x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

06
FEB
2026

ക​ട​ശി​ക്ക​ളി​ക്കു​മു​മ്പ് കു​ട്ടി​ക​ളെ ര​ക്ഷി​ക്ക​ണം

Editorial Audio


Published: February 6, 2026 12:00 AM IST | Updated: February 5, 2026 09:40 PM IST

ഗെ​യിം ഇ​ല്ലാ​തെ ജീ​വി​ക്കാ​നാ​കി​ല്ലെ​ന്നു പ​റ​ഞ്ഞ് ഗാ​സി​യാ​ബാ​ദി​ൽ മൂ​ന്നു പെ​ൺ​കു​ട്ടി​ക​ളും ഭോ​പ്പാ​ലി​ൽ ഒ​രു ആ​ൺ​കു​ട്ടി​യും ജീ​വ​നൊ​ടു​ക്കി​യെ​ന്ന റി​പ്പോ​ർ​ട്ട് തെ​റ്റാ​ക​ട്ടെ. കാ​ര​ണം, ഇ​ത്ത​രം ക​ളി​ക​ളി​ൽ സ്വ​യം​മ​റ​ന്നി​രി​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​നു കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ ന​മ്മു​ടെ പ​രി​സ​ര​ത്തോ വീ​ട്ടി​ൽ​ത​ന്നെ​യോ ഉ​ണ്ടാ​കാം. അ​വ​രെ വി​ഷാ​ദ​ത്തി​ലേ​ക്കും മ​തി​ഭ്ര​മ​ങ്ങ​ളി​ലേ​ക്കും ലാ​സ്റ്റ് ടാ​സ്ക് അ​ഥ​വാ അ​ന്ത്യ​ദൗ​ത്യ​മാ​യ മ​ര​ണ​ത്തി​ലേ​ക്കും ത​ള്ളി​വി​ടു​ന്ന കൊ​ല​പാ​ത​ക​ശ്ര​മ​ങ്ങ​ളെ ഓ​ൺ​ലൈ​ൻ ഗെ​യി​മെ​ന്നു വി​ളി​ക്ക​രു​ത്. ക​ളി​യു​ടെ മ​റു​വ​ശ​ത്ത് അ​ധോ​ലോ​ക​മു​ണ്ട്. കു​ട്ടി​ക​ൾ​ക്കു സ​മൂ​ഹ​മാ​ധ്യ​മ​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് പൊ​തു​ജ​നാ​ഭി​പ്രാ​യം തേ​ടു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞി​രു​ന്നു. മ​ര​ണ​ത്തി​ൽ​നി​ന്നു മാ​ത്ര​മ​ല്ല, ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ ക്രി​യാ​ത്മ​ക​ത​ക​ളി​ൽ​നി​ന്നും വ​ലി​ച്ച​ക​റ്റു​ന്ന സ​മൂ​ഹ​മാ​ധ്യ​മ-​മൊ​ബൈ​ൽ​ഫോ​ൺ ആ​സ​ക്തി​ക​ളി​ൽ​നി​ന്നു കു​ട്ടി​ക​ളെ മോ​ചി​പ്പി​ക്ക​ണം. വേ​ണ്ടി​വ​ന്നാ​ൽ, മാ​താ​പി​താ​ക്ക​ളും സ​മൂ​ഹ​വും സ​ർ​ക്കാ​രും ഒ​രു മി​ന്ന​ലാ​ക്ര​മ​ണ​ത്തി​നു​പോ​ലും വൈ​ക​രു​ത്.

ദു​രൂ​ഹ​ത​ക​ളു​ണ്ടെ​ങ്കി​ലും, ഓ​ൺ​ലൈ​ൻ ഗെ​യിം മാ​താ​പി​താ​ക്ക​ൾ നി​ഷേ​ധി​ച്ച​തി​ന്‍റെ പ്ര​തി​ക​ര​ണ​മാ​യി​ട്ടാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശ് ഗാ​സി​യാ​ബാ​ദി​ലെ പെ​ൺ​കു​ട്ടി​ക​ൾ ഫ്ലാ​റ്റി​ൽ​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞ​ത്. പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പൂ​ജാ​മു​റി​യി​ൽ ക​യ​റി വാ​തി​ൽ പൂ​ട്ടി​യ​ശേ​ഷം ജ​നാ​ല​യ്ക്ക​രി​കെ ക​സേ​ര​യി​ട്ട് ഓ​രോ​രു​ത്ത​രാ​യി ഒമ്പ​താം​നി​ല​യി​ൽ​നി​ന്നു ചാ​ടു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​വ​രു​ടേ​തെ​ന്നു ക​രു​തു​ന്ന ഡ​യ​റി​ക്കു​റി​പ്പി​ൽ ഇ​ങ്ങ​നെ​യു​ണ്ട്: “സോ​റി മ​മ്മി, പ​പ്പ... നി​ങ്ങ​ൾ ഞ​ങ്ങ​ളോ​ട് ഉ​പേ​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട ഗെ​യി​മി​നെ ഞ​ങ്ങ​ൾ എ​ത്ര​മാ​ത്രം സ്നേ​ഹി​ച്ചി​രു​ന്നെ​ന്ന​തി​ന്‍റെ തെ​ളി​വ് നി​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ കി​ട്ടി​ക്കാ​ണു​മ​ല്ലോ. കൊ​റി​യ​ൻ നാ​യ​ക​രെ​യും കെ-​പോ​പ്പി​നെ​യും (കൊ​റി​യ​ൻ യു​വാ​ക്ക​ളു​ടെ ജ​ന​പ്രി​യ സം​ഗീ​തം) പോ​ലെ വീ​ട്ടി​ലു​ള്ള​വ​രെ​പോ​ലും ഞ​ങ്ങ​ൾ സ്നേ​ഹി​ച്ചി​രു​ന്നി​ല്ല”. ‘കൊ​റി​യ​ൻ ല​വ് ഗെ​യി’​മി​ന്‍റെ അ​വ​സാ​ന​ത്തെ ദൗ​ത്യ​മാ​യി​ട്ടാ​ണ് കു​ട്ടി​ക​ൾ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞ​ത്.

അ​തേ​സ​മ​യം, ര​ണ്ടു വ​ർ​ഷ​മാ​യി സ​ഹോ​ദ​രി​മാ​രാ​യ പെ​ൺ​കു​ട്ടി​ക​ൾ സ്കൂ​ളി​ൽ പോ​യി​രു​ന്നി​ല്ലെ​ന്ന​തും പി​താ​വി​നു വ​ൻ ക​ട​ബാ​ധ്യ​ത ഉ​ണ്ടാ​യി​രു​ന്ന​തും ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്. കു​ട്ടി​ക​ളു​ടെ ഡ​യ​റി ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​മു​ണ്ട്. ഭോ​പ്പാ​ലി​ൽ അ​ധ്യാ​പ​ക ദമ്പ​തി​ക​ളു​ടെ ഏ​ക​മ​ക​ൻ ജീ​വ​നൊ​ടു​ക്കി​യ​തും ഓ​ൺ​ലൈ​ൻ ഗെ​യിം വി​ജ​യി​ക്കാ​നാ​കാ​ത്ത​തി​ന്‍റെ സ​മ്മ​ർ​ദ​ത്തി​ലാ​ണെ​ന്നാ​ണ് വി​വ​രം. മാ​താ​പി​താ​ക്ക​ൾ മൊ​ബൈ​ൽ ഉ​പ​യോ​ഗം വി​ല​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ജീ​വ​നൊ​ടു​ക്കു​മ്പോൾ മാ​ത്രം വാ​ർ​ത്ത​യാ​കേ​ണ്ടു​ന്ന വി​ഷ​യ​മ​ല്ല, ഗെ​യി​മു​ക​ളി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​മു​ള്ള ആ​ളു​ക​ളു​ടെ, പ്ര​ത്യേ​കി​ച്ചു കു​ട്ടി​ക​ളു​ടെ ആ​സ​ക്തി. നി​ര​വ​ധി കു​ട്ടി​ക​ൾ ജീ​വി​ത​ത്തി​ൽ​നി​ന്നു​ള്ള മ​ര​ണ​തു​ല്യ​മാ​യ പി​ൻ​വാ​ങ്ങ​ലി​ലാ​ണ്. പ​ഠി​ക്കാ​നോ ഭ​ക്ഷി​ക്കാ​നോ ഉ​റ​ങ്ങാ​നോ സ്നേ​ഹി​ക്കാ​നോ ഒ​ന്നും അ​വ​ർ​ക്കു ക​ഴി​യു​ന്നി​ല്ല. 16 വ​യ​സി​നു താ​ഴെ​യു​ള്ള​വ​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​രോ​ധി​ച്ച് ഓ​സ്ട്രേ​ലി​യ ഉ​ത്ത​ര​വി​റ​ക്കി​യ​ത് ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ്. തൊ​ട്ടു പി​ന്നാ​ലെ, 15 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്നു വി​ല​ക്കാ​ൻ ഫ്രാ​ൻ​സും ഒ​രു​ങ്ങു​ക​യാ​ണ്. സെ​ന​റ്റി​ന്‍റെ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ബി​ൽ സെ​പ്റ്റം​ബ​റി​ൽ നി​യ​മ​മാ​യേ​ക്കും. കു​ട്ടി​ക​ൾ​ക്ക് പ​ഠി​ക്കാ​നും അ​നു​ദി​ന ജോ​ലി​ക​ൾ ചെ​യ്യാ​നു​ള്ള വി​മു​ഖ​ത, അ​ക്ര​മാ​സ​ക്തി, വി​ഷാ​ദം, മാ​താ​പി​താ​ക്ക​ളി​ൽ​നി​ന്നു കു​ടും​ബ​ത്തി​ൽ​നി​ന്നു​മു​ള്ള അ​ക​ൽ​ച്ച, ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത... തു​ട​ങ്ങി​യ​വ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റ് യൂ​റോ​പ്യ​ൻ യൂ​ണി​യ​നോ​ട് ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ്രാ​യ​പ​രി​ധി ഓ​രോ രാ​ജ്യ​ങ്ങ​ൾ​ക്കും തീ​രു​മാ​നി​ക്കാം. ബ്രി​ട്ട​ൻ, ഡെ​ൻ​മാ​ർ​ക്ക്, സ്പെ​യി​ൻ ഗ്രീ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും ഇ​തി​നു​ള്ള നീ​ക്ക​മാ​രം​ഭി​ച്ചു. നി​രോ​ധ​ന​ത്തി​ൽ എ​തി​ർ​പ്പു​യ​ർ​ത്തു​ന്ന ന്യൂ​ന​പ​ക്ഷ​ത്തി​ലെ ഭൂ​രി​പ​ക്ഷം സ​മൂ​ഹ​മാ​ധ്യ​മ ആ​പ്പു​ക​ളു​ടെ ഉ​ട​മ​ക​ളാ​ണ്. ഓ​സ്ട്രേ​ലി​യ​ൻ മാ​തൃ​ക​യി​ൽ ത​ങ്ങ​ളും കു​ട്ടി​ക​ളെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്നു ര​ക്ഷി​ക്കു​മെ​ന്നു ക​ഴി​ഞ്ഞ​ദി​വ​സം പ​റ​ഞ്ഞ സ്പെ​യ്ൻ പ്ര​ധാ​ന​മ​ന്ത്രി പെ​ട്രോ സാ​ഞ്ച​സി​നെ എ​ക്സ് ഉ​ട​മ ഇ​ലോ​ൺ മ​സ്ക് വി​ളി​ച്ച​ത് ഫാ​സി​സ്റ്റ് എ​ന്നാ​ണ്.

ഇ​ന്ത്യ​യി​ൽ 13 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍ സ​മൂ​ഹ​മാ​ധ്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വി​ല​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 2025 ഏ​പ്രി​ലി​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ സെ​പ് ഫൗ​ണ്ടേ​ഷ​ൻ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. കു​ട്ടി​ക​ളി​ൽ വി​ഷാ​ദം, ഉ​ത്ക​ണ്ഠ, സ്വ​യം ഉ​പ​ദ്ര​വി​ക്ക​ൽ, ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത തു​ട​ങ്ങി​യ മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ കാ​ര​ണ​മാ​കു​മെ​ന്നാ​യി​രു​ന്നു വാ​ദം. എ​ന്നാ​ൽ, നി​യ​മ​നി​ർ​മാ​ണം ആ​വ​ശ്യ​മു​ള്ള​തി​നാ​ൽ സ​ർ​ക്കാ​രാ​ണ് ന​യ​പ​ര​മാ​യ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് എ​ന്നാ​യി​രു​ന്നു ജ​സ്റ്റീ​സു​മാ​രാ​യ ബി.​ആ​ർ. ഗ​വാ​യ്, എ.​ജി. മ​സി​ഹ് എ​ന്നി​വ​രു​ടെ ബെ​ഞ്ച് മ​റു​പ​ടി ന​ൽ​കി​യ​ത്. പു​തി​യൊ​രു ആ​പ​ത്തു​കൂ​ടി ഇ‍​ന്ത്യ അ​ഭി​മു​ഖീ​ക​രി​ക്കു​ന്നു​ണ്ട്. അ​ത്, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള വി​ദ്വേ​ഷ പ്ര​ചാ​ര​ണ​മാ​ണ്. വ​ർ​ഗീ​യ​ത​യു​ടെ​യും തീ​വ്ര​വാ​ദ​ത്തി​ന്‍റെ​യും വി​ള​നി​ല​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ. കു​ഞ്ഞു​ങ്ങ​ളെ​യെ​ങ്കി​ലും ഇ​തി​ൽ​നി​ന്നു ര​ക്ഷി​ച്ചേ മ​തി​യാ​കൂ.

കേ​ര​ള​ത്തി​ലെ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത ഭാ​വി ഉ​റ​പ്പാ​ക്കാ​ൻ ഇ​ക്കാ​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് അ​ഭി​പ്രാ​യ​ങ്ങ​ൾ സ്വ​രൂ​പി​ക്കു​മെ​ന്നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ​റ​ഞ്ഞ​ത്. പ്രാ​ണ​നെ​ടു​ക്കു​ന്ന ക​ട​ശി​ക്ക​ളി​ക്കു​മു​മ്പ് ന​ട​പ്പാ​ക്കൂ എ​ന്നേ പ​റ​യാ​നു​ള്ളു. ഏ​കാ​ന്ത​ത​യു​ടെ ക്രി​യാ​ത്മ​ക തീ​ര​ങ്ങ​ളി​ൽ ത​നി​ച്ചി​രി​ക്കു​ന്ന​വ​രാ​യി നാം ​കു​ട്ടി​ക​ളെ കാ​ണു​ന്നു. പ​ക്ഷേ, അ​വ​രു​ടെ കൈ​യി​ലെ ഉ​പ​ക​ര​ണ​ത്തി​നും മ​സ്തി​ഷ്ക​ത്തി​നു​മി​ട​യി​ൽ ഒ​രു യു​ദ്ധ​ഭൂ​മി സ​ജീ​വ​മാ​ണ്. ‘കൊ​ല​പാ​ത​ക​മോ വീ​ര​മൃ​ത്യു​വോ’ വി​ജ​യ​മാ​ന​ദ​ണ്ഡ​ങ്ങ​ളാ​കാ​ത്ത ബാ​ല്യ- കൗ​മാ​ര​ങ്ങ​ൾ അ​വ​ർ​ക്കു തി​രി​ച്ചു​കൊ​ടു​ക്ക​ണം.

Tags : EDITORIAL

Recent News

Up