DCL (Deepika Children’s League)
കോട്ടയം: ദീപിക ബാലസഖ്യം സംസ്ഥാന ടാലന്റ് ഫെസ്റ്റ് ജനുവരി 26 തിങ്കളാഴ്ച മൂവാറ്റുപുഴ നിർമ്മല ഇംഗ്ലീഷ്മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
സംസ്ഥാനത്തെ വിവിധ പ്രവിശ്യകളിൽനിന്ന് പ്രവിശ്യാമത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കുട്ടികളാണ് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുന്നത്.
രാവിലെ 8.30-ന് രജിസ്ട്രേഷൻ ആരംഭിക്കും. 9.30-ന് പതാക ഉയർത്തൽ, ഉദ്ഘാടനം. തുടർന്ന് മത്സരങ്ങൾ ആരംഭിക്കും.
വൈകുന്നേരം 3.30-ന് നടക്കുന്ന സമാപനസമ്മേളനത്തിൽ വിജയികൾക്കു സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണംചെയ്യും.
എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണ് മത്സരം. പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ ഗാനം, ചെറുകഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിലാണ് മത്സരം.
ഡിസിഎൽ ആന്തം, ലഹരിവിരുദ്ധഗാനം എന്നിവ ഒഴികെ എല്ലാ മത്സരങ്ങളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിരിക്കും. ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് രചനാമത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുകയില്ല.
ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ സംഘഗാനം മത്സരങ്ങളിൽ ഏഴു പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. കരോക്കെ ഉണ്ടായിരിക്കുന്നതല്ല.
പ്രസംഗത്തിന് എൽപി വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 5 മിനിറ്റുമായിരിക്കും സമയം.
വിഷയം - ഹൈസ്കൂൾ: (1) ഡിജിറ്റൽ സാധ്യതകൾ ജീവിത വിജയത്തിന്, (2) ഇന്ത്യയ്ക്കുവേണ്ടത് മതസൗഹാർദമോ, മതേതരത്വമോ, (3) നാട്ടിൽനിൽക്കാം, നാടിനെ നിലനിർത്താം
യു.പി. വിഭാഗം - (1) തകരാത്ത ജീവിതത്തിന് ഉറപ്പുള്ള കുടുംബബന്ധങ്ങൾ, (2) മയക്കുമരുന്നിൽ മരുന്നില്ല, മരണമാണ്
എൽപി വിഭാഗം - (1) വീട്ടുകാരറിയട്ടെ, എന്റെ കൂട്ടുകാരെ
യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് മുകളിൽ കൊടുത്തിരിക്കുന്ന വിഷയങ്ങളിൽ, മത്സരസമയത്തു നറുക്കിട്ടു കിട്ടുന്ന വിഷയമാണ് പ്രസംഗിക്കേണ്ടത്.
DCL (Deepika Children’s League)
കോട്ടയം: ദീപിക ബാലസഖ്യം സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ജനുവരി 26-ന് മൂവാറ്റുപുഴ നിർമ്മല എച്ച് .എസ്.എസിൽ നടക്കും.
ജനറൽ ലീഡർ, ഡെപ്യൂട്ടി ലീഡർ, രണ്ടു ജനറൽ സെക്രട്ടറിമാർ (ആൺകുട്ടിയും, പെൺകുട്ടിയും), ജോയിന്റ് സെക്രട്ടറിമാർ, പ്രോജക്ട് സെക്രട്ടറി, ട്രഷറർ, എന്നീ സ്ഥാനങ്ങളിലേക്കാണു തെരഞ്ഞെടുപ്പ്.
പ്രവിശ്യാതല ഭാരവാഹികളിൽ കൗൺസിലർമാരായി തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് സംസ്ഥാന ഭാരവാഹികളായി മത്സരിക്കാൻ യോഗ്യതയുള്ളത്.
തെരഞ്ഞെടുപ്പിനുശേഷം പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞചൊല്ലി സ്ഥാനമേൽക്കും.
DCL (Deepika Children’s League)
ശിശുദിനത്തോടനുബന്ധിച്ച് ഡിസി എല്ലും കുട്ടികളുടെ ദീപികയും ചേർന്ന് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച "ഞങ്ങൾ ഇന്ത്യയുടെ സുഗന്ധം' വീഡിയോ ചലഞ്ച് മത്സര ഫലം. ദീപിക ബാലഖ്യത്തിനു വേണ്ടി കൊച്ചേട്ടൻ ഫാ.റോയി കണ്ണൻ ചിറ സിഎംഐ എഴുതി ഫാ. ആന്റണി ഉരുളിയാനിക്കൽ സിഎംഐ സംഗീതം പകർന്ന് ഓവിയാറ്റസ് അഗസ്റ്റിനും സംഘവും ആലപിച്ച ഗാനത്തിന് ചുവടുകൾ വച്ചത് പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ്. കുഞ്ഞുങ്ങളിൽ ദേശസ്നഹം, മനുഷ്യസ്നേഹം, ലക്ഷ്യ ബോധം എന്നിവ വളർത്തുന്നതിനും ’നാമൊരു കുടുംബം ’ എന്ന ഡിസിഎല്ലിന്റെ മനോഹരമായ സന്ദേശം കുട്ടികളിലെത്തിക്കുന്നതിനും വേണ്ടിയാണ് ദീപിക, ഡിസിഎല്ലിന്റെ നേതൃത്വത്തിൽ ഇതുപോലെയുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
മത്സരവിജയികൾ
ഹൈസ്കൂൾ വിഭാഗം - ഒന്നാം സമ്മാനം - ലിറ്റിൽ ഫ്ലവർ കോണ്‍വെന്റ് സ്കൂൾ വെള്ളായണി ജംഗ്ഷൻ തിരുവനന്തപുരം, രണ്ടാം സമ്മാനം - സെന്റ്.മേരീസ് സിജിഎച്ച്എസ്, ഒല്ലൂർ,തൃശ്ശൂർ, മൂന്നാം സമ്മാനം -എൽഎഫ് സിഎച്ച്എസ് ഇരിഞ്ഞാലക്കുട,തൃശ്ശൂർ, സ്പെഷ്യൽ സമ്മാനം - സെന്റ് റാഫേൽ സിജിഎച്ച്എസ്, ഒല്ലൂർ, തൃശ്ശൂർ,
യുപി വിഭാഗം - ഒന്നാം സമ്മാനം (രണ്ടു സ്കൂളുകൾക്ക്) - മേരി മാതാ പബ്ലിക് സ്കൂൾ, പാലാ,കോട്ടയം, ഉർസുലൈൻ സീനിയർ സെക്കണ്ടറി സ്കൂൾ, കണ്ണൂർ, രണ്ടാം സമ്മാനം - സെന്റ മേരീസ് ജിഎച്ച്എസ്, ഒല്ലൂർ, തൃശ്ശൂർ, മൂന്നാം സമ്മാനം - മരിയൻ പബ്ലിക് സ്കൂൾ, മേരികുളം,ഇടുക്കി
സ്പെഷ്യൽ സമ്മാനം നേടിയവർ - സെന്റ റാഫേൽസ് സിജിഎച്ച്എസ് ഒല്ലൂർ, തൃശ്ശൂർ , സെന്റ് ജോർജ് എച്ച്എസ്, ഉടുന്പന്നൂർ,
എൽപി വിഭാഗം - ഒന്നാം സമ്മാനം - സെന്റ് തോമസ് കോണ്‍വെന്റ് എൽപിഎസ്, പഴയന്നൂർ,തൃശ്ശൂർ, രണ്ടാംസമ്മാനം - എൻഎംഎൽപിഎസ്, വേങ്ങനല്ലൂർ, തൃശ്ശൂർ, മൂന്നാം സമ്മാനം - സേക്രട്ട് ഹാർട്ട് ഇംഗ്ലീഷ് മീഡിയം എൽപി സ്കൂൾ, പായിപ്പാട്,കോട്ടയം.
സ്പെഷൽ സമ്മാനം നേടിയവർ - മേരി മാതാ പബ്ലിക് സ്കൂൾ, പാലാ, സെന്റ് ആന്റണീസ് ഇഎംഎൽപിസ്കൂൾ, പഴവങ്ങാടി, ആലപ്പുഴ , സെന്റ് മേരിസ് എൽപിഎസ് എടൂർ,കണ്ണൂർ, മരിയൻ പബ്ലിക് സ്കൂൾ, മേരികുളം, ഇടുക്കി, സെന്റ് മേരീസ് സിഎൽപിഎസ്, മറ്റം
പ്രോത്സാഹനസമ്മാനം നേടിയവർ - സെന്റ് തോമസ് എൽപിഎസ് എരുമേലി, വിമല എൽപിഎസ്, ഭീമനടി, എസ്എച്ച്സിജിഎൽപി സ്കൂൾ, ചാലക്കുടി, സെന്റ് ആന്റണീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, നടക്കുന്ന് മീയന്നൂർ, എസ്ജെ എൽപിഎസ് വെള്ളയാംകുടി, ഹോളിക്രോസ് കോണ്‍വെന്റ് സ്കൂൾ, കൽപ്പറന്പ്, സെന്റ് ജോർജസ് സിഎൽപിഎസ്, മുക്കാട്ടുകര. ചെറുപുഷ്പം ഇഎംയുപിഎസ് വടക്കഞ്ചേരി, പാലക്കാട്. സെന്റ് ജോണ്‍സ് യുപി സ്കൂൾ തോണ്ടിയിൽ, പേരാവൂർ, കണ്ണൂർ, ഹോളി ഏഞ്ചൽസ് ഇഎംഎൽപിഎസ് ആറ്റൂർ, മണലാടി, സെന്റ്.തോമസ് എൽപിഎസ് മരങ്ങാട്ടുപിള്ളി
കെ.ജി വിഭാഗം - ഒന്നാം സമ്മാനം - ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ സുൽത്താൻ ബത്തേരി, രണ്ടാം സമ്മാനം - ജ്യോതി കിൻഡർ ഗാർഡൻ, മുരിക്കശ്ശേരി, മൂന്നാം സമ്മാനം - മേരി മാതാ പബ്ലിക് സ്കൂൾ, പാലാ ,സെന്റ് മർത്താസ് നേഴ്സറി സ്കൂൾ, കട്ടപ്പന.
സ്പെഷ്യൽ സമ്മാനം നേടിയവർ -മരിയൻ പബ്ലിക് സ്കൂൾ, മേരികുളം ,വിമല പബ്ലിക് സ്കൂൾ, തൊടുപുഴ,
പ്രോത്സാഹന സമ്മാനം നേടിയവർ - സെന്റ് ജോർജസ് സിഎൽപിഎസ്, മുക്കാട്ടുകര, എസ്എച്ച് ഇഎംഎച്ച്എസ്എസ് ലിറ്റിൽ ബഡ്സ് കിന്റർഗാർഡൻ മൂലമറ്റം, സെന്റ്.മേരീസ് സിഎൽപി സ്കൂൾ, ഒല്ലൂർ, സെന്റ് ഷന്താൾസ് മാമ്മൂട്, ചങ്ങനാശേരി, സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ പുളിപ്പറന്പ്, സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം,പയ്യാവൂർ, സെന്റ് തെരേസാസ് ജിഎച്ച്എസ് ബ്രഹ്മകുളം, എച്ച്ആർസി നഴ്സറി സ്കൂൾ, നടത്തറ, ഹോളി ഏഞ്ചൽസ് ഇഎംസ്കൂൾ, കരുവന്നൂർ, ഹോളി ചൈൽഡ് കോണ്‍വെന്റ് നേഴ്സറി സ്കൂൾ ചെർളയം, സെന്റ് പോൾ സിഇഎം പ്രീ പ്രൈമറി സ്കൂൾ,കുരിയച്ചിറ, എസ്എച്ച്ഇഎം നഴ്സറി സ്കൂൾ, ചാലക്കുടി, സെന്റ് തോമസ് എൽപിഎസ് എരുമേലി, കൃപാഭവൻ പ്രീ പ്രൈമറി, മണ്ണംപേട്ട.
DCL (Deepika Children’s League)
കൊച്ചേട്ടന്റെ കത്ത്
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
ഒരു നാടോടിക്കഥയുണ്ട്, ഒരു കുഞ്ഞുറുന്പ് കാൽതെറ്റി പുഴയിൽ വീണുപോയി. വെള്ളത്തിൽ മുങ്ങിത്താഴുന്ന ഉറുന്പിനെ, പുഴയരികിലെ ആൽമരത്തിലിരുന്ന വെള്ളരിപ്രാവ് കണ്ടു. അലിവുതോന്നി ഒരു ആലില കൊത്തി പുഴയിലേക്കിട്ടു. പെട്ടെന്നുതന്നെ ഉറുന്പ് ആലിലയിൽ പിടിച്ചുകയറി രക്ഷപ്പെട്ടു.
2026 ജനുവരി പത്തിന്, തൊടുപുഴയ്ക്കടുത്ത് കുടയത്തൂർ മലങ്കര ജലാശയത്തിലേക്ക് ഒരു ആലില പറന്നിറങ്ങി. ആ ആലിലയുടെ പേര് വാണിയപ്പുരയ്ക്കൽ അജിയുടെ മകളായ പൊന്നു എന്ന് ഓമനപ്പേരുള്ള കീർത്തന എന്നാണ്.
കുഞ്ഞുറുന്പിനു പകരം മലങ്കര ജലാശയത്തിൽ കാലിടറി വീണ് മുങ്ങിത്താണുകൊണ്ടിരുന്നത് ജയ എന്നു പേരുള്ള ഒരു പാവം വീട്ടമ്മയായിരുന്നു. വെള്ളത്തിൽ വീണുപോയ തുണി എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി ജലാശയത്തിൽ വീണ ജയയുടെ അരികിലേക്ക് ദൈവം അടർത്തിയിട്ട ആലിലയായിരുന്നു കീർത്തന എന്ന പെൺകുട്ടി.
അപ്രതീക്ഷിതമായി ആരോ വെള്ളത്തിൽ മുങ്ങിത്താഴുന്നതുകണ്ട കീർത്തന, ജലാശയത്തിലേക്കു കുതിച്ചുചാടി ജയയെ രക്ഷപ്പെടുത്തി കരകയറ്റുകയായിരുന്നു! അങ്ങനെ മലങ്കര ജലാശയത്തിൽ ജയ കീർത്തനമുയർന്നു! സമയത്ത്, ഈ മകൾക്കു തന്നെ രക്ഷിക്കാൻ ദൈവം തോന്നിപ്പിച്ചില്ലായിരുന്നെങ്കിൽ?
പ്രിയ കൂട്ടുകാരേ, കീർത്തന നമുക്ക് ഒരു പാഠപുസ്തകമാണ്. ഇത് ജെൻ - സി കാലമാണെന്നും , പുതുതലമുറ ഡിജിറ്റൽ യുഗത്തിൽ തലമറന്ന്, നിലമറന്ന്, വിലമറന്ന് നശിക്കുകയാണെന്നും വിലപിക്കുന്നവരുണ്ട്. അതിനവർക്ക് ചില കാരണങ്ങളുമുണ്ടാകും. വീട്ടിൽ മൊബൈലിൽ ഗെയിം കളിക്കുന്ന, ടിവിയിൽ സിനിമ കാണുന്ന കുട്ടികളിൽ പലരും അടുത്ത മുറിയിലോ അടുക്കളയിലോ ഒരു ചെറിയ സഹായത്തിന് കുടുംബാംഗങ്ങൾ ആരെങ്കിലും വിളിച്ചാൽ, ഒന്നു തലയുയർത്തുകപോലും ചെയ്യാറില്ല. അമ്മയോ, അച്ഛനോ പോലും അർഹിക്കുന്ന ആദരവും സ്നേഹവും നൽകാൻ സൈബർ അഡിക്ടുകളായ, മൊബൈൽ അടിമകളായ പല കുട്ടികളും മനസു കാണിക്കാറുമില്ല! നവമാധ്യമ അടിമപ്പണിക്കാർ, തങ്ങളുടെ അടിമത്തം തന്നെയാണ് സ്വാതന്ത്ര്യം എന്നു തെറ്റായി കരുതുന്നവരാണ്.
ഇവിടെയാണ്, കുടയത്തൂർ ഗവൺമെന്റ് ഹയർ സെക്കന്‍ഡറി സ്കൂൾ, പ്ലസ് വൺ വിദ്യാർഥിനിയായ കീർത്തന എന്ന ഗ്രാമീണ പെൺകുട്ടി ഒരു തിരുത്തൽ സന്ദേശമാകുന്നത്.
അവൾ ഇതിനോടകം നീന്തൽ ഉൾപ്പെടെ വിവിധ കഴിവുകൾ വളർത്തി, ആത്മവിശ്വാസം നേടിയ മിടുമിടുക്കിയാണ്. സഹായം ആവശ്യമുള്ളവരെ ഏതവസരത്തിലും സഹായിക്കണമെന്ന് സ്വന്തം മാതാപിതാക്കളിൽനിന്നും ഗുരുജനങ്ങളിൽനിന്നും അവൾ പഠിച്ചിട്ടുണ്ട്! അവസരംവന്നപ്പോൾ, ഒരു നിമിഷംപോലും പാഴാക്കാതെ അവൾ തന്റെ കഴിവുകൾ പുറത്തെടുത്തു. വിലപ്പെട്ട ഒരു ജീവന് രക്ഷകയാവുകയും ചെയ്തു.
കൂട്ടുകാരേ, കീർത്തന, ആത്മവിശ്വാസത്തിന്റെയും ധീരതയുടെയും സങ്കീർത്തനമാണ്. സ്വന്തം കഴിവുകളിൽ മതിപ്പുനേടിയാൽ ഏതു പ്രതിസന്ധിയേയും അതിജീവിക്കാനുള്ള കരുത്തും ധൈര്യവും നിങ്ങൾക്കും ലഭിക്കും. മനസിൽ ധൈര്യവും ഹൃദയത്തിൽ സ്നേഹവും ദയയും ഉണ്ടെങ്കിൽ നിങ്ങൾക്ക് ഏതു ദുരിതത്തേയും അതിജീവിക്കാം. മറ്റുള്ളവരുടെ അതിജീവനത്തിന് സഹായിക്കുകയും ചെയ്യാം.
ആശംസകളോടെ, സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
ഗാന്ധിജയന്തിയോടനുബന്ധിച്ച് ഡിസിഎല്ലും കുട്ടികളുടെ ദീപികയും ചേർന്ന് സംഘടിപ്പിച്ച ഓൺലൈൻ പ്രച്ഛന്നവേഷ മത്സരത്തിന്റെ ഫലം. മഹാത്മാഗാന്ധി, ജവഹാർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, സരോജിനി നായിഡു എന്നിവരെ അവതരിപ്പിക്കാനായിരുന്നു മത്സരത്തിൽ ആവശ്യപ്പെട്ടത്.
മഹാത്മാഗാന്ധി :
എൽപി വിഭാഗം: ഒന്നാം സമ്മാനം - യാദവ് കെ പ്രദീപ്, (സെന്റ് ആന്റണീസ് എൽ പി സ്കൂൾ ചേനപ്പാടി, കാഞ്ഞിരപ്പള്ളി)
രണ്ടാം സമ്മാനം -ദ്വയിബ് അഹമ്മദ് (ജയ്മാതാ സീനിയർ സെക്കൻഡടറി സ്കൂൾ, ഉളിയത്തടുക്ക, കാസർഗോഡ്)
മൂന്നാം സമ്മാനം -അന്നാ മരിയ ഷൈജു (എസ്.സി. എൽപിഎസ് കോട്ടക്കൽ, മാള)
കെജി വിഭാഗം: ഒന്നാം സമ്മാനം -മുഹമ്മദ് ആദം (ചെറുപുഷ്പം ഇംഗ്ലീഷ് മീഡിയം വടക്കഞ്ചേരി പാലക്കാട്)
രണ്ടാം സമ്മാനം - ഇമ്മാനുവൽ അനീഷ് (ജ്യോതി കിൻഡർ ഗാർഡൻ,മുരിക്കാശ്ശേരി)
മൂന്നാം സമ്മാനം -അയാൻ അഹമ്മദ് (ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സുൽത്താൻബത്തേരി)
ജവഹർലാൽ നെഹ്റു
എൽ പി വിഭാഗം: ഒന്നാം സമ്മാനം - ആദ്വേ അനിൽ, (മേരിറാണി പബ്ലിക് സ്കൂൾ ളായിക്കാട്,ചങ്ങനാശേരി)
രണ്ടാം സമ്മാനം (രണ്ടു പേർക്ക്) ജെറോണ്‍ ജോബി( നിർമ്മല ഇംഗ്ലീഷ് മീഡിയം കാളകെട്ടി കാഞ്ഞിരപ്പള്ളി കോട്ടയം), മുഹമ്മദ് നാസിൽ എൻ എ ( (ജയ്മാതാ സീനിയർ സെക്കൻഡടറി സ്കൂൾ, ഉളിയത്തടുക്ക, കാസർഗോഡ്)
മൂന്നാം സമ്മാനം - ആരവ് കൃഷ്ണ (സെന്റ് ജോർജ് സിഎൽപി സ്കൂൾ, മുക്കാട്ടുകര, തൃശൂർ)
കെ.ജി. വിഭാഗം:ഒന്നാം സമ്മാനം - പൂജിത വിജീഷ് (ലിറ്റിൽഫ്ലവർ ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ സുൽത്താൻബത്തേരി)
രണ്ടാം സമ്മാനം : മിൻഹ ഫാത്തിമ (ജ്യോതി കിന്റർഗാർഡൻ മുരിക്കാശ്ശേരി)
മൂന്നാം സമ്മാനം (രണ്ടു പേർക്ക്) - ഹമ്ദ ബാദുഷ (സെന്റ്.് ജോസഫ് കിൻഡർ ഗാർഡൻ ആൻഡ് പ്ലേ സ്കൂൾ കാഞ്ഞിരപ്പള്ളി ), ഏന്പൽ ടിനു (ഇൻഫന്റ് ജീസസ്,ചേർപ്പുങ്കൽ,പാലാ)
ഇന്ദിരാഗാന്ധി
എൽപി വിഭാഗം: ഒന്നാം സമ്മാനം - ലിയമരിയ ജിതീഷ് (വിമല എഎൽപിഎസ് ഭീമനാടി,കാസർഗോഡ്)
രണ്ടാം സമ്മാനം - മീവ സാറാ അനീഷ് - (വിമല സെൻട്രൽ സ്കൂൾ പെരുന്പാവൂർ)
മൂന്നാം സമ്മാനം - ഇഷ എലിസ് രാജേഷ് (സെന്റ് ജോണ്‍സ് യു പി സ്കൂൾ തൊണ്ടിയിൽ,പേരാവൂർ,കണ്ണൂർ)
കെ ജി വിഭാഗം: ഒന്നാം സമ്മാനം - മിൻഹ മറിയം മാഹീൻ (നിർമ്മല ജൂനിയർ സ്കൂൾ മൂവാറ്റുപുഴ)
രണ്ടാം സമ്മാനം - ഹാജിറ ആബിദ് കല്ലട്ര (അപ്സര പബ്ലിക് സ്കൂൾ കാസർകോട്)
മൂന്നാം സമ്മാനം (രണ്ടുപേർക്ക് ) - ശ്രീധരി ആർ നായർ (വിമല സെൻട്രൽ സ്കൂൾ പെരുന്പാവൂർ), ആൻ ട്രീസ ഫിലിപ്പ് (ജ്യോതി കിന്റർഗാർഡൻ മുരിക്കാശ്ശേരി)
സരോജിനി നായിഡു
എൽപി വിഭാഗം -ഒന്നാം സമ്മാനം - അമേയ അരുണ്‍ (ജ്യോതി നികേതൻ ഇംഗ്ലീഷ് മീഡിയം, പുന്നപ്ര)
രണ്ടാം സമ്മാനം -ലയ എസ്, (ചെറുപുഷ്പം യുപി സ്കൂൾ വടക്കൻഞ്ചേരി, പാലക്കാട്)
മൂന്നാം സമ്മാനം - ഭദ്ര വി.എസ് (സേക്രട്ട് ഹാർട്ട് ഇഎംഎൽപി സ്കൂൾ, തൃശൂർ)
കെ.ജി വിഭാഗം :ഒന്നാംസമ്മാനം - ഹാഷ മറിയം (ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സുൽത്താൻബത്തേരി)
രണ്ടാം സമ്മാനം - ഇവ മരിയ (എസ് എച്ച് ഇ എം നഴ്സറി സ്കൂൾ ചാലക്കുടി)
മൂന്നാം സമ്മാനം - ഫാത്തിമ ഫൈഹ (എസ്എച്ച് സി എൽ പി സ്കൂൾ വൈലത്തൂർ, നായരങ്ങാടി)
DCL (Deepika Children’s League)
സ്നേഹമുള്ള ഡിസിഎൽ കൂട്ടുകാരേ,
ഒരു ദിവസം അതിസന്പന്നനായ ഒരു മനുഷ്യൻ റോഡിലൂടെ നടക്കുന്പോൾ, ഒരു ഭിക്ഷക്കാരനെ കണ്ടു. അടുത്തുചെന്ന് അയാളോടു ചോദിച്ചു, ""നീ എങ്ങനെയാണ് ഒരു ഭിക്ഷക്കാരനായത്?'' ഭിക്ഷക്കാരൻ പറഞ്ഞു, ""ഒരു ജോലിക്കു വേണ്ടി ഞാൻ അലയാത്ത ഇടമില്ല, മുട്ടാത്ത വാതിലുകളില്ല, ഒന്നും കിട്ടാതെയായപ്പോൾ, പിച്ച തെണ്ടുകയല്ലാതെ മറ്റു വഴിയില്ലാതെ വന്നു. താങ്കൾ എനിക്ക് ഒരു ജോലി തന്നാൽ, ഞാൻ ഭിക്ഷാടനം നിർത്തിക്കോളാം!''
അപ്പോൾ ആ ധനികൻ പറഞ്ഞു, ""ഞാൻ നിന്നെ എന്റെ ബിസിനസ് പാർട്ണർ ആക്കാം. നമുക്ക് ഒരുമിച്ചു വളരാം.'' ഭിക്ഷക്കാരന്റെ ഹൃദയം നിശ്ചലമായതുപോലെ തോന്നി! ഒരുതുള്ളി വെള്ളം കൊതിച്ചവന് ഒരു കിണർതന്നെ കിട്ടിയ അനുഭവം! ധനവാൻ പറഞ്ഞു, ""എനിക്ക് ധാരാളം നെൽവയൽ ഉണ്ട്. ഞാൻ ഓരോ ദിവസവും ലോറിയിൽ നിറയെ ധാന്യം നിനക്കു തരാം. നീ അതു കൊണ്ടുപോയി വിറ്റാൽ മതി. മാസാവസാനം നമുക്ക് ലാഭം വീതിച്ചെടുക്കാം.'' ഭിക്ഷക്കാരൻ അകാംക്ഷയോടെ ചോദിച്ചു. ""എനിക്ക് എത്ര ശതമാനം ലാഭവിഹിതമാണ് അങ്ങ് തരുന്നത്. പത്തോ, അതോ അഞ്ചു ശതമാനമോ?'' അപ്പോഴും ധനവാൻ ഭിക്ഷക്കാരനെ ഞെട്ടിച്ചു. ""ഞാൻ 90 ശതമാനം നിനക്കു തരും. എനിക്ക് 10 ശതമാനം മതി.'' ഭിക്ഷക്കാരൻ ആനന്ദാതിരേകത്താൽ ധനവാന്റെ മുന്നിൽ മുട്ടുകുത്തി, പാദം തൊട്ടുമുത്തിക്കരഞ്ഞു.
ധനവാൻ പറഞ്ഞതുപോലെതന്നെ ചെയ്തു. പിറ്റേദിവസംതന്നെ നല്ല വസ്ത്രങ്ങൾ വാങ്ങി നൽകി. ഒപ്പം ലോറിക്കണക്കിന് ധാന്യങ്ങളും. ഓരോ ദിവസം കഴിയുംതോറും ഭിക്ഷക്കാരന്റെ അവസ്ഥ മാറിവന്നു. അയാളുടെ പക്കൽ പണം കുന്നുകൂടി. അയാൾ ആഹ്ലാദനൃത്തം ചവിട്ടി! മാസാവസാനമായി. ഭിക്ഷക്കാരനായിരുന്നയാൾ കിട്ടിയ പണമെല്ലാം കൂട്ടിവച്ചു. ധനവാൻ തന്റെ 10 ശതമാനം വിഹിതം വാങ്ങാൻ വന്നു. അപ്പോൾ നമ്മുടെ മുൻഭിക്ഷക്കാരന്റെ മനസിൽ ആർത്തിയും അഹന്തയും കുന്നുകൂടി. അയാൾ ഇങ്ങനെ ചിന്തിച്ചു.
""ഞാനല്ലേ, രാപകൽ അധ്വാനിച്ചത്, മുതലാളി ഒന്നും അറിഞ്ഞിട്ടേയില്ല. എന്റെ വിയർപ്പ്, എന്റെ കിതപ്പ്, അതിനാൽ മുതലാളിക്ക് 10 ശതമാനമെന്നല്ല, ഒന്നും കൊടുക്കേണ്ട ആവശ്യമില്ല.'' ആ ധനവാൻ വന്ന് അവന്റെ വാതിലിൽ മുട്ടിക്കൊണ്ടിരുന്നു. എന്നാൽ, അയാൾ വാതിൽ തുറന്നില്ല!
പ്രിയ കൂട്ടുകാരേ, നമ്മളും പലപ്പോഴും ഇങ്ങനെയാണ്. 2026 എന്ന ഒരു പുതുവർഷത്തിലേക്ക് നമ്മൾ കടന്നുകഴിഞ്ഞു. നമ്മൾ എങ്ങനെ ഇതുപോലെ വളർന്നു, നമ്മൾ എങ്ങനെ ഇന്നുവരെ എത്തി എന്നു ചിന്തിച്ചാൽ ഈ കഥയുടെ പൊരുൾ ഉള്ളിൽ തെളിയും!
ഈ ഭൂമിയിലേക്കു മനുഷ്യരായി പിറന്നപ്പോൾ നമ്മളും ആ പിച്ചക്കാരനെപ്പോലെതന്നെ സ്വന്തമായി ഒന്നുമില്ലാത്തവരായിരുന്നു. പൂർണമായി മറ്റുള്ളവരെ ആശ്രയിക്കേണ്ടവരുമായിരുന്നു. നമ്മൾ വീണപ്പോൾ കൈപിടിച്ച് എണീൽപ്പിച്ചതും ആവശ്യങ്ങൾ വന്നപ്പോൾ നമ്മുടെ കൈനിറച്ചു നൽകി നമ്മെ വളരാൻ സഹായിച്ചതും നമ്മുടെ സൃഷ്ടാവായ നല്ല ദൈവമാണ്! നമ്മുടെ സ്നേഹസന്പന്നരായ മാതാപിതാക്കളിലൂടെയും സഹോദരങ്ങളിലൂടെയും അധ്യാപകരിലൂടെയും കൂട്ടുകാരനിലൂടെയുമാണ് ദൈവം കാലാകാലങ്ങളിൽ നമ്മെ പരിപാലിച്ചു വളർത്തിയത്! ഇന്നു നമ്മൾക്കുണ്ട് എന്ന് നമ്മൾ അഭിമാനിക്കുന്ന നമ്മുടെ ജീവൻ, നമ്മുടെ വിശ്വാസം, സ്വഭാവം, ജീവിത മൂല്യങ്ങൾ, നമ്മൾ സ്വന്തമാക്കിയ നേട്ടങ്ങൾ, അറിവ്, വിപുലമായ സൗഹൃദവലയം എല്ലാം നമുക്കെങ്ങനെ കിട്ടി? എല്ലാം നമ്മൾ ഉണ്ടാക്കിയതാണോ? നമ്മുടെ ഈ ശരീരം, സുന്ദരമായ മുഖം, വിടർന്ന മിഴികൾ, തുറന്ന പുഞ്ചിരി, നമ്മുടെ വിവിധ കഴിവുകൾ, എല്ലാം ദൈവം ഈ മർത്ത്യജന്മം നമുക്കു നൽകിയതുകൊണ്ടു മാത്രമല്ലേ?
അതെ കൂട്ടുകാരേ, നമ്മെ നാമാക്കാൻ ദൈവത്തിന്റെ പ്രതിനിധികളായി നമ്മുടെ ജീവിതത്തിലേക്കു വന്നവരെ നമ്മൾ മറക്കരുത്. അവരിലൂടെ ലഭിച്ചതെല്ലാം നമ്മൾ എന്നും സ്മരിക്കണം. പുതുവത്സരത്തിൽ നമ്മുടെ ജീവിതത്തിന്റെ പത്തുശതമാനം നമുക്കു മറ്റുള്ളവർക്കായി മാറ്റിവയ്ക്കാം. അങ്ങനെ, ദൈവത്തിന് എന്നും നന്ദി പ്രകടിപ്പിച്ച് ജീവിക്കാം. ഏവർക്കും പുതുവത്സരാശംസകൾ,
സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
കോട്ടയം: ദീപിക ബാലസഖ്യം സംസ്ഥാന ടാലന്റ് ഫെസ്റ്റ് ജനുവരി 26-ന് മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. സംസ്ഥാനത്തെ വിവിധ പ്രവിശ്യകളിൽനിന്ന് പ്രവിശ്യാമത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കുട്ടികളാണ് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുന്നത്.
എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണ് മത്സരം. പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ ഗാനം, ചെറുകഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിലാണ് മത്സരം.
ഡിസിഎൽ ആന്തം, ലഹരിവിരുദ്ധഗാനം എന്നിവ ഒഴികെ എല്ലാ മത്സരങ്ങളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിരിക്കും. ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് രചനാമത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുകയില്ല.
ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ സംഘഗാനം മത്സരങ്ങളിൽ ഏഴു പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. കരോക്കെ ഉണ്ടായിരിക്കുന്നതല്ല.
പ്രസംഗത്തിന് എൽപി വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 5 മിനിറ്റുമായിരിക്കും സമയം.
വിഷയം- ഹൈസ്കൂൾ: (1) ഡിജിറ്റൽ സാധ്യതകൾ ജീവിത വിജയത്തിന്, (2) ഇന്ത്യയ്ക്കുവേണ്ടത് മതസൗഹാർദമോ, മതേതരത്വമോ, (3) നാട്ടിൽനിൽക്കാം, നാടിനെ നിലനിർത്താം.
യുപി വിഭാഗം- (1) തകരാത്ത ജീവിതത്തിന് ഉറപ്പുള്ള കുടുംബബന്ധങ്ങൾ, (2) മയക്കുമരുന്നിൽ മരുന്നില്ല, മരണമാണ്.
എൽപി വിഭാഗം- (1) വീട്ടുകാരറിയട്ടെ, എന്റെ കൂട്ടുകാരെ.
യുപി- ഹൈസ്കൂൾ വിഭാഗങ്ങൾക്ക് മുകളിൽ കൊടുത്തിരിക്കുന്ന വിഷയങ്ങളിൽ മത്സര സമയത്തു നറുക്കിട്ടു കിട്ടുന്ന വിഷയമാണ് പ്രസംഗിക്കേണ്ടത്.
DCL (Deepika Children’s League)
ദീപിക ബാലസഖ്യവും - കുട്ടികളുടെ ദീപികയും ചേർന്ന് സംഘടിപ്പിച്ച കഥപറച്ചിൽ മത്സരഫലം പ്രഖ്യാപിച്ചു. നേഴ്സറി, എൽപി വിഭാഗം കുട്ടികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്.
മത്സരഫലം:
എല്‍പി വിഭാഗം - ഒന്നാം സമ്മാനം: ജെന്ന ജെറ്റ്ലി നിര്‍മല ജൂണിയര്‍ സ്കൂള്‍ മൂവാറ്റുപുഴ
രണ്ടാം സമ്മാനം (രണ്ടു പേര്‍ക്ക്): ലൂക്കാ രാകേഷ് എകെഎം പബ്ലിക് സ്കൂള്‍ ചങ്ങനാശ്ശേരി, നക്ഷത്ര സജീഷ് എല്‍എഫ് എല്‍പിഎസ് ചേലക്കര
മൂന്നാം സമ്മാനം (രണ്ടു പേർക്ക്): കനി പി.കെ എന്എംഎല്പിഎസ്, വേങ്ങല്ലൂര്‍, സായന്ത് എ. വിവേകോദയം ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂൾ, തൃശ്ശൂര്‍
എ ഗ്രേഡ് നേടിയവര്‍:
ഭൂമിക എസ്, തേജസ്വിനി ജിഎസ്, പൂര്‍ണിത എച്ച്, ആഗ്നയ എസ്, ആര്‍ഷ അനില്‍, ഐഷ ഫാത്തിമ, കൃതിക, (എല്ലാവരും സെന്റ് മേരീസ് എല്‍പിഎസ് കായംകുളം), പാര്‍വതി കെ പ്രവീൺ, അക്സ ശോശ വര്‍ഗീസ്, മിയ മുരളി, (മൂവരും ബിബിഎല്പിഎസ് നങ്ങ്യാര്‍കുളങ്ങര) അര്‍ഷിത സച്ചിന്, ജിയോണ്‍ സി. ബിബിന്‍,എവിന്‍.സി. ബിബിന്‍, (മൂവരും നിര്മലജൂണിയര് സ്കൂൾ, മൂവാറ്റുപുഴ) അമേയ പ്രതീഷ്, അബി ആല്‍ബന്‍ മനു, അക്ഷയ് സന്തോഷ് (മൂവരും സെന്റ് ജോസഫ് എല്‍പിഎസ്, പൈങ്ങോട്ടൂര്‍) മാര്‍സിയ പ്രവീണ്‍ എന്എംഎല്പിഎസ,് വെങ്ങനല്ലൂര്‍, ജാനകി രാജീവ് ഗവണ്മെന്റ് യുപിഎസ്, അക്കരപ്പാടം , ഗൗരീഷ് ഡി നായര്‍, ഏതന് ഇംഗ്ലീഷ് മീഡിയം, മുട്ടം, മാവേലിക്കര, മുഹമ്മദ് സെയാന്‍, വിമല പബ്ലിക് സ്കൂള്‍, തൊടുപുഴ, ഡാരിന് ആന്റണി ഡിന്റോ, സെന്റ് ആന്റണീസ് സിയുപിഎസ്, ചൗക്ക, സെറാ സന മെഹറിൻ, ഡി പോള്‍ പബ്ലിക് സ്കൂൾ, തൊടുപുഴ അന്ന വി അനൂപ് ഹോളിക്രോസ് എച്ച്എസ്എസ്, ചേര്‍പ്പുങ്കല്‍, ആന്‍ലിയ വിമല്‍, സെന്റ്. തെരേസാസ് ജിഎച്ച്എസ്, ബ്രഹ്മകുളം, നിവനേഹ കെ.ജി, ഗവ. എച്ച്ഡബ്ല്യുഎല്പിഎസ്, നേരേക്കടവ്, വൈക്കം, ആസിക് അജീഷ്, എവലിന് ജെബിന്, (ഇരുവരും സെന്റ തെരേസാസ് എല്‍പിഎസ്, വാഴപ്പള്ളി), നൂറ എം ഇക്ബാൽ, ഏതന് എഡ്യൂക്കേഷന്‍ സെന്റര്‍, മുട്ടം, ഇസബെല്‍ അന്ന തോമസ്, തിരുമൂലവിലാസം, തിരുമൂലപുരം, ജാനകി രാജീവ്, ഗവ.യുപി സ്കൂൾ, അക്കരപ്പാടം, ഹയ തന്സീൽ, ബഥനി സെന്‍ട്രല്‍ സ്കൂൾ, നങ്ങ്യാര്‍കുളങ്ങര, അജിഷ്മ വിജയ്, സെന്റ് മാത്യൂസ് എല്‍പിഎസ്, കുച്ചപ്പുറം, ക്രിസ് മാത്യൂ ജോൺ, മൗണ്ട് കാര്‍മല്‍ ആഗ്ലോ ഇന്ത്യന്‍ സ്കൂൾ, തങ്കശ്ശേരി, കൊല്ലം, ജുവാന എല്‍സ ജോബി സെന്റ് മാത്യൂസ് എല്‍പിഎസ് കടനാട്, ജീവന അജീഷ്, ആഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂൾ, തങ്കശ്ശേരി. ആഞ്ചലോ മൈക്കിള്‍ സന്തോഷ് സെന്റ് ജോസഫ് പബ്ലിക് സ്കൂള്‍ ആളൂര്‍. ഐറിന് അജീഷ്, സെന്റ് ജോസഫ സ്കൂള്‍, ആളൂര്‍, ജൂഡിത്ത് ക്ലെയര്‍ ജസ്റ്റിന്, സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം, കുറുമ്പനാടം, അനയ പി.എസ്. എസ്എച്ച്സിജി എല്‍പി സ്കൂൾ, ചാലക്കുടി, നിരഞ്ജന് എ, സെന്റ് മേരീസ് എല്‍പിഎസ്, കായംകുളം, ഫാത്തിമ ഫൈഹ, എസ്എച്ച് സിഎല്‍പി സ്കൂൾ, വൈലത്തൂര്‍, ആരോണ്‍ തോമസ്, സെന്റ് തോമസ് യുപിഎസ് പൈങ്കുളം, ഇസ്ര ജാന്‍സ്, സെന്റ് മേരീസ് യുപിഎസ് ചിയ്യാരം, അനയ പി.എസ് എസ്എച്ച്സിജിഎല്പി, ചാലക്കുടി. എസ്തേര്‍ സാം, സെന്റ് ആന്റണീസ് ഇംഗ്ലീഷ് മീഡിയം, നടുക്കുന്ന്, വെളിയം, ദിയാന സാജന്, സെന്റ് മേരീസ് എല്‍പിഎസ്, ചാരുംമൂട്, വേദിക പ്രജുല്‍, പള്ളോട്ടി് ഹില്‍ പബ്ലിക് സ്കൂള്‍, അഗസ്ത്യമുഴി, മുക്കം, ഭദ്ര എന്‍ അജയ്, ലയ സാറ ലിജോ, (ഇരുവരും സെന്റ് ആന്‍ഡ്രൂസ് എല്‍പിഎസ്, കദളിക്കാട്, മൂവാറ്റുപുഴ), പ്രജ്വല്‍ പ്രവീണ്‍, ഹമ്ദ ഫാത്തിമ അമിന്‍, നിയത ഡി, (മൂവരും ചിന്മയ വിദ്യാലയ കോട്ടയം), എസ്തര് പയസ്, സെന്റ് മേരീസ് സിയുപിഎസ്, ചിയ്യാരം, അരവിന്ദ് വി, എംഡിഎംഇഎംഎല്പി സ്കൂള്‍, തിരുമൂലപുരം,പത്തനംതിട്ട, ബേസില്‍ തോമസ് ലിസ്യൂസ് എല്‍പി സ്കൂള്‍, ഇത്തിത്താനം, സാവിയോ ഫിലിപ്പ് ബിനു, ഓക്സിലം സ്കൂൾ, കട്ടപ്പന, ആദ്രിത അനീഷ്, എസ്എന്‍ യുപി സ്കൂള്‍, പള്ളിയാട്. മെറില്‍ ലിയോ എല്എഫ്എല്പിഎസ് കൊരട്ടി, സ്വാധിക വിനീത്, ബേസിലിയന്‍ പബ്ലിക്സ്കൂള്, പാലിയേക്കര,തിരുവല്ല.
കെജി വിഭാഗം:
ഒന്നാം സമ്മാനം: ലിവാനിയ കെ.എസ് സെന്റ് മേരീസ് സിബിപിഎസ് കൊട്ടേക്കാട്.
രണ്ടാം സമ്മാനം രണ്ടു പേര്‍ക്ക്: ലിയ എല്‍സ അരുൺ, സെന്റ് മര്‍ത്താസ് നഴ്സറി സ്കൂള്‍ കട്ടപ്പന, അഭിരാമി കെഎസ്, ഹോളി ഏഞ്ചല്‍സ് ഇഎംഎല്‍പി സ്കൂൾ ആറ്റൂര്‍, മണലാടി.
മൂന്നാം സമ്മാനം രണ്ടു പേര്‍ക്ക് : സ്റ്റീവന്‍ ഷിബു, വിമല നഴ്സറി കൂത്രപ്പള്ളി, കാതറിന് ബ്രിജിത്ത് ബിനു, സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം ഇരട്ടയാര്‍.
എ ഗ്രേഡ് നേടിയവര്‍:
ദക്ഷാവിഷ്ണു, മണ്ണാറശാല ശ്രീ നാഗരാജവിദ്യാപീഠം, വൈഖാരി എസ്.പ്രകാശ് അനുഷ്മിക അനീഷ്, സൈറ സാലി ജോണ്സന്, ആയിഷ അക്സ യു റ്റി, ആര്യ മേഴ്സി ജോണ്സന് റ്റി, (എല്ലാവരും ബിബിഎല്പിഎസ് നങ്ങ്യാര്‍കുളങ്ങര), ആതര്‍ ഓട്ടോക്കാരന്, സെന്റ് ജോസഫ് എല്‍പിഎസ്, നീലേശ്വരം, ഐറിന് സല്മാന്, മുരിക്കാശ്ശേരി, ഗൗരി ലക്ഷ്മി,(ഇരുവരും ജ്യോതി കിന്‍ഡര്‍ ഗാര്ഡന്, മുരിക്കാശ്ശേരി), ഹെല്‍ന ആന്‍ ജിലീഷ്, സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം നഴ്സറി, ഇരട്ടയാര്‍
നെഹ്റിന് ഫാത്തിമ നിസ്സാര്‍, വിമല പബ്ലിക് സ്കൂള്‍, തൊടുപുഴ, നിരഞ്ജന എം സനില്‍, സെന്റ് ആന്റണീസ് ഇംഗ്ലീഷ് മീഡിയം നെടുങ്കുന്ന്, വെളിയം, ഇവ മറിയം ജെറിന് , ഗൗതമി ശ്രീകുമാര്‍, (ഇരുവരും വിമല നഴ്സറി സ്കൂള്‍, കൂത്രപ്പള്ളി), സിയോണ സുബിന്, റോസ് റസിഡന്‍ഷ്യല്‍ സീനിയര്‍ സെക്കണ്ടറി, ചന്ദനപ്പള്ളി, കൃഷ്ണശ്രീ, സെന്റ് ഗ്രിഗോറിയോസ് സീനിയര്‍ സ്കൂള്‍ കൈപ്പട്ടൂര്‍, പത്തനംതിട്ട, അതിഥി രാജേഷ്, ഹോളിഏഞ്ചല്‍സ് ഇഎംഎല്‍പി സ്കൂള്‍, മണലാടി,
സാഞ്ചീസ് അജീഷ്, ഹോളി ഏഞ്ചല്‍ ഇഎംഎല്‍പി മണലാടി, ആറ്റൂര്‍, ആഞ്ജലീന സെറാഫിന് സന്തോഷ,് സെന്റ് ജെബിസി എല്‍പി എസ് ആളൂര്‍, തൃശൂര്‍, ഫാത്തിമ, സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം പട്ടാമ്പി പാലക്കാട്, ആന്‍ലിയ ലിബിന്, സാവന്ന എഡ്വിന്, വിഹാന് വിന്ദീപ്, അന്വിന് എ.എസ്, (എല്ലാവരും സെന്റ് മേരീസ് സിബിപിഎസ്, കോട്ടേക്കാട്) അജിത്ര വിജയ് ആന്മരിയ, നിരഞ്ജന കിരണ്‍, ആരാധ്യ കൃഷ്ണ, ലിജിന്‍ ലിന്സണ് (എല്ലാവരും സെന്റ് മാത്യൂസ് നഴ്സറി, കുച്ചപുറം).
DCL (Deepika Children’s League)
തൊടുപുഴ: പ്രവിശ്യാ ഡി.സിഎൽ ടാലൻറ് ഫെസ്റ്റ് തൊടുപുഴ ഡി പോൾ പബ്ലിക് സ്കൂളിൽ നടത്തി. 627 പോയിന്റോടെ തൊടുപുഴ മേഖല ഓവറോൾ നേടി. മൂലമറ്റം മേഖല ഫസ്റ്റ് റണ്ണറപ്പും കരിമണ്ണൂർ മേഖല സെക്കൻഡ് റണ്ണറപ്പും കരസ്ഥമാക്കി.
സമാപന സമ്മേളനത്തിൽ പ്രവിശ്യാ കോ- ഓർഡിനേറ്റർ റോയ് ജെ കല്ലറങ്ങാട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു . സംസ്ഥാന പ്രോഗ്രാം കോ- ഓർഡിനേറ്റർ എബി ജോർജ് അധ്യക്ഷത വഹിച്ചു.
ശാഖാ ഡയറക്ടർ ബിന്ദു ജോസഫ്, കുരുവിള ജേക്കബ്, ജ്യോൽസന ജോസ് എന്നിവർ പ്രസംഗിച്ചു. ശാഖാ ഡയറക്ടർമാരും പ്രവിശ്യാ, മേഖലാ ഭാരവാഹികളും നേതൃത്വം നൽകി.
DCL (Deepika Children’s League)
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
""With Him I cannot fail, without Him I cannot succeed'' അവൻ കൂടെയുള്ളുപ്പോൾ എനിക്കു പരാജയമില്ല, അവനെക്കൂടാതെ എനിക്കു വിജയവുമില്ല.'' ""ലോകരക്ഷകനായ യേശുക്രിസ്തുവിന് തന്റെ ജീവിതത്തിലുള്ള സ്വാധീനത്തെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കൺ പറഞ്ഞ ഈ വിഖ്യാത വാക്യം എന്റെ ജീവിതത്തിലും ശരിയാണ്'' എന്നു പറഞ്ഞ്, അതിമനോഹരമായ ഒരു ക്രിസ്മസ് സന്ദേശം നല്‍കുകയായിരുന്നു, പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് ഐഎഎസ്!
2025 ഡിസംബർ 13-ന് കോൽക്കത്തയിൽ ഗവർണറുടെ ഓഫീസായ ലോക്ഭവനിൽ നടന്ന ക്രിസ്തുമസ് ആഘോഷത്തിലാണ് ബഹുമാനപ്പെട്ട ഗവർണർ ഈ സന്ദേശം നല്‍കിയത്. മികച്ച മതസൗഹാർദപ്രവർത്തനങ്ങൾക്ക് ഡൽഹി ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ റവ. ഡോ. ഫാ. റോബി കണ്ണൻചിറ സിഎംഐയ്ക്ക് ഗവർണേഴ്സ് എക്സലൻസ് അവാർഡ് നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
2025 വർഷങ്ങൾക്കു മുന്‍പുള്ള ഒരു ഡിസംബർ മാസത്തിൽ തുടങ്ങിയതാണ്, തന്നിൽ വിശ്വസിക്കുന്നവരുടെയെല്ലാ ജീവചരിത്രമെഴുതിക്കൊണ്ടുള്ള ക്രിസ്തുവിന്റെ ഈ വിശ്വയാനം. ആ മഹാപിറവിയുടെ ദ്വിസഹസ്രാബ്ദരജത ജൂബിലി വർഷത്തിലെ ക്രിസ്മസ് അനുഭവങ്ങളിലലിയുകയാണ് ഇന്നു ലോകം! ലോകത്തെ ഏറ്റവും സ്വാധീനിച്ച മഹാത്മാക്കളുടെയെല്ലാംതന്നെ ജീവിതത്തെ വഴിനടത്തിയത് ക്രിസ്തുവാണ്.
ലോകം മുഴുവനുമുള്ള ക്രിസ്തുമത വിശ്വാസികൾക്ക്, ക്രിസ്മസ് അവരുടെ വിശ്വാസത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളുംകൊണ്ട് നിറഞ്ഞതാണ്. എന്നാൽ മറ്റെല്ലാവർക്കും ക്രിസ്തുവിന്റെ പിറന്നാൾദിനം, ലോകചരിത്രത്തിലെ ആനന്ദപൂരിതമായ ഒരു സുപ്രധാന സംഭവമാണ്. കാരണം, ലോകചരിത്രം സ്വന്തം ജന്മദിനത്തിനു മുന്‍പ്, ശേഷം എന്നിങ്ങനെ വിഭജിച്ചിട്ടുള്ളത് യേശുക്രിസ്തു മാത്രമാണ്.
ക്രിസ്തുവിനു മുന്‍പ് എന്നു സൂചിപ്പിക്കാൻ ബി.സി. എന്നും ക്രിസ്തുവിനുശേഷം എന്നു സൂചിപ്പിക്കാൻ എ.ഡി. എന്നുമാണ് നാം ഉപയോഗിക്കുന്നത്. B.C. എന്നാൽ, Before Christ - ക്രിസ്തുവിനു മുന്‍പ് എന്നും , AD എന്നാൽ, Anno Domini (ലാറ്റിൻ വാക്ക്) - In the year of Our Lord - "നമ്മുടെ കർത്താവിന്റെ വർഷത്തിൽ' എന്നുമാണ് വിശദീകരണം.
ഏറ്റവും കൗതുകകരമായ കാര്യം, ഈ ബി.സി.യും എ.ഡി.യും നമ്മുടെയും ജീവിതത്തിൽ സംഭവിക്കാം എന്നതാണ്. ക്രിസ്തുവിൽ ഞാൻ വിശ്വസിക്കുന്ന നിമിഷത്തിൽ, ക്രിസ്തുവിന്റെ സുവിശേഷമൂല്യങ്ങൾ എന്റെ വഴിയും വിളക്കുമാകുന്ന നിമിഷത്തിൽ, ക്രിസ്തു എന്നിൽ ജനിക്കുകയല്ലേ! അതെ! അപ്പോൾ മുതൽ എന്റെ ജീവിതത്തിന് ബി.സി. എന്നും എ.ഡി. എന്നും ഒരു കാലവിഭജനം ഉണ്ടാകുന്നുണ്ട്!
എന്റെ ബി.സി. എന്നാൽ ക്രിസ്തുവിനെ ഞാൻ അറിയുന്നതിനു മുന്‍പുള്ള കാലം! എന്റെ ജീവിതത്തിന്റെ എ.ഡി. എന്നാൽ, ക്രിസ്തുവിനോടൊപ്പമുള്ള എന്റെ ജീവിതകാലം. അതുകൊണ്ടാണ് ക്രിസ്തുവിന്റെ മലയിലെ പ്രസംഗത്തിലെ അഷ്ടഭാഗ്യങ്ങൾ തന്നെ ഏറെ സ്വാധീനിച്ചെന്ന് മഹാത്മാഗാന്ധിയും ക്രിസ്തുവിനെക്കൂടാതെ എനിക്ക് ഇതുവരെ വിജയം ഉണ്ടായിട്ടില്ല എന്ന് ഏബ്രഹാം ലിങ്കണും, അതുതന്നെ ആഹ്ലാദത്തോടെ ആവർത്തിക്കുന്ന ബംഗാൾ ഗവർണർ ബഹു. സി.വി. ആനന്ദബോസ് ഐഎസ്എസും പ്രഖ്യാപിക്കുന്നത്! നോക്കുക, ക്രിസ്തു എന്റെയും നിങ്ങളിൽ പലരുടെയും ജീവിത ചരിത്രകാരൻ ആയിക്കഴിഞ്ഞു.
കൂട്ടുകാരേ, പുൽക്കൂടും, നക്ഷത്രങ്ങളും, ബലൂണുകളും, കടുംചെമപ്പുടുപ്പും വെളുവെളെ തിളങ്ങുന്ന തൊപ്പിയുമെല്ലാംവച്ച ക്രിസ്മസ് പപ്പയും സമ്മാനങ്ങളും സ്നേഹസന്ദേശങ്ങളും ക്രിസ്മസ് ട്രീകളും ക്രിസ്മസ് കാർഡുകളും ക്രിസ്മസ് കേക്കുകളും ക്രിസ്മസ് കരോൾ ഗാനങ്ങളും നാടും വീടും മിന്നിത്തിളങ്ങുന്ന വൈദ്യുതി ദീപങ്ങളും വർണാഭമായ അലങ്കാരങ്ങളും എല്ലാറ്റിനും മുകളിൽ ഒഴുകിപ്പരക്കുന്ന ക്രിസ്മസ് പ്രാർത്ഥനകളും എല്ലാം ക്രിസ്തുവിന്റെ ജീവാംശമുള്ള ദൃശ്യവിന്യാസങ്ങളാണ്.
അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വവും ഭൂമിയിൽ സന്മനസുള്ളവർക്കു സമാധാനവും ശാന്തിയും പകരുന്ന ക്രിസ്മസിന്റെ മംഗളങ്ങളും പ്രാർത്ഥനകളും എല്ലാ കൂട്ടുകാർക്കും നേരുന്നു!
ആശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
പാലാ : മേരി മാതാ പബ്ലിക് സ്കൂളിൽ നടന്ന ഡിസിഎൽ പാലാ മേഖല ടാലന്റ് ഫെസ്റ്റിൽ എൽപി, യുപി വിഭാഗങ്ങളിൽ ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ പാലാ മേരി മാതാ പബ്ലിക് സ്കൂളും ജേതാക്കളായി.
എൽ.പി വിഭാഗത്തിൽ സേക്രഡ് ഹാർട്ട് എൽ.പി സ്കൂൾ രാമപുരം, മേരി മാതാ പബ്ലിക് സ്കൂൾ പാലാ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയപ്പോൾ യുപി വിഭാഗത്തിൽ മേരി മാതാ പബ്ലിക് സ്കൂൾ പാലായും സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ കടനാടും രണ്ടും മൂന്നു സ്ഥാനങ്ങൾക്ക് അർഹരായി ഹൈസ്കൂൾ വിഭാഗത്തിൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂൾ ചേർപ്പുങ്കൽ, സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ കടനാട് എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി .
പാലാ മേരി മാതാ പബ്ലിക് സ്കൂളിൽ നടന്ന ടാലന്റ് ഫെസ്റ്റ് പാലാ രൂപത ഡിഎഫ്സി ഡയറക്ടർ ഫാ.ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്സി എഫ്സിസി അധ്യക്ഷത വഹിച്ചു. പാലാ മേഖല ഓർഗനൈസർ ജയ്സൺ ജോസഫ്, ഡിഎഫ്സി രൂപത സെക്രട്ടറി വി.ടി ജോസഫ്,ഡിസിഎൽ പ്രവിശ്യ ഡെപ്യൂട്ടി ലീഡർ ശ്രേയ എസ്. നായർ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് വിവിധ സ്റ്റേജുകളിലായി എൽ.പി,യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ പ്രസംഗം,ലളിതഗാനം, കവിത രചന,കഥാരചന ഉപന്യാസം, ഡി സിഎൽ ആന്തം, ലഹരി വിരുദ്ധ ഗാനം എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തി. വിജയികൾക്ക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്സി, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ മെൽബിൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
DCL (Deepika Children’s League)
മേരികുളം: ഡിസിഎൽ കട്ടപ്പന മേഖലാ ടാലന്റ് ഫെസ്റ്റ് മേരികുളം മരിയൻ പബ്ലിക് സ്കൂളിൽ നടന്നു. സ്കൂൾ മാനേജർ ഫാ. വർഗീസ് കുളമ്പള്ളിൽ കലോത്സവം ഉദ്ഘാടനം ചെയ്തു.
പ്രവിശ്യാ കോർഡിനേറ്റർ എം വി. ജോർജ്കുട്ടി അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനത്തിൽ ഫാ. ജോസഫ് കളപ്പുരക്കൽ, ഫാ. ജെയ്സൺ ചെരിവുപറമ്പിൽ എന്നിവർ സമ്മാനദാനം നിർവഹിച്ചു.
ഹൈസ്കൂൾ വിഭാഗത്തിൽ മേരികുളം സെന്റ് മേരീസ് ഹൈസ്കൂളും എൽ.പി. യു.പി. വിഭാഗങ്ങളിൽ മരിയൻ പബ്ലിക് സ്കൂളും ചാമ്പ്യൻമാരായി.
മേഖലാ ഓർഗനൈസർ ടോം കണയങ്കവയൽ, ഭാരവാഹികളായ ഡിയ തോമസ്, ലിൻസൺ ജോസഫ്, സെബിൻ പോൾ, അപർണ ടി. മോഹൻ, ലിയോൺ സിജോ, നോറ ജോസ്മോൻ, എയ്ബൽ അനീഷ്, അരുണിമ ദിലീപ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. മേഖലയിലെ വിവിധ സ്കൂളുകളിൽ നിന്ന് നാനൂറോളം പ്രതിഭകൾ മത്സരങ്ങളിൽ പങ്കെടുത്തു.
DCL (Deepika Children’s League)
സ്നേഹമുള്ള ഡിസിഎൽ കൂട്ടുകാരേ,
""എല്ലാവരും ഉണ്ണാനിരുന്നില്ലേ? എത്ര നേരമായി നിന്നെ ഒരുമിച്ചുണ്ണാൻ വിളിക്കുന്നു? ഒന്നു വന്നിരിക്കു മോനേ...''"എനിക്കു വേണ്ടെന്ന് ഞാനെത്ര തവണ പറയുന്നു! എനിക്കു വണ്ണം കൂടാതിരിക്കാൻ ഞാൻ ഡയറ്റാ... എന്റെ ക്ലാസിലെ പലരും ഡയറ്റ് നോക്കുന്നുണ്ട്.'' മുറിക്കുള്ളിൽനിന്ന് അരുൺ ഉറക്കെ പറഞ്ഞു.""ഓ പിന്നെ... എട്ടാംക്ലാസിൽ പഠിക്കുന്നവനാണ് ഡയറ്റ് നോക്കുന്നത്. ശരീരം വളരുന്ന പ്രായത്തിൽ, നല്ല ഭക്ഷണം കഴിക്കണം. അതും സമയത്തു കഴിക്കണം. വീട്ടിൽ എല്ലാവരും സാധിക്കുന്നിടത്തോളം ഒന്നിച്ചു കഴിക്കുകയും വേണം!'' ഉറച്ച ശബ്ദത്തിൽ അച്ഛൻ നയം വ്യക്തമാക്കി.ഉച്ചകഴിഞ്ഞ് കളിക്കാനായി പുറത്തുപോയ അരുൺ, നേരം നന്നായി ഇരുട്ടിയതിനുശേഷമാണ് വീട്ടിൽ കയറിവന്നത്.
മൊബൈൽഫോണുമായി മുറിയിലേക്കു കയറിയ അരുൺ അത്താഴം കഴിക്കാനും ഇറങ്ങിവന്നില്ല. അമ്മ വീണ്ടും വീണ്ടും വിളിച്ചുകൊണ്ടേയിരുന്നു. അവൻ ദേഷ്യത്തോടെ നോ പറഞ്ഞുകൊണ്ടുമിരുന്നു.ഒരു ദിവസം രാവിലെ അരുൺ എഴുന്നേറ്റത് വലിയ വായിൽ നിലവിളിച്ചുകൊണ്ടാണ്. വയർപൊത്തിക്കരയുന്ന അവന് വലിയ വയറുവേദനയായിരുന്നു! അച്ഛന്റെ കൂടെആശുപത്രിയിലെത്തി. പരിശോധന കഴിഞ്ഞ് ഡോക്ടർ പറഞ്ഞതുകേട്ട് അച്ഛൻ ഞെട്ടി! അരുണിന്റെ പാൻക്രിയാസിനു നീരുണ്ട്.
ബയോപ്സിക്കു വിടണം.അരുണിന്റെ ആമാശയവും ഉദരത്തിലെ മറ്റ് അവയവങ്ങളും മലിനമാണത്രേ! പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നുണ്ടല്ലേ'' എന്ന ചോദ്യത്തിന് "ഇല്ല' എന്ന് അച്ഛനും "യേസ് സാർ' എന്ന് അരുണും പറഞ്ഞു. കളിക്കാനാണെന്നും പറഞ്ഞ് വീട്ടിൽനിന്നുമിറങ്ങുന്നവൻ പണക്കാരുടെ മക്കളോടൊപ്പം ഹോട്ടലുകളിലും ബേക്കറികളിലും കോഫിഹൗസുകളിലും സ്ഥിരമായി കയറി ജങ്ക് ഫുഡിന്റെ അടിമായി മാറിയിരുന്നു!വീട്ടിലെ ഭക്ഷണത്തിന് രുചിയില്ല എന്ന് എന്നും പരാതിയാണ്. കാരണം ഹോട്ടൽ - ബേക്കറി ഭക്ഷണത്തിന്റെ ഉമാമിയാണ് എന്ന് ഡോക്ടർ പറഞ്ഞു.
കൂട്ടുകാരേ, നിങ്ങളും ഈ ഉമാമിയുടെ അടിമകളാണോ? ഉമാമി എന്ന ജപ്പാൻ വാക്കിന് കൊതിപ്പിക്കുന്ന രുചി എന്നാണർത്ഥം. തക്കാളി, പനീർ, മട്ടൻ, ചിക്കൻ, മത്സ്യം, കൂൺ, കടൽ പായൽ എന്നിവയിൽനിന്നു ലഭിക്കുന്ന സ്വാഭാവികമായ ഉമാമി ആരോഗ്യത്തിന് നല്ലതാണ്.എന്നാൽ, രുചികൂട്ടാനായി മോണോ സോഡിയം ഗ്ലൂറ്റാമേറ്റ് (MSG) എന്ന അജിനോമോട്ടോ ചേർത്തുണ്ടാക്കുന്ന "ഉമാമി'യുടെ അടിമകളാണ് നമ്മുടെ കഥയിലെ അരുണും കൂട്ടുകാരിൽ ഒട്ടേറെപ്പേരും!ഇന്നു കുട്ടികളും യുവജനങ്ങളും മാത്രമല്ല, മുതിർന്നവരും എം.എസ്.ജിയിലൂടെ നിർമിക്കുന്ന ഉമാമിക്ക് അടിമകളാണ്. നമ്മുടെ വീട്ടിലുണ്ടാക്കുന്ന നാടൻ ഭക്ഷണം ഇന്നാർക്കും വേണ്ട. ഭക്ഷണം ഇന്നു ഹോട്ടലിലാണ് എന്നു പറയുന്പോഴേ, നാവിൽ വെള്ളം ഉണർത്താൻ അജിനോമോട്ടോയുടെ ഉമാമിക്കു കഴിവുണ്ട്!
നൂഡിൽസ്, ഫ്രൈഡ് ചിക്കൻ, ബർഗർ പാറ്റീസ്, ഫ്രോസൻ മോമോസ്, ഷവർമ്മ തുടങ്ങയ എല്ലാ ഇറക്കുമതി ഭക്ഷണത്തിലും എം.എസ്.ജിയും കൃത്രിമ രുചിയും, വിഷമയമായ നിറങ്ങളുടെ പൊടികളും ആസിഡും എല്ലാം അമിതമായ അളവിൽ ചേർക്കുന്നുണ്ട്.ചിപ്സ്, ലെയ്സ്, കുർക്കുറെ, നാച്ചോസ്, ചീസ്ബോൾസ്, പഫ്സ്, പാനിപൂരി മസാലകൾ, പോപ്കോൺ തുടങ്ങി കുട്ടികൾ ആർത്തിയോടെ ഭക്ഷിക്കുന്ന സാധനങ്ങളിലെല്ലാം അത്യന്തം അപകടകരമായ കൃത്രിമ ഫ്ലേവറുകളും ആസിഡുകളും എം.എസ്.ജിയും ചേർക്കുന്നുണ്ട്.
നമ്മുടെ നാടൻ ചോറും കറികളും നാടൻ കോഴിയും കപ്പയും ബീഫും അപ്പവും മുട്ടയും പുട്ടും കടലയും ചെണ്ടക്കപ്പയും കാന്താരിമുളകും ഉള്ളിച്ചമ്മന്തിയുമൊക്കെ കഴിച്ച്, നല്ല കല്ലുമസിലുമായി കല്ലിനോടും മണ്ണിനോടും പടവെട്ടി വളർന്ന കേരംതിങ്ങുന്ന ഈ കേരളനാടിന്റെ തനതുഭക്ഷണശൈലികളും രുചിക്കൂട്ടുകളുമൊക്കെ, കുഴിമന്തിയുടെ കുഴിയിലിട്ടു മൂടുന്നതാരാണ്?കൂട്ടുകാരേ, ഭക്ഷണം ഒരു സംസ്കാരമാണ്. ഓരോ നാടിനുമുണ്ട് സ്വന്തമായ ഒരു ഭക്ഷണസംസ്കാരചരിത്രം! അതിനാൽ, നമുക്കു വീട്ടിലെ ഭക്ഷണം കഴിച്ചു വളരാം. അരുണിനേപ്പോലെ, പല കൂട്ടുകാർക്കും വീട്ടിലിരുന്ന് അച്ഛനുമമ്മയും പറയുന്നതിന് ഒരു വിലയുമില്ല.
വയറും തിരുമ്മി, ആശുപത്രിയിൽ ചെല്ലുന്പോൾ ഡോക്ടർ പറഞ്ഞാലേ സത്യം മനസിലാകൂ!നമുക്കു വീട്ടിൽ ഭക്ഷണവും ഭാഷണവും മതി എന്നു പറയാം. അമ്മക്കറികളുടെ രുചിയും ആവിപാറുന്ന ചോറിലൊരുതുള്ളി എണ്ണയുമുപ്പും പുരട്ടി, അമ്മ വാരിത്തരുന്ന ചോറുരുളകളുടെ അരുളുകളും നമ്മുടെ ആരോഗ്യത്തിന്റെ നിയമാവലിയാകട്ടെ
ആശംസകളോടെ, സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
അഞ്ഞൂറിലേറെ കുട്ടിപ്പപ്പാമാർ ആടിത്തിമിർത്ത പുതിയ ക്രിസ്മസ് ഗാനവുമായി ദീപിക മ്യൂസിക് ചാനൽ കവാടം തുറന്നു! ഡിസംബർ മാസത്തിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് ആരവമുയർത്താനാണ് "ഉണ്ണീശോ' എന്ന മ്യൂസിക് ആൽബം ഒരുക്കിയത്.
ഡിസിഎൽ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സിഎംഐയുടെ രചനയ്ക്ക് മനോഹരമായ സംഗീതം നൽകിയത് പ്രശസ്ത സംഗീത സംവിധായകൻ ഫാ. ആന്റണി ഉരുളിയാനിക്കൽ സിഎംഐ ആണ്. കാരൾഗാനമത്സരത്തിന് ഉതകുന്ന ഈ ഗാനം ആലപിച്ചത് യുവഗായകരിൽ പ്രമുഖനായ ഫാ. പ്രിൻസ് പരത്തിനാൽ സിഎംഐ ആണ്.
കുട്ടികൾക്കും യുവജനങ്ങൾക്കും ആടിപ്പാടാൻ പ്രചോദിപ്പിക്കുന്ന പശ്ചാത്തലസംഗീതം നൽകിയത് നോർബർട്ട് അനീഷ് ആന്റോയും മനോഹരമായ വീഡിയോ ചെയ്തത് ഫിലിം ഡയറക്ടർ ഫെലിക്സ് ജോസഫുമാണ്.
മൂവാറ്റുപുഴ ഹോളിമാഗി ഇടവക വികാരി ഫാ. മാനുവൽ പിച്ചളക്കാട്ടിന്റെ നേതൃത്വത്തിൽ അഞ്ഞൂറിലധികം കുട്ടികളാണ് ക്രിസ്മസ് പപ്പാമാരായി ആടിപ്പാടിയത്. "ഉണ്ണീശോ' എന്ന ഗാനമുൾപ്പെടെയുള്ള മൂന്നു ക്രിസ്മസ് ഗാനങ്ങളാണ് ഡിസിഎൽ ക്രിസ്തുമസ് കാരൾ മത്സരത്തിനായി നൽകുന്നത്. Deepikamusicofficial എന്ന യു ട്യൂബ് ചാനലിലാണ് ഉണ്ണീശോ ഗാനം ലഭ്യമാകുന്നത്.
ക്രിസ്മസ് കരോള്‍ വീഡിയോ ചലഞ്ച്
ഡിസിഎല്‍ കുട്ടികളുടെ ദീപിക കരോള്‍ഗാന മത്സരത്തിന് തന്നിരിക്കുന്ന മൂന്നുപാട്ടുകളില് ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാം. പാട്ടുകളുടെ കരോക്കെകള്‍ ഡിസിഎല്‍ ദീപിക യൂട്യൂബ് ചാനലില്‍ ലഭ്യമാണ്. കരോക്കെ വീഡിയോയുടെ ഡിസ്ക്രിപ്ഷനില്‍ ഗാനത്തിന്റെ യൂട്യൂബ് ലിങ്കുകളും കൊടുത്തിട്ടുണ്ട്. നിങ്ങളുടെ വീഡിയോകള്‍ ഡിസംബര്‍ 30-ന് മുമ്പ് 9349599181 എന്ന നമ്പറില്‍ അയയ്ക്കുക. ഒന്നാം സമ്മാനം-5000 രൂപ, രണ്ടാം സമ്മാനം-3000രൂപ, മൂന്നാം സമ്മാനം-2000 രൂപ
പുല്‍ക്കൂട് വീഡിയോ ചലഞ്ച്
സ്കൂളുകൾ, പള്ളികള്‍ (കുട്ടികളുടെ പങ്കാളിത്തത്തോടെ) എന്നിങ്ങനെ രണ്ടു കാറ്റഗറികളിലാണ് പുല്‍ക്കൂട് വീഡിയോ ചലഞ്ച് മത്സരം നടത്തുന്നത്. പുല്‍ക്കൂട് തയാറാക്കുന്നതിന്റെയും കൂട്ടായ്മയുടെയും പുല്‍ക്കൂടിന്റെയും വീഡിയോ ഡിസിഎല്‍ ദീപിക യുട്യൂബ് ചാനലില്‍ നല്‍കിയിരിക്കുന്ന ‘പുലരിമഴ' എന്ന ഗാനത്തിനൊപ്പം എഡിറ്റു ചെയ്ത് 7034330390 എന്ന നമ്പറിലേക്ക് വാട്സാപ്പില്‍ അയയ്ക്കാം.
വീഡിയോ അയയ്ക്കേണ്ട അവസാന തീയതി ജനുവരി 10. ഒന്നാം സമ്മാനം-5000 രൂപ, രണ്ടാം സമ്മാനം-3000രൂപ, മൂന്നാം സമ്മാനം-2000 രൂപ.
DCL (Deepika Children’s League)
കലയന്താനി : ഡി സി എൽ കലയന്താനി മേഖലാ ടാലൻറ് ഫെസ്റ്റ് സെന്റ് ജോർജ് എച്ച് എസ് എസിൽ നടത്തി .
ഹെഡ്മാസ്റ്റർ ഫാ . ആന്റണി പുലിമലയിൽ ഉദ്ഘാടനം ചെയ്തു . മേഖലാ ലീഡർ ജോസിയ ജോസ് അധ്യക്ഷത വഹിച്ചു .ഡയറക്ടർ ദീപ വർഗീസ് , പ്രവിശ്യാ ട്രഷറർ ജ്യോൽസന ജോസ് എന്നിവർ പ്രസംഗിച്ചു .
261 പോയിൻറ്റോടെ കലയന്താനി സെന്റ്ജോർജ് ഓവറോൾ കിരീടം നേടി . വെട്ടിമറ്റം വിമല പബ്ലിക് സ്കൂൾ ഫസ്റ്റ് റണ്ണർ അപ്പ് കരസ്ഥമാക്കി . മീൻമുട്ടി മാർ മാത്യൂസ് യു.പി സ്കൂളാണ് സെക്കൻഡ് റണ്ണർ അപ്പ് .
DCL (Deepika Children’s League)
തൊടുപുഴ : ദീപിക ബാലസഖ്യം തൊടുപുഴ പ്രവിശ്യാ ഡിസിഎൽ ടാലന്റ് ഫെസ്റ്റ് ശനിയാഴ്ച രാവിലെ 9 മുതൽ തൊടുപുഴ ഡി പോൾ പബ്ലിക് സ്കൂളിൽ നടക്കും.
തൊടുപുഴ പ്രവിശ്യയിൽപ്പെട്ട 7 മേഖലകളിലെ മത്സരങ്ങളിൽ വിജയിച്ച പ്രതിഭകൾ 11 വേദികളിലായി മാറ്റുരയ്ക്കും.
എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണ് മത്സരം. പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ ഗാനം, ചെറുകഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിലാണ് മത്സരം. പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ്. ജെ . കല്ലറങ്ങാട്ട്, മേഖല ഓർഗനൈസർമാർ തുടങ്ങിയ വർ നേതൃത്വം നല്്കും.
DCL (Deepika Children’s League)
വെറും ഒരുകുപ്പി പാൽ
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
ഗ്രാമത്തിലെ ഒട്ടേറെപ്പേർ സന്ദർശിക്കുന്ന ഒരു കടയായിരുന്നു അയാളുടേത്. പാലും മുട്ടയും ബട്ടറും ഇറച്ചിയും ചീസും ആ കടയിൽ കിട്ടുമായിരുന്നു. നല്ല ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കളായതിനാലാണ് ഗ്രാമത്തിലെല്ലാവരുംതന്നെ ആ കടയിൽ എത്തിയിരുന്നത്. ഒരു സായാഹ്നം. കടയുടെ ഉള്ളിൽ ആളു കുറഞ്ഞപ്പോൾ കടയുടമ ഒരു സിഗരറ്റു വലിച്ച് അതിന്റെ കുറ്റി നിലത്തേയ്ക്കിട്ടതാണ്. കടലാസും മറ്റും ഇട്ടിരുന്ന വേസ്റ്റ് ബോക്സിലേയ്ക്കാണ് സിഗരറ്റ് കുറ്റി വീണത്. പെട്ടെന്നാണതു സംഭവിച്ചത്.
ഫാനിന്റെ കാറ്റേറ്റ് സിഗരറ്റിന്റെ തീ കടലാസുകളിലേയ്ക്ക് പടർന്നു. തീയും പുകയും ഉയരുന്നതു കണ്ടപ്പോൾ കടയുടമ അലറിക്കൊണ്ട് വെള്ളം വച്ചിരുന്ന ജാറിനടത്തേക്കോടി. നോക്കിയപ്പോൾ ജാറുകളിൽ ഒരു തുള്ളി വെള്ളം പോലുമില്ല. അയാൾ ബക്കറ്റുമെടുത്തുകൊണ്ട് പുറത്തേയ്ക്കോടി. സഹായത്തിനായി നിലവിളിച്ചു. എന്നാൽ ആൾക്കാർ ഓടിക്കൂടിയപ്പോഴേയ്ക്കും തീ ആളിപ്പടർന്നിരുന്നു. ഫയർഫോഴ്സ് എത്തി തീ കെടുത്തുന്പോൾ അയാളുടെ കടയിൽ ഒന്നും ബാക്കിയുണ്ടായിരുന്നില്ല.
തലയിലും വയറിലും കാലിലും പൊള്ളലും മുറിവുമേറ്റ് നിലവിളിച്ചുകൊണ്ടിരുന്ന അയാളോട് ഒരു ഫയർഫോഴ്സുകാരൻ ചോദിച്ചു, ""എന്തുകൊണ്ട് തീ ചെറുതായി കത്തിത്തുടങ്ങിയ സമയത്ത് നിങ്ങൾക്ക് അത് കെടുത്താൻ കഴിഞ്ഞില്ല?'' ""അപ്പോൾ കടയിൽ വെള്ളമുണ്ടായിരുന്നില്ല.'' താടിക്ക് കൈത്താങ്ങ് കൊടുത്ത് അയാൾ വിതുന്പിക്കരഞ്ഞു. ""നിങ്ങൾ പാൽ വിൽക്കുന്ന ആളല്ലേ, കടയിൽ പാൽ ഉണ്ടായിരുന്നില്ലേ. വെറും ഒരുകുപ്പി പാലുകൊണ്ട് തുടക്കത്തിലേ ചെറിയ തീ ഈസിയായി കെടുത്താമായിരുന്നില്ലേ?'' അയാൾ വീണ്ടും നിലവിളിച്ചുകൊണ്ട് പറഞ്ഞു. ""ഞാനെന്തൊരു വിഡ്ഢിയാണ്, പാൽ വിലകൊടുത്തു വാങ്ങുന്നതുകൊണ്ട് അത് ഒഴിച്ചുകളയരുത് എന്നു ഞാൻ തീരുമാനിച്ചു! വെള്ളംകൊണ്ടു തീ കെടുത്താമെന്നു കരുതി. ഒരു കുപ്പി പാലിനു വിലയായി എന്റെ കടയും ജീവിതവും കൊടുക്കേണ്ടി വന്നല്ലോ?''
കൂട്ടുകാരേ, നമ്മളിൽ ചിലർ ഇങ്ങനെയാണ്. സൂചികൊണ്ടെടുക്കേണ്ടത് തൂന്പകൊണ്ടെടുക്കും. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കില്ല. വെറുതെ വച്ചു താമസിപ്പിക്കും. നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങൾക്കും കാരണങ്ങളുണ്ട്. ചില സമയത്ത് ചില തെറ്റായ തീരുമാനങ്ങളെടുക്കുന്നവർ മറ്റുള്ളവരുടെ മുന്നിൽ വെറുതെ വിഡ്ഢികളാകും. ഏതു തീരുമാനമെടുക്കാനും നമുക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ എടുക്കുന്ന തീരുമാനങ്ങളുടെ അനന്തരഫലത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ നമുക്ക് സ്വാതന്ത്ര്യമില്ല.
ഈ കട നമ്മുടെ ജീവിതമാണെന്നു സങ്കല്പിക്കുക. സിഗരറ്റുവലി, നമ്മുടെ തെറ്റായ ശീലമാണ്, വീഴ്ചകളാണ്. തുടക്കത്തിൽ തീ വളരെ ചെറുതാണ്. ഒരു കുപ്പി പാൽ ധാരാളം മതി തീ കെടുത്താൻ! ഈ "ഒരു കുപ്പി പാൽ' നമ്മുടെ അഡിക്ഷൻസും ഇഷ്ടങ്ങളുമാണ്. കടയ്ക്കും കടയിലെ എല്ലാ സാധനങ്ങൾക്കും വില കൊടുക്കാതെ നമ്മളും ചിലപ്പോൾ ഇത്തരത്തിലുള്ള പാൽകുപ്പിക്കുവേണ്ടി, കട കത്താൻ കാരണമാകാറുണ്ട്! അത് ആനമണ്ടത്തരമാണ്.
ഹൊ, അപ്പോൾ അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ... അയാളെ കാണാൻ പോയില്ലായിരുന്നെങ്കിൽ, അത് ഞാൻ തിന്നില്ലായിരുന്നെങ്കിൽ... ആ തീരുമാനമെടുത്തില്ലായിരുന്നെങ്കിൽ എന്നെല്ലാം ചിലപ്പോൾ നമ്മൾ ചിന്തിക്കും. സമയം കഴിഞ്ഞുള്ള വീണ്ടുവിചാരം കൊണ്ട് ഒരു കാര്യവുമില്ല. നളചരിതം ആട്ടക്കഥയിലെ ഉണ്ണായിവാര്യരുടെ വിഖ്യാത ചോദ്യം മറക്കാതിരിക്കാം.
""പാഥസാം നിചയം വാർന്നൊഴിഞ്ഞളവു സേതുബന്ധനോദ്യോഗമെന്തെടോ?''
വെള്ളം ഒഴുകിപ്പോയിട്ട് അണകെട്ടാൻ ശ്രമിക്കുന്നതെന്തിനാണ്? ചെയ്യേണ്ടത് ചെയ്യേണ്ടപ്പോൾ ചെയ്യാതെ പിന്നീട് ദുഃഖിച്ചിട്ടെന്തുകാര്യം? നമ്മുടേത് ഉചിതമായ തീരുമാനങ്ങളായിരിക്കട്ടെ. അത് ഉചിതമായ സമയത്തു തന്നെയുമായിരിക്കട്ടെ
സ്നേഹപൂർവം
സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
പൊൻകുന്നം : ദീപിക ബാലസഖ്യം കോട്ടയം പ്രവിശ്യാ ടാലന്റ് ഫെസ്റ്റ് നവംബർ 29-ന് ശനിയാഴ്ച രാവിലെ 9.30 മുതൽ പൊൻകുന്നം എസ്.എച്ച്. യു.പി. സ്കൂളിൽ നടക്കും. കോട്ടയം, ചങ്ങനാശേരി, പാലാ, അരുവിത്തുറ, മണിമല, എരുമേലി, കാഞ്ഞിരപ്പള്ളി മേഖലകളിൽനിന്നും മേഖല മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ കുട്ടികളാണ് പ്രവിശ്യാമത്സരത്തിൽ പങ്കെടുക്കുന്നത്.
തൊടുപുഴ : ദീപിക ബാലസഖ്യം തൊടുപുഴ പ്രവിശ്യാ ഡിസിഎൽ ടാലന്റ് ഫെസ്റ്റ് ഡിസംബർ 6 ശനിയാഴ്ച രാവിലെ 9 മുതൽ തൊടുപുഴ ഡി പോൾ പബ്ലിക് സ്കൂളിൽ നടക്കുമെന്ന് പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ്. ജെ . കല്ലറങ്ങാട്ട് അറിയിച്ചു. തൊടുപുഴ പ്രവിശ്യയിൽപ്പെട്ട 7 മേഖലകളിലെ മത്സരങ്ങളിൽ വിജയിച്ച പ്രതിഭകൾ 11 വേദികളിലായി മാറ്റുരയ്ക്കും.
പൊതു നിർദേശങ്ങൾ
എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണ് മത്സരം. പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ ഗാനം, ചെറുകഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിലാണ് മത്സരം.
ഡിസിഎൽ ആന്തം, ലഹരിവിരുദ്ധഗാനം എന്നിവ ഒഴികെ എല്ലാ മത്സരങ്ങളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിരിക്കും. ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് രചനാമത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുകയില്ല. ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ സംഘഗാനം മത്സരങ്ങളിൽ ഏഴു പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. കരോക്കെ ഉണ്ടായിരിക്കുന്നതല്ല.
പ്രസംഗത്തിന് എൽപി വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 5 മിനിറ്റുമായിരിക്കും സമയം.
വിഷയം - ഹൈസ്കൂൾ: (1) ഡിജിറ്റൽ സാധ്യതകൾ ജീവിത വിജയത്തിന്, (2) ഇന്ത്യയ്ക്കുവേണ്ടത് മതസൗഹാർദമോ, മതേതരത്വമോ, (3) നാട്ടിൽനിൽക്കാം, നാടിനെ നിലനിർത്താം
യു.പി. വിഭാഗം - (1) തകരാത്ത ജീവിതത്തിന് ഉറപ്പുള്ള കുടുംബബന്ധങ്ങൾ, (2) മയക്കുമരുന്നിൽ മരുന്നില്ല, മരണമാണ്
എൽപി വിഭാഗം - (1) വീട്ടുകാരറിയട്ടെ, എന്റെ കൂട്ടുകാരെ.
യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് മുകളിൽ കൊടുത്തിരിക്കുന്ന വിഷയങ്ങളിൽ, മത്സരസമയത്തു നറുക്കിട്ടു കിട്ടുന്ന വിഷയമാണ് പ്രസംഗിക്കേണ്ടത്. രചനാമത്സരങ്ങൾക്ക് ഒരു മണിക്കൂറായിരിക്കും സമയം.
DCL (Deepika Children’s League)
മേരികുളം: ഡിസിഎൽ കട്ടപ്പന മേഖലാ ടാലന്റ് ഫെസ്റ്റ് ഡിസംബർ 6 ശനിയാഴ്ച മേരികുളം മരിയൻ പബ്ലിക് സ്കൂളിൽ നടക്കും. രാവിലെ 9. 30 ന് സ്കൂൾ മാനേജർ ഫാ. വർഗീസ് കുളമ്പള്ളിൽ കലോത്സവം ഉദ്ഘാടനം ചെയ്യും.
പ്രവിശ്യാ കോ-ഓർഡിനേറ്റർ എം. വി. ജോർജ്കുട്ടി , മേഖല ഓർഗനൈസർ ടോം കണയങ്കവയൽ എന്നിവർ പ്രസംഗിക്കും. മേഖലയിലെ വിവിധ സ്കൂളുകളിൽ നിന്ന് അഞ്ഞൂറോളം പ്രതിഭകൾ പങ്കെടുക്കും
വിശദവിവരങ്ങൾക്ക് മേഖലാ ഓർഗനൈസർ ടോം കണയങ്കവയലിനെ സമീപിക്കുക. ( ഫോൺ: 9400671874).പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ ഗാനം, ചെറുകഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിലാണ് മത്സരം.
ഡിസിഎൽ ആന്തം, ലഹരിവിരുദ്ധഗാനം എന്നിവ ഒഴികെ എല്ലാ മത്സരങ്ങളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിരിക്കും. ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് രചനാമത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുകയില്ല. ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ സംഘഗാനം മത്സരങ്ങളിൽ ഏഴു പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. കരോക്കെ ഉണ്ടായിരിക്കുന്നതല്ല.
DCL (Deepika Children’s League)
അരുവിത്തുറ: സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ഡിസിഎൽ അരുവിത്തറ മേഖല ടാലന്റ് ഫെസ്റ്റിൽ എൽപി വിഭാഗത്തിൽ സെന്റ് പോൾസ് എൽ പി സ്കൂൾ വാകക്കാടും യു.പി വിഭാഗത്തിൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ചെമ്മലമറ്റവും ഹൈസ്കൂൾ വിഭാഗത്തിൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ അരുവിത്തുറയും ജേതാക്കളായി. മേഖലാ ഓർഗനൈസർ വി ടി ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മാസ്റ്റർ ജോബിൻ തോമസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
DCL (Deepika Children’s League)
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
മൂന്ന് ആറുകൾ ചേർന്ന് ഒരു പുഴയൊഴുകുന്ന മധ്യകേരളത്തിലെ ഒരു പട്ടണത്തിൽ കഴിഞ്ഞദിവസം ഒരു സംഭവം നടന്നു. ആ പുഴയുടെ ഓരം ചേർന്ന് അല്പം ഇടുങ്ങിയ ഒരു പാതയുണ്ട്. വലിയ ആൾസഞ്ചാരമില്ലാത്ത ആ വഴി, നഗരത്തിലെ കോളജിലും സ്കൂളുകളിലും പഠിക്കുന്ന ചില വിദ്യാർഥികളുടെയും യുവാക്കളുടെയും വിഹാര രംഗമാണ്. പ്രണയിക്കുന്നവരും പ്രണയം നടിച്ച് സഹപാഠിയെ ചൂഷണം ചെയ്യാൻ ആഗ്രഹിക്കുന്നവരും ഇണകളായി ഓടിയണയുന്ന സുരക്ഷിതകേന്ദ്രമായി ഈ വഴി മാറിയിട്ടുണ്ട്. സഹപാഠിയാവാം, ഫേസ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ പരിചയപ്പെട്ട അപരിചിതരാവാം. കുണുങ്ങിക്കുഴഞ്ഞും കുശലംപറഞ്ഞും പലപ്പോഴും പലരുടെയും കൗശലങ്ങളുടെ ഇരകളായും പല ആൺകുട്ടികളും പെൺകുട്ടികളും മാറുന്ന ഒരിടംകൂടിയാണ് പുഴക്കരയിലുള്ള ഈ പ്രണയപാത!
കഴിഞ്ഞദിവസം ഒരാൺകുട്ടിയും പെൺകുട്ടിയുംകൂടി ഈ പുഴക്കരപ്പാതയിലെ ഒരു മരച്ചോട്ടിലിരുന്ന്, പ്രണയ കേളികളാടുകയായിരുന്നു. അപ്പോൾ ഒരുപറ്റം കൊടുംവിഷമുള്ള കുളവികൾ പാഞ്ഞുവന്ന് പെൺകുട്ടിയെ കുത്തോടുകുത്ത്്! നീ എൻ ജീവനാണ്, പ്രാണനാണ് എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്ന ആൺകുട്ടി പെൺകുട്ടിയെ കുളവികൾക്കു കുത്താൻ കൊടുത്തിട്ട് സ്വന്തം പ്രാണനുംകൊണ്ടോടി രക്ഷപ്പെട്ടു! മാതാപിതാക്കളോ അധ്യാപകരോ അറിയാതെ കുട്ടികളിൽ പടരുന്ന ഇത്തരം പകർച്ചവ്യാധികൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പാണ് കുളവികൾ നടത്തിയത് എന്നാണ് രംഗം ദൂരെനിന്നു കണ്ടവർക്കു തോന്നിയത്.
പ്രിയ കൂട്ടുകാരേ, കുളവിക്കുത്തു കൊണ്ടവരല്ല, അത് കണ്ടവർ ഇതു പറഞ്ഞപ്പോൾ, ഇത് "കൊച്ചേട്ടന്റെ കത്തി'ലൂടെ എല്ലാ ഡിസിഎൽ കൂട്ടുകാരെയും അറിയിക്കണം എന്നെനിക്കു തോന്നി. എന്തായിരിക്കണം ഈ കത്തിന്റെ തലക്കെട്ട് എന്നു ചിന്തിച്ചു. രണ്ടു ശീർഷകങ്ങൾ മനസിൽ വന്നു. "കൗമാരത്തിന്റെ കൂത്തും കുളവിയുടെ കുത്തും' എന്നതാണ് ആദ്യംവന്നത്. എന്നാൽ, കാമുകൻ കാലുനാലും പറിച്ചോടുന്പോൾ ഒറ്റയ്ക്കുനിന്ന് നിലവിളിച്ചുകൊണ്ട്, മുഖത്തും തലയിലും കുളവിയുടെ കുത്തുകൊള്ളുന്ന ആ പെൺകുട്ടി ഒരു മകളാണല്ലോ എന്ന് ഞാനോർത്തു. അപ്പോൾ മകൾ സ്കൂളിൽനിന്നും വരുന്നതുംനോക്കി വീട്ടിൽ ഒരു പാവം അമ്മ കാത്തിരിപ്പുണ്ടാകുമല്ലോ എന്നും ഓർത്തു. മകൾക്ക് മുഖത്ത് കുളവിക്കുത്തു കിട്ടുന്പോൾ അമ്മയുടെ അകത്ത്, അമ്മയുടെ മനസിലും കുത്തുന്നുണ്ടാവുമല്ലോ. മകളുടെ ചതിയുടെയും സ്നേഹ രാഹിത്യത്തിന്റെയും ധിക്കാരത്തിന്റെയും കുളവികൾ... മാതാപിതാക്കളുടെ ഹൃദയത്തിലേക്ക് എന്നും ഇത്തരം കുളവികളെ അയയ്ക്കുന്ന മക്കളുടെ എണ്ണം കൂടിവരികയാണ് എന്ന് തോന്നിപ്പോകുന്നു...
അതിനാൽ, "കുളവി കുത്തി; മകളുടെ മുഖത്തും അമ്മയുടെ അകത്തും' എന്ന് ശീർഷകം കൊടുക്കാമെന്നു തീരുമാനിച്ചു. നിങ്ങൾക്ക് ഏതാണ് കൂടുതൽ ഉചിതമെന്നു തോന്നുന്നത്?
കൂട്ടുകാരേ, കൂട്ടുകാർ നിങ്ങൾക്കു വേണം, നല്ല സൗഹൃദബന്ധങ്ങൾ, സഹപാഠികളോടുള്ള അന്തസുള്ള ഇടപെടലുകൾ, സഹപ്രവർത്തനങ്ങൾ എല്ലാം നല്ല വ്യക്തിത്വവികാസത്തിന് ആവശ്യമാണ്. എന്നാൽ, സ്വന്തം നിലയും വിലയും മറന്ന്, കടമയും ഉത്തരവാദിത്തങ്ങളും പണവും ജീവിതലക്ഷ്യവും മറന്ന് മാതാപിതാക്കളറിയാതെ ചങ്ങാതിക്കെണികളിൽ സ്വയം കുരുക്കിയിടുന്നവർക്ക് പ്രതിരോധകുത്തിവയ്പുകൾ നൽകാൻ ചിലപ്പോൾ ദൈവംതന്നെ വിഷക്കുളവികളെ പറഞ്ഞുവിട്ടെന്നുവരും!
നമുക്ക് ഈ ജീവിതംതന്നത് ദൈവമാണ്. മാതാപിതാക്കളിലും അധ്യാപകരിലുംകൂടിയാണ് ഈ ദൈവം നമുക്കു പ്രത്യക്ഷപ്പെടുന്നത്. അതിനാൽ, മാതാപിതാക്കളുടെ വിയർപ്പിന്റെ വിലയുണ്ടു വളരുന്ന മക്കളാരും അവരറിയാതെ സ്വകാര്യബന്ധങ്ങളും സൗഹൃദങ്ങളും സൂക്ഷിക്കുന്നത് എങ്ങനെ ശരിയാകും? മാതാപിതാക്കളറിയാത്ത യാത്രകളും അപകടം വരുത്തും. അതിനാൽ, കള്ളംവെടിയാം, ഉള്ളം വെടിപ്പാക്കാം. കുളവിക്കൂടുകളിലേക്ക് വിനോദയാത്ര വേണ്ട.
ആശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
ഗാന്ധിജയന്തിയോടനുബന്ധിച്ച് ഡിസിഎല്ലുംകുട്ടികളുടെ ദീപികയും ചേര്‍ന്ന് സംഘടിപ്പിച്ച സംസ്ഥാനതല ഓണ്‍ലൈന്‍ പ്രസംഗമത്സരഫലം പ്രഖ്യാപിച്ചു.
എല്‍പി വിഭാഗത്തിൽ കോതമംഗലം മാലിപ്പാറ എഫ്.എം. യു.പി. സ്കൂളിലെ ക്രിസ്റ്റ ബിജോയും യുപി വിഭാഗത്തിൽ മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്കൂളിലെ ഗൗരി നന്ദയും, ഹൈസ്കൂൾ വിഭഗത്തിൽ തടിയൂർ , കാര്‍മല്‍ കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ജസ്ലിന് മറിയം റിജുവും ഒന്നാംസ്ഥാനം നേടി. മറ്റു വിജയികൾ
എൽപി വിഭാഗം - രണ്ടാം സമ്മാനം: വേദിക പ്രജുല്‍, പള്ളോട്ടി ഹില്‍ പബ്ലിക് സ്കൂള്‍, അഗസ്ത്യമൂഴി, മുക്കം കോഴിക്കോട്. മൂന്നാം സമ്മാനം: ഐറിന് ആന്‍ ജിജോ, സെന്റ് മേരിസ് എല്‍പിഎസ്, എടൂർ, കണ്ണൂര്‍.
എ പ്ലസ് നേടിയവര്‍: റിവിക ഷോണ്‍, ജീവാസ് സിഎംഐ സെന്‍ട്രല്‍ സ്കൂള്‍ ആലുവ, ശ്രീ ബാല, ക്ലയര്ജ്യോതി ഇ.എം.എല്‍.പി. സ്കൂള്‍ കണ്ണാറ, ദിയ ജയ്സൺ, സെന്റ് ഡോണ്‍ ബോസ്കോ ജി.എച്ച്.എസ്. കൊടകര, സെറാ സന മെഹറിന്, ഡി പോള്‍ തൊടുപുഴ, നഥാനിയേല്‍ ജേക്കബ് ജിജു, ലിറ്റില്‍ ഫ്ളവര്‍ എൽപിസ്കൂൾ, മുണ്ടാങ്കല്‍ പാലാ.
DCL (Deepika Children’s League)
ഡിസിഎല്ലും കുട്ടികളുടെദീപികയും ചേര്‍ന്ന് തയ്യാറാക്കിയ ഞങ്ങള്‍ ഇന്ത്യയുടെ സുഗന്ധം എന്ന ശിശുദിനഗാനത്തിന് ചുവടുവച്ച് കേരളത്തിലെ സ്കൂള്‍വിദ്യാര്‍ഥികള്‍. "കുട്ടികള്‍ ഞങ്ങള്‍ പൂ മൊട്ടുകളല്ലയോ പൊട്ടിവിടരട്ടെയീധരയിൽ...' എന്നു തുടങ്ങുന്ന ബാല്യത്തിന്റെ നന്മയുംനിറവും എല്ലാം ചേര്‍ത്തിണക്കിയ വരികള്‍ എഴുതിയത് കൊച്ചേട്ടന് ഫാ. റോയി കണ്ണന്‍ചിറ സിഎംഐ ആണ്.
ഇമ്പമൂറുന്ന ചടുലതാളത്തില്‍ ആര്‍ക്കും ഏറ്റുപാടാന്‍ തോന്നുംവിധം ഹൃദ്യമായ സംഗീതം നല്‍കിയത് ഫാ. ആന്റണി ഉരുളിയാനിക്കല്‍ സിഎംഐയും ഗാനം ആലപിച്ചത് ഓവിയാറ്റസ് അഗസ്റ്റിനും കൂട്ടരും ചേര്‍ന്നുമാണ്. ഡിസിഎല്ദീപിക യൂട്യൂബ് ചാനലിലാണ് ഈ ഗാനം അപ്ലോഡു ചെയ്തിരിക്കുന്നത്.
ഡിസിഎല്‍- കുട്ടികളുടെ ദീപിക അവതരിപ്പിക്കുന്ന ശിശുദിനം 2025 എന്ന വീഡിയോ ചലഞ്ചിന് ഈ ഗാനമാണ് സ്കൂളുകള്‍ ഉപയോഗിക്കേണ്ടത്. പാട്ടിനനുസരിച്ചുള്ള നൃത്തച്ചുവടുകള്‍ക്കൊപ്പം സ്കൂളിലെ ശിശുദിനാഘോഷം, ശിശുദിനറാലി എന്നിവയും വീഡിയോയില്‍ ഉള്‍പ്പെടുത്താം.
കെ.ജി, എല്‍.പി, യുപി, ഹൈസ്കൂള്‍ എന്നീ കാറ്റഗറികളിലായിരിക്കും മത്സരം. വിജയികൾക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കു ലഭിക്കും. ശിശുദിനാഘോഷം, നൃത്തം, ശിശുദിന റാലി എല്ലാം ഉള്‍പ്പെടുത്തിയ വീഡിയോ 9349599181 എന്ന വാട്സാപ്പ് നമ്പറിലേക്കോ kuttikalude deepika123@ gmail.com എന്ന ഇ-മെയില്‍ അഡ്രസ്സിലേക്കോ അയയ്ക്കേണ്ടതാണ്. ഈ വീഡിയോ DCL DEEPIKA യൂട്യൂബ് ചാനലില്‍ അപ്ലോഡു ചെയ്യും.
DCL (Deepika Children’s League)
പാലാ: ഡിസിഎൽ പാലാ മേഖല ടാലന്റ് ഫെസ്റ്റ് ശനിയാഴ്ച മേരി മാതാ പബ്ലിക് സ്കൂളിൽ നടക്കും. പ്രിൻസിപ്പൽ സിസ്റ്റർ ലിസ്സിയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.
മേഖല ഓർഗനൈസർ ജയ്സൺജോസഫ്, മേരി മാതാ പബ്ലിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ സിസ്റ്റർ മെൽബിൻ, അരുവിത്തറ മേഖല ഓർഗനൈസർ വി.ടി. ജോസഫ് എന്നിവർ പ്രസംഗിക്കും.
തുടർന്ന് വിവിധ സ്റ്റേജുകളിലായി പ്രസംഗം, ലളിതഗാനം, കഥാരചന, കവിതാരചന, ഉപന്യാസരചന, ഡിസിഎൽ ആന്തം, ലഹരി വിരുദ്ധ ഗാനം എന്നീ ഇനങ്ങളിൽ എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ച് മത്സരങ്ങൾ നടക്കും. മത്സരത്തിൽ പങ്കെടുക്കുവാനുള്ളവർ രാവിലെ 9:00ന് മുമ്പായി രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് മേഖല ഓർഗനൈസർ ജയ്സൺ ജോസഫ് അറിയിച്ചു. ഫോൺ: 9446037482.
DCL (Deepika Children’s League)
ഡിസിഎൽ അരുവിത്തുറ മേഖല ടാലന്റ്ഫെസ്റ്റ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലും എരുമേലി മേഖല ടാലന്റ് ഫെസ്റ്റ് സെന്റ് തോമസ് ഹൈസ്കൂളിലും നടക്കും. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണ് മത്സരം.
പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ ഗാനം, ചെറുകഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിലാണ് മത്സരം.
ഡിസിഎൽ ആന്തം, ലഹരിവിരുദ്ധഗാനം എന്നിവ ഒഴികെ എല്ലാ മത്സരങ്ങളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിരിക്കും. ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് രചനാമത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുകയില്ല.
District News
മൂവാറ്റുപുഴ: ഡിസിഎൽ മൂവാറ്റുപുഴ മേഖലാ ടാലന്റ് ഫെസ്റ്റിൽ 74 പോയിന്റോടെ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്എസ്എസ് ജേതാക്കളായി. 59 പോയിന്റോടെ വെള്ളാരംകല്ല് ഹോളി ഫാമിലി പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനവും, 46 പോയിന്റോടെ മൂവാറ്റുപുഴ നിർമല എച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി.
മൂവാറ്റുപുഴ നിർമല ജൂണിയർ സ്കൂളിൽ നടന്ന ഫെസ്റ്റ് ഡിസിഎൽ സ്പോർട്സ് സംസ്ഥാന ഡയറക്ടർ ജെയ്സൺ പി. ജോസഫ് ഉദ്ഘാടനം ചെയ്തു. നിർമല ജൂണിയർ സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ ലൂസി അധ്യക്ഷത വഹിച്ചു.
ഡിസിഎൽ മൂവാറ്റുപുഴ മേഖല ഓർഗനൈസർ ജോമോൻ ജോസ്, ജോയി കൊടക്കതാനം, ജയൻ തൊടുപുഴ, അലീസ് സൈമൺ, ഷൈജി ജോൺ, മരിയ ഫ്രാൻസിസ്, കെ.എസ്. അനുമോൾ, തുടങ്ങിയവർ പ്രസംഗിച്ചു. എഫ്സിസി അസിസ്റ്റന്റ് പ്രൊവിൻഷ്യൽ സിസ്റ്റർ റാണി സമാപന സമ്മേളനത്തിന്റെ ഉദ്ഘടനവും സമ്മാന ദാനവും നിർവഹിച്ചു.
ഡിസിഎൽ ആന്തം, ലഹരി വിരുദ്ധ ഗാനം, ലളിത ഗാനം, പ്രസംഗം, കഥാ രചന, കവിത രചന, ഉപന്യാസ രചന എന്നീ ഇനങ്ങളിൽ എൽപി, യുപി, എച്ച്എസ്എസ് വിഭാഗങ്ങളിലായി 200 കുട്ടികൾ പങ്കെടുത്തു.
DCL (Deepika Children’s League)
കൊച്ചേട്ടന്റെ കത്ത്
സ്നേഹമുള്ള ഡിസിഎൽ കൂട്ടുകാരേ,
ഒരിക്കൽ നാലഞ്ച് ഈച്ചകൾ ഒത്തുകൂടി കാട്ടിലെ രാജാവായ സിംഹത്തെ ശല്യപ്പെടുത്താൻ തീരുമാനിച്ചു. അവർ മെല്ല വട്ടംചുറ്റിപ്പറന്നുചെന്ന് സിംഹത്തിന്റെ വാലിലെ രോമക്കൂട്ടിൽ കയറി ബഹളമുണ്ടാക്കാൻ തുടങ്ങി. സിംഹത്തിനു ദേഷ്യംവന്നു. സിംഹം വാൽ ചുഴറ്റിയും വാൽകൊണ്ട് തന്റെ പുറത്തടിച്ചും ഈച്ചകളെ ഓടിച്ചു. അല്പം കഴിഞ്ഞ് അവ പിന്നെയുംവന്നു. മൂളിപ്പറന്ന് ശല്യപ്പെടുത്തി.
അപ്പോൾ സിംഹം എടുത്തുചാടി പ്രതികരിക്കാതെ ശാന്തമായി ചിന്തിച്ചു. തനിക്കു രണ്ട് മാർഗങ്ങൾ ഉണ്ട്. ഒന്ന്, പെട്ടെന്നു ദേഷ്യപ്പെട്ട് ഈച്ചകളെ കൊല്ലാൻ ശ്രമിക്കാം. രണ്ട്, ഈച്ചകളെ അവയുടെ പാട്ടിനു വിടാം. ഒന്നാമത്തെ മാർഗം സ്വീകരിച്ചാൽ താൻ സിംഹമാണെന്നതു മറക്കണം. ഓരോ ഈച്ചയുടെയും പുറകേ ഓടണം, അവയെ പിടിക്കാൻ ചാടണം, വാലറ്റത്തു കടിക്കാൻ ശ്രമിച്ച് വട്ടംകറങ്ങണം...
ചുരുക്കത്തിൽ കാട്ടിലെ രാജാവായ താൻ നിലമറന്ന്, കുളവി കുത്തിയ കുരങ്ങുപോലെ കോമാളി വേഷം കെട്ടണം! ഗോഷ്ടികൾ കാട്ടണം! ഏതായാലും അതു വേണ്ട. അപ്പോൾപ്പിന്നെ മാർഗം രണ്ട്: ഈച്ചകൾ വെറും ഈച്ചകളാണെന്നും താൻ കാട്ടിലെ രാജാവാണെന്നും തിരിച്ചറിഞ്ഞ്, സ്വന്തം നിലയും വിലയും അനുസരിച്ച് മാത്രം പ്രതികരിക്കുക!
ആലോചനയ്ക്കുശേഷം സിംഹം രണ്ടാമത്തെ മാർഗം തെരഞ്ഞെടുത്തു. സിംഹം തന്നോടുതന്നെ പറഞ്ഞു; ഈച്ചകളെ വിട്ടുകള, അല്ലെങ്കിൽ വട്ടുപിടിക്കും!
പ്രിയ കൂട്ടുകാരേ, രസകരമായ ഈ കഥ നമ്മെ ഒട്ടേറെ പ്രധാന കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട്. ഈ സിംഹവും ഈച്ചകളും നമ്മുടെ സ്വഭാവത്തിൽ തന്നെയില്ലേ? ജീവിതത്തിൽ പ്രയത്നിച്ച് വിജയം നേടിയെടുക്കാൻ കൊതിക്കുന്ന നമ്മളെ സിംഹമായി സങ്കല്പിച്ചാൽ , ആ ലക്ഷ്യം നേടുന്നതിൽനിന്നു നമ്മെ വ്യതിചലിപ്പിക്കുന്ന അശ്രദ്ധകളല്ലേ, ഈച്ചകൾ?
നമ്മൾ ഈച്ചകളുടെ പുറകെ പോകണമെങ്കിൽ, നമ്മുടെ യഥാർഥ ലക്ഷ്യം മറക്കേണ്ടിവരും. പ്രയത്നം ഇടയ്ക്കു നിർത്തേണ്ടിയും വരും.
സിംഹം മടിപിടിച്ചു കിടന്നാൽ മാത്രമേ, ഈ ഈച്ചകൾ ശല്യപ്പെടുത്തുന്നുള്ളൂ. സിംഹം നിരന്തരം കർമ്മനിരതനായാൽ ഈച്ചകൾക്ക് അടുക്കാനാവില്ല! അതുപോലെ നമ്മിലും ലക്ഷ്യബോധവും ഉത്സാഹവും തളരുന്പോൾ മാത്രമേ, നമ്മിലേക്ക് മടിയും അശ്രദ്ധയുമാകുന്ന ഈച്ചകൾ അടുക്കുകയുള്ളൂ. വഴിതെറ്റിക്കുന്ന, ശ്രദ്ധ മാറ്റിക്കളയുന്ന എല്ലാവരും, എല്ലാ കാര്യങ്ങളും ഈച്ചകളെപ്പോലെയാണ് എന്നോർക്കണം.
"You are a born winner' എന്ന ഗ്രന്ഥത്തിൽ നവിൻ കെ. ചൗധരിയാണ്, "വിജയിക്കാൻ ആഗ്രഹിക്കുന്ന, സിംഹം ഈച്ചകളെ ഭയപ്പെടാറില്ല' എന്ന പ്രശസ്ത വാക്യം അവതരിപ്പിക്കുന്നത്. ഈച്ചകൾ ഇനിയും വന്നേക്കാം. നമ്മുടെ ശ്രദ്ധയും ഏകാഗ്രതയും വഴിതിരിച്ചുവിടാൻ പഠിച്ച പണി പതിനെട്ടും പയറ്റിയേക്കാം.
എന്നാൽ, സദാ പ്രവർത്തന നിരതമായ ചേതനയോടെ നമ്മുടെ മഹാസ്വപ്നങ്ങളെ ഉണർത്തിനിർത്തിയാൽ, നമ്മുടെ ജീവിതലക്ഷ്യം മാത്രം മുന്നിൽക്കണ്ടു നീങ്ങിയാൽ ഈച്ചകൾ ഈച്ചകളുടെ വഴിക്കുപോകും. നമ്മൾ വിജയമധുരം നുകരുകയും ചെയ്യും! എന്താ, കൂട്ടുകാരേ, ഒന്നുണർന്നാലോ,
ആശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
2025 ഓണത്തോടനുബന്ധിച്ച് ഡിസിഎല്ലും കുട്ടികളുടെ ദീപികയും ചേര്‍ന്ന് സംഘടിപ്പിച്ച പൂവിളി 2025 തിരുവാതിര മത്സര ഫലം പ്രഖ്യാപിച്ചു. കാറ്റഗറി-1 വിദ്യാര്‍ത്ഥികളുടെ വിഭാഗത്തിൽ പാല മേരിമാതാ പബ്ലിക് സ്കൂള്‍ ഒന്നാംസ്ഥാനവും കണ്ണൂർ ആലക്കോട് സെന്റ് മേരീസ് കോണ്‍വന്റ് സ്കൂള്‍, രണ്ടാം സ്ഥാനവും നേടി. കോഴിക്കോട് കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളും കൊല്ലം അഞ്ചൽ സെന്റ് ജോണ്‍സ് സ്കൂളും മൂന്നാംസ്ഥാനം പങ്കിട്ടു.
സ്പെഷൽപ്രൈസ് നേടിയവര്‍
1.കാര്‍മ്മല്‍ സ്കൂള്‍ വിട്ടിയം പേയാട്, തിരുവനന്തപുരം,
2. സെന്റ് റാഫേല്‍സ് സിജിഎച്ച്എസ് ഒല്ലൂർ, തൃശ്ശൂര്‍
3. മരിയന്‍ പബ്ലിക് സ്കൂൾ, മേരികുളം, കട്ടപ്പന.
പ്രോത്സാഹന സമ്മാനം നേടിയവര്‍
1.സെന്റ് തെരേസാസ് ഹൈസ്കൂള്‍ വാഴപ്പള്ളി ചങ്ങനാശ്ശേരി
2. സെന്റ് അഗസ്റ്റിന് ജിഎച്ച്എസ്എസ് മൂവാറ്റുപുഴ
3. സിറിയന്‍ യാക്കോബൈറ്റ് പബ്ലിക് സ്കൂള്‍ വരിക്കാട് തിരുവല്ല
4. സെന്റ് മേരീസ് ജി എച്ച് എസ് അതിരമ്പുഴ കോട്ടയം
5. സെന്റ് തോമസ് കോണ്‍വെന്റ് എച്ച് എസ് ഒലവക്കോട്
6. മാര്‍ത്തോമാ ഇംഗ്ലീഷ് മീഡിയം യുപി സ്കൂള്‍ അഴീക്കോട് കൊടുങ്ങല്ലൂര്‍
7. സെന്റ് മേരിസ് സ്കൂള്‍, നരിപ്പില്‍, പാപ്പനംകോട് തിരുവനന്തപുരം
പൂവിളി തിരുവാതിര മത്സരം കാറ്റഗറി 2 - അമ്മമാര്‍ / അധ്യാപകര്‍
ഒന്നാം സമ്മാനം: നിര്‍മ്മല്‍ ജ്യോതി സെന്‍ട്രല്‍ സ്കൂൾ, മുണ്ടൂര്‍ തൃശൂര്‍
രണ്ടാം സമ്മാനം: ചെറുപുഷ്പം ഇംഗ്ലീഷ് മീഡിയം യുപി സ്കൂള്‍ വടക്കാഞ്ചേരി
മൂന്നാം സമ്മാനം: ലിറ്റില്‍ ഫ്ളവര്‍ ഇംഗ്ലീഷ് മീഡിയം നേഴ്സറി സ്കൂള്‍ സുല്‍ത്താന്‍ബത്തേരി
സ്പെഷൽ പ്രൈസ് നേടിയവര്‍
1.സെന്റ് പോള്‍സ് സി.ഇ.എം പ്രീപ്രൈമറി സ്കൂള്‍ കുരിയച്ചിറ, തൃശൂർ
2.എൽ.എഫ് യു.പി സ്കൂൾ, മമ്മിയൂര്‍, തൃശൂർ
പ്രോത്സാഹന സമ്മാനം
1. എസ്.എച്ച്.സി.ജി. എല്‍.പി.എസ് ചാലക്കുടി.
2. കാര്‍മ്മൽ സ്കൂൾ, വിട്ടിയം, പേയാട്, തിരുവനന്തപുരം.
3. ഹോളി ക്രോസ് സി.എല്‍.പി.എസ് കല്‍പ്പറമ്പ്, തൃശൂർ
4. എസ്.എച്ച്.സി.എല്‍.പി.എസ്. വൈലത്തൂർ, തൃശൂർ
DCL (Deepika Children’s League)
ഡിസിഎൽ കാഞ്ഞിരപ്പള്ളി മേഖല ടാലന്റ് ഫെസ്റ്റ് നവംബർ ഏഴിനു രാവിലെ 9.30 മണി മുതൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹൈസ്കൂളിൽ നടക്കും.
ഡി സി എൽ കലയന്താനി മേഖലാ സാഹിത്യോൽസവം നവംബർ 7 ന് ഉച്ചകഴിഞ്ഞ് 1.45 നും ടാലന്റ് ഫെസ്റ്റ് 15 ന് രാവിലെ 9.30 നും കലയന്താനി സെന്റ് ജോർജ് എച്ച്എസ് എസിൽ നടക്കും. ചെറുകഥ , കവിത , ഉപന്യാസം എന്നിവയിൽ എൽ പി , യു.പി , എച്ച് എസ് വിഭാഗങ്ങളിൽ ആൺ , പെൺ തിരിച്ചാണ് സാഹിത്യോൽസവം.
15-നു നടക്കുന്ന പ്രസംഗം , ലളിത ഗാനം , ഡി സി എൽ ആന്തം , ലഹരി വിരുദ്ധഗാനം എന്നീ സ്റ്റേജിനങ്ങളിലെ മൽസരാർഥികളുടെ ലിസ്റ്റ് 11-ന് മുമ്പായി പ്രോഗ്രാം കൺവീനർ ദീപ ജോഷി (ടീച്ചർ , സെന്റ് ജോർജ് കലയന്താനി )യ്ക്ക് നൽകണം
അരുവിത്തുറ മേഖല ടാലന്റ്ഫെസ്റ്റ് 15-ന് അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. വിശദവിവരങ്ങൾക്ക് മേഖല ഓർഗനൈസർ വി.ടി. ജോസഫുമായി ബന്ധപ്പെടേണ്ടതാണ്.. Mob. 9846583433
പൊതുനിർദേശങ്ങൾ
എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണ് മത്സരം. പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ ഗാനം, ചെറുകഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിലാണ് മത്സരം.
ഡിസിഎൽ ആന്തം, ലഹരിവിരുദ്ധഗാനം എന്നിവ ഒഴികെ എല്ലാ മത്സരങ്ങളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിരിക്കും. ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് രചനാമത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുകയില്ല.ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ സംഘഗാനം മത്സരങ്ങളിൽ ഏഴു പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. കരോക്കെ ഉണ്ടായിരിക്കുന്നതല്ല.
പ്രസംഗത്തിന് എൽപി വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 5 മിനിറ്റുമായിരിക്കും സമയം.
വിഷയം - ഹൈസ്കൂൾ: (1) ഡിജിറ്റൽ സാധ്യതകൾ ജീവിത വിജയത്തിന്, (2) ഇന്ത്യയ്ക്കുവേണ്ടത് മതസൗഹാർദമോ, മതേതരത്വമോ, (3) നാട്ടിൽനിൽക്കാം, നാടിനെ നിലനിർത്താം
യു.പി. വിഭാഗം - (1) തകരാത്ത ജീവിതത്തിന് ഉറപ്പുള്ള കുടുംബബന്ധങ്ങൾ, (2) മയക്കുമരുന്നിൽ മരുന്നില്ല, മരണമാണ്
എൽപി വിഭാഗം - (1) വീട്ടുകാരറിയട്ടെ, എന്റെ കൂട്ടുകാരെ
യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് മുകളിൽ കൊടുത്തിരിക്കുന്ന വിഷയങ്ങളിൽ, മത്സരസമയത്തു നറുക്കിട്ടു കിട്ടുന്ന വിഷയമാണ് പ്രസംഗിക്കേണ്ടത്.
DCL (Deepika Children’s League)
മാന്നാനം: കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്തുവാനും വളർത്തിയെടുക്കുവാനും അവരെ നേർവഴിക്കു നയിക്കുവാനും ദീപിക ബാലസഖ്യം നടത്തിവരുന്ന പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്ന് രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്.
പ്ലാറ്റിനം ജൂബിലിയുടെ പടിവാതിലിൽ എത്തിനിൽക്കുന്ന ഡിസിഎൽ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും ദീപികയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മാന്നാനം സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ നടന്ന ഡിസിഎൽ കോട്ടയം മേഖല ടാലന്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സെന്റ് ജോസഫ്സ് യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ ഫാ. സജി പാറക്കടവിൽ സിഎംഐ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ, മേഖല ഓർഗനസൈർ മിനി മാത്യു, മേഖല പ്രസിഡന്റ് ഷേർലി മറിയം എന്നിവർ പ്രസംഗിച്ചു.
നൂറുകണക്കിനു വിദ്യാർഥികൾ ആവേശത്തോടെ പങ്കെടുത്ത മത്സരം ഉച്ചകഴിഞ്ഞു സമാപിച്ചു. സമാപനസമ്മേളനത്തിൽ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ വിജയികൾക്കു സമ്മാനങ്ങൾ വിതരണംചെയ്തു.കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ, മേഖല ഓർഗനൈസർ മിനി മാത്യു തുടങ്ങിയവർ മത്സരത്തിനു നേതൃത്വം നൽകി.
DCL (Deepika Children’s League)
അതിരേത്? എതിരാര്?
സ്നേഹമുള്ള ഡിസിഎൽ കൂട്ടുകാരേ,
പെട്ടെന്നാണ് ആറു പട്ടാളക്കാർ ഞങ്ങളുടെ വാഹനം വളഞ്ഞത്. ഒലിവ് ഗ്രീൻ കലർന്ന ഇരുണ്ട നിറത്തിലുള്ള യൂണിഫോമിൽ കൈകളിൽ എ.കെ. 203 റൈഫിളും ജാഗ്രതയുള്ള നോട്ടവുമായി അവർ ഞങ്ങളുടെ അടുത്തെത്തി. അല്പം അകലെ നിന്ന ഒരു വലിയ സ്റ്റാലിയൻ ട്രക്കിൽ നിറയെ പട്ടാളക്കാർ നാലുവശത്തേക്കും തോക്കു ചൂണ്ടിനിൽക്കുന്നു. ഞങ്ങൾ എങ്ങോട്ടു പോകുന്നു, എന്തിനു പോകുന്നു, വാഹനത്തിലുള്ളവർ ആരാണ്, ആധാർ കാർഡ് എവിടെ തുടങ്ങി വിശദമായ പരിശോധനകൾ... എല്ലാം ഓക്കെ എന്നു കണ്ടപ്പോൾ മുന്നോട്ടുപോകാൻ അനുമതി കിട്ടി.
സിഎംഐ സഭയുടെ ജമ്മു-കാഷ്മീഷിരിലെ മിഷനറിവൈദികരെ സന്ദർശിക്കാനെത്തിയ വൈദികരായിരുന്നു ഞങ്ങളുടെ വാഹനത്തിലുണ്ടായിരുന്നത്. ജമ്മുവിലെ ലംബേരി ക്രൈസ്റ്റ് സ്കൂൾ സന്ദർശിച്ചശേഷം നൗഷരയിലും രജൗരിയിലും പൂഞ്ചിലും ദെഗ്വാറിലുമുള്ള വിദ്യാലയങ്ങളും മിഷൻ പ്രവർത്തന മേഖലകളും ലക്ഷ്യംവച്ചാണ് ഞങ്ങൾ യാത്ര ചെയ്തത്.
നമ്മുടെ മാതൃരാജ്യത്തിന്റെ നെറുകയിലൂടെ സ്രഷ്ടാവിന്റെ വിസ്മയ നിർമിതികൾപോലെ ഉയര്‍്ന്നു നിൽക്കുന്ന മഹാമേരുക്കൾക്കു ചുവട്ടിലൂടെ.... അഗാധമായ ഗർത്തങ്ങൾക്കു മുകളിലൂടെ, വെൺകന്പിളി പുതച്ചുകിടക്കുന്ന ഹിമമലകൾകണ്ട് അതിശയിച്ചും മഞ്ഞു പാളികളിൽനിന്നും കൊടും തണുപ്പും നുള്ളിക്കൊണ്ടുവരുന്ന ശീതക്കാറ്റിന്റെ തലോടലേറ്റ് കുളിർന്നും കുതിർന്നുമായിരുന്നു ഞങ്ങളുടെ യാത്ര!
പ്രിയ കൂട്ടുകാരേ, ഞാനീ കത്ത് നിങ്ങൾക്കെഴുതുന്നത്, വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനാണ്. ലംബോരി മുതൽ ശ്രീനഗർവരെയുള്ള ഇടുങ്ങിയ പാതയിലെ 320-ലേറെ കിലോമീറ്റർ ദൂരം താണ്ടാൻ 10-15 മണിക്കൂറെങ്കിലും വേണം.
നമ്മുടെ രാജ്യത്തിന്റെ അതിർത്തിഗ്രാമങ്ങളിലൂടെയായിരുന്നു ഈ യാത്ര! അഖ്നൂറും സുന്ദർബാനിയും സുരങ്കോട്ടെയും പുൽവാമയും തനമണ്ടിയും തുടങ്ങി അതിസുരക്ഷയുള്ള അതിർത്തിഗ്രാമങ്ങളിലെല്ലാം സമ്പൂർണ്ണസജ്ജരായ നൂറുകണക്കിന് സായുധസന സദാനേരവും കണ്ണിമചിമ്മാതെ കാവലിരിക്കുകയാണ്.
സിന്ധൂർ ആക്രമണപരമ്പര അരങ്ങേറിയ പൂഞ്ചിലുൾപ്പെടെ പാക്കിസ്ഥാൻ അതിർത്തിയോടു തൊട്ടുകിടക്കുന്ന ദെഗ്വാറിലുമെല്ലാം എത്രയോ ജാഗ്രതയോടെയാണ് നമ്മുടെ രാജ്യത്തിന്റെ കാവൽക്കാരായ പട്ടാളക്കാർ അതിർത്തികൾ സംരക്ഷിക്കുന്നത്!
നമ്മുടെ രാജ്യത്തിന് അതിരുകളുണ്ട്. അതിരിനപ്പുറത്ത് അയൽരാജ്യങ്ങളുണ്ട്. ഇന്ത്യയോടു സൗഹൃദവും ശത്രുതയുമുള്ള രാജ്യങ്ങളുണ്ട്. അതിനാൽ നമ്മുടെ രാജ്യത്തിന്റെ അതിരേത്, നമ്മോട് എതിരുള്ളവർ ആരെല്ലാം എന്ന് രാജ്യത്തിന് അറിയാം. അതിനനുസരിച്ചാണ് അതിരുകളിൽ സുരക്ഷാസേനയെ വിന്യസിച്ചിരിക്കുന്നത്.
നമ്മുടെ ജീവിതവും ലക്ഷ്യങ്ങളും , നമ്മുടെ വ്യക്തിത്വവും ബന്ധങ്ങളും സുരക്ഷിതമാണോ എന്നൂകൂടി ഗൗരവമായി ചിന്തിക്കണം. രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന് അതിരുകളുള്ളതുപോലെ നമ്മുടെ വ്യക്തിബന്ധങ്ങൾക്കും അതിരുകൾവേണം.
ഏതു ബന്ധത്തിലും എതു പ്രവൃത്തിയിലും എന്റെ അതിരേത് എന്നും എതിരാര് എന്നു ഞാൻ അറിയണം. അതിരേത് എന്ന് അറിയുന്നവർ ഓരോ സമയത്തും എവിടെവരെ പോകാം എന്ന് ബോധമുള്ളവരാണ്. നമ്മുടെ ലക്ഷ്യത്തിലേക്കും വിജയത്തിലേക്കുമുള്ള യാത്രയിൽ, സുരക്ഷ കുറവുള്ള, ജാഗ്രത പാളുന്ന അതിരുകളിലൂടെ നമ്മുടെ എതിരാളികൾ നുഴഞ്ഞുകയറും. അവർ നമ്മെ നന്നാക്കാനല്ല, കൊള്ളയടിക്കാനാണ് വരുന്നത്.
നല്ല വ്യക്തിത്വങ്ങളുടെ അതിരുകളിൽ ദൈവവിശ്വാസം, മാതാപിതാക്കളോടും കുടുംബത്തോടും ഉറച്ച സ്നേഹം, അധ്യാപകരോടുള്ള ആദരവ്, സാഹോദര്യം, സേവനസന്നദ്ധത, കൃത്യനിഷ്ഠ, അച്ചടക്കം, സത്യസന്ധത, നീതിബോധം തുടങ്ങിയ കരുത്തുറ്റ മൂല്യങ്ങൾ പട്ടാളക്കാരായി ജാഗ്രതയോടെ കാവൽ നിൽക്കുന്നുണ്ടാകും.
ഇത്, ജൻ-സി ക്കാലം. നവമാധ്യമങ്ങളും ഇന്റർനെറ്റും നമ്മുടെ ധാർമ്മിക മൂല്യങ്ങളെ കീഴ്പ്പെടുത്തി നമ്മുടെ വ്യക്തിത്വ സുരക്ഷയിലേക്ക് അധിനിവേശം നടത്തുന്നുണ്ടോ എന്ന് നമുക്കു പരിശോധിക്കാം.
ചില അപരിചിത സൗഹൃദങ്ങൾ നമ്മുടെ നന്മമൂല്യസേനകളെ തകർത്ത് നുഴഞ്ഞുകയറി, നമ്മുടെ ജീവിതം അരക്ഷിതമാക്കുന്നുണ്ടോ, നമ്മുടെ ഉള്ളിലും കുടുംബത്തിലും ആഭ്യന്തരകലാപത്തിനു കാരണമാകുന്നുണ്ടോ എന്നും ശ്രദ്ധിക്കാം. എപ്പോഴും സ്വയം ചോദിക്കാം, എന്റെ അതിരേത്? എതിരാര്?
ആശംസകളോടെ, സ്വന്തം കൊച്ചേട്ടൻ
സംസ്ഥാന ബാഡ്മിന്റൺ: തൃശൂർ പ്രവിശ്യ ജേതാക്കൾ
തൊടുപുഴ: ഡി.സി.എൽ സംസ്ഥാന ബാഡ്മിന്റൺ (ഡബിൾസ്) ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും തൃശൂർ പ്രവിശ്യ ജേതാക്കളായി.
തൊടുപുഴ ഫോർകോർട്ട് ബാഡ്മിന്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരം തൊടുപുഴ മുനിസിപ്പൽ ചെയർമാൻ കെ . ദീപക് ഉദ്ഘാടനം ചെയ്തു . കൊച്ചേട്ടൻ ഫാ : റോയി കണ്ണൻചിറ സിഎംഐ അധ്യക്ഷത വഹിച്ചു. ഡിസിഎൽ സംസ്ഥാന സ്പോർട്സ് കോ - ഓർഡിനേറ്റർ ജെയ്സൺ പി ജോസഫ് , പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ് ജെ . കല്ലറങ്ങാട്ട് , മേഖലാ ഓർഗനൈസർ എബി ജോർജ് എന്നിവർ പ്രസംഗിച്ചു .
ആൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂർ പ്രവിശ്യയുടെ അനിരുദ്ധ് പി.ഡി - ജാക്ക് രാജ് ബാബു ടീമിനാണ് ( സെന്റ് ജോസഫ്സ് എച്ച്എസ്എസ്, പാവറട്ടി ) കിരീടം . കോട്ടയം പ്രവിശ്യയെ പ്രതിനിധീകരിച്ച അലക്സ് ജേക്കബ് - നൈതൻ വിവി ബിനു ടീമിന് (സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ, ആനക്കല്ല് ) രണ്ടാം സ്ഥാനം ലഭിച്ചു . തൊടുപുഴ പ്രവിശ്യയുടെ ഡിനു ജോർജ് - ഡിറോൺ ജോസഫ് റോബി ടീം (സെന്റ്ജോസഫ്സ് ഹൈസ്കൂൾ പിറവം ) മൂന്നാം സ്ഥാനം നേടി.
പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂർ പ്രവിശ്യയെ പ്രതിനിധീകരിച്ച സാൻവിയ റ്റി.എം - എലിയട്ട് ജോസ് ടീം ( കാർമൽ അക്കാദമി സി.എം.ഐ ഐസിഎസ്ഇ സ്കൂൾ ചാലക്കുടി) കിരീടം നേടി. തൊടുപുഴ പ്രവിശ്യയുടെ ആൻ റോസ് ജോജി , എയ്ഞ്ചൽ റോസ് ജോജി ടീമിനാണ് (ഡി പോൾ പബ്ലിക് സ്കൂൾ തൊടുപുഴ ) രണ്ടാം സ്ഥാനം. കോട്ടയം പ്രവിശ്യയെ പ്രതിനിധാനം ചെയ്ത എയ്മി റോസ് കോശി - മന്ന മറിയം സാവിയോ ടീം ( സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ ആനക്കല്ല് ) മൂന്നാം സ്ഥാനം നേടി .
സമാപന സമ്മേളനത്തിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സൈജൻ സ്റ്റീഫൻ അധ്യക്ഷത വഹിച്ചു . കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സിഎംഐ ജേതാക്കൾക്ക് കാഷ് അവാർഡും ട്രോഫികളും ബഹുമതിപത്രങ്ങളും സമ്മാനിച്ചു . ജില്ലാ ബാഡ്മിൻറൺ അസോസിയേഷൻ സെക്രട്ടറി ബിലേഷ് സുകുമാരൻ ,അജികുമാർ റ്റി.ആർ എന്നിവർ പ്രസംഗിച്ചു .
ഡിസിഎൽ കോട്ടയം പ്രവിശ്യയ്ക്ക് പുതിയ സാരഥികൾ
കോട്ടയം: ദീപിക ബാലസഖ്യം കോട്ടയം പ്രവിശ്യയ്ക്ക് ചങ്ങനാശേരി മേരി റാണി പബ്ലിക് സ്കൂളിലെ റോൺ റെജി ലീഡറായും ഇടക്കുന്നം മേരി മാതാ പബ്ലിക് സ്കൂളിലെ എയ്മൻ ഫയസും ചിറക്കടവ് സെന്റ് ഇഫ്രേംസ് ഹൈസ്കൂളിലെ അലീഷ മരിയ ജോസും ജനറൽ സെക്രട്ടറിമാരായും പുതിയ നേതൃത്വം നിലവിൽവന്നു.
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ്സ് സ്കൂളിൽ നടന്ന തെരഞ്ഞെടുപ്പിൽ പാല മേരി മാതാ പബ്ലിക് സ്കൂലിലെ ശ്രേയ എസ്. നായർ ഡെപ്യൂട്ടി ലീഡറായും കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലക് സ്കൂളിലെ ഡിയാ ജോബിഷ് ട്രഷററായും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഡോൺ ഏബ്രഹാം പ്രോജക്ട് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
കൗൺസിലർമാരായി മാമ്മൂട് സെന്റ് ഷന്താൾസ് ഹൈസ്കൂളിലെ അഭിയ അന്ന തോമസും എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ആദി വൈഷ്ണവും തെരഞ്ഞെടുക്കപ്പെട്ടു. പ്രവിശ്യാ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റിൽ റോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഭാരവാഹികളെ അഭിനന്ദിച്ചുകൊണ്ട് ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ, കാഞ്ഞിരപ്പള്ളി മേഖല രക്ഷാധികാരി സിസ്റ്റർ ലൂസി എസ്എബിഎസ്, മേഖല പ്രസിഡന്റ് ഷാജി ഇടത്തിൽ എന്നിവർ പ്രസംഗിച്ചു.
ഡിസിഎൽ ടാലന്റ് ഫെസ്റ്റ് പാലാ മേരിമാതാ പബ്ലിക് സ്കൂളിൽ നവംബർ 22ന്
പാലാ: ഡിസിഎൽ പാലാ മേഖല ടാലന്റ് ഫെസ്റ്റ് നവംബർ 22ന്- രാവിലെ 10 മണി മുതൽ പാലാ മേരി മാതാ പബ്ലിക് സ്കൂളിൽ വച്ച് നടക്കും. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണ് മത്സരം. പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ ഗാനം, ചെറുകഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിലാണ് മത്സരം.
ഡിസിഎൽ ആന്തം, ലഹരിവിരുദ്ധഗാനം എന്നിവ ഒഴികെ എല്ലാ മത്സരങ്ങളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിരിക്കും. ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് രചനാമത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുകയില്ല.ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ സംഘഗാനം മത്സരങ്ങളിൽ ഏഴു പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. കരോക്കെ ഉണ്ടായിരിക്കുന്നതല്ല.
പ്രസംഗത്തിന് എൽപി വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 5 മിനിറ്റുമായിരിക്കും സമയം.
വിഷയം - ഹൈസ്കൂൾ: (1) ഡിജിറ്റൽ സാധ്യതകൾ ജീവിത വിജയത്തിന്, (2) ഇന്ത്യയ്ക്കുവേണ്ടത് മതസൗഹാർദമോ, മതേതരത്വമോ, (3) നാട്ടിൽനിൽക്കാം, നാടിനെ നിലനിർത്താം
യു.പി. വിഭാഗം - (1) തകരാത്ത ജീവിതത്തിന് ഉറപ്പുള്ള കുടുംബബന്ധങ്ങൾ, (2) മയക്കുമരുന്നിൽ മരുന്നില്ല, മരണമാണ്
എൽപി വിഭാഗം - (1) വീട്ടുകാരറിയട്ടെ, എന്റെ കൂട്ടുകാരെ യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് മുകളിൽ കൊടുത്തിരിക്കുന്ന വിഷയങ്ങളിൽ, മത്സരസമയത്തു നറുക്കിട്ടു കിട്ടുന്ന വിഷയമാണ് പ്രസംഗിക്കേണ്ടത്.
വിശദവിവരങ്ങൾക്ക് മേഖല ഓർഗനൈസർ ജയ്സൺ ജോസഫുമായി ബന്ധപ്പെടേണ്ടതാണ്.. Mob. 9446037482
Kerala
കൊച്ചേട്ടന്റെ കത്ത്
ഒറ്റയ്ക്കിത്തിരി, ഒരുമിച്ചൊത്തിരി!
സ്നേഹമുള്ള ഡിസിഎൽ കൂട്ടുകാരേ,
ഒരു തെളിഞ്ഞ പ്രഭാതം. ഒരുപറ്റം കുഞ്ഞുറുന്പുകൾ ഭക്ഷണം തേടിയിറങ്ങി. ഏറെ നേരത്തെ അന്വേഷണത്തിനുശേഷം ഒരു മരത്തിന്റെ ചുവട്ടിലേക്ക് അവരിലൊരാൾ ഓടിയെത്തി: ""ഇതാ, വലിയ ഒരു നെന്മണി! ഇത് നമുക്ക് ഒത്തിരി ദിവസത്തേക്കുള്ള ഭക്ഷണമാക്കാം.'' അപ്പോൾ കൂട്ടത്തിൽ കുഞ്ഞനുറുന്പ് തടസം പറഞ്ഞു: ""ഇത്രയും വലിയ നെല്ല് ആരു ചുമക്കും. എനിക്കേതായാലും പറ്റില്ല! അതിനാൽ നമുക്കു മറ്റു വഴി നോക്കാം.'' അപ്പോൾ അവരിൽ മൂപ്പനുറുന്പ് പറഞ്ഞു: ""നിനക്ക് ഒറ്റയ്ക്ക് ഇതു ചുമക്കാനാവില്ല, എനിക്കുമാവില്ല. എന്നാൽ, നമ്മൾ ഒത്തുചേർന്നാൽ, നമുക്കിതു തീർച്ചയായും ചുമന്ന് വീട്ടിലെത്തിക്കാം.''
അങ്ങനെ ഒരു പൊതുലക്ഷ്യത്തിനായി അവർ ഒത്തുകൂടി. കുറേപ്പേർ മുന്‍പേ പോയി വഴിയൊരുക്കി. പിന്നാലെ ഒട്ടേറെപ്പേർ ചേർന്ന് ആ നന്മണിയുടെ ഓരോ ഭാഗം ചുമന്നു! സാവധാനം, ഒരേ താളത്തിൽ, അവർ മുന്നേറി. ധാന്യത്തിന് അതേ ഭാരം അപ്പോഴുമുണ്ടായിരുന്നു. എത്താനുള്ള ദൂരം ദൂരെത്തന്നെയായിരുന്നു. എങ്കിലും ഉറുന്പുകൾ ലക്ഷ്യം കൈവെടിഞ്ഞില്ല! ഒരാൾ മടുക്കുന്പോൾ മറ്റൊരാൾ ആ ഭാഗം വഹിക്കും. ഒരാൾക്കിടറുന്പോൾ ഉടൻ മറ്റൊരാൾ ഓടിവരും. ഒടുക്കം, മണിക്കൂറുകൾ നീണ്ട ഒത്തൊരുമയോടെയുള്ള പ്രയത്നം ലക്ഷ്യത്തിലെത്തി. അവർ ധാന്യം വീട്ടിലെത്തിച്ചു!
അവരെ അഭിനന്ദിച്ചുകൊണ്ട്, റാണിയുറുന്പ് ഇങ്ങനെ പറഞ്ഞു: ""എന്റെ പ്രിയപ്പെട്ട ഉറുന്പുകളേ... ഒറ്റയ്ക്ക് അസാധ്യമായത് നിങ്ങൾ ഒരുമിച്ചു സാധ്യമാക്കി!''
കൂട്ടുകാരേ, കൂട്ടത്തിൽ ആനയുടെ കരുത്തുള്ള ഒരാൾ ഉണ്ടെന്നുവച്ച്, എല്ലാവരും ജയിക്കില്ല! സഹകരിക്കാൻ സന്മനസുള്ളവരുടെ അല്പം ശേഷികൾ ചേർത്തുവച്ചാൽ എല്ലാവരുടെയും വിജയം എളുപ്പമാകും!
""നിനക്ക് അതിവേഗം പോകണമെങ്കിൽ ഒറ്റയ്ക്കു പോകൂ; നിനക്ക് ബഹുദൂരം പോകണമെങ്കിൽ ഒരുമിച്ചു പോകൂ'' എന്ന ആഫ്രിക്കൻ പഴമൊഴിയിൽ അർത്ഥം ആകാശത്തോളം ഉയരുന്നുണ്ട്.
ഇതു കലാ കായിക ഉത്സവങ്ങളുടെ കാലമാണ്. മറ്റൊരാളെ തോല്പിച്ചാൽ മാത്രം, ജയിച്ചു എന്നു വാഴ്ത്തപ്പെടുന്ന ഈ മത്സര സംസ്കാരം, വിദ്യാർഥികൾ കലാവേദികളിൽനിന്നും, മൈതാനങ്ങളിൽനിന്നും പുറത്തിറങ്ങി ജീവിതത്തിലേക്കു നടക്കുന്പോൾ എത്രമാത്രം ഉപകാരപ്പെടുന്നുണ്ട് എന്ന വിലയിരുത്തൽ വീട്ടിലും ക്ലാസ് മുറികളിലും നടക്കേണ്ടതല്ലേ?
എനിക്കു ജയിക്കാൻ നീ തോല്‍ക്കണം എന്നത് കലാ-കായിക മത്സരങ്ങളുടെ നിയമമായിരിക്കാം. എന്നാൽ, കുടുംബജീവിതത്തിൽ, സമൂഹത്തിൽ, ഇതു പ്രായോഗികമാണോ? ഒട്ടുമല്ല. ഞാൻ മാത്രം ജയിക്കട്ടെ. അതിന് നീ എപ്പോഴും തോല്ക്കട്ടെ, എന്ന് ചിന്തിക്കുന്ന, ഒരാളുടെ സെൽഫ് എസ്റ്റീമിന്റെ, ആത്മബോധത്തിന്റെ, ഗ്രാഫ് ഉയർന്നേക്കാം. എന്നാൽ, അയാളെപ്പറ്റി, ഒപ്പമുള്ളവരുടെ മതിപ്പിന്റെ ഗ്രാഫ് കുത്തനെ താഴെക്കായിരിക്കാം. ഇയാളുടെ അടുത്തുകൂടിയാൽ, ഇയാൾ മാത്രം ജയിക്കും. ഞാൻ അവഗണിക്കപ്പെടും. ഇയാൾ എന്റെ ആത്മസംതൃപ്തിക്കും, എനിക്ക് എന്നേപ്പറ്റിയുള്ള മതിപ്പിനും ഒരു വിലയും നല്‍കുന്നില്ല, എന്നനുഭവിക്കുന്ന ഒരാൾ എത്ര കഴിവുള്ളവരായാലും ഒറ്റയ്ക്കു ജയിക്കാൻ വെപ്രാളപ്പെടുന്നവരെ നൈസായി ഒഴിവാക്കും! പല വൻ വിജയികളും ഒറ്റയായിപ്പോയി ഒടുക്കം മത്സരിക്കാനാരും കൂടെയില്ലാതെ, ജീവിതത്തിൽ പറ്റെ തോറ്റുപോകുന്നതിന് വർത്തമാനകാല സാക്ഷ്യങ്ങൾ ഏറെയുണ്ട്!
വ്യക്തികൾ മാത്രമല്ല, സംഘടനകളും സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും ഇങ്ങനെ നേതൃരംഗത്തുള്ളവരുടെ ഒറ്റയാൻ പാച്ചിലിൽ, സംഘടിതമായ വളർച്ച മുരടിച്ച് തകർന്നുപോയിട്ടുണ്ട്; പോകുന്നുമുണ്ട്! എന്നാൽ, നീ വിജയിക്കുന്പോഴാണ് ഞാനും വിജയിക്കുന്നത് എന്നും, എന്റെ ജയമല്ല, നമ്മുടെ വിജയമാണ് ലക്ഷ്യം എന്നും കൂടെയുള്ളവരെ അനുഭവിപ്പിക്കുന്നവർ ഇപ്പോഴും വിജയിക്കുന്നുണ്ട്, വിജയിപ്പിക്കുന്നുമുണ്ട്.
കൂട്ടൂകാരേ, നമുക്ക് ഒറ്റയ്ക്ക് ഇത്തിരിയേ കഴിയൂ, ഒരുമിച്ചാൽ ഒത്തിരി നേടാം. ""None of us is as smart as all of us'', എന്ന കെൻ ബ്ലെഞ്ചാർഡിന്റെ വാക്കുകൾ ഓർക്കാം. ""Team work makes the dream work.'' എന്ന ജോൺ സി. മാക്സ്വെല്ലിന്റെ നിരീക്ഷണം പ്രാവർത്തികമാക്കാം. മറക്കാതെ പറയാം, ""ഒറ്റയ്ക്കിത്തിരി, ഒരുമിച്ചൊത്തിരി!''
സസ്നേഹം, സ്വന്തം കൊച്ചേട്ടൻ
ഡിസിഎൽ - കുട്ടികളുടെ ദീപിക പൂക്കളം മത്സരവിജയികൾ
ഓണത്തോടനുബന്ധിച്ച് ഡിസിഎല്ലും കുട്ടികളുടെ ദീപികയും ചേർന്നൊരുക്കിയ പൂക്കളം 2025 മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു.
മത്സരത്തിൽ തിരുവനന്തപുരം കവടിയാർ നിർമ്മലഭവൻ സ്കൂൾ ഒന്നാം സമ്മാനം കരസ്ഥമാക്കി.
രണ്ടാം സമ്മാനം കണ്ണൂർ ആലക്കോട് സെന്റ് മേരീസ് സ്കൂളും സുൽത്താൻബത്തേരി ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്കൂളും പങ്കിട്ടു.
മൂന്നാംസമ്മാനത്തിന് ആലപ്പുഴ നങ്ങ്യാർ കുളങ്ങര ബഥനി ബാലികാമഠം എൽപി സ്കൂളും തിരുവനന്തപുരം പേയാട് വിട്ടിയം കാർമ്മൽ സ്കൂളൂം അർഹരായി.
സ്പെഷൽ പ്രൈസ് നേടിയവർ
ചെറുപുഷ്പം ഇഎംയുപി സ്കൂൾ വടക്കഞ്ചേരി,പാലക്കാട്, ഹോളി ചൈൽഡ് സിഇഎം പ്രീ പ്രൈമറി സ്കൂൾ, സ്നേഹഗിരി, മാള, ബ്രൂക്ക് ഇൻറർനാഷണൽ സ്കൂൾ, ഹോളി ഏഞ്ചൽസ് ഇഎംകെ ജി സ്കൂൾ, കരുവന്നൂർ, തൃശ്ശൂർ, സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജ് ഇലഞ്ഞി, എൽ.എഫ് ജി.എച്ച്.എസ് ചേലക്കര, ബിസിജിഎച്ച് എസ് കുന്നംകുളം, വിദ്യാ പബ്ലിക് സ്കൂൾ കരുവറ്റ, ആലപ്പുഴ, സെന്റ് ഡോമിനികസ് എഎൽപി സ്കൂൾ, തച്ചന്പാറ, ജ്യോതിനിലയം സ്കൂൾ സെന്റ് ആൻഡ്രൂസ്, തിരുവനന്തപുരം, ഹോളിക്രോസ് സിഎൽപിഎസ് കൽപ്പറന്പ്, തൃശൂർ,
എൽ.എഫ്.സി.എൽപി എസ് ഇരിഞ്ഞാലക്കുട, നേഗൽ വിദ്യാഭവൻ, കാഞ്ഞൂർ, എറണാകുളം, മേരി മാതാ പബ്ലിക് സ്കൂൾ പാലാ, സെന്റ് മേരീസ് എച്ച്എസ്എസ് കാളിയാർ തൊടുപുഴ, സെന്റ് ജോസഫസ് എൽപിഎസ് നീലേശ്വരം, കൊറ്റമം, അങ്കമാലി.
പ്രോത്സാഹന സമ്മാനം നേടിയവർ
സെന്റ്.മേരീസ് സ്കൂൾ നരിപ്പിൽ, പാപ്പനംകോട്, തിരുവനന്തപുരം, ജീനിയസ് ഇന്റർനാഷണൽ സ്കൂൾ, വയനാട്, സെന്റ്.മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, കോടഞ്ചേരി, മേരിഗിരി വിദ്യാമന്ദിർ കുതിരച്ചിറ പുനലൂർ, സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ പാലന്പ്ര, സെന്റ് തോമസ് എൽപിഎസ് ഏങ്ങണ്ടിയൂർ, തൃശൂർ, ഡീപോൾ ഇഎംഎച്ച്എസ്എസ് ചൂണ്ടൽ, തൃശൂർ, വിഎംഎൽപിഎസ് ഈട്ടിത്തോപ്പ്, സെന്റ് മേരിസ് യുപിഎസ് ആര്യങ്കാവ്, കൃപാഭവൻ പ്രീ പ്രൈമറി ഇംഗ്ലീഷ് മീഡിയം സ്കൂൾ, മണ്ണംപേട്ട തൃശ്ശൂർ, ബത്ലഹേം ഇംഗ്ലീഷ് മീഡിയം സ്കൂൾ, ശ്രീകാര്യം, ട്രിവാൻഡ്രം, ക്ലെയർ ജ്യോതി ഇ എം പി എൽ എസ് കണ്ണാറ, സെന്റ് ജർമ്മയിൻസ് സിയോണ്‍ എൽ പി എസ് നോർത്ത് പറവൂർ, എറണാകുളം, സി.എച്ച്.സിജി.എൽപി സ്കൂൾ സ്കൂൾ, ചാലക്കുടി, സെന്റ് ക്ലെയേഴ്സ് സി.എൽ.പി.എസ്, തൃശ്ശൂർ, സെന്റ് ഷന്താൾസ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ, മാമ്മൂട്, സെന്റ് ആന്റണീസ് എൽപിഎസ് മറ്റൂർ, കാലടി, *ഹോളി ഫാമിലി എൽപിഎസ് കുറുന്പനാടം, ചങ്ങനാശേരി, ഇൻഫന്റ് ജീസസ് ബഥനി കോണ്‍വെന്റ് ഇഎംഎൽപി സ്കൂൾ, മണ്ണാർക്കാട്, യങ്ങ് വേൾഡ് പ്രൈമറി സ്കൂൾ, ചിറ്റൂർ പാലക്കാട്, സാൻജോസ് മെട്രോപൊളിറ്റൻ സ്കൂൾ, തലശ്ശേരി, ജിഎൽപിഎസ് മാണിക്യമംഗലം, മേരി റാണി പബ്ലിക് സ്കൂൾ ളായിക്കാട് ചങ്ങനാശ്ശേരി, കോട്ടയം, മേരി മാതാ ഇംഗ്ലീഷ് സ്കൂൾ, പിലാത്തറ, സെന്റ് തെരേസാസ് എൽ പി സ്കൂൾ നെടുങ്കുന്നം, എംഎസ് സി എൽ പി എസ് കലയപുരം, കൊട്ടാരക്കര, കൊല്ലം, സെന്റ് തോമസ് എച്ച്.എസ്.എസ്. ഇരട്ടയാർ, സെന്റ് പോൾസ് സിഇഎംപ്രീ പ്രൈമറി സ്കൂൾ കുരിയച്ചിറ, എസ്എച്ച്എച്ച്എസ്എസ്, മൈലപ്ര, സേക്രട്ട് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂൾ കോട്ടക്കൽ, മലപ്പുറം, സെന്റ്.ജോസഫസ് പബ്ലിക് സ്കൂൾ ആലൂർ, കൊല്ലേറ്റുംകര, തൃശൂർ, മാർത്തോമാ ഇംഗ്ലീഷ് മീഡിയം യുപി സ്കൂൾ, അഴീക്കോട് കൊടുങ്ങല്ലൂർ, എൽഎഫ് സി യു പി എസ് മമ്മിയൂർ, തൃശൂർ, സെന്റ് മേരിസ് പബ്ലിക് സ്കൂൾ, നാകപ്പുഴ, ഇൻഫന്റ് ജീസസ് നേഴ്സറി സ്കൂൾ, നെടുങ്കുന്നം, ഹോളി ഏഞ്ചൽ ഇഎംഎൽപി സ്കൂൾ, ആറ്റൂർ,മണലാടി, ഓക്സീലിയം ഐ.എസ്.സി സ്കൂൾ തുരുത്തിപ്പറന്പ്,തൃശൂർ സെന്റ്എലിസബത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ, പൊങ്ങനംകാട്, സെന്റ് ജോസഫ് സ്കൂൾ പേരട്ട, സെന്റ് വിൻസെന്റ് പള്ളോട്ടി സെൻട്രൽ സ്കൂൾ, തൃശ്ശൂർ, സെന്റ് ജോസഫ്സ് മോഡൽ എച്ച്എസ്എസ് കുരിയച്ചിറ, സെന്റ് ജോർജ്സ് സിഎൽപിഎസ് മുക്കാട്ടുകര, എസ് എച്ച് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ ചാലക്കുടി, എസ്എച്ച് യുപിഎസ് ഉള്ളനാട്, സെന്റ് മാത്യൂസ് നേഴ്സറി സ്കൂൾ കുച്ചുപുറം, തിരുവനന്തപുരം.
ഡിസിഎൽ സംസ്ഥാനതല ബാഡ്മിന്റൺ മത്സരം നാളെ തൊടുപുഴയിൽ
ദീപിക ബാലസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഷട്ടിൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റിന്റെ സംസ്ഥാനതല മത്സരം നാളെ തൊടുപുഴയിൽ നടക്കും.
തൊടുപുഴ ബാഡ്മിന്റൺ ഫോർ കോർട്ടിൽ നടക്കുന്ന മത്സരങ്ങൾ രാവിലെ 9.30-ന് ആരംഭിക്കും.
എല്ലാ ഡിസിഎൽ പ്രവിശ്യകളിൽനിന്നും ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടി കളുടെ വിഭാഗത്തിലുംപെട്ട ഓരോ ഡബിൾസ് ടീമുകളാണ് പങ്കെടുക്കുന്നത്.
സംസ്ഥാനതല വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റുകളും നൽകും. വിശദ വിവരങ്ങൾക്ക് 9446294666 എന്ന നന്പരിൽ ബന്ധപ്പെടാവുന്നതാണ്.
കോട്ടയം മേഖലാ ടാലന്റ് ഫെസ്റ്റ് നവംബർ ഒന്നിന് മാന്നാനത്ത്
കോട്ടയം മേഖല ടാലന്റ് ഫെസ്റ്റ് നവംബർ ഒന്നിന് മാന്നാനം സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ നടക്കും. രാവിലെ ഒൻപതിനു രജിസ്ട്രേഷൻ ആരംഭിക്കും.
. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണ് മത്സരം. പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ ഗാനം, ചെറുകഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിലാണ് മത്സരം. ഡിസിഎൽ ആന്തം, ലഹരിവിരുദ്ധഗാനം എന്നിവ ഒഴികെ എല്ലാ മത്സരങ്ങളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിരിക്കും. ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് രചനാമത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുകയില്ല. ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ സംഘഗാനം മത്സരങ്ങളിൽ ഏഴു പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. കരോക്കെ ഉണ്ടായിരിക്കുന്നതല്ല.
ബാഡ്മിന്റൺ മത്സരം: തൊടുപുഴ ഡി പോളിനും പിറവം സെന്റ് ജോസഫ്സിനും കിരീടം
തൊടുപുഴ: പ്രവിശ്യാ ഡി സിഎൽ ബാഡ്മിന്റൺ ടൂർണമെന്റിൽ (ഡബിൾസ് ) പെൺകുട്ടികളുടെ വിഭാഗത്തിൽ ആൻ റോസ് ജോജിയും എയ്ഞ്ചൽ റോസ് ജോജിയും പ്രതിനിധീകരിച്ച തൊടുപുഴ ഡി പോൾ പബ്ലിക് സ്കൂൾ കിരീടം നേടി. ഡിനു ജോർജ് & ഡിറോൺ ജോസഫ് റോബി ടീം പ്രതിനിധാനം ചെയ്ത പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂളിനാണ് ആൺകുട്ടികളുടെ വിഭാഗത്തിൽ കിരീടം.
തൊടുപുഴ ഫോർ കോർട്ട് ബാഡ്മിന്റൺ കോർട്ടിൽ നടന്ന മത്സരം മുൻ ദേശീയ സ്കൂൾ ഗെയിംസ് മെഡൽ ജേതാവ് സുബേദാർ എബിൻ ജോയി ഉദ്ഘാടനം ചെയ്തു. പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ് ജെ . കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.
ഡിസിഎൽ സംസ്ഥാന കായിക വേദി ഡയറക്ടർ ജെയ്സൺ പി. ജോസഫ്, റിസോഴ്സ് ടീം കോ - ഓർഡിനേറ്റർ തോമസ് കുണിഞ്ഞി എന്നിവർ പ്രസംഗിച്ചു
മത്സരത്തിൽ നന്മ ലാലു & ഹുദാ ഫാത്തിമ പി.ആർ ടീം ( സെന്റ് അഗസ്റ്റിൻസ് ജി.എച്ച്.എസ്.എസ് മുവാറ്റുപുഴ ), നാരായണൻ അബി & ജോർജ് തോമസ് ടീം (വിമല പബ്ലിക് സ്കൂൾ തൊടുപുഴ ) എന്നിവർ രണ്ടാം സ്ഥാനങ്ങൾ കരസ്ഥമാക്കി.
തൊടുപുഴ കോ - ഓപ്പറേറ്റീവ് പബ്ലിക് സ്കൂളിലെ നിഹാൽ അർഷാദ് & വിശ്വജിത്ത് എം ടീമും തൊടുപുഴ വിമലപബ്ലിക് സ്കൂളിലെ ഹന്ന മരിയ ബിബിൻ & അന്ന സി. പ്രജീഷ് ടീമും മൂന്നാം സ്ഥാനങ്ങൾ നേടി.
അറക്കുളം സെൻറ് മേരീസ്, കരിമണ്ണൂർ നിർമല, നാകപ്പുഴ സെന്റ് മേരീസ്, മീൻമുട്ടി മാർ മാത്യൂസ് എന്നീ സ്കൂൾ ടീമുകൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ ലഭിച്ചു.
സമാപന സമ്മേളനത്തിൽ ബാഡ്മിന്റൺ അസോസിയേഷൻ ജില്ലാ സെക്രട്ടറി ബിലേഷ് സുകുമാരൻ അധ്യക്ഷത വഹിച്ചു . ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സൈജൻ സ്റ്റീഫൻ സമ്മാന വിതരണം നടത്തി. ബിബിൻ ജോസ്, ബിജോയി തോമസ്, ഇമിൽ ക്രിസ്റ്റി സൈമൺ, മെറിൻ ജെയിംസ് എന്നിവർ പ്രസംഗിച്ചു .