Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Editorial

25-02-2026

കോ​ട്ട​യം, തൊ​ടു​പു​ഴ, കോ​ഴി​ക്കോ​ട് വ​ഴി

തൊ​ടു​പു​ഴ മു​ത​ല​ക്കോ​ട​ത്തെ കു​പ്ര​സി​ദ്ധ​മാ​യ ക​ലു​ങ്കി​ന്‍റെ പ​ണി പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് തു​ട​ങ്ങി കേ​ട്ടോ. 10 ദി​വ​സം മു​ന്പാ​യി​രു​ന്നെ​ങ്കി​ൽ ജെ​യി​സ് എ​ന്ന ബൈ​ക്ക് യാ​ത്രി​ക​ൻ ആ ​കു​ഴി​യി​ൽ വീ​ണു മ​രി​ക്കി​ല്ലാ​യി​രു​ന്നു.15 കൊ​ല്ലം നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി​ട്ടും സാ​ങ്കേ​തി​ക​ത്വ​ത്തി​നു​മു​ക​ളി​ൽ അ​ട​യി​രു​ന്ന​വ​രാ​ണ് അ​പ​ക​ടം ന​ട​ന്ന് 24 മ​ണി​ക്കൂ​റി​ന​കം പ​ണി തു​ട​ങ്ങി​യ​ത്.

തി​ങ്ക​ളാ​ഴ്ച കോ​ഴി​ക്കോ​ട് വ​ലി​യ​ങ്ങാ​ടി​യി​ൽ നാ​ലു പേ​രെ കൊ​ല​യ്ക്കു കൊ​ടു​ത്ത​തി​ന്‍റെ പി​റ്റേ​ന്ന്, ആ ​കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നും വ്യാ​പാ​രി​ക​ൾ ഒ​ഴി​യ​ണ​മെ​ന്നും കോ​ർ​പ​റേ​ഷ​ൻ നോ​ട്ടീ​സ് പ​തി​ച്ചി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കെ​ട്ടി​ടം വീ​ണു സ്ത്രീ ​മ​രി​ച്ച സം​ഭ​വ​ത്തി​ലു​ൾ​പ്പെ​ടെ ഇ​തേ നാ​ട​ക​ങ്ങ​ളാ​ണു കേ​ര​ളം ക​ണ്ട​ത്.

ഇ​നി​യു​മു​ണ്ട് ബ​ലി​യാ​ടു​ക​ൾ​ക്കു കാ​ത്തി​രി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​നു പ്രേ​ത​നി​ല​യ​ങ്ങ​ളും മ​ര​ണ​ക്കെ​ണി​ക​ളും. പ​ക്ഷേ, സ​ർ​ക്കാ​ർ കാ​ര്യം മു​റ​പോ​ലെ​യാ​ണ്. ഒ​രാ​ളെ​യെ​ങ്കി​ലും കൊ​ല​യ്ക്കു കൊ​ടു​ക്കു​ന്ന മു​റ​യ്ക്കേ ന​ട​പ​ടി​യു​ണ്ടാ​കൂ. എ​ന്നാ​ണ് ഈ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കൊ​ണ്ടു പ​ണി​യെ​ടു​പ്പി​ക്കാ​ൻ ശേ​ഷി​യു​ള്ള ഭ​ര​ണ​ക​ർ​ത്താ​ക്ക​ളു​ണ്ടാ​കു​ന്ന​ത്? കോ​ഴി​ക്കോ​ട്ട് മ​രി​ച്ച മ​നു​ഷ്യ​ർ സ​ർ​ക്കാ​രി​ന് നാ​ലു മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ്. പ​ക്ഷേ, ന​ട്ടെ​ല്ലൊ​ടി​ഞ്ഞ നാ​ലു കു​ടും​ബ​ങ്ങ​ളു​ടെ കാ​ര്യം അ​ങ്ങ​നെ​യ​ല്ല.

ആ ​വീ​ടു​ക​ൾ ഇ​നി​യൊ​രി​ക്ക​ലും പ​ഴ​യ​തു​പോ​ലെ​യാ​കി​ല്ല. അ​ഷ്‌​റ​ഫ്, ബ​ഷീ​ര്‍, അ​ബ്ദു​ള്‍ ജ​ബ്ബാ​ര്‍, വി​നോ​ദ​ന്‍ എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ക​ട​യി​ലേ​ക്കു​ള്ള ച​ര​ക്ക് ഇ​റ​ക്കി​യ​ശേ​ഷം ഷ​ട്ട​റി​നോ​ടു ചേ​ര്‍​ന്നു​ള്ള ത​റ​യി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴു പേ​ർ​ക്കു മു​ക​ളി​ലേ​ക്കാ​ണ് കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബ് അ​ട​ര്‍​ന്നു​വീ​ണ​ത്. ശ​ബ്ദം കേ​ട്ട് ഓ​ടി​മാ​റി​യ ര​ണ്ടു തൊ​ഴി​ലാ​ളി​ക​ള്‍ ര​ക്ഷ​പ്പെ​ട്ടു.

ഒ​രാ​ൾ​ക്കു പ​രി​ക്കേ​റ്റു. ആ​രാ​ണ് ഉ​ത്ത​ര​വാ​ദി​ക​ൾ? അ​ര നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നും ക​ച്ച​വ​ടം അ​നു​വ​ദി​ക്ക​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്‍​ജി​നി​യ​റിം​ഗ് വി​ഭാ​ഗം 2024ൽ ​ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ട് ച​വ​റ്റു​കു​ട്ട​യി​ലെ​റി​ഞ്ഞ് നാ​ലു മ​നു​ഷ്യ​രെ കൊ​ല​യ്ക്കു കൊ​ടു​ത്ത​വ​ർ മ​റു​പ​ടി പ​റ​യ​ണം. എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് ധ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​യും കൗ​ണ്‍​സി​ല്‍ യോ​ഗ​വും അം​ഗീ​ക​രി​ച്ചി​ല്ലെ​ന്ന വാ​ർ​ത്ത​ക​ൾ ശ​രി​യാ​ണെ​ങ്കി​ൽ കേ​സെ​ടു​ക്ക​ണം.

പ​ക്ഷേ, അ​തു സം​ഭ​വി​ക്കാ​റി​ല്ല. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്, തൊ​ടു​പു​ഴ, വ​ലി​യ​ങ്ങാ​ടി... ആം​ബു​ല​ൻ​സു​ക​ൾ ഇ​നി​യും ഓ​ടേ​ണ്ടി​വ​രും; മോ​ർ​ച്ച​റി​ക​ളി​ലേ​ക്ക്. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ വ​ലി​യ പ്ര​തി​ഷേ​ധ വ​ഴി​പാ​ടി​ലാ​ണ്. കോ​ർ​പ​റേ​ഷ​ൻ അം​ഗ​ങ്ങ​ളാ​ണെ​ങ്കി​ലും ത​ങ്ങ​ൾ​ക്ക് ഇ​തി​ലൊ​ന്നും പ​ങ്കി​ല്ലെ​ന്നു നാ​ട്ടു​കാ​രെ ബോ​ധി​പ്പി​ക്കാ​നു​ള്ള വേ​ഷം​കെ​ട്ട​ൽ! വ​ലി​യ​ങ്ങാ​ടി​യി​ലെ ഈ ​കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നും കോ​ർ​പ​റേ​ഷ​ൻ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്ന​തും നാ​ലു മ​നു​ഷ്യ​ജീ​വ​നു​ക​ളെ വെ​ള്ള പു​ത​പ്പി​ക്കു​വോ​ളം അ​റി​ഞ്ഞി​ല്ലെ​ങ്കി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളെ​ന്ന നി​ല​യി​ൽ നി​ങ്ങ​ൾ അ​യോ​ഗ്യ​രാ​ണ്.

വ​ലി​യ​ങ്ങാ​ടി, പാ​ള​യം, കാ​ര​പ്പ​റ​മ്പ്, മെ​ഡി​ക്ക​ല്‍ കോ​ള​ജ് തു​ട​ങ്ങി​യ തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ലെ 16 കെ​ട്ടി​ട​ങ്ങ​ൾ അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണെ​ന്ന എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് നി​ല​വി​ലു​ണ്ട്. പ്ര​തി​ഷേ​ധ​പ്ര​ഹ​സ​നം ക​ഴി​ഞ്ഞെ​ങ്കി​ൽ പോ​യി ആ 16 ​കെ​ട്ടി​ട​ങ്ങ​ളും പൊ​ളി​ച്ചു​മാ​റ്റാ​ൻ ത​ങ്ങ​ളു​ടെ സ്ഥാ​ന​മാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കൂ. തൊ​ടു​പു​ഴ​യി​ൽ യു​ഡി​എ​ഫാ​ണു ഭ​രി​ക്കു​ന്ന​ത്. ജെ​യി​സി​ന്‍റെ മ​ര​ണ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തി​രു​ന്നോ? അ​വി​ടെ​യും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നാ​ട​ക​മു​ണ്ടാ​യി​രു​ന്നു.

തൊ​ടു​പു​ഴ​യി​ലെ പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യാ​ലും ന​ഗ​ര​സ​ഭ​യാ​യാ​ലും കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​സ​മി​തി​യാ​യാ​ലും അ​വ​രു​ടെ ആ​ജ്ഞാ​നു​വ​ർ​ത്തി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​രാ​യാ​ലും ക​ണ്ണി​ൽ പൊ​ടി​യി​ടു​ന്ന റി​പ്പോ​ർ​ട്ടു​ക​ളി​ൽ ഇ​വ​രൊ​ക്കെ നി​ര​പ​രാ​ധി​ക​ളാ​കും. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ വ​യ​റ്റി​ൽ ക​ത്രി​ക വ​ച്ചു മ​റ​ന്ന ഡോ​ക്ട​റെ ‘വി​ദ​ഗ്ധ സ​മി​തി’ കു​റ്റ​വി​മു​ക്ത​യാ​ക്കി​യ​ത് നൊ​ടി​യി​ട​യി​ലാ​ണ്.

ആ​രു ഭ​രി​ച്ചാ​ലും ഈ ​സം​സ്ഥാ​ന​ത്തു ചി​ല കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ളു​ണ്ട്. അ​ത് ഉ​ദ്യോ​ഗ​സ്ഥ-​രാ​ഷ്‌​ട്രീ​യ അ​ന്ത​ർ​ധാ​ര​യാ​ണ്. കു​റ്റ​വാ​ളി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ങ്കി​ൽ ഭ​രി​ക്കു​ന്ന​വ​ർ വി​ചാ​രി​ക്ക​ണം. തൊ​ടു​പു​ഴ​യി​ൽ അ​പ​ക​ട​മു​ണ്ടാ​യ​തി​ന്‍റെ പി​റ്റേ​ന്നു മു​ത​ൽ ആ​പ​ത്ക​ര​മാ​യ സ്ഥ​ല​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട് മാ​ധ്യ​മ​ങ്ങ​ൾ. പ​ല​യി​ട​ങ്ങ​ളി​ലേ​ക്കും ആ​രും തി​രി​ഞ്ഞു​നോ​ക്കി​യി​ട്ടി​ല്ല.

തൊ​ടു​പു​ഴ​യി​ലും കോ​ഴി​ക്കോ​ട്ടും മാ​ത്ര​മ​ല്ല, കേ​ര​ള​ത്തി​ല​ങ്ങോ​ള​മി​ങ്ങോ​ളം മ​നു​ഷ്യ​ജീ​വ​നു​വേ​ണ്ടി വാ​യ​പൊ​ളി​ച്ചി​രി​ക്കു​ന്ന കു​ണ്ടും കു​ഴി​യും പ​ഴ​ഞ്ച​ൻ കെ​ട്ടി​ട​ങ്ങ​ളു​മൊ​ക്കെ​യു​ണ്ട്. ജ​ന​പ്ര​തി​നി​ധി​ക​ളും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും വി​ചാ​രി​ച്ചാ​ൽ അ​തു പ​രി​ഹ​രി​ക്കാ​നാ​കും. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ആ​ഘോ​ഷ​കാ​ലം ക​ഴി​ഞ്ഞെ​ങ്കി​ൽ, വാ​ർ​ഡു​ക​ളി​ലേ​ക്ക് ഇ​റ​ങ്ങി​യാ​ൽ ക​ണ്ടെ​ത്താ​നാ​കാ​ത്ത ഒ​രു അ​പ​ക​ട​സാ​ധ്യ​ത​യു​മി​ല്ല.

പാ​ർ​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ ത​ദ്ദേ​ശ സ്ഥാ​പ​ന അം​ഗ​ങ്ങ​ളോ​ടു പ​റ​ഞ്ഞു​കൊ​ടു​ക്ക​ട്ടെ, എ​ങ്ങ​നെ​യാ​ണ് പ​ണി​യെ​ടു​ക്കേ​ണ്ട​തെ​ന്ന്; എ​ങ്ങ​നെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കൊ​ണ്ടു പ​ണി​യെ​ടു​പ്പി​ക്കേ​ണ്ട​തെ​ന്ന്.

24-02-2026

തീ​​വ്ര​​വാ​​ദ​​കൃ​​ഷി​​യു​​ടെ പാ​​ക് വി​​ള​​വെ​​ടു​​പ്പ്

ഇ​​സ്‌​​ലാ​​മി​​ക തീ​​വ്ര​​വാ​​ദ​​ത്തെ ന​​ട്ടു​​വ​​ള​​ർ​​ത്തി ലോ​​ക​​മെ​​ങ്ങും ക​​യ​​റ്റു​​മ​​തി ചെ​​യ്യു​​ന്ന ര​​ണ്ടു രാ​​ഷ്‌​​ട്ര​​ങ്ങ​​ൾ തീ​​വ്ര​​വാ​​ദ ആ​​ക്ര​​മ​​ണ​​ങ്ങ​​ളു​​ടെ പേ​​രി​​ൽ പ​​ര​​സ്പ​​രം ഏ​​റ്റു​​മു​​ട്ടു​​ക​​യും അ​​പ​​ല​​പി​​ക്കു​​ക​​യു​​മൊ​​ക്കെ ചെ​​യ്യു​​ന്ന കാ​​ഴ്ച​​യ്ക്കാ​​ണ് ലോ​​ക​​മി​​പ്പോ​​ൾ സാ​​ക്ഷ്യം വ​​ഹി​​ക്കു​​ന്ന​​ത്. ശ​​നി​​യാ​​ഴ്ച രാ​​ത്രി​​യി​​ലാ​​ണ് ത​​ങ്ങ​​ൾ​​ക്കെ​​തി​​രേ​​യു​​ള്ള തീ​​വ്ര​​വാ​​ദ ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ തി​​രി​​ച്ച​​ടി​​യാ​​യി അ​​ഫ്ഗാ​​നി​​സ്ഥാ​​നെ ആ​​ക്ര​​മി​​ച്ച് തീ​​വ്ര​​വാ​​ദ ഒ​​ളി​​ത്താ​​വ​​ള​​ങ്ങ​​ൾ ന​​ശി​​പ്പി​​ച്ചെ​​ന്നു പാ​​കി​​സ്ഥാ​​ൻ അ​​റി​​യി​​ച്ച​​ത്.

പ​​ക്ഷേ, അ​​തു തീ​​വ്ര​​വാ​​ദ​​ത്തി​​നെ​​തി​​രേ​​യു​​ള്ള തി​​രി​​ച്ച​​റി​​വ​​ല്ല, ര​​ണ്ടു തീ​​വ്ര​​വാ​​ദ കൃ​​ഷി​​ക്കാ​​ർ ത​​മ്മി​​ലു​​ള്ള ത​​ർ​​ക്ക​​മാ​​ണ്. എ​​ന്താ​​യാ​​ലും മ​​ത​​ഭ്രാ​​ന്ത​​ർ ഒ​​ന്നി​​ക്കു​​ന്പോ​​ഴു​​ള്ള​​ത്ര നാ​​ശം ത​​മ്മി​​ല​​ടി​​ക്കു​​ന്പോ​​ൾ മ​​റ്റു​​ള്ള​​വ​​ർ​​ക്കി​​ല്ല. മ​​ത​​ഭ്രാ​​ന്തി​​നെ രാ​​ഷ്‌​​ട്രീ​​യ വ​​ള​​ർ​​ച്ച​​യ്ക്കു​​വേ​​ണ്ടി​​യോ മ​​ത​​ബോ​​ധ​​ത്താ​​ലോ ആ​​രു വ​​ള​​ർ​​ത്തി​​യാ​​ലും അ​​തു താ​​ത്കാ​​ലി​​ക നേ​​ട്ട​​ങ്ങ​​ൾ​​ക്ക​​പ്പു​​റം സ​​മാ​​ധാ​​ന​​ത്തെ​​യും വി​​ക​​സ​​ന​​ത്തെ​​യും രാ​​ജ്യ​​ത്തി​​ന്‍റെ കെ​​ട്ടു​​റ​​പ്പി​​നെ​​യും അ​​പ​​ക​​ട​​ത്തി​​ലാ​​ക്കു​​മെ​​ന്ന​​ത് ച​​രി​​ത്ര​​മാ​​ണ്. പാ​​ക്കി​​സ്ഥാ​​നും അ​​ഫ്ഗാ​​നി​​സ്ഥാ​​നും ഉ​​ൾ​​പ്പെ​​ടെ തീ​​വ്ര​​വാ​​ദം വ​​ള​​ർ​​ത്തു​​ന്ന ഒ​​രു രാ​​ജ്യ​​വും ര​​ക്ഷ​​പ്പെ​​ട്ടി​​ട്ടി​​ല്ല.

നം​​ഗാ​​ർ​​ഹ​​ർ, പ​​ക്തി​​ക എ​​ന്നീ അ​​തി​​ർ​​ത്തി പ്ര​​വി​​ശ്യ​​ക​​ളി​​ൽ ശ​​നി​​യാ​​ഴ്ച രാ​​ത്രി​​യാ​​യി​​രു​​ന്നു പാ​​ക്കി​​സ്ഥാ​​ന്‍റെ വ്യോ​​മാ​​ക്ര​​മ​​ണം. പാ​​ക്കി​​സ്ഥാ​​നി​​ലെ ബ​​ജൗ​​ർ ജി​​ല്ല​​യി​​ലെ സു​​ര​​ക്ഷാ പോ​​സ്റ്റി​​ലേ​​ക്ക് സ്ഫോ​​ട​​ക​​വ​​സ്തു​​ക്ക​​ൾ നി​​റ​​ച്ച വാ​​ഹ​​നം ഇ​​ടി​​ച്ചു​​ക​​യ​​റ്റി 11 സൈ​​നി​​ക​​രും ഒ​​രു കു​​ട്ടി​​യും കൊ​​ല്ല​​പ്പെ​​ട്ട സം​​ഭ​​വ​​ത്തി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​ണ് ആ​​ക്ര​​മ​​ണം. 70 തീ​​വ്ര​​വാ​​ദി​​ക​​ളെ വ​​ധി​​ച്ചെ​​ന്ന് പാ​​ക്കി​​സ്ഥാ​​ൻ അ​​വ​​കാ​​ശ​​പ്പെ​​ട്ടു. എ​​ന്നാ​​ൽ, സ്ത്രീ​​ക​​ളും കു​​ട്ടി​​ക​​ളും അ​​ട​​ക്ക​​മു​​ള്ള പൗ​​ര​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​തെ​​ന്ന് താ​​ലി​​ബാ​​ൻ അ​​റി​​യി​​ച്ചു.

പാ​​ക്കി​​സ്ഥാ​​നെ ആ​​ക്ര​​മി​​ക്കു​​ന്ന ഭീ​​ക​​ര​​സം​​ഘ​​ട​​ന​​ക​​ൾ​​ക്ക് അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ അ​​ഭ​​യം ന​​ല്കു​​ന്ന​​തി​​നു​​ള്ള മ​​റു​​പ​​ടി​​യാ​​ണി​​തെ​​ന്ന് പാ​​ക് വൃ​​ത്ത​​ങ്ങ​​ൾ പ​​റ​​ഞ്ഞു. പ​​ഹ​​ൽ​​ഗാം ആ​​ക്ര​​മ​​ണ​​ത്തി​​നു പാ​​കി​​സ്ഥാ​​നി​​ൽ ക​​യ​​റി തി​​രി​​ച്ച​​ടി​​ച്ച ഇ​​ന്ത്യ പ​​റ​​ഞ്ഞ അ​​തേ മ​​റു​​പ​​ടി. സ​​മാ​​ന ആ​​രോ​​പ​​ണ​​ത്തി​​ൽ ക​​ഴി​​ഞ്ഞ ഒ​​ക്‌​​ടോ​​ബ​​റി​​ലും പാ​​ക് സേ​​ന അ​​ഫ്ഗാ​​നി​​സ്ഥാ​​നെ ആ​​ക്ര​​മി​​ക്കു​​ക​​യും അ​​ഫ്ഗാ​​ൻ പ്ര​​ത്യാ​​ക്ര​​മ​​ണം ന​​ട​​ത്തു​​ക​​യും ചെ​​യ്തി​​രു​​ന്നു. 2021ൽ ​​അ​​മേ​​രി​​ക്ക​​ൻ സേ​​ന പി​​ൻ​​വാ​​ങ്ങി​​യ​​തു​​മു​​ത​​ൽ ഈ ​​തീ​​വ്ര​​വാ​​ദ കൊ​​ടു​​ക്ക​​ൽ വാ​​ങ്ങ​​ലു​​ക​​ൾ സ​​ജീ​​വ​​മാ​​ണ്.

പാ​​ക് താ​​ലി​​ബാ​​ൻ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന തെ​​ഹ്‌​​രി​​ക്-ഇ-​താ​​ലി​​ബാ​​ൻ, ഇ​​സ്‌​​ലാ​​മി​​ക് സ്റ്റേ​​റ്റ്-ഖു​​റാ​​സാ​​ൻ പ്ര​​വി​​ശ്യ ഭീ​​ക​​ര​​രു​​ടെ ഏ​​ഴു താ​​വ​​ള​​ങ്ങ​​ളാ​​ണ് ആ​​ക്ര​​മി​​ച്ച​​ത്. പാ​​ക്കി​​സ്ഥാ​​ൻ തീ​​റ്റി​​പ്പോ​​റ്റു​​ന്ന​​തും ഐ​​ക്യ​​രാ​​ഷ്‌​​ട്ര​​സ​​ഭ ഭീ​​ക​​ര സം​​ഘ​​ട​​ന​​യാ​​യി പ്ര​​ഖ്യാ​​പി​​ച്ച​​തു​​മാ​​യ ല​​ഷ്‌​​ക​​ർ-​​ഇ-​​തോ​​യി​​ബ​​യും അ​​തി​​ന്‍റെ ശാ​​ഖ​​യാ​​യ റെ​​സി​​സ്റ്റ​​ൻ​​സ് ഫ്ര​​ണ്ടു​​മാ​​ണ് (ടി​​ആ​​ർ​​എ​​ഫ്) 2025 ഏ​​പ്രി​​ലി​​ൽ കാ​​ഷ്മീ​​രി​​ലെ പ​​ഹ​​ൽ​​ഗാ​​മി​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത്. ഇ​​ന്ത്യ അ​​തി​​ർ​​ത്തി​​ക്ക​​പ്പു​​റ​​ത്തെ​​ത്തി തി​​രി​​ച്ച​​ടി​​ക്കു​​ക​​യും ചെ​​യ്തു. അ​​തി​​നെ​​തി​​രേ ലോ​​ക​​വേ​​ദി​​ക​​ളി​​ലെ​​ല്ലാം പ​​രാ​​തി​​യു​​മാ​​യി അ​​ല​​ഞ്ഞു​​ന​​ട​​ന്ന പാ​​ക്കി​​സ്ഥാ​​ൻ ഇ​​പ്പോ​​ൾ അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ൽ ക​​ട​​ന്നു​​ക​​യ​​റി ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യി​​രി​​ക്കു​​ന്നു.

തി​​രി​​ച്ച​​ടി​​യു​​ണ്ടാ​​കു​​മെ​​ന്ന് അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ഇ​​ന്ത്യ​​യും സം​​ഭ​​വ​​ത്തെ അ​​പ​​ല​​പി​​ച്ചു. അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ തീ​​വ്ര​​വാ​​ദി​​ക​​ളോ​​ടു​​ള്ള സ​​ഹാ​​നു​​ഭൂ​​തി​​യ​​ല്ല, അ​​ടു​​ത്ത​​യി​​ടെ അ​​വ​​രു​​മാ​​യി സ്ഥാ​​പി​​ച്ച ന​​യ​​ത​​ന്ത്ര ബ​​ന്ധ​​വും ഇ​​ന്ത്യ​​ക്കെ​​തി​​രേ ഭീ​​ക​​ര​​രെ വ​​ള​​ർ​​ത്തു​​ന്ന ശ​​ത്രു​​വി​​ന്‍റെ ശ​​ത്രു​​വി​​നോ​​ടു​​ള്ള മൈ​​ത്രി​​യും മാ​​ത്ര​​മാ​​ണെ​​ന്നേ ക​​രു​​താ​​നാ​​കൂ. പാക്കിസ്ഥാ​​ൻ ആ​​ഭ്യ​​ന്ത​​ര സ​​ഹ​​മ​​ന്ത്രി ത​​ലാ​​ൽ ചൗ​​ധ​​രി പ​​റ​​യു​​ന്ന​​തു കേ​​ൾ​​ക്ക​​ണം: “അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ ഏ​​റെ​​ക്കാ​​ല​​മാ​​യി തീ​​വ്ര​​വാ​​ദം ക​​യ​​റ്റു​​മ​​തി ചെ​​യ്യു​​ക​​യാ​​ണ്. ത​​ങ്ങ​​ളു​​ടെ പൗ​​ര​​ന്മാ​​രു​​ടെ ജീ​​വ​​നും സ്വ​​ത്തും സം​​ര​​ക്ഷി​​ക്കാ​​ൻ ത​​ങ്ങ​​ൾ​​ക്ക് അ​​വ​​കാ​​ശ​​മു​​ണ്ട്.” പ​​ക്ഷേ, ത​​ങ്ങ​​ൾ തീ​​വ്ര​​വാ​​ദം ക​​യ​​റ്റി അ​​യ​​യ്ക്കു​​ന്ന ഇ​​ന്ത്യ​​ക്ക് അ​​ത്ത​​രം അ​​വ​​കാ​​ശ​​ങ്ങ​​ളു​​ള്ള​​താ​​യി അ​​വ​​ർ​​ക്കു തോ​​ന്നു​​ന്നി​​ല്ല.

തീ​​വ്ര​​വാ​​ദ​​സം​​ഘ​​ട​​ന​​ക​​ളെ പ​​ണ​​വും ആ​​യു​​ധ​​വും ന​​ൽ​​കി വ​​ള​​ർ​​ത്തി ഇ​​ന്ത്യ​​ക്കെ​​തി​​രേ ഉ​​പ​​യോ​​ഗി​​ക്കു​​ക​​യും ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ളെ പീ​​ഡി​​പ്പി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന പാ​​ക്കി​​സ്ഥാ​​ൻ, ആ​​ഗോ​​ള​​തീ​​വ്ര​​വാ​​ദ​​ത്തി​​ന്‍റെ ഏ​​ഷ്യ​​ൻ ഫാ​​ക്ട​​റി​​യും സ്ത്രീ​​ക​​ളു​​ടെ ത​​ട​​വ​​റ​​യും ഇ​​സ്‌​​ലാ​​മി​​ക മ​​ത​​മൗ​​ലി​​ക​​വാ​​ദ​​ത്തി​​ന്‍റെ വി​​സ്മ​​യ​​വു​​മാ​​യ അ​​ഫ്ഗാ​​നെ ആ​​ക്ര​​മി​​ക്കു​​ന്പോ​​ൾ ജ​​നാ​​ധി​​പ​​ത്യ-​​മ​​തേ​​ത​​ര ലോ​​ക​​ത്തി​​ന് കാ​​ര്യ​​മാ​​യൊ​​ന്നും ചെ​​യ്യാ​​നി​​ല്ല. ര​​ണ്ടും തീ​​വ്ര​​വാ​​ദ സാ​​ഹോ​​ദ​​ര്യം പ​​ങ്കു​വ​​യ്ക്കു​​ന്ന​​വ​​രാ​​ണ്. ലോ​​ക​​സ​​മാ​​ധാ​​നം കെ​​ടു​​ത്തു​​ക മാ​​ത്ര​​മ​​ല്ല, സ്വ​​ന്തം ജ​​ന​​ങ്ങ​​ളെ അ​​ത് അ​​പ​​രി​​ഷ്കൃ​​ത ലോ​​ക​​ത്ത് ത​​ള​​ച്ചി​​ടു​​ക​​യും ചെ​​യ്യു​​ന്നു.

പാ​​ക്കി​​സ്ഥാ​​നി​​ലെ താ​​ലി​​ബാ​​ൻ കേ​​ന്ദ്ര​​മാ​​യി​​രു​​ന്ന സ്വാ​​ത് താ​​ഴ്‌​​വ​​ര​​യി​​ൽ സ്കൂ​​ളി​​ൽ പോ​​യ​​തി​​നും താ​​ലി​​ബാ​​നെ വി​​മ​​ർ​​ശി​​ച്ച​​തി​​നും വെ​​ടി​​യേ​​റ്റു​വീ​​ഴു​​ക​​യും പി​​ന്നീ​​ട് അ​​തി​​ജീ​​വി​​ച്ച് ല​​ണ്ട​​നി​​ൽ താ​​മ​​സ​​മാ​​ക്കു​​ക​​യും ചെ​​യ്ത മ​​ലാ​​ല യൂ​​സ​​ഫ് സാ​​യി​​യു​​ടെ വാ​​ക്യം വി​​ല​​പ്പെ​​ട്ട​​താ​​ണ്. “തീ​​വ്ര​​വാ​​ദി​​യെ തോ​​ക്കു​​ക​​ൾ​​കൊ​​ണ്ടു കൊ​​ല്ലാ​​നാ​​കും. പ​​ക്ഷേ, തീ​​വ്ര​​വാ​​ദ​​ത്തെ കൊ​​ല്ലാ​​ൻ വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നേ ക​​ഴി​​യൂ.” തീ​​വ്ര​​വാ​​ദ​​ത്തി​​നു​​ള്ള മ​​രു​​ന്ന് അ​​തി​​ലും ല​​ളി​​ത​​മാ​​യി മ​​റ്റാ​​രും കു​​റി​​ച്ചി​​ട്ടി​​ല്ല. മ​​ലാ​​ല പ​​റ​​ഞ്ഞ​​ത്, മ​​ത​​വി​​ദ്യാ​​ഭ്യാ​​സ​​ത്തെ​​ക്കു​​റി​​ച്ചാ​​യി​​രി​​ക്കി​​ല്ല.

23-02-2026

ദ ഛ​ത്തീ​സ്ഗ​ഡ് സ്റ്റോ​റി- 2 ഗോ​സ് ബി​യോ​ൺ​ഡ്

ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന വ​ർ​ഗീ​യ​ത​യു​ടെ ര​ണ്ടാം ഭാ​ഗം, അ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളെ​യും വെ​റു​തെ വി​ടി​ല്ല എ​ന്ന​താ​ണ്. ക്രൈ​സ്ത​വ​രാ​യ​തി​നാ​ൽ മൃ​ത​ദേ​ഹം പൊ​തു​ശ്മ​ശാ​ന​ത്തി​ലോ ഗ്രാ​മ​ത്തി​ലോ സ്വ​ന്തം ഭൂ​മി​യി​ലോ​പോ​ലും സം​സ്ക​രി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. മൃ​ത​ദേ​ഹ​ങ്ങ​ൾ കു​ഴി​മാ​ന്തി​യെ​ടു​ത്ത് തീ​വ്ര​ഹി​ന്ദു​ത്വ​വാ​ദി​ക​ൾ കൊ​ണ്ടു​പോ​കു​ന്നു.

ചി​ല​ത് ഹി​ന്ദു ആ​ചാ​ര​പ്ര​കാ​രം സം​സ്ക​രി​ക്കു​ന്നു. പോ​ലീ​സ് കാ​വ​ൽ​നി​ൽ​ക്കു​ന്നു. ബി​ജെ​പി സ​ർ​ക്കാ​രു​ക​ൾ ക​ണ്ണ​ട​ച്ച് ഇ​രു​ട്ടാ​ക്കു​ന്നു. ചി​ല ഗ്രാ​മ​ങ്ങ​ളി​ൽ ക്രൈ​സ്ത​വ​ർ​ക്കു പ്ര​വേ​ശ​ന​മി​ല്ലെ​ന്നു​ള്ള ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച് തീ​വ്ര​ഹി​ന്ദു​ത്വ​യ്ക്കു പു​ത്ത​ൻ വ്യാ​ഖ്യാ​ന​മെ​ഴു​തി​യ ഛത്തീ​സ്ഗ​ഡി​ൽ​നി​ന്നാ​ണ് ര​ണ്ടാം ഭാ​ഗ​മാ​യി ഛത്തീ​സ്ഗ​ഡി​ലും അ​തി​ന​പ്പു​റ​വും സ​ജീ​വ​മാ​യ കൊ​ടും​വ​ർ​ഗീ​യ​ത​യു​ടെ പു​തി​യ പ​തി​പ്പ്.

പ്ര​ചാ​ര​ണ​വേ​ല​യ​ല്ല, ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന ഇ​ട​ക്കാ​ല വി​ധി​യോ​ടെ ക​ഴി​ഞ്ഞ​ദി​വ​സം സു​പ്രീം​കോ​ട​തി ഛത്തീ ​സ്ഗ​ഡ് സ​ർ​ക്കാ​രി​നോ​ടു വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട കേ​സാ​ണി​ത്. ഒ​രി​ട​ത്ത് നി​ർ​മി​ത​ബു​ദ്ധി ഉ​ച്ച​കോ​ടി, മ​റ്റി​ട​ങ്ങ​ളി​ൽ വ​ർ​ഗീ​യ ഉ​ച്ച​കോ​ടി! ഈ ​രാ​ജ്യം എ​വി​ടേ​ക്കാ​ണ്? ഇ​ക്ക​ഴി​ഞ്ഞ ക്രി​സ്മ​സി​നു തൊ​ട്ടു​പി​ന്നാ​ലെ, ഛത്തീ​സ്ഗ​ഡ് ധം​താ​രി ജി​ല്ല​യി​ലെ ബോ​റാ​യ് ഗ്രാ​മ​ത്തി​ൽ പു​നി​യ ബാ​യി സാ​ഹു എ​ന്ന സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ ഒ​രു​ക്കം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് തീ​വ്ര​ഹി​ന്ദു​ത്വ​ർ എ​ത്തി​യ​ത്.

ഹി​ന്ദു ആ​ചാ​ര​പ്ര​കാ​രം സം​സ്ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​വ​ർ ശ​വ​ക്കൂ​ഴി മൂ​ടി. ഒ​ന്ന​ര ദി​വ​സ​മാ​യി​ട്ടും മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​നാ​വാ​തെ വ​ന്ന​തോ​ടെ, ഖ​ർ​വാ​പ്പ​സി ന​ട​ത്താ​മെ​ന്ന് എ​ഴു​തി​ക്കൊ​ടു​ക്കാ​നും ഹൈ​ന്ദ​വ ആ​ചാ​ര​പ്ര​കാ​രം സം​സ്കാ​രം ന​ട​ത്താ​നും ആ ​ക്രൈ​സ്ത​വ​കു​ടും​ബം നി​ർ​ബ​ന്ധി​ത​രാ​യി.

ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പോ​ലീ​സും ഇ​ട​പെ​ട്ട് പ്ര​ശ്നം ര​മ്യ​മാ​യി പ​രി​ഹ​രി​ച്ചെ​ന്നാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞ​ത്. ഇ​ങ്ങ​നെ​യാ​ണ് പു​തി​യ ഇ​ന്ത്യ​യി​ൽ ഹി​ന്ദു​ത്വ​രും ബി​ജെ​പി സ​ർ​ക്കാ​രു​ക​ളും ചേ​ർ​ന്നു ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ര​മ്യ​ത​യി​ലെ​ത്തി​ക്കു​ന്ന​ത്. ആ​റു മാ​സം മു​ന്പാ​ണ്, സോം​ലാ​ൽ റാ​ത്തോ​ഡി​ന്‍റെ മൃ​ത​ദേ​ഹം കു​ഴി​മാ​ന്തി പു​റ​ത്തെ​ടു​ത്ത​ത്.

അ​വ​ർ മൃ​ത​ദേ​ഹം എ​വി​ടേ​ക്കാ​ണ് കൊ​ണ്ടു​പോ​യ​തെ​ന്നു​പോ​ലും ത​ങ്ങ​ൾ​ക്ക് അ​റി​യി​ല്ലെ​ന്നാ​ണ് അ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞ​ത്. 2025 ജ​നു​വ​രി​യി​ൽ ബ​സ്ത​ർ ജി​ല്ല​യി​ലെ ചി​ന്ദ്‌​വാ​ഡ ഗ്രാ​മ​ത്തി​ൽ മ​രി​ച്ച പാ​സ്റ്റ​ർ സു​ഭാ​ഷ് ഭാ​ഗേ​ലി​ന്‍റെ മൃ​ത​ദേ​ഹം പൊ​തു​ശ്മ​ശാ​ന​ത്തി​ലോ സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ലോ​പോ​ലും സം​സ്ക​രി​ക്കാ​ൻ സം​ഘ​പ​രി​വാ​റും പോ​ലീ​സും വി​സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മ​ക​ൻ ര​മേ​ശ് ഭാ​ഗ​ലി​നു സു​പ്രീം​കോ​ട​തി​വ​രെ ക​യ​റേ​ണ്ടി​വ​ന്നു.

സ്വ​ന്തം ഭൂ​മി​യി​ൽ സം​സ്ക​രി​ക്കു​ന്ന​ത് ത​ട​യാ​നാ​വി​ല്ലെ​ന്നു ജ​സ്റ്റീ​സ് ബി.​വി. നാ​ഗ​ര​ത്ന വി​ധി​ച്ച​പ്പോ​ൾ, 25 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കാ​ൻ ജ​സ്റ്റീ​സ് സ​തീ​ഷ് ച​ന്ദ്ര ഭി​ന്ന​വി​ധി​യെ​ഴു​തി. ഭ​ര​ണ​കൂ​ട താ​ത്പ​ര്യ​ങ്ങ​ൾ​ക്കൊ​പ്പം ഭ​ര​ണ​ഘ​ട​നാ​സ്ഥാ​പ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി മാ​റി​യി​ട്ടി​ല്ലെ​ങ്കി​ലും ആ​ശ​ങ്ക​ക​ൾ ഏ​റു​ക​യാ​ണ്.

ബി​ജെ​പി ഭ​രി​ക്കു​ന്നി​ട​ത്തൊ​ക്കെ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ മ​റ​വി​ൽ ക്രൈ​സ്ത​വ​രെ വേ​ട്ട​യാ​ടു​ന്ന​വ​ർ, ഘ​ർ​വാ​പ്പ​സി നി​ർ​ബാ​ധം ന​ട​ത്തു​ക​യാ​ണ്. ഇ​ത് ഒ​റ്റ​പ്പെ​ട്ട തീ​രു​മാ​ന​മൊ​ന്നു​മ​ല്ല. ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത് ക​ഴി​ഞ്ഞ​ദി​വ​സം ല​ക്നൗ​വി​ൽ പ​റ​ഞ്ഞ​ത്, ഭി​ന്നി​പ്പി​ക്ക​ല​ല്ല, ഒ​ന്നി​പ്പി​ക്ക​ലാ​ണ് കാ​ല​ത്തി​ന്‍റെ ആ​വ​ശ്യം എ​ന്നാ​ണ്. ഒ​പ്പം മ​റ്റൊ​ന്നു​കൂ​ടി ഓ​ർ​മി​പ്പി​ച്ചു.

“മു​സ്‌​ലിം​ക​ൾ അ​റ​ബി​നാ​ടു​ക​ളി​ൽ​നി​ന്നു വ​ന്ന​വ​ര​ല്ല. അ​വ​രു​ടെ ഘ​ർ​വാ​പ​സി എ​ടു​ത്തു​ചാ​ടി ന​ട​ത്തേ​ണ്ട​ത​ല്ല, സം​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും ധാ​ര​ണ​ക​ളി​ലൂ​ടെ​യും ന​ട​ത്തേ​ണ്ട​താ​ണ്.” ഇ​താ​ണ്, ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ര​ണ്ടാം​ത​ര​ക്കാ​രാ​യി ച​വി​ട്ടി​ത്താ​ഴ്ത്തു​ന്ന വി​ചാ​ര​ധാ​ര​യു​ടെ ഒ​ളി​ച്ചു​ക​ളി അ​ഥ​വാ ദീ​ർ​ഘ​കാ​ല പ​ദ്ധ​തി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ സ​ർ​ക്കാ​ർ വി​മ​ർ​ശ​ന​ങ്ങ​ളും നി​ർ​മി​ത​ബു​ദ്ധി ഉ​ള്ള​ട​ക്ക​ങ്ങ​ളും നി​യ​ന്ത്രി​ക്കാ​ൻ ക​ച്ച​കെ​ട്ടി​യി​റ​ങ്ങി​യി​രി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ, വ​ർ​ഗീ​യ-​ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ളെ ത​ട​യാ​ത്ത​ത് ഇ​തി​ന്‍റെ മ​റു​വ​ശ​മാ​ണ്.

മു​സ്‌​ലിം വേ​ഷ​ധാ​രി​ക​ൾ​ക്കു നേ​രേ തോ​ക്കു​ചൂ​ണ്ടു​ന്ന ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യു​ടെ ‘പോ​യി​ന്‍റ് ബ്ലാ​ങ്ക്’ ചി​ത്രം ബി​ജെ​പി​യു​ടെ സ​മൂ​ഹ​മാ​ധ‍്യ​മ അ​ക്കൗ​ണ്ടി​ൽ​നി​ന്നാ​ണു പു​റ​ത്തു​വ​ന്ന​ത്. ബി​ജെ​പി-​സം​ഘ​പ​രി​വാ​റു​കാ​ർ പൗ​ര​ന്മാ​രെ മ​താ​ടി​സ്ഥാ​ന​ത്തി​ൽ ഭി​ന്നി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തെ​ങ്ങ​നെ സാ​ധി​ക്കു​ന്നു എ​ന്ന ചോ​ദ്യ​ത്തി​നു​ത്ത​രം ഒ​രു വം​ശീ​യ പ്ര​ത്യ​യ​ശാ​സ്ത്ര​വും ഭ​ര​ണ​കൂ​ട പി​ന്തു​ണ​യും അ​വ​ർ​ക്കു​ണ്ട് എ​ന്ന​താ​ണ്.

ഛത്തീ​സ്ഗ​ഡ് അ​സോ​സി​യേ​ഷ​ൻ ഫോ​ർ ജ​സ്റ്റീ​സ് ആ​ൻ​ഡ് ഇ​ക്വാ​ലി​റ്റി​യു​ടെ ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ക്കു​ന്ന സം​ഭ​വം ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച ജ​ഡ്ജി​മാ​രാ​യ വി​ക്രം നാ​ഥ്, സ​ന്ദീ​പ് മേ​ത്ത, എ​ൻ.​വി. അ​ൻ​ജാ​രി​യ എ​ന്നി​വ​രു​ടെ ബെ​ഞ്ച് ഛത്തീ​സ്ഗ​ഡ് സ​ർ​ക്കാ​രി​നു നോ​ട്ടീ​സും അ​യ​ച്ചു.

ഇ​ത്ത​രം 350 സം​ഭ​വ​ങ്ങ​ളാ​ണ് ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്തു​ണ്ടാ​യ​ത്. ന​മു​ക്കു വേ​ണ​മെ​ങ്കി​ൽ ഇ​തൊ​ന്നും വ​ലി​യ സം​ഭ​വ​മ​ല്ല, അ​ത് ഉ​ത്ത​രേ​ന്ത്യ​യി​ല​ല്ലേ, ക്രി​സ്ത്യാ​നി​ക​ളാ​ണെ​ങ്കി​ലും ന​മ്മു​ടെ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​ര​ല്ല​ല്ലോ, ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ മാ​ത്ര​മാ​ണോ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്, ക്രി​സ്ത്യാ​നി​ക​ൾ മു​സ്‌​ലിം രാ​ജ്യ​ങ്ങ​ളി​ലും പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്നി​ല്ലേ തു​ട​ങ്ങി​യ വ​ർ​ഗീ​യ​ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന ന്യാ​യീ​ക​ര​ണ​ങ്ങ​ളി​ൽ ന​മ്മു​ടെ രാ​ഷ്‌​ട്രീ​യം ഒ​ളി​ച്ചു​വ​യ്ക്കാം.

പ​ക്ഷേ, വി​ല​യ്ക്ക് എ​ടു​ക്ക​പ്പെ​ട്ട​വ​രു​ടെ​യും കെ​ണി​യി​ല​ക​പ്പെ​ട്ട​വ​രു​ടെ​യും ഇ​ത​ര​മ​ത-​അ​പ​ര​വി​ദ്വേ​ഷി​ക​ളു​ടെ​യും ആ ​മ​നു​ഷ്യ​വി​രു​ദ്ധ​ത എ​ല്ലാ​വ​ർ​ക്കും സാ​ധ്യ​മ​ല്ല. ഹി​ന്ദു​ത്വ-​മു​സ്‌​ലിം-​ക്രി​സ്ത്യ​ൻ വ​ർ​ഗീ​യ​ത​ക​ളെ എ​തി​ർ​ക്കു​ന്ന​വ​രു​ടെ അ​ഭാ​വം ഇ​ന്ത്യ​ക്കി​ല്ല. പ​ക്ഷേ, എ​ല്ലാ​ത്തി​നെ​യും ഒ​ന്നി​ച്ചെ​തി​ർ​ക്കു​ന്ന​തി​നു പ​ക​രം, ഒ​ന്നി​നെ​യെ​ങ്കി​ലും പ്രീ​ണി​പ്പി​ക്കു​ന്ന രാ​ഷ്‌​ട്രീ​യം ശ​ക്ത​മാ​ണ്.

ആ ​വ്യാ​ജ മ​തേ​ത​ര​ത്വം, രാ​ഷ്‌​ട്രീ​യ ഹി​ന്ദു​ത്വ​യെ​യും വ​ള​ർ​ത്തി. അ​തു​പോ​ലെ, വ​ർ​ഗീ​യ​വാ​ദി​ക​ൾ​ക്കു മ​ത ധ്രു​വീ​ക​ര​ണം സാ​ധ്യ​മാ​യി​ട്ടും മ​തേ​ത​ര രാ​ഷ്‌​ട്രീ​യ-​മ​ത​നേ​താ​ക്ക​ൾ​ക്ക് മ​തേ​ത​ര ധ്രു​വീ​ക​ര​ണം സാ​ധ്യ​മാ​യി​ല്ല. വ​ർ​ഗീ​യ​ത​യ്ക്കെ​തി​രേ​യു​ള്ള പോ​രാ​ട്ടം, മ​ത​വി​ശ്വാ​സി​ക​ളു​ടെ വി​കാ​ര​ങ്ങ​ളെ മു​റി​പ്പെ​ടു​ത്തി​യും പ്ര​കോ​പി​പ്പി​ച്ചു​മ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്.

വ​ർ​ഗീ​യ​ത​യ്ക്കും തീ​വ്ര​വാ​ദ​ത്തി​നു​മെ​തി​രേ ഉ​യ​ർ​ത്തു​ന്ന സ​മൂ​ഹ​മാ​ധ്യ​മ വാ​ളു​ക​ൾ യ​ഥാ​ർ​ഥ വി​ശ്വാ​സി​ക​ളെ പ​രി​ക്കേ​ൽ​പ്പി​ക്കു​ന്ന​ത് വ​ർ​ഗീ​യ​ത​യ്ക്ക് ആ​ളെ​ക്കൂ​ട്ടു​ന്ന പ​രി​പാ​ടി​യാ​ണ്. ബി​ജെ​പി ഉ​ൾ​പ്പെ​ടെ ഒ​രു രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​യി​ലെ​യും എ​ല്ലാ അം​ഗ​ങ്ങ​ളും അ​നു​ഭാ​വി​ക​ളും വ​ർ​ഗീ​യ​വാ​ദി​ക​ള​ല്ല. പ​ക്ഷേ, അ​വ​രെ നി​ശ​ബ്ദ​രാ​ക്കാ​ൻ പ്ര​ത്യ​യ​ശാ​സ്ത്ര ‘വി​ശു​ദ്ധ’ ഗ്ര​ന്ഥ​ങ്ങ​ൾ​ക്കും അ​തി​ന്‍റെ കാ​വ​ൽ​ക്കാ​ർ​ക്കും ക​ഴി​യും.

അ​ത്ത​രം വ​ർ​ഗീ​യ​ധാ​ര​ക​ൾ ഉ​ത്ത​രേ​ന്ത്യ​ക്കു​വേ​ണ്ടി മാ​ത്ര​മു​ള്ള​ത​ല്ലെ​ന്നു മ​റ​ക്ക​രു​ത്. ഇ​ന്ത്യ​യി​ൽ മു​സ്‌​ലിം​ക​ളെ​യും ക്രി​സ്ത്യാ​നി​ക​ളെ​യും ല​ക്ഷ്യ​മി​ട്ടു​ള്ള വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ളി​ൽ വ​ലി​യ വ​ർ​ധ​ന​യു​ണ്ടാ​യെ​ന്നും അ​തി​ൽ 88 ശ​ത​മാ​ന​വും ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണെ​ന്നു​മു​ള്ള അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ന്ത്യ ഹെ​യ്റ്റ് ലാ​ബി​ന്‍റെ റി​പ്പോ​ർ​ട്ടും കൂ​ട്ട​ക്കൊ​ല​ക​ൾ​ക്കു സാ​ധ്യ​ത​യു​ള്ള 168 രാ​ജ്യ​ങ്ങ​ളു​ടെ സാ​ധ്യ​താ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്താ​ണെ​ന്ന യു​എ​സ് ഹോ​ളോ​കോ​സ്റ്റ് മ്യൂ​സി​യ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടും അ​ടു​ത്ത​യി​ടെ​യാ​ണ് പു​റ​ത്തു​വ​ന്ന​ത്.

നി​ർ​വി​കാ​ര​ത പാ​ടി​ല്ല. പു​റ​മേ​യു​ള്ള വൈ​വി​ധ്യ​ങ്ങ​ള​ല്ലാ​തെ അ​ക​മേ ഒ​രൊ​റ്റ വം​ശ​മാ​ണ് നാം. ​അ​ത​ല്ലെ​ന്നു ചി​ന്തി​പ്പി​ക്കാ​നു​ള്ള മ​സ്തി​ഷ്ക ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി വ​ർ​ഗീ​യ​മേ​ശ​യി​ൽ കി​ട​ന്നു​കൊ​ടു​ക്ക​രു​ത്. സ​ഹ​പൗ​ര​നെ വെ​റു​ക്കു​ന്ന​തി​ന്‍റെ കൂ​ടു​ത​ൽ വി​ഷ​ലി​പ്ത​മാ​യ ര​ണ്ടാം ഭാ​ഗ​ത്തി​ലാ​ണ് അ​വ​ന്‍റെ മൃ​ത​ദേ​ഹ​ത്തെ​യും വെ​റു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളു​ള്ള​ത്. അ​തു മ​റ്റി​ട​ങ്ങ​ളി​ലും വ്യാ​പി​ക്ക​രു​ത്. ന​മു​ക്ക​തി​നെ തോ​ൽ​പ്പി​ച്ചേ തീ​രൂ. ഇ​ന്ത്യ ന​മ്മു​ടേ​തു​മാ​ണ്.

21-02-2026

ആ​രോ​ഗ്യ​മേ​ഖ​ല ഒ​ന്നാ​മ​താ​കാം, മി​ക​ച്ച​ത​ല്ല

“ശ​സ്ത്ര​ക്രി​യാ ഉ​പ​ക​ര​ണം വ​യ​റ്റി​ൽ കു​ടു​ങ്ങി​യ​തു​കൊ​ണ്ടു മാ​ത്രം രോ​ഗി​ക്കു പ്ര​ത്യാ​ഘാ​ത​ങ്ങ​ളൊ​ന്നു​മു​ണ്ടാ​കി​ല്ല. 50 കൊ​ല്ലം അ​ത​വി​ടെ ഇ​രു​ന്നാ​ലും കു​ഴ​പ്പ​മി​ല്ല.” ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ൽ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യാ​യി​രു​ന്ന ഡോ. ​ല​ളി​താം​ബി​ക ഇ​ന്ന​ലെ നി​സാ​ര​മാ​യി പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ്.

ഏ​തെ​ങ്കി​ലും പ്ര​മു​ഖ​രു​ടെ​യോ സ്വ​ന്തം കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യോ കാ​ര്യ​ത്തി​ൽ അ​വ​ർ ഇ​തു​ത​ന്നെ പ​റ​യു​മോ? പാ​വ​പ്പെ​ട്ട രോ​ഗി​ക​ളോ​ടു​ള്ള ഈ ​ഉ​ദാ​സീ​ന​ത ന​മ്മു​ടെ ആ​രോ​ഗ്യ​മേ​ഖ​ല​യു​ടെ മു​ഖ​മു​ദ്ര​യെ​ന്നു പ​റ​യു​ന്നി​ല്ല. പ​ക്ഷേ, ശ​സ്ത്ര​ക്രി​യാ പി​ഴ​വി​നെ നി​സാ​ര​വ​ത്ക​രി​ക്കാ​നു​ള്ള ആ ​അ​ഭ്യാ​സം, ഡോ​ക്‌​ട​ർ​മാ​ർ പ്ര​തി​സ്ഥാ​ന​ത്തു വ​രു​ന്ന കേ​സു​ക​ളി​ൽ രോ​ഗി​ക്കു നീ​തി കി​ട്ടി​ല്ലെ​ന്ന, ക​ഴ​ന്പു​ള്ള പൊ​തു​ബോ​ധ​ത്തെ ഊ​ട്ടി​യു​റ​പ്പി​ക്കും. ഇ​പ്പോ​ൾ സ​മ​രം ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ഡോ​ക്‌​ട​ർ​മാ​രോ​ടു​ള്ള ജ​ന​ങ്ങ​ളു​ടെ സ​മീ​പ​ന​ത്തെ​യും അ​തു ബാ​ധി​ക്കും. അ​വ​കാ​ശ​ങ്ങ​ൾ രോ​ഗി​ക​ൾ​ക്കു​മു​ണ്ടെ​ന്ന് മ​റ​ക്ക​രു​ത്.

ഡോ​ക്‌​ട​ർ​മാ​രു​ടെ സ​മ​ര​വും രോ​ഗി​ക​ളു​ടെ യാ​ത​ന​യും മ​നു​ഷ്യ​ത്വ​പ​ര​മാ​യി പ​രി​ഹ​രി​ക്കേ​ണ്ട​താ​ണ്. പ​ക്ഷേ, ഡോ​ക്‌​ട​ർ​മാ​രു​ടേ​തു ജീ​വി​ത​വും രോ​ഗി​ക​ളു​ടേ​തു ജീ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന​തു​കൊ​ണ്ട് രോ​ഗി​ക​ളു​ടെ യാ​ത​ന​യ്ക്കാണു മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​ത്. അ​തി​ൽ ഏ​റ്റ​വും പു​തി​യ​ത്, ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ഞ്ചു വ​ർ​ഷം മു​ന്പ് ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​യ സ്ത്രീ​യു​ടെ വ​യ​റ്റി​ൽ 10 സെ​ന്‍റി​മീ​റ്റ​ർ വ​ലു​പ്പ​മു​ള്ള ക​ത്രി​ക മ​റ​ന്നു​വ​ച്ച​താ​ണ്.

വ​യ​റ്റി​ൽ മു​ഴ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് 2021 മേ​യി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. അ​ന്നു​മു​ത​ൽ വേ​ദ​ന​ തു​ട​ങ്ങി​യെ​ങ്കി​ലും കാ​ര​ണം ക​ണ്ടു​പി​ടി​ച്ചി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ മൂ​ത്ര​ത്തി​ലൂ​ടെ ര​ക്തം വ​രാ​ൻ തു​ട​ങ്ങി​യതോടെ ന​ട​ത്തി​യ എ​ക്സ്റേ​ പരിശോധനയി​ലാ​ണ് ക​ത്രി​ക ക​ണ്ടു​പി​ടി​ച്ച​ത്. ഇ​തു വാ​ർ​ത്ത​യാ​യ​പ്പോ​ഴാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ന്ന സ​മ​യ​ത്തെ വ​കു​പ്പു മേ​ധാ​വി​യാ​യി​രു​ന്ന ഡോ​ക്‌​ട​ർ ഇ​ത​ത്ര ഗൗ​ര​വ​മു​ള്ള കാ​ര്യ​മ​ല്ലെ​ന്നു സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. മാ​ത്ര​മ​ല്ല, അ​തി​നു മു​ന്പെ​ന്നോ ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​യി​ൽ സം​ഭ​വി​ച്ച പി​ഴ​വാ​കാ​മെ​ന്ന സൂ​ച​ന​യും ന​ൽ​കി.

പ​ക്ഷേ, ആ ​വാ​ദം നി​ല​നി​ൽ​ക്കി​ല്ലെ​ന്നു ക​ണ്ടാ​ണോ​ എ​ന്ന​റി​യി​ല്ല, മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ​ത​ന്നെ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ഡോ​ക്‌​ട​ർ ഷാ​ഹി​ദ​യെ ര​ജി​സ്റ്റ​റി​ൽ​നി​ന്നു ക​ണ്ടെ​ത്തി വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി. ഡോ​ക്‌​ട​ർ​മാ​ർ​ക്കു കൈ​ക്കൂ​ലി ന​ൽ​കി​യെ​ന്നും രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചി​ട്ടു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്‌​ട​ർ​മാ​രി​ൽ പ​ല​രും ശ​സ്ത്ര​ക്രി​യ​യ്ക്കു മു​ന്പ് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​വ​രാ​ണെ​ന്ന​ത് ര​ഹ​സ്യ​മൊ​ന്നു​മ​ല്ല.

ക​ഴി​ഞ്ഞ​ദി​വ​സം, നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ കു​ഞ്ഞ് മ​രി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ഡോ. ​ബി​ന്ദു സു​ന്ദ​റി​നു സ്ഥ​ലം​മാ​റ്റം ന​ൽ​കി പ്ര​ശ്നം ഒ​തു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ്ര​തി​ഷേ​ധം ക​ന​ത്ത​തോ​ടെ​യാ​ണ് സ​സ്പെ​ൻ​ഷ​ൻ ഉ​ണ്ടാ​യ​ത്. അ​വ​ർ​ക്കും കൈ​ക്കൂ​ലി കൊ​ടു​ത്തെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തേ ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​യ യു​വ​തി ജ​ന​നേ​ന്ദ്രി​യ​ത്തി​ലൂ​ടെ വി​സ​ർ​ജ്യം പു​റ​ത്തേ​ക്ക് പോ​കു​ന്ന​വി​ധം ദു​രി​ത​ത്തി​ലാ​യ വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ്.

തു​ട​ർ​ന്നു പ​ല ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കു യു​വ​തി വി​ധേ​യ​യാ​യി​ട്ടും പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ല. അ​ന്വേ​ഷ​ണ​വും റി​പ്പോ​ർ​ട്ടു​ക​ളും മു​റ​യ്ക്കു ന​ട​ക്കു​മെ​ന്ന​ല്ലാ​തെ ഡോ​ക്‌​ട​ർ​മാ​ർ ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന കേ​സു​ക​ൾ രാ​ജ്യ​ത്തു​ത​ന്നെ അ​ത്യ​പൂ​ർ​വ​മാ​ണ്. എ​ത്ര വ​ലി​യ ചി​കി​ത്സാ​പ്പി​ഴ​വു​ക​ളു​ണ്ടാ​യാ​ലും രോ​ഗി​യു​ടെ ജീ​വ​ൻ ന​ഷ്‌​ട​പ്പെ​ട്ടാ​ലും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന സ​മി​തി ഡോ​ക്‌​ട​ർ​മാ​രു​ടേ​താ​യി​രി​ക്കും. അ​വ​രു​ടെ വെ​ളു​പ്പി​ക്ക​ൽ റി​പ്പോ​ർ​ട്ട് മി​ക്ക​വാ​റും ഡോ​ക്‌​ട​ർ​മാ​ർ​ക്ക് അ​നു​കൂ​ല​മാ​യി​രി​ക്കു​മെ​ന്ന​താ​ണ് ച​രി​ത്രം.

നി​സ്വാ​ർ​ഥ​മ​തി​ക​ളും ക​ഠി​നാ​ധ്വാ​നി​ക​ളു​മാ​യ ഡോ​ക്‌​ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റെ ജീ​വ​ന​ക്കാ​രു​ടെ ത്യാ​ഗ​ങ്ങ​ൾ കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ​രം​ഗ​ത്തെ ശ്രേ​ഷ്ഠ​മാ​ക്കു​ന്നു​ണ്ട്. പ​ക്ഷേ, അ​വ​രു​ടെ പേ​രി​ൽ വെ​ളു​പ്പി​ക്കാ​വു​ന്ന സ്ഥി​തി​യി​ല​ല്ല ഈ ​മേ​ഖ​ല. ‘സി​സ്റ്റ​ത്തി​ന്‍റെ പ​രാ​ജ​യ’​ത്തെ വ്യ​ക്തി​ക​ളു​ടെ വി​ജ​യ​ങ്ങ​ൾ​കൊ​ണ്ടു പ​രി​ഹ​രി​ക്കാ​നാ​കി​ല്ല. രോ​ഗി​ക​ൾ​ക്കു മു​ൻ​ഗ​ണ​ന കൊ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ്, ഡോ​ക്‌​ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ അ​മി​ത​ജോ​ലി കു​റ​യ്ക്കു​ക​യും സേ​വ​ന-​വേ​ത​ന വ്യ​വ​സ്ഥ​ക​ൾ പ​രി​ഹ​രി​ക്കു​ക​യും ചെ​യ്യേ​ണ്ട​ത്.

അ​തും ന​ട​ക്കു​ന്നി​ല്ലെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ് കേ​ര​ള ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ (കെ​ജി​എം​സി​ടി​എ) നേ​തൃ​ത്വ​ത്തി​ൽ ഡോ​ക്‌​ട​ർ​മാ​ർ ഇ​പ്പോ​ൾ ന​ട​ത്തു​ന്ന സ​മ​രം. ഡോ​ക്‌​ട​ർ​മാ​രു​ടെ പ​ല ആ​വ​ശ്യ​ങ്ങ​ളും ന്യാ​യ​മാ​ണെ​ന്നും ആ​റാം​ ദി​വ​സ​വും രോ​ഗി​ക​ൾ വ​ല​യു​ക​യാ​ണെ​ന്നും സ​ർ​ക്കാ​ർ തി​രി​ച്ച​റി​യ​ണം. പി​ജി വി​ദ്യാ​ർ​ഥി​ക​ളെ​യും ഹൗ​സ് സ​ർ​ജ​ന്മാ​രെ​യും വ​ച്ച് ഇ​തു നീ​ട്ടി​ക്കൊ​ണ്ടുപോ​കാ​നാ​വി​ല്ല.

ഡ​യ​സ്നോ​ൺ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​ പ​ക​രം, സ​മ​ര​ക്കാ​രു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക​യും ന്യാ​യ​മ​ല്ലാ​ത്ത​വ​യി​ൽ വി​ശ​ദീ​ക​ര​ണം ന‌‌​ട​ത്തു​ക​യും വേ​ണം. കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ ഹ​ർ​ത്താ​ൽ ന​ട​ത്തു​ന്ന ഭ​ര​ണ​ക​ക്ഷി, കേ​ന്ദ്ര​മൊ​ഴി​ച്ച് മ​റ്റെ​ല്ലാ​വ​രെ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന​തു​പോ​ലെ, ത​ങ്ങ​ളു​ടെ സ​മ​ര​വും സ​ർ​ക്കാ​രി​നെ​യ​ല്ല, പാ​വ​പ്പെ​ട്ട രോ​ഗി​ക​ളെ​യാ​ണു വ​ല​യ്ക്കു​ന്ന​തെ​ന്ന് ഡോ​ക്‌​ട​ർ​മാ​രും തി​രി​ച്ച​റി​യ​ണം.

ആ​രോ​ഗ്യ​രം​ഗ​ത്ത് ന​മ്മു​ടെ സം​സ്ഥാ​നം ഒ​ന്നാ​മ​തെ​ന്നു വീ​ന്പി​ള​ക്കാ​ൻ പ​റ്റു​ന്ന​ത്, ഇ​ത​ര​ സം​സ്ഥാ​ന​ങ്ങ​ളി​ൽ മി​ക്ക​തി​ന്‍റെ​യും സ്ഥി​തി പ​രി​താ​പ​ക​ര​മാ​യ​തു​കൊ​ണ്ടാ​ണെ​ന്നു തി​രി​ച്ച​റ​യ​ണം. മ​രു​ന്നി​ല്ല, ഡോ​ക്‌​ട​ർ​മാ​രി​ല്ല, ശ​സ്ത്ര​ക്രി​യാ ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ല, ശു​ചി​ത്വ​മി​ല്ല, ശ​സ്ത്ര​ക്രി​യ​ക​ൾ നീ​ട്ടി​വ​യ്ക്കു​ന്നു, ഗു​രു​ത​ര​മാ​യ ചി​കി​ത്സാ​പ്പി​ഴ​വു​ക​ൾ ആ​വ​ർ​ത്തി​ക്കു​ന്നു, കൈ​ക്കൂ​ലി, അ​ഴി​മ​തി, പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ... തു​ട​ങ്ങി​യ​വ ആ​രോ​പ​ണ​ങ്ങ​ൾ മാ​ത്ര​മാ​ണോ? താ​ര​ത​മ്യം​കൊ​ണ്ട് ഒ​ന്നാ​മ​താ​കാം, മി​ക​ച്ച​താ​ക​ണ​മെ​ന്നി​ല്ല.

ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ മ​റ​ന്നു​വ​ച്ച ക​ത്രി​ക​യു​ടെ വേ​ദ​ന​യു​മാ​യി ന​ട​ക്കു​ന്ന രോ​ഗി​യും, ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി ഡോ​ക്‌​ട​ർ​മാ​ർ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ​മ​ര​വും ഈ ​മി​ക​വി​ല്ലാ​യ്മ​യു​ടെ ഈ​യാ​ഴ്ച​യി​ലെ മാ​ത്രം കാ​ഴ്ച​യാ​ണ്. പ​ര​സ്യ​ത്തി​ൽ ഒ​ന്നാ​മ​തെ​ന്നു പ​റ​യു​ന്ന​ത് ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കും. പ​ക്ഷേ, ര​ഹ​സ്യ​ത്തി​ൽ​പോ​ലും മി​ക​ച്ച​തെ​ന്നു പ​റ​യു​ന്ന​ത് ന​മ്മെ അ​ല​സ​രാ​ക്കു​ക​യും പാ​വ​പ്പെ​ട്ട രോ​ഗി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നു ഹാ​നി​ക​ര​മാ​കു​ക​യും ചെ​യ്യും.

20-02-2026

അ​ധ്യാ​പ​ക​ർ​ക്കു നി​ഷേ​ധി​ച്ച ഏ​കീ​ക​ര​ണം ബാ​റി​ൽ

സു​പ്രീം​കോ​ട​തി​വി​ധി ഉ​ണ്ടാ​യി​ട്ടും, ഭി​ന്ന​ശേ​ഷി സം​വ​ര​ണ​ത്തി​ന്‍റെ പേ​രി​ൽ ര​ണ്ടു വ​ർ​ഷ​ത്തോ​ളം 20,000 അ​ധ്യാ​പ​ക​രു​ടെ നി​യ​മ​നം മു​ട​ക്കി​യ സ​ർ​ക്കാ​ർ ഒ​രു ച​ർ​ച്ച​യു​മി​ല്ലാ​തെ നി​ന്ന നി​ൽ​പ്പി​ൽ ബാ​റു​ക​ളു​ടെ സ​മ​യം നീ​ട്ടി​യി​രി​ക്കു​ന്നു. ഈ ​സ​ർ​ക്കാ​രി​ന്‍റെ മു​ൻ​ഗ​ണ​നാ ക്ര​മ​ങ്ങ​ൾ ജ​ന​വി​രു​ദ്ധ​മാ​ണെ​ന്നു തോ​ന്നി​ക്കു​ന്ന ന​ട​പ​ടി. ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റു​ന്പോ​ൾ 29 ബാ​റു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ഴു​ള്ള​ത് 884. മു​ക്കി​നും മൂ​ല​യി​ലും അ​നു​വ​ദി​ച്ച ബാ​റു​ക​ളി​ൽ ഇ​നി നേ​ര​ത്തേ കു​ടി തു​ട​ങ്ങാ​മെ​ന്നു മാ​ത്ര​മ​ല്ല, വീ​ട്ടി​ൽ പോ​കാ​തെ വെ​ളു​ക്കു​വോ​ളം കു​ടി​ച്ചു മ​ദി​ക്കു​ക​യു​മാ​വാം. വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലെ ബാ​റു​ക​ളു​ടെ സ​മ​യ​മ​നു​സ​രി​ച്ച് മ​റ്റു​ള്ള​വ​യു​ടേ​തും ഏ​കീ​ക​രി​ച്ച​താ​ണെ​ന്നാ​ണ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് പ​റ​ഞ്ഞ​ത്. അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ പ​ഞ്ച​ന​ക്ഷ​ത്ര ബാ​റു​ക​ളി​ൽ ഇ​പ്പോ​ൾ വെ​ളു​പ്പി​നു മൂ​ന്നു​വ​രെ​യാ​ക്കി​യി​രി​ക്കു​ന്ന സ​മ​യ​വും കു​റ​ച്ചു​ക​ഴി​യു​ന്പോ​ൾ ഏ​കീ​ക​രി​ക്കാ​മ​ല്ലോ. കോ​ട​തി​വി​ധി​യു​ണ്ടാ​യി​ട്ടും 20,000 അ​ധ്യാ​പ​ക​രു​ടെ കാ​ര്യ​ത്തി​ൽ ന​ട​ത്തി​ല്ലെ​ന്ന് ഇ​ന്ന​ലെ​വ​രെ വാ​ശി​പി​ടി​ച്ച ഏ​കീ​ക​ര​ണ​മാ​ണി​ത്. മ​ദ്യ​പ​ർ​ക്ക​ല്ല, ഈ ​സ​ർ​ക്കാ​രി​ന്‍റെ മ​ദ്യാ​സ​ക്തി​ക്കാ​ണ് ആ​ദ്യം ചി​കി​ത്സ വേ​ണ്ട​ത്.

പു​തി​യ വി​ജ്ഞാ​പ​നം അ​നു​സ​രി​ച്ച്, ബാ​റു​ക​ൾ​ക്ക് രാ​വി​ലെ​യും രാ​ത്രി​യും ഓ​രോ മ​ണി​ക്കൂ​ർ അ​ധി​കം പ്ര​വ​ർ​ത്തി​ക്കാം. രാ​വി​ലെ 11 മു​ത​ൽ രാ​ത്രി 11 വ​രെ ആ​യി​രു​ന്ന പ്ര​വ​ർ​ത്ത​ന​സ​മ​യ​മാ​ണ് രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 12 വ​രെ​യാ​യി നീ​ട്ടി​യ​ത്. മു​ന്പ്, ടൂ​റി​സം മേ​ഖ​ല​ക​ളി​ൽ മാ​ത്ര​മാ​യി​രു​ന്നു ബാ​റു​ക​ൾ രാ​ത്രി 12 വ​രെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. അ​ഞ്ചു ല​ക്ഷം രൂ​പ അ​ധി​കം ന​ൽ​കി​യാ​ൽ, പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ലെ ബാ​റു​ക​ൾ​ക്ക് ഇ​നി പു​ല​ർ​ച്ചെ മൂ​ന്നു​വ​രെ പ്ര​വ​ർ​ത്തി​ക്കാം. 2025 സെ​പ്റ്റം​ബ​റി​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള ഹോ​ട്ട​ൽ അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ അ​പേ​ക്ഷ​യി​ലാ​ണ് അ​ഞ്ചു മാ​സ​ത്തി​ന​കം മു​ഖ്യ​മ​ന്ത്രി​യു​ടെ അ​നു​മ​തി​യോ​ടെ നി​കു​തി​വ​കു​പ്പ് വി​ജ്ഞാ​പ​നം ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഫ​യ​ൽ നീ​ക്കം വൈ​കി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഒ​ക്‌​ടോ​ബ​റി​ൽ ത​ന്നെ വി​ജ്ഞാ​പ​നം പു​റ​ത്തു​വ​രു​മാ​യി​രു​ന്നു​വെ​ന്നാ​ണ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് പ​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ​ദി​വ​സം വീ​ണ്ടും പ​രി​ഗ​ണ​ന​യ്ക്കെ​ടു​ത്ത സ​മ​യം​നീ​ട്ട​ലി​ൽ വെ​റും 50 മ​ണി​ക്കൂ​റി​ന​കം തീ​രു​മാ​ന​മെ​ടു​ത്തു. ഭി​ന്ന​ശേ​ഷി സം​വ​ര​ണ​സീ​റ്റു​ക​ൾ ഒ​ഴി​ച്ചി​ട്ട​ശേ​ഷം മ​റ്റു നി​യ​മ​ന​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കാ​മെ​ന്ന എ​ൻ​എ​സ്എ​സ് കേ​സി​ലെ സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഒ​ന്ന​ര വ​ർ​ഷ​ത്തി​നു​ശേ​ഷം ക്രൈ​സ്ത​വ മാ​നേ​ജ്മെ​ന്‍റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞ​ത്, മ​ത​വും ജാ​തി​യും നോ​ക്കി വി​ര​ട്ടാ​ന്‍ നോ​ക്കേ​ണ്ടെ​ന്നാ​ണ്. സു​പ്രീം​കോ​ട​തി പ​റ​ഞ്ഞി​ട്ടും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്താ​തി​രു​ന്ന ഏ​കീ​ക​ര​ണ​മാ​ണ് നൊ​ടി​യി​ട​യി​ൽ മ​ദ്യ​ശാ​ല​ക​ളി​ൽ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

മ​ദ്യ​നി​രോ​ധ​ന​മ​ല്ല, വ​ർ​ജ​ന​മാ​ണ് ല​ക്ഷ്യ​മെ​ന്നു പ​റ​ഞ്ഞ​വ​ർ ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​ത് മ​ദ്യ​വ്യാ​പ​ന​മാ​ണ്. മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ൽ അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍​ക്കെ​ല്ലാം ബാ​ര്‍ അ​നു​വ​ദി​ക്കും. മ​ദ്യ​ശാ​ല​ക​ൾ തു​ട​ങ്ങാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ൻ​കൂ​ർ അ​നു​മ​തി വേ​ണ്ടെ​ന്ന് 2017ൽ ​തീ​രു​മാ​നി​ച്ച​തി​ലൂ​ടെ മ​ദ്യ​മൊ​ഴു​ക്കി​യെ​ന്നു മാ​ത്ര​മ​ല്ല, അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണ​ത്തെ അ​ട്ടി​മ​റി​ക്കു​ക​യും ചെ​യ്തു. തീ​രു​മാ​നം എ​ക്സൈ​സ് വ​കു​പ്പി​ന്‍റേ​താ​ക്കി. അ​ങ്ങ​നെ ബാ​റു​ക​ളു​ടെ എ​ണ്ണം പെ​രു​കി. എ​ല​പ്പു​ള്ളി മ​ദ്യ​നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ​നി​ന്ന് ഒ​രി​ഞ്ച് പി​ന്നോ​ട്ടി​ല്ലെ​ന്നാ​ണ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ആ​ണ​യി​ട്ടി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ മ​ന്ത്രി​സ​ഭ കൂ​ട്ടാ​യ തീ​രു​മാ​ന​മാ​ണ് എ​ടു​ത്ത​തെ​ന്നും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ സ​മ​യ​ദൈ​ർ​ഘ്യം കേ​ര​ള​ത്തി​ലേ​ക്കാ​ൾ കൂ​ടു​ത​ലാ​ണെ​ന്നു​മാ​ണ് മ​ന്ത്രി​യു​ടെ വാ​ദം. മ​ദ്യ​ത്തി​ലും മ​യ​ക്കു​മ​രു​ന്നി​ലും ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി നോ​ക്കി​യാ​ൽ രാ​ജ്യ​ത്തെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളേ​ക്കാ​ൾ ഏ​റെ മു​ന്നി​ലു​ള്ള കേ​ര​ള​ത്തി​ന്‍റെ മ​ന്ത്രി​യാ​ണ് യാ​തൊ​രു ഉ​ത്ത​ര​വാ​ദി​ത്വ​വു​മി​ല്ലാ​ത്ത ഇ​ത്ത​രം താ​ര​ത​മ്യം ന​ട​ത്തു​ന്ന​ത്. മ​യ​ക്കു​മ​രു​ന്നി​ന്‍റെ നി​രോ​ധ​നം നീ​ക്കി എ​ല്ലാ​യി​ട​ത്തും ല​ഭ്യ​മാ​ക്കി​യാ​ൽ പി​ന്നെ​യാ​ർ​ക്കും മ​യ​ക്കു​മ​രു​ന്നി​നോ​ടു താ​ത്പ​ര്യ​മു​ണ്ടാ​കി​ല്ലെ​ന്ന്, ആ​രോ​ടും ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​ത്ത സ​മൂ​ഹ​മാ​ധ്യ​മ വാ​യാ​ടി​ക​ൾ പ​റ​യാ​റു​ണ്ട്. പ​ണ​മു​ണ്ടാ​ക്കാ​ൻ​വേ​ണ്ടി​യു​ള്ള മ​ദ്യ​ക്ക​ച്ച​വ​ടം ഇ​ട​തു സ​ർ​ക്കാ​രി​നെ അ​ത്ത​രം വി​ക​ല മാ​ന​സി​കാ​വ​സ്ഥ​യി​ലേ​ക്കെ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ്.

മൂ​ന്നോ നാ​ലോ ദി​വ​സം മു​ന്പാ​ണ്, ക​ണ്ണൂ​രി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ മ​ക​ൻ ക​സേ​ര​യോ​ടെ എ​ടു​ത്തു മു​റ്റ​ത്തെ​റി​ഞ്ഞ അ​മ്മ മ​രി​ച്ച​ത്. അ​തേ​സ​മ​യ​ത്താ​ണ്, പ​ത്ത​നം​തി​ട്ട കൂ​ട​ലി​ൽ അ​ഞ്ചു വ​യ​സു​ള്ള മ​ക​ളെ മ​ദ്യ​പി​ച്ചെ​ത്തി​യ പി​താ​വ് ക​നാ​ലി​ലെ​റി​ഞ്ഞ​ത്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ് അ​മ്പ​ല​പ്പു​ഴ​യി​ല്‍ മ​ദ്യ​പി​ച്ചെ​ത്തി​യ മ​ക​ൻ അ​മ്മ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു കൊ​ന്ന​ത്. ഓ​ഗ​സ്റ്റി​ൽ, എ​റ​ണാ​കു​ളം അ​ത്താ​ണി​യി​ൽ മ​ദ്യ​പി​ച്ചെ​ത്തി​യ യു​വാ​വ് പെ​ട്രോ​ൾ പ​ന്പി​ൽ​വ​ച്ചു ഫോ​ൺ കാ​ണാ​താ​യ​തി​നു സ്വ​ന്തം ബൈ​ക്കി​നു തീ​യി​ട്ടു. താ​മ​ര​ശേ​രി​യി​ൽ റോ​ഡി​ന്‍റെ മ​ധ്യ​ത്തി​ലി​രു​ന്നു മ​ദ്യ​പി​ച്ച ര​ണ്ടു​പേ​ർ, ഹോ​ൺ മു​ഴ​ക്കി​യ ലോ​റി ഡ്രൈ​വ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടു മൂ​ന്നു ദി​വ​സ​മേ ആ​യി​ട്ടു​ള്ളൂ. ഇ​ത്ത​രം നി​ര​വ​ധി സം​ഭ​വ​ങ്ങ​ളാ​ണ് ദി​വ​സ​വും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഇ​നി​യ​തു പു​ല​രു​വോ​ളം തു​ട​രും. മി​ക്ക സ്റ്റാ​ർ ഹോ​ട്ട​ലു​ക​ൾ​ക്കും പു​റ​ത്ത് വി​ല​ക്കു​റ​വി​ന്‍റെ വി​ൽ​പ​ന​കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. വെ​ളു​ക്കു​വോ​ളം മ​ദ്യ​പി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ അ​തും കാ​ത്തി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്തു പ​ല​യി​ട​ത്തും രാ​ത്രി 10നു​ശേ​ഷം മ​ദ്യ​പാ​നി​ക​ളു​ടെ​യും ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ത്തി​ന്‍റെ​യും പേ​രി​ൽ ത​ട്ടു​ക​ട​ക​ൾ അ​നു​വ​ദി​ക്കാ​ത്ത നാ​ട്ടി​ലാ​ണ് 12 വ​രെ മ​ദ്യ​ശാ​ല​ക​ൾ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.


കേ​ര​ള​ത്തെ മ​ദ്യ​ത്തി​ലും മ​യ​ക്കു​മ​രു​ന്നി​ലും മു​ക്കി​യ സ​ർ​ക്കാ​ർ പു​തി​യ വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണം. ത​ക​ർ​ന്ന ക്ര​മ​സ​മാ​ധാ​ന​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം വ്യാ​പ​ക​മാ​യ ല​ഹ​രി​യാ​ണ്. മാ​ര​ക​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും കു​ടും​ബ​ത്ത​ക​ർ​ച്ച​യും അ​ക്ര​മ​ങ്ങ​ളും പ​തി​വാ​യി. കൂ​ടു​ത​ൽ ലാ​ഭം കാ​ത്തി​രി​ക്കു​ന്ന മ​ദ്യ​ക്ക​ച്ച​വ​ട​ക്കാ​രും മ​ദ്യ​നി​കു​തി​യെ സാ​ന്പ​ത്തി​ക​സ്ഥി​തി​യു​ടെ ന​ട്ടെ​ല്ലാ​ക്കി​യ സ​ർ​ക്കാ​രും ഇ​നി​യു​മി​നി​യും മ​ദ്യ​പി​ക്ക​ണ​മെ​ന്നാ​ഗ്ര​ഹി​ക്കു​ന്ന ല​ഹ​രി​യ​ടി​മ​ക​ളും മാ​ത്രം കൊ​തി​ക്കു​ന്ന സൗ​ഭാ​ഗ്യ​മാ​ണ് ഇ​പ്പോ​ൾ ന​ട​പ്പാ​യി​രി​ക്കു​ന്ന​ത്. ഇ​തു ജ​ന​ദ്രോ​ഹ​മാ​ണ്. കേ​ര​ള​ത്തെ മ​യ​ക്കി​ക്കി​ട​ത്തി കൊ​ള്ള​യ​ടി​ക്കാ​നു​ള്ള ഔ​ദ്യോ​ഗി​ക ശ്ര​മം.

19-02-2026

തൊ​ടു​പു​ഴ​യി​ലേ​ത് മ​നഃ​പൂ​ർ​വ​മു​ള്ള ന​ര​ഹ​ത്യ

പ​തി​ന​ഞ്ച് വ​ർ​ഷം തു​റ​ന്നു​കി​ട​ന്ന ഒ​രു കു​ഴി​യി​ൽ വീ​ണ് നി​ര​വ​ധി​പ്പേ​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടും അ​ന​ങ്ങാ​തി​രു​ന്ന​വ​ർ, ഒ​ടു​വി​ലൊ​രു യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ൽ പൊ​റാ​ട്ടു​നാ​ട​ക​ത്തി​നി​റ​ങ്ങി​യി​രി​ക്കു​ന്നു. പ്ര​തി​സ്ഥാ​ന​ത്തു​നി​ന്നു ര​ക്ഷ​പ്പെ​ടാ​നു​ള്ള പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ന്‍റെ തൊ​ടു​ന്യാ​യ​ങ്ങ​ൾ, ന​ഗ​ര​സ​ഭ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മൊ​ഴി​യ​ൽ, ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പ്ര​തി​ഷേ​ധ​നാ​ട​കം, സം​ര​ക്ഷി​ക്ക​പ്പെ​ടു​മെ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ഘ​ടി​ത ധൈ​ര്യം, ഉ​ത്ത​ര​വാ​ദി​ക​ൾ ത​യാ​റാ​ക്കു​ന്ന റി​പ്പോ​ർ​ട്ടി​നു കാ​ത്തി​രി​ക്കു​ന്ന പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് മ​ന്ത്രി... ഈ ​നാ​ട​ക​ങ്ങ​ൾ​ക്കു തി​ര​ശീ​ല​യി​ട​ണം.

ഇ​ത് അ​പ​ക​ട​മ​ല്ല, 15 കൊ​ല്ലം കെ​ണി​വ​ച്ചു വീ​ഴ്ത്തി​യ​താ​ണ്, കൊ​ല​പാ​ത​ക​മാ​ണ്. ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രേ മ​നഃ​പൂ​ർ​വ​മു​ള്ള ന​ര​ഹ​ത്യ​ക്കു കേ​സെ​ടു​ത്താ​ൽ അ​ന്നു തീ​രും ഈ ​കെ​ടു​കാ​ര്യ​സ്ഥ​ത. തൊ​ടു​പു​ഴ​യി​ൽ ന​ര​ഹ​ത്യ​ക്കു കേ​സെ​ടു​ത്ത് മു​ന്ന​റി​യി​പ്പു കൊ​ടു​ത്താ​ൽ‌, കേ​ര​ള​മൊ​ട്ടാ​കെ തു​റ​ന്നി​രി​ക്കു​ന്ന ഇ​ത്ത​രം മ​ര​ണ​ക്കെ​ണി​ക​ൾ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ മൂ​ടി​യി​രി​ക്കും. തു​ട​ർ​ഭ​ര​ണ​ത്തി​നു​ള്ള വ​ള​ഞ്ഞ സ​ർ​വേ​ക​ളി​ല​ല്ല, ക​ൺ​മു​ന്നി​ലെ പ​രാ​ജ​യ​ങ്ങ​ളി​ലാ​ണ് പാ​ഠ​ങ്ങ​ൾ.

തി​ങ്ക​ളാ​ഴ്ച രാ​ത്രി തൊ​ടു​പു​ഴ​യി​ല്‍​നി​ന്നു മു​ത​ല​ക്കോ​ട​ത്തെ വീ​ട്ടി​ലേ​ക്കു പോ​ക​വേ, തു​റ​ന്നു​കി​ട​ന്നി​രു​ന്ന കു​ഴി​യി​ൽ വീ​ണാ​ണ് മു​ത​ല​ക്കോ​ടം സ്വ​ദേ​ശി ജെ​യി​സ് മ​രി​ച്ച​ത്. വി​ദേ​ശ​ത്തു ജോ​ലി​യി​ലാ​യി​രു​ന്ന 27 വ​യ​സു​കാ​ര​ൻ അ​ടു​ത്ത ദി​വ​സം മ​ട​ങ്ങാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു സ​ർ​വേ​യു​മി​ല്ലാ​തെ മി​നി​ട്ടു​ക​ൾ​ക്കു​ള്ളി​ൽ തെ​ളി​ഞ്ഞ യാ​ഥാ​ർ​ഥ്യ​ങ്ങ​ളു​ണ്ട്.

ഒ​ന്നാ​മ​ത്, 15 വ​ർ​ഷ​മാ​യി ഈ ​മ​ര​ണ​ക്കു​ഴി മു​ത​ല​ക്കോ​ടം മാ​വി​ൻ​കു​ഴി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. 15 കൊ​ല്ലം മു​ൻപ് ബ​സി​ടി​ച്ചു ത​ക​ർ​ന്ന ക​ലു​ങ്കാ​യി​രു​ന്നു ഇ​ത്. പ​ല​രും അ​പ​ക​ട​ത്തി​ൽ പെ​ട്ടെ​ന്ന വി​വ​രം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും ന​ഗ​ര​സ​ഭ​യ്ക്കും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും അ​റി​വു​ള്ള​തു​മാ​ണ്. ഏ​ക​ദേ​ശം ര​ണ്ടു വ​ർ​ഷം മു​ൻപ്, വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​യ​പ്പോ​ൾ ന​ഗ​ര​സ​ഭ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ത​ട​സം നീ​ക്കി. പി​ന്നെ പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പി​ന്‍റെ ത​ട​സ​ങ്ങ​ൾ അ​തി​ന്‍റെ പേ​രി​ലാ​യെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

എ​ട്ടു മാ​സം മു​ൻപ്, ഇ​തി​ന​ടു​ത്തു​ള്ള ക​ട​മു​റി​ക​ളു​ടെ ഉ​ട​മ പി.​എ. കൃ​ഷ്ണ​കു​മാ​ർ സ്വ​ന്തം ചെ​ല​വി​ൽ ഇ​തു പ​ണി​തു മൂ​ടി​യും സ്ഥാ​പി​ക്കാ​മെ​ന്ന് ന​ഗ​ര​സ​ഭ​യെ​യും തു​ട​ർ​ന്നു പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​നെ​യും അ​റി​യി​ച്ചി​രു​ന്നു. ക​രി​ങ്ക​ല്ലു​കൊ​ണ്ട് കെ​ട്ട​രു​ത് തു​ട​ങ്ങി പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ച​ട്ട​പ്പ​ടി നി​ബ​ന്ധ​ന​ക​ളും ക​ടും​പി​ടി​ത്ത​വും മു​റു​കി​യ​തോ​ടെ സൗ​ജ​ന്യ​മാ​യി ചെ​യ്യാ​മെ​ന്നേ​റ്റ​യാ​ൾ ‘വ​യ്യാ​വേ​ലി’ വേ​ണ്ടെ​ന്നു​വ​ച്ചു. പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് പ​ണി​തു​മി​ല്ല.

ഇ​തേ വ​കു​പ്പി​ന്‍റെ വി​ജി​ല​ന്‍​സ് ഡെ​പ്യൂ​ട്ടി എ​ൻ​ജി​നി​യ​റി​ല്‍ നി​ന്നാ​ണ് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഇ​പ്പോ​ൾ റി​പ്പോ​ര്‍​ട്ട് തേ​ടി​യി​ട്ടു​ള്ള​ത്. വീ​ഴ്ച സം​ഭ​വി​ച്ചെ​ങ്കി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഇ​ങ്ങ​നെ ഉ​ത്ത​ര​വാ​ദി​ക​ളാ​യേ​ക്കാ​വു​ന്ന​വ​ർ കൊ​ടു​ക്കു​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ‘ന​ട​പ​ടി’ സ്വീ​ക​രി​ച്ചാ​ണ് ന​മ്മു​ടെ സം​സ്ഥാ​ന​ത്തെ ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​തു തെ​റ്റു ചെ​യ്താ​ലും സു​ര​ക്ഷി​ത​രാ​യി തു​ട​രു​ന്ന​ത്. നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി​ട്ടും 15 വ​ർ​ഷ​മെ​ങ്കി​ലും ഈ ​കു​ഴി ഉ​ദ്യോ​ഗ​സ്ഥ​ർ നി​ല​നി​ർ​ത്തി​യെ​ങ്കി​ൽ ഇ​പ്പോ​ഴ​ത്തേ​ത് അ​പ​ക​ട​മ​ര​ണ​മാ​ണോ കൊ​ല​പാ​ത​ക​മാ​ണോ? 

പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​ര​ല്ല, വി​വി​ധ ത​ല​ത്തി​ലു​ള്ള ക​രാ​റു​കാ​രും പൊ​തു​ജ​ന​വു​മാ​ണ് ഇ​വ​രു​ടെ അ​ഴി​മ​തി മു​ത​ൽ കെ​ടു​കാ​ര്യ​സ്ഥ​ത വ​രെ​യു​ള്ള റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കേ​ണ്ട​ത്. ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടു​ക​യാ​ണ്. ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി ഈ ​കെ​ണി നി​ങ്ങ​ളു​ടെ ക​ൺ​മു​ന്നി​ലു​ണ്ടാ​യി​രു​ന്നു.

പൊ​തു​മ​രാ​മ​ത്ത് ചെ​യ്തി​ല്ല എ​ന്നു പ​റ​ഞ്ഞൊ​ഴി​യാ​ന​ല്ല ജ​നം വോ​ട്ട് ത​ന്ന​ത്. സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ ജ​ന​സേ​വ​നം ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ന്ന് അ​റി​യാ​വു​ന്ന മാ​ധ്യ​മ​ങ്ങ​ൾ ഇ​ത്ത​രം ആ​പ​ത്തു​ക​ൾ ഒ​ന്നോ ര​ണ്ടോ ത​വ​ണ​യ​ല്ല നി​ര​ന്ത​രം ചൂ​ണ്ടി​ക്കാ​ണി​ക്കേ​ണ്ട​തു​ണ്ട്. കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ ഭ​ര​ണ​ര​ഥ​ത്തി​ൽ വി​നോ​ദ​യാ​ത്ര ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​വൃ​ന്ദം അ​ത്ര സു​ഖി​മാ​ന്മാ​രും ഉ​ദാ​സീ​ന​രു​മാ​യെ​ന്ന​ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ബോ​ധ്യ​മാ​ക​ണം.

ഇ​നി​യൊ​രു നാ​ട്ടു​ന​ട​പ്പ് ആ​ചാ​ര​പ്ര​കാ​രം ന​ട​ന്നേ​ക്കും. 15 കൊ​ല്ലം മു​ട​ന്ത​ൻ​ന്യാ​യം എ​ഴു​ന്ന​ള്ളി​ച്ച​വ​ർ ഉ​ട​നെ ക​ലു​ങ്കു​പ​ണി തു​ട​ങ്ങും. ബ​ഹ​ളം തീ​രു​ന്ന മു​റ​യ്ക്ക് ഉ​ത്ത​ര​വാ​ദി​ക​ളി​ല്ലാ​ത്ത ഒ​രു റി​പ്പോ​ർ​ട്ട് പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് ‘ബ​ഹു.’ മ​ന്ത്രി​ക്കു സ​മ​ർ​പ്പി​ക്കും. അ​പ​ക​ട​ക്കെ​ണി ഒ​ഴി​വാ​കു​ന്ന​തോ​ടെ ജ​ന​ങ്ങ​ളും അ​തു മ​റ​ക്കും. പ​രി​ക്കേ​റ്റ​വ​രു​ടെ​യും കൊ​ല്ല​പ്പെ​ട്ട ജെ​യി​സി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ന​ഷ്‌​ട​ങ്ങ​ൾ സ്വ​കാ​ര്യ വി​ഷ​യ​ങ്ങ​ളാ​യി മാ​റും.

മൂ​ടി​യി​ല്ലാ​ത്ത ഓ​ട​ക​ൾ, നി​ർ​മാ​ണ​ബാ​ക്കി​ക​ൾ, മു​ന്ന​റി​യി​പ്പി​ല്ലാ​ത്ത അ​പ​ക​ട​ക്കെ​ണി​ക​ൾ, ത​ക​ർ​ന്ന മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ൾ, വെ​ള്ള​ക്കെ​ട്ടു​ക​ൾ, പു​തി​യ റോ​ഡി​ലെ അ​പ്ര​തീ​ക്ഷി​ത കു​ഴി​ക​ൾ, പു​ത്ത​ൻ റോ​ഡി​ലെ ജ​ല അ​ഥോ​റി​റ്റി​യു​ടെ വെ​ട്ടി​പ്പൊ​ളി​ക്ക​ലു​ക​ൾ, ത​ക​ർ​ന്ന റി​ഫ്ല​ക്ട​റു​ക​ൾ, റോ​ഡ് സു​ര​ക്ഷാ ക​ണ്ണാ​ടി​ക​ൾ (Convex Mirrors)... നൂ​റു​ക​ണ​ക്കി​ന് അ​പ​ക​ട​ക്കെ​ണി​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് ഉ​ട​നീ​ള​മു​ള്ള​ത്. ഈ ​ചെ​റി​യ കാ​ര്യ​ങ്ങ​ളെ​ങ്കി​ലും ചെ​യ്തി​ല്ലെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഈ ​മാ​സ​ത്തെ ശ​ന്പ​ളം കൊ​ടു​ക്കി​ല്ലെ​ന്നു പ​റ​യാ​നു​ള്ള ആ​ർ​ജ​വം സ​ർ​ക്കാ​രി​നു​ണ്ടാ​യാ​ൽ പ​രി​ഹ​രി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ മ​തി. പ​ക്ഷേ, ഇ​ച്ഛാ​ശ​ക്തി വേ​ണം.

17-02-2026

ജാ​ഗ്ര​തൈ! മൂ​ന്നാ​റി​ൽ പ​ട​യ​പ്പ​യു​ണ്ട്, സ​ർ​ക്കാ​രും

പ​ട​യ​പ്പ എ​ന്ന കാ​ട്ടാ​ന മൂ​ന്നാ​റി​ൽ കൊ​ല​വി​ളി ന​ട​ത്തു​ക​യാ​ണ്. ശ​നി​യാ​ഴ്ച ടൂ​റി​സ്റ്റ് ബ​സി​ന്‍റെ ചി​ല്ലു​ക​ൾ ത​ക​ർ​ത്തു. കാ​റ് നാ​മാ​വ​ശേ​ഷ​മാ​ക്കി. യാ​ത്ര​ക്കാ​ർ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ക​ട​ലാ​ര്‍ എ​സ്റ്റേ​റ്റ് വെ​സ്റ്റ് ഡി​വി​ഷ​നി​ല്‍ ക​റു​പ്പു​സ്വാ​മി​യു​ടെ ഓ​ട്ടോ ത​ക​ര്‍​ത്തു. ഭാ​ഗ്യ​ത്തി​നു കൊ​ല്ല​പ്പെ​ട്ടി​ല്ല. ആ​ന മ​ട​ങ്ങി​ക്ക​ഴി​യു​ന്പോ​ൾ വ​നം​വ​കു​പ്പു​കാ​രെ​ത്തും. കേ​ര​ള​ത്തി​ലെ ഇ​പ്പോ​ഴ​ത്തെ സ്ഥി​തി ഇ​താ​ണ്. മൂ​ന്നാ​റി​ലെ കാ​ര്യ​മെ​ടു​ത്താ​ൽ ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി പ​ട​യ​പ്പ​യെ​ന്ന കാ​ട്ടാ​ന നാ​ട്ടു​കാ​രു​ടെ​യും ലോ​ക​മെ​ങ്ങു​നി​ന്നു​മു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ​യും ജീ​വ​നു ഭീ​ഷ​ണി​യാ​യി നൂ​റു​ക​ണ​ക്കി​ന് ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി. സ​ർ​ക്കാ​രും അ​തി​ന്‍റെ ഭാ​ഗ​മാ​യൊ​രു വ​നം​വ​കു​പ്പു​മു​ണ്ട്. സ​ത്യ​ത്തി​ൽ ഈ ​വി​ധി നാം ​തെ​ര​ഞ്ഞെ​ടു​ത്ത​ത​ല്ലേ?

ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​ത്തി​നി​ടെ പ​ട​യ​പ്പ നാ​ല്‍​പ​തു വാ​ഹ​ന​ങ്ങ​ളെ​ങ്കി​ലും ആ​ക്ര​മി​ച്ചു. നി​ർ​ത്തി​യി​ട്ടി​രു​ന്ന​വ​യാ​ണ് ആ​ദ്യ​മൊ​ക്കെ ആ​ക്ര​മി​ക്ക​പ്പെ​ട്ടി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളെ​യും ആ​ക്ര​മി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. കെ​എ​സ്ആ​ര്‍​ടി​സി ബ​സും ലോ​റി​യും മു​ത​ല്‍ ടൂ​റി​സ്റ്റ് ബ​സു​ക​ള്‍ വ​രെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി. ബ​സി​നു​ള്ളി​ലേ​ക്കു തു​മ്പി​ക്കൈ ഇ​ട്ട് യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി. മു​ന്പൊ​ക്കെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഹോ​ൺ മു​ഴ​ക്കി​യാ​ൽ ആ​ന ഭ​യ​ന്നു പി​ന്മാ​റു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​തും ഫ​ലി​ക്കു​ന്നി​ല്ല. മാ​ട്ടു​പ്പെ​ട്ടി, എ​ക്കോ പോ​യി​ന്‍റ്, രാ​ജ​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ 60 ക​ട​ക​ൾ പ​ല​പ്പോ​ഴാ​യി ത​ക​ർ​ത്തു. ഭ​ക്ഷ​ണ​വ​സ്തു​ക്ക​ള്‍ എ​ടു​ക്കാ​നാ​ണ് ക​ട​ക​ൾ ത​ക​ർ​ക്കു​ന്ന​ത്. റേ​ഷ​ന്‍​ക​ട​ക​ള്‍ ത​ക​ര്‍​ക്കു​ന്ന​തും പ​തി​വാ​യി. ലോ​ക്കാ​ടി​ലെ റേ​ഷ​ന്‍​ക​ട പ​ട​യ​പ്പ ര​ണ്ടു​ത​വ​ണ ത​ക​ർ​ത്തു. ചൊ​ക്ക​നാ​ട് എ​സ്റ്റേ​റ്റ് സ്വ​ദേ​ശി പു​ണ്യ​വേ​ലി​ന്‍റെ ക​ട ഇ​ട​യ്ക്കി​ടെ ത​ക​ർ​ക്കു​ന്ന​തി​ലു​ള്ള​താ​ണ്. രാ​ത്രി​യി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കാ​നി​റ​ങ്ങി​യ മൂ​ന്നാ​ര്‍ ക​ന്നി​മ​ല സ്വ​ദേ​ശി​ക​ളാ​യ ഭാ​ര​തി​യും അ​മ്മ​യും ഭ​ർ​ത്താ​വും സു​ഹൃ​ത്തും ര​ക്ഷ​പ്പെ​ട്ട​ത് അ​വ​ർ​ക്കി​പ്പോ​ഴും വി​ശ്വ​സി​ക്കാ​നാ​കു​ന്നി​ല്ല. 40 കു​ട്ടി​ക​ളു​മാ​യെ​ത്തി​യ സ്കൂ​ൾ​ബ​സ് ആ​ക്ര​മി​ച്ച​ത് 2024 ന​വം​ബ​ര്‍ 28നാ​ണ്. ജ​ന​വാ​സ മേ​ഖ​ല​ക​ളി​ല്‍ ചു​റ്റി​ത്തി​രി​യു​ന്ന പ​ട​യ​പ്പ​യും ഒ​റ്റ​ക്കൊ​മ്പ​നും കൊ​മ്പു​കോ​ര്‍​ത്ത് പോ​ര​ടി​ച്ച​തും ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. മൂ​ന്നാ​റി​നെ കാ​ത്തി​രി​ക്കു​ന്ന​ത് ദു​ര​ന്ത​മാ​ണ്.

കേ​ര​ള​ത്തി​ന്‍റെ പ​ര​ന്പ​രാ​ഗ​ത ശൈ​ലി​യ​നു​സ​രി​ച്ച് ഇ​ത്ത​രം നൂ​റ് ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യാ​ലും സ​ർ​ക്കാ​രി​നെ ബാ​ധി​ക്കി​ല്ല. വ​ൻ​ദു​ര​ന്ത​മു​ണ്ടാ​യാ​ൽ ഒ​ന്ന​ന​ങ്ങും. അ​തു​വ​രെ ജ​ന​ങ്ങ​ൾ മ​ര​ണ​മു​ന​ന്പി​ൽ ക​ഴി​യേ​ണ്ടി​വ​രും. വ​നം​വ​കു​പ്പി​ൽ ആ​ർ​ക്കു​മി​ല്ല വി​ശ്വാ​സം. നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്ന മ​റു​പ​ടി​യി​ലൊ​തു​ങ്ങും ഉ​ത്ത​ര​വാ​ദി​ത്വം. പ​ട​യ​പ്പ​യെ നി​രീ​ക്ഷി​ക്കാ​ൻ ത​ന്നെ ര​ണ്ടു ദ്രു​ത​ക​ർ​മ സം​ഘ​ങ്ങ​ളു​ണ്ട്. ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് നി​രീ​ക്ഷ​ണം. ദി​വ​സ​വും പ​ട​യ​പ്പ സ​ഞ്ച​രി​ക്കു​ന്ന​ത് മു​പ്പ​തു മു​ത​ല്‍ അ​റു​പ​തു വ​രെ കി​ലോ​മീ​റ്റ​റാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​പ്പ​മെ​ത്തി​ല്ല. എ​ത്തി​യി​ട്ടും വ​ലി​യ കാ​ര്യ​മൊ​ന്നു​മി​ല്ല. മു​ന്ന​റി​യി​പ്പു ന​ൽ​കി ആ​ന​യെ കാ​ടു ക​യ​റ്റി​യേ​ക്കാം. പ​ക്ഷേ, മി​ക്ക​വാ​റും ആ​ന ജ​ന​ത്തെ ആ​ക്ര​മി​ച്ച​പ്പോ​ഴൊ​ന്നും മു​ന്ന​റി​യി​പ്പു​മി​ല്ല, ആ​ന​യെ ഓ​ടി​ക്കാ​നാ​ളു​മി​ല്ല, വ​നം​വ​കു​പ്പു​മി​ല്ല, സ​ർ​ക്കാ​രു​മി​ല്ല.

വ​ന്യ​ജീ​വി​ക​ൾ ജ​ന​ത്തെ കൊ​ന്നൊ​ടു​ക്കു​ന്പോ​ൾ മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷ​ത്തി​ൽ മ​നു​ഷ്യ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്നാ​കും വി​ശേ​ഷ​ണം. എ​ന്തു സം​ഘ​ർ​ഷം? ആ​രും വെ​ല്ലു​വി​ളി​ക്കാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യി ആ​ക്ര​മി​ക്കു​ന്ന വ​ന്യ​ജീ​വി മ​നു​ഷ്യ​രെ കൊ​ന്നൊ​ടു​ക്കു​ന്നു. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ചാ​ൽ മാ​ത്രം തി​രി​ച്ചു വെ​ടി​വ​യ്ക്കും. നി​സ​ഹാ​യ​രാ​യ സാ​ധാ​ര​ണ​ക്കാ​ർ എ​ന്തു ചെ​യ്യും? കേ​ന്ദ്ര​ത്തി​നാ​യാ​ലും സം​സ്ഥാ​ന​ത്തി​നാ​യാ​ലും ഒ​രു​ത്ത​ര​വു​മി​ല്ല. ഉ​ന്ന​ത​ങ്ങ​ളി​ൽ വാ​ഴു​ന്ന മ​ന്ത്രി​മാ​ർ​ക്കും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മൃ​ഗ​സ്നേ​ഹ​വ്യാ​പാ​രി​ക​ൾ​ക്കും ക​വി​ത​യെ​ഴു​ത്തു​കാ​ർ​ക്കും വ​ന്യ​ജീ​വി​ക​ളെ പേ​ടി​ക്കാ​നു​മി​ല്ല. ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​നി​ടെ സം​സ്ഥാ​ന​ത്ത് വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ട്ട​ത് 1,508 പേ​രാ​ണ്. 394 പേ​ർ കാ​ട്ടാ​ന, കാ​ട്ടു​പ​ന്നി, കാ​ട്ടു​പോ​ത്ത്, ക​ടു​വ തു​ട​ങ്ങി​യ വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ലും 1,114 പേ​ർ പാ​മ്പു​ക​ടി​യേ​റ്റു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഏ​തു സ​ർ​ക്കാ​ർ വ​ന്നാ​ലും ഒ​രു കാ​ര്യ​വു​മി​ല്ലെ​ന്ന നി​രാ​ശ ജ​ന​ങ്ങ​ളെ ബാ​ധി​ച്ചു. ഏ​താ​നും മൃ​ഗ​സ്നേ​ഹി തീ​വ്ര​വാ​ദി​ക​ളും പ്ര​തി​ബ​ദ്ധ​ത​യി​ല്ലാ​ത്ത ജ​ന​പ്ര​തി​നി​ധി​ക​ളും കാ​ല​ഹ​ര​ണ​പ്പെ​ട്ട നി​യ​മ​ങ്ങ​ളും ഒ​രു രാ​ജ്യ​ത്തെ ഇ​തു​പോ​ലെ ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​നീ​തി ലോ​ക​ത്ത് മ​റ്റൊ​രു രാ​ജ്യ​ത്തു​മി​ല്ല. ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ന​യി​റ​ങ്ങി​യെ​ന്നു പ​റ​ഞ്ഞാ​ൽ, മൃ​ഗ​സ്നേ​ഹി വ​യ​റ്റി​പ്പി​ഴ​പ്പു​കാ​ർ പ​റ​യും അ​തു പ​ണ്ട് ആ​ന​ത്താ​ര​യാ​യി​രു​ന്നു, കാ​ടാ​യി​രു​ന്നു എ​ന്നൊ​ക്കെ. ഒ​രി​ക്ക​ൽ കാ​ടാ​യി​രു​ന്നി​ട​ത്താ​ണ് അ​വ​രു​ൾ​പ്പെ​ടെ സു​ഖി​ച്ചു​വാ​ഴു​ന്ന​തെ​ന്ന് ആ​രോ​ടു പ​റ​യാ​ൻ!

ഭീ​ഷ​ണി​യാ​യാ​ൽ ദേ​ശീ​യ മൃ​ഗ​ങ്ങ​ളെ​പ്പോ​ലും കൊ​ന്നൊ​ടു​ക്കു​ന്ന ലോ​ക​ത്ത്, ദ​രി​ദ്ര​രും ദ​ളി​ത​രും ക​ർ​ഷ​ക​രു​മാ​യ ഇ​ന്ത്യ​ക്കാ​ർ മാ​ത്രം വ​ന്യ​ജീ​വി​ക​ളു​ടെ ഇ​ര​ക​ളാ​യി ജീ​വി​ക്കാ​ൻ വി​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. 1972ലെ ​വ​നം-​വ​ന്യ​ജീ​വി നി​യ​മം എ​ന്ന ലൈ​സ​ൻ​സ് അ​റ​ബി​ക്ക​ട​ലി​ൽ എ​റി​യു​വോ​ളം ഈ ​രാ​ജ്യം ര​ക്ഷ​പ്പെ​ടി​ല്ല. മ​നു​ഷ്യ​ർ​ക്കു​ള്ള ആ ​മ​ര​ണ​വാ​റ​ണ്ടു പ​ട​ച്ച​വ​രു​ടെ കൊ​ച്ചു​മ​ക്ക​ൾ​ക്കും അ​തു ദി​വ്യ​പ്ര​മാ​ണ​മാ​ണ്. ഒ​രു പ്ര​തി​പ​ക്ഷ​വും ജ​ന​പ​ക്ഷ​ത്ത​ല്ല. മൂ​ന്നാ​റി​ലെ​യും അ​വി​ടെ​യെ​ത്തു​ന്ന​വ​രു​ടെ​യും ജീ​വ​ൻ അ​വ​രു​ടെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നു തി​രി​ച്ച​റി​യു​ക. ജാ​ഗ്ര​തൈ! മൂ​ന്നാ​റി​ൽ പ​ട​യ​പ്പ​യു​ണ്ട്, സ​ർ​ക്കാ​രും.

17-02-2026

റീ​ത്തൊ​രു​ക്കു​ന്ന​വ​രു​ടെ ക​ർ​ഷ​ക അ​വാ​ർ​ഡ്!

മി​ക​ച്ച ക​ർ​ഷ​ക​നു​പോ​ലും പി​ടി​ച്ചു​നി​ൽ​ക്കാ​നാ​കു​ന്നി​ല്ല. സം​സ്ഥാ​ന ഹോ​ർ​ട്ടി​കോ​ർ​പി​ന്‍റെ ഹൈ​ബ്രി​ഡ് കൃ​ഷി​ക്കു​ള്ള പു​ര​സ്കാ​രം മു​ഖ്യ​മ​ന്ത്രി​യി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി​യ പ​ച്ച​ക്ക​റി ക​ർ​ഷ​ക​ൻ ഏ​ലി​യാ​സ് ജീ​വ​നൊ​ടു​ക്കി. വി​ഷം ക​ഴി​ച്ച് ആ​ശു​പ​ത്രി​യി​ലാ​യ​തി​നു പി​ന്നാ​ലെ‌ പ​ച്ച​ക്ക​റി കൃ​ഷി​ക്കു​ള്ള സ​ബ്സി​ഡി തു​ക​യി​ൽ​നി​ന്ന് 1,03,000 രൂ​പ അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്രേ. ഈ ​തു​ക നേ​ര​ത്തേ അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ല്‍ ഏ​ലി​യാ​സ് ഒ​രു പ​ക്ഷേ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലാ​യി​രു​ന്നെ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞ​ത്. അ​തു ശ​രി​യാ​ണെ​ങ്കി​ൽ, ചെ​റി​യൊ​രു ആ​ശ്വാ​സ​മാ​കേ​ണ്ടി​യി​രു​ന്ന ആ ​തു​ക റീ​ത്താ​ക്കി മാ​റ്റി​യ​താ​രാ​ണ്? ഉ​ദ്യോ​ഗ​സ്ഥ​രാ​ണോ? സ​ർ​ക്കാ​രി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ ത​ണ​ലി​ൽ, വ​നം വ​കു​പ്പി​ലേ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​പ്ര​ഭു​ക്ക​ൾ ഏ​താ​ണ്ട് അ​സാ​ധ്യ​മാ​ക്കി​ത്തീ​ർ​ത്ത, കാ​ർ​ഷി​ക​വൃ​ത്തി ക​ർ​ഷ​ക​ർ​ക്കു തി​രി​ച്ചു​കൊ​ടു​ക്ക​ണം. ഇ​ന്ത്യ-​യു​എ​സ് ക​രാ​റി​ലെ ക​ർ​ഷ​ക​വി​രു​ദ്ധ ഘ​ട​ക​ങ്ങ​ൾ​ക്കെ​തി​രേ സ​മ​രം ന​ട​ത്തു​ന്ന​തി​നൊ​പ്പം നാ​ട്ടി​ലെ കാ​ര്യം​കൂ​ടി പ​രി​ഗ​ണി​ക്ക​ണം.

ക​ണ്ണൂ​ർ ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ർ​ഷ​ക​നാ​യി​രു​ന്ന അ​മ്പാ​ട്ട് ഏ​ലി​യാ​സി​ന്‍റെ ക​ഥ കേ​ര​ള​ത്തി​ലെ ആ​യി​ര​ക്ക​ണ​ക്കി​നു ക​ർ​ഷ​ക​രു​ടെ ജീ​വി​ത​ത്തി​ന്‍റെ നേ​ർ​ചി​ത്ര​മാ​ണ്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് ആ​ത്മ​ഹ​ത്യ​ക്കു കാ​ര​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പ​തി​റ്റാ​ണ്ടു​ക​ളാ​യി പ​ച്ച​ക്ക​റി ഉ​ത്പാ​ദി​പ്പി​ച്ചു​പോ​ന്ന ക​ർ​ഷ​ക​നാ​യി​രു​ന്നെ​ങ്കി​ലും കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ വെ​ല്ലു​വി​ളി​ക​ളും സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ളും കാ​ര​ണം മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നെ​ന്ന് ഏ​ലി​യാ​സി​നു ഭൂ​മി പാ​ട്ട​ത്തി​ന് ന​ൽ​കി​യ ജേ​ക്ക​ബ് എ​ന്ന​യാ​ൾ പ​റ​ഞ്ഞു. കൃ​ഷി​ക്കെ​ടു​ത്ത വാ​യ്പ​ക​ളു​ടെ തി​രി​ച്ച​ട​വു മു​ട​ങ്ങി. മു​ൻ​കാ​ല ന​ഷ്ട​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ കൂ​ടു​ത​ൽ സ്ഥ​ല​ത്ത് പ​ണ​മി​റ​ക്കി കൃ​ഷി ചെ​യ്തെ​ങ്കി​ലും കൃ​ഷി ലാ​ഭ​ക​ര​മ​ല്ലാ​താ​യി, ക​ടം കു​മി​ഞ്ഞു​കൂ​ടി. സം​സ്ഥാ​ന-​ജി​ല്ലാ-​പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ നേ​ടി​യ ഏ​ലി​യാ​സ് നി​ല​വി​ൽ വാ​ഴ​യും പ​ച്ച​ക്ക​റി​യും കൃ​ഷി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. നേ​ന്ത്ര​ക്കാ​യ​യു​ടെ വി​ല ഇ​പ്പോ​ൾ കു​ത്ത​നെ ഇ​ടി​ഞ്ഞ​തും ഏ​ലി​യാ​സി​നു തി​രി​ച്ച​ടി​യാ​യി. സ​ർ​ക്കാ​ർ പി​ന്തു​ണ​യി​ല്ലാ​താ​യ​തോ​ടെ ലോ​ട്ട​റി​യെ​ടു​ക്കു​ന്ന​വ​രു​ടെ പ്ര​തീ​ക്ഷ​പോ​ലും ക​ർ​ഷ​ക​ർ​ക്കി​ല്ലാ​താ​യി.

ക​ർ​ഷ​ക​ർ നി​ല​നി​ൽ​പ്പി​നാ​യി ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ‍്യ​ങ്ങ​ളെ സ​ർ​ക്കാ​രും രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ളും എ​ത്ര​മാ​ത്രം അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്ന​തി​ന് മ​റ്റൊ​രു ഉ​ദാ​ഹ​ര​ണ​മാ​ണ് ക​ർ​ഷ​ക സ്വ​രാ​ജ് സ​ത‍്യ​ഗ്ര​ഹ​സ​മ​ര​ത്തോ​ടു​ള്ള സ​മീ​പ​നം. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 15ന് ​കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ വെ​ള്ള​രി​ക്കു​ണ്ടി​ൽ ആ​രം​ഭി​ച്ച സ​മ​രം ഇ​പ്പോ​ഴും തു​ട​രു​ന്നു. ഈ ​റി​പ്പ​ബ്ലി​ക് ദി​നം മു​ത​ൽ ഈ​രാ​റ്റു​പേ​ട്ട​യി​ലും സ​ത‍്യ​ഗ്ര​ഹ​സ​മ​രം ന​ട​ക്കു​ന്നു. ക​ർ​ഷ​ക സ്വ​രാ​ജ് സ​ത‍്യ​ഗ്ര​ഹ സ​മി​തി ചെ​യ​ർ​മാ​ൻ സ​ണ്ണി പൈ​ക​ട ഈ​രാ​റ്റു​പേ​ട്ട​യി​ൽ അ​നു​ഷ്ഠി​ക്കു​ന്ന നി​രാ​ഹാ​ര സ​ത‍്യ​ഗ്ര​ഹം പ​ന്ത്ര​ണ്ട് ദി​നം പി​ന്നി​ട്ടു​ക​ഴി​ഞ്ഞു. ഒ​രു ച​ർ​ച്ച​യ്ക്കു​പോ​ലും സ​ർ​ക്കാ​ർ ത​യാ​റാ​യി​ട്ടി​ല്ല. മു​ഖ‍്യ​ധാ​രാ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ നേ​താ​ക്ക​ളും വേ​ണ്ട പ​രി​ഗ​ണ​ന ന​ൽ​കു​ന്നി​ല്ല.

പ​ന്നി​യും ആ​ന​യു​മു​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​ജീ​വി​ക​ൾ ഏ​തു നി​മി​ഷ​വു​മെ​ത്തി കൃ​ഷി ന​ശി​പ്പി​ക്കും, മ​നു​ഷ്യ​ജീ​വ​നെ​ടു​ക്കും. ഇ​ന്ന​ലെ​യും കാ​ട്ടു​പ​ന്നി ഒ​രാ​ളെ കൊ​ന്നി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം പു​ന​ലൂ​രി​ൽ കാ​ട്ടു​പ​ന്നി​യു​ടെ കു​ത്തേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് നാ​ടി​നു ശ​ല്യ​മാ​യ പ​ന്നി​യെ വെ​ടി​വ​യ്ക്കാ​നു​ള്ള അ​നു​മ​തി, കാ​യി​ക​വി​നോ​ദ​ത്തി​നു​ള്ള തോ​ക്ക് ലൈ​സ​ൻ​സു​കാ​രി​ൽ​നി​ന്നു പി​ൻ​വ​ലി​ച്ച് വ​നം​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഏ​താ​നും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യാ​ഥാ​ർ​ഥ്യ​ബോ​ധ​മി​ല്ലാ​ത്ത തീ​രു​മാ​നം വ​നം മ​ന്ത്രി മ​ര​വി​പ്പി​ച്ച​ത​ല്ലാ​തെ പി​ൻ​വ​ലി​ച്ചി​ട്ടി​ല്ല. വ​ർ​ഷ​ങ്ങ​ളാ​യി നെ​ൽ​ക​ർ​ഷ​ക​ർ സ​മാ​ധാ​ന​മ​റി​ഞ്ഞി​ട്ടി​ല്ല. അ​പ്ര​തീ​ക്ഷി​ത കാ​ലാ​വ​സ്ഥാ മാ​റ്റ​ങ്ങ​ളെ അ​തി​ജീ​വി​ച്ചും വാ​യ്പ​യെ​ടു​ത്തും ഉ​ത്പാ​ദി​പ്പി​ക്കു​ന്ന നെ​ല്ലു സം​ഭ​രി​ച്ച​തി​ന്‍റെ വി​ല ഈ ​സ​ർ​ക്കാ​രി​ൽ​നി​ന്നു വാ​ങ്ങി​യെ​ടു​ക്കു​ന്ന​ത് കൃ​ഷി ന​ട​ത്തു​ന്ന​തി​ലും ശ്ര​മ​ക​ര​മാ​യി. പ്ര​ഖ്യാ​പ​ന​ങ്ങ​ളൊ​ന്നും ന​ട​പ്പാ​കു​ന്നി​ല്ല. വ​ന്യ​ജീ​വി​ക​ളേ​ക്കാ​ൾ ശ​ല്യ​മാ​യി വ​നം​വ​കു​പ്പി​ന്‍റെ ശ​ത്രു​താ​പ​ര​മാ​യ ഇ​ട​പെ​ട​ൽ. കേ​ര​ള​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ൾ​പോ​ലും കൈ​യ​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ പ​ല​യി​ട​ത്തും ക​ർ​ഷ​ക​രു​ടെ മ​ണ്ണി​ലും കൈ​വ​ച്ചു​തു​ട​ങ്ങി. നാ​ളി​കേ​രം ക​രി​ക്കാ​കും മു​ന്പേ കു​ര​ങ്ങു​ക​ൾ ന​ശി​പ്പി​ക്കും. വ​ള​ത്തി​നും കീ​ട​നാ​ശി​നി​ക​ൾ​ക്കും വി​ല​യേ​റി. പ​ണി​ക്കൂ​ലി വ​ർ​ധി​ച്ചു. കാ​ലി​ത്തീ​റ്റ​യ്ക്കു വി​ല വ​ർ​ധി​ച്ച​തോ​ടെ ക്ഷീ​ര​ക​ർ​ഷ​ക​രും പ്ര​തി​സ​ന്ധി​യി​ലാ​യി. ക​ർ​ഷ​ക​രു​ടെ അ​ധ്വാ​ന​ത്തി​നു കൂ​ലി ക​ണ​ക്കാ​ക്കി​യാ​ൽ കൃ​ഷി​യി​ൽ​നി​ന്ന് ഒ​ന്നും ല​ഭി​ക്കി​ല്ലെ​ന്നാ​യി. അ​പ്ര​തീ​ക്ഷി​ത വെ​ള്ള​പ്പൊ​ക്ക​വും വ​ര​ൾ​ച്ച​യും വി​ല​യി​ടി​വും ഉ​ണ്ടാ​കു​ന്പോ​ൾ കൈ​ത്താ​ങ്ങാ​യി സ​ർ​ക്കാ​രി​ല്ല. റ​ബ​ർ ഇ​റ​ക്കു​മ​തി​യെ​ക്കു​റി​ച്ച് കേ​ന്ദ്ര​വും താ​ങ്ങു​വി​ല​യെ​ക്കു​റി​ച്ചു സം​സ്ഥാ​ന​വും നു​ണ പ​റ​യു​ന്ന​തി​നി​ടെ റ​ബ​ർ​കൃ​ഷി ഏ​താ​ണ്ട് ക​ടും​വെ​ട്ടി​ലെ​ത്തി. സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക അ​വാ​ർ​ഡു​ക​ൾ കൃ​ഷി​ക്ക​ല്ല, ഞാ​ണി​ന്മേ​ൽ ക​ളി​ക്കു​ള്ള​താ​ണ്. ഭാ​ഗ്യ-​നി​ർ​ഭാ​ഗ്യ​ങ്ങ​ൾ​ക്കി​ട​യി​ലെ ആ ​മ​ര​ണ​ക്ക​ളി​യി​ൽ ഒ​ടു​വി​ൽ ഇ​ട​റി​വീ​ണ ക​ർ​ഷ​ക​നാ​ണ് ഏ​ലി​യാ​സ്.

പ​റ​ഞ്ഞു​വ​രു​ന്പോ​ൾ, ലോ​ക​ത്തെ നാ​ലാ​മ​ത്തെ സാ​ന്പ​ത്തി​ക​ശ​ക്തി​യാ​ണ് ഇ​ന്ത്യ. പ​ക്ഷേ, നാ​ഷ​ണ​ൽ ക്രൈം ​റി​ക്കാ​ർ​ഡ്സ് ബ്യൂ​റോ​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച്, ഓ​രോ മ​ണി​ക്കൂ​റി​ലും ഒ​രു ക​ർ​ഷ​ക​നോ ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​യോ ജീ​വ​നൊ​ടു​ക്കു​ക​യാ​ണ്. 1995നും 2023​നും ഇ​ട​യി​ൽ, ഇ​ന്ത്യ​യി​ൽ കു​റ​ഞ്ഞ​ത് 3,94,206 ക​ർ​ഷ​ക​രും ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളും ജീ​വ​നൊ​ടു​ക്കി. വ​ർ​ഷം ശ​രാ​ശ​രി 13,600 മ​ര​ണം. ഏ​ലി​യാ​സി​നെ​പ്പോ​ലെ എ​ല്ലു​മു​റി​യെ പ​ണി​യെ​ടു​ക്കു​ക​യും അ​വാ​ർ​ഡു​ക​ൾ വാ​രി​ക്കൂ​ട്ടു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്കു​പോ​ലും പി​ടി​ച്ചു​നി​ൽ​ക്കാ​നാ​കു​ന്നി​ല്ല. അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഇ​ക്കാ​ര്യ​ത്തി​ലൊ​ക്കെ എ​ന്തു ചെ​യ്യു​മെ​ന്ന​തി​നെ​ക്കു​റി​ച്ച് പ്ര​തി​പ​ക്ഷ​ത്തി​നു​മി​ല്ല പ​ഠ​ന​വും പ​ദ്ധ​തി​യും. ഇ​ന്ത്യ-​യു​എ​സ് ക​രാ​റി​ലെ ക​ർ​ഷ​ക​വി​രു​ദ്ധ​ത​ക​ളെ​ക്കു​റി​ച്ച് ട്രം​പ് പ​റ​ഞ്ഞു​ള്ള അ​റി​വ​ല്ലാ​തെ മ​റ്റൊ​ന്നും കൃ​ത്യ​ത​യോ​ടെ വി​ശ​ദീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത കേ​ന്ദ്ര​ത്തി​ൽ​നി​ന്നു ഭി​ന്ന​മ​ല്ല സം​സ്ഥാ​ന​ത്തെ സ്ഥി​തി​യും.

കാ​ർ​ഷി​ക​മേ​ഖ​ല​യെ മു​ടി​പ്പി​ച്ച കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ മ​ധ്യ​ത്തി​ലും എ​ങ്ങ​നെ​യാ​ണ് ക​ർ​ഷ​ക​ർ അ​തി​ജീ​വി​ക്കു​ന്ന​ത്? നാ​ട്ടി​ലോ വി​ദേ​ശ​ത്തോ ജോ​ലി​യു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വ​രു​മാ​നം​കൊ​ണ്ട്. മ​റ്റൊ​രു വ​രു​മാ​ന​മാ​ർ​ഗ​വു​മി​ല്ലാ​ത്ത പ​ല​രും ആ​ത്മ​ഹ​ത്യാ​മു​ന​ന്പി​ലാ​ണ്. സ​ർ​ക്കാ​ർ കൊ​ടു​ക്കേ​ണ്ട​ത് അ​വാ​ർ​ഡ​ല്ല; സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല, വ​ള​ത്തി​നും കീ​ട​നാ​ശി​നി​ക്കു​മു​ള്ള സ​ബ്സി​ഡി, കൃ​ഷി​ച്ചെ​ല​വും പ​ണി​ക്കൂ​ലി​യു​മെ​ങ്കി​ലും ഉ​റ​പ്പാ​ക്കു​ന്ന താ​ങ്ങു​വി​ല, വി​ള​നാ​ശ​ത്തി​നു ന​ഷ്ട​പ​രി​ഹാ​രം തു​ട​ങ്ങി​യ​വ​യാ​ണ്. ക​ർ​ഷ​ക​രു​ടെ നി​കു​തി​പ്പ​ണം​കൊ​ണ്ട് കു​റെ വെ​ള്ളാ​ന​ക​ളെ തീ​റ്റി​പ്പോ​റ്റി​യ​ത​ല്ലാ​തെ, ഈ ​കൃ​ഷി​വ​കു​പ്പി​നെ​ക്കൊ​ണ്ട് കൃ​ഷി​ക്കാ​ർ​ക്കെ​ന്തു കി​ട്ടി​യെ​ന്നാ​ണ്. ജീ​വ​നൊ​ടു​ക്കു​ന്ന ക​ർ​ഷ​ക​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കേ​ണ്ട​ത് സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ള​പ്പി​ലാ​ണ്. ഗ​തി​കെ​ട്ട ക​ർ​ഷ​ക​രു​ടെ വോ​ട്ട് വാ​ങ്ങി​യി​ട്ട് പ്ര​സ്താ​വ​ന​ക​ള​ല്ലാ​തെ അ​വ​രു​ടെ നീ​റ്റ​ലു​ക​ൾ പ​രി​ഹ​രി​ക്കാ​ത്ത ഓ​രോ ജ​ന​പ്ര​തി​നി​ധി​യു​ടെ​യും പേ​രി​ൽ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​യ്ക്കു കേ​സെ​ടു​ക്ക​ണം. എ​ത്ര​കാ​ല​മാ​ണ് ക​ർ​ഷ​ക​രെ ഇ​ങ്ങ​നെ വി​ഷ​ക്കു​പ്പി​യും ക​യ​റു​മാ​യി നി​ർ​ത്തു​ന്ന​ത്!

16-02-2026

ആ​ലി​ൻ; നോ​മ്പിനൊ​രു സ്നേ​ഹ​വി​ഭൂ​തി

ഇ​ല​പൊ​ഴി​യും കാ​ല​മാ​ണ്. പ​ക്ഷേ, ന​മ്മു​ടെ​യാ​രു​ടെ​യും മ​ന​സി​ൽ​നി​ന്നു സ്നേ​ഹ​ത്തി​ന്‍റെ ഒ​ടു​വി​ല​ത്തെ ഇ​ല​യും വീ​ണി​ട്ടി​ല്ല. കാ​ര​ണം, വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​തി​നെത്തു​ട​ർ​ന്നു നാ​ലു പേ​ർ​ക്കാ​യി അ​വ​യ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ച ആ​ലി​ൻ ഷെ​റി​ൻ ഏ​ബ്ര​ഹാം എ​ന്ന 10 മാ​സം തി​ക​യാ​ത്ത കു​ഞ്ഞി​നെ​യോ​ർ​ത്ത് മി​ഴി​ ന​ന​യാ​ത്ത​വ​രി​ല്ല. സ്നേ​ഹ-​സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ ഒ​രൊ​റ്റ ചി​റ​ക​ടി​ക്കു​മു​ന്നി​ൽ തി​ക​ച്ചും വ്യ​ത്യ​സ്ത​രാ​യി​രു​ന്ന നാം ​അ​ലി​ഞ്ഞു​പോ​യി. ക്രൈ​സ്ത​വ​ർ ഇ​ന്നു വ​ലി​യ​നോ​ന്പി​ലേ​ക്കു പ്ര​വേ​ശി​ക്കു​ക​യാ​ണ്. ആ​ലി​ൻ തു​റ​ന്നി​ട്ട സ്നേ​ഹ​സം​സ്കാ​ര​ത്തി​ന്‍റെ കി​ളി​വാ​തി​ൽ​ക്ക​ൽ​നി​ന്നാ​ക​ട്ടെ തു​ട​ക്കം. ജാ​തി-​മ​ത-​രാ​ഷ്‌​ട്രീ​യ​ങ്ങ​ളു​ടെ പേ​രി​ലൊ​ന്നും സ​ഹ​ജീ​വി​ക​ളെ വെ​റു​ക്കാ​ത്ത മ​നു​ഷ്യ​രാ​കാ​ൻ ആ​ലി​ൻ​സ്മ​ര​ണ സ്നേ​ഹ​വി​ഭൂ​തി​യാ​ക​ട്ടെ.

ഫെ​ബ്രു​വ​രി അ​ഞ്ചി​ന്, അ​മ്മ​യ്ക്കും ബ​ന്ധു​ക്ക​ൾ​ക്കു​മൊ​പ്പം കാ​റി​ൽ പോ​ക​വേ കോ​ട്ട​യം പ​ള്ളം എം​സി റോ​ഡി​ൽ എ​തി​രേ​വ​ന്ന കാ​റി​ടി​ച്ചാ​ണ് മ​ല്ല​പ്പ​ള്ളി കോ​ഴ​ഞ്ചേ​രി അ​രു​ൺ ഏ​ബ്ര​ഹാ​മി​ന്‍റെ​യും ഷെ​റി​ൻ ആ​ൻ ജോ​ണി​ന്‍റെ​യും മ​ക​ൾ ആ​ലി​ൻ ഷെ​റി​നു പ​രി​ക്കേ​റ്റ​ത്. ചി​കി​ത്സ​യി​ലി​രി​ക്കേ 13ന് ​ഉ​ച്ച​യോ​ടെ മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് മാ​താ​പി​താ​ക്ക​ളാ​യ അ​രു​ണും ഷെ​റി​നും ഏ​ക​മ​ക​ളു​ടെ അ​വ​യ​വ​ദാ​ന​ത്തി​നു തീ​രു​മാ​നി​ച്ച​ത്. ക​ര​ൾ, ര​ണ്ട് വൃ​ക്ക​ക​ൾ, ഹൃ​ദ​യ​വാ​ൽ​വ്, ര​ണ്ട് നേ​ത്രപ​ട​ല​ങ്ങ​ൾ എ​ന്നി​വ ദാ​നം ചെ​യ്ത​തു.

10 വ​യ​സു​കാ​രി ശ്രേ​യ വൃ​ക്ക​ക​ളും മൂ​ന്നു മാ​സം പ്രാ​യ​മു​ള്ള ധ്രി​യ ക​ര​ളും സ്വീ​ക​രി​ച്ചു. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അ​വ​യ​വ​ദാ​താ​വാ​യി മാ​റി​യ ആ​ലി​നി​ന്‍റെ സം​സ്കാ​രം ഇ​ന്ന​ലെ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ നടന്നു. ഏ​ക​മ​ക​ളു​ടെ നി​ശ്ച​ല​മാ​യ ദേ​ഹ​ത്തി​ന​ടു​ത്തു​നി​ന്ന് അ​വ​ളു​ടെ അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച മാ​താ​പി​താ​ക്ക​ളാ​ണ് അ​രു​ണും ഷെ​റി​നും. അ​വ​ർ കേ​ര​ള​ത്തി​നു കൊ​ടു​ത്തി​രി​ക്കു​ന്ന​ത് ത​ങ്ങ​ളു​ടെ പൊ​ന്നോ​മ​ന​യു​ടെ അ​വ​യ​വ​ങ്ങ​ൾ മാ​ത്ര​മ​ല്ല, സ്നേ​ഹ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സ്പ​ന്ദി​ക്കു​ന്ന സു​വി​ശേ​ഷ​മാ​ണ്. മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ മ​സ്തി​ഷ്ക​മ​ര​ണം ഉ​റ​പ്പാ​ക്കു​ന്ന വി​ദ്വേ​ഷ​ത്തി​ന്‍റെ അ​പ​ക​ട​കാ​ല​ത്ത് ഇ​തി​ൽപ്പ​ര​മൊ​രു സ്നേ​ഹ​ശ​സ്ത്ര​ക്രി​യ​യു​മി​ല്ല. സു​ഖം പ്രാ​പി​ക്കാ​ൻ ന​മു​ക്ക് ഒ​ര​വ​സ​രം​കൂ​ടി ല​ഭി​ച്ചി​രി​ക്കു​ന്നു.

ത​ന്‍റെ സ​ഹ​ജീ​വി​ക​ളാ​യ ചി​ല കു​രു​ന്നു ജീ​വ​നു​ക​ൾ​ക്ക് പു​ന​ർ​ജ​ന്മ​ത്തി​ന്‍റെ പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കി​യാ​ണ് ആ​ലി​ൻ ഷെ​റി​ൻ എ​ന്ന കു​ഞ്ഞു​മാ​ലാ​ഖ വി​ട​പ​റ​ഞ്ഞ​തെ​ന്നാ​ണ് മോ​ഹ​ൻ​ലാ​ൽ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ച​ത്. അ​വ​ളു​ടെ മാ​താ​പി​താ​ക്ക​ൾ മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണെ​ന്നു പ​റ​ഞ്ഞ അ​ദ്ദേ​ഹം ഈ ​ലോ​കം മ​നോ​ഹ​ര​മാ​യി നി​ല​നി​ൽ​ക്കു​ന്ന​തു​ത​ന്നെ ഇ​തു​പോ​ലെ​യു​ള്ള നി​സ്വാ​ർഥ സ്നേ​ഹ​ങ്ങ​ളു​ടെ നി​റ​വെ​ളി​ച്ചം കൊ​ണ്ടാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ടു​ത്ത​യി​ടെ​പോ​ലും മ​ര​ണ​ത്തെ വെ​ളി​ച്ച​മാ​ക്കി പ​റ​ന്ന​ക​ന്ന​വ​ർ പ​ല​രു​ണ്ട്.

സ്വി​മ്മിം​ഗ്പൂ​ളി​ൽ കാ​ൽ തെ​റ്റി​വീ​ണ് ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​റി​ന്‍റെ ന​ഷ്ട​മാ​യി വി​ട​പ​റ​ഞ്ഞ കോ​ഴി​ക്കോ​ട്ടെ ഡോ. ​അ​ശ്വി​ൻ താ​ത്പ​ര്യ​പ്പെ​ട്ടി​രു​ന്ന​തു​പോ​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​യ​വ​ങ്ങ​ൾ നാ​ലു​പേ​ർ​ക്കു പു​തു​ജീ​വ​നേ​കി. അ​തി​നു തൊ​ട്ടു​മു​ന്പ് ന​വം​ബ​റി​ലാ​ണ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച കോ​ട്ട​യം സ്വ​ദേ​ശി റോ​സ​മ്മ​യു​ടെ അ​വ​യ​വ​ങ്ങ​ൾ അ​ഞ്ചു​പേ​ർ​ക്കു പു​ന​ർ​ജ​ന്മ​മാ​യ​ത്. ഒ​ക്‌ടോ​ബ​റി​ൽ, കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മ​സ്തി​ഷ്‌​കമ​ര​ണം സം​ഭ​വി​ച്ച തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ജ​യി​ൽ ഓ​ഫീ​സ​ർ എ.​ആ​ര്‍. അ​നീ​ഷി​ന്‍റെ അ​വ​യ​വ​ങ്ങ​ൾ എ​ട്ടു​ പേ​ർ​ക്കു പു​തു​ജീ​വ​നാ​യി.

നി​ര​വ​ധി മ​നു​ഷ്യ​രും അ​വ​രു​ടെ ബ​ന്ധുക്ക​ളും മ​റ്റു​ള്ള​വ​ർ​ക്കു സ്നേ​ഹ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ന്നി​ട്ടും ഒ​രു​പ​റ്റം മ​നു​ഷ്യ​ർ, മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നെ​ടു​ത്തും വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ച്ചും ക​ലാ​പ​ത്തീ പ​ട​ർ​ത്തി​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​ഷം വി​ത​ച്ചും നാ​ടു​നി​ര​ങ്ങു​ക​യാ​ണ്. അ​വ​രോ​ടാ​ണ്, അ​നേ​ക​ർ​ക്കു ജീ​വ​ൻ പ​ങ്കു​വ​ച്ച് അ​കാ​ല​ത്തി​ൽ ഭൂ​മി​വി​ട്ട ആ​ലി​ൻ എ​ന്ന കു​ഞ്ഞു​മാ​ലാ​ഖ മു​ത​ൽ നി​ര​വ​ധി​പ്പേ​ർ, മ​നു​ഷ്യ​ർ ഒ​രൊ​റ്റ കു​ല​മാ​ണേ എ​ന്നോ​ർ​മി​പ്പി​ക്കു​ന്ന​ത്. മ​ത്സ്യ-​മാം​സാ​ദി​ക​ളു​ടെ സം​യ​മ​ന​പ​ട്ടി​ക​യി​ലൊ​തു​ങ്ങു​ന്ന​ത​ല്ല നോ​ന്പി​ന്‍റെ ആ​ത്മാ​വെ​ന്നു​കൂ​ടി​യാ​ണ് അ​തി​ന്‍റെ ഉ​ള്ള​ട​ക്കം.

“ഇ​താ നി​ങ്ങ​ൾ​ക്കാ​യി മു​റി​ക്ക​പ്പെ​ട്ട എ​ന്‍റെ ശ​രീ​രം” എ​ന്ന ദൈ​വ​സ്നേ​ഹ​ത്തി​ന്‍റെ മാ​ഗ്ന​കാ​ർ​ട്ട​യി​ൽ സ്വ​ന്തം ശ​രീ​രം​കൊ​ണ്ട് ഒ​പ്പു​വ​ച്ച​വ​രി​ലെ മാ​ലാ​ഖ​ക്കു​ഞ്ഞാ​ണ് ആ​ലി​ൻ ഷെ​റി​ൻ. അ​വ​ളു​ടെ മ​ര​ണം സ​ഹ​ജീ​വി​ക​ൾ​ക്ക് ഉ​യി​ർ​പ്പാ​യി. കു​ഞ്ഞേ... വി​ദ്വേ​ഷ​ത്തി​ന്‍റെ​യീ ഗ്രീ​ഷ്മ​കാ​ല​ത്ത്, നി​ന്‍റെ​യോ​ർ​മ​യൊ​ന്നു​മ​തി വി​ഭൂ​തി​യാ​ൽ മു​ദ്ര​വ​യ്ക്ക​പ്പെ​ട്ട ഈ ​നോ​ന്പു​കാ​ലം ഉ​ത്ഥാ​ന​ത്തി​ന്‍റെ ചി​റ​കി​ലു​യ​രാ​ൻ.

14-02-2026

വ​ന്ദേ​മാ​ത​രം, വ​ന്ദേ മ​തേ​ത​രം!

 വ​ന്ദേ​മാ​ത​രം എ​ന്നാ​ൽ, മാ​തൃ​ഭൂ​മി​യെ വ​ന്ദി​ക്കു​ന്നു എ​ന്നാ​ണ് (അ​മ്മേ, വ​ന്ദ​നം). ന​മ്മു​ടെ ദേ​ശീ​യ​ഗീ​ത​ത്തി​ന്‍റെ ശീ​ർ​ഷ​ക​വും ആ​ദ്യ​വാ​ക്കും അ​താ​ണ്. ബ​ങ്കിം ച​ന്ദ്ര ചാ​റ്റ​ർ​ജി ര​ചി​ച്ച വ​ന്ദേ​മാ​ത​രം എ​ല്ലാ​വ​ർ​ക്കും സ്വീ​കാ​ര്യ​മാ​കു​ന്ന ത​ര​ത്തി​ൽ, മ​ത​പ​രാ​മ​ർ​ശ​മു​ള്ള ഭാ​ഗം ഒ​ഴി​വാ​ക്കി​യ​തി​നെ മ​ഹാ​ക​വി​യാ​യ ര​ബീ​ന്ദ്ര​നാ​ഥ ടാ​ഗോ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പി​ന്തു​ണ​ച്ചു. ബ​ങ്കിം ച​ന്ദ്ര ചാ​റ്റ​ർ​ജി​പോ​ലും വി​യോ​ജി​ച്ചി​ട്ടി​ല്ല. 1950 ജ​നു​വ​രി 24ന് ​ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​നാ അ​സം​ബ്ലി വ​ന്ദേ​മാ​ത​ര​ത്തെ ദേ​ശീ​യ​ഗീ​ത​മാ​യി അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു.

മ​ഹാ​ന്മാ​രാ​യ സ്വാ​ത​ന്ത്ര്യ​സ​മ​ര​നേ​താ​ക്ക​ളും ഭ​ര​ണ​ഘ​ട​നാ​ശി​ൽ​പി​ക​ളും ഒ​ഴി​വാ​ക്കി​യ​ത് ഇ​ന്ന് എ​ൻ​ഡി​എ സ​ർ​ക്കാ​ർ കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യാ​ണ്. ഒ​രു ബ​ഹു​സ്വ​ര രാ​ജ്യ​ത്തെ ഉ​ൾ​ക്കൊ​ള്ളാ​ത്ത തീ​രു​മാ​നം. ദേ​ശീ​യ​ഗാ​ന​ത്തി​നു തു​ല്യ​മാ​യ പ​ദ​വി ദേ​ശീ​യ​ഗീ​ത​ത്തി​നു​മു​ണ്ടെ​ന്ന് ഭ​ര​ണ​ഘ​ട​നാ അ​സം​ബ്ലി തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​താ​ണ്. പ​ക്ഷേ, കേ​ന്ദ്ര ആ​ഭ്യ​ന്ത്ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പു​തി​യ ഉ​ത്ത​ര​വ​നു​സ​രി​ച്ച്, ദേ​ശീ​യ​നേ​താ​ക്ക​ൾ ഒ​ഴി​വാ​ക്കി​യ നാ​ലു ഖ​ണ്ഡ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ മൂ​ന്നു മി​നി​റ്റും 10 സെ​ക്ക​ൻ​ഡും ദൈ​ർ​ഘ്യ​മു​ള്ള ആ​റു ഖ​ണ്ഡ​ങ്ങ​ളും ഇ​നി ആ​ല​പി​ക്ക​ണം.

മു​ന്പി​ത് ഒ​രു മി​നി​റ്റും ഒ​ന്പ​തു സെ​ക്ക​ൻ​ഡു​മാ​യി​രു​ന്നു. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ എ​ല്ലാ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളി​ലും രാ​ഷ്‌​ട്ര​പ​തി​യോ ഗ​വ​ർ​ണ​ർ​മാ​രോ ലെ​ഫ്റ്റ​ന​ൻ​ഡ് ഗ​വ​ർ​ണ​ർ​മാ​രോ പ​ങ്കെ​ടു​ക്കു​ന്ന ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളി​ലും ഉ​ൾ​പ്പെ​ടെ വി​വി​ധ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ഗീ​തം ആ​ല​പി​ക്ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്. ദേ​ശീ​യ​ഗാ​ന​വും പാ​ടേ​ണ്ട​തു​ള്ള​പ്പോ​ൾ വ​ന്ദേ​മാ​ത​രം ആ​ദ്യം പാ​ടു​ക​യും എ​ഴു​ന്നേ​റ്റു നി​ൽ​ക്കു​ക​യും വേ​ണം. വ​ന്ദേ​മാ​ത​ര​ത്തി​ന് ദേ​ശീ​യ​ഗാ​ന​ത്തി​ന്‍റേ​തി​നു തു​ല്യ​മാ​യ പ​ദ​വി ന​ൽ​കു​ന്ന​തി​ല​ല്ല, എ​ല്ലാ​വ​രും ഒ​ന്നി​ച്ചു പാ​ടേ​ണ്ട ആ ​രാ​ഷ്‌​ട്ര​വ​ന്ദ​ന​ത്തി​ലേ​ക്ക് ഒ​രു മ​ത​ത്തി​ന്‍റെ മാ​ത്രം ഈ​ശ്വ​ര​വ​ന്ദ​നം ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ലാ​ണ് വി​യോ​ജി​പ്പ്.

അ​ത് ഇ​ന്ത്യ​യു​ടെ മ​തേ​ത​ര​ത്വ ച​ട്ട​ക്കൂ​ടി​നെ ദു​ർ​ബ​ല​മാ​ക്കു​മെ​ന്നും മ​റ്റെ​ല്ലാ മ​ത​സ്ഥ​രെ​യും ഉ​ൾ​ക്കൊ​ള്ളാ​ത്ത​താ​ണെ​ന്നും മ​ന​സി​ലാ​ക്കി​യി​ട്ടാ​യി​രി​ക്കു​മ​ല്ലോ ഈ ​പി​ന്നോ​ട്ടു​ള്ള ചു​വ​ട്. ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​യി​ൽ ദേ​ശ​ഭ​ക്ത​രു​ടെ ധ്രു​വീ​ക​ര​ണ​ത്തി​നു​ത​കി​യ "വ​ന്ദേ​മാ​ത​രം' സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ൽ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് ഉ​ത​കാ​തി​രു​ന്നെ​ങ്കി​ൽ! മ​ത​പ​രാ​മ​ർ​ശ​ങ്ങ​ളു​ള്ള നാ​ലു ഖ​ണ്ഡ​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്താ​ൽ മ​തേ​ത​ര രാ​ഷ്‌​ട്ര​ത്തി​നാ​ണോ മ​ത​രാ​ഷ്‌​ട്രീ​യ​ത്തി​നാ​ണോ ഗു​ണം? വ​ന്ദേ​മാ​ത​ര​ത്തി​ന്‍റേ​ത്, ആ​വേ​ശോ​ജ്വ​ല​മാ​യൊ​രു ഗീ​ത​ത്തി​ന്‍റെ​യും സ്വാ​ത​ന്ത്ര്യ​സ​മ​ര നേ​താ​ക്ക​ളു​ടെ പ​ക്വ​മാ​യ ഇ​ട​പെ​ട​ലു​ക​ളു​ടെ​യും ച​രി​ത്ര​മാ​ണ്.

1875 ന​വം​ബ​റി​ൽ ബ​ങ്കിം ച​ന്ദ്ര ചാ​റ്റ​ർ​ജി ത​ന്‍റെ ബം​ഗാ​ള്‍ മാ​സി​ക​യാ​യ ബം​ഗ​ദ​ര്‍​ശ​നി​ല്‍ ക​വി​ത പ്ര​സി​ദ്ധീ​ക​രി​ച്ചെ​ന്നാ​ണ് ചി​ല രേ​ഖ​ക​ളി​ൽ കാ​ണു​ന്ന​ത്. അ​ന്ന്, അ​തി​ൽ ര​ണ്ടു ഖ​ണ്ഡ​ങ്ങ​ളേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. 1870ക​ളി​ൽ, "ദൈ​വം രാ​ജ്ഞി​യെ ര​ക്ഷി​ക്ക​ട്ടെ' എ​ന്ന ഗാ​നം ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ നി​ർ​ബ​ന്ധി​ത​മാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ചാ​റ്റ​ർ​ജി വ​ന്ദേ​മാ​ത​രം ര​ചി​ച്ച​തെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. പി​ന്നീ​ട്, 1882ൽ ​ചാ​റ്റ​ർ​ജി ആ​ന​ന്ദ​മ​ഠ​മെ​ന്ന നോ​വ​ൽ എ​ഴു​തി​യ​പ്പോ​ൾ ഹി​ന്ദു​ദേ​വ​ത​ക​ളെ പ്ര​കീ​ർ​ത്തി​ക്കു​ന്ന കൂ​ടു​ത​ൽ ഖ​ണ്ഡ​ങ്ങ​ളോ​ടെ ഗാ​നം അ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

1770ലെ ​ബം​ഗാ​ൾ ക്ഷാ​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബ്രി​ട്ടീ​ഷു​കാ​ർ​ക്കെ​തി​രേ ന​ട​ന്ന സ​ന്യാ​സി ക​ലാ​പ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലെ​ഴു​തി​യ നോ​വ​ലാ​യ​തു​കൊ​ണ്ടാ​വാം അ​ത്ത​രം കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ൾ. 1885ലും 1896​ലെ കോ​ൺ​ഗ്ര​സ് സ​മ്മേ​ള​ന​ത്തി​ലും ര​വീ​ന്ദ്ര​നാ​ഥ ടാ​ഗോ​ർ ഈ ​ക​വി​ത ആ​ല​പി​ച്ച​തോ​ടെ​യാ​ണ് ദേ​ശീ​യ​ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​കു​ക​യും സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന് ആ​വേ​ശം പ​ക​ർ​ന്ന ദേ​ശ​ഗീ​ത​മാ​കു​ക​യും ചെ​യ്ത​ത്. 1937 ഡി​സം​ബ​റി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി​യോ​ഗ​ത്തി​ലാ​ണ് വ​ന്ദേ​മാ​ത​രം ദേ​ശീ​യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

"ആ​ന​ന്ദ​മ​ഠ'​ത്തി​ലെ പൂ​ർ​ണ വ​ന്ദേ​മാ​ത​ര​ത്തി​ൽ ഹി​ന്ദു​ദേ​വ​ത​ക​ളെ പ്ര​കീ​ർ​ത്തി​ക്കു​ന്ന ഭാ​ഗ​മു​ള്ള​തി​നാ​ൽ മു​സ്‌​ലിം നേ​താ​ക്ക​ളി​ൽ​നി​ന്ന് വി​യോ​ജി​പ്പു​ണ്ടാ​യി. ദേ​ശീ​യ​നേ​താ​ക്ക​ൾ​ക്ക് അ​തു ബോ​ധ്യ​പ്പെ​ട്ട​തി​നാ​ൽ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. ഈ ​ഒ​ഴി​വാ​ക്ക​ലി​നെ​യാ​ണ് ബി​ജെ​പി 150-ാം വാ​ർ​ഷി​ക​ത്തി​ൽ ദു​ർ​വ്യാ​ഖ്യാ​ന​ങ്ങ​ളി​ലേ​ക്കു വ​ലി​ച്ചി​ഴ​ച്ച​ത്. 1937ല്‍ ​വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ പ്ര​ധാ​ന ശ്ലോ​ക​ങ്ങ​ളെ, ജി​ന്ന​യു​ടെ എ​തി​ർ​പ്പു​മൂ​ലം മു​സ്‌​ലിം​ക​ള്‍​ക്ക് അ​നി​ഷ്ട​മാ​ണെ​ന്നു ക​ണ്ട് നെ​ഹ്‌​റു എ​തി​ർ​ത്തെ​ന്നു പ​റ​ഞ്ഞു​കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് 2025 ന​വം​ബ​റി​ൽ വി​വാ​ദ​ത്തി​നു തു​ട​ക്ക​മി​ട്ട​ത്.

വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ വി​ഭ​ജ​നം ഇ​ന്ത്യ​യി​ൽ വി​ഭ​ജ​ന​ത്തി​ന്‍റെ വി​ത്തു​ക​ള്‍ വി​ത​ച്ചെ​ന്നും ഈ ​വി​ഭ​ജ​ന മ​നോ​ഭാ​വം രാ​ജ്യ​ത്ത് ഇ​പ്പോ​ഴും വെ​ല്ലു​വി​ളി​യാ​യി തു​ട​രു​ക​യാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞ​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഒ​ന്നാ​മ​ത്, ദേ​ശീ​യ​പ്ര​സ്ഥാ​ന​ത്തി​ന്‍റെ ആ ​ഒ​ഴി​വാ​ക്ക​ൽ തീ​രു​മാ​നം വി​ഭ​ജ​ന​ത്തി​ന​ല്ല, ഐ​ക്യ​ത്തി​നാ​ണ് കാ​ര​ണ​മാ​യ​ത്. ര​ണ്ടാ​മ​ത്, വ​ന്ദേ​മാ​ത​ര​ത്തി​ലെ മ​ത ഖ​ണ്ഡ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​തി​ന്‍റെ പേ​രി​ൽ ഒ​രു വി​ഭ​ജ​ന​വെ​ല്ലു​വി​ളി​യും ഇ​പ്പോ​ഴു​ള്ള​താ​യി ആ​ർ​ക്കു​മ​റി​യി​ല്ല.

മൂ​ന്ന്, അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം നെ​ഹ്റു​വി​നു മാ​ത്ര​മ​ല്ല. മ​ഹാ​ത്മാ​ഗാ​ന്ധി, സ​ർ​ദാ​ർ വ​ല്ല​ഭ​ഭാ​യ് പ​ട്ടേ​ൽ, സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ്, മൗ​ലാ​നാ അ​ബു​ൾ ക​ലാം ആ​സാ​ദ്, ര​ബീ​ന്ദ്ര​നാ​ഥ ടാ​ഗോ​ർ തു​ട​ങ്ങി​യ മ​ഹാ​ര​ഥ​ന്മാ​ർ എ​ടു​ത്ത തീ​രു​മാ​നം നെ​ഹ്റു​വി​ന്‍റെ​യും മു​ഹ​മ്മ​ദാ​ലി ജി​ന്ന​യു​ടെ​യും പേ​രി​ലേ​ക്ക് ഒ​തു​ക്കു​ന്ന​തി​ൽ ച​രി​ത്ര​വി​രു​ദ്ധ​വും ഇ​ടു​ങ്ങി​യ​തു​മാ​യ രാ​ഷ്‌​ട്രീ​യം തെ​ളി​ഞ്ഞു​നി​ൽ​പ്പു​ണ്ട്. ഈ ​രാ​ഷ്‌​ട്രീ​യം പ്ര​ത്യ​ക്ഷ​ത്തി​ൽ നെ​ഹ്റു​വി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള ദു​ഷ്ട​ലാ​ക്കാ​ണെ​ങ്കി​ലും ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ​യും ഗാ​ന്ധി​ജി ഉ​ൾ​പ്പെ​ടെ അ​തി​ന്‍റെ മ​ഹാ​ന്മാ​രാ​യ നേ​താ​ക്ക​ളെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​താ​ണ്.

ആ​ന​ന്ദ​മ​ഠം എ​ന്ന നോ​വ​ലി​ന്‍റെ പ്ര​മേ​യ​മാ​യ 1770ലെ ​സ​ന്യാ​സി ക​ലാ​പം, ച​രി​ത്ര​ത്തി​ൽ സ​ന്യാ​സി-​ഫ​ക്കീ​ർ ക​ലാ​പം എ​ന്നു​കൂ​ടി​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​തെ​ന്നു മ​റ​ക്ക​രു​ത്. അ​തി​ൽ ഹി​ന്ദു-​മു​സ്‌​ലിം പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി​രു​ന്നു. പ്ര​ധാ​ന നേ​താ​ക്ക​ളു​ടെ പേ​രു​ക​ളും സൂ​ചി​പ്പി​ക്കാം. പ​ണ്ഡി​റ്റ് ഭ​ബാ​നി ച​ര​ൺ പ​ഥ​ക്, സൂ​ഫി ശ്രേ​ഷ്ഠ​നാ​യ മ​ജ്നു ഷാ, ​ഇ​ദ്ദേ​ഹം പ​രി​ക്കേ​റ്റു പി​ൻ​വാ​ങ്ങി​യ​തോ​ടെ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത അ​ന​ന്ത​ര​വ​ൻ മൂ​സാ ഷാ, ​ചി​രാ​ഗ് അ​ലി ഷാ, ​ദു​ർ​ഗാ​ദേ​വീ ചൗ​ധ​രി റാ​ണി. ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ മ​തം ഘ​ട​ക​മാ​യി​രു​ന്നു.

സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തേ​ക്കാ​ൾ അ​ത്ത​രം വി​ഭാ​ഗീ​യ​ത​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ച്ച സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും ച​രി​ത്ര​ത്തി​ലു​ണ്ട്. എ​ങ്കി​ലും എ​ല്ലാ മ​ത​ങ്ങ​ളും അ​വ​രു​ടെ ജ​ന​സം​ഖ്യാ​നു​പാ​ത​ത്തി​ന​നു​സ​രി​ച്ച് ശ്ര​ദ്ധേ​യ​മാ​യ പ​ങ്കു​വ​ഹി​ച്ചി​രു​ന്നു. ആ ​ദേ​ശീ​യോ​ദ്ഗ്ര​ഥ​ന​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് വ​ന്ദേ​മാ​ത​ര​ത്തി​ലെ മ​ത ഖ​ണ്ഡ​ങ്ങ​ൾ വി​ശാ​ല​വീ​ക്ഷ​ണ​മു​ള്ള നേ​താ​ക്ക​ൾ ഒ​ഴി​വാ​ക്കി​യ​ത്. അ​തൊ​ക്കെ​യും ദേ​ശീ​യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ കൂ​ട്ടു​ത്ത​ര​വാ​ദി​ത്വ​ത്തി​ലാ​ണ് ന​ട​പ്പാ​യി​ട്ടു​ള്ള​ത്. മാ​ത്ര​മ​ല്ല, ത​ങ്ങ​ളു​ടേ​ത​ല്ലാ​ത്ത ആ​രാ​ധ​നാ​മൂ​ർ​ത്തി​ക​ളെ വ​ന്ദി​ക്കാ​ൻ മ​റ്റു​ള്ള​വ​രെ ബാ​ധ്യ​സ്ഥ​രാ​ക്കു​ന്ന​ത് ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ന്തഃ​സ​ത്ത​യ്ക്കു നി​ര​ക്കു​ന്ന​തു​മ​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വോ​ട്ടു ധ്രു​വീ​ക​ര​ണ​ത്തി​നു സ​ഹാ​യി​ച്ചേ​ക്കാ​മെ​ന്ന​ല്ലാ​തെ, രാ​ജ്യ​ത്തി​നോ ജ​നാ​ധി​പ​ത്യ​ത്തി​നോ മ​തേ​ത​ര​ത്വ​ത്തി​നോ ഒ​രു ഗു​ണ​വും ഇ​തു​കൊ​ണ്ട് ല​ഭി​ക്കി​ല്ല. ഈ ​രാ​ജ്യ​ത്തെ പൗ​ര​ന്മാ​രെ ഒ​ന്നി​പ്പി​ച്ച്, സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്‍റെ ന​ടു​നാ​യ​ക​ത്വം വ​ഹി​ച്ച​ത് ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സാ​ണെ​ന്ന ച​രി​ത്രം ന​മു​ക്കി​നി മാ​റ്റാ​നാ​കി​ല്ല. ഹി​ന്ദു​ത്വ​യു​ടെ അ​ക്കാ​ല​ത്തെ പ​ങ്ക് അ​ത്ര അ​ഭി​മാ​നാ​ർ​ഹ​മാ​യി ച​രി​ത്ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​മി​ല്ല. ഹി​ന്ദു​ത്വ​യു​ടെ ആ ​വി​ചാ​ര​ധാ​ര​ക​ളി​ൽ​നി​ന്ന​ക​ന്ന്, ദേ​ശീ​യോ​ദ്ഗ്ര​ഥ​ന​ത്തി​ന്‍റെ പു​തി​യ വെ​ല്ലു​വി​ളി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യും എ​ല്ലാ​വ​ർ​ക്കും ഒ​രു​പോ​ലെ അ​നു​ഭ​വ​പ്പെ​ടു​ന്ന പു​രോ​ഗ​തി ല​ക്ഷ്യ​മാ​ക്കു​ക​യു​മാ​ണു വേ​ണ്ട​ത്.

വ​ന്ദേ​മാ​ത​രം, വ​ന്ദേ മ​തേ​ത​ര​ത്വം!

13-02-2026

പ​​ന്നി​​ക​​ളെ ഒ​​ഴി​​വാ​​ക്കി, തോ​​ക്ക് മ​​നു​​ഷ്യ​​ർ​​ക്കു​​നേ​​രേ

കൃ​​ഷി ന​​ശി​​പ്പി​​ക്കു​​ന്ന കാ​​ട്ടു​​പ​​ന്നി​​ക​​ളെ വെ​​ടി​​വ​​യ്ക്കാ​​നു​​ള്ള അ​​നു​​മ​​തി​​യി​​ൽ​​നി​​ന്നു കാ​​യി​​ക​​വി​​നോ​​ദ ലൈ​​സ​​ൻ​​സു​​ള്ള ഷൂ​​ട്ട​​ർ​​മാ​​രെ ഒ​​ഴി​​വാ​​ക്കി​​ക്കൊ​​ണ്ട് വ​​നം​​വ​​കു​​പ്പ് അ​​ഡീഷ​​ണ​​ൽ ചീ​​ഫ് സെ​​ക്ര​​ട്ട​​റി മി​​ൻ​​ഹാ​​ജ് ആ​​ലം ഉ​​ത്ത​​ര​​വി​​റ​​ക്കി​​യി​​ട്ടു​​ണ്ട്. വി​​ള സം​​ര​​ക്ഷ​​ണ​​ത്തി​​നോ സ്വ​​യ​​ര​​ക്ഷ​​യ്ക്കോ ഉ​​ള്ള തോ​​ക്ക് ലൈ​​സ​​ൻ​​സു​​കാ​​ർ കു​​റ​​വാ​​യ​​തി​​നാ​​ലാ​​ണ് കാ​​ട്ടു​​പ​​ന്നി​​ക​​ളെ വെ​​ടി​​വ​​യ്‌​​ക്കാ​​ൻ മ​​റ്റു ഷൂ​​ട്ട​​ർ​​മാ​​രെ അ​​നു​​വ​​ദി​​ച്ചി​​രു​​ന്ന​​ത്.

അ​​തു​​കൊ​​ണ്ട് ചെ​​റി​​യ തോ​​തി​​ലെ​​ങ്കി​​ലും കാ​​ട്ടു​​പ​​ന്നി​​ശ​​ല്യം കു​​റ​​ഞ്ഞി​​രു​​ന്നു. ഇ​​താ​​ണ് ഇ​​പ്പോ​​ൾ അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​ലാ​​യ​​ത്. സ്വാ​​ഭാ​​വി​​ക​​മാ​​യും കാ​​ട്ടു​​പ​​ന്നി​​ക​​ൾ പെ​​രു​​കു​​ക​​യും, സ്വ​​യ​​ര​​ക്ഷാ​​മാ​​ർ​​ഗ​​ങ്ങ​​ളു​​ള്ള വ​​നം ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഒ​​ഴി​​കെ​​യു​​ള്ള​​വ​​രു​​ടെ ജീ​​വ​​നും കൃ​​ഷി​​ക്കും സ്വ​​ത്തി​​നും ഭീ​​ഷ​​ണി​​യാ​​കു​​ക​​യും ചെ​​യ്യും. വ​​നം​​വ​​കു​​പ്പി​​നെ നി​​ല​​യ്ക്കു നി​​ർ​​ത്താ​​ൻ ഈ ​​സ​​ർ​​ക്കാ​​രി​​നു ശേ​​ഷി​​യി​​ല്ലെ​​ന്ന​​റി​​യാം. അ​​തു​​കൊ​​ണ്ട്, തോ​​ക്കോ അ​​ന്പോ വി​​ല്ലോ ബീ​​ഡി​​പ്പ​​ട​​ക്ക​​മോ എ​​ന്തു​​പ​​യോ​​ഗി​​ച്ചാ​​ലും വേ​​ണ്ടി​​ല്ല മ​​നു​​ഷ്യ​​രെ കൊ​​ല​​യ്ക്കു കൊ​​ടു​​ക്ക​​രു​​ത്.

2020ലാ​​ണ് കാ​​ർ​​ഷി​​കവി​​ള​​ക​​ൾ​​ക്ക് കേ​​ടു​​പാ​​ടു​​ക​​ൾ വ​​രു​​ത്തു​​ന്ന കാ​​ട്ടു​​പ​​ന്നി​​ക​​ളെ കൊ​​ല്ലാ​​ൻ സ​​ർ​​ക്കാ​​ർ വ​​നം വ​​കു​​പ്പി​​ന് അ​​ധി​​കാ​​രം ന​​ൽ​​കി​​യ​​ത്. ഒ​​രു ഗു​​ണ​​വു​​മു​​ണ്ടാ​​യി​​ല്ല. 2022 മേ​​യി​​ൽ പ​​ന്നി​​ക​​ളെ കൊ​​ല്ലു​​ന്ന​​തി​​നു​​ള്ള അ​​ധി​​കാ​​രം ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ മേ​​ധാ​​വി​​ക​​ൾ​​ക്കും ന​​ൽ​​കി പു​​തി​​യ ഉ​​ത്ത​​ര​​വി​​റ​​ക്കി. വ​​നം​​വ​​കു​​പ്പി​​ന്‍റെ ക​​ഴി​​വി​​ല്ലാ​​യ്മ​​യ്ക്ക് അ​​തോ​​ടെ നേ​​രി​​യ​​തോ​​തി​​ലെ​​ങ്കി​​ലും പ​​രി​​ഹാ​​ര​​മാ​​യി.

2020 മു​​ത​​ൽ വ​​നം വ​​കു​​പ്പ് ഏ​​ക​​ദേ​​ശം 2,500 കാ​​ട്ടു​​പ​​ന്നി​​ക​​ളെ​​യാ​​ണു കൊ​​ന്നൊ​​ടു​​ക്കി​​യ​​തെ​​ങ്കി​​ൽ 2022 മേ​​യ് മാ​​സ​​ത്തി​​നും 2025 ഡി​​സം​​ബ​​റി​​നും ഇ​​ട​​യി​​ൽ ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ൾ 5,000ത്തി​​ല​​ധി​​കം കാ​​ട്ടു​​പ​​ന്നി​​ക​​ളെ കൊ​​ന്നൊ​​ടു​​ക്കി. യാ​​ഥാ​​ർ​​ഥ്യം ഇ​​താ​​യി​​രി​​ക്കേ​​യാ​​ണ് പു​​തി​​യ നീ​​ക്ക​​ങ്ങ​​ളു​​ണ്ടാ​​കു​​ന്ന​​ത്. ഇ​​ടു​​ക്കി ക​​ള​​ക്ട​​റു​​ടെ ഒ​​രു​​പ​​ദേ​​ശ​​മാ​​ണ് വ​​നം​​വ​​കു​​പ്പി​​ന്‍റെ പു​​തി​​യ ഉ​​ത്ത​​ര​​വി​​നു കാ​​ര​​ണ​​മെ​​ന്നാ​​ണ് സൂ​​ച​​ന.

കാ​​യ​​ക​​വി​​നോ​​ദ​​ത്തി​​ന് അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ള്ള തോ​​ക്ക് ലൈ​​സ​​ൻ​​സു​​ള്ള​​വ​​ർ​​ക്ക് കാ​​ട്ടു​​പ​​ന്നി​​ക​​ളെ വെ​​ടി​​വ​​യ്ക്കാ​​ൻ അ​​നു​​വാ​​ദം​​ന​​ൽ​​കു​​ന്നു​​ണ്ടെ​​ന്ന ക​​ണ്ടു​​പി​​ടി​​ത്തം ന​​ട​​ത്തി​​യ ക​​ള​​ക്ട​​ർ വ​​നം​​വ​​കു​​പ്പി​​ന് ക​​ത്തു​​ന​​ൽ​​കി​​യ​​ത്രേ. ലൈ​​സ​​ൻ​​സിം​​ഗ് അഥോ​​റി​​റ്റി​​യി​​ൽ​​നി​​ന്ന് അ​​നു​​വാ​​ദം വാ​​ങ്ങി മാ​​ത്ര​​മേ ഇ​​ത് അ​​നു​​വ​​ദി​​ക്കാ​​വൂ എ​​ന്നും സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നു​​മാ​​യി​​രു​​ന്നു ആ​​വ​​ശ്യം. വ​​ന്യ​​ജീ​​വി ആ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ൽ​​നി​​ന്നു മ​​നു​​ഷ്യ​​രെ ര​​ക്ഷി​​ക്കാ​​ൻ തോ​​റ്റ​​ന്പി​​യ വ​​നം വ​​കു​​പ്പ് ഇ​​ക്കാ​​ര്യ​​ത്തി​​ൽ ഉ​​ണ​​ർ​​ന്നു പ്ര​​വ​​ർ​​ത്തി​​ച്ചു.

ഫെ​​ബ്രു​​വ​​രി അ​​ഞ്ചി​​ന് ഉ​​ത്ത​​ര​​വി​​റ​​ങ്ങി. ഇ​​ത​​നു​​സ​​രി​​ച്ച്, ഓ​​ണ​​റ​​റി വൈ​​ൽ​​ഡ് ലൈ​​ഫ് വാ​​ർ​​ഡ​​ന്മാ​​രാ​​യി പ​​രി​​ഗ​​ണി​​ച്ചി​​ട്ടു​​ള്ള ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന മേ​​ധാ​​വി​​ക​​ൾ വെ​​ടി​​വ​​യ്ക്കാ​​ൻ അ​​നു​​മ​​തി​​ന​​ൽ​​കു​​ന്ന​​തി​​നു​​മു​​ൻ​​പ്, ലൈ​​സ​​ൻ​​സി​​ന്‍റെ വി​​ഭാ​​ഗ​​വും സ്വ​​ഭാ​​വ​​വും സം​​ബ​​ന്ധി​​ച്ച് ജി​​ല്ലാ ലൈ​​സ​​ൻ​​സിം​​ഗ് അ​​ഥോ​​റി​​റ്റി​​യി​​ൽ​​നി​​ന്ന് അ​​നു​​മ​​തി വാ​​ങ്ങ​​ണം. ചു​​രു​​ക്ക​​ത്തി​​ൽ തെ​​ല്ല് ആ​​ശ്വാ​​സ​​മാ​​യി​​രു​​ന്ന ഉ​​ത്ത​​ര​​വ് അ​​ട്ടി​​മ​​റി​​ച്ചി​​രി​​ക്കു​​ന്നു. പാ​​വം വ​​നം മ​​ന്ത്രി​​യെ പ​​ഴി​​ക്കു​​ന്നി​​ല്ല. അ​​ദ്ദേ​​ഹം ഇ​​തൊ​​ന്നും അ​​റി​​ഞ്ഞി​​രി​​ക്കാ​​ൻ ഇ​​ട​​യി​​ല്ല!

ഏ​​ക​​ദേ​​ശം 250 പേ​​ർ​​ക്കാ​​ണ് നി​​ല​​വി​​ൽ സം​​സ്ഥാ​​ന​​ത്ത് കാ​​ട്ടു​​പ​​ന്നി​​യെ വെ​​ടി​​വ​​യ്‌​​ക്കാ​​ൻ അ​​നു​​മ​​തി​​യു​​ള്ള​​ത്. ഇ​​തി​​ൽ നൂ​​റി​​ലേ​​റെ​​യും കാ​​യി​​ക​​വി​​നോ​​ദ ആ​​വ​​ശ്യ​​ത്തി​​നു ലൈ​​സ​​ൻ​​സെ​​ടു​​ത്ത​​വ​​രാ​​ണ്. വി​​ളസം​​ര​​ക്ഷ​​ണ​​ത്തി​​നോ സ്വ​​യ​​ര​​ക്ഷ​​യ്ക്കോ തോ​​ക്ക് ലൈ​​സ​​ൻ​​സു​​ള്ള ബാ​​ക്കി​​യു​​ള്ള​​വ​​രി​​ലേ​​റെ​​യും വ​​യോ​​ധി​​ക​​രു​​മാ​​ണ്. അ​​തു​​കൊ​​ണ്ട് കാ​​യി​​കാ​​വ​​ശ്യ​​ത്തി​​നു​​ള്ള ലൈ​​സ​​ൻ​​സു​​കാ​​രെ ഒ​​ഴി​​വാ​​ക്കി​​യാ​​ൽ കാ​​ട്ടു​​പ​​ന്നി​​ക​​ളെ വെ​​ടി​​വ​​യ്ക്കാ​​ൻ ആ​​ളു​​ണ്ടാ​​കി​​ല്ല.

ത​​ങ്ങ​​ളെ​​യും കു​​ടും​​ബാം​​ഗ​​ങ്ങ​​ളെ​​യു​​മൊ​​ന്നും വ​​ന്യ​​ജീ​​വി​​ക​​ൾ ആ​​ക്ര​​മി​​ക്കി​​ല്ലെ​​ന്ന വെ​​ണ്ണ​​പ്പാ​​ളി സു​​ര​​ക്ഷി​​ത​​ബോ​​ധ​​മാ​​ണ് ഈ ​​ഉ​​ദ്യോ​​ഗ​​സ്ഥ-​​ജ​​ന​​പ്ര​​തി​​നി​​ധി പ്ര​​ഭു​​വ​​ർ​​ഗ​​ത്തെ ജ​​ന​​വി​​രു​​ദ്ധ​​രാ​​ക്കി​​യ​​ത്. പ​​രി​​ശീ​​ല​​നം ല​​ഭി​​ച്ച ഷൂ​​ട്ട​​ർ​​മാ​​രെ ക​​ണ്ടെ​​ത്താ​​ൻ ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ൾ ഇ​​പ്പോ​​ൾ​​ത​​ന്നെ പെ​​ടാ​​പ്പാ​​ടു പെ​​ടു​​ന്പോ​​ൾ ഉ​​ള്ള​​വ​​രെ ത​​ന്നെ ഒ​​ഴി​​വാ​​ക്കു​​ന്ന​​ത് സ്ഥി​​തി ഗു​​രു​​ത​​ര​​മാ​​ക്കും. ആ​​രോ​​ടു പ​​റ​​യാ​​നാ​​ണ്!

കേ​​ര​​ള​​ത്തി​​ന്‍റെ വ​​നാ​​തി​​ർ​​ത്തി​​ക​​ളി​​ൽ മാ​​ത്ര​​മ​​ല്ല ന​​ഗ​​ര​​ങ്ങ​​ളി​​ലേ​​ക്കു​​വ​​രെ വ​​ന്യ​​ജീ​​വി​​ക​​ൾ ക​​ട​​ന്നു​​ക​​യ​​റി. മ​​നു​​ഷ്യ​​ർ വോ​​ട്ടു​​കൊ​​ടു​​ത്തു ജ​​യി​​പ്പി​​ച്ച കേ​​ന്ദ്ര-സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളും പ്ര​​തി​​പ​​ക്ഷ​​വു​​മൊ​​ക്കെ ഒ​​റ്റ​​ക്കെ​​ട്ടാ​​യി മൃ​​ഗ​​പ​​ക്ഷ​​ത്താ​​ണ്. 1972ൽ ​​കോ​​ൺ​​ഗ്ര​​സ് കൊ​​ണ്ടു​​വ​​ന്ന ഒ​​രു കാ​​ട​​ൻ നി​​യ​​മ​​വും, പ​​രി​​സ്ഥി​​തി​​യും മൃ​​ഗ​​സ്നേ​​ഹ​​വും ഉ​​പ​​ജീ​​വ​​ന​​മാ​​ർ​​ഗ​​മോ ഫാ​​ഷ​​നോ ആ​​ക്കി​​യ​​വ​​രും ചേ​​ർ​​ന്നാ​​ണ് കാ​​ർ​​ഷി​​ക​​മേ​​ഖ​​ല​​യെ മു​​ടി​​പ്പി​​ച്ച​​ത്.

വ​​ന്യ​​ജീ​​വി ആ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ൽ ഇ​​ര​​ക​​ളാ​​കു​​ന്ന പാ​​വ​​ങ്ങ​​ൾ​​ക്ക് ഇ​​ത്ത​​രം നി​​യ​​മ​​നി​​ർ​​മാ​​ണ​​ങ്ങ​​ളി​​ലും ന​​ട​​ത്തി​​പ്പി​​ലും പ​​ങ്കി​​ല്ല. ത​​ങ്ങ​​ൾ​​ക്കൊ​​പ്പം നി​​ൽ​​ക്കു​​മെ​​ന്നു ക​​രു​​തി തെ​​ര​​ഞ്ഞെ​​ടു​​ത്ത ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ ച​​തി​​ക്കു​​ക​​യും ചെ​​യ്തു. തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ചാ​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യെ​​ങ്കി​​ലും സ​​ർ​​ക്കാ​​ർ പ്ര​​തി​​ക​​രി​​ക്ക​​ണം. അ​​ല്ലെ​​ങ്കി​​ൽ വോ​​ട്ട് തോ​​ക്കാ​​കും. അ​​ക്ര​​മ​​കാ​​രി​​ക​​ളാ​​യ പ​​ന്നി​​ക​​ളി​​ൽ​​നി​​ന്നു മാ​​റ്റി പാ​​വ​​പ്പെ​​ട്ട മ​​നു​​ഷ്യ​​ർ​​ക്കു​​നേ​​രേ വ​​നം​​വ​​കു​​പ്പ് ചൂ​​ണ്ടി​​യി​​രി​​ക്കു​​ന്ന തോ​​ക്ക് പി​​ൻ​​വ​​ലി​​ച്ചേ തീ​​രൂ. വ​​നാ​​തി​​ർ​​ത്തി​​ക​​ളി​​ലെ മ​​നു​​ഷ്യ​​രെ​​യും ക​​ർ​​ഷ​​ക​​രെ​​യും ഒ​​രു​​വി​​ധ​​ത്തി​​ലും ജീ​​വി​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്നു വാ​​ശി​​പി​​ടി​​ക്ക​​രു​​ത്.

12-02-2026

ഭ​​ര​​ണ പാ​​ദ​​ങ്ങ​​ൾ​​ക്കൊ​​ത്ത് മു​​റി​​ക്ക​​യോ ജ​​നാ​​ധി​​പ​​ത്യ പാ​​ദു​​കം!

ജ​​നാ​​ധി​​പ​​ത്യ​​ത്തെ​​ക്കു​​റി​​ച്ച് ആ​​ത്മ​​വി​​ശ്വാ​​സ​​ത്തോ​​ടെ സം​​സാ​​രി​​ക്കാ​​നു​​ള്ള യോ​​ഗ്യ​​ത​​ക​​ളി​​ൽ ഒ​​ന്നു​​കൂ​​ടി ഭ​​ര​​ണ​​കൂ​​ടം കൈ​​യൊ​​ഴി​​യു​​ക​​യാ​​ണെ​​ന്ന് ഓ​​ർ​​മ​​പ്പെ​​ടു​​ത്ത​​ട്ടെ. പി​​എം കെ​​യേ​​ഴ്‌​​സ് ഫ​​ണ്ട്, പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ ദേ​​ശീ​​യ ദു​​രി​​താ​​ശ്വാ​​സ ഫ​​ണ്ട്, ദേ​​ശീ​​യ പ്ര​​തി​​രോ​​ധ ഫ​​ണ്ട് എ​​ന്നി​​വ​​യെ​​ക്കു​​റി​​ച്ചു​​ള്ള ചോ​​ദ്യ​​ങ്ങ​​ള്‍ ലോ​​ക്‌​​സ​​ഭ​​യി​​ല്‍ അ​​നു​​വ​​ദി​​ക്കേ​​ണ്ടെ​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സ് ലോ​​ക്സ​​ഭാ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​നു ന​​ൽ​​കി​​യ നി​​ർ​​ദേ​​ശ​​മാ​​ണ് ആ​​ശ​​ങ്ക​​യ്ക്കു പ്ര​​ധാ​​ന കാ​​ര​​ണം.

വി​​വ​​രാ​​വ​​കാ​​ശ നി​​യ​​മ​​ത്തി​​നു കൂ​​ച്ചു​​വി​​ല​​ങ്ങി​​ടാ​​നു​​ള്ള നി​​ർ​​ദേ​​ശം സാ​​ന്പ​​ത്തി​​ക സ​​ർ​​വേ​​യി​​ലൂ​​ടെ ധ​​ന​​മ​​ന്ത്രി പാ​​ർ​​ല​​മെ​​ന്‍റി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ച​​ത് മ​​റ്റൊ​​രു കാ​​ര​​ണ​​മാ​​ണ്. പാ​​ർ​​ല​​മെ​​ന്‍റും ജ​​ന​​ങ്ങ​​ളും അ​​റി​​യാ​​തെ പ​​ല കാ​​ര്യ​​ങ്ങ​​ളും ചെ​​യ്യാ​​ൻ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ആ​​ഗ്ര​​ഹി​​ക്കു​​ന്നു എ​​ന്ന​​ർ​​ഥം. സു​​താ​​ര്യ​​ത​​യി​​ല്ലാ​​ത്ത ഭ​​ര​​ണ​​മെ​​ന്ന​​ത് ഇ​​തി​​ലെ ചെ​​റി​​യ അ​​പ​​ക​​ടം മാ​​ത്ര​​മാ​​ണ്. പ്ര​​ധാ​​നം, പാ​​ർ​​ല​​മെ​​ന്‍റി​​നെ​​യും ജ​​ന​​ങ്ങ​​ളെ​​യും മാ​​റ്റി​​നി​​ർ​​ത്തു​​ന്ന ഭ​​ര​​ണ​​ത്തി​​നു ജ​​നാ​​ധി​​പ​​ത്യ​​ത്തോ​​ട​​ല്ല, ഏ​​കാ​​ധി​​പ​​ത്യ-​​മ​​ത ഭ​​ര​​ണ​​സം​​വി​​ധാ​​ന​​ങ്ങ​​ളോ​​ടാ​​ണ് സാ​​മ്യം എ​​ന്ന​​താ​​ണ്. ഈ ​​രാ​​ജ്യ​​ത്തി​​ന്‍റെ പ്രൗ​​ഢ​​ഗം​​ഭീ​​ര​​മാ​​യ ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ൽ കാ​​ലു​​റ​​പ്പി​​ക്കു​​ന്ന​​തി​​നു പ​​ക​​രം, ഭ​​രി​​ക്കു​​ന്ന​​വ​​രു​​ടെ കാ​​ലു​​ക​​ൾ​​ക്കും പാ​​ത​​ക​​ൾ​​ക്കു​​മൊ​​പ്പി​​ച്ച് അ​​തി​​നെ മു​​റി​​ച്ചു വി​​കൃ​​ത​​മാ​​ക്ക​​രു​​ത്.

കോ​​വി​​ഡ് പോ​​ലു​​ള്ള അ​​ടി​​യ​​ന്ത​​ര സാ​​ഹ​​ച​​ര്യ​​ങ്ങ​​ള്‍​ക്കു പ​​ണം സ്വ​​രൂ​​പി​​ക്കു​​ന്ന​​തി​​നാ​​യു​​ള്ള ജീ​​വ​​കാ​​രു​​ണ്യ നി​​ധി​​യാ​​ണ് പി​​എം കെ​​യേ​​ഴ്‌​​സ്. പ്ര​​കൃ​​തിദു​​ര​​ന്തം, അ​​പ​​ക​​ടം, ക​​ലാ​​പം എ​​ന്നി​​വ ബാ​​ധി​​ച്ച​​വ​​ര്‍​ക്കു​​വേ​​ണ്ടി​​യാ​​ണ് ദു​​രി​​താ​​ശ്വാ​​സ​​നി​​ധി. സൈ​​നി​​ക, അ​​ര്‍​ധ​​സൈ​​നി​​ക അം​​ഗ​​ങ്ങ​​ളു​​ടെ ക്ഷേ​​മ​​ത്തി​​നും കു​​ടും​​ബ​​ങ്ങ​​ളെ സ​​ഹാ​​യി​​ക്കു​​ന്ന​​തി​​നു​​മാ​​ണ് ദേ​​ശീ​​യ പ്ര​​തി​​രോ​​ധ നി​​ധി. പൗ​​ര​​ന്മാ​​രും വ്യ​​വ​​സാ​​യി​​ക​​ളും സ്ഥാ​​പ​​ന​​ങ്ങ​​ളു​​മൊ​​ക്കെ കോ​​ടി​​ക്ക​​ണ​​ക്കി​​നു രൂ​​പ ന​​ൽ​​കു​​ന്ന ഇ​​വ​​യു​​ടെ ക​​ണ​​ക്ക് ജ​​ന​​ങ്ങ​​ളെ​​യോ പാ​​ർ​​ല​​മെ​​ന്‍റി​​നെ​​യോ ബോ​​ധി​​പ്പി​​ക്കാ​​തി​​രി​​ക്കാ​​നാ​​ണ് പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സ് വി​​ല​​ക്കു​​മാ​​യെ​​ത്തി​​യ​​ത്.

പൊ​​തു​​ജ​​ന​​ങ്ങ​​ളി​​ല്‍​നി​​ന്നു നേ​​രി​​ട്ടാ​​ണ് ഈ ​​ഫ​​ണ്ടു​​ക​​ളി​​ലേ​​ക്ക് തു​​ക സ​​മാ​​ഹ​​രി​​ക്കു​​ന്ന​​തെ​​ന്നും അ​​തു സ​​ര്‍​ക്കാ​​രി​​ന്‍റെ നേ​​രി​​ട്ടു​​ള്ള ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​ത്തി​​ല​​ല്ലാ​​ത്ത​​തി​​നാ​​ൽ, ലോ​​ക്സ​​ഭാ ച​​ട്ട​​ങ്ങ​​ളി​​ലെ 41(2) (viii), 41(2)(xvii) എ​​ന്നീ വ​​കു​​പ്പു​​ക​​ൾ പ്ര​​കാ​​രം മൂ​​ന്നു ഫ​​ണ്ടു​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ചോ​​ദ്യ​​ങ്ങ​​ളും കാ​​ര്യ​​ങ്ങ​​ളും അ​​നു​​വ​​ദ​​നീ​​യ​​മ​​ല്ലെ​​ന്നുമാ​​ണ് നി​​ല​​പാ​​ട്. 2022-23 വ​​ര്‍​ഷ​​ത്തെ വ​​ര​​വുചെ​​ല​​വ് ക​​ണ​​ക്കു മാ​​ത്ര​​മാ​​ണ് പി​​എം കെ​​യേ​​ഴ്സ് ഫ​​ണ്ടി​​ന്‍റെ വെ​​ബ്‌​​സൈ​​റ്റി​​ലു​​ള്ള​​ത്. ഇ​​ത​​നു​​സ​​രി​​ച്ച്, 2023 മാ​​ര്‍​ച്ചി​​ല്‍ 6,283.7 കോ​​ടി രൂ​​പ​​യു​​ണ്ടാ​​യി​​രു​​ന്നു. ആ​​രു ത​​ന്നു? ആ​​ർ​​ക്കു കൊ​​ടു​​ത്തു? എ​​ന്ന് ബി​​ജെ​​പി സ​​ർ​​ക്കാ​​ര​​ല്ലാ​​തെ മ​​റ്റാ​​രെ​​യും അ​​റി​​യി​​ക്കാ​​തി​​രി​​ക്കാ​​നാ​​ണ് നീ​​ക്കം.

ഒ​​ന്നാം മോ​​ദി സ​​ർ​​ക്കാ​​ർ കൊ​​ണ്ടു​​വ​​ന്ന ഇ​​ല​​ക്‌​ട​​റ​​ൽ ബോ​​ണ്ടി​​ന്‍റെ കാ​​ര്യ​​ത്തി​​ലും ഏ​​താ​​ണ്ട് സ​​മാ​​ന​​മാ​​യ ഒ​​ളി​​ച്ചു​​ക​​ളി​​യാ​​യി​​രു​​ന്നു. പ​​ക്ഷേ, സു​​പ്രീം​​കോ​​ട​​തി​​യു​​ടെ ക​​ർ​​ശ​​ന​​മാ​​യ ഇ​​ട​​പെ​​ട​​ലി​​ൽ അ​​തു പു​​റ​​ത്തു​​വി​​ടേ​​ണ്ടി​​വ​​ന്നു. വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു​​വി​​ടാ​​തി​​രി​​ക്കാ​​ൻ എ​​സ്ബി​​ഐ അ​​ന്നു കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത് സു​​താ​​ര്യ​​മ​​ല്ലാ​​ത്ത വി​​ധേ​​യ​​ത്വ​​ത്തി​​ന്‍റെ സൂ​​ച​​ന​​യാ​​യി. സം​​ഭാ​​വ​​ന​​ക​​ളി​​ൽ സിം​​ഹ​​ഭാ​​ഗ​​വും ല​​ഭി​​ച്ച​​ത് ബി​​ജെ​​പി​​ക്കാ​​യി​​രു​​ന്നു. വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു​​വ​​ന്ന​​പ്പോ​​ഴാ​​ണ്, ഇ​​ല​​ക്‌​​ട​​റ​​ൽ ബോ​​ണ്ട് വാ​​ങ്ങി​​യ​​വ​​ർ​​ക്ക് വ​​ന്പ​​ൻ ക​​രാ​​റു​​ക​​ൾ ല​​ഭി​​ക്കു​​ന്ന​​തും അ​​വ​​രു​​ടെ പേ​​രി​​ലു​​ള്ള അ​​ഴി​​മ​​തി മാ​​ഞ്ഞു​​പോ​​കു​​ന്ന​​തു​​മാ​​യ നീ​​ക്കു​​പോ​​ക്കു​​ക​​ൾ ക​​ണ്ട് രാ​​ജ്യം ന​​ടു​​ങ്ങി​​യ​​ത്. പ​​ണി​​തീ​​രും​​മു​​ന്പേ ത​​ക​​രു​​ന്ന ദേ​​ശീ​​യ​​പാ​​ത​​ക​​ൾ, പാ​​ല​​ങ്ങ​​ൾ, വാ​​ട്ട​​ർ ടാ​​ങ്കു​​ക​​ൾ, അ​​തി​​സ​​ന്പ​​ന്ന​​രു​​ടെ ത​​ട്ടി​​ക്കൂ​​ട്ട് ക​​ന്പ​​നി​​ക​​ൾ, ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ലെ അ​​ട്ടി​​മ​​റി​​ക​​ൾ... ഉ​​ത്ത​​ര​​വാ​​ദി​​ക​​ൾ ശി​​ക്ഷി​​ക്ക​​പ്പെ​​ട​​ണം. അ​​വ​​രു​​ടെ ഭ​​ര​​ണ​​കൂ​​ട​​ബ​​ന്ധ​​ങ്ങ​​ൾ സു​​താ​​ര്യ​​മാ​​യി​​രി​​ക്ക​​ണം.

കേ​​ന്ദ്ര​​ത്തി​​ന്‍റെ സ്വ​​കാ​​ര്യ​​താ സം​​ര​​ക്ഷ​​ണ​​വും സം​​ശ​​യ​​നി​​ഴ​​ലി​​ലാ​​ണ്. വ്യ​​ക്തി​​ഗ​​ത വി​​വ​​ര​​ങ്ങ​​ളു​​ടെ ശേ​​ഖ​​രി​​ക്ക​​ൽ, സൂ​​ക്ഷി​​ക്ക​​ൽ, സം​​ര​​ക്ഷി​​ക്ക​​ൽ എ​​ന്നി​​വ ല​​ക്ഷ്യ​​മി​​ട്ട് കൊ​​ണ്ടു​​വ​​ന്ന ഡി​​ജി​​റ്റ​​ൽ വ്യ​​ക്തി​​ഗ​​ത വി​​വ​​ര​​സം​​ര​​ക്ഷ​​ണ (ഡി​​ജി​​റ്റ​​ൽ പേ​​ഴ്സ​​ണ​​ൽ ഡാ​​റ്റാ പ്രൊ​​ട്ട​​ക്‌​​ഷ​​ൻ ആ​​ക്‌​​ട്- ഡി​​പി​​ഡി​​പി) നി​​യ​​മ​​ത്തി​​ലെ ച​​ട്ട​​ങ്ങ​​ൾ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ഔ​​ദ്യോ​​ഗി​​ക​​മാ​​യി വി​​ജ്ഞാ​​പ​​നം ചെ​​യ്ത​​ത് ക​​ഴി​​ഞ്ഞ ന​​വം​​ബ​​റി​​ലാ​​ണ്. വ്യ​​വ​​സ്ഥ ലം​​ഘി​​ക്കു​​ന്ന ക​​ന്പ​​നി​​ക​​ൾ​​ക്ക് പി​​ഴ ചു​​മ​​ത്തും. പ​​ക്ഷേ, സ​​ർ​​ക്കാ​​ർ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ഈ ​​വ്യ​​വ​​സ്ഥ ബാ​​ധ​​ക​​മ​​ല്ല. ത​​ക​​ർ​​ന്നി​​ല്ലേ സ്വ​​കാ​​ര്യ​​താ സം​​ര​​ക്ഷ​​ണ​​ത്തി​​ന്‍റെ അ​​ടി​​ത്ത​​റ! സ​​ഞ്ചാ​​ർ സാ​​ഥി ആ​​പ്പി​​ന്‍റെ ക​​ഥ​​യും മ​​റ്റൊ​​ന്ന​​ല്ല.

ന​​ഷ്ട​​പ്പെ​​ട്ട ഫോ​​ൺ വീ​​ണ്ടെ​​ടു​​ക്കാം, ത​​ട്ടി​​പ്പ് ന​​ന്പ​​റു​​ക​​ൾ ബ്ലോ​​ക് ചെ​​യ്യാം തു​​ട​​ങ്ങി​​യ പ​​ര​​സ്യ​​ങ്ങ​​ളു​​മാ​​യി​​ട്ടാ​​ണ് സ്മാ​​ർ​​ട്ട് ഫോ​​ണു​​ക​​ളി​​ൽ സ​​ഞ്ചാ​​ർ സാ​​ഥി ആ​​പ്പ് നി​​ർ​​മാ​​ണ​​ഘ​​ട്ട​​ത്തി​​ൽ​​ത​​ന്നെ സ്ഥാ​​പി​​ക്കാ​​നു​​ള്ള ഉ​​ത്ത​​ര​​വ് ന​​വം​​ബ​​റി​​ൽ ഇ​​റ​​ക്കി​​യ​​ത്. പ​​ക്ഷേ, എ​​ല്ലാ വ്യ​​ക്തി​​ഗ​​ത​​വി​​വ​​ര​​ങ്ങ​​ളും ആ​​പ്പി​​ന്‍റെ ഉ​​ട​​മ​​യാ​​യ സ​​ർ​​ക്കാ​​രി​​ന​​റി​​യാം. പ്ര​​തി​​പ​​ക്ഷ നേ​​താ​​ക്ക​​ളെ​​യും വി​​മ​​ർ​​ശ​​ക​​രെ​​യും ല​​ക്ഷ്യ​​മി​​ട്ട പെ​​ഗാ​​സ​​സ് ചാ​​ര സോ​​ഫ്റ്റ്‌​​വേ​റി​​ന്‍റെ വി​​പു​​ല​​മാ​​യ പ​​തി​​പ്പാ​​ണി​​തെ​​ന്ന ആ​​രോ​​പ​​ണ​​മു​​യ​​ർ​​ന്നു. ഉ​​പ​​യോ​​ക്താ​​ക്ക​​ളെ നി​​രീ​​ക്ഷി​​ക്കാ​​നു​​ള്ള നീ​​ക്ക​​ത്തി​​നെ​​തി​​രേ ഫോ​​ൺ ക​​ന്പ​​നി​​ക​​ളും നി​​യ​​മ​​യു​​ദ്ധ​​ത്തി​​നി​​റ​​ങ്ങു​​മെ​​ന്നാ​​യ​​തോ​​ടെ പി​​ൻ​​വ​​ലി​​ച്ചു. ഇ​​ത്ത​​രം ജ​​നാ​​ധി​​പ​​ത്യ ധ്വം​​സ​​ന​​ങ്ങ​​ളു​​ടെ തു​​ട​​ർ​​ച്ച​​യാ​​യേ ഫ​​ണ്ടു​​ക​​ളു​​ടെ ക​​ണ​​ക്ക് ഒ​​ളി​​പ്പി​​ക്കാ​​നും വി​​വ​​രാ​​വ​​കാ​​ശ നി​​യ​​മ​​ത്തി​​ൽ​​നി​​ന്ന് സ​​ർ​​ക്കാ​​രി​​നെ ര​​ക്ഷി​​ക്കാ​​നു​​മു​​ള്ള നീ​​ക്ക​​ങ്ങ​​ൾ കാ​ണാ​ൻ ക​ഴി​യൂ.

വി​​വ​​രാ​​വ​​കാ​​ശ, പാ​​ർ​​ല​​മെ​​ന്‍റ് വി​​ല​​ക്കു​​ക​​ളി​​ലൂ​​ടെ ജ​​ന​​ങ്ങ​​ളെ​​യും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളെ​​യും ഒ​​ഴി​​വാ​​ക്കി​​യാ​​ൽ പി​​ന്നെ ജ​​നാ​​ധി​​പ​​ത്യ​​മി​​ല്ല. ജ​​ന​​ങ്ങ​​ളോ​​ടും പാ​​ർ​​ല​​മെ​​ന്‍റി​​നോ​​ടും മ​​റ​​ച്ചു​​വ​​യ്ക്കു​​ന്ന വി​​വ​​ര​​ങ്ങ​​ൾ, സ​​ന്പ​​ത്ത്, സാ​​ന്പ​​ത്തി​​ക സ്രോ​​ത​​സു​​ക​​ൾ, പ്ര​​തി​​പ​​ക്ഷ​​നേ​​താ​​ക്ക​​ളു​​ടെ​​യും വി​​മ​​ർ​​ശ​​ക​​രു​​ടെ​​യും കാ​​ര്യ​​ത്തി​​ൽ മാ​​ത്രം റെ​​യ്ഡി​​നി​​റ​​ങ്ങു​​ന്ന അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി​​ക​​ൾ, ചോ​​ദ്യ​​ങ്ങ​​ൾ ചോ​​ദി​​ക്കു​​ന്ന​​തി​​ൽ​​നി​​ന്നു പ്ര​​തി​​പ​​ക്ഷ​​ത്തി​​നു പാ​​ർ​​ല​​മെ​​ന്‍റി​​ൽ ഏ​​ർ​​പ്പെ​​ടു​​ത്തു​​ന്ന വി​​ല​​ക്ക്, വി​​വ​​രാ​​വ​​കാ​​ശ നി​​യ​​മ​​ത്തി​​നു കൂ​​ച്ചു​​വി​​ല​​ങ്ങി​​ടാ​​നു​​ള്ള നീ​​ക്കം, ച​​ർ​​ച്ച​​യി​​ല്ലാ​​തെ ബി​​ല്ലു​​ക​​ൾ പാ​​സാ​​ക്കാ​​നു​​ള്ള കു​​റു​​ക്കു​​വ​​ഴി​​ക​​ൾ, പാ​ർ​ല​മെ​ന്‍റി​ൽ​പോ​ലും വി​ശ​ദീ​ക​രി​ക്കാ​ത്ത അ​ന്ത​ർ​ദേ​ശീ​യ കരാറു​ക​ൾ തു​​ട​​ങ്ങി​​യ​​വ സാ​​ധാ​​ര​​ണ കാ​​ര്യ​​മാ​​യി മാ​​റു​​ക​​യാ​​ണ്. ഇ​​ത്ത​​രം സു​​താ​​ര്യ​​ത​​യി​​ല്ലാ​​യ്മ​​യും അ​​ഴി​​മതി​​ക​​ളും അ​​ന്തി​​മ​​മാ​​യി ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ കു​​തി​​കാ​​ൽ വെ​​ട്ടു​​ന്ന​​താ​​ണ്.

‘ഇ​​ന്ത്യ ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ മാ​​താ​​വാ​​ണ്’ എ​​ന്ന് ഇ​​ട​​യ്ക്കി​​ടെ ഉ​​രു​​വി​​ട്ടാ​​ൽ മ​​റ​​ച്ചു​​വ​​യ്ക്കാ​​വു​​ന്ന​​ത​​ല്ല യാ​​ഥാ​​ർ​​ഥ്യ​​ങ്ങ​​ൾ. ജ​​നാ​​ധി​​പ​​ത്യ പാ​​ദു​​ക​​വും പാ​​ത​​യും കൈ​​മോ​​ശം വ​​രാ​​തി​​രി​​ക്കാ​​ൻ, ത​​ങ്ങ​​ൾ​​ക്കു ര​​ഹ​​സ്യ അ​​ജ​​ൻ​​ഡ​​ക​​ളി​​ല്ലെ​​ന്ന് ഭ​​രി​​ക്കു​​ന്ന​​വ​​ർ ഉ​​റ​​പ്പാ​​ക്ക​​ണം. പ്ര​​തി​​പ​​ക്ഷ​​മു​​ക്ത രാ​​ജ്യ​​മെ​​ന്നാ​​ൽ ജ​​നാ​​ധി​​പ​​ത്യ​​വി​​രു​​ദ്ധ രാ​​ജ്യ​​മാ​​ണെ​​ന്ന് തി​​രി​​ച്ച​​റി​​യ​​ണം. ഏ​​കാ​​ധി​​പ​​ത്യ-​​അ​​ഴി​​മ​​തി പ്ര​​വ​​ണ​​ത​​ക​​ൾ കോ​​ട​​തി​​ക​​ളി​​ൽ ചോ​​ദ്യം ചെ​​യ്യ​​പ്പെ​​ട​​ണം. അ​പ്പോ​ൾ ന്യാ​യാ​ധി​പ​രു​ടെ വി​ശ്വാ​സ്യ​ത​യി​ല​ല്ല, ഭ​ര​ണ​ഘ​ട​ന​യി​ലും കോ​ട​തി​ക​ളി​ലു​മാ​ണ് ധൈ​ര്യ​പ്പെ​ടേ​ണ്ട​ത്. പ്ര​​തി​​പ​​ക്ഷം അ​​തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം നി​​ർ​​വ​​ഹി​​ക്കു​​ക​​യും ജ​​നം ഉ​​ദാ​​സീ​​ന​​ത കൈ​​വെ​​ടി​​യു​​ക​​യും വേ​​ണം. ജ​നാ​ധി​പ​ത്യം സ​ർ​ക്കാ​രി​ന്‍റെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്വ​മ​ല്ല.

11-02-2026

മ​ണി​പ്പു​ർ: മാ​റി​മ​റി​യു​ന്ന പോ​ർ​മു​ഖ​ങ്ങ​ൾ

മ​തി​യാ​യ ചി​കി​ത്സ​യി​ലൂ​ടെ ഭേ​ദ​പ്പെ​ടാ​ത്ത മു​റി​വ്, ദേ​ഹ​മാ​സ​ക​ലം പു​ഴു​വ​രി​ക്കു​ന്ന​ത്ര വ്ര​ണ​മാ​യ സ്ഥി​തി​യാ​ണ് ഇ​പ്പോ​ൾ മ​ണി​പ്പു​രി​ന്‍റേ​ത്. മെ​യ്തെ​യ്-​കു​ക്കി ക​ലാ​പം തു​ട​ങ്ങി മൂ​ന്നു വ​ർ​ഷ​ത്തോ​ട​ടു​ത്തി​ട്ടും സ​മാ​ധാ​നം വീ​ണ്ടെ​ടു​ക്കു​ന്ന​തി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ​രാ​ജി​ത​രാ​യി നി​ൽ​ക്കു​ന്ന​തി​നി​ടെ അ​ക്ര​മം കു​ക്കി-​നാ​ഗ ഏ​റ്റു​മു​ട്ട​ലി​ലേ​ക്കു ക​ട​ന്നി​രി​ക്കു​ക​യാ​ണ്.

വം​ശീ​യ ശ​ത്രു​ത, പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ പ​രാ​ജ​യം, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഏ​റെ​നാ​ൾ നീ​ണ്ടു​നി​ന്ന മൗ​നം, മെ​യ്തെ​യ് നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ബി​രേ​ൻ​സിം​ഗി​ന്‍റെ പ​ക്ഷ​പാ​ത നി​ല​പാ​ടു​ക​ൾ തു​ട​ങ്ങി​യ​വ​യൊ​ക്കെ പ്ര​ശ്നം വ​ഷ​ളാ​ക്കി. വൈ. ​ഖേം​ച​ന്ദ് സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ സ​ർ​ക്കാ​ർ നി​ല​വി​ൽ വ​ന്നി​ട്ട് ദി​വ​സ​ങ്ങ​ളേ ആ​യി​ട്ടു​ള്ളൂ.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ നി​ഷ്പ​ക്ഷ​മാ​കു​ക​യും മു​ൻ​വി​ധി​ക​ളി​ല്ലാ​തെ കേ​ന്ദ്രം പി​ന്തു​ണ കൊ​ടു​ക്കു​ക​യും ചെ​യ്താ​ൽ മ​ണി​പ്പു​രി​നെ വീ​ണ്ടെ​ടു​ക്കാ​നാ​കും. വം​ശീ​യ​പ​ക​യെ​ന്ന യാ​ഥാ​ർ​ഥ്യ​ത്തി​നു​മേ​ൽ വ​ർ​ഗീ​യ രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ ഇ​ന്ധ​ന​മൊ​ഴി​ച്ചെ​ന്ന ആ​രോ​പ​ണം​പോ​ലും ഇ​നി​യു​ണ്ടാ​കാ​തി​രി​ക്ക​ട്ടെ.

നാ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട യു​വാ​വി​നെ ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു​കൂ​ട്ടം കു​ക്കി വം​ശ​ജ​ർ ആ​ക്ര​മി​ച്ച​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​തെ​ന്നു റി​പ്പോ​ർ​ട്ടു​ണ്ട്. തു​ട​ർ​ന്നു​ണ്ടാ​യ അ​ക്ര​മ​ങ്ങ​ളി​ൽ 25 വീ​ടു​ക​ൾ​ക്കു പ​ര​സ്പ​രം തീ​യി​ട്ടു. നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ പ​ലാ​യ​നം ചെ​യ്തു. വെ​ടി​വ​യ്പും ക​ല്ലേ​റു​മു​ണ്ടാ​യി. പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നു സ​ർ​ക്കാ​ർ ഇ​ട​പെ​ട്ടി​ട്ടു​ണ്ട്.

പ​രി​ക്കേ​റ്റ​വ​രെ മു​ഖ്യ​മ​ന്ത്രി ഖേം​ച​ന്ദ് സ​ന്ദ​ർ​ശി​ക്കു​ക​യും കൂ​ടു​ത​ൽ സു​ര​ക്ഷാ​സേ​ന​യെ വി​ന്യ​സി​ക്കു​ക​യും സം​ഘ​ർ​ഷ​ബാ​ധി​ത​മാ​യ ഉ​ഖ്രൂ​ലി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. മെ​യ്തെ​യ്-​കു​ക്കി സം​ഘ​ർ​ഷ​ത്തി​ൽ ഉ​ല​ഞ്ഞ സം​സ്ഥാ​ന​ത്തി​ന് കൂ​ടു​ത​ൽ ബാ​ധ്യ​ത​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ഴ​ത്തെ അ​ക്ര​മ​ങ്ങ​ൾ.

ക​ഴി​ഞ്ഞ ദി​വ​സം ഇം​ഫാ​ൽ ഈ​സ്റ്റ് ജി​ല്ല​യി​ലെ നോ​ങ്‌​ഡാം ഗ്രാ​മ​ത്തി​നു സ​മീ​പ​മു​ള്ള കു​ന്നി​ന്‍​പ്ര​ദേ​ശ​മാ​യ ചെ​ങ്‌​ജെ​ലി​ല്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ നി​ര​വ​ധി ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തി​രു​ന്നു. മെ​യ്തെ​യ്-​കു​ക്കി സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തി​നു പി​ന്നി​ൽ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ണ്ടാ​യി​രു​ന്ന ആ​യു​ധ​ങ്ങ​ൾ ക​ലാ​പ​കാ​രി​ക​ൾ ത​ട്ടി​യെ​ടു​ത്ത​തും അ​തു പൂ​ർ​ണ​മാ​യി തി​രി​ച്ചു​പി​ടി​ക്കാ​തി​രു​ന്ന​തും കാ​ര​ണ​മാ​യി​രു​ന്നെ​ന്നു മ​റ​ക്ക​രു​ത്.

ഇ​ത്ത​രം ഉ​ത്ത​ര​വാ​ദി​ത്വ​ര​ഹി​ത ഭ​ര​ണ​കൂ​ട​ങ്ങ​ൾ എ​ങ്ങ​നെ​യാ​ണ് പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തെ​ന്ന ചോ​ദ്യ​മു​ണ്ട്. ദീ​ർ​ഘ​കാ​ല​മാ​യി കു​ക്കി​ക​ളും മെ​യ്തെ​യ്ക​ളും ത​മ്മി​ൽ മാ​ത്ര​മ​ല്ല, പി​ന്നീ​ട് രാ​ജ്യം സ്വാ​ത​ന്ത്ര്യം നേ​ടി​യ​തു മു​ത​ൽ കു​ക്കി​ക​ളും നാ​ഗ​ന്മാ​രും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലു​ക​ളും ച​രി​ത്ര​ത്തി​ലു​ണ്ട്. കു​ന്നു​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളു​ടെ പേ​രി​ലാ​ണ് പ്ര​ധാ​ന​മാ​യും കു​ക്കി-​നാ​ഗ ശ​ത്രു​ത ഉ​ട​ലെ​ടു​ത്ത​ത്.

ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്താ​ണ് ഇ​തു സ​ജീ​വ​മാ​യ​തെ​ന്നു ച​രി​ത്ര​കാ​ര​ന്മാ​ർ രേ​ഖ​പ്പെ​ടു​ത്തു​ന്നു. പ​ക്ഷേ, ശ​ത്രു​ത​യു​ടെ ച​രി​ത്ര​ത്തി​ൽ​നി​ന്നു മോ​ച​നം നേ​ടി​യി​ട്ടി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്‍റെ ക്രി​യാ​ത്മ​ക ശ്ര​മ​ങ്ങ​ളും മാ​റി​മാ​റി വ​ന്ന സ​ർ​ക്കാ​രു​ക​ൾ ന​ട​ത്തി​യി​ട്ടി​ല്ല. താ​ത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ലു​ക​ൾ സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ൾ സ​ജീ​വ​മാ​ക്കാ​നു​ള്ള ഇ​ട​വേ​ള​ക​ളാ​ണെ​ന്നു തി​രി​ച്ച​റി​യാ​ത്ത രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ ശാ​ശ്വ​ത സ​മാ​ധാ​ന​ത്തി​ന്‍റെ വ​ഴി​ക​ൾ തു​റ​ന്നി​ല്ല.

ഇ​തി​നൊ​ക്കെ പു​റ​മേ​യാ​ണ് ഗോ​ത്ര​സം​ഘ​ർ​ഷ​ങ്ങ​ളി​ലേ​ക്കു വ​ർ​ഗീ​യ​ത​യും ക​ട​ന്നു​വ​ന്ന​ത്. 2023 മേ​യി​ലെ ക​ലാ​പ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ മെ​യ്തെ​യ്-​കു​ക്കി വം​ശ​ജ​രു​ടെ നി​ര​വ​ധി പ​ള്ളി​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത് ആ​രോ​പ​ണ​ങ്ങ​ളെ ദൃ​ഢ​മാ​ക്കി. എ​ൻ. ബി​രേ​ൻ സിം​ഗി​ന്‍റെ ഭ​ര​ണ​കാ​ല​ത്തു​ണ്ടാ​യ വ​ർ​ഗീ​യ രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ കു​ത്തി​ത്തി​രി​പ്പു​ക​ളും വി​ദ്വേ​ഷ പ​രാ​മ​ർ​ശ​ങ്ങ​ളും കോ​ട​തി​യി​ലു​മെ​ത്തി.

വൈ. ​ഖേം​ച​ന്ദ് സിം​ഗി​ന്‍റെ സ​ർ​ക്കാ​രി​നു പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള സ​മ​യം ല​ഭി​ച്ചി​ട്ടി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ​ക്കാ​യി രാ​ജ്യം കാ​ത്തി​രി​ക്കെ​യാ​ണ് പു​തി​യ സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നെ​ങ്കി​ലും മെ​യ്തെ​യ് പ​ക്ഷ​പാ​തം ആ​രോ​പി​ക്ക​പ്പെ​ട്ട​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​ട്ടാ​ണ് എ​ൻ. ബി​രേ​ൻ​സിം​ഗി​നെ മാ​റ്റി രാ​ഷ്‌​ട്ര​പ​തി​ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യും അ​തു പി​ൻ​വ​ലി​ച്ച് ഇ​പ്പോ​ൾ ബി​ജെ​പി പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്ത​ത്.

മെ​യ്തെ​യ്-​കു​ക്കി പ്ര​ശ്നം നി​ല​നി​ൽ​ക്കെ കു​ക്കി-​നാ​ഗാ ഏ​റ്റു​മു​ട്ട​ലും തു​ട​ങ്ങ‍ി​യ​ത് രാ​ജ്യ​ത്തെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്. സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​മെ​ന്ന ത​ങ്ങ​ളു​ടെ ആ​വ​ശ്യം ത​ള്ളി പു​തി​യ സ​ർ​ക്കാ​ർ സ്ഥാ​പി​ച്ച​തി​ലും അ​തി​ൽ ത​ങ്ങ​ളു​ടെ എം​എ​ൽ​എ​മാ​ർ പ​ങ്കാ​ളി​ക​ളാ​യ​തും കു​ക്കി​ക​ളെ കൂ​ടു​ത​ൽ പ്ര​കോ​പി​ത​രാ​ക്കി​യി​ട്ടു​ണ്ട്. ക​ലാ​പം തു​ട​ങ്ങി ര​ണ്ടേ​കാ​ൽ വ​ർ​ഷ​ത്തി​നു​ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി മ​ണി​പ്പു​ർ സ​ന്ദ​ർ​ശി​ച്ചെ​ങ്കി​ലും പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്ന് മെ​യ്തെ​യ്ക​ളും കു​ക്കി​ക​ളും ആ​രോ​പി​ക്കു​ന്നു.

മ​ണി​പ്പു​രി​ന് ഇ​ങ്ങ​നെ തു​ട​രാ​നാ​കി​ല്ല. മെ​യ്തെ​യ്ക​ളോ കു​ക്കി​ക​ളോ നാ​ഗ​ന്മാ​രോ ആ​രു​മാ​ക​ട്ടെ, ഇ​ങ്ങ​നെ പോ​യാ​ൽ ക​ലാ​പ​ത്തി​ന്‍റെ പി​ന്നി​ലു​ള്ള​വ​ർ​ക്കും വ​രാ​നി​രി​ക്കു​ന്ന ത​ല​മു​റ​ക​ൾ​ക്കും സ​മാ​ധാ​ന​ത്തോ​ടെ ജീ​വി​ക്കാ​നാ​കി​ല്ലെ​ന്നു തി​രി​ച്ച​റി​യ​ണം. സ​ർ​ക്കാ​രു​ക​ൾ ത​ങ്ങ​ളു​ടെ രാ​ഷ്‌​ട്രീ​യം മാ​റ്റി​വ​ച്ച് ജ​ന​ങ്ങ​ളെ തു​ല്യ​രാ​യി കാ​ണ​ണം.

സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ക​യും അ​തി​ന്‍റെ ഗു​ണ​ദോ​ഷ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യ​ണം. സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച് എ​ട്ടു പ​തി​റ്റാ​ണ്ടെ​ടു​ത്തി​ട്ടും രാ​ഷ്‌​ട്രീ​യ​ക്കാ​ർ പ​രി​ഹ​രി​ക്കാ​ത്ത മ​ണി​പ്പു​ർ വി​ഷ​യം, നി​ഷ്പ​ക്ഷ​രും ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ൾ​ക്കു സ​മ്മ​ത​രു​മാ​യ വി​ദ​ഗ്ധ​രെ ഉ​ൾ​പ്പെ​ടു​ത്തി തീ​ർ​ക്ക​ണം.

കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ടം ഉ​റ​പ്പാ​ക്ക​ണം. മ​ണി​പ്പു​രി​ലേ​തു വം​ശീ​യ വി​ഷ​യ​മാ​ണ്, മു​ൻ സ​ർ​ക്കാ​രു​ക​ളു​ടെ കാ​ല​ത്തും ഇ​തു സം​ഭ​വി​ച്ചി​ട്ടു​ണ്ട്, നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രും അ​യ​ൽ​രാ​ജ്യ​വു​മാ​ണ് പ്ര​ശ്നം സൃ​ഷ്‌​ടി​ച്ച​ത് തു​ട​ങ്ങി​യ വ്യാ​ഖ്യാ​ന​ങ്ങ​ളും ന്യാ​യീ​ക​ര​ണ​ങ്ങ​ളും ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട 2023 മേ​യ് മൂ​ന്നു​മു​ത​ൽ കേ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​താ​ണ്.

ഇ​നി​യു​മെ​ത്ര കാ​ലം? പ​ഴ​യ പ​രാ​ജ​യ​ങ്ങ​ളെ​ക്കു​റി​ച്ചു പ്ര​സം​ഗി​ക്കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ സ​മ​യം പു​തി​യ പ​രി​ശ്ര​മ​ങ്ങ​ൾ​ക്കാ​യി നീ​ക്കി​വ​യ്ക്കു​ക​യാ​ണു വേ​ണ്ട​ത്. അ​ടു​ത്ത​വ​ർ​ഷം മ​ണി​പ്പു​രി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പാ​ണ്. രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ അ​ധി​കാ​ര​ത്തേ​ക്കാ​ൾ വി​ല മ​നു​ഷ്യ​ർ​ക്കു ക​ൽ​പ്പി​ക്കു​മോ?

10-02-2026

നെ​​​ൽ​​​കൃ​​​ഷി ഇ​​​നി​​​യു​​​മെ​​​ത്ര​​​നാ​​​ൾ?

ഉ​​​​​​​​റ​​​​​​​​ക്കം ന​​​​​​​​ടി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​വ​​​​​​​​രെ ഉ​​​​​​​​ണ​​​​​​​​ർ​​​​​​​​ത്താ​​​​​​​​നു​​​​​​​​ള്ള ഭ​​​​​​​​ഗീ​​​​​​​​ര​​​​​​​​ഥ പ്ര​​​​​​​​യ​​​​​​​​ത്ന​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണ് കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ലെ നെ​​​​​​​​ൽ​​​​​​​​ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​ർ. അ​​​​​​​​ത​​​​​​​​വ​​​​​​​​രു​​​​​​​​ടെ ദി​​​​​​​​ന​​​​​​​​ച​​​​​​​​ര്യ​​​​​​​​യു​​​​​​​​ടെ ഭാ​​​​​​​​ഗ​​​​​​​​മാ​​​​​​​​യി​​​​​​​​ക്ക​​​​​​​​ഴി​​​​​​​​ഞ്ഞു. കേ​​​​​​​​ന്ദ്ര​​​​​​​​ത്തെ പ​​​​​​​​ഴി പ​​​​​​​​റ​​​​​​​​യു​​​​​​​​ന്ന സം​​​​​​​​സ്ഥാ​​​​​​​​ന സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ. നെ​​​​​​​​ല്ലു​​​​​​​​ത്പാ​​​​​​​​ദ​​​​​​​​നം കൂ​​​​​​​​ടു​​​​​​​​ന്ന​​​​​​​​ത് സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക പ്ര​​​​​​​​തി​​​​​​​​സ​​​​​​​​ന്ധി​​​​​​​​യു​​​​​​​​ണ്ടാ​​​​​​​​ക്കു​​​​​​​​മെ​​​​​​​​ന്ന് കേ​​​​​​​​ന്ദ്ര​​​​​​​​സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ. അ​​​​​തു​​​​​കൊ​​​​​ണ്ട് സം​​​​​ഭ​​​​​ര​​​​​ണ​​​​​വി​​​​​ല​​​​​യ്ക്ക് സം​​​​​സ്ഥാ​​​​​ന​​​​​ വി​​​​​ഹി​​​​​തം ന​​​​​ല്കേ​​​​​ണ്ട​​​​​പോ​​​​​ലും! അ​​​​​​​​തി​​​​​​​​നി​​​​​​​​ട​​​​​​​​യി​​​​​​​​ൽ പ​​​​​​​​ര​​​​​​​​സ്പ​​​​​​​​രം കു​​​​​​​​ത്തു​​​​​​​​ന്ന കൃ​​​​​​​​ഷിവ​​​​​​​​കു​​​​​​​​പ്പും ഭ​​​​​​​​ക്ഷ്യ​​​​​​​​വ​​​​​​​​കു​​​​​​​​പ്പും.

സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ ഉ​​​​​​​​ദ്യോ​​​​​​​​ഗ​​​​​​​​സ്ഥ​​​​​​​​രും മി​​​​​​​​ല്ലു​​​​​​​​ട​​​​​​​​മ​​​​​​​​ക​​​​​​​​ളും ഇ​​​​​ട​​​​​നി​​​​​ല​​​​​ക്കാ​​​​​രു​​​​​മെ​​​​​ല്ലാ​​​​​​​​മാ​​​​​​​​യി ഉ​​​​​​​​ണ്ടെ​​​​​​​​ന്ന് ആ​​​​​​​​രോ​​​​​​​​പി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന അ​​​​​​​​വി​​​​​​​​ശു​​​​​​​​ദ്ധ ബ​​​​​​​​ന്ധ​​​​​​​​ങ്ങ​​​​​​​​ൾ. ഇ​​​​​​​​തി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നെ​​​​​​​​ല്ലാം നേ​​​​​​​​ട്ടം​​​​​​​​ കൊ​​​​​​​​യ്ത് ഗൂ​​​​​​​​ഢ​​​​​​​​മാ​​​​​​​​യി ചി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന മി​​​​​​​​ല്ലു​​​​​​​​ട​​​​​​​​മ​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കും ഇ​​​​​​​​ട​​​​​​​​നി​​​​​​​​ല​​​​​​​​ക്കാ​​​​​​​​ർ​​​​​​​​ക്കും മു​​​​​​​​ന്നി​​​​​​​​ൽ പ​​​​​​​​ക​​​​​​​​ച്ചുനി​​​​​​​​ൽ​​​​​​​​ക്കു​​​​​​​​ന്ന ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​രു​​​​​​​​ടെ ദ‍യ​​​​​​​​നീ​​​​​​​​യ മു​​​​​​​​ഖ​​​​​​​​ങ്ങ​​​​​​​​ൾ... കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ലെ നെ​​​​​​​​ല്ല​​​​​​​​റ​​​​​​​​ക​​​​​​​​ൾ നെ​​​​​​​​ൽ​​​​​​​​കൃ​​​​​​​​ഷി​​​​​​​​യു​​​​​​​​ടെ ശ​​​​​​​​വ​​​​​​​​ക്ക​​​​​​​​ല്ല​​​​​​​​റ​​​​​​​​ക​​​​​​​​ളാ​​​​​​​​കാ​​​​​​​​ൻ അ​​​​​​​​ധി​​​​​​​​ക​​​​​​​​ കാ​​​​​​​​ലം വേ​​​​​​​​ണ്ടി​​​​​​​​വ​​​​​​​​രി​​​​​​​​ല്ല.

നെ​​​​​​​​ല്ലു​​​​​​​​സം​​​​​​​​ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ത്തി​​​​​​​​ൽ കേ​​​​​​​​ന്ദ്രം നി​​​​​​​​ശ്ച​​​​​​​​യി​​​​​​​​ച്ച താ​​​​​​​​ങ്ങു​​​​​​​​വി​​​​​​​​ല​​​​​​​​യ്ക്കു പു​​​​​​​​റ​​​​​​​​മെ സം​​​​​​​​സ്ഥാ​​​​​​​​നം ന​​​​​​​​ല്കു​​​​​​​​ന്ന പ്രോ​​​​​​​​ത്സാ​​​​​​​​ഹ​​​​​​​​ന​​​​​​​​വി​​​​​​​​ഹി​​​​​​​​തം നി​​​​​​​​ർ​​​​​​​​ത്ത​​​​​​​​ലാ​​​​​​​​ക്ക​​​​​​​​ണ​​​​​​​​മെ​​​​​​​​ന്ന കേ​​​​​​​​ന്ദ്ര​​​​​​​​സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​ന്‍റെ തി​​​​​​​​ട്ടൂ​​​​​​​​ര​​​​​​​​മാ​​​​​​​​ണ് നെ​​​​​​​​ൽ​​​​​​​​ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​നു കി​​​​​​​​ട്ടി​​​​​യ ഏ​​​​​​​​റ്റ​​​​​​​​വും ഒ​​​​​​​​ടു​​​​​​​​വി​​​​​​​​ല​​​​​​​​ത്തെ ഇ​​​​​​​​രു​​​​​​​​ട്ട​​​​​​​​ടി. നി​​​​​​​​ർ​​​​​​​​ദേ​​​​​​​​ശം അം​​​​​​​​ഗീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കി​​​​​​​​ല്ലെ​​​​​​​​ന്ന് സം​​​​​​​​സ്ഥാ​​​​​​​​ന ​​​മ​​​​​​​​ന്ത്രി​​​​​​​​മാ​​​​​​​​രാ​​​​​​​​യ പി. ​​​​​​​​പ്ര​​​​​​​​സാ​​​​​​​​ദും ജി.ആ​​​​​​​​ർ. അ​​​​​​​​നി​​​​​​​​ലും വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ടെ​​​​​​​​ങ്കി​​​​​​​​ലും ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​രു​​​​​​​​ടെ നെ​​​​​​​​ഞ്ചി​​​​​​​​ടി​​​​​​​​പ്പ് കു​​​​​​​​റ​​​​​​​​യു​​​​​​​​ന്നി​​​​​​​​ല്ല. കാ​​​​​​​​ര​​​​​​​​ണം, അ​​​​​​​​വ​​​​​​​​ർ​​​​​​​​ക്ക് കൃ​​​​​​​​ഷി രാ​​​​​​​​ഷ്‌​​​​​​​​ട്രീ​​​​​​​​യ​​​​​​​​ക്ക​​​​​​​​ളി​​​​​​​​യു​​​​​​​​ടെ ഭാ​​​​​​​​ഗ​​​​​​​​മ​​​​​​​​ല്ല; അ​​​​​​​​വ​​​​​​​​രു​​​​​​​​ടെ ജീ​​​​​​​​വ​​​​​​​​നും ജീ​​​​​​​​വി​​​​​​​​ത​​​​​​​​വു​​​​​​​​മാ​​​​​​​​ണ്.

ഇ​​​​​​​​ത്ത​​​​​​​​വ​​​​​​​​ണ​​​​​​​​ത്തെ പു​​​​​​​​ഞ്ച​​​​​​​​കൃ​​​​​​​​ഷി മു​​​​​​​​ത​​​​​​​​ലാ​​​​​​​​ണ് സം​​​​​​​​ഭ​​​​​​​​ര​​​​​​​​ണ താ​​​​​​​​ങ്ങു​​​​​​​​വി​​​​​​​​ല 28.20 രൂ​​​​​​​​പ​​​​​​​​യി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്ന് 30 ആ​​​​​​​​ക്കി ഉ‍യ​​​​​​​​ർ​​​​​​​​ത്തി​​​​​​​​യ​​​​​​​​ത്. കേ​​​​​​​​ന്ദ്രം ന​​​​​​​​ല്കു​​​​​​​​ന്ന 23.69 രൂ​​​​​​​​പ​​​​​​​​യു​​​​​​​​ട കൂ​​​​​​​​ടെ സം​​​​​​​​സ്ഥാ​​​​​​​​ന വി​​​​​​​​ഹി​​​​​​​​ത​​​​​​​​മാ​​​​​​​​യി 6.31 രൂ​​​​​​​​പകൂ​​​​​​​​ടി ചേ​​​​​​​​ർ​​​​​​​​ത്താ​​​​​​​​ണി​​​​​​​​തു ന​​​​​​​​ല്കു​​​​​​​​ന്ന​​​​​​​​ത്. ഈ ​​​​​​​​സം​​​​​​​​സ്ഥാ​​​​​​​​ന വി​​​​​​​​ഹി​​​​​​​​ത​​​​​​​​ത്തി​​​​​​​​നു നേ​​​​​​​​രേയാ​​​​​​​​ണി​​​​​​​​പ്പോ​​​​​​​​ൾ കേ​​​​​​​​ന്ദ്രം വാ​​​​​​​​ളോ​​​​​​​​ങ്ങി​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. കേ​​​​​​​​വ​​​​​​​​ലം 23.69 രൂ​​​​​​​​പ​​​​​​​​യാ​​​​​​​​ണ് കി​​​​​​​​ട്ടു​​​​​​​​ന്ന​​​​​​​​തെ​​​​​​​​ങ്കി​​​​​​​​ൽ കൃ​​​​​​​​ഷി ഉ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്കു​​​​​​​​ക മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​ണ് മു​​​​​​​​ന്നി​​​​​​​​ലു​​​​​​​​ള്ള​​​ വ​​​​​ഴി​​​​​യെ​​​​​ന്ന് ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​ർ തൊ​​​​​​​​ഴു​​​​​​​​കൈ​​​​​​​​ക​​​​​​​​ളോ​​​​​​​​ടെ പ​​​​​​​​റ​​​​​​​​യു​​​​​​​​ന്നു.

2009ൽ ​​​​​​​​കേ​​​​​​​​ന്ദ്ര​​​​​​​​വി​​​​​​​​ഹി​​​​​​​​തം 9.50 രൂ​​​​​​​​പ​​​​​​​​യും സം​​​​​​​​സ്ഥാ​​​​​​​​ന ​​​​​​​​വി​​​​​​​​ഹി​​​​​​​​തം 2.50 രൂ​​​​​​​​പ​​​​​​​​യു​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്ന് കേ​​​​​​​​ന്ദ്ര​​​​​​​​വി​​​​​​​​ഹി​​​​​​​​തം ആ​​​​​​​​നു​​​​​​​​പാ​​​​​​​​തി​​​​​​​​ക​​​​​​​​മാ​​​​​​​​യി വ​​​​​​​​ർ​​​​​​​​ധി​​​​​​​​പ്പി​​​​​​​​ച്ചു​​​​​​​​വ​​​​​​​​ന്നു. എ​​​​​​​​ന്നാ​​​​​​​​ൽ, 2019-20 മു​​​​​​​​ത​​​​​​​​ൽ കേ​​​​​​​​ന്ദ്രം കൂ​​​​​​​​ട്ടു​​​​​​​​ന്ന​​​​​​​​തി​​​​​​​​ന് ആ​​​​​​​​നു​​​​​​​​പാ​​​​​​​​തി​​​​​​​​ക​​​​​​​​മാ​​​​​​​​യി സം​​​​​​​​സ്ഥാ​​​​​​​​ന ​​​​​​​​വി​​​​​​​​ഹി​​​​​​​​തം കു​​​​​​​​റ​​​​​​​​ച്ചു​​​​​​​​കൊ​​​​​​​​ണ്ടു​​​​​​​​വ​​​​​​​​ന്നു. കേ​​​​​​​​ന്ദ്രം വ​​​​​​​​ർ​​​​​​​​ധി​​​​​​​​പ്പി​​​​​​​​ച്ച​​​​​​​​തി​​​​​​​​നൊ​​​​​​​​പ്പം സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ വി​​​​​​​​ഹി​​​​​​​​ത​​​​​​​​വും വ​​​​​​​​ർ​​​​​​​​ധി​​​​​​​​പ്പി​​​​​​​​ച്ചി​​​​​​​​രു​​​​​​​​ന്നെ​​​​​​​​ങ്കി​​​​​​​​ൽ ഇ​​​​​​​​പ്പോ​​​​​​​​ൾ ഒ​​​​​​​​രു കി​​​​​​​​ലോ​​​​​​​​യ്ക്ക് 14.34 രൂ​​​​​​​​പ കി​​​​​​​​ട്ടേ​​​​​​​​ണ്ട​​​​​​​​താ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. മൊ​​​​​​​​ത്തം 38.03 രൂ​​​​​​​​പ​​​​​​​​യെ​​​​​​​​ങ്കി​​​​​​​​ലും കി​​​​​​​​ട്ടു​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു എ​​​​​​​​ന്നു ചു​​​​​​​​രു​​​​​​​​ക്കം. ഇ​​​​​​​​പ്പോ​​​​​​​​ഴി​​​​​​​​താ ഉ​​​​​​​​ള്ള​​​​​​​​തു​​​​​​​​പോ​​​​​​​​ലും ന​​​​​​​​ല്കേ​​​​​​​​ണ്ടെ​​​​​​​​ന്നു പ​​​​​​​​റ​​​​​​​​യു​​​​​​​​മ്പോ​​​​​​​​ൾ നെ​​​​​​​​ൽക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​ർ ആ​​​​​​​​ത്മ​​​​​​​​ഹ​​​​​​​​ത്യാ​​​​​​​​മു​​​​​​​​ന​​​​​​​​മ്പി​​​​​​​​ലാ​​​​​​​​ണ്.

ഒ​​​​​​​​രേ​​​​​​​​ക്ക​​​​​​​​റി​​​​​​​​ൽ 20 ക്വി​​​​​​​​ന്‍റ​​​​​​​​ൽ നെ​​​​​​​​ല്ല് ല​​​​​​​​ഭി​​​​​​​​ച്ചാ​​​​​​​​ൽ ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​ർ​​​​​​​​ക്ക് ഇ​​​​​​​​പ്പോ​​​​​​​​ഴ​​​​​​​​ത്തെ ക​​​​​​​​ണ​​​​​​​​ക്കി​​​​​​​​ൽ കി​​​​​​​​ട്ടു​​​​​​​​ന്ന​​​​​​​​ത് 60,000 രൂ​​​​​​​​പ​​​​​​​​യാ​​​​​​​​ണ്. ഒ​​​​​​​​രേ​​​​​​​​ക്ക​​​​​​​​റി​​​​​​​​ലെ കൃ​​​​​​​​ഷി​​​​​​​​ക്ക് ഉ​​​​​​​​ണ്ടാ​​​​​​​​കാ​​​​​​​​വു​​​​​​​​ന്ന ചെ​​​​​​​​ല​​​​​​​​വ് 35,000 മു​​​​​​​​ത​​​​​​​​ൽ 45,000രൂ​​​​​​​​പ വ​​​​​​​​രെ​​​​​​​​യും. ഫ​​​​​​​​ല​​​​​​​​ത്തി​​​​​​​​ൽ​​​​​​​​ അ​​​​​​​​വ​​​​​​​​ർ​​​​​​​​ക്കു കി​​​​​​​​ട്ടു​​​​​​​​ന്ന​​​​​​​​ത് 15,000 രൂ​​​​​​​​പ മു​​​​​​​​ത​​​​​​​​ൽ 25,000 രൂ​​​​​​​​പ ​​​​​​​​വ​​​​​​​​രെ. ആ​​​​​​​​റു​​​​​​​​മാ​​​​​​​​സ​​​​​​​​ത്തെ അ​​​​​​​​ധ്വാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ന്‍റെ​​​​​​​​യും പ​​​​​​​​ല​​​​​​​​വി​​​​​​​​ധ​​​​​​​​ത്തി​​​​​​​​ലു​​​​​​​​ള്ള ആ​​​​​​​​ധി​​​​​​​​യു​​​​​​​​ടെയും പ്ര​​​​​​​​തി​​​​​​​​ഫ​​​​​​​​ല​​​​​​​​മാ​​​​​​​​ണി​​​​​​​​തെ​​​​​​​​ന്നോ​​​​​​​​ർ​​​​​​​​ക്ക​​​​​​​​ണം. ഈ ​​​​​​​​സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​നു​​​​​​​​വേ​​​​​​​​ണ്ടി​​​​​​​​യാ​​​​​​​​ണ് അ​​​​​​​​വ​​​​​​​​രു​​​​​​​​ടെ ക​​​​​​​​ഷ്‌​​​​​​​​ട​​​​​​​​പ്പാ​​​​​​​​ടെ​​​​​​​​ന്ന വ​​​​​​​​സ്തു​​​​​​​​ത​​​​​​​​യും ക​​​​​​​​ണ​​​​​​​​ക്കി​​​​​​​​ലെ​​​​​​​​ടു​​​​​​​​ക്കേ​​​​​​​​ണ്ട​​​​​​​​തു​​​​​​​​ണ്ട്. ഏ​​​​​​​​തെ​​​​​​​​ങ്കി​​​​​​​​ലും ത​​​​​​​​ര​​​​​​​​ത്തി​​​​​​​​ൽ കൃ​​​​​​​​ഷി​​​​​​​​നാ​​​​​​​​ശം നേ​​​​​​​​രി​​​​​​​​ട്ടാ​​​​​​​​ൽ ഈ ​​​​​​​​ക​​​​​​​​ഷ്‌​​​​​​​​ട​​​​​​​​പ്പാ​​​​​​​​ടെ​​​​​​​​ല്ലാം വെ​​​​​​​​റു​​​​​​​​തെ​​​​​​​​യാ​​​​​​​​വു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യും. പാ​​​​​​​​ട്ട​​​​​​​​ക്ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​രാ​​​​​​​​ണെ​​​​​​​​ങ്കി​​​​​​​​ൽ ദു​​​​​​​​രി​​​​​​​​തം പി​​​​​​​​ന്നെ​​​​​​​​യും കൂ​​​​​​​​ടും.

സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട് പ​​​​​​​ല ത​​​​​​​ട​​​​​​​സ​​​​​​​ങ്ങ​​​​​​​ളും ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​ർ നേ​​​​​​​രി​​​​​​​ടു​​​​​​​ന്നു​​​​​​​ണ്ട്. പാ​​​​​​​ട​​​​​​​ശേ​​​​​​​ഖ​​​​​​​ര​​​​​​​ത്തി​​​​​​​ലെ വെ​​​​​​​ള്ളം വ​​​​​​​റ്റി​​​​​​​ക്കൽ തൊ​​​​​​​ട്ട് ഇ​​​​​​​തു തു​​​​​​​ട​​​​​​​ങ്ങു​​​​​​​ന്നു. പ​​​​​​​ല വി​​​​​​​ചി​​​​​​​ത്ര​​​​​​​ നി​​​​​​​യ​​​​​​​മ​​​​​​​ങ്ങ​​​​​​​ളും ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​ർ​​​​​​​ക്കു​​​​​​​ നേ​​​​​​​രേ ഇ​​​​​​​ളി​​​​​​​ച്ചു​​​​​​​കാ​​​​​​​ട്ടു​​​​​​​ന്നു​​​​​​​ണ്ട്. വേ​​​​​​​ണ്ട​​​​സ​​​​​​​മ​​​​​​​യ​​​​​​​ത്ത് വ​​​​​​​ളം കി​​​​​​​ട്ടി​​​​​​​ല്ല, കൊ​​​​​​​യ്ത്തു​​​​​​​യ​​​​​​​ന്ത്രം കി​​​​​​​ട്ടി​​​​​​​ല്ല, കൊ​​​​​​​യ്തുക​​​​​​​ഴി​​​​​​​ഞ്ഞാ​​​​​​​ൽ സം​​​​​​​ഭ​​​​​​​രി​​​​​​​ക്കാ​​​​​​​ൻ കാ​​​​​​​ല​​​​​​​താ​​​​​​​മ​​​​​​​സം, സം​​​​​​​ഭ​​​​​​​രി​​​​​​​ക്കു​​​​​​​ന്ന നെ​​​​​​​ല്ലി​​​​​​​ന്‍റെ വി​​​​​​​ല സ​​​​​​​മ​​​​​​​യ​​​​​​​ത്ത് കി​​​​​​​ട്ടി​​​​​​​ല്ല എ​​​​​​​ന്നൊ​​​​​​​ക്കെ​​​​​​​യു​​​​​​​ള്ള കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ൾ പ​​​​​​​റ​​​​​​​ഞ്ഞുപ​​​​​​​റ​​​​​​​ഞ്ഞ് പ​​​​​​​ഴ​​​​​​​കി​​​​​​​യ​​​​​​​താ​​​​​​​ണ്.

ഈ ​​​​​​​മാ​​​​​​​സം 25ഓ​​​​​​​ടെ കൊ​​​​​​​യ്ത്തു ന​​​​​​​ട​​​​​​​ക്കേ​​​​​​​ണ്ട കു​​​​​​​ട്ട​​​​​​​നാ​​​​​​​ട്ടി​​​​​​​ലെ പ​​​​​​​ല പാ​​​​​​​ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ത​​​​​​​ല​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള ഒ​​​​​​​രു​​​​​​​ക്ക​​​​​​​ങ്ങ​​​​​​​ൾ തു​​​​​​​ട​​​​​​​ങ്ങി​​​​​​​യി​​​​​​​ട്ടു​​​​​​​പോ​​​​​​​ലു​​​​​​​മി​​​​​​​ല്ലെ​​​​​​​ന്നാ​​​​​​​ണ് ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​ർ പ​​​​​​​റ​​​​​​​യു​​​​​​​ന്ന​​​​​​​ത്. കൊ​​​​​​​യ്ത്തു​​​​​​​യ​​​​​​​ന്ത്ര​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ വാ​​​​​​​ട​​​​​​​ക​​​​​​​ക്കാ​​​​​​​ര്യ​​​​​​​ത്തി​​​​​​​ലാ​​​​​​​ണെ​​​​​​​ങ്കി​​​​​​​ൽ ഇ​​​​​​​ട​​​​​​​നി​​​​​​​ല​​​​​​​ക്കാ​​​​​​​രു​​​​​​​ടെ ചൂ​​​​​​​ഷ​​​​​​​ണം ത​​​​​​​ട​​​​​​​യാ​​​​​​​ൻ ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​യൊ​​​​​​​ന്നു​​​​​​​മി​​​​​​​ല്ല. മി​​​​​​​ല്ലു​​​​​​​കാ​​​​​​​രു​​​​​​​ടെ കി​​​​​​​ഴി​​​​​​​വാ​​​​​​​ണെ​​​​​​​ങ്കി​​​​​​​ൽ ഇ​​​​​​​പ്പോ​​​​​​​ൾ അ​​​​​​​വ​​​​​​​കാ​​​​​​​ശം​​​​​​​പോ​​​​​​​ലെ​​​​​​​യാ​​​​​​​ണ്. നെ​​​​​​​ല്ലി​​​​​​​ന്‍റെ ചു​​​​​​​മ​​​​​​​ട്ടു​​​​​​​കൂ​​​​​​​ലി മ​​​​​​​റ്റൊ​​​​​​​ന്നി​​​​​​​നു​​​​​​​മി​​​​​​​ല്ലാ​​​​​​​ത്ത​​​​​​​വി​​​​​​​ധം കൂ​​​​​​​ടു​​​​​​​ത​​​​​​​ലാ​​​​​​​ണ്. വാ​​​​​​​രുകൂ​​​​​​​ലി​​​​​​​യു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട് ത​​​​​​​ല​​​​​​​വേ​​​​​​​ദ​​​​​​​ന​​​​​​​യൊ​​​​​​​ഴി​​​​​​​ഞ്ഞ നേ​​​​​​​ര​​​​​​​മി​​​​​​​ല്ല.

ത​​​​​​​ദ്ദേ​​​​​​​ശ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ് ‘സ​​​​​​​ഹാ​​​​​​​യി​​​​​​​ച്ച​​​​​​​തു​​​​​​​ മൂ​​​​​​​ലം’ ക​​​​​​​ഴി​​​​​​​ഞ്ഞ ന​​​​​​​വം​​​​​​​ബ​​​​​​​ർ വ​​​​​​​രെ സം​​​​​​​ഭ​​​​​​​രി​​​​​​​ച്ച നെ​​​​​​​ല്ലി​​​​​​​ന്‍റെ പണം ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​ർ​​​​​​​ക്കു കി​​​​​​​ട്ടി. പ​​​​​​​ക്ഷേ, അ​​​​​​​തി​​​​​​​നു​​​​​​​ശേ​​​​​​​ഷം കൊ​​​​​​​ടു​​​​​​​ത്ത​​​​​​​തി​​​​​​​ന്‍റെ തുക പ​​​​​​​ല​​​​​​​ർ​​​​​​​ക്കും ഇ​​​​​​​തു​​​​​​​വ​​​​​​​രെ ല​​​​​​​ഭി​​​​​​​ച്ചി​​​​​​​ട്ടി​​​​​​​ല്ല. അ​​​​​​​വ​​​​​​​രു​​​​​​​ടെ പ​​​​​​​ണം ഒ​​​​​​​രു രൂ​​​​​​​പ​​​​​​​പോ​​​​​​​ലും പ​​​​​​​ലി​​​​​​​ശ കി​​​​​​​ട്ടാ​​​​​​​തെ ബാ​​​​​​​ങ്കി​​​​​​​ൽ കി​​​​​​​ട​​​​​​​ക്കു​​​​​​​മ്പോ​​​​​​​ൾ, കൃ​​​​​​​ഷി ന​​​​​​​ട​​​​​​​ത്താ​​​​​​​ൻ പ​​​​​​​ണ​​​​​​​യം​​​​​​​ വ​​​​​​​ച്ച സ്വ​​​​​​​ർ​​​​​​​ണം പു​​​​​​​തു​​​​​​​ക്കി​​​​​​​വ​​​​​​​യ്ക്കാ​​​​​​​ൻ നെ​​​​​​​ട്ടോ​​​​​​​ട്ട​​​​​​​മോ​​​​​​​ടു​​​​​​​ന്ന അ​​​​​​​വ​​​​​​​സ്ഥ ഗീ​​​​​​​ർ​​​​​​​വാ​​​​​​​ണം വി​​​​​​​ള​​​​​​​മ്പു​​​​​​​ന്ന ഭ​​​​​​​ര​​​​​​​ണാ​​​​​​​ധി​​​​​​​കാ​​​​​​​രി​​​​​​​ക​​​​​​​ൾ കാ​​​​​​​ണു​​​​​​​ന്നി​​​​​​​ല്ല. ഇ​​​​​തെ​​​​​ല്ലാം കാ​​​​​ണു​​​​​മ്പോ​​​​​ൾ ഉ​​​​​റ​​​​​ക്കം ന​​​​​ടി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ എ​​​​​ന്ന​​​​​ല്ലാ​​​​​തെ ഭ​​​​​ര​​​​​ണാ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ളെ എ​​​​​ന്തു വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ക്കാ​​​​​ൻ?

വി​​​​​​ള​​​​​​വി​​​​​​ന​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ചു​​​​​​ള്ള സ​​​​​​ബ്സി​​​​​​ഡി എ​​​​​​ന്ന രീ​​​​​​തി വേ​​​​​​ണ​​​​​​മെ​​​​​​ന്നാ​​​​​​ണ് ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​രു​​​​​​ടെ ആ​​​​​​വ​​​​​​ശ്യം. വി​​​​​​ള​​​​​​വു കു​​​​​​റ​​​​​​ഞ്ഞാ​​​​​​ൽ കൂ​​​​​​ടു​​​​​​ത​​​​​​ൽ സ​​​​​​ഹാ​​​​​​യം കി​​​​​​ട്ട​​​​​​ണം. അ​​​​​​തു​​​​​​പോ​​​​​​ലെ എ​​​​​​ല്ലാ ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​ർ​​​​​​ക്കും ഇ​​​​​​ൻ​​​​​​ഷ്വ​​​​​​റ​​​​​​ൻ​​​​​​സ് പ​​​​​​രി​​​​​​ര​​​​​​ക്ഷ ല​​​​​​ഭി​​​​​​ക്കു​​​​​​ക​​​​​​യും വേ​​​​​​ണം. മി​​​​​ല്ലു​​​​​ട​​​​​മ​​​​​ക​​​​​ളു​​​​​ടെ ക​​​​​ർ​​​​​ഷ​​​​​ക​​​​​വി​​​​​രു​​​​​ദ്ധ​​​​​മാ​​​​​യ നി​​​​​ല​​​​​പാ​​​​​ടി​​​​​നു മു​​​​​ന്നി​​​​​ൽ മു​​​​​ട്ടു​​​​​കു​​​​​ത്തു​​​​​ന്ന സ​​​​​ർ​​​​​ക്കാ​​​​​ർ​​​​​ ന​​​​​യം മാ​​​​​റി​​​​​യേ തീ​​​​​രൂ. നെ​​​​​ല്ല് സം​​​​​ഭ​​​​​രി​​​​​ക്കാ​​​​​നു​​​​​ള്ള ഗോ​​​​​ഡൗ​​​​​ണു​​​​​ക​​​​​ൾ തു​​​​​ട​​​​​ങ്ങി​​​​​യ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ൾ​​​​​പോ​​​​​ലു​​​​​മി​​​​​ല്ലെ​​​​​ന്നു കാ​​​​​ണു​​​​​മ്പോ​​​​​ൾ കൃ​​​​​ഷി​​​​​യെ​​​​​ന്ന തൊ​​​​​ഴി​​​​​ലി​​​​​നോ​​​​​ടു​​​​​ള്ള മ​​​​​നോ​​​​​ഭാ​​​​​വം വ്യ​​​​​ക്ത​​​​​മാ​​​​​ണ്. പ​​​​​ര​​​​​സ്പ​​​​​രം പ​​​​​ഴി​​​​​ചാ​​​​​രി ക​​​​​ർ​​​​​ഷ​​​​​ക​​​​​രെ ത്രി​​​​​ശ​​​​​ങ്കു​​​​​വി​​​​​ലാ​​​​​ക്കു​​​​​ന്ന കേ​​​​​ന്ദ്ര-​​​​​സം​​​​​സ്ഥാ​​​​​ന ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ങ്ങ​​​​​ൾ ആ​​​​​രു​​​​​ടെ പ​​​​​ക്ഷ​​​​​ത്താ​​​​​ണ് എ​​​​​ന്ന സം​​​​​ശ​​​​​യം ബാ​​​​​ക്കി.

നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പാ​​​​​ണു വ​​​​​രു​​​​​ന്ന​​​​​ത്. ക​​​​​ർ​​​​​ഷ​​​​​ക​​​​​സ്നേ​​​​​ഹ​​​​​വു​​​​​മാ​​​​​യി തൊ​​​​​ഴു​​​​​കൈ​​​​​ക​​​​​ളും മു​​​​​ഖം​​​​​നി​​​​​റ​​​​​യെ ചി​​​​​രി​​​​​യു​​​​​മാ​​​​​യി ഭൈ​​​​​മീ​​​​​കാ​​​​​മു​​​​​ക​​​​​രെ​​​​​ത്തും. നെ​​​​​ല്ലു​​​​​ത്പാ​​​​​ദ​​​​​ന​​​​​ത്തി​​​​​ൽ സ്വ​​​​​യം​​​​​പ​​​​​ര്യാ​​​​​പ്ത​​​ത നേ​​​​​ടു​​​​​ക​​​​​യാ​​​​​ണ് ല​​​​​ക്ഷ്യം എ​​​​​ന്നൊ​​​​​ക്കെ​​​​​യു​​​​​ള്ള ഹാ​​​​​സ്യ ക​​​​​ഥാ​​​​​പ്ര​​​​​സം​​​​​ഗ​​​​​ങ്ങ​​​​​ൾ ഏ​​​​​റെ കേ​​​​​ൾ​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​രും. അ​​​​​വ​​​​​രോ​​​​​ട് ക​​​​​ണ​​​​​ക്കു​​​​​ ചോ​​​​​ദി​​​​​ക്കാ​​​​​ൻ ആ​​​​​രു​​​​​ണ്ട് എ​​​​​ന്ന​​​​​താ​​​​​ണ് കാ​​​​​ലം കാ​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന ചോ​​​​​ദ്യം.

09-02-2026

'പ്ലാസ്റ്റിക് മഹാമാരി’ ഒഴിവാക്കണം

യാ​ത്രി​ക​നും ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റു​മാ​യ വി​ഷ്ണു എ​ന്ന യു​വാ​വി​ന്‍റെ ഒ​രു ഇ​ൻ​സ്റ്റ​ഗ്രാം വീ​ഡി​യോ ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്നു. ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും മ​നോ​ഹ​ര​വും സ്വ​ച്ഛ​വു​മാ​യ ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പു​ക​ളി​ലൂ​ടെ യാ​ത്ര ചെ​യ്യ​വേ അ​ദ്ദേ​ഹം ക​ണ്ട കാ​ഴ്ച​യാ​ണ് ദുഃ​ഖ​വും ആ​ശ​ങ്ക​യു​മു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. ഏ​തു ക​ട​ൽ​ത്തീ​ര​ത്തേ​യും പ​തി​വു​കാ​ഴ്ച.

പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ കു​ന്നു​കൂ​ടി​ക്കി​ട​ക്കു​ന്നു. എ​ന്നാ​ൽ അ​വ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ൾ, ആ ​തീ​ര​ത്തു​ള്ള ഭൂ​രി​ഭാ​ഗം മാ​ലി​ന്യ​ങ്ങ​ളും താ​യ്‌​ല​ൻ​ഡ്, മ്യാ​ൻ​മ​ർ, മ​ലേ​ഷ്യ തു​ട​ങ്ങി​യ തെ​ക്കു​കി​ഴ​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​താ​ണെ​ന്ന് വി​ഷ്ണു​വി​ന് മ​ന​സി​ലാ​യി.

ഇ​ന്ത്യ​യേ​ക്കാ​ൾ കൂ​ടു​ത​ൽ വൃ​ത്തി​യു​ള്ള​വ​രാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന രാ​ജ്യ​ങ്ങ​ൾ, ത​ങ്ങ​ളു​ടെ മാ​ലി​ന്യ​ങ്ങ​ൾ വി​വേ​ച​ന​ര​ഹി​ത​മാ​യി ക​ട​ലി​ൽ ത​ള്ളു​ക​യാ​ണെ​ന്ന് വി​ഷ്ണു വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞു. ന​മ്മ​ളും ഇ​തി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യു​ന്നു​ണ്ട് എ​ന്ന കാ​ര്യം കാ​ണാ​തി​രു​ന്നു​കൂ​ടാ എ​ന്നും വി​ഷ്ണു കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

ന​ദി​ക​ളി​ലൂ​ടെ​യും അ​ഴു​ക്കു​ചാ​ലു​ക​ളി​ലൂ​ടെ​യും നേ​രി​ട്ടു​ള്ള മാ​ലി​ന്യം ത​ള്ള​ലും കോ​ടി​ക്ക​ണ​ക്കി​ന് കി​ലോ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും ബാ​ഗു​ക​ളും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട മ​ത്സ്യ​ബ​ന്ധ​ന വ​ല​ക​ളും ഓ​രോ വ​ർ​ഷ​വും ലോ​ക​മെ​മ്പാ​ടു​മു​ള്ള സ​മു​ദ്ര​ങ്ങ​ളെ മ​ലി​ന​മാ​ക്കു​ന്നു​ണ്ടെ​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന വ​സ്തു​ത​യാ​ണ്. അ​തേ​സ​മ​യം, ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പു​ക​ളു​ടെ തീ​ര​ങ്ങ​ളി​ൽ വി​ദേ​ശ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത് പ​രി​സ്ഥി​തി നാ​ശ​ഭീ​ഷ​ണി​യു​ടെ പു​തി​യ​തും അ​ത്യ​ന്തം ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​തു​മാ​യ ഒ​രു ഘ​ട്ട​ത്തി​ന്‍റെ സൂ​ച​ന​യാ​ണ്.

ഒ​രു​കാ​ല​ത്ത് പ്രാ​ദേ​ശി​ക​മാ​യ ഒ​രു മാ​ലി​ന്യ​പ്ര​ശ്നം എ​ന്ന രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന ഇ​ത് ഒ​രു ‘ആ​ഗോ​ള’ പ്ര​തി​സ​ന്ധി​യാ​യി മാ​റി​യി​രി​ക്കു​ന്നു. സ​മു​ദ്ര​പ്ര​വാ​ഹ​ങ്ങ​ൾ രാ​ജ്യാ​ന്ത​ര മാ​ലി​ന്യ​ങ്ങ​ളു​ടെ വാ​ഹ​ക​രാ​യി.​സ​മു​ദ്ര​പ്ര​വാ​ഹ​ങ്ങ​ൾ, ന​ദി​ക​ൾ അ​ല്ലെ​ങ്കി​ൽ കാ​റ്റ് എ​ന്നി​വ​യി​ലൂ​ടെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ദേ​ശീ​യ അ​തി​ർ​ത്തി​ക​ൾ ക​ട​ന്ന് സ​ഞ്ച​രി​ക്കു​മ്പോ​ഴാ​ണ് ‘അ​തി​ർ​ത്തി ക​ട​ന്നു​ള്ള പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണം’ ഉ​ണ്ടാ​കു​ന്ന​ത്. ആ​ഗോ​ള പ്ര​തി​സ​ന്ധി​യാ​ണി​ത്.

പ​രി​ഹാ​ര​ത്തി​ന് രാ​ജ്യാ​ന്ത​ര സ​ഹ​ക​ര​ണം അ​നി​വാ​ര്യ​വും. ഓ​രോ വ​ർ​ഷ​വും ഏ​ക​ദേ​ശം 11 ദ​ശ​ല​ക്ഷം മെ​ട്രി​ക് ട​ൺ പ്ലാ​സ്റ്റി​ക്കാ​ണ് ആ​ഗോ​ള​ത​ല​ത്തി​ൽ സ​മു​ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. പ്ര​തി​ദി​നം ഏ​ക​ദേ​ശം 25,000 ട​ൺ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളാ​ണ് ഇ​തി​ൽ ഇ​ന്ത്യ​യു​ടെ പ​ങ്ക്. ഇ​ന്ത്യ​യി​ലെ പ്ലാ​സ്റ്റി​ക്കി​ന്‍റെ 60% മാ​ത്ര​മേ നി​ല​വി​ൽ പു​ന​രു​പ​യോ​ഗം ചെ​യ്യു​ന്നു​ള്ളൂ. ബാ​ക്കി 40% പ​ല​പ്പോ​ഴും പ്ര​കൃ​തി​യി​ലെ​ത്തു​ന്നു.

അ​ഞ്ച് മി​ല്ലി​മീ​റ്റ​റി​ൽ താ​ഴെ വ​ലി​പ്പ​മു​ള്ള ‘മൈ​ക്രോ​പ്ലാ​സ്റ്റി​ക്’ ആ​ൻ​ഡ​മാ​ൻ ക​ട​ലി​ൽ വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. ഇ​ത് സ​മു​ദ്ര​ഭ​ക്ഷ്യ​ശൃം​ഖ​ല​യ്ക്ക് വ​ലി​യ ഭീ​ഷ​ണി​യാ​ണ്. ഈ ​മാ​ലി​ന്യ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന പാ​രി​സ്ഥി​തി​ക ആ​ഘാ​ത​വും സാ​ന്പ​ത്തി​ക ആ​ഘാ​ത​വും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും വി​വ​ര​ണാ​തീ​ത​മാ​ണെ​ന്ന് ഇ​തു സം​ബ​ന്ധി​ച്ച പ​ഠ​ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ സ​മു​ദ്ര​പാ​ത​ക​ളി​ലൊ​ന്നാ​യ മ​ലാ​ക്ക ക​ട​ലി​ടു​ക്കി​ന് സ​മീ​പം ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലാ​ണ് ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പു​ക​ളു​ടെ സ്ഥാ​നം. നോ​ർ​ത്ത് ഇ​ക്വ​റ്റോ​റി​യ​ൽ ക​റ​ന്‍റും മ​ൺ​സൂ​ൺ കാ​റ്റു​ക​ളും അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​ടെ തീ​ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളെ നേ​രി​ട്ട് ഈ ​ദ്വീ​പു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്നു എ​ന്നാ​ണ് സ​മീ​പ​കാ​ല റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത്.

2019ൽ ​നി​ല​വി​ൽ വ​ന്ന ഇ​റ​ക്കു​മ​തി നി​യ​ന്ത്ര​ണ​ങ്ങ​ൾ, എ​ക്സ്റ്റ​ൻ​ഡ​ഡ് പ്രൊ​ഡ്യൂ​സ​ർ റെ​സ്‌​പോ​ൺ​സി​ബി​ലി​റ്റി, 2022ൽ ​ഭേ​ദ​ഗ​തി ചെ​യ്ത പ്ലാ​സ്റ്റി​ക് മാ​ലി​ന്യ സം​സ്ക​ര​ണ നി​യ​മം-2016, എ​ന്നി​വ​യൊ​ക്കെ ഉ​ണ്ടെ​ങ്കി​ലും ഒ​ന്നും വേ​ണ്ട​ത്ര ഫ​ല​പ്ര​ദ​മാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​തി​നു പു​റ​മെ​യാ​ണ് തീ​ര​ദേ​ശ​ങ്ങ​ൾ വൃ​ത്തി​യാ​ക്കാ​നു​ള്ള ‘സ്വ​ച്ഛ് സാ​ഗ​ർ, സു​ര​ക്ഷി​ത സാ​ഗ​ർ’ പോ​ലു​ള്ള പ​ദ്ധ​തി​ക​ൾ.

ബ​ദ​ൽ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ഭാ​വ​വും ന​ഗ​ര​സ​ഭാ​ത​ല​ത്തി​ലെ വീ​ഴ്ച​ക​ളും കാ​ര​ണം പ്ലാ​സ്റ്റി​ക് നി​രോ​ധ​നം പൂ​ർ​ണ​മാ​യി വി​ജ​യി​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് വ​സ്തു​ത. കൂ​ടാ​തെ ക​ട​ലി​ൽ​നി​ന്നു ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് വേ​ർ​തി​രി​ക്കാ​നും സം​സ്ക​രി​ക്കാ​നു​മു​ള്ള പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ തീ​ര​ദേ​ശ ന​ഗ​ര​ങ്ങ​ളി​ൽ കു​റ​വാ​ണ്. അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നൊ​ഴു​കി​വ​രു​ന്ന മാ​ലി​ന്യ​ങ്ങ​ളെ ത​ട​യാ​ൻ ദേ​ശീ​യ നി​യ​മ​ങ്ങ​ൾ​ക്ക് ക​ഴി​യി​ല്ലെ​ന്ന​ത് ഇ​തി​ന് അ​ടി​വ​ര​യി​ടു​ന്നു. നി​ല​വി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് ശ​ക്ത​മാ​യ രാ​ജ്യാ​ന്ത​ര ഉ​ട​ന്പ​ടി​ക​ളി​ല്ല.

പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​ൻ പൊ​തു​വെ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ കു​റ​യ്ക്കു​ക, പു​ന​രു​പ​യോ​ഗി​ക്കു​ക, പു​നഃ​ചം​ക്ര​മ​ണം ചെ​യ്യു​ക, വീ​ണ്ടെ​ടു​ക്കു​ക എ​ന്നി​വ​യാ​ണ്. ഇ​തി​ന് ത​ദ്ദേ​ശീ​യ ന​ട​പ​ടി​ക​ളും പ്രാ​ദേ​ശി​ക, രാ​ജ്യാ​ന്ത​ര ഉ​ട​ന്പ​ടി​ക​ളും അ​നി​വാ​ര്യ​മാ​ണ്.

പ​രി​സ്ഥി​തി​ക്ക് അ​തി​ർ​ത്തി​ക​ളി​ല്ല എ​ന്ന യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്കാ​ണ് ആ​ൻ​ഡ​മാ​നി​ലെ പു​തി​യ സം​ഭ​വ​ങ്ങ​ൾ വി​ര​ൽ ചൂ​ണ്ടു​ന്ന​ത്. ബീ​ച്ച് വൃ​ത്തി​യാ​ക്ക​ൽ എ​ന്ന പ​തി​വ് രീ​തി​യി​ൽ​നി​ന്ന് ഉ​റ​വി​ട​ത്തി​ൽ​ത്ത​ന്നെ ത​ട​യു​ക എ​ന്ന​തി​ലേ​ക്ക് നാം ​മാ​റേ​ണ്ടി​യി​രി​ക്കു​ന്നു. അ​ല്ലെ​ങ്കി​ൽ ‘പ്ലാ​സ്റ്റി​ക് മ​ഹാ​മാ​രി’​യാ​കും ഫ​ലം.

07-02-2026

“ഹ​മാ​രാ നാം ​ഭീ ദീ​പ​ക് ഹൈ”

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ രാ​ജ്യം ഒ​രു ഹീ​റോ​യെ ക​ണ്ടു. പേ​ര് ദീ​പ​ക് കു​മാ​ർ എ​ന്നാ​ണെ​ങ്കി​ലും വ​യോ​ധി​ക​നാ​യ ഒ​രു മു​സ്‌​ലിം വ്യാ​പാ​രി​യെ മ​ത​ത്തി​ന്‍റെ പേ​രി​ൽ ദ്രോ​ഹി​ക്കാ​ൻ ശ്ര​മി​ച്ച വ​ർ​ഗീ​യ കോ​മ​ര​ങ്ങ​ൾ​ക്കു മു​ന്നി​ൽ നെ​ഞ്ചു വി​രി​ച്ചു​നി​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്, “ഞാ​ൻ‌ മു​ഹ​മ്മ​ദ് ദീ​പ​ക്” (മേ​രാ നാം ​മു​ഹ​മ്മ​ദ് ദീ​പ​ക്) എ​ന്നാ​

സ​ത്യ​ത്തി​ൽ, ഹി​ന്ദു​വും മു​സ്‌​ലി​മും ക്രി​സ്ത്യാ​നി​യു​മൊ​ക്കെ​യാ​യ നാം ​ഏ​റ്റു​ചൊ​ല്ലി​യു​പേ​ക്ഷി​ച്ച ആ ​പ്ര​തി​ജ്ഞ ദീ​പ​ക് ഒ​ര​ഗ്നി​പ​രീ​ക്ഷ​മ​ധ്യേ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു: “എ​ല്ലാ ഇ​ന്ത്യ​ക്കാ​രും എ​ന്‍റെ സ​ഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രാ​ണ്.”

ഭ​ര​ണ​കൂ​ട പി​ന്തു​ണ​യോ​ടെ വ​ർ​ഗീ​യ​സം​ഘ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കു​ന്ന അ​വ​കാ​ശ​ങ്ങ​ൾ​ക്കു മു​ന്നി​ൽ നി​സ​ഹാ​യ​നും നി​ശ​ബ്‌​ദ​നു​മാ​യി​പ്പോ​യ ഒ​രു വ​യോ​ധി​ക​നെ ചേ​ർ​ത്തു​നി​ർ​ത്തി​യ ദീ​പ​ക്കി​നോ​ട് മ​തേ​ത​ര ഇ​ന്ത്യ പ​റ​യു​ന്നു, “ഞ​ങ്ങ​ളും ദീ​പ​ക് ആ​ണ് (ഹ​മാ​രാ നാം ​ഭീ ദീ​പ​ക് ഹൈ).” ​അ​തേ, ഒ​രു ശി​ഥി​ല രാ​ഷ്‌​ട്ര​മ​ല്ല ഇ​ന്ത്യ.

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ കോ​ട്ദ്വാ​റി​ലാ​ണ് സം​ഭ​വം. 70കാ​ര​നാ​യ വ​ക്കീ​ൽ അ​ഹ​മ്മ​ദി​ന്‍റെ ‘ബാ​ബാ സ്കൂ​ൾ ഡ്ര​സ്’ എ​ന്ന ക​ട​യു​ടെ പേ​ര് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​ജ്‌​രം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ​ത്.

കോ​ട്‌​ദ്വാ​റി​ലെ സി​ദ്ധ​ബ​ലി ബാ​ബ ഹ​നു​മാ​ൻ ക്ഷേ​ത്ര​ത്തി​ന്‍റെ പേ​രി​ന്‍റെ ഭാ​ഗ​മാ​ണ് ബാ​ബ എ​ന്നും അ​തി​നാ​ൽ ക​ട​യു​ടെ പേ​രു മാ​റ്റ​ണ​മെ​ന്നു​മാ​യി​രു​ന്നു ആ​വ​ശ്യം. ഒ​രാ​ളു​ടെ ക​ട​യു​ടെ പേ​ര് മാ​റ്റാ​ൻ പ​റ​യാ​ൻ ആ​ൾ​ക്കൂ​ട്ട​ത്തി​ന് അ​വ​കാ​ശ​മു​ണ്ടോ​യെ​ന്നൊ​ന്നും ചോ​ദി​ച്ചി​ട്ടു കാ​ര്യ​മി​ല്ല. അ​താ​ണു സ്ഥി​തി. ഈ ​ആ​വ​ശ്യം ഇ​വ​ർ മു​ന്പും ഉ​ന്ന​യി​ച്ചി​രു​ന്നു.

രാ​ജ്യ​ത്ത് മ​തേ​ത​ര-​ജ​നാ​ധി​പ​ത്യ ഭ​ര​ണ​ഘ​ട​ന സ്ഥാ​പി​ത​മാ​യ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലും ബ​ജ്‌​രം​ഗ്ദ​ളു​കാ​രെ​ത്തി വ​ക്കീ​ലി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തോ​ടെ സ​മീ​പ​ത്തെ ക​ട​യി​ലു​ണ്ടാ​യി​രു​ന്ന ദീ​പ​ക് കു​മാ​ർ വി​വ​ര​മ​ന്വേ​ഷി​ച്ചു. ദീ​പ​ക്കി​നെ​യും അ​വ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ങ്കി​ലും സ​മീ​പ​ത്ത് ജിം​നേ​ഷ്യം ന​ട​ത്തു​ന്ന അ​ദ്ദേ​ഹം പി​ന്മാ​റി​യി​ല്ല.

മ​റ്റു​ള്ള​വ​ർ​ക്കു ബാ​ബ എ​ന്നു ക​ട​യ്ക്കു പേ​രി​ടാ​മെ​ങ്കി​ൽ വ​ക്കീ​ൽ അ​ഹ​മ്മ​ദി​ന് എ​ന്താ കു​ഴ​പ്പ​മെ​ന്നു ചോ​ദി​ച്ചു. മ​റ്റു​ള്ള​വ​ർ ഹി​ന്ദു​ക്ക​ളാ​ണെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. തു​ട​ർ​ന്ന് ബ​ജ്‌​രം​ഗ്ദ​ളു​കാ​ർ ദീ​പ​ക്കി​നോ​ടു പേ​രു ചോ​ദി​ച്ചു. അ​പ്പോ​ഴാ​ണ് അ​യാ​ൾ ത​ന്‍റെ പേ​ര് മു​ഹ​മ്മ​ദ് ദീ​പ​ക് എ​ന്നാ​ണ്, എ​ന്താ​ണു കു​ഴ​പ്പ​മെ​ന്നു ചോ​ദി​ച്ച​ത്.

ഇ​ന്ത്യ​ക്കാ​രെ​ല്ലാം നി​യ​മ​ത്തി​നു മു​ന്നി​ൽ ഒ​ന്നാ​ണെ​ന്നു പ​റ​ഞ്ഞു​കൊ​ണ്ട് അ​യാ​ൾ ചെ​റു​ക്കാ​നി​റ​ങ്ങി​യ​തോ​ടെ പി​ൻ​വാ​ങ്ങി​യ​വ​ർ പി​ന്നീ​ട് കൂ​ടു​ത​ൽ ആ​ളു​ക​ളു​മാ​യെ​ത്തി ദീ​പ​ക്കി​നെ​യും കു​ടും​ബ​ത്തെ​യും അ​ധി​ക്ഷേ​പി​ക്കു​ക​യും സം​ഘ​ർ​ഷ​മു​ണ്ടാ​ക്കു​ക​യും ചെ​യ്തു.

ബ​ജ്‌​രം​ഗ്ദ​ളു​കാ​ർ​ക്കെ​തി​രേ മാ​ത്ര​മ​ല്ല, ദീ​പ​ക്കി​നെ​തി​രേ​യും പോ​ലീ​സ് കേ​സെ​ടു​ത്തു. പ​ക്ഷേ, സ​ർ​ക്കാ​രു​ക​ളു​ടെ തി​ര​സ്കാ​ര​ത്തി​ന് ബ​ദ​ലാ​യി അ​ദ്ദേ​ഹം മ​തേ​ത​ര ഇ​ന്ത്യ​യു​ടെ സ്നേ​ഹ​പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യി​രി​ക്കു​ന്നു.

ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രേ ഹി​ന്ദു​ത്വ​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ രാ​ജ്യ​ത്ത് പ​തി​വാ​ണെ​ങ്കി​ലും ഒ​രു പാ​ർ​ട്ടി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും പി​ന്തു​ണ​യി​ല്ലാ​തെ ഒ​റ്റ​യ്ക്കൊ​രാ​ൾ ഇ​ത്ത​ര​മൊ​രു ചെ​റു​ത്തു​നി​ൽ​പ്പു ന​ട​ത്തു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്.

ദീ​പ​ക്കി​നെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ർ​ഗീ​യ​വാ​ദി​ക​ൾ ഉ​റ​ഞ്ഞു​തു​ള്ളു​ന്നു​ണ്ടെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​നു പി​ന്തു​ണ​യു​മാ​യി വ​ലി​യൊ​രു വി​ഭാ​ഗം മ​നു​ഷ്യ​രും ജാ​തി-​മ​ത​ഭേ​ദ​മി​ല്ലാ​തെ രം​ഗ​ത്തു വ​ന്നി​ട്ടു​ണ്ട്. ദീ​പ​ക്കി​നെ രാ​ജ്യ​ത്തി​ന്‍റെ ഹീ​റോ എ​ന്നാ​ണ് രാ​ഹു​ൽ ഗാ​ന്ധി വി​ളി​ച്ച​ത്.

പ​ക്ഷേ, ബി​ജെ​പി നേ​താ​ക്ക​ളാ​രും അ​ദ്ദേ​ഹ​ത്തെ അ​ഭി​ന​ന്ദി​ച്ച​താ​യി ക​ണ്ടി​ല്ല. സ​ർ​ക്കാ​ർ പി​ന്തു​ണ കൊ​ടു​ക്കു​ക​യോ അ​ക്ര​മി​ക​ളോ​ട് അ​രു​തെ​ന്നു പ‍​റ​യു​ക​യോ ചെ​യ്തി​ല്ല. എ​ങ്ങ​നെ​യാ​ണ് രാ​ജ്യ​ത്ത് വ​ർ​ഗീ​യ​ത വ​ള​രു​ന്ന​തെ​ന്ന​റി​യാ​ൻ ഇ​തൊ​ക്കെ നി​രീ​ക്ഷി​ച്ചാ​ൽ മാ​ത്രം മ​തി.

കോ​ട്ദ്വാ​റി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ക്കേ​ണ്ടി​വ​ന്നു. ബാ​ബ എ​ന്ന പേ​രി​ലു​ള്ള ക​ട​യു​ടെ പേ​രി​ൽ മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി ആ​ർ​ക്കു​മൊ​രു പ​രാ​തി​യു​മി​ല്ലാ​യി​രു​ന്നു. എ​ത്ര അ​പ​ക​ട​ക​ര​മ​യ സ്ഥി​തി​യി​ലേ​ക്കാ​ണ് രാ​ജ്യം കൂ​പ്പു​കു​ത്തു​ന്ന​ത്!

പ​ർ​വ​ത​ങ്ങ​ൾ, മ​രു​ഭൂ​മി​ക​ൾ, ക​ട​ൽ, കാ​യ​ലു​ക​ൾ, ന​ദി​ക​ൾ, ഹ​രി​ത​വ​ന​ങ്ങ​ൾ, ച​രി​ത്ര​മു​റ​ങ്ങു​ന്ന ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, നി​ര​വ​ധി മ​ത​ങ്ങ​ളി​ലും ജാ​തി​ക​ളി​ലു​മാ​യി സ​ഹ​വ​ർ​ത്തി​ത്വ​ത്തോ​ടെ ക​ഴി​യു​ന്ന 140 കോ​ടി മ​നു​ഷ്യ​ർ. ഇ​ന്ത്യ​പോ​ലെ മ​റ്റൊ​രു രാ​ജ്യ​വു​മി​ല്ല. സ്നേ​ഹ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും പു​ണ്യ​ഭൂ​മി​യി​ലേ​ക്കു നു​ഴ​ഞ്ഞു​ക​യ​റു​ന്ന തീ​വ്ര​വാ​ദി​ക​ളും ഇ​ഴ​ഞ്ഞു​ക​യ​റു​ന്ന വ​ർ​ഗീ​യ​വാ​ദി​ക​ളും ന​മ്മോ​ട് ആ​വ​ർ​ത്തി​ച്ചു പ​റ​യു​ക​യാ​ണ് ന​മ്മ​ൾ ഒ​ന്ന​ല്ല എ​ന്ന്.

പ​ക്ഷേ, ദീ​പ​ക്കി​നെ​പ്പോ​ലെ​യു​ള്ള​വ​ർ തി​രി​ച്ചു​പ​റ​യു​ന്നു, ന​മ്മ​ളൊ​ന്നാ​ണെ​ന്ന്. ഇ​തു വാ​യി​ക്കു​ന്ന​വ​രും ഏ​തു പ​ക്ഷ​ത്താ​ണെ​ന്ന ചോ​ദ്യം അ​ന്ത​രീ​ക്ഷ​ത്തി​ലു​ണ്ട്. യ​ഥാ​ർ​ഥ രാ​ജ്യ​സ്നേ​ഹി​ക​ൾ​ക്കൊ​പ്പം നി​ൽ​ക്കാ​ൻ ന​മു​ക്കു ബാ​ധ്യ​ത​യു​ണ്ട്.

ഇ​ഷ്‌​ട​മു​ള്ള മ​ത​ത്തി​ലും മ​തേ​ത​ര രാ​ഷ്‌​ട്രീ​യ​ത്തി​ലും വി​ശ്വ​സി​ക്കാ​നും രാ​ജ്യ​ത്തെ​വി​ടെ​യും ഭ​യ​ര​ഹി​ത​രാ​യി സ​ഞ്ച​രി​ക്കാ​നും പ്രാ​ർ​ഥി​ക്കാ​നും ഇ​ഷ്‌​ട​മു​ള്ള​തു ഭ​ക്ഷി​ക്കാ​നും ച​ട്ട​വി​രു​ദ്ധ​മ​ല്ലാ​ത്ത വ​സ്ത്രം ധ​രി​ക്കാ​നു​മൊ​ക്കെ സ്വാ​ത​ന്ത്ര്യ​മു​ള്ള ന​മ്മു​ടെ ഇ​ന്ത്യ ഒ​രു ഗൃ​ഹാ​തു​ര​ത്വ​മാ​യി മാ​റ​രു​ത്, യാ​ഥാ​ർ​ഥ്യ​മാ​യി നി​ല​നി​ൽ​ക്ക​ണം.

ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ​യും പ്ര​ള​യ​ത്തി​ന്‍റെ​യും അ​ഗ്നി​ബാ​ധ​യു​ടെ​യും മ​ഹാ​മാ​രി​യു​ടെ​യും കാ​ല​ത്ത് നാം ​നി​ർ​ലോ​പം പു​റ​ത്തെ​ടു​ത്ത സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ എ​ന്തി​നാ​ണി​പ്പോ​ൾ മ​ണ്ണി​ൽ കു​ഴി​ച്ചി​ട്ടി​രി​ക്കു​ന്ന​ത്? ദീ​പ​ക്കി​നെ​പ്പോ​ലെ ന​മു​ക്കും അ​തു നെ​ഞ്ചി​ല​ണി​യാ​നാ​കി​ല്ലേ? അ​ദ്ദേ​ഹ​ത്തി​ന് എ​ന്തു​കൊ​ണ്ടാ​കും വ​ർ​ഗീ​യ​ത​യെ എ​തി​ർ​ക്കാ​ൻ സാ​ധി​ച്ച​ത്? ഉ​റ​പ്പാ​ണ്, വി​ചാ​ര​ത്താ​ലോ വാ​ക്കാ​ലോ പ്ര​വൃ​ത്തി​യാ​ലോ ദീ​പ​ക് അ​തി​ൽ പ​ങ്കെ​ടു​ക്കു​ന്നി​ല്ല. രാ​ജ്യ​സ്നേ​ഹി​യാ​ണ് ആ ​മ​നു​ഷ്യ​ൻ; ത​നി​ച്ചാ​ക്ക​രു​ത്.

06-02-2026

ക​ട​ശി​ക്ക​ളി​ക്കു​മു​മ്പ് കു​ട്ടി​ക​ളെ ര​ക്ഷി​ക്ക​ണം

ഗെ​യിം ഇ​ല്ലാ​തെ ജീ​വി​ക്കാ​നാ​കി​ല്ലെ​ന്നു പ​റ​ഞ്ഞ് ഗാ​സി​യാ​ബാ​ദി​ൽ മൂ​ന്നു പെ​ൺ​കു​ട്ടി​ക​ളും ഭോ​പ്പാ​ലി​ൽ ഒ​രു ആ​ൺ​കു​ട്ടി​യും ജീ​വ​നൊ​ടു​ക്കി​യെ​ന്ന റി​പ്പോ​ർ​ട്ട് തെ​റ്റാ​ക​ട്ടെ. കാ​ര​ണം, ഇ​ത്ത​രം ക​ളി​ക​ളി​ൽ സ്വ​യം​മ​റ​ന്നി​രി​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​നു കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ ന​മ്മു​ടെ പ​രി​സ​ര​ത്തോ വീ​ട്ടി​ൽ​ത​ന്നെ​യോ ഉ​ണ്ടാ​കാം. അ​വ​രെ വി​ഷാ​ദ​ത്തി​ലേ​ക്കും മ​തി​ഭ്ര​മ​ങ്ങ​ളി​ലേ​ക്കും ലാ​സ്റ്റ് ടാ​സ്ക് അ​ഥ​വാ അ​ന്ത്യ​ദൗ​ത്യ​മാ​യ മ​ര​ണ​ത്തി​ലേ​ക്കും ത​ള്ളി​വി​ടു​ന്ന കൊ​ല​പാ​ത​ക​ശ്ര​മ​ങ്ങ​ളെ ഓ​ൺ​ലൈ​ൻ ഗെ​യി​മെ​ന്നു വി​ളി​ക്ക​രു​ത്. ക​ളി​യു​ടെ മ​റു​വ​ശ​ത്ത് അ​ധോ​ലോ​ക​മു​ണ്ട്. കു​ട്ടി​ക​ൾ​ക്കു സ​മൂ​ഹ​മാ​ധ്യ​മ​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് പൊ​തു​ജ​നാ​ഭി​പ്രാ​യം തേ​ടു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞി​രു​ന്നു. മ​ര​ണ​ത്തി​ൽ​നി​ന്നു മാ​ത്ര​മ​ല്ല, ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ ക്രി​യാ​ത്മ​ക​ത​ക​ളി​ൽ​നി​ന്നും വ​ലി​ച്ച​ക​റ്റു​ന്ന സ​മൂ​ഹ​മാ​ധ്യ​മ-​മൊ​ബൈ​ൽ​ഫോ​ൺ ആ​സ​ക്തി​ക​ളി​ൽ​നി​ന്നു കു​ട്ടി​ക​ളെ മോ​ചി​പ്പി​ക്ക​ണം. വേ​ണ്ടി​വ​ന്നാ​ൽ, മാ​താ​പി​താ​ക്ക​ളും സ​മൂ​ഹ​വും സ​ർ​ക്കാ​രും ഒ​രു മി​ന്ന​ലാ​ക്ര​മ​ണ​ത്തി​നു​പോ​ലും വൈ​ക​രു​ത്.

ദു​രൂ​ഹ​ത​ക​ളു​ണ്ടെ​ങ്കി​ലും, ഓ​ൺ​ലൈ​ൻ ഗെ​യിം മാ​താ​പി​താ​ക്ക​ൾ നി​ഷേ​ധി​ച്ച​തി​ന്‍റെ പ്ര​തി​ക​ര​ണ​മാ​യി​ട്ടാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശ് ഗാ​സി​യാ​ബാ​ദി​ലെ പെ​ൺ​കു​ട്ടി​ക​ൾ ഫ്ലാ​റ്റി​ൽ​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞ​ത്. പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പൂ​ജാ​മു​റി​യി​ൽ ക​യ​റി വാ​തി​ൽ പൂ​ട്ടി​യ​ശേ​ഷം ജ​നാ​ല​യ്ക്ക​രി​കെ ക​സേ​ര​യി​ട്ട് ഓ​രോ​രു​ത്ത​രാ​യി ഒമ്പ​താം​നി​ല​യി​ൽ​നി​ന്നു ചാ​ടു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​വ​രു​ടേ​തെ​ന്നു ക​രു​തു​ന്ന ഡ​യ​റി​ക്കു​റി​പ്പി​ൽ ഇ​ങ്ങ​നെ​യു​ണ്ട്: “സോ​റി മ​മ്മി, പ​പ്പ... നി​ങ്ങ​ൾ ഞ​ങ്ങ​ളോ​ട് ഉ​പേ​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട ഗെ​യി​മി​നെ ഞ​ങ്ങ​ൾ എ​ത്ര​മാ​ത്രം സ്നേ​ഹി​ച്ചി​രു​ന്നെ​ന്ന​തി​ന്‍റെ തെ​ളി​വ് നി​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ കി​ട്ടി​ക്കാ​ണു​മ​ല്ലോ. കൊ​റി​യ​ൻ നാ​യ​ക​രെ​യും കെ-​പോ​പ്പി​നെ​യും (കൊ​റി​യ​ൻ യു​വാ​ക്ക​ളു​ടെ ജ​ന​പ്രി​യ സം​ഗീ​തം) പോ​ലെ വീ​ട്ടി​ലു​ള്ള​വ​രെ​പോ​ലും ഞ​ങ്ങ​ൾ സ്നേ​ഹി​ച്ചി​രു​ന്നി​ല്ല”. ‘കൊ​റി​യ​ൻ ല​വ് ഗെ​യി’​മി​ന്‍റെ അ​വ​സാ​ന​ത്തെ ദൗ​ത്യ​മാ​യി​ട്ടാ​ണ് കു​ട്ടി​ക​ൾ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞ​ത്.

അ​തേ​സ​മ​യം, ര​ണ്ടു വ​ർ​ഷ​മാ​യി സ​ഹോ​ദ​രി​മാ​രാ​യ പെ​ൺ​കു​ട്ടി​ക​ൾ സ്കൂ​ളി​ൽ പോ​യി​രു​ന്നി​ല്ലെ​ന്ന​തും പി​താ​വി​നു വ​ൻ ക​ട​ബാ​ധ്യ​ത ഉ​ണ്ടാ​യി​രു​ന്ന​തും ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്. കു​ട്ടി​ക​ളു​ടെ ഡ​യ​റി ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​മു​ണ്ട്. ഭോ​പ്പാ​ലി​ൽ അ​ധ്യാ​പ​ക ദമ്പ​തി​ക​ളു​ടെ ഏ​ക​മ​ക​ൻ ജീ​വ​നൊ​ടു​ക്കി​യ​തും ഓ​ൺ​ലൈ​ൻ ഗെ​യിം വി​ജ​യി​ക്കാ​നാ​കാ​ത്ത​തി​ന്‍റെ സ​മ്മ​ർ​ദ​ത്തി​ലാ​ണെ​ന്നാ​ണ് വി​വ​രം. മാ​താ​പി​താ​ക്ക​ൾ മൊ​ബൈ​ൽ ഉ​പ​യോ​ഗം വി​ല​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ജീ​വ​നൊ​ടു​ക്കു​മ്പോൾ മാ​ത്രം വാ​ർ​ത്ത​യാ​കേ​ണ്ടു​ന്ന വി​ഷ​യ​മ​ല്ല, ഗെ​യി​മു​ക​ളി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​മു​ള്ള ആ​ളു​ക​ളു​ടെ, പ്ര​ത്യേ​കി​ച്ചു കു​ട്ടി​ക​ളു​ടെ ആ​സ​ക്തി. നി​ര​വ​ധി കു​ട്ടി​ക​ൾ ജീ​വി​ത​ത്തി​ൽ​നി​ന്നു​ള്ള മ​ര​ണ​തു​ല്യ​മാ​യ പി​ൻ​വാ​ങ്ങ​ലി​ലാ​ണ്. പ​ഠി​ക്കാ​നോ ഭ​ക്ഷി​ക്കാ​നോ ഉ​റ​ങ്ങാ​നോ സ്നേ​ഹി​ക്കാ​നോ ഒ​ന്നും അ​വ​ർ​ക്കു ക​ഴി​യു​ന്നി​ല്ല. 16 വ​യ​സി​നു താ​ഴെ​യു​ള്ള​വ​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​രോ​ധി​ച്ച് ഓ​സ്ട്രേ​ലി​യ ഉ​ത്ത​ര​വി​റ​ക്കി​യ​ത് ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ്. തൊ​ട്ടു പി​ന്നാ​ലെ, 15 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്നു വി​ല​ക്കാ​ൻ ഫ്രാ​ൻ​സും ഒ​രു​ങ്ങു​ക​യാ​ണ്. സെ​ന​റ്റി​ന്‍റെ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ബി​ൽ സെ​പ്റ്റം​ബ​റി​ൽ നി​യ​മ​മാ​യേ​ക്കും. കു​ട്ടി​ക​ൾ​ക്ക് പ​ഠി​ക്കാ​നും അ​നു​ദി​ന ജോ​ലി​ക​ൾ ചെ​യ്യാ​നു​ള്ള വി​മു​ഖ​ത, അ​ക്ര​മാ​സ​ക്തി, വി​ഷാ​ദം, മാ​താ​പി​താ​ക്ക​ളി​ൽ​നി​ന്നു കു​ടും​ബ​ത്തി​ൽ​നി​ന്നു​മു​ള്ള അ​ക​ൽ​ച്ച, ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത... തു​ട​ങ്ങി​യ​വ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റ് യൂ​റോ​പ്യ​ൻ യൂ​ണി​യ​നോ​ട് ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ്രാ​യ​പ​രി​ധി ഓ​രോ രാ​ജ്യ​ങ്ങ​ൾ​ക്കും തീ​രു​മാ​നി​ക്കാം. ബ്രി​ട്ട​ൻ, ഡെ​ൻ​മാ​ർ​ക്ക്, സ്പെ​യി​ൻ ഗ്രീ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും ഇ​തി​നു​ള്ള നീ​ക്ക​മാ​രം​ഭി​ച്ചു. നി​രോ​ധ​ന​ത്തി​ൽ എ​തി​ർ​പ്പു​യ​ർ​ത്തു​ന്ന ന്യൂ​ന​പ​ക്ഷ​ത്തി​ലെ ഭൂ​രി​പ​ക്ഷം സ​മൂ​ഹ​മാ​ധ്യ​മ ആ​പ്പു​ക​ളു​ടെ ഉ​ട​മ​ക​ളാ​ണ്. ഓ​സ്ട്രേ​ലി​യ​ൻ മാ​തൃ​ക​യി​ൽ ത​ങ്ങ​ളും കു​ട്ടി​ക​ളെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്നു ര​ക്ഷി​ക്കു​മെ​ന്നു ക​ഴി​ഞ്ഞ​ദി​വ​സം പ​റ​ഞ്ഞ സ്പെ​യ്ൻ പ്ര​ധാ​ന​മ​ന്ത്രി പെ​ട്രോ സാ​ഞ്ച​സി​നെ എ​ക്സ് ഉ​ട​മ ഇ​ലോ​ൺ മ​സ്ക് വി​ളി​ച്ച​ത് ഫാ​സി​സ്റ്റ് എ​ന്നാ​ണ്.

ഇ​ന്ത്യ​യി​ൽ 13 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍ സ​മൂ​ഹ​മാ​ധ്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വി​ല​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 2025 ഏ​പ്രി​ലി​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ സെ​പ് ഫൗ​ണ്ടേ​ഷ​ൻ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. കു​ട്ടി​ക​ളി​ൽ വി​ഷാ​ദം, ഉ​ത്ക​ണ്ഠ, സ്വ​യം ഉ​പ​ദ്ര​വി​ക്ക​ൽ, ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത തു​ട​ങ്ങി​യ മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ കാ​ര​ണ​മാ​കു​മെ​ന്നാ​യി​രു​ന്നു വാ​ദം. എ​ന്നാ​ൽ, നി​യ​മ​നി​ർ​മാ​ണം ആ​വ​ശ്യ​മു​ള്ള​തി​നാ​ൽ സ​ർ​ക്കാ​രാ​ണ് ന​യ​പ​ര​മാ​യ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് എ​ന്നാ​യി​രു​ന്നു ജ​സ്റ്റീ​സു​മാ​രാ​യ ബി.​ആ​ർ. ഗ​വാ​യ്, എ.​ജി. മ​സി​ഹ് എ​ന്നി​വ​രു​ടെ ബെ​ഞ്ച് മ​റു​പ​ടി ന​ൽ​കി​യ​ത്. പു​തി​യൊ​രു ആ​പ​ത്തു​കൂ​ടി ഇ‍​ന്ത്യ അ​ഭി​മു​ഖീ​ക​രി​ക്കു​ന്നു​ണ്ട്. അ​ത്, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള വി​ദ്വേ​ഷ പ്ര​ചാ​ര​ണ​മാ​ണ്. വ​ർ​ഗീ​യ​ത​യു​ടെ​യും തീ​വ്ര​വാ​ദ​ത്തി​ന്‍റെ​യും വി​ള​നി​ല​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ. കു​ഞ്ഞു​ങ്ങ​ളെ​യെ​ങ്കി​ലും ഇ​തി​ൽ​നി​ന്നു ര​ക്ഷി​ച്ചേ മ​തി​യാ​കൂ.

കേ​ര​ള​ത്തി​ലെ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത ഭാ​വി ഉ​റ​പ്പാ​ക്കാ​ൻ ഇ​ക്കാ​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് അ​ഭി​പ്രാ​യ​ങ്ങ​ൾ സ്വ​രൂ​പി​ക്കു​മെ​ന്നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ​റ​ഞ്ഞ​ത്. പ്രാ​ണ​നെ​ടു​ക്കു​ന്ന ക​ട​ശി​ക്ക​ളി​ക്കു​മു​മ്പ് ന​ട​പ്പാ​ക്കൂ എ​ന്നേ പ​റ​യാ​നു​ള്ളു. ഏ​കാ​ന്ത​ത​യു​ടെ ക്രി​യാ​ത്മ​ക തീ​ര​ങ്ങ​ളി​ൽ ത​നി​ച്ചി​രി​ക്കു​ന്ന​വ​രാ​യി നാം ​കു​ട്ടി​ക​ളെ കാ​ണു​ന്നു. പ​ക്ഷേ, അ​വ​രു​ടെ കൈ​യി​ലെ ഉ​പ​ക​ര​ണ​ത്തി​നും മ​സ്തി​ഷ്ക​ത്തി​നു​മി​ട​യി​ൽ ഒ​രു യു​ദ്ധ​ഭൂ​മി സ​ജീ​വ​മാ​ണ്. ‘കൊ​ല​പാ​ത​ക​മോ വീ​ര​മൃ​ത്യു​വോ’ വി​ജ​യ​മാ​ന​ദ​ണ്ഡ​ങ്ങ​ളാ​കാ​ത്ത ബാ​ല്യ- കൗ​മാ​ര​ങ്ങ​ൾ അ​വ​ർ​ക്കു തി​രി​ച്ചു​കൊ​ടു​ക്ക​ണം.

05-02-2026

അ​ധി​നി​വേ​ശം അ​നു​വ​ദി​ക്ക​രു​ത്

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ്ര​വൃ​ത്തി​ക​ളും ന​യ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞ് അ​റി​യേ​ണ്ടി​വ​രി​ക​യും അ​തു സ്ഥി​രീ​ക​രി​ക്കാ​ൻ നി​വൃ​ത്തി​യി​ല്ലാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത് രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​ക​ര​മ​ല്ല. ഡോ​ണ​ൾ​ഡ് ട്രം​പ് ഏ​ക​പ​ക്ഷീ​യ​മാ​യി പ്ര​ഖ്യാ​പി​ച്ച ഇ​ന്ത്യ-​അ​മേ​രി​ക്ക വ്യാ​പാ​ര​ക്ക​രാ​ർ, 140 കോ​ടി ഇ​ന്ത്യ​ക്കാ​ർ​ക്കു ഗു​ണ​ക​ര​മാ​ണെ​ന്ന വി​ശേ​ഷ​ണം​കൊ​ണ്ട​ല്ല സ്ഥി​രീ​ക​രി​ക്കേ​ണ്ട​ത്.

വ​ർ​ധി​പ്പി​ച്ച തീ​രു​വ​യു​ടെ ഒ​രു ഭാ​ഗം മാ​ത്രം കു​റ​ച്ചി​രി​ക്കു​ന്ന ക​രാ​ർ ന​മ്മു​ടെ കാ​ർ​ഷി​ക-​ക്ഷീ​ര​മേ​ഖ​ല​യെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന​റി​യി​ല്ല. റ​ഷ്യ​ൻ എ​ണ്ണ ഇ​നി ഇ​ന്ത്യ വാ​ങ്ങി​ല്ലെ​ന്ന​തും ട്രം​പ് പ​റ​ഞ്ഞു​ള്ള അ​റി​വേ​യു​ള്ളൂ. വി​ശ​ദാം​ശ​ങ്ങ​ള​റി​യാ​ൻ ഇ​ന്ത്യ​ക്കാ​ർ ട്രം​പി​ന്‍റെ ട്രൂ​ത്ത് സോ​ഷ്യ​ൽ കു​റി​പ്പു കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​തൊ​ക്കെ ഇ​ന്ത്യ​യെ​ന്ന പ​ര​മാ​ധി​കാ​ര രാ​ജ്യ​ത്തി​നു സ്വാ​ത​ന്ത്ര്യ​ാന​ന്ത​രം പ​രി​ചി​ത​മ​ല്ലാ​ത്ത വി​ധേ​യ​ത്വ​മാ​ണ്. പു​ത്ത​ൻ അ​ധി​നി​വേ​ശ​ങ്ങ​ൾ കു​തി​ര​പ്പു​റ​ത്ത് തോ​ക്കേ​ന്തി​യാ​കി​ല്ല വ​ന്നു​ക​യ​റു​ന്ന​ത്; അ​നു​വ​ദി​ക്ക​രു​ത്.

ഇ​ന്ത്യ ഇ​നി റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങി​ല്ലെ​ന്നും അ​മേ​രി​ക്ക​യി​ൽ​നി​ന്നും വെ​ന​സ്വേ​ല​യി​ൽ​നി​ന്നും വാ​ങ്ങു​മെ​ന്നും മോ​ദി സ​മ്മ​തി​ച്ചെ​ന്നു​ള്ള​താ​ണ് ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​മാ​യി ട്രം​പ് പ​റ​യു​ന്ന​ത്. അ​തു​കൊ​ണ്ട് ഇ​ന്ത്യ​ന്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് അ​മേ​രി​ക്ക ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന അ​ധി​ക​തീ​രു​വ 25 ശ​ത​മാ​ന​ത്തി​ൽ​നി​ന്നു 18 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കു​മ​ത്രേ. റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങി​യ​തി​ന്‍റെ ശി​ക്ഷ​യാ​യി ചു​മ​ത്തി​യ 25 ശ​ത​മാ​നം പി​ഴ​ത്തീ​രു​വ​യും പി​ന്‍​വ​ലി​ച്ചേ​ക്കും. ഇ​തി​നു പ​ക​ര​മാ​യി അ​മേ​രി​ക്ക​ന്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് ഇ​ന്ത്യ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​കു​തി​ക​ളും മ​റ്റു ത​ട​സ​ങ്ങ​ളും "പൂ​ജ്യം' ആ​ക്കി കു​റ​യ്ക്കാ​ന്‍ ഇ​ന്ത്യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

ഇ​തി​ൽ വി​ട്ടു​പോ​കാ​ൻ പാ​ടി​ല്ലാ​ത്ത കാ​ര്യം, 50ൽ​നി​ന്നു (25+25) 18 ശ​ത​മാ​ന​മാ​യി തീ​രു​വ കു​റ​ച്ച​ത് ആ​ഘോ​ഷി​ക്കു​ന്പോ​ൾ, പ​ക​രം തീ​രു​വ​യും പി​ഴ​ത്തീ​രു​വ​യും ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ന്പ് ഇ​തു വെ​റും 2.5 ശ​ത​മാ​നം ആ​യി​രു​ന്നെ​ന്നു മ​റ​ക്ക​രു​ത്. അ​താ​യ​ത് ത​ർ​ക്ക​ത്തി​നു മു​ന്പു​ണ്ടാ​യി​രു​ന്ന​തി​ന്‍റെ എ​ഴി​ര​ട്ടി​യി​ല​ധി​കം. ട്രം​പി​ന്‍റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ മു​ഖ​വി​ല​യ്ക്കെ​ടു​ത്താ​ൽ അ​മേ​രി​ക്ക വ​ലി​യ നേ​ട്ട​മു​ണ്ടാ​ക്കി​യി​രി​ക്കു​ന്നു. ക​രാ​റു​ക​ളു​ടെ പി​താ​വെ​ന്നും 140 കോ​ടി ജ​ന​ങ്ങ​ൾ​ക്കു ഗു​ണ​ക​ര​മെ​ന്നു​മൊ​ക്കെ​യു​ള്ള സ​ർ​ക്കാ​ർ വി​ശേ​ഷ​ണ​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​ണെ​ങ്കി​ൽ ഈ ​ക​രാ​ർ പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച ചെ​യ്യാ​ൻ എ​ന്താ​ണ് ത​ട​സം?

ഇ​തു ക​യ​റ്റി​റ​ക്കു​മ​തി​ക്കാ​രെ മാ​ത്രം ബാ​ധി​ക്കു​ന്ന കാ​ര്യ​മ​ല്ല. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ വി​ഷ​പ്പു​ക ഡ​ൽ​ഹി​യെ മൂ​ടി​യെ​ങ്കി​ൽ, ഇ​ന്ത്യ-​യു​എ​സ് ക​രാ​റി​ലെ പു​ക​മ​റ രാ​ജ്യ​ത്തെ​യാ​കെ മൂ​ടു​ന്നു​ണ്ട്. അ​മേ​രി​ക്ക​ൻ കൃ​ഷി സെ​ക്ര​ട്ട​റി ബ്രൂ​ക്ക് റോ​ളി​ൻ​സി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ അ​തി​ജീ​വ​ന​പ്പോ​രാ​ട്ട​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ ക​ർ​ഷ​ക​രെ അ​സ്വ​സ്ഥ​രാ​ക്കി​ക്ക​ഴി​ഞ്ഞു. ഇ​ന്ത്യ​യു​ടെ കാ​ർ​ഷി​ക​വി​പ​ണി തു​റ​ന്നു​കൊ​ടു​ക്കാ​ൻ അ​മേ​രി​ക്ക​യെ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് റോ​ളി​ൻ​സ് പ​റ​ഞ്ഞ​ത്.

ഇ​തു ശ​രി​യാ​ണെ​ങ്കി​ൽ ആ​പ്പി​ൾ, വാ​ൽ​ന​ട്ട്, ബ​ദാം, ക്ഷീ​രോ​ത്പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ​ത്തും. ഇ​പ്പോ​ൾ​ത​ന്നെ ഈ ​മേ​ഖ​ല​യി​ലെ കൃ​ഷി​ക്കാ​ർ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ണ്. സ​ബ്സി​ഡി​യു​ടെ പി​ൻ​ബ​ല​മു​ള്ള അ​മേ​രി​ക്ക​ൻ ക​ർ​ഷ​ക​രോ​ടു മ​ത്സ​രി​ക്കാ​ൻ ഇ​ന്ത്യ​ക്കാ​ർ​ക്കു ക​ഴി​യി​ല്ല. ഇ​ന്ത്യ-​യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ക​രാ​റി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ. പൊ​തു​വാ​യ ചി​ല ധാ​ര​ണ​ക​ൾ ന​ൽ​കു​ന്ന​തി​ന​പ്പു​റം പാ​ർ​ല​മെ​ന്‍റി​ൽ വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ഓ​രോ മേ​ഖ​ല​യും ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ക​യും വേ​ണം.

ക​രാ​ർ ബാ​ധി​ക്കു​ന്ന മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക​ല്ലാ​തെ മാ​ധ്യ​മ​ങ്ങ​ൾ​ക്കും രാ​ഷ്‌​ട്രീ​യ​നേ​താ​ക്ക​ൾ​ക്കു​മൊ​ന്നും സ​മ​സ്ത​മേ​ഖ​ല​യി​ലെ​യും ലാ​ഭ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്താ​നാ​കി​ല്ല. അ​തു​കൊ​ണ്ട്, ഈ ​പു​ക​മ​റ മാ​റ്റാ​ൻ വൈ​കു​വോ​ളം ശ്വാ​സം​മു​ട്ട​ൽ വ​ർ​ധി​ക്കു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ തി​രി​ച്ച​റി​യ​ണം. ഇ​ന്ത്യ-​യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ക​രാ​റി​ൽ ഈ ​ഒ​ളി​ച്ചു​ക​ളി​യൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ക​രാ​ർ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ച​തി​നെ പ്ര​തി​പ​ക്ഷം കു​റ്റ​പ്പെ​ടു​ത്തു​ന്ന​തി​ൽ ക​ഴ​ന്പി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ പ​റ​ഞ്ഞ​ത്. പ​ക​രം തീ​രു​വ ഏ​ർ​പ്പെ​ടു​ത്തി​യ​ത് അ​മേ​രി​ക്ക​യാ​ണെ​ന്നും അ​തു പി​ൻ​വ​ലി​ക്കു​ന്ന പ്ര​ഖ്യാ​പ​ന​വും അ​വ​രാ​ണു ന​ട​ത്തേ​ണ്ട​തെ​ന്നു​മാ​ണ് ഗോ​യ​ലി​ന്‍റെ ന്യാ​യീ​ക​ര​ണം.

പ​ക്ഷേ, വ​ർ​ധി​പ്പി​ച്ച അ​ധി​ക​ത്തീ​രു​വ​യി​ൽ​നി​ന്നു അല്പം മാ​ത്രം കു​റ​വ് വ​രു​ത്തി മു​ന്പു​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ൾ തീ​രു​വ അ​മേ​രി​ക്ക സ്ഥാ​പി​ച്ചെ​ന്നും ന​മ്മു​ടെ കാ​ർ​ഷി​ക​മേ​ഖ​ല​യും വി​ദേ​ശ​വി​പ​ണി​ക്കു തു​റ​ക്ക​പ്പെ​ട്ടെ​ന്നും ട്രം​പി​ന്‍റെ ഏ​ക​പ​ക്ഷീ​യ പ്ര​ഖ്യാ​പ​നം ഇ​ന്ത്യ​യെ ഒ​രു വി​ധേ​യ​രാ​ജ്യ​ത്തി​ന്‍റെ പ​രി​വേ​ഷ​ത്തി​ലാ​ക്കി​യെ​ന്നു​​ള്ള​ത് അ​ദ്ദേ​ഹം മ​റ​ന്ന​ത​ല്ല, മ​റ​ച്ച​താ​ണ്. ഇ​ന്ത്യ-​പാ​ക് യു​ദ്ധ​മു​ൾ​പ്പെ​ടെ താ​നാ​ണ് നി​യ​ന്ത്രി​ച്ച​ത് എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ ക​രാ​റി​ലും ആ​വ​ർ​ത്തി​ച്ച അ​മേ​രി​ക്ക​ൻ ഏ​ക​പ​ക്ഷീ​യ​ത​യും ഇ​ന്ത്യ​യു​ടെ മ​റു​പ​ടി​യി​ല്ലാ​യ്മ​യും ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന് അ​പ​രി​ചി​ത​മാ​ണ്.

റ​ഷ്യ​ൻ എ​ണ്ണ ഇ​നി ഇ​റ​ക്കു​മ​തി ചെ​യ്യി​ല്ലേ, 2.5 ശ​ത​മാ​ന​ത്തി​നു പ​ക​രം 18 ശ​ത​മാ​നം തീ​രു​വ അം​ഗീ​ക​രി​ച്ചോ, അ​മേ​രി​ക്ക​യി​ൽ​നി​ന്നു​ള്ള ഇ​റ​ക്കു​മ​തി തീ​രു​വ പൂ​ജ്യം ശ​ത​മാ​ന​മാ​ണോ, ഇ​ന്ത്യ​ൻ കാ​ർ​ഷി​ക​വി​പ​ണി തു​റ​ന്നു​കൊ​ടു​ക്കാ​ൻ സ​മ്മ​തി​ച്ചോ, എ​ന്തു​കൊ​ണ്ടാ​ണ് സം​യു​ക്ത പ്ര​സ്താ​വ​ന ന​ട​ത്താ​തെ വി​ധേ​യ​പ്പെ​ട്ട​ത്, ക​രാ​ർ പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച ചെ​യ്യാ​നു​ള്ള ത​ട​സം എ​ന്താ​ണ്... തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ അ​വ്യ​ക്ത​യു​ണ്ട്. ക​രാ​ർ ഇ​ന്ത്യ​ക്കു ഗു​ണ​ക​ര​മോ ദോ​ഷ​ക​ര​മോ എ​ന്ന് അ​റി​യാ​നു​ള്ള ആ​ഗ്ര​ഹ​ത്തി​നൊ​പ്പം സു​താ​ര്യ​ത ന​ഷ്ട​പ്പെ​ട്ടെ​ന്നു ക​രു​തു​ന്ന ഒ​രു ജ​നാ​ധി​പ​ത്യ​സ​മൂ​ഹ​ത്തി​ന്‍റെ ആ​ശ​ങ്ക​ക​ളും രാ​ജ്യ​ത്തു പ്ര​ക​ട​മാ​ണ്.

04-02-2026

മ​ത​പ​രി​വ​ർ​ത്ത​ന നി​യ​മം കോ​ട​തി സ​മ​ക്ഷം

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കി​യ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ സാ​ധു​ത പ​രി​ശോ​ധി​ക്കാ​ൻ സു​പ്രീം​കോ​ട​തി മൂ​ന്നം​ഗ ബെ​ഞ്ച് രൂ​പീ​ക​രി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്നു. ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ, പ്ര​ത്യേ​കി​ച്ച് ക്രൈ​സ്ത​വ​രെ വേ​ട്ട​യാ​ടാ​ൻ വ​ർ​ഗീ​യ​വാ​ദി​ക​ൾ ഈ ​നി​യ​മ​ത്തെ ആ​യു​ധ​മാ​ക്കു​ന്പോ​ഴൊ​ക്കെ കേ​ന്ദ്ര അ​ധി​കാ​രി​ക​ൾ വ​ന​വാ​സ​ത്തി​ലാ​ണ്.

ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളും കേ​ന്ദ്ര​വും ത​മ്മി​ലു​ള്ള അ​ന്ത​ർ​ധാ​ര മ​തേ​ത​ര ഭ​ര​ണ​ഘ​ട​ന​യെ നോ​ക്കു​കു​ത്തി​യാ​ക്കി​യ​തോ​ടെ, നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ഇ​ൻ ഇ​ന്ത്യ (എ​ൻ​സി​സി​ഐ) ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ. മ​ത​പ​രി​വ​ർ​ത്ത​ന കേ​സു​ക​ൾ പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണ്. ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ഈ ​നി​യ​മ​പ്ര​കാ​രം ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​ത്തി​നി​ടെ എ​ടു​ത്ത കേ​സു​ക​ളി​ൽ വി​ധി​യാ​യ​തി​ലെ​ല്ലാം കു​റ്റാ​രോ​പി​ത​രെ കോ​ട​തി വെ​റു​തെ വി​ട്ടു.

ഈ ​രാ​ജ്യ​ത്ത് ഒ​ര​വ​കാ​ശ​വും കൂ​ടു​ത​ലി​ല്ലാ​ത്ത​വ​ർ, അ​ധി​കാ​ര​ത്തി​ന്‍റെ​യും ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ​യും ബ​ല​ത്തി​ൽ കൈ​വ​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന പൗ​ര​ത്വ മേ​ൽ​ക്കോ​യ്മ ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണ്. ഫാ​സി​സ​ത്തോ​ടു സ​ദൃ​ശ​വു​മാ​ണ്. പ്ര​ശ്നം ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടേ​തു മാ​ത്ര​മ​ല്ല, യ​ഥാ​ർ​ഥ രാ​ജ്യ​സ്നേ​ഹി​ക​ളു​ടേ​താ​ണ്.

ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റീ​സ് ജോ​യ്മ​ല്യ ബാ​ഗ്ചി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കി​യ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ സാ​ധു​ത പ​രി​ശോ​ധി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. ഇ​ന്ത്യ​ൻ ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി (സി​ബി​സി​ഐ) ഉ​ൾ​പ്പെ​ടെ മു​ന്പു ന​ൽ​കി​യി​ട്ടു​ള്ള സ​മാ​ന ഹ​ർ​ജി​ക​ൾ​ക്കൊ​പ്പം എ​ൻ​സി​സി​ഐ​യു​ടേ​തും ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഹൈ​ക്കോ​ട​തി​ക​ളു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള കേ​സു​ക​ൾ സു​പ്രീം​കോ​ട​തി​യി​ലേ​ക്കു മാ​റ്റാ​ൻ ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ൾ നാ​ലാ​ഴ്ച​യ്ക്ക​കം മ​റു​പ​ടി സ​മ​ർ​പ്പി​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. കേ​ന്ദ്ര​ത്തി​ന്‍റെ മ​റു​പ​ടി ത​യാ​റാ​യ​താ​യും ഉ​ട​ൻ സ​മ​ർ​പ്പി​ക്കു​മെ​ന്നും സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത ഇ​ന്ന​ലെ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ ദു​രു​പ​യോ​ഗ​ത്തി​നു​മെ​തി​രേ ക്രൈ​സ്ത​വ സ​ഭ​ക​ൾ പ്ര​ധാ​ന​മ​ന്ത്രി​ക്കും രാ​ഷ്‌​ട്ര​പ​തി​ക്കും ഉ​ൾ​പ്പെ​ടെ പ​ല​ത​വ​ണ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഒ​രു പ്ര​യോ​ജ​ന​വും ഉ​ണ്ടാ​യി​ല്ല. ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​വ​സാ​ന പ്ര​തീ​ക്ഷ​യാ​യി സു​പ്രീം​കോ​ട​തി മാ​റി​യി​രി​ക്കു​ക​യാ​ണ്; പ്ര​ത്യേ​കി​ച്ച് പ്ര​തി​പ​ക്ഷം ദു​ർ​ബ​ല​മാ​യ അ​വ​സ്ഥ​യി​ൽ. മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള കേ​സു​ക​ൾ കോ​ട​തി​ക​ളി​ൽ ത​ള്ളി​പ്പോ​കു​ന്ന​ത് പ​തി​വാ​യി.

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ബി​ജെ​പി സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന നി​യ​മ​പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ൽ വി​ധി പ​റ​ഞ്ഞ​തി​ലെ​ല്ലാം കു​റ്റാ​രോ​പി​ത​രെ കോ​ട​തി വെ​റു​തെ​വി​ട്ട​താ​യി ക​ഴി​ഞ്ഞ​ദി​വ​സം, ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ശേ​ഖ​രി​ച്ച കോ​ട​തി രേ​ഖ​ക​ൾ പ്ര​കാ​രം, 2018ൽ ​നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം ഇ​തു​വ​രെ 62 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

അ​ഞ്ചെ​ണ്ണം മാ​ത്ര​മാ​ണ് ഇ​തു​വ​രെ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​ഞ്ചി​ലും പ്ര​തി​ക​ൾ കു​റ്റ​വി​മു​ക്ത​രാ​യി. ഏ​ഴു കേ​സു​ക​ൾ വി​ചാ​ര​ണ​യ്ക്കി​ടെ​ത്ത​ന്നെ ത​ള്ളി​പ്പോ​യി. 2022ലെ ​ഭേ​ദ​ഗ​തി​യി​ലൂ​ടെ നി​യ​മം കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കി​യി​ട്ടും ശി​ക്ഷാ​നി​ര​ക്ക് പൂ​ജ്യ​മാ​യി തു​ട​രു​ക​യാ​ണ്. പ​ക്ഷേ, വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ ല​ക്ഷ്യം കു​റ്റാ​രോ​പി​ത​ർ ശി​ക്ഷി​ക്ക​പ്പെ​ടു​ക​യ​ല്ല, ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ​ത ആ​ളി​ക്ക​ത്തി​ക്കു​ക​യാ​ണ്. നി​ല​വി​ൽ രാ​ജ്യ​ത്തെ 12 സം​സ്ഥാ​ന​ങ്ങ​ൾ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന നി​യ​മം പാ​സാ​ക്കി​യി​ട്ടു​ണ്ട്.

എ​ല്ലാ​യി​ട​ത്തും ഘ​ർ​വാ​പ്പ​സി നി​ർ​ബാ​ധം ന​ട​ക്കു​ന്നു​മു​ണ്ട്. കേ​ര​ളം താ​ര​ത​മ്യേ​ന സു​ര​ക്ഷി​ത​മാ​ണെ​ങ്കി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ വി​ഷ​വ്യാ​പാ​രം, അ​സ​ത്യ​ങ്ങ​ളും അ​ർധ​സ​ത്യ​ങ്ങ​ളും നി​റ​ച്ച വി​ദ്വേ​ഷ​ത്തി​ന്‍റെ പ്ര​സം​ഗ​ക​ല​ക​ൾ, ഹി​ന്ദു​ത്വ​യു​ടെ ക്രൈ​സ്ത​വ ശു​ശ്രൂ​ഷി​ക​ൾ, എ​ല്ലാ മ​ത​ങ്ങ​ളി​ലെ​യും പ​ക്വ​ത​യി​ല്ലാ​ത്ത നേ​താ​ക്ക​ൾ, മ​ത​മാ​ണ് മ​ത​മാ​ണ് മ​ത​മാ​ണ് പ്ര​ശ്ന​മെ​ന്ന് അ​ല​മു​റ​യി​ടു​ന്ന​വ​ർ, അ​വ​ലും മ​ല​രും കു​ന്തി​രി​ക്ക​വും വാ​ങ്ങി​പ്പി​ക്കാ​ൻ ഓ​ർ​മി​പ്പി​ക്കു​ന്ന​വ​ർ... ചി​ന്തി​ക്കു​ന്ന​വ​ർ​ക്കു ദൃ​ഷ്ടാ​ന്ത​മു​ണ്ട്.

വ​ർ​ഗീ​യ​സം​ഘ​ങ്ങ​ൾ​ക്കു ല​ഭി​ക്കു​ന്ന ഭ​ര​ണ​കൂ​ട പി​ന്തു​ണ​യാ​ണ് സ്ഥി​തി ഗു​രു​ത​ര​മാ​ക്കി​യ​ത്. ഇ​ന്ത്യ​യി​ൽ മു​സ്‌​ലിം​ക​ളെ​യും ക്രി​സ്ത്യാ​നി​ക​ളെ​യും ല​ക്ഷ്യ​മി​ട്ടു​ള്ള വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ളി​ൽ വ​ലി​യ വ​ർ​ധ​ന​യു​ണ്ടാ​യി​രി​ക്കു​ന്നെ​ന്നും ഇ​തി​ൽ 88 ശ​ത​മാ​ന​വും ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണെ​ന്നു​മു​ള്ള, അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ന്ത്യ ഹെ​യ്റ്റ് ലാ​ബി​ന്‍റെ റി​പ്പോ​ർ​ട്ട് ക​ഴി​ഞ്ഞ മാ​സ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്.

മ​റ്റൊ​രു റി​പ്പോ​ർ​ട്ട്, യു​എ​സ് ഹോ​ളോ​കോ​സ്റ്റ് മ്യൂ​സി​യ​ത്തി​ന്‍റേ​താ​ണ്. ഇ​ന്ത്യ​യി​ൽ ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്ക​കം കൂ​ട്ട​ക്കൊ​ല​ക​ൾ​ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നും 168 രാ​ജ്യ​ങ്ങ​ളു​ടെ സാ​ധ്യ​താ​പ​ട്ടി​ക​യി​ൽ നാ​ലാം സ്ഥാ​ന​ത്ത് ഇ​ന്ത്യ​യാ​ണെ​ന്നു​മാ​യി​രു​ന്നു ആ ​റി​പ്പോ​ർ​ട്ട്. ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ വം​ശീ​യ വി​വേ​ച​ന നി​ർ​മാ​ർ​ജ​ന സ​മി​തി (സി​ഇ​ആ​ർ​ഡി) ഇ​ന്ത്യ​ക്കു മു​ന്ന​റി​യി​പ്പു ന​ൽ​കി​യെ​ന്ന വാ​ർ​ത്ത​യും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

മു​സ്‌​ലിം, ആ​ദി​വാ​സി, വ​നാ​ശ്ര​യ സ​മു​ദാ​യ​ങ്ങ​ൾ​ക്കെ​തി​രേ അ​വ​കാ​ശ​ലം​ഘ​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​ന്താ​രാ​ഷ്‌​ട്ര ക​ൺ​വ​ൻ​ഷ​ൻ (ഐ​സി​ഇ​ആ​ർ​ഡി) അ​നു​സ​രി​ച്ചു സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട അ​വ​കാ​ശ​ങ്ങ​ളെ ഇ​ന്ത്യ ലം​ഘി​ക്കു​ക​യാ​ണെ​ന്നും ക​മ്മി​റ്റി വി​ല​യി​രു​ത്തി. സി​ഇ​ആ​ർ​ഡി, ജ​നീ​വ​യി​ലെ ഇ​ന്ത്യ​ൻ സ്ഥി​രം പ്ര​തി​നി​ധി​ക്ക​യ​ച്ച ഔ​ദ്യോ​ഗി​ക കു​റി​പ്പു​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പ്.

2024ൽ ​രാ​ജ്യ​ത്ത് ക്രൈ​സ്ത​വ​ർ​ക്കെ​തി​രാ​യ 834 അ​ക്ര​മ​സം​ഭ​വ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​തെ​ന്ന് യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഫോ​റ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം ന​വം​ബ​ർ വ​രെ 706 ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യി. ഇ​തി​ലേ​റെ​യും മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ചാ​ണെ​ന്നു സം​ഘ​ട​ന ഡി​സം​ബ​റി​ൽ ആ​ഭ്യ​ന്ത്ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്കു ന​ൽ​കി​യ ക​ത്തി​ൽ സൂ​ചി​പ്പി​ച്ചു.

പാ​ക്കി​സ്ഥാ​നി​ലെ മ​ത​മൗ​ലി​ക​വാ​ദി​ക​ൾ ന​ട​പ്പാ​ക്കി​യ മ​ത​നി​ന്ദാ നി​യ​മ​ങ്ങ​ളു​ടെ ഇ​ന്ത്യ​ൻ പ​തി​പ്പാ​കു​ക​യാ​ണ് ബി​ജെ​പി​യു​ടെ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ങ്ങ​ൾ. ര​ണ്ടി​ലും നി​യ​മ​വും നീ​തി​യു​മി​ല്ല, മ​ത​ഭ്രാ​ന്തേ​യു​ള്ളൂ. ഒ​രു തെ​ളി​വു​മി​ല്ലാ​തെ ഏ​തൊ​രു വ​ർ​ഗീ​യ​വാ​ദി​ക്കും മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്നോ ന​ട​ത്താ​ൻ ശ്ര​മി​ച്ചെ​ന്നോ ആ​രോ​പി​ച്ച് ക്രൈ​സ്ത​വ​രു​ടെ വീ​ടു​ക​ളി​ലോ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലോ ക​ട​ന്നു​ക​യ​റി അ​ക്ര​മം അ​ഴി​ച്ചു​വി​ടാ​മെ​ന്നാ​യി.

പ്ര​ത്യേ​കി​ച്ചും, ക്രൈ​സ്ത​വ​ർ അ​ക്ര​മ​വ​ഴി സ്വീ​ക​രി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പു​ള്ള​പ്പോ​ൾ. വ​ർ​ഗീ​യ​വ​ത്ക​രി​ക്ക​പ്പെ​ട്ട പോ​ലീ​സും ഇ​ര​ക​ളെ സം​ര​ക്ഷി​ക്കി​ല്ല. ബ​ജ്‌​രം​ഗ്ദ​ൾ പോ​ലു​ള്ള ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ൾ ന‍്യൂ​ന​പ​ക്ഷ വി​രു​ദ്ധ​ത​യെ ക​ലാ​പ​സാ​ധ്യ​ത​ക​ളി​ലേ​ക്ക് എ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ക്രി​സ്മ​സ് ആ​ഘോ​ഷം മു​ത​ൽ മ​രി​ച്ച​വ​രെ സം​സ്ക​രി​ക്കു​ന്ന​തു​പോ​ലും ത​ട​യാ​ൻ വ​ർ​ഗീ​യ സം​ഘ​ട​ന​ക​ൾ ധൈ​ര്യ​പ്പെ​ട്ടു.

ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ​തി​നാ​ലാ​കാം, അ​രു​തെ​ന്നു പ​റ​യാ​നു​ള്ള ജ​നാ​ധി​പ​ത്യ​ധ​ർ​മം​പോ​ലും കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പാ​ലി​ച്ചി​ട്ടി​ല്ല. നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​ത്തെ ആ​രും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നി​ല്ല. പ​ക്ഷേ, ഘ​ർ​വാ​പ്പ​സി​ക്കാ​രു​ടെ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ങ്ങ​ൾ തു​ല്യ​ത​യ്ക്കു​മേ​ലു​ള്ള അ​ധി​നി​വേ​ശ​മാ​ണ്.

ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ര​ണ്ടാം​ത​രം പൗ​ര​ന്മാ​രാ​യി ചി​ത്രീ​ക​രി​ക്കു​ന്ന ഫാ​സി​സ്റ്റ് വി​ചാ​ര​ധാ​ര​യ്ക്ക​നു​സ​രി​ച്ചാ​ണ് കാ​ര്യ​ങ്ങ​ൾ നീ​ങ്ങു​ന്ന​തെ​ന്ന സൂ​ച​ന​യാ​ണു​ള്ള​ത്. ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ബി​ജെ​പി​ക്ക് കൃ​ത്യ​മാ​യ പ​ദ്ധ​തി​യു​ണ്ടാ​കാം. പ​ക്ഷേ, അ​തി​നെ ചെ​റു​ക്കാ​ൻ പ്ര​തി​പ​ക്ഷ​ത്തി​നൊ​രു പ​ദ്ധ​തി​യു​മു​ള്ള​താ​യി തോ​ന്നു​ന്നി​ല്ല. അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ഭ​ക​ൾ കോ​ട​തി​യെ അ​ഭ​യം പ്രാ​പി​ച്ച​ത്. ഫാ​സി​സം കോ​ട​തി​വ​രാ​ന്ത ക​ട​ക്കി​ല്ലെ​ന്നു ക​രു​താം.

03-02-2026

പ​​ഠ​​ന​​ഭാ​​രം: വെ​​റും പു​​സ്ത​​ക​​ഭാ​​ര​​മ​​ല്ല

അ​​ടു​​ത്ത വ​​ർ​​ഷം മു​​ത​​ൽ പ​ത്താം ക്ലാ​​സ് സി​​ല​​ബ​​സ് 25 ശ​​ത​​മാ​​നം കു​​റ​​ച്ച് പ​​ഠ​​ന​​ഭാ​​രം ല​​ഘൂ​​ക​​രി​​ക്കു​​മെ​​ന്ന വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി​​യു​​ടെ പ്ര​​ഖ്യാ​​പ​​ന​​ത്തി​​ൽ വ്യ​​ക്ത​​ത കു​​റ​​വാ​​ണ്. ഉ​​ള്ള​​ട​​ക്ക​​ത്തി​​ൽ മാ​​റ്റം വ​​രു​​ത്താ​​തെ ഇ​​തു സാ​​ധ്യ​​മാ​​ക്കു​​മെ​​ന്നാ​​ണ് അ​​വ​​കാ​​ശ​​വാ​​ദം. പു​​സ്ത​​ക​​ഭാ​​ര​​മാ​​ണ് പ്ര​​തി​​സ​​ന്ധി​​യെ​​ങ്കി​​ൽ, അ​​തി​​ൽ കു​​റെ​​യൊ​​ക്കെ സ്കൂ​​ളി​​ൽ വ​​യ്ക്കാ​​നു​​ള്ള സം​​വി​​ധാ​​നം ചി​​ല സ്കൂ​​ളു​​ക​​ൾ ന​​ട​​പ്പാ​​ക്കി​​യി​​ട്ടു​​ള്ള​​ത് അ​​നു​​ക​​രി​​ക്കാം.

പ​​ഠ​​ന​​ഭാ​​ര​​മാ​​ണ് പ്ര​​ശ്ന​​മെ​​ങ്കി​​ൽ യ​​ഥാ​​ർ​​ഥ കാ​​ര​​ണ​​ങ്ങ​​ൾ പ​​രി​​ശോ​​ധി​​ക്ക​​ണം. ഇ​​പ്പോ​​ൾ​​ത​​ന്നെ സി​​ബി​​എ​​സ്‌​​ഇ, ഐ​​സി​​എ​​സ്ഇ സി​​ല​​ബ​​സു​​മാ​​യി താ​​ര​​ത​​മ്യ​​പ്പെ​​ടു​​ത്തു​​ന്പോ​​ൾ സം​​സ്ഥാ​​ന സി​​ല​​ബ​​സ് ല​​ഘു​​വാ​​ണ്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ മ​​ത്സ​​ര​​പ്പ​​രീ​​ക്ഷ​​ക​​ളി​​ലും ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ​​രം​​ഗ​​ത്തും അ​​വ​​ർ പി​​ന്നി​​ലാ​​കു​​ന്നു​​മു​​ണ്ട്. 25 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ കു​​റ​​വ് വി​​ദ്യാ​​ർ​​ഥി​​ക​​ളെ വീ​​ണ്ടും ദു​​ർ​​ബ​​ല​​രാ​​ക്കി​​യേ​​ക്കാം. യ​​ഥാ​​ർ​​ഥ പ​​ഠ​​ന​​ഭാ​​ര​​ത്തി​​ന്‍റെ കാ​​ര​​ണം തി​​ര​​ക്കാ​​തെ പു​​സ്ത​​കം കീ​​റ​​രു​​ത്. പ്രൈ​​മ​​റി ക്ലാ​​സു​​ക​​ളി​​ലേ​​തി​​ൽ​​നി​​ന്നു വി​​ഭി​​ന്ന​​മാ​​ണ് ഹൈ​​സ്കൂ​​ൾ പ​​ഠ​​നം.

കം​​ഫ​​ർ​​ട്ട് സോ​​ണി​​ൽ അ​​ട​​യി​​രി​​ക്കു​​ന്ന​​തി​​നു​​പ​​ക​​രം മു​​തി​​രു​​ന്ന​​തി​​ന​​നു​​സ​​രി​​ച്ചു വെ​​ല്ലു​​വി​​ളി​​ക​​ൾ നേ​​രി​​ടാ​​ൻ കു​​ട്ടി​​ക​​ളെ പ​​ഠി​​പ്പി​​ക്കു​​ക​​യാ​​ണു വേ​​ണ്ട​​ത്. ചെ​റി​യ സ​മ്മ​ർ​ദം​പോ​ലും താ​ങ്ങാ​ൻ ക​ഴി​വി​ല്ലാ​ത്ത​വ​രാ​യി കു​ട്ടി​ക​ളെ മാ​റ്റ​രു​ത്. ബാ​ലാ​വ​കാ​ശ നി​യ​മ​ത്തി​ന്‍റെ പേ​രി​ൽ കു​ട്ടി​ക​ൾ​ക്ക് അ​മി​ത സ്വാ​ത​ന്ത്ര‍്യം ന​ൽ​കു​ന്ന​തി​നും അ​ധ‍്യാ​പ​ക​ർ​ക്ക​ട​ക്കം ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു​മെ​തി​രേ കോ​ട​തി​ക​ൾ​വ​രെ ഇ​ട​പെ​ട്ടു തു​ട​ങ്ങി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തൊ​ന്നും വി​ദ‍്യാ​ഭ‍്യാ​സ​വ​കു​പ്പും മ​ന്ത്രി​യും ശ്ര​ദ്ധി​ക്കു​ന്ന​താ​യി അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ല.

കൊ​​ല്ലം തേ​​വ​​ല​​ക്ക​​ര​​യി​​ല്‍ വൈ​​ദ്യു​​താ​​ഘാ​​ത​​മേ​​റ്റ് മ​​രി​​ച്ച വി​​ദ്യാ​​ര്‍​ഥി​​യു​​ടെ കു​​ടും​​ബ​​ത്തി​​ന് സ്കൗ​​ട്ട്‌​​സ് & ഗൈ​​ഡ്‌​​സ് നി​​ര്‍​മി​​ച്ച വീ​​ടി​​ന്‍റെ താ​​ക്കോ​​ല്‍​ദാ​​നം നി​​ർ​​വ​​ഹി​​ക്കാ​​നെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് മൂ​​ന്നു പെ​​ൺ​​കു​​ട്ടി​​ക​​ൾ പ​​ഠ​​ന​​ഭാ​​രം കു​​റ​​യ്ക്ക​​ണ​​മെ​​ന്ന് മ​​ന്ത്രി​​ക്കു നി​​വേ​​ദ​​നം ന​​ൽ​​കി​​യ​​ത്. ഉ​​ള്ള​​ട​​ക്ക​​ത്തി​​ൽ വ്യ​​ത്യാ​​സം വ​​രു​​ത്താ​​തെ 25 ശ​​ത​​മാ​​നം സി​​ല​​ബ​​സ് കു​​റ​​യ്ക്കാ​​ൻ ക​​രി​​ക്കു​​ലം ക​​മ്മി​​റ്റി​​യു​​ടെ അം​​ഗീ​​ക​​ര​​മു​​ണ്ടെ​​ന്നും അ​​ടു​​ത്ത അ​​ധ്യ​​യ​​ന​​വ​​ർ​​ഷം​ മു​​ത​​ൽ ന​​ട​​പ്പാ​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ്ര​​ഖ്യാ​​പി​​ക്കു​​ക​​യും ചെ​​യ്തു. പ​​ഠ​​ന​​ഭാ​​ര​​മെ​​ന്നാ​​ൽ പു​​സ്ത​​ക​​ഭാ​​രം മാ​​ത്ര​​മാ​​ണെ​​ന്ന അ​​ശാ​​സ്ത്രീ​​യ​​മാ​​യ കാ​​ഴ്ച​​പ്പാ​​ട് ഈ ​​തീ​​രു​​മാ​​ന​​ത്തി​​ൽ ദൃ​​ശ്യ​​മാ​​ണ്. കു​​ട്ടി​​ക​​ളു​​ടെ പ​​രാ​​തി പ​​രി​​ഗ​​ണി​​ക്കേ​​ണ്ട​​താ​​ണ്. പ​​ക്ഷേ, അ​​തു ശാ​​സ്ത്രീ​​യ പ​​ഠ​​ന​​ത്തി​​നു​​ശേ​​ഷ​​മാ​​ക​​ണം.

പ​​ഠ​​ന​​ഭാ​​ര​​ത്തെ​​ക്കു​​റി​​ച്ചു പ​​റ​​യു​​ന്പോ​​ൾ, വ​​ർ​​ഷ​​ങ്ങ​​ളാ​​യി നാം ​​ച​​ർ​​ച്ച ചെ​​യ്യു​​ന്ന ചി​​ല കീ​​റാ​​മു​​ട്ടി​​ക​​ളെ​​യും അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യ​​ണം. അ​​തി​​ൽ പ്ര​​ധാ​​നം, വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ അ​​ഭി​​രു​​ചി​​ക്ക​​നു​​സ​​രി​​ച്ചു പ​​ഠി​​ക്കാ​​നു​​ള്ള അ​​വ​​സ​​രം വ​​ർ​​ഷ​​ങ്ങ​​ളോ​​ളം നി​​ഷേ​​ധി​​ക്കു​​ന്ന​​താ​​ണ്. ഗ​​ണി​​ത​​ശാ​​സ്ത്രം ഇ​​ഷ്ട​​മി​​ല്ലാ​​ത്ത വി​​ദ്യാ​​ർ​​ഥി​​ക​​ൾ 10 വ​​ർ​​ഷ​​മെ​​ങ്കി​​ലും അ​​തി​​ന്‍റെ ഭാ​​രം പേ​​റേ​​ണ്ടി​​വ​​രു​​ന്നു​​ണ്ട്. ജീ​​വി​​ത​​ത്തി​​ൽ പി​​ന്നീ​​ടൊ​​രി​​ക്ക​​ലും ആ​​വ​​ശ്യ​​മി​​ല്ലാ​​ത്ത ഫോ​​ർ​​മു​​ല​​ക​​ളും നി​​ർ​​ദ്ധാ​​ര​​ണ​​ക്രി​​യ​​ക​​ളും അ​​വ​​രു​​ടെ ബു​​ദ്ധി​​യെ​​യും മ​​ന​​സി​​നെ​​യും ത​​ള​​ർ​​ത്തു​​ക​​യാ​​ണ്.

ഇ​​ത് പ​​ഠ​​ന​​ത്തോ​​ടു​​ത​​ന്നെ വി​​ര​​ക്തി​​യു​​ണ്ടാ​​ക്കു​​ക മാ​​ത്ര​​മ​​ല്ല, അ​​വ​​ർ​​ക്കി​​ഷ്ട​​മു​​ള്ള വി​​ഷ​​യ​​ങ്ങ​​ൾ പ​​ഠി​​ക്കാ​​നു​​ള്ള സ​​മ​​യം ന​​ഷ്ട​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്യു​​ന്നു. അ​​തു​​പോ​​ലെ ഗ​​ണി​​ത​​ശാ​​സ്ത്ര​​ത്തോ​​ടു താ​​ത്പ​​ര്യ​​മു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ളെ അ​​തി​​ൽ മു​​ന്നേ​​റാ​​ൻ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നു പ​​ക​​രം മ​​റ്റു വി​​ഷ​​യ​​ങ്ങ​​ളു​​ടെ അ​​മി​​ത​​ഭാ​​രം ചു​​മ​​ലി​​ൽ വ​​ച്ചു​​കൊ​​ടു​​ക്കു​​ക​​യാ​​ണ്.

ച​​രി​​ത്ര​​വും പൗ​​ര​​ബോ​​ധ​​വും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള അ​​ടി​​സ്ഥാ​​ന പാ​​ഠ​​ങ്ങ​​ളൊ​​ഴി​​ച്ച് മ​​റ്റ് വി​​ഷ​​യ​​ങ്ങ​​ളൊ​​ക്കെ ഹൈ​​സ്കൂ​​ൾ​​ത​​ലം മു​​ത​​ലെ​​ങ്കി​​ലും അ​​ഭി​​രു​​ചി​​ക്ക​​നു​​സ​​രി​​ച്ച് പ​​ഠി​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്ക​​ണം. ഗ​​ണി​​ത​​ശാ​​സ്ത്ര​​വും ഭൗ​​തി​​ക​​ശാ​​സ്ത്ര​​വും ജീ​​വ​​ശാ​​സ്ത്ര​​വും ര​​സ​​ത​​ന്ത്ര​​വു​​മൊ​​ക്കെ വ​​ർ​​ഷ​​ങ്ങ​​ളോ​​ളം പ​​ഠി​​ച്ച​​വ​​രെ​​പ്പോ​​ലും കോ​​വി​​ഡ് കാ​​ല​​ത്ത് വൃ​​ത്തി​​യാ​​യി കൈ ​​ക​​ഴു​​കാ​​ൻ പ​​ഠി​​പ്പി​​ക്കേ​​ണ്ടി​​വ​​ന്ന​​ത് ന​​മ്മു​​ടെ വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ന്‍റെ പൊ​​ള്ള​​ത്ത​​രം വെ​​ളി​​പ്പെ​​ടു​​ത്തു​​ന്ന​​താ​​ണ്.

മ​​റ്റൊ​​രു ഭാ​​രം, ന​​മ്മു​​ടെ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ക​​ഴി​​വു​​ക​​ളെ 10-12 വ​​ർ​​ഷം അ​​ള​​ക്കു​​ന്ന​​ത് ഒ​​രു സ്കെ​​യി​​ലു​​കൊ​​ണ്ടാ​​ണ് എ​​ന്ന യാ​​ഥാ​​ർ​​ഥ്യ​​മാ​​ണ്. എ​​ല്ലാ​​വ​​രും ക​​ണ​​ക്കി​​നും സ​​യ​​ൻ​​സി​​നും സാ​​മൂ​​ഹ്യ​​പാ​​ഠ​​ത്തി​​നും മി​​ക​​ച്ച മാ​​ർ​​ക്കു വാ​​ങ്ങ​​ണ​​മെ​​ന്ന ശാ​​ഠ്യ​​വും അ​​ശാ​​സ്ത്രീ​​യ​​മാ​​ണ്. ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു മ​​നു​​ഷ്യ​​രെ ഇ​​ഷ്ട​​മി​​ല്ലാ​​ത്ത​​തു പ​​ഠി​​പ്പി​​ച്ച് ഇ​​ഷ്ട​​മി​​ല്ലാ​​ത്ത ജോ​​ലി ചെ​​യ്യാ​​ൻ നി​​ർ​​ബ​​ന്ധി​​ത​​രാ​​ക്കി അ​​വ​​രു​​ടെ പ​​ഠ​​ന​​കാ​​ല​​വും പ​​ഠ​​നാ​​ന​​ന്ത​​ര​​കാ​​ല​​വും ഭാ​​ര​​മാ​​ക്കി മാ​​റ്റി​​യ ച​​രി​​ത്രം ന​​മ്മു​​ടെ ‘വി​​ദ്യാ​​ഭ്യാ​​സ വി​​ച​​ക്‌​​ഷ​​ണ​​ർ’ എ​​ന്ന ആ​​സ്ഥാ​​ന വി​​ദ്വാ​​ന്മാ​​ർ ര​​ചി​​ച്ച​​താ​​ണ്. ഇ​​ന്നു​​മി​​ല്ല മാ​​റ്റം. ശു​​ചി​​ത്വ​​മി​​ല്ല, മാ​​ലി​​ന്യം എ​​വി​​ടെ ഇ​ട​ണ​​മെ​​ന്ന​​റി​​യി​​ല്ല, ഗ​​താ​​ഗ​​ത​​നി​​യ​​മ​​ങ്ങ​​ൾ പാ​​ലി​​ക്കി​​ല്ല, മ​​യ​​ക്കു​​മ​​രു​​ന്ന് ആ​​പ​​ത്താ​​ണെ​​ന്ന​​റി​​യി​​ല്ല, സ്ത്രീ​​ക​​ളോ​​ടു മാ​​ന്യ​​മാ​​യി പെ​​രു​​മാ​​റാ​​ന​​റി​​യി​​ല്ല, വ​​ർ​​ഗീ​​യ​​ത ല​​ജ്ജാ​​ക​​ര​​മാ​​യ ചി​​ന്ത​​യാ​​ണെ​​ന്ന​​റി​​യി​​ല്ല... എ​​ന്താ​​ണു പ​​ഠി​​പ്പി​​ച്ച​​ത്? സ്കൂ​​ൾ ബാ​​ഗാ​​ണോ വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പാ​​ണോ ബാ​​ധ്യ​​ത?

ക​​ഴി​​ഞ്ഞ അ​​ധ്യ​​യ​​ന​​വ​​ർ​​ഷം, സം​​സ്ഥാ​​ന വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് ല​​ഹ​​രി​​വി​​രു​​ദ്ധ​​ത മു​​ത​​ൽ റോ​​ഡ് നി​​യ​​മ​​ങ്ങ​​ൾ വ​​രെ പ​​ഠി​​പ്പി​​ക്കു​​ന്ന സ​​മ​​ഗ്ര ഗു​​ണ​​മേ​​ന്മാ വി​​ദ്യാ​​ഭ്യാ​​സ പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കി. വി​​ര​​ലി​​ലെ​​ണ്ണാ​​വു​​ന്ന മ​​ണി​​ക്കൂ​​റു​​ക​​ളാ​​യി​​രു​​ന്നു പ​​രി​​ശീ​​ല​​നം. എ​​ന്തെ​​ങ്കി​​ലും പ്ര​​യോ​​ജ​​ന​​മു​​ണ്ടാ​​യോ എ​​ന്ന് വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് ക​​ണ്ടെ​​ത്ത​​ണം. ഇ​​ത്ത​​രം വ​​ഴി​​പാ​​ട് പ​​രി​​ഷ്കാ​​ര​​ങ്ങ​​ൾ പ​​രാ​​ജ​​യ​​പ്പെ​​ടു​​ക​​യാ​​ണ്. മ​​ത്സ​​ര​​പ്പ​​രീ​​ക്ഷ​​ക​​ളി​​ലേ​​ക്കു നോ​​ക്കാം. പ​ല​പ്പോ​ഴും സി​​ബി​​എ​​സ്ഇ-​​ഐ​​സി​​എ​​സ്ഇ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ പി​​ന്നി​​ലാ​​ണ് സം​​സ്ഥാ​​ന സി​​ല​​ബ​​സി​​ലെ കു​​ട്ടി​​ക​​ൾ. അ​​വ​​ർ ദേ​​ശീ​​യ-​​അ​​ന്ത​​ർ​​ദേ​​ശീ​​യ ത​​ല​​ത്തി​​ൽ അ​​പ​​ക​​ർ​​ഷ​​താ​​ബോ​​ധ​​ത്തോ​​ടെ നി​​ൽ​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ൽ വി​​ദ്യാ​​ഭ്യാ​​സ​​വ​​കു​​പ്പി​​ന്‍റെ രാ​​ഷ്‌​ട്രീ​​യ കാ​​ഴ്ച​​പ്പാ​​ടു​​ക​​ളും ഹ്ര​​സ്വ​​ദൃ​​ഷ്‌​​ടി​​യു​​മാ​​ണ് കാ​​ര​​ണം.

പു​​സ്ത​​ക​​ഭാ​​ര​​ത്തി​​ന്‍റെ പ്ര​​ധാ​​ന കാ​​ര​​ണം, ആ​​വ​​ശ്യ​​മു​​ള്ള​​തും ഇ​​ല്ലാ​​ത്ത​​തു​​മാ​​യ എ​​ല്ലാ പു​​സ്ത​​ക​​ങ്ങ​​ളും നോ​​ട്ട് ബു​​ക്കു​​ക​​ളും എ​​ന്നും വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ലേ​​ക്കും തി​​രി​​ച്ചും ചു​​മ​​ക്കു​​ന്ന​​താ​​ണ്. അ​​തി​​ൽ കു​​റെ​​യൊ​​ക്കെ സ്കൂ​​ളി​​ൽ​​ത​​ന്നെ സൂ​​ക്ഷി​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്കു​​ന്ന​​തും ഗൃ​​ഹ​​പാ​​ഠ​​ത്തി​​നു പ​​രി​​ധി നി​​ശ്ച​​യി​​ക്കു​​ന്ന​​തും ഉ​​പ​​കാ​​ര​​പ്ര​​ദ​​മാ​​ണ്. കു​​ട്ടി​​യു​​ടെ ശ​​രീ​​ര​​ഭാ​​ര​​ത്തി​​ന്‍റെ 10 ശ​​ത​​മാ​​നം മാ​​ത്ര​​മാ​​യി​​രി​​ക്ക​​ണം സ്കൂ​​ൾ ബാ​​ഗി​​ന്‍റെ ഭാ​​ര​​മെ​​ന്നു ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന നി​​ഷ്ക​​ർ​​ഷി​​ച്ചി​​ട്ടു​​ണ്ട്.

അ​​തി​​ന്‍റെ നാ​​ലി​​ര​​ട്ടി​​യോ​​ളം ചു​​മ​​ക്കേ​​ണ്ടി​​വ​​രു​​ന്നു​​ണ്ട് പ​ത്താം ക്ലാ​​സി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക്. 25 ശ​​ത​​മാ​​നം പാ​​ഠ​​ങ്ങ​​ൾ വെ​​ട്ടു​​ക​​യ​​ല്ല, 50 ശ​​ത​​മാ​​ന​​മെ​​ങ്കി​​ലും പു​​സ്ത​​ക​​ങ്ങ​​ൾ ബാ​​ഗി​​ൽ​​നി​​ന്നു നീ​​ക്കാ​​ൻ അ​​വ​​സ​​ര​​മു​​ണ്ടാ​​ക്കു​​ക​​യാ​​ണു വേ​​ണ്ട​​ത്. മ​​ഴ​​ക്കാ​​ല​​ത്തു ന​​ന​​ഞ്ഞ ഷൂ​​സും സോ​​ക്സു​​മി​​ട്ടു വൈ​​കു​​ന്നേ​​രം വ​​രെ ക്ലാ​​സി​​ലി​​രു​​ത്തു​​ന്ന​​തും വേ​​ന​​ൽ​​ക്കാ​​ല​​ത്ത് സ്വ​​സ്ഥ​​ത​​യു​​ള്ള വേ​​ഷം ധ​​രി​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്കാ​​ത്ത പ്രാ​​കൃ​​ത​​ശൈ​​ലി​​യു​​മൊ​​ക്ക​​യാ​​ണ് യ​​ഥാ​​ർ​​ഥ ഭാ​​രം. സ്കൂ​​ൾ​​ബാ​​ഗി​​ന്‍റെ മാ​​ത്ര​​മ​​ല്ല, വി​​ദ്യാ​​ഭ്യാ​​സ സ​​ന്പ്ര​​ദാ​​യ​​ത്തി​​ന്‍റെ അ​​ധി​​ക​​ഭാ​​ര​​വും എ​​ടു​​ത്തു​​മാ​​റ്റ​​ണം.

02-02-2026

ബ​ജ​റ്റി​നു കു​ത്തി കേ​ര​ള​ത്തെ വീ​ഴ്ത്ത​രു​ത്

 കേ​ര​ള​ത്തി​ൽ ഭ​ര​ണം പി​ടി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ ബി​ജെ​പി​ക്ക് ഇ​ല്ലെ​ന്നു തോ​ന്നി​പ്പി​ക്കു​ന്ന ബ​ജ​റ്റാ​ണ് ഇ​ന്ന​ലെ കേ​ന്ദ്രം അ​വ​ത​രി​പ്പി​ച്ച​ത്. നേ​രി​യ പ്ര​തീ​ക്ഷ​യെ​ങ്കി​ലും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ക​ണ്ണി​ൽ പൊ​ടി​യി​ടു​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ളെ​ങ്കി​ലും ഉ​ണ്ടാ​കു​മാ​യി​രു​ന്നു. കാ​ല​ങ്ങ​ളാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന​തും ഇ​പ്പം ശ​രി​യാ​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന​നേ​താ​ക്ക​ൾ ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന​തു​മാ​യ എ​യിം​സ്പോ​ലും അ​നു​വ​ദി​ച്ചി​ല്ല.

കോ​ർ​പ​റേ​ഷ​ൻ കൊ​ടു​ത്ത തി​രു​വ​ന​ന്ത​പു​ര​ത്തി​നും ഒ​ന്നു​മി​ല്ല. കേ​ന്ദ്ര അ​വ​ഗ​ണ​ന ആ​രോ​പ​ണ​മാ​ണെ​ന്ന് സ​മ​ർ​ഥി​ക്കാ​നു​ള്ള കോ​പ്പു​ക​ളൊ​ന്നും ഇ​നി ബി​ജെ​പി​ക്കി​ല്ല. ര​ണ്ടു കാ​ര്യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​തെ വ​യ്യ. ഒ​ന്ന്, ത​ങ്ങ​ൾ​ക്കു ഭ​ര​ണ​മി​ല്ലാ​ത്ത സം​സ്ഥാ​ന​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ന്ന ബി​ജെ​പി​യു​ടെ ഇ​ടു​ങ്ങി​യ രാ​ഷ്‌​ട്രീ​യം രാ​ജ്യ​ത്തി​ന്‍റെ ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തി​നും ജ​നാ​ധി​പ​ത്യ​ത്തി​നും വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്നു.

ര​ണ്ട്, കോ​ർ​പ്പ​റേ​റ്റു​ക​ളെ​യും വി​ദേ​ശ​നി​ക്ഷേ​പ​ക​രെ​യും ശ​ക്തീ​ക​രി​ച്ച് രാ​ജ്യ​ത്തെ നാ​ലാം സാ​ന്പ​ത്തി​ക​ശ​ക്തി​യാ​ക്കു​ന്ന യ​ത്നം മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ന്‍റെ (ജി​ഡി​പി) ആ​ഘോ​ഷ​ത്തി​ന​പ്പു​റം ആ​ളോ​ഹ​രി വ​രു​മാ​ന​ത്തി​ന്‍റെ യാ​ഥാ​ർ​ഥ്യ​ങ്ങ​ളി​ലേ​ക്കു ക​ട​ക്കു​ന്നി​ല്ല. ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ഉ​ദ്ദേ​ശി​ച്ച ഗു​ണ​മൊ​ന്നും മ​ല​യാ​ളി​ക​ൾ​ക്കും രാ​ജ്യ​ത്തെ പാ​വ​ങ്ങ​ൾ​ക്കും ബോ​ധ്യ​പ്പെ​ടു​ന്നി​ല്ല.

രാ​ജ്യ​ത്തെ മൊ​ത്ത​ത്തി​ൽ ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ടെ നേ​ട്ടം ല​ഭി​ക്കു​മെ​ന്ന​ല്ലാ​തെ സം​സ്ഥാ​ന​ങ്ങ​ളെ കൈ​പി​ടി​ച്ചു​യ​ർ​ത്തു​ന്ന പ​രി​ഗ​ണ​ന തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​മാ​യി​ട്ടും കേ​ര​ള​ത്തി​നു ല​ഭി​ച്ചി​ട്ടി​ല്ല. അ​തി​വേ​ഗ​പാ​ത​യും എ​യിം​സു​മൊ​ക്കെ ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. അ​തു​പോ​ലെ ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​നം അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റും കേ​ന്ദ്ര​വി​ഹി​ത​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ൽ പ്ര​തി​സ​ന്ധി നേ​രി​ടും.

പ​ല​തും ന​ട​പ്പാ​ക്കാ​നാ​കി​ല്ല. 16-ാം ധ​ന​കാ​ര്യ ക​മ്മീ​ഷ​ന്‍റെ ശി​പാ​ർ​ശ​പ്ര​കാ​രം 41 ശ​ത​മാ​നം വി​ഹി​ത​മാ​ണ് സം​സ്ഥാ​ന​ങ്ങ​ൾ​ക്കു ന​ൽ​കാ​നി​രി​ക്കു​ന്ന​ത്. കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ട 50 ശ​ത​മാ​ന​മെ​ന്ന ആ​വ​ശ്യം ത​ള്ളി​ക്ക​ള​ഞ്ഞു. ഇ​ത​നു​സ​രി​ച്ചു​ള്ള 1.4 ല​ക്ഷം കോ​ടി രൂ​പ​യി​ൽ കേ​ര​ള​ത്തി​ന് എ​ത്ര​യു​ണ്ടാ​കു​മെ​ന്ന​തി​ൽ അ​മി​ത പ്ര​തീ​ക്ഷ വേ​ണ്ട.

കേ​വ​ലം ഒ​ന്നോ ര​ണ്ടോ പ്ര​ഖ്യാ​പ​ന​ങ്ങ​ള​ല്ല സം​സ്ഥാ​ന​ത്തി​ന്‍റെ ദീ​ർ​ഘ​കാ​ല പു​രോ​ഗ​തി​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന​ത് പൊ​ള്ള​യാ​യ ന്യാ​യ​മാ​ണ്. ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക​ണ്ട് വാ​രി​ക്കോ​രി കൊ​ടു​ത്ത​പ്പോ​ൾ ഇ​താ​യി​രു​ന്നി​ല്ല ന്യാ​യം. കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന് അ​മി​ത പ്ര​തീ​ക്ഷ​യി​ല്ലെ​ന്നു വാ​യി​ച്ചെ​ടു​ക്കാ​വു​ന്ന​താ​ണ്.

രാ​സ​വ​ളം നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന അ​മോ​ണി​യം ഫോ​സ്ഫേ​റ്റ്, അ​മോ​ണി​യം നൈ​ട്രോ ഫോ​സ്ഫേ​റ്റ് എ​ന്നി​വ​യു​ടെ താ​രി​ഫു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ള​വ് ഒ​ഴി​വാ​ക്കി​യ​തോ​ടെ വ​ള​ങ്ങ​ളു​ടെ വി​ല വ​ർ​ധി​ക്കു​മെ​ന്ന​ത് കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​ർ​ക്കും തി​രി​ച്ച​ടി​യാ​കും. വ​ളം സ​ബ്സി​ഡി​ക്കു​ള്ള വി​ഹി​ത​ത്തി​ലും കു​റ​വു​ണ്ട്.

ഇ​ല​ക്‌​ട്രോ​ണി​ക് വാ​ഹ​ന ഭാ​ഗ​ങ്ങ​ൾ, സൗ​രോ​ർ​ജ പാ​ന​ൽ എ​ന്നി​വ​യു​ടെ നി​കു​തി കു​റ​ച്ച​ത് നേ​ട്ട​മാ​കും. പ്ര​മേ​ഹ​ത്തി​നും അ​ർ​ബു​ദ​ത്തി​നും ഉ​ൾ​പ്പെ​ടെ 17 രോ​ഗ​ങ്ങ​ൾ​ക്കു​ള്ള മ​രു​ന്നു​ക​ൾ​ക്കു വി​ല കു​റ​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കു​ന്ന സ്മാ​ർ​ട്ട് ഫോ​ൺ, ടാ​ബ്‌​ല​റ്റു​ക​ൾ എ​ന്നി​വ​യ്ക്കും വി​ല കു​റ​യു​ന്പോ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​വ​യ്ക്ക് വി​ല കൂ​ടു​ന്ന​ത് ഈ ​മേ​ഖ​ല​യി​ലെ സം​രം​ഭ​ക​ർ​ക്കു ഗു​ണ​ക​ര​മാ​കു​ന്ന​താ​ണ്.

വി​ദേ​ശ നി​ക്ഷേ​പ പ​രി​ധി 10 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 24 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തി. അ​തേ​സ​മ​യം, ഓ​ഹ​രി അ​വ​ധി വ്യാ​പാ​ര ഇ​ട​പാ​ടു​ക​ൾ​ക്കു​ള്ള നി​കു​തി നി​ല​വി​ലു​ള്ള 0.02 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 0.05 ശ​ത​മാ​നം (50 ശ​ത​മാ​ന​ത്തി​ലേ​റെ) ആ​ക്കി ഉ​യ​ർ​ത്തി​യ​പ്പോ​ൾ ഓ​ഹ​രി​വി​പ​ണി ഇ​ടി​യു​ക​യും ചെ​യ്തു. ഊ​ഹ​ക്ക​ച്ച​വ​ട​സാ​ധ്യ​ത കു​റ​യ്ക്കാ​നാ​ണെ​ന്നാ​ണ് സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം.

എ​യിം​സി​ന്‍റെ (ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്) കാ​ര്യം എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്. അ​തു വ​രു​മോ ഇ​ല്ല​യോ എ​ന്ന​ത​ല്ല എ​വി​ടെ സ്ഥാ​പി​ക്കും എ​ന്ന​തി​നേ​ക്കു​റി​ച്ചാ​ണ് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി കു​റ​ച്ചു​കാ​ല​മാ​യി പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്ന​ത്. എ​യിം​സ് വ​ന്നാ​ൽ കേ​ര​ള​ത്തി​ന് എ​ല്ലാം ആ​കു​മെ​ന്ന​ല്ല, പ​ക്ഷേ അ​തു​പോ​ലും ത​ട​യു​ന്നു എ​ന്ന​ത് കേ​ന്ദ്ര​ത്തി​ന്‍റെ ശ​ത്രു​താ​പ​ര​മാ​യ നി​ല​പാ​ടാ​യി വി​ല​യി​രു​ത്ത​പ്പെ​ടും.

ആ​സൂ​ത്ര​ണ​ത്തി​ൽ കേ​ര​ളം സ്വ​ന്തം വ​ഴി തെ​ളി​ച്ച് വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടേ​ണ്ട​തു​ണ്ട്. ധാ​തു ഇ​ട​നാ​ഴി മു​ത​ൽ ഹൈ​ടെ​ക് അ​ഗ്രി​ക്ക​ൾ​ച്ച​റും ടൂ​റി​സ​വും വ​രെ ബ​ജ​റ്റി​ൽ പ​രാ​മ​ർ​ശി​ച്ചി​രി​ക്കു​ന്ന​ത് കേ​ര​ള​ത്തി​നും ഗു​ണ​ക​ര​മാ​ക്കാ​നു​ള്ള ക​ഠി​ന​പ​രി​ശ്ര​മം ഉ​ണ്ടാ​ക​ണം. അ​തു​പോ​ലെ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച ഇ​ന്തോ-​യൂ​റോ​പ്യ​ൻ വ്യാ​പാ​ര ഉ​ട​ന്പ​ടി​യു​ടെ നേ​ട്ട​ങ്ങ​ൾ എ​ങ്ങ​നെ സ്വ​ന്ത​മാ​ക്കാ​മെ​ന്ന​തി​ൽ ഗൃ​ഹ​പാ​ഠം വൈ​ക​രു​ത്.

സം​സ്ഥാ​ന വി​ക​സ​ന ആ​സൂ​ത്ര​ണ​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ആ​കേ​ണ്ട​തു​ണ്ട്. കേ​ന്ദ്ര​വി​ഹി​ത​ത്തെ​യും പ​രി​ഗ​ണ​ന​യെ​യും അ​മി​ത​മാ​യി ആ​ശ്ര​യി​ക്കാ​നാ​കി​ല്ല. ത​ന​തു​വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നു​ള്ള പു​തു​വ​ഴി​ക​ൾ തേ​ടു​ന്ന​തി​നൊ​പ്പം കേ​ന്ദ്ര പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ലും റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​ലും സം​സ്ഥാ​നം വ​രു​ത്തി​യ വീ​ഴ്ച​ക​ൾ ആ​വ​ർ​ത്തി​ക്ക​രു​ത്.

അ​മേ​രി​ക്ക അ​ധി​ക​തീ​രു​വ​യി​ലൂ​ടെ ഇ​ന്ത്യ​യെ വെ​ട്ടി​ലാ​ക്കി​യ​പ്പോ​ൾ, യൂ​റോ​പ്പു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ ദ്രു​ത​ഗ​തി​യി​ലാ​ക്കി പു​തി​യ ക​രാ​റി​ലെ​ത്തി​യ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ കൂ​ർ​മ​ബു​ദ്ധി കേ​ര​ള​ത്തി​നും മാ​തൃ​ക​യാ​ക്കാ​വു​ന്ന​താ​ണ്. കേ​ന്ദ്രം അ​വ​ഗ​ണി​ക്കു​ന്നു എ​ന്നു പ​റ​യാ​ൻ തു​ട​ങ്ങി​യി​ട്ടു വ​ർ​ഷ​ങ്ങ​ളാ​യി. പ​ക്ഷേ, ആ ​യാ​ഥാ​ർ​ഥ്യം ഉ​ൾ​ക്കൊ​ണ്ടു​ള്ള ആ​സൂ​ത്ര​ണം ഫ​ല​പ്ര​ദ​മാ​യി ന​ട​ക്കു​ന്നു എ​ന്ന​തി​ന്‍റെ സൂ​ച​ന​യൊ​ന്നു​മി​ല്ല.

ബ​ജ​റ്റ്, പാ​ർ​ട്ടി​വ​ക ആ​സ്തി-​വ​രു​മാ​ന വി​ത​ര​ണ​മ​ല്ലെ​ന്നും രാ​ജ്യ​ത്തി​ന്‍റെ സ്വ​ത്ത് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ ജ​നാ​ധി​പ​ത്യ​ധ​ർ​മം പാ​ലി​ക്ക​ണ​മെ​ന്നും ബി​ജെ​പി തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ട്. സ​ന്പ​ന്ന​രും ദ​രി​ദ്ര​രും ത​മ്മി​ലു​ള്ള അ​ന്ത​രം ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്തേ​ക്കാ​ളും വ​ർ​ധി​ച്ചെ​ന്ന യാ​ഥാ​ർ​ഥ്യം ആ​ഗോ​ള സാ​ന്പ​ത്തി​ക ശ​ക്തി​പ്ര​ക​ട​ന​ത്തി​ലെ നാ​ലാം സ്ഥാ​ന​ത്തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റു​കൊ​ണ്ട് മ​റ​യ്ക്കാ​നാ​കി​ല്ല.

ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് രാ​ജ്യ​ത്തി​ന്‍റെ വാ​ർ​ഷി​ക വ​രു​മാ​ന​ത്തി​ന്‍റെ 21 ശ​ത​മാ​നം മു​ക​ൾ​ത​ട്ടി​ലെ ഒ​രു ശ​ത​മാ​ന​ത്തി​ന്‍റെ കൈ​യി​ലാ​യി​രു​ന്നു. ഇ​ന്ന് ആ ​ഒ​രു ശ​ത​മാ​ന​ത്തി​ന്‍റെ കൈ​യി​ൽ 22.6 ശ​ത​മാ​നം വ​രു​മാ​ന​മെ​ത്തി. ആ​കെ ധ​ന​ത്തി​ന്‍റെ 58 ശ​ത​മാ​ന​വും ആ ​ഒ​രു ശ​ത​മാ​ന​ത്തി​ന്‍റെ കൈ​യി​ലാ​യി. ആ​ഭ്യ​ന്ത​ര വ​രു​മാ​ന​ത്തി​ൽ (ജി​ഡി​പി) ഇ​ന്ത്യ ജ​പ്പാ​നെ പി​ന്ത​ള്ളി ലോ​ക​ത്ത് നാ​ലാം സ്ഥാ​ന​ത്തെ​ത്താ​ൻ ശ്ര​മി​ക്കു​ന്പോ​ഴും ആ​ളോ​ഹ​രി വ​രു​മാ​ന​ത്തി​ൽ വീ​ണു​കി​ട​ക്കു​ന്ന ദ​യ​നീ​യ കാ​ഴ്ച​യു​ണ്ട്.

ഐ​എം​എ​ഫ് ക‍​ഴി​ഞ്ഞ മേ​യി​ൽ പു​റ​ത്തു​വി​ട്ട ക​ണ​ക്ക​നു​സ​രി​ച്ച്, 197 രാ​ജ്യ​ങ്ങ​ളി​ൽ 141-ാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ. ജി​ഡി​പി​യി​ൽ നാം ​പി​ന്നി​ലാ​ക്കി​യ ജ​പ്പാ​ന്‍റെ ആ​ളോ​ഹ​രി വ​രു​മാ​നം 28.8 ല​ക്ഷം രൂ​പ. ഇ​ന്ത്യ​യു​ടേ​ത് 2.45 ല​ക്ഷം. കൗ​ശ​ലം​കൊ​ണ്ടും പ്ര​സം​ഗം കൊ​ണ്ടും വോ​ട്ടു നേ​ടാം. പ​ക്ഷേ, പു​രോ​ഗ​തി തെ​ളി​യി​ക്കാ​ൻ ക​ണ​ക്കു​ക​ളെ മാ​ത്ര​മേ ആ​ശ്ര​യി​ക്കാ​നാ​കൂ.

ബ​ജ​റ്റി​ൽ കേ​ര​ള​ത്തോ​ടു കാ​ണി​ച്ച​ത് വി​ല​കു​റ​ഞ്ഞ രാ​ഷ്‌​ട്രീ​യ​മ​ല്ലെ​ന്ന് കേ​ന്ദ്രം ക​ണ​ക്കു​നി​ര​ത്തി പ​റ​യേ​ണ്ട​താ​ണ്. അ​ല്ലെ​ങ്കി​ൽ ഈ ​ക​റു​ത്ത ഞാ​യ​ർ കേ​ര​ള​ത്തി​ലെ ബി​ജെ​പി നേ​താ​ക്ക​ളെ​യും വി​ഷ​മ​വൃ​ത്ത​ത്തി​ലാ​ക്കും.

31-01-2026

ഇ​താ​ണ് ഇ​സ്‌​ലാ​മി​ക റി​പ്പ​ബ്ലി​ക്, ആ​വ​ശ്യ​മു​ണ്ടോ?

മ​നു​ഷ്യ​വം​ശ​ത്തെ ആ​റാം നൂ​റ്റാ​ണ്ടി​ലേ​ക്കു തി​രി​ച്ചെ​ത്തി​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​യ​വ​ർ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ചാ​തു​ർ​വ​ർ​ണ്യ വ്യ​വ​സ്ഥ​യും അ​ടി​മ​ത്ത​വും പു​നഃ​സ്ഥാ​പി​ച്ചി​രി​ക്കു​ന്നു. യ​ഥാ​ർ​ഥ മ​തേ​ത​ര വി​ശ്വാ​സി​ക​ൾ അ​പ​ക​ടം തി​രി​ച്ച​റി​യ​ണം. താ​ലി​ബാ​ൻ മു​ട്ട​ക​ൾ ഇ​ന്ത്യ​യി​ൽ വി​രി​യ​രു​ത്. മോ​ശ​പ്പെ​ട്ട മ​ത​രാ​ഷ്‌​ട്ര​മ​ല്ല, മ​ഹ​ത്താ​യ ഇ​സ്‌​ലാ​മി​ക രാ​ഷ്‌​ട്ര​മാ​ണ് ത​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ജ​മാ അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ ആ​ചാ​ര്യ​ൻ പ​റ​ഞ്ഞ​ത് മ​ധു​ര​ത്തി​ൽ പൊ​തി​ഞ്ഞ വി​ഷ​മാ​ണ്.

അ​വ​രു​ടെ​യൊ​ക്കെ വി​സ്മ​യ​മാ​യ താ​ലി​ബാ​ന്‍റെ അ​ഫ്ഗാ​നി​ൽ​നി​ന്നു​ള്ള ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണ​മാ​ണ് നാം ​ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ പ്രീ​ണ​ന​രാ​ഷ്‌​ട്രീ​യ​ക്കാ​ർ ഇ​ത്ത​ര​ക്കാ​രു​മാ​യു​ള്ള അ​വി​ഹി​ത​ബ​ന്ധം ഉ​പേ​ക്ഷി​ക്കു​വോ​ളം മ​തേ​ത​ര സ​മൂ​ഹം കാ​ത്തി​രി​ക്ക​രു​ത്. ഇ​ത്ത​രം ഒ​ളി​ച്ചു​ക​ട​ത്ത​ലു​ക​ളു​ടെ കാ​ല​ത്ത് പ​ത്ര​മെ​ന്ന നി​ല​യി​ൽ നി​ങ്ങ​ളു​ടെ നി​ല​പാ​ടും പ്ര​തി​രോ​ധ​വും എ​ന്താ​യി​രു​ന്നെ​ന്ന ഭാ​വി​ത​ല​മു​റ​യു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി ഈ ​മു​ഖ​പ്ര​സം​ഗ​വും ച​രി​ത്ര​ത്തി​ലി​രി​ക്ക​ട്ടെ.

ക്രൈ​സ്ത​വ-​ഹി​ന്ദു-​മു​സ്‌​ലിം മ​ത​ഭ്രാ​ന്തു​ക​ളി​ൽ ഒ​ന്നി​നെ​യെ​ങ്കി​ലും ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്ന മ​തേ​ത​ര​ത്വം വ്യാ​ജ​മാ​ണ്. താ​ലി​ബാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ഹി​ബ​ത്തു​ള്ള അ​ഖു​ന്ദ്‌​സാ​ദ ഒ​പ്പി​ട്ട 10 അ​ധ്യാ​യ​ങ്ങ​ളും 119 അ​നുഛേ​ദ​ങ്ങ​ളു​മു​ള്ള ക്രി​മി​ന​ൽ ന​ട​പ​ടി​ക്ര​മ​ത്തി​ലെ "ഇ​സ്‌​ലാ​മി​ക​രാ​ഷ്‌​ട്ര പ​രി​ഷ്കാ​ര​ങ്ങ​ളി'​ൽ ചി​ല​ത് ഇ​ങ്ങ​നെ​യാ​ണ്. അ​ടി​മ​ത്തം നി​യ​മ​വി​ധേ​യ​മാ​ക്കി. അ​തി​ന്‍റെ അ​ടി​സ്ഥാ​നം ചാ​തു​ർ​വ​ർ​ണ്യ​മാ​ണ്. ആ​ർ​ട്ടി​ക്കി​ൾ-9, സ​മൂ​ഹ​ത്തെ മ​ത​പ​ണ്ഡി​ത​ർ (ഉ​ല​മ അ​ല്ലെ​ങ്കി​ൽ മു​ല്ല), വ​രേ​ണ്യ​വ​ർ​ഗം (ഗോ​ത്ര​ത്ത​ല​വ​ന്മാ​രും ക​മാ​ൻ​ഡ​ർ​മാ​രും), മ​ധ്യ​വ​ർ​ഗം, താ​ഴ്‌​ന്ന​വ​ർ​ഗം എ​ന്നി​ങ്ങ​നെ നാ​ലു വി​ഭാ​ഗ​ങ്ങ​ളാ​യി വി​ഭ​ജി​ച്ചു.

ശി​ക്ഷ, കു​റ്റ​മ​നു​സ​രി​ച്ച​ല്ല, പ്ര​തി​യു​ടെ സാ​മൂ​ഹി​ക​പ​ദ​വി അ​നു​സ​രി​ച്ചാ​കും. ഇ​ന്ത്യ​യി​ൽ കു​റ്റ​ങ്ങ​ളെ​യും ശി​ക്ഷ​യെ​യും ചാ​തു​ർ​വ​ർ​ണ്യം വി​വേ​ചി​ച്ചി​രു​ന്ന കാ​ല​ത്തി​ന്‍റെ ഓ​ർ​മ​യു​ണ​ർ​ത്തു​ന്ന​താ​ണ് ഈ ​പ്രാ​കൃ​ത നി​യ​മം. അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഇ​തി​നാ​യി പൗ​ര​ന്മാ​രെ സ്വ​ത​ന്ത്ര​രെ​ന്നും അ​ടി​മ​ക​ളെ​ന്നും കോ​ഡ് ഉ​പ​യോ​ഗി​ച്ച് വേ​ർ​തി​രി​ക്കും. ഇ​സ്‌​ലാ​മി​ക പ​ണ്ഡി​ത​ൻ ഒ​രു കു​റ്റ​കൃ​ത്യം ചെ​യ്താ​ൽ ശി​ക്ഷ "ഉ​പ​ദേ​ശ'​ത്തി​ലൊ​തു​ങ്ങും. വ​രേ​ണ്യ​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട​യാ​ളാ​ണെ​ങ്കി​ൽ കോ​ട​തി​യി​ലേ​ക്ക് വി​ളി​പ്പി​ച്ച് ഉ​പ​ദേ​ശി​ക്കും.

മ​ധ്യ​വ​ർ​ഗ​ക്കാ​ർ​ക്ക് ത​ട​വ് ശി​ക്ഷ. എ​ന്നാ​ൽ, സ​മൂ​ഹ​ത്തി​ലെ ഏ​റ്റ​വും താ​ഴ്ന്ന വി​ഭാ​ഗ​ത്തി​ന് ത​ട​വും ചാ​ട്ട​വാ​റ​ടി​യും തു​ട​ങ്ങി മു​ക​ളി​ലേ​ക്കു​ള്ള ശി​ക്ഷ​ക​ൾ..! താ​ലി​ബാ​ൻ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി നാ​ല​ര വ​ർ​ഷം പി​ന്നി​ട്ട​പ്പോ​ഴാ​ണ് "ഇ​സ്‌​ലാ​മി​ക ഭ​ര​ണ മൂ​ല്യ​ങ്ങ​ൾ' തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള നീ​ക്കം. സ്ത്രീ​ക​ൾ​ക്കും മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കും മ​നു​ഷ്യ​രെ​ന്ന പ​ദ​വി​പോ​ലും ഇ​ല്ല. കു​റ്റം ആ​രോ​പി​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് അ​ഭി​ഭാ​ഷ​ക​നെ വ​യ്ക്കാ​ന്‍ അ​വ​കാ​ശ​മി​ല്ല. തെ​റ്റാ​യ ശി​ക്ഷാ​ന​ട​പ​ടി​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​വു​മി​ല്ല.

തെ​ളി​വു​ക​ളേ​ക്കാ​ൾ കു​റ്റ​സ​മ്മ​ത മൊ​ഴി​ക​ൾ​ക്കും സാ​ക്ഷി​മൊ​ഴി​ക​ൾ​ക്കു​മാ​ണ് കോ​ട​തി പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. പീ​ഡി​പ്പി​ച്ചു കു​റ്റം സ​മ്മ​തി​പ്പി​ച്ചാ​ലും മ​ത​നേ​താ​ക്ക​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പേ​ടി​ക്കാ​നി​ല്ല. ഭ​ർ​ത്താ​വി​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ വീ​ടി​നു പു​റ​ത്തി​റ​ങ്ങു​ന്ന സ്ത്രീ​ക​ളും സ്വ​ന്തം വീ​ട്ടു​കാ​രെ സ​ന്ദ​ർ​ശി​ക്കു​ന്ന ഭാ​ര്യ​മാ​രും ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്പോ​ൾ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ണ്ടാ​യാ​ലും ഭ​ർ​ത്താ​വി​നു വെ​റും 15 ദി​വ​സ​ത്തെ ത​ട​വ്.

ഇ​സ്‌​ലാം മ​തം ഉ​പേ​ക്ഷി​ക്കു​ന്ന​വ​ർ പി​ന്നെ വെ​ളി​ച്ചം കാ​ണി​ല്ല. ആ​ജീ​വ​നാ​ന്ത ത​ട​വു​ശി​ക്ഷ കൂ​ടാ​തെ ഓ​രോ മൂ​ന്ന് ദി​വ​സം കൂ​ടു​മ്പോ​ഴും പ​ര​സ്യ​മാ​യ ചാ​ട്ട​വാ​റ​ടി​യു​മു​ണ്ട്. ലോ​ക​ത്തെ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ പ​ല​തും ന​ടു​ക്ക​വും പ്ര​തി​ഷേ​ധ​വു​മൊ​ക്കെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഒ​രു ഫ​ല​വും ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ല. ന​മു​ക്കു ചെ​യ്യാ​വു​ന്ന ഒ​രു കാ​ര്യം, അ​ഫ്ഗാ​നി​ലെ സ്ഥി​ത​ഗ​തി​ക​ളെ അ​പ​ല​പി​ക്കു​ന്ന​തി​ന​പ്പു​റം ഇ​ന്ത്യ​യി​ലെ താ​ലി​ബാ​ൻ നു​ഴ​ഞ്ഞു​ക​യ​റ്റ​ത്തെ ത​ട​യു​ക​യാ​ണ്.

ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യ​ത്തി​നു പ​രി​മി​തി​യു​ണ്ട്. തീ​വ്ര​വാ​ദ​ത്തെ എ​തി​ർ​ത്താ​ൽ മു​സ്‌​ലിം വോ​ട്ട് ന​ഷ്ട​പ്പെ​ടു​മോ​യെ​ന്ന, ആ ​സ​മു​ദാ​യ​ത്തെ വി​ല​കു​റ​ച്ചു കാ​ണു​ന്ന വി​ക​ല രാ​ഷ്‌​ട്രീ​യ​മാ​ണ് കോ​ൺ​ഗ്ര​സും സി​പി​എ​മ്മും ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ർ​ട്ടി​ക​ളെ പി​ന്തി​രി​പ്പി​ക്കു​ന്ന​ത്. മ​റ്റു ചി​ല​ർ​ക്ക് ത​ങ്ങ​ൾ ത​ള്ളി​പ്പ​റ​ഞ്ഞി​ട്ടി​ല്ലാ​ത്ത ചാ​തു​ർ​വ​ർ​ണ്യ​മ​ല്ലേ താ​ലി​ബാ​ൻ ഏ​റ്റെ​ടു​ത്ത​ത് എ​ന്ന വ​ർ​ണ്യ​ത്തി​ലാ​ശ​ങ്ക. പ്ര​ത്യേ​കി​ച്ച്, കേ​ന്ദ്ര​സ​ർ​ക്കാ​ർ താ​ലി​ബാ​നു​മാ​യി ക​രാ​റു​ക​ളി​ലേ​ർ​പ്പെ​ടാ​ൻ നി​ർ​ബ​ന്ധി​ത​മാ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ.

മ​റ്റൊ​രു ക​റു​ത്ത ഫ​ലി​തം​കൂ​ടി പ​റ​യാ​തെ വ​യ്യ. മ​ത​രാ​ഷ്‌​ട്ര​വാ​ദം അ​വ​ർ ഉ​പേ​ക്ഷി​ച്ചു എ​ന്ന​വ​കാ​ശ​പ്പെ​ട്ടു​കൊ​ണ്ട് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ജ​മാ ഇ​ത്തെ ഇ​സ്‌​ലാ​മി​യെ​യും അ​തി​ന്‍റെ രാ​ഷ്‌​ട്രീ​യ​ദ​ള​മാ​യ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യെ​യും ചേ​ർ​ത്തു​നി​ർ​ത്തി തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്പോ​ഴാ​ണ്, ഇ​സ്‌​ലാ​മി​ൽ വി​ശ്വ​സി​ക്കു​ന്ന ആ​ർ​ക്കും ഇ​സ്‌​ലാ​മി​ക് റി​പ്പ​ബ്ലി​ക്കി​നെ ത​ള്ളി​പ്പ​റ​യാ​നാ​വി​ല്ലെ​ന്ന് ജ​മാ അ​ത്തെ ഇ​സ്‌​ലാ​മി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശൈ​ഖ് മു​ഹ​മ്മ​ദ് കാ​ര​ക്കു​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ഖ്യാ​പി​ച്ച​ത്.

ന​ബി​യെ ഇ​ത്തി​രി​യെ​ങ്കി​ലും സ്നേ​ഹി​ക്കു​ന്ന ഒ​രു സ​ത്യ​വി​ശ്വാ​സി​ക്കും അ​തി​നെ ത​ള്ളി​പ്പ​റ​യാ​നാ​വി​ല്ല​ത്രേ. മു​ന്പ് മ​റ്റൊ​രു വീ​ഡി​യോ​യി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞ​തു കേ​ട്ടാ​ൽ സം​ശ​യം തീ​രും. ജ​മാ അ​ത്തെ ഇ​സ്‌​ലാ​മി ഒ​രി​ക്ക​ലും മ​ത​രാ​ഷ്‌​ട്ര​വാ​ദം അം​ഗീ​ക​രി​ക്കു​ന്നി​ല്ല, സ്ഥാ​പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മി​ല്ല. മ​ത​രാ‌​ഷ്‌​ട്ര​മെ​ന്ന​തു പാ​ശ്ചാ​ത്യ ടെ​ർ​മി​നോ​ള​ജി​യാ​ണ്. ഞ​ങ്ങ​ളു​ടേ​ത് ഇ​സ്‌​ലാ​മി​ക രാ​ഷ്‌​ട്ര​മാ​ണ്.

ഇ​സ്‌​ലാ​മി​ക രാ​ഷ്‌​ട്രം മ​ത​രാ​ഷ്‌​ട്ര​മ​ല്ല, അ​തൊ​രു ആ​ദ​ർ​ശാ​ധി​ഷ്ഠി​ത മാ​ന​വി​ക ബ​ഹു​സ്വ​ര രാ​ഷ്‌​ട്ര​മാ​ണ്! അ​താ​യ​ത്, ലോ​ക​സ​മാ​ധാ​ന​ത്തി​ന് ഏ​റ്റ​വും വ​ലി​യ ഭീ​ഷ​ണി​യാ​യ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റും വി​സ്മ​യ താ​ലി​ബാ​നും ബൊ​ക്കോ ഹ​റാ​മും ജ​മാ അ​ത്തെ ഇ​സ്‌​ലാ​മി​യും പോ​പ്പു​ല​ർ ഫ്ര​ണ്ടും അ​സം​ഖ്യം ഇ​ത​ര​മ​ത ഘാ​ത​ക​സം​ഘ​ങ്ങ​ളും നെ​ഞ്ചേ​റ്റു​ന്ന മു​സ്‌​ലിം ബ്ര​ദ​ർ​ഹു​ഡ് ലോ​ക​മെ​ങ്ങും ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന ഇ​സ്‌​ലാ​മി​ക രാ​ഷ്‌​ട്ര​ത്തെ ജ​മാ അ​ത്തെ ഇ​സ്‌​ലാ​മി ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.

ഈ ​ആ​ശ​യ​ത്തെ​യാ​ണ് സി​പി​എം തോ​ളി​ൽ​നി​ന്നി​റ​ക്കി വ​ച്ച​പ്പോ​ഴേ കോ​ൺ​ഗ്ര​സ് ചാ​ടി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​സ്ഡി​പി​ഐ പോ​ലു​ള്ള സം​ഘ​ട​ന​ക​ളെ സി​പി​എ​മ്മും വ​ള​ർ​ത്തു​ന്നു​ണ്ട്. ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​ത്തെ​യും അ​തു​വ​ഴി ഹി​ന്ദു​ത്വ വ​ർ​ഗീ​യ​ത​യെ​യും പോ​ഷി​പ്പി​ച്ച​തി​ൽ, ഇ​ന്ത്യ​യി​ലെ മ​തേ​ത​ര പാ​ര​ന്പ​ര്യം അ​വ​കാ​ശ​പ്പെ​ടു​ന്ന ഇ​ട​തു-​വ​ല​തു മു​ന്ന​ണി​ക​ളു​ടെ പ​ങ്ക് പ​ഠി​ക്കു​ന്ന​വ​ർ​ക്ക് ഈ ​യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ​ക്കൂ​ടി ച​രി​ത്രം റ​ഫ​റ​ൻ​സാ​യി ന​ൽ​കും.

സ​ത്യ​ത്തി​ൽ ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദം ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ൽ, പ്ര​ത്യേ​കി​ച്ച് ബി​ജെ​പി ഭ​ര​ണ​ത്തി​ൽ, പ​ത്തി​യൊ​തു​ക്കി ക​ഴി​യു​ക​യാ​ണ്. തീ​വ്ര​വാ​ദ പ്ര​സ്ഥാ​ന​ങ്ങ​ൾ സ്വ​ന്ത​മാ​യി ഒ​പ്പി​ട്ട സ്വ​ഭാ​വ സ​ർ​ട്ടി​ഫി​ക്ക​റ്റും സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളും വാ​യി​ച്ചു​നോ​ക്കി​യി​ട്ട്, ര​ഹ​സ്യ​മോ പ​ര​സ്യ​മോ ആ​യി​ട്ടു​ള്ള നീ​ക്കു​പോ​ക്കു​ക​ൾ ന​ട​ത്തു​ന്ന​വ​രു​ടെ​യൊ​ക്കെ കൈ​ക​ളി​ൽ മ​തേ​ത​ര​ത്വം എ​ത്ര​കാ​ലം ഭ​ദ്ര​മാ​യി​രി​ക്കു​മെ​ന്ന് മ​തേ​ത​ര സ​മൂ​ഹം സ്വ​ന്തം മ​ക്ക​ളെ​യോ​ർ​ത്തെ​ങ്കി​ലും ചി​ന്തി​ക്ക​ണം.

ഇ​ന്ത്യ​യി​ലെ യ​ഥാ​ർ​ഥ മ​തേ​ത​ര വി​ശ്വാ​സി​ക​ൾ ഇ​തു​പോ​ലെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യ കാ​ല​മി​ല്ല. ഭ​ര​ണ​ഘ​ട​ന​യെ​ക്കു​റി​ച്ചു പ്ര​സം​ഗി​ക്കു​ന്ന​തി​ലും അ​തു​കൊ​ണ്ടു പ്ര​ദ​ക്ഷി​ണം ന​ട​ത്തു​ന്ന​തി​ലും ഒ​തു​ങ്ങു​ന്ന​ത​ല്ല മ​തേ​ത​ര​ത്വ സം​ര​ക്ഷ​ണം. ചി​ല പാ​ർ​ട്ടി​ക​ൾ മ​ത​ത്തി​ന്‍റെ പേ​രി​ൽ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കു​ക​യും മ​റ്റു ചി​ല​ർ വോ​ട്ടി​നു​വേ​ണ്ടി മ​ത​ഭ്രാ​ന്തു​ക​ളോ​ടൊ​ത്തു ശ​യി​ക്കു​ക​യും ചെ​യ്യു​ന്ന കാ​ല​ത്ത്, മ​ത​രാ​ഷ്‌​ട്രം പി​റ​ക്കാ​തി​രി​ക്കാ​ൻ ആ​സൂ​ത്ര​ണം ആ​വ​ശ്യ​മാ​ണ്.

നാം ​ഹി​ന്ദു​ക്ക​ളും മു​സ്‌​ലിം​ക​ളും ക്രി​സ്ത്യാ​നി​ക​ളു​മൊ​ക്കെ വ​ർ​ഗീ​യ​ത​യി​ൽ ക​ക്ഷി​ചേ​രാ​ത്ത രാ​ഷ്‌​ട്രീ​യം പു​റ​ത്തെ​ടു​ക്ക​ണം. രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളോ​ടു​ള്ള ചോ​ദ്യ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​ണം. അ​ഫ്ഗാ​നി​സ്ഥാ​ൻ ഒ​രു ത​മോ​ഗ​ർ​ത്ത​മാ​കു​ന്പോ​ൾ ഇ​ന്ത്യ അ​തി​ന്‍റെ മ​തേ​ത​ര ഭ്ര​മ​ണ​പ​ഥ​ത്തി​ൽ​നി​ന്ന് ഒ​രി​ഞ്ചും മാ​റ​രു​ത്.

30-01-2026

  ബ​ജ​റ്റാ​യി; ഇ​നി പ്ര​ക​ട​ന​പ​ത്രി​ക

ഇ​തു​വ​രെ എ​ല്ലാ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും ചെ​യ്തി​ട്ടു​ള്ള​തേ ഇ​ന്ന​ലെ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലും ചെ​യ്തി​ട്ടു​ള്ളു. കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​നു തൊ​ട്ടു​മു​ന്പു​ള്ള ബ​ജ​റ്റ് ഇ​ദ്ദേ​ഹ​വും വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​ക്കി.

ദ​രി​ദ്ര​രെ പ​രി​ഗ​ണി​ച്ച്, നി​കു​തി​ഭാ​രം വ​ർ​ധി​പ്പി​ക്കാ​തെ, ശ​ന്പ​ള​പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ച്, ബി​രു​ദ​ത​ലം വ​രെ വി​ദ്യാ​ഭ്യാ​സം സൗ​ജ​ന്യ​മാ​ക്കി, വി​ക​സ​ന​പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച്, നേ​രി​യ​തെ​ങ്കി​ലും ആ​ശാ വ​ർ​ക്ക​ർ​മാ​ർ​ക്കു​പോ​ലും പ്ര​തി​ഫ​ലം വ​ർ​ധി​പ്പി​ച്ച് ബാ​ല​ഗോ​പാ​ൽ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ്, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക​യു​ടെ മു​ന്നൊ​രു​ക്ക​മാ​യി.

അ​തു​കൊ​ണ്ട്, ന​ട​പ്പാ​ക്കി​യാ​ൽ സം​സ്ഥാ​ന​ത്തി​നു ഗു​ണ​ക​ര​മാ​യ ബ​ജ​റ്റാ​ണി​തെ​ന്നു പ​റ​യാം. ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ തി​ക​ച്ചും സം​യ​മ​ന​ത്തോ​ടെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കാ​ൻ മ​ന്ത്രി​ക്കു ക​ഴി​ഞ്ഞി​ട്ടു​മു​ണ്ട്. കെ -​റെ​യി​ലി​നു പ​ക​ര​മാ​യു​ള്ള ആ​ര്‍​ആ​ര്‍​ടി​എ​സ് അ​തി​വേ​ഗ റെ​യി​ൽ പാ​ത​യാ​ണ് ബ​ജ​റ്റി​ലെ വി​ക​സ​ന​പ്ര​ഖ്യാ​പ​ന​ത്തി​ൽ പ്ര​ധാ​നം. പ്രാ​രം​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി 100 കോ​ടി വ​ക​യി​രു​ത്തു​ക​യും ചെ​യ്തു.

കെ-​റെ​യി​ൽ വ​രു​ത്തി​വ​ച്ച ക്ഷീ​ണം ഈ ​പ്ര​ഖ്യാ​പ​നം​കൊ​ണ്ടു മ​റി​ക​ട​ക്കാ​നാ​കു​മോ​യെ​ന്ന​റി​യി​ല്ല. ഇ. ​ശ്രീ​ധ​ര​ന്‍റെ മു​ൻ​കൈ​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഡി​പി​ആ​ർ ത​യാ​റാ​ക്കാ​ൻ പ​ച്ച​ക്കൊ​ടി കാ​ണി​ച്ച തി​രു​വ​ന​ന്ത​പു​രം-​ക​ണ്ണൂ​ർ വേ​ഗ​പാ​ത പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ​യാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ പു​തി​യ പ്ര​ഖ്യാ​പ​നം. "ശ്രീ​ധ​ര​ൻ വേ​ഗ​പാ​ത'​യ്ക്ക് പൊ​ന്നാ​നി​യി​ൽ ഡി​എം​ആ​ർ​സി ഓ​ഫീ​സും തു​റ​ന്നി​ട്ടു​ണ്ട്. ആ​ർ​ആ​ർ​ടി​എ​സ് കേ​ര​ള​ത്തി​ൽ പ്രാ​യോ​ഗി​ക​മ​ല്ല​ന്ന് അ​ദ്ദേ​ഹം പ്ര​സ്താ​വി​ക്കു​ക​യും ചെ​യ്തു.

അ​താ​യ​ത്, കെ-​റെ​യി​ൽ മു​ത​ൽ ആ​ർ​ആ​ർ​ടി​എ​സ് വ​രെ​യു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ലൂ​ടെ ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ലാ​വ​ധി തീ​രു​ക​യാ​ണ്; ഒ​ന്നും ന​ട​ന്നി​ട്ടി​ല്ല. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ര്‍​ക്ക് ആ​ദ്യ അ​ഞ്ചു ദി​വ​സം സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​കു​മെ​ന്ന പ്ര​ഖ്യാ​പ​നം ജ​ന​ങ്ങ​ളെ സ്പ​ർ​ശി​ക്കു​ന്ന​താ​ണ്. ജീ​വ​ന​ക്കാ​രെ പ​രി​ഗ​ണി​ച്ചെ​ങ്കി​ലും വൈ​കി​പ്പോ​യെ​ന്ന അ​ഭി​പ്രാ​യം അ​വ​ർ​ക്കി​ട​യി​ലു​ണ്ട്. ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ന് ക​മ്മീ​ഷ​നൊ​പ്പം ഡി​എ കു​ടി​ശി​ക ഉ​ള്‍​പ്പെ​ടെ ന​ൽ​കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള മെ​ഡി​സെ​പ് ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി കൂ​ടു​ത​ൽ ആ​നു​കൂ​ല്യ​ങ്ങ​ളോ​ടെ ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ ന​ട​പ്പാ​ക്കും. വ​രു​ന്ന സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക ബാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​താ​ണി​ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്കാ​യി 1000 കോ​ടി​യും വ​ക​യി​രു​ത്തി. കാ​രു​ണ്യ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത കു​ടും​ബ​ങ്ങ​ൾ​ക്കാ​യി പു​തി​യ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു.

മൂ​ന്നു മാ​സം മു​ന്പ് ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ വ​ർ​ധി​പ്പി​ച്ച​തു​കൊ​ണ്ട് ബ​ജ​റ്റി​ൽ അ​ധി​ക​വ​ർ​ധ​ന​യി​ല്ല. ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ ന​വം​ബ​ർ മു​ത​ൽ കൊ​ടു​ത്തു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. സ്ത്രീ​സു​ര​ക്ഷാ പെ​ൻ​ഷ​ന് 3,820 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ​തും ശ്ര​ദ്ധേ​യ​മാ​യി. ആ​ശ​മാ​രു​ടെ ഓ​ണ​റേ​റി​യം 1000 രൂ​പ വ​ർ​ധി​പ്പി​ച്ചു എ​ന്ന​ത് എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണ്.

കാ​ര​ണം, ആ​ശ​മാ​രു​ടെ സ​മ​ര​ത്തെ സി​പി​എ​മ്മും സ​ർ​ക്കാ​രും ഒ​രു​പോ​ലെ അ​വ​ഹേ​ളി​ച്ച​തു കേ​ര​ളം ക​ണ്ട​താ​ണ്. സം​സ്ഥാ​ന​ത്തി​ന് ഇ​ക്കാ​ര്യ​ത്തി​ൽ ഒ​ന്നും ചെ​യ്യാ​നി​ല്ലെ​ന്ന് ഒ​രു വ​ർ​ഷ​ത്തോ​ളം ആ​വ​ർ​ത്തി​ച്ചെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ ര​ണ്ടു ത​വ​ണ​യാ​യി 2000 രൂ​പ വ​ർ​ധി​പ്പി​ച്ചു. ബ​ജ​റ്റി​ൽ ആ​ശ​മാ​ർ​ക്കും അ​ങ്ക​ണ​വാ​ടി വ​ർ​ക്കേ​ഴ്സി​നും വേ​ത​നം 1000 രൂ​പ വീ​തം വ​ർ​ധി​പ്പി​ച്ചു.

പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം സം​സ്ഥാ​ന​ത്തെ 26,125 ആ​ശാ വ​ർ​ക്ക​ർ​മാ​ർ​ക്ക് ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കും. ക്ഷേ​മ​പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ന് 14,500 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​ത്. കേ​ര​ള​ത്തി​ൽ പ്ല​സ് ടു ​വ​രെ നി​ല​വി​ലു​ള്ള സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം ഇ​നി ബി​രു​ദ ത​ല​ത്തി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടും.

പൂ​ച്ച പെ​റ്റു​കി​ട​ക്കു​ന്ന ഖ​ജ​നാ​വു​ള്ള കേ​ര​ള​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ൽ ജ​ന​ങ്ങ​ൾ വി​ശ്വ​സി​ക്ക​രു​തെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​രി​ഹ​സി​ച്ച​ത്. 10 വ​ർ​ഷം ചെ​യ്യാ​തി​രു​ന്ന കാ​ര്യ​ങ്ങ​ൾ ചെ​യ്യു​മെ​ന്നാ​ണു പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​ൻ വേ​ണ്ടി​യു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ് കേ​ര​ള ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മോ​ശം പ​ദ്ധ​തി​ച്ചെ​ല​വ് ന​ട​ത്തി​യ വ​ർ​ഷ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

പ​ക്ഷേ, കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന​യെ മ​റി​ക​ട​ന്ന് സം​സ്ഥാ​നം വി​ജ​യ​ക​ര​മാ​യ ബ​ജ​റ്റ് പ്ര​ഖ്യാ​പി​ച്ചെ​ന്നും ബ​ജ​റ്റി​ൽ വി​ശ​ദാം​ശ​ങ്ങ​ളും ഡോ​ക്യു​മെ​ന്‍റു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തി​നാ​ൽ ധ​ന​സ്ഥി​തി​യെ​ക്കു​റി​ച്ച് ഒ​രു ധ​വ​ള​പ​ത്ര​ത്തി​ന്‍റെ​പോ​ലും ആ​വ​ശ്യ​മി​ല്ലെ​ന്നു​മാ​ണ് ധ​ന​മ​ന്ത്രി പ്ര​തി​ക​രി​ച്ച​ത്.

ഏ​താ​യാ​ലും അ​വ​സാ​ന നാ​ളു​ക​ളി​ലു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ൾ വോ​ട്ടാ​യി മാ​റു​മോ​യെ​ന്നും ആ​ര്‍​ആ​ര്‍​ടി​എ​സ് അ​തി​വേ​ഗ റെ​യി​ൽ പാ​ത ഉ​ൾ​പ്പെ​ടെ ബ​ജ​റ്റി​ലെ പ​ല വി​ക​സ​ന പ​ദ്ധ​തി​ക​ളും ന​ട​പ്പാ​കു​മോ​യെ​ന്നും ഒ​രു​റ​പ്പു​മി​ല്ല. സ​ർ​ക്കാ​രി​ന്‍റെ ബ​ജ​റ്റി​ൽ ആ​ക്ഷേ​പ​മു​ണ്ടെ​ങ്കി​ൽ പ്ര​തി​പ​ക്ഷ​മാ​ണ് ഇ​തേ​ക്കു​റി​ച്ചു പ​ഠി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ടും അ​തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി അ​വ​രു​ടെ പ്ര​ക​ട​ന​പ​ത്രി​ക​യും ത​യാ​റാ​ക്കേ​ണ്ട​ത്. ര​ണ്ടും വി​ല​യി​രു​ത്തി തീ​രു​മാ​ന​മെ​ടു​ക്കാ​ൻ രാ​ഷ്‌​ട്രീ​യ​ബോ​ധ​മു​ള്ള കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക​റി​യാം.

29-01-2026

ട്രം​​പി​​ന്‍റെ വ​​ഴി​​മു​​ട​​ക്കി​​ന് മോ​​ദി​​യു​​ടെ ബൈ​​പാ​​സ്

ത​​ങ്ങ​​ൾ​​ക്കു​​ മാ​​ത്രം ലാ​​ഭ​​വും പ​​ങ്കാ​​ളി​​ക​​ൾ​​ക്കു ന​​ഷ്ട​​വു​​മു​​ണ്ടാ​​കു​​ന്ന വി​​ചി​​ത്ര വ്യാ​​പാ​​ര​​ക്ക​​രാ​​റു​​ക​​ൾ​​ക്കു കാ​​ത്തി​​രി​​ക്കു​​ന്ന​​വ​​ർ​​ക്കൊ​​ഴി​​ച്ചാ​​ൽ പൊ​​തു​​വെ രാ​​ജ്യ​​ത്തി​​നു ഗു​​ണ​​ക​​ര​​മാ​​ണ് ഇ​​ന്ത്യ-​​യൂറോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ സ്വ​​ത​​ന്ത്ര വ്യാ​​പാ​​ര​​ക്ക​​രാ​​ർ. യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ന്‍റെ താ​​ത്പ​​ര​​്യങ്ങ​​ൾ​​ക്ക് ഇ​​ന്ത്യ കീ​​ഴ​​ട​​ങ്ങി​​യെ​​ന്നു പ​​റ​​ഞ്ഞ് സി​​പി​​എം ഇ​​തി​​നെ എ​​തി​​ർ​​ത്തി​​ട്ടു​​ണ്ട്. ചൈ​​ന​​യ്ക്കും റ​​ഷ്യ​​ക്കും എ​​തി​​ർ​​പ്പു​​ണ്ട്.

ഇ​​ന്ത്യ​​യും യൂ​​റോ​​പ്പു​​മാ​​യു​​ള്ള ബ​​ന്ധം വ​​ഷ​​ളാ​​ക്ക​​രു​​തെ​​ന്നു മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി​​യ അ​​മേ​​രി​​ക്ക​​ക്കാ​​ർ​​ക്ക് ആ​​ശ​​ങ്ക​​യും ത​​ന്നി​​ഷ്ട​​ക്കാ​​ര​​നാ​​യ ട്രം​​പി​​ന് രോ​​ഷ​​വും ഉ​​ണ്ടാ​​യേ​​ക്കാം. അ​​ത് അ​​വ​​രു​​ടെ കാ​​ര്യം. ക​​രാ​​റ​​നു​​സ​​രി​​ച്ച്, ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നു യൂറോ​​പ്യ​​ൻ യൂ​​ണി​​യ​​നി​​ലെ 27 രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കു ക​​യ​​റ്റു​​മ​​തി ചെ​​യ്യു​​ന്ന 99.5 ശ​​ത​​മാ​​നം ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്കും നി​​കു​​തി കു​​റ​​യ്ക്കു​​ക​​യോ ഒ​​ഴി​​വാ​​ക്കു​​ക​​യോ ചെ​​യ്യും. അ​​തു​​പോ​​ലെ, ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന 97.5 ശ​​ത​​മാ​​ന​​ത്തി​​ന് ഇ​​ന്ത്യ​​യും ആ​​നു​​പാ​​തി​​ക​​മാ​​യ നി​​കു​​തി​​യി​​ള​​വു ന​​ൽ​​കും. ക​​യ​​റ്റു​​മ​​തി-​​പി​​ഴ തീ​​രു​​വ​​ക​​ൾ വ​​ർ​​ധി​​പ്പി​​ച്ച് മ​​റ്റു​​ള്ള​​വ​​രു​​ടെ വ​​ഴി​​മു​​ട​​ക്കാ​​നി​​റ​​ങ്ങി​​യ ട്രം​​പി​​നോ​​ടു ത​​ർ​​ക്കി​​ച്ചു സ​​മ​​യം ക​​ള​​യാ​​തെ മോ​​ദി​​യും യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ നേ​​താ​​ക്ക​​ളും ബൈ​​പാ​​സ് തു​​റ​​ന്നി​​രി​​ക്കു​​ന്നു.

എ​​ല്ലാ വ്യാ​​പാ​​ര​​ക്ക​​രാ​​റു​​ക​​ളു​​ടെ​​യും മാ​​താ​​വ് എ​​ന്നു വി​​ശേ​​ഷി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന പു​​തി​​യ ക​​രാ​​ർ, യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നി​​ലെ 27 രാ​​ജ്യ​​ങ്ങ​​ളു​​ടെ​​യും യൂ​​റോ​​പ്യ​​ൻ പാ​​ർ​​ല​​മെ​​ന്‍റി​​ന്‍റെ​​യും അം​​ഗീ​​കാ​​രം​​കൂ​​ടി ല​​ഭി​​ച്ചാ​​ൽ ഇ​​ക്കൊ​​ല്ലം അ​​വ​​സാ​​ന​​മോ അ​​ടു​​ത്ത വ​​ർ​​ഷം ആ​​ദ്യ​​മോ നി​​ല​​വി​​ൽ വ​​രും. യൂ​​റോ​​പ്യ​​ൻ കൗ​​ണ്‍​സി​​ൽ പ്ര​​സി​​ഡ​​ന്‍റ് അ​​ന്‍റോ​​ണി​​യോ കോ​​സ്റ്റ​​യും യൂ​​റോ​​പ്യ​​ൻ ക​​മ്മീ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് ഉ​​ർ​​സു​​ല ഫോ​​ണ്‍ ദെ​​ർ ലെ​​യ്നു​​മാ​​യി പ്ര​​ധാ​​ന​​മ​​ന്ത്രി മോ​​ദി ഡ​​ൽ​​ഹി​​യി​​ൽ ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യെ​​ത്തു​​ട​​ർ​​ന്നാ​​ണ് വ്യാ​​പാ​​ര​​ക്ക​​രാ​​ർ ഒ​​പ്പു​​വ​​ച്ച​​ത്.

ഫാ​​ർ​​മ​​സ്യൂ​​ട്ടി​​ക്ക​​ൽ​​സ്, എ​​ൻ​​ജി​​നി​​യ​​റിം​​ഗ് സാ​​ധ​​ന​​ങ്ങ​​ൾ, ഓ​​ട്ടോ​​മോ​​ട്ടീ​​വ് ഘ​​ട​​ക​​ങ്ങ​​ൾ, ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സ്, അ​​മേ​​രി​​ക്ക​​ൻ തീ​​രു​​വ​​യി​​ൽ കു​​ടു​​ങ്ങി​​യ തു​​ണി​​ത്ത​​ര​​ങ്ങ​​ൾ, ആ​​ഭ​​ര​​ണ​​ങ്ങ​​ൾ, തു​​ക​​ൽ വ​​സ്തു​​ക്ക​​ൾ തു​​ട​​ങ്ങി​​യ​​വ​​യ്ക്ക് യൂ​​റോ​​പ്പി​​ൽ വി​​പ​​ണി​​യു​​ണ്ടാ​​കും. ഇ​​ന്ത്യ​​ൻ ഐ​​ടി, സേ​​വ​​ന ക​​യ​​റ്റു​​മ​​തി​​ക്കും വി​​ദ​​ഗ്ധ തൊ​​ഴി​​ലു​​കാ​​രു​​ടെ കു​​ടി​​യേ​​റ്റ​​ത്തി​​നും ക​​രാ​​ർ സ​​ഹാ​​യ​​ക​​മാ​​കും.

സോ​​ളാ​​ർ വ്യ​​വ​​സാ​​യ​​ങ്ങ​​ൾ​​ക്കും അ​​നു​​കൂ​​ല വി​​പ​​ണി ല​​ഭി​​ക്കും. അ​​മേ​​രി​​ക്ക​​യി​​ലെ​​യും ഇം​​ഗ്ല​​ണ്ടി​​ലെ​​യും വീ​​സ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളി​​ൽ വ​​ഴി​​മു​​ട്ടി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്കും യൂറോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ൽ അ​​വ​​സ​​ര​​ങ്ങ​​ൾ വ​​ർ​​ധി​​ക്കും. വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പ​​ഠ​​ന​​ച്ചെ​​ല​​വി​​ൽ ഗ​​ണ്യ​​മാ​​യ കു​​റ​​വു​​മു​​ണ്ടാ​​കും. മ​​റു​​വ​​ശ​​ത്ത്, യൂ​​റോ​​പ്യ​​ൻ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ൾ ഇ​​ന്ത്യ​​യി​​ൽ കാ​​ന്പ​​സു​​ക​​ൾ തു​​ട​​ങ്ങു​​ന്ന​​തോ​​ടെ ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ നി​​ല​​വാ​​രം ഉ​​യ​​രു​​ക​​യും കു​​ടി​​യേ​​റ്റ ല​​ക്ഷ്യ​​മി​​ല്ലാ​​ത്ത വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ഇ​​ന്ത്യ​​യി​​ൽ തു​​ട​​രാ​​നാ​​കു​​ക​​യും ചെ​​യ്യും.

വി​​മാ​​നം, ഓ​​ട്ടോ​​മൊ​​ബൈ​​ൽ​​സ്, ഇ​​ല​​ക്‌​​ട്രി​​ക്ക​​ൽ മെ​​ഷി​​ന​​റി​​ക​​ൾ, മ​​ദ്യം, വൈ​​നു​​ക​​ൾ, പാ​​നീ​​യ​​ങ്ങ​​ൾ, കെ​​മി​​ക്ക​​ൽ​​സ്, വ​​ജ്ര​​ങ്ങ​​ൾ, ആ​​ഡം​​ബ​​രവ​​സ്തു​​ക്ക​​ൾ തു​​ട​​ങ്ങി​​യ ബ്രാ​​ൻ​​ഡ​​ഡ് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ യൂ​​റോ​​പ്പ് ഇ​​ന്ത്യ​​യി​​ലെ​​ത്തി​​ക്കും. യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നു​​മാ​​യി ഒ​​പ്പി​​ട്ടി​​രി​​ക്കു​​ന്ന ക​​രാ​​ർ എ​​ല്ലാം​​കൊ​​ണ്ടും തി​​ക​​ഞ്ഞ​​താ​​ണെ​​ന്ന​​ല്ല, അ​​ത് ന​​മ്മു​​ടെ ആ​​വ​​ശ്യ​​മാ​​യി​​രു​​ന്നു എ​​ന്ന​​താ​​ണ് പ്ര​​ധാ​​നം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​​ദി അ​​തി​​നെ കൃ​​ത്യ​​മാ​​യി നി​​ർ​​വ​​ചി​​ച്ചി​​ട്ടു​​ണ്ട്. അ​​ര​​ക്ഷി​​ത​​ലോ​​ക​​ത്ത് സു​​ര​​ക്ഷി​​ത​​ത്വം ന​​ൽ​​കു​​ന്ന ഉ​​ട​​ന്പ​​ടികൂ​​ടി​​യാ​​ണ് യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നു​​മാ​​യു​​ള്ള ത​​ന്ത്ര​​പ​​ര​​മാ​​യ ബ​​ന്ധ​​മെ​​ന്ന് അ​​ദ്ദേ​​ഹം വി​​ശേ​​ഷി​​പ്പി​​ച്ച​​തി​​ൽ ക​​രാ​​റും അ​​തി​​ന്‍റെ അ​​ടി​​യ​​ന്ത​​ര​​ സാ​​ഹ​​ച​​ര്യ​​വും സാ​​ധ്യ​​ത​​യും വ്യ​​ക്ത​​മാ​​ണ്.

അ​​തേ​​സ​​മ​​യം, കാ​​ർ​​ഷി​​കോ​​ത്പ​​ന്ന​​ങ്ങ​​ളെ ക​​രാ​​റി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യേ​​ക്കി​​ല്ല എ​​ന്നു പ​​റ​​യു​​ന്പോ​​ൾ, ഇ​​ന്ത്യ​​യു​​ടെ സ​​ക​​ല പ്ര​​ശ്ന​​ങ്ങ​​ൾ​​ക്കു​​മു​​ള്ള പ​​രി​​ഹാ​​ര​​മ​​ല്ല ഈ ​​ഉ​​ട​​ന്പ​​ടി എ​​ന്നു ക​​രു​​തി​​യാ​​ൽ മ​​തി. മ​​റ്റു മേ​​ഖ​​ല​​ക​​ൾ​​ക്ക് ക​​രാ​​റി​​ലൂ​​ടെ വ​​ഴി തു​​റ​​ക്കു​​ന്പോ​​ൾ, ക​​ർ​​ഷ​​ക​​രോ​​ടു​​ള്ള പ്ര​​തി​​ബ​​ദ്ധ​​ത സ​​ർ​​ക്കാ​​ർ ആ​​ഭ്യ​​ന്ത​​ര​​മാ​​യി പ്ര​​ക​​ടി​​പ്പി​​ച്ചാ​​ൽ രാ​​ജ്യ​​ത്ത് സ​​മ​​ഗ്ര​​ മാ​​റ്റ​​മു​​ണ്ടാ​​കും. ത​​ങ്ങ​​ൾ​​ക്കു പ​​ങ്കി​​ല്ലാ​​ത്ത ഏ​​തൊ​​രു ക​​രാ​​റി​​നെ​​യും എ​​തി​​ർ​​ക്കു​​ന്ന​​ത് സി​​പി​​എ​​മ്മി​​ന്‍റെ ത​​ന​​ത്‌ രാ​​ഷ്‌​​ട്രീ​​യ​​മെ​​ന്നു നി​​രീ​​ക്ഷി​​ക്കാ​​മെ​​ങ്കി​​ലും, പാ​​ർ​​ല​​മെ​​ന്‍റി​​ന്‍റെ ബ​​ജ​​റ്റ്‌ സ​​മ്മേ​​ള​​ന​​ത്തി​​ൽ ക​​രാ​​ർ അ​​വ​​ത​​രി​​പ്പി​​ക്കു​​ക​​യും ച​​ർ​​ച്ച​​യ്‌​​ക്ക്‌ ത​​യാ​​റാ​​വു​​ക​​യും വേ​​ണ​​മെ​​ന്ന ആ​​വ​​ശ്യം ജ​​നാ​​ധി​​പ​​ത്യ​​പ​​ര​​മാ​​യി അം​​ഗീ​​ക​​രി​​ക്കേ​​ണ്ട​​താ​​ണ്.

വ്യാ​​പാ​​ര​​ത്തി​​നു​​വേ​​ണ്ടി തു​​ട​​ങ്ങി​​യ ച​​ർ​​ച്ച​​യ്ക്ക് 18 വ​​ർ​​ഷ​​ത്തിനുശേ​​ഷം രാ​​ഷ്‌​​ട്രീ​​യം​​കൊ​​ണ്ട് ഒ​​പ്പി​​ടേ​​ണ്ടി​​വ​​ന്ന ച​​രി​​ത്ര​​മാ​​ണ് ഇ​​ന്ത്യ-​​യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ സ്വ​​ത​​ന്ത്ര വ്യാ​​പാ​​ര​​ക്ക​​രാ​​റി​​ന്‍റേ​​ത്. 2007ൽ ​​ഡോ. മ​​ൻ​​മോ​​ഹ​​ൻ സിം​​ഗ് പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​യി​​രി​​ക്കെ യൂ​​റോ​​പ്പു​​മാ​​യി തു​​ട​​ങ്ങി​​വ​​ച്ച ച​​ർ​​ച്ച​​ക​​ളാ​​ണ് 18 വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം ഫ​​ല​​മ​​ണി​​ഞ്ഞി​​രി​​ക്കു​​ന്ന​​ത്. 2013ൽ ​​സ്തം​​ഭി​​ച്ച​​തി​​നു​​ശേ​​ഷം, 2022 ജൂ​​ണി​​ലാ​​ണു ച​​ർ​​ച്ച​​ക​​ൾ പു​​ന​​രു​​ജ്ജീ​​വി​​പ്പി​​ച്ച​​ത്. ട്രം​​പി​​ന്‍റെ അ​​ധി​​ക തീ​​രു​​വ​​ക​​ളു​​ടെ അ​​നി​​ശ്ചി​​താ​​വ​​സ്ഥ ഇ​​ന്ത്യ​​യു​​ടെ​​യും യൂ​​റോ​​പ്പി​​ന്‍റെ​​യും സാ​​ന്പ​​ത്തി​​ക​​രം​​ഗ​​ത്തെ ബാ​​ധി​​ച്ചി​​ല്ലാ​​യി​​രു​​ന്നെ​​ങ്കി​​ൽ ഒ​​രു​​പ​​ക്ഷേ, ഇ​​ത് ഇ​​ത്ര​​വേ​​ഗം ന​​ട​​പ്പാ​​കി​​ല്ലാ​​യി​​രു​​ന്നു.

അ​​മേ​​രി​​ക്ക​​യു​​ടെ പ​​ര​​ന്പ​​രാ​​ഗ​​ത ജ​​നാ​​ധി​​പ​​ത്യ പ്ര​​തി​​ബ​​ദ്ധ​​ത​​ മാ​​റ്റി​​വ​​ച്ച്, എ​​ല്ലാ ബ​​ന്ധ​​ങ്ങ​​ൾ​​ക്കും ലാ​​ഭ-​​ന​​ഷ്ട​​ങ്ങ​​ൾ​​കൊ​​ണ്ട് മാ​​ർ​​ക്കി​​ട്ട, വ്യാ​​പാ​​രി​​കൂ​​ടി​​യാ​​യ ട്രം​​പാ​​ണ് ഈ ​​ക​​രാ​​റി​​നെ രാ​​ഷ്‌​​ട്രീ​​യ ആ​​യു​​ധ​​മാ​​ക്കാ​​ൻ ഇ​​ന്ത്യ​​യെ​​യും യൂ​​റോ​​പ്പി​​നെ​​യും നി​​ർ​​ബ​​ന്ധി​​ത​​രാ​​ക്കി​​യ​​ത്. എ​​ല്ലാ​​വ​​രും ഒ​​ന്നി​​ച്ചു വ​​ള​​രു​​ക എ​​ന്ന ന​​യ​​ത്തി​​ൽ​​നി​​ന്നു മാ​​റി അ​​പ​​രി​​ഷ്കൃ​​ത​​ ശൈ​​ലി​​യി​​ൽ അ​​മേ​​രി​​ക്ക ഒ​​ന്നാ​​മ​​ത് എ​​ന്ന പൊ​​ങ്ങ​​ച്ചം ഇ​​ത​​ര​​ രാ​​ഷ്‌​​ട്ര​​ങ്ങ​​ളെ വെ​​ല്ലു​​വി​​ളി​​ക്കു​​ന്ന​​തി​​നു തു​​ല്യ​​മാ​​യി​​രു​​ന്നു. ആ ​​വെ​​ല്ലു​​വി​​ളി, ആ​​ഗോ​​ള ജി​​ഡി​​പി​​യു​​ടെ 25 ശ​​ത​​മാ​​ന​​വും ആ​​ഗോ​​ള വ്യാ​​പാ​​ര​​ത്തി​​ന്‍റെ മൂ​​ന്നി​​ലൊ​​ന്നും ഉ​​ൾ​​പ്പെ​​ടു​​ന്ന ക​​രാ​​റി​​ൽ ഒ​​പ്പി​​ട്ടു​​കൊ​​ണ്ട് ഇ​​ന്ത്യ​​യും യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നും ഏ​​റ്റെ​​ടു​​ത്തി​​രി​​ക്കു​​ന്നു.

ഇ​​തു സാ​​ധ്യ​​മാ​​ക്കു​​ന്ന​​തി​​നാ​​യി വ​​ർ​​ഷ​​ങ്ങ​​ളാ​​യി പ്ര​​തി​​ബ​​ദ്ധ​​ത​​യോടെ​ പ്ര​​വ​​ർ​​ത്തി​​ച്ച യൂ​​റോ​​പ്പി​​ലെ എ​​ല്ലാ നേ​​താ​​ക്ക​​ൾ​​ക്കും ന​​ന്ദി പ​​റ​​യു​​ന്നതായി പ്ര​​ധാ​​ന​​മ​​ന്ത്രി എ​​ക്സി​​ൽ കു​​റി​​ച്ചു. ഒ​​പ്പം, ച​​ർ​​ച്ച​​ക​​ൾ തു​​ട​​ങ്ങി​​വച്ച മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ഡോ. ​​മ​​ൻ​​മോ​​ഹ​​ൻ സിം​​ഗ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വരെയും, ച​​രി​​ത്ര​​പ​​ര​​മാ​​യ ഈ മു​​ഹൂ​​ർ​​ത്ത​​ത്തി​​ൽ രാ​​ജ്യ​​ത്തി​​നു മ​​റ​​ക്കാ​​നാ​​കി​​ല്ല.

28-01-2026

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ‘പാ​വം ക്രൂ​ര​ന്മാ​ർ’

ക​ൽ​പ്പ​റ്റ​യി​ൽ 16കാ​ര​നെ വ​ള​ഞ്ഞി​ട്ടു മ​ർ​ദി​ച്ച ഗു​ണ്ട​ക​ൾ​ക്കു കു​ട്ടി​ക​ളു​ടെ എ​ന്തെ​ങ്കി​ലും ല​ക്ഷ​ണ​മു​ണ്ടോ? ആ ​ഭ​യാ​ന​ക​ദൃ​ശ്യം മു​ഴു​വ​ൻ കാ​ണാ​ൻ മു​തി​ർ​ന്ന​വ​ർ​ക്കു​പോ​ലും, പ്ര​ത്യേ​കി​ച്ച്, മ​ക്ക​ളു​ള്ള​വ​ർ​ക്കു സാ​ധ്യ​മ​ല്ല. ഈ ​അ​ക്ര​മി​സം​ഘ​ത്തി​നു നാ​ളെ കൊ​ല​യാ​ളി​സം​ഘ​മാ​കാ​നു​ള്ള ല​ക്ഷ​ണ​ങ്ങ​ളെ​ല്ലാ​മു​ണ്ട്. പ​ക്ഷേ, ക​ൽ​പ്പ​റ്റ കു​റ്റ​വാ​ളി​ക​ളി​ൽ ഒ​രാ​ളൊ​ഴി​കെ ആ​ർ​ക്കും പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ശി​ക്ഷ ഉ​പ​ദേ​ശ​ത്തി​ലും ന​ല്ല​ന​ട​പ്പി​ലും തീ​രും. അ​താ​യ​ത്, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വേ​ട്ട​ക്കാ​രെ സം​ര​ക്ഷി​ക്കാ​ൻ നി​യ​മ​മു​ണ്ട്. പ​ക്ഷേ, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഇ​ര​ക​ൾ​ക്ക് ആ​രു​മി​ല്ല. അ​വ​രി​നി​യും ത​ല്ലു കൊ​ള്ളും, ചി​ല​പ്പോ​ൾ കൊ​ല്ല​പ്പെ​ടും.

ക​ൽ​പ്പ​റ്റ മാ​ത്ര​മ​ല്ല, കേ​ര​ള​ത്തി​ന്‍റെ മു​ക്കും മൂ​ല​യും ഇ​ത്ത​രം കു​ട്ടി​ക്കു​റ്റ​വാ​ളി​ക​ളും മ​യ​ക്കു​മ​രു​ന്ന​ടി​മ​ക​ളും ഭ​രി​ച്ചു​തു​ട​ങ്ങി​യ​ത് സ​ർ​ക്കാ​രോ നി​യ​മ​സം​വി​ധാ​ന​ങ്ങ​ളോ അ​റി​ഞ്ഞി​ട്ടി​ല്ല. കൊ​ടും​ക്രൂ​ര​രാ​യ ‘പൊ​ന്നു​മ​ക്ക​ളെ’​യും അ​വ​രെ ഇ​വ്വി​ധ​മാ​ക്കി അ​ഴി​ച്ചു​വി​ട്ട മാ​താ​പി​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​യും വി​ട്ട​യ​യ്ക്കു​ന്പോ​ൾ, ഇ​ര​ക​ൾ അ​നീ​തി​ക്കി​ര​യാ​കു​ക​യാ​ണ്. ഈ ​ഏ​ർ​പ്പാ​ട് പു​നഃ​പ​രി​ശോ​ധി​ക്ക​ണം. കു​റ്റ​കൃ​ത്യ​മു​ണ്ട്, കു​റ്റ​വാ​ളി​യി​ല്ല എ​ന്ന ദു​ര​വ​സ്ഥ മാ​റ​ണം.

ക​ഴി​ഞ്ഞ 21നു ​വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് സം​ഭ​വം. ഇ​ര​ട്ട​പ്പേ​രു വി​ളി​ച്ച​തി​നാ​ണ് ഫോ​ണി​ലൂ​ടെ വി​ജ​ന​മാ​യ സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി 16കാ​ര​നെ ഇ​ടി​ച്ചും ച​വി​ട്ടി​യും വ​ടി​യൊ​ടി​യു​വോ​ളം ത​ല്ലി​യും വീ​ഴ്ത്തി​യ​ത്. ക്രൂ​ര​ത അ​തി​രു​ക​ട​ന്ന​പ്പോ​ൾ ദൃ​ശ്യം പ​ക​ർ​ത്തി​ക്കൊ​ണ്ടി​രു​ന്ന​യാ​ൾ മ​തി​യെ​ന്നു പ​റ​യു​ന്നു​ണ്ട്. പ​ക്ഷേ, അ​ക്ര​മി​ക​ൾ​ക്കു മ​തി​യാ​യി​ല്ല. ഷൂ​സി​ട്ടു മു​ഖ​ത്തു ച​വി​ട്ടു​ന്ന​തും മ​ർ​ദി​ക്കു​ന്ന​വ​രു​ടെ ഓ​രോ​രു​ത്ത​രു​ടെ​യും കാ​ലു പി​ടി​പ്പി​ച്ചു മാ​പ്പു പ​റ​യി​ക്കു​ന്ന​തും ദൃ​ശ്യ​ത്തി​ലു​ണ്ട്. മാ​പ്പു പ​റ​യു​മ്പോ​ഴും മ​ർ​ദി​ക്കു​ക​യാ​ണ്. കു​റ്റ​വാ​ളി​ക​ൾ​ത​ന്നെ ദൃ​ശ്യം പ്ര​ച​രി​പ്പി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് ഇ​ട​പെ​ട്ട​ത്. അ​റ​സ്റ്റി​ലാ​യ ക​ൽ​പ്പ​റ്റ സ്വ​ദേ​ശി മു​ഹ​മ്മ​ദ് നാ​ഫി ഒ​ഴി​കെ​യു​ള്ള മൂ​ന്നു​പേ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്. ജു​വ​നൈ​ൽ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കും. സം​ഭ​വം ച​ർ​ച്ച​യാ​യ​തോ​ടെ മേ​പ്പാ​ടി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച നാ​ഫി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്താം ക്ലാ​സു​കാ​ര​നെ മ​ർ​ദി​ക്കു​ന്ന മ​റ്റൊ​രു ദൃ​ശ്യ​വും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

മ​ർ​ദി​ക്കു​ന്ന​വ​ർ മാ​പ്പു പ​റ​യി​ക്കു​ന്ന​തി​നൊ​പ്പം ഹ​ല്ലേ​ലു​യ്യ​യും യേ​ശു​ക്രി​സ്തു​വി​ന്‍റെ നാ​മ​വു​മൊ​ക്കെ ഏ​റ്റു ചൊ​ല്ലി​ക്കു​ന്ന​തും പോ​ലീ​സ് അ​ന്വേ​ഷി​ക്കേ​ണ്ട​താ​ണ്. കു​റ്റ​വാ​ളി​ക​ൾ​ക്കു മ​ത​പ​ര​മാ​യ ദു​രു​ദ്ദേ​ശ്യ​മു​ണ്ടെ​ങ്കി​ൽ അ​തു കൂ​ടു​ത​ൽ ഗൗ​ര​വ​മു​ള്ള​താ​ണ്. ഇ​ല്ലെ​ങ്കി​ൽ മ​ത​സ്പ​ർ​ധ പ​ര​ത്താ​ൻ ത​ക്കം പാ​ർ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കു ദു​ർ​വ്യാ​ഖ്യാ​ന​ത്തി​ന് അ​വ​സ​ര​മു​ണ്ടാ​കും.

ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പൈ​ങ്ങോ​ട്ടൂ​രി​ൽ ഒ​ന്പ​താം ക്ലാ​സു​കാ​ര​നെ സ​ഹ​പാ​ഠി​ക​ൾ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ലി​ട്ടു മ​ർ​ദി​ക്കു​ന്ന ദൃ​ശ്യം പു​റ​ത്തു​വ​ന്ന​ത്. രാ​വി​ലെ സ്കൂ​ളി​ലേ​ക്കു പോ​കാ​നാ​യി പൈ​ങ്ങോ​ട്ടൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​യെ സ​ഹ​പാ​ഠി​ക​ളും മ​റ്റൊ​രു സ്കൂ​ളി​ലെ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളും, ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ന്ന എ​യ്ഡ്പോ​സ്റ്റി​ലേ​ക്കു കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ചോ​ര​യൊ​ലി​പ്പി​ച്ചു ക്ലാ​സി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​യെ, മാ​താ​പി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി അ​ധി​കൃ​ത​ർ ആ​ശു​പ​ത്രി​യി​ലേ​ക്കു വി​ട്ടു. തു​ട​ർ​ന്നു പോ​ലീ​സെ​ത്തി കേ​സെ​ടു​ത്തെ​ങ്കി​ലും ഇ​രു​കൂ​ട്ട​രു​ടെ​യും മാ​താ​പി​താ​ക്ക​ൾ ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി. പ​ക്ഷേ, അ​ക്ര​മി​ക​ൾ​ത​ന്നെ ദൃ​ശ്യം പു​റ​ത്തു​വി​ട്ട​തോ​ടെ കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ക്രൂ​ര​ത തി​രി​ച്ച​റി​ഞ്ഞ് വീ​ണ്ടും പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തു​കൊ​ണ്ടു മാ​ത്രം ചി​ല​തു ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്നു​വെ​ന്നേ​യു​ള്ളൂ. സ്കൂ​ളു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ നാ​ടാ​കെ കു​ട്ടി​ക്കു​റ്റ​വാ​ളി സം​ഘ​ങ്ങ​ൾ പെ​രു​കു​ക​യാ​ണ്. ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​ത്ത​വ​രും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രു​മാ​യ മാ​താ​പി​താ​ക്ക​ളാ​ണ് പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ക​ൾ. പ്ര​ശ്ന​ത്തി​ന്‍റെ ഗൗ​ര​വം തി​രി​ച്ച​റി​യാ​തെ, കു​റ്റം ചെ​യ്യു​ന്ന​വ​രെ ന്യാ​യീ​ക​രി​ക്കാ​നും സം​ര​ക്ഷി​ക്കാ​നും വെ​ന്പ​ൽ​കൊ​ള്ളു​ന്ന പ​ക്വ​ത​യി​ല്ലാ​ത്ത അ​ധ്യാ​പ​ക​രും ഉ​ത്ത​ര​വാ​ദി​ക​ളാ​ണ്. ഇ​വ​രാ​രും മ​ർ​ദ​ന​ത്തി​നി​ര​യാ​കു​ന്ന കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​ഘാ​ത​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്നി​ല്ല.

കേ​ര​ളം അ​തി​ഗു​രു​ത​ര​മാ​യൊ​രു പ്ര​തി​സ​ന്ധി​യെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്നു​ണ്ട്. ഇ​വി​ട​ത്തെ ചി​ല രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളും ന​ട​ത്തി​യി​രു​ന്ന ഗു​ണ്ടാ​യി​സം മ​യ​ക്കു​മ​രു​ന്ന​ടി​ക്കു​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്നു. സ​ഹ​ജീ​വി​യെ ആ​ക്ര​മി​ക്കാ​ൻ ഇ​പ്പോ​ൾ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ ആ​വ​ശ്യ​മി​ല്ല. മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും വി​ത​ര​ണം ചെ​യ്യു​ന്ന​വ​ർ വി​ദ്യാ​ല​യ​ങ്ങ​ളെ വ​ല​യം ചെ​യ്തി​രി​ക്കു​ക​യാ​ണ്. അ​ധ്യാ​പ​ക​ർ ഭീ​തി​യി​ലും നി​സ​ഹാ​യ​ത​യി​ലു​മാ​യി. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ​പോ​ലും ഈ ​കു​ട്ടി​ക്കു​റ്റ​വാ​ളി​ക​ളെ നേ​രി​ടാ​ൻ മു​തി​ർ​ന്ന​വ​ർ​ക്കും ഭ​യ​മാ​ണ്. ഇ​ത്ത​ര​ക്കാ​രെ പേ​ടി​ച്ച് ഉ​ത്സ​വ​ങ്ങ​ളും പെ​രു​ന്നാ​ളു​ക​ളും ന​ട​ത്താ​നാ​കാ​ത്ത സ്ഥി​തി​യാ​യി. ചോ​ദ്യം​ചെ​യ്താ​ൽ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ക്കും. മ​ക്ക​ളു​ടെ തോ​ന്ന്യാ​സ​ങ്ങ​ളെ നി​സാ​ര​മാ​യി ക​ണ്ട് അ​വ​ഗ​ണി​ച്ചി​രു​ന്ന മാ​താ​പി​താ​ക്ക​ൾ​ക്കും നി​യ​ന്ത്ര​ണം ന​ഷ്‌​ട​മാ​യി.

അ​ധോ​ലോ​ക​ങ്ങ​ളെ ല​ജ്ജി​പ്പി​ക്കും വി​ധ​മു​ള്ള ക്രൂ​ര​ത​ക​ൾ​ക്കു മ​ടി​ക്കാ​ത്ത​വ​രെ പ്രാ​യ​പൂ​ർ​ത്തി​യാ​യി​ല്ലെ​ന്ന പേ​രി​ൽ സം​ര​ക്ഷി​ക്കു​ന്ന നി​യ​മ​ങ്ങ​ൾ അ​ഴി​ച്ചു​പ​ണി​യേ​ണ്ട​താ​ണ്. രാ​ജ്യ​ത്തെ ന​ടു​ക്കി​യ ‘നി​ർ​ഭ​യ’ കൂ​ട്ട​മാ​ന​ഭം​ഗ-​കൊ​ല​പാ​ത​ക കേ​സി​ലെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി​യെ വി​ട്ട​യ​യ്ക്ക​രു​തെ​ന്ന ഹ​ർ​ജി​യു​മാ​യി 2015ൽ, ​ഡ​ൽ​ഹി വ​നി​താ ക​മ്മീ​ഷ​ൻ സ​മീ​പി​ച്ച​പ്പോ​ൾ സു​പ്രീം​കോ​ട​തി പ​റ​ഞ്ഞ​ത്, അ​യാ​ളെ​ക്കു​റി​ച്ചു​ള്ള നി​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​ങ്കു​വ​യ്ക്കു​ന്നെ​ന്നും പ​ക്ഷേ, നി​ല​വി​ലു​ള്ള നി​യ​മ​ത്തി​ന​പ്പു​റ​ത്തേ​ക്കു പോ​കാ​ൻ ത​ങ്ങ​ൾ​ക്കാ​കി​ല്ലെ​ന്നു​മാ​ണ്. വ​നി​താ ക​മ്മീ​ഷ​ന്‍റെ ഹ​ർ​ജി​യെ പി​ന്തു​ണ​യ്ക്കു​ന്നു​വെ​ന്നു ബോ​ധി​പ്പി​ച്ച സ​ർ​ക്കാ​രി​നോ​ട് സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​ത്, ആ​ദ്യം നി​യ​മം ഉ​ണ്ടാ​ക്കൂ എ​ന്നാ​ണ്.

വി​ഷ​യം വീ​ണ്ടും ച​ർ​ച്ച ചെ​യ്യ​പ്പെ​ടേ​ണ്ട​തു​ണ്ട്. വി​ദ്യാ​ർ​ഥി​സം​ഘ​ട​നാ ഗു​ണ്ടാ​യി​സ ന്യാ​യീ​ക​ര​ണ​വും അ​ക്ര​മം കു​ത്തി​നി​റ​ച്ച പു​തു​ത​ല​മു​റ സി​നി​മ​ക​ളും പ​ക്വ​ത​യു​ള്ള​തും അ​ച്ച​ട​ക്ക​ത്തി​ൽ വ​ള​ർ​ന്ന​തു​മാ​യ കു​ട്ടി​ക​ളെ​പ്പോ​ലും എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്നു പ​രി​ശോ​ധി​ക്ക​ണം. മ​നു​ഷ്യ​ർ ചോ​ര​യൊ​ലി​ച്ചും പേ​വി​ഷ​ബാ​ധ​യേ​റ്റും ന​ര​കി​ക്കു​ന്പോ​ൾ, അ​വ​രെ ക​ടി​ച്ചു​കു​ട​ഞ്ഞ നാ​യ്ക്ക​ൾ​ക്കു​വേ​ണ്ടി ക​ണ്ണീ​രൊ​ലി​പ്പി​ക്കു​ന്ന​വ​ർ, കേ​ര​ള​ത്തെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ന്ന​തി​നു തു​ല്യ​മാ​ണ് സ്ഥി​തി. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വേ​ട്ട​ക്കാ​രെ സം​ര​ക്ഷി​ക്കാ​ൻ നി​യ​മ​മു​ണ്ട്.

അ​വ​ർ ച​വി​ട്ടി​ക്കൂ​ട്ടു​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രും അ​ല്ലാ​ത്ത​വ​രു​മാ​യ ഇ​ര​ക​ൾ​ക്കു നീ​തി​യി​ല്ല. അ​നീ​തി​യു​ടെ നൈ​യാ​മി​ക സം​ര​ക്ഷ​ണ​മാ​ണി​ത്. കാ​ല​ഹ​ര​ണ​പ്പെ​ട്ട നി​യ​മ​ങ്ങ​ളാ​ണ് കോ​ട​തി​ക​ളെ​യും നി​സ​ഹാ​യ​രാ​ക്കു​ന്ന​ത്. കു​ട്ടി​ക​ളു​ടെ ചെ​റി​യ കു​റ്റ​ങ്ങ​ൾ​ക്ക് ക​ഠി​ന​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന​ല്ല, അ​വ​രു​ടെ സം​ഘ​ടി​ത​മാ​യ കൊ​ടും​ക്രൂ​ര​ത​ക​ൾ​ക്ക് പ്രാ​യ​ക്കു​റ​വി​ന്‍റെ ഇ​ള​വു ന​ൽ​കി ഇ​ര​ക​ളെ വീ​ണ്ടും ശി​ക്ഷി​ക്ക​രു​തെ​ന്നാ​ണ് പ​റ​യാ​നു​ള്ള​ത്. കൊ​ടും​കു​റ്റ​വാ​ളി​ക​ൾ​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​തി​നു നാ​ട്ടു​കാ​രെ​ന്തു പി​ഴ​ച്ചു?

26-01-2026

റി​പ്പ​ബ്ലി​ക് ഒ​രു ദി​ന​മ​ല്ല, ഉ​ട​യാ​ത്ത ഭ​ര​ണ​ഘ​ട​ന

ദേ​ശീ​യ​ഗാ​ന​ത്തി​നു തു​ല്യ​മാ​യ ബ​ഹു​മാ​ന​വും നി​യ​മ​സം​ര​ക്ഷ​ണ​വും വ​ന്ദേ​മാ​ത​ര​ത്തി​നും കൊ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഗൗ​ര​വ​ത്തി​ൽ പ​രി​ഗ​ണി​ക്കു​ക​യാ​ണെ​ന്നു റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. പ​ക്ഷേ, ദ​ളി​ത​രും ആ​ദി​വാ​സി​ക​ളും ന്യൂ​ന​പ​ക്ഷ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ എ​ല്ലാ മ​നു​ഷ്യ​ർ​ക്കും തു​ല്യ​നീ​തി​യും വ​ർ​ഗീ​യ-​സ​വ​ർ​ണ കു​റ്റ​വാ​ളി​ക​ളി​ൽ​നി​ന്നു സം​ര​ക്ഷ​ണ​വും ന​ൽ​കു​ന്ന​തി​നെ​ക്കു​റി​ച്ച് ഒ​രു ച​ർ​ച്ച​യു​മി​ല്ല.

ലോ​ക​ത്തെ മൂ​ന്നാ​മ​ത്തെ സാ​ന്പ​ത്തി​ക​ശ​ക്തി​യാ​കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന രാ​ജ്യം പു​റ​ന്പോ​ക്കു​ക​ളി​ൽ ന​ര​കി​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​നു ദ​രി​ദ്ര​ർ എ​ന്തു​കൊ​ണ്ടാ​ണ് അ​വി​ടെ​ത്ത​ന്നെ തു​ട​രു​ന്ന​തെ​ന്നു ചി​ന്തി​ക്കു​ന്നി​ല്ല. വ​ന്ദേ​ഭാ​ര​തു​ക​ൾ അ​ഭി​മാ​ന​മാ​ണ്. പ​ക്ഷേ, പാ​ള​ങ്ങ​ളോ​ടു ചേ​ർ​ന്നൊ​ഴു​കു​ന്ന പു​ഴു​വ​രി​ക്കു​ന്ന ക​രി​ന്പു​ഴ​ക​ൾ, ഓ​ട​ക​ൾ, മാ​ലി​ന്യ​ക്കു​ന്നു​ക​ൾ, ചേ​രി​ക​ൾ, ക​രി​പു​ര​ണ്ട ജീ​വി​ത​ങ്ങ​ൾ, വ​ന്ദേ​ഭാ​ര​ത് ക​ട​ന്നു​പോ​കാ​ൻ പി​ടി​ച്ചി​ട്ടി​രി​ക്കു​ന്ന ദ​ക്ഷി​ണേ​ന്ത്യ​യി​ലേ​ക്കു​ള്ള തീ​വ​ണ്ടി​ക​ളി​ലെ ല​ക്ഷ​ക്ക​ണ​ക്കി​നു തൊ​ഴി​ല​ഭ​യാ​ർ​ഥി​ക​ൾ... ഒ​ന്നും അ​ഭി​മാ​ന​മ​ല്ല. ഇ​ന്ന് 77-ാമ​തു റി​പ്പ​ബ്ലി​ക് ദി​ന​മാ​ണ്. മ​തം, ജാ​തി, ദേ​ശ​ഭ​ക്തി, ദേ​ശ​ദ്രോ​ഹ മാ​ന​ദ​ണ്ഡ​ങ്ങ​ൾ... പ​രി​ക്കേ​റ്റ റി​പ്പ​ബ്ലി​ക്കി​നെ പ​രി​ഗ​ണി​ക്കു​ന്നി​ല്ല.

റി​പ്പ​ബ്ലി​ക് ദി​നം എ​ന്നാ​ൽ, ഭ​ര​ണ​ഘ​ട​ന നി​ല​വി​ൽ വ​ന്ന ദി​വ​സം എ​ന്നാ​ണ് അ​ർ​ഥം. 1948ലാ​ണ് ഭ​ര​ണ​ഘ​ട​നാ നി​ർ​മാ​ണ​സ​ഭ ഭ​ര​ണ​ഘ​ട​ന​യു​ടെ ക​ര​ട് അ​വ​ത​രി​പ്പി​ച്ച​ത്. ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ 1949 ന​വം​ബ​ർ 26ന് ​അ​ന്തി​മ അം​ഗീ​കാ​ര​മാ​യി. 1950 ജ​നു​വ​രി 24ന് ​ഭ​ര​ണ​ഘ​ട​നാ നി​ർ​മാ​ണ​സ​ഭ ഒ​പ്പു​വ​യ്ക്കു​ക​യും 26ന് ​പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ക​യും ചെ​യ്തു. ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ ഭ​ര​ണ​ഘ​ട​ന​യു​ടെ, പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു എ​ഴു​തി​യ ആ​മു​ഖ​ത്തി​ൽ അ​തി​ന്‍റെ ആ​ത്മാ​വു​ണ്ട്.

സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലും പൊ​തു ഇ​ട​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും​പോ​ലും വീ​ണ്ടും പ്ര​ദ​ർ​ശി​പ്പി​ക്കേ​ണ്ടി​യി​രി​ക്കു​ന്ന ആ ​ദേ​ശീ​യോ​ദ്ഗ്ര​ഥ​ന വാ​ക്യ​ങ്ങ​ൾ ഈ ​മു​ഖ​പ്ര​സം​ഗ​ത്തി​ന്‍റെ ല​ക്ഷ്യ​ത്തെ​യും ശ​ക്തി​പ്പെ​ടു​ത്ത​ട്ടെ. വ​ഴി പി​ഴ​ച്ചെ​ങ്കി​ൽ, തി​രു​ത്താ​ൻ പ്രേ​ര​ക​മാ​ക​ട്ടെ. “ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളാ​യ നാം ​ഇ​ന്ത്യ​യെ ഒ​രു പ​ര​മാ​ധി​കാ​ര സ്ഥി​തി​സ​മ​ത്വ മ​തേ​ത​ര ജ​നാ​ധി​പ​ത്യ റി​പ്പ​ബ്ലി​ക്കാ​യി സം​വി​ധാ​നം ചെ​യ്യാ​നും അ​തി​ലെ പൗ​ര​ന്മാ​ർ​ക്കെ​ല്ലാം: സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വും രാ​ഷ്‌​ട്രീ​യ​വും ആ​യ നീ​തി​യും; ചി​ന്ത‌​യ്ക്കും ആ​ശ​യ​പ്ര​ക​ട​ന​ത്തി​നും വി​ശ്വാ​സ​ത്തി​നും മ​ത​നി​ഷ്ഠ​യ്ക്കും ആ​രാ​ധ​ന​യ്ക്കും ഉ​ള്ള സ്വാ​ത​ന്ത്ര്യ​വും; പ​ദ​വി​യി​ലും അ​വ​സ​ര​ത്തി​ലും സ​മ​ത്വ​വും; സം​പ്രാ​പ്ത​മാ​ക്കാ​നും; അ​വ​ർ​ക്കെ​ല്ലാ​മി​ട​യി​ൽ വ്യ​ക്തി​യു​ടെ അ​ന്ത​സും രാ​ഷ്‌​ട്ര​ത്തി​ന്‍റെ ഐ​ക്യ​വും അ​ഖ​ണ്ഡ​ത​യും ഉ​റ​പ്പു​വ​രു​ത്തി​ക്കൊ​ണ്ട് സാ​ഹോ​ദ​ര്യം പു​ല​ർ​ത്താ​നും; സ​ഗൗ​ര​വം തീ​രു​മാ​നി​ച്ചി​രി​ക്ക​യാ​ൽ; ന​മ്മു​ടെ ഭ​ര​ണ​ഘ​ട​നാ നി​ർ​മാ​ണ​സ​ഭ​യി​ൽ ഈ 1949 ​ന​വം​ബ​ർ ഇ​രു​പ​ത്താ​റാം ദി​വ​സം ഇ​തി​നാ​ൽ ഈ ​ഭ​ര​ണ​ഘ​ട​ന​യെ സ്വീ​ക​രി​ക്കു​ക​യും നി​യ​മ​മാ​ക്കു​ക​യും ന​മു​ക്കു​ത​ന്നെ പ്ര​ദാ​നം ചെ​യ്യു​ക​യും ചെ​യ്യു​ന്നു.”

ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളാ​യ നാം ​ഒ​ന്നി​ച്ചാ​യി​രു​ന്നു ഈ ​രാ​ജ്യ​ത്തെ നി​ർ​വ​ചി​ക്കേ​ണ്ടി​യി​രു​ന്ന​ത്. ഒ​ന്നി​ച്ചു ചി​ന്തി​ക്കു​ക​യും ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ക​യും ഒ​ന്നി​ച്ചാ​ന​ന്ദി​ക്കു​ക​യും ചെ​യ്യ​ണ​മാ​യി​രു​ന്നു. അ​തി​പ്പോ​ൾ സം​ഭ​വി​ക്കു​ന്നി​ല്ല. കു​റെ മ​നു​ഷ്യ​ർ വ​ർ​ഗീ​യ​ത​യു​ടെ​യും അ​മി​ത ദേ​ശീ​യ​ത​യു​ടെ​യും ഉ​ന്മാ​ദി​ക​ളാ​യി മാ​റു​ന്പോ​ൾ മ​റ്റൊ​രു വി​ഭാ​ഗം, അ​നു​ദി​നം കൂ​ടു​ത​ൽ നി​രാ​ശ​യി​ലേ​ക്കും ഭ​യ​ത്തി​ലേ​ക്കും കൂ​പ്പു​കു​ത്തു​ക​യാ​ണ്. വ​ർ​ഗീ​യ​വ​ത്ക​രി​ക്ക​പ്പെ​ട്ട പോ​ലീ​സ് വ​ർ​ഗീ​യ​വാ​ദി​ക​ളേ​ക്കാ​ൾ അ​പ​ക​ട​കാ​രി​ക​ളാ​യി. ഇ​തി​ന്‍റെ പേ​രി​ൽ ഉ​ന്ന​ത​ത​ല യോ​ഗ​ങ്ങ​ളൊ​ന്നും സ​ർ​ക്കാ​രു​ക​ൾ വി​ളി​ച്ചു​ചേ​ർ​ത്തി​ട്ടി​ല്ല.

പ​ക്ഷേ, ജ​നു​വ​രി ആ​ദ്യം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​ളി​ച്ചു​ചേ​ർ​ത്ത ഉ​ന്ന​ത​ല യോ​ഗം, വ​ന്ദേ​മാ​ത​രം പാ​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ട്ട​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ആ​വി​ഷ്ക​രി​ക്കു​ന്ന കാ​ര്യം ച​ർ​ച്ച ചെ​യ്തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ദേ​ശീ​യ ചി​ഹ്ന​ങ്ങ​ളോ​ടു​ള്ള അ​നാ​ദ​ര​വ് ത​ട​യു​ന്ന 1971ലെ ​നി​യ​മം അ​നു​സ​രി​ച്ച്, ദേ​ശീ​യ​ഗാ​ന​ത്തെ അ​പ​മാ​നി​ക്കു​ന്ന​വ​ർ​ക്കു ന​ൽ​കു​ന്ന ശി​ക്ഷ​ക​ൾ വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും ന​ട​പ്പാ​ക്കാ​നാ​ണ​ത്രേ തീ​രു​മാ​നം. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് അ​ച്ച​ട​ക്ക​ത്തോ​ടെ നി​ശ്ച​ല​രാ​യി​നി​ന്ന്, ബാ​ല്യം മു​ത​ൽ ആ​യി​ര​ക്ക​ണ​ക്കി​നു ദേ​ശീ​യ​ഗാ​ന​മാ​ല​പി​ച്ച​വ​രെ ഭി​ന്നി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ങ്കി​ൽ, ദേ​ശീ​യ​ത​യു​ടെ ആ​ത്മാ​വ് പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന​ല്ല, വി​ദ്വേ​ഷ​ത്തി​ന്‍റെ ദു​രാ​ത്മാ​വ് വാ​തി​ൽ​ക്ക​ലോ​ളം എ​ത്തി​യെ​ന്നാ​ണ് സൂ​ച​ന. അ​തു ച​രി​ത്ര​ത്തെ​യും വ​ർ​ത്ത​മാ​ന​ത്തെ​യും വ​ക്രീ​ക​രി​ക്കു​ന്നു.

സാ​ന്പ​ത്തി​ക അ​സ​മ​ത്വം, പ​ട്ടി​ണി, തൊ​ഴി​ലി​ല്ലാ​യ്മ, പ​ണ​പ്പെ​രു​പ്പം, ഹിം​സ തു​ട​ങ്ങി​യ​വ​യെ ത​മ​സ്ക​രി​ക്കു​ന്നു. ഭ​ക്ഷ​ണ​ശീ​ല​ത്തി​ൽ കൈ​ക​ട​ത്തു​ന്നു. ഒ​ഡീ​ഷ​യി​ലെ കോ​രാ​പു​ട് ജി​ല്ല​യി​ൽ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ മാം​സ​ഭ​ക്ഷ​ണം വി​ല​ക്കി​ക്കൊ​ണ്ട് ജി​ല്ലാ ക​ള​ക്ട​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് ന​ടു​ക്ക​മു​ള​വാ​ക്കു​ന്ന​താ​ണ്. അ​ച്ച​ട​ക്ക​ത്തി​ന്‍റെ പേ​രു പ​റ​ഞ്ഞാ​ണ് മാം​സ​ഭ​ക്ഷ​ണം വി​ല​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന് ജി​ല്ല​യി​ൽ മാം​സം, ചി​ക്ക​ൻ, മ​ത്സ്യം, മു​ട്ട തു​ട​ങ്ങി​വ​യൊ​ന്നും വി​ൽ​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് ജി​ല്ലാ ക​ള​ക്‌​ട​ർ മ​നോ​ജ് സ​ത്യ​വാ​ൻ മ​ഹാ​ജ​ൻ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്. ഉ​ത്ത​ര​വ് ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ ത​ഹ​സി​ൽ​ദാ​ർ​മാ​ർ​ക്കും ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ​മാ​ർ​ക്കും എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ​മാ​ർ​ക്കും അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​മു​ണ്ട്.

ബ​ഹി​രാ​കാ​ശ​സ​ഞ്ചാ​രി​യാ​യ ഇ​ന്ത്യ​ൻ വം​ശ​ജ സു​നി​ത വി​ല്യം​സ് ക​ഴി​ഞ്ഞ​ദി​വ​സം, കേ​ര​ള സാ​ഹി​ത്യോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത് കോ​ഴി​ക്കോ​ട്ട് പ​റ​ഞ്ഞ വാ​ക്കു​ക​ൾ പു​തി​യ​ത​ല്ല. പ​ക്ഷേ, ഈ ​റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ പ്ര​സ​ക്ത​മാ​ണ്. “ബ​ഹി​രാ​കാ​ശ​ത്തു​നി​ന്നു നോ​ക്കു​മ്പോ​ൾ നാം ​രാ​ജ്യ​ങ്ങ​ളെ കാ​ണി​ല്ല; മ​റി​ച്ച് ന​മ്മ​ൾ താ​മ​സി​ക്കു​ന്ന ഒ​രൊ​റ്റ ഇ​ട​മേ കാ​ണൂ. മ​നു​ഷ്യ​രും മൃ​ഗ​ങ്ങ​ളും സ​സ്യ​ങ്ങ​ളും സ​മു​ദ്ര​ത്തി​ലെ മ​ത്സ്യ​ങ്ങ​ളും എ​ല്ലാം ഉ​ള്ള ഇ​ടം. ന​മ്മ​ൾ ശ്വ​സി​ക്കു​ന്ന വാ​യു ഒ​ന്നാ​ണ്, കു​ടി​ക്കു​ന്ന വെ​ള്ള​വും ഒ​ന്നാ​ണ്. ഒ​രൊ​റ്റ ഗ്ര​ഹ​ത്തി​ൽ ഒ​രു​മി​ച്ചാ​ണു ക​ഴി​യു​ന്ന​ത്.

എ​ന്നി​ട്ടും എ​ന്തി​നാ​ണ് ക​ല​ഹി​ക്കു​ന്ന​തെ​ന്നും പ​ര​സ്പ​രം എ​തി​ർ​ക്കു​ന്ന​തെ​ന്നും ആ​ലോ​ചി​ക്കു​മ്പോ​ൾ പ്ര​യാ​സ​മാ​ണ്. നാം ​സ​ഹ​വ​ർ​ത്തി​ത്വ​ത്തോ​ടെ ക​ഴി​യേ​ണ്ട​വ​രാ​ണ്.” എ​ന്തി​നാ​ണു ക​ല​ഹി​ക്കു​ന്ന​തെ​ന്ന സു​നി​ത​യെ പ്ര​യാ​സ​പ്പെ​ടു​ത്തു​ന്ന ചോ​ദ്യ​ത്തി​ന് ഒ​രു​ത്ത​ര​മു​ണ്ട്; അ​ധി​കാ​ര രാ​ഷ്‌​ട്രീ​യം. അ​ത് ഒ​രു ഗ്ര​ഹ​ത്തി​ലെ മാ​ത്ര​മ​ല്ല, ഒ​രു രാ​ജ്യ​ത്തി​ലെ​യും പ​ഞ്ചാ​യ​ത്തി​ലെ​യും മ​നു​ഷ്യ​രെ ഭി​ന്നി​പ്പി​ക്കും. അ​പ​ര​ൻ ന​മ്മു​ടെ വെ​ള്ളം കു​ടി​ക്കു​ക​യും ന​മ്മു​ടെ വാ​യു ശ്വ​സി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് അ​തു നു​ണ പ​റ​യും. കൃ​ത്രി​മ ശ​ത്രു​ക്ക​ളെ​യും ദേ​ശ​ബോ​ധ​ത്തെ​യും ഉ​ണ്ടാ​ക്കും. തി​രി​ച്ച​റി​വി​നു​ള്ള റി​പ്പ​ബ്ലി​ക് ദി​ന​മാ​ണി​ന്ന്.

അ​തി​വേ​ഗം മാ​റു​ന്ന റി​പ്പ​ബ്ലി​ക്കി​ൽ പ​ര​ന്പ​രാ​ഗ​ത ദൗ​ത്യ​ങ്ങ​ള​ല്ല പ്ര​തി​പ​ക്ഷ​ത്തി​നു​ണ്ടാ​കേ​ണ്ട​ത്. പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ​നി​ന്നു നി​യ​മ​പോ​രാ​ട്ട​ങ്ങ​ളി​ലേ​ക്കു മാ​റേ​ണ്ട കാ​ല​ത്ത് ര​ണ്ടു​മ​ല്ലാ​ത്ത പ്ര​സ്താ​വ​നാ രാ​ഷ്‌​ട്രീ​യം പ്ര​യോ​ജ​ന​പ്പെ​ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് വി​ദ​ഗ്ധ​രേ​ക്കാ​ൾ, സ്വ​യം പു​തു​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന രാ​ഷ്‌​ട്രീ​യ ജ്ഞാ​നി​ക​ളെ ആ​വ​ശ്യ​മാ​യ കാ​ല​മാ​ണി​ത്. ദേ​ശീ​യ​ത, മ​തം, ജാ​തി, വം​ശം, വ​ർ​ണം തു​ട​ങ്ങി​യ​വ​യു​ടെ തീ​വ്ര പ​തി​പ്പു​ക​ളു​മാ​യെ​ത്തു​ന്ന​വ​രോ​ട് അ​നു​സ​ര​ണ​ക്കേ​ടു കാ​ണി​ക്ക​ണം. അ​തി​നു​ള്ള ഊ​ർ​ജം നി​റ​ച്ച ഭ​ര​ണ​ഘ​ട​ന​യെ ഇ​ന്നു വാ​യി​ച്ച​ട​യ്ക്ക​രു​ത്. നാ​ളെ​യു​ടെ ആ​യു​ധ​മാ​ക്ക​ണം. ഭൂ​മി​യി​ൽ​നി​ന്നു ബ​ഹി​രാ​കാ​ശ​ത്തേ​ക്കു നോ​ക്കൂ; ന​ക്ഷ​ത്ര​ങ്ങ​ൾ​ക്കൊ​പ്പം മ​നു​ഷ്യ​നി​ർ​മി​ത ബ​ഹി​രാ​കാ​ശ​നി​ല​യ​വും ശാ​ന്ത​മാ​യി​രി​ക്കു​ന്നു; വെ​റു​പ്പി​ന്‍റെ ഒ​രു ത​രി​യു​മി​ല്ല കാ​ണാ​ൻ.

24-01-2026

പാ​ത്രം ക​ഴു​കു​ന്ന​തി​ലും രാ​ഷ്‌​ട്രീ​യ​മു​ണ്ട്; ഉ​ണ്ടാ​ക​ണം

സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി പാ​ത്രം ക​ഴു​കി​യ​ത് പി​ആ​ർ വ​ർ​ക്കാ​ണോ തെ​ര​ഞ്ഞെ​ടു​പ്പ് അ​ഭ്യാ​സ​മാ​ണോ എ​ന്ന​തൊ​ക്കെ രാ​ഷ്‌​ട്രീ​യ​ക്കാ​ർ ച​ർ​ച്ച​ചെ​യ്തു​കൊ​ള്ള​ട്ടെ. പ​ക്ഷേ കേ​ര​ളം, പ്ര​ത്യേ​കി​ച്ചും പു​രു​ഷ​ന്മാ​ർ ഇ​നി​യും കൈ​വ​രി​ച്ചി​ട്ടി​ല്ലാ​ത്ത ഒ​രു അ​ടി​സ്ഥാ​ന​മാ​ന്യ​ത​യെ അ​തു ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ട്.

അ​വ​ന​വ​ന്‍റെ ഉ​ച്ഛി​ഷ്ട​മു​ള്ള പാ​ത്രം മ​റ്റു​ള്ള​വ​രെ​ക്കൊ​ണ്ടു ക​ഴു​കി​ക്കു​ന്ന​വ​ർ​ക്ക് അ​സ​മ​ത്വ​ത്തി​ന്‍റെ ക​റ ക​ഴു​കി​ക്ക​ള​യാ​ൻ ഇ​തൊ​രു ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ക്കാ​വു​ന്ന​താ​ണ്. ബേ​ബി പാ​ത്രം ക​ഴു​കി​യ​തി​ന്‍റെ പേ​രി​ൽ എ​ൽ​ഡി​എ​ഫി​നു വോ​ട്ടു കി​ട്ടു​മോ​യെ​ന്ന​താ​ണ് മ​റ്റു പാ​ർ​ട്ടി​ക​ളു​ടെ ആ​ശ​ങ്ക​യെ​ങ്കി​ൽ, മ​ല​യാ​ളി​യു​ടെ ന​ന്പ​ർ വ​ൺ വീ​ര​വാ​ദ​ങ്ങ​ൾ​ക്ക​പ്പു​റ​ത്ത് ഇ​ങ്ങ​നെ മ​റ​ഞ്ഞി​രി​ക്കു​ന്ന അ​സം​ഖ്യം മാ​ലി​ന്യ​ങ്ങ​ളെ ശു​ദ്ധീ​ക​രി​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങി അ​വ​ർ​ക്കും വോ​ട്ടു പി​ടി​ക്കാ​വു​ന്ന​താ​ണ്. പാ​ത്രം ക​ഴു​കു​ന്ന​തി​ലും രാ​ഷ്‌​ട്രീ​യ​മു​ണ്ട്; ഉ​ണ്ടാ​ക​ണം.

സി​പി​എം ഭ​വ​ന​സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്ച കൊ​ടു​ങ്ങ​ല്ലൂ​രി​ലെ​ത്തി​യ ബേ​ബി​ക്ക് നൗ​ഷാ​ദ് എ​ന്ന​യാ​ളു​ടെ അ​ഴീ​ക്കോ​ട്ടെ വീ​ട്ടി​ലാ​യി​രു​ന്നു ഭ​ക്ഷ​ണം. ഭ​ക്ഷ​ണം ക​ഴി​ച്ച് പാ​ത്ര​വു​മാ​യി എ​ഴു​ന്നേ​റ്റ​പ്പോ​ള്‍ വീ​ട്ടു​കാ​ർ ത​ട​ഞ്ഞെ​ങ്കി​ലും പാ​ത്രം സ്വ​ന്ത​മാ​യി ക​ഴു​കു​ന്ന​താ​ണ് ത​ന്‍റെ ശീ​ല​മെ​ന്നു​പ​റ​ഞ്ഞ് അ​ദ്ദേ​ഹം ത​നി​യെ ചെ​യ്തു.

അ​തു​കേ​ട്ട​പ്പോ​ള്‍ എ​തി​ര്‍​ത്തി​ല്ലെ​ന്നും ബ​ഹു​മാ​നം തോ​ന്നി​യെ​ന്നു​മാ​ണ് വീ​ട്ടു​കാ​ർ പ​റ​ഞ്ഞ​ത്. ശ്ര​ദ്ധേ​യ​മാ​യ മ​റ്റൊ​രു കാ​ര്യം, അ​ദ്ദേ​ഹം പാ​ത്രം ക​ഴു​കി​യ​തോ​ടെ പി​ന്നാ​ലെ എ​ഴു​ന്നേ​റ്റ മ​റ്റു​ള്ള​വ​രും അ​തു​ത​ന്നെ ചെ​യ്തു എ​ന്ന​താ​ണ്. പ്ര​ധാ​ന വ്യ​ക്തി​ക​ളു​ടെ ചെ​യ്തി​ക​ളെ മ​റ്റു​ള്ള​വ​ർ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കും. സ്ത്രീ​ക​ൾ പാ​ത്രം ക​ഴു​കു​ന്ന​ത് മ​ക്ക​ൾ ഉ​ൾ​പ്പെ​ടെ ആ​രും ശ്ര​ദ്ധി​ക്കു​ക​യോ അ​തി​ലെ​ന്തെ​ങ്കി​ലും പ്ര​ത്യേ​ക​ത ഉ​ള്ള​താ​യി ക​രു​തു​ക​യോ ഇ​ല്ല.

പ​ക്ഷേ, കു​ടും​ബ​നാ​ഥ​ൻ അ​തു ചെ​യ്യു​ന്പോ​ൾ മ​ക്ക​ൾ അ​തു ശ്ര​ദ്ധി​ക്കു​ക മാ​ത്ര​മ​ല്ല, അ​നു​ക​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ക​യും ചെ​യ്യും. ഭ​ക്ഷ​ണ​ബാ​ക്കി​യു​ള്ള പാ​ത്ര​ങ്ങ​ൾ വീ​ട്ടി​ലെ സ്ത്രീ​ക​ൾ​ക്കു​വേ​ണ്ടി ഉ​പേ​ക്ഷി​ച്ചു​പോ​കു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ഇ​പ്പോ​ഴു​മു​ള്ള​തി​നാ​ലാ​ണ് കേ​ര​ള​ത്തി​ൽ ഇ​തൊ​രു വാ​ർ​ത്ത​യാ​യ​ത്.

വീ​ട്ടി​ലാ​യാ​ലും പാ​ര്‍​ട്ടി ഓ​ഫീ​സി​ലാ​യാ​ലും ഭ​ക്ഷ​ണം ക​ഴി​ച്ച പാ​ത്രം സ്വ​യം ക​ഴു​കു​ന്ന എ​ത്ര നേ​താ​ക്ക​ളു​ണ്ടാ​കും‍? എ​ത്ര പാ​ർ​ട്ടി​ക്കാ​രെ​ക്കു​റി​ച്ച് ഇ​ങ്ങ​നെ പ​റ​യാ​നാ​കും? ഇ​തേ​ക്കു​റി​ച്ചു​ള്ള സ​മൂ​ഹ​മാ​ധ്യ​മ ക​മ​ന്‍റു​ക​ളി​ലൊ​ന്ന്, “അ​ച്ഛ​ന്‍ മു​റ്റ​മ​ടി​ച്ചാ​ലും അ​മ്മ മു​റ്റ​മ​ടി​ച്ചാ​ലും ഏ​ട്ട​ന്‍ മു​റ്റ​മ​ടി​ച്ചാ​ലും ചൂ​ല് പി​ണ​ങ്ങി​ല്ലാ’’ എ​ന്ന ഒ​ന്നാം ക്ലാ​സ് പാ​ഠ​ത്തി​ലെ വ​രി​ക​ളാ​ണ്. സ​മ​ത്വ​ത്തി​ന്‍റെ വി​ട്ടു​പോ​യ ഭാ​ഗ​ങ്ങ​ൾ പൂ​രി​പ്പി​ക്കാ​ൻ ഈ ​ച​ർ​ച്ച നി​മി​ത്ത​മാ​ക്കാ​വു​ന്ന​താ​ണ്.

പാ​ത്രം ക​ഴു​കു​ന്നി​ട​ത്ത്, ശൗ​ചാ​ല​യം വൃ​ത്തി​യാ​ക്കു​ന്നി​ട​ത്ത്, മു​റ്റ​മ​ടി​ക്കു​ന്നി​ട​ത്ത്, തു​ണി അ​ല​ക്കു​ന്നി​ട​ത്ത്, പാ​ച​കം ചെ​യ്യു​ന്നി​ട​ത്ത്... കാ​ണാ​താ​യ കു​ടും​ബാം​ഗ​ങ്ങ​ൾ എ​ത്ര​യും​വേ​ഗം ഹാ​ജ​രാ​കേ​ണ്ട​താ​ണ്. ശു​ചി​ത്വം, മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം, തു​ല്യ​ത, യ​ഥാ​ർ​ഥ സ്ത്രീ​ശ​ക്തീ​ക​ര​ണം, പ​ര​സ്പ​ര​ബ​ഹു​മാ​നം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ വീ​ടു​ക​ളി​ൽ​നി​ന്നും വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നു​മാ​ണ് പ​ഠി​ക്കേ​ണ്ട​ത്.

ഉ​ച്ച​ഭ​ക്ഷ​ണ പാ​ത്ര​ങ്ങ​ൾ മു​ന്പ് കു​ട്ടി​ക​ൾ​ത​ന്നെ സ്കൂ​ളു​ക​ളി​ൽ ക​ഴു​കു​ന്ന സ​ന്പ്ര​ദാ​യ​മു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, അ​ന്നു വീ​ട്ടി​ൽ കു​ട്ടി​ക​ളെ​ക്കൊ​ണ്ട് അ​തു ചെ​യ്യി​ക്കാ​തി​രു​ന്ന​തു​കൊ​ണ്ട് അ​തൊ​രു ശീ​ല​മാ​യി​ല്ല. ഇ​പ്പോ​ൾ ജ​ല​ക്ഷാ​മം ചൂ​ണ്ടി​ക്കാ​ട്ടി പ​ല സ്കൂ​ളു​ക​ളും അ​ത് അ​നു​വ​ദി​ക്കു​ന്നി​ല്ല. പ​ക്ഷേ, വീ​ട്ടി​ലെ​ത്തി​യാ​ലു​ട​ൻ കു​ട്ടി​ക​ളെ​ക്കൊ​ണ്ട് അ​തു ക​ഴു​കി​ക്കു​ന്ന​തി​ൽ ചി​ല മാ​താ​പി​താ​ക്ക​ളെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​വ​ർ, നാ​ളെ അ​തു ചെ​യ്യി​ല്ല.

ന​മ്മു​ടെ സ​മ​ഗ്ര​ഗു​ണ​മേ​ന്മാ​വി​ദ്യാ​ഭ്യാ​സം പാ​ഠ​ങ്ങ​ളി​ലും പ്ര​സം​ഗ​ങ്ങ​ളി​ലും ഒ​തു​ങ്ങി​പ്പോ​യി. ജ​പ്പാ​നി​ൽ രാ​വി​ലെ സ്കൂ​ളി​ലെ​ത്തി​യാ​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ചെ​രി​പ്പ്, പു​റ​ത്ത് വി​ദ്യാ​ർ​ഥി​യു​ടെ പേ​രെ​ഴു​തി​യ ബോ​ക്സി​ൽ വ​യ്ക്ക​ണം. ക്ലാ​സി​ൽ വേ​റെ ചെ​രി​പ്പാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ ചെ​രി​പ്പ് സൂ​ക്ഷി​ക്കു​ന്ന പെ​ട്ടി വീ​ട്ടി​ൽ കൊ​ണ്ടു​പോ​യി ശു​ചി​യാ​ക്ക​ണം.

ഓ​രോ ദി​വ​സ​വും ക്ലാ​സ് മു​റി വൃ​ത്തി​യാ​ക്കി​യ​ശേ​ഷ​മാ​ണ് ചെ​റി​യ ക്ലാ​സി​ലെ കു​ട്ടി​ക​ളും വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​ത്. വീ​ട്ടി​ലും ഇ​തി​നു തു​ട​ർ​ച്ച​യു​ണ്ട്. ആ​രു ക​ണ്ടാ​ലും ഇ​ല്ലെ​ങ്കി​ലും അ​വ​ർ മാ​ലി​ന്യം വ​ലി​ച്ചെ​റി​യി​ല്ല. ലോ​ക​ക​പ്പി​ൽ ഉ​ൾ​പ്പെ​ടെ ത​ങ്ങ​ളു​ടെ ടീം ​വി​ജ​യി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും സ്റ്റേ​ഡി​യ​ത്തി​ൽ​നി​ന്നു മ​ട​ങ്ങു​ന്ന​തി​നു​മു​ന്പ് ജ​പ്പാ​ൻ​കാ​ർ പ​രി​സ​ര​മെ​ല്ലാം വൃ​ത്തി​യാ​ക്കു​ന്ന കാ​ഴ്ച നി​ര​വ​ധി​ത​വ​ണ ലോ​കം ക​ണ്ടു.

അ​മേ​രി​ക്ക​യി​ലും യൂ​റോ​പ്പി​ലും ഉ​ൾ​പ്പെ​ടെ മി​ക്ക രാ​ജ്യ​ങ്ങ​ളി​ലും യാ​ത്ര​ചെ​യ്യു​ന്ന നാം ​മാ​ലി​ന്യ​മു​ക്ത​മാ​യ തെ​രു​വു​ക​ളും ജ​ലാ​ശ​യ​ങ്ങ​ളു​മൊ​ക്കെ ക​ണ്ട് കോ​രി​ത്ത​രി​ക്കാ​റു​ണ്ട്. പ​ക്ഷേ, ഒ​ന്നും അ​നു​ക​രി​ക്കാ​റി​ല്ല. വി​ദ്യാ​ല​യ​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും ഒ​രു​പോ​ലെ പ​രി​ശീ​ലി​പ്പി​ച്ചാ​ലേ പു​തി​യ ത​ല​മു​റ പൗ​ര​സ​മ​ത്വ​ബോ​ധ​മു​ള്ള​വ​രാ​യി വ​ള​ർ​ന്നു​വ​രൂ.

പാ​ത്രം​ക​ഴു​ക​ലി​ലേ​ക്കു തി​രി​ച്ചു​വ​ന്നാ​ൽ, വീ​ടു​ക​ളി​ൽ മാ​ത്ര​മ​ല്ല, ഹോ​ട്ട​ലു​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലു​മൊ​ക്കെ അ​വ​ന​വ​ന്‍റെ പാ​ത്ര​ങ്ങ​ൾ മ​റ്റു​ള്ള​വ​രെ​ക്കൊ​ണ്ട് ക​ഴു​കി​ക്കു​ന്ന സ​ന്പ്ര​ദാ​യം അ​വ​സാ​നി​പ്പി​ച്ചേ പ​റ്റൂ. കു​ട്ടി​ക​ളെ​യും പ്രാ​യ​മാ​യ​വ​രെ​യും മാ​ത്ര​മേ ഒ​ഴി​വാ​ക്കേ​ണ്ട​തു​ള്ളു. വീ​ട്ടി​ൽ​പോ​ലും പാ​ത്രം ക​ഴു​കാ​ത്ത​വ​ർ​ക്കു പൊ​തു​ഇ​ട​ങ്ങ​ളി​ൽ അ​തു ചി​ന്തി​ക്കാ​നാ​യെ​ന്നു​വ​രി​ല്ല.

അ​തു ന​മ്മു​ടെ പൊ​തു​ബോ​ധ വൈ​ക​ല്യ​മാ​ണ്. തി​രു​ത്താ​വു​ന്ന​തേ​യു​ള്ളു. സ്വ​ന്തം ഉ​ച്ഛി​ഷ്ടം നി​റ​ഞ്ഞ പാ​ത്രം നാം ​വൃ​ത്തി​യാ​ക്കാ​ത്തി​ട​ത്തൊ​ക്കെ സാ​ന്പ​ത്തി​ക​ബു​ദ്ധി​മു​ട്ടു​ള്ള ജോ​ലി​ക്കാ​ർ അ​ല്ലെ​ങ്കി​ൽ നി​ർ​ബ​ന്ധി​ത​രാ​കു​ന്ന ഏ​തോ ഒ​രാ​ൾ ന​മു​ക്കു​വേ​ണ്ടി അ​തു ചെ​യ്യു​ന്നു​ണ്ട്. വീ​ട്ടി​ലും പൊ​തു​സ്ഥ​ല​ത്തു​മൊ​ക്കെ അ​വ​ർ ക​രി​പു​ര​ണ്ടു​നി​ൽ​ക്കു​ന്നു. അ​വ​രോ​ടാ​ണ് നാം ​ന​വോ​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചു പ്ര​സം​ഗി​ക്കു​ന്ന​ത്.

ആ​രു ക​ഴു​കി​യാ​ലും പാ​ത്രം പി​ണ​ങ്ങി​ല്ലെ​ങ്കി​ൽ, ആ​രു മു​റ്റ​മ​ടി​ച്ചാ​ലും ചൂ​ലു പി​ണ​ങ്ങി​ല്ലെ​ങ്കി​ൽ, ആ​രു വൃ​ത്തി​യാ​ക്കി​യാ​ലും ശൗ​ചാ​ല​യം പി​ണ​ങ്ങി​ല്ലെ​ങ്കി​ൽ, ആ​രു പാ​ച​കം ചെ​യ്താ​ലും ഭ​ക്ഷ​ണം പി​ണ​ങ്ങി​ല്ലെ​ങ്കി​ൽ ന​മ്മ​ളെ​ന്തി​നാ​ണ് എ​ല്ലാ​യി​ട​ത്തും അ​തു ചി​ല​രെ​മാ​ത്രം ഏ​ൽ​പ്പി​ച്ച​ത്? ആ ​ചി​ല​രെ നാം ​തു​ല്യ​രാ​യി കാ​ണാ​തി​രു​ന്ന​തു​കൊ​ണ്ട്.

തി​രി​ച്ച​റി​യാ​തെ​പോ​യ അ​നീ​തി​യാ​ണെ​ങ്കി​ൽ ഇ​ന്നു​ത​ന്നെ തി​രു​ത്താം. പാ​ത്ര​ത്തി​ലെ അ​ഴു​ക്കി​നൊ​പ്പം ന​മ്മു​ടെ ദുഃ​ശീ​ല​ങ്ങ​ൾ​കൊ​ണ്ടു ക്ലാ​വ് പി​ടി​ച്ച ബോ​ധ​വും ശു​ദ്ധി​യാ​ക​ട്ടെ.

23-01-2026

കു​​​​ര​​​​യ്ക്കു​​​​ന്ന സം​​​​ര​​​​ക്ഷ​​​​ക​​​​രും ക​​​​ടി​​​​ക്കു​​​​ന്ന നാ​​​​യ്ക്ക​​ളും

മ​​​​നു​​​​ഷ്യ​​​​രെ ‍ആ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യും കൊ​​​​ന്നൊ​​​​ടു​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളും തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളും പെ​​​​റ്റു​​​​പെ​​​​രു​​​​കു​​​​ന്പോ​​​​ൾ ദ​​​​യാ​​​​വ​​​​ധം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന ഒ​​​​രു കാ​​​​ല​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. വി​​​​ക​​​​സി​​​​ത രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലു​​​​ൾ​​​​പ്പെ​​​​ടെ ഇ​​​​പ്പോ​​​​ഴും അ​​​​തി​​​​നു മാ​​​​റ്റ​​​​മി​​​​ല്ല. പ​​​​ക്ഷേ, ഇ​​​​ന്ത്യ​​​​യി​​​​ലെ ഫൈ​​​​വ് സ്റ്റാ​​​​ർ മൃ​​​​ഗ​​​​സ്നേ​​​​ഹി​​​​ക​​​​ളും അ​​​​വ​​​​യു​​​​ടെ നാ​​​​ട​​​​ൻ പ​​​​തി​​​​പ്പു​​​​ക​​​​ളും ഇ​​​​പ്പോ​​​​ൾ സ​​​​മ്മ​​​​തി​​​​ക്കി​​​​ല്ല. പ​​​​ക്ഷേ, നി​​​​രു​​​​പ​​​​ദ്ര​​​​വ​​​​കാ​​​​രി​​​​ക​​​​ളാ​​​​യ ആ​​​​ടി​​​​നെ​​​​യും കോ​​​​ഴി​​​​യെ​​​​യു​​​​മൊ​​​​ക്കെ കൊ​​​​ന്ന് രു​​​​ചി​​​​യോ​​​​ടെ അ​​​​ക​​​​ത്താ​​​​ക്കു​​​​ന്നു​​​​മു​​​​ണ്ട്. ഈ ​​​​കാ​​​​പ​​​​ട്യ​​​​ത്തി​​​​നു വാ​​​​ലാ​​​​ട്ടി ​​​​നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​ണ് കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ. നാ​​​​യവ​​​​ന്ധ്യം​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു​​​​ള്ള എ​​​​ബി​​​​സി പ​​​​ദ്ധ​​​​തി​​​​യും പ​​​​രാ​​​​ജ​​​​യ​​​​മാ​​​​യി.

വി​​​​ഷ​​​​യം സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ എ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. വി​​​​ധി​​​​യെ​​​​ക്കു​​​​റി​​​​ച്ച് പ്ര​​​​വ​​​​ചി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ങ്കി​​​​ലും ശ​​​​ക്ത​​​​മാ​​​​യ നി​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്നു. കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ ചാ​​​​ടി​​​​വീ​​​​ണ മേനക ഗാ​​​​ന്ധി​​​​യോ​​​​ട്, കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ​​​​ത്തി​​​​നു കേ​​​​സെ​​​​ടു​​​​ക്കാ​​​​ത്ത​​​​ത് മ​​​​ഹാ​​​​മ​​​​ന​​​​സ്ക​​​​ത​​​​കൊ​​​​ണ്ടാ​​​​ണെ​​​​ന്നു മു​​​​ന്ന​​​​റി​​​​യി​​​​പ്പും ന​​​​ൽ​​​​കി. തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളെ സ്നേ​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ർ സ്വ​​​​ന്തം വീ​​​​ട്ടി​​​​ൽ കൊ​​​​ണ്ടു​​​​പോ​​​​യി വ​​​​ള​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്നും നി​​​​രീ​​​​ക്ഷി​​​​ച്ചു. ഇ​​​​നി 28നാ​​​​ണ് കേ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത്. രാ​​​​ജ്യം കാ​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്, ശാ​​​​പ​​​​മാ​​​​യി മാ​​​​റി​​​​യ ഈ ​​​​ഭ​​​​ര​​​​ണ​​​​പ​​​​രാ​​​​ജ​​​​യ​​​​ത്തെ കൂ​​​​ട്ടി​​​​ല​​​​ട​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ!

തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ലെ റം​​​​ദ​​​​റെ​​​​ഡ്ഡി​​​​യി​​​​ൽ നൂ​​​​റു തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളെ കൊ​​​​ന്നെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് പ​​​​ഞ്ചാ​​​​യ​​​​ത്ത് അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്കെ​​​​തി​​​​രേ മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ കേ​​​​സ് കൊ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ക​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു​​​​വേ​​​​ണ്ടി ഇ​​​​ത്ത​​​​ര​​​​ക്കാ​​​​ർ ചെ​​​​റു​​​​വി​​​​ര​​​​ല​​​​ന​​​​ക്കി​​​​ല്ല. 25 വ​​​​ർ​​​​ഷ​​​​മാ​​​​യി നാ​​​​യ്ക്ക​​​​ളു​​​​ടെ വ​​​​ന്ധ്യം​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു​​​​ള്ള എ​​​​ബി​​​​സി പ​​​​ദ്ധ​​​​തി തു​​​​ട​​​​ങ്ങി​​​​യി​​​​ട്ട്. കോ​​​​ടി​​​​ക​​​​ൾ മു​​​​ടി​​​​പ്പി​​​​ച്ച​​​​തും വാ​​​​ക്സി​​​​ൻ ക​​​​ന്പ​​​​നി​​​​ക​​​​ൾ കോ​​​​ടാ​​​​നു​​​​കോ​​​​ടി രൂ​​​​പ കൊ​​​​യ്ത​​​​തു​​​​മ​​​​ല്ലാ​​​​തെ പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്ക് ഒ​​​​രു ഗു​​​​ണ​​​​വു​​​​മു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. എ​​​​ബി​​​​സി നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ ചു​​​​വ​​​​ടു​​​​ പി​​​​ടി​​​​ച്ചാ​​​​ണ് കോ​​​​ട​​​​തി​​​​വി​​​​ധി​​​​ക​​​​ളും വ​​​​ന്നു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന​​​​ത്. നി​​​​യ​​​​മം കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​ക്കാ​​​​നു​​​​ള്ള ഉ​​​​പ​​​​ദേ​​​​ശ​​​​ത്തി​​​​ൽ വി​​​​ധി​​​​ക​​​​ൾ ഒ​​​​തു​​​​ങ്ങി. ഇ​​​​തി​​​​ലും ദു​​​​ര​​​​ന്ത​​​​മാ​​​​ണ് 1972ലെ ​​​​വ​​​​നം-​​​​വ​​​​ന്യ​​​​ജീ​​​​വി സം​​​​ര​​​​ക്ഷ​​​​ണ നി​​​​യ​​​​മം.

ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു മ​​​​നു​​​​ഷ്യ​​​​ർ ദാ​​​​രു​​​​ണ​​​​മാ​​​​യി കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും പ​​​​തി​​​​നാ​​​​യി​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും കാ​​​​ർ​​​​ഷി​​​​ക​​​​മേ​​​​ഖ​​​​ല ത​​​​ക​​​​രു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടും, 55 വ​​​​ർ​​​​ഷ​​​​മാ​​​​യി ഈ ​​​​നി​​​​യ​​​​മം പ​​​​രി​​​​ഷ്ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല. ഉ​​​​ള്ള​​​​തു പ​​​​റ​​​​ഞ്ഞാ​​​​ൽ, ജാ​​​​ഥ​​​​യും പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ളു​​​​മ​​​​ല്ലാ​​​​തെ ജ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി വ​​​​ലി​​​​യ ബ​​​​ന്ധ​​​​മി​​​​ല്ലാ​​​​ത്ത ഭ​​​​ര​​​​ണ-​​​​പ്ര​​​​തി​​​​പ​​​​ക്ഷ​​​​ നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കറി​​​​യി​​​​ല്ല ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ദു​​​​രി​​​​തം. നേ​​​​താ​​​​ക്ക​​​​ളോ​​​​ടു കാ​​​​ര്യം പ​​​​റ​​​​യാ​​​​ൻ പ്രാ​​​​ദേ​​​​ശി​​​​ക​​​​ നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കും അ​​​​ണി​​​​ക​​​​ൾ​​​​ക്കും ക​​​​ഴി​​​​വു​​​​മി​​​​ല്ല.
അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ല്‍ പ്ര​​​​തി​​​​വ​​​​ർ​​​​ഷം ഏ​​​​ക​​​​ദേ​​​​ശം 27 ല​​​​ക്ഷം നാ​​​​യ്ക്ക​​​​ളെ​​​​യും പൂ​​​​ച്ച​​​​ക​​​​ളെ​​​​യും ദ​​​​യാ​​​​വ​​​​ധം ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്.

പേ​​​​വി​​​​ഷ​​​​ബാ​​​​ധമു​​​​ക്ത​​​​മാ​​​​യ ജ​​​​പ്പാ​​​​നി​​​​ൽ പ്രാ​​​​ദേ​​​​ശി​​​​ക മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലും മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ ഷെ​​​​ല്‍​ട്ട​​​​റു​​​​ക​​​​ളി​​​​ലു​​​​മാ​​​​യി ഏ​​​​ക​​​​ദേ​​​​ശം 50,000 നാ​​​​യ്ക്ക​​​​ളെ​​​​യും പൂ​​​​ച്ച​​​​ക​​​​ളെ​​​​യും കൊ​​​​ല്ലു​​​​ന്നു​​​​ണ്ട്. റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ലാ​​​​ഡി​​​​മി​​​​ർ പു​​​​ടി​​​​ൻ 2023ൽ ​​​​പ്രാ​​​​ദേ​​​​ശി​​​​ക ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ങ്ങ​​​​ൾ​​​​ക്ക് തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളെ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി കൊ​​​​ടു​​​​ത്തു; ദ​​​​യാ​​​​വ​​​​ധം ത​​​​ന്നെ. പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ സം​​​​ര​​​​ക്ഷ​​​​ണ​​​​നി​​​​യ​​​​മം അ​​​​പ്രാ​​​​യോ​​​​ഗി​​​​ക​​​​മെ​​​​ന്നു ക​​​​ണ്ട് 2021 മു​​​​ത​​​​ൽ കൂ​​​​ട്ട ദ​​​​യാ​​​​വ​​​​ധം ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്. തെ​​​​രു​​​​വു​​​​ക​​​​ളി​​​​ലെ 40 ല​​​​ക്ഷം നാ​​​​യ്ക്ക​​​​ളെ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​വു​​​​ന്ന​​​​വ​​​​ർ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ക അ​​​​ല്ലെ​​​​ങ്കി​​​​ൽ ദ​​​​യാ​​​​വ​​​​ധം ന​​​​ട​​​​ത്താ​​​​ൻ 2024ൽ ​​​​തു​​​​ർ​​​​ക്കി​​​​യും തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ബ്രി​​​​ട്ട​​​​നി​​​​ൽ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്നു​​​​മു​​​​ണ്ട്, ചി​​​​ല​​​​യി​​​​ട​​​​ത്ത് പി​​​​ടി​​​​കൂ​​​​ടി എ​​​​ട്ടു​​​​ദ​​​​ിവസ​​​​ത്തി​​​​ന​​​​കം ഉ​​​​ട​​​​മ വ​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ൽ കൊ​​​​ല്ലു​​​​ക​​​​യും ചെ​​​​യ്യും.

സ്പെ​​​​യി​​​​നി​​​​നും പോ​​​​ർ​​​​ച്ചു​​​​ഗ​​​​ലി​​​​നു​​​​മൊ​​​​പ്പം 2030ൽ ​​​​ഫി​​​​ഫ ലോ​​​​ക​​​​ക​​​​പ്പി​​​​ന് ആ​​​​തി​​​​ഥേ​​​​യ​​​​ത്വം വ​​​​ഹി​​​​ക്കു​​​​ന്ന മൊ​​​​റോ​​​​ക്കോ​​​​യും മ​​​​റ്റെ​​​​ല്ലാ പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളും പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ 30 ല​​​​ക്ഷം തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളെ കൊ​​​​ല്ലാ​​​​ൻ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. മൃ​​​​ഗ​​​​സ്നേ​​​​ഹി​​​​ക​​​​ളെ സ​​​​ർ​​​​ക്കാ​​​​ർ നി​​​​ല​​​​യ്ക്കു നി​​​​ർ​​​​ത്തി. അ​​​​സ​​​​ർ​​​​ബൈ​​​​ജാ​​​​ൻ വെ​​​​ടി​​​​വ​​​​ച്ചു​​​​ കൊ​​​​ന്നാ​​​​ണ് തെ​​​​രു​​​​വു​​​​നാ​​​​യ ശ​​​​ല്യം പ​​​​രി​​​​ഹ​​​​രി​​​​ച്ച​​​​ത്. സ്പെ​​​​യി​​​​ൻ, നെ​​​​തർ​​​​ല​​​​ൻ​​​​ഡ്സ്, ഫ്രാ​​​​ൻ​​​​സ് തു​​​​ട​​​​ങ്ങി ചി​​​​ല രാ​​​​ജ്യ​​​​ങ്ങ​​​​ൾ തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ തെ​​​​രു​​​​വി​​​​ൽ അ​​​​ല​​​​യു​​​​ന്നി​​​​ല്ല.

ഇ​​​​ന്ത്യ​​​​ക്ക് സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നു​​​​ള്ള ശേ​​​​ഷി​​​​യി​​​​ല്ല, കൊ​​​​ല്ലാ​​​​നൊ​​​​ട്ടു സ​​​​മ്മ​​​​തി​​​​ക്കു​​​​ക​​​​യു​​​​മി​​​​ല്ല; ജ​​​​നം അ​​​​നു​​​​ഭ​​​​വി​​​​ച്ചു​​​​കൊ​​​​ള്ള​​​​ണം. നാ​​​​യ്ക്ക​​​​ള്‍ അ​​​​നി​​​​യ​​​​ന്ത്രി​​​​ത​​​​മാ​​​​യി പെ​​​​രു​​​​കി​​​​യ​​​​തി​​​​നാ​​​​ല്‍ എ​​​​ബി​​​​സി പ്രാ​​​​യോ​​​​ഗി​​​​ക​​​​മ​​​​ല്ലെ​​​​ന്നും പെ​​​​ട്ടെ​​​​ന്നു കൂ​​​​ട്ടി​​​​ല​​​​ട​​​​യ്ക്കു​​​​ക​​​​യോ ന​​​​ശി​​​​പ്പി​​​​ക്കു​​​​ക​​​​യോ വേ​​​​ണ​​​​മെ​​​​ന്നു​​മാ​​​​ണ് വെ​​​​റ്റ​​​​റി​​​​ന​​​​റി ഡോ​​​​ക്ട​​​​ര്‍​മാ​​​​രു​​​​ടെ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ല്‍ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഇ​​​​ന്ത്യ​​​​ന്‍ വെ​​​​റ്റ​​​​റി​​​​ന​​​​റി അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ കേ​​​​ര​​​​ള ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ട​​​​ത്. പ​​​​ക്ഷേ, വി​​​​ദ​​​​ഗ്ധ​​​​ര​​​​ല്ല, ഇ​​​​വി​​​​ടെ കാ​​​​ര്യ​​​​ങ്ങ​​​​ൾ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ന്ന​​​​ത് വ​​​​ക​​​​തി​​​​രി​​​​വി​​​​ല്ലാ​​​​ത്ത രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ക്കാ​​​​രും മൃ​​​​ഗ​​​​സ്നേ​​​​ഹി​​​​ക​​​​ളു​​​​മാ​​​​യി​​​​പ്പോ​​​​യി.

ക​​​​ഴി​​​​ഞ്ഞ പ​​​​ത്തു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ൽ പേ​​​​വി​​​​ഷ​​​​ബാ​​​​ധ​​​​മൂ​​​​ലം 118 പേ​​​​ർ മ​​​​രി​​​​ച്ചെ​​​​ന്നാ​​​​ണ് ത​​​​ദ്ദേ​​​​ശ വ​​​​കു​​​​പ്പ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റി​​​​ന്‍റെ ക​​​​ണ​​​​ക്ക്. പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​ർ ഇ​​​​തി​​​​ന്‍റെ പ​​​​തി​​​​ന്മ​​​​ട​​​​ങ്ങാ​​​​ണ്. ആ​​​​റു കോ​​​​ടി​​​​യോ​​​​ളം തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളാ​​​​ണ് രാ​​​​ജ്യ​​​​ത്തു​​​​ള്ള​​​​ത്. ദി​​​​വ​​​​സ​​​​വും ആ​​​​യി​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു ക​​​​ടി​​​​യേ​​​​ൽ​​​​ക്കു​​​​ന്നു. നാ​​​​യ​​​​്ക്ക​​​​ൾ പെ​​​​രു​​​​കു​​​​ന്ന​​​​തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ച് പ്രാ​​​​ദേ​​​​ശി​​​​ക ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ങ്ങ​​​​ൾ ഉ​​​​ന്മൂ​​​​ല​​​​നം ചെ​​​​യ്തി​​​​രു​​​​ന്ന കാ​​​​ല​​​​ത്ത് ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു മ​​​​ര​​​​ണ​​​​ഭീ​​​​തി​​​​യി​​​​ല്ലാ​​​​യി​​​​രു​​​​ന്നു.

ഒ​​​​ന്നാം മോ​​​​ദി സ​​​​ര്‍​ക്കാ​​​​രില്‍ മേ​​​​നകാ​​ ഗാ​​​​ന്ധി മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​കൂ​​​​ടി​​​​യു​​​​ള്ള മ​​​​ന്ത്രി​​​​യാ​​​​യ ശേ​​​​ഷ​​​​മാ​​​​ണ് പ്ര​​​​തി​​​​സ​​​​ന്ധി രൂ​​​​ക്ഷ​​​​മാ​​​​യ​​​​ത്. കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളെ​​​​യും പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തെ​​​​യും വ​​​​ര​​​​ച്ച​​​​വ​​​​ര​​​​യി​​​​ൽ നി​​​​ർ​​​​ത്താ​​​​ൻ അ​​​​വ​​​​ർ​​​​ക്കു ക​​​​ഴി​​​​ഞ്ഞു. ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ​​​​നി​​​​ന്നെ​​​​ങ്കി​​​​ലും തി​​​​രി​​​​ച്ച​​​​ടി കി​​​​ട്ടി​​​​യ​​​​ത്. ആ​​​ടി​​​നെ​​​യും കോ​​​ഴി​​​യെ​​​യും പാ​​​ച​​​കം ചെ​​​യ്തു രു​​​ചി​​​യോ​​​ടെ ശാ​​​പ്പി​​​ടു​​​ന്ന വീ​​​ഡി​​​യോ ഇ​​​ട്ടി​​​ട്ട്, തെ​​​രു​​​വു​​​നാ​​​യ്ക്കൾക്കുവേ​​​ണ്ടി ക​​​ര​​​യു​​​ന്ന പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​ക്ക​​​ളെ​​​യും ക​​​ണ്ടു. ഇ​​​ന്ത്യ​​​ൻ രാ​​​ഷ്‌​​​ട്രീ​​​യം പ്ര​​​ഹ​​​സ​​​ന​​​മാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

പേ​​​​വി​​​​ഷ​​​​ബാ​​​​ധ​​യേ​​റ്റ് സെ​​​​ല്ലു​​​​ക​​​​ളി​​​​ൽ ഒ​​​​രു തു​​​​ള്ളി വെ​​​​ള്ളം കു​​​​ടി​​​​ക്കാ​​​​ൻ​​​​പോ​​​​ലും ആ​​​​കാ​​​​തെ ന​​​​ര​​​​കി​​​​ച്ചു മ​​​​രി​​​​ക്കു​​​​ന്ന മ​​​​നു​​​​ഷ്യ​​​​രെ​​​​യും അ​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളെ​​​​യും കാ​​​​ണാ​​​​തെ, തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി ക​​​​ണ്ണീ​​​​രൊ​​​​ഴു​​​​ക്കു​​​​ക​​​​യും ക​​​​വി​​​​ത​​​​യെ​​​​ഴു​​​​തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​വർ​​​​ക്കും അ​​​​വ​​​​രെ പേ​​​​ടി​​​​ച്ചു വാ​​​​ലാ​​​​ട്ടു​​​​ന്ന ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ൾ​​​​ക്കും ചി​​​​കി​​​​ത്സ​​​​യാ​​​​ണ് ആ​​​​വ​​​​ശ്യം. സു​​​​പ്രീം​​​​കോ​​​​ട​​​​തി മ​​​​രു​​​​ന്നു കൊ​​​​ടു​​​​ക്കു​​​​മോ​​​​യെ​​​​ന്നാ​​​​ണ് രാ​​​​ജ്യം കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

22-01-2026

വാ​ൾ ഉ​റ​യി​ലി​ടാ​ൻ ട്രം​പി​നോ​ട് സ​ഭ

ജ​നാ​ധി​പ​ത്യ​ത്തെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രേ അ​മേ​രി​ക്ക​ൻ ക​ത്തോ​ലി​ക്ക സ​ഭാ നേ​തൃ​ത്വ​ത്തി​ൽ​നി​ന്ന് പ്ര​ഹ​ര​തു​ല്യ​മാ​യ ര​ണ്ടു പ്ര​തി​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്നു. ലോ​ക​സ​മാ​ധാ​ന​ത്തി​നു ഭീ​ഷ​ണി​യാ​യ വി​ദേ​ശ ന​യ​ത​ന്ത്ര​ങ്ങ​ളി​ൽ​നി​ന്നും ല​ക്ഷ്യ​ങ്ങ​ളി​ൽ​നി​ന്നും അ​മേ​രി​ക്ക പി​ന്തി​രി​യ​ണ​മെ​ന്നാ​ണ് മൂ​ന്നു ക​ർ​ദി​നാ​ൾ​മാ​ർ പു​റ​പ്പെ​ടു​വി​ച്ച പ്ര​സ്താ​വ​ന. ര​ണ്ടാ​മ​ത്തേ​ത്, അ​മേ​രി​ക്ക​ൻ സൈ​നി​ക സേ​വ​ന​ത്തി​നു​ള്ള അ​തി​രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​നാ​യ ആ​ർ​ച്ച്ബി​ഷ​പ് തി​മോ​ത്തി ബ്രോ​ല്ലി​യോ​യു​ടേ​താ​ണ്. ഗ്രീ​ൻ​ലാ​ൻ​ഡ് അ​ധി​നി​വേ​ശ​ത്തി​നു​ള്ള മ​നഃ​സാ​ക്ഷി​ക്കു നി​ര​ക്കാ​ത്ത ഉ​ത്ത​ര​വു​ക​ളെ സൈ​നി​ക​ർ​ക്കു ധി​ക്ക​രി​ക്കാ​മെ​ന്നാ​ണ് അ​ദ്ദേ​ഹം ആ​ഞ്ഞ​ടി​ച്ച​ത്. ട്രം​പോ മ​റ്റു ക്രൈ​സ്ത​വ വി​ഭാ​ഗ​ങ്ങ​ളോ ഇ​തി​നെ അം​ഗീ​ക​രി​ക്കു​മോ എ​ന്ന​ത​ല്ല, സ​ത്യം വി​ളി​ച്ചു​പ​റ​യാ​നും ആ​ളു​ണ്ടാ​യി എ​ന്ന​താ​ണ് പ്ര​സ​ക്തം.

അ​ങ്ങ​നെ, അ​ക​ത്തും പു​റ​ത്തും വി​മ​ർ​ശ​ക​രോ​ട് അ​ക്ര​മാ​സ​ക്ത​നാ​കു​ന്ന ട്രം​പി​നെ​തി​രേ​യാ​ണ് അ​മേ​രി​ക്ക​യി​ലെ ക​ർ​ദി​നാ​ൾ​മാ​ർ ആ​ഞ്ഞ​ടി​ച്ചി​രി​ക്കു​ന്ന​ത്; “ലോ​ക​സ​മാ​ധാ​ന​ത്തി​നു ഭീ​ഷ​ണി​യാ​യ വി​ദേ​ശ ന​യ​ത​ന്ത്ര​ങ്ങ​ളി​ൽ​നി​ന്നും ല​ക്ഷ്യ​ങ്ങ​ളി​ൽ​നി​ന്നും അ​മേ​രി​ക്ക പി​ന്തി​രി​യ​ണം.” ഷി​ക്കാ​ഗോ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ ബ്ലെ​സ് ജെ. ​കു​പി​ക്, വാ​ഷിം​ഗ്‌​ട​ൺ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ റോ​ബ​ർ​ട്ട് മ​ക്എ​ൽ​റോ​യ്, നെ​വാ​ർ​ക്ക് ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ ജോ​സ​ഫ് ഡ​ബ്ല‍്യു. ടോ​ബി​ൻ എ​ന്നി​വ​രു​ടേ​താ​ണ് സം​യു​ക്ത പ്ര​സ്താ​വ​ന.

“ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ലും മ​നു​ഷ്യാ​ന്ത​സ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള കാ​ര്യ​ങ്ങ​ളി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വി​ദേ​ശ​ന​യ​ത്തി​ലേ​ക്ക് അ​മേ​രി​ക്ക മ​ട​ങ്ങ​ണം. ഗ്രീ​ൻ​ലാ​ൻ​ഡി​നോ​ടും വെ​ന​സ്വേ​ല​യോ​ടു​മു​ള്ള ഭീ​ഷ​ണി അ​വ​സാ​നി​പ്പി​ക്ക​ണം. ഇ​ടു​ങ്ങി​യ താ​ത്പ​ര്യ​സം​ര​ക്ഷ​ണ​ത്തി​നാ​യി യു​ദ്ധം ചെ​യ്യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. അ​മേ​രി​ക്ക ലോ​ക​ത്തി​ന്‍റെ ധാ​ർ​മി​ക സ്വ​ര​മാ​ക​ണം; ഭീ​ഷ​ണി​യാ​ക​രു​ത്. ശീ​ത​യു​ദ്ധം അ​വ​സാ​നി​ച്ച​തി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യി അ​മേ​രി​ക്ക​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ധാ​ർ​മി​ക​ത ചോ​ദ്യം​ചെ​യ്യ​പ്പെ​ടു​ക​യാ​ണ്.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​സാ​ന ആ​ശ്ര​യ​മാ​യി മാ​ത്ര​മേ സൈ​നി​ക​ന​ട​പ​ടി പാ​ടു​ള്ളൂ​വെ​ന്ന​ത് ദേ​ശീ​യ ന​യ​മാ​ക്ക​ണം. വ​ർ​ധി​ച്ചു​വ​രു​ന്ന ഭീ​ഷ​ണി​ക​ളും സാ​യു​ധ സം​ഘ​ട്ട​ന​ങ്ങ​ളും അ​ന്താ​രാ​ഷ്‌​ട്ര ബ​ന്ധ​ങ്ങ​ളെ ത​ക​ർ​ക്കു​ക​യും ലോ​ക​ത്തെ എ​ണ്ണ​മ​റ്റ ദു​രി​ത​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യും ചെ​യ്യും. ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ കാ​ഴ്ച​പ്പാ​ടു​പോ​ലെ ധാ​ർ​മി​ക​ത​യി​ലൂ​ന്നി​യ വി​ദേ​ശ​ന​യ​മാ​ണു ന​മ്മു​ടെ രാ​ജ്യ​ത്തി​നു വേ​ണ്ട​ത്.”

ആ​ർ​ച്ച്ബി​ഷ​പ് തി​മോ​ത്തി ബ്രോ​ല്ലി​യോ ഞാ​യ​റാ​ഴ്ച ബി​ബി​സി​ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ കൂ​ടു​ത​ൽ പ്ര​ഹ​ര​ശേ​ഷി​യു​ള്ള​താ​ണ്. ഗ്രീ​ൻ​ലാ​ൻ​ഡ് അ​ധി​നി​വേ​ശ​ത്തി​നു​ള്ള അ​ധാ​ർ​മി​ക ഉ​ത്ത​ര​വി​നെ, സ്വ​ന്തം മ​നഃ​സാ​ക്ഷി​യു​ടെ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ധി​ക്ക​രി​ക്കാ​ൻ പ​ട്ടാ​ള​ക്കാ​ർ​ക്കു ക​ഴി​യും എ​ന്നാ​ണ് അ​ദ്ദേ​ഹം ആ​ഞ്ഞ​ടി​ച്ച​ത്. ഇ​ത്, ആ ​വ്യ​ക്തി​യെ ദു​ഷ്ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ എ​ത്തി​ക്കു​മെ​ന്ന​ത് ത​ന്‍റെ ആ​ശ​ങ്ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ധാ​ർ​മി​ക​മാ​യി അം​ഗീ​ക​രി​ക്കാ​നാ​കാ​ത്ത ഉ​ത്ത​ര​വു​ക​ൾ ഉ​ണ്ടാ​കു​ന്പോ​ൾ ചി​ല സൈ​നി​ക​രു​ടെ അ​വ​സ്ഥ ത​ന്നെ ആ​കു​ല​പ്പെ​ടു​ത്തു​ന്നു​ണ്ട് എ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ഈ ​വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്.

ഇ​ന്ത‍്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര​കാ​ല​ത്ത്, 1930ലെ ​ദ​ണ്ഡി യാ​ത്ര​യോ​ടെ ആ​രം​ഭി​ച്ച നി​യ​മ​ലം​ഘ​ന പ്ര​സ്ഥാ​ന​ത്തോ​ടു ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന​താ​ണി​ത്. പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രേ അ​മേ​രി​ക്ക​ൻ‌ ക​ത്തോ​ലി​ക്ക സ​ഭാ നേ​തൃ​ത്വ​ത്തി​ൽ​നി​ന്നു​ണ്ടാ​യ പ്ര​ഹ​ര​തു​ല്യ​മാ​യ ര​ണ്ടു പ്ര​സ്താ​വ​ന​ക​ളെ​യും പു​തു​യു​ഗ​പ്പി​റ​വി​യെ​ന്നാ​ണ് ദേ​ശീ​യ ദി​ന​പ​ത്ര​മാ​യ ‘നാ​ഷ​ണ​ൽ കാ​ത്ത​ലി​ക് റി​പ്പോ​ർ​ട്ട​ർ’ വി​ശേ​ഷി​പ്പി​ച്ച​ത്. അ​മി​ത ദേ​ശീ​യ​ത​യും ജ​നാ​ധി​പ​ത്യ​ത്തി​ലെ ഏ​കാ​ധി​പ​ത്യ​പ്ര​വ​ണ​ത​യും മാ​ന​വി​ക​ത​യെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്പോ​ൾ ലോ​കം ഇ​തു ച​ർ​ച്ച ചെ​യ്യേ​ണ്ട​താ​ണ്.

ചി​ല സൈ​നി​ക ഇ​ട​പെ​ട​ലു​ക​ൾ ക​ഠി​ന വി​മ​ർ​ശ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​മേ​രി​ക്ക​യു​ടെ ജ​നാ​ധി​പ​ത്യ പ്ര​തി​ബ​ദ്ധ​ത, ക​മ്യൂ​ണി​സ്റ്റ് ഏ​കാ​ധി​പ​ത്യ​ത്തി​ന്‍റെ​യും ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​ത്തി​ന്‍റെ​യും ക​ട​ന്നു​ക​യ​റ്റ​ങ്ങ​ളെ ചെ​റു​ത്തി​ട്ടു​ണ്ട്. യൂ​റോ​പ്പും മ​റ്റു ജ​നാ​ധി​പ​ത്യ​രാ​ജ്യ​ങ്ങ​ളും മൗ​ലി​ക​വാ​ദ​ത്തി​നു മു​ക​ളി​ൽ വി​ക​സ​ന​ത്തെ പ്ര​തി​ഷ്ഠി​ച്ച മു​സ്‌​ലിം രാ​ജ്യ​ങ്ങ​ളും ഒ​രു പ​രി​ധി​വ​രെ അ​തി​നെ പി​ന്തു​ണ​ച്ചി​ട്ടു​മു​ണ്ട്. അ​ങ്ങ​നെ ച​രി​ത്ര​ത്തി​ലൂ​ടെ കൈ​വ​രി​ച്ച ജ​നാ​ധി​പ​ത്യ നാ​യ​ക​സ്ഥാ​നം ട്രം​പി​ന്‍റെ ര​ണ്ടാം വ​ര​വി​ന്‍റെ ഒ​രു വ​ർ​ഷ​ത്തി​നി​ടെ പ്ര​തി​നാ​യ​ക പ​രി​വേ​ഷ​ത്തി​ലാ​യി.

ഈ​യ​വ​സ​ര​ത്തി​ലാ​ണ് വ​ക​തി​രി​വി​ല്ലാ​ത്ത അ​ധി​നി​വേ​ശ​ങ്ങ​ൾ​ക്കു ത​ങ്ങ​ളു​ടെ പി​ന്തു​ണ​യി​ല്ലെ​ന്ന സൂ​ച​ന ക​ത്തോ​ലി​ക്ക സ​ഭ​യി​ൽ​നി​ന്നു​ണ്ടാ​യി​രി​ക്കു​ന്ന​ത്. വെ​ന​സ്വേ​ല​യു​ടെ ക​മ്യൂ​ണി​സ്റ്റ് ഏ​കാ​ധി​പ​ത്യ​വും അ​ടി​ച്ച​മ​ർ​ത്ത​ലും മാ​ന​വി​ക​ത​യ്ക്കു വി​രു​ദ്ധ​മാ​ണെ​ന്ന​തി​ൽ പ​രി​ഷ്കൃ​ത​ലോ​ക​ത്തി​നു സം​ശ​യ​മി​ല്ല. പ​ക്ഷേ, പാ​ർ​ല​മെ​ന്‍റി​നെ മ​റി​ക​ട​ന്ന് വെ​ന​സ്വേ​ല​യു​ടെ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യെ ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന, കാ​ന​ഡ​യെ​യും ഗ്രീ​ൻ​ലാ​ൻ​ഡി​നെ​യും താ​നി​ങ്ങെ​ടു​ക്കു​ക​യാ​ണെ​ന്നു പ്ര​ഖ്യാ​പി​ക്കു​ന്ന ഭ​ര​ണാ​ധി​കാ​രി എ​ങ്ങ​നെ​യാ​ണ് ഏ​കാ​ധി​പ​തി​യ​ല്ലാ​താ​കു​ന്ന​ത്?

മ​റ്റൊ​രു വി​ധ​ത്തി​ൽ പ​റ​ഞ്ഞാ​ൽ, വാ​ൾ അ​തി​ന്‍റെ ഉ​റ​യി​ലി​ടാ​നാ​ണ് അ​മേ​രി​ക്ക​യി​ലെ ക​ത്തോ​ലി​ക്ക സ​ഭാ നേ​തൃ​ത്വം ത​ങ്ങ​ളു​ടെ ഭ​ര​ണാ​ധി​കാ​രി​യോ​ടു പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. തീ​വ്ര​ദേ​ശീ​യ​ത, മ​ത​രാ​ഷ്‌​ട്ര ഭ്രാ​ന്തു​ക​ൾ, ഏ​കാ​ധി​പ​തി​ക​ളു​ടെ ജ​നാ​ധി​പ​ത്യ ദു​രു​പ​യോ​ഗം തു​ട​ങ്ങി​യ​വ​യു​ടെ കാ​ല​ത്ത് മ​ത​ങ്ങ​ൾ അ​വ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ മ​റ​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യാ​ണെ​ന്ന സ​ന്ദേ​ശം ചെ​റു​ത​ല്ല. പ്ര​ത്യേ​കി​ച്ച്, അ​മേ​രി​ക്ക​യി​ൽ ഉ​ൾ​പ്പെ​ടെ, ക​ഠി​ന​കാ​ല​ത്ത് പ്ര​തി​പ​ക്ഷം മൂ​ടി​പ്പു​ത​ച്ചു കി​ട​ന്നു​റ​ങ്ങു​ന്പോ​ൾ മ​ത​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ളും പൊ​തു​ജ​ന​വും ഉ​റ​ക്ക​മി​ള​യ്ക്കേ​ണ്ട​തു​ണ്ട്.

21-01-2026

ചാ​ണ​കം തീ​റ്റി​ക്കു​ന്ന​വ​ർ കേ​ര​ള​ത്തെ തി​ന്ന​രു​ത്

ബി​ജെ​പി സ​ർ​ക്കാ​രു​ക​ളു​ടെ മൗ​ന​മു​ദ്രി​ത സ​മ്മ​ത​പ​ത്ര​വു​മാ​യി അ​ഴി​ഞ്ഞാ​ടു​ന്ന രാ​ജ്യ​വി​രു​ദ്ധ​ർ ഒ​ഡീ​ഷ​യി​ലെ ഒ​രു ക്രൈ​സ്ത​വ​നെ ചാ​ണ​കം തീ​റ്റി​ച്ച് ‘ജ​യ് ശ്രീ​റാം’ വി​ളി​ക​ളോ​ടെ മ​ട​ങ്ങി​യി​രി​ക്കു​ന്നു. പ​തി​വു​പോ​ലെ ഇ​ന്ദ്ര​പ്ര​സ്ഥം അ​തി​ശൈ​ത്യ​ത്തി​ലാ​ണ്; ശി​ശി​ര​ത്തി​ന്‍റെ​യ​ല്ല, വ​ർ​ഗീ​യ നി​ഷ്ക്രി​യ​ത​യു​ടെ.

24 മ​ണി​ക്കൂ​ർ​പോ​ലും വേ​ണ്ട, ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ​ക്ക് ഈ ​വ​ർ​ഗീ​യ​വാ​ദി​ക​ളെ നി​ല​യ്ക്കു നി​ർ​ത്താ​ൻ. പ​ക്ഷേ, ചെ​യ്യി​ല്ല. അ​താ​ണു ധ്രു​വീ​ക​ര​ണ രാ​ഷ്‌​ട്രീ​യം! ഇ​ത​ര മ​ത​സ്ഥ​രെ വി​സ​ർ​ജ്യം തീ​റ്റി​ക്കു​ന്ന​തി​നോ​ളം അ​ധഃ​പ​തി​ച്ചി​രി​ക്കു​ന്ന ഈ ​വ​ർ​ഗീ​യ മ​ഹാ​മാ​രി കേ​ര​ള​ത്തെ​യും തി​ന്ന​രു​ത്; ജാ​ഗ്ര​ത​യു​ണ്ടാ​ക​ണം. ഒ​ഡീ​ഷ​യി​ലെ ധെ​ൻ​ക​നാ​ൽ ജി​ല്ല​യി​ലെ പാ​ർ​ജാം​ഗ് ഗ്രാ​മ​ത്തി​ൽ ക​ഴി​ഞ്ഞ നാ​ലി​നു ന​ട​ന്ന സം​ഭ​വം തി​ങ്ക​ളാ​ഴ്ച​യാ​ണു പു​റം​ലോ​ക​മ​റി​യു​ന്ന​ത്.

വീ​ട്ടി​ൽ പ്രാ​ർ​ഥ​നാ​യോ​ഗം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ച് പാ​സ്റ്റ​ർ ബി​പി​ൻ ബി​ഹാ​രി നാ​യി​കി​നെ അ​വ​ർ ആ​ക്ര​മി​ച്ച​ത്. ജ​യ് ശ്രീ​റാം വി​ളി​ക​ളു​മാ​യി എ​ത്തി​യ നാ​ൽ​പ്പ​തം​ഗ ബ​ജ്‌​രം​ഗ്ദ​ൾ സം​ഘ​മാ​ണ് അ​തി​ക്ര​മം ന​ട​ത്തി​യ​തെ​ന്നാ​ണ് പാ​സ്റ്റ​റു​ടെ ഭാ​ര്യ വ​ന്ദ​ന പ​റ​ഞ്ഞ​ത്. അ​ക്ര​മി​ക​ൾ അ​ദ്ദേ​ഹ​ത്തെ​യും ഗ്രാ​മ​ത്തി​ൽ ആ​കെ​യു​ള്ള ഏ​ഴു ക്രൈ​സ്ത​വ കു​ടും​ബ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളെ​യും ത​ല്ലി​ച്ച​ത​ച്ചു.

പാ​സ്റ്റ​റെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​രു​പ്പു​മാ​ല അ​ണി​യി​ച്ച് ര​ണ്ടു മ​ണി​ക്കൂ​റോ​ളം ന​ട​ത്തി​ക്കു​ക​യും ചെ​യ്തു. ഭാ​ര്യ​യും മ​ക്ക​ളും തൊ​ട്ട​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ഭ​യം തേ​ടി. കേ​ണ​പേ​ക്ഷി​ച്ചി​ട്ടും പോ​ലീ​സ് സ​ഹാ​യ​ത്തി​നു ത​യാ​റാ​യ​ത് ര​ണ്ടു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ണ്. പോ​ലീ​സു​മാ​യി ഭാ​ര്യ എ​ത്തി​യ​പ്പോ​ൾ ഗ്രാ​മ​ത്തി​ലെ ഹ​നു​മാ​ൻ ക്ഷേ​ത്ര​ത്തി​ൽ പാ​സ്റ്റ​റെ കൈ​ക​ൾ പി​ന്നി​ൽ കെ​ട്ടി ഇ​രു​ന്പു​ക​ന്പി​കൊ​ണ്ട് ബ​ന്ധി​ച്ചി​രു​ന്നു.

മു​റി​വു​ക​ളി​ൽ​നി​ന്നു ര​ക്തം വാ​ർ​ന്നു​കൊ​ണ്ടി​രി​ക്കെ അ​ദ്ദേ​ഹ​ത്തെ ചാ​ണ​കം തീ​റ്റി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത​വ​ർ ‘ജ​യ് ശ്രീ​റാം’ ഏ​റ്റു​ചൊ​ല്ലാ​ൻ നി​ർ​ബ​ന്ധി​ച്ചു​കൊ​ണ്ടി​രു​ന്നു. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചി​ട്ടും ഒ​രു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഏ​റെ സ​മ്മ​ർ​ദ​ത്തി​നൊ​ടു​വി​ലാ​ണ് കേ​സു​പോ​ലും എ​ടു​ത്ത​ത്. അ​തേ​സ​മ​യം, മ​ത​പ​രി​വ​ർ​ത്ത​നം ഉ​ന്ന​യി​ച്ച് പാ​സ്റ്റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.

ഏ​തു ഹി​ന്ദു​ത്വ സം​ഘ​ട​ന​യ്ക്കും ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ൻ ബി​ജെ​പി സ​ർ​ക്കാ​രു​ക​ളു​ടെ ആ​ല​യി​ൽ​നി​ന്നു വി​ത​ര​ണം ചെ​യ്ത മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​മാ​ണ് പാ​സ്റ്റ​റെ ചാ​ണ​കം തീ​റ്റി​ക്കാ​ൻ ബ​ജ്‌​രം​ഗ​ദ​ൾ എ​ന്ന ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ പ്ര​സ്ഥാ​ന​ത്തി​നു ധൈ​ര്യം പ​ക​ർ​ന്ന​ത്. ഗ്രാ​മ​ത്തി​ലു​ള്ള ചി​ല​രും ഇ​തി​ൽ പ​ങ്കെ​ടു​ത്തു.

വ​ർ​ഗീ​യ​ഭ്രാ​ന്ത് മ​നു​ഷ്യ​രെ എ​ത്ര വേ​ഗ​മാ​ണ് മ​നു​ഷ്യ​ത്വ​മി​ല്ലാ​ത്ത​വ​രാ​ക്കു​ന്ന​ത്! ഒ​രു മു​ദ്രാ​വാ​ക്യം​കൊ​ണ്ട് എ​ത്ര ക്രൂ​ര​മാ​യാ​ണ് അ​ത് അ​യ​ൽ​ക്കാ​രെ​യും അ​ന്യ​രാ​ക്കു​ന്ന​ത്! വെ​റു​തെ സം​ഭ​വി​ക്കു​ന്ന​ത​ല്ല. ഇ​ന്ത്യ​യി​ൽ മു​സ്‌​ലിം​ക​ളെ​യും ക്രി​സ്ത്യാ​നി​ക​ളെ​യും ല​ക്ഷ്യ​മി​ട്ടു​ള്ള വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ളി​ൽ വ​ലി​യ വ​ർ​ധ​ന​യു​ണ്ടാ​യെ​ന്നും അ​തി​ൽ 88 ശ​ത​മാ​ന​വും ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണെ​ന്നു​മാ​യി​രു​ന്ന ഇ​ന്ത്യ ഹെ​യ്റ്റ് ലാ​ബ് ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

ആ ​പ്ര​സം​ഗ​ക​ർ​ക്ക് എ​ങ്ങ​നെ​യാ​ണ് ത​ങ്ങ​ൾ വ​ള​ർ​ത്തി​യ വ​ർ​ഗീ​യ​വാ​ദി​ക​ളോ​ട് ‘മാ ​നി​ഷാ​ദ’ എ​ന്നു പ​റ​യാ​നാ​കു​ന്ന​ത്! യു​എ​സ് ഹോ​ളോ​കോ​സ്റ്റ് മ്യൂ​സി​യ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ, ഇ​ന്ത്യ​യി​ൽ ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്ക​കം കൂ​ട്ട​ക്കൊ​ല​ക​ൾ​ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നും 168 രാ​ജ്യ​ങ്ങ​ളു​ടെ സാ​ധ്യ​താ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്താ​ണെ​ന്നും പ​റ​യു​ന്നു. ആ​രെ​ങ്കി​ലും ന​ടു​ങ്ങി​യോ ഈ ​മ​തേ​ത​ര രാ​ജ്യ​ത്ത്? ന​മ്മു​ടെ പ്ര​തി​പ​ക്ഷ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ അ​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നു​പോ​ലും തോ​ന്നു​ന്നി​ല്ല.

വ​ർ​ഗീ​യ​മ​ന​സു​ക​ളെ ഒ​രു​ക്കു​ന്ന​ത് വി​ഷം വ​മി​പ്പി​ക്കു​ന്ന പ്ര​സം​ഗ​ക​ല​ക​ളാ​ണ്. അ​വ ത​ട​യാ​ൻ​പോ​ലും ശേ​ഷി​യി​ല്ലാ​ത്ത​വ​രാ​ണ് കേ​ര​ള​ത്തി​ൽ വ​ർ​ഗീ​യ​ത അ​നു​വ​ദി​ക്കി​ല്ലെ​ന്നു വീ​ര​വാ​ദം പ​റ​യു​ന്ന​ത്. പാ​സ്റ്റ​റെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു ചാ​ണ​കം തീ​റ്റി​ച്ച ഗ്രാ​മ​ത്തി​ൽ ആ​കെ ഏ​ഴു ക്രി​സ്ത്യ​ൻ കു​ടും​ബ​ങ്ങ​ളാ​ണു​ള്ള​ത്. വീ​ടു​ക​ൾ ക​ത്തി​ക്കു​മെ​ന്ന ബ​ജ്‌​രം​ഗ്ദ​ൾ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് അ​വ​രെ​ല്ലാം മ​റ്റു ഗ്രാ​മ​ങ്ങ​ളി​ലെ ബ​ന്ധു​വീ​ടു​ക​ളി​ലാ​ണ് ജീ​വി​ക്കു​ന്ന​ത്.

ആ​രു​ടേ​താ​ണ് ഈ ​ഇ​ന്ത്യ? ​ഒ​രു​ത്ത​ര​മേ​യു​ള്ളു; ന​മ്മു​ടേ​താ​ണ്. മ​തേ​ത​ര സ​മൂ​ഹം ഉ​റ​ങ്ങു​ന്പോ​ഴാ​ണ് വ​ർ​ഗീ​യ​ത ക​ള്ള​പ്ര​മാ​ണ​മു​ണ്ടാ​ക്കി രാ​ജ്യ​ത്തെ ത​ട്ടി​യെ​ടു​ക്കു​ന്ന​ത്. ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ഇ​ത്ര അ​ര​ക്ഷി​താ​വ​സ്ഥ​യി​ലാ​ക്കി​യ​തി​ൽ ഭ​രി​ക്കു​ന്ന​വ​ർ​ക്കൊ​പ്പം ത​ങ്ങ​ളു​ടെ അ​ല​സ​ത​യ്ക്കും പ​ങ്കു​ണ്ടെ​ന്നു പ്ര​തി​പ​ക്ഷം തി​രി​ച്ച​റി​യ​ണം. കോ​ട​തി​ക​ളെ ഭ​ര​ണ​ഘ​ട​ന​കൊ​ണ്ട് വി​ളി​ച്ചു​ണ​ർ​ത്ത​ണം.

ചാ​ണ​കം വെ​റും വി​സ​ർ​ജ്യ​മാ​ണ്; അ​തു​പ​യോ​ഗി​ച്ച് ഒ​രു സം​സ്കാ​ര​ത്തെ ദു​ർ​ഗ​ന്ധ​പൂ​രി​ത​മാ​ക്കാ​ൻ മ​ത​രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ രോ​ഗാ​ണു​വാ​ഹ​ക​രെ അ​നു​വ​ദി​ക്ക​രു​ത്. കേ​ര​ളം മു​ന്നി​ലി​റ​ങ്ങ​ണം.

Up