x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമ്മപ്പൂക്കൾ അടർന്നപ്പോൾ മകന്‍റെ ദുർഗന്ധം...


Published: February 4, 2026 11:55 PM IST | Updated: February 4, 2026 11:55 PM IST

കൊച്ചേട്ടന്‍റെ കത്ത്

സ്നേ​ഹ​മു​ള്ള ഡി​സി​എ​ൽ കു​ടും​ബാം​ഗ​ങ്ങ​ളേ,

ക​ഴി​ഞ്ഞ ആ​ഴ്ച സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി ഓ​ടി​യ ഒ​രു വീ​ഡി​യോ കാ​ണു​വാ​നി​ട​യാ​യി.​ഒ​രു വ​ലി​യ വീ​ട്... കോ​ടി​ക​ൾ മു​ട​ക്കി പ​ണി​ത​താ​ണ് എ​ന്ന് ക​ണ്ടാ​ൽ മ​ന​സ്സി​ലാ​കും.​വീ​ടി​ന​ക​ത്തും പു​റ​ത്തും നി​റ​യെ പൊ​ലീ​സു​കാ​രും നാ​ട്ടു​കാ​രും...​അ​ക​ത്തു ക​യ​റി​യി​ട്ടു പു​റ​ത്തി​റ​ങ്ങു​ന്ന എ​ല്ലാ​വ​രും തൂ​വാ​ല കൊ​ണ്ട് മൂ​ക്കും വാ​യും പൊ​ത്തി പി​ടി​ച്ച് പു​റ​ത്തേ​ക്ക് ഓ​ടി​വ​രു​ന്നു... ചി​ല​ർ ഛർ​ദ്ദി​ക്കു​ന്നു...

ഉ​ത്ത​രേ​ന്ത്യ​യി​ൽ മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ലാ​ണ് ഈ ​വീ​ട്...

എ​ന്താ​ണ് സം​ഭ​വം എ​ന്ന് അ​റി​യാ​മോ...​ആ വീ​ട്ടി​ൽ ഒ​രു ദാ​രു​ണ സം​ഭ​വം ന​ട​ന്നു... വീ​ട്ടി​ൽ നി​ന്നും ക​ന​ത്ത ദു​ർ​ഗ​ന്ധം പ​ട​ർ​ന്ന​പ്പോ​ൾ നാ​ട്ടു​കാ​രാ​ണ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ച് പ​റ​ഞ്ഞ​ത്... പൊ​ലീ​സ് വ​ന്ന് നോ​ക്കു​മ്പോ​ൾ ക​ണ്ട​ത് ഞെ​ട്ടി​ക്കു​ന്ന കാ​ഴ്ച!

അ​ച്ഛ​നും അ​മ്മ​യും മ​രി​ച്ച് അ​ഴു​കി കി​ട​ക്കു​ന്നു..​അ​ച്ഛ​ൻ മ​രി​ച്ചി​ട്ട് 30 ദി​വ​സ​വും അ​മ്മ മ​രി​ച്ചി​ട്ട് 20 ദി​വ​സ​വും ആ​യ​ത്രേ....

കൂ​ട്ടു​കാ​രേ...​ഈ അ​ച്ഛ​നു​മ​മ്മ​യ്ക്കും ഒ​രേ​യൊ​രു മ​ക​നേ ഉ​ള്ളൂ... അ​യാ​ൾ അ​മേ​രി​ക്ക​യി​ലാ​ണ​ത്രേ...​വാ​ർ​ഷി​ക വ​രു​മാ​നം ഒ​രു​കോ​ടി​യോ​ളം വ​രും എ​ന്നാ​ണ് കേ​ട്ട​ത്...​എ​ന്നാ​ലും ര​ണ്ടു ജീ​വി​ത​ങ്ങ​ൾ സ​മ്പൂ​ർ​ണ​മാ​യി സ​മ​ർ​പ്പി​ച്ച് വ​ള​ർ​ത്തി​യ പു​ന്നാ​ര​മ​ക​ൻ മ​ര​ണ നേ​ര​ത്ത് പു​ത​ക്കാ​ൻ ആ ​മാ​താ​പി​താ​ക്ക​ൾ​ക്ക് ഒ​രു കോ​ടി​മു​ണ്ടു​പോ​ലും കൊ​ടു​ത്തി​ല്ല... സ്വ​ന്തം കാ​ര്യം സെ​റ്റ് ആ​യി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ അ​വ​ൻ സ്വ​ന്തം മാ​താ​പി​താ​ക്ക​ളെ മ​റ​ന്നു പോ​യി.
വാ​ർ​ധ​ക്യം ബാ​ധി​ച്ച്... രോ​ഗം വ​ന്ന് അ​വ​ശ​രാ​യി സ​ഹാ​യ​ത്തി​നാ​യി ഒ​റ്റ​ക്കി​രു​ന്നു നി​ല​വി​ളി​ച്ച ആ ​മാ​താ​പി​താ​ക്ക​ളു​ടെ അ​വ​സ്ഥ കൂ​ട്ടു​കാ​ർ നി​ങ്ങ​ളു​ടെ ചി​ന്ത​യ്ക്ക് വി​ഷ​യ​മാ​ക്ക​ണം.

ഏ​ക മ​ക​ൻ പി​റ​ന്നു​വീ​ണ നി​മി​ഷം മു​ത​ൽ അ​മ്മി​ഞ്ഞപ്പാ​ലും അ​ച്ഛ​ന്‍റെ നെ​ഞ്ചി​ൻ​ചൂ​ടും വാ​സ​നാസോ​പ്പു​ക​ളും സു​ഗ​ന്ധചാ​മ​ര​വും തേ​ച്ചു കു​ളി​പ്പി​ച്ച്...​വാ​ത്സ​ല്യ​ത്തേ​നും ച​ക്ക​ര​യു​മ്മ​ക​ളും ന​ൽ​കി വ​ള​ർ​ത്തി​യ ഓ​ർ​മ​ക​ൾ അ​വ​രു​ടെ മി​ഴി​ക​ൾ ന​ന​യി​ച്ചി​ട്ടു​ണ്ടാ​കാം.

വീ​ട് ഇ​ൻ​ഡോ​റി​ലാ​ണെ​ങ്കി​ലും മ​ക​ന്‍റെ ഹൃ​ദ​യ​ത്തി​ന്‍റെ ഔ​ട്ട്‌​ഡോ​റി​ൽ ആ​യി​രു​ന്നു ആ ​അ​ച്ഛ​നു​മ​മ്മ​യും!

അ​തു​കൊ​ണ്ടാ​ണ്, മാ​താ​പി​താ​ക്ക​ളു​ടെ ശ​രീ​രം വീ​ട്ടി​ൽ കി​ട​ന്നു അ​ഴു​കി​യ​പ്പോ​ൾ നാ​ട് മു​ഴു​വ​ൻ നി​റ​ഞ്ഞ​ത് ആ ​മ​ക​ന്‍റെ മ​ന​സി​ന്‍റെ ദു​ർ​ഗ​ന്ധ​മാ​യി​രു​ന്നു എ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞ​ത്...

എ​ന്താ​യി​രി​ക്കും അ​വ​സാ​നം വ​രെ അ​വ​ർ ഓ​ർ​ത്ത​ത്...​എ​ന്താ​യി​രി​ക്കും ആ ​അ​ച്ഛ​ന്‍റെ അ​വ​സാ​ന​ത്തെ വാ​ക്കു​ക​ൾ..? മ​രി​ച്ചു​കി​ട​ക്കു​ന്ന ആ ​പാ​വം അ​ച്ഛ​ന്‍റെ ശ​രീ​രം പു​ഴു​വ​രി​ക്കു​ന്ന​ത് ക​ണ്ടു​കൊ​ണ്ട് മ​ക​നെ വി​ളി​ച്ചു ക​ര​ഞ്ഞു ക​ര​ഞ്ഞു, മ​രി​ച്ചു വീ​ഴു​ന്ന ഒ​ര​മ്മ!

ഇ​തെ​ല്ലാം ഇ​ന്ത്യ​യി​ൽ സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളാ​ണ് കൂ​ട്ടു​കാ​രേ....

നാ​ട്ടു​കാ​രും പോ​ലീ​സും വ​ന്ന​പ്പോ​ൾ ര​ണ്ടു​പേ​രു​ടെ​യും ശ​രീ​രം പു​ഴു​വ​രി​ക്കു​ന്ന​ത് ക​ണ്ടു​കൊ​ണ്ട് ക​ണ്ണു​പൊ​ത്തി​ക്ക​ര​ഞ്ഞു​പോ​യ​ത്രേ...

കൊ​ച്ചേ​ട്ട​ന്‍റെ ക​ത്ത് വാ​യി​ക്കു​ന്ന എ​ല്ലാ കൂ​ട്ടു​കാ​രും ഇ​പ്പൊ​ൾ വാ​യ​ന അ​വ​സാ​നി​പ്പി​ച്ച് സ്വ​ന്തം അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും മു​ഖ​ത്തേ​ക്ക് ഒ​ന്ന് നോ​ക്കാ​മോ... ആ ​മു​ഖ​ത്ത് സ്നേ​ഹ​ത്തോ​ടെ ഒ​രു ച​ക്ക​ര ഉ​മ്മ കൊ​ടു​ക്കാ​മോ? ഞാ​ൻ എ​വി​ടെ എ​ല്ലാം പോ​യാ​ലും എ​ത്ര​വ​ലു​താ​യാ​ലും ആ​രാ​യി തീ​ർ​ന്നാ​ലും എ​ത്ര വ​ലി​യ കോ​ടീ​ശ്വ​ര​ൻ ആ​യാ​ലും എ​ന്നെ ഞാ​നാ​ക്കി​യ എ​ന്‍റെ അ​ച്ഛ​നെ​യും അ​മ്മ​യെ​യും ഞാ​ൻ ഒ​രി​ക്ക​ലും മ​റ​ക്കി​ല്ല എ​ന്ന് ആ ​മു​ഖ​ത്തു​നോ​ക്കി പ​റ​യാ​മോ.

പ്രി​യ കൂ​ട്ടു​കാ​രെ ഈ​യൊ​രു കാ​ലം ഉ​പ​ഭോ​ഗസം​സ്കാ​ര​ത്തി​ന്‍റെ രാ​ക്ഷ​സ​വാ​ഴ്ച​ക്കാ​ല​മാ​ണ്. ഉ​പ​യോ​ഗ​മി​ല്ലാ​ത്ത​തി​നെ ഉ​പേ​ക്ഷി​ക്കാ​നു​ള്ള പ്ര​ലോ​ഭ​ന​ത്തി​ന് അ​ടി​മ​പ്പെ​ടു​ന്ന​വ​രു​ടെ കാ​ല​മാ​ണ്. അ​തു​കൊ​ണ്ടാ​ണ് പ​ല വീ​ടു​ക​ളി​ലും എ​ത്ര സ്നേ​ഹി​ച്ചു വ​ള​ർ​ത്തി​യ മ​ക്ക​ൾ ആ​ണെ​ങ്കി​ലും മ​ക്ക​ൾ വ​ലു​താ​യി ക​ഴി​യു​മ്പോ​ൾ മാ​താ​പി​താ​ക്ക​ളെ കൊ​ണ്ട് ഇ​നി ഉ​പ​യോ​ഗ​മി​ല്ല എ​ന്ന് തോ​ന്നു​ന്ന​ത് .

ന​ല്ല മ​ക്ക​ൾ മാ​താ​പി​താ​ക്ക​ളെ മ​റ​ക്കി​ല്ല. എ​ത്ര അ​സൗ​ക​ര്യം ഉ​ണ്ടാ​യാ​ലും എ​ത്ര ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യാ​ലും മാ​താ​പി​താ​ക്ക​ളാ​ണ് ഞ​ങ്ങ​ളു​ടെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ത്ത് എ​ന്ന് പ​റ​യാ​നു​ള്ള ധൈ​ര്യ​വും ബോ​ധ്യ​വും ന​ല്ല മ​ക്ക​ളു​ടെ സ​മ്പാ​ദ്യ​മാ​ണ്. അ​ത്ത​ര​ത്തി​ലു​ള്ള സ​മ്പ​ന്ന​രാ​കാ​ൻ കൂ​ട്ടു​കാ​ർ​ക്ക് ക​ഴി​യു​മ്പോ​ൾ മാ​താ​പി​താ​ക്ക​ളു​ടെ ന​ന്മ​യു​ടെ​യും മ​ക്ക​ളു​ടെ സ്നേ​ഹ​ത്തി​ന്‍റെ​യും സു​ഗ​ന്ധം കൊ​ണ്ട് വീ​ടും നാ​ടും നി​റ​യും അ​ങ്ങ​നെ നി​ങ്ങ​ളു​ടെ​യും വീ​ട്ടി​ലും നാ​ട്ടി​ലും സ്നേ​ഹ സു​ഗ​ന്ധം നി​റ​യ​ട്ടെ എ​ന്ന് ആ​ശം​സി​ക്കു​ന്നു.
സ്വ​ന്തം കൊ​ച്ചേ​ട്ട​ൻ

Tags : DCL Kochettan's Letter

Recent News

Up