Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Sunday Deepika

Other Stories

അ​ക​ലു​ന്ന അ​യ​ൽ​ക്കാ​ർ, നീ​ളു​ന്ന ആ​കാ​ശ​പ്പാ​ത​ക​ൾ

സ്വ​ന്തം ആ​കാ​ശാ​തി​ർ​ത്തി​ക്കു​ള്ളി​ൽ പ​റ​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ വി​മാ​ന​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​യും ഇ​ന്ത്യ​ൻ വി​മാ​ന​ങ്ങ​ൾ​ക്ക് പാ​ക്കി​സ്ഥാ​നും ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് നി​ല​നി​ൽ​ക്കെ, ഈ ​മാ​സം പാ​ക്കി​സ്ഥാ​നി​ൽ​നി​ന്ന് ജ​ക്കാ​ർ​ത്ത​യി​ലേ​ക്കും കൊ​ളം​ബോ​യി​ലേ​ക്കും പോ​യ ര​ണ്ട് പാ​ക് സേ​നാ​വി​മാ​ന​ങ്ങ​ളു​ടെ പ​റ​ക്ക​ൽ​പ്പാ​ത ഏ​റെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന​താ​യി.

ക​ഴി​ഞ്ഞ ഒ​ന്പ​തി​നു തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ ലാ​ഹോ​റി​ൽ​നി​ന്ന് ടേ​ക്കോ​ഫു ചെ​യ്ത പാ​ക്കി​സ്ഥാ​ൻ എ​യ​ർ​ഫോ​ഴ്സി​ന്‍റെ, ജെ758 ​റ​ജി​സ്ട്രേ​ഷ​നു​ള്ള ബൊം​ബാ​ർ​ഡി​യ​ർ ഗ്ലോ​ബ​ൽ 6000 വി​മാ​നം ജ​ക്കാ​ർ​ത്ത​യി​ലി​റ​ങ്ങു​മ്പോ​ൾ രാ​ത്രി പ​തി​നൊ​ന്നേ​മു​ക്കാ​ലാ​യി​രു​ന്നു.

ഇ​ന്ത്യ​യു​ടെ ആ​കാ​ശ​ത്തു​കൂ​ടി പ​റ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ, വ​ട​ക്കോ​ട്ടു വ​ള​ഞ്ഞു പ​റ​ന്ന് ചൈ​ന​യ്ക്കു മീ​തേ​യെ​ത്തി പി​ന്നെ തെ​ക്കോ​ട്ടു സ​ഞ്ച​രി​ച്ച് താ​യ്‌​ല​ൻ​ഡ്, ക​മ്പോ​ഡി​യ, മ​ലേ​ഷ്യ, സിം​ഗ​പ്പു​ർ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ മീ​തേ പ​റ​ന്ന് ജ​ക്കാ​ർ​ത്ത​യി​ലെ​ത്താ​ൻ നി​ർ​ത്താ​തെ പ​റ​ന്ന ദൂ​രം 7000 കി​ലോ​മീ​റ്റ​ർ!.

ലാ​ഹോ​റി​ൽ​നി​ന്ന് നേ​രേ ഇ​ന്ത്യ​യ്ക്കു മു​ക​ളി​ലൂ​ടെ, ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നു​മീ​തേ വീ​ണ്ടും തെ​ക്കോ​ട്ടു പോ​യി മ്യാ​ൻ​മാ​ർ, താ​യ്‌​ല​ൻ​ഡ്, മ​ലേ​ഷ്യ, ഇ​ന്തോ​നേ​ഷ്യ​യി​ലെ​ത്തു​ന്ന പ​ഴ​യ റൂ​ട്ടാ​യി​രു​ന്നെ​ങ്കി​ൽ, പാ​ക് വി​മാ​ന​ത്തി​ന് പ​റ​ക്കേ​ണ്ടി​യി​രു​ന്ന​ത് 5400 കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ ആ​കാ​ശം ഒ​ഴി​വാ​ക്കാ​ൻ 1600 കി​ലോ​മീ​റ്റ​ർ അ​ധി​ക​ദൂ​രം പ​റ​ക്കു​ക​യെ​ന്ന ഇ​തേ ബു​ദ്ധി​മു​ട്ടു ത​ന്നെ​യാ​ണ്, ക​ഴി​ഞ്ഞ 14ന് ​ലാ​ഹോ​റി​ൽ നി​ന്ന് കൊ​ളം​ബോ​യി​ലേ​ക്കും 16ന് ​കൊ​ളം​ബോ​യി​ൽ​നി​ന്ന് തി​രി​ച്ച് ലാ​ഹോ​റി​ലേ​ക്കും പ​റ​ന്ന മ​റ്റൊ​രു പാ​ക്സേ​നാ വി​മാ​ന​വും സ​ഹി​ക്കേ​ണ്ടി​വ​ന്ന​ത്.

ഒ​രു സ്വ​കാ​ര്യ അ​മേ​രി​ക്ക​ൻ ക​മ്പ​നി​യി​ൽ​നി​ന്ന് ഇ​ക്കൊ​ല്ല​മാ​ദ്യം വാ​ങ്ങി​യ 13 കൊ​ല്ലം പ​ഴ​ക്ക​മു​ള്ള, ഗ​ൾ​ഫ്സ്ട്രീം ജി450 ​വി​മാ​നം 14ന് ​ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്ക് ലാ​ഹോ​റി​ൽ​നി​ന്ന് ടേ​ക്കോ​ഫ് ചെ​യ്ത് വൈ​കി​ട്ട് ഏ​ഴേ​കാ​ലി​ന് കൊ​ളം​ബോ​യി​ൽ ലാ​ൻ​ഡു ചെ​യ്യു​മ്പോ​ൾ, സ​ഞ്ച​രി​ച്ച ദൂ​രം 4450 കി​ലോ​മീ​റ്റ​ർ (ഇ​പ്പോ​ഴ​ത്തെ റ​ജി​സ്ട്രേ​ഷ​ൻ വി4105 ​ആ​ണെ​ങ്കി​ലും അ​മേ​രി​ക്ക​ൻ റ​ജി​സ്ട്രേ​ഷ​നാ​യ എ​ൻ881​ജെ​ജെ എ​ന്നാ​ണ് ഫ്ളൈ​റ്റ് ട്രാ​ക്കിം​ഗ് സൈ​റ്റു​ക​ളി​ൽ കാ​ണാ​മാ​യി​രു​ന്ന​ത്).

ലാ​ഹോ​റി​ൽ​നി​ന്ന് നേ​രെ ക​റാ​ച്ചി​യി​ലേ​ക്കു പ​റ​ന്ന് അ​വി​ടെ​നി​ന്ന് ഗു​ജ​റാ​ത്തി​നു വ​ട​ക്കു​കൂ​ടി അ​റേ​ബ്യ​ൻ ക​ട​ലി​നു മു​ക​ളി​ലെ​ത്തി, തെ​ക്കോ​ട്ട്, ഇ​ന്ത്യ​യെ അ​ക​ന്നു​മാ​റി പ​റ​ന്ന്, വ​ള​ഞ്ഞു ചു​റ്റി ശ്രീ​ല​ങ്ക​ൻ ത​ല​സ്ഥാ​ന​ത്ത് ഇ​റ​ങ്ങി​യ ഈ ​റൂ​ട്ടി​നു പ​ക​രം പ​റ​ക്ക​ൽ നി​രോ​ധ​ന​ത്തി​നു മു​മ്പു​ള്ള, ഇ​ന്ത്യ​യ്ക്കു മീ​തേ​കൂ​ടി നേ​രെ തെ​ക്കോ​ട്ടു​ള്ള പാ​ത​യി​ൽ പോ​യി​രു​ന്നെ​ങ്കി​ൽ 2750 കി​ലോ​മീ​റ്റ​റാ​യി​രു​ന്നു ദൂ​രം. ഇ​പ്പോ​ഴ​ത്തെ റൂ​ട്ടി​നേ​ക്കാ​ൾ 1700 കി​ലോ​മീ​റ്റ​ർ കു​റ​വ്.

കൊ​ളം​ബോ​യാ​ത്ര​യി​ൽ 1700 കി​ലോ​മീ​റ്റ​ർ കൂ​ടു​ത​ൽ പ​റ​ക്കു​ന്ന​തി​ന് എ​ത്ര പ​ണം അ​ധി​കം ചെ​ലാ​വാ​ക്കേ​ണ്ടി വ​ന്നു​കാ​ണും പാ​ക് വി​മാ​നം? ഗ​ൾ​ഫ്സ്ട്രീം ജി450 ​വി​മാ​നം 100 കി​ലോ​മീ​റ്റ​ർ പ​റ​ക്കു​ന്ന​തി​നു​ള്ള ഏ​ക​ദേ​ശ ചെ​ല​വ് 700 ഡോ​ള​റാ​ണ്. അ​ത​നു​സ​രി​ച്ച്, 1700 കി​ലോ​മീ​റ്റ​ർ അ​ധി​കം പ​റ​ക്കാ​ൻ ചെ​ല​വാ​യ തു​ക 11,900 ഡോ​ള​ർ.

അ​തേ​പോ​ലെ, ലാ​ഹോ​റി​ൽ​നി​ന്ന് ജ​ക്കാ​ർ​ത്ത​യി​ലേ​ക്ക്, ഇ​ന്ത്യ​യെ ഒ​ഴി​വാ​ക്കി പ​റ​ക്കാ​ൻ 1600 കി​ലോ​മീ​റ്റ​ർ അ​ധി​ക​ദൂ​രം താ​ണ്ടേ​ണ്ടി​വ​ന്ന ബൊം​ബാ​ർ​ഡി​യ​ർ ഗ്ലോ​ബ​ൽ 6000 കൂ​ടു​ത​ൽ ചെ​ല​വാ​ക്കി​യ​ത്, ഏ​ക​ദേ​ശം 10,400 ഡോ​ള​റാ​യി​രി​ക്കും (100 കി​ലോ​മീ​റ്റ​ർ പ​റ​ക്കാ​ൻ ഏ​ക​ദേ​ശം 650 ഡോ​ള​ർ).

അ​യ​ൽ​രാ​ജ്യ​ത്തി​ന്‍റെ ആ​കാ​ശാ​തി​ർ​ത്തി​യി​ൽ ക​ട​ക്കാ​തി​രി​ക്കു​ന്ന​ത്, ഇ​ന്ത്യ​ൻ വി​മാ​ന​ങ്ങ​ൾ​ക്കും ഇ​തേ​പോ​ലെ​ത​ന്നെ ചെ​ല​വു​ള്ള കാ​ര്യ​മാ​ണെ​ന്ന കാ​ര്യ​വും മ​റ​ക്കേ​ണ്ട​തി​ല്ല. ഇ​ത്ര​യും "എ​ക്സ്ട്രാ' പ​ണം മു​ട​ക്കി​യി​ട്ടും, ലാ​ഹോ​റി​ൽ​നി​ന്ന് കൊ​ളം​ബോ​യി​ലേ​ക്കു​പോ​യ പാ​ക് വി​മാ​നം അ​ന്നാ​ട്ടി​ലും ഇ​ന്ത്യ​യി​ലു​മു​ള്ള ചി​ല മാ​ധ്യ​മ​ങ്ങ​ളു​ടെ​യെ​ങ്കി​ലും പ​ഴി​കേ​ൾ​ക്കേ​ണ്ടി​വ​രി​ക​യും സം​ശ​യ​ത്തി​ന് പാ​ത്ര​മാ​വു​ക​യും ചെ​യ്തു എ​ന്ന​തു വേ​റെ​കാ​ര്യം.

ക​റാ​ച്ചി​യി​ൽ​നി​ന്ന് അ​റ​ബി​ക്ക​ട​ലി​നു​മീ​തേ തെ​ക്കോ​ട്ടു​ള്ള പ​റ​ക്ക​ൽ മും​ബൈ എ​ഫ്ഐ​ആ​ർ എ​ന്ന ഫ്ലൈ​റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ റീ​ജ​ണി​നി​ലൂ​ടെ​യാ​യി​രു​ന്നു എ​ന്ന​താ​ണ് കാ​ര​ണം. അ​തേ​പോ​ലെ​ത​ന്നെ ഇ​ന്ത്യ​യു​ടെ തെ​ക്കേ മു​ന​മ്പ് അ​ടു​ക്കു​മ്പോ​ൾ ചെ​ന്നൈ എ​ഫ്ഐ​ആ​റി​നു​ള്ളി​ലൂ​ടെ​യും. ഈ ​എ​ഫ്ഐ​ആ​റു​ക​ളി​ലൂ​ടെ പ​റ​ക്കു​മ്പോ​ൾ ഇ​ന്ത്യ​ൻ എ​ടി​സി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലും വ​ഴി​കാ​ട്ട​ലി​ലു​മാ​ണ്, വി​മാ​ന​ങ്ങ​ൾ ത​ത്വ​ത്തി​ൽ.

എ​ടി​സി​യു​മാ​യി സം​സാ​രി​ക്കേ​ണ്ടി​യും വ​രും. ഇ​ത് പ​ല​ർ​ക്കും പ്ര​ശ്ന​മാ​യി തോ​ന്നി​യി​രു​ന്നു. മാ​ത്ര​മ​ല്ല, ഫ്ളൈ​റ്റ്ട്രാ​ക്കിം​ഗ് സൈ​റ്റു​ക​ളി​ൽ കാ​ണാ​വു​ന്ന ഇ​ന്ത്യ​ൻ എ​ഫ്ഐ​ആ​ർ അ​തി​ർ​ത്തി​വ​ര​ക​ൾ​ക്കു​ള്ളി​ലൂ​ടെ​യാ​ണ് പാ​ക് വി​മാ​നം പ​റ​ന്ന​തെ​ന്ന​തും അ​മ്പ​ര​പ്പാ​യി.

എ​ന്നാ​ൽ, എ​ഫ്ഐ​ആ​ർ എ​ന്ന ഫ്ളൈ​റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ റീ​ജ​ൺ ഇ​ന്ത്യ​യു​ടെ ആ​കാ​ശാ​തി​ർ​ത്തി​യ​ല്ല, എ​ന്ന​താ​ണ് വാ​സ്ത​വം. വി​മാ​ന​യാ​ത്രാ നി​യ​ന്ത്ര​ണ​ത്തി​ന്‍റെ നൈ​ര​ന്ത​ര്യം ഉ​റ​പ്പാ​ക്കാ​നു​ള്ള വെ​റും സാ​ങ്കേ​തി​ക​മാ​യ ഏ​ർ​പ്പാ​ടു​മാ​ത്ര​മാ​ണ് അ​ത്. ഓ​രോ രാ​ജ്യ​ത്തി​നും അ​വ​കാ​ശ​പ്പെ​ട്ട ആ​കാ​ശം, ആ ​രാ​ജ്യ​ത്തി​ന്‍റെ തീ​ര​ത്തു നി​ന്ന്, 12 നോ​ട്ടി​ക്ക​ൽ മൈ​ൽ (22.2 കി​ലോ​മീ​റ്റ​ർ) ദൂ​രം​വ​രെ മാ​ത്ര​മാ​ണ്. 22.2 കി​ലോ​മീ​റ്റ​റി​ന​പ്പു​റം രാ​ജ്യാ​ന്ത​ര ആ​കാ​ശ​മാ​ണ്.

Sunday Special

സ്നേ​ഹ​ത്ത​ണ​ലി​ൽ

സം​ഘ​ര്‍​ഷ ക​ലു​ഷി​ത​മാ​യ സ്വ​ന്തം നാ​ട്ടി​ല്‍​നി​ന്ന് അ​റു​പ​തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ മൂ​ന്നു​വ​ര്‍​ഷം മു​ന്പ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു ട്രെ​യി​ന്‍ ക​യ​റി​യ​ത് ചെ​റു​ത​ല്ലാ​ത്ത ആ​ശ​ങ്ക​യോ​ടെ​യാ​യി​രു​ന്നു.

മ​ണി​പ്പു​രി​ല്‍ കു​ക്കി-​മെ​യ്ത്തി-​നാ​ഗാ സം​ഘ​ര്‍​ഷ​ത്തി​ന് ഇ​പ്പോ​ഴും അ​യ​വു വ​ന്നി​ട്ടി​ല്ല. എ​ന്നാ​ല്‍ കു​റ്റി​ച്ച​ല്‍ ലൂ​ര്‍​ദ് മാ​താ കോ​ള​ജി​ല്‍ ഡി​ഗ്രി പ​ഠ​ന​ത്തി​നെ​ത്തി​യ മ​ണി​പ്പു​രി വി​ദ്യാ​ര്‍​ഥി​ക​ള്‍ മൂ​ന്നു വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റം മ​ട​ങ്ങാ​നൊ​രു​ങ്ങു​ന്ന​ത് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യും കോ​ള​ജും കൂ​ട്ടു​കാ​രു​മെ​ല്ലാം ന​ല്‍​കി​യ ആ​ത്മ​വി​ശ്വാ​സം കൈ​മു​ത​ലാ​ക്കി​യാ​ണ്.

ഭീ​തി​ജ​ന​ക​മാ​യ അ​ന്ത​രീ​ക്ഷം

പേ​ടി​പ്പെ​ടു​ത്തു​ന്ന അ​ന്ത​രീ​ക്ഷ​ത്തി​ല്‍​നി​ന്നാ​ണ് ത​ങ്ങ​ള്‍ ലൂ​ര്‍​ദ് മാ​താ കോ​ള​ജി​ന്‍റെ സ്നേ​ഹ​ത്ത​ണ​ലി​ലേ​ക്ക് എ​ത്തി​യ​തെ​ന്നു ബി​കോം വി​ദ്യാ​ര്‍​ഥി​നി​യാ​യ മേ​രി പ​റ​യു​ന്നു. ആ​ദ്യ​മാ​യാ​ണ് കേ​ര​ള​ത്തി​ലേ​ക്കു വ​രു​ന്ന​ത്. മ​ണി​പ്പു​രി​ലെ ചു​രാ​ച​ന്ദ്പു​ര്‍ ജി​ല്ല​യി​ലെ താ​മ​സ​ക്കാ​രാ​ണ് കു​ടും​ബം. പ​ത്താം ക്ലാ​സും പ്ല​സ്ടു​വു​മെ​ല്ലാം ന​ല്ല മാ​ര്‍​ക്കോ​ടെ പാ​സാ​യി.

പ്ല​സ്ടു​വി​നു​ശേ​ഷം ഞ​ങ്ങ​ളു​ടെ അ​ടു​ത്തു​ത​ന്നെ​യു​ള്ള ഒ​രു കോ​ള​ജി​ല്‍ പ​ഠി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ലാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് മ​ണി​പ്പു​രി​ല്‍ സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യ​ത്. 2023 മേ​യ് ആ​യ​പ്പോ​ഴേ​ക്കും പ്ര​ശ്ന​ങ്ങ​ള്‍ ക​ടു​ത്തു. അ​തോ​ടെ ഉ​പ​രി​പ​ഠ​നം എ​ന്ന സ്വ​പ്നം മ​ങ്ങി. സ്കൂ​ളു​ക​ളു​ടെ​യും മ​റ്റു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും നി​ല​ച്ചി​രു​ന്നു.

ദി​വ​സം ചെ​ല്ലും​തോ​റും പ്ര​ശ്ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ വ​ഷ​ളാ​യി​ക്കൊ​ണ്ടി​രു​ന്നു. ട്രൈ​ബ​ല്‍ വി​ല്ലേ​ജു​ക​ള്‍ ക​ത്തി​ച്ച​താ​യി​രു​ന്നു പ്ര​ശ്ന​ങ്ങ​ള്‍ ഏ​റെ വ​ഷ​ളാ​ക്കി​യ​ത്. രാ​ത്രി വീ​ടു​ക​ളി​ല്‍​നി​ന്ന് ഇ​റ​ങ്ങി ഓ​ടി​ര​ക്ഷ​പ്പെ​ടു​ന്ന കാ​ഴ്ച പ​റ​ഞ്ഞ​റി​യി​ക്കാ​നാ​കി​ല്ല.

അ​ച്ഛ​നും അ​മ്മ​യും അ​ഞ്ചു കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന​താ​ണ് ത​ങ്ങ​ളു​ടെ കു​ടും​ബം. ഇ​തി​ല്‍ ഏ​റ്റ​വും ഇ​ള​യ​യാ​ളാ​ണ് ഞാ​ന്‍. എ​ന്നി​ല്‍ എ​ല്ലാ​വ​ര്‍​ക്കും വ​ലി​യ പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു. പ​ഠ​നം നി​ല​ച്ചു​പോ​കു​മെ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ലൂ​ര്‍​ദ് മാ​താ കോ​ള​ജ് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ഞ​ങ്ങ​ള്‍​ക്കു മു​ന്നി​ലെ​ത്തി​യ​ത്.

കൃ​ഷി​യാ​ണ് ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ന്‍റെ പ്ര​ധാ​ന വ​രു​മാ​നം. കൃ​ഷി​യി​ലൂ​ടെ കു​ടും​ബം ജീ​വി​തം ക​രു​പ്പി​ടു​പ്പി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ണി​പ്പു​രി​ല്‍ വ​ലി​യ സം​ഘ​ര്‍​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ടു​ന്ന​തും ഒ​ട്ടും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ഇ​ട​മാ​യി ഞ​ങ്ങ​ളു​ടെ നാ​ട് മാ​റി​യ​തും.

ഞ​ങ്ങ​ളു​ടെ ജി​ല്ല​യി​ല്‍ ര​ണ്ടു സ​ര്‍​ക്കാ​ര്‍ കോ​ള​ജു​ക​ളും ഒ​രു സ്വ​കാ​ര്യ കോ​ള​ജു​മു​ണ്ട്. ഇ​തി​ല്‍ ഒ​രു സ​ര്‍​ക്കാ​ര്‍ കോ​ള​ജി​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി പ്ര​വേ​ശ​നം ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ക്ലാ​സു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ അ​നി​ശ്ചി​താ​വ​സ്ഥ തു​ട​ര്‍​ന്നു. ക്ലാ​സു​ക​ള്‍ തു​ട​ങ്ങാ​നു​ള്ള സ​മ​യ​മാ​യി​ട്ടും സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും അ​ട​ഞ്ഞു​ത​ന്നെ കി​ട​ന്നു.

മ​ണി​പ്പു​രി​ല്‍ മെ​യ്ത്തി, കു​ക്കി, സോ​മി, നാ​ഗ വി​ഭാ​ഗ​ക്കാ​ർ സം​ഘ​ർ​ഷ​ത്തി​ന്‍റെ പാ​ത​യി​ലാ​യി​രു​ന്നെ​ങ്കി​ൽ‍ ഇ​വി​ടെ ഈ ​നാ​ലു വി​ഭാ​ഗ​ക്കാ​രും ഒ​രു കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളേ​പ്പോ​ലെ ക​ഴി​യു​ന്നു​വെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത.

മ​ണി​പ്പു​രി​ലെ പ​ള്ളി വ​ഴി​യാ​ണ് ഞ​ങ്ങ​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള ലൂ​ര്‍​ദ് മാ​താ കോ​ള​ജി​നെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​ത്. അ​ങ്ങ​നെ​യാ​ണ് ഇ​വി​ടെ പ​ഠി​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ അ​യ​ച്ച​ത്. ഇ​വി​ടെ പ്ര​വേ​ശ​നം ല​ഭി​ക്കു​മെ​ന്ന് യാ​തൊ​രു പ്ര​തീ​ക്ഷ​യു​മി​ല്ലാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​വി​ടെ പ​ഠി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ചു​വെ​ന്ന വാ​ര്‍​ത്ത കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് വ​ലി​യ സ​ന്തോ​ഷം​ന​ല്‍​കി.

ഇ​വി​ടേ​ക്കു വ​രാ​നും പ്ര​യാ​സ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ആ​ദ്യ​മാ​യാ​ണ് ഞ​ങ്ങ​ള്‍ മ​ണി​പ്പു​ര്‍​വി​ട്ട് പു​റ​ത്തേ​ക്കു പോ​കു​ന്ന​ത്. വീ​ട്ടു​കാ​ര്‍​ക്ക് ഏ​റെ ആ​ശ​ങ്ക​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഒ​ടു​വി​ല്‍ 2023 ജൂ​ലൈ​യി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ട്രെ​യി​ന്‍​ക​യ​റി.

കോ​ള​ജി​ലെ​ത്തി​യ​ശേ​ഷം ഞ​ങ്ങ​ള്‍​ക്ക് ഒ​രു കു​റ​വും ഉ​ണ്ടാ​യി​ല്ല. കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് ഞ​ങ്ങ​ളെ ഇ​രു​കൈ​യും​നീ​ട്ടി സ്വീ​ക​രി​ച്ചു, സ​ഹ​പാ​ഠി​ക​ളും. ഭ​ക്ഷ​ണ​വും താ​മ​സ​വും പ​ഠ​ന​വു​മെ​ല്ലാം സൗ​ജ​ന്യം. ഇ​ത്ത​ര​ത്തി​ല്‍ ഒ​രു സാ​ഹ​ച​ര്യം ത​ങ്ങ​ള്‍​ക്ക് സ്വ​പ്നം കാ​ണാ​വു​ന്ന​തി​നേ​ക്കാ​ള്‍ വ​ലു​താ​യി​രു​ന്നു​വെ​ന്നും മേ​രി പ​റ​യു​ന്നു.

ചെ​റി​യ തു​ട​ക്കം

2023ല്‍ ​മ​ണി​പ്പു​ര്‍ ക​ലാ​പം അ​തി​ന്‍റെ മു​ര്‍​ധ​ന്യാ​വ​സ്ഥ​യി​ലെ​ത്തി​യ സ​മ​യ​ത്ത് അ​വി​ടെ​യു​ള്ള ഏ​താ​നും വൈ​ദി​ക​രും പാ​സ്റ്റ​ര്‍​മാ​രു​മാ​ണ് കു​റ​ച്ചു വി​ദ്യാ​ര്‍​ഥി​ക​ളെ ലൂ​ര്‍​ദ് മാ​താ കോ​ള​ജി​ല്‍ പ​ഠി​പ്പി​ക്കാ​ന്‍ സാ​ധി​ക്കു​മോ എ​ന്നു ചോ​ദി​ച്ച​തെ​ന്നു കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. ബി​ജോ​യ് അ​റ​യ്ക്ക​ല്‍ പ​റ​ഞ്ഞു.

പ​ഠ​നം മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​മു​ള്ള 10 കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കാ​നാ​ണ് ആ​ദ്യം തീ​രു​മാ​നി​ച്ച​ത്. അ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​നും ഇ​പ്പോ​ള്‍ ആ​ര്‍​ച്ച്ബി​ഷ​പ്പു​മാ​യ മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ പ്ര​ത്യേ​ക താ​ല്പ​ര്യ​ത്തി​ലാ​ണ് പ്ര​ശ്ന​ബാ​ധി​ത​രാ​യ 60 വി​ദ്യാ​ര്‍​ഥി​ക​ളെ പ​ഠി​പ്പി​ക്കാ​മെ​ന്നു തീ​രു​മാ​നി​ച്ച​ത്.

ബി​കോം, ബി​സി​എ, ബി​എ കോ​ഴ്സു​ക​ള്‍​ക്കാ​ണ് അ​ഡ്മി​ഷ​ന്‍ ന​ല്‍​കി​യ​ത്. വ​ള​രെ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​വി​ടെ പ​ഠി​ക്കാ​നാ​യി എ​ത്തി​യ​ത്. പു​തി​യ കോ​ള​ജും സ​ഹ​പാ​ഠി​ക​ളും നാ​ടു​മെ​ല്ലാ​മാ​യി വ​ള​രെ​വേ​ഗം അ​വ​ര്‍ ഇ​ഴു​കി​ച്ചേ​ര്‍​ന്നു.

കേ​ര​ള​ത്തി​ലെ ഭ​ക്ഷ​ണ​വും അ​വ​ർ​ക്ക് ഇ​ഷ്ട​മാ​യി. മ​ല​യാ​ളി​ക​ള്‍​ക്കൊ​പ്പം അ​വ​ര്‍ സ​ന്തോ​ഷ​ത്തോ​ടെ മു​ന്നോ​ട്ടു​പോ​യി. പ​ഠ​ന​കാ​ര്യ​ത്തി​ല്‍ അ​വ​ര്‍ വ​ള​രെ ക​ര്‍​ക്ക​ശ​ക്കാ​രാ​യി​രു​ന്നു​വെ​ന്നും ഫാ. ​ബി​ജോ​യ് പ​റ​യു​ന്നു. പ​ഠ​ന​ത്തോ​ട് എ​ന്നും അ​വ​ര്‍ ആ​ത്മാ​ര്‍​ഥ​ത പു​ല​ര്‍​ത്തി. യൂ​ണി​വേ​ഴ്സി​റ്റി റാ​ങ്ക് പ്ര​തീ​ക്ഷ​യു​ള്ള കു​ട്ടി​ക​ള്‍​വ​രെ ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ടെ​ന്നും ഫാ. ​ബി​ജോ​യ് പ​റ​ഞ്ഞു.

പ​ഠി​ക്കാ​നെ​ത്തി​യ മ​ണി​പ്പു​രി വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ 60 ശ​ത​മാ​ന​ത്തോ​ളം പേ​ര്‍​ക്ക് പ്ലേ​സ്മെ​ന്‍റ് ന​ല്‍​കാ​നാ​യി എ​ന്ന​താ​ണ് ഏ​റ്റ​വും ചാ​രി​താ​ര്‍​ഥ്യം ന​ല്‍​കു​ന്ന കാ​ര്യം. ടി​സി​എ​സ്, അ​ല​യ​ന്‍​സ്, എ​ച്ച്ഡി​എ​ഫ്സി തു​ട​ങ്ങി​യ ക​മ്പ​നി​ക​ളി​ലാ​ണ് ഇ​വ​ര്‍​ക്ക് ജോ​ലി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഹോ​ട്ട​ല്‍ മാ​നേ​ജ്മെ​ന്‍റ് വി​ദ്യാ​ര്‍​ഥി​യാ​യ ഒ​രാ​ള്‍​ക്ക് സ്പൈ​സ് ജെ​റ്റി​ല്‍ ജോ​ലി ല​ഭി​ച്ചി​രു​ന്നു. കു​റ​ച്ചു കു​ട്ടി​ക​ള്‍ ഉ​പ​രി​പ​ഠ​ന​ത്തി​നു പോ​കാ​ന്‍ താ​ല്പ​ര്യ​മു​ള്ള​വ​രാ​ണ്.

കേ​ര​ള​ത്തി​ല്‍ മൂ​ന്നു വ​ര്‍​ഷ​ത്തോ​ളം താ​മ​സി​ച്ച​തു​കൊ​ണ്ടാ​കാം ഇ​പ്പോ​ള്‍ ഇ​വി​ട​ത്തെ ഭ​ക്ഷ​ണ​ങ്ങ​ള്‍ ഇ​വ​ര്‍​ക്ക് വ​ലി​യ ഇ​ഷ്ട​മാ​ണ്. അ​തേ​സ​മ​യം‍ മ​ണി​പ്പു​രി​ലെ ഉ​ത്സ​വ​വേ​ള​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​വ​ശ്യ​പ്പെ​ടാ​തെ​ത​ന്നെ അ​വ​ര്‍​ക്കു പ​ര​മ്പ​രാ​ഗ​ത മ​ണി​പ്പു​രി ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി ന​ല്‍​കാ​റു​മു​ണ്ട്. അ​വ​രു​ടെ ഭ​ക്ഷ​ണം മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി പ​ങ്കു​വ​യ്ക്കു​ന്ന​തി​നെ​ല്ലാം അ​വ​ര്‍​ക്കു വ​ലി​യ സ​ന്തോ​ഷ​മാ​ണ്.

ആ​ദ്യം കൗ​ണ്‍​സ​ലിം​ഗ്

മ​ന​സി​നേ​റ്റ വ​ലി​യ മു​റി​വു​മാ​യാ​ണ് മ​ണി​പ്പു​രി​ല്‍ നി​ന്നു വി​ദ്യാ​ര്‍​ഥി​ക​ള്‍ കേ​ര​ള​ത്തി​ലേ​ക്കു ട്രെ​യി​ന്‍ ക​യ​റി​യ​ത്. പ​ഠ​നം മു​ട​ങ്ങു​മോ എ​ന്ന ചി​ന്ത​യും ജീ​വി​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ളും കു​ടും​ബ​ത്തി​ന്‍റെ അ​വ​സ്ഥ​ക​ളു​മെ​ല്ലാം നി​റ​ഞ്ഞ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു അ​വ​ര്‍ മാ​സ​ങ്ങ​ളോ​ളം ക​ഴി​ഞ്ഞ​ത്.

അ​തു​കൊ​ണ്ടു​ത​ന്നെ കോ​ള​ജി​ലെ​ത്തി​യ കു​ട്ടി​ക​ള്‍​ക്ക് കൗ​ണ്‍​സ​ലിം​ഗ് ന​ല്‍​കു​ക​യാ​ണ് ആ​ദ്യം ചെ​യ്ത​ത്. സ്കി​ല്‍ ട്രെ​യി​നിം​ഗ്, കം​പ്യൂ​ട്ട​ര്‍ പ​രി​ശീ​ല​നം, പേ​ഴ്സ​ണാ​ലി​റ്റി ഡെ​വ​ല​പ്മെ​ന്‍റ് തു​ട​ങ്ങി​യ​വ​യെ​ല്ലാം ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഇ​വ​ര്‍​ക്കു ന​ല്‍​കി​യി​രു​ന്നു.

മ​ല​യാ​ളം പ​ഠി​ക്കും, മ​ണി​പ്പു​രി സം​ഗീ​തം പ​ഠി​പ്പി​ക്കും

മ​ണി​പ്പു​രി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു മ​ല​യാ​ളം പ​ഠി​ക്കു​ന്ന​തി​നു വ​ലി​യ താ​ല്പ​ര്യ​മാ​ണ്. വാ​ക്കു​ക​ളും അ​ര്‍​ഥ​ങ്ങ​ളു​മെ​ല്ലാം അ​വ​ര്‍ കൂ​ട്ടു​കാ​രോ​ടു ചോ​ദി​ച്ചു മ​ന​സി​ലാ​ക്കും. പ​ക​ര​മാ​യി മ​ല​യാ​ളി കു​ട്ടി​ക​ള്‍​ക്ക് മ​ണി​പ്പു​രി സം​ഗീ​തം പ​ഠി​പ്പി​ച്ചു കൊ​ടു​ക്കും. യൂ​ണി​വേ​ഴ്സി​റ്റി ത​ല​ത്തി​ല്‍ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ല്‍ സ​മ്മാ​ന​ങ്ങ​ള്‍ നേ​ടി​യി​ട്ടു​ള്ള ഇ​വ​ര്‍​ക്ക് ആ​ഘോ​ഷ​വേ​ള​ക​ളി​ല്‍ പ​ര​മ്പ​രാ​ഗ​ത മ​ണി​പ്പു​രി സം​ഗീ​തം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നും ആ​വേ​ശ​മാ​ണ്. ‌

ഒ​രി​ക്ക​ല്‍ ഇ​വ​ര്‍ ലൂ​ര്‍​ദ് മാ​താ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി എ​ക്സി​ബി​ഷ​ന്‍ ഒ​രു​ക്കി. മ​ണി​പ്പു​രി വ​സ്ത്ര​ധാ​ര​ണ രീ​തി, ഭ​ക്ഷ​ണ വൈ​വി​ധ്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം മ​ല​യാ​ളി​ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു മ​ന​സി​ലാ​ക്കു​ന്ന​തി​നു​ള്ള പ​രി​പാ​ടി​യാ​യി​രു​ന്നു അ​ത്.

മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ൾ​ക്ക് അ​തൊ​രു ക​ള്‍​ച്ച​റ​ല്‍ എ​ക്സ്ചേ​ഞ്ചാ​യി​രു​ന്നു‍. മ​ണി​പ്പു​രി കൂ​ട്ടു​കാ​രു​ടെ ന​ല്ല ശീ​ല​ങ്ങ​ള്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ള്‍ പാ​ഠ​മാ​ക്കി​യി​ട്ടു​മു​ണ്ട്. പ്ര​ത്യേ​കി​ച്ച് കാ​യി​ക വി​നോ​ദ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ.

മാ​താ​പി​താ​ക്ക​ളു​മാ​യി ന​ല്ല ബ​ന്ധം

പ​ഠ​ന​ത്തി​നെ​ത്തി​യ​തു​മു​ത​ല്‍ മ​ണി​പ്പു​രി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മാ​താ​പി​താ​ക്ക​ള്‍ കോ​ള​ജ് അ​ധി​കൃ​ത​രു​മാ​യി മി​ക​ച്ച ബ​ന്ധ​മാ​ണ് കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​ത്. ലൂ​ര്‍​ദ് മാ​താ​യോ​ടും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യോ​ടും അ​വ​ര്‍ ന​ല്ല അ​ടു​പ്പ​വും സ്നേ​ഹ​വും കാ​ത്തു​സൂ​ക്ഷി​ക്കു​ന്നു.

വ​ലി​യ പ്ര​തി​സ​ന്ധി​യി​ല്‍ സ​ഹാ​യി​ച്ച ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യോ​ടും കോ​ള​ജ് അ​ധി​കൃ​ത​രോ​ടും അ​വ​ര്‍ ന​ന്ദി​പ​റ​യു​ക​യാ​ണ്. മ​ണി​പ്പു​രി വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഠ​ന​ത്തി​ലും പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മു​ന്നി​ലാ​ണെ​ന്ന് അ​ധ്യാ​പ​ക​ര്‍ പ​റ​യു​ന്നു.

സ​ഹാ​യ​പ്ര​വാ​ഹം

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍​നി​ന്നാ​ണ് ഇ​വ​ര്‍​ക്കു പ​ഠ​നം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള സ​ഹാ​യ​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​ത്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭ​ക്ഷ​ണം, താ​മ​സം, ഫീ​സ്, മ​റ്റു ചെ​ല​വു​ക​ള്‍ എ​ല്ലാം സൗ​ജ​ന്യ​മാ​ണ്. കോ​ള​ജ് അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ങ്ങ​ളും മ​ല​യാ​ളി​ക​ളു​ടെ ആ​തി​ഥ്യ മ​ര്യാ​ദ​യും സ്നേ​ഹ​വു​മെ​ല്ലാം ഇ​വ​ര്‍ വ​ള​രെ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്.

"മോ​സ്റ്റ് ല​വ​ബി​ല്‍ പീ​പ്പി​ള്‍' എ​ന്നാ​ണ് മ​ണി​പ്പു​രി വി​ദ്യാ​ര്‍​ഥി​ക​ള്‍ കോ​ള​ജി​ലെ സ​ഹ​പാ​ഠി​ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ​ക്കു​റി​ച്ചു പ​റ​യു​ന്ന​ത്.

അ​തി​ജീ​വ​ന ക​ഥ​യു​മാ​യി ബെ​റ്റി

മ​ണി​പ്പു​രി​ല്‍ സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യ സ​മ​യ​ത്താ​ണ് ത​ന്‍റെ പി​താ​വി​ന് പ​ക്ഷാ​ഘാ​തം വ​ന്ന​തെ​ന്നു കോ​മേ​ഴ്സ് വി​ദ്യാ​ർ​ഥി​നി​യാ​യ ബെ​റ്റി പ​റ​യു​ന്നു. പി​താ​വി​ന്‍റെ അ​സു​ഖ​വും നാ​ട്ടി​ലെ ക​ലാ​പ​വു​മെ​ല്ലാം വ​ലി​യ ആ​ഘാ​ത​മാ​ണ് ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​നു​ണ്ടാ​ക്കി​യ​ത്.

പ​ഠ​നം അ​വ​സാ​നി​പ്പി​ക്കു​ക​യും എ​ന്തെ​ങ്കി​ലും ജോ​ലി ക​ണ്ടെ​ത്തു​ക​യും ചെ​യ്യേ​ണ്ട അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. അ​ത്ത​രം ചി​ന്ത​ക​ളി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​ണ് ലൂ​ര്‍​ദ് മാ​താ കെ​യ​ര്‍ സ​ഹാ​യ​ഹ​സ്ത​വു​മാ​യെ​ത്തി​യ​ത്. ത​ന്‍റെ ജീ​വി​ത​ത്തി​ലേ ഏ​റ്റ​വും സ​ന്തോ​ഷ​ക​ര​മാ​യ ഒ​രു മു​ഹൂ​ര്‍​ത്ത​മാ​യി​രു​ന്നു അ​തെ​ന്നു ബെ​റ്റി ഓ​ര്‍​മി​ക്കു​ന്നു.

ഇ​വി​ടെ​യെ​ത്തി​യ​പ്പോ​ള്‍ മ​റ്റു കു​ട്ടി​ക​ളു​മാ​യി ഏ​ങ്ങ​നെ ഇ​ട​പ​ഴ​കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ മ​ലാ​യ​ളി​ക​ളാ​യ കൂ​ട്ടു​കാ​ര്‍ ഞ​ങ്ങ​ള്‍​ക്ക് സ്നേ​ഹ​വും പ​ഠി​ക്കാ​ന്‍ പ്രോ​ത്സാ​ഹ​ന​വും ന​ല്‍​കി. ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​കാ​ത്ത ഓ​ര്‍​മ​ക​ളാ​ണ് ലൂ​ര്‍​ദ് മാ​താ കോ​ള​ജ് ഞ​ങ്ങ​ള്‍​ക്കു സ​മ്മാ​നി​ക്കു​ന്ന​ത്.

ലൂ​ര്‍​ദ് മാ​താ കോ​ള​ജ്

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യ്ക്കു കീ​ഴി​ല്‍ ക​ഴി​ഞ്ഞ കാ​ല്‍​നൂ​റ്റാ​ണ്ടോ​ള​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​ണ് കു​റ്റി​ച്ച​ല്‍ ലൂ​ര്‍​ദ് മാ​താ കോ​ള​ജ് ഓ​ഫ് സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി. ച​ങ്ങ​നാ​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ര​ക്ഷാ​ധി​കാ​രി​യാ​യ ഈ ​സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റും മാ​നേ​ജ​രും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ളും ലൂ​ര്‍​ദ് ഫൊ​റോ​ന വി​കാ​രി​യു​മാ​യ മോ​ണ്‍.​ഡോ. ജോ​ണ്‍ വ​ര്‍​ഗീ​സ് തെ​ക്കേ​ക്ക​ര​യാ​ണ്.

റ​വ.​ഡോ. ബി​ജോ​യ് അ​റ​യ്ക്ക​ല്‍ ഡ​യ​റ​ക്ട​റാ​യും അ​ഡ്വ.​ഫാ. ജോ​ണ്‍ വ​ട​ക്കേ​ക്ക​ളം ബ​ര്‍​സാ​റാ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ ചാ​ല​യ്ക്ക​ലാ​ണ് ഹോ​സ്റ്റ​ല്‍ വാ​ര്‍​ഡ​ന്‍.

ഡോ. ​ബ​ഷി​ബ വി​ത്സ​ന്‍ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലാ​യും ഡോ.​സെ​ബി പി. ​മാ​ത്യൂ​സ് ഹോ​ട്ട​ല്‍ മാ​നേ​ജ്മെ​ന്‍റ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലാ​യും ഡോ.​അ​നു ബാ​ല​കൃ​ഷ്ണ​ന്‍ ആ​ര്‍​ട്സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലാ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

മ​ണി​പ്പു​രി​നു പു​റ​മേ ജ​മ്മു കാ​ഷ്മീ​ര്‍ ഉ​ള്‍​പ്പെ​ടെ രാ​ജ്യ​ത്തെ എ​ട്ടു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​ന്ന് ലൂ​ര്‍​ദ് മാ​താ കോ​ള​ജി​ല്‍ പ​ഠി​ക്കു​ന്നു​ണ്ട്. കോ​ള​ജി​ലെ അ​ച്ച​ട​ക്ക​വും കു​ട്ടി​ക​ളു​ടെ പ​ഠ​ന​മി​ക​വും പ്ലേ​സ്മെ​ന്‍റു​മെ​ല്ലാം ഇ​തി​നു കാ​ര​ണ​ങ്ങ​ളാ​ണ്.

പ​ഠ​ന മി​ക​വു പു​ല​ര്‍​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി വി​വി​ധ ത​ര​ത്തി​ലു​ള്ള സ്കോ​ള​ര്‍​ഷി​പ്പു​ക​ളാ​ണ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ന​ല്‍​കി​വ​രു​ന്ന​ത്. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ കാ​മ്പ​സ് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ പാ​ര്‍​ക്ക് വ​രു​ന്ന​ത് ഈ ​കോ​ള​ജി​ലാ​ണെ​ന്ന​തും ഏ​റെ അ​ഭി​മാ​ന​ക​രം.

Sunday Feature

ശി​ലാ​സാ​ക്ഷ്യം

അ​റ​ബി​ക്ക​ട​ലി​ന്‍റെ ശാ​ന്ത​ത​യി​ലേ​ക്ക് നീ​ളു​ന്ന ബോ​ട്ടു​യാ​ത്ര അ​വ​സാ​നി​ക്കു​മ്പോ​ൾ പാ​റ​ക്കെ​ട്ടു​ക​ളി​ൽ കൊ​ത്തി​യെ​ടു​ത്ത ഒ​രു പു​രാ​ത​ന ലോ​ക​മാ​ണ് മു​ന്നി​ൽ അ​നാ​വ​ര​ണം ചെ​യ്യ​പ്പെ​ടു​ന്ന​ത്. ന​ഗ​ര​ത്തി​ര​ക്കി​ൽ​നി​ന്ന് അ​ല്പം മാ​റി, ച​രി​ത്ര​ത്തി​ന്‍റെ ആ​ഴ​ത്തി​ൽ മു​ങ്ങി​യ ഒ​രു അ​ത്ഭു​തം- എ​ല​ഫ​ന്‍റാ ഗു​ഹ​ക​ൾ.

മും​ബൈ ഗേ​റ്റ്‌​വേ ഓ​ഫ് ഇ​ന്ത്യ​യി​ൽ​നി​ന്ന് ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​ർ ബോ​ട്ടു​യാ​ത്ര​യ്ക്ക​പ്പു​റ​മാ​ണ് എ​ല​ഫ​ന്‍റാ ദ്വീ​പ്. പ​ച്ച​പ്പും പാ​റ​യും ചേ​ർ​ന്ന ദ്വീ​പി​ലെ ഗു​ഹാ​സ​മു​ച്ച​യം ഇ​ന്ത്യ​യു​ടെ ശി​ല്പ​ക​ലാ-​ആ​ത്മീ​യ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​യി നി​ല​കൊ​ള്ളു​ന്നു.

ച​രി​ത്രം

എ​ഡി അ​ഞ്ച്, ആ​റ് നൂ​റ്റാ​ണ്ടു​ക​ൾ​ക്കി​ട​യി​ൽ നി​ർ​മി​ക്ക​പ്പെ​ട്ട​തെ​ന്നു ക​രു​ത​പ്പെ​ടു​ന്ന ഈ ​ഗു​ഹ​ക​ൾ ആ​രു​ടെ നി​ർ​മി​തി​യാ​ണെ​ന്ന് ഇ​പ്പോ​ഴും അ​ജ്ഞാ​ത​മാ​ണ്. പ്ര​ധാ​ന​മാ​യും ശൈ​വ​സ​ങ്ക​ൽ​പ്പ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പൂ​ർ​ണ​മാ​യും പാ​റ​യി​ൽ​നി​ന്ന് കൊ​ത്തി​യെ​ടു​ത്ത ക്ഷേ​ത്ര​സ​ങ്കേ​തം, അ​ന്ന​ത്തെ ശി​ല്പി​ക​ളു​ടെ സാ​ങ്കേ​തി​ക മി​ക​വി​നും ദാ​ർ​ശ​നി​ക ആ​ഴ​ത്തി​നും സാ​ക്ഷ്യ​മാ​ണ്.

ത്രി​മൂ​ർ​ത്തി

ഗു​ഹ​ക​ളി​ലെ ഏ​റ്റ​വും വി​സ്മ​യി​പ്പി​ക്കു​ന്ന ശി​ല്പം ഏ​ക​ദേ​ശം 20 അ​ടി ഉ​യ​ര​മു​ള്ള സ​ദാ​ശി​വ ത്രി​മൂ​ർ​ത്തി​യാ​ണ്. സൃ​ഷ്ടി, സ്ഥി​തി, സം​ഹാ​രം എ​ന്നി​ങ്ങ​നെ ശി​വ​ന്‍റെ മൂ​ന്നു ഭാ​വ​ങ്ങ​ൾ ശാ​ന്ത​വും ഗൗ​ര​വ​വും നി​റ​ഞ്ഞ മു​ഖ​ഭാ​വ​ങ്ങ​ളി​ലൂ​ടെ ഇ​വി​ടെ ഒ​രേ​സ​മ​യം അ​വ​ത​രി​ക്കു​ന്നു.

പ്ര​കൃ​തി​ദ​ത്ത വെ​ളി​ച്ച​വും നി​ഴ​ലും ചേ​ർ​ന്ന് ശി​ല്പ​ത്തി​ന് ന​ൽ​കു​ന്ന ജീ​വ​ൻ, കാ​ണി​ക​ളെ വി​സ്മ​യി​പ്പി​ക്കും.

ക​ഥ​പ​റ​യു​ന്ന ശി​ല്പ​ങ്ങ​ൾ

ശി​ല്പ​ക​ല​യും ആ​ത്മീ​യ​ത​യും കൈ​കോ​ർ​ക്കു​ന്ന ഗു​ഹാ​സ​മു​ച്ച​യ​ത്തി​ലെ വി​വി​ധ ശി​ല്പ​ങ്ങ​ൾ ആ​രെ​യും അ​മ്പ​ര​പ്പി​ക്കും. അ​ർ​ധ​നാ​രീ​ശ്വ​ര​ൻ, ന​ട​രാ​ജ​ൻ, ഗം​ഗാ​ധ​ര​ൻ... എ​ല്ലാം ക​ഥ​പ​റ​യു​ന്ന ശി​ല്പ​ങ്ങ​ൾ. മ​ത​വി​ശ്വാ​സം മാ​ത്ര​മ​ല്ല, മ​നു​ഷ്യ​നും ദൈ​വ​വും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ ക​ലാ​ത്മ​ക അ​വ​ത​ര​ണ​വു​മാ​ണ് ഇ​വ.

യു​നെ​സ്കോ അം​ഗീ​കാ​രം

1987ൽ ​യു​നെ​സ്കോ ലോ​ക പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തോ​ടെ എ​ല​ഫ​ന്‍റാ ഗു​ഹ​ക​ൾ​ക്ക് ആ​ഗോ​ള ശ്ര​ദ്ധ ല​ഭി​ച്ചു. സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും, കാ​ല​ത്തി​ന്‍റെ​യും കാ​ലാ​വ​സ്ഥ​യു​ടെ​യും ആ​ഘാ​തം ശി​ല്പ​ങ്ങ​ളി​ൽ കാ​ണാം. പോ​ർ​ച്ചു​ഗീ​സു​കാ​രാ​ണ് ശി​ല്പ​ങ്ങ​ൾ ന​ശി​പ്പി​ച്ച​തെ​ന്ന് സെ​ക്യൂ​രി​റ്റി ഗൈ​ഡു​ക​ൾ വി​ശ​ദ​മാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ച​രി​ത്ര​പ​ര​മാ​യി അ​തി​ന് സാ​ധു​ത​യി​ല്ല.

ച​രി​ത്രം അ​നു​ഭ​വി​ക്കാം

ഗു​ഹ​യ്ക്കു​ള്ളി​ലേ​ക്ക് കാ​ൽ​വ​യ്ക്കു​ന്ന നി​മി​ഷം​മു​ത​ൽ പാ​റ​യ്ക്കു​ള്ളി​ലെ ത​ണു​പ്പും ശാ​ന്ത​ത​യും മ​ന​സി​നെ മ​റ്റൊ​രു കാ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​കും. കാ​മ​റ​ക്ക​ണ്ണി​ലൂ​ടെ മാ​ത്ര​മ​ല്ല, ഹൃ​ദ​യ​ത്തി​ലൂ​ടെ​യാ​ണ് ഈ ​ഇ​ടം കാ​ണേ​ണ്ട​ത്. ച​രി​ത്രം ഇ​വി​ടെ വാ​യി​ക്കാ​ന​ല്ല അ​നു​ഭ​വി​ക്കാ​നാ​ണ് ന​മ്മെ പ്രേ​രി​പ്പി​ക്കു​ക. ഗു​ഹ​ക​ൾ കാ​ണു​ന്ന​തി​നൊ​പ്പം, ദ്വീ​പി​ന്‍റെ പ്ര​കൃ​തി​സൗ​ന്ദ​ര്യ​വും ആ​സ്വ​ദി​ക്കാം. ഇ​തൊ​രു യാ​ത്ര​യ​ല്ല, ഒ​രു ച​രി​ത്ര​സ​ന്ദ​ർ​ശ​നം​ത​ന്നെ.

Jeevitha Vijayam

ദൈ​വം ക​ട​ന്നു​വ​രു​മ്പോ​ൾ

"എ​ന്‍റെ മ​ന​സ് പ​ത​റു​ന്നു, വാ​ക്കു​ക​ൾ ചി​ത​റു​ന്നു, ഹൃ​ദ​യം ശൂ​ന്യ​മാ​യി സ്പ​ന്ദി​ക്കു​ന്നു''- ഒ​രു യു​വ​സ​ന്യാ​സി ത​ന്‍റെ ആ​ത്മ​പി​താ​വി​നോ​ടു പ​റ​ഞ്ഞു. ""എ​ന്‍റെ പ്രാ​ർ​ഥ​ന​യ്ക്ക് ജീ​വ​ൻ തോ​ന്നു​ന്നി​ല്ല.''

ആ ​ഗു​രു​വി​ന്‍റെ മേ​ശ​പ്പു​റ​ത്ത് ഒ​രു ഓ​ട​ക്കു​ഴ​ൽ ഇ​രി​പ്പു​ണ്ടാ​യി​രു​ന്നു. ആ ​ഓ​ട​ക്കു​ഴ​ൽ കൈ​യി​ലെ​ടു​ത്ത് അ​ദ്ദേ​ഹം ചോ​ദി​ച്ചു: ""ഈ ​ഓ​ട​ക്കു​ഴ​ലി​ന് ത​ന്നി​ൽ​നി​ന്നു പു​റ​പ്പെ​ടാ​ൻ​പോ​കു​ന്ന സം​ഗീ​തം അ​റി​യാ​മോ?'' "അ​റി​യി​ല്ല.'' ശി​ഷ്യ​ൻ മ​റു​പ​ടി​ന​ൽ​കി. അ​പ്പോ​ൾ ഗു​രു പ​റ​ഞ്ഞു:

"എ​ന്നാ​ൽ മി​ടു​ക്ക​നാ​യ ഒ​രു സം​ഗീ​ത​ജ്ഞ​ന്‍റെ കൈ​യി​ൽ പൊ​ള്ള​യാ​യ ഈ ​കു​ഴ​ൽ ശ്രു​തി​മ​ധു​ര​മാ​യ സം​ഗീ​ത​മാ​യി മാ​റു​ന്നു.'' തെ​ല്ലു​നേ​ര​ത്തെ നി​ശ​ബ്ദ​ത​യ്ക്കു​ശേ​ഷം ഒ​രു മ​ന്ദ​ഹാ​സ​ത്തോ​ടെ ഗു​രു തു​ട​ർ​ന്നു: ""പ്രാ​ർ​ഥ​ന​യും ഇ​തു​പോ​ലെ​ത​ന്നെ​യാ​ണ്. നാം ​ന​മ്മു​ടെ ശൂ​ന്യ​ത ദൈ​വ​ത്തി​നു സ​മ​ർ​പ്പി​ക്കു​ന്പോ​ൾ അ​വി​ട​ത്തെ സം​ഗീ​തം ന​മ്മി​ലൂ​ടെ ഒ​ഴു​കും.''

അ​നു​ദി​നം പ്രാ​ർ​ഥി​ക്കു​ന്ന​വ​രാ​ണ് ന​മ്മ​ൾ. പ്രാ​ർ​ഥ​ന​യി​ൽ ഏ​റി​യ​പ​ങ്കും വാ​ചാ​പ്രാ​ർ​ഥ​ന​യു​മാ​യി​രി​ക്കും. പ്രാ​ർ​ഥ​ന​ക​ൾ കൃ​ത്യ​മാ​യി ചൊ​ല്ലു​ന്ന​തി​ലാ​യി​രി​ക്കും ന​മ്മു​ടെ ശ്ര​ദ്ധ. അ​തു ന​ല്ല​തു​ത​ന്നെ. എ​ന്നാ​ൽ പ്രാ​ർ​ഥ​ന​യു​ടെ മ​ഹ​ത്വം അ​ട​ങ്ങി​യി​രി​ക്കു​ന്ന​ത് വാ​ക്കു​ക​ളു​ടെ ശോ​ഭ​യി​ലോ അ​വ​യു​ടെ ഉ​രു​വി​ട​ലി​ലോ അ​ല്ല. പ്രാ​ർ​ഥ​ന​വ​ഴി ദൈ​വം ന​മ്മി​ലേ​ക്ക് ക​ട​ക്കാ​ൻ നാം ​അ​നു​വ​ദി​ക്കു​ന്നു​ണ്ടോ എ​ന്ന​തി​ലാ​ണ്.

ദൈ​വം ന​മ്മി​ലേ​ക്കു ക​ട​ന്നു​വ​രാ​ൻ പ്രാ​ർ​ഥ​ന ന​മ്മെ സ​ജ്ജ​മാ​ക്കി​യാ​ൽ ആ ​പ്രാ​ർ​ഥ​ന ഒ​രി​ക്ക​ലും നി​ർ​ജീ​വ​മാ​കി​ല്ല. എ​ന്നു മാ​ത്ര​മ​ല്ല, ദൈ​വ​ത്തി​ന്‍റെ സം​ഗീ​തം ന​മ്മി​ലൂ​ടെ ഒ​ഴു​കു​ക​യും ചെ​യ്യും. ത​ന്മൂ​ല​മാ​ണ് ദൈ​വ​വ​ച​നം ഇ​പ്ര​കാ​രം പ​ഠി​പ്പി​ക്കു​ന്ന​ത്:

""വേ​ണ്ട​വി​ധം പ്രാ​ർ​ഥി​ക്കേ​ണ്ട​തെ​ങ്ങ​നെ​യെ​ന്ന് ന​മു​ക്ക് അ​റി​ഞ്ഞു​കൂ​ടാ. എ​ന്നാ​ൽ, അ​വാ​ച്യ​മാ​യ നെ​ടു​വീ​ർ​പ്പു​ക​ളാ​ൽ ആ​ത്മാ​വു​ത​ന്നെ ന​മു​ക്കു​വേ​ണ്ടി മാ​ധ്യ​സ്ഥ്യം വ​ഹി​ക്കു​ന്നു'' (റോ​മ 8:26). അ​താ​യ​ത് ഗു​രു യു​വ​സ​ന്യാ​സി​യോ​ടു പ​റ​ഞ്ഞ​തു​പോ​ലെ, ദൈ​വ​ത്തി​ന്‍റെ സം​ഗീ​തം ന​മ്മി​ലൂ​ടെ ഒ​ഴു​കു​മെ​ന്നു സാ​രം.
അ​പ്പോ​ഴാ​ണ് പ്രാ​ർ​ഥ​നാ​മ​ധ്യേ നാം ​ദൈ​വ​ത്തി​ന്‍റെ സ്വ​രം കേ​ൾ​ക്കു​ക. ആ ​സ്വ​രം കേ​ൾ​ക്കു​ന്പോ​ൾ, പ്ര​വാ​ച​ക​നാ​യി​ത്തീ​ർ​ന്ന ബാ​ല​നാ​യ സാ​മു​വ​ൽ പ​റ​ഞ്ഞ​തു​പോ​ലെ, നാ​മും പ​റ​യ​ണം: ""ദൈ​വ​മേ, സം​സാ​രി​ക്ക​ണ​മേ. അ​ങ്ങ​യു​ടെ ദാ​സ​ൻ കേ​ൾ​ക്കു​ന്നു'' (1 സാ​മു​വ​ൽ 3:9).

ചൈ​നീ​സ് പു​രാ​ണ​ത്തി​ൽ ഒ​രു ക​ഥ​യു​ണ്ട്. ഒ​രി​ക്ക​ൽ ഒ​രു ച​ക്ര​വ​ർ​ത്തി ത​ന്‍റെ സ​ദ​സി​ലു​ള്ള​വ​രോ​ട് ഏ​റ്റ​വും ചെ​റു​തും എ​ന്നാ​ൽ ഏ​റ്റ​വും വി​ശി​ഷ്ട​വു​മാ​യ ഒ​രു പ്രാ​ർ​ഥ​ന എ​ഴു​താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​പ്പോ​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ആ​ധ്യാ​ത്മി​ക​ചി​ന്ത​ക​ൻ ഇ​പ്ര​കാ​രം എ​ഴു​തി​യ ഒ​രു കു​റി​പ്പ് ച​ക്ര​വ​ർ​ത്തി​ക്കു കൊ​ടു​ത്തു: "കേ​ൾ​ക്കു​ക, അ​നു​സ​രി​ക്കു​ക.'

ഇ​തു ക​ണ്ട​പ്പോ​ൾ ച​ക്ര​വ​ർ​ത്തി​ക്ക് കാ​ര്യം വ്യ​ക്ത​മാ​യി​ല്ല. വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച ച​ക്ര​വ​ർ​ത്തി​യോ​ട് ആ​ധ്യാ​ത്മി​ക​ചി​ന്ത​ക​ൻ പ​റ​ഞ്ഞു: ""ന​മ്മു​ടെ പ്രാ​ർ​ഥ​ന​യി​ൽ മു​ഴു​വ​നും നാ​മാ​ണ് സം​സാ​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ യ​ഥാ​ർ​ഥ പ്രാ​ർ​ഥ​ന​യി​ൽ നാം ​ദൈ​വ​സ്വ​ര​ത്തി​നാ​യി കാ​തോ​ർ​ത്തി​രി​ക്ക​ണം. ആ ​സ്വ​രം നാം ​അ​നു​സ​രി​ക്കു​ക​യും വേ​ണം.''

ദൈ​വം എ​പ്പോ​ഴും ന​മ്മോ​ടു സം​സാ​രി​ക്കു​ന്നു​ണ്ട് എ​ന്ന​താ​ണ് വാ​സ്ത​വം. ദൈ​വം പ്ര​വാ​ച​ക​നി​ലൂ​ടെ പ​റ​യു​ന്നു: ""നീ ​വ​ല​ത്തോ​ട്ടോ ഇ​ട​ത്തോ​ട്ടോ തി​രി​യു​ന്പോ​ൾ നി​ന്‍റെ കാ​തു​ക​ൾ പി​ന്നി​ൽ​നി​ന്ന് ഒ​രു സ്വ​രം ശ്ര​വി​ക്കും. ഇ​താ​ണ് വ​ഴി. ഇ​തി​ലേ പോ​വു​ക'' (ഏ​ശ​യ്യാ 30:21). ദൈ​വ​ത്തി​ന്‍റെ ഈ ​സ്വ​രം കേ​ൾ​ക്കാ​നു​ള്ള അ​വ​സ​രം​കൂ​ടി​യാ​യി​രി​ക്ക​ണം ന​മ്മു​ടെ പ്രാ​ർ​ഥ​ന.

ന​മ്മു​ടെ നാ​ഥ​നും ര​ക്ഷ​ക​നു​മാ​യ യേ​ശു പ​റ​യു​ന്നു: ""എ​ന്‍റെ ആ​ടു​ക​ൾ എ​ന്‍റെ സ്വ​രം ശ്ര​വി​ക്കു​ന്നു'' (യോ​ഹ 10:27). ലാ​സ​റി​നെ​യും അ​യാ​ളു​ടെ ര​ണ്ടു സ​ഹോ​ദ​രി​ക​ളെ​യും യേ​ശു സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ അ​വ​രി​ലൊ​രാ​ളാ​യ മേ​രി അ​വി​ട​ത്തെ പാ​ദാ​ന്തി​ക​ത്തി​ലി​രു​ന്ന് അ​വി​ട​ത്തെ സ്വ​രം കേ​ട്ടു​കൊ​ണ്ടി​രു​ന്നു. അ​തേ​ക്കു​റി​ച്ച് പ​രാ​തി​പ​റ​ഞ്ഞ മ​ർ​ത്താ​യോ​ട് യേ​ശു പ​റ​ഞ്ഞു: ""മ​റി​യം ന​ല്ല ഭാ​ഗം തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു'' (ലൂ​ക്കാ 10:42)

മ​റി​യം യേ​ശു​വി​ന്‍റെ സ്വ​ര​ത്തി​നു ചെ​വി​കൊ​ടു​ത്ത​തു​പോ​ലെ, ന​മ്മു​ടെ പ്രാ​ർ​ഥ​ന​യി​ലും നാം ​ദൈ​വ​സ്വ​ര​ത്തി​നു ചെ​വി​കൊ​ടു​ക്ക​ണം. എ​ന്നാ​ൽ അ​തു​കൊ​ണ്ട് പ്രാ​ർ​ഥ​ന​യി​ലൂ​ടെ ന​മ്മു​ടെ ആ​വ​ശ്യ​ങ്ങ​ൾ ദൈ​വ​ത്തോ​ടു പ​റ​യേ​ണ്ട എ​ന്ന് അ​ർ​ഥ​മി​ല്ല. എ​ന്നു​മാ​ത്ര​മ​ല്ല, പ്രാ​ർ​ഥ​ന​യി​ലൂ​ടെ ന​മ്മു​ടെ അ​നു​ദി​നാ​വ​ശ്യ​ങ്ങ​ളെ​ക്കു​റി​ച്ച് ദൈ​വ​ത്തോ​ടു സം​സാ​രി​ക്കു​ക​യും വേ​ണം.

സ്കോ​ട്ട്‌​ല​ൻ​ഡി​നു പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തു​ള്ള ഒ​രു ദ്വീ​പാ​ണ് അ​യോ​ണ. ഈ ​ദ്വീ​പി​ൽ പൊ​ള്ള​യാ​യ ഒ​രു വ​ലി​യ പാ​റ​യു​ണ്ട​ത്രേ. പ​ണ്ടു​കാ​ല​ത്തു തീ​ർ​ഥാ​ട​ക​ർ ഈ ​പാ​റ​യു​ടെ അ​രി​കി​ൽ പോ​യി​നി​ന്നു പ്രാ​ർ​ഥി​ക്കു​മാ​യി​രു​ന്നു. ആ ​പാ​റ​യു​ടെ വി​ട​വി​ലൂ​ടെ പ്രാ​ർ​ഥി​ക്കു​ന്പോ​ൾ കാ​റ്റ് ആ ​പ്രാ​ർ​ഥ​ന​ക​ൾ ദൈ​വ​സ​ന്നി​ധി​യി​ൽ എ​ത്തി​ക്കു​മെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ വി​ശ്വാ​സം.

ഇ​തേ​ക്കു​റി​ച്ച് പി​ന്നീ​ട് ഒ​രു തീ​ർ​ഥാ​ട​ക​ൻ എ​ഴു​തി: ""ഈ ​പാ​റ​യു​ടെ വി​ട​വി​ലൂ​ടെ പ്രാ​ർ​ഥ​ന​ക​ൾ ദൈ​വ​സ​ന്നി​ധി​യി​ൽ എ​ത്തി​യി​രു​ന്നു എ​ന്ന​ത​ല്ല അ​ദ്ഭു​തം. പ്ര​ത്യു​ത ഈ ​പ്രാ​ർ​ഥ​ന​യി​ലൂ​ടെ അ​വി​ടെ പ്രാ​ർ​ഥി​ച്ച​വ​രു​ടെ മ​ന​സി​ലും ജീ​വി​ത​ത്തി​ലും മാ​റ്റം​വ​ന്നു എ​ന്ന​താ​ണ് അ​ദ്ഭു​തം.''

പ്രാ​ർ​ഥ​ന എ​പ്പോ​ഴും ന​മ്മു​ടെ സാ​ഹ​ച​ര്യ​ങ്ങ​ളെ മാ​റ്റി​മ​റി​ച്ചു എ​ന്നു​വ​രി​ല്ല. അ​തു​പോ​ലെ പ്രാ​ർ​ഥ​ന​വ​ഴി നാം ​ആ​ഗ്ര​ഹി​ച്ച​തെ​ല്ലാം ല​ഭി​ച്ചു​വെ​ന്നും വ​രി​ല്ല. എ​ന്നാ​ൽ ദൈ​വ​സ്വ​ര​ത്തി​നു കാ​തോ​ർ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള​തു​കൂ​ടി​യാ​ണു ന​മ്മു​ടെ പ്രാ​ർ​ഥ​ന​യെ​ങ്കി​ൽ ആ ​പ്രാ​ർ​ഥ​ന ന​മ്മെ മാ​റ്റി​മ​റി​ക്കു​ക​ത​ന്നെ ചെ​യ്യും. അ​പ്പോ​ൾ ന​മ്മു​ടെ ക്രോ​ധം ക്ഷ​മ​യാ​യും, ദുഃ​ഖം ശ​ക്തി​യാ​യും, ഇ​രു​ട്ട് വെ​ളി​ച്ച​മാ​യും മാ​റും. ത​ന്മൂ​ല​മാ​ണ് ത​ത്വ​ചി​ന്ത​ക​നും ദൈ​വ​ശാ​സ്ത്ര​ജ്ഞ​നു​മാ​യ സോ​റ​ൻ കി​ർ​ക്കെ​ഗാ​ർ​ഡ് എ​ഴു​തി​യ​ത്: ""പ്രാ​ർ​ഥ​ന ദൈ​വ​ത്തെ മാ​റ്റാ​നു​ള്ള​ത​ല്ല, പ്രാ​ർ​ഥി​ക്കു​ന്ന​വ​നെ മാ​റ്റാ​നു​ള്ള​താ​ണ്.''

പ്രാ​ർ​ഥ​ന​യി​ലൂ​ടെ ദൈ​വം ന​മ്മി​ലേ​ക്കു ക​ട​ന്നു​വ​രാ​ൻ ന​മു​ക്ക് അ​നു​വ​ദി​ക്കാം. അ​പ്പോ​ൾ അ​ദ്ഭു​ത​ങ്ങ​ൾ ന​മ്മി​ൽ സം​ഭ​വി​ക്കും. കാ​ര​ണം ദൈ​വം ക​ട​ന്നു​വ​രു​ന്നി​ട​ത്ത് കാ​ര്യ​ങ്ങ​ളൊ​ന്നും പ​ഴ​യ​പ​ടി ആ​യി​രി​ക്കു​ക​യി​ല്ല. അ​വി​ടെ​യെ​ല്ലാം പു​തി​യ രീ​തി​യി​ലാ​യി​രി​ക്കും. അ​താ​ക​ട്ടെ, ദൈ​വം ആ​ഗ്ര​ഹി​ക്കു​ന്ന രീ​തി​യി​ലും.

Up