x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​പ്പോ​ഴും ന​മ്മെ കേ​ൾ​ക്കു​ന്ന​വ​ൻ

ഫാ. ​ജോ​സ് പ​ന്ത​പ്ലാം​തൊ​ട്ടി​യി​ൽ
Published: November 30, 2025 12:37 AM IST | Updated: November 30, 2025 12:37 AM IST

ഒ​രു പോ​സ്റ്റ് ഓ​ഫീ​സാ​ണ് രം​ഗം. ഒ​രു​ദി​വ​സം രാ​വി​ലെ ഒ​രു സ്ത്രീ ​കോ​പാ​കു​ല​യാ​യി കൗ​ണ്ട​റി​ലെ​ത്തി. ""എ​ന്താ​ണ് പ്ര​ശ്നം?'' ജീ​വ​ന​ക്കാ​രി ശാ​ന്ത​യാ​യി ചോ​ദി​ച്ചു. ""ഞാ​ൻ ഷോ​പ്പിം​ഗി​നു പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു.'' ആ ​സ്ത്രീ പ​റ​ഞ്ഞു​തു​ട​ങ്ങി. ""വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ ഞ​ങ്ങ​ളു​ടെ വാ​തി​ലി​നു മു​ന്നി​ൽ ഒ​രു കാ​ർ​ഡ് ക​ണ്ടു. പോ​സ്റ്റ്മാ​ൻ ഒ​രു പാ​ഴ്സ​ൽ എ​ത്തി​ക്കാ​ൻ വ​ന്നി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​യി​രു​ന്നെ​ന്നും അ​തി​ൽ എ​ഴു​തി​യി​രു​ന്നു.''

ഒ​രു​നി​മി​ഷം ശ്വാ​സം വ​ലി​ച്ചു​വി​ട്ട് ആ ​സ്ത്രീ തു​ട​ർ​ന്നു: ""എ​ന്നാ​ൽ ഞാ​ൻ പ​റ​യു​ന്നു, എ​ന്‍റെ ഭ​ർ​ത്താ​വ് ഇ​ന്നു മു​ഴു​വ​ൻ​സ​മ​യ​വും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ആ​രും ബെ​ൽ അ​ടി​ച്ച​താ​യി അ​ദ്ദേ​ഹം കേ​ട്ടി​ല്ല എ​ന്നാ​ണ് എ​ന്നോ​ടു പ​റ​ഞ്ഞ​ത്!'' ജീ​വ​ന​ക്കാ​രി ഉ​ട​നെ ക്ഷ​മാ​പ​ണം​ചെ​യ്ത് അ​ക​ത്തു​പോ​യി പാ​ഴ്സ​ൽ കൊ​ണ്ടു​വ​ന്നു. അ​പ്പോ​ൾ ആ ​സ്ത്രീ​യു​ടെ മു​ഖം തെ​ളി​ഞ്ഞു. ""എ​ത്ര നാ​ളാ​യി ഇ​തി​നു​വേ​ണ്ടി ഞ​ങ്ങ​ൾ കാ​ത്തി​രി​ക്കു​ന്നു.'' ആ ​സ്ത്രീ പ​റ​ഞ്ഞു.

അ​പ്പോ​ൾ കൗ​തു​ക​പൂ​ർ​വം ജീ​വ​ന​ക്കാ​രി ചോ​ദി​ച്ചു: ""എ​ന്താ​ണ് ഈ ​പാ​ഴ്സ​ലി​ൽ?'' ഉ​ട​നെ അ​ഭി​മാ​ന​പൂ​ർ​വം ആ ​സ്ത്രീ പ​റ​ഞ്ഞു: ""എ​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ പു​തി​യ ഹി​യ​റിം​ഗ് എ​യ്ഡ്.'' ഒ​രു നി​മി​ഷ​ത്തെ നി​ശ​ബ്ദ​ത. എ​ന്നി​ട്ട് ഒ​രു ചെ​റു​പു​ഞ്ചി​രി​യോ​ടെ ജീ​വ​ന​ക്കാ​രി പ​റ​ഞ്ഞു: ""ഇ​നി ആ​രെ​ങ്കി​ലും ബെ​ല്ല​ടി​ച്ചാ​ൽ അ​ദ്ദേ​ഹം കേ​ൾ​ക്കും!''

ഈ ​ക​ഥ ര​സ​ക​ര​മാ​ണ്. എ​ന്നാ​ൽ ഇ​ത് ഒ​രു കാ​ര്യം ന​മ്മെ ഓ​ർ​മി​പ്പി​ക്കു​ന്നു. അ​താ​യ​ത്, നാം ​പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ എ​ല്ലാ​വ​രും എ​പ്പോ​ഴും കേ​ൾ​ക്ക​ണ​മെ​ന്നി​ല്ല. പ്ര​ത്യേ​കി​ച്ചും ചെ​വി കേ​ൾ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണം ആ​വ​ശ്യ​മു​ള്ള​വ​ർ. വേ​റൊ​രു​കാ​ര്യം- ചെ​വി​യു​ള്ള​തു​കൊ​ണ്ട് മ​റ്റു​ള്ള​വ​ർ ന​മ്മെ എ​പ്പോ​ഴും കേ​ൾ​ക്ക​ണ​മെ​ന്നി​ല്ല. കാ​ര​ണം, ചി​ല ആ​ളു​ക​ൾ​ക്ക് ന​മ്മെ കേ​ൾ​ക്കു​വാ​ൻ താ​ല്പ​ര്യം ഉ​ണ്ടാ​വ​ണ​മെ​ന്നി​ല്ല.

ദൈ​വ​ത്തി​ന്‍റെ കാ​ര്യ​വും ഇ​ങ്ങ​നെ​യാ​ണോ? ന​മ്മു​ടെ പ്രാ​ർ​ഥ​ന​യു​ടെ ഫ​ലം ഉ​ട​നെ കാ​ണാ​തെ​വ​രു​ന്പോ​ൾ ചി​ല​പ്പോ​ൾ നാം ​സം​ശ​യി​ച്ചു​പോ​യേ​ക്കാം. എ​ന്നാ​ൽ സം​ശ​യി​ക്കേ​ണ്ട. ന​മ്മു​ടെ പ്രാ​ർ​ഥ​ന എ​പ്പോ​ഴും ശ്ര​വി​ക്കു​ന്ന​വ​നാ​ണ് ദൈ​വം. അ​തു​മ​ല്ല, ന​മ്മു​ടെ സ്നേ​ഹ​മ​സൃ​ണ​മാ​യ പ്രാ​ർ​ഥ​ന​ക​ൾ കേ​ൾ​ക്കാ​ൻ എ​പ്പോ​ഴും കാ​ത്തി​രി​ക്കു​ന്ന​വ​നു​മാ​ണ് അ​വി​ടു​ന്ന്.

എ​ങ്ങ​നെ​യാ​ണ് ദൈ​വ​ത്തി​ന് എ​പ്പോ​ഴും ന​മ്മു​ടെ പ്രാ​ർ​ഥ​ന ശ്ര​വി​ക്കാ​ൻ സാ​ധി​ക്കു​ക? ദൈ​വ​ത്തി​ന് ഒ​രു കാ​ര്യ​ത്തി​ലും പ​രി​മി​തി​ക​ൾ ഇ​ല്ല എ​ന്ന​തു​ത​ന്നെ കാ​ര​ണം. ന​മ്മെ കേ​ൾ​ക്കാ​ൻ ക​ഴി​യാ​ത്ത നി​മി​ഷ​മോ ശ്ര​ദ്ധ പ​ത​റി​പ്പോ​കു​ന്ന സ​മ​യ​മോ ന​മ്മെ മ​റ​ക്കു​ന്ന സ​മ​യ​മോ അ​വി​ടു​ത്തേ​ക്കി​ല്ല. ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""അ​വ​രു​ടെ നി​ല​വി​ളി കേ​ൾ​ക്കു​ന്ന​തി​ൽ അ​വി​ട​ത്തെ ചെ​വി​ക​ൾ ശ്ര​ദ്ധി​ക്കു​ന്നു'' (സ​ങ്കീ 34:15)

അ​തു​പോ​ലെ ദൈ​വ​വ​ച​നം വീ​ണ്ടും പ​റ​യു​ന്നു: ""പ്രാ​ർ​ഥി​ച്ചു​തീ​രും​മു​ന്പേ ഞാ​ൻ അ​തു കേ​ൾ​ക്കും'' (ഏ​ശ​യ്യാ 65:24). ദൈ​വം ന​മ്മെ കേ​ൾ​ക്കു​ന്ന​ത് ന​മ്മു​ടെ വാ​ക്കു​ക​ളു​ടെ മ​ഹ​ത്വം​കൊ​ണ്ട​ല്ല. പ്ര​ത്യു​ത, അ​വി​ട​ത്തെ സ്നേ​ഹം മ​ഹ​ത്താ​യ​തു​കൊ​ണ്ടാ​ണ്. ദൈ​വം ന​മ്മെ കേ​ൾ​ക്കു​ന്ന​ത് നാം ​അ​തി​ന് അ​ർ​ഹ​രാ​യ​തു​കൊ​ണ്ട​ല്ല. പ്ര​ത്യു​ത, അ​വി​ട​ന്ന് ന​മ്മു​ടെ പി​താ​വാ​യ​തു​കൊ​ണ്ടാ​ണ്.

ദൈ​വം ന​മ്മെ കേ​ൾ​ക്കു​ന്ന​ത് അ​വി​ട​ന്ന് സ്നേ​ഹ​മാ​യി​രി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ്. കേ​ൾ​ക്കു​ക എ​ന്ന​ത് സ്നേ​ഹ​ത്തി​ന്‍റെ ഉ​ന്ന​ത​മാ​യ ഒ​രു പ്ര​വൃ​ത്തി​യാ​ണ്. ദൈ​വം ന​മ്മെ കേ​ൾ​ക്കു​ന്ന​തി​ന്‍റെ മ​റ്റൊ​രു കാ​ര​ണം നാം ​അ​വി​ട​ത്തേ​ക്ക് വി​ല​പ്പെ​ട്ട​വ​ർ ആ​യ​താ​ണ്. ന​മ്മു​ടെ ""ത​ല​യി​ലെ ഓ​രോ മു​ടി​യി​ഴ​യും എ​ണ്ണി​യി​രി​ക്കു​ന്നു'' (മ​ത്താ​യി 10:30). ദൈ​വം എ​ത്ര കൂ​ടു​ത​ലാ​യി ന​മ്മു​ടെ ക​ണ്ണീ​ർ കാ​ണു​ക​യും പ്രാ​ർ​ഥ​ന​ക​ൾ കേ​ൾ​ക്കു​ക​യും ചെ​യ്യും!

ദൈ​വം ന​മ്മെ കേ​ൾ​ക്കു​ന്ന​തി​ന്‍റെ മ​റ്റൊ​രു കാ​ര​ണം ന​മ്മു​ടെ വി​ശ്വാ​സം അ​വി​ട​ത്തെ സ​ന്തു​ഷ്ട​നാ​ക്കു​ന്നു എ​ന്ന​താ​ണ്. അ​തു​കൊ​ണ്ട​ല്ലേ ""വി​ശ്വാ​സ​മി​ല്ലാ​തെ ദൈ​വ​ത്തെ പ്ര​സാ​ദി​പ്പി​ക്കു​ക അ​സാ​ധ്യ​മാ​ണ്'' എ​ന്നു ഹെ​ബ്രാ​യ ലേ​ഖ​ന​ത്തി​ൽ നാം ​വാ​യി​ക്കു​ന്ന​ത് (11:6).

എ​ന്നാ​ൽ വി​ശ്വാ​സ​ത്തോ​ടു​കൂ​ടെ നാം ​പ്രാ​ർ​ഥി​ക്കു​ന്പോ​ഴും ചി​ല​പ്പോ​ൾ നാം ​പ്രാ​ർ​ഥി​ക്കു​ന്ന​തു​പോ​ലെ കാ​ര്യ​ങ്ങ​ൾ ന​ട​ക്കാ​തെ​പോ​കു​ന്നു. എ​ന്താ​യി​രി​ക്കാം അ​തി​നു കാ​ര​ണം? ഒ​രു​പ​ക്ഷേ ന​മ്മു​ടെ പ്ര​ശ്ന​ത്തി​ന്‍റെ ചെ​റി​യൊ​രു ഭാ​ഗം മാ​ത്ര​മേ നാം ​കാ​ണു​ന്നു​ണ്ടാ​വൂ. എ​ന്നാ​ൽ ദൈ​വം അ​തി​ന്‍റെ പൂ​ർ​ണ​ചി​ത്രം വ്യ​ക്ത​മാ​യി കാ​ണു​ന്നു. അ​തി​നാ​ൽ ന​മ്മു​ടെ ഭാ​വി​ജീ​വി​തം മു​ഴു​ൻ ക​ണ്മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ടാ​ണ് അ​വി​ട​ന്ന് തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​ത്.

പ്രാ​ർ​ഥ​ന​ക​ൾ​ക്ക് നാം ​ആ​ഗ്ര​ഹി​ക്കു​ന്ന ഉ​ത്ത​രം ല​ഭി​ക്കാ​തി​രി​ക്കു​ന്ന​ത് ചി​ല​പ്പോ​ൾ വി​ശ്വാ​സ​ത്തി​ൽ ന​മ്മെ ആ​ഴ​പ്പെ​ടു​ത്താ​നോ, ന​മ്മെ കൂ​ടു​ത​ൽ ശ​ക്തി​യു​ള്ള​വ​രും ന​ന്ദി​യു​ള്ള​വ​രും വി​ശു​ദ്ധി​യു​ള്ള​വ​രു​മൊ​ക്കെ​യാ​യി മാ​റ്റി​യെ​ടു​ക്കാ​നോ വേ​ണ്ടി​യാ​യി​രി​ക്ക​ണം. അ​തു​പോ​ലെ ദൈ​വ​ത്തി​ന്‍റെ മൗ​ന​ത്തി​ൽ​പ്പോ​ലും അ​ർ​ഥ​മു​ണ്ട് എ​ന്ന​ത് നാം ​മ​റ​ക്ക​രു​ത്. ദൈ​വ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​വി​ട​ന്ന് എ​ല്ലാം ന​മ്മു​ടെ ന​ന്മ​യ്ക്കാ​യി ഭ​വി​പ്പി​ക്കു​ന്നു എ​ന്ന​ല്ലേ ദൈ​വ​വ​ച​നം പ​ഠി​പ്പി​ക്കു​ന്ന​ത്? (റോ​മാ 8:28).

അ​പ്പോ​ൾ​പ്പി​ന്നെ പ്രാ​ർ​ഥി​ക്കാ​ൻ നാം ​മ​ടി​ക്കേ​ണ്ട. വി​ശു​ദ്ധ പൗ​ലോ​സ് അ​പ്പോ​സ്ത​ല​ൻ പ​റ​യു​ന്നു: ""ഒ​ന്നി​നെ​ക്കു​റി​ച്ചും ആ​കു​ല​രാ​കേ​ണ്ട. പ്രാ​ർ​ഥ​ന​യി​ലൂ​ടെ​യും അ​പേ​ക്ഷ​യി​ലൂ​ടെ​യും കൃ​ത​ജ്ഞ​താ സ്തോ​ത്ര​ങ്ങ​ളോ​ടെ നി​ങ്ങ​ളു​ടെ യാ​ച​ന​ക​ൾ ദൈ​വ​സ​ന്നി​ധി​യി​ൽ അ​ർ​പ്പി​ക്കു​വി​ൻ'' (ഫി​ലി​പ്പി 4:9). ദൈ​വ​പു​ത്ര​നാ​യ യേ​ശു ന​മ്മെ പ​ഠി​പ്പി​ക്കു​ന്നു: ""ചോ​ദി​ക്കു​വി​ൻ നി​ങ്ങ​ൾ​ക്കു ല​ഭി​ക്കും. അ​ന്വേ​ഷി​ക്കു​വി​ൻ നി​ങ്ങ​ൾ ക​ണ്ടെ​ത്തും. മു​ട്ടു​വി​ൻ നി​ങ്ങ​ൾ​ക്ക് തു​റ​ന്നു​കി​ട്ടും'' (മ​ത്താ​യി 7:7). ഭ​ഗ്നാ​ശ​രാ​കാ​തെ എ​പ്പോ​ഴും പ്രാ​ർ​ഥി​ക്ക​ണ​മെ​ന്ന് ന്യാ​യാ​ധി​പ​ന്‍റെ​യും വി​ധ​വ​യു​ടെ​യും ഉ​പ​മ​യി​ലൂ​ടെ അ​വി​ട​ന്ന് ന​മ്മെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു​മു​ണ്ട് (ലൂ​ക്കാ 18:1-8).

അ​തേ, എ​പ്പോ​ഴും ന​മ്മു​ടെ പ്രാ​ർ​ഥ​ന ശ്ര​വി​ക്കു​ന്ന​വ​നാ​ണ് ദൈ​വം. നാം ​ചോ​ദി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ അ​പ്പോ​ൾ​ത​ന്നെ ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ലും പ്രാ​ർ​ഥ​ന​യി​ലൂ​ടെ മ​ന​സ് ദൈ​വ​ത്തി​ലേ​ക്കു​യ​ർ​ത്തു​ന്ന ഓ​രോ നി​മി​ഷ​വും സ​മൃ​ദ്ധ​മാ​യി പ​രി​ശു​ദ്ധാ​ത്മാ​വി​നെ അ​വി​ട​ന്ന് ന​മു​ക്കു ന​ൽ​കു​മെ​ന്ന​ല്ലേ യേ​ശു പ​ഠി​പ്പി​ച്ചി​രി​ക്കു​ന്ന​ത്? (ലൂ​ക്കാ 11:13). ന​മ്മു​ടെ എ​ല്ലാ പ്രാ​ർ​ഥ​ന​ക​ളോ​ടും ദൈ​വം പ്ര​തി​ക​രി​ക്കു​ക​യും പ​രി​ശു​ദ്ധാ​ത്മാ​വി​നെ ന​ൽ​കി ന​മ്മെ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു എ​ന്നു സാ​രം.

Tags : feature story sunday deepika The One who always hears us

Recent News

Up