x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ർ​വി​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ൽ മ​ത​ബോ​ധ​ന വ​ർ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു


Published: February 9, 2026 01:05 PM IST | Updated: February 9, 2026 01:05 PM IST

ഡാ​ർ​വി​ൻ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ലെ മ​ത​ബോ​ധ​ന വ​ർ​ഷം നൈ​റ്റ് ക്ലി​ഫ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ൺ കേ​ലി​ഹ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ള്ളി വി​കാ​രി റ​വ. ഡോ. ​ജോ​ൺ പു​തു​വ അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി.

മ​ത​ബോ​ധ​നം കാ​ല​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും മ​ത​ബോ​ധ​ന​ത്തി​ലു​ടെ ഒ​രു വ്യ​ക്തി​യി​ൽ സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വു​മാ​യ ന​ന്മ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ആ​കു​ന്നു എ​ന്നും ഇ​ന്ന് ലോ​കം നേ​രി​ടു​ന്ന വ​ലി​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് മ​ത​പ​ഠ​നം പ​രി​ഹാ​ര​മാ​കു​ന്നു എ​ന്നും അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ ഡോ. ​ജോ​ൺ പു​തു​വ പ​റ​ഞ്ഞു.

 

K-Rail Survey

കൈ​ക്കാ​ര​ന്മാ​രാ​യ ഡെ​നെ​ക്സ് ഡേ​വി​ഡ്, ആ​ശ തോ​മ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. മ​ത​ബോ​ധ​ന പ്രി​ൻ​സി​പ്പാ​ൾ ജീ​ൻ ജോ​സ് വ​ർ​ഗീ​സ് സ്വാ​ഗ​ത​വും വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജീ​സ്‌ എ​മി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

ഏ​ക​ദേ​ശം 150 ഓ​ളം വി​ദ്യാ​ർ​ഥി​ക​ളും മു​പ്പ​തോ​ളം അ​ധ്യാ​പ​ക​രും മ​ത​ബോ​ധ​ന പ്ര​തി​ജ്ഞ ഏ​റ്റു​ചൊ​ല്ലി. മ​താ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ദീ​പ​ക്കാ​ഴ്ച​യും പി​സി​സി അം​ഗ​ങ്ങ​ളു​ടെ കാ​ഴ്ച​വ​യ്പ് ന​ട​ന്നു.

K-Rail Survey K-Rail Survey

മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​നു​ള്ള കാ​റ്റി​കി​സം ഡ​യ​റി ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

Tags : Catechetical Year St. Alphonsa Church Darwin

Recent News

Up