National
ഗുരുഗ്രാം: റോഡ് അപകടത്തിന് പിന്നാലെ വിരമിച്ച സൈനിക ഉദ്യോഗസ്ഥനെ ആക്രമിക്കുകയും 30,000 രൂപ കൈമാറാൻ നിർബന്ധിക്കുകയും ചെയ്ത അഞ്ചുപേർ അറസ്റ്റിൽ. ഗുരുഗ്രാമിലാണ് സംഭവം.
ഫെബ്രുവരി 21 ന് രാത്രിയിലാണ് സംഭവം. സെക്ടർ അഞ്ചിൽ നിന്ന് സെക്ടർ 60 ലേക്ക് പോവുകയായിരുന്ന ആർമി മുൻ കേണൽ അനിൽ യാദവിന്റെ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ഫരീദാബാദ് റോഡിലെ വാതിക ചൗക്കിന് സമീപമായിരുന്നു അപകടമുണ്ടായത്.
സംഭവത്തിന് പിന്നാലെ കാറിൽ നിന്നുമിറങ്ങി വന്ന അനിൽ യാദവിനെ അപകടത്തിൽപ്പെട്ട രണ്ടാമത്തെ കാറിൽ യാത്ര ചെയ്ത അഞ്ച് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. ഇയാളെ നിലത്തിട്ട് ക്രൂരമായി ചവിട്ടി.
പ്രതികൾ ബിയർ കുപ്പികൾ ഉപയോഗിച്ച് അനിൽ യാദവിന്റെ കാറിന്റെ ഹെഡ്ലൈറ്റുകളും വിൻഡോ ഗ്ലാസുകളും തകർത്തു. തുടർന്ന് പ്രതികൾ അനിൽ യാദവിനെ ബലമായി അവരുടെ വാഹനത്തിൽ കയറ്റാൻ ശ്രമിച്ചു. എന്നാൽ, വാഹനം സ്റ്റാർട്ട് ആയില്ല. തുടർന്ന് നഷ്ടപരിഹാരമായി യുപിഐ വഴി 30,000 രൂപ അയക്കാൻ നിർബന്ധിക്കുകയും ചെയ്തു.
അനിൽ യാദവിന്റെ പരാതി പ്രകാരം ഗുരുഗ്രാമിലെ സെക്ടർ 50 പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഗുരുഗ്രാമിൽ നിന്നാണ് പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്ത്.
രേവാരി ജില്ലയിലെ നിഗനിയവാസിൽ താമസിക്കുന്ന പങ്കജ് (23), രേവാരിയിലെ ബഗ്തല സ്വദേശി വികാസ് (21), രേവാരിയിലെ മസാനി സ്വദേശി നിഖിൽ (21), മഹേന്ദ്രഗഡ് ജില്ലയിലെ ഖേഡി തൽവാന സ്വദേശി സാഹിൽ (22), മഹേന്ദ്രഗഡിലെ ഖേഡി തൽവാനയിൽ നിന്നുള്ള അങ്കിത് കുമാർ (22) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളായ പങ്കജ്, സാഹിൽ, അങ്കിത് എന്നിവർ റെവാരിയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. വികാസ് ബിഎ രണ്ടാം വർഷ വിദ്യാർഥിയും നിഖിൽ രണ്ടാം വർഷ ബികോം വിദ്യാർഥിയുമാണ്.
National
ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ഉത്തര്‍പ്രദേശില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സിക്കന്തര്‍പൂരിൽ പാസ്റ്റര്‍ ജോസ് തോമസ് അറസ്റ്റിലായത്.
മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് യുപി പോലീസ് പാസ്റ്റര്‍ക്കെതിരെ കേസെടുത്തത്. ആളുകള്‍ക്ക് പണവും ജോലിയും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം നടത്തിയെന്നാണ് കേസ്. ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചെന്നും പരാതിയുണ്ട്.
Kerala
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.
തണ്ണിത്തോട് മൂഴി സ്വദേശി അനന്തു (26), തണ്ണിത്തോട് കൂത്താടിമൺ സ്വദേശി വലിയതറയിൽ വീട്ടിൽ അഭിജിത്ത് (28) എന്നിവരെയാണ് കോന്നി പോലീസ് പിടികൂടിയത്. കോട്ടയം, വെള്ളപ്പാറയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇവർ.
പ്രണയം നടിച്ച് പെൺകുട്ടിയെ വശീകരിച്ച അഭിജിത്ത്, പത്തനംതിട്ടയിലെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സുഹൃത്തായ അനന്തുവിന് അയച്ചുകൊടുക്കുകയുമായിരുന്നു.
തുടർന്ന് അനന്തു ഈ ദൃശ്യങ്ങൾ പെൺകുട്ടിക്ക് വാട്ട്സ്ആപ്പിൽ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തി. പിന്നീട് കുട്ടിയെ പൂങ്കാവിലുള്ള വാടക വീട്ടിലെത്തിച്ചും പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.
പീഡനവിവരമറഞ്ഞ് കുട്ടിയുടെ രക്ഷതാക്കൾ പോലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത കോന്നി പോലീസ് അനന്തുവിനെ കോട്ടയത്തെ വാടകവീട്ടിൽ നിന്നും അഭിജിത്തിനെ എറണാകുളത്ത് നിന്നും പിടികൂടുകയായിരുന്നു.
Kerala
കോഴിക്കോട്: ഹോട്ടൽ അടിച്ചു തകർത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവ് അറസ്റ്റിൽ. കോഴിക്കോട് മാങ്കാവിലെ അളിയൻസ് എന്ന ഹോട്ടൽ അടിച്ച് തകർത്ത മാങ്കാവ് സ്വദേശി കള്ളിപ്പിലാക്കിൽ ബിനീഷ് (28) ആണ് പിടിയിലായത്.
സംഭവത്തിൽ മറ്റ് രണ്ടുപേർക്കൂടി അറസ്റ്റിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ഹോട്ടലിലെത്തിയ മൂന്നംഗ സംഘം ഭക്ഷണം കഴിച്ചശേഷം പണം നൽകാതെ പുറത്തേക്ക് പോകാൻ ശ്രമിച്ചു.
ഇതോടെ കൗണ്ടറിൽ ഉണ്ടായിരുന്ന ജീവനക്കാരൻ ഇവരെ തടയുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് പ്രകോപിതരായ ഇവർ ഹോട്ടൽ ജീവനക്കാരെ ആക്രമിച്ചു. ഹോട്ടലിന് മുൻപിലെ ബോർഡും ഭക്ഷണം വച്ചിരുന്ന അലമാരയും അടിച്ചു തകർക്കുകയുമായിരുന്നു.
രണ്ടാഴ്ച മുമ്പ് പ്രവർത്തനം ആരംഭിച്ച ഹോട്ടലിന് നേരെയാണ് ഇവർ ആക്രമണം നടത്തിയത്. ഏകദേശം 20,000 രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.
Kerala
മഞ്ചേരി : അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. മഞ്ചേരി മുട്ടിപ്പാലം ഉള്ളാടംകുന്ന് കാരോട്ടില്‍ സുബൈര്‍ (41) ആണ് അറസ്റ്റിലായത്.
സ്കൂള്‍ വിട്ടു വീട്ടിലേക്ക് പോയ വിദ്യാർഥിനിയെ ഓട്ടോയില്‍ കയറ്റി പല സ്ഥലത്തുവച്ച് പീഡിപ്പിച്ചെന്നാണ് കേസ്. സ്കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.
തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ മുഖേന പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
Kerala
തിരുവനന്തപുരം: വാടകവീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയ മൂന്നു യുവാക്കളെ ഡാൻസാഫ് സംഘം പിടികൂടി. ആറ്റിങ്ങൽ കിഴിവിലം പറയത്തുകോണം സമീറാമന്‍സിലില്‍ മൻസീർ (38), പെരുംകുളം മാളവികപൊയ്ക സല്മാന് മന്‍സിലില്‍ സൽമാൻ (27), മണ്ണാത്തിമൂല വിളയില്പടിക്കല് വീട്ടില്‍ രാജ്മോൻ (37) എന്നിവരാണ് പിടിയിലായത്.
ഇവർ കല്ലമ്പലം തോട്ടയ്ക്കാട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇവരുടെ വീടിന് സമീപത്തേക്കെത്തിയ വാഹനം പരിശോധിച്ചപ്പോഴാണ് അഞ്ച് ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.
അറസ്റ്റിലായ മൂന്നുപേരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
Kerala
മീനങ്ങാടി: കൊളഗപ്പാറയില്‍ ലഹരിവസ്തുക്കളുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ലോറിയില്‍ കടത്തുകയായിരുന്ന 19 ഗ്രാം എംഡിഎംഎയും നാല് ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് യുവാക്കൾ പിടിയിലായത്.
ലോറി ഡ്രൈവര്‍ പള്ളിക്കുന്ന് ആനക്കുഴി ജോബിന് ജോണി(24), കോട്ടത്തറ കുറുമ്പാലക്കോട്ട കാക്കശേരി നിഖില്‍ തോമസ്(24)എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ലോറി കസ്റ്റഡിയിലെടുത്തു.
ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കൊളഗപ്പാറയില്‍ ആയിരുന്നു പരിശോധന.
Kerala
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ളക്കേസിൽ മന്ത്രിയെ രക്ഷിക്കാൻ വേണ്ടിയാണ് തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.ജാമ്യവിധി പരിശോധിക്കുമ്പോൾ എന്തോ പകയോടെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തെന്ന് മനസിലാകുമെന്നും വേണുഗോപാൽ പറഞ്ഞു.
യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാരിന്റെ നിലപാടിനെതിരെ നിന്നതിലെ പ്രതികാരമാണ് തന്ത്രിയുടെ അറസ്റ്റ്. സർക്കാരും, എസ്ഐടിയും മറുപടി പറയണം. കോടതി നിരീക്ഷണം പരിശോധിക്കുമ്പോൾ ഒരു തെളിവു പോലുമില്ലാതെയാണ് അറസ്റ്റ് എന്ന് മനസിലാകും.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഇപ്പോഴത്തെ എസ്ഐടി അന്വേഷണത്തിലെ വീഴ്ച ഉൾപ്പെടെ അന്വേഷിക്കും.അതിന് വേണ്ടി ഹൈകോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Kerala
കൊല്ലം: പത്തനാപുരം പിറവന്തൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് ജീവനക്കാരൻ പിടിയിൽ. പിറവന്തൂർ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റും തിരുവനന്തപുരം പട്ടം സ്വദേശിയുമായ മുഹമ്മദ് ഖാൻ ആണ് വിജിലൻസ് പിടിയിലായത്.
ഭൂമി തരം മാറ്റി നൽകുന്നതിനാണ് പ്രതി പിറവന്തൂർ സ്വദേശിയിൽ നിന്ന് 10,000രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. പിറവന്തൂർ സ്വദേശിനിയായ വീട്ടമ്മയുടെ ഉടമസ്ഥതയിലുള്ള 34 സെന്റ് ഭൂമി തരം മാറ്റി നൽകാനാണ് മുഹമ്മദ് ഖാൻ കൈക്കൂലി ആവശ്യപ്പെട്ടത്.
പണം ഗൂഗിൾ പേ വഴി നൽകുകയോ വില്ലേജ് ഓഫീസിലെത്തി നേരിട്ട് നൽകുകയോ ചെയ്യണമെന്നായിരുന്നു ആവശ്യം. ഇതേ തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് മുഹമ്മദ് ഖാൻ വിജിലൻസിന്റെ നിരീക്ഷണത്തിലായി.
വിജിലൻസിന്റെ നിർദേശപ്രകാരം പരാതിക്കാരൻ നൽകിയ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി.
Kerala
കൊച്ചി: തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റില്‍ എസ്ഐടി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സിപിഎം നേതാക്കള്‍ക്കെതിരെ ആരോപണം വന്നപ്പോഴാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. കോടതി പറഞ്ഞത് തന്ത്രിക്കെതിരെ തെളിവില്ലെന്നാണെന്നും സതീശന് പുതുയുഗ യാത്രയ്ക്കിടെ കൊച്ചിയില്‍ പറഞ്ഞു.
മന്ത്രിയെ അറസ്റ്റ് ചെയ്താലും മുന്‍ മന്ത്രിയെ അറസ്റ്റ് ചെയ്താലും തന്ത്രിയെ അറസ്റ്റ് ചെയ്താലും എന്ത് കാരണത്തിന്റെ പേരിലാണ്, അവര്‍ക്ക് എന്ത് പങ്കാളിത്തമാണ് അതിനകത്ത് ഉള്ളതെന്ന് പറയണം. ഒരു തെളിവും ഇല്ലാതെ, കുറ്റകൃത്യത്തില്‍ ഒരു പങ്കാളിത്തവും ഇല്ലാതെ ശബരിമല തന്ത്രിയെ പോലൊരാളെ 41 ദിവസം ജയിലില്‍ ഇട്ടത് എന്തിനാണെന്ന് എസ്ഐടി പറയണം.
സിപിഎം നേതാക്കള്‍ക്കെതിരായുള്ള ആരോപണങ്ങള്‍ക്ക് മൂര്‍ച്ച വച്ചപ്പോള്‍ അതില്‍ നിന്നും വഴി തിരിച്ചു വിടുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സാന്നിധ്യത്തില്‍ തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്നൊരു ആരോപണമുണ്ട്. തന്ത്രിയെ പോലാരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ എന്താണ് അദ്ദേഹത്തിന്റെ പങ്കാളിത്തം എന്തു കുറ്റകൃത്യമാണ് അദ്ദേഹം ചെയ്തിട്ടുള്ളതെന്ന് പറഞ്ഞില്ലെന്നും സതീശന് പറഞ്ഞു.
അതേസമയം, കൊല്ലം വിജിലന്‍സ് കോടതി കണ്ഠര് രാജീവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയുമായി തന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ഈ ഘട്ടത്തില്‍ തെളിവുകള്‍ ഇല്ല എന്നായിരുന്നു കോടതി പറഞ്ഞത്.
Kerala
പാലക്കാട്: ലോഡ്ജ് കേന്ദ്രീകരിച്ച് രാസലഹരി വിൽപ്പനയ്ക്കിടെ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് നാട്ടുകല്ലിലെ ലോഡ്ജിൽ പോലീസ് നടത്തിയ പരിശോധനയിൽ അലനല്ലൂർ സ്വദേശികളായ പള്ളിക്കാട്ടുതൊടി ഹാഷിം, പാലക്കാഴി ചോലയിൽ വീട്ടിൽ അരുൺ എന്നിവരെയാണ് പിടിയിലായത്.
പ്രതികളുടെ കൈയ്യിൽ നിന്നും 5.670 ഗ്രാം എംഡിഎംഎ കണ്ടെത്തി. അലനല്ലൂരിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പോലീസിന്റെ മിന്നൽ പരിശോധന. മലപ്പുറം ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലും മണ്ണാർക്കാടും ലഹരിയെത്തിച്ച് ചില്ലറ വിൽപ്പന നടത്തുന്നതാണ് പ്രതികളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
അതേസമയം തിരൂരിൽ കാറിൽ കടത്തുകയായിരുന്ന രാസലഹരിയുമായി രണ്ട് യുവാക്കളെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. മലപ്പുറം കൈതപ്പുറം സ്വദേശിയായ മുഹമ്മദ് തസ്ലിം ഷാബ് (31), കണ്ണന്തളി സ്വദേശി മുഹമ്മദ് ഷഹീദ്.സി (34) എന്നിവരാണ് അഞ്ച് ഗ്രാമിലധികം മെത്താംഫിറ്റാമിനുമായി പിടിയിലായത്.
International
ലണ്ടൻ: ജെഫ്രി എപ്സ്റ്റീന് കേസിലെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ബ്രിട്ടീഷ് രാജകുടുംബാംഗം ആന്‍ഡ്രു മൗണ്ട്ബാറ്റൺ വിന്‍ഡ്സർ അറസ്റ്റിൽ. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നതാണ് ആന്‍ഡ്രു വിന്ഡ്സറിനെതിരെയുള്ള കേസ്.
ആന്‍ഡ്രു വിന്ഡ്സറിന്റെ 66ാം ജന്മദിനമായ ഇന്ന് പുലർച്ചെ സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിൽ നിന്നാണ് തേംസ് വാലി പോലീസ് അറസ്റ്റ് ചെയ്തത്. സമഗ്രമായ അന്വേഷണത്തിന് ശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് തേംസ് വാലി പോലീസ് വ്യക്തമാക്കി.
2010 ൽ ആൻഡ്രു വിൻഡ്സർ ധനകാര്യ വിദഗ്ധനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന് വ്യാപാര റിപ്പോർട്ടുകൾ കൈമാറിയെന്ന കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന ആരോപണത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജെഫ്രി എപ്സ്റ്റീൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ശേഷവും ആൻഡ്രു വിൻഡ്സർ വിവാദ വ്യവസായിയുമായി അടുത്ത ബന്ധം തുടർന്നുവെന്നാണ് കണ്ടെത്തൽ. ആൻഡ്രു വിൻഡ്സർ എപ്സ്റ്റീൻ ഐലൻഡ് സന്ദർശിച്ചത് സംബന്ധിച്ച ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
Kerala
കൊച്ചി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആയുധ പരിശീലന വിഭാഗം കോ-ഓർഡിനേറ്ററെ ദേശീയ അന്വേഷണ ഏജൻസി പിടികൂടി. മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻ കുട്ടിയാണ് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്. പിഎഫ്ഐ തീവ്രവാദക്കേസിലെ എഴുപതാം പ്രതിയായ ഇയാൾ ഏറെ നാളായി വിദേശത്ത് ഒളിവിലായിരുന്നു.
പിഎഫ്ഐയുടെ ആയുധ പരിശീലന വിഭാഗത്തിന്റെ പ്രധാന ഏകോപന ചുമതല മൊയ്തീൻ കുട്ടിക്കായിരുന്നുവെന്ന് എൻഐഎ അറിയിച്ചു. വിവാദമായ പ്രൊഫ. ടി.ജെ. ജോസഫ് കൈവെട്ട് കേസിലും ഇയാൾ പ്രതിയാണ്. 2022-ൽ പിഎഫ്ഐയെ കേന്ദ്ര സർക്കാർ നിരോധിച്ചതിന് പിന്നാലെയാണ് ഇയാൾ വിദേശത്തേക്ക് കടന്നത്. തുടർന്ന് എൻഐഎ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
വിദേശത്തുനിന്ന് നാട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് വിമാനത്താവളത്തിൽ വെച്ച് എൻഐഎ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ നിലവിൽ കൊച്ചിയിലെ എൻഐഎ ഓഫീസിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
National
ചണ്ഡീഗഡ്: ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ചാർട്ടേഡ് അക്കൗണ്ടന്റായ യുവാവ് പിടിയിൽ. ഹരിയാന ബഹദൂർഗഢിലാണ് സംഭവം നടന്നത്. ഹിസാർ, സെക്ടർ 14 സ്വദേശി അൻഷുൽ ധവാൻ ആണ് പിടിയിലായത്.
ബാങ്ക് ജീവനക്കാരിയായ മഹാക് (27) ആണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 15ന് ആയിരുന്നു കൊലപാതകം നടന്നത്. പ്രതി ഭാര്യയുമൊത്ത് ഹിസാർ സന്ദർശിച്ചിരുന്നു. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് ദമ്പതികൾ അവിടെ നിന്ന് മടങ്ങിയത്.
തുടർന്നായിരുന്നു കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു. ഏതാനും പേർ തങ്ങളെ ആക്രമിച്ചെന്നും ഭാര്യയെ അക്രമികൾ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നും അൻഷുൽ ധവാൻ പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു.
ആദ്യം കവർച്ചാ കേസായി തോന്നിയെങ്കിലും വിശദമായ അന്വേഷണത്തിൽ അൻഷുൽ ധവാനാണ് പ്രതിയെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ആദ്യം മഹാകിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കത്രിക ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Kerala
കൽപറ്റ: വയനാട്ടിൽ പീഡനത്തിനിരയായ 16 വയസുകാരി ജീവനൊടുക്കി. തിങ്കളാഴ്ചയാണ് പ്ലസ് വൺ വിദ്യാർഥിനിയായ 16 വയസുകാരി ജീവനൊടുക്കിയത്.
വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബന്ധുവും അയൽവാസിയുമാണ് കേസിൽ അറസ്റ്റിലായത്. പീഡനത്തിന് ഇരയായ വിവരം സ്കൂൾ അധികൃതരാണ് പോലീസിനെ അറിയിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ പെണ്‍കുട്ടിയെ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. കുട്ടി പല തവണ പീഡനത്തിന് ഇരയായി എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. 2024-25 വര്‍ഷത്തിലാണ് പെണ്‍കുട്ടി അതിക്രമത്തിന് ഇരയായത്.
സ്കൂളിലെ കൗണ്‍സിലിംഗിലാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തുന്നത്. കഴിഞ്ഞ പത്താം തീയതിയാണ് സ്കൂള്‍ അധികൃതര്‍ പോലീസിനെ അറിയിക്കുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.
Kerala
കൊച്ചി: ജൂണിയര്‍ ആര്‍ട്ടിസ്റ്റ് 52 ലിറ്റര്‍ മദ്യവുമായി സിനിമ പിടിയില്‍. തിരൂരങ്ങാടി സ്വദേശി അല്‍ക്കൂ എന്ന ഷെഫീക്കിനെയാണ് മദ്യവുമായി എക്സൈസ് പിടികൂടിയത്. കൊച്ചി നഗരത്തില്‍ രാത്രി 12ന് ശേഷം ആവശ്യക്കാര്‍ക്ക് ഇയാള്‍ മദ്യം എത്തിച്ച് നല്‍കിയിരുന്നതായി എക്സൈസ് കണ്ടെത്തിതിനെത്തുടർന്നാണ് നടപടി.
Kerala
മാനവന്തവാടി: വയനാട് അമ്പലവയലിൽ സ്കൂട്ടര്‍ മോഷ്ടിച്ച കേസില്‍ രണ്ട് പേർ പിടിയിൽ. കുറ്റിപ്പുറം കൈപ്പള്ളി വീട്ടില്‍ ഷാഹുല്‍ ഹമീദ് (40), അമ്പലവയല്‍ ചക്രൂട്ടി വയല്‍ കാര്യാടന്‍ വീട്ടില്‍ ആയിഷ (60) എന്നിവരാണ് പിടിയിലായത്.
ഒന്നെയാര്‍ സ്വദേശിയുടെ സ്കൂട്ടര്‍ മോഷണം പോയ കേസിലാണ് ഇരുവരും പിടിയിലായത്. കഴിഞ്ഞ മാസം 21ന് അമ്പലവയല്‍ ടൗണില്‍ സെന്റ് മാര്ട്ടിന് ഹോസ്പിറ്റലിന് എതിര്‍വശം ഡെല്‍റ്റ ബേക്കറിയുടെ മുന്‍വശത്തായി പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടറാണ് മോഷണം പോയത്.
കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ സമാനരീതിയില്‍ മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച കേസില്‍ ഉള്‍പ്പെട്ടയാളാണ് ഷാഹുല്‍ ഹമീദ് എന്ന് പോലീസ് അറിയിച്ചു. അമ്പലവയല്‍ സ്റ്റേഷന് എസ്എച്ച്ഒ രാംകുമാര്‍, അസി. സബ് ഇന്‍സ്പെക്ടര്‍മാരായ എം.കെ. സനല്‍, പി. ജമീല, സിവില്‍ പോലീസ് ഓഫീസര്‍ അഖില്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസില്‍ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
Kerala
കൊച്ചി: എന്‍ഐഎ ഏഴു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് കൊച്ചിയില്‍ പിടിയില്‍. മലപ്പുറം വളാഞ്ചേരി സ്വദേശിയായ മൊയ്തീന് കുട്ടിയെ (52) നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തു. വര്‍ഷങ്ങളായി ഒളിവില്‍ കഴിയുകയായിരുന്നു മൊയ്തീന് കുട്ടി.
പോപ്പുലര്‍ ഫ്രണ്ടിന്റെ സായുധ വിഭാഗത്തിലെ പ്രധാന പരിശീലകന് കൂടിയാണ് മൊയ്തീന് കുട്ടി. പോപ്പുലര്‍ ഫ്രണ്ടില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചതോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. വിദേശത്തുനിന്നു രഹസ്യമായി നാട്ടിലെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Kerala
തൃശൂര്‍: ഷാപ്പില് വച്ച് യുവതിയെയും സുഹൃത്തിനെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടു പേര് അറസ്റ്റില്‍. തൃശൂര്‍ ദിവാന്‍ജിമൂല സ്വദേശികളായ ഷാനിബ് (25), അല്‍ത്താഫ് (24) എന്നിവരെയാണ് തൃശൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 14ന് അന്തിക്കാട് പുള്ള് താമരപ്പാടം ഷാപ്പിൽ വൈകുന്നേരം 5.30 ഓടെയായിരുന്നു ആക്രമണം.
ഷാപ്പില് ഭക്ഷണം കഴിക്കാനെത്തിയ വടൂക്കര സ്വദേശി അലനും സുഹൃത്തായ യുവതിക്കും നേരെയായിരുന്നു ആക്രമണം. അലന്റെ പേരിലുള്ള പഴയ ക്രിമിനല്‍ കേസുകളെക്കുറിച്ച് പ്രതികള്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ കേസുകളെക്കുറിച്ച് പറയേണ്ടെന്ന് യുവതി പറഞ്ഞു.
തുടർന്ന് പ്രതികള്‍ അലനെ മര്‍ദിക്കുകയും തടയാന്‍ ശ്രമിച്ച യുവതിയുടെ തലയിൽ പൊട്ടിയ ബിയര്‍ കുപ്പികൊണ്ട് അടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് കൈകൊണ്ട് തടഞ്ഞ യുവതിയുടെ കൈപ്പത്തിയിൽ പരിക്കേറ്റു. തുടര്‍ന്ന് യുവതിയെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് കേസ്. കൂടാതെ വധഭീഷണിയും മുഴക്കി ആക്രമികൾ.
National
ന്യൂഡൽഹി: റീൽ ചിത്രീകരിക്കാനായി ഓടിക്കൊണ്ടിരുന്ന വാഹനങ്ങളുടെ വാതിലുകൾ തുറക്കുകയും യാത്രക്കാരെ ശല്യം ചെയ്യുകയും ചെയ്ത ബൈക്ക് യാത്രികൻ പിടിയിൽ. ഖജൂരി ഖാസ് സ്വദേശി തുഷാർ പുനിയ (22) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
റീൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാനായി ഓടിക്കൊണ്ടിരിക്കുന്ന ബസിലെ യാത്രക്കാരെ ശല്യം ചെയ്യുകയും മറ്റ് വാഹനങ്ങൾക്ക് ഭീഷണിയാകുന്ന രീതിയിൽ ബൈക്ക് ഓടിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
തിരിച്ചറിയാതിരിക്കാൻ ബൈക്കിന്റെ നമ്പർ പ്ലേറ്റ് മാറ്റിയ നിലയിലായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെയും ബസുകളുടെയും വാതിലുകൾ ബൈക്കിലിരുന്നു തന്നെയാണ് തുറന്നത്.
ഫെബ്രുവരി 16 ന് ഇയാളുടെ അഭ്യാസപ്രകടനങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
ഇയാൾ ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
National
ബംഗളൂരു: ബംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കോടികൾ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി. മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിലായതാണ് വിവരം. ചോക്കലേറ്റ്, ലെയ്സ് പാക്കറ്റുകളിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഹൈഡ്രോ കഞ്ചാവുമായി മലയാളികളായ അജ്മൽ, മജീദ് എന്നിവർ പിടിയിലായി. തായ്ലൻഡിൽ നിന്നെത്തിച്ച അഞ്ച് കോടിയുടെ ഹൈഡ്രോ കഞ്ചാവാണ് ഇവരിൽനിന്ന് പിടിച്ചെടുത്ത്.
ബംഗളൂരു മഹാലക്ഷ്മി ലേഔട്ടിലും നടന്ന ലഹരിവേട്ടയിൽ 30 കിലോ കഞ്ചാവുമായി മലയാളിയായ ആനന്ദ് പിടിയിലായി. ലഹരിമരുന്നുമായി രണ്ട് വിദേശികളും പിടിയിലായിട്ടുണ്ട്. സെനഗൽ സ്വദേശിയാണ് ബംഗളൂരുവിനടുത്ത് ഹെബ്ബഗോഡിയിൽനിന്നും 1.5 കോടിയുടെ ലഹരി ഉത്പന്നങ്ങളുമായി പിടിയിലായ വിദേശി. കഞ്ചാവ് കേസിൽ നേരത്തെ പിടിയിലായ ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും ലഹരി ഉത്പന്നങ്ങളുമായി പിടിയിലായത്. 11 കോടി രൂപ വിലമിക്കുന്ന എംഡിഎംഎയാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നതെന്ന് സെൻട്രൽ ക്രൈംബ്രാഞ്ച് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.
പ്രതികളുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. ഇവർ ആരുടെയെങ്കിലും ഏജന്റുമാരാണോ ആർക്കൊക്കെ വേണ്ടിയാണ് ഇവർ മയക്കുമരുന്ന് എത്തിച്ചത്, ഇടപാടുകാർ ആരൊക്കെയാണ് തുടങ്ങി വിശദമായ പരിശോധനകൾ കേസുകളിൽ നടത്തുമെന്നാണ് പോലീസ് പറയുന്നത്.
Kerala
കല്‍പ്പറ്റ: ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ് കേസില്‍ തമിഴ്നാട് സ്വദേശി അറസ്റ്റില്‍. പൊള്ളാച്ചി മക്കിനംപെട്ടി എസ്വി ഗാര്ഡന് വിഗ്നേഷിനെ (29) യാണ് വയനാട് ജില്ലാ സൈബര്‍ പോലീസ് കഴിഞ്ഞ ദിവസം പൊള്ളാച്ചിയില്‍നിന്നു പിടികൂടിയത്. ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ പണം സമ്പാദിക്കാമെന്ന് വാട്സ്ആപ്പ് വഴി ബന്ധപ്പെട്ട് വിശ്വസിപ്പിച്ച് 2024 ഡിസംബറിനും 2025 മാര്‍ച്ചിനും ഇടയില്‍ 31,48,000 രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്.
കുപ്പാടി മൂന്നാംമൈല്‍ സ്വദേശിയുടെ പരാതിയിലാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. വ്യാജ ഓണ്‍ലൈന്‍ ട്രേഡിംഗ് പ്ലാറ്റ്ഫോം നിര്‍മിച്ചായിരുന്നു തട്ടിപ്പ്. ട്രേഡിംഗിനെന്ന വ്യാജേന നല്കിയ ബാങ്ക് അക്കൗണ്ടുകളില്‍ പല തവണ പണം നിക്ഷേപിപ്പിച്ച് ലാഭമോ മുതലോ നല്‍കാതെ കബളിപ്പിക്കുകയായിരുന്നു.
പ്രതി ഉപയോഗിച്ച അക്കൗണ്ടിനെതിരേ 14 സംസ്ഥാനങ്ങളിലായി 29ഓളം എന്‍സിആര്‍പി (നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍) റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നും ഒരുമാസത്തിനകം ഈ അക്കൗണ്ടില്‍ 3.25 കോടിയോളം രൂപ വന്നതായും പോലീസ് കണ്ടെത്തി. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനും നിരീക്ഷണത്തിനും ഒടുവിലാണ് പ്രതിയെ വലയിലാക്കിയത്.
സൈബര്‍ ക്രൈം പോലീസ് ഇന്‍സ്പെക്ടര്‍ ഷജു ജോസഫ്, എസ്ഐ എ.വി. ജലീല്‍, സീനിയര്‍ സിപിഒ വി.കെ. ശശി, സിവില്‍ പോലീസ് ഓഫീസര്‍മാരായ പി. അരുണ്‍, എല്‍.എ. ലിന്‍രാജ്, കെ.എ. ഷൈജല്‍, മുഹമ്മദ് അനീസ്, മുസ്ലിഹ്, പി.പി. പ്രവീണ്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.
Kerala
മലപ്പുറം: നേരത്തെ രജിസ്റ്റർ ചെയ്ത കേസുകളിലെ ജാമ്യ വ്യവസ്ഥയനുസരിച്ച് ഒപ്പിടാൻ സ്റ്റേഷനിലെത്താൻ കഴിയില്ലെന്ന് പറഞ്ഞ് പോലീസുകാരോട് തർക്കിക്കുകയും സ്റ്റേഷനിലെത്തി അതിക്രമം കാണിക്കുകയും ചെയ്ത യുവാവ് പിടിയിൽ. കാളികാവ് സ്വദേശിയായ വിഷ്ണുവിനെയാണ് വണ്ടൂർ പോലീസ് കസ്റ്റഡിയിലെടുത്തത്.
ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എല്ലാ മാസവും സ്റ്റേഷനിലെത്തി ഒപ്പിടേണ്ടതുണ്ട്. ഇത് നിർബന്ധമായും പാലിക്കണമെന്ന് കർശനമായി പോലീസ് പറഞ്ഞതോടെയാണ് ഫോണിലൂടെ ഇയാൾ അസഭ്യം പറഞ്ഞത്. ഫോൺ വിളിച്ചതിന് പിന്നാലെ മദ്യലഹരിയിലായിരുന്ന വിഷ്ണു പുലർച്ചെ വണ്ടൂർ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പോലീസുകാർക്ക് നേരെ തട്ടിക്കയറുകയും അസഭ്യവർഷം നടത്തുകയുമായിരുന്നു.
അതിക്രമത്തിന് ശേഷം കടന്നുകളഞ്ഞ ഇയാളെ വൈകുന്നേരത്തോടെയാണ് പോലീസ് പിടികൂടിയത്. നിലവിൽ വിവിധ സ്റ്റേഷനുകളിലായി പതിനൊന്നോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിഷ്ണു. ജാമ്യ വ്യവസ്ഥ ലംഘിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ ഇയാൾക്കെതിരെ പുതിയ കേസുകൾകൂടി രജിസ്റ്റർ ചെയ്യും.
Kerala
കണ്ണൂർ: മകൻ മുറ്റത്തേക്കു കസേരയോടെ വലിച്ചെറിഞ്ഞ അമ്മ മരിച്ചു.പള്ളിയാംമൂല ലക്ഷംവീട് നഗറിലെ വി. ശാന്തയാണ് (88) മരിച്ചത്. കഴിഞ്ഞ 11 നായിരുന്നു സംഭവം. വീട്ടുചെലവിന് സജീവൻ പണം നൽകാത്തത് ശാന്ത ചോദ്യം ചെയ്ത വിദ്വേഷത്തിലാണ് കസേരയിൽനിന്ന് എഴുന്നേൽക്കാൻ സമ്മതിക്കാതെ തടഞ്ഞുവച്ച ശേഷം ഇരിക്കുന്ന കസേര ഉൾപ്പെടെ ശാന്തയെ മുറ്റത്തേക്കു വലിച്ചെറിഞ്ഞത്.
ഗുരുതരമായി പരിക്കേറ്റ ശാന്ത കണ്ണൂർ എകെജി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നു പുലർച്ചയാണ് മരിച്ചത്. സംഭവത്തിൽ മകൻ വി. സജീവനെ (58) വധശ്രമത്തിന് കേസെടുത്തു കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഭർത്താവ്: പരേതനായ രാമൻ. മറ്റ് മക്കൾ: രഞ്ജിനി, സജിനി, സജിത, പരേതനായ ബാലൻ. മരുമക്കൾ: പ്രകാശിനി, മനോഹരൻ, സരസ, പരേതരായ രവീന്ദ്രൻ, അനിൽ കുമാർ. സംസ്കാരം ഉച്ചകഴിഞ്ഞ് പയ്യാമ്പലത്തു നടക്കും.
National
ചണ്ഡിഗഡ്: പഞ്ചാബിലെ ലുധിയാനയിൽ നവജാത ശിശുവിനെ 2.10 ലക്ഷം രൂപയ്ക്ക് വില്ക്കാൻ ശ്രമം. കുഞ്ഞിന്റെ അമ്മയും വാങ്ങാനെത്തിയ യുവതിയുമടക്കം ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ മൂന്നുപേർ ഒളിവിലാണ്.
കുഞ്ഞിന്റെ അമ്മ സുനിത ദേവി, കുഞ്ഞിനെ വാങ്ങാൻ ശ്രമിച്ച മൻദീപ് കൗർ, ഷഹീദ് ഭഗത് സിംഗ് കോളനിയിലെ ഷേർപൂർ കലൻ, സുനിതയുടെ സുഹൃത്ത് പ്രവീൺ, സന്ത് കബീർ നഗർ സ്വദേശിനി രുചി, വിൽപ്പനയ്ക്ക് ഇടപാടുകൾ നടത്തിയ ഡോ. മൻമീത് കൗർ എന്നിവരാണ് അറസ്റ്റിലായത്. ആശാ വർക്കർ പമ്മ, സ്വകാര്യ ആശുപത്രിയിലെ നഴ്സായ ആശ, ആശയുടെ സുഹൃത്ത് ഗുർമീത് കൗർ എന്നിവർ ഒളിവിലാണ്.
ഗുരുദ്വാര ഛെവിൻ പത്ഷാഹിക്ക് സമീപമുള്ള പാർക്കിൽ വച്ച് കുഞ്ഞിനെ കൈമാറുന്നത് കണ്ട് സംശയം തോന്നിയ ഒരാളാണ് പോലീസിൽ വിവരമറിയിച്ചത്. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടി.
ഫെബ്രുവരി 13 നായിരുന്നു ഒരു സ്വകാര്യ ആശുപത്രിയിൽ സുനിത കുഞ്ഞിന് ജന്മം നൽകിയത്. നാല് പെൺമക്കളുള്ളതിനാൽ അഞ്ചാമത്തെ പെൺകുഞ്ഞിനെ വളർത്താൻ ആഗ്രഹമില്ലായിരുന്നു. ഇതേ തുടർന്ന് പ്രവീണുമായി ചർച്ച ചെയ്ത് പ്രതികൾ മക്കളില്ലാത്ത ഒരു യുവതിക്ക് കുഞ്ഞിനെ വിൽക്കാൻ തിരുമാനിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് വൻ ലഹരി വേട്ട. പാപ്പനംകോട് 300 കിലോഗ്രാമിലേറെ കഞ്ചാവുമായി യുവാവ് പിടിയിൽ. കരകുളം സ്വദേശി അഫ്സൽ ആണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ഇന്നോവ കാറിലെത്തിച്ച കഞ്ചാവാണ് പിടികൂടിയത്.
നാർകോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. തലസ്ഥാനത്ത് അടുത്തിടെ നടന്നിട്ടുള്ള ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിതെന്ന് പോലീസ് പറയുന്നു.
പിടിയിലായ പ്രതി അഫ്സൽ നേരത്തെയും സമാന കേസുകളിൽ പ്രതിയായിരുന്നു എന്നാണ് വിവരം. ഇന്നോവ കാറും അതിലുണ്ടായിരുന്ന 300 കിലോഗ്രാം കഞ്ചാവും മറ്റൊരാൾക്ക് കൈമാറാൻ കാത്തുനിൽക്കുമ്പോഴായിരുന്നു പ്രതി പിടിയിലായത്.
Kerala
നിലമ്പൂർ: കുട്ടിയുടെ കഴുത്തിൽനിന്നു മോഷ്ടിച്ച മാല വിഴുങ്ങിയ സംഭവത്തിൽ പോലീസിനെ വട്ടം കറക്കി പ്രതി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവമായി മാറി. തൊണ്ടി മുതലിനായുള്ള ദിവസത്തെ പോലീസിന്റെ കാത്തിരിപ്പ് നിഷ്പ്രഭമാക്കി പ്രതി വയറ്റിൽനിന്നു പുറത്തു വന്ന സ്വർണമാല ടോയ്ലറ്റിൽ ഒഴുക്കിക്കളഞ്ഞു.
ഇതോടെ തൊണ്ടി മുതൽ വീണ്ടെടുക്കാനാവാത്ത അവസ്ഥയായി. സിനിമയെ വെല്ലുന്ന ഈ മോഷണം അരങ്ങേറിയത് ഇക്കഴിഞ്ഞ ഒൻപതിനു രാത്രി നിലമ്പൂർ ജില്ലാ ആശുപത്രിക്കു സമീപമുള്ള ക്ലിനിക്കിലാണ്. ഇവിടെ ചികിത്സക്കെത്തിയ മമ്പാട് സ്വദേശിനിയുടെ കുട്ടിയുടെ 3.5 ഗ്രാം തൂക്കമുള്ള മാലയാണ് പാലേമാട് സ്വദേശിയായ കല്ലൻ കുന്നൻ സമീന കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു പൊട്ടിച്ചെടുത്തതായി കേസുള്ളത്.
പിടിക്കപ്പെടുമെന്നു കണ്ടതോടെ യുവതി മാല വിഴുങ്ങി. പോലീസിൽ വിവരം അറിയിച്ചതോടെ ഇവരെ പിടികൂടി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തുടർന്നു നടത്തിയ എക്സറേ പരിശോധനയിൽ മാല ശരീരത്തിനുള്ളിൽ കണ്ടെത്തി. തുടർന്നു വയറിളക്കാൻ എനിമ നൽകി കാത്തിരിപ്പായി.
രണ്ട് വനിതാ സിപിഒമാരെ ഇവരുടെ നീക്കം നിരീക്ഷിക്കാൻ ഡ്യൂട്ടിക്കു നിയോഗിക്കുകയും ചെയ്തു. എന്നാൽ, മാല പുറത്തു വരാത്ത സാഹചര്യത്തിൽ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് എനിമ നൽകിയെങ്കിലും തൊണ്ടി മുതൽ പുറത്തുവന്നില്ല. തുടർന്ന് കോടതിയിൽ ഹാജരാക്കി ആറു ദിവസത്തേക്കു കസ്റ്റഡിയിൽ വാങ്ങി നിലമ്പൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
എക്സ്റേയിലുണ്ട്!
പ്രത്യേക മുറിയിൽ താമസിപ്പിച്ച് വയറിളക്കാൻ വീണ്ടും എനിമ നൽകിയെങ്കിലും തൊണ്ടി മുതൽ മാത്രം ലഭിച്ചില്ല. ഇതേത്തുടർന്ന് കോഴിക്കാട് മെഡിക്കൽ കോളജിലേക്കു മാറ്റി. നിലമ്പൂർ പോലീസ് സ്റ്റേഷനിലെ രണ്ട് വനിതാ സിപിഒമാരെ ഡ്യൂട്ടിക്കും നിയമിച്ചു.
മെഡിക്കൽ കോളജിൽ വീണ്ടും നടത്തിയ എക്സ്റേ പരിശോധനയിൽ മാല ശരീരത്തിനുള്ളിൽ കാണപ്പെട്ടു. എന്നാൽ, ശനിയാഴ്ച രാത്രി പ്രതി ബാത്ത്റൂമിൽ പോയപ്പോൾ മാല പുറത്തു വന്നു. ഇതു നഷ്ടപ്പെടാതിരിക്കാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സിപിഒമാർ ഇടപ്പെട്ടതോടെ ഇവരുടെ ഡ്യൂട്ടി തടസപ്പെടുത്തി പ്രതി ക്ലോസറ്റിൽ വെള്ളം ഒഴിച്ചു തൊണ്ടി മുതൽ ഒഴുക്കിക്കളഞ്ഞു.
കൂടുതൽ വകുപ്പുകൾ
വീണ്ടുമുള്ള എക്സ്റേ പരിശോധനയിൽ മാല കാണാത്തതിനാൽ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതോടെ പ്രതിയെ നിലമ്പൂർ സ്റ്റേഷനിലേക്കു തിരികെ കൊണ്ടുവന്നു. തുടർന്ന് ഡ്യൂട്ടിയിലുണ്ടായ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ബോധപൂർവം തൊണ്ടി മുതൽ നശിപ്പിച്ചതിനുമുള്ള വകുപ്പുകൾകൂടി ചേർത്തു പ്രതിക്കെതിരെ കേസെടുത്തു.
നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു മഞ്ചേരി സബ് ജയിലിലേക്കു മാറ്റി. മാലയ്ക്കായി ദിവസങ്ങൾ നീണ്ട കാത്തിരിപ്പും പരിശ്രമവും നടത്തിയെങ്കിലും അതു നഷ്ടപ്പെട്ടതിന്റെ നിരാശയിലാണ് നിലമ്പൂർ പോലീസ്.
Kerala
കൊച്ചി: വടക്കന്‍ പറവൂരില്‍ അച്ഛനെ കുത്തിപ്പരിക്കേല്‍പ്പിച്ച് കാപ്പാ കേസ് പ്രതിയായ മകന്. കാപ്പാ കേസില്‍ അടക്കം പ്രതിയായ കെടാമംഗലം സ്വദേശി ലിന്റോ (35) ആണ് അച്ഛന് രാജുവിനെ (65) കുത്തിപ്പരിക്കേല്‍പ്പിച്ചത്. പുലര്‍ച്ചെ അഞ്ചിന് ആയിരുന്നു സംഭവം. രാജുവിന്റെ തോളിലാണ് കുത്തേറ്റത്.
ലിന്റോയെ വടക്കന്‍ പറവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ലിന്റോ സ്ഥിരം അച്ഛനുമായി വഴക്കുണ്ടാക്കാറുണ്ട്. കുത്തിപ്പരിക്കേല്പ്പിക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
National
ജയ്പുർ: വിവാഹ റിസപ്ഷനിടെ നടന്ന മോഷണത്തിൽ പ്രതി പിടിയിൽ. റിസപ്ഷൻ നടക്കവെ വധുവിന്റെ ഹാൻഡ്ബാഗ് മോഷ്ടിച്ചത് കാമറയിൽ ലൈവായി പതിഞ്ഞതോടെയാണ് കള്ളൻ പിടിയിലായത്. വരനും വധുവും അതിഥികളെ സ്വീകരിക്കുന്ന തിരക്കിൽ നിൽക്കുമ്പോഴാണ് മോഷ്ടാവ് ബാഗുമായി കടന്നത്. നാല് ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും ബാഗിലുണ്ടായിരുന്നു. ഫെബ്രുവരി ഏഴിന് സംഭവിച്ച മോഷണത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
വിവാഹ റിസപ്ഷൻ തുടരുമ്പോഴാണ് വേദിയിലേക്ക് നന്നായി വസ്ത്രം ധരിച്ചെത്തിയ മോഷ്ടാവ് വധുവിനു സമീപം എത്തിയത്. തുടർന്ന് ബാഗുമായി കടന്നുകളയുകയായിരുന്നു. റിസപ്ഷൻ തീരാറായപ്പോഴാണ് വധുവിനു തന്റെ ബാഗ് മോഷണം പോയത് മനസിലായത്. തുടർന്ന് പരിപാടിയുടെ വീഡിയോ പരിശോധിച്ചപ്പോൾ പ്രതി ബാഗ് മോഷ്ടിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. ഇതുമായി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.
National
ന്യൂഡൽഹി: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. ഡൽഹി സുൽത്താൻപുരിയിലാണ് സംഭവം നടന്നത്. ശനിയാഴ്ച ഉച്ചയോടെ പി-ബ്ലോക്കിലെ ഒരു വീട്ടിൽ വഴക്ക് നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു.
സംഭവ സ്ഥലത്തെത്തിയ പോലീസ് കിടക്കയിൽ ചലനമറ്റ നിലയിൽ കിടന്നിരുന്ന യുവതിയെ കണ്ടെത്തുകയായിരുന്നു. സമീപത്തായി യുവതിയുടെ ഭർത്താവ് അനിലിനെ മദ്യപിച്ച നിലയിലും പോലീസ് കണ്ടെത്തി.
യുവതിയ ഉടൻതന്നെ മംഗോൾപുരിയിലെ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടിലുണ്ടായിരുന്ന 10 ഉം 13ഉം വയസുള്ള മക്കൾ നൽകിയ മൊഴിയിലാണ് വഴക്കിന് പിന്നാലെ പിതാവ് അമ്മയെ കൊലപ്പെടുത്തിയെന്നാണ് വ്യക്തമായത്.
അനിൽ ഭാര്യയുടെ കഴുത്തിൽ സ്കാർഫ് കെട്ടി മുറുക്കി കൊലപ്പെടുത്തിയെന്നാണ് കുട്ടികൾ നൽകിയ മൊഴി. തുടർന്ന് ഡ്രൈവറായി ജോലി ചെയ്യുന്ന അനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: പട്ടാപ്പകൽ വയോധികയെ ആക്രമിച്ച് ഏഴര പവൻ കവർന്ന കേസിൽ നാലുപേർ അറസ്റ്റിൽ. തിരുവനന്തപുരം മണക്കാട്ടുണ്ടായ സംഭവത്തിൽ ഷീബ, റീന, രാജൻ, ശരത് എന്നിവരാണ് പിടിയിലായത്.
നഗരസഭാ ജീവനക്കാരെന്ന വ്യാജേനയാണ് പ്രതികൾ വയോധികയുടെ വീട്ടിൽ എത്തുന്നത്. തുടർന്ന് വയോധികയെ ആക്രമിച്ച് സ്വർണവുമായി കടന്നുകളയുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിൽ നിന്ന് പ്രതികൾ പിടിയിലായത്.
ഇവർ മോഷ്ടിച്ച സ്വര്‍ണവും പോലീസ് കണ്ടെടുത്തു. വെള്ളിയാഴ്ച രാവിലെ പതിനൊന്നിനാണ് മണക്കാട് ആസൂത്രിത കവർച്ച നടന്നത്. രണ്ട് ദിവസം മുമ്പും ഇതേ സംഘം പരിസരത്ത് എത്തിയിരുന്നു. തുടര്‍ന്ന് സ്ഥലം നിരീക്ഷിച്ചശേഷമാണ് മോഷണം നടത്തിയത്.
തൃശൂർ സ്വദേശിയായ വിഷ്ണുവും അമ്മയും നാല് വർഷമായി ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. പകൽ സമയങ്ങളിൽ അമ്മ മാത്രമാണ് വീട്ടിലുണ്ടാവുകയെന്ന് മനസിലാക്കിയാണ് മോഷ്ടാക്കൾ കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
Kerala
കൊല്ലം: ഓച്ചിറയിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കോട്ടയം കുലശേഖരമംഗലം തൗഫീഖ് മൻസ്സിലിൽ അനൂപിനാണ് അറസ്റ്റിലായത്.
ഇയാളിൽ നിന്ന് 17.05 ഗ്രാം എംഡിഎംഎ പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഓച്ചിറ പോലീസും കരുനാഗപ്പള്ളി സബ്ഡിവിഷൻ ഡാൻസാഫ് ടീമും ചേർന്ന് ചങ്ങൻകുളങ്ങരയിലുള്ള വാടക വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്.
ഇയാൾ ധരിച്ചിരുന്ന പാന്റിന്റെ പോക്കറ്റിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. വിൽപ്പനയ്ക്കായി ബെംഗളൂരുവിൽ നിന്നും എത്തിച്ചതാണന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
എംഡിഎംഎ അളക്കാൻ ഉപയോഗിക്കുന്ന ത്രാസും, എംഡിഎംഎ ഉപയോഗിക്കുന്നതിനുള്ള ഉപകരണമായ ഹുക്കയും കണ്ടെത്തി.
സ്കൂൾ,കോളജ് കുട്ടികൾക്ക് വില്പനയ്ക്കായാണ് രാസലഹരി എത്തിച്ചതെന്ന് സംശയിക്കുന്നതായി ഡാൻസഫ് ടീം അംഗങ്ങൾ പറഞ്ഞു. ബംഗളൂരുവിൽ എവിടെനിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്നും കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും തുടരന്വേഷണത്തിലൂടെ കണ്ടുപിടിക്കുമെന്ന് ഓച്ചിറ എസ്എച്ച്ഒ അറിയിച്ചു.
Kerala
കൊച്ചി: വിവാഹമോചിതയായ യുവതിയെ വിവാഹ വാഗ്ദാനം നല്കി ലൈംഗീകമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത യുവാവ് പിടിയില്‍. കണ്ണൂര്‍ പാപ്പിനിശേരി പാതാള പുതിയ പുരയില്‍ വീട്ടില്‍ നിയാസ്(28)നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്.
പരാതിക്കാരിയെ വിവാഹ വാഗ്ദാനം നല്കി 2022 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തില്‍ ലൈംഗികമായി പീഡിപ്പിച്ചു. ബിസിനസ് തുടങ്ങാം എന്ന് പറഞ്ഞ് 16 പവന് സ്വര്‍ണവും ഒരു ലക്ഷം രൂപയും തട്ടിയെടുക്കുകയായിരുന്നു. സ്വര്‍ണവും പണവും തിരികെ ആവശ്യപ്പെട്ട പരാതിക്കാരിയെ പ്രതി ദേഹോപദ്രവം ഏല്പിച്ചതായും പരാതിയുണ്ട്.
നേരത്തെ റെയില്‍വേ ടിടിആര്‍ ആയി ആള്‍മാറാട്ടം നടത്തിയതിന് നിയാസിനെതിരെ ഷോര്‍ണൂര്‍ പോലീസ് സ്റ്റേഷനില്‍ കേസുണ്ട്. ഇയാള്‍ ഇത്തരത്തില്‍ മറ്റ് തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: മെഡിക്കൽകോളജ് ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞെത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ സീനിയര്‍ റസിഡന്റ് ന്യൂറോ സര്‍ജനെന്ന് പറഞ്ഞ് യുവതി എത്തിയത്.
പെരുമാറ്റത്തിൽ സംശയം തോന്നിയ സെക്യൂരിറ്റിക്കാർ വിവരം അധികൃതരെ അറിയിച്ചു. സിസിസിടി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ വേഷം മാറി മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കില്‍ നിന്നും പുറത്തിറങ്ങി ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു.
തുടർന്ന് സെക്യൂരിറ്റി ജീവനക്കാര്‍ തടയുകയായിരുന്നു. പിന്നീട് മെഡിക്കല്‍ കോളജ് പോലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവ എന്നാണ് പേരെന്നും പെരുന്ന സ്വദേശിയാണെന്നും ഇപ്പോൾ പേരൂർക്കടയിലാണ് താമസിക്കുന്നതെന്നും ഇവർ പറഞ്ഞു.
National
മുംബൈ: പ്രണയപ്പകയെത്തുടർന്ന് 19 വയസുകാരിയെ 25 വയസുകാരി വെടിവച്ചുകൊന്നു. മുംബൈയിലാണു സംഭവം. ശിവാജി നഗർ സ്വദേശിയായ ഷിഫ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്.
ത്രികോണ പ്രണയമാണ് കൊലപാതകത്തിനു പിന്നിലെന്നു പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ടു യുവതിയെയും 23കാരനായ യുവാവിനെയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട ഷിഫയും പ്രതിയായ യുവതിയും ഒരേ യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച ഉച്ചയോടെ ശിവാജി നഗറിലെ ഫുർഖാനിയ മസ്ജിദ് പരിസരത്തായിരുന്നു സംഭവം.
യുവാവുമായുള്ള അടുപ്പവുമായി ബന്ധപ്പെട്ടു യുവതികൾ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് 25 വയസുകാരി ഷിഫയുടെ മുഖത്തേക്ക് നിറയൊഴിക്കുകയുമായിരുന്നു.
കവിളിലൂടെ തുളച്ചുകയറിയ വെടിയുണ്ട തലയ്ക്കുള്ളിലേക്കു തറച്ചുകയറിയതാണു മരണകാരണം. ഉടൻ തന്നെ ഘാട്കോപ്പറിലെ രാജവാഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. സംഭവം നടന്ന് 12 മണിക്കൂറിനുള്ളിൽ പോലീസ് പ്രതിയെ പിടികൂടുകയും ചെയ്തു.
Kerala
നിലമ്പൂർ: 16കാരിയെ പീഡിപ്പിച്ച കേസിൽ പോലീസിൽനിന്നു സ്വയം വിരമിച്ചയാൾ നിലമ്പൂർ പോലീസിന്റെ പിടിയിൽ. മോട്ടിവേഷണൽ സ്പീക്കറായ ഫിലിപ്പ് മമ്പാടാണ് പിടിയിലായത്.
2025 സെപ്റ്റംബറിൽ 16കാരി കോഴിക്കോട് ചേവായൂർ പോലീസിൽ നൽകിയ പരാതി ചോവായൂർ പോലീസ് നിലമ്പൂർ പോലീസിനു കൈമാറിയിരുന്നു. കാസർഗോഡുള്ള ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്നു പോലീസ് അറിയിച്ചു.
മോട്ടിവേഷൻ ക്ലാസിന്റെ പേരിൽ കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചതെന്ന് കൗൺസലിംഗിനിടയിൽ പെൺകുട്ടി പറഞ്ഞിരുന്നു. പെരിന്തൽമണ്ണ എസ്ഐ ആയിരിക്കെ ലഹരിക്കെതിരെ മോട്ടിവേഷൻ ക്ലാസുകൾ എടുക്കുന്നതിനായി സർവീസിൽനിന്ന് ഇയാൾ സ്വയം വിരമിക്കുകയായിരുന്നു. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കു നിലമ്പൂർ പോലീസ് കടന്നിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്നു തന്നെ കോടതിയിൽ ഹാജരാക്കും.
National
ബംഗുളൂരു: കർണാടക മുൻ മന്ത്രിയും ബിജെപി എംഎൽഎയുമായ ബൈരതി ബസവരാജ് അറസ്റ്റിൽ. വ്യാഴാഴ്ച അഹമ്മദാബാദിൽ നിന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയതിന് പിന്നാലെയാണ് ബൈരതി ബസവരാജ് അറസ്റ്റിലായത്.
കൊലപാതക കേസിൽ ബസവരാജ് സമർപ്പിച്ച ജാമ്യ ഹർജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെ ആയിരുന്നു എംഎൽഎയുടെ അറസ്റ്റ്. നേരത്തെ കർണാടക ഹൈക്കോടതി ബസവരാജിന്റെ മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് എംഎൽഎ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചത്. 2025 ജൂലൈ 15ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ഭാരതി നഗറിൽ ശിവപ്രകാശ്(40) എന്ന ബിക്കു ശിവുവിനെ കാറിലെത്തിയ സംഘം അമ്മയുടെ മുന്നിൽവച്ച് കൊലപ്പെടുത്തുകയായിരുന്നു.
കിത്തഗനൂർ പ്രദേശത്തെ ഭൂമിതർക്കവുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിന്നിരുന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിലെ അഞ്ചാം പ്രതിയാണ് ബൈരതി ബസവരാജ്.
National
പനാജി: ഗോവയിലെ അഗോണ്ട ബീച്ചൽ വിദേശ വിനോദസഞ്ചാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. ചെക് റിപബ്ലിക് വനിതയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
സംഭവത്തിൽ റോഹൻ വെലിപ്പ് (22) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി ഒൻപതിന് അഗോണ്ട ക്ലിഫിന് സമീപം റോഹൻ, അക്രമിക്കപ്പെട്ട സ്ത്രീയുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് കല്ലുകളുപയോഗിച്ച് ഇവരെ മർദിക്കുകയും ചെയ്തു.
ആക്രമത്തിൽ ഗുരുതര പരിക്കേറ്റ യുവതി ഫെബ്രുവരി 10 ന് പോലീസിൽ പരാതിപ്പെട്ടു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ പോലീസ് പിടികൂടി. പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
Kerala
കൊല്ലം: ശാസ്താംകോട്ടയിൽ കഞ്ചാവും മെത്താംഫെറ്റമിനുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മുൻ കാപ്പ കേസിലെ പ്രതി കൂടി ആയ റമീസ്, ഇയാളുടെ കൂട്ടാളികളായ അജ്മൽ ഷാ, ബിലാൽ എന്നിവരാണ് അറസ്റ്റിലായത്.
ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അബ്ദുൾ വഹാബും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവും മെത്താംഫെറ്റമിനും കണ്ടെത്തിയത്. അഞ്ച് ഗ്രാം മെത്താംഫെറ്റമിനും 45 ഗ്രാം കഞ്ചാവും ആയാണ് പ്രതികൾ പിടിയിലായത്.
പ്രിവന്റീവ് ഓഫീസർമാരായ ടി.എസ്. അനീഷ്, സന്തോഷ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) വിജു, സിവിൽ എക്സൈസ് ഓഫീസർമാരായ സുജിത് കുമാർ, നിഷാദ്, വിഷ്ണു, അതുൽ, ജിയോ, വനിത സിവിൽ എക്സൈസ് ഓഫീസർ ഷിബി എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
Kerala
കൊച്ചി: മൂവാറ്റുപുഴ പായിപ്രയിൽ പുസ്തകങ്ങളിൽ ലഹരിമരുന്ന് ഒളിപ്പിച്ച് വിൽപ്പന നടത്തുന്ന യുവാവ് പിടിയിൽ. കോതമംഗലം സ്വദേശിയായ സാജിദ് അസീസ് (31) ആണ് എക്സൈസിന്റെ പിടിയിലായത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ലഹരി വിൽപനയ്ക്കായി എത്തിയ സാജിദിനെ എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചത്.
ഇയാളിൽ നിന്ന് 30.7 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രണ്ടര മാസമായി സാജിദ് എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഖത്തറിൽ ജോലി ചെയ്തിരുന്ന സാജിദ് നാല് മാസം മുമ്പാണ് കേരളത്തിൽ എത്തിയത്. ഖത്തറിൽ നിന്നും പരിചയപ്പെട്ട ചിക്കമംഗ്ലൂർ സ്വദേശിയാണ് സാജിദിന് എംഡിഎംഎ എത്തിച്ചു നൽകുന്നതെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു.
വിദ്യാർഥികൾക്കും യുവാക്കൾക്കും ഉൾപ്പെടെ ഇയാൾ ലഹരി എത്തിക്കുന്നുണ്ട്. പുസ്തകങ്ങളിൽ രഹസ്യ അറകളുണ്ടാക്കിയാണ് വില്പന. ഒറ്റനോട്ടത്തിൽ രഹസ്യ അറകൾ തിരിച്ചറിയാൻ കഴിയാത്തതിനാൽ ആർക്കും സംശയം തോന്നിയിരുന്നില്ല.
Kerala
കോഴിക്കോട്: വലിയങ്ങാടിക്ക് സമീപത്തെ ആക്രിക്കടയില്‍ നിന്ന് ചെമ്പുകമ്പിയും പണവും കവര്‍ന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. ഫാറൂഖ് കോളജ് സ്വദേശി മഠത്തില്‍ത്തൊടി വീട്ടില്‍ രതീഷ് (42) ആണ് പിടിയിലായത്.
കോഴിക്കോട് ടൗണ്‍ പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിലെ കൂട്ടുപ്രതിയാണ് രതീഷ്. മുഖ്യപ്രതി അമ്പായത്തോട് സ്വദേശി മനു ആനന്ദിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
ചേര്‍ന്ന് രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന 175 കിലോഗ്രാം ചെമ്പുകമ്പിയും 6000 രൂപയും ആണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്. കഴിഞ്ഞ ജനുവരി 23നാണ് കേസിനാസ്പദമായ മോഷണം നടന്നത്. കെ പി കേശവ മേനോന് റോഡിലെ അമര്‍ അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിന്റെ പിറകു വശത്തെ വാതില്‍ തകര്‍ത്തായിരുന്നു മോഷണം.
Kerala
മാനന്തവാടി: ദ്വാരകയ്ക്കു സമീപം വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി കുട്ടിയെ പിന്നീട് ഉപേക്ഷിച്ചത് ബഹളം വച്ചതിനാൽ. ഏഴ് കിലോമീറ്റര്‍ അകലെയാണ് കുട്ടിയെ ഉപേക്ഷിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പടിഞ്ഞാറത്തറ പുതുശേരിക്കടവ് ചാപ്പാളി ജിഹാസിനെയാണ്(25) പോലീസ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നു കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ശനിയാഴ്ച സന്ധ്യയോടെയാണ് കുട്ടിയെ പ്രതി സ്കൂട്ടറില്‍ കയറ്റി കൊണ്ടുപോയത്. വീട്ടുകാരും നാട്ടുകാരും പോലീസും നടത്തിയ തെരച്ചലില്‍ രണ്ട് മണിക്കൂറിനു ശേഷം തരുവണയിലാണ് കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയെ ജിഹാസ് സ്കൂട്ടറില്‍ കയറ്റിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പോലീസിന്റെ വിശദാന്വേഷണത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നു സ്ഥിരീകരിച്ചത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക എട്ടംഗ സംഘമാണ് കേസ് അന്വേഷിച്ചത്.
ആഭരണങ്ങള്‍ കവരുന്നതിനാണ് കുട്ടിയെ ജിഹാസ് തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസില്‍നിന്നു ലഭിക്കുന്ന വിവരം.
Kerala
തിരുവല്ല: തിരുവല്ല മഞ്ഞാടിയിലെ സ്പാ ബലാൽസംഗക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന നാലാം പ്രതിയും പിടിയിലായി. തിരുവല്ല ചുമത്ര കോഴിക്കോട്ട് പറമ്പിൽ വീട്ടിൽ രൊക്കൻ എന്നു വിളിക്കുന്ന പ്രശോഭ് (26) ആണ് പിടിയിലായത്.
പ്രത്യേക അന്വേഷണസംഘം റാന്നിയിൽനിന്നുമാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാംപ്രതി മരണ സുബിൻ എന്നു വിളിക്കുന്ന കുറ്റപ്പുഴ പാപ്പനവേലില്‍ സുബിന് അലക്സാണ്ടര്‍ ചാക്കോ ( 29), സംഘാംഗമായ കുളക്കാട് മുപ്പിരിയില്‍ ബെര്‍ലിന്‍ദാസ്(38), നിരണം കോതേരിൽ വീട്ടിൽ വരുൺകുമാർ (36) എന്നിവർ കഴിഞ്ഞ ദിവസങ്ങളിലായി പിടിയിലായിരുന്നു.
ഈ മാസം ഒന്നാം തീയതി ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മരണ സുബിൻ അടങ്ങുന്ന ആറംഗ സംഘം 50,000 രൂപ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടു സ്പായിൽ എത്തുകയായിരുന്നു. ജീവനക്കാരിയായ യുവതി പണം നൽകാൻ വിസമ്മതിച്ചതോടെ ഇവരെ മർദിച്ച ശേഷം സ്പായിലെ മറ്റൊരു ജീവനക്കാരിയെ അതിക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സ്പായിൽ എത്തിയ കസ്റ്റമർ ആയ യുവാവിനെ മർദിക്കുകയും ജീവനക്കാരിക്കൊപ്പം കിടത്തി നഗ്നവീഡിയോ സംഘം ചിത്രീകരിക്കുകയും ചെയ്തിരുന്നു.
ജീവനക്കാരിയിൽനിന്ന് 2500 രൂപ സംഘം പിടിച്ചു വാങ്ങുകയും ചെയ്തിരുന്നു. സംഭവം സംബന്ധിച്ച സിസിടിവി ദൃശ്യം പുറത്തു വന്നതോടെയാണ് പുറം ലോകം നാടിനെ നടുക്കിയ സംഭവം അറിഞ്ഞത്. ഒളിവിലുള്ള രണ്ട് പ്രതികൾ ബംഗളൂരുവിൽ ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇവർക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
തിരുവല്ല പോലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമം, മോഷണം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി 11 കേസുകളില്‍ പ്രതിയും റൗഡി ലിസ്റ്റില്‍ പെട്ട ആളുമാണ് സുബിന്. കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന സുബിന് കഴിഞ്ഞയിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. സംഘത്തിലെ ആറു പേർക്കെതിരെയും നിരവധി ക്രിമിനൽ കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു.
Kerala
വയനാട്: വയനാട് മാനന്തവാടിയില്‍ നാലു വയസുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടു പോകല്‍ തന്നെയെന്ന് സ്ഥിരീകരണം. സംഭവത്തില്‍ പ്രതി പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പോലീസ് പിടികൂടി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാൾ പിടിയിലായത്.
ശനിയാഴ്ച രാത്രിയാണ് വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസുകാരിയെ കാണാതായത്. രാത്രി 7.50ന് പുലിക്കാട് ഭാഗത്തുനിന്ന് ഒരാള്‍ ഇരുചക്ര വാഹനം ഓടിച്ച് പോകുന്നതിന്റെയും ബിജുവിന്റെ വീടിനു സമീപം നിര്‍ത്തുന്നതിന്റെയും അല്പസമയം കഴിഞ്ഞു കുട്ടിയുമായി പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് വ്യാപക തിരച്ചില്‍ നടത്തുകയായിരുന്നു. രണ്ടുമണിക്കൂറിന് ശേഷം രാത്രി പത്തോടെയാണു ഏഴു കിലോമീറ്റർ അപ്പുറം തരുവണ പാലയാണ കക്കടവ് റോഡരികില്‍ കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടത്. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
Kerala
തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മലിനെതിരെയുണ്ടായ എസ്എഫ്ഐ സമരത്തിൽ യൂണിയൻ ചെയർമാൻ അശ്വിൻ ഉൾപ്പടെയുള്ളവർ അറസ്റ്റിൽ. അറസ്റ്റിലായവരുമായി പോയ പോലീസ് വാഹനം പ്രവർത്തകർ ബാരിക്കേഡ് വച്ച് തടഞ്ഞു.
പോലീസുമായി എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി. സംഘർഷം തെരുവിലേക്കും നീണ്ടു. അറസ്റ്റിലായവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ കന്റോൺമെന്റ് പോലീസ് സ്റ്റേഷനിലേക്കും പ്രതിഷേധ മാർച്ച് നടത്തി.
സർവകലാശാല കലോത്സവം നടത്താൻ അനുവദിക്കാത്ത, കായിക വിദ്യാർഥികൾക്ക് ടിഎ നൽകാത്ത വിസിയുടെ നിലപാടിനെതിരെയാണ് എസ്എഫ്ഐ സമരം. കലോത്സവം നടത്താൻ അനുമതി നൽകണമെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടിട്ടും മോഹനൻ കുന്നുമ്മൽ അനുകൂല നിലപാട് സ്വീകരിച്ചില്ല. സർവകലാശാലയിൽ ആർട്സും സ്പോർട്സും അനുവദിക്കില്ല എന്ന വിസിയുടെ നിലപാടുകൾക്കെതിരെയാണ് എസ്എഫ്ഐ പ്രതിഷേധിക്കുന്നത്.
NRI
വിസ്കോൻസെൺ: അമേരിക്കയിലെ വിസ്കോൻസെണിൽ അയൽവാസിയെ വെടിവച്ചുകൊന്ന യുവാവ് പിടിയിൽ. ഡൊമിനിക് നോസാസെക് (31) ആണ് അയൽവാസിയായ ആഞ്ചലോ നെൽസണെ (50) കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം പ്രതി ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ഓഫീസിലെത്തി സുരക്ഷാ ജീവനക്കാരനോട് വിവരം പറയുകയായിരുന്നു. "ഞാനൊരു തീവ്രവാദിയെ കൊന്നു, അയാളുടെ തലയ്ക്കാണ് വെടിവച്ചത്' എന്നായിരുന്നു ഇയാൾ പറഞ്ഞത്.
കൊലപാതകത്തിന് ശേഷം വീട്ടിൽ പോയി എന്ത് ചെയ്തു എന്ന ചോദ്യത്തിന്, തന്റെ നികുതി കാര്യങ്ങൾ നോക്കുകയായിരുന്നു എന്നാണ് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത്. കൊല്ലപ്പെട്ട ആഞ്ചലോയുടെ കെെയിൽ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.
തനിക്ക് മുൻപ് മാനസിക പ്രശ്നങ്ങളും വിഷാദരോഗവും ഉണ്ടായിരുന്നതായി പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
Kerala
തൊടുപുഴ: പണത്തെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെ കല്ലുകൊണ്ട് ഇടിച്ചതിനെത്തുടർന്നു വയോധികന് മരിച്ച സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മകന്റെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. ഉടുമ്പന്നൂര്‍ അമയപ്ര നെടുമറ്റത്തിന്‍കരയില്‍ വേലപ്പനാണ് (75) മരിച്ചത്.
സംഭവത്തില്‍ മകന് രാജേഷിനെ (45)യാണ് കരിമണ്ണൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. മകന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റാണ് മരണം സംഭവിച്ചതെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കടം വാങ്ങിയ പണത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും രാജേഷ് വേലപ്പനെ ആക്രമിക്കുകയുമായിരുന്നെന്നു കരിമണ്ണൂര്‍ സിഐ വി.എസ്. അനില്‍കുമാര്‍ പറഞ്ഞു.
പാലക്കുഴ സ്വദേശികളായ ഇവര്‍ ഉടുമ്പന്നൂര്‍ അമയപ്രക്കു സമീപം വേലപ്പന്റെ മറ്റൊരു മകന് രാജീവ് വാടകയ്ക്കെടുത്ത വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അടിമാലിയിലെ ഭാര്യ വീട്ടില്‍ താമസിക്കുന്ന രാജേഷ് ഇടയ്ക്കിടെ ഇവിടെ വന്നു താമസിക്കുമായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്.
വീട്ടില്‍നിന്നു വലിയ ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ മുറ്റത്ത് തലയ്ക്കു പരിക്കേറ്റു രക്തം ഒഴുകുന്ന നിലയില്‍ കിടക്കുന്ന വേലപ്പനെയാണ് കണ്ടത്. വേലപ്പനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ മകന് രാജേഷ് വാക്കത്തിയുമായി നാട്ടുകാര്‍ക്കെതിരെ തിരിഞ്ഞു. ഇതോടെ ഭയന്ന നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥത്തെത്തിയ കരിമണ്ണൂര്‍ പോലീസാണ് വേലപ്പനെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.
Kerala
പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ മത്സ്യകർഷകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. കൊല്ലങ്കോട് ബംഗ്ലാമേട് സ്വദേശി ജോബിന് നേരെയാണ് ആക്രമണമുണ്ടായത്. കൊഴിഞ്ഞാമ്പാറ സിപി ചള്ള സ്വദേശി ദീപേഷ് ആണ് ജോബിനെ ആക്രമിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം 5.30ന് ആയിരുന്നു സംഭവം. പണം കടം കൊടുക്കാത്തതാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. സിപി ചള്ളയിൽ സ്ഥലം പാട്ടത്തിനെടുത്ത് മത്സ്യകൃഷി നടത്തി വരികയായിരുന്നു ജോബിൻ.
ജോബിനോട് ദീപേഷ് പണം കടം ചോദിച്ചിരുന്നു. പണം നൽകാത്തതിനെ തുടർന്ന് ദീപേഷ് ജോബിനെ വാളുകൊണ്ട് വെട്ടുകയായിരുന്നു. പരിക്കേറ്റ ജോബിൻ കൊഴിഞ്ഞാമ്പാറ അത്താണിയിലെ ആശുപത്രി ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ ദീപേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കും. ജോബിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Kerala
തൊടുപുഴ: കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ മകന് കല്ലുകൊണ്ട് ഇടിച്ചതിനെ തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വയോധികനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തം വാര്‍ന്ന് മരിച്ചു. ഉടുമ്പന്നൂര്‍ അമയപ്ര നെടുമറ്റത്തിന്‍കരയില്‍ വേലപ്പനാണ് (75) മരിച്ചത്. സംഭവത്തില്‍ മകന് രാജേഷിനെ (45) കരിമണ്ണൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
ഗുരുതര പരുക്കേറ്റ നിലയില്‍ തൊടുപുഴയിലെ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച വേലപ്പനെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് ഡ്യൂട്ടി ഡോക്ടര്‍ റഫര്‍ ചെയ്തെങ്കിലും വിളിച്ച് വരുത്തിയ 108 ആംബുലന്‍സിന്റെ സേവനം ലഭ്യമായില്ലെന്ന് ബന്ധുക്കൾ പരാതി ഉന്നയിച്ചു.
പാലക്കുഴ സ്വദേശികളായ ഇവര്‍ ഉടുമ്പന്നൂര്‍ അമയപ്രക്ക് സമീപം വേലപ്പന്റെ മറ്റൊരു മകന് രാജീവ് വാടകയ്ക്കെടുത്ത വീട്ടിലായിരുന്നു താമസിച്ചിരുന്നത്. രാജേഷ് ഇടയ്ക്കിടെ വന്നു താമസിക്കുമായിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. വീട്ടില്‍ നിന്നും വലിയ ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ മുറ്റത്ത് തലയ്ക്ക് പരിക്കേറ്റ് രക്തം ഒഴുകുന്ന നിലയില്‍ കിടക്കുന്ന വേലപ്പനെയാണ് കണ്ടത്.
വേലപ്പനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ മകന് രാജേഷ് വാക്കത്തിയുമായി നാട്ടുകാര്‍ക്കെതിരെ തിരിഞ്ഞു. ഇതോടെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥത്തെത്തിയ കരിമണ്ണൂര്‍ പോലീസാണ് വയോധികനെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.
ഇതിനിടെ അടിയന്തരമായി വേലപ്പനെ മെഡിക്കല്‍ കോളജില്‍ എത്തിക്കണമെന്ന് ഡോക്ടര്‍ അറിയിച്ചു. എന്നാല്‍ രോഗിയുടെ നില അതീവ ഗുരുതരമായതിനാല്‍ ഐസിയു ആംബുലന്‍സില്‍ കൊണ്ടുപോയാല്‍ മതിയെന്ന് വന്ന ഡ്രൈവര്‍ നിലപാട് എടുത്തതോടെ ഒരു മണിക്കൂറോളം തര്‍ക്കമുണ്ടായി. ഈ തര്‍ക്കത്തിനിടയില്‍ രോഗി രക്തംവാര്‍ന്ന് മരിക്കുകയായിരുന്നു.
വേലപ്പന് മരിച്ചതറിഞ്ഞതോടെ ആംബുലന്‍സ് ഡ്രൈവറും നഴ്സും വാഹനം ആശുപത്രി മുറ്റത്ത് നിര്‍ത്തിയിട്ട ശേഷം സ്ഥലം വിട്ടതായും ബന്ധുക്കള്‍ ആരോപിച്ചു. സംഭവമറിഞ്ഞ് തൊടുപുഴ പോലീസും സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് വേലപ്പന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.
സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് സൂപ്രണ്ട് ഡോ. പി.എന്‍ അജി പറഞ്ഞു. പരുക്കേറ്റ വേലപ്പന് പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷമാണ് വിദഗ്ധ ചികിത്സക്കായി കോട്ടയത്തേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചത്. ഇതിനായി 108 ആംബുലന്‍സ് വിളിച്ച് നല്‍കുകയും ചെയ്തു.
ആംബുലന്‍സ് ഓടിക്കാത്തതുമായി ബന്ധപ്പെട്ട് ആശുപത്രിക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി. വേലപ്പനെ ആംബുലന്‍സില്‍ കയറ്റാത്ത സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊല്ലം: പാരിപ്പള്ളിയിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി ഗതാഗത ലംഘനം നടത്തി ഉടമയ്ക്ക് പിഴ വാങ്ങി നൽകിയ കള്ളൻ കീഴടങ്ങി. ചിറയിൻകീഴ് സ്വദേശി സുനിത്താണ് ബൈക്ക് ഹാജരാക്കി പോലീസിൽ കീഴടങ്ങിയത്.
ജനുവരി 30നാണ് സംഭവം. മോഷ്ടിച്ച ബൈക്കിൽ ഹെൽമറ്റ് ഇല്ലാതെ കള്ളൻ യാത്ര ചെയ്തു. തുടർന്ന് രണ്ട് തവണ ബൈക്ക് ഉടമയ്ക്ക് മോട്ടോർ വാഹന വകുപ്പിന്റെ പിഴ നൽകി.
ചെലാനിലെ മോഷ്ടാവിന്റെ ചിത്രം കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ കള്ളൻ ചിറയിൻകീഴ് സ്വദേശി സുനിത്താണെന്ന് പോലീസ് കണ്ടെത്തി. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ മോഷ്ടാവ് ബൈക്ക് ഹാജരാക്കി പാരിപ്പള്ളി സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾ കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Kerala
കൊച്ചി: എറണാകുളം ചെല്ലാനത്ത് ഒമ്പതു വയസുകാരന് സ്വകാര്യ ബസിടിച്ച് മരിച്ച സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ബസ് ഡ്രൈവര്‍ അറസ്റ്റില്‍. എറണാകുളം അണ്ടിക്കടവ് പുളിക്കല്‍വീട്ടില്‍ പി.ഡി. ജോണ്‍ (39) എന്ന ആളെയാണ് കണ്ണമാലി പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ജനുവരി 31 ന് ചെല്ലാനം ബസാര്‍ ഭാഗത്തായിരുന്ന അപകടം. അമിത വേഗതയിലും അശ്രദ്ധമായും ഓടിച്ചുവന്ന കെഎല്‍ 49- സി-7812 എന്ന സ്വകാര്യ ബസ് ഇടിച്ച് എനോയ് ജൂഡ് എന്ന ഒമ്പതുകാരനാണ് മരിച്ചത്. സംഭവത്തിനു ശേഷം ഇയാള്‍ ഒളിവില്‍ കഴിഞ്ഞു വരുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Kerala
തിരുവനന്തപുരം: വിദേശ മലയാളിയുടെ ജവഹർ നഗറിലെ പത്ത് കോടിയിലധികം രൂപ വിലവരുന്ന ഭൂമിയും വീടും വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്ത സംഭവത്തിൽ സബ് രജിസ്ട്രാർ അറസ്റ്റിൽ. ശാസ്തമംഗലം സബ് രജിസ്ട്രാർ ലക്ഷ്മിയെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്.
അനന്തപുരി മണികണ്ഠൻ, വ്യവസായി അനിൽ തമ്പി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. യുകെയിൽ താമസിക്കുന്ന ഡോറ അസറിയ ക്രിപ്സിന്റെ ഉടമസ്ഥതയിലുള്ള 14.5 സെന്റ് ഭൂമിയും 6,000 ചതുരശ്രയടി വിസ്തീർണമുള്ള വീടും വ്യാജരേഖയുണ്ടാക്കി ആൾമാറാട്ടത്തിലൂടെ വെണ്ടറായ മണികണ്ഠൻ, അനിൽ തമ്പിക്ക് കൈവശപ്പെടുത്തിക്കൊടുക്കുകയായിരുന്നു.
ഇതിന് രണ്ടുകോടി രൂപ മണികണ്ഠന്റെയും ഒരു കോടി രൂപ ഭാര്യയുടെയും അക്കൗണ്ടുകളിലേക്ക് കൈമാറി. മുൻകൂറായി 40 ലക്ഷം രൂപയും കൈപ്പറ്റി.
ഇതുപയോഗിച്ച് മണികണ്ഠൻ കടങ്ങൾ വീട്ടുകയും പുതിയ വീടിന്റെ നിർമാണം ആരംഭിക്കുകയും ചെയ്തു. ഭൂമി തട്ടിപ്പിന് ഒത്താശ ചെയ്തുകൊടുത്തുവെന്ന കണ്ടെത്തലിനെ തുടർന്നാണ് സബ് രജിസ്ട്രാറെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഡോറയായി ആൾമാറാട്ടം നടത്തിയ വട്ടപ്പാറ സ്വദേശി വസന്ത, ഡോറയുടെ ചെറുമകളെന്ന പേരിൽ രജിസ്ട്രാർ ഓഫീസിൽ ഹാജരായ പുനലൂർ സ്വദേശി മെറിൻ ജേക്കബ്, ആൾമാറാട്ടത്തിന് സഹായിച്ച സുനിൽ, വെണ്ടർ മണികണ്ഠൻ, അനുജൻ മഹേഷ്, സെയ്മാലി എന്നിവരടക്കം എട്ടുപേർ കേസിൽ അറസ്റ്റിലായിട്ടുണ്ട്.
Kerala
കൊച്ചി: വില്പനയ്ക്കെത്തിച്ച അഞ്ചു ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. മലപ്പുറം അരീക്കോട് കാരിപ്പറമ്പ് വീട്ടില്‍ ഷാഹിദിനെ (24) ആണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി 11.50ന് മാധമ ഫാര്‍മസി ജംഗ്ഷനിലുളള ട്രാഫിക് ക്യാബിന്റെ പിന്നിൽ സംശയാസ്പദമായി നില്‍ക്കുകയായിരുന്ന യുവാവ് പോലീസ് പട്രോളിംഗിനിടെ പിടിയിലാവുകയായിരുന്നു.
പോലീസിനെ കണ്ട് പ്രതി സിപ് ലോക്ക് കവറിനുള്ളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് വലിച്ചെറിയുകയായിരുന്നു.
Kerala
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗത്തെ അക്രമിച്ച പ്രതികൾ അറസ്റ്റിൽ. മന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം ദിനേശിന് നേരെയാണ് ആക്രമണമുണ്ടായത്.
സംഭവത്തിൽ കരവാരം സ്വദേശി അഖിലേഷ് (25),ആറ്റിങ്ങൽ വേളാർക്കുടി സ്വദേശി ജയരാജ് (35),കിഴുവിലം സ്വദേശി വ്യാസൻ (32) എന്നിവരെയാണ് പിടികൂടിയത്. ശനിയാഴ്ച രാത്രി ഒമ്പതോടെ ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു സംഭവം.
വീടിനുള്ളില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം പുറത്തിറങ്ങുമ്പോഴാണ് മൂന്നംഗ സംഘം തട്ടിക്കയറുകയും മർദിക്കുകയും ചെയ്തത്. മദ്യലഹരിയിലായിരുന്ന സംഘം ദിനേഷിനെ ഇരുമ്പ് വടി കൊണ്ട് തലയിൽ അടിച്ചിരുന്നു.
അടിയേറ്റ് തറയിൽ വിണ ദിനേഷിനെ ചവിട്ടുകയും ഷർട്ട് വലിച്ചുകീറുകയും ചെയ്തു. പരിക്കേറ്റ ദിനേശ് പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ ചിറയിൻകീഴ് പോലീസ് ആണ് പിടികൂടിയത്. പിടിയിലായവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. മദ്യലഹരിയില്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണം ഉണ്ടായതെന്നും പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തെന്നും പോലീസ് അറിയിച്ചു.
Kerala
കൊച്ചി: വില്പനയ്ക്കും ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന 0.33 ഗ്രാം എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍.
ആലപ്പുഴ അരൂക്കുറ്റി നദുവത്ത് നഗര്‍ പാവടി വീട്ടില്‍ ആദില്‍ (27), ചേര്‍ത്തല പട്ടണക്കാട് തെക്കോത്തിട്ടയില്‍ ദില്‍ജിത്ത് (21), വൈക്കം കുലശേഖരമംഗലം മാടത്തറ വീട്ടില്‍ രാഹുല്‍ (26) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് എസ്ഐ പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇന്ന് പുലര്‍ച്ചെ 1.05 ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കലൂര്‍ മസ്ജിദ് റോഡിലുള്ള മൂണ്‍ ലൈറ്റ് ജെന്‍സ് ഹോസ്റ്റലിന്റെ ഒന്നാം നിലയിലെ മുറിയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ആദിലിന്റെ കൈയില്‍ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്.
National
ഖാർഗോൺ (മധ്യപ്രദേശ്): 100 രൂപ വിലവരുന്ന ഗോതമ്പ് മോഷ്ടിച്ച കേസിൽ 45 വർഷത്തിനു ശേഷം പ്രതിയെ പോലീസ് പിടികൂടി. മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലാണു സംഭവം. 1980ൽ നടന്ന മോഷണക്കേസിലെ പ്രതിയായ സലിം (65) ആണ് ഇപ്പോൾ നിയമത്തിനു മുന്നിലകപ്പെട്ടത്.
1980ൽ ബാൽക്കാവാഡ പോലീസ് സ്റ്റേഷൻ പരിധിയിലെ ബാൽസമുണ്ടിലാണ് കേസിനാസ്പദമായ സംഭവം. അന്ന് 20 കാരനായിരുന്ന സലീമും മറ്റ് ആറു സുഹൃത്തുക്കളും ചേർന്നു പാടത്തുനിന്നു ഗോതമ്പ് മോഷ്ടിക്കുകയായിരുന്നു. അക്കാലത്ത് ഒരു ക്വിന്റൽ ഗോതമ്പിന് ഏകദേശം115 രൂപയായിരുന്നു വില.
മോഷണത്തിനു പിന്നാലെ സലിമും കുടുംബവും ഗ്രാമം വിട്ടു. അയൽ ജില്ലയായ ധറിലേക്കു താമസം മാറിയ സലിം അവിടെ ഒരു കട നടത്തി ശാന്തമായ ജീവിതം നയിച്ചുവരികയായിരുന്നു. കഴിഞ്ഞ 45 വർഷമായി പോലീസ് രേഖകളിൽ ഇയാൾ പിടികിട്ടാപ്പുള്ളിയായിരുന്നു.
പഴയ കേസുകൾ തീർപ്പാക്കുന്നതിനായി മധ്യപ്രദേശ് പോലീസ് ജനുവരി ഒന്നു മുതൽ 31 വരെ നടത്തിയ പ്രത്യേക പരിശോധനയിലാണ് സലിം കുടുങ്ങിയത്. പഴയ വാറന്റുകൾ പരിശോധിക്കുന്നതിനിടെയാണ് ഈ കേസ് വീണ്ടും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. സലീമിനൊപ്പം മോഷണത്തിൽ പങ്കെടുത്ത ഒരാളിൽനിന്നു ലഭിച്ച സൂചനയാണ് ഇയാളെ കണ്ടെത്താൻ സഹായിച്ചതെന്നു പോലീസ് പറഞ്ഞു.
National
ചെന്നൈ: ചെന്നൈയിൽ മലയാളിയായ യുവനടിയോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. നാഗപട്ടണം സ്വദേശി സയിദ് അഫ്രീദി (20) ആണ് അറസ്റ്റിലായത്. വിദ്യാർഥിയായ ഇയാൾ പാർട്ട് ടൈം ജീവനക്കാരനാണ്.
ശനിയാഴ്ച രാത്രി ടി നഗറിലെ ഹോട്ടലിലാണ് സംഭവം. മുറിയിലെ ഫോൺ നന്നാക്കാൻ എത്തിയപ്പോൾ ആദ്യം സെൽഫി ആവശ്യപ്പെട്ടു. പിന്നാലെ കടന്നുപിടിക്കാൻ ശ്രമിച്ചെന്നാണ് നടിയുടെ പരാതി. നടി ബഹളം വച്ചതിനെ തുടർന്നു യുവാവ് മുറിയിൽ നിന്ന് ഇറങ്ങിയോടി.
പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ യുവാവ് ആരോപണം നിഷേധിച്ചു. കേസ് രജിസ്റ്റർ ചെയ്ത പോലീസ് കൂടുതൽ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.
Kerala
ആലപ്പുഴ: ആലപ്പുഴ മാവേലിക്കരയിൽ ബസുകൾ ഓവർടേക്ക് ചെയ്യുന്നതിനെ ചൊല്ലിയുളള തർക്കം ആക്രമണത്തിൽ കലാശിച്ചു. സംഭവത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദിച്ച സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ.
തിരുവല്ല സ്വദേശി മിഥുൻമോൻ, മാവേലിക്കര സ്വദേശി ദേവപ്രസാദ് എന്നിവരെയാണ് മാന്നാർ പോലീസ് പിടികൂടിയത്. മാവേലിക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറെയാണ് സെന്റ് ജോർജ് ബസിലെ ഡ്രൈവർ മിഥുൻമോനും കണ്ടക്ടർ ദേവപ്രസാദും ചേർന്ന് മർദിച്ചത്.
മാന്നാർ - മാവേലിക്കര സംസ്ഥാന പാതയിൽ കാരാഴ്മ ബസ് സ്റ്റോപ്പിന് സമീപം ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ബസ് ഓവർടേക്ക് ചെയ്തതിനെ ചൊല്ലിയായിരുന്നു ആക്രമണം. കെഎസ്ആർടിസി ബസ് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കാൻ നിർത്തിയപ്പോഴാണ് സ്വകാര്യ ബസ് വട്ടം നിർത്തുകയും പ്രതികൾ കെഎസ്ആർടിസി ഡ്രൈവറെ മർദിക്കുകയുമായികരുന്നു.
കണ്ടക്ടറുടെ കളക്ഷൻ ബാഗ് തട്ടിത്തെറിപ്പിച്ചെന്നും പരാതിയുണ്ട്. കെഎസ്ആർടിസി ബസിൽ യാത്രക്കാരുളളപ്പോഴായിരുന്നു അതിക്രമം. പരിക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാന്നാർ പോലീസ് എത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ജീവനക്കാരെ മർദിച്ചതിനും സ്വകാര്യ ബസ് ജീവനക്കാർക്കെതിരേ കേസെടുത്തത്.
സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും അന്വേഷണം തുടങ്ങി. സ്വകാര്യ ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടിയുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ട് പോകുമെന്ന് മാവേലിക്കര ജോയിന്റ് ആർടിഒ ജി. മനോജ് പറഞ്ഞു.
National
പാറ്റ്ന: ബിഹാറിലെ സ്വതന്ത്ര എംപി പപ്പു യാദവിന്റെ (രാജേഷ് രഞ്ജൻ) അറസ്റ്റിൽ പ്രതിഷേധിച്ച് പാറ്റ്നയിൽ കോൺഗ്രസ് പ്രതിഷേധം. എൻഡിഎ സർക്കാർ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നാരോപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കോലം കത്തിച്ചു.
വ്യാജരേഖ ചമയ്ക്കൽ കേസിൽ വെള്ളിയാഴ്ച രാത്രി പോലീസ് പപ്പു യാദവിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ പപ്പു യാദവിനെ രണ്ടു ദിവസത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടിരുന്നു.
എന്നാൽ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് എംപിയെ പാറ്റ്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അടുത്ത വാദം കേൾക്കും വരെ അദ്ദേഹം ആശുപത്രിയിൽ തുടരും.
Kerala
പാലക്കാട്: ഷൊർണൂരിൽ അനാശാസ്യ കേന്ദ്രം നടത്തിയെന്ന കേസിൽ ലോഡ്ജ് ഉടമ അറസ്റ്റിൽ. കുളപ്പുള്ളി മെഗാ ലോഡ്ജ് ഉടമ വല്ലപ്പുഴ കുറുവട്ടൂർ നെടിയോടത്ത് വീട്ടിൽ ബഷീർ(57) ആണ് പിടിയിലായത്. ഷൊർണൂർ പോലീസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പോലീസ് ലോഡ്ജിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ഇവിടേക്ക് ഇടപാടുകാരെ എത്തിച്ച എട്ട് പേരെയും കസ്റ്റഡിയിലെടുത്തു. ഇടപാടുകാരെ എത്തിച്ച കുളപ്പുള്ളി, പട്ടാമ്പി, വെസ്റ്റ് ബംഗാൾ, ആസാം, ബംഗുളൂരൂ, ചെന്നൈ, ആലുവ, കല്ലടിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള എട്ട് പേരാണ് പിടിയിലായത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകളെ ലോഡ്ജിൽ എത്തിച്ച് ഇടപാടുകാർക്ക് കാഴ്ചവയ്ക്കുന്നതാണ് ലോഡ്ജിലെ രീതിയെന്ന് പോലീസ് വ്യക്തമാക്കി. പിടിയിലായ ബഷീർ നേരത്തെയും സമാന കേസുകളിൽ പ്രതിയായിരുന്നെന്ന് പോലീസ് അറിയിച്ചു.