x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മേ​രി​ക്ക​ൻ ഡോ​ക്‌​ട​ർ - യു​ദ്ധ​ഭീ​ക​ര​ത​യു​ടെ നേ​ര്‍​ക്കാ​ഴ്ച

ഋ​ഷി
Published: January 30, 2026 03:41 PM IST | Updated: January 30, 2026 03:41 PM IST

യു​ദ്ധ​സി​നി​മ​ക​ള്‍ ആ​വേ​ശ​ത്തോ​ടെ ക​ണ്ടി​രി​ക്കാ​റു​ണ്ട് ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്രേ​ക്ഷ​ക​ര്‍. രാ​ജ്യ​സ്‌​നേ​ഹ​വും ശ​ത്രു​രാ​ജ്യ​ത്തെ സ്വ​ന്തം രാ​ജ്യം ജ​യി​ക്കു​ന്ന​തി​ല്‍ ആ​വേ​ശ​വു​മെ​ല്ലാം നി​റ​ഞ്ഞ എ​ത്ര​യോ യു​ദ്ധ​സി​നി​മ​ക​ള്‍ ലോ​ക​ത്തു​ണ്ടാ​യി​ട്ടു​ണ്ട്.

യു​ദ്ധ​ത്തി​ന്‍റെ ദു​ര​ന്ത​മു​ഖ​ങ്ങ​ള്‍ കാ​ണി​ച്ചു​ത​ന്ന സി​നി​മ​ക​ളും പ്രേ​ക്ഷ​ക​രെ ര​സി​പ്പി​ക്കാ​തെ വേ​ദ​നി​പ്പി​ച്ചി​ട്ടു​ണ്ട്, ചി​ന്തി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ഡോ​ക്യു-​സി​നി​മ​യാ​ണ് അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​ര്‍. യു​ദ്ധ​മാ​ണ് അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​റു​ടെ പ​ശ്ചാ​ത്ത​ലം. അ​തും ലോ​കം ഇ​പ്പോ​ള്‍ ച​ര്‍​ച്ച ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ഗാ​സ യു​ദ്ധം.

പ്രേ​ക്ഷ​ക​രെ അ​പ്പാ​ടെ പി​ടി​ച്ചു​ല​യ്ക്കു​ന്ന കാ​ഴ്ച​ക​ളാ​ല്‍ സ​മ്പ​ന്ന​മാ​ണ് അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​ര്‍. യു​ദ്ധം ബാ​ക്കി​വ​യ്ക്കു​ന്ന​തെ​ന്ത് എ​ന്ന കാ​ല​ങ്ങ​ളാ​യു​ള്ള ചോ​ദ്യ​വും അ​ന്വേ​ഷ​ണ​വും ത​ന്നെ​യാ​ണ് അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​റും പ്രേ​ക്ഷ​ക​ര്‍​ക്ക് മു​ന്നി​ല്‍ വെ​ക്കു​ന്ന​ത്.

ഗാ​സ യു​ദ്ധ ദു​ര​ന്തം അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​ര്‍​മാ​രു​ടെ ക​ണ്ണ​ക​ളി​ലൂ​ടെ പ​റ​യു​ന്ന ഈ ​സി​നി​മ ഗാ​സ​യി​ലെ ദു​ര​ന്ത​ക്കാ​ഴ്ച​ക​ള്‍ പ​റ​യാ​ന്‍ ഡോ​ക്ട​ര്‍​മാ​രു​ടെ വീ​ക്ഷ​ണ​കോ​ണു​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യെ​ന്ന​തി​ലാ​ണ് പു​തു​മ.

യു​ദ്ധ​സ​മ​യ​ത്ത് ഗാ​സ​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​ര്‍​മാ​രു​ടെ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളാ​ണ് അ​മേ​രി​ക്ക​ന്‍ ഡോ​ക്‌‌​ട​ര്‍ എ​ന്ന ഡോ​ക്യു-​സി​നി​മ​യു​ടെ ഓ​രോ ഫ്രെ​യ്മു​ക​ളും.

 

K-Rail Survey

യു​ദ്ധം എ​ങ്ങി​നെ മ​നു​ഷ്യ​രാ​ശി​യെ ബാ​ധി​ക്കു​ന്നു​വെ​ന്ന് പ​ല​ത​വ​ണ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രു യു​ദ്ധ​ത്തെ​യും അ​തി​ന്‍റെ ആ​ഘാ​ത​ങ്ങ​ളേ​യും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രി​ലു​ണ്ടാ​ക്കു​ന്ന ഇം​പാ​ക്ട് എ​ന്താ​ണെ​ന്ന രീ​തി​യി​ല്‍ യു​ദ്ധ-​യു​ദ്ധാ​ന​ന്ത​ര കാ​ഴ്ച​ക​ളെ അ​വ​ത​രി​പ്പി​ക്കു​മ്പോ​ള്‍ അ​തി​ന് തീ​വ്ര​ത​യേ​റി.

അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​ര്‍ മ​റ്റു യു​ദ്ധ​സി​നി​മ​ക​ളി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ വേ​ദ​നാ​ജ​ന​ക​വും മ​ന​സി​ല്‍ തൊ​ടു​ന്ന​തു​മാ​കു​ന്ന​ത് അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ്. ഗാ​സ യു​ദ്ധം സാ​ധാ​ര​ണ​ക്കാ​രി​ല്‍ ഉ​ണ്ടാ​ക്കി​യ ആ​ഘാ​ത​ത്തെ​യും ഈ ​ചി​ത്രം അ​ന്വേ​ഷി​ക്കു​ന്നു.

ഇ​സ്രാ​യേ​ല്‍ ആ​ക്ര​മ​ണം ഗാ​സ​യി​ലു​ണ്ടാ​ക്കി​യ ദു​രി​ത​ങ്ങ​ളു​ടെ ര​ക്ത​രൂ​ക്ഷി​ത​മാ​യ കാ​ഴ്ച​ക​ളി​ലേ​ക്കാ​ണ് അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​ര്‍ പ്രേ​ക്ഷ​ക​രെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​ത്.

ഗാ​സ​യി​ലെ സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന യു​ദ്ധ​ക്കെ​ടു​തി​ക​ള്‍, കു​ട്ടി​ക​ള്‍ അ​നു​ഭ​വി​ച്ച ന​ര​ക​യാ​ത​ന​ക​ള്‍, മ​രു​ന്നു​ക​ള്‍ കി​ട്ടാ​തെ മു​റി​വേ​റ്റ​വ​രും പ്രാ​ണ​ന്‍ അ​റ്റു​പോ​കാ​ത്ത​വ​രും അ​നു​ഭ​വി​ച്ച വേ​ദ​ന, വേ​ണ്ട​ത്ര ചി​കി​ത്സ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​ന്‍റെ ആ​ഘാ​ത​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​ര്‍ കാ​ണി​ച്ചു​ത​രു​ന്നു, ച​ര്‍​ച്ച ചെ​യ്യു​ന്നു, ചി​ന്തി​പ്പി​ക്കു​ന്നു. മൂ​ന്ന് അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​ര്‍​മാ​രി​ലൂ​ടെ​യാ​ണ് ഈ ​ഡോ​ക്യു​സി​നി​മ പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഏ​തൊ​രു യു​ദ്ധ​മു​ഖ​ത്തേ​യും കാ​ഴ്ച​ക​ള്‍ ത​ന്നെ​യാ​ണ് അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​റും കാ​ണി​ച്ചു​ത​രു​ന്ന​തെ​ങ്കി​ലും യു​ദ്ധ​ഭൂ​മി​യി​ലും ആ​ശു​പ​ത്രി​യി​ലും യു​ദ്ധ​ത്തി​ല്‍ പ​രി​ക്കേ​റ്റെ​ത്തി​യ​വ​രു​ടെ ദ​യ​നീ​യ കാ​ഴ്ച​ക​ള്‍ മ​നം​മ​ടു​പ്പി​ക്കു​ന്ന വേ​ദ​നി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ്.

കൈ​കാ​ലു​ക​ള്‍ അ​റ്റു​പോ​യ​വ​ര്‍, ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ ഛേദി​ക്ക​പ്പെ​ട്ട​വ​ര്‍, ശ​രീ​ര​മാ​സ​ക​ലം മു​റി​വു​ക​ളി​ല്‍ നി​ന്ന് ര​ക്തം വാ​ര്‍​ന്നൊ​ലി​ക്കു​ന്ന​വ​ര്‍....​അ​ങ്ങി​നെ യു​ദ്ധ​ക്കാ​ഴ്ച​ക​ള്‍ അ​വ​സാ​നി​ക്കാ​ത്ത വേ​ദ​ന​ക​ളും പേ​ടി​പ്പെ​ടു​ത്ത​ലു​മാ​യി അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​റി​ലൂ​ടെ പ്രേ​ക്ഷ​ക​ര്‍​ക്ക് മു​ന്നി​ല്‍ തെ​ളി​യു​ന്നു. ഇ​ത് കൃ​ത്രി​മ​മാ​യി സൃ​ഷ്ടി​ച്ച സി​നി​മാ​റ്റി​ക് ദൃ​ശ്യ​ങ്ങ​ള​ല്ല എ​ന്ന​താ​ണ് പ​ല​പ്പോ​ഴും പ്രേ​ക്ഷ​ക​രി​ല്‍ ഞെ​ട്ട​ലു​ണ്ടാ​ക്കു​ന്ന​ത്.

ഗാ​സ​യി​ലെ നാ​സ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ യു​ദ്ധ​സ​മ​യ​ത്ത് സേ​വ​നം ചെ​യ്ത ഡോ​ക്ട​ര്‍​മാ​രു​ടെ കാ​ഴ്ച​പ്പാ​ടി​ല്‍ യു​ദ്ധ​ത്തെ നോ​ക്കി​ക്കാ​ണു​മ്പോ​ള്‍ അ​വി​ടെ മ​നു​ഷ്യ​പ​ക്ഷ​ത്ത് നി​ന്നു​ള്ള നോ​ക്കി​ക്കാ​ണ​ലാ​ണു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ യു​ദ്ധ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​വും വ​ള​രെ വ്യ​ക്ത​മാ​യി ഈ ​ചി​ത്രം ച​ര്‍​ച്ച ചെ​യ്യു​ന്നു​ണ്ട്.

 

K-Rail Survey

അ​മേ​രി​ക്ക​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ യു​ദ്ധ​ത്തെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തും അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​ര്‍ ഇ​ഴ​കീ​റി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. യു​ദ്ധ​ത്തി​ല്‍ അ​മേ​രി​ക്ക​ന്‍ റോ​ള്‍ എ​ങ്ങി​നെ പ്ര​തി​ഫ​ലി​ച്ചു​വെ​ന്നും ധൈ​ര്യ​പൂ​ര്‍​വം ഇ​വ​ര്‍ അ​ന്വേ​ഷി​ക്കു​ന്നു.

പ​രി​ക്കേ​റ്റ​വ​ര്‍​ക്കും മ​ര​ണ​ത്തി​നു മു​ന്നി​ലെ​ത്തി നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കും ഏ​തെ​ങ്കി​ലു​മൊ​ക്കെ രാ​ജ്യ​ങ്ങ​ളു​ടെ ഏ​തെ​ങ്കി​ലു​മൊ​ക്കെ താ​ത്പ​ര്യ​ങ്ങ​ളും ഇ​ഷ്ട​ക്കേ​ടു​ക​ളും ദു​രി​ത​മാ​കു​ന്നു​ണ്ടോ എ​ന്ന ചോ​ദ്യ​വും അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​ര്‍ പ്രേ​ക്ഷ​ക​രി​ല്‍ ഉ​ണ​ര്‍​ത്തു​ന്നു​ണ്ട്.

ഗാ​സ​യി​ല്‍ കു​ട്ടി​ക​ള്‍ നേ​രി​ട്ട യു​ദ്ധ​ക്കെ​ടു​തി​യി​ലേ​ക്കാ​ണ് ഈ ​ഡോ​ക്യു​സി​നി​മ കൂ​ടു​ത​ല്‍ ഫോ​ക്ക​സ് ചെ​യ്യു​ന്ന​ത്. യു​ദ്ധം സൃ​ഷ്ടി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ദു​ര​ന്തം ഒ​ന്നു​മ​റി​യാ​ത്ത കു​ഞ്ഞു​ങ്ങ​ള്‍ അം​ഗ​ഭം​ഗം വ​ന്ന​വ​രാ​യി മാ​റു​ന്ന​തും ജീ​വി​താ​വ​സാ​നം വ​രെ യു​ദ്ധ​ത്തി​ന്‍റെ മു​റി​വു​ക​ള്‍ പേ​റാ​ന്‍ വി​ധി​ക്ക​പ്പെ​ട്ട​വ​രാ​കു​ന്നു​വെ​ന്ന​തു​മാ​ണെ​ന്ന് ഓ​രോ കാ​ഴ്ച​യും പേ​ടി​യോ​ടെ ഓ​ര്‍​മ​പ്പെ​ടു​ത്തു​ന്നു.

ആ​റ് പാ​ല​സ്തീ​ന്‍ കു​ഞ്ഞു​ങ്ങ​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഒ​രു സ്‌​ട്രെ​ക്ച​റി​ല്‍ കി​ട​ത്തി കൊ​ണ്ടു​പോ​കു​ന്ന മ​ന​സു പി​ട​യു​ന്ന ഒ​രു കാ​ഴ്ച​യു​ണ്ട് ഇ​തി​ല്‍. ഇ​സ്രാ​യേ​ല്‍ ഗാ​സ​യി​ല്‍ ന​ട​ത്തു​ന്ന ര​ക്തം ചി​ന്തു​ന്ന ആ​ക്ര​മ​ണ​ത്തി​നും നി​ര​പ​രാ​ധി​ക​ളാ​യ കു​ഞ്ഞു​ങ്ങ​ളു​ടെ ജീ​വ​ന് ഒ​രു വി​ല​യു​മി​ല്ലാ​തെ ഇ​ല്ലാ​താ​ക്കു​ന്ന​തി​നും അ​മേ​രി​ക്ക​ന്‍ നി​കു​തി​പ്പ​ണം സ​ഹാ​യി​ക്കു​ന്നു​വെ​ന്ന് അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​ര്‍ പ​റ​ഞ്ഞു​വ​യ്ക്കു​ന്നു.

വ​രും നാ​ളു​ക​ളി​ല്‍ യു​ദ്ധ​ക്കെ​ടു​തി​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​മ്പോ​ള്‍ അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​ര്‍ ലോ​ക​ത്തി​ന് കാ​ണി​ച്ചു​ത​ന്ന ഗാ​സ​യി​ലെ യു​ദ്ധ​ക്കാ​ഴ്ച​ക​ള്‍ ലോ​കം ച​ര്‍​ച്ച ചെ​യ്യും. പ​ല വാ​ര്‍​ത്താ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ക​ണ്ട​താ​ണെ​ങ്കി​ലും പോ ​സി ടെ​ങ് സം​വി​ധാ​നം ചെ​യ്ത അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​ര്‍ യു​ദ്ധ​ക്കാ​ഴ​ഴ്ച​ക​ളു​ടെ വേ​റൊ​രു ആം​ഗി​ളാ​ണ് പ്രേ​ക്ഷ​ക​സ​മ​ക്ഷ​മെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.

ഡോ.​മാ​ര്‍​ക്ക് പെ​ര്‍​ല്‍​മ​ട്ട​ര്‍, ഡോ.​ഫെ​റോ​സ് സി​ധ്വ, ഡോ.​താ​യ​ര്‍ അ​ഹ​മ്മ​ദ് എ​ന്നി​വ​രി​ലൂ​ടെ​യാ​ണ് അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​ര്‍ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ജൂ​ത അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​റാ​ണ് മാ​ര്‍​ക്ക് പെ​ര്‍​ല്‍​മ​ട്ട​ര്‍. മ​റ്റു ര​ണ്ടു​പേ​രും അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​ര്‍​മാ​രും. ശാ​രീ​രി​ക​മാ​യി മു​റി​വേ​റ്റ​വ​രെ കൂ​ടാ​തെ യു​ദ്ധം മാ​ന​സി​ക​മാ​യി മു​റി​വേ​ല്‍​പ്പി​ച്ച​വ​രേ​യും ഈ ​ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് ചി​കി​ത്സി​ക്കേ​ണ്ടി വ​രു​ന്നു​ണ്ട്.

മ​രു​ന്നു​ക​ള്‍ കൊ​ണ്ട് മാ​റു​ന്ന മു​റി​വു​ക​ളേ​ക്കാ​ള്‍ സ​മ​യ​മെ​ടു​ക്കും മ​ന​സി​നേ​റ്റ മു​റി​വു​ക​ള്‍ മാ​റാ​നെ​ന്ന് മു​റി​വേ​റ്റ​വ​ര്‍ ഓ​ര്‍​മി​പ്പി​ക്കു​ന്നു. പ​ല​തും ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടു ത​ന്നെ​യാ​ണ് അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​ര്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​തെ​ന്ന് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

മ​നു​ഷ്യ​മ​ന​സാ​ക്ഷി മ​ര​വി​പ്പി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​തൊ​ന്നും ഈ ​യു​ദ്ധ​സി​നി​മ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​തെ മാ​റ്റി​വ​ച്ചു. അ​ത് ചേ​ര്‍​ത്താ​ല്‍ അ​ത് പ്രേ​ക്ഷ​ക​ര്‍​ക്കു​ണ്ടാ​ക്കു​ന്ന മാ​ന​സി​ക സ​മ്മ​ര്‍​ദ്ദം ഭീ​ക​ര​മാ​യി​രി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് അ​വ ഒ​ഴി​വാ​ക്കി​യ​ത്. കൊ​ല്ല​പ്പെ​ട്ട പാ​ല​സ്തീ​ന്‍ കു​ഞ്ഞു​ങ്ങ​ളു​ടെ ഹൃ​ദ​യ​ഭേ​ദ​ക​മാ​യ കാ​ഴ്ച​ക​ള്‍ അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​ര്‍​ക്കും ലോ​ക​ത്തെ കാ​ണി​ക്കാ​ന്‍ മ​ന​സ​നു​വ​ദി​ച്ചി​ല്ല.

യു​ദ്ധ​ക്കെ​ടു​തി നേ​രി​ട്ട​നു​ഭ​വി​ക്കാ​ത്ത​വ​രെ​യാ​ണ് ഈ ​ചി​ത്രം അ​സ്വ​സ്ഥ​മാ​ക്കു​ന്ന​ത് എ​ന്ന​തു ത​ന്നെ​യാ​ണ് അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​ര്‍ എ​ന്ന ഡോ​ക്യു​സി​നി​മ​യു​ടെ ശ​ക്തി.

 

K-Rail Survey

ഇ​സ്രാ​യി​ല്‍ ഉ​പ​രോ​ധം മ​റി​ക​ട​ക്കാ​ന്‍ ഗാ​സ അ​തി​ര്‍​ത്തി​യി​ലൂ​ടെ സ​ര്‍​ജി​ക്ക​ല്‍ ഗൗ​ണു​ക​ളും ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളും ക​ട​ത്തു​ന്ന​ത് മു​ത​ല്‍ ഇ​സ്രാ​യേ​ല്‍ അ​ധി​കൃ​ത​ര്‍ അ​വ​സാ​ന നി​മി​ഷം അ​വ കൊ​ണ്ടു​വ​രാ​ന്‍ വി​സ​മ്മ​തി​ക്കു​ന്ന​ത​ട​ക്കം ഗാ​സ​യി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍ നേ​രി​ട്ട ബു​ദ്ധി​മു​ട്ടു​ക​ള്‍ ഈ ​ചി​ത്രം കാ​ണി​ക്കു​ന്നു.

ഇ​സ്രാ​യേ​ല്‍ സൈ​ന്യം ആ​വ​ര്‍​ത്തി​ച്ച് ബോം​ബി​ട്ട ആ​ശു​പ​ത്രി​ക​ളി​ല്‍ ജോ​ലി ചെ​യ്യാ​ന്‍ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ക്കു​ന്ന ആ​ളു​ക​ളു​ടെ ധൈ​ര്യ​വും അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​ര്‍ സി​നി​മ എ​ടു​ത്തു​കാ​ണി​ക്കു​ന്നു​ണ്ട്. കൈ​യ​ടി കൊ​ടു​ത്ത് അ​വ​രെ ആ​ദ​രി​ക്കാ​ന്‍ ഏ​തൊ​രു പ്രേ​ക്ഷ​ക​നും ത​യാ​റാ​കു​ന്ന നി​മി​ഷ​ങ്ങ​ളാ​ണ​ത്.

യു​ദ്ധ​ത്തി​ന്‍റെ തു​ട​ക്കം മു​ത​ല്‍ കൊ​ല്ല​പ്പെ​ട്ട ഏ​ക​ദേ​ശം 1,700 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ ഓ​ര്‍​മ്മ​ക്കാ​യാ​ണ് ത​ങ്ങ​ള്‍ ഈ ​ഡോ​ക്യു സി​നി​മ സ​മ​ര്‍​പ്പി​ക്കു​ന്ന​തെ​ന്ന് ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​താ​ക്ക​ള്‍ പ​റ​ഞ്ഞു. യൂ​ട്ടാ​യി​ലെ റൈ ​തി​യേ​റ്റ​റി​ല്‍ ന​ട​ക്കു​ന്ന സ​ണ്‍​ഡാ​ന്‍​സ് ഫി​ലിം ഫെ​സ്റ്റി​വ​ലി​ലാ​ണ് അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​റു​ടെ പ്രീ​മി​യ​ര്‍ ഷോ ​ന​ട​ന്ന​ത്.

ഉ​ള്ളു​പി​ട​ഞ്ഞ് ഒ​ന്നും മി​ണ്ടാ​നാ​കാ​തെ നീ​റു​ന്ന ഒ​രു തേ​ങ്ങ​ല്‍ ഇ​ട​നെ​ഞ്ചി​ല്‍ പേ​റി​യാ​ണ് ഓ​രോ പ്രേ​ക്ഷ​ക​നും ചി​ത്രം ക​ണ്ടി​റ​ങ്ങി​യ​ത്. ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ന​ട​ക്കാ​നി​രി​ക്കു​ന്ന ഫി​ലിം ഫെ​സ​റ്റി​വ​ലു​ക​ളി​ലേ​ക്ക് വൈ​കാ​തെ അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​റെ​ത്തും.

പ​ക്ഷേ അ​പ്പോ​ഴും അ​ധി​കാ​ര​ത്തി​നും അ​വ​കാ​ശ​ത്ത​ര്‍​ക്ക​ങ്ങ​ള്‍​ക്കു​മാ​യി ലോ​ക​ത്തെ​വി​ടെ​യൊ​ക്കെ​യോ യു​ദ്ധ​ങ്ങ​ള്‍ തു​ട​ര്‍​ന്നു​കൊ​ണ്ടേ​യി​രി​ക്കും...​കു​ഞ്ഞു​ങ്ങ​ള​ട​ക്ക​മു​ള്ള​വ​ര്‍ മ​രി​ച്ചു​വീ​ണു​കൊ​ണ്ടു​മി​രി​ക്കും.

Tags : US Doctor War Todays Story

Recent News

Up