Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hospital

..ആരോഗ്യമന്ത്രിയെ കാണാൻ മുഖ്യമന്ത്രി ആശുപത്രിയിലെത്തി

കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിനെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി. കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് മുഖ്യമന്ത്രി ആരോഗ്യമന്ത്രിയെ കാണാനെത്തിയത്.

കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ആരോഗ്യമന്ത്രിയെ ഐസിയുവിലേക്ക് മാറ്റിയതായാണ് വിവരം. മ​ന്ത്രി​യു​ടെ കൈയ്​ക്കും ക​ഴു​ത്തി​നും പ​രി​ക്കേ​റ്റിരുന്നു.

വ​ന്ദേ​ഭാ​ര​തി​ൽ യാ​ത്ര​യ്ക്ക് എ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി. ടി​ക്ക​റ്റ് കൗ​ണ്ട​റി​ന് സ​മീ​പ​ത്തുവ​ച്ചാ​ണ് പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മ​ന്ത്രി​യു​ടെ പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കിയിരുന്നു.

National

ശരദ് പവാർ ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരം

പൂനെ: മുൻ കേന്ദ്രമന്ത്രിയും എൻസിപി-എസ്പി അധ്യക്ഷനുമായ ശരത് പവാർ ആശുപത്രിയിൽ. ചുമ, ജലദോഷം, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടർന്നു തിങ്കളാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തെ പുനെയിലെ റൂബി ഹാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ബാരാമതിയിലെ വസതിയില്‍ നിന്നാണ് പൂനെയിലെ ആശുപത്രിയിലെത്തിച്ചത്. ഭാര്യ പ്രതിഭ പവാറും മകള്‍ സുപ്രിയ സുലെയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

പവാറിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പവാറിനെ ഐസിയുവിൽ കിടത്തേണ്ട ആവശ്യമില്ലെന്നും ആശുപത്രിയിലെ ഒരു സ്വകാര്യ മുറിയിലേക്ക് മാറ്റിയെന്നും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ അഭിജീത് ലോധ പറഞ്ഞു.

International

ജ​നി​ച്ച് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം; ആ​ശു​പ​ത്രി​യി​ൽ പൊ​ള്ള​ലേ​റ്റ ന​വ​ജാ​ത ശി​ശു​വി​ന് ദാ​രു​ണാ​ന്ത്യം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ന​വ​ജാ​ത ശി​ശു തീ​പി​ടി​ച്ച് വെ​ന്തു​മ​രി​ച്ചു. കാ​ൺ​പു​രി​ലെ ബ്ര​ഹ്മ് ന​ഗ​റി​ലു​ള്ള രാ​ജാ ന​ഴ്സിം​ഗ് ഹോ​മി​ലാ​ണ് സം​ഭ​വം.

ജ​നി​ച്ച​യു​ട​ൻ ത​ന്നെ കു​ഞ്ഞി​നെ എ​ൻ​ഐ​സി​യുി​ലെ വാ​മ​റി​നു​ള്ളി​ൽ കി​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ​യു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണം. തീ​പി​ടി​ത്ത​ത്തി​ൽ ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ കു​ഞ്ഞ് മ​രി​ക്കു​ക​യാ​യി​രു​ന്നു.

കാ​ൺ​പൂ​രി​ലെ ബ​ക്ക​ർ​ഗ​ഞ്ച് നി​വാ​സി​ക​ളാ​യ അ​രു​ൺ നി​ഷാ​ദ് -ബി​ട്ടു ദ​മ്പ​തി​ക​ളു​ടെ ആ​ദ്യ​ത്തെ കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. പ്ര​സ​വം ന​ട​ന്ന​താ​യും അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്ന​താ​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ സം​ഭ​വം മ​റ​ച്ചു​വ​യ്ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു. സം​ഭ​വം ന​ട​ന്ന് അ​ഞ്ച് മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം കു​ഞ്ഞി​നെ കാ​ണ​ണ​മെ​ന്ന് പി​താ​വ് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് വി​ഷ​യ​ത്തെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്.

കു​ഞ്ഞി​ന്‍റെ മ​ര​ണ​വാ​ർ​ത്ത അ​റി​ഞ്ഞ് ബ​ന്ധു​ക്ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും ആ​ശു​പ​ത്രി​യി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ചു. ആ​ശു​പ​ത്രി​ക്ക് നേ​രെ ആ​ക്ര​മ​ണ​വു​മു​ണ്ടാ​യി. സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ല. മൂ​ന്നം​ഗ അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ച് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

Kerala

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് മുഖ്യമന്ത്രി തറക്കല്ലിട്ടു

കോഴിക്കോട്: ആരോഗ്യരംഗത്ത് രാജ്യം ഉറ്റുനോക്കുന്ന കേരളത്തിന്‍റെ ഏറ്റവും മാതൃകാപരമായ ഇടപെടലാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗണ്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍ സ്ഥാപിക്കുന്നതിലൂടെ സാധ്യമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ വകുപ്പിന് കീഴില്‍ കോഴിക്കോട് ചേവായൂരില്‍ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

അവയവമാറ്റ ആശുപത്രിയിലൂടെ സമാനതകളില്ലാത്ത സ്ഥാപനമാണ് യാഥാര്‍ഥ്യമാകുന്നത്. ആരോഗ്യരംഗത്ത് ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഏറ്റവും പ്രധാനമാണ് അവയവമാറ്റ ശസ്ത്രക്രിയകള്‍. സ്വകാര്യ മേഖലയില്‍ വന്‍ തുകയാണ് ഇതിന് ചെലവാകുന്നത്. ഒരേ ശസ്ത്രക്രിയ തന്നെ ആശുപത്രികള്‍ മാറിയാല്‍ ചെലവില്‍ വലിയ മാറ്റങ്ങളുണ്ടാകുന്നു.

പല കുടുംബങ്ങള്‍ക്കും ഇത് താങ്ങാനാവുന്നില്ല. ഇത് പരിഗണിച്ചാണ് വിദഗ്ധരില്‍നിന്ന് ഇങ്ങനെയൊരു ആശുപത്രിക്കുള്ള നിര്‍ദേശം വരുന്നത്. ആശുപത്രി സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷ. ഇതിന് എല്ലാവരുടെയും പിന്തുണ വേണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

കേരളത്തിന്‍റെ ആരോഗ്യ മേഖലയുടെ ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന ദിവസമാണിതെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. രാജ്യത്ത് ഇതുവരെ ഒരു അവയവമാറ്റ ആശുപത്രിയോ ഗവേഷണ കേന്ദ്രമോ ഇല്ലാത്തതിനാല്‍ അതിന്റെ ആവശ്യകത മനസ്സിലാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ ചേവായൂരില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍ സ്ഥാപിക്കുന്നത്.

വലിയ ചികിത്സാ ചെലവ് വരുന്ന അവയവ മാറ്റത്തിന് ആശുപത്രി യാഥാര്‍ഥ്യമാകുന്നതോടെ കുറഞ്ഞ ചെലവില്‍ അത്യാധുനിക സൗകര്യങ്ങള്‍ ലഭ്യമാകും. അവയവമാറ്റം കഴിഞ്ഞ രോഗികള്‍ക്ക് രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ മരുന്നുകള്‍ ലഭ്യമാക്കാനുള്ള പ്രഖ്യാപനവും സര്‍ക്കാര്‍ ഉടന്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

ശാസ്ത്ര, ഗവേഷണ, ചികിത്സാ മേഖലയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കേരളത്തിലുണ്ടായ മാറ്റം കണ്ണഞ്ചിപ്പിക്കുന്നതാണ്. ചികിത്സയുമായി ബന്ധപ്പെട്ട വലിയ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് സാധാരണക്കാരെ ചേര്‍ത്തുപിടിച്ചാണ് സര്‍ക്കാര്‍ മുന്നേറുന്നത്.

ആര്‍ദ്രം മിഷന്‍ നടപ്പാക്കിയതോടെ കേരളത്തിലെ താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് സെന്‍ററുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. 12 ആശുപത്രികളില്‍ മാത്രമായിരുന്ന ഡയാലിസിസ് സൗകര്യം ഇപ്പോൾ 125 കേന്ദ്രങ്ങളിലായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ടൂറിസംമന്ത്രി പി.എ. മുഹമ്മദ് റിയാസ്, എം.കെ. രാഘവന്‍ എംപി, മേയര്‍ ഒ. സദാശിവന്‍, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, കെ.കെ. രമ, ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ.വി.വിശ്വനാഥന്‍, ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ കെ.ജി.സജിത്ത് കുമാര്‍, ഡിഎംഒ ഡോ. കെ.കെ. രാജാറാം, ആരോഗ്യ കേരളം ഡി.പി.എം സി.കെ ഷാജി, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍ സ്പെഷല്‍ ഓഫീസര്‍ ഡോ. ബിജു പൊറ്റക്കാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

Kerala

പത്തനംതിട്ടയിൽ തോക്കുമായി ആശുപത്രിയിലെത്തി രോഗിയുടെ ഭീഷണി

പത്തനംതിട്ട: കുന്നന്താനം കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ തോക്കുമായി എത്തിയ രോഗി പിടിയിൽ. ചികിത്സ വൈകിയാൽ വെടിവച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കുന്നന്താനം സ്വദേശി ലിനു തോമസ് (38) ആണ് പിടിയിലായത്.

എയർഗണുമായി എത്തി ആശുപത്രി ജീവനക്കാർക്കും രോഗികൾക്കും നേരെ തോക്കുചൂണ്ടി ഇയാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

ലാബിൽ എത്തിയശേഷം ഇയാൾ തോക്ക് എടുത്ത് മേശമേൽ വച്ചു. ശേഷം ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി. നഴ്സുമാരുടെ മുറിയിലേക്ക് കടന്നുചെന്ന ഇയാൾ ജീവനക്കാർക്ക് നേരെയും തോക്കുചൂണ്ടി. തോക്ക് അവിടെ ഇരിക്കട്ടെ എന്ന് പറയുകയും ചെയ്തു.

മെഡിക്കൽ പ്രാക്റ്റീസിനായി എത്തിയ വിദ്യാർഥികളും മറ്റ് ജീവനക്കാരും രോഗികളും തോക്ക് കണ്ട് പരിഭ്രാന്തരായി പുറത്തേക്ക് ഓടി. ഇതോടെ ആശുപത്രി പരിസരത്ത് വലിയ തോതിലുള്ള പരിഭ്രാന്തിയാണുണ്ടായത്. മെഡിക്കൽ ഓഫീസർ എത്തിയതോടെ ലിനു വാഹനത്തിൽ കയറി സ്ഥലം വിട്ടു.

ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്ന് കീഴ്വായ്പ്പൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ ഉച്ചയോടെ പ്രതി പിടിയിലായി.

Kerala

ശ​സ്ത്ര​ക്രി​യ​ക്കി​ടെ വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വം; ആ​ശു​പ​ത്രി​ക്കെ​തി​രെ ബ​ന്ധു​ക്ക​ൾ

തൃ​ശൂ​ർ: വ​ട​ക്കാ​ഞ്ചേ​രി​യി​ൽ ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്യാ​നെ​ത്തി​യ വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ൾ. വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി​നി നി​ർ​മ​ല​യാ​ണ് മ​രി​ച്ച​ത്. .

ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ പി​ഴ​വു മൂ​ലം വി​ദ​ഗ്ധ ചി​കി​ത്സ ല​ഭി​ക്കു​ന്ന​തി​ല​ട​ക്കം കാ​ല​താ​മ​സ​മു​ണ്ടാ​യെ​ന്ന് നി​ർ​മ​ല​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. എ​ന്നാ​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പ​രി​മി​തി​ക​ളെ തു​ട​ർ​ന്ന് ര​ക്ത​സ്രാ​വ​മു​ണ്ടാ​യ​പ്പോ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

ക​ഴി​ഞ്ഞ 16-ാം തീ​യ​തി​യാ​ണ് നി​ർ​മ​ല​യെ ശ​സ്ത്ര​ക്രി​യ​ക്കാ​യി വ​ട​ക്കാ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് ഗു​രു​ത​ര ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്ന് 18-ാം തീ​യ​തി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വ​ച്ച് നി​ർ​മ​ല മ​രി​ക്കു​ക​യാ​യി​രു​ന്നു. വ​ട​ക്കാ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​ക്കെ​തി​രെ ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Kerala

മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി ആ​ശു​പ​ത്രി വി​ട്ടു

ക​​​ണ്ണൂ​​​ർ: റി​​​പ്പ​​​ബ്ലി​​​ക് ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​നി​​​ടെ കു​​​ഴ​​​ഞ്ഞു​​​വീ​​​ണ് ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന മ​​​ന്ത്രി ക​​​ട​​​ന്ന​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ ആ​​​ശു​​​പ​​​ത്രി വി​​​ട്ടു.

ക​​​ണ്ണൂ​​​ർ പോ​​​ലീ​​​സ് പ​​​രേ​​​ഡ് ഗ്രൗ​​​ണ്ടി​​​ൽ ന​​​ട​​​ന്ന റി​​​പ്പ​​​ബ്ലി​​​ക് ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ൽ ദേ​​​ശീ​​​യ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി പ്ര​​​സം​​​ഗി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി കു​​​ഴ​​​ഞ്ഞു​​​വീ​​​ണ​​​ത്.

തൊ​​​ട്ടു​​​പി​​​റ​​​കി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ അ​​​രു​​​ൺ കെ. ​​​വി​​​ജ​​​യ​​​ൻ, സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ നി​​​ധി​​​ൻ​​​രാ​​​ജ് എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്ന് മ​​​ന്ത്രി​​​യെ വീ​​​ഴാ​​​തെ പി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് ക​​​ണ്ണൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​വി​​​ട്ട് വീ​​​ട്ടി​​​ലോ​​​ട്ടു പോ​​​യ​​​ത്.

Kerala

കൊച്ചിയിൽ സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തിനിടെ പെൺകുട്ടിക്ക് വെട്ടേറ്റു

കൊച്ചി: കാക്കനാട് ഇതരസംസ്ഥാന തൊഴിലാളികളായ സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തിനിടെ പെൺകുട്ടിക്ക് വെട്ടേറ്റു. കാക്കനാട് താമസിക്കുന്ന ഇതരസംസ്ഥാനക്കാരിയായ സൈബ അക്താര (13) എന്ന പെൺകുട്ടിക്കാണ് തലയ്ക്ക് വെട്ടേറ്റത്.

ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സംഭവമുണ്ടായത്. തർക്കത്തിനിടെ ഒരു സ്ത്രീ മറ്റൊരുസ്ത്രീയെ വാക്കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് പെൺകുട്ടിക്ക് വെട്ടേറ്റത്.

ആക്രമണം തടയാൻശ്രമിച്ച മറ്റൊരാൾക്കും പരിക്കേറ്റു. അതേസമയം, എന്താണ് തർക്കത്തിന് കാരണമെന്നോ പെൺകുട്ടി എങ്ങനെയാണ് ഇവർക്കിടയിൽപ്പെട്ടതെന്നോ വ്യക്തമല്ല.

Kerala

ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ല​ഭി​ക്കാ​തെ യു​വാ​വ് മ​രി​ച്ച​താ​യി പ​രാ​തി

തി​രു​വ​ന​ന്ത​പു​രം: വി​ള​പ്പി​ൽ​ശാ​ല സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ല​ഭി​ക്കാ​തെ യു​വാ​വ് മ​രി​ച്ച​താ​യി പ​രാ​തി. വി​ള​പ്പി​ൽ​ശാ​ല കൊ​ല്ലം​കൊ​ണം സ്വ​ദേ​ശി ബി​സ്‌​മീ​ർ(37) ആ​ണ് മ​രി​ച്ച​ത്.

ശ്വാ​സ ത​ട​സ​ത്തി​ന് ചി​കി​ത്സ​യ്ക്കെ​ത്തി​യ രോ​ഗി ചി​കി​ത്സ ല​ഭി​ക്കാ​തെ മ​രി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. ഗു​രു​ത​രാ​വ​സ്ഥ​യി​ൽ എ​ത്തി​ച്ച ബി​സ്മീ​റി​ന് ജീ​വ​ന​ക്കാ​ർ ഗേ​റ്റ് തു​റ​ന്നു ന​ൽ​കി​യി​ല്ലെ​ന്നും സി​പി​ആ​റും ഓ​ക്സി​ജ​നും ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചു.

സ്വി​ഗ്ഗി ജീ​വ​ന​ക്കാ​ര​നാ​ണ് മ​രി​ച്ച ബി​സ്മി​ർ. സം​ഭ​വ​ത്തി​ൽ കു​ടും​ബം വി​ള​പ്പി​ൽ​ശാ​ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ൽ​കി.

Kerala

മ​ധ്യ​പ്ര​ദേ​ശി​ൽ മ​ലി​ന ജ​ലം കു​ടി​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​വ​ർ ആ​ശു​പ​ത്രി​യി​ൽ

ഇ​ൻ​ഡോ​ർ: മ​ധ്യ​പ്ര​ദേ​ശി​ൽ മ​ലി​ന ജ​ലം കു​ടി​ച്ച ഒ​മ്പ​ത് പേ​രെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ൻ​ഡോ​ർ ജി​ല്ല​യി​ലെ മൊ​ഹൗ​വി​ലാ​ണ് സം​ഭ​വം. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല. പാ​റ്റി ബ​സാ​ർ, ച​ന്ദ​ർ മാ​ർ​ഗ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ഇ​ൻ​ഡോ​ർ ക​ള​ക്ട​ർ ശി​വം വ​ർ​മ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളെ സ​ന്ദ​ർ​ശി​ക്കു​ക​യും ദു​രി​ത​ബാ​ധി​ത മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തു. രോ​ഗി​ക​ൾ​ക്ക് ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പി​ന് ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. പ്ര​ദേ​ശ​ത്തെ വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​നും ശു​ചി​ത്വം പാ​ലി​ക്കാ​നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ മാ​സം ഇ​ൻ​ഡോ​റി​ലെ ഭാ​ഗി​ര​ഥ്പു​ര മേ​ഖ​ല​യി​ൽ മ​ലി​ന ജ​ലം കു​ടി​ച്ച നി​ര​വ​ധി പേ​ർ​ക്ക് അ​സു​ഖം ബാ​ധി​ക്കു​ക​യും മ​ര​ണം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു

District News

കു​ണ്ട​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ബ​ഹു​നി​ല മ​ന്ദി​രം നാ​ടി​നു സ​മ​ര്‍​പ്പി​ച്ചു

കു​ണ്ട​റ : കി​ഫ്ബി​യി​ലൂ​ടെ 90,000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കു​ണ്ട​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ കി​ഫ്ബി​യു​ടെ 76.13 കോ​ടി രൂ​പ ചെ​ല​വി​ല്‍​പൂ​ര്‍​ത്തി​യാ​ക്കി​യ ഏ​ഴു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് 50,000 കോ​ടി രൂ​പ​യു​ടെ പ​ശ്ചാ​ത്ത​ല​സൗ​ക​ര്യ വി​ക​സ​ന​മാ​ണ് കി​ഫ്ബി മു​ഖേ​ന ല​ക്ഷ്യ​മി​ട്ട​ത്. അ​ഞ്ചു വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ 62000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ള്‍ ഏ​റ്റെ​ടു​ത്തു. നി​ല​വി​ല്‍ 90,000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​യി.

വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ള്‍, റോ​ഡ്, പാ​ലം, മേ​ല്‍​പാ​ല​ങ്ങ​ള്‍, തു​ട​ങ്ങി എ​ല്ലാ​യി​ട​ത്തും സാ​ക്ഷ്യ​പ​ത്ര​ങ്ങ​ള്‍ കാ​ണാം. മാ​റ്റ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ കു​ണ്ട​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി മു​ന്നി​ലാ​ണ്. എ​ക്‌​സ്-​റേ, അ​ള്‍​ട്രാ​സൗ​ണ്ട്, സ്ത്രീ-​പു​രു​ഷ വാ​ര്‍​ഡു​ക​ള്‍, ല​ബോ​റ​ട്ട​റി, ബ്ല​ഡ് സ്റ്റോ​റേ​ജ് യൂ​ണി​റ്റ് തു​ട​ങ്ങി അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളാ​ണ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​ധ്യ​ക്ഷ​യാ​യി. മ​ന്ത്രി കെ.എ​ന്‍. ബാ​ല​ഗോ​പാ​ല്‍ മു​ഖ്യാ​തി​ഥി​യാ​യി. പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം​എ​ല്‍​എ​മാ​രാ​യ എം. ​മു​കേ​ഷ്, കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ല​താ​ദേ​വി, ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ്, മു​ന്‍ മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ, ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ.​ജെ. റീ​ന, ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ബൈ​ജു, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു​മോ​ള്‍, ബ്ലോ​ക്ക് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ.​വി​ജ​യ​കു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ബി. ​ജ​യ​ന്തി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി​നോ​ദ്കു​മാ​ര്‍, സൈ​മ​ണ്‍ വ​ര്‍​ഗീ​സ്, വി​നീ​ത വി​ജ​യ​ന്‍, മ​നോ​ജ്, എ​സ്. ശ്യാം, ​റോ​സ​മ്മ മാ​ര്‍​ഷ​ല്‍, മാ​യാ നെ​പ്പോ​ളി​യ​ന്‍, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് ഡോ. ​എം. എ​സ്. അ​നു, എ​ന്‍​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ദേ​വ്കി​ര​ണ്‍, കു​ണ്ട​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​ജി. ബാ​ബു​ലാ​ല്‍​ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Kerala

ത​ല​യി​ലെ വ്ര​ണ​ത്തി​ൽ പു​ഴു​ക്ക​ൾ; ആ​ദി​വാ​സി ബാ​ലി​ക​യ്ക്ക് മ​തി​യാ​യ ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ന്ന് കു​ടും​ബം

മ​ല​പ്പു​റം: മ​ഞ്ചേ​രി ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ ആ​ദി​വാ​സി ബാ​ലി​ക​യ്ക്ക് മ​തി​യാ​യ ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ന്ന് കു​ടും​ബം. പു​ഴു​വ​രി​ക്കു​ന്ന വ്ര​ണ​വു​മാ​യി എ​ത്തി​യ അ​ഞ്ചു​വ​യ​സു​ള​ള ബാ​ലി​ക​യ്ക്കാ​ണ് ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ആ​ദി​വാ​സി കു​ടും​ബം രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

പോ​ത്തു​ക​ല്‍ ചെ​മ്പ്ര ന​ഗ​റി​ലെ സു​രേ​ഷ്, സു​നി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ സു​നി​മോ​ള്‍​ക്ക് ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് പ​രാ​തി. കു​ഞ്ഞി​ന്‍റെ ത​ല​യി​ലെ വ്ര​ണം അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു. നി​ല​മ്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റെ​ഫ​ർ ചെ​യ്ത​താ​ണ്.

മ​ഞ്ചേ​രി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച കു​ട്ടി​യെ ഇ​ന്ന് രാ​വി​ലെ ഡി​സ്‌​ചാ​ര്‍​ജ് ചെ​യ്തി​രു​ന്നു. അ​തി​ന് ശേ​ഷം വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ ഓ​ട്ടോ വി​ളി​ച്ച്, ഡ്രൈ​വ​ര്‍ കു​ഞ്ഞി​നെ ഓ​ട്ടോ​യി​ലേ​ക്ക് ക​യ​റ്റു​ന്ന സ​മ​യ​ത്താ​ണ് ത​ല​യി​ലെ മു​റി​വി​ൽ പു​ഴു​വു​ള്ള​താ​യി കാ​ണു​ന്ന​ത്. തു​ട​ര്‍​ന്ന് വീ​ണ്ടും നി​ല​മ്പൂ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ചു. കു​ഞ്ഞി​ന്‍റെ ത​ല​യി​ൽ നി​ന്ന് 30ലേ​റെ പു​ഴു​ക്ക​ളെ​യാ​ണ് നീ​ക്കം ചെ​യ്ത​ത്.

കു​ട്ടി ഇ​പ്പോ​ൾ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഓ​ട്ടോ​ക്കാ​ര​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. അ​ന്വേ​ഷി​ച്ച് പ​റ​യാ​മെ​ന്നാ​ണ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ള്ള വി​ശ​ദീ​ക​ര​ണം.

Kerala

ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര് ആ​ശു​പ​ത്രി വി​ട്ടു; സ​ബ്ജ​യി​ലി​ലേ​യ്ക്ക് മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ റി​മാ​ൻ​ഡി​ലു​ള്ള ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര് ആ​ശു​പ​ത്രി വി​ട്ടു. ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ത​ന്ത്രി രാ​ജീ​വ​രെ സ​ബ്ജ​യി​ലി​ലേ​ക്ക് മാ​റ്റി.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സ്പെ​ഷ്യ​ൽ സ​ബ് ജ​യി​ലി​ൽ വ​ച്ച് ത​ന്ത്രി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​ത്. തു​ട​ർ​ന്ന് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​വി​ടെ നി​ന്നും പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഐ​സി​യു​വി​ലേ​യ്ക്ക് മാ​റ്റി​യ ത​ന്ത്രി​യെ 24 മ​ണി​ക്കൂ​ർ നീ​ണ്ട നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്.

അ​തേ​സ​മ​യം, ത​ന്ത്രി​യെ ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക ശി​ൽ​പ പാ​ളി​ക​ള്‍ ക​ട​ത്തി​യ കേ​സി​ലും എ​സ്ഐ​ടി പ്ര​തി​ചേ​ർ​ക്കും. സ്വ​ർ​ണ പാ​ളി ചെ​മ്പാ​ക്കി മാ​റ്റി​യ മ​ഹ​സ​റി​ലും ഒ​പ്പി​ട്ട​ത് വ​ഴി ത​ന്ത്രി​ക്കും ഗൂ​ഡാ​ലോ​ച​ന​യി​ൽ പ​ങ്കു​ണ്ടെ​ന്നാ​ണ് എ​സ്ഐ​ടി പ​റ​യു​ന്ന​ത്.

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം മാ​നു​വ​ലി​ലെ ത​ന്ത്രി​യു​ടെ ക​ട​മ​ക​ള്‍ എ​ടു​ത്തു പ​റ​ഞ്ഞാ​യി​രു​ന്നു ക​ട്ടി​ള​പാ​ളി കേ​സി​ലെ എ​സ്ഐ​ടി​യു​ടെ റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട്. ത​ന്ത്രി ദേ​വ​സ്വം ബോ​ർ​ഡി​ൽ നി​ന്നും വാ​ങ്ങു​ന്ന പ്ര​തി​ഫ​ല​ത്തെ പ​ടി​ത്ത​ര​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. പ​ടി​ത്ത​രം ദ​ക്ഷി​ണ​യ​ല്ല, പ്ര​തി​ഫ​ല​മെ​ന്നാ​ണ് എ​സ്ഐ​ടി​ക്ക് ല​ഭി​ച്ച നി​യ​മോ​പ​ദേ​ശം.

അ​സി.​ക​മ്മീ​ഷ​ണ​റു​ടെ അ​തേ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ള്‍ വ​ഹി​ക്കേ​ണ്ട ത​ന്ത്രി ക്ഷേ​ത്ര സ്വ​ത്തു​ക്ക​ള്‍ സം​ര​ക്ഷി​ക്കാ​നും ബാ​ധ്യ​സ്ഥ​നാ​ണെ​ന്ന് പ്ര​ത്യേ​ക സം​ഘം പ​റ​യു​ന്നു. ഈ ​ഉ​ത്ത​ര​വാ​ദി​ത്വം മ​റ​ന്നാ​ണ് ക​ട്ടി​ള​പാ​ളി​ക​ള്‍ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ മൗ​നാ​നു​വാ​ദം ന​ൽ​കി​യ​തെ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ൽ.

Kerala

അ​ടൂ​രി​ൽ ജ​ന​ൽ പാ​ളി ദേ​ഹ​ത്തേ​യ്ക്ക് വീ​ണ് ഏ​ഴ് വ​യ​സു​കാ​ര​ൻ മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: അ​ടൂ​രി​ൽ വീ​ടു​പ​ണി​ക്കു വേ​ണ്ടി സൂ​ക്ഷി​ച്ചി​രു​ന്ന ജ​ന​ൽ പാ​ളി ദേ​ഹ​ത്തേ​യ്ക്ക് വീ​ണ് ഏ​ഴ് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. അ​ടൂ​ർ ഏ​ഴം​കു​ളം അ​റു​കാ​ലി​ക്ക​ൽ വെ​സ്റ്റ് ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ത​നൂ​ജ് കു​മാ​റി​ന്‍റേ​യും ആ​ര്യ​യു​ടേ​യും മ​ക​ൻ ദ്രു​പ​ത് ത​നൂ​ജ് ആ​ണ് മ​രി​ച്ച​ത്.

ഓ​മ​ല്ലൂ​ർ കെ​വി​യി​ലെ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ 10-നാ​യി​രു​ന്നു സം​ഭ​വം. വീ​ടു​പ​ണി​ക്കു വേ​ണ്ടി സൂ​ക്ഷി​ച്ചി​രു​ന്ന ജ​ന​ൽ ക​ട്ട​ള​യാ​ണ് അ​ബ​ദ്ധ​ത്തി​ൽ ദ്രു​പ​തി​ന്‍റെ ശ​രീ​ര​ത്തി​ലേ​യ്ക്ക് വീ​ണ​ത്. ത​ല​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഉ​ട​ൻ അ​ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്ര​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടെ മൃ​ത​ദേ​ഹം വീ​ട്ടി​ൽ എ​ത്തി​ച്ചു. അ​ടൂ​ർ ഹോ​ളി ഏ​ഞ്ച​ൽ​സ് സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​ദ്വൈ​താ​ണ് സ​ഹോ​ദ​ര​ൻ. ദ്രു​പ​തി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ തി​ങ്ക​ളാ​ഴ്ച 11ന് വീട്ടുവളപ്പില്‍ ന​ട​ക്കും.

Kerala

ശ​സ്ത്ര​ക്രി​യ​ക്കി​ടെ ഡ്രി​ൽ ബി​റ്റ് ഒ​ടി​ഞ്ഞ് അ​സ്ഥി​യി​ലേ​ക്ക് ക​യ​റി; ആ​ശു​പ​ത്രി​ക്കെ​തി​രെ പ​രാ​തി

തി​രു​വ​ന​ന്ത​പു​രം: ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​ക്കി​ടെ ഡ്രി​ൽ ബി​റ്റ് ഒ​ടി​ഞ്ഞ് അ​സ്ഥി​യി​ലേ​ക്ക് ക​യ​റി​യ​താ​യി പ​രാ​തി. തി​രു​വ​ന​ന്ത​പു​രം ജൂ​ബി​ലി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​ക്കെ​തി​രെ​യാ​ണ് പ​രാ​തി.

മ​ല​യി​ൻ​കീ​ഴ് സ്വ​ദേ​ശി ജി​ജി​ൻ ജോ​സി​ന്‍റെ ഇ​ട​ത് ഇ​ടു​പ്പെ​ല്ലി​ലാ​ണ് ഡ്രി​ൽ ബി​റ്റ് ഒ​ടി​ഞ്ഞു ക​യ​റി​യ​ത്. ര​ക്ത​യോ​ട്ടം കൂ​ട്ടാ​നു​ള്ള ശ​സ്ത്ര​ക്രി​യ​ക്കി​ടെ​യാ​ണ് സം​ഭ​വം.

ജി​ജി​ന്‍റെ പ​രാ​തി​യി​ൽ ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ലോ​ഹ ക​ഷ​ണം നീ​ക്കം ചെ​യ്യാ​നാ​കി​ല്ലെ​ന്നും ലോ​ഹ ക​ഷ​ണം ഇ​രി​ക്കു​ന്ന​തി​നാ​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കി​ല്ലെ​ന്നും രോ​ഗി​യെ അ​റി​യി​ച്ച​താ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Kerala

പ്രസവം കഴിഞ്ഞ് രണ്ടരമാസത്തിനു ശേഷം വയറ്റില്‍നിന്നു പഞ്ഞി പുറത്തുവന്ന സംഭവം: അന്വേഷണത്തിനു നിര്‍ദേശം

മാനന്തവാടി: പ്രസവം കഴിഞ്ഞ യുവതിയുടെ വയറ്റില്‍നിന്നു 75 ദിവസത്തിനുശേഷം പഞ്ഞി പുറത്തുവന്ന സംഭവത്തില്‍ അന്വേഷണത്തിനു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശം നല്‍കി.

പ്രസവശേഷം രക്തസ്രാവം തടയുന്നതിനു വച്ച പഞ്ഞി രണ്ടര മാസത്തോളം യുവതിയുടെ വയറ്റില്‍ കിടക്കാനിടയായത് ചികിത്സപ്പിഴവാണെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണിത്.

പാണ്ടിക്കടവ് സ്വദേശിനിയായ 21കാരി ഒക്ടോബറില്‍ മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രസവിച്ചത്. സാധാരണ പ്രസവമായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെ അസഹ്യമായ വയറുവേദനയും ദുര്‍ഗന്ധവും അനുഭവപ്പെട്ടു.

ഇക്കാര്യം മാതാവിനെ അറിയിച്ച യുവതി രണ്ടുവട്ടം ആശുപത്രിയില്‍ പരിശോധനയ്ക്കു എത്തിയെങ്കിലും ഡോക്ടര്‍ കുഴപ്പമില്ലെന്നാണ് പറഞ്ഞത്. ധാരാളം വെള്ളം കുടിക്കണമെന്നു ഡോക്ടര്‍ ഉപദേശിച്ചതായും യുവതി പറയുന്നു.

വേദന സഹിച്ച് ദിവസങ്ങള്‍ പിന്നിടുന്നതിനിടെ കഴിഞ്ഞദിവസം പഞ്ഞി തനിയേ പുറത്തുവരികയായിരുന്നു. ചികിത്സപ്പിഴവിന് ഉത്തരവാദപ്പെട്ടവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് യുവതി പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളുവിനു പരാതി നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണത്തിനു ഡിഎംഒയുടെ നിര്‍ദേശം. ഡിഎംഒയ്ക്കും പരാതി നല്‍കിയതായി യുവതിയുടെ വീട്ടുകാര്‍ പറഞ്ഞു.

National

ഇ​ൻ​ഡോ​ർ മ​ലി​ന​ജ​ല ദു​ര​ന്തം; വെ​ള്ളം ചേ​ർ​ത്ത പാ​ൽ കു​ടി​ച്ച പി​ഞ്ചു​കു​ഞ്ഞും മ​രി​ച്ചു

ഭോ​പാ​ൽ: ഇ​ൻ​ഡോ​ർ മ​ലി​ന​ജ​ല ദു​ര​ന്ത​ത്തി​ൽ അ​ഞ്ച​ര മാ​സം പ്രാ​യ​മു​ള്ള പി​ഞ്ചു​കു​ഞ്ഞി​നും ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. നി​വാ​സി​ക​ളാ​യ സു​നി​ൽ സാ​ഹു - കി​ഞ്ച​ൽ ദ​മ്പ​തി​ക​ളു​ടെ കു​ഞ്ഞ് അ​വ്യാ​നാ​ണ് മ​രി​ച്ച​ത്.
വെ​ള്ളം ചേ​ർ​ത്ത പാ​ക്ക​റ്റ് പാ​ൽ കു​ടി​ച്ച​തി​നെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​വ്യാ​ൻ മ​രി​ച്ച​ത്.

അ​മ്മ​യ്ക്ക് മു​ല​പ്പാ​ൽ ന​ൽ​കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് പാ​ക്ക​റ്റ് പാ​ൽ അ​ൽ​പം വെ​ള്ളം ചേ​ർ​ത്ത് ന​ൽ​കി​യ​ത്. അ​ടു​ത്ത ദി​വ​സം പ​നി​യും വ​യ​റി​ള​ക്ക​വും ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഡോ​ക്ട​ർ കു​ഞ്ഞി​നെ മ​രു​ന്നു ന​ൽ​കി മ​ട​ക്കി വി​ടു​ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച രാ​ത്രി കു​ഞ്ഞി​ന്‍റെ നി​ല കൂ​ടൂ​ത​ൽ വ​ഷ​ളാ​യി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കു​ഞ്ഞ് മ​രി​ച്ചു. പ​ത്തു​വ​ർ​ഷം കാ​ത്തി​രു​ന്നു ദ​മ്പ​തി​ക​ൾ​ക്ക് ല​ഭി​ച്ച കു​ഞ്ഞാ​യി​രു​ന്നു അ​വ്യാ​ൻ. മ​ലി​ന ജ​ലം കു​ടി​ച്ച​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി പേ​രാ​ണ് ഇ​ൻ‌​ഡോ​റി​ൽ മ​രി​ച്ച​ത്.

Kerala

പ്ര​സ​വ​ത്തി​ന് പി​ന്നാ​ലെ യു​വ​തി മ​രി​ച്ചു; ചി​കി​ത്സ പി​ഴ​വെ​ന്ന് ബ​ന്ധു​ക്ക​ൾ

കൊ​ച്ചി: വ​ട​ക്ക​ന്‍ പ​റ​വൂ​രി​ല്‍ പ്ര​സ​വ​ത്തി​ന് പി​ന്നാ​ലെ യു​വ​തി മ​രി​ച്ചു. പ​റ​വൂ​ര്‍ പ​ട്ട​ണം സ്വ​ദേ​ശി കാ​വ്യ​യാ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടാ​ണ് കാ​വ്യ മ​ര​ണ​പ്പെ​ടു​ന്ന​ത്. ഡി​സം​ബ​ര്‍ 24-ാം തി​യ​തി​യാ​ണ് പ​റ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ കാ​വ്യ​യെ ര​ണ്ടാ​മ​ത്തെ പ്ര​സ​വ​ത്തി​നാ​യി അ​ഡ്മി​റ്റ് ചെ​യ്ത​ത്.

കാ​വ്യ​യ്ക്ക് കാ​ര്യ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. പ്ര​സ​വ​ത്തി​ന് പി​ന്നാ​ലെ കാ​വ്യ​യ്ക്ക് വ​ലി​യ രീ​തി​യി​ല്‍ ര​ക്ത​സ്രാ​വ​മു​ണ്ടാ​യി. അ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ കാ​വ്യ​യ്ക്ക് ഹൃ​ദ​യാ​ഘാ​ത​വു​മു​ണ്ടാ​യി. പി​ന്നീ​ട് കാ​വ്യ​യെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ചി​കി​ത്സാ പി​ഴ​വെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

ചലനശേഷി തിരിച്ചു കിട്ടിയിട്ടില്ല, ആരോഗ്യനില ഗുരുതരം; ശ്രീക്കുട്ടിയെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി

കൊച്ചി: വര്‍ക്കലയില്‍ അക്രമി ട്രെയിനില്‍ നിന്നും തള്ളിയിട്ട ശ്രീക്കുട്ടിയെ തുടര്‍ ചികിത്സയ്ക്കായി കൊച്ചിയിലെ സൗകാര്യ ആശുപത്രിയിലേക്ക് മാറ്റി. അതിക്രമം നടന്ന് ഒന്നര മാസമായിട്ടും പെണ്‍കുട്ടി ബോധം വീണ്ടെടുത്തിട്ടില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു യുവതി. ഭക്ഷണം ട്യൂബ് വഴിയാണ് നല്‍കുന്നത്. ഇതുവരെ ചലനശേഷി തിരിച്ചു കിട്ടിയിട്ടില്ല.

കണ്ണു തുറന്നാലും ഇതുവരെ സംസാരിക്കാനോ പ്രതികരിക്കാനോ യുവതിക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തെ തുടര്‍ന്നാണ് ബന്ധുക്കളുടെ ആവശ്യപ്രകാരം യുവതിയെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റിയത്. എല്ലാ സംവിധാനങ്ങളും ഉള്ള ആംബുലന്‍സിലാണ് യുവതിയെ കൊച്ചിയിലേക്ക് കൊണ്ടുപോയത് എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

കേരള എക്‌സ്പ്രസില്‍ നിന്നാണ് പത്തൊമ്പതുകാരിയായ പെണ്‍കുട്ടിയെ സുരേഷ് കുമാര്‍ ചവിട്ടി തള്ളിയിട്ടത്. പുകവലിക്കുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പ്രതി ശ്രീക്കുട്ടിയെ തള്ളിയിട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ച്ചനയെയും പ്രതി തള്ളിയിടാന്‍ ശ്രമിച്ചെങ്കിലും സാക്ഷിയായ ശങ്കര്‍ രക്ഷിക്കുകയായിരുന്നു.

Kerala

ട്രെ​യി​നി​ല്‍​നി​ന്ന് പെ​ണ്‍​കു​ട്ടി​യെ ച​വി​ട്ടി​പു​റ​ത്തേ​ക്കി​ട്ട സം​ഭ​വം; കു​ട്ടി​യെ ചി​കി​ത്സ​യ്ക്കാ​യി കൊ​ച്ചി​യി​ലേ​ക്ക് മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല​യി​ല്‍ ട്രെ​യി​നി​ല്‍​നി​ന്ന് ച​വി​ട്ടി പു​റ​ത്തേ​ക്കി​ട്ട പെ​ണ്‍​കു​ട്ടി​യെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ന​ന്ദി​യോ​ട് സ്വ​ദേ​ശി ശ്രീ​ക്കു​ട്ടി​യെ​യാ​ണ് ഡി​സ്ചാ​ര്‍​ജ് ചെ​യ്ത​ത്.

ബു​ധ​നാ​ഴ്ച്ച​യാ​ണ് പെ​ണ്‍​കു​ട്ടി​യെ ഡി​സ്ചാ​ര്‍​ജ് ചെ​യ്ത​ത്. തു​ട​ര്‍​ചി​കി​ത്സ​ക​ള്‍​ക്കാ​യി കു​ട്ടി​യെ കു​ടും​ബം കൊ​ച്ചി​യി​ലേ​ക്ക് മാ​റ്റി. ഡി​സ്ചാ​ര്‍​ജി​ന് ത​യാ​റാ​യ​തി​നാ​ലാ​ണ് ഡി​സ്ചാ​ര്‍​ജ് അ​നു​വ​ദി​ച്ച​തെ​ന്ന് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. തു​ട​ര്‍ പി​ന്തു​ണാ ചി​കി​ത്സ​ക​ളാ​ണ് ഇ​നി വേ​ണ്ട​തെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

ന​വം​ബ​ര്‍ ര​ണ്ടി​നാ​ണ് കേ​ര​ള എ​ക്സ്പ്ര​സ് ട്രെ​യി​നി​ല്‍​വ​ച്ച് പ്ര​തി സു​രേ​ഷ് കു​മാ​ര്‍ ശ്രീ​ക്കു​ട്ടി​യെ പു​റ​ത്തേ​ക്ക് ച​വി​ട്ടി​യി​ട്ട​ത്. പു​ക​വ​ലി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​ല്‍ പ്ര​കോ​പി​ത​നാ​യ ഇ​യാ​ള്‍ വാ​തി​ലി​ന് സ​മീ​പം നി​ല്‍​ക്കു​ക​യാ​യി​രു​ന്ന ശ്രീ​ക്കു​ട്ടി​യെ ച​വി​ട്ടി വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന അ​ര്‍​ച്ച​ന​യെ​യും ഇ​യാ​ള്‍ ത​ള്ളി​യി​ടാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു. ബി​ഹാ​ര്‍ സ്വ​ദേ​ശി​യാ​യ ശ​ങ്ക​ര്‍ പാ​സ്വാ​ന്‍ ആ​ണ് പ്ര​തി​യെ കീ​ഴ്‌​പ്പെ​ടു​ത്തി അ​ര്‍​ച്ച​ന​യെ ര​ക്ഷി​ച്ച​ത്. കേ​സി​ലെ പ്ര​ധാ​ന സാ​ക്ഷി​യാ​ണ് ശ​ങ്ക​ര്‍ പാ​സ്വാ​ന്‍.

 

National

ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് ഡോ​ക്ട​ർ

ഷിം​ല: ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യെ അ​തി​ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച് ഡോ​ക്ട​ർ. ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ലെ ഷിം​ല​യി​ലു​ള്ള ഇ​ന്ദി​രാ​ഗാ​ന്ധി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​ണ് സം​ഭ​വം.

വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ അ​ര്‍​ജു​ന്‍ പ​ന്‍​വാ​ര്‍ എ​ന്ന രോ​ഗി​യെ​യാ​ണ് ഡോ​ക്ട​ര്‍ ആ​ക്ര​മി​ച്ച​ത്.

ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് അ​ര്‍​ജു​ന്‍ പ​ന്‍​വാ​ര്‍ വാ​ര്‍​ഡി​ലെ ക​ട്ടി​ലി​ല്‍ കി​ട​ന്നി​രു​ന്നു. എ​ന്നാ​ൽ, യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ ഡോ​ക്ട​ര്‍ ത​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് രോ​ഗി പ​റ​യു​ന്ന​ത്. തു​ട​ര്‍​ന്ന് ത​ര്‍​ക്ക​മു​ണ്ടാ​യെ​ന്നും ഡോ​ക്ട​ര്‍ അ​ടി​ക്കാ​ന്‍ തു​ട​ങ്ങി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

'എ​നി​ക്ക് ഒ​രു ബ്രോ​ങ്കോ​സ്‌​കോ​പ്പി ന​ട​ത്തി​യി​രു​ന്നു. ശ്വ​സി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നു. ഞാ​ന്‍ ഓ​ക്‌​സി​ജ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍, ഡോ​ക്ട​ര്‍ എ​ന്‍റെ അ​പ്പോ​യി​ന്‍റ്മെ​ന്‍റ് സ്റ്റാ​റ്റ​സ് ചോ​ദ്യം ചെ​യ്തു. എ​ന്നോ​ട് ബ​ഹു​മാ​ന​ത്തോ​ടെ സം​സാ​രി​ക്ക​ണ​മെ​ന്ന് ഞാ​ന്‍ അ​ഭ്യ​ർ​ഥി​ച്ചു, പ​ക്ഷേ അ​ദ്ദേ​ഹം കേ​ട്ടി​ല്ല. നീ ​വെ​റു​മൊ​രു രോ​ഗി​യാ​ണെ​ന്ന മ​ട്ടി​ലാ​ണ് അ​ദ്ദേ​ഹം മ​റു​പ​ടി പ​റ​ഞ്ഞ​ത്. കു​ടും​ബ​ത്തോ​ട് ഇ​ങ്ങ​നെ​യാ​ണോ സം​സാ​രി​ക്കാ​റു​ള്ള​തെ​ന്ന് ഞാ​ന്‍ ചോ​ദി​ച്ചു. ഞാ​ന്‍ വ്യ​ക്തി​പ​ര​മാ​യി എ​ടു​ക്കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് ഡോ​ക്ട​ര്‍ എ​ന്നെ അ​ടി​ക്കാ​ന്‍ തു​ട​ങ്ങി', അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഡോ​ക്ട​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ​ലി​യ ജ​നാ​വ​ലി ആ​ശു​പ​ത്രി​യി​ല്‍ ത​ടി​ച്ചു​കൂ​ടി.

സം​ഭ​വം അ​ന്വേ​ഷി​ക്കാ​ന്‍ ഷിം​ല ഐ​ജി​എം​സി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ മൂ​ന്നം​ഗ അ​ന്വേ​ഷ​ണ സ​മി​തി രൂ​പീ​ക​രി​ച്ചു. വി​ഷ​യം അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും ഏ​താ​നും മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​മെ​ന്നും ഡോ​ക്ട​ര്‍​ക്കെ​തി​രെ എ​ഫ്ഐ​ആ​ര്‍ ഫ​യ​ല്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഷിം​ല ഐ​ജി​എം​സി മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് (എം​എ​സ്) ഡോ. ​രാ​ഹു​ല്‍ റാ​വു പ​റ​ഞ്ഞു.

District News

ക​രു​നാ​ഗ​പ്പ​ള്ളി ഗ​വ​. ആ​ശു​പ​ത്രി ജി​ല്ലാ ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്ത​ണം ഭീ​മ ഹ​ർ​ജി

ക​രു​നാ​ഗ​പ്പ​ള്ളി: ക​രു​നാ​ഗ​പ്പ​ള്ളി ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി ജി​ല്ലാ ആ​ശു​പ​ത്രി​യാ​യി ഗ്രേ​ഡ് ഉ​യ​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും അ​മ്പ​തി​നാ​യി​ര​ത്തി​ൽ​പ​രം ആ​ളു​ക​ൾ ഒ​പ്പ് ശേ​ഖ​രി​ച്ച് കേ​ര​ള മു​ഖ്യ​മ​ന്ത്രി​ക്കു ന​ൽ​കു​വാ​ൻ ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ന​ട​ന്ന വി​വി​ധ സാ​മൂ​ഹ്യ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ തീ​രു​മാ​നി​ച്ചു.​

ക​രു​നാ​ഗ​പ്പ​ള്ളി ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ലെ സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ഹോ​സ്പി​റ്റ​ലു​ക​ൾ ഉ​ള്ള​തു​പോ​ലെ ഒ​ന്നി​ല​ധി​കം ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​റു​ക​ൾ ക​രു​നാ​ഗ​പ്പ​ള്ളി ഗ​വ​ൺ​മെ ന്‍റ്ആ​ശു​പ​ത്രി​യി​ൽ ഉ​ണ്ട്. എ​ല്ലാ സ​ജീ​ക​ര​ണ​ങ്ങ​ളും അ​ട​ങ്ങി​യ ല​ബോ​റ​ട്ട​റി​യാ​ണ് ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വ​യു​ടെ ഗു​ണം ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്ത​ണം.


നൂ​റോ, കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ങ്ങ​ൾ ആ​രം​ഭി​ക്ക​ണം. ഡോ​ക്ട​ർ​മാ​രു​ടെ​യും സ്റ്റാ​ഫു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ണം. ഹ​രി​പ്പാ​ടി​നും ച​വ​റ​യ്ക്കു​മി​ട​യി​ൽ നാ​ഷ​ണ​ൽ ഹൈ​വേ സൈ​ഡി​ലു​ള്ള ഏ​റ്റ​വും വ​ലി​യ ആ​ശു​പ​ത്രി എ​ന്ന നി​ല​യി​ൽ ഒ​രു ആ​ക്സി​ഡ​ന്‍റ് ഉ​ണ്ടാ​യാ​ൽ കൊ​ണ്ടു​വ​രു​ന്ന രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ ല​ഭി​ക്ക​ണെ​മെ​ങ്കി​ൽ ഓ​ർ​ത്തോ, സ​ർ​ജ​ൻ, ഫി​സി​ഷ​ൻ എ​ന്നീ ഡോ​ക്ട​ർ​മാ​ർ ആ​വ​ശ്യ​മാ​ണ്.


അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ 24 മ​ണി​ക്കൂ​റും സ്പെ​ഷ്യ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്കു​ക, ബ്ല​ഡ് ബാ​ങ്ക് ആ​രം​ഭി​ക്കു​ക, എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും യോ​ഗം ഉ​ന്ന​യി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ അ​മ്പ​തി​നാ​യി​ര​ത്തി​ൽ​പ​രം ആ​ളു​ക​ളെ നേ​രി​ൽ​ക​ണ്ട് ഒ​പ്പു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി ഭീ​മ​ഹ​ർ​ജി ന​ൽ​കു​വാ​ൻ തീ​രു​മാ​നി​ച്ച​ത്.


സാം​സ്കാ​രി​ക സാ​മൂ​ഹി​ക സം​ഘ​ട​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ ഡോ.​ബി.​ആ​ർ അം​ബേ​ദ്ക​ർ സ്റ്റ​ഡി സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് ബോ​ബ​ൻ ജി. ​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചൂ​ളൂ​ർ ഷാ​നി, മു​ബാ​ഷ്തൊ​ടി​യൂ​ർ, അ​ജി ലൗ​ലാ​ന്റ്, സ​ന്ദു രാ​ജ്, അ​ഖി​ൽ അ​ര​വി​ന്ദ്, ഡോ​ളി. എ​സ്, അ​നി​ല ബോ​ബ​ൻ, ശം​ഭു വേ​ണു​ഗോ​പാ​ൽ, അ​ജീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി പൗ​ര​സ​മി​തി, വോ​യി​സ് ഓ​ഫ് ഇ​ട​ക്കു​ള​ങ്ങ​ര, നെ​ഹ്റു സാം​സ്കാ​രി​ക വേ​ദി, ഉ​മ്മ​ൻ​ചാ​ണ്ടി പാ​ലി​യേ​റ്റീ​വ് കെ​യ​ർ, ഡോ.​ബി.​ആ​ർ അം​ബേ​ദ്ക​ർ സ്റ്റ​ഡി സെ​ന്‍റ​ർ ആ​ൻഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് തു​ട​ങ്ങി നി​ര​വ​ധി സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

 

 

Kerala

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷം ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ല്‍

ആ​ലു​വ: തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ല്‍ ആ​ഘോ​ഷി​ച്ച് സ്ഥാ​നാ​ർ​ഥി. വാ​ഴ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കീ​ഴ്മാ​ട് ഡി​വി​ഷ​നി​ല്‍ വി​ജ​യി​ച്ച യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ലി​സി​യാ​ണ് ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ വി​ജ​യം ആ​ഘോ​ഷി​ച്ച​ത്.
വോ​ട്ടെ​ടു​പ്പു​ദി​ന​ത്തി​ല്‍ സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞ് ന​ട്ടെ​ല്ലി​നും ഇ​ട​തു​കൈ​ക്കും പ​രി​ക്കേ​റ്റ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. കീ​ഴ്മാ​ട് സൊ​സൈ​റ്റി​പ്പ​ടി ബൂ​ത്തി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച​തി​നു പി​ന്നാ​ലെ ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ന​ഴ്‌​സു​മാ​ര്‍​ക്കും ല​ഡു വി​ത​ര​ണം ചെ​യ്താ​ണ് ലി​സി സ​ന്തോ​ഷം പ​ങ്കി​ട്ട​ത്. നി​ല​വി​ല്‍ നാ​ലാ​ഴ്ച ഡോ​ക്ട​ര്‍​മാ​ര്‍ വി​ശ്ര​മം നി​ര്‍​ദേ​ശി​ച്ച​തി​നാ​ല്‍ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് എ​ങ്ങ​നെ പ​ങ്കെ​ടു​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണു ലി​സി. നി​ല​വി​ലെ വാ​ഴ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​നാ​ണ്.

Kerala

കോ​ഴി​ക്കോ​ട്ട് ലോ​റി​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു ക​യ​റി ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: എ​തി​ർ​ദി​ശ​യി​ൽ നി​ന്നും വ​ന്ന ലോ​റി​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു ക​യ​റി ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. മാ​വൂ​ർ ചെ​റൂ​പ്പ​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന ന​ല്ല​ളം സ്വ​ദേ​ശി​ക​ളാ​യ അ​ച്യു​ത​ൻ, ഗോ​പേ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ബ​സി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ലോ​റി​യു​ടെ ഡീ​സ​ൽ ടാ​ങ്ക് ത​ക​ർ​ന്ന് റോ​ഡി​ൽ ഡീ​സ​ൽ വ്യാ​പി​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് ഡീ​സ​ൽ ക​ഴു​കി ക​ള​ഞ്ഞ​ത്.

Kerala

ഓ​ട്ടോ​റി​ക്ഷ പി​ടി​ച്ചു നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​ടെ ത​ല​യി​ടി​ച്ച് വീ​ണ ഡ്രൈ​വ​ർ മ​രി​ച്ചു

ക​ണ്ണൂ​ർ: മു​ണ്ടേ​രി​യി​ൽ പി​ന്നോ​ട്ടു നീ​ങ്ങി​യ ഓ​ട്ടോ​റി​ക്ഷ പി​ടി​ച്ചു നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​ടെ ത​ല​യി​ടി​ച്ച് വീ​ണ ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു. മു​ണ്ടേ​രി സ്വ​ദേ​ശി എ.​പി. സു​ലൈ​മാ​ൻ (62) ആ​ണ് മ​രി​ച്ച​ത്.

ഓ​ട്ടോ നി​ർ​ത്തി ഗേ​റ്റ് തു​റ​ക്കു​ന്ന​തി​നാ​യി പു​റ​ത്തി​റ​ങ്ങി​യ സ​മ​യം ഓ​ട്ടോ ത​നി​യെ നി​ര​ങ്ങി നീ​ങ്ങു​ന്ന​ത് ക​ണ്ട് പി​ടി​ച്ചു നി​ർ​ത്താ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. കാ​ലി​ട​റി ത​ല​യി​ടി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു.

ചാ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കി.

Kerala

ജയിലിൽ നിരാഹാരം; രാഹുൽ ഈശ്വറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച കേസിൽ ജയിലിൽ തുടരുന്ന രാഹുൽ ഈശ്വറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിലിൽ നിരാഹാരം തുടരുന്ന രാഹുലിന്‍റെ ആരോഗ്യനില വഷളായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച രാഹുലിന് ഡ്രിപ്പ് ഇടും. ആരോഗ്യനിലയിൽ മാറ്റമുണ്ടാകുന്ന മുറയ്ക്ക് രാഹുലിനെ തിരികെ ജയിലിലേയ്ക്ക് മാറ്റുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വർ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലായിരുന്നു.

Kerala

ആ​വ​ണി ആ​ശു​പ​ത്രി വി​ട്ടു, ആ​ഹ്ലാ​ദ​ത്തോ​ടെ

കൊ​​​​ച്ചി: ആ​​​​ശു​​​​പ​​​​ത്രി​​​​ക്കി​​​​ട​​​​ക്ക​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന​​​​പ്പോ​​​​ഴും സ്വ​​​​പ്ന​​​മു​​​​ഹൂ​​​​ർ​​​​ത്തം സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​ൻ ചേ​​​​ർ​​​​ത്തു​​​​പി​​​​ടി​​​​ച്ച​​​​വ​​​​ർ​​​​ക്ക്‌ ന​​​​ന്ദി പ​​​​റ​​​​ഞ്ഞ് ആ​​​​വ​​​​ണി ആ​​​​രോ​​​​ഗ്യ​​​​വ​​​​തി​​​​യാ​​​​യി വീ​​​​ട്ടി​​​​ലേ​​​​ക്ക്. കൊ​​​​ച്ചി വി​​​​പി​​​​എ​​​​സ് ലേ​​​​ക്‌​​​​ഷോ​​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ അ​​​​ത്യാ​​​​ഹി​​​​ത വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ വി​​​​വാ​​​​ഹി​​​​ത​​​​യാ​​​​യ ആ​​​​വ​​​​ണി ചി​​​​കി​​​​ത്സ​​​​യു​​​​ടെ 12-ാം ദി​​​​ന​​​​ത്തി​​​​ലാ​​​​ണ് ആ​​​​ശു​​​​പ​​​​ത്രി​​​​വി​​​​ട്ട​​​​ത്.

വി​​​​വാ​​​​ഹ​​​നാ​​​​ളി​​​​ൽ മേ​​​​യ്ക്ക​​​​പ്പ് ചെ​​​​യ്യാ​​​​നു​​​​ള്ള യാ​​​​ത്ര​​​​യ്ക്കി​​​​ടെ​​​​യു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തെ​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ആ​​​​വ​​​​ണി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. ലേ​​​​ക്‌​​​​ഷോ​​​​ര്‍ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ എ​​​​സ്.​​​​കെ. അ​​​​ബ്‌​​​ദു​​​​ള്ള പൂ​​​​ച്ചെ​​​​ണ്ട് ന​​​​ൽ​​​​കി ആ​​​​ശം​​​​സ​​​​ക​​​​ൾ അ​​​​റി​​​​യി​​​​ച്ചാ​​​​ണ് ആ​​​​വ​​​​ണി​​​​യെ യാ​​​​ത്ര​​​​യാ​​​​ക്കി​​​​യ​​​​ത്.

ആ​​​​വ​​​​ണി​​​​യു​​​​ടെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളാ​​​​യ എം. ​​​​ജ​​​​ഗ​​​​ദീ​​​​ഷ്, ജ്യോ​​​​തി, സ​​​​ഹോ​​​​ദ​​​​ര​​​​ൻ അ​​​​തു​​​​ൽ, ഭ​​​​ർ​​​​തൃ​​​​സ​​​​ഹോ​​​​ദ​​​​ര​​​​ൻ റോ​​​​ഷ​​​​ൻ എ​​​​ന്നി​​​​വ​​​​രും ആ​​​​ശു​​​​പ​​​​ത്രി അ​​​​ധി​​​​കൃ​​​​ത​​​​രോ​​​​ട് ന​​​​ന്ദി പ​​​​റ​​​​ഞ്ഞ് ഒ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ആ​​​​വ​​​​ണി​​​​യു​​​​ടെ കൊ​​​​മ്മാ​​​​ടി​​​​യി​​​​ലെ വീ​​​​ട്ടി​​​​ലേ​​​​ക്കാ​​​​ണ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ​​​നി​​​​ന്നു മ​​​​ട​​​​ങ്ങി​​​​യ​​​​ത്.

ന്യൂ​​​​റോ സ​​​​ർ​​​​ജ​​​​റി വി​​​​ഭാ​​​​ഗം ത​​​​ല​​​​വ​​​​ൻ ഡോ. ​​​​സു​​​​ദീ​​​​ഷ് ക​​​​രു​​​​ണാ​​​​ക​​​​ര​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ചി​​​​കി​​​​ത്സ. ആ​​​​വ​​​​ണി​​​​യു​​​​ടെ ചി​​​​കി​​​​ത്സാ​​​ച്ചെ​​​​ല​​​​വ് വി.​​​​പി.​​​​എ​​​​സ് ലേ​​​​ക്‌​​​​ഷോ​​​​ർ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഡോ. ​​​​ഷം​​​​ഷീ​​​​ർ വ​​​​യ​​​​ലി​​​​ൽ പൂ​​​​ർ​​​​ണ​​​​മാ​​​​യും സൗ​​​​ജ​​​​ന്യ​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

ന​​​​വം​​​​ബ​​​​ർ 21ന് ​​​​പു​​​​ല​​​​ർ​​​​ച്ചെ കു​​​​മ​​​​ര​​​​ക​​​​ത്തു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​ണ് ആ​​​​വ​​​​ണി​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്. നി​​​​ശ്ച​​​​യി​​​​ച്ച മു​​​​ഹൂ​​​​ര്‍​ത്ത​​​​ത്തി​​​​ല്‍ത്ത​​​​ന്നെ വി​​​​വാ​​​​ഹം ന​​​​ട​​​​ത്താ​​​​നു​​​​ള്ള കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ ആ​​​​ഗ്ര​​​​ഹ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് ആ​​​​ശു​​​​പ​​​​ത്രി മം​​​​ഗ​​​​ല്യ​​​​വേ​​​​ദി​​​​യാ​​​​യ​​​​ത്.

International

വേ​ട​ന് ബാ​ധി​ച്ച​ത് ക​ടു​ത്ത വൈ​റ​ല്‍ പ​നി

ദോ​ഹ: റാ​പ്പ​ര്‍ വേ​ട​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത് ക​ടു​ത്ത വൈ​റ​ല്‍ പ​നി​യെ തു​ട​ര്‍​ന്നെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ദു​ബാ​യി​ലെ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ് വേ​ട​ന്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.

ആ​ശു​പ​ത്രി​യി​ല്‍ നി​ന്നു​ള്ള ചി​ത്രം വേ​ട​ന്‍ പ​ങ്കു​വെ​ച്ചി​രു​ന്നു. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്നു ന​വം​ബ​ര്‍ 28-ന് ​ദോ​ഹ​യി​ല്‍ ന​ട​ത്താ​നി​രു​ന്ന പ​രി​പാ​ടി മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്.

ഡി​സം​ബ​ര്‍ 12-ലേ​ക്കാ​ണ് ഷോ ​മാ​റ്റി​വ​ച്ച​ത്. ദോ​ഹ​യി​ലെ ഏ​ഷ്യ​ന്‍ ടൗ​ണി​ലു​ള്ള ആം​ഫി തി​യേ​റ്റ​റി​ലാ​ണ് വേ​ട​ന്‍റെ പ​രി​പാ​ടി അ​ര​ങ്ങേ​റു​ക.

ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​ന്ന​തി​നാ​ണ് ഇ​പ്പോ​ള്‍ മു​ന്‍​ഗ​ണ​ന​യെ​ന്നും പ​രി​പാ​ടി മാ​റ്റി​വ​യ്ക്കേ​ണ്ടി​വ​ന്ന​തി​ന് ക്ഷ​മ ചോ​ദി​ക്കു​ന്ന​താ​യും വേ​ട​ന്‍ ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റി​ൽ പ​റ​ഞ്ഞി​രു​ന്നു.

Kerala

വേ​ട​ൻ ആ​ശു​പ​ത്രി​യി​ൽ; തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു

കൊ​ച്ചി: ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് റാ​പ്പ​ർ വേ​ട​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വേ​ട​നെ തീ​വ്ര​പ​രി​ച​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

വേ​ട​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ന​വം​ബ​ർ 28ന് ​ദോ​ഹ​യി​ൽ ന​ട​ക്കാ​നി​രു​ന്ന പ​രി​പാ​ടി മാ​റ്റി​വ​ച്ചു. ഡി​സം​ബ​ർ 12നേ​ക്കാ​ണ് നി​ല​വി​ൽ പ​രി​പാ​ടി മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ സ്ഥി​തി​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.

NRI

ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി; റ​വ. ജെ​സി ജാ​ക്‌​സ​ൺ ആ​ശു​പ​ത്രി വി​ട്ടു

ഷി​ക്കാ​ഗോ: ദി​വ​സ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​യി​രു​ന്ന സി​വി​ൽ റൈ​റ്റ്‌​സ് നേ​താ​വ് റ​വ. ജെ​സി ജാ​ക്‌​സ​ൺ ആ​ശു​പ​ത്രി വി​ട്ടു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ട്ട​താ​യി കു​ടും​ബം അ​റി​യി​ച്ചു.

പ്രോ​ഗ്ര​സീ​വ് സു​പ്രാ​ന്യൂ​ക്ലി​യ​ർ പാ​ൾ​സി എ​ന്ന ന്യൂ​റോ​ള​ജി​ക്ക​ൽ രോ​ഗ​ത്തി​ന് ചി​കി​ത്സ ന​ൽ​കു​ന്ന​തി​നാ​യാ​ണ് ഈ ​മാ​സം 12ന് ​റ​വ. ജെ​സി ജാ​ക്‌​സ​ണി​നെ നോ​ർ​ത്ത് വെ​സ്റ്റേ​ൺ മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഏ​ക​ദേ​ശം ഒ​രു ദ​ശാ​ബ്ദ​ത്തി​ലേ​റെ​യാ​യി റ​വ. ജെ​സി ജാ​ക്‌​സ​ൺ അ​പൂ​ർ​വ രോ​ഗ​വു​മാ​യി​ട്ടാ​ണ് ജീ​വി​ക്കു​ന്ന​ത്. ന​ട​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട്, സം​സാ​ര വൈ​ക​ല്യം, ക​ണ്ണി​ന്‍റെ ച​ല​ന​ത്തി​ലെ ത​ക​രാ​റു​ക​ൾ എ​ന്നി​വ​യ്ക്ക് പ്രോ​ഗ്ര​സീ​വ് സു​പ്രാ​ന്യൂ​ക്ലി​യ​ർ പാ​ൾ​സി കാ​ര​ണ​മാ​കും.

നോ​ർ​ത്ത് വെ​സ്റ്റേ​ൺ മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ലി​ലെ ഡോ​ക്ട​ർ​മാ​ർ​ക്കും സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ​ക്കും മ​ക​നും കു​ടും​ബ വ​ക്താ​വു​മാ​യ യൂ​സ​ഫ് ജാ​ക്‌​സ​ൺ ന​ന്ദി അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ​യാ​ഴ്ച മു​ൻ പ്ര​സി​ഡ​ന്‍റ് ബി​ൽ ക്ലി​ന്‍റ​ണും മു​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ഹി​ലാ​രി ക്ലി​ന്‍റ​ണും റ​വ. ജെ​സി ജാ​ക്‌​സ​നെ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

1960ക​ളി​ൽ മാ​ർ​ട്ടി​ൻ ലൂ​ഥ​ർ കിം​ഗ് ജൂ​ണി​യ​റു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ച ജെ​സി ജാ​ക്‌​സ​ൺ 2000ൽ ​പ്ര​സി​ഡ​ൻ​ഷ്യ​ൽ മെ​ഡ​ൽ ഓ​ഫ് ഫ്രീ​ഡം നേ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Kerala

കോ​ഴ​ഞ്ചേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: കോ​ഴ​ഞ്ചേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ വീ​ട്ട​മ്മ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട ആ​ങ്ങ​മൂ​ഴി ക​ല​പ്പ​മ​ണ്ണി​ൽ മാ​യ (58) ആ​ണ് മ​രി​ച്ച​ത്.

ഒ​രാ​ഴ്ച​ക്കി​ടെ ര​ണ്ട് ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ ആ​യി​രു​ന്നു മാ​യ. ചി​കി​ത്സാ പി​ഴ​വ് എ​ന്ന ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി. കോ​ഴ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കെ​തി​രെ​യാ​ണ് ആ​രോ​പ​ണം.

സ​ങ്കീ​ർ​ണ്ണ​മാ​യ ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി വ​ന്നു​വെ​ന്നും ബ​ന്ധു​ക്ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തി​യാ​ണ് ന​ട​പ​ടി​ക​ൾ ചെ​യ്ത​ത് എ​ന്നു​മാ​ണ് ആ​ശു​പ​ത്രി​യു​ടെ ഭാ​ഗ​ത്ത് നി​ന്നു​ള്ള വി​ശ​ദീ​ക​ര​ണം.

Kerala

ആവണിക്ക് ശസ്ത്രക്രിയ; പരിക്ക് നട്ടെല്ലിന്‍റെ എൽ ഫോർ ഭാഗത്ത്

കൊച്ചി: ആവണിയുടെ നട്ടെല്ലിനുള്ള ശസ്ത്രക്രിയ ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയായി. ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. സുദീഷ് കരുണാകരന്‍റെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ 9.35ന് ആരംഭിച്ച ശസ്ത്രക്രിയ പന്ത്രണ്ടോടെയാണ് അവസാനിച്ചത്.

ഇടുപ്പെല്ല് കൂടാതെ നട്ടെല്ലിന്‍റെ പ്രധാന ഭാഗമായ എല്‍4 ഭാഗത്താണ് ആവണിക്കു ഗുരുതര പരിക്കേറ്റത്. ഞരമ്പിനേറ്റ തകരാര്‍ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ പരിഹരിച്ചുവെന്നു ഡോ. സുദീഷ് കരുണാകരന്‍ അറിയിച്ചു.

ന്യൂറോ സര്‍ജറി, എമര്‍ജന്‍സി, അനസ്‌തേഷ്യ, കാര്‍ഡിയോ തൊറാസിക് എന്നീ വിഭാഗങ്ങളടങ്ങിയ വിദഗ്ധ സംഘമാണ് ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയത്. സര്‍ജറിക്കു ശേഷം ആവണി ന്യൂറോ സയന്‍സസ് ഐസിയുവില്‍ നിരീക്ഷണത്തിലാണ്.

ചികിത്സ സൗജന്യം

അതേസമയം, എറണാകുളം വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ വിവാഹിതയായ ആവണിക്കും കുടുംബത്തിനും ആശ്വാസമേകി ആശുപത്രി ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലിലിൽ.

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആവണിയുടെ ശസ്ത്രക്രിയയും ചികിത്സയും സൗജന്യമായി നടത്താൻ ഡോ. ഷംഷീർ നിർദേശിച്ചു. വിവാഹ ദിവസം ഉണ്ടായ അപകടത്തെത്തുടർന്ന് അത്യാഹിത വിഭാഗത്തിലായ ആവണിയുടെ താലികെട്ട് ആശുപത്രിയിൽ നടന്നതറിഞ്ഞു വിപിഎസ് ലേക്‌ഷോര്‍ എം.ഡി എസ്.കെ. അബ്ദുള്ള മുഖേനയാണ് ചെലവുകളെല്ലാം ആശുപത്രി വഹിക്കുമെന്നു ഡോ. ഷംഷീർ കുടുംബത്തെ അറിയിച്ചത്.

ആശുപത്രി വിവാഹത്തിന് വേദിയാകുന്നത് അപൂർവ അനുഭവമാണെന്നും എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് നിശ്ചയിച്ചതു പോലെ വിവാഹിതരാകാനുള്ള ഇരുവരുടെയും തീരുമാനം ഹൃദയസ്പർശിയാണെന്നും ഡോ. ഷംഷീർ പറഞ്ഞു.

വിപിഎസ് ലേക്‌ഷോറിലെ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും മാനേജ്‌മെന്‍റും കുടുംബത്തെ പോലെ ഇരുവർക്കും ഒപ്പമുണ്ട്. വിദഗ്ധ ചികിത്സയിലൂടെ ആവണിക്ക് എത്രയും വേഗം സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാൻ ആകട്ടെ. ആവണിയുടെ ഭര്‍ത്താവ് ഷാരോണ്‍, മാതാപിതാക്കളായ ജഗദീഷ്, ജ്യോതി, സഹോദരന്‍ അതുല്‍ എന്നിവരെ നേരിട്ട് കണ്ട് എസ്.കെ. അബ്ദുള്ള എല്ലാ പിന്തുണയും അറിയിച്ചു. വിവാഹത്തിനും ചികിത്സയ്ക്കും ഒപ്പം നിന്ന വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിക്കും ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലിലിനും കുടുംബം നന്ദി പറഞ്ഞു.

അപകടം വിവാഹദിവസം

വെള്ളിയാഴ്ച ഉച്ചയ്ക്കു 12.15നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ആലപ്പുഴ കൊമ്മാടി മുത്തലശേരി വീട്ടില്‍ എം. ജഗദീഷ്- ജ്യോതി ദമ്പതികളുടെ മകളും ചേര്‍ത്തല ബിഷപ് മൂര്‍ സ്‌കൂള്‍ അധ്യാപികയുമായ ജെ. ആവണിയുടെയും തുമ്പോളി വളപ്പില്‍ വീട്ടില്‍ മനുമോന്‍- രശ്മി ദമ്പതികളുടെ മകനും ചേര്‍ത്തല കെ.വി.എം കോളജ് ഓഫ് എൻജിനിയറിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ അസി. പ്രഫസറുമായ വി.എം. ഷാരോണും തമ്മിലുള്ള വിവാഹം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നടന്നത്.

വെള്ളിയാഴ്ച ഉച്ചയ്ക്കു തുമ്പോളിയിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. മേയ്ക്കപ്പ് ഒരുക്കങ്ങള്‍ക്കായി പോകുന്നതിനിടെ പുലര്‍ച്ചെ മൂന്നിന് ആവണി സഞ്ചരിച്ച കാര്‍ കുമരകത്ത് അപകടത്തില്‍പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആവണിയെ വിദഗ്ധ ചികിത്സക്കായി വിപിഎസ് ലേക്‌ഷോറിൽ എത്തിച്ചപ്പോഴായിരുന്നു കുടുംബത്തിന്‍റെ ആഗ്രഹപ്രകാരം മുന്‍ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ത്തന്നെ വിവാഹം നടന്നത്.

Kerala

ആവണിക്കും ഷാരോണിനും വിവാഹ സമ്മാനം; ചികിത്സ സൗജന്യമാക്കി ആശുപത്രി

കൊച്ചി: എറണാകുളം വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ വിവാഹിതയായ ആവണിക്കും കുടുംബത്തിനും ആശ്വാസമേകി ആശുപത്രി ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലിലിൽ. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആവണിയുടെ ശസ്ത്രക്രിയയും ചികിത്സയും സൗജന്യമായി നടത്താൻ ഡോ. ഷംഷീർ നിർദേശിച്ചു. വിവാഹ ദിവസം ഉണ്ടായ അപകടത്തെത്തുടർന്ന് അത്യാഹിത വിഭാഗത്തിലായ ആവണിയുടെ താലികെട്ട് ആശുപത്രിയിൽ നടന്നതറിഞ്ഞു വിപിഎസ് ലേക്‌ഷോര്‍ എം.ഡി എസ്.കെ. അബ്ദുള്ള മുഖേനയാണ് ചെലവുകളെല്ലാം ആശുപത്രി വഹിക്കുമെന്നു ഡോ. ഷംഷീർ കുടുംബത്തെ അറിയിച്ചത്.

ആശുപത്രി വിവാഹത്തിന് വേദിയാകുന്നത് അപൂർവ അനുഭവമാണെന്നും, എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് നിശ്ചയിച്ചതു പോലെ വിവാഹിതരാകാനുള്ള ഇരുവരുടെയും തീരുമാനം ഹൃദയസ്പർശിയാണെന്നും ഡോ. ഷംഷീർ പറഞ്ഞു. വിപിഎസ് ലേക്‌ഷോറിലെ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും മാനേജ്‌മെന്‍റും കുടുംബത്തെ പോലെ ഇരുവർക്കും ഒപ്പമുണ്ട്. വിദഗ്ധ ചികിത്സയിലൂടെ ആവണിക്ക് എത്രയും വേഗം സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാൻ ആകട്ടെ. ആവണിയുടെ ഭര്‍ത്താവ് ഷാരോണ്‍, മാതാപിതാക്കളായ ജഗദീഷ്, ജ്യോതി, സഹോദരന്‍ അതുല്‍ എന്നിവരെ നേരിട്ട് കണ്ട് എസ്.കെ. അബ്ദുള്ള എല്ലാ പിന്തുണയും അറിയിച്ചു. വിവാഹത്തിനും ചികിത്സയ്ക്കും ഒപ്പം നിന്ന വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിക്കും ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലിലിനും കുടുംബം നന്ദി പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയ്ക്കു 12.15നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ആലപ്പുഴ കൊമ്മാടി മുത്തലശ്ശേരി വീട്ടില്‍ എം. ജഗദീഷ്- ജ്യോതി ദമ്പതികളുടെ മകളും ചേര്‍ത്തല ബിഷപ് മൂര്‍ സ്‌കൂള്‍ അധ്യാപികയുമായ ജെ. ആവണിയുടെയും തുമ്പോളി വളപ്പില്‍ വീട്ടില്‍ മനുമോന്‍- രശ്മി ദമ്പതികളുടെ മകനും ചേര്‍ത്തല കെ.വി.എം കോളജ് ഓഫ് എൻജിനിയറിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ അസി. പ്രഫസറുമായ വി.എം. ഷാരോണും തമ്മിലുള്ള വിവാഹം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നടന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കു തുമ്പോളിയിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. മേയ്ക്കപ്പ് ഒരുക്കങ്ങള്‍ക്കായി പോകുന്നതിനിടെ പുലര്‍ച്ചെ മൂന്നിന് ആവണി സഞ്ചരിച്ച കാര്‍ കുമരകത്ത് അപകടത്തില്‍പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആവണിയെ വിദഗ്ധ ചികിത്സക്കായി വിപിഎസ് ലേക്‌ഷോറിൽ എത്തിച്ചപ്പോഴായിരുന്നു കുടുംബത്തിന്‍റെ ആഗ്രഹപ്രകാരം മുന്‍നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍തന്നെ വിവാഹം നടന്നത്.

National

​ന​ഴ്‌​സാ​യി ച​മ​ഞ്ഞ് യു​വ​തി ആ​ശു​പ​ത്രി​യി​ൽ നി​ന്ന് കു​ഞ്ഞു​മാ​യി ക​ട​ന്നു

കോ​ൽ​ക്ക​ത്ത: ന​ഴ്‌​സാ​യി ച​മ​ഞ്ഞ് കു​ട്ടി​യു​ടെ അ​മ്മ​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച ശേ​ഷം യു​വ​തി കു​ഞ്ഞു​മാ​യി ക​ട​ന്നു. പ​ശ്ചി​മ ബം​ഗാ​ളി​ലെ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ തി​ങ്ക​ളാ​ഴ്‌​ച​യാ​യി​രു​ന്നു സം​ഭ​വം.

കു​ഞ്ഞു​മാ​യി ബ​സി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കും​വ​ഴി​യാ​ണ് യു​വ​തി പ​രി​ച​യ​പ്പെ​ട്ട​തെ​ന്ന് സൗ​ത്ത് 24 പ​ർ​ഗാ​ന ജി​ല്ല​യി​ൽ കാ​ശി​പ്പൂ​രി​ൽ നി​ന്നു​ള്ള മ​ഞ്‌​ജു​ള ബീ​ബി ​പോ​ലീ​സി​ന് ​ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. 

യു​വ​തി അ​തേ ആ​ശു​പ​ത്രി​യി​ൽ ന​ഴ്‌​സാ​യി ജോ​ലി ചെ​യ്യു​ക​യാ​ണെ​ന്നാ​ണ് മ​ഞ്‌​ജു​ള ബീ​ബി​യോ​ടു പ​റ​ഞ്ഞ​ത്. ഇ​രു​വ​രും ഒ​രു​മി​ച്ചാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. കു​ഞ്ഞി​ന് ഡോ​ക്‌​ട​റെ കാ​ണി​ച്ച മ​ഞ്‌​ജു​ള ബീ​ബി തു​ട​ർ​ന്ന് കു​ഞ്ഞി​നെ ആ ​യു​വ​തി​യെ ഏ​ൽ​പ്പി​ച്ച ശേ​ഷം മ​രു​ന്നു വാ​ങ്ങാ​നാ​യി പോ​യി.

തി​രി​കെ എ​ത്തി​യ​പ്പോ​ൾ കു​ഞ്ഞി​നെ​യും ആ ​സ്‌​ത്രി​യെ​യും കാ​ണാ​നി​ല്ലാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ അ​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ കു​ടും​ബം ഫൂ​ൽ​ബ​ഗാ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പ്ര​തി​യാ​യ യു​വ​തി​യെ തി​രി​ച്ച​റി​യാ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ആ​ശു​പ​ത്രി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് തെരഞ്ഞെടുപ്പ് സ്ഥാ​നാ​ര്‍​ഥി

തൃ​ശൂ​ര്‍: അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് വ​ഴി​യി​ല്‍ ചോ​ര​യൊ​ലി​ച്ച് കി​ട​ന്ന യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് തെരഞ്ഞെടുപ്പ് സ്ഥാ​നാ​ര്‍​ഥി. പ​രി​യാ​രം മ​ക്കാ​ട​ന്‍ വീ​ട്ടി​ല്‍ മാ​ര്‍​ട്ടി​ന്‍ (43) ആ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. തൃ​ശൂ​ര്‍ ന​ഗ​ര​സ​ഭാ അ​ഞ്ചാം വാ​ര്‍​ഡി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി നി​ധി​ന്‍ പു​ല്ല​നാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

പോ​ട്ട സു​ന്ദ​രി​ക്ക​വ​ല​യ്‌​ക്ക് സ​മീ​പം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 3.45ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ലു​വ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റി​ന്‍റെ പി​ന്നിലിടിച്ചാണ് സ്കൂട്ടർ അപകടത്തിൽപ്പെട്ടത്. തു​ട​ർ​ന്ന് സ്‌​കൂ​ട്ട​റി​ല്‍​നി​ന്നു മാ​ര്‍​ട്ടി​ന്‍ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു. ചോ​ര വാ​ര്‍​ന്നൊ​ലി​ച്ച് കി​ട​ന്ന മാ​ര്‍​ട്ടി​നെ ഏ​റെ നേ​രം ക​ഴി​ഞ്ഞി​ട്ടും ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ ആ​രും ത​യാ​റാ​യി​ല്ല.

ഈ ​സ​മ​യം ഇ​തു​വ​ഴി വ​ന്ന നി​ഥി​നും സു​ഹൃ​ത്തും വാ​ഹ​നം നി​ര്‍​ത്തി റോ​ഡി​ല്‍ കി​ട​ന്ന യു​വാ​വി​നെ വാ​രി​യെ​ടു​ത്ത് അ​തു​വ​ഴി പോ​യ ആം​ബു​ല​ന്‍​സ് ത​ട​ഞ്ഞു​നി​ര്‍​ത്തി ചാ​ല​ക്കു​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

Kerala

ശി​വ​പ്രി​യ​യു​ടെ മ​ര​ണം അ​ണു​ബാ​ധ മൂ​ലം; അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഡി​എം​ഇ​യ്ക്ക് കൈ​മാ​റി

തി​രു​വ​ന​ന്ത​പു​രം: ശി​വ​പ്രി​യ​യു​ടെ മ​ര​ണം ബാ​ക്ടീ​രി​യ​ൽ അ​ണു​ബാ​ധ മൂ​ലം ത​ന്നെ​യെ​ന്നു​ള്ള മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് പു​റ​ത്ത്. തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലെ പ്ര​സ​വ​ത്തി​ന് ശേ​ഷ​മു​ണ്ടാ​യ അ​ണു​ബാ​ധ​യാ​ണ് ശി​വ​പ്രി​യ​യു​ടെ മ​ര​ണ​കാ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ൽ നി​ന്നാ​ണ് അ​ണു​ബാ​ധ ഉ​ണ്ടാ​യ​തെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ സ​മി​തി പ​റ​യു​ന്നു.

ശി​വ​പ്രി​യ​യു​ടെ മ​ര​ണ കാ​ര​ണ​മാ​യ​ത് സ്റ്റ​ഫൈ​ലോ​കോ​ക്ക​സ് അ​ണു​ബാ​ധ​യാ​ണ്. അ​തേ​സ​മ​യം എ​വി​ടെ നി​ന്നാ​ണ് അ​ണു​ബാ​ധ ഉ​ണ്ടാ​യ​തെ​ന്ന് ഉ​റ​പ്പി​ക്കാ​നാ​വി​ല്ല. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഡി​എം​ഇ​യ്ക്ക് കൈ​മാ​റി.

നീ​തി കി​ട്ടും വ​രെ പോ​രാ​ട്ടം തു​ട​രു​മെ​ന്ന് ശി​വ​പ്രി​യ​യു​ടെ അ​നി​യ​ൻ ശി​വ​പ്ര​സാ​ദ് പ​റ‍​ഞ്ഞു. ആ​ശു​പ​ത്രി​യി​ൽ നി​ന്ന് അ​ല്ലാ​തെ അ​ണു​ബാ​ധ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത ഇ​ല്ലെ​ന്നും റി​പ്പോ​ർ​ട്ട് ഇ​ങ്ങ​നെ ആ​കു​മെ​ന്ന് നേ​ര​ത്തെ ത​ന്നെ അ​റി​യാ​മാ​യി​രു​ന്നു. ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്നും ശി​വ​പ്ര​സാ​ദ് അ​റി​യി​ച്ചു.

Kerala

സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​റെ മ​ര്‍​ദി​ച്ചെ​ന്ന പ​രാ​തി; ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

വ​യ​നാ​ട്: സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​റെ മ​ര്‍​ദി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ര​ണ്ട് യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​സി. സ​ര്‍​ജ​ന്‍ ഡോ. ​ജി​തി​ന്‍​രാ​ജി​നെ ഡ്യൂ​ട്ടി​ക്കി​ടെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ പു​ല്‍​പ്പ​ള്ളി ആ​ന​പ്പാ​റ ത​യ്യി​ല്‍ അ​മ​ല്‍ ചാ​ക്കോ (30), പെ​രി​ക്ക​ല്ലൂ​ര്‍ പാ​ല​ത്തു​പ​റ​മ്പ് മം​ഗ​ല​ത്ത് പി.​ആ​ര്‍. രാ​ജീ​വ് (31) എ​ന്നി​വ​രെ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് വാ​ടാ​ന​ക്ക​വ​ല​യി​ല്‍ നി​ന്ന് പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​ശേ​ഷം ഇ​രു​വ​രും ഒ​ളി​വി​ല്‍ പോ​യി​രു​ന്നു. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മം ത​ട​യ​ല്‍ നി​യ​മ​പ്ര​കാ​ര​വും സം​ഘം ചേ​ര്‍​ന്ന് ആ​ക്ര​മി​ച്ച​തി​ന് ബി​എ​ന്‍​എ​സ് നി​യ​മ​പ്ര​കാ​ര​വു​മാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. പി​ടി​യി​ലാ​യ ര​ണ്ടു​പേ​രും നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണ്.

ഇ​ക്ക​ഴി​ഞ്ഞ പ​ത്താം തി​യ​തി​യാ​യി​രു​ന്നു സം​ഭ​വം. ഡ്യൂ​ട്ടി​ക്കി​ടെ പ്ര​തി​ക​ള്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​യാ​യ ഡോ​ക്ട​റോ​ട് ക​യ​ര്‍​ത്ത് സം​സാ​രി​ച്ച​ത് ഡോ. ​ജി​തി​ന്‍​രാ​ജ് ചോ​ദ്യം ചെ​യ്ത വി​രോ​ധ​ത്തി​ലാ​യി​രു​ന്നു അ​ക്ര​മം.

ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് ആ​ശു​പ​ത്രി​യു​ടെ പു​റ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഡോ​ക്ട​റെ ഇ​വ​ര്‍ അ​സ​ഭ്യം പ​റ​യു​ക​യും ക​ഴു​ത്തി​നു കു​ത്തി​പി​ടി​ച്ചും നെ​ഞ്ചി​ല്‍ കൈ​കൊ​ണ്ട് ഇ​ടി​ച്ചും കാ​ല്‍ കൊ​ണ്ട് ച​വി​ട്ടി​യും കൈ ​വി​ര​ല്‍ പി​ടി​ച്ച് തി​രി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ല്‍ ഡോ​ക്ട​റു​ടെ ഇ​ട​തു കൈ​യു​ടെ ചെ​റു​വി​ര​ലി​ന് പൊ​ട്ട​ലു​ണ്ടാ​യി. പു​ല്‍​പ്പ​ള്ളി ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്.​എ​ച്ച്.​ഒ കെ.​വി മ​ഹേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

National

ചെ​ങ്കോ​ട്ട സ്ഫോ​ട​നം: പ​രി​ക്കേ​റ്റ​വ​രെ സ​ന്ദ​ർ​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

 ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട​യി​ലെ സ്ഫോ​ട​ന​ത്തി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. എ​ൽ​എ​ൻ​ജെ​പി ആ​ശു​പ​ത്രി​യി​ലെ​ത്തി സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ​യും പ്ര​ധാ​ന​മ​ന്ത്രി ക​ണ്ടു.

അ​തേ​സ​മ​യം ഡ​ൽ​ഹി​യി​ൽ ഉ​ട​നീ​ളം ജാ​ഗ്ര​ത നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ചു​വ​ന്ന ക​ള​ർ എ​ക്കോ സ്പോ​ർ​ട്ട് കാ​ർ ക​ണ്ടു​പി​ടി​ക്കാ​നാ​ണ് ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സ്ഫോ​ട​ന​ത്തി​ൽ ഉ​പ​യോ​ഗി​ച്ച ഐ20 ​കാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ർ​ക്ക്‌ എ​ക്കോ സ്പോ​ർ​ട്ട് കാ​റു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ഗ​മ​നം.

സ്ഫോ​ട​ന​ത്തി​നു ഉ​പ​യോ​ഗി​ച്ച ഐ20​ക്ക്‌ പു​റ​മേ ര​ണ്ട് കാ​റു​ക​ൾ കൂ​ടി ഉ​മ​റും മു​സ​മി​ലും വാ​ങ്ങി​യ​താ​യാ​ണ് സൂ​ച​ന. വാ​ഹ​നം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ക​ർ​ശ​ന പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​ട്ടുnarendra modi​ണ്ട്.

Kerala

വേ​ണു​വി​ന്‍റെ മ​ര​ണം; ചി​കി​ത്സ​യി​ൽ വീ​ഴ്ച​യി​ല്ല, അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് കൈ​മാ​റി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​തി​യാ​യ ചി​കി​ത്സ കി​ട്ടാ​തെ കൊ​ല്ലം സ്വ​ദേ​ശി വേ​ണു മ​രി​ച്ചെ​ന്ന കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്ഡ​യ​റ​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റി.

ജോ​യി​ന്‍റ് ഡി​എം​ഇ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ചി​കി​ത്സ​യി​ൽ വീ​ഴ്ച​യി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ൽ. കേ​സ് ഷീ​റ്റി​ലും പോ​രാ​യ്മ​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​ര​മു​ള്ള​ചി​കി​ത്സ വേ​ണു​വി​ന് ന​ൽ​കി​യെ​ന്ന് കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​ർ​മാ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​മ്പാ​കെ മൊ​ഴി ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ ആ​ശ​യ​വി​നി​മ​യ​ത്തി​ൽ അ​പാ​ക​ത​യു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. വേ​ണു​വി​ന്‍റെ ശ​ബ്ദ സ​ന്ദേ​ശം സം​ബ​ന്ധി​ച്ച് കു​ടും​ബ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന നി​ർ​ദ്ദേ​ശ​വും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

ഇ​തി​നാ​യി വേ​ണു​വി​ന്‍റെ ഭാ​ര്യ​യി​ൽ നി​ന്ന് ഡി​എം​ഇ വി​വ​ര​ങ്ങ​ൾ തേ​ടും. ഇ​തി​നു​ശേ​ഷ​മാ​യി​രി​ക്കും അ​ന്തി​മ റി​പ്പോ​ർ​ട്ട് ആ​രോ​ഗ്യ മ​ന്ത്രി​ക്ക് കൈ​മാ​റു​ക.

District News

വ​ണ്ടൂ​ർ ഹോ​മി​യോ കാ​ൻ​സ​ർ ആ​ശു​പ​ത്രി​യി​ൽ കെ​ട്ടി​ട​ത്തി​ന് ശി​ല​യി​ട്ടു

വ​ണ്ടൂ​ർ: വ​ണ്ടൂ​ർ ഹോ​മി​യോ കാ​ൻ​സ​ർ ആ​ശു​പ​ത്രി​യി​ൽ എ​ക്സ​റേ, അ​ൾ​ട്രാ സൗ​ണ്ട്, ലാ​ബ് തു​ട​ങ്ങി​യ​വ​ക്കാ​യി ഒ​രു​കോ​ടി രൂ​പ ചെ​ല​വു​വ​രു​ന്ന കെ​ട്ടി​ടം നി​ർ​മി​ക്കു​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ എ.​പി. അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ സ്റ്റേ​റ്റ് ആ​ന്വ​ൽ ആ​ക്‌​ഷ​ൻ പ്ലാ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ടി. അ​ജ്മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി.​ടി. ജ​ബീ​ബ് സു​ക്കീ​ർ, സി. ​ജ​യ​പ്ര​കാ​ശ്, കാ​പ്പി​ൽ മു​ര​ളി, സി.​ടി. ചെ​റി, ആ​ശു​പ​ത്രി ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വി​നു കൃ​ഷ്ണ​ൻ, റ​സി​ഡ​ന്‍റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പി. ​ഷി​ബി​ന തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

District News

വ​ഴി​യോ​ര​ത്ത് അ​വ​ശ​നി​ല​യി​ല്‍ കി​ട​ന്ന വൃ​ദ്ധ​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു

കൊ​ച്ചി: വ​ഴി​യോ​ര​ത്ത് അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ വൃ​ദ്ധ​നെ തെ​രു​വോ​രം മു​രു​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യു​ടെ പി​ന്‍​ഭാ​ഗ​ത്ത് അ​മ്മ​ത്തൊ​ട്ടി​ലി​ന് സ​മീ​പ​ത്തു കി​ട​ന്ന ര​ഘു​രാ​ജ​ന്‍ (68) എ​ന്ന​യാ​ളെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. വ​ഴി​യാ​ത്ര​ക്കാ​ര്‍ ഭ​ക്ഷ​ണ​വും വെ​ള്ള​മൊ​ക്കെ ഇ​ട​യ്ക്ക് ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ര​ണ്ടു മൂ​ന്നു ദി​വ​സ​മാ​യി അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു.

വ​ഴി​യാ​ത്ര​ക്കാ​രാ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​ത്. തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ എ​യ്ഡ്‌​പോ​സ്റ്റ് ഡ്യൂ​ട്ടി​ക്കാ​ര​നാ​യ സി​പി​ഒ അ​ജു​മോ​ന്‍ തെ​രു​വോ​രം മു​രു​ക​നെ വി​ളി​ച്ചു. മു​രു​ക​നും അ​ങ്ക​മാ​ലി​യി​ലു​ള്ള സാ​മു​ഹ്യ പ്ര​വ​ര്‍​ത്ത​ക​രാ​യ ജോ​സും സീ​ന​യും സ്ഥ​ല​ത്തെ​ത്തി ര​ഘു​രാ​ജ​നെ വൃ​ത്തി​യാ​ക്കി​യ​ശേ​ഷം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ക്കു​ക‌​യാ​യി​രു​ന്നു.

ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ ര​ഘു​രാ​ജ​ന്‍ ഉ​ത്സ​വ​പ്പ​റ​മ്പു​ക​ളി​ല്‍ ബ​ലൂ​ണ്‍ ക​ച്ച​വ​ടം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ലൂ​ണു​ക​ളും പ​ണ​വും മോ​ഷ​ണം പോ​യ​തോ​ടെ മാ​ന​സി​ക​മാ​യി ത​ക​ര്‍​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു​വെ​ന്നും ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണെ​ന്നും തെ​രു​വോ​രം മു​രു​ക​ന്‍ പ​റ​ഞ്ഞു.

District News

ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന ആ​ശു​പ​ത്രി, രോ​ഗി​ക​ള്‍ ദു​രി​ത​ത്തി​ല്‍

മ​ഞ്ചേ​രി: ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ചോ​ര്‍​ന്നൊ​ലി​ച്ച് മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗം. ആ​ശു​പ​ത്രി​ക്ക​ക​ത്തെ ഫാ​ര്‍​മ​സി​ക്ക് സ​മീ​പ​വും ചോ​ര്‍​ച്ച​യു​ണ്ട്. മു​റി​വേറ്റവരെ ചികിത്സിക്കുന്ന ഡ്രസിങ്ങ് റൂമിലും സ​മാ​ന​മാ​ണ് അ​വ​സ്ഥ. ഇ​വി​ടെ​യും സീ​ലി​ങ്ങി​ല്‍ നി​ന്നും വെ​ള്ളം താ​ഴോ​ട്ട് ഊ​ര്‍​ന്നി​റ​ങ്ങു​ന്നു.

അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ പു​രു​ഷ​ന്മാ​രു​ടെ ഒ​ബ്‌​സ​ര്‍​വേ​ഷ​ന്‍ റൂം ​ഉ​ള്‍​പ്പെ​ടെ​യാ​ണ് ചോ​രു​ന്ന​ത്. വെ​ള്ളം നി​ല​ത്ത് വീ​ഴാ​തി​രി​ക്കാ​ന്‍ ബ​ക്ക​റ്റ് വെ​ച്ചി​രി​ക്കു​ക​യാ​ണ് ജീ​വ​ന​ക്കാ​ര്‍. രോ​ഗി​ക​ള്‍ വ​ഴു​തി വീ​ഴാ​തി​രി​ക്കാ​ന്‍ മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പ​ല​ത​വ​ണ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്നു.

മൂ​ന്ന് വ​ര്‍​ഷം മു​മ്പാ​ണ് അ​ത്യാ​ഹി​ത വി​ഭാ​ഗം ന​വീ​ക​രി​ച്ച​ത്. നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് ചോ​ര്‍​ച്ച​ക്ക് കാ​ര​ണ​മെ​ന്നാ​ണ് പ​രാ​തി. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ദി​വ​സ​വും ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​ത്.
അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ സൗ​ക​ര്യ​ക്കു​റ​വ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​ല​ട​ക്കം ബാ​ധി​ച്ചി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് അ​ത്യാ​ഹി​ത വി​ഭാ​ഗം ന​വീ​ക​രി​ക്കാ​ന്‍ പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യ​ത്. ചോ​ര്‍​ച്ച പൂ​ര്‍​ണ്ണ​മാ​യും പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ല്‍ ചോ​ര്‍​ച്ച കൂ​ടു​ക​യും അ​ത് കെ​ട്ടി​ട​ത്തെ ത​ന്നെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​ര്‍.

National

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു; ബം​ഗു​ളൂ​രു​വി​ൽ ഒ​ൻ​പ​തു വ​യ​സു​കാ​ര​ൻ ചി​കി​ത്സ​യി​ൽ

ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ സ്വ​കാ​ര്യ സ്കൂ​ളി​ലെ പ്രി​ൻ​സി​പ്പ​ലി​ന്‍റെ മ​ർ​ദ​ന​മേ​റ്റ ഒ​ൻ​പ​ത് വ​യ​സു​കാ​ര​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ. ബം​ഗു​ളൂ​രു​വി​ലാ​ണ് സം​ഭ​വം.

ഒ​ക്ടോ​ബ​ർ 14 ന് ​പ്രി​ൻ​സി​പ്പ​ൽ രാ​കേ​ഷ് കു​മാ​ർ പി​വി​സി പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് ത​ന്‍റെ മ​ക​നെ ആ​ക്ര​മി​ച്ച​താ​യും മ​ക​ന്‍റെ ശ​രീ​ര​ത്തി​ൽ മു​റി​വു​ക​ളു​ണ്ടെ​ന്നും ര​ക്തം ക​ട്ട​പി​ടി​ച്ചു കി​ട​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ കു​ട്ടി​യു​ടെ അ​മ്മ ആ​രോ​പി​ച്ചു.

കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ലു​ള്ള പ​രി​ക്കു​ക​ളു​ടെ വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും അ​മ്മ പോ​ലീ​സി​ന് കൈ​മാ​റി. സം​ഭ​വ​ത്തെ കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മ​ക​നെ സ്കൂ​ൾ മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു​വെ​ന്ന് അ​മ്മ ആ​രോ​പി​ച്ചു.

സം​ഭ​വ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ രാ​കേ​ഷ് കു​മാ​റി​നും അ​ധ്യാ​പി​ക ച​ന്ദ്രി​ക​യ്ക്കു​മെ​തി​രെ​യും സ്കൂ​ൾ ഉ​ട​മ വി​ജ​യ് കു​മാ​റി​നെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തു.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ശു​പ​ത്രി​യി​ൽ ഭാ​ര്യ​യെ ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ന്ന​തി​നു​ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പ​ട്ടം എ​സ്‍​യു​ടി ആ​ശു​പ​ത്രി​യി​ൽ ഭാ​ര്യ​യെ ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ന്ന​തി​ന് ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ക​ര​കു​ളം സ്വ​ദേ​ശി​യാ​യ ജ​യ​ന്തി ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഭ​ർ​ത്താ​വ് ഭാ​സു​ര​ൻ അ​തേ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഒ​ന്നാം തീ​യ​തി മു​ത​ൽ ജ​യ​ന്തി ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ആ​യി​രു​ന്നു. വൃ​ക്ക രോ​ഗി​യാ​യി​രു​ന്നു ജ​യ​ന്തി. ചി​കി​ത്സ​യി​ലാ​യി​രു​ന്ന ജ​യ​ന്തി​യെ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ചാ​ടി മ​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു ഭാ​സു​ര​ൻ.

സം​ഭ​വം ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​തോ​ടെ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. എ​ന്താ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് വ്യ​ക്ത​മ​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Kerala

ഒ​ൻ​പ​തു​കാ​രി​യു​ടെ കൈ ​മു​റി​ച്ചു​മാ​റ്റി​യ സം​ഭ​വം; ചി​കി​ത്സാ പി​ഴ​വി​ല്ലെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്

പാ​ല​ക്കാ​ട്: ഒ​ൻ​പ​ത് വ​യ​സു​കാ​രി​യു​ടെ കൈ ​മു​റി​ച്ചു മാ​റ്റി​യ സം​ഭ​വ​ത്തി​ൽ ചി​കി​ത്സാ പി​ഴ​വി​ല്ലെ​ന്ന‌ വി​ശ​ദീ​ക​ര​ണ​വു​മാ​യി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്. പ്ലാ​സ്റ്റ​ർ ഇ​ട്ട​തു​കൊ​ണ്ടു​ള്ള പ്ര​ശ്ന​മ​ല്ലെ​ന്നും കൈ​യി​ൽ വ​ലി​യ മു​റി​വ് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നു​മാ​ണ് സൂ​പ്ര​ണ്ടി​ന്‍റെ വി​ശ​ദീ​ക​ര​ണം.

കൈ ​പൂ​ർ​ണ​മാ​യും പ്ലാ​സ്റ്റ​ർ ഇ​ട്ടി​രു​ന്നി​ല്ല. 24,25,30 തീ​യ​തി​ക​ളി​ലാ​ണ് കു​ട്ടി​യെ കൊ​ണ്ടു​വ​ന്ന​ത്. നീ​രു​ണ്ടെ​ങ്കി​ൽ വ​ര​ണ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ നീ​രു​ണ്ടാ​യ ഉ​ട​ൻ എ​ത്തി​ച്ചി​ല്ലെ​ന്നും സൂ​പ്ര​ണ്ട് ഡോ​ക്ട​ർ ജ​യ​ശ്രീ പ​റ​ഞ്ഞു. ഏ​ത് അ​ന്വേ​ഷ​ണ​വും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും ഡോ​ക്ട​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ചി​കി​ത്സ​യി​ൽ ഡോ​ക്ട​ർ​മാ​രു​ടെ ഭാ​ഗ​ത്ത് പി​ഴ​വ് സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടും. പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പെ​ൺ​കു​ട്ടി​ക്ക് കൃ​ത്യ​മാ​യ ചി​കി​ത്സ ല​ഭി​ച്ചി​രു​ന്നു​വെ​ന്നും സെ​പ്റ്റം​ബ​ർ 30 ന് ​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ കൈ​യി​ലെ ര​ക്ത​യോ​ട്ടം നി​ല​ച്ചി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഉ​ട​ൻ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം കു​ട്ടി​യെ കോ​ഴി​ക്കോ​ടേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. പാ​ല​ക്കാ​ട് ഡി​എം​ഒ നി​യോ​ഗി​ച്ച ര​ണ്ട് ഡോ​ക്ട​ർ​മാ​രാ​ണ് സം​ഭ​വം അ​ന്വേ​ഷി​ച്ച​ത്.

Kerala

ഹൃ​ദ​യാ​ഘാ​തം; എം.​കെ. മു​നീ​ർ എം​എ​ൽ​എ ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ന്നു

കോ​ഴി​ക്കോ​ട്: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച എം.​കെ. മു​നീ​ർ എം​എ​ൽ​എ ചി​കി​ത്സ​യി​ൽ തു​ട​രു​ന്നു.

പൊ​ട്ടാ​സ്യം ലെ​വ​ല്‍ അ​പ​ക​ട​ക​ര​മാ​യ വി​ധം താ​ഴ്ന്ന​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​നു ഹൃ​ദ​യാ​ഘാ​ത​വു​മു​ണ്ടാ​യ​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. നി​ല​വി​ല്‍ വി​വി​ധ ഡോ​ക്ട​ര്‍​മാ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണു​ള്ള​ത്.

ക​ഴി​ഞ്ഞ ദി​വ​സം കൊ​ടു​വ​ള്ളി മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു മു​നീ​റി​ന് ശാ​രീ​രി​ക അ​വ​ശ​ത അ​നു​ഭ​വ​പ്പെ​ട്ട​ത്.

Kerala

ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ മ​ദ്യ​പാ​നം; അ​വ​ശ​നാ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി ചി​കി​ത്സ​യി​ൽ

കോ​ഴി​ക്കോ​ട്: നാ​ദാ​പു​ര​ത്ത് സ്‌​കൂ​ളി​ൽ ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ മ​ദ്യ​പി​ച്ച് അ​വ​ശ​നാ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി ചി​കി​ത്സ​യി​ൽ. നാ​ദാ​പു​ര​ത്തെ ഗ​വ സ്കൂ​ളി​ലെ 17 കാ​ര​നാ​ണ് വ​ട​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്

ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ കു​റ​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്ന് മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു. അ​മി​ത അ​ള​വി​ൽ മ​ദ്യം ക​ഴി​ച്ച​തോ​ടെ വി​ദ്യാ​ർ​ഥി അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി. കൂ​ടെ ഉ​ള്ള​വ​ർ വി​ദ്യാ​ർ​ഥി​യെ വീ​ടി​ന് സ​മീ​പ​ത്തെ ബ​സ് സ്റ്റോ​പ്പി​ൽ ഇ​റ​ക്കി വി​ട്ടു.

തു​ട​ർ​ന്ന് ബ​സ് സ്റ്റോ​പ്പി​ലെ ത​റ​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ട വി​ദ്യാ​ർ​ഥി​യെ നാ​ട്ടു​കാ​രും കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് വ​ട​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Leader Page

കോ​ട്ട​യം​ മെ​ഡി​.കോ​ളജ് ആ​ശു​പ​ത്രി സാ​ധാ​ര​ണ​ക്കാ​രു​ടെ​ സ്വ​ന്തം​ സൂ​പ്പ​ർ​ സ്പെ​ഷാലി​റ്റി

വി.എ​​​​ൻ. വാ​​​​സ​​​​വ​​​​ൻ സ​​​​ഹ​​​​ക​​​​ര​​​​ണ, ​തു​​​​റ​​​​മു​​​​ഖം​, ദേ​​​​വ​​​​സ്വം​ മ​​​​ന്ത്രി

ആ​​​​തു​​​​ര​​​​സേ​​​​വ​​​​ന​​​​ത്തി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ന് എ​​​​ന്നും​​​​അ​​​​ഭി​​​​മാ​​​​ന​​​​ക​​​​ര​​​​മാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം​​​​ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട് കോ​​​​ട്ട​​​​യം ​മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​ജ് ആ​​​​ശു​​​​പ​​​​ത്രി. അ​​​​ത് അ​​​​വി​​​​ടു​​​​ത്തെ​​​​ അ​​​​ത്യാ​​​​ധു​​​​നി​​​​ക സൗ​​​​ക​​​​ര​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​ മാ​​​​ത്രം​ നേ​​​​ടാ​​​​നാ​​​​യ​​​​ത​​​​ല്ല, ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ​​​​യും​ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ​​​​യും​ സ​​​​മ​​​​ർ​​​​പ്പി​​​​ത​​​​മാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന്‍റെ ​ഫ​​​​ലം​​​​കൂ​​​​ടി​​​​യാ​​​​ണ്.

അ​​​​തു​​​​ല്യ​​​​മാ​​​​യ നേ​​​​ട്ട​​​​ങ്ങ​​​​ൾ

എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ വ​​​​ന്ന് ഒ​​​​മ്പ​​​​തു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ 1,165 കോ​​​​ടി​​​​രൂ​​​​പ​​​​യു​​​​ടെ​ വി​​​​ക​​​​സ​​​​ന​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളാ​​​​ണ് 89 പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ലൂ​​​​ടെ​ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​ത്.

ഹൃ​​​​ദ​​​​യ​​​​മാ​​​​റ്റ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​ക​​​​ൾ പ​​​​ത്തെ​​​​ണ്ണം ​വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി ​ന​​​​ട​​​​ത്തി. ക​​​​ര​​​​ൾ​​​​മാ​​​​റ്റ ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ത്തി​​​​യ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ​ആ​​​​ദ്യ​ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് അ​​​ത്ത​​​രം ഏ​​​​ഴെ​​​​ണ്ണം ​വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി ​ന​​​​ട​​​​ത്തി. 233 വൃ​​​​ക്ക മാ​​​​റ്റി​​​​വ​​​യ്ക്ക​​​​ൽ ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​​വി​​​​ടു​​​​ത്തെ ​ഇ​​​​ന്‍റ​​​​ർ​​​​വെ​​​​ൻ​​​​ഷ​​​​ന​​​​ൽ റേ​​​​ഡി​​​​യോ​​​​ള​​​​ജി​​​​ വി​​​​ഭാ​​​​ഗം നാ​​​​ലാ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം ​ഇ​​​​ന്‍റ​​​​വെ​​​​ൻ​​​​ഷ​​​​ണ​​​​ൽ റേ​​​​ഡി​​​​യോ​​​​ള​​​​ജി​ പ്രൊ​​​​സീ​​​​ജ​​​​റും​ നൂ​​​​റി​​​​ല​​​​ധി​​​​കം​ മേ​​​​ജ​​​​ർ ന്യൂ​​​​റോ ​​​​ഇ​​​​ന്‍റ​​​​ർ​​​​വെ​​​​ൻ​​​​ഷ​​​​ണ​​​​ൽ പ്രൊ​​​​സീ​​​​ജ​​​റു​​​​ക​​​​ളും​​​​ ചെ​​​​യ്ത് ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​ത്ത​​​​ന്നെ​ മു​​​​ൻ​​​​പ​​​​ന്തി​​​​യി​​​​ലെ​​​​ത്തി​.

വ​​​​ർ​​​​ഷം​ ര​​​​ണ്ടാ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം​ മേ​​​​ജ​​​​ർ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ചെ​​​​യ്യു​​​​ന്ന ഹൃ​​​​ദ​​​​യ​​​​ശ​​​​സ്ത്ര​​​​ക്രി​​​​യാ വി​​​​ഭാ​​​​ഗ​​​​മാ​​​​ണ് ഇ​​​​വി​​​​ടെ​​​​യു​​​​ള്ള​​​​ത് . ഓ​​​​പ്പ​​​​ൺ ഹാ​​​​ർ​​​​ട്ട് സ​​​​ർ​​​​ജ​​​​റി, പീ​​​​ഡി​​​​യാ​​​​ട്രി​​​​ക് ഹാ​​​​ർ​​​​ട്ട് സ​​​​ർ​​​​ജ​​​​റി, വാ​​​​ൽ​​​​വ് മാ​​​​റ്റി​​​​വ​​​​യ്ക്ക​​​​ൽ എ​​​​ന്നി​​​​വ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ൽ അ​​​​സാ​​​​മാ​​​​ന്യ​​​​മി​​​​ക​​​​വ് പു​​​​ല​​​​ർ​​​​ത്തു​​​​ന്നു. വ​​​​ർ​​​​ഷം ആ​​​യി​​​ര​​​ത്തി​​​നു​​​മേ​​​ൽ മേ​​​​ജ​​​​ർ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ചെ​​​​യ്യു​​​​ന്ന ന്യൂ​​​​റോ​​​​സ​​​​ർ​​​​ജ​​​​റി​​​​വി​​​​ഭാ​​​​ഗം.

വ​​​​ള​​​​രെ ​സ​​​​ങ്കീ​​​​ർ​​​​ണ​​​​വും​ ചെ​​​ല​​​​വേ​​​​റി​​​​യ​​​​തു​​​​മാ​​​​യ അ​​​​യോ​​​​ർ​​​​ട്ടി​​​​ക് അ​​​​ന്യൂ​​​​റി​​​​സം​ ആ​​​​ൻ​​​​ഡ് അ​​​​യോ​​​​ർ​​​​ട്ടി​​​​ക് റൂ​​​​ട്ട്സ​​​​ർ​​​​ജ​​​​റി​​​​യി​​​​ൽ അ​​​ഞ്ഞൂ​​​റി​​​ല​​​​ധി​​​​കം​ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​ക​​​​ൾ ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു വ​​​​ർ​​​​ഷം​​​​കൊ​​​​ണ്ട്പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ ഇ​​​​ന്ത്യ​​​​യി​​​​ലെ​ മൂ​​​​ന്നു പ്ര​​​​ധാ​​​​ന അ​​​​യോ​​​​ർ​​​​ട്ടി​​​​ക് സ​​​​ർ​​​​ജ​​​​റി ​സെ​​​​ന്‍റ​​​റു​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​ണ് ഇ​​​​വി​​​​ടു​​​​ത്തെ​ ഹൃ​​​​ദ​​​​യ​​​​ശ​​​​സ്ത്ര​​​​ക്രി​​​​യാ​​​​ വി​​​​ഭാ​​​​ഗം.

ക​​​​ഴി​​​​ഞ്ഞ 10 വ​​​​ർ​​​​ഷം​​​​കൊ​​​​ണ്ട് ആ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം ​മൈ​​​​ട്ര​​​​ൽ വാ​​​​ൽ​​​​വ് റി​​​​പ്പ​​​​യ​​​​ർ ചെ​​​​യ്ത് ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം​ മൈ​​​​ട്ര​​​​ൽ വാ​​​​ൽ​​​​വ് റി​​​​പ്പ​​​​യ​​​​ർ ചെ​​​​യ്യു​​​​ന്ന സെ​​​​ന്‍റ​​​​റാ​​​​യി. കേ​​​​ര​​​​ള​​​​ത്തി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ മേ​​​​ഖ​​​​ല​​​​യി​​​​ലെ​ ര​​​​ണ്ടാ​​​​മ​​​​ത്തെ​ ടെ​​​​സ്റ്റ് ട്യൂ​​​​ബ് ശി​​​​ശു ഇ​​​​വി​​​​ടെ​​​​ പി​​​​റ​​​​ന്നു. ഗൈ​​​​ന​​​​ക്കോ​​​​ള​​​​ജി​​​​യി​​​​ൽ മ​​​​റ്റ് ആ​​​​ശു​​​​പ​​​​ത്രി​​​​കളിൽ​​​​നി​​​​ന്ന് റ​​​​ഫ​​​​ർ ചെ​​​​യ്യു​​​​ന്ന, മ​​​​ര​​​​ണ​​​​ത്തോ​​​​ട് മു​​​​ഖാ​​​​മു​​​​ഖം​​​​നി​​​​ന്ന 249 അ​​​​മ്മ​​​​മാ​​​​രെ ​ക​​​​ഴി​​​​ഞ്ഞ ഏ​​​​ഴു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ചി​​​​കി​​​​ത്സി​​​​ച്ചു ഭേ​​​​ദ​​​​മാ​​​​ക്കി.

വി​​​​പു​​​​ല​​​​മാ​​​​യ ചി​​​​കി​​​​ത്സാ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ

പ​​​​ണി​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​യ എ​​​​ട്ടു​​​​നി​​​​ല​​​​യു​​​​ള്ള സ​​​​ർ​​​​ജി​​​​ക്ക​​​​ൽ ബ്ലോ​​​​ക്ക്, നി​​​​ർ​​​​മാ​​​​ണം​​​​ന​​​​ട​​​​ക്കു​​​​ന്ന സൂ​​​​പ്പ​​​​ർ സ്പെ​​​​ഷാലി​​​​റ്റി​​​​ ബ്ലോ​​​​ക്ക് എ​​​​ന്നി​​​​വ 526 കോ​​​​ടി​​​​രൂ​​​​പ​​​​യു​​​​ടെ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളാ​​​​ണ്. സ​​​​ർ​​​​ജി​​​​ക്ക​​​​ൽ ബ്ലോ​​​​ക്കി​​​​ൽ 565 കി​​​​ട​​​​ക്ക​​​​യും14 ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തി​​​​യ​​​​റ്റ​​​​റു​​​​മു​​​​ണ്ട് .

സൂ​​​​പ്പ​​​​ർ സ്പെ​​​​ഷ​​​​ലി​​​​റ്റി​​​​ ബ്ലോ​​​​ക്കി​​​​ൽ 365 കി​​​​ട​​​​ക്ക​​​​യും12 ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തി​​​​യ​​​​റ്റ​​​​റു​​​​മു​​​​ണ്ട്. 36 കോ​​​​ടി​​​​രൂ​​​​പ മു​​​​ട​​​​ക്കി​ കാ​​​​ർ​​​​ഡി​​​​യോ​​​​ള​​​​ജി​​​​ ബ്ലോ​​​​ക്കി​​​​ന്‍റെ ​ര​​​​ണ്ടാം​​​​ഘ​​​​ട്ടം ​പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ച്ചു. പ​​​​ത്ത​​​​ര​​​​ക്കോ​​​​ടി​​​​ രൂ​​​​പ മു​​​​ട​​​​ക്കു​​​​ള്ള സാം​​​​ക്ര​​​​മി​​​​ക​​​​രോ​​​​ഗ ചി​​​​കി​​​​ത്സാ​​​​വി​​​​ഭാ​​​​ഗം​ പൂ​​​​ർ​​​​ത്തി​​​​യാ​​​​യി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്നു.

ഒ​​​​ന്നാം​ പി​​​​ണ​​​​റാ​​​​യി ​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ​കാ​​​​ല​​​​ത്താ​​​​ണ് എ​​​​ല്ലാ​​​​ ആ​​​​ധു​​​​നി​​​​ക സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളോ​​​​ടും​​​​കൂ​​​​ടി, അ​​​​ഞ്ച് നി​​​​ല​​​​യു​​​​ള്ള അ​​​​ത്യാ​​​​ഹി​​​​ത​​​​വി​​​​ഭാ​​​​ഗം​ കെ​​​​ട്ടി​​​​ടം​ നി​​​​ർ​​​​മി​​​​ച്ച​​​ത്.

നി​​​​ര​​​​വ​​​​ധി​ പു​​​​ന​​​​രു​​​​ദ്ധാ​​​​ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും​​​​ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ന​​​​ട​​​​ത്തി. ആ​​​​ർ​​​​ദ്രം​​​​ പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ര​​​​ണ്ടു ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി​ ഗൈ​​​​ന​​​​ക്കോ​​​​ള​​​​ജി​ വി​​​​ഭാ​​​​ഗ​​​​ത്തി​​​​നാ​​​​യി 8.5 കോ​​​​ടി​​​​രൂ​​​​പ മു​​​​ട​​​​ക്കി.

മോ​​​​ഡു​​​​ലാ​​​​ർ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തി​​​​യ​​​​റ്റ​​​​റു​​​​ക​​​​ൾ​​​​ക്ക് ഒ​​​​ന്ന​​​​ര​​​​ക്കോ​​​​ടി, സി​​​​ടി​ സി​​​​മു​​​​ലേ​​​​റ്റ​​​​റി​​​​ന് നാ​​​​ല് കോ​​​​ടി, പി​​​​ജി ​റെ​​​​സി​​​​ഡ​​​​ൻ​​​​സ് ക്വാ​​​​ർ​​​​ട്ടേ​​​​ഴ്സി​​​​ന് 12.10 കോ​​​​ടി, വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ 450 ബെ​​​​ഡ് ഹോ​​​​സ്റ്റ​​​​ലി​​​​ന് 12.24 കോ​​​​ടി, 13 ഐ​​​​സൊ​​​​ലേ​​​​ഷ​​​​ൻ കി​​​​ട​​​​ക്ക​​​​ക​​​​ൾ​​​​ക്ക് 16.5 കോ​​​​ടി, എം​​​​ആ​​​​ർ​​​​ഐ ഡി​​​​എ​​​​സ് എ ​​​​സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ന് 11.5 കോ​​​​ടി, ബേ​​​​ൺ​​​​സ് ഐ​​​​സി​​​​യു 16.9 കോ​​​​ടി, സ്കി​​​​ൻ ലാ​​​​ബ് 4.8 കോ​​​​ടി, ന​​​​ഴ്സിം​​​ഗ് കോ​​​​ള​​​ജ് ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ന് അ​​​​ഞ്ച് കോ​​​​ടി​​​​എ​​​​ന്നി​​​​ങ്ങ​​​​നെ​ ചെ​​​​ല​​​​വ​​​​ഴി​​​​ച്ചു.

ഏ​​​​ഴ് കോ​​​​ടി​​​​രൂ​​​​പ മു​​​​ട​​​​ക്കി​ ര​​​​ണ്ടാ​​​​മ​​​​ത്തെ​ കാ​​​​ത്ത്‌​​​ ലാ​​​​ബ് സ്ഥാ​​​​പി​​​​ച്ചു. പാ​​​​രാ​​​​മെ​​​​ഡി​​​​ക്ക​​​​ൽ ഹോ​​​​സ്റ്റ​​​​ലി​​​​ന് ആ​​​​റ് കോ​​​​ടി, എ​​​​പ്പി​​​​ഡ​​​​മി​​​​ക് വാ​​​​ർ​​​​ഡി​​​​ന് ആ​​​​റ് കോ​​​​ടി, 32 സ്ലൈ​​​​സ് സി​​​​ടി ​സ്കാ​​​​നി​​​​ന് 4.28 കോ​​​​ടി​, ഫാ​​​​ർ​​​​മ​​​​സി​ കോ​​​​ള​​​​ജി​​​​ന് 27.2 കോ​​​​ടി​ എ​​​​ന്നി​​​​ങ്ങ​​​​നെ ​ചെ​​​​ല​​​​വ​​​​ഴി​​​​ച്ചു. കു​​​​ട്ടി​​​​ക​​​​ളു​​​​ടെ​​​​ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ 6.5 കോ​​​​ടി​​​​രൂ​​​​പ​​​​യു​​​​ടെ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കി.

മി​​​​ക​​​​വി​​​​ന്‍റെ ​മു​​​​ദ്ര​​​​ചാ​​​​ർ​​​​ത്തി​​​​യ അം​​​​ഗീ​​​​കാ​​​​ര​​​​ങ്ങ​​​​ൾ

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ​ ആ​​​​രോ​​​​ഗ്യ​ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് പ​​​​ദ്ധ​​​​തി​​​​യി​​​​ലൂ​​​​ടെ ​പാ​​​​വ​​​​പ്പെ​​​​ട്ട രോ​​​​ഗി​​​​ക​​​​ൾ​​​​ക്ക്ഏ​​​​റ്റ​​​​വും ​കൂ​​​​ടു​​​​ത​​​​ൽ ചി​​​​കി​​​​ത്സ ന​​​​ൽ​​​​കി​​​​യ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​നു​​​​ള്ള ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ഥ​​​​ൻ പു​​​​ര​​​​സ്കാ​​​​രം ​കോ​​​​ട്ട​​​​യം ​മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​ക്കാ​​​​ണ് ല​​​​ഭി​​​​ച്ച​​​​ത്. 2022ലെ​ ​​​മെ​​​​ഡി​​​​സെ​​​​പ് ബെ​​​​സ്റ്റ് ​പെ​​​​ർ​​​​ഫോ​​​​മ​​​​റാ​​​​യി.

കോ​​​​ട്ട​​​​യം​​​​ എം​​​​സി​​​​എ​​​​ച്ച് തു​​​​ട​​​​ങ്ങി​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ളും​ അ​​​​ന​​​​വ​​​​ധി. ആ​​​​ദ്യ​​​​മാ​​​​യി​​​​ട്രാ​​​​ൻ​​​​സ്ജെ​​​​ൻ​​​​ഡ​​​​ർ ക്ലി​​​​നി​​​​ക്ആ​​​​രം​​​​ഭി​​​​ച്ചു. കേ​​​​ര​​​​ള​​​​ത്തി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യി ​പ​​​​ബ്ലി​​​​ക് ഹെ​​​​ൽ​​​​ത്ത് ഡെ​​​​ന്‍റി​​​സ്ട്രി ​എം​​​​ഡി​​​​എ​​​​സ് കോ​​​​ഴ്സ് കോ​​​​ട്ട​​​​യം​​​​ ദ​​​​ന്ത​​​​ൽ കോ​​​​ള​​​ജി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ചു. സ​​​​ർ​​​​ക്കാ​​​​ർ​​​​ ത​​​​ല​​​​ത്തി​​​​ലെ​ ആ​​​​ദ്യ​ കാ​​​​ർ​​​​ഡി​​​​യാ​​​​ക് റീ​​​​ഹാ​​​​ബി​​​​ലി​​​​റ്റേ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​ർ ആ​​​​രം​​​​ഭി​​​​ച്ചു.

പ്രൈ​​​​മ​​​​റി​ ആ​​​​ൻ​​​​ജി​​​​യോ​​​​പ്ലാ​​​​സ്റ്റി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ൽ ഒ​​​​ന്നാ​​​​മ​​​​തും​ ആ​​​​കെ​ ആ​​​​ൻ​​​​ജി​​​​യോ​​​​പ്ലാ​​​​സ്റ്റി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ൽ മൂ​​​​ന്നാം​​​​ സ്ഥാ​​​​ന​​​​ത്തു​​​​മെ​​​​ത്തി. കേ​​​​ര​​​​ള​​​​ശ്രീ​ പു​​​​ര​​​​സ് കാ​​​​രം​ ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ള്ള ഏ​​​​റ്റ​​​​വും​​​​സ​​​​മ​​​​ർ​​​​ഥ​​​​നാ​​​​യ ഡോ​​​​ക്ട​​​​റാ​​​​ണ് സൂ​​​​പ്ര​​​​ണ്ട് ടി​.​​​കെ.​ ജ​​​​യ​​​​കു​​​​മാ​​​​ർ.

മാ​​​​സ് കാ​​​​ഷ്വാ​​​​ലി​​​​റ്റി ​കൈകാ​​​​ര്യം​​​​ ചെ​​​​യ്യു​​​​ന്ന​​​​തി​​​​ൽ വി​​​​ജ​​​​യം

ദു​​​​ര​​​​ന്ത​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​സ് കാ​​​​ഷ്വാ​​​​ലിറ്റി​​​​യെ​ മി​​​​ക​​​​ച്ച​​​രീ​​​​തി​​​​യി​​​​ൽ കൈ​​​​കാ​​​​ര്യം ​​​​ചെ​​​​യ്യാ​​​​ൻ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​ക്കു ക​​​​ഴി​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. ഐ​​​​ങ്കൊ​​​​മ്പ് ബ​​​​സ് ദു​​​​ര​​​​ന്തം, ശ​​​​ബ​​​​രി​​​​മ​​​​ല ദു​​​​ര​​​​ന്തം, കു​​​​മ​​​​ര​​​​കം​ ബോ​​​​ട്ട​​​​പ​​​​ക​​​​ടം, നൂ​​​​റി​​​​​​​​ല​​​​ധി​​​​കം​​​​ പേ​​​​ർ മ​​​​രി​​​​ച്ച പു​​​​ല്ലു​​​​മേ​​​​ട് ദു​​​​ര​​​​ന്തം, തേ​​​​ക്ക​​​​ടി​ ബോ​​​​ട്ട​​​​പ​​​​ക​​​​ടം ​തു​​​​ട​​​​ങ്ങി​ കൂ​​​​ട്ടി​​​​ക്ക​​​​ൽ ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ൽ വ​​​​രെ എ​​​​ത്ര​​​​യെ​​​​ത്ര സം​​​​ഭ​​​​വ​​​​ങ്ങ​​​ൾ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് മാ​​​​സ് കാ​​​​ഷ്വാ​​​​ൽ​​​​റ്റി​ കൈ​​​​കാ​​​​ര്യം​​​​ ചെ​​​​യ്തു. ​ഇ​​​​തി​​​​നെ​​​​ല്ലാം ​സാ​​​​ക്ഷി​​​​യാ​​​​യ എ​​​​ളി​​​​യ പൊ​​​​തു​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​യി​​​​രു​​​​ന്നു​ ഞാ​​​​ൻ. പ്ര​​​​തി​​​​വ​​​​ർ​​​​ഷം ​പ​​​​ത്തേ​​​​കാ​​​​ൽ ല​​​​ക്ഷം​ ഒ​​​​പി​​​​യും 1,10,000 ഐ​​​​പി​​​​യു​​​​മാ​​​​ണ് ഇ​​​​വി​​​​ടെ ​കൈ​​​​കാ​​​​ര്യം ​ചെ​​​​യ്യു​​​​ന്ന​​​​ത്.

മൂ​​​​ർ​​​​ഖ​​​​ന്‍റെ ​ക​​​​ടി​​​​യേ​​​​റ്റ് ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ​​​​യും ​മ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും​ നൂ​​​​ൽ​​​​പ്പാല​​​​ത്തി​​​​ലൂ​​​​ടെ​ സ​​​​ഞ്ച​​​​രി​​​​ച്ച വാ​​​​വ സു​​​​രേ​​​​ഷി​​​​നെ ​ഈ ​​​ആ​​​​തു​​​​രാ​​​​ല​​​​യം ​ജീ​​​​വി​​​​ത​​​​ത്തി​​​​ലേ​​​​ക്കു മ​​​​ട​​​​ക്കി​​​​യെ​​​​ത്തി​​​​ച്ച​​​​ത് ആ​​​​രും ​മ​​​​റ​​​​ന്നി​​​​ട്ടു​​​​ണ്ടാ​​​​കി​​​​ല്ല.

അ​​​​തി​​​​വേ​​​​ഗം ​ടീം ​​​​രൂ​​​​പീ​​​​ക​​​​രി​​​​ച്ച് ന​​​​ട​​​​ത്തി​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ​കേ​​​​ര​​​​ളം​ അ​​​​ത്ഭു​​​​ത​​​​ത്തോ​​​​ടെ​ നോ​​​​ക്കി​​​​നി​​​​ന്നി​​​​രു​​​​ന്നു. മ​​​​റ്റൊ​​​​രി​​​​ക്ക​​​​ൽ, മ​​​​ണി​​​​പ്പാ​​​​ലി​​​​ൽ​​​​നി​​​​ന്നു​​​വ​​​​രെ ​ര​​​​ക്ഷ​​​​യി​​​​ല്ലെ​​​​ന്നു പ​​​​റ​​​​ഞ്ഞ് തി​​​​രി​​​​ച്ച​​​​യ​​​​ച്ച രോ​​​​ഗി​​​​യു​​​​ടെ 43 കി​​​​ലോ​​​​ വ​​​​രു​​​​ന്ന ട്യൂ​​​​മ​​​​ർ ഇ​​​​വി​​​​ടെ ​നീ​​​​ക്കം​​​​ചെ​​​​യ്തു.

​ജൂ​​​​ലൈ ​മൂ​​​​ന്നി​​​​നു​​​​ണ്ടാ​​​​യ ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ ഡി. ​​​​ബി​​​​ന്ദു എ​​​​ന്ന വീ​​​​ട്ട​​​​മ്മ മ​​​​രി​​​​ച്ച സം​​​​ഭ​​​​വം ​അ​​​​തി​​​​ദാ​​​​രു​​​​ണ​​​​വും​ വേ​​​​ദ​​​​നാ​​​​ജ​​​​ന​​​​ക​​​​വു​​​​മാ​​​​ണ്. അ​​​​ന്ന് യു​​​​ദ്ധ​​​​കാ​​​​ലാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാണ് ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം​​​​ ന​​​​ട​​​​ത്തിയത്.
മ​​​​ഹ​​​​ത്താ​​​​യ ഈ ​​​​ആ​​​​രോ​​​​ഗ്യ​​​​സ്ഥാ​​​​പ​​​​ന​​​​ത്തെ ​ആ ​​​അ​​​​പ​​​​ക​​​​ടം ​ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തി​​​​ ത​​​​ക​​​​ർ​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ പൊ​​​​തു​​​​സ​​​​മൂ​​​​ഹം ​ജാ​​​​ഗ്ര​​​​ത പാ​​​​ലി​​​​ക്ക​​​​ണം.

Latest News

Up