x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന് 50 വ​ര്‍​ഷം: ആ​ലു​വ​യി​ലെ ഇ​ടു​ക്കി ജം​ഗ്ഷ​നും അ​ഭി​മാ​നം

ബോബൻ ബി. കിഴക്കേത്തറ
Published: February 11, 2026 05:45 PM IST | Updated: February 11, 2026 05:45 PM IST

കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ ഇ​ടു​ക്കി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി അ​ര​നൂ​റ്റാ​ണ്ടി​ലെ​ത്തു​മ്പോ​ള്‍ അ​തേ പേ​ര് സ്വ​യം സ്വീ​ക​രി​ച്ച ആ​ലു​വ​യി​ലെ ഇ​ടു​ക്കി ജം​ഗ്ഷ​നും ഓ​ര്‍​മി​ക്കാ​ന്‍ ഒ​ത്തി​രി വി​ശേ​ഷ​ങ്ങ​ള്‍.

ഇ​ടു​ക്കി​യി​ലേ​ക്ക് വേ​ണ്ട പെ​ന്‍​സ്റ്റോ​ക്കു​ക​ളും സ്റ്റീ​ല്‍ ലൈ​ന​റു​ക​ളും ക​യ​റ്റി വി​ട്ട സ്ഥ​ലം എ​ന്ന പേ​രി​ലാ​ണ് എ​ട​യാ​ര്‍ വ്യ​വ​സാ​യ മേ​ഖ​ല​യു​ടെ ഈ ​പ്ര​വേ​ശ​ന ക​വാ​ട​ത്തെ ‘ഇ​ടു​ക്കി ജം​ഗ്ഷ​ന്‍' എ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്ത​ത്. അ​തി​ന് മു​മ്പ് പാ​താ​ളം ക​ട​വ് എ​ന്നാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.

പാ​താ​ളം ക​ട​വി​ല്‍ നി​ന്ന് ഇ​ടു​ക്കി ജം​ഗ്ഷ​നി​ലേ​ക്ക്...

1976 ഫെ​ബ്രു​വ​രി 12 നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ഇ​ന്ദി​രാ​ഗാ​ന്ധി ഇ​ടു​ക്കി പ​ദ്ധ​തി രാ​ജ്യ​ത്തി​ന് സ​മ​ര്‍​പ്പി​ച്ച​ത്. ഇ​ടു​ക്കി ജ​ല​സം​ഭ​ര​ണി​യെ മൂ​ല​മ​റ്റം പ​വ​ര്‍ ഹൗ​സു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഭൂ​ഗ​ര്‍​ഭ തു​ര​ങ്കം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പെ​ന്‍​സ്റ്റോ​ക്കി​ന്‍റെ സ്റ്റോ​ക്കിം​ഗ് യാ​ര്‍​ഡാ​യാ​ണ് പാ​താ​ളം ക​ട​വ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. അ​ങ്ങ​നെ, പൂ​ര്‍​ണ​മാ​യും മ​ല തു​ര​ന്ന വൈ​ദ്യു​തി നി​ല​യം എ​ന്ന ഏ​ഷ്യ​ന്‍ റി​ക്കാ​ര്‍​ഡി​ല്‍ എ​റ​ണാ​കു​ളം ജി​ല്ല​യും പ​ങ്കാ​ളി​യാ​യി.

അ​ണ​ക്കെ​ട്ടി​ലെ വെ​ള്ളം വൈ​ദ്യു​തോ​ത്പാ​ദ​ന​ത്തി​നു വേ​ണ്ടി ജ​ന​റേ​റ്റ​റു​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന കു​ഴ​ലു​ക​ളോ ചാ​ന​ലു​ക​ളോ ആ​ണ് പെ​ന്‍​സ്റ്റോ​ക്ക് എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന​ത്. പെ​ന്‍​സ്റ്റോ​ക്കു​ക​ളും സ്റ്റീ​ല്‍ ലൈ​ന​റു​ക​ളും നി​ര്‍​മി​ക്കാ​ന്‍ കൊ​ച്ചി ആ​സ്ഥാ​ന​മാ​യു​ള്ള ജി​യോ​വ​ലോ​ണ ബി​ന്നി ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യ്ക്കാ​ണ് 1968 ല്‍ ​ക​രാ​ര്‍ ല​ഭി​ച്ച​ത്.

ക​മ്പ​നി സ്ഥി​തി ചെ​യ്യു​ന്ന കൊ​ച്ചി പ​ള്ളു​രു​ത്തി​യി​ല്‍ പെ​ന്‍​സ്റ്റോ​ക്ക് നി​ര്‍​മി​ക്കാ​നാ​കു​മെ​ങ്കി​ലും പാ​ല​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഇ​ടു​ക്കി​യി​ലേ​ക്ക് റോ​ഡ് മാ​ര്‍​ഗം എ​ത്തി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പ​മാ​യി. അ​തി​ന് പ​രി​ഹാ​ര​മാ​യി ബാ​ര്‍​ജി​ല്‍ ക​യ​റ്റി കാ​യ​ല്‍ വ​ഴി പെ​രി​യാ​റി​ന്‍ തീ​ര​ത്ത് എ​ത്തി​ച്ച് അ​വി​ടെ നി​ന്ന് ലോ​റി​യി​ല്‍ ക​യ​റ്റി​യാ​ണ് നി​ര്‍​മാണ വ​സ്തു​ക്ക​ള്‍ ഇ​ടു​ക്കി​യി​ല്‍ എ​ത്തി​ച്ച​ത്.

അ​ന്ന് ഏ​ലൂ​രി​നെയും മു​പ്പ​ത്ത​ട​ത്തെയും ബ​ന്ധി​പ്പി​ക്കു​ന്ന പാ​താ​ളം പാ​ല​മോ പാ​താ​ളം റെ​ഗു​ലേ​റ്റ​ര്‍ ബ്രി​ഡ്‌​ജോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. വ​ലി​യ ക്രെ​യി​ന്‍ സ്ഥാ​പി​ച്ചാ​ണ് കൊ​ച്ചി​യി​ല്‍ നി​ന്ന് ബാ​ര്‍​ജി​ല്‍ കൊ​ണ്ടു​വ​ന്ന സാ​മ​ഗ്രി​ക​ള്‍ മു​പ്പ​ത്ത​ട​ത്തെ പാ​താ​ളം ക​ട​വി​ല്‍ ഇ​റ​ക്കി​യ​ത്. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ക്ഷേ​ത്രം ഇ​പ്പോ​ഴും സ​ജീ​വ​മാ​ണ്.

യാ​ര്‍​ഡി​ല്‍ അഞ്ച് മു​ത​ല്‍ ഏഴു മീ​റ്റ​ര്‍ വ​രെ നീ​ള​വും നാലു മീ​റ്റ​ര്‍ വീ​തി​യു​മു​ള്ള പെ​ന്‍​സ്റ്റോക്കു​ക​ളാ​ണ് ത​യാ​റാ​ക്കി​യ​ത്. ക​യ​റ്റി​റ​ക്ക് ജോ​ലി സ്ഥി​ര​മാ​യ​തോ​ടെ ഈ ​മേ​ഖ​ല ഇ​ടു​ക്കി ജം​ഗ്ഷ​ന്‍ എ​ന്ന് അ​റി​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കോ​മി​ന്‍​കോ ബി​നാ​നി സി​ങ്ക് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി ബി​നാ​നി ജം​ഗ്ഷ​ന്‍ എ​ന്നെ​ഴു​തി​യ ഒ​രു നെ​യിം ബോ​ര്‍​ഡ് ജം​ഗ്ഷ​നി​ല്‍ സ്ഥാ​പി​ച്ചി​രു​ന്നു. അ​ത് കാ​ല​ക്ര​മേ​ണ ന​ശി​ച്ചു​പോ​യി. ഇ​തി​നി​ട​യി​ല്‍ ഇ​ടു​ക്കി ജം​ഗ്ഷ​ന്‍ എ​ന്ന പേ​ര് ബ​സ് യാ​ത്ര​ക്കാ​ര്‍​ക്കും പ​രി​ചി​ത​മാ​യി.

 

K-Rail Survey

രേ​ഖ​ക​ളി​ല്‍ ഇ​ല്ലെ​ങ്കി​ലും....

ഇ​ടു​ക്കി ഡാം ​ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ ക​ട​വി​ലെ സ​ര്‍​ക്കാ​ര്‍ ഫെ​റി സ​ര്‍​വീ​സ് ഇ​ല്ലാ​താ​ക്കി പാ​താ​ളം പാ​ലം വ​ന്നു. യാ​ര്‍​ഡി​നെ ടി​മ്പ​ര്‍ ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റ് ആ​ക്കി വൈ​ദ്യു​തി ബോ​ര്‍​ഡ് മാ​റ്റി. തേ​ക്കി​ന്‍ പോ​സ്റ്റു ക​ള്‍ പു​ഴു​ങ്ങി​യെ​ടു​ത്ത് വി​വി​ധാ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ച്ചു.

വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ഈ ​സ്ഥ​ലം കെ​എ​സ്ഇബി​യു​ടെ സോ​ളാ​ര്‍ പ​വ​ര്‍ പ്ലാന്‍റ് പ​ദ്ധ​തി​യാ​ക്കി. കൂ​ടാ​തെ കെ​എ​സ്ഇ​ബി​യു​ടെ ഇ​ല​ക്‌ട്രിക്ക​ല്‍ സെ​ക്ഷ​ന്‍ ഓ​ഫീ​സ്, സോ​ളാ​ര്‍ പ​വ​ര്‍ പ്ലാ​ന്‍റ്, അ​സി. എ​ന്‍​ജി​നീ​യ​റു​ടെ ഓ​ഫീ​സ് തു​ട​ങ്ങി​യ​വും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

വ​ര്‍​ഷം അ​മ്പ​തു ക​ഴി​ഞ്ഞ​തോ​ടെ ഇ​ടു​ക്കി എ​ന്ന പേ​ര് വ​ന്ന ക​ഥ​ക​ള്‍ ഏ​താ​നും ജീ​വ​ന​ക്കാ​ര്‍​ക്കു മാ​ത്ര​മേ അ​റി​യൂ. എ​ന്നാ​ല്‍ റ​വ​ന്യൂ വ​കു​പ്പി​ന്‍റെ രേ​ഖ​ക​ളി​ല്‍ ഇ​ടു​ക്കി എ​ന്ന പേ​രു​റ​ച്ചി​ട്ടി​ല്ല. വി​ശാ​ല​മാ​യ ജം​ഗ്ഷ​നി​ല്‍ പേ​ര് സൂ​ചി​പ്പി​ക്കു​ന്ന ബോ​ര്‍​ഡു​ക​ളു​ള്ള സ്ഥാ​പ​ന​ങ്ങ​ളും ഇ​ല്ല.

ബി​ന്നി ക​മ്പ​നി​യെ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന പ​ള്ളു​രു​ത്തി​യി​ലെ ജി​യോ​വ​ലോ​ണ ബി​ന്നി ലി​മി​റ്റ​ഡ് ക​മ്പ​നി 1980 ല്‍ ​ന​ഷ്ട​ത്തി​ലാ​യി. 1901 ജ​നു​വ​രി ഒന്നിനാ​ണ് ഈ ​ക​മ്പ​നി നി​ല​വി​ല്‍ വ​ന്ന​ത്. ഇ​പ്പോ​ള്‍ ആ​സ്തി​ക​ള്‍ വി​ല്‍​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ നേ​രി​ടു​ക​യാ​ണ്. ബി​ന്നി റോ​ഡ് എ​ന്ന ഒ​രു റോ​ഡ്, ക​മ്പ​നി​യു​ടെ ഓ​ര്‍​മ​യ്ക്കാ​യി പ​ള്ളു​രു​ത്തി​യി​ലു​ണ്ട്.

Tags : Todays Story

Recent News

Up