.
250-ഓളം പ്രവാസികൾ പ്രയോജനപ്പെടുത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ബഹ്റിൻ കേരള സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ ഉദ്ഘാടനം ചെയ്തു.
Middle East and Gulf
മനാമ: പ്രവാസി വെൽഫെയർ മനാമ സോണിന്റെ 2026 - 27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു മനാമ സോണൽ പ്രസിഡന്റായി അബ്ദുൽ ലത്തീഫ് കടമേരിയെയും ജനറൽ സെക്രട്ടറിയായി കെ.പി. ബഷീറിനെയുമാണ് പ്രവാസി വെൽഫെയർ മനാമ സോൺ ജനറൽ ബോഡി യോഗം തെരഞ്ഞെടുത്തത്.
മൊയ്തു തിരുവള്ളൂർ വൈസ് പ്രസിഡന്റായും ബെനി ഞെക്കാട് അസിസ്റ്റന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. നിജും ഇദ്രിസ്, ബഷീർ നരങ്ങോളി, കെ. അസ്ലം, മുഹമ്മദ് ഷമ്മാസ്, മുഹമ്മദ് അമീൻ എഫ്, നിസാം ഹനീഫ, അബ്ദുൽ ഹകീം, അംജദ് എ. വാഹിദ് എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളാണ്.
പ്രവാസികളുടെ ക്ഷേമത്തിലൂന്നി സാംസ്കാരിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സാമൂഹിക സേവന പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും പുതിയ കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് നിയുക്ത ഭാരവാഹികൾ അറിയിച്ചു.
പ്രവാസി സെന്ററിൽ സംഘടിപ്പിച്ച പ്രവാസി വെൽഫെയർ മനാമ സോൺ ജനറൽ ബോഡി യോഗത്തിൽ പ്രവാസി വെൽഫെയർ സെക്രട്ടറി ഇർഷാദ് കോട്ടയം പ്രവർത്തന രേഖ അവതരിപ്പിച്ചു. പ്രവാസി വെൽഫയർ വൈസ് പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ തിരഞ്ഞടുപ്പിന് നേതൃത്വം നൽകി.
മുൻപ്രസിഡന്റ് അബ്ദുല്ല കുറ്റ്യാടി അധ്യക്ഷത വഹിച്ച ജനറൽ ബോഡി യോഗത്തിന് അസ്ലം വേളം സ്വാഗതം ആശംസിച്ചു. നിയുക്ത പ്രസിഡന്റ് അബ്ദുൽ ലത്തീഫ് കടമേരി നന്ദി പ്രകാശനം നടത്തി.
Middle East and Gulf
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ ജനകീയ ഇഫ്താർ മാർച്ച് ആറിന് നടക്കും. റിയാദിൽ മലയാളി പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ഏറ്റവും വലിയ ജനകീയ ഇഫ്ത്താറാണ് കേളി വർഷംതോറും നടത്തി വരുന്നത്.
മലാസ് ലുലു ഹൈപ്പര്‍ അരീനയിലാണ് ഇത്തവണയും സംഗമം നടക്കുന്നത്. ആയിരകണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഇഫ്താര്‍ കേളിയും കേളി കുടുംബവേദിയും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.
ഇഫ്താർ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം കേളി രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു.
കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷനായ പരിപാടിയിൽ രക്ഷാധികാരി സമിതി അംഗം സുരേഷ് കണ്ണപുരം സംഘാടക സമിതി പാനൽ അവതരിപ്പിച്ചു.
സീബ കൂവോട് ചെയർപേഴ്സൺ രാമകൃഷ്ണൻ ധനുവച്ചപുരം, സുധീർ പോരേടം വൈസ് ചെയർമാൻമാർ, ഷമീർ കുന്നുമ്മൽ കൺവീനർ, കിഷോർ ഇ. നിസാം, തോമസ് ജോയ് ജോയിന്റ് കൺവീനർമാർ, ജോസഫ് ഷാജി സാമ്പത്തിക കൺവീനർ മോഹൻദാസ്, സലിം ആംലാദ്, ശ്രീഷ സുകേഷ് ജോയിന്റ് കൺവിനർമാർ, ഗതാഗതം നസീർ മുള്ളൂർക്കര, വിഭവ സമാഹരണം അനിരുദ്ധൻ കീച്ചേരി, സ്റ്റേഷനറി ജവാദ് പരിയാട്ട്, പബ്ലിസിറ്റി സിജിൻ കൂവള്ളുർ, പശ്ചാത്തല സജ്ജീകരണം ജാഫർ ഖാൻ, ഭക്ഷണം സുനീർ ബാബു, ഭക്ഷണ പാക്കിംഗ് റഫിക്ക് ചാലിയം, വളണ്ടിയർ ക്യാപ്റ്റൻ ഗഫൂർ ആനമങ്ങാട്, സ്റ്റോർ ഇൻ ചാർജ് റഫിക്ക് പാലത്ത് എന്നിവർ കൺവീനർമാരായ 151 അംഗ സംഘാടക സമിതിക്ക് യോഗം രൂപം നൽകി.
രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ, സീബാ കൂവോട്, ജോസഫ് ഷാജി എന്നിവർ അഭിവാദ്യം അർപ്പിച്ചു. ട്രഷറർ മധു ബാലുശ്ശേരി സ്വാഗതവും കൺവീനർ ഷമീർ കുന്നുമ്മൽ നന്ദിയും പറഞ്ഞു.
Middle East and Gulf
കുവൈറ്റ് സിറ്റി: എൻഇസികെ കോമൺ കൗൺസിൽ മെമ്പറും കെടിഎംസി സി മുൻ സെക്രട്ടറിയുമായ അജോഷ് മാത്യുവിന്റെ മാതാവും റാന്നി വെച്ചുച്ചിറ പുത്തൻപുരക്കൽ പി.സി. മാത്യുവിന്റെ സഹധർമ്മിണി മുൻ അധ്യാപികയുമായിരുന്ന അന്നമ്മ മാത്യു (74) അന്തരിച്ചു.
സംസ്കാരം ബുധനാഴ്ച 11ന് സെന്റ് ബർണബാസ് സിഎസ്ഐ പള്ളി, എണ്ണൂറാം വയൽ വെച്ചുച്ചിറയിൽ നടക്കും. അന്നമ്മ മാത്യുവിന്റെ വിയോഗത്തിൽ കെടിഎംസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
Middle East and Gulf
ദോഹ: വിവിധ ഭാഷകളിലായി നൂറ് പുസ്തകങ്ങള്‍ രചിച്ച ഡോ. അമാനുല്ല വടക്കാങ്ങരയ്ക്ക് ഗ്ലോബൽ റിഥം കള്‍ചറല്‍ ക്ലബിന്റെ ആദരം.
ഏഷ്യന്‍ ടൗണിലെ ഷീ കിച്ചണ്‍ റസ്റ്റോറന്റ് ഹാളില്‍ നടന്ന ചടങ്ങ് ജിആര്‍സിസി ഉപദേശക സമിതി അംഗം സുബൈര്‍ പാണ്ടവത്ത്, അധ്യക്ഷ രോഷ്നി കൃഷ്ണന്, ജനറല്‍ സെക്രട്ടറി വിനേഷ് ഹെഗ്ഡേ, മീഡിയ കോര്‍ഡിനേറ്റര്‍ രഞ്ജിത്ത് ചെമ്മാട് എന്നിവര്‍ ചേര്‍ന്ന് പൊന്നാടയണിയിച്ചു.
ഡോ. അമാനുല്ല വടക്കാങ്ങരയുടെ സര്‍ഗസഞ്ചാരം പ്രവാസ ലോകത്തിന് മാതൃകയാണെന്ന് ജിആര്‍സിസി ഭാരവാഹികള്‍ പറഞ്ഞു.
ജിആര്‍സിസിയുടെ വേറിട്ട പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച ഡോ.അമാനുല്ല വടക്കാങ്ങര ആദരവിനുള്ള നന്ദിയും കടപ്പാടും അറിയിച്ചു.
Middle East and Gulf
റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന കേളി കലാ സാംസ്കാരിക വേദി അസീസിയ ഏരിയ അൽ മനാഹ് യൂണിറ്റ് അംഗം രാജേഷ് നെയ്യന് യൂണിറ്റ്തലത്തിൽ യാത്രയയപ്പ് നൽകി.
റിയാദിലെ സ്വകാര്യ കമ്പനിയിൽ ഫർണിച്ചർ എസ്റ്റിമേറ്റർ ആയി ജോലി ചെയ്തിരുന്ന രാജേഷ് കണ്ണൂർ ജില്ലയിലെ തലശേരി സ്വദേശിയാണ്.
യൂണിറ്റ് പ്രസിഡന്റ് ശശി കാട്ടൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗവും അസീസിയ രക്ഷാധികാരി ആക്ടിംഗ് കൺവീനറുമായ റഫീഖ് ചാലിയം, ഏരിയ പ്രസിഡന്റ് അലി പട്ടാമ്പി, ഏരിയ സെക്രട്ടറി സുധീർ പോരേടം, ഏരിയ ജോയിന്റ് സെക്രട്ടറി സുബാഷ്, ഏരിയ കമ്മിറ്റി അംഗം സ്വാലിഹ് മൊറയൂർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
യൂണിറ്റ് മെമ്പർമാരും സഹപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. യൂണിറ്റ് ഉപഹാരം യൂണിറ്റ് സെക്രട്ടറി സജാദ് കൈമാറി. യൂണിറ്റ് സെക്രട്ടറി സ്വാഗതവും യാത്ര പോകുന്ന രാജേഷ് ചടങ്ങിന് നന്ദിയും പറഞ്ഞു.
Middle East and Gulf
അബുദാബി: തിയറ്റേഴ്സ് അബുദാബിയുടെ 46-ാമത് വാർഷിക പരിപാടിയുടെ ഭാഗമായ സാംസ്കാരിക സമ്മേളനം കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു . മലയാള ഭാഷയേയും സംസ്കാരത്തേയും സംരക്ഷിക്കുന്ന വലിയ ഉത്തരവാദിത്തമാണ് ശക്തി എന്ന പ്രവാസി സംഘടന നിർവഹിക്കുന്നതെന്ന് കരിവെള്ളൂർ മുരളി അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് കെ.വി. ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി എൽ. സിയാദ്, കെ .എസ് സി പ്രസിഡന്റ് മനോജ് ടി .കെ , യുവകലാസാഹിതി പ്രസിഡന്റ് രാകേഷ്, ഫ്രണ്ട്സ് എഡിഎം എസ് പ്രസിഡന്റ് ഗഫൂർ എടപ്പാൾ , ശക്തി ആക്ടിംഗ് വനിതാ സെക്രട്ടറി സുമം വിപിൻ , പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷെറിൻ വിജയൻ എന്നിവർ സംസാരിച്ചു.
സാംസ്കാരിക സമ്മേളനത്തിനോടനുബന്ധമായി ശക്തിയുടെ വിവിധ മേഖലകമ്മറ്റികൾ സംഗീത ശിൽപം, നാടൻ പാട്ട്, കവിതാവിഷ്കാരം, ടാബ്ലോ തുടങ്ങിയ വൈവിധ്യമാർന്ന കലാ പരിപാടികൾ അവതരിപ്പിച്ചു.
Middle East and Gulf
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ (കെപിഎ) സ്പോർട്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അണ്ടർ -13 ഫുട്ബോൾ ടൂർണമെന്റിൽ ട്യൂബ്ലി കിംഗ്സ് വിജയികളായി. ട്യൂബ്ലി അൽ അമ്മാരിയ ഗ്രൗണ്ടിൽ വെച്ച് 6 ടീമുകൾ മാറ്റുരച്ചു ആവേശകരമായ ടൂര്‍ണമെന്റിൽ കെ.പിഎ ഷൂട്ടിംഗ് സ്റ്റാർസിനെയാണ് ട്യൂബ്ലി കിംഗ്സ് ഫൈനലിൽ പരാജയപ്പെടുത്തിയത്.
ടൂർണമെന്റിൽ വിജയികൾക്കുള്ള മെഡൽസ് സെക്രട്ടേറിയറ്റ് അംഗങ്ങളും ട്രോഫി കൊല്ലം പ്രവാസി അസോസിയേൻ ആക്ടിംഗ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു, കെപിഎ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം എന്നിവർ ചേർന്നു കൈമാറി. ചടങ്ങിൽ കെപിഎ ട്രഷറർ മനോജ് ജമാൽ, സെക്രട്ടറിമാരായ അനിൽകുമാർ രജീഷ് പട്ടാഴി എന്നിവർ സന്നിഹിതരായിരുന്നു.
കെപിഎ സ്പോർട്സ് വിംഗ് ജനറൽ കൺവീനർ രാജ് കൃഷ്ണൻ, ഫുട്ബോൾ വിംഗ് കോഓർഡിനേറ്റർ ബിനു കുണ്ടറ, ക്രിക്കറ്റ് വിംഗ് കോഓർഡിനേറ്റർ വിനീത് അലക്സാണ്ടർ, ടഗ് ഓഫ് വാർ വിംഗ് കോഓർഡിനേറ്റർ രതിൻ തിലക് എന്നിവർ ടൂർണമെന്റ് നിയന്ത്രിച്ചു.
Middle East and Gulf
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ രണ്ട് ദിവസം നീണ്ടുനിന്ന 12-ാമത് കേന്ദ്ര സമ്മേളനം സമാപിച്ചു. ഭരണഘടനാ ഭേദഗതി അംഗീകരിച്ചുകൊണ്ട് 35 അംഗങ്ങളടങ്ങിയ പുതിയ കേന്ദ്ര കമ്മിറ്റി നിലവിൽ വന്നു.
73 യൂണിറ്റുകളുടെയും 15 ഏരിയ കമ്മിറ്റികളുടെയും സമ്മേളനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയ ശേഷമാണ് കേന്ദ്ര സമ്മേളനം നടന്നത്. പ്രഫ. എം.എം. നാരായണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
രണ്ടാം ദിവസത്തെ പ്രതിനിധി സമ്മേളനം സെബിൻ ഇഖ്ബാൽ, ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി, ഷാജു പെരുവയൽ എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ചു.
സെക്രട്ടറി സുരേഷ് കണ്ണപുരം കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ടും ഭരണഘടനാ ഭേദഗതിയും ട്രഷറർ ജോസഫ് ഷാജി വരവ് - ചെലവ് കണക്കുകളും രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ചാരിറ്റബിൾ സൊസൈറ്റിയുടെ കണക്കുകളും അവതരിപ്പിച്ചു.
15 ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ച് 41 പേർ ചർച്ചയിൽ പങ്കെടുത്തു. സുരേഷ് കണ്ണപുരം, ജോസഫ് ഷാജി, കെ.പി.എം. സാദിഖ്, എം.എം. നാരായണൻ എന്നിവർ ചർച്ചകൾക്ക് മറുപടി നൽകി.
സ്റ്റിയറിംഗ് കമ്മിറ്റി സുരേഷ് കണ്ണപുരം, ജോസഫ് ഷാജി, സുനിൽ കുമാർ, മധു ബാലുശേരി, സുനിൽ സുകുമാരൻ, കാഹിം ചേളാരി.
രജിസ്ട്രേഷൻ കമ്മറ്റി മധുസൂദനൻ എടപ്പുറത്ത്, സജീവ് കുമാർ, ഹാഷിം കുന്നുംതറ, രാമകൃഷ്ണൻ ധനുവച്ചപുരം, സുരേഷ് ലാൽ, പി.കെ. ഷാജി, ജോഷി പെരിഞ്ഞനം.
മിനിറ്റ്സ് കമ്മിറ്റി നിസാർ റാവുത്തർ, ഷിബു തോമസ്, ബൈജു ബാലചന്ദ്രൻ, ഉമ്മർ ദവാദ്മി, പ്രഭാകരൻ ബേത്തൂർ, സുധീഷ് തരോൾ.
പ്രമേയ കമ്മിറ്റി ഷാജി റസാഖ്, സതീഷ് കുമാർ വളവിൽ, നാസർ കാരക്കുന്ന്, ശശി കാട്ടൂർ, സമീർ കൊല്ലം, ജോമോൻ സ്റ്റീഫൻ.
ക്രഡൻഷ്യൽ കമ്മറ്റി റഫീഖ് ചാലിയം, നൗഫൽ ഉള്ളാട്ട് ചാലി, അനിരുദ്ധൻ കീച്ചേരി, സിജിൻ കൂവള്ളൂർ, റാഷിഖ് റഫീഖ്, ലിപിൻ പശുപതി, താജുദ്ദീൻ ഹരിപ്പാട്, ശിഹാബുദ്ദീൻ കുഞ്ചിസ്, ജയപ്രകാശ് മഞ്ചേരി എന്നിങ്ങനെ വിവിധ സബ് കമ്മിറ്റികൾ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു.
പുതിയ ഭാരവാഹികൾ
പ്രസിഡന്റ് - ഗഫൂർ ആനമങ്ങാട്, വൈസ് പ്രസിഡന്റുമാർ - റഫീഖ് ചാലിയം, രാമകൃഷ്ണൻ ധനുവച്ച പുരം, സെക്രട്ടറി - സുനിൽ കുമാർ, ജോയിന്റ് സെക്രട്ടറിമാർ - ഷാജി റസാഖ്, രജീഷ് പിണറായി,
ട്രഷറർ - മധു ബാലുശേരി, ജോയിന്റ് ട്രഷറർ - സിംനേഷ് വയനാൻ, സെക്രട്ടറിയേറ്റ് അംഗങ്ങൾ - കാഹിം ചേളാരി, നസീർ മുള്ളൂർക്കര, ജോസഫ് ഷാജി.
ലിപിൻ പശുപതി, സതീഷ് കുമാർ വളവിൽ, ഷെബി അബ്ദുൽ സലാം, സുധീർ പൊരേടം, നൗഫൽ സിദ്ധീഖ്, സുരേഷ് പെരിന്തൽമണ്ണ, നൗഫൽ ഉള്ളാട്ട് ചാലി, ഷാജി പ്ലാവിലയിൽ, സജീവ് കുമാർ, ഹാരിസ് മണ്ണാർക്കാട്, തോമസ് ജോയ്, മുഹമ്മദ് ഷഫീഖ്, ബിജു തായമ്പത്ത്, സിജിൻ കൂവള്ളൂർ, കിഷോർ ഇ. നിസാം, റഫീഖ് പാലത്ത്, ഷിജിൻ, സുജിത്ത്, അനീഷ് അബൂബക്കർ, കെ.കെ. ഷാജി, ബിജി തോമസ്, ജാഫർ ഖാൻ, കൃഷ്ണൻകുട്ടി, ഹാഷിം കുന്നുംതറ എന്നിവരടങ്ങിയ 35 അംഗ കേന്ദ്ര കമ്മിറ്റിയെയും സ്ഥിരം ഓഡിറ്ററായി സുനിൽ സുകുമാരനെയും സമ്മേളനം തെരഞ്ഞെടുത്തു.
പ്രമേയ കമ്മിറ്റി അംഗങ്ങൾക്കുപുറമെ സുധീർ പൊരേടം, ഷെബി അബ്ദുൽ സലാം, ഉനൈസ് ഖാൻ, മൂസാ കൊമ്പൻ, നിഖിൽ, രാജേഷ് ഓണക്കുന്ന്, മജീഷ്, ധനേഷ് എന്നിവർ വിവിധ വിഷയങ്ങളിലായി 13 പ്രമേയങ്ങൾ അവതരിപ്പിച്ചു.
രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോഷ് തയ്യിൽ, സീബാ കൂവോട്, ചന്ദ്രൻ തെരുവത്ത്, ഗീവർഗീസ് ഇടിച്ചാണ്ടി, ഖസീം പ്രവാസി സംഘം സെക്രട്ടറി ഉണ്ണി കണിയാപുരം എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.
12-ാം സമ്മേളനത്തിന്റെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നടപ്പാക്കേണ്ട പദ്ധതികൾ കെ.പി.എം. സാദിഖ് പ്രഖ്യാപിച്ചു. ക്രഡൻഷ്യൽ റിപ്പോർട്ട് റഫീഖ് ചാലിയം അവതരിപ്പിച്ചു. പുതിയ സെക്രട്ടറി സുനിൽ കുമാർ നന്ദി രേഖപ്പെടുത്തി.
Middle East and Gulf
മനാമ: പ്രവാസി വെൽഫെയർ റംസാൻ കനിവ് എന്ന പേരിൽ റംസാനിൽ നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് തുടക്കമായി.
കഴിഞ്ഞ ദിവസം പ്രവാസി സെന്ററിൽ നടന്ന റംസാൻ കനിവ് ഉദ്ഘാടന ചടങ്ങിൽ പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ റമദാൻ കനിവ് ഡ്രൈ ഫുഡ്സ് അടങ്ങിയ കിറ്റുകൾ റംസാൻ കനിവ് കോഓർഡിനേറ്റർമാരായ മൊയ്തു തിരുവള്ളൂർ, മുഹമ്മദ് അമീൻ എന്നിവർക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
പ്രവാസി സമൂഹത്തിലെ ചെറിയ വരുമാനക്കാർക്കും സാധാരണ തൊഴിലാളികൾക്കും ആശ്വാസമാവുന്ന രീതിയിൽ വ്യക്തികൾക്കും കുടുംബങ്ങൾക്കും പാചകം ചെയ്ത് കഴിക്കാനാവശ്യമായ ഭക്ഷണ പദാർത്ഥങ്ങൾ അടങ്ങിയ കിറ്റും നോമ്പ് തുറക്കാൻ ആവശ്യമായ ഇഫ്താർ കിറ്റുകളുമാണ് പ്രവാസി വെൽഫെയർ റംസാൻ കനിവിലൂടെ വിതരണം ചെയ്യുന്നത്.
പ്രവാസി വെൽഫെയർ വളണ്ടിയർമാർ ആവശ്യക്കാരുടെ താമസ സ്ഥലങ്ങളിൽ ഭക്ഷണ കിറ്റുകൾ എത്തിച്ച് നല്കുന്ന രീതിയിലാണ് റംസാൻ കനിവിന്റെ പ്രവർത്തനങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്.
സാഹോദര്യത്തിന്റെയും പങ്കിടലിന്റെയും കരുണയുടെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന റംസാൻ മാസത്തിൽ ആരും വിശപ്പോടെ നോമ്പ് നോൽക്കേണ്ടി വരരുത് എന്ന ലക്ഷ്യത്തോടെയാണ് പ്രവാസി വെൽഫെയർ കനിവ് സേവന പ്രവർത്തനം സംഘടിപ്പിക്കുന്നത് എന്ന് ബദറുദ്ദീൻ പൂവാർ പറഞ്ഞു.
ബഹറനിലെ സാമൂഹിക പ്രതിബദ്ധതയുള്ള സ്ഥാപനങ്ങളുടെയും സാമൂഹിക സേവന മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളുടെയും കൂട്ടായ്മകളുടെയും സഹകരണത്തോടെയാണ് പ്രവാസി വെൽഫെയർ റംസാൻ കനിവ് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്നത്.
പ്രവാസി വെൽഫെയർ റംസാൻ കനിവ് പദ്ധതിയുമായ് സഹകരിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കൂട്ടായ്മകൾക്കും 36710698 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് എന്ന് ബദറുദ്ദീൻ പൂവാർ അറിയിച്ചു.
Middle East and Gulf
അബുദാബി: അബുദാബിയിലെ കല, സാഹിത്യ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ പ്രവർത്തിച്ചുവരുന്ന "കുന്നംകുളം എൻആർഐ ഫോറം' അബുദാബി ചാപ്റ്ററിന്റെ 2026-2027 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ
പ്രസിഡന്റ്: ഫസൽ കുന്നംകുളം, വൈസ് പ്രസിഡന്റുമാർ: സനൽ മണിയിൽ, ഷഫീക് നാറാണത്ത്, ജനറൽ സെക്രട്ടറി: രഘു ഗോപാലൻ, ട്രഷറർ: സുധിനൻ, അസിസ്റ്റന്റ് ട്രഷറർ: സച്ചിൻ, ജോയിന്റ് സെക്രട്ടറി: പീറ്റോ വർഗീസ്, ആർട്സ് സെക്രട്ടറി: റിജാഷ് റഹ്മാൻ, ഹെൽത്ത് & വെൽഫെയർ: ഡോ. മുഫീദ്, സ്പോർട്സ് സെക്രട്ടറി: രജിൻ, സാഹിത്യം: ഉദയൻ, ലേഡീസ് വിംഗ്: ആരിഫ നിഷാദ്, മുൻ പ്രസിഡന്റ് നൗഷാദ് അസീസ്, ഡോ. മുഫീദ്, അഭിലാഷ്, അലി വെള്ളറക്കാട്, കരീം മുട്ടിക്കൽ തുടങ്ങിയ നേതാക്കൾ പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.
വൈസ് പ്രസിഡന്റ് സനൽ മണിയിൽ യോഗത്തിന് നന്ദി രേഖപ്പെടുത്തി.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി സംസ്ഥാന മതകാര്യ വിംഗിന്റെ നേതൃത്വത്തിൽ "അഹലൻ റംസാൻ' വ്രത മുന്നൊരുക്ക സംഗമം സംഘടിപ്പിച്ചു. ഫർവ്വാനിയയിലെ കെഎംസിസി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം അധ്യക്ഷത വഹിച്ചു. അബ്ദുറഹീം അൽ ഹസനി മുഖ്യപ്രഭാഷണം നടത്തി. കെഎംസിസി ഉപദേശക സമിതി ചെയർമാൻ ടി.ടി. സലീം, ആക്ടിംഗ് ജനറൽ സെക്രട്ടറി സലാം ചെട്ടിപ്പടി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, ഭാരവാഹികളായ ഫാറൂഖ് ഹമദാനി, സലാം പട്ടാമ്പി, മുജീബ് മൂടാൽ, മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡന്റ് മജീദ് തച്ചമ്പള, ഗാലിബ് അൽ മഷ്ഹൂർ തങ്ങൾ, ആബിദ് അൽ ഖാസിമി, അഷറഫ് ദാരിമി എന്നിവർ പ്രസംഗിച്ചു.
ഷുക്കൂർ നാണി ഖിറാഅത്ത് നടത്തി. മതകാര്യ വിംഗ് ജനറൽ കൺവീനർ സാബിത്ത് ചെമ്പിലോട് സ്വാഗതവും കൺവീനർ യഹ്യാഖാൻ നന്ദിയും പറഞ്ഞു.
Middle East and Gulf
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനം വി.എസ്. അച്യുതാനന്ദൻ നഗറിൽ ആരംഭിച്ചു. രണ്ട് ദിവസത്തെ സമ്മേളനം സിപിഎം മലപ്പുറം മുൻ ജില്ലാ കമ്മറ്റി അംഗവും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മറ്റി അംഗവുമായ പ്രഫ. എം.എം. നാരായണൻ ഉദ്ഘാടനം ചെയ്തു.
ഭരണാധികാരികളെ ജനം തെരഞ്ഞെടുക്കുന്നതിന് പകരം തെരഞ്ഞെടുക്കേണ്ടവരെ ഭരണാധികാരികൾ തീരുമാനിക്കുന്ന അവസ്ഥ എസ്ഐആർ മുഖേന സൃഷ്ടിക്കപ്പെടുകയാണെന്ന് അദ്ദേഹം വിമർശിച്ചു. സാമ്രാജ്യത്വ നയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ കപട ദേശീയത ഉയർത്തിപ്പിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുൻകാലങ്ങളിൽ തൊഴിൽ തേടി പ്രവാസം സ്വീകരിച്ചിരുന്നവരിൽ നിന്ന് വ്യത്യസ്തമായി, പുതിയ പ്രവാസികൾ സ്വസ്ഥജീവിതം തേടിയാണ് പോകുന്നതെന്നും അതിനാൽ നാട്ടിലേക്ക് മടങ്ങാൻ മടിക്കുന്ന പ്രവണത വർധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രവാസികളെ ഉൾക്കൊള്ളുന്നതിൽ പല രാഷ്ട്രങ്ങളും വിമുഖത കാണിക്കുന്ന സാഹചര്യത്തിൽ, കേരളത്തെ പ്രതിസന്ധിക്കാലങ്ങളിലും കൈപിടിച്ചുയർത്തി ഇന്ത്യയിലെ മികച്ച പ്രതിശീർഷ വരുമാന സംസ്ഥാനമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച പ്രവാസികളിൽ നിന്നുള്ള വരുമാന ഉറവ വറ്റാൻ സാധ്യതയുണ്ടെന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വൈസ് പ്രസിഡന്റ് രജീഷ് പിണറായി താത്കാലിക അധ്യക്ഷനെ ക്ഷണിച്ചുകൊണ്ട് ആരംഭിച്ച സമ്മേളനത്തിന്റെ ആദ്യദിന നടപടിക്രമങ്ങൾ പ്രസിഡന്റ് സെബിൻ ഇഖ്ബാൽ നിയന്ത്രിച്ചു. രാജീവും സംഘവും ആലപിച്ച സ്വാഗതഗാനത്തോടെ തുടക്കമായ സമ്മേളനത്തിൽ സതീഷ് കുമാർ വളവിൽ, നൗഫൽ സിദ്ദീഖ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
സംഘാടക സമിതി കൺവീനർ നസീർ മുള്ളൂർക്കര സ്വാഗതം പറഞ്ഞു. പതിനൊന്നാം സമ്മേളനത്തിൽ പ്രഖ്യാപിച്ച ഭവന നിർമാണ സഹായ പദ്ധതിയുടെ ഫണ്ട് സുനിൽ ഉദിനൂക്കാരനും ഇസ്മായിൽ കൊടിഞ്ഞിക്കും കേളി സെക്രട്ടറി സുരേഷ് കണ്ണപുരം കൈമാറി.
രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കുടുംബവേദി സെക്രട്ടറി ഷഹീബ വികെ, മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ, എൻആർകെ കൺവീനർ സുരേന്ദ്രൻ കൂട്ടായ്, ചില്ല കോഓർഡിനേറ്റർ സുരേഷ് ലാൽ, റെഡ് സ്റ്റാർ സെക്രട്ടറി റിയാസ് പള്ളാട്ട്, മാധ്യമപ്രവർത്തകൻ ഷമീർ കുന്നുമ്മൽ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.
രണ്ടാം ദിവസം പ്രതിനിധി സമ്മേളനം നടക്കും. 15 ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ച് 380 പേർ സമ്മേളനത്തിൽ പങ്കെടുക്കും.
Middle East and Gulf
മയാമി: അമേരിക്കയിലെ ഫ്ലോറിഡയിലുണ്ടായ ഇരട്ട വെടിവയ്പിൽ അക്രമി ഉൾപ്പെടെ ഏഴ് പേർ മരിച്ചു. സാരാസോട്ട, ഫോർട്ട് ലോഡർഡേൽ എന്നിവിടങ്ങളിലായി നടന്ന ഈ കൊലപാതകങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സാരാസോട്ടയിലെ ഒരു വീട്ടിൽ വെടിവയ്പ് നടന്നത്. ഇവിടെ അക്രമിയടക്കം അഞ്ച് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതിന് തൊട്ടുമുമ്പ് ഫോർട്ട് ലോഡർഡേലിലെ മറ്റൊരു വീട്ടിൽ രണ്ട് പേരെ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.
ഫോർട്ട് ലോഡർഡേൽ സ്വദേശിയായ റസ്സൽ കോട്ട് (51) ആണ് വെടിവയ്പ് നടത്തിയത്. ഇയാൾ പിന്നീട് സ്വയം വെടിവച്ച് മരിച്ചതായാണ് പ്രാഥമിക നിഗമനം.
സാരാസോട്ടയിൽ മരിച്ചവരിൽ ദമ്പതികളായ അനറ്റോലി ഐഫി (61), ഫ്ലോറിറ്റ സ്റ്റോലിയർ (66) എന്നിവരും ഉൾപ്പെടുന്നു. അനറ്റോലിയെ വീടിന് പുറത്താണ് വെടിയേറ്റ നിലയിൽ കണ്ടെത്തിയത്.
ഫോർട്ട് ലോഡർഡേലിൽ മരിച്ച സ്ത്രീയും അക്രമിയും തമ്മിലുണ്ടായിരുന്ന മുൻപ് ഉണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു.
ഇവർക്ക് സാരാസോട്ടയിലെ കുടുംബവുമായുള്ള ബന്ധമാണ് അക്രമിയെ അവിടെ എത്തിച്ചത്. പോലീസ് അന്വേഷണം ഊർജിതമായി തുടരുകയാണ്.
Middle East and Gulf
കുവെെറ്റ് സിറ്റി: കോൺഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന എം. മുരളിയുടെ നിര്യാണത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ച് ഒഐസിസി കുവെെറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി. ജനങ്ങളുടെ ഹൃദയത്തിൽ ഇടം നേടിയ നേതാവായിരുന്നു എം. മുരളിയെന്ന് അനുസ്മരണ യോഗം അനുസ്മരിച്ചു.
ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം വർഗീസ് പുതുക്കുളങ്ങര യോഗം ഉദ്ഘാടനം ചെയ്തു. എം. മുരളി പൊതുജീവിതത്തിൽ പുലർത്തിയ സുതാര്യതയും ജനങ്ങളോടുള്ള അടുപ്പവും രാഷ്ട്രീയ പ്രവർത്തകർക്ക് മാതൃകയാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ഷിബു ചെറിയാൻ അധ്യക്ഷനായി. അധികാരത്തിന്റെ ആഡംബരങ്ങൾ ഒഴിവാക്കി സാധാരണ ജനങ്ങളുടെ ജീവിതവുമായി ചേർന്ന് നടന്ന നേതാവായിരുന്നു എം. മുരളിയെന്ന് അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം അനുസ്മരിച്ചു.
ഒഐസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സാമുവൽ ചാക്കോ കാട്ടൂർകളീക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. പൊതുപ്രവർത്തന രംഗത്ത് ദീർഘകാലം തുടർന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കോൺഗ്രസ് രാഷ്ട്രീയത്തിന് മാത്രമല്ല, കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിനും വിലപ്പെട്ട സംഭാവനകളാണെന്ന് അദ്ദേഹം പറഞ്ഞു.
Middle East and Gulf
തിരുവനന്തപുരം: പ്രവാസി ക്ഷേമനിധി പെൻഷൻ പദ്ധതിയുടെ ഭാഗമായി ലഭിക്കേണ്ട പെൻഷൻ തുകകൾ കൃത്യസമയത്ത് വിതരണം ചെയ്യുന്നതിനായി അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ കേരള ഹൈക്കോടലെ ക്രമാതീതമായ കാലതാമസം: സർക്കാരിനും പ്രവാതിയെ സമീപിച്ചു.
എതിർകക്ഷികളായ നോർക്ക വകുപ്പിനും പ്രവാസി ക്ഷേമനിധിബോർഡിനും നോട്ടീസ് അയക്കാൻ കോടതി ഇടക്കാല ഉത്തരവിട്ടു. കഴിഞ്ഞ നിരവധി മാസങ്ങളായി പെൻഷൻ വിതരണം അവതാളത്തിലാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.
2025 സെപ്റ്റംബർ മുതൽ 2025 ഡിസംബർ വരെയുള്ള 14 മാസങ്ങളിൽ പെൻഷൻ വിതരണം 11 മുതൽ 39 ദിവസം വരെ വൈകിയാണ് വിതരണം ചെയ്തത്.
ഇതുമൂലം പെൻഷനെ മാത്രം ആശ്രയിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന പ്രായമായ പ്രവാസികൾക്ക് ഗുരുതരമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഏതാനും മാസങ്ങൾക്കുമുമ്പ് ക്ഷേമനിധിബോർഡ് പ്രവാസി ലീഗൽ സെല്ലിന് കൊടുത്ത മറുപടിയിൽ മാസാമാസം പിരിഞ്ഞുകിട്ടാനുള്ള അംശാദായത്തിന്റെ കുറവാണ് പെൻഷൻ വിതരണം താമസിക്കുന്നതെന്ന് പറഞ്ഞിരുന്നു.
മാത്രമല്ല, മാസാമാസം പിരിഞ്ഞുകിട്ടുന്ന തുക പെൻഷന് കൊടുക്കേണ്ട തുകയേക്കാൾ വളരെ കുറവാണെന്നും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ സർക്കാർ വിഹിതം ഇന്ന് കൊടുത്തുകൊണ്ടിരിക്കുന്ന രണ്ട് ശതമാനത്തിൽ നിന്നും ഗണ്യമായി ഉയർത്തി പെൻഷൻ വിതരണത്തിൽ സ്ഥിരത കൈവരുത്തണമെന്നും പ്രവാസി ലീഗൽ സെൽ ആവശ്യപ്പെടുന്നു.
മാസവരുമാനത്തിന്റെ ലഭ്യതയെ ആശ്രയിച്ചല്ല പെൻഷൻ വിതരണം നടക്കേണ്ടത്; ഇത് നിയമപ്രകാരം ഉറപ്പുനൽകിയിരിക്കുന്ന ഒരു സാമൂഹിക സുരക്ഷാ അവകാശമാണെന്ന് പിഎൽസി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
ഹർജി പരിഗണിച്ച ഹൈക്കോടതി സർക്കാർക്കും ക്ഷേമബോർഡിനും നോട്ടീസ് നൽകിയതോടൊപ്പം അവരുടെ മറുപടി സമർപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. കേസ് ഫെബ്രുവരി 12ന് വീണ്ടും പരിഗണിക്കും.
Middle East and Gulf
റിയാദ്: പത്തുവർഷത്തെ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് കേളി കലാസാംസ്കാരിക വേദിയുടെയും ഇന്ത്യൻ എംബസിയുടെയും സഹായത്തോടെ ആലപ്പുഴ കായംകുളം സ്വദേശിനി ജമീല ബീഗം നാടണഞ്ഞു.
അസുഖബാധിതനായ ഭർത്താവിന്റെ ചികിത്സയ്ക്കും മകളുടെ പഠനത്തിനുമായി 2016ൽ റിയാദിലെ അൽഖർജിൽ ഗാർഹിക തൊഴിലാളിയായി ജോലി തേടിയെത്തിയ ജമീല, തുടക്കത്തിൽ കരാർപ്രകാരം ജോലി ലഭിച്ചെങ്കിലും ആറുമാസത്തിന് ശേഷം ശമ്പളം കൃത്യമായി ലഭിക്കാതായതിനെ തുടർന്ന് മറ്റൊരിടത്തേക്ക് ജോലി മാറി.
അഞ്ചുമാസത്തെ ശമ്പള കുടിശിക നിലനിന്നിരുന്നെങ്കിലും ആദ്യ സ്പോൺസറുടെ കീഴിലായിരുന്നു ഇഖാമ നിലനിന്നിരുന്നത്. പുതിയ ജോലിസ്ഥലത്ത് ശമ്പളം കൃത്യമായി ലഭിച്ചതോടെ ഡയാലിസിസ് രോഗിയായ ഭർത്താവിന്റെ ചികിത്സയും മകളുടെ പഠനവും മൂന്നുവർഷത്തോളം മുടങ്ങാതെ മുന്നോട്ടുപോയി.
എന്നാൽ ഇതിനിടെയാണ് ഭർത്താവിന്റെ മരണം സംഭവിച്ചത്. നാട്ടിലേക്ക് മടങ്ങുന്നതിനായി നടപടിക്രമങ്ങൾ നടത്തുമ്പോഴാണ് സ്പോൺസർ മരണപ്പെട്ട വിവരം അറിയുന്നത്.
തുടർന്ന് സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ എംബസിയെ സമീപിച്ച് തർഹീലിൽ രേഖകൾ പരിശോധിച്ചപ്പോൾ, സ്പോൺസർ മരണപ്പെടുന്നതിന് മാസങ്ങൾക്ക് മുൻപേ എക്സിറ്റ് വിസ എടുത്തിരുന്നുവെന്നും അതിന്റെ കാലാവധി കഴിഞ്ഞതായും ജമീല "ഉറൂബ്' നിലയിലായതായും വ്യക്തമായി.
നിയമ നടപടികൾ ആരംഭിച്ചെങ്കിലും സമയത്തിന് നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സാധിച്ചില്ല. പിന്നീട് നാട്ടിൽ ജമീല ബീഗത്തിന്റെ മാതാവിന്റെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന മകളുടെ വിവാഹം തരപ്പെടുകയും ജമീല നാട്ടിലേക്ക് മടങ്ങുന്നത് താത്കാലികമായി മാറ്റിവയ്ക്കുകയും ചെയ്തു. തുടർന്ന് മകളുടെ വിവാഹം നടന്നു.
കഴിഞ്ഞ വർഷം ജമീലയുടെ മാതാവും മരണപ്പെട്ടതോടെ നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമങ്ങൾ വീണ്ടും ശക്തമാക്കി. ഇതോടെ കേളി ജീവകാരുണ്യ കമ്മിറ്റിയെ സമീപിക്കുകയും വിഷയത്തിൽ ഇടപെടാൻ കമ്മിറ്റിയംഗം നാസർ പൊന്നാനിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
നാസർ പൊന്നാനി മുഖേന വിഷയം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും കേളിയുടെയും എംബസിയുടെയും നിരന്തര ഇടപെടലിന്റെ ഫലമായി വലിയ പിഴത്തുക ഒഴിവാക്കി എക്സിറ്റ് വീസ ലഭിക്കുകയും ചെയ്തു.
ഇതോടെ പത്തുവർഷത്തെ ദുരിതജീവിതത്തിന് വിരാമമിട്ട് ജമീല ബീഗം കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങി.
Middle East and Gulf
റിയാദ്: 30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാ സാംസ്കാരിക വേദി അസീസിയ ഏരിയ അൽ മനാഹ് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഹരി എസ് നായർക്ക് യാത്ര അയപ്പ് നൽകി.
കഴിഞ്ഞ 27 വർഷമായി റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ ഡെസ്പ്പാച്ച് സെക്ഷനിൽ ജോലി ചെയ്തിരുന്ന ഹരി, പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് സ്വദേശിയാണ്.
യൂണിറ്റ് പ്രസിഡന്റ് ശശി കാട്ടൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ പ്രസിഡന്റ് അലി പട്ടാമ്പി, ഏരിയ സെക്രട്ടറി സുധീർ പോരേടം, ഏരിയ ജോയിന്റ് സെക്രട്ടറിമാരായ സുബാഷ്, അജിത്, ഏരിയ കമ്മിറ്റി അംഗം മുഹമ്മദ് സാലിഹ് എന്നിവർ ആശംസകൾ അർപ്പിച്ചു.
യൂണിറ്റ് മെമ്പർമാരും സഹപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. യൂണിറ്റ് ഉപഹാരം യൂണിറ്റ് സെക്രട്ടറി സജാദ് കൈമാറി. യൂണിറ്റ് സെക്രട്ടറി സ്വാഗതവും യാത്ര പോകുന്ന ഹരി യാത്രയയപ്പ് ചടങ്ങിന് നന്ദിയും പറഞ്ഞു.
Middle East and Gulf
കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) മെഗാ പ്രോഗ്രാം 'മലബാർ മഹോത്സവം -2026 ' വെള്ളിയാഴ്ച രണ്ടിന് അബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഗ്രൗണ്ടിൽ ഒരുക്കുന്ന 'കോഴിക്കോട്ടങ്ങാടി' യിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മൈലാഞ്ചി മത്സരത്തോടെ പരിപാടികൾ ആരംഭിക്കും. പ്രശസ്ത നടനും നിർമാതാവുമായ ഹരീഷ് പേരടിയാണ് ഇത്തവണ മലബാർ മഹോത്സവം ഉദ്ഘാടനം ചെയ്യാനെത്തുന്നത്.
ഗസൽ വിരുന്ന്, സാംസ്കാരിക സമ്മേളനം, ഗായിക മഞ്ജരിയും ബാൻഡും നടത്തുന്ന ലൈവ് മ്യൂസിക്കൽ കൺസേർട്, ആസിഫ് കാപ്പാടിന്റെ സംഗീത വിരുന്ന്, അറബ്-ഇന്ത്യൻ സംസ്കാരങ്ങളിലുള്ള നൃത്തങ്ങൾ തുടങ്ങി നിരവധി കലാ പരിപാടികൾ പരിപാടിയുടെ ഭാഗമായി നടക്കും. 'കഥാസാരം' എന്ന പേരിൽ കഥാ രചനാ മത്സരവും സംഘടിപ്പിച്ചിരുന്നു.
ജാതി-മത വർഗ-രാഷ്ട്രീയ ചിന്തകൾക്ക് അധീതമായി കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക കലാ രംഗത്ത് 15 വർഷത്തിലധികമായി പ്രവർത്തിച്ചുവരുന്ന സാധാരണക്കാരുടെ കൂട്ടായ്മയാണ് കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ (കെ.ഡി.എൻ.എ).
കെഡിഎൻഎയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി പ്രകാരം മരണപ്പെട്ട അംഗങ്ങളുടെ കുടുംബങ്ങൾക്കും അപകടത്തിൽ പെടുന്ന മെമ്പർമാർക്കും സഹായ ധനം നൽകി വരുന്നുണ്ട്.
മെമ്പർമാർ അല്ലാത്തവരുടെയും നിരവധി അപേക്ഷകൾ സാധ്യമായ സഹായങ്ങൾ ചെയ്യുന്നുണ്ട്. അംഗങ്ങളുടെ മക്കളിൽ വിദ്യാഭ്യാസ രംഗത്തും കലാ രംഗത്തും മുന്നിട്ട് നിൽക്കുന്നവർക്ക് പ്രോത്സാഹനം നൽകി വരുന്നു.
ശക്തമായ ഒരു മെഡിക്കൽ വിംഗ് കെഡിഎൻഎക്കു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഓണം - ഈദ് ആഘോഷങ്ങൾ, ഇഫ്താർ വിരുന്നുകൾ, വിനോദ യാത്രകൾ തുടങ്ങിയവയും സംഘടിപ്പിക്കാറുണ്ട്.
സന്തോഷ് പുനത്തിൽ (പ്രസിഡന്റ്), ശ്യാം പ്രസാദ് (ജനറൽ സെക്രട്ടറി), കൃഷ്ണൻ കടലുണ്ടി, സുരേഷ് മാത്തൂർ, ബഷീർ ബാത്ത (അഡ്വൈസറി ബോർഡ് അംഗങ്ങൾ), ഇല്യാസ് തോട്ടത്തിൽ (മുൻ പ്രസിഡന്റ്), ലീന റഹ്മാൻ (വുമൺ ഫോറം, പ്രസിഡന്റ്) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Middle East and Gulf
കുവൈറ്റ് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന മലബാർ മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ “കഥാരസം” ചെറുകഥ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.
കുവൈറ്റിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രവാസികൾ പ്രായ ഭേദമന്യേ പങ്കെടുത്ത മത്സരത്തിൽ മഞ്ജു മൈക്കിൾ ഒന്നാം സ്ഥാനവും ജോബി ബേബി രണ്ടാം സ്ഥാനവും അശ്റഫ് ഉത്തുങ്ങാനകത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പ്രശസ്ത സാഹിത്യകാരന്മാരായ ഇ. കരുണാകരൻ, ലാസർ ഡിസിൽവ, ധർമരാജ് മടപ്പള്ളി എന്നിവർ വിധികർത്താക്കളായി. ആവിഷ്കാര മികവ്, ഭാഷാപ്രാവീണ്യം, വിഷയത്തിന്റെ ആഴം, സാമൂഹിക പ്രസക്തി എന്നിവ മുൻനിർത്തിയാണ് രചനകൾ വിലയിരുത്തിയത്.
പ്രവാസി സമൂഹത്തിലെ സാഹിത്യ പ്രതിഭകൾക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച “കഥാരസം” മത്സരത്തിന് മികച്ച പങ്കാളിത്തമാണ് ലഭിച്ചതെന്നും, ഇത്തരം സാംസ്കാരിക-സാഹിത്യ പ്രവർത്തനങ്ങൾ തുടർന്നും നടത്തുമെന്നും സംഘാടകർ അറിയിച്ചു.
മത്സര വിജയികൾക്ക് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഗ്രൗണ്ടിൽ നടക്കുന്ന മലബാർ മഹോത്സവം സംസ്കാരിക സമ്മേളനത്തിൽ വച്ച് ആദരവും പ്രശംസാ പത്രവും സമ്മാനിക്കും.
Middle East and Gulf
അബുദാബി: അബുദാബി കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച യുഎഇ തല കലോത്സവത്തിന് സമാപനമായി.
കിഡ്സ്, ജൂണിയർ, സബ് ജൂണിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിൽ യഥാക്രമം ദക്ഷിത് മാധവ്, ഷാൻവിശ്രീ വിജേഷ്, ആരാധ്യ നായർ എ കെ, പ്രാർഥന വിമൽ നായർ, പാർവതി ശ്രീജിത്ത് എന്നിവരാണ് വ്യക്തിഗത വിജയികളായത് .
നിള, കല്ലായി, പമ്പ, പെരിയാർ, കബനി എന്നീ പേരുകളിലായി കേരള സോഷ്യൽ സെന്ററിന്റെ വിവിധ വേദികളിൽ നടന്ന കലോത്സവം സെന്റർ പ്രസിഡന്റ് ടി. കെ. മനോജ് ഉദ്ഘാടനം ചെയ്തു.
അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് ബഷീർ കെ.വി, യുവകലാസാഹിതി അബുദാബി പ്രസിഡന്റ് രാകേഷ് മൈലപ്രത്ത്, ജനറൽ സെക്രട്ടറി സജീഷ് നായർ, കലാവിഭാഗം സെക്രട്ടറി ഹാരിസ് ഹുസൈൻ, അസി. കലാവിഭാഗം സെകട്ടറി സ്മിത ധനേഷ് എന്നിവർ പങ്കെടുത്തു.
Middle East and Gulf
കൊച്ചി: നോർക്ക കെയർ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ മടങ്ങിയെത്തിയ പ്രവാസികളെയും ഉൾപ്പെടുത്തുകയോ അല്ലങ്കിൽ സമാനമായ മറ്റൊരു പദ്ധതി ആവിഷ്കരിക്കുകയോ ചെയ്യണമെന്ന പ്രവാസി ലീഗൽ സെല്ലിന്റെ നിവേദനത്തിൽ തീരുമാനമെടുക്കാത്തതിനാൽ നോർക്ക റൂട്സ് സിഇഒ അജിത് കൊളശേരിക്കെതിരേ പ്രവാസി ലീഗൽ സെൽ കേരള ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തു.
2025 സെപ്റ്റംബർ 26ന് പുറപ്പെടുവിച്ച വിധിയിൽ, പ്രവാസി ലീഗൽ സെൽ സമർപ്പിച്ച നിവേദനം പരിഗണിച്ച് ആവശ്യമായ ഉത്തരവ് "എത്രയും വേഗത്തിൽ' പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി നോർക്ക റൂട്ട്സിനോട് നിർദ്ദേശിച്ചിരുന്നു.
ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2025 നവംബർ 21ന് നോർക്ക റൂട്ട്സ് സിഇഒയുടെ അധ്യക്ഷതയിൽ ഹീയറിംഗും നടന്നിരുന്നു. പ്രസ്തുത യോഗത്തിൽ പിഎൽസി പ്രതിനിധികൾ വിശദമായ നിർദേശങ്ങൾ സമർപ്പിക്കുകയും ഇൻഷുറൻസ് കമ്പനിക്ക് ആക്ച്വറിയൽ ആശങ്കകൾ ഉണ്ടെങ്കിൽ മടങ്ങിയെത്തിയ പ്രവാസികൾക്കായി പ്രത്യേകം ഒരു റിസ്ക് പൂൾ രൂപീകരിക്കാമെന്ന നിർദേശം സിഇഒ തത്വത്തിൽ അംഗീകരിക്കുകയും ഉടൻ തന്നെ നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഹീയറിംഗ് കഴിഞ്ഞ് നിരവധി മാസങ്ങൾ കഴിഞ്ഞിട്ടും നോർക്ക റൂട്സ് ഇതുവരെയും യാതൊരു അന്തിമ ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല. ഇതിന്റെ ഫലമായി കേരളത്തിൽ സ്ഥിരതാമസമാക്കിയ ആയിരക്കണക്കിന് മടങ്ങിയെത്തിയ പ്രവാസികൾ ഇപ്പോഴും നോർക്ക കെയർ പദ്ധതിയുടെ ആനുകൂല്യങ്ങളിൽ നിന്ന് പുറത്ത് നിൽക്കേണ്ട സാഹചര്യം തുടരുകയാണ്. വിദേശത്തുനിന്ന് മടങ്ങിയെത്തിയ ശേഷം ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഇല്ലാതെ കഴിയുന്നവരാണ് ഇവരിൽ പലരും.
കോടതിയെ സമീപിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ ഉൾപ്പെടെ നിരവധി പേർക്ക് നിവേദനങ്ങൾ കൊടുത്തിട്ടും കൂടിക്കാഴ്ചകൾ നടത്തിയിട്ടും ഈ വിഷയത്തിൽ ഉത്തരവ് പുറപ്പെടുവിക്കാൻ സർക്കാർ വിമുഖത കാണിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രവാസി ലീഗൽ സെൽ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ട് പോകുന്നത്.
നോർക്ക കെയർ പദ്ധതി അംഗങ്ങൾ അടക്കുന്ന പ്രീമിയം മുഖേന പ്രവർത്തിക്കുന്ന ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയായതിനാൽ സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുന്നില്ല. അതിനാൽ മടങ്ങിയെത്തിയ പ്രവാസികളെ ഉൾപ്പെടുത്തുന്നതിൽ ഭരണപരമായോ സാമ്പത്തികമായോ തടസമുണ്ടാകേണ്ട കാര്യമില്ല. ഈ വിഷയത്തിൽ ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനികളുമായി നോർക്ക റൂട്സ് ധാരണ ഉണ്ടാക്കണമെന്നാണ് പ്രവാസി ലീഗൽ സെൽ ആവശ്യപ്പെടുന്നത്.
ഈ വിഷയത്തിൽ ഇനി വൈകാതെ ആവശ്യമായ തീരുമാനം കൈക്കൊള്ളപ്പെടുകയുംമടങ്ങിയെത്തിയ പ്രവാസികൾക്കും നോർക്ക കെയർ പദ്ധതിയുടെ സംരക്ഷണം ലഭ്യമാകുമെന്ന പ്രതീക്ഷയും പിഎൽസി അറിയിച്ചു.
Middle East and Gulf
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി സാഖീറിൽ ഡെസേർട്ട് വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. 150ൽ പരം അംഗങ്ങൾ പങ്കെടുത്ത ക്യാമ്പ് കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
യോഗത്തിനു ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും ക്യാമ്പ് ജോയിന്റ് കൺവീനർ അനൂപ് തങ്കച്ചൻ നന്ദിയും അറിയിച്ചു.
Middle East and Gulf
അബുദാബി: റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി 31 മുൻ ഇന്ത്യൻ സൈനികരെ ആദരിച്ച് അബുദാബി സാംസ്കാരിക വേദി. ഇന്ത്യൻ എംബസിയിൽ നടന്ന സലൂട്ടിംഗ് ദ റിയൽ ഹീറോസ് എന്ന പരിപാടിയിൽ നായ്ക് റാങ്ക് മുതൽ ബ്രിഗേഡിയർ റാങ്ക് വരെയുള്ള മുൻ സൈനിക ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.
ചടങ്ങിൽ എംബസി ഡിഫൻസ് അറ്റാച്ചെ ഗ്രൂപ്പ് ക്യാപ്റ്റൻ വി.എം. ഹർപ്രീത് സിംഗ് ലുത്ര മുഖ്യാതിഥി ആയിരുന്നു. രാജ്യസേവനത്തിനായ് ജീവിതം സമർപ്പിച്ച സൈനികർ നമ്മുടെ നാടിന്റെ യഥാർഥ നായകരാണെന്ന് ഗ്രൂപ്പ് ക്യാപ്റ്റൻ ഹർപ്രീത് സിംഗ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
അബുദാബി സാംസ്കാരിക വേദി നടത്തുന്ന ഈ ഒരു ചടങ്ങ് നമ്മുടെ നന്ദിയും ഉത്തരവാദിത്തബോധവും പുതുക്കിപ്പിടിക്കുന്ന ഒരു സ്മരണയാണ്. അവരുടെ സേവനവും ത്യാഗവും തലമുറകളിലേക്ക് കൈമാറപ്പെടേണ്ട പ്രചോദനമാണ് എന്നും അദ്ദേഹം പറയുകയുണ്ടായി. സാംസ്കാരിക വേദി പ്രസിഡന്റ് സാബു അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി ടി.വി. സുരേഷ്കുമാർ, ഇന്ത്യ സോഷ്യൽ സെന്റർ പ്രസിഡന്റ് ജയചന്ദ്രൻ നായർ, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് മനോജ് , സമാജം കോഓർഡിനേഷൻ ചെയർമാൻ യേശുശീലൻ, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് രക്ഷിത യാദവ്, ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള, അഹല്യ ഗ്രൂപ്പ് ഓപ്പറേഷൻ മാനേജർ സൂരജ് പ്രഭാകരൻ, സാംസ്കാരിക വേദി ചീഫ് പാട്രൻ അനൂപ് നമ്പ്യാർ,വനിത വിഭാഗം കൺവീനർ കവിത വിനോദ്, ജോ. സെക്രട്ടറി ശ്രീജിത്ത് കുറ്റിക്കോൾ എന്നിവർ സംസാരിച്ചു.
സെക്രട്ടറി ബിമൽകുമാർ സ്വാഗതവും ട്രഷറർ മുജീബ് അബ്ദുൾ സലാം നന്ദിയും പറഞ്ഞു. കേണൽ ഡോ. അജയ് രാജ് ഗുപ്ത, മേജർ ഡോക്ടർ അമോൾ പാണ്ടുരംഗ് മൂറെ, സ്കോഡ്രന്റ് ലീഡർ സംഗീത നായർ എന്നിവർ അവരുടെ സൈനിക അനുഭവങ്ങൾ പങ്കുവച്ചു.
അഗ്രത സുജിത്ത് അവതാരകയായിരുന്നു. പ്രതീകാല്മകമായി ഉണ്ടാക്കിയ അമർ ജവാൻ ജ്യോതിയിൽ പുഷ്പാർച്ചന നടത്തി കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. നാല് വനിത സൈനിക ഉദ്യോഗസ്ഥർ ഇത്തവണത്തെ ചടങ്ങിൽ പങ്കെടുത്തു.
സാംസ്കാരിക വേദി നടത്തിയ ഹരോൾഡ് റോബിൺസൻ മെമ്മോറിയൽ ചിത്ര രചന - കളറിംഗ് മൽസര വിജയികൾക്കുള്ള സമ്മാനദാനവും സാംസ്കാരിക വേദി കുടുംബത്തിലെ കുട്ടികൾക്കുള്ള മെരിറ്റ് അവാർഡും വിതരണം ചെയ്തു.
Middle East and Gulf
റിയാദ്: തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് പോകുന്നതിനിടെ വിമാനത്തിനകത്ത് വച്ച് മരണപ്പെട്ട കേളി പ്രവർത്തകൻ തൃശൂർ പോർക്കളം പള്ളിക്കര വീട്ടിൽ സത്യൻ വേലായുധന്റെ കുടുംബത്തിന് കേളി കുടുംബസഹായ ഫണ്ട് കൈമാറി.
തൃശൂർ പോർക്കളത്തെ സത്യന്റെ വസതിയിൽ നടന്ന ചടങ്ങിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ കുടുംബത്തിന് ഫണ്ട് കൈമാറി. കേളി രക്ഷാധികാരി സമിതി അംഗവും എൻആർകെ കൺവീനറുമായ സുരേന്ദ്രൻ കൂട്ടായ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. വാസു, ജില്ലാ കമ്മിറ്റി അംഗം എം.എൻ. സത്യൻ, ഏരിയ സെക്രട്ടറി കെ. കൊച്ചനിയൻ, കേരള പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡന്റ് ശാലിനി രാമകൃഷ്ണൻ, പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗം സുരേഷ് ചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നെഞ്ചുവേദനയെ തുടർന്ന് റിയാദിലെ ഷുമൈസി ആശുപത്രിയിൽ ചികിത്സ തേടിയ സത്യൻ തുടർചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങിയത്. റിയാദിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ വച്ച് മരണപ്പെടുകയായിരുന്നു.
കേളി അംഗങ്ങൾക്കായി ഏർപ്പെടുത്തിയ കുടുംബസഹായ ഫണ്ടും കേളി പൊതുസമൂഹത്തിനായി രൂപീകരിച്ച കുടുംബ സുരക്ഷാ ഫണ്ടുമാണ് ചടങ്ങിൽ കൈമാറിയത്.
കേളി മുസാമിയ ഏരിയ കമ്മിറ്റി അംഗം നടരാജൻ സ്വാഗതവും സിപിഎം ലോക്കൽ സെക്രട്ടറി കെ.എം. നാരായണൻ നന്ദിയും പറഞ്ഞു.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആരോഗ്യ സേവന മേഖലയിലെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ "അൽ മത്ത്കൂറി ഫാർമസി' ജലീബിൽ പ്രവർത്തനമാരംഭിച്ചു. നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
മെട്രോ മെഡിക്കൽ ഗ്രൂപ്പ് സ്പോൺസർ ഫഹദ് അൽ മുത്തൈരി, അബൂ അബ്ദുല്ല ലാഫി അൽ മുത്തൈരി, മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ മാനേജിംഗ് പാർട്ണർ ഡോ. ബിജി ബഷീർ, മാനേജിംഗ് ഡയറക്ടർ ഇബ്രാഹിം കുട്ടി, ഫാർമസി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. റംഷാദ് ബിൻ റഹിം, ഫർമസി ഓപ്പറേഷൻസ് മാനേജർ ഇ.വി. നിഷാന്ത്, ജനറൽ മാനേജർ മുഹമ്മദ് ഷൗക്കി, ഡെപ്യൂട്ടി ജനറൽ മാനേജർ വി.പി. പ്രിയേഷ്, ഓപ്പറേഷൻസ് മാനേജർ ജിഷ വർഗീസ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
മെട്രോ ഐ പോയിന്റ് - ജലീബ് ഉദ്ഘാടന ചടങ്ങിൽ റവ. ഫാ. സ്റ്റീഫൻ നീടുവാക്കാട്ട് (സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് റീഷ്ശ് ചർച്ച്), റവ. ഫാ. അരുണ്‍ ബോസ് (സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് ചർച്ച്) എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ സന്നിഹിതരായിരുന്നു.
Middle East and Gulf
ദുബായി: മംസാർ പാർക്കിൽ പർപ്പിൾ കടൽ തീർത്ത് ലുലു വാക്കത്തോൺ 2026. വാക്ക് ഫോർ ഗ്രീൻ എന്ന ഹാഷ്ടാഗോടെ ആരോഗ്യകരമായ ജീവിതശൈലി, ഫിറ്റ്നസ്, സുസ്ഥിരത എന്നീ സന്ദേശങ്ങൾ പങ്കുവച്ചായിരുന്നു ലുലു വാക്കത്തോൺ.
128ലധികം രാജ്യങ്ങളിൽ നിന്നായി 36,000ത്തിലേറെ പേരുടെ റിക്കാർഡ് പങ്കാളിത്വമാണ് ലുലു വാക്കത്തോണിന് ലഭിച്ചത്. മൂന്ന് കിലോമീറ്റർ നീണ്ട വാക്കത്തോണിന്റെ ഫ്ലാഗ് ഓഫ് ഇന്ത്യൻ ക്രിക്കറ്റ് മുൻ താരം എസ്. ശ്രീശാന്ത് നിർവഹിച്ചു.
കായിക താരങ്ങളും സമൂഹമാധ്യമ താരങ്ങളും ഉൾപ്പടെ ലുലു വാക്കത്തോണിൽ പങ്കെടുത്തു. ആരോഗ്യകരമായ ജീവിതശൈലിക്കും ഫിറ്റ്നസിനും പ്രധാന്യം നൽകിയുള്ള ലുലു വാക്കത്തോണിലെ മികച്ച ജനപങ്കാളിത്വം ശ്രദ്ധേയകരമെന്ന് എസ്. ശ്രീശാന്ത് പറഞ്ഞു. ഒത്തൊരുമയുടെ സന്ദേശം കൂടിയാണ് ലുലു വാക്കത്തോൺ പങ്കുവയ്ക്കുന്നതെന്നും അദേഹം വ്യക്തമാക്കി.
Middle East and Gulf
കുവൈറ്റ് സിറ്റി: പ്രവാസികൾക്ക് രാജ്യത്തെ പൗരന്റെ അവകാശമായ വോട്ടവകാശം ലഭിക്കുന്നതിനാവശ്യമായ കേന്ദ്ര സർക്കാർ നടപടികൾക്ക് ലോക കേരള സഭയുടെ ഇടപെടൽ ആവശ്യമാണെന്ന് ഫിറ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്റ്റേർഡ് അസോസിയേഷൻസ്) കൺവീനറും എൻസിപി ഓവർസീസ് സെൽ ദേശീയ അധ്യക്ഷനും കുവൈറ്റിൽ നിന്നുള്ള പ്രതിനിധിയുമായ ബാബു ഫ്രാൻസീസ്.
അഞ്ചാം ലോക കേരള സഭയിൽ പങ്കെടുത്തു സംസാരിക്കുമ്പോൾ മുഖ്യമന്ത്രിയോടും സഭാധ്യക്ഷനായ സ്പീക്കറോടും ആവശ്യമായി ഉന്നയിച്ചത്. നിയോജക മണ്ഡലങ്ങളുടെ പുറത്ത് പഠനാവശ്യത്തിന് കഴിയുന്ന വിദ്യാർഥികൾക്ക് പോസ്റ്റൽ വോട്ടവകാശം നടപ്പിലാക്കാനുള്ള സാധ്യതകൾ പരിശോധിക്കാൻ കേന്ദ്ര സർക്കാരിന് മുമ്പിൽ നിർദേശം ഉയർന്ന സാഹചര്യത്തിൽ പ്രവാസികൾക്കും ആ മാതൃകയിൽ വോട്ടവകാശം പരിഗണിക്കണമെന്നാണ് ഉയർന്നു വരുന്ന ആവശ്യം.
നോർക്ക കെയർ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ മുൻ പ്രവാസികളെ കൂടെ ഉൾപ്പെടുത്തണമെന്നും, തങ്ങളുടേതല്ലാത്ത സ്ഥാപനത്തിന്റെയും ഉടമയുടേയും ഉൾപ്പടെയുള്ള കാരണങ്ങളാൽ നാട്ടിലേക്ക് തിരച്ചയക്കപ്പെടുന്ന പ്രവാസികൾക്ക് വിസ മാറ്റി മറ്റൊരു തൊഴിൽ സ്ഥാപനത്തിലേക്ക് മാറുന്നതിന് കേന്ദ്ര സർക്കാർ / ഇന്ത്യൻ എംബസി ഇടപടൽ ആവശ്യപ്പെടണമെന്നും സഭയിൽ ഉന്നയിച്ചിരുന്നു.
Middle East and Gulf
ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച ദ ഖത്തര്‍ സ്പോര്‍ട്സ് ക്രോണിക്കിള്‍ ഖത്തര്‍ ഇന്ത്യന്‍ ഫുഡേബോള്‍ ഫോറം പ്രസിഡന്റ് ഷറഫ് പി. ഹമീദ് പ്രകാശനം ചെയ്തു. ഐസിസി ഉപദേശക സമിതി ചെയര്മാന് പി.എന്‍.ബാബുരാജന് ആദ്യ പ്രതി ഏറ്റുവാങ്ങി.
സെപ്രോടെക് സിഇഒ ജോസ് ഫിലിപ്പ്, സ്പ്രിംഗ് ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അല്‍ ഫഹദ്, സിറ്റി എക്സ്ചേഞ്ച് ഓപറേഷന്‍സ് മാനേജര്‍ ഷാനിബ് ശംസുദ്ധീന്‍, അഹ് മദ് അല്ഡ മഗ്രിബി മാര്‍ക്കറ്റിംഗ് മാനേജര്‍ സൈഫ് അല്‍ ഹാഷ്മി, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരായ സുഭാഷ്, രതീഷ്, ബാനു വാഫി, വെല്‍നസ് ഇന്‍ഫ്ളുവന്‍സര്‍ ആദില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Middle East and Gulf
മനാമ: പ്രവാസി വെൽഫെയറിന്റെ ആരോഗ്യ സേവന വിഭാഗമായ മെഡ്കെയർ പ്രവാസികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യം വച്ച് സംഘടിപ്പിച്ച മീറ്റ് യുവർ ഡോക്റ്റർ കൺസൾട്ടേഷൻ ക്യാമ്പ് നൂറുക്കണക്കിന് പ്രവാസികൾക്ക് സാന്ത്വനത്തിന്റെ പുതു വഴിയായി.
സിഞ്ചിലുള്ള പ്രവാസി സെന്ററിൽ സംഘടിപ്പിച്ച സൗജന്യ ഹെൽത് ഇനിഷ്യേറ്റീവിൽ നിരവധി പ്രവാസികളും കുടുംബാംഗങ്ങളും പങ്കെടുത്തു. ജനറൽ മെഡിസിൻ, ഇന്റേണൽ മെഡിസിൻ, സ്പോർട്സ് മെഡിസിൻ, ഡെന്റൽ, ഇഎൻടി, ഗൈനക്കോളജി വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ ക്യാമ്പിൽ സേവനം നൽകി.
ഡോ. അനൂപ് അബ്ദുല്ല, ഡോ. ജൈസ് ജോയ്, ഡോ. മുഹമ്മദ് ഫൈസൽ, ഡോ. ജാസ്മിൻ മൊയ്ദു, ഡോ. ഷഹീർ ഇബ്രാഹിം, ഡോ. നിതാ ഫെലിക്സ്, ഡോ. ഫമിൽ എരഞ്ഞിക്കൽ എന്നിവർ രോഗികളെ പരിശോധിച്ച് ആവശ്യമായ ചികിത്സാ നിർദേശങ്ങളും ആരോഗ്യ ബോധവത്കരണവും മരുന്നുകളും നൽകി.
പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി ആഷിക് എരുമേലി, മെഡ്കെയർ കോഡിനേറ്റർ അനസ് കാഞ്ഞിരപ്പള്ളി, ഷിയാസ് യൂസുഫ്, മൊയ്തു തിരുവള്ളൂർ, മെഡ്കെയർ എക്സിക്യൂട്ടീവുകളായ ഷാനവാസ്, ഗഫാർ, ബാലാജി, ഷാനിബ്, ഫരീദ്, സതീഷ്, രാഹുൽ, ആശിഷ്, അഫാൻ, ജിതിൻ ജേക്കബ്, അജ്മൽ എരഞ്ഞിക്കൽ, ഹരീഷ്, സുജ, അക്ഷയ്, ഹരീഷ് മുരളി, അഖിൽ, പ്രദീപ് പെരുമാൾ, ഹരീഷ് പിള്ള, ഇർഷാദ് കോട്ടയം, ജോയ് ആന്റണി, ഷാഹുൽ ഹമീദ് വെന്നിയൂർ, അബ്ദുല്ല കുറ്റ്യാടി, ബദറുദ്ദീൻ പൂവാർ, അക്ബർ ഷാ, അഡ്വ. ഷഫ്ന തയ്യിബ്, അജ്മൽ ഹുസ്സൈൻ,അബ്ദുൽ ലത്തീഫ് കടമേരി, അബ്ദുൽ ഹക്കീം, യൂനുസ്, റിയാസ്, മഹമൂദ് മായൻ, മുഹമ്മദ് അമീൻ, മുഹമ്മദ് ഷമ്മാസ്, ബഷീർ പാലേരി, ജോഷി ജോസഫ്, ബെന്നി ഞെക്കാട്, അസ്ലം വേളം തുടങ്ങിയവരും പ്രവാസി മിത്ര എക്സിക്യൂട്ടീവുകളായ സബീന അബ്ദുൽ ഖാദർ, സാബിറ നൗഫൽ എന്നിവരും ക്യാമ്പിന് നേതൃത്വം നല്കി.
പ്രവാസികൾക്ക് സൗജന്യവും ഗുണമേന്മയുള്ളതുമായ ആരോഗ്യ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന് മെഡ്കെയർ കോഓർഡിനേറ്റർ അനസ് കാഞ്ഞിരപ്പള്ളി പറഞ്ഞു.
ഭാവിയിലും പ്രവാസി സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു. അനസ് റഹീം, എം.എം. സുബൈർ, ദീപക് തണൽ, ഗഫൂർ മൂക്കുതല, ലത്തീഫ് കൊളീക്കൽ, ജാബിർ, സിറാജ് പള്ളിക്കര തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു.
Middle East and Gulf
റിയാദ്: സ്ത്രീധന നിരോധനം പൂർണ അർഥത്തിൽ നടപ്പാക്കാൻ യുവത്വം തന്നെ മുന്നിട്ടിറങ്ങണമെന്നും വിദ്യാഭ്യാസത്തിനൊപ്പം രാഷ്ട്രീയം അതിന്റെ യഥാർഥ അർഥത്തിലും ബോധ്യത്തിലും ഉൾക്കൊള്ളണമെന്നും ഉമേഷ് കളരിക്കൽ പറഞ്ഞു.
വിവാഹത്തോടെ സ്ത്രീകൾ നേടിയ വിദ്യാഭ്യാസം അടച്ചുപൂട്ടി വയ്ക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേളി കുടുംബവേദിയുടെ രണ്ടാമത് കേന്ദ്ര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സർക്കാർ നൽകുന്ന സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസം നേടിയ പകുതിയിലേറെ സ്ത്രീകളും ആ വിദ്യാഭ്യാസം ഉപയോഗശൂന്യമാക്കപ്പെടുന്ന സാഹചര്യം ആശങ്കാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
America
രിസോണ: ഫീനിക്സിൽ നിന്ന് കാണാതായ മൂന്ന് വയസുകാരിയെ സുരക്ഷിതയായി കണ്ടെത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയ മറീന നൊറിഗ (23) എന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഗ്യാസ് സ്റ്റേഷന് സമീപം ഇവരെ കണ്ട നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ രക്ഷിക്കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കുട്ടിയുടെ പിതാവ് മറീനയ്ക്ക് സ്വന്തം വീട്ടിൽ അഭയം നൽകിയിരുന്നു. എന്നാൽ വെള്ളിയാഴ്ച രാത്രി പെട്ടെന്ന് കുട്ടിയെയും കൊണ്ട് ഇവർ അപ്രത്യക്ഷമാവുകയായിരുന്നു.
കുട്ടി ആരോഗ്യവതിയാണെന്ന് അധികൃതർ അറിയിച്ചു. ഇതോടെ സംഭവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരുന്ന അംബർ അലർട്ട് പിൻവലിച്ചു.
America
ഹൂസ്റ്റൺ: അടുത്ത രണ്ടു വർഷങ്ങൾ വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കി അമേരിക്കൻ മാധ്യമ രംഗത്ത് സജീവ സാന്നിധ്യമാകുവാൻ പ്രതിജ്ഞയെടുത്ത് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) ഹൂസ്റ്റൺ ചാപ്റ്ററിന്റെ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു.
അപ്നാ ബസാർ ഓഡിറ്റോറിയത്തിൽ നടന്ന ചാപ്റ്റർ പൊതുയോഗത്തിൽ വച്ചാണ് ഭാരവാഹികൾ ചുമതലയേറ്റത്. ഏപ്രിലിൽ വിപുലമായ രീതിയിൽ ചാപ്റ്ററിന്റെ ഔപചാരിക പ്രവത്തനോദ്ഘാടനം നടത്തുന്നതിനും തീരുമാനിച്ചു.
പ്രസിഡന്റ് ഫിന്നി രാജുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതം ആശംസിച്ചു. ജോയിന്റ് ട്രഷറർ സജി പുല്ലാട് പ്രാർഥനാ ഗാനം ആലപിച്ചു.
America
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഫൊക്കാന മുൻ പ്രസിഡന്റും സാംസ്കാരിക, മാധ്യമ പ്രവർത്തകനും കൂടിയായ ജോർജി വർഗീസിനെ (ഫ്ലോറിഡ) തെരഞ്ഞെടുത്തു.
കമ്മീഷൻ അംഗങ്ങളായി ഫൊക്കാന മുൻ പ്രസിഡന്റ് ജോൺ പി. ജോൺ (കാനഡ), ട്രസ്റ്റി ബോർഡ് സെക്രട്ടറി ബിജു ജോൺ കൊട്ടാരക്കര (ന്യൂയോർക്ക് ) എന്നിവരെയും തെരഞ്ഞെടുത്തതായി ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ജോജി തോമസ് അറിയിച്ചു.
ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ പെനിസിൽവേനിയയിലെ കലഹാരി റിസോർട്ടിൽ വച്ച് നടത്തപ്പെടുന്ന ഫൊക്കാനയുടെ അന്തർദേശീയ കൺവൻഷനിൽ വച്ചാണ് 2026-28 വർഷത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക.
ജോർജി വർഗീസ് ഫൊക്കാന പ്രസിഡന്റ്, ട്രസ്റ്റി ബോർഡ് ചെയർമാൻ, ഫൊക്കാന ടുഡേ ചീഫ് എഡിറ്റർ, തെരഞ്ഞെടുപ്പ് കമ്മീഷണർ, കേരള കൺവൻഷൻ ചെയർമാൻ എന്നീ നിലകളിലും ഫൊക്കാനയുടെ വിവിധ പദവികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഫ്ലോറിഡയിലെ സാമൂഹ്യ സാംസ്കാരിക മാധ്യമ മേഖലയിൽ സജീവ സാന്നിധ്യമായ ജോർജി വർഗീസ് ഫൊക്കാനയുടെ പൊതുസമ്മതനായ പ്രവർത്തകനായി എക്കാലവും അറിയപ്പെടുന്ന വ്യക്തിയാണ്.
ഒഐസിസി ഫ്ലോറിഡ ചാപ്റ്ററിന്റെ മുൻ പ്രസിഡന്റ്, ലോക കേരള സഭാംഗം, കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡ പ്രസിഡന്റ്, സെക്രട്ടറി, അഡ്വൈസറി ബോർഡ് ചെയർമാൻ, മാർത്തോമ്മാ സഭ നോർത്ത് അമേരിക്കൻ ഭദ്രാസന മെമ്പർ, സൗത്ത് ഫ്ലോറിഡ ചർച്ച് വൈസ് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്.
ബ്രോവാർഡ് കൗണ്ടി ഹ്യൂമൻ സർവീസിൽ സീനിയർ മാനേജർ ആയി ജോലി ചെയ്യുന്ന ജോർജി വർഗീസ്, തിരുവല്ല കവിയൂർ സ്വദേശിയാണ്.
ജോൺ പി. ജോൺ ഫൊക്കാനയുടെ മുൻ പ്രസിഡന്റ്, മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പത്തു തവണ ടോറന്റോ മലയാളി സമാജത്തിന്റെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഫൊക്കാന പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രസ്റ്റി ബോർഡ് മെമ്പർ, കമ്മിറ്റി മെമ്പർ, ഇലക്ഷൻ കമ്മീഷണർ എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം കളത്തിപ്പടി സ്വദേശിയായ ജോൺ കാനഡയിലെ അറിയപ്പെടുന്ന വ്യവസായിയാണ്.
ബിജു ജോൺ കൊട്ടാരക്കര ഫൊക്കാനയുടെ ഇപ്പോഴത്തെ ട്രസ്റ്റി ബോർഡ് സെക്രട്ടറിയും ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി മുൻ ട്രെഷററും അഡീഷണൽ അസോസിയേറ്റ് ട്രഷറർ, ഐപിസിഎൻഎ ന്യൂയോർക്ക് ചാപ്റ്റർ ജോ. ട്രഷറർ, ഫൊക്കാന ടുഡേ ചീഫ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
മലയാളം ട്രൈബൂൺ ഓൺലൈൻ പത്രത്തിന്റെ ചീഫ് എഡിറ്റർ, മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ അറിയപ്പെടുന്ന വ്യക്തിത്വമാണ്. സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പുറമെ കേരളത്തിന്റെ വിവിധ മേഖലകളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകുന്നുണ്ട്.
കേരള എൻജിനിയറിംഗ് ഗ്രാഡുവേറ്റ് അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കയുടെ സജീവ പ്രവർത്തകനും സംഘടനയുടെ നിരവധി പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.
കീൻ ന്യൂസ് ലെറ്റർ ആൻഡ് പുബ്ലിക്കേഷൻസ് കോഓർഡിനേറ്റർ, കീൻ ലോംഗ് ഐലൻഡ് റീജിയണൽ വൈസ് പ്രസിഡന്റ്, പബ്ലിക് റിലേഷൻ കോഓർഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചാപ്റ്ററിന്റെ ന്യൂയോർക്ക് റീജിയൺ വൈസ് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ദുബായിയിൽ ദീർഘകാലം ജോലി ചെയ്തിട്ടുള്ളതും നിലവിൽ ന്യൂയോർക്ക് ട്രാൻസിറ്റ് അതോറിറ്റിയിലെ സൂപ്പർവൈസറും റിയൽ എസ്റ്റേറ്റ് മേഖലയിലും പ്രവർത്തിക്കുന്ന ബിജു കൊട്ടാരക്കര സ്വദേശിയാണ്.
America
ന്യൂയോർക്ക്: 23-ാ മത് നോർത്ത് അമേരിക്ക ഭദ്രാസന മർത്തോമ്മാ യുവജന സഖ്യം കോൺഫറൻസ് ഓഗസ്റ്റ് 14 മുതൽ 16 വരെ ന്യൂയോർക്കിലെ എല്ലെൻവിൽ ഹോണേഴ്സ് ഹെവൻ റിസോർട്ടിൽ നടക്കും.
ന്യൂയോർക്ക് ശാലേം മാർത്തോമ്മാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ കോൺഫറൻസിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു.
ബൈബിൾ പഠനങ്ങൾ, പ്രചോദനാത്മക പ്രസംഗങ്ങൾ, ഗൈഡൻസ് സെഷനുകൾ, വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പാനൽ ചർച്ചകൾ, സെമിനാറുകൾ എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളാണ് കോൺഫറൻസിൽ ഒരുക്കിയിരിക്കുന്നത്.
നോർത്ത് അമേരിക്ക ഭദ്രാസന ബിഷപ്പ് ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ, മാർത്തോമ്മാ സഭയിലെ പ്രമുഖ പ്രഭാഷകനായ റവ. ഡോ. മോത്തി വർക്കി എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും.
America
കോതമംഗലം: മാർ അത്തനേഷ്യസ് കോളജിൽ വീണ്ടുമൊരു പൂർവ വിദ്യാർഥി - അധ്യാപക സംഗമം കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. എംഎ കോളജ് അലുമ്നി പ്രസിഡന്റ് പ്രഫ. കെ.എം. കുര്യാക്കോസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അമേരിക്കയിൽ നിന്നുൾപ്പെടെ വിവിധ ചാപ്റ്ററുകളിൽ നിന്നായി അനേകം പൂർവവിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു.
കോതമംഗലം മാർ അത്തനേഷ്യസ് കോളജിന്റെ ആഭിമുഖ്യത്തിൽ ഗവേഷണ മികവ് ത്വരിതപ്പെടുത്തുന്നതിനും കാമ്പസിൽ നവീകരണം വളർത്തുന്നതിനുമായി റിസർച്ച് ഇന്നൊവേഷൻ ഡിസൈൻ ആൻഡ് എന്റർപ്രണർഷിപ്പ് എന്ന പേരിൽ ആരംഭിച്ച സംരംഭത്തിന് യുഎസ്എ അലുമ്നിയുടെ വകയായി പത്തു ലക്ഷത്തിലേറെ വരുന്ന തുക പ്രസിഡന്റ് സാബു സ്കറിയ, അഡ്വൈസറി ബോർഡ് അംഗങ്ങളായ പി.ഒ. ജോർജ് പെരിങ്ങാട്ടുപറമ്പിൽ, ജോസ് പാലാക്കാത്തടം എന്നിവർ ചേർന്ന് കോളജ് അധികൃതർക്ക് കൈമാറി.
America
ഡിട്രോയിറ്റ്: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ പ്രയർലെെൻ ചൊവാഴ്ച സംഘടിപ്പിക്കുന്നു. സമ്മേളനത്തില്‍ (615-ാമത്) റവ. ജേക്കബ് ജോർജ് (സീനിയർ പ്രീസ്റ്റ് ഓഫ് ചർച് സൗത്ത് ഇന്ത്യ ഹൂസ്റ്റൺ) ടെക്സസിലെ ഹൂസ്റ്റണിൽ നിന്നും സന്ദേശം നല്കുന്നു.
വിവിധ രാജ്യങ്ങളിലുള്ളവർ എല്ലാ ആഴ്ചയിലും ഓൺലൈൻ പ്ലാറ്റുഫോമിൽ പ്രാർഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റർനാഷണൽ പ്രയർലെെൻ. എല്ലാ ചൊവ്വാഴ്ചയും രാത്രി ഒന്‍പതിനാണ്(ന്യൂയോർക്ക് ടൈം) പ്രയർലെെൻ സജീവമാകുന്നത്.
ചൊവ്വാഴ്ചയിലെ പ്രയർലൈനിൽ റവ. ജേക്കബ് ജോർജിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നന്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. എല്ലാവരുടെയും പ്രാർഥനാപൂർവമായ പങ്കാളിത്തം സംഘാടകർ അഭ്യർഥിച്ചു.
ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഫോണ്‍ നന്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
ഫോണ്‍: ടി.എ. മാത്യു (ഹൂസ്റ്റണ്‍) - 713 436 2207, സി.വി. സാമുവേൽ (ഡിട്രോയിറ്റ്) - 586 216 0602 (കോഓർഡിനേറ്റർ).
America
ന്യൂയോർക്ക്: യാക്കോബായ സഭയുടെ അമേരിക്കൻ അതിഭദ്രാസനത്തിലെ സീനിയർ വൈദികനായ ഗീവർഗീസ് തോമസ് ചട്ടത്തിൽ കോർ എപ്പിസ്കോപ്പയുടെ പുരോഹിത ജീവിതത്തിന് 2026 ഫെബ്രുവരി 24ന് 50 വർഷം പൂർത്തിയാകുന്നു.
അമേരിക്കൻ അതിഭദ്രാസനത്തിൽ യെൽദൊ മോർ തീത്തോസിന്റെ നേതൃത്വത്തിൽ ഭദ്രാസനത്തിന്റെ വിവിധ ആത്മീയ - ഭരണപര പ്രവർത്തനങ്ങളിൽ ചട്ടത്തിൽ അച്ചന്റെ സമർപ്പിത സേവനം ശ്രദ്ധേയമായ പങ്കുവഹിച്ചു. അതിന് മുൻപ് കോട്ടയം ഭദ്രാസനത്തിലെ വിവിധ ഇടവകകളിലും പൊതുമണ്ഡലങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.
1952 ഓഗസ്റ്റ് ഒമ്പതിന് കുമരകത്ത് നെല്ലാനിക്കൽ കുടുംബത്തിൽ പരേതനായ തോമസ് വർഗീസിന്റെയും വാകത്താനം പ്ലാപ്പറമ്പിൽ കുടുംബത്തിൽപ്പെട്ട വളളാംകടവിൽ പരേതയായ അച്ചാമ്മ തോമസിന്റെയും മൂത്ത പുത്രനായി ജനിച്ചു.
1974 നവംബർ 25ന് പെരുമ്പിള്ളി തിരുമേനിയിൽ നിന്നും ശെമ്മാശ പട്ടം സ്വീകരിച്ചു. 1975 നവംബർ രണ്ടിന് യൗപതിയാകീനോ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. 1976 ഫെബ്രുവരി 22ന് തിരുമേനിയുടെ തൃക്കരങ്ങളാൽ പൂർണ ശെമ്മാശനായി.
മലങ്കര സഭയുടെ മഹാനായ ദിവ്യസാക്ഷിയും ആത്മീയ പ്രഭയായ പുണ്യശ്ലോകനായ പെരുമ്പള്ളീ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനിയിൽ നിന്നാണ് തിരുവചന ശുശ്രൂഷയുടെ എല്ലാതലത്തിലുമുള്ള മഹത്വപൂർണ തുടക്കം ലഭിച്ചത്.
America
ന്യൂയോർക്ക്: ഫ്ലോറൽ പാർക്കിലെ ഔർ ലേഡി ഓഫ് ദി സ്നോസ് പള്ളിയിൽ നോമ്പുകാല ധ്യാനം നടത്തപ്പെടുന്നു. മാർച്ച് 13, 14 തീയതികളിൽ മലയാളത്തിൽ നടത്തപ്പെടുന്ന ഈ ആത്മീയ ധ്യാനം ഫാ. ഡയസ് ആന്റണിയാണ് നയിക്കുക.
ബ്രൂക്ലിൻ രൂപതയുടെ ഇന്ത്യൻ ലാറ്റിൻ റൈറ്റ് അപോസ്തോലേറ്റിന്റെ മുൻകൈയോടെ സംഘടിപ്പിക്കപ്പടുന്ന ഈ ആല്മീയ നവീകരണ അവസരത്തിലേക്ക് താത്പര്യമുള്ള എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി അപോസ്തോലേറ്റ് കോഓർഡിനേറ്റർ ഫാ. റോബർട്ട് അമ്പലത്തിങ്കൽ അറിയിച്ചു.
നോമ്പുകാലത്ത് വിശ്വാസികളിൽ ഒരു ആത്മീയ നവീകരണത്തിനു അവസരം നൽകുക എന്നതാണ് ധ്യാനം കൊണ്ടുദേശിക്കുന്നത്. ധ്യാനത്തിലെ വൈകാരികവും ധൈഷണികവും ആത്മീയവുമായ പ്രസംഗം, നയിക്കപ്പെടുന്ന പ്രാർഥന, ശാന്തമായ വിചിന്തനം, വേദ ഗ്രന്ഥത്തിൽ നിന്നുള്ള പ്രചോദനം, പരസ്പര ആശയ വിനിമയം എന്നിവ പങ്കെടുക്കുന്നവരിൽ ജീവിതത്തെ ആത്മീയ കാഴ്ചപ്പാടോടെ അവലോകനം ചെയ്യുന്നതിനും മനസാന്തരത്തിനും ജീവിതത്തിലെ വീഴ്ചകളിൽ നിന്ന് ആത്മീയമായ ഉയർച്ചയ്ക്കും പ്രായശ്ചിത്തത്തിനും വഴി ഒരുക്കും.
ദൈനം ദിന ജീവിതത്തിൽ പലപ്പോഴും നമ്മൾ അവഗണിക്കുകയോ ശ്രദ്ധിക്കപ്പെടാതിരിക്കുകയോ ചെയ്യുന്ന ബാഹ്യ ബന്ധങ്ങളെയും സ്വന്തം പെരുമാറ്റങ്ങളെയും നടപടികളെയും ഉപാധികളില്ലാത്ത കാഴ്ചപ്പാടോടെ കണ്ട് മാനസികആത്മീയ സമാധാനത്തിനും സമാധാനത്തിനും മാനുഷിക ബന്ധങ്ങളിൽ നല്ലതായ മാറ്റങ്ങൾ വരുത്തുന്നതിനും നോമ്പു ധ്യാനങ്ങൾ പൊതുവെ സഹായകമാകാറുണ്ട്.
ധ്യാനം നയിക്കുന്ന ഫാ. ഡയസ് ആന്റണി സ്വതസിദ്ധമായ ലാളിത്യത്തിലൂടെ, വിനയത്തിലൂടെ, ചിന്തോദീപകവും പ്രതിഫലനോൽഭവുമായ കൊച്ചു കൊച്ചു പ്രസംഗങ്ങളിലൂടെ അനേകായിരം പേരെ ആകർഷിക്കുകയും അവരിൽ ആത്മീയ സ്വാധീനം ചെയ്യുകയും ചെയ്തിട്ടുള്ള ഒരു വൈദികനാണ്.
അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ യുട്യൂബ് വിഡിയോകൾ ദശലക്ഷങ്ങളുടെ മതിപ്പ് നേടിയിട്ടുണ്ട്. പെൻസിൽവേനിയയിൽ ഇടവകാ സേവനം ചെയ്യുന്ന ഫാ. ഡയസ് ആന്റണി മാർച്ച് 12 രാത്രി ഏഴു മുതൽ ഒൻപതു വരെയും 13ന് രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാലു വരെയുമാണ് ധ്യാനം നയിക്കുക.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. റോബർട്ട് അമ്പലത്തിങ്കൽ (718 490 5057), ബിന്ദു കോയിപ്പറമ്പിൽ (718 344 9140), പ്രീജിത് പൊയ്യത്തുരുത്തി (516 200 3221), ടിം ഗ്ലാഡ്സൺ ചെറിയപറമ്പിൽ (9176794552), സജിത്ത് പനയ്ക്കൽ (516 418 8305).
ധ്യാനത്തിൽ പങ്കെടുക്കുന്നതിന് ഫ്ലയറിലെ ക്യൂ ആർ കോഡ് ക്ലിക് ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്.
America
ടെക്സസ്: അർലിംഗ്ടണിൽ സുഹൃത്തുക്കൾക്കൊപ്പം തോക്ക് ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് 14 വയസുകാരൻ മരിച്ചു. വെള്ളിയാഴ്ച രാത്രി പത്തരയോടെ അർലിംഗ്ടണിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്.
ഒരു സംഘം കൗമാരക്കാർ ചേർന്ന് വീട്ടിലിരുന്ന് പരസ്പരം തോക്ക് ചൂണ്ടി കളിക്കുന്നതിനിടെയാണ് വെടിപൊട്ടിയതെന്ന് പോലീസ് പറഞ്ഞു. റിലി ജോർദാൻ എന്ന 14 വയസുകാരനാണ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചത്.
മുറിയിലുണ്ടായിരുന്ന സുഹൃത്തുക്കളിൽ ഒരാളാണ് വെടിവച്ചതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇയാളെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ടാറന്റ് കൗണ്ടി ജുവനൈൽ ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റി.
കുട്ടികൾക്ക് ഈ തോക്ക് എവിടെ നിന്ന് ലഭിച്ചു എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. സുരക്ഷാ കാരണങ്ങളാൽ പ്രതിയുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
വീടുകളിൽ തോക്കുകൾ സൂക്ഷിക്കുമ്പോൾ പാലിക്കേണ്ട ജാഗ്രതയെക്കുറിച്ചും കുട്ടികളുടെ കൈകളിൽ ഇത്തരം മാരകായുധങ്ങൾ എത്തുന്നതിനെക്കുറിച്ചും പോലീസ് മുന്നറിയിപ്പ് നൽകി.
America
നോർത്ത് കാരോലിന: 2001ൽ നോർത്ത് കാരോലിനയിൽ നിന്ന് കാണാതായ യുവതിയെ കണ്ടെത്തി. മിച്ചൽ ഹണ്ട്ലി സ്മിത്തിനെ (62) ആണ് 24 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയത്. റോക്കിംഗ്ഹാം കൗണ്ടി ഷെരീഫ് ഓഫീസ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു.
2001 ഡിസംബർ ഒമ്പതിനാണ് 38 വയസുകാരിയായിരുന്ന മിച്ചൽ ക്രിസ്മസ് ഷോപ്പിംഗിനായി വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് അവരെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. എഫ്ബിഐ, ഡിഇഎ തുടങ്ങിയ ഏജൻസികൾ വർഷങ്ങളോളം അന്വേഷണം നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല.
കഴിഞ്ഞ വെള്ളിയാഴ്ച ലഭിച്ച പുതിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. പോലീസ് അവരുമായി നേരിട്ട് സംസാരിച്ച് വ്യക്തിത്വം സ്ഥിരീകരിച്ചു.
താൻ സുരക്ഷിതയാണെന്നും എന്നാൽ ഇപ്പോൾ എവിടെയാണെന്ന വിവരം രഹസ്യമായി വയ്ക്കണമെന്നും മിച്ചൽ പോലീസിനോട് അഭ്യർഥിച്ചു. മിച്ചൽ സ്വന്തം ഇഷ്ടപ്രകാരം പുതിയൊരു ജീവിതം തെരഞ്ഞെടുത്തതാണെന്ന് മകൾ അമണ്ട സ്മിത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചു.
അമ്മ ജീവനോടെയുണ്ടെന്ന അറിവ് തന്നെ വലിയ ആശ്വാസമാണെന്നും അവർ കൂട്ടിച്ചേർത്തു.
America
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ രണ്ടാം ഊഴത്തിലെ ആദ്യ വർഷം പൂർത്തിയാകുമ്പോൾ ഭൂരിഭാഗം ഇന്ത്യൻ വംശജരും ഭരണകൂടത്തിന്റെ നയങ്ങളിൽ അതൃപ്തരാണെന്ന് റിപ്പോർട്ട്.
കാർണഗി എൻഡോവ്മെന്റ് ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങൾ സംയുക്തമായി നടത്തിയ "2026 ഇന്ത്യൻ അമേരിക്കൻ ആറ്റിറ്റ്യൂഡ് സർവേ' പ്രകാരമാണ് ഈ കണ്ടെത്തൽ.
29 ശതമാനം ഇന്ത്യൻ വംശജർ മാത്രമാണ് ട്രംപിന്റെ ഭരണത്തിൽ സംതൃപ്തി രേഖപ്പെടുത്തിയത്. കുടിയേറ്റ നയത്തെ 64 ശതമാനം പേരും സാമ്പത്തിക നയം 68 ശതമാനം പേരും വ്യാപാര തീരുവകൾ 70 ശതമാനം പേരും കടുത്ത വിയോജ് രേഖപ്പെടുത്തി.
ഭരണകൂടം ഉഭയകക്ഷി ബന്ധം കൈകാര്യം ചെയ്യുന്ന രീതിയെ 55 ശതമാനം പേർ എതിർക്കുന്നു. ഡെമോക്രാറ്റിക് പാർട്ടിയോടുള്ള ആഭിമുഖ്യം 46 ശതമാനമായി കുറഞ്ഞു. റിപ്പബ്ലിക്കൻ അനുഭാവം 19 ശതമാനമായും സ്വതന്ത്ര നിലപാടുകാർ 29 ശതമാനമായും ഉയർന്നു.
വിലക്കയറ്റം 21 ശതമാനം, തൊഴിലില്ലായ്മ 17 ശതമാനം എന്നിവയാണ് ഈ സമൂഹത്തെ അലട്ടുന്ന പ്രധാന പ്രശ്നങ്ങൾ. പകുതിയോളം ഇന്ത്യൻ അമേരിക്കക്കാർ നിറത്തിന്റെയോ വംശത്തിന്റെയോ പേരിൽ വിവേചനം അനുഭവിക്കുന്നതായി സർവേ വ്യക്തമാക്കുന്നു.
സോഷ്യൽ മീഡിയയിൽ ഇന്ത്യ വിരുദ്ധ ഉള്ളടക്കങ്ങൾ വർധിക്കുന്നത് മൂന്നിലൊന്ന് ആളുകളെയും രാഷ്ട്രീയ ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിക്കുന്നു. എങ്കിലും, ഭൂരിഭാഗം പേരും തൊഴിലിനായി ഇപ്പോഴും അമേരിക്കയെത്തന്നെയാണ് ശുപാർശ ചെയ്യുന്നത്.
വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ മതപരമായ പരാമർശങ്ങൾ ന്യൂനപക്ഷ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുന്നതായും സർവേ ചൂണ്ടിക്കാട്ടുന്നു. 1,000 പേരിലായി നടത്തിയ ഈ പഠനത്തിൽ സുമിത്രാ ബദ്രിനാഥൻ, ദേവേഷ് കപൂർ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.
America
വാഷിംഗ്ടൺ ഡിസി: അബുദാബിയിൽ നിന്ന് വാഷിംഗ്ടണിലേക്കുള്ള എത്തിഹാദ് എയർവേയ്സ് വിമാനത്തിൽ വച്ച് സഹയാത്രികരെയും ജീവനക്കാരെയും ആക്രമിച്ച സോഫിയ സാഹു (40) എന്ന യാത്രക്കാരിയെ എഫ്ബിഐ കസ്റ്റഡിയിലെടുത്തു.
വിമാന ജീവനക്കാരുടെ ജോലി തടസപ്പെടുത്തിയതിനും ശാരീരികമായി ഉപദ്രവിച്ചതിനും ഇവർക്കെതിരേ കേസെടുത്തിട്ടുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാൽ 20 വർഷം വരെ തടവുശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്.
വാഷിംഗ്ടൺ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ തന്നെ ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. 15 മണിക്കൂർ ദൈർഘ്യമുള്ള യാത്രയ്ക്കിടെ, സോഫിയ ഹീലുള്ള ഷൂ ഉപയോഗിച്ച് ജീവനക്കാരെ ചവിട്ടിയതായും സീറ്റിൽ കയറി നിന്ന് ബഹളം വച്ചതായും എഫ്ബിഐ പറഞ്ഞു.
എന്നാൽ താൻ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും ജീവനക്കാരുടെ മോശം പെരുമാറ്റമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നുമാണ് സോഫിയയുടെ വാദം.
America
കലിഫോർണിയ: ട്രേസിയിലെ ഗുരുദ്വാരയിൽ സിഖ് വംശജനെ കാണാതായി. അവ്താർ സിംഗിനെ (57) ആണ് കാണാതായത്. സംഭവത്തിൽ സാൻ ജോക്വിൻ കൗണ്ടി ഷെരീഫ് ഓഫീസ് അന്വേഷണം ആരംഭിച്ചു.
അവ്താർ സിംഗിനെ തട്ടിക്കൊണ്ടുപോയതാണെന്ന നിഗമനത്തിലാണ് പോലീസ്. ഗുരുദ്വാരയുടെ പരിസരത്ത് വച്ച് കറുത്ത വസ്ത്രം ധരിച്ച മൂന്ന് പേർ അവ്താർ സിംഗിനെ കാറിലേക്ക് ബലമായി കയറ്റിക്കൊണ്ടുപോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഗുരുദ്വാരയിലെ സേവാദാർ ആയി ജോലി ചെയ്യുന്ന ഇദ്ദേഹം താമസിക്കുന്നതും ഇവിടെ തന്നെയാണ്. ഏകദേശം 5.7 അടി ഉയരവും 90 കിലോ തൂക്കവുമുള്ള ഇദ്ദേഹം, കാണാതാകുമ്പോൾ ഇളം നിറത്തിലുള്ള പരമ്പരാഗത സിഖ് വസ്ത്രമാണ് ധരിച്ചിരുന്നത്.
പഞ്ചാബിലെ ലുധിയാന സ്വദേശിയായ അവ്താർ സിംഗും കുടുംബവും വർഷങ്ങളായി കലിഫോർണിയയിലാണ് താമസം.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ അധികൃതരെ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
America
അറ്റ്ലാന്റാ: കുടുംബജീവിതം നയിക്കുന്നവർക്ക് സമാധാന ജീവിത സന്ദേശവുമായി ഡോ. സണ്ണി സ്റ്റീഫൻ അമേരിക്കയിൽ. ജൂൺ ആദ്യവാരം മുതൽ ഒക്ടോബർ 31 വരെ അമേരിക്കയിലെ വിവിധ ദേവാലയങ്ങളിൽ അദ്ദേഹം ക്ലാസുകൾ നൽകും.
തിരുവചന ബോധ്യങ്ങളിൽ ഊന്നി കുടുംബാംഗങ്ങൾ പാലിക്കേണ്ട അടിസ്ഥാന തത്വങ്ങൾ, ദാമ്പത്യ ബന്ധത്തിന്റെ മഹത്വം, മാതാപിതാക്കളുടെ ഉത്തരവാദിത്വം, മാതാപിതാക്കളും മക്കളും കാത്തു സൂക്ഷിക്കേണ്ട പരസ്പര ബഹുമാനം, പ്രാർഥനാ ജീവിതം തുടങ്ങിയ നിരവധി കാര്യങ്ങൾ ഓരോ ക്ലാസുകളിലും അദ്ദേഹം വ്യാഖ്യാനിച്ച് നൽകും.
കൂടുതൽ വിവരങ്ങൾക്ക്: എബ്രഹാം മാത്യു - 678 866 5336, താരാ കുര്യൻ - 423 316 8272.
America
ഒക്ലഹോമ: ഒക്ലഹോമയിലെ മസ്റ്റാംഗ് പബ്ലിക് സ്കൂളിൽ പ്രതിഷേധ സൂചകമായി ക്ലാസ് ബഹിഷ്കരിച്ച നൂറിലധികം വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു.
ഫെഡറൽ ഇമിഗ്രേഷൻ അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധിച്ച 122 വിദ്യാർഥികൾക്കെതിരെയാണ് സ്കൂൾ അധികൃതർ നടപടിയെടുത്തത്. മുൻകൂട്ടി നൽകിയ മുന്നറിയിപ്പ് അവഗണിച്ച് ക്ലാസ് ബഹിഷ്കരിച്ചതിനാണ് വിദ്യാർഥികൾക്ക് ഇൻ-സ്കൂൾ സസ്പെൻഷൻ നൽകിയത്.
വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത സ്കൂൾ സൂപ്രണ്ടിന്റെ നടപടിയെ ഒക്ലഹോമ ഗവർണർ കെവിൻ സ്റ്റിറ്റ് പ്രശംസിച്ചു. അഭിപ്രായ സ്വാതന്ത്ര്യം പാവനമാണെങ്കിലും പഠനം ഉപേക്ഷിച്ചുള്ള പ്രതിഷേധം ശരിയല്ലെന്ന് ബുധനാഴ്ച അദ്ദേഹം എക്സിൽ കുറിച്ചു.
ഈ പ്രതിഷേധത്തിന് പിന്നിൽ അധ്യാപകരോ മറ്റ് ജീവനക്കാരോ ഉണ്ടെന്ന ആരോപണങ്ങൾ സ്കൂൾ മാനേജ്മെന്റ് തള്ളി. ക്ലാസിൽ പങ്കെടുത്ത മറ്റു കുട്ടികൾക്ക് തടസമില്ലാതെ പഠനം തുടരാൻ സൗകര്യമൊരുക്കിയതായും അധികൃതർ അറിയിച്ചു.
മിനിയാപൊളിസിൽ നടന്ന പ്രതിഷേധത്തിനിടെ രണ്ട് പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.
ക്ലാസ് സമയത്തുള്ള ഇത്തരം പ്രതിഷേധങ്ങൾ ഭരണഘടനാപരമായ അവകാശങ്ങളുടെ പരിധിയിൽ വരുന്നതല്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
America
ഡാളസ്: ഡാളസ് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിലെ യുവജന പ്രസ്ഥാനത്തിന്റെ (ഒസിവെെഎം) സിൽവർ ജൂബിലി ആഘോഷങ്ങൾ വെറും ആഘോഷമായി മാത്രം നടത്താതെ സാമൂഹിക പ്രതിബദ്ധതയോടെ മുന്നേറുകയാണ്.
അതിന്റെ ഭാഗമായി നടപ്പിലാക്കുന്ന പ്രോജക്ട് ബ്ലെസ് ഹോം ഭവനനിർമാണ പദ്ധതി കേരളത്തിൽ കരുണയുടെയും സഹാനുഭൂതിയുടെയും ഉജ്വല മാതൃകയായി മാറിയിരിക്കുകയാണ്.
സമൂഹത്തിലെ ഭവനരഹിതരായ കുടുംബങ്ങൾക്ക് ഒരു താമസസ്ഥലം മാത്രം അല്ല, ആത്മവിശ്വാസത്തോടെയും മാന്യതയോടെയും ജീവിക്കാനുള്ള സുരക്ഷിതമായൊരു ഭവനം സമ്മാനിക്കുകയെന്ന മഹത്തായ ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംരംഭം ഇതിനോടകം തന്നെ വലിയ സ്വീകാര്യതയും അഭിനന്ദനവും നേടി.
സിൽവർ ജൂബിലി ആഘോഷങ്ങൾ വെറും ആഘോഷമായി മാത്രം ഒതുങ്ങാതെ, സമൂഹത്തോടുള്ള ഉത്തരവാദിത്വബോധത്തിന്റെ മകുടോദാഹരണമായി ഈ സംരംഭം ഉയർന്ന് നിലകൊള്ളുകയാണ്.
വിദേശത്ത് കഴിയുന്നുവെങ്കിലും ജന്മനാടിനോടുള്ള ആത്മബന്ധവും കടപ്പാടും മനസ്സിലാക്കി, സാമൂഹിക സേവനത്തിന്റെ വഴിയിൽ ഒസിവെെഎം പ്രവർത്തകർ കൈകോർത്താണ് “Project Bless Home” രൂപം കൊണ്ടത്. വിശ്വാസം പ്രവർത്തിയായി മാറുമ്പോൾ സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റത്തിന്റെ സാക്ഷ്യമാണ് ഈ സംരംഭം.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല് വീടുകളുടെ നിർമ്മാണമാണ് പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനകം രണ്ട് വീടുകളുടെ താക്കോൽദാനച്ചടങ്ങുകൾ വിജയകരമായി പൂർത്തിയായി.
കടമ്പനാട് പ്രദേശത്ത് റെവ. ഫാ. രഞ്ജു പി. കോശി അച്ചൻ സിബി എബ്രഹാമിന് പൂർത്തിയായ വീടിന്റെ താക്കോൽ കൈമാറി. അതുപോലെ, ചെങ്ങന്നൂർ നഗരത്തിൽ റെവ. ഫാ. വിമൽ മാമൻ ചെറിയാൻ അച്ചൻ പി.പി. നടേശന് പുതിയ ഭവനത്തിന്റെ താക്കോൽ നൽകി അനുഗ്രഹിച്ചു.
ഈ ചടങ്ങുകൾ പ്രദേശവാസികൾക്കും വിശ്വാസികൾക്കും ആത്മീയമായും സാമൂഹികമായും ഏറെ ഉണർവും പ്രചോദനവും നൽകുന്ന സ്മരണീയമായ അവസരമായി മാറി. മൂന്നാമത്തെ വീടിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇടുക്കി ജില്ലയിലെ മുങ്ങിയരിമയിൽ പുരോഗമിക്കുമ്പോൾ, നാലാമത്തെ വീടിന്റെ പണികൾ അടൂർ വെള്ളാംകുളംകര പ്രദേശത്ത് സജീവമായി നടക്കുന്നു.
ഗുണമേന്മയും സുതാര്യതയും ഉറപ്പാക്കിക്കൊണ്ട്, സമയബന്ധിതമായി എല്ലാ വീടുകളും പൂർത്തിയാക്കി അർഹരായ കുടുംബങ്ങൾക്ക് കൈമാറാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഓരോ വീടും ഒരു കുടുംബത്തിന്റെ ജീവിതത്തിൽ സ്ഥിരതയും സുരക്ഷയും നിറഞ്ഞ പുതിയ അധ്യായത്തിന് തുടക്കമാകും എന്ന ആത്മവിശ്വാസത്തിലാണ് പ്രവർത്തകർ.
2024-ൽ രൂപീകൃതമായ സിൽവർ ജൂബിലി കമ്മിറ്റിയാണ് ഈ മഹത്തായ ഭവനനിർമ്മാണ സംരംഭത്തിന് നേതൃത്വം നൽകുന്നത്.
America
ന്യൂയോർക്ക്: ന്യൂഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ പീസ് മിഷന്റെ ഈ വർഷത്തെ മദർ തെരേസാ പീസ് ആൻഡ് ഹാർമണി നാഷണൽ എക്സലൻസ് അവാർഡ് ന്യൂയോർക്കിലുള്ള ഷാജി എണ്ണശേരിലിനു ലഭിച്ചു.
ന്യൂഡൽഹിയിലെ ശ്രീനിവാസപുരിയിൽ ക്രിസ്ത്യൻ പീസ് മിഷന്റെ ചെയർമാൻ രാജീവ് ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ കാതലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യാ സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് ഡോ.അനിൽ ജോസഫ് തോമസ് കൗട്ടോ അവാർഡ് ഷാജി എണ്ണശേരിലിനു സമ്മാനിച്ചു.
പ്രഫ.ഡോ. സാജൻ എം. ജോർജ് (ചെയർമാൻ, ഡോൺ ബോസ്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഓഖ്ല, ന്യൂഡൽഹി), റവ.ഫാ. ഷിനിൽ ജേക്കബ് (ഡൽഹി ആർച്ച്ബിഷപ് സെക്രട്ടറി), റവ.ഫാ. ജിന്റോ ടോം, മാർക്ക് ക്ലൈവ് (മെതഡിസ്റ്റ് ചർച്ച് ഇന്ത്യ മുൻ സിഇഒ, ഇൻസ്റ്റിറ്റ്യൂഷൻസ്), കുഞ്ഞമ്മ മാത്യു (നാഷണൽ പ്രസിഡന്റ്, വൈഡബ്ല്യുസിഎ ഓഫ് ഇന്ത്യ), ഡോ. സഞ്ജന ജോൺ (ഗ്ലോബൽ കൾച്ചറൽ ഡിപ്ലോമാറ്റ്, ഫിലിം മേക്കർ) എന്നിവർ അവാർഡ് ദാന ചടങ്ങിൽ വിശിഷ്ടാതിഥികളായി.
ഷാജി എണ്ണശേരിയുടെ നേതൃത്വത്തിൽ ഫുഡ് ഫോർ ഹംഗറി എന്ന ചാരിറ്റി മിഷൻ കഴിഞ്ഞ 20 വർഷങ്ങളായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടത്തിവരുന്ന ചാരിറ്റി പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് ഈ അവാർഡിന് പരിഗണിച്ചത് എന്ന് ക്രിസ്ത്യൻ പീസ് മിഷന്റെ സംഘാടകർ അറിയിച്ചു.
ഡൽഹി കേന്ദ്രമാക്കി പാസ്റ്റർ എം.പി. ഫിലിപ്പിന്റെ നേതൃത്വത്തിൽ ഡൽഹിയിലുള്ള ഓൾ ഇന്ത്യ മെഡിക്കൽ സയൻസ് ഹോസ്പിറ്റൽ, സബർജംഗ് ഹോസ്പിറ്റൽ തുടങ്ങി നിരവധി ഹോസ്പിറ്റലുകളിൽ എത്തുന്ന പാവങ്ങൾക്കായി ഭക്ഷണപൊതി നൽകുന്ന പ്രവർത്തനങ്ങളും ഫുഡ് ഫോർ ഹംഗറി എന്ന ചാരിറ്റി മിഷൻ ഏറ്റെടുത്ത് നടത്താറുണ്ട് .
America
ഫ്ലോറിഡ: തിരുവനന്തപുരം നഗരസഭ മേയർ വി.വി. രാജേഷുമായി കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) നേതൃത്വത്തിൽ ഓൺലൈൻ സംവാദം സംഘടിപ്പിക്കുന്നു. കേരളത്തിന്റെ തലസ്ഥാന നഗരത്തിനെക്കുറിച്ചും പ്രവാസി സമൂഹത്തിന്റെ പങ്കാളിത്ത സാധ്യതകളെക്കുറിച്ചും നേരിട്ട് ചർച്ച ചെയ്യാനുള്ള അപൂർവ അവസരമായിരിക്കും ഇത്.
"മുഖാമുഖം' എന്ന ഈ സംവാദ പരമ്പര ശനിയാഴ്ച ഇഎസ്ടി സമയം രാവിലെ 11.30ന് (ഇന്ത്യൻ സമയം രാത്രി 10) കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ തത്സമയം സംപ്രേഷണം ചെയ്യും.
തിരുവനന്തപുരം നഗരത്തിന്റെ വികസന പദ്ധതികൾ, സ്മാർട്ട് സിറ്റി മിഷൻ, പൊതു ഗതാഗതം, ടൂറിസം മെച്ചപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ സംവാദത്തിൽ ചർച്ച ചെയ്യും. പ്രത്യേകിച്ചും, പ്രവാസി മലയാളികൾക്ക് നഗര വികസനത്തിൽ എങ്ങനെ സംഭാവന നൽകാൻ കഴിയും, നിക്ഷേപ സാധ്യതകൾ എന്തെല്ലാം എന്നിവയെക്കുറിച്ചുള്ള സംഭാഷണവും ഉണ്ടാകും.
തിരുവനന്തപുരം ജന്മനാടായ ആയിരക്കണക്കിന് പ്രവാസി മലയാളികൾക്ക്, നാട്ടിലെ മാറ്റങ്ങൾ മനസിലാക്കാനും, നഗര ഭരണവുമായി നേരിട്ട് ബന്ധപ്പെടാനും ഈ സംവാദം അവസരമൊരുക്കുന്നു. തത്സമയ സംപ്രേഷണ സമയത്ത് കാഴ്ചക്കാർക്ക് ഫേസ്ബുക്ക് കമന്റുകളിലൂടെ ചോദ്യങ്ങൾ അയയ്ക്കാനാകും.
കെഎച്ച്എൻഎ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ നടക്കുന്ന ഈ പരിപാടിയിൽ സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് കെ.വി. സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ട്രസ്റ്റീ ബോർഡ് ചെയർ വനജ നായർ, മുൻ പ്രസിഡന്റുമാർ, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റി ബോർഡ്, ആർവിപിമാർ തുടങ്ങിയവരും പങ്കെടുക്കും.
ചോദ്യങ്ങൾ മുൻകൂറായി [email protected] ലേക്കും അയയ്ക്കാവുന്നതാണ്.
America
ഫ്ലോറിഡ: ഓൾഡ് ടൗണിലെ ഒരു വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു. ദമ്പതികളും കുട്ടികളുമാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് അപകടമുണ്ടായത്.
ചാർളി ജെല്ലി റോൾ പിന്നർ ജൂണിയർ, ഭാര്യ ലോറി, നാലുമക്കൾ എന്നിവരാണ് മരിച്ചത്. സമീപവാസികൾ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വീട് പൂർണമായും കത്തി നശിക്കുകയായിരുന്നു.
സംഭവത്തിൽ ഡിക്സി കൗണ്ടി ഷെരീഫ് ഓഫീസും ഫയർ ഫോഴ്സും അന്വേഷണം ആരംഭിച്ചു.
America
പെൻസിൽവേനിയ: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ഡെലവെയർ വാലി സെന്റ് ജോൺസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം.
ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. "കൃപയുടെ പാത്രങ്ങൾ' എന്നതാണ് ചിന്താവിഷയം.
കോൺഫറൻസ് പ്രചാരണത്തിന്റെ ഭാഗമായി ഡെലവെയർ വാലി സെന്റ് ജോൺസ് ദേവാലയത്തിൽ റിംഗിൾ ബിജു, സ്റ്റെഫനി ബിജു, അഖില സണ്ണി എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.
ദേവാലയ വികാരി ഫാ. ടോജോ ബേബിയും ഇടവക കമ്മിറ്റിയും കോൺഫറൻസ് ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു.
America
സാൻ അന്റോണിയോ: 12 വയസുള്ള മകനെ 19 മൈൽ അകലെയുള്ള സ്കൂളിലേക്ക് തനിച്ച് നടക്കാനയച്ച സംഭവത്തിൽ അമ്മ അറസ്റ്റ്. സാൻ അന്റോണിയോ സ്വദേശിനിയായ ലൂസിയ വിക്ടോറിയ മേരി ക്രൂസ് (35) എന്ന യുവതിയെയാണ് ബെക്സർ കൗണ്ടി ഷെരീഫ് ഓഫീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകുന്നേരം ലൂസിയയെ ബെക്സർ കൗണ്ടി ജയിലിലേക്ക് കൊണ്ടുപോയി. പിന്നീട് ബോണ്ട് കെട്ടിവച്ച ശേഷം വ്യാഴാഴ്ച പുലർച്ചെ വിട്ടയച്ചു. റോഡരികിലെ കള്ളിമുൾച്ചെടികളും മറ്റും കാരണം വാഹനങ്ങൾത്ത് സമീപത്ത് കൂടി കുട്ടി നടക്കുന്നത് കണ്ട വഴിയാത്രക്കാരനാണ് വിവരം അധികൃതരെ അറിയിച്ചത്.
സംഭവത്തിന് തലേദിവസം രാത്രി മാതാവ് മദ്യപിച്ചിരുന്നതായും ബോധരഹിതയായി കിടക്കുകയായിരുന്നുവെന്നും കുട്ടി പോലീസിനോട് പറഞ്ഞു. പിറ്റേന്ന് രാവിലെ കുട്ടിയാണ് ഇവരെ ഉണർത്തിയത്. തുടർന്ന് സ്കൂളിലേക്ക് നടന്നുപോകാൻ ഇവർ ആവശ്യപ്പെടുകയായിരുന്നു.
അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാൻ കുട്ടിയുടെ പക്കൽ മൊബൈൽ ഫോൺ പോലും ഉണ്ടായിരുന്നില്ല. കുട്ടി സ്കൂളിലേക്ക് നടന്നുപോയ കാര്യം തനിക്കറിയാമായിരുന്നുവെന്ന് മാതാവ് സമ്മതിച്ചിട്ടുണ്ട്.
ലൂസിയക്കെതിരേ പോലീസ് കേസെടുത്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇവർ തോക്കുകൾ കൈവശം വയ്ക്കരുതെന്ന് കോടതി ഉത്തരവിട്ടു. നിലവിൽ ചൈൽഡ് പ്രൊട്ടക്റ്റീവ് സർവീസസിനെ വിവരം അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ പിതാവ് സ്കൂളിലെത്തി വിവരങ്ങൾ സംസാരിച്ചെന്നും അധികൃതർ അറിയിച്ചു.
America
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ പ്രമുഖ പൊതുജനാരോഗ്യ ഏജൻസിയായ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ ആക്ടിംഗ് ഡയറക്ടറായി ഇന്ത്യൻ വംശജനായ ജയ് ഭട്ടാചാര്യ നിയമിതനായി.
നിലവിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) മേധാവിയായ അദ്ദേഹം രണ്ട് പദവികളും ഒരേസമയം കൈകാര്യം ചെയ്യും. കോൽക്കത്തയിൽ ജനിച്ച ഭട്ടാചാര്യ സ്റ്റാൻഫോർഡ് സർവകലാശാലയിലെ പ്രഫസറായിരുന്നു.
വൈദ്യശാസ്ത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും അദ്ദേഹം ബിരുദങ്ങൾ നേടിയിട്ടുണ്ട്. കോവിഡ് കാലത്ത് ലോക്ക്ഡൗൺ നയങ്ങളെ ശക്തമായി വിമർശിച്ചതിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. അന്നത്തെ ഔദ്യോഗിക നിലപാടുകളെ ചോദ്യം ചെയ്ത അദ്ദേഹത്തിന്റെ രീതി ട്രംപ് ഭരണകൂടത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയറുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് മുൻ ഡയറക്ടർ സൂസൻ മൊണാരെസ് പുറത്തായ സാഹചര്യത്തിലാണ് ഈ നിയമനം. മറ്റൊരു ഇന്ത്യൻ വംശജനായ ഡോ. വിനയ് പ്രസാദ് നിലവിൽ എഫ്ഡിഎയിലെ ഉന്നത പദവി വഹിക്കുന്നുണ്ട്.
ഏകദേശം 9.7 ബില്യൺ ഡോളർ ബജറ്റുള്ള സിഡിസി, പകർച്ചവ്യാധികൾ മുതൽ ജീവിതശൈലീ രോഗങ്ങൾ വരെയുള്ള കാര്യങ്ങളിൽ ആഗോളതലത്തിൽ പ്രതിരോധ തന്ത്രങ്ങൾ മെനയുന്ന ഏജൻസിയാണ്.
America
കലിഫോർണിയ: കലിഫോർണിയയിലെ പ്രാദേശിക പത്രപ്രവർത്തനത്തെയും ജനകീയ ഇടപെടലുകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച 20 ദശലക്ഷം ഡോളറിന്റെ പദ്ധതിയുടെ ഉപദേശക സമിതിയിലേക്ക് ഇന്ത്യൻ വംശജയായ ജൂലി പട്ടേൽ ലിസിനെ നിയമിച്ചു.
കലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രഫസറാണ് ഇവർ. കലിഫോർണിയ സർക്കാരും ഗൂഗിളും സംയുക്തമായി നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് 20 ദശലക്ഷം ഡോളർ (ഏകദേശം 165 കോടി രൂപ) ബജറ്റാണുള്ളത്. പ്രാദേശിക വാർത്താമാധ്യമങ്ങളെ ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇന്ത്യയിൽ ജനിച്ച് നിലവിൽ കലിഫോർണിയയിൽ സ്ഥിരതാമസമാക്കിയ ജൂലി, മുൻപ് പ്രശസ്ത മാധ്യമങ്ങളായ സൺ സെന്റിനൽ, സാൻ ജോസ് മെർക്കുറി ന്യൂസ് എന്നിവിടങ്ങളിൽ ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടറായി പ്രവർത്തിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും ഇവർക്ക് ലഭിച്ചിട്ടുണ്ട്.
വിശ്വസനീയമായ പ്രാദേശിക വാർത്തകൾ ലൈബ്രറികളെയും സ്കൂളുകളെയും പോലെ ഒരു പൊതു ആവശ്യമാണെന്നും ജനങ്ങളെ ഭരണകൂടവുമായി ബന്ധിപ്പിക്കാൻ ഇത്തരം സംരംഭങ്ങൾ സഹായിക്കുമെന്നും ജൂലി പറഞ്ഞു.
കലിഫോർണിയ ഗവർണറുടെ കീഴിലുള്ള ബിസിനസ് ആൻഡ് ഇക്കണോമിക് ഡെവലപ്മെന്റ് ഓഫീസാണ് ഈ ഉപദേശക സമിതി രൂപീകരിച്ചത്.
America
ന്യൂയോർക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോമലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ 50 നോമ്പിന് തുടക്കം കുറിച്ച്കൊണ്ട് വിഭൂതി തിരുനാൾ ആചരിച്ചു. രാത്രി ഏഴിന് ആരംഭിച്ച തിരുക്കർമങ്ങൾക്ക് വികാരി റവ.ഫാ. കുര്യാക്കോസ് വടാന മുഖ്യകാർമികത്വം വഹിച്ചു. റവ. ഫാ. സോജൻ ഐക്കരകുന്നേൽ എംഎസ്ടി സഹകാർമികനായിരുന്നു.
ലത്തീൻ ആരാധന രീതിയനുസരിച്ച് ബുധനാഴ്ചയാണ് വിഭൂതി, എന്നാൽ പൗരസ്ത്യ സഭാ പാരമ്പര്യമനുസരിച്ച് തിങ്കളാഴ്ചയാണ് വിഭൂതിത്തിരുനാൾ ആചരിക്കുന്നതും നോമ്പ് തുടങ്ങുന്നതും. കഴിഞ്ഞ വർഷത്തെ ഓശാന ഞായറാഴ്ചയിൽ വിശ്വാസികൾ കൈകളിലേന്തിയ കുരുത്തോലകൾ കത്തിച്ചാണ് വിഭൂതി തിരുന്നാളിനുള്ള ഭസ്മം തയാറാക്കുന്നത്.
നെറ്റിയിൽ അണിയുന്ന ചാരം വെറുമൊരു അടയാളമല്ല, "മനുഷ്യൻ വെറും പൊടിയാണെന്നും പൊടിയിലേക്കു' തന്നെ മടങ്ങുമെന്നുമുള്ള ഓർമപ്പെടുത്തലാണ്. വിദ്വേഷം വെടിഞ്ഞും വിനയത്തിന്റെയും അനുതാപത്തിന്റെയും മാർഗത്തിലൂടെ, ദൈവത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് അമ്പതു ദിവസത്തെ നോമ്പു കൊണ്ടുദേശിക്കുന്നത്.
America
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് മുൻ വൈസ് പ്രസിഡന്റും ബോർഡ് ഓഫ് ട്രസ്റ്റിസ് അംഗവുമായിരുന്ന പരേതനായ രാജൻ മേപ്പുറത്തിന്റെ ഭാര്യ ഡാളസിൽ അന്തരിച്ച മേരി മേപ്പുറം ഫിലിപ്പിന്റെ (ലില്ലിക്കുട്ടി 78) പൊതുദർശനം ഇന്ന് വൈകുന്നേരം 6.30 മുതൽ 8.30 വരെ ഡാളസ് കരോൾട്ടൺ മാർത്തോമ്മ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, Tx 75007) നടക്കും.
സംസ്കാരം ശനിയാഴ്ച രാവിലെ 9.30 മുതൽ ഡാളസ് കരോൾട്ടൺ മാർത്തോമ്മാ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം സണ്ണിവെയിലുള്ള പ്ലസന്റ് റിഡ്ജ് സെമിത്തേരിയിൽ (4600 N Belt Line Rd, Sunnyvale, Tx 75182).
മേരി മേപ്പുറം ഫിലിപ്പിന്റെ നിര്യാണത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചനം രേഖപ്പെടുത്തി.
America
തിരുവനന്തപുരം: കൽട്രോൺ റിട്ട. ജനറൽ മാനേജർ നാരങ്ങാനം കണ്ടംകുളത്ത് കെ.എ. ബെഞ്ചമിൻ (പാപ്പച്ചൻ, 73) കാര്യവട്ടത്തെ വസതിയിൽ അന്തരിച്ചു.
സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച്ച് (ഫാർമേഴ്സ് ബ്രാഞ്ച്) വൈദീകൻ റവ. റോയ് തോമസിന്റെ പിതൃസഹോദരനും ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ഇടവകാംഗം സൂസൻ വർഗീസിന്റെ സഹോദരനുമാണ് പരേതൻ
മൃതദേഹം വെള്ളിയാഴ്ച രാവിലെ എട്ടിന് കാര്യവട്ടത്തെ വസതിയിൽ പൊതുദർശനത്തിന് കൊണ്ടുവരും. രാവിലെ 10ന് വസതിയിൽ നടക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ശ്രീകാര്യം ബഥേൽ മാർത്തോമ്മാ പള്ളിയുടെ നാലാഞ്ചിറ സെമിത്തേരിയിൽ സംസ്കാരം നടക്കും.
ഭാര്യ: അന്നമ്മ ബെഞ്ചമിൻ. മക്കൾ: ഡോ. അഞ്ജു, എബി. മരുമകൻ: ഡോ. നിജോ.
കൂടുതൽ വിവരങ്ങൾക്ക്: റവ റോയ് തോമസ് - 253 653 0689.
America
ഷെർമാൻ (ടെക്സസ്): നോർത്ത് ടെക്സസിൽ മദ്യലഹരിയിൽ ആശുപത്രിയിലെത്തി രോഗികളെ ചികിത്സിക്കുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്ത ഡോക്ടർ അറസ്റ്റിൽ.
ദന്തഡോക്ടറായ കെല്ലി ബക്ക് (36) ആണ് പിടിയിലായത്. ഷെർമാനിലെ ലോയ് ലേക്ക് റോഡിലുള്ള ദന്താശുപത്രിയിലായിരുന്നു സംഭവം. രാവിലെ മുതൽ ഇവർ രോഗികളെ ചികിത്സിച്ചിരുന്നു.
ഡോക്ടറുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ സഹപ്രവർത്തകർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധന നടത്തിയപ്പോൾ ഡോക്ടർ മദ്യലഹരിയിലാണെന്ന് തിരിച്ചിറയുകയായിരുന്നു. സ്റ്റാഫിംഗ് ഏജൻസി വഴി കരാർ അടിസ്ഥാനത്തിൽ ക്ലിനിക്കിൽ ജോലിക്കെത്തിയതായിരുന്നു കെല്ലി ബക്ക്.
സ്റ്റേറ്റ് ജയിൽ ഫെലണി (State Jail Felony) നിയമപ്രകാരം മദ്യപിച്ച് ശസ്ത്രക്രിയ നടത്തുന്നത് ഗുരുതര കുറ്റകൃത്യമാണ്. പോലീസ് കസ്റ്റഡിയിലെടുത്ത ഡോക്ടറെ ഗ്രേയ്സൺ കൗണ്ടി ജയിലിലേക്ക് മാറ്റി. രക്ത പരിശോധനയുടൈ ഫലം ലഭിച്ചതിനു ശേഷമേ തുടർനടപടികൾ ഉണ്ടാകുകയുള്ളുവെന്നും പോലീസ് അറിയിച്ചു.
America
കാലിഫോർണിയ: വടക്കൻ കാലിഫോർണിയയിലെ കാസിൽ പീക്ക് മേഖലയിലുണ്ടായ ശക്തമായ ഹിമപാതത്തിൽ അകപ്പെട്ട ആറ് സ്കീയിംഗ് താരങ്ങളെ ജീവനോടെ കണ്ടെത്തി. എന്നാൽ ഗ്രൂപ്പിലുണ്ടായിരുന്ന മറ്റ് 10 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം സംഭവിച്ചത്.
ലേക്ക് താഹോയ്ക്ക് (Lake Tahoe) വടക്കുപടിഞ്ഞാറുള്ള കാസിൽ പീക്ക് മേഖലയിലാണ് ഹിമപാതമുണ്ടായത്. നാല് ഗൈഡുകളും 12 ക്ലയന്റുകളും അടങ്ങുന്ന 16 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്.
ആറ് പേരെ കണ്ടെത്തിയെങ്കിലും അവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 46-ഓളം രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയിട്ടുണ്ട്. കാലാവസ്ഥ മോശമായതിനാൽ അതിജീവിച്ചവരോട് താൽക്കാലിക ഷെൽട്ടറുകളിൽ തുടരാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
കാലിഫോർണിയയിൽ വീശിയടിച്ച ശക്തമായ ശീതകാല കൊടുങ്കാറ്റും (Winter Storm) കനത്ത മഞ്ഞുവീഴ്ചയുമാണ് ഹിമപാതത്തിന് കാരണമായത്. ഈ മേഖലയിൽ ഏകദേശം 30 ഇഞ്ചോളം മഞ്ഞുവീഴ്ച രേഖപ്പെടുത്തിയിട്ടുണ്ട്.
സിയറ നെവാഡ മേഖലയിൽ ഹിമപാത സാധ്യത ഇപ്പോഴും വളരെ കൂടുതലാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കനത്ത മഞ്ഞുവീഴ്ചയും കാറ്റും കാരണം ഐ-80 (I-80) ഉൾപ്പെടെയുള്ള പ്രധാന പാതകൾ താൽക്കാലികമായി അടച്ചു. കാണാതായ 10 പേർക്കായി തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.
America
ഓസ്റ്റിൻ :ടെക്സസ് പ്രൈമറി തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് (Early Voting) ചൊവ്വാഴ്ച ആരംഭിച്ചു. മാർച്ച് മൂന്നിനാണ് ഔദ്യോഗിക തെരഞ്ഞെടുപ്പ് ദിവസം. ഒരു സ്ഥാനാർഥിക്കും 50 ശതമാനത്തിലധികം വോട്ട് ലഭിച്ചില്ലെങ്കിൽ മേയ് 26ന് രണ്ടാം ഘട്ട വോട്ടെടുപ്പ് (Runoff) നടക്കും.
നിലവിലെ സെനറ്റർ ജോൺ കോണിൻ, അറ്റോർണി ജനറൽ കെൻ പാക്സ്റ്റൺ, കോൺഗ്രസ് അംഗം വെസ്ലി ഹണ്ട് എന്നിവർ തമ്മിലാണ് പ്രധാന മത്സരം. നിലവിൽ 31.9 ശതമാനം പിന്തുണയുമായി പാക്സ്റ്റൺ ആണ് മുന്നിൽ. കോണിൻ (27.7%), ഹണ്ട് (19.3%) എന്നിവർ തൊട്ടുപിന്നിലുണ്ട്. മൂന്ന് സ്ഥാനാർഥികളെയും തനിക്ക് ഇഷ്ടമാണെന്നും എന്നാൽ ആരെയും നിലവിൽ പിന്തുണയ്ക്കുന്നില്ലെന്നും പ്രസിഡന്റ് ട്രംപ് അറിയിച്ചു.
കോൺഗ്രസ് അംഗം ജാസ്മിൻ ക്രോക്കറ്റും സ്റ്റേറ്റ് പ്രതിനിധി ജെയിംസ് തലരിക്കോയും തമ്മിലാണ് മത്സരം. ക്രോക്കറ്റ് (42.5%), തലരിക്കോ (37.3%) എന്നിങ്ങനെയാണ് നിലവിലെ സർവേ ഫലങ്ങൾ.
ഹാർട്ട് റിസർച്ച് അസോസിയേറ്റ്സിന്റെ സർവേ പ്രകാരം, ജാസ്മിൻ ക്രോക്കറ്റ് (49%) കെൻ പാക്സ്റ്റണേക്കാൾ (45%) മുന്നിലാണ്. കഴിഞ്ഞ 30 വർഷമായി ടെക്സസിൽ ഒരു സംസ്ഥാനതല തെരഞ്ഞെടുപ്പിലും ഡെമോക്രാറ്റുകൾ വിജയിച്ചിട്ടില്ലെങ്കിലും, ഇത്തവണ വലിയ പ്രതീക്ഷയിലാണ് അവർ.
America
മിൽവാക്കി: പ്രശസ്ത അമേരിക്കൻ ടിവി അവതാരക സവന്ന ഗുത്രിയുടെ മാതാവ് നാൻസി ഗുത്രിയെ (84) കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് അഭിഭാഷകൻ. മിൽവാക്കിയിൽ നിന്നുള്ള അഭിഭാഷകൻ മൈക്കൽ ഹൂപ്പിയാണ് ഒരു ലക്ഷം ഡോളർ (ഏകദേശം 83 ലക്ഷം രൂപ) പാരിതോഷികം പ്രഖ്യാപിച്ചത്.
മിൽവാക്കി ക്രൈം സ്റ്റോപ്പേഴ്സ് പ്രസിഡന്റ് കൂടിയായ ഹൂപ്പി, തന്റെ സമ്പാദ്യത്തിൽ നിന്നാണ് ഈ തുക വാഗ്ദാനം ചെയ്തിരിക്കുന്നത്. വിവരങ്ങൾ നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. നിലവിൽ എഫ്ബിഐയും (FBI) ഒരു ലക്ഷം ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.
ഫെബ്രുവരി ഒന്നിനാണ് അരിസോനയിലെ ട്യൂസണിലുള്ള വീട്ടിൽ നിന്ന് നാൻസിയെ കാണാതായത്. നാൻസിയുടെ വീടിന് പുറത്ത് മാസ്ക് ധരിച്ച ഒരാൾ നിൽക്കുന്ന ദൃശ്യങ്ങൾ ഡോർബെൽ കാമറയിൽ പതിഞ്ഞിരുന്നു. കേസിൽ കുടുംബാംഗങ്ങൾക്ക് പങ്കില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
നാൻസിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറയും വീടിന് സമീപത്ത് നിന്ന് ലഭിച്ച ഗ്ലൗസും (Glove) കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. അരിസോന പോലീസും എഫ്ബിഐയും കേസ് കൈകാര്യം ചെയ്യുന്ന രീതിയിൽ മൈക്കൽ ഹൂപ്പി അതൃപ്തി രേഖപ്പെടുത്തി.
84 വയസുള്ള വയോധികയെ കണ്ടെത്താനുള്ള അന്വേഷണം ദ്രുതഗതിയിൽ നടക്കണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തന്റെ അമ്മയെ സുരക്ഷിതമായി തിരികെ എത്തിക്കണമെന്ന് സവന്ന ഗുത്രി കഴിഞ്ഞ ദിവസം അഭ്യർഥിച്ചിരുന്നു.
America
ന്യൂജേഴ്സി: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ക്ലിഫ്റ്റൺ സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം.
2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. കൃപയുടെ പാത്രങ്ങൾ എന്നതാണ് ചിന്താ വിഷയം.
കോൺഫറൻസ് പ്രചാരണത്തിന്റെ ഭാഗമായി ക്ലിഫ്റ്റൺ സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഡോ. റെബേക്ക പോത്തൻ (സുവനീർ എഡിറ്റർ), ജോഷ്വ വർഗീസ് (സ്പോർട്സ് കോർഡിനേറ്റർ) എന്നിവരുൾപ്പെടുന്ന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ടീം സന്ദർശനം നടത്തി.
ഇടവക വികാരി ഫാ. യേശുദാസൻ പപ്പൻ, ദേവാലയ സെക്രട്ടറി രഞ്ജിത് മാത്യു എന്നിവർ കോൺഫറൻസ് ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു.
ഡോ. തോമസ് മാർ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെന്റ് ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോർജ് (ലോംഗ് ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിൻ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം) എന്നിവരാണ് കോൺഫറൻസിലെ പ്രധാന പ്രഭാഷകർ.
രജിസ്ട്രേഷൻ, സ്പോൺസർഷിപ്പ്, റാഫിൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ജോഷ്വ വർഗീസ് പങ്കുവച്ചു.
ഡോ. റെബേക്ക പോത്തൻ ഇടവക അംഗങ്ങളോട് സുവനീറിലേക്ക് ലേഖനങ്ങൾ അയക്കാൻ ആവശ്യപ്പെടുകയും, ജോഷ്വയുടെ സൈറ്റ് & സൗണ്ട് തിയേറ്റർ ഷോയെക്കുറിച്ചു സംസാരിക്കുകയും ചെയ്തു.
ഇടവക വികാരി ഫാ. യേശുദാസൻ പപ്പൻ രജിസ്ട്രേഷൻ കിക്കോഫ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കോൺഫറൻസ് ടീം ദേവാലയം സന്ദർശിച്ചതിനും, ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിനായി ടീം അംഗങ്ങൾ നടത്തി വരുന്ന എല്ലാ ശ്രമങ്ങൾക്കും അദ്ദേഹം നന്ദി പറയുകയും ദേവാലയത്തിലെ എല്ലാ അംഗങ്ങളും കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാനും, സുവനീറിൽ വ്യക്തിഗത പരസ്യങ്ങൾ നൽകാനും, റാഫിൾ ടിക്കറ്റുകൾ വാങ്ങാനും അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
കൂടുതൽ വിവരങ്ങൾക്കായി <https://fycnead.org/> സന്ദർശിക്കുകയോ താഴെ പറഞ്ഞിരിക്കുന്ന ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്യുക
ഫാ. അലക്സ് കെ ജോയ് (കോൺഫറൻസ് കോർഡിനേറ്റർ): 973-489-6440
ജെയ്സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി): 917-612-8832
ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ): 917-533-3566
വാർത്ത അയച്ചത് -
America
കാലിഫോർണിയ: പ്രശസ്ത ഇന്ത്യൻ റാപ്പറും സംഗീതജ്ഞനുമായ ബാദ്ഷാ 2026ലെ എൻബിഎ ഓൾ-സ്റ്റാർ സെലിബ്രിറ്റി ഗെയിമിൽ പങ്കെടുത്തു. കലിഫോർണിയയിലെ ഇംഗ്ലീവുഡിലുള്ള കിയ ഫോറത്തിൽ ഫെബ്രുവരി 13നായിരുന്നു മത്സരം.
ബാസ്ക്കറ്റ്ബോൾ പ്രേമിയായ തനിക്ക് ഇതൊരു സ്വപ്നസാക്ഷാത്കാരമാണെന്ന് താരം വിശേഷിപ്പിച്ചു. ആന്റണി ആൻഡേഴ്സൺ പരിശീലിപ്പിച്ച ടീമിനുവേണ്ടിയാണ് ബാദ്ഷാ കളത്തിലിറങ്ങിയത്.
ഹോളിവുഡ് നടൻ സിമു ലിയു, കോഡി ജോൺസ് എന്നിവരായിരുന്നു ടീമിലെ സഹതാരങ്ങൾ. കളിയിൽ മികച്ച പ്രകടനം കാഴ്ചവച്ച ബാദ്ഷായുടെ ‘നോ-ലുക്ക് പാസ്’ ആരാധകർക്കിടയിൽ തരംഗമായി.
എൻബിഎ കോർട്ട് നേരിട്ട് കാണുക എന്നത് തന്റെ കുട്ടിക്കാലത്തെ വലിയ ആഗ്രഹമായിരുന്നുവെന്നും, അതിൽ കളിക്കാനായത് ജീവിതത്തിലെ അവിസ്മരണീയ നിമിഷമാണെന്നും ബാദ്ഷാ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇന്ത്യൻ ഹിപ്-ഹോപ്പിന്റെ ഊർജ്ജം ആഗോള വേദിയിൽ എത്തിക്കാനായതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ബോളിവുഡ് താരം രൺവീർ സിംഗ് 2022, 2023 വർഷങ്ങളിൽ ഈ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. കോമഡി താരം കീഗൻ-മൈക്കിൾ കീ നയിച്ച ടീമിനെയാണ് ബാദ്ഷായുടെ ടീം നേരിട്ടത്
America
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയർ സൊഹ്റാൻ മാംദാനി തന്റെ ആദ്യ ബജറ്റ് നിർദേശം അവതരിപ്പിച്ചു. സിറ്റിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി വസ്തു നികുതിയിൽ (Property Tax) 9.5 ശതമാനം വർധനവാണ് അദ്ദേഹം നിർദേശിച്ചിരിക്കുന്നത്.
അടുത്ത സാമ്പത്തിക വർഷത്തേക്ക് 127 ബില്യൻ ഡോളറിന്റെ ബജറ്റാണ് മാംദാനി അവതരിപ്പിച്ചത്. 5.4 ബില്യൻ ഡോളറിന്റെ വരുമാനക്കമ്മി നികത്താനാണ് നികുതി വർധനവ് ലക്ഷ്യമിടുന്നത്. അതിസമ്പന്നർക്കും വൻകിട കോർപ്പറേഷനുകൾക്കും പുതിയ നികുതി ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തയാറല്ലെങ്കിൽ മാത്രമേ വസ്തു നികുതി വർധിപ്പിക്കൂ എന്ന് മേയർ വ്യക്തമാക്കി. ഇത് സാധാരണക്കാരായ ജനങ്ങൾക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നികുതി വർധനവിനെ ഗവർണർ കാത്തി ഹോച്ചുൾ (Kathy Hochul) ശക്തമായി എതിർത്തു. വസ്തു നികുതി വർധിപ്പിക്കുന്നത് അനാവശ്യമാണെന്നും മറ്റ് വഴികൾ തേടണമെന്നുമാണ് ഗവർണറുടെ നിലപാട്. 2001-ലെ 9/11 ഭീകരാക്രമണത്തിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധിക്കുശേഷം ഇതാദ്യമായാണ് ന്യൂയോർക്കിൽ ഇത്രയും വലിയൊരു നികുതി വർധനവ് ആലോചിക്കുന്നത്.
സിറ്റിയുടെ കരുതൽ ധനശേഖരത്തിൽ നിന്ന് 1.2 ബില്യൻ ഡോളർ ഉപയോഗിക്കാനും ബജറ്റിൽ നിർദേശമുണ്ട്. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ആയ മാംദാനി, അതിസമ്പന്നരുടെ മേൽ കൂടുതൽ നികുതി ചുമത്തണമെന്ന പക്ഷക്കാരനാണ്. എന്നാൽ തെരഞ്ഞെടുപ്പ് വർഷമായതിനാൽ ഗവർണർ ഇതിന് അനുമതി നൽകാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
America
ഹൂസ്റ്റൺ: ഇന്ത്യൻ സിനിമയുടെ ഇതിഹാസ നടൻ മോഹൻലാലിനെ ആദരിച്ച് സംഘടിപ്പിക്കുന്ന കിലുക്കം 25 മോഹൻലാൽ ലൈവ് സ്റ്റേജ് ഷോ 2026 ഏപ്രിൽ 17ന് ടെക്സസിലെ ഷുഗർലാൻഡിലുള്ള സ്മാർട്ട് ഫിനാൻഷ്യൽ സെന്ററിൽ വച്ചു നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഹൂസ്റ്റൺ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ പ്രീമിയം ലൈവ് സ്റ്റേജ് ഷോ, അമേരിക്കയിലുടനീളമുള്ള ആയിരക്കണക്കിന് ആരാധകരെ ഒരുമിച്ചു കൊണ്ടുവരുന്ന വൻ സാംസ്കാരിക ഉത്സവമായിരിക്കും.
ഹൂസ്റ്റൺ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ സംഘടിപ്പിക്കുന്ന കിലുക്കം 25, വിൻസർ ഹോം ലെൻഡിംഗിന്റെ സഹകരണത്തോടെയാണ് നടക്കുന്നത്. വിൻസർ എന്റർടൈയിൻമെന്റാണ് പരിപാടിയുടെ മാനേജ്മെന്റ്.
കിലുക്കം 25 - മോഹൻലാൽ ലൈവ് സ്റ്റേജ് ഷോയിൽ ഇന്ത്യൻ സിനിമയുടെ ഇതിഹാസ നടൻ മോഹൻലാലിനൊപ്പം മനോജ് കെ. ജയൻ, സ്റ്റീഫൻ ദേവസി, ജ്യോത്സ്ന, ഭാമ, നോബി, കുട്ടി അഖിൽ, അപർണ മൾബറി, രമ്യ, ബ്രൂസ് ലീ, ബാല മുരളി, ശ്യാം പ്രസാദ് എന്നിവരടങ്ങുന്ന താരനിര അണിനിരക്കും. സംഗീതം, നൃത്തം, കോമഡി, അഭിനയവൈഭവം എന്നിവ ഒരുമിച്ചു ചേർന്ന ഒരു ഗ്രാൻഡ് ലൈവ് സ്റ്റേജ് ഷോ ആയിരിക്കും ഈ പരിപാടിയെന്ന് സംഘാടകർ അറിയിച്ചു.
സംഗീതസംവിധായകൻ സ്റ്റീഫൻ ദേവസി, മനോജ് കെ. ജയൻ ഉൾപ്പെടെയുള്ള പ്രമുഖ കലാകാരന്മാരുടെ പങ്കാളിത്തത്തോടെയും നടക്കുന്ന ഈ പരിപാടി, 2026 ഏപ്രിൽ 17 വെള്ളിയാഴ്ച വൈകിട്ട് 6.30ന് ആരംഭിക്കും. അമേരിക്കയിലെ മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത സാംസ്കാരിക ആഘോഷമായി ഈ വേദി മാറുമെന്ന് സംഘാടകർ അറിയിച്ചു.
മലയാള സിനിമയുടെ അഭിമാനതാരമായ മോഹൻലാലിന്റെ കലാജീവിതം ആഘോഷിക്കുന്ന ഈ പരിപാടി, വിനോദം, സംസ്കാരം, സമൂഹസൗഹൃദം എന്നിവയുടെ മനോഹരമായ സംഗമമായി മാറും. ടെക്സസും സമീപ സംസ്ഥാനങ്ങളും ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി സമൂഹത്തെ ഒരേ വേദിയിൽ ഒന്നിപ്പിക്കുന്ന പരിപാടിയായി ഇത് മാറുമെന്ന് സംഘാടകർ വ്യക്തമാക്കി.
ആധുനിക സൗകര്യങ്ങളോടുകൂടിയ, മികച്ച ശബ്ദ-ദൃശ്യ സംവിധാനങ്ങളുള്ള സ്മാർട്ട് ഫിനാൻഷ്യൽ സെന്ററിൽ ഏകദേശം 6,000-ത്തിലധികം പ്രേക്ഷകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുടുംബങ്ങൾ, പ്രൊഫഷണലുകൾ, വ്യവസായികൾ, സമൂഹനേതാക്കൾ, വിദ്യാർഥികൾ തുടങ്ങിയവരടങ്ങുന്ന വൈവിധ്യമാർന്ന പ്രേക്ഷകസമൂഹം ഈ പരിപാടിയുടെ പ്രത്യേകതയായിരിക്കും.
ഈ മഹത്തായ പരിപാടിയോടനുബന്ധിച്ച് വിവിധ സ്പോൺസർഷിപ്പ് പാക്കേജുകളും സംഘാടകർ പ്രഖ്യാപിച്ചിട്ടുണ്ട്.
ടൈറ്റിൽ സ്പോൺസർ, പ്രെസന്റിംഗ് സ്പോൺസർ, മെഗ, പ്ലാറ്റിനം, ഗോൾഡ്, സിൽവർ തുടങ്ങിയ വിഭാഗങ്ങളിലായി വിവിധ ബജറ്റുകൾക്ക് അനുയോജ്യമായ അവസരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റേജ് ബ്രാൻഡിംഗ്, എൽഇഡി സ്ക്രീൻ പരസ്യങ്ങൾ, സോഷ്യൽ മീഡിയ പ്രചാരണം, ബാനറുകൾ, സ്റ്റാളുകൾ, സുവിനിയർ പരസ്യങ്ങൾ, ടിക്കറ്റ് ബ്രാൻഡിംഗ്, സ്റ്റേജ് പരാമർശങ്ങൾ എന്നിവയിലൂടെ സ്പോൺസർമാർക്ക് വലിയ ദൃശ്യപ്രചാരവും ബ്രാൻഡ് അംഗീകാരവും ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
പരിപാടിക്ക് മുൻപും ശേഷവും ഡിജിറ്റൽ മീഡിയയിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും വ്യാപകമായ പ്രചാരണം നടത്തുമെന്നും, ഇതുവഴി സ്പോൺസർമാർക്ക് ദീർഘകാല ബ്രാൻഡ് ദൃശ്യത ഉറപ്പാക്കുമെന്നും സംഘാടക സമിതി വ്യക്തമാക്കി. സ്പോൺസർ ബൂത്തുകൾ, ഉൽപ്പന്ന പ്രദർശനങ്ങൾ, കോ-ബ്രാൻഡഡ് ഉള്ളടക്കങ്ങൾ തുടങ്ങിയവയിലൂടെ പ്രത്യേക ബ്രാൻഡ് ആക്ടിവേഷൻ അവസരങ്ങളും ഒരുക്കിയിട്ടുണ്ട്.
സ്പോൺസർഷിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും പങ്കാളിത്തത്തിനുമായി താൽപ്പര്യമുള്ളവർ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ, ഹൂസ്റ്റൺ, സ്പോൺസർഷിപ്പ് കമ്മിറ്റിയുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
ബന്ധപ്പെടേണ്ടവർ:
ഫാ. ഡോ. ഐസക് ബി. പ്രകാശ് (വികാരി) - (832) 997-9788ഫാ. ജോൺസൺ പുഞ്ചക്കോണം (അസിസ്റ്റന്റ് വികാരി) - (346) 332-8889
ഫാ. ടെജി എബ്രഹാം (അസിസ്റ്റന്റ് വികാരി) - (469) 644-2800
തോമസ് പണിക്കർ (ട്രഷറർ) - (832) 539-3843
മനോജ് മാത്യു (സെക്രട്ടറി) - (281) 226-0499
ഡോ. സക്കറിയ തോമസ് (ഷാജു) - (832) 643-9942 (ജനറൽ കൺവീനർ)
America
റോഡ് ഐലൻഡ് :അമേരിക്കയിലെ റോഡ് ഐലൻഡിൽ സ്കൂൾ ഹോക്കി മത്സരത്തിനിടെ നടന്ന വെടിവയ്പ്പിൽ അക്രമി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. പവ്ടക്കറ്റിലെ ഡെനിസ് എം. ലിഞ്ച് അരീനയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം.
വിവിധ സ്കൂളുകൾ തമ്മിലുള്ള ഹോക്കി മത്സരം നടന്നുകൊണ്ടിരിക്കെയാണ് വെടിവയ്പ്പുണ്ടായത്. അക്രമി സ്വന്തം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുമാണ് ലക്ഷ്യംവച്ചത്. വെടിവയ്പ്പിനുശേഷം അക്രമി സ്വയം വെടിവയ്ച്ചു മരിക്കുകയായിരുന്നു.
റോബർട്ട് ഡോർഗൻ (56) എന്നയാളാണ് അക്രമിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാൾ റോബർട്ട, എസ്പോസിറ്റോ എന്നീ പേരുകളും ഉപയോഗിച്ചിരുന്നു. മാനസികാരോഗ്യ പ്രശ്നങ്ങളാണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് ഇയാളുടെ മകൾ മാധ്യമങ്ങളോട് പറഞ്ഞു.
സ്ഥലത്തുണ്ടായിരുന്ന ഒരാൾ ധീരമായി ഇടപെട്ടത് വലിയൊരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചുവെന്ന് പോലീസ് ചീഫ് ടീന ഗോൺകാൽവസ് പറഞ്ഞു. വെടിവയ്പ്പിൽ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
കളിക്കളത്തിലുണ്ടായിരുന്ന വിദ്യാർഥികൾക്കും താരങ്ങൾക്കും പരിക്കേറ്റിട്ടില്ലെങ്കിലും എല്ലാവരും വലിയ ഞെട്ടലിലാണ്. സംഭവത്തെത്തുടർന്ന് റോഡ് ഐലൻഡിലെ എല്ലാ കായിക മത്സരങ്ങളും താൽക്കാലികമായി നിർത്തിവച്ചു.
America
ഡാളസ് : കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഡാളസിന്റെ ആഭിമുഖ്യത്തിൽ 25-ാമത് ലോക പ്രാർഥനാ ദിനവും സിൽവർ ജൂബിലി ആഘോഷങ്ങളും സംഘടിപ്പിക്കുന്നു. 2026 മാർച്ച് 7 ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12:30 വരെ കാരൾട്ടണിലുള്ള സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യൻ കത്തീഡ്രലിൽ വെച്ചാണ് (2707 Dove Creek Ln, Carrollton, TX 75006) ഈ പ്രാർഥനാ സംഗമം നടക്കുന്നത്.
"ഞാൻ നിങ്ങൾക്ക് ആശ്വാസം നൽകും" (മത്തായി 11:28) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ലൂസിയാനയിലെ റെഡീംഡ് ക്രിസ്ത്യൻ ചർച്ച് ഓഫ് ഗോഡിലെ (RCCG) പ്രമുഖ പ്രഭാഷക അഡെറിൻസോയ് അലോംഗെ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഈ വർഷം പ്രത്യേകമായി നൈജീരിയയ്ക്ക് വേണ്ടി പ്രാർഥിക്കുവാനാണ് ഈ സംഗമം ആഹ്വാനം ചെയ്യുന്നത്.
വിവിധ വംശങ്ങളിലും സംസ്കാരങ്ങളിലും പാരമ്പര്യങ്ങളിലും പെട്ട സ്ത്രീകളെ ഒരുമിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ലോക പ്രാർഥനാ ദിനം ആചരിക്കുന്നത്. കെഇസിഎഫ് പ്രസിഡന്റ് റവ. രാജു ഡാനിയേൽ കോർ-എപ്പിസ്കോപ്പ, വൈസ് പ്രസിഡന്റ് റവ. ഫാ. ബേസിൽ എബ്രഹാം, കൺവീനർ മിസ്സിസ് ശ്രുതി ബാബു, ജനറൽ സെക്രട്ടറി മിസ്റ്റർ അലക്സ് അലക്സാണ്ടർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
പ്രധാന വിവരങ്ങൾ:
തിയതി: 2026 മാർച്ച് 7, ശനിയാഴ്ച
സമയം: രാവിലെ 9:00 AM മുതൽ 12:30 PM വരെ
സ്ഥലം: സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി ക്രിസ്ത്യൻ കത്തീഡ്രൽ, കാരൾട്ടൺ
രജിസ്ട്രേഷൻ ഫീസ്: ഒരാൾക്ക് 20 ഡോളർ
പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പോസ്റ്ററിലെ QR കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്. സംഭാവനകൾ [email protected] എന്ന വിലാസത്തിൽ സെല്ലെ (Zelle) ചെയ്യാമെന്നും സംഘാടകർ അറിയിച്ചു.
America
ന്യൂയോർക്ക്: നോർത്ത് അമേരിക്ക മാർത്തോമ സഭ മാർച്ച് 1 ഞായറാഴ്ച ഭദ്രാസന ദിനമായി ആചരിക്കുന്നു. മാർച്ച് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് എല്ലാ വർഷവും ഭദ്രാസന ഞായറാഴ്ചയായി ആചരിക്കുന്നത്.
മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിലെ അംഗങ്ങൾ എന്ന നിലയിൽ ഒരുമിച്ചുള്ള യാത്രയിൽ ലഭിച്ച ദൈവിക മാർഗനിർദേശങ്ങൾക്കും അനുഗ്രഹങ്ങൾക്കും സർവ്വശക്തനായ ദൈവത്തിന് നന്ദി പറയാനുള്ള അവസരമാണ് ഭദ്രാസ ഞായർ. ലോകത്തിന്റെ ഈ ഭാഗത്ത് ആരാധനാ സമൂഹങ്ങൾ സ്ഥാപിക്കാൻ പ്രയത്നിച്ചവരെ നന്ദിയോടെ സ്മരിക്കാം.
അന്നേ ദിവസം ഭദ്രാസനം തയ്യാറാക്കിയ പ്രത്യേക ആരാധന ക്രമം ഉപയോഗിക്കേണ്ടതാണ്. ഭദ്രാസനത്തിലെ വിവിധ പ്രവർത്തനങ്ങൾ, മിഷൻ പദ്ധതികൾ, പരിപാടികൾ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മുൻകാലങ്ങളിൽ ചെയ്തതുപോലെ "പുൾ പിറ്റ് ചേഞ്ച് "(പ്രസംഗപീഠം കൈമാറ്റവും) ക്രമീകരിച്ചിട്ടുണ്ട്.
ഭദ്രാസന ഞായറാഴ്ച കളക്ഷൻ സ്വന്തം ഇടവകയിൽ ക്രമീകരിക്കാനും വിസിറ്റിംഗ് ഇടവകയിൽ പിരിവ് ഏകോപിപ്പിക്കാനുമുള്ള ചുമതല വികാരിമാർക്കായിരിക്കും. ഭദ്രാസന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് ഉദാരമായി സംഭാവന നൽകുവാൻ എല്ലാ അംഗങ്ങളോടും തിരുമേനി അഭ്യർഥിച്ചിട്ടുണ്ട്. ഞായറാഴ്ചത്തെ സ്തോത്രകാഴ്ചയിലൂടെയും വ്യക്തിഗത സംഭാവനകളിലൂടെയും ലഭിക്കുന്ന തുക എത്രയും വേഗം ഭദ്രാസന ഓഫിസിലേക്ക് അയക്കേണ്ടതാണെന്നും അറിയിപ്പിൽ പറയുന്നു.
America
ഹൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സിന്റെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി മുതിർന്ന ബിസിനസ് ലീഡറും ഫൊമയുടെ സ്ഥാപക പ്രസിഡന്റുമായ ശശിധരൻ നായരെ തെരഞ്ഞെടുത്തു.
1990-കളുടെ തുടക്കത്തിൽ തന്നെ ഹൂസ്റ്റണിൽ ബിസിനസ് സംരംഭങ്ങൾ വിജയകരമായി വിപുലീകരിച്ച ആദ്യകാല മലയാളികളിൽ ഒരാളാണ് ശശിധരൻ നായർ. ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിൽ അങ്ങേയറ്റം ആദരിക്കപ്പെടുന്ന അദ്ദേഹം, മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ (MAGH) പ്രസിഡന്റ്, ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ, ബിൽഡിംഗ് കമ്മിറ്റി ചെയർ തുടങ്ങിയ വിവിധ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ-അമേരിക്കൻ സമൂഹവും മുഖ്യധാരാ അമേരിക്കൻ സമൂഹവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
ശശിധരൻ നായരുടെ നേതൃത്വം ചേംബറിന്റെ പ്രവർത്തനങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കാനും, സമൂഹത്തിന് പ്രയോജനപ്രദമായ പദ്ധതികൾ ആവിഷ്കരിക്കാനും സഹായിക്കുമെന്ന് ചേംബർ പ്രസിഡന്റ് ഡോ. ജോർജ് കാക്കനാട്ട് പറഞ്ഞു.
അദ്ദേഹത്തിന്റെ ദീർഘകാലത്തെ ബിസിനസ് അനുഭവങ്ങളും സാമൂഹിക ഇടപെടലുകളും സംഘടനയ്ക്ക് മുതൽക്കൂട്ടാകുമെന്ന് വൈസ് പ്രസിഡന്റ് ജോമോൻ ഇടയാടിയിൽ തന്റെ ആശംസാ സന്ദേശത്തിൽ അറിയിച്ചു. ശശിധരൻ നായരുടെ നേതൃത്വത്തിൽ ചേംബറിന് വൻ വളർച്ചയും സഹകരണവും സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേൽക്കുന്ന ശശിധരൻ നായരെ സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സ് സ്വാഗതം ചെയ്തു.
America
ഡിട്രോയിറ്റ്: മാവേലിക്കര കരിപ്പുഴ കടകമ്പള്ളിൽ പരേതനായ ഡോ. കെ.ജി. തിമൊത്തിയോസിന്റെ ഭാര്യ മറിയാമ്മ തിമൊത്തിയോസ് (88) ഡിട്രോയിറ്റിൽ അന്തരിച്ചു.
കുണ്ടറ മാറനാട് പുത്തൻപുരയിൽ കുടുംബാംഗമാണ്. പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ ഒമ്പത് വരെ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ നടക്കും.
സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിലും തുടർന്ന് വൈറ്റ് ചാപ്പൽ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിലും നടക്കും.
മക്കൾ: ജീബി, ഡോ. സോണിയ മരുമക്കൾ: ലീന, ബിജു കൊച്ചുമക്കൾ: അലയന, എലൈജ, ജിയാന, നിഷ, മലിന സഹോദരങ്ങൾ: പരേതനായ മാത്യു പണിക്കർ (ബാബു), കോശി പണിക്കർ (സണ്ണി, കോട്ടയം), ജോൺ പണിക്കർ (രാജൻ, ഡിട്രോയിറ്റ്).
കൂടുതൽ വിവരങ്ങൾക്ക് റോജൻ പണിക്കർ 419-819-7562.
America
ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) മാർച്ച് മൂന്നിന് തിരുവനന്തപുരം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന മഹാ പൊങ്കാലയ്ക്ക് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുന്നു.
ക്ഷേത്രത്തിനരികിൽ, അമ്മയുടെ സന്നിധിയിൽ ക്ഷേത്രത്തിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെ, ശബരി ഹൗസിൽ കെഎച്ച്എൻഎ ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ളയുടെ നേതൃത്വത്തിലാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
അമേരിക്കൻ മലയാളികൾക്കോ നാട്ടിലുള്ള അവരുടെ ബന്ധുക്കൾക്കോ ഇതിലേക്കായി രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
രാവിലെ 9.45ന് പൊങ്കാല അടുപ്പ് കത്തിക്കലും ഉച്ചയ്ക്ക് 2.15ന് നിവേദ്യം തളിക്കലും നടക്കും. ഇത്തരമൊരു ഒത്തൊരുമ, ദൂരത്ത് ജീവിക്കുമ്പോഴും ഭക്തിയും പൈതൃകബോധവും ഉൾക്കൊള്ളുന്ന കുടുംബങ്ങൾക്ക് ആത്മഹർഷം നൽകുന്ന അനുഭവമായിരിക്കും.
രജിസ്ട്രേഷൻ - സൗജന്യം. പങ്കെടുക്കുന്നവർക്ക് സ്ഥലം വിന്യാസം, മാർഗനിർദ്ദേശം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതിന് മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാണ്. ഈ മാസം 25-നകം namaha.org സന്ദർശിച്ച് രജിസ്റ്റർ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക്: അപ്പുക്കുട്ടൻ പിള്ള: +1 917 8471534, +91 96568 08059, സിനു നായർ: +1 215 668 2367, ഡോ. കലാ സാഹി: +1 202 359 8427, വിനോദ് കുമാർ: +91 86068 24451.
ആറ്റുകാൽ അമ്മയുടെ കൃപ നേടാനുള്ള ഈ അപൂർവ അവസരം പ്രയോജനപ്പെടുത്തണമെന്നും ഈ വിവരം കൂടുതൽ പ്രവാസി കുടുംബങ്ങളിലേക്ക് കൈമാറണമെന്നും ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് കെ.വി. സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള എന്നിവർ ഉൾപ്പെടുന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സും വനജ നായർ ചെയർപേഴ്സണായ ട്രസ്റ്റി ബോർഡ് അംഗങ്ങളും അഭ്യർഥിച്ചു.
America
കലിഫോർണിയ: അയ്രൂക്കുഴിയിൽ കുടുംബാംഗമായ ജേക്കബ് എ. മാത്യുവിന്റെ (രാജു, മേടയിൽ) പൊതുദർശനം തിങ്കളാഴ്ച കാലിഫോർണിയയിൽ നടക്കും. 1972-ൽ അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം കലിഫോർണിയയിലെ ലോസ് ആഞ്ചൽസ് മാർത്തോമ്മാ പള്ളി സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു.
സഭയിലും നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലും സജീവമായിരുന്ന അദ്ദേഹം ഭദ്രാസന അസംബ്ലി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സഭയുടെയും ഭദ്രാസനത്തിന്റെയും പ്രവർത്തനങ്ങളിൽ സന്നദ്ധസേവകനായി അദ്ദേഹം വലിയ സംഭാവനകൾ നൽകി.
ഭാര്യ: ആലീസ് മാത്യു. മക്കൾ: ജസ്റ്റിൻ മാത്യു, ജാസ്മിൻ എബ്രഹാം. മരുമക്കൾ: ക്രിസ്റ്റീന മാത്യു, സാബു എബ്രഹാം.
പൊതുദർശനം തിങ്കളാഴ്ച രാവിലെ 9.30 മുതൽ 10.30 വരെ Forest Lawn Funeral Home, 21300 Verde Drive, Covina, CA 91724ൽ. തുടർന്ന് രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 12 വരെയുള്ള ശുശ്രൂഷയ്ക്ക് ശേഷം സംസ്കാരം നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജസ്റ്റിൻ മാത്യു: 909 720 3248.
America
കൊച്ചി: അമേരിക്കൻ മലയാളി സംഘടനകളുടെ ഐക്യവേദിയായ ഫൊക്കാനയുടെ 2026-2028 കാലയളവിലെ പ്രസിഡന്റ് സ്ഥാനാർഥി ലീല മാരേട്ടിന് ജന്മനാടിന്റെ ഹൃദയംനിറഞ്ഞ പിന്തുണ. എറണാകുളം ഡർബാർ ഹാൾ റോഡിലെ ഭാരത് ടൂറിസ്റ്റ് ഹോമിലാണ് പരിപാടി നടന്നത്.
കേരളത്തിലെ ഏക പ്രവാസി പെൻഷൻ ഗുണഭോക്തൃ സംഘടനയായ എന്‍ആര്‍ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ "പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസോസിയേഷൻ' ലീല മാരേട്ടിനെ ആദരിക്കുകയും തെരഞ്ഞെടുപ്പിൽ പൂർണപിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
America
ടെക്സസ്: മാർച്ച് ഏഴിന് രാവിലെ 10ന് ആരംഭിക്കുന്ന പൊങ്കാലയാഘോഷത്തിനായി ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രാങ്കണം ഒരുങ്ങിക്കഴിഞ്ഞു.
ഹൂസ്റ്റണിലും അതിനപ്പുറത്തുമുള്ള എല്ലാ ഭക്തരെയും ഈ ശുഭ മുഹൂർത്തത്തിൽ പങ്കുചേരാനും ഇത് ശരിക്കും അനുഗ്രഹീതവും വിജയകരവുമായ ഒരു പരിപാടിയാക്കാനും ക്ഷണിക്കുന്നതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
രജിസ്ട്രേഷൻ: സീറ്റ് റിസർവേഷൻ ഇപ്പോൾ തുറന്നിരിക്കുന്നു. പരിമിതമായ സീറ്റുകൾ ലഭ്യമാണ്. ഈ പുണ്യ അവസരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് സീറ്റുകൾ ഉറപ്പാക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം.
ധാരാളം ഭക്തർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, നേരത്തെയുള്ള രജിസ്ട്രേഷൻ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, നേരിട്ട് പങ്കെടുക്കാൻ കഴിയാത്ത ഭക്തരെ ഉൾക്കൊള്ളുന്നതിനായി, പൊങ്കാല ആഘോഷത്തിൽ വിദൂരമായി പങ്കെടുക്കാൻ ക്ഷേത്രം ഒരു ഓൺലൈൻ സൗകര്യം വാഗ്ദാനം ചെയ്യുന്നു.
സമൂഹത്തിന്റെ കൂട്ടായ ഊർജം ഈ പുണ്യ ആചാരത്തിന്റെ ആത്മീയ അനുഭവം വർധിപ്പിക്കുമെന്നതിനാൽ, ഭക്തിയും പ്രാർഥനയും നിറഞ്ഞ ഹൃദയങ്ങൾ കൊണ്ടുവരാൻ എല്ലാ പങ്കാളികളെയും ക്ഷേത്രം പ്രോത്സാഹിപ്പിക്കുന്നു.
ഭക്തർക്ക് നന്ദി പ്രകടിപ്പിക്കാനും ദിവ്യാനുഗ്രഹങ്ങൾ തേടാനും ക്ഷേത്ര സമൂഹത്തിനുള്ളിൽ സേവനത്തിലും സ്നേഹത്തിലും ഏർപ്പെടാനുമുള്ള ഒരു അവസരമാണിത്.
കൂടുതൽ വിവരങ്ങൾക്കും റിസർവേഷനുകൾക്കും അല്ലെങ്കിൽ ഓൺലൈനിൽ പങ്കെടുക്കുന്നതിനും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ ക്ഷേത്രവുമായി നേരിട്ട് ബന്ധപ്പെടുക.
America
ഷിക്കാഗോ: സീറോമലബാർ സഭയിലെ 50 നോയമ്പിന്റെ തുടക്കമായ വിഭൂതി തിരുനാൾ മോർട്ടൺ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഭക്തി നിർഭരം ആചരിച്ചു. തിങ്കളാഴ്ച രാവിലെ നടന്ന ചടങ്ങുകൾക്ക് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ മുഖ്യ കാർമികത്വം വഹിച്ചു.
രാത്രി ഏഴിന് നടന്ന വിഭൂതി ചടങ്ങുകൾക്ക് വികാരി ഫാ. സിജോ മുടക്കോടിൽ മുഖ്യകാർമികനായിരുന്നു. ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ വചന സന്ദേശം നൽകി. ഈ നോയമ്പ് കാലം ഏവർക്കും അനുതാപത്തിന്റെയും ഹൃദയ വിശുദ്ധീകരണത്തിന്റെയും ഉപവി പ്രവർത്തങ്ങളുടെയും അവസരമായി മാറട്ടെ എന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ ആശംസിച്ചു.
തുടർന്ന് "മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്ക് മടങ്ങും നൂനം, അനുതാപ കണ്ണുനീർ വീഴ്ത്തി പാപ പരിഹാരം ചെയ്തു കൊൾക നീ' എന്ന ഗാനം ആലപിച്ചപ്പോൾ കാർമികൻ പങ്കെടുത്ത എല്ലാവരുടെയും നെറ്റിയിൽ ചാരം കൊണ്ട് കുരിശു വരച്ചു.
രാവിലെയും വൈകുന്നേരവും നടന്ന കുരിശുവര ചടങ്ങിലും തുടർന്ന് നടന്ന കുർബാനയിലും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ചടങ്ങുകൾക്ക് ഫാ. സിജോ മുടക്കോടിൽ, ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ, സി. ശാലോം, സി. സിൽവേറിയസ്, സി. ജെസിന, കൈക്കാരന്മാരായ സേവ്യർ നടുപറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ എന്നിവരും അനിൽ മാറ്റത്തികുന്നേലിന്റെ നേതൃത്വത്തിലുള്ള ഗായകസംഘവും നേതൃത്വം നൽകി.
America
ഷിക്കാഗോ: അമേരിക്കയിലെ പ്രമുഖ പൗരാവകാശ നേതാവും മാർട്ടിൻ ലൂഥർ കിംഗ് ജൂണിയറിന്റെ അനുയായിയുമായ ജെസ്സി ജാക്സൺ (84) അന്തരിച്ചു. ഷിക്കാഗോയിലെ വസതിയിലായിരുന്നു അന്ത്യം.
മികച്ച പ്രഭാഷകനും ബാപ്റ്റിസ്റ്റ് പ്രൊട്ടസ്റ്റന്റ് സഭയുടെ നേതാവുമായിരുന്ന ജാക്സൺ 1984, 86 വർഷങ്ങളിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 2017 മുതൽ പാർക്കിൻസൺസ് രോഗത്തിനു ചികിത്സയിലായിരുന്നു.
പതിനാറു വയസുള്ള ഹൈസ്കൂൾ വിദ്യാർഥിനിയുടെ മകനായി സൗത്ത് കരോളിനയിലെ ഗ്രീൻവില്ലിൽ 1941ൽ ജനിച്ച ജാക്സൺ, അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിൽ നിലനിന്ന വംശീയവെറിയുടെ കയ്പു രുചിച്ചാണു വളർന്നത്.
നോർത്ത് കരോളിന അഗ്രികൾച്ചറൽ ആൻഡ് ടെക്നിക്കൽ കോളജ് വിദ്യാർഥിയായിരിക്കേയാണ് പൗരാവകാശ മുന്നേറ്റങ്ങളിൽ ആകൃഷ്ടനായതും മാർട്ടിൻ ലൂഥർ കിംഗിന്റെ അനുയായി ആകുന്നതും. ഇതിനിടെ ഷിക്കാഗോ തിയോളജിക്കൽ സെമിനാരി പഠനത്തിനുശേഷം ബാപ്റ്റിസ്റ്റ് സഭാ മിനിസ്റ്ററായും നിയമിക്കപ്പെട്ടു.
ഷിക്കാഗോയിലെ ഓപ്പറേഷൻ പുഷ്, നാഷണൽ റെയിൻബോ കോയലീഷൻ തുടങ്ങിയ പൗരാവകാശ പ്രസ്ഥാനങ്ങളുടെ സ്ഥാപകനാണ്. പ്രസിഡന്റ് ബിൽ ക്ലിന്റണിന്റെ ആഫ്രിക്കൻ പ്രതിനിധിയായി പ്രവർത്തിച്ചിട്ടുണ്ട്.
യുഎസിലെ ആദ്യ ആഫ്രിക്കൻ വംശജനായ പ്രസിഡന്റായി താൻ തെരഞ്ഞെടുക്കപ്പെടുന്നതിൽ ജാക്സൺ വഹിച്ച പങ്ക് ബറാക് ഒബാമ അംഗീകരിച്ചിരുന്നു. ഇതേസമയം ഒബാമയും ജാക്സണും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുമുണ്ടായിരുന്നു.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിലെ മതബോധന വർഷം നൈറ്റ് ക്ലിഫ് പള്ളി വികാരി ഫാ. ജോൺ കേലിഹർ ഉദ്ഘാടനം ചെയ്തു. പള്ളി വികാരി റവ. ഡോ. ജോൺ പുതുവ അധ്യക്ഷ പ്രസംഗം നടത്തി.
മതബോധനം കാലത്തിന്റെ ആവശ്യമാണെന്നും മതബോധനത്തിലുടെ ഒരു വ്യക്തിയിൽ സാമൂഹികവും സാംസ്കാരികവുമായ നന്മ വളർത്തിയെടുക്കാൻ ആകുന്നു എന്നും ഇന്ന് ലോകം നേരിടുന്ന വലിയ പ്രശ്നങ്ങൾക്ക് മതപഠനം പരിഹാരമാകുന്നു എന്നും അധ്യക്ഷ പ്രസംഗത്തിൽ ഡോ. ജോൺ പുതുവ പറഞ്ഞു.
Australia and Oceania
സിഡ്നി: കടലിൽ അകപ്പെട്ടു മരണത്തെ മുഖാമുഖം കണ്ട സ്വന്തം കുടുംബത്തെ രക്ഷപ്പെടുത്താൻ നാലു മണിക്കൂറോളം നീന്തി 13 വയസുകാരന് സൂപ്പര്‍ താരമായി. പെര്‍ത്തില്‍നിന്നുള്ള ഓസ്റ്റിന്‍ ആപ്പെല്ബീയാണ് ഹീറോയായത്.
പെർത്ത് സ്വദേശികളായ ജൊവാന്ന (47), മക്കളായ ഓസ്റ്റിൻ, ബെയു (12), ഗ്രേസ് (എട്ട്) എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഊതിവീർപ്പിക്കാവുന്ന പെഡൽ ബോട്ടിൽ പടിഞ്ഞാറൻ പെർത്തിൽനിന്ന് 250 കിലോമീറ്റർ അകലെ ക്വിൻഡാൽപിലെ ജിയോഗ്രാഫെ തുറമുഖത്തിനു സമീപം അപകടത്തിൽപ്പെട്ടത്.
14 കിലോമീറ്റർ അകലെ
തീരത്തുനിന്ന് 14 കിലോമീറ്റർ അകലെ ഇവരുടെ ബോട്ട് അപകടത്തിൽപ്പെടുകയായിരുന്നു. തനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നു തിരിച്ചറിഞ്ഞ ഓസ്റ്റിൻ വിവരം രക്ഷാപ്രവർത്തകരെ അറിയിക്കാനായി മറ്റൊന്നും ആലോചിക്കാതെ തീരം ലക്ഷ്യമാക്കി നാല് മണിക്കൂറോളം കടലിലൂടെ നീന്തുകയായിരുന്നു.
കടലിലൂടെ ആദ്യ രണ്ട് മണിക്കൂർ ലൈഫ് ജാക്കറ്റ് ഉപയോഗിച്ചായിരുന്നു നീന്തിയത്. മുന്നോട്ടുനീങ്ങവേ കനത്ത തിരമാലകൾ തടസമായി. തുടർന്നുള്ള രണ്ടു മണിക്കൂർ ലൈഫ് ജാക്കറ്റ് ഇല്ലാതെയും നീന്തി.
നാലു മണിക്കൂറോളം നീന്തി ഒടുവിൽ വൈകുന്നേരം ആറോടെയാണ് തീരത്തെത്തിയത്. തീരത്ത് എത്തിയ ശേഷം ഓസ്റ്റിൻ കുഴഞ്ഞുവീണു.
കരയിൽ ഓട്ടം
ക്ഷീണം വകവയ്ക്കാതെ എഴുന്നേറ്റ അവൻ വീണ്ടും രണ്ടു കിലോമീറ്റർ ഓടി ജനവാസമുള്ളിടത്തെത്തി ഒരു മൊബൈൽ ഫോൺ സംഘടിപ്പിച്ച് വിവരം സുരക്ഷാ ഏജൻസികളെ അറിയിച്ചു. കുതിച്ചെത്തിയ തീരസംരക്ഷണസേന ഹെലികോപ്റ്ററുകളിലും ബോട്ടുകളിലുമായി രക്ഷാപ്രവർത്തനത്തിനു തിരിച്ചു.
രാത്രി 8.30 ഓടെയാണ് അവർക്കു കുടുംബാംഗങ്ങൾക്കരികിൽ എത്താനായത്. ചെറിയ പരിക്കുകളൊഴിച്ചാൽ കുടുംബാംഗങ്ങളെല്ലാം സുരക്ഷിതരായിരുന്നുവെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. അവധിക്കാലം ചെലവഴിക്കാനെത്തിയതായിരുന്നു കുടുംബം.
Australia and Oceania
ഡാർവിൻ: ഡോ. ജോൺ പുതുവ രചിച്ച "അമ്മക്കിളിയുടെ താരാട്ട്' എന്ന ബാലനോവൽ പ്രകാശനം ചെയ്തു. ഡാർവിൻ ഭാഷാ പഠനകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഫാ. ജാക്സൺ ജേക്കബ് മലയാളം ഭാഷാ പഠന കേന്ദ്രത്തിന്റെ പ്രിൻസിപ്പാൾ രാജേഷ് നായർക്ക് കോപ്പി നൽകിക്കൊണ്ടാണ് പ്രകാശനം ചെയ്തത്.
Australia and Oceania
സിഡ്നി: പ്രമുഖ മാധ്യമ പ്രവർത്തകനും പ്രവാസി എഴുത്തുകാരനുമായ സന്തോഷ് കരിമ്പുഴയെ ലോക കേരളസഭാംഗമായി കേരള സർക്കാർ വീണ്ടും നാമനിർദേശം ചെയ്തു. തുടർച്ചയായി ഇത് മൂന്നാം തവണയാണ് സന്തോഷ് കരിമ്പുഴ ലോക കേരളസഭ അംഗമാകുന്നത്.
മലയാളത്തിലെ മുഖ്യധാര പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും നിരവധി ലേഖനങ്ങൾ സന്തോഷ് കരിമ്പുഴ എഴുതിയിട്ടുണ്ട്. പത്തിലധികം ഡോക്യൂമെന്ററി ഫിലിമുകൾക്ക് രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. കൂടാതെ രണ്ടു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളസർക്കാരിൽ നിന്നും ലഭിച്ച അവാർഡുകൾക്ക് പുറമെ ഭാരതീയ വിദ്യാഭവൻ അവാർഡ്, കേരള കലാമണ്ഡലം അവാർഡ്, അഴിക്കോട് ഭാഷ സമന്വയവേദി അവാർഡ്, ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ അവാർഡ്, കണ്ണൂർ രാജൻ അവാർഡ്, പ്രവാസി ഭാരതി അവാർഡ്, മീഡിയ സിറ്റി അവാർഡ് തുടങ്ങി കേരളത്തിൽ നിന്നും വിദേശത്തു നിന്നുമായി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയിൽ നിന്നുമുള്ള പ്രതിനിധിയാണ് സന്തോഷ് കരിമ്പുഴ. കേരളത്തിലെ മന്ത്രിസഭാ അംഗങ്ങളും പാർലമെന്റ് - നിയമസഭാ അംഗങ്ങളും കേരള സർക്കാർ നാമനിർദേശം ചെയ്യുന്ന വിദേശത്തുള്ള ഇന്ത്യക്കാരായ പ്രതിനിധികളും ഉൾപ്പെടുന്നതാണ് ലോകകേരള സഭ.
ഈ മാസം 29, 30, 31 തീയതികളിൽ നിയമസഭ മന്ദിരത്തിലാണ് ലോകകേരള സഭ സമ്മേളനം നടക്കുന്നത്.
Australia and Oceania
ബ്രിസ്ബെൻ: വർഷങ്ങളായി ഓസ്ട്രേലിയൻ സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന ജോയ് കെ. മാത്യുവിന്റെ ആന്തോളജി ചിത്രമായ ടുമോറോയിലെ ആറ് കഥകളിലെ നാലാമത്തെ ചിത്രമായ സ്റ്റോറീസ് ഓണ്‍ ദ കാന്‍വാസിന്റെ ചിത്രീകരണം പൂര്‍ത്തിയായി.
മാനവികതയുടെയും സഹകരണത്തിന്റെയും സ്നേഹത്തിന്റെയും സഹായത്തിന്റെയും ഉജ്വല മുഹൂര്‍ത്തങ്ങളാകുന്ന മനുഷ്യ സാന്നിധ്യങ്ങളുടെ കഥ പറയുന്ന ടുമോറോയില്‍ ബഹുഭാഷാ നടീനടന്മാരാണ് അഭിനേതാക്കളായി എത്തുന്നത്.
ജീവിതാനുഭവങ്ങളുടെ വ്യത്യസ്ത പാതകളിലൂടെ പ്രേക്ഷകരെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ടുമോറോ, അണ്ബ്രേക്കബിള്, വാലറ്റ്, സ്റ്റോറീസ് ഓണ്‍ ദ കാന്‍വാസ് എന്നിങ്ങനെ നാല് വ്യത്യസ്ത കഥകളുടെ ചിത്രീകരണമാണ് പൂര്‍ത്തിയായത്.
ജോയ് കെ. മാത്യു കേന്ദ്ര കഥാപാത്രമായി എത്തുന്ന ടുമോറോ പ്രേക്ഷകര്‍ക്ക് ഒരു സാംസ്കാരിക ദൃശ്യ വിരുന്നാകും സമ്മാനിക്കുക. ടുമോറോയിലെ അവശേഷിക്കുന്ന രണ്ട് കഥകളുടെ ചിത്രീകരണം ഉടനെ ആരംഭിക്കുമെന്നും ഡിസംബറിൽ ടുമോറോ റിലീസ് ചെയ്യുമെന്നും പ്രൊഡക്ഷന്‍ കോഓര്‍ഡിനേറ്റര്‍ ജോസ് വര്‍ഗീസ് അറിയിച്ചു.
ജോയ് കെ. മാത്യുവിന്റെ 21-ാമത്തെ പ്രൊജക്റ്റാണ് സ്റ്റോറീസ് ഓണ്‍ ദ കാന്‍വാസ്. 1992ല്‍ ദൂരദര്ശന് സംപ്രേഷണം ചെയ്ത നൊമ്പരവീണയില് നായക കഥാപാത്രം അവതരിപ്പിച്ച് കൊണ്ടാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് എത്തിയത്.
തുടര്‍ന്ന് വിവിധ ചാനലുകള്‍ക്കും ചലച്ചിത്രോത്സവങ്ങള്‍ക്കുമായി നിര്‍മിച്ച അഭയം, സഹനം, ദാനം, മരണാനന്തരം, കാണാക്കാഴ്ചകള്‍, ആത്മാക്കളുടെ നൊമ്പരം, വിശ്വാസം, വറുതിക്കാലത്തെ വസന്തം, ജലസ്പര്‍ശം കൊതിക്കുന്ന വേരുകള്‍, ഡിപ്പെന്‍ഡന്‍സ്, ടുമോറോ, അണ്ബ്രേക്കബിള്, വാലറ്റ്, ഗോസ്റ്റ്പാരഡെയ്സ്, സ്റ്റോറീസ് ഓണ്‍ ദ കാന്‍വാസ് എന്നീ 15 ചിത്രങ്ങളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും രചനയും സംവിധാനം നിര്‍വഹിക്കുകയും ചെയ്തു.
ഇതില്‍ നൊമ്പരവീണ - ബെന്നി കുര്യന്, സഹനം - കൃഷ്ണജിത്ത്, ആത്മാക്കളുടെ നൊമ്പരം - സാബു വിശ്വത്തില്‍, അഭയം, ദാനം എന്നീ രണ്ട് ചിത്രങ്ങള്‍ നാസര്‍ കല്ലറയ്ക്കലും സംവിധാനം ചെയ്തു. ഡിപ്പെന്‍ഡന്‍സിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് ജോയ് കെ. മാത്യു ആണ്.
ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന പൗച്ച് ഓഫ് ലൈഫ് എന്ന ഡോക്യുഫിക്ഷനിലും ജോയ് കെ. മാത്യു ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സേവ്യര്‍ ഓഫ് ട്രീസ്, പുനര്‍ജ്ജനി തേടുന്ന പാര്‍വതി പുത്തനാര്‍, മദര്‍ തെരേസയുമായുള്ള നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ദ എയ്ഞ്ചല്‍ ഓഫ് ടെണ്ടര്‍നെസ്, സല്യൂട്ട് ദ നേഷന്‍സ് എന്നീ ഡോക്യുമെന്ററികള്‍ ജോയ് കെ. മാത്യു എഴുതുകയും സംവിധാനം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്.
Australia and Oceania
സിഡ്നി: 2025നു വിടചൊല്ലിയും 2026നെ സ്വാഗതം ചെയ്തും ഓസ്ട്രേലിയ. സിഡ്നി നഗരത്തിന്റെ തീരപ്രദേശങ്ങളിലെ ആഘോഷത്തിൽ പത്തു ലക്ഷത്തിനടുത്തു പേർ പങ്കെടുത്തു.
ബോണ്ടിബീച്ച് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പുതുവത്സരാഘോഷം ഉപേക്ഷിക്കരുതെന്ന് ഓസ്ട്രേലിയൻ അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. സിഡ്നിയിൽ ഇക്കുറി കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
പുതുവത്സരത്തോടനുബന്ധിച്ച് നഗരത്തിലെ ഓപ്പറ ഹൗസിലും സമീപത്തെ പാലത്തിനും മുകളിൽ പതിവുള്ള വർണാഭമായ വെടിക്കെട്ട് ഇത്തവണയും ശ്രദ്ധേയമായി.
പസഫിക് സമുദ്രത്തിലെ ദ്വീപ് രാജ്യമായ കിരിബാസിലാണ് ഏറ്റവുമാദ്യം പുതുവത്സരം പിറന്നത്. പിന്നാലെ ന്യൂസിലൻഡിലെ ഓക്ലൻഡ് നഗരവും 2026നെ സ്വാഗതം ചെയ്തു.
Australia and Oceania
ഡാർവിൻ: ക്രിസ്മസ് നന്മയുടെ തിരുനാളാണെന്നും മറ്റുള്ളവരുടെ നന്മയിലേക്ക് പ്രകാശമാകാനുള്ള വിളിയാണ് ക്രിസ്മസ് എന്നും റവ. ഡോ. ജോൺ പുതുവ പറഞ്ഞു.
ഡാർവിൻ സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിലെ ക്രിസ്മസ് ശുശ്രൂഷകൾക്ക് മുഖ്യകർമികത്വം വഹിച്ചു നൽകിയ സന്ദേശത്തിലാണ് ഡോ പുതുവ ഇതു പറഞ്ഞത്.
Australia and Oceania
ഡാർവിൻ: റവ.ഫാ.ഡോ. ജോൺ പുതുവ വരികളും സംഗീതവും നിർവഹിച്ച "അമ്മേ അമ്മേ ഈശോമ്മേ' എന്ന മരിയ ഭക്തിഗാനം റിലീസ് ചെയ്തു. കുട്ടികൾക്ക് പാടാൻ പറ്റുന്ന രീതിയിലാണ് ഗാനം നിർവഹിച്ചിരിക്കുന്നത്.
ഡാർവിൻ സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിലെ ഒരു കുഞ്ഞുമകൾ പരിശുദ്ധ കന്യാമറിയത്തിന്റെ രൂപത്തിനരികിൽ നിന്ന് "ഈശോമ്മേ' എന്ന് വിളിക്കുന്നത് കേട്ടതിൽ നിന്നാണ് ഈ ഗാനം എഴുതാനും സംഗീതം നൽകാനും ഇടയായതെന്ന് ഫാ. ജോൺ പുതുവ പറഞ്ഞു.
മാതാവിനെ ഈ കുഞ്ഞുമകൾ വിളിക്കുന്നത് ഈശോമ്മേ എന്നാണെന്നാണ് മാതാപിതാക്കൾ എന്നോട് പറഞ്ഞത്. അത് എനിക്ക് പ്രചോദനമായി. മാതാവിനെക്കുറിച്ചുള്ള തന്റെ പത്താമത്തെ ഗാനം എഴുതാൻ മാതാവ് തന്നെ അനുഗ്രഹിച്ചെന്ന് ഫാ. ജോൺ പുതുവ പറഞ്ഞു.
Australia and Oceania
ഡാർവിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ (ഐഒസി) നോർത്തേൺ ടെറിട്ടറി സ്റ്റേറ്റ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ നിയമിച്ചു.
ഐഒസിയുടെ നാഷനൽ പ്രസിഡന്റ് മനോജ് ഷാരോൺ, കേരള ചാപ്റ്റർ പ്രസിഡന്റ് പി.വി. ജിജേഷ് എന്നിവർ ചേർന്നാണ് പുതിയ ഭാരവാഹികളെ നിയമിച്ചത്. രണ്ട് വർഷമാണ് ഇവരുടെ കാലാവധി.
പ്രസിഡന്റ് - പോൾ പറോക്കാരൻ (ഡാർവിൻ), ജനറൽ സെക്രട്ടറി - ബിനീഷ് വണ്മാരത്ത്, വൈസ് പ്രസിഡന്റുമാർ - സിജോയ് മാത്യു, ജോർജോ കുര്യൻ വർഗീസ്, സെക്രട്ടറിമാർ - അലൻ മാത്യു, സതീഷ് കുമാർ, ട്രഷറർ അനു റോസ്, യൂത്ത് കോഓർഡിനേറ്റർ - അലക്സ് ഡേവിസ്, കമ്മിറ്റി അംഗങ്ങൾ - എൽജോ പരത്തനം വർഗീസ്, ബിൻസി പടയാട്ടിൽ, ബൈജു ജോസഫ് നെടുംപള്ളിൽ, ടോം തിരുത്തത്തിൽ, റോഷൻ പി.ജി., ജോബ്സൺ ജോൺ.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിലെ ക്രിസ്മസ് ശുശ്രൂഷയും കുർബാനയും ബുധനാഴ്ച രാത്രി ഒമ്പതിന് നൈറ്റ് ക്ലിഫ് സെന്റ് പോൾസ് ദേവാലയത്തിൽ നടക്കും. വികാരി റവ.ഡോ. ജോൺ പുതുവ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ശുശ്രൂഷകൾക്ക് ശേഷം ഇടവക ഒരുക്കുന്ന ഗ്ലോറിയ 2025 കരോൾ ഗാനങ്ങൾ, ക്രിസ്മസ് പ്രോഗ്രാമുകൾ, ക്രിസ്മസ് ലക്കി നറുക്കെടുപ്പ് തുടങ്ങിയവ നടക്കും.
കൈകാരന്മാരായ സോജൻ ജോർജ്, ഡെനെക്സ് ഡേവിഡ്, ആശ തോമസ് എന്നിവർ നേതൃത്വം നൽകും.
Australia and Oceania
മെൽബൺ: മലയാളിയെ ഓസ്ട്രേലിയയിൽ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പിറവം ഓണക്കൂർ പള്ളിപ്പടി മോളേൽ ചാണ്ടിയുടെയും മറിയാമ്മയുടെയും മകൻ സുനിലാണു (52) മരിച്ചത്.
മെൽബണിലെ ഒരു ഹോട്ടലിൽ താമസിച്ചിരുന്ന സുനിലിനെ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഇവിടത്തെ പാർക്കിംഗ് ഏരിയയിൽ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
സുനിലിന്റെ ബന്ധുക്കൾ ഓസ്ട്രേലിയയിൽ ഉള്ളതിനാൽ സംസ്കാരം അവിടെ നടത്താനാണു സാധ്യതയെന്ന് ബന്ധുക്കൾ പറഞ്ഞു.
Australia and Oceania
കാൻബറ: ബോണ്ടി ബീച്ച് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളുടെ കൈവശമുള്ള തോക്കുകൾ തിരികെ വാങ്ങാൻ പദ്ധതി അവതരിപ്പിച്ച് ഓസ്ട്രേലിയൻ സർക്കാർ.
അധികമായി കൈവശം വച്ചിരിക്കുന്നത്, പുതുതായി നിരോധിച്ചവ, നിയമവിരുദ്ധം എന്നീ ഗണത്തിൽപ്പെടുന്ന തോക്കുകൾ തിരികെ വാങ്ങി നശിപ്പിച്ചുകളയാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
40 ലക്ഷത്തിലധികം തോക്കുകളാണ് ഓസ്ട്രേലിയയിലുള്ളതെന്നു പ്രധാനമന്ത്രി ആന്റണി ആൽബനീസ് പറഞ്ഞു. ജനങ്ങൾ ഇത്രയധികം തോക്കുകൾ കൈവശം വയ്ക്കേണ്ട കാര്യമില്ലെന്ന് ആൽബനീസ് പറഞ്ഞു.
ബോണ്ടി ബീച്ചിൽ യഹൂദരുടെ ആഘോഷത്തിനു നേർക്കു വെടിയുതിർത്ത ഭീകരരിൽ സാജിദ് അക്രം ലൈസൻസ് ഉപയോഗിച്ച് ആറു തോക്കുകളാണു കൈവശം വച്ചിരുന്നത്.
ഭീകരാക്രമണത്തിനു പിന്നാലെ ചേർന്ന നാഷണൽ കാബിനറ്റ് യോഗത്തിൽ തോക്കുനിയമങ്ങൾ കർശനമാക്കാൻ തീരുമാനിച്ചിരുന്നു.
തോക്ക് ലൈസൻസുള്ള ഏകദേശം 41 ശതമാനം പേരും സിഡ്നി, ന്യൂകാസിൽ, വോല്ലൊൻഗോംഗ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ താമസിക്കുന്നവരാണ് എന്നാണ് റിപ്പോർട്ട്.
35 പേർ മരിച്ച 1996ലെ പോർട്ട് ആർതർ കൂട്ടക്കൊലയ്ക്കു പിന്നാലെ ഓസ്ട്രേലിയൻ സർക്കാർ തോക്ക് തിരികെ വാങ്ങൽ പദ്ധതി നടപ്പാക്കിയിരുന്നു.
6.4 ലക്ഷം തോക്കുകളാണ് അന്ന് ജനങ്ങളിൽനിന്നു തിരികെ വാങ്ങിയത്.
Australia and Oceania
കാൻബറ: രാജ്യത്ത് വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്. ബോണ്ടി ബീച്ചിൽ യഹൂദർക്കെതിരേ ഭീകരാക്രമണം നടന്നതിന്റെ പശ്ചാത്തലത്തിലാണു നടപടി.
വിദ്വേഷം, ഭിന്നത, മൗലികവാദം എന്നിവ പ്രചരിപ്പിക്കുന്നവരെ നേരിടാനായി പ്രത്യേക നിയമങ്ങളുണ്ടാക്കും. വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കു വീസ നിഷേധിക്കാനുള്ള അധികാരം ആഭ്യന്തരമന്ത്രിക്കു നല്‍കും. വിദ്യാഭ്യാസ സംവിധാനങ്ങളിൽ യഹൂദവിരുദ്ധത ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനായി ടാസ്ക് ഫോഴ്സ് രൂപവത്കരിക്കും.
അക്രമത്തെ പിന്തുണയ്ക്കുന്ന പുരോഹിതരിൽനിന്നും നേതാക്കളിൽനിന്നും പിഴ ഈടാക്കാനുള്ള നിർദേശവും നിയമത്തിലുണ്ടാകും. ഓസ്ട്രേലിയയിലെ ഓരോ യഹൂദനും സുരക്ഷാബോധത്തോടെ ജീവിക്കാനും ബഹുമാനം ലഭിക്കാനും അവകാശമുണ്ടെന്നു പ്രധാനമന്ത്രി ആൽബനീസ് കൂട്ടിച്ചേർത്തു.
ഞായറാഴ്ച സിഡ്നിയിലെ ബോണ്ടി ബീച്ചിൽ യഹൂദ ആഘോഷം നടക്കുന്നതിനിടെ ഇന്ത്യക്കാരനായ സാജിദ് അക്രമും ഓസ്ട്രേലിയൻ പൗരത്വമുള്ള മകൻ നവീദ് അക്രമും ചേർന്നു നടത്തിയ വെടിവയ്പിൽ 15 പേരാണു കൊല്ലപ്പെട്ടത്.
യഹൂദവിരുദ്ധത തടയാനായി ജൂലൈയിൽ മുന്നോട്ടുവച്ച റിപ്പോർട്ടിലെ നിർദേശങ്ങൾ സർക്കാർ അംഗീകരിക്കുന്നതായും ആൽബനീസ് അറിയിച്ചു.
യൂണിവേഴ്സിറ്റികളെയും കലാസംഘടനകളെയും നിരീക്ഷണവിധേയമാക്കാനും ആവശ്യമെങ്കിൽ ഫണ്ട് നിരസിക്കാനുമുള്ള നിർദേശങ്ങളാണു റിപ്പോർട്ടിലുള്ളത്.
Australia and Oceania
സിഡ്നി: സിഡ്നിയിലെ ബോണ്ടി ബീച്ചിൽ നടന്ന കൂട്ട വെടിവയ്പിനിടെ, അക്രമികളിലൊരാളെ കീഴ്പ്പെടുത്തിയ അഹമ്മദ് അൽ അഹമ്മദ് ഇപ്പോൾ ഓസ്ട്രേലിയക്കാരുടെ "ഹീറോ' ആണ്. അഹമ്മദ് ഭീകരനെ കീഴ്പ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി.
പതിനഞ്ച് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, പാർക്ക് ചെയ്തിരിക്കുന്ന കാറുകൾക്ക് പിന്നിലൂടെ പമ്മിയെത്തുന്ന അഹമ്മദ് തോക്കുധാരിയെ മൽപ്പിടുത്തത്തിലൂടെ കീഴ്പ്പെടുത്തുന്നതും ഭീകരനിൽനിന്നു തോക്ക് പിടിച്ചുവാങ്ങുന്നതും തുടർന്ന് ഭീകരനുനേരെ തോക്കുചൂണ്ടുന്നതും കാണാം.
43കാരനായ അഹമ്മദ് അൽ അഹമ്മദ് പഴക്കച്ചവടക്കാരനാണ്. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ അഹമ്മദിന് പരിചയമില്ലെന്നും അഹമ്മദ് തെരുവിലൂടെ നടന്നുപോകുകയായിരുന്നുവെന്നും മാധ്യമങ്ങൾ പറയുന്നു.
Australia and Oceania
ഡാർവിൻ: പുതുവ ക്രിയേഷൻസിന്റെ ബാനറിൽ റവ.ഡോ. ജോൺ പുതുവ രചനയും ബിജു മൂക്കന്നൂർ സംഗീതവും നിർവഹിച്ച "മാലോകരെ കേട്ടുവോ' എന്ന ക്രിസ്മസ് ഗാനം സൂപ്പർ ഹിറ്റ്.
ക്രിസ്മസ് കരോളുകളിൽ ആലപിക്കാൻ പറ്റുന്ന വിധം ചിട്ടപ്പെടുത്തിയിട്ടുള്ള ഈ ഗാനം ആലപിച്ചിരിക്കുന്നത് ഇരട്ട സഹോദര വൈദികരായ ഫാ. വിപിനും ഫാ. വിനിലുമാണ്.
ഡാർവിൻ സെന്റ് അൽഫോൻസ പള്ളി ഗായക സംഘമാണ് ഈ ഗാനം നിർമിച്ചിരിക്കുന്നത്. എഡ്വിൻ കുര്യാക്കോസ് പശ്ചാത്തല സംഗീത നൽകിയ ഈ ഗാനത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഹെർഷൽ ചാലക്കുടിയാണ്.
മെലഡിസ് അങ്കമാലിയിലെ കുട്ടികളാണ് കോറസ് ആലപിച്ചിരിക്കുന്നത്. ജോൺ പുതുവ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്നു.
Australia and Oceania
വില്ലിംഗ്ടൺ: ജൈവവൈവിധ്യത്തിനു കനത്ത ഭീഷണിയാകുന്ന പശ്ചാത്തലത്തിൽ കാട്ടുപൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലൻഡ്. 2050ഓടെ രാജ്യത്തുനിന്ന് മുഴുവൻ കാട്ടുപൂച്ചകളെയും കൊന്നൊടുക്കാനാണ് തീരുമാനമെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
25 ലക്ഷത്തോളം കാട്ടുപൂച്ചകളെ കൊല്ലേണ്ടിവരുമെന്നാണ് കണക്ക്. ന്യൂസിലൻഡിന്റെ സവിശേഷമായ ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിനുള്ള "പ്രിഡേറ്റർ ഫ്രീ 2050' പട്ടികയിൽ കാട്ടുപൂച്ചകളെ ഉൾപ്പെടുത്തി.
ദ്വീപ് രാഷ്ട്രമായ ന്യൂസിലൻഡ് മുമ്പും പ്രകൃതിസംരക്ഷണത്തിന്റെ ഭാഗമായി ഇത്തരത്തിൽ ജീവികളെ വൻതോതിൽ കൊന്നൊടുക്കിയിട്ടുണ്ട്. വൻതോതിൽ കൃഷിനാശമുണ്ടാക്കിയതിനെ തുടർന്ന് 2021ൽ പതിനായിരക്കണക്കിനു മയിലുകളെ കൊന്നിരുന്നു.
മുമ്പ് മാനുകൾ പെരുകിയത് പ്രകൃതിസന്തുലിതാവസ്ഥ തെറ്റിച്ചപ്പോൾ ഇവയെയും വൻതോതിൽ കൊന്നൊടുക്കിയിരുന്നു.
Australia and Oceania
ബ്രിസ്ബെയ്ൻ: ക്വീന്‍സ്ലാന്‍ഡില്‍ നിന്നുള്ള ആദ്യ മലയാള ചലച്ചിത്രമായ "ഗോസ്റ്റ് പാരഡൈസ്' ഈ മാസം 27 മുതല്‍ ഓസ്ട്രേലിയയിലെ വിവിധ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ബ്രിസ്ബെയ്നിലെ മൗണ്ട് ഗ്രവറ്റ് ഇവന്റ് സിനിമാസിന്റെ സ്ക്രീൻ രണ്ടിലാണ് ആദ്യ പ്രദര്‍ശനം നടക്കുന്നത്.
27ന് പ്രാദേശിക സമയം വൈകുന്നേരം ആറിന് നടക്കുന്ന പ്രദര്‍ശന ഉദ്ഘാടനത്തില്‍ കലാ, ആത്മീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഡിസംബര്‍ രണ്ടിന് വൈകുന്നേരം 5.45ന് ഹാര്‍ബര്‍ ടൗണ്‍ ഗോള്‍ഡ് കോസ്റ്റിലെ റീഡിംഗ് സിനിമാസിലാണ് രണ്ടാമത്തെ പ്രദര്‍ശനം.
തുടര്‍ന്ന് ഓസ്ട്രേലിയയിലെ വിവിധ തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. കേരളത്തിലും ക്വീന്സ്ലാന്ഡിലുമായി ആണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
നടനും സംവിധായകനും ലോക റിക്കാര്‍ഡ് ജേതാവുമായ ജോയ് കെ. മാത്യുവാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. ഗ്ലോബല്‍ മലയാളം സിനിമയുടെ ബാനറില്‍ ഓസ്ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെയാണ് ചിത്രം പുറത്തിറക്കുന്നത്.
Australia and Oceania
മെൽബൺ: ഭാരതീയ സംസ്കാരത്തിൽ അലിഞ്ഞ അമര മേളം കടല്‍ കടന്നു കംഗാരു നാട്ടിലും എത്തിച്ചേർന്നു. ഓസ്ട്രേലിയയിലെ മെൽബൺ സൗത്ത് സീറോമലബാർ സെന്റ് തോമസ് പാരീഷിന്റെ കീഴിൽ രൂപം കൊണ്ട സാന്തോം ബീറ്റ്സ് എന്ന ചെണ്ട മേള ട്രൂപ്പിന്റെ മേള അരങ്ങേറ്റം 2025ലെ ഇടവക തിരുനാൾ ദിനമായ നവംബർ ഒമ്പതിന് ദേവാലയാങ്കണത്തിൽ നടന്നു.
ഇടംതലയും വലംതലയും ഇലത്താളവും ചേർന്നൊരു വാദ്യ വിസ്മയ മേളം തിരുനാൾ മധ്യസ്ഥ വിശുദ്ധരുടെ മുൻപിൽ ഉയർന്നപ്പോൾ സദസ് മനസുകൊണ്ട് നാട്ടിലെ ദേവാല തിരുനാൾ അങ്കണങ്ങളിലേക്കു യാത്ര ചെയ്തിട്ടുണ്ടാകും എന്നത് തീർച്ചയാണ്.
താളവും കൊട്ടും ചേര്‍ന്ന് 28 ഓളം വരുന്ന കലാകാരന്മാരുടെ മനസിലും കെെയിലും ചെണ്ടമേളത്തിന്റെ ശ്രാവ്യ ഭംഗി പിറന്നപ്പോൾ പതികാലത്തിലെ പ്രയോഗങ്ങള്‍, കൈശുദ്ധി, നേരുകോല്‍ക്കനം, മനോധര്‍മ്മം ഇതെല്ലാം സമന്വയിക്കുകയായി.
Australia and Oceania
ഗോൾഡ് കോസ്റ്റ്: പരിശുദ്ധ പരുമല തിരുമേനിയുടെ 123-ാമത് ഓർമപ്പെരുന്നാൾ ആഘോഷമാക്കി ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവലയം.
വികാരി ഫാ. മാത്യു കെ. മാത്യു, ഫാ. അജിൻ കോശി ജോൺ, ഫാ. അനീഷ് മാത്യു എന്നിവർ നേതൃത്വം നൽകി. വിശുദ്ധ കുർബാനയെ തുടർന്ന് നടന്ന ധൂപ പ്രാർഥനയിലും പ്രദക്ഷിണത്തിലും അനേകം വിശ്വാസികൾ പങ്കെടുത്തു.
പരുമല തിരുമേനിയുടെ സഹനവും പ്രാർഥനയും മാതൃകയാക്കിയാൽ തീരാവുന്ന പ്രശ്നങ്ങളെ ഇന്ന് ലോകത്തിന്റെ മുൻപിൽ ഉള്ളൂവെന്ന് അനുസ്മരണ സന്ദേശത്തിൽ ഫാ. അജിൻ കോശി ജോൺ പറഞ്ഞു.
Australia and Oceania
മെല്‍ബൺ: വിപഞ്ചിക ഗ്രന്ഥശാല മെല്‍ബണില്‍ നടത്തുന്ന രണ്ടാമത് ഓസ്ട്രേലിയന്‍ മലയാളി ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിന് (എഎംഎല്എഫ് രണ്ടാം എഡിഷന്) 15നു തുടക്കം. എം.ടി സ്മൃതിയെന്ന പേരിലൊരുക്കുന്ന ഈ വര്‍ഷത്തെ സാഹിത്യോത്സവത്തില്‍ എം.ടി, എം. കൃഷ്ണന്‍നായര്‍, വി.കെ.എന്‍ അനുസ്മരണങ്ങള്‍, ക്ലാസുകള്‍ എന്നിവ നടക്കും.
വി.കെ എന്നിനെക്കുറിച്ച് "വി.കെ.എന്‍ ചിരിയും ചിന്തകളും' എന്ന വിഷയത്തില്‍ കഥാകൃത്ത് വി.കെ.കെ. രമേഷും എം. കൃഷ്ണന് നായരുടെ സാഹിത്യ സംഭാവനകളെക്കുറിച്ച് "വിശ്വജാലകം തുറന്ന തൂലിക'എന്ന വിഷയത്തില്‍ ഡോ. ആല്‍ബി ഏലിയാസും സംസാരിക്കും.
2016ല്‍ രൂപീകരിച്ച വിപഞ്ചിക ഗ്രന്ഥശാല ഓണ്‍ലൈനില്‍ നിരവധി സാഹിത്യ പരിപാടികള്‍ക്കു നേതൃത്വം വഹിക്കുന്നു. തുറന്ന പുസ്തകം, മധുരം മലയാളം, കേരള പിറവി ദിനാഘോഷം എന്നീ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഏകോപിപ്പിച്ച് കഴിഞ്ഞവര്‍ഷം മുതലാണ് ഓസ്ട്രേലിയന്‍ മലയാളി ലിറ്ററേച്ചര്‍ ഫെസ്റ്റ് എന്ന പേരില്‍ സാഹിത്യോത്സവം ആരംഭിച്ചത്.
15ന് വൈകുന്നേരം അഞ്ചുമുതല്‍ ക്ലേറ്റണ്‍ ഹാളിലാണ് എം.ടി സ്മൃതി അരങ്ങേറുകയെന്നു സംഘാടകന്‍ സഞ്ജയ് അറിയിച്ചു.
Australia and Oceania
സിഡ്നി: ഓസ്ട്രേലിയയില്‍ അന്തരിച്ച ഫാ. ജോസഫ് ഐക്കരമറ്റത്തിന്റെ (86) സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് (സിഡ്നി സമയം ഉച്ചകഴിഞ്ഞ് രണ്ടിന്) ഹാബര്‍ ഫീല്‍ഡിലുള്ള വിശുദ്ധ ജോവാന് ഓഫ് ആര്‍ക്ക് പള്ളിയില്‍ ആര്‍ച്ച്ബിഷപ് ആന്റണി ഫിഷറിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.
നേരത്തെ കോതമംഗലം രൂപത വൈദികനായിരുന്ന ഫാ. ജോസഫ് നിലവില്‍ സിഡ്നി രൂപതാംഗമാണ്. 1964ല്‍ പൗരോഹിത്യം സ്വീകരിച്ചു.
കോതമംഗലം രൂപതയിലെ കോട്ടപ്പടി, ഇഞ്ചൂര്‍, മാറാടി പള്ളികളില്‍ വികാരിയായും കോതമംഗലം കത്തീഡ്രല്‍ പള്ളിയില്‍ അസി. വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങള്‍: സിസ്റ്റര്‍ ക്രിസോസ്റ്റം ഐക്കരമറ്റം എഫ്സിസി (വാഴപ്പള്ളി), പരേതരായ മാത്യു വര്‍ക്കി, ഫിലിപ്പോസ് വര്‍ക്കി.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിൽ ജപമാല മാസത്തിന്റെ സമാപനത്തോടനുബന്ധിച്ച് മരിയൻ ദൃശ്യാവിഷ്കാരം "അമ്മയോടൊപ്പം ഒരു യാത്ര' എന്ന അപ്തവാക്യത്തിൽ നടത്തി.
ഫാത്തിമയിൽ നിന്നും കൊണ്ട് വന്ന മാതാവിന്റെ തിരുസ്വരൂപം വഹിച്ചു ഒരു മാസം മുഴുവൻ ഇടവകയിലെ വിവിധ ഭവനങ്ങളിൽ ജപമാല പ്രാർഥന നടന്നു.
Australia and Oceania
ന്യൂസൗത്ത് വെയില്‍സ്: ഓസ്ട്രേലിയയിൽ അന്തരിച്ച സ്റ്റാനി ജോസിന്റെ (47) സംസ്കാരം വെള്ളിയാഴ്ച ന്യൂസൗത്ത് വെയില്‍സ് ബ്ലാക്ക്ടൗണ്‍, 58 ഓര്‍വെല്‍ സ്ട്രീറ്റിലെ സെന്റ് മൈക്കിള്‍സ് പള്ളിയിൽ നടക്കും.
പരേതനായി വെള്ളിയാഴ്ച 10ന് കുറുമണ്ണ് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ വിശുദ്ധ കുർബാനയും തിരുക്കർമ്മങ്ങളും നടത്തും.
കടനാട് പഞ്ചായത്ത് മുൻ പ്രസിഡന്റും നീലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മുൻപ്രസിഡന്റും കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റുമായ പ്രഫ. ജോസഫ് കൊച്ചുകുടിയുടെ (റിട്ട. പ്രഫസർ, കെ.ഇ. കോളജ് മാന്നാനം) മകനാണ്.
അമ്മ മേഴ്സി കുറുമണ്ണ് മുളകുന്നത്ത് കണംകൊമ്പിൽ കുടുംബാംഗം. ഭാര്യ ജോയ്സ് സ്റ്റാനി നെടുംകുന്നം പടിഞ്ഞാറെമുറിയിൽ കുടുംബാംഗം. മക്കൾ: ഡെന്നിസ് സ്റ്റാനി ജോസ്, ഡെൽവിൻ സ്റ്റാനി ജോസ്.
Australia and Oceania
ഗോൾഡ് കോസ്റ്റ്: ഈ മാസം 18ന് നടന്ന വാർഷിക പൊതുയോഗത്തിൽ വച്ച് ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ 2026 - 2028 പ്രവർത്തന കാലയളവിലേക്കുള്ള പുതിയ നേതൃത്വത്തെ ഐകകണ്ഠേന തെരഞ്ഞെടുത്തു.
പ്രസിഡന്റ് - സി.പി. സാജു, വൈസ് പ്രസിഡന്റ് - ജോൺ ജോൺസൺ, സെക്രട്ടറി - പ്രശാന്ത് ഗോപകുമാർ, ജോയിന്റ് സെക്രട്ടറി - ഡോ. ക്ലെമന്റ് ടോം സ്കറിയ, ട്രഷറർ - മനോജ് തോമസ്, മീഡിയ കോഓർഡിനേറ്റർമാർ - വിപിൻ ജോസഫ്, ലക്ഷ്മി പ്രശാന്ത്, പ്രോഗ്രാം കോഓർഡിനേറ്റർ - സിബി മാത്യു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ - ആന്റണി ഫിലിപ്പ്, അരുൺ കൃഷ്ണ, ബിബിൻ മാർക്, ട്രീസൺ ജോസഫ്.
വരണാധികാരി ജോ ജോസ് പാലക്കുഴി തെരഞ്ഞെടുപ്പ് പ്രക്രിയകൾക്കു നേതൃത്വം വഹിച്ചു. ഗോൾഡ് കോസ്റ്റ് മലയാളി സമൂഹത്തിന്റെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ ക്രിയാത്മകമായ പ്രവർത്തങ്ങൾക്ക് സംഘടന ശക്തമായ നേതൃത്വം വഹിക്കുമെന്ന് നിയുക്ത പ്രസിഡന്റ് സി.പി. സാജു അറിയിച്ചു. എല്ലാവരുടെയും സഹകരണം അദ്ദേഹം അഭ്യർഥിക്കുകയും ചെയ്തു.
Australia and Oceania
വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ വെല്ലിംഗ്ടൺ സെന്റ് മേരീസ് സീറോ മലബാർ മിഷൻ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളിന് കൊടികയറി. ഇടവക വികാരി ഫാ. ജോസഫ് കുന്നക്കാട്ട് കൊടിയേറ്റ് കർമം നിർവഹിച്ചു.
ഒക്ടോബർ 24ന് വൈകുന്നേരം 6.30ന് ജപമാലയോടെയാണ് തിരുനാൾ കർമങ്ങൾ ആരംഭിച്ചത്. 25ന് വൈകുന്നേരം 3.30 ന് ജപമാലയും 4.00ന് വി. കുർബാനയും നടന്നു. പ്രധാന തിരുന്നാൾ ദിനമായ ഇന്ന് (ഒക്ടോബർ 26 ഞായർ) രാവിലെ 9.30 ന് ജപമാലയും തുടർന്ന് 10.00ന് ആഘോഷമായ തിരുനാൾ കുർബാനയും നടക്കും.
തിരുന്നാൾ കുർബാനയ്ക്ക് ഫാ. ഷോജിൻ ജോസഫ് നേതൃത്വം നൽകും. തുടർന്ന് പ്രദക്ഷിണം, ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച, സ്നേഹ വിരുന്നു തുടങ്ങിയവയോടെ തിരുനാൾ സമാപിക്കും
Australia and Oceania
സിഡ്നി: 76-ാമത് ഇന്റര്‍നാഷണല്‍ ആസ്ട്രോണോട്ടിക്കല്‍ കോണ്‍ഗ്രസില്‍ (ഐഎസി 2025) മുഖ്യ അവതാരകനായി രംഗത്തെത്തിയത് 26 വയസുകാരനായ മലയാളി യുവാവ് ആരോമല്‍ സുജിത്ത്. ആഗോള ബഹിരാകാശ, സൈബര്‍ സുരക്ഷാ രംഗത്ത് ശ്രദ്ധേയമായ പഠനമാണ് ആരോമല്‍ ഐഎസി 2025ല്‍ അവതരിപ്പിച്ചത്.
ഐഎസിയിലെ അഞ്ചാം സെഷനായ വിജയകരമായ ബഹിരാകാശ, പ്രതിരോധ പരിപാടികള്‍ക്ക് തന്ത്രപരമായ റിസ്ക് മാനേജ്മെന്റില്‍ ഇ9-ബഹിരാകാശ പ്രവര്‍ത്തനങ്ങളുടെ സുരക്ഷ, സ്ഥിരത, സുസ്ഥിരത എന്നിവയെ കുറിച്ചുള്ള സിംപോസിയത്തിലാണ് ആരോമല്‍ "ആധുനിക നിരീക്ഷണത്തിലെ സ്ട്രാറ്റോസ്ഫെറിക് ബലൂണുകള്‍: ദേശീയ സുരക്ഷയുമായി ബന്ധപ്പെടുത്തുന്ന നവീകരണത്തില്‍ താരതമ്യ വിശകലനം' എന്ന പ്രബന്ധം അവതരിപ്പിച്ചത്.
ഭൂമിയുടെ അന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിരുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ട്രാറ്റോസ്ഫെറിക് ബലൂണുകള്‍ എങ്ങനെ ആധുനിക ഇന്റലിജന്‍സ്, സര്‍വെയ്ലന്‍സ്, റിക്കോണസന്‍സ് (ഐഎസ്ആര്) രംഗത്തെ മാതൃക മാറ്റുകയാണെന്നാണ് ആരോമല്‍ സുജിത്തിന്റെ പ്രബന്ധം പരിശോധിക്കുന്നത്.
ഉപഗ്രഹങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചെലവില്‍ ദീര്‍ഘകാല നിരീക്ഷണം സാധ്യമാക്കുന്ന ഈ സാധ്യത സൈബര്‍ സുരക്ഷ, വ്യോമമേഖലാവകാശം, നിയമപരമായ അനിശ്ചിതത്വം എന്നിവയുമായി ബന്ധപ്പെട്ട പുതിയ വെല്ലുവിളികളും ഉയര്‍ത്തുന്നു.
സൈബര്‍ സുരക്ഷയും ബഹിരാകാശ സുരക്ഷയും ഒരുമിപ്പിക്കുന്ന സമീപനമാണ് ആരോമലിന്റെ ഗവേഷണത്തെ വ്യത്യസ്തമാക്കുന്നത്. സൈബര്‍ സെക്യൂരിറ്റിയിലെ സ്പെഷ്യലൈസ്ഡ് മേഖലകളായ ഇന്‍സിഡന്റ് റെസ്പോണ്‍സ്, നെറ്റ്വര്‍ക്ക് സെക്യൂരിറ്റി, സൈബര്‍ ഇന്റലിജന്‍സ് എന്നീ മേഖലകളിലെ തന്റെ അനുഭവങ്ങള്‍ ഉപയോഗിച്ചാണ് അദ്ദേഹം ബലൂണ്‍ അടിസ്ഥാനമാക്കിയ ഐഎസ്ആര് ഭീഷണികളെ കണ്ടെത്താനും തടയാനും നിയമപരമായി പ്രതിരോധിക്കാനും സഹായിക്കുന്ന "ആരോ മോഡല്‍' എന്ന റിസ്ക് മാനേജ്മെന്റ് ഘടന വികസിപ്പിച്ചത്.
കേരള സ്റ്റേറ്റ് ആര്‍ച്ചറി അസോസിയേഷനുമായി പത്ത് വര്‍ഷത്തിലേറെ ബന്ധമുള്ളതിനാലാണ് മോഡലിന് "ആരോ' എന്ന പേര് നല്‍കിയത്. സൈബര്‍ ഡിസ്റപ്ഷന്, ജാമിംഗ്, ഡേറ്റാ ഇന്റര്‍സെപ്ഷന്‍ പ്രതിരോധം തുടങ്ങിയവ മുതല്‍ കൈനെറ്റിക് ന്യൂട്രലൈസേഷന്, ഇന്റര്‍സെപ്ഷന്‍ തുടങ്ങിയവ വരെയുള്ള തന്ത്രങ്ങളാണ് ഈ പഠനം ഉള്‍ക്കൊള്ളുന്നത്.
സാങ്കേതിക ഭാഗങ്ങള്‍ക്കപ്പുറം ആഗോള നിയമപ്രമാണങ്ങളില്‍ ഇപ്പോഴും വ്യക്തതയില്ലാത്ത ഉയരത്തിലുള്ള നിരീക്ഷണത്തിന്റെ അന്താരാഷ്ട്ര നിയമപരമായ ഗ്രേ സോണുകളും ഈ പ്രബന്ധം വിശദീകരിക്കുന്നു. ഐഎസി 2025ലെ വിദഗ്ധര്‍ ആരോമലിന്റെ പ്രബന്ധത്തെ ഗഹനവും വിശകലനാത്മകവും ദൂരദര്‍ശനമായ സമീപനത്തിന്റെയും മാതൃകയെന്ന നിലയില്‍ പ്രശംസിച്ചു.
സൈബര്‍ സുരക്ഷ, ബഹിരാകാശ സാങ്കേതികവിദ്യ, അന്താരാഷ്ട്ര നിയമം എന്നിവ തമ്മില്‍ ബന്ധിപ്പിച്ച് ആഗോള സുരക്ഷയുടെ ഭാവി നിര്‍മ്മിക്കുന്ന പുതിയ തലമുറയിലെ ഗവേഷകരെയാണ് പ്രതിനിധീകരിക്കുന്നതെന്നും വിലയിരുത്തലുണ്ടായി.
പെരുമ്പാവൂരിലെ പരേതനായ എസ് ആര് സുജിത്തിന്റെയും പെരുമ്പാവൂര്‍ മുന്‍സിപ്പല്‍ മുന്‍ കൗണ്‍സിലര്‍ ബിജി എസ്. സദാശിവന്റെയും മകനാണ് ആരോമല്‍ സുജിത്ത്. എസ്സിഎംഎസ് സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗില്‍ നിന്നും ബിരുദം നേടിയ ആരോമലിന് പഠന സമയത്ത് തന്നെ ഫ്രാന്‍സിലെ ലിയോണ്‍ ആസ്ഥാനമായ ഇന്റര്‍പോളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിരുന്നു.
തുടര്‍ന്ന് യുഎസ് ന്യൂസ് ആൻഡ് വേള്‍ഡ് റിപ്പോര്‍ട്ട് പ്രകാരം ഉയര്‍ന്ന നിലവാരമുള്ള കാര്‍ണെഗി മെല്ലണ്‍ യൂണിവേഴ്സിറ്റിയില്‍ സൈബര്‍ ഫോറന്‍സിക്സും ഇന്‍സിഡന്റ് റിസ്പോണ്‍സും വിഷയങ്ങളില്‍ സ്പെഷ്യലൈസേഷനോടു കൂടി ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റിയില്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് ബിരുദം നേടി.
നിലവില്‍ വാഷിംഗ്ടണ്‍ ഡിസിയിലാണ് ആരോമല്‍ താമസിക്കുന്നത്.
Australia and Oceania
സിഡ്നി: മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും നിലപാടുകൾ ഉറപ്പാക്കുന്നതോടൊപ്പം പുരോഗമനപരമായ ആശയങ്ങൾക്ക് പ്രാമുഖ്യം നൽകാൻ ഏവരും യത്നിക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി പ്രഫ. കെ.ടി. ജലീൽ.
സിഡ്നിയിൽ നടന്ന നവോദയ ഓസ്ട്രേലിയയുടെ നാലാമത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സ്കൂളുകളുൾപ്പെടെയുള്ള പൊതുസ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം ചെയ്താലത് സമൂഹത്തിനാകെ പ്രയോജനപ്പെടുമെന്ന് അദ്ദേഹം പ്രവാസി സമൂഹത്തെ ഓർമിപ്പിച്ചു.
കുടുംബത്തിലെ നൈർമല്യവും കറപുരളാത്ത നിലപാടുകളും അതേപടി സമൂഹത്തിൽ പകർന്നു നൽകുമ്പോൾ ഉന്നത മൂല്യങ്ങളുയർത്തിപ്പിടിക്കുന്ന സമൂഹം രൂപപ്പെടുമെന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ചലച്ചിത്ര നടനും സംവിധായകനുമായ മധുപാൽ പറഞ്ഞു.
അതുകൊണ്ടുതന്നെ മാതൃകാ സാമൂഹ്യ സൃഷ്ടിയുടെ കാര്യത്തിൽ ഏവർക്കും ഉത്തരവാദിത്വം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന്, സജീവ് കുമാർ പ്രസിഡന്റും ജി. രാഹുൽ സെക്രട്ടറിയുമായ സെൻട്രൽ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
പൊതുസമ്മേളനത്തെ തുടർന്ന് സന്തോഷ് കീഴാറ്റൂരിന്റെ "പെൺ നടൻ' നാടകവും നവോദയ അഭിനയ പന്തൽ അവതരിപ്പിച്ച ജയപ്രകാശ് കുളൂരിന്റെ "ഓൻ അങ്ങനെ പറഞ്ഞോ?' നാടകവും നവോദയ മ്യൂസിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഗാനമേളയും സഹൃദയർക്ക് നവ്യാനുഭവമായി.
നവോദയ ദേശീയതലത്തിൽ നടത്തിയ സാഹിത്യ, ചിത്രരചനാ വിജയികൾക്കുള്ള സമ്മാനദാനം പാർലമെന്റ് അംഗം ടീന അയ്യാടും പ്രഫ. കെ.ടി. ജലീലും നിർവഹിച്ചു.
Australia and Oceania
ഗോൾഡ് കോസ്റ്റ്: ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് പേരെന്റ്സ് ഡേ വിപുലമായി ആഘോഷിച്ചു. സി.പി. സാജുവിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം നടനും സംവിധായകനുമായ ജോയ് കെ. മാത്യു ഉദ്ഘാടനം നിർവഹിച്ചു.
ഡോ. അജയ് കെ. കുര്യാക്കോസ്, ഡോ. പ്രതിഭ ജോസ് എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ സെമിനാർ സമ്മേളനത്തിന്റെ ഭാഗമായി നടത്തി. പ്രായമായ ആളുകൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും മറ്റു നിർദേശങ്ങളും ഉൾക്കൊള്ളിച്ച സെമിനാർ വളരെ ഗുണപ്രദമായിരുന്നു.
യോഗത്തിന് ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് മനോജ് തോമസ് സ്വാഗതം പറഞ്ഞു. പ്രസ്തുത പരിപാടികൾക്ക് മലയാളി അസോസിയേഷൻ ഭാരവാഹികളായ ആന്റണി ഫിലിപ്പ്, ബിബിൻ മാർക്ക്, വിപിൻ ജോസഫ്, ജെൽജോ ജെയിംസ്, അരുൺ കൃഷ്ണൻ, സിബി മാത്യു, കമൽ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. സ്നേഹവിരുന്നോടെ സമ്മേളനം പര്യവസാനിച്ചു.
Australia and Oceania
പെർത്ത്: ഓസ്ട്രേലിയൻ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഉജ്വലവിജയം നേടി മലയാളിയായ ടോണി തോമസ്.
പെർത്തിലെ അർമഡെൽ കൗൺസിൽ തെരഞ്ഞെടുപ്പിലാണു വൻ ഭൂരിപക്ഷത്തോടെ കണ്ണൂർ ഉളിക്കൽ സ്വദേശി ടോണി തോമസ് തെരഞ്ഞെടുക്കപ്പെട്ടത്.
ഉളിക്കലിലെ റിട്ട. അധ്യാപകരായ പരേതനായ അക്കര തോമുണ്ണി - ത്രേസ്യാമ്മ ദന്പതികളുടെ മകനാണ്. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി ഓസ്ട്രേലിയയിലെ പെർത്തിൽ സ്ഥിരതാമസമാണ്.
Australia and Oceania
മെൽബൺ: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്കും കോൺഗ്രസ് പ്രവർത്തകർക്കും പോലീസ് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) ഓസ്ട്രേലിയ മെൽബണിൽ യോഗം ചേർന്നു.
പോലീസിനെ ഉപയാഗിച്ചുള്ള സർക്കാരിന്റെ ഈ നടപടി ശബരിമല വിഷയത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും ജനങ്ങൾ ഇത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും യോഗത്തിൽ അധ്യക്ഷൻ ഐഒസി കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്റ് പി.വി. ജിജേഷ് പറഞ്ഞു.
കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതിന്റെ പ്രതിഫലം അടുത്ത തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അനുഭവിക്കേണ്ടിവരുമെന്നും യോഗം അഭിപ്രായപ്പെട്ടു. ഐഒസി നാഷണൽ ജനറൽ സെക്രട്ടറിമാരായ സോബൻ തോമസ്, അഫ്സൽ അബ്ദുൽ ഖാദിർ, ദേശീയ നേതാക്കൾ ബിജു സ്കറിയ, ഷൈബു പീച്ചിയോട് എന്നിവർ സംസാരിച്ചു.
Australia and Oceania
ബ്രിസ്ബേൻ: ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ യുവാക്കളുടെ കൂട്ടായ്മയായ വാമോസ് അമിഗോ സ്കാർബറോയില്‍ രണ്ട് ദിവസത്തെ പഠന ക്യാമ്പ് സംഘടിപ്പിച്ചു. ക്ലബിലെ അംഗങ്ങളുള്‍പ്പെടെ മൊത്തം 18 പേര് പങ്കെടുത്തു.
പുരുഷ വിഭാഗത്തിന്റെ പരിപാടികൾ രഞ്ജു വർഗീസ് ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗത്തിന്റെ പരിപാടികൾ ലിജി നയിച്ചു. ക്യാമ്പിന്റെ ഭാഗമായി വിവിധ വിഷയങ്ങളില്‍ പരിശീലനവും ചര്‍ച്ചകളും നടന്നു.
ക്യാമ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: 0414 643 486.
Australia and Oceania
കാൻബറ: റവ. ഡോ. ജോൺ പുതുവ രചിച്ച നിത്യാസഹായ മാതാവിനോടുള്ള പുതിയ ഗാനം റിലീസ് ചെയ്തു. ഒക്ടോബർ മാസം ജപമാല മാസമായി ആചരിക്കുമ്പോൾ മാതാവിനോടുള്ള ഭക്തിയിൽ ആലപിക്കാൻ പറ്റുന്ന മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് റോസാ ബിനു പുതുവയാണ്.
പുതുവ ക്രീയേഷൻസിന്റെ ബാനറിൽ നിർമിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ സംഗീതം ബിജു മൂക്കന്നൂരും ഓർക്കസ്ട്രേഷൻ സിജോ ചേലക്കാട്ടുമാണ്.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസ സീറോമലബാർ പള്ളിയിൽ ബൈബിൾ മാസത്തിന് സമാപനമായി. സെപ്റ്റംബർ ഒന്നിന് ദേവാലയത്തിൽ ബൈബിൾ ആഘോഷമായി കൊണ്ടുവന്നു പ്രതിഷ്ഠിച്ചു കൊണ്ട് ആരംഭിച്ച ബൈബിൾ മസാചാരണത്തിന്റെ ഭാഗമായി ബൈബിൾ സംബന്ധമായ വിവിധ പരിപാടികൾ നടന്നു.
എല്ലാ ഭവനങ്ങളിലും ഒന്നാം തീയതി തന്നെ ആഘോഷമായി ബൈബിൾ പ്രതിഷ്ഠ, ബൈബിൾ പഠന ക്ലാസുകൾ, ബൈബിൾ റീഡിംഗ് ചലഞ്ച്, ബൈബിൾ പകർത്തിയെഴുത്ത്, ബൈബിൾ ക്വിസ്, ബൈബിൾ വചന പഠനം തുടങ്ങിയ വിവിധ പരിപാടികളാണ് നടത്തപ്പെട്ടത്.
റവ.ഡോ. ജോൺ പുതുവ, കൈകാരന്മാരായ ഡീനെക്സ്റ്റ് ഡേവിഡ്, സോജൻ ജോർജ്, ആശ തോമസ്, മതബോധന വിഭാഗം പ്രിൻസിപ്പൽ ജീൻ ജോസ്, വൈസ് പ്രിൻസിപ്പൽ ജിസ് എമിൽ എന്നിവർ നേതൃത്വം നൽകി.
Australia and Oceania
കാൻബറ: ആനിക്കാട് പാറേൽ തെക്കേതിൽ സി. ജെ. തോമസ്(90) ഓസ്ട്രേലിയയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്.
ഭാര്യ പരേതയായ മറിയക്കുട്ടി ഭരണങ്ങാനം കൊല്ലിത്തടത്തിൽ കുടുംബാംഗം. മകൻ: ജോ തോമസ് (ഓസ്ട്രേലിയ), മരുമകൾ: ദീപാ ജോ (ഓസ്ട്രേലിയ).
Australia and Oceania
ബ്രിസ്ബയിൻ: ഒഐസിസി ഓസ്ട്രേലിയുടെ ദേശീയ പ്രസിഡന്റായി സിഡ്നിയിൽ നിന്നുള്ള ജിൻസൺ കുര്യനെയും ദേശീയ ജനറൽ സെക്രട്ടറിയായി ബ്രിസ്ബെയ്നിൽ നിന്നുള്ള ബൈജു ഇലഞ്ഞിക്കുടിയേയും തെരഞ്ഞെടുത്തു.
ദേശീയ വൈസ് പ്രസിഡന്റായി ബെന്നി കണ്ണമ്പുഴ (കാന്‍ബറ), മാമന് ഫിലിപ്പ് (ബ്രിസ്ബെയ്ന്‍), ശ്രീരേഖ സാജു (സിഡ്നി) എന്നിവരെയും ദേശീയ ട്രഷററായി അനീഷ് ഗോപുരത്തിങ്കലിനെയും (സിഡ്നി) തെരഞ്ഞെടുത്തു.
ദേശീയ സെക്രട്ടറിമാരായി ജോളി ജോസഫ് (സിഡ്നി), ഉര്‍മീസ് വാളൂരാന്‍ (പെര്‍ത്ത്), മോൻസി ജോർജ് (മെല്‍ബണ്‍), ഷാജി ഐസക്ക് (ഡാർവിന്), സേവ്യർ മാത്യു (ബ്രിസ്ബെയ്ൻ), പ്രശാന്ത് പദ്മനാഭൻ ഷോബിനാഥൻ (അഡലേഡ്), ജിബി ആന്റണി (ടാസ്മാനിയ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ദേശീയ നിർവഹക സമിതി അംഗങ്ങളായി സാജു ഓലിക്കര (സിഡ്നി), റൈയ്ഗൻ ജോസഫ് (മെല്‍ബണ്‍), റെജി കുരിയാക്കോസ് (ടാസ്മാനിയ), സുനിൽ തോമസ് (കാന്‍ബറ), സോബി ജോര്‍ജ് (ഡര്‍വിന്‍), മനോജ് ചാമി (മെല്‍ബണ്‍), ബിജു പുളിക്കാട്ട് (കാന്‍ബറ), ജിജി ആന്റണി (അഡലേഡ്), ലിയോ ഫെർണാണ്ടസ് (പെര്‍ത്ത്), ജിജോ വി.തോമസ് (ബ്രിസ്ബെയ്ൻ) എന്നിവരെയും തെരഞ്ഞെടുത്തു.
വിവിധ സംസ്ഥാനങ്ങളിലെ പ്രസിഡന്റുമാരായി ബിനോയ് അലോഷ്യസ് (ന്യൂസൗത്ത് വെയിൽസ്), കുര്യൻ പുന്നൂസ് ആഞ്ഞിലിമൂട്ടിൽ (വിക്ടോറിയ), ജിബിന്‍ തേക്കാനത്ത് (ഓസ്ട്രേലിയൻ കാപിറ്റൽ ടെറിട്ടറി), ജിബി കൂട്ടുങ്കൽ (സൗത്ത് ഓസ്ട്രേലിയ), ജോൺ പിറവം (ക്യൂൻസ്ലാൻഡ്), ബിനോയ് പോൾ (വെസ്റ്റേൺ ഓസ്ട്രേലിയ), ദിനു പോൾ (നോർത്തേൺ ടെറിട്ടറി), വിനു വർഗീസ് (ടാസ്മാനിയ) എന്നിവരെയും തെരഞ്ഞെടുത്തു.
കഴിഞ്ഞ ദിവസം ചേർന്ന ഒഐസിസി ദേശീയ പ്രതിനിധി യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
ഗ്ലോബല്‍ കമ്മിറ്റിയുടെയും കെപിസിസിയുടെയും നിർദേശ പ്രകാരം ഓസ്ട്രേലിയയുടെ എല്ലാ സംസ്ഥാനങ്ങളിൽ അഡ്ഹോക്ക് കമ്മിറ്റികളും വിവിധ സ്ഥലങ്ങളിൽ ഒഐസിസിയുടെ നേതൃത്വത്തിൽ പരിപാടികളും മെമ്പർഷിപ് കാമ്പയിനും കെപിസിസിയുടെ 137 രൂപ ചലഞ്ചും ഒഐസിസി ഗ്ലോബല്‍ ചെയര്മാന് കുമ്പളത്ത് ശങ്കര പിള്ള നിയമിച്ച അഡ്ഹോക്ക് കമ്മിറ്റി സംഘടിപ്പിച്ചിരുന്നു.
ഒഐസിസി ഓസ്ട്രേലിയുടെ പുതിയ ദേശീയ ഭാരവാഹികളുടെ പട്ടിക കെപിസിസിക്ക് കൈമാറുവാനും പ്രവർത്തനം പരമാവധി വിപുലപ്പെടുത്താനും സംസ്ഥാന കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുവാനും ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോൺഗ്രസ് ഓസ്ട്രേലിയ ദേശീയ പ്രതിനിധി യോഗം തീരുമാനിച്ചു.
കെപിസിസിയുടെ ചാരിറ്റി പ്രവർത്തനങ്ങളുമായി സഹകരിക്കുവാനും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫിനെയും ഒഐസിസി ഓസ്ട്രേലിയുടെ ചാർജുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. ബി.എ. അബ്ദുൾ മുത്തലിബ്, അഡ്വ. കെ.പി. ശ്രീകുമാർ എന്നിവരെ ഓസ്ട്രേലിയയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കാനും ദേശീയ പ്രതിനിധി യോഗം തീരുമാനിച്ചു.
Australia and Oceania
മെൽബൺ: മാർത്തോമ്മാ പള്ളി ഓണാഘോഷം "ഓണം ഫിയസ്റ്റ' സംഘടിപ്പിച്ചു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ ഒരു ഉജ്വലമായ പ്രദർശനമായിരുന്ന ഈ പരിപാടി.
ആക്ടിംഗ് സ്പീക്കറും വിക്ടോറിയൻ പാർലമെന്റ് അംഗവുമായ ലോറൻ കഥാജ് എംപി മുഖ്യാതിഥിയായിരുന്നു. സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി വികാരി റവ.ഫാ. ജിബിൻ സാബു വിശിഷ്ടാതിഥിയായിരുന്നു.
കഥാജ് "നിലവിളക്ക്' കൊളുത്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. റവ.ഫാ. ജിബിൻ സാബു ഓണപ്രസംഗം നടത്തി. മെൽബൺ മാർത്തോമ്മാ പള്ളി വികാരി റവ. ഫിലിപ്പ് മാത്യുവിന്റെ നേതൃത്വത്തിൽ നടന്ന പ്രാർഥനയോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്.
Australia and Oceania
ഡാർവിൻ: റവ.ഡോ. ജോൺ പുതുവ രചിച്ച പുസ്തകം "ദൈവത്തിന്റെ വെളിച്ചം' പ്രകാശനം ചെയ്തു. ഡാർവിൻ സെന്റ് അൽഫോൻസാ പള്ളിയിൽ നടന്ന ചടങ്ങിൽ ഡാർവിൻ രൂപത മെത്രാൻ ബിഷപ് ചാൾസ് ഗൗച്ചിക്കിന് നൽകി അപ്പസ്തോലിക് നൺസിയോ ആർച്ച്ബിഷപ് ചാൾസ് ബാൽവോയാണ് പുസ്തകം പ്രകാശനം ചെയ്തത്.
ഇറ്റലിയിലെ സസെല്ലോ ഇടവകാംഗമായ വാഴ്ത്തപ്പെട്ട കാരാ ബദനോയുടെ ജീവചരിത്രമാണ് ഈ പുസ്തകം. 17-ാം വയസിൽ അർബുദം വന്നു മരിച്ച വാഴ്ത്തപ്പെട്ട കാരായുടെ ഭവനം കഴിഞ്ഞ നവംബറിൽ ഫാ. പുതുവ സന്ദർശിക്കുകയും അമ്മയെ കണ്ടു സംസാരിക്കുകയും ചെയ്തിരുന്നു.
വിശുദ്ധയായ കാരാ ബദനോയെക്കുറിച്ചുള്ള ഫാ. പുതുവയുടെ രണ്ടാമത്തെ പുസ്തകമാണിത്. സോഫിയ ബുക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Australia and Oceania
കാൻബറ: മുതിർന്ന കോൺഗ്രസ് നേതാവും യുഡിഎഫ് മുൻ കൺവീനറുമായ പി.പി. തങ്കച്ചന്റെ നിര്യാണത്തിൽ ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
സൗമ്യതയുടെ മുഖമായിരുന്ന പി.പി. തങ്കച്ചന്റെ വേർപാട് കോൺഗ്രസ് പാർട്ടിക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു. കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്റ് പി.വി. ജിജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ നിരവധി നേതാക്കൾ പങ്കെടുത്തു.
ഐഒസി ഓസ്ട്രേലിയ നാഷണൽ വൈസ് പ്രസിഡന്റുമാരായ സുരേഷ് വല്ലത്, അരുൺ പാലക്കാലോടി, നാഷണൽ ജനറൽ സെക്രട്ടറിമാരായ സോബൻ തോമസ്, അഫ്സൽ അബ്ദുൽ ഖാദിർ, കൺവീനർ സി.പി. സാജു, ഒഐസിസി മുൻ ഗ്ലോബൽ കമ്മിറ്റി അംഗം ബിജു സ്കറിയ, ഷൈബു, പോൾ പരോക്കരൻ, ലിന്റോ ദേവസി, ആന്റണി യേശുദാസ്, ഷോബി എന്നിവർ സംസാരിച്ചു.
Australia and Oceania
ആൽബനി: വെസ്റ്റേൺ ഓസ്ട്രേലിയയിലെ ആൽബനിയിൽ ആൽബനി മല്ലൂസിന്റെ ഓണാഘോഷം വർണാഭമായി. ഞായറാഴ്ച നടന്ന ആഘോഷപരിപാടികൾ എംപി റിക്ക് വിൽസൺ, എംഎൽഎ സ്കോട്ട് ലെറി എന്നിവർ സംയുക്തമായി ഉദ്ഘാടനം ചെയ്തു.
ജോസ് ഐസക് ഓണസന്ദേശം നൽകി. പ്രോഗ്രാം കൺവീനർ ജോബിസൺ ജേക്കബ് പരിപാടികൾക്ക് നേതൃത്വം നൽകി. കേരളത്തനിമ വിളിച്ചോതുന്ന വിവിധ ആഘോഷപരിപാടികൾ ഓണാഘോഷത്തിന്റെ ഭാഗമായി അരങ്ങേറി.
ഓണക്കളികൾ, പാട്ടുകൾ, നൃത്തങ്ങൾ, തിരുവാതിര തുടങ്ങിയ വിവിധ കൾച്ചറൽ പ്രോഗ്രാമുകൾ എന്നിവ കാഴ്ചക്കാർക്ക് നവ്യാനുഭവമായി. കുട്ടികളുടെ കലാപരിപാടികളും വാശിയേറിയ വടംവലിയും വിവിധ കായിക വിനോദങ്ങളും ഉണ്ടായിരുന്നു.
എംപിയും എംഎൽഎയും തിരുവാതിരകളി ആസ്വദിക്കുകയും കേരള തനിമയുള്ള ഓണസദ്യയിൽ പങ്കുചേരുകയും ചെയ്തു. റിക്ക് വിൽസൺ, സ്കോട്ട് ലെറി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
55 കുടുംബങ്ങൾ പങ്കെടുത്ത ആഘോഷം ഏകദേശം പത്ത് മണിക്കൂറോളം നീണ്ടുനിന്നു. ആൽബനിയിൽ പത്ത് വർഷം പൂർത്തിയാക്കിയ കുടുംബങ്ങളെ എംപി പൊന്നാട അണിയിച്ചും എംഎൽഎ മൊമന്റോ നൽകിയും ആദരിച്ചു.
പരിപാടികൾക്ക് കമ്മിറ്റി കൺവീനർമാരായ ജോബിസൺ ജേക്കബ്, എലീസ, റോബിൻ, രോഹിത്, റോഷൻ, ഹരി എന്നിവർ നേതൃത്വം നൽകി.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ ഇടവകയിലെ മതബോധന വിദ്യാർഥികൾ തയാറാക്കിയ ലെയോ പതിനാലാമൻ മാർപാപ്പയ്ക്കുള്ള ജന്മദിന കാർഡുകൾ അപ്പസ്തോലിക് നൺസിയോ ആർച്ച്ബിഷപ് ചാൾസ് ബാൽവൊക്ക് കൈമാറി.
ഇടവക സന്ദർശന വേളയിലാണ് ഈ മാസം 14ന് ജന്മദിനം ആഘോഷിക്കുന്ന മാർപാപ്പയ്ക്കുള്ള കാർഡുകൾ കൈമാറിയത്. മതബോധന വിഭാഗം പ്രിൻസിപ്പൽ ജീൻ വർഗീസ്, വൈസ് പ്രിൻസിപ്പൽ ജിസ് എമിൽ എന്നിവരാണ് കാർഡുകൾ കൈമാറിയത്.
ചടങ്ങിൽ ഡാർവിൻ രൂപത മെത്രാൻ ബിഷപ് ചാൾസ് ഗൗച്ചി, വികാരി റവ.ഡോ. ജോൺ പുതുവ എന്നിവർ സന്നിഹിതരായിരുന്നു.
Australia and Oceania
ഡാർവിൻ: അൽഫോൻസാ സീറോമലബാർ പള്ളിയിൽ അപ്പോസ്തോലിക് നൺസിയോ ആർച്ച്ബിഷപ് ചാൾസ് ബാൽവോ സന്ദർശനം നടത്തി. സീറോമലബാർ വിശ്വാസികളുടെ ക്രിസ്തു വിശ്വാസം ദൃഢമാണെന്ന് അദ്ദേഹം പറഞ്ഞു.
വിശ്വാസികൾ നൽകിയ സ്വീകരണത്തിന് അദ്ദേഹം നന്ദി പറഞ്ഞു. ചടങ്ങിൽ ഡാർവിൻ രൂപത മെത്രാൻ ബിഷപ് ചാൾസ്ഗൗച്ചി, ഫാ. ജോൺ കലിഹർ, ഫാ. ടോം ജോസ് എന്നിവർ പ്രസംഗിച്ചു.
വികാരി റവ.ഡോ. ജോൺ പുതുവ, കൈകാരന്മാരായ ഡെനെക്സ് ഡേവിഡ്, സോജൻ ജോർജ്, ആശ തോമസ് എന്നിവർ നേതൃത്വം നൽകി.
ഇടവകയിലെ മതബോധന വിദ്യാർഥികളെയും അധ്യാപകരെയും അദ്ദേഹം പ്രശംസിച്ചു.
Australia and Oceania
ഡാർവിൻ: അൽഫോൻസാ സീറോമലബാർ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുനാൾ എട്ടു നോമ്പ് തിരുനാളായി ആഘോഷിക്കുന്നു.
എല്ലാ ദിവസവും വൈകുന്നേരം 5.30ന് ആരാധന, ആറിന് കുർബാന, തുടർന്ന് പോർച്ചുഗലിൽ നിന്നും കൊണ്ടുവന്ന ഫാത്തിമ മാതാവിന്റെ തിരുസ്വരൂപം വഹിച്ചു ജപമാല തിരി പ്രദക്ഷിണം.
തിരുനാൾ ദിനമായ എട്ടിന് മേരി നാമധാരികളുടെ സംഗമം, നേർച്ച ഭക്ഷണം എന്നിവയും നടക്കും. വികാരി റവ.ഡോ. ജോൺ പുതുവ, കൈക്കാരന്മാരായ ഡെനെക്സ് ഡേവിഡ്, സോജൻ ജോർജ്, ആശ തോമസ് എന്നിവർ നേതൃത്വം നൽകും.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ ഇടവകയിലെ 2025 - 2026 വർഷത്തെ കൈക്കാരന്മാരായി ഡെനെക്സ് ഡേവിഡ്, സോജൻ ജോർജ്, ആശ തോമസ് എന്നിവർ സത്യപ്രതിജ്ഞ ചെയ്തു ചാർജ് എടുത്തു.
വികാരി റവ.ഡോ. ജോൺ പുതുവ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നിലവിലെ കൈക്കാരന്മാരായ ജോൺ ചാക്കോ, സാൻജോ സേവിയർ, റിൻസി ബിജോ എന്നിവർ പുതിയ കൈക്കാരന്മാർക്ക് ചാർജ് കൈമാറി.
Australia and Oceania
ബ്രിസ്ബെയ്ൻ: ഓണനാളുകളിൽ മലയാളികൾക്ക് വേറിട്ട സംഗീതാനുഭവം നൽകാൻ ഓസ്ട്രേലിയൻ മലയാളിയും നിർമാതാവുമായ ഷിബു പോളിന്റെ "തുമ്പി തുള്ളൽ' എന്ന ഓണപ്പാട്ട് ആൽബം പുറത്തിറങ്ങി.
സന്ധ്യ ഗിരീഷ് പാടി വരികൾ എഴുതിയ ഈ ആൽബത്തിന് ഗിരീഷ് ദേവ് സംഗീതവും ഓർക്കസ്ട്രേഷനും നിർവഹിച്ചിരിക്കുന്നു. അരീഷ് മാത്യു തെക്കേക്കര കീബോർഡ് പ്രോഗ്രാമിംഗും അപ്പുസ് നാദസ്വരവും കൈകാര്യം ചെയ്തിട്ടുണ്ട്.
നിഖിൽ റോയ്, ശ്രീജു എന്നിവരാണ് കാമറ. അനീഷ് സ്വാതി എഡിറ്റിംഗും ഡിഐയും നിർവഹിച്ചു. ഡെസിബെൽ ഓഡിയോ ഫാക്ടറി, പെന്റാ സ്പേസ് ഏരവിപേരൂർ, പെനെലോപ്പ് കൊച്ചി തുടങ്ങിയ സ്റ്റുഡിയോകളിലായാണ് റിക്കാർഡിംഗ് നടന്നത്.
ഡിസൈനുകൾ ഒരുക്കിയത് രാജീവ് രാജ് സപ്താ ഡിസൈൻസ് ആണ്. സംഗീതലക്ഷ്മി കോഓർഡിനേഷനും മ്യൂസിക് പെന്റ മ്യൂസിക് പ്രൊഡ്യൂസേഴ്സുമായി പ്രവർത്തിച്ചു.
ഗാനം യൂട്യൂബിൽ കാണാൻ: https://youtu.be/BoLdlJzo-RY
Australia and Oceania
വെല്ലിംഗ്ടൺ: ഓസ്ട്രേലിയയിൽ ഇന്നലെ നടന്ന വെടിവയ്പിൽ രണ്ട് പോലീസുകാർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പ്രതിയെ പിടികൂടാനായിട്ടില്ലെന്നാണ് വിവരം.
മെൽബണിൽനിന്ന് 320 കിലോമീറ്റർ അകലെയുള്ള പോർപങ്കാ പട്ടണത്തിലാണ് സംഭവം. ഇവിടെയുള്ള കെട്ടിടത്തിൽ തെരച്ചിൽ നടത്താൻ പോലീസ് ഉദ്യോഗസ്ഥർ ശ്രമിക്കവേയാണു വെടിവയ്പുണ്ടായത്.
കുറ്റകൃത്യം നടത്തിയശേഷം കാട്ടിലേക്ക് ഓടിരക്ഷപ്പെട്ട പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയില്ല.
Africa
മപൂട്ടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലുണ്ടായ ബോട്ടപകടത്തിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. പിറവം സ്വദേശിയായ ഇന്ദ്രജിത്തിന്റെ(22) മൃതദേഹമാണ് ലഭിച്ചത്.
കുടുംബാംഗമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടർന്ന് കമ്പനി അധികൃതർ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. ഇന്ദ്രജിത്തിന്റെ പിതാവ് സന്തോഷും മൊസാംബിക്കില്‍ കപ്പല്‍ ജീവനക്കാരനാണ്.
നടപടികൾ പൂർത്തിയാക്കി ശനിയാഴ്ചയോടെ മൃതദേഹം നാട്ടിലേക്ക് അയക്കുമെന്നാണ് കരുതുന്നത്. രണ്ട് ആഴ്ച മുൻപാണ് മൊസംബിക്കിൽ ബോട്ടപകടമുണ്ടായത്.
പിറവം വെളിയനാട് നിന്നും അപകടത്തിന് നാലു ദിവസം മുമ്പാണ് ഇന്ദ്രജിത്ത് മൊസംബിക്കിലെ ജോലി സ്ഥലത്തേക്ക് പോയത്. ബെയ്റ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന താന്‍ ജോലി ചെയ്യുന്ന കപ്പലിലേക്ക് കയറാനായി പോകുന്ന വഴിയാണ് യാത്ര ചെയ്തിരുന്ന ബോട്ട് അപകടത്തില്‍പ്പെട്ടത്.
നാലു വര്‍ഷമായി മൊസാംബിക്കിലെ സ്കോര്‍പിയോ മറൈന്‍ എന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണനാണ് അപകടത്തില്‍ മരിച്ച മറ്റൊരു മലയാളി. ശ്രീരാഗിന്റെ മൃതദേഹം കഴിഞ്ഞയാഴ്ച നാട്ടിലെത്തിച്ചിരുന്നു.
ശ്രീരാഗും അടുത്തിടെയാണ് ജോലിക്കായി മൊസാംബിക്കിലേക്ക് പോയത്. ഭാര്യയും നാലും രണ്ടു മാസവും പ്രായമുള്ള മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ശ്രീരാഗ്.
എംടി സീ ക്വസ്റ്റ് എന്ന എണ്ണ കപ്പലിലേക്ക് ഇന്ത്യന്‍ ജീവനക്കാരെ കൊണ്ടു പോയ ലോഞ്ച് ബോട്ടാണ് മുങ്ങിയത്. അപകടസമയം 21 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.
Africa
കയ്റോ: സുഡാനിൽ അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് പിടിച്ചെടുത്ത എൽ-ഫാഷർ നഗരത്തിലെ ആശുപത്രിയിൽ 460 പേർ കൊല്ലപ്പെട്ടു, ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗെബ്രയേസസ് ആണ് ഇക്കാര്യം അറിയിച്ചത്.
സൗദി മറ്റേണിറ്റി ആശുപത്രിയിൽ രോഗികളും കൂട്ടിരിപ്പുകാരുമാണ് കൊല്ലപ്പെട്ടത്. എൽ-ഫാഷർ നഗരം റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് പിടിച്ചെടുത്തതോടെ സൈന്യം പിന്മാറിയിരുന്നു.
Africa
മപൂട്ടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊല്ലം തേവലക്കര സ്വദേശിയും. അപകടം നടന്ന പ്രദേശത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റേതാണെന്ന് സ്ഥിരീകരിച്ചു.
ഷിപ്പിംഗ് ഡയറക്ടര്‍ ജനറലാണ് ശ്രീരാഗിന്റെ മരണം സ്ഥിരീകരിച്ചത്. തേവലക്കര നടുവിക്കര ഗംഗയില്‍ പി.പി.രാധാകൃഷ്ണന് - ലീല ദമ്പതികളുടെ മകനാണ് ശ്രീരാഗ് രാധാകൃഷ്ണന്. സ്കോര്‍പിയോ മറൈന്‍ കമ്പനിയില്‍ ഇലക്ട്രോ ടെക്നിക്കല്‍ ഓഫീസറായിരുന്നു ശ്രീരാഗ്.
ഏഴ് വര്‍ഷം മുന്‍പാണ് ശ്രീരാഗ് കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചത്. ബെയ്റോ തുറമുഖത്തിന് സമീപം വെള്ളിയാഴ്ചയായിരുന്നു അപകടമുണ്ടായത്. സീ കാസ്റ്റ് എന്ന കപ്പലില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനായി 21 ജീവനക്കാരുമായി പോയ സ്വകാര്യ ഏജന്‍സിയുടെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
Africa
കൊച്ചി: കെനിയന്‍ മുൻ പ്രധാനമന്ത്രി റെയ്ല ഒഡിങ്ക(80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കേരളത്തിൽ വച്ചായിരുന്നു അന്ത്യം. മകളുടെ തുടര്‍ചികിത്സയ്ക്കായി കൂത്താട്ടുകുളം ശ്രീധരീയത്തില്‍ എത്തിയതായിരുന്നു അദ്ദേഹം.
രാവിലെ പ്രഭാതസവാരിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ശ്രീധരീയവുമായി ദീര്‍ഘകാലമായി ബന്ധമുള്ള ഒഡിങ്ക ആറു ദിവസം മുമ്പാണ് കൂത്താട്ടുകുളത്തെത്തിയത്. മകള്‍ റോസ്മേരി ഒഡിങ്കയുടെ ചികിത്സയ്ക്ക് വേണ്ടി 2019ലാണ് ആദ്യമായി അദ്ദേഹം കേരളത്തിലെത്തുന്നത്.
2008 മുതല്‍ 2013 വരെയാണ് ഒഡിങ്ക കെനിയയുടെ പ്രധാനമന്ത്രിയായത്. 2013 മുതല്‍ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ചു തവണ കെനിയന്‍ പ്രസിഡന്റ് പദത്തിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
Africa
ഈസ്റ്റ് ലണ്ടൻ: ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റ് ലണ്ടനിൽ മലയാളികൾ ഓണം ആഘോഷിച്ചു. ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ(എൽമ) നേതൃത്വത്തിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്.
കഴിഞ്ഞ ശനിയാഴ്ച എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെന്റ് ജോസഫ്സ് പ്രിപ്പറേറ്ററി ആൻഡ് കോളജിലായിരുന്നു ഓണാഘോഷം. ഓണാഘോഷത്തിൽ മൂന്നൂറോളം അംഗങ്ങൾ പങ്കെടുത്തു.
എൽമ അംഗമായ പിയൂസ് തോമസിന്റെ സെന്റ് ജോസഫ്സ് പ്രിപ്പറേറ്ററി ആൻഡ് കോളജിലുള്ള ആംഫീതീയറ്ററിലേ ആദ്യ ഔദ്യോഗിക പരിപാടിയായി ഓണം ആഘോഷിച്ചു. കുടുംബ ഫോട്ടോ സെഷനോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
തുടർന്ന് ചെയർമാൻ സൈമൺ സ്വാഗതം പറഞ്ഞു. റിട്ടയേർഡ് അധ്യാപകൻ കെ.എൽ. ജോസഫ് ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. മേജോ സെബാസ്റ്റ്യന്റെ മഹാബലി വേഷത്തോടെ പരിപാടികൾക്ക് അരങ്ങേറ്റം കുറിച്ചു.
തുടർന്ന് രേണു പ്രസാദ് ഓണസന്ദേശം നൽകി. ഡർബനിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള മനോജ് രഞ്ജൻ ഭാരതിയും തഥാഗത ബിസ്വാസും മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുത്തു. മാന്യ എംപിഎൽ അനിൽകുമാർ കേശവപിള്ള മുഖ്യാതിഥികളെ സ്വാഗതം ചെയ്തു.
എൽമയ്ക്കായി വർഷങ്ങളായി സേവനമനുഷ്ഠിച്ച പ്രസാദ് മാത്യു, ജി.പി.ആർ. പ്രസാദ്, പിയൂസ് തോമസ്, വിനോദ് കുമാർ എന്നിവരെ ആദരിച്ചു. അന്താരാഷ്ട്ര തലത്തിൽ കരാട്ടയിൽ മത്സരിച്ച എൽമയിലെ കുട്ടികളായ അമൻ സിറിയാക്, തേജസ് വിനോത്, സ്റ്റീഫൻ ലൂക്കോസ് എന്നിവർക്ക് ട്രോഫികൾ സമ്മാനിച്ചു.
അതേ ദിവസം നടന്ന കരാട്ടെ ഗ്രേഡിംഗ് ചടങ്ങായ "ഷോഡാൻ'-ൽ ഇവർ ബ്ലാക്ക് ബെൽറ്റും കരസ്ഥമാക്കി. ആഘോഷത്തിന് കരുത്തുനൽകി പ്രവർത്തിച്ച സബ്കമ്മിറ്റി കോഓർഡിനേറ്റർമാർക്കും ഉപഹാരം നൽകി ആദരിച്ചു.
ലൂക്കോസ്, സുശാന്ത് നായർ, രാജി സുനിൽ, റോജി ജോമി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. വിനി ആൻ റോബിമോൻ കൃതകജ്ഞത അർപ്പിച്ചു.
2025-2026 എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങൾ:
ചെയർമാൻ: പ്രഫ. സൈമൺ ക്രിസ്റ്റഫർ ഫെർണാണ്ടസ്, വൈസ് ചെയർപേഴ്സൺ: അനീഷ തോമസ്, സെക്രട്ടറി: വിനി ആൻ റോബിമോൻ, ജോയിന്റ് സെക്രട്ടറി: ഡോ. റോണി ആന്റണി, ട്രഷറർ: വിനോത് കുമാർ ശങ്കർ, ഓഡിറ്റർ: മാക്സ് മാത്യു, ഇവന്റ് കോഓർഡിനേറ്റർ: സൗമ്യ സൂസൻ സൈമൺ.
Africa
അബൂജ: ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാൽ കുപ്രസിദ്ധമായ നൈജീരിയയിൽ വീണ്ടും കത്തോലിക്കാ വൈദികന് കൊല്ലപ്പെട്ടു. തെക്കുകിഴക്കൻ നൈജീരിയയിലെ എനൊഗു സംസ്ഥാനത്തെ എൻസുക്ക രൂപതാംഗവും ഇഹ-എൻഡിയാഗുവിലെ സെന്റ് ചാൾസ് ഇടവക വികാരിയുമായ ഫാ. മാത്യു ഇയ(35)യാണു വെടിയേറ്റു മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സംസ്ഥാനതലസ്ഥാനമായ എനുഗുവിൽ പോയി തിരികെ തന്റെ ഇടവകയിലേക്ക് മടങ്ങുമ്പോൾ പള്ളിക്കടുത്ത ഇഹ-അലുമോണ-ഇഹ-എൻഡിയാഗു റോഡിൽ ബൈക്കിലെത്തിയ രണ്ട് ആയുധധാരികള്‍ അദ്ദേഹത്തിന്റെ കാർ മറികടന്ന് ടയറുകൾക്കു നേരേ വെടിവച്ചു.
വൈകാതെ കാർ നിർത്താൻ നിർബന്ധിച്ചശേഷം, അടുത്തുനിന്ന് നിരവധി തവണ വെടിവയ്ക്കുകയായിരുന്നു. കൊലയാളികൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. വൈദികന്റെ ഘാതകരെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് പത്തു ദശലക്ഷം നൈറ (ഏകദേശം ആറു ലക്ഷം രൂപ) പാരിതോഷികം പോലീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
കത്തോലിക്കാ വൈദികരെയും വിശ്വാസികളെയും ലക്ഷ്യമിട്ടു വലിയ ആക്രമണങ്ങളാണ് നൈജീരിയയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. ജിഹാദി ആക്രമണത്തിൽ 2000 മുതൽ ഇതുവരെ ഏകദേശം 62,000 ക്രൈസ്തവർ രാജ്യത്തു കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്.
കഴിഞ്ഞ വർഷം മാത്രം 3,100 ക്രൈസ്തവർ കൊല്ലപ്പെടുകയും 2,830 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. ഫുലാനി മുസ്ലിം ഗോത്ര വിഭാഗത്തിൽപ്പെട്ട ഭീകരരാണു രാജ്യത്തെ ക്രിസ്തവവിരുദ്ധ ആക്രമണങ്ങൾക്കു പിന്നിൽ.
Africa
കൊച്ചി: ചികിത്സയ്ക്കായി കെനിയൻ സംഘത്തോടൊപ്പം എത്തിയ കെനിയന്‍ ചിത്രകാരി ജോയ് റിച്ചു കേരളത്തിന്റെ ചികിത്സാ മികവിന് നന്ദി അറിയിച്ചത് തന്റെ കലാസൃഷ്ടിയിലൂടെ. രാജഗിരി ആശുപത്രിയിലെ വിശാലമായ ലോബിയില്‍ സ്ഥാപിച്ച കാന്‍വാസില്‍ ഈ ആഫ്രിക്കന്‍ ചിത്രകാരി വരച്ച് തീര്‍ത്ത ചിത്രം ഒരുപാട് അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു.
ചികിത്സയും സാംസ്കാരിക പര്യടനവും സമന്വയിപ്പിച്ച യാത്രയുടെ ഭാഗമായി ജോയ് റിച്ചു അടക്കം 20 അംഗസംഘമാണ് രാജഗിരി ആശുപത്രിയില്‍ എത്തിയത്. മെഡിക്കല്‍ ടൂറിസത്തിന് അനുയോജ്യമാണ് കേരളത്തിന്റെ ഭൂപ്രകൃതിയും ഇവിടുത്തെ മികവുറ്റ ആരോഗ്യ പ്രവര്‍ത്തകരുമെന്ന് ജോയ് റിച്ചു അഭിപ്രായപ്പെട്ടു.
കെനിയന്‍ വേരുകളും അന്താരാഷ്ട്ര യാത്രകളും ഇടകലരുന്നതാണ് റിച്ചുവിന്റെ സൃഷ്ടികള്‍. കൊക്കകോള, പോര്‍ഷെ, ന്യൂയോര്‍ക്ക് ടൈംസ്, മാസ്റ്റര്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള ആഗോള ബ്രാന്‍ഡുകള്‍ക്ക് വേണ്ടി അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൊക്കകോളയുടെ ആദ്യത്തെ ആഫ്രിക്കന്‍ പ്രചോദിത പാനീയമായ വൂസാഹ് രൂപകല്‍പ്പന ചെയ്തത് ജോയ് റിച്ചുവാണ്. കാന്‍സ് ലയണ്‍സ് സീ ഇറ്റ് ബി ഇറ്റ് അവാര്‍ഡ് 2024ല്‍ അവര്‍ സ്വന്തമാക്കി.
Africa
മോൺറോവിയ: ലൈബീരിയയുടെ തലസ്ഥാനമായ മോൺറോവിയയിൽ ഓണാഘോഷം സംഘടിപ്പിച്ച് ഇന്ത്യൻ സമൂഹം. മഹാത്മ കൾച്ചറൽ സെന്റർ(എംസിസി) എന്ന മലയാളി സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷം അവെയർ ഇന്റർനാഷനൽ സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ നടന്നു.
പല ദേശങ്ങളിൽ നിന്നുള്ള ഇന്ത്യൻ പ്രവാസികളോടൊപ്പം നിരവധി ലൈബീരിയൻ സുഹൃത്തുക്കളും പരിപാടിയിൽ പങ്കെടുത്തു. മഹാബലിയെ വരവേൽക്കാൻ എംസിസി അംഗങ്ങളുടെ നേതൃത്വത്തിലുള്ള ഘോഷയാത്രയോടെയായിരുന്നു പരിപാടിയുടെ തുടക്കം.
Africa
ലാഗോസ്: മതിനിന്ദക്കുറ്റം ആരോപിച്ച് വനിതയെ തീ കൊളുത്തികൊന്നു. നൈജീരിയയിലെ വടക്കൻ സംസ്ഥാനമായ നൈജറിലായിരുന്നു ദാരുണസംഭവം. അമായേ എന്നു പേരുള്ള ഭക്ഷണവില്പനക്കാരിയാണു കൊല്ലപ്പെട്ടത്. ഇവർ ഏതു മതക്കാരി ആണെന്നതിൽ വ്യക്തതയില്ല.
പരിഹാസരൂപേണ വിവാഹാഭ്യർഥന നടത്തിയ ഒരാൾക്ക് അമായേ നല്കിയ മറുപടി പ്രവാചകനിന്ദയാണെന്ന് ആരോപിച്ച് ജനം അക്രമാസക്തമാകുകയായിരുന്നു. പോലീസ് സ്ഥലത്തെത്തുന്നതിനു മുന്‍പേ ഇവരെ തീകൊളുത്തി.
മുസ്ലിം ഭൂരിപക്ഷ സംസ്ഥാനങ്ങളിൽ ശരിയത്ത് നിയമം പ്രാബല്യത്തിലുള്ള നൈജീരിയയിൽ ഇത്തരം സംഭവങ്ങൾ ആദ്യമല്ല. 2022ൽ സൊക്കോറ്റോ സംസ്ഥാനത്ത് ദബോറ സാമുവൽ എന്ന ക്രിസ്ത്യൻ കോളജ് വിദ്യാർഥിനിയെ മതനിന്ദക്കുറ്റം ആരോപിച്ച് തീ കൊളുത്തി കൊന്നിരുന്നു.
കഴിഞ്ഞവർഷം ഉസ്മാൻ ബുഡാ എന്ന ഇറച്ചിവെട്ടുകാരനെ ജനം കല്ലെറിഞ്ഞു കൊന്ന സംഭവമുണ്ടായി.
Africa
ഭട്ടിൻഡ: പഞ്ചാബിൽ ആൾക്കൂട്ടത്തിന്റെ മർദനമേറ്റു ചികിത്സയിലായിരുന്ന സിംബാബ്വെ സ്വദേശി മരിച്ചു. സിവേയ ലീറോയി (22) ആണു മരിച്ചത്. ഈ മാസം 13നാണ് ലീറോയിക്കു മർദനമേറ്റത്.
തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരു കാശി യൂണിവേഴ്സിറ്റിയിലെ സെക്യൂരിറ്റി ഗാർഡായ ദിൽപ്രീത് സിംഗും മറ്റ് എട്ടു പേരുമാണ് ലീറോയിയെ മർദിച്ചത്.
തലേദിവസം ലീറോയിയും ദിൽപ്രീതും തമ്മിലുണ്ടായ വാക്കേറ്റമാണ് മർദനത്തിൽ കലാശിച്ചത്. ഒന്‍പതു പേർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു. ഇവരിൽ എട്ടു പേർ അറസ്റ്റിലായി.
Africa
നിയാമി: ആഫ്രിക്കൻ രാജ്യമായ നൈജിറിലെ ഡോസോ മേഖലയിൽ ഭീകരാക്രമണം. ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി നിയാമിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
മറ്റൊരു ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപോയതായും നൈജറിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി.
നൈജിറിന്റെ തലസ്ഥാനമായ നിയാമിയിൽ നിന്ന് ഏകദേശം നൂറു കിലോമീറ്റർ അകലെയുള്ള ഡോസോ മെഖലയിലെ ഒരു വൈദ്യുതി ലൈനിന്റെ നിർമാണം നടക്കുന്ന സ്ഥലത്താണ് ആക്രമണം നടന്നത്.
സുരക്ഷയ്ക്കായി വിന്യസിച്ച നൈജീരിയൻ സൈന്യത്തെ അജ്ഞാതരായ ആയുധധാരികൾ ആക്രമിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Africa
കോഴിക്കോട്: ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ മഞ്ഞപ്പിത്തം ബാധിച്ച് മലയാളി മരിച്ചു. താമരശേരി പരപ്പന്‍പൊയില്‍ സ്വദേശി അബ്ദുല്‍ റഷീദ് (60) ആണ് മരിച്ചത്.
സ്വര്‍ണവ്യാപാരവുമായി ബന്ധപ്പെട്ട് ഏഴു മാസം മുമ്പാണ് റഷീദ് ഘാനയിലേക്ക് പോയത്. ഭാര്യ: ബുഷ്റ. മക്കൾ: ഫർഹ, ഫിദ, നിബ. മരുമക്കൾ: ഷംനാദ്, മഷ്ഹൂഖ്.
Africa
വിൻഡ്ഹോക്ക്: രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനായി, ഊർജവും ആരോഗ്യവുമടക്കമുള്ള മേഖലകളിലായി നാല് കരാറുകളിൽ ഇന്ത്യയും നമീബിയയും ഒപ്പുവച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും നമീബിയ പ്രസിഡന്റ് നന്ദി നന്ദൈത്വയും തമ്മിൽ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ഇവയിൽ ഒപ്പുവച്ചത്. മോദി നടത്തുന്ന അഞ്ച് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്റെ അവസാന ഘട്ടത്തിലാണ് നമീബിയയിലെത്തിയത്.
ജൈവ ഇന്ധനങ്ങൾ, ആരോഗ്യം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലടക്കം നാല് കരാറുകളാണ് ഒപ്പിട്ടത്. മോദി നമീബിയയിലേക്ക് നടത്തുന്ന ആദ്യത്തെ സന്ദർശനമാണിത്. രാജ്യത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ പ്രധാനമന്ത്രികൂടിയാണ് അദ്ദേഹം.
"വിലപ്പെട്ടതും വിശ്വസ്തനുമായ പങ്കാളി’എന്നാണ് നമീബിയയെ മോദി വിശേഷിപ്പിച്ചത്. സ്റ്റേറ്റ് ഹൗസിൽ ആചാരപരമായ സ്വീകരണമൊരുക്കിയാണ് അദ്ദേഹത്തെ നമീബിയ വരവേറ്റത്.
Africa
ലുസാക്ക: ആഫ്രിക്കൻ രാജ്യമായ സാംബിയയിൽ വനത്തിൽ ഉല്ലാസ സവാരി നടത്തുകയായിരുന്ന രണ്ടു വനിതാ ടൂറിസ്റ്റുകളെ കാട്ടാന ചവിട്ടിക്കൊന്നു.
ബ്രിട്ടനിൽനിന്നും ന്യൂസിലൻഡിൽനിന്നുമുള്ള 68ഉം 67ഉം വയസ് പ്രായമുള്ള വനിതകളാണു വ്യാഴാഴ്ച സൗത്ത് ലുവാംഗ നാഷണൽ പാർക്കിൽ ദാരുണമായി കൊല്ലപ്പെട്ടത്.
കുഞ്ഞിനെ പരിചരിച്ചുകൊണ്ടിരുന്ന പിടിയാനയാണ് ഇവരെ ആക്രമിച്ചത്. പിന്നിൽ നിന്നിരുന്ന ആന അതിവേഗം ഓടിവരുകയായിരുന്നു.
ടൂറിസ്റ്റുകൾക്കൊപ്പം ഉണ്ടായിരുന്ന ഗൈഡുകൾ വെടിയുതിർത്ത് ആനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
Africa
അക്കാര: ഇന്ത്യ ലോകത്തിന്റെ ശക്തിസ്തംഭമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തമായ ഇന്ത്യക്ക് ലോകത്തിനു കൂടുതൽ സംഭാവന നൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഘാന പാർലമെന്റിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ അതിവേഗം വളരുന്ന വളർന്നുവരുന്ന സമ്പദ്വ്യവസ്ഥയാണ്. ഉടൻ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം സൃഷ്ടിക്കപ്പെട്ട ലോകക്രമം വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്.
സാങ്കേതികവിദ്യാ വിപ്ലവം, ഗ്ലോബൽ സൗത്തിന്റെ വളർച്ച, ജനസംഖ്യാപരമായ മാറ്റം എന്നിവ അതിന്റെ വേഗവും വ്യാപ്തിയും വർധിപ്പിക്കുന്നുണ്ട്. മാറിയ സാഹചര്യങ്ങൾ ആഗോളതലത്തിൽ വിശ്വസനീയവും ഫലപ്രദവുമായ പരിഷ്കാരങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഘാനയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ നൽകി രാജ്യം മോദിയെ ആദരിച്ചു. ഈ ബഹുമതിക്ക് മോദി ഘാനയോട് നന്ദി പ്രകടിപ്പിക്കുകയും ഇന്ത്യയിലെ മുഴുവൻ പൗരന്മാർക്ക് സമർപ്പിക്കുകയും ചെയ്തു.
Africa
നയ്റോബി: കെനിയയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. പോലീസിന്റെ നിഷ്ഠുരതയ്ക്കും സർക്കാരിന്റെ ദുർഭരണത്തിനും എതിരേയായിരുന്നു ആയിരങ്ങൾ തെരുവിലിറങ്ങിയത്.
രണ്ടു പോലീസ് സ്റ്റേഷനുകളും ആയിരക്കണക്കിനു കടകളും പ്രതിഷേധക്കാർ തകർത്തു. കെനിയയിലെ 47 കൗണ്ടികളിൽ 23ലും പ്രതിഷേധം ആളിക്കത്തി.
പ്രസിഡന്റ് വില്യം റൂട്ടോ രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പോലീസ് കസ്റ്റഡിയിൽ ബ്ലോഗർ കൊല്ലപ്പെട്ടതാണു പ്രതിഷേധത്തിനു തിരികൊളുത്തിയത്.
Africa
ഡാക്കർ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ 34 സൈനികരെ ഇസ്ലാമിക ഭീകരർ വധിച്ചു. 14 സൈനികർക്കു പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ പടിഞ്ഞാറൻ നൈജറിലെ ബാനിബൻഗൗവിലായിരുന്നു ആക്രമണം.
മാലി, ബുർക്കിന ഫാസോ രാജ്യങ്ങളുടെ അതിർത്തിയിലായിരുന്നു ആക്രമണം. അൽ-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകളുമായി ബന്ധമുള്ള ഭീകരർ ഒരു ദശകത്തിലേറെ കാലമായി നൈജറിൽ ആക്രമണം നടത്തിവരികയാണ്.
Africa
നെയ്റോബി: ഉറുമ്പ് കള്ളക്കടത്തുകാർക്ക് ശിക്ഷ. കെനിയയിലാണു സംഭവം. ബെൽജിയത്തിൽനിന്നുള്ള രണ്ടു പേർ, വിയറ്റ്നാം സ്വദേശി, കെനിയക്കാരൻ എന്നിവർക്കാണു പടിഞ്ഞാറൻ നഗരമായ നെയ്വാഷയിൽ ശിക്ഷലഭിച്ചത്.
5300 ഉറുന്പുകളുമായിട്ടാണ് ഇവരെ കഴിഞ്ഞമാസം അറസ്റ്റ് ചെയ്തത്. ഇതിൽ അയ്യായിരം ഉറുന്പുകളും ബെൽജിയംകാരുടെ പക്കലായിരുന്നു. വിനോദത്തിനായി ഉറുന്പുകളെ ശേഖരിച്ചുവെന്നാണു നാലു പേരും പറഞ്ഞത്.
പക്ഷേ ഒന്നോ രണ്ടോ അല്ല, അയ്യായിരം ഉറുമ്പുകളുണ്ടെന്നു പറഞ്ഞ കോടതി ഇവരുടെ വാദങ്ങൾ അംഗീകരിച്ചില്ല. 7,700 ഡോളർ വരുന്ന കെനിയൻ തുക പിഴ അടയ്ക്കാനാണ് കോടതി ഇവരോട് നിർദേശിച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷത്തെ തടവ് അനുഭവിക്കണം.
ആഫ്രിക്കൻ ഹാർവെസ്റ്റർ എന്ന വലിയ ഇനം അടക്കമുള്ള ഉറുന്പുകളെയാണ് ഇവരിൽനിന്നു കണ്ടെടുത്തത്. അരുമകളായി വളർത്താൻ താത്പര്യമുള്ളവർക്കാണ് ഉറുമ്പുകളെ വിൽക്കുന്നത്.
ആഫ്രിക്കൻ ഹാർവെസ്റ്ററിന് യൂറോപ്പിലും ഏഷ്യയിലും വലിയ ഡിമാൻഡുണ്ട്. ഒരെണ്ണത്തിന് 220 ഡോളർ വരെ വില കിട്ടുമത്രേ.
Africa
ലാഗോസ്: കോഴിമോഷണത്തിനു വധശിക്ഷ കാത്ത് പത്തുവർഷമായി ജയിലിൽ കഴിയുന്ന നൈജീരിയൻ യുവാവിനെ മോചിപ്പിക്കുന്നു. തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഒസുൻ സംസ്ഥാനവാസിയായ സെഗുൻ ഒലവൂക്കറിനു മാപ്പു നല്കാൻ തീരുമാനിച്ചതായി ഗവർണർ അറിയിച്ചു.
ചെറിയ കുറ്റത്തിനു വലിയ ശിക്ഷ വിധിച്ചതിൽ വ്യാപക വിവർശനം ഉയർന്നിരുന്നു. 2010ൽ പതിനേഴു വയസുള്ള ഒലവൂക്കറും കൂട്ടുകാരനായ മൊരാകിനിയോയും നാടൻ തോക്കും കത്തിയുമായി ഒരു പോലീസുകാരന്റെ വസതി ആക്രമിച്ച് കോഴി മോഷണം നടത്തിയെന്നാണ് കേസ്.
2014ൽ സംസ്ഥാന ഹൈക്കോടതി ഇരുവരെയും തൂക്കിലേറ്റാൻ വധിച്ചു. ഒലവൂക്കറിന്റെ മോചനത്തിനായി മനുഷ്യാവകാശ സംഘടനകൾ ശബ്ദമുയർത്തിയിരുന്നു. അടുത്തവർഷമാദ്യം ഒലവൂക്കർ മോചിതനാകുമെന്നാണു സൂചന.
അതേസമയം, ഇയാളോടൊപ്പം വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മൊരാകിനിയോയെ വിട്ടയയ്ക്കുമോ എന്നതിൽ വ്യക്തതയില്ല. നൈജീരിയയിൽ 3,400ലേറെ തടവുകാർ വധശിക്ഷ കാത്തുകഴിയുന്നുണ്ട്. അതേസമയം, 2012നു ശേഷം രാജ്യത്ത് വധശിക്ഷ നടപ്പാക്കിയിട്ടില്ല.
Africa
ഖാര്‍ത്തൂം: പിരമിഡുകളെക്കുറിച്ചു കേൾക്കുന്പോൾ, മനസിൽ ആദ്യം കടന്നുവരുന്ന രാജ്യം ഈജിപ്റ്റായിരിക്കും, കൂറ്റൻ പിരമിഡുകൾക്കു പേരുകേട്ട രാജ്യം! എന്നാൽ ഏറ്റവും കൂടുതൽ പിരമിഡുകൾ ഉള്ള രാജ്യം ഈജിപ്റ്റല്ല.
അത് സുഡാൻ ആണ്. 118 പിരമിഡുകളാണ് ഈജിപ്റ്റിൽ കണ്ടെത്തിയിട്ടുള്ളതെങ്കിൽ സുഡാന്റെ വിശാലമായ മരുപ്രദേശങ്ങളിൽ അവയുടെ എണ്ണം 220-240 വരും. നൈൽ നദിയുടെ കിഴക്കൻ തീരത്തു സുഡാനിൽ കാണപ്പെടുന്ന നുബിയൻ മെറോ പിരമിഡുകൾ താരതമ്യേനെ ചെറുതാണ്.
ബിസി 2500-എഡി 300 കാലഘട്ടത്തിൽ കുഷൈറ്റ് ഭരണകാലത്താണ് നുബിയൻ പിരമിഡുകൾ നിർമിച്ചത്. കുത്തനെയുള്ള വശങ്ങളും മൂർച്ചയുള്ള കോണുകളും ഉൾക്കൊള്ളുന്നതാണ് നുബിയൻ മെറോ പിരമിഡ്.
ഈജിപ്റ്റിലെന്നപോലെ സുഡാനിലും രാജകീയ ശവകുടീരങ്ങളാണ് പിരമിഡുകൾ. കുഷൈറ്റ് ഭരണാധികാരികളുടെ ജീവിതത്തിലേക്കും ആചാരാനുഷ്ഠാനങ്ങളിലേക്ക് ഇവ വെളിച്ചം വീശുന്നു.
Africa
ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മഗാന്ധി കൈകൊണ്ടു നെയ്തെടുത്ത വസ്ത്രങ്ങൾ ഉൾപ്പെടെ അപൂർവസ്തുക്കളും ഡർബനിലെ അദ്ദേഹത്തിന്റെ താമസത്തെക്കുറിച്ചുള്ള ചരിത്രരേഖകളും ഇന്ത്യയ്ക്കു കൈമാറി ദക്ഷിണാഫ്രിക്ക.
1893ലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെത്തിയത്. 1916ൽ അദ്ദേഹത്തെ ഇന്ത്യയിലേക്കു മടക്കിയയച്ചു. 1904ലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ഫിനിക്സ് സെറ്റിൽമെന്റ് സ്ഥാപിച്ചത്.
ഗാന്ധിജിയുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്കയിൽ പ്രവർത്തിക്കുന്ന ട്രസ്റ്റാണ് കൈവശമുണ്ടായിരുന്ന അപൂർവ വസ്തുക്കൾ ദേശീയ ഗാന്ധി മ്യൂസിയത്തിന് കൈമാറിയത്.
Africa
കൊച്ചി: കെനിയയിലെ നെഹ്റൂറുവില്‍ വിനോദ യാത്രാസംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ ഖത്തര്‍ എയർവേയ്സ് വിമാനത്തിലാണ് മൃതദേഹങ്ങള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊണ്ടുവന്നത്.
മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകള്‍ റൂഹി മെഹ്റിന് (ഒന്നര), മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ റോഡ്രിഗസ് (7) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് എത്തിച്ചത്.
സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി പി. രാജീവ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി അന്ത്യോപചാരം അര്‍പ്പിച്ചു. മരിച്ച ജസ്നയുടെ ഭര്‍ത്താവ് മുഹമ്മദ് ഹനീഫ, റിയയുടെ ഭര്‍ത്താവ് ജോയല്‍, മകന് ട്രാവീസ് എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. നാട്ടിലേക്ക് എത്തിയ ഇവരെ തുടര്‍ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റി.
മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി വീടുകളിലേക്ക് കൊണ്ടുപോയി. ജസ്ന, മകള്‍ റൂഹി മെഹ്റിന്, റിയ, മകന് ടൈറ റോഡ്രിഗസ് എന്നിവരുടെ മൃതദേഹങ്ങള്‍ ഞായറാഴ്ചത്തന്നെ സംസ്കരിച്ചു. മാവേലിക്കര സ്വദേശി ഗീതയുടെ മൃതദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നോര്‍ക്ക് റൂട്സ് ജനറല്‍ മാനേജര്‍ ടി. രശ്മി, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി. മനു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും അന്ത്യോപചാരം അര്‍പ്പിച്ചു.
കഴിഞ്ഞ ഒമ്പതിന് ഇന്ത്യന്‍ സമയം വൈകുന്നേരം എഴിനാണ് 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടത്. ഖത്തറില്‍നിന്നു വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു ഇവര്‍.
നെയ്റോബിയില്‍നിന്നു 150 കിലോമീറ്റര്‍ അകലെ നെഹ്റൂറുവിലായിരുന്നു അപകടം. ബസ് താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു.
Europe
ഡബ്ലിൻ: പരിശുദ്ധാത്മാവിന്റെ പ്രചോദനത്തിൽ ഫാ. സേവ്യർ ഖാൻ വട്ടായിൽ ആരംഭിച്ച അഭിഷേകാഗ്നി വചന ശുശ്രൂഷ ഡബ്ലിനിൽ സംഘടിപ്പിക്കുന്നു. ഡബ്ലിൻ ബ്യൂമൗണ്ടിലുള്ള ബ്ലെസ്ഡ് മാർഗരറ്റ് ബോൾ ദേവാലയത്തിൽ ശനിയാഴ്ച രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയാണ് കൺവൻഷൻ നടക്കുക.
ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ, പ്രത്യേകിച്ച് യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലെ മലയാളി വിശ്വാസികൾക്കായി നടത്തിവരുന്ന അഭിഷേകാഗ്നി ശുശ്രൂഷയുടെ ഭാഗമായാണ് ഡബ്ലിനിലെ ഈ ആത്മീയ സംഗമം.
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി (എഎഫ്സിഎം) ആണ് പരിപാടി ഒരുക്കുന്നത്. അയർലൻഡിലെയും യുകെയിലെയും എഎഫ്സിഎം ശുശ്രൂഷകരും കേരളത്തിൽ നിന്നുള്ള വൈദികരും ചേർന്നാണ് ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നത്. ശുശ്രൂഷ മലയാളത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന, വചന ശുശ്രൂഷ, സ്തുതി - ആരാധന എന്നിവ ഉൾപ്പെടുന്ന കൺവൻഷനിൽ വിശുദ്ധ കുമ്പസാരത്തിനും അവസരം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
അനേകരുടെ ജീവിതത്തിൽ വിശ്വാസ വളർച്ചയ്ക്കും ദൈവിക ഇടപെടലുകൾക്കും വഴിയൊരുക്കിയ ഈ ശുശ്രൂഷ, കുടുംബങ്ങളെ ആത്മീയമായി ശക്തിപ്പെടുത്തുകയും വിശ്വാസത്തിൽ നിന്ന് അകന്നു പോകുന്ന സമൂഹങ്ങളെ വീണ്ടും ക്രൈസ്തവ വിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
തിന്മ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ തിരുസഭയെ ശക്തിപ്പെടുത്തുകയും വിശ്വാസ സമൂഹത്തെ കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് ക്രൈസ്തവ സാക്ഷ്യം നൽകാൻ സജ്ജരാക്കുകയും ചെയ്യുന്നതാണ് അഭിഷേകാഗ്നി കൺവെൻഷന്റെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.
എഎഫ്സിഎം അയർലൻഡ് ഏവരെയും ഈ ആത്മീയ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
Europe
കൗണ്ടി വാട്ടർഫോർഡ്: അയർലൻഡിലെ ഡൺഗാർവനിൽ (കൗണ്ടി വാട്ടർഫോർഡ്) മലയാളിയായ കെ. കെ. ഇന്ദുചൂഡൻ (55) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ സ്വന്തം വസതിയിൽ വച്ച് ഹൃദയാഘാതം ഉണ്ടാവുകയും തുടർന്ന് ഹോസ്പിറ്റലിലേക്ക് എത്തും മുൻപ് മരണം സംഭവിക്കുകയുമായിരുന്നു.
അയർലൻഡിൽ എഎംഇ (Aircraft Maintenance Engineer ) ആയി ജോലി നോക്കിയിട്ടുണ്ട്. ഇന്ത്യൻ നേവിയിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം അയർലൻഡിൽ ആദ്യം എത്തിയത് കൗണ്ടി കിൽഡെയറിൽ ആയിരുന്നു.
കഴിഞ്ഞ പത്തു വർഷത്തിലേറെയായി കൗണ്ടി വാട്ടർഫോർഡിലെ ഡൺഗാർവാനിൽ ആണ് താമസിക്കുന്നത്. ഭാര്യ ഗ്രേസ് ഇന്ദുചൂഡൻ (നഴ്സ്- ഡൺഗാർവൻ കമ്മ്യൂണിറ്റി ഹോസ്പിറ്റൽ). മകൻ ആദിത്യ ഇന്ദുചൂഡൻ. ഏറ്റുമാനൂർ കുടപ്പനകുന്നേൽ കുടുംബംഗമാണ്.
ഡൺഗാർവനിൽ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മുതൽ നാല് വരെ പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്. (Address: James Kiely and Sons Funeral Directors, Wolfe Tone Road, Dungarvan, Co. Waterford).
ബുധനാഴ്ച വെെകുന്നേരം ആറിന് കോർക്കിൽ വച്ച് സംസ്കാര ചടങ്ങുകൾ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: 0894640033, 0876176040.
Europe
തിരുവനന്തപുരം: പ്ലസ്ടുവിനുശേഷം ജര്‍മനിയില്‍ സൗജന്യവും സ്റ്റൈപ്പൻഡോടെയുമുളള നഴ്സിംഗ് പഠനത്തിനും തുടര്‍ന്ന് ജോലിക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന് ട്രെയിനി പ്രോഗ്രാമിന്റെ (Ausbildung) മൂന്നാമത്തെ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
നിലവില്‍ ജര്‍മനിയിലെ കെയര്‍ ഹോമുകളിലും ആശുപത്രികളിലുമുളള 20 ഒഴിവുകളിലേക്കാണ് അവസരം. ജര്‍മനിയില്‍ രജിസ്ട്രേഡ് നഴ്സായി പ്രാക്ടീസ് ചെയ്യുന്നതിനുളള വൊക്കേഷണല്‍ നഴ്സിംഗ് ട്രെയിനിംഗാണ് പദ്ധതി വഴി ലഭിക്കുന്നത്.
ബയോളജി ഉള്‍പ്പെടുന്ന സയന്‍സ് സ്ട്രീമില്‍, പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കുണ്ടാകണം. ഇതോടൊപ്പം ജര്‍മന്‍ ഭാഷയില്‍ B1, B2 ലെവല്‍ പാസായവരുമാകണം (ഗോയ്ഥേ, ടെല്‍ക്, OSD, TestDaf എന്നിവിടങ്ങളില്‍ നിന്നും) അപേക്ഷകര്‍.
താത്പര്യമുള്ളവര്‍ക്ക് www.norkaroots.kerala.gov.in, www.nifl.norkaroots.org എന്നീ വെബ്സെെറ്റുകള്‍ സന്ദര്‍ശിച്ച് മാര്‍ച്ച് ഏഴിനകം അപേക്ഷ നല്‍കാവുന്നതാണ്. ഇതിനായുളള അഭിമുഖം മാര്‍ച്ച് അവസാന ആഴ്ച നടക്കും.
ജര്‍മന്‍ ഭാഷ പരിശീലനം (ബി2 ലെവല്‍ വരെ), നിയമന പ്രക്രിയയിലുടനീളമുളള പിന്തുണ, ജര്‍മനിയുടെ ആരോഗ്യ പരിപാലന മേഖലയില്‍ തൊഴില്‍ സാധ്യത, ജര്‍മനിയിലെത്തിയ ശേഷം പഠനസമയത്ത് പ്രതിമാസ സ്റ്റൈപ്പൻഡ് എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി.
ആരോഗ്യ മേഖലയിലെ മുന്‍പരിചയം (ഉദാ. ജൂണിയര്‍ റെഡ്ക്രോസ് അംഗത്വം) അധികയോഗ്യതയായി പരിഗണിക്കും. 18നും 27നും (as on March 1, 2026) ഇടയില്‍ പ്രായമുളള കേരളീയരായ വിദ്യാര്‍ഥികള്‍ക്കാണ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാന്‍ കഴിയുക.
നോര്‍ക്ക റൂട്ട്സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷനും സംയുക്തമായാണ് ട്രിപ്പിള്‍ വിന് ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2770577, 2770536, 2770540, 2770539, 2770566 (ഓഫീസ് സമയത്ത്, പ്രവൃത്തി ദിനങ്ങളില്‍) എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91 8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.
Europe
ഡബ്ലിൻ: സെന്റ് ജെയിംസ് ആശുപത്രിയിൽ നഴ്സായിരുന്ന മലയാളി യുവതി നിമ്മി ജോയി (33) അന്തരിച്ചു. ബുധനാഴ്ച രാവിലെ പത്തിന് വയനാട് മീനങ്ങാടി സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് വലിയപള്ളി പാരിഷ് ഹാളിൽ പൊതുദർശനവും മറ്റു തിരുക്കർമങ്ങളും നടക്കും.
തുടർന്ന് മീനങ്ങാടി കുമ്പളേരി സെമിത്തേരിയിലാണ് സംസ്കാരം. നിമ്മി വയനാട് കണിയാമ്പറ്റ സ്വദേശിയാണ്. സാമൂഹ്യ പ്രവർത്തകനായ ജോയിയുടെയും തങ്കമ്മയുടെയും മകളാണ്. ഭർത്താവ് പുനലൂർ വള്ളപ്പുരക്കൽ വിപിൻ കോശി (മെക്കാനിക്കൽ എൻജിനിയർ, അയർലൻഡ്). സഹോദരി: ജോയ്സി ജോയി.
സെക്കന്ദരാബാദ് യശോദ ആശുപത്രിയിൽ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി എത്തിയ നിമ്മി ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്.
അയർലൻഡിൽ ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി അഞ്ചുവർഷത്തോളം കാത്തിരുന്നെങ്കിലും അനുയോജ്യരായ ദാതാവിനെ കണ്ടെത്താത്തതിനാൽ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് എത്തുകയായിരുന്നു.
ജീവൻദാൻ വഴി അയൽ സംസ്ഥാനത്തു നിന്നും ലഭ്യമായ ശ്വാസകോശങ്ങൾ ചാർട്ടേഡ് വിമാനത്തിൽ കൊണ്ടുവന്നു ഇരട്ട ശ്വാസകോശ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വിശ്രമത്തിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്.
Europe
ബ്രിസ്റ്റോൾ: 20-ാം വാർഷികത്തിന്റെ നിറവിൽ ശോഭിക്കുന്ന യുകെ ബ്രിസ്റ്റോളിലുള്ള സെന്റ് സ്റ്റീഫൻസ് ദേവാലയത്തിലെ ആഘോഷപരിപാടികൾക്ക് ശുഭപരിസമാപ്തി. സെവൻത് ബീച്ചിലെ വില്ലേജ് ഹാളിൽ നടന്ന പാരിഷ് ഡേയും 20-ാം വാർഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനവും ഗംഭീരമായി.
ഇടവക വിശ്വാസികളുടെ സമ്പൂർണ സഹകരണത്തോടെ നടന്ന പരിപാടിയിൽ ഇടവക വികാരി റവ.ഫാ. സജി എബ്രഹാം കൊച്ചേത്ത്, റവ.ഫാ. ജെറിൻ ടി രാജു, ട്രസ്റ്റി അപ്പു മണലിത്തറ, സെക്രട്ടറി ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.
പൊതുയോഗം പ്രത്യേകം തെരഞ്ഞെടുത്ത പ്രോഗ്രാം കോഓർഡിനേറ്റർമാരായ സുനോജ്, സജി, പ്രിൻസി, ജിപ്പു, രാജൻ, വിനോദ്, ടിജു എന്നിവരുടെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സജി, ടിറ്റു, സുരേഷ്, സുനിൽ, ഹിന്റോ എന്നിവരുടെയും അക്ഷീണപരിശ്രമത്താൽ ഇരുപതാം സമാപന സമ്മേളനം അവിസ്മരണീയമായി.
Europe
ലിവർപൂൾ: മലയാളി യുവാവിനെ യുകെയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടിയം സ്വദേശി ശ്രീരാജ് (26) ആണ് മരിച്ചത്.
ഫോണില്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കൾ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ശ്രീരാജിനെ മുറിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ലിവർപൂൾ യൂണിവേഴ്സിറ്റിയിൽ എൻജിനിയറിംഗ് വിദ്യാർഥിയായിരുന്ന ശ്രീരാജ്, ലിവർപൂൾ വിമൻസ് ഹോസ്പിറ്റലിലെ ക്ലെറിക്കൽ വിഭാഗത്തിലെ താത്കാലിക ജീവനക്കാരനുമായിരുന്നു.
Europe
ഡബ്ലിൻ: മലയാളിയായ വർഗീസ് അട്ടാശേരിൽ(തങ്കച്ചൻ, 60) ഡൗൺപാട്രിക്കിൽ അന്തരിച്ചു. സംസ്കാരം പിന്നീട് അയർലൻഡിൽ.
വടക്കൻ അയർലൻഡിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായിരുന്നു. അർബുദബാധയെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.
കോഴിക്കോട് കോടഞ്ചേരി വേളങ്കോട് സ്വദേശിയാണ്. ഏറെക്കാലം സൗദിയിൽ ജോലി നോക്കി വന്ന വർഗീസ് അവിടെ നിന്നുമാണ് വടക്കൻ അയർലൻഡിലെ ബെല്‍ഫാസ്റ്റിലേക്ക് കുടിയേറിയത്.
ഭാര്യ റീന. മക്കൾ: ആഷ്ലിൻ, ഐറിൻ, ഡയാന.
Europe
കോട്ടയം: യുകെയിൽ അന്തരിച്ച തലയോലപ്പറമ്പ് കരിപ്പാടം തടത്തിൽ നെൽസണിന്റെ ഭാര്യ നിഷയുടെ (42) സംസ്കാരം ശനിയാഴ്ച നടക്കും.
ഉച്ചകഴിഞ്ഞ് 3.30ന് പുതുവേലി വെള്ളാംതടത്തിലുള്ള ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം പുതുവേലി സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയിൽ സംസ്കാരം നടക്കും.
പരേത പുതുവേലി വെള്ളാംതടത്തിൽ മാത്യു - ലീലമ്മ ദമ്പതികളുടെ മകളാണ്. മക്കൾ: ലിയോണ, അലക്സിസ്, റിയാന്ന, ഈതൻ. സഹോദരൻ: അനീഷ്.
കൂടുതൽ വിവരങ്ങൾക്ക്: ജിമ്മി ജെയിംസ് - 9745162742.
Europe
സ്റ്റോക്ക് ഓൺ ട്രെൻഡ്: സ്റ്റോക്ക് ഓൺ ട്രെൻഡിലെ നിത്യസഹായ മാതാ ദേവാലയത്തിലെ വിമൻസ് ഫോറത്തിന്റെ വാർഷിക ആഘോഷം "നസ്രാണി മേളം' ആഴ്ചകളോളം വരുന്ന ഒരുക്കങ്ങൾക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് നൂറോളം വരുന്ന വിമൻസ് ഫോറം അംഗങ്ങൾ ചേർന്നൊരുക്കിയ കലാവിരുന്നോടുകൂടി വർണാഭമായി നടത്തി.
വിമൻസ് ഫോറം പ്രസിഡന്റ് അനു എബ്രഹാം കോഓർഡിനേറ്ററും സോഫി കുര്യാക്കോസ്, ഷെറിൻ ജോയ് എന്നിവർ കൾച്ചറൽ പ്രോഗ്രാം കോഓർഡിനേറ്റേഴ്സുമായി കമ്മിറ്റികൾക്ക് നേതൃത്വം നൽകി. ആഴ്ചകളായുള്ള ഒരുക്കങ്ങൾ, ജോലിത്തിരക്കിനിടയിലുള്ള പ്രാക്ടീസുകൾ ഒന്നും വെറുതെ ആയില്ല.
ട്രെൻഡ് വെയിലിലുള്ള സെന്റ് ജോസഫ് കോളജ് ഹാളിൽ, ഡിജിറ്റൽ സംവിധാനത്തിലൂടെയുള്ള ലോഞ്ചിംഗിലൂടെ നസ്രാണി മേളത്തിന് തുടക്കം കുറിച്ചു. പ്രാർഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ വികാരി ഫാ. ജോർജ് എട്ടു പറയിൽ അധ്യക്ഷത വഹിച്ചു.
Europe
ബര്‍ലിന്‍: മഞ്ഞുവീഴ്ചയും കടുത്ത തണുപ്പം മഴയും നിറഞ്ഞ കാലാവസ്ഥയെയും അവഗണിച്ച് ലോകപ്രശസ്തമായ ജര്‍മനിയിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ കാര്‍ണിവലിന് കൊടിയിറങ്ങി. ആഘോഷത്തിന്റെ ഹൈലൈറ്റ് ദിവസമായ തിങ്കളാഴ്ച റോസന്‍ മോണ്ടാഗ് പരേഡോടെയാണ് പരിസമാപ്തി കുറിച്ചത്.
ജര്‍മനിയില്‍ സാമ്പത്തിക ആഘാതം നിലനില്‍ക്കുമ്പോഴും താരതമ്യേന ചെറിയ സീസണ് ഉണ്ടായിരുന്നിട്ടും, കൊളോണ്‍ കാര്‍ണിവല്‍ ഏകദേശം 850 മില്യണ്‍ യൂറോയും, രാജ്യവ്യാപകമായി, ഏകദേശം 2 ബില്യണ്‍ യൂറോയും വരുമാനം നേടി. റോസ് മണ്ടേ പരേഡില്‍ ഏകദേശം 11,500 പേര് 74 ഗ്രൂപ്പുകളിലും 21 ഫ്ലോട്ടുകളിലുമായി നഗരമധ്യത്തിലൂടെ മാര്‍ച്ച് നടത്തി.
സന്ദര്‍ശകരുടെ എണ്ണത്തില്‍ നഗരം വീണ്ടും ഉയര്‍ന്ന അനുപാതം രേഖപ്പെടുത്തി, ഏകദേശം 1.5 മില്യണ്‍ സന്ദര്‍ശകര്‍, പ്രത്യേകിച്ച് അയല്‍ രാജ്യങ്ങളില്‍ നിന്നുമെത്തി.
കാലാവസ്ഥ മാറ്റത്തില്‍ പരേഡിന് ചെറിയ മഞ്ഞുവീഴ്ചയും ആലിപ്പഴ വര്‍ഷവും നേരിടേണ്ടിവന്നു, പക്ഷേ ഇത് തെരുവുകളില്‍ നിരന്നിരുന്ന ആരാധകരുടെ ആവേശം കെടുത്തിയില്ല എന്നതും ഒരു വസ്തുതയാണ്. രാവിലെ 10 മണിയ്ക്ക് ആരംഭിച്ച പരേഡ് വൈകുന്നേരം ആറു മണിക്കാണ് സമാപിച്ചത്.
കാര്‍ണിവല്‍ സീസണിന്റെ അവസാനമായി ചെവ്വാഴ്ച വൈകുന്നേരം, നുബ്ബലിന്റെ പ്രതിമയുടെ പരമ്പരാഗത കത്തിക്കല്‍ നടക്കും. കാര്‍ണിവലിനിടെ ചെയ്യുന്ന എല്ലാ ദുഷ്പ്രവൃത്തികള്‍ക്കും പ്രതിമ ബലിയര്‍പ്പിക്കപ്പെടുന്നു. നോമ്പുകാലം ആരംഭിക്കുന്നത് വിഭൂതി/ആഷ് ബുധനാഴ്ചയാണ്, ഇതാവട്ടെ പരമ്പരാഗതമായി ബ്രൂവറികളില്‍ മത്സ്യ വിരുന്ന് അടയാളപ്പെടുത്തുന്നു.
ജര്‍മന്‍ സംസ്കാരത്തിന്റെ തന്നെ ഭാഗമാണ് കാര്‍ണിവലുകളും അതോടനുബന്ധിച്ചു നടത്തുന്ന പരേഡുകളും. കൊളോണില്‍ മാത്രമായി നഗരത്തിലെ റോഡുകളിലൂടെ 8,5 കിലോ മീറ്ററര്‍ ദൂരത്തിലാണ് പരേഡ് കടന്നുപോയത്. കാലാവസ്ഥ പ്രതികൂലമായെങ്കിലും ജനങ്ങളുടെ ആഘോഷത്തിമിര്‍പ്പ് അല്‍പ്പംപോലും അലോസരപ്പെടുത്തിയില്ല. കാര്‍ണിവല്‍ സീസണിലെ പരമ്പരാഗത റോസന്‍മൊണ്ടാഗ് പരേഡുകള്‍ കൊളോണ്‍ കൂടാതെ മൈന്‍സ് ഡ്യൂസ്സല്‍ഡോര്‍ഫ്, എസ്സന്‍, ഹാംബുര്‍ഗ്, ട്രിയര്‍, ഫ്രാങ്ക്ഫര്‍ട്ട് തുടങ്ങിയ നഗരങ്ങളിലാണ് പ്രധാനമായും ആഘോഷം നടന്നത്. കനത്ത മഴയും കാറ്റും പ്രവചിച്ചിരുതുപോലെതന്നെ ഉണ്ടായി.
Europe
ഹോൺചർച്ച്: 7 ബീറ്റ്സ് മ്യൂസിക് ബാൻഡ് സംഗീതോത്സവ വിരുന്നുമായി വീണ്ടും എത്തുന്നു. ലണ്ടനിലേ സംഗീത പ്രേമികളുടെ അഭ്യർത്ഥന മാനിച്ച് സംഗീതോത്സവത്തിന്റെ ഒമ്പതാം സീസൺ മാർച്ച് ഏഴിന് ഹോൺചർച്ചിലാണ് സംഘടിപ്പിക്കുക.
മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച പത്മഭൂഷൺ ഒ.എൻ.വി. കുറുപ്പിന്റെ അനുസ്മരണവും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നിരവധി ഗാനങ്ങൾ കോർത്തിണക്കി നടത്തുന്ന സംഗീതാദദരവും 7 ബീറ്റ്സ് വേദിയിൽ സാറിന്റെ പാവനസ്മരണക്കു മുമ്പിൽ സ്മരണാഞ്ജലിയായി അർപ്പിക്കും.
സംഗീത-നൃത്ത സദസുകളൊരുക്കിയും, നിരവധിയായ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും ഒഎൻവി അനുസ്മരണങ്ങൾ സംഘടിപ്പിച്ചും പുതുമുഖ ഗായകർക്കും നർത്തകർക്കും വേദികൾ നൽകിയും യുകെയിലെ മലയാളി കലാഹൃദയങ്ങളിൽ ഇടംപിടിച്ച 7 ബീറ്റ്സ് സംഗീതോത്സവത്തിൽ പ്രവേശനം തികച്ചും സൗജന്യമായിരിക്കും.
ഒഎൻവി അനുസ്മരണവും മലയാള സിനിമയിലെ പ്രമുഖ സംഗീത സംവിധായകനും നിരവധി ഹിറ്റ് ഗാനങ്ങൾ ഒരുക്കി മലയാളികളുടെ ഹൃദയം കീഴടക്കിയ എസ്.പി. വെങ്കിടേഷ് മാഷിന്റെയും പാവന അനുസ്മരണവും തഥവസരത്തിൽ നടത്തപ്പെടും.
ലണ്ടനിലെ സഹൃദയരായ കലാ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ മലയാളി കൂട്ടായ്മകളാവും ആഥിതേയത്വം വഹിക്കുക. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ 7 ബീറ്റ്സ്, ചാരിറ്റി പ്രവർത്തിനായിട്ടാണ് സംഗീതോത്സവ വരുമാനം പൂർണമായി ഉപയോഗിച്ചു വരുന്നത്.
സംഗീതവും നൃത്തവും സമന്വയിക്കുന്ന കലോത്സവത്തിൽ ഒമ്പതാം തവണയും ടൈറ്റിൽ സ്പോൺസറായി എത്തുന്നത്, യുകെയിലെ പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ലൈൻ പ്രൊട്ടക്ട് ഇൻഷുറൻസ് & മോർട്ടഗേജ് സർവീസസ് ആണ്.
7 ബീറ്റ്സ് സംഗീതോത്സവ വേദിയിൽ, പ്രഗത്ഭരായ സംഗീത നൃത്ത താരങ്ങളുടെ സർഗാത്മക കഴിവുകളുടെ ആവനാഴിയിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുമ്പോൾ, ഉള്ളു നിറയെ ആനന്ദിക്കുവാനും ആസ്വദിക്കുവാനും അവസരമൊരുക്കുന്ന മെഗാ കലാവിരുന്നാവും ഹോൺചർച്ചിൽ കലാസദസിനു സമ്മാനിക്കുക.
മാർച്ച് ഏഴിന് ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി പത്തു വരെ നീണ്ടു നിൽക്കുന്ന സംഗീതരാവിൽ കലാസ്വാദകർക്കു തികച്ചും സൗജന്യമായിട്ടാവും പ്രവേശനം അനുവദിക്കുക.
പരിപാടിയുടെ ഭാഗമാകുവാൻ ഏവരെയും ഹോൺചർച്ച് കാമ്പ്യൻ സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് ക്ഷണിച്ചുകൊള്ളുന്നതായി കോഓർഡിനേറ്റർമാരായ ജോമോൻ മാമൂട്ടിൽ, സണ്ണിമോൻ മത്തായി എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: Sunnymon Mathai: 07727993229, Jomon Mammoottil: 07930431445, Manoj Thomas: 07846475589, Kevin Konickal: 07515428149, Dr. Sivakumar: 0747426997, Luby Mathew: 07886263726, Appachan Kannanchira: 07737956977.
Venue: The Campion School, Wingletye Lane, Hornchurch, London, RM11 3BX.
Europe
ബോൺമൗത്ത്: യുകെയിലെ കലാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന "മഴവിൽ ഫ്ലാഷ് 2026' ശനിയാഴ്ച ബോൺമൗത്തിൽ അരങ്ങേറും. ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ രാത്രി 11 വരെ നീണ്ടുനിൽക്കുന്ന "കലാ മഹോത്സവത്തിൽ' കലാലോകത്തെ പ്രതിഭകൾ സദസിന് കലാവിരുന്ന് ഒരുക്കും.
കലാഭവൻ ബിനു, ഗിരീഷ് മേനോൻ എന്നിവരുടെ സംഗീത വിരുന്ന്, പ്രസാദ് ശിവൻ അവതരിപ്പിക്കുന്ന മിമിക്രി എന്നിവ പരിപാടിയുടെ മാറ്റുകൂട്ടും. യുകെയിലെ പ്രശസ്തരായ 35-ഓളം ഗായകരും 25-ൽ പരം നർത്തകരും ചേർന്ന് വേദിയിൽ കലയുടെ മഴവിൽ വസന്തം വിരിക്കും.
Europe
ബെര്‍ലിന്‍: ജർമനിയുടെ വ്യവസായിക മേഖല കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 1,24,000 വ്യവസായിക ജോലികളാണ് നഷ്ടപ്പെട്ടത്. രാജ്യത്തെ വ്യവസായിക ലോകം കടുത്ത സമ്മര്‍ദത്തിലാണ്.
തുടര്‍ച്ചയായ പത്ത് പാദങ്ങളിലായി വില്‍പ്പന കുറഞ്ഞു. ഓഡിറ്റിംഗ് സ്ഥാപനമായ ഇവെെയുടെ വിശകലനം അനുസരിച്ച്, 2025ല്‍ ജര്‍മന്‍ വ്യവസായത്തില്‍ 1,24,000 ജോലികള്‍ ഇല്ലാതായി. 2.3 ശതമാനം കുറവ്.
ഇതിനര്‍ഥം തൊഴില്‍ നഷ്ടം മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയില്‍ കൂടുതലായി എന്നാണ്. വര്‍ഷാവസാനം, ഏകദേശം 5.38 ദശലക്ഷം ആളുകള്‍ ഇപ്പോഴും ഈ മേഖലയില്‍ ജോലി ചെയ്തിരുന്നു. 2019 മുതല്‍, 2,66,200 തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടു. ഏതാണ്ട് 4.7 ശതമാനം ഇടിവ്.
രാജ്യത്തെ ഓട്ടോമോട്ടീവ് വ്യവസായത്തെ പ്രത്യേകിച്ച് സാരമായി ബാധിച്ചു. കഴിഞ്ഞ വര്‍ഷം മാത്രം ഏകദേശം 50,000 തൊഴിലവസരങ്ങള്‍ ആകമാനം വെട്ടിക്കുറച്ചു. 2019 മുതല്‍, മൊത്തം നഷ്ടം 1,11,000ല്‍ അധികം തൊഴിലവസരങ്ങളാണ് ഉണ്ടായത്.
തൊഴില്‍ 13 ശതമാനം കുറഞ്ഞു. സ്ഥിതിവിവരക്കണക്കനുസരിച്ച്, ഓട്ടോമോട്ടീവ് മേഖലയിലെ ഏഴ് ജോലികളില്‍ ഒന്ന് അപ്രത്യക്ഷമായി എന്നാണ് ഇതിനര്‍ഥം. ഒരു വര്‍ഷത്തിനുള്ളില്‍ മെക്കാനിക്കല്‍ എൻജിനിയറിംഗ് മേഖലയിലും ഏകദേശം 18,700 തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടു.
2025ല്‍ പഠനം നടത്തിയ ഒരു വ്യവസായിക മേഖലയിലും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടില്ല.
വില്‍പ്പനയും വരുമാനവും കുറയുന്നു
വില്‍പ്പന കണക്കുകളില്‍ പ്രതിസന്ധി വ്യക്തമായി പ്രതിഫലിക്കുന്നു. 2025ലെ നാലാം പാദത്തില്‍, വ്യാവസായിക കമ്പനികള്‍ 537 യൂറോ ബില്യണ്‍ സൃഷ്ടിച്ചു. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 1.4 ശതമാനം കുറവ്.
ഇത് തുടര്‍ച്ചയായ പത്താം പാദത്തിലെ ഇടിവിനെ അടയാളപ്പെടുത്തി. 2024ല്‍ 3.4 ശതമാനം ഇടിവുണ്ടായതിനെത്തുടര്‍ന്ന്, ഈ വര്‍ഷം മൊത്തത്തില്‍ വില്‍പ്പന 1.1 ശതമാനം കുറഞ്ഞു. പണപ്പെരുപ്പവുമായി പൊരുത്തപ്പെടുത്തുമ്പോള്‍, 2023 മുതല്‍ 2025 വരെയുള്ള ഇടിവ് ഏതാണ്ട് പത്ത് ശതമാനമാണെന്ന് ഇവൈ പറയുന്നു.
ഓട്ടോമോട്ടീവ്, പേപ്പര്‍, ടെക്സ്റ്റെല്‍ വ്യവസായങ്ങള്‍ പ്രത്യേകിച്ച് മോശം പ്രകടനമാണ് കാഴ്ചവച്ചത്. ഇതിനു വിപരീതമായി, ലോഹ, ഇലക്ട്രിക്കല്‍ വ്യവസായങ്ങള്‍ അടുത്തിടെ നേരിയ വളര്‍ച്ച കൈവരിച്ചു - മുന്‍ വര്‍ഷങ്ങളിലെ ഗണ്യമായ ഇടിവിന് ശേഷം.
സമ്പദ്വ്യവസ്ഥയ്ക്കുള്ള വ്യക്തമായ മുന്നറിയിപ്പ് സൂചനയിലൂടെ ഒരു തിരിച്ചുരവിന് സാമ്പത്തിക സൂചകങ്ങള്‍ അടുത്തിടെ പ്രതീക്ഷ നല്‍കിയെങ്കിലും, പുതിയ ഡാറ്റ വ്യത്യസ്തമായ ക്യയാണ് വെളിപ്പെടുത്തുന്നത്.
2013ലെ പോലെ നിരവധി പാപ്പരത്തങ്ങള്‍
കോടതിയില്‍ സമ്മര്‍ദം വര്‍ധിച്ചുവരികയാണ്. 2025 ജനുവരി മുതല്‍ നവംബര്‍ വരെ, 1,483 വ്യാവസായിക കമ്പനികള്‍ പാപ്പരത്തത്തിനായി അപേക്ഷ നല്കി.
മുന്‍ വര്‍ഷത്തേക്കാള്‍ പതിനൊന്ന് ശതമാനം കൂടുതല്‍. 2013 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വ്യാവസായിക പാപ്പരത്തമാണിത്. 2021 മുതല്‍, വ്യാവസായിക കമ്പനി പാപ്പരത്തങ്ങളുടെ എണ്ണം ഏതാണ്ട് ഇരട്ടിയായി.
"ജര്‍മന്‍ വ്യവസായം കടുത്ത പ്രതിസന്ധിയിലാണ്' എന്ന് ഇവൈ മാനേജര്‍ ജാന്‍ ബ്രോഹില്ക്കര് പറയുന്നു. പല കമ്പനികളും വേഗത്തില്‍ വീണ്ടെടുക്കുമെന്ന പ്രതീക്ഷ ഉപേക്ഷിച്ചു.
കാര്യമായ സാമ്പത്തിക ഉയര്ച്ചയില്ലെങ്കില്, 2026ല്‍ കൂടുതല്‍ തൊഴില്‍ വെട്ടിക്കുറവുകള്‍ അനിവാര്യമാകും എന്നും മുന്നറിയിപ്പ് നല്കുന്നു. ജര്‍മനിയില്‍ വ്യവസായിക മേഖലയില്‍ ജോലി തേടി വരുന്ന മലയാളികള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
Europe
ബെര്‍ലിന്‍: ബോണിലെ ഇന്ത്യന്‍ എംബസിയില്‍ ഉദ്യോഗസ്ഥനായിരുന്ന റാന്നി വൃന്ദാവനം സ്വദേശി പരേതനായ വടക്കേപറമ്പില്‍ തോമസ് വറുഗീസിന്റെ (മോഹന്‍) ഭാര്യ മറിയക്കുട്ടി തോമസ് വടക്കേപറമ്പില്‍ (78) ബോണില്‍ അന്തരിച്ചു.
സംസ്കാരം പത്തനംതിട്ട റാന്നി കൊറ്റനാട് ട്രിനിറ്റി മാര്‍ത്തോമ്മ ദേവാലയ സെമിത്തേരിയില്‍. ബോണ്‍, ബാഡ്ഗോഡസ്ബര്ഗ് ഇവാജലിക്കല്‍ ആശുപത്രിയില്‍ നഴ്സായിരുന്ന മറിയക്കുട്ടി ജോലിയില്‍ നിന്നും വിരമിച്ച് വിശ്രമജീവിതത്തിലായിരുന്നു.
മക്കള്‍: അനു, ആഷ. മരുമകന് റിനു കടവില്‍. കൊച്ചുമക്കള്‍ : റോയിസ്, ഏതന്.
Europe
ഡബ്ലിൻ: മലയാളിയായ സാൻജോ സുനിലിനെ(30) അയർലൻഡിൽ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഇദ്ദേഹം ഡബ്ലിൻ ഫിൻഗ്ലാസ് ചാൾസ് ടൗണിൽ ഭാര്യ ലീഷ്മയ്ക്കൊപ്പം (നഴ്സ്) താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ വിവാഹം.
അടുത്തിടെയാണ് സാൻജോ അയർലൻഡിൽ എത്തിയത്. ഇവരുടെ കുടുംബാംഗങ്ങൾ മംഗലാപുരത്താണുള്ളത്. സംസ്കാരം പിന്നീട്.
Europe
ഡബ്ലിൻ: വടക്കൻ അയർലൻഡിലെ ന്യൂറിയിൽ മലയാളി നഴ്സ് കൃഷ്ണകുമാർ (38) അന്തരിച്ചു. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്.
ന്യൂറി ഡെയ്സി ഹിൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായിരുന്നു. നഴ്സായ വർഷയാണ് ഭാര്യ. മകൻ റാം കൃഷ്ണകുമാർ.
Europe
ബെര്‍ലിന്‍: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ സ്ലൊവാക്യയും ഹംഗറിയും സന്ദര്‍ശിച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി സഖ്യത്തിലായ ഹംഗറിയിലെയും സ്ലൊവാക്യയിലെയും യാഥാസ്ഥിതിക നേതാക്കളുമായി ചര്‍ച്ചകള്‍ക്കായിട്ടാണ് റൂബിയോ ഞായറാഴ്ച കിഴക്കന്‍ യൂറോപ്പില്‍ എത്തിയത്.
റഷ്യയെ ഊർജത്തിനായി ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇരുരാജ്യങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കൂടിയായ റൂബിയോ, മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ "പാശ്ചാത്യ നാഗരികത' സംരക്ഷിക്കാന്‍ യൂറോപ്യന്മാരോട് ആവശ്യപ്പെട്ടതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ സന്ദര്‍ശനം.
ഹംഗറിയുടെ വിക്ടര്‍ ഓര്‍ബാനും സ്ലൊവാക്യയുടെ റോബര്‍ട്ട് ഫിക്കോയും യൂറോപ്യന്‍ യൂണിയനുള്ളില്‍ വിഘടിപ്പിക്കുന്ന ശബ്ദങ്ങളായി കണക്കാക്കപ്പെടുന്നു.
ടെബ്രാറ്റിസ്ലാവയില്, കഴിഞ്ഞ മാസം വൈറ്റ് ഹൗസ് സന്ദര്‍ശിച്ച പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയുമായുള്ള ചര്‍ച്ചകള്‍ക്ക് മുമ്പ് റൂബിയോ സ്ലൊവാക് പ്രസിഡന്റ് പീറ്റര്‍ പെല്ലെഗ്രിനിയെ ആദ്യമായി കണ്ടു.
"പ്രതിരോധ സഹകരണവും നാറ്റോ ഉച്ചകോടികളില്‍ നിന്ന് ഉണ്ടാകുന്ന പ്രതിബദ്ധതകളുടെ പൂര്‍ത്തീകരണവും' ഇരുവരും ചര്‍ച്ച ചെയ്തതായി പെല്ലെഗ്രിനിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
ഫിക്കോയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം, മ്യൂണിക്കില്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ച ട്രാന്‍സ് - അറ്റ്ലാന്റിക് ബന്ധങ്ങളിലെ ഊഷ്മളമായ സ്വരത്തെക്കുറിച്ച് റൂബിയോ വിശദീകരിച്ചു.
യൂറോപ്പുമായി പ്രവര്‍ത്തിക്കാനും പങ്കാളിയാകാനുമാണ് യുഎസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
Europe
കാള്‍സ്റൂഹെ: ചങ്ങനാശേരി പുളിമൂട്ടില്‍ പരേതരായ ചാക്കോ - എലിസബെത്ത് ദമ്പതികളുടെ മകന് തങ്കച്ചന് പുളിമൂട്ടില്‍ (ജോണ്‍, 74) ജര്‍മനിയിലെ കാള്‍സ്റൂഹെയില്‍ അന്തരിച്ചു. സംസ്കാരം പിന്നീട് ജര്‍മനിയില്‍.
ഭാര്യ ഫിലോമിന ഇത്തിത്താനം മണിയംകേരിക്കളം കുടുംബാംഗം. മക്കള്‍: ടോം, ടിം, ടോബിയാസ്. മരുമക്കള്‍; സുമിത, പട്രീഷ്യ, സിബല്‍.
പരേതന്റെ ആത്മശാന്തിയ്ക്കായുള്ള വി.കുര്‍ബാന 26ന് ഉച്ചകഴിഞ്ഞ് മൂന്നിന് Hauptfriedhof Karlsruhe(Haid und Neue Strasse, 76131 Karlsruhe) കപ്പേളയില്‍ നടക്കും.
സ്റ്റുട്ട്ഗാര്‍ട്ടിലെ രജിസ്റ്റേര്‍ഡ് സംഘടനയായ മലയാളി ഡോയിഷെ ട്രെഫന്‍ ബാഡന്വ്യുര്ട്ടംബര്ഗിന്റെ സെക്രട്ടറിയായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്ന തങ്കച്ചന്, സാമൂഹ്യ സാംസ്ക്കാരിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്നു.
53 വര്‍ഷങ്ങള്‍ക്കു മുമ്പാണ് തങ്കച്ചന് ജര്‍മനിയിലേക്ക് കുടിയേറിയത്. ചങ്ങനാശേരിയിലെ പ്രശസ്ത ബിസിനസ് സ്ഥാപനമായ പുളിമൂട്ടില്‍ ഫര്‍ണിച്ചറിന്റെ ഉടമയാണ്.
തങ്കച്ചന്റെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനൊപ്പം ആത്മാവിന് നിത്യശാന്തിയും നേരുന്നതായി മലയാളി ഡോയിഷെ ട്രെഫന്‍ ബാഡന്‍വ്യുര്‍ട്ടംബര്‍ഗ് അറിയിച്ചു.
Europe
ലണ്ടൻ: ആറ്റുകാൽ ദേവീ ഭക്തരുടെ നേതൃത്വത്തിൽ ലണ്ടനിലെ ന്യൂഹാം മാനോർ പാർക്കിലുള്ള ശ്രീ മുരുകൻ ക്ഷേത്രത്തിൽ വർഷം തോറും നടത്തിവരുന്ന ആറ്റുകാൽ പൊങ്കാലയുടെ പത്തൊമ്പതാമത് സമർപ്പണം 2026 മാർച്ച് മൂന്നിന് ഭക്തിനിർഭരമായി ആചരിക്കും.
തിരുവനന്തപുരം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല നേർച്ച സമർപ്പിച്ച് , ദേവീ കൃപയും, പുണ്യവും, പൊങ്കാലക്കുള്ള അവസരവും യു കെ യിലെ ദേവീ ഭക്തർക്കായി ഒരുക്കണമെന്ന ആഗ്രഹത്തിൽ ഡോ.ഓമന ഗംഗാധരന്റെ നേതൃത്വത്തിൽ, ലണ്ടനിലെ 'ആറ്റുകാൽ സിസ്റ്റേഴ്സ്' തുടക്കം കുറിച്ച പൊങ്കാലയുടെ പത്തൊമ്പതാമത് വാർഷികമാവും മാർച്ച് മൂന്നിന് ശ്രീ മുരുകൻ മഹാക്ഷേത്രത്തിൽ നടത്തപ്പെടുക.
ബ്രിട്ടനിലെ നിരാലംബരായ സ്ത്രീകളുടെ സഹായത്തിനും, ഉന്നമനത്തിനും ശക്തിസ്രോതസായി നിലകൊള്ളുന്ന 'ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക്' കൂട്ടായ്മയുടെ ചെയറും, സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണ് ലണ്ടനിലെ ആറ്റുകാൽ പൊങ്കാലക്ക് തുടക്കം കുറിച്ച് നാളിതുവരെയായി നേതൃത്വം നൽകി പോരുന്നത്. മുൻ സിവിക് മേയറും, യുകെയിലെ ആദ്യ മലയാളി കൗൺസിലറുമാണ് ഡോ. ഓമന.
Europe
വിയന്ന: ആഗോള പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യുഎംഎഫ്) ഓസ്ട്രിയ നാഷണൽ കൗൺസിൽ 2026 - 2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വിയന്നയിലെ ഡബ്ല്യുഎംഎഫ് ആസ്ഥാനത്ത് നടന്ന ഔദ്യോഗിക ചടങ്ങിലാണ് പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചത്.
യുവജനങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകി സംഘടനയെ കൂടുതൽ ഊർജസ്വലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് നടന്നത്.
ഡബ്ല്യുഎംഎഫ് സ്ഥാപക ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങൾ സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ശക്തമായ ദിശാബോധം നൽകുന്നതാണെന്ന് പുതിയ ഭരണസമിതി വിലയിരുത്തി.
മുൻ പ്രസിഡന്റ് പോൾ കിഴേക്കേക്കര പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റിൻസ് നിലവൂരിന് ഔദ്യോഗികമായി ചുമതലകൾ കൈമാറി.
Europe
മാഞ്ചസ്റ്റർ: യുക്മ നോർത്ത് വെസ്റ്റ് റീജിയൺ കമ്മിറ്റിയുടെ അവലോകന യോഗം പ്രസിഡന്റ് ഷാജി തോമസ് വരാകുടിയുടെ അധ്യക്ഷതയിൽ മാഞ്ചസ്റ്ററിൽ നടന്നു.
യുക്മ നാഷണൽ ട്രെഷറർ ഷീജോ വർഗീസ്, മുൻവർഷത്തെ നാഷണൽ ജനറൽ സെക്രട്ടറിയും പിആർഒയും നിലവിലെ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാനുമായ അലക്സ് വർഗീസ്, നോർത്ത് വെസ്റ്റ് റീജിയൺ മുൻ പ്രസിഡന്റും ഇപ്പോഴത്തെ ദേശീയ സമതി അംഗവുമായ ബിജു പീറ്റർ, സെക്രട്ടറി സനോജ് വർഗീസ്, ട്രഷറർ ഷാരോൺ ജോസഫ്, ജോയിന്റ് സെക്രട്ടറി ജെറിൻ, മറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
2026 വർഷത്തേക്കുള്ള റീജിയണൽ കലാമേള, കായിക മേള, മറ്റു അനുബന്ധ പരിപാടികൾ, പോയ വർഷത്തെ പരിപാടികളുടെ വിലയിരുത്തലുകൾ, വരവ് ചെലവ് കണക്കുകൾ എന്നീ കാര്യങ്ങൾ കമ്മിറ്റിയിൽ ചർച്ച ചെയ്തു. കൂടാതെ നോർത്ത് വെസ്റ്റ് റീജിയണൽ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായി പുതിയ കർമപരിപാടികൾ നടത്തുവാനും മീറ്റിംഗിൽ തീരുമാനമായി.
യുക്മ റീജിണൽ തലത്തിൽ നടത്തുന്ന കായിക കലാമേളകളിൽ മത്സരാർഥികളുടെ വർധനവ് മുന്നിൽകണ്ട് അടുത്തവർഷത്തേക്കുള്ള മുന്നൊരുക്കങ്ങൾ എങ്ങനെ നടത്തണം എന്ന് കമ്മിറ്റി ചർച്ച ചെയ്തു. ഈ വർഷത്തെ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 13നും നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ മൂന്നിനും നടത്തുവാനും കമ്മിറ്റിയിൽ തീരുമാനമായി.
കഴിഞ്ഞ വർഷത്തെ പോലെ പരിപാടികൾ മത്സരാർഥികളുടെ പങ്കാളിത്തം കൊണ്ടും മലയാളി സമൂഹത്തിന്റെ സാനിധ്യം കൊണ്ടും ശ്രദ്ധേയമായപോലെ ഈ വർഷവും അതെ വിജയം ആവർത്തിക്കുവാൻ ശ്രമിക്കണമെന്ന് പ്രസിഡന്റ് ഷാജി തോമസ് വരാകുടി എല്ലാവരോടും അഭ്യർഥിച്ചു. സനോജ് വർഗീസ് സ്വാഗതവും ഷാരോൺ ജോസഫ് നന്ദിയും പ്രകാശിപ്പിച്ചു.
Europe
തിരുവനന്തപുരം: കേരളത്തില്‍ നിന്നും ജർമനിയിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റിനായുള്ള നോര്‍ക്ക ട്രിപ്പിള്‍ വിന് കേരള പദ്ധതിയുടെ എട്ടാം ഘട്ടത്തിലെ 250 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഎസ്സി, ജനറല്‍ നഴ്സിംഗാണ് അടിസ്ഥാന യോഗ്യത.
ബിഎസ്സി, പോസ്റ്റ് ബേസിക് ബിഎസ്സി യോഗ്യതയുള്ളവര്‍ക്ക് ഒരു വര്‍ഷത്തേയും ജനറല്‍ നഴ്സിംഗ് പാസായവര്‍ക്ക് മൂന്നു വര്‍ഷത്തെയും പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്. അപേക്ഷകര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ക്ലിനിക്കല്‍ മേഖലയില്‍ ജോലി ചെയ്തിരിക്കണം.
അപേക്ഷിക്കുന്ന സമയത്ത് പരമാവധി കരിയര്‍ ഗ്യാപ്പ് ഒരു വര്‍ഷത്തിലധികം ആകരുത്. ഉയര്‍ന്ന പ്രായപരിധി 2026 മേയ് 31ന് 36 വയസ് കവിയരുത്. ഉദ്യോഗാർഥികള്‍ക്ക് നോര്‍ക്ക റൂട്ട്സ്, എന്‍ഐഎഫ്എല്‍ എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ച് ഈ മാസം 23നകം അപേക്ഷ നല്‍കാവുന്നതാണ്.
200ലധികം ബെഡ്ഡുകളുള്ള ആശുപത്രികളിലോ മെഡിക്കല്‍ കോളജുകളിലോ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികള്‍ക്ക് മുന്‍ഗണന നല്‍കും. വയോജന പരിചരണത്തില്‍ ജിരിയാട്രിക്സ് അല്ലെങ്കില്‍ ദീര്‍ഘകാല പരിചരണം, ആശുപത്രിക്ക് പുറത്തുള്ള ഹോം കെയര്‍, നഴ്സിംഗ് ഹോം, പ്രത്യേകിച്ച് ഇന്‍പേഷ്യന്റ് പരിചയമോ ഷിഫ്റ്റ് അടിസ്ഥാനത്തിലുള്ള പ്രവൃത്തി പരിചയമോ ഉണ്ടായിരിക്കണം.
ഐസിയു, ഇന്റര്‍മീഡിയറ്റ് കെയര്‍ യൂണിറ്റ്, ജനറല്‍ വാര്‍ഡ്, സര്‍ജിക്കല്‍ മെഡിക്കല്‍ വാര്‍ഡുകള്‍, ന്യൂറോളജി, ഓങ്കോളജി, ഓര്‍ത്തോപീഡിക്സ് എന്നിവയിലെ പ്രവൃത്തി പരിചയവും പരിഗണിക്കും. എന്നാല്‍ എമര്‍ജന്‍സി വിഭാഗം, എന്‍ഐസിയു , പീഡിയാട്രിക്സ്, പിഐസിയു, സ്കൂള്‍ നഴ്സിംഗ്, വാക്സീനേഷന് നഴ്സിംഗ്, കമ്യൂണിറ്റി ഹെല്‍ത്ത് എന്നിവയില്‍ മാത്രം പരിമിതമായ പ്രവൃത്തി പരിചയം പരിഗണിക്കപ്പെടുകയില്ല.
പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർഥികള്‍ക്ക് ജർമന്‍ ഭാഷാപരിജ്ഞാനം നിര്‍ബന്ധമില്ല. പ്രാഥമിക തല അഭിമുഖത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികള്‍ ജർമന്‍ ഭാഷയില്‍ ബി1 ലെവല്‍ പരിശീലനം നേടേണ്ടതാണ്.
എ2 ലെവലില്‍ 70 ശതമാനം നേടുന്ന ഉദ്യോഗാർഥികളെ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തുന്നതും കോഴ്സ് ഫീ തിരികെ നല്കുന്നതുമാണ്. 70 ശതമാനം മാര്‍ക്കോടെ എ1 ലെവല്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കോഴ്സ് ഫീയുടെ ബാക്കി തുക തിരികെ നല്കുന്നതുമാണ്.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിമാന ടിക്കറ്റ് ഉള്‍പ്പെടെയുള്ള എല്ലാ ചെലവുകളും സൗജന്യമാണ്. കേരളീയരായ ഉദ്യോഗാർഥികള്‍ക്ക് മാത്രമായിരിക്കും ട്രിപ്പിള്‍ വിന് പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക.
നോര്‍ക്ക റൂട്ട്സും ജർമന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും ജർമന്‍ ഏജന്‍സി ഫോര്‍ ഇന്റനാഷനല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിംഗ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന് കേരള.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770577, 2770536, 2770540, 2770548 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സർവീസ്) ബന്ധപ്പെടാവുന്നതാണ്.
Europe
ഡബ്ലിൻ: അയർലൻഡിൽ മലയാളിയായ സുബിൻ സ്റ്റീഫൻ (47) അന്തരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയാണ്. സംസ്കാരം പിന്നീട്.
ഡബ്ലിൻ ലൂക്കനിൽ താമസിച്ചുവന്ന സുബിൻ ഹൃദയാഘാതത്തെ തുടർന്നാണ് മരണമടഞ്ഞത്. അയർലൻഡിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയി ജോലി നോക്കി വരികയായിരുന്നു.
ഭാര്യ: നാൻസി. ഒരു മകളുണ്ട്.
Europe
മാറ്റ്ലോക് വാലി: മലയാളി ട്രക്ക് ഡ്രൈവേഴ്സ് യുകെയുടെ (എംടിഡിയുകെ) 2026 - 27 പ്രവർത്തന വർഷത്തിലേക്കുള്ള പുതിയ സാരഥികളെ തെരഞ്ഞെടുത്തു.
കമ്മിറ്റി അംഗങ്ങളായി കോശി വർഗീസ് (ഡർബി), ജിസ്മോൻ മാത്യു (സ്റ്റെർലിംഗ്), രാജീവ് ജോൺ (ബർമിംഗ്ഹാം), റിജു ജോൺ (എക്സിറ്റർ), ലിൻജു ആന്റണി (ചെംസ്ഫോർഡ്) എന്നിവരെയും അഡ്വൈസറി കമ്മിറ്റി അംഗങ്ങളായി റോയ് തോമസ് (എക്സിറ്റർ), അമൽ പയസ് (സ്കോട്ലാൻഡ്) എന്നിവരെയും തെരഞ്ഞെടുത്തു.
ഡർബിഷയറിലെ മാറ്റ്ലോക് വാലിയിലെ ലിയ ഗ്രീൻ ഔട്ട്ഡോഴ്സിൽ നടന്ന എംടിഡിയുകെയുടെ നാലാമത് വാർഷിക കൂട്ടായ്മയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സംഗമത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒട്ടേറെ അംഗങ്ങൾ പങ്കെടുത്തു.
മൂന്ന് ദിവസം നീണ്ടുനിന്ന സംഗമത്തിൽ തൊഴിൽപരമായ കാര്യങ്ങളും ഡ്രൈവർമാരുടെ ക്ഷേമവും പ്രധാന ചർച്ചാവിഷയമായി. തൊഴിൽ മേഖലയിലെ വെല്ലുവിളികൾ, ഡ്രൈവർമാർ പാലിക്കേണ്ട നിയമപരമായ മാനദണ്ഡങ്ങൾ, സുരക്ഷാ മുൻകരുതലുകൾ എന്നിവയെക്കുറിച്ച് വിപുലമായ ചർച്ചകൾ നടന്നു.
അംഗങ്ങൾ തങ്ങളുടെ പ്രവൃത്തിപരിചയവും അറിവുകളും പരസ്പരം പങ്കുവച്ചു. വിഭവസമൃദ്ധമായ ഭക്ഷണവും അംഗങ്ങളുടെ വിവിധ കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
Europe
വോൾവർഹാംട്ടൺ: മേയ് ഒമ്പതിന് വോൾവർഹാംട്ടണിലെ യുകെ കെസിഎ ഹാളിൽ നടക്കുന്ന യുക്മയുടെ നഴ്സുമാർക്ക് വേണ്ടിയുള്ള പോഷക സംഘടനയായ യുക്മ നഴ്സസ് ഫോറത്തിന്റെ (യുഎൻഎഫ്) ആഭിമുഖ്യത്തിൽ എട്ടാമത് ദേശീയ സമ്മേളനത്തിലും അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷത്തിലും പങ്കെടുക്കുവാൻ താത്പര്യമുള്ളവർക്കായി രജിസ്ട്രേഷൻ നടപടികൾ അവസാനഘട്ടത്തിലേക്ക്.
പ്രസ്തുത സമ്മേളനത്തിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ എത്രയും വേഗം രജിസ്റ്റർ ചെയ്ത് സീറ്റുകൾ ഉറപ്പുവരുത്തേണ്ടതാണ്. സീറ്റുകൾ പരിമിതമായതിനാൽ ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും സമ്മേളനത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുക.
പ്രസ്തുത സമ്മേളനത്തിൽ യുകെയിലെ നഴ്സിംഗ് രംഗത്തെ പ്രമുഖരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്നതാണ്. യുക്മ നഴ്സസ് ഫോറത്തിന്റെ എട്ടാം ദേശീയ സമ്മേളനവും അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷവും
റീൽ മത്സരത്തിന് തുടക്കം
നഴ്സുമാരുടെയും കെയറർമാരുടെയും സേവനമനോഭാവവും സമർപ്പണവും സമൂഹത്തിന് മുന്നിലെത്തിക്കുന്നതിന് ഒരു സൃഷ്ടിപരമായ "നഴ്സസ് ഡേ റീൽ മത്സരം' സംഘടിപ്പിക്കുന്നു.
“Educate, Envision, Liberate” എന്ന പ്രമേയവുമായി സംഘടിപ്പിക്കുന്ന ഈ പരിപാടി നഴ്സിംഗ് മേഖലയിലെ പ്രഫഷണൽ മികവും നേതൃഗുണവും സമൂഹസേവനവും ഉയർത്തിപ്പിടിക്കുന്നതിൽ യുക്മ നഴ്സസ് ഫോറത്തിന്റെ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നത്.
സൃഷ്ടിപരമായ അവതരണത്തിലൂടെ നഴ്സിംഗ് സേവനത്തിന് ആദരം
“നഴ്സിംഗ് / കേറർ” എന്ന വിഷയത്തെ ആസ്പദമാക്കി 30 മുതൽ 90 സെക്കൻഡ് വരെ ദൈർഘ്യമുള്ള റീലുകൾ തയാറാക്കിയാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്.
മത്സര വിവരങ്ങൾ:മത്സര വിവരങ്ങൾ: • വിഷയം: നഴ്സിംഗ്/ കേറർ • ദൈർഘ്യം: 30 - 90 സെക്കൻഡ് • പങ്കാളിത്തം: ഗ്രൂപ്പ് എൻട്രി (കുറഞ്ഞത് രണ്ട് പേർ) • പോസ്റ്റിംഗ് കാലയളവ്: 15 ഫെബ്രുവരി 2026 - 20 ഏപ്രിൽ 2026.
പങ്കെടുക്കുന്ന വിധം: • നിങ്ങളുടെ റീൽ ഇന്റസ്റ്റാഗ്രാം അല്ലെങ്കിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുക • ഔദ്യോഗിക യുക്മ പേജുകളുമായി ടാഗ് ചെയ്യുകയും കോളാബറേറ്റ് ചെയ്യുകയും ചെയ്യുക • Instagram: @uukma1 • Facebook: @UUKMA നെ കോളാബ് ചെയ്ത് യുഎൻഎഫ് UNF UUKMA Nurses Forum ടാഗ് ചെയ്യുക • അക്കൗണ്ട് പബ്ലിക്ക് ആയിരിക്കണം • ഉള്ളടക്കം മര്യാദാപൂർണവും നൈതികവുമാകണം
വിലയിരുത്തൽ മാനദണ്ഡങ്ങൾ
മത്സര എൻട്രികൾ താഴെ പറയുന്ന മാനദണ്ഡങ്ങൾ പ്രകാരം വിലയിരുത്തും: • സൃഷ്ടിപരതയും വൈവിധ്യവും • ഉള്ളടക്കത്തിന്റെ ഗുണമേന്മ • സന്ദേശവും സ്വാധീനവും • ഓറിയന്റേഷൻ: പോർട്രെയിറ്റ് മോഡ് നിർബന്ധം • എൻഗേജ്മെന്റ് • വ്യൂസ് - 20 ശതമാനം • ലെെക്സ് - 20 ശതമാനം(ഇന്റസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയിലെ വ്യൂസ് & ലെെക്സ് കൂട്ടിച്ചേർക്കും)
ടൈ ബ്രേക്കർ മാനദണ്ഡങ്ങൾ: • നഴ്സസ് ദിനവുമായി കൂടുതൽ ബന്ധപ്പെട്ട ഉള്ളടക്കം • കൂടുതൽ വ്യൂസ് ലഭിച്ച എൻട്രി നിയമങ്ങൾ പാലിക്കാത്ത എൻട്രികൾ അയോഗ്യരാക്കപ്പെടും.
സമ്മാനങ്ങൾ
വിജയികളെ മേയ് ഒമ്പതിന് നടക്കുന്ന ദേശീയ സമ്മേളന വേദിയിൽ പ്രഖ്യാപിക്കും. • ? ഒന്നാം സമ്മാനം: £100 • ? രണ്ടാം സമ്മാനം: £50 • ? മൂന്നാം സമ്മാനം: £25 • ? നാലാം സമ്മാനം: മെഡൽ
ഐക്യത്തിനും അംഗീകാരത്തിനും ഒരു വേദി
ഈ ദേശീയ സമ്മേളനവും നഴ്സസ് ദിനാഘോഷവും യു.കെ മുഴുവൻ പ്രവർത്തിക്കുന്ന നഴ്സുമാരെയും ആരോഗ്യരംഗത്തെ പ്രവർത്തകരെയും ഒരുമിപ്പിക്കുന്ന വേദിയായിരിക്കും. നഴ്സിംഗ് സേവനത്തിന്റെ മനുഷ്യസ്നേഹപരമായ മൂല്യങ്ങളും സമൂഹത്തിന് നൽകിയ സംഭാവനകളും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയാണ് റീൽ മത്സരത്തിന്റെ ലക്ഷ്യം.
യുക്മയ്ക്ക് കീഴിലുള്ള 155 അംഗ അസോസിയേഷനുകളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന നഴ്സസ് ഫോറം, നഴ്സിംഗ് സമൂഹത്തിന്റെ വളർച്ചയ്ക്കും അംഗീകാരത്തിനും ക്ഷേമത്തിനും തുടർച്ചയായ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
“Educate, Envision, Liberate” എന്ന ആശയവുമായി 2026 ലെ ഈ ആഘോഷം നഴ്സിംഗ് സമൂഹത്തിന്റെ സമർപ്പണത്തിനും കരുണയ്ക്കും പ്രഫഷണൽ മികവിനും ഒരുപാട് അഭിമാനകരമായ വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി യുക്മയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ പിന്തുടരുക. അന്താരാഷ്ട്ര നഴ്സസ് ദിനം മേയ് 12ന് ലോകമെമ്പാടുമുള്ള നഴ്സുമാർ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് നഴ്സസ് ദിനത്തോടനുബന്ധിച്ചുള്ള പ്രഫഷണൽ ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നത്.
യുക്മ നഴ്സസ് ഫോറം ദേശീയ സമ്മേളനത്തോടനു ബന്ധിച്ച് നഴ്സുമാർക്കായി ഒരു റീൽ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. നഴ്സിംഗ് പ്രഫഷണലുകൾ, അധ്യാപകർ, ഗവേഷകർ തുടങ്ങിയവർ പങ്കെടുക്കുന്ന ഈ പരിപാടിയിൽ നഴ്സിംഗ് മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളും പ്രഫഷണൽ, റെഗുലേറ്ററി ബോഡികളുടെ പ്രതിനിധികളും സന്നിഹിതരായിരിക്കും.
നഴ്സിംഗ് രംഗത്തെ നേതൃത്വം, അറിവ് പങ്കിടൽ, പ്രൊഫഷണൽ വികസനം എന്നിവ ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ നഴ്സിംഗ് പ്രാക്ടീസിലും വിദ്യാഭ്യാസത്തിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസും നവീന ടെക്നോളജികളും പ്രധാന ചർച്ചാവിഷയങ്ങളായിരിക്കും.
ഡിജിറ്റൽ ഹെൽത്ത്, സ്മാർട്ട് ഹെൽത്ത്കെയർ സംവിധാനങ്ങൾ, കൂടാതെ ടെക്നോളജി അധിഷ്ഠിത ആരോഗ്യസംവിധാനങ്ങളിൽ നഴ്സുമാരുടെ ഭാവി പങ്ക് എന്നിവയും വിശദമായി അവതരിപ്പിക്കും.
പരിപാടിയിൽ പങ്കെടുക്കുന്നവർക്ക്:
• രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നഴ്സിംഗ് നേതാക്കളുമായി സംവദിക്കാനും ബന്ധം സ്ഥാപിക്കാനും അവസരമുണ്ടാകും.• പ്രഫഷണൽ, റെഗുലേറ്ററി ബോഡികളുമായി നേരിട്ട് ഇടപഴകാനുമുള്ള വേദിയാകും.
• തുടർച്ചയായ പ്രൊഫഷണൽ വികസന (സിപിഡി) പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും – പങ്കെടുക്കുന്നവർക്ക് സിപിഡി പോയിന്റുകൾ നൽകുന്നതായിരിക്കും.
• കരിയർ മാർഗനിർദേശവും ഇന്റവ്യൂ പിന്തുണയും ലഭിക്കുന്നതിലൂടെ പുതിയ തലമുറയിലെ നഴ്സുമാർക്ക് വലിയ തരത്തിൽ പ്രയോജനപ്പെടുന്നതാണ്.• നഴ്സിംഗ് പ്രാക്ടീസ്, വിദ്യാഭ്യാസം, നേതൃമേഖല എന്നിവയിൽ നേരിടുന്ന വെല്ലുവിളികൾ എന്നിവ ചർച്ച ചെയ്യുവാനുള്ള വേദിയാകും.
വിശദമായ പരിപാടിക്രമം, വക്താക്കൾ, സിപിഡി അക്രഡിറ്റേഷൻ, രജിസ്ട്രേഷൻ വിവരങ്ങൾ ഉടൻ അറിയിക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് യുക്മ വൈസ് പ്രസിഡന്റ് സ്മിത തോട്ടവുമായോ (07450964670) യുക്മ നഴ്സസ് ഫോറം നാഷണൽ സോണിയ ലൂബിയുമായോ (07729473749) ബന്ധപ്പെടാവുന്നതാണ്.
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം: UUKCA COMMUNITY CENTER, OODCROSS LANE, BILSTON, WOLVERHAMPTON, WV14 9BW.
Europe
ബെര്‍ലിന്‍: സ്വിറ്റ്സര്‍ലൻഡിലെ കുടിയേറ്റ വിരുദ്ധ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം ഈ വര്‍ഷം ജൂണില്‍ റഫറണ്ടത്തിലേക്ക് പോകാന്‍ ആവശ്യമായ ഒപ്പുകള്‍ നേടിയത് രാജ്യത്തേയ്ക്കുള്ള കുടിയേറ്റത്തിന് പൂട്ടുവീഴുമോ എന്ന ആശങ്കയിലാണ് കുടിയേറ്റ സമൂഹം.
അതേസമയം, ഈ നീക്കം സാമ്പത്തിക കുഴപ്പങ്ങള്‍ക്ക് കാരണമാകുമെന്ന് നിയമനിർമാതാക്കളും ബിസിനസ് ഗ്രൂപ്പുകളും വാദിക്കുന്നത് വലിയൊരു യാഥാഥ്യത്തിലേക്ക് വിരല്‍ചൂണ്ടുന്നു. രാജ്യത്തിന്റെ ജനസംഖ്യ 10 ദശലക്ഷമായി പരിമിതപ്പെടുത്തണോ വേണ്ടയോ എന്നതിനെക്കുറിച്ചാണ് സ്വിറ്റ്സര്‍ലൻഡ് റഫറണ്ടം നടത്തുന്നത്.
വലതുപക്ഷ, കുടിയേറ്റ വിരുദ്ധ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടി (എസ്പിപി) ആണ് ഈ ആവശ്യം മുന്നോട്ട് വച്ചത്. വോട്ടെടുപ്പിന് വിധേയമാക്കാന്‍ ആവശ്യമായ ഒപ്പുകള്‍ ഈ നിര്‍ദ്ദേശത്തിന് ലഭിച്ചിട്ടുണ്ടെന്നും ജൂണ്‍ 14ന് അത് ബാലറ്റ് ബോക്സിലേക്ക് പോകുമെന്നും സര്‍ക്കാര്‍ ബുധനാഴ്ച വെളിപ്പെടുത്തി.
സ്വിറ്റ്സര്‍ലന്‍ഡില്‍ ഏകദേശം 9.1 ദശലക്ഷം ആളുകള്‍ വസിക്കുന്നുണ്ട്. വിദേശത്തു നിന്നുള്ളവര്‍, പ്രധാനമായും യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍, ജനസംഖ്യയുടെ 30 ശതമാനമാണെന്ന് കണക്കാക്കപ്പെടുന്നു. സ്വിറ്റ്സര്‍ലൻഡ് - യൂറോപ്യന്‍ യൂണിയന് സ്വതന്ത്ര സഞ്ചാര കരാറും പരിഗണനയിലുണ്ട്.
സ്വിറ്റ്സര്‍ലൻഡിന്റെ ഭരണഘടനയില്‍ മാറ്റം വരുത്താനാണ് നിര്‍ദേശം ലക്ഷ്യമിടുന്നത്. സ്വിസ് പൗരന്മാരും റസിഡന്‍സി പേപ്പറുകളുള്ള വിദേശ പൗരന്മാരും ഉള്‍പ്പെടെ ജനസംഖ്യ 2050ന് മുമ്പ് 9.5 ദശലക്ഷത്തിലെത്തിയാല്, ജനസംഖ്യാ വളര്‍ച്ച പരിമിതപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം എന്നതാണ് ആശയം.
അഭയാവകാശങ്ങള്, കുടുംബ പുനരേകീകരണം, റസിഡന്‍സി പെര്‍മിറ്റ് വിതരണം എന്നിവ സംബന്ധിച്ച മാറ്റങ്ങള്‍ ഈ നടപടികളില്‍ ഉള്‍പ്പെടും. നിര്‍ദേശപ്രകാരം, സ്വിറ്റ്സര്‍ലൻഡ് സര്‍ക്കാര്‍ ജനസംഖ്യാ വളര്‍ച്ചയെ നയിക്കുന്ന രാജ്യാന്തര കരാറുകളെക്കുറിച്ച് വീണ്ടും ചര്‍ച്ച നടത്താന്‍ ശ്രമിക്കും.
10 ദശലക്ഷം പരിധി കടന്നാല്‍, ജനസംഖ്യാ പരിധി പാലിക്കുന്നതിന് അധികാരികള്‍ ലഭ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ടതുണ്ട്. അതില്‍ ഇയുവുമായുള്ള സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്വതന്ത്ര സഞ്ചാര കരാര്‍ അവസാനിപ്പിക്കുന്നത് ഉള്‍പ്പെടുന്നു.
നിലവില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ താമസിക്കുന്നവരില്‍ 27 ശതമാനം ആളുകള്‍ പൗരത്വമില്ലാത്തവരാണ്. ഭാവിയില്‍ ഉണ്ടാകുന്ന ജനസംഖ്യാ വർധനവ് വീടുകളുടെ വാടക വര്‍ധിക്കുന്നതിനും അതുപോലെ പൊതു സംവിധാനങ്ങള്‍ക്ക് മേല്‍ അമിത സമ്മര്‍ദത്തിനും ഇടയാക്കുന്നു എന്നും സ്വിറ്റസര്‍ലന്‍ഡിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടി വെളിപ്പെടുത്തി.
1999 മുതല്‍ പാര്‍ട്ടി തുടര്‍ച്ചയായി എല്ലാ തെരഞ്ഞെടുപ്പുകളിലും രംഗത്തുണ്ട്. തെരഞ്ഞെടുപ്പില്‍ ഇവര്‍ മുന്നില്‍ തന്നെയാണ്. എന്നാല്‍ വിദേശികള്‍ നടത്തുന്ന കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കി പാര്‍ട്ടി കുടിയേറ്റത്തിനെതിരെയും വന്‍ പ്രചാരണം നടത്തിവരുന്നുണ്ട്.
നിര്‍ദേശം എത്രത്തോളം ജനപ്രിയമാണ്?
നവംബറില്‍ രണ്ട് പത്രങ്ങള്‍ക്കുവേണ്ടി ഗവേഷണ സ്ഥാപനമായ ലീവാസ് നടത്തിയ ഒരു വോട്ടെടുപ്പില്‍, പ്രതികരിച്ചവരില്‍ 48 ശതമാനം പേര് ഈ നടപടിയെ അനുകൂലിക്കുന്നതായി കണ്ടെത്തി, 41 ശതമാനം പേര് ഇതിനെ എതിര്‍ക്കുകയും 11 ശതമാനം പേര് തീരുമാനമെടുത്തിട്ടില്ല.
എന്നിരുന്നാലും സ്വിറ്റ്സര്‍ലൻഡിന്റെ കൂട്ടായ രാഷ്ട്രത്തലവന്, ഫെഡറല്‍ കൗണ്‍സില്‍ എന്നറിയപ്പെടുന്നത്, മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ബിസിനസ് അസോസിയേഷനുകളും ഈ നീക്കത്തെ എതിര്‍ക്കുന്നു.
കുടിയേറ്റം ഇല്ലെങ്കില്‍, സ്വിറ്റ്സര്‍ലൻഡ് ആരോഗ്യ സംരക്ഷണം, പൊതുഗതാഗതം, ഹോസ്പിറ്റാലിറ്റി, നിർമാണം എന്നിവയില്‍ തൊഴിലാളി ക്ഷാമം നേരിടേണ്ടി വരുമെന്ന് അവര്‍ വാദിക്കുന്നു. വിദേശ തൊഴിലാളികളില്ലാതെ കമ്പനികള്‍ വിദേശത്തേക്ക് താമസം മാറുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
Europe
ബെർലിൻ: സാങ്കേതിക തകരാറുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് കൊളോൺ - ബോൺ വിമാനത്താവളത്തിൽ നിന്ന് വെള്ളിയാഴ്ച വിമാന സർവീസുകൾ നിർത്തിവച്ചത് യാത്രക്കാർക്ക് തടസം നേരിട്ടു.
വെള്ളിയാഴ്ച പുലർച്ചെ നടന്ന സംഭവത്തെത്തുടർന്ന് വിമാനത്താവള പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയും സുരക്ഷാ മേഖലകൾ അടയ്ക്കുകയും ചെയ്തു. രാവിലെ വൈകി, പ്രവർത്തനങ്ങൾ പുനരാരംഭിച്ചെങ്കിലും യാത്രക്കാർക്ക് ഇപ്പോഴും സുരക്ഷാ കാലതാമസം നേരിടുന്നുണ്ട്.
വിമാനത്താവളത്തിന്റെ വെബ്സൈറ്റിലെ അപ്ഡേറ്റ് ചെയ്ത പ്രസ്താവനയിൽ പ്രവർത്തനം പൂർത്തിയായതായും സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായും അറിയിച്ചു. എന്നാൽ കാരണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Europe
റെയാഡർ: ആരോഗ്യ പരിപാലന രംഗത്ത് വെയിൽസ് സർക്കാർ ഏർപ്പെടുത്തിയ ഗോൾഡ് മെഡൽ പുരസ്കാരത്തിന് അർഹത നേടിയ മലയാളി നഴ്സ് ഷൈനി സ്കറിയ വീണ്ടും അംഗീകാരത്തിന്റെ നിറവിൽ.
കലാ, സാംസ്കാരിക, സാമൂഹ്യ, ആതുരസേവന രംഗത്ത് പ്രശസ്തരായവർക്ക് ബ്രിട്ടീഷ് രാജാവ് ഒരുക്കിയ വിരുന്നിൽ പ്രത്യേകക്ഷണിതാവായി ഷൈനി പങ്കെടുത്തത് യുകെ മലയാളി സമൂഹത്തിനാകമാനം അഭിമാനമായി.
Europe
ബർമിംഗ്ഹാം: യുക്മയുടെ ഏറ്റവും ശക്തവും സജീവവുമായ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാൻഡസ് റീജിയണിന്റെ ഈ വർഷത്തെ പ്രോഗ്രാമുകളുടെ തീയതികൾ കഴിഞ്ഞ ദിവസം കൂടിയ റീജണൽ കമ്മിറ്റി യോഗം തീരുമാനിച്ചു.
യുക്മ നാഷണൽ നഴ്സിംഗ് ഫോറം കോൺഫറൻസ് - മേയ് ഒമ്പത്
യുക്മ മിഡ്ലാൻഡസ് റീജണൽ സ്പോട്സ് - ജൂൺ 13
യുക്മ നാഷണൽ സ്പോട്സ് - ജൂൺ 20
യുക്മ നാഷണൽ വള്ളംകളി - ഓഗസ്റ്റ് 15
യുക്മ റീജണൽ കലാമേള - ഒക്ടോബർ 10
യുക്മ നാഷണൽ കലാമേള നവംബർ ഏഴ്
യോഗത്തിൽ യുക്മ മിഡ്ലാൻഡസ് റീജണൽ പ്രസിഡന്റ് അഡ്വ. ജോബി പുതുകുളങ്ങര അധ്യക്ഷനായിരുന്നു.
യുക്മ നാഷണൽ വൈസ് പ്രസിഡന്റ് സ്മിത തോട്ടം, ദേശീയ സമിതി അംഗം ജോർജ് തോമസ്, റീജണൽ ജോയിന്റ് സെക്രട്ടറി അനിത മധു, റീജണൽ സ്പോട്സ് കോഓർഡിനേറ്റർ സജീവ് സെബാസ്റ്റ്യൻ, റീജണൽ പിആർഒ രാജപ്പൻ വർഗീസ്, റീജണൽ മീഡിയ കോഓർഡിനേറ്റർ അരുൺ ജോർജ്, റീജണൽ നേഴ്സസ് ഫോറം കോഓർഡിനേറ്റർ സനൽ ജോസ് തുടങ്ങിവർ ചർച്ചയിൽ പങ്കെടുത്തു.
റീജണൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി സ്വാഗതവും റീജണൽ ട്രഷറർ പോൾ ജോസഫ് നന്ദിയും പറഞ്ഞു.
Europe
ബർമിംഗ്ഹാം: 12 വയസുകാരനെ കൊലപ്പെടുത്തുകയും വൃദ്ധയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത 15 വയസുകാരന് 13 വർഷത്തെ തടവുശിക്ഷ വിധിച്ച് കോടതി.
നിയമപരമായ കാരണങ്ങളാൽ പ്രതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. വിധി കേൾക്കുമ്പോൾ പ്രതി യാതൊരു ഭാവവ്യത്യാസവും പ്രകടിപ്പിച്ചില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2025 ജനുവരി 21നായിരുന്നു 12 വയസുകാരൻ ലിയോ റോസിനെ പ്രതി കൊലപ്പെടുത്തിയത്. യാർഡ്ലി വുഡിലെ സ്കൂളിൽ നിന്ന് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ലിയോയെ പ്രതി വയറ്റിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
കുത്തിവീഴ്ത്തിയതിന് ശേഷം പ്രതി അവിടെത്തന്നെ നിന്ന് ലിയോ ജീവനുവേണ്ടി പിടയുന്നത് കണ്ട് ആസ്വദിക്കുകയായിരുന്നു ലിയോയുമായി പ്രതിക്ക് യാതൊരു മുന്‍പരിചയമില്ലെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിന് ദിവസങ്ങൾക്ക് മുമ്പ്, 82 വയസുള്ള വൃദ്ധയെ മുക്കിക്കൊല്ലാനും പ്രതി ശ്രമിച്ചിരുന്നു. മറ്റ് രണ്ട് വയോധികരെയും പ്രതി ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ടെന്നും ഇയാൾ കൊടും കുറ്റവാളിയാണെന്നും പോലീസ് കണ്ടെത്തിയിരുന്നു.
Europe
ബെര്‍ലിന്‍: ചൊവ്വാഴ്ച ജര്‍മനിയിലെ ആശുപത്രികളിലും സ്കൂളുകളിലും പണിമുടക്ക് നടക്കും. ഡ്യൂസല്‍ഡോര്‍ഫില്‍ വെര്‍ഡി ട്രേഡ് യൂണിയന് സംഘടിപ്പിച്ച റാലിയില്‍ പ്രകടനക്കാര്‍ മാര്‍ച്ച് നടത്തി.
ജിഇഡബ്ല്യുവും വെര്‍ഡിയും ഈ ആഴ്ച മുന്നറിയിപ്പ് പണിമുടക്കുകള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത് ആവോ ഡേകെയര്‍ സെന്ററുകളെയും സ്കൂളുകളെയും യൂണിവേഴ്സിറ്റികളെയും ആശുപത്രികളെയും ബാധിക്കും. തിങ്കളാഴ്ചയും ജീവനക്കാര്‍ സമരത്തിലായിരുന്നു.
പ്രത്യേകിച്ച്, നോര്‍ത്ത് റൈന്‍ - വെസ്റ്റ്ഫാലിയ, ബാഡന്‍ - വുര്‍ട്ടംബര്‍ഗ്, മധ്യ ജര്‍മനി എന്നിവിടങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് അവശ്യ സേവനങ്ങളിലേക്കുള്ള കാലതാമസം, റദ്ദാക്കല്‍ അല്ലെങ്കില്‍ കുറവ് എന്നിവ അനുഭവപ്പെടാം.
നോര്‍ത്ത് റൈന്‍ - വെസ്റ്റ്ഫാലിയ, ആഹന്‍, എസെന്, കൊളോണ്‍ എന്നിവിടങ്ങളിലെ പ്രധാന സര്‍വകലാശാല ആശുപത്രികളില്‍ രണ്ട് ദിവസത്തെ പണിമുടക്ക് നടക്കും.
അടിയന്തര ചികിത്സ ഇപ്പോഴും ലഭ്യമാകുമെങ്കിലും രോഗി പരിചരണം നിയന്ത്രിക്കുമെന്ന് ഈ ആശുപത്രികള്‍ ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബാഡന്‍ - വുര്‍ട്ടംബര്‍ഗില്‍, സ്റ്റുട്ട്ഗാര്‍ട്ടിലും ഹെയ്ല്ബ്രോണിലും ശ്രദ്ധ കേന്ദ്രീകരിക്കും. അവിടെ മിക്കവാറും എല്ലാ സംസ്ഥാന സ്ഥാപനങ്ങളും പ്രവര്‍ത്തനത്തില്‍ പങ്കുചേരും.
ഇതില്‍ സര്‍വകലാശാലകളും കോളജുകളും സംസ്ഥാന പാര്‍ലമെന്റും മന്ത്രാലയങ്ങളും വിദ്യാര്‍ഥി സേവനങ്ങളും വില്‍ഹെല്‍മ, സ്റ്റേറ്റ് ഗാലറി, സ്റ്റേറ്റ് തിയേറ്റര്‍ എന്നിവയുള്‍പ്പെടെ നിരവധി സാംസ്കാരിക സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു.
വീന്സ്ബര്ഗ് സെന്റര്‍ ഫോര്‍ സൈക്യാട്രിയെയും ഷ്വാബിഷ് ഹാളിലെ അതിന്റെ ശാഖയെയും ഇത് ബാധിക്കാന്‍ സാധ്യതയുണ്ട്. തിങ്കളാഴ്ച രാവിലെ സ്റ്റുട്ട്ഗാര്‍ട്ടിലും ഹെയ്ല്ബ്രോണിലും വലിയ പ്രകടനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
മധ്യ ജര്നനിയില്, ലൈപ്സിഗ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പണിമുടക്കുകള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാക്സണി, സാക്സണി - അന്‍ഹാള്‍ട്ട്, തുറിംഗിയ എന്നിവിടങ്ങളില്‍, സംസ്ഥാന അധികാരികള്‍, സ്കൂളുകള്‍, സര്‍വകലാശാലകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ തടസപ്പെടും.
ഹാലെ, ജെന, ലീപ്സിഗ് എന്നിവിടങ്ങളിലെ സര്‍വകലാശാല ആശുപത്രികളെയും ഇത് ബാധിക്കാന്‍ സാധ്യതയുണ്ട്. തുരിംഗിയയില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ജെനയില്‍ നടക്കുന്ന ഒരു വലിയ റാലിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സ്കൂളുകള്‍, സ്കൂള്‍ കഴിഞ്ഞുള്ള പരിചരണ കേന്ദ്രങ്ങള്‍, സര്‍വകലാശാലകള്‍, വിദ്യാര്‍ഥി യൂണിയന് ചൈല്‍ഡ്കെയര്‍ സൗകര്യങ്ങള്‍ എന്നിവയില്‍ നിന്നുള്ള ജീവനക്കാരെ ഒരുമിച്ച് കൊണ്ടുവരും.
മാര്‍ച്ചുകളും പ്രകടനങ്ങളും കാരണം വലിയ നഗരങ്ങളിലും ഗതാഗത കാലതാമസം ഉണ്ടായേക്കാം. ചൊവ്വാഴ്ച ആശുപത്രികളിലോ സ്കൂളുകളിലോ സര്‍ക്കാര്‍ ഓഫീസുകളിലോ അപ്പോയിന്റ്മെന്റുകള്‍ ഉള്ളവര്‍ അവ മുന്‍കൂട്ടി പരിശോധിക്കാന്‍ അധികൃതർ നിര്‍ദശിച്ചു.
പണിമുടക്കുകള്‍ എന്തുകൊണ്ട് നടക്കുന്നു
ജര്‍മ്മനിയിലെ ഫെഡറല്‍ സംസ്ഥാനങ്ങളിലുടനീളമുള്ള ഒരു പ്രധാന പൊതുമേഖലാ വേതന തര്‍ക്കത്തിന്റെ ഭാഗമാണ് പണിമുടക്കുകള്‍. വെര്‍ഡി, ജിഇഡബ്ല്യു, മറ്റുള്ളവ ഉള്‍പ്പെടെയുള്ള യൂണിയനുകള്‍ ഏഴ് ശതമാനം ശമ്പള വര്‍ധനവ് (അല്ലെങ്കില്‍ പ്രതിമാസം കുറഞ്ഞത് 300 യൂറോ), ജൂണിയര്‍ ജീവനക്കാര്‍ക്ക് പ്രതിമാസം 200 യൂറോ എന്നിവ ആവശ്യപ്പെടുന്നു.
ബുധനാഴ്ച പോട്സ്ഡാമില്‍ ആരംഭിക്കാന്‍ പോകുന്ന മൂന്നാമത്തെയും അവസാനത്തെയും റൗണ്ട് ചര്‍ച്ചകള്‍ക്ക് മുന്നോടിയായി സമ്മര്‍ദം വര്‍ധിപ്പിക്കുക എന്നതാണ് യൂണിയനുകളുടെ ലക്ഷ്യം.
Europe
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടന പത്രികയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പ്രതിപക്ഷ നേതാവ് വി. ഡി. സതീശന് കൈമാറി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യൂറോപ്പ് സീനിയർ വൈസ് പ്രസിഡന്റ് സിറോഷ് ജോർജ്.
കേരളത്തിന്റെ സമഗ്ര വികസനം, തൊഴിൽ - നിക്ഷേപ അവസരങ്ങളുടെ വിപുലീകരണം, ബ്രെയിൻ ഡ്രൈൻ എന്ന പ്രവണതയെ ബ്രെയിൻ ഗൈനായി മാറ്റുന്ന ദീർഘകാല ദർശനം തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ച ചെയ്തു.
വിദേശത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ പ്രവാസികളുടെ ആഗോള പരിചയവും വൈദഗ്ധ്യവും നിക്ഷേപ ശേഷിയും കേരളത്തിന്റെ വികസനത്തിന് ഫലപ്രദമായി ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകത സിറോഷ് ജോർജ് ചൂണ്ടിക്കാട്ടി.
പ്രത്യേകിച്ച് യുവജനങ്ങൾക്ക് കേരളത്തിൽ തന്നെ ഉയർന്ന നിലവാരമുള്ള തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള നയപരമായ മാറ്റങ്ങൾ നിർദേശിക്കപ്പെട്ടു.
പ്രവാസി മലയാളി സംരംഭകരെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനായി നിക്ഷേപ സൗഹൃദ നയങ്ങൾ, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തൽ, നവീകരണത്തിനും സാങ്കേതിക മുന്നേറ്റത്തിനുമുള്ള സർക്കാർ പിന്തുണ എന്നിവ ആവശ്യമാണ് എന്നതിലും ചർച്ചയിൽ ഊന്നൽ നൽകി.
കേരളത്തെ ആഗോള തലത്തിൽ മത്സരക്ഷമമായ ഒരു നിക്ഷേപ-പ്രതിഭ കേന്ദ്രമാക്കി മാറ്റാനുള്ള വ്യക്തമായ ദർശനമാണ് ഐഒസി യൂറോപ്പ് മുന്നോട്ടുവച്ചത്.
പ്രവാസി ഇന്ത്യക്കാരുടെ പങ്കാളിത്തം ഉറപ്പാക്കുന്ന നയപരമായ പിന്തുണയാണ് സംസ്ഥാനത്തിന്റെ ഭാവി വളർച്ചയ്ക്ക് നിർണായകമെന്ന് കൂടിക്കാഴ്ചയിൽ അഭിപ്രായപ്പെട്ടു.
Europe
ബെർലിൻ: ആഗോള റാങ്കിംഗിൽ ജർമൻ പാസ്പോർട്ട് നാലാം സ്ഥാനത്തേക്ക് താഴ്ന്നു. 16 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന റാങ്കിംഗാണ് ഇത്. ഹെൻലി ആൻഡ് പാർട്ണേഴ്സ് ആണ് വീസഫ്രീ അഥവാ വീസ ഓൺ അറൈവൽ എൻട്രി അനുവദിക്കുന്ന രാജ്യങ്ങളുടെ എണ്ണം അനുസരിച്ച് റാങ്കുകൾ തയാറാക്കുന്നത്.
ജർമൻ പൗരന്മാർക്ക് 185 രാജ്യങ്ങളിലേക്ക് വീസയില്ലാതെ യാത്ര ചെയ്യാൻ കഴിയും. നിലവിൽ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് സിംഗപ്പുരാണ്. 192 രാജ്യങ്ങളിലേക്ക് വീസ രഹിത പ്രവേശനം അനുവദിക്കുന്നു.
ജപ്പാനും ദക്ഷിണ കൊറിയയും രണ്ടാം സ്ഥാനം പങ്കിടുന്നു. ഡെൻമാർക്ക്, ലക്സംബർഗ്, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾ മൂന്നാം സ്ഥാനത്താണ്.
2024ൽ ജർമനി പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു. 2025ൽ മൂന്നാം സ്ഥാനത്തും.
Europe
ഗ്ലോസ്റ്റർ: സെന്റ് മേരീസ് സീറോമലബാര്‍ കാതലിക് മിഷന്റെ പാരിഷ് ഡേ ചര്‍ച്ച് ഡൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ ശനിയാഴ്ച രാവിലെ പത്തരയ്ക്ക് വിശുദ്ധ കുർബാനയോടെ ആരംഭിച്ചു. വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ജെയിന് പുളിക്കല്‍, എഎസ്എംസിസി വികാരി ഫാ. ജിബിന്‍ വാമറ്റത്തില്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ഫാ. ജെയിന് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. ഫാ. ജിബിന്‍ വാമറ്റത്തില്‍ അധ്യക്ഷത വഹിച്ചു. ക്രിസ്തുവില്‍ കേന്ദ്രീകൃതമായി ഒരു മുന്തിരിചെടിയും അതിന്റെ ശാഖകളും പോലെയാണ് ഒരു സമൂഹം വളരേണ്ടതെന്നും ഒരു കുടക്കീഴില് അണിനിരക്കുന്ന സമൂഹമായി ഗ്ലോസ്റ്ററിലെ സമൂഹം മാറണമെന്നും പാരിഷ് ഡേയില്‍ ഫാ. ജിബിൻ ആശംസിച്ചു.
Europe
മാഞ്ചസ്റ്റർ: യുക്കെയിലെ അറിയപ്പെടുന്ന മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്ററിലെ ട്രാഫോർഡ് മലയാളി അസോസിയേഷന്റെ (ടിഎംഎ) 2026ലേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു.
ശനിയാഴ്ച നടന്ന അസോസിയേഷന്റെ വാർഷികാഘോഷ പരിപാടിയോട് അനുബന്ധിച്ച് നടന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ ഐക്യകണ്ഠേന തെരഞ്ഞെടുത്തത്. പുതിയ പ്രെസിഡന്റായി ഡോണി ജോണിനെയാണ് തെരഞ്ഞെടുത്തത്.
സാൽഫോർഡ് സെന്റ് മേരീസ് സീറോമലബാർ ഇടവകയുടെ മുൻ ട്രസ്റ്റിയായും ട്രാഫോർഡ് മലയാളി അസോസിയേഷൻ മുൻ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കോട്ടയം ജില്ലയിലെ മുട്ടുചിറ സ്വദേശിയാണ്.
സെക്രട്ടറിയായി അനീഷ് തോമസിനെയും ട്രെഷററായി ദീപക് വി. ഡേവിഡിനെയും വൈസ് പ്രെസിഡന്റായി സിന്ധു സ്റ്റാൻലിയെയും ജോയിന്റ് സെക്രട്ടറിയായി ജോർജ് തോമസിനെയും പബ്ലിക് റിലേഷൻസ് ഓഫീസറായി അഡ്വ. റെൻസൺ തുടിയൻപ്ലാക്കലിനെയും യോഗം തെരഞ്ഞെടുത്തു.
സംഘടനയുടെ പ്രോഗ്രാം കോഓർഡിനേറ്റർസായി ഭാഗ്യലക്ഷ്മി ആദർശ്, ടിൻസി ഷിജു, മേബിൾ അജിൻ തുടങ്ങിയവരെയും തെരഞ്ഞെടുത്തു. സംഘടനയുടെ യൂത്ത് കോഓർഡിനേറ്റർസായി ആകാശ് ബിജുമോൻ, ഷൈൻ സിജു, ഒലിവിയ സിബി, നേഹ ബിജു, അഹിന അന്ന അനീഷ് എന്നിവരെയും തെരഞ്ഞെടുത്തു.
കഴിഞ്ഞ 20 വർഷക്കാലയളവിൽ ട്രാഫോർഡ് മലയാളി അസോസിയേഷൻ മാഞ്ചസ്റ്ററിലെ മലയാളി കമ്മ്യൂണിറ്റിക്കിടയിൽ നടത്തിവന്നിരുന്ന സേവന പ്രവർത്തനങ്ങൾ വളരെ മാതൃകാപരമായിരുന്നു. ഇവിടുത്തെ മുതിർന്നവർക്കും യൂത്തിനും കുട്ടികൾക്കുമായി പുതുമകൾനിറഞ്ഞ ഒട്ടനവധി പരിപാടികൾ പ്രഖ്യാപിച്ചുകൊണ്ട് 2026 വർഷം കൂടുതൽ മികച്ചതാക്കുമെന്നു നിയുക്ത പ്രസിഡന്റ് ഡോണി ജോൺ അറിയിക്കുകയുണ്ടായി.
അസോസിയേഷന്റെ ഇരുപതാമത് വർഷം മുഴുനീളെ ആഘോഷിക്കുവാൻ കഴിഞ്ഞതിനു എല്ലാ അംഗങ്ങളോടുമുള്ള കടപ്പാടും നന്ദിയുമർപ്പിച്ചുകൊണ്ടു പ്രസിഡന്റ് ഷിജു ചാക്കോ സംസാരിച്ചു. പരിപാടിയ്ക്ക് ലിബിൻ കെ. തോമസ്, ശ്രീകാന്ത് ശിവരാജൻ, സ്റ്റാനി ഇമ്മാനുവേൽ, ഡോളി സിബി, രാഹുൽ ശിവൻ, ഡൽഫിയാ ജോസ്, സോണിയ ദീപക്, അൽഫോൻസാ ഡോണി, ഡിയോണ സ്റ്റാൻലി, സോനാ ബിജു, ജോയൽ ജോർജ്, അഷോൺ സിബി തുടങ്ങിയവർ നേതൃത്വം നൽകി.
Europe
കോട്ടയം: മുന്‍ ജര്‍മന്‍ മലയാളിയും 1986ലെ ബെര്‍ലിന്‍ ലോകമലയാള സമ്മേളനത്തിന്റെ സംഘാടകനിലൊരാളുമായ മണ്ണംപ്ലാക്കല്‍ സെബാസ്റ്റ്യന്‍ മാത്യു (ദേവസ്യാച്ചന് - 76) കാഞ്ഞിരപ്പള്ളിയില്‍ അന്തരിച്ചു.
സംസ്കാരം പിന്നീട്. ഭാര്യ: മേരിക്കുട്ടി സെബാസ്റ്റ്യന്‍ കുളത്തൂര്‍ അത്യാലില്‍ കുടുംബാംഗം. മക്കള്‍: ദീപക് (ജര്‍മനി), വികാസ് (ജര്‍മനി), മരുമക്കള്‍: സില്‍വി പൊങ്കത്തില് (പാലാ, ജര്‍മനി), സോണിയ പുത്തന്‍കളം (ചങ്ങനാശേരി, ജര്‍മനി).
ന്യൂനപക്ഷ മോര്‍ച്ച ഉപാധ്യക്ഷന്‍ അഡ്വ. നോബിള്‍ മാത്യുവിന്റെയും കേരളാ കോണ്‍ഗ്രസ് എം മണ്ഡലം പ്രസിഡന്റ് ഷാജന് മാത്യുവിന്റെയും സഹോദരനാണ് പരേതന്. പ്രഫ. എം.എം. ഡൊമിനിക്ക്, സാലമ്മ ജോര്‍ജ് തേനംമാക്കല്‍, ജോസുകുട്ടി മാത്യു, ഗീതമ്മ മാത്യു കൊച്ചുപറമ്പില്‍ എന്നിവരാണ് മറ്റുസഹേദരങ്ങള്.
കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണാപ്ളാക്കല് പിതൃസഹോദര പുത്രനും ഫാ.ലിയോപോള്‍ഡ് സിഎംഐ മാതൃസഹോദരനും മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ജെസി ഷാജന്റെ ഭര്‍തൃസഹോദരനുമാണ്.
സെബാസ്റ്റ്യന്‍ ദീര്‍ഘകാലം ബെര്‍ലിനില്‍ താമസിച്ചതിനുശേഷം സ്വദേശത്തേയ്ക്ക് മടങ്ങി വിശ്രമജീവിതത്തിലായിരുന്നു.
Europe
ബെര്‍ലിന്‍: കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ആദ്യമായി ജര്‍മന്‍ കയറ്റുമതി വളര്‍ച്ച കൈവരിച്ചു. രണ്ട് ദുര്‍ബല വര്‍ഷങ്ങള്‍ക്ക് ശേഷം ജര്‍മന്‍ കയറ്റുമതി വീണ്ടും ഉയരുകയാണ്. 2025ല്‍, കമ്പനികള്‍ ഏകദേശം 1,569.6 ബില്യൺ യൂറോയുടെ സാധനങ്ങള്‍ വിദേശത്ത് വിറ്റു.
ഒരു ശതമാനത്തിന്റെ വര്‍ധനവ്. വര്‍ഷത്തിന്റെ തുടക്കത്തില്‍ പല വിദഗ്ധരും കൂടുതല്‍ ഇടിവ് പ്രതീക്ഷിച്ചിരുന്നു. ഇപ്പോള്‍ ജര്‍മന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കുറഞ്ഞത് ആശ്വാസം ലഭിക്കുന്നുണ്ടെന്ന് ജാഗ്രതയോടെയുള്ള പ്രതീക്ഷ നല്കുന്നു.
2025ല്‍ പ്രതിസന്ധി ഉണ്ടായിരുന്നിട്ടും ജര്‍മനി ഒരു കയറ്റുമതി രാഷ്ട്രമായി തുടര്‍ന്നു. കയറ്റുമതിയേക്കാള്‍ ഇറക്കുമതി ഗണ്യമായി വര്‍ധിച്ചെങ്കിലും ജര്‍മനി ഇപ്പോഴും 200 ബില്യൺ യൂറോയിലധികം കയറ്റുമതി മിച്ചത്തോടെയാണ് വര്‍ഷം അവസാനിപ്പിച്ചത്.
Europe
ബെർലിൻ: ജർമനിയുടെ കിഴക്കൻ മേഖലയിലെ കനത്ത മഞ്ഞുവീഴ്ച കാരണം പ്രവർത്തനം നിർത്തിവച്ച ബെർലിൻ ബ്രാൻഡൻബർഗ് വിമാനത്താവളം വീണ്ടും തുറന്നു. വെള്ളിയാഴ്ച രാവിലെ അടച്ച വിമാനത്താവളം ഉച്ചകഴിഞ്ഞാണ് തുറന്നത്.
കനത്ത മഞ്ഞും അപകട സാധ്യതയും കാരണം രാവിലെ ടേക്ക് ഓഫുകളോ ലാൻഡിംഗുകളോ സാധ്യമായിരുന്നില്ല. വിമാനത്താവളം വീണ്ടും പ്രവർത്തനം ആരംഭിച്ചെങ്കിലും കാലതാമസത്തിനും വിമാന റദ്ദാക്കലുകൾക്കും സാധ്യതയുണ്ടെന്ന് വിമാനത്താവളം മുന്നറിയിപ്പ് നൽകി.
രാജ്യാന്തര ഗതാഗത കേന്ദ്രങ്ങളായ ഫ്രാങ്ക്ഫർട്ടും മ്യൂണിക്കും ശേഷം ജർമനിയിലെ മൂന്നാമത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ബെർലിൻ ബ്രാൻഡൻബർഗ്. ജർമൻ തലസ്ഥാനത്തിന് തൊട്ടു തെക്കായി സ്ഥിതി ചെയ്യുന്നതും കിഴക്കൻ സംസ്ഥാനമായ ബ്രാൻഡൻബർഗിന്റെ ഭാഗമായതുമായ ഷോനെഫെൽഡ് പട്ടണത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്.
ജർമനിയുടെ കിഴക്കൻ ഭാഗം കടുത്ത ശൈത്യകാലത്തിലൂടെയാണ് കടന്നുപോകുന്നത്, ദിവസങ്ങളായി തണുത്തുറഞ്ഞ കാലാവസ്ഥയാണ്. രാജ്യാന്തര കേന്ദ്രമായ ഫ്രാങ്ക്ഫർട്ട് വിമാനത്താവളം ഉൾപ്പെടെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാന കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.
Europe
ബിർമിംഗ്ഹാം: "വലിയ നോമ്പിൽ വചനം പഠിക്കാം - Let Us Learn the Word During Sauma Ramba' എന്ന ആഹ്വാനവുമായി ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത സംഘടിപ്പിക്കുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ ആദ്യ റൗണ്ടിന് ഇന്ന് തുടക്കം.
വിവിധ പ്രായ വിഭാഗങ്ങളിലായി ഏകദേശം 2,500 മത്സരാർഥികൾ ഈ വർഷം സുവറ ക്വിസിൽ പങ്കെടുക്കുന്നു. രൂപത ബൈബിൾ കലോത്സവത്തിനു ശേഷം ഏറ്റവും കൂടുതൽ മത്സരാർഥികൾ പങ്കെടുക്കുന്ന മത്സരമായി സുവാറ ബൈബിൾ ക്വിസ് മാറിയിരിക്കുകയാണ്.
ഈ വർഷം ഏറ്റവും കൂടുതൽ മത്സരാർഥികൾ പങ്കെടുത്തത് പ്രെസ്റ്റൺ റീജിയണിൽ നിന്നാണ്. മത്സരാർഥികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം മാഞ്ചസ്റ്റർ റീജിയണും മൂന്നാം സ്ഥാനം കാന്റർബറി റീജിയണും നേടി.
മിഷൻ തലത്തിൽ ഏറ്റവും കൂടുതൽ മത്സരാർഥികൾ പങ്കെടുത്തത് മാഞ്ചസ്റ്റർ റീജിയണിലെ സെന്റ് തോമസ് അപ്പൊസ്തലിക് മിഷൻ, വിഥിൻഷോയിലാണ്. രണ്ടാം സ്ഥാനം പ്രെസ്റ്റൺ റീജിയണിലെ ഔർ ലേഡി ക്വീൻ ഓഫ് ദി ചർച്ച് മിഷൻ, ലിവർപൂൾ നേടി. മൂന്നാം സ്ഥാനം ബെർമിംഗ്ഹാം റീജിയണിലെ ഔർ ലേഡി ഓഫ് പെർപെച്ച്വൽ ഹെൽപ് മിഷൻ, സ്റ്റോക്ക്-ഓൺ-ട്രെന്റ് സ്വന്തമാക്കി.
വലിയ നോമ്പുകാലത്ത് ബൈബിൾ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുകയും ദൈവവചനം ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുന്നതിനായി ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ബൈബിൾ അപ്പൊസ്തലേറ്റ് വിശ്വാസികൾക്കായി ഒരുക്കിയ ‘സുവാറ ബൈബിൾ ക്വിസ് 2026’-ന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്.
മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് മത്സരാർഥികളുടെ രജിസ്റ്റർ ചെയ്ത ഇ-മെയിൽ വിലാസത്തിലേക്ക് ലഭ്യമാകും. മത്സരങ്ങളുടെ നിയമാവലിയും സമയക്രമവും ബൈബിൾ അപ്പൊസ്തലേറ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിവിധ റൗണ്ടുകളിലായി നടക്കുന്ന ഓൺലൈൻ മത്സരങ്ങൾക്ക് ശേഷം ഫൈനൽ മത്സരം ഏപ്രിൽ 11ന് ലിവർപൂളിൽ നടത്തപ്പെടുമെന്നും ബൈബിൾ അപ്പോസ്റ്റലേറ്റ് പിആർഒ ജിമ്മിച്ചൻ ജോർജ് അറിയിച്ചു.
Europe
ഡബ്ലിൻ: അയർലൻഡിലെ യുവജന സംഘടനയായ യംഗ് ഫിൻ ഗെയ്ലിന്റെ ദേശീയ ഉപാധ്യക്ഷനായി കുരുവിള ജോർജ് അയ്യങ്കോവിൽ ഔദ്യോഗികമായി നിയമിതനായി. നിലവിലെ ഉപാധ്യക്ഷനായിരുന്ന കയോലൻ മഗ്വയർ രാജിവച്ചതിനെ തുടർന്നാണ് നിയമനം.
ഫിൻ ഗെയ്ലിന്റെ ഭരണഘടനയിലെ ആർട്ടിക്കിൾ അഞ്ച് അനുസരിച്ചാണ് നിയമനം നടന്നത്. ദേശീയ സമ്മേളനത്തിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ സ്ഥാനാർഥിക്ക് ഉപാധ്യക്ഷ പദവിയിലേക്കുള്ള അവകാശമെന്ന വ്യവസ്ഥ പ്രകാരമാണ് കുരുവിളയെ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
അവസാന ദേശീയ സമ്മേളനത്തിൽ അംഗങ്ങളിൽ നിന്ന് ഏറ്റവും ശക്തമായ പിന്തുണ നേടിയ വ്യക്തിയായിരുന്നു അദ്ദേഹം. ഈ നിയമനത്തോടൊപ്പം, കുരുവിളയെ ഭരണകക്ഷിയായ ഫിൻ ഗെയ്ലിന്റെ നാഷനൽ എക്സിക്യൂട്ടീവ് കൗൺസിലിലേക്കും നാമനിർദേശം ചെയ്യും.
ഇത് പാർട്ടിയുടെ ഏറ്റവും ഉയർന്ന തീരുമാനാധികാര സമിതിയാണ്. മൂന്ന് ഭരണകാലങ്ങളായി അയർലൻഡിന്റെ ഭരണകക്ഷിയായി പ്രവർത്തിക്കുന്ന ഫിൻ ഗെയ്ൽ, രാജ്യത്തിന്റെ നയരൂപീകരണത്തിലും സർക്കാരിന്റെ ദിശ നിർണയത്തിലും നിർണായക പങ്ക് വഹിക്കുന്ന ശക്തമായ രാഷ്ട്രീയ സംഘടനയാണ്.
കുരുവിള ജോർജ് അയ്യങ്കോവിൽ മുമ്പ് യങ് ഫിൻ ഗെയ്ലിന്റെ നാഷണൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംഘടനയുടെ ആഭ്യന്തര ഭരണസംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലും ദേശീയതല ഏകോപനം മെച്ചപ്പെടുത്തുന്നതിലും അദ്ദേഹത്തിന്റെ പങ്ക് ശ്രദ്ധേയമായിരുന്നു.
പൊതുസേവന രംഗത്ത്, ഡബ്ലിനും സമീപ കൗണ്ടികളിലെയും പീസ് കമ്മിഷണറായി നീതിമന്ത്രാലയം അദ്ദേഹത്തെ നിയമിച്ചിരുന്നു. രാജ്യമെമ്പാടുമുള്ള അംഗങ്ങൾ നൽകിയ വിശ്വാസത്തിന് ഞാൻ ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു. ഫിൻ ഗെയ്ലിന്റെ ഭരണഘടന പ്രകാരമുള്ള ഈ ഉത്തരവാദിത്വം വലിയ ബഹുമതിയാണ്. യുവജനങ്ങളുടെ ശബ്ദം പാർട്ടിയുടെ ഏറ്റവും ഉയർന്ന തലത്തിൽ ശക്തമായി ഉയർത്താൻ ഞാൻ പ്രതിജ്ഞാബദ്ധനാണെന്ന് നിയമനത്തിന് പിന്നാലെ കുരുവിള പ്രതികരിച്ചു.
Europe
ലണ്ടൻ: മലയാള സിനിമാ സംവിധായകൻ ലാൽ ജോസ് നയിക്കുന്ന രണ്ട് ദിവസത്തെ സമഗ്രമായ അഭിനയവും ചലച്ചിത്ര നിർമാണവും ഉൾക്കൊള്ളുന്ന വർക്ക്ഷോപ്പ് കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്നു.
ഈ മാസം 14, 15 തീയതികളിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് വരെ ലണ്ടൻ ഹോൺചർച്ചിലെ ക്യാമ്പിയൻ അക്കാദമി ഹാളിൽ വച്ചാണ് വർക്ക്ഷോപ്പ് നടക്കുന്നത്.
അഭിനയം, സംവിധാനം, തിരക്കഥ രചന, സിനിമാറ്റോഗ്രഫി തുടങ്ങിയ മേഖലകളിൽ താത്പര്യമുള്ള അഭിനേതാക്കൾക്കും നവാഗത ചലച്ചിത്ര പ്രവർത്തകർക്കും സിനിമാ ആസ്വാദകർക്കുമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ വർക്ക്ഷോപ്പ് തിയറി ക്ലാസുകളും പ്രായോഗിക പരിശീലനവും ഉൾക്കൊള്ളുന്നതാണ്.
ലൈവ് സീൻ ഷൂട്ടുകൾ ഉൾപ്പെടുന്ന പരിശീലനം ഈ പരിപാടിയുടെ പ്രത്യേകതയാണ്. വർക്ക്ഷോപ്പിൽ ലാൽ ജോസിനൊപ്പം ഷിജു എം. ഭാസ്കർ (തിരക്കഥാകൃത്ത് & ഡയറക്ടർ ഓഫ് ഫോട്ടോഗ്രഫി), എസ്.എസ്. ശരൺ (കാസ്റ്റിംഗ് ഡയറക്ടർ & ആക്ടിംഗ് കോച്ച്), അരുൺ കുമാർ (സംവിധായകൻ) എന്നിവരും ക്ലാസുകൾ നയിക്കും.
സ്ക്രീൻ അഭിനയം, ഓഡിഷൻ തയാറെടുപ്പ്, ഷോർട്ട് ഫിലിം നിർമാണം, സിനിമാ വ്യവസായത്തിലേക്കുള്ള പ്രവേശന മാർഗനിർദേശങ്ങൾ എന്നിവ ഉൾപ്പെടെ സമഗ്രമായ പരിശീലനമാണ് പങ്കെടുക്കുന്നവർക്ക് ലഭിക്കുക.
വർക്ക്ഷോപ്പിനോടനുബന്ധിച്ച് "കണക്ടിംഗ് ആക്ടേഴ്സ് ആൻഡ് ഫിലിം മേക്കേഴ്സ്' എന്ന പ്രത്യേക നെറ്റ്വർക്കിംഗ് സെഷനും സംഘടിപ്പിക്കുന്നുണ്ട്. അഭിനയം, സംവിധാനം, തിരക്കഥ, സിനിമാറ്റോഗ്രഫി, എഡിറ്റിംഗ്, നിർമാണം തുടങ്ങിയ സിനിമാ അനുബന്ധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ സെഷൻ സഹായകരമായിരിക്കും.
പങ്കെടുക്കുന്നവർക്ക് ഉച്ചഭക്ഷണവും ലഘുഭക്ഷണങ്ങളും ഫാക്കൽറ്റിയുമായി സംവദിക്കാനുള്ള പ്രത്യേക ചോദ്യോത്തര സെഷനുകളും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: കലാഭവൻ ലണ്ടൻ - 07841 613973, [email protected].
Europe
ചങ്ങനാശേരി: ജര്‍മന്‍ മലയാളി ചങ്ങനാശേരി നാലുകോടി സ്വദേശി ജോസഫ് തോപ്പില്‍ (ജോയ് - 80) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് നാലുകോടി സെന്റ് തോമസ് ദേവാലയ സെമിത്തേരിയില്‍.
മൃതദേഹം രാവിലെ ഒമ്പതിന് സ്വഭവനത്തില്‍ കൊണ്ടുവരും. ഭാര്യ പരേതയായ ഏലിയാമ്മ. മക്കള്‍: ജൂലി, ലെജിന്‍.
ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ സര്‍വീസില്‍ ആയിരുന്നപ്പോള്‍ സ്പോര്‍ട്സിനൊപ്പം ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നിരവധി തവണ വിജയം നേടിയിട്ടുണ്ട്.
സര്‍വീസില്‍ നിന്നും വിരമിച്ചശേഷം കുടുംബമായി ജര്‍മനിയിലെ ഹൈഡല്‍ബെര്‍ഗില്‍ ആയിരുന്നു താമസം.
മലയാളി സമാജം ഹൈഡല്ബര്ഗിന്റെ സെക്രട്ടറിയായി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Europe
ബെര്‍ലിന്‍: സാക്സോണി സംസ്ഥാന പാര്‍ലമെന്റില്‍ നിന്നും എഎഫ്ഡി എംപിയായ ജോര്‍ഗ് ഡോര്ണൗവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന പാര്‍ലമെന്റ് സമ്മേളനത്തില്‍ നിന്ന് എഎഫ്ഡി പാര്‍ലമെന്റ് അംഗം ജോര്‍ഗ് ഡോര്ണൗ എന്ന 56 വയസുകാരനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ലൈപ്സിഗിനടുത്തുള്ള റോത്തയിലുള്ള അദ്ദേഹത്തിന്റെ വസതി, ബിസിനസ് പരിസരം, വാഹനങ്ങള്‍ എന്നിവ പരിശോധിച്ചു. സംസ്ഥാന പാര്‍ലമെന്റിന്റെ ഇമ്മ്യൂണിറ്റി കമ്മിറ്റി ഒരു പ്രത്യേക സമ്മേളനത്തില്‍ ഡോര്ണൗവിന്റെ പാര്‍ലമെന്ററി ഇമ്മ്യൂണിറ്റി എടുത്തുകളയാന്‍ ശുപാര്‍ശ ചെയ്തിരുന്നു.
തുടര്‍ന്ന് ഔദ്യോഗിക സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ സംസ്ഥാന പാര്‍ലമെന്റ് നിരോധനം നീക്കാന്‍ വോട്ട് ചെയ്തു. ലൈപ്സിഗ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവന പ്രകാരം, കേസ് വിദേശ വ്യാപാര, പേയ്മെന്റ് നിയമത്തിലംഘനങ്ങളുമായി ബന്ധപ്പെട്ടതാണ്.
ബെലാറസിലേക്കുള്ള കയറ്റുമതി നിരോധനം മറച്ചുവയ്ക്കുന്നതിനായി 2022 ഓഗസ്റ്റില്‍ ഒരു ടെലിസ്കോപ്പിക് ഹാന്‍ഡ്ലറിന്റെ ലക്ഷ്യസ്ഥാന രാജ്യമായി കസാക്കിസ്ഥാനെ പ്രഖ്യാപിച്ചതായി ഡോര്ണൗവിനെതിരേ ആരോപിക്കപ്പെടുന്നു.
ഡോര്ണൗ ബെലാറസിലെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ടതാണ്. എഎഫ്ഡി അംഗം ബെലാറഷ്യന്‍ പങ്കാളികളുമായി ചേര്‍ന്ന് അവിടെ ഒരു വലിയ കാര്‍ഷിക ബിസിനസ് നടത്തുന്നു.
Europe
ബെര്‍ലിന്‍: ജര്‍മനിയില്‍ ദാരിദ്യ്ര സാധ്യതയില്‍ ജീവിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ചൊവ്വാഴ്ച ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് (ഡെസ്റ്റാറ്റിസ്) പ്രസിദ്ധീകരിച്ച ഒരു പുതിയ റിപ്പോര്‍ട്ടില്‍ ജര്‍മനിയിലെ 13.3 ദശലക്ഷം ആളുകള്‍ ദാരിദ്യ്ര സാധ്യതയിലാണെന്ന് വെളിപ്പെടുത്തി.
ഇത് ജനസംഖ്യയുടെ 16.1 ശതമാനത്തിന് തുല്യമാണ്. കൂടാതെ 2024ലെ 15.5 ശതമാനത്തില്‍ നിന്ന് വര്‍ധനവും കാണിക്കുന്നു. ഇയുവിന്റെ വരുമാന - ജീവിത സാഹചര്യങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകളില്‍ നിന്നാണ് ഈ കണക്കുകള്‍ വരുന്നത്.
"ദാരിദ്യ്ര സാധ്യതയില്‍' എന്ന് ഇയു നിര്‍വചിക്കുന്നത് ശരാശരി തുല്യ വരുമാനത്തിന്റെ 60 ശതമാനത്തില്‍ താഴെ മാത്രം ജീവിക്കുന്നതിനെയാണ്. ഇത് വെയ്റ്റഡ് ഗാര്‍ഹിക വരുമാനത്തെ അടിസ്ഥാനമാക്കി ജനസംഖ്യയെ പകുതിയായി വിഭജിക്കുന്നു.
ജര്‍മനിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ആളുകളുടെ പരിധി പ്രതിമാസം 1,446 യൂറോ ആയിരുന്നു. രണ്ട് മുതിര്‍ന്നവരും 14 വയസിന് താഴെയുള്ള രണ്ട് കുട്ടികളുമുള്ള ഒരു കുടുംബത്തിന്റെ മൂല്യം 3,036 ആയിരുന്നു. എന്നാല്‍ ചില ഗ്രൂപ്പുകള്‍ ദാരിദ്യ്ര സാധ്യതയില്‍ ജീവിക്കാനുള്ള സാധ്യത കൂടുതലാണ്.
ഒറ്റയ്ക്ക് താമസിക്കുന്ന ആളുകള്‍ - 30.9 ശതമാനം. ഒറ്റയ്ക്ക് താമസിക്കുന്നവര്‍ - രക്ഷാകര്‍തൃ കുടുംബങ്ങളിലെ ആളുകള്‍ - 28.7 ശതമാനം. തൊഴിലില്ലാത്തവര്‍ - 64.9 ശതമാനം. തൊഴിലില്ലാത്തവര്‍ - 33.8 ശതമാനം. വിരമിച്ചവര്‍ - 19.1 ശതമാനം.
Europe
ലണ്ടൻ: ലോക രാജ്യങ്ങളില്‍ നിന്നുള്ള നൂതന സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ക്ക് യുകെ സര്‍ക്കാര്‍ ഔദ്യോഗിക എന്‍ഡോഴ്സ്മെന്റ് ബോഡി നല്കുന്ന ഇന്നൊവേറ്റര്‍ ഓഫ് ദ ഇയര്‍ ബഹുമതിക്ക് അര്‍ഹരായി മലയാളി സംരംഭകര്‍.
യുകെ ഹോം ഓഫീസിന്റെ ഇന്നൊവേറ്റര്‍ ഫൗണ്ടര്‍ വീസ പ്രോഗ്രാമിന് കീഴിലുള്ള ഔദ്യോഗിക എന്‍ഡോഴ്സ്മെന്റ് ബോഡികളിലൊന്നായ എന്‍വെസ്റ്റേഴ്സ് ലിമിറ്റഡില്‍ നിന്നുള്ള പുരസ്കാരമാണ് കേരളത്തില്‍ നിന്നുള്ള ഹെര്‍മര്‍ച്ചീസ് ബാലനും സിറിള്‍ റോയിയും നേടിയത്.
യുകെയിലെ ആരോഗ്യരംഗം നേരിടുന്ന ഗുരുതര വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുന്ന ലക്ഷ്യബോധമുള്ള സംരംഭം വികസിപ്പിച്ചതിനാണ് ഇന്നൊവേറ്റര്‍ ഓഫ് ദ ഇയര്‍ ബഹുമതിക്ക് ഇവര്‍ അര്‍ഹരാ
യത്.
യുകെ ഗവണ്മെന്റ് നല്കുന്ന ഇന്നൊവേറ്റര്‍ ഫൗണ്ടര്‍ വീസയിലൂടെ ഇംഗ്ലണ്ടില്‍ എത്തുകയും ഇത്തരം ആശയങ്ങളെ മികച്ച സംരംഭമാക്കി മാറ്റുകയും ചെയ്യുന്നവരെയാണ് ഈ പുരസ്കാരത്തിനായി തെരഞ്ഞെടുക്കുന്നത്.
Pravasi India – Delhi
മുംബൈ: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന മാധ്യമ പര്യടനത്തിന് മുംബൈയിൽ തുടക്കമായി. കേരളത്തിൽ നിന്നുള്ള പ്രമുഖ, അച്ചടി ദൃശ്യ മാധ്യമങ്ങളിൽ നിന്നുള്ള 10 മാധ്യമപ്രവർത്തകർ അടങ്ങുന്നതാണ് സംഘം.
പിഐബി കൊച്ചി ഡയറക്ടർ ധന്യ സനലിന്റെ നേതൃത്വത്തിലാണ് പര്യടനം നടത്തുന്നത്. മുംബൈ വിമാനത്താവളത്തിൽ എത്തിയ സംഘത്തെ പരമ്പരാഗത ഖൺ തൊപ്പി അണിയിച്ച് പിഐബി മുംബൈ പ്രതിനിധികൾ സ്വീകരിച്ചു.
തുടർന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ചായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) സംഘം സന്ദർശിച്ചു. എൻഎസ്ഇ എംഡിയും സിഇഒയുമായ ആശിഷ്കുമാർ ചൗഹാനുമായി സംഘം കൂടിക്കാഴ്ച നടത്തി. എൻഎസ്ഇ ചീഫ് ഇക്കണോമിസ്റ്റ് തീർഥങ്കർ പട്നായിക്കുമായി മാധ്യമ പ്രവർത്തകർ സംവദിച്ചു.
രാജ്യത്തെ പ്രമുഖ തുറമുഖമായ ജവഹർലാൽ നെഹ്റു പോർട്ട് അഥോറിറ്റി, യുനസ്കോ പൈതൃകപ്പട്ടികയിൽ ഉൾപ്പെട്ട എലഫന്റാ ഗുഹകള്‍, ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ, മുംബൈ മെട്രോപൊളിറ്റൻ മേഖല വികസന അഥോറിറ്റി, കേന്ദ്ര ആണവോർജ വകുപ്പിന്റെ കീഴിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (ടിഐഎഫ്ആർ), നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ, നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യൻ സിനിമ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസ്, മുംബൈയിലെ ഗാന്ധിജിയുടെ വസതിയായ മണി ഭവൻ, ഭൂഗർഭ ബങ്കർ മ്യൂസിയം എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തും.
കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകർക്ക് മുംബൈയുടെ വികസനത്തെയും പൈതൃകത്തെയും കുറിച്ച് നേരിട്ട് ഉൾക്കാഴ്ച നൽകുന്നതാണ് മാധ്യമ പര്യടനം. പര്യടനം വെള്ളിയാഴ്ച വൈകുന്നേരം സമാപിക്കും.
Pravasi India – Delhi
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ഭക്ത സഹസ്രങ്ങൾക്ക് സായൂജ്യമേകി പൊങ്കാല സമാപിച്ചു. ക്ഷേത്ര മേൽശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ മഹാ ഗണപതി ഹോമത്തോടെയാണ് വലിയ പൊങ്കാല ചടങ്ങുകൾ ആരംഭിച്ചത്.
നിർമ്മാല്യ ദർശനം, ഉഷഃപൂജ, വിശേഷാൽ പൂജകൾ എന്നിവക്കു ശേഷം പൂത്താലമേന്തിയ ബാലികമാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തിയ ദിവ്യാഗ്നിയുമായി പൊങ്കാല സമർപ്പണ വേദിയിലേക്ക് എഴുന്നെള്ളത്ത് നടത്തി. തുടർന്ന് പണ്ടാര അടുപ്പിൽ അഗ്നി ജ്വലിപ്പിച്ചപ്പോൾ ഭക്തജനങ്ങളുടെ നാവിൽ നിന്നും അമ്മേ നാരായണ ദേവീ നാരായണയെന്ന സ്തുതികളാൽ അന്തരീക്ഷം നിറഞ്ഞു നിന്നു.
പൊങ്കാലക്കലങ്ങളിലെ അരി തിളച്ചു തൂവിയപ്പോൾ സ്ത്രീ ജനങ്ങൾ നജഫ് ഗഡിലമ്മയെ സ്തുതിച്ചു വായ്ക്കുരവയിട്ടുകൊണ്ട് ശർക്കരയും മറ്റു രുചിക്കൂട്ടുകളും ചേർത്ത് അത് പായസമാക്കുന്നു. പായസത്തിൽ തിരുമേനിമാർ തീർത്ഥം തളിച്ചതോടെ നിവേദ്യമായി മാറിയ പായസം ഭക്തർ ശ്രീഭഗതിക്കു സമർപ്പിച്ചശേഷം തിരുനടയിലെത്തി ദർശനം നടത്തി കണിക്യയുമർപ്പിച്ചു തൊഴുതു മടങ്ങി.
മഹോത്സവത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിൽ നജഫ്ഗഡ് കൗൺസിലർ അന്തിം ഗെഹ്ലോട്ട് ഡൽഹി മലയാളി അസോസിയേഷൻ ചീഫ് ട്രഷറർ മാത്യു ജോസ്, വൈസ് പ്രസിഡന്റ് കെ ജി രഘുനാഥൻ നായർ, ശ്രീ ഭഗവതി ക്ഷേത്രം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡെന്റ് ആർ പി പിള്ള, ജനറൽ സെക്രട്ടറി ആർ മധുസൂദനൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് നിർമ്മാല്യം മ്യൂസിക്, ദ്വാരക അവതരിപ്പിച്ച ഭജന ക്ഷേത്രാങ്കണത്തെ ഭക്തിസാന്ദ്രമാക്കി. ഉച്ചക്ക് കളഭാഭിഷേകത്തോടുകൂടി ഉച്ചപൂജയും തുടർന്ന് അന്നദാനവും നടന്നു.
ഡല്‍ഹിയുടെയും പ്രാന്ത പ്രദേശങ്ങളായ നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുഡുഗാവ്, ഫരിദാബാദ്, ഗാസിയാബാദ്, ഇന്ദിരാപുരം, ഷാലിമാര്‍ ഗാര്ഡന് എന്നീ സ്ഥലങ്ങളില്‍ നിന്നെല്ലാം വലിയ പൊങ്കലയിൽ പങ്കെടുക്കുവാൻ ധാരാളം ഭക്ത ജനങ്ങൾ എത്തിയിരുന്നു.
Pravasi India – Delhi
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക അംഗങ്ങൾ വികാരി റവ.ഫാ. ജോയ്സൺ തോമസിന്റെ നേതൃത്വത്തിൽ ധ്യാനകേന്ദ്രമായ ആരാവലി കുന്നിൽ സ്ഥിതി ചെയ്യുന്ന പൗലോസ് മാർ ഗ്രിഗോറിയോസ് ധ്യാനകേന്ദ്രം സന്ദർശിച്ചു.
തീർഥാടക സംഘം തുടർന്ന് വിശുദ്ധ കുർബാനയിൽ പങ്കുചേർന്നു. ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ്, ഡൽഹി ഭദ്രാസന സെക്രട്ടറി റവ.ഫാ. സജി എബ്രഹാം, റവ.ഫാ. സുമോദ് ജോൺ എന്നിവരും പങ്കെടുത്തു.
തുടർന്ന് ഹരിയാനയിലെ മണ്ഡവാർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ശാന്തിഗ്രാം ആശ്രമവും സംഘം സന്ദർശിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: മലയാളം മിഷൻ ഡൽഹി ചാപ്റ്റർ ദ്വാരക, ജനക്പുരി, ഗുരുഗ്രാം മേഖലാതല ക്ലസ്റ്റർ യോഗം ഡൽഹി മലയാളി അസോസിയേഷൻ ആർകെ പുരം സാംസ്കാരിക സമുച്ചയത്തിൽ നടന്നു.
മലയാളം മിഷൻ ഡൽഹി ചാപ്റ്റർ ഗുരുഗ്രാം, ദ്വാരക & ജനക്പുരി മേഖലകളുടെ കോഓർഡിനേറ്റർ കെ.സി. സുശീൽ സ്വാഗതം ആശംസിച്ച് തുടങ്ങിയ യോഗത്തിൽ അക്കാദമിക് സമിതി അംഗവും മലയാളം മിഷൻ റിസോഴ്സ് പേഴ്സണുമായ എം.കെ. ജയചന്ദ്രൻ, ആർകെ പുരം ഏരിയ കോഓർഡിനേറ്റർ രജനി രാജീവ്, കെ.സി. സുശീൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തവരുമായി സംവദിക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു.
യോഗത്തിൽ ഗുരുഗ്രാം, ദ്വാരക, ജനക്പുരി ഏരിയകളിൽ മലയാളം ക്ലാസ് നടത്തുന്ന സംഘടനകളുടെ പ്രതിനിധികൾ, അധ്യാപകർ, കുട്ടികൾ തുടങ്ങിയവർ പങ്കെടുക്കുകയും അവരവരുടെ പഠന കേന്ദ്രങ്ങളിൽ അനുവർത്തിക്കുന്ന പഠന പ്രവർത്തനങ്ങളെ പറ്റിയും അതുപോലെ കൊണ്ടുവരാവുന്ന മാറ്റങ്ങളെ പറ്റിയും ചർച്ച നടത്തുകയുണ്ടായി.
രജനി രാജീവ് പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തികൊണ്ട് യോഗം അവസാനിപ്പിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഗുഡ്ഗാവ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ ഇടവകയുടെ സാമൂഹ്യ സേവനവും ചാരിറ്റി പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനുള്ള ധനസമാഹരണ ലക്ഷ്യത്തോടെ ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ഡൽഹിയിലെ താൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ "രംഗ് റേസ് - 2026' എന്ന പേരിൽ സംഗീത പരിപാടി സംഘടിപ്പിക്കുന്നു.
സംഗീതം, ഹാസ്യം, മിമിക്രി, താളവാദ്യങ്ങൾ എന്നിവയുടെ മനോഹരമായ സമന്വയത്തിലൂടെ കുടുംബസമേതം ആസ്വദിക്കാവുന്ന കലാവിരുന്നായാണ് ഈ പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രശസ്ത പിന്നണി ഗായിക അഞ്ചു ജോസഫ് നയിക്കുന്ന ബാൻഡ് അവതരിപ്പിക്കുന്ന ഹൃദയസ്പർശിയായ സംഗീത വിരുന്ന് പരിപാടിയുടെ മുഖ്യ ആകർഷണമായിരിക്കും.
മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യ കലാകാരന്മാരായ പോൾസണും ഭാസിയും ചേർന്ന് അവതരിപ്പിക്കുന്ന ഹാസ്യ വിസ്മയം പ്രേക്ഷകർക്ക് ചിരിയുടെ നിമിഷങ്ങൾ സമ്മാനിക്കും. കൂടാതെ, പ്രശസ്ത മിമിക്രി കലാകാരന്മാരായ സിദ്ധിക് റോഷൻ, ഏബൽ ബേബി എന്നിവരുടെ പ്രകടനങ്ങളും വയലിനും ചെണ്ടയും ചേർന്നുള്ള ശക്തമായ ഫ്യൂഷൻ പെർഫോമൻസും വേദിയെ ആവേശഭരിതമാക്കും.
ദൃശ്യ - ശബ്ദ സാങ്കേതിക വിദ്യകളുടെ ആധുനിക സംവിധാനങ്ങളോടെ അവതരിപ്പിക്കുന്ന ഈ പരിപാടി, പ്രേക്ഷകർക്ക് ഒരു അപൂർവ അനുഭവമായിരിക്കും. ഇടവകയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടപ്പിലാക്കി വരുന്ന വിദ്യാഭ്യാസ സഹായം, ആരോഗ്യ സഹായം, സാമൂഹ്യ ക്ഷേമ പദ്ധതികൾ തുടങ്ങിയ ചാരിറ്റി പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
പ്രവേശനം പാസുമൂലം നിയന്ത്രിച്ചിരിക്കുന്നു. പാസുകൾ ആവശ്യമുള്ളവർ ബന്ധപ്പെടുക: 9871116718, 8111920944.
Pravasi India – Delhi
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഞായറാഴ്ച രാവിലെ 11ന് ആർകെ പുരം സെക്ടർ രണ്ടിലെ സെന്റ് തോമസ് ദേവാലയത്തിൽ നടക്കും.
ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് റവ.ഫാ. ജോസഫ് കരോടൻ റീജിയണൽ ഡയറക്ടർ (എംഎസ്ടി ഡൽഹി റീജിയൺ) മുഖ്യ കാർമികത്വം വഹിക്കും.
ഫാ. സെബാസ്റ്റ്യൻ കല്ലടയിൽ സഹകാർമികനായിരിക്കും. രൂപം എഴുന്നള്ളിക്കൽ പ്രെസ്ദേന്തി വാഴ്ച, അമ്പ് എഴുന്നള്ളിപ്പ്, പ്രദക്ഷിണം, നേർച്ച വിതരണം എന്നിവ ഉണ്ടായിരിക്കും.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ (എംസിഡി, ഹെഡ് ക്വാർട്ടേഴ്സ്, ശ്യാമ പ്രസാദ് മുഖർജി സിവിക് സെന്റർ, ന്യൂഡൽഹി) ബജറ്റ് ആൻഡ് ഫിനാൻസ് ഓഫീസറായി സേവനമനുഷ്ഠിച്ച ആദ്യത്തെ കേരളീയനായ പി. അനിൽ കുമാർ സൂപ്പർ അന്യുവേഷൻ പൂർത്തിയാക്കിയതിന് (36 വർഷത്തെ സേവനം) ശേഷം സർവീസിൽ നിന്ന് വിരമിച്ചു.
കോഴിക്കോട് ജില്ലയിലെ ഫറോക്ക് നല്ലൂർ സ്വദേശിയായ അദ്ദേഹം പാലക്കൽ ഹൗസിൽ താമസിക്കുന്നു. ആത്മാർഥതയും കൃത്യതയും നിറഞ്ഞ സേവനത്തിലൂടെ സഹപ്രവർത്തകരുടെയും ഭരണകൂടത്തിന്റെയും ആദരം നേടിയ ഉദ്യോഗസ്ഥനായിരുന്നു പി. അനിൽ കുമാർ.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ അംബേദ്കർ നഗർ - പുഷ്പ് വിഹാർ ഏരിയയുടെ ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾ പുഷ്പ് വിഹാറിലെ ഓഫീസ് അങ്കണത്തിൽ നടത്തി.
ഏരിയ ചെയർമാൻ എം.എസ്. സലികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ വസന്ത് കുഞ്ജ് സെന്റ് ജോസഫ്സ് ക്നാനായ കാത്തലിക് ചർച്ച് വികാരി ഫാ. സുനിൽ പാറക്കൽ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഏരിയ സെക്രട്ടറി വി പ്രദീപ്, ട്രഷറർ പി. മനോജ്, വൈസ് ചെയർമാൻ മധു നായർ, വനിതാ വിഭാഗം കൺവീനർ ഷൈലാ സജി, ജോയിന്റ് സെക്രട്ടറി പി. സജിമോൻ, പ്രോഗ്രാം കോഓർഡിനേറ്റർമാരായ ജാസ്മിൻ വിജു, സുശീല സലികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഏരിയയിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും സ്വരമാധുരി ഡൽഹി അവതരിപ്പിച്ച ഗാനമേളയും ആസ്വാദകർക്ക് അനുഭൂതിയേകി. അത്താഴ വിരുന്നോടുകൂടി പരിപാടികൾ സമാപിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മെഹ്റോളി ഏരിയ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഡിഎംഎയുടെ ഓഫീസ് അങ്കണത്തിൽ ഏരിയ വൈസ് ചെയർമാൻ എസ്. പദ്മകുമാറും സെക്രട്ടറി സുജ രാജേന്ദ്രനും ചേർന്ന് ദേശീയ പതാക ഉയർത്തി.
തുടർന്ന് യുവജന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കു വേണ്ടി ക്വിസ് മത്സരം നടത്തി. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജസോള ഏരിയയുടെ ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾ ജസോള പോക്കറ്റ് 11-ലെ കമ്യൂണിറ്റി സെന്ററിൽ അരങ്ങേറി.
ഏരിയ ചെയർമാൻ പി.ഡി. പുന്നൂസിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ഡിഎംഎ വൈസ് പ്രസിഡന്റ് കെ. വി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, കേന്ദ്ര നിർവാഹക സമിതി അംഗം ഡി. ജയകുമാർ, ഏരിയ സെക്രട്ടറി തോമസ് മാമ്പിള്ളി, വൈസ് ചെയർമാൻ ജയചന്ദ്രൻ നായർ, ട്രെഷറർ തോമസ് വർഗീസ് വനിതാ വിഭാഗം കൺവീനർ ദിവ്യ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
ടീസ സാബു, ദൃശ്യ പ്രദീപൻ എന്നിവരായിരുന്നു അവതാരകമാർ. ഏരിയയിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ "കലാസന്ധ്യ' ആസ്വാദ്യ മധുരമായി. സ്നേഹ വിരുന്നോടുകൂടി പരിപാടികൾ സമാപിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ റിപ്പബ്ലിക് ദിനം ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ആഘോഷിച്ചു. ഡിഎംഎ വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠൻ ദേശീയ പതാക ഉയർത്തി.
ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, അഡീഷണൽ ട്രെഷറർ മനോജ് പൈവള്ളിൽ, അഡീഷണൽ ഇന്റേണൽ ഓഡിറ്റർ ലീനാ രമണൻ തുടങ്ങിയവർ ആശംസകൾ നൽകി.
കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ ആർ.എം.എസ്. നായർ, പി.വി. രമേശൻ, ഡി. ജയകുമാർ, പ്രദീപ് ദാമോദരൻ, ടി.വി. സജിൻ, കെ. സജേഷ്, രമ സുനിൽ, നളിനി മോഹനൻ, പാലം-മംഗലാപരി എരിയ ചെയർമാൻ എസ്. അനന്ത കൃഷ്ണപിള്ള, സെക്രട്ടറി ഉണ്ണികൃഷ്ണ മേനോൻ, ട്രഷറർ ടി.വി. ഹരിഹരസുതൻ, ആർകെ പുരം ഏരിയ ചെയർമാൻ എം. ജയചന്ദ്രൻ, പട്ടേൽ നഗർ ഏരിയ ചെയർമാൻ കല്ലറ മനോജ്, സംഗം വിഹാർ ഏരിയ സെക്രട്ടറി പി.എൻ. വാമദേവൻ, വിനയ് നഗർ-കിദ്വായ് നഗർ ഏരിയ സെക്രട്ടറി നോവൽ ആർ. തങ്കപ്പൻ, ജാനക്പുരി ഏരിയ ചെയർമാൻ സി.ഡി. ജോസ് തുടങ്ങിയവരും ഡിഎംഎ കുടുംബാംഗങ്ങളും പങ്കെടുത്തു.
തുടർന്ന് ജെ. രേവന്ത്, എം. ആദിത്യ എന്നിവർ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. പായസ വിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മെഹ്റോളി ഏരിയയുടെ 2026-2028 കാലയളവിലേക്കുള്ള പുതിയ സാരഥികളെ തെരഞ്ഞെടുത്തു. മെഹ്റോളി ഒന്നാം വാർഡിലെ ഡിഎംഎയുടെ ഏരിയ ഓഫീസിലായിരുന്നു വാർഷിക പൊതുയോഗം നടന്നത്.
ഏരിയ ചെയർമാൻ ഡോ. കെ.പി. ഹരീന്ദ്രൻ ആചാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠൻ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, ഏരിയ സെക്രട്ടറി ടി.വി. ലക്ഷ്മണൻ, ട്രഷറർ ജേക്കബ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ സുജാ രാജേന്ദ്രൻ, ടി .വി. സജിൻ, ഏരിയ വനിതാ വിഭാഗം കൺവീനർ സന്ധ്യാ അനിൽ തുടങ്ങിയവർ പങ്കെടുത്തു. രാജു യോഹന്നാൻ ആയിരുന്നു റിട്ടേണിംഗ് ഓഫീസർ.
Pravasi India – Delhi
ന്യൂഡൽഹി: പരേതനായ കെ.ജി. ഫിലിഫോസിന്റെ മകൻ പി.ജി. വർഗീസ് (68) F- 92/2 പ്രതാപ് മാർക്കറ്റ്, മുനിർക്ക ഡൽഹിയിൽ അന്തരിച്ചു.
ആലപ്പുഴ പള്ളിപ്പാട്ട് നീണ്ടൂർ കളിക്കൽ തെക്കേതിൽ കുടുംബാംഗമാണ്. ഭാര്യ ലിസി വർഗീസ്. മക്കൾ ആലീസ്, അനില. മരുമക്കൾ ബിനോയ്, ബേബി, ജെയിൻ ചാക്കോ.
സംസ്കാരം വ്യാഴാഴ്ച 12.45ന് മുനീർക വീട്ടിലെ പ്രാർഥന ശുശ്രൂഷകൾക്കു ശേഷം മൂന്നിന് സെന്റ് മേരീസ് കത്തീഡ്രൽ ചർച്ച് നേബ്സറായിൽ ശുശ്രൂഷയ്ക്ക് ശേഷം തുഗ്ലക്കബാദ് സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കാരം നടക്കും.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വിനയ് നഗർ–കിദ്വായ് നഗർ ഏരിയ ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടത്തപ്പെട്ടു. ഏരിയ ചെയർമാൻ സുനിൽ കുമാർ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
ആർ.കെ. പുരം സെന്റ് പീറ്റേഴ്സ് ചർച്ചിലെ റവ. ഫാ. സെബാസ്റ്റ്യൻ കല്ലടയിൽ എംഎസ്ടി ക്രിസ്മസ് സന്ദേശം നൽകി. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ചീഫ് ട്രഷറർ മാത്യു ജോസ്, അഡീഷണൽ ട്രഷറർ മനോജ് പൈവള്ളിൽ, അഡിഷണൽ ഇന്റേർണൽ ഓഡിറ്റർ ലീനാ രമണൻ, ഏരിയ സെക്രട്ടറി നോവൽ ആർ തങ്കപ്പൻ, ട്രഷറർ അജി ചെല്ലപ്പൻ, വനിതാ വിഭാഗം കൺവീനർ സുതില ശിവകുമാർ, പ്രോഗ്രാം കൺവീനറും ജോയിന്റ് സെക്രട്ടറിയുമായ കെ പി സുതൻ, ജോയിന്റ് സെക്രട്ടറിയും കൾച്ചറൽ കൺവീനറുമായ ഷിരീഷ് മുള്ളങ്കണ്ടി തുടങ്ങിയവർ പ്രസംഗിച്ചു.
അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ ഡി. ജയകുമാർ, പ്രദീപ് ദാമോദരൻ, സുജാ രാജേന്ദ്രൻ, നളിനി മോഹൻ, രമാ സുനിൽ തുടങ്ങിയവർ പങ്കെടുത്തു.
ഏരിയയിലെ കുട്ടികളും മുതിർന്നവരും ഉൾപ്പെടുന്ന കലാകാരന്മാർ അവതരിപ്പിച്ച കരോൾ ഗാനങ്ങൾ, സിനിമാ ഗാനങ്ങൾ, നൃത്തനൃത്യങ്ങൾ, എന്നിവ പ്രേക്ഷക ശ്രദ്ധ നേടി. സ്നേഹ വിരുന്നോടുകൂടി പരിപാടികൾ സമാപിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഡിഎംഎ മഹിപാൽപുർ - കാപ്പസ്ഹേഡാ ഏരിയയുടെ ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾ മഹിപാൽപുരിലെ ഡിഎംഎ ഓഫീസ് അങ്കണത്തിൽ അരങ്ങേറി. ഏരിയ ചെയർമാൻ ഡോ ടി എം ചെറിയാൻ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ഡിഎംഎ അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, കേന്ദ്ര നിർവാഹക സമിതി അംഗം ഡി. ജയകുമാർ, ഏരിയ സെക്രട്ടറി കെ. വി. ജഗദീശൻ, ട്രെഷറർ കെ. എം. ദിലീപ്, ഇന്റേണൽ ഓഡിറ്റർ സജി ഗോവിന്ദൻ, അഡ്വ. കെ.വി. ഗോപി, വനിതാ വിഭാഗം കൺവീനർ രത്നാ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽ പിതാവും ശെമ്മാശന്മാരിൽ പ്രധാനിയും സഹദേന്മാരിൽ മുൻപനും പരിശുദ്ധ സഭയുടെ പ്രഥമ രക്തസാഷിയുമായ സ്തേഫാനോസ് സഹദായുടെ ഓർമപ്പെരുന്നാൾ ആചരിച്ചു.
ഇടുക്കി ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്ത ശ്ലൈഹീക വാഴ്വ് നൽകി.
Pravasi India – Delhi
ന്യൂഡൽഹി: ഹരിയാന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ (എച്ച്ഐപിഎ) ഗുരുഗ്രാം വ്യാഴാഴ്ച നൂഹ് ജില്ലയിലെ ഗുസ്ബെത്തിയിലെ ദീപാലയ ബാലഭവനത്തിൽ (ഡിസിഎച്ച്) കുട്ടികളുടെ ക്ഷേമ സമിതികൾ (സിഡബ്ല്യുസി) ജുവനൈൽ ജസ്റ്റിസ് ബോർഡുകൾ (ജെജെബി) എന്നിവയിലെ ചെയർപേഴ്സൺമാരും അംഗങ്ങളും പങ്കെടുത്ത എക്സ്പോഷർ വിസിറ്റും ശേഷിവികസന പരിപാടിയും സംഘടിപ്പിച്ചു.
ദീപാലയയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും പരിപാടിയുടെ റിസോഴ്സ് പേഴ്സണുമായ ഡോ. കെ. സി. ജോർജ് സിഡബ്ല്യുസി അംഗങ്ങളുടെ പങ്കും ഉത്തരവാദിത്തങ്ങളും ചൈൽഡ് കെയർ സ്ഥാപനങ്ങളുടെ പ്രവർത്തനം, വ്യക്തിഗത ശിശു പരിപാലന പദ്ധതികൾ, കൂടാതെ ജുവനൈൽ ജസ്റ്റിസ് (കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ) ആക്ട്, 2015 പ്രകാരമുള്ള കുട്ടികളോടുളള സമീപനങ്ങൾ എന്നിവയെക്കുറിച്ച് ഒരു സംവാദാത്മക സെഷൻ നടത്തി.
ഹരിയാണയിലെ വിവിധ ജില്ലകളിൽ നിന്നുള്ള 41 പുതുതായി നിയമിതരായ സിഡബ്ല്യുസി, ജെജെബി അംഗങ്ങൾ ഉൾപ്പെടെ ആകെ 46 പേർ പരിപാടിയിൽ പങ്കെടുത്തു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ക്രിസ്മസ് - പുതുവത്സരാഘോഷങ്ങളായ "ശാന്തരാത്രി പുതുരാത്രി'യുടെ ഭാഗമായി നടത്തിയ ക്രിസ്മസ് കരോൾ ഗാന മത്സരം ഏഴാം സീസണിൽ ഒന്നാം സമ്മാനത്തിന് ഡിഎംഎ കാൽക്കാജി ഏരിയ ടീം അർഹരായി.
രണ്ടാം സമ്മാനത്തിന് ഡിഎംഎ മെഹ്റോളി ഏരിയ ടീമും മൂന്നാം സമ്മാനത്തിന് ഡിഎംഎ മയൂർ വിഹാർ ഫേസ്-1 ഏരിയ ടീമും അർഹരായി. ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയമായിരുന്നു വേദി.
അംബേദ്കർ നഗർ - പുഷ്പ് വിഹാർ, ആശ്രം - ശ്രീനിവാസ്പുരി, ബദർപ്പുർ, കാൽക്കാജി, മായാപുരി-ഹരിനഗർ, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ് 3 - ഗാസിപ്പുർ, മെഹ്റോളി, പട്ടേൽ നഗർ,ആർകെ പുരം, രജൗരി ഗാർഡൻ - ശിവാജി എൻക്ലേവ്, ഉത്തം നഗർ - നാവാദാ, വികാസ്പുരി - ഹസ്തസാൽ, വിനയ് നഗർ - കിദ്വായ് നഗർ എന്നീ ഡിഎംഎയുടെ 14 ഏരിയ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
Pravasi India – Delhi
ന്യൂഡൽഹി: ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ഡൽഹി മലയാളി അസോസിയേഷന്റെ ക്രിസ്മസ് - പുതുവത്സരാഘോഷങ്ങളായ "ശാന്ത രാത്രി പുതുരാത്രി'യിൽ വിവിധ കാരൾ സംഘങ്ങളൊരുക്കിയ ഗാനവീചികൾ ആസ്വാദക ഹൃദയങ്ങളെ ഊഷ്മളമാക്കി.
ഡൽഹി മലയാളി അസോസിയേഷന്റെ ക്രിസ്മസ് കാരൾ ഗാന മത്സരം ഏഴാം സീസണിൽ അംബേദ്കർ നഗർ - പുഷ്പ് വിഹാർ, ആശ്രം - ശ്രീനിവാസ്പുരി, ബദർപ്പുർ, കാൽക്കാജി, മായാപുരി - ഹരിനഗർ, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ് 3 - ഗാസിപ്പുർ, മെഹ്റോളി, പട്ടേൽ നഗർ, ആർകെ പുരം, രജൗരി ഗാർഡൻ - ശിവാജി എൻക്ലേവ്, ഉത്തം നഗർ - നാവാദാ, വികാസ്പുരി - ഹസ്തസാൽ, വിനയ് നഗർ - കിദ്വായ് നഗർ എന്നീ ഡിഎംഎയുടെ ഏരിയ ടീമുകൾ പങ്കെടുത്തു.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. ഷാജി മാത്യൂസ്, ക്രിസ്മസ് സന്ദേശം നൽകി.
പോലീസ് അസിസ്റ്റന്റ് കമ്മീഷണർ മെൽവിൻ വർഗീസ് ഐപിഎസ് മുഖ്യാതിഥിയും ആർകെ പുരം എംഎൽഎ അനിൽ കുമാർ ശർമ, വിവാ ഗ്രൂപ്പ് ഡയറക്ടർ ജയകുമാർ നായർ എന്നിവർ വിശിഷ്ടാതിഥികളുമായിരുന്നു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ സ്വാഗതവും പ്രോഗ്രാം കൺവീനറും അഡീഷണൽ ട്രെഷറാറുമായ മനോജ് പൈവള്ളിൽ കൃതജ്ഞതയും പറഞ്ഞു.
Pravasi India – Delhi
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽ പിതാവും ശെമ്മാശന്മാരിൽ പ്രധാനിയും സഹദേന്മാരിൽ മുമ്പനും പരിശുദ്ധ സഭയുടെ പ്രഥമ രക്തസാഷിയുമായ സ്തേഫാനോസ് സഹദായുടെ ഓർമപ്പെരുന്നാൾ ജനുവരി 04 മുതൽ 11 വരെയുള്ള ദിവസങ്ങളിൽ നടക്കും.
ഇടുക്കി ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. പെരുന്നാൾ ശുശ്രൂഷകളിൽ ഏവരും പ്രാർഥനാപൂർവം നേർച്ച കാഴ്ചകളോടുകൂടി വന്നു സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ക്ഷണിക്കുന്നതായി കമ്മിറ്റിയംഗങ്ങൾ അറിയിച്ചു.
പെരുന്നാൾ ശുശ്രൂഷ ക്രമീകരണം
ജനുവരി നാല്: രാവിലെ 7. 30ന് പ്രഭാത നമസ്കാരം, വി. കുർബാനയെ തുടർന്ന് പെരുന്നാൾ കൊടിയേറ്റ് (വെരി റവ. ഫിലിപ്പോസ് റമ്പാൻ, സുപ്പീരിയർ ജ്യോതിസ് ആശ്രമം മൗണ്ട് അബു, രാജസ്ഥാൻ).
ജനുവരി അഞ്ച്: വൈകുന്നേരം ആറിന് സന്ധ്യാ നമസ്കാരം, ദനഹാ പെരുന്നാൾ ശുശ്രൂഷ, വി. കുർബാന (റവ. ഫാ. ജോയ്സൺ തോമസ്, ഇടവക വികാരി)
ജനുവരി ആറ്: വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, മധ്യസ്ഥ പ്രാർഥന.
ജനുവരി ഏഴ്: സെന്റ് സ്റ്റീഫൻസ് ഡേ. വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, വിശുദ്ധ കുർബാന, റവ. ഫാ. ഡോ. റനിഷ് ഗ്രീവർഗീസ് എബ്രഹാം (വികാരി സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച്, ജലന്തർ).
ജനുവരി എട്ട്: വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, മധ്യസ്ഥ പ്രാർഥന.
ജനുവരി ഒമ്പത്: വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, മധ്യസ്ഥ പ്രാർഥന.
ജനുവരി പത്ത്: വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, ഇടുക്കി ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്ത.
ഏഴിന് വചന ശുശ്രൂഷ: ഡോ. സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്ത.
7.30ന്: ഭക്തിനിർഭരമായ പെരുന്നാൾ പ്രദക്ഷിണം.
8.30ന്: ധൂപപ്രാർഥന, ശ്ലൈഹീക വാഴ്വ്, ആശീർവാദം, കൈമുത്ത്, സ്നേഹവിരുന്ന്.
ജനുവരി 11ന്: രാവിലെ 7.30ന് പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന ഇടുക്കി ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ.
രാവിലെ 10.30ന് 2024-2025 അധ്യയന വർഷത്തിലെ നമ്മുടെ ഇടവകയിലെ വിദ്യാർഥികളിൽ 10-ാം ക്ലാസിലും 12ലും ഏറ്റവും ഉയർന്ന മാർക്ക് കരസ്ഥമാക്കി വിജയികളായവർക്ക് അക്കാദമിക് എക്സലൻസ് അവാർഡ് വിതരണം ചെയ്യുന്നു.
തുടർന്ന് ശ്ലൈഹീക വാഴ്വ്, ആശീർവാദം, കൈമുത്ത്, നേർച്ചവിളമ്പ്.
11ന്: പെരുന്നാൾ കൊടിയിറക്ക്.
Pravasi India – Delhi
ന്യൂഡൽഹി: 29-ാമത് ദേശീയ യുവോത്സവത്തിന്റെ ഭാഗമായി ഈ മാസം ഒമ്പത് മുതൽ 12 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ സംഘടിപ്പിക്കുന്ന വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗിൽ 60 യുവതീയുവാക്കൾ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കും.
വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗിൽ വിജയികളായ 34 പേരും സംസ്ഥാന കേരളോത്സവത്തിൽ വിജയികളായ 23 പേരും ഡിസൈൻ ഭാരത്തിൽ വിജയികളായ രണ്ട് പേരുമടങ്ങുന്നതാണ് കേരളം സംഘം.
മേരാ യുവ ഭാരത് പോർട്ടലിൽ കസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഒരു ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്. തുടർന്ന് വിവിധ ഘട്ടങ്ങളിലായി നടന്ന മത്സരങ്ങളിൽ വിജയികളായ 35 യുവതീ യുവാക്കളാണ് സംഘത്തിലുള്ളത്.
ദേശീയ മത്സരത്തിൽ ഇവർ കേരളത്തെ പ്രതിനിധീകരിച്ച് തെരഞ്ഞെടുത്ത 10 വിഷയങ്ങളിൽ വികസിത ഭാരതത്തെ കുറിച്ചുള്ള ആശയങ്ങൾ പങ്കുവയ്ക്കും. ദേശീയ യുവജന ദിനമായ ജനുവരി 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുവതീയുവാക്കളെ അഭിസംബോധന ചെയ്യും.
കേരള സംഘം ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്നു കേരള എക്സ്പ്രസിലും രാജധാനി എക്സ്പ്രസിലുമാണ് യാത്ര തിരിക്കുന്നത്. സംഘം 15നു തിരിച്ചെത്തും.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾ "ശാന്തരാത്രി പുതുരാത്രി' ഞായറാഴ്ച ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറും.
2:30 മുതൽ അരങ്ങേറുന്ന കരോൾ ഗാന മത്സരത്തിൽ അംബേദ്കർ നഗർ - പുഷ്പ് വിഹാർ, ആശ്രം - ശ്രീനിവാസ്പുരി, ആയാ നഗർ, ബദർപുർ, കാൽക്കാജി, മായാപുരി - ഹരിനഗർ, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ്-2, മയൂർ വിഹാർ ഫേസ് 3 - ഗാസിപുർ, മെഹ്റോളി, പട്ടേൽ നഗർ, ആർകെ പുരം, രജൗരി ഗാർഡൻ - ശിവാജി എൻക്ലേവ്, ഉത്തംനഗർ - നാവാദാ, വികാസ്പുരി - ഹസ്തസാൽ, വിനയ് നഗർ - കിദ്വായ് നഗർ, 16 ഡിഎംഎ ഏരിയ ടീമുകൾ പങ്കെടുക്കും.
ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന് അർഹരാകുന്ന ടീമുകൾക്ക് യഥാക്രമം 15,000, 10,000, 7,500 രൂപ സമ്മാനമായി നൽകും. വൈകുന്നേരം 5.30ന് ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. ഷാജി മാത്യൂസ്, ക്രിസ്മസ് സന്ദേശം നൽകും.
ചടങ്ങിൽ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ മെൽവിൻ വർഗീസ് ഐപിഎസ് മുഖ്യാതിഥിയും വിവാ ഗ്രൂപ്പ് ഡയറക്ടർ ജയകുമാർ നായർ വിശിഷ്ടാതിഥിയുമാകും. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, പ്രോഗ്രാം കൺവീനറും അഡീഷണൽ ട്രെഷററുമായ മനോജ് പൈവള്ളിൽ, കരോൾ മത്സര കോഓർഡിനേറ്ററും ചീഫ് ട്രെഷററുമായ മാത്യു ജോസ് തുടങ്ങിയവർ പ്രസംഗിക്കും.
ചടങ്ങിൽ ഡിഎംഎ ത്രൈമാസിക ലക്കം 12, ക്രിസ്മസ് - പുതുവത്സരപ്പതിപ്പിന്റെ പ്രകാശനവും സ്ത്രീ ശാക്തീകരണ സമിതിയുടെ നേതൃത്വത്തിൽ ഡോണർ കൂപ്പണുകളുടെ നറുക്കെടുപ്പും നടക്കും.
തുടർന്ന് അംബേദ്കർ നഗർ - പുഷ്പ് വിഹാർ, ആശ്രം - ശ്രീനിവാസ്പുരി, കാൽക്കാജി, മഹിപാൽപുർ - കാപ്പസ്ഹേഡാ, മായാപുരി - ഹരിനാഗർ, മയൂർ വിഹാർ ഫേസ് 3 - ഗാസിപുർ, മെഹ്റോളി, പട്ടേൽ നഗർ, ആർ കെ പുരം, വികാസ്പുരി - ഹസ്തസാൽ എന്നീ ഏരിയകൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ ശാന്ത രാത്രി പുതുരാത്രിക്ക് ചാരുതയേകും.
അന്വേഷണങ്ങൾക്ക് 9868990001, 9811285181 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Pravasi India – Delhi
ന്യൂഡൽഹി: മയൂർ വിഹാർ ഫേസ് 3ലെ ശ്രീഇഷ്ടസിദ്ധി വിനായക ക്ഷേത്രത്തിൽ ഗണപതി ഹോമത്തോടെ 23-ാമത് ചക്കുളത്തമ്മ പൊങ്കാല ഉത്സവം നടത്തി. ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് ഡൽഹിയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങുകൾ അരങ്ങേറിയത്.
ക്ഷേത്ര മേൽശാന്തി ഗണേശൻ പോറ്റി ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് പൊങ്കാലയോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾക്കു ശേഷം ചക്കുളത്തു കാവിലെ വിളിച്ചു ചൊല്ലി പ്രാർഥനയോടെ പണ്ടാര അടുപ്പിൽ തിരി തെളിയിച്ചപ്പോൾ ഭക്തജനങ്ങൾ വായ്ക്കുരവയാൽ ചക്കുളത്തമ്മയ്ക്ക് സ്വാഗതമോതി.
തുടർന്ന് തിളച്ചു തൂവിയ പൊങ്കാലയിൽ തിരുമേനി തീർഥം തളിച്ചു ചക്കുളത്തമ്മയ്ക്കു സമർപ്പിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ചക്കുളത്തമ്മ പൊങ്കാല ഉത്സവം ഡിസംബർ 28 ഞായറാഴ്ച മയൂർ വിഹാർ ഫേസ് 3ലെ ശ്രീഇഷ്ടസിദ്ധി വിനായക ക്ഷേത്രത്തിൽ രാവിലെ 5.15ന് ഗണപതി ഹോമത്തോടെ നടത്തപ്പെടും.
ചടങ്ങുകൾക്ക് ക്ഷേത്ര മേൽശാന്തി ഗണേശൻ പോറ്റി മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് പൊങ്കാലയോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾക്കു ശേഷം 9.30ന് ചക്കുളത്തു കാവിലെ വിളിച്ചു ചൊല്ലി പ്രാർഥനയോടെ പണ്ടാര അടുപ്പിൽ തിരി തെളിയിക്കും.
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെയും മൂടൽ മഞ്ഞിന്റെയും പ്രത്യേക സാഹചര്യത്തിൽ വിപുലമായി പൊങ്കാല നടത്തുവാൻ സാധിക്കാതെവന്ന സാഹചര്യത്തിൽ ഭക്തർക്ക് പ്രത്യേകം പൊങ്കാലകൾ സമർപ്പണം ചെയ്യുവാൻ ഇത്തവണ സൗകര്യം ഉണ്ടായിരിക്കില്ല. ക്ഷേത്ര സന്നിധിയിൽ പ്രത്യേകം തയ്യാറാക്കുന്ന പണ്ടാര അടുപ്പിലെ പൊങ്കാല ഉരുളിയിൽ അന്നം സമർപ്പിക്കുവാൻ ഭക്തർക്ക് പ്രത്യേകമായി സൗകര്യം ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കും വിശദ വിവരങ്ങൾക്കും സെക്രട്ടറി ഡി ജയകുമാർ, ട്രഷറർ ശ്രീ എസ് മുരളി എന്നിവരുമായി 8130595922, 9871011229 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Pravasi India – Delhi
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ ക്രിസ്മസ് ആഘോഷം ബുധനാഴ്ച വൈകുന്നേരം 5.30ന് ആർകെ പുരം സെക്ടർ 2ലെ സെന്റ് തോമസ് ദേവാലയത്തിൽ നടക്കും.
കരോൾ ഗാനാലാപനം ക്രിസ്മസ് തിരുപ്പിറവി കർമങ്ങൾ, വി. കുർബാന - മുഖ്യ കാർമികൻ ഫാ. എബിൻ കുരുവൻ പ്ലാക്കൽ എംഎസ്ടി, ക്രിസ്മസ് സന്ദേശം ഫാ. ബോബി കയ്യാലക്കകത്ത് എംഎസ്ടി, ഫാ. സെബാസ്റ്റ്യൻ കല്ലടയിൽ എംഎസ്ടി സഹകാർമികൻ.
പ്രദക്ഷിണം, എല്ലാ ദിവസവും കരോളിൽ പങ്കെടുത്തവർക്ക് സമ്മാന വിതരണം, കേക്ക് വിതരണം എന്നിവ ഉണ്ടായിരിക്കും.
Pravasi India – Delhi
ദിൽഷാദ് ഗാർഡൻ: സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് സ്റ്റീഫൻസ് ടൈനി ടോട്സ് നഴ്സറി സ്കൂളിന്റെ വാർഷികാഘോഷവും ക്രിസ്മസ് - പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു.
സെന്റ് മേരീസ് ഓർത്തഡോക്സ് ഹൗസ്ഘാസ് ഇടവകയുടെ അസിസ്റ്റന്റ് വികാരി അൻസൽ ജോൺ പരിപാടി ഉദ്ഘാടനം ചെയ്തു. നഴ്സറി സ്കൂൾ വിദ്യാർഥികളുടെ വിവിധയിനം കലാപരിപാടികൾ അരങ്ങേറി.
ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, വൈസ് ചെയർമാൻ ചെറിയാൻ ബേബി, സെക്രട്ടറി സി.ഐ. ഐപ്പ്, ട്രസ്റ്റി സാബു എബ്രഹാം, പ്രിൻസിപ്പാൾ അനിത പണിക്കർ എന്നിവർ പ്രസംഗിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഗാസിപ്പുർ ശ്രീഅയ്യപ്പ പൂജാ സമിതിയുടെ 37-ാമത് മണ്ഡല ഉത്സവം ശനിയാഴ്ച ഗാസിപ്പുരിലെ പൂജാ പാർക്കിൽ അരങ്ങേറും. രാവിലെ അഞ്ചിന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.
തുടർന്ന് ഉഷഃപൂജ, വിഷ്ണു സഹസ്ര നാമം, അനേകാർച്ചന, ലഘുഭക്ഷണം എന്നിവയും ഉണ്ടാവും. ഒമ്പതിന് ഗുരുവായൂർ സതീഷും സംഘവും അവതരിപ്പിക്കുന്ന ഭജന. തുടർന്ന് ഉച്ചപൂജ. 12ന് ശാസ്താപ്രീതി.
വൈകുന്നേരം അഞ്ചിന് അയ്യപ്പ സ്വാമിയുടെ ഛായാചിത്രവുമായി പൂത്താലമേന്തിയ ബാലികമാരുടെയും സ്ത്രീജനങ്ങളുടെയും അകമ്പടിയോടെ താലപ്പൊലി എഴുന്നെള്ളത്ത്.
പല്ലശന ഉണ്ണി മാരാരുടെയും സംഘത്തിന്റെയും ചെണ്ടമേളം, കന്ദസ്വാമിയും കൂട്ടരും അവതരിപ്പിക്കുന്ന നാദസ്വരം, ഡൽഹി ഹരിശ്രീ കലാസമിതി അവതരിപ്പിക്കുന്ന തെയ്യം, ഡൽഹി സുബ്രഹ്മണിയും സംഘവും അവതരിപ്പിക്കുന്ന കരകം എന്നിവ എഴുന്നെള്ളത്തിന് മിഴിവേകും.
രാത്രി എട്ട് മുതൽ മയൂർ വിഹാർ ശരണധ്വനി അവതരിപ്പിക്കുന്ന അയ്യപ്പൻ പാട്ട്. തുടർന്ന് മഹാദീപാരാധനയും ഹരിവരാസനവും പാടും. 10ന് പ്രസാദ വിതരണവും അന്നദാനത്തോടും കൂടി മണ്ഡല ഉത്സവം സമാപിക്കും.
കൂടുതൽ വിവരങ്ങൾക്ക് 9811750054, 9650495874, 9810505582, 8368810278 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Pravasi India – Delhi
ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിൽ മുങ്ങി ഉത്തരേന്ത്യ. രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഇന്നുരാവിലെ ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെട്ടതിനെത്തുടർന്ന് 40ലേറെ വിമാനസർവീസ് വൈകുന്നു.
22ലേറെ ട്രെയിനുകളും വൈകിയോടുന്നതായാണ് റിപ്പോർട്ട്. സർവീസുകൾ സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവിടുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
ഡൽഹിയുടെ വലിയ ഭാഗങ്ങൾ മൂടൽമഞ്ഞിൽ വലഞ്ഞു. ഇതു ദൃശ്യപരത ഗണ്യമായി കുറയ്ക്കുകയും ജനജീവിതം ദുസഹമാക്കുകയും ചെയ്തു. രാവിലെ 8.10 ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര (ഐജിഐ) വിമാനത്താവളം മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
കനത്ത മൂടൽമഞ്ഞിന്റെ പശ്ചാത്തലത്തിൽ, നിലവിൽ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ CAT III സാഹചര്യത്തിലാണെന്ന് അധികൃതർ അറിയിച്ചു.
സർവീസുകൾ സാധാരണഗതിയിൽ തുടർന്നിട്ടും ലോ വിസിബിലിറ്റി നടപടിക്രമങ്ങൾ (എൽവിപി) പ്രാബല്യത്തിൽ ഉണ്ടെന്ന് വിമാനത്താവള അധികൃതർ നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു.
നിരവധി ട്രെയിനുകൾ മണിക്കൂറോളം വൈകിയാണ് സഞ്ചരിക്കുന്നത്. കനത്ത മൂടൽമഞ്ഞ് പല പ്രദേശങ്ങളിലും ഗതാഗതക്കുരുക്കിനു കാരണമായി.
പ്രധാന റോഡുകളിലും ഡൽഹിയെ അയൽ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ഹൈവേകളിലും ഗതാഗതം താറുമാറായി.
ശൈത്യകാലം രൂക്ഷമാകുന്നതോടെ വരും ദിവസങ്ങളിൽ അതിരാവിലെ മൂടൽമഞ്ഞ് നിലനിൽക്കുമെന്ന് കാലാവസ്ഥാ ഉദ്യോഗസ്ഥർ പറയുന്നു.
Pravasi India – Delhi
ന്യൂഡൽഹി: കൽക്കാജി ഗിരി നഗർ തിളക് ഖണ്ഡ് 219യിൽ താമസിക്കുന്ന അച്ചാമ്മ രാജൻ (റോസമ്മ -70) അന്തരിച്ചു.
ഭർത്താവ് പരേതനായ എം.പി. രാജൻ. മക്കൾ: ജയ ജോസ്, ജെയിംസ് രാജൻ. മരുമക്കൾ: ജോസ് മാത്യു, സുഷമിത ജെയിംസ്.
സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് സെന്റ് തോമസ് സെമിത്തേരിയിൽ നടക്കും. രാവിലെ 10ന് ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ശുശ്രൂഷകൾ നടക്കും.
Pravasi India – Delhi
ദ്വാരക: ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനത്തിലെ സെന്റ് ഡൈനീഷസ് ഓർത്തഡോക്സ് ഫേല്ലോഷിപ്പിന്റെ ക്രിസ്മസ് ധ്യാനവും വാർഷിക സമ്മേളനവും നടത്തി.
ദ്വാരക സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടത്തിയ ധ്യാനത്തിൽ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനി അധ്യക്ഷത വഹിച്ചു.
ദീപാലയ സിഇഒ അഡ്വ. കെ.സി. ജോർജ് ആമുഖപ്രസംഗം നടത്തി. പ്രമുഖ മാധ്യമപ്രവർത്തകൻ ഡോ. എ.ജെ. ഫിലിപ്പ് ക്ലാസുകൾക്കും ധ്യാനത്തിനും നേതൃത്വം നൽകി.
റവ.ഫാ. യാക്കോബ് ബേബി, റവ.ഫാ. സജു തോമസ്, ജോജോ തോമസ്, സന്തോഷ് ജോയ് എന്നിവർ പ്രസംഗിച്ചു. ഡൽഹിയിലെ വിവിധ ദേവാലയങ്ങളിൽ നിന്നായി 150 ഓളം പ്രവർത്തകർ സംബന്ധിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ആഗോള മലയാളി ഐക്യത്തിന്റെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ച് വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) നേപ്പാൾ പ്രൊവിൻസ് ഉദ്ഘാടനം ചെയ്തു.
കാഠ്മണ്ഡുവിൽ നടന്ന ചടങ്ങ് മലയാളി സമൂഹത്തിന് പുതിയ പ്രതീക്ഷകളും സാധ്യതകളും തുറന്നുവയ്ക്കുന്നതാണ്.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി ഭദ്രാസന മർത്ത മറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്ററും ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാൻസർ ബോധവത്കരണ സ്ക്രീനിംഗ് ക്യാമ്പിന്റെ 14-ാമത് എപ്പിസോഡും മാമോഗ്രഫിയും മെഗാ ഹെൽത്ത് ക്യാമ്പും സെന്റ് ജോസഫ്സ് ഓർത്തഡോക്സ് പള്ളി (ഓർത്തഡോക്സ് സെന്റർ) തുഗ്ലകാബാദിൽ നടന്നു.
ഡോ. അവിനാഷ് ശർമ, ഡോ. സൈയാദാ ഷാൻ, സിസ്റ്റർ എസ്. ഭിന, ജെസി ഫിലിപ്പ് (ജനറൽ സെക്രട്ടറി ഡൽഹി ഭദ്രാസന മർത് മറിയം വനിതാ സമാജം), ബീന ബിജു, ആശ റോയി, റെജി ടി. മാണി എന്നിവർ ഹെൽത്ത് ക്യാമ്പിനും ക്ലാസുകൾക്കും നേതൃത്വം നൽകി.
ഡൽഹി ഭദ്രാസന സെക്രട്ടറി സജി എബ്രഹാം, ഫരിദാബാദ് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. ജോൺ കെ. ജേക്കബ്, സെന്റ് ജോസഫ്സ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. എബിൻ പി. ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു.
മാനേജിംഗ് കമ്മിറ്റി അംഗങ്ങളും മർത്ത മറിയം വനിതാ സമാജവും പരിപാടിയുടെ ക്രമീകരണങ്ങൾ ചെയ്തു. ഈ ബോധവത്കരണ സ്ക്രീനിംഗ് ക്യാമ്പിലും മാമോഗ്രാഫി മെഗാ ഹെൽത്ത് ക്യാമ്പിലും ഏകദേശം നൂറോളം ആളുകൾ പങ്കെടുത്തു.
Pravasi India – Delhi
ന്യൂഡൽഹി: സെന്റ് ജോസഫ്സ് ഓർത്തഡോക്സ് (ഓർത്തഡോക്സ് സെന്റർ) ഇടവക തുഗ്ലകാബാദിൽ വിശുദ്ധ ജോസഫിന്റെ പെരുന്നാൾ ഈ മാസം ഏഴ് മുതൽ 14 വരെ ഡൽഹി ഓർത്തഡോക്സ് സെന്ററിലെ സെന്റ് തോമസ് ചാപ്പലിൽ ആഘോഷിക്കും.
ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനിയും വിവിധ ഇടവകളിലെ വൈദികരുടെയും നേതൃത്വത്തിൽ ഇടവകയുടെ വിശുദ്ധന്റെ അനുഗ്രഹപ്രദമായ പെരുന്നാൾ നടത്തപ്പെടുന്നു.
ഏഴിന് രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം റവ. ഫാ. ജോൺ കെ. ജേക്കബ് (വികാരി, സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക ഫരീദാബാദ്) പെരുന്നാൾ കൊടിയേറ്റ് നടത്തി. എല്ലാദിവസവും വൈകിട്ട് സന്ധ്യാ പ്രാർഥനയും മധ്യസ്ഥ പ്രാർഥനയും ഉണ്ടായിരിക്കും.
ഒമ്പതിന് വൈകിട്ട് സന്ധ്യാ പ്രാർഥനയ്ക്ക് ശേഷം വിശുദ്ധ ജോസഫിനോടുള്ള മധ്യസ്ഥ പ്രാർഥനയ്ക്ക് റവ. ഫാ. സുമോദ് ജോൺ സാമുവൽ (വികാരി, മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി, ഗുഡ്ഗാവ്) 11ന് വൈകിട്ട് സന്ധ്യാ പ്രാർഥനയ്ക്കും ഭക്തിഗാനങ്ങൾക്ക് ശേഷം ധ്യാന പ്രസംഗം ഉദ്ഘാടനം ഭദ്രാസന സെക്രട്ടറി ഫാ. സജി എബ്രഹാം നിർവഹിക്കും.
ബൈബിൾ കൺവൻഷൻ നയിക്കുന്നത് റവ. ഫാ. പത്രോസ് ജോയി (വികാരി, മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവക, ജനക്പുരി), 12ന് വൈകിട്ട് ഭക്തിഗാനങ്ങൾ തുടർന്ന് ബൈബിൾ കൺവൻഷന് റവ. ഫാ. ജാക്ക്സൺ മാത്യൂസ് ജോൺ ( അസിസ്റ്റന്റ് വികാരി, സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക, ഗാസിയാബാദ്), 13ന് വൈകിട്ട് സന്ധ്യ പ്രാർഥനയ്ക്ക് ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനി നേതൃത്വം നൽകും.
തുടർന്നുള്ള ധ്യാന പ്രസംഗത്തിന് റവ.ഫാ. ടി.ജെ. ജോൺസൻ (സെന്റ് ജോൺസ് ഓർത്തഡോക്സ് ഇടവക, മയൂർ വിഹാർ ഫെയ്സ് വൺ) നയിക്കും. തുടർന്ന് ഭക്തിനിർഭരമായ പെരുന്നാൾ റാസ, ശേഷം പെരുന്നാൾ വാഴ്വ്വ്, നേർച്ച സദ്യ എന്നിവ ഉണ്ടായിക്കും.
14ന് രാവിലെ പ്രഭാതം നമസ്കാരത്തെ തുടർന്ന് വിശുദ്ധ കുർബാനയ്ക്ക് റവ. ഫാ. ഷാജി മാത്യൂസ് (വികാരി, സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ, ഹൗസ് ഘാസ്) നേതൃത്വം നൽകും. തുടർന്ന് പെരുന്നാൾ വാഴ്വ്വ്, സദ്യ എന്നിവ ഉണ്ടായിക്കും.
Pravasi India – Delhi
ന്യൂഡൽഹി: ഫരീദാബാദ് അതിരൂപത മാതൃവേദി ക്രിസ്മസ് കരോൾ ഗാനമത്സരം സംഘടിപ്പിച്ചു. ജസോളാ ഫോറോനയുടെ കീഴിലുള്ള ആറ് ഇടവകകൾ പങ്കെടുത്ത മത്സരം ഔർ ലേഡി ഓഫ് ഫാത്തിമ ഫൊറൈൻ ജസോള പള്ളിയിലാണ് നടത്തപ്പെട്ടത്.
എല്ലാ ടീമുകളും മനോഹരമായി ഗാനങ്ങൾ ആലപിച്ചു. ഒന്നാം സമ്മാനത്തിന് ലിറ്റിൽ ഫ്ലവർ പള്ളി ലാഡോ സരായ് അർഹരായി.
രണ്ടാം സ്ഥാനം സെന്റ് ജോസഫ് പള്ളി കൽകാജിക്കും മൂന്നാം സ്ഥാനം ഹോളി ഫാമിലി പള്ളി നേബ് സരായിക്കും ലഭിച്ചു.
Pravasi India – Bangalore
ബംഗളൂരു: മലയാളി ബിസിനസുകാരൻ ബംഗളൂരുവിൽ മരിച്ചു. കണ്ണൂർ പെരിങ്ങത്തൂർ മേക്കുന്ന് സ്വദേശി പുത്തൻപുരയിൽ യൂനുസ് മഹമൂദ്(50) ആണ് മരിച്ചത്.
ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ താമസസ്ഥലത്താണ് മരണം സംഭവിച്ചത്. പത്ത് വർഷത്തോളമായി ബംഗളൂരുവിൽ താമസിക്കുന്ന ഇദ്ദേഹം തലശേരി റസ്റ്റോറന്റ് ഉടമകളിൽ ഒരാളാണ്.
വ്യാഴാഴ്ച രാത്രിയാണ് ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. പിന്നീട് ഓൾ ഇന്ത്യ കെഎംസിസി ബംഗളൂരു പ്രവർത്തകരുടെ സഹായത്തോടെ ഷിഹാബ് തങ്ങൾ സെന്ററിൽ അന്ത്യകർമങ്ങൾ പൂർത്തിയാക്കി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു.
പരേതനായ മുഹമ്മദാണ് പിതാവ്. ഉമ്മ ആയിഷ. ഭാര്യ ജസ്ന. ഫർദീൻ, രഹാൻ, സഹല എന്നിവർ മക്കളാണ്. സഹോദരി സമീറ. കബറടക്കം പെരിങ്ങത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Pravasi India – Bangalore
കൊച്ചി: എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണു സര്‍വീസ്.
എട്ടു കോച്ചുകളുള്ള ട്രെയിനില്‍ ഏഴ് ചെയര്‍കാറുകള്‍, ഒരു എക്സിക്യൂട്ടീവ് ചെയര്‍ കാര്‍ എന്നിവയിലായി 600 പേര്‍ക്കു യാത്ര ചെയ്യാം. എറണാകുളം - ബംഗളൂരു എക്സ്പ്രസ് തൃശൂർ, പാലക്കാട്, കോയമ്പത്തൂര്‍ വഴിയാണ് സര്‍വീസ് നടത്തുന്നത്.
എറണാകുളത്തിനും ബംഗളൂരുവിനും ഇടയിലുള്ള യാത്രയില്‍ കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ എന്നിങ്ങനെ ഏഴ് സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റേപ്പ് ഉള്ളത്.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ നിന്ന് വീഡിയോ കോണ്‍ഫ്രൻസിലൂടെ വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തത്.
ഒരാഴ്ചത്തെ ടിക്കറ്റ് തീര്‍ന്നു
ട്രെയിന്‍ ടിക്കറ്റിന് വന്‍ ഡിമാന്‍ഡാണ്. എക്സിക്യൂട്ടീവ് ക്ലാസില്‍ അടുത്ത ഒരാഴ്ചത്തേക്കുള്ള ടിക്കറ്റുകള്‍ ഏതാണ്ട് പൂര്‍ണമായും വിറ്റുതീര്‍ന്നു.
ഈ ദിവസങ്ങളില്‍ എസി ചെയര്‍കാറില്‍ ഏതാനും ദിവസങ്ങളിലേക്കുള്ള ടിക്കറ്റുകളും വിറ്റുതീര്‍ന്നിട്ടുണ്ട്. 11,16,17 തിയതികളില്‍ ടിക്കറ്റില്ല.
എറണാകുളത്ത് നിന്നുള്ള മടക്ക സര്‍വീസിന്റെ ടിക്കറ്റുകളാണ് വേഗത്തില്‍ വിറ്റു തീര്‍ന്നത്. എസി ചെയര്‍ കാറിന് 1095 രൂപ വരെയും എക്സിക്യൂട്ടീവ് ചെയര്‍ കാറിന് 2280 രൂപ വരെയും ആയിരിക്കും ടിക്കറ്റ് നിരക്ക്.
Pravasi India – Bangalore
ബംഗളുരു: ബംഗളുരു - എറണാകുളം റൂട്ടിൽ ഉടൻ സർവീസ് ആരംഭിക്കുന്ന പുതിയ വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയക്രമവും സ്റ്റോപ്പുകളും സംബന്ധിച്ച് തീരുമാനമായി. ഉദ്ഘാടന തീയതി പിന്നീട് പ്രഖ്യാപിക്കും. ട്രെയിൻ നമ്പർ 22651 കെഎസ്ആർ - എറണാകുളം വന്ദേഭാരത് രാവിലെ 5.10ന് ബംഗളുരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും.
ട്രെയിൻ നമ്പർ 22652 എറണാകുളം - കെഎസ്ആർ ബംഗളുരു സർവീസ് ഉച്ചകഴിഞ്ഞ് 2.30ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് അന്ന് രാത്രി 11ന് ബംഗളുരുവിൽ എത്തും. പുതിയ സർവീസ് എട്ട് മണിക്കൂർ 40 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്.
കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ നിശ്ചയിച്ചിട്ടുള്ളത്. ഈ ട്രെയിൻ നവംബർ മധ്യത്തോടെ സർവീസ് നടത്തുമെന്നാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളത്.
അതനുസരിച്ചാണെങ്കിൽ രണ്ടാഴ്ചക്കുള്ളിൽ സർവീസ് ആരംഭിക്കാനാണ് സാധ്യത. ഇതോടെ കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസുകളുടെ എണ്ണം മൂന്നാകും.
Pravasi India – Bangalore
ബംഗളൂരു: ബംഗളൂരുവില്‍ ഡെലിവറി ബോയിയെ കാറിടിപ്പിച്ചു കൊന്ന സംഭവത്തിൽ മലയാളി യുവാവും ഭാര്യയും അറസ്റ്റിൽ. കളരിപ്പയറ്റ് പരിശീലകനായ മനോജ് കുമാറും (32) ഭാര്യ ജമ്മു കാഷ്മീര്‍ സ്വദേശി ആരതി ശര്‍മയുമാണ് (30) അറസ്റ്റിലായത്.
ഡെലിവറി ബോയിയായി ജോലി ചെയ്തിരുന്ന എന്‍. ദര്ശന് (24) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വരുണ്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ച ബംഗളൂരു ജെപി നഗറിലായിരുന്നു സംഭവം.
രാത്രി ഒമ്പതോടെ നടരാജ ലേഔട്ടില്‍ വച്ച് ദര്‍ശന്റെ ബൈക്ക് മനോജ് ഓടിച്ചിരുന്ന കാറിന്റെ സൈഡ് കണ്ണാടിയില്‍ തട്ടി. ദര്ശന് പെട്ടെന്നുതന്നെ ക്ഷമ പറഞ്ഞ് ബൈക്ക് ഓടിച്ചുപോയി. എന്നാല്‍ മനോജ് രണ്ടുകിലോമീറ്ററോളം ദര്‍ശന്റെ ബൈക്കിനെ പിന്തുടരുകയും പിന്നില്‍നിന്നു കാര്‍ ഇടിച്ചുകയറ്റുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചുവീണ ദര്ശന് സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍നിന്നാണു പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ട മനോജ് പിന്നീട് തിരിച്ചെത്തി സ്ഥലത്തുണ്ടായിരുന്ന കാറിന്റെ ഭാഗങ്ങള്‍ മാറ്റിയിരുന്നു.
ഒരാഴ്ച മുമ്പാണ് ദര്ശന് ഡെലിവറി ബോയിയായി ജോലിക്കു ചേര്‍ന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു.
Pravasi India – Bangalore
ബംഗളൂരു: ദീപാവലി ആഘോഷങ്ങളുടെ തിരക്ക് പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് കൊല്ലത്തേക്കു രണ്ട് എക്സ്പ്രസ് സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. 06561 എസ്എംവിടി ബംഗളുരു -കൊല്ലം സ്പെഷൽ 16ന് ഉച്ചകഴിഞ്ഞ് മൂന്നിന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 17ന് രാവിലെ 6.20 ന് കൊല്ലത്ത് എത്തും.
തിരികെയുള്ള 06562 ട്രെയിൻ കൊല്ലത്ത് നിന്ന് 17ന് രാവിലെ 10.45ന് പുറപ്പെട്ട് 18ന് രാവിലെ 3.30ന് ബംഗളുരുവിൽ എത്തും. ഏസി ടൂടയർ - രണ്ട്, എസി ത്രീ ടയർ -രണ്ട്, സ്വീപ്പർ ക്ലാസ് - 12, ജനറൽ സെക്കന്റ് ക്ലാസ് - നാല്, അംഗപരിമിതർ - രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ.
രണ്ടാമത്തെ സ്പെഷൽ ട്രെയിൻ (06527) 21 ന് രാത്രി 11 ന് എസ്എംവിടി ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 22ന് ഉച്ചയ്ക്ക് 12.55ന് കൊല്ലത്ത് എത്തും. തിരികെയുള്ള സ്പെഷൽ ട്രെയിൻ (06568) 22ന് വൈകുന്നേരം അഞ്ചിന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് 23 ന് രാവിലെ 9.45 ന് ബംഗളുരുവിൽ എത്തും.
എസി ടൂടയർ - രണ്ട്, എസി ത്രീ ടയർ - മൂന്ന്, സ്ലീപ്പർ ക്ലാസ് - 11, ജനറൽ സെക്കന്റ് ക്ലാസ് - രണ്ട്, അംഗപരിമിതർ - രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ.
ഇരു ട്രെയിനുകൾക്കും പാലക്കാട്, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. മുൻകൂർ റിസർവേഷൻ ആരംഭിച്ചു.
Pravasi India – Bangalore
തിരുവനന്തപുരം: കേരളത്തിന് മൂന്നാം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ച് റെയിൽവേ. എറണാകുളത്ത് നിന്ന് തൃശൂർ, പാലക്കാട് വഴി ബംഗളൂരുവിനും തിരികെയുമാണ് പുതിയ സർവീസ്.
നവംബർ മധ്യവാരത്തോടെ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നൽകിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സർവീസ് ആരംഭിക്കുന്ന വിവരം അശ്വിനി വൈഷ്ണവ് എക്സിൽ കുറിച്ചിട്ടുമുണ്ട്.
ഐടി മേഖലയിൽ അടക്കം ആയിരക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന നഗരമാണ് ബംഗളൂരു. അവിടേക്ക് കേരളത്തിൽ നിന്ന് കൂടുതൽ ട്രെയിനുകൾ ആരംഭിക്കണമെന്ന് ഒരു മാസം മുമ്പ് മന്ത്രിയെ നേരിൽ കണ്ട് രാജീവ് ചന്ദ്രശേഖർ അഭ്യർഥന നടത്തിയിരുന്നു.
ഉടൻ തന്നെ അനുകൂല തീരുമാനം ഉണ്ടായതിൽ അദ്ദേഹം മന്ത്രിക്ക് നന്ദിയും അറിയിച്ചു. നിലവിൽ ഉത്സവ സീസണിലും വിശേഷ ദിവസങ്ങളും ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് എറണാകുളം - ബംഗളൂരു റൂട്ടിലാണ്.
മാത്രമല്ല മറ്റ് ഗതാഗത മാർഗങ്ങൾ തേടുന്നവർക്ക് അമിതമായ യാത്രാക്കൂലിയും നൽകേണ്ടി വരുന്നു. പുതിയ വന്ദേ ഭാരത് സർവീപ് ബംഗളൂരു മലയാളികളെ സംബന്ധിച്ച് ഏറെ ആശ്വാസമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Pravasi India – Bangalore
ബംഗളൂരു: നന്ദിനി ലേയൗട്ടിൽ സ്കൂട്ടറിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. സ്കൂട്ടർ യാത്രക്കാരിയായ കൽപന (38) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കൽപനയുടെ കൂടെ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന സുഹൃത്തിന് പരിക്കേറ്റു. ഇരുവരും ജോലിസ്ഥലത്തേക്കുള്ള പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
സ്കൂട്ടറിന്റെ ഹാൻഡിലിൽ ലോറി തട്ടിയതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞുവീണു. റോഡിൽ വീണ കൽപനയുടെ ദേഹത്തിന് മുകളിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. കൽപന സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
മഹാലക്ഷ്മി ലേഔട്ടിലെ താമസക്കാരിയായ കൽപന പീന്യയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ്. അപകടത്തിന് ശേഷം കടന്നുകളഞ്ഞ ലോറി ഡ്രൈവറെ പിന്നീട് പോലീസ് പിടികൂടി.
Pravasi India – Bangalore
ബംഗളുരൂ: ശബരിമല തീർഥാടകരുടെ സൗകര്യാർഥം ബംഗളുരൂ - കൊല്ലം റൂട്ടിൽ പ്രതിവാര സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. നവരാത്രി, ദീപാവലി, ക്രിസ്മസ് തുടങ്ങിയ ആലോഷ വേളകളിലും നാട്ടിലേക്ക് പോകുന്നവർക്കും ഈ ട്രെയിൻ പ്രയോജനപ്പെടും.
ഈ മാസം 28 മുതൽ ഡിസംബർ 29 വരെ ഞായറാഴ്ചകളിൽ ബംഗളുരുവിലെ ഹുബ്ബള്ളിയിൽ നിന്നും തിരികെ തിങ്കളാഴ്ചകളിൽ കൊല്ലത്ത് നിന്നും ഹുബ്ബള്ളിയിലേക്കുമാണ് ട്രെയിൻ സർവീസ് നടത്തുക.
ഏസി ടൂടയർ - ഒന്ന്, ഏസി ത്രീ ടയർ രണ്ട്, സ്ലീപ്പർ - 12, ജനറൽ സെക്കൻഡ് ക്ലാസ് - അഞ്ച് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. റിസർവേഷൻ ഇന്ന് രാവിലെ എട്ടു മുതൽ ആരംഭിച്ചു.
ട്രെയിൻ നമ്പർ 07313 ഹുബ്ബള്ളി - കൊല്ലം സ്പെഷൽ ഹുബ്ബള്ളിയിൽ നിന്ന് ഞായർ ഉച്ചകഴിഞ്ഞ് 3.15 ന് പുറപ്പെട്ട് തിങ്കൾ ഉച്ചയ്ക്ക് 12.55 ന് കൊല്ലത്ത് എത്തും.
തിരികെയുള്ള കൊല്ലം - ഹുബ്ബള്ളി ട്രെയിൻ (07314) തിങ്കൾ വൈകുന്നേരം അഞ്ചിന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് ചൊവ്വ വൈകുന്നേരം 6.30 ന് ഹുബ്ബള്ളിയിൽ എത്തും.
പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
Pravasi India – Bangalore
ബംഗളൂരു: ഉത്സവകാലത്തിരക്ക് പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് (കൊച്ചുവേളി) അനുവദിച്ച മൂന്ന് പ്രതിവാര സ്പെഷൽ ട്രെയിനുകൾ ഡിസംബർവരെ നീട്ടാൻ റെയിൽവേ ബോർഡ് തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു.
എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസാണ്(06555) നീട്ടിയ ആദ്യ വണ്ടി. ഒക്ടോബർ മൂന്നുവരെയാണ് നേരത്തേ സർവീസ് അനുവദിച്ചത്. ഇത് ഡിസംബർ 26 വരെയാക്കി നീട്ടി.
തിരിച്ച് തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബെംഗളൂരു വീക്കിലി എക്സ്പ്രസ് സ്പെഷൽ ഡിസംബർ 28 വരെയും നീട്ടി. സെപ്റ്റംബർ 28 വരെയായിരുന്നു നേരത്തേ അനുവദിച്ചത്. എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ്(06523) ആണ് നീട്ടിയ രണ്ടാമത്തെ വണ്ടി.
സെപ്റ്റംബർ 15 വരെ അനുവദിച്ച വണ്ടി ഡിസംബർ 29 വരെ ഓടും. തിരിച്ചുള്ള തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബംഗളൂരു വീക്കിലി എക്സ്പ്രസ്(06524) സെപ്റ്റംബർ 15ന് അവസാനിക്കേണ്ടിയിരുന്നത് ഡിസംബർ 30 വരെയും ദീർഘിപ്പിച്ചു.
എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ് സ്പെഷൽ(06547)ആണ് നീട്ടിയ മൂന്നാമത്തെ വണ്ടി. സെപ്റ്റംബർ മൂന്നുവരെ അനുവദിച്ച വണ്ടി ഡിസംബർ 24 വരെയാക്കി.
തിരിച്ചുള്ള തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബംഗളൂരു വീക്കിലി എക്സ്പ്രസ് സ്പെഷൽ(06548) സെപ്റ്റംബർ നാലുവരെയായിരുന്നു അനുവദിച്ചത്. ഇത് ഡിസംബർ 25 വരെയാക്കി.
വണ്ടികളുടെ സമയക്രമവും സ്റ്റോപ്പുകളും ബോഗികളുടെ ക്രമവുമെല്ലാം നിലവിലുള്ളതുപോലെ തുടരുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
Pravasi India – Bangalore
കൊല്ലം: പ്രതിദിനം നൂറുകണക്കിന് യാത്രക്കാരുടെ ആശ്രയമായിരുന്ന ബംഗളൂരു - എറണാകുളം - ബംഗളുരു ഇന്റസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിനിനെ (12677/78) എക്സ്പ്രസ് ട്രെയിനായി തരം താഴ്ത്താൻ റെയിൽവേ തീരുമാനം.
ഡിസംബർ മൂന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അന്നു മുതൽ ട്രെയിനിന്റെ നമ്പരിലും മാറ്റമുണ്ടാകുമെന്ന് അറിയിപ്പിൽ വ്യക്തമാക്കി. 16377/78 എന്ന നമ്പരിലായിരിക്കും എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തുക.
നിലവിൽ കെഎസ്ആർ ബംഗളൂരുവിൽ നിന്ന് രാവിലെ 6.10ന് പുറപ്പെടുന്ന സൂപ്പർ ഫാസ്റ്റ് ട്രെയിൻ (12677)വൈകുന്നേരം 4.55നാണ് എറണാകുളത്ത് എത്തുന്നത്. തിരികെയുള്ള സർവീസ് (12678) രാവിലെ 9.10 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി ഒമ്പതിനാണ് ബംഗളൂരുവിൽ എത്തുന്നത്.
സൂപ്പർ ഫാസ്റ്റ് ട്രെയിനായതിനാൽ കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പ് ഉള്ളത്. എക്സ്പ്രസ് ട്രെയിനാക്കി മാറ്റുമ്പോൾ വണ്ടിയുടെ സ്പീഡ് കുറയ്ക്കും എന്നത് ഉറപ്പാണ്.
എന്നാൽ കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മാത്രമല്ല ട്രെയിനിനെ എക്സ്പ്രസ് കാറ്റഗറിയിലേക്ക് മാറ്റുന്നതിന്റെ കാരണങ്ങൾ ഒന്നും അറിയിപ്പിൽ സൂചിപ്പിച്ചിട്ടുമില്ല.
ഏതായാലും ഈ ട്രെയിനിന്റെ നിർദിഷ്ട കാറ്റഗറി മാറ്റം കേരളത്തിൽ നിന്നും ബംഗളൂരുവിലേക്ക് പോകുന്ന യാത്രക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.
Pravasi India – Bangalore
ബംഗളൂരു: കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നു കാൽവഴുതി വീണ് മലയാളി വിദ്യാർഥിനി മരിച്ചു. കണ്ണൂർ മൊകേരി വൈറ്റ്ഹൗസിൽ എ. രാജേഷിന്റെ മകൾ അൻവിത(18) ആണ് മരിച്ചത്.
വൈറ്റ്ഫീൽഡ് സൗപർണിക സരയൂ അപ്പാർട്മെന്റിലാണ് അൻവിത താമസിച്ചിരുന്നത്. ക്രൈസ്റ്റ് ഡീംഡ് ടു ബി സർവകലാശാലയിലെ ബികോം ഒന്നാം വർഷ വിദ്യാർഥിയാണ്.
മാതാവ്: വിനി. സഹോദരൻ: അർജുൻ.
Pravasi India – Bangalore
ബംഗളുരു: ബെസ്കോം വനിതാ എൻജിനിയറെ അജ്ഞാതൻ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. പീഡനശേഷം യുവതിയുടെ പക്കലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നതായും യെലഹങ്ക പോലീസ് പറഞ്ഞു.
ബംഗളുരു ജുഡീഷ്യൽ ലേഔട്ടിലെ യുവതിയുടെ പേയിംഗ് ഗസ്റ്റ് താമസ സ്ഥലത്താണ് സംഭവം നടന്നത്. 15 ദിവസത്തോളമായി ഇവിടെ താമസിച്ചിരുന്ന 30 വയസുകാരി 11ന് ഉച്ചകഴിഞ്ഞ് മൂന്നോടെ ജോലി കഴിഞ്ഞ് തിരികെ എത്തിയശേഷം വാതിലിൽ മുട്ടുന്നതുകേട്ടു തുറന്നപ്പോൾ അജ്ഞാനായ ഒരാൾ തന്റെ കഴുത്തിൽ കത്തി അമർത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
തുടർന്ന് സ്വർണവള ആവശ്യപ്പെടുകയും എതിർത്താൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് ഇയാൾ പണം ആവശ്യപ്പെട്ടതോടെ തന്റെ വാനിറ്റി ബാഗിൽനിന്ന് പണം എടുക്കുന്നതനിടെ പ്രതിയുടെ ശ്രദ്ധ തെറ്റിയപ്പോൾ കുളിമുറിയിലേക്ക് ഓടിക്കയറി വാതിൽ പൂട്ടുകയും അലാറം മുഴക്കി രക്ഷതേടുകയായിരുന്നെന്നും യുവതി പറഞ്ഞു.
Pravasi India – Bangalore
ബംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമായി യെല്ലോലൈൻ മെട്രോ തുറന്നുകൊടുക്കുന്നു. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കും.
മെട്രോ മൂന്നാംഘട്ടത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നടത്തും. ബംഗളൂരു ആർവി റോഡ് മുതൽ ബൊമ്മസാന്ദ്രവരെയുള്ള 19.15 കിലോമീറ്ററിലാണ് യെല്ലോലൈൻ.
Pravasi India – Bangalore
ബംഗളൂരു: ധന്യൻ ആർച്ച്ബിഷപ് മാർ ഈവാനിയോസിന്റെ 72-ാം ഓർമയാചരണം പുത്തൂർ രൂപതയുടെ ആഭിമുഖ്യത്തിൽ 20ന് ബംഗളൂരുവിൽ നടക്കും.
കെങ്കേരി സെന്റ് ബനഡിക്ടൈൻ കാമ്പസിൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് സീറോ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവാ മുഖ്യകാർമികനാകും.
പത്തനംതിട്ട ബിഷപ് സാമുവൽ മാർ ഐറേനിയോസ്, പുത്തൂർ ബിഷപ് ഗീവർഗീസ് മാർ മക്കേറിയോസ് എന്നിവർ സഹകാർമികരാകും. രാവിലെ എട്ടിന് പദയാത്ര, 9.45ന് വിശുദ്ധ കുർബാന, 11.45ന് പൊതുസമ്മേളനം. തുടർന്ന് ഉച്ചഭക്ഷണവും ഉണ്ടാകും.
ബംഗളൂരുവിലെ സീറോ മലങ്കര കത്തോലിക്കാ സഭ വിശ്വാസി സമൂഹം മുഴുവനും തിരുക്കർമങ്ങളിൽ പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ ഫാ. മാത്യു കണ്ടത്തിൽ, പ്രോഗ്രാം കൺവീനർ ഫാ. തോമസ് ഊന്നൻപാറക്കൽ, ജനറൽ സെക്രട്ടറി വർഗീസ് മാത്യു എന്നിവർ അറിയിച്ചു.
Pravasi India – Bangalore
ബംഗളൂരു: ബംഗളൂരു-കൊച്ചി ഓണക്കാല യാത്രകൾക്കായി സ്വകാര്യ ബസുകളിലും വിമാനത്തിലും ഈടാക്കുന്നത് ഒരേനിരക്ക്. സെപ്റ്റംബർ മൂന്നിനു പുറപ്പെടുന്ന ബസുകളിൽ എറണാകുളത്തേക്കുള്ള യാത്രയ്ക്കു നൽകേണ്ടത് 3,500 രൂപ വരെയാണ്.
ഇതേ ദിവസം 3,640 രൂപയ്ക്കാണ് വിമാന ടിക്കറ്റ് ലഭ്യമാവുക. ഓണക്കാലവും കുട്ടികളുടെ വെക്കേഷനും പരിഗണിച്ച് എയർ ഇന്ത്യയും ഇൻഡിഗോയും 3,750 രൂപയിൽ താഴെ ടിക്കറ്റ് ലഭ്യമാക്കുമ്പോഴാണ് സ്വകാര്യ ബസുകൾ നിരക്ക് വർധിപ്പിച്ചത്.
ഓണത്തിന് മുന്നേയായി സ്വകാര്യബസ് ഇനിയും നിരക്ക് വർധിപ്പിക്കാനാണ് സാധ്യത. കഴിഞ്ഞ വർഷവും ഇത്തരത്തിൽ നിരക്കു വർധിപ്പിച്ചിരുന്നു. ട്രെയിനുകളിൽ ഓണക്കാല റിസർവേഷൻ ടിക്കറ്ററുകൾ വേഗത്തിൽ തീർന്നതോടെയാണ് സ്വകാര്യ ബസുകൾ കുത്തനെ നിരക്ക് കൂട്ടിയത്.
Pravasi India – Bangalore
ബംഗളൂരു: മലയാളി വിദ്യാർഥി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. ചെന്നിത്തല കിഴക്കേ വഴി കാവിലേത്ത് കൃഷ്ണ ഭവനത്തിൽ അനിൽ കുമാറിന്റെ മകൾ ദേവദത്ത് അനിലാണ്(20) മരിച്ചത്.
ബംഗളൂരു കമ്പിപ്പുര രാജരാജേശ്വരി കോളജിൽ ഫിസിയോതെറോപ്പി വിദ്യാർഥിയായിരൂന്നു. ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. ദേവദത്ത് സഞ്ചരിച്ച ബൈക്കും ടെമ്പോ ട്രാവലറും കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.
സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മാതാവ് മഞ്ജു എം നായർ. സഹോദരൻ: എ. ദീപക് നായർ.
Pravasi India – Bangalore
ബംഗളൂരൂ: ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ബംഗളൂരൂവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി വിദ്യാർഥി മരിച്ചു.
എറണാകുളം വെസ്റ്റ് കൊടുങ്ങല്ലൂർ സ്വദേശി കക്കോളിൽ ആൽബി ജോൺ ജോസഫ് (18) ആണ് മരിച്ചത്. വെള്ളിയാഴ്ച കെങ്കേരി കുമ്പളഗോഡ് സർവീസ് റോഡിൽവച്ച് ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബംഗളൂരുവിലെ സ്വകാര്യ കോളജിൽ ബിടെക് വിദ്യാർഥിയാണ് ആൽബി. താമസസ്ഥലത്തു നിന്ന് കോളജിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Pravasi India – Bangalore
ബംഗളൂരു: കർണാടകയുടെ തലസ്ഥാന നഗരിയായ ബംഗളൂരുവിൽ "ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി' എന്ന പുതിയ ആഘോഷം യുവാക്കൾക്കിടയിൽ തരംഗമായി മാറി. എന്നാൽ, പാർട്ടിയിൽ പങ്കെടുക്കാൻ ടിക്കറ്റ് എടുക്കണം.
500 മുതൽ 3,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. റസ്റ്ററന്റുകളിലും നക്ഷത്ര ഹോട്ടലുകളിലുമാണു പാർട്ടി. നഗരത്തിലെ ചില ഹോട്ടലുകൾ പരീക്ഷണാർഥം ആരംഭിച്ച ആഘോഷം വിജയം കണ്ടതോടെ ഹോട്ടലുകളും ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളും ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി എന്ന ആശയം ഏറ്റെടുക്കുകയായിരുന്നു.
പാട്ടും നൃത്തവും ഭക്ഷണവുമൊക്കെയായി അടിച്ചുപൊളിക്കാൻ സാധിക്കുമെങ്കിലും വധൂവരന്മാരെ കണ്ട് ആശംസ അറിയിക്കാൻമാത്രം കഴിയില്ല. കാരണം ഇത് യഥാർഥ വിവാഹസത്കാരമല്ല. സ്റ്റേജും വധൂവരന്മാർക്ക് ഇരിപ്പിടവും ഒരുക്കിയിട്ടുണ്ടാകും.
എന്നാൽ, അതിൽ ആളുണ്ടാകില്ലെന്ന് മാത്രം. പകരം പാർട്ടിയിൽ പങ്കെടുക്കാൻ ഇണകളായി എത്തുന്നവർക്ക് അവിടെയിരുന്ന് സെൽഫി എടുക്കാം. ഡിജെ അടക്കം പരിപാടി കൊഴുപ്പിക്കാനുള്ള എല്ലാം ഒരുക്കിയിട്ടുണ്ടാകും.
പാർട്ടിയിൽ പങ്കെടുക്കാൻ പരമ്പരാഗതവേഷം ധരിച്ച് എത്തുന്നവരാണ് അധികവും. അടിമുടി വിവാഹസത്കാരത്തിൽ പങ്കെടുക്കുന്ന രീതിയിലാണ് നടത്തിപ്പ്. വരുംനാളുകളിൽ ഐടി നഗരത്തിൽ ‘ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി’ സാധാരണ കാഴ്ചയായി മാറും.
Pravasi India – Bangalore
ബംഗളൂരു: കർണാടകയിൽ അജ്ഞാത യുവതിയുടെ മൃതദേഹം ചാക്കിനുള്ളിൽ പൊതിഞ്ഞ നിലയിൽ മാലിന്യ വാഹനത്തിനുള്ളിൽ നിന്നും കണ്ടെത്തി. ഏകദേശം 30-35 വയസ് പ്രായമുള്ള യുവതിയുടെ മൃതദേഹം ബംഗളൂരുവിൽ നിന്നുമാണ് കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചതായും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും പോലീസ് അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരാൾ ഓട്ടോ റിക്ഷയിൽ വരുന്നതും മൃതദേഹം വാഹനത്തിനുള്ളിൽ ഉപേക്ഷിക്കുന്നതും സിസിടിവിയിൽ നിന്നും കണ്ടെത്തി.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ചന്നമ്മനക്കെരെ അച്ചുകാട്ട് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
പുലർച്ചെ ഒന്നിനും മൂന്നിനും ഇടയിലാണ് ഇയാൾ സ്ഥലത്ത് എത്തിയത്. കൈയും കഴുത്തും കെട്ടി പ്ലാസ്റ്റിക് കൂടിനുള്ളിലാക്കിയ നിലയിലായിരുന്നു മൃതദേഹമെന്ന് ബംഗളൂരു ജോയിന്റ് കമ്മീഷണർ വംശി കൃഷ്ണ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Pravasi India – Bangalore
ബംഗളൂരു: ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി മാറുന്ന ബംഗളൂരു സ്കൈഡെക്ക് പ്രോജക്ടിന് അനുമതി നൽകി കർണാടക സർക്കാർ. 500 കോടി രൂപ ചെലവിൽ ഏകദേശം 250 മീറ്റർ ഉയരത്തിലാണ് സ്കൈഡെക്ക് നിർമിക്കുന്നത്.
കുത്തബ് മിനാറിനേക്കാൾ മൂന്നുമടങ്ങു കൂടുതലായിരിക്കും ഈ ടവറിന്റെ ഉയരം. ബംഗളൂരുവിൽ നിലവിലുള്ള ഏറ്റവും ഉയരം കൂടിയ കെട്ടിടമായ സിഎൻടിസി പ്രസിഡൻഷ്യൽ ടവറിന് 160 മീറ്ററാണ് ഉയരം.
ഔട്ടർ ബംഗളൂരുവിലെ നൈസ് റോഡിൽ നിർമിക്കുന്ന സ്കൈഡെക്കിൽ വിനോദസഞ്ചാരികൾക്ക് ലോകോത്തര സൗകര്യങ്ങൾ ഉണ്ടായിരിക്കും. മെട്രോ റെയിലുമായി ടവറിനെ ബന്ധിപ്പിക്കും.
ഒരു ആഡംബര ഷോപ്പിംഗ് കോംപ്ലക്സ് ഒഴികെ, സ്കൈ ഡെക്കിനുള്ളിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റ് സൗകര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
12,69,000 കോടി രൂപ ചെലവിൽ ഹെബ്ബാളിൽനിന്ന് ബംഗളൂരുവിലെ സിൽക്ക്ബോർഡ് ജംഗ്ഷനിലേക്കുള്ള ടു വേ ടണലും കർണാടക മന്ത്രിസഭ അംഗീകരിച്ചു.
Pravasi India – Bangalore
ബംഗളൂരു: ബംഗളൂരുവിൽ ട്രാഫിക് തിരക്കുകളിൽ അകപ്പെടാതെ ഇനി ടാക്സിയിൽ പറക്കാം. ഹെലികോപ്റ്റർ പോലെ പറക്കുന്ന ഇലക്ട്രിക് ഫ്ളൈയിംഗ് ടാക്സികൾ താമസിയാതെ ബംഗളൂരുവിൽ യാഥാർഥ്യമാകും.
ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും സരള ഏവിയേഷനും ചേര്‍ന്ന് കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഇലക്ട്രോണിക്സ് സിറ്റിയിലേക്കാണ് ഫ്ളൈയിംഗ് ടാക്സി സർവീസ് ആരംഭിക്കുന്നത്.
വിമാനത്താവളത്തിൽനിന്നു പറന്നുയർന്നാൽ ഇലക്ട്രോണിക്സ് സിറ്റിയിലേക്കുള്ള 52 കിലോമീറ്റർ ദൂരം വെറും 20 മിനിറ്റിനുള്ളിൽ താണ്ടാൻ കഴിയും. ഒരേസമയം ഏഴു പേർക്ക് ഇതിൽ യാത്ര ചെയ്യാം. വിനോദസഞ്ചാരികളെയും കന്പനി ലക്ഷ്യമിടുന്നു.
പദ്ധതി യാഥാര്‍ഥ്യമാകാന്‍ രണ്ടു മുതല്‍ മൂന്നു വര്‍ഷംവരെയെടുക്കും. ബംഗളൂരുവിനു പുറമെ, രാജ്യത്തെ തിരക്കേറിയ നഗരങ്ങളായ മുംബൈ, ഡല്‍ഹി, പുനെ എന്നിവിടങ്ങളിലും ഫ്ളൈയിംഗ് ടാക്സി സർവീസ് ആരംഭിക്കാൻ കന്പനി പദ്ധതിയിടുന്നുണ്ട്.
വേഗമേറിയതും വൃത്തിയുള്ളതും കൂടുതല്‍ കാര്യക്ഷമവുമായ യാത്ര ഒരുക്കുന്നതിലൂടെ നഗരയാത്രയിൽ വൻ മാറ്റം വരുമെന്നു കന്പനി അവകാശപ്പെടുന്നു.
Pravasi India – Bangalore
ബംഗളൂരു: ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബംഗളൂരു സിബിആർഇയുടെ ഗ്ലോബൽ ടെക് ടാലന്റ് ഗൈഡ്ബുക്ക് 2025 പ്രകാരം സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക്, ലണ്ടൻ, ഷാംഗ്ഹായ് തുടങ്ങിയ വന്പന്മാർക്കൊപ്പം ലോകത്തിലെ ഏറ്റവും മികച്ച 12 ആഗോള ടെക് പവർഹൗസ് നഗരങ്ങളിൽ ഇടംപിടിച്ചു.
ഇപ്പോൾ ഒരു മില്യണിലധികംപേരാണ് ബംഗളൂരുവിൽ ടെക് തൊഴിൽ മേഖലയിലുള്ളത്. ഈ നഗരം, ബെയ്ജിംഗിനും ഷാങ്ഹായ്ക്കും ഒപ്പം ഏഷ്യ-പസഫിക്കിലെ ഏറ്റവും വലിയ ടെക് ടാലന്റ് വിപണിയായി ഉയർന്നുവന്നിട്ടുണ്ട്. കൂടാതെ ലോകത്തിലെ മുൻനിര എഐ വികസന കേന്ദ്രങ്ങളിലൊന്നായി അതിവേഗം മാറുകയും ചെയ്യുന്നു.
പ്രമുഖ റിയൽ എസ്റ്റേറ്റ് കണ്‍സൾട്ടന്റായ സിബിആർഇ, കഴിവുകളുടെ ലഭ്യത, ഗുണനിലവാരം, ചെലവ് എന്നിവയെ അടിസ്ഥാനമാക്കി പവർഹൗസ്, എസ്റ്റാബിഷ്ഡ്, എമേർജിംഗ് എന്നീ മൂന്ന് പ്രധാന വിഭാഗങ്ങളിലായി 115 ആഗോള വിപണികളെ വിലയിരുത്തി.
സാങ്കേതിക മേഖലയിൽ വലുതും ആഴമേറിയതും ഉയർന്ന മത്സരക്ഷമതയുള്ളതുമായ ആഗോളതലത്തിൽ 12 നഗരങ്ങൾ മാത്രം ഉൾപ്പെടുന്ന എലൈറ്റ് ’പവർഹൗസ്’ വിഭാഗത്തിലാണ് ബംഗളൂരു ഇടം നേടിയത്.
റിപ്പോർട്ട് അനുസരിച്ച്, ബംഗളൂരുവിന്റെ സാങ്കേതിക പ്രതിഭയുടെ തോത് ഇപ്പോൾ സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക് തുടങ്ങിയ മുൻനിര യുഎസ് കേന്ദ്രങ്ങളുമായി മത്സരിക്കുന്നു. ബംഗളൂരു ആഗോള ഡിജിറ്റൽ ഇന്നൊവേഷൻ നെറ്റ്വർക്കിലെ ഒരു പ്രധാന കേന്ദ്രമായി മാറുന്നതിലൂടെ എഐ വികസനകാര്യത്തിൽ നഗരം ഇന്ത്യയെ മുന്നിലെത്തിക്കുന്നു.
ടെക് തൊഴിലുകളിൽ ഒരു മിലണ്‍ എന്ന മാർക്ക് മറികടക്കുന്നതിനു പുറമേ, 2018നും 2023നും ഇടയിൽ ടെക് തൊഴിലുകളിൽ 12% വർധനവ് ബംഗളൂരു രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ടെക് മേഖലയിലെ അന്താരാഷ്ട്ര വളർച്ചാ രീതികളുമായി പൊരുത്തപ്പെടുന്നു.
ബംഗളൂരുവിന്റെ ജനസംഖ്യാപരമായ ശക്തി അതിന്റെ ആഗോള മത്സരശേഷി വർധിപ്പിക്കുന്നു.ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയുടെ വിഹിതത്തിൽ 12 ടെക് പവർഹൗസ് വിപണികളിൽ ബംഗളൂരു നഗരം നാലാം സ്ഥാനത്താണ്.
75.5 ശതമാനം നിവാസികളും ഈ ഉത്പാദന പ്രായ വിഭാഗത്തിൽ പെടുന്നു. 2019നും 2024നും ഇടയിൽ, ബംഗളൂരുവിൽ ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയിൽ 2.4 ശതമാനം വർധനവ് ഉണ്ടായി. ഇത് ആഗോളതലത്തിൽ ഏറ്റവും വേഗതയേറിയ വളർച്ചാ നിരക്കുകളിൽ ഒന്നാണ്.
മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (ജിസിസി) എന്നിവയുടെ സ്ഥാനം, ആർട്ടിഫിഷൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, എൻജിനിയറിംഗ്, ഉത്്പന്ന വികസനം എന്നിവയിലെ അത്യാധുനിക ജോലികൾക്കായി ഉയർന്ന വൈദഗ്ധ്യമുള്ള പ്രതിഭകളെ നൽകുന്നതിൽ നിർണായകമാകുന്നു.
ബംഗളൂരു നഗരം സ്റ്റാർട്ടപ്പ് രംഗത്ത് വെഞ്ച്വർ ക്യാപിറ്റലിന് ഒരു പ്രധാന കേന്ദ്രമായി തുടരുന്നു. 2024ൽ മാത്രം, നഗരം 3.3 ബില്യണ്‍ ഡോളറിന്റെ 140 വെഞ്ച്വർ ക്യാപിറ്റൽ ഡീലുകൾ നേടി. ഇതിൽ 34 നിക്ഷേപങ്ങളും എഐ അധിഷ്ഠിത സംരംഭങ്ങളിലേക്കായിരുന്നു.