DCL (Deepika Children’s League)
ദീപിക ബാലസഖ്യം വ്യത്യസ്ത കഴിവുകളുള്ള കുട്ടികൾക്കായി സ്പെഷൽ ഒളിന്പിക്സ് ഭാരത് കേരളയുമായി ചേർന്ന് യൂണിഫൈഡ് സ്പെഷൽ സ്കൂൾ കലോത്സവം സംഘടിപ്പിക്കുന്നു. മെന്റലി ചലഞ്ച്ഡ് വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായാണ് കലാമത്സരങ്ങൾ.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ജില്ലകളിലെ സ്പെഷൽ സ്കൂളുകളിൽനിന്നുള്ള കുട്ടികൾക്കു കോട്ടയത്തുവച്ചും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സ്പെഷൽസ്കൂളുകളിൽനിന്നുള്ള കുട്ടികൾക്ക് കോഴിക്കോട്ടുവച്ചും നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാം. മാർച്ച് ആദ്യവാരമായിരിക്കും മത്സരം. തീയതിയും മത്സരവേദിയും പിന്നീട് അറിയിക്കുന്നതാണ്.
മത്സരയിനങ്ങൾ
കൂടുതൽ വിവരങ്ങൾക്ക് 8304987959 (ഡിസിഎൽ ഓഫീസ്), 9446204313 (എസ്ഒബി പ്രോഗ്രാം മാനേജർ), 99476 41817 (എസ്ഒബി ട്രഷറർ) എന്ന നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
DCL (Deepika Children’s League)
ദീപിക ബാലസഖ്യം കോട്ടയം പ്രവിശ്യ മധ്യവേനൽ അവധിക്കാലത്ത് സംഘടിപ്പിക്കുന്ന ജീവിത ദർശന - നേതൃത്വപരിശീലന ക്യാന്പ് 2026 ഏപ്രിൽ 29, 30 തീയതികളിൽ നടക്കും. കാഞ്ഞിരപ്പള്ളി പൊടിമറ്റം നിർമ്മല റിന്യൂവൽ സെന്ററിലാണ് ക്യാന്പ് സംഘടിപ്പിച്ചിരിക്കുന്നത്.
സമീപകാലഘട്ടത്തിൽ നമ്മുടെ പുതിയ തലമുറയെ ഗ്രസിച്ചിരിക്കുന്ന മാരക വിപത്തായ ലഹരിക്കെതിരേയുള്ള ബോധവത്കരണമാണ് ഈ ക്യാന്പിന്റെ മുഖ്യഘടകം. കൂടാതെ പേഴ്സണാലിറ്റി ഡെവലപ്മെന്റ്, ഗോൾ സെറ്റിംഗ്, കമ്യൂണിക്കേഷൻ സ്കിൽസ്, ലീഡർഷിപ്പ്, ടീം ബിൽഡിംഗ്, സ്ട്രെസ് മാനേജ്മെന്റ്, പബ്ലിക് സ്പീക്കിംഗ്, എങ്ങനെ പഠിക്കാം പരീക്ഷയെഴുതാം തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖ വ്യക്തികൾ ക്ലാസ് നയിക്കും. ഡിബേറ്റ്, ഗ്രൂപ്പ് ഗെയിംസ്, ഗ്രൂപ്പ് ആക്ടിവിറ്റീസ് തുടങ്ങിയവയും ക്യാന്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ക്യാന്പിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ പ്രവിശ്യാ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേലിന്റെ പക്കൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 6238219465, 9778316477.
DCL (Deepika Children’s League)
ദീപിക ബാലസഖ്യം സംസ്ഥാന ടാലന്റ് ഫെസ്റ്റിൽ 563 പോയിന്റ് നേടി തൊടുപുഴ പ്രവിശ്യ ചാന്പ്യന്മാരായി. 545 പോയിന്റോടെ തൃശൂർ പ്രവിശ്യരണ്ടാംസ്ഥാനവും 446 പോയിന്റോടെ എറണാകുളം പ്രവിശ്യ മൂന്നാംസ്ഥാനവും നേടി.
എൽ.പി., യു.പി. വിഭാഗങ്ങളിൽ തൃശൂർ പ്രവിശ്യ ഒന്നാംസ്ഥാനവും തൊടുപുഴ പ്രവിശ്യ രണ്ടാംസ്ഥാനവും എറണാകുളം പ്രവിശ്യ മൂന്നാംസ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ തൊടുപുഴ പ്രവിശ്യ ഒന്നാംസ്ഥാനവും തൃശൂർ രണ്ടാംസ്ഥാനവും എറണാകുളം മൂന്നാംസ്ഥാനവും നേടി.
കേരളത്തിലെ 14 ഡിസിഎൽ പ്രവിശ്യകളിൽനിന്നുമായി ആയിരത്തഞ്ഞൂറിലധികം പ്രതിഭകൾ മത്സരത്തിൽ പങ്കെടുത്തു.
മൂവാറ്റുപുഴ നിർമ്മല ഹയർസെക്കൻഡറി സ്കൂളിൽ രാവിലെ ഒൻപതിന് ഡിസിഎൽ കൊച്ചേട്ടൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ റോയ് ജെ. കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.
പത്തു സ്റ്റേജുകളിലായി പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, ലഹരിവിരുദ്ധ ഗാനം, കഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിൽ എൽ.പി., യു.പി. , ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചു മത്സരങ്ങൾ നടന്നു.
വൈകുന്നേരം നടന്ന സമാപനസമ്മേളനം രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഡിസിഎൽ സംസ്ഥാന ലീഡർ നോബിൻ ഫ്രിജോ അധ്യക്ഷതവഹിച്ചു. കൊച്ചേട്ടൻ ഫാ.റോയി കണ്ണൻചിറ ആമുഖ പ്രഭാഷണം നടത്തി.നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ. ജോർജ് മാറാപ്പിള്ളി, ഡിസിഎൽ പിആർ കോ-ഓർഡിനേറ്റർ ഫാ. പോൾ മണവാളൻ, നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ, പ്രവിശ്യാ കോ-ഓർഡിനേറ്റർമാരായ റോയ് ജെ. കല്ലറങ്ങാട്ട്, സിസ്റ്റർ സൗമ്യ എഫ്സിസി, ജി.യു. വർഗീസ്, തുടങ്ങിയവർ പ്രസംഗിച്ചു. വിജയികൾക്ക് ഫാ. മൈക്കിൾ വെട്ടികാട്ട് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
വ്യക്തിഗത ഇനങ്ങൾ -
എൽപി വിഭാഗം - പെൺകുട്ടികൾ: പ്രസംഗം - 1. അൻസ അന്ന മനു (വിമല എൽപിഎസ്. ഭീമനടി), 2. ആഷ്ളിൻ ലിംസൺ (ക്ലെയർ ജ്യോതി, കണ്ണാറ), 3. ആൻ റോസ് റിൻസൺ (ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ, നോർത്ത് പറവൂർ).
ലളിതഗാനം - 1. അനു റോസ് (സെന്റ് മേരീസ് സിഎൽപിഎസ്, ഒല്ലൂർ), 2. മെഹ്റിൻ ഹാദിയ (സെന്റ് മേരീസ് എൽപിഎസ്. അതിരന്പുഴ), 3. ഇവാഞ്ചൽ മരിയ ജോബിൻ (വയത്തൂർ യു.പി. സ്കൂൾ, ഉളിക്കൽ).
ചെറുകഥാരചന - 1. നിയ മരിയ ദേവസ്യ (മരിയൻ പബ്ലിക് സ്കൂൾ, മേരികുളം), 2. ഇസ ബേസിൽ (വിമല പബ്ലിക് സ്കൂൾ, തൊടുപുഴ), 3. ശ്രീനന്ദന എ.എസ്. (ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ, നോർത്ത് പറവൂർ).
കവിതാരചന - 1. ഹിബ ബിന്ത് മുസ്തഫ (സെന്റ് പയസ് ടെൻത് യു.പി.എസ്., വരന്തരപ്പള്ളി, തൃശൂർ), 2. കാതറിൻ ആന്റണി (മേരി വാർഡ് പബ്ലിക് സ്കൂൾ, പുത്തൻവേലിക്കല, എറണാകുളം) 3. നദ ഫാത്തിമ (സെന്റ് സെബാസ്റ്റ്യൻസ് എൽപിഎസ്. കുടരഞ്ഞി, കോഴിക്കോട്).
ഉപന്യാസരചന - 1. ദേവനന്ദ എ.ജി. (സെന്റ് ജോസഫ്സ് എൽപി സ്കൂൾ, കൂനമ്മാവ്, എറണാകുളം), 2. സെറ സന മെഹ്റിൻ (ഡി പോൾ പബ്ലിക് സ്കൂൾ, തൊടുപുഴ) 3. നിരഞ്ജന കെ.എസ്. (സേക്രഡ് ഹാർട്ട് സിഎൽപിഎസ് തൃശൂർ)
ആൺകുട്ടികൾ - 1. ഉപന്യാസരചന - ദേവൻ എ. (സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ, ആനക്കല്ല്), 2. ജെറിൻ ടിറ്റോ (സെന്റ്ജോർജ് യു.പി.എസ്., മൂലമറ്റം), 3. ആൻവിൻ രാജേഷ് (ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ കൂനമ്മാവ്, നോർത്ത് പറവൂർ).
കവിതാരചന - 1. ആരൂഷ് പി. (സേക്രഡ് ഹാർട്ട് സിഎൽപിഎസ്, തൃശൂർ), 2. ഓഗസ്റ്റിൻ എൽസൺ (നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ, മുണ്ടൂർ). 3. സാരഗ് കെ.പ്രദീപ് (സെന്റ് ആൻസ് പബ്ലിക് സ്കൂൾ, കൂവപ്പടി),
ചെറുകഥാരചന - 1. ദേവമിത്രൻ കെ.എസ്. (സെന്റ് ജോർജ് യു.പി.എസ്., മൂലമറ്റം), 2. റസീൻ ഹുസൈൻ എം.ആർ. (എൽ.എഫ്.സി. യു.പിഎസ്. മമ്മിയൂർ), 3. ആദിത്യൻ സ്. (വിമല സെൻട്രൽ സ്കൂൾ, പെരുന്പാവൂർ).
പ്രസംഗം - 1. ജിയോൺ മാത്യു ഡെൽഷ് (സെന്റ് മേരീസ് കോൺവന്റ് സ്കൂൾ, ആലക്കോട്), 2. മുഹമ്മദ് ആദിൽ സി.എസ്. (അൽഫോൻസ യു.പി.എസ്. നെടുമണ്ണി), 3. ഇവാൻ തോമസ് (സെന്റ് മേരീസ് കോൺവന്റ് സ്കൂൾ, ആലക്കോട്.
ലളിതഗാനം - 1. അനയ് എം.എസ്. (എച്ച്.സി.സി. യു.പി.എസ്. ചെർളയം, തൃശൂർ), 2. ആകർഷ് വി.ആർ. (എൽ.എഫ്.എൽപിഎസ്, പെരിഞ്ചേരി, തൃശൂർ), 3. അന്റോണിയോ ബിനു (നിർമ്മലഗിരി എൽപിഎസ്. വെള്ളരിക്കുണ്ട്).
യു.പി. വിഭാഗം - പെൺകുട്ടികൾ - ഉപന്യാസരചന - 1. റിയ മനോജ് (സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്. കോടഞ്ചേരി, 2. നന്ദന എം.എസ്. (സെന്റ് ആൻസ് പബ്ലിക് സ്കൂൾ, കൂവപ്പടി), 3. ഇവ മെറിൻ ബിജോ (സെന്റ് ജോസഫ്സ് യു.പി.എ,സ്. കാറള്ളടുക്കം).
ചെറുകഥാരചന - 1. അഞ്ജന ബിജു (ഹോളിഫാമിലി എച്ച്.എസ്. അങ്കമാലി), 2. അസ ഫാത്തിമ (സെന്റ് അഗസ്റ്റിൻസ് ജിഎച്ച്എസ്., മൂവാറ്റുപുഴ), 3. ഫാത്തിമ ഹനാൻ പി.എം. (എൽ.എഫ്.ജി.എച്ച്.എസ്. ചേലക്കര).
കവിതാരചന - ലക്ഷ്മി ദിലീപ് (എസ്.എച്ച്. ഇ.എം.എച്ച്.എസ്.എസ്., മൂലമറ്റം), 2. റിഫ നസ്റിൻ പി.ആർ. (എൽ.എഫ്.സി.യു.പി.എസ്. ഇരിങ്ങാലക്കുട), 3. അനുപ്രിയ കെ.എ. (എൽ.എഫ്.സി.എച്ച്.എസ്., ഇരിങ്ങാലക്കുട).
പ്രസംഗം -1. ഇയ നേഹ എലിസബത്ത് (സെന്റ് ജോസഫ്സ് യു.പി.എസ്. കാറള്ളടുക്കം, കാസർഗോഡ്), 2. മരിയ റിത്ത അഗസ്റ്റിൻ (സെന്റ് ജോസഫ്സ് പബ്ലിക് സ്കൂൾ, കുന്നുംഭാഗം, കാഞ്ഞിരപ്പള്ളി), 3. മൈക്കിൾ വിമൽ (മരിയൻ പബ്ലിക് സ്കൂൾ, മേരികുളം).
ലളിതഗാനം - 1. അഥർവ സുജിത് (സെന്റ് ജെമ്മാസ് സിയുപിഎസ്. മനക്കൊടി, തൃശൂർ), 2. എവിലിൻ മരിയ ബിനു (സെന്റ് ജോസഫ്സ് യു.പി.എസ്. കാറള്ളടുക്കം, കാസർഗോഡ്), 3. പൂർണശ്രീ മേനോൻ (ശോഭന പബ്ലിക് സ്കൂൾ, കോതമംഗലം),
ആൺകുട്ടികൾ - ചെറുകഥാരചന - 1. നിരഞ്ജൻ രഞ്ജിത് (സെന്റ് പയസ് ടെൻത് സിയുപിഎസ്., വടക്കഞ്ചേരി), 2. നവനീത് കൃഷ്ണ (സെന്റ് ജോസഫ്സ് എൽപി. സ്കൂൾ, കൂനമ്മാവ്), 3. ഹരികൃഷ്ണൻ വി.എസ്. (എച്ച്.സി.സി.ഇ.എം.എച്ച്.എസ്.എസ്., സ്നേഹഗിരി),
ഉപന്യാസരചന - 1. അബിയേൽ വി. ജിയോ (സെന്റ് ജെമ്മാസ് സി.യു.പി.എസ്. മനക്കൊടി, തൃശൂർ), 2. സിയോൺ സോണി (സെന്റ് ജോസഫ് മോഡൽ എച്ച്.എസ്.എസ്., കുരിയച്ചിറ), 3. ലിയോ സന്തോഷ് (മേരി മാതായ പബ്ലിക് സ്കൂൾ, പാല).
കവിതാരചന - 1. ജോവെൽ ഷെറിൻ (സെന്റ് ആൻസ് പബ്ലിക് സ്കൂൾ, കൂവപ്പടി), 2. അഭിറാം ടി.എ. (സെന്റ് ആന്റണീസ് എച്ച്.എസ്. പഴുവിൽ, തൃശൂർ), 3. ദീക്ഷിത് ദിബീഷ്കുമാർ (സാവ്യോ സ്കൂൾ, ദേവഗിരി).
പ്രസംഗം - 1. ഐസക് സെബാസ്റ്റ്യൻ (എസ്.ജെ.എച്ച്.എസ്. വെള്ളയാംകുടി, ഇടുക്കി), 2. അഭിഷേക് ജോസഫ് ഷിജു (സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ, ആനക്കല്ല്), 3. പ്രണവ് പ്രസാദ് (പിപ്പോ ബിനോ ഇംഗ്ലീഷ് മീഡിയം സ്കൂൾ, പുതുപ്പാടി, കോഴിക്കോട്).
ലളിതഗാനം - 1. ശ്രീസപ്തതി (വയത്തൂർ യു.പി.എസ്. ഉളിക്കൽ, കണ്ണൂർ), 2. അശ്വന്ത് കൃഷ്ണ (വിമല സെൻട്രൽ സ്കൂൾ, പെരുന്പാവൂർ), 3. ഏബൽ (വയത്തൂർ യു.പി.എസ്. ഉളിക്കൽ, കണ്ണൂർ).
ഹൈസ്കൂൾ വിഭാഗം - പെൺകുട്ടികൾ - ഉപന്യാസരചന - 1. ശ്രേയ സെബാസ്റ്റ്യൻ (എസ്.ജെ. എച്ച്.എസ്. വെള്ളയാംകുടി), 2. ബാസില റഷീദ് (എസ്.എച്ച്. ഗേൾസ് എച്ച്.എസ്. മുതലക്കോടം), 3. അനുശ്രീ രാജേഷ് (സെന്റ് അഗസ്റ്റിൻസ് ജി.എച്ച്.എസ്. മൂവാറ്റുപുഴ),
കവിതാരചന - 1. ഗൗരി ദിലീപ് (എസ്.എച്ച്. ഇ.എം.എച്ച്.എസ്. മൂലമറ്റം), 2. അമ്രീൻ പി.എ., (എൽ.എഫ്.സിഎച്ച്എസ്, ഇരിങ്ങാലക്കുട), 3. ലിയാന സാലുദ്ദീൻ (ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ, നോർത്ത് പറവൂർ),
ചെറുകഥാരചന - 1. അലീന മേരി സി.ആർ. (സെന്റ് മേരീസ് ജി.എച്ച്.എസ്. ചൊവ്വന്നൂർ, തൃശൂർ), 2. അനി റോസ് ജോർജ് (എസ്.പി.എച്ച്,.എസ്. ഉപ്പുതറ, ഇടുക്കി), 3. സിയോണ സിജി (സെന്റ് തോമസ് എച്ച്.എസ്. തുടങ്ങനാട്).
പ്രസംഗം - 1. അൽഫോസ് ബി. കോലത്ത് (നിർമ്മല പബ്ലിക് സ്കൂൾ, പിഴക്), 2. അനുശ്രീ രാജേഷ് (സെന്റ് അഗസ്റ്റിൻസ് ജി.എച്ച്.എസ്.എസ്., മൂവാറ്റുപുഴ), 3. നിവേദിത ഗോപകുമാർ (ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ, നോർത്ത് പറവൂർ),
ലളിതഗാനം - 1. ജിയെന്ന സിബി (സെന്റ് എലിസബത്ത് കോൺവന്റ് സ്കൂൾ, വെള്ളരിക്കുണ്ട്), 2. ശിവാനി നോബിൾ (ജെയ്റാണി പബ്ലിക് സ്കൂൾ, തൊടുപുഴ), 3. അൽഡ ഖദീജ (സെന്റ് അഗസ്റ്റിൻസ് ജി.എച്ച്.എസ്.എസ്. മൂവാറ്റുപുഴ).
ആൺകുട്ടികൾ - കവിതാരചന - 1. വിവാൻ (സാവ്യോ സ്കൂൾ, ദേവഗിരി, കോഴിക്കോട്), 2. ഭഗത് കെ. (സെന്റ് ജോസഫ്സ് മോഡൽ എച്ച്.എസ്.എസ്., കുരിയച്ചിറ, തൃശൂർ), 3. മുഹമ്മദ് സെയ്ദ് (സെന്റ് ജോസഫ്സ് പബ്ലിക് സ്കൂൾ, കുന്നുംഭാഗം, കാഞ്ഞിരപ്പള്ളി),
ഉപന്യാസരചന - 1. അർപിത് ലിജു (സെന്റ് തോമസ് എച്ച്.എസ്., തുടങ്ങനാട്), 2. അയ്യപ്പൻ ജി. (എ.കെ.ജെ.എം. എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി), 3. നദീർ മുഹമ്മദ് നിർമ്മല എച്ച്.എസ്.എസ്., മൂവാറ്റുപുഴ),
ചെറുകഥാരചന - 1. നന്ദകിഷൻ എസ്. (വിമല പബ്ലിക് സ്കൂൾ, തൊടുപുഴ), 2. തൻമെയ് കെ. ജെഗിൻ (വിമല പബ്ലിക് സ്കൂൾ, തൊടുപുഴ),. 3. അമൻ നാരായണൻ (എച്ച്.സി.സി. ഇ.എം.എച്ച്.എസ്.എസ്., സ്നേഹഗിരി, മാള).
പ്രസംഗം - 1. ജിബ്ബാനന്ദ് കെ. മാത്യു (എ.കെ.ജെ.എം. എച്ച്എസ്എസ്. കാഞ്ഞിരപ്പള്ളി), 2. ആശിഷ് ആർ. ബേബി (സെന്റ് അൽഫോൻസ പബ്ലിക് സ്കൂൾ, തൃശൂർ), 3. മാത്യു ബിജു (സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ, ആനക്കൽ, കാഞ്ഞിരപ്പള്ളി).
ലളിതഗാനം - 1. കൃഷ്ണദേവ് ദിലീപ് കുമാർ (സെന്റ് ആന്റണീസ് എച്ച്.എസ്. പഴുവിൽ, തൃശൂർ), 2. വൈഷ്ണവ് ഹരി പി.കെ. (ഹോളിഫാമിലി എച്ച്.എസ്.എസ്., വേനപ്പാറ), 3. ജോസ് ഫ്രാൻസിസ് (ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, തിരുവന്പാടി, കോഴിക്കോട്).
ഗ്രൂപ്പ് ഇനങ്ങൾ എൽപി വിഭാഗം - ലഹരിവിരുദ്ധഗാനം - 1. എൻ.എം.എൽപി.എസ്. വെങ്ങല്ലൂർ, തൃശൂർ, 2, സെന്റ് പോൾസ് എൽ.പി.എസ്. വാകക്കാട്, അരുവിത്തുറ, കോട്ടയം, 3. വിമല പബ്ലിക് സ്കൂൾ, തൊടുപുഴ.
ഡിസിഎൽ ആന്തം - 1. എച്ച്.സി.സി. ഇ.എം.എച്ച്.എസ്.എസ്. സ്നേഹഗിരി, മാള, 2. സെന്റ് ജോർജ് യു.പി.എസ്. മൂലമറ്റം), 3. സെന്റ് ജോസഫ്സ് എൽ.പി.എസ്. കൂനമ്മാവ്).
യു.പി വിഭാഗം ലഹരിവിരുദ്ധ ഗാനം - 1. സെന്റ് അഗസ്റ്റിൻസ് ജി.എച്ച്.എസ്., മൂവാറ്റുപുഴ, 2, സേക്രഡ് ഹാർട്ട് ജി.എച്ച്.എസ്., തൃശൂർ, 3. ജയ്റാണി പബ്ലിക് സ്കൂൾ, തൊടുപുഴ.
ഡിസിഎൽ ആന്തം - 1. സേക്രഡ് ഹാർട്ട് ജി.എച്ച്.എസ്. തൃശൂർ, 2. സെന്റ് ജോസഫ്സ് യു.പി.എസ്. കാറള്ളടുക്കം, 3. സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ്. തൊടുപുഴ.
ഹൈസ്കൂൾ വിഭാഗം - ലഹരിവിരുദ്ധ ഗാനം - 1. സെന്റ് അഗസ്റ്റിൻസ് ജി.എച്ച്.എസ്. തൊടുപുഴ, 2. വിമല സെൻട്രൽ സ്കൂൾ, പെരുന്പാവൂർ, 3. സേക്രഡ് ഹാർട്ട് സി.ജി.എച്ച്.എസ്., തൃശൂർ).
ഡിസിഎൽ ആന്തം - 1. സേക്രഡ് ഹാർട്ട് സിജിഎച്ച്എസ്, തൃശൂർ, 2. എൽ.എഫ്.സി. എച്ച്.എസ്., ഇരിങ്ങാലക്കുട, 3. വിമല പബ്ലിക് സ്കൂൾ, തൊടുപുഴ.
DCL (Deepika Children’s League)
കൊച്ചേട്ടന്റെ കത്ത്
പ്രിയ ഡിസിഎൽ കുടുംബാംഗങ്ങളേ,
ഇടുക്കി ജില്ലയിലെ പ്രകാശ് സിറ്റി എന്ന എന്റെ കൊച്ചുഗ്രാമത്തിലെ, പ്രഭാത് പബ്ലിക് ലൈബ്രറി എന്ന ഞങ്ങളുടെ വായനശാലയിൽ അപ്പൻ ഞങ്ങൾക്ക് അംഗത്വം എടുത്തു തരുന്നത്, ഞങ്ങൾ നാലാംക്ലാസിൽ പഠിക്കുന്പോഴാണ്.
അന്നുമുതൽ പുസ്തകങ്ങൾ ഞങ്ങളുടെ കൂട്ടുകാരായി എന്നു മാത്രമല്ല, വായിച്ചുകഴിഞ്ഞവയോട് വലിയ സ്നേഹവും വായിക്കാനുള്ള പുസ്തകങ്ങളോട് വലിയ ആകാംക്ഷയും ഞങ്ങളിൽ വളർത്തിയിരുന്നു. ഒരാഴ്ച ഒരു പുസ്തകം എന്ന വ്യവസ്ഥയിലാണ് അപ്പൻ ഞങ്ങളെ ലൈബ്രറിയിൽ അംഗങ്ങളാക്കിയത്. ഞങ്ങൾ, അതു വായിച്ച് അതിന്റെ സംഗ്രഹം വീട്ടിൽ പറയണം എന്ന ധാരണയുമുണ്ടായിരുന്നു!
അച്ചാച്ചൻ എന്നു ഞങ്ങൾ വിളിക്കുന്ന അപ്പന്, ഏറെയിഷ്ടം യാത്രാവിവരണങ്ങളും ചിന്താഭാരമുള്ള നോവലുകളുമായിരുന്നു. അച്ചാച്ചന്റെ അംഗത്വുംകൂടിച്ചേർന്നപ്പോൾ ഞങ്ങൾക്ക് ഒരാഴ്ച നാലു പുസ്തകങ്ങൾ എടുക്കാം എന്ന ആഹ്ലാദവുമുണ്ടായിരുന്നു.
ഞങ്ങൾ ബാലസാഹിത്യവും ശാസ്ത്രനോവലുകളും കവിതകളും നോവലുകളും വായിക്കാൻ അപ്പൻ നിരന്തരം നിർബന്ധിച്ചു! എഴുത്തുകാരുടെ പേരും അവർ എഴുതിയ മറ്റു കൃതികളും അച്ചാച്ചൻ ചോദിച്ചിരുന്നു. ബഷീറിന്റെ ബാല്യകാലസഖിയും അന്തീനാട് ജോസിന്റെ ബാബുമോനും ലളിതാംബിക അന്തർജനത്തിന്റെ മാണിക്യനുമെല്ലാം വായിച്ച് ഞങ്ങൾ വിങ്ങി, വിതുന്പിക്കരഞ്ഞത് എത്ര ദിനാന്തങ്ങൾ! വേളൂർ കൃഷ്ണൻകുട്ടി, തോമസ് പാല തുടങ്ങിയവരുടെ ഹാസ്യഗ്രന്ഥങ്ങൾ വായിച്ചു ചിരിച്ചുമറിഞ്ഞ് രസിച്ചതും എല്ലാം ഇന്നലത്തെപ്പോലെ ഓർക്കുന്നു.
എന്നാൽ, മുതിർന്നപ്പോൾ ഞങ്ങൾ ഒരു കാര്യം തിരിച്ചറിഞ്ഞു, ലൈബ്രറിയിൽനിന്നു ഞങ്ങൾക്ക് കഥപുസ്തകങ്ങൾ എടുത്തു തന്നിരുന്ന ഞങ്ങളുടെ പ്രിയ പിതാവ്, ഞങ്ങളുടെ അച്ചാച്ചൻ ഒരു ഒന്നാന്തരം കഥപുസ്തകമാണ് എന്ന്. അപ്പൻ എടുത്തുതരുന്ന കഥപുസ്തകം വായിക്കുന്നതോടൊപ്പം അപ്പൻ എന്ന കഥപുസ്തകത്തെയും ഞങ്ങൾ വായിക്കണം എന്ന്.
ബാല്യത്തിൽ അപ്പൻ ഞങ്ങൾക്കു ബാലസാഹിത്യമായിരുന്നു! "മല്ലനും മാതേവനും', "കുരങ്ങനും മുതലയും' പോലുള്ള രസിപ്പിക്കുന്ന കഥയായിരുന്നു അപ്പൻ! കൗമാരത്തിൽ, ശരിയായ തീരുമാനങ്ങൾ തെറ്റാതെ എടുക്കാൻ നിർബന്ധിക്കുന്ന, ഞങ്ങളുടെ കുറ്റങ്ങളും കുറവുകളും കള്ളത്തരങ്ങളുമെല്ലാം കണ്ടുപിടിക്കുന്ന, അത്ഭുതശക്തിയുള്ള ഫാന്റവും മാൻഡ്രേക്കും ഡിറ്റക്ടീവ് മഹേഷും സിഐഡി പുഷ്പരാജുമൊക്കെയായിരുന്നു ഞങ്ങളുടെ അപ്പൻ! ഞങ്ങളുടെ എല്ലാ തട്ടിപ്പും വെട്ടിപ്പും കണ്ടുപിടിക്കുന്ന സൂപ്പർമാൻ! ഞങ്ങൾ മുതിർന്നപ്പോൾ അപ്പൻ ഞങ്ങൾക്ക്, വിക്ടർ ഹ്യൂഗോയുടെ "പാവങ്ങളി'ലെ, കള്ളനോട് ക്ഷമിക്കുന്ന ബിഷപ് ആയി മാറി. പിന്നെ മകൾക്കു പഠിക്കാനായി, സ്വന്തം അസ്ഥികൂടം മുൻകൂട്ടി വിൽക്കുന്ന ടാഗോറിന്റെ റിക്ഷാവലിക്കാരനായി.
ഇന്ന്, അപ്പനെ വായിക്കുന്പോൾ, അപ്പൻ ഞങ്ങൾക്ക്, ആരെങ്കിലും എഴുതിയ കഥയല്ല, ഞങ്ങളുടെ ജീവിതത്തെ രൂപപ്പെടുത്താൻ ഞങ്ങളെ രക്ഷിക്കാൻ, ഞങ്ങളോട് ക്ഷമിക്കാൻ, ഞങ്ങളെ സ്നേഹിക്കാൻ, ഞങ്ങൾക്കായി സ്വന്തം ശരീരവും രക്തവും നിങ്ങൾക്കുവേണ്ടി മാത്രം എന്നു മാത്രം പറയുന്ന ദൈവപുത്രനായ ക്രിസ്തുവായി, ഞങ്ങളുടെയും കുടുംബത്തിന്റെയും കുരിശുഭാരം ചുമന്ന് ഞങ്ങൾക്ക് ജീവനുണ്ടാകുവാൻ സ്വന്തം ജീവനർപ്പിച്ച രക്ഷകനായി.
2026 ജനുവരി 17ന് ഞങ്ങളുടെ അച്ചാച്ചൻ ഈ ലോകത്തിൽനിന്നു സ്വർഗത്തിലേക്കു യാത്രയായി. ഇന്നുവരെ ഞാൻ എഴുതിയ "കൊച്ചേട്ടന്റെ കത്ത്' എല്ലാം വായിച്ച് അഭിപ്രായം പറഞ്ഞ അച്ചാച്ചൻ,എനിക്ക് അക്ഷരത്തെറ്റില്ലാത്ത പുസ്തകമാണ്. അപ്പൻ എന്ന ഗ്രന്ഥത്തിന്റെ ജീവിതഗന്ധം എന്റെ ജീവിതത്തിന്റെ സുഗന്ധമാണ്.
പ്രിയ കൂട്ടുകാരേ, നമ്മുടെ മാതാപിതാക്കളെ വായിക്കാനുള്ള വളർച്ചയാണ് മക്കൾ എന്ന പദവിയുടെ യോഗ്യത. നിങ്ങളുടെ മാതാപിതാക്കൾ നിങ്ങൾ വായിച്ചുതീർന്ന നല്ല പുസ്തകങ്ങളാകട്ടെ. ആ ജീവിതകഥകളുടെ ദൃശ്യാവിഷ്കാരമാകട്ടെ നിങ്ങളുടെ ജീവിതം.
സ്നേഹത്തോടെ,
സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
കോട്ടയം: ദീപിക ബാലസഖ്യം സംസ്ഥാന ടാലന്റ് ഫെസ്റ്റ് ജനുവരി 26 തിങ്കളാഴ്ച മൂവാറ്റുപുഴ നിർമ്മല ഇംഗ്ലീഷ്മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
സംസ്ഥാനത്തെ വിവിധ പ്രവിശ്യകളിൽനിന്ന് പ്രവിശ്യാമത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കുട്ടികളാണ് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുന്നത്.
രാവിലെ 8.30-ന് രജിസ്ട്രേഷൻ ആരംഭിക്കും. 9.30-ന് പതാക ഉയർത്തൽ, ഉദ്ഘാടനം. തുടർന്ന് മത്സരങ്ങൾ ആരംഭിക്കും.
വൈകുന്നേരം 3.30-ന് നടക്കുന്ന സമാപനസമ്മേളനത്തിൽ വിജയികൾക്കു സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണംചെയ്യും.
എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണ് മത്സരം. പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ ഗാനം, ചെറുകഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിലാണ് മത്സരം.
ഡിസിഎൽ ആന്തം, ലഹരിവിരുദ്ധഗാനം എന്നിവ ഒഴികെ എല്ലാ മത്സരങ്ങളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിരിക്കും. ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് രചനാമത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുകയില്ല.
ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ സംഘഗാനം മത്സരങ്ങളിൽ ഏഴു പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. കരോക്കെ ഉണ്ടായിരിക്കുന്നതല്ല.
പ്രസംഗത്തിന് എൽപി വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 5 മിനിറ്റുമായിരിക്കും സമയം.
വിഷയം - ഹൈസ്കൂൾ: (1) ഡിജിറ്റൽ സാധ്യതകൾ ജീവിത വിജയത്തിന്, (2) ഇന്ത്യയ്ക്കുവേണ്ടത് മതസൗഹാർദമോ, മതേതരത്വമോ, (3) നാട്ടിൽനിൽക്കാം, നാടിനെ നിലനിർത്താം
യു.പി. വിഭാഗം - (1) തകരാത്ത ജീവിതത്തിന് ഉറപ്പുള്ള കുടുംബബന്ധങ്ങൾ, (2) മയക്കുമരുന്നിൽ മരുന്നില്ല, മരണമാണ്
എൽപി വിഭാഗം - (1) വീട്ടുകാരറിയട്ടെ, എന്റെ കൂട്ടുകാരെ
യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് മുകളിൽ കൊടുത്തിരിക്കുന്ന വിഷയങ്ങളിൽ, മത്സരസമയത്തു നറുക്കിട്ടു കിട്ടുന്ന വിഷയമാണ് പ്രസംഗിക്കേണ്ടത്.
DCL (Deepika Children’s League)
കോട്ടയം: ദീപിക ബാലസഖ്യം സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ജനുവരി 26-ന് മൂവാറ്റുപുഴ നിർമ്മല എച്ച് .എസ്.എസിൽ നടക്കും.
ജനറൽ ലീഡർ, ഡെപ്യൂട്ടി ലീഡർ, രണ്ടു ജനറൽ സെക്രട്ടറിമാർ (ആൺകുട്ടിയും, പെൺകുട്ടിയും), ജോയിന്റ് സെക്രട്ടറിമാർ, പ്രോജക്ട് സെക്രട്ടറി, ട്രഷറർ, എന്നീ സ്ഥാനങ്ങളിലേക്കാണു തെരഞ്ഞെടുപ്പ്.
പ്രവിശ്യാതല ഭാരവാഹികളിൽ കൗൺസിലർമാരായി തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് സംസ്ഥാന ഭാരവാഹികളായി മത്സരിക്കാൻ യോഗ്യതയുള്ളത്.
തെരഞ്ഞെടുപ്പിനുശേഷം പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞചൊല്ലി സ്ഥാനമേൽക്കും.
DCL (Deepika Children’s League)
ശിശുദിനത്തോടനുബന്ധിച്ച് ഡിസി എല്ലും കുട്ടികളുടെ ദീപികയും ചേർന്ന് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച "ഞങ്ങൾ ഇന്ത്യയുടെ സുഗന്ധം' വീഡിയോ ചലഞ്ച് മത്സര ഫലം. ദീപിക ബാലഖ്യത്തിനു വേണ്ടി കൊച്ചേട്ടൻ ഫാ.റോയി കണ്ണൻ ചിറ സിഎംഐ എഴുതി ഫാ. ആന്റണി ഉരുളിയാനിക്കൽ സിഎംഐ സംഗീതം പകർന്ന് ഓവിയാറ്റസ് അഗസ്റ്റിനും സംഘവും ആലപിച്ച ഗാനത്തിന് ചുവടുകൾ വച്ചത് പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ്. കുഞ്ഞുങ്ങളിൽ ദേശസ്നഹം, മനുഷ്യസ്നേഹം, ലക്ഷ്യ ബോധം എന്നിവ വളർത്തുന്നതിനും ’നാമൊരു കുടുംബം ’ എന്ന ഡിസിഎല്ലിന്റെ മനോഹരമായ സന്ദേശം കുട്ടികളിലെത്തിക്കുന്നതിനും വേണ്ടിയാണ് ദീപിക, ഡിസിഎല്ലിന്റെ നേതൃത്വത്തിൽ ഇതുപോലെയുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
മത്സരവിജയികൾ
ഹൈസ്കൂൾ വിഭാഗം - ഒന്നാം സമ്മാനം - ലിറ്റിൽ ഫ്ലവർ കോണ്‍വെന്റ് സ്കൂൾ വെള്ളായണി ജംഗ്ഷൻ തിരുവനന്തപുരം, രണ്ടാം സമ്മാനം - സെന്റ്.മേരീസ് സിജിഎച്ച്എസ്, ഒല്ലൂർ,തൃശ്ശൂർ, മൂന്നാം സമ്മാനം -എൽഎഫ് സിഎച്ച്എസ് ഇരിഞ്ഞാലക്കുട,തൃശ്ശൂർ, സ്പെഷ്യൽ സമ്മാനം - സെന്റ് റാഫേൽ സിജിഎച്ച്എസ്, ഒല്ലൂർ, തൃശ്ശൂർ,
യുപി വിഭാഗം - ഒന്നാം സമ്മാനം (രണ്ടു സ്കൂളുകൾക്ക്) - മേരി മാതാ പബ്ലിക് സ്കൂൾ, പാലാ,കോട്ടയം, ഉർസുലൈൻ സീനിയർ സെക്കണ്ടറി സ്കൂൾ, കണ്ണൂർ, രണ്ടാം സമ്മാനം - സെന്റ മേരീസ് ജിഎച്ച്എസ്, ഒല്ലൂർ, തൃശ്ശൂർ, മൂന്നാം സമ്മാനം - മരിയൻ പബ്ലിക് സ്കൂൾ, മേരികുളം,ഇടുക്കി
സ്പെഷ്യൽ സമ്മാനം നേടിയവർ - സെന്റ റാഫേൽസ് സിജിഎച്ച്എസ് ഒല്ലൂർ, തൃശ്ശൂർ , സെന്റ് ജോർജ് എച്ച്എസ്, ഉടുന്പന്നൂർ,
എൽപി വിഭാഗം - ഒന്നാം സമ്മാനം - സെന്റ് തോമസ് കോണ്‍വെന്റ് എൽപിഎസ്, പഴയന്നൂർ,തൃശ്ശൂർ, രണ്ടാംസമ്മാനം - എൻഎംഎൽപിഎസ്, വേങ്ങനല്ലൂർ, തൃശ്ശൂർ, മൂന്നാം സമ്മാനം - സേക്രട്ട് ഹാർട്ട് ഇംഗ്ലീഷ് മീഡിയം എൽപി സ്കൂൾ, പായിപ്പാട്,കോട്ടയം.
സ്പെഷൽ സമ്മാനം നേടിയവർ - മേരി മാതാ പബ്ലിക് സ്കൂൾ, പാലാ, സെന്റ് ആന്റണീസ് ഇഎംഎൽപിസ്കൂൾ, പഴവങ്ങാടി, ആലപ്പുഴ , സെന്റ് മേരിസ് എൽപിഎസ് എടൂർ,കണ്ണൂർ, മരിയൻ പബ്ലിക് സ്കൂൾ, മേരികുളം, ഇടുക്കി, സെന്റ് മേരീസ് സിഎൽപിഎസ്, മറ്റം
പ്രോത്സാഹനസമ്മാനം നേടിയവർ - സെന്റ് തോമസ് എൽപിഎസ് എരുമേലി, വിമല എൽപിഎസ്, ഭീമനടി, എസ്എച്ച്സിജിഎൽപി സ്കൂൾ, ചാലക്കുടി, സെന്റ് ആന്റണീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, നടക്കുന്ന് മീയന്നൂർ, എസ്ജെ എൽപിഎസ് വെള്ളയാംകുടി, ഹോളിക്രോസ് കോണ്‍വെന്റ് സ്കൂൾ, കൽപ്പറന്പ്, സെന്റ് ജോർജസ് സിഎൽപിഎസ്, മുക്കാട്ടുകര. ചെറുപുഷ്പം ഇഎംയുപിഎസ് വടക്കഞ്ചേരി, പാലക്കാട്. സെന്റ് ജോണ്‍സ് യുപി സ്കൂൾ തോണ്ടിയിൽ, പേരാവൂർ, കണ്ണൂർ, ഹോളി ഏഞ്ചൽസ് ഇഎംഎൽപിഎസ് ആറ്റൂർ, മണലാടി, സെന്റ്.തോമസ് എൽപിഎസ് മരങ്ങാട്ടുപിള്ളി
കെ.ജി വിഭാഗം - ഒന്നാം സമ്മാനം - ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ സുൽത്താൻ ബത്തേരി, രണ്ടാം സമ്മാനം - ജ്യോതി കിൻഡർ ഗാർഡൻ, മുരിക്കശ്ശേരി, മൂന്നാം സമ്മാനം - മേരി മാതാ പബ്ലിക് സ്കൂൾ, പാലാ ,സെന്റ് മർത്താസ് നേഴ്സറി സ്കൂൾ, കട്ടപ്പന.
സ്പെഷ്യൽ സമ്മാനം നേടിയവർ -മരിയൻ പബ്ലിക് സ്കൂൾ, മേരികുളം ,വിമല പബ്ലിക് സ്കൂൾ, തൊടുപുഴ,
പ്രോത്സാഹന സമ്മാനം നേടിയവർ - സെന്റ് ജോർജസ് സിഎൽപിഎസ്, മുക്കാട്ടുകര, എസ്എച്ച് ഇഎംഎച്ച്എസ്എസ് ലിറ്റിൽ ബഡ്സ് കിന്റർഗാർഡൻ മൂലമറ്റം, സെന്റ്.മേരീസ് സിഎൽപി സ്കൂൾ, ഒല്ലൂർ, സെന്റ് ഷന്താൾസ് മാമ്മൂട്, ചങ്ങനാശേരി, സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ പുളിപ്പറന്പ്, സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം,പയ്യാവൂർ, സെന്റ് തെരേസാസ് ജിഎച്ച്എസ് ബ്രഹ്മകുളം, എച്ച്ആർസി നഴ്സറി സ്കൂൾ, നടത്തറ, ഹോളി ഏഞ്ചൽസ് ഇഎംസ്കൂൾ, കരുവന്നൂർ, ഹോളി ചൈൽഡ് കോണ്‍വെന്റ് നേഴ്സറി സ്കൂൾ ചെർളയം, സെന്റ് പോൾ സിഇഎം പ്രീ പ്രൈമറി സ്കൂൾ,കുരിയച്ചിറ, എസ്എച്ച്ഇഎം നഴ്സറി സ്കൂൾ, ചാലക്കുടി, സെന്റ് തോമസ് എൽപിഎസ് എരുമേലി, കൃപാഭവൻ പ്രീ പ്രൈമറി, മണ്ണംപേട്ട.
DCL (Deepika Children’s League)
കൊച്ചേട്ടന്റെ കത്ത്
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
ഒരു നാടോടിക്കഥയുണ്ട്, ഒരു കുഞ്ഞുറുന്പ് കാൽതെറ്റി പുഴയിൽ വീണുപോയി. വെള്ളത്തിൽ മുങ്ങിത്താഴുന്ന ഉറുന്പിനെ, പുഴയരികിലെ ആൽമരത്തിലിരുന്ന വെള്ളരിപ്രാവ് കണ്ടു. അലിവുതോന്നി ഒരു ആലില കൊത്തി പുഴയിലേക്കിട്ടു. പെട്ടെന്നുതന്നെ ഉറുന്പ് ആലിലയിൽ പിടിച്ചുകയറി രക്ഷപ്പെട്ടു.
2026 ജനുവരി പത്തിന്, തൊടുപുഴയ്ക്കടുത്ത് കുടയത്തൂർ മലങ്കര ജലാശയത്തിലേക്ക് ഒരു ആലില പറന്നിറങ്ങി. ആ ആലിലയുടെ പേര് വാണിയപ്പുരയ്ക്കൽ അജിയുടെ മകളായ പൊന്നു എന്ന് ഓമനപ്പേരുള്ള കീർത്തന എന്നാണ്.
കുഞ്ഞുറുന്പിനു പകരം മലങ്കര ജലാശയത്തിൽ കാലിടറി വീണ് മുങ്ങിത്താണുകൊണ്ടിരുന്നത് ജയ എന്നു പേരുള്ള ഒരു പാവം വീട്ടമ്മയായിരുന്നു. വെള്ളത്തിൽ വീണുപോയ തുണി എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി ജലാശയത്തിൽ വീണ ജയയുടെ അരികിലേക്ക് ദൈവം അടർത്തിയിട്ട ആലിലയായിരുന്നു കീർത്തന എന്ന പെൺകുട്ടി.
അപ്രതീക്ഷിതമായി ആരോ വെള്ളത്തിൽ മുങ്ങിത്താഴുന്നതുകണ്ട കീർത്തന, ജലാശയത്തിലേക്കു കുതിച്ചുചാടി ജയയെ രക്ഷപ്പെടുത്തി കരകയറ്റുകയായിരുന്നു! അങ്ങനെ മലങ്കര ജലാശയത്തിൽ ജയ കീർത്തനമുയർന്നു! സമയത്ത്, ഈ മകൾക്കു തന്നെ രക്ഷിക്കാൻ ദൈവം തോന്നിപ്പിച്ചില്ലായിരുന്നെങ്കിൽ?
പ്രിയ കൂട്ടുകാരേ, കീർത്തന നമുക്ക് ഒരു പാഠപുസ്തകമാണ്. ഇത് ജെൻ - സി കാലമാണെന്നും , പുതുതലമുറ ഡിജിറ്റൽ യുഗത്തിൽ തലമറന്ന്, നിലമറന്ന്, വിലമറന്ന് നശിക്കുകയാണെന്നും വിലപിക്കുന്നവരുണ്ട്. അതിനവർക്ക് ചില കാരണങ്ങളുമുണ്ടാകും. വീട്ടിൽ മൊബൈലിൽ ഗെയിം കളിക്കുന്ന, ടിവിയിൽ സിനിമ കാണുന്ന കുട്ടികളിൽ പലരും അടുത്ത മുറിയിലോ അടുക്കളയിലോ ഒരു ചെറിയ സഹായത്തിന് കുടുംബാംഗങ്ങൾ ആരെങ്കിലും വിളിച്ചാൽ, ഒന്നു തലയുയർത്തുകപോലും ചെയ്യാറില്ല. അമ്മയോ, അച്ഛനോ പോലും അർഹിക്കുന്ന ആദരവും സ്നേഹവും നൽകാൻ സൈബർ അഡിക്ടുകളായ, മൊബൈൽ അടിമകളായ പല കുട്ടികളും മനസു കാണിക്കാറുമില്ല! നവമാധ്യമ അടിമപ്പണിക്കാർ, തങ്ങളുടെ അടിമത്തം തന്നെയാണ് സ്വാതന്ത്ര്യം എന്നു തെറ്റായി കരുതുന്നവരാണ്.
ഇവിടെയാണ്, കുടയത്തൂർ ഗവൺമെന്റ് ഹയർ സെക്കന്‍ഡറി സ്കൂൾ, പ്ലസ് വൺ വിദ്യാർഥിനിയായ കീർത്തന എന്ന ഗ്രാമീണ പെൺകുട്ടി ഒരു തിരുത്തൽ സന്ദേശമാകുന്നത്.
അവൾ ഇതിനോടകം നീന്തൽ ഉൾപ്പെടെ വിവിധ കഴിവുകൾ വളർത്തി, ആത്മവിശ്വാസം നേടിയ മിടുമിടുക്കിയാണ്. സഹായം ആവശ്യമുള്ളവരെ ഏതവസരത്തിലും സഹായിക്കണമെന്ന് സ്വന്തം മാതാപിതാക്കളിൽനിന്നും ഗുരുജനങ്ങളിൽനിന്നും അവൾ പഠിച്ചിട്ടുണ്ട്! അവസരംവന്നപ്പോൾ, ഒരു നിമിഷംപോലും പാഴാക്കാതെ അവൾ തന്റെ കഴിവുകൾ പുറത്തെടുത്തു. വിലപ്പെട്ട ഒരു ജീവന് രക്ഷകയാവുകയും ചെയ്തു.
കൂട്ടുകാരേ, കീർത്തന, ആത്മവിശ്വാസത്തിന്റെയും ധീരതയുടെയും സങ്കീർത്തനമാണ്. സ്വന്തം കഴിവുകളിൽ മതിപ്പുനേടിയാൽ ഏതു പ്രതിസന്ധിയേയും അതിജീവിക്കാനുള്ള കരുത്തും ധൈര്യവും നിങ്ങൾക്കും ലഭിക്കും. മനസിൽ ധൈര്യവും ഹൃദയത്തിൽ സ്നേഹവും ദയയും ഉണ്ടെങ്കിൽ നിങ്ങൾക്ക് ഏതു ദുരിതത്തേയും അതിജീവിക്കാം. മറ്റുള്ളവരുടെ അതിജീവനത്തിന് സഹായിക്കുകയും ചെയ്യാം.
ആശംസകളോടെ, സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
ഗാന്ധിജയന്തിയോടനുബന്ധിച്ച് ഡിസിഎല്ലും കുട്ടികളുടെ ദീപികയും ചേർന്ന് സംഘടിപ്പിച്ച ഓൺലൈൻ പ്രച്ഛന്നവേഷ മത്സരത്തിന്റെ ഫലം. മഹാത്മാഗാന്ധി, ജവഹാർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, സരോജിനി നായിഡു എന്നിവരെ അവതരിപ്പിക്കാനായിരുന്നു മത്സരത്തിൽ ആവശ്യപ്പെട്ടത്.
മഹാത്മാഗാന്ധി :
എൽപി വിഭാഗം: ഒന്നാം സമ്മാനം - യാദവ് കെ പ്രദീപ്, (സെന്റ് ആന്റണീസ് എൽ പി സ്കൂൾ ചേനപ്പാടി, കാഞ്ഞിരപ്പള്ളി)
രണ്ടാം സമ്മാനം -ദ്വയിബ് അഹമ്മദ് (ജയ്മാതാ സീനിയർ സെക്കൻഡടറി സ്കൂൾ, ഉളിയത്തടുക്ക, കാസർഗോഡ്)
മൂന്നാം സമ്മാനം -അന്നാ മരിയ ഷൈജു (എസ്.സി. എൽപിഎസ് കോട്ടക്കൽ, മാള)
കെജി വിഭാഗം: ഒന്നാം സമ്മാനം -മുഹമ്മദ് ആദം (ചെറുപുഷ്പം ഇംഗ്ലീഷ് മീഡിയം വടക്കഞ്ചേരി പാലക്കാട്)
രണ്ടാം സമ്മാനം - ഇമ്മാനുവൽ അനീഷ് (ജ്യോതി കിൻഡർ ഗാർഡൻ,മുരിക്കാശ്ശേരി)
മൂന്നാം സമ്മാനം -അയാൻ അഹമ്മദ് (ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സുൽത്താൻബത്തേരി)
ജവഹർലാൽ നെഹ്റു
എൽ പി വിഭാഗം: ഒന്നാം സമ്മാനം - ആദ്വേ അനിൽ, (മേരിറാണി പബ്ലിക് സ്കൂൾ ളായിക്കാട്,ചങ്ങനാശേരി)
രണ്ടാം സമ്മാനം (രണ്ടു പേർക്ക്) ജെറോണ്‍ ജോബി( നിർമ്മല ഇംഗ്ലീഷ് മീഡിയം കാളകെട്ടി കാഞ്ഞിരപ്പള്ളി കോട്ടയം), മുഹമ്മദ് നാസിൽ എൻ എ ( (ജയ്മാതാ സീനിയർ സെക്കൻഡടറി സ്കൂൾ, ഉളിയത്തടുക്ക, കാസർഗോഡ്)
മൂന്നാം സമ്മാനം - ആരവ് കൃഷ്ണ (സെന്റ് ജോർജ് സിഎൽപി സ്കൂൾ, മുക്കാട്ടുകര, തൃശൂർ)
കെ.ജി. വിഭാഗം:ഒന്നാം സമ്മാനം - പൂജിത വിജീഷ് (ലിറ്റിൽഫ്ലവർ ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ സുൽത്താൻബത്തേരി)
രണ്ടാം സമ്മാനം : മിൻഹ ഫാത്തിമ (ജ്യോതി കിന്റർഗാർഡൻ മുരിക്കാശ്ശേരി)
മൂന്നാം സമ്മാനം (രണ്ടു പേർക്ക്) - ഹമ്ദ ബാദുഷ (സെന്റ്.് ജോസഫ് കിൻഡർ ഗാർഡൻ ആൻഡ് പ്ലേ സ്കൂൾ കാഞ്ഞിരപ്പള്ളി ), ഏന്പൽ ടിനു (ഇൻഫന്റ് ജീസസ്,ചേർപ്പുങ്കൽ,പാലാ)
ഇന്ദിരാഗാന്ധി
എൽപി വിഭാഗം: ഒന്നാം സമ്മാനം - ലിയമരിയ ജിതീഷ് (വിമല എഎൽപിഎസ് ഭീമനാടി,കാസർഗോഡ്)
രണ്ടാം സമ്മാനം - മീവ സാറാ അനീഷ് - (വിമല സെൻട്രൽ സ്കൂൾ പെരുന്പാവൂർ)
മൂന്നാം സമ്മാനം - ഇഷ എലിസ് രാജേഷ് (സെന്റ് ജോണ്‍സ് യു പി സ്കൂൾ തൊണ്ടിയിൽ,പേരാവൂർ,കണ്ണൂർ)
കെ ജി വിഭാഗം: ഒന്നാം സമ്മാനം - മിൻഹ മറിയം മാഹീൻ (നിർമ്മല ജൂനിയർ സ്കൂൾ മൂവാറ്റുപുഴ)
രണ്ടാം സമ്മാനം - ഹാജിറ ആബിദ് കല്ലട്ര (അപ്സര പബ്ലിക് സ്കൂൾ കാസർകോട്)
മൂന്നാം സമ്മാനം (രണ്ടുപേർക്ക് ) - ശ്രീധരി ആർ നായർ (വിമല സെൻട്രൽ സ്കൂൾ പെരുന്പാവൂർ), ആൻ ട്രീസ ഫിലിപ്പ് (ജ്യോതി കിന്റർഗാർഡൻ മുരിക്കാശ്ശേരി)
സരോജിനി നായിഡു
എൽപി വിഭാഗം -ഒന്നാം സമ്മാനം - അമേയ അരുണ്‍ (ജ്യോതി നികേതൻ ഇംഗ്ലീഷ് മീഡിയം, പുന്നപ്ര)
രണ്ടാം സമ്മാനം -ലയ എസ്, (ചെറുപുഷ്പം യുപി സ്കൂൾ വടക്കൻഞ്ചേരി, പാലക്കാട്)
മൂന്നാം സമ്മാനം - ഭദ്ര വി.എസ് (സേക്രട്ട് ഹാർട്ട് ഇഎംഎൽപി സ്കൂൾ, തൃശൂർ)
കെ.ജി വിഭാഗം :ഒന്നാംസമ്മാനം - ഹാഷ മറിയം (ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സുൽത്താൻബത്തേരി)
രണ്ടാം സമ്മാനം - ഇവ മരിയ (എസ് എച്ച് ഇ എം നഴ്സറി സ്കൂൾ ചാലക്കുടി)
മൂന്നാം സമ്മാനം - ഫാത്തിമ ഫൈഹ (എസ്എച്ച് സി എൽ പി സ്കൂൾ വൈലത്തൂർ, നായരങ്ങാടി)
DCL (Deepika Children’s League)
സ്നേഹമുള്ള ഡിസിഎൽ കൂട്ടുകാരേ,
ഒരു ദിവസം അതിസന്പന്നനായ ഒരു മനുഷ്യൻ റോഡിലൂടെ നടക്കുന്പോൾ, ഒരു ഭിക്ഷക്കാരനെ കണ്ടു. അടുത്തുചെന്ന് അയാളോടു ചോദിച്ചു, ""നീ എങ്ങനെയാണ് ഒരു ഭിക്ഷക്കാരനായത്?'' ഭിക്ഷക്കാരൻ പറഞ്ഞു, ""ഒരു ജോലിക്കു വേണ്ടി ഞാൻ അലയാത്ത ഇടമില്ല, മുട്ടാത്ത വാതിലുകളില്ല, ഒന്നും കിട്ടാതെയായപ്പോൾ, പിച്ച തെണ്ടുകയല്ലാതെ മറ്റു വഴിയില്ലാതെ വന്നു. താങ്കൾ എനിക്ക് ഒരു ജോലി തന്നാൽ, ഞാൻ ഭിക്ഷാടനം നിർത്തിക്കോളാം!''
അപ്പോൾ ആ ധനികൻ പറഞ്ഞു, ""ഞാൻ നിന്നെ എന്റെ ബിസിനസ് പാർട്ണർ ആക്കാം. നമുക്ക് ഒരുമിച്ചു വളരാം.'' ഭിക്ഷക്കാരന്റെ ഹൃദയം നിശ്ചലമായതുപോലെ തോന്നി! ഒരുതുള്ളി വെള്ളം കൊതിച്ചവന് ഒരു കിണർതന്നെ കിട്ടിയ അനുഭവം! ധനവാൻ പറഞ്ഞു, ""എനിക്ക് ധാരാളം നെൽവയൽ ഉണ്ട്. ഞാൻ ഓരോ ദിവസവും ലോറിയിൽ നിറയെ ധാന്യം നിനക്കു തരാം. നീ അതു കൊണ്ടുപോയി വിറ്റാൽ മതി. മാസാവസാനം നമുക്ക് ലാഭം വീതിച്ചെടുക്കാം.'' ഭിക്ഷക്കാരൻ അകാംക്ഷയോടെ ചോദിച്ചു. ""എനിക്ക് എത്ര ശതമാനം ലാഭവിഹിതമാണ് അങ്ങ് തരുന്നത്. പത്തോ, അതോ അഞ്ചു ശതമാനമോ?'' അപ്പോഴും ധനവാൻ ഭിക്ഷക്കാരനെ ഞെട്ടിച്ചു. ""ഞാൻ 90 ശതമാനം നിനക്കു തരും. എനിക്ക് 10 ശതമാനം മതി.'' ഭിക്ഷക്കാരൻ ആനന്ദാതിരേകത്താൽ ധനവാന്റെ മുന്നിൽ മുട്ടുകുത്തി, പാദം തൊട്ടുമുത്തിക്കരഞ്ഞു.
ധനവാൻ പറഞ്ഞതുപോലെതന്നെ ചെയ്തു. പിറ്റേദിവസംതന്നെ നല്ല വസ്ത്രങ്ങൾ വാങ്ങി നൽകി. ഒപ്പം ലോറിക്കണക്കിന് ധാന്യങ്ങളും. ഓരോ ദിവസം കഴിയുംതോറും ഭിക്ഷക്കാരന്റെ അവസ്ഥ മാറിവന്നു. അയാളുടെ പക്കൽ പണം കുന്നുകൂടി. അയാൾ ആഹ്ലാദനൃത്തം ചവിട്ടി! മാസാവസാനമായി. ഭിക്ഷക്കാരനായിരുന്നയാൾ കിട്ടിയ പണമെല്ലാം കൂട്ടിവച്ചു. ധനവാൻ തന്റെ 10 ശതമാനം വിഹിതം വാങ്ങാൻ വന്നു. അപ്പോൾ നമ്മുടെ മുൻഭിക്ഷക്കാരന്റെ മനസിൽ ആർത്തിയും അഹന്തയും കുന്നുകൂടി. അയാൾ ഇങ്ങനെ ചിന്തിച്ചു.
""ഞാനല്ലേ, രാപകൽ അധ്വാനിച്ചത്, മുതലാളി ഒന്നും അറിഞ്ഞിട്ടേയില്ല. എന്റെ വിയർപ്പ്, എന്റെ കിതപ്പ്, അതിനാൽ മുതലാളിക്ക് 10 ശതമാനമെന്നല്ല, ഒന്നും കൊടുക്കേണ്ട ആവശ്യമില്ല.'' ആ ധനവാൻ വന്ന് അവന്റെ വാതിലിൽ മുട്ടിക്കൊണ്ടിരുന്നു. എന്നാൽ, അയാൾ വാതിൽ തുറന്നില്ല!
പ്രിയ കൂട്ടുകാരേ, നമ്മളും പലപ്പോഴും ഇങ്ങനെയാണ്. 2026 എന്ന ഒരു പുതുവർഷത്തിലേക്ക് നമ്മൾ കടന്നുകഴിഞ്ഞു. നമ്മൾ എങ്ങനെ ഇതുപോലെ വളർന്നു, നമ്മൾ എങ്ങനെ ഇന്നുവരെ എത്തി എന്നു ചിന്തിച്ചാൽ ഈ കഥയുടെ പൊരുൾ ഉള്ളിൽ തെളിയും!
ഈ ഭൂമിയിലേക്കു മനുഷ്യരായി പിറന്നപ്പോൾ നമ്മളും ആ പിച്ചക്കാരനെപ്പോലെതന്നെ സ്വന്തമായി ഒന്നുമില്ലാത്തവരായിരുന്നു. പൂർണമായി മറ്റുള്ളവരെ ആശ്രയിക്കേണ്ടവരുമായിരുന്നു. നമ്മൾ വീണപ്പോൾ കൈപിടിച്ച് എണീൽപ്പിച്ചതും ആവശ്യങ്ങൾ വന്നപ്പോൾ നമ്മുടെ കൈനിറച്ചു നൽകി നമ്മെ വളരാൻ സഹായിച്ചതും നമ്മുടെ സൃഷ്ടാവായ നല്ല ദൈവമാണ്! നമ്മുടെ സ്നേഹസന്പന്നരായ മാതാപിതാക്കളിലൂടെയും സഹോദരങ്ങളിലൂടെയും അധ്യാപകരിലൂടെയും കൂട്ടുകാരനിലൂടെയുമാണ് ദൈവം കാലാകാലങ്ങളിൽ നമ്മെ പരിപാലിച്ചു വളർത്തിയത്! ഇന്നു നമ്മൾക്കുണ്ട് എന്ന് നമ്മൾ അഭിമാനിക്കുന്ന നമ്മുടെ ജീവൻ, നമ്മുടെ വിശ്വാസം, സ്വഭാവം, ജീവിത മൂല്യങ്ങൾ, നമ്മൾ സ്വന്തമാക്കിയ നേട്ടങ്ങൾ, അറിവ്, വിപുലമായ സൗഹൃദവലയം എല്ലാം നമുക്കെങ്ങനെ കിട്ടി? എല്ലാം നമ്മൾ ഉണ്ടാക്കിയതാണോ? നമ്മുടെ ഈ ശരീരം, സുന്ദരമായ മുഖം, വിടർന്ന മിഴികൾ, തുറന്ന പുഞ്ചിരി, നമ്മുടെ വിവിധ കഴിവുകൾ, എല്ലാം ദൈവം ഈ മർത്ത്യജന്മം നമുക്കു നൽകിയതുകൊണ്ടു മാത്രമല്ലേ?
അതെ കൂട്ടുകാരേ, നമ്മെ നാമാക്കാൻ ദൈവത്തിന്റെ പ്രതിനിധികളായി നമ്മുടെ ജീവിതത്തിലേക്കു വന്നവരെ നമ്മൾ മറക്കരുത്. അവരിലൂടെ ലഭിച്ചതെല്ലാം നമ്മൾ എന്നും സ്മരിക്കണം. പുതുവത്സരത്തിൽ നമ്മുടെ ജീവിതത്തിന്റെ പത്തുശതമാനം നമുക്കു മറ്റുള്ളവർക്കായി മാറ്റിവയ്ക്കാം. അങ്ങനെ, ദൈവത്തിന് എന്നും നന്ദി പ്രകടിപ്പിച്ച് ജീവിക്കാം. ഏവർക്കും പുതുവത്സരാശംസകൾ,
സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
കോട്ടയം: ദീപിക ബാലസഖ്യം സംസ്ഥാന ടാലന്റ് ഫെസ്റ്റ് ജനുവരി 26-ന് മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. സംസ്ഥാനത്തെ വിവിധ പ്രവിശ്യകളിൽനിന്ന് പ്രവിശ്യാമത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കുട്ടികളാണ് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുന്നത്.
എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണ് മത്സരം. പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ ഗാനം, ചെറുകഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിലാണ് മത്സരം.
ഡിസിഎൽ ആന്തം, ലഹരിവിരുദ്ധഗാനം എന്നിവ ഒഴികെ എല്ലാ മത്സരങ്ങളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിരിക്കും. ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് രചനാമത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുകയില്ല.
ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ സംഘഗാനം മത്സരങ്ങളിൽ ഏഴു പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. കരോക്കെ ഉണ്ടായിരിക്കുന്നതല്ല.
പ്രസംഗത്തിന് എൽപി വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 5 മിനിറ്റുമായിരിക്കും സമയം.
വിഷയം- ഹൈസ്കൂൾ: (1) ഡിജിറ്റൽ സാധ്യതകൾ ജീവിത വിജയത്തിന്, (2) ഇന്ത്യയ്ക്കുവേണ്ടത് മതസൗഹാർദമോ, മതേതരത്വമോ, (3) നാട്ടിൽനിൽക്കാം, നാടിനെ നിലനിർത്താം.
യുപി വിഭാഗം- (1) തകരാത്ത ജീവിതത്തിന് ഉറപ്പുള്ള കുടുംബബന്ധങ്ങൾ, (2) മയക്കുമരുന്നിൽ മരുന്നില്ല, മരണമാണ്.
എൽപി വിഭാഗം- (1) വീട്ടുകാരറിയട്ടെ, എന്റെ കൂട്ടുകാരെ.
യുപി- ഹൈസ്കൂൾ വിഭാഗങ്ങൾക്ക് മുകളിൽ കൊടുത്തിരിക്കുന്ന വിഷയങ്ങളിൽ മത്സര സമയത്തു നറുക്കിട്ടു കിട്ടുന്ന വിഷയമാണ് പ്രസംഗിക്കേണ്ടത്.
DCL (Deepika Children’s League)
ദീപിക ബാലസഖ്യവും - കുട്ടികളുടെ ദീപികയും ചേർന്ന് സംഘടിപ്പിച്ച കഥപറച്ചിൽ മത്സരഫലം പ്രഖ്യാപിച്ചു. നേഴ്സറി, എൽപി വിഭാഗം കുട്ടികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്.
മത്സരഫലം:
എല്‍പി വിഭാഗം - ഒന്നാം സമ്മാനം: ജെന്ന ജെറ്റ്ലി നിര്‍മല ജൂണിയര്‍ സ്കൂള്‍ മൂവാറ്റുപുഴ
രണ്ടാം സമ്മാനം (രണ്ടു പേര്‍ക്ക്): ലൂക്കാ രാകേഷ് എകെഎം പബ്ലിക് സ്കൂള്‍ ചങ്ങനാശ്ശേരി, നക്ഷത്ര സജീഷ് എല്‍എഫ് എല്‍പിഎസ് ചേലക്കര
മൂന്നാം സമ്മാനം (രണ്ടു പേർക്ക്): കനി പി.കെ എന്എംഎല്പിഎസ്, വേങ്ങല്ലൂര്‍, സായന്ത് എ. വിവേകോദയം ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂൾ, തൃശ്ശൂര്‍
എ ഗ്രേഡ് നേടിയവര്‍:
ഭൂമിക എസ്, തേജസ്വിനി ജിഎസ്, പൂര്‍ണിത എച്ച്, ആഗ്നയ എസ്, ആര്‍ഷ അനില്‍, ഐഷ ഫാത്തിമ, കൃതിക, (എല്ലാവരും സെന്റ് മേരീസ് എല്‍പിഎസ് കായംകുളം), പാര്‍വതി കെ പ്രവീൺ, അക്സ ശോശ വര്‍ഗീസ്, മിയ മുരളി, (മൂവരും ബിബിഎല്പിഎസ് നങ്ങ്യാര്‍കുളങ്ങര) അര്‍ഷിത സച്ചിന്, ജിയോണ്‍ സി. ബിബിന്‍,എവിന്‍.സി. ബിബിന്‍, (മൂവരും നിര്മലജൂണിയര് സ്കൂൾ, മൂവാറ്റുപുഴ) അമേയ പ്രതീഷ്, അബി ആല്‍ബന്‍ മനു, അക്ഷയ് സന്തോഷ് (മൂവരും സെന്റ് ജോസഫ് എല്‍പിഎസ്, പൈങ്ങോട്ടൂര്‍) മാര്‍സിയ പ്രവീണ്‍ എന്എംഎല്പിഎസ,് വെങ്ങനല്ലൂര്‍, ജാനകി രാജീവ് ഗവണ്മെന്റ് യുപിഎസ്, അക്കരപ്പാടം , ഗൗരീഷ് ഡി നായര്‍, ഏതന് ഇംഗ്ലീഷ് മീഡിയം, മുട്ടം, മാവേലിക്കര, മുഹമ്മദ് സെയാന്‍, വിമല പബ്ലിക് സ്കൂള്‍, തൊടുപുഴ, ഡാരിന് ആന്റണി ഡിന്റോ, സെന്റ് ആന്റണീസ് സിയുപിഎസ്, ചൗക്ക, സെറാ സന മെഹറിൻ, ഡി പോള്‍ പബ്ലിക് സ്കൂൾ, തൊടുപുഴ അന്ന വി അനൂപ് ഹോളിക്രോസ് എച്ച്എസ്എസ്, ചേര്‍പ്പുങ്കല്‍, ആന്‍ലിയ വിമല്‍, സെന്റ്. തെരേസാസ് ജിഎച്ച്എസ്, ബ്രഹ്മകുളം, നിവനേഹ കെ.ജി, ഗവ. എച്ച്ഡബ്ല്യുഎല്പിഎസ്, നേരേക്കടവ്, വൈക്കം, ആസിക് അജീഷ്, എവലിന് ജെബിന്, (ഇരുവരും സെന്റ തെരേസാസ് എല്‍പിഎസ്, വാഴപ്പള്ളി), നൂറ എം ഇക്ബാൽ, ഏതന് എഡ്യൂക്കേഷന്‍ സെന്റര്‍, മുട്ടം, ഇസബെല്‍ അന്ന തോമസ്, തിരുമൂലവിലാസം, തിരുമൂലപുരം, ജാനകി രാജീവ്, ഗവ.യുപി സ്കൂൾ, അക്കരപ്പാടം, ഹയ തന്സീൽ, ബഥനി സെന്‍ട്രല്‍ സ്കൂൾ, നങ്ങ്യാര്‍കുളങ്ങര, അജിഷ്മ വിജയ്, സെന്റ് മാത്യൂസ് എല്‍പിഎസ്, കുച്ചപ്പുറം, ക്രിസ് മാത്യൂ ജോൺ, മൗണ്ട് കാര്‍മല്‍ ആഗ്ലോ ഇന്ത്യന്‍ സ്കൂൾ, തങ്കശ്ശേരി, കൊല്ലം, ജുവാന എല്‍സ ജോബി സെന്റ് മാത്യൂസ് എല്‍പിഎസ് കടനാട്, ജീവന അജീഷ്, ആഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂൾ, തങ്കശ്ശേരി. ആഞ്ചലോ മൈക്കിള്‍ സന്തോഷ് സെന്റ് ജോസഫ് പബ്ലിക് സ്കൂള്‍ ആളൂര്‍. ഐറിന് അജീഷ്, സെന്റ് ജോസഫ സ്കൂള്‍, ആളൂര്‍, ജൂഡിത്ത് ക്ലെയര്‍ ജസ്റ്റിന്, സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം, കുറുമ്പനാടം, അനയ പി.എസ്. എസ്എച്ച്സിജി എല്‍പി സ്കൂൾ, ചാലക്കുടി, നിരഞ്ജന് എ, സെന്റ് മേരീസ് എല്‍പിഎസ്, കായംകുളം, ഫാത്തിമ ഫൈഹ, എസ്എച്ച് സിഎല്‍പി സ്കൂൾ, വൈലത്തൂര്‍, ആരോണ്‍ തോമസ്, സെന്റ് തോമസ് യുപിഎസ് പൈങ്കുളം, ഇസ്ര ജാന്‍സ്, സെന്റ് മേരീസ് യുപിഎസ് ചിയ്യാരം, അനയ പി.എസ് എസ്എച്ച്സിജിഎല്പി, ചാലക്കുടി. എസ്തേര്‍ സാം, സെന്റ് ആന്റണീസ് ഇംഗ്ലീഷ് മീഡിയം, നടുക്കുന്ന്, വെളിയം, ദിയാന സാജന്, സെന്റ് മേരീസ് എല്‍പിഎസ്, ചാരുംമൂട്, വേദിക പ്രജുല്‍, പള്ളോട്ടി് ഹില്‍ പബ്ലിക് സ്കൂള്‍, അഗസ്ത്യമുഴി, മുക്കം, ഭദ്ര എന്‍ അജയ്, ലയ സാറ ലിജോ, (ഇരുവരും സെന്റ് ആന്‍ഡ്രൂസ് എല്‍പിഎസ്, കദളിക്കാട്, മൂവാറ്റുപുഴ), പ്രജ്വല്‍ പ്രവീണ്‍, ഹമ്ദ ഫാത്തിമ അമിന്‍, നിയത ഡി, (മൂവരും ചിന്മയ വിദ്യാലയ കോട്ടയം), എസ്തര് പയസ്, സെന്റ് മേരീസ് സിയുപിഎസ്, ചിയ്യാരം, അരവിന്ദ് വി, എംഡിഎംഇഎംഎല്പി സ്കൂള്‍, തിരുമൂലപുരം,പത്തനംതിട്ട, ബേസില്‍ തോമസ് ലിസ്യൂസ് എല്‍പി സ്കൂള്‍, ഇത്തിത്താനം, സാവിയോ ഫിലിപ്പ് ബിനു, ഓക്സിലം സ്കൂൾ, കട്ടപ്പന, ആദ്രിത അനീഷ്, എസ്എന്‍ യുപി സ്കൂള്‍, പള്ളിയാട്. മെറില്‍ ലിയോ എല്എഫ്എല്പിഎസ് കൊരട്ടി, സ്വാധിക വിനീത്, ബേസിലിയന്‍ പബ്ലിക്സ്കൂള്, പാലിയേക്കര,തിരുവല്ല.
കെജി വിഭാഗം:
ഒന്നാം സമ്മാനം: ലിവാനിയ കെ.എസ് സെന്റ് മേരീസ് സിബിപിഎസ് കൊട്ടേക്കാട്.
രണ്ടാം സമ്മാനം രണ്ടു പേര്‍ക്ക്: ലിയ എല്‍സ അരുൺ, സെന്റ് മര്‍ത്താസ് നഴ്സറി സ്കൂള്‍ കട്ടപ്പന, അഭിരാമി കെഎസ്, ഹോളി ഏഞ്ചല്‍സ് ഇഎംഎല്‍പി സ്കൂൾ ആറ്റൂര്‍, മണലാടി.
മൂന്നാം സമ്മാനം രണ്ടു പേര്‍ക്ക് : സ്റ്റീവന്‍ ഷിബു, വിമല നഴ്സറി കൂത്രപ്പള്ളി, കാതറിന് ബ്രിജിത്ത് ബിനു, സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം ഇരട്ടയാര്‍.
എ ഗ്രേഡ് നേടിയവര്‍:
ദക്ഷാവിഷ്ണു, മണ്ണാറശാല ശ്രീ നാഗരാജവിദ്യാപീഠം, വൈഖാരി എസ്.പ്രകാശ് അനുഷ്മിക അനീഷ്, സൈറ സാലി ജോണ്സന്, ആയിഷ അക്സ യു റ്റി, ആര്യ മേഴ്സി ജോണ്സന് റ്റി, (എല്ലാവരും ബിബിഎല്പിഎസ് നങ്ങ്യാര്‍കുളങ്ങര), ആതര്‍ ഓട്ടോക്കാരന്, സെന്റ് ജോസഫ് എല്‍പിഎസ്, നീലേശ്വരം, ഐറിന് സല്മാന്, മുരിക്കാശ്ശേരി, ഗൗരി ലക്ഷ്മി,(ഇരുവരും ജ്യോതി കിന്‍ഡര്‍ ഗാര്ഡന്, മുരിക്കാശ്ശേരി), ഹെല്‍ന ആന്‍ ജിലീഷ്, സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം നഴ്സറി, ഇരട്ടയാര്‍
നെഹ്റിന് ഫാത്തിമ നിസ്സാര്‍, വിമല പബ്ലിക് സ്കൂള്‍, തൊടുപുഴ, നിരഞ്ജന എം സനില്‍, സെന്റ് ആന്റണീസ് ഇംഗ്ലീഷ് മീഡിയം നെടുങ്കുന്ന്, വെളിയം, ഇവ മറിയം ജെറിന് , ഗൗതമി ശ്രീകുമാര്‍, (ഇരുവരും വിമല നഴ്സറി സ്കൂള്‍, കൂത്രപ്പള്ളി), സിയോണ സുബിന്, റോസ് റസിഡന്‍ഷ്യല്‍ സീനിയര്‍ സെക്കണ്ടറി, ചന്ദനപ്പള്ളി, കൃഷ്ണശ്രീ, സെന്റ് ഗ്രിഗോറിയോസ് സീനിയര്‍ സ്കൂള്‍ കൈപ്പട്ടൂര്‍, പത്തനംതിട്ട, അതിഥി രാജേഷ്, ഹോളിഏഞ്ചല്‍സ് ഇഎംഎല്‍പി സ്കൂള്‍, മണലാടി,
സാഞ്ചീസ് അജീഷ്, ഹോളി ഏഞ്ചല്‍ ഇഎംഎല്‍പി മണലാടി, ആറ്റൂര്‍, ആഞ്ജലീന സെറാഫിന് സന്തോഷ,് സെന്റ് ജെബിസി എല്‍പി എസ് ആളൂര്‍, തൃശൂര്‍, ഫാത്തിമ, സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം പട്ടാമ്പി പാലക്കാട്, ആന്‍ലിയ ലിബിന്, സാവന്ന എഡ്വിന്, വിഹാന് വിന്ദീപ്, അന്വിന് എ.എസ്, (എല്ലാവരും സെന്റ് മേരീസ് സിബിപിഎസ്, കോട്ടേക്കാട്) അജിത്ര വിജയ് ആന്മരിയ, നിരഞ്ജന കിരണ്‍, ആരാധ്യ കൃഷ്ണ, ലിജിന്‍ ലിന്സണ് (എല്ലാവരും സെന്റ് മാത്യൂസ് നഴ്സറി, കുച്ചപുറം).
DCL (Deepika Children’s League)
തൊടുപുഴ: പ്രവിശ്യാ ഡി.സിഎൽ ടാലൻറ് ഫെസ്റ്റ് തൊടുപുഴ ഡി പോൾ പബ്ലിക് സ്കൂളിൽ നടത്തി. 627 പോയിന്റോടെ തൊടുപുഴ മേഖല ഓവറോൾ നേടി. മൂലമറ്റം മേഖല ഫസ്റ്റ് റണ്ണറപ്പും കരിമണ്ണൂർ മേഖല സെക്കൻഡ് റണ്ണറപ്പും കരസ്ഥമാക്കി.
സമാപന സമ്മേളനത്തിൽ പ്രവിശ്യാ കോ- ഓർഡിനേറ്റർ റോയ് ജെ കല്ലറങ്ങാട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു . സംസ്ഥാന പ്രോഗ്രാം കോ- ഓർഡിനേറ്റർ എബി ജോർജ് അധ്യക്ഷത വഹിച്ചു.
ശാഖാ ഡയറക്ടർ ബിന്ദു ജോസഫ്, കുരുവിള ജേക്കബ്, ജ്യോൽസന ജോസ് എന്നിവർ പ്രസംഗിച്ചു. ശാഖാ ഡയറക്ടർമാരും പ്രവിശ്യാ, മേഖലാ ഭാരവാഹികളും നേതൃത്വം നൽകി.
DCL (Deepika Children’s League)
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
""With Him I cannot fail, without Him I cannot succeed'' അവൻ കൂടെയുള്ളുപ്പോൾ എനിക്കു പരാജയമില്ല, അവനെക്കൂടാതെ എനിക്കു വിജയവുമില്ല.'' ""ലോകരക്ഷകനായ യേശുക്രിസ്തുവിന് തന്റെ ജീവിതത്തിലുള്ള സ്വാധീനത്തെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കൺ പറഞ്ഞ ഈ വിഖ്യാത വാക്യം എന്റെ ജീവിതത്തിലും ശരിയാണ്'' എന്നു പറഞ്ഞ്, അതിമനോഹരമായ ഒരു ക്രിസ്മസ് സന്ദേശം നല്‍കുകയായിരുന്നു, പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് ഐഎഎസ്!
2025 ഡിസംബർ 13-ന് കോൽക്കത്തയിൽ ഗവർണറുടെ ഓഫീസായ ലോക്ഭവനിൽ നടന്ന ക്രിസ്തുമസ് ആഘോഷത്തിലാണ് ബഹുമാനപ്പെട്ട ഗവർണർ ഈ സന്ദേശം നല്‍കിയത്. മികച്ച മതസൗഹാർദപ്രവർത്തനങ്ങൾക്ക് ഡൽഹി ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ റവ. ഡോ. ഫാ. റോബി കണ്ണൻചിറ സിഎംഐയ്ക്ക് ഗവർണേഴ്സ് എക്സലൻസ് അവാർഡ് നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
2025 വർഷങ്ങൾക്കു മുന്‍പുള്ള ഒരു ഡിസംബർ മാസത്തിൽ തുടങ്ങിയതാണ്, തന്നിൽ വിശ്വസിക്കുന്നവരുടെയെല്ലാ ജീവചരിത്രമെഴുതിക്കൊണ്ടുള്ള ക്രിസ്തുവിന്റെ ഈ വിശ്വയാനം. ആ മഹാപിറവിയുടെ ദ്വിസഹസ്രാബ്ദരജത ജൂബിലി വർഷത്തിലെ ക്രിസ്മസ് അനുഭവങ്ങളിലലിയുകയാണ് ഇന്നു ലോകം! ലോകത്തെ ഏറ്റവും സ്വാധീനിച്ച മഹാത്മാക്കളുടെയെല്ലാംതന്നെ ജീവിതത്തെ വഴിനടത്തിയത് ക്രിസ്തുവാണ്.
ലോകം മുഴുവനുമുള്ള ക്രിസ്തുമത വിശ്വാസികൾക്ക്, ക്രിസ്മസ് അവരുടെ വിശ്വാസത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളുംകൊണ്ട് നിറഞ്ഞതാണ്. എന്നാൽ മറ്റെല്ലാവർക്കും ക്രിസ്തുവിന്റെ പിറന്നാൾദിനം, ലോകചരിത്രത്തിലെ ആനന്ദപൂരിതമായ ഒരു സുപ്രധാന സംഭവമാണ്. കാരണം, ലോകചരിത്രം സ്വന്തം ജന്മദിനത്തിനു മുന്‍പ്, ശേഷം എന്നിങ്ങനെ വിഭജിച്ചിട്ടുള്ളത് യേശുക്രിസ്തു മാത്രമാണ്.
ക്രിസ്തുവിനു മുന്‍പ് എന്നു സൂചിപ്പിക്കാൻ ബി.സി. എന്നും ക്രിസ്തുവിനുശേഷം എന്നു സൂചിപ്പിക്കാൻ എ.ഡി. എന്നുമാണ് നാം ഉപയോഗിക്കുന്നത്. B.C. എന്നാൽ, Before Christ - ക്രിസ്തുവിനു മുന്‍പ് എന്നും , AD എന്നാൽ, Anno Domini (ലാറ്റിൻ വാക്ക്) - In the year of Our Lord - "നമ്മുടെ കർത്താവിന്റെ വർഷത്തിൽ' എന്നുമാണ് വിശദീകരണം.
ഏറ്റവും കൗതുകകരമായ കാര്യം, ഈ ബി.സി.യും എ.ഡി.യും നമ്മുടെയും ജീവിതത്തിൽ സംഭവിക്കാം എന്നതാണ്. ക്രിസ്തുവിൽ ഞാൻ വിശ്വസിക്കുന്ന നിമിഷത്തിൽ, ക്രിസ്തുവിന്റെ സുവിശേഷമൂല്യങ്ങൾ എന്റെ വഴിയും വിളക്കുമാകുന്ന നിമിഷത്തിൽ, ക്രിസ്തു എന്നിൽ ജനിക്കുകയല്ലേ! അതെ! അപ്പോൾ മുതൽ എന്റെ ജീവിതത്തിന് ബി.സി. എന്നും എ.ഡി. എന്നും ഒരു കാലവിഭജനം ഉണ്ടാകുന്നുണ്ട്!
എന്റെ ബി.സി. എന്നാൽ ക്രിസ്തുവിനെ ഞാൻ അറിയുന്നതിനു മുന്‍പുള്ള കാലം! എന്റെ ജീവിതത്തിന്റെ എ.ഡി. എന്നാൽ, ക്രിസ്തുവിനോടൊപ്പമുള്ള എന്റെ ജീവിതകാലം. അതുകൊണ്ടാണ് ക്രിസ്തുവിന്റെ മലയിലെ പ്രസംഗത്തിലെ അഷ്ടഭാഗ്യങ്ങൾ തന്നെ ഏറെ സ്വാധീനിച്ചെന്ന് മഹാത്മാഗാന്ധിയും ക്രിസ്തുവിനെക്കൂടാതെ എനിക്ക് ഇതുവരെ വിജയം ഉണ്ടായിട്ടില്ല എന്ന് ഏബ്രഹാം ലിങ്കണും, അതുതന്നെ ആഹ്ലാദത്തോടെ ആവർത്തിക്കുന്ന ബംഗാൾ ഗവർണർ ബഹു. സി.വി. ആനന്ദബോസ് ഐഎസ്എസും പ്രഖ്യാപിക്കുന്നത്! നോക്കുക, ക്രിസ്തു എന്റെയും നിങ്ങളിൽ പലരുടെയും ജീവിത ചരിത്രകാരൻ ആയിക്കഴിഞ്ഞു.
കൂട്ടുകാരേ, പുൽക്കൂടും, നക്ഷത്രങ്ങളും, ബലൂണുകളും, കടുംചെമപ്പുടുപ്പും വെളുവെളെ തിളങ്ങുന്ന തൊപ്പിയുമെല്ലാംവച്ച ക്രിസ്മസ് പപ്പയും സമ്മാനങ്ങളും സ്നേഹസന്ദേശങ്ങളും ക്രിസ്മസ് ട്രീകളും ക്രിസ്മസ് കാർഡുകളും ക്രിസ്മസ് കേക്കുകളും ക്രിസ്മസ് കരോൾ ഗാനങ്ങളും നാടും വീടും മിന്നിത്തിളങ്ങുന്ന വൈദ്യുതി ദീപങ്ങളും വർണാഭമായ അലങ്കാരങ്ങളും എല്ലാറ്റിനും മുകളിൽ ഒഴുകിപ്പരക്കുന്ന ക്രിസ്മസ് പ്രാർത്ഥനകളും എല്ലാം ക്രിസ്തുവിന്റെ ജീവാംശമുള്ള ദൃശ്യവിന്യാസങ്ങളാണ്.
അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വവും ഭൂമിയിൽ സന്മനസുള്ളവർക്കു സമാധാനവും ശാന്തിയും പകരുന്ന ക്രിസ്മസിന്റെ മംഗളങ്ങളും പ്രാർത്ഥനകളും എല്ലാ കൂട്ടുകാർക്കും നേരുന്നു!
ആശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
പാലാ : മേരി മാതാ പബ്ലിക് സ്കൂളിൽ നടന്ന ഡിസിഎൽ പാലാ മേഖല ടാലന്റ് ഫെസ്റ്റിൽ എൽപി, യുപി വിഭാഗങ്ങളിൽ ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ പാലാ മേരി മാതാ പബ്ലിക് സ്കൂളും ജേതാക്കളായി.
എൽ.പി വിഭാഗത്തിൽ സേക്രഡ് ഹാർട്ട് എൽ.പി സ്കൂൾ രാമപുരം, മേരി മാതാ പബ്ലിക് സ്കൂൾ പാലാ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയപ്പോൾ യുപി വിഭാഗത്തിൽ മേരി മാതാ പബ്ലിക് സ്കൂൾ പാലായും സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ കടനാടും രണ്ടും മൂന്നു സ്ഥാനങ്ങൾക്ക് അർഹരായി ഹൈസ്കൂൾ വിഭാഗത്തിൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂൾ ചേർപ്പുങ്കൽ, സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ കടനാട് എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി .
പാലാ മേരി മാതാ പബ്ലിക് സ്കൂളിൽ നടന്ന ടാലന്റ് ഫെസ്റ്റ് പാലാ രൂപത ഡിഎഫ്സി ഡയറക്ടർ ഫാ.ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്സി എഫ്സിസി അധ്യക്ഷത വഹിച്ചു. പാലാ മേഖല ഓർഗനൈസർ ജയ്സൺ ജോസഫ്, ഡിഎഫ്സി രൂപത സെക്രട്ടറി വി.ടി ജോസഫ്,ഡിസിഎൽ പ്രവിശ്യ ഡെപ്യൂട്ടി ലീഡർ ശ്രേയ എസ്. നായർ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് വിവിധ സ്റ്റേജുകളിലായി എൽ.പി,യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ പ്രസംഗം,ലളിതഗാനം, കവിത രചന,കഥാരചന ഉപന്യാസം, ഡി സിഎൽ ആന്തം, ലഹരി വിരുദ്ധ ഗാനം എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തി. വിജയികൾക്ക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്സി, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ മെൽബിൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
DCL (Deepika Children’s League)
സ്കൂൾ വിദ്യാർഥികൾക്കായി ഡിസിഎല്‍ - കുട്ടികളുടെ ദീപിക കരോള്‍ഗാന മത്സരം സംഘടിപ്പിക്കുന്നു. DCLDEEPIKA യുട്യൂബ് ചാനലിൽ നല്്കിയിരിക്കുന്ന 1) വെള്ളിമേഘങ്ങൾ... 2) മഞ്ഞിൻ നിലാവിൽ, 3) ഉണ്ണീശോ എന്നീ മൂന്നുഗാനങ്ങളില്‍ ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാം.
ഈ ഗാനങ്ങളൂടെ കരോക്കെകള്‍ ഡിസിഎല്‍ ദീപിക യൂട്യൂബ് ചാനലില്‍ ലഭ്യമാണ്. കരോക്കെ വീഡിയോയുടെ ഡിസ്ക്രിപ്ഷനില്‍ ഗാനത്തിന്റെ യൂട്യൂബ് ലിങ്കുകളും കൊടുത്തിട്ടുണ്ട്. നിങ്ങളുടെ വീഡിയോകള്‍ ഡിസംബര്‍ 30-ന് മുമ്പ് 9349599181 എന്ന നമ്പറില്‍ അയയ്ക്കുക. ഒന്നാം സമ്മാനം-5000 രൂപ, രണ്ടാം സമ്മാനം-3000രൂപ, മൂന്നാം സമ്മാനം-2000 രൂപ
പുല്‍ക്കൂട് വീഡിയോ ചലഞ്ച്
സ്കൂളുകൾ,പള്ളികള്‍ (കുട്ടികളുടെ പങ്കാളിത്തത്തോടെ) എന്നിങ്ങനെ രണ്ടു കാറ്റഗറികളിലാണ് പുല്‍ക്കൂട് വീഡിയോ ചലഞ്ച് മത്സരം നടത്തുന്നത്. പുല്‍ക്കൂട് തയാറാക്കുന്നതിന്റെയും കൂട്ടായ്മയുടേയും പുല്‍ക്കൂടിന്റെയും വീഡിയോ ഡിസിഎല്‍ ദീപിക യൂട്യൂബ് ചാനലില്‍ നല്‍കിയിരിക്കുന്ന 'പുലരിമഴ' എന്ന ഗാനത്തിനൊപ്പം എഡിറ്റു ചെയ്ത് 7034330390 എന്ന നമ്പറിലേക്ക് വാട്സാപ്പില്‍ അയയ്ക്കാം.
വീഡിയോ അയയ്ക്കേണ്ട അവസാന തീയതി ജനുവരി 10. ഒന്നാം സമ്മാനം-5000 രൂപ, രണ്ടാം സമ്മാനം-3000രൂപ, മൂന്നാം സമ്മാനം-2000 രൂപ.
DCL (Deepika Children’s League)
മേരികുളം: ഡിസിഎൽ കട്ടപ്പന മേഖലാ ടാലന്റ് ഫെസ്റ്റ് മേരികുളം മരിയൻ പബ്ലിക് സ്കൂളിൽ നടന്നു. സ്കൂൾ മാനേജർ ഫാ. വർഗീസ് കുളമ്പള്ളിൽ കലോത്സവം ഉദ്ഘാടനം ചെയ്തു.
പ്രവിശ്യാ കോർഡിനേറ്റർ എം വി. ജോർജ്കുട്ടി അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനത്തിൽ ഫാ. ജോസഫ് കളപ്പുരക്കൽ, ഫാ. ജെയ്സൺ ചെരിവുപറമ്പിൽ എന്നിവർ സമ്മാനദാനം നിർവഹിച്ചു.
ഹൈസ്കൂൾ വിഭാഗത്തിൽ മേരികുളം സെന്റ് മേരീസ് ഹൈസ്കൂളും എൽ.പി. യു.പി. വിഭാഗങ്ങളിൽ മരിയൻ പബ്ലിക് സ്കൂളും ചാമ്പ്യൻമാരായി.
മേഖലാ ഓർഗനൈസർ ടോം കണയങ്കവയൽ, ഭാരവാഹികളായ ഡിയ തോമസ്, ലിൻസൺ ജോസഫ്, സെബിൻ പോൾ, അപർണ ടി. മോഹൻ, ലിയോൺ സിജോ, നോറ ജോസ്മോൻ, എയ്ബൽ അനീഷ്, അരുണിമ ദിലീപ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. മേഖലയിലെ വിവിധ സ്കൂളുകളിൽ നിന്ന് നാനൂറോളം പ്രതിഭകൾ മത്സരങ്ങളിൽ പങ്കെടുത്തു.
DCL (Deepika Children’s League)
സ്നേഹമുള്ള ഡിസിഎൽ കൂട്ടുകാരേ,
""എല്ലാവരും ഉണ്ണാനിരുന്നില്ലേ? എത്ര നേരമായി നിന്നെ ഒരുമിച്ചുണ്ണാൻ വിളിക്കുന്നു? ഒന്നു വന്നിരിക്കു മോനേ...''"എനിക്കു വേണ്ടെന്ന് ഞാനെത്ര തവണ പറയുന്നു! എനിക്കു വണ്ണം കൂടാതിരിക്കാൻ ഞാൻ ഡയറ്റാ... എന്റെ ക്ലാസിലെ പലരും ഡയറ്റ് നോക്കുന്നുണ്ട്.'' മുറിക്കുള്ളിൽനിന്ന് അരുൺ ഉറക്കെ പറഞ്ഞു.""ഓ പിന്നെ... എട്ടാംക്ലാസിൽ പഠിക്കുന്നവനാണ് ഡയറ്റ് നോക്കുന്നത്. ശരീരം വളരുന്ന പ്രായത്തിൽ, നല്ല ഭക്ഷണം കഴിക്കണം. അതും സമയത്തു കഴിക്കണം. വീട്ടിൽ എല്ലാവരും സാധിക്കുന്നിടത്തോളം ഒന്നിച്ചു കഴിക്കുകയും വേണം!'' ഉറച്ച ശബ്ദത്തിൽ അച്ഛൻ നയം വ്യക്തമാക്കി.ഉച്ചകഴിഞ്ഞ് കളിക്കാനായി പുറത്തുപോയ അരുൺ, നേരം നന്നായി ഇരുട്ടിയതിനുശേഷമാണ് വീട്ടിൽ കയറിവന്നത്.
മൊബൈൽഫോണുമായി മുറിയിലേക്കു കയറിയ അരുൺ അത്താഴം കഴിക്കാനും ഇറങ്ങിവന്നില്ല. അമ്മ വീണ്ടും വീണ്ടും വിളിച്ചുകൊണ്ടേയിരുന്നു. അവൻ ദേഷ്യത്തോടെ നോ പറഞ്ഞുകൊണ്ടുമിരുന്നു.ഒരു ദിവസം രാവിലെ അരുൺ എഴുന്നേറ്റത് വലിയ വായിൽ നിലവിളിച്ചുകൊണ്ടാണ്. വയർപൊത്തിക്കരയുന്ന അവന് വലിയ വയറുവേദനയായിരുന്നു! അച്ഛന്റെ കൂടെആശുപത്രിയിലെത്തി. പരിശോധന കഴിഞ്ഞ് ഡോക്ടർ പറഞ്ഞതുകേട്ട് അച്ഛൻ ഞെട്ടി! അരുണിന്റെ പാൻക്രിയാസിനു നീരുണ്ട്.
ബയോപ്സിക്കു വിടണം.അരുണിന്റെ ആമാശയവും ഉദരത്തിലെ മറ്റ് അവയവങ്ങളും മലിനമാണത്രേ! പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നുണ്ടല്ലേ'' എന്ന ചോദ്യത്തിന് "ഇല്ല' എന്ന് അച്ഛനും "യേസ് സാർ' എന്ന് അരുണും പറഞ്ഞു. കളിക്കാനാണെന്നും പറഞ്ഞ് വീട്ടിൽനിന്നുമിറങ്ങുന്നവൻ പണക്കാരുടെ മക്കളോടൊപ്പം ഹോട്ടലുകളിലും ബേക്കറികളിലും കോഫിഹൗസുകളിലും സ്ഥിരമായി കയറി ജങ്ക് ഫുഡിന്റെ അടിമായി മാറിയിരുന്നു!വീട്ടിലെ ഭക്ഷണത്തിന് രുചിയില്ല എന്ന് എന്നും പരാതിയാണ്. കാരണം ഹോട്ടൽ - ബേക്കറി ഭക്ഷണത്തിന്റെ ഉമാമിയാണ് എന്ന് ഡോക്ടർ പറഞ്ഞു.
കൂട്ടുകാരേ, നിങ്ങളും ഈ ഉമാമിയുടെ അടിമകളാണോ? ഉമാമി എന്ന ജപ്പാൻ വാക്കിന് കൊതിപ്പിക്കുന്ന രുചി എന്നാണർത്ഥം. തക്കാളി, പനീർ, മട്ടൻ, ചിക്കൻ, മത്സ്യം, കൂൺ, കടൽ പായൽ എന്നിവയിൽനിന്നു ലഭിക്കുന്ന സ്വാഭാവികമായ ഉമാമി ആരോഗ്യത്തിന് നല്ലതാണ്.എന്നാൽ, രുചികൂട്ടാനായി മോണോ സോഡിയം ഗ്ലൂറ്റാമേറ്റ് (MSG) എന്ന അജിനോമോട്ടോ ചേർത്തുണ്ടാക്കുന്ന "ഉമാമി'യുടെ അടിമകളാണ് നമ്മുടെ കഥയിലെ അരുണും കൂട്ടുകാരിൽ ഒട്ടേറെപ്പേരും!ഇന്നു കുട്ടികളും യുവജനങ്ങളും മാത്രമല്ല, മുതിർന്നവരും എം.എസ്.ജിയിലൂടെ നിർമിക്കുന്ന ഉമാമിക്ക് അടിമകളാണ്. നമ്മുടെ വീട്ടിലുണ്ടാക്കുന്ന നാടൻ ഭക്ഷണം ഇന്നാർക്കും വേണ്ട. ഭക്ഷണം ഇന്നു ഹോട്ടലിലാണ് എന്നു പറയുന്പോഴേ, നാവിൽ വെള്ളം ഉണർത്താൻ അജിനോമോട്ടോയുടെ ഉമാമിക്കു കഴിവുണ്ട്!
നൂഡിൽസ്, ഫ്രൈഡ് ചിക്കൻ, ബർഗർ പാറ്റീസ്, ഫ്രോസൻ മോമോസ്, ഷവർമ്മ തുടങ്ങയ എല്ലാ ഇറക്കുമതി ഭക്ഷണത്തിലും എം.എസ്.ജിയും കൃത്രിമ രുചിയും, വിഷമയമായ നിറങ്ങളുടെ പൊടികളും ആസിഡും എല്ലാം അമിതമായ അളവിൽ ചേർക്കുന്നുണ്ട്.ചിപ്സ്, ലെയ്സ്, കുർക്കുറെ, നാച്ചോസ്, ചീസ്ബോൾസ്, പഫ്സ്, പാനിപൂരി മസാലകൾ, പോപ്കോൺ തുടങ്ങി കുട്ടികൾ ആർത്തിയോടെ ഭക്ഷിക്കുന്ന സാധനങ്ങളിലെല്ലാം അത്യന്തം അപകടകരമായ കൃത്രിമ ഫ്ലേവറുകളും ആസിഡുകളും എം.എസ്.ജിയും ചേർക്കുന്നുണ്ട്.
നമ്മുടെ നാടൻ ചോറും കറികളും നാടൻ കോഴിയും കപ്പയും ബീഫും അപ്പവും മുട്ടയും പുട്ടും കടലയും ചെണ്ടക്കപ്പയും കാന്താരിമുളകും ഉള്ളിച്ചമ്മന്തിയുമൊക്കെ കഴിച്ച്, നല്ല കല്ലുമസിലുമായി കല്ലിനോടും മണ്ണിനോടും പടവെട്ടി വളർന്ന കേരംതിങ്ങുന്ന ഈ കേരളനാടിന്റെ തനതുഭക്ഷണശൈലികളും രുചിക്കൂട്ടുകളുമൊക്കെ, കുഴിമന്തിയുടെ കുഴിയിലിട്ടു മൂടുന്നതാരാണ്?കൂട്ടുകാരേ, ഭക്ഷണം ഒരു സംസ്കാരമാണ്. ഓരോ നാടിനുമുണ്ട് സ്വന്തമായ ഒരു ഭക്ഷണസംസ്കാരചരിത്രം! അതിനാൽ, നമുക്കു വീട്ടിലെ ഭക്ഷണം കഴിച്ചു വളരാം. അരുണിനേപ്പോലെ, പല കൂട്ടുകാർക്കും വീട്ടിലിരുന്ന് അച്ഛനുമമ്മയും പറയുന്നതിന് ഒരു വിലയുമില്ല.
വയറും തിരുമ്മി, ആശുപത്രിയിൽ ചെല്ലുന്പോൾ ഡോക്ടർ പറഞ്ഞാലേ സത്യം മനസിലാകൂ!നമുക്കു വീട്ടിൽ ഭക്ഷണവും ഭാഷണവും മതി എന്നു പറയാം. അമ്മക്കറികളുടെ രുചിയും ആവിപാറുന്ന ചോറിലൊരുതുള്ളി എണ്ണയുമുപ്പും പുരട്ടി, അമ്മ വാരിത്തരുന്ന ചോറുരുളകളുടെ അരുളുകളും നമ്മുടെ ആരോഗ്യത്തിന്റെ നിയമാവലിയാകട്ടെ
ആശംസകളോടെ, സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
അഞ്ഞൂറിലേറെ കുട്ടിപ്പപ്പാമാർ ആടിത്തിമിർത്ത പുതിയ ക്രിസ്മസ് ഗാനവുമായി ദീപിക മ്യൂസിക് ചാനൽ കവാടം തുറന്നു! ഡിസംബർ മാസത്തിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് ആരവമുയർത്താനാണ് "ഉണ്ണീശോ' എന്ന മ്യൂസിക് ആൽബം ഒരുക്കിയത്.
ഡിസിഎൽ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സിഎംഐയുടെ രചനയ്ക്ക് മനോഹരമായ സംഗീതം നൽകിയത് പ്രശസ്ത സംഗീത സംവിധായകൻ ഫാ. ആന്റണി ഉരുളിയാനിക്കൽ സിഎംഐ ആണ്. കാരൾഗാനമത്സരത്തിന് ഉതകുന്ന ഈ ഗാനം ആലപിച്ചത് യുവഗായകരിൽ പ്രമുഖനായ ഫാ. പ്രിൻസ് പരത്തിനാൽ സിഎംഐ ആണ്.
കുട്ടികൾക്കും യുവജനങ്ങൾക്കും ആടിപ്പാടാൻ പ്രചോദിപ്പിക്കുന്ന പശ്ചാത്തലസംഗീതം നൽകിയത് നോർബർട്ട് അനീഷ് ആന്റോയും മനോഹരമായ വീഡിയോ ചെയ്തത് ഫിലിം ഡയറക്ടർ ഫെലിക്സ് ജോസഫുമാണ്.
മൂവാറ്റുപുഴ ഹോളിമാഗി ഇടവക വികാരി ഫാ. മാനുവൽ പിച്ചളക്കാട്ടിന്റെ നേതൃത്വത്തിൽ അഞ്ഞൂറിലധികം കുട്ടികളാണ് ക്രിസ്മസ് പപ്പാമാരായി ആടിപ്പാടിയത്. "ഉണ്ണീശോ' എന്ന ഗാനമുൾപ്പെടെയുള്ള മൂന്നു ക്രിസ്മസ് ഗാനങ്ങളാണ് ഡിസിഎൽ ക്രിസ്തുമസ് കാരൾ മത്സരത്തിനായി നൽകുന്നത്. Deepikamusicofficial എന്ന യു ട്യൂബ് ചാനലിലാണ് ഉണ്ണീശോ ഗാനം ലഭ്യമാകുന്നത്.
ക്രിസ്മസ് കരോള്‍ വീഡിയോ ചലഞ്ച്
ഡിസിഎല്‍ കുട്ടികളുടെ ദീപിക കരോള്‍ഗാന മത്സരത്തിന് തന്നിരിക്കുന്ന മൂന്നുപാട്ടുകളില് ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാം. പാട്ടുകളുടെ കരോക്കെകള്‍ ഡിസിഎല്‍ ദീപിക യൂട്യൂബ് ചാനലില്‍ ലഭ്യമാണ്. കരോക്കെ വീഡിയോയുടെ ഡിസ്ക്രിപ്ഷനില്‍ ഗാനത്തിന്റെ യൂട്യൂബ് ലിങ്കുകളും കൊടുത്തിട്ടുണ്ട്. നിങ്ങളുടെ വീഡിയോകള്‍ ഡിസംബര്‍ 30-ന് മുമ്പ് 9349599181 എന്ന നമ്പറില്‍ അയയ്ക്കുക. ഒന്നാം സമ്മാനം-5000 രൂപ, രണ്ടാം സമ്മാനം-3000രൂപ, മൂന്നാം സമ്മാനം-2000 രൂപ
പുല്‍ക്കൂട് വീഡിയോ ചലഞ്ച്
സ്കൂളുകൾ, പള്ളികള്‍ (കുട്ടികളുടെ പങ്കാളിത്തത്തോടെ) എന്നിങ്ങനെ രണ്ടു കാറ്റഗറികളിലാണ് പുല്‍ക്കൂട് വീഡിയോ ചലഞ്ച് മത്സരം നടത്തുന്നത്. പുല്‍ക്കൂട് തയാറാക്കുന്നതിന്റെയും കൂട്ടായ്മയുടെയും പുല്‍ക്കൂടിന്റെയും വീഡിയോ ഡിസിഎല്‍ ദീപിക യുട്യൂബ് ചാനലില്‍ നല്‍കിയിരിക്കുന്ന ‘പുലരിമഴ' എന്ന ഗാനത്തിനൊപ്പം എഡിറ്റു ചെയ്ത് 7034330390 എന്ന നമ്പറിലേക്ക് വാട്സാപ്പില്‍ അയയ്ക്കാം.
വീഡിയോ അയയ്ക്കേണ്ട അവസാന തീയതി ജനുവരി 10. ഒന്നാം സമ്മാനം-5000 രൂപ, രണ്ടാം സമ്മാനം-3000രൂപ, മൂന്നാം സമ്മാനം-2000 രൂപ.
DCL (Deepika Children’s League)
കലയന്താനി : ഡി സി എൽ കലയന്താനി മേഖലാ ടാലൻറ് ഫെസ്റ്റ് സെന്റ് ജോർജ് എച്ച് എസ് എസിൽ നടത്തി .
ഹെഡ്മാസ്റ്റർ ഫാ . ആന്റണി പുലിമലയിൽ ഉദ്ഘാടനം ചെയ്തു . മേഖലാ ലീഡർ ജോസിയ ജോസ് അധ്യക്ഷത വഹിച്ചു .ഡയറക്ടർ ദീപ വർഗീസ് , പ്രവിശ്യാ ട്രഷറർ ജ്യോൽസന ജോസ് എന്നിവർ പ്രസംഗിച്ചു .
261 പോയിൻറ്റോടെ കലയന്താനി സെന്റ്ജോർജ് ഓവറോൾ കിരീടം നേടി . വെട്ടിമറ്റം വിമല പബ്ലിക് സ്കൂൾ ഫസ്റ്റ് റണ്ണർ അപ്പ് കരസ്ഥമാക്കി . മീൻമുട്ടി മാർ മാത്യൂസ് യു.പി സ്കൂളാണ് സെക്കൻഡ് റണ്ണർ അപ്പ് .
DCL (Deepika Children’s League)
തൊടുപുഴ : ദീപിക ബാലസഖ്യം തൊടുപുഴ പ്രവിശ്യാ ഡിസിഎൽ ടാലന്റ് ഫെസ്റ്റ് ശനിയാഴ്ച രാവിലെ 9 മുതൽ തൊടുപുഴ ഡി പോൾ പബ്ലിക് സ്കൂളിൽ നടക്കും.
തൊടുപുഴ പ്രവിശ്യയിൽപ്പെട്ട 7 മേഖലകളിലെ മത്സരങ്ങളിൽ വിജയിച്ച പ്രതിഭകൾ 11 വേദികളിലായി മാറ്റുരയ്ക്കും.
എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണ് മത്സരം. പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ ഗാനം, ചെറുകഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിലാണ് മത്സരം. പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ്. ജെ . കല്ലറങ്ങാട്ട്, മേഖല ഓർഗനൈസർമാർ തുടങ്ങിയ വർ നേതൃത്വം നല്്കും.
DCL (Deepika Children’s League)
വെറും ഒരുകുപ്പി പാൽ
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
ഗ്രാമത്തിലെ ഒട്ടേറെപ്പേർ സന്ദർശിക്കുന്ന ഒരു കടയായിരുന്നു അയാളുടേത്. പാലും മുട്ടയും ബട്ടറും ഇറച്ചിയും ചീസും ആ കടയിൽ കിട്ടുമായിരുന്നു. നല്ല ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കളായതിനാലാണ് ഗ്രാമത്തിലെല്ലാവരുംതന്നെ ആ കടയിൽ എത്തിയിരുന്നത്. ഒരു സായാഹ്നം. കടയുടെ ഉള്ളിൽ ആളു കുറഞ്ഞപ്പോൾ കടയുടമ ഒരു സിഗരറ്റു വലിച്ച് അതിന്റെ കുറ്റി നിലത്തേയ്ക്കിട്ടതാണ്. കടലാസും മറ്റും ഇട്ടിരുന്ന വേസ്റ്റ് ബോക്സിലേയ്ക്കാണ് സിഗരറ്റ് കുറ്റി വീണത്. പെട്ടെന്നാണതു സംഭവിച്ചത്.
ഫാനിന്റെ കാറ്റേറ്റ് സിഗരറ്റിന്റെ തീ കടലാസുകളിലേയ്ക്ക് പടർന്നു. തീയും പുകയും ഉയരുന്നതു കണ്ടപ്പോൾ കടയുടമ അലറിക്കൊണ്ട് വെള്ളം വച്ചിരുന്ന ജാറിനടത്തേക്കോടി. നോക്കിയപ്പോൾ ജാറുകളിൽ ഒരു തുള്ളി വെള്ളം പോലുമില്ല. അയാൾ ബക്കറ്റുമെടുത്തുകൊണ്ട് പുറത്തേയ്ക്കോടി. സഹായത്തിനായി നിലവിളിച്ചു. എന്നാൽ ആൾക്കാർ ഓടിക്കൂടിയപ്പോഴേയ്ക്കും തീ ആളിപ്പടർന്നിരുന്നു. ഫയർഫോഴ്സ് എത്തി തീ കെടുത്തുന്പോൾ അയാളുടെ കടയിൽ ഒന്നും ബാക്കിയുണ്ടായിരുന്നില്ല.
തലയിലും വയറിലും കാലിലും പൊള്ളലും മുറിവുമേറ്റ് നിലവിളിച്ചുകൊണ്ടിരുന്ന അയാളോട് ഒരു ഫയർഫോഴ്സുകാരൻ ചോദിച്ചു, ""എന്തുകൊണ്ട് തീ ചെറുതായി കത്തിത്തുടങ്ങിയ സമയത്ത് നിങ്ങൾക്ക് അത് കെടുത്താൻ കഴിഞ്ഞില്ല?'' ""അപ്പോൾ കടയിൽ വെള്ളമുണ്ടായിരുന്നില്ല.'' താടിക്ക് കൈത്താങ്ങ് കൊടുത്ത് അയാൾ വിതുന്പിക്കരഞ്ഞു. ""നിങ്ങൾ പാൽ വിൽക്കുന്ന ആളല്ലേ, കടയിൽ പാൽ ഉണ്ടായിരുന്നില്ലേ. വെറും ഒരുകുപ്പി പാലുകൊണ്ട് തുടക്കത്തിലേ ചെറിയ തീ ഈസിയായി കെടുത്താമായിരുന്നില്ലേ?'' അയാൾ വീണ്ടും നിലവിളിച്ചുകൊണ്ട് പറഞ്ഞു. ""ഞാനെന്തൊരു വിഡ്ഢിയാണ്, പാൽ വിലകൊടുത്തു വാങ്ങുന്നതുകൊണ്ട് അത് ഒഴിച്ചുകളയരുത് എന്നു ഞാൻ തീരുമാനിച്ചു! വെള്ളംകൊണ്ടു തീ കെടുത്താമെന്നു കരുതി. ഒരു കുപ്പി പാലിനു വിലയായി എന്റെ കടയും ജീവിതവും കൊടുക്കേണ്ടി വന്നല്ലോ?''
കൂട്ടുകാരേ, നമ്മളിൽ ചിലർ ഇങ്ങനെയാണ്. സൂചികൊണ്ടെടുക്കേണ്ടത് തൂന്പകൊണ്ടെടുക്കും. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കില്ല. വെറുതെ വച്ചു താമസിപ്പിക്കും. നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങൾക്കും കാരണങ്ങളുണ്ട്. ചില സമയത്ത് ചില തെറ്റായ തീരുമാനങ്ങളെടുക്കുന്നവർ മറ്റുള്ളവരുടെ മുന്നിൽ വെറുതെ വിഡ്ഢികളാകും. ഏതു തീരുമാനമെടുക്കാനും നമുക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ എടുക്കുന്ന തീരുമാനങ്ങളുടെ അനന്തരഫലത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ നമുക്ക് സ്വാതന്ത്ര്യമില്ല.
ഈ കട നമ്മുടെ ജീവിതമാണെന്നു സങ്കല്പിക്കുക. സിഗരറ്റുവലി, നമ്മുടെ തെറ്റായ ശീലമാണ്, വീഴ്ചകളാണ്. തുടക്കത്തിൽ തീ വളരെ ചെറുതാണ്. ഒരു കുപ്പി പാൽ ധാരാളം മതി തീ കെടുത്താൻ! ഈ "ഒരു കുപ്പി പാൽ' നമ്മുടെ അഡിക്ഷൻസും ഇഷ്ടങ്ങളുമാണ്. കടയ്ക്കും കടയിലെ എല്ലാ സാധനങ്ങൾക്കും വില കൊടുക്കാതെ നമ്മളും ചിലപ്പോൾ ഇത്തരത്തിലുള്ള പാൽകുപ്പിക്കുവേണ്ടി, കട കത്താൻ കാരണമാകാറുണ്ട്! അത് ആനമണ്ടത്തരമാണ്.
ഹൊ, അപ്പോൾ അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ... അയാളെ കാണാൻ പോയില്ലായിരുന്നെങ്കിൽ, അത് ഞാൻ തിന്നില്ലായിരുന്നെങ്കിൽ... ആ തീരുമാനമെടുത്തില്ലായിരുന്നെങ്കിൽ എന്നെല്ലാം ചിലപ്പോൾ നമ്മൾ ചിന്തിക്കും. സമയം കഴിഞ്ഞുള്ള വീണ്ടുവിചാരം കൊണ്ട് ഒരു കാര്യവുമില്ല. നളചരിതം ആട്ടക്കഥയിലെ ഉണ്ണായിവാര്യരുടെ വിഖ്യാത ചോദ്യം മറക്കാതിരിക്കാം.
""പാഥസാം നിചയം വാർന്നൊഴിഞ്ഞളവു സേതുബന്ധനോദ്യോഗമെന്തെടോ?''
വെള്ളം ഒഴുകിപ്പോയിട്ട് അണകെട്ടാൻ ശ്രമിക്കുന്നതെന്തിനാണ്? ചെയ്യേണ്ടത് ചെയ്യേണ്ടപ്പോൾ ചെയ്യാതെ പിന്നീട് ദുഃഖിച്ചിട്ടെന്തുകാര്യം? നമ്മുടേത് ഉചിതമായ തീരുമാനങ്ങളായിരിക്കട്ടെ. അത് ഉചിതമായ സമയത്തു തന്നെയുമായിരിക്കട്ടെ
സ്നേഹപൂർവം
സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
പൊൻകുന്നം : ദീപിക ബാലസഖ്യം കോട്ടയം പ്രവിശ്യാ ടാലന്റ് ഫെസ്റ്റ് നവംബർ 29-ന് ശനിയാഴ്ച രാവിലെ 9.30 മുതൽ പൊൻകുന്നം എസ്.എച്ച്. യു.പി. സ്കൂളിൽ നടക്കും. കോട്ടയം, ചങ്ങനാശേരി, പാലാ, അരുവിത്തുറ, മണിമല, എരുമേലി, കാഞ്ഞിരപ്പള്ളി മേഖലകളിൽനിന്നും മേഖല മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ കുട്ടികളാണ് പ്രവിശ്യാമത്സരത്തിൽ പങ്കെടുക്കുന്നത്.
തൊടുപുഴ : ദീപിക ബാലസഖ്യം തൊടുപുഴ പ്രവിശ്യാ ഡിസിഎൽ ടാലന്റ് ഫെസ്റ്റ് ഡിസംബർ 6 ശനിയാഴ്ച രാവിലെ 9 മുതൽ തൊടുപുഴ ഡി പോൾ പബ്ലിക് സ്കൂളിൽ നടക്കുമെന്ന് പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ്. ജെ . കല്ലറങ്ങാട്ട് അറിയിച്ചു. തൊടുപുഴ പ്രവിശ്യയിൽപ്പെട്ട 7 മേഖലകളിലെ മത്സരങ്ങളിൽ വിജയിച്ച പ്രതിഭകൾ 11 വേദികളിലായി മാറ്റുരയ്ക്കും.
പൊതു നിർദേശങ്ങൾ
എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണ് മത്സരം. പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ ഗാനം, ചെറുകഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിലാണ് മത്സരം.
ഡിസിഎൽ ആന്തം, ലഹരിവിരുദ്ധഗാനം എന്നിവ ഒഴികെ എല്ലാ മത്സരങ്ങളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിരിക്കും. ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് രചനാമത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുകയില്ല. ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ സംഘഗാനം മത്സരങ്ങളിൽ ഏഴു പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. കരോക്കെ ഉണ്ടായിരിക്കുന്നതല്ല.
പ്രസംഗത്തിന് എൽപി വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 5 മിനിറ്റുമായിരിക്കും സമയം.
വിഷയം - ഹൈസ്കൂൾ: (1) ഡിജിറ്റൽ സാധ്യതകൾ ജീവിത വിജയത്തിന്, (2) ഇന്ത്യയ്ക്കുവേണ്ടത് മതസൗഹാർദമോ, മതേതരത്വമോ, (3) നാട്ടിൽനിൽക്കാം, നാടിനെ നിലനിർത്താം
യു.പി. വിഭാഗം - (1) തകരാത്ത ജീവിതത്തിന് ഉറപ്പുള്ള കുടുംബബന്ധങ്ങൾ, (2) മയക്കുമരുന്നിൽ മരുന്നില്ല, മരണമാണ്
എൽപി വിഭാഗം - (1) വീട്ടുകാരറിയട്ടെ, എന്റെ കൂട്ടുകാരെ.
യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് മുകളിൽ കൊടുത്തിരിക്കുന്ന വിഷയങ്ങളിൽ, മത്സരസമയത്തു നറുക്കിട്ടു കിട്ടുന്ന വിഷയമാണ് പ്രസംഗിക്കേണ്ടത്. രചനാമത്സരങ്ങൾക്ക് ഒരു മണിക്കൂറായിരിക്കും സമയം.
DCL (Deepika Children’s League)
മേരികുളം: ഡിസിഎൽ കട്ടപ്പന മേഖലാ ടാലന്റ് ഫെസ്റ്റ് ഡിസംബർ 6 ശനിയാഴ്ച മേരികുളം മരിയൻ പബ്ലിക് സ്കൂളിൽ നടക്കും. രാവിലെ 9. 30 ന് സ്കൂൾ മാനേജർ ഫാ. വർഗീസ് കുളമ്പള്ളിൽ കലോത്സവം ഉദ്ഘാടനം ചെയ്യും.
പ്രവിശ്യാ കോ-ഓർഡിനേറ്റർ എം. വി. ജോർജ്കുട്ടി , മേഖല ഓർഗനൈസർ ടോം കണയങ്കവയൽ എന്നിവർ പ്രസംഗിക്കും. മേഖലയിലെ വിവിധ സ്കൂളുകളിൽ നിന്ന് അഞ്ഞൂറോളം പ്രതിഭകൾ പങ്കെടുക്കും
വിശദവിവരങ്ങൾക്ക് മേഖലാ ഓർഗനൈസർ ടോം കണയങ്കവയലിനെ സമീപിക്കുക. ( ഫോൺ: 9400671874).പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ ഗാനം, ചെറുകഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിലാണ് മത്സരം.
ഡിസിഎൽ ആന്തം, ലഹരിവിരുദ്ധഗാനം എന്നിവ ഒഴികെ എല്ലാ മത്സരങ്ങളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിരിക്കും. ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് രചനാമത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുകയില്ല. ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ സംഘഗാനം മത്സരങ്ങളിൽ ഏഴു പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. കരോക്കെ ഉണ്ടായിരിക്കുന്നതല്ല.
DCL (Deepika Children’s League)
അരുവിത്തുറ: സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ഡിസിഎൽ അരുവിത്തറ മേഖല ടാലന്റ് ഫെസ്റ്റിൽ എൽപി വിഭാഗത്തിൽ സെന്റ് പോൾസ് എൽ പി സ്കൂൾ വാകക്കാടും യു.പി വിഭാഗത്തിൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ചെമ്മലമറ്റവും ഹൈസ്കൂൾ വിഭാഗത്തിൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ അരുവിത്തുറയും ജേതാക്കളായി. മേഖലാ ഓർഗനൈസർ വി ടി ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മാസ്റ്റർ ജോബിൻ തോമസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.