മൂവാറ്റുപുഴ: പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ്, സാഹിത്യനായകൻ പെരുന്പടവം ശ്രീധരൻ, മുൻ വൈസ് ചാൻസലർമാരായ ഡോ. സിറിയക് തോമസ്, ഡോ. ബി. ഇക്ബാൽ, വൈജ്ഞാനിക പ്രതിഭ ഡോ. രാജു നാരായണ സ്വാമി ഐഎഎസ് തുടങ്ങി നൂറുകണക്കിനു മഹാപ്രതിഭകളെ പരിശീലിപ്പിച്ച് മിടുക്കരാക്കിയ വിദ്യാർഥി ലക്ഷങ്ങളുടെ പ്രിയ സംഘടനയാണ് ദീപിക ബാലസഖ്യമെന്ന് ദീപിക മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്. ഡിസിഎൽ സംസ്ഥാന ഭാരവാഹികളുടെ സത്യപ്രതിജ്ഞാചടങ്ങിനു നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഭാധനരായ ആബേലച്ചൻ, മാഞ്ഞൂസ് കളപ്പുരയ്ക്കലച്ചൻ തുടങ്ങിയ കൊച്ചേട്ടൻമാരുടെയും ചരിത്രകാരനായ മാത്യു ഉലകംതറ, അധ്യാപകനായ പി.ടി. തോമസ് തുടങ്ങിയ മികച്ച സംഘാടകരുടെയും സമർത്ഥമായ നേതൃത്വത്തിൽ വളർന്നുവന്ന സംഘടനയാണ് ദീപിക ബാലസഖ്യം.
ഈ സംഘടനയുടെ പുതിയ നേതൃനിരയെ പ്രതീക്ഷയോടെയാണ് ദീപികയും സാംസ്കാരിക കേരളവും കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡിസിഎല്ലിലൂടെ വളർന്ന് ലോകമറിയുന്ന വലിയ വ്യക്തത്വങ്ങളായിത്തീരാൻ പുതിയ ഭാരവാഹികൾക്കു കഴിയട്ടെയെന്ന് ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആശംസിച്ചു.
നേരത്തേ മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽവച്ചു നടന്ന തെരഞ്ഞടുപ്പിൽ ഡിസിഎൽ സംസ്ഥാന ജനറൽ ലീഡറായി നോബിൻ ഫ്രിജോ (സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ ചിറ്റാട്ടുകര, തൃശൂർ) തെരഞ്ഞെടുക്കപ്പെട്ടു. എരുമേലി സെന്റ് തോമസ് ഹൈസ്കൂളിലെ ആദി വൈഷ്ണവ് എസ്. ആണ് ഡെപ്യൂട്ടി ലീഡർ.
ജനറൽ സെക്രട്ടറിമാരായി ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ സി.ജി.എച്ച്.എസിലെ അനോറ ആൻ ഷിബു, എറണാകുളം വാതക്കാട് സെന്റ് ആൻസ് പബ്ലിക് സ്കൂളിലെ അലൻ ജോൺസൺ എന്നിവരെ തെരഞ്ഞെടുത്തു.
കാസർഗോഡ് വെള്ളരിക്കുണ്ട് സെന്റ് ജോസഫ്സ് യു.പി. സ്കൂളിലെ നേഹ എലിസബത്ത് പ്രോജക്ട് സെക്രട്ടറിയായും കോട്ടയം കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിലെ ഫിയോണ തോമസ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
തൊടുപുഴ കാളിയാർ സെന്റ് മേരീസ് എച്ച്.എസ്.എസിലെ ഇവാന ജോ, എറണാകുളം തോട്ടുവ സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിലെ കീർത്തന സിജോ, തൊടുപുഴ പിഴക് നിർമ്മല പബ്ലിക് സ്കൂളിലെ അഗസ്റ്റിൻ ബിനോയി എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടു.
Tags : DCL Fr. Michael Vettikkat future India
DCL (Deepika Children’s League)
DCL (Deepika Children’s League)
DCL (Deepika Children’s League)
DCL (Deepika Children’s League)