ചെന്നൈ: ട്വന്റി20 ലോകകപ്പ് രണ്ടാം മത്സരം നാളെ നടക്കാനിരിക്കേ റിങ്കു സിംഗ് ഇന്ത്യൻ ടീം വിട്ടു.
പിതാവ് ഖൻചന്ദ് സിംഗിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമാണെന്ന വിവരം ലഭിച്ചതോടെയാണ് താരം ഇന്ത്യൻ ക്യാംപ് വിട്ടത്. ഗുരുതരാവസ്ഥയിലായ റിങ്കുവിന്റെ പിതാവ് നിലവിൽ ഗെയ്റ്റർ നോയ്ഡയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച റിങ്കു സിങ് ഇന്ത്യൻ ടീമിനൊപ്പം ചെന്നൈയിലേക്ക് യാത്ര തിരിച്ചിരുന്നു. പിന്നാലെ താരം ചെവ്വാഴ്ച പുലർച്ചെ തന്നെ വീട്ടിലേക്ക് മടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
Tags : Rinku Singh Left Indian Camp Crickter