Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deepika

Other Stories

അ​ക​ലു​ന്ന അ​യ​ൽ​ക്കാ​ർ, നീ​ളു​ന്ന ആ​കാ​ശ​പ്പാ​ത​ക​ൾ

സ്വ​ന്തം ആ​കാ​ശാ​തി​ർ​ത്തി​ക്കു​ള്ളി​ൽ പ​റ​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ വി​മാ​ന​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​യും ഇ​ന്ത്യ​ൻ വി​മാ​ന​ങ്ങ​ൾ​ക്ക് പാ​ക്കി​സ്ഥാ​നും ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് നി​ല​നി​ൽ​ക്കെ, ഈ ​മാ​സം പാ​ക്കി​സ്ഥാ​നി​ൽ​നി​ന്ന് ജ​ക്കാ​ർ​ത്ത​യി​ലേ​ക്കും കൊ​ളം​ബോ​യി​ലേ​ക്കും പോ​യ ര​ണ്ട് പാ​ക് സേ​നാ​വി​മാ​ന​ങ്ങ​ളു​ടെ പ​റ​ക്ക​ൽ​പ്പാ​ത ഏ​റെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന​താ​യി.

ക​ഴി​ഞ്ഞ ഒ​ന്പ​തി​നു തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ ലാ​ഹോ​റി​ൽ​നി​ന്ന് ടേ​ക്കോ​ഫു ചെ​യ്ത പാ​ക്കി​സ്ഥാ​ൻ എ​യ​ർ​ഫോ​ഴ്സി​ന്‍റെ, ജെ758 ​റ​ജി​സ്ട്രേ​ഷ​നു​ള്ള ബൊം​ബാ​ർ​ഡി​യ​ർ ഗ്ലോ​ബ​ൽ 6000 വി​മാ​നം ജ​ക്കാ​ർ​ത്ത​യി​ലി​റ​ങ്ങു​മ്പോ​ൾ രാ​ത്രി പ​തി​നൊ​ന്നേ​മു​ക്കാ​ലാ​യി​രു​ന്നു.

ഇ​ന്ത്യ​യു​ടെ ആ​കാ​ശ​ത്തു​കൂ​ടി പ​റ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ, വ​ട​ക്കോ​ട്ടു വ​ള​ഞ്ഞു പ​റ​ന്ന് ചൈ​ന​യ്ക്കു മീ​തേ​യെ​ത്തി പി​ന്നെ തെ​ക്കോ​ട്ടു സ​ഞ്ച​രി​ച്ച് താ​യ്‌​ല​ൻ​ഡ്, ക​മ്പോ​ഡി​യ, മ​ലേ​ഷ്യ, സിം​ഗ​പ്പു​ർ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ മീ​തേ പ​റ​ന്ന് ജ​ക്കാ​ർ​ത്ത​യി​ലെ​ത്താ​ൻ നി​ർ​ത്താ​തെ പ​റ​ന്ന ദൂ​രം 7000 കി​ലോ​മീ​റ്റ​ർ!.

ലാ​ഹോ​റി​ൽ​നി​ന്ന് നേ​രേ ഇ​ന്ത്യ​യ്ക്കു മു​ക​ളി​ലൂ​ടെ, ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നു​മീ​തേ വീ​ണ്ടും തെ​ക്കോ​ട്ടു പോ​യി മ്യാ​ൻ​മാ​ർ, താ​യ്‌​ല​ൻ​ഡ്, മ​ലേ​ഷ്യ, ഇ​ന്തോ​നേ​ഷ്യ​യി​ലെ​ത്തു​ന്ന പ​ഴ​യ റൂ​ട്ടാ​യി​രു​ന്നെ​ങ്കി​ൽ, പാ​ക് വി​മാ​ന​ത്തി​ന് പ​റ​ക്കേ​ണ്ടി​യി​രു​ന്ന​ത് 5400 കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ ആ​കാ​ശം ഒ​ഴി​വാ​ക്കാ​ൻ 1600 കി​ലോ​മീ​റ്റ​ർ അ​ധി​ക​ദൂ​രം പ​റ​ക്കു​ക​യെ​ന്ന ഇ​തേ ബു​ദ്ധി​മു​ട്ടു ത​ന്നെ​യാ​ണ്, ക​ഴി​ഞ്ഞ 14ന് ​ലാ​ഹോ​റി​ൽ നി​ന്ന് കൊ​ളം​ബോ​യി​ലേ​ക്കും 16ന് ​കൊ​ളം​ബോ​യി​ൽ​നി​ന്ന് തി​രി​ച്ച് ലാ​ഹോ​റി​ലേ​ക്കും പ​റ​ന്ന മ​റ്റൊ​രു പാ​ക്സേ​നാ വി​മാ​ന​വും സ​ഹി​ക്കേ​ണ്ടി​വ​ന്ന​ത്.

ഒ​രു സ്വ​കാ​ര്യ അ​മേ​രി​ക്ക​ൻ ക​മ്പ​നി​യി​ൽ​നി​ന്ന് ഇ​ക്കൊ​ല്ല​മാ​ദ്യം വാ​ങ്ങി​യ 13 കൊ​ല്ലം പ​ഴ​ക്ക​മു​ള്ള, ഗ​ൾ​ഫ്സ്ട്രീം ജി450 ​വി​മാ​നം 14ന് ​ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്ക് ലാ​ഹോ​റി​ൽ​നി​ന്ന് ടേ​ക്കോ​ഫ് ചെ​യ്ത് വൈ​കി​ട്ട് ഏ​ഴേ​കാ​ലി​ന് കൊ​ളം​ബോ​യി​ൽ ലാ​ൻ​ഡു ചെ​യ്യു​മ്പോ​ൾ, സ​ഞ്ച​രി​ച്ച ദൂ​രം 4450 കി​ലോ​മീ​റ്റ​ർ (ഇ​പ്പോ​ഴ​ത്തെ റ​ജി​സ്ട്രേ​ഷ​ൻ വി4105 ​ആ​ണെ​ങ്കി​ലും അ​മേ​രി​ക്ക​ൻ റ​ജി​സ്ട്രേ​ഷ​നാ​യ എ​ൻ881​ജെ​ജെ എ​ന്നാ​ണ് ഫ്ളൈ​റ്റ് ട്രാ​ക്കിം​ഗ് സൈ​റ്റു​ക​ളി​ൽ കാ​ണാ​മാ​യി​രു​ന്ന​ത്).

ലാ​ഹോ​റി​ൽ​നി​ന്ന് നേ​രെ ക​റാ​ച്ചി​യി​ലേ​ക്കു പ​റ​ന്ന് അ​വി​ടെ​നി​ന്ന് ഗു​ജ​റാ​ത്തി​നു വ​ട​ക്കു​കൂ​ടി അ​റേ​ബ്യ​ൻ ക​ട​ലി​നു മു​ക​ളി​ലെ​ത്തി, തെ​ക്കോ​ട്ട്, ഇ​ന്ത്യ​യെ അ​ക​ന്നു​മാ​റി പ​റ​ന്ന്, വ​ള​ഞ്ഞു ചു​റ്റി ശ്രീ​ല​ങ്ക​ൻ ത​ല​സ്ഥാ​ന​ത്ത് ഇ​റ​ങ്ങി​യ ഈ ​റൂ​ട്ടി​നു പ​ക​രം പ​റ​ക്ക​ൽ നി​രോ​ധ​ന​ത്തി​നു മു​മ്പു​ള്ള, ഇ​ന്ത്യ​യ്ക്കു മീ​തേ​കൂ​ടി നേ​രെ തെ​ക്കോ​ട്ടു​ള്ള പാ​ത​യി​ൽ പോ​യി​രു​ന്നെ​ങ്കി​ൽ 2750 കി​ലോ​മീ​റ്റ​റാ​യി​രു​ന്നു ദൂ​രം. ഇ​പ്പോ​ഴ​ത്തെ റൂ​ട്ടി​നേ​ക്കാ​ൾ 1700 കി​ലോ​മീ​റ്റ​ർ കു​റ​വ്.

കൊ​ളം​ബോ​യാ​ത്ര​യി​ൽ 1700 കി​ലോ​മീ​റ്റ​ർ കൂ​ടു​ത​ൽ പ​റ​ക്കു​ന്ന​തി​ന് എ​ത്ര പ​ണം അ​ധി​കം ചെ​ലാ​വാ​ക്കേ​ണ്ടി വ​ന്നു​കാ​ണും പാ​ക് വി​മാ​നം? ഗ​ൾ​ഫ്സ്ട്രീം ജി450 ​വി​മാ​നം 100 കി​ലോ​മീ​റ്റ​ർ പ​റ​ക്കു​ന്ന​തി​നു​ള്ള ഏ​ക​ദേ​ശ ചെ​ല​വ് 700 ഡോ​ള​റാ​ണ്. അ​ത​നു​സ​രി​ച്ച്, 1700 കി​ലോ​മീ​റ്റ​ർ അ​ധി​കം പ​റ​ക്കാ​ൻ ചെ​ല​വാ​യ തു​ക 11,900 ഡോ​ള​ർ.

അ​തേ​പോ​ലെ, ലാ​ഹോ​റി​ൽ​നി​ന്ന് ജ​ക്കാ​ർ​ത്ത​യി​ലേ​ക്ക്, ഇ​ന്ത്യ​യെ ഒ​ഴി​വാ​ക്കി പ​റ​ക്കാ​ൻ 1600 കി​ലോ​മീ​റ്റ​ർ അ​ധി​ക​ദൂ​രം താ​ണ്ടേ​ണ്ടി​വ​ന്ന ബൊം​ബാ​ർ​ഡി​യ​ർ ഗ്ലോ​ബ​ൽ 6000 കൂ​ടു​ത​ൽ ചെ​ല​വാ​ക്കി​യ​ത്, ഏ​ക​ദേ​ശം 10,400 ഡോ​ള​റാ​യി​രി​ക്കും (100 കി​ലോ​മീ​റ്റ​ർ പ​റ​ക്കാ​ൻ ഏ​ക​ദേ​ശം 650 ഡോ​ള​ർ).

അ​യ​ൽ​രാ​ജ്യ​ത്തി​ന്‍റെ ആ​കാ​ശാ​തി​ർ​ത്തി​യി​ൽ ക​ട​ക്കാ​തി​രി​ക്കു​ന്ന​ത്, ഇ​ന്ത്യ​ൻ വി​മാ​ന​ങ്ങ​ൾ​ക്കും ഇ​തേ​പോ​ലെ​ത​ന്നെ ചെ​ല​വു​ള്ള കാ​ര്യ​മാ​ണെ​ന്ന കാ​ര്യ​വും മ​റ​ക്കേ​ണ്ട​തി​ല്ല. ഇ​ത്ര​യും "എ​ക്സ്ട്രാ' പ​ണം മു​ട​ക്കി​യി​ട്ടും, ലാ​ഹോ​റി​ൽ​നി​ന്ന് കൊ​ളം​ബോ​യി​ലേ​ക്കു​പോ​യ പാ​ക് വി​മാ​നം അ​ന്നാ​ട്ടി​ലും ഇ​ന്ത്യ​യി​ലു​മു​ള്ള ചി​ല മാ​ധ്യ​മ​ങ്ങ​ളു​ടെ​യെ​ങ്കി​ലും പ​ഴി​കേ​ൾ​ക്കേ​ണ്ടി​വ​രി​ക​യും സം​ശ​യ​ത്തി​ന് പാ​ത്ര​മാ​വു​ക​യും ചെ​യ്തു എ​ന്ന​തു വേ​റെ​കാ​ര്യം.

ക​റാ​ച്ചി​യി​ൽ​നി​ന്ന് അ​റ​ബി​ക്ക​ട​ലി​നു​മീ​തേ തെ​ക്കോ​ട്ടു​ള്ള പ​റ​ക്ക​ൽ മും​ബൈ എ​ഫ്ഐ​ആ​ർ എ​ന്ന ഫ്ലൈ​റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ റീ​ജ​ണി​നി​ലൂ​ടെ​യാ​യി​രു​ന്നു എ​ന്ന​താ​ണ് കാ​ര​ണം. അ​തേ​പോ​ലെ​ത​ന്നെ ഇ​ന്ത്യ​യു​ടെ തെ​ക്കേ മു​ന​മ്പ് അ​ടു​ക്കു​മ്പോ​ൾ ചെ​ന്നൈ എ​ഫ്ഐ​ആ​റി​നു​ള്ളി​ലൂ​ടെ​യും. ഈ ​എ​ഫ്ഐ​ആ​റു​ക​ളി​ലൂ​ടെ പ​റ​ക്കു​മ്പോ​ൾ ഇ​ന്ത്യ​ൻ എ​ടി​സി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലും വ​ഴി​കാ​ട്ട​ലി​ലു​മാ​ണ്, വി​മാ​ന​ങ്ങ​ൾ ത​ത്വ​ത്തി​ൽ.

എ​ടി​സി​യു​മാ​യി സം​സാ​രി​ക്കേ​ണ്ടി​യും വ​രും. ഇ​ത് പ​ല​ർ​ക്കും പ്ര​ശ്ന​മാ​യി തോ​ന്നി​യി​രു​ന്നു. മാ​ത്ര​മ​ല്ല, ഫ്ളൈ​റ്റ്ട്രാ​ക്കിം​ഗ് സൈ​റ്റു​ക​ളി​ൽ കാ​ണാ​വു​ന്ന ഇ​ന്ത്യ​ൻ എ​ഫ്ഐ​ആ​ർ അ​തി​ർ​ത്തി​വ​ര​ക​ൾ​ക്കു​ള്ളി​ലൂ​ടെ​യാ​ണ് പാ​ക് വി​മാ​നം പ​റ​ന്ന​തെ​ന്ന​തും അ​മ്പ​ര​പ്പാ​യി.

എ​ന്നാ​ൽ, എ​ഫ്ഐ​ആ​ർ എ​ന്ന ഫ്ളൈ​റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ റീ​ജ​ൺ ഇ​ന്ത്യ​യു​ടെ ആ​കാ​ശാ​തി​ർ​ത്തി​യ​ല്ല, എ​ന്ന​താ​ണ് വാ​സ്ത​വം. വി​മാ​ന​യാ​ത്രാ നി​യ​ന്ത്ര​ണ​ത്തി​ന്‍റെ നൈ​ര​ന്ത​ര്യം ഉ​റ​പ്പാ​ക്കാ​നു​ള്ള വെ​റും സാ​ങ്കേ​തി​ക​മാ​യ ഏ​ർ​പ്പാ​ടു​മാ​ത്ര​മാ​ണ് അ​ത്. ഓ​രോ രാ​ജ്യ​ത്തി​നും അ​വ​കാ​ശ​പ്പെ​ട്ട ആ​കാ​ശം, ആ ​രാ​ജ്യ​ത്തി​ന്‍റെ തീ​ര​ത്തു നി​ന്ന്, 12 നോ​ട്ടി​ക്ക​ൽ മൈ​ൽ (22.2 കി​ലോ​മീ​റ്റ​ർ) ദൂ​രം​വ​രെ മാ​ത്ര​മാ​ണ്. 22.2 കി​ലോ​മീ​റ്റ​റി​ന​പ്പു​റം രാ​ജ്യാ​ന്ത​ര ആ​കാ​ശ​മാ​ണ്.

Kerala

സ്വ​രാ​ജ് മാ​ധ്യ​മ പു​ര​സ്‌​കാ​രം എം.​വി. വ​സ​ന്തി​ന്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ വ​​​​കു​​​​പ്പ് ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യ സ്വ​​​​രാ​​​​ജ് മാ​​​​ധ്യ​​​​മ പു​​​​ര​​​​സ്‌​​​​കാ​​​​രം ദീ​​​​പി​​​​ക പാ​​​​ല​​​​ക്കാ​​​​ട് ബൂ​​​​റോ ചീ​​​​ഫ് എം.​​​​വി. വ​​​​സ​​​​ന്തി​​​​ന്.

ക​​​​ഴി​​​​ഞ്ഞ ഓ​​​​ഗ​​​​സ്റ്റി​​​​ല്‍ ദീ​​​​പി​​​​ക​​​​യി​​​​ല്‍ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച "കൊ​​​​ഴി​​​​യ​​​​രു​​​​ത് പൊ​​​​ന്‍​വ​​​​സ​​​​ന്തം’ എ​​​​ന്ന വാ​​​​ര്‍​ത്താ​​​​പ​​​​ര​​​​മ്പ​​​​ര​​​​യ്ക്കാ​​​​ണ് പു​​​​ര​​​​സ്‌​​​​കാ​​​​രം. 25,000 രൂ​​​​പ​​​​യും പ്ര​​​​ശ​​​​സ്തിപ​​​​ത്ര​​​​വും ഫ​​​​ല​​​​ക​​​​വും അ​​​​ട​​​​ങ്ങു​​​​ന്ന പു​​​​ര​​​​സ്‌​​​​കാ​​​​രം ഈ ​​​​മാ​​​​സം 19ന് ​​​​ക​​​​ണ്ണൂ​​​​ര്‍ ആ​​​​ന്തൂ​​​​രി​​​​ല്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ത​​​​ദ്ദേ​​​​ശ ദി​​​​നാ​​​​ഘോ​​​​ഷ​​​​ത്തി​​​​ന്‍റെ സ​​​​മാ​​​​പ​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ മു​​​​ഖ്യ ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ സ​​​​മ്മാനി​​​​ക്കും.

2003 മു​​​​ത​​​​ല്‍ ദീ​​​​പി​​​​ക​​​​യി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന വ​​​​സ​​​​ന്ത് 2016ലെ ​​​​സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ജ​​​​ന​​​​റ​​​​ല്‍ റി​​​​പ്പോ​​​​ര്‍​ട്ടിം​​​​ഗ് അ​​​​വാ​​​​ര്‍​ഡ്, സം​​​​സ്ഥാ​​​​ന യു​​​​വ​​​​ജ​​​​ന​​​​ക്ഷേ​​​​മ ബോ​​​​ര്‍​ഡി​​​​ന്‍റെ സ്വാ​​​​മി വി​​​​വേ​​​​കാ​​​​ന​​​​ന്ദ​​​​ന്‍ യു​​​​വ​​​​പ്ര​​​​തി​​​​ഭ പു​​​​ര​​​​സ്‌​​​​കാ​​​​രം, സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ ബി.​​​​ആ​​​​ര്‍. അം​​​​ബേ​​​​ദ്ക​​​​ര്‍ അ​​​​വാ​​​​ര്‍​ഡ്, സം​​​​സ്ഥാ​​​​ന ശി​​​​ശു​​​​ക്ഷേ​​​​മ സ​​​​മി​​​​തി മാ​​​​ധ്യ​​​​മ അ​​​​വാ​​​​ര്‍​ഡ് എ​​​​ന്നി​​​​വ നേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്.

പാ​​​​ല​​​​ക്കാ​​​​ട് ചി​​​​റ്റൂ​​​​ര്‍ ടെ​​​​ക്‌​​​​നി​​​​ക്ക​​​​ല്‍ ഹൈ​​​​സ്‌​​​​കൂ​​​​ളി​​​​നു സ​​​​മീ​​​​പം വി​​​​എ​​​​സ്എ ഭ​​​​വ​​​​ന​​​​ത്തി​​​​ല്‍ റി​​​​ട്ട​​​​യേ​​​​ഡ് സെ​​​​യി​​​​ല്‍​സ് ടാ​​​​ക്‌​​​​സ് അ​​​​സി​​​​സ്റ്റ​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ ഐ. ​​​​വാ​​​​സു​​​​വി​​​​ന്‍റെ​​​​യും കെ. ​​​​ശാ​​​​ന്ത​​​​കു​​​​മാ​​​​രി​​​​യു​​​​ടെ​​​​യും മ​​​​ക​​​​നാ​​​​ണ്. ഭാ​​​​ര്യ: സു​​​​ന​​​​ന്ദ. മ​​​​ക്ക​​​​ള്‍: ശ്രീ​​​​ന​​​​ന്ദ (ചി​​​​റ്റൂ​​​​ര്‍ ഗ​​​​വ. വി​​​​ക്ടോ​​​​റി​​​​യ ഗേ​​​​ള്‍​സ് സ്‌​​​​കൂ​​​​ള്‍,) ശ്രീ​​​​രു​​​​ദ്ര (യം​​​​ഗ് വേ​​​​ള്‍​ഡ് സ്‌​​​​കൂ​​​​ള്‍ ചി​​​​റ്റൂ​​​​ര്‍).

Kerala

ദീ​പി​ക​യു​ടെ പ്ര​സ​ക്തി​യേ​റു​ന്ന കാ​ല​ഘ​ട്ടം: കർദിനാൾ മാർ ജോർജ് കൂവക്കാട്

കോ​​​ട്ട​​​യം: നി​​​​ഷ്പ​​​​ക്ഷ​​​​മാ​​​​യി ത​​​​ങ്ങ​​​​ളു​​​​ടെ പ​​​​ത്ര​​​​ധ​​​​ർ​​​​മം നി​​​​ർ​​​​വ​​​​ഹി​​​​ക്കു​​​​ന്ന​ ദീ​​​പി​​​ക​​​യു​​​ടെ പ്ര​​​സ​​​ക്തി​​​യേ​​​റു​​​ന്ന കാ​​​ല​​​ഘ​​​ട്ട​​​മാ​​​ണി​​​തെ​​​ന്ന് മ​​​താ​​​ന്ത​​​ര സം​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള വ​​​ത്തി​​​ക്കാ​​​ൻ കാ​​​ര‍്യാ​​​ല​​​യ​​​ത്തി​​​ന്‍റെ പ്രി​​​ഫെ​​​ക്ട് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് കൂ​​​വ​​​ക്കാ​​​ട്.

എ​​​​ന്താ​​​​ണു സ​​​​ത്യ​​​​മെ​​​​ന്ന് അ​​​​റി​​​​യാ​​​​ൻ വ​​​​യ്യാ​​​​ത്ത ഇ​​​​ക്കാ​​​​ല​​​​ത്ത് ന​​​​മു​​​​ക്ക് വി​​​​ശ്വ​​​​സി​​​​ക്കാ​​​​വു​​​​ന്ന ദീ​​​​പ​​​​സ്തം​​​​ഭ​​​​ങ്ങ​​​​ൾ കു​​​​റ​​​​വാ​​​​ണ്. അ​​​​വി​​​​ടെ​​​​യാ​​​​ണ് ദീ​​​​പി​​​​ക​​​​യു​​​​ടെ പ്ര​​​​സ​​​​ക്തി​​​​യേ​​​​റു​​​​ന്ന​​​​തെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ പ​​​റ​​​ഞ്ഞു. ദീ​​​​പി​​​​ക കോ​​​​ട്ട​​​​യം കേ​​​​ന്ദ്ര ഓ​​​​ഫീ​​​​സി​​​​ല്‍ പു​​​​തു​​​​താ​​​​യി നി​​​ർ​​​മി​​​ച്ച സ്റ്റു​​​​ഡി​​​​യോ​​​​യു​​​​ടെ വെ​​ഞ്ച​​രി​​പ്പും ഉ​​​​ദ്ഘാ​​​​ട​​​​ന​​വും നി​​​ർ​​​വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ർ ജോ​​​ർ​​​ജ് കൂ​​​വ​​​ക്കാ​​​ട്.

കേ​​​​ര​​​​ള സ​​​​ഭ​​​​യി​​​​ലെ ന​​​​മ്മു​​​​ടെ പൂ​​​​ർ​​​​വി​​​​ക​​​​ന്മാ​​​​രു​​​​ടെ ദീ​​​​ർ​​​​ഘ​​​​വീ​​​​ക്ഷ​​​​ണ​​​​വും സ​​​​മൂ​​​​ഹ​​​​ത്തോ​​​​ടു​​​​ള്ള അ​​​​വ​​​​രു​​​​ടെ പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യു​​​മാ​​​ണ് ദീ​​​പി​​​ക​​​യു​​​ടെ സ്ഥാ​​​പ​​​നം. ലാ​​​​ഭേ​​​​ച്ഛ കൂ​​​​ടാ​​​​തെ ന​​​​ന്മ​​​​ചെ​​​​യ്തു​​​കൊ​​​ണ്ടും മൂ​​​​ല്യ​​​​ങ്ങ​​​​ൾ മു​​​​റു​​​​കെ പി​​​​ടി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​മു​​​​ള്ള പ​​​​ത്ര​​​​ധ​​​​ർ​​​​മ​​​​മാ​​​​ണ് ദീ​​​​പി​​​​ക​​​​യു​​​​ടേ​​​​ത്. ഇ​​​​ത് അ​​​​ങ്ങേ​​​​യ​​​​റ്റം ആ​​​​ദ​​​​ര​​​​വോ​​​​ടെ​​​​യാ​​​​ണു താ​​​​ൻ കാ​​​​ണു​​​​ന്ന​​​​ത്. ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ പ​​​​ല​​​​പ്പോ​​​​ഴും പ​​​​റ​​​​യാ​​​​റു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു, മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കു​​​​വേ​​​​ണ്ട​​​​ത് ഇ​​​​ട​​​​ർ​​​​ച്ച​​​​യു​​​​ള്ള വാ​​​​ർ​​​​ത്ത​​​​ക​​​​ളാ​​​​ണെ​​​​ന്ന്.

അ​​​​തേ ആ​​​​ൾ​​​​ക്കാ​​​​ർ വാ​​​​യി​​​​ക്കാ​​​​റു​​​​ള്ളു. അ​​​​ത്ത​​​​ര​​​​മൊ​​​​രു കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ സ​​​​ത്യം അ​​​​റി​​​​യി​​​​ക്കാ​​​​നു​​​​ള്ള ദൗ​​​​ത്യ​​​​മാ​​​​ണ് ദീ​​​​പി​​​​ക നി​​​​റ​​​​വേ​​​​റ്റു​​​​ന്ന​​​​ത്. ലാ​​​​ഭം നോ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ ഇ​​​​തൊ​​​​ക്കെ വി​​​​റ്റൊ​​​​ഴി​​​​ഞ്ഞ് എ​​​​ന്നേ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​കാ​​​​മാ​​​​യി​​​​രു​​​​ന്നു. ചി​​​​ല മൂ​​​​ല്യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി​​​​യാ​​​​ണ് പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളി​​​​ലും പി​​​​ടി​​​​ച്ചു​​​​നി​​​​ന്ന​​​​ത്. സ​​​​മൂ​​​​ഹ​​​​ന​​​​ന്മ​​​​യ്ക്കു​​​​വേ​​​​ണ്ടി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​നും അ​​​​വ​​​​രെ ഉ​​​​ണ​​​​ർ​​​​ത്താ​​​​നു​​​​മാ​​​​ണ് ദീ​​​​പി​​​​ക ശ്ര​​​​മി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സ്ഥാ​​​​പക പി​​​​താ​​​​ക്ക​​​​ന്മാ​​​​ർ മു​​​​ത​​​​ലു​​​​ള്ള​​​​വ​​​​രു​​​​ടെ സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​തി​​​​ബ​​​​ദ്ധത​​​​യാ​​​​ണ​​​​തെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ പ​​​റ​​​ഞ്ഞു.


ദീ​​​പി​​​ക​​​യു​​​ടെ ഡി​​​ജി​​​റ്റ​​​ല്‍ പ്ലാറ്റ് ഫോം ​​​കൂ​​​ടു​​​ത​​​ൽ സ​​​ജീ​​​വ​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് കോ​​​ട്ട​​​യ​​​ത്തു പു​​​തി​​​യ സ്റ്റു​​​ഡി​​​യോ തു​​​റ​​​ന്ന​​​ത്. രാ​​​ഷ്‌​​​ട്ര​​​ദീ​​​പി​​​ക ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​മൈ​​​ക്കി​​​ൾ വെ​​​ട്ടി​​​ക്കാ​​​ട്ട് ആ​​​മു​​​ഖ സ​​​ന്ദേ​​​ശം ന​​​ൽ​​​കി. ചീ​​​ഫ് എ​​​ഡി​​​റ്റ​​​ര്‍ റ​​​വ. ഡോ. ​ ​​ജോ​​​ര്‍ജ് കു​​​ടി​​​ലി​​​ല്‍, ചീ​​​ഫ് കോ​​​ര്‍ഡി​​​നേ​​​റ്റിം​​​ഗ് ഓ​​​ഫീ​​​സ​​​ര്‍ ഫാ. ​ ​​ജി​​​നോ പു​​​ന്ന​​​മ​​​റ്റ​​​ത്തി​​​ല്‍, ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ (അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​ഷ​​​ന്‍) ഫാ. ​​​ര​​​ഞ്ജി​​​ത്ത് ആ​​​ലു​​​ങ്ക​​​ല്‍, കൊ​​​ച്ചേ​​​ട്ട​​​ന്‍ ഫാ. ​​​റോ​​​യി ക​​​ണ്ണ​​​ന്‍ചി​​​റ സി​​​എം​​​ഐ, ചി​​​ത്ര​​​കാ​​​ര​​​ൻ കൂ​​​ടി​​​യാ​​​യ ഫാ. ​​​ജേ​​​ക്ക​​​ബ് കൂ​​​രോ​​​ത്ത് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Editorial

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ‘പാ​വം ക്രൂ​ര​ന്മാ​ർ’

ക​ൽ​പ്പ​റ്റ​യി​ൽ 16കാ​ര​നെ വ​ള​ഞ്ഞി​ട്ടു മ​ർ​ദി​ച്ച ഗു​ണ്ട​ക​ൾ​ക്കു കു​ട്ടി​ക​ളു​ടെ എ​ന്തെ​ങ്കി​ലും ല​ക്ഷ​ണ​മു​ണ്ടോ? ആ ​ഭ​യാ​ന​ക​ദൃ​ശ്യം മു​ഴു​വ​ൻ കാ​ണാ​ൻ മു​തി​ർ​ന്ന​വ​ർ​ക്കു​പോ​ലും, പ്ര​ത്യേ​കി​ച്ച്, മ​ക്ക​ളു​ള്ള​വ​ർ​ക്കു സാ​ധ്യ​മ​ല്ല. ഈ ​അ​ക്ര​മി​സം​ഘ​ത്തി​നു നാ​ളെ കൊ​ല​യാ​ളി​സം​ഘ​മാ​കാ​നു​ള്ള ല​ക്ഷ​ണ​ങ്ങ​ളെ​ല്ലാ​മു​ണ്ട്. പ​ക്ഷേ, ക​ൽ​പ്പ​റ്റ കു​റ്റ​വാ​ളി​ക​ളി​ൽ ഒ​രാ​ളൊ​ഴി​കെ ആ​ർ​ക്കും പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ശി​ക്ഷ ഉ​പ​ദേ​ശ​ത്തി​ലും ന​ല്ല​ന​ട​പ്പി​ലും തീ​രും. അ​താ​യ​ത്, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വേ​ട്ട​ക്കാ​രെ സം​ര​ക്ഷി​ക്കാ​ൻ നി​യ​മ​മു​ണ്ട്. പ​ക്ഷേ, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഇ​ര​ക​ൾ​ക്ക് ആ​രു​മി​ല്ല. അ​വ​രി​നി​യും ത​ല്ലു കൊ​ള്ളും, ചി​ല​പ്പോ​ൾ കൊ​ല്ല​പ്പെ​ടും.

ക​ൽ​പ്പ​റ്റ മാ​ത്ര​മ​ല്ല, കേ​ര​ള​ത്തി​ന്‍റെ മു​ക്കും മൂ​ല​യും ഇ​ത്ത​രം കു​ട്ടി​ക്കു​റ്റ​വാ​ളി​ക​ളും മ​യ​ക്കു​മ​രു​ന്ന​ടി​മ​ക​ളും ഭ​രി​ച്ചു​തു​ട​ങ്ങി​യ​ത് സ​ർ​ക്കാ​രോ നി​യ​മ​സം​വി​ധാ​ന​ങ്ങ​ളോ അ​റി​ഞ്ഞി​ട്ടി​ല്ല. കൊ​ടും​ക്രൂ​ര​രാ​യ ‘പൊ​ന്നു​മ​ക്ക​ളെ’​യും അ​വ​രെ ഇ​വ്വി​ധ​മാ​ക്കി അ​ഴി​ച്ചു​വി​ട്ട മാ​താ​പി​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​യും വി​ട്ട​യ​യ്ക്കു​ന്പോ​ൾ, ഇ​ര​ക​ൾ അ​നീ​തി​ക്കി​ര​യാ​കു​ക​യാ​ണ്. ഈ ​ഏ​ർ​പ്പാ​ട് പു​നഃ​പ​രി​ശോ​ധി​ക്ക​ണം. കു​റ്റ​കൃ​ത്യ​മു​ണ്ട്, കു​റ്റ​വാ​ളി​യി​ല്ല എ​ന്ന ദു​ര​വ​സ്ഥ മാ​റ​ണം.

ക​ഴി​ഞ്ഞ 21നു ​വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് സം​ഭ​വം. ഇ​ര​ട്ട​പ്പേ​രു വി​ളി​ച്ച​തി​നാ​ണ് ഫോ​ണി​ലൂ​ടെ വി​ജ​ന​മാ​യ സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി 16കാ​ര​നെ ഇ​ടി​ച്ചും ച​വി​ട്ടി​യും വ​ടി​യൊ​ടി​യു​വോ​ളം ത​ല്ലി​യും വീ​ഴ്ത്തി​യ​ത്. ക്രൂ​ര​ത അ​തി​രു​ക​ട​ന്ന​പ്പോ​ൾ ദൃ​ശ്യം പ​ക​ർ​ത്തി​ക്കൊ​ണ്ടി​രു​ന്ന​യാ​ൾ മ​തി​യെ​ന്നു പ​റ​യു​ന്നു​ണ്ട്. പ​ക്ഷേ, അ​ക്ര​മി​ക​ൾ​ക്കു മ​തി​യാ​യി​ല്ല. ഷൂ​സി​ട്ടു മു​ഖ​ത്തു ച​വി​ട്ടു​ന്ന​തും മ​ർ​ദി​ക്കു​ന്ന​വ​രു​ടെ ഓ​രോ​രു​ത്ത​രു​ടെ​യും കാ​ലു പി​ടി​പ്പി​ച്ചു മാ​പ്പു പ​റ​യി​ക്കു​ന്ന​തും ദൃ​ശ്യ​ത്തി​ലു​ണ്ട്. മാ​പ്പു പ​റ​യു​മ്പോ​ഴും മ​ർ​ദി​ക്കു​ക​യാ​ണ്. കു​റ്റ​വാ​ളി​ക​ൾ​ത​ന്നെ ദൃ​ശ്യം പ്ര​ച​രി​പ്പി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് ഇ​ട​പെ​ട്ട​ത്. അ​റ​സ്റ്റി​ലാ​യ ക​ൽ​പ്പ​റ്റ സ്വ​ദേ​ശി മു​ഹ​മ്മ​ദ് നാ​ഫി ഒ​ഴി​കെ​യു​ള്ള മൂ​ന്നു​പേ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്. ജു​വ​നൈ​ൽ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കും. സം​ഭ​വം ച​ർ​ച്ച​യാ​യ​തോ​ടെ മേ​പ്പാ​ടി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച നാ​ഫി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്താം ക്ലാ​സു​കാ​ര​നെ മ​ർ​ദി​ക്കു​ന്ന മ​റ്റൊ​രു ദൃ​ശ്യ​വും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

മ​ർ​ദി​ക്കു​ന്ന​വ​ർ മാ​പ്പു പ​റ​യി​ക്കു​ന്ന​തി​നൊ​പ്പം ഹ​ല്ലേ​ലു​യ്യ​യും യേ​ശു​ക്രി​സ്തു​വി​ന്‍റെ നാ​മ​വു​മൊ​ക്കെ ഏ​റ്റു ചൊ​ല്ലി​ക്കു​ന്ന​തും പോ​ലീ​സ് അ​ന്വേ​ഷി​ക്കേ​ണ്ട​താ​ണ്. കു​റ്റ​വാ​ളി​ക​ൾ​ക്കു മ​ത​പ​ര​മാ​യ ദു​രു​ദ്ദേ​ശ്യ​മു​ണ്ടെ​ങ്കി​ൽ അ​തു കൂ​ടു​ത​ൽ ഗൗ​ര​വ​മു​ള്ള​താ​ണ്. ഇ​ല്ലെ​ങ്കി​ൽ മ​ത​സ്പ​ർ​ധ പ​ര​ത്താ​ൻ ത​ക്കം പാ​ർ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കു ദു​ർ​വ്യാ​ഖ്യാ​ന​ത്തി​ന് അ​വ​സ​ര​മു​ണ്ടാ​കും.

ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പൈ​ങ്ങോ​ട്ടൂ​രി​ൽ ഒ​ന്പ​താം ക്ലാ​സു​കാ​ര​നെ സ​ഹ​പാ​ഠി​ക​ൾ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ലി​ട്ടു മ​ർ​ദി​ക്കു​ന്ന ദൃ​ശ്യം പു​റ​ത്തു​വ​ന്ന​ത്. രാ​വി​ലെ സ്കൂ​ളി​ലേ​ക്കു പോ​കാ​നാ​യി പൈ​ങ്ങോ​ട്ടൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​യെ സ​ഹ​പാ​ഠി​ക​ളും മ​റ്റൊ​രു സ്കൂ​ളി​ലെ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളും, ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ന്ന എ​യ്ഡ്പോ​സ്റ്റി​ലേ​ക്കു കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ചോ​ര​യൊ​ലി​പ്പി​ച്ചു ക്ലാ​സി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​യെ, മാ​താ​പി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി അ​ധി​കൃ​ത​ർ ആ​ശു​പ​ത്രി​യി​ലേ​ക്കു വി​ട്ടു. തു​ട​ർ​ന്നു പോ​ലീ​സെ​ത്തി കേ​സെ​ടു​ത്തെ​ങ്കി​ലും ഇ​രു​കൂ​ട്ട​രു​ടെ​യും മാ​താ​പി​താ​ക്ക​ൾ ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി. പ​ക്ഷേ, അ​ക്ര​മി​ക​ൾ​ത​ന്നെ ദൃ​ശ്യം പു​റ​ത്തു​വി​ട്ട​തോ​ടെ കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ക്രൂ​ര​ത തി​രി​ച്ച​റി​ഞ്ഞ് വീ​ണ്ടും പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തു​കൊ​ണ്ടു മാ​ത്രം ചി​ല​തു ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്നു​വെ​ന്നേ​യു​ള്ളൂ. സ്കൂ​ളു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ നാ​ടാ​കെ കു​ട്ടി​ക്കു​റ്റ​വാ​ളി സം​ഘ​ങ്ങ​ൾ പെ​രു​കു​ക​യാ​ണ്. ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​ത്ത​വ​രും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രു​മാ​യ മാ​താ​പി​താ​ക്ക​ളാ​ണ് പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ക​ൾ. പ്ര​ശ്ന​ത്തി​ന്‍റെ ഗൗ​ര​വം തി​രി​ച്ച​റി​യാ​തെ, കു​റ്റം ചെ​യ്യു​ന്ന​വ​രെ ന്യാ​യീ​ക​രി​ക്കാ​നും സം​ര​ക്ഷി​ക്കാ​നും വെ​ന്പ​ൽ​കൊ​ള്ളു​ന്ന പ​ക്വ​ത​യി​ല്ലാ​ത്ത അ​ധ്യാ​പ​ക​രും ഉ​ത്ത​ര​വാ​ദി​ക​ളാ​ണ്. ഇ​വ​രാ​രും മ​ർ​ദ​ന​ത്തി​നി​ര​യാ​കു​ന്ന കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​ഘാ​ത​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്നി​ല്ല.

കേ​ര​ളം അ​തി​ഗു​രു​ത​ര​മാ​യൊ​രു പ്ര​തി​സ​ന്ധി​യെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്നു​ണ്ട്. ഇ​വി​ട​ത്തെ ചി​ല രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളും ന​ട​ത്തി​യി​രു​ന്ന ഗു​ണ്ടാ​യി​സം മ​യ​ക്കു​മ​രു​ന്ന​ടി​ക്കു​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്നു. സ​ഹ​ജീ​വി​യെ ആ​ക്ര​മി​ക്കാ​ൻ ഇ​പ്പോ​ൾ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ ആ​വ​ശ്യ​മി​ല്ല. മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും വി​ത​ര​ണം ചെ​യ്യു​ന്ന​വ​ർ വി​ദ്യാ​ല​യ​ങ്ങ​ളെ വ​ല​യം ചെ​യ്തി​രി​ക്കു​ക​യാ​ണ്. അ​ധ്യാ​പ​ക​ർ ഭീ​തി​യി​ലും നി​സ​ഹാ​യ​ത​യി​ലു​മാ​യി. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ​പോ​ലും ഈ ​കു​ട്ടി​ക്കു​റ്റ​വാ​ളി​ക​ളെ നേ​രി​ടാ​ൻ മു​തി​ർ​ന്ന​വ​ർ​ക്കും ഭ​യ​മാ​ണ്. ഇ​ത്ത​ര​ക്കാ​രെ പേ​ടി​ച്ച് ഉ​ത്സ​വ​ങ്ങ​ളും പെ​രു​ന്നാ​ളു​ക​ളും ന​ട​ത്താ​നാ​കാ​ത്ത സ്ഥി​തി​യാ​യി. ചോ​ദ്യം​ചെ​യ്താ​ൽ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ക്കും. മ​ക്ക​ളു​ടെ തോ​ന്ന്യാ​സ​ങ്ങ​ളെ നി​സാ​ര​മാ​യി ക​ണ്ട് അ​വ​ഗ​ണി​ച്ചി​രു​ന്ന മാ​താ​പി​താ​ക്ക​ൾ​ക്കും നി​യ​ന്ത്ര​ണം ന​ഷ്‌​ട​മാ​യി.

അ​ധോ​ലോ​ക​ങ്ങ​ളെ ല​ജ്ജി​പ്പി​ക്കും വി​ധ​മു​ള്ള ക്രൂ​ര​ത​ക​ൾ​ക്കു മ​ടി​ക്കാ​ത്ത​വ​രെ പ്രാ​യ​പൂ​ർ​ത്തി​യാ​യി​ല്ലെ​ന്ന പേ​രി​ൽ സം​ര​ക്ഷി​ക്കു​ന്ന നി​യ​മ​ങ്ങ​ൾ അ​ഴി​ച്ചു​പ​ണി​യേ​ണ്ട​താ​ണ്. രാ​ജ്യ​ത്തെ ന​ടു​ക്കി​യ ‘നി​ർ​ഭ​യ’ കൂ​ട്ട​മാ​ന​ഭം​ഗ-​കൊ​ല​പാ​ത​ക കേ​സി​ലെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി​യെ വി​ട്ട​യ​യ്ക്ക​രു​തെ​ന്ന ഹ​ർ​ജി​യു​മാ​യി 2015ൽ, ​ഡ​ൽ​ഹി വ​നി​താ ക​മ്മീ​ഷ​ൻ സ​മീ​പി​ച്ച​പ്പോ​ൾ സു​പ്രീം​കോ​ട​തി പ​റ​ഞ്ഞ​ത്, അ​യാ​ളെ​ക്കു​റി​ച്ചു​ള്ള നി​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​ങ്കു​വ​യ്ക്കു​ന്നെ​ന്നും പ​ക്ഷേ, നി​ല​വി​ലു​ള്ള നി​യ​മ​ത്തി​ന​പ്പു​റ​ത്തേ​ക്കു പോ​കാ​ൻ ത​ങ്ങ​ൾ​ക്കാ​കി​ല്ലെ​ന്നു​മാ​ണ്. വ​നി​താ ക​മ്മീ​ഷ​ന്‍റെ ഹ​ർ​ജി​യെ പി​ന്തു​ണ​യ്ക്കു​ന്നു​വെ​ന്നു ബോ​ധി​പ്പി​ച്ച സ​ർ​ക്കാ​രി​നോ​ട് സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​ത്, ആ​ദ്യം നി​യ​മം ഉ​ണ്ടാ​ക്കൂ എ​ന്നാ​ണ്.

വി​ഷ​യം വീ​ണ്ടും ച​ർ​ച്ച ചെ​യ്യ​പ്പെ​ടേ​ണ്ട​തു​ണ്ട്. വി​ദ്യാ​ർ​ഥി​സം​ഘ​ട​നാ ഗു​ണ്ടാ​യി​സ ന്യാ​യീ​ക​ര​ണ​വും അ​ക്ര​മം കു​ത്തി​നി​റ​ച്ച പു​തു​ത​ല​മു​റ സി​നി​മ​ക​ളും പ​ക്വ​ത​യു​ള്ള​തും അ​ച്ച​ട​ക്ക​ത്തി​ൽ വ​ള​ർ​ന്ന​തു​മാ​യ കു​ട്ടി​ക​ളെ​പ്പോ​ലും എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്നു പ​രി​ശോ​ധി​ക്ക​ണം. മ​നു​ഷ്യ​ർ ചോ​ര​യൊ​ലി​ച്ചും പേ​വി​ഷ​ബാ​ധ​യേ​റ്റും ന​ര​കി​ക്കു​ന്പോ​ൾ, അ​വ​രെ ക​ടി​ച്ചു​കു​ട​ഞ്ഞ നാ​യ്ക്ക​ൾ​ക്കു​വേ​ണ്ടി ക​ണ്ണീ​രൊ​ലി​പ്പി​ക്കു​ന്ന​വ​ർ, കേ​ര​ള​ത്തെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ന്ന​തി​നു തു​ല്യ​മാ​ണ് സ്ഥി​തി. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വേ​ട്ട​ക്കാ​രെ സം​ര​ക്ഷി​ക്കാ​ൻ നി​യ​മ​മു​ണ്ട്.

അ​വ​ർ ച​വി​ട്ടി​ക്കൂ​ട്ടു​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രും അ​ല്ലാ​ത്ത​വ​രു​മാ​യ ഇ​ര​ക​ൾ​ക്കു നീ​തി​യി​ല്ല. അ​നീ​തി​യു​ടെ നൈ​യാ​മി​ക സം​ര​ക്ഷ​ണ​മാ​ണി​ത്. കാ​ല​ഹ​ര​ണ​പ്പെ​ട്ട നി​യ​മ​ങ്ങ​ളാ​ണ് കോ​ട​തി​ക​ളെ​യും നി​സ​ഹാ​യ​രാ​ക്കു​ന്ന​ത്. കു​ട്ടി​ക​ളു​ടെ ചെ​റി​യ കു​റ്റ​ങ്ങ​ൾ​ക്ക് ക​ഠി​ന​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന​ല്ല, അ​വ​രു​ടെ സം​ഘ​ടി​ത​മാ​യ കൊ​ടും​ക്രൂ​ര​ത​ക​ൾ​ക്ക് പ്രാ​യ​ക്കു​റ​വി​ന്‍റെ ഇ​ള​വു ന​ൽ​കി ഇ​ര​ക​ളെ വീ​ണ്ടും ശി​ക്ഷി​ക്ക​രു​തെ​ന്നാ​ണ് പ​റ​യാ​നു​ള്ള​ത്. കൊ​ടും​കു​റ്റ​വാ​ളി​ക​ൾ​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​തി​നു നാ​ട്ടു​കാ​രെ​ന്തു പി​ഴ​ച്ചു?

District News

ദീപിക സത്യത്തിനും സമൂഹത്തിനും വേണ്ടി നിലകൊള്ളുന്ന പത്രം: ഡോ.സി.വി. ആനന്ദബോസ്

കൊച്ചി: സത്യത്തിനും സമൂഹത്തിനും വേണ്ടി എന്നും നിലകൊള്ളുന്ന പത്രമാണ് ദീപികയെന്നു ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ്. കൊച്ചിയിൽ ദീപികയുടെ 139-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദീപികയുമായി തനിക്ക് അടുത്ത ബന്ധമാണെന്നും ഗവർണർ പറഞ്ഞു. തന്‍റെ 75-ാം പിറന്നാൾ ദീപികയ്ക്കൊപ്പം ആഘോഷിക്കാൻ സാധിച്ചതിന്‍റെ സന്തോഷവും ഗവർണർ പങ്കുവെച്ചു.

കലൂർ ഐഎംഎ ഹാളിലാണ് ദീപികയുടെ 139-ാം വാർഷികാഘോഷം നടന്നത്. ചടങ്ങിൽ ഗവർണർ ദീപിക ഐക്കൺ അവാർഡുകൾ വിതരണം ചെയ്തു. ഹൈബി ഈഡൻ എംപി, കൊച്ചി മേയർ വി.കെ. മിനിമോൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

മുൻ മന്ത്രി ടി.യു. കുരുവിള, ടോക് എച്ച് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ടെലി ജോസ്, കാൻകെയർ സീനിയർ കെയർ ഫൗണ്ടർ ഡോ.ബോബി സാറ തോമസ്, എയു സ്മോൾ ഫിനാൻസ് ബാങ്ക് റീജണൽ ഹെഡ് പി. അഭിലാഷ്, ഹെയർ ക്രാഫ്റ്റ് എയ്സ്തെറ്റിക് ക്ലിനിക്ക് ഫൗണ്ടർ സെബാസ്റ്റ്യൻ ബെൻസി, എംഎജിജെ ഹോസ്പിറ്റൽ ഡയറക്ടർ റവ. തോമസ് കരോണ്ടുകടവിൽ എന്നിവർ ദീപിക ഐക്കൺ അവാർഡുകൾ ഏറ്റുവാങ്ങി.

SUNDAY DEEPIKA

25ന്‍റെ പാ​ട്ടു​താ​ര​കം!

ക​ഴി​ഞ്ഞ ന​വം​ബ​ർ ഒ​ന്നി​ന് ബോ​ളി​വു​ഡ് സൂ​പ്പ​ർ​താ​രം സ​ൽ​മാ​ൻ ഖാ​ൻ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഒ​രു ഫോ​ട്ടോ ഷെ​യ​ർ ചെ​യ്തു. പ​ന​വേ​ലി​ലെ ത​ന്‍റെ ഫാം ​ഹൗ​സി​ൽ കൗ​ബോ​യ് ലു​ക്കി​ൽ ഒ​രു കു​തി​ര​യ്ക്കു സ​മീ​പം നി​ൽ​ക്കു​ന്ന ചി​ത്രം.

അ​തി​നു താ​ഴെ ഗാ​യ​ക​ൻ മാ​ൻ പാ​നു​വി​നെ പേ​രെ​ടു​ത്തു​പ​റ​ഞ്ഞ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ട്ടി​നെ​ക്കു​റി​ച്ച് സ​ൽ​മാ​ൻ എ​ഴു​തി- "ഒ​രു​പാ​ടു കാ​ല​ത്തി​നു​ശേ​ഷം ഒ​രു അ​തി​ശ​യ​ക​ര​മാ​യ പാ​ട്ട്.. അ​ഭി​ന​ന്ദ​ന​ങ്ങ​ൾ! ഇ​ത് എ​ന്‍റെ സി​നി​മ​യി​ലെ പാ​ട്ടാ​യി​രു​ന്നെ​ങ്കി​ലെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു...'
"നൗ ​ഐ ആം ​ഡ​ണ്‍!' എ​ന്നാ​യി​രു​ന്നു ഗാ​യ​ക​ന്‍റെ ഹൃ​ദ​യ​പൂ​ർ​വ​മു​ള്ള മ​റു​പ​ടി. ഐ ​ആം ഡ​ണ്‍ എ​ന്നാ​ണ് ആ ​പാ​ട്ടി​ന്‍റെ പേ​രും.

ആ​രാ​ണ് മാ​ൻ പാ​നു?

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ 2000 ജൂ​ലൈ അ​ഞ്ചി​നാ​ണ് മാ​ൻ പാ​നു എ​ന്ന ഗാ​യ​ക​ന്‍റെ ജ​ന​നം. കു​മ​യൂ​ണ്‍ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ഗ​ണി​ത​ശാ​സ്ത്ര​ത്തി​ൽ ബി​രു​ദം നേ​ടി. ഇ​രു​പ​ത്തി​ര​ണ്ടാം വ​യ​സി​ൽ ഹൈ​ടെ​ക് പ്രോ​ഓ​ഡി​യോ ഇ​ന്ത്യ എ​ന്ന ക​ന്പ​നി​യി​ൽ മാ​ർ​ക്ക​റ്റിം​ഗ് ഇ​ന്‍റേ​ണ്‍ ആ​യി പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങി. തു​ട​ർ​ന്ന് ഏ​താ​ണ്ടു മൂ​ന്നു​കൊ​ല്ലം മും​ബൈ​യി​ലെ ഫ​ർ സ്റ്റു​ഡി​യോ​യി​ൽ അ​സി​സ്റ്റ​ന്‍റ് മ്യൂ​സി​ക് പ്രൊ​ഡ്യൂ​സ​റാ​യി​രു​ന്നു.

പി​ന്നീ​ട് സം​ഗീ​ത​നി​ർ​മാ​ണ സ്ഥാ​പ​ന​മാ​യ സോ​യീ​യി​ൽ ഗാ​യ​ക​നും ഗാ​ന​ര​ച​യി​താ​വു​മാ​യി. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് വ​രെ​യു​ള്ള എ​ട്ടു​മാ​സ​ക്കാ​ല​മാ​ണ് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ത്. സെ​പ്റ്റം​ബ​റി​ൽ അ​യാ​ൾ ഒ​രു പാ​ട്ടു​ണ്ടാ​ക്കി. വാ​ർ​ണ​ർ മ്യൂ​സി​ക് ഇ​ന്ത്യ​യു​ടെ ഐ-​പോ​പ്സ്റ്റാ​ർ വോ​ള്യം 1ൽ ​ഉ​ൾ​പ്പെ​ട്ട ആ ​ഗാ​നം ചെ​വി​ക​ളി​ൽ​നി​ന്ന് ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക് ഒ​ഴു​കി. ഇ​തേ ഗാ​ന​ത്തെ​യാ​ണ് സ​ൽ​മാ​ൻ ഖാ​ൻ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വാ​ഴ്ത്തി​യ​ത്. പി​ന്നെ​യ​ത് ദ​ശ​ല​ക്ഷ​ങ്ങ​ളു​ടെ പ്രി​യ​ഗാ​ന​മാ​യി.

ലാ​ളി​ത്യം, വൈ​കാ​രി​ക​മാ​യ ആ​ഴം, പാ​നു​വി​ന്‍റെ സു​ന്ദ​ര​ശ​ബ്ദം- ഇ​ത്ര​യും കാ​ര​ണ​ങ്ങ​ളാ​ണ് പാ​ട്ടു പ​റ​ന്ന​തി​നു പി​ന്നി​ൽ. വ​ന്പ​ൻ ആ​രാ​ധ​ക​വൃ​ന്ദ​മാ​ണ് മാ​ൻ പാ​നു​വി​ന് ഇ​പ്പോ​ൾ ഉ​ള്ള​ത്. ഐ-​പോ​പ്സ്റ്റാ​ർ റി​യാ​ലി​റ്റി ഷോ​യി​ൽ ആ​ദി​ത്യ രി​ഖാ​രി ന​യി​ക്കു​ന്ന ടീ​മി​ലെ മ​ത്സ​രാ​ർ​ഥി​യാ​ണ് പാ​നു.

ഹാ​ർ​ട്ട്ബ്രേ​ക്ക് ആ​ൻ​തം

വി​ര​ഹ​ഗാ​ന​ങ്ങ​ൾ​ക്ക് എ​ല്ലാ ഭാ​ഷ​ക​ളി​ലും എ​ല്ലാ കാ​ല​ത്തും ആ​രാ​ധ​ക​രു​ണ്ട്. വ്ര​ണി​ത​ഹൃ​ദ​യ​ങ്ങ​ൾ ദുഃ​ഖ​ഗാ​ന​ങ്ങ​ൾ കേ​ട്ടാ​ണ് ആ​ശ്വ​സി​ക്കാ​റെ​ന്ന് പ​ഠ​ന​ങ്ങ​ൾ​പോ​ലും വ​ന്നു. പാ​നു​വി​ന്‍റെ പാ​ട്ട് ഒ​രു ഇ​മോ​ഷ​ണ​ൽ ബ്രേ​ക്കിം​ഗ് ഫ്രീ ​ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്. വി​ര​ഹ​ത്തി​ലും ആ​ത്മ​വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടു​പോ​യി​ട്ടി​ല്ല എ​ന്ന​താ​ണ് ശ്ര​ദ്ധേ​യ​മാ​യ കാ​ര്യം.

നി​ന്നെ ഞാ​ൻ ഓ​ർ​മി​ക്കാ​റി​ല്ല, നീ ​പോ​യ​തി​ൽ എ​നി​ക്കു വി​ഷ​മ​വു​മി​ല്ല എ​ന്നാ​ണ് വ​രി​ക​ളു​ടെ തു​ട​ക്കം. നി​ന്നെ​യി​പ്പോ​ൾ കാ​ത്തി​രി​ക്കാ​റി​ല്ലെ​ന്നും മ​ന​സി​ൽ ഒ​രു ചോ​ദ്യ​വും ബാ​ക്കി​യി​ല്ലെ​ന്നും ഹൃ​ദ​യം ത​ക​ർ​ത്ത​യാ​ളോ​ട് ഗാ​യ​ക​ൻ പ​റ​യു​ന്നു. ഐ-​പോ​പ്സ്റ്റാ​ർ പ്ലാ​റ്റ്ഫോ​മി​ൽ പു​ഞ്ചി​രി​ക്കു​ന്ന മു​ഖ​ത്തോ​ടെ മാ​ൻ പാ​ടു​ന്ന​തു കാ​ണു​ന്പോ​ൾ പ്ര​ണ​യ​പ​രാ​ജ​യ​മൊ​ക്കെ ഇ​ത്ര​വ​ലി​യ സം​ഭ​വ​മാ​ണോ എ​ന്നു തോ​ന്നും. ജീ​വി​താ​നു​ഭ​വ​ങ്ങ​ളെ​യാ​ണ് താ​ൻ വ​രി​ക​ളും ഈ​ണ​ങ്ങ​ളു​മാ​ക്കു​ന്ന​തെ​ന്ന് അ​യാ​ൾ പ​റ​യു​ന്നു.

ത​ന്‍റെ പ​ഴ​യ​ഗാ​ന​ങ്ങ​ളി​ൽ​നി​ന്ന് തീ​ർ​ത്തും വി​ഭി​ന്ന​മാ​യി ഈ ​പാ​ട്ടി​നെ ഒ​രു​ക്കാ​ൻ പാ​നു​വി​നു ക​ഴി​ഞ്ഞി​ട്ടു​ണ്ട്. മി​നി​മ​ലി​സ്റ്റ് എ​ന്നു വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന​താ​ണ് ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ. ഹൃ​ദ​യ​മി​ടി​പ്പി​നെ ഓ​ർ​മി​പ്പി​ക്കു​ന്ന ബീ​റ്റു​ക​ൾ. ഒ​രു​പ​ക്ഷേ ഒ​റ്റ​യ്ക്കി​രു​ന്നു വീ​ണ്ടും കേ​ൾ​ക്കാ​ൻ തോ​ന്നി​പ്പി​ക്കും അ​ത്.

പാ​ട്ടു​കേ​ട്ട് ഒ​രാ​ൾ എ​ഴു​തി​യ ക​മ​ന്‍റ് ഇ​ങ്ങ​നെ: "വെ​റു​തെ ക​ര​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നു പ​ക​രം ഇ​ങ്ങ​നെ പ​റ​യാ​ൻ ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ലെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്നു, ഓ​രോ വ​രി​ക​ളും...' പ്ര​മു​ഖ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ടി​ക് ടോ​ക് വീ​ഡി​യോ​ക​ളും മ​റു​പ​ടി പ​തി​പ്പു​ക​ളും ഫീ​മെ​യി​ൽ വേ​ർ​ഷ​നു​ക​ളും നി​റ​യു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ.

ഏ​ക് ദി​ൻ കാ ​രാ​ജാ

പെ​ട്ടെ​ന്ന് എ​വി​ടെ​നി​ന്നോ വ​ന്ന് ഒ​റ്റ പാ​ട്ടു​കൊ​ണ്ട് വൈ​റ​ലാ​വു​ക​യും പി​ന്നീ​ട് എ​വി​ടെ​യും കാ​ണാ​താ​വു​ക​യും ചെ​യ്ത ഒ​ട്ടേ​റെ ഗാ​യ​ക​രു​ണ്ട്. ഓ, ​ഇ​ങ്ങ​നെ​യൊ​രു ഹി​റ്റ് പാ​ട്ടു​ണ്ടാ​യി​രു​ന്ന​ല്ലോ എ​ന്ന് ഓ​ർ​മി​ച്ചാ​ലും അ​തി​നു​പി​ന്നി​ൽ ആ​രാ​യി​രു​ന്നു​വെ​ന്ന് അ​റി​യാ​ത്ത​വി​ധം.

എ​ന്നാ​ൽ ഐ ​ആം ഡ​ണ്‍ കേ​ട്ടി​ട​ത്തോ​ളം മാ​ൻ പാ​നു മ​റ​വി​യി​ലേ​ക്കു മാ​യാ​ൻ സാ​ധ്യ​ത കു​റ​വാ​ണ്. ഒ​രു​ദി​വ​സ​ത്തേ​ക്കു മാ​ത്ര​മു​ള്ള രാ​ജാ​വ​ല്ല, പാ​ട്ടി​ന്‍റെ രാ​ജ​കു​മാ​ര​നാ​ണ് അ​യാ​ളെ​ന്നു ചു​രു​ക്കം. ­

Kerala

ദീപിക മ്യൂസിക് കരോൾഗാന മത്സരം

ദീ​​​പി​​​ക​​​യു​​​ടെ മ്യൂ​​​സി​​​ക് ചാ​​​ന​​​ലാ​​​യ ദീ​​​പി​​​ക മ്യൂ​​​സി​​​ക് ഒ​​​ഫീ​​​ഷ്യ​​​ൽ വ​​​ഴി പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ൽ ക്രി​​​സ്​​​മ​​​സി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ക​​​രോ​​​ൾ ഗാ​​​ന മ​​​ത്സ​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

ക​​​രോ​​​ൾ ഗാ​​​ന മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ൽ ത​​​ന്നെ പു​​​ത്ത​​​ൻ അ​​​നു​​​ഭ​​​വ​​​മാ​​​യി​​​രി​​​ക്കും ക​​​രോ​​​ൾ 2025. ഇ​​ട​​വ​​ക​​ക​​​ൾ, സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, കൂ​​​ട്ടാ​​​യ്മ​​​ക​​​ൾ, സം​​​ഘ​​​ട​​​ന​​​ക​​​ൾ തു​​​ട​​​ങ്ങി എ​​​ല്ലാ​​വ​​​ർ​​​ക്കും പ​​​ങ്കെ​​​ടു​​​ക്കാം. ഒ​​​ന്നാം സ​​​മ്മാ​​​നം പ​​​തി​​​നാ​​​യി​​​രം രൂ​​​പ, ര​​​ണ്ടാം സ​​​മ്മാ​​​നം അ​​​യ്യാ​​​യി​​​രം രൂ​​​പ, മൂ​​​ന്നാം സ​​​മ്മാ​​​നം മൂ​​​വാ​​​യി​​​രം രൂ​​​പ.

ഉ​​​ണ്ണീ​​​ശോ, വെ​​​ള്ളി​​​മേ​​​ഘ​​​ങ്ങ​​​ൾ, മ​​​ഞ്ഞി​​​ൽ നി​​​ലാ​​​വി​​​ൽ എ​​​ന്നീ ഗാ​​​ന​​​ങ്ങ​​​ളി​​​ൽ ഏ​​​തു​​​വേ​​​ണ​​​മെ​​​ങ്കി​​​ലും മ​​​ത്സ​​​രത്തി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം. പാ​​​ട്ടു​​​ക​​​ളു​​​ടെ ക​​​രോ​​​ക്കെക​​​ൾ Deepi ka Music official , DCL DEEPIKA എ​​​ന്നീ യൂ​​​ട്യൂ​​​മ്പ് ചാ​​​ന​​​ലു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. ക​​​രോ​​​ക്കെ വീ​​​ഡി​​​യോ​​​ക​​​ളു​​​ടെ ഡി​​​സ്ക്രി​​​പ്ഷ​​​നി​​​ൽ അ​​​ത​​​തു ഗാ​​​ന​​​ത്തി​​​ന്‍റെ വീ​​​ഡി​​​യോ ലി​​​ങ്കു​​​ക​​​ളും ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ലി​​​ങ്കി​​​ൽ ക്ലി​​​ക്ക് ചെ​​​യ്ത് വീ​​​ഡി​​​യോ കാ​​​ണു​​​ക​​​യ​​​യും ഗാ​​​ന​​​ങ്ങ​​​ൾ കേ​​​ട്ടു​​​പ​​​ഠി​​​ക്കു​​​ക​​​യും ചെ​​​യ്യാം. പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം എ​​​ത്ര​​​വേ​​​ണ​​​മെ​​​ങ്കി​​​ലു​​​മാ​​​വാം.

ആ​​​റു പേ​​​രി​​​ൽ കു​​​റ​​​യ​​​രു​​​ത്. നൂ​​​റു​ മാ​​​ർ​​​ക്കി​​​ലാ​​​യി​​​രി​​​ക്കും മൂ​​ല‍്യ​​നി​​ർ​​ണ​​യം. 60 മാ​​​ർ​​​ക്ക് ഗാ​​​നാ​​​ലാ​​​പ​​​ന​​​ത്തി​​​നും 20 മാ​​​ർ​​​ക്ക് ഡ്ര​​​സ് കോ​​​ഡ് ക്രി​​​സ്​​​മ​​​സ് അ​​​ല​​​ങ്കാ​​​ര​​​ങ്ങ​​​ൾ, വീ​​​ഡി​​​യോ ക്വാ​​​ളി​​​റ്റി എ​​​ന്നി​​​വ​​​യ്ക്കു​​​മാ​​​യി​​​രി​​​ക്കും. നി​​​ങ്ങ​​​ളു​​​ടെ വീ​​​ഡി​​​യോ Deepika Music official പാ​​​ന​​​ലി​​​ൽ അ​​​പ് ലോ​​​ഡു ചെ​​​യ്ത ശേ​​​ഷം മൂ​​ല‍്യ​​നി​​ർ​​ണ​​യം ന​​​ട​​​ത്തു​​​ന്ന ദി​​​വ​​​സം വ​​​രെ​​​യു​​​ള്ള വ്യൂ​​​സ്, ലൈ​​​ക്ക്, ക​​​മ​​​ന്‍റ്, സ​​​ബ്സ്ക്രി​​​പ്ഷ​​​ൻ എ​​​ന്നി​​​വ​​​യ്ക്കെ​​​ല്ലാം കൂ​​​ടി 20 ​മാ​​​ർ​​​ക്കും ല​​​ഭി​​​ക്കും. 7034023252 എ​​​ന്ന വാ​​​ട്സ് ആ​​​പ്പ് ന​​​മ്പ​​​റി​​​ലേ​​​ക്കോ deepikamusic @deepika. com എ​​​ന്ന ഇ ​​​മെ​​​യി​​ലി​​​ലേ​​​ക്കോ മ​​​ത്സ​​​ര​​​ത്തി​​​നാ​​​യു​​​ള്ള വീ​​​ഡി​​​യോ​​​ക​​​ൾ അ​​​യ​​യ്ക്കാം.

വീ​​​ഡി​​​യോ​​​യോ​​​ടൊ​​​പ്പം അ​​​ഡ്ര​​​സും ഫോ​​​ൺ ന​​​മ്പ​​​റും കൃ​​​ത്യ​​​മാ​​​യി ചേ​​​ർ​​​ത്തി​​​രി​​​ക്ക​​​ണം. വീ​​​ഡി​​​യോ​​​ക​​​ൾ അ​​​യ​​യ്ക്കേ​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ജ​​​നു​​​വ​​​രി 15 ആ​​​ണ്.

SUNDAY DEEPIKA

ദീ​പി​ക​യു​ടെ കാ​റി​ൽ സി​എം​ഐ സ​ഭ​യി​ലേ​ക്ക്

ആ​രാ​ണ് ന​മ്മു​ടെ ജീ​വി​ത​ക​ഥ എ​ഴു​തു​ന്ന​ത്? ന​മ്മ​ൾ​ത​ന്നെ​യോ അ​തോ ദൈ​വ​മോ? ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""നി​ന്‍റെ ദൈ​വ​വും ക​ർ​ത്താ​വു​മാ​യ ഞാ​ൻ നി​ന്‍റെ വ​ല​തു​ക​രം പി​ടി​ച്ചി​രി​ക്കു​ന്നു. ഞാ​നാ​ണ് പ​റ​യു​ന്ന​ത്, ഭ​യ​പ്പെ​ടേ​ണ്ട. ഞാ​ൻ നി​ന്നെ സ​ഹാ​യി​ക്കും'' (ഏ​ശ​യ്യാ 41:13). ദൈ​വ​മാ​ണ് ന​മ്മു​ടെ വ​ല​തു​ക​രം പി​ടി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ൽ നാം ​പോ​കു​ന്ന വ​ഴി അ​വി​ട​ന്ന് തീ​രു​മാ​നി​ക്കു​ന്ന​തു​പോ​ലെ ആ​യി​രി​ക്കു​മെ​ന്നു വ്യ​ക്തം. നാം ​അ​തി​നു സ​ഹ​ക​രി​ക്ക​ണ​മെ​ന്നു മാ​ത്രം.

ഞാ​ൻ എ​ഴു​തു​ന്ന ചി​ന്താ​വി​ഷ​യ​ങ്ങ​ളി​ൽ സാ​ധാ​ര​ണ എ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ നേ​രി​ട്ടു വി​വ​രി​ക്കാ​റി​ല്ല. എ​ന്നാ​ൽ ഇ​ത്ത​വ​ണ ഒ​ര​നു​ഭ​വം പ​ങ്കു​വ​യ്ക്കു​ക​യാ​ണ്. അ​തി​ന് ഒ​രു കാ​ര​ണം ഞാ​ൻ പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചി​ട്ട് ഈ ​ഡി​സം​ബ​ർ 17ന് ​അ​ന്പ​തു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്നു എ​ന്ന​താ​ണ്. അ​തു​പോ​ലെ, ദീ​പി​ക​യി​ൽ തു​ട​ർ​ച്ച​യാ​യി ഞാ​ൻ ചി​ന്താ​വി​ഷ​യം എ​ഴു​താ​ൻ തു​ട​ങ്ങി​യി​ട്ട് ഈ ​മാ​സം 40 വ​ർ​ഷം തി​ക​യു​ന്നു എ​ന്ന​തും.

ഞാ​ൻ വൈ​ദി​ക​നാ​കാ​ൻ ആ​ഗ്ര​ഹി​ച്ച​ത് ഇ​ന്ത്യ​യു​ടെ വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ മി​ഷ​ൻ പ്ര​വ​ർ​ത്ത​നം ചെ​യ്യാ​നാ​യി​രു​ന്നു. എ​ന്നാ​ൽ ദൈ​വം എ​ന്നെ കൈ​പി​ടി​ച്ചു ന​ട​ത്തി​യ​ത് പൗ​രോ​ഹി​ത്യ​വും പ​ത്ര​പ്ര​വ​ർ​ത്ത​ന​വും ഒ​രു​മി​ച്ചു കൊ​ണ്ടു​പോ​കാ​ൻ വേ​ണ്ടി​യും. അ​തി​ന്‍റെ സൂ​ച​ന തു​ട​ക്ക​ത്തി​ലേ ഉ​ണ്ടാ​യി​രു​ന്നു. അ​ന്ന​തു മ​ന​സി​ലാ​യി​ല്ലെ​ങ്കി​ലും. എ​ന്നാ​ൽ ഇ​ന്നു തി​രി​ഞ്ഞു​നോ​ക്കു​ന്പോ​ൾ എ​ത്ര അ​ദ്ഭു​ത​ക​ര​മാ​യാ​ണ് ദൈ​വം എ​ന്‍റെ വ​ഴി​ക​ൾ പ്ലാ​ൻ ചെ​യ്ത​ത് എ​ന്നു മ​ന​സി​ലാ​കു​ന്നു.

1965 മേ​യ് മാ​സ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം അ​റി​ഞ്ഞ​ദി​വ​സം. അ​ന്നാ​ണ് ഞാ​ൻ വൈ​ദി​ക​നാ​യി മി​ഷ​ണ​റി​യാ​കു​വാ​ൻ തീ​രു​മാ​നി​ച്ച വി​വ​രം എ​ന്‍റെ അ​മ്മ​യെ അ​റി​യി​ച്ച​ത്. ഞാ​ൻ വൈ​ദി​ക​നാ​കു​ന്ന​തി​നോ​ട് അ​മ്മ​യ്ക്ക് എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ അ​ത് സി​എം​ഐ സ​മൂ​ഹ​ത്തി​ലാ​യി​രി​ക്ക​ണ​മെ​ന്ന് അ​മ്മ ആ​ഗ്ര​ഹി​ച്ചു. അ​തി​നു കാ​ര​ണം എ​ന്നെ ദൂ​ര​ദേ​ശ​ത്തേ​ക്ക് അ​യ​യ്ക്കു​ന്ന​തി​നു​ള്ള അ​മ്മ​യു​ടെ വൈ​മ​ന​സ്യ​വും വൈ​ദി​ക​രോ​ടു​ള്ള സ​ഭാം​ഗ​ങ്ങ​ളോ​ടു​ള്ള പ​രി​ച​യ​വു​മാ​യി​രു​ന്നു.

അ​മ്മ​യു​ടെ ആ​ഗ്ര​ഹം മാ​നി​ച്ച് സി​എം​ഐ സ​മൂ​ഹ​ത്തി​ൽ​ത​ന്നെ ചേ​രാ​മെ​ന്നു ഞാ​ൻ തീ​രു​മാ​നി​ച്ചു. അ​ങ്ങ​നെ​യാ​ണ് പ​രീ​ക്ഷാ​ഫ​ലം അ​റി​ഞ്ഞ​തി​ന്‍റെ പി​റ്റേ​ദി​വ​സം എ​ന്‍റെ പി​താ​വ് എ​ന്നെ​യും​കൂ​ട്ടി കു​ര്യ​നാ​ട് സി​എം​ഐ ആ​ശ്ര​മ​ത്തി​ലെ​ത്തി​യ​ത്. ആ​ശ്ര​മാ​ധി​പ​നാ​യി​രു​ന്ന മ​ണ്ണ​നാ​ൽ ക്ലെ​യോ​ഫാ​സ​ച്ച​ന് എ​ന്‍റെ പി​താ​വി​നെ പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു. ത​ന്മൂ​ലം കാ​ര്യ​ങ്ങ​ൾ​ക്ക് വേ​ഗം തീ​രു​മാ​ന​മാ​യി. പ്രൊ​വി​ൻ​ഷ്യ​ല​ച്ച​നെ കാ​ണാ​നാ​യി കോ​ട്ട​യ​ത്തേ​ക്കു പോ​ക​ണ​മെ​ന്നും അ​തി​നാ​യി പി​റ്റേ​ദി​വ​സം രാ​വി​ലെ കൊ​വേ​ന്ത​യി​ലെ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

പി​റ്റേ​ന്നു രാ​വി​ലെ കൊ​വേ​ന്ത​യി​ലെ​ത്തു​ന്പോ​ൾ ദീ​പി​ക​യു​ടെ ബോ​ർ​ഡ് വ​ച്ച ഒ​രു വെ​ളു​ത്ത അം​ബാ​സ​ഡ​ർ കാ​ർ ആ​ശ്ര​മ​ത്തി​ന്‍റെ പോ​ർ​ട്ടി​ക്കോ​യി​ൽ കി​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ആ ​കാ​റി​ലാ​ണ് അ​ക്കാ​ല​ത്ത് കു​ര്യ​നാ​ട് ആ​ശ്ര​മ​ത്തി​ലെ സെ​മി​നാ​രി വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​സി​സ്റ്റ​ന്‍റ് റെ​ക്ട​റാ​യി​രു​ന്ന കു​ള​ത്തി​നാ​ൽ എ​യി​ഡ​ന​ച്ച​ൻ എ​ന്നെ പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത്. പ​ള്ളി​വാ​തു​ക്ക​ൽ ജ​യിം​സ​ച്ച​നാ​യി​രു​ന്നു അ​ന്നു കോ​ട്ട​യം പ്രോ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ്യ​ൽ. അ​ദ്ദേ​ഹം അ​ന്നു സി​എം​ഐ​യി​ലെ വൈ​ദി​ക വി​ദ്യാ​ർ​ഥി​യാ​യി എ​ന്നെ സ്വീ​ക​രി​ച്ചു.

ദീ​പി​ക​യു​ടെ കാ​റി​ൽ സി​എം​ഐ സ​ഭ​യി​ൽ ചേ​രാ​നെ​ത്തി​യ​ത് ഒ​രു യാ​ദൃ​ച്ഛി​ക സം​ഭ​വ​മാ​യി​രു​ന്നോ? ഇ​ന്നു പി​ന്തി​രി​ഞ്ഞു​നോ​ക്കു​ന്പോ​ൾ ദൈ​വം എ​ന്നെ​ക്കു​റി​ച്ചെ​ഴു​തി​യ ക​ഥ​യു​ടെ ഒ​രു ഭാ​ഗം​ത​ന്നെ​യാ​യി​രു​ന്നു ദീ​പി​ക​യു​ടെ കാ​റി​ലു​ള്ള ആ ​യാ​ത്ര​യെ​ന്ന് ഞാ​ൻ മ​ന​സി​ലാ​ക്കു​ന്നു. ആ ​ക​ഥ​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഫി​ലോ​സ​ഫി ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​നാ​യി ദീ​പി​ക​യു​ടെ കെ​ട്ടി​ട​ത്തി​ൽ​ത​ന്നെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ദീ​പി​ക ബു​ക്ക് ഹൗ​സി​ൽ സേ​വ​ന​ത്തി​നെ​ത്തി​യ​തും പി​ന്നീ​ട് വൈ​ദി​ക​നാ​യ​തി​നു​ശേ​ഷം ദീ​പി​ക​യി​ലെ സേ​വ​ന​ത്തി​ന് ഒ​രു​ക്ക​മാ​യി 1977ൽ ​ഉ​ന്ന​ത​പ​ഠ​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ൽ പോ​യ​തും.

1981ൽ ​അ​മേ​രി​ക്ക​യി​ലെ പ​ഠ​നം ക​ഴി​ഞ്ഞു തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ദീ​പി​ക​യു​ടെ എ​ക്സി​ക്യു​ട്ടീ​വ് എ​ഡി​റ്റ​റാ​യി​ട്ടാ​യി​രു​ന്നു നി​യ​മ​നം. പി​ന്നീ​ട് വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി മൂ​ന്നു​ത​വ​ണ ചീ​ഫ് എ​ഡി​റ്റ​റാ​യി. മൂ​ന്നാം ത​വ​ണ​ത്തെ നി​യ​മ​നം മൂ​ന്നു​മാ​സ​മേ നീ​ണ്ടു​നി​ന്നു​ള്ളൂ. അ​തി​നു കാ​ര​ണം സി​എം​ഐ സ​ഭ​യു​ടെ പ്രി​യോ​ർ ജ​ന​റാ​ളാ​യി 2008ൽ ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​താ​യി​രു​ന്നു.

ഇ​തെ​ല്ലാം ദൈ​വ​ത്തി​ന്‍റെ അ​ന​ന്ത​പ​രി​പാ​ല​ന​യി​ൽ സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളാ​ണ്. എ​ന്നാ​ൽ ഇ​തു വ്യ​ക്ത​മാ​ക്കു​ന്ന ഒ​രു കാ​ര്യ​മു​ണ്ട്. എ​ന്‍റെ പൗ​രോ​ഹി​ത്യ​ജീ​വി​തം ദീ​പി​ക​യു​മാ​യി കെ​ട്ടു​പി​ണ​ഞ്ഞു​കി​ട​ക്കു​ന്നു എ​ന്ന​ത്. ഇ​തോ​ടൊ​പ്പം എ​ടു​ത്തു​പ​റ​യേ​ണ്ട ഒ​രു കാ​ര്യം ക​ഴി​ഞ്ഞ നാ​ല്പ​തു വ​ർ​ഷ​മാ​യി ആ​ഴ്ച​തോ​റും ദീ​പി​ക​യി​ൽ ഞാ​ൻ ചി​ന്താ​വി​ഷ​യം എ​ഴു​തു​ന്നു എ​ന്ന​താ​ണ്.

എ​ക്സി​ക്യു​ട്ടീ​വ് എ​ഡി​റ്റ​റാ​യി ദീ​പി​ക​യി​ൽ സേ​വ​നം​ചെ​യ്യു​ന്പോ​ഴാ​ണ് 1986ൽ ​ചി​ന്താ​വി​ഷ​യം എ​ന്ന പം​ക്തി ഞാ​ൻ ഏ​റ്റെ​ടു​ക്കു​ന്ന​ത്. ദീ​പി​ക​യി​ൽ​നി​ന്ന് എ​നി​ക്ക് മാ​റ്റ​ങ്ങ​ളു​ണ്ടാ​യ​പ്പോ​ഴും ബം​ഗ​ളൂ​രു ക്രൈ​സ്റ്റ് കോ​ള​ജി​ൽ പ​ഠി​പ്പി​ച്ച​പ്പോ​ഴും ഗ​വേ​ഷ​ണ പ​ഠ​ന​ത്തി​നാ​യി വീ​ണ്ടും അ​മേ​രി​ക്ക​യി​ൽ പോ​യ​പ്പോ​ഴും സി​എം​ഐ സ​മൂ​ഹ​ത്തി​ന്‍റെ പ്രി​യോ​ർ ജ​ന​റാ​ൾ ആ​യി​രു​ന്ന​പ്പോ​ഴും ഈ ​പം​ക്തി തു​ട​ർ​ന്നു​കൊ​ണ്ടേ​യി​രു​ന്നു. ഇ​പ്പോ​ൾ അ​മേ​രി​ക്ക​യി​ൽ അ​ജ​പാ​ല​ന സേ​വ​നം ചെ​യ്യു​ന്പോ​ഴും ഇ​തു തു​ട​രു​ന്നു.

ചെ​റു​പ്പ​കാ​ല​ത്ത് ഞാ​ൻ ര​ചി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ച എ​ന്‍റെ ക​ഥ​യു​ടെ ഭാ​ഗ​മാ​ണോ ഇ​തൊ​ക്കെ? അ​ല്ലേ​യ​ല്ല. പ്ര​ത്യു​ത എ​ന്നെ​ക്കു​റി​ച്ചു​ള്ള ദൈ​വ​ത്തി​ന്‍റെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ദൈ​വം ര​ചി​ച്ച ക​ഥ​യു​ടെ ഭാ​ഗ​മാ​ണ്. സി​എം​ഐ സ​മൂ​ഹ​ത്തി​ൽ ചേ​രാ​നാ​യി ദീ​പി​ക​യു​ടെ കാ​റി​ൽ എ​ന്നെ കോ​ട്ട​യ​ത്ത് എ​ത്തി​ച്ച​ത് എ​ന്‍റെ ഭാ​വി​യെ സൂ​ചി​പ്പി​ക്കാ​നാ​യി​രു​ന്നു​വെ​ന്ന് ഇ​ന്നു ഞാ​ൻ മ​ന​സി​ലാ​ക്കു​ന്നു.

പ്ര​സി​ദ്ധ എ​ഴു​ത്തു​കാ​ര​നാ​യ കാ​ർ​ഡി​ന​ൽ ന്യൂ​മ​ൻ പ​റ​യു​ന്നു: ""ദൈ​വം ചെ​യ്യു​ന്ന​തെ​ന്തെ​ന്ന് അ​വി​ട​ന്ന് ന​ന്നാ​യി അ​റി​യു​ന്നു.'' എ​ന്നാ​ൽ ന​മ്മ​ൾ എ​പ്പോ​ഴും അ​റി​യു​ന്നി​ല്ല. എ​ങ്കി​ലും നാം ​എ​പ്പോ​ഴും തി​രി​ച്ച​റി​യേ​ണ്ട ഒ​രു കാ​ര്യ​മു​ണ്ട്. തു​ട​ക്ക​ത്തി​ൽ മാ​ത്ര​മ​ല്ല ദൈ​വം ന​മ്മോ​ടൊ​പ്പ​മു​ള്ള​ത്, അ​വി​ട​ന്ന് എ​പ്പോ​ഴും ന​മ്മോ​ടൊ​പ്പ​മു​ണ്ട് എ​ന്ന യാ​ഥാ​ർ​ഥ്യം. അ​തു നാം ​അ​വി​ട​ത്തെ കൈ​പി​ടി​ച്ചു ന​ട​ക്കാ​ൻ​വേ​ണ്ടി​യാ​ണു​താ​നും. ഇ​തു നാം ​ഒ​രി​ക്ക​ലും മ​റ​ന്നു​പോ​ക​രു​ത്.

പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ​യും പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ​യും ഇ​ഴ​ക​ൾ ചേ​ർ​ത്ത് ദൈ​വം എ​നി​ക്കാ​യി ര​ചി​ച്ച ജീ​വി​ത​ക​ഥ​യെ ഓ​ർ​ത്ത് ജൂ​ബി​ലി​യു​ടെ അ​വ​സ​ര​ത്തി​ൽ ഞാ​ൻ അ​വി​ട​ത്തേ​ക്കു ന​ന്ദി​പ​റ​യു​ന്നു. അ​തു​പോ​ലെ 1981 മു​ത​ൽ ദീ​പി​ക​യു​ടെ പ്രി​യ​പ്പെ​ട്ട വാ​യ​ന​ക്കാ​രു​മാ​യി ആ​ത്മ​ബ​ന്ധം പു​ല​ർ​ത്താ​ൻ സാ​ധി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചോ​ർ​ത്തും ദൈ​വ​ത്തി​നു ന​ന്ദി.

ഇ​നി, ദീ​പി​ക​യു​ടെ കാ​ർ 1965 മേ​യ് മാ​സ​ത്തി​ൽ എ​നി​ക്കു​വേ​ണ്ടി കു​ര്യ​നാ​ട് ആ​ശ്ര​മ​ത്തി​ൽ കാ​ത്തു​കി​ട​ക്കാ​ൻ ഇ​ട​യാ​യ​ത് എ​ങ്ങ​നെ​യെ​ന്നു​കൂ​ടി കു​റി​ക്ക​ട്ടെ. അ​ക്കാ​ല​ത്ത് ദീ​പി​ക​യു​ടെ സ്വ​ന്തം കാ​റു​ക​ളി​ലാ​യി​രു​ന്നു പ​ല സ്ഥ​ല​ങ്ങ​ളി​ലും പ​ത്ര​വി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. ക്ലെ​യോ​ഫാ​സ​ച്ച​ൻ ദീ​പി​ക​യി​ലേ​ക്കു വി​ളി​ച്ചു​പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് ആ​ലു​വ ഭാ​ഗ​ത്തേ​ക്കു പോ​യി​രു​ന്ന കാ​റാ​ണ് മ​ട​ക്ക​യാ​ത്ര​യി​ൽ കു​ര്യ​നാ​ട് ആ​ശ്ര​മ​ത്തി​ലെ​ത്തി എ​നി​ക്കാ​യി കാ​ത്തു​കി​ട​ന്ന​ത്. അ​താ​ക​ട്ടെ ദൈ​വം ന​മ്മെ ഓ​രോ​രു​ത്ത​രെ​ക്കു​റി​ച്ചും എ​ഴു​തു​ന്ന​തു​പോ​ലെ, എ​ന്നെ​ക്കു​റി​ച്ചെ​ഴു​തി​യ ക​ഥ​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു താ​നും.

SUNDAY DEEPIKA

റെ​ബേ​ക്ക നോ​വ​ൽ അ​ധ്യാ​യം- 13

ഡാ​ഫ്നെ ദു ​മോ​റി​യ​ർ സ്വ​ത​ന്ത്ര പ​രി​ഭാ​ഷ 

 

ല​ണ്ട​നി​ലെ ഒ​രു പ്ര​മു​ഖ വ്യ​വ​സാ​യി​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ച് വി​രു​ന്നു​സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നും മ​റ്റു​ചി​ല ബി​സി​ന​സ് കാ​ര്യ​ങ്ങ​ൾ​ക്കു​മാ​യി മാ​ക്സിം ര​ണ്ടു​ദി​വ​സ​ത്തേ​ക്ക് ല​ണ്ട​നി​ലേ​ക്കു പോ​യി.
ഞാ​ൻ ഈ ​വ​ലി​യ ഭ​വ​ന​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട പോ​ലെ​യാ​യി. മാ​ക്സി​മി​ന്‍റെ അ​സാ​ന്നി​ധ്യം എ​ന്നെ നി​രു​ന്മേ​ഷ​യാ​ക്കി. മാ​ൻ​ഡെ​ർ​ലി​യി​ൽ വ​ന്നി​ട്ട് ഇ​ങ്ങ​നെ​യൊ​രു ഏ​കാ​ന്ത​ത അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് ആ​ദ്യം. ഒ​റ്റ​യ്ക്ക് കാ​റി​ലാ​ണു പോ​യി​രി​ക്കു​ന്ന​ത്. മ​ന​സി​ൽ വ​ല്ലാ​ത്ത ആ​ധി​യും ഉ​ത്ക​ണ്ഠ​യും.

മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷം റോ​ബ​ർ​ട്ട് വ​ന്ന് അ​റി​യി​ച്ചു, "സാ​ർ അ​വി​ടെ സു​ര​ക്ഷി​ത​നാ​യി എ​ത്തി'​യെ​ന്ന്. എ​നി​ക്കു​ണ്ടാ​യ സ​ന്തോ​ഷം പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വി​ല്ല. ഉ​ണ​ർ​വും ഉ​ന്മേ​ഷ​വും എ​ന്നി​ലേ​ക്കു തി​രി​ച്ചു​വ​ന്നു. പു​തി​യൊ​രു സ്വാ​ത​ന്ത്ര്യം കി​ട്ടി​യ​പോ​ലെ മ​ന​സു തു​ള്ളി​ച്ചാ​ടി. അ​പ്പോ​ഴേ​ക്കും ജാ​സ്പ്പ​റും ഓ​ടി​യെ​ത്തി. വി​ശ​പ്പി​ല്ലാ​ത്ത​തി​നാ​ൽ ല​ഞ്ചി​നു​വേ​ണ്ടി കാ​ത്തു​നി​ന്നി​ല്ല.

ഞ​ങ്ങ​ൾ ലോ​ണി​ലേ​ക്കു ന​ട​ന്നു. അ​തി​ന​പ്പു​റം പ​ട​ർ​ന്നു​പ​ന്ത​ലി​ച്ച് ത​ണ​ൽ​വി​രി​ച്ചു​നി​ൽ​ക്കു​ന്ന വി​വി​ധ വൃ​ക്ഷ​ങ്ങ​ൾ, കാ​റ്റി​ൽ ചാ​മ​രം വീ​ശു​ന്ന അ​വ​യു​ടെ ശി​ഖ​ര​ങ്ങ​ൾ. സൂ​ര്യ​ൻ ഇ​റ​ക്കു​മ​തി​ചെ​യ്യു​ന്ന വെ​യി​ലി​നെ വൃ​ക്ഷ​ത്ത​ല​പ്പു​ക​ൾ ത​ട​ഞ്ഞു​നി​ർ​ത്തി. ത​ണ​ലും ത​ണു​പ്പു​മു​ള്ള ആ ​കാ​ട്ടു​വ​ഴി​യി​ലൂ​ടെ ന​ട​ന്നു. ഹാ​പ്പി വാ​ലി​യി​ൽ എ​ത്തി അ​വി​ടെ അ​ല്പം നി​ന്ന​ശേ​ഷം താ​ഴ്‌​വ​ര​യി​ലൂ​ടെ ഇ​റ​ങ്ങി നേ​രേ ക​ട​ൽ​ത്തീ​ര​ത്തേ​ക്ക്. ബീ​ച്ചി​ലെ ഉ​ച്ച​ച്ചൂ​ടി​നെ ത​ണു​ത്ത കാ​റ്റ് വ​ലി​ച്ചെ​ടു​ത്തു. തു​ട​ർ​ന്ന് അ​ന്നു​പോ​യ അ​തേ ഭാ​ഗ​ത്തേ​ക്ക്, ബോ​ട്ട് ഹൗ​സി​ലേ​ക്ക്, കോ​ട്ടേ​ജി​ലേ​ക്കു നീ​ങ്ങി. ക​ട​ൽ ശാ​ന്ത​മാ​ണ്. എ​ങ്കി​ലും ചെ​റി​യ തി​ര​ക​ൾ പാ​റ​ക്കെ​ട്ടു​ക​ളി​ൽ ത​ട്ടി തി​രി​ച്ചു​പോ​കു​ന്നു.

ജാ​സ്പ്പ​ർ നി​ന്നു കു​ര​യ്ക്കു​ന്നു​ണ്ട്. ""ജാ​സ്പ്പ​ർ! നീ ​ഇ​ങ്ങോ​ട്ടു വാ!'' ​ഒ​രു കൂ​ട്ടി​ന് ഇ​വ​ൻ ന​ല്ല​താ​ണ്. എ​ന്നാ​ൽ ചി​ല​നേ​ര​ത്ത് തീ​രെ അ​നു​സ​ര​ണ​യി​ല്ല. വീ​ണ്ടും ഞാ​ൻ വി​ളി​ച്ചു. അ​വ​ൻ വ​ന്നി​ല്ല. ഞാ​ൻ പ​തു​ക്കെ സ്റ്റോ​റി​ന്‍റെ വാ​തി​ൽ​ക്ക​ൽ ചെ​ന്നു. വി​ളി​ച്ചു ചോ​ദി​ച്ചു: ""ഇ​തി​ന​ക​ത്ത് ആ​രെ​ങ്കി​ലു​മു​ണ്ടോ?'' കു​നി​ഞ്ഞു നോ​ക്കി​യ​പ്പോ​ൾ അ​ക​ത്ത് ആ​രോ ഉ​ണ്ട്. പ​തു​ങ്ങി നി​ൽ​ക്കു​ക​യാ​ണ്. അ​യാ​ളേ​ക്കാ​ൾ കൂ​ടു​ത​ൽ പേ​ടി​ച്ച​ത് ഞാ​നാ​ണ്. നോ​ക്കി​യ​പ്പോ​ൾ ബെ​ൻ! പ​ക​ച്ച് വി​ള​റി നി​ൽ​ക്കു​ക​യാ​ണ്. അ​നി​ഷ്ട​ത്തോ​ടെ ഞാ​ൻ ചോ​ദി​ച്ചു: ""എ​ന്താ നീ ​ഇ​വി​ടെ? എ​ന്താ നി​ന​ക്കു വേ​ണ്ട​ത്?''

അ​വ​ൻ ഒ​ന്നും മി​ണ്ടു​ന്നി​ല്ല. ഭി​ന്ന​മാ​ന​സി​കാ​വ​സ്ഥ​യു​ടെ അ​തേ നോ​ട്ട​ത്തോ​ടെ ഭ​യ​ന്നു നി​ൽ​ക്കു​ക​യാ​ണ്.
""ഈ ​ഭാ​ഗ​ത്ത് ഇ​ങ്ങ​നെ ചു​റ്റി​പ്പ​റ്റി ന​ട​ക്കു​ന്ന​ത് മാ​ക്സി​മി​ന് ഇ​ഷ്ട​മി​ല്ല.''
കൈ​യു​ടെ പി​റ​കി​ൽ അ​വ​ൻ എ​ന്തോ മ​റ​ച്ചു​പി​ടി​ച്ചി​ട്ടു​ണ്ട്.
""എ​ന്താ​ണ് നി​ന്‍റെ കൈ​യി​ൽ?''
അ​വ​ൻ കൈ ​നി​വ​ർ​ത്തി​ക്കാ​ണി​ച്ചു. ""മീ​ൻ പി​ടി​ക്കാ​നു​ള്ള ചൂ​ണ്ട​ക്കൊ​ളു​ത്ത്. ഇ​വി​ട​ന്ന് എ​ടു​ത്ത​താ.''
ഞാ​ൻ ചെ​ന്ന് വാ​തി​ൽ അ​ട​ച്ചു കു​റ്റി​യി​ട്ടു.

""മേ​ലി​ൽ ഈ ​ഭാ​ഗ​ത്തു വ​ര​രു​ത്. ഈ ​ചൂ​ണ്ട​ക്കൊ​ളു​ത്ത് നീ ​എ​ടു​ത്തോ​ളൂ!''
ഇ​തു കേ​ട്ട​പ്പോ​ൾ നി​ധി കി​ട്ടി​യ സ​ന്തോ​ഷ​ത്തോ​ടെ അ​ത് അ​വ​ൻ മാ​റോ​ടു ചേ​ർ​ത്തു​പി​ടി​ച്ചു. എ​ന്നി​ട്ടു ദൈ​ന്യ​ത​യോ​ടെ പ​റ​ഞ്ഞു:
""എ​ന്നെ... എ​ന്നെ... ഭ്രാ​ന്താ​ശു​പ​ത്രി​യി​ൽ വി​ട​രു​ത്. ഞാ​ൻ ആ​രോ​ടും ഒ​ന്നും പ​റ​യി​ല്ല...!''
""പേ​ടി​ക്കേ​ണ്ട. നി​ന്നെ അ​വി​ടേ​ക്കൊ​ന്നും വി​ടി​ല്ല. മേ​ലി​ൽ ഇ​ങ്ങോ​ട്ടു വ​ര​രു​ത്.''
നി​റ​ഞ്ഞ സം​തൃ​പ്തി​യോ​ടെ എ​ന്നെ ഒ​രു നി​മി​ഷം നോ​ക്കി​യി​ട്ടു പ​റ​ഞ്ഞു: ""മാ​ഡ​ത്തി​ന്... മാ​ഡ​ത്തി​ന്... മാ​ലാ​ഖ​യു​ടെ ക​ണ്ണു​ക​ളാ.''

""നീ ​എ​ന്താ വി​വ​ര​ക്കേ​ടു പ​റ​യു​ന്നോ?''
""മാ​ഡം... മ​റ്റേ മാ​ഡ​ത്തെ​പ്പോ​ലെ​യ​ല്ല.''
കൂ​ടു​ത​ൽ പ​റ​യാ​ൻ ഞാ​ൻ അ​നു​വ​ദി​ച്ചി​ല്ല. ഞാ​നും ജാ​സ്പ്പ​റും മ​ട​ങ്ങി. കൂ​ടെ അ​വ​നും പോ​ന്നു. കാ​ഴ്ച​യ്ക്ക് അ​വ​ൻ വ​ലി​പ്പ​ത്തി​ലു​ണ്ടെ​ങ്കി​ലും ഒ​രു കു​ട്ടി​യു​ടെ മ​ന​സാ​ണ്.
ഹാ​പ്പി വാ​ലി വ​ഴി​ത​ന്നെ ഞാ​നും ജാ​സ്പ്പ​റും മ​ട​ങ്ങി.

കാ​ടു​പോ​ലെ വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ളും ഇ​ട​തൂ​ർ​ന്നു ത​ല​യാ​ട്ടി​നി​ൽ​ക്കു​ന്ന ചെ​ടി​ക​ളും പ​ച്ച​പ്പു​ല്ലു വ​ള​രു​ന്ന മൈ​താ​ന​വും ക​ട​ന്ന് ഞ​ങ്ങ​ൾ വീ​ടി​നു സ​മീ​പ​മെ​ത്താ​റാ​യി. വാ​ച്ചി​ൽ സ​മ​യം നോ​ക്കി. നാ​ലാ​യി​ട്ടി​ല്ല. ചാ​യ വേ​ണ​മെ​ന്നു പ​റ​യാ​ൻ ഫ്രി​ത്തി​നെ​യോ റോ​ബ​ർ​ട്ടി​നെ​യോ കാ​ണു​ന്നി​ല്ല. അ​റ്റ​ത്ത് ടെ​റ​സി​ലേ​ക്കു​വ​രെ നീ​ണ്ടു​കി​ട​ക്കു​ന്ന ലോ​ണി​ലൂ​ടെ ചു​മ്മാ അ​ല​സ​മാ​യി ന​ട​ന്ന​പ്പോ​ൾ ഗേ​റ്റി​നു പു​റ​ത്ത് ഏ​തോ ഒ​രു വാ​ഹ​നം കി​ട​ക്കു​ന്ന​തു​പോ​ലെ. ക​ണ്ണി​നു മു​ക​ളി​ൽ കൈ​പ്പ​ത്തി​വ​ച്ച് ഞാ​ൻ സൂ​ക്ഷി​ച്ചു​നോ​ക്കി​യ​പ്പോ​ൾ അ​തൊ​രു കാ​റാ​ണ്. ഏ​തെ​ങ്കി​ലും അ​തി​ഥി വ​ന്ന​താ​യി​രി​ക്കു​മോ? അ​ങ്ങ​നെ​യെ​ങ്കി​ൽ വ​ണ്ടി ഇ​ങ്ങ​നെ നി​ർ​ത്തി​ല്ല​ല്ലോ.

എ​ന്താ​യാ​ലും വീ​ടി​നെ ല​ക്ഷ്യ​മാ​ക്കി ഞാ​ൻ ലോ​ണി​ലൂ​ടെ ന​ട​ന്നു. ജ​നാ​ല​യു​ടെ ചി​ല്ലി​ൽ​നി​ന്നെ​ത്തി​യ സൂ​ര്യ​പ്ര​കാ​ശം ക​ണ്ണി​ല​ടി​ച്ച​പ്പോ​ൾ സ്വാ​ഭാ​വി​ക​മാ​യും ഞാ​ൻ ആ ​ഭാ​ഗ​ത്തേ​ക്കു നോ​ക്കി. ആ ​നി​മി​ഷ​ത്തി​ൽ എ​ന്നെ അ​ദ്ഭു​ത​പ്പെ​ടു​ത്തി​ക്കൊ​ണ്ട് പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു​ള്ള ഒ​രു ജ​നാ​ല തു​റ​ന്നു​കി​ട​ക്കു​ന്നു. ജ​നാ​ല​യ്ക്ക​രി​കേ ആ​രോ ഒ​രാ​ൾ നി​ൽ​ക്കു​ന്നു​ണ്ട്. ഞാ​ൻ അ​യാ​ളു​ടെ ദൃ​ഷ്ടി​യി​ൽ​പ്പെ​ട്ടു എ​ന്നു തോ​ന്നു​ന്നു. ഉ​ട​നെ അ​യാ​ൾ ത​ല പി​ൻ​വ​ലി​ച്ചു.

അ​യാ​ളു​ടെ അ​രി​കെ​നി​ന്ന രൂ​പം ത​ത്ക്ഷ​ണം ഒ​രു കൈ​കൊ​ണ്ട് ജ​നാ​ല അ​ട​ച്ചു. അ​ട​ച്ച​ത് മി​സി​സ് ഡാ​ൻ​വേ​ഴ്സ്! ക​റു​ത്ത വ​സ്ത്ര​ത്തി​ന്‍റെ കൈ ​ക​ണ്ട​പ്പോ​ൾ അ​തു മ​ന​സി​ലാ​യി. ഭ​വ​നം സ​ന്ദ​ർ​ശി​ക്കാ​ൻ വ​ന്ന ഏ​തെ​ങ്കി​ലും വ്യ​ക്തി​യാ​യി​രി​ക്കു​മോ? അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ അ​തു കാ​ണി​ക്കേ​ണ്ട ചു​മ​ത​ല ഫ്രി​ത്തി​നോ റോ​ബ​ർ​ട്ടി​നോ ആ​ണ്. ര​ണ്ടു​പേ​രും അ​വി​ടെ​യി​ല്ലാ​ത്ത​തി​നാ​ൽ മി​സി​സ് ഡാ​ൻ​വേ​ഴ്സ്ത​ന്നെ അ​തി​നു മു​തി​ർ​ന്ന​താ​വും.

ഇ​നി അ​ഥ​വാ ആ ​സ്ത്രീ​യു​ടെ ഏ​തെ​ങ്കി​ലും പ​രി​ച​യ​ക്കാ​ര​നാ​വു​മോ വ​ന്നി​രി​ക്കു​ന്ന​ത്? മാ​ക്സിം സ്ഥ​ല​ത്തി​ല്ലാ​ത്ത ദി​വ​സം​നോ​ക്കി വ​ന്ന​ത് യാ​ദൃ​ച്ഛി​ക​മോ മ​നഃ​പൂ​ർ​വ​മോ? ആ​കെ​യൊ​രു ദു​രൂ​ഹ​ത!

ഏ​താ​യാ​ലും ഞാ​ൻ മു​ൻ​വ​ശ​ത്തെ വാ​തി​ൽ തു​റ​ന്ന് വീ​ടി​നു​ള്ളി​ലേ​ക്കു ക​യ​റി. ഹാ​ളി​ൽ ഗ​സ്റ്റ് വ​ന്ന​തി​ന്‍റെ ല​ക്ഷ​ണ​മാ​യി വി​സി​റ്റിം​ഗ് കാ​ർ​ഡോ തൊ​പ്പി​യോ ഒ​ന്നും ക​ണ്ടി​ല്ല. അ​തു​കൊ​ണ്ടു ഞാ​ൻ കൈ​യും മു​ഖ​വും ക​ഴു​കി മോ​ണിം​ഗ് റൂ​മി​ലേ​ക്കു ചെ​ന്ന​പ്പോ​ൾ അ​തു തു​റ​ന്നു​കി​ട​ക്കു​ന്നു. എ​ന്‍റെ തു​ന്ന​ൽ സാ​മ​ഗ്രി​ക​ൾ അ​ട​ങ്ങി​യ ബാ​ഗ് അ​വി​ടെ​നി​ന്നു മാ​റ്റി കു​ഷ​ന്‍റെ പി​ന്നി​ൽ വ​ച്ചി​രി​ക്കു​ന്നു. ഡി​വാ​ൻ​മേ​ലാ​യി​രു​ന്നു ഞാ​ന​ത് വ​ച്ചി​രു​ന്ന​ത്. അ​തി​ന്മേ​ൽ ആ​രോ ഇ​രു​ന്ന​താ​യ ല​ക്ഷ​ണ​മു​ണ്ട്. ഞാ​നും മാ​ക്സി​മും ഇ​ല്ലാ​ത്ത സ​മ​യ​ത്ത് മി​സി​സ് ഡാ​ൻ​വേ​ഴ്സ് അ​ങ്ങ​നെ ചെ​യ്ത​ത് ഒ​രു​ത​രം ത​ന്നി​ഷ്ട​വും ധി​ക്കാ​ര​വു​മ​ല്ലേ?

അ​പ്പോ​ഴേ​ക്കും ആ ​സ്ത്രീ​യു​ടെ സം​സാ​രം കേ​ട്ടു.
""എ​ന്താ​ണാ​വോ ഇ​ന്നു ന​ട​ത്തം ക​ഴി​ഞ്ഞ് നേ​ര​ത്തേ വ​ന്നി​രി​ക്കു​ന്നു. ലൈ​ബ്ര​റി​യി​ലേ​ക്കാ​ണു പോ​കു​ന്ന​തെ​ങ്കി​ൽ അ​വ​ർ കാ​ണാ​തെ നി​ന​ക്ക് ഹാ​ളി​ലൂ​ടെ പു​റ​ത്തു​പോ​കാം. നി​ൽ​ക്ക്, ഞാ​ൻ പോ​യി നോ​ക്ക​ട്ടെ.''
അ​പ്പോ​ഴേ​ക്കും ജാ​സ്പ്പ​ർ ഓ​ടി​വ​ന്നു. അ​പ​രി​ചി​ത​നെ ക​ണ്ട് കു​ര​യ്ക്കാ​ൻ തു​ട​ങ്ങി. ഇ​നി ര​ക്ഷ​യി​ല്ല. അ​യാ​ളു​ടെ പ​രു​ക്ക​ൻ സ്വ​രം.

""എ​ടാ കൊ​ച്ചു ക​ള്ള​പ്പ​ട്ടി! നീ ​എ​ന്നെ മ​റ​ന്നോ?'' നാ​യ​യു​ടെ നീ​ണ്ട കു​ര. എ​വി​ടെ ഒ​ളി​ക്ക​ണ​മെ​ന്ന​റി​യാ​തെ ഞാ​ൻ ഭ​യ​ച​കി​ത​യാ​യി നി​ന്നു. അ​പ്പോ​ഴേ​ക്കും ഒ​രു കാ​ല​ടി​ശ​ബ്ദം എ​ന്‍റെ അ​ടു​ത്തേ​ക്ക് എ​ത്തി. തു​ട​ർ​ന്ന് അ​യാ​ൾ എ​ന്‍റെ മു​റി​യി​ലെ​ത്തി. ഞാ​ൻ വാ​തി​ലി​ന്‍റെ മ​റ​വി​ൽ ഒ​ളി​ച്ച​തു​കാ​ര​ണം എ​ന്നെ ആ​ദ്യം അ​യാ​ൾ​ക്കു കാ​ണാ​നാ​യി​ല്ല. അ​പ്പോ​ഴേ​ക്കും നാ​യ കു​തി​ച്ച് എ​ന്‍റെ അ​ടു​ത്തു​വ​ന്നു.

ഒ​ര​ദ്ഭു​ത​വ​സ്തു​വി​നെ ക​ണ്ട​പോ​ലെ അ​യാ​ൾ എ​ന്നെ അ​ടി​മു​ടി നോ​ക്കി. ""ദ​യ​വാ​യി ക്ഷ​മി​ക്ക​ണം.''
ന​ല്ല ത​ണ്ടും ത​ടി​യു​മു​ള്ള ഒ​ത്ത പൊ​ക്ക​മു​ള്ള ഒ​രു മ​നു​ഷ്യ​ൻ. കാ​ഴ്ച​യ്ക്കു നി​റ​മു​ണ്ടെ​ങ്കി​ലും ല​ക്ഷ​ണ​മി​ല്ലാ​ത്ത മു​ഖം. കു​ത്ത​ഴി​ഞ്ഞ ജീ​വി​തം ന​യി​ക്കു​ന്ന ഒ​രു മ​ദ്യ​പാ​നി​യാ​ണെ​ന്ന് ഒ​റ്റ​നോ​ട്ട​ത്തി​ൽ തോ​ന്നും. അ​യാ​ൾ അ​ടു​ത്തു​വ​ന്ന​പ്പോ​ൾ വി​സ്കി മ​ണ​ക്കു​ന്നു​ണ്ട്. പി​ന്നെ എ​ന്നെ നോ​ക്കി ചി​രി​ച്ചു. മ​റ്റു സ്ത്രീ​ക​ൾ​ക്കു കൊ​ടു​ക്കു​ന്ന ഒ​രു​ത​രം ചി​രി.

""എ​ന്നെ ക​ണ്ട് മാ​ഡം ഞെ​ട്ടി​യോ?''
""ഒ​രി​ക്ക​ലു​മി​ല്ല. അ​ക​ത്തു സം​സാ​രി​ക്കു​ന്ന​തി​ന്‍റെ സ്വ​ര​ങ്ങ​ൾ കേ​ട്ടു. ഗ​സ്റ്റു​ക​ള​ല്ലെ​ന്നു മ​ന​സി​ലാ​യി.''
""ശ്യോ! ​എ​ന്തൊ​രു നാ​ണ​ക്കേ​ടാ​ണ്. എ​ന്നോ​ടു ക്ഷ​മി​ക്കു​മെ​ന്നു വി​ചാ​രി​ക്കു​ന്നു. സ​ത്യം എ​ന്താ​ണെ​ന്നു​വ​ച്ചാ​ൽ ഞാ​ൻ ഡാ​നി​യെ ഒ​ന്നു കാ​ണാ​ൻ വ​ന്ന​താ. അ​വ​ൾ എ​ന്‍റെ പ​ഴ​യൊ​രു കൂ​ട്ടു​കാ​രി​യാ​ണ്.''
""അ​തി​നു വി​രോ​ധ​മി​ല്ല.''

അ​പ്പു​റ​ത്തു മ​റ​ഞ്ഞു​നി​ൽ​ക്കു​ന്ന സ്ത്രീ​യെ നോ​ക്കി അ​യാ​ൾ പ​റ​ഞ്ഞു: ""ഹ​ലോ ഡാ​നി! നി​ന്‍റെ പ്ലാ​നും മു​ൻ​ക​രു​ത​ലു​മെ​ല്ലാം പാ​ളി. ഇ​വി​ടെ ഒ​രാ​ൾ ഒ​ളി​ഞ്ഞു​നി​ന്നു കേ​ൾ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.''
ഇ​തും​പ​റ​ഞ്ഞ് അ​യാ​ൾ ഒ​രു സി​ഗ​ര​റ്റെ​ടു​ത്തു ക​ത്തി​ച്ചു. യാ​തൊ​രു മ​ര്യാ​ദ​യു​മി​ല്ലാ​ത്ത പ്ര​വൃ​ത്തി. എ​ന്നി​ട്ട് എ​ന്നോ​ടൊ​രു ചോ​ദ്യം- ""മാ​ക്സ് എ​ന്തു പ​റ​യു​ന്നു?''

ഇ​തു മ​റ്റൊ​രു മ​ര്യാ​ദ​കേ​ട്. മാ​ക്സി​മി​നെ ആ​രും മാ​ക്സ് എ​ന്നു വി​ളി​ക്കാ​റി​ല്ല. താ​നാ​യി​ട്ടു ദീ​ർ​ഘ​കാ​ല​ത്തെ പ​രി​ച​യ​മു​ണ്ടെ​ന്ന് എ​നി​ക്കു തോ​ന്നാ​നാ​യി​രി​ക്കാം.
ഞാ​ൻ പ​റ​ഞ്ഞു: ""മാ​ക്സിം ല​ണ്ട​നി​ൽ പോ​യി​രി​ക്ക​യാ​ണ്.''
""ഈ ​പു​തു​പ്പെ​ണ്ണി​നെ എ​ന്തേ കൂ​ടെ കൊ​ണ്ടു​പോ​കാ​ഞ്ഞ​ത്? അ​തു മോ​ശ​മാ​യി.''
ഈ ​സ​മ​യ​ത്ത് മി​സി​സ് ഡാ​ൻ​വേ​ഴ്സ് ക​ട​ന്നു​വ​ന്നു. വി​ള​റി​യ മു​ഖം. അ​സ്വ​സ്ഥ​മാ​യ നോ​ട്ടം.
""ഡാ​നി! എ​ന്നെ ഒ​ന്നു പ​രി​ച​യ​പ്പെ​ടു​ത്ത്.''

""മാ​ഡം, ഇ​ത് മി​സ്റ്റ​ർ ഫാ​വെ​ൽ.''
""ഓ! ​പ​രി​ച​യ​പ്പെ​ടു​ത്തി​യ​തി​ൽ സ​ന്തോ​ഷം.''
ഇ​തി​നി​ട​യ്ക്ക് ഫാ​വെ​ലി​നോ​ട് സ്ഥ​ലം​വി​ടാ​ൻ അ​വ​ർ ക​ണ്ണു​കൊ​ണ്ടു സൂ​ച​ന കൊ​ടു​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.
""ഞാ​ൻ പോ​ക​ട്ടെ മാ​ഡം. വീ​ട്ടി​ൽ കാ​ത്തി​രി​ക്കാ​നാ​യി എ​നി​ക്കാ​രു​മി​ല്ല. ഞാ​നൊ​രു ബാ​ച്ചി​ല​ർ ആ​ണ്. ഗു​ഡ് ബൈ!''
​ഇ​തും​പ​റ​ഞ്ഞ് ഒ​രു പ്ര​ത്യേ​ക ചി​രി​യു​മാ​യി അ​യാ​ൾ കാ​റി​ന്‍റെ അ​ടു​ത്തേ​ക്കു പോ​യി. മി​സി​സ് ഡാ​ൻ​വേ​ഴ്സ് ഒ​രു ക​ള്ള​ക്ക​ളി പൊ​ളി​ഞ്ഞ​തി​ന്‍റെ ച​മ്മ​ലോ​ടെ, എ​ന്നെ അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ ധൈ​ര്യ​മി​ല്ലാ​തെ​യാ​വ​ണം വേ​ഗം മു​റി​വി​ട്ടു പോ​യി.

ഞാ​ൻ ബെ​ല്ല​ടി​ച്ചു. ആ​രും വ​രു​ന്നി​ല്ല. ആ​രെ​യും കാ​ണു​ന്നി​ല്ല. ഫ്രി​ത്തി​നെ​യും റോ​ബ​ർ​ട്ടി​നെ​യും ഓ​രോ കാ​ര്യ​ങ്ങ​ൾ​ക്കാ​യി പ​റ​ഞ്ഞു​വി​ട്ടി​രി​ക്കു​ന്നു. വേ​ല​ക്കാ​രി​ക​ൾ അ​വ​രു​ടെ ക്വാ​ർ​ട്ടേ​ഴ്സി​ൽ. എ​ല്ലാം ക​രു​തി​ക്കൂ​ട്ടി ഒ​രു​ക്കി​യ സം​വി​ധാ​ന​ങ്ങ​ൾ. ക​ഠി​ന​മാ​യ വെ​റു​പ്പോ​ടെ എ​ന്‍റെ മ​ന​സു മ​ന്ത്രി​ച്ചു: "മാ​ൻ​ഡെ​ർ​ലി​യു​ടെ മാ​നം​കെ​ടു​ത്തി​യ മ​ഹാ​പാ​പി!'

(തു​ട​രും)

Kerala

പി​എം ശ്രീ ​കേ​ര​ള​ത്തി​ൽ ഇ​ല്ലെ​ന്ന് ബി​നോ​യ് വി​ശ്വം

തൃ​ശൂ​ർ: പി​എം ശ്രീ ​കേ​ര​ള​ത്തി​ൽ ഇ​ല്ലെ​ന്നും അ​തി​ന്‍റെ ആ​ത്മാ​വാ​യി ബി​ജെ​പി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന ദേ​ശീ​യ​പാ​ഠ്യ​പ​ദ്ധ​തി (എ​ൻ​ഇ​പി) സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കാ​ൻ പോ​കു​ന്നി​ല്ലെ​ന്നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. ഇ​ക്കാ​ര്യ​ത്തി​ൽ സി​പി​ഐ​യു​ടെ​യും സി​പി​എ​മ്മി​ന്‍റെ​യും നി​ല​പാ​ട് ഒ​ന്നാ​ണ്. ഒ​രേ​മ​ന​സോ​ടെ, ഒ​രേ ഐ​ഡി​യോ​ള​ജി​യി​ൽ എ​ടു​ത്ത തീ​രു​മാ​ന​ത്തി​ന്‍റെ ഉ​റ​പ്പി​ൽ​ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്.

വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​തി​ന​പ്പു​റം മ​റ്റൊ​ന്നും ഇ​ല്ല. എ​ൻ​ഇ​പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു പ​ദ്ധ​തി​യി​ലും എ​ൽ​ഡി​എ​ഫ് പ​ങ്കാ​ളി​യാ​കി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ എ​ൽ​ഡി​എ​ഫി​ന് 100 ശ​ത​മാ​ന​വും ഒ​രു കാ​ഴ്ച​പ്പാ​ടാ​ണു​ള്ള​തെ​ന്നും പ്ര​സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ‘വോ​ട്ട് വൈ​ബി’​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് ഗു​രു​ത​ര​മാ​യ പ്ര​ശ്നം നേ​രി​ടു​ക​യാ​ണ്. അ​തു മാ​ഫി​യ ക​ൾ​ച്ച​റ​ൽ പ്ര​തീ​ക​മാ​യി മാ​റി. അ​തി​ന്‍റെ പേ​രാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. സ്ത്രീ​ത്വ​ത്തെ മാ​നി​ക്കാ​ത്ത​വി​ധം കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​നം മാ​റി. സ്ത്രീ​ക​ളെ ഉ​പ​ഭോ​ഗ​വ​സ്തു​ക്ക​ളാ​യി കാ​ണു​ന്ന സം​സ്കാ​ര​മാ​ണ് ഇ​പ്പോ​ൾ കോ​ൺ​ഗ്ര​സി​ന്‍റേ​ത്. സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ന്ന​ത് ആ​രാ​യാ​ലും തെ​റ്റാ​ണ്. അ​തു തീ​വ്ര​ത കൂ​ടി​യ​തും കു​റ​ഞ്ഞ​തും എ​ന്ന അ​ള​വൊ​ന്നു​മി​ല്ലെ​ന്നു ബി​നോ​യ് വി​ശ്വം വ്യ​ക്ത​മാ​ക്കി.

മു​കേ​ഷ് എം​എ​ൽ​എ​യെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക്, തെ​ളി​ഞ്ഞ കു​റ്റ​ത്തി​ന് ആ​രാ​യാ​ലും ശി​ക്ഷി​ക്ക​പ്പെ​ടും എ​ന്നാ‍​യി​രു​ന്നു മ​റു​പ​ടി. ആ​ർ​ഷോ​യ്ക്കെ​തി​രേ ഉ​യ​ർ​ന്ന ജാ​തി​അ​ധി​ക്ഷേ​പ പ​രാ​തി​യും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റേ​തും ത​മ്മി​ൽ താ​ര​ത​മ്യം ചെ​യ്യ​രു​ത്. ആ​ന​യും ഉ​റു​മ്പും​പോ​ലെ​യാ​ണ് വ്യ​ത്യാ​സം.

ശ​ബ​രി​മ​ല​കേ​സി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ​താ​രാ​യാ​ലും ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന​തു സി​പി​ഐ​യു​ടെ നി​ല​പാ​ടാ​ണ്. തൃ​ശൂ​ർ പൂ​രം ക​ല​ക്ക​ലി​ൽ ഉ​യ​ർ​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് എ​ഡി​ജി​പി മ​റു​പ​ടി പ​റ​യേ​ണ്ട​തു​ണ്ട്. ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ ര​ഹ​സ്യ​കൂ​ടി​ക്കാ​ഴ്ച​യും മ​ന്ത്രി​യു​ടെ ഫോ​ൺ എ​ടു​ക്കാ​തി​രു​ന്ന​തും ഗൗ​ര​വ​ക​ര​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

SUNDAY DEEPIKA

എ​ന്ന് സ്വ​ന്തം ബാ​ല​ച​ന്ദ്ര​മേ​നോ​ൻ

ഒ​രു സം​വി​ധാ​യ​ക​ന്‍റെ​യും സ​ഹാ​യി​യാ​വാ​തെ, ക്ലാ​പ്പ​ടി​ക്കാ​തെ, പ​രി​ശീ​ല​ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ഒ​രു മൂ​വി കാ​മ​റ​യി​ലൂ​ടെ ആ​ദ്യം നോ​ക്കു​ന്ന​ത് 1978ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ത​ന്‍റെ ഉ​ത്രാ​ട​രാ​ത്രി എ​ന്ന സി​നി​മ​യു​ടെ ആ​ദ്യ​ഷോ​ട്ടി​ലാ​ണ് എ​ന്നു പ​റ​യാ​റു​ണ്ട് ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍.

പൂ​ന ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ സി​നി​മ പ​ഠി​ക്കാ​ന്‍ ആ​ഗ്ര​ഹി​ച്ചു​വെ​ങ്കി​ലും അ​തു സാ​ധി​ക്കാ​തെ, സി​നി​മ സ്വ​യം പ​ഠി​ച്ച് മു​ന്നോ​ട്ടു ന​ട​ന്ന​തു​കൊ​ണ്ടാ​ണ് ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍ എ​ന്ന യു​വാ​വ് ഇ​ന്ന​ത്ത ബാ​ല​ച​ന്ദ്ര​മേ​നോ​നാ​യി മാ​റു​ന്ന​ത്. 1975ല്‍ ​ഒ​രു പ്ര​മു​ഖ ച​ല​ച്ചി​ത്ര വാ​രി​ക​യു​ടെ മ​ദ്രാ​സി​ലെ പ്ര​തി​നി​ധി​യാ​യാ​ണ്, പി​ല്‍​ക്കാ​ല​ത്ത്

സം​വി​ധാ​ന​വും അ​ഭി​ന​യ​വും നി​ര്‍​മാ​ണ​വും ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഉ​ള്‍​പ്പെ​ടെ സി​നി​മ​യു​ടെ സ​മ​സ്ത മേ​ഖ​ല​യും തൊ​ട്ട​റി​ഞ്ഞ മേ​നോ​ന്‍റെ തു​ട​ക്കം. ത​ല​മു​ടി പി​ന്നി​ലേ​ക്ക് നീ​ട്ടി വ​ള​ര്‍​ത്തി​യ, മെ​ലി​ഞ്ഞു നീ​ണ്ട യു​വ​പ​ത്ര​പ്ര​വ​ര്‍​ത്ത​ക​ന്‍ ആ​ദ്യം അ​ഭി​മു​ഖം ന​ട​ത്തി​യ​ത് അ​ക്കാ​ല​ത്തെ പ്ര​ശ​സ്ത നാ​യി​ക​ന​ടി​യാ​യ റാ​ണി​ച​ന്ദ്ര​യെ​യാ​യി​രു​ന്നു. പി​ന്നീ​ട് പ്രേം​ന​സീ​ര്‍, കെ.​പി. ഉ​മ്മ​ര്‍ തു​ട​ങ്ങി എ​ത്ര​യോ താ​ര​ങ്ങ​ള്‍ ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍റെ മു​ന്നി​ലി​രു​ന്നു.

അ​ന്നു​മു​ത​ൽ അ​ഭി​നേ​താ​ക്ക​ളു​ടെ സൂ​ക്ഷ്മ​ഭാ​വ​ങ്ങ​ള്‍ ഒ​പ്പി​യെ​ടു​ത്തി​ട്ടു​ണ്ടാ​വാം ബാ​ല​ച​ന്ദ്ര​മേ​നോ​ൻ. ഈ ​മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ മേ​നോ​ന്‍റെ സി​നി​മാ ജീ​വി​ത​ത്തി​ലെ വി​ജ​യ​ത്തി​ന്‍റെ ഒ​രു പ്ര​ധാ​ന കാ​ര​ണ​മാ​ണ്. ഇ​പ്പോ​ള്‍ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം​ചെ​യ്യു​ന്ന ഏ​റ്റ​വും പു​തി​യ സി​നി​മ​യി​ല്‍ കേ​ര​ള​ത്തി​ന്‍റെ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ വേ​ഷം അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം.

സ​മാ​ന്ത​ര​ങ്ങ​ൾ, അ​ച്ചു​വേ​ട്ട​ന്‍റെ വീ​ട്, ഏ​പ്രി​ൽ 18, കാ​ര്യം നി​സാ​രം, കു​ടും​ബ​പു​രാ​ണം തു​ട​ങ്ങി​യ അ​വി​സ്മ​ര​ണീ​യ​ങ്ങ​ളാ​യ സി​നി​മ​ക​ളു​ടെ ശി​ല്പി ത​ന്‍റെ സി​നി​മാ ജീ​വി​ത​ത്തി​ന്‍റെ അ​മ്പ​താം വാ​ർ​ഷി​കാ​ഘോ​ഷ​വേ​ള​യി​ലാ​ണ്. ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍ സം​സാ​രി​ക്കു​ന്നു....

? അ​ര​നൂ​റ്റാ​ണ്ടു തി​ക​യു​ന്ന അ​വ​സ​ര​ത്തി​ല്‍ എ​ന്താ​ണ് മ​ന​സി​ൽ തെ​ളി​യു​ന്ന​ത്.

= എ​ന്‍റെ ജീ​വി​ത​ത്തി​ല്‍ ഒ​രു പൂ​വ് മാ​ത്ര​മാ​ണ് ഞാ​ന്‍ ചോ​ദി​ച്ച​ത്. എ​നി​ക്കു പ​ക്ഷേ ഒ​രു പൂ​ന്തോ​ട്ടം ഈ​ശ്വ​രാ​നു​ഗ്ര​ഹ​ത്താ​ല്‍ ല​ഭി​ച്ചു. എ​പ്പോ​ഴും മാ​റ്റ​ങ്ങ​ള്‍​ക്കു വി​ധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു മേ​ഖ​ല​യാ​ണ് സി​നി​മ. ട്രെ​ന്‍​ഡു​ക​ള്‍ മാ​റി​ക്കൊ​ണ്ടേ​യി​രി​ക്കു​ന്ന രം​ഗം. ഇ​തി​നി​ട​യി​ല്‍ അ​മ്പ​തു വ​ര്‍​ഷം നി​ല​നി​ല്‍​ക്കാ​ന്‍ ക​ഴി​ഞ്ഞ​തു​ത​ന്നെ ഒ​രു വ​ലി​യ ഭാ​ഗ്യ​മാ​യി ഞാ​ന്‍ ക​രു​തു​ന്നു. അ​തി​നു ഞാ​ന്‍ എ​ന്‍റെ പ്രി​യ​പ്പെ​ട്ട പ്രേ​ക്ഷ​ക​രോ​ടും ന​ന്ദി പ​റ​യു​ക​യാ​ണ്.

? ചെ​റു​പ്പം മു​ത​ല്‍ സി​നി​മ​യെ പ്ര​ണ​യി​ക്കു​ക​യും സി​നി​മ പ​ഠി​ക്കാ​ന്‍ പോ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ക​യും ചെ​യ്ത മേ​നോ​ന്‍ സി​നി​മാ പ​ത്ര​പ്ര​വ​ര്‍​ത്ത​ന​ത്തി​ലേ​ക്കു ക​ട​ന്ന​തും മ​റ്റൊ​രു വാ​തി​ലി​ലൂ​ടെ സി​നി​മ​യി​ലെ​ത്താ​ൻ‍​ത​ന്നെ​യാ​ണെ​ന്ന് കേ​ട്ടി​ട്ടു​ണ്ട്.

= അ​തേ. പ്ര​ശ​സ്ത ക​വി​യും തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ എ​ന്‍റെ അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന പ്ര​ഫ. ഒ.​എ​ന്‍.​വി. കു​റു​പ്പാ​ണ് എ​ന്നോ​ട് സി​നി​മ​യി​ലേ​ക്കു തു​റ​ക്കു​ന്ന മ​റ്റൊ​രു കൗ​ണ്ട​റി​നെ​ക്കു​റി​ച്ച് പ​റ​യു​ന്ന​ത്. സം​വി​ധാ​യ​ക​ന്‍റെ അ​സി​സ്റ്റ​ന്‍റാ​യി തു​ട​ങ്ങാ​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും അ​തി​ന് എ​നി​ക്ക് ക​ഴി​യി​ല്ല എ​ന്ന് മ​ന​സി​ലാ​യ​പ്പോ​ള്‍ ഞാ​ന​ക്കാ​ര്യം ഒ.​എ​ന്‍.​വി സാ​റു​മാ​യി പ​ങ്കു​വ​ച്ചു. കോ​ള​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​നാ​യും നാ​ട​ക ന​ട​നാ​യും സം​വി​ധാ​യ​ക​നാ​യും എ​ന്നെ ക​ണ്ടി​ട്ടു​ള്ള സാ​ര്‍ അ​പ്പോ​ള്‍​ത​ന്നെ അ​സി​സ്റ്റ​ന്‍റാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ എ​നി​ക്കൊ​രി​ക്ക​ലും ക​ഴി​യി​ല്ല എ​ന്ന കാ​ര്യം ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞു.


ജേ​ര്‍​ണ​ലി​സം പ​ഠി​ക്കാ​ന്‍ എ​ന്നെ ഉ​പ​ദേ​ശി​ക്കു​ക​യും ചെ​യ്തു. അ​ക്കാ​ല​ത്ത് ജേ​ര്‍​ണ​ലി​സം കോ​ഴ്സി​നെ​ക്കു​റി​ച്ച് ഞാ​ന്‍ കേ​ട്ടി​ട്ടു പോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബ്ബി​ല്‍​നി​ന്ന് ഒ​ന്നാം റാ​ങ്കോ​ടെ പ​ത്ര​പ്ര​വ​ര്‍​ത്ത​ന കോ​ഴ്സ് പാ​സാ​യി. ഹി​ന്ദു​സ്ഥാ​ന്‍ ടൈം​സി​ല്‍ പ​ത്ര​പ്ര​വ​ര്‍​ത്ത​ക​നാ​യി ജോ​ലി ല​ഭി​ച്ചെ​ങ്കി​ലും സി​നി​മ​യെ വി​ട്ടു​മാ​റാ​ന്‍ എ​ന്‍റെ മ​ന​സ് ത​യാ​റാ​വാ​ത്ത​തി​നാ​ല്‍ നാ​ന സി​നി​മാ​വാ​രി​ക​യു​ടെ മ​ദ്രാ​സി​ലെ പ്ര​തി​നി​ധി​യാ​വാ​ന്‍ മ​ദ്രാ​സ് മെ​യി​ലി​ല്‍ ക​യ​റു​ക​യാ​യി​രു​ന്നു.

? എ​ത്ര​യോ പ്ര​ശ​സ്ത താ​ര​ങ്ങ​ള്‍​ക്കൊ​പ്പ​മി​രു​ന്ന് അ​ഭി​മു​ഖ​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. മു​മ്പ് താ​ര​ങ്ങ​ള്‍ ഇ​രു​ന്ന ക​സേ​ര​യി​ല്‍ ഇ​രു​ന്ന് പി​ന്നീ​ട് താ​ങ്ക​ൾ പ​ത്ര​ക്കാ​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്കു മ​റു​പ​ടി ന​ല്കി​ത്തു​ട​ങ്ങി. എ​ങ്ങ​നെ കാ​ണു​ന്നു. ഭാ​ഗ്യ​മാ​യി​ട്ടാ​ണോ.

= അ​തേ, ഭാ​ഗ്യ​ത്തി​ന്‍റെ അം​ശം ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ ത​ല​ത്തി​ലു​മു​ണ്ട​ല്ലോ. എ​നി​ക്കു ക​സേ​ര​ക​ള്‍ മാ​റി ന​ല്കി​യ​തി​ലും ഈ ​ഭാ​ഗ്യ​മു​ണ്ട്. സി​നി​മ ഉ​ള്‍​പ്പെ​ടെ എ​ന്തും വി​ജ​യി​ക്കു​ന്ന​തി​ലും ഭാ​ഗ്യം എ​ന്ന ഘ​ട​ക​മു​ണ്ട്. ഉ​ദാ​ഹ​ര​ണ​മാ​യി ഒ​രു സ​ദ​സി​ലി​രു​ന്ന് ന​മ്മ​ള്‍ ഒ​രു ത​മാ​ശ പ​റ​ഞ്ഞു​വെ​ന്നി​രി​ക്ക​ട്ടെ. അ​പ്പോ​ള്‍ പെ​ട്ടെ​ന്ന് പു​റ​ത്തൊ​രു പ​ട​ക്കം പൊ​ട്ടി​യാ​ല്‍ ജ​നം അ​ങ്ങോ​ട്ടേ​ക്ക് ശ്ര​ദ്ധ തി​രി​ക്കി​ല്ലേ? ന​മ്മ​ള്‍ പ​റ​ഞ്ഞ ന​ര്‍​മം ആ​രെ​ങ്കി​ലും ആ​സ്വ​ദി​ക്കു​മോ?

? ഉ​ത്രാ​ട രാ​ത്രി എ​ന്ന ആ​ദ്യ സി​നി​മ​യി​ൽ ത​ന്നെ അ​ഭി​ന​യ​വും തു​ട​ങ്ങി​യി​രു​ന്നു. പി​ന്നീ​ട് സ്വ​ന്തം സി​നി​മ​യി​ലും പ്ര​ശ​സ്ത​രാ​യ മ​റ്റു സം​വി​ധാ​യ​ക​രു​ടെ ചി​ത്ര​ങ്ങ​ളി​ലും ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചു. സ്വ​ന്തം സി​നി​മ​ക​ളാ​ണോ മ​റ്റു സം​വി​ധാ​യ​ക​രു​ടെ സി​നി​മ​ക​ളാ​ണോ കൂ​ടു​ത​ല്‍ സു​ഖ​ക​രം.

= സി​നി​മ എ​ല്ലാ​ക്കാ​ല​ത്തും എ​ന്‍റെ പാ​ഷ​നാ​ണ്. എ​ല്ലാ സി​നി​മ​ക​ളും ഒ​രു​പോ​ലെ ആ​ഹ്ലാ​ദ​ക​ര​മാ​യ അ​നു​ഭ​വ​ങ്ങ​ളു​മാ​ണ്. അ​തി​ന് എ​ന്‍റെ സി​നി​മ, മ​റ്റു​ള്ള​വ​രു​ടെ സി​നി​മ എ​ന്ന വേ​ര്‍​തി​രി​വി​ല്ല.

? താ​ങ്ക​ളു​ടെ ഉ​ള്ളി​ലെ ന​ട​നെ പൂ​ര്‍​ണ അ​ര്‍​ഥ​ത്തി​ല്‍ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത് മ​റ്റു സം​വി​ധാ​യ​ക​രാ​ണെ​ന്ന് ചി​ല സി​നി​മാ​പ്രേ​മിക​ള്‍ പ​റ​യാ​റു​ണ്ട്.

= അ​ങ്ങ​നെ വി​ശ്വ​സി​ക്കു​ന്ന​ത് അ​വ​രു​ടെ ആ​സ്വാ​ദ്യ​ത​ലം അ​ത്ത​ര​ത്തി​ലാ​യ​തു കൊ​ണ്ടാ​വാം. എ​നി​ക്ക് ദേ​ശീ​യ അം​ഗീ​കാ​രം ല​ഭി​ച്ച​ത് എ​ന്‍റെ​ത​ന്നെ സി​നി​മ​യാ​യ സ​മാ​ന്ത​ര​ങ്ങ​ളി​ലെ ഇ​സ്മ​യി​ലി​നെ അ​വ​ത​രി​പ്പി​ച്ച​തി​നാ​ണ്.

മി​ക​ച്ച ന​ട​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ നി​മി​ഷ​ത്തി​ല്‍ എ​നി​ക്കു ന​ന്ദി​പ​റ​യേ​ണ്ടി​വ​ന്ന​ത് എ​ന്നോ​ടു​മാ​ത്ര​മാ​യി​രു​ന്നു. മ​റ്റ് അ​വാ​ര്‍​ഡ് ജേ​താ​ക്ക​ള്‍ സം​വി​ധാ​യ​ക​നും, നി​ര്‍​മാ​താ​വി​നും, തി​ര​ക്ക​ഥാ​കൃ​ത്തി​നും ന​ന്ദി പ​റ​ഞ്ഞി​ട​ത്ത് എ​നി​ക്ക് ബാ​ല​ച​ന്ദ്ര​മേ​നോ​നു മാ​ത്ര​മേ ന​ന്ദി​പ​റ​യേ​ണ്ടി​വ​ന്നി​ട്ടു​ള്ളൂ എ​ന്ന​തും സ​ത്യ​മാ​ണ്.

? ബാ​ല​ച​ന്ദ്ര​മേ​നോ​ന് ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍ സി​നി​മ.

= അ​ങ്ങ​നെ ഒ​രു സി​നി​മ​യു​ടെ മാ​ത്രം പേ​രെ​ടു​ത്തു​പ​റ​യാ​ന്‍ ക​ഴി​യി​ല്ല. ഓ​രോ സി​നി​മ​യ്ക്കും ആ ​സി​നി​മ​യു​ടേ​താ​യ സ​വി​ശേ​ഷ​ത​ക​ളി​ല്ലേ. എ​ല്ലാ സി​നി​മ​ക​ളും എ​നി​ക്ക് ഒ​രു പോ​ലെ പ്രി​യ​പ്പെ​ട്ട​താ​ണ്.

? മ​മ്മൂ​ട്ടി, മോ​ഹ​ന്‍​ലാ​ല്‍, നെ​ടു​മു​ടി വേ​ണു, ഭ​ര​ത് ഗോ​പി, തി​ല​ക​ന്‍, മ​ണി​യ​ന്‍​പി​ള്ള രാ​ജു, ശ്രീ​വി​ദ്യ, അം​ബി​ക, ജ​ല​ജ തു​ട​ങ്ങി​യ പ്ര​തി​ഭ​ക​ളാ​യ അ​ഭി​നേ​താ​ക്ക​ള്‍​ക്കു വ​ള​രെ വ്യ​ത്യ​സ്ത​മാ​യ അ​ഭി​ന​യ സാ​ധ്യ​ത​യു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളെ ന​ൽ​കാ​വാ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ട്. പ്രേം​ന​സീ​ര്‍ എ​ന്ന മ​ല​യാ​ള​ത്തി​ന്‍റെ അ​ഭി​മാ​ന​താ​ര​ത്തി​ന് ഏ​റെ ഇ​ഷ്ട​മാ​യി​രു​ന്നു മേ​നോ​ന്‍ ന​ല്കി​യ കാ​ര്യം നി​സാ​ര​ത്തി​ലെ ഉ​ണ്ണി​ത്താ​ന്‍ വേ​ഷം. കാ​ര്യം നി​സാ​ര​ത്തി​ലും ശേ​ഷം കാ​ഴ്ച​യി​ലും പ്രേ​ക്ഷ​ക​ര്‍ ക​ണ്ട കെ.​പി. ഉ​മ്മ​റി​ന്‍റെ അ​ഭി​ന​യ​വും മു​ന്പെ​ങ്ങും ക​ണ്ടി​ട്ടി​ല്ലാ​ത്ത​താ​യി​രു​ന്നു.

= സം​വി​ധാ​യ​ക​ന്‍ എ​ന്ന നി​ല​യി​ല്‍ അ​ഭി​മാ​ന​മു​ണ്ട്, സ​ന്തോ​ഷ​മു​ണ്ട്. ച​ല​ച്ചി​ത്ര ലോ​ക​ത്തെ മു​ഖ്യ​ധാ​രാ താ​ര​ങ്ങ​ള്‍​ക്കു മാ​ത്ര​മ​ല്ല, അ​ഭി​ന​യ​സി​ദ്ധി​യു​ള്ള നി​ര​വ​ധി മ​റ്റ് അ​ഭി​നേ​താ​ക്ക​ള്‍​ക്കും എ​ന്‍റെ സി​നി​മ​ക​ളി​ല്‍ ന​ല്ല വേ​ഷ​ങ്ങ​ള്‍ ന​ല്കി​യി​ട്ടു​ണ്ട്.

കു​ഞ്ഞാ​ണ്ടി, നെ​ല്ലി​ക്കോ​ട് ഭാ​സ്ക​ര​ന്‍, ശാ​ന്താ​ദേ​വി.. അ​ങ്ങ​നെ എ​ത്ര​യോ അ​ഭി​നേ​താ​ക്ക​ള്‍... അ​ങ്ങ​നെ ചെ​യ്താ​ല്‍ മാ​ത്ര​മേ സി​നി​മ ജ​ന​കീ​യ​മാ​വു​ക​യു​ള്ളൂ എ​ന്ന് ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്നു. സി​നി​മ​യി​ല്‍ എ​ന്‍റെ പേ​ര് എ​ഴു​തി​ക്കാ​ണി​ക്കു​മ്പോ​ഴും എ​ന്‍റെ സി​നി​മ എ​ല്ലാ​വ​രു​ടെ​യും സി​നി​മ​ത​ന്നെ​യാ​ണ്.

? പ്ര​താ​പ് പോ​ത്ത​ന്‍ സം​വി​ധാ​നം ചെ​യ്ത "ഋ​തു​ഭേ​ദ’​ത്തി​ല്‍ രാ​ജ​ന്‍ മാ​ഷ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍ അ​വ​ത​രി​പ്പി​ച്ച​ത്. നാ​യി​ക ഗീ​ത​യു​ടെ ക​ഥാ​പാ​ത്ര​ത്തോ​ട് രാ​ജ​ന്‍ മാ​ഷ് പ​റ​യു​ന്ന ഒ​രു ഡ​യ​ലോ​ഗി​ന്‍റെ കാ​ര്യം താ​ങ്ക​ള്‍ പ​റ​ഞ്ഞു കേ​ട്ടി​ട്ടു​ണ്ട്. അ​താ​യ​ത് "കാ​ണാ​ക്ക​യ​റു​ക​ള്‍ പൊ​ട്ടി​ച്ച് ക​ന്മ​തി​ലി​നു പു​റ​ത്തേ​ക്കു​വ​രാ​ന്‍ ത​യാ​റാ​ണോ’ എ​ന്നു​ള്ള ചോ​ദ്യ​ത്തെ​ക്കു​റി​ച്ച്. സാ​ക്ഷാ​ൽ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടേ​താ​യി​രു​ന്നു തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും എ​ന്ന കാ​ര്യ​വും ഓ​ർ​മി​ക്കാം.

= അ​തേ. വി​കാ​ര​തീ​വ്ര​മാ​യ രം​ഗ​ത്തെ ആ ​സം​ഭാ​ഷ​ണം പ​റ​ഞ്ഞ​പ്പോ​ള്‍ ഉ​ള്ളി​ല്‍ ചി​രി​യാ​ണ് വ​ന്ന​ത്. കാ​ര​ണം എ​ന്‍റെ രീ​തി​യി​ലാ​ണെ​ങ്കി​ല്‍ ഇ​റ​ങ്ങി വാ... ​എ​ന്നാ​യി​രി​ക്കും നാ​യി​ക​യോ​ടു​ള്ള ഡ​യ​ലോ​ഗ്. വ​ള​ഞ്ഞു​ചു​റ്റി മൂ​ക്കി​ല്‍ പി​ടി​ക്ക​ണോ? നേ​രേ പി​ടി​ച്ചാ​ല്‍ പോ​രേ എ​ന്ന് ഞാ​ന്‍ പ്ര​താ​പ് പോ​ത്ത​നോ​ട് പ​റ​ഞ്ഞ​പ്പോ​ള്‍ അ​ദ്ദേ​ഹം മ​റു​പ​ടി പ​റ​ഞ്ഞ​ത്...

""അ​ങ്ങ​നെ ചെ​യ്താ​ല്‍, അ​ത് എം.​ടി ആ​വി​ല്ല’’ എ​ന്നാ​ണ്. ഓ​രോ ക​ഥാ​കൃ​ത്തി​നും തി​ര​ക്ക​ഥാ​കൃ​ത്തി​നും അ​വ​രു​ടേ​താ​യ ആ​ഖ്യാ​ന​ശൈ​ലി​യു​ണ്ട്. ഒ​രു ആ​ര്‍​ട്ടി​സ്റ്റ് എ​ന്ന രീ​തി​യി​ല്‍ ന​മ്മു​ടെ ക​ട​മ അ​ത​നു​സ​രി​ച്ച് അ​ഭി​ന​യി​ക്കു​ക എ​ന്ന​താ​ണ്. അ​വി​ടെ ന​മ്മ​ള്‍ എ​ന്ന വ്യ​ക്തി​യു​ടെ​യോ സം​വി​ധാ​യ​ക​ന്‍റെ​യോ തി​ര​ക്ക​ഥാ​കൃ​ത്തി​ന്‍റെ​യോ ഒ​രു ഇ​ട​പെ​ട​ലും വ​രാ​ന്‍ പാ​ടി​ല്ല.

? ന​യം വ്യ​ക്ത​മാ​ക്കു​ന്നു എ​ന്ന ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍ ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി ജീ​വ​ൻ ന​ൽ​കി​യ സു​കു​മാ​ര​ൻ എ​ന്ന ക​ഥാ​പാ​ത്രം വ​ള​രെ​യേ​റെ ആ​രാ​ധ​ക​രെ നേ​ടി​യി​ട്ടു​ണ്ട്. മ​മ്മൂ​ട്ടി അ​തി​ല്‍ ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍റെ മാ​ന​റി​സ​ങ്ങ​ള്‍ അ​നു​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് കേ​ട്ടി​ട്ടു​ണ്ട്.

= സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ് മ​മ്മൂ​ട്ടി എ​ന്നോ​ടു പ​റ​ഞ്ഞ​ത്... ഞാ​നീ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടി​ല്ല. ബാ​ല​ച​ന്ദ്ര​മേ​നോ​നെ അ​നു​ക​രി​ച്ച​തേ​യു​ള്ളൂ എ​ന്നാ​ണ്. ഈ ​സി​നി​മ​യി​ല്‍ ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍ അ​ഭി​ന​യി​ച്ചാ​ല്‍ എ​ങ്ങ​നെ​യാ​യി​രി​ക്കും എ​ന്ന് സ​ങ്ക​ല്പി​ച്ച് ഞാ​ന്‍ അ​ഭി​ന​യി​ച്ചു. എ​ന്നാ​ണ് മ​മ്മൂ​ട്ടി പ​റ​ഞ്ഞ​ത്.

? കു​ടും​ബ​പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട സം​വി​ധാ​യ​ക​നാ​ണ് എ​ന്നും ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍. കു​ടും​ബ​ത്തി​നു​ള്ളി​ലെ അ​മ്മ​യു​ടെ മ​ന​സ്, അ​മ്മ വ​ച്ചു​ണ്ടാ​ക്കി​ത്ത​രു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ രു​ചി. പു​റ​മേ​യു​ള്ള കാ​ര്‍​ക്ക​ശ്യ​ത്തി​നു​ള്ളി​ല്‍ പി​ട​യു​ന്ന അ​ച്ഛ​ന്‍റെ ഉ​ള്ളം. ഇ​തെ​ല്ലാം ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍റെ സ്പെ​ഷ​ല്‍ ചേ​രു​വ​ക​ളാ​യി​രു​ന്നു. ഇ​നി​യു​മൊ​രു കു​ടും​ബ​ചി​ത്രം മ​ന​സി​ലു​ണ്ടോ.

= കു​ടും​ബ​ത്തി​നു​ള്ളി​ലെ ന​ന്മ​യെ എ​ന്‍റെ സി​നി​മ​യി​ല്‍ കൊ​ണ്ടു​വ​രാ​ന്‍ ശ്ര​മി​ച്ചി​ട്ടു​ള്ള സം​വി​ധാ​യ​ക​ന്‍​ത​ന്നെ​യാ​ണ് ഞാ​ന്‍. റെ​യി​ല്‍​വേ​യി​ല്‍ സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന എ​ന്‍റെ അ​ച്ഛ​ന്‍ എ​ല്ലാ മാ​സ​വും ശ​മ്പ​ളം കി​ട്ടു​മ്പോ​ള്‍ കൊ​ല്ല​ത്ത് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നാ​യി പോ​കും. പ​ന്ത്ര​ണ്ടു വ​യ​സു​ള്ള എ​ന്നെ​യും കൂ​ട്ടും.

പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും മ​റ്റും വാ​ങ്ങി​ക്ക​ഴി​ഞ്ഞാ​ല്‍ അ​ച്ഛ​ന്‍ ടെ​ക്സ്റ്റൈ​ല്‍​സി​ല്‍ ക​യ​റി അ​മ്മ​യ്ക്കൊ​രു സാ​രി വാ​ങ്ങും. വീ​ട്ടി​ലെ​ത്തി​യാ​ലു​ട​നെ അ​മ്മ അ​ത് ഉ​ടു​ത്തു​കാ​ണ​ണം. അ​മ്മ ഒ​ട്ടും ന​ന്നാ​യി​ട്ടാ​യി​രി​ക്കി​ല്ല പു​തി​യ സാ​രി ഉ​ടു​ത്തു​വ​രു​ന്ന​ത്. ഉ​ട​നെ അ​ച്ഛ​ന്‍ ഇ​ങ്ങ​നെ​യാ​ണോ സാ​രി​യു​ടെ ഞൊ​റി​വു​ക​ള്‍ ഇ​ടു​ന്ന​ത്. എ​ന്നു​പ​റ​ഞ്ഞ് നി​ല​ത്തു​ച​ട​ഞ്ഞി​രു​ന്ന് പ്ലീ​റ്റു​ക​ള്‍ ശ​രി​യാ​ക്കും.

ഈ ​ഒ​രു രം​ഗം ക​ണ്ടു​വ​ള​ര്‍​ന്ന​തു​കൊ​ണ്ടാ​ണ് ഏ​പ്രി​ല്‍ 18ല്‍ ​ഭാ​ര്യ​യു​ടെ (ശോ​ഭ​ന അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്രം) സാ​രി പ്ലീ​റ്റ് ഭ​ര്‍​ത്താ​വും സ്ഥ​ലം എ​സ്ഐ​യു​മാ​യ ര​വി​കു​മാ​ർ നി​ല​ത്തി​രു​ന്ന് ശ​രി​യാ​ക്കു​ന്ന രം​ഗം ഞാ​ന്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. ഞാ​ൻ​ത​ന്നെ അ​ഭി​ന​യി​ച്ച ആ ​രം​ഗം ധാ​രാ​ളം പ്രേ​ക്ഷ​ക​ര്‍ ഇ​ഷ്ട​പ്പെ​ട്ട​താ​ണ്. ജീ​വി​ത​ത്തി​ല്‍​നി​ന്നും സി​നി​മ​യി​ല്‍​നി​ന്നും ഇ​പ്പോ​ള്‍ ഇ​ത്ത​രം പ്രി​യ നി​മി​ഷ​ങ്ങ​ള്‍ ഒ​ഴി​ഞ്ഞു​പോ​വു​ക​യാ​ണ്.


കു​ടും​ബ​ചി​ത്ര​ങ്ങ​ള്‍ എ​ടു​ക്ക​ണ​മെ​ന്ന എ​ന്‍റെ ആ​ഗ്ര​ഹം ഇ​പ്പോ​ഴും തീ​ര്‍​ന്നി​ട്ടി​ല്ല. സി​നി​മ​യു​ടെ മു​ഖ​വും പു​തി​യ ത​ല​മു​റ​യി​ലെ പ്രേ​ക്ഷ​ക​രു​ടെ അ​ഭി​രു​ചി​യും മാ​റി​യെ​ങ്കി​ലും ഒ​രു ന​ല്ല കു​ടും​ബ​ചി​ത്രം എ​ന്‍റെ സ്വ​പ്ന​മാ​ണ്.

SUNDAY DEEPIKA

പേ​ടി​പ്പെ​ടു​ത്തി "ഖൂ​നി ന​ദി'

ബ​ര്‍​മു​ഡ ട്ര​യാം​ഗി​ളി​നെ​പ്പ​റ്റി കേ​ട്ടി​ട്ടി​ല്ലാ​ത്ത​വ​ര്‍ കു​റ​വാ​ണ്. എ​ന്നാ​ല്‍ ന​മ്മു​ടെ രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ല്‍​ഹി​യി​ലു​മു​ണ്ട് ഒ​രു "ബ​ര്‍​മു​ഡ ട്ര​യാം ഗി​ള്‍' എ​ന്ന​ത് എ​ത്ര പേ​ര്‍​ക്ക​റി​യാം. ഡ​ല്‍​ഹി​യി​ല്‍ രോ​ഹി​ണി ജി​ല്ല​യി​ലൂ​ടെ ഒ​ഴു​കു​ന്ന യ​മു​നാ ന​ദി​യു​ടെ ഒ​രു ചെ​റി​യ കൈ​വ​ഴി​യാ​ണ് ഖൂ​നി ന​ദി​യെ​ന്നും ഡ​ല്‍​ഹി​യി​ലെ ബ​ര്‍​മു​ഡ ട്ര​യാം​ഗി​ള്‍ എ​ന്നു​മൊ​ക്കെ അ​റി​യ​പ്പെ​ടു​ന്ന​ത്.

"ഖൂ​നി’ എ​ന്ന വാ​ക്കി​ന​ര്‍​ഥം ര​ക്ത​മ​യ​മാ​യ എ​ന്നാ​ണ്. ഈ ​ന​ദി​ക്ക് ഈ ​പേ​രു വ​രാ​നു​ള്ള കാ​ര​ണ​ങ്ങ​ളും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ഥ​ക​ളും അ​ല്‍​പ്പം പേ​ടി​പ്പെ​ടു​ത്തു​ന്ന​താ​ണ്.
ക​ര​യി​ല്‍ എ​ത്തു​ന്ന ആ​ളു​ക​ളെ ഏ​തോ ഒ​രു അ​ജ്ഞാ​ത​ശ​ക്തി ന​ദി​യി​ലേ​ക്ക് വ​ലി​ച്ചി​ടു​ന്നു​വെ​ന്നാ​ണ് പ്ര​ദേ​ശ​ത്ത് നി​ല​നി​ല്‍​ക്കു​ന്ന വി​ശ്വാ​സം. അ​സാ​ധാ​ര​ണ​മാം​വി​ധം നി​ര​വ​ധി മു​ങ്ങി​മ​ര​ണ​ങ്ങ​ള്‍ ഇ​വി​ടെ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന​ത് ഈ ​വാ​ദ​ങ്ങ​ള്‍​ക്ക് ശ​ക്തി​പ​ക​രു​ന്നു.

പ​ല​തും ആ​ത്മ​ഹ​ത്യ​ക​ളാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ആ​ളു​ക​ള്‍ മ​രി​ക്കു​ന്ന​തും മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കാ​ത്ത​തു​മാ​ണ് ഈ ​ന​ദി​യെ ഭീ​തി​ജ​ന​ക​മാ​യ ഒ​ന്നാ​ക്കി മാ​റ്റു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ നി​ര​വ​ധി​പേ​ര്‍ മ​രി​ച്ച​തി​നാ​ലാ​ണ് ന​ദി​ക്ക് ര​ക്ത​മ​യ ന​ദി​യെ​ന്ന പേ​രു ല​ഭി​ച്ച​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു.

ന​ദി​യി​ല്‍ അ​ബ​ദ്ധ​ത്തി​ല്‍ വീ​ഴു​ന്ന​വ​ര്‍ തി​രി​കെ വ​രു​ന്നി​ല്ലെ​ന്നും ന​ദി അ​വ​രെ ഉ​ള്ളി​ലേ​ക്ക് വ​ലി​ച്ചെ​ടു​ക്കു​ന്നു​വെ​ന്നു​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വി​ശ്വാ​സം. ന​ദി​ക്ക് ആ​ഴം കു​റ​വാ​ണെ​ങ്കി​ലും ഇ​വി​ടെ മു​ങ്ങി​മ​ര​ണ​ങ്ങ​ള്‍ കൂ​ടു​ന്ന​താ​ണ് നാ​ട്ടു​കാ​രെ ഈ ​വി​ശ്വാ​സ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​ത്.

ഒ​റ്റ​യ്ക്ക് തീ​ര​ത്ത് എ​ത്തു​ന്ന​വ​രെ ന​ദി വ​ശീ​ക​രി​ക്കു​മെ​ന്നും ഇ​തോ​ടെ ആ​ളു​ക​ള്‍ ന​ദി​യി​ലേ​ക്ക് എ​ടു​ത്തു ചാ​ടു​മെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

ഖൂ​നി ന​ദി​യു​ടെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ നി​ല​വി​ളി ശ​ബ്ദ​ങ്ങ​ളും ഞ​ര​ക്ക​വു​മെ​ല്ലാം കേ​ള്‍​ക്കു​ന്ന​താ​യും പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു. മു​മ്പ് ഇ​വി​ടെ മ​രി​ച്ച​വ​രു​ടെ ആ​ത്മാ​ക്ക​ളാ​ണി​തെ​ന്നും സ​ന്ധ്യ മ​യ​ങ്ങു​മ്പോ​ഴാ​ണ് ന​ദി​യി​ലെ ഈ ​അ​ദൃ​ശ്യ ശ​ക്തി​ക​ള്‍ പു​റ​ത്തു​വ​രു​ന്ന​തെ​ന്നും അ​വ​ര്‍ വി​ശ്വ​സി​ക്കു​ന്നു.

ന​ദി​ക്ക​ര​യി​ലേ​ക്ക് ഒ​റ്റ​യ്ക്ക് പോ​വാ​ന്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​രെ​യും അ​നു​വ​ദി​ക്കാ​റി​ല്ല. അ​ങ്ങ​നെ പോ​യാ​ല്‍ പി​ന്നൊ​രു തി​രി​ച്ചു​വ​ര​വു​ണ്ടാ​കി​ല്ലെ​ന്നും അ​വ​ര്‍ പ​റ​യു​ന്നു. ഇ​തൊ​ക്കെ​യാ​ണ് ന​ദി​ക്ക് ഡ​ല്‍​ഹി​യു​ടെ ബ​ര്‍​മു​ഡ ട്ര​യാം​ഗി​ള്‍ എ​ന്ന വി​ശേ​ഷ​ണം നേ​ടി​ക്കൊ​ടു​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ പ്രേ​ത​ക​ഥ​ക​ള്‍ നി​ര​വ​ധി​യു​ണ്ടെ​ങ്കി​ലും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ശാ​സ്ത്രീ​യ നി​രീ​ക്ഷ​ണ​ങ്ങ​ള്‍ തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​ണ്. കാ​ഴ്ച​യി​ല്‍ അ​ത്ര വ​ലി​യ ന​ദി​യ​ല്ലെ​ങ്കി​ലും മ​ഴ​ക്കാ​ല​ത്ത് ന​ദി​യി​ല്‍ ജ​ല​നി​ര​പ്പു​യ​രു​ക​യും ത​ത്ഫ​ല​മാ​യി വ​ലി​യ അ​ടി​യൊ​ഴു​ക്കു​ണ്ടാ​കു​ക​യും ചെ​യ്യും. ഇ​തി​ല്‍ അ​ക​പ്പെ​ടു​ന്ന ആ​ളു​ക​ള്‍​ക്ക് പൊ​ങ്ങി​വ​രാ​നാ​കി​ല്ല. ഇ​ത് അ​വ​രു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ കു​ന്നു. കൂ​ടാ​തെ ന​ദി​യി​ല്‍ അ​പ​ക​ട​ക​ര​മാ​യ ചു​ഴി​ക​ളു​ള്ള​ത് മ​ര​ണ​സാ​ധ്യ​ത ഇ​ര​ട്ടി​യാ​ക്കു​ന്നു.

ചെ​ളി​യും മൃ​ദു​വാ​യ മ​ണ​ലും നി​റ​ഞ്ഞി​രി​ക്കു​ന്ന​തി​നാ​ല്‍ അ​പ​ക​ട​മ​റി​യാ​തെ കാ​ല്‍​വ​യ്ക്കു​ന്ന ആ​ള്‍ ച​തു​പ്പി​ലെ​ന്ന​വ​ണ്ണം ആ​ഴ​ങ്ങ​ളി​ലേ​ക്കു താ​ഴ്ന്നു​പോ​വു​ന്ന​താ​ണ് ന​ദി വി​ഴു​ങ്ങു​വെ​ന്നും മ​റ്റു​മു​ള്ള വി​ശ്വാ​സ​ങ്ങ​ള്‍​ക്കാ​ധാ​രം. തീ​ര​ങ്ങ​ളി​ല്‍ വേ​ലി​ക്കെ​ട്ടു​ക​ളൊ​ന്നു​മി​ല്ലാ​ത്ത​തും ആ​ളു​ക​ള്‍ അ​പ​ക​ട​ത്തി​ല്‍ പെ​ടാ​നു​ള്ള സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു.

അ​തേ​സ​മ​യം 1857ലെ ​ഒ​ന്നാം സ്വാ​ത​ന്ത്ര്യ​സ​മ​ര കാ​ല​ത്ത് കൊ​ല്ല​പ്പെ​ട്ട വി​മ​ത​രെ​യും ബ്രി​ട്ടീ​ഷ് സൈ​നി​ക​രെ​യും ഈ ​ന​ദി​യി​ല്‍ വ​ലി​ച്ചെ​റി​ഞ്ഞി​രു​ന്നു​വെ​ന്നും, അ​വ​രു​ടെ ര​ക്ത​ത്താ​ല്‍ ചു​വ​ന്ന​തി​നാ​ലാ​ണ് ഇ​തി​ന് "ഖൂ​നി ന​ദി’ എ​ന്ന പേ​ര് വ​ന്ന​തെ​ന്നും ചി​ല ക​ഥ​ക​ളു​ണ്ട്.

1970-80 കാ​ല​ഘ​ട്ട​ത്തി​ല്‍ വി​ര​ലി​ലെ​ണ്ണാ​വു​ന്ന വീ​ടു​ക​ള്‍ മാ​ത്ര​മാ​ണ് പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന​ത്. ആ ​സ​മ​യ​ത്ത് ഒ​ട്ടേ​റെ അ​പ​ക​ട​ങ്ങ​ളും ഉ​ണ്ടാ​യി. ഇ​തി​നൊ​ന്നും കാ​ര്യ​മാ​യ ദൃ​ക്സാ​ക്ഷി​ക​ളി​ല്ലാ​ഞ്ഞ​തി​നാ​ല്‍ അ​വ​യൊ​ക്കെ പ്രേ​ത​ക​ഥ​ക​ളാ​യി മാ​റു​ക​യാ​യി​രു​ന്നു.

കാ​ലം പി​ന്നെ​യും ക​ഴി​ഞ്ഞ​പ്പോ​ള്‍ ഈ ​ക​ഥ​ക​ളൊ​ക്കെ ചേ​ര്‍​ന്ന് ന​ദി​ക്ക് ഒ​രു ര​ക്ത​ദാ​ഹി​യു​ടെ പ​രി​വേ​ഷം ന​ല്‍​കു​ക​യും ചെ​യ്തു. എ​ന്തൊ​ക്കെ​യാ​യാ​ലും ഇ​ന്ന് ഡ​ല്‍​ഹി​യി​ലെ ഏ​റ്റ​വും ഭീ​തി​പ്പെ​ടു​ത്തു​ന്ന സ്ഥ​ല​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ മു​ന്‍​നി​ര​യി​ല്‍ ത​ന്നെ​യാ​ണ് ഖൂ​നി ന​ദി​യു​ടെ സ്ഥാ​നം.

SUNDAY DEEPIKA

റെ​ബേ​ക്ക നോ​വ​ൽ അ​ധ്യാ​യം- 11

ഡാ​ഫ്നെ ദു ​മോ​റി​യ​ർ സ്വ​ത​ന്ത്ര പ​രി​ഭാ​ഷ 


ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി​ട്ട് ന​ല്ല മ​ഴ​യും ത​ണു​പ്പു​മാ​ണ്. അ​തി​നാ​ൽ വീ​ണ്ടും ഞ​ങ്ങ​ൾ ബീ​ച്ചി​ലേ​ക്കു പോ​യി​ല്ല. ടെ​റ​സി​ൽ നി​ന്നാ​ൽ അ​ക​ലെ ക​ട​ലും തി​ര​മാ​ല​ക​ളും കാ​ണാം. ചി​ല​നേ​ര​ത്ത് കൂ​റ്റ​ൻ തി​ര​മാ​ല​ക​ളു​ടെ ഇ​ള​കി​മ​റി​യ​ൽ. പാ​റ​ക്കെ​ട്ടു​ക​ളി​ൽ അ​ടി​ച്ച് ഉ​ള്ള​റ​ക​ളി​ൽ ത​ള്ളി​ക്കേ​റി അ​ല​റു​ന്ന ശ​ബ്ദ​ത്തോ​ടെ തി​രി​ച്ചു​പോ​കു​ന്നു.

അ​ന്നു​ക​ണ്ട വി​ജ​ന​മാ​യ കോ​ട്ടേ​ജും ബോ​ട്ട് ഹൗ​സും എ​ന്‍റെ മ​ന​സി​നെ പ​ല​പ്പോ​ഴും അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്നു. എ​ന്തൊ​ക്കെ​യോ ചി​ല അ​വ്യ​ക്ത​ത​ക​ൾ! മാ​ക്സി​മു​മാ​യി സം​സാ​രി​ക്കു​ന്പോ​ൾ ഒ​രി​ക്ക​ലും അ​തേ​പ്പ​റ്റി ഞാ​ൻ സ്പ​ർ​ശി​ക്കി​ല്ല. സം​സാ​രി​ച്ചു​തു​ട​ങ്ങി​യാ​ൽ അ​ത് ക​ട​ലി​ലേ​ക്കും ബോ​ട്ടി​ലേ​ക്കും അ​പ​ക​ട​ത്തി​ലേ​ക്കും തു​ട​ർ​ന്ന് മു​ങ്ങി​മ​ര​ണ​ത്തി​ലേ​ക്കും ചെ​ന്നെ​ത്തും.

ഒ​രു​ദി​വ​സം ഫ്രാ​ങ്ക് ല​ഞ്ചു ക​ഴി​ക്കു​ന്ന​തി​നി​ട​യി​ൽ പ​റ​ഞ്ഞു: ""ന​മ്മു​ടെ ബീ​ച്ചി​ൽ​നി​ന്ന് വെ​റും മൂ​ന്നു നാ​ഴി​ക അ​ക​ലെ​യു​ള്ള കെ​രി​ത്ത് ഹാ​ർ​ബ​റി​ൽ ഇ​ട​യ്ക്കി​ട​യ്ക്ക് ക​പ്പ​ലോ​ട്ട മ​ത്സ​രം ന​ട​ക്കാ​റു​ണ്ട്.'' അ​തെ​നി​ക്ക് ഒ​രു പു​തി​യ അ​റി​വാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം പ്രൗ​ഢ​യാ​യ ഒ​രു സ്ത്രീ ​കാ​റി​ൽ വ​ന്നി​റ​ങ്ങി. ഒ​രു വൈ​ദി​ക ശ്രേ​ഷ്ഠ​ന്‍റെ ഭാ​ര്യ​യാ​ണ​ത്രേ. വ​ന്ന​ത് പ്ര​ധാ​ന​മാ​യും ഈ ​പു​തി​യ മ​ണ​വാ​ട്ടി​പ്പെ​ണ്ണി​നെ കാ​ണാ​നും പ​രി​ച​യ​പ്പെ​ടാ​നും വി​ല​യി​രു​ത്താ​നു​മാ​ണ്. സം​സാ​ര​ത്തി​ൽ​നി​ന്നു മ​ന​സി​ലാ​യി അ​വ​ർ റെ​ബേ​ക്ക​യു​ടെ വ​ലി​യ ആ​രാ​ധി​ക​യാ​ണെ​ന്ന്. അ​വ​രെ പു​ക​ഴ്ത്തി​യും ഉ​യ​ർ​ത്തി​യും സൗ​ന്ദ​ര്യം വ​ർ​ണി​ച്ചും എ​ത്ര പ​റ​ഞ്ഞി​ട്ടും മ​തി​യാ​കു​ന്നി​ല്ല. എ​ല്ലാം ഞാ​ൻ സ​മ്മ​തി​ച്ചു​കൊ​ടു​ത്തു. ചാ​യ വ​രു​ത്തി സ​ൽ​ക്ക​രി​ക്കു​ക​യും ചെ​യ്തു.

അ​വ​ർ പ​റ​ഞ്ഞു: ""റെ​ബേ​ക്ക​യു​ള്ള കാ​ല​ത്ത് ഇ​വി​ടെ കൂ​ടെ​ക്കൂ​ടെ നൃ​ത്ത​പ​രി​പാ​ടി​ക​ളും ഗാ​ന​മേ​ള​ക​ളും ഫാ​ൻ​സി ഡ്രെ​സ് പ്ര​ക​ട​ന​ങ്ങ​ളും ഡി​ന്ന​ർ പാ​ർ​ട്ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ഒ​രു പാ​ർ​ട്ടി ന​ട​ന്ന​ത് ഇ​വി​ട​ത്തെ റോ​സ് ഗാ​ർ​ഡ​നി​ൽ. ഹോ! ​അ​തൊ​ന്നും മ​റ​ക്കാ​നാ​വി​ല്ല. അ​തു​പോ​ലു​ള്ള ന​ല്ല പ​രി​പാ​ടി​ക​ൾ ഈ ​മാ​ൻ​ഡെ​ർ​ലി​യി​ൽ ന​ട​ത്തി​യാ​ൽ കൊ​ള്ളാം.''

""അ​ത്ത​രം പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നും ആ​ലോ​ചി​ക്കാ​നു​മു​ണ്ട്. മാ​ക്സിം സ്ഥ​ല​ത്തി​ല്ല. വ​രു​ന്പോ​ൾ പ​റ​യാം.''

ഈ ​സ​മ​യ​ത്താ​ണ് ഫ്രാ​ങ്ക് അ​വി​ടേ​ക്കു വ​ന്ന​ത്. ഉ​ട​നെ ആ ​സ്ത്രീ പ​റ​ഞ്ഞു: ""എ​ല്ലാം ഇ​ദ്ദേ​ഹ​ത്തി​ന​റി​യാം. എ​ത്ര​യോ മി​ക​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ ഇ​വി​ടെ ന​ട​ത്തി​യി​രി​ക്കു​ന്നു. പു​തി​യ മ​ണ​വാ​ട്ടി​യു​ടെ ബ​ഹു​മാ​നാ​ർ​ഥം ഒ​രെ​ണ്ണം ന​ട​ക്ക​ട്ടെ. ശ​രി, ഞാ​നി​റ​ങ്ങു​ന്നു.'' വ​ന്ന കാ​റി​ൽ അ​വ​ർ തി​രി​ച്ചു​പോ​യി.
""ഏ​റ്റ​വു​മൊ​ടു​വി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്ക് ഈ ​സ്ത്രീ​യും ഭ​ർ​ത്താ​വും വ​ന്നി​രു​ന്നു. ന​ല്ലൊ​രു സ​ദ​സു​മു​ണ്ടാ​യി​രു​ന്നു.''

""അ​തു​പോ​ലെ​യൊ​ന്ന് ന​ട​ത്താ​നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്. അ​തെ​ല്ലാം ശ്ര​മ​ക​ര​മാ​യ, ബു​ദ്ധി​മു​ട്ടേ​റി​യ പ​ണി​യ​ല്ലേ? എ​നി​ക്ക് അ​തി​ലൊ​ന്നും താ​ത്പ​ര്യ​മി​ല്ല.''
""മാ​ക്സി​മി​ന്‍റെ അ​ഭി​പ്രാ​യം അ​റി​യ​ട്ടെ. ക​ഴി​ഞ്ഞ പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി ഞ​ങ്ങ​ൾ ന​ന്നാ​യി ഉ​ത്സാ​ഹി​ച്ചി​രു​ന്നു.''

ഈ ​സ​മ​യ​ത്ത് ജാ​സ്പ്പ​ർ വാ​ലാ​ട്ടി​ക്കൊ​ണ്ട് എ​ന്‍റെ അ​രി​കി​ൽ വ​ന്നു. ""ക​ഴി​ഞ്ഞാ​ഴ്ച ഇ​വ​നെ​യും​കൊ​ണ്ട് ഞ​ങ്ങ​ൾ ബീ​ച്ചി​ൽ പോ​യി. കു​റെ​ക​ഴി​ഞ്ഞു നോ​ക്കി​യ​പ്പോ​ൾ ഇ​വ​നെ കാ​ണു​ന്നി​ല്ല. അ​ന്വേ​ഷി​ച്ച് അ​റ്റം​വ​രെ പോ​യ​പ്പോ​ൾ ഇ​വ​ൻ ഭി​ന്ന​മാ​ന​സി​ക​ശേ​ഷി​യു​ള്ള​പോ​ലെ തോ​ന്നി​ക്കു​ന്ന ഒ​രാ​ളു​ടെ മു​ന്നി​ൽ നി​ന്നു കു​ര​യ്ക്കു​ന്നു.''

""ഓ, ​അ​ത് ബെ​ൻ ആ​ണ്. അ​വ​ൻ ന​ല്ല​വ​നും മ​ര്യാ​ദ​ക്കാ​ര​നു​മാ​ണ്. ഒ​രീ​ച്ച​യെ​പ്പോ​ലും ഉ​പ​ദ്ര​വി​ക്കി​ല്ല.''
""ഇ​വ​നെ ക​ഴു​ത്തി​ൽ​കെ​ട്ടി കൊ​ണ്ടു​പോ​രാ​നാ​യി​ട്ട് ഒ​രു ച​ര​ട​ന്വേ​ഷി​ച്ച് കോ​ട്ടേ​ജി​ൽ ക​യ​റി​യ​പ്പോ​ൾ അ​വി​ട​മെ​ല്ലാം താ​റു​മാ​റാ​യി കി​ട​ക്കു​ന്നു. പു​സ്ത​ക​ങ്ങ​ളും മ​റ്റു​പ​ല​തും ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.''
ഇ​തി​ന് ഫ്രാ​ങ്കി​ന്‍റെ പ്ര​തി​ക​ര​ണ​മി​ല്ല. വ​ള​രെ ക​രു​ത​ലോ​ടെ​യാ​ണ് മ​റു​പ​ടി പ​റ​യു​ന്ന​ത്. ഞാ​ൻ ചോ​ദി​ച്ചു: ""അ​വ​യെ​ല്ലാം റെ​ബേ​ക്ക​യു​ടേ​താ​ണോ?''

""അ​തേ.''
""ആ ​കോ​ട്ടേ​ജ് എ​ന്തി​നാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്? അ​തു ന​ന്നാ​യി അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട​ല്ലോ. അ​തൊ​രു ബോ​ട്ട് ഹൗ​സ് മാ​ത്ര​മാ​ണെ​ന്നാ​ണ് ഞാ​ൻ വി​ചാ​രി​ച്ച​ത്.''
""സ​ത്യ​ത്തി​ൽ അ​താ​യി​രു​ന്നു ആ​ദ്യം. പി​ന്നീ​ട് അ​വ​ൾ അ​ങ്ങ​നെ ആ​ക്കി​യെ​ടു​ത്ത​താ​ണ്.''
ഫ്രാ​ങ്കി​ന്‍റെ അ​വ​ൾ എ​ന്ന പ്ര​യോ​ഗം ഞാ​ൻ ശ്ര​ദ്ധി​ച്ചു. റെ​ബേ​ക്ക എ​ന്നോ മി​സി​സ് മാ​ക്സിം എ​ന്നോ അ​ല്ല പ​റ​ഞ്ഞ​ത്.

""റെ​ബേ​ക്ക അ​തു കാ​ര്യ​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നോ?''
""ഉ​പ​യോ​ഗി​ച്ചി​രു​ന്നു. പൂ​നി​ലാ​വി​ലെ പി​ക്നി​ക്കി​നും ചി​ല നി​ശാ​പാ​ർ​ട്ടി​ക​ൾ​ക്കും.''
""ആ ​കൊ​ച്ചു ഹാ​ർ​ബ​റി​ൽ എ​ന്തി​നാ​ണ് പൊ​ങ്ങി​ക്കി​ട​ക്കു​ന്ന വ​ള​യ​മി​ട്ടി​രി​ക്കു​ന്ന​ത്?''
""ബോ​ട്ട് നീ​ങ്ങി​പ്പോ​കാ​തി​രി​ക്കാ​ൻ ന​ങ്കൂ​ര​മി​ടാ​ൻ.''

""ഏ​തു ബോ​ട്ട്?''
""അ​വ​ളു​ടെ ബോ​ട്ട്.''
കൂ​ടു​ത​ൽ വി​ശ​ദീ​ക​രി​ക്കാ​ൻ ഫ്രാ​ങ്ക് ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ലെ​ന്നു തോ​ന്നി. വ​ള​രെ സൂ​ക്ഷി​ച്ചും ശ​ങ്കി​ച്ചു​മാ​ണ് മ​റു​പ​ടി. എ​ങ്കി​ലും ആ​കാം​ക്ഷ​യോ​ടെ ഞാ​ൻ ചോ​ദി​ച്ചു: ""എ​ന്നി​ട്ട് എ​ന്തു സം​ഭ​വി​ച്ചു? ആ ​ബോ​ട്ടാ​ണോ മു​ങ്ങി​യ​ത്? അ​വ​ർ ഒ​റ്റ​യ്ക്കാ​യി​രു​ന്നോ?''

""അ​തെ. ആ ​രാ​ത്രി, അ​വ​ൾ ഒ​റ്റ​യ്ക്ക്. ആ​രും അ​തു ക​ണ്ടി​ല്ല. ആ​രും അ​റി​ഞ്ഞു​മി​ല്ല.''
""വീ​ട്ടി​ൽ ആ​രും അ​റി​ഞ്ഞി​ല്ലെ​ന്നോ?''
""ഇ​ല്ല. അ​വ​ൾ മി​ക്ക​പ്പോ​ഴും ഒ​റ്റ​യ്ക്കാ​ണ് പോ​വു​ക. ബോ​ട്ടു​സ​വാ​രി ക​ഴി​ഞ്ഞ് രാ​ത്രി തോ​ന്നി​യ സ​മ​യ​ത്താ​ണ് തി​രി​ച്ചെ​ത്തു​ക. ചി​ല​പ്പോ​ൾ ആ ​കോ​ട്ടേ​ജി​ൽ​ത​ന്നെ കി​ട​ന്നു​റ​ങ്ങും.''
""മാ​ക്സിം ഇ​തൊ​ന്നും അ​റി​യാ​റി​ല്ലേ?''
""അ​തൊ​ന്നും എ​നി​ക്ക​റി​യി​ല്ല.'' മ്ലാ​ന​മാ​യി​രു​ന്നു ആ ​മു​ഖം.

എ​ന്‍റെ മ​ന​സും സം​ഘ​ർ​ഷ​ഭ​രി​ത​മാ​ണ്. നീ​റു​ന്ന ചി​ല ചി​ന്ത​ക​ൾ. ഞാ​ൻ പ​റ​ഞ്ഞു: ""ആ​രെ​ങ്കി​ലും പു​തി​യ​താ​യി എ​ന്നെ കാ​ണാ​ൻ വ​ന്നാ​ൽ ഉ​ട​നെ പ​റ​യും- റെ​ബേ​ക്ക​യെ അ​പേ​ക്ഷി​ച്ചു ഞാ​ൻ വ്യ​ത്യ​സ്ത​യാ​ണെ​ന്ന്. എ​ല്ലാം കേ​ൾ​ക്കു​ന്പോ​ൾ മാ​ക്സി​മി​നെ ഞാ​ൻ വി​വാ​ഹം ക​ഴി​ച്ച​ത് ഒ​ര​ബ​ദ്ധ​മാ​യി​പ്പോ​യോ എ​ന്നു തോ​ന്നു​ന്നു.''

""അ​യ്യോ മാ​ഡം! അ​ങ്ങ​നെ പ​റ​യ​ല്ലേ! സ​ത്യ​മാ​യും ഞാ​ൻ പ​റ​യ​ട്ടെ, മാ​ക്സിം മാ​ഡ​ത്തി​നെ വി​വാ​ഹം ക​ഴി​ച്ച​തി​ൽ വ​ള​രെ​യേ​റെ സ​ന്തു​ഷ്ട​നാ​ണ് ഞാ​ൻ. ഈ ​ബ​ന്ധം മാ​ക്സി​മി​ന്‍റെ ജീ​വി​ത​ത്തി​ൽ ഒ​രു വി​ജ​യ​മാ​ണ്. ഇ​തു ഗു​ണ​ക​ര​മാ​യ ഒ​ട്ടേ​റെ മാ​റ്റ​ങ്ങ​ളു​ണ്ടാ​ക്കും. മാ​ഡ​ത്തി​ന് ഒ​രു​പാ​ടു ന​ല്ല ഗു​ണ​ങ്ങ​ളു​ണ്ട്.''

""ഇ​ങ്ങ​നെ കേ​ൾ​ക്കു​ന്ന​തി​ൽ സ​ന്തോ​ഷം. മാ​ക്സിം എ​ന്നോ​ടു പ​റ​ഞ്ഞി​ട്ടു​ണ്ട്, ഫ്രാ​ങ്ക് സ​മ​ർ​ഥ​നും ശു​ദ്ധ​നും അ​ർ​പ്പ​ണ​ബോ​ധ​മു​ള്ള​വ​നു​മാ​ണെ​ന്ന്. ന​മ്മു​ടെ ഈ ​സം​സാ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​മു​ന്പ് ഒ​രു കാ​ര്യം അ​റി​ഞ്ഞാ​ൽ കൊ​ള്ളാം. സ​ത്യ​സ​ന്ധ​മാ​യി മ​റു​പ​ടി പ​റ​യ​ണം.''
ഇ​തു​കേ​ട്ട് പ​ക​ച്ചു​നി​ൽ​ക്കു​ക​യാ​ണ് ഫ്രാ​ങ്ക്.

""എ​ന്താ​ണ് മാ​ഡം?
റെ​ബേ​ക്ക ഏ​റെ സു​ന്ദ​രി​യാ​യി​രു​ന്നോ?''
ഫ്രാ​ങ്ക് മ​റു​പ​ടി പ​റ​ഞ്ഞു: ""അ​വ​ൾ അ​തി​സു​ന്ദ​രി​യാ​യി​രു​ന്നു, ബാ​ഹ്യ​മാ​യി.''
(തു​ട​രും)

SUNDAY DEEPIKA

എ​പ്പോ​ഴും ന​മ്മെ കേ​ൾ​ക്കു​ന്ന​വ​ൻ

ഒ​രു പോ​സ്റ്റ് ഓ​ഫീ​സാ​ണ് രം​ഗം. ഒ​രു​ദി​വ​സം രാ​വി​ലെ ഒ​രു സ്ത്രീ ​കോ​പാ​കു​ല​യാ​യി കൗ​ണ്ട​റി​ലെ​ത്തി. ""എ​ന്താ​ണ് പ്ര​ശ്നം?'' ജീ​വ​ന​ക്കാ​രി ശാ​ന്ത​യാ​യി ചോ​ദി​ച്ചു. ""ഞാ​ൻ ഷോ​പ്പിം​ഗി​നു പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു.'' ആ ​സ്ത്രീ പ​റ​ഞ്ഞു​തു​ട​ങ്ങി. ""വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ ഞ​ങ്ങ​ളു​ടെ വാ​തി​ലി​നു മു​ന്നി​ൽ ഒ​രു കാ​ർ​ഡ് ക​ണ്ടു. പോ​സ്റ്റ്മാ​ൻ ഒ​രു പാ​ഴ്സ​ൽ എ​ത്തി​ക്കാ​ൻ വ​ന്നി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​യി​രു​ന്നെ​ന്നും അ​തി​ൽ എ​ഴു​തി​യി​രു​ന്നു.''

ഒ​രു​നി​മി​ഷം ശ്വാ​സം വ​ലി​ച്ചു​വി​ട്ട് ആ ​സ്ത്രീ തു​ട​ർ​ന്നു: ""എ​ന്നാ​ൽ ഞാ​ൻ പ​റ​യു​ന്നു, എ​ന്‍റെ ഭ​ർ​ത്താ​വ് ഇ​ന്നു മു​ഴു​വ​ൻ​സ​മ​യ​വും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ആ​രും ബെ​ൽ അ​ടി​ച്ച​താ​യി അ​ദ്ദേ​ഹം കേ​ട്ടി​ല്ല എ​ന്നാ​ണ് എ​ന്നോ​ടു പ​റ​ഞ്ഞ​ത്!'' ജീ​വ​ന​ക്കാ​രി ഉ​ട​നെ ക്ഷ​മാ​പ​ണം​ചെ​യ്ത് അ​ക​ത്തു​പോ​യി പാ​ഴ്സ​ൽ കൊ​ണ്ടു​വ​ന്നു. അ​പ്പോ​ൾ ആ ​സ്ത്രീ​യു​ടെ മു​ഖം തെ​ളി​ഞ്ഞു. ""എ​ത്ര നാ​ളാ​യി ഇ​തി​നു​വേ​ണ്ടി ഞ​ങ്ങ​ൾ കാ​ത്തി​രി​ക്കു​ന്നു.'' ആ ​സ്ത്രീ പ​റ​ഞ്ഞു.

അ​പ്പോ​ൾ കൗ​തു​ക​പൂ​ർ​വം ജീ​വ​ന​ക്കാ​രി ചോ​ദി​ച്ചു: ""എ​ന്താ​ണ് ഈ ​പാ​ഴ്സ​ലി​ൽ?'' ഉ​ട​നെ അ​ഭി​മാ​ന​പൂ​ർ​വം ആ ​സ്ത്രീ പ​റ​ഞ്ഞു: ""എ​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ പു​തി​യ ഹി​യ​റിം​ഗ് എ​യ്ഡ്.'' ഒ​രു നി​മി​ഷ​ത്തെ നി​ശ​ബ്ദ​ത. എ​ന്നി​ട്ട് ഒ​രു ചെ​റു​പു​ഞ്ചി​രി​യോ​ടെ ജീ​വ​ന​ക്കാ​രി പ​റ​ഞ്ഞു: ""ഇ​നി ആ​രെ​ങ്കി​ലും ബെ​ല്ല​ടി​ച്ചാ​ൽ അ​ദ്ദേ​ഹം കേ​ൾ​ക്കും!''

ഈ ​ക​ഥ ര​സ​ക​ര​മാ​ണ്. എ​ന്നാ​ൽ ഇ​ത് ഒ​രു കാ​ര്യം ന​മ്മെ ഓ​ർ​മി​പ്പി​ക്കു​ന്നു. അ​താ​യ​ത്, നാം ​പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ എ​ല്ലാ​വ​രും എ​പ്പോ​ഴും കേ​ൾ​ക്ക​ണ​മെ​ന്നി​ല്ല. പ്ര​ത്യേ​കി​ച്ചും ചെ​വി കേ​ൾ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണം ആ​വ​ശ്യ​മു​ള്ള​വ​ർ. വേ​റൊ​രു​കാ​ര്യം- ചെ​വി​യു​ള്ള​തു​കൊ​ണ്ട് മ​റ്റു​ള്ള​വ​ർ ന​മ്മെ എ​പ്പോ​ഴും കേ​ൾ​ക്ക​ണ​മെ​ന്നി​ല്ല. കാ​ര​ണം, ചി​ല ആ​ളു​ക​ൾ​ക്ക് ന​മ്മെ കേ​ൾ​ക്കു​വാ​ൻ താ​ല്പ​ര്യം ഉ​ണ്ടാ​വ​ണ​മെ​ന്നി​ല്ല.

ദൈ​വ​ത്തി​ന്‍റെ കാ​ര്യ​വും ഇ​ങ്ങ​നെ​യാ​ണോ? ന​മ്മു​ടെ പ്രാ​ർ​ഥ​ന​യു​ടെ ഫ​ലം ഉ​ട​നെ കാ​ണാ​തെ​വ​രു​ന്പോ​ൾ ചി​ല​പ്പോ​ൾ നാം ​സം​ശ​യി​ച്ചു​പോ​യേ​ക്കാം. എ​ന്നാ​ൽ സം​ശ​യി​ക്കേ​ണ്ട. ന​മ്മു​ടെ പ്രാ​ർ​ഥ​ന എ​പ്പോ​ഴും ശ്ര​വി​ക്കു​ന്ന​വ​നാ​ണ് ദൈ​വം. അ​തു​മ​ല്ല, ന​മ്മു​ടെ സ്നേ​ഹ​മ​സൃ​ണ​മാ​യ പ്രാ​ർ​ഥ​ന​ക​ൾ കേ​ൾ​ക്കാ​ൻ എ​പ്പോ​ഴും കാ​ത്തി​രി​ക്കു​ന്ന​വ​നു​മാ​ണ് അ​വി​ടു​ന്ന്.

എ​ങ്ങ​നെ​യാ​ണ് ദൈ​വ​ത്തി​ന് എ​പ്പോ​ഴും ന​മ്മു​ടെ പ്രാ​ർ​ഥ​ന ശ്ര​വി​ക്കാ​ൻ സാ​ധി​ക്കു​ക? ദൈ​വ​ത്തി​ന് ഒ​രു കാ​ര്യ​ത്തി​ലും പ​രി​മി​തി​ക​ൾ ഇ​ല്ല എ​ന്ന​തു​ത​ന്നെ കാ​ര​ണം. ന​മ്മെ കേ​ൾ​ക്കാ​ൻ ക​ഴി​യാ​ത്ത നി​മി​ഷ​മോ ശ്ര​ദ്ധ പ​ത​റി​പ്പോ​കു​ന്ന സ​മ​യ​മോ ന​മ്മെ മ​റ​ക്കു​ന്ന സ​മ​യ​മോ അ​വി​ടു​ത്തേ​ക്കി​ല്ല. ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""അ​വ​രു​ടെ നി​ല​വി​ളി കേ​ൾ​ക്കു​ന്ന​തി​ൽ അ​വി​ട​ത്തെ ചെ​വി​ക​ൾ ശ്ര​ദ്ധി​ക്കു​ന്നു'' (സ​ങ്കീ 34:15)

അ​തു​പോ​ലെ ദൈ​വ​വ​ച​നം വീ​ണ്ടും പ​റ​യു​ന്നു: ""പ്രാ​ർ​ഥി​ച്ചു​തീ​രും​മു​ന്പേ ഞാ​ൻ അ​തു കേ​ൾ​ക്കും'' (ഏ​ശ​യ്യാ 65:24). ദൈ​വം ന​മ്മെ കേ​ൾ​ക്കു​ന്ന​ത് ന​മ്മു​ടെ വാ​ക്കു​ക​ളു​ടെ മ​ഹ​ത്വം​കൊ​ണ്ട​ല്ല. പ്ര​ത്യു​ത, അ​വി​ട​ത്തെ സ്നേ​ഹം മ​ഹ​ത്താ​യ​തു​കൊ​ണ്ടാ​ണ്. ദൈ​വം ന​മ്മെ കേ​ൾ​ക്കു​ന്ന​ത് നാം ​അ​തി​ന് അ​ർ​ഹ​രാ​യ​തു​കൊ​ണ്ട​ല്ല. പ്ര​ത്യു​ത, അ​വി​ട​ന്ന് ന​മ്മു​ടെ പി​താ​വാ​യ​തു​കൊ​ണ്ടാ​ണ്.

ദൈ​വം ന​മ്മെ കേ​ൾ​ക്കു​ന്ന​ത് അ​വി​ട​ന്ന് സ്നേ​ഹ​മാ​യി​രി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ്. കേ​ൾ​ക്കു​ക എ​ന്ന​ത് സ്നേ​ഹ​ത്തി​ന്‍റെ ഉ​ന്ന​ത​മാ​യ ഒ​രു പ്ര​വൃ​ത്തി​യാ​ണ്. ദൈ​വം ന​മ്മെ കേ​ൾ​ക്കു​ന്ന​തി​ന്‍റെ മ​റ്റൊ​രു കാ​ര​ണം നാം ​അ​വി​ട​ത്തേ​ക്ക് വി​ല​പ്പെ​ട്ട​വ​ർ ആ​യ​താ​ണ്. ന​മ്മു​ടെ ""ത​ല​യി​ലെ ഓ​രോ മു​ടി​യി​ഴ​യും എ​ണ്ണി​യി​രി​ക്കു​ന്നു'' (മ​ത്താ​യി 10:30). ദൈ​വം എ​ത്ര കൂ​ടു​ത​ലാ​യി ന​മ്മു​ടെ ക​ണ്ണീ​ർ കാ​ണു​ക​യും പ്രാ​ർ​ഥ​ന​ക​ൾ കേ​ൾ​ക്കു​ക​യും ചെ​യ്യും!

ദൈ​വം ന​മ്മെ കേ​ൾ​ക്കു​ന്ന​തി​ന്‍റെ മ​റ്റൊ​രു കാ​ര​ണം ന​മ്മു​ടെ വി​ശ്വാ​സം അ​വി​ട​ത്തെ സ​ന്തു​ഷ്ട​നാ​ക്കു​ന്നു എ​ന്ന​താ​ണ്. അ​തു​കൊ​ണ്ട​ല്ലേ ""വി​ശ്വാ​സ​മി​ല്ലാ​തെ ദൈ​വ​ത്തെ പ്ര​സാ​ദി​പ്പി​ക്കു​ക അ​സാ​ധ്യ​മാ​ണ്'' എ​ന്നു ഹെ​ബ്രാ​യ ലേ​ഖ​ന​ത്തി​ൽ നാം ​വാ​യി​ക്കു​ന്ന​ത് (11:6).

എ​ന്നാ​ൽ വി​ശ്വാ​സ​ത്തോ​ടു​കൂ​ടെ നാം ​പ്രാ​ർ​ഥി​ക്കു​ന്പോ​ഴും ചി​ല​പ്പോ​ൾ നാം ​പ്രാ​ർ​ഥി​ക്കു​ന്ന​തു​പോ​ലെ കാ​ര്യ​ങ്ങ​ൾ ന​ട​ക്കാ​തെ​പോ​കു​ന്നു. എ​ന്താ​യി​രി​ക്കാം അ​തി​നു കാ​ര​ണം? ഒ​രു​പ​ക്ഷേ ന​മ്മു​ടെ പ്ര​ശ്ന​ത്തി​ന്‍റെ ചെ​റി​യൊ​രു ഭാ​ഗം മാ​ത്ര​മേ നാം ​കാ​ണു​ന്നു​ണ്ടാ​വൂ. എ​ന്നാ​ൽ ദൈ​വം അ​തി​ന്‍റെ പൂ​ർ​ണ​ചി​ത്രം വ്യ​ക്ത​മാ​യി കാ​ണു​ന്നു. അ​തി​നാ​ൽ ന​മ്മു​ടെ ഭാ​വി​ജീ​വി​തം മു​ഴു​ൻ ക​ണ്മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ടാ​ണ് അ​വി​ട​ന്ന് തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​ത്.

പ്രാ​ർ​ഥ​ന​ക​ൾ​ക്ക് നാം ​ആ​ഗ്ര​ഹി​ക്കു​ന്ന ഉ​ത്ത​രം ല​ഭി​ക്കാ​തി​രി​ക്കു​ന്ന​ത് ചി​ല​പ്പോ​ൾ വി​ശ്വാ​സ​ത്തി​ൽ ന​മ്മെ ആ​ഴ​പ്പെ​ടു​ത്താ​നോ, ന​മ്മെ കൂ​ടു​ത​ൽ ശ​ക്തി​യു​ള്ള​വ​രും ന​ന്ദി​യു​ള്ള​വ​രും വി​ശു​ദ്ധി​യു​ള്ള​വ​രു​മൊ​ക്കെ​യാ​യി മാ​റ്റി​യെ​ടു​ക്കാ​നോ വേ​ണ്ടി​യാ​യി​രി​ക്ക​ണം. അ​തു​പോ​ലെ ദൈ​വ​ത്തി​ന്‍റെ മൗ​ന​ത്തി​ൽ​പ്പോ​ലും അ​ർ​ഥ​മു​ണ്ട് എ​ന്ന​ത് നാം ​മ​റ​ക്ക​രു​ത്. ദൈ​വ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​വി​ട​ന്ന് എ​ല്ലാം ന​മ്മു​ടെ ന​ന്മ​യ്ക്കാ​യി ഭ​വി​പ്പി​ക്കു​ന്നു എ​ന്ന​ല്ലേ ദൈ​വ​വ​ച​നം പ​ഠി​പ്പി​ക്കു​ന്ന​ത്? (റോ​മാ 8:28).

അ​പ്പോ​ൾ​പ്പി​ന്നെ പ്രാ​ർ​ഥി​ക്കാ​ൻ നാം ​മ​ടി​ക്കേ​ണ്ട. വി​ശു​ദ്ധ പൗ​ലോ​സ് അ​പ്പോ​സ്ത​ല​ൻ പ​റ​യു​ന്നു: ""ഒ​ന്നി​നെ​ക്കു​റി​ച്ചും ആ​കു​ല​രാ​കേ​ണ്ട. പ്രാ​ർ​ഥ​ന​യി​ലൂ​ടെ​യും അ​പേ​ക്ഷ​യി​ലൂ​ടെ​യും കൃ​ത​ജ്ഞ​താ സ്തോ​ത്ര​ങ്ങ​ളോ​ടെ നി​ങ്ങ​ളു​ടെ യാ​ച​ന​ക​ൾ ദൈ​വ​സ​ന്നി​ധി​യി​ൽ അ​ർ​പ്പി​ക്കു​വി​ൻ'' (ഫി​ലി​പ്പി 4:9). ദൈ​വ​പു​ത്ര​നാ​യ യേ​ശു ന​മ്മെ പ​ഠി​പ്പി​ക്കു​ന്നു: ""ചോ​ദി​ക്കു​വി​ൻ നി​ങ്ങ​ൾ​ക്കു ല​ഭി​ക്കും. അ​ന്വേ​ഷി​ക്കു​വി​ൻ നി​ങ്ങ​ൾ ക​ണ്ടെ​ത്തും. മു​ട്ടു​വി​ൻ നി​ങ്ങ​ൾ​ക്ക് തു​റ​ന്നു​കി​ട്ടും'' (മ​ത്താ​യി 7:7). ഭ​ഗ്നാ​ശ​രാ​കാ​തെ എ​പ്പോ​ഴും പ്രാ​ർ​ഥി​ക്ക​ണ​മെ​ന്ന് ന്യാ​യാ​ധി​പ​ന്‍റെ​യും വി​ധ​വ​യു​ടെ​യും ഉ​പ​മ​യി​ലൂ​ടെ അ​വി​ട​ന്ന് ന​മ്മെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു​മു​ണ്ട് (ലൂ​ക്കാ 18:1-8).

അ​തേ, എ​പ്പോ​ഴും ന​മ്മു​ടെ പ്രാ​ർ​ഥ​ന ശ്ര​വി​ക്കു​ന്ന​വ​നാ​ണ് ദൈ​വം. നാം ​ചോ​ദി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ അ​പ്പോ​ൾ​ത​ന്നെ ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ലും പ്രാ​ർ​ഥ​ന​യി​ലൂ​ടെ മ​ന​സ് ദൈ​വ​ത്തി​ലേ​ക്കു​യ​ർ​ത്തു​ന്ന ഓ​രോ നി​മി​ഷ​വും സ​മൃ​ദ്ധ​മാ​യി പ​രി​ശു​ദ്ധാ​ത്മാ​വി​നെ അ​വി​ട​ന്ന് ന​മു​ക്കു ന​ൽ​കു​മെ​ന്ന​ല്ലേ യേ​ശു പ​ഠി​പ്പി​ച്ചി​രി​ക്കു​ന്ന​ത്? (ലൂ​ക്കാ 11:13). ന​മ്മു​ടെ എ​ല്ലാ പ്രാ​ർ​ഥ​ന​ക​ളോ​ടും ദൈ​വം പ്ര​തി​ക​രി​ക്കു​ക​യും പ​രി​ശു​ദ്ധാ​ത്മാ​വി​നെ ന​ൽ​കി ന​മ്മെ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു എ​ന്നു സാ​രം.

Editorial

എ​​​സ്ഐ​​​ആ​​​ർ പ​​​ട്ടി​​​ക​​​യി​​​ലെ ആ​​​ത്മ​​​ഹ​​​ത്യാ​​​ക്കു​​​റി​​​പ്പു​​​ക​​​ൾ

എ​​​സ്ഐ​​​ആ​​​റി​​​ൽ (തീ​​​വ്ര വോ​​​ട്ട​​​ർ​​പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണം) പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ (ബൂ​​​ത്ത് ലെ​​​വ​​​ൽ ഓ​​​ഫീ​​​സ​​​ർ) ജീ​​​വ​​​നൊ​​​ടു​​​ക്കു​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ൾ ഒ​​​ന്നി​​​നു പി​​​റ​​​കേ മ​​​റ്റൊ​​​ന്നാ​​​യി വ​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. പ​​​ല​​​രും ആ​​​ത്മ​​​ഹ​​​ത്യാഭീ​​​ഷ​​​ണി മു​​​ഴ​​​ക്കു​​​ന്നു. ഇ​​​തൊ​​​ന്നും കേ​​​ട്ടു​​​കേ​​​ൾ​​​വി​​​യി​​​ല്ലാ​​​ത്ത​​​താ​​​ണ്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​മ്മീ​ഷ​ന്‍റെ അ​​​നാ​​​വ​​​ശ്യ തി​​​ടു​​​ക്കം ആ​​​ദ്യം​​​മു​​​ത​​​ലേ വി​​​വാ​​​ദ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. അ​​​ർ​​​ഹ​​​രാ​​​യ പ​​​ല​​​രും പ​​​ട്ടി​​​ക​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വും ഉ​​​ണ്ടാ​​​യി.

പ​​​തി​​​റ്റാ​​​ണ്ടി​​​ലേ​​​റെ​​​യാ​​​യി അ​​​ധി​​​കാ​​​ര​​​ത്തി​​​ലു​​​ള്ള സ​​​ർ​​​ക്കാ​​​ർ, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ പ​​​ടി​​​വാ​​​തി​​​ൽ​​​ക്ക​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ വോ​​​ട്ട​​​ർ​​​മാ​​​രെ മു​​​ൾ​​​മു​​​ന​​​യി​​​ൽ നി​​​ർ​​​ത്തി​​​യും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ മ​​​ര​​​ണ​​​ത്തി​​​ലേ​​​ക്കു ത​​​ള്ളി​​​വി​​​ട്ടും യു​​​ദ്ധ​​​കാ​​​ലാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വോ​​​ട്ട​​​ർ​​പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​രി​​​ക്കു​​​ന്ന​​​ത് ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​വു​​​ന്ന​​​ത​​​ല്ല. നി​​​ഗൂ​​​ഢ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​കൊ​​​ണ്ട​​​ല്ല, എ​​​ല്ലാ​​​വ​​​രെ​​​യും പ​​​ങ്കെ​​​ടു​​​പ്പി​​​ച്ചു​​​കൊ​​​ണ്ടാ​​​ക​​​ണം ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ സു​​​താ​​​ര്യ​​​മാ​​​ക്കേ​​​ണ്ട​​​ത്.

ഗു​​​ജ​​​റാ​​​ത്തി​​​ലും രാ​​​ജ​​​സ്ഥാ​​​നി​​​ലും ബം​​​ഗാ​​​ളി​​​ലും യു​​​പി​​​യി​​​ലും കേ​​​ര​​​ള​​​ത്തി​​​ലു​​​മൊ​​​ക്ക ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ സ​​​മ്മ​​​ർ​​​ദം താ​​​ങ്ങാ​​​നാ​​​കാ​​​തെ ജീ​​​വ​​​നൊ​​​ടു​​​ക്കി. യു​​​പി​​​യി​​​ലാ​​​ണ് ഒ​​​ടു​​​വി​​​ല​​​ത്തെ സം​​​ഭ​​​വം. വി​​​വാ​​​ഹ​​​ത്തി​​​നു​​​പോ​​​ലും അ​​​വ​​​ധി കൊ​​​ടു​​​ത്തി​​​ല്ലെ​​​ന്ന​​​തി​​​ന്‍റെ മ​​​നോ​​​വേ​​​ദ​​​ന​​​യി​​​ലാ​​​ണ് സു​​​ധീ​​​ർ കു​​​മാ​​​ർ എ​​​ന്ന യു​​​വാ​​​വ് ജീ​​​വ​​​നൊ​​​ടു​​​ക്ക​​​ിയ​​​ത്. അ​​​വി​​​ടെത്ത​​ന്നെ മ​​​റ്റൊ​​​രു ബി​​​എ​​​ൽ​​​ഒ​​​യും വി​​​ഷം ക​​​ഴി​​​ച്ചു ജീ​​​വ​​​നൊ​​​ടു​​​ക്കി. പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ നാ​​​ദി​​​യ ജി​​​ല്ല​​​യി​​​ൽ ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​തി​​​ൽ ഒ​​​രാ​​​ൾ വ​​​നി​​​ത​​​യാ​​​ണ്. ഗു​​​ജ​​​റാ​​​ത്ത് കൊ​​​ടി​​​നാ​​​ർ ദേ​​​വ്‌​​​ലി സ്വ​​​ദേ​​​ശി​​​യാ​​​യ പ്രൈ​​​മ​​​റി സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​ൻ അ​​​ര​​​വി​​​ന്ദ് വ​​​ധേ​​​ർ ഭാ​​​ര്യ​​​ക്കെ​​​ഴു​​​തി​​​യ ആ​​​ത്മ​​​ഹ​​​ത്യാ​​​ക്കു​​​റി​​​പ്പി​​​ൽ, ഭാ​​​ര്യ​​​യെ​​​യും മ​​​ക​​​നെ​​​യും ഏ​​​റെ സ്നേ​​​ഹി​​​ക്കു​​​ന്നെ​​​ങ്കി​​​ലും എ​​​സ്ഐ​​​ആ​​​റി​​​ന്‍റെ ജോ​​​ലി​​​ഭാ​​​ര​​​വും മാ​​​ന​​​സി​​​ക സ​​​മ്മ​​​ർ​​​ദ​​​വും താ​​​ങ്ങാ​​​നാ​​​കു​​​ന്നി​​​ല്ലെ​​​ന്നാ​​​ണ് എ​​​ഴു​​​തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ക​​​ണ്ണൂ​​​ർ ഏ​​​റ്റു​​​കു​​​ടു​​​ക്ക​​​യി​​​ൽ ബി​​​എ​​​ൽ​​​ഒ അ​​​നീ​​​ഷ് ജോ​​​ർ​​​ജാ​​​ണ് ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​ത്. ജോ​​​ലിസ​​​മ്മ​​​ർ​​​ദ​​​ത്തി​​​നൊ​​​പ്പം ഇ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രേ സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ഭീ​​​ഷണി​​​യു​​​ണ്ടാ​​​യെ​​​ന്നും ആ​​​രോ​​​പ​​​ണ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. സ​​​മ്മ​​​ർ​​​ദം താ​​​ങ്ങാ​​​നാ​​​കാ​​​തെ, ജീ​​​വ​​​നൊ​​​ടു​​​ക്കു​​​മെ​​​ന്ന് പൂ​​​ഞ്ഞാ​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ഒ​​​രു ബി​​​എ​​​ൽ​​​ഒ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി​​​യി​​​രു​​​ന്നു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​മ്മീ​​​ഷ​​​നും റ​​​വ​​​ന്യു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ചൂ​​​ഷ​​​ണം ചെ​​​യ്യു​​​ക​​​യാ​​​ണെ​​​ന്നും വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സി​​​ന്‍റെ​​​യോ ക​​​ള​​​ക്ട​​​റേ​​​റ്റി​​​ന്‍റെ​​​യോ മു​​​ന്നി​​​ൽ ജീ​​​വ​​​നൊ​​​ടു​​​ക്കുമെ​​​ന്നുമാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്. മേ​​​ലു​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​ടു​​​ത​​​ൽ കൊ​​​ടു​​​ക്കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞെ​​​ങ്കി​​​ലും അ​​​ദ്ദേ​​​ഹം ജോ​​​ലി​​​യി​​​ൽ തു​​​ട​​​രാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്.

ജീ​​​വ​​​ന​​​ക്കാ​​ർക്കുമേൽ സ​​​മ്മ​​​ർ​​​ദ​​​മേ​​​റു​​​ന്ന​​​തി​​​നി​​​ടെ ജോ​​​ലി​​​യി​​​ൽ വീ​​​ഴ്ച വ​​​രു​​​ത്തി​​​യ 60 ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ​​​ക്കും ഏ​​​ഴു സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ​​​മാ​​​ർ​​​ക്കു​​​മെ​​​തി​​​രേ യു​​​പി​​​യി​​​ൽ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്. വോ​​​ട്ട​​​ർ​​പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ൽ പ്ര​​​തി​​​പ​​​ക്ഷം ഉ​​​ൾ​​​പ്പെ​​​ടെ ആ​​​രും എ​​​തി​​​ര​​​ല്ല. വ്യാ​​​ജ വോ​​​ട്ട​​​ർ​​​മാ​​​രെ പു​​​റ​​​ത്താ​​​ക്കു​​​ക​​​യും മ​​​രി​​​ച്ച​​​വ​​​രെ​​​യും സ്ഥ​​​ല​​​ത്തി​​​ല്ലാ​​​ത്ത​​​വ​​​രെ​​​യും ഒ​​​ഴി​​​വാ​​​ക്കു​​​ക​​​യും വേ​​​ണം. പ​​​ക്ഷേ, അ​​​നാ​​​വ​​​ശ്യ തി​​​ടു​​​ക്ക​​​മാ​​​ണ് സം​​​ശ​​​യ​​​ത്തി​​​നും ആ​​​ശ​​​ങ്ക​​​യ്ക്കു​​​മൊ​​​ക്കെ ഇ​​​ട​​​യാ​​​ക്കി​​​യ​​​ത്. കേ​​​ര​​​ള​​​ത്തി​​​ൽ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ തി​​​ര​​​ക്കി​​​നി​​​ട​​​യി​​​ലാ​​​ണ് തീ​​​വ്ര വോ​​​ട്ട​​​ർ​​പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണം.

2002ലെ ​​​പ​​​ട്ടി​​​ക അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യ​​​തും ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ​​​ക്ക് ആ​​​വ​​​ശ്യ​​​ത്തി​​​നു പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കാ​​​ത്ത​​​തു​​​മൊ​​​ക്കെ സ്ഥി​​​തി സ​​​ങ്കീ​​​ർ​​​ണ​​​മാ​​​ക്കി. ഇ​​​തി​​​നു​​​മു​​​ന്പ് ബം​​​ഗാ​​​ളി​​​ൽ എ​​​സ്ഐ​​​ആ​​​ർ ന​​​ട​​​ത്തി​​​യ​​​ത് ര​​​ണ്ടു വ​​​ർ​​​ഷ​​​മെ​​​ടു​​​ത്താ​​​ണെ​​​ന്നും ഇ​​​പ്പോ​​​ൾ എ​​​ന്തി​​​നാ​​​ണ് കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ ഇ​​​ത്ര വ​​​ലി​​​യ ധൃ​​​തി കാ​​​ണി​​​ക്കു​​​ന്ന​​​തെ​​​ന്നു​​​മാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത ബാ​​​ന​​​ർ​​​ജി ചോ​​​ദി​​​ക്കു​​​ന്ന​​​ത്. ഏ​​​തു രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​യെ തൃ​​​പ്തി​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണ് നി​​​ങ്ങ​​​ൾ ആ​​​ളു​​​ക​​​ളെ മ​​​ര​​​ണ​​​ത്തി​​​ലേ​​​ക്കു ത​​​ള്ളി​​​വി​​​ടു​​​ന്ന​​​തെ​​​ന്നും മ​​​മ​​​ത ചോ​​​ദി​​​ച്ചു.

ജ​​​ന​​​ങ്ങ​​​ളോ​​​ടാ​​​ണോ ഭ​​​രി​​​ക്കു​​​ന്ന പാ​​​ർ​​​ട്ടി​​​യോ​​​ടാ​​​ണോ പ്ര​​​തി​​​ബ​​​ദ്ധ​​​ത എ​​​ന്ന ചോ​​​ദ്യം ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​തു മു​​​ത​​​ൽ ആ​​​വ​​​ർ​​​ത്തി​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. വോ​​​ട്ടെ​​​ടു​​​പ്പ് ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന ഘ​​​ട​​​ക​​​മാ​​​ണ്. ജ​​​ന​​​ങ്ങ​​​ളെ മ​​​ടു​​​പ്പി​​​ക്കു​​​ക​​​യ​​​ല്ല, ആ​​​യാ​​​സ​​​ര​​​ഹി​​​ത​​​മാ​​​യി തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ന്‍ പ്രേ​​​രി​​​പ്പി​​​ക്കുകയാണ് വേണ്ടത്. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഇ​​​ൻ​​​ഫോ​​​സി​​​സ് സ്ഥാ​​​പ​​​ക​​​ൻ എ​​​ൻ.​​​ആ​​​ർ. നാ​​​രാ​​​യ​​​ണ​​​മൂ​​​ർ​​​ത്തി, ജീ​​​വ​​​ന​​​ക്കാ​​​ർ ദി​​​വ​​​സം 12 മ​​​ണി​​​ക്കൂ​​​ർ വീ​​​തം ആ​​​റു ദി​​​വ​​​സ​​​വും ജോ​​​ലി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന പ​​​ഴ​​​യ അ​​​ശാ​​​സ്ത്രീ​​​യ നി​​​ല​​​പാ​​​ട് ആ​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്നു.

അ​​​നാ​​​രോ​​​ഗ്യ​​​ക​​​ര​​​വും ആ​​​പ​​​ത്ക​​​ര​​​വു​​​മാ​​​യ അ​​​ത്ത​​​രം ചൂ​​​ഷ​​​ണം ജീ​​​വ​​​ന​​​ക്കാ​​​രെ ക്ഷീ​​​ണി​​​ത​​​രാ​​​ക്കു​​​മെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല, ജോ​​​ലി​​​യു​​​ടെ ഗു​​​ണ​​​നി​​​ല​​​വാ​​​രം കു​​​റ​​​യ്ക്കു​​​മെ​​​ന്നും ആ​​​രോ​​​ഗ്യ​​​രം​​​ഗ​​​ത്തെ വി​​​ദ​​​ഗ്ധ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ച​​​തൊ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തി​​​നു വി​​​ഷ​​​യ​​​മ​​​ല്ല. മ​​​രി​​​ക്കാ​​​ന​​​ല്ല, ജീ​​​വി​​​ക്കാ​​​നാ​​​ണു മ​​​നു​​​ഷ്യ​​​ർ പ​​​ണി​​​യെ​​​ടു​​​ക്കു​​​ന്ന​​​തെ​​​ന്നു മു​​​ത​​​ലാ​​​ളി​​​ത്ത മൂ​​​ർ​​​ത്തി​​​മാ​​​ർ​​​ക്കു മ​​​ന​​​സി​​​ലാ​​​യി​​​ല്ലെ​​​ങ്കി​​​ലും ജ​​​നാ​​​ധി​​​പ​​​ത്യ സ​​​ർ​​​ക്കാ​​​രി​​​നു മ​​​ന​​​സി​​​ലാ​​​ക​​​ണം. ബി​​​എ​​​ൽ​​​ഒ​​​മാ​​​രു​​​ടെ ആ​​​ത്മ​​​ഹ​​​ത്യാ​​​ക്കു​​​റി​​​പ്പു​​​ക​​​ൾ​​​പോ​​​ലും തി​​​രു​​​ത്ത​​​ലു​​​ക​​​ൾ​​​ക്കു പ്രേ​​​രി​​​പ്പി​​​ക്കു​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ, അ​​​വ​​​രു​​​ടെ പേ​​​രി​​​ല്ലാ​​​ത്ത വോ​​​ട്ട​​​ർ​​പ​​​ട്ടി​​​ക ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന് അ​​​പ​​​മാ​​​ന​​​മാ​​​ണ്. ചൂ​​​ഷ​​​ണ​​​ത്തി​​​ന്‍റെ സ​​​മ​​​യം നീ​​​ട്ടാ​​​ൻ ആ​​​ക്രോ​​​ശി​​​ക്കു​​​ന്ന ചൂ​​​ഷ​​​ണ​​​മൂ​​​ർ​​​ത്തി​​​യാ​​​ക​​​രു​​​ത് സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ.

Kerala

പു​തു​മ​ക​ളെ വ​ര​വേ​റ്റ് വാ​യ​ന​ക്കാ​ർ; ദീ​പി​ക വെ​ബ്സൈ​റ്റി​ന് മി​ക​ച്ച പ്ര​തി​ക​ര​ണം

കൊ​​​​​ച്ചി: ദീ​​​​​പി​​​​​ക ഡോ​​​​​ട്ട് കോ​​​​​മി​​​​​ന്‍റെ ന​​​​​വീ​​​​​ക​​​​​രി​​​​​ച്ച വെ​​​​​ബ്സൈ​​​​​റ്റി​​​​​ന് മി​​​​​ക​​​​​ച്ച പ്ര​​​​​തി​​​​​ക​​​​​ര​​​​​ണം. പു​​​​​തു​​​​​മോ​​​​​ടി​​​​​ക​​​​​ളും മി​​​​​ക​​​​​വു​​​​​ക​​​​​ളു​​​​​മാ​​​​​യെ​​​​​ത്തി​​​​​യ ന്യൂ​​​​​സ് പോ​​​​​ർ​​​​​ട്ട​​​​​ലി​​​​​ന് ആ​​​​​ദ്യ മ​​​​​ണി​​​​​ക്കൂ​​​​​റു​​​​​ക​​​​​ളി​​​​​ൽ​​​​ത്ത​​​​ന്നെ മി​​​​​ക​​​​​ച്ച പ്ര​​​​​തി​​​​​ക​​​​​ര​​​​​ണ​​​​​മാ​​​​​ണ് വാ​​​​​യ​​​​​ന​​​​​ക്കാ​​​​​രി​​​​​ൽ​​​​നി​​​​​ന്നു ല​​​​​ഭി​​​​​ച്ച​​​​​ത്. ഇ​​​​​തി​​​​​നൊ​​​​​പ്പം തു​​​​​ട​​​​​ക്ക​​​​​മാ​​​​​യ ദീ​​​​​പി​​​​​ക ഓ​​​​​ൺ​​​​​ലൈ​​​​​ൻ ന്യൂ​​​​​സ് ചാ​​​​​ന​​​​​ലും ദീ​​​​​പി​​​​​ക മ്യൂ​​​​​സി​​​​​ക് ചാ​​​​​ന​​​​​ലും പ്രേ​​​​​ക്ഷ​​​​​ക​​​​​രും ആ​​​​​സ്വാ​​​​​ദ​​​​​ക​​​​​ലോ​​​​​ക​​​​​വും ആ​​​​​വേ​​​​​ശ​​​​​ത്തോ​​​​​ടെ സ്വീ​​​​​ക​​​​​രി​​​​​ച്ചു.


കൊ​​​​​ച്ചി തൃ​​​​​ക്കാ​​​​​ക്ക​​​​​ര റെ​​​​​ക്കാ ക്ല​​​​​ബ്ബിൽ സീ​​​​​റോ​​​​മ​​​​​ല​​​​​ബാ​​​​​ർ സ​​​​​ഭാ മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ റാ​​​​​ഫേ​​​​​ൽ ത​​​​​ട്ടി​​​​​ൽ ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്ത പ്രൗ​​​​​ഢോ​​​​​ജ്വ​​​​​ല​​​​​മാ​​​​​യ സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ മ​​​​​ന്ത്രി പി. ​​​​​രാ​​​​​ജീ​​​​​വാ​​​​​ണു ദീ​​​​​പി​​​​​ക ഡോ​​​​​ട്ട് കോ​​​​​മി​​​​​ന്‍റെ ന​​​​​വീ​​​​​ക​​​​​രി​​​​​ച്ച വെ​​​​​ബ്സൈ​​​​​റ്റ് അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ച​​​​​ത്. ദീ​​​​​പി​​​​​ക ഓ​​​​​ൺ​​​​​ലൈ​​​​​ൻ ന്യൂ​​​​​സ് ചാ​​​​​ന​​​​​ൽ സി​​​​​നി​​​​​മാ​​​​​താ​​​​​രം ന​​​​​രേ​​​​​നും, ദീ​​​​​പി​​​​​ക മ്യൂ​​​​​സി​​​​​ക് ചാ​​​​​ന​​​​​ൽ സി​​​​​എം​​​​​ഐ പ്രി​​​​​യോ​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ റ​​​​​വ. ഡോ. ​​​​​തോ​​​​​മ​​​​​സ് ചാ​​​​​ത്തം​​​​​പ​​​​​റ​​​​​ന്പി​​​​​ലും അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ചു.


ഐ​​​​​സി​​​​​എ​​​​​ൽ ഫി​​​​​ൻ​​​​​കോ​​​​​ർ​​​​​പ് ആ​​​​​യി​​​​​രു​​​​​ന്നു പ​​​​​രി​​​​​പാ​​​​​ടി​​​​​യു​​​​​ടെ മു​​​​​ഖ്യ​​​​​ സ്പോ​​​​​ൺ​​​​​സ​​​​​ർ. ടൈ​​​​​റ്റി​​​​​ൽ സ്പോ​​​​​ൺ​​​​​സ​​​​​ർ സൗ​​​​​ത്ത് ഇ​​​​​ന്ത്യ​​​​​ൻ ബാ​​​​​ങ്കാണ്. ഓ​​​​​ക്സി​​​​​ജ​​​​​ൻ, ജോ​​​​​സ്കോ ജ്വ​​​​​ല്ലേ​​​​​ഴ്സ്, ചാ​​​​​വ​​​​​റ ക​​​​​ൾ​​​​​ച്ച​​​​​റ​​​​​ൽ സെ​​​​​ന്‍റ​​​​​ർ എ​​​​​ന്നി​​​​​വ​​​​​ർ ഗ്രാ​​​​​ൻ​​​​​ഡ് സ്പോ​​​​​ൺ​​​​​സ​​​​​ർ​​​​​മാ​​​​​രും, ചാ​​​​​വ​​​​​റ മാ​​​​​ട്രി​​​​​മ​​​​​ണി, സ​​​​​മ്മ​​​​​ർ ഇ​​​​​ൻ ബ​​​​​ത്‌​​​​ലേ​​​​​ഹം ഫെ​​​​​സ്റ്റ്, പു​​​​​ളി​​​​​മൂട്ടി​​​​​ൽ സി​​​​​ൽ​​​​​ക്സ്, വെ​​​​​ള്ളാ​​​​​പ്പ​​​​​ള്ളി ക​​​​​ൺ​​​​​സ്ട്ര​​​​​ക്‌​​​​ഷ​​​​​ൻ​​​​​സ്, ഐ ​​​​​ലീ​​​​​ഫ് സൊ​​​​​ലൂ​​​​​ഷ​​​​​ൻ​​​​​സ്, മാ​​​​​ജി​​​​​ക് ഫ്രെ​​​​​യിം​​​​​സ്, ഹോ​​​​​സ്ടെ​​​​​ക് എ​​​​​ന്നി​​​​​വ സ്പോ​​​​​ൺ​​​​​സ​​​​​ർ​​​​​മാ​​​​​രു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. സ്പോ​​​​​ൺ​​​​​സ​​​​​ർ​​​​​മാ​​​​​ർ​​​​​ക്കു​​​​​ള്ള ദീ​​​​​പി​​​​​ക​​​​​യു​​​​​ടെ ഉ​​​​​പ​​​​​ഹാ​​​​​ര​​​​​ങ്ങ​​​​​ൾ മ​​​​​ന്ത്രി പി. ​​​​​രാ​​​​​ജീ​​​​​വ് കൈ​​​​​മാ​​​​​റി.


കൂ​​​​​ടു​​​​​ത​​​​​ൽ വേ​​​​​ഗ​​​​​വും വാ​​​​​യ​​​​​നാ​​​​​സു​​​​​ഖ​​​​​വും പ​​​​​ക​​​​​രു​​​​​ന്ന വി​​​​​ന്യാ​​​​​സ​​​​​മാ​​​​​ണു ദീ​​​​​പി​​​​​ക​​​​​യു​​​​​ടെ പു​​​​​തി​​​​​യ വെ​​​​​ബ്സൈ​​​​​റ്റി​​​​​ലു​​​​​ള്ള​​​​​ത്. ഐ​​​​​ടി സ്ഥാ​​​​​പ​​​​​ന​​​​​മാ​​​​​യ കോ​​​​​ർ​​​​​ഹ​​​​​ബ് സൊ​​​​​ലൂ​​​​​ഷ​​​​​ൻ​​​​​സ് പ്രൈ​​​​​വ​​​​​റ്റ് ലി​​​​​മി​​​​​റ്റ​​​​​ഡാ​​​​​ണ് പു​​​​​തി​​​​​യ ന്യൂ​​​​​സ് പോ​​​​​ർ​​​​​ട്ട​​​​​ലി​​​​​ന്‍റെ വി​​​​​പു​​​​​ലീ​​​​​ക​​​​​ര​​​​​ണം നി​​​​​ർ​​​​​വ​​​​​ഹി​​​​​ച്ച​​​​​ത്. കാ​​​​​ഞ്ഞി​​​​​ര​​​​​പ്പ​​​​​ള്ളി അ​​​​​മ​​​​​ൽ​​​​​ജ്യോ​​​​​തി എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് കോ​​​​​ള​​​​​ജി​​​​​ന്‍റെ​​​​​യും ഇ​​​​​ൻ​​​​​ഫോ​​​​​പാ​​​​​ർ​​​​​ക്ക് കേ​​​​​ന്ദ്ര​​​​​മാ​​​​​യി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന ഐ​​​​​ലീ​​​​​ഫ് സൊ​​​​​ലൂ​​​​​ഷ​​​​​ൻ​​​​​സ് പ്രൈ​​​​​വ​​​​​റ്റ് ലി​​​​​മി​​​​​റ്റ​​​​​ഡി​​​​​ന്‍റെ​​​​​യും സാ​​​​​ങ്കേ​​​​​തി​​​​​ക സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​വും ല​​​​​ഭി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

 

ദീ​പി​ക വാ​ർ​ത്ത​ക​ൾനി​ഷ്പ​ക്ഷം,സ​ത്യ​സ​ന്ധം: ന​രേ​ന്‍


കൊ​​​​ച്ചി: നീ​​​​തി​​​​ബോ​​​​ധ​​​​ത്തോ​​​​ടെ നി​​​​ഷ്പ​​​​ക്ഷ​​​​വും സ​​​​ത്യ​​​​സ​​​​ന്ധ​​​​വു​​​​മാ​​​​യ വാ​​​​ര്‍​ത്ത​​​​ക​​​​ൾ വാ​​​​യ​​​​ന​​​​ക്കാ​​​​രി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ക്കു​​​​ന്ന ദീ​​​​പി​​​​ക അ​​​​തി​​​​ന്‍റെ മ​​​​ഹ​​​​നീ​​​​യ ദൗ​​​​ത്യം എ​​​​ക്കാ​​​​ല​​​​വും തു​​​​ട​​​​ര​​​​ണ​​​​മെ​​​​ന്ന് സി​​​​നി​​​​മാ​​​​താ​​​​രം ന​​​​രേ​​​​ൻ. കൊ​​​​ച്ചി​​​​യി​​​​ൽ‌ ദീ​​​​പി​​​​ക ന്യൂ​​​​സ് ചാ​​​​ന​​​​ലി​​​​ന്‍റെ ലോ​​​​ഞ്ചിം​​​​ഗ് നി​​​​ര്‍​വ​​​​ഹി​​​​ച്ചു പ്ര​​​സം​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.


ശ​​​​രി​​​​യാ​​​​യ വാ​​​​ര്‍​ത്ത​​​​ക​​​​ള്‍ വാ​​​​യ​​​​ന​​​​ക്കാ​​​​രി​​​​ല്‍ എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​ൽ ദീ​​​​പി​​​​ക എ​​​​ന്നും ഒ​​​​രു​​​​പ​​​​ടി മു​​​​ന്നി​​​​ല്‍ത്ത​​​ന്നെ​​​​യാ​​​​ണ്. എ​​​​ണ്ണ​​​​ത്തി​​​​ല​​​​ല്ല, മ​​​​റി​​​​ച്ച് സ​​​​ത്യ​​​​ത്തി​​​​നാ​​​​ണു പ്രാ​​​​ധാ​​​​ന്യം ന​​​​ല്‍​കേ​​​​ണ്ട​​​​ത്. ആ ​​​​ക​​​​ര്‍​ത്ത​​​​വ്യം ദീ​​​​പി​​​​ക ന​​​​ന്നാ​​​​യി നി​​​​ർ​​​​വ​​​​ഹി​​​​ക്കു​​​​ന്നു​​​​ണ്ട്. ദീ​​​​പി​​​​ക ന്യൂ​​​​സ് ചാ​​​​ന​​​​ലി​​​​ലൂ​​​​ടെ ആ ​​​​ക​​​​ര്‍​ത്ത​​​​വ്യം കൂ​​​​ടു​​​​ത​​​​ലാ​​​​യി വി​​​​നി​​​​യോ​​​​ഗി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യ​​​​ട്ടെ. ദീ​​​​പി​​​​ക ന്യൂ​​​​സ് ചാ​​​​ന​​​​ലി​​​​ന്‍റെ ലോ​​​​ഞ്ചിം​​​​ഗ് നി​​​​ർ​​​​വ​​​​ഹി​​​​ക്കാ​​​​നാ​​​​യ​​​​തി​​​​ൽ അ​​​​ഭി​​​​മാ​​​​ന​​​​വും സ​​​​ന്തോ​​​​ഷ​​​​വു​​​​മു​​​​ണ്ടെ​​​​ന്നും ന​​​​രേ​​​​ന്‍ പ​​​​റ​​​​ഞ്ഞു.

 

ദീ​പി​ക​യു​ടെ പൈ​തൃ​ക​വും വ​ർ​ത്ത​മാ​ന​വും അ​ഭി​മാ​ന​ക​രം: ഹൈ​ബി


കൊ​​​​ച്ചി: മ​​​​ഹ​​​​ത്താ​​​​യ പൈ​​​​തൃ​​​​ക​​​​വും കാ​​​​ല​​​​ത്തി​​​​നൊ​​​​ത്തു പു​​​​തു​​​​ക്കു​​​​ന്ന പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലി​​​​സ​​​​വും മാ​​​​ധ്യ​​​​മ​​​​ലോ​​​​ക​​​​ത്തു ദീ​​​​പി​​​​ക​​​​യ്ക്ക് അ​​​​ഭി​​​​മാ​​​​ന​​​​ക​​​​ര​​​​മാ​​​​യ ഇ​​​​ട​​​​മൊ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് ഹൈ​​​​ബി ഈ​​​​ഡ​​​​ൻ എം​​​​പി. ദീ​​​​പി​​​​ക​​​​യി​​​​ലൂ​​​​ടെ അ​​​​ച്ച​​​​ടി​​​​ച്ചു​​​​വ​​​​രു​​​​ന്ന​​​​ത് സ​​​​ത്യ​​​​ത്തി​​​​ന്‍റെ വാ​​​​ക്കു​​​​ക​​​​ളെ​​​​ന്ന ബോ​​​​ധ്യം സ​​​​മൂ​​​​ഹ​​​​ത്തി​​​​നു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ദീ​​​​പി​​​​ക ഡോ​​​​ട്ട് കോം ​​​​റീ​​​​ലോ​​​​ഞ്ചിം​​​​ഗ് ഇ​​​​വ​​​​ന്‍റി​​​​ൽ പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ഹൈ​​​​ബി.


1887ല്‍ ​​​​ആ​​​​രം​​​​ഭി​​​​ച്ച ദീ​​​​പി​​​​ക എ​​​​ന്ന ഒ​​​​രു സം​​​​സ്‌​​​​കാ​​​​ര​​​​ത്തി​​​​ന്‍റെ പി​​​​റ​​​​വി ഇ​​​​ന്ന് ആ​​​​ധു​​​​നി​​​​ക കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ന്‍റെ ടെ​​​​ക്‌​​​​നോ​​​​ള​​​​ജി​​​​യി​​​​ലേ​​​​ക്കു മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ന്നു. പാ​​​​ര്‍​ശ്വ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രു​​​​ടെ​​​​യും അ​​​​വ​​​​ഗ​​​​ണി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രു​​​​ടെ​​​​യും ശ​​​​ബ്‌​​​ദ​​​​മാ​​​​കാ​​​​ന്‍ എ​​​​ന്നും ദീ​​​​പി​​​​ക​​​​യ്ക്കു ക​​​​ഴി​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. മാ​​​​ധ്യ​​​​മ​​​​രം​​​​ഗ​​​​ത്ത് പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലി​​​​സം കൊ​​​​ണ്ടു​​​​വ​​​​രാ​​​​ന്‍ ദീ​​​​പി​​​​ക​​​​യ്ക്കു സാ​​​​ധി​​​​ച്ചു​​​​വെ​​​​ന്ന​​​​തും വ​​​​ലി​​​​യ വി​​​​ജ​​​​യ​​​​മാ​​​​ണ്.


ബ്രേ​​​​ക്കിം​​​​ഗ് ന്യൂ​​​​സു​​​​ക​​​​ള്‍​ക്കു പി​​​​ന്നാ​​​ലെ പോ​​​​കു​​​​മ്പോ​​​​ള്‍ സ​​​​ത്യ​​​​സ​​​​ന്ധ​​​​മാ​​​​യ വാ​​​​ര്‍​ത്ത​​​​ക​​​​ള്‍ ചി​​​​ല മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളെ​​​​ങ്കി​​​​ലും മ​​​​റ​​​​ക്കു​​​​ന്നു​​​​ണ്ട്. എ​​​​ന്നാ​​​​ല്‍, ദീ​​​​പി​​​​ക​​​​യി​​​​ലൂ​​​​ടെ അ​​​​ച്ച​​​​ടി​​​​ച്ചു​​​​വ​​​​രു​​​​ന്ന ഓ​​​​രോ വാ​​​​ക്കും സ​​​​ത്യ​​​​ത്തി​​​​ന്‍റെ വാ​​​​ക്കു​​​​ക​​​​ളാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് പൊ​​​​തു​​​​ബോ​​​​ധം. മ​​​​ണി​​​​പ്പു​​​ര്‍ വി​​​​ഷ​​​​യം ഉ​​​​ള്‍​പ്പെ​​​​ടെ പ്ര​​​​സ​​​​ക്ത​​​​മാ​​​​യ പ​​​​ല കാ​​​​ര്യ​​​​ങ്ങ​​​​ളും ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍​ക്കു മു​​​​ന്നി​​​​ലെ​​​​ത്തി​​​​ക്കാ​​​​ന്‍ ദീ​​​​പി​​​​ക​​​​യ്ക്കു ക​​​​ഴി​​​​ഞ്ഞി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Kerala

ദീപിക സത്യത്തിന്‍റെ ദീപശിഖ: ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്

കോ​​​ട്ട​​​യം: എ​​​ക്കാ​​​ല​​​ത്തും സ​​​ത്യ​​​ത്തി​​ന്‍റെ ദീ​​​പ​​​ശി​​​ഖ​​​യാ​​​യി പ്ര​​​വ​​​ര്‍ത്തി​​​ച്ച മാ​​​ധ്യ​​​മ​​​മാ​​​ണ് ദീ​​​പി​​​ക​​​യെ​​​ന്ന് പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ള്‍ ഗ​​​വ​​​ര്‍ണ​​​ര്‍ ഡോ. ​​​സി.​​​വി. ആ​​​ന​​​ന്ദ​​​ബോ​​​സ്.

അ​​​മ​​​ല​​​ഗി​​​രി ബി.​​​കെ. കോ​​​ള​​​ജി​​​ല്‍ ദീ​​​പി​​​ക​​​യു​​​ടെ 139-ാം വാ​​​ര്‍ഷി​​​കാ​​​ഘോ​​​ഷ​​​വും വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ മി​​​ക​​​വു തെ​​​ളി​​​യി​​​ച്ച​​​വ​​​ര്‍ക്കു​​​ള്ള എ​​​ക്‌​​​സ​​​ല​​​ന്‍സ് പു​​​ര​​​സ്‌​​​കാ​​​ര​​​വി​​​ത​​​ര​​​ണ​​​വും നി​​​ര്‍വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​ദ്ദേ​​​ഹം.

ക​​​ര്‍ഷ​​​ക​​​ര്‍ക്കു ക​​​രു​​​ത​​​ലാ​​​യ ദീ​​​പി​​​ക എ​​​ക്കാ​​​ല​​​ത്തും ക​​​ര്‍ഷ​​​ക​​​ര്‍ക്കൊ​​​പ്പ​​​മാ​​​ണു നി​​​ല​​​കൊ​​​ള്ളു​​​ന്ന​​​ത്. ആ​​​ദ​​​ര്‍ശ​​​ങ്ങ​​​ള്‍ മു​​​റു​​​കെപ്പി​​​ടി​​​ച്ച് അ​​​ഴി​​​മ​​​തി​​​ക്കെ​​​തി​​​രേ പേ​​​രാ​​​ടു​​​ന്ന​​​തി​​​ല്‍ ദീ​​​പി​​​ക വ​​​ഹി​​​ച്ച പ​​​ങ്ക് വ​​​ലു​​​താ​​​ണ്. സാ​​​മൂ​​​ഹി​​​ക സം​​​ശു​​​ദ്ധ​​​ത ല​​​ക്ഷ്യ​​​മാ​​​ക്കു​​​ന്ന ദീ​​​പി​​​ക ത​​​ല​​​മു​​​റ​​​ക​​​ള്‍ക്കു വ​​​ഴി​​​കാ​​​ട്ടി​​​യാ​​​ണ്.

വ്യ​​​ക്തി​​​ത്വ​​​വി​​​ക​​​സ​​​ന​​​ത്തി​​​ല്‍ വി​​​വി​​​ധ സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ങ്ങ​​​ളി​​​ലെ സി​​​സ്റ്റേ​​​ഴ്‌​​​സ് എ​​​ല്ലാ​​​ക്കാ​​​ല​​​ത്തും സേ​​​വ​​​ന​​​സ​​​ന്ന​​​ദ്ധ​​​രാ​​​ണെ​​​ന്നും ത​​​ന്‍റെ വ​​​ള​​​ര്‍ച്ച​​​യി​​​ല്‍ ദീ​​​പി​​​ക​​​യും ദീ​​​പി​​​ക ബാ​​​ല​​സ​​​ഖ്യ​​​വും വ​​​ലി​​​യ പ​​​ങ്കുവ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ഡോ. ​​​സി.​​​വി. ആ​​​ന​​​ന്ദബോ​​​സ് കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു.

ദീ​​​പി​​​ക സ​​​ത്യം പ്ര​​​കാ​​​ശി​​​പ്പി​​​ച്ചാ​​​ണു മു​​​ന്നേ​​​റു​​​ന്ന​​​തെ​​​ന്ന് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച പാ​​​ലാ ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​ള്ള​​​വ​​​രെ കൂ​​​ട്ടി​​​യി​​​ണ​​​ക്കു​​​ന്ന​​​തി​​​ല്‍ ദീ​​​പി​​​ക​​​യ്ക്കു സു​​​പ്ര​​​ധാ​​​ന പ​​​ങ്കു​​​ണ്ട്. ദീ​​​പി​​​ക​​​യു​​​ടെ വാ​​​ക്കു​​​ക​​​ളും നി​​​ല​​​പാ​​​ടു​​​ക​​​ളും നി​​​ര്‍ണാ​​​യ​​​ക​​​മാ​​​ണ്.

സാ​​​ക്ഷ​​​ര കേ​​​ര​​​ള​​​ത്തി​​ന്‍റെ ആ​​​ദ്യാ​​​ക്ഷ​​​ര​​​മാ​​​യ ദീ​​​പി​​​ക നി​​​ര​​​വ​​​ധി പേ​​​രെ​​​യാ​​​ണു വാ​​​യി​​​ക്കാ​​​ന്‍ പ​​​ഠി​​​പ്പി​​​ച്ച​​​ത്. എ​​​ല്ലാ​​​ക്കാ​​​ല​​​ത്തും ജ​​​നാ​​​ധി​​​പ​​​ത്യമൂ​​​ല്യ​​​ങ്ങ​​​ളെ പോ​​​ഷി​​​പ്പി​​​ച്ചാ​​​ണ് ദീ​​​പി​​​ക അ​​​ച്ചു​​​ക​​​ള്‍ നി​​​ര​​​ത്തി​​​യ​​​ത്. കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​നു​​നേ​​​രേ തി​​​രി​​​ച്ച ക​​​ണ്ണാ​​​ടി​​​യാ​​​യ ദീ​​​പി​​​ക നാ​​​ടി​​​ന്‍റെ പൈ​​​തൃ​​​കം സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ല്‍ മു​​​ന്‍പ​​​ന്തി​​​യി​​​ലാ​​​ണെ​​​ന്നും മാ​​​ര്‍ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു.

ഡി​സി​എ​ൽ 75-ാം വാ​ര്‍​ഷി​ക ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

ദീ​​​പി​​​ക ബാ​​​ല​​​സ​​​ഖ്യം 75-ാം വാ​​​ര്‍ഷി​​​ക​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ലോ​​​ഗോ ഡോ. ​​​സി.​​​വി. ആ​​​ന​​​ന്ദ ബോ​​​സ് പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ മി​​​ക​​​വു തെ​​​ളി​​​യി​​​ച്ച കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി ആ​​​ന​​​ക്ക​​​ല്ല് സെ​​​ന്‍റ് ആ​​​ന്‍റ​​ണീ​​​സ് പ​​​ബ്ലി​​​ക് സ്‌​​​കൂ​​​ള്‍ പ്രി​​​ന്‍സി​​​പ്പ​​​ല്‍ ഫാ. ​​​ആ​​ന്‍റ​​ണി തോ​​​ക്ക​​​നാ​​​ട്ട്, കി​​​ട​​​ങ്ങൂ​​​ര്‍ ലി​​​റ്റി​​​ല്‍ ലൂ​​​ര്‍ദ് മി​​​ഷ​​​ന്‍ ഹോ​​​സ്പി​​​റ്റ​​​ലി​​​ലെ ഡോ. ​​​സി​​​സ്റ്റ​​​ര്‍ ദീ​​​പ എ​​​സ്‌​​വി​​എം, അ​​​മ​​​ല​​​ഗി​​​രി ബി.​​​കെ. കോ​​​ള​​​ജ് മാ​​​നേ​​​ജ​​​ര്‍ സി​​​സ്റ്റ​​​ര്‍ ലി​​​ല്ലി റോ​​​സ് എ​​​സ്എ​​​ബി​​​എ​​​സ്, അ​​​ഞ്ചാ​​​നി സി​​​നി​​​മാ​​​സ് എം​​​ഡി ജി​​​ജി അ​​​ഞ്ചാ​​​നി, ടി​​​ഷ്യു​​​ക​​​ള്‍ച്ച​​​ര്‍ തേ​​​ക്ക് ന​​​ഴ്‌​​​സ​​​റി ഉ​​​ട​​​മ സോ​​​ജ​​​ന്‍ കെ. ​​​ജോ​​​സ​​​ഫ് ക​​​രോ​​​ട്ട്കി​​​ഴ​​​ക്കേ​​​ല്‍ ഭാ​​​ര്യ സ്വ​​​പ്‌​​​ന ജോ​​​ര്‍ജ് എ​​​ന്നി​​​വ​​​ര്‍ക്ക് ദീ​​​പി​​​ക എ​​​ക്‌​​​സ​​​ല​​​ന്‍സ് അ​​​വാ​​​ര്‍ഡു​​​ക​​​ള്‍ ഗ​വ​ർ​ണ​ർ സ​​​മ്മാ​​​നി​​​ച്ചു.

അ​​​മ​​​ല​​​ഗി​​​രി ബി.​​​കെ. കോ​​​ള​​​ജി​​​ന്‍റെ ഉ​​​പ​​​ഹാ​​​ര​​മാ​​യി ആ​​റ​​ന്മു​​​ള ക​​​ണ്ണാ​​​ടി പ്രി​​​ന്‍സി​​​പ്പ​​​ല്‍ മി​​​നി തോ​​​മ​​​സ് ഡോ. ​​​സി.​​​വി. ആ​​​ന​​​ന്ദ​​​ബോ​​​സി​​​നു സ​​​മ്മാ​​​നി​​​ച്ചു.

ഫ്രാ​​​ന്‍സി​​​സ് ജോ​​​ര്‍ജ് എം​​​പി, തി​​​രു​​​വ​​​ഞ്ചൂ​​​ര്‍ രാ​​​ധാ​​​കൃ​​​ഷ്ണ​​ന്‍ എം​​​എ​​​ല്‍എ, കോ​​​ട്ട​​​യം ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ര്‍പേ​​​ഴ്‌​​​സ​​​ണ്‍ ബി​​​ന്‍സി സെ​​​ബാ​​​സ്റ്റ്യ​​​ന്‍, ബി.​​​കെ. കോ​​​ള​​​ജ് മ​​​ല​​​യാ​​​ള വി​​​ഭാ​​​ഗം മേ​​​ധാ​​​വി എം.​​​എ​​​സ്. മെ​​​ല്‍ബി എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

രാ​​​ഷ്‌​​ട്ര​​​ദീ​​​പി​​​ക ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​മൈ​​​ക്കി​​​ള്‍ വെ​​​ട്ടി​​​ക്കാ​​​ട്ട് സ്വാ​​​ഗ​​​ത​​​വും ‍സി​​​സ്റ്റ​​​ര്‍ ലി​​​ല്ലി റോ​​​സ് എ​​​സ്എ​​​ബി​​​എ​​​സ് ന​​​ന്ദി​​​യും പ​​റ​​ഞ്ഞു. അ​​​വാ​​​ര്‍ഡ് ജേ​​​താ​​​ക്ക​​​ള്‍ മ​​​റു​​​പ​​​ടി പ്ര​​​സം​​​ഗ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തി.

ദീ​​​പി​​​ക ബാ​​​ല​​​സ​​​ഖ്യം കൊ​​​ച്ചേ​​​ട്ട​​​ന്‍ ഫാ. ​​​റോ​​​യി ക​​​ണ്ണ​​​ന്‍ചി​​​റ സി​​​എം​​​ഐ, ദീ​​​പി​​​ക ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ (അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​ഷ​​​ന്‍), ഫാ. ​​​ര​​​ഞ്ജി​​​ത്ത് ആ​​​ലു​​​ങ്ക​​​ല്‍, പി​​​ആ​​​ര്‍ഒ മാ​​​ത്യു കൊ​​​ല്ല​​​മ​​​ല​​​ക്ക​​​രോ​​​ട്ട് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്‍കി.

Movies

ദീപികയുടെ ആദരം വലിയ അംഗീകാരം: മോഹൻലാൽ

140-ാം വ​​​​ർ​​​​ഷ​​​​ത്തി​​​​ലേ​​​​ക്കു പ​​​​ദ​​​​മൂ​​​​ന്നു​​​​ന്ന മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ന്‍റെ ആ​​​​ദ‍്യ​​​​ ദി​​​​ന​​​​പ​​​​ത്രം ത​​​​നി​​​​ക്കു ന​​​​ൽ​​​​കി​​​​യ ആ​​​​ദ​​​​ര​​​​വി​​​​ൽ അ​​​​തി​​​​യാ​​​​യ സ​​​​ന്തോ​​​​ഷ​​​​മു​​​​ണ്ടെ​​​​ന്ന് മോ​​​​ഹ​​​​ൻ​​​​ലാ​​​​ൽ. ദീ​​​​പി​​​​ക​​​​യു​​​​ടെ ഉ​​​​പ​​​​ഹാ​​​​രം വ​​​​ലി​​​​യ അം​​​​ഗീ​​​​കാ​​​​ര​​​​മാ​​​​യി കാ​​​​ണു​​​​ന്നു​​​​വെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ദാ​​​​ദാ സാ​​​​ഹെ​​​​ബ് ഫാ​​​​ൽ​​​​ക്കെ അ​​​​വാ​​​​ർ​​​​ഡ് നേ​​​​ടി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ദീ​​​​പി​​​​ക ന​​​​ൽ​​​​കി​​​​യ ഉ​​​​പ​​​​ഹാ​​​​രം കു​​​​മ​​​​ര​​​​കം ഗോ​​​​കു​​​​ലം ഗ്രാ​​​​ന്‍ഡ് റി​​​​സോ​​​​ർ​​​​ട്ടി​​​​ൽ​​​വ​​​ച്ച് ഏ​​​​റ്റു​​​​വാ​​​​ങ്ങി​​​​യ​​​​ശേ​​​​ഷം പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മോ​​​​ഹ​​​​ൻ​​​​ലാ​​​​ൽ.

രാ​​​​ഷ്‌​​​​ട്ര​​​​ദീ​​​​പി​​​​ക ലി​​​​മി​​​​റ്റ​​​​ഡ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്‌ട​​​​ർ ഫാ. ​​​​മൈ​​​​ക്കി​​​​ൾ വെ​​​​ട്ടി​​​​ക്കാ​​​​ട്ടാ​​​​ണ് ദീ​​​​പി​​​​ക​​​​യു​​​​ടെ ഉ​​​​പ​​​​ഹാ​​​​രം മോ​​​​ഹ​​​​ൻ​​​​ലാ​​​​ലി​​​​നു സ​​​​മ്മാ​​​​നി​​​​ച്ച​​​​ത്. ചീ​​​​ഫ് ന‍്യൂ​​​​സ് എ​​​​ഡി​​​​റ്റ​​​​ർ സി.​​​​കെ. കു​​​​ര‍്യാ​​​​ച്ച​​​​ൻ, പി​​​​ആ​​​​ർ​​​​ഒ മാ​​​​ത‍്യു കൊ​​​​ല്ല​​​​മ​​​​ല​​​​ക്ക​​​​രോ​​​​ട്ട് എ​​​​ന്നി​​​​വ​​​​രും സം​​​​ബ​​​​ന്ധി​​​​ച്ചു.

ദാ​​​​ദാ സാ​​​​ഹെ​​​​ബ് ഫാ​​​​ൽ​​​​ക്കെ അ​​​​വാ​​​​ർ​​​​ഡ് പ്ര​​​​ഖ‍്യാ​​​​പ​​​​നത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ദീ​​​​പി​​​​ക പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച വാ​​​​ർ​​​​ത്ത​​​​ക​​​​ളു​​​​ടെ കൊ​​​​ളാ​​​​ഷാ​​​​ണ് ഉ​​​​പ​​​​ഹാ​​​​ര​​​​മാ​​​​യി ന​​​​ൽ​​​​കി​​​​യ​​​​ത്. ഈ ​​​​ഉ​​​​പ​​​​ഹാ​​​​രം താ​​​​ൻ നെ​​​​ഞ്ചോ​​​​ടു ചേ​​​​ർ​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് മോ​​​​ഹ​​​​ൻ​​​​ലാ​​​​ൽ പ​​​​റ​​​​ഞ്ഞു.

ത​​​​ന്‍റെ അ​​​​ഭി​​​​ന​​​​യജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ 25-ാം വാ​​​​ർ​​​​ഷി​​​​കം ദീ​​​​പി​​​​ക​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ‍്യ​​​​ത്തി​​​​ൽ 2003 ന​​​​വം​​​​ബ​​​​ർ 29ന് ​​​​കൊ​​​​ച്ചി ജ​​​​വ​​​​ഹ​​​​ർ​​​​ലാ​​​​ൽ നെ​​​​ഹ്റു സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ വി​​​​പു​​​​ല​​​​മാ​​​​യി ആ​​​​ഘോ​​​​ഷി​​​​ച്ച​​​​ത് മോ​​​​ഹ​​​​ൻ​​​​ലാ​​​​ൽ അ​​​​നു​​​​സ്മ​​​​രി​​​​ച്ചു.

“48 വ​​​​ർ​​​​ഷ​​​​ത്തെ ഈ ​​​​യാ​​​​ത്ര​​​​യി​​​​ൽ എ​​​​ല്ലാ​​​​വ​​​​രു​​​​ടെ​​​​യും സ്നേ​​​​ഹ​​​​വും പി​​​​ന്തു​​​​ണ​​​​യു​​​​മാ​​​​ണ് എ​​​​ന്നെ ന​​​​യി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ന്‍റെ കൂ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​രും എ​​​​ന്നോ​​​​ടൊ​​​​പ്പം സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​മെ​​​​ല്ലാ​​​​മാ​​​​ണ് എ​​​​ന്നെ പ്ര​​​​ചോ​​​​ദി​​​​പ്പി​​​​ക്കു​​​​ക​​​​യും രൂ​​​​പ​​​​പ്പെ‌​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്ത​​​​ത്. അ​​​വ​​​ർ​​​ക്കെ​​​ല്ലാ​​​മാ​​​യാ​​​ണ് ദാ​​​​ദാ സാ​​​​ഹെ​​​​ബ് ഫാ​​​​ൽ​​​​ക്കെ പു​​​ര​​​സ്കാ​​​രം സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​ത്- മോ​​​ഹ​​​ൻ​​​ലാ​​​ൽ പ​​​റ​​​ഞ്ഞു.

Samskarikam

അ​യ്യ​മ്പി​ള്ളി പെ​രു​മ​യി​ല്‍ ആ​മ വൈ​ബു​മാ​യി പ്ര​വീ​ണ്‍ അ​യ്യ​മ്പി​ള്ളി

ക​ലാ-​സാം​സ്‌​കാ​രി​ക രം​ഗ​ത്ത് അ​യ്യ​മ്പി​ള്ളി​ക്കൊ​രു പെ​രു​മ​യു​ണ്ട്. അ​താ​യ​ത്, എ​ഴു​ത്തു​കാ​ര​നും മു​ന്‍ പ​ത്രാ​ധി​പ​രു​മൊ​ക്കെ​യാ​യ അ​യ്യ​മ്പി​ള്ളി ഭാ​സ്‌​ക​ര​ന്‍, സി​നി​മ സം​വി​ധാ​യ​ക​നാ​യ ചാ​ള്‍​സ് അ​യ്യ​മ്പി​ള്ളി, സി​നി​മാ നി​ര്‍​മാ​താ​വും എ​ഴു​ത്തു​കാ​ര​നു​മാ​യ വേ​ണു കു​ന്ന​പ്പി​ള്ളി, നാ​ട​ക ര​ച​യി​താ​വും സം​വി​ധാ​യ​ക​നു​മാ​യി​രു​ന്ന പ​രേ​ത​നാ​യ ബാ​ല​ന്‍ അ​യ്യ​മ്പി​ള്ളി എ​ന്നി​വ​രൊ​ക്കെ ജ​നി​ച്ചു വ​ള​ര്‍​ന്ന ക​ല​യു​ടെ വ​ള​ക്കൂ​റു​ള്ള മ​ണ്ണാ​ണി​ത്.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വൈ​പ്പി​ന്‍ ദ്വീ​പി​ല്‍​പ്പെ​ട്ട അ​യ്യ​മ്പി​ള്ളി എ​ന്ന ഗ്രാ​മ​ത്തെ ക​ല​യെ​യും എ​ഴു​ത്തി​നെ​യും സ്‌​നേ​ഹി​ക്കു​ന്ന​വ​രു​ടെ മ​ന​സി​ലേ​ക്ക് എ​ത്തി​ച്ച മ​ഹ​ദ് വ്യ​ക്തി​ക​ളെ​ന്നു​വേ​ണം ഇ​വ​രെ വി​ശേ​ഷി​പ്പി​ക്കാ​ന്‍. ഇ​വ​ര്‍​ക്ക് പി​ന്നാ​ലെ അ​യ്യ​മ്പി​ള്ളി​ക്ക് പെ​രു​മ കൂ​ട്ടാ​ന്‍ ഇ​പ്പോ​ഴി​താ പ്ര​വീ​ണ്‍ അ​യ്യ​മ്പി​ള്ളി എ​ന്ന യു​വ താ​രം കൂ​ടി ഉ​ദ​യം ചെ​യ്തി​രി​ക്കു​ക​യാ​ണ്.

ഹൃ​ദ​യം തൊ​ട്ട ആ​മ വൈ​ബ്

ആ​മ വൈ​ബ് എ​ന്ന ഒ​റ്റ കൃ​തി​യി​ലൂ​ടെ ക​ലാ​ഹൃ​ദ​യ​ത്തി​ന്‍റെ ഉ​ള്ളു തൊ​ട്ട പ്ര​വീ​ണ്‍ പ​ഠ​ന കാ​ലം മു​ത​ല്‍​ക്കെ ക​ഥ​യും ക​വി​ത​യു​മൊ​ക്കെ മ​ന​സി​ല്‍ താ​ലോ​ലി​ച്ച് കൊ​ണ്ടു ന​ട​ന്നി​രു​ന്ന​യാ​ളാ​ണ്.

ര​ച​ന​ക​ള്‍ ചി​ല​തൊ​ക്കെ ആ​നു​കാ​ലി​ക​ങ്ങ​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​മു​ണ്ട്. കോ​ള​ജ് പ​ഠ​ന​കാ​ല​ത്ത് ര​ണ്ടു ത​വ​ണ സം​സ്ഥാ​ന പാ​ര​ല​ല്‍ കോ​ള​ജ് ക​ലോ​ത്സ​ത്തി​ല്‍ ക​ലാ​പ്ര​തി​ഭ​യു​മാ​യി. സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളെ പി​ന്തു​ട​രു​ന്ന​വ​ര്‍​ക്ക് ഇ​പ്പോ​ള്‍ പ്ര​വീ​ണി​ന്‍റെ ലൈ​വ് ക​വി​ത​ക​ള്‍ സു​പ​രി​ചി​ത​മാ​യി​രി​ക്കും.

എ​ന്നാ​ല്‍ ആ​മ വൈ​ബ് എ​ന്ന ക​ഥ ഇ​തി​ല്‍ നി​ന്നൊ​ക്കെ വേ​റി​ട്ടൊ​രു ച​രി​ത​മാ​ണ് പ​റ​യു​ന്ന​ത്. പ​ഴ​യ ത​ല​മു​റ ഇ​ത് വാ​യി​ക്കു​മ്പോ​ഴാ​ക​ട്ടെ ഇ​തൊ​രു അ​നു​ഭ​വ​മാ​കാം. വെ​റും അ​നു​ഭ​വ​മ​ല്ല, ഗൃ​ഹാ​തു​ര​ത്വം വി​ള​മ്പു​ന്ന അ​നു​ഭ​വ​മെ​ന്ന് ത​ന്നെ പ​റ​യാം. ഇ​നി പു​തു ത​ല​മു​റ​യു​ടെ കാ​ര്യം പ​റ​ഞ്ഞാ​ലോ, അ​വ​രെ ഈ ​കൃ​തി ജി​ജ്ഞാ​സു​ക്ക​ളാ​ക്കും.

 

Leader Page

പോ​​രാ​​ട്ട​​വ​​ഴി​​യി​​ൽ ദീ​​പി​​ക​​യും

ഇ​​​​​ന്ദി​​​​​രാ​​​​​ഗാ​​​​​ന്ധി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച അ​​​​​ടി​​​​​യ​​​​​ന്ത​​​​​രാ​​​​​വ​​​​​സ്ഥ​​​​​യി​​​​​ൽ ദീ​​​​​പി​​​​​ക കാ​​​​​ട്ടി​​​​​യ ച​​​​​ങ്കൂ​​​​​റ്റം ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ത​​​​​ങ്ക​​​​​ലി​​​​​പി​​​​​ക​​​​​ളാ​​​​​ൽ ആ​​​​​ലേ​​​​​ഖ​​​​​നം ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ട​​​​​താ​​​​​ണ്. പ​​​​​ത്ര​​​​​സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ത്തി​​​​​നു ക​​​​​ടു​​​​​ത്ത വെ​​​​​ല്ലു​​​​​വി​​​​​ളി ഉ​​​​​യ​​​​​ർ​​​​​ന്ന ആ ​​​​​നാ​​​​​ളു​​​​​ക​​​​​ളി​​​​​ൽ ദീ​​​​​പി​​​​​ക​​​​​യു​​​​​ടെ പോ​​​​​രാ​​​​​ട്ടം ത്ര​​​​​സി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി​​​​​രു​​​​​ന്നു.

1975 ജൂ​​​​​ണ്‍ 25നാ​​​​​ണ് രാ​​​​​ജ്യ​​​​​ത്ത് അ​​​​​ടി​​​​​യ​​​​​ന്ത​​​​​രാ​​​​​വ​​​​​സ്ഥ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്. 1977 മാ​​​​​ർ​​​​​ച്ച് 21 വ​​​​​രെ ഇ​​​​​തു നീ​​​​​ണ്ടു.ഇ​​​​​ക്കാ​​​​​ല​​​​​ത്തു പ​​​​​ത്ര​​​​​സ്വാ​​​​​ത​​​​​ന്ത്ര്യം ഉ​​​​​ൾ​​​​​പ്പെ​​​​​ടെ എ​​​​​ല്ലാ സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ത്തി​​​​​നും കൂ​​​​​ച്ചു​​​​​വി​​​​​ല​​​​​ങ്ങു വീ​​​​​ണു.

പ്ര​​​​​സ് ഇ​​​​​ൻ​​​​​ഫ​​​​​ർ​​​​​മേ​​​​​ഷ​​​​​ൻ ബ്യൂ​​​​​റോ​​​​​യി​​​​​ലെ (പി​​​​​ഐ​​​​​ബി) ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രെ പേ​​​​​ജു​​​​​ക​​​​​ൾ കാ​​​​​ട്ടി അ​​​​​വ​​​​​രു​​​​​ടെ അ​​​​​നു​​​​​വാ​​​​​ദ​​​​​ത്തോ​​​​​ടെ​​​​​മാ​​​​​ത്ര​​​​​മേ പ​​​​​ത്രം പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ക്കു​​​​​മാ​​​​​യി​​​​​രു​​​​​ന്നു​​​​​ള്ളൂ. സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നെ​​​​​തി​​​​​രാ​​​​​യു​​​​​ള്ള എ​​​​​ല്ലാ വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ളും അ​​​​​വ​​​​​ർ നീ​​​​​ക്കം​​​​​ചെ​​​​​യ്തു. അ​​​​​വ​​​​​രെ ക​​​​​ബ​​​​​ളി​​​​​പ്പി​​​​​ച്ച് പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ച വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ൾ​​​​​ക്കു ശി​​​​​ക്ഷ​​​​​യാ​​​​​യി ക​​​​​ന​​​​​ത്ത പി​​​​​ഴ അ​​​​​ട​​​​​യ്ക്കേ​​​​​ണ്ടി​​​​​വ​​​​​ന്നു.

അ​​​​​ടി​​​​​യ​​​​​ന്ത​​​​​രാ​​​​​വ​​​​​സ്ഥ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​തി​​​​​ന്‍റെ തൊ​​​​​ട്ട​​​​​ടു​​​​​ത്ത ദി​​​​​വ​​​​​സം ഇ​​​​​റ​​​​​ങ്ങി​​​​​യ ദീ​​​​​പി​​​​​ക​​​യി​​​ൽ മു​​​​​ഖ​​​​​പ്ര​​​​​സം​​​​​ഗം ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ചി​​​ല ദേ​​​ശീ​​​യ പ​​​ത്ര​​​ങ്ങ​​​ളും ഇ​​​തേ മാ​​​തൃ​​​ക സ്വീ​​​ക​​​രി​​​ച്ചു. ഇ​​​വ​​​ർ​​​ക്കെ​​​ല്ലാം സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ ശ​​​ക്ത​​​മാ​​​യ താ​​​​​ക്കീ​​​​​തു​​ കി​​​​​ട്ടി. ഇ​​​ന്ന​​​ത്തെ ഒ​​​ന്നാം പേ​​​ജി​​​ൽ പു​​​നഃ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന കാ​​​ർ​​​ട്ടൂ​​​ൺ 1975 ജൂ​​​ൺ 26ന് ​​​ദീ​​​പി​​​ക നാ​​​ലാം പേ​​​ജി​​​ൽ ‘പൊ​​​ൻ​​​മു​​​ട്ട​​​യി​​​ടു​​​ന്ന താ​​​റാ​​​വ് ’എ​​​ന്ന ശീ​​​ർ​​​ഷ​​​ക​​​ത്തി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​താ​​​ണ്. ഈ ​​​കാ​​​ർ​​​ട്ടൂ​​​ൺ അ​​​ധി​​​കാ​​​ര​​​കേ​​​ന്ദ്ര​​​ങ്ങ​​​ളെ പി​​​ടി​​​ച്ചു​​​കു​​​ലു​​​ക്കു​​​ക​​​ത​​​ന്നെ ചെ​​​യ്തു.

ജൂ​​​ൺ 28ന് ​​​ദീ​​​​​പി​​​​​ക മു​​​​​ഖ​​​​​പ്ര​​​​​സം​​​​​ഗ​​​​​ത്തി​​​​​ന്‍റെ സ്ഥാ​​​​​ന​​​​​ത്ത് ചി​​​ന്താ​​​വി​​​ഷ​​​യ​​​മാ​​​യി ര​​​​​വീ​​​​​ന്ദ്ര​​​​​നാ​​​​​ഥ ടാ​​​​​ഗോ​​​​​റി​​​​​ന്‍റെ പ്ര​​​​​ശ​​​​​സ്ത​​​​​മാ​​​​​യ ഗീ​​​​​താ​​​​​ഞ്ജ​​​​​ലി​​​​​യി​​​​​ലെ വ​​​​​രി​​​​​ക​​​​​ളു​​​​​ടെ പ​​​​​രി​​​​​ഭാ​​​​​ഷ പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ചു. അ​​തി​​പ്ര​​കാ​​ര​​മാ​​യി​​രു​​ന്നു:

“എ​​​​വി​​​​ടെ മ​​​​ന​​​​​സ് നി​​​​ർ​​​​ഭ​​​​യ​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്നു​​​​വോ,
ശി​​​​ര​​​​​സ് ഉ​​​​യ​​​​ർ​​​​ത്തി​​​​പ്പി​​​​ടി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു​​​​വോ,
എ​​​​വി​​​​ടെ ലോ​​​​കം ഇ​​​​ടു​​​​ങ്ങി​​​​യ ഗാ​​​​ർ​​​​ഹി​​​​ക​​​​ഭി​​​​ത്തി​​​​ക​​​​ളി​​​​ൽ
ശി​​​​ഥി​​​​ല​​​​മാ​​​​യി​​​​ത്തീ​​​​രാ​​​​തി​​​​രി​​​​ക്കു​​​​ന്നു​​​​വോ,
എ​​​​വി​​​​ടെ വാ​​​​ക്കു​​​​ക​​​​ൾ സ​​​​ത്യ​​​​ത്തി​​​​ന്‍റെ അ​​​​ഗാ​​​​ധ​​​​ത​​​​യി​​​​ൽ​​​​നി​​​​ന്ന് ഉ​​​​യ​​​​ർ​​​​ന്നു​​​​വ​​​​രു​​​​ന്നു​​​​വോ,
എ​​​​വി​​​​ടെ അ​​​​ക്ഷീ​​​​ണ​​​​മാ​​​​യ യ​​​​ത്നം പൂ​​​​ർ​​​​ണ​​​​ത​​​​യി​​​​ലേ​​​​ക്ക്
അ​​​​തി​​​​ന്‍റെ കൈ​​​​ക​​​​ൾ നീ​​​​ട്ടു​​​​ന്നു​​​​വോ,
എ​​​​വി​​​​ടെ യു​​​​ക്തി​​​​യു​​​​ടെ സ്വ​​​​ച്ഛ​​​​മാ​​​​യ സ​​​​രി​​​​ത്ത് മൃ​​​​ത​​​​മാ​​​​യ
ശീ​​​​ല​​​​ങ്ങ​​​​ളു​​​​ടെ മ​​​​ണ​​​​ലാ​​​​ര​​​​ണ്യ​​​​ത്തി​​​​ലേ​​​​ക്കു വ​​​​ഴി​​​​തെ​​​​റ്റി​​​​പ്പോ​​​​കാ​​​​തി​​​​രി​​​​ക്കു​​​​ന്നു​​​​വോ,
എ​​​​വി​​​​ടെ മ​​​​ന​​​​സ് അ​​​​ങ്ങ​​​​യാ​​​​ൽ സ​​​​ദാ വി​​​​ക​​​​സി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന ചി​​​​ന്താ​​​​യ​​​​ത്ന​​​​ത്തി​​​​ലേ​​​​ക്കും
ക​​​​ർ​​​​മ​​​​ത്തി​​​​ലേ​​​​ക്കും മു​​​​ന്നോ​​​​ട്ടു ന​​​​യി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു​​​​വോ
സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​ന്‍റെ ആ ​​​​സ്വ​​​​ർ​​​​ഗ​​​​ത്തി​​​​ലേ​​​​ക്ക് അ​​​​ല്ല​​​​യോ
പി​​​​താ​​​​വെ എ​​​​ന്‍റെ നാ​​​​ട്ടി​​​​നെ ഉ​​​​ണ​​​​ർ​​​​ത്തി​​​​യാ​​​​ലും..
1933 ഓ​​​​ഗ​​​​സ്റ്റ് 9-ന് ​​​​പ​​​​ണ്ഡി​​​​റ്റ് നെ​​​​ഹ്റു മ​​​​ക​​​​ൾ​​​​ക്ക​​​​യ​​​​ച്ച ക​​​​ത്തി​​​​ൽ ര​​​​വീ​​​​ന്ദ്ര​​​​നാ​​​​ഥ ടാ​​​​ഗോ​​​​റി​​​​ന്‍റെ ഗീ​​​​താ​​​​ഞ്ജ​​​​ലി​​​​യി​​​​ൽ നി​​​​ന്നും ഉ​​​​ദ്ധ​​​​രി​​​​ച്ച ഒ​​​​രു ക​​​​വി​​​​ത.
വി​​​​ശ്വ​​​​ച​​​​രി​​​​ത്രാ​​​​വ​​​​ലോ​​​​ക​​​​നം-​​​​പേ​​​​ജ് 1314.

മു​​​​​ഖ​​​​​പ്ര​​​​​സം​​​​​ഗ​​​​​ത്തി​​​​​നു പ​​​​​ക​​​​​രം ഇ​​​​​ങ്ങ​​​​​നെ​​​​​യൊ​​​​​രു കൃ​​​​​ത്യം ന​​​​​ട​​​​​ത്തി​​​​​യ​​​​​തു വ​​​​​ലി​​​​​യ ധി​​​​​ക്കാ​​​​​ര​​​​​മാ​​​​​ണെ​​​​​ന്നു സ​​​​​ർ​​​​​ക്കാ​​​​​ർ താ​​​​​ക്കീ​​​​​തു​​​​​ന​​​​​ൽ​​​​​കി. ജൂ​​​ൺ 29ന് ​​​ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ലെ 14, 21, 22 വ​​​കു​​​പ്പു​​​ക​​​ള​​​നു​​​സ​​​രി​​​ച്ച് കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കാ​​​ൻ പൗ​​​ര​​​ന്മാ​​​ർ​​​ക്കു​​​ള്ള അ​​​വ​​​കാ​​​ശം റ​​​ദ്ദാ​​​ക്കി​​​ക്കൊ​​​ണ്ടു​​​ള്ള പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ണ് ‘കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം റ​​​ദ്ദാ​​​ക്കി’ എ​​​ന്ന ത​​​ല​​​ക്കെ​​​ട്ടി​​​ൽ പ്ര​​​ധാ​​​ന വാ​​​ർ​​​ത്ത​​​യാ​​​ക്കി​​​യ​​​ത്. ഈ ​​​വാ​​​ർ​​​ത്ത​​​യോ​​​ടു ചേ​​​ർ​​​ന്ന് ഇ​​​​​റ്റ​​​​​ലി​​​​​യി​​​​​ലെ ചെ​​​​​രി​​​​​ഞ്ഞ പി​​​​​സ ഗോ​​​​​പു​​​​​ര​​​​​ത്തി​​​​​ന്‍റെ പ​​​​​ട​​​​​വും പ്രാ​​​മു​​​ഖ‍്യ​​​ത്തോ​​​ടെ പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ചു. ചാ​​​​​ഞ്ഞു​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന പി​​​​​സ ഗോ​​​​​പു​​​​​ര​​​​​ത്തെ ഒ​​​​​രു യു​​​​​വ​​​​​തി താ​​​​​ങ്ങി​​​​​നി​​​​​ർ​​​​​ത്തു​​​​​ന്ന മ​​​​​ട്ടി​​​​​ലു​​​​​ള്ള​​​​​താ​​​​​യി​​​​​രു​​​​​ന്നു ചി​​​​​ത്രം. ‘പി​​​സാ​​​യി​​​ലെ ചെ​​രിയു​​​ന്ന ഗോ​​​പു​​​ര​​​ത്തെ താ​​​ങ്ങു​​​ന്ന വ​​​നി​​​ത...’

(​​​ഫോ​​​ട്ടോ​​​ഗ്ര​​​ഫി സൃ​​​ഷ്ടി​​​ച്ച മി​​​ഥ‍്യ) എ​​​​​ന്ന അ​​​​​ടി​​​​​ക്കു​​​​​റി​​​​​പ്പോ​​​​​ടെ​​​​​യാ​​​​​ണ് ദീ​​​​​പി​​​​​ക ചി​​​​​ത്രം പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ച​​​​​ത്. രാ​​​​​ജ്യം എ​​​​​ത്ര​​​​​നാ​​​​​ൾ അ​​​​​ടി​​​​​യ​​​​​ന്ത​​​​​രാ​​​​​വ​​​​​സ്ഥ​​​​​യെ താ​​​​​ങ്ങും എ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു വ്യം​​​​​ഗ്യം. പി​​​​​ഐ​​​​​ബി​​​​​ക്കു പി​​​​​റ്റേ​​​​​ദി​​​​​വ​​​​​സ​​​​​മാ​​​​​ണ് സം​​​​​ഭ​​​​​വം ക​​​​​ത്തി​​​​​യ​​​​​ത്. ദീ​​​​​പി​​​​​ക​​​​​യ്ക്ക് 25,000 രൂ​​​​​പ പി​​​​​ഴ. ഇ​​​​​തു​​​​​കൊ​​​​​ണ്ടും ദീ​​​​​പി​​​​​ക പ​​​​​ത്തി​​​​​മ​​​​​ട​​​​​ക്കി​​​​​യി​​​​​ല്ല. ഇ​​​ത്ത​​​രം ഒ​​​​​ളി​​​​​പ്പോ​​​​​രു​​​​​ക​​​​​ൾ തു​​​ട​​​ർ​​​ന്നു. ശി​​​​​ക്ഷ​​​യും കി​​​​​ട്ടി​​​ക്കൊ​​​ണ്ടി​​​രു​​​ന്നു.

എ​​​​​റ​​​​​ണാ​​​​​കു​​​​​ളം ജി​​​​​ല്ല​​​​​യി​​​​​ലെ കോ​​​​​ട​​​​​നാ​​​​​ട് ആ​​​​​ന​​​​​പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​കേ​​​​​ന്ദ്ര​​​​​മു​​​​​ണ്ട്. കാ​​​​​ട്ടാ​​​​​ന​​​​​ക​​​​​ളെ വാ​​​​​രി​​​​​ക്കു​​​​​ഴി​​​​​യി​​​​​ൽ വീ​​​​​ഴ്ത്തി പി​​​​​ടി​​​​​ച്ചു​​​​​കെ​​​​​ട്ടി ഇ​​​​​വി​​​​​ടെ കൊ​​​​​ണ്ടു​​​​​വ​​​​​ന്ന് പ​​​​​രി​​​​​ശീ​​​​​ലി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് പ​​​​​തി​​​​​വ്. ആ​​​​​യി​​​​​ടെ ഒ​​​​​ന്പ​​​​​ത് ആ​​​​​ന​​​​​ക​​​​​ൾ ഒ​​​​​റ്റ​​​​​യ​​​​​ടി​​​​​ക്കു വാ​​​​​രി​​​​​ക്കു​​​​​ഴി​​​​​യി​​​​​ൽ വീ​​​​​ണു. അ​​​​​തി​​​​​ന്‍റെ ഉ​​​​​ഗ്ര​​​​​നൊ​​​​​രു പ​​​​​ട​​​​​വു​​​​​മാ​​​​​യി അ​​​​​വി​​​​​ട​​​​​ത്തെ ഏ​​​​​ജ​​​​​ന്‍റ് വ​​​​​ന്നു. ‘സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​മേ വി​​​​​ട...’എ​​​​​ന്ന അ​​​​​ടി​​​​​ക്കു​​​​​റി​​​​​പ്പോ​​​​​ടെ 1975 ഓ​​​ഗ​​​സ്റ്റ് മൂ​​​ന്നി​​​ന് ദീ​​​​​പി​​​​​ക അ​​​​​ത് ഒ​​​​​ന്നാം​​​​​പേ​​​​​ജി​​​​​ൽ പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ചു. പി​​​​​ഐ​​​​​ബി ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ പ​​​​​ത്രം അ​​​​​ച്ച​​​​​ടി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​മു​​​​​ന്പ് ചി​​​​​ത്രം ക​​​​​ണ്ടെ​​​​​ങ്കി​​​​​ലും അ​​​​​വ​​​​​ർ​​​​​ക്കു ഗു​​​​​ട്ട​​​​​ൻ​​​​​സ് പി​​​​​ടി​​​​​കി​​​​​ട്ടി​​​​​യി​​​​​ല്ല. പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ച അ​​​​​ന്നു​​​​​ത​​​​​ന്നെ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ നോ​​​​​ട്ടീ​​​​​സ്.

അ​​​​​ടി​​​​​യ​​​​​ന്ത​​​​​രാ​​​​​വ​​​​​സ്ഥ​​​​​യെ ക​​​​​ളി​​​​​യാ​​​​​ക്കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. സ​​​​​മാ​​​​​ധാ​​​​​നം ബോ​​​​​ധി​​​​​പ്പി​​​​​ക്ക​​​​​ണം. ദീ​​​​​പി​​​​​ക ന​​​​​ൽ​​​​​കി​​​​​യ വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണം സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നു ബോ​​​​​ധി​​​​​ച്ചി​​​​​ല്ല. ഒ​​​​​ന്ന​​​​​ര​​ ല​​​​​ക്ഷം രൂ​​​​​പ പി​​​​​ഴ​​​​​യ​​​​​ടി​​​​​ച്ചു. ഇ​​ത്ത​​ര​​ത്തി​​ലാ​​യി​​രു​​ന്നു ദീ​​പി​​ക​​യു​​ടെ പോ​​രാ​​ട്ടം.

District News

ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി ച​ങ്ങ​നാ​ശേ​രി മേ​ഖ​ലാ​ത​ല ഉ​ദ്ഘാ​ട​നം

ച​ങ്ങ​നാ​ശേ​രി: ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി​യു​ടെ മേ​ഖ​ലാ​ത​ല ഉ​ദ്ഘാ​ട​നം എ​സ്എ​ച്ച് ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ നി​ര്‍വ​ഹി​ച്ചു. കേ​ര​ള​സ​മൂ​ഹ​ത്തി​ന്‍റെ പൊ​തു​ന​ന്മ ല​ക്ഷ്യ​മാ​ക്കി​യു​ള്ള പ്ര​വ​ര്‍ത്ത​ന​മാ​ണ് ദീ​പി​ക നി​ര്‍വ​ഹി​ക്കു​ന്ന​തെ​ന്ന് എം​എ​ല്‍എ പ​റ​ഞ്ഞു. ച​ല​ച്ചി​ത്ര​താ​രം കൃ​ഷ്ണ​പ്ര​സാ​ദ്, സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ ദീ​പി​ക പ​ത്ര​ത്തി​ന്‍റെ കോ​പ്പി ഏ​റ്റു​വാ​ങ്ങി.

ദീ​പി​ക ചീ​ഫ് എ​ഡി​റ്റ​ര്‍ റ​വ.​ഡോ. ജോ​ര്‍ജ് കു​ടി​ലി​ല്‍, ദീ​പി​ക ഫ്ര​ണ്ട്സ്‌ ക്ല​ബ് അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ര്‍ജ് മാ​ന്തു​രു​ത്തി​ല്‍, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ്കു​ട്ടി നെ​ടു​മ്പ​റ​മ്പി​ല്‍, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍പേ​ഴ്സ​ണ്‍ കൃ​ഷ്ണ​കു​മാ​രി രാ​ജ​ശേ​ഖ​ര​ന്‍, ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി കെ.​പി. ടോം​സ​ണ്‍,

ദീ​പി​ക ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍മാ​നേ​ജ​ര്‍ (എ​ച്ച്ആ​ര്‍)​കോ​ര ജോ​സ​ഫ്, ദീ​പി​ക എ​ജി​എം ആ​ൻ​ഡ് പി​ആ​ര്‍ഒ മാ​ത്യു കൊ​ല്ല​മ​ല​ക്ക​രോ​ട്ട്, ദീ​പി​ക എ​ജി​എം ജോ​സ​ഫ് ജോ​സ​ഫ്, ദീ​പി​ക സ​ര്‍ക്കു​ലേ​ഷ​ന്‍ റി​ലേ​ഷ​ന്‍ഷി​പ്പ് മാ​നേ​ജ​ര്‍ വ​ര്‍ഗീ​സ് ഡൊ​മ​ിനി​ക്, ദീ​പി​ക ഫ്ര​ണ്ട്സ്‌ ക്ല​ബ് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി മ​ല​യി​ല്‍, ദീ​പി​ക ഫ്ര​ണ്ട്സ്‌​ക്ല​ബ് വ​നി​താ വി​ഭാ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ആ​ന്‍സി ചേ​ന്നോ​ത്ത്, ഡി​സി​എ​ല്‍ മേ​ഖ​ല ഓ​ര്‍ഗ​നൈ​സ​ര്‍ ജോ​ഷി കൊ​ല്ലാ​പു​രം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Up