Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Sports

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് പ്ലേ​ഓ​ഫ്; അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് ഗം​ഭീ​ര ജ​യം

ല​ണ്ട​ൻ: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് പ്ലേ​ഓ​ഫി​ന്‍റെ ര​ണ്ടാം പാ​ദ​ത്തി​ൽ അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് ഗം​ഭീ​ര ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബെ​ൽ​ജി​യം ക്ല​ബാ​യ ക്ല​ബ് ബ്ര​ഗി​നെ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ചൊ​വ്വാ​ഴ്ച​ത്തെ മ​ത്സ​ര​ത്തി​ൽ അ​ത്ല​റ്റി​ക്കോ​യ്ക്ക് വേ​ണ്ടി അ​ല​ക്സാ​ണ്ട​ർ സോ​ർ​ലോ​ത്ത് ഹാ​ട്രി​ക്കും ജോ​ണി ക​ർ​ഡോ​സോ ഒ​രു ഗോ​ളും നേ​ടി. ജോ​യ​ൽ ഒ​ർ​ഡോ​ണ​സാ​ണ് ക്ല​ബ് ബ്ര​ഗി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ഇ​രു പാ​ദ​ങ്ങ​ളി​ലു​മാ​യി അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡ് 7-4ന് ​പ്ലേ​ഓ​ഫ് സ്വ​ന്ത​മാ​ക്കി. പ്ലേ​ഓ​ഫ് വി​ജ​യ​ത്തോ​ടെ ന്യൂ​കാ​സി​ൽ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ പ​ങ്കെ​ടു​ക്കു​ന്ന അ​വ​സാ​ന 16 ടീ​മു​ക​ളി​ൽ ഒ​ന്നാ​യി.

Sports

ട്വ​​ന്‍റി20 ലോ​ക​ക​പ്പ്: ഇ​ന്ത്യ​ക്ക് നാ​ളെ നി​ര്‍​ണാ​യ​ക പോ​രാ​ട്ടം

ചെ​​ന്നൈ: ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് കി​​രീ​​ടം നി​​ല​​നി​​ർ​​ത്താ​​നി​​റ​​ങ്ങി​​യ ഇ​​ന്ത്യ​​യു​​ടെ സ​​മ്മ​​ർ​​ദ ഭാ​​ര​​മേ​​റു​​ന്നു. സൂ​​പ്പ​​ർ എ​​ട്ട് ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യോ​​ട് വ​​ൻ മാ​​ർ​​ജി​​നി​​ൽ തോ​​ൽ​​വി വ​​ഴ​​ങ്ങി​​യ​​തോ​​ടെ ഇ​​നി​​യു​​ള്ള മ​​ത്സ​​ര​​ങ്ങ​​ൾ നി​​ർ​​ണാ​​യ​​ക​​മാ​​യി. ഇ​​നി​​യു​​ള്ള ര​​ണ്ട് മ​​ത്സ​​ര​​വും വി​​ജ​​യി​​ക്ക​​ണം. അ​​ല്ലെ​​ങ്കി​​ൽ നെ​​റ്റ് റ​​ണ്‍ റേ​​റ്റ് തി​​രി​​ച്ച​​ടി​​യാ​​കു​​മെ​​ന്നി​​രി​​ക്കേ സിം​​ബാബ്‌വെയ്ക്കെ​​തി​​രേ വെസ്റ്റ് ഇന്‍ഡീ​​സ് നേ​​ടി​​യ 107 റ​​ണ്‍​സ് വി​​ജ​​യം ഇ​​ന്ത്യ​​ൻ ക്യാ​​ന്പി​​ൽ സ​​മ്മ​​ർ​​ദം കൂ​​ട്ടി.

ഇ​​നി​​യു​​ള്ള ര​​ണ്ടു മ​​ത്സ​​ര​​വും ജ​​യി​​ച്ചാ​​ൽ ഇ​​ന്ത്യ​​ക്ക് സ​​മ്മ​​ർ​​ദ​​മി​​ല്ലാ​​തെ സെ​​മി ഫൈ​​ന​​ൽ ക​​ളി​​ക്കാം. നാ​​ളെ ചെ​​ന്നൈ​​യി​​ൽ സിം​​ബാബ്‌വെ​​യ്ക്കെ​​തി​​രേ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ അ​​ടു​​ത്ത സൂ​​പ്പ​​ർ എ​​ട്ട് മ​​ത്സ​​രം.

ഇ​​തേ ദി​​വ​​സം അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക- വെസ്റ്റ് ഇന്‍ഡീ​​സ് പോ​​രാ​​ട്ട​​വും ന​​ട​​ക്കും. ഇ​​ന്ത്യ​​യു​​ടെ സെ​​മി സാ​​ധ്യ​​ത ഈ ​​മ​​ത്സ​​ര​​ത്തെ​​യും ആ​​ശ്ര​​യി​​ക്കും. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക വെസ്റ്റ് ഇന്‍​​ഡീ​​സി​​നെ തോ​​ൽ​​പ്പി​​ച്ചാ​​ൽ ഇ​​ന്ത്യ​​യു​​ടെ സെ​​മി​​യി​​ലേ​​ക്കു​​ള്ള വ​​ഴി എ​​ളു​​പ്പ​​മാ​​കും.

സെ​​മി​​യി​​ലെ​​ത്താ​​ൻ?

സൂ​​പ്പ​​ർ 8 ഗ്രൂ​​പ്പ് എ​​യി​​ൽ നി​​ല​​വി​​ൽ പോ​​യി​​ന്‍റ്് പ​​ട്ടി​​ക​​യി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്താ​​ണ് ഇ​​ന്ത്യ. സെ​​മി ഫൈ​​ന​​ൽ സാ​​ധ്യ​​ത​​ക​​ൾ ഇങ്ങനെ:

ര​​ണ്ട് വി​​ജ​​യം: സിം​​ബാബ്‌വെ (ഫെ​​ബ്രു​​വ​​രി 26), വെസ്റ്റ് ഇന്‍​​ഡീ​​സ് (മാ​​ർ​​ച്ച് ഒ​​ന്ന്) മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​ക്ക് വി​​ജ​​യം അ​​നി​​വാ​​ര്യം. ര​​ണ്ട് മ​​ത്സ​​ര​​വും ജ​​യി​​ക്കു​​ക സെ​​മി​​യി​​ലെ​​ത്താ​​ൻ ആ​​ദ്യ വ​​ഴി. നി​​ല​​വി​​ൽ നെ​​റ്റ് റ​​ണ്‍ റേ​​റ്റി​​ൽ ഇ​​ന്ത്യ വി​​ൻ​​ഡീ​​സി​​നും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കും ഏ​​റെ പി​​ന്നി​​ലാ​​ണ്. ഒ​​രു മ​​ത്സ​​രം തോ​​റ്റാ​​ൽ നെ​​റ്റ് റ​​ണ്‍ റേ​​റ്റ് വി​​ധി നി​​ർ​​ണ​​യി​​ക്കും. അ​​തി​​നാ​​ൽ സിം​​ബാബ്‌വെ​​ക്കും വി​​ൻ​​ഡീ​​സി​​നു​​മെ​​തി​​രേ മി​​ക​​ച്ച മാ​​ർ​​ജി​​നി​​ൽ ജ​​യം നേ​​ട​​ണം. എ​​ങ്കി​​ൽ മാ​​ത്ര​​മേ റ​​ണ്‍ റേ​​റ്റി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ​​യോ വി​​ൻ​​ഡീ​​സി​​നെ​​യോ മ​​റി​​ക​​ട​​ക്കാ​​നാ​​വൂ.

മ​​റ്റ് ടീ​​മു​​ക​​ളു​​ടെ പ്ര​​ക​​ട​​നം:

ഇ​​ന്ത്യ x സിം​​ബാബ്‌വെ മ​​ത്സ​​രം ന​​ട​​ക്കു​​ന്ന വ്യാ​​ഴാ​​ഴ്ച വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ്-​​ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക പോ​​രാ​​ട്ടം ഇ​​ന്ത്യ​​യു​​ടെ സെ​​മി പ്ര​​വേ​​ശ​​ന​​ത്തി​​ൽ നി​​ർ​​ണാ​​യ​​ക​​മാ​​കും. വെ​​സ്റ്റ് ഇ​​ൻ​​​​ഡീ​​സ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ തോ​​ൽ​​പ്പി​​ച്ചാ​​ൽ ഇ​​ന്ത്യ​​ക്ക് കാ​​ര്യ​​ങ്ങ​​ൾ ക​​ടു​​പ്പ​​മാ​​കും. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ജ​​യി​​ക്കു​​ന്ന​​ത് അ​​നു​​കൂ​​ലം. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ബാ​​ക്കി​​യു​​ള്ള ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളും ജ​​യി​​ക്കു​​ക​​യും ഇ​​ന്ത്യ ത​​ങ്ങ​​ളു​​ടെ മ​​ത്സ​​ര​​ങ്ങ​​ൾ ജ​​യി​​ക്കു​​ക​​യും ചെ​​യ്താ​​ൽ ഇ​​ന്ത്യ​​ക്ക് ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യി സെ​​മി​​യി​​ൽ ക​​ട​​ക്കാം.

തു​​ല്യ പോ​​യി​​ന്‍റ് വ​​ന്നാ​​ൽ:

വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ തോ​​ൽ​​പ്പി​​ക്കു​​ക​​യും, ഇ​​ന്ത്യ ത​​ങ്ങ​​ളു​​ടെ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളും ജ​​യി​​ക്കു​​ക​​യും ചെ​​യ്താ​​ൽ ഇ​​ന്ത്യ, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, വി​​ൻ​​ഡീ​​സ് എ​​ന്നീ മൂ​​ന്ന് ടീ​​മു​​ക​​ൾ​​ക്കും നാ​​ല് പോ​​യി​​ന്‍റ് വീ​​ത​​മാ​​കും. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ റ​​ണ്‍ റേ​​റ്റ് ആ​​കും വി​​ധി നി​​ർ​​ണ​​യി​​ക്കു​​ക.

അ​​ഭി​​ഷേ​​ക്/ ഇ​​ഷാ​​ൻ ഒൗ​​ട്ട്, സ​​ഞ്ജു ഇ​​ൻ!

എ​​തി​​രാ​​ളി​​ക​​ളു​​ടെ ഓ​​ഫ് സ്പി​​ൻ ട്രാ​​പ്പ് അ​​തി​​ജീ​​വി​​ക്കു​​ക എ​​ന്ന​​താ​​ണ് ഏ​​റ്റ​​വും പ്ര​​ധാ​​നം. ക​​ഴി​​ഞ്ഞ മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളി​​ലും ആ​​ദ്യ ഓ​​വ​​റി​​ൽ ത​​ന്നെ ഓ​​ഫ് സ്പി​​ന്ന​​ർ​​ക്ക് വി​​ക്ക​​റ്റ് ന​​ൽ​​കി​​യാ​​ണ് അ​​ഭി​​ഷേ​​ക് ശ​​ർ​​മ​​യും ഇ​​ഷാ​​ൻ കി​​ഷ​​നും മ​​ട​​ങ്ങി​​യ​​ത്. സി​​ക്ക​​ന്ദ​​ർ റാ​​സ, ബ്ര​​യാ​​ൻ ബെ​​ന്ന​​റ്റ് എ​​ന്നി​​ങ്ങ​​നെ ര​​ണ്ട് ഓ​​പ്ഷ​​നു​​ക​​ൾ സിം​​ബാബ്‌വെയ്ക്കു​​ണ്ട്. സ​​ഞ്ജു സാം​​സ​​ണി​​ന്‍റെ പ്ലേ​​യിംഗ്‌ ഇ​​ല​​വ​​നി​​ലേ​​ക്കു​​ള്ള മ​​ട​​ങ്ങി​​വ​​ര​​വാ​​ണ് ഇ​​തി​​നു​​ള്ള പ​​രി​​ഹാ​​രം. തി​​ല​​ക് ലോ​​ക​​ക​​പ്പി​​ൽ ബാ​​റ്റ് ചെ​​യ്യു​​ന്ന​​ത് 119 സ്ട്രൈ​​ക്ക് റേ​​റ്റി​​ലും റി​​ങ്കു 82 സ്ട്രൈ​​ക്ക് റേ​​റ്റി​​ലു​​മാ​​ണ്. അ​​ഞ്ച് ഇ​​ന്നിം​​ഗ്സു​​ക​​ളി​​ൽ​​നി​​ന്ന് 107 റ​​ണ്‍​സാ​​ണ് തി​​ല​​കി​​ന്‍റെ സ​​ന്പാ​​ദ്യം. ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ മൂ​​ന്ന് ബാ​​റ്റ​​ർ​​മാ​​രും ഇ​​ടം​​കൈ​​യ​​ൻ​​മാ​​രാ​​യ​​ത് എ​​തി​​രാ​​ളി​​ക​​ൾ​​ക്ക് കാ​​ര്യ​​ങ്ങ​​ൾ എ​​ളു​​പ്പ​​മാ​​ക്കും.

വ​​രു​​ണ്‍ മ​​ങ്ങി:

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ വ​​രു​​ണ്‍ ച​​ക്ര​​വ​​ർ​​ത്തി തി​​ള​​ങ്ങാ​​തെ പോ​​യ​​താ​​യി​​രു​​ന്നു ഇ​​ന്ത്യ നേ​​രി​​ട്ട തി​​രി​​ച്ച​​ടി​​ക​​ളി​​ലൊ​​ന്ന്. മ​​ധ്യ ഓ​​വ​​റു​​ക​​ളി​​ലെ വ​​രു​​ണി​​ന്‍റെ വി​​ക്ക​​റ്റ് ടേ​​കക്കിംഗ്‌ മികവ്‌ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ മു​​ത​​ൽ​​ക്കൂ​​ട്ടാ​​യി​​രു​​ന്നു. അ​​ക്സ​​ർ പ​​ട്ടേ​​ൽ, കു​​ൽ​​ദീ​​പ് യാ​​ദ​​വ് തു​​ട​​ങ്ങി വി​​ക്ക​​റ്റ് ടേ​​ക്കിം​​ഗ് ബൗ​​ള​​ർ​​മാ​​ർ ഉ​​ള്ള​​പ്പോ​​ൾ വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​റെ ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ൽ പ​​രീ​​ക്ഷി​​ച്ച് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത് മു​​ന്നി​​ലു​​ണ്ട്.

ഇ​​ന്ത്യ x സിം​​ബാബ്‌വെ:

ട്വ​​ന്‍റി20 ​​ക്രി​​ക്ക​​റ്റി​​ൽ സിം​​ബാബ്‌വെക്കെ​​തി​​രെ മി​​ക​​ച്ച റിക്കാര്‍ഡാ​​ണ് ഇ​​ന്ത്യ​​ക്കു​​ള്ള​​ത്. ഇ​​തു​​വ​​രെ ഏ​​റ്റു​​മു​​ട്ടി​​യ 13 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 10 എ​​ണ്ണ​​ത്തി​​ലും ഇ​​ന്ത്യ വി​​ജ​​യി​​ച്ചു. ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ൽ ഒ​​രു ത​​വ​​ണ മാ​​ത്ര​​മാ​​ണ് ഇ​​രു​​ടീ​​മു​​ക​​ളും ഏ​​റ്റു​​മു​​ട്ടി​​യ​​ത് (2022ൽ). ​​അ​​ന്ന് 71 റ​​ണ്‍​സി​​ന്‍റെ വ​​ന്പ​​ൻ വി​​ജ​​യം ഇ​​ന്ത്യ നേ​​ടി​​യി​​രു​​ന്നു.

ഇ​​ന്ത്യ x വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ്:

മൂ​​ന്നാം സൂ​​പ്പ​​ർ 8 മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ നേ​​രി​​ടു​​ന്ന​​ത് വെ​​സ്റ്റ് ഇ​​ൻഡീ​​സി​​നെ​​യാ​​ണ്. ട്വ​​ന്‍റി20 ക്രി​​ക്ക​​റ്റി​​ൽ വി​​ൻ​​ഡീ​​സി​​നെ​​തി​​രേ ഇ​​ന്ത്യ​​ക്ക് മു​​ൻ​​തൂ​​ക്ക​​മു​​ണ്ടെ​​ങ്കി​​ലും ലോ​​ക​​ക​​പ്പി​​ലെ ക​​ണ​​ക്കു​​ക​​ൾ ആ​​ശ​​ങ്ക​​യു​​ണ്ടാ​​ക്കു​​ന്ന​​താ​​ണ്. ലോ​​ക​​ക​​പ്പി​​ൽ ഇ​​തു​​വ​​രെ ഏ​​റ്റു​​മു​​ട്ടി​​യ നാ​​ല് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഒ​​ന്നി​​ൽ മാ​​ത്ര​​മാ​​ണ് (2014ൽ) ​​ഇ​​ന്ത്യ​​ക്ക് ജ​​യി​​ക്കാ​​നാ​​യ​​ത്.

 

Sports

സ​​ച്ചി​​നെ തെ​​റ്റാ​​യ തീ​​രു​​മാ​​ന​​ത്തി​​ൽ പു​​റ​​ത്താ​​ക്കി; 22 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം വെ​​ളി​​പ്പെ​​ടു​​ത്ത​​ൽ

ന്യൂ​​ഡ​​ൽ​​ഹി: ക്രി​​ക്ക​​റ്റ് ഇ​​തി​​ഹാ​​സം സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റെ പ​​ല​​പ്പോ​​ഴാ​​യി തെ​​റ്റാ​​യ തീ​​രു​​മാ​​ന​​ത്തി​​ലൂ​​ടെ പു​​റ​​ത്താ​​ക്കി​​യ​​തി​​ന്‍റെ പേ​​രി​​ൽ ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് പ്രേ​​മി​​ക​​ളു​​ടെ ക​​ണ്ണി​​ലെ ക​​ര​​ടാ​​യി മാ​​റി​​യ അ​​ന്പ​​യ​​റാ​​ണ് ജ​​മൈ​​ക്ക​​ക്കാ​​ര​​നാ​​യ സ്റ്റീ​​വ് ബ​​ക്ന​​ർ.

ഇ​​പ്പോ​​ഴി​​താ 22 വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം സ​​ച്ചി​​നെ​​തി​​രാ​​യ ഒ​​രു തെ​​റ്റാ​​യ തീ​​രു​​മാ​​ന​​ത്തി​​ൽ ഖേ​​ദം പ്ര​​ക​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ് ബ​​ക്ന​​ർ. 2003-04ലെ ​​ഇ​​ന്ത്യ​​യു​​ടെ ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​ലെ ബ്രി​​സ്ബേ​​ൻ ടെ​​സ്റ്റി​​ൽ സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റു​​ടെ എ​​ൽ​​ബി​​ഡ​​ബ്ല്യു വി​​ളി​​ച്ച തീ​​രു​​മാ​​നം തെ​​റ്റാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് ബ​​ക്ന​​ർ സ​​മ്മ​​തി​​ച്ച​​ത്.

അ​​ന്പ​​യ​​റിം​​ഗി​​ൽ നി​​ന്ന് വി​​ര​​മി​​ച്ച ബ​​ക്ന​​ർ വെ​​സ്റ്റ് ഇ​​ൻഡീ​​സ് ക്രി​​ക്ക​​റ്റ് അ​​ന്പ​​യേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ന് ന​​ൽ​​കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ലാ​​ണ് ക്രി​​ക്ക​​റ്റ് ലോ​​ക​​ത്ത് ഏ​​റെ​​ക്കാ​​ലം ച​​ർ​​ച്ച​​യാ​​യ ആ ​​വി​​വാ​​ദ പു​​റ​​ത്താ​​ക്ക​​ലി​​ൽ ത​​നി​​ക്ക് തെ​​റ്റു​​പ​​റ്റി​​യെ​​ന്ന് സ​​മ്മ​​തി​​ച്ച​​ത്.

പു​​റ​​ത്താക​​ൽ ഇ​​ങ്ങ​​നെ: ഓ​​ഫ് സ്റ്റം​​പി​​ന് പു​​റ​​ത്തേ​​ക്ക് പോ​​യ ജേ​​സ​​ണ്‍ ഗി​​ല്ലെ​​സ്പി​​യു​​ടെ പ​​ന്ത് സ​​ച്ചി​​ൻ ബാ​​റ്റു​​യ​​ർ​​ത്തി ലീ​​വ് ചെ​​യ്തെ​​ങ്കി​​ലും പാ​​ഡി​​ൽ ത​​ട്ടി​​യി​​രു​​ന്നു. ഓ​​സീ​​സ് താ​​ര​​ങ്ങ​​ൾ എ​​ൽ​​ബി​​ഡ​​ബ്ല്യു​​വി​​നാ​​യി അ​​പ്പീ​​ൽ ന​​ട​​ത്തി​​യ​​തി​​ന് പി​​ന്നാ​​ലെ ബ​​ക്ന​​ർ വി​​ര​​ലു​​യ​​ർ​​ത്തി. ബ​​ക്ന​​റു​​ടെ തീ​​രു​​മാ​​നം സ​​ച്ചി​​നു വി​​ശ്വ​​സി​​ക്കാ​​നാ​​യി​​ല്ല. വെ​​റും മൂ​​ന്ന് റ​​ണ്‍​സ് എ​​ടു​​ത്താ​​യി​​രു​​ന്നു സ​​ച്ചി​​ൻ ബ​​ക്ന​​റു​​ടെ തെ​​റ്റാ​​യ തീ​​രു​​മാ​​ന​​ത്തി​​ലൂ​​ടെ പു​​റ​​ത്താ​​യ​​ത്.

79 വ​​യ​​സു​​കാ​​ര​​നാ​​യ ബ​​ക്ന​​ർ 120ല​​ധി​​കം ടെ​​സ്റ്റു​​ക​​ൾ നി​​യ​​ന്ത്രി​​ച്ചി​​ട്ടു​​ണ്ട്. ഒ​​ന്നി​​ല​​ധി​​കം ലോ​​ക​​ക​​പ്പു​​ക​​ളി​​ലെ അ​​ന്പ​​യ​​റിം​​ഗ് പാ​​ന​​ലി​​ലും ഉ​​ണ്ടാ​​യി​​രു​​ന്നു.

Sports

വ​​നി​​താ ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് 2026; മ​​ത്സ​​ര​​ക്ര​​മം പ്ര​​ഖ്യാ​​പി​​ച്ചു

​​എ​​ഡ്ജ്ബാ​​സ്റ്റ​​ണ്‍: 2026 വ​​നി​​താ ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് മ​​ത്സ​​ര​​ക്ര​​മം പ്ര​​ഖ്യാ​​പി​​ച്ച് അ​​ന്താ​​രാ​​ഷ്ട്ര ക്രി​​ക്ക​​റ്റ് കൗ​​ണ്‍​സി​​ൽ. ജൂ​​ണ്‍ 12ന് ​​ആ​​രം​​ഭി​​ക്കു​​ന്ന ടൂ​​ർ​​ണ​​മെ​​ന്‍റ് ജൂ​​ലൈ അ​​ഞ്ചി​​ന് അ​​വ​​സാ​​നി​​ക്കും.

ഇം​​ഗ്ല​​ണ്ട് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ പ​​ത്താം പ​​തി​​പ്പി​​ൽ 12 ടീ​​മു​​ക​​ൾ കി​​രീ​​ട​​ത്തി​​നാ​​യി പോ​​രാ​​ടും. ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ ഇം​​ഗ്ല​​ണ്ട് ശ്രീ​​ല​​ങ്ക​​യുമായി ഏ​​റ്റു​​മു​​ട്ടും. ഇ​​ന്ത്യ​​യും പാ​​ക്കി​​സ്ഥാ​​നും ബം​​ഗ്ലാ​​ദേ​​ശും ഇ​​ത്ത​​വ​​ണ ഒ​​രേ ഗ്രൂ​​പ്പി​​ൽ പോ​​ര​​ടി​​ക്കും. ജൂ​​ണ്‍ 14നാ​​ണ് ഇ​​ന്ത്യ- പാ​​ക്കി​​സ്ഥാ​​ൻ ആ​​വേ​​ശ​​പ്പോ​​രാ​​ട്ടം.

ക​​ഴി​​ഞ്ഞ മാ​​സം നേ​​പ്പാ​​ളി​​ൽ ന​​ട​​ന്ന യോ​​ഗ്യ​​താ മ​​ത്സ​​ര​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യ​​തോ​​ടെ ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ 12 ടീ​​മു​​ക​​ളു​​ടെ കാ​​ര്യ​​ത്തി​​ൽ അ​​ന്തി​​മ തീ​​രു​​മാ​​ന​​മാ​​യി. ആ​​റ് ടീ​​മു​​ക​​ളെ വീ​​തം ര​​ണ്ട് ഗ്രൂ​​പ്പു​​ക​​ളി​​ലാ​​യി തി​​രി​​ച്ചാ​​ണ് മ​​ത്സ​​രം. ഗ്രൂ​​പ്പി​​ലെ ഓ​​രോ ടീ​​മും പ​​ര​​സ്പ​​രം ഒ​​രു ത​​വ​​ണ വീ​​തം ഏ​​റ്റു​​മു​​ട്ടി​​യ ശേ​​ഷം ആ​​ദ്യ​​ത്തെ നാ​​ല് സ്ഥാ​​ന​​ക്കാ​​ർ സെ​​മി ഫൈ​​ന​​ലി​​ലേ​​ക്ക് യോ​​ഗ്യ​​ത നേ​​ടും.

ഗ്രൂ​​പ്പ് എ​​യി​​ൽ ഓ​​സ്ട്രേ​​ലി​​യ, ഇ​​ന്ത്യ, പാ​​ക്കി​​സ്ഥാ​​ൻ, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, ബം​​ഗ്ലാ​​ദേ​​ശ്, നെ​​ത​​ർ​​ല​​ൻ​​ഡ്സ് എ​​ന്നി​​വ​​ർ മാ​​റ്റു​​ര​​യ്ക്കും. ഗ്രൂ​​പ്പ് ബി​​യി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യന്മാരാ​​യ ന്യൂ​​സി​​ല​​ൻ​​ഡ്, ഇം​​ഗ്ല​​ണ്ട്, ശ്രീ​​ല​​ങ്ക, വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ്, അ​​യ​​ർ​​ല​​ൻ​​ഡ്, സ്‌കോട്‌ലന്‍ഡ് എ​​ന്നി​​വ​​രും ഉ​​ൾ​​പ്പെ​​ടു​​ന്നു.

ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ 33 മ​​ത്സ​​ര​​ങ്ങ​​ളു​​ണ്ടാ​​കും. ഒ​​രു ദി​​വ​​സം മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ക്കും. ആ​​ദ്യ മ​​ത്സ​​രം വൈ​​കു​​ന്നേ​​രം മൂ​​ന്നി​​നും ര​​ണ്ടാം മ​​ത്സ​​രം വൈ​​കി​​ട്ട് ഏ​​ഴ് മ​​ണി​​ക്കും മൂ​​ന്നാം മ​​ത്സ​​രം രാ​​ത്രി 11നും ​​ന​​ട​​ക്കും.

Sports

റി​ങ്കു സിം​ഗ് മ​ട​ങ്ങി

​​ചെന്നൈ: ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് ര​​ണ്ടാം മ​​ത്സ​​രം നാ​​ളെ ന​​ട​​ക്കാ​​നി​​രി​​ക്കേ റി​​ങ്കു സിം​​ഗ് ഇ​​ന്ത്യ​​ൻ ടീം ​​വി​​ട്ടു.

പി​​താ​​വ് ഖ​​ൻ​​ച​​ന്ദ് സിം​​ഗി​​ന്‍റെ ആ​​രോ​​ഗ്യ സ്ഥി​​തി ഗു​​രു​​ത​​ര​​മാ​​ണെ​​ന്ന വി​​വ​​രം ല​​ഭി​​ച്ച​​തോ​​ടെ​​യാ​​ണ് താ​​രം ഇ​​ന്ത്യ​​ൻ ക്യാം​​പ് വി​​ട്ട​​ത്. ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ലാ​​യ റി​​ങ്കു​​വി​​ന്‍റെ പി​​താ​​വ് നി​​ല​​വി​​ൽ ഗെ​​യ്റ്റ​​ർ നോ​​യ്ഡ​​യി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്.

തി​​ങ്ക​​ളാ​​ഴ്ച റി​​ങ്കു സി​​ങ് ഇ​​ന്ത്യ​​ൻ ടീ​​മി​​നൊ​​പ്പം ചെ​​ന്നൈ​​യി​​ലേ​​ക്ക് യാ​​ത്ര തി​​രി​​ച്ചി​​രു​​ന്നു. പി​​ന്നാ​​ലെ താ​​രം ചെ​​വ്വാ​​ഴ്ച പു​​ല​​ർ​​ച്ചെ ത​​ന്നെ വീ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങി​​യെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ.

Sports

വം​​ശീ​​യാ​​ധി​​ക്ഷേ​​പം: പ്രെ​​സ്റ്റി​​യാ​​നി​​ക്ക് സ​​സ്പെ​​ൻ​​ഷ​​ൻ

മ​​ഡ്രി​​ഡ്: റ​​യ​​ൽ മ​​ഡ്രി​​ഡ് താ​​രം വി​​നീ​​ഷ്യസിനു നേ​​രേ വം​​ശീ​​യാ​​ധി​​ക്ഷേ​​പം ന​​ട​​ത്തി​​യെ​​ന്ന പ​​രാ​​തി​​യി​​ൽ ബെ​​ൻ​​ഫി​​ക്ക​​യു​​ടെ ജി​​യാ​​ൻ​​ലു​​ക്ക പ്രെ​​സ്റ്റി​​യാ​​നി​​ക്കു സ​​സ്പെ​​ൻ​​ഷ​​ൻ.

അ​​ർ​​ജ​​ന്‍റീ​​ന​​ക്കാ​​ര​​നാ​​യ പ്രെ​​സ്റ്റി​​യാ​​നി ത​​നി​​ക്കു​​നേ​​രേ വം​​ശീ​​യാ​​ധി​​ക്ഷേ​​പം ന​​ട​​ത്തി​​യെ​​ന്നു വി​​നീ​​ഷ്യസ്് റ​​ഫ​​റി​​ക്കു പ​​രാ​​തി ന​​ൽ​​കി​​യി​​രു​​ന്നു.

യു​​വേ​​ഫ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ൾ പ്ലേ ​​ഓ​​ഫ് ആ​​ദ്യ​​പാ​​ദ മ​​ത്സ​​ര​​ത്തി​​നി​​ടെ​​യാ​​യി​​രു​​ന്നു വി​​വാ​​ദ സം​​ഭ​​വം.

താൻ നി​​ര​​പ​​രാ​​ധി​​യാ​​ണെ​​ന്ന നി​​ല​​പാ​​ടി​​ലാ​​യി​​രു​​ന്നു പ്രെ​​സ്റ്റി​​യാ​​നി. എ​​ന്നാ​​ൽ യൂ​​റോ​​പ്യ​​ൻ ഫു​​ട്ബോ​​ൾ ഭ​​ര​​ണ​​സ​​മി​​തി​​യാ​​യ യു​​വേ​​ഫ പ്രെ​​സ്റ്റി​​യാ​​നി​​യ്ക്ക് ഒ​​രു മ​​ത്സ​​ര​​ത്തി​​ൽ വി​​ല​​ക്ക് പ്ര​​ഖ്യാ​​പി​​ച്ചു.

Sports

ഇ​​ന്ത്യ​​ൻ ടീം ​​ ഡെ​​ലി​​ഗേ​​ഷ​​ൻ ഹെ​​ഡ് പി.​​ജെ. സ​​ണ്ണി

ദോ​​ഹ: ദോ​​ഹ ലു​​സൈ​​ൽ മ​​ൾ​​ട്ടി​​പ​​ർ​​പ്പ​​സ് ഹാ​​ളി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന 2027ലെ ​​ഫി​​ബ വേ​​ൾ​​ഡ് ക​​പ്പ് ഏ​​ഷ്യ​​ൻ ക്വാ​​ളി​​ഫ​​യേ​​ഴ്സി​​നു​​ള്ള ഇ​​ന്ത്യ​​ൻ സീ​​നി​​യ​​ർ പു​​രു​​ഷ ദേ​​ശീ​​യ ബാ​​സ്ക​​റ്റ്ബോ​​ൾ ടീ​​മി​​ന്‍റെ ഡെ​​ലി​​ഗേ​​ഷ​​ൻ ഹെ​​ഡ് ആ​​യി കേ​​ര​​ള ബാ​​സ്ക​​റ്റ്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ന്‍റെ ആ​​ജീ​​വ​​നാ​​ന്ത പ്ര​​സി​​ഡ​​ന്‍റാ​​യ പി.​​ജെ. സ​​ണ്ണി​​യെ നാ​​മ​​നി​​ർ​​ദേശം ചെ​​യ്തു.

ടീ​​മി​​ലെ ഏ​​ക മ​​ല​​യാ​​ളി സാ​​ന്നി​​ധ്യം ചെ​​ന്നൈ ഇ​​ന്ത്യ​​ൻ ബാ​​ങ്കി​​ലു​​ള്ള പ്ര​​ണ​​വ് പ്രി​​ൻ​​സാ​​ണ്. ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ മ​​ത്സ​​രം 28ന് ​​ഖ​​ത്ത​​റി​​നെ​​തി​​രേയാണ്.

Sports

ബ്രൂക്കിന് സെഞ്ചുറി: ആ​വേ​ശ​പ്പോ​രി​ല്‍ പാ​ക്കി​സ്ഥാ​നെ വീ​ഴ്ത്തി; ഇം​ഗ്ല​ണ്ട് സെ​മി​യി​ൽ

പ​ല്ലേ​ക്ക​ല്ലേ: സൂ​പ്പ​ർ എ​ട്ടി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നെ ത​ക​ർ​ത്ത് ഇം​ഗ്ല​ണ്ട് ടി20 ​ലോ​ക​ക​പ്പ് സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു. അ​വ​സാ​ന ഓ​വ​ര്‍ വ​രെ ആ​വേ​ശം നീ​ണ്ടു​നി​ന്ന മ​ത്സ​ര​ത്തി​ല്‍ ര​ണ്ട് വി​ക്ക​റ്റി​നാ​ണ് ഇം​ഗ്ല​ണ്ട് വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. സ്കോ​ർ: പാ​ക്കി​സ്ഥാ​ൻ 164/9 ഇം​ഗ്ല​ണ്ട് 166/8 (19.1).

165 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് 19.1 ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം ക​ണ്ടു. സെ​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ൻ ഹാ​രി ബ്രൂ​ക്കി​ന്‍റെ പ്ര​ക​ട​ന​മാ​ണ് ഇം​ഗ്ല​ണ്ടി​ന് വി​ജ​യ​മു​റ​പ്പി​ച്ച​ത്. 51 പ​ന്തു​ക​ളി​ൽ 100 റ​ൺ​സ് നേ​ടി​യാ​ണ് ബ്രൂ​ക്ക് പു​റ​ത്താ​യ​ത്. ത​ക​ർ​ച്ച​യോ​ടെ​യാ​ണ് ഇം​ഗ്ല​ണ്ട് തു​ട​ങ്ങി​യ​ത്.

ഇം​ഗ്ല​ണ്ടി​ന് ആ​ദ്യ പ​ന്തി​ൽ ത​ന്നെ തി​രി​ച്ച​ടി നേ​രി​ട്ടു. ഫി​ൽ സാ​ൾ​ട്ടി​നെ പു​റ​ത്താ​ക്കി ഷ​ഹീ​ൻ അ​ഫ്രീ​ദി പാ​ക്കി​സ്ഥാ​ന് ഗം​ഭീ​ര തു​ട​ക്കം സ​മ്മാ​നി​ച്ചു. പി​ന്നാ​ലെ ജോ​സ് ബ​ട്‌​ല​റെ​യും കൂ​ടാ​രം ക​യ​റ്റി ഷ​ഹീ​ൻ ഇം​ഗ്ലീ​ഷ് നി​ര​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി. 17-2 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ഇം​ഗ്ല​ണ്ട്. എ​ന്നാ​ൽ വ​ൺ​ഡൗ​ണാ​യി​റ​ങ്ങി​യ ബ്രൂ​ക്ക് നി​ല​യു​റ​പ്പി​ച്ച​തോ​ടെ ഇം​ഗ്ല​ണ്ട് മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി.

വ​ന്ന​വ​രെ​ല്ലാം നി​ര​നി​ര​യാ​യി മ​ട​ങ്ങി​യ​പ്പോ​ഴും ബ്രൂ​ക്ക് പി​ടി​കൊ​ടു​ത്തി​ല്ല. ജേ​ക്ക​ബ് ബെ​ത്ത​ൽ (എ​ട്ട്), ടോം ​ബാ​ന്‍റ​ൺ (ര​ണ്ട്) എ​ന്നി​വ​രും നി​രാ​ശ​പ്പെ​ടു​ത്തി. ഏ​റെ​ക്കു​റെ ഒ​റ്റ​യ്ക്കാ​ണ് ബ്രൂ​ക്ക് ഇം​ഗ്ലീ​ഷ് ഇ​ന്നിം​ഗ്സ് മു​ന്നോ​ട്ടു​ന​യി​ച്ച​ത്. 58-4 എ​ന്ന നി​ല​യി​ൽ നി​ന്ന് ബ്രൂ​ക്ക് ടീ​മി​നെ ക​ര​ക​യ​റ്റി​യ​ത്.

ബ്രൂ​ക്കി​ന് പു​റ​മെ 28 റ​ണ്‍​സെ​ടു​ത്ത വി​ല്‍ ജാ​ക്സും 16 റ​ണ്‍​സെ​ടു​ത്ത സം ​ക​റ​നും മാ​ത്ര​മാ​ണ് ഇം​ഗ്ല​ണ്ട് നി​ര​യി​ല്‍ ര​ണ്ട​ക്കം ക​ട​ന്ന​ത്. പാ​ക്കി​സ്ഥാ​നു​വേ​ണ്ടി ഷ​ഹീ​ൻ അ​ഫ്രീ​ദി നാ​ലു വി​ക്ക​റ്റെ​ടു​ത്തു. ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ൻ നി​ശ്ചി​ത 20 ഓ​വ​റി​ൽ ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 164 റ​ൺ​സെ​ടു​ത്ത​ത്.

അ​ര്‍​ധ​സെ​ഞ്ചു​റി നേ​ടി​യ ഓ​പ്പ​ണ​ർ ഷാ​ഹി​ബ്സാ​ദ ഫ​ര്‍​ഹാ​ൻ (45 പ​ന്തി​ല്‍ 63) ആ​ണ് പാ​ക്കി​സ്ഥാ​ന്‍റെ ടോ​പ് സ്കോ​റ​ര്‍. തോ​ൽ​വി​യോ​ടെ പാ​ക്കി​സ്ഥാ​ന്‍റെ സെ​മി സാ​ധ്യ​ത​ക​ൾ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യേ​റ്റു. ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ഒ​രു പോ​യി​ന്‍റ് മാ​ത്ര​മാ​ണ് അ​വ​ർ​ക്കു​ള്ള​ത്.

Sports

പാ​ക്കി​സ്ഥാ​നെ പി​ടി​ച്ചു കെ‌​ട്ടി; ഇം​ഗ്ല​ണ്ടി​ന് 165 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം

പ​ല്ലേ​ക്ക​ല്ലേ: ടി20 ​ലോ​ക​ക​പ്പ് സൂ​പ്പ​ര്‍ എ​ട്ടി​ൽ പാ​ക്കി​സ്ഥാ​നെ​തി​രെ ഇം​ഗ്ല​ണ്ടി​ന് 165 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ൻ നി​ശ്ചി​ത ഓ​വ​റി​ൽ ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 164 റ​ൺ​സ് നേ‌‌‌​ടി.

63 റ​ൺ​സ് നേ‌​ടി​യ സാ​ഹി​ബ്‌​സാ​ദ ഫ​ർ​ഹാ​നാ​ണ് ‌ടോ​പ് സ്കോ​റ​ർ. ബാ​ബ​ർ അ​സം (25) , ഫ​ഖ​ർ സ​മാ​ൻ (25) , ഷ​ദാ​ബ് ഖാ​ൻ (23) എ​ന്നി​വ​ർ ഭേ​ദ​പ്പെ‌​ട്ട പ്ര​ക​ട​നം പു​റ​ത്തെ‌​ടു​ത്തു.

പാ​ക് നി​ര​യി​ൽ ആ​റു പേ​ർ​ക്ക് ര​ണ്ട​ക്കം ക​ട​ക്കാ​നാ​യി​ല്ല. ഇം​ഗ്ല​ണ്ട് നി​ര​യി​ൽ ലി​യാം ഡോ​സ​ൺ മൂ​ന്നും ജാ​മി ഓ​വ​ർ​ട്ട​ണും ജോ​ഫ്ര ആ​ർ​ച്ച​റും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

ആ​ദ്യം എ​റി​ഞ്ഞി​ട്ടു, പി​ന്നെ അ​ടി​ച്ചെ​ടു​ത്തു; ഓ​സീ​സി​ന് ത​ക​ർ​പ്പ​ൻ ജ​യം

ബ്രി​സ്ബെ​യ്ൻ: വ​നി​താ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ ഓ​സ്ട്രേ​ലി​യാ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 215 റ​ൺ​സ് വി​ജ​യം ല​ക്ഷ്യം 70 പ​ന്തും ആ​റു​വി​ക്ക​റ്റും കൈ​യി​ലി​രി​ക്കെ ഓ​സീ​സ് മ​റി​ക​ട​ന്നു.

സ്കോ​ർ: ഇ​ന്ത്യ 214 (48.3) ഓ​സ്ട്രേ​ലി​യ 217/4 (38.2). മ​റു​പ‌​ടി ബാ​റ്റിം​ഗി​ൽ ഓ​സ്ട്രേ​ലി​യ​യു​ടേ​ത് മി​ക​ച്ച തു​ട​ക്ക​മാ​യി​രു​ന്നു. ഓ​പ്പ​ണ​ർ​മാ​രാ​യ അ​ലീ​സ ഹീ​ലി​യും (50) ലി​ച്ച്ഫീ​ൽ​ഡും (32) ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രെ ക​ട​ന്നാ​ക്ര​മി​ച്ചു. ഒ​ന്നാം വി​ക്ക​റ്റി​ൽ 55 റ​ൺ​സ് കൂ​ട്ടു​കെ​ട്ട് ഇ​വ​ർ സ്ഥാ​പി​ച്ചു.

76 റ​ൺ​സ് നേ​ടി​യ ബെ​ത്ത് മൂ​ണി​യാ​ണ് ‌ടോ​പ് സ്കോ​റ​ർ. അ​ന്ന​ബേ​ൽ സ​ത​ർ​ലാ​ൻ​ഡ് (48) റ​ൺ​സ് നേ​ടി. ടോ​സ്നേ‌​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ‌​ടു​ത്ത ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സ് 214 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു. സ്മൃ‌​തി മ​ന്ദാ​ന (58), ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (53) അ​ർ​ധ​സെ​ഞ്ചു​റി നേ​ടി.

ഓ​സീ​സി​നാ​യി ആ​ഷ്‌​ലി ഗാ​ർ​ഡ്‌​ന​ർ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ബെ​ത്ത് മൂ​ണി​യെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

Sports

ര​ഞ്ജി ട്രോ​ഫി ഫൈ​ന​ൽ: ശു​ഭം പു​ന്ദീ​റി​ന് സെ​ഞ്ചു​റി; ഒ​ന്നാം ദി​നം ജ​മ്മു കാ​ഷ്മീ​ർ മി​ക​ച്ച നിലയിൽ

ഹു​ബ്ബ​ള്ളി: ര​ഞ്ജി ഫൈ​ന​ലി​ന്‍റെ ആ​ദ്യ ദി​നം ശു​ഭം പു​ന്ദീ​റി​ന്‍റെ സെ​ഞ്ചു​റി മി​ക​വി​ൽ ജ​മ്മു കാ​ഷ്മീ​രി​ന് മേ​ൽ​ക്കൈ. ഒ​ന്നാം ദി​നം ക​ളി അ​വ​സാ​നി​ക്കു​മ്പോ​ൾ ജ​മ്മു കാ​ഷ്മീ​ർ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 284 റ​ൺ​സ് നേ​ടി. ജ​മ്മു കാ​ഷ്മീ​ർ ക്യാ​പ്റ്റ​ൻ പ​ര​സ് ദോ​ഗ്ര ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ക്ക​ത്തി​ൽ ത​ന്നെ വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യ ടീ​മി​നെ ശു​ഭം പു​ന്ദീ​റി​ന്‍റെ സെ​ഞ്ച്വ​റി​യാ​ണ് (117*) ക​ര​ക​യ​റ്റി​യ​ത്. മി​ക​ച്ച ബാ​റ്റി​ങ് പു​റ​ത്തെ​ടു​ത്ത പു​ന്ദീ​ർ ടീ​മി​നെ മെ​ച്ച​പ്പെ​ട്ട സ്കോ​റി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ക്യാ​പ്റ്റ​ൻ പ​ര​സ് ദോ​ഗ്ര പ​രി​ക്കേ​റ്റ് പു​റ​ത്താ​യ​തി​നു ശേ​ഷം മൂ​ന്നാം വി​ക്ക​റ്റി​ൽ യു​വ​താ​രം അ​ബ്ദു​ൾ സ​മ​ദു​മാ​യി ചേ​ർ​ന്നാ​ണ് ശു​ഭം പു​ന്ദീ​ർ ടീ​മി​നെ മെ​ച്ച​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​ച്ച​ത്.

 

 

 

 

Sports

സൂ​പ്പ​ർ പോ​രാ​ട്ടം; പാ​ക്കി​സ്ഥാ​ന് ബാ​റ്റിം​ഗ്

പ​ല്ലേ​ക്ക​ല്ലെ: ടി20 ​ലോ​ക​ക​പ്പ് സൂ​പ്പ​ർ എ​ട്ട് പോ​രാ​ട്ട​ത്തി​ല്‍ ടോ​സ് നേ​ടി​യ പാ​ക്കി​സ്ഥാ​ൻ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. പ​ല്ലേ​ക്ക​ല്ലെ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

സൂ​പ്പ​ർ എ​ട്ടി​ൽ ന്യൂ​സി​ലാ​ൻ​ഡി​നെ​തി​രാ​യ ആ​ദ്യ മ​ത്സ​രം മ​ഴ​മൂ​ലം ഉ​പേ​ക്ഷി​ച്ച​തി​നാ​ൽ പാ​ക്കി​സ്ഥാ​ന് ഇ​ന്ന് ജ​യം അ​നി​വാ​ര്യ​മാ​ണ്. ഇം​ഗ്ല​ണ്ട് ആ​ദ്യ മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തി​നാ​ൽ ഇ​ന്ന് ജ​യി​ച്ചാ​ൽ ഇം​ഗ്ല​ണ്ടി​ന് സെ​മി ഏ​ക​ദേ​ശം ഉ​റ​പ്പി​ക്കാം.

ടീം ​ഇം​ഗ്ല​ണ്ട് : ഫി​ൽ സാ​ൾ​ട്ട്, ജോ​സ് ബ​ട്ട്‌​ല​ർ (വി​ക്ക​റ്റ് കീ​പ്പ​ർ), ജേ​ക്ക​ബ് ബെ​ഥ​ൽ, ടോം ​ബാ​ന്‍റ​ൺ, ഹാ​രി ബ്രൂ​ക്ക് (ക്യാ​പ്റ്റ​ൻ), സാം ​ക​റ​ൻ, വി​ൽ ജാ​ക്സ്, ലി​യാം ഡോ​സ​ൺ, ജാ​മി ഓ​വ​ർ​ട്ട​ൺ, ജോ​ഫ്ര ആ​ർ​ച്ച​ർ, ആ​ദി​ൽ റാ​ഷി​ദ്.

പാ​ക്കി​സ്ഥാ​ൻ: സാ​ഹി​ബ്‌​സാ​ദ ഫ​ർ​ഹാ​ൻ, സ​യിം അ​യൂ​ബ്, സ​ൽ​മാ​ൻ ആ​ഘ (ക്യാ​പ്റ്റ​ൻ), ബാ​ബ​ർ അ​സം, ഫ​ഖ​ർ സ​മാ​ൻ, ഉ​സ്മാ​ൻ ഖാ​ൻ (വി​ക്ക​റ്റ് കീ​പ്പ​ർ), ഷ​ദാ​ബ് ഖാ​ൻ, മു​ഹ​മ്മ​ദ് ന​വാ​സ്, ഷ​ഹീ​ൻ അ​ഫ്രീ​ദി, സ​ൽ​മാ​ൻ മി​ർ​സ, ഉ​സ്മാ​ൻ താ​രി​ഖ്.

Sports

എ​സ്എം​എ​സ് വ​ഴി മു​ത്ത​ലാ​ഖ്; പോ​ലീ​സ് കേ​സെ​ടു​ത്തു

കൊ​ച്ചി: എ​സ്എം​എ​സ് വ​ഴി മു​ത്ത​ലാ​ഖ് ചൊ​ല്ലി​യെ​ന്ന പാ​ര​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​ല​പ്പു​ഴ കാ​ര്‍​ത്തി​ക​പ്പ​ള്ളി സ്വ​ദേ​ശി സു​ഹൈ​ലി​നെ​തി​രെ മൂ​വാ​റ്റു​പു​ഴ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ഭ​ര്‍​ത്താ​വ് മെ​സേ​ജി​ലൂ​ടെ മു​ത്ത​ലാ​ഖ് ചൊ​ല്ലി​യ​താ​യാ​ണ് പ​രാ​തി. ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യി ഇ​യാ​ൾ പീ​ഡി​പ്പി​ച്ചെ​ന്നും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

2016ല്‍ ​ആ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. മൂ​വാ​റ്റു​പു​ഴ​യി​ലാ​ണ് യു​വ​തി ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മേ​യ് 21നാ​ണ് ഭ​ര്‍​ത്താ​വ് മു​ത്ത​ലാ​ഖ് സ​ന്ദേ​ശം അ​യ​ച്ച​തെ​ന്നും യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Sports

അ​ണ്ട​ർ19 ലോ​ക​ക​പ്പി​ലെ മി​ന്നും പ്ര​ക​ട​നം; വൈ​ഭ​വി​ന് പാ​രി​തോ​ഷി​കം ന​ൽ​കി ബി​ഹാ​ർ സ​ർ​ക്കാ​ർ

പാ​റ്റ്ന: അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​ക്ക് പാ​രി​തോ​ഷി​കം ന​ൽ​കി ബി​ഹാ​ർ സ​ർ​ക്കാ​ർ. 50 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ വൈ​ഭ​വി​ന് സ​മ്മാ​നി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി സാ​മ്രാ​ട്ട് ചൗ​ധ​രി, കാ​യി​ക​മ​ന്ത്രി ശ്രേ​യ​സി സിം​ഗ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഹ​രാ​രെ​യി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ താ​രം 80 പ​ന്തി​ൽ നി​ന്ന് 175 റ​ൺ​സെ​ടു​ത്തി​രു​ന്നു. 15 സി​ക്‌​സും 15 ഫോ​റും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു ഇ​ന്നിം​ഗ്സ്. ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ ക​പ്പ​ടി​ച്ച​ത്.

ടൂ​ർ​ണ​മെ​ന്‍റി​ൽ ഏ​ഴ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 169.50 എ​ന്ന സ്ട്രൈ​ക്ക് റേ​റ്റി​ലും 62.71 ശ​രാ​ശ​രി​യി​ലു​മാ​യി 439 റ​ൺ​സാ​ണ് വൈ​ഭ​വ് നേ​ടി​യ​ത്. ഫൈ​ന​ലി​ലെ​യും ടൂ​ർ​ണ​മെ​ന്‍റി​ലെ​യും താ​ര​വും വൈ​ഭ​വാ​യി​രു​ന്നു.

Sports

ലാ​ലീ​ഗ: ജി​റോ​ണ-​അ​ലാ​വ​സ് മ​ത്സ​രം സ​മ​നി​ല​യി​ൽ

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ ജി​റോ​ണ-​അ​ലാ​വ​സ് മ​ത്സ​രം സ​മ​നി​ല​യി​ൽ. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ര​ണ്ട് ഗോ​ളു​ക​ൾ വീ​തം നേ​ടി.

വ്ലാ​ഡി​സ്ലാ​വ് വാ​ന​ത്തും വി​ക്ട​ർ സൈ​ഗാ​ന്‌​കോ​വും ആ​ണ് ജി​റോ​ണ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ലൂ​ക്കാ​സ് ബോ​യെ​യാ​ണ് അ​ലാ​വ​സി​ന്‍റെ ര​ണ്ട് ഗോ​ളു​ക​ളും സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ ജി​റോ​ണ​യ്ക്ക് 30 പോ​യി​ന്‍റും അ​ലാ​വ​സി​ന് 27 പോ​യി​ന്‍റു​മാ​യി. നി​ല​വി​ൽ ലീ​ഗാ ടേ​ബി​ളി​ൽ ജി​റോ​ണ 11-ാം സ്ഥാ​ന​ത്തും അ​ലാ​വ​സ് പ​തി​നാ​ലാ​മ​തു​മാ​ണ്.

Sports

ടി20 ​ലോ​ക​ക​പ്പ്: ഇം​ഗ്ല​ണ്ട് ഇ​ന്ന് പാ​ക്കി​സ്ഥാ​നെ നേ​രി​ടും

പ​ല്ലേ​ക്ക​ലെ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ലെ നി​ർ​ണാ​യ​ക സൂ​പ്പ​ർ എ​ട്ട് പോ​രാ​ട്ട​ത്തി​ൽ ഇം​ഗ്ല​ണ്ട് ഇ​ന്ന് പാ​ക്കി​സ്ഥാ​നെ നേ​രി​ടും. പ​ല്ലേ​ക്ക​ലെ​യി​ലെ അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി ഏ​ഴ് മു​ത​ലാ​ണ് മ​ത്സ​രം.

സൂ​പ്പ​ർ എ​ട്ട് ഗ്രൂ​പ്പ് ര​ണ്ടി​ൽ ഒ​ന്നാ​മ​തു​ള്ള ഇം​ഗ്ല​ണ്ട് സെ​മി സാ​ധ്യ​ത സ​ജീ​വ​മാ​ക്കാ​നാ​ണ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ഞാ​യ​റാ​ഴ്ച ന​ട​ന്ന സൂ​പ്പ​ർ എ​ട്ട് മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​യെ 51 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ച ഇം​ഗ്ല​ണ്ട് മി​ക​ച്ച ഫോ​മി​ലാ​ണ്. സൂ​പ്പ​ർ എ​ട്ട് ഘ​ട്ട​ത്തി​ൽ ഇം​ഗ്ല​ണ്ടി​ന് ര​ണ്ട് പോ​യി​ന്‍റാ​ണു​ള്ള​ത്. പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ ഗ്രൂ​പ്പ് സി​യി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് ഇം​ഗ്ല​ണ്ട് സൂ​പ്പ​ർ എ​ട്ടി​ൽ ക​ട​ന്ന​ത്.

‌സെ​മി സാ​ധ്യ​ത നി​ല​നി​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പാ​ക്കി​സ്ഥാ​ൻ ഇ​ന്ന് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. ന്യൂ​സി​ല​ൻ​ഡു​മാ​യു​ള്ള സൂ​പ്പ​ർ എ​ട്ട് മ​ത്സ​രം മ​ഴ​യെ തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ച​തോ​ടെ ഒ​രു പോ​യി​ന്‍റ് മാ​ത്ര​മാ​ണ് പാ​ക്കി​സ്ഥാ​നു​ള്ള​ത്. പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ ഗ്രൂ​പ്പ് എ​യി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് പാ​ക്കി​സ്ഥാ​ൻ സൂ​പ്പ​ർ എ​ട്ടി​ലെ​ത്തി​യ​ത്.

Sports

സൂ​​പ്പ​​ർ പൊ​​ട്ട​​ൽ, ഇ​​ന്ത്യ​​ക്ക് സെ​​മി​​ ദൂരം ക​​ടു​​പ്പം

അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് സൂ​​പ്പ​​ർ എ​​ട്ടി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യോ​​ട് 76 റ​​ണ്‍​സി​​ന്‍റെ വ​​ന്പ​​ൻ തോ​​ൽ​​വി ഏ​​റ്റു​​വാ​​ങ്ങി​​യ​​തോ​​ടെ സെ​​മി​​ഫൈ​​ന​​ലി​​ലെ​​ത്താ​​നു​​ള്ള ഇ​​ന്ത്യ​​യു​​ടെ സാ​​ധ്യ​​ത​​ക​​ൾ​​ക്ക് തി​​രി​​ച്ച​​ടി. സെ​​മി​​ഫൈ​​ന​​ലി​​ൽ സ്ഥാ​​ന​​മു​​റ​​പ്പി​​ക്കാ​​ൻ അ​​ടു​​ത്ത ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ലും ഇ​​ന്ത്യ​​ക്ക് ജ​​യം അ​​നി​​വാ​​ര്യ​​മാ​​യി. വ​​ൻ മാ​​ർ​​ജി​​നി​​ൽ തോ​​റ്റ​​തി​​നാ​​ൽ നെ​​റ്റ് റ​​ണ്‍ റേ​​റ്റി​​ലും തി​​രി​​ച്ച​​ടി നേ​​രി​​ട്ടു.

26ന് ​​ചെ​​ന്നൈ​​യി​​ൽ സിം​​ബാബ്‌വെയ്ക്കെ​​തി​​രേ​​യാ​​ണ് അ​​ടു​​ത്ത മ​​ത്സ​​രം. മാ​​ർ​​ച്ച് ഒ​​ന്നി​​ന് വെ​​സ്റ്റി​​ൻ​​ഡീ​​സി​​നെ​​തി​​രേ​​യാ​​ണ് അ​​വ​​സാ​​ന മ​​ത്സ​​രം. ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളും വി​​ജ​​യി​​ക്കു​​ക മാ​​ത്ര​​മ​​ല്ല തി​​രി​​ച്ച​​ടി​​യാ​​യി​​രി​​ക്കു​​ന്ന നെ​​റ്റ് റ​​ണ്‍ റേ​​റ്റ് മ​​റി​​ക​​ട​​ക്കാ​​ൻ സാ​​ധ്യ​​മാ​​കു​​ന്ന ജ​​യം നേ​​ട​​ണം. ഏ​​തെ​​ങ്കി​​ലും ഒ​​രു മ​​ത്സ​​രം തോ​​റ്റാ​​ൽ റ്റു ​​ടീ​​മു​​ക​​ളു​​ടെ മ​​ത്സ​​ര​​ഫ​​ല​​ങ്ങ​​ളെ കൂ​​ടി ആ​​ശ്ര​​യി​​ച്ചാ​​കും സെ​​മി പ്ര​​വേ​​ശ​​നം.

ഇ​​ന്ത്യ​​യു​​ടെ സെ​​മി പ്ര​​വേ​​ശ​​നം എ​​ളു​​പ്പ​​മാ​​കു​​ന്ന​​തി​​ന് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക എ​​ല്ലാ മ​​ത്സ​​ര​​ങ്ങ​​ളും ജ​​യി​​ക്കേ​​ണ്ട​​തു​​ണ്ട്. ഇ​​ന്ത്യ വി​​ൻ​​ഡീ​​സി​​നേ​​യും സിം​​ബാ​​ബ്‌വെ​​യെയും കീ​​ഴ​​ട​​ക്കു​​ക​​യും പ്രോ​​ട്ടീ​​സ് അ​​ജ​​യ്യ​​രാ​​കു​​ക​​യും ചെ​​യ്താ​​ൽ അ​​വ​​സാ​​ന നാ​​ല് ഉ​​റ​​പ്പി​​ക്കാ​​ൻ ഇ​​ന്ത്യ​​ക്ക് സാ​​ധി​​ക്കും.

ഇ​​നി ഗ്രൂ​​പ്പി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ്, സിം​​ബാ​​ബ്‌വെ​​ ടീ​​മു​​ക​​ളി​​ൽ ഏ​​തെ​​ങ്കി​​ലും ര​​ണ്ട് ടീം ​​ഇ​​ന്ത്യ​​ക്ക് പു​​റ​​മെ ര​​ണ്ട് വീ​​തം ജ​​യം മാ​​ത്ര​​മാ​​ണ് നേ​​ടു​​ന്ന​​തെ​​ങ്കി​​ലും കാ​​ര്യ​​ങ്ങ​​ൾ ക​​ടു​​പ്പ​​മാ​​കും. ഇ​​വി​​ടെ നെ​​റ്റ് റ​​ണ്‍​റേ​​റ്റ് നി​​ർ​​ണാ​​യ​​ക​​മാ​​കും.

വ​​ലി​​യ തോ​​ൽ​​വി, ചെ​​റി​​യ സ്കോ​​ർ

ന​​രേ​​ന്ദ്ര മോ​​ദി സ്റ്റേ​​ഡി​​യ​​ത്തി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക​​തിരേ ഇ​​ന്ത്യ നേ​​രി​​ട്ട​​ത് (റ​​ണ്‍​സ് അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ) ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ തോ​​ൽ​​വി. 76 റ​​ണ്‍​സി​​നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ തോ​​ൽ​​വി. ടോ​​സ് നേ​​ടി ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ത്ത ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ഏ​​ഴ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 187 റ​​ണ്‍​സാ​​ണ് നേ​​ടി​​യ​​ത്.

മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​ൽ ഇ​​ന്ത്യ 18.5 ഓ​​വ​​റി​​ൽ കേ​​വ​​ലം 111 റ​​ണ്‍​സി​​ന് പു​​റ​​ത്താ​​യി. നാ​​ല് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ മാ​​ർ​​കോ യാ​​ൻ​​സ​​ൻ, മൂ​​ന്ന് പേ​​രെ പു​​റ​​ത്താ​​ക്കി​​യ കേ​​ശ​​വ് മ​​ഹാ​​രാ​​ജ് എ​​ന്നി​​വ​​രാ​​ണ് ഇ​​ന്ത്യ​​യെ ത​​ക​​ർ​​ത്ത​​ത്.

2010ൽ ​​ലോ​​ക​​ക​​പ്പി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യ​​്​​ക്കെ​​തി​​രേ ബ്രി​​ഡ്ടൗ​​ണി​​ൽ ഇ​​ന്ത്യ 49 റ​​ണ്‍​സി​​ന് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​താ​​യി​​രു​​ന്നു ഇ​​തു​​വ​​രെ​​യു​​ള്ള വ​​ലി​​യ പ​​രാ​​ജ​​യം.

2016ൽ ​​ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ നാ​​ഗ്പുരി​​ൽ 47 റ​​ണ്‍​സി​​ന് തോ​​റ്റി​​രു​​ന്നു. ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും ചെ​​റി​​യ മൂ​​ന്നാ​​മ​​ത്തെ സ്കോ​​ർ കൂ​​ടി​​യാ​​ണി​​ത്.

Sports

വൈ​​ഷ്ണ​​വി അ​​ദ്ക​​ർ; സാ​​നി​​യയ്ക്ക് പിന്‍ഗാമി

ബം​​ഗ​​ളൂ​​രു: വ​​നി​​താ സിം​​ഗി​​ൾ​​സ് ടെ​​ന്നീ​​സ് കോ​​ർ​​ട്ടി​​ൽ 17 വ​​ർ​​ഷ​​ത്തെ കാ​​ത്തി​​രി​​പ്പി​​നൊ​​ടു​​വി​​ൽ പു​​ത്ത​​ൻ താ​​രോ​​ദ​​യം.

പൂ​​ന സ്വ​​ദേ​​ശി​​നി 21കാ​​രി​​യാ​​യ വൈ​​ഷ്ണ​​വി​​ അദ്കറാണ് ശ്ര​​ദ്ധേ​​യ​​മാ​​യ പ്ര​​ക​​ട​​ന​​ങ്ങ​​ളി​​ലൂ​​ടെ സാ​​നി​​യ മി​​ർ​​സ​​യ​​ക്ക് പി​​ൻ​​ഗാ​​മി​​യാ​​യി ത​​ന്‍റെ പേ​​ര് എ​​ഴു​​തി​​ച്ചേ​​ർ​​ത്ത​​ത്. കെഎസ്‌എ​​ൽ​​ടി​​എ കോ​​ർ​​ട്ടു​​ക​​ളി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി ന​​ട​​ത്തി​​യ മി​​ന്നും പ്ര​​ക​​ട​​ന​​മാ​​ണ് വൈ​​ഷ്ണ​​വി​​ക്ക് ലോ​​കശ്ര​​ദ്ധ​​യാ​​ക​​ർ​​ഷി​​ക്കാ​​ൻ അ​​വ​​സ​​ര​​മൊ​​രു​​ക്കി​​യ​​ത്.

►17 വ​​ർ​​ഷം, കാ​​ത്തി​​രി​​പ്പ് അ​​വ​​സാ​​നി​​ച്ചു

ബം​​ഗ​​ളൂ​​രു​​വി​​ൽ ന​​ട​​ന്ന ഡ​​ബ്ല്യു100 ഐ​​ടി​​എ​​ഫ് ഇ​​വ​​ന്‍റ് ഫൈ​​ന​​ലി​​ൽ വൈ​​ഷ്ണ​​വി ക​​ട​​ന്നി​​രു​​ന്നു. 2009ൽ ​​ഡ​​ബ്ല്യു​​ടി​​എ 250 ഇ​​ന​​മാ​​യ പ​​ട്ടാ​​യ ഓ​​പ്പ​​ണി​​ൽ സാ​​നി​​യ മി​​ർ​​സ റ​​ണ്ണ​​ർ-​​അ​​പ്പ് ആ​​യ​​തി​​നു​​ശേ​​ഷം ഡ​​ബ്ല്യു100 അ​​ല്ലെ​​ങ്കി​​ൽ അ​​തി​​ലും പ്ര​​ധാ​​ന​​പ്പെ​​ട്ട ഒ​​രു ടൂ​​ർ​​ണ​​മെ​​ന്‍റി​​ലും സാ​​ന്നി​​ധ്യ​​മാ​​കാ​​ൻ ഇ​​ന്ത്യ​​ൻ വ​​നി​​താ താ​​ര​​ങ്ങ​​ൾ​​ക്കാ​​യി​​ട്ടി​​ല്ല.

17 വ​​ർ​​ഷ​​ത്തെ കാ​​ത്തി​​രി​​പ്പി​​നാ​​ണ് വൈ​​ഷ്ണ​​വി ഫൈ​​ന​​ൽ പ്ര​​വേ​​ശ​​ന​​ത്തി​​ലൂ​​ടെ അ​​വ​​സാ​​നം കു​​റി​​ച്ച​​ത്. ഫൈ​​ന​​ലി​​ൽ ഹാ​​നെ വാ​​ൻ​​ഡെ​​വി​​ങ്ക​​ലി​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടെ​​ങ്കി​​ലും വൈ​​ഷ്ണ​​വി ത​​ന്‍റെ മു​​ന്നോ​​ട്ടു​​ള്ള ക​​രി​​യ​​ർ യാ​​ത്ര വ്യ​​ക്ത​​മാ​​ക്കി.

►റാ​​ങ്കിം​​ഗി​​ൽ കു​​തി​​പ്പ്

ലോ​​ക റാ​​ങ്കിം​​ഗി​​ൽ 690-ാം സ്ഥാ​​ന​​ത്തു​​ള്ള വൈ​​ഷ്ണ​​വി വൈ​​ൽ​​ഡ് കാ​​ർ​​ഡ് എ​​ൻ​​ട്രി​​യി​​ലൂ​​ടെ​​യാ​​ണ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ സ്ഥാ​​ന​​മു​​റ​​പ്പി​​ച്ച​​ത്.

കെഎസ്‌്എ​​ൽ​​ടി​​എ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ര​​ണ്ടാം സ്ഥാ​​നം നേ​​ടി​​യ​​തോ​​ടെ വൈ​​ഷ്ണ​​വി 65 റാ​​ങ്കിം​​ഗ് പോ​​യി​​ന്‍റു​​ക​​ൾ നേ​​ടി ഡ​​ബ്ല്യു​​ടി​​എ റാ​​ങ്കിം​​ഗി​​ൽ 466-ാം സ്ഥാ​​ന​​ത്തേ​​ക്ക് ഉ​​യ​​ർ​​ന്നു. സ​​ഹ​​ജ യ​​മ​​ല​​പ​​ള്ളി (ലോ​​ക ന​​ന്പ​​ർ 397) ക്ക് ​​പി​​ന്നി​​ൽ ഇ​​ന്ത​​ൻ താ​​ര​​ങ്ങ​​ളി​​ൽ ര​​ണ്ടാം സ്ഥാ​​നം. ഏ​​പ്രി​​ലി​​ൽ ന്യൂ​​ഡ​​ൽ​​ഹി​​യി​​ൽ ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന ഏ​​ഷ്യ-​​ഓ​​ഷ്യാ​​നി​​യ ടൂ​​ർ​​ണ​​മെ​​ന്‍റി​​നു​​ള്ള ബി​​ല്ലി ജീ​​ൻ കിം​​ഗ് ക​​പ്പ് ടീ​​മി​​ൽ ഇ​​ടം നേ​​ടാ​​നു​​ള്ള സാ​​ധ്യ​​ത​​യും വൈ​​ഷ്ണ​​വി​​ക്കു​​ണ്ട്.

►സ​​ഹോ​​ദ​​രി​​ക്കൊ​​പ്പം തു​​ട​​ക്കം

2014ൽ ​​ആ​​ണ് വൈ​​ഷ്ണ​​വി ത​​ന്‍റെ ഇ​​ള​​യ സ​​ഹോ​​ദ​​രി​​യാ​​യ അ​​സ്മി​​യു​​മാ​​യി കേ​​ദാ​​ർ ഷാ​​യു​​ടെ കീ​​ഴി​​ൽ പ​​രി​​ശീ​​ല​​ന​​ത്തി​​നാ​​യി ബൗ​​ണ്‍​സ് ടെ​​ന്നീ​​സ് അ​​ക്കാ​​ദ​​മി​​യി​​ൽ ചേ​​ർ​​ന്ന​​ത്. ഷാ​​യു​​ടെ ശി​​ക്ഷ​​ണ​​ത്തി​​ൽ വൈ​​ഷ്ണ​​വി ജൂ​​ണി​​യ​​ർ ദേ​​ശീ​​യ ചാ​​ന്പ്യ​​നാ​​യി. 2020ൽ ​​ജൂ​​ണി​​യ​​ർ ഫ്ര​​ഞ്ച് ഓ​​പ്പ​​ണി​​ന് യോ​​ഗ്യ​​ത നേ​​ടി. എ​​ന്നാ​​ൽ കോ​​വി​​ഡ്-19 പോ​​സി​​റ്റീ​​വ് ആ​​യ​​തി​​നാ​​ൽ ഫ്രാ​​ൻ​​സി​​ലേ​​ക്ക് യാ​​ത്ര ചെ​​യ്യാ​​നും മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നും സാ​​ധി​​ച്ചി​​ല്ല.

►ച​​രി​​ത്ര നേ​​ട്ടം

പൂ​​ന​​യി​​ലെ ബ്രി​​ഹാ​​ൻ മ​​ഹാ​​രാ​​ഷ്ട്ര കോ​​ള​​ജ് ഓ​​ഫ് കൊ​​മേ​​ഴ്സി​​ൽ ബി​​സി​​ന​​സ് അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ പ​​ഠി​​ക്കു​​ന്ന വൈ​​ഷ്ണ​​വി ക​​ഴി​​ഞ്ഞ വ​​ർ​​ഷം വേ​​ൾ​​ഡ് യൂ​​ണി​​വേ​​ഴ്സി​​റ്റി ഗെ​​യിം​​സി​​ൽ വെ​​ങ്ക​​ല മെ​​ഡ​​ൽ നേ​​ടു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ൻ വ​​നി​​ത​​യാ​​യി ച​​രി​​ത്രം സൃ​​ഷ്ടി​​ച്ചു. ജ​​നു​​വ​​രി മു​​ത​​ൽ വൈ​​ഷ്ണ​​വി രോ​​ഹ​​ൻ ബൊ​​പ്പ​​ണ്ണ ടെ​​ന്നീ​​സ് അ​​ക്കാ​​ദ​​മി​​യി​​ലാ​​ണ് പ​​രി​​ശീ​​ല​​നം ന​​ട​​ത്തു​​ന്ന​​ത്.

Sports

ആ​​ഴ്സ​​ണ​​ൽ കു​​തി​​പ്പ് തു​​ട​​രു​​ന്നു

ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ആ​​ഴ്സ​​ണ​​ൽ കു​​തി​​പ്പ് തു​​ട​​രു​​ന്നു. ടോ​​ട്ട​​ൻ​​ഹാം ഹോ​​ട്സ്പ​​റി​​നെ ഒ​​ന്നി​​നെ​​തി​​രേ നാ​​ല് ഗോ​​ളു​​ക​​ൾ​​ക്ക് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

എ​​ബ​​റി​​ച്ചി എ​​സെ​​യു​​ടെ​​യും വി​​ക്ട​​ർ ഗ്യോ​​കെെ​​ർ​​സി​​ന്‍റെ​​യും ഇ​​ര​​ട്ട ഗോ​​ളു​​ക​​ളാ​​ണ് ആ​​ഴ്സ​​ണ​​ലി​​ന് ത​​ക​​ർ​​പ്പ​​ൻ ജ​​യം സ​​മ്മാ​​നി​​ച്ച​​ത്. ജ​​യ​​ത്തോ​​ടെ 61 പോ​​യി​​ന്‍റു​​മാ​​യി ആ​​ഴ്സ​​ണ​​ല​​ൽ വ​​ൻ മു​​ന്നേ​​റ്റം ന​​ട​​ത്തി. ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​ക്ക് 56 പോ​​യി​​ന്‍റാ​​ണു​​ള്ള​​ത്.

മ​​ത്സ​​ര​​ത്തി​​ന്‍റെ 32-ാം മി​​നി​​റ്റി​​ൽ എ​​ബ​​റി​​ച്ചി എ​​സെ ആ​​ഴ്സ​​ണ​​ലി​​ന് ആ​​ദ്യ ലീ​​ഡ് സ​​മ്മാ​​നി​​ച്ചു. 34-ാം മി​​നി​​റ്റി​​ൽ ര​​ണ്ടാ​​ൾ കോ​​ലോ മ്യൂ​​നി ടോ​​ട്ട​​ൻ​​ഹാ​​മി​​നെ ഒ​​പ്പ​​മെ​​ത്തി​​ച്ചു. 47-ാം മി​​നി​​റ്റി​​ൽ വി​​ക്ട​​ർ ഗ്യോ​​കെെ​​ർ​​സി ആ​​ഴ​​സ​​ണ​​ലി​​നെ വീ​​ണ്ടും മു​​ന്നി​​ലെ​​ത്തി​​ച്ചു.

61-ാം മി​​നി​​റ്റി​​ൽ എ​​സെ ആ​​ഴ്സ​​ണ​​ലി​​ന് 3-1ന്‍റെ ലീ​​ഡ് ന​​ൽ​​കി. 90+4 മി​​നി​​റ്റി​​ൽ ഗ്യോ​​കെെ​​ർ​​സി ആ​​ഴ്സ​​ണ​​ലി​​നാ​​യി നാ​​ലാം ഗോ​​ൾ നേ​​ടി വ​​ൻ ജ​​യ​​മൊ​​രു​​ക്കി.

മ​​റ്റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ക്രി​​സ്റ്റ​​ൽ പാ​​ല​​സ് 1-0ന് ​​വോ​​ൾ​​വ​​ർ​​ഹാം​​പ്ട​​ണെ​​യും ലി​​വ​​ർ​​പൂള്‍ 1-0ന് ​​നോ​​ട്ടിം​​ഗ്ഹാം ഫോ​​റ​​സ്റ്റി​​നെ​​യും ഫു​​ൾ​​ഹാം 3-1ന് ​​സുണ്ടര്‍ലാ​​ൻ​​ഡി​​നെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

Sports

ബാ​​ഴ്സ നമ്പർ വ​​ണ്‍

സ്പെ​​യി​​ൻ: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ​​യി​​ൽ ബാ​​ഴ്സ​​ലോ​​ണ​​യ്ക്ക് ത​​ക​​ർ​​പ്പന്‍ ജ​​യം. ല​​വ​​ന്‍റ​​യെ എ​​തി​​രി​​ല്ലാ​​ത്ത മൂ​​ന്ന് ഗോ​​ളി​​ന് ത​​ക​​ർ​​ത്ത് ഒ​​ന്നാം സ്ഥാ​​നം പി​​ടി​​ച്ചു.

25 മ​​ത്സ​​ര​​ത്തി​​ൽ 61 പോ​​യി​​ന്‍റ് ബാ​​ഴ്സ നേ​​ടി​​യ​​പ്പോ​​ൾ 25 മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് 60 പോ​​യി​​ന്‍റു​​മാ​​യി റ​​യ​​ൽ മാ​​ഡ്രി​​ഡ് ഒ​​രു പോ​​യി​​ന്‍റ് വ്യത്യാസ​​ത്തി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ണ്ട്.

തു​​ട​​ക്കം മു​​ത​​ൽ ആ​​ക്ര​​മി​​ച്ചു ക​​ളി​​ച്ച ബാ​​ഴ്സ നാ​​ലാം മി​​നി​​റ്റി​​ൽ ആ​​ദ്യ ഗോ​​ൾ നേ​​ടി. മാ​​ർ​​ക് ബെ​​ർ​​ണ​​ൽ ആ​​ണ് മ​​ത്സ​​ര​​ത്തി​​ലെ ആ​​ദ്യ ഗോ​​ൾ സ്കോ​​ർ ചെ​​യ്ത​​ത്. 32-ാം മി​​നി​​റ്റി​​ൽ ഫ്രെ​​ങ്കി ഡി ​​ജോം​​ഗ് ര​​ണ്ടാം ഗോ​​ൾ ബാ​​ഴ്സ​​യ്ക്കാ​​യി നേ​​ടി.

81-ാം മി​​നി​​റ്റി​​ൽ ഫെ​​ർ​​മി​​ൻ ലോ​​പ​​സ് ബാ​​ഴ്സ​​യു​​ടെ ലീ​​ഡ് 3-0 ആ​​യി ഉ​​യ​​ർ​​ത്തി വ​​ൻ ജ​​യ​​മൊ​​രു​​ക്കി.

മ​​റ്റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ സെ​​വി​​ല്ല 1-0ന് ​​ഗ​​റ്റാ​​ഫ​​യെ​​യും സെ​​ൽ​​റ്റ വി​​ഗോ 2-0ന് ​​മ​​ല്ലോ​​ർ​​ക്ക​​യെ​​യും വി​​ല്ലാ​​റ​​യ​​ൽ 2-1ന് ​​വല​​ൻ​​സി​​യ​​യെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

Sports

പ്രൊ​​വി​​ഡ​​ൻ​​സ് ബാ​​സ്ക​​റ്റ്ബോ​​ൾ: സെ​​ന്‍റ്് ആ​​ൽ​​ബ​​ർ​​ട്ട്സും എ​​സ്എ​​ച്ച് ചാ​​ല​​ക്കു​​ടി​​യും ജേ​​താ​​ക്ക​​ൾ

ചെ​​ങ്ങ​​ന്നൂ​​ർ: ചെ​​ങ്ങ​​ന്നൂ​​രി​​ലെ പ്രൊ​​വി​​ഡ​​ൻ​​സ് കോ​​ള​​ജ് ഓ​​ഫ് എന്‍ജിനി​​യ​​റിം​​ഗി​​ൽ ന​​ട​​ന്ന ജോ​​ർ​​ജ് മാ​​ത്യു മെ​​മ്മോ​​റി​​യ​​ൽ ഓ​​ൾ കേ​​ര​​ള ഇ​​ന്‍റ​​ർ കൊ​​ളീ​​ജി​​യ​​റ്റ് ബാ​​സ്ക​​റ്റ്ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റ് പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ സെ​​ന്‍റ് ആ​​ൽ​​ബ​​ർ​​ട്ട്സ് കോ​​ള​​ജും വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ ചാ​​ല​​ക്കു​​ടി സേ​​ക്ര​​ഡ് ഹാ​​ർ​​ട്ട് കോ​​ള​​ജ് ജേ​​താ​​ക്ക​​ളാ​​യി.

സെ​​ന്‍റ് ആ​​ൽ​​ബ​​ർ​​ട്ട്സ് കോ​​ള​​ജ് 82-67 സ്കോ​​റി​​ന് ശ്രീ ​​കേ​​ര​​ള വ​​ർ​​മ കോ​​ള​​ജി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. സേ​​ക്ര​​ഡ് ഹാ​​ർ​​ട്ട് കോ​​ള​​ജ് 35-22 സ്കോ​​റി​​ന് കോ​​ഴി​​ക്കോ​​ട് പ്രൊ​​വി​​ഡ​​ൻ​​സ് കോ​​ള​​ജി​​നെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

വ​​നി​​ത​​ക​​ളി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്തി​​നു​​ള്ള മ​​ത്സ​​ര​​ത്തി​​ൽ അ​​ൽ​​ഫോ​​ൻ​​സ കോ​​ള​​ജ് പാ​​ലാ ഇ​​ട​​പ്പ​​ള്ളി​​യി​​ലെ അ​​മൃ​​ത മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​നെ (55-28) നു ​​പ​​രാ​​ജ​​യ​​പെ​​ടു​​ത്തി.

പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ മാ​​ന്നാ​​നം കെ​​ഇ കോ​​ള​​ജ്, (62-32)നു ​​തി​​രു​​വ​​ന​​ന്ത​​പു​​രം മോ​​ഹ​​ൻ ദാ​​സ് കോ​​ള​​ജ് ഓ​​ഫ് എന്‍ജിനി​​യ​​റിം​​ഗി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി വെ​​ങ്ക​​ലം നേ​​ടി.

മി​​ക​​ച്ച പു​​രു​​ഷ താ​​ര​​മാ​​യി സെ​​ന്‍റ് ആ​​ൽ​​ബ​​ർ​​ട്ട്സി​​ന്‍റെ വി​​ന​​യ് ശ​​ങ്ക​​റും സേ​​ക്ര​​ഡ് ഹാ​​ർ​​ട്ടി​​ന്‍റെ അ​​ലീ​​ന മാ​​ത്യു വ​​നി​​താ താ​​ര​​മാ​​യും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

Sports

ബ്ലാസ്റ്റേഴ്‌സ് ഉടമയെയും സ്റ്റേഡിയത്തില്‍നിന്ന് പുറത്താക്കി

കൊ​​​ച്ചി: ക​​​ലൂ​​​ര്‍ ജ​​​വ​​​ഹ​​​ര്‍ലാ​​​ല്‍ നെ​​​ഹ്‌​​​റു സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍നി​​​ന്ന് കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് ഉ​​​ട​​​മ​​​യെ​​​ പു​​​റ​​​ത്താ​​​ക്കി ജി​​​സി​​​ഡി​​​എ.

ഞാ​​​യ​​​റാ​​​ഴ്ച​​​ത്തെ മ​​​ത്സ​​​ര​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ശ​​​നി​​​യാ​​​ഴ്ച ഗ്രൗ​​​ണ്ട് പ​​​രി​​​ശോ​​​ധി​​​ക്കാ​​​നെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് ടീം ​​​ഉ​​​ട​​​മ​​​യാ​​​യ വ്യ​​​വ​​​സാ​​​യി നി​​​ഖി​​​ല്‍ ബി. ​​​നി​​​മ്മ​​​ഗ​​​ദ്ദ​​​യെ സെ​​​ക്യൂ​​​രി​​​റ്റി ജീ​​​വ​​​ന​​​ക്കാ​​​ര്‍ പു​​​റ​​​ത്താ​​​ക്കി​​​യ​​​ത്.

വാ​​​ട​​​ക​​​ത്ത​​​ര്‍ക്കം നി​​​ല​​​നി​​​ന്നി​​​രു​​​ന്ന​​​തി​​​നാ​​​ല്‍ ഗ്രൗ​​​ണ്ടി​​​ലെ​​​ത്തി​​​യ നി​ഖി​ലി​നെ​യും ക​ളി​ക്കാ​രെ​യും പ​രി​ശീ​ല​ക​നെ​യും സെ​​​ക്യൂ​​​രി​​​റ്റി ജീ​​​വ​​​ന​​​ക്കാ​​​ര്‍ പു​​​റ​​​ത്താ​​​ക്കുകയായിരുന്നു.

Latest News

Up