Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Todays Story

പ​രീ​ക്ഷ​യ്ക്കു പ​ഠി​ക്കേ​ണ്ട​ത് എ​ങ്ങ​നെ?

ഒ​രു അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ന്‍റെ ഏ​റ്റ​വും സ്പെ​ഷ്യ​ലും അ​തേ​സ​മ​യം ടെ​ൻ​ഷ​ൻ നി​റ​ഞ്ഞ​തു​മാ​യ സ​മ​യ​മാ​ണ് പ​രീ​ക്ഷാ​ക്കാ​ലം. പൊ​തു​പ​രീ​ക്ഷ​ക​ൾ​ക്കും മ​റ്റു മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ ക​ന​ത്ത ത​യാ​റെ​ടു​പ്പി​ലാ​ണ്.

പ​ല വീ​ടു​ക​ളി​ലും മാ​താ​പി​താ​ക്ക​ളാ​ണ് കൂ​ടു​ത​ൽ ആ​ശ​ങ്ക​യോ​ടെ ക​ഴി​യു​ന്ന​ത്. ഈ ​സ​മ​യ​ത്ത് പ​രീ​ക്ഷ​യെ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യും ആ​രോ​ഗ്യ​ക​ര​മാ​യും എ​ങ്ങ​നെ അ​ഭി​മു​ഖീ​ക​രി​ക്കാം എ​ന്ന് ന​മു​ക്ക് നോ​ക്കാം.

പ​രീ​ക്ഷ​യെ സ​മ്മ​ർദത്തോ​ടെ കാ​ണ​രു​ത് എ​ന്ന​താ​ണ് ഏ​റ്റ​വും പ്ര​ധാ​നം. ചെ​റി​യ അ​ള​വി​ലു​ള്ള ഉ​ത്ക​ണ്ഠ പ​ഠ​ന​ത്തി​ന് ഗൗ​ര​വം ന​ൽ​കും, പ​ക്ഷേ അ​തി​രു​ക​വി​ഞ്ഞാ​ൽ അ​ത് തി​രി​ച്ച​ടി​യാ​കും.

അ​തി​നാ​ൽ, പ​രീ​ക്ഷ​യു​ടെ ഫ​ല​ത്തെ മാ​ത്രം ല​ക്ഷ്യ​മാ​ക്കി പ​ഠി​ക്കു​ന്ന​തി​നു പ​ക​രം, സ്വ​ന്തം അ​റി​വും ക​ഴി​വും വ​ർ​ധി​പ്പി​ക്കാ​നു​ള്ള ആ​ത്മാ​ർഥ​മാ​യ ശ്ര​മ​മാ​യി കാ​ണു​ക.

ഈ ​മ​നോ​ഭാ​വം പ​രീ​ക്ഷാ​സ​മ​യ​ത്ത് മാ​ന​സി​ക ശ​ക്തി ന​ൽ​കും. മ​റ്റു​ള്ള​വ​രു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക. ര​ക്ഷി​താ​ക്ക​ളോ വി​ദ്യാ​ർ​ത്ഥി​ക​ളോ ആ​രാ​യാ​ലും ഇ​പ്പോ​ൾ അ​ത് ഒ​ഴി​വാ​ക്ക​ണം.

"നി​ന്‍റെ സു​ഹൃ​ത്ത് ഇ​ത്ര​യും പ​ഠി​ച്ചു' തു​ട​ങ്ങി​യ ക​മ​ന്‍റുക​ൾ മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​തി​രി​ക്കു​ക. ഓ​രോ​രു​ത്ത​ർ​ക്കും അ​വ​ര​വ​രു​ടേ​താ​യ വ​ഴി​യും സ​മ​യ​വും ഉ​ണ്ട്. മ​റ്റു​ള്ള​വ​രെ അ​നു​ക​രി​ക്കാ​തെ, സ്വ​ന്തം ല​ക്ഷ്യ​ത്തി​ലേ​ക്ക് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക. അ​ത്ത​രം താ​ര​ത​മ്യ​ങ്ങ​ൾ പ്ര​ചോ​ദ​ന​മ​ല്ല, മ​റി​ച്ച് സ​മ്മ​ർ​ദ​മാ​ണ്.

ഒ​രു കൃ​ത്യ​മാ​യ ദി​ന​ച​ര്യ വ​ള​രെ പ്ര​ധാ​ന​മാ​ണ്. ഉ​റ​ക്കം, ഭ​ക്ഷ​ണം, പ​ഠ​നം, വ്യാ​യാ​മം എ​ന്നി​വ ദി​വ​സ​വും ഒ​രേ സ​മ​യ​ത്ത് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക. ഇ​ത് പ​ഠ​ന​ത്തി​ന്‍റെ ഫ​ല​പ്രാ​പ്തി വ​ർ​ധി​പ്പി​ക്കും.

ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക​യും വേ​ണം - ശ​രീ​ര​ഭാ​ര​ത്തി​ന്‍റെ 25 കി​ലോ​യ്ക്ക് ഏ​ക​ദേ​ശം ഒരു ലി​റ്റ​ർ വെ​ള്ളം (ഉ​ദാ: 50 കി​ലോ ഉ​ള്ള​വ​ർ​ക്ക് ദി​വ​സ​വും രണ്ട് ലി​റ്റ​ർ എ​ങ്കി​ലും).

ആ​വ​ർ​ത്ത​ന​മാ​ണ് ഓ​ർ​മശ​ക്തി വ​ർ​ധി​പ്പി​ക്കാ​നു​ള്ള ഏ​റ്റ​വും ന​ല്ല മാ​ർ​ഗം. എ​ല്ലാ​വ​രു​ടെ​യും പ​ഠ​ന​വേ​ഗ​ത വ്യ​ത്യ​സ്ത​മാ​ണ് എ​ന്ന​ത് ഓ​ർ​ക്കു​ക. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ ചോ​ദ്യ​പേ​പ്പ​റു​ക​ൾ പ​ര​മാ​വ​ധി പ​രി​ഹ​രി​ക്കു​ക - ഇ​ത് പ​രീ​ക്ഷാ​സ​മ​യ​ത്ത് വ​ലി​യ ആ​ത്മ​വി​ശ്വാ​സം ന​ൽ​കും. ഷോ​ർ​ട്ട് നോ​ട്ടു​ക​ളോ സം​ഗ്ര​ഹ​ങ്ങ​ളോ ത​യാറാ​ക്കി വയ്​ക്കു​ക; അ​വ​സാ​ന നി​മി​ഷ റി​വി​ഷ​ന് വ​ള​രെ ഉ​പ​കാ​ര​പ്ര​ദ​മാ​കും.

ക​ണ​ക്ക്, ഫി​സി​ക്സ് തു​ട​ങ്ങി​യ പ്ര​ശ്ന​പ​രി​ഹാ​ര വി​ഷ​യ​ങ്ങ​ൾ പ​ഠി​ക്കു​മ്പോ​ൾ, ആ​ദ്യം ചോ​ദ്യം മാ​ത്രം എ​ഴു​തി​യെ​ടു​ത്ത് സ്വ​ന്ത​മാ​യി പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കു​ക. ബു​ക്ക് നോ​ക്കി പ​ഠി​ക്കാ​തെ, സ്വ​യം ചെ​യ്ത ശേ​ഷം സം​ശ​യ​ങ്ങ​ൾ മാ​ത്രം ക്ലി​യ​ർ ചെ​യ്യു​ക.

ഇ​ഷ്ട​വി​ഷ​യ​ങ്ങ​ൾ ആ​ദ്യം ചെ​റി​യ സ​മ​യ​ത്തി​ന് എ​ടു​ത്ത് പ​ഠി​ച്ച്, പ്ര​യാ​സ​മു​ള്ള​വ​യ്ക്ക് കൂ​ടു​ത​ൽ സ​മ​യം ന​ൽ​കി സ​ന്തു​ലി​ത​മാ​യി മു​ന്നോ​ട്ടു​പോ​കു​ക. ഈ ​പ​രീ​ക്ഷ​ക​ളെ നി​ങ്ങ​ളു​ടെ ജീ​വി​ത​ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള ഒ​രു പ്ര​ധാ​ന ചു​വ​ടു​വയ്​പ്പാ​യി കാ​ണു​ക.

പ​രീ​ക്ഷ​യ​ല്ല, നി​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യാ​ണ് പ്ര​ധാ​നം. എ​ല്ലാ​വ​ർ​ക്കും ശാ​ന്ത​മാ​യും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും നി​റ​ഞ്ഞ ഒ​രു പ​രീ​ക്ഷാ​ക്കാ​ലം ആ​ശം​സി​ക്കു​ന്നു!

വിവരങ്ങൾ: Nithin A.F.
Consultant Psychologist SUT Hospital, Pattom
Mob: 9496341841
Email:
[email protected], www.nithinaf.blogspot.com

 

Todays Story

വി​ധി​ക്കെ​തി​രെ പൊ​രു​തി ശ്രീ​നി​ധി

സെ​ലി​ബ്ര​ല്‍ പാ​ഴ്സി​യെ​ന്ന രോ​ഗ​ത്തി​ന്‍റെ എ​ല്ലു നു​റു​ങ്ങു​ന്ന വേ​ദ​ന​യെ അ​വ​ഗ​ണി​ച്ചും ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി തു​ട​യെ​ല്ല് പോ​ലും നീ​ക്കം ചെ​യ്തി​ട്ടും തെ​ല്ലും പ​ത​റാ​തെ എ​ന്നു​വ​രെ നീ​ളു​മെ​ന്ന് ഉ​റ​പ്പി​ല്ലാ​ത്ത ത​ന്‍റെ ജീ​വി​ത​ത്തെ വെ​ല്ലു​വി​ളി​ച്ച് മു​ന്നേ​റു​ന്ന പി​ലാ​ത്ത​റ ചു​മ​ടു​താ​ങ്ങി​യി​ലെ ശ്രീ​നി​ധി​യി​ല്‍​നി​ന്നു സ​മൂ​ഹ​ത്തി​ന് പ​ഠി​ക്കാ​നു​ണ്ടേ​റെ.

കേ​ര​ള​ത്തി​ല​ങ്ങോ​ള​മു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കൂ​ട്ടി​ക​ളെ നി​രാ​ശ​യ്ക്ക് വി​ട്ടു​കൊ​ടു​ക്കാ​തെ സ്വ​യം പ​ര്യാ​പ്ത​രാ​ക്കു​ന്ന​തി​ലൂ​ടെ ശു​ഭാ​പ്തി വി​ശ്വാ​സി​ക​ളാ​ക്കു​വാ​ന്‍ ജീ​വി​ത​ല​ക്ഷ്യം ചൂ​ണ്ടി​ക്കാ​ണി​ച്ചു​കൊ​ടു​ക്കു​ക​യാ​ണ് രോ​ഗ​ശ​യ്യ​യി​ലും ശ്രീ​നി​ധി​യെ​ന്ന ഇ​രു​പ​ത്തൊ​ന്നു​കാ​ര​ന്‍.

പെ​രി​ങ്ങോം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ അ​ധ്യാ​പ​ക​ന്‍ ടി.​വി. മാ​ധ​വ​ന്‍റെ​യും ല​ളി​താം​ബി​ക​യു​ടെ​യും മ​ക​നാ​ണ് ജ​ന്മ​നാ രോ​ഗ​ബാ​ധി​ത​നാ​യ ശ്രീ​നി​ധി. രോ​ഗാ​വ​സ്ഥ​യെ അ​തി​ജീ​വി​ച്ചു​ള്ള പ​ഠ​ന​ത്തി​ലൂ​ടെ എ​സ്എ​സ്എ​ല്‍​സി​ക്കും പ്ല​സ്ടു​വി​നും മി​ക​ച്ച വി​ജ​യം കൈ​പ്പി​ട​യി​ലൊ​തു​ക്കി​യ ശ്രീ​നി​ധി ഇ​പ്പോ​ള്‍ പ​യ്യ​ന്നൂ​ര്‍ കോ​ള​ജി​ലെ ബി​എ ഇം​ഗ്ലീ​ഷ് ഫൈ​ന​ല്‍ ഇ​യ​ര്‍ വി​ദ്യാ​ര്‍​ഥി​കൂ​ടി​യാ​ണ്.

അ​മ്മ​യാ​ണ് ശ്രീ​നി​ധി​യെ കോ​ള​ജി​ലേ​ക്കും തി​രി​ച്ചു​മെ​ത്തി​ച്ചി​രു​ന്ന​ത്. ഇ​രു​പ​തോ​ളം ശ​സ്ത്ര​ക്രി​യ​ക​ള്‍ ചെ​യ്തി​ട്ടും ഫ​ല​മി​ല്ലാ​ത്ത​തി​നാ​ല്‍ ഒ​ടു​വി​ല്‍ തു​ട​യെ​ല്ലും നീ​ക്കം ചെ​യ്യേ​ണ്ടി​വ​ന്നു.

ഇ​തോ​ടെ കോ​ള​ജി​ല്‍ പോ​കാ​നാ​കാ​തെ പൂ​ര്‍​ണ​മാ​യും കി​ട​പ്പി​ലാ​യി​ട്ടും വി​ധി​ക്ക് സെ​റി​ബ്ര​ല്‍ പാ​ഴ്സി ക്വാ​ഡ്രാ പ്ലീ​ജി​ക്ക് സി​വി​യ​റാ​യ ശ്രീ​നി​ധി​യെ തോ​ല്‍​പ്പി​ക്കാ​നാ​യി​ല്ല.

വേ​ദ​ന​ക​ള്‍​ക്കി​ട​യി​ലും സ്വ​പ്ന​സാ​ഫ​ല്യം

വേ​ദ​ന​കൊ​ണ്ട് ഞെ​ളി​പി​രി കൊ​ള്ളു​മ്പോ​ഴും വേ​ദ​ന സം​ഹാ​രി​യി​ല്‍ വേ​ദ​ന​യൊ​തു​ക്കി മ​റ്റു​ള്ള​വ​രെ സ്വ​ന്തം കാ​ലി​ല്‍ നി​ല്‍​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന ശ്രീ​നി​ധി​യു​ടെ ചി​രി ന​മ്മു​ടെ ക​ണ്ണു​ക​ളെ ഈ​റ​ന​ണി​യി​ക്കും.

ത​ന്നേ​പ്പോ​ലെ കേ​ര​ള​ത്തി​ലു​ട​നീ​ള​മു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​രെ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ സ്വ​യം പ​ര്യാ​പ്ത​രാ​ക്കു​ക​യെ​ന്ന സ്വ​പ്ന​മാ​യി​രു​ന്നു ശ്രീ​നി​ധി​യു​ടേ​ത്.

ഇ​തി​നാ​യി സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന പ​ദ്ധ​തി​യാ​യ സ്‌​ക്രീ​ന്‍ റീ​ഡ​ര്‍ ടോ​ക്സ് (എ​സ്‌​ആ​ർ ടോ​ക്സ്) ത​യാ​റാ​ക്കി ഇ​തി​ലൂ​ടെ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

പി​ന്നീ​ട് ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യി നി​ര​വ​ധി ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​ന ക്ലാ​സു​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. പി​ന്നീ​ട​ത് സു​മ​ന​സു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഓ​ഫ്‌​ലൈ​ന്‍ ക്യാ​മ്പാ​ക്കി മാ​റ്റി.

ഓ​ണ്‍​ലൈ​നി​ലൂ​ടെ കം​പ്യൂ​ട്ട​ര്‍ പ​രി​ശീ​ല​നം ന​ല്‍​കി വ​ന്ന​തി​നൊ​ടു​വി​ല്‍ കേ​ര​ള​ത്തി​ലെ മു​പ്പ​ത്തി​ര​ണ്ട് ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യി അ​ഞ്ചു​ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന ക്യാ​മ്പാ​ണ് പ​യ്യ​ന്നൂ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച​ത്.

വീ​ല്‍​ചെ​യ​റി​ലി​രു​ന്ന് ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍​കി​യ ശ്രീ​നി​ധി​ക്ക് സ്വ​പ്ന​സാ​ഫ​ല്യ​ത്തി​ന്‍റെ ദി​വ​സ​ങ്ങ​ളാ​യി​രു​ന്നു അ​ത്.

 

Todays Story

പെരിയാറിൽ ഓളമാകാൻ ഒഴുകുന്ന വീടൊരുങ്ങി

‘പെ​രി​യാ​റേ പെ​രി​യാ​റേ
പ​ര്‍​വ​ത​നി​ര​യു​ടെ പ​നി​നീ​രേ
കു​ളി​രും കൊ​ണ്ട് കു​ണു​ങ്ങി ന​ട​ക്കും
മ​ല​യാ​ളി​പ്പെ​ണ്ണാ​ണ് നീ ​ഒ​രു
മ​ല​യാ​ളി​പ്പെ​ണ്ണാ​ണ് നീ....'

​വ​യ​ലാ​ര്‍ രാ​മ​വ​ര്‍​മ്മ​യു​ടെ ഈ ​വ​രി​ക​ള്‍ അ​ന്വ​ര്‍​ഥ​മാ​ക്കു​ന്ന രീ​തി​യി​ല്‍ അ​തി​മ​നോ​ഹ​രി​യാ​ണ് പെ​രി​യാ​ര്‍. പെ​രി​യാ​റി​ന്‍റെ ഓ​ള​ങ്ങ​ളി​ല്‍ കു​ളി​ര​ണി​ഞ്ഞ് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ സോ​ളാ​ര്‍ വി​ന്‍​ഡ് ബോ​ട്ടി​ല്‍ ഒ​രു യാ​ത്ര​യാ​യാ​ലോ...

പെ​രി​യാ​റി​ന്‍റെ സൗ​ന്ദ​ര്യം ആ​വോ​ളം നു​ക​ര്‍​ന്ന് അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു യാ​ത്ര​യ്ക്ക് അ​വ​സ​ര​മൊ​രു​ക്കു​ക​യ​ണ് ആ​ലു​വ മു​പ്പ​ത്ത​ടം സ്വ​ദേ​ശി കെ.​എ. രാ​ജേ​ഷ്.

രാ​ജ​കീ​യം ഈ ​രാ​ജ് ബോ​ട്ട്

രാ​ജേ​ഷി​ന്‍റെ നാ​ലു വ​ര്‍​ഷം നീ​ണ്ട ക​ഠി​ന പ്ര​യ​ത്‌​ന​മാ​ണ് രാ​ജ് ബോ​ട്ട് എ​ന്ന പേ​രി​ല്‍ ഈ ​മാ​സം ആ​റി​ന് നീ​ര​ണി​യു​ന്ന​ത്. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ സോ​ളാ​ര്‍ വി​ന്‍​ഡ് യാ​ത്രാ​ബോ​ട്ടാ​യ രാ​ജ്‌​ബോ​ട്ടി​ല്‍ ഒ​രു ആ​ധു​നി​ക വീ​ടി​ന്‍റെ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്.

ബോ​ട്ട് സൂ​ര്യ​പ്ര​കാ​ശ​ത്തി​ലും കാ​റ്റി​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നാ​ല്‍ പ്ര​വ​ര്‍​ത്ത​ന ചെ​ല​വ് ഇ​ല്ലാ​യെ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. ബോ​ട്ടി​ലെ ബാ​റ്റ​റി ചാ​ര്‍​ജ് ചെ​യ്യു​ന്ന​ത് സൂ​ര്യ​പ്ര​കാ​ശ​ത്തി​ലാ​ണ്. രാ​ത്രി​കാ​ല​ത്ത് സോ​ളാ​ര്‍ ഇ​ല്ലെ​ങ്കി​ലും കാ​റ്റി​ല്‍ ചാ​ര്‍​ജ് ചെ​യ്യ​പ്പെ​ടും.

ഫൈ​ബ​ര്‍ ബോ​ട്ട് നി​ശ​ബ്ദ​മാ​യി പോ​കു​ന്ന​ത് മ​റ്റൊ​രു അ​നു​ഭ​വ​മാ​ണ്. നി​ല​വി​ലെ മോ​ഡ​ലി​ല്‍ 20 പേ​ര്‍​ക്ക് യാ​ത്ര ചെ​യ്യാം. അ​ടു​ക്ക​ള, ഡൈ​നിം​ഗ് റൂം, ​കു​ളി​മു​റി, ഗ​സ്റ്റ് റൂം ​തു​ട​ങ്ങി​യ​വ​യെ​ല്ലാം ബോ​ട്ടി​ലു​ണ്ട്. ടൂ​റി​സം സാ​ധ്യ​ത മു​ന്നി​ല്‍​ക​ണ്ട് ബോ​ട്ടി​നു ചു​റ്റും കൃ​ത്രി​മ മ​ഴ പെ​യ്യി​ക്കു​ന്ന സം​വി​ധാ​ന​വും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

എ​ട​യാ​ര്‍ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ രാ​ജ് ഇ​ല​ക്‌​ട്രോ പ്രോ​ഡ​ക്ട്‌​സ് എ​ന്ന സ്ഥാ​പ​ന​മാ​ണ് യാ​ത്രാ ബോ​ട്ട് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​രു ബോ​ട്ടി​ന് 65 ല​ക്ഷം രൂ​പ​യാ​ണ് നി​ര്‍​മാ​ണ ചെ​ല​വ്.

 

Todays Story

മ​ര​ണ​ത്തി​ന്‍റെ പു​രാ​ത​നര​ഹ​സ്യ​ങ്ങ​ള്‍; ലോ​ക​ത്തെ ആ​ദ്യ മ​ഹാ​മാ​രി​യു​ടെ ചു​രു​ള​ഴി​ച്ച് ജോ​ര്‍​ദാ​നി​ലെ കൂ​ട്ട​ക്കു​ഴി​മാ​ടം

നൂ​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​മ്പ് ബൈ​സന്‍റൈ​ന്‍ സാ​മ്രാ​ജ്യ​ത്തെ വി​റ​പ്പി​ച്ച ജ​സ്റ്റി​നി​യ​ന്‍ പ്ലേ​ഗ് എ​ന്ന മ​ഹാ​മാ​രി​യു​ടെ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്.

ജോ​ര്‍​ദാ​നി​ലെ പു​രാ​ത​ന ന​ഗ​ര​മാ​യ ജെ​റാ​ഷി​ല്‍ ക​ണ്ടെ​ത്തി​യ കൂ​ട്ട​ക്കു​ഴി​മാ​ട​ത്തി​ല്‍ നി​ന്നു​ള്ള ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് ശാ​സ്ത്ര​ലോ​കം ച​രി​ത്ര​ത്തി​ലെ ആ​ദ്യ വ​ലി​യ മ​ഹാ​മാ​രി​യു​ടെ വ്യാപ്തി തി​രി​ച്ച​റി​യു​ന്ന​ത്.

ജ​സ്റ്റി​നി​യ​ന്‍ പ്ലേ​ഗ്: ഒ​രു ച​രി​ത്ര ദു​ര​ന്തം

എ​ഡി 541 മു​ത​ല്‍ 750 വ​രെ മെ​ഡി​റ്റ​റേ​നി​യ​ന്‍ മേ​ഖ​ല​യി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ജീ​വ​നെ​ടു​ത്ത രോ​ഗ​മാ​ണി​ത്. പ്ലേ​ഗി​ന് കാ​ര​ണ​മാ​കു​ന്ന യെ​ര്‍​സീ​നി​യ പെ​സ്റ്റി​സ് എ​ന്ന ബാ​ക്ടീ​രി​യ​യാ​ണ് ഈ ​കൂ​ട്ട​മ​ര​ണ​ങ്ങ​ള്‍​ക്കു പി​ന്നി​ലെ​ന്ന് ശാ​സ്ത്ര​ജ്ഞ​ര്‍ സ്ഥി​രീ​ക​രി​ച്ചു.

സൗ​ത്ത് ഫ്‌​ളോറി​ഡ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്താ​രാ​ഷ്ട്ര സം​ഘ​മാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്. മ​രി​ച്ച​വ​രു​ടെ പ​ല്ലു​ക​ളി​ല്‍​നി​ന്നു വേ​ര്‍​തി​രി​ച്ചെ​ടു​ത്ത ഡി​എ​ന്‍​എ ആ​ണ് നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍​ക്ക് അ​ടി​സ്ഥാ​ന​മാ​യ​ത്.

ഇ​തൊ​രു സാ​ധാ​ര​ണ സെ​മി​ത്തേ​രി​യ​ല്ല, മ​റി​ച്ച് ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ല്‍ മ​രി​ച്ച നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളെ ഒ​ന്നി​ച്ച് അ​ട​ക്കം ചെ​യ്ത കൂ​ട്ട​ക്കു​ഴി​മാ​ട​മാ​ണെ​ന്ന് ഗ​വേ​ഷ​ക​ര്‍ ക​ണ്ടെ​ത്തി.

വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള​വ​രും പ​ല ദേ​ശ​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ​വ​രും ഈ ​കു​ഴി​മാ​ട​ത്തി​ലു​ണ്ട്. ആ ​കാ​ല​ഘ​ട്ട​ത്തി​ലെ പ്ര​ധാ​ന വ്യാ​പാ​ര​കേ​ന്ദ്ര​മാ​യി​രു​ന്നു ജെ​റാ​ഷ് എ​ന്ന​ത് ഇ​തി​നു കാ​ര​ണ​മാ​യി.

കോ​വി​ഡ് കാ​ല​ത്തെ ലോ​ക്ക്ഡൗ​ണി​ന് സ​മാ​ന​മാ​യി, പ്ലേ​ഗ് പ​ട​ര്‍​ന്ന​പ്പോ​ള്‍ പ​ല​യി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ജ​ന​ങ്ങ​ള്‍ ജെ​റാ​ഷ് ന​ഗ​ര​ത്തി​ല്‍ കു​ടു​ങ്ങി​പ്പോ​യ​താ​യി പ​ഠ​നം സൂ​ചി​പ്പി​ക്കു​ന്നു. നി​ര​ന്ത​രം സ​ഞ്ച​രി​ച്ചി​രു​ന്ന ജ​ന​ത ഒ​രി​ട​ത്ത് ഒ​തു​ങ്ങി​ക്കൂ​ടാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​യ​ത് രോ​ഗ​ത്തി​ന്‍റെ തീ​വ്ര​ത വ​ര്‍​ധി​പ്പി​ച്ചു.

ബാ​ക്ടീ​രി​യ​യെ ക​ണ്ടെ​ത്തു​ക എ​ന്ന​തി​ലു​പ​രി, ആ ​കാ​ല​ഘ​ട്ട​ത്തി​ലെ മ​നു​ഷ്യ​രു​ടെ ദു​രി​ത​വും അ​തി​ജീ​വ​ന​വും ഈ ​ക​ണ്ടെ​ത്ത​ലി​ലൂ​ടെ മ​ന​സി​ലാ​ക്കാ​ന്‍ സാ​ധി​ച്ചു. പു​രാ​വ​സ്തു ഗ​വേ​ഷ​ക​ര്‍, ച​രി​ത്ര​കാ​ര​ന്മാ​ര്‍, ജ​നി​ത​ക​ശാ​സ്ത്ര​ജ്​ര്‍ എ​ന്നി​വ​ര്‍ ഒ​ത്തു​ചേ​ര്‍​ന്നാ​ണ് ഈ ​ദൗ​ത്യം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

സി​ഡ്‌​നി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ​യും ഫ്‌​ളോ​റി​ഡ അ​റ്റ്‌​ലാ​ന്‍റിക് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ​യും വി​ദ​ഗ്ധ​ര്‍ ഇ​തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. പു​രാ​ത​ന ലി​ഖി​ത​ങ്ങ​ളി​ല്‍ മാ​ത്രം വാ​യി​ച്ച​റി​ഞ്ഞ മ​ഹാ​മാ​രി​യെ ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പു​ന​രാ​വി​ഷ്‌​ക​രി​ക്കാ​ന്‍ പ​ഠ​ന​ത്തി​ലൂ​ടെ സാ​ധി​ച്ചു.

ജെ​റാ​ഷി​ലെ ഈ ​കൂ​ട്ട​ക്കു​ഴി​മാ​ടം കേ​വ​ലം മ​ര​ണ​ത്തിന്‍റെ അ​ട​യാ​ള​മ​ല്ല, മ​റി​ച്ച് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മാ​ര​ക​മാ​യ പ്ര​തി​സ​ന്ധി​യെ ഒ​രു ന​ഗ​രം എ​ങ്ങ​നെ നേ​രി​ട്ടു എ​ന്ന​തിന്‍റെ നേ​ര്‍​സാ​ക്ഷ്യം കൂ​ടി​യാ​ണെ​ന്ന് ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്നു.

Todays Story

അ​മേ​രി​ക്ക​ൻ ഡോ​ക്‌​ട​ർ - യു​ദ്ധ​ഭീ​ക​ര​ത​യു​ടെ നേ​ര്‍​ക്കാ​ഴ്ച

യു​ദ്ധ​സി​നി​മ​ക​ള്‍ ആ​വേ​ശ​ത്തോ​ടെ ക​ണ്ടി​രി​ക്കാ​റു​ണ്ട് ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്രേ​ക്ഷ​ക​ര്‍. രാ​ജ്യ​സ്‌​നേ​ഹ​വും ശ​ത്രു​രാ​ജ്യ​ത്തെ സ്വ​ന്തം രാ​ജ്യം ജ​യി​ക്കു​ന്ന​തി​ല്‍ ആ​വേ​ശ​വു​മെ​ല്ലാം നി​റ​ഞ്ഞ എ​ത്ര​യോ യു​ദ്ധ​സി​നി​മ​ക​ള്‍ ലോ​ക​ത്തു​ണ്ടാ​യി​ട്ടു​ണ്ട്.

യു​ദ്ധ​ത്തി​ന്‍റെ ദു​ര​ന്ത​മു​ഖ​ങ്ങ​ള്‍ കാ​ണി​ച്ചു​ത​ന്ന സി​നി​മ​ക​ളും പ്രേ​ക്ഷ​ക​രെ ര​സി​പ്പി​ക്കാ​തെ വേ​ദ​നി​പ്പി​ച്ചി​ട്ടു​ണ്ട്, ചി​ന്തി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ഡോ​ക്യു-​സി​നി​മ​യാ​ണ് അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​ര്‍. യു​ദ്ധ​മാ​ണ് അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​റു​ടെ പ​ശ്ചാ​ത്ത​ലം. അ​തും ലോ​കം ഇ​പ്പോ​ള്‍ ച​ര്‍​ച്ച ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ഗാ​സ യു​ദ്ധം.

പ്രേ​ക്ഷ​ക​രെ അ​പ്പാ​ടെ പി​ടി​ച്ചു​ല​യ്ക്കു​ന്ന കാ​ഴ്ച​ക​ളാ​ല്‍ സ​മ്പ​ന്ന​മാ​ണ് അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​ര്‍. യു​ദ്ധം ബാ​ക്കി​വ​യ്ക്കു​ന്ന​തെ​ന്ത് എ​ന്ന കാ​ല​ങ്ങ​ളാ​യു​ള്ള ചോ​ദ്യ​വും അ​ന്വേ​ഷ​ണ​വും ത​ന്നെ​യാ​ണ് അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​റും പ്രേ​ക്ഷ​ക​ര്‍​ക്ക് മു​ന്നി​ല്‍ വെ​ക്കു​ന്ന​ത്.

ഗാ​സ യു​ദ്ധ ദു​ര​ന്തം അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​ര്‍​മാ​രു​ടെ ക​ണ്ണ​ക​ളി​ലൂ​ടെ പ​റ​യു​ന്ന ഈ ​സി​നി​മ ഗാ​സ​യി​ലെ ദു​ര​ന്ത​ക്കാ​ഴ്ച​ക​ള്‍ പ​റ​യാ​ന്‍ ഡോ​ക്ട​ര്‍​മാ​രു​ടെ വീ​ക്ഷ​ണ​കോ​ണു​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യെ​ന്ന​തി​ലാ​ണ് പു​തു​മ.

യു​ദ്ധ​സ​മ​യ​ത്ത് ഗാ​സ​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​ര്‍​മാ​രു​ടെ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളാ​ണ് അ​മേ​രി​ക്ക​ന്‍ ഡോ​ക്‌‌​ട​ര്‍ എ​ന്ന ഡോ​ക്യു-​സി​നി​മ​യു​ടെ ഓ​രോ ഫ്രെ​യ്മു​ക​ളും.

 

Todays Story

കാ​ർ വീ​ടാ​ക്കി ലോ​കം ചു​റ്റി യു​വ​ദ​മ്പ​തി​ക​ൾ വൈ​ക്ക​ത്ത്

കാ​ർ വീ​ടാ​ക്കി​യൊ​രു​ക്കി ലോ​കം​ചു​റ്റു​ന്ന വി​ദേ​ശ യു​വ​ദ​മ്പ​തി​ക​ൾ കേ​ര​ളീ​യ​രു​ടെ​യും മ​നം ക​വ​രു​ന്നു. ഓ​സ്ട്രേ​ലി​യ​ൻ സ്വ​ദേ​ശി 36 വ​യ​സു​കാ​ര​നാ​യ മാ​റ്റി​ഫെ​ർ​നോ​ണും 31 വ​യ​സു​കാ​രി ബ്ര​സീ​ലി​യ​ൻ സ്വ​ദേ​ശി​നി നി​ക്കോ​ലി​യു​മാ​ണ് കാ​റി​ൽ ലോ​കം ചു​റ്റി വൈ​ക്ക​ത്ത് എ​ത്തി​യ​ത്.

മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​യാ​യ മാ​റ്റി​ക്ക് ല​ണ്ട​നി​ൽ റ​സ്റ്റ​റ​ന്‍റു​ണ്ട്. 40 രാ​ജ്യ​ങ്ങ​ൾ ഇ​തി​ന​കം ചു​റ്റി​ക്ക​ണ്ടു. ഒ​രു യാ​ത്ര​യ്ക്കി​ട​യി​ലാ​ണ് മാ​ർ​ക്ക​റ്റിം​ഗി​ൽ ബി​രു​ദ​ധാ​രി​യാ​യ നി​ക്കോ​ലി​യെ പ​രി​ച​യ​പ്പെ​ട്ട​ത്. സൗ​ഹൃ​ദം പ്ര​ണ​യ​ത്തി​ലേ​ക്കു വ​ഴി​മാ​റി​യ​തോ​ടെ 2024 ഒ​ക്ടോ​ബ​റി​ൽ ഇ​രു​വ​രും ലോ​കം ചു​റ്റാ​ൻ കാ​റി​ലേ​റി.

മാ​റ്റി ഇ​തി​നാ​യി ത​ന്‍റെ ടൊ​യോ​ട്ട ലാ​ൻ​ഡ് ക്രൂ​യി​സ​ർ 78 സീ​രി​യ​സി​ൽ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണം വ​രു​ത്തി. ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നും കു​ളി​ക്കാ​നും ഉ​റ​ങ്ങാ​നു​മൊ​ക്കെ സൗ​ക​ര്യ​മൊ​രു​ക്കി. മു​ക​ളി​ൽ സോ​ളാ​ർ പാ​ന​ൽ സ്ഥാ​പി​ച്ചു.

ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ൺ തു​റ​മു​ഖ​ത്തു​നി​ന്നു ക​പ്പ​ലി​ലാ​ണ് ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. കേ​ര​ള​ത്തി​ലെ​ത്തി​യ ശേ​ഷം ക​ണ്ണൂ​രും വ​യ​നാ​ടും ചു​റ്റി​ക്ക​റ​ങ്ങി. വ​യ​നാ​ട്ടി​ലെ വ​ട്ട​ക്ക​ര ഗ്രാ​മ​ത്തി​ലെ​ത്തി​യ​പ്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ളാ​യ ദി​യാ​ൻ, രാ​ഹു​ൽ എ​ന്നി​വ​രെ പ​രി​ച​യ​പ്പെ​ട്ടു.

Todays Story

കൂ​ർ​ക്ക​ഞ്ചേ​രി പൂ​യ​ത്തി​നെ​ത്തും ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ

തൃ​ശൂ​ർ പൂ​ര​ത്തെ​ക്കു​റി​ച്ചോ കൂ​ർ​ക്ക​ഞ്ചേ​രി തൈ​പ്പു​യ​ത്തെ​ക്കു​റി​ച്ചോ പോ​ർ​ച്ചു​ഗ​ൽ ഫു​ട്ബോ​ൾ ഇ​തി​ഹാ​സ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യ്ക്ക് യാ​തൊ​രു പി​ടി​യും ഉ​ണ്ടാ​വി​ല്ല.

എ​ന്നാ​ൽ ഇ​ത്ത​വ​ണ ഫെ​ബ്രു​വ​രി ഒ​ന്നി​ന് ന​ട​ക്കാ​ൻ പോ​കു​ന്ന കൂ​ർ​ക്ക​ഞ്ചേ​രി തൈ​പ്പൂ​യ മ​ഹോ​ത്സ​വ​ത്തി​ൽ ഈ ​പോ​ർ​ച്ചു​ഗീ​സ് രാ​ജാ​വു​ണ്ടാ​കും. പൂ​ക്കാ​വ​ടി​ക​ളു​ടെ അ​മ​ര​ത്തി​രു​ന്ന് ഫു​ട്ബോ​ളി​ലെ ഈ ​രാ​ജാ​വ് പൂ​യ​ക്കാ​ഴ്ച​ക​ളെ​ല്ലാം രാ​പ്പ​ക​ൽ കാ​ണും.

തൃ​ശൂ​രി​ന്‍റെ ആ​ഘോ​ഷ​ക്കാ​ഴ്ച​ക​ളി​ൽ ഒ​ന്നാ​യ കൂ​ർ​ക്ക​ഞ്ചേ​രി പൂ​യ​ത്തി​ന്‍റെ കാ​വ​ടി​യാ​ട്ട​ത്തി​ന് ഫു​ട്ബോ​ൾ ഇ​തി​ഹാ​സം സാ​ക്ഷാ​ൽ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യും ഉ​ണ്ടാ​കും.

എ​ന്നു​വ​ച്ചാ​ൽ കൂ​ർ​ക്ക​ഞ്ചേ​രി പൂ​യ​ത്തി​ന് കാ​വ​ടി​യാ​ട്ട​ത്തി​ൽ എ​ന്നും പു​തു​മ​ക​ൾ മാ​ത്രം സ​മ്മാ​നി​ച്ചി​ട്ടു​ള്ള ശ്രീ​നാ​രാ​യ​ണ സ​മാ​ജം പ​ടി​ഞ്ഞാ​റ്റു​മു​റി വ​ടൂ​ക്ക​ര എ​സ്എ​ൻ ന​ഗ​ർ ദേ​ശ​ത്തി​ന്‍റെ ഇ​ത്ത​വ​ണ​ത്തെ വി​സ്മ​യ കാ​ഴ്ച റൊ​ണാ​ൾ​ഡോ കാ​വ​ടി ആ​ണ്.

നാ​ല​ടി ഉ​യ​ര​മു​ള്ള ജീ​വ​ൻ തു​ടി​ക്കു​ന്ന റൊ​ണാ​ൾ​ഡോ​യു​ടെ പ​ടു​കൂ​റ്റ​ൻ ശി​ല്പം. 16 അ​ടി ഉ​യ​രം വ​രു​ന്ന കാ​വ​ടി​ക്കു​മേ​ൽ ഉ​ണ്ടാ​കും. കൂ​ർ​ക്ക​ഞ്ചേ​രി പൂ​യം മു​ഴു​വ​ൻ വീ​ക്ഷി​ച്ച് റൊ​ണാ​ൾ​ഡോ അ​ങ്ങ​നെ ത​ല ഉ​യ​ർ​ത്തി നി​ൽ​ക്കും.

ക​ളി​ക്ക​ള​ത്തി​ൽ എ​തി​രാ​ളി​യു​ടെ ഗോ​ൾ​മു​ഖം കു​ലു​ക്കു​മ്പോ​ൾ നി​ൽ​ക്കു​ന്ന അ​തേ ആ​വേ​ശ​ത്തോ​ടെ... മി​ക​ച്ച ഫി​നി​ഷിം​ഗി​ലാ​ണ് റൊ​ണാ​ൾ​ഡോ​യു​ടെ രൂ​പം വാ​ർ​ത്തെ​ടു​ത്തി​രി​ക്കു​ന്ന​ത്.

മാ​സ​ങ്ങ​ൾ നീ​ണ്ട പ​ണി​ക​ൾ​ക്കൊ​ടു​വി​ലാ​ണ് ശി​ല്പം പൂ​ർ​ത്തി​യാ​കു​ന്ന​ത്. ഫെ​ബ്രു​വ​രി ഒ​ന്നി​ന് കൂ​ർ​ക്ക​ഞ്ചേ​രി ശ്രീ ​മാ​ഹേ​ശ്വ​ര ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ലേ​ക്ക് കൂ​ർ​ക്ക​ഞ്ചേ​രി​യു​ടെ വി​വി​ധ ത​ട്ട​ക​ങ്ങ​ളി​ൽ നി​ന്ന് കാ​വ​ടി​ക​ൾ എ​ത്തു​മ്പോ​ൾ വ​ടൂ​ക്ക​ര​ക്കാ​ർ​ക്കൊ​പ്പം റൊ​ണാ​ൾ​ഡോ​യു​ടെ ആ​രാ​ധ​ക​രും ചു​വ​ടു​വെ​ച്ചെ​ത്തും.

കൂ​ർ​ക്ക​ഞ്ചേ​രി പൂ​യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഒ​രു​പ​ക്ഷേ ആ​രും​ത​ന്നെ ഇ​ത്ത​രം ഒ​രു കാ​വ​ടി ഒ​രു​ക്കി ഇ​റ​ക്കി​യി​ട്ടു​ണ്ടാ​വി​ല്ല എ​ന്ന് വ​ടൂ​ക്ക​ര​ക്കാ​ർ ത​റ​പ്പി​ച്ചു പ​റ​യു​ന്നു. റൊ​ണാ​ൾ​ഡോ​യു​ടെ ആ​രാ​ധ​ക​രാ​യ മൂ​വ​ർ സം​ഘ​മാ​ണ് സി ​ആ​ർ സെ​വ​ൻ എ​ന്ന ഈ ​കാ​വ​ടി​യു​ടെ ഈ ​ആ​ശ​യ​ത്തി​ന്‍റെ ക്യാ​പ്റ്റ​ന്മാ​ർ.

പോ​ർ​ചു​ഗ​ലി​ലെ മ​ദീ​റ​യി​ൽ ഫു​ൻ‌​ചാ​ലി​ലാ​ണ് സാ​ക്ഷാ​ൽ റൊ​ണാ​ൾ​ഡോ ജ​നി​ച്ച​തെ​ങ്കി​ൽ പൂ​യ​ത്തി​ൽ എ​ത്തു​ന്ന റൊ​ണാ​ൾ​ഡോ​യു​ടെ ജ​ന​നം വ​ടൂ​ക്ക​ര​യി​ൽ ത​ന്നെ​യാ​യി​രു​ന്നു. ആ​റ​ടി ര​ണ്ട് ഇ​ഞ്ച് ആ​ണ് യ​ഥാ​ർ​ഥ റൊ​ണാ​ൾ​ഡോ​യു​ടെ ഉ​യ​ര​മെ​ങ്കി​ൽ നാ​ല​ടി​യി​ലേ​റെ ഉ​യ​ര​മു​ണ്ട് വ​ടൂ​ക്ക​ര​യു​ടെ സ്വ​ന്തം റൊ​ണാ​ൾ​ഡോ​ക്ക്.

തൃ​ശൂ​ർ പൂ​ര​ത്തി​ന് സ്പെ​ഷ്യ​ൽ കു​ട​ക​ൾ ഒ​രു​ക്കു​ന്ന ര​ഹ​സ്യ സ്വ​ഭാ​വ​ത്തോ​ടെ​യാ​ണ് മു​വ​ർ സം​ഘ​മാ​യ അ​ഖി​ൽ മു​ര​ളീ​ധ​ര​നും, ഇ​സ്മ​യി​ൽ ഇ​ബ്രാ​ഹി​മും, ജെ​റി ജോ​ർ​ജും മു​ൻ​കൈ​യെ​ടു​ത്ത്‌ റൊ​ണാ​ൾ​ഡോ​യെ ഒ​രു​ക്കി​യ​ത്.

റൊ​ണാ​ൾ​ഡോ​യു​ടെ ക​ടു​ത്ത ആ​രാ​ധ​ക​രാ​യ ഈ ​മൂ​വ​ർ സം​ഘം ഇ​ത്ത​ര​മൊ​രു ശി​ല്പം നി​ർ​മി​ച്ച് കാ​വ​ടി ഒ​രു​ക്കാ​നാ​യി പ​ല പ്ര​മു​ഖ ശി​ല്പി​ക​ളെ​യും ആ​ർ​ട്ടി​സ്റ്റ്മാ​രെ​യും സ​മീ​പി​ച്ച​പ്പോ​ൾ വ​ലി​യ തു​ക​യാ​ണ് അ​വ​രെ​ല്ലാം ഇ​തി​നു​വേ​ണ്ട ചെ​ല​വാ​യും പ്ര​തി​ഫ​ല​മാ​യും എ​ല്ലാം ആ​വ​ശ്യ​പ്പെ​ട്ട​ത്.

അ​തി​നു​ള്ള സാ​മ്പ​ത്തി​കാ​വ​സ്ഥ ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് ഇ​വ​ർ ത​ന്നെ മു​ൻ​കൈ​യെ​ടു​ത്ത് ഈ ​രം​ഗ​ത്തെ പ്രൊ​ഫ​ഷ​ണ​ലു​ക​ളെ​യും അ​ല്ലാ​ത്ത​വ​രെ​യു​മൊ​ക്കെ ചേ​ർ​ത്തു​നി​ർ​ത്തി സി ​ആ​ർ സെ​വ​ൻ എ​ന്ന പേ​രി​ലു​ള്ള റൊ​ണാ​ൾ​ഡോ കാ​വ​ടി​യു​ടെ പ​ണി തു​ട​ങ്ങി.

ക​ളി​ക്ക​ള​ത്തി​ൽ റൊ​ണാ​ൾ​ഡോ കാ​ണി​ക്കു​ന്ന ആ​ത്മ​വി​ശ്വാ​സ​വും ഇ​ച്ഛാ​ശ​ക്തി​യും വി​ജ​യ​തൃ​ഷ്ണ​യും ത​ങ്ങ​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​യെ​ന്നും റൊ​ണാ​ൾ​ഡോ​യു​ടെ ആ ​ആ​റ്റി​റ്റ്യൂ​ഡ് ഒ​രു​പാ​ട് പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ൽ ത​ങ്ങ​ൾ​ക്ക് തു​ണ​യാ​യെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

ശ്രീ​നാ​രാ​യ​ണ സ​മാ​ജം പ​ടി​ഞ്ഞാ​റ്റു​മു​റി വ​ടൂ​ക്ക​ര എ​സ്.​എ​ൻ. ന​ഗ​ർ ദേ​ശ​ത്തെ സ​ക​ല​രും ഈ ​കാ​വ​ടി ഒ​രു​ക്കു​ന്ന​തി​ൽ ത​ങ്ങ​ളു​ടെ​താ​യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. ചെ​റി​യ കു​ട്ടി​ക​ൾ വ​രെ അ​വ​രാ​ൽ ക​ഴി​യും വി​ധം ഈ ​കാ​വ​ടി അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

ഇ​തി​ലും ഏ​റെ കൗ​തു​ക​മാ​യ മ​റ്റൊ​രു കാ​ര്യം റൊ​ണാ​ൾ​ഡോ കാ​വ​ടി എ​ന്ന ആ​ശ​യം അ​ല്ലെ​ങ്കി​ൽ സി ​ആ​ർ സെ​വ​ൻ എ​ന്ന കാ​വ​ടി റൊ​ണാ​ൾ​ഡോ​യു​ടെ ആ​രാ​ധ​ക​രു​ടെ ഐ​ഡി​യ ആ​യി​രു​ന്നെ​ങ്കി​ലും കാ​വ​ടി പ​ണി​യു​ടെ എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും സ​ജീ​വ​മാ​യി നി​ന്ന​ത് ല​യ​ണ​ൽ മെ​സി​യു​ടെ​യും നെ​യ്മ​റി​ന്‍റേ​യും ക​ടു​ത്ത ആ​രാ​ധ​ക​രാ​യി​രു​ന്നു.

അ​ഖി​ൽ -ഇ​സ്മാ​യി​ൽ- ജെ​റി എ​ന്ന മൂ​വ​ർ സം​ഘ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ സ്വ​പ്ന​മാ​യ റൊ​ണാ​ൾ​ഡോ കാ​വ​ടി യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​ൻ മെ​സി​യും നെ​യ്മ​റും ക​ള​ത്തി​ലി​റ​ങ്ങി എ​ന്ന് വേ​ണ​മെ​ങ്കി​ൽ കാ​വ്യാ​ത്മ​ക​മാ​യി പ​റ​യാം. കാ​വ​ടി നി​ർ​മാ​ണ മേ​ഖ​ല​യി​ൽ വ​ർ​ഷ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മു​ള്ള ഒ​രു സം​ഘം ത​ന്നെ ഈ ​കാ​വ​ടി​യു​ടെ പി​ന്നി​ലു​ണ്ട്.

ഈ ​മൂ​വ​ർ സം​ഘ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ ഇ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളും ഉ​റ്റ​വ​രും ഉ​ട​യോ​രും ഇ​തേ​ക്കു​റി​ച്ച് കേ​ട്ട​റി​ഞ്ഞ​വ​രും പ​റ​ഞ്ഞ​റി​ഞ്ഞ​വ​രും പ​രി​ച​യ​മു​ള്ള​വ​രും ഇ​ല്ലാ​ത്ത​വ​രും എ​ല്ലാം ക​ട്ട​ക്ക് ക​ട്ട​യാ​യി ഒ​പ്പം നി​ന്ന​പ്പോ​ൾ പ്ര​തി​സ​ന്ധി​ക​ളു​ടെ ചു​വ​പ്പു കാ​ർ​ഡു​ക​ൾ ഇ​ല്ലാ​താ​വു​ക​യും സി ​ആ​ർ സെ​വ​ൻ എ​ന്ന കാ​വ​ടി സ്വ​പ്ന​ത്തി​ലേ​ക്ക് എ​തി​രാ​ളി​യു​ടെ ഗോ​ൾ വ​ല ല​ക്ഷ്യ​മാ​ക്കി റൊ​ണാ​ൾ​ഡോ പാ​ഞ്ഞ​ടു​ക്കും പോ​ലെ എ​ല്ലാ​വ​രും ഒ​ത്തൊ​രു​മി​ച്ച് മു​ന്നേ​റു​ക​യും ചെ​യ്തു.

വ​രാ​ൻ പോ​കു​ന്ന ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മി​ക്ക​വാ​റും റൊ​ണാ​ൾ​ഡോ​യു​ടെ അ​വ​സാ​ന​ത്തെ ലോ​ക​ക​പ്പ് മ​ത്സ​രം ആ​യി​രി​ക്കു​മെ​ന്നും ആ ​ലോ​ക​ക​പ്പി​ന് ഇ​റ​ങ്ങു​ന്ന റൊ​ണാ​ൾ​ഡോ​യ്ക്ക് ഇ​ന്ത്യ​യെ​ന്ന മ​ഹാ​രാ​ജ്യ​ത്തെ കേ​ര​ള​മെ​ന്ന സം​സ്ഥാ​ന​ത്തെ തൃ​ശൂ​ർ എ​ന്ന ന​ഗ​ര​ത്തി​ലെ കൂ​ർ​ക്ക​ഞ്ചേ​രി എ​ന്ന പ്ര​ദേ​ശ​ത്തെ വ​ടൂ​ക്ക​ര​ക്കാ​ർ ന​ൽ​കു​ന്ന ഒ​രു സ​മ്മാ​നം എ​ന്നാ​ണ് ഈ ​കാ​വ​ടി​യെ മൂ​വ​ർ സം​ഘ​വും വ​ടൂ​ക്ക​ര​ക്കാ​രും വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

ക​വ​ടി​യു​ടെ ഏ​റ്റ​വും മു​ക​ളി​ലു​ള്ള റൊ​ണാ​ൾ​ഡോ​യു​ടെ ഐ​ക്കോ​ണി​ക് സെ​ലി​ബ്രേ​ഷ​ൻ മൂ​ഡി​ലും പോ​സി​ലു​മു​ള്ള ശി​ല്പ​ത്തി​ന് പു​റ​മേ ആ​റ് വ്യ​ത്യ​സ്ത റൊ​ണാ​ൾ​ഡോ ശി​ല്പ​ങ്ങ​ൾ കൂ​ടി ഈ ​കാ​വ​ടി​യി​ൽ ഉ​ണ്ടാ​കും. ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ട്ടാ​ണ് ഇ​വ​ർ റൊ​ണാ​ൾ​ഡോ കാ​വ​ടി ത​യാ​ക്കു​ന്ന​ത്.

 

Todays Story

സുഭാഷ് ചന്ദ്രബോസ്: സിവിൽ സർവീസ് ഉപേക്ഷിച്ചു സ്വാതന്ത്ര്യ സമരം

എ​നി​ക്കു ര​ക്തം ത​രൂ, ഞാ​ൻ നി​ങ്ങ​ൾ​ക്കു സ്വാ​ത​ന്ത്ര്യം ത​രാം എ​ന്നു രാജ്യത്തോടു വി​ളി​ച്ചു പ​റ​ഞ്ഞ സ്വാ​ത​ന്ത്ര്യ സ​മ​രസേ​നാ​നി സു​ഭാ​ഷ് ച​ന്ദ്രബോ​സി​ന്‍റെ ജ​ന്മ​ദി​വ​സമാണ് ജനുവരി 23. അ​ദേ​ഹ​ത്തി​ന്‍റെ ജ​ന്മ​വാ​ർ​ഷി​ക​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി എ​ല്ലാ വ​ർ​ഷ​വും ജ​നു​വ​രി 23ന് ​പ​രാ​ക്രം ദി​വ​സ്, ആ​യി ആ​ഘോ​ഷി​ക്കാ​ന്‍ 2021 ജ​നു​വ​രി 19 മു​ത​ല്‍ ഇ​ന്ത്യ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചിരുന്നു. ഇന്നു നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ 129-ാം ജ​ന്മ​ദിനമാണ്. നേ​താ​ജി​യു​ടെ അ​ജ​യ്യ​മാ​യ ചൈ​ത​ന്യ​ത്തെ​യും രാഷ്‌ട്ര​ത്തി​നാ​യു​ള്ള നി​സ്വാ​ര്‍​ഥ സേ​വ​ന​ത്തെ​യും ബ​ഹു​മാ​നി​ക്കു​ന്ന​തി​നും സ്മ​രി​ക്കു​ന്ന​തി​നു​മാ​യാ​ണ് പ​രാ​ക്രം ദി​വ​സ് ആ​ഘോ​ഷി​ക്കു​ന്ന​ത്. പ​രാ​ക്രം ദി​വ​സ് -ധീ​ര​ത​യു​ടെ ദി​നം, വീ​രദി​നം എ​ന്നൊ​ക്കെ​യാ​ണ് അ​ർ​ഥ​മാ​ക്കു​ന്ന​ത് .
നേ​താ​ജി ജ​യ​ന്തി അ​ല്ലെ​ങ്കി​ൽ സു​ഭാ​ഷ് ച​ന്ദ്ര ബോ​സ് ജ​യ​ന്തി എ​ന്നും ഈ ​ദി​വ​സ​ത്തെ വി​ളി​ക്കാ​റു​ണ്ട്. ദേ​ശ സ്നേ​ഹി​ക​ളു​ടെ രാ​ജ​കു​മാ​ര​ൻ, ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ പ്ര​സി​ഡ​ന്‍റ്, റേ​ഡി​യോ​യി​ലൂ​ടെ ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത ആ​ദ്യ ഇ​ന്ത്യ​ൻ നേ​താ​വ് എ​ന്നീ വി​ശേ​ഷ​ണ​ങ്ങ​ളൊക്കെ അ​ദേ​ഹ​ത്തി​നു സ്വ​ന്ത​മാ​ണ്.

 സിവിൽ സർവീസ് വെടിഞ്ഞ്

1897 ജ​നു​വ​രി 23ൽ ​ജാ​ന​കി​നാ​ഥ് ബോ​സ്, പ്ര​ഭാ​വ​തി ദ​ത്ത് ബോ​സ് ദ​ന്പ​തി​ക​ൾ​ക്ക് ഒ​ന്പ​താ​മ​ത്തെ മ​ക​നാ​യി ഒ​ഡീ​ഷ​യി​ലെ ക​ട്ട​ക്കി​ൽ ജ​ന​നം. പ്രൊട്ടസ്റ്റന്‍റ് മിഷനറിമാർ നടത്തിയിരുന്ന ഒരു യൂറോപ്യൻ മാതൃകയിലുള്ള സ്കൂളിലാണ് സുഭാഷ് തന്‍റെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ചേർന്നത്. തുടർന്നു കോൽക്കത്തയിലെ പ്രസിഡൻസി കോളജിൽ പഠനം. കേംബ്രിഡ്‌ജ് സർവകലാശാലയിലായിരുന്നു അദ്ദേഹത്തിന്‍റെ ഉന്നത വിദ്യാഭ്യാസം. 1920 ൽ അദ്ദേഹം ഇന്ത്യൻ സിവിൽ സർവീസ് പ്രവേശനപ്പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി. എങ്കിലും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാനായി സിവിൽ സർവീസ് ഉപേക്ഷിച്ചു.
തുടർന്ന് ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ശ​യ​ങ്ങ​ളി​ല്‍ ആ​കൃ​ഷ്ട​നാ​യി പാ​ര്‍​ട്ടി​യി​ലേ​ക്ക് എ​ത്തി​യ നേ​താ​ജി കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കും എ​ത്തി​യി​രു​ന്നു. 1938 ൽ ​ഹ​രി​പു​ര കോ​ൺ​ഗ്ര​സ് സ​മ്മേ​ള​ന​ത്തി​ൽ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എങ്കിലും ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തോട് അദ്ദേഹത്തിനു യോജിപ്പ് ഇല്ലായിരുന്നു.
1939 മേ​യ് മൂന്നിന് ​ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് എ​ന്ന രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി രൂപവത്കരിച്ചു. 1943ൽ ​ഐ​എ​ൻ​എ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ആ​ർ​മി പ്ര​സ്ഥാ​നം രൂ​പീ​ക​രി​ച്ചു രാ​ജ്യ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യം നേ​ടി​യെ​ടു​ക്കാ​നാ​യി പോ​രാ​ട്ടം തുടങ്ങി.

നേതാജി എന്നു വിളിച്ചത്

സു​ഭാ​ഷ് ച​ന്ദ്ര ബോ​സി​നെ നേ​താ​ജി എ​ന്ന് ര​ബീ​ന്ദ്ര നാ​ഥ ടാ​ഗോ​റാ​ണ് ആ​ദ്യ​മാ​യി വി​ളി​ച്ച​ത്. നേ​താ​ജി​യ്ക്കു രാ​ജ്യ​ത്തോ​ടു​ണ്ടാ​യി​രു​ന്ന ആ​ത്മാ​ര്‍​പ്പ​ണ​വും സേ​വ​ന സ​ന്ന​ദ്ധ​ത​യും പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കാനുള്ള മ​ന​ക്ക​രു​ത്തും ഇന്നും ദേശസ്നേഹികൾക്കു പ്രചോദനമാണ്. സ്വാ​ത​ന്ത്ര്യ സ​മ​ര​കാ​ല​ത്ത് അ​ദേ​ഹം ന​ട​ത്തി​യ ധീ​ര​മാ​യ പോ​രാ​ട്ട​ങ്ങ​ളെ​യും രാ​ജ്യ​ത്തോ​ടു​ള്ള നി​സ്വാ​ർ​ഥ സേ​വ​ന​ത്തെ​യും സ്മ​രി​ക്കാ​നും യു​വാ​ക്ക​ളി​ൽ ദേ​ശ​സ്നേ​ഹം വ​ള​ർ​ത്താ​നും ല​ക്ഷ്യമാക്കിയാണ് പരാക്രം ദിവസ് ആചരിക്കുന്നത്.

അതേസമയം, ബോ​സി​ന്‍റെ ജ​ന്മ​ദി​നം തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ദേ​ശ് നാ​യ​ക് ദി​വ​സ് ആ​യും ആ​ഘോ​ഷി​ക്കു​ന്നു. ജ​യ്ഹി​ന്ദ്, ദി​ല്ലി​ച​ലോ, എ​ന്നീ പ്ര​ശ​സ്ത മു​ദ്രാ​വാ​ക്യ​ങ്ങ​ൾ​ക്ക് ഉ​ട​മ​യും ഗാ​ന്ധി​ജി​യെ ഇ​ന്ത്യ​യു​ടെ രാഷ്‌ട്ര​പി​താ​വെ​ന്ന് ആ​ദ്യം വി​ശേ​ഷി​പ്പി​ച്ച വ്യ​ക്തി​യും അ​ദേ​ഹ​മാ​ണ്. ലേ​റ്റേ​ഴ്സ് ടു ​എ​മി​ലി ഷെ​ങ്ക​ൽ, ദി ​ഇ​ന്ത്യ​ൻ സ്ട്ര​ഗി​ൾ എ​ന്നി​വ​യാ​ണ് അ​ദേ​ഹ​ത്തി​ന്‍റെ പ്ര​ശ​സ്ത​മാ​യ ര​ച​ന​ക​ൾ. ആ​ൻ ഇ​ന്ത്യ​ൻ പി​ൽ​ഗ്രി​മേ​ജ് എ​ന്ന ആ​ത്മ​ക​ഥ പൂർത്തീകരിക്കാൻ അദ്ദേഹത്തിനായില്ല. 1945 ഓഗസ്റ്റ് 18ന് ബോസ് തായ്‌വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ മരിച്ചു എന്നാണ് ഇന്ത്യൻ സർക്കാരിന്‍റെ ഔദ്യോഗിക ഭാഷ്യം. എന്നാൽ, ഇതിനെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്.
ജ​പ്പാ​നി​ലെ റെ​ങ്കോ​ജി ക്ഷേ​ത്ര​ത്തി​ലാ​ണ് നേ​താ​ജി​യു​ടേതെന്നു കരുതുന്ന ചിതാഭസ്മം സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

Todays Story

സ​സ്യ​ങ്ങ​ൾ ശ്വ​സി​ക്കു​ന്ന​ത് കാ​ണാം; വ​രാ​നി​രി​ക്കു​ന്ന​ത് കാ​ർ​ഷി​ക​ലോ​ക​ത്തെ വി​പ്ല​വം

നൂ​റ്റാ​ണ്ടു​ക​ളാ​യി ശാ​സ്ത്ര​ലോ​ക​ത്തി​ന് അ​റി​യാം, സ​സ്യ​ങ്ങ​ൾ ശ്വ​സി​ക്കു​ന്നു​ണ്ടെ​ന്ന സ​ത്യം. എ​ന്നാ​ൽ, ഒ​രു സ​സ്യം കാ​ർ​ബ​ൺ ഡ​യോ​ക്സൈ​ഡ് ഉ​ള്ളി​ലേ​ക്കെ​ടു​ക്കു​ന്ന​തും ഓ​ക്സി​ജ​ൻ പു​റ​ത്തു​വി​ടു​ന്ന​തും ത​ത്സ​മ​യം കാ​ണാ​ൻ ക​ഴി​ഞ്ഞാ​ലോ? ആ​ധു​നി​ക ശാ​സ്ത്രം ആ ​അ​ത്ഭു​ത​വും ഇ​പ്പോ​ൾ സാ​ധ്യ​മാ​ക്കി.

ഇ​ല്ലി​നോ​യി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഗ​വേ​ഷ​ക​ർ വി​ക​സി​പ്പി​ച്ചെ​ടു​ത്ത സ്റ്റൊ​മാ​റ്റ ഇ​ൻ-​സൈ​റ്റ് എ​ന്ന പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ സ​സ്യ​ങ്ങ​ളു​ടെ ആ​ന്ത​രി​ക​ലോ​ക​ത്തേ​ക്കു പു​തി​യ ജാ​ല​കം തു​റ​ന്നി​ടു​ന്നു. സ​സ്യ​ങ്ങ​ൾ അ​വ​യു​ടെ ഇ​ല​ക​ളി​ലു​ള്ള സ്റ്റൊ​മാ​റ്റ എ​ന്ന സൂ​ക്ഷ്മ സു​ഷി​ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് വാ​ത​ക​വി​നി​മ​യം ന​ട​ത്തു​ന്ന​ത്. സ​സ്യ​ങ്ങ​ളു​ടെ - വാ​യ - എ​ന്നും ഇ​വ​യെ വി​ളി​ക്കാം.

പ്ര​കാ​ശ​സം​ശ്ലേ​ഷ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ കാ​ർ​ബ​ൺ ഡ​യോ​ക്സൈ​ഡ് അ​ക​ത്തേ​ക്ക് എ​ടു​ക്കു​ന്ന​തും അ​ധി​ക​മു​ള്ള വെ​ള്ളം നീ​രാ​വി​യാ​യി പു​റ​ന്ത​ള്ളു​ന്ന​തും ഈ ​സു​ഷി​ര​ങ്ങ​ൾ വ​ഴി​യാ​ണ്. എ​ന്നാ​ൽ ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​നം നേ​രി​ട്ടു നി​രീ​ക്ഷി​ക്കു​ക എ​ന്ന​ത് ഇ​തു​വ​രെ അ​സാ​ധ്യ​മാ​യി​രു​ന്നു.

അ​ഞ്ച് വ​ർ​ഷ​ത്തെ ക​ഠി​ന​മാ​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് സ്റ്റൊ​മാ​റ്റ ഇ​ൻ-​സൈ​റ്റ് എ​ന്ന ഉ​പ​ക​ര​ണം ഗ​വേ​ഷ​ക​ർ പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​തി​സൂ​ക്ഷ്മ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന ഹൈ-​റെ​സ​ല്യൂ​ഷ​ൻ കോ​ൺ​ഫോ​ക്ക​ൽ മൈ​ക്രോ​സ്കോ​പ്പ്, വാ​ത​ക​ങ്ങ​ളു​ടെ അ​ള​വ് രേ​ഖ​പ്പെ​ടു​ത്തു​ന്ന സി​സ്റ്റം, ദൃ​ശ്യ​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്യു​ന്ന മെ​ഷീ​ൻ ലേ​ണിം​ഗ് സോ​ഫ്റ്റ്‌​വെ​യ​ർ എ​ന്നി​വ ചേ​ർ​ന്ന​താ​ണ് ഈ ​അ​ത്ഭു​ത ഉ​പ​ക​ര​ണം.

താ​പ​നി​ല​യും ഈ​ർ​പ്പ​വും വെ​ളി​ച്ച​വും കൃ​ത്യ​മാ​യി നി​യ​ന്ത്രി​ച്ചു​കൊ​ണ്ട് ഇ​ല​ക​ളു​ടെ ശ്വ​സ​നം നി​രീ​ക്ഷി​ച്ച​പ്പോ​ൾ വി​സ്മ​യ​ക​ര​മാ​യ വി​വ​ര​ങ്ങ​ളാ​ണ് ഗ​വേ​ഷ​ക​ർ​ക്കു ല​ഭി​ച്ച​ത്. പ്ര​കാ​ശ​സം​ശ്ലേ​ഷ​ണ​ത്തി​നാ​യി സു​ഷി​ര​ങ്ങ​ൾ തു​റ​ക്കു​ക​യും രാ​ത്രി​യി​ൽ ജ​ല​ന​ഷ്ടം ഒ​ഴി​വാ​ക്കാ​ൻ അ​വ അ​ട​യു​ക​യും ചെ​യ്യു​ന്നു.

വെ​ള്ളം കു​റ​വു​ള്ള​പ്പോ​ഴോ ചൂ​ട് കൂ​ടു​മ്പോ​ഴോ സ​സ്യ​ങ്ങ​ൾ എ​ങ്ങ​നെ​യാ​ണ് പ്ര​തി​ക​രി​ക്കു​ന്ന​ത് എ​ന്ന് ഈ ​ഉ​പ​ക​ര​ണ​ത്തി​ലൂ​ടെ ത​ത്സ​മ​യം കാ​ണാ​ൻ സാ​ധി​ച്ചു.

വെ​ള്ളം ല​ഭി​ക്കാ​തെ വ​രു​മ്പോ​ഴോ കാ​ലാ​വ​സ്ഥ ചൂ​ടു​ള്ള​താ​കു​മ്പോ​ഴോ സ​സ്യ​ങ്ങ​ൾ ഉ​ണ​ങ്ങി​പ്പോ​കു​ന്ന​ത് ഈ ​സു​ഷി​ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ലു​ണ്ടാ​കു​ന്ന മാ​റ്റം കൊ​ണ്ടാ​ണെ​ന്ന് ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു.

കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ വ​രാ​നി​രി​ക്കു​ന്ന​ത് വ​ൻ മാ​റ്റം

ഈ ​ക​ണ്ടെ​ത്ത​ൽ കേ​വ​ലം ശാ​സ്ത്രീ​യ കൗ​തു​കം മാ​ത്ര​മ​ല്ല, വ​രും​കാ​ല​ത്തെ കൃ​ഷി​രീ​തി​ക​ളെ​ത്ത​ന്നെ മാ​റ്റി​മ​റി​ക്കാ​ൻ ശേ​ഷി​യു​ള്ള ഒ​ന്നാ​ണ്. കു​റ​ഞ്ഞ വെ​ള്ള​ത്തി​ൽ മി​ക​ച്ച വി​ള​വു ത​രു​ന്ന സ​സ്യ​ങ്ങ​ളെ തി​രി​ച്ച​റി​യാ​ൻ സാ​ങ്കേ​തി​ക​വി​ദ്യ സ​ഹാ​യി​ക്കും.

ആ​ഗോ​ള​താ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ഉ​യ​ർ​ന്ന ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ശേ​ഷി​യു​ള്ള വി​ത്തി​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​ൻ ഈ ​പ​ഠ​നം അ​ടി​ത്ത​റ​യാ​കും. സ​സ്യ​ങ്ങ​ളി​ലെ ജ​ല​വി​നി​യോ​ഗം മെ​ച്ച​പ്പെ​ടു​ത്തു​ന്ന ജ​നി​ത​ക ഘ​ട​ക​ങ​ളെ തി​രി​ച്ച​റി​യു​ന്ന​തി​ലൂ​ടെ കൃ​ഷി​യി​ൽ വ​ലി​യ മു​ന്നേ​റ്റ​ങ്ങ​ൾ ന​ട​ത്താ​ൻ സാ​ധി​ക്കും.

ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ലേ​ക്കു​ള്ള വ​ലി​യൊ​രു ചു​വ​ടു​വ​യ്പ്പാ​യി​ട്ടാ​ണു ക​ണ്ടെ​ത്ത​ലു​ക​ളെ ശാ​സ്ത്ര​ലോ​കം വി​ല​യി​രു​ത്തു​ന്ന​ത്.

Todays Story

കാ​ഴ്‌​ച​പ​രി​മി​തി​യെ തോ​ൽ​പി​ച്ച് ചോ​ൻ​സി​ൻ ആം​ഗ്‌​മോ​യ്ക്ക് ച​രി​ത്ര​നേ​ട്ടം

ശാ​രീ​രി​ക പ​രി​മി​തി​ക​ളെ നി​ശ്ച​യ​ദാ​ർ​ഢ്യം കൊ​ണ്ട് അ​തി​ജീ​വി​ച്ച് പ​ർ​വ​താ​രോ​ഹ​ണ രം​ഗ​ത്ത് പു​തി​യ ലോ​ക റി​ക്കാ​ർ​ഡ് കു​റി​ച്ച് ചോ​ൻ​സി​ൻ ആം​ഗ്‌​മോ.

ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന കൊ​ടു​മു​ടി​യാ​യ എ​വ​റ​സ്റ്റ് (ഏ​ഷ്യ), എ​ൽ​ബ്ര​സ് (യൂ​റോ​പ്പ്), കി​ളി​മ​ഞ്ചാ​രോ (ആ​ഫ്രി​ക്ക) എ​ന്നി​വ കീ​ഴ​ട​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​ക കാ​ഴ്‌​ച​പ​രി​മി​തി​യു​ള്ള വ​നി​ത എ​ന്ന അ​പൂ​ർ​വ നേ​ട്ട​മാ​ണ് ഹി​മാ​ച​ൽ സ്വ​ദേ​ശി​നി സ്വ​ന്ത​മാ​ക്കി​യ​ത്.

2025 ജ​നു​വ​രി ആ​ദ്യ​വാ​രം ആ​ഫ്രി​ക്ക​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന കൊ​ടു​മു​ടി​യാ​യ കി​ളി​മ​ഞ്ചാ​രോ (5,895 മീ​റ്റ​ർ) കീ​ഴ​ട​ക്കി​യ​തോ​ടെ​യാ​ണ് ആം​ഗ്‌​മോ ഈ ​ച​രി​ത്ര​നേ​ട്ട​ത്തി​ൽ എ​ത്തി​യ​ത്. യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​യാ​യ ആം​ഗ്‌​മോയ്ക്ക് ബാ​ങ്ക് അ​ധി​കൃ​ത​ർ പൂ​ർ​ണ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യി​രു​ന്നു.

പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ച്ച് കി​ളി​മ​ഞ്ചാ​രോ​യി​ലെ ലെ​മോ​ഷോ റൂ​ട്ട് വ​ഴി​യാ​യി​രു​ന്നു ആം​ഗ്‌​മോയു​ടെ യാ​ത്ര. അ​തി​ശൈ​ത്യം, ശ​ക്ത​മാ​യ മ​ഞ്ഞു​വീ​ഴ്‌​ച, കാ​ഴ്‌​ച മ​റ​യ്ക്കു​ന്ന മൂ​ട​ൽ​മ​ഞ്ഞ് തു​ട​ങ്ങി​യ ക​ടു​ത്ത വെ​ല്ലു​വി​ളി​ക​ളെ മ​റി​ക​ട​ന്നാ​ണ് അ​വ​ർ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​യ​ത്.

പ​ർ​വതാ​രോ​ഹ​ണ ഏ​ജ​ൻ​സി​യാ​യ ബൂ​ട്ട്‌​സ് ആ​ൻ​ഡ് ക്രാം​പ​ൺ​സ് ദൗ​ത്യ​ത്തി​ന് സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കി. പ​രി​മി​തി​ക​ൾ സ്വ​പ്‌​ന​ങ്ങ​ൾ​ക്ക് ത​ട​സ​മ​ല്ലെ​ന്ന് വീ​ണ്ടും തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഈ ​ധീ​ര​വ​നി​ത.

Todays Story

തോ​മ​സ് ചേ​ട്ട​ന്‍റെ ഒ​റ്റ​യാ​ള്‍പോ​രാ​ട്ടം തു​ര​ങ്ക​മാ​യി

കോ​ട്ട​യം രാ​മ​പു​ര​ത്ത് ജ​നി​ച്ച് കു​ടി​യേ​റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ടും​ബ​ത്തോ​ടൊ​പ്പം 1970ക​ളി​ല്‍ പു​ളി​ങ്ങോ​ത്തെ​ത്തു​ക​യും പി​ന്നീ​ട് മാ​ത​മം​ഗ​ല​ത്തി​ന​ടു​ത്തു​ള്ള പെ​രു​വാ​മ്പ​യി​ലേ​ക്ക് താ​മ​സം മു​റ്റു​ക​യും ചെ​യ്ത ചെ​രി​യ​മ്പ​റ​ത്ത് തോ​മ​സ് എ​ന്ന എ​ഴു​പ​ത്തി​ര​ണ്ടു​കാ​ര​ന്‍ ഇ​ന്ന് നാ​ട്ടു​കാ​ര്‍​ക്ക് അ​ദ്ഭു​ത​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. വീ​ടി​നു സ​മീ​പ​ത്ത് ഒ​റ്റ​യാ​ള്‍ പോ​രാ​ട്ട​ത്തി​ലൂ​ടെ നൂ​റ്റി​യി​രു​പ​ത് മീ​റ്റ​റോ​ളം നീ​ള​ത്തി​ലു​ള്ള തു​ര​ങ്കം നി​ര്‍​മിച്ച​താ​ണ് തോ​മ​സ് ചേ​ട്ട​നെ അ​ദ്ഭുത​മാ​യി മാറ്റി​യ​ത്.

25 മീ​റ്റ​ര്‍ നീ​ള​ത്തി​ലു​ള്ള തു​ര​ങ്കം നി​ര്‍മി​ക്കാ​നാ​യി​രു​ന്നു ആ​ദ്യം ല​ക്ഷ്യ​മി​ട്ട​ത്. പി​ന്നീ​ട​ത് അന്പ​താ​യി. ആ​വേ​ശം ല​ക്ഷ്യ​ത്തെ മ​റി​ക​ട​ന്ന​പ്പോ​ള്‍ തു​ര​ങ്ക​ത്തി​ന്‍റെ നീ​ളം 75 ആ​യി. ഇ​പ്പോ​ഴ​ത് നൂ​റ്റി​യി​രു​പ​ത് മീ​റ്റ​ര്‍ നീ​ള​മു​ള്ള തു​ര​ങ്ക​മാ​യി മാ​റി.

ഒ​രു​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ നൂ​റ്റി​യ​ന്പ​ത് മീ​റ്റ​ര്‍ നീ​ള​മു​ള്ള തു​ര​ങ്ക​മാ​ക്കി മാ​റ്റി ഈ ​ദൗ​ത്യം നി​ര്‍​ത്ത​ണ​മെ​ന്ന​താ​ണ് തോ​മ​സ് ചേ​ട്ടന്‍റെ ഇ​പ്പോ​ഴ​ത്തെ ആ​ഗ്ര​ഹം. അ​തി​ന​പ്പു​റ​ത്തേ​ക്ക് നീ​ണ്ടു​പോ​യാ​ല്‍ വാ​യു കി​ട്ടാ​താ​കു​മോ​യെ​ന്ന സ​ന്ദേ​ഹ​വും ഇ​ദ്ദേ​ഹ​ത്തി​നു​ണ്ട്. തു​ര​ക്ക​ലും കി​ള​ക്ക​ലും മ​ണ്ണ് പു​റ​ത്തേ​ക്ക് മാ​റ്റ​ലും എ​ല്ലാം തോ​മ​സ് ചേ​ട്ട​ന്‍ ഒ​റ്റ​ക്കാ​ണ് ചെ​യ്യു​ന്ന​ത്.

 

Todays Story

825 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള സി​ന​ഗോ​ഗ്.. ഹി​സ്റ്റ​റി മ്യൂ​സി​യ​മാ​കു​മോ? കൊ​ച്ചി​യി​ലെ ജൂ​ത ച​രി​ത്രം

കൊച്ചി​യി​ലെ ജൂ​ത സ​മൂ​ഹ​ത്തി​ന്‍റെ ഓ​ര്‍​മ​ക​ള്‍ ഇ​ന്നും ബാ​ക്കി​യാ​ണ്. 825 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള, എ​റ​ണാ​കു​ളം ബ്രോ​ഡ്‌​വേ മാ​ര്‍​ക്ക​റ്റി​നു​ള്ളി​ലെ സി​ന​ഗോ​ഗ് ഇ​ന്നും പ്രൗ​ഢി​യോ​ടെ സം​ര​ക്ഷി​ക്കു​ക​യാ​ണ് കൊ​ച്ചി​യി​ലെ ജൂ​ത സ​മൂ​ഹ​ത്തി​ലെ അം​ഗ​മാ​യ ഏ​ലി​യാ​സ് ജോ​സ​ഫ്. കൊ​ച്ചി​യി​ലെ ഏ​ഴു സി​ന​ഗോ​ഗു​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കാ​ത്ത ഒ​ന്നാ​ണ് എ​റ​ണാ​കു​ളം മാ​ര്‍​ക്ക​റ്റി​ലെ ജ്യൂ ​സ്ട്രീ​റ്റി​ലെ ഈ ​പ​ള്ളി.

1972ലാ​ണ് ഈ ​സി​ന​ഗോ​ഗ് അ​ട​ച്ചു​പൂ​ട്ടി​യ​ത്. 1977ല്‍ ​ഇ​ത് ന​ശി​പ്പി​ക്ക​പ്പെ​ട്ടു. അ​തി​ന് ശേ​ഷ​മാ​ണ് ഏ​ലി​യാ​സ് ജോ​സ​ഫ് ഇ​ത് ഏ​റ്റെ​ടു​ക്കു​ന്ന​ത്. ലോ​ക​ത്തി​ല്‍ ഹി​ന്ദു​ക്ക​ളും മു​സ്‌ലിംക​ളും തു​ട​ങ്ങി എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് പു​തു​ക്കി പ​ണി​ത ഒ​രേ​യൊ​രു സി​ന​ഗോ​ഗ് ഇ​ത് മാ​ത്ര​മാ​യി​രി​ക്കും എ​ന്നാ​ണ് സി​ന​ഗോ​ഗി​നെ കു​റി​ച്ച് ഏ​ലി​യാ​സ് ജോ​സ​ഫ് ദീ​പി​ക ഓ​ണ്‍​ലൈ​നോ​ട് പ്ര​തി​ക​രി​ച്ച​ത്.

2003ല്‍ ​ആ​രം​ഭി​ച്ച പു​ന​രു​ദ്ധാ​ര​ണ ന​ട​പ​ടി​ക​ള്‍ വ​ര്‍​ഷ​ങ്ങ​ളോ​ളം തു​ട​ര്‍​ന്നി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് മു​ഴു​വ​നാ​യും പൂ​ര്‍​ത്തി​യാ​യ​ത്. മു​ന്നി​ലൊ​രു പൂ​ന്തോ​ട്ടം, ചെ​ടി​ക​ള്‍ വി​ല്‍​പ്പ​ന​യ്ക്കു​ണ്ട്. അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കും​തോ​റും കൗ​തു​കം വ​ര്‍​ധി​ക്കും.

ആ​ദ്യം ക​ണ്ണി​ല്‍​പ്പെ​ടു​ക അ​ക്വേ​റി​യ​ങ്ങ​ളും അ​തി​ല്‍ പ​ല വ​ര്‍ണങ്ങ​ളി​ലും രൂ​പ​ത്തി​ലു​മാ​യി കാ​ണു​ന്ന അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ളാ​ണ്. ഒ​ന്നു​കൂ​ടി ഉ​ള്ളി​ലേ​ക്ക് ചെ​ല്ലു​മ്പോ​ള്‍ കാ​ഴ്ച​യു​ടെ മ​റ്റൊ​രു വി​സ്മ​യ​മാ​ണ്. വ​ര്‍​ണാ​ഭ​മാ​യ സി​ന​ഗോ​ഗി​ന്‍റെ ഉ​ള്‍​വ​ശം.

സി​ന​ഗോ​ഗി​ന്‍റെ ഒ​രു ഭാ​ഗം ഹി​സ്റ്റ​റി മ്യൂ​സി​യം ആ​ക്കി മാ​റ്റ​ണ​മെ​ന്നാ​ണ് ഏ​ലി​യാ​സി​ന്‍റെ ആ​ഗ്ര​ഹം. ഞാ​ന്‍ ഒ​റ്റ​യ്ക്കാ​ണ് ഇ​വി​ടെ പ്രാ​ര്‍​ഥ​ന ന​ട​ത്തു​ന്ന​ത്. വേ​റെ ആ​രും വ​രാ​റി​ല്ല. ഇ​സ്രാ​യേ​ല്‍, യു​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നൊ​ക്കെ​യു​ള്ള ആ​ളു​ക​ള്‍ കാ​ണാ​ന്‍ വ​രാ​റു​ണ്ട്.

ഞാ​ന്‍ ഇ​രി​ക്കു​ന്ന ഈ ​മു​റി 1948 വ​രെ ഹീ​ബ്രൂ മീ​ഡി​യം സ്‌​കൂ​ള്‍ ആ​യി​രു​ന്നു. ഇ​ത് ഹി​സ്റ്റ​റി മ്യൂ​സി​യം ആ​ക്ക​ണ​മെ​ന്നാ​ണ് എ​ന്‍റെ ആ​ഗ്ര​ഹം. ബംഗളൂരുവി​ലു​ള്ള ഒ​രാ​ള്‍ ര​ണ്ടു വി​ള​ക്കു​ക​ള്‍ ഇ​വി​ടെ സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്യു​ന്നു​ണ്ട്. പൊ​ട്ടി​പ്പോ​യ ഷാ​ന്‍​ഡ്‌​ലി​യ​ര്‍ മാ​റ്റി പു​തി​യ​ത് ത​രും. പ​ഴ​യ​ത് ഇ​വി​ടെ ഹി​സ്റ്റ​റി മ്യൂ​സി​യ​ത്തി​ല്‍ സൂ​ക്ഷി​ക്കും.

1200ല്‍ ​എ​റ​ണാ​കു​ളം കൂ​ടു​ത​ലും തോ​ടു​ക​ള്‍ ആ​യി​രു​ന്നു. അ​ന്ന് റോ​ഡു​ക​ളി​ല്ല, തോ​ടു​ക​ള്‍ മാ​ത്ര​മാ​യി​രു​ന്നു, അ​താ​ണ് ഗ​താ​ഗ​ത​ത്തി​നും ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ വി​ക​സ​നം കൊ​ണ്ടു​വ​ന്ന​ത് ജൂ​ത​ന്‍​മാ​രാ​ണ്.

ഈ ​ബ്രോ​ഡ്‌​വേ മാ​ര്‍​ക്ക​റ്റ് പോ​ലും ഞ​ങ്ങ​ളു​ടേ​താ​ണ്. ഇ​ത് പ​ള്ളി​യു​ടെ മാ​ര്‍​ക്ക​റ്റ് ആ​ണ്. പ​ക്ഷെ ആ​രും ഇ​തൊ​ന്നും ഓ​ര്‍​ക്കു​ന്ന​ത് പോ​ലു​മി​ല്ല എ​ന്ന​താ​ണ് യാ​ഥാ​ര്‍​ഥ്യം. മാ​ര്‍​ക്ക​റ്റി​ല്‍ ഇ​പ്പോ​ഴും കോ​ഡ് ഭാ​ഷ​യാ​യി ഹീ​ബ്രൂ ഭാ​ഷ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​ത് ക​ട​വും​ഭാ​ഗ പ​ള്ളി​യാ​ണ്. അ​പ്പു​റ​ത്ത് തെ​ക്കും​ഭാ​ഗം പ​ള്ളി​യു​ണ്ട്. മു​സി​രി​സി​ല്‍ ത​ക​ര്‍​ത്ത പ​ള്ളി​യു​ടെ പ​ക​ര്‍​പ്പാ​ണ് ഇ​വി​ടെ പ​ണി​ത​ത്.

സി​ന​ഗോ​ഗ് ഇ​പ്പോ​ഴും ഇ​ങ്ങ​നെ സൂ​ക്ഷി​ക്കു​ന്ന​ത് എ​ന്‍റെ പ്ര​യ​ത്‌​നം കൊ​ണ്ട് മാ​ത്ര​മ​ല്ല, പ​ല​രും ഇ​തി​ന്‍റെ പു​രു​ദ്ധാ​ര​ണ​ത്തി​നാ​യി സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. പ്രാ​ര്‍​ഥി​ച്ച​പ്പോ​ള്‍ ത​മ്പു​രാ​ന്‍ മ​നു​ഷ്യ​രൂ​പ​ത്തി​ല്‍ വ​ന്ന​താ​ണ്. അ​തി​ല്‍ ഇ​വി​ടെ​യു​ള്ള​വ​രും പു​റ​ത്തു നി​ന്നു​ള്ള​വ​രു​മു​ണ്ട്. എ​ന്നാ​ല്‍ ഇ​ത് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി തു​റ​ന്നു കൊ​ടു​ക്കി​ല്ല.

ഇ​വി​ടെ കാ​ണാ​നാ​യി ആ​രെ​ങ്കി​ലും വ​ന്നാ​ല്‍ ഞാ​ന്‍ പ്ര​വേ​ശ​ന തു​ക​യൊ​ന്നും വാ​ങ്ങു​ന്നി​ല്ല. ആ​ഗ്ര​ഹ​മു​ള്ള ആ​ളു​ക​ള്‍ വ​ന്നാ​ല്‍ മാ​ത്ര​മാ​ണ് പ​ള്ളി തു​റ​ന്നു കാ​ണി​ച്ചു കൊ​ടു​ക്കു​ന്ന​ത്. പ​ള്ളി കാ​ണ​ണ​മെ​ന്ന് പ​റ​ഞ്ഞ് അ​ധി​കാ​ര​ഭാ​വ​ത്തി​ല്‍ വ​ന്നാ​ല്‍ ഞാ​ന്‍ ഓ​ടി​ച്ചു​വി​ടും - എ​ന്നാ​ണ് ഏ​ലി​യാ​സ് ജോ​സ​ഫി​ന്‍റെ വാ​ക്കു​ക​ള്‍.

താ​ന്‍ മ​രി​ക്കു​ന്ന​തി​ന് മു​മ്പ് സി​ന​ഗോ​ഗ് വി​ശ്വ​സ്ത​നാ​യ മ​റ്റൊ​രാ​ളെ ഏ​ല്‍​പ്പി​ക്ക​ണ​മെ​ന്നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും ഏ​ലി​യാ​സ് വ്യ​ക്ത​മാ​ക്കി. ഞാ​ന്‍ ചി​ര​ഞ്ജീ​വി​യൊ​ന്നു​മ​ല്ല, ഒ​രു ദി​വ​സം മ​ണ്ണി​ലേ​ക്ക് പോ​കും. അ​തി​ന് മു​മ്പ് ഇ​ത് മ​റ്റൊ​രാ​ളെ ഏ​ല്‍​പ്പി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ട്.

എ​ന്‍റെ മ​ക്ക​ള്‍​ക്ക് അ​തി​ല്‍ താ​ത്പ​ര്യ​മി​ല്ല. എ​നി​ക്ക് ഈ ​പ​ള്ളി​യോ​ടു​ള്ള വൈ​കാ​രി​ക​ത എ​ന്‍റെ മ​ക്ക​ള്‍​ക്കോ അ​നി​യ​ന്‍​മാ​ര്‍ക്കോ ഇ​ല്ല. ഇ​ത് ന​ട​ത്തി​ക്കൊ​ണ്ടു പോ​കാ​ന്‍ പ്രാ​പ്തി​യു​ള്ള ആ​രെ​ങ്കി​ലും വ​രും. ത​മ്പു​രാ​ന്‍ ആ​രെ​യെ​ങ്കി​ലും കൊ​ണ്ടു​വ​രും എ​ന്നാ​ണ് പ്ര​തീ​ക്ഷ.

ഞാ​ന്‍ ഇ​സ്രാ​യേ​ലി​ലേ​ക്ക് തി​രി​ച്ചു പോ​കി​ല്ല. അ​വി​ടെ പോ​യി​ട്ട് എ​ന്ത് ചെ​യ്യാ​നാ​ണ്. എ​ന്‍റെ മ​ക്ക​ള്‍ ഇ​സ്രാ​യേ​ലി​ല്‍ നി​ന്നും അ​മേ​രി​ക്ക​യ്ക്ക് പോ​യി. ഞാ​ന്‍ ജ​നി​ച്ച​തും വ​ള​ര്‍​ന്ന​തും എ​ല്ലാം ഇ​വി​ടെ ത​ന്നെ​യാ​ണ്. അ​തി​നി​ടെ​യി​ല്‍ മുംബെെ​യി​ല്‍ പ​ഠി​ക്കാ​ന്‍ പോ​യ മൂ​ന്നു വ​ര്‍​ഷം മാ​ത്ര​മാ​ണ് ഞാ​ന്‍ ഇ​വി​ടെ ഇ​ല്ലാ​തി​രു​ന്ന​ത്.

ഞാ​ന്‍ ഒ​റ്റ​യ്ക്ക് ക​ഴി​യേ​ണ്ടി വ​രു​മെ​ന്ന് നേ​ര​ത്തെ അ​റി​യാ​മാ​യി​രു​ന്നു. കാ​ര​ണം ഇ​വി​ടെ ന​മ്മു​ടെ ജൂ​ത​സ​മൂ​ഹ​മി​ല്ല. 40 വര്‍​ഷ​മാ​യി അ​ക്വേ​റി​യ​വും ചെ​ടി​ക​ളും നാ​ലു ജോ​ലി​ക്കാ​രു​മാ​യി ഇ​വി​ടെ ഇ​ങ്ങ​നെ ന​ട​ത്തി​ക്കൊ​ണ്ടു പോ​വു​ന്നു - എ​ന്ന് ജോ​സ​ഫ് ഏ​ലി​യാ​സ് വ്യ​ക്ത​മാ​ക്കി.

Todays Story

കാ​ണാം കേ​ര​ള​ത്തി​ന്‍റെ ജ​ല​സ​മൃ​ദ്ധി

ചെ​ന്നൈ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കേ​ന്ദ്ര ഓ​രു​ജ​ല ഗ​വേ​ഷ​ണ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നൂ​ത​ന​മാ​യ കാ​ര്‍​ഷി​ക രീ​തി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​വ​രു​ന്ന മ​ത്സ്യ​ക​ര്‍​ഷ​ക​നാ​യ പ​യ്യ​ന്നൂ​രി​ലെ ടി. ​പു​രു​ഷോ​ത്ത​മ​ന് പ​റ​യാ​നു​ള്ള​ത് കേ​ര​ള​ത്തി​ന്‍റെ അ​മൂ​ല്യ​മാ​യ ജ​ല​സ​മ്പ​ത്ത് അ​ധി​കൃ​ത​ര്‍ കാ​ണാ​തെ പോ​ക​രു​തെ​ന്നാ​ണ്.

മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി മ​ത്സ്യ​ക്കൃ​ഷി രം​ഗ​ത്ത് സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പു​രു​ഷോ​ത്ത​മ​ന്‍ ശാ​സ്ത്രീ​യ അ​ടി​ത്ത​റ​യു​ടെ​യും മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റ​യു​ള്ള ത​ന്‍റെ അ​നു​ഭ​വ​സ​മ്പ​ത്തി​ന്‍റെ​യും വെ​ളി​ച്ച​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്.

ശാ​സ്ത്രീ​യ രീ​തി വി​ജ​യ​ത്തി​നാ​ധാ​രം

തി​ക​ച്ചും ശാ​സ്ത്രീ​യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള കൃ​ഷി രീ​തി​യി​ലൂ​ടെ മ​ത്സ്യ​ക്കൃ​ഷി ലാ​ഭ​ക​ര​മാ​ക്കാം. വി​ത്തി​റ​ക്കു​ന്ന​തു മു​ത​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ് വ​രെ ശാ​സ്ത്രീ​യ രീ​തി സ്വീ​ക​രി​ക്കു​ന്ന​വ​ര്‍​ക്ക് പ​രാ​ജ​യ​മു​ണ്ടാ​യി​ട്ടി​ല്ല. ന​ല്ല വി​ത്ത് തെ​ര​ഞ്ഞെ​ടു​ക്കു​ക, ന​ല്ല ആ​സു​ത്ര​ണ​മു​ണ്ടാ​കു​ക.

ആ​വ​ശ്യ​ത്തി​ന് മാ​ത്രം തീ​റ്റ കൊ​ടു​ക്കു​ക എ​ന്ന​ത് പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളാ​ണ്. ആ​വ​ശ്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ തീ​റ്റ കൊ​ടു​ത്താ​ല്‍ പ​ണം ന​ഷ്ട​മാ​കു​ന്ന​തി​ന് പു​റ​മെ കു​ള​ത്തി​ലെ വെ​ള്ളം മോ​ശ​മാ​കു​ന്ന​തി​നും ഇ​തി​ലൂ​ടെ കൃ​ഷി​നാ​ശ​ത്തി​നു​മി​ട​യാ​ക്കും.

ചെ​മ്മീ​ന്‍ പാ​ട​ത്തു​ള്ള വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് മൂ​ന്നു​ദി​വ​സം മു​മ്പ് ദോ​ഷ​ക​ര​മാ​യ ബാ​ക്ടീ​രി​യ​ക​ളെ ന​ശി​പ്പി​ക്കാ​നാ​യി അ​നു​കൂ​ല ബാ​ക്ടീ​രി​യ​ക​ളെ നി​ക്ഷേ​പി​ക്കും. കൃ​ഷി​യാ​രം​ഭി​ച്ച് ക​ഴി​ഞ്ഞാ​ല്‍ ചെ​മ്മീ​ന്‍​പാ​ട​ത്തെ വെ​ള്ളം മാ​റ്റു​ന്ന​തി​ലൂ​ടെ​യും പ​ക്ഷി, ഞ​ണ്ടു​ക​ള്‍ എ​ന്നി​വ​യി​ലൂ​ടെ​യും വൈ​റ​സു​ക​ളു​ണ്ടാ​കാം. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ ഇ​ത് ക​ണ്ടെ​ത്താ​നാ​കും.

എ​ങ്കി​ലും ഒ​രേ കൃ​ഷി​യു​ടെ ആ​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യു​ണ്ടാ​കു​ന്ന വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യ​വും ഒ​ഴി​വാ​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യാ​ണ് ചെ​മ്മീ​ന്‍ പാ​ട​ങ്ങ​ളി​ല്‍ ക​രി​മീ​ന്‍, പൂ​മി​ന്‍, കാ​ളാ​ഞ്ചി, തി​രി​ത, ചെ​മ്പ​ല്ലി എ​ന്നി​വ കൃ​ഷി ചെ​യ്യു​ന്ന​ത്. ഇ​ത് വൈ​റ​സു​ക​ളെ ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള പ്ര​കൃ​തി​ദ​ത്ത​മാ​യ മാ​ര്‍​ഗ​മാ​ണ്.

ചെ​മ്മീ​ന്‍ പാ​ട​ത്തെ അ​ധി​ക വ​രു​മാ​നം

ചു​റ്റും ഉ​പ്പു​വെ​ള്ള​മാ​ണെ​ങ്കി​ലും മ​ഴ​ക്കാ​ല​ത്ത് ചെ​മ്മീ​ന്‍ പാ​ട​ങ്ങ​ളു​ടെ ബ​ണ്ടി​ന് മു​ക​ളി​ല്‍ ഉ​പ്പു​ണ്ടാ​കു​ക​യി​ല്ല. ഈ ​സ​മ​യ​ത്താ​ണ് ബ​ണ്ടി​ന് മു​ക​ളി​ല്‍ പ​ച്ച​ക്ക​റി​കൃ​ഷി ചെ​യ്യേ​ണ്ട​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന ട​ണ്‍​ക​ണ​ക്കി​ന് ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത പ​ച്ച​ക്ക​റി ഒ​ഴി​വാ​ക്കു​ന്ന​തി​നും ചെ​മ്മീ​ന്‍ പാ​ട​ത്ത് അ​ധി​ക വ​രു​മാ​ന​മു​ണ്ടാ​ക്കു​ന്ന​തി​നും ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന​ത് പു​രു​ഷോ​ത്ത​മ​ന്‍ അ​നു​ഭ​വ​ത്തി​ലൂ​ടെ തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

ചെ​മ്മീ​ന്‍ പാ​ട​ത്തെ വി​ള​വെ​ടു​പ്പി​ന് ശേ​ഷം പാ​ട​ങ്ങ​ള്‍ വൃ​ത്തി​യാ​ക്കു​മ്പോ​ള്‍ കോ​രി മാ​റ്റു​ന്ന സ്ല​റി മാ​ത്രം മ​തി ന​ല്ല പ​ച്ച​ക്ക​റി വി​ള​വി​നു​ള്ള വ​ള​മാ​ക്കാ​ന്‍. രാ​സ​വ​ള​ങ്ങ​ളു​ടെ ആ​വ​ശ്യ​മേ​യി​ല്ല എ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത​യെ​ന്നും ഇ​തി​ന് സ​ര്‍​ക്കാ​രി​ന്‍റെ പി​ന്തു​ണ​കൂ​ടി ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

150 ഗ്രാം ​മു​ത​ല്‍ 200 ഗ്രാം ​വ​രെ​യു​ള്ള ക​രി​മീ​ന്‍ 500 മു​ത​ല്‍ 2,000 വ​രെ കു​ഞ്ഞു​ങ്ങ​ളെ വി​രി​യി​ക്കും. മു​ട്ട​യി​ട്ടാ​ല്‍ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ വി​രി​യു​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. കേ​ര​ള​ത്തി​ല്‍ ആ​ല​പ്പു​ഴ​യി​ല്‍ മാ​ത്ര​മാ​യി​രു​ന്നു ക​രി​മീ​ന്‍ വി​ത്തു​ത്പാ​ദ​നം ന​ട​ന്നി​രു​ന്ന​ത്. ആ​ല​പ്പു​ഴ​യി​ല്‍ 18 രൂ​പ​യ്ക്ക് കൊ​ടു​ക്കു​ന്ന ക​രി​മീ​ന്‍ വി​ത്ത് 10 രൂ​പ​യ്ക്കാ​ണ് പു​രു​ഷോ​ത്ത​മ​ന്‍ ന​ല്‍​കി​യ​ത്.

ഉ​പ്പു​വെ​ള്ള​ത്തി​ന് പു​റ​മെ ശു​ദ്ധ​ജ​ല​ത്തി​ല്‍ അ​ല്പം ഉ​പ്പി​ട്ടു​കൊ​ടു​ത്തും ന​ല്ല വി​ള​വു​ണ്ടാ​ക്കാ​ന്‍ ഈ ​ക​രി​മീ​ന്‍ വി​ത്തു​ക​ള്‍​ക്കാ​കു​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ചെ​മ്മീ​ന്‍ പാ​ട​ത്ത് ക​രി​മീ​ന്‍ കൃ​ഷി ന​ട​ത്തി ജ​ല​ക​ര്‍​ഷ​ക​ര്‍​ക്ക് ഭീ​ഷ​ണി​യാ​യി മാ​റു​ന്ന വൈ​റ​സ് ബാ​ധ ഒ​ഴി​വാ​ക്കാ​മെ​ന്നും അ​ധി​ക വ​രു​മാ​നം നേ​ടാ​മെ​ന്നും ഇ​ദ്ദേ​ഹം തെ​ളി​യി​ച്ചി​രു​ന്നു.

 

Todays Story

വ​നം​വ​കു​പ്പി​നെ മു​ട്ടു​കു​ത്തി​ച്ച വേ​ലാ​യു​ധ​ന്‍റെ ധീ​ര ക​ഥ...

വ​ന്യ​ജീ​വി​ശ​ല്യം മൂ​ല​മു​ള്ള കൃ​ഷി​നാ​ശ​ത്തി​ന് തു​ച്ഛ​മാ​യ തു​ക ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന വ​നം​വ​കു​പ്പി​നെ മു​ട്ടു​കു​ത്തി​ച്ച് ക​ര്‍​ഷ​ക​ന്‍റെ ഒ​റ്റ​യാ​ള്‍ നി​യ​മ​പോ​രാ​ട്ടം.

വ​യ​നാ​ട് പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ലെ നീ​ര്‍​വാ​രം ഈ​സ്റ്റ് പ​രി​യാ​ര​ത്തെ പി.​ടി. വേ​ലാ​യു​ധ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ വ​നം​വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക​ള്‍ തു​റ​ന്നു കാ​ട്ടി​യ​തി​നെ​ത്തു​ട​ര്‍​ന്ന് കൃ​ഷി​ക​ളു​ടെ ആ​യു​സ് ക​ണ​ക്കി​ലെ​ടു​ത്ത് ന​ഷ്ട​പ​രി​ഹാ​ര നി​ര​ക്കു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യി വി​ശ​ദ​മാ​യ നി​ര്‍​ദേ​ശം സ​മ​ര്‍​പ്പി​ക്കാ​ന്‍ വ​നം​വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന് നി​ര്‍​ദേ​ശം ന​ല്‍​കി.

വേ​ലാ​യു​ധ​ന്‍ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ളേ​റെ​യും ന്യാ​യ​മാ​ണെ​ന്നു ക​ണ്ട് വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട് തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ഹൈ​ക്കോ​ട​തി വ​നം​വ​കു​പ്പി​നു നി​ര്‍​ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു. ഇ​തു​പ്ര​കാ​രം വേ​ലാ​യു​ധ​നു​മാ​യി ഹി​യ​റിം​ഗ് ന​ട​ത്തി​യ ശേ​ഷ​മാ​ണ് ന​ഷ്ട​പ​രി​ഹാ​ര തു​ക വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

2014 മു​ത​ല്‍ വി​വി​ധ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍​നി​ന്നും കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നും ആ​ധി​കാ​രി​ക​മാ​യ രേ​ഖ​ക​ള്‍ ശേ​ഖ​രി​ച്ച് 2020ലാ​ണ് വേ​ലാ​യു​ധ​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ സ്വ​ന്തം പോ​ക്ക​റ്റി​ല്‍​നി​ന്നു ചെ​ല​വ​ഴി​ച്ചു വേ​ലാ​യു​ധ​ന്‍ ന​ട​ത്തി​യ പോ​രാ​ട്ടം കേ​ര​ള​ത്തി​ലെ ക​ര്‍​ഷ​ക​ര്‍​ക്കെ​ല്ലാം ഗു​ണ​ക​ര​മാ​കും. പ​ക്ഷെ അ​തു​കൊ​ണ്ടു മാ​ത്രം വേ​ലാ​യു​ധ​ന്‍ തൃ​പ്ത​ന​ല്ല. ത​നി​ക്കു ഉ​ചി​ത​മാ​യ തു​ക ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ന്‍ കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കു​മെ​ന്ന് അ​ദ്ദേ​ഹം​പ​റ​ഞ്ഞു.

പൊ​ളി​ച്ച​ടു​ക്കി​യ​ത് വ​നം​വ​കു​പ്പി​ന്‍റെ വാ​ദ​ങ്ങ​ള്‍

വ​ന്യ​ജീ​വി​ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​മാ​ണ് പ​രി​യാ​രം. ക​ഷ്ട​പ്പെ​ട്ടു ന​ട്ടു​ന​ന​ച്ചു​വ​ള​ര്‍​ത്തു​ന്ന വി​ള​ക​ള്‍ ഒ​റ്റ​രാ​ത്രി​കൊ​ണ്ടു കാ​ട്ടാ​ന​ക​ള്‍ ച​വി​ട്ടി​യ​ര​യ്ക്കു​ന്ന​തി​നു ല​ഭി​ക്കു​ന്ന തു​ച്ഛ​മാ​യ തു​ക കൊ​ണ്ട് എ​ങ്ങ​നെ ക​ര്‍​ഷ​ക​ര്‍​ക്ക് ജീ​വി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന ചി​ന്ത​യി​ല്‍​നി​ന്നാ​ണ് വേ​ലാ​യു​ധ​ന്‍ കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

2008 മു​ത​ല്‍ 2020 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ വേ​ലാ​യു​ധ​ന്‍റെ 375ല​ധി​കം തെ​ങ്ങു​ക​ള്‍ കാ​ട്ടാ​ന ന​ശി​പ്പി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം ഹ​ര്‍​ജി​യി​ല്‍ പ്ര​ത്യേ​കം ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

1980ലെ ​വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​ര്‍​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര നി​യ​മ​പ്ര​കാ​രം പു​റ​പ്പെ​ടു​വി​ച്ച 08.01.2015ലെ ​സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പ്ര​കാ​രം അ​നു​വ​ദി​ക്കു​ന്ന ന​ഷ്ട​പ​രി​ഹാ​രം വ​ള​രെ തു​ച്ഛ​മാ​ണെ​ന്ന് വേ​ലാ​യു​ധ​ന്‍ കോ​ട​തി​യെ ധ​രി​പ്പി​ച്ചു.

വ​നം​വ​കു​പ്പി​ല്‍​നി​ന്ന് ല​ഭി​ക്കു​ന്ന ന​ഷ്ട​പ​രി​ഹാ​രം യ​ഥാ​ര്‍​ഥ ന​ഷ്ട​ത്തെ അ​പേ​ക്ഷി​ച്ച് വ​ള​രെ കു​റ​വാ​ണെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം സ​മ​ർ​ഥി​ച്ച​ത്. എ​ന്നാ​ല്‍ പ​ര​മാ​വ​ധി ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക 50,000 രൂ​പ​യി​ല്‍​നി​ന്ന് യ​ഥാ​ക്ര​മം 2012ലും 2018​ലും 75,000 രൂ​പ​യാ​യും 1,00,000 രൂ​പ​യാ​യും വ​ര്‍​ധി​പ്പി​ച്ച​തി​നാ​ല്‍ ഹ​ര്‍​ജി​ക്കാ​ര​ന്‍റെ പ​രാ​തി പ​രി​ഹ​രി​ക്ക​പ്പെ​ട്ടു​വെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ച​ത്.

പ​ക്ഷെ ഒ​രു തെ​ങ്ങി​ന് 770 രൂ​പ എ​ന്ന ക​ണ​ക്കി​ല്‍ ന​ഷ്ട​പ​രി​ഹാ​രം നി​ശ്ച​യി​ച്ച​തി​നെ​യാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍ പ്ര​ധാ​ന​മാ​യും ചോ​ദ്യം ചെ​യ്യു​ന്ന​തെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്‌​പൈ​സ​സ് റി​സ​ര്‍​ച്ച് ന​ല്‍​കി​യ വി​വ​ര​ങ്ങ​ള്‍ പ്ര​കാ​രം ഒ​രു തെ​ങ്ങി​ന്‍റെ ആ​യു​സ് 80 മു​ത​ല്‍ 90 വ​ര്‍​ഷം വ​രെ​യാ​ണെ​ന്നും ഇ​ത് പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് ന​ഷ്ട​പ​രി​ഹാ​രം നി​ശ്ച​യി​ച്ച​തെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​തു ക​ണ​ക്കി​ലെ​ടു​ത്ത കോ​ട​തി ഒ​രു തെ​ങ്ങി​ന് 770 രൂ​പ എ​ന്ന​ത് ശ​രി​യ​ല്ലെ​ന്നും മ​റ്റൊ​രു സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി മ​രം ഏ​റ്റെ​ടു​ക്കു​മ്പോ​ള്‍ ഒ​രു തെ​ങ്ങി​ന് 12,000 രൂ​പ​യി​ല​ധി​കം ന​ല്‍​കു​ന്നു​ണ്ടെ​ന്നും നി​രീ​ക്ഷി​ച്ചു. അ​തി​നാ​ല്‍ തെ​ങ്ങി​ന്‍റെ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക സ​ര്‍​ക്കാ​ര്‍ പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണെ​ന്ന് കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന്‍റെ ഉ​യ​ര്‍​ന്ന പ​രി​ധി നി​ശ്ച​യി​ച്ച​തി​നെ​യും ഹ​ര്‍​ജി​ക്കാ​ര​ന്‍ ചോ​ദ്യം ചെ​യ്തു. വേ​ലാ​യു​ധ​ന്‍ ഇ​തി​ന​കം ന​ഷ്ട​പ​രി​ഹാ​രം കൈ​പ്പ​റ്റി​യ​തി​നാ​ല്‍ ഹ​ര്‍​ജി നി​ല​നി​ല്‍​ക്കി​ല്ലെ​ന്നാ​യി​രു​ന്നു സ​ര്‍​ക്കാ​രി​ന്‍റെ വാ​ദം. ഇ​ത് കോ​ട​തി ത​ള്ളി.

കൂ​ടാ​തെ ന​ഷ്ട​പ​രി​ഹാ​രം നി​ശ്ച​യി​ച്ച​തി​ലെ യു​ക്തി​ര​ഹി​ത​മാ​യ കാ​ര്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ഹ​ര്‍​ജി​ക്കാ​ര​ന് നി​യ​മ​പോ​രാ​ട്ടം തു​ട​രാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഹി​യ​റിം​ഗി​നൊ​ടു​വി​ല്‍ അ​നു​കൂ​ല തീ​രു​മാ​നം

കോ​ട​തി നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്ന് വേ​ലാ​യു​ധ​ന്‍ വ​നം​വ​കു​പ്പി​ന് ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 2025 സെ​പ്റ്റം​ബ​ര്‍ മൂ​ന്നി​ന് ഹി​യ​റിം​ഗ് ന​ട​ത്തി. വ​നം വ​കു​പ്പ് ആ​സ്ഥാ​ന​ത്തെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ന​ട​ത്തി​യ ഹി​യ​റിം​ഗി​ല്‍ ഹ​ര്‍​ജി​ക്കാ​ര​ന് വേ​ണ്ടി മ​ക​ന്‍ പി.​ടി.​വി​കാ​സാ​ണ് ഹാ​ജ​രാ​യ​ത്.

വ​ന്യ​ജീ​വി ആ​ക്ര​മ​ണം മൂ​ല​മു​ണ്ടാ​യ യ​ഥാ​ര്‍​ഥ ന​ഷ്ട​വും വ​നം​വ​കു​പ്പി​ല്‍​നി​ന്ന് ല​ഭി​ച്ച കു​റ​ഞ്ഞ ന​ഷ്ട​പ​രി​ഹാ​ര​വും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. തെ​ങ്ങി​ന്‍റെ ആ​യു​സ് പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് വ​നം​വ​കു​പ്പ് നി​ര​ക്ക് നി​ശ്ച​യി​ക്കു​ന്ന​തെ​ന്നും പ​വ​ര്‍ ഗ്രി​ഡ് പോ​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ തു​ക ന​ല്‍​കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

നി​ല​വി​ലു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പ്ര​കാ​രം ഹ​ര്‍​ജി​ക്കാ​ര​ന് അ​ര്‍​ഹ​മാ​യ തു​ക ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​തി​ല​ധി​കം തു​ക ന​ല്‍​കാ​ന്‍ നി​ല​വി​ലെ വ്യ​വ​സ്ഥ​ക​ള്‍ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.

എ​ങ്കി​ലും കൃ​ഷി​നാ​ശ​ത്തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​രം വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള നി​ര്‍​ദേ​ശം സ​ര്‍​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് ഉ​ന്ന​ത വ​ന​പാ​ല​ക​ര്‍ ഹി​യ​റിം​ഗി​ല്‍ വ്യ​ക്ത​മാ​ക്കി.

വേ​ലാ​യു​ധ​ന്‍റെ നി​യ​മ​യു​ദ്ധ​ത്തെ​ത്തു​ട​ര്‍​ന്ന് ന​ഷ്ട​പ​രി​ഹാ​ര തു​ക വ​ര്‍​ധ​ന​വ് പ​രി​ഗ​ണി​ക്കു​ന്ന​തി​നു പു​റ​മെ, ഹ​ര്‍​ജി​ക്കാ​ര​ന്‍റെ​യും മ​റ്റ് ക​ര്‍​ഷ​ക​രു​ടെ​യും കൃ​ഷി​യി​ട​ങ്ങ​ള്‍ വ​ന്യ​ജീ​വി​ക​ളി​ല്‍​നി​ന്ന് സം​ര​ക്ഷി​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്കാ​നും ഹ​ര്‍​ജി​ക്കാ​ര​ന് ല​ഭി​ക്കാ​ന്‍ ബാ​ക്കി​യു​ള്ള തു​ക‍ ഉ​ണ്ടെ​ങ്കി​ല്‍ അ​ത് ഉ​ട​ന്‍ ന​ല്‍​കാ​നും വ​നം​വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന് നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് അ​ഞ്ചു ദി​വ​സം മു​മ്പാ​ണ് ഇ​റ​ക്കി​യ​ത്.

Todays Story

പാ​ര​ഡി പാ​ട്ടു​ക​ളു​ടെ പൊ​ന്നു​തമ്പുരാ​ൻ

“പാ​ര​ഡി എ​ന്നാ​ല്‍ പാ​രി​ന്‍ ന​ടു​വി​ല്‍
കേ​വ​ല​മൊ​രു ചെ​റു പാ​ട്ട​ല്ല
ജ​ന​കോ​ടി​ക​ള്‍ ന​മു​ക്ക്
ചി​രി​ക്കു​വാ​നാ​യ്
ഉ​ണ്ടാ​ക്കി​യ​ത​ല്ലോ...”

പാ​ര​ഡി പാ​ട്ടു​ക​ളു​ടെ പൊ​ന്നു​ത​മ്പു​രാ​ന്‍ സാ​ക്ഷാ​ല്‍ വി ​ഡി രാ​ജ​പ്പ​ന്‍ ജീ​വി​ച്ചി​രി​പ്പു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​പ്പോ​ഴ​ത്തെ പാ​ര​ഡി വി​വാ​ദ​ത്തെ പ​റ്റി ഇ​ങ്ങ​നെ പാ​ടു​മാ​യി​രു​ന്നു. ഒ​രു സൂ​പ്പ​ര്‍​ഹി​റ്റ് ഗാ​ന​ത്തി​ന്‍റെ അ​തേ ട്യൂ​ണി​ല്‍ നി​ര്‍​ദോ​ഷ ഹാ​സ്യ​ത്തി​ലൂ​ടെ സാ​മൂ​ഹി​ക വി​മ​ര്‍​ശ​നം ഉ​ന്ന​യി​ക്കു​ന്ന​താ​ണ് പൊ​തു​വേ പാ​ര​ഡി ഗാ​ന​ങ്ങ​ള്‍.

എ​ന്നാ​ല്‍ തൊ​ട്ടാ​ല്‍ പൊ​ള്ളു​ന്ന പ​ല കാ​ര്യ​ങ്ങ​ളും പാ​ര​ഡി​യി​ല്‍ ഉ​ള്‍​ക്കൊ​ള്ളി​ക്കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ പാ​ര​ഡി ട്രാ​ജ​ഡി ആ​കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. ഇ​വി​ടെ​യാ​ണ് വി.​ഡി. രാ​ജ​പ്പ​ന്‍ എ​ന്ന ജീ​നി​യ​സ് കാ​ല​ത്തി​ന്‍റെ ചു​രം ക​ട​ന്നു പോ​യി​ട്ടും മ​രി​ക്കാ​തെ ജീ​വി​ക്കു​ന്ന​ത്.

സി​നി​മ​യി​ല്‍ ഹാ​സ്യ വേ​ഷ​ങ്ങ​ള്‍ ചെ​യ്ത് ചി​രി​പ്പി​ച്ച​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ വി.​ഡി. രാ​ജ​പ്പ​ൻ കേ​ര​ളീ​യ​രെ ചി​രി​പ്പി​ച്ച​ത് ത​ന്‍റെ പാ​ര​ഡി ഗാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ്.

ഒ​രു ക​വി​യോ ഗാ​ന​ര​ച​യി​താ​വോ ഏ​റെ പാ​ടു​പെ​ട്ട് സൃ​ഷ്ടി​ച്ച എ​ടു​ക്കു​ന്ന ഒ​രു പാ​ട്ടി​ന് സം​ഗീ​ത​സം​വി​ധാ​യ​ക​ര്‍ ദി​വ​സ​ങ്ങ​ളോ​ളം പാ​ടു​പെ​ട്ട് ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ന്ന ഈ​ണം അ​തേ​പ​ടി നി​ല​നി​ര്‍​ത്തി വ​രി​ക​ള്‍ മാ​റ്റി​യെ​ഴു​തി സൃ​ഷ്ടി​ക്കു​ന്ന പാ​ര​ഡി ഗാ​ന​ങ്ങ​ള്‍ പ​ല​പ്പോ​ഴും വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് വി​ധേ​യ​മാ​കാ​റു​ണ്ടെ​ങ്കി​ലും വി.​ഡി.​രാ​ജ​പ്പ​ന്‍റെ പാ​ര​ഡി ഗാ​ന​ങ്ങ​ള്‍ പ്ര​മു​ഖ​രാ​യ ഗാ​ന​ര​ച​യി​താ​ക്ക​ളും സം​ഗീ​ത സം​വി​ധാ​യ​ക​രും വ​രെ നെ​ഞ്ചോ​ട് ചേ​ര്‍​ത്തു പി​ടി​ച്ചി​ട്ടു​ണ്ട്.

ജ​ന​കീ​യ​നാ​യി​രു​ന്നു പാ​ര​ഡി ഗാ​ന​ങ്ങ​ളു​ടെ ത​മ്പു​രാ​നാ​യ വി.​ഡി.​രാ​ജ​പ്പ​ന്‍. പാ​ട്ട് ഏ​താ​യാ​ലും അ​തി​ല്‍ എ​ല്ലാം പാ​ര​ഡി ക​ണ്ടെ​ത്തു​ന്ന ബ്രി​ല്ല്യ​ന്‍റ് ആ​യി​രു​ന്നു വി.​ഡി. രാ​ജ​പ്പ​ന്‍. അ​തൊ​ട്ടും എ​ളു​പ്പ​മു​ള്ള ഒ​രു പ​ണി ആ​യി​രു​ന്നി​ല്ല എ​ന്ന​തു​കൊ​ണ്ട് ത​ന്നെ​യാ​ണ് അ​തി​നെ ബ്രി​ല്ല്യ​ന്‍​സ് എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

ഈ​ണ​ത്തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വ​രി​ക​ള്‍ ചേ​ര്‍​ക്കു​ക ഒ​രു​പ​ക്ഷേ എ​ളു​പ്പ​മാ​ണെ​ങ്കി​ലും താ​ന്‍ ആ ​വ​രി​ക​ളി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന സാ​മൂ​ഹി​ക വി​മ​ര്‍​ശ​ന​മോ സാ​മൂ​ഹി​ക​മാ​യ തി​രു​ത്തോ സാ​ധ്യ​മാ​ക​ണ​മെ​ങ്കി​ല്‍ പ​ണി കു​റ​ച്ചെ​ടു​ക്ക​ണം. എ​ന്നാ​ല്‍ വി.​ഡി.​രാ​ജ​പ്പ​ന്‍ അ​ത് വ​ള​രെ ലാ​ഘ​വ​ത്തോ​ടെ ല​ളി​ത​മാ​യി അ​നാ​യാ​സം ചെ​യ്തു.

ക​ടും​ക​ട്ടി വാ​ക്കു​ക​ള്‍ അ​ദ്ദേ​ഹം ത​ന്‍റെ പാ​ര​ഡി ഗാ​ന​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ച്ചി​ല്ല. അ​ഥ​വാ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ത് ന​മ്മെ ചി​രി​പ്പി​ക്കു​ക​യും ചെ​യ്യു​മാ​യി​രു​ന്നു. ഒ​ര​ല്പം അ​തി​ശ​യോ​ക്തി ക​ല​ര്‍​ത്തി പ​റ​ഞ്ഞാ​ല്‍ കു​ഞ്ച​ന്‍ ന​മ്പ്യാ​ര്‍​ക്ക് ശേ​ഷം ത​ന്‍റെ ചു​റ്റു​പാ​ടും ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ വി​മ​ര്‍​ശ​നാ​ത്മ​ക​മാ​യ കാ​ഴ്ച​പ്പാ​ടോ​ടെ നോ​ക്കി ക​ണ്ട് അ​ത് ഒ​രു ക​ലാ​രൂ​പ​ത്തി​ലേ​ക്ക് പ​റി​ച്ചു ന​ട്ട് ഏ​റ്റ​വും ഭം​ഗി​യാ​യി ജ​ന​പ്രി​യ​മാ​യി അ​വ​ത​രി​പ്പി​ക്കാ​ന്‍ രാ​ജ​പ്പ​ന് സാ​ധി​ച്ചു.

ഇ​ന്നും വി.​ഡി. രാ​ജ​പ്പ​ന്‍റെ പാ​ര​ഡി ഗാ​ന​ങ്ങ​ള്‍ കേ​ള്‍​ക്കു​ന്ന മ​ല​യാ​ളി​ക​ള്‍ കേ​ര​ള​ത്തി​ലും കേ​ര​ള​ത്തി​ലും പു​റ​ത്തും ഉ​ണ്ട് എ​ന്ന​താ​ണ് സ​ത്യം. ഓ​ഡി​യോ കാ​സ​റ്റു​ക​ള്‍ കേ​ര​ള​ത്തി​ല്‍ ഒ​രു ത​രം​ഗ​മാ​യി മാ​റി​യ കാ​ല​ത്ത് ഏ​തു വീ​ട്ടി​ലും ഒ​രു വി.​ഡി. രാ​ജ​പ്പ​ന്‍റെ പാ​ര​ഡി ഗാ​ന​ത്തി​ന്‍റെ ഒ​രു കാ​സ​റ്റ് എ​ങ്കി​ലും ഉ​ണ്ടാ​വാ​റു​ണ്ട്.

ചെ​റു​പ്പ​ക്കാ​രും പ്രാ​യ​മാ​യ​വ​രും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മൊ​ക്കെ രാ​ജ​പ്പ​ന്‍റെ പാ​ര​ഡി ഗാ​ന​ങ്ങ​ള്‍ ആ​സ്വ​ദി​ച്ചു. അ​തി​നൊ​രു കാ​ര​ണം ആ ​ഗാ​ന​ങ്ങ​ളി​ല്‍ അ​വ​ര്‍ കേ​ട്ട​ത് ത​ങ്ങ​ള്‍​ക്ക് അ​റി​യു​ന്ന നാ​ടി​ന്‍റേ​യും നാ​ട്ടാ​രു​ടെ​യും ക​ഥ​ക​ളാ​ണ് അ​വ​രു​ടെ വേ​വ​ലാ​തി​ക​ളാ​ണ്, സ​ങ്ക​ട​പെ​യ്തു​ക​ളാ​ണ്, ഒ​രു നാ​ട്ടി​ട വ​ഴി​യി​ലെ വേ​ലി​ക്ക് അ​പ്പു​റ​വും ഇ​പ്പു​റ​വും നി​ന്ന് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ്... അ​വ​ര​ത് ക​ണ്ണ​ട​ച്ച് കേ​ട്ട് ആ​സ്വ​ദി​ച്ചു.. പ​ര​സ്പ​രം മൂ​ളി​പ്പാ​ടി..

വെ​ള്ളി​ക്കു​ഴി​യി​ല്‍ ദേ​വ​ദാ​സ​ന്‍ രാ​ജ​പ്പ​ന്‍ എ​ന്ന വി.​ഡി.​രാ​ജ​പ്പ​ന്‍ ഹാ​സ്യ​ക​ഥാ​പ്ര​സം​ഗ​ത്തി​ലൂ​ടെ പാ​ര​ഡി ഗാ​ന​ങ്ങ​ള്‍ ആ​സ്വാ​ദ​ക ഹൃ​ദ​യ​ങ്ങ​ളി​ല്‍ വീ​ണ്ടും വീ​ണ്ടും പാ​ടാ​ന്‍ ക​ഴി​യും വി​ധം നി​റ​ച്ചു. കോ​ട്ട​യ​ത്താ​യി​രു​ന്നു വി.​ഡി.​രാ​ജ​പ്പ​ന്‍റെ ജ​ന​ന​മെ​ങ്കി​ലും കേ​ര​ളം മു​ഴു​വ​ന്‍ രാ​ജ​പ്പ​നെ​യും ഈ​ണ​ങ്ങ​ളേ​യും ഇ​ട​നെ​ഞ്ചി​ലേ​റ്റി.

ത​ന്‍റെ പാ​ര​ഡി​ക​ളി​ലും ഹാ​സ്യ ക​ഥാ​പ്ര​സം​ഗ​ത്തി​ലും ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​ദ്ദേ​ഹം കൂ​ടു​ത​ലും കൊ​ണ്ടു​വ​ന്ന​ത മൃ​ഗ​ങ്ങ​ള്‍, വാ​ഹ​ന​ങ്ങ​ള്‍, നാ​യ, പോ​ത്ത്, എ​രു​മ, ത​വ​ള, കോ​ഴി, പാ​മ്പ് എ​ന്നി​വ​യൊ​ക്കെ​യാ​യി​രു​ന്നു. ഒ​റ്റ​ത്ത​വ​ണ കേ​ള്‍​ക്കു​മ്പോ​ള്‍ ത​ന്നെ ആ​സ്വാ​ദ​ക​രു​ടെ മ​ന​സി​ല്‍ കു​രു​ങ്ങി​ക്കി​ട​ക്കു​ന്ന ടൈ​റ്റി​ലു​ക​ളി​ടാ​ന്‍ വി.​ഡി.​രാ​ജ​പ്പ​ന് പ്ര​ത്യേ​ക ക​ഴി​വാ​യി​രു​ന്നു.

പ്രി​യേ നി​ന്‍റെ കു​ര, കു​മാ​രി എ​രു​മ, മാ​ക് മാ​ക്, ചി​ക​യു​ന്ന സു​ന്ദ​രി, എ​ന്നെ​ന്നും കു​ര​ങ്ങേ​ട്ട​ന്‍റെ തു​ട​ങ്ങി​യ ഹാ​സ്യ ക​ഥാ​പ്ര​സം​ഗ​ങ്ങ​ള്‍ വേ​ദി​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​മ്പോ​ള്‍ സ​ദ​സ് ചി​രി​ച്ചാ​ര്‍​മാ​ദി​ച്ചി​ള​കി മ​റി​യു​മാ​യി​രു​ന്നു.

കേ​ര​ള​ത്തി​ലും വി​ദേ​ശ​ത്തു​മാ​യി എ​ത്ര​യോ വേ​ദി​ക​ളി​ല്‍ വി.​ഡി.​രാ​ജ​പ്പ​ന്‍ നി​റ​ഞ്ഞാ​ടി​യി​രി​ക്കു​ന്നു. കാ​സ​റ്റു​ക​ളി​ലൂ​ടെ​യാ​ണ് രാ​ജ​പ്പ​ന്‍ കൂ​ടു​ത​ല്‍ പ്ര​ശ​സ്ത​നാ​യ​ത്. അ​ന്ന​ത്തെ ബ​സു​ക​ളി​ലും ക​ല്യാ​ണ വീ​ടു​ക​ളി​ലും ഉ​ത്സ​വ​പ്പ​റ​മ്പു​ക​ളി​ലു​മൊ​ക്കെ അ​ല​യ​ടി​ച്ചി​രു​ന്ന​ത് വി.​ഡി.​രാ​ജ​പ്പ​ന്‍റെ പാ​ര​ഡി​ക​ളു​ടേ​യും ഹാ​സ്യ ക​ഥാ​പ്ര​സം​ഗ​ങ്ങ​ളു​ടെ യും ​ഓ​ഡി​യോ കാ​സ​റ്റു​ക​ളി​ല്‍ നി​ന്നു​ള്ള സൂ​പ്പ​ര്‍​പാ​ര​ഡി​ക​ളാ​യി​രു​ന്നു.

അ​ന്നൊ​ക്കെ ഗ​ള്‍​ഫി​ല്‍ നി​ന്നും വ​രു​ന്ന​വ​ര്‍ കൊ​ണ്ടു​വ​ന്നി​രു​ന്ന ഓ​ഡി​യോ കാ​സ​റ്റു​ക​ളി​ല്‍ വി.​ഡി.​രാ​ജ​പ്പ​ന്‍റെ കാ​സ​റ്റു​ക​ള്‍​ക്കേ​റെ ഡി​മാ​ൻ​ഡാ​യി​രു​ന്നു. പ്ര​ത്യേ​ക ശ​ബ്ദ​മാ​യി​രു​ന്നു രാ​ജ​പ്പ​ന്‍റേ​ത്. ശ്രു​തി​മ​ധു​ര​മോ സം​ഗ​തി​യും ടെ​മ്പോ​യു​മൊ​ക്കെ ഒ​ത്തു ചേ​ര്‍​ന്ന​തോ അ​ല്ല, മ​റി​ച്ച് ചി​രി​പ്പി​ക്കാ​ന്‍ ക​ഴി​വു​ള്ള ശ​ബ്ദ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. ഒ​രു ചെ​റി​യ​മൂ​ള​ലോ ചി​രി​യോ ധാ​രാ​ള​മാ​യി​രു​ന്നു മ​ല​യാ​ളി​ക​ളെ ചി​രി​പ്പി​ക്കാ​ന്‍.

Todays Story

പു​ഴ​യ​റി​വു​ക​ളി​ല്‍ പ​ഠി​ക്കാ​നു​ണ്ടേ​റെ

തോ​ട്ടു​മീ​നു​ക​ളെ​പ്പ​റ്റി​യും അ​വ​യെ പി​ടി​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത രീ​തി​ക​ളെ​പ്പ​റ്റി​യും നാ​മ​വ​ശേ​ഷ​മാ​യ മ​ത്സ്യ​വം​ശ​ങ്ങ​ളെ​പ്പ​റ്റി​യും കേ​ര​ള​ത്തി​ലാ​ദ്യ​മാ​യൊ​രു പ​ഠ​നം ന​ട​ക്കു​ന്നു.

തോ​ട​രി​ക് വാ​ട്സാ​പ്പ് ഗ്രൂ​പ്പ് പ​രി​സ്ഥി​തി സം​ഘ​ട​ന​യാ​യ സീ​ക്കു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​യ്യ​ന്നൂ​രും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി സ​ര്‍​വേ ന​ട​ത്തു​ന്ന​ത്. നാ​ട​ന്‍ മ​ത്സ്യ​ങ്ങ​ളു​ടെ വം​ശ​നാ​ശം എ​ങ്ങി​നെ ത​ട​യാ​മെ​ന്നും മ​ത്സ്യ ഉ​ദ്പാ​ദ​നം എ​ങ്ങി​നെ വ​ര്‍​ധി​പ്പി​ക്കാ​മെ​ന്ന​തി​നെ​പ്പ​റ്റി​യും ഇ​വ​ര്‍ പ​ഠ​നം ന​ട​ത്തി.

അ​തി​ഗു​രു​ത​ര​മാ​യ പാ​രി​സ്ഥി​തി​ക പ്ര​തി​സ​ന്ധി​ക​ളാ​ണ് പു​ഴ​ക​ളും തോ​ടു​ക​ളും നേ​രി​ടു​ന്ന​ത്. പു​ഴ​യെ​ന്ന​ത് കേ​വ​ലം ജ​ല​പ്ര​വാ​ഹ​മ​ല്ലെ​ന്നും അ​നേ​കം ജീ​വ​ജാ​ല​ങ്ങ​ളു​ടെ ആ​വാ​സ വ്യ​വ​സ്ഥ​യാ​ണെ​ന്നും ഓ​ര്‍​മി​ക്കേ​ണ്ട​തു​ണ്ട്.

മ​ത്സ്യ ഉ​ദ്പാ​ദ​ന​ത്തി​നാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളി​ല്‍ പ​ല​തും വി​പ​രീ​ത​ഫ​ല​മാ​ണ് ന​ല്‍​കു​ന്ന​ത്. ഉ​ള്‍​ന​ട​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വീ​ടു​ക​ളി​ലെ അ​ടു​പ്പു​ക​ള്‍ പ​ല​ദി​വ​സ​ങ്ങ​ളി​ലും പു​ക​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്.

തോ​ടു​ക​ളി​ല്‍ മ​ത്സ്യ​ങ്ങ​ള്‍​ക്ക് ജീ​വി​ക്കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി. ഇ​തി​ന്‍റെ​യെ​ല്ലാം പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​ഠ​നം ന​ട​ത്തി​യ​തെ​ന്ന് തോ​ട​രി​ക് ഗ്രൂ​പ് ക​ണ്‍​വീ​ന​ര്‍ സി. ​ദി​വാ​ക​ര​ന്‍ പ​റ​യു​ന്നു.

പ​ല​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ ന​മു​ക്ക് ന​ഷ്ട​പ്പെ​ട്ട നാ​ട​ന്‍ മ​ത്സ്യ ഇ​ന​ങ്ങ​ളെ​യും അ​വ ന​ഷ്ട​പ്പെ​ടാ​നി​ട​യാ​ക്കി​യ കാ​ര​ണ​ങ്ങ​ളും ഇ​വ​യു​ടെ സ്ഥാ​ന​ത്തേ​ക്ക് കു​ടി​യേ​റി​യ വി​ദേ​ശ മ​ത്സ്യ​ഇ​ന​ങ്ങ​ളെ​യും തോ​ട്ടു​മീ​നു​ക​ളു​ടെ സ്വ​ഭാ​വ വി​ശേ​ഷ​ങ്ങ​ളെ​പ്പ​റ്റി​യു​മു​ള്ള പ​ഠ​ന​മാ​ണ് സീ​ക്കു​മാ​യി സ​ഹ​ക​രി​ച്ച് മു​പ്പ​തോ​ളം പേ​ര്‍ ന​ട​ത്തി​യ​ത്.

ബെ​ന്‍റു​ക​ളും ജോ​യി​ന്‍റു​ക​ളു​മി​ട്ട് വെ​ള്ളം ക​യ​റാ​താ​ക്കി​യ പി​വി​സി പൈ​പ്പു​ക​ളും കാ​റി​ന്‍റെ​യും ലോ​റി​യു​ടെ​യും കാ​റ്റു​നി​റ​ച്ച ട്യൂ​ബു​ക​ളു​മു​പ​യോ​ഗി​ച്ചു​ണ്ടാ​ക്കി​യ നാ​ലു​പേ​ര്‍​ക്ക് ക​യ​റാ​വു​ന്ന തോ​ണി​യു​ണ്ടാ​ക്കി​യാ​യി​രു​ന്നു വെ​ള്ള​ത്തി​ലെ പ​ഠ​നം.

മൂ​ന്നു​മാ​സ​ത്തെ മ​ത്സ്യ നി​രീ​ക്ഷ​ണ​ത്തി​നും സ​ര്‍​വേ​യ്ക്കും ശേ​ഷം പു​ഴ​യ​റി​വു​ള്ള​വ​രു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​ക​ള്‍ സ​ര്‍​വേ​യി​ല്‍ ക​ണ്ടെ​ത്തി​യ വി​വ​ര​ങ്ങ​ള്‍ അ​ര​ക്കി​ട്ടു​റ​പ്പി​ക്കു​ന്ന​താ​യി​രു​ന്നു.

ക​വ്വാ​യി​പ്പു​ഴ​യു​ടെ പ്ര​ധാ​ന കൈ​വ​ഴി​യാ​യ വെ​ള്ളൂ​ര്‍​പ്പു​ഴ​യി​ലെ നാ​ട​ന്‍ മീ​നു​ക​ളെ​ക്കു​റി​ച്ചും അ​വ​യെ വെ​റും കൈ​കൊ​ണ്ട് പി​ടി​ച്ചെ​ടു​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത രീ​തി​ക​ളെ​ക്കു​റി​ച്ചും അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​ക്കാ​ല​ത്തെ പു​ഴ​യ​റി​വു​ക​ളു​ള്ള​വ​രാ​ണ് അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​ച്ച​ത്.

നാ​ട​ന്‍ മ​ത്സ്യ​ങ്ങ​ള്‍ അ​പ്ര​ത്യ​ക്ഷ​മാ​കു​ന്നു

ക​രി​ങ്കു​ഴി പാ​ല​ത്തി​ന് കീ​ഴി​ല്‍ ന​ട​ത്തി​യ പു​ഴ​യ​റി​വ് പ​ങ്കു​വ​യ്ക്ക​ല്‍ പ​രി​പാ​ടി​യി​ല്‍ മീ​നു​ക​ളു​ടെ സ്വ​ഭാ​വ വി​ശേ​ഷ​ങ്ങ​ളെ​പ്പ​റ്റി​യു​ള്ള നാ​ട്ട​റി​വു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട​ത്.

വെ​ള്ളൂ​ര്‍ പു​ഴ​യി​ല്‍ ഒ​രു കാ​ല​ത്ത് സു​ല​ഭ​മാ​യി​രു​ന്ന മ​ണ​ക്കൊ​ട്ട​ന്‍, ക​രി​ങ്കു​രു​ട​ന്‍ എ​ന്നീ മീ​നു​ക​ള്‍ പൂ​ര്‍​ണ​മാ​യും അ​പ്ര​ത്യ​ക്ഷ​മാ​യ​താ​യും നാ​ട​ന്‍ മു​ഷു​വും കാ​ട​നും പു​ല്ല​നും(​കു​റു​വ) അ​ത്യ​പൂ​ര്‍​വ മ​ത്സ്യ​ങ്ങ​ളാ​യി മാ​റി​യ​താ​യും പ​ഠ​ന​ത്തി​ല്‍ ക​ണ്ടെ​ത്തി.

ആ​ഫ്രി​ക്ക​ന്‍ മു​ഷു​വാ​ണ് നാ​ട​ന്‍ മു​ഷു​വി​നെ ഇ​ല്ലാ​താ​ക്കി​യ​ത്. അ​തേ​സ​മ​യം തി​ലോ​പ്പി​യ, ആ​ഫ്രി​ക്ക​ന്‍ മു​ഷു, വി​യ​റ്റ്‌​നാം ക​യ്ച​ല്‍, അ​നാ​ബ​സ് എ​ന്നീ അ​ധി​നി​വേ​ശ മ​ത്സ്യ​ങ്ങ​ള്‍ കൂ​ടി​വ​രു​ന്ന​താ​യും ച​ര്‍​ച്ച​യി​ല്‍ വി​ല​യി​രു​ത്ത​പ്പെ​ട്ടു.

മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ സു​ല​ഭ​വും ഇ​ന്ന് അ​സു​ല​ഭ​വു​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന നാ​ട​ന്‍ ക​യ്ച​ലും (വ​രാ​ല്‍) വി​യ​റ്റ്‌​നാം ക​യ്ച​ലു​മാ​യി ക്രോ​സിം​ഗ് ന​ട​ക്കു​ന്ന​താ​യും സ​ര്‍​വേ​യി​ല്‍ ക​ണ്ടെ​ത്തി.

മ​ത്സ്യ​സ​മ്പ​ത്ത് വ​ര്‍​ധി​പ്പി​ക്കാ​നെ​ന്ന പേ​രി​ല്‍ സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ നി​ക്ഷേ​പി​ക്ക​പ്പെ​ടു​ന്ന വി​ദേ​ശ​യി​ന​ങ്ങ​ള്‍ നാ​ട​ന്‍ ക​യ്ച​ലി​ന്‍റെ വം​ശ​ശു​ദ്ധി​യും നി​ല​നി​ല്‍​പ്പു​ത​ന്നെ​യും അ​പ​ക​ട​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന ആ​ശ​ങ്ക​യാ​ണ് ച​ര്‍​ച്ച​യി​ലു​യ​ര്‍​ന്ന​ത്.

മു​പ്പ​തോ​ളം ശു​ദ്ധ​ജ​ല​മ​ത്സ്യ​ങ്ങ​ള്‍ സു​ല​ഭ​മാ​യി​രു​ന്നി​ട​ത്ത് പ​തി​ന​ഞ്ചോ​ളം മ​ത്സ്യ​ങ്ങ​ളേ ഇ​പ്പോ​ള്‍ ല​ഭ്യ​മാ​കു​ന്നു​ള്ളൂ എ​ന്നും കേ​ര​ള​ത്തി​ലെ ത​ന​തു​മ​ത്സ്യ​മാ​യ മ​ഞ്ഞ​ളേ​ട്ട​യു​ടെ(​മ​ഞ്ഞ​ക്കൂ​രി) എ​ണ്ണ​ത്തി​ല്‍ ഈ ​വ​ര്‍​ഷം ഗ​ണ്യ​മാ​യ വ​ര്‍​ധ​ന​വ് ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും പ​ഠ​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന ദി​വാ​ക​ര​ന്‍ പ​റ​ഞ്ഞു.

അ​ത്യ​പൂ​ര്‍​വ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന 23 ഇ​നം നാ​ട​ന്‍ മ​ത്സ്യ​ങ്ങ​ളു​ടെ ഫോ​ട്ടോ​യെ​ടു​ക്കാ​നാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

Todays Story

കേ​ര​ള​ത്തി​ന്‍റെ ക​രു​ത​ലാ​ണ് ഹ​രി​ത​ക​ര്‍​മ്മ​സേ​ന

കേ​ര​ളം ക്ലീ​നാ​ക്കു​ന്ന വ​നി​താ ഹ​രി​ത​ക​ര്‍​മ സേ​ന​യു​ടെ അം​ഗ​ബ​ലം 36,000 പി​ന്നി​ടു​ന്നു. അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ സം​സ്ഥാ​ന​ത്തെ 86 ല​ക്ഷം പാ​ര്‍​പ്പി​ട​ങ്ങ​ളി​ലും 2.57 ല​ക്ഷം സ്ഥാ​പ​ന​ങ്ങ​ളി​ലും​നി​ന്ന് പ്ര​തി​വ​ര്‍​ഷം 6.5 ല​ക്ഷം ട​ണ്‍ മാ​ലി​ന്യം സം​ഭ​രി​ച്ച് സം​സ്‌​ക​രി​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ശു​ചീ​ക​ര​ണ സേ​ന​യാ​ണ് ഇ​വി​ട​ത്തെ ഹ​രി​ത​ക​ര്‍​മ​സേ​ന.

കു​ടും​ബ​ശ്രീ മി​ഷ​നു കീ​ഴി​ല്‍ 2017ല്‍ ​ആ​രം​ഭി​ച്ച ഹ​രി​ത​ക​ര്‍​മ​സേ​ന ഇ​പ്പോ​ള്‍ ഇ​ല​ക്‌​ട്രോ​ണി​ക് മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​ലൂ​ടെ മ​റ്റൊ​രു മു​ന്നേ​റ്റം​കൂ​ടി കു​റി​ച്ചി​രി​ക്കു​ന്നു. ഇ​ക്കൊ​ല്ലം അ​ര ല​ക്ഷം ട​ണ്‍ ഇ ​വേ​സ്റ്റ് സേ​ന സം​ഭ​രി​ച്ചു​ക​ഴി​ഞ്ഞു.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ്, ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി, ശു​ചി​ത്വ മി​ഷ​ന്‍, കു​ടും​ബ​ശ്രീ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​ല ന​ല്‍​കി​യാ​ണ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഇ​ല​ക്‌​ട്രോ​ണി​ക് മാ​ലി​ന്യ സം​ഭ​ര​ണം. അ​പ​ക​ട​ക​ര​മ​ല്ലാ​ത്ത 44 ഇ​നം ഇ​ല​ക്‌​ട്രോ​ണി​ക്-​ഇ​ല​ക്‌​ട്രി​ക്ക​ല്‍ മാ​ലി​ന്യ​ങ്ങ​ളാ​ണ് സേ​ന വി​ല ന​ല്‍​കി ശേ​ഖ​രി​ക്കു​ന്ന​ത്. ഇ- ​മാ​ലി​ന്യ​ത്തി​ന് വി​ല​യാ​യി മൂ​ന്ന​ര ല​ക്ഷം രൂ​പ​യാ​ണ് ഇ​തു​വ​രെ ഉ​ട​മ​സ്ഥ​ര്‍​ക്കു ന​ല്‍​കി​യ​ത്.

ടെ​ലി​വി​ഷ​ന്‍, റ​ഫ്രി​ജ​റേ​റ്റ​ര്‍, വാ​ഷിം​ഗ് മെ​ഷീ​ന്‍, മൈ​ക്രോ​വേ​വ് ഓ​വ​ന്‍, മി​ക്സ​ര്‍ ഗ്രൈ​ന്‍​ഡ​ര്‍, ഫാ​ന്‍, ലാ​പ്‌​ടോ​പ്, ക​മ്പ്യൂ​ട്ട​ര്‍, മോ​ണി​റ്റ​ര്‍, മൗ​സ്, കീ​ബോ​ര്‍​ഡ്, എ​ല്‍​സി​ഡി മോ​ണി​റ്റ​ര്‍, എ​ല്‍​സി​ഡി/​എ​ല്‍​ഇ​ഡി ടെ​ലി​വി​ഷ​ന്‍, പ്രി​ന്‍റ​ര്‍, ഫോ​ട്ടോ​സ്റ്റാ​റ്റ് മെ​ഷീ​ന്‍, തേ​പ്പു​പെ​ട്ടി, മോ​ട്ടോ​ര്‍, മൊ​ബൈ​ല്‍ ഫോ​ണ്‍, ടെ​ലി​ഫോ​ണ്‍, റേ​ഡി​യോ, മോ​ഡം, എ​യ​ര്‍ ക​ണ്ടീ​ഷ​ണ​ര്‍, ബാ​റ്റ​റി, ഇ​ന്‍​വെ​ര്‍​ട്ട​ര്‍, യു​പി​എ​സ്, സ്റ്റെ​ബി​ലൈ​സ​ര്‍, വാ​ട്ട​ര്‍ ഹീ​റ്റ​ര്‍, വാ​ട്ട​ര്‍ കൂ​ള​ര്‍, ഇ​ന്‍​ഡ​ക്ഷ​ന്‍ കു​ക്ക​ര്‍, എ​സ്എം​പി​എ​സ്, ഹാ​ര്‍​ഡ് ഡി​സ്‌​ക്, സി​ഡി ഡ്രൈ​വ്, പി​സി​ബി ബോ​ര്‍​ഡു​ക​ള്‍, സ്പീ​ക്ക​ര്‍, ഹെ​ഡ്ഫോ​ണു​ക​ള്‍, സ്വി​ച്ച് ബോ​ര്‍​ഡു​ക​ള്‍, എ​മ​ര്‍​ജ​ന്‍​സി ലാ​മ്പ് തു​ട​ങ്ങി​യ​വ ഹ​രി​ത​ക​ര്‍​മ​സേ​ന ഏ​റ്റെ​ടു​ക്കും.

പ​ഴ​യ റ​ഫ്രി​ജ​റേ​റ്റ​റി​നു കി​ലോ​യ്ക്ക് 16 രൂ​പ​യും ലാ​പ്‌​ടോ​പ്പി​ന് 104 രൂ​പ​യും വി​ല ന​ല്‍​കും. എ​ല്‍​സി​ഡി/ എ​ഇ​ഡി ടി​വി- 16 രൂ​പ, ടോ​പ് ലോ​ഡ് വാ​ഷിം​ഗ് മെ​ഷീ​ന്‍- 16 രൂ​പ , ഫ്ര​ണ്ട് ലോ​ഡ്- 9, സീ​ലിം​ഗ് ഫാ​ന്‍- 41, മൊ​ബൈ​ല്‍ ഫോ​ണ്‍- 115, സ്വി​ച്ച് ബോ​ര്‍​ഡ്-17, എ​യ​ര്‍ ക​ണ്ടീ​ഷ​ന​ര്‍- 58 എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​രു കി​ലോ​യ്ക്കു​ള്ള വി​ല നി​ര​ക്ക്.

 

Todays Story

റൈ​ഡു​ക​ള്‍ സേ​ഫ് ആ‍​യി​രി​ക്ക​ട്ടെ

ഓ​രോ സ​ഞ്ചാ​രി​ക​ളും റൈ​ഡു​ക​ള്‍ ജീ​വി​ത​ത്തി​ന്‍റെ ഒ​രു ഭാ​ഗ​മാ​യി ത​ന്നെ ക​രു​തു​ന്ന​വ​രാ​ണ്. കാ​ണാ​ത്ത സ്ഥ​ല​ങ്ങ​ള്‍ തേ​ടിപ്പോകു​ന്ന യാ​ത്ര​ക​ളി​ല്‍ മി​ക്ക​പ്പോ​ഴും കൂ​ട്ട് സ്വ​ന്തം വ​ണ്ടി ത​ന്നെ​യാ​യി​രി​ക്കും. ഒ​രു തോ​ന്ന​ലി​ല്‍ പെ​ട്ടെ​ന്നു പു​റ​പ്പെ​ടു​ന്ന യാ​ത്ര​ക​ളു​ണ്ടാ​കാം.

അ​തി​നാ​ല്‍ ത​ന്നെ ഇ​ത്ത​രം യാ​ത്ര​ക​ള്‍​ക്ക് വേ​ണ്ട​ത്ര മു​ന്നൊ​രു​ക്ക​ങ്ങ​ളും കു​റ​വാ​യി​രി​ക്കും. യാ​ത്ര എ​വി​ടേക്ക് ആ​യാ​ലും ഓ​ടി​ക്കു​ന്ന വാ​ഹ​നം ഏ​താ​യാ​ലും സു​ര​ക്ഷി​ത​ത്വ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ വി​ട്ടു​വീ​ഴ്ച പാ​ടി​ല്ല എ​ന്ന​തി​ന് നി​ര​വ​ധി ഉ​ദാ​ഹ​ര​ണ​ങ്ങ​ള്‍ ന​മ്മു​ടെ ക​ണ്‍​മു​ന്‍​പി​ലു​ണ്ട്.

ഒ​രു ജീ​വ​ന്‍ പൊ​ലി​യു​മ്പോ​ള്‍ മാ​ത്രം അ​തി​നെ​ക്കു​റി​ച്ച് ചി​ന്തി​ക്കേ​ണ്ടി വ​രു​ന്ന​തും പി​ന്നീ​ട് എ​ല്ലാം മ​റ​ന്നു പ​ഴ​യ താ​ള​ത്തി​ലെ​ത്തു​ന്ന​തും മാ​റ്റി നി​ര്‍​ത്തേ​ണ്ട കാ​ര്യ​ങ്ങ​ള്‍ ത​ന്നെ​യാ​ണ്. സു​ര​ക്ഷി​ത​യാ​ത്ര​യ്ക്കാ​യി ചി​ല മു​ന്‍​ക​രു​ത​ലു​ക​ള്‍ എ​ടു​ക്കു​ന്ന​ത് ന​ല്ല​താ​ണ്.

ഹെൽ​മെറ്റി​നോ​ട് നോ ​കോം​പ്രോ​മൈ​സ്

ഏ​തു ത​ര​ത്തി​ലു​ള്ള യാ​ത്ര​യാ​ണെ​ങ്കി​ലും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ പോ​കു​മ്പോ​ള്‍ സു​ര​ക്ഷ ത​ന്നെ​യാ​ണ് മുഖ്യം. അ​തി​നാ​യി ആ​ദ്യം ചെ​യ്യേ​ണ്ട​ത് യാ​ത്ര​ക​ളി​ല്‍ ഹെ​ല്‍​മെ​റ്റ് ധ​രി​ക്കു​ക എ​ന്ന​ത് ത​ന്നെ​യാ​ണ്. എ​ത്ര ചെ​റി​യ ദൂ​ര​ത്തേ​ക്കാ​ണ് പോ​കു​ന്ന​തെ​ങ്കി​ലും ഹെ​ല്‍​മെറ്റ് നി​ര്‍​ബ​ന്ധ​മാ​ക്ക​ണം.

വ​ണ്ടി ഓ​ടി​ക്കു​ന്ന ആ​ള്‍ മാ​ത്ര​മ​ല്ല, പു​റ​കി​ലി​രി​ക്കു​ന്ന ആ​ളും ഹെ​ല്‍​മെ​റ്റ് ധ​രി​ക്ക​ണം. എ​ന്നാ​ല്‍ ഹെ​ല്‍​മ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​തു കൊ​ണ്ട് എ​ല്ലാ​യ്‌​പ്പോ​ഴും അ​പ​ക​ട​ങ്ങ​ളി​ല്‍നി​ന്നു ര​ക്ഷ​പ്പെ​ട​ണ​മെ​ന്നി​ല്ല.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​മ്പോ​ള്‍ ത​ല​യ്ക്കു​ണ്ടാ​കു​ന്ന ആ​ഘാ​ത​ങ്ങ​ളെ ഒ​രു​പ​രി​ധി വ​രെ ചെ​റു​ത്തു​നി​ര്‍​ത്താ​നേ ഹെ​ല്‍​മെറ്റി​ന് സാ​ധി​ക്കൂ.

റൈ​ഡിംഗ് ഗി​യ​ര്‍ ഉ​പ​യോ​ഗി​ക്കാം

ഹെ​ല്‍​മെ​റ്റ് മാ​ത്രം ഉ​പ​യോ​ഗി​ച്ചാ​ല്‍ ന​മ്മു​ടെ ഭാ​ഗം ക്ലി​യ​റാ​യി എ​ന്നു വി​ശ്വ​സി​ക്കു​ന്ന​വ​ര്‍ ഒ​രു​പാ​ടു​ണ്ട്. എ​ന്നാ​ല്‍ ന​മ്മു​ടെ സു​ര​ക്ഷ പൂ​ര്‍​ണ​മാ​ക​ണ​മെ​ങ്കി​ല്‍ റൈ​ഡി​ംഗ് ഗി​യ​റു​ക​ളും ഉ​പ​യോ​ഗി​ക്ക​ണം.

റൈ​ഡിംഗ് ജാ​ക്ക​റ്റ്, പാ​ന്‍റ്സ്, നീ ​ഗാ​ര്‍​ഡ്, റൈ​ഡിംഗ് ഷൂ, ​പ്രൊ​ട്ട​ക്ടി​വ് ഗ്ലൗ​സ് തു​ട​ങ്ങി​യ​വ​യെ​ല്ലാം യാ​ത്ര​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ശ്ര​ദ്ധി​ക്കു​ക. ദീ​ര്‍​ഘ ദൂ​ര യാ​ത്ര​ക​ളാ​ണെ​ങ്കി​ല്‍ ഇ​വ ഒ​രു കാ​ര​ണ​വ​ശാ​ലും ഒ​ഴി​വാ​ക്ക​രു​ത്.

വ​ണ്ടി സ​ര്‍​വീ​സ് ചെ​യ്യു​ക

ദീ​ര്‍​ഘ​ദൂ​ര റൈ​ഡു​ക​ളി​ല്‍ സു​ര​ക്ഷി​ത​ത്വം ന​മ്മു​ടെ ഭാ​ഗ​ത്തു മാ​ത്ര​മ​ല്ല, വ​ണ്ടി​യു​ടെ ഭാ​ഗ​ത്തും ഉ​ണ്ട് . വ​ണ്ടി​യു​ടെ മി​ക​ച്ച പെ​ര്‍​ഫോ​മ​ന്‍​സി​നാ​യി സ​മ​യാ​സ​മ​യ​ങ്ങ​ളി​ല്‍ സ​ര്‍​വീ​സ് ചെ​യ്യ​ണം.

സ്പാ​ര്‍​ക്ക് പ്ല​ഗ്, ആ​ക്‌​സി​ല​റേ​റ്റ​ര്‍, ബ്രേ​ക്ക് കേ​ബി​ള്‍, ട​യ​ര്‍, ഓ​യി​ല്‍ ലെ​വ​ല്‍ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ എ​ല്ലാ​യ്‌​പ്പോ​ഴും ശ്ര​ദ്ധി​ക്കു​ക.

ഓ​വ​ര്‍ സ്പീ​ഡ് വേ​ണ്ട

അ​മി​ത വേ​ഗ​ത്തി​ല്‍ പോ​കാ​തെ യാ​ത്ര​ക​ളി​ല്‍ കൃ​ത്യ​മാ​യ സ്പീ​ഡി​ല്‍ പോ​വു​ക. അ​മി​ത വേ​ഗം ആ​പ​ത്ത് വി​ളി​ച്ചു​വ​രു​ത്തും. യാ​ത്ര ചെ​യ്യു​മ്പോ​ള്‍ വ​ണ്ടി​യി​ല്‍ പൂ​ര്‍​ണ നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്ക​ണം. ഓ​രോ ദി​വ​സ​ത്തെ​യും യാ​ത്ര മു​ന്‍​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്യു​ക.

ദി​വ​സ​ങ്ങ​ള്‍ നീ​ണ്ടു നി​ല്‍​ക്കു​ന്ന യാ​ത്ര പോ​കു​മ്പോ​ള്‍ ഓ​രോ ദി​വ​സ​വും സ​ഞ്ച​രി​ക്കേ​ണ്ട ദൂ​ര​വും സ​മ​യ​വും മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ക്ക​ണം.

സീ​ബ്രാ ക്രോ​സിം​ഗി​ല്‍

* സീ​ബ്രാ ക്രോ​സ് സൂ​ചി​പ്പി​ക്കു​ന്ന റോ​ഡ് സി​ഗ്‌​ന​ല്‍ ക​ണ്ടാ​ല്‍ വേ​ഗം കു​റ​ച്ച് സീ​ബ്രാ ക്രോ​സി​ന് മു​മ്പാ​യി വാ​ഹ​നം നി​ര്‍​ത്താ​നു​ള്ള റോ​ഡ് മാ​ര്‍​ക്കിം​ഗി​ല്‍ റോ​ഡി​ന് ഇ​ട​തു​ശം ചേ​ര്‍​ത്ത് നി​ര്‍​ത്ത​ണം.

* പെ​ഡ​സ്ട്രി​യ​ന്‍ ക്രോ​സിം​ഗി​ലൂ​ടെ റോ​ഡ് ക്രോ​സ് ചെ​യ്യാ​ന്‍ കാ​ല്‍​ന​ട​ക്കാ​രെ​യും വീ​ല്‍ ചെ​യ​റി​ല്‍ പോ​വു​ന്ന​വ​രെ​യും മ​റ്റും അ​നു​വ​ദി​ക്കു​ക.

* ക്രോ​സിം​ഗി​ല്‍ ആ​രും ത​ന്നെ ഇ​ല്ലെ​ങ്കി​ല്‍ മാ​ത്രം വാ​ഹ​നം മു​ന്നോ​ട്ട് എ​ടു​ക്കു​ക.

* ട്രാ​ഫി​ക് ക​ണ്‍​ട്രോ​ള്‍ സി​ഗ്‌​ന​ല്‍ ഉ​ള്ള ഇ​ട​ങ്ങ​ളി​ല്‍ സ്‌​റ്റോ​പ്പ് ലൈ​നി​നു പു​റ​കി​ലാ​യി മാ​ത്ര​മേ വാ​ഹ​നം നി​ര്‍​ത്താ​വൂ. സ്റ്റോ​പ്പ് ലൈ​ന്‍ മാ​ര്‍​ക്ക് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലോ അ​ത് മാ​ഞ്ഞു പോ​യി​ട്ടു​ണ്ടെ​ങ്കി​ലോ പെ​ഡ​സ്ട്രി​യ​ന്‍ ക്രോ​സിം​ഗി​നു പു​റ​കി​ലാ​യി മാ​ത്രം വാ​ഹ​നം നി​ര്‍​ത്തു​ക.

പെ​ഡ​സ്ട്രി​യ​ന്‍ ക്രോ​സിംഗ് അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടി​ല്ല എ​ങ്കി​ല്‍ വാ​ഹ​നം പ്രൈമ​റി ട്രാ​ഫി​ക് സി​ഗ്‌​ന​ലി​ല്‍ നി​ര്‍​ത്തി​യി​ട​ണം.

ഗ്രീ​ന്‍ സി​ഗ്‌​ന​ല്‍ ഓ​ണ്‍ ആ​യാ​ലും പെ​ഡ​സ്ട്രി​യ​ന്‍ ക്രോ​സിം​ഗി​ല്‍ ആ​രും ഇ​ല്ലെ​ങ്കി​ല്‍ മാ​ത്ര​മേ വാ​ഹ​നം മു​ന്നോ​ട്ട് എ​ടു​ക്കാ​ന്‍ പാ​ടു​ള്ളൂ.

* ‘Give Way' അ​ട​യാ​ള​ത്തി​ന് മു​മ്പാ​യി പെ​ഡ​സ്ട്രി​യ​ന്‍ ക്രോ​സിം​ഗ് ഇ​ല്ലെ​ങ്കി​ല്‍ പോ​ലും അ​വി​ടെ കാ​ല്‍ ന​ട​യാ​ത്ര​ക്കാ​ര്‍​ക്കാ​ണ് മു​ന്‍​ഗ​ണ​ന.

* വാ​ഹ​നം മു​ന്നോ​ട്ട് എ​ടു​ക്കാ​നാ​വാ​ത്ത വി​ധം റോ​ഡി​ല്‍ ട്രാ​ഫി​ക് ബ്ലോ​ക്കി​ല്‍ പെ​ട്ടാ​ല്‍ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പെ​ഡ​സ്ട്രി​യ​ന്‍ ക്രോ​സിം​ഗി​ല്‍ വാഹനം നി​ര്‍​ത്തി​യി​ട​രു​ത്.

പോ​ലീ​സി​നെ അ​റി​യി​ക്കാം

നി​ങ്ങ​ളു​ടെ സ​ന്ദേ​ശം ഒ​ര​പ​ക​ടം ഒ​ഴി​വാ​ക്കി​യേ​ക്കാം. ട്രാ​ഫി​ക് സം​ബ​ന്ധ​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ 9747001099 എ​ന്ന വാ​ട്‌​സ്ആ​പ്പ് ന​മ്പ​റി​ല്‍ ചി​ത്രം, വീ​ഡി​യോ, സ്ഥ​ലം, സ​മ​യം എ​ന്നി​വ സ​ഹി​തം അ​റി​യി​ക്കു​ക.

വി​വ​ര​ങ്ങ​ള്‍​ക്ക് ക​ട​പ്പാ​ട്: കേ​ര​ള പോ​ലീ​സ്

Todays Story

ഒ​രു പ​ഴ​യ​കാ​ല തെ​ര​ഞ്ഞെ​ടു​പ്പ് ക​ഥ...

ഇ​ന്ത്യ​യി​ൽ സ്വ​ത​ന്ത്ര നാ​ട്ടു​രാ​ജ്യ​മാ​യി കൊ​ച്ചി​യും തി​രു​വി​താം​കൂ​റും നി​ൽ​ക്കു​ന്ന​കാ​ല​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്രം കൗ​തു​ക​പ​ര​മാ​ണ്. കോ​ഴി​ക്കോ​ട് ത​ല​സ്ഥാ​ന​മാ​യ മ​ല​ബാ​ർ പ്ര​ദേ​ശം അ​ക്കാ​ല​ത്ത് ബ്രി​ട്ടീ​ഷ് ഭ​ര​ണ​ത്തി​ലാ​യി​രു​ന്നു.

അ​ക്കാ​ല​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് രേ​ഖ​ക​ൾ പു​രാ​രേ​ഖാ വ​കു​പ്പി​നു കീ​ഴി​ലു​ള്ള റീ​ജ​ന​ൽ ആ​ർ​ക്കൈ​വ്സി​ലു​ണ്ട്. സം​സ്ഥാ​ന​ത്ത് മ​ല​ബാ​ർ മേ​ഖ​ല​യി​ലാ​ണ് ഒ​രു നൂ​റ്റാ​ണ്ടി​നു മു​ൻ‍​പ് ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ന്ന​ത്.

1882 മേ​യ് 18ന് ​അ​ന്ന​ത്തെ വൈ​സ്രോ​യ് റി​പ്പ​ൺ പ്ര​ഭു കൊ​ണ്ടു​വ​ന്ന തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ഇ​ന്ത്യ​യി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​ധി​കാ​രം ല​ഭി​ച്ച​ത്.

‘റി​പ്പ​ൺ പ്ര​മേ​യ’​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 1884ൽ ​മ​ദ്രാ​സ് പ്ര​വി​ശ്യ​യി​ൽ മ​ദ്രാ​സ് ലോ​ക്ക​ൽ​ബോ​ർ​ഡ് നി​ല​വി​ൽ​വ​ന്ന​ത്. ജി​ല്ലാ ബോ​ർ​ഡു​ക​ൾ, താ​ലൂ​ക്ക് ബോ​ർ​ഡു​ക​ൾ, വി​ല്ലേ​ജ് യൂ​ണി​യ​നു​ക​ൾ (പ​ഞ്ചാ​യ​ത്ത്) എ​ന്നി​വ​യ്ക്ക് തു​ട​ക്കം കു​റി​ച്ചു.

ഭ​ര​ണ സം​വി​ധാ​നം

മ​ദ്രാ​സ് പ്ര​വി​ശ്യ​യി​ൽ എ​ല്ലാ ജി​ല്ല​ക​ളി​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന അം​ഗ​ങ്ങ​ളോ​ടു കൂ​ടി​യ ജി​ല്ലാ ബോ​ർ​ഡു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ക​ൾ ഈ ​ജി​ല്ലാ ബോ​ർ​ഡു​ക​ളു​ടെ കീ​ഴി​ലാ​യി​രു​ന്നു​വെ​ന്ന് അ​ക്കാ​ല​ത്തെ പു​രാ​രേ​ഖ​ക​ളി​ൽ കാ​ണാം.

എ​ന്നാ​ൽ, നി​യ​മം, നീ​തി​ന്യാ​യം, നി​കു​തി എ​ന്നി​വ ബ്രി​ട്ടീ​ഷു​കാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു. 1954 വ​രെ മ​ല​ബാ​ർ ബോ​ർ​ഡു​ക​ളി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു. 1956ൽ ​സം​സ്ഥാ​ന രൂ​പീ​ക​ര​ണ​ത്തോ​ടെ​യാ​ണ് ലോ​ക്ക​ൽ ബോ​ർ​ഡു​ക​ൾ പി​രി​ച്ചു​വി​ട്ട​തെ​ന്നും രേ​ഖ​ക​ളി​ൽ കാ​ണാം.

ത്രി​ത​ല സം​വി​ധാ​നം

മ​ല​ബാ​ർ ജി​ല്ല​യു​ടെ ഭ​ര​ണ​ത​ല​സ്ഥാ​നം കോ​ഴി​ക്കോ​ട്ടാ​യി​രു​ന്നു. ജി​ല്ലാ ബോ​ർ​ഡു​ക​ൾ​ക്കു കീ​ഴി​ലാ​യി​രു​ന്നു താ​ലൂ​ക്ക് ബോ​ർ​ഡു​ക​ളു​ടെ പ്ര​വ​ർ‍​ത്ത​നം. മ​ല​പ്പു​റം, ത​ല​ശേ​രി, പാ​ല​ക്കാ​ട്, മാ​ന​ന്ത​വാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​ലൂ​ക്ക് ബോ​ർ​ഡു​ക​ളു​ണ്ടാ​യി​രു​ന്നു.

ജി​ല്ലാ ത​ല​സ്ഥാ​ന​മാ​യ കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ചും താ​ലൂ​ക്ക് ബോ​ർ​ഡു​ണ്ടാ​യി​രു​ന്നു. 1920നു ​മു​ൻ​പ് അ​ഞ്ച് താ​ലൂ​ക്ക് ബോ​ർ​ഡു​ക​ളാ​ണു​ള്ള​തെ​ന്ന് ഗ​സ​റ്റി​ൽ പ​റ​യു​ന്നു. 1920നു ​ശേ​ഷം 7 താ​ലൂ​ക്ക് ബോ​ർ​ഡു​ക​ളാ​യി.

വോ​ട്ട​ർ​മാ​രും പോ​ളിം​ഗ് സ്റ്റേ​ഷ​നും

1913ൽ ​ഗ​സ​റ്റി​ൽ ഉ​ൾ​പ്പെ​ട്ട പ​ട്ടി​ക പ്ര​കാ​രം വ​ള​യ​നാ​ട് ദേ​ശ​ക്കാ​ര​നാ​യ സാ​മൂ​തി​രി രാ​ജാ​വി​ന് കോ​ഴി​ക്കോ​ട് താ​ലൂ​ക്കി​ലാ​ണ് വോ​ട്ട​വ​കാ​ശം. അ​ന്ന് സാ​മൂ​തി​രി രാ​ജാ​വി​ന് 67 വ​യ​സാ​യി​രു​ന്നു.

കാ​ര​ന്നൂ​ർ ദേ​ശ​ത്തെ കാ​ര​മ്പ​ള്ളി ഉ​ണ്ണി​ക്കു​റു​പ്പെ​ന്ന ജ​ന്മി​ക്കും ചേ​വാ​യൂ​രി​ലെ പാ​ല​ക്കു​ന്ന​ത്ത് കോ​ളാ​യി ഗോ​വി​ന്ദ​ൻ നാ​യ​ർ​ക്കും ക​സ​ബ ദേ​ശ​ത്തെ ക​ല്ലി​ങ്ങ​ൽ രാ​രി​ച്ച​ൻ​മൂ​പ്പ​നും ക​ച്ചേ​രി ദേ​ശ​ത്തെ ന​മ്പ​ന്നൂ​ർ കോ​ന്ത​ൻ​നാ​യ​ർ​ക്കും വ​ള്ളു​വ​നാ​ട്ടി​ലെ ത​മ്മെ​മൂ​ത്ത പ​ണി​ക്ക​ർ​ക്കും കോ​ഴി​ക്കോ​ട്ടാ​യി​രു​ന്നു വോ​ട്ട്.

കു​റ​മ്പ്ര​നാ​ട്ടി​ലെ പ​ന​ങ്ങാ​ട് ദേ​ശ​ക്കാ​ര​നാ​യ കി​ഴ​ക്കേ​ട​ത്ത് കോ​വി​ല​ക​ത്ത് രാ​മ​വ​ർ​മ്മ രാ​ജ​യ്ക്ക് താ​മ​ര​ശേ​രി താ​ലൂ​ക്കി​ലാ​യി​രു​ന്നു വോ​ട്ട​വ​കാ​ശം. അ​ക്കാ​ല​ത്ത് ആ​റു വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്കാ​ണ് വോ​ട്ട​വ​കാ​ശം ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും ഇം​പീ​രി​യ​ൽ ഗ​സ​റ്റി​ലു​ണ്ട്. അ​വ​രെ​ല്ലാ​വ​രും ജ​ന്മി​ക​ളാ​യി​രു​ന്നു.

സാ​മൂ​തി​രി രാ​ജാ​വി​നു പു​റ​മേ പ​ട്ട​യ​ദാ​ർ​മാ​ർ, കാ​ണം​ദാ​ർ​മാ​ർ, ആ​ദാ​യ​നി​കു​തി അ​ട​യ്ക്കു​ന്ന​വ​ർ, സ്ഥി​രം അം​ശം അ​ധി​കാ​രി​ക​ൾ, യൂ​ണി​യ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര​ല്ലാ​ത്ത അം​ഗ​ങ്ങ​ൾ, ബി​രു​ദ​ധാ​രി​ക​ൾ എ​ന്നി​വ​രാ​ണ് അ​വ​ര്‍.

Todays Story

കരുതലോടെ, മഴക്കാലത്തെ ഡ്രൈവിംഗ്

ഇ​ളം കാ​റ്റേ​റ്റ് മ​ഴ​ത്തു​ള്ളി​ക​ളു​ടെ ത​ണു​പ്പ് ആ​സ്വ​ദി​ച്ച് മ​ഴ​യ​ത്തു​ള്ള വ​ണ്ടി​യോ​ടി​ക്ക​ല്‍ വ​ള​രെ ഹൃ​ദ്യ​മാ​യ അ​നു​ഭ​വ​മാ​ണ്. ഡ്രൈ​വിം​ഗ് അ​പ​ക​ട​ക​ര​വും ദു​ഷ്‌​ക്ക​ര​വു​മാ​കു​ന്ന സ​മ​യ​മാ​ണ് മ​ഴ​ക്കാ​ലം. മ​ഴ​ക്കാ​ലം മ​നോ​ഹ​ര​മാ​ണെ​ങ്കി​ലും ഈ ​സ​മ​യ​ത്തെ വാ​ഹ​ന​യാ​ത്ര ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ല്‍ അ​പ​ക​ട യാ​ത്ര​യാ​യേ​ക്കാം.

മ​ഴ​ക്കാ​ല​ത്ത് വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ല്‍ തെ​ന്നി​മ​റി​ഞ്ഞും കൂ​ട്ടി​യി​ടി​ച്ചും അ​പ​ക​ടം ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. അ​ല്പ​മൊ​ന്നു ശ്ര​ദ്ധി​ച്ചാ​ല്‍ പ​ല അ​പ​ക​ട​ങ്ങ​ളും ഒ​രു​പ​രി​ധി വ​രെ ഒ​ഴി​വാ​ക്കാ​ന്‍ സാ​ധി​ക്കും.

മ​ഴ​ക്കാ​ല​ത്ത് വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ള്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കാം...

വേ​ഗം പ​ര​മാവ​ധി കു​റ​യ്ക്കു​ക

റോ​ഡി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പു​റം​ത​ള്ളു​ന്ന എ​ണ്ണ​ത്തു​ള്ളി​ക​ള്‍ മ​ഴ​പെ​യ്യു​ന്ന​തോ​ടെ അ​പ​ക​ട​ക്കെ​ണി​ക​ളാ​കാ​റു​ണ്ട്. മ​ഴ​വെ​ള്ള​ത്തി​നൊ​പ്പം എ​ണ്ണ​യും ചേ​രു​ന്ന​തോ​ടെ റോ​ഡ് അ​പ​ക​ട​ക​ര​മാം​വി​ധം വ​ഴു​ക്ക​ല്‍ ഉ​ള്ള​താ​കു​ന്നു. അ​തു​കൊ​ണ്ട് പ​ര​മാ​വ​ധി പ​തു​ക്കെ വാ​ഹ​നം ഓ​ടി​ക്കു​ക​യാ​ണ് മ​ഴ​ക്കാ​ല​ത്ത് ഉ​ത്ത​മം.

സ്റ്റി​യ​റിം​ഗ് വെ​ട്ടി​ത്തി​രി​ക്കു​ന്ന​തും പെ​ട്ടെ​ന്ന് ബ്രേ​ക്ക് ച​വി​ട്ടു​ന്ന​തും അ​പ​ക​ടം വി​ളി​ച്ചു​വ​രു​ത്തും. പ​ര​മാ​വ​ധി ബ്രേ​ക്ക് ഉ​പ​യോ​ഗം ഒ​ഴി​വാ​ക്കി ആ​ക്സി​ല​റേ​റ്റ​റി​ല്‍ നി​ന്ന് കാ​ലെ​ടു​ത്ത് വേ​ഗം നി​യ​ന്ത്രി​ക്കു​ന്ന​താ​ണ് സു​ര​ക്ഷി​ത ഡ്രൈ​വിം​ഗി​ന് ഉ​ത്ത​മം.

ഹെ​ഡ് ലൈ​റ്റ് ലോ ​ബീ​മി​ല്‍ ആ​ക്കാം

വാ​ഹ​നം ബൈ​ക്കാ​യാ​ലും കാ​റാ​യാ​ലും ശ​രി ശ​ക്ത​മാ​യ മ​ഴ​യ​ത്ത് ഹെ​ഡ്‌ലൈറ്റു​ക​ള്‍ ലോ ​ബീ​മി​ല്‍ ക​ത്തി​ക്കു​ന്ന​ത് ന​ല്ല​താ​ണ്. ശ​ക്ത​മാ​യ മ​ഴ​യി​ല്‍ റോ​ഡ് വ്യ​ക്ത​മാ​യി കാ​ണു​ന്ന​തി​നും മ​റ്റു​വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ര്‍​മാ​രു​ടെ ശ്ര​ദ്ധ​യി​ല്‍ നി​ങ്ങ​ളു​ടെ വാ​ഹ​നം പെ​ടു​ന്ന​തി​നും ഹെ​ഡ്‌ലൈറ്റ് സ​ഹാ​യി​ക്കും.

വാ​ഹ​ന​ത്തി​ല്‍ ഫോ​ഗ് ലൈ​റ്റ് ഉ​ണ്ട​ങ്കി​ല്‍ അ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ന​ല്ല​ത്.

ട​യ​റു​ക​ളു​ടെ കാ​ര്യ​ത്തി​ലും ശ്ര​ദ്ധ വേ​ണം

മ​ഴ​ക്കാ​ല​ത്തി​നു മു​മ്പ് ട​യ​റി​ന്‍റെ നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​ത് ന​ല്ല​താ​ണ്. പ​ണം ലാ​ഭി​ക്കാ​ന്‍ തേ​ഞ്ഞ ട​യ​ര്‍ പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് ക​രു​തു​ന്ന​ത് വി​ഡ്ഢി​ത്ത​മാ​കും. തേ​യ്മാ​നം കൂ​ടു​മ്പോ​ള്‍ ഗ്രി​പ്പ് കു​റ​യു​മെ​ന്ന​ത് മ​റ​ക്കാ​തി​രി​ക്കു​ക.

അ​ലൈ​ന്‍​മെ​നന്‍റും വീ​ല്‍ ബാ​ല​ന്‍​സിം​ഗും കൃ​ത്യ​മാ​ക്കു​ക​യും ട​യ​റി​ലെ വാ​യു​മ​ര്‍​ദം നി​ശ്ചി​ത അ​ള​വി​ല്‍ നി​ല​നി​ര്‍​ത്തു​ക​യും വേ​ണം.

മു​ന്‍​ക​രു​ത​ല്‍ ന​ല്ല​താ​ണ്

* ഹെ​ഡ്ലൈ​റ്റ്, ബ്രേ​ക്ക് ലൈ​റ്റ്, ഇ​ന്‍​ഡി​ക്കേ​റ്റ​ര്‍, വൈ​പ്പ​ര്‍, ഹാ​ന്‍​ഡ് ബ്രേ​ക്ക്, തു​ട​ങ്ങി​യ​വ ശ​രി​യാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടോ​യെ​ന്ന് എ​ല്ലാ ദി​വ​സ​വും യാ​ത്ര തു​ട​ങ്ങു​ന്ന​തി​നു മു​മ്പ് പ​രി​ശോ​ധി​ക്ക​ണം.

* വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ തൊ​ട്ടു​പി​ന്നാ​ലെ യാ​ത്ര​വേ​ണ്ട. അ​വ​യു​ടെ കൂ​റ്റ​ന്‍ ട​യ​റു​ക​ള്‍ തെ​റി​പ്പി​ക്കു​ന്ന ചെ​ളി​വെ​ള്ളം നി​ങ്ങ​ളു​ടെ കാ​ഴ്ച ത​ട​സ​പ്പെ​ടു​ത്തു​മെ​ന്ന് ഉ​റ​പ്പാ​ണ്.

ബ്രേ​ക്ക് കി​ട്ടാ​തെ അ​വ​യ്ക്ക് പി​ന്നി​ല്‍ വാ​ഹ​നം ഇ​ടി​ച്ച് അ​പ​ക​ടം ഉ​ണ്ടാ​കാ​നും സാ​ധ്യ​ത​യു​ണ്ട്. വാ​ഹ​നം പൂ​ര്‍​ണ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​ന്‍ മ​റ്റു വാ​ഹ​ന​ങ്ങ​ളു​മാ​യി പ​ര​മാ​വ​ധി അ​ക​ലം പാ​ലി​ക്കു​ക.

* റോ​ഡി​ല്‍ വെ​ള്ള​ക്കെ​ട്ട് ചെ​റി​യ അ​ള​വി​ല്‍ ആ​ണെ​ങ്കി​ല്‍ പോ​ലും അ​തി​നു മു​ക​ളി​ലൂ​ടെ വേ​ഗ​ത്തി​ല്‍ വാ​ഹ​നം ഓ​ടി​ക്ക​രു​ത്. അ​ത് അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​യ അ​ക്വാ​പ്ലെ​യി​നിം​ഗ് എ​ന്ന പ്ര​തി​ഭാ​സ​ത്തി​ന് കാ​ര​ണ​മാ​യേ​ക്കാം.

* വെ​ള്ളം ക​വി​ഞ്ഞൊ​ഴു​കു​ന്ന പാ​ല​ങ്ങ​ളി​ലൂ​ടെ​യോ റോ​ഡി​ലൂ​ടെ​യോ ഡ്രൈ​വ് ചെ​യ്യ​രു​ത്.

* മ​ഴ​ക്കാ​ല​ത്ത് പാ​ര്‍​ക്ക് ചെ​യ്യു​മ്പോ​ള്‍ മ​ര​ങ്ങ​ളു​ടെ കീ​ഴി​ലോ മ​ല​ഞ്ചെ​രു​വി​ലോ ഹൈ ​ടെ​ന്‍​ഷ​ന്‍ ലൈ​നു​ക​ളു​ടെ താ​ഴെ​യോ ആ​കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം.

* വെ​ള്ള​ത്തി​ലൂ​ടെ ക​ട​ന്ന് പോ​കു​മ്പോ​ള്‍ ഏ​സി ഓ​ഫ് ചെ​യ്യു​ക

* മ​ഴ​ക്കാ​ല​ത്ത് ഗൂ​ഗി​ളി​നെ മാ​ത്രം ആ​ശ്ര​യി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക

ശ​ക്ത​മാ​യ മ​ഴ​ക്കാ​ല​ത്ത് യാ​ത്ര ഒ​ഴി​വാ​ക്കു​ക

മ​ഴ അ​തി​ശ​ക്ത​മാ​ണെ​ങ്കി​ല്‍ വാ​ഹ​നം റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട് അ​ല്പ​നേ​രം മ​ഴ ആ​സ്വ​ദി​ക്കാം. മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​ശേ​ഷം യാ​ത്ര തു​ട​രു​ക​യു​മാ​കാം.

വി​വ​ര​ങ്ങ​ള്‍​ക്ക് ക​ട​പ്പാ​ട് : കേ​ര​ള പോ​ലീ​സ്

Todays Story

ചു​രം തുരക്കാ​ന്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ ടെ​ക്‌​നോ​ള​ജി

സം​സ്ഥാ​ന​മാ​കെ കാ​ത്തി​രി​ക്കു​ന്ന വ​യ​നാ​ട് ചു​രം തു​ര​ങ്ക​പാ​ത​യ്ക്കാ​യി ഓ​സ്‌​ട്രേ​ല​യ​ന്‍ സാ​ങ്കേ​തി​ക വി​ദ്യ.​ ക​ട്ട്‌ ആ​ൻ​ഡ്‌ ക​വ​ർ രീ​തി​യി​ലാ​കും നി​ർ​മാ​ണം. ഓ​സ്‌​ട്രേ​ലി​യ​ൻ സാ​ങ്കേ​തി​ക വി​ദ്യ​യി​ലാ​ണ്‌ തു​ര​ക്ക​ൽ.

പാ​റ​യു​ടെ കാ​ഠി​ന്യം അ​നു​സ​രി​ച്ച്‌ മാ​ർ​ഗം തെ​ര​ഞ്ഞെ​ടു​ക്കും. കാ​ഠി​ന്യം കു​റ​ഞ്ഞ പാ​റ​യാ​ണെ​ങ്കി​ൽ സോ​ഫ്‌​റ്റ്‌ ഡ്രി​ല്ലിം​ഗാ​കും. കാ​ഠി​ന്യം കൂ​ടി​യ​താ​ണെ​ങ്കി​ൽ നി​യ​ന്ത്രി​ത സ്‌​ഫോ​ട​ന​ത്തി​ലൂ​ടെ​യാ​കും തു​ര​ക്ക​ൽ.

വ​യ​നാ​ട്‌-​കോ​ഴി​ക്കോ​ട്‌ ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ആ​ന​ക്കാം​പൊ​യി​ൽ -ക​ള്ളാ​ടി-മേ​പ്പാ​ടി തു​ര​ങ്ക​പാ​ത​യു​ടെ പ്ര​വൃ​ത്തി അ​തി​വേ​ഗ​ത്തി​ൽ. ഭീ​മ​ൻ​പാ​റ തു​ര​ക്കാ​നു​ള്ള റോ​ക്ക് ഡ്രി​ൽ ബൂ​മ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള യ​ന്ത്ര​ങ്ങ​ളെ​ത്തി​ച്ചു.

​തു​ര​ങ്കം ആ​രം​ഭി​ക്കു​ന്ന മേ​പ്പാ​ടി മീ​നാ​ക്ഷി​ക്കു​ന്നി​ലേ​ക്കു​ള്ള റോ​ഡ്‌ നി​ർ​മാ​ണ​വും ഡം​പിം​ഗ് യാ​ർ​ഡു​ക​ളു​ടെ​യും ക്ര​ഷ​റു​ക​ളു​ടെ​യും പ്ര​വൃ​ത്തി​യും പു​രോ​ഗ​മി​ക്കു​ക​യാ​ണ് ‌. ക​ള്ളാ​ടി​യി​ൽ​നി​ന്ന്‌ മ​ല​യ​ടി​വാ​രം​വ​രെ റോ​ഡ്‌ വെ​ട്ടി​ക​യ​റു​ക​യാ​ണ്‌.

നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ളും യ​ന്ത്ര​ങ്ങ​ളു​മു​ണ്ട്‌. പ​വ​ർ​സ്റ്റേഷ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും എ​ത്തി​ച്ചു.

റോ​ക്ക് ഡ്രി​ൽ ബൂ​മ​റു​ക​ൾ എ​ത്തി

ആ​ന​ക്കാം​പൊ​യി​ൽ ഭാ​ഗ​ത്ത്‌ ഇ​ര​വ​ഴി​ഞ്ഞി​പ്പു​ഴ​യി​ൽ താ​ൽ​കാ​ലി​ക പാ​ലം നി​ർ​മി​ച്ച്‌ മെ​ഷി​ന​റി​ക​ൾ എ​ത്തി​ച്ചു​തു​ട​ങ്ങി. യ​ന്ത്ര​ങ്ങ​ൾ പൂ​ർ​ണ​മാ​യി എ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ തു​ര​ങ്കം തു​ട​ങ്ങു​ന്ന സ്വ​ർ​ഗം​കു​ന്നി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ പ്ര​വൃ​ത്തി ആ​രം​ഭി​ക്കും.

ഇ​തോ​ടൊ​പ്പം ഇ​ര​വ​ഞ്ഞി​പു​ഴ​യി​ൽ പാ​ലം നി​ർ​മാ​ണ​വും അ​പ്രോ​ച്ച്‌ റോ​ഡ്‌ പ്ര​വൃ​ത്തി​യും തു​ട​ങ്ങും. തു​ര​ങ്ക​പാ​ത നി​ർ​മാ​ണ ക​ന്പ​നി​യാ​യ ദി​ലീ​പ്‌ ബി​ൽ​ഡ്‌​കോ​ൺ ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഋ​ഷി​കേ​ശി​ൽ​നി​ന്നാ​ണ്‌ ര​ണ്ട്‌ റോ​ക്ക് ഡ്രി​ൽ ബൂ​മ​ർ വ​യ​നാ​ട്ടി​ൽ എ​ത്തി​ച്ച​ത്‌.

വ​ലി​യ ട്ര​ക്കി​ൽ പ്ര​ത്യേ​ക​മാ​യി സ്ഥാ​പി​ച്ച പ്ലാ​റ്റ്ഫോ​മി​ലാ​ണ് കൊ​ണ്ടു​വ​ന്ന​ത്‌. ക​ൽ​പ്പ​റ്റ ബൈ​പ്പാ​സി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന ട്ര​ക്കി​ൽ​നി​ന്നി​റ​ക്കി ബൂ​മ​റു​ക​ൾ ക​ള്ളാ​ടി​യി​ലേ​ക്ക്‌ എ​ത്തി​ക്കും.

ബൂ​മ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ളും എ​ത്തി​യി​ട്ടു​ണ്ട്‌. ആ​ന​ക്കാം​പൊ​യി​ൽ ഭാ​ഗ​ത്തേ​ക്കു​ള്ള ബൂ​മ​റും അ​ടു​ത്ത​ദി​വ​സം കൊ​ണ്ടു​വ​രും. കൃ​ത്യ​മാ​യ അ​ള​വി​ലും ആ​ഴ​ത്തി​ലും റോ​ക്‌ ഡ്രി​ൽ ബൂ​മ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച്‌ തു​ര​ങ്കം നി​ർ​മി​ക്കാ​നാ​കും.

 

Todays Story

ലോവർ ബെർത്ത് ലഭിച്ചില്ലേ...

സീ​നി​യ​ർ സി​റ്റി​സ​ൺ ക്വാ​ട്ട​യി​ൽ ടി​ക്ക​റ്റെ​ടു​ത്തി​ട്ടും ലോ​വ​ർ ബെ​ർ​ത്ത് ല​ഭി​ച്ചി​ല്ലേ.? കാ​ര​ണം വി​ശ​ദീ​ക​രി​ച്ച് റെ​യി​ൽ​വേ​യി​ലെ ട്രെ​യി​ൻ ടി​ക്ക​റ്റ് എ​ക്സാ​മി​ന​ർ (ടി​ടി​ഇ) പ​ങ്കു​വെ​ച്ച വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. ദി​ബ്രു​ഗ​ഡ് രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ൽ ചി​ത്രീ​ക​രി​ച്ച​താ​ണ് വീ​ഡി​യോ.

സീ​നി​യ​ർ സി​റ്റി​സ​ൺ ക്വാ​ട്ട​യി​ൽ യാ​ത്ര​ക്കാ​രു​ടെ ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മെ​ന്ന കു​റി​പ്പോ​ടെ നി​ര​വ​ധി പേ​രാ​ണ് വീ​ഡി​യോ പ​ങ്കി​ട്ടി​രി​ക്കു​ന്ന​ത്. എ​ന്താ​യാ​ലും ആ​ളു​ക​ള്‍ ഏ​റെ ശ്ര​ദ്ധി​ക്കു​ന്ന വീ​ഡി​യോ​ക്ക് താ​ഴെ എ​ല്ലാ​വ​രും ലൈ​ക്ക് ചെ​യ്യു​ക​യാ​ണ്.

ലോ​വ​ർ ബെ​ർ​ത്ത് ല​ഭി​ക്കാ​ൻ എ​ന്തു​ചെ​യ്യ​ണം?

ട്രെ​യി​ൻ ന​മ്പ​ർ 2424 ദി​ബ്രു​ഗ​ഡ് രാ​ജ​ധാ​നി​യി​ൽ യാ​ത്ര​ക്കാ​രാ​യ നാ​ല് മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്ക് ലോ​വ​ർ ബെ​ർ​ത്തി​ന് പ​ക​രം മ​ധ്യ ബെ​ർ​ത്തു​ക​ളും അ​പ്പ​ർ ബെ​ർ​ത്തു​ക​ളും അ​നു​വ​ദി​ക്ക​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ​ക്കും സം​ശ​യ​ങ്ങ​ൾ​ക്കു​മാ​ണ് ടി​ടി​ഇ വീ​ഡി​യോ​യി​ലൂ​ടെ മ​റു​പ​ടി ന​ൽ​കു​ന്ന​ത്.

സീ​നി​യ​ർ സി​റ്റി​സ​ൺ ക്വാ​ട്ട ആ​നു​കൂ​ല്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ല​ഭി​ക്കാ​ൻ ഒ​രു ടി​ക്ക​റ്റി​ൽ പ​ര​മാ​വ​ധി ര​ണ്ട് യാ​ത്ര​ക്കാ​രേ ഉ​ണ്ടാ​കാ​വൂ എ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. ഇ​ങ്ങ​നെ ചെ​യ്യു​മ്പോ​ൾ ലോ​വ​ർ ബെ​ർ​ത്ത് അ​നു​വ​ദി​ക്കു​മ്പോ​ൾ മു​ൻ​ഗ​ണ​ന ല​ഭി​ക്കും. ര​ണ്ടി​ല​ധി​കം പേ​ർ ഒ​രേ ടി​ക്ക​റ്റി​ൽ ബു​ക്ക് ചെ​യ്താ​ൽ ക്വാ​ട്ടാ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ക്കു​ന്നു.

എ​ങ്ങി​നാ​ണ് ബെ​ർ​ത്ത് അ​നു​വ​ദി​ക്കു​ന്ന​ത്?

ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ക​ംപ്യൂട്ട​ർ അ​ധി​ഷ്ഠി​ത റി​സ​ർ​വേ​ഷ​ൻ സം​വി​ധാ​ന​ത്തി​ൽ മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്കും 45നും ​മു​ക​ളി​ലു​മു​ള്ള​തോ ഗ​ർ​ഭി​ണി​ക​ളാ​യ​വ​രോ ആ​യ സ്ത്രീ​ക​ൾ​ക്കും ഓ​ട്ടോ​മാ​റ്റി​ക് ആ​യി ലോ​വ​ർ ബെ​ർ​ത്ത് അ​നു​വ​ദി​ക്കാ​ൻ സ​ജ്ജീ​ക​ര​ണ​മു​ണ്ട്. ബു​ക്ക് ചെ​യ്യു​ന്ന സ​മ​യ​ത്ത് ല​ഭ്യ​മാ​യ അ​ത്ത​രം ബെ​ർ​ത്തു​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​വും ഇ​ത് അ​നു​വ​ദി​ക്ക​പ്പെ​ടു​ക.

പു​രു​ഷ​ന്മാ​ർ​ക്ക് 60 വ​യ​സിന് മു​ക​ളി​ലു​ള്ള​വ​ർ​ക്കും സ്ത്രീ​ക​ൾ​ക്ക് 45 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്കും ആ​ണ് ലോ​വ​ർ ബെ​ർ​ത്ത്/​സീ​നി​യ​ർ സി​റ്റി​സ​ൺ ക്വാ​ട്ട സീ​റ്റു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത്. ഒ​റ്റ​യ്ക്കോ അ​ല്ലെ​ങ്കി​ൽ മ​റ്റൊ​രു മു​തി​ർ​ന്ന പൗ​ര​നൊ​പ്പ​മോ യാ​ത്ര ചെ​യ്യു​മ്പോ​ൾ മാ​ത്ര​മാ​ണ് മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് സി​സ്റ്റം ലോ​വ​ർ ബെ​ർ​ത്ത് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

ര​ണ്ടി​ൽ കൂ​ടു​ത​ൽ മു​തി​ർ​ന്ന പൗ​ര​ന്മാ​രോ, അ​ല്ലെ​ങ്കി​ൽ മു​തി​ർ​ന്ന പൗ​ര​നും അ​ല്ലാ​ത്ത​വ​രു​മോ ഒ​രേ പി​എ​ൻ​ആ​റി​ൽ ബു​ക്ക് ചെ​യ്താ​ൽ, ഇ​ത് ജ​ന​റ​ൽ ക്വാ​ട്ട ആ​യി ക​ണ​ക്കാ​ക്ക​പ്പെ​ടും. പ്രാ​യ​പ​രി​ധി ബാ​ധ​ക​മാ​വു​മ്പോ​ഴും ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ ലോ​വ​ർ ബെ​ർ​ത്ത് ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​യും.

ബു​ക്ക് ചെ​യ്ത​പ്പോ​ൾ ഇ​ത്ത​ര​ത്തി​ൽ ലോ​വ​ർ ബെ​ർ​ത്ത് കി​ട്ടാ​ത്ത​വ​ർ​ക്ക് ല​ഭ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് അ​ത് അ​നു​വ​ദി​ക്കാ​ൻ ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​ർ​ക്കും അ​ധി​കാ​ര​മു​ണ്ട്.

ഇ​ക്കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കാം...

ലോ​വ​ർ ബെ​ർ​ത്ത് നി​ർ​ബ​ന്ധ​മാ​യും ആ​വ​ശ്യ​മു​ള്ള​വ​ർ അ​ത് അ​നു​വ​ദി​ച്ചാ​ൽ മാ​ത്രം ബു​ക്കിം​ഗ് ന​ട​ത്തു​ക​യെ​ന്ന് ഒ​പ്ഷ​ൻ ന​ൽ​ക​ണ​മെ​ന്ന് ടി​ടി​ഇ പ​റ​യു​ന്നു. ഇ​ങ്ങ​നെ, ബു​ക്ക് ചെ​യ്യു​മ്പോ​ൾ ലോ​വ​ർ ബെ​ർ​ത്ത് അ​നു​വ​ദി​ച്ചാ​ൽ മാ​ത്ര​മാ​ണ് ടി​ക്ക​റ്റ് ബു​ക്ക് ആ​വു​ക.

കോ​ച്ചു​ക​ളി​ലെ ക്വാ​ട്ട ഇ​ങ്ങ​നെ ഓ​രോ ട്രെ​യി​ൻ കോ​ച്ചി​ലും സ്ലീ​പ്പ​ർ ക്ലാ​സിൽ ആ​റ് മു​ത​ൽ ഏ​ഴ് വ​രെ, എ​സി 3-ട​യ​റി​ൽ നാ​ല് മു​ത​ൽ അ​ഞ്ച് വ​രെ, എ.​സി. 2-ട​യ​റി​ൽ മൂ​ന്ന് മു​ത​ൽ നാ​ല് വ​രെ ലോ​വ​ർ ബെ​ർ​ത്ത് സീ​റ്റു​ക​ൾ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും 45 വ​യ​സിന് മു​ക​ളി​ലു​ള്ള സ്ത്രീ​ക​ൾ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കു​മാ​യി മാ​റ്റി​വെ​ച്ചി​ട്ടു​ണ്ട്.

ഇ​തി​ന് പു​റ​മെ, സോ​ണ​ൽ റെ​യി​ൽ​വേ​ക​ളി​ലെ സ​ബ​ർ​ബ​ൻ വി​ഭാ​ഗ​ങ്ങ​ളി​ലെ ആ​ദ്യ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ര​ണ്ടാം ക്ലാ​സ് ജ​ന​റ​ൽ കം​പാ​ർ​ട്ട്‌​മെ​ന്‍റു​ക​ളി​ൽ കു​റ​ഞ്ഞ​ത് ഏ​ഴ് സീ​റ്റു​ക​ൾ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്.

ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​മ്പോ​ൾ ആ​വ​ശ്യ​മി​ല്ലെ​ങ്കി​ലും യാ​ത്ര​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന പ​ക്ഷം പ്രാ​യം തെ​ളി​യി​ക്കാ​നു​ള്ള രേ​ഖ​ക​ൾ കൈയിൽ ക​രു​തേ​ണ്ട​തു​ണ്ട്.

Todays Story

കു​ഞ്ഞ​ൻ ചോ​ക്കി​ൽ ശി​ല്പ​വി​സ്മ​യം

എ​ട്ടു സെ​ന്‍റി​മീ​റ്റ​ർ മാ​ത്രം നീ​ള​മു​ള്ള ചോ​ക്കി​ൽ ഇ​ത​ൾ വി​രി​യു​ന്ന​ത് ലോ​ക​നേ​താ​ക്ക​ളും പു​രാ​ണ ക​ഥാ​പാ​ത്ര​ങ്ങ​ളും. ഇ​തി​നു പു​റ​മേ ഉ​ണ്ണീ​ശോ സെ​റ്റു​ൾ​പ്പെ​ടെ​യു​ള്ള​വ​യും ചോ​ക്കി​ലൂ​ടെ മെ​ന​ഞ്ഞെ​ടു​ക്കാ​ൻ ഈ ​ക​ലാ​കാ​ര​ന് ചു​രു​ങ്ങി​യ സ​മ​യം മ​തി.

പു​ൽ​ക്കൂ​ട്ടി​ലെ ആ​ട്ടി​ൻ​കു​ട്ടി​യു​ടെ നീ​ളം ഒ​ന്ന​ര സെ​ന്‍റി മീ​റ്റ​ർ മാ​ത്ര​മാ​ണ്. ചെ​റി​യ ചോ​ക്കി​ലെ വ​ലി​യ കാ​ര്യ​ങ്ങ​ൾ ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ലും ഇ​ടം​പി​ടി​ച്ചു. മൂ​ന്നാ​ർ ഗ​വ. ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ൻ എം. ​ര​ഞ്ജി​ത് കു​മാ​റാ​ണ് ചോ​ക്കു​പ​യോ​ഗി​ച്ച് വി​സ്മ​യം തീ​ർ​ക്കു​ന്ന​ത്. ഇ​ദ്ദേ​ഹം ചോ​ക്കു​ക​ളി​ൽ പ​രീ​ക്ഷ​ണം ആ​രം​ഭി​ച്ചി​ട്ട് ആ​റു വ​ർ​ഷ​മാ​യി.

മൊ​ട്ടു​സൂ​ചി ഉ​പ​യോ​ഗി​ച്ചാ​ണ് രൂ​പ​ങ്ങ​ൾ മെ​ന​യു​ന്ന​ത്. ലെ​ൻ​സോ ക​ണ്ണ​ട​യോ ഉ​പ​യാ​ഗി​ക്കാ​റി​ല്ല. 20 മി​നി​റ്റി​ൽ ഒ​രു സൃ​ഷ്ടി പു​റ​ത്തു​വ​രും. മു​ൻ ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാം തു​ട​ങ്ങി​യ രാ​ഷ്‌​ട്ര​നേ​താ​ക്ക​ളും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശേ​ഖ​ര​ത്തി​ലു​ണ്ട്. ദ​ശാ​വ​താ​രം പൂ​ർ​ണ​മാ​യും ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്.

 

Todays Story

ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ട്...

സ​ർ​ക്കാ​ർ ഉ​ദ്യോ​ഗം ല​ഭി​ക്കു​മ്പോ​ൾ ശ്രീ​പ​ത്മ​നാ​ഭ​ന്‍റെ നാ​ല് ച​ക്രം ല​ഭി​ക്കു​ന്ന ജോ​ലി​യ​ല്ലേ... മ​ഹാ​ഭാ​ഗ്യം എ​ന്ന് ഇ​ന്നും പ​റ​യു​ന്ന​വ​ർ കേ​ര​ള​ത്തി​ൽ ഉ​ണ്ടെ​ന്ന് അ​റി​യു​മോ? അ​തി​ശ​യോ​ക്തി അ​ല്ല ഇ​ത്, സ​ത്യ​മാ​ണ്.

തി​രു​വി​താം​കൂ​റി​ലെ ജ​ന​ങ്ങ​ൾ കാ​ല​ങ്ങ​ളാ​യി കൊ​ണ്ടു ന​ട​ന്നി​രു​ന്ന ഒ​രു വി​ശ്വാ​സ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണി​തെ​ന്നും അ​റി​യു​ക. ക​മ്മ്യൂ​ണി​സ്റ്റ് സ​ർ​ക്കാ​ർ തു​ട​ർ​ഭ​ര​ണം ന​ട​ത്തു​ന്ന ഇ​ക്കാ​ല​ത്തു​പോ​ലും സ​ർ​ക്കാ​ർ ജോ​ലി എ​ന്ന​ത് ശ്രീ​പ​ത്മ​നാ​ഭ​ന്‍റെ നാ​ല് ച​ക്രം കി​ട്ടു​ന്ന പ​ദ​വി എ​ന്ന് പ​റ​യു​ന്ന​ത് ഒ​രേ​സ​മ​യം വൈ​രു​ധ്യവും കൗ​തു​ക​ക​ര​വു​മാ​ണ്.

എ​ങ്ങ​നെ​യാ​ണ് ശ്രീ​പ​ത്മ​നാ​ഭ​ന്‍റെ ച​ക്രം ഇ​ങ്ങ​നെ ഒ​രു വി​ശ്വാ​സ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പ​ട്ടം. ജി.​രാ​മ​ച​ന്ദ്ര​ൻ നാ​യ​രു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ ഇ​തി​ഹാ​സം എ​ന്ന ഏ​റെ പ്ര​ചാ​രം നേ​ടി​യ പു​സ്ത​ക​ത്തി​ലു​ണ്ട്.

പ്ര​ശ​സ്ത ജീ​വ​ച​രി​ത്ര​കാ​ര​നും നി​രൂ​പ​ക​നും എ​ഴു​ത്തു​കാ​ര​നും ആ​ദ്യ​കാ​ല പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യ രാ​മ​ച​ന്ദ്ര​ൻ നാ​യ​രു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ ഇ​തി​ഹാ​സം ഒ​രു ച​രി​ത്ര നി​യോ​ഗം ഏ​റ്റെ​ടു​ക്കു​ന്ന കൃ​തി​യാ​ണ്...

ഇ​നി ച​ക്ര​ത്തി​ന്‍റെ ക​ഥ​യി​ലേ​ക്ക് ക​ട​ക്കാം. തി​രു​വി​താം​കൂ​ർ ഭ​രി​ച്ച അ​നി​ഴം തി​രു​നാ​ൾ മാ​ർ​ത്താ​ണ്ഡ​വ​ർ​മ മ​ഹാ​രാ​ജാ​വ് (1739- 1758)രാ​ജ്യം തൃ​പ്പ​ടി​ദാ​ന​ത്തി​ലൂ​ടെ ശ്രീ​പ​ത്മ​നാ​ഭ​ന് അ​ടി​യ​റ വ​ച്ച​തോ​ടെ നാ​ട് ശ്രീ​പ​ത്മ​നാ​ഭ​ന്‍റേ​താ​യി.

ശ്രീ​പ​ത്മ​നാ​ഭ ദാ​സ​ന്മാ​രാ​യി​ട്ടാ​ണ് അ​ന്നു മു​ത​ലു​ള്ള മ​ഹാ​രാ​ജാ​ക്ക​ന്മാ​ർ തി​രു​വി​താം​കൂ​ർ ഭ​രി​ച്ച​ത്. തി​രു​വി​താം​കൂ​റി​ന്‍റെ അ​വ​സാ​ന നാ​ടു​വാ​ഴി​യാ​യ ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ മ​ഹാ​രാ​ജാ​വും ശ്രീ​പ​ത്മ​നാ​ഭദാ​സ​ൻ ആ​യി​ട്ട് ത​ന്നെ​യാ​ണ് നാ​ട് വാ​ണ​ത്.

ജ​നാ​ധി​പ​ത്യ ഭ​ര​ണ​ത്തി​ന്‍റെ പു​തുയു​ഗം മു​ന്നി​ൽ എ​ത്തി​യ നി​മി​ഷ​ങ്ങ​ളി​ൽ പോ​ലും ചി​ത്തി​ര തി​രു​നാ​ൾ ശ്രീ​പ​ത്മ​നാ​ഭ ദാ​സ​നാ​യി ത​ന്നെ നി​ല​കൊ​ണ്ടു എ​ന്നും അ​റി​യു​ക. നാ​ടു​വാ​ഴു​ന്ന മ​ഹാ​രാ​ജാ​വ് അ​ല്ല, ശ്രീ​പ​ത്മ​നാ​ഭ​ൻ ആ​ണ് യ​ഥാ​ർ​ഥ അ​ന്ന​ദാ​താ​വ് എ​ന്ന് ചി​ന്തി​ച്ചി​രു​ന്ന "പ്ര​ജ​ക​ൾ' ആ​യി​രു​ന്നു അ​ന്ന് തി​രു​വി​താം​കൂ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

മാ​ത്ര​മ​ല്ല അ​ന്ന​ത്തെ നാ​ണ​യ​ങ്ങ​ളി​ൽ ശ്രീ​പ​ത്മ​നാ​ഭ​ന്‍റെ മു​ദ്ര​യാ​ണ് പ​തി​ച്ചി​രു​ന്ന​തും. അ​തി​നാ​ൽ ഭ​ര​ണാ​ധി​കാ​രി​ക​ൾ ന​ൽ​കു​ന്ന പ്ര​തി​ഫ​ലം ശ്രീ​പ​ത്മ​നാ​ഭ​ന്‍റെ ച​ക്ര​മാ​യി ജ​നം സ്വീ​ക​രി​ച്ചു. 1957 ൽ ​ആ​ദ്യ ക​മ്മ്യൂ​ണി​സ്റ്റ് ഭ​ര​ണം വ​ന്നി​ട്ടും പി​ന്നീ​ട് കോ​ൺ​ഗ്ര​സും ക​മ്മ്യൂ​ണി​സ്റ്റും മാ​റി​മാ​റി ഭ​രി​ച്ചി​ട്ടും സ​ർ​ക്കാ​ർ ജോ​ലി കി​ട്ടു​ക എ​ന്നാ​ൽ ശ്രീ​പ​ത്മ​നാ​ഭ​ന്‍റെ ച​ക്രം കി​ട്ടു​ക എ​ന്ന വി​ശ്വാ​സ​ത്തി​ന് വ​ലി​യ മാ​റ്റ​മൊ​ന്നും വ​ന്നി​ല്ല.

ശ്രീ​പ​ത്മ​നാ​ഭ​ന്‍റെ മു​ദ്ര​യു​ള്ള​ത് കൊ​ണ്ട് ത​ന്നെ ജ​ന​ങ്ങ​ൾ നാ​ണ​യ​ങ്ങ​ളെ ഭ​ക്തി​പൂ​ർ​വ​മാ​ണ് കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത് എ​ന്ന കാ​ര്യ​വും ശ്ര​ദ്ധേ​യ​മാ​ണ്. രാ​ജ​ഭ​ര​ണ കാ​ല​ത്ത് സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കു​മ്പോ​ൾ വാ​യ്പ എ​ടു​ത്തി​രു​ന്ന​തും ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ നി​ന്നാ​യി​രു​ന്നു.

പ​ലി​ശ സ​ഹി​തം വാ​യ്പ കൃ​ത്യ​മാ​യി തി​രി​ച്ച​ട​ച്ച രേ​ഖ​ക​ളും ഉ​ണ്ട്. അ​ന്ന​ത്തെ സ​ർ​ക്കാ​ർ രേ​ഖ​ക​ൾ മ​തി​ല​കം രേ​ഖ​ക​ൾ എ​ന്നാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. (മ​തി​ല​കം രേ​ഖ​ക​ളെ ആ​ധാ​ര​മാ​ക്കി​യാ​ണ് ഇ​ന്നും പ​ല ച​രി​ത്ര ഗ​വേ​ഷ​ക​രും ച​രി​ത്ര​ര​ച​ന​ക​ൾ ന​ട​ത്തു​ന്ന​തും) ച​ക്ര​ത്തി​ന്‍റെ ക​ഥ പ​റ​യു​മ്പോ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തെ പ​ട്ട​ത്തെ ഒ​രു ഹോ​ട്ട​ലി​ൽ നി​ന്ന് അ​ര​ച്ച​ക്ര​ത്തി​ന് ര​ണ്ട് (പൈ​സ​യി​ൽ കു​റ​വ്) താ​ൻ ഊ​ണ് ക​ഴി​ച്ച ക​ഥ​യും പ​ട്ടം ജി. ​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്.

അ​ക്കാ​ല​ത്ത് പ​ത്തു രൂ​പ ഉ​ണ്ടെ​ങ്കി​ൽ ഒ​രാ​ൾ​ക്ക് വ​ള​രെ സു​ഭി​ക്ഷ​ത​യോ​ടെ ജീ​വി​ക്കാ​മാ​യി​രു​ന്നു. വാ​യ​ന​ക്കാ​ർ​ക്ക് അ​വി​ശ്വ​സ​നീ​യ​മാ​യി തോ​ന്നു​ന്ന ഇ​തു പോ​ലു​ള്ള നി​ര​വ​ധി സ​ത്യ​ങ്ങ​ളും ച​രി​ത്ര​വും തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ ഇ​തി​ഹാ​സം പ​റ​ഞ്ഞു​വ​യ്ക്കു​ന്നു​ണ്ട്. രാ​ജ​ഭ​ര​ണ​കാ​ല​ത്ത് സ്കൂ​ളു​ക​ളി​ലും പൊ​തു​സ്ഥാ​പ​ന​ങ്ങ​ളി​ലും മ​ഹാ​രാ​ജാ​വി​നെ സ്തു​തി​ക്കു​ന്ന വ​ഞ്ചീ​ശ​മം​ഗ​ളം ആ​ല​പി​ച്ചി​രു​ന്നു.

1938-ൽ ​രാ​ജ​വാ​ഴ്ച​യ്ക്കെ​തി​രേ പൊ​തു​ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ച​പ്പോ​ൾ അ​തി​നെ പ്ര​തി​രോ​ധി​ക്കാ​നാ​യി വ​ഞ്ചീ​ശ​മം​ഗ​ളം സ​ർ സി.പി. രാ​മ​സ്വാ​മി അ​യ്യ​ർ നി​ർ​ബ​ന്ധി​ത​മാ​ക്കി​യ​തും രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്. സ​ർ സി​പി​യു​ടെ ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രേ തി​രു​വി​താം​കൂ​റി​ലെ ജ​ന​ങ്ങ​ൾ പ്ര​ക്ഷോ​ഭ​ങ്ങ​ളു​മാ​യി ഇ​റ​ങ്ങി​യ​കാ​ല​ത്ത് സ​ർ സി​പി​ക്ക് വെ​ട്ടേ​റ്റ് സം​ഭ​വ​വും തി​രു​വി​താം​കൂ​റി​ന്‍റെ ഇ​തി​ഹാ​സം പ​റ​യു​ന്നു​ണ്ട്.

തി​രു​വ​ന​ന്ത​പു​ര​ത്ത് തൈ​ക്കാ​ടു​ള്ള ശ്രീ ​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത അ​ക്കാ​ദ​മി​യു​ടെ (ഇ​ന്ന​ത്തെ സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജ്) വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ക്കു​ന്ന ദി​വ​സം. സ​മ്മേ​ള​ന പ​ന്ത​ലി​ൽനി​ന്നു സ​ർ സിപി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ വൈ​ദ്യു​തി ദീ​പ​ങ്ങ​ൾ എ​ല്ലാം നി​ല​ച്ച​തും അ​ദ്ദേ​ഹ​ത്തെ വെ​ട്ടി​യ സം​ഭ​വം ന​മു​ക്ക് തൊ​ട്ട് മു​ന്നി​ൽ എ​ന്ന പോ​ലെ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ വ​ര​ച്ചു കാ​ട്ടു​ന്നു. വെ​ട്ടേ​റ്റ സി​പി​യെ ചി​കി​ത്സി​ച്ച ഡോ. ​ആ​ർ. കേ​ശ​വ​ൻ നാ​യ​രു​ടെ വാ​ക്കു​ക​ൾ പ​ല​ർ​ക്കും പു​തി​യ അ​റി​വു ആ​യി​രി​ക്കും.

ക​വി​ളി​ലും ക​ഴു​ത്തി​ലും കൈ​വി​ര​ലു​ക​ളി​ലും മു​റി​വേ​റ്റ സ​ർ സി​പിയെ ​തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സി​ച്ച​ത്. ദി​വാ​ന്‍റെ പ​ല്ലും നാ​വും പു​റ​ത്തു കാ​ണാ​മാ​യി​രു​ന്നു എ​ന്ന് ഡോ. ​പ​റ​ഞ്ഞി​ട്ടു​ണ്ട്. പ​ൾ​സ് കു​റ​വാ​യി​രു​ന്ന​തി​നാ​ൽ അ​ന​സ്തേ​ഷ്യ ന​ൽ​കാ​ൻ പ്ര​യാ​സ​മാ​യി​രു​ന്നു.

ഇ​ത് അ​റി​ഞ്ഞ ദി​വാ​ൻ ഡോ. ​കേ​ശ​വ​ൻ നാ​യ​രോ​ട് അ​ന​സ്തേ​ഷ്യ കൂ​ടാ​തെ ത​നി​ക്ക് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​ക്കൊ​ള്ളാ​ൻ പ​റ​ഞ്ഞു. അ​ങ്ങ​നെ തി​രു​വി​താം​കൂ​ർ ക​ണ്ട ഏ​റ്റ​വും ക​രു​ത്ത​നും വി​വാ​ദ പു​രു​ഷ​നും ആ​യ ദി​വാ​നാ​യ സ​ർ സി ​പി രാ​മ​സ്വാ​മി അ​യ്യ​ർ​ക്ക് അ​ന​സ്തേ​ഷ്യ കൂ​ടാ​തെ​യാ​ണ് ശ​സ്ത്ര​ക്രി​യ​യും തു​ന്നി​ക്കെ​ട്ട​ലും ന​ട​ത്തി​യ​ത്!

ഇ​തേ​ക്കു​റി​ച്ച് പി​ന്നീ​ട് സ​ർ.​സി.​പി പ​റ​ഞ്ഞ​ത് വേ​ദ​ന സ​ഹി​ക്കാ​നു​ള്ള ക​ഴി​വ് ത​നി​ക്ക് ല​ഭി​ച്ച​ത് 35 വ​ർ​ഷ​ക്കാ​ല​മാ​യി ശീ​ലി​ച്ച യോ​ഗാ​ഭ്യാ​സ​ത്തി​ലൂ​ടെ​യാ​ണെ​ന്ന്. ഇ​വി​ടെ മ​റ്റൊ​രു കാ​ര്യം കൂ​ടി ചേ​ർ​ക്കേ​ണ്ട​തു​ണ്ട്.

കെ.സി.എ​സ്. മ​ണി സ​ർ സി​പി​യു​ടെ മൂ​ക്ക് വെ​ട്ടി എ​ന്ന് പ​ഴം​കാ​ലം മു​ത​ൽ ന​മ്മ​ൾ കേ​ൾ​ക്കു​ന്ന ക​ഥ ശ​രി​യ​ല്ല എ​ന്നാ​ണ് ഡോ. ​കേ​ശ​വ​ൻ​നാ​യ​രു​ടെ നേ​ർ​മൊ​ഴി ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന​ത്. മൂ​ക്കി​ൽ മു​റി​വ് ഉ​ള്ള​താ​യി ഡോ​ക്ട​ർ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

Todays Story

കാ​ല​ത്തിന്‍റെ കൈ​യൊ​പ്പ്

1980 ക​ളി​ൽ ത​ല​സ്ഥാ​ന​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന സ​മ​യം. തെ​ര​ഞ്ഞെ​ടു​പ്പി​നു നി​ൽ​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ ന​ൽ​കു​ന്ന പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ൾ ഒ​രു വ​ശ​ത്ത് പ്ര​ചാ​ര​ണ വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നു​യ​രു​ന്ന കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദ​കോ​ലാ​ഹ​ല​ങ്ങ​ൾ മ​റു ഭാ​ഗ​ത്തും.

തി​രു​വ​ന​ന്ത​പു​ര​ത്തെ കോ​ള​ജ് ഓ​ഫ് ഫൈ​ൻ​ആ​ർ​ട്സി​ൽ അ​ന്ന് ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​നാ​ണ് കാ​ട്ടൂ​ർ ജി. ​നാ​രാ​യ​ണ​പി​ള്ള. ഈ ​രാ​ഷ്ട്രീ​യ പു​ക​മ​റ​ക​ളു​ടെ ഇ​രു​ളി​ലൂ​ടെ കോ​ള​ജി​ൽ എ​ത്തു​ന്പോ​ൾ ഉ​ള്ളി​ൽ നി​റ​യു​ന്ന വേ​ദ​ന​യും ആ​ത്മ സം​ഘ​ർ​ഷ​വും കാ​ട്ടൂ​ർ പേ​പ്പ​റി​ലേ​ക്കു പ​ക​ർ​ത്തും.

വാ​യി​ലൂ​ടെ തീ​പ്പു​ക ഊ​തു​ന്ന മ​നു​ഷ്യ​മു​ഖ​ങ്ങ​ൾ; വി​ഷ സ​ർ​പ്പ​ങ്ങ​ളു​ടെ നാ​വ് പു​ള​യു​ന്ന മ​നുഷ്യ രൂ​പ​ങ്ങ​ൾ എ​ല്ലാം പേ​പ്പ​റി​ലേ​ക്കു താ​നെ ഒ​ഴു​കി​പ്പ​ട​രും. ഫൈ​ൻ ആ​ർ​ട്സ് കോ​ള​ജി​ലെ അ​ന്ന​ത്തെ വി​ദ്യാ​ർ​ഥി​നി സ​ജി​ത ശ​ങ്ക​ർ ഗു​രു​വി​ന്‍റെ ചി​ത്ര​ര​ച​ന പ​ല​പ്പോ​ഴും നോ​ക്കി നി​ന്നി​ട്ടു​ണ്ട്.

അ​ക്കാ​ല​ത്ത് കേ​ര​ള​ത്തി​ൽ കൊ​ല​പാ​ത​ക പ​ര​ന്പ​ര​ക​ളും ന​ട​ന്നി​രു​ന്നു. മ​നു​ഷ്യ മ​ന​സി​ന്‍റെ വി​സ്ഫോ​ട​ന​ങ്ങ​ളും കാ​ട്ടൂ​ർ കോ​ള​ജി​ലി​രു​ന്ന് കോ​റി​യി​ടു​ന്ന​തു സ​ജി​ത ക​ണ്ടി​ട്ടു​ണ്ട്.

നാ​ലു പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു ശേ​ഷം മ്യൂ​സി​യം ആ​ർ​ട്സ് ഗാ​ല​റി​യി​ൽ ന​ട​ന്ന പ്ര​ഫ. കാ​ട്ടൂ​ർ ജി. ​നാ​രാ​യ​ണ​പി​ള്ള​യു​ടെ പെ​യി​ന്‍റിം​ഗു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​ത്തി​ൽ ഈ ​ചി​ത്ര​ങ്ങ​ൾ ക​ണ്ട​പ്പോ​ൾ ശി​ഷ്യ​യും പ്ര​ശ​സ്ത ചി​ത്ര​കാ​രി​യു​മാ​യ സ​ജി​ത ശ​ങ്ക​റി​നു അ​ത്ഭു​ത​വും അ​തി​ലേ​റെ ആ​ഹ്ലാ​ദ​വും

വ​ള​രെ ശ്ര​ദ്ധ​യോ​ടെ കു​നി​ഞ്ഞി​രു​ന്നു സാ​ർ ഈ ​ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കു​ന്ന രം​ഗം ഇ​പ്പോ​ഴും എ​ന്‍റെ മ​ന​സി​ലു​ണ്ട്. കോ​ള​ജ് ഓ​ഫ് ഫൈ​ൻ ആ​ർ​ട്സ് മു​ൻ പ്രി​ൻ​സി​പ്പ​ലും കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി മു​ൻ ചെ​യ​ർ​മാ​നു​മാ​യ പ്ര​ഫ. കാ​ട്ടൂ​ർ ജി. ​നാ​രാ​യ​ണ​പി​ള്ള​യു​ടെ കൈ​യൊ​പ്പ് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ പ​തി​ഞ്ഞ ’സി​ഗ്നേ​ച്ച​ർ’ ഒ​രു വ​ലി​യ കാ​ല​ത്തി​ന്‍റെ ക​ഥ​പ​റ​യു​ന്നു.

1970 ക​ൾ മു​ത​ൽ ഇ​തു​വ​രെ​യു​ള്ള കാ​ട്ടൂ​രി​ന്‍റെ പെ​യി​ന്‍റിം​ഗു​ക​ളു​ടെ ച​രി​ത്ര​ക്കാ​ഴ്ച​യാ​ണ് സി​ഗ്നേ​ച്ച​ർ ഒ​രു​ക്കി​യ​ത്. അ​ര​നൂ​റ്റാ​ണ്ടി​ലൂ​ടെ ഉ​ള്ള ഒ​രു ചി​ത്ര​കാ​ര​ന്‍റെ യാ​ത്ര മാ​ത്ര​മ​ല്ല മാ​റു​ന്ന കാ​ല​വും നു​ഷ്യ​നും പ്ര​കൃ​തി​യും കാ​ട്ടൂ​രി​ന്‍റെ കാ​ൻ​വാ​സു​ക​ളി​ൽ പ്ര​തി​ഷ്ഠി​ക്ക​പ്പെ​ടു​ന്നു.

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും അ​ന്യ​മാ​ക്ക​പ്പെ​ട്ട പ​ല പൈ​തൃ​ക​ക്കാ​ഴ്ച​ക​ളും അ​ര​നൂ​റ്റ​ണ്ടി​നു മു​ൻ​പ് വ​ര​ച്ച പെ​യി​ന്‍റും​ഗു​ക​ളി​ൽ കാ​ണാം. എ​ട്ടു​കെ​ട്ടും റോ​ഡ​രി​കി​ലെ പൈ​പ്പും തെ​ക്കേ​ത്തെ​രു​വി​ലെ പ​ഴ​യ അ​ഗ്ര​ഹാ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ശി​ഷ്യ​രെ ഔ​ട്ട്ഡോ​ർ സ്റ്റ​ഡി​ക്കു കൊ​ണ്ടു​പോ​യ​പ്പോ​ൾ വ​ര​ച്ച​താ​ണ്.

അ​ധ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ര​ച്ച സ്കെ​ച്ചു​ക​ളി​ൽ പു​തി​യ ചി​ത്ര​ക​ലാ ത​ല​മു​റ​യ്ക്കു ആ​വ​ശ്യ​മാ​യ വി​ശ​ദാം​ശ​ങ്ങ​ൾ കാ​ണാം. പു​റം​കാ​ഴ്ച​ക​ൾ ക​ണ്ടി​രു​ന്ന് ത​ന്‍റെ ചി​ത്ര​ക​ലാ വി​ദ്യാ​ർ​ഥി​നി​ക​ൾ ചി​ത്ര​ര​ച​ന ന​ട​ത്തു​ന്ന​തും കാ​ട്ടൂ​ർ വ​ര​ച്ചി​ട്ടു​ണ്ട്.

ഗു​രു​വും ചി​ത്ര​കാ​ര​നും ഒ​ന്നി​ക്കു​ള്ള ഇ​ത്ത​രം പെ​യി​ന്‍റിം​ഗു​ക​ൾ ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്. ഹൃ​ദ​യ​ത്തി​ൽ നി​റ​യു​ന്ന പൈ​തൃ​ക​മാ​യ ബിം​ബ​ങ്ങ​ളും സം​സ്കൃ​തി​യു​ടെ സ​ന്പ​ന്ന​ത​ക​ളും മി​ത്തു​ക​ളും ത​ന്‍റേ​താ​യ ആ​ധു​നി​ക ശൈ​ലി​യി​ൽ ആ​വി​ഷ്ക്ക​രി​ച്ചി​രി​ക്കു​ക​യാ​ണ് കാ​ട്ടൂ​ർ.

ശ്രീ​രാ​മ​ൻ ന​ൽ​കു​ന്ന, ജീ​വി​ത​ത്തി​ന്‍റെ നി​ര​ർ​ഥ​ക​ത നി​റ​യു​ന്ന ല​ക്ഷ്മ​ണോ​പ​ദേ​ശ പെ​യി​ന്‍റിം​ഗ് ഇ​ത്ത​ര​ത്തി​ൽ​പ്പെ​ട്ട​താ​ണ്. നാ​ഗ​ത്ത​റ​യും ക​ള​മെ​ഴു​ത്തും തു​ട​ങ്ങി​യ പാ​ര​ന്പ​ര്യ അ​നു​ഷ്ഠാ​ന​ങ്ങ​ളും പു​തി​യ കാ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ കാ​ട്ടൂ​രി​ന്‍റെ​താ​യ ആ​വി​ഷ്ക്കാ​ര ശൈ​ലി​യി​ലു​ടെ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്.

പാ​ര​ന്പ​ര്യ​ത്തി​ന്‍റെ വേ​രു​ക​ളി​ൽ​നി​ന്നും ത​ന്നെ​യാ​ണു തു​ട​ക്ക​മെ​ങ്കി​ലും ആ​ധു​നി​ക​കാ​ല സ​മ​സ്യ​ക​ളെ അ​വ​ത​രി​പ്പി​ക്കു​ന്പോ​ൾ നൂ​ത​ന​ങ്ങ​ളാ​യ ചി​ത്ര​ര​ച​ന സ​ങ്കേ​ത​ക​ങ്ങ​ൾ ത​ന്നെ വേ​ണ​മെ​ന്ന് കാ​ട്ടൂ​ർ ജി. ​നാ​രാ​യ​ണ​പി​ള്ള പ​റ​യു​ന്നു. മൂ​ർ​ത്ത​ചി​ത്ര​ങ്ങ​ൾ​ക്കും അ​മൂ​ർ​ത്ത ചി​ത്ര​ങ്ങ​ൾ​ക്കു​മി​ട​യ്ക്കു​ള്ള സെ​മി ആ​ബ്സ്ട്രാ​ക്ട് ശൈ​ലി​യി​ലാ​ണ് പെ​യി​ന്‍റിം​ഗു​ക​ൾ.

അ​ധി​നി​വേ​ശ​ങ്ങ​ളി​ൽ ത​ക​ർ​പ്പെ​ട്ട ഹം​പി​യി​ലെ ആ​യി​രം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള സം​സ്കാ​ര​വും കാ​ട്ടൂ​ർ വ​ര​ച്ചി​ട്ടു​ണ്ട്. ബ്ലാ​ക്ക് ആ​ൻ​ഡ് ഇ​ങ്ക് സ​ങ്കേ​ത​ത്തി​ലെ ഈ ​പെ​യി​ന്‍റിം​ഗ് 2010 ലാ​ണ് സാ​ക്ഷാ​ത്ക​രി​ച്ച​ത്. 2024-ൽ ​വ​ര​ച്ച പെ​യി​ന്‍റിം​ഗു​ക​ളി​ലും പ്ര​കൃ​തി ന​ശീ​ക​ര​ണ​ത്തി​ന്‍റെ​യും സ​മ​കാ​ലീ​ന രാ​ഷ്ട്രീ​യ​ത്തി​ന്‍റെ​യും ന​ഖ​പ്പാ​ടു​ക​ൾ കാ​ണാം.

അ​ര​നൂ​റ്റാ​ണ്ടി​ൽ സം​ഭ​വി​ച്ച പ​രി​ണാ​മ​ങ്ങ​ൾ, മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന മൂ​ല്യ​ത്ത​ക​ർ​ച്ച​ക​ൾ അ​ങ്ങ​നെ പ​ല​തും സി​ഗ്നേ​ച്ച​ർ ഒ​പ്പി​യെ​ടു​ക്കു​ന്നു​ണ്ട്. ര​ഞ്ജു ലീ​ഫ് ആ​യി​രു​ന്നു ക്യൂ​റേ​റ്റ​ർ.

കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യു​ടെ അ​വാ​ർ​ഡ്, അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ലു​ള്ള രാ​ജ​സ്ഥാ​ൻ ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യു​ടെ പു​ര​സ്കാ​രം, മ​ദി​രാ​ശി​യി​ലെ യം​ഗ് പെ​യി​ന്‍റേ​ഴ്സ് ആ​ൻ​ഡ് സ്ക​ൾ​പ്പ്ച്ചേ​ഴ്സി​ന്‍റെ അ​വാ​ർ​ഡ് തു​ട​ങ്ങി ഒ​ട്ടേ​റെ പു​ര​സ്കാ​ര​ങ്ങ​ളു​ടെ ജേ​താ​വാ​ണ് കാ​ട്ടൂ​ർ.​ജി.​നാ​രാ​യ​ണ പി​ള്ള

Todays Story

വ​യ​ലാ​ർ രാ​മ​വ​ർ​മ ഓ​ർ​മ​യാ​യി​ട്ട് അ​ര നൂ​റ്റാ​ണ്ട്: സ്‌​നേ​ഹി​ച്ച് മ​തി​വ​രാ​ത്ത അ​ച്ഛ​ന്‍

സി​നി​മ​യി​ല്‍ ന​ല്ല തി​ര​ക്കാ​യി​രു​ന്ന കാ​ല​ത്ത് ചെ​ന്നൈ​യി​ലാ​യി​രു​ന്നു അ​ച്ഛ​ന്‍. വ​ര്‍​ഷ​ത്തി​ല്‍ പ​ത്തു ദി​വ​സ​മാ​യി​രി​ക്കും പ​ല​പ്പോ​ഴും വീ​ട്ടി​ലു​ണ്ടാ​കു​ക. അ​ന്നൊ​ക്കെ അ​ച്ഛ​ന്‍ നാ​ട്ടി​ലെ​ത്തു​മ്പോ​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ഞ​ങ്ങ​ള്‍ കു​ട്ടി​ക​ളും മു​ത്ത​ശി​യ​മ്മ​യും എ​റ​ണാ​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തും.

കു​ടും​ബ​കാ​ര്യ​ങ്ങ​ളും വീ​ട്ടി​ലെ ചു​മ​ത​ല​ക​ളും കാ​ര​ണം അ​മ്മ​യ്ക്കു ഞ​ങ്ങ​ള്‍​ക്കൊ​പ്പം എ​പ്പോ​ഴും പു​റ​പ്പെ​ടാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. ഒ​രു ക​റു​ത്ത ന​ക്ഷ​ത്രം പോ​ലെ​യാ​ണ് അ​ച്ഛ​ന്‍ വ​രു​ന്ന ട്രെ​യി​ന്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക.

ട്രെ​യി​നി​ന്‍റെ ഒ​രു പ്ര​ത്യേ​ക​ത​രം മ​ണ​വും, ഉ​ച്ച​ത്തി​ല്‍ ചൂ​ളം വി​ളി​ച്ചു വ​രും​നേ​രം ഉ​ള്ളി​ലു​യ​രു​ന്ന അ​ത്യാ​ഹ്ലാ​ദ​ത്തി​ന്‍റെ തു​ടി​കൊ​ട്ടും ഇ​ന്നും മ​റ​ന്നി​ട്ടി​ല്ല. ട്രെ​യി​നി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യാ​ല്‍ ഉ​ട​നെ അ​ച്ഛ​ന്‍ ഓ​ടി​വ​ന്ന് മു​ത്ത​ശി​യ​മ്മ​യെ കെ​ട്ടി​പ്പി​ടി​ക്കും. ഞ​ങ്ങ​ള്‍ കു​ട്ടി​ക​ളെ ചേ​ര്‍​ത്ത​ണ​ച്ച് പൊ​ന്നു​മ്മ ന​ല്‍​കും. അ​ച്ഛ​ന്‍ വ​രു​മ്പോ​ള്‍ ഞ​ങ്ങ​ള്‍​ക്ക് അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ ഉ​ത്സ​വ​മാ​ണ്.

അ​ച്ഛ​നെ കാ​ണാ​ന്‍ അ​ന്ന് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തു​ന്ന​വ​രോ​ടൊ​ക്കെ കു​ശ​ലം പ​റ​ഞ്ഞ ശേ​ഷം കാ​റി​ല്‍ വ​യ​ലാ​റി​ലെ ഞ​ങ്ങ​ളു​ടെ ത​റ​വാ​ടാ​യ രാ​ഘ​വ​പ​റ​മ്പി​ലേ​ക്കു പു​റ​പ്പെ​ടും. പോ​കു​ന്ന വ​ഴി വു​ഡ്‌​ലാ​ന്‍​ഡ്സ് ഹോ​ട്ട​ലി​ല്‍ ക​യ​റി ഞ​ങ്ങ​ള്‍​ക്കി​ഷ്ട​പ്പെ​ട്ട ഭ​ക്ഷ​ണം അ​ച്ഛ​ന്‍ വാ​ങ്ങി​ത്ത​രു​ന്ന​തും ഓ​ര്‍​മി​ക്കു​ന്നു.

വ​ഴി​യി​ലൂ​ടെ അ​ക്കാ​ല​ത്ത് സൈ​ക്കി​ളി​ല്‍ പ​ച്ച​പ്പു​ല്ല് വ​ച്ച്‌​കെ​ട്ടി ചെ​റി​യ ക​ച്ച​വ​ട​ക്കാ​ര്‍ പോ​കു​ന്നു​ണ്ടാ​കും. അ​ച്ഛ​ന്‍ ഉ​ട​നെ കാ​ര്‍ നി​ര്‍​ത്തി വീ​ട്ടി​ലെ പ​ശു​ക്ക​ള്‍​ക്ക് പു​ല്ല് വാ​ങ്ങി കാ​റി​ന്‍റെ ഡി​ക്കി​യി​ല്‍ നി​റ​യ്ക്കും. എ​ല്ലാ​വ​രെ​യും അ​തി​ര​റ്റ് സ്‌​നേ​ഹി​ച്ച അ​ച്ഛ​ന് സ​മ​സ്ത ജീ​വ​ജാ​ല​ങ്ങ​ളോ​ടും വ​ലി​യ സ്‌​നേ​ഹ​വും കാ​രു​ണ്യ​വു​മാ​യി​രു​ന്നു.

വീ​ട്ടി​ലെ പൊ​മ​റേ​നി​യ​ന്‍ നാ​യ്ക്ക​ളാ​യ സാ​ലി​യും നീ​ലി​യും അ​ച്ഛ​ന് പ്രി​യ​പ്പെ​ട്ട​വ​രാ​യി​രു​ന്നു. അ​ച്ഛ​ന്‍ വീ​ട്ടി​ല്‍ വ​രു​മ്പോ​ള്‍ ഞ​ങ്ങ​ള്‍​ക്ക് ഓ​ണം പോ​ലെ ഉ​ത്സ​വ​നാ​ളു​ക​ളാ​ണ്. ചേ​ട്ട​ന്‍ (വ​യ​ലാ​ര്‍ ശ​ര​ത്ച​ന്ദ്ര വ​ര്‍​മ) അ​ന്ന് സ്‌​കൂ​ള്‍ ബോ​ര്‍​ഡിം​ഗി​ലാ​ണ്. ഞ​ങ്ങ​ള്‍ എ​ല്ലാ​വ​രും ചേ​ര്‍​ന്നു ചേ​ട്ട​നെ കാ​ണാ​നാ​യി സ്‌​കൂ​ളി​ല്‍ പോ​കു​ന്ന​തും സ​ന്തോ​ഷ​ക​ര​മാ​യ ഓ​ർ​മ​യാ​ണ്.

അ​ച്ഛ​ൻ ഉ​ള്ള​പ്പോ​ൾ വീ​ട്ടി​ല്‍ എ​പ്പോ​ഴും സ​ന്ദ​ര്‍​ശ​ക​രാ​ണ്. പ്ര​മു​ഖ​രാ​യ സാ​ഹി​ത്യ​കാ​ര​ന്മാ​രും സി​നി​മാ പ്ര​വ​ര്‍​ത്ത​ക​രും നാ​ട്ടു​കാ​രും സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ളും ഇ​വ​രി​ൽ ഉ​ൾ​പ്പെ​ടും. അ​ച്ഛ​നു പ​ക്ഷേ പ്ര​ശ​സ്ത​രെ​ന്നോ സാ​ധാ​ര​ണ​ക്കാ​രെ​ന്നോ ഉ​ള്ള വ്യ​ത്യാ​സ​മൊ​ന്നു​മി​ല്ല. എ​ല്ലാ​വ​രെ​യും ഒ​രു പോ​ലെ സ​ത്ക​രി​ക്കും. വീ​ട്ടി​ലെ​ത്തു​ന്ന​വ​ര്‍​ക്കെ​ല്ലാം ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​തും നി​ല​ത്ത് ഒ​ന്നി​ച്ചി​രു​ന്നു​ണ്ണു​ന്ന​തും പ​തി​വാ​യി​രു​ന്നു.

ഞ​ങ്ങ​ള്‍ നാ​ലു മ​ക്ക​ളോ​ട് പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വാ​ത്ത സ്‌​നേ​ഹ​വാ​ത്സ​ല്യ​മാ​യി​രു​ന്നു അ​ച്ഛ​ന്. അ​ന്നു തീ​രെ ചെ​റി​യ കു​ട്ടി​ക​ളാ​യി​രു​ന്ന യ​മു​ന​യോ​ടും സി​ന്ധു​വി​നോ​ടും വാ​ത്സ​ല്യ​വും ക​രു​ത​ലും ഏ​റും. അ​ച്ഛ​ന്‍റെ സ്‌​നേ​ഹം തി​രി​ച്ച​റി​യാ​നു​ള്ള പ്രാ​യം പ​ക്ഷേ ചേ​ട്ട​നും എ​നി​ക്കു​മാ​യി​രു​ന്നു എ​ന്നു തോ​ന്നാ​റു​ണ്ട്.

അ​തു​കൊ​ണ്ടാ​വും അ​ച്ഛ​നു​മാ​യി കൂ​ടു​ത​ല്‍ സം​സാ​രി​ക്കാ​നും അ​ടു​പ്പം സൂ​ക്ഷി​ക്കാ​നും ഞ​ങ്ങ​ള്‍​ക്കു ക​ഴി​ഞ്ഞി​രു​ന്നു. എ​ട്ടാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന കാ​ല​ത്തും അ​ച്ഛ​ന്‍ എ​ന്നെ എ​ടു​ത്തു​കൊ​ണ്ടു ന​ട​ന്നി​രു​ന്നു എ​ന്നു പ​റ​യു​മ്പോ​ള്‍ ഊ​ഹി​ക്കാ​മ​ല്ലോ.

അ​ച്ഛ​നി​ല്ലാ​ത്ത ഒ​രു ജീ​വി​തം എ​നി​ക്കു സ​ങ്ക​ല്പി​ക്കു​വാ​നേ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. എ​ങ്കി​ലും തു​ലാ​വ​ര്‍​ഷം ഞ​ങ്ങ​ളു​ടെ അ​ച്ഛ​നെ എ​ങ്ങോ​ട്ടോ കൊ​ണ്ടു​പോ​യി. അ​ച്ഛ​ന്‍റെ വി​യോ​ഗ​വാ​ര്‍​ത്ത ആ​കാ​ശ​വാ​ണി​യി​ലൂ​ടെ കേ​ട്ട​ത് ഇ​പ്പോ​ഴും ഓ​ര്‍​മി​ക്കു​ന്നു.

 

Latest News

Up