x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെരിയാറിൽ ഓളമാകാൻ ഒഴുകുന്ന വീടൊരുങ്ങി

ബോ​ബ​ന്‍ ബി. ​കി​ഴ​ക്കേ​ത്ത​റ
Published: February 6, 2026 05:48 PM IST | Updated: February 6, 2026 05:50 PM IST

‘പെ​രി​യാ​റേ പെ​രി​യാ​റേ
പ​ര്‍​വ​ത​നി​ര​യു​ടെ പ​നി​നീ​രേ
കു​ളി​രും കൊ​ണ്ട് കു​ണു​ങ്ങി ന​ട​ക്കും
മ​ല​യാ​ളി​പ്പെ​ണ്ണാ​ണ് നീ ​ഒ​രു
മ​ല​യാ​ളി​പ്പെ​ണ്ണാ​ണ് നീ....'

​വ​യ​ലാ​ര്‍ രാ​മ​വ​ര്‍​മ്മ​യു​ടെ ഈ ​വ​രി​ക​ള്‍ അ​ന്വ​ര്‍​ഥ​മാ​ക്കു​ന്ന രീ​തി​യി​ല്‍ അ​തി​മ​നോ​ഹ​രി​യാ​ണ് പെ​രി​യാ​ര്‍. പെ​രി​യാ​റി​ന്‍റെ ഓ​ള​ങ്ങ​ളി​ല്‍ കു​ളി​ര​ണി​ഞ്ഞ് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ സോ​ളാ​ര്‍ വി​ന്‍​ഡ് ബോ​ട്ടി​ല്‍ ഒ​രു യാ​ത്ര​യാ​യാ​ലോ...

പെ​രി​യാ​റി​ന്‍റെ സൗ​ന്ദ​ര്യം ആ​വോ​ളം നു​ക​ര്‍​ന്ന് അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു യാ​ത്ര​യ്ക്ക് അ​വ​സ​ര​മൊ​രു​ക്കു​ക​യ​ണ് ആ​ലു​വ മു​പ്പ​ത്ത​ടം സ്വ​ദേ​ശി കെ.​എ. രാ​ജേ​ഷ്.

രാ​ജ​കീ​യം ഈ ​രാ​ജ് ബോ​ട്ട്

രാ​ജേ​ഷി​ന്‍റെ നാ​ലു വ​ര്‍​ഷം നീ​ണ്ട ക​ഠി​ന പ്ര​യ​ത്‌​ന​മാ​ണ് രാ​ജ് ബോ​ട്ട് എ​ന്ന പേ​രി​ല്‍ ഈ ​മാ​സം ആ​റി​ന് നീ​ര​ണി​യു​ന്ന​ത്. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ സോ​ളാ​ര്‍ വി​ന്‍​ഡ് യാ​ത്രാ​ബോ​ട്ടാ​യ രാ​ജ്‌​ബോ​ട്ടി​ല്‍ ഒ​രു ആ​ധു​നി​ക വീ​ടി​ന്‍റെ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്.

ബോ​ട്ട് സൂ​ര്യ​പ്ര​കാ​ശ​ത്തി​ലും കാ​റ്റി​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നാ​ല്‍ പ്ര​വ​ര്‍​ത്ത​ന ചെ​ല​വ് ഇ​ല്ലാ​യെ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. ബോ​ട്ടി​ലെ ബാ​റ്റ​റി ചാ​ര്‍​ജ് ചെ​യ്യു​ന്ന​ത് സൂ​ര്യ​പ്ര​കാ​ശ​ത്തി​ലാ​ണ്. രാ​ത്രി​കാ​ല​ത്ത് സോ​ളാ​ര്‍ ഇ​ല്ലെ​ങ്കി​ലും കാ​റ്റി​ല്‍ ചാ​ര്‍​ജ് ചെ​യ്യ​പ്പെ​ടും.

ഫൈ​ബ​ര്‍ ബോ​ട്ട് നി​ശ​ബ്ദ​മാ​യി പോ​കു​ന്ന​ത് മ​റ്റൊ​രു അ​നു​ഭ​വ​മാ​ണ്. നി​ല​വി​ലെ മോ​ഡ​ലി​ല്‍ 20 പേ​ര്‍​ക്ക് യാ​ത്ര ചെ​യ്യാം. അ​ടു​ക്ക​ള, ഡൈ​നിം​ഗ് റൂം, ​കു​ളി​മു​റി, ഗ​സ്റ്റ് റൂം ​തു​ട​ങ്ങി​യ​വ​യെ​ല്ലാം ബോ​ട്ടി​ലു​ണ്ട്. ടൂ​റി​സം സാ​ധ്യ​ത മു​ന്നി​ല്‍​ക​ണ്ട് ബോ​ട്ടി​നു ചു​റ്റും കൃ​ത്രി​മ മ​ഴ പെ​യ്യി​ക്കു​ന്ന സം​വി​ധാ​ന​വും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

എ​ട​യാ​ര്‍ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ രാ​ജ് ഇ​ല​ക്‌​ട്രോ പ്രോ​ഡ​ക്ട്‌​സ് എ​ന്ന സ്ഥാ​പ​ന​മാ​ണ് യാ​ത്രാ ബോ​ട്ട് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​രു ബോ​ട്ടി​ന് 65 ല​ക്ഷം രൂ​പ​യാ​ണ് നി​ര്‍​മാ​ണ ചെ​ല​വ്.

 

K-Rail Survey

മൂ​ന്നാ​മ​ത്തെ ബോ​ട്ട്

ഇ​ന്ത്യ മു​ഴു​വ​ന്‍ പ്ര​ശ​സ്ത​മാ​യ വാ​ട്ട​ര്‍ മെ​ട്രോ ബോ​ട്ടു​ക​ള്‍​ക്ക് മു​മ്പേ രാ​ജ് ബോ​ട്ടു​ക​ള്‍ പു​ഴ​യി​ല്‍ ഇ​റ​ങ്ങേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ല്‍ ലൈ​സ​ന്‍​സ് ല​ഭി​ക്കു​ന്ന​തി​ലെ പ്ര​തി​സ​ന്ധി എ​ല്ലാം ത​കി​ടം മ​റി​ച്ചു. അ​തി​നാ​ല്‍ മൂ​ന്നാ​മ​ത്തെ ബോ​ട്ടാ​ണി​ത്.

ആ​ദ്യ ര​ണ്ടു ബോ​ട്ടു​ക​ള്‍ ക​ര​യി​ല്‍ കി​ട​ന്ന് ന​ശി​ച്ചു പോ​യെ​ന്ന് സോ​ളാ​ര്‍ രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന രാ​ജേ​ഷ് പ​റ​ഞ്ഞു. ആ​വ​ശ്യ​ക്കാ​രു​ടെ സൗ​ക​ര്യാ​ര്‍​ഥം വ​ലി​യ ബോ​ട്ടു​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ ക​മ്പ​നി​ക്ക് ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യാ​ത്രാ ബോ​ട്ടി​നെ ഫ്‌​ളോ​ട്ടിം​ഗ് റ​സ്റ്റ​റ​ന്‍റ്, ഹ​ണി മൂ​ണ്‍ കോ​ട്ടേ​ജ് എ​ന്നി​വ​യാ​ക്കി മാ​റ്റാ​നും സാ​ധി​ക്കും. സു​ര​ക്ഷ ന​ല്‍​കു​ന്ന​തി​നാ​ല്‍ ടൂ​റി​സം മേ​ഖ​ല​യി​ലു​ള്ള യാ​ത്രാ ബോ​ട്ടു​ക​ളാ​യും ഉ​പ​യോ​ഗി​ക്കാം. രാ​ജ് ബോ​ട്ടി​ന് പേ​റ്റ​ന്‍റ് ഉ​ട​ന്‍ ല​ഭി​ക്കും.

ആ​സ്വ​ദി​ക്കാം; പെ​രി​യാ​റി​ല്‍ ര​ണ്ടു മ​ണി​ക്കൂ​ര്‍ യാ​ത്ര

ഈ ​ബോ​ട്ടി​ല്‍ ര​ണ്ടു മ​ണി​ക്കൂ​ര്‍ പെ​രി​യാ​റി​ന്‍റെ ഭം​ഗി ആ​സ്വ​ദി​ക്കാം. നി​ല​വി​ല്‍ ആ​ലു​വ ക​യ​ന്‍റി​ക്ക​ര​യി​ല്‍ നി​ന്ന് രാ​വി​ലെ ഒ​ന്പ​തി​നാ​ണ് ബോ​ട്ട് പു​റ​പ്പെ​ടു​ക. രാ​ത്രി​കാ​ല യാ​ത്ര ഇ​പ്പോ​ഴി​ല്ല.

ആ​വ​ശ്യ​മ​നു​സ​രി​ച്ച് ആ​ലു​വ​യി​ലെ പ്ര​ധാ​ന ക​ട​വു​ക​ളി​ല്‍ നി​ന്ന് പു​റ​പ്പെ​ടാ​നും സാ​ധി​ക്കും. ഒ​രാ​ള്‍​ക്ക് 400 രൂ​പ​യാ​ണ് ചെ​ല​വ് വ​രു​ന്ന​ത്.

Tags : Periyar Today Story Boat

Recent News

Up