കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിനെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി. കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് മുഖ്യമന്ത്രി ആരോഗ്യമന്ത്രിയെ കാണാനെത്തിയത്.
കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ആരോഗ്യമന്ത്രിയെ ഐസിയുവിലേക്ക് മാറ്റിയതായാണ് വിവരം. മന്ത്രിയുടെ കൈയ്ക്കും കഴുത്തിനും പരിക്കേറ്റിരുന്നു.
വന്ദേഭാരതിൽ യാത്രയ്ക്ക് എത്തിയതായിരുന്നു മന്ത്രി. ടിക്കറ്റ് കൗണ്ടറിന് സമീപത്തുവച്ചാണ് പ്രതിഷേധമുണ്ടായത്. സംഭവത്തെ തുടർന്ന് മന്ത്രിയുടെ പരിപാടികൾ റദ്ദാക്കിയിരുന്നു.
Tags : veena george pinarayi vijayan hospital