x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദൈ​വം ക​ട​ന്നു​വ​രു​മ്പോ​ൾ

ഫാ. ​ജോ​സ് പ​ന്ത​പ്ലാം​തൊ​ട്ടി​യി​ൽ
Published: February 22, 2026 01:22 AM IST | Updated: February 22, 2026 01:22 AM IST

"എ​ന്‍റെ മ​ന​സ് പ​ത​റു​ന്നു, വാ​ക്കു​ക​ൾ ചി​ത​റു​ന്നു, ഹൃ​ദ​യം ശൂ​ന്യ​മാ​യി സ്പ​ന്ദി​ക്കു​ന്നു''- ഒ​രു യു​വ​സ​ന്യാ​സി ത​ന്‍റെ ആ​ത്മ​പി​താ​വി​നോ​ടു പ​റ​ഞ്ഞു. ""എ​ന്‍റെ പ്രാ​ർ​ഥ​ന​യ്ക്ക് ജീ​വ​ൻ തോ​ന്നു​ന്നി​ല്ല.''

ആ ​ഗു​രു​വി​ന്‍റെ മേ​ശ​പ്പു​റ​ത്ത് ഒ​രു ഓ​ട​ക്കു​ഴ​ൽ ഇ​രി​പ്പു​ണ്ടാ​യി​രു​ന്നു. ആ ​ഓ​ട​ക്കു​ഴ​ൽ കൈ​യി​ലെ​ടു​ത്ത് അ​ദ്ദേ​ഹം ചോ​ദി​ച്ചു: ""ഈ ​ഓ​ട​ക്കു​ഴ​ലി​ന് ത​ന്നി​ൽ​നി​ന്നു പു​റ​പ്പെ​ടാ​ൻ​പോ​കു​ന്ന സം​ഗീ​തം അ​റി​യാ​മോ?'' "അ​റി​യി​ല്ല.'' ശി​ഷ്യ​ൻ മ​റു​പ​ടി​ന​ൽ​കി. അ​പ്പോ​ൾ ഗു​രു പ​റ​ഞ്ഞു:

"എ​ന്നാ​ൽ മി​ടു​ക്ക​നാ​യ ഒ​രു സം​ഗീ​ത​ജ്ഞ​ന്‍റെ കൈ​യി​ൽ പൊ​ള്ള​യാ​യ ഈ ​കു​ഴ​ൽ ശ്രു​തി​മ​ധു​ര​മാ​യ സം​ഗീ​ത​മാ​യി മാ​റു​ന്നു.'' തെ​ല്ലു​നേ​ര​ത്തെ നി​ശ​ബ്ദ​ത​യ്ക്കു​ശേ​ഷം ഒ​രു മ​ന്ദ​ഹാ​സ​ത്തോ​ടെ ഗു​രു തു​ട​ർ​ന്നു: ""പ്രാ​ർ​ഥ​ന​യും ഇ​തു​പോ​ലെ​ത​ന്നെ​യാ​ണ്. നാം ​ന​മ്മു​ടെ ശൂ​ന്യ​ത ദൈ​വ​ത്തി​നു സ​മ​ർ​പ്പി​ക്കു​ന്പോ​ൾ അ​വി​ട​ത്തെ സം​ഗീ​തം ന​മ്മി​ലൂ​ടെ ഒ​ഴു​കും.''

അ​നു​ദി​നം പ്രാ​ർ​ഥി​ക്കു​ന്ന​വ​രാ​ണ് ന​മ്മ​ൾ. പ്രാ​ർ​ഥ​ന​യി​ൽ ഏ​റി​യ​പ​ങ്കും വാ​ചാ​പ്രാ​ർ​ഥ​ന​യു​മാ​യി​രി​ക്കും. പ്രാ​ർ​ഥ​ന​ക​ൾ കൃ​ത്യ​മാ​യി ചൊ​ല്ലു​ന്ന​തി​ലാ​യി​രി​ക്കും ന​മ്മു​ടെ ശ്ര​ദ്ധ. അ​തു ന​ല്ല​തു​ത​ന്നെ. എ​ന്നാ​ൽ പ്രാ​ർ​ഥ​ന​യു​ടെ മ​ഹ​ത്വം അ​ട​ങ്ങി​യി​രി​ക്കു​ന്ന​ത് വാ​ക്കു​ക​ളു​ടെ ശോ​ഭ​യി​ലോ അ​വ​യു​ടെ ഉ​രു​വി​ട​ലി​ലോ അ​ല്ല. പ്രാ​ർ​ഥ​ന​വ​ഴി ദൈ​വം ന​മ്മി​ലേ​ക്ക് ക​ട​ക്കാ​ൻ നാം ​അ​നു​വ​ദി​ക്കു​ന്നു​ണ്ടോ എ​ന്ന​തി​ലാ​ണ്.

ദൈ​വം ന​മ്മി​ലേ​ക്കു ക​ട​ന്നു​വ​രാ​ൻ പ്രാ​ർ​ഥ​ന ന​മ്മെ സ​ജ്ജ​മാ​ക്കി​യാ​ൽ ആ ​പ്രാ​ർ​ഥ​ന ഒ​രി​ക്ക​ലും നി​ർ​ജീ​വ​മാ​കി​ല്ല. എ​ന്നു മാ​ത്ര​മ​ല്ല, ദൈ​വ​ത്തി​ന്‍റെ സം​ഗീ​തം ന​മ്മി​ലൂ​ടെ ഒ​ഴു​കു​ക​യും ചെ​യ്യും. ത​ന്മൂ​ല​മാ​ണ് ദൈ​വ​വ​ച​നം ഇ​പ്ര​കാ​രം പ​ഠി​പ്പി​ക്കു​ന്ന​ത്:

""വേ​ണ്ട​വി​ധം പ്രാ​ർ​ഥി​ക്കേ​ണ്ട​തെ​ങ്ങ​നെ​യെ​ന്ന് ന​മു​ക്ക് അ​റി​ഞ്ഞു​കൂ​ടാ. എ​ന്നാ​ൽ, അ​വാ​ച്യ​മാ​യ നെ​ടു​വീ​ർ​പ്പു​ക​ളാ​ൽ ആ​ത്മാ​വു​ത​ന്നെ ന​മു​ക്കു​വേ​ണ്ടി മാ​ധ്യ​സ്ഥ്യം വ​ഹി​ക്കു​ന്നു'' (റോ​മ 8:26). അ​താ​യ​ത് ഗു​രു യു​വ​സ​ന്യാ​സി​യോ​ടു പ​റ​ഞ്ഞ​തു​പോ​ലെ, ദൈ​വ​ത്തി​ന്‍റെ സം​ഗീ​തം ന​മ്മി​ലൂ​ടെ ഒ​ഴു​കു​മെ​ന്നു സാ​രം.
അ​പ്പോ​ഴാ​ണ് പ്രാ​ർ​ഥ​നാ​മ​ധ്യേ നാം ​ദൈ​വ​ത്തി​ന്‍റെ സ്വ​രം കേ​ൾ​ക്കു​ക. ആ ​സ്വ​രം കേ​ൾ​ക്കു​ന്പോ​ൾ, പ്ര​വാ​ച​ക​നാ​യി​ത്തീ​ർ​ന്ന ബാ​ല​നാ​യ സാ​മു​വ​ൽ പ​റ​ഞ്ഞ​തു​പോ​ലെ, നാ​മും പ​റ​യ​ണം: ""ദൈ​വ​മേ, സം​സാ​രി​ക്ക​ണ​മേ. അ​ങ്ങ​യു​ടെ ദാ​സ​ൻ കേ​ൾ​ക്കു​ന്നു'' (1 സാ​മു​വ​ൽ 3:9).

ചൈ​നീ​സ് പു​രാ​ണ​ത്തി​ൽ ഒ​രു ക​ഥ​യു​ണ്ട്. ഒ​രി​ക്ക​ൽ ഒ​രു ച​ക്ര​വ​ർ​ത്തി ത​ന്‍റെ സ​ദ​സി​ലു​ള്ള​വ​രോ​ട് ഏ​റ്റ​വും ചെ​റു​തും എ​ന്നാ​ൽ ഏ​റ്റ​വും വി​ശി​ഷ്ട​വു​മാ​യ ഒ​രു പ്രാ​ർ​ഥ​ന എ​ഴു​താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​പ്പോ​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ആ​ധ്യാ​ത്മി​ക​ചി​ന്ത​ക​ൻ ഇ​പ്ര​കാ​രം എ​ഴു​തി​യ ഒ​രു കു​റി​പ്പ് ച​ക്ര​വ​ർ​ത്തി​ക്കു കൊ​ടു​ത്തു: "കേ​ൾ​ക്കു​ക, അ​നു​സ​രി​ക്കു​ക.'

ഇ​തു ക​ണ്ട​പ്പോ​ൾ ച​ക്ര​വ​ർ​ത്തി​ക്ക് കാ​ര്യം വ്യ​ക്ത​മാ​യി​ല്ല. വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച ച​ക്ര​വ​ർ​ത്തി​യോ​ട് ആ​ധ്യാ​ത്മി​ക​ചി​ന്ത​ക​ൻ പ​റ​ഞ്ഞു: ""ന​മ്മു​ടെ പ്രാ​ർ​ഥ​ന​യി​ൽ മു​ഴു​വ​നും നാ​മാ​ണ് സം​സാ​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ യ​ഥാ​ർ​ഥ പ്രാ​ർ​ഥ​ന​യി​ൽ നാം ​ദൈ​വ​സ്വ​ര​ത്തി​നാ​യി കാ​തോ​ർ​ത്തി​രി​ക്ക​ണം. ആ ​സ്വ​രം നാം ​അ​നു​സ​രി​ക്കു​ക​യും വേ​ണം.''

ദൈ​വം എ​പ്പോ​ഴും ന​മ്മോ​ടു സം​സാ​രി​ക്കു​ന്നു​ണ്ട് എ​ന്ന​താ​ണ് വാ​സ്ത​വം. ദൈ​വം പ്ര​വാ​ച​ക​നി​ലൂ​ടെ പ​റ​യു​ന്നു: ""നീ ​വ​ല​ത്തോ​ട്ടോ ഇ​ട​ത്തോ​ട്ടോ തി​രി​യു​ന്പോ​ൾ നി​ന്‍റെ കാ​തു​ക​ൾ പി​ന്നി​ൽ​നി​ന്ന് ഒ​രു സ്വ​രം ശ്ര​വി​ക്കും. ഇ​താ​ണ് വ​ഴി. ഇ​തി​ലേ പോ​വു​ക'' (ഏ​ശ​യ്യാ 30:21). ദൈ​വ​ത്തി​ന്‍റെ ഈ ​സ്വ​രം കേ​ൾ​ക്കാ​നു​ള്ള അ​വ​സ​രം​കൂ​ടി​യാ​യി​രി​ക്ക​ണം ന​മ്മു​ടെ പ്രാ​ർ​ഥ​ന.

ന​മ്മു​ടെ നാ​ഥ​നും ര​ക്ഷ​ക​നു​മാ​യ യേ​ശു പ​റ​യു​ന്നു: ""എ​ന്‍റെ ആ​ടു​ക​ൾ എ​ന്‍റെ സ്വ​രം ശ്ര​വി​ക്കു​ന്നു'' (യോ​ഹ 10:27). ലാ​സ​റി​നെ​യും അ​യാ​ളു​ടെ ര​ണ്ടു സ​ഹോ​ദ​രി​ക​ളെ​യും യേ​ശു സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ അ​വ​രി​ലൊ​രാ​ളാ​യ മേ​രി അ​വി​ട​ത്തെ പാ​ദാ​ന്തി​ക​ത്തി​ലി​രു​ന്ന് അ​വി​ട​ത്തെ സ്വ​രം കേ​ട്ടു​കൊ​ണ്ടി​രു​ന്നു. അ​തേ​ക്കു​റി​ച്ച് പ​രാ​തി​പ​റ​ഞ്ഞ മ​ർ​ത്താ​യോ​ട് യേ​ശു പ​റ​ഞ്ഞു: ""മ​റി​യം ന​ല്ല ഭാ​ഗം തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു'' (ലൂ​ക്കാ 10:42)

മ​റി​യം യേ​ശു​വി​ന്‍റെ സ്വ​ര​ത്തി​നു ചെ​വി​കൊ​ടു​ത്ത​തു​പോ​ലെ, ന​മ്മു​ടെ പ്രാ​ർ​ഥ​ന​യി​ലും നാം ​ദൈ​വ​സ്വ​ര​ത്തി​നു ചെ​വി​കൊ​ടു​ക്ക​ണം. എ​ന്നാ​ൽ അ​തു​കൊ​ണ്ട് പ്രാ​ർ​ഥ​ന​യി​ലൂ​ടെ ന​മ്മു​ടെ ആ​വ​ശ്യ​ങ്ങ​ൾ ദൈ​വ​ത്തോ​ടു പ​റ​യേ​ണ്ട എ​ന്ന് അ​ർ​ഥ​മി​ല്ല. എ​ന്നു​മാ​ത്ര​മ​ല്ല, പ്രാ​ർ​ഥ​ന​യി​ലൂ​ടെ ന​മ്മു​ടെ അ​നു​ദി​നാ​വ​ശ്യ​ങ്ങ​ളെ​ക്കു​റി​ച്ച് ദൈ​വ​ത്തോ​ടു സം​സാ​രി​ക്കു​ക​യും വേ​ണം.

സ്കോ​ട്ട്‌​ല​ൻ​ഡി​നു പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തു​ള്ള ഒ​രു ദ്വീ​പാ​ണ് അ​യോ​ണ. ഈ ​ദ്വീ​പി​ൽ പൊ​ള്ള​യാ​യ ഒ​രു വ​ലി​യ പാ​റ​യു​ണ്ട​ത്രേ. പ​ണ്ടു​കാ​ല​ത്തു തീ​ർ​ഥാ​ട​ക​ർ ഈ ​പാ​റ​യു​ടെ അ​രി​കി​ൽ പോ​യി​നി​ന്നു പ്രാ​ർ​ഥി​ക്കു​മാ​യി​രു​ന്നു. ആ ​പാ​റ​യു​ടെ വി​ട​വി​ലൂ​ടെ പ്രാ​ർ​ഥി​ക്കു​ന്പോ​ൾ കാ​റ്റ് ആ ​പ്രാ​ർ​ഥ​ന​ക​ൾ ദൈ​വ​സ​ന്നി​ധി​യി​ൽ എ​ത്തി​ക്കു​മെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ വി​ശ്വാ​സം.

ഇ​തേ​ക്കു​റി​ച്ച് പി​ന്നീ​ട് ഒ​രു തീ​ർ​ഥാ​ട​ക​ൻ എ​ഴു​തി: ""ഈ ​പാ​റ​യു​ടെ വി​ട​വി​ലൂ​ടെ പ്രാ​ർ​ഥ​ന​ക​ൾ ദൈ​വ​സ​ന്നി​ധി​യി​ൽ എ​ത്തി​യി​രു​ന്നു എ​ന്ന​ത​ല്ല അ​ദ്ഭു​തം. പ്ര​ത്യു​ത ഈ ​പ്രാ​ർ​ഥ​ന​യി​ലൂ​ടെ അ​വി​ടെ പ്രാ​ർ​ഥി​ച്ച​വ​രു​ടെ മ​ന​സി​ലും ജീ​വി​ത​ത്തി​ലും മാ​റ്റം​വ​ന്നു എ​ന്ന​താ​ണ് അ​ദ്ഭു​തം.''

പ്രാ​ർ​ഥ​ന എ​പ്പോ​ഴും ന​മ്മു​ടെ സാ​ഹ​ച​ര്യ​ങ്ങ​ളെ മാ​റ്റി​മ​റി​ച്ചു എ​ന്നു​വ​രി​ല്ല. അ​തു​പോ​ലെ പ്രാ​ർ​ഥ​ന​വ​ഴി നാം ​ആ​ഗ്ര​ഹി​ച്ച​തെ​ല്ലാം ല​ഭി​ച്ചു​വെ​ന്നും വ​രി​ല്ല. എ​ന്നാ​ൽ ദൈ​വ​സ്വ​ര​ത്തി​നു കാ​തോ​ർ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള​തു​കൂ​ടി​യാ​ണു ന​മ്മു​ടെ പ്രാ​ർ​ഥ​ന​യെ​ങ്കി​ൽ ആ ​പ്രാ​ർ​ഥ​ന ന​മ്മെ മാ​റ്റി​മ​റി​ക്കു​ക​ത​ന്നെ ചെ​യ്യും. അ​പ്പോ​ൾ ന​മ്മു​ടെ ക്രോ​ധം ക്ഷ​മ​യാ​യും, ദുഃ​ഖം ശ​ക്തി​യാ​യും, ഇ​രു​ട്ട് വെ​ളി​ച്ച​മാ​യും മാ​റും. ത​ന്മൂ​ല​മാ​ണ് ത​ത്വ​ചി​ന്ത​ക​നും ദൈ​വ​ശാ​സ്ത്ര​ജ്ഞ​നു​മാ​യ സോ​റ​ൻ കി​ർ​ക്കെ​ഗാ​ർ​ഡ് എ​ഴു​തി​യ​ത്: ""പ്രാ​ർ​ഥ​ന ദൈ​വ​ത്തെ മാ​റ്റാ​നു​ള്ള​ത​ല്ല, പ്രാ​ർ​ഥി​ക്കു​ന്ന​വ​നെ മാ​റ്റാ​നു​ള്ള​താ​ണ്.''

പ്രാ​ർ​ഥ​ന​യി​ലൂ​ടെ ദൈ​വം ന​മ്മി​ലേ​ക്കു ക​ട​ന്നു​വ​രാ​ൻ ന​മു​ക്ക് അ​നു​വ​ദി​ക്കാം. അ​പ്പോ​ൾ അ​ദ്ഭു​ത​ങ്ങ​ൾ ന​മ്മി​ൽ സം​ഭ​വി​ക്കും. കാ​ര​ണം ദൈ​വം ക​ട​ന്നു​വ​രു​ന്നി​ട​ത്ത് കാ​ര്യ​ങ്ങ​ളൊ​ന്നും പ​ഴ​യ​പ​ടി ആ​യി​രി​ക്കു​ക​യി​ല്ല. അ​വി​ടെ​യെ​ല്ലാം പു​തി​യ രീ​തി​യി​ലാ​യി​രി​ക്കും. അ​താ​ക​ട്ടെ, ദൈ​വം ആ​ഗ്ര​ഹി​ക്കു​ന്ന രീ​തി​യി​ലും.

Tags : Sunday deepika

Recent News

Up