x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭിന്നശേഷിക്കാരനായ യുവാവിനെ മര്‍ദിച്ച സംഭവം: ഒന്നാം പ്രതി സഫ്‌ന അറസ്റ്റില്‍


Published: February 25, 2026 02:55 PM IST | Updated: February 25, 2026 02:55 PM IST

കൊച്ചി: കടവന്ത്രയില്‍ ഭിന്നശേഷിക്കാരനായ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കാനുള്ള ശ്രമത്തിനിടെ മര്‍ദിച്ച സംഭവത്തില്‍ മുഖ്യപ്രതികള്‍ പിടിയില്‍. സഫ്‌ന എന്ന യുവതിയും അമല്‍ എന്ന മറ്റൊരു പ്രതിയുമാണ് പിടിയിലായത്. സഫ്‌നയാണ് കേസിലെ ഒന്നാം പ്രതി. ബധിരനും മൂകനുമായ അമല്‍ ദേവിനാണ് കഴിഞ്ഞ ദിവസം മര്‍ദനമേറ്റത്.

സഫ്‌ന ഉള്‍പ്പെടുന്ന നാലംഗ സംഘമാണ് മര്‍ദിച്ചത്. യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതോടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് അമലിനെ മര്‍ദിച്ചത്. രണ്ടു പ്രതികളെ കടവന്ത്ര പോലീസ് നേരത്തെ അറസ്റ്റ് ചെയ്തു.

ഞായറാഴ്ച വൈകിട്ട് ആറരയ്ക്കാണ് കടവന്ത്രയില്‍ മനോരമ ജംഗ്ഷന് സമീപമുള്ള ലോഡ്ജിലേക്ക് യുവാവിനെ സംഘം വിളിച്ചു വരുത്തിയത്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതോടെ പ്രതികള്‍ യുവാവിനെ മര്‍ദിക്കുകയായിരുന്നു. യുവതിയും മുഖത്തടിച്ചു.

മര്‍ദനത്തെ തുടര്‍ന്ന് യുവാവിന്‍റെ വാരിയെല്ല് ഒടിഞ്ഞു. അമല്‍ ദേവിന്‍റെ മുതുകത്ത് ചവിട്ടിയതിന്‍റെയും ഷോള്‍ഡറില്‍ ടോര്‍ച്ച് വച്ച് അടിച്ചതിന്‍റെയും പാടുകളുണ്ട്. തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ അമല്‍ ദേവ് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Tags : Honeytrap gang Attack differently-abled Arrest

Recent News

Up