ദോഹ: റാപ്പര്‍ വേടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കടുത്ത വൈറല്‍ പനിയെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍. ദുബായിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് വേടന് ചികിത്സയിലുള്ളത്.
ആശുപത്രിയില്‍ നിന്നുള്ള ചിത്രം വേടന് പങ്കുവെച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നു നവംബര്‍ 28-ന് ദോഹയില്‍ നടത്താനിരുന്ന പരിപാടി മാറ്റിവച്ചിട്ടുണ്ട്.
ഡിസംബര്‍ 12-ലേക്കാണ് ഷോ മാറ്റിവച്ചത്. ദോഹയിലെ ഏഷ്യന്‍ ടൗണിലുള്ള ആംഫി തിയേറ്ററിലാണ് വേടന്റെ പരിപാടി അരങ്ങേറുക.
ആരോഗ്യം വീണ്ടെടുക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും പരിപാടി മാറ്റിവയ്ക്കേണ്ടിവന്നതിന് ക്ഷമ ചോദിക്കുന്നതായും വേടന് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞിരുന്നു.
Tags : Vedan Rapper and songwriter hospital