x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊടുപുഴ പ്രവിശ്യ ടാലന്‍റ് ഫെസ്റ്റ് ശനിയാഴ്ച


Published: December 4, 2025 02:28 AM IST | Updated: December 4, 2025 02:28 AM IST

തൊ​ടു​പു​ഴ : ദീ​പി​ക ബാ​ല​സ​ഖ്യം തൊ​ടു​പു​ഴ പ്ര​വി​ശ്യാ ഡി​സി​എ​ൽ ടാ​ല​ന്‍റ് ഫെ​സ്റ്റ് ശ​നി​യാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ തൊ​ടു​പു​ഴ ഡി ​പോ​ൾ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ക്കും.

തൊ​ടു​പു​ഴ പ്ര​വി​ശ്യ​യി​ൽ​പ്പെ​ട്ട 7 മേ​ഖ​ല​ക​ളി​ലെ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച പ്ര​തി​ഭ​ക​ൾ 11 വേ​ദി​ക​ളി​ലാ​യി മാ​റ്റു​ര​യ്ക്കും.

എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ തി​രി​ച്ചാ​ണ് മ​ത്സ​രം. പ്ര​സം​ഗം, ല​ളി​ത​ഗാ​നം, ഡി​സി​എ​ൽ ആ​ന്തം, ഡി​സി​എ​ൽ ല​ഹ​രി​വി​രു​ദ്ധ ഗാ​നം, ചെ​റു​ക​ഥാ​ര​ച​ന, ക​വി​താ​ര​ച​ന, ഉ​പ​ന്യാ​സ​ര​ച​ന എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. പ്ര​വി​ശ്യാ കോ - ​ഓ​ർ​ഡി​നേ​റ്റ​ർ റോ​യ്. ജെ . ​ക​ല്ല​റ​ങ്ങാ​ട്ട്, മേഖല ഓർഗനൈസർമാർ തുടങ്ങിയ വർ നേതൃത്വം നല്്കും.

Tags : DCL Talent fest

Recent News

Up