x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊച്ചിയിൽ 0.33 ഗ്രാം എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍


Published: February 9, 2026 02:18 PM IST | Updated: February 9, 2026 02:18 PM IST

കൊച്ചി: വില്പനയ്ക്കും ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന 0.33 ഗ്രാം എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍.

ആലപ്പുഴ അരൂക്കുറ്റി നദുവത്ത് നഗര്‍ പാവടി വീട്ടില്‍ ആദില്‍ (27), ചേര്‍ത്തല പട്ടണക്കാട് തെക്കോത്തിട്ടയില്‍ ദില്‍ജിത്ത് (21), വൈക്കം കുലശേഖരമംഗലം മാടത്തറ വീട്ടില്‍ രാഹുല്‍ (26) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് എസ്‌ഐ പി. പ്രമോദിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഇന്ന് പുലര്‍ച്ചെ 1.05 ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കലൂര്‍ മസ്ജിദ് റോഡിലുള്ള മൂണ്‍ ലൈറ്റ് ജെന്‍സ് ഹോസ്റ്റലിന്‍റെ ഒന്നാം നിലയിലെ മുറിയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ആദിലിന്‍റെ കൈയില്‍ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്.

Tags : Youth arrest MDMA Kochi

Recent News

Up