Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kochi

Ernakulam

കോ​ര്‍​പ​റേ​ഷ​ന്‍ ബ​ജ​റ്റ്: ബോ​ണ്ടും ഡ്രോ​ണും വ​രും, സ്മാ​ര്‍​ട്ട് കൊ​ച്ചി​ക്കാ​യി

 

കൊ​ച്ചി: പൊ​തു സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ങ്ങ​ള്‍, മൂ​ല​ധ​നം ഉ​റ​പ്പാ​ക്കാ​ന്‍ മു​നി​സി​പ്പ​ല്‍ ബോ​ണ്ട്, കൊ​ച്ചി​ക്കു സ്ഥി​രം ത​ല​വേ​ദ​ന​യാ​യ കൊ​തു​കു​ശ​ല്യ​പ​രി​ഹാ​ര​ത്തി​ന് ജി​പി​എ​സ് മാ​പ്പിം​ഗും ഡ്രോ​ണ്‍ നി​രീ​ക്ഷ​ണ​വും...

കൊ​ച്ചി​യെ എ​ല്ലാ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യ സ​മ്പൂ​ര്‍​ണ സ്മാ​ര്‍​ട്ട് സി​റ്റി​യാ​ക്കി മാ​റ്റു​ക​യെ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ 2026-27 ബ​ജ​റ്റ്. ഡെ​പ്യൂ​ട്ടി മേ​യ​ര്‍ ദീ​പ​ക് ജോ​യ് അ​വ​ത​രി​പ്പി​ച്ച യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ ആ​ദ്യ ബ​ജ​റ്റി​ല്‍ സാ​മൂ​ഹ്യ​ക്ഷേ​മം, പ​രി​സ്ഥി​തി, സു​സ്ഥി​ര വി​ക​സ​നം, സം​സ്‌​കാ​രം, സാ​മ്പ​ത്തി​ക​രം​ഗം മെ​ച്ച​പ്പെ​ടു​ത്ത​ല്‍ തുടങ്ങിയ മേ​ഖ​ല​ക​ള്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കി​യി​ട്ടു​ണ്ട്.

13,56,49,91,401 രൂ​പ വ​ര​വും 11,36,20,45,999 രൂ​പ ചെ​ല​വും 2,20,29,45,402 രൂ​പ നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റി​ന്മേ​ല്‍ നാ​ളെ ന​ട​ക്കു​ന്ന ച​ര്‍​ച്ച​യ്ക്കു ശേ​ഷം 27ന് ​അം​ഗീ​കാ​രം ന​ല്‍​കും.

കൊ​ച്ചി​യെ നൂ​റ് ശ​ത​മാ​നം ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് ലി​റ്റ​റ​സി ല​ക്ഷ്യ​മി​ടു​ന്ന ന​ഗ​ര​മാ​യി മാ​റ്റാ​നു​ള്ള പ​ദ്ധ​തി​ക​ള്‍ വി​ഭാ​വ​നം ചെ​യ്യു​ന്ന ബ​ജ​റ്റി​ല്‍ കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ പ്ര​ദേ​ശ​വും സ​മീ​പ മേ​ഖ​ല​ക​ളും കൂ​ട്ടി​ച്ചേ​ര്‍​ത്തു​കൊ​ണ്ട് ലി​വ​ബി​ള്‍ സി​റ്റി എ​ന്ന സ​ങ്ക​ല്‍​പ്പ​ത്തോ​ടെ ന​ഗ​ര​വി​ക​സ​ന ന​യം, വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ക സ​മി​തി, സാ​മ്പ​ത്തി​ക ഉ​പ​ദേ​ശ​ക സ​മി​തി തു​ട​ങ്ങി​യ ആ​ശ​യ​ങ്ങ​ളും ബ​ജ​റ്റി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്.

ചെ​ന്നൈ, ച​ണ്ഡി​ഗ​ഡ്, ഗാ​ന്ധി​ന​ഗ​ര്‍, ന​വി മും​ബൈ ന​ഗ​ര​ങ്ങ​ളു​ടെ മാ​തൃ​ക​യി​ല്‍ കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി ഒ​രു ന​ഗ​ര​ത്തി​ന് ന​ഗ​ര​ന​യ​വും ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി. വ​മ്പ​ന്‍ പ​ദ്ധ​തി​ക​ള്‍​ക്കു​ള്ള സാ​മ്പ​ത്തി​ക​ത്തി​നാ​യി മു​നി​സി​പ്പ​ല്‍ ബോ​ണ്ട്, ഗ്രീ​ന്‍ ബോ​ണ്ട്, ടെ​ക്‌​നോ​ള​ജി​ക്ക​ല്‍ ഇ​ന്നോ​വേ​ഷ​ന്‍ ഉ​പ​യോ​ഗി​ച്ച് നി​കു​തി വ​ര്‍​ധി​പ്പി​ക്ക​ല്‍ എ​ന്നി​വ​യും ല​ക്ഷ്യ​മി​ടു​ന്നു. ത​ന​ത് വ​രു​മാ​നം 10 ശ​ത​മാ​നം വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ചി​ട്ടു​ള്ള ബ​ജ​റ്റി​ല്‍ നി​കു​തി ചോ​ര്‍​ച്ച ത​ട​യാ​നു​ള്ള പ​ദ്ധ​തി​ക​ളു​മു​ണ്ട്.

ഇ​ന്ത്യ​യി​ലും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും ന​ട​പ്പാ​ക്കി​യ വി​ജ​യ​ക​ര​മാ​യ വി​ക​സ​ന മാ​തൃ​ക​ക​ള്‍ നേ​രി​ട്ട് കാ​ണാ​നും പ​ഠി​ക്കാ​നും കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്ക് വി​ദേ​ശ​യാ​ത്ര​ക​ള്‍, ക​ണ്ട​ല്‍​കാ​ടു​ക​ളു​ടെ പു​ന​രു​ജ്ജീ​വ​നം, ബ​ജ​റ്റ് മോ​ണി​ട്ട​റിം​ഗി​നാ​യി ഡി​ജി​റ്റ​ല്‍ പ്രോ​ജ​ക്ട് ട്രാ​ക്കിം​ഗ് സി​സ്റ്റം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളും ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് ബ​ജ​റ്റ്.
അ​ന്ത​രി​ച്ച മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യെ അ​നു​സ്മ​രി​ച്ചാ​യി​രു​ന്നു ഡെ​പ്യു​ട്ടി മേ​യ​ര്‍ ക​ന്നി ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത്.

ശ്ര​ദ്ധേ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍; എ​ഐ പ​ഠി​ക്കാ​ന്‍ കൊ​ച്ചി


നൂ​റ് ശ​ത​മാ​നം ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് ലി​റ്റ​റ​സി ന​ഗ​ര​മാ​കാ​ന്‍ കൊ​ച്ചി​യെ പ്രാ​പ്ത​മാ​ക്കു​ന്ന എ​ഐ ലി​റ്റ​റ​സി മി​ഷ​ന്‍ പ​ദ്ധ​തി​ക്കാ​യി കോ​ര്‍​പ​റേ​ഷ​ന്‍ 40 ല​ക്ഷം രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള​ള​ത്. എ​ഐ പൊ​തു​ജ​ന​ങ്ങ​ളു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം . സാ​ധാ​ര​ണ​ക്കാ​ര്‍​ക്കും തൊ​ഴി​ല്‍ മേ​ഖ​ല​യി​ലും പ​ദ്ധ​തി എ​ത്തി​ക്കും.

മൂ​ല​ധ​നം ക​ണ്ടെ​ത്താ​ന്‍ മു​നി​സി​പ്പ​ല്‍ ബോ​ണ്ട്

കൊ​ച്ചി​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ മൂ​ല​ധ​നം ക​ണ്ടെ​ത്താ​ന്‍ മു​നി​സി​പ്പ​ല്‍ ബോ​ണ്ടു​ക​ള്‍ ഇ​റ​ക്കാ​ന്‍ കൗ​ണ്‍​സി​ല്‍ ന​ട​പ​ടി​യെ​ടു​ക്കും. സ​ര്‍​ക്കാ​ര്‍ ഗ്രാ​ന്‍റു​ക​ളെ മാ​ത്രം ആ​ശ്ര​യി​ക്കാ​തെ ഓ​ഹ​രി വി​പ​ണി​യി​ല്‍ നി​ന്നും പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്നും നേ​രി​ട്ട് നി​ക്ഷേ​പം സ്വീ​ക​രി​ച്ച് വ​ലി​യ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. സെ​ബി നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ച്ച് ബോ​ണ്ടു​ക​ള്‍ സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളി​ല്‍ ലി​സ്റ്റ് ചെ​യ്യും. ഇ​തി​നാ​യി ഹൈ​പ​വ​ര്‍ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കും.


കൊ​ച്ചി​യെ പു​ഷ്പി​ക്കാ​ന്‍ സി​റ്റി ബ്ലൂം


​കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ന്‍ ന​ഗ​ര​ത്തി​ലു​ട​നീ​ളം വൃ​ഷ്യ​ത്തൈ​ക​ളും ചെ​ടി​ക​ളും ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തി. റോ​ഡ് മീ​ഡി​യ​നു​ക​ള്‍, വ​ശ​ങ്ങ​ള്‍, പൊ​തു​സ്ഥ​ല​ങ്ങ​ള്‍, ഫ്‌​ളൈ​ഓ​വ​റു​ക​ള്‍, കെ​ട്ടി​ട​ങ്ങ​ളു​ടെ പ​രി​സ​ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​കും പ​ദ്ധ​തി. കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ള്‍​ക്കും വ​നി​താ കൂ​ട്ടാ​യ്മ​ക​ള്‍​ക്കും പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍​കും. ഒ​രു കോ​ടി രൂ​പ​യാ​കും ഇ​തി​നാ​യി ചെ​ല​വ​ഴി​ക്കു​ക.

പി.​ടി. തോ​മ​സി​ന് സ്മാ​ര​കം; കെ.​ജെ. യേ​ശു​ദാ​സി​ന് ആ​ദ​രം

കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​എ​ല്‍​എ​യും എം​പി​യു​മാ​യി​രു​ന്ന പി.​ടി. തോ​മ​സി​ന്‍റെ സ്മ​ര​ണാ​ർ​ഥം പ​ന​മ്പി​ള്ളി​ന​ഗ​റി​ല്‍ ര​വി​പു​രം ശ്മ​ശാ​ന​ത്തി​നോ​ട് ചേ​ര്‍​ന്നു​ള്ള കോ​ര്‍​പ​റേ​ഷ​ന്‍റെ സ്ഥ​ല​ത്ത് ‘ഈ ​മ​നോ​ഹ​ര​തീ​ര​ത്ത് ഓ​ര്‍​മ​യി​ല്‍ പി.​ടി’ എ​ന്ന പേ​രി​ല്‍ ഉ​ദ്യാ​ന​വും ഓ​പ്പ​ണ്‍ ലൈ​ബ്ര​റി​യും സ്ഥാ​പി​ക്കും. പ​ദ്ധ​തി​ക്കാ​യി ര​ണ്ട് കോ​ടി രൂ​പ ചെ​ല​വ​ഴി​ക്കും. ഗാ​യ​ക​ന്‍ കെ.​ജെ. യേ​ശു​ദാ​സി​നോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി അ​ദ്ദേ​ഹം ജ​നി​ച്ചു വ​ള​ര്‍​ന്ന ഇ​പ്പോ​ള്‍ സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ലെ വീ​ട് ഏ​റ്റെ​ടു​ത്ത് മ്യൂ​സി​യ​മാ​ക്കും. ആ​റ് കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​കും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക.


സീ​റോ വേ​സ്റ്റ് ന​ഗ​രം


സീ​റോ വേ​സ്റ്റ് കൊ​ച്ചി​ക്കാ​യി ഡി​വി​ഷ​നു​ക​ളെ ഘ​ട്ടം​ഘ​ട്ട​മാ​യി മാറ്റിയെടുക്കും. ഏ​ഴ് സോ​ണു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​ന് പ്ര​ത്യേ​ക മോ​ണി​ട്ട​റിം​ഗ് സം​വി​ധാ​നമൊരുക്കും.


ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഹ​ബ്ബ്


ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ലെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ച​രി​ക​ളെ റോ ​റോ, ബ​സ് എ​ന്നീ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ദേ​ശം ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഹ​ബ്ബായി വി​ക​സി​പ്പി​ക്കു​ം. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള​ട​ക്കം ഒ​രു​ക്കു​ന്ന​തി​ന് ഒ​രു കോ​ടി രൂ​പ ന​ഗ​ര​സ​ഭ ചെ​ല​വ​ഴി​ക്കും.


ഗോ​ശ്രീ പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യി പു​തി​യ പാ​ലം


കൊ​ച്ചി​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കു​ന്ന​തി​നും വൈ​പ്പി​ന്‍ മു​ള​വു​കാ​ട് ദ്വീ​പ് നി​വാ​സി​ക​ളു​ടെ യാ​ത്രാ ക്ലേ​ശം പ​രി​ഹ​രി​ക്കു​ന്ന​തി​നും കോ​ര്‍​പ​റേ​ഷ​ന്‍ ജം​ഗ്ഷ​നെ​യും ബോ​ള്‍​ഗാ​ട്ടി​യെ​യും ബ​ന്ധി​പ്പി​ച്ച് നി​ല​വി​ലെ ഗോ​ശ്രീ പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യി ര​ണ്ടാ​മ​തൊ​രു പാ​ലം നി​ര്‍​മി​ക്കും. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ​യും ജി​ഡയു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.


ക​ലൂ​ര്‍ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ 40 കോ​ടി​യു​ടെ പ​ദ്ധ​തി


ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ഗ​താ​ഗ​ത കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ക​ലൂ​ര്‍ ബ​സ് സ്റ്റാ​ന്‍​ഡി​നെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തു​ന്ന​തി​ന് സ​മ​ഗ്ര രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ന്നു. ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന് പു​റ​മേ വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ബ​ഹു​നി​ല​മ​ന്ദി​രം അ​ട​ങ്ങു​ന്ന​താ​യി​രി​ക്കും രൂ​പ രേ​ഖ. പ്ര​ത്യേ​ക ബ​സ് ബേ​ക​ള്‍, ശാ​സ്ത്രീ​യ മാ​ലി​ന്യ സം​സ്‌​ക​ര​ണ സം​വി​ധാ​നം എ​ന്നി​വ​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കും.

 സാ​മ്പ​ത്തി​ക ഉ​പ​ദേ​ശ​ക സ​മി​തി

സാ​മ്പ​ത്തി​ക സ്രോ​ത​സു​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി വി​നി​യോ​ഗി​ക്കാ​നും പു​തി​യ വ​രു​മാ​ന മാ​ര്‍​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നും സാ​മ്പ​ത്തി​ക ഉ​പ​ദേ​ശ​ക സ​മി​തി രൂ​പീ​ക​രി​ക്കു​ന്നു. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള വി​ദ​ഗ്ധ​രെ ഉ​ള്‍​ക്കൊ​ള്ളി​ച്ചാ​കും സ​മി​തി. വ​രു​മാ​ന സ്രോ​ത​സു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള പ്ര​ത്യേ​ക ക​ര്‍​മ പ​ദ്ധ​തി​ക​ള്‍ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കും.

ഇ​ന്ദി​രാ കാ​ന്‍റീ​ന്‍

ന​ഗ​ര​ത്തി​ല്‍ സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് മി​ത​മാ​യ നി​ര​ക്കി​ല്‍ ഭ​ക്ഷ​ണം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഇ​ന്ദി​രാ കാ​ന്‍റീ​ന്‍ പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഇ​ട​പ്പ​ള്ളി​യി​ലും ഫോ​ർ​ട്ടു കൊ​ച്ചി​യി​ലും. പ്ര​ഭാ​ത ഭ​ക്ഷ​ണ​വും ഉ​ച്ച​ഭ​ക്ഷ​ണ​വും ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി പി​ന്നീ​ട് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കും. പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​ന് 10 രൂ​പ, ഉ​ച്ച ഭ​ക്ഷ​ണ​ത്തി​ന് 30 രൂ​പ. സ​മൃ​ദ്ധി​ക്കാ​യി ഒ​രു​ക്കു​ന്ന സെ​ന്‍​ട്ര​ലൈ​സ്ഡ് കി​ച്ച​ണി​ല്‍ നി​ന്നാ​കും ഭ​ക്ഷ​ണം എ​ത്തി​ക്കു​ക. 50 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് പ​ദ്ധ​തി ഒ​രു​ങ്ങു​ന്ന​ത്.

ബ​ജ​റ്റ് ചോ​ര്‍​ന്നു; പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷം

അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു മു​മ്പേ ബ​ജ​റ്റ് ചോ​ര്‍​ന്നു​വെ​ന്നാ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ലു​ട​നീ​ളം മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി പ്ര​തി​ഷേ​ധി​ച്ചു. 2.46 മ​ണി​ക്കൂ​ര്‍ നീ​ണ്ട ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ന്‍റെ ആ​രം​ഭി​ത്തി​ൽ തു​ട​ങ്ങി​യ പ്ര​തി​ഷേ​ധ മു​ദ്രാ​വാ​ക്യം വി​ളി, ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​നൊ​ടു​വി​ൽ ഡെ​പ്യൂ​ട്ടി മേ​യ​ര്‍ ബ​ജ​റ്റ് മേ​ശ​പ്പു​റ​ത്ത് വ​ച്ച​തോ​ടെ​യാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്. കൗ​ണ്‍​സി​ല്‍ ഹാ​ളി​ന്‍റെ ന​ടു​ത്ത​ള​ത്തി​ല്‍ കു​ത്തി​യി​രു​ന്നാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

സ​ര്‍​വ മേ​ഖ​ല​യു​ടെ​യും വി​ക​സ​ന​ത്തി​ന് ഉ​ത​കു​ന്ന ബ​ജ​റ്റ്: മേ​യ​ര്‍

ന​ഗ​ര വ​ള​ര്‍​ച്ച​യ്ക്ക് വേ​ഗം കൂ​ട്ടു​ന്ന​തി​നും സാ​മൂ​ഹി​ക​സാ​മ്പ​ത്തി​ക സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നും സാം​സ്‌​കാ​രി​ക രം​ഗം സ​ജീ​വ​മാ​ക്കു​ന്ന​തി​നും അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​നും ഉ​ത​കു​ന്ന ബ​ജ​റ്റാ​ണി​തെ​ന്ന് മേ​യ​ര്‍ വി.​കെ. മി​നി​മോ​ള്‍ അ​വ​കാ​ശ​പ്പെ​ട്ടു.

ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള​ള ഒ​രു പ്ര​ത്യേ​ക മോ​ണി​ട്ട​റിം​ഗ് സം​വി​ധാ​നം ഈ ​ബ​ജ​റ്റി​ന്‍റെ ഭാ​ഗ​മാ​ണ്. മാ​ലി​ന്യ നീ​ക്ക​വും സം​സ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശാ​സ്ത്രീ​യ​മാ​യ നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വെ​ള്ള​ക്കെ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ഗ്ര പ​ദ്ധ​തി​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​നാ​ലു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് പ്ര​ത്യേ​ക ഊ​ന്ന​ല്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. ഗ​താ​ഗ​ത രം​ഗ​ത്ത് സ​മൂ​ല​മാ​യ പ​രി​ഷ്‌​കാ​ര​ങ്ങ​ളാ​ണ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. ഒ​രു പ്രാ​ദേ​ശി​ക സ​ര്‍​ക്കാ​ര്‍ ന​ട​ത്തേ​ണ്ട എ​ല്ലാ പ​ദ്ധ​തി​ക​ളും ഉ​ള്‍​പ്പെ​ടു​ത്തി​കൊ​ണ്ടു​ള​ള ബ​ജ​റ്റാ​ണി​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

കൊ​ച്ചി​യെ പി​ന്നോ​ട്ട​ടി​ക്കു​ന്നത്: സി​പി​എം

അ​ത്യാ​ധു​നി​ക ന​ഗ​ര​മാ​യി അ​നു​ദി​നം വി​ക​സി​ക്കു​ന്ന കൊ​ച്ചി​യു​ടെ ഭാ​വി​വ​ള​ര്‍​ച്ച മു​ന്നി​ല്‍ ക​ണ്ടു​ള്ള പ​ദ്ധ​തി​യോ ന​യ​മോ ഇ​ല്ലാ​ത്ത ബ​ജ​റ്റാ​ണെ​ന്ന് സി​പി​എം ജി​ല്ലാ​സെ​ക്ര​ട്ട​റി എ​സ്. സ​തീ​ഷ് ന​ഗ​രം ഇ​തു​വ​രെ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളെ ഇ​ല്ലാ​താ​ക്കു​ക​യും കൊ​ച്ചി​യെ പി​ന്നോ​ട്ട​ടി​പ്പി​ക്കു​ന്ന​തു​മാ​ണ് ഈ ​ബ​ജ​റ്റ്.


ദീ​ര്‍​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​ക​ളോ നി​ര്‍​ദേ​ശ​ങ്ങ​ളോ കൊ​ണ്ടു​വ​രാ​ന്‍ യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​ക്കാ​യി​ല്ല. കൗ​ണ്‍​സി​ലി​ല്‍ അ​വ​ത​രി​പ്പി​ക്കും മു​മ്പേ ബ​ജ​റ്റ് വി​വ​ര​ങ്ങ​ള്‍ പു​റ​ത്താ​യ​ത് ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്നും സ​തീ​ഷ് പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

നി​രാ​ശ​പ്പെ​ടു​ത്തു​ന്നത്: എ​ൽ​ഡി​എ​ഫ്

നി​രാ​ശ​പ്പെ​ടു​ത്തു​ന്ന ബ​ജ​റ്റാ​ണ് യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​തെ​ന്ന് എ​ല്‍​ഡി​എ​ഫ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് വി.​എ. ശ്രീ​ജി​ത്ത് പ​റ​ഞ്ഞു. കൊ​ച്ചി​യു​ടെ അ​ഭി​മാ​ന​മാ​യ സ​മൃ​ദ്ധി​യെ ത​ക​ര്‍​ക്കാ​നും കോ​ര്‍​പ​റേ​ഷ​ന്‍റെ സ്വ​ത്തു​വ​ക​ക​ള്‍ സ്വ​കാ​ര്യ ഏ​ജ​ന്‍​സി​ക​ള്‍​ക്കും ക​മ്പ​നി​ക​ള്‍​ക്കും വി​ട്ടു​കൊ​ടു​ക്കാ​നു​മു​ള്ള ഗൂ​ഢ​നീ​ക്ക​ങ്ങ​ൾ ബ​ജ​റ്റി​ല്‍ ഒ​ളി​ഞ്ഞി​രി​ക്കു​ന്നു.

ബ്ര​ഹ്മ​പു​ര​ത്ത് ശാ​സ്ത്രീ​യ​മാ​യി ക്യാ​പ്പിം​ഗ് ന​ട​ത്തി​യ സ്ഥ​ല​ത്ത് വീ​ണ്ടും ബ​യോ​മൈ​നിം​ഗ് ന​ട​ത്താ​നു​ള്ള നീ​ക്ക​വും സം​ശ​യാ​സ്പ​ദ​മാ​ണ്. പൊ​തു സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത മാ​തൃ​ക​യി​ലു​ള്ള പ​ദ്ധ​തി​ക​ളി​ല്‍ സു​താ​ര്യ​ത​യും വ്യ​ക്ത​ത​യും ആ​വ​ശ്യ​മാ​ണ്.


ബ​ജ​റ്റി​ല്‍ ഇ​ടം പി​ടി​ച്ചി​രി​ക്കു​ന്ന പ​ല​പ​ദ്ധ​തി​ക​ളും മു​ന്‍​ഭ​ര​ണ​സ​മി​തി കാ​ല​യ​ള​വി​ല്‍ ആ​രം​ഭി​ച്ച​തോ, പ്രാ​രം​ഭ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​തോ ആ​ണെ​ന്നും ശ്രീ​ജി​ത്ത് പ​റ​ഞ്ഞു.

Kerala

ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടു; പ​തി​നേ​ഴു​കാ​ര​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത

കൊ​ച്ചി: എ​ള​ങ്കു​ന്ന​പ്പു​ഴ ബീ​ച്ചി​ൽ പ​തി​നേ​ഴു​കാ​ര​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത. ഞാ​റ​യ്ക്ക​ൽ സ്വ​ദേ​ശി അ​ർ​ജു​ൻ കു​മാ​റി​ന്‍റെ മ​ര​ണ​ത്തി​ലാ​ണ് ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്.

കാ​ണാ​താ​കു​ന്ന​തി​ന് മു​മ്പ് അ​ർ​ജു​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് നാ​ഷ​ണ​ൽ സൈ​ബ​ർ ക്രൈം ​പോ​ർ​ട്ട​ലി​ൽ പ​രാ​തി ന​ൽ​കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഈ ​അ​ക്കൗ​ണ്ട് ഇ​പ്പോ​ൾ അ​ജ്ഞാ​ത​രാ​ണ് നി​യ​ന്ത്രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും ഇ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നു​മാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം.

അ​ർ​ജു​ൻ ക​ട​ലി​ൽ ചാ​ടു​ന്ന​തി​ന് മു​മ്പാ​യി ഫോ​ണി​ലൂ​ടെ ആ​ർ​ക്കോ വോ​യി​സ് മെ​സേ​ജ് അ​യ​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷം അ​ർ​ജു​ൻ പ​രി​ഭ്രാ​ന്ത​ൻ ആ​കു​ന്ന​തും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്നും ല​ഭി​ച്ച ഫോ​ൺ പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.

ഇ​തി​ൽ അ​ർ​ജു​ൻ കു​മാ​റി​ന്‍റെ കോ​ൺ​ടാ​ക്ടു​ക​ളും വാ​ട്സ്ആ​പ്പ് മെ​സേ​ജു​ക​ളു​മാ​ണ് പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രു​ന്ന​ത്. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്ക് ശേ​ഷ​മാ​കും ഫോ​ൺ ഫോ​റ​ൻ​സി​ക്കി​ന് കൈ​മാ​റു​ക.

Kerala

ഉ​റ​പ്പു പാ​ലി​ച്ച് മ​മ്മൂ​ട്ടി,കൃ​ത്രി​മ​ക്കാ​ലി​ല്‍ ന​ട​ന്ന് സ​ന്ധ്യ

കൊ​ച്ചി: സ്വ​പ്ന​മാ​ണോ യാ​ഥാ​ര്‍​ഥ്യ​മാ​ണോ എ​ന്നു സം​ശ​യി​ച്ച സ​ന്ധ്യ​യോ​ട് ന​ട​ന്‍ മ​മ്മൂ​ട്ടി​യു​ടെ സ്‌​നേ​ഹാ​ന്വേ​ഷ​ണം.. “ഇ​പ്പോ​ള്‍ എ​ങ്ങ​നെ​യു​ണ്ട്?” മ​ണ്ണി​ടി​ച്ചി​ലി​ന്‍റെ നീ​റു​ന്ന ഓ​ര്‍​മ​ക​ള്‍ അ​ല്പ​നേ​ര​ത്തേ​ക്കെ​ങ്കി​ലും മ​റ​ന്ന് കൃ​ത്രി​മ​ക്കാ​ലി​ല്‍ എ​ഴു​ന്നേ​റ്റു​നി​ന്ന് സ​ന്ധ്യ പ​റ​ഞ്ഞു: “ന​ട​ന്നു​തു​ട​ങ്ങി’’.

പി​ന്നെ അ​ദ്ദേ​ഹം സ​ന്ധ്യ​യു​ടെ കൈ​പി​ടി​ച്ച് ആ ​മ​ന​സി​ലെ നീ​റ്റ​ല്‍ തി​രി​ച്ച​റി​ഞ്ഞ് പ​റ​ഞ്ഞു- “ഇ​നി വീ​ടി​ന്‍റെ​യും സ്ഥ​ല​ത്തി​ന്‍റെ​യും കാ​ര്യ​മ​ല്ലേ... അ​തും ന​ട​ക്കും...​ഉ​റ​പ്പ്...’’- സ​ന്ധ്യ​യു​ടെ മു​ഖ​ത്ത് ആ​ശ്വാ​സ​ത്തി​ന്‍റെ തെ​ളി​ച്ചം.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ 25ന് ​അ​ടി​മാ​ലി കൂ​മ്പ​ന്‍​പാ​റ​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് കാ​ല്‍ ന​ഷ്‌​ട​പ്പെ​ട്ട സ​ന്ധ്യ​ക്ക് ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ ഏ​ര്‍​പ്പാ​ടാ​ക്കി​യ​തും കൃ​ത്രി​മ കാ​ല്‍ വ​യ്ക്കു​ന്ന​തി​നു വേ​ണ്ട സ​ഹാ​യം ചെ​യ്ത​തും ന​ട​ന്‍ മ​മ്മൂ​ട്ടി​യാ​യി​രു​ന്നു.

ചി​കി​ത്സ​യ്ക്കും കൃ​ത്രി​മ​ക്കാ​ലി​നു​മാ​യി 20 ല​ക്ഷം രൂ​പ​യോ​ളം വേ​ണ്ടി​വ​ന്നു. മ​മ്മൂ​ട്ടി​യു​ടെ ജീ​വ​കാ​രു​ണ്യ​പ്ര​സ്ഥാ​ന​മാ​യ കെ​യ​ര്‍ ആ​ന്‍​ഡ് ഷെ​യ​റും രാ​ജ​ഗി​രി ആ​ശു​പ​ത്രി​യും ചേ​ര്‍​ന്ന് പൂ​ര്‍​ണ​മാ​യും സൗ​ജ​ന്യ​മാ​യാ​ണു ചി​കി​ത്സ​യും കൃ​ത്രി​മ​ക്കാ​ലും ന​ൽ​കി​യ​ത്.

കൃ​ത്രി​മ​ക്കാ​ല്‍ വ​ച്ച​തി​നു​ശേ​ഷം ആ​ദ്യ​മാ​യി ഡോ​ക്ട​റെ കാ​ണാ​ന്‍ രാ​ജ​ഗി​രി​യി​ല്‍ എ​ത്തി​യ സ​ന്ധ്യ​ക്ക് മ​മ്മൂ​ട്ടി​യെ നേ​രി​ല്‍ ക​ണ്ടു ന​ന്ദി പ​റ​യ​ണ​മെ​ന്ന ആ​ഗ്ര​ഹം ആ​ശു​പ​ത്രി അ​ധി​കൃ​ത​രാ​ണു കെ​യ​ര്‍ ആ​ന്‍​ഡ് ഷെ​യ​ര്‍ ഭാ​ര​വാ​ഹി​ക​ളെ അ​റി​യി​ച്ച​ത്.

ഷൂ​ട്ടിം​ഗ് ആ​വ​ശ്യ​ത്തി​നു കൊ​ച്ചി​യി​ലാ​യി​രു​ന്ന മ​മ്മൂ​ട്ടി തി​ര​ക്കു​ക​ള്‍ മാ​റ്റി​വ​ച്ച് സ​ന്ധ്യ​യെ കാ​ണാ​നെ​ത്തി. സ​ന്ധ്യ​ക്ക് സ്ഥ​ല​വും വീ​ടും ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ സ്വീ​ക​രി​ക്കു​മെ​ന്നും ഉ​റ​പ്പു​ന​ൽ​കി. രാ​ജ​ഗി​രി ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​ജി​ജി കു​രു​ട്ടു​കു​ളം, ഹെ​ല്‍​ത്ത് കെ​യ​ര്‍ പ്ര​മോ​ഷ​ന്‍​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പോ​ള്‍, കെ​യ​ര്‍ ആ​ന്‍​ഡ് ഷെ​യ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് കു​ര്യ​ന്‍ മ​രോ​ട്ടി​പ്പു​ഴ, ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ജോ​ര്‍​ജ് സെ​ബാ​സ്റ്റ്യ​ന്‍, റോ​ബ​ര്‍​ട്ട് കു​ര്യാ​ക്കോ​സ്, സ​ന്ധ്യ​യു​ടെ സ​ഹോ​ദ​ര​ന്‍ സ​ന്ദീ​പ് എ​ന്നി​വ​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

മ​ണ്ണി​ടി​ച്ചി​ലി​ല്‍ സ​ന്ധ്യ​യു​ടെ ഭ​ര്‍​ത്താ​വ് ബി​ജു മ​രി​ച്ചി​രു​ന്നു. കാ​ന്‍​സ​ര്‍ രോ​ഗ​ത്തെ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ വ​ര്‍​ഷം മ​ക​നും മ​രി​ച്ച​തി​നാ​ല്‍ ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​നി​യാ​യ മ​ക​ള്‍ മാ​ത്ര​മാ​ണ് സ​ന്ധ്യ​ക്ക് ഇ​നി തു​ണ.

Business

അള്‍ട്രാ ലക്ഷ്വറി സൗകര്യങ്ങളുമായി കൊച്ചിയിൽ കെന്‍റ് ഇക്കോ സാങ്റ്റം

കൊച്ചി: കൊച്ചിയിലെ തിരക്കേറിയ നഗരമായ ഇടപ്പള്ളിയില്‍ സ്വപ്ന ഭവനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു സുവര്‍ണാവസരം. നഗരത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന ഈ ലൊക്കേഷനില്‍, ദേശീയപാതയ്ക്ക് അഭിമുഖമായി കെന്‍റ് കണ്‍സ്ട്രക്ഷന്‍റെ ആഡംബര പ്രോജക്ട് കെന്‍റ് ഇക്കോ സാങ്റ്റം അപ്പാര്‍ട്ട്മെന്‍റ് പ്രോജക്ട് 4 BHK മോക്കപ്പ് ഫ്ലാറ്റ് ലോഞ്ച് ചെയ്തു.

ലക്ഷ്വറിയും സ്പേസും ഫംഗ്ഷണാലിറ്റിയും ഒന്നിച്ചു ചേര്‍ന്ന ഒരു സ്വപ്ന ഭവനം സ്വന്തമാക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഇതു നേരിട്ടറിയാം. ഏകദേശം ഒരു ഏക്കര്‍ അഞ്ചു സെന്‍റ് ഭൂമിയിലാണ് ഈ വിസ്മയ പാർപ്പിടം ഒരുക്കിയിരിക്കുന്നത്.

കൊച്ചിയിലെ പ്രധാന ലാന്‍ഡ്മാര്‍ക്കായ ലുലു മാളിനു സമീപം സ്ഥിതിചെയ്യുന്ന ഈ പ്രോജക്ട്, നഗര ജീവിതത്തിന്‍റെ എല്ലാ സൗകര്യങ്ങളോടും ചേര്‍ന്നതാണ്. സ്‌കൂളുകള്‍, ഹോസ്പിറ്റലുകള്‍, ഷോപ്പിംഗ് മാളുകള്‍, ഐടി പാര്‍ക്കുകള്‍, എയര്‍പോര്‍ട്ട് തുടങ്ങി എല്ലായിടത്തും എളുപ്പത്തില്‍ എത്തിച്ചേരാനും സാധിക്കും.

ഐഡിയൽ ചോയ്സ്

കൊച്ചിയില്‍ ഫ്ലാറ്റുകള്‍ അന്വേഷിക്കുന്നവര്‍ക്കിടയില്‍ ഇടപ്പള്ളി എപ്പോഴും ടോപ്പ് ചോയ്സ് ആണ്. കെന്‍റ് ഇക്കോ സാങ്റ്റം 3 BHK, 4 BHK അപ്പാര്‍ട്ട്മെന്‍റ് വിഭാഗങ്ങളിലായി ആകെ 68 പ്രീമിയം അപ്പാര്‍ട്ട്മെന്‍റുകളാണ് ഒരുക്കിയിരിക്കുന്നത്.

കുറഞ്ഞ യൂണിറ്റുകള്‍ എന്നതു കൂടുതല്‍ പ്രൈവസിയും ശാന്തമായ ലിവിംഗ് അനുഭവവുമാണ് നല്‍കുന്നത്. വിസ്തൃതമായ ലിവിംഗ്-ഡൈനിംഗ് ഏരിയ, വലിയ ബെഡ്റൂമുകള്‍, മികച്ച വെന്‍റിലേഷന്‍, പ്രകൃതിദത്ത വെളിച്ചം തുടങ്ങി എല്ലാം ചേര്‍ന്നതാണ് ഓരോ ഫ്ലാറ്റും. കുടുംബത്തോടൊപ്പം സുഖകരമായ ഒരു ജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഒരു ഐഡിയല്‍ ചോയ്സ് തന്നെയാണ്.

 

Kerala

കൊ​ച്ചി​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

കൊ​ച്ചി: എ​റ​ണാ​കു​ളം പ​ന​ങ്ങാ​ട് നി​ന്ന് എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. പ​ന​ങ്ങാ​ട് ഉ​ദ​യ​ത്തും​വാ​തി​ൽ മ​രോ​ട്ടി​ക്ക​ൽ വീ​ട്ടി​ൽ സ​ജി​ത് വേ​ണു(36) ആ​ണ് പി​ടി​യി​ലാ​യ​ത്. പ​ന​ങ്ങാ​ട് എം​എ​ൽ​എ റോ​ഡി​ലു​ള്ള പ്ര​തി​യു​ടെ വീ​ട്ടി​ൽ​നി​ന്നാ​ണ് എം​ഡി​എം​എ പി​ടി​കൂ​ടി​യ​ത്.

പ്ര​തി​യി​ൽ നി​ന്ന് 176ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. ഇ​തു​കൂ​ടാ​തെ രാ​സ​ല​ഹ​രി വി​ത​ര​ണ​ത്തി​ലൂ​ടെ ല​ഭി​ച്ച 1.02 ല​ക്ഷം രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. ഡാ​ൻ​സാ​ഫ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ​ജി​ത് വേ​ണു പി​ടി​യി​ലാ​യ​ത്. 

യു​വാ​ക്ക​ൾ​ക്ക് രാ​സ​ല​ഹ​രി വി​ത​ര​ണം ചെ​യ്യു​ന്ന മു​ഖ്യ​ക​ണ്ണി​യാ​ണ് പ്ര​തി​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ടാ​ക്സി ഡ്രൈ​വ​റാ​യ സ​ജി​ത് ഇ​തി​ന്‍റെ മ​റ​വി​ലാ​ണ് രാ​സ​ല​ഹ​രി വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Business

ആഗോള സുഗന്ധവ്യഞ്ജന സമ്മേളനം കൊച്ചിയിൽ 23 മുതൽ

കൊ​​​ച്ചി: ഓ​​​ൾ ഇ​​​ന്ത്യ സ്‌​​​പൈ​​​സ​​​സ് എ​​​ക്സ്പോ​​​ർ​​​ട്ടേ​​​ഴ്‌​​​സ് ഫോ​​​റം (എ​​​ഐ​​​എ​​​സ്ഇ​​​എ​​​ഫ്) സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഒ​​​മ്പ​​​താ​​​മ​​​ത് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സു​​​ഗ​​​ന്ധ​​​വ്യ​​​ഞ്ജ​​​ന സ​​​മ്മേ​​​ള​​​നം (ഐ​​​എ​​​സ്‌​​​സി 2026) 23 മു​​​ത​​​ൽ 26 വ​​​രെ കൊ​​​ച്ചി ലേ ​​​മെ​​​റി​​​ഡി​​​യ​​​ൻ ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കും.

വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് മു​​​ൻ ജി-20 ​​​പ്ര​​​തി​​​നി​​​ധി​​​യും നീ​​​തി ആ​​​യോ​​​ഗ് മു​​​ൻ മേ​​​ധാ​​​വി​​​യു​​​മാ​​​യ അ​​​മി​​​താ​​​ഭ് കാ​​​ന്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കാ​​​ർ​​​ഷി​​​ക വ്യ​​​വ​​​സാ​​​യ​​​ത്തി​​​ലെ ന​​​വീ​​​ക​​​ര​​​ണം, ഉ​​​ൾ​​​ക്കൊ​​​ള്ള​​​ൽ, ആ​​​ഗോ​​​ള​​​നേ​​​തൃ​​​ത്വം എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ അ​​​ദ്ദേ​​​ഹം മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

പ്ര​​​കൃ​​​തി​​​ദ​​​ത്ത ഭ​​​ക്ഷ​​​ണ​​​നി​​​റ​​​ങ്ങ​​​ളു​​​ടെ ആ​​​ഗോ​​​ള ഉ​​​ത്പാ​​​ദ​​​ക​​​രാ​​​യ ഒ​​​റ്റെ​​​റ​​​യു​​​ടെ മേ​​​ധാ​​​വി മാ​​​ർ​​​ട്ടി​​​ൻ സോ​​​ൺ​​​ടാ​​​ഗ് മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും. സ്പൈ​​​സ​​​സ് ബോ​​​ർ​​​ഡ് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ സം​​​ഗീ​​​ത വി​​​ശ്വ​​​നാ​​​ഥ​​​ൻ, സെ​​​ക്ര​​​ട്ട​​​റി പി. ​​​ഹേ​​​മ​​​ല​​​ത എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. എ​​​ഐ​​​എ​​​സ്ഇ​​​എ​​​ഫ് യൂ​​​റോ​​​പ്യ​​​ൻ സ്‌​​​പൈ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​മാ​​​യി ധാ​​​ര​​​ണാ​​​പ​​​ത്രം ച​​​ട​​​ങ്ങി​​​ൽ ഒ​​​പ്പി​​​ടും.

ര​​​ണ്ടാം ദി​​​വ​​​സം ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ഗോ​​​ള വ്യാ​​​പാ​​​ര നി​​​ല​​​പാ​​​ടു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ശ​​​ശി ത​​​രൂ​​​ർ എം​​​പി പ്ര​​​സം​​​ഗി​​​ക്കും. പ്രാ​​​ചീ​​​ന സു​​​ഗ​​​ന്ധ​​​വ്യ​​​ഞ്ജ​​​ന വ്യാ​​​പാ​​​ര പാ​​​ത​​​ക​​​ളെ ആ​​​ധു​​​നി​​​ക ആ​​​ഗോ​​​ള സ്പൈ​​​സ​​​സ് ഇ​​​ട​​​നാ​​​ഴി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി ച​​​രി​​​ത്ര​​​കാ​​​ര​​​ൻ മ​​​നു എ​​​സ്. പി​​​ള്ള ച​​​ർ​​​ച്ച ന​​​യി​​​ക്കും.

അ​​​മേ​​​രി​​​ക്ക​​​ൻ സ്‌​​​പൈ​​​സ് ട്രേ​​​ഡ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ, വി​​​യ​​​റ്റ്നാം പെ​​​പ്പ​​​ർ ആ​​​ൻ​​​ഡ് സ്‌​​​പൈ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ, വേ​​​ൾ​​​ഡ് സ്‌​​​പൈ​​​സ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ എ​​​ന്നി​​​വ​​​യു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ നി​​​യ​​​ന്ത്ര​​​ണ മാ​​​ന​​​ദ​​​ണ്ഡ ഏ​​​കീ​​​ക​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച ച​​​ർ​​​ച്ച​​​ക​​​ൾ ന​​​യി​​​ക്കും.

കാ​​​ലാ​​​വ​​​സ്ഥാ അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​ത​​​ക​​​ൾ, കൃ​​​ത്രി​​​മ ബു​​​ദ്ധി അ​​​ധി​​​ഷ്ഠി​​​ത ഗു​​​ണ​​​നി​​​ല​​​വാ​​​ര നി​​​രീ​​​ക്ഷ​​​ണം, ഉ​​​റ​​​വി​​​ടം, സു​​​സ്ഥി​​​ര​​​ത, എ​​​ന്നി​​​വ​​​യും ച​​​ർ​​​ച്ച​​​യാ​​​കും. മ​​​ഞ്ഞ​​​ൾ, ഇ​​​ഞ്ചി, ജീ​​​ര​​​കം, മു​​​ള​​​ക്, കു​​​രു​​​മു​​​ള​​​ക് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​ധാ​​​ന വി​​​ള​​​ക​​​ളു​​​ടെ ഉ​​​ത്പാ​​​ദ​​​ന-​​​വി​​​പ​​​ണി അ​​​വ​​​ലോ​​​ക​​​ന​​​വും അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.

സ​​​മാ​​​പ​​​ന​​​ദി​​​ന​​​ത്തി​​​ൽ ക​​​ർ​​​ണാ​​​ട​​​ക കാ​​​ർ​​​ഷി​​​ക വി​​​ല​​​നി​​​ർ​​​ണ​​​യ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ശോ​​​ക് ദ​​​ൽ​​​വാ​​​യ് വി​​​ത​​​ര​​​ണ ശൃം​​​ഖ​​​ല​​​യു​​​ടെ ദീ​​​ർ​​​ഘ​​​കാ​​​ല​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള ശ​​​ക്തീ​​​ക​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

ഏ​​​ഷ്യ, യൂ​​​റോ​​​പ്പ്, വ​​​ട​​​ക്കേ അ​​​മേ​​​രി​​​ക്ക എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ക​​​യ​​​റ്റു​​​മ​​​തി​​​ക്കാ​​​ർ, സം​​​സ്‌​​​ക​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​പ​​​ണി​​​യി​​​ലെ പ്ര​​​മു​​​ഖ​​​ർ, നി​​​യ​​​ന്ത്ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ലെ ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​തി​​​നി​​​ധി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ അ​​​ര​​​ക്ഷി​​​താ​​​വ​​​സ്ഥ: എ​​​ഐ​​​എ​​​സ്ഇ​​​എ​​​ഫ്

 കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ കാ​​​ർ​​​ഷി​​​ക ക​​​യ​​​റ്റു​​​മ​​​തി മേ​​​ഖ​​​ല സു​​​ര​​​ക്ഷി​​​ത​​​മാ​​​യ സ്ഥി​​​തി​​​യി​​​ല​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​താ​​​ണ് പൊ​​​ടു​​​ന്ന​​​നെ​​​യു​​​ള്ള തീ​​​രു​​​വ മാ​​​റ്റ​​​ങ്ങ​​​ളെ​​​ന്ന് എ​​​ഐ​​​എ​​​സ്ഇ​​​എ​​​ഫ് ചെ​​​യ​​​ർ​​​മാ​​​ൻ ഇ​​​മ്മാ​​​നു​​​വ​​​ൽ ന​​​മ്പു​​​ശേ​​​രി​​​ൽ.

വ്യ​​​ത്യ​​​സ്ത​​​മാ​​​യ പു​​​തി​​​യ വി​​​പ​​​ണി​​​ക​​​ൾ, മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ, ക​​​ർ​​​ശ​​​ന​​​മാ​​​യ ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കും നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ​​​ക്കും സു​​​സ​​​ജ്ജ​​​മാ​​​കു​​​ക എ​​​ന്നി​​​വ ഇ​​​നി ക​​​യ​​​റ്റു​​​മ​​​തി വ​​​ള​​​ർ​​​ച്ച​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന ഘ​​​ട​​​ക​​​ങ്ങ​​​ളാ​​​യി കാ​​​ണ​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ആ​​​സി​​​യാ​​​ൻ, പ​​​ശ്ചി​​​മേ​​​ഷ്യ, ആ​​​ഫ്രി​​​ക്ക, യൂ​​​റോ​​​പ്പ് തു​​​ട​​​ങ്ങി​​​യ വി​​​പ​​​ണി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തി ഒ​​​രേ വി​​​പ​​​ണി​​​യി​​​ലു​​​ള്ള ആ​​​ശ്രി​​​താ​​​വ​​​സ്ഥ കു​​​റ​​​യ്ക്കാ​​​നു​​​ള്ള ശ്ര​​​മം തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്ന് ഐ​​​എ​​​സ്‌​​​സി 2026 ചെ​​​യ​​​ർ​​​മാ​​​ൻ നി​​​ഷേ​​​ഷ് ഷാ ​​​പ​​​റ​​​ഞ്ഞു.

Kerala

മാതാവിന്‍റെ രൂപക്കൂട് കല്ലെറിഞ്ഞ് തകര്‍ത്തു; അന്വേഷണം തുടങ്ങി

കൊച്ചി: കളമശേരി സെന്‍റ് പോള്‍സ് കോളജിന് എതിവര്‍വശത്തുള്ള മാതാവിന്‍റെ രൂപക്കൂടിന്‍റെ ഗ്ലാസ് അജ്ഞാതര്‍ തകര്‍ത്തു. രാവിലെ കുര്‍ബാനയ്ക്ക് എത്തിയവരാണ് രൂപക്കൂടിന്‍റെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.

പള്ളി അധികൃതരുടെ പരാതിയില്‍ കളമശേരി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കളമശേരി എച്ച്എംടി മെഡിക്കല്‍ കോളജ് റോഡിലുള്ള ക്രിസ്ത്യന്‍ പള്ളിയുടെ മുന്‍വശത്താണ് മാതാവിന്‍റെ രൂപക്കൂടുള്ളത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസിന്‍റെ അന്വേഷണം നടക്കുന്നത്.

മദ്യപിച്ചെത്തിയ സാമൂഹ്യവിരുദ്ധര്‍ രൂപക്കൂട് തകര്‍ക്കാന്‍ ശ്രമിച്ചതാകുമെന്നാണ് പ്രഥമിക നിഗമനം.

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തി പി​ടി​യി​ൽ

കൊ​ച്ചി: എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​നു​ള്ളി​ൽ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ. ആ​ല​പ്പു​ഴ മാ​ന്നാ​ർ സ്വ​ദേ​ശി സാ​ബു ആ​ണ് പി​ടി​യി​ലാ​യ​ത്. പാ​ലാ​രി​വ​ട്ടം പോ​ലീ​സ് ആ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ചെ​റു​തോ​ണി-​എ​റ​ണാ​കു​ളം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​നു​ള്ളി​ലാ​ണ് അ​തി​ക്ര​മം ന​ട​ന്ന​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ഓ​ടെ​യാ​ണ് സം​ഭ​വം. ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ യു​വ​തി​ക്ക് നേ​രെ​യാ​ണ് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ന്ന​ത്.

പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി എ​റ​ണാ​കു​ള​ത്തെ​ത്തി​യ യു​വ​തി​യാ​ണ് അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്. അ​തി​ക്ര​മം ന​ട​ന്ന​യു​ട​നെ യു​വ​തി ക​ണ്ട​ക്ട​റെ വി​വ​രം ധ​രി​പ്പി​ച്ചു. കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ വി​വ​രം അ​റി​യി​ച്ച​ത് അ​നു​സ​രി​ച്ച് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Kerala

എൻഡിഎ സംസ്ഥാന നേതൃത്വ ക്യാമ്പ് കൊച്ചിയിൽ

കൊച്ചി: എൻഡിഎ സംസ്ഥാന നേതൃത്വ ക്യാമ്പ് കളമശ്ശേരി ചാക്കോളാസ് കൺവെൻഷൻ സെൻററിൽ തുടങ്ങി. എൻഡിഎ സംസ്ഥാന ചെയർമാൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു.

രാത്രി എട്ടുവരെ തുടരുന്ന നേതൃത്വ ക്യാമ്പിൽ എൻഡിഎ ഘടകകക്ഷികളായ ബിജെപി , ബിഡിജെഎസ്, ട്വന്‍റി20, ജെഎസ്എസ്, നാഷണൽ കേരള കോൺഗ്രസ്, സോഷ്യലിസ്റ്റ് ജനതാദൾ, ശിവസേന, എൽജെപി, കാമരാജ് കോൺഗ്രസ്, എൻപിപി അടക്കമുള്ള പാർട്ടികളുടെ നേതൃത്വങ്ങൾ സംസ്ഥാന നേതൃത്വ ക്യാമ്പിൽ പങ്കെടുക്കും. 140 നിയോജകമണ്ഡലങ്ങളിൽ നിന്നായി ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.

 

Kerala

എ​ള​മ​ക്ക​ര​യി​ലെ ആ​റ് വ​യ​സു​കാ​രി​യു​ടെ മ​ര​ണം; അ​മ്മ​യു​ടെ മൊ​ഴി വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തും

കൊ​ച്ചി: എ​റ​ണാ​കു​ളം എ​ള​മ​ക്ക​ര​യി​ൽ ആ​റ് വ​യ​സു​കാ​രി​യെ വി​ഷം ഉ​ള്ളി​ൽ ചെ​ന്ന് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ അ​മ്മ​യു​ടെ മൊ​ഴി വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്താ​ൻ പോ​ലീ​സ്. ജ​നു​വ​രി 16ന് ​ആ​ണ് കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കൊ​ച്ചി എ​ള​മ​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​യു​ടെ പി​താ​വി​നെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലും ക​ണ്ടെ​ത്തി​യി​രു​ന്നു. മ​ക​ള്‍​ക്ക് വി​ഷം കൊ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം പി​താ​വ് ജീ​വ​നൊ​ടു​ക്കി​യെ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ്.

പ്രാ​ഥ​മി​ക പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ർ​ട്ടി​ൽ മ​ര​ണ കാ​ര​ണം വി​ഷം ഉ​ള്ളി​ലെ​ത്തി​യ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. അ​തേ​സ​മ​യം ഇ​ന്‍​ക്വ​സ്റ്റി​നി​ടെ ത​ന്നെ കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക​മാ​യ പാ​ടു​ക​ള്‍ ക​ണ്ട പോ​ലീ​സ് ഇ​ത് ഫോ​റ​ന്‍​സി​ക് സ​ര്‍​ജ​നെ അ​റി​യി​ച്ചി​രു​ന്നു.

Business

ലു​ലു പുഷ്പമേളയ്ക്ക് തു​ട​ക്കം

കൊ​​​​ച്ചി: ലു​​​​ലു മാ​​​​ളി​​​​ല്‍ ലു​​​​ലു പു​​​ഷ്പ​​​മേ​​​ള​​​യ്ക്ക് തു​​​​ട​​​​ക്ക​​​​മാ​​​​യി. പ്ര​​​​കൃ​​​​തി​​​​സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ന്‍റെ അ​​​​വ​​​​ബോ​​​​ധ​​​​ത്തി​​​​നൊ​​​​പ്പം അ​​​​ല​​​​ങ്കാ​​​​ര ചെ​​​​ടി​​​​ക​​​​ളു​​​​ടെ ക​​​​മ​​​​നീ​​​​യ ശേ​​​​ഖ​​​​ര​​​​വു​​​​മാ​​​​യി​​​​ട്ടാ​​​​ണ് പു​​​ഷ്പ​​​മേ​​​ള ആ​​​​രം​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ബോ​​​​ഗെ​​​​ന്‍​വി​​​​ല്ല, വ്യ​​​​ത്യ​​​​സ്ത ത​​​​രം ഓ​​​​ര്‍​ക്കി​​​​ഡു​​​​ക​​​​ള്‍, കു​​​​റ​​​​ഞ്ഞ പ്രാ​​​​യ​​​​ത്തി​​​​ൽ​​​ത്ത​​​​ന്നെ കാ​​​​യ്ഫ​​​​ലം ന​​​​ല്‍​കു​​​​ന്ന ഫ​​​​ല സ​​​​സ്യ​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യ്ക്കു​​​പു​​​​റ​​​​മെ വി​​​​ദേ​​​​ശ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു​​​​ള്ള പു​​​​ഷ്പ​​​സ​​​​സ്യ​​​​ങ്ങ​​​​ളും, ഇ​​​​ന്‍​ഡോ​​​​ര്‍, ഔ​​​​ട്ട്‌​​​​ഡോ​​​​ര്‍ സ​​​​സ്യ​​​​ങ്ങ​​​​ളും പ്ര​​​​ദ​​​​ര്‍​ശ​​​​ന​​​​ത്തി​​​​നു​​​​ണ്ട്.മേ​​​ള​​​യു​​​ടെ ഭാ​​​​ഗ​​​​മാ​​​​യി പു​​​​ഷ്പ​​​​ങ്ങ​​​​ളാ​​​​ല്‍ മാ​​​​ള്‍ അ​​​​ല​​​​ങ്ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

കു​​​​ട്ടി​​​​ക​​​​ള്‍​ക്കു​​​​ള്ള ലി​​​​റ്റി​​​​ല്‍ പ്രി​​​​ന്‍​സ് ആ​​​​ന്‍​ഡ് പ്രി​​​​ന്‍​സ​​​​സ് മ​​​​ത്സ​​​​ര​​​​വും ലു​​​​ലു ഫ​​​​ണ്‍​ട്യൂ​​​​റ ഒ​​​​രു​​​​ക്കു​​​​ന്ന ലി​​​​റ്റി​​​​ല്‍ ഷെ​​​​ഫ് മ​​​​ത്സ​​​​ര​​​​ത്തി​​​​ന്‍റെ ഗ്രാ​​​​ന്‍​ഡ് ഫി​​​​നാ​​​​ലെ​​​​യും അ​​​​ര​​​​ങ്ങേ​​​​റും. ഫെ​​​​സ്റ്റ് 18ന് ​​​​സ​​​​മാ​​​​പി​​​​ക്കും.

Kerala

ജ്വ​ല്ല​റി​ക്ക് മു​ക​ളി​ല്‍ നി​ന്നും ചാ​ടി യു​വാ​വ് ജീവനൊടുക്കി; ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് യു​വാ​വ് ജ്വ​ല്ല​റി​ക്ക് മു​ക​ളി​ല്‍ നി​ന്നും ചാ​ടി ജീവനൊടുക്കി. എം​ജി റോ​ഡി​ലു​ള്ള ആ​ല​പ്പാ​ട്ട് ജ്വ​ല്ല​റി​യു​ടെ മു​ക​ളി​ല്‍ നി​ന്നാ​ണ് 40 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന യു​വാ​വ് താ​ഴേ​ക്ക് ചാ​ടി ജീവനൊടുക്കിയത്.

മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഉ​ച്ച​യ്ക്ക് ഒ​ന്നേ മു​ക്കാ​ലോ​ടെ ആ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. എ​റ​ണാ​കു​ളം ജോ​സ് ജം​ഗ​ഷ​ന് വ​ട​ക്കു​വ​ശ​ത്തു​ള്ള ആ​ല​പ്പാ​ട്ട് ജ്വ​ല്ല​റി​യി​ലേ​ക്ക് വ​ന്ന യു​വാ​വ് സൈ​ഡി​ലൂ​ടെ​യു​ള്ള സ്‌​റ്റെ​പ്പി​ലൂ​ടെ മു​ക​ളി​ലേ​ക്ക് ക​യ​റി താ​ഴേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു.

മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മാ​ന​സി​കാ​സ്വ​സ്ഥ​ത​യു​ള്ള​യാ​ളാ​ണ് ഇ​യാ​ള്‍ എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

Kerala

പള്ളിയിൽ പോയ സമയത്ത് പിൻവാതിൽ തകർത്തു വീട്ടിൽ കവർച്ച

കൂത്താട്ടുകുളം: എറണാകുളം ഇടയാറില്‍ വീടു കുത്തി തുറന്ന് മോഷണം. ഇടയാര്‍ ചെള്ളക്കാപ്പടിക്കു സമീപം കുറ്റിയാംകണ്ടത്തില്‍ ദീപക്കിന്‍റെ വീട്ടിലാണ് ഇന്നലെ വൈകുന്നേരം മോഷണം നടന്നത്. ദീപക്കും കുടുംബവും സ്ഥലത്ത് ഇല്ലാത്ത സമയത്താണ് മോഷ്ടാക്കള്‍ എത്തിയത്. മുറികള്‍ കുത്തിതുറന്ന മോഷ്ടാക്കള്‍ അലമാരികളിലെ പണം കവര്‍ന്നു.

ദീപക്കിന്‍റെ മാതാപിതാക്കള്‍ തൊട്ടടുത്തുള്ള ഇടയാര്‍ പള്ളിയില്‍ പെരുന്നാളില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. പള്ളിയില്‍നിന്നു തിരിച്ചെത്തിയപ്പോള്‍ വീടിന്‍റെ മുന്‍വശത്തെ വാതില്‍ അകത്തുനിന്നു കുറ്റിയിട്ട നിലയിലായിരുന്നു.

ഇതോടെ വീടിന്‍റെ പിന്‍വശത്തു ചെന്നപ്പോഴാണ്, പിറകുവശത്തെ വാതില്‍ കുത്തിത്തുറന്നതായി കണ്ടത്. ഉടന്‍ കൂത്താട്ടുകുളം പോലീസിനെയും അയല്‍വാസികളെയും വിവരമറിയിച്ചു. വൈകുന്നേരം ഏഴിനും ഒമ്പതിനും ഇടയ്ക്കാണ് മോഷണം നടന്നത്.

ഇരുമ്പ് ഗ്രില്‍ കമ്പിപ്പാര ഉപയോഗിച്ചു തകര്‍ത്തു ശേഷം അടുക്കളയുടെ വാതിലിന്‍റെ കുറ്റി തകര്‍ത്താണ് മോഷ്ടാവ് വീടിനുള്ളില്‍ പ്രവേശിച്ചത്. താഴത്തെ നിലയിലെ രണ്ടു കിടപ്പുമുറികളിലെ അലമാരകള്‍ തകര്‍ത്തു വസ്ത്രങ്ങള്‍ ഉള്‍പ്പെടെ വലിച്ചുവാരിയിട്ട നിലയിലാണ്.

കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. സ്വര്‍ണം വീട്ടില്‍ സൂക്ഷിച്ചിരുന്നില്ലെന്നും 7,000 രൂപയാണ് മോഷ്ടാവ് കവര്‍ന്നതെന്നുമാണ് ദീപക് പറയുന്നത്. രണ്ടാം നിലയിലെ കിടപ്പുമുറിയിലും മോഷ്ടാവ് പരിശോധന നടത്തിയിട്ടുണ്ട്.

അടുക്കളയില്‍ സൂക്ഷിച്ചിരുന്ന വാക്കത്തിയും കറിക്കത്തിയും കമ്പിപ്പാരയും മുറികളിലുണ്ട്. ഒന്നിലധികം മോഷ്ടാക്കള്‍ വീട്ടില്‍ കയറിയിട്ടുണ്ടാകും എന്നാണ് നിഗമനം. ഇന്നലെ രാത്രിയിലും ഇന്നു രാവിലെയും കൂത്താട്ടുകുളം പോലീസ് എത്തി പരിശോധനകള്‍ നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Kerala

മകളെ കൊന്നു പിതാവ് ജീവനൊടുക്കിയ സംഭവം: പെൺകുട്ടിയുടെ സ്വകാര്യഭാഗത്തു ഗുരുതര മുറിവുകൾ

കൊച്ചി: എറണാകുളം എളമക്കരയിൽ മകളെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കിയ സംഭവത്തിൽ, പെൺകുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

ഒരു വർഷത്തോളം പെൺകുട്ടി പീഡനത്തിന് ഇരയായി. മരിക്കുന്നതിനു മണിക്കൂറുകൾക്ക് മുമ്പു പോലും പീഡനത്തിന് ഇരയായെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്.

കഴിഞ്ഞ മാസം 16ന് ആണ് അച്ഛനെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് കുട്ടിയെയും അച്ഛനെയും മരിച്ചനിലയിൽ കണ്ടെത്തിയത്. വിഷം നൽകി കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങി മരിച്ചെന്നാണ് കേസ്.

പെൺകുട്ടിയുടെ രഹസ്യ ഭാഗങ്ങളിലെല്ലാം ഗുരുതരമായ മുറിവുകൾ കണ്ടെത്തിയിരുന്നു. പിതാവ് ലഹരിക്ക് അടിമയായിരുന്നെന്നും സൂചനകളുണ്ട്. പോണേക്കരയിലെ വാടക വീട്ടിലായിരുന്നു ഇവരുടെ താമസം. മകൾ പീഡിക്കപ്പെട്ടതിനെക്കുറിച്ച് അറിയില്ലെന്നാണ് അമ്മയുടെ മൊഴി.

Kerala

പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഫോ​ളോ ചെ​യ്ത അ​ക്കൗ​ണ്ടി​ന്‍റെ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്

കൊ​ച്ചി: ചോ​റ്റാ​നി​ക്ക​ര​യി​ൽ 16 വ​യ​സു​കാ​രി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യേ​റു​ന്നു. പെ​ൺ​കു​ട്ടി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഫോ​ളോ ചെ​യ്യു​ന്ന​തെ​ന്ന് ക​രു​തു​ന്ന ബ്ലാ​ക്ക് വെ​നം എ​ന്ന അ​ക്കൗ​ണ്ടി​ന്‍റെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. കൊ​റി​യ​ൻ ചി​ത്ര​ങ്ങ​ള​ട​ക്കം ഈ ​അ​ക്കൗ​ണ്ടി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

സ്കൂ​ളി​ല്‍ ഒ​രു വി​ദ്യാ​ര്‍​ഥി ഫോ​ണ്‍ കൊ​ണ്ടു​വ​രു​മെ​ന്നും മ​റ്റ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഒ​രേ ഫോ​ണി​ല്‍ ഒ​ന്നി​ലേ​റെ അ​ക്കൗ​ണ്ടു​ക​ള്‍ തു​റ​ന്ന​തി​ന് തെ​ളി​വു​ണ്ടെ​ന്നും പ​ല​തും ദു​രൂ​ഹ​മാ​ണെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

ഫൊ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യി​ൽ ഒ​രു ഫോ​ണി​ല്‍ നി​ന്നും തു​റ​ന്ന​ത് എ​ട്ട് ഇ​ന്‍‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടു​ക​ളാ​ണ്. ഇ​തി​ന്‍റെ ലോ​ഗ് ഇ​ന്‍ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ സൈ​ബ​ർ പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.

ജ​നു​വ​രി 27ന് ​രാ​വി​ലെ സ്‌​കൂ​ളി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ല്‍​നി​ന്നി​റ​ങ്ങി​യ ആ​ദി​ത്യ​യെ ഒ​മ്പ​തോ​ടെ വീ​ടി​ന​ടു​ത്തു​ള്ള പാ​റ​മ​ട​യി​ല്‍ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

മാ​മ​ല ക​ക്കാ​ട് കി​ണ​റ്റി​ങ്ക​ല്‍​പ​റ​മ്പി​ല്‍ മ​ഹേ​ഷി​ന്‍റെ ഏ​ക​മ​ക​ളാ​യി​രു​ന്നു ആ​ദി​ത്യ. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട കൊ​റി​യ​ന്‍ ബാ​ന്‍​ഡ് അം​ഗം മ​രി​ച്ച​തി​ലു​ള്ള മ​നോ​വി​ഷ​മ​മാ​ണ് പെ​ണ്‍​കു​ട്ടി​യെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക നി​ഗ​മ​നം.

Kerala

കൊച്ചിയില്‍ കീശ കീറും; ചെലവേറുന്ന വാലന്‍റൈന്‍സ് ഡേ

കൊച്ചി: കൊച്ചി ചുവപ്പിലേക്ക് ചുവടുവയ്ക്കുകയാണ്. പിങ്ക് ട്രംപറ്റ് പൂക്കള്‍ കൊഴിഞ്ഞു തുടങ്ങി, കൊച്ചി വാലന്‍റൈന്‍സ് ദിനാഘോഷത്തിനായി ഒരുങ്ങി കഴിഞ്ഞു. പ്രണയദിനത്തില്‍ ജെന്‍സികള്‍ കണ്ണും കണ്ണും നോക്കിയിരിക്കാനില്ല എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനാല്‍ തന്നെ രാവിലെ തുടങ്ങുന്ന മാരത്തോണ്‍ ഓട്ടങ്ങളും സംഗീതസാന്ദ്രമാകാന്‍ ഒരുങ്ങുന്ന സന്ധ്യയും ഡിജെ നൈറ്റുമാണ് കൊച്ചിയുടെ ആഘോഷങ്ങളുടെ ബക്കറ്റ് ലിസ്റ്റില്‍.

എങ്കിലും കൊച്ചിയിലെ വാലന്‍റൈന്‍സ് ആഘോഷം ചെലവേറും. ഹാര്‍ട്ട് ഷെയ്പ്പുള്ള ഡയറി മില്‍ക്ക് സില്‍ക്കിന്‍റെ മധുരം 375 രൂപ കൊടുത്തു തന്നെ വാങ്ങുന്ന നാട്ടില്‍, മാരത്തോണിലും പാര്‍ട്ടികളിലും കോണ്‍സേര്‍ട്ടുകളിലും പങ്കെടുക്കാനും വലിയ ചെലവ് തന്നെ വേണ്ടി വരും. ഹാര്‍ട്ട് ഷെയ്പ്പില്‍ കേക്കുകളടക്കം സജ്ജമാക്കി ബേക്കറികള്‍ ഒരുങ്ങിയിട്ടുണ്ട്.

എന്നാല്‍, ഫെബ്രുവരി 13 പെണ്‍ സൗഹൃദങ്ങള്‍ ആഘോഷിക്കാനായി മാറ്റി വച്ചിട്ടുള്ള ദിനമാണ്. ഗ്യാലന്‍റൈന്‍ ഡേയും കൊച്ചിയില്‍ ആഘോഷിക്കുന്നുണ്ട്. പാര്‍ക്ക് ആന്‍ഡ് റിക്രിയേഷന്‍ എന്ന ടിവി ഷോയിലൂടെയാണ് ഗ്യാലന്‍റൈന്‍ ഡേ എന്ന ആശയം ജനപ്രിയമാകുന്നത്. സ്‌നേഹം എന്നത് സുഹൃത്ബന്ധം കൂടിയാണെന്ന് ഈ ദിനം ഓര്‍മിപ്പിക്കുന്നു. കൊച്ചിയില്‍ പെണ്‍ സൗഹൃദങ്ങള്‍ ആഘോഷിക്കാനായി ബ്രിഡ്‌ജെട്ടന്‍ തീം പാര്‍ട്ടികള്‍ നടക്കാറുണ്ട്. ഗേള്‍സ് ഫോര്‍ ഗേള്‍സ് എന്ന കൂട്ടായ്മയുടെ ഭാഗമായാണ് ഈ പരിപാടി നടത്തുന്നത്. കാക്കനാട് നടക്കുന്ന ഈ പാര്‍ട്ടിയില്‍ പങ്കെടുക്കാനും എന്‍ട്രന്‍സ് ഫീസ് 1450 രൂപ നല്‍കണം.

ലഹരിക്കെതിരെ നടത്തുന്ന മാരണത്തോണുകള്‍ ഇന്ന് കൊച്ചിയില്‍ സജീവമാണ്. വാലന്‍റൈന്‍സ് ദിനത്തില്‍ റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍റെ ആഭിമുഖ്യത്തില്‍ ലവ് റണ്‍ എന്ന മാരത്തോണ്‍ നടത്തും. ലഹരിയേക്കാള്‍ പ്രധാന്യം ജീവിതത്തിനാണ് എന്ന ലക്ഷ്യത്തോടെ നടത്തുന്ന മാരത്തോണില്‍ പങ്കാളിക്കൊപ്പം പങ്കെടുക്കാം. വിജയിക്കുന്ന കപ്പിള്‍സിന് 10,000 രൂപയാണ് സമ്മാനം, ആദ്യ റണ്ണര്‍ അപ്പിന് 5,000 രൂപയും സെക്കന്‍ഡ് റണ്ണര്‍ അപ്പിന് 3,000 രൂപയും ലഭിക്കും.

എന്നാല്‍ സിംഗിള്‍ പസങ്കള്‍ക്ക് അതിലും കൂടിയ സമ്മാനമാണ്. മാരത്തോണില്‍ പങ്കെടുക്കുന്ന ജനറല്‍ കാറ്റഗറിയിലുള്ളവര്‍ക്ക് ഒന്നാം സമ്മാനം 25,000 രൂപയാണ്. ഫസ്റ്റ് റണ്ണര്‍ അപ്പിന് 10,000 വരൂപയും സെക്കന്‍ഡ് റണ്ണര്‍ അപ്പിന് 5,000 രൂപയുമാണ് സമ്മാനം. പനങ്ങാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും രാവിലെ ആറിനാണ് ഈ മാരത്തോണ്‍ ആരംഭിക്കുന്നത്. ഇത് കൂടാതെ മറ്റ് മാരത്തോണുകളും കൊച്ചിയില്‍ നടക്കുന്നുണ്ട്.

രാവിലെത്തെ മാരത്തോണിന്‍റെ ക്ഷീണം മാറിയാല്‍ വൈകുന്നേരം പിന്നെ കോണ്‍സേര്‍ട്ടുകളുടെയും പാര്‍ട്ടികളുടെയും വരവാണ്. ആയിരത്തിന് മുകളില്‍ എന്‍ട്രി ഫീസ് നല്‍കി പങ്കെടുക്കാന്‍ ജെന്‍ സികള്‍ ക്യൂവിലാണ്. കെ.എസ്. ഹരിശങ്കറിന്‍റെ കോണ്‍സട്ട് വൈകുന്നേരം ഏഴ് മുതല്‍ ഫോറം മാളില്‍ നടക്കും. നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് കോണ്‍സേര്‍ട്ട് ആസ്വദിക്കാം. ലുലു മാളിലും വാലന്‍റൈന്‍സ് ഡേ പരിപാടികള്‍ നടക്കുന്നുണ്ട്. മാത്രമല്ല മാളുകളില്‍ പലതിനും നിരവധി ഓഫറുകളും വച്ചിട്ടുണ്ട്.

കാക്കനാട് സ്‌റ്റോറി ബോക്‌സ് കഫെയില്‍ വൈകുന്നേരം 6.30 മുതല്‍ കരോക്കെ നൈറ്റും കാക്കനാട് വൈബി കഫെയില്‍ 10 മുതല്‍ 12 വരെയും രണ്ട് മുതല്‍ നാല് വരെയും കപ്പിള്‍ വര്‍ക്ക്‌ഷോപ്പും നടക്കുന്നുണ്ട്. ഇതും നേരത്തെ പണമടച്ച് ബുക്ക് ചെയ്യേണ്ടതാണ്. ഇനി ഫ്രീയായി ഒന്നുമില്ലേ എന്ന് ചോദിക്കുന്നവര്‍ക്ക് അരങ്ങ് ബാന്‍ഡിന്‍റെ മ്യൂസിക്കല്‍ കോണ്‍സേര്‍ട്ടില്‍ പങ്കെടുക്കാം. അതും പാതിരക്കോഴി എന്ന റെസ്‌റ്റോറന്‍റിന്‍റെ ഉദ്ഘാടനത്തിന്‍റെ ഭാഗമായാണ് സംഘടിപ്പിക്കുന്നത്. നടന്‍ നീരജ് മാധവ് ആണ് കാക്കനാട് ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്യുന്നത്.

ഇന്‍ഫോപാര്‍ക്ക് ഫോര്‍ പോയിന്‍റ്സ് ഷെരാട്ടണിലെ വാലന്‍റൈന്‍സ് ആഘോഷത്തിന്‍റെ ഭാഗമായി ടെക്‌നോ അഫയര്‍ പാര്‍ട്ടിയും നടക്കുന്നുണ്ട്. ഹോളിഡേ ഇന്‍, ഫ്‌ളൈ ഹൈ, ഒലിവ് ഡൗണ്‍ടൗണ്‍ തുടങ്ങിയ റെസ്‌റ്റോറന്‍റുകളിലും വാലന്‍റൈന്‍സ് തീം പാര്‍ട്ടികള്‍ നടത്തുന്നുണ്ട്. ഇനി കണ്ണും കണ്ണും നോക്കിയിരുന്ന് കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ കഴിച്ചേ മതിയാകൂ എന്ന് പറയുന്നവര്‍ക്ക് മണ്‍സൂണ്‍ എംപ്രസ്, ലേ മാരിടൈം, സുല്‍ത്താന്‍ ഗ്രില്‍സ് ആന്‍ഡ് റൈസ് തുടങ്ങി നിരവധി ഹോട്ടലുകളില്‍ കപ്പിള്‍സ് ഓഫറുകളുമുണ്ട്.

Kerala

കാര്‍ ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴ-കൂത്താട്ടുകുളം എംസി റോഡില്‍ നടന്ന അപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു. അഞ്ചല്‍പ്പെട്ടി സ്വദേശി ചായേലില്‍ പുത്തന്‍പുരയില്‍റോയ് വര്‍ഗീസ് (60) ആണ് മരിച്ചത്. എതിരെ വന്ന കാറും ബൈക്കുമായി ഇടിച്ചായിരുന്നു അപകടം.

മൂവാറ്റുപുഴ ഭാഗത്തുനിന്നു കൂത്താട്ടുകുളം ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കിലേക്കു പണ്ടപ്പിള്ളി ഭാഗത്തുനിന്നു മൂവാറ്റുപുഴ ഭാഗത്തേക്കു തിരിയുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ടു യാത്രക്കാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

വെള്ളിയാഴ്ച രാവിലെ ഒൻപതോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റോയിയെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.

അപകടത്തെത്തുടര്‍ന്ന് എംസി റോഡില്‍ ഗതാഗതം തടസപ്പെട്ടു. മൂവാറ്റുപുഴ പോലീസെത്തി റോഡില്‍നിന്നു വാഹനങ്ങള്‍ നീക്കം ചെയ്തു ഗതാഗതം പുനഃസ്ഥാപിച്ചു.

Kerala

പേ​രാ​വൂ​രി​ല്‍ അ​ല​ക്സ് ഒ​ഴു​ക​യി​ല്‍; തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നൊ​രു​ങ്ങി കി​ഫ

കോ​ട്ട​യം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് അ​റി​യി​ച്ച് കേ​ര​ള ഇ​ന്‍​ഡി​പെ​ന്‍​ഡ​ന്‍റ് ഫാ​ര്‍​മേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍. സം​സ്ഥാ​ന​ത്ത് 30 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ സ്ഥാ​നാ​ര്‍​ഥി​ക​ളെ മ​ത്സ​രി​പ്പി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി കി​ഫ.

വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ ന​ഷ്ട​പ​രി​ഹാ​ര​ത്തി​നും സു​ര​ക്ഷ​യ്ക്കു​മാ​യി കോ​ട​തി വ്യ​വ​ഹാ​ര​വും അ​വ​കാ​ശ പോ​രാ​ട്ട​വും ന​ട​ത്തു​ന്ന മു​ന്‍​നി​ര സം​ഘ​ട​ന​യാ​ണ് കി​ഫ. വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ല്‍ അ​ടു​ത്ത മാ​സ​ത്തോ​ടെ സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കും.

ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ 35 ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന അ​വ​കാ​ശ​പ​ത്രി​ക കി​ഫ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. പ​ത്രി​ക​യി​ലെ എ​ല്ലാ ആ​വ​ശ്യ​ങ്ങ​ള്‍​ക്കും പ​രി​ഹാ​രം ഉ​റ​പ്പു​ത​രാ​ന്‍ ഏ​തു മു​ന്ന​ണി മു​ന്നോ​ട്ടു​വ​ന്നാ​ലും അ​വ​രെ പി​ന്തു​ണ​യ്ക്കു​മെ​ന്നും കി​ഫ വ്യ​ക്ത​മാ​ക്കി.

ഒ​രു മു​ന്ന​ണി​യും ത​യാ​റാ​കാ​തെ വ​ന്നാ​ല്‍ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​കു​മെ​ന്ന് കി​ഫ ചെ​യ​ര്‍​മാ​ന്‍ അ​ല​ക്‌​സ് ഒ​ഴു​ക​യി​ല്‍ പ​റ​ഞ്ഞു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​ന്‍റെ മ​ണ്ഡ​ല​മാ​യ പേ​രാ​വൂ​രി​ൽ താ​ന്‍ മ​ത്സ​രി​ക്കാ​ന്‍ ആ​ലോ​ചി​ക്കു​ന്ന​താ​യി അ​ല​ക്‌​സ് പ​റ​ഞ്ഞു.

കാ​ഞ്ഞാ​ങ്ങാ​ട്, ഇ​രി​ക്കൂ​ര്‍, പേ​രാ​വൂ​ര്‍, മാ​ന​ന്ത​വാ​ടി, സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി, ക​ല്‍​പ​റ്റ, തി​രു​വാ​മ്പാ​ടി, പേ​രാ​മ്പ്ര, നാ​ദാ​പു​രം, നി​ല​മ്പൂ​ര്‍, വ​ണ്ടൂ​ര്‍, മ​ണ്ണാ​ര്‍​കാ​ട്, നെ​ന്‍​മാ​റ, ആ​ല​ത്തൂ​ര്‍, കൊ​ങ്ങാ​ട്, ചാ​ല​ക്കു​ടി, ചേ​ല​ക്ക​ര, ഒ​ല്ലൂ​ര്‍, കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ, ദേ​വി​കു​ളം, ഇ​ടു​ക്കി, പീ​രു​മേ​ട്, ഉ​ടു​മ്പ​ന്‍​ചോ​ല, റാ​ന്നി, കോ​ന്നി, പൂ​ഞ്ഞാ​ര്‍, പു​ന​ലൂ​ര്‍, കൊ​ട്ടാ​ര​ക്ക​ര, പാ​റ​ശാ​ല മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് കി​ഫ മ​ത്സ​രി​ക്കു​ക.

ക​ര്‍​ഷ​ക​രെ മ​റ​ക്കു​ന്ന ഒ​രു നേ​താ​വും നി​യ​മ​ഭ​യി​ല്‍ എ​ത്ത​രു​തെ​ന്നും വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ ഇ​ര​ക​ളാ​യ ക​ര്‍​ഷ​ക​രെ ഒ​ന്ന​ട​ങ്കം രം​ഗ​ത്തി​റ​ക്കു​മെ​ന്നും അ​ല​ക്‌​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

 

 

Kerala

കോ​ണ്‍​ഗ്ര​സ് തൊ​ഴി​ലാ​ളി​ക​ളെ അ​വ​ഹേ​ളി​ച്ചു: എ​ള​മ​രം ക​രീം

കൊ​ച്ചി: ദേ​ശീ​യ പ​ണി​മു​ട​ക്കി​നി​ടെ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന യു​ഡി​എ​ഫ് ജാ​ഥ‍​യെ വി​മ​ര്‍​ശി​ച്ച് സി​ഐ​ടി​യു ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ള​മ​രം ക​രീം. യു​ഡി​എ​ഫ് ജാ​ഥ തൊ​ഴി​ലാ​ളി​ക​ളെ അ​വ​ഹേ​ളി​ക്കു​ന്ന​താ​ണെ​ന്ന് എ​ള​മ​രം ക​രീം പ​റ​ഞ്ഞു.

എ​ല്‍​എ​ഡി​എ​ഫി​ന്‍റെ മേ​ഖ​ല ജാ​ഥ മാ​റ്റി വ​ച്ച​തു പോ​ലെ യു​ഡി​എ​ഫി​ന്‍റെ ജാ​ഥ​യും മാ​റ്റി​വ​യ്ക്ക​ണ​മാ​യി​രു​ന്നു​വെ​ന്ന് എ​ള​മ​രം ക​രീം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​ണ്‍​ഗ്ര​സ് പ​ണി​മു​ട​ക്കി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​ത് മാ​നി​ക്കാ​തെ യു​ഡി​എ​ഫ് ഇ​ന്ന് ജാ​ഥ ന​ട​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഐ​എ​ന്‍​ടി​യു​സി വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട​വ​രും സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. രാ​ജ്യ​ത്താ​കെ ല​ക്ഷ​ക്ക​ണി​ന് തൊ​ഴി​ലാ​ളി​ക​ള്‍ ജീ​വ​ന്‍ മ​ര​ണ സ​മ​രം ന​ട​ത്തു​മ്പോ​ള്‍ അ​തി​നോ​ടു​ള്ള ബ​ഹു​മാ​ന സൂ​ച​ക​മാ​യെ​ങ്കി​ലും ഇ​ന്ന് യു​ഡി​എ​ഫി​ന്‍റെ ജാ​ഥ മാ​റ്റി വ​യ്‌​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് എ​ള​മ​രം ക​രീം വ്യ​ക്ത​മാ​ക്കി.

ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി നേ​ര​ത്തെ നി​ശ്ച​യി​ച്ച ജാ​ഥ ഇ​ന്നും ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ എ​ല്‍​ഡി​എ​ഫ് അ​ത് മാ​റ്റി​വ​ച്ചു. ഈ ​പ​ണി​മു​ട​ക്ക് ഒ​രു താ​ക്കീ​താ​ണെ​ന്നും സ​മ​ര​ങ്ങ​ള്‍ തു​ട​രു​ക ത​ന്നെ ചെ​യ്യു​മെ​ന്നും എ​ള​മ​രം ക​രീം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

പെ​രു​മ്പാ​വൂ​രി​ല്‍ ഇ​ന്ത്യ​ന്‍ ബാ​ങ്ക് അ​ട​പ്പി​ച്ച് സ​മ​രാ​നു​കൂ​ലി​ക​ള്‍

കൊ​ച്ചി: ദേ​ശീ​യ പ​ണി​മു​ട​ക്കി​നെ തു​ട​ർ​ന്ന് പെ​രു​മ്പാ​വൂ​രി​ല്‍ ബാ​ങ്ക് അ​ട​പ്പി​ച്ച് സ​മ​രാ​ന​മു​കൂ​ലി​ക​ള്‍. ഇ​ന്ത്യ​ന്‍ ബാ​ങ്കി​ന്‍റെ ശാ​ഖ​യാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ര്‍ അ​ട​പ്പി​ച്ച​ത്. മൂ​ന്ന് ജീ​വ​ന​ക്കാ​രാ​ണ് ബാ​ങ്കി​ല്‍ എ​ത്തി​യി​രു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വേ​ണ്ടി ത​ങ്ങ​ള്‍ സ​മ​രം ചെ​യ്യു​മ്പോ​ള്‍ എ​ന്തി​നാ​ണ് ബാ​ങ്ക് തു​റ​ന്നു​വ​ച്ച​ത് എ​ന്നു ചോ​ദി​ച്ചു​കൊ​ണ്ടാ​ണ് സ​മ​രാ​നു​കൂ​ലി​ക​ള്‍ എ​ത്തി​യ​ത്.

യൂ​ണി​യ​ന്‍ ബാ​ങ്കും ഫെ​ഡ​റ​ല്‍ ബാ​ങ്കും വ​രെ അ​ട​ച്ചു. നി​ങ്ങ​ള്‍​ക്ക് എ​ന്താ​ണ് പ്ര​ത്യേ​ക എ​ന്നും സ​മ​രാ​നു​കൂ​ലി​ക​ള്‍ ചോ​ദി​ച്ചു. ഡ​യ​സ്‌​നോ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തു​കൊ​ണ്ടാ​ണ് ജോ​ലി​ക്ക് എ​ത്തി​യ​ത് എ​ന്നാ​യി​രു​ന്നു ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ മ​റു​പ​ടി. ലേ​ബ​ര്‍ കോ​ഡ് ന​ട​പ്പി​ലാ​ക്കു​ന്ന​ത് തൊ​ഴി​ലാ​ളി​ക​ളെ ഒ​ന്ന​ട​ങ്കം ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​ണ്, സ​ഹ​ക​രി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​ര​കാ​നു​കൂ​ലി​ക​ള്‍ ബാ​ങ്ക് അ​ട​പ്പി​ച്ച​ത്.

അ​തേ​സ​മ​യം, കൊ​ച്ചി​യി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ വ​ണ്ടി ത​ട​യ​ലും ബ​ല​പ്ര​യോ​ഗ​ങ്ങ​ളും ന​ട​ന്നു. അ​ങ്ക​മാ​ലി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി സൂ​പ്പ​ര്‍ ഫാ​സ്റ്റ് ബ​സ് സ​മ​രാ​ന​മു​കൂ​ലി​ക​ള്‍ ത​ട​ഞ്ഞ​തോ​ടെ ഡി​പ്പോ​യി​ലേ​ക്ക് ത​ന്നെ മാ​റ്റി. കാ​ക്ക​നാ​ട് ടാ​ക്‌​സി കാ​ര്‍ സ​മ​രാ​ന​മു​കൂ​ലി​ക​ള്‍ ത​ട​ഞ്ഞു. പോ​ലീ​സ് ഇ​ട​പെ​ട്ടാ​ണ് കാ​ര്‍ തു​ട​ര്‍​ന്ന് യാ​ത്ര ന​ട​ത്തി​യ​ത്.

Health

കാൻസറിനെ വിളിച്ചുവരുത്തുന്ന ഈ ശീലങ്ങൾ നിങ്ങൾക്കുണ്ടോ?

നമ്മുടെ ദൈനംദിന ജീവിതത്തിലെ പല ശീലങ്ങളും അറിയാതെയാണെങ്കിലും മാരകമായ കാൻസർ രോഗത്തിലേക്ക് നമ്മെ നയിച്ചേക്കാം. ചർമം, ശ്വാസകോശം, വായ, കുടൽ, കരൾ, രക്തം, സ്തനം, ഗർഭപാത്രം, തലച്ചോർ തുടങ്ങി ശരീരത്തിന്‍റെ ഏതു ഭാഗത്തെയും ഈ രോഗം ബാധിക്കാം. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, കാൻസറിനു കാരണമാകുന്ന ഘടകങ്ങളെ പ്രധാനമായും രണ്ടായി തിരിക്കാം: നമുക്കു നിയന്ത്രിക്കാൻ കഴിയുന്നവയും അല്ലാത്തവയും.

നിയന്ത്രിക്കാൻ കഴിയുന്ന കാര്യങ്ങൾ

പുക

കാൻസർ സാധ്യതകളെക്കുറിച്ചു ചിന്തിക്കുമ്പോൾ ഏറ്റവും ഭയാനകമായ വില്ലൻ പുക തന്നെയാണ്, പുകവലി, പുകയില ഉൽപ്പന്നങ്ങൾ ഇവയിൽ പെടും. സിഗരറ്റിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ മിക്കവയും കാൻസറിനു കാരണമാകുന്നവയാണ്. ഇവ ഓരോ തവണ ശ്വസിക്കുമ്പോഴും ശരീരകോശങ്ങൾക്കു നാശം സംഭവിക്കുന്നു. പുകവലിക്കുന്നവർ മാത്രമല്ല, ആ പുക ശ്വസിക്കുന്നവരും തുല്യമായ അപകടസാധ്യത നേരിടുന്നുണ്ട്. കുട്ടികളെയും ഗർഭിണികളെയും ഇതു ഗുരുതരമായി ബാധിക്കാം. അമിതമായി പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിക്കുന്നതും കാൻസറിനു കാരണമാകുന്നു.

മദ്യപാനം

അർബുദത്തിനു കാരണമാകുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് മദ്യപാനം. മദ്യപാനശീലം കേവലം കരളിലെ കാൻസറിൽ മാത്രം ഒതുങ്ങുന്നതല്ല. വായ, തൊണ്ട, അന്നനാളം, സ്തനം, കുടൽ തുടങ്ങിയ ശരീരഭാഗങ്ങളെയും ഇതു ബാധിക്കാം.

 

Kerala

പ്രതിഷേധവുമായി സമരാനുകൂലികള്‍, കാക്കനാട് ടാക്‌സി തടഞ്ഞു, അങ്കമാലിയില്‍ കെഎസ്ആര്‍ടിസിയും

കൊച്ചി: പണിമുടക്ക് ദിനത്തില്‍ കൊച്ചിയില്‍ വണ്ടി തടയലും ബലപ്രയോഗങ്ങളും. പത്ത് സംഘടനകളുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നു. ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മേനക ജംഗ്ഷനില്‍ നിന്നു ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

കാക്കനാട് ടാക്‌സി കാര്‍ തടഞ്ഞു. സമരാനുകൂലികളും കാര്‍ ഡ്രൈവറും തമ്മില്‍ വാക്കേറ്റം ഉണ്ടായി. പോലീസ് എത്തിയാണ് കാര്‍ കടത്തിവിട്ടത്. അങ്കമാലിയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് സമരാനുകൂലികള്‍ തടഞ്ഞു. ട്രേഡ് യൂണിനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം ആരംഭിക്കുന്നതിന് മുമ്പാണ് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് വന്നത്. ഇത് സമരാനുകൂലികള്‍ തടഞ്ഞതോടെ ഡിപ്പോയിലേക്ക് തന്നെ മാറ്റി.

അതേസമയം, കൊച്ചിയില്‍ മെട്രോയും വാട്ടര്‍ മെട്രോയും ഊബര്‍ ടാക്‌സികളും സര്‍വീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളിലും പലരും ഓഫീസുകളില്‍ എത്തുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുഗതാഗതവും ഇല്ലാത്തതിനാല്‍ അവധി മൂഡിലാണ് കൊച്ചി. എങ്കിലും സ്വകാര്യ വാഹനങ്ങളുടെ തിരക്കാണ് നഗരത്തിലെ റോഡുകളില്‍.

Kerala

മെട്രോയും ഊബറും സജീവം; കൊച്ചി നഗരത്തെ ബാധിക്കാതെ പണിമുടക്ക്

കൊച്ചി: കൊച്ചി നഗരത്തെ ബാധിക്കാതെ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക്. സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുഗതാഗതവും ഇല്ലാത്തതിനാല്‍ അവധി മൂഡിലാണ് കൊച്ചി എങ്കിലും സ്വകാര്യ വാഹനങ്ങളുടെ തിരക്കാണ് നഗരത്തിലെ റോഡുകളില്‍. കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും സര്‍വീസ് നടത്തുന്നുണ്ട്.

എന്നാല്‍ എയര്‍പോര്‍ട്ട് വരെ മാത്രമുള്ള മെട്രോ ഫീഡര്‍ ബസുകളേ ഇന്ന് സര്‍വീസ് നടത്തുന്നുള്ളു. ഊബര്‍ ടാക്‌സികളും ഇന്ന് സര്‍വീസ് നടത്തുന്നുണ്ട്. മെഡിക്കല്‍ ഷോപ്പുകള്‍ കൂടാതെ ചായക്കടകളും ഹോട്ടലുകളും നഗരത്തില്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചിയില്‍ ഐടി ജീവനക്കാരും മറ്റ് ഓഫീസുകളും ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

അതേസമയം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ നയങ്ങള്‍ക്കെതിരെ പത്തു കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ വ്യാഴാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്. കേരളത്തില്‍ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകള്‍ പണിമുടക്കിന് പിന്തുണ നല്‍കുന്നുണ്ട്.

Sports

കൊച്ചി വിട്ടൊരു കളിയില്ല; ബ്ലാസ്റ്റേഴ്സിന്‍റെ ഒമ്പതു മത്സരങ്ങളും ഹോം ഗ്രൗണ്ടിൽ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്‍റെ മത്സരങ്ങൾ ഇത്തവണയും എറണാകുളം കലൂർ ജെഎൽഎൻ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കും. ഫെബ്രുവരി 22 മുതൽ മേയ് വരെ ഒമ്പതു മത്സരങ്ങളാണ് ഇത്തവണ കലൂർ സ്റ്റേഡിയത്തിൽ നടക്കുന്നത്. ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുന്നു, പകരം ഹോം ഗ്രൗണ്ട് ആയി കോഴിക്കോട് പരിഗണിക്കുന്നുവെന്ന വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു.

അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിരാമിട്ടാണ് കലൂർ സ്റ്റേഡിയത്തിൽ തന്നെ മത്സരങ്ങൾ അരങ്ങേറാൻ പോകുന്നത്. കോടതി വ്യവഹാരങ്ങളും സ്പോൺസർമാരുടെ അഭാവവും കാരണം വൈകിയാണ് സീസൺ ആരംഭിക്കുന്നത്. മത്സരങ്ങൾ കൊച്ചിയിൽ തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ജിസിഡിഎക്ക് കത്ത് നൽകിയിരുന്നു.

അതിനാൽ വാടക തുക കുറിച്ചാണ് ജിസിഡിഎ ബ്ലാസ്റ്റേഴ്സിന് സ്റ്റേഡിയം നൽകുന്നത്. ഫുട്ബോൾ ഇതിഹാസം മെസിയും അർജന്‍റീന ടീമും കൊച്ചിയിലെത്തുമെന്ന് പ്രതീക്ഷിച്ച് സ്റ്റേഡിയം നവീകരിച്ചതിനു ശേഷം നടക്കുന്ന ആദ്യ മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിന്‍റേത്.

Kerala

വാഴ്സിറ്റി ദാരിദ്ര്യത്തിൽ; പിന്നെങ്ങനെ ഡി ലിറ്റ് കൊടുക്കും: വിസി ഗീതാകുമാരി

കൊച്ചി: പ്രഖ്യാപിച്ച് അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും നി ശോഭനയ്ക്ക് അടക്കം ഡി ലിറ്റ് നല്‍കി ആദരിക്കാത്തതിനു കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്നു വിസി ഡോ. കെ. ഗീതാകുമാരി. ഒരു പെര്‍മനന്‍റ് വിസി വന്നു ചടങ്ങ് നടത്താനുള്ള പണം കണ്ടെത്തി ചെയ്യട്ടെ എന്നാണ് ഈ വിഷയത്തില്‍ നിലവിലെ വിസി പ്രഫ. കെ.കെ. ഗീതാകുമാരി ദീപിക ഓണ്‍ലൈനിനോടു പ്രതികരിച്ചത്.

2021ല്‍ ആയിരുന്നു ശോഭന, സംസ്‌കൃത പണ്ഡിതന്‍ എന്‍.പി ഉണ്ണി, ശാസ്ത്രീയ സംഗീതജ്ഞന്‍ ടി.എം. കൃഷണ എന്നിവരെ ഡി ലിറ്റ് നല്‍കി ആദരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഗവര്‍ണര്‍ക്കു സമയം കിട്ടാത്തതുകൊണ്ട് ഈ ചടങ്ങ് നീണ്ടുപോയി. കഴിഞ്ഞ ദിവസം ഒരു ചടങ്ങിനു സര്‍വകലാശാലയില്‍ എത്തിയപ്പോഴാണ് സൗഹൃദ സംഭാഷണത്തിനിടെ ശോഭന ഇക്കാര്യം സൂചിപ്പിച്ചത്.

2021ല്‍ ഗര്‍വണര്‍ക്കു സമയം കിട്ടിയില്ല, അതുകൊണ്ട് ചടങ്ങ് നടത്തിയില്ല എന്നാണ് അന്നു വിസി പറഞ്ഞത്. പിന്നെ അദ്ദേഹത്തിന്‍റെ സമയം കഴിഞ്ഞതിനാൽ കൊടുക്കാന്‍ പറ്റിയില്ല. അടുത്ത വിസി വന്നു. അദ്ദേഹത്തിനും ചെയ്യാന്‍ പറ്റിയില്ല. അപ്പോഴേക്കും സാമ്പത്തികമായി യൂണിവേഴ്‌സിറ്റി വല്ലാത്ത പരാധീനതയില്‍പെട്ടു. ഒട്ടും സാമ്പത്തികമില്ല യൂണിവേഴ്‌സിറ്റിയില്‍. കുട്ടികളുടെ എണ്ണം കുറഞ്ഞു, ഫീസ് കിട്ടുന്നതു കുറഞ്ഞു.

സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്. പെന്‍ഷന്‍ പറ്റിയവര്‍ക്കു പോലും പണം കൊടുക്കാന്‍ പറ്റുന്നില്ല. അതുകൊണ്ട് ഈ സമയത്തു പത്തു ലക്ഷത്തിലധികം ചെലവു വരുന്ന ഒരു പരിപാടിയെ കുറിച്ചു ചിന്തിക്കാനേ പറ്റില്ല. വിശിഷ്ട വ്യക്തികള്‍ ഒക്കെ പങ്കെടുക്കുന്ന ഒരു ചടങ്ങ് അതിന്‍റെ പ്രാധാന്യത്തോടെ നടത്താനുള്ള സാമ്പത്തികമില്ല.

ഞാന്‍ ചുമതലയേറ്റിട്ടു രണ്ടു കൊല്ലമായി എന്നാല്‍, ഡി ലിറ്റ് നല്‍കുന്നതിനു വേണ്ടി ഒരു മീറ്റിംഗ് നടത്തിയിട്ടില്ല. കൊടുക്കില്ല എന്നു പറയുന്നതല്ല. സാമ്പത്തിക ഭദ്രമാകുമ്പോള്‍ അതിനെക്കുറിച്ച് ആലോചിക്കാമെന്നു മാത്രമേ പറയാനാവൂ. ഒരു പെര്‍മനന്‍റ് വിസി വന്ന് ഇതു നടത്താനായുള്ള പണം കണ്ടെത്തി ചെയ്യട്ടെ എന്നു മാത്രമേ എനിക്കു പറയാനുള്ളൂ - ഗീതാകുമാരി പറഞ്ഞു.

Kerala

കൊച്ചിയിൽ 0.33 ഗ്രാം എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍

കൊച്ചി: വില്പനയ്ക്കും ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന 0.33 ഗ്രാം എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍.

ആലപ്പുഴ അരൂക്കുറ്റി നദുവത്ത് നഗര്‍ പാവടി വീട്ടില്‍ ആദില്‍ (27), ചേര്‍ത്തല പട്ടണക്കാട് തെക്കോത്തിട്ടയില്‍ ദില്‍ജിത്ത് (21), വൈക്കം കുലശേഖരമംഗലം മാടത്തറ വീട്ടില്‍ രാഹുല്‍ (26) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് എസ്‌ഐ പി. പ്രമോദിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഇന്ന് പുലര്‍ച്ചെ 1.05 ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കലൂര്‍ മസ്ജിദ് റോഡിലുള്ള മൂണ്‍ ലൈറ്റ് ജെന്‍സ് ഹോസ്റ്റലിന്‍റെ ഒന്നാം നിലയിലെ മുറിയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ആദിലിന്‍റെ കൈയില്‍ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്.

Kerala

ബിനാലെ കലാകാരിക്കെതിരേ ലൈംഗികാതിക്രമം; മുംബൈ സ്വദേശിക്കെതിരെ കേസ്

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ കലാകാരിയായ വിദേശ വനിതയ്‌ക്കെതിരെ ലൈംഗിക അതിക്രമം.

പരിപാടി അവതരിപ്പിക്കാനെത്തിയ തായ്‌വാന്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പോലീസ് കേസ് എടുത്തു. നവി മുംബൈ സ്വദേശിയായ സുമിത് എന്നയാള്‍ക്കെതിരെയാണ് കേസ്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ഇ മെയില്‍ വഴിയാണു പരാതി ലഭിച്ചത്. മൂന്നു ദിവസം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയുമായി അടുപ്പം സ്ഥാപിച്ചു മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പരാതി.

ഇയാള്‍ക്കു ബിനാലെയുമായി നേരില്‍ ബന്ധമുണ്ടോ എന്നടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്.

Kerala

മദ്യപാനം, തർക്കം; മൂവാറ്റുപുഴയില്‍ ഒഡീഷ സ്വദേശി കുത്തേറ്റു മരിച്ചു; മൂന്നു പേര്‍ കസ്റ്റഡിയില്‍

കൊച്ചി: മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയില്‍ ഇതര സംസ്ഥാനത്തൊഴിലാളി കുത്തേറ്റു മരിച്ചു. ഒഡീഷ സ്വദേശി രാകേഷ് ബഹ്‌റയാണ് കൊല്ലപ്പെട്ടത്.

ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. മദ്യപിക്കുന്നതിനിടെ രാകേഷും സുഹൃത്തുക്കളും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും അക്രമത്തിലേക്ക് നീങ്ങുകയുമായിരുന്നു.

രാകേഷിന്‍റെ ശരീരത്തില്‍ ഒന്നിലധികം കുത്തേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആഴത്തിലുണ്ടായ മുറിവാണ് മരണകാരണം.

കസ്റ്റഡിയിലുള്ള മൂന്നു പേരെയും മൂവാറ്റുപുഴ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Sports

കൊ​ച്ചി, ബ്ലാ​സ്റ്റേ​ഴ്‌​സ്; ഓ​ണ്‍

കോ​ൽ​ക്ക​ത്ത: കാ​ത്തി​രി​പ്പു​ക​ള്‍ക്ക് അ​വ​സാ​നം, ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ന്‍റെ (ഐ​എ​സ്എ​ല്‍) ക്യാ​പ്‌​സ്യൂ​ള്‍ രൂ​പ​ത്തി​നു പ്ര​ണ​യ​ദി​ന​മാ​യ ഫെ​ബ്രു​വ​രി 14നു ​പ​ന്ത് ഉ​രു​ളും. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ കൊ​ച്ചി​യു​ടെ സ്വ​ന്തം ടീ​മാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി ഐ​എ​സ്എ​ല്‍ വ​മ്പ​ന്മാ​രാ​യ മോ​ഹ​ന്‍ ബ​ഗാ​ന്‍ എ​സ്ജി​യു​മാ​യി ഏ​റ്റു​മു​ട്ടും.

14നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് കേ​ര​ളം ബ്ലാ​സ്റ്റേ​ഴ്‌​സ് x മോ​ഹ​ന്‍ ബ​ഗാ​ന്‍ സീ​സ​ണ്‍ ഉ​ദ്ഘാ​ട​ന പോ​രാ​ട്ടം. തു​ട​ര്‍ന്ന് രാ​ത്രി 7.30ന് ​എ​ഫ്‌​സി ഗോ​വ​യും ഇ​ന്‍റ​ര്‍ കാ​ശി​യും ഏ​റ്റു​മു​ട്ടും. ഗോ​വ​യി​ലെ ഫ​ത്തോ​ര്‍ഡ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഈ ​മ​ത്സ​രം. 2025-26 സീ​സ​ണ്‍ ഐ​എ​സ്എ​ല്‍ ഷെ​ഡ്യൂ​ള്‍ ഇ​ന്ന​ലെ ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ (എ​ഐ​എ​ഫ്എ​ഫ്) പ്ര​ഖ്യാ​പി​ച്ചു.

കൊ​ച്ചി​യി​ല്‍ 22ന് ​കി​ക്കോ​ഫ്

കോ​ഴി​ക്കോ​ട് കോ​ര്‍പ​റേ​ഷ​ന്‍ സ്റ്റേ​ഡി​യ​ത്തി​ലേ​ക്കു കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി​യു​ടെ ഹോം ​മ​ത്സ​ര​ങ്ങ​ള്‍ മാ​റ്റു​മെ​ന്ന വാ​ര്‍ത്ത​ക​ള്‍ പ്ര​ച​രി​ച്ചെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല. കൊ​ച്ചി ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യം​ത​ന്നെ ത​ങ്ങ​ളു​ടെ ഹോം ​ഗ്രൗ​ണ്ടാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.


കൊ​ച്ചി​യി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ ആ​ദ്യ മ​ത്സ​രം 22നാ​ണ്. ഐ​എ​സ്എ​ല്‍ സീ​സ​ണി​ലെ 12-ാം മ​ത്സ​ര​മാ​ണി​ത്. മും​ബൈ സി​റ്റി എ​ഫ്‌​സി​യാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ എ​തി​രാ​ളി​ക​ള്‍. രാ​ത്രി 7.30നാ​ണ് കി​ക്കോ​ഫ്.

09

എ​ഐ​എ​ഫ്എ​ഫ് പ്ര​ഖ്യാ​പി​ച്ച ഐ​എ​സ്എ​ല്‍ മ​ത്സ​ര​ക്ര​മം അ​നു​സ​രി​ച്ച് കൊ​ച്ചി ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ല്‍ ഒന്പത് മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റും. 14 ടീമുള്ള ലീഗിൽ ഒ​രു ടീ​മി​ന് ആ​കെ 13 മ​ത്സ​ര​ങ്ങ​ളാ​ണ് ഈ ​സീ​സ​ണി​ൽ ഉ​ള്ള​ത്. അ​തി​ൽ മ​ഹാ​ഭൂ​രി​പ​ക്ഷ​വും ഹോം ​ഗ്രൗ​ണ്ടി​ൽ ക​ളി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ മ​ത്സ​ര​ങ്ങ​ള്‍

Vs ബ​ഗാ​ന്‍, ഫെ​ബ്രു​വ​രി 14, കോ​ല്‍ക്ക​ത്ത, 5.00 pm
Vs മും​ബൈ, ഫെ​ബ്രു​വ​രി 22, കൊ​ച്ചി, 7.30 pm
Vs ഇ​ന്‍റ​ര്‍ കാ​ശി, ഫെ​ബ്രു​വ​രി 28, കൊ​ച്ചി, 5.00 pm
Vs ചെ​ന്നൈ​യി​ന്‍, മാ​ര്‍ച്ച് 7, കൊ​ച്ചി, 7.30 pm
Vs ഈ​സ്റ്റ് ബം​ഗാ​ള്‍, മാ​ര്‍ച്ച് 14, കോ​ല്‍ക്ക​ത്ത, 5.00 pm
Vs പ​ഞ്ചാ​ബ്, മാ​ര്‍ച്ച് 21, കൊ​ച്ചി, 7.30 pm
Vs സ്‌​പോ​ര്‍ട്ടിം​ഗ് ഡ​ല്‍ഹി, ഏ​പ്രി​ല്‍ 5, ഡ​ല്‍ഹി, 5.00 pm
Vs ബം​ഗ​ളൂ​രു, ഏ​പ്രി​ല്‍ 11, ബം​ഗ​ളൂ​രു, 7.30 pm
Vs നോ​ര്‍ത്ത് ഈ​സ്റ്റ്, ഏ​പ്രി​ല്‍ 15, കൊ​ച്ചി, 7.30 pm
Vs ജം​ഷ​ഡ്പു​ര്‍, ഏ​പ്രി​ല്‍ 18, കൊ​ച്ചി, 5.00 pm
Vs ഒ​ഡീ​ഷ, ഏ​പ്രി​ല്‍ 23, കൊ​ച്ചി, 7.30 pm
Vs മു​ഹ​മ്മ​ദ​ന്‍, മേ​യ് 10, കൊ​ച്ചി, 5.00 pm
Vs എ​ഫ്‌​സി ഗോ​വ, മേ​യ് 17, കൊ​ച്ചി, സ​മ​യം പി​ന്നീ​ട്

299

ഐ​എ​സ്എ​ല്‍ ഇ​ത്ത​വ​ണ ഫാ​ന്‍കോ​ഡ് ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ​യാ​ണ് ആ​രാ​ധ​ക​ര്‍ക്കു മു​ന്നി​ലേ​ക്ക് ത​ത്സ​മ​യം എ​ത്തു​ന്ന​ത്. മൂ​ന്നു ത​ര​ത്തി​ല്‍ ഫാ​ന്‍കോ​ഡി​ല്‍ പാ​സ് എ​ടു​ക്കാ​വു​ന്ന​താ​ണ്. സീ​സ​ണി​ലെ എ​ല്ലാ മ​ത്സ​ര​ങ്ങ​ള്‍ക്കു​മാ​യി 299 രൂ​പ. ഒ​രു ക്ല​ബ്ബി​ന്‍റെ മ​ത്സ​ര​ങ്ങ​ള്‍ മാ​ത്ര​മാ​ണെ​ങ്കി​ല്‍ 149 രൂ​പ. ഒ​രു മ​ത്സ​രം മാ​ത്രം കാ​ണാ​ന്‍ 25 രൂ​പ.

Kerala

ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്ന് മൂ​ന്നു​മാ​സം മു​ന്പ് കാ​ണാ​താ​യ‌ വ​നി​താ ഡോ​ക്ട​റെ കൊ​ച്ചി​യി​ൽ ക‌​ണ്ടെ​ത്തി

കൊ​ച്ചി: ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്ന് മൂ​ന്നു മാ​സം മു​മ്പ് കാ​ണാ​താ​യ വ​നി​താ ഡോ​ക്ട​റെ കൊ​ച്ചി​യി​ല്‍ ക​ണ്ടെ​ത്തി. ത​മി​ഴ്‌​നാ​ട് പോ​ലീ​സ് മാ​സ​ങ്ങ​ളാ​യി അ​ന്വേ​ഷി​ച്ചി​ട്ടും ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​തെ പോ​യ നാ​ഗ​ര്‍​കോ​വി​ല്‍ സ്വ​ദേ​ശി​യാ​യ ഡോ. ​ശ്രീ​വി​ദ്യ(39)​യെ​യാ​ണ് കൊ​ച്ചി സി​റ്റി വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്‌​ഐ സി​ബി കെ. ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം മാ​താ​പി​താ​ക്ക​ളെ ഏ​ല്പി​ച്ച​ത്.

ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​ത്രി പ​ത്തോ​ടെ വൈ​റ്റി​ല ഹ​ബ്ബി​ല്‍ ഒ​രു യു​വ​തി ഇ​രു​ന്ന് ക​ര​യു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട പ​ട്രോ​ളിം​ഗ് സം​ഘം ക​ണ്‍​ട്രോ​ള്‍ റൂം ​വാ​ഹ​ന​ത്തി​ല്‍ ഇ​വ​രെ വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സ്വ​ന്തം പേ​രും താ​മ​സി​ച്ചി​രു​ന്ന പേ​യിം​ഗ് ഗ​സ്റ്റ് സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രും മാ​ത്ര​മേ ഇ​വ​ര്‍​ക്ക് ഓ​ര്‍​മ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ.

ഇ​വ​രെ താ​ത്കാ​ലി​ക​മാ​യി താ​മ​സി​പ്പി​ക്കു​ന്ന​തി​നാ​യി വ​നി​താ പോ​ലീ​സ് കാ​ക്ക​നാ​ട്ടെ സ​ഖി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും യു​വ​തി​ക്ക് മാ​ന​സി​ക പ്ര​ശ്‌​ന​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് അ​വ​ര്‍ കൈ​യൊ​ഴി​ഞ്ഞു. തു​ട​ര്‍​ന്ന് കാ​ക്ക​നാ​ടെ സ്‌​നേ​ഹി​ത​യി​ല്‍ താ​ത്കാ​ലി​ക അ​ഭ​യം ന​ല്‍​കി. എ​എ​സ്‌​ഐ ശ​ര്‍​മി​ള​യു​ടെ മേ​ല്‍ നോ​ട്ട​ത്തി​ല്‍ സി​പി​ഒ​മാ​രാ​യ അ​മൃ​ത, വീ​ണ എ​ന്നി​വ​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ സൗ​ത്ത് ജ​ന​താ റോ​ഡി​ല്‍ വ​നി​താ ഡോ​ക്ട​ര്‍ താ​മ​സി​ച്ചി​രു​ന്ന പേ​യിം​ഗ് ഗ​സ്റ്റ് സ്ഥാ​പ​നം ക​ണ്ടെ​ത്തി.

അ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ ഡോ​ക്ട​റു​ടെ ബാ​ഗും ഐ​ഫോ​ണും ആ​ധാ​ര്‍ കാ​ര്‍​ഡ് ഉ​ള്‍​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ളും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഐ ​ഫോ​ണി​ന്‍റെ ലോ​ക്ക് തു​റ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. തു​ട​ര്‍​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കാ​ളി​രാ​ജ് മ​ഹേ​ഷ്‌​കു​മാ​ര്‍ ഫോ​ണ്‍ ലോ​ക്ക് മാ​റ്റു​ന്ന​തി​ന് സൈ​ബ​ര്‍ സെ​ല്ലി​ന് നി​ര്‍​ദേ​ശം ന​ല്‍​കി.

പോ​ലീ​സ് സം​ഘം ഫോ​ണി​ലു​ണ്ടാ​യി​രു​ന്ന ന​മ്പ​റി​ല്‍ ബു​ധ​നാ​ഴ്ച ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ അ​ത് വ​നി​താ ഡോ​ക്ട​റു​ടെ മു​ന്‍ ഭ​ര്‍​ത്താ​വി​ന്‍റേ​താ​യി​രു​ന്നു. സൈ​ക്യാ​ട്രി​സ്റ്റാ​യ ഇ​ദ്ദേ​ഹ​വും വ​നി​താ ഡോ​ക്ട​റും ഇ​പ്പോ​ള്‍ പി​രി​ഞ്ഞു താ​മ​സി​ക്കു​ക​യാ​ണ്. സൈ​ക്യാ​ട്രി​സ്റ്റ് ന​ല്‍​കി​യ മൊ​ബൈ​ല്‍ ഫോ​ണ്‍ ന​മ്പ​റി​ല്‍ യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ളെ പോ​ലീ​സ് ബ​ന്ധ​പ്പെ​ട്ടു. അ​പ്പോ​ഴാ​ണ് മൂ​ന്നു മാ​സം മു​മ്പ് നാ​ഗ​ര്‍​കോ​വി​ല്‍ പോ​ലീ​സ് ഡോ​ക്ട​റു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മി​സിം​ഗ് കേ​സ് എ​ടു​ത്തി​ട്ടു​ള്ള​താ​ണെ​ന്ന വി​വ​രം ല​ഭി​ച്ച​ത്.

വ​നി​താ ഡോ​ക്ട​ര്‍ കൊ​ച്ചി​യി​ല്‍ ഉ​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ചി​നെ തു​ട​ര്‍​ന്ന് ത​മി​ഴ്‌​നാ​ട് പോ​ലീ​സ് സം​ഘം നാ​ലു ദി​വ​സം മു​മ്പ് കൊ​ച്ചി​യി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും യു​വ​തി​യെ ക​ണ്ടെ​ത്താ​നാ​കാ​തെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വ്യാ​ഴാ​ഴ്ച ത​മി​ഴ്‌​നാ​ട് പോ​ലീ​സി​നൊ​പ്പം വ​നി​താ ഡോ​ക്ട​റു​ടെ മാ​താ​പി​താ​ക്ക​ള്‍ എ​റ​ണാ​കു​ളം വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി മ​ക​ളു​മാ​യി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. വ​നി​താ ഡോ​ക്ട​ര്‍​ക്ക് മാ​ന​സി​ക പ്ര​ശ്‌​ന​മു​ള്ള​താ​യി സം​ശ​യി​ക്കു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

കൊ​ച്ചി​യി​ല്‍ ബൈ​ക്ക് മോ​ഷ​ണം പ​തി​വാ​കു​ന്നു; വൈ​പ്പി​നി​ല്‍ പാ​ര്‍​ക്ക് ചെ​യ്ത ബൈ​ക്ക് കാ​ണാ​നി​ല്ല

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ ബൈ​ക്ക് മോ​ഷ​ണം പ​തി​വാ​കു​ന്നു. വൈ​പ്പി​നി​ല്‍ ഓ​വ​ര്‍ ബ്രി​ഡ്ജി​ന് താ​ഴെ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്ക് മോ​ഷ​ണം പോ​യ​താ​യെന്നാണ് അടുത്തിടെ വന്ന പ​രാ​തി. തൈ​ക്കൂ​ട​ത്ത് ആ​ന്‍റ​ണി ജാ​ക്‌​സ​ണി​ന്‍റെ ബൈ​ക്കാ​ണ് മോ​ഷ​ണം പോ​യ​ത്.

മു​ള​വു​കാ​ട് ബോ​ള്‍​ഗാ​ട്ടി ഡി​പി വേ​ള്‍​ഡി​ന് മു​ന്നി​ലാ​യു​ള്ള ഓ​വ​ര്‍​ബ്രി​ഡ്ജി​ന് താ​ഴെ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്ക് രാ​ത്രി ജ​നു​വ​രി 30ന് ​ആ​ണ് കാ​ണാ​താ​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ച് ഉ​ട​മ മു​ള​വു​കാ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ബൈ​ക്ക് മോ​ഷ​ണം കൊ​ച്ചി​യി​ല്‍ വ​ര്‍​ധി​ക്കു​ക​യാ​ണ്.

ഏ​ലൂ​ര്‍ മ​ഞ്ഞു​മ്മ​ലി​ല്‍ നി​ന്നും ഇ​ന്ന​ലെ ബൈ​ക്ക് മോ​ഷ​ണം പോ​യി​രു​ന്നു. അ​രൂ​രി​ല്‍ ബൈ​ക്ക് മോ​ഷ്ടി​ച്ച സം​ഘ​ത്തെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. കാ​ക്ക​നാ​ട് ബൈ​ക്ക് മോ​ഷ്ടി​ച്ച കാ​പ്പ കേ​സ് പ്ര​തി​യ​ട​ങ്ങു​ന്ന സം​ഘ​ത്തെ​യും ര​ണ്ടാ​ഴ്ച മു​മ്പ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Kerala

ക​ള​മ​ശേ​രി​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം സൂ​ര​ജ് ലാ​മ​യു​ടേ​തെ​ന്ന് സ്ഥി​രീ​ക​രി​ച്ചു

കൊ​ച്ചി: ക​ള​മ​ശേ​രി​യി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം കു​വൈ​റ്റി​ൽ​നി​ന്ന് നാ​ടു​ക​ട​ത്തി​യ കൊ​ല്‍​ക്ക​ത്ത സ്വ​ദേ​ശി സൂ​ര​ജ് ലാ​മ​യു​ടേ​തെ​ന്ന് സ്ഥി​രീ​ക​ര​ണം. ഡി​എ​ന്‍​എ പ​രി​ശോ​ധ​നാ ഫ​ല​ത്തി​ലാ​ണ് മൃ​ത​ദേ​ഹം സൂ​ര​ജ് ലാ​മ​യു​ടേ​തെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

ര​ണ്ട് മാ​സ​ത്തി​നു​ശേ​ഷം പു​റ​ത്തു​വ​ന്ന ഡി​എ​ൻ​എ പ​രി​ശോ​ധ​ന ഫ​ല​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. ക​ള​മ​ശേ​രി​യി​ലെ ആ​ളൊ​ഴി​ഞ്ഞ മേ​ഖ​ല​യി​ൽ നി​ന്നാ​ണ് സൂ​ര​ജ് ലാ​മ​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​നാ​ണ് ലാ​മ​യെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് കാ​ണാ​താ​യ​ത്.

പി​താ​വി​നെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ക​ൻ സ​ന്ദ​ൻ ലാ​മ ന​ൽ​കി​യ ഹേ​ബി​യ​സ് കോ​ർ​പ്പ​സ് ഹ​ർ​ജി ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് മൃ​ത​ദേ​ഹ​ത്തി​ന്‍റെ ഡി​എ​ൻ​എ പ​രി​ശോ​ധ​നാ ഫ​ലം അ​ട​ക്കം അ​റി​യി​ക്കാ​ൻ ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ ക​ഴി​ഞ്ഞ ദി​വ​സം നി​ർ​ദേ​ശി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

കു​വൈ​ത്തി​ൽ അ​ടു​ത്തി​ടെ​യു​ണ്ടാ​യ വി​ഷ​മ​ദ്യ ദു​ര​ന്ത​ത്തി​നി​ര​യാ​യി ഓ​ര്‍​മ ന​ഷ്ട​പ്പെ​ട്ട​യാ​ളാ​ണ് സൂ​ര​ജ് ലാ​മ. ബെം​ഗ​ളൂ​രു​വി​ലി​ലേ​ക്ക് വി​ടു​ന്ന​തി​ന് പ​ക​രം കൊ​ച്ചി​യി​ലേ​ക്കാ​ണ് സൂ​ര​ജ് ലാ​മ​യെ വി​ട്ട​ത്.

Kerala

കൊ​ച്ചി​യി​ൽ ല​ഹ​രി വേ​ട്ട; പി​ടി​യി​ലാ​യ​ത് ക​ബൂ​ത്ത​ർ ഭാ​യി​യു​ടെ സ​ഹാ​യി

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് 21 ഗ്രാം ​ഹെ​റോ​യി​നു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. ക​ഴി​ഞ്ഞ ദി​വ​സം എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ ല​ഹ​രി ശൃം​ഖ​ല​യി​ലെ പ്ര​ധാ​ന ക​ണ്ണി ക​ബൂ​ത്ത​ർ ഭാ​യി​യു​ടെ സ​ഹാ​യി​യാ​ണ് പി​ടി​യി​ലാ​യ മ​സൂ​ദ് ആ​ലം.

ക​ബൂ​ത്ത​ർ ഭാ​യി എ​ന്ന ജു​ഹി​ദു​ൽ ഇ​സ്ലാ​മി​ന് അ​സ​മി​ൽ നി​ന്നും ഹെ​റോ​യി​ൻ എ​ത്തി​ച്ചു​കൊ​ടു​ത്തി​രു​ന്ന​ത് മ​സൂ​ദ് ആ​ലം ആ​ണെ​ന്ന് എ​ക്സൈ​സ് വ്യ​ക്ത​മാ​ക്കി. ആ​സാ​മി​ൽ നി​ന്നാ​ണ് മ​സൂ​ദ് ആ​ലം ഹെ​റോ​യി​ൻ എ​ത്തി​ച്ചു​ന​ൽ​കി​യി​രു​ന്ന​ത്.

എ​റ​ണാ​കു​ളം കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് നി​ന്നാ​ണ് മ​സൂ​ദ് ആ​ലം പി​ടി​യി​ലാ​യ​ത്. ചൈ​ന വൈ​റ്റ് ഹെ​റോ​യി​നു​മാ​യി ക​ബൂ​ത്ത​ർ ഭാ​യി​യെ കൊ​ച്ചി​യി​ൽ നി​ന്നാ​ണ് എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്. കാ​ക്ക​നാ​ട് ഭാ​ര​ത് മാ​ത കോ​ള​ജി​ന് സ​മീ​പ​മു​ള്ള വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു പ്ര​തി​യു​ടെ താ​മ​സം.

16 ഗ്രാം ​ചൈ​ന വൈ​റ്റ് ഹെ​റോ​യി​ൻ, ഒ​രു ഗ്രാം ​എം​ഡി​എം​എ, 30 ഗ്രാം ​ക​ഞ്ചാ​വ് എ​ന്നി​വ​യാ​ണ് എ​ക്സൈ​സ് ഇ​യാ​ളി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്.

Kerala

അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ആ​ർ​മി ട​വ​റി​ൽ​നി​ന്നു താ​മ​സം മാ​റാ​ൻ ഹൈ​ക്കോ​ട​തി, കു​ടി​ശി​ക വാ​ട​ക ര​ണ്ടാ​ഴ്ച​യ്ക്ക​കം ന​ൽ​കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​ർ​ദേ​ശം

കൊ​ച്ചി: അ​തീ​വ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ വൈ​റ്റി​ല സി​ൽ​വ​ർ സാ​ൻ​ഡ് ഐ​ല​ൻ​ഡി​ലെ ആ​ർ​മി ട​വ​റി​ൽ​നി​ന്നു താ​മ​സം മാ​റാ​ൻ ഏ​ക താ​മ​സ​ക്കാ​ര​നാ​യ റി​ട്ട. കേ​ണ​ൽ സി​ബി ജോ​ർ​ജി​ന് ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ൽ​കി. അ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കാ​നു​ള്ള കു​ടി​ശി​ക വാ​ട​ക​യും വീ​ട് മാ​റ്റ​ത്തി​നു​ള്ള ചെ​ല​വും ര​ണ്ടാ​ഴ്ച​യ്ക്ക​കം ന​ൽ​കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് കോ​ട​തി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.

സി​ബി ജോ​ർ​ജി​ന് ന​ൽ​കാ​നു​ള്ള ബാ​ക്കി മൂ​ന്ന് മാ​സ​ത്തെ വാ​ട​ക​യും (മാ​സം 35,000 രൂ​പ വീ​തം), വീ​ട് മാ​റു​ന്ന​തി​നു​ള്ള 30,000 രൂ​പ​യും ഉ​ട​ൻ കൈ​മാ​റ​ണം. കോ​ട​തി നി​ർ​ദേ​ശം പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ജി​ല്ലാ ക​ള​ക്ട​ർ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് ജ​സ്റ്റീ​സ് കെ. ​ന​ട​രാ​ജ​ൻ, ജ​സ്റ്റീ​സ് ജോ​ൺ​സ​ൺ ജോ​ൺ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. പ​ണം ല​ഭി​ക്കാ​ൻ കാ​ത്തു​നി​ൽ​ക്കാ​തെ ജീ​വ​ന് ഭീ​ഷ​ണി​യാ​യ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ഉ​ട​ൻ താ​മ​സം മാ​റ്റ​ണ​മെ​ന്ന് കോ​ട​തി സി​ബി ജോ​ർ​ജി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ർ​മി വെ​ൽ​ഫെ​യ​ർ ഹൗ​സിം​ഗ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ നി​ർ​മി​ച്ച സി-​ട​വ​ർ ഏ​ഴ് വ​ർ​ഷം മു​ൻ​പാ​ണ് ഉ​ട​മ​ക​ൾ​ക്ക് കൈ​മാ​റി​യ​ത്. എ​ന്നാ​ൽ ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ കെ​ട്ടി​ടം അ​തീ​വ ദു​ർ​ബ​ല​മാ​യി. കെ​ട്ടി​ടം എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ത​ക​ർ​ന്നു വീ​ഴാ​മെ​ന്നും അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നും ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി നേ​ര​ത്തെ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

എ​ല്ലാ താ​മ​സ​ക്കാ​ർ​ക്കും വാ​ട​ക ന​ൽ​കാ​ൻ സെ​പ്റ്റം​ബ​റി​ൽ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നെ​ങ്കി​ലും എ​ഡ​ബ്ല്യൂ​എ​ച്ച്ഒ അ​തി​ൽ വീ​ഴ്ച വ​രു​ത്തി. ക​ള​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ​ണം ന​ൽ​കാ​ൻ ഇ​വ​ർ ത​യാ​റാ​യി​രു​ന്നി​ല്ല. ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ക​മ്മി​റ്റി​ക്കാ​ണ് ട​വ​റി​ലെ താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ച് കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി പു​തി​യ ട​വ​റു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കാ​നു​ള്ള ചു​മ​ത​ല. പു​തി​യ കെ​ട്ടി​ടം കൈ​മാ​റു​ന്ന​ത് വ​രെ​യു​ള്ള വാ​ട​ക ന​ൽ​കാ​നു​ള്ള പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം എ​ഡ​ബ്ല്യൂ​എ​ച്ച്‌‌‌​ഒ​യ്ക്കാ​ണ്. ഈ ​ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്കേ​ണ്ട​ത് ജി​ല്ലാ ഭ​ര​ണ​കൂ​ട​മാ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Kerala

വൈപ്പിനില്‍ നിന്നും കാണാതായ പതിനാറുകാരിയെ കണ്ടെത്തി

കൊച്ചി: വൈപ്പിനില്‍ നിന്നും കാണാതായ പതിനാറുകാരിയെ എറണാകുളം മേനകയില്‍ നിന്നും കണ്ടെത്തി. ഇന്ന് രാവിലെ പതിനൊന്നോടെയാണ് പെൺകുട്ടിയെ കണ്ടെത്തിയത്. മേനകയിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്ന കുട്ടിയുടെ ചിത്രം ഞാറയ്ക്കല്‍ പോലീസിന് ഒരു വഴിയാത്രക്കാരി അയച്ചു നല്‍കുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ എളങ്കുന്നപുഴയിലുള്ള സ്‌കൂളില്‍ പോകുന്നെന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. തന്‍റെ ഫോണോ മറ്റ് വസ്തുക്കളോ ഒന്നും എടുക്കാതെ ആയിരുന്നു പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്.

Kerala

കൊച്ചിയില്‍ ബസുകളുടെ മത്സരയോട്ടം വീണ്ടും; യുവതിക്ക് പരിക്ക്

കൊച്ചി: സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ കളമശേരി സ്വദേശിയായ യുവതിക്ക് പരിക്ക്. ഏലൂര്‍ ഡിപ്പോയില്‍ നിന്നും എറണാകുളം വരെ സര്‍വീസ് നടത്തുന്ന മേരിമാത ബസില്‍ സഞ്ചരിച്ച യുവതിക്കാണ് പരിക്കേറ്റത്. ആലുവയില്‍ നിന്നും ഫോര്‍ട്ട് കൊച്ചി വരെ സര്‍വീസ് നടത്തുന്ന അന്‍സാരി എന്ന ബസ് അമിതവേഗത്തില്‍ വന്ന് മേരിമാത ബസിനെ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ മേരിമാത ബസിലെ മുന്‍സീറ്റിലിരുന്ന യുവതിക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഇന്ന് രാവിലെ ഒമ്പതോടെയാണ് സംഭവം. കലൂര്‍ സിഗ്നല്‍ ഭാഗത്തു വച്ച് അന്‍സാരി ബസ് മേരിമാത ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുകയും വലതുവശത്തെ മിറര്‍ തകര്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് കലൂര്‍ സ്റ്റാന്‍ഡില്‍ എത്തിയ ബസ് ഡ്രൈവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു.

മേരിമാത ബസ് ഡ്രൈവറും കണ്ടക്ടറും സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. യുവതിയും പരാതി നല്‍കുമെന്നാണ് ലഭ്യമാകുന്ന വിവരം.

അതേസമയം, കൊച്ചിയില്‍ ബസുകളുടെ മത്സരയോട്ടം ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിന് സ്വകാര്യ ബസുകളില്‍ ഷാഡോ പോലീസിനെ നിയോഗിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.

സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തുന്ന നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഷാഡോ പോലീസ് മാതൃകയില്‍ ഉദ്യോഗസ്ഥരെ സ്വകാര്യ ബസുകളില്‍ നിയോഗിക്കാന്‍ ആരംഭിച്ചുവെന്ന് കൊച്ചി സിറ്റി പോലീസ് മേധാവി അറിയിച്ചിരുന്നു. ഇത് പരിഗണയിലാണെന്ന് എറണാകുളം ആര്‍ടിഒയും മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിട്ടുണ്ട്.

Kerala

കൊച്ചിക്കാർക്കു സ്ഥിരം ഭീഷണി; കാപ്പാക്കേസിൽ അൽത്താഫ് അകത്ത്

കൊച്ചി: കൊച്ചി സിറ്റി പരിധിയില്‍ വിവിധ കേസുകളിലെ പ്രതിയും പൊതു ജനങ്ങളുടെ സമാധാന ജീവിതത്തിനു സ്ഥിരം ഭീഷണിയും ആയിരുന്ന യുവാവിനെ കാപ്പാ നിയമപ്രകാരം ജയിലില്‍ അടച്ചു.

ഫോര്‍ട്ട് കൊച്ചി ഈരവേലി ഹസന്‍ കോളനിയില്‍ പൊള്ളാച്ചി അപ്പു എന്നു വിളിക്കുന്ന അല്‍ത്താഫിനെയാണ് (28) കാപ്പാ നിയമപ്രകാരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലാക്കിയത്.

കൊടുംക്രിമിനലായ ഇയാള്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമെന്നു കൊച്ചി സിറ്റി ഡിസിപിയുടെ (ലോ ആന്‍ഡ് ഓര്‍ഡര്‍) റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് പരിഗണിച്ച എറണാകുളം ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് ഇയാളെ തുറങ്കിലടയ്ക്കാൻ ഉത്തരവിട്ടത്.

Kerala

ഭായ് കോളനി പെരുമ്പാവൂരിലെ ചുവന്ന തെരുവ്; പ്രതിഷേധിച്ച നാട്ടുകാർക്കെതിരേ ജാമ്യമില്ലാ കേസ്

കൊച്ചി: പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി പെൺവാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ. ഭായ് കോളനിയിലെ മയക്കുമരുന്ന് - അനാശാസ്യ പ്രവർത്തനങ്ങൾക്കെതിരെ പ്രതികരിച്ച പ്രദേശവാസികൂടിയായ പൊതുപ്രവർത്തകനെ ജാമ്യമില്ലാ വകുപ്പുപ്രകാരം അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് നാട്ടുകാർ.

ജാമ്യമില്ലാ വകുപ്പ്

വെങ്ങോല പഞ്ചായത്ത് പ്രസിഡന്‍റ് ഷമിത ഷരീഫിന്‍റെ ഭർത്താവും പൊതുപ്രവർത്തകനുമായ ഷരീഫ് പുള്ളട്ടിനെയാണ് പെരുമ്പാവൂർ പോലീസ് ജാമ്യമില്ല വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തത്. നാളുകളായി ഭായ് കോളനി, ബംഗാൾ കോളനി എന്നീ പേരുകളിൽ അറിയപ്പെടുന്ന പെരുമ്പാവൂരിലെ സ്ഥലം മയക്കുമരുന്ന് - അനാശാസ്യ പ്രവർത്തനങ്ങളുടെ ഉറവിടവും ഹബ്ബുമാണ്.

ഇതിനെതിരെ നാട്ടുകാർ പ്രതിഷേധ ബോർഡുകൾ കോളനിയിൽ സ്ഥാപിച്ചിരുന്നു. മലയാളത്തിൽ സ്ഥാപിച്ച ബോർഡുകൾക്കെതിരെ വിമർശനങ്ങൾ വന്നെങ്കിലും ഇതിനു പിന്നിൽ ഇതര സംസ്ഥാനക്കാർ മാത്രമല്ല മലയാളികളും ഉണ്ടെന്ന നിഗമനത്തിലാണ് ഇത്തരത്തിൽ ബോർഡുകൾ സ്ഥാപിച്ചത്.

അനധികൃത കെട്ടിടങ്ങളും താമസക്കാരും അതിനെ ചുറ്റിപ്പറ്റിയുള്ള മയക്കുമരുന്ന് വ്യാപാരവും പെൺവാണിഭവും നിർബാധം തുടരുകയാണ്. സഹികെട്ടപ്പോഴാണ് ഇതിനെതിരേ കണ്ണന്തറ പ്രദേശത്തും പരിസര പ്രദേശങ്ങളിലുമുള്ളവർ സംഘടിച്ചത്. മതസംഘടനകളും യുവജന സംഘടനകളും ഇതിനു പിന്തുണയുമായി വന്നു. ഈ സമയത്താണ് പ്രതിഷേധത്തിനു മുന്നിൽ നിൽക്കുന്നവർക്കെതിരേ കേസെടുത്തിരിക്കുന്നത്.

കച്ചവടം പരസ്യമായി

മയക്കുമരുന്നു കച്ചവടത്തിലൂടെ ലക്ഷക്കണക്കിനു രൂപയാണ് ഒരു ദിവസം ഭായ് കോളനികളിൽനിന്നു മാത്രം ഇതര സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത്. പല കെട്ടിടങ്ങളിലും ഇതര സംസ്ഥാനങ്ങളിലെ പെൺകുട്ടികളെ കൊണ്ടുവന്നു പെൺവാണിഭവും നടത്തുന്നുണ്ടെന്നാണ് ആരോപണം. മുംബൈ റെഡ് സ്ട്രീറ്റിനെ ഓർമപ്പെടുത്തും വിധമുള്ള കാര്യങ്ങളാണ് ഇവിടെ നടക്കുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.

പോലീസ് ഒത്താശയോ?

റെഡി മാർക്കറ്റ് എന്നാണ് ഇവിടം അറിയപ്പെടുന്നതും. കേരളത്തിലെ വിവിധ ഭാഗങ്ങളിൽനിന്നു വിദ്യാർഥികൾ അടക്കം ഇവിടെ മയക്കുമരുന്നിനും അനാശാസ്യത്തിനും എത്തുന്നതും പതിവാണ്.

കഴിഞ്ഞ ഒരാഴ്ചയായി ഇതിനെതിരെ ജനങ്ങൾ സംഘടിപ്പിച്ചപ്പോൾ ഒരു പരിധിവരെ ഇത്തരം കാര്യങ്ങളെ പ്രതിരോധിക്കാൻ പ്രദേശവാസികൾക്കു കഴിഞ്ഞിരുന്നു. ഇതിനെ തടയിടാനാണ് ഇപ്പോൾ പോലീസ് - എക്‌സൈസ് ശ്രമമെന്നും നാട്ടുകാർ ആരോപിച്ചു.

വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷമിതാ ഷരീഫ്, വൈസ് പ്രസിഡന്‍റ് പി.എച്ച്. മുഹമ്മദ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്തംഗം ഷാജിത നൗഷാദ്, വാഴക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷമീർ തുകലിൽ, അംഗങ്ങളായ എം.ഐ. അബ്ബാസ്, ഷെമീറ ഫൈസൽ, അഡ്വ. അനസ്, ഷെറിന കാച്ചാംകുഴി, വാഴക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് ശാരദ തുടങ്ങിയവർ സ്ഥലത്തെത്തി.

കണ്ടണ്ടന്തറയിൽനിന്ന് ഭായ് കോളനിയിലേക്കു നിശ്ചയിച്ച പ്രതിഷേധ പ്രകടനം മാറ്റിവച്ചതായും സാങ്കേതികമായും നിയമപരമായും ചില തടസങ്ങൾ ഉള്ളതിനാൽ അടുത്ത ദിവസങ്ങളിൽ ഇതു നടത്തുമെന്നും പ്രദേശവാസികൾ അറിയിച്ചു.

Kerala

ഇ​ട​പ്പ​ള്ളി ലു​ലു​മാ​ളി​ന് സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു

കൊ​ച്ചി: ഇ​ട​പ്പ​ള്ളി ലു​ലു​മാ​ളി​ന് സ​മീ​പം ദേ​ശീ​യ​പാ​ത​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. ഇ​ട​പ്പ​ള്ളി ഭാ​ഗ​ത്തു​നി​ന്നും ക​ള​മ​ശേ​രി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്.

കാ​റി​ല്‍ ഡ്രൈ​വ​ര്‍ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി ശ്രീ​കു​മാ​റി​ന്‍റേ​താ​ണ് വാ​ഹ​നം. മു​ന്‍​വ​ശ​ത്ത് നി​ന്നും പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് വാ​ഹ​നം വ​ഴി​യി​ല്‍ ഒ​തു​ക്കി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ള്‍ തീ ​ആ​ളി​ക്ക​ത്തു​ക​യാ​യി​രു​ന്നു.

കാ​ര്‍ ഏ​താ​ണ്ട് പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു. ഏ​ലൂ​ര്‍, തൃ​ക്കാ​ക്ക​ര ഫ​യ​ര്‍​ഫോ​ഴ്‌​സ് യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ച്ചു.

Kerala

പോ​റ്റി​യി​ൽ നി​ന്ന് സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​യി​ട്ടി​ല്ലെന്ന് മു​രാ​രി ബാ​ബു​; മൊ​ഴി​യി​ലെ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണ​ക്കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്ത മു​ൻ ദേ​വ​സ്വം എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ മു​രാ​രി ബാ​ബു​വി​ന്‍റെ മൊ​ഴി​യി​ലെ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പു​റ​ത്ത്.

സ്വ​ത്തു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ന്ത് രേ​ഖ​ക​ളും ഹാ​ജ​രാ​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ച മു​രാ​രി ബാ​ബു താ​ൻ അ​ന​ധി​കൃ​ത​മാ​യി ഒ​രു രൂ​പ പോ​ലും സ​മ്പാ​ദി​ച്ചി​ട്ടി​ല്ലെ​ന്നും മൊ​ഴി ന​ൽ​കി. കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യി​ൽ നി​ന്ന് ത​നി​ക്ക് യാ​തൊ​രു​വി​ധ സാ​മ്പ​ത്തി​ക നേ​ട്ട​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും മു​രാ​രി ബാ​ബു ഇ​ഡി​ക്ക് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം കേ​സി​ൽ കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കാ​നാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ നീ​ക്കം. മു​ൻ ദേ​വ​സ്വം അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ശ്രീ​കു​മാ​ർ ഇ​ഡി​ക്ക് മു​ന്നി​ൽ ഇ​ന്ന് ഹാ​ജ​രാ​യേ​ക്കും.

നി​ല​വി​ൽ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ മ​റ്റ് പ്ര​തി​ക​ളെ​യും വ​രും ദി​വ​സ​ങ്ങ​ളി​ൽ ചോ​ദ്യം ചെ​യ്യാ​നാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ നീ​ക്കം.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; മു​രാ​രി ബാ​ബു​വി​നെ ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചു

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ മു​രാ​രി ബാ​ബു​വി​നെ ഇ​ഡി ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചു. ഒ​മ്പ​തു മ​ണി​ക്കൂ​ർ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ലാ​ണ് വി​ട്ട​യ​ച്ച​ത്.

90 ദി​വ​സ​ത്തെ ജ​യി​ൽ വാ​സ​ത്തി​ന് ശേ​ഷം സ്വാ​ഭാ​വി​ക ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി​യ മു​രാ​രി ബാ​ബു​വി​നെ കൊ​ച്ചി ഓ​ഫീ​സി​ൽ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ചോ​ദ്യം ചെ​യ്ത​ത്. ആ​വ​ശ്യ​മെ​ങ്കി​ൽ വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന നോ​ട്ടീ​സും അ​ദ്ദേ​ഹ​ത്തി​നു ന​ൽ​കി.

ക​ട്ടി​ള​പാ​ളി കേ​സി​ൽ ആ​റും ദ്വാ​ര​പാ​ല​ക​പാ​ളി കേ​സി​ൽ ര​ണ്ടാം പ്ര​തി​യു​മാ​ണ് മു​രാ​രി ബാ​ബു. പാ​ളി​ക​ൾ പോ​റ്റി​യ്ക്ക് കൊ​ടു​ത്തു​വി​ടാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​ത് മു​രാ​രി ബാ​ബു​വാ​ണ്.

Kerala

കംബോഡിയ കേന്ദ്രീകരിച്ച് വൻ സൈബർ റാക്കറ്റ്; ഡോക്ടറുടെ പണം തട്ടിയ മൂ​ന്ന് മ​ല​യാ​ളിക​ൾ പിടിയിൽ

കൊ​ച്ചി: വ്യാ​ജ മാ​ട്രി​മോ​ണി​യ​ൽ സൈ​റ്റു​ക​ൾ വ​ഴി യു​വ ഡോ​ക്ട​റു​ടെ പ​ണം ത​ട്ടി​യ കേ​സി​ൽ കംബോഡിയ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സൈ​ബ​ർ റാ​ക്ക​റ്റി​ലെ മൂ​ന്ന് മ​ല​യാ​ളി യു​വാ​ക്ക​ൾ പി​ടി​യി​ൽ. കൊ​ച്ചി സൈ​ബ​ര്‍ പോ​ലീ​സ് ആ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

എ​ൻ​ജി​നീ​യ​റിം​ഗ് ബി​രു​ധ​ദാ​രി​യാ​യ അ​രൂ​ർ സ്വ​ദേ​ശി സൂ​ര​ജ് കൃ​ഷ്ണ, മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഫൈ​സ​ൽ, കെ.​പി. ആ​ദി​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കംബോഡിയ കേ​ന്ദ്രീ​ക​രി​ച്ച് ചൈ​നീ​സ് പൗ​ര​ന്മാ​ർ നി​യ​ന്ത്രി​ക്കു​ന്ന റാ​ക്ക​റ്റി​ലെ ക​ണ്ണി​ക​ളാ​ണ് പ്ര​തി​ക​ളെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

കൊ​ച്ചി​യി​ലെ യു​വ ഡോ​ക്ട​റാ​ണ് ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത്. മാ​ട്രി​മോ​ണി​യ​ൽ സൈ​റ്റ് വ​ഴി ഒ​രു എ​ൻ​ആ​ർ​ഐ യു​വ​തി​യു​ടെ പേ​രി​ൽ വ്യാ​ജ വി​വാ​ഹ അ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യാ​ണ് സം​ഘം ഡോ​ക്ട​റെ വ​ല​യി​ലാ​ക്കി​യ​ത്.

സൗ​ഹൃ​ദം സ്ഥാ​പി​ച്ച ശേ​ഷം വെ​ബൈ​സ്റ്റ് എ​ന്ന ട്രേ​ഡിം​ഗ് ആ​പ്പ് ഡോ​ക്ട​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. താ​നും ഇ​തി​ലൂ​ടെ വ​ൻ ലാ​ഭം ഉ​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്ന് സ്ക്രീ​ൻ​ഷോ​ട്ടു​ക​ൾ സ​ഹി​തം ഡോ​ക്ട​റെ വി​ശ്വ​സി​പ്പി​ച്ചു. യു​വ​തി​യു​ടെ വാ​ക്കു​ക​ൾ വി​ശ്വ​സി​ച്ച് പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി 37 ല​ക്ഷം രൂ​പ ഡോ​ക്ട​ർ ആ​പ്പി​ൽ നി​ക്ഷേ​പി​ച്ചു.

ലാ​ഭ​മോ നി​ക്ഷേ​പി​ച്ച തു​ക​യോ തി​രി​കെ ല​ഭി​ക്കാ​താ​യ​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് തി​രി​ച്ച​റി​ഞ്ഞ​ത്. ചൈ​നീ​സ് പൗ​ര​ന്മാ​ർ ഒ​രു കോ​ർ​പറേ​റ്റ് ക​മ്പ​നി​ക്ക് സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ് കംബോഡിയയി​ൽ ഈ ​ത​ട്ടി​പ്പ് കേ​ന്ദ്രം ന​ട​ത്തു​ന്ന​ത്.

വൻ ശമ്പളം കൈപ്പറ്റിയാണ് മുഖ്യപ്രതി സൂരജ് തട്ടിപ്പ് സംഘത്തിനായി പ്രവർത്തിച്ചിരുന്നത്. അ​ക്കൗ​ണ്ടു​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​നും പ​ണം ഉ​ട​ൻ പി​ൻ​വ​ലി​ക്കാ​നും സൈ​ബ​ർ സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ വി​ദ​ഗ്ധ​രാ​യ ചെ​റു​പ്പ​ക്കാ​രെ​യാ​ണ് സം​ഘം നി​യോ​ഗി​ച്ചി​രുന്നത്.

Kerala

കൊ​ച്ചി​യി​ല്‍ ചൈ​നാ വൈ​റ്റ് ഹെ​റോ​യി​നു​മാ​യി ര​ണ്ടു പേ​ര്‍ പി​ടി​യി​ൽ 

കൊ​ച്ചി: അ​തി​മാ​ര​ക രാ​സ​ല​ഹ​രി​യാ​യ ചൈ​നാ വൈ​റ്റ് ഹെ​റോ​യി​നു​മാ​യി ര​ണ്ടു പേ​ര്‍ പി​ടി​യി​ൽ. ആ​സാം സ്വ​ദേ​ശി​ക​ളാ​യ ജ​ഹി​ദു​ള്‍ ഇ​സ്ലാം, റം​സാ​ന്‍ അ​ലി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 

കൊ​ച്ചി​യി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ഇ​വ​രു​ടെ ല​ഹ​രി വി​ല്‍​പ​ന എ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. 

16 ഗ്രാം ​ഹെ​റോ​യി​നും ഒ​രു ഗ്രാം ​എം​ഡി​എം​എ​യും മു​പ്പ​ത് ഗ്രാം ​ക​ഞ്ചാ​വും ഇ​വ​രി​ല്‍ നി​ന്ന് പി​ടി​കൂ​ടി. ല​ഹ​രി വി​ല്‍​പ​ന​യി​ലൂ​ടെ സ​മാ​ഹ​രി​ച്ച 2,85,000 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. എ​ക്സൈ​സ് സ്പെ​ഷ്യ​ല്‍ സ്ക്വാ​ഡ് ഇ​ന്‍​സ്പെ​ക്ട​ര്‍ സി​ജോ വ​ര്‍​ഗീ​സും സം​ഘ​വു​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Kerala

കേ​​​ര​​​ള ശാ​​​സ്ത്ര കോ​​​ണ്‍ഗ്ര​​​സി​​​ന് തു​​​ട​​​ക്കമായി

കൊ​​​ച്ചി: ശാ​​​സ്ത്ര​​​ത്തെ ജ​​​ന​​​ജീ​​​വി​​​ത​​​വു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ച്ച വി​​​ക​​​സ​​​ന​​​മാ​​​തൃ​​​ക​​​യി​​​ലൂ​​​ടെ കേ​​​ര​​​ളം രാ​​​ജ്യ​​​ത്തി​​​നു മാ​​​തൃ​​​ക​​​യാ​​​ണെ​​​ന്ന് ദേ​​​ശീ​​​യ ശാ​​​സ്ത്ര മീ​​​റ്റി​​​ല്‍ വി​​​ല​​​യി​​​രു​​​ത്ത​​​ല്‍.

രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യി ശാ​​​സ്ത്ര​​​വും സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യും എ​​​ന്ന പ്ര​​​മേ​​​യ​​​ത്തി​​​ല്‍ ആ​​​രം​​​ഭി​​​ച്ച ദേ​​​ശീ​​​യ ശാ​​​സ്ത്ര മീ​​​റ്റി​​​നൊ​​​പ്പം 38ാം കേ​​​ര​​​ള ശാ​​​സ്ത്ര കോ​​​ണ്‍ഗ്ര​​​സി​​​ന് കൊ​​​ച്ചി​​​യി​​​ല്‍ തു​​​ട​​​ക്ക​​​മാ​​​യി. ശാ​​​സ്ത്ര​​​ജ്ഞ​​​ര്‍, ന​​​യ​​​രൂ​​​പീ​​​ക​​​ര​​​ണ വി​​​ദ​​​ഗ്ധ​​​ര്‍, അ​​​ക്കാ​​​ദ​​​മി​​​ക് വി​​​ദ​​​ഗ്ധ​​​ര്‍, വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

ഓ​​​ള്‍ ഇ​​​ന്ത്യ കൗ​​​ണ്‍സി​​​ല്‍ ഫോ​​​ര്‍ ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍ (എ​​​ഐ​​​സി​​​ടി​​​ഇ) ചെ​​​യ​​​ര്‍മാ​​​ന്‍ പ്ര​​​ഫ. ടി.​​​ജി. സീ​​​താ​​​റാം ശാ​​​സ്ത്ര മീ​​​റ്റ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഗ​​​വേ​​​ഷ​​​ണം, ന​​​യ​​​രൂ​​​പീ​​​ക​​​ര​​​ണം, വാ​​​ണി​​​ജ്യ​​​വ​​​ത്ക​​​ര​​​ണം എ​​​ന്നി​​​വ​​​ ത​​​മ്മി​​​ലു​​​ള്ള സ​​​ഹ​​​ക​​​ര​​​ണ​​​മാ​​​ണു വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. വാ​​​ട്ട​​​ര്‍ മെ​​​ട്രോ, ബ്ലൂ ​​​ഇ​​​ക്കോണ​​​മി മേ​​​ഖ​​​ല​​​ക​​​ളി​​​ലെ കേ​​​ര​​​ള​​​ത്തി​​​ന്‍റെ മു​​​ന്നേ​​​റ്റ​​​ങ്ങ​​​ള്‍ രാ​​​ജ്യ​​​ത്തി​​​നു വ​​​ഴി​​​കാ​​​ട്ടി​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം വി​​​ല​​​യി​​​രു​​​ത്തി.

കേ​​​ര​​​ള സം​​​സ്ഥാ​​​ന ശാ​​​സ്ത്ര-​​​സാ​​​ങ്കേ​​​തി​​​ക-​​​പ​​​രി​​​സ്ഥി​​​തി കൗ​​​ണ്‍സി​​​ലി​​​ല്‍ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ഫ. കെ.​​​പി. സു​​​ധീ​​​ര്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. അ​​​ഡീ​​​ഷ​​​ണ​​​ല്‍ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി രാ​​​ജ​​​ന്‍ എ​​​ന്‍.​​​ ഖോ​​​ബ്ര​​​ഗ​​​ഡെ, കേ​​​ന്ദ്ര ശാ​​​സ്ത്ര-​​​സാ​​​ങ്കേ​​​തി​​​ക വ​​​കു​​​പ്പ് ഉ​​​പ​​​ദേ​​​ഷ്‌​​​ടാ​​​വ് ഡോ. ​​​നി​​​ഷ മെ​​​ന്‍ഡ​​​രേ​​​റ്റ, ഡോ. ​​​ബി.​​​എം. ത്യാ​​​ഗ​​​രാ​​​ജു, ഡോ. ​​​ഹ​​​രി​​​ലാ​​​ല്‍ ഭാ​​​സ്‌​​​ക​​​ര്‍, ഡോ. ​​​ക​​​ലൈ​​​വാ​​​ണി ഗ​​​ണേ​​​ശ​​​ന്‍, ഡോ. ​​​ര​​​ഞ്ജി​​​കൃ​​​ഷ്ണ പൈ ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

രാ​​​ജ്യ​​​ത്തെ 11 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള ശാ​​​സ്ത്ര കൗ​​​ണ്‍സി​​​ല്‍ പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ അ​​​ത​​​ത് സം​​​സ്ഥാ​​​ന​​​ത്തെ ശാ​​​സ്ത്ര​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന പ്ര​​​സ​​​ന്‍റേ​​​ഷ​​​നു​​​ക​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് ആ​​​ല്‍ബ​​​ര്‍ട്‌​​​സ് കോ​​​ള​​​ജി​​​ല്‍ ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടു​​​വ​​​രെ നീ​​​ണ്ടു​​​നി​​​ല്‍ക്കു​​​ന്ന സ​​​യ​​​ന്‍സ് കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ ര​​​ണ്ടാം ദി​​​വ​​​സ​​​മാ​​​യ ഇ​​​ന്ന് 13 വി​​​ഷ​​​യ​​​മേ​​​ഖ​​​ല​​​ക​​​ളെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ സെ​​​ഷ​​​നു​​​ക​​​ള്‍ ന​​​ട​​​ക്കും. ഔ​​​ദ്യോ​​​ഗി​​​ക ഉ​​​ദ്ഘാ​​​ട​​​നം നാ​​​ളെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ നി​​​ര്‍വ​​​ഹി​​​ക്കും.

എ​​​ന്തി​​​നും മ​​​റു​​​പ​​​ടി; താ​​​ര​​​മാ​​​യി എ​​​ഐ ടീ​​​ച്ച​​​ര്‍

 കൊ​​​ച്ചി: വി​​​ഷ​​​യം ഏ​​​തു​​​മാ​​​ക​​​ട്ടെ, സം​​​ശ​​​യം തീ​​​ര്‍ക്കാ​​​ന്‍ കു​​​ട്ടി​​​ക​​​ള്‍ക്ക് ഹായ് ടീ​​​ച്ച​​​ര്‍ എ​​​ന്നൊ​​​ന്നു വി​​​ളി​​​ച്ചാ​​​ല്‍ മ​​​തി. ഉ​​​ട​​​ന്‍ വ​​​രും മ​​​റു​​​പ​​​ടി. ഇ​​​ന്ത്യ​​​യി​​​ലെ​​​ത​​​ന്നെ ആ​​​ദ്യ എ​​​ഐ ടീ​​​ച്ച​​​റാ​​​യ എ​​​ഡ്യു ബോ​​​ട്ട് കു​​​ട്ടി​​​ക​​​ള്‍ക്കി​​​ട​​​യി​​​ല്‍ താ​​​ര​​​മാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് ആ​​​ല്‍ബ​​​ര്‍ട്‌​​​സ് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍ഡ​​​റി സ്‌​​​കൂ​​​ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ദേ​​​ശീ​​​യ സ​​​യ​​​ന്‍സ് പ്ര​​​ദ​​​ര്‍ശ​​​ന​​​ത്തി​​​ലാ​​​ണ് എ​​​ഐ ടീ​​​ച്ച​​​ര്‍ ശ്ര​​​ദ്ധാ​​​കേ​​​ന്ദ്ര​​​മാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

കേ​​​ര​​​ള സ​​​യ​​​ന്‍സ് കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന പ്ര​​​ദ​​​ര്‍ശ​​​ന​​​ത്തി​​​ല്‍ മ​​​ല​​​പ്പു​​​റ​​​ത്തെ പി​​​എം​​​എ​​​സ്എ​​​പി​​​ടി എ​​​ച്ച്എ​​​സ്എ​​​സ് ക​​​ക്കോ​​​വ് സ്‌​​​കൂ​​​ളി​​​ല്‍നി​​​ന്നെ​​​ത്തി​​​യ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളാ​​​ണ് ത​​​ങ്ങ​​​ളു​​​ടെ അ​​​ഭി​​​മാ​​​ന പ്രോ​​​ജ​​​ക്ടാ​​​യ എ​​​ഡ്യു ബോ​​​ട്ട് എ​​​ഐ ടീ​​​ച്ച​​​ർ പ്ര​​​ദ​​​ര്‍ശി​​​പ്പി​​​ച്ച​​​ത്.

ആ​​​ന്‍ഡ്രോ​​​യ്ഡ്, ഐ​​​ഒ​​​എ​​​സ് പോ​​​ലെ, എ​​​ഡ്യു ബോ​​​ട്ട് ഒ​​​എ​​​സ് എ​​​ന്ന ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് സി​​​സ്റ്റ​​​ത്തി​​​ലാ​​​ണ് ഐ​​​ഐ ടീ​​​ച്ച​​​ര്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന​​​ത്. ഇ​​​ബി അ​​​സി​​​സ്റ്റ​​​ന്‍റാ​​​ണ് ഇ​​​തി​​​ന്‍റെ പ്ര​​​ധാ​​​ന ഫീ​​​ച്ച​​​റെ​​​ന്ന് എ​​​ഐ ടീ​​​ച്ച​​​റെ വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത ഹ​​​സി​​​ഫ്, ആ​​​ഗ്‌​​​ന​​​യ്, അ​​​ര്‍ച്ചി​​​ത്, നി​​​ര​​​ഞ്ജ​​​ന്‍ എ​​​ന്നീ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ പ​​​റ​​​ഞ്ഞു.

Kerala

ബിനാലെയ്ക്ക് ടിക്കറ്റ് എടുക്കണ്ട, സന്ദര്‍ശകര്‍ക്ക് വന്‍ ഇളവ്; മാസത്തിലെ രണ്ടു തിങ്കളാഴ്ചകളില്‍ സൗജന്യ പ്രവേശനം

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയില്‍ സൗജന്യ പ്രവേശനം. മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും തിങ്കളാഴ്ചകളില്‍ ബിനാലെ വേദികളില്‍ സൗജന്യമായി സന്ദര്‍ശിക്കാം.

ഫെബ്രുവരി മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഈ തിങ്കളാഴ്ചകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മറ്റൊരു ദിവസം ബിനാലെ വേദി സന്ദര്‍ശിക്കാം.

അതേസമയം, ഡിസംബര്‍ 11ന് ആരംഭിച്ച ബിനാലെ മാര്‍ച്ച് 31ന് ആണ് സമാപിക്കുന്നത്. ഫോര്‍ട്ട് കൊച്ചിയിലെ ആസ്പിന്‍വാള്‍ ഹൗസ് ആണ് പ്രധാന വേദി. 25ലധികം രാജ്യങ്ങളില്‍ നിന്നുള്ള 66 ആര്‍ട്ടിസ്റ്റ് പ്രോജക്റ്റുകളാണ് ബിനാലെയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Kerala

എറണാകുളത്ത് ഫിനാന്‍സ് ടവര്‍; കൊച്ചി മുസിരിസ് പദ്ധതിക്ക് 14 കോടി

തിരുവനന്തപുരം: എറണാകുളത്ത് ഫിനാന്‍സ് ടവര്‍ നിര്‍മിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. എറണാകുളത്ത് ആധുനിക സൗകര്യങ്ങളോടു കൂടി ഫിനാന്‍സ് ടവര്‍ ജിഎടി വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി നിർമിക്കുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചു.

സംസ്ഥാനത്തിന്‍റെ നികുതി വരുമാനത്തില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്നതിനൊപ്പം സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഏറ്റവും വലിയ പങ്കുവഹിക്കുന്ന ജില്ലയാണ് എറണാകുളം. ഫിനാന്‍സ് ടവര്‍ നിർമിക്കുന്നതിനായി പദ്ധതി തയാറാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

കൂടാതെ, കൊച്ചി മുസിരിസ് പദ്ധതിക്ക് 14 കോടി രൂപ പ്രഖ്യാപിച്ചു. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനായി 79 കോടി രൂപയും ധനമന്ത്രി പ്രഖ്യാപിച്ചു.

Kerala

അമ്പതുകാരന്‍റെ വൃക്കയിലെ നാലു കിലോഗ്രാമുള്ള മുഴ നീക്കി

കൊ​​​ച്ചി: 50 വ​​​യ​​​സു​​​കാ​​​ര​​​ന്‍റെ വൃ​​​ക്ക​​​യി​​​ൽ രൂ​​​പ​​​പ്പെ​​​ട്ട നാ​​​ലു കി​​​ലോ​​​ഗ്രാം ഭാ​​​ര​​​മു​​​ള്ള വ​​​ലി​​​യ മു​​​ഴ (പോ​​​ളി​​​സി​​​സ്റ്റി​​​ക് കി​​​ഡ്നി) വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി നീ​​​ക്കം ചെ​​​യ്ത് കൊ​​​ച്ചി വി​​​പി​​​എ​​​സ് ലേ​​​ക്‌​​​ഷോ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ യൂ​​​റോ​​​ള​​​ജി വി​​​ഭാ​​​ഗം. കേ​​​ര​​​ള​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യാ​​​ണ് ത്രീ​​​ഡി ലാ​​​പ്രോ​​​സ്കോ​​​പി​​​ക് (കീ​​​ഹോ​​​ൾ) ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ ഇ​​​ത്ത​​​ര​​​മൊ​​​രു മു​​​ഴ നീ​​​ക്കു​​​ന്ന​​​തെ​​​ന്ന് ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

30 സെ​​​ന്‍റിമീ​​​റ്റ​​​ർ നീ​​​ള​​​ത്തി​​​ലു​​​ള്ള പോ​​​ളി​​​സി​​​സ്റ്റി​​​ക് കി​​​ഡ്നി​​​യാ​​​ണ് അ​​​തി​​​സ​​​ങ്കീ​​​ർ​​​ണ​​​വും അ​​​പൂ​​​ർ​​​വ​​​വു​​​മാ​​​യ ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ നീ​​​ക്കം​​​ചെ​​​യ്ത​​​ത്. വൃ​​​ക്ക മാ​​​റ്റി​​​വ​​​യ്ക്ക​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്ക് മു​​​ന്നോ​​​ടി​​​യാ​​​യാ​​​ണ് ഈ ​​​കീ​​​ഹോ​​​ൾ സ​​​ർ​​​ജ​​​റി ന​​​ട​​​ത്തി​​​യ​​​ത്. സാ​​​ധാ​​​ര​​​ണ ഗ​​​തി​​​യി​​​ൽ പോ​​​ളി​​​സി​​​സ്റ്റി​​​ക് കി​​​ഡ്നി​​​ക്ക് ഓ​​​പ്പ​​​ൺ സ​​​ർ​​​ജ​​​റി​​​യാ​​​ണ് ന​​​ട​​​ത്താ​​​റു​​​ള്ള​​​ത്.

രോ​​​ഗി​​​യു​​​ടെ വൃ​​​ക്ക​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തെ ബാ​​​ധി​​​ക്കും​​​വി​​​ധം വ​​​ലി​​​പ്പ​​​ത്തി​​​ലു​​​ള്ള മു​​​ഴ​​​ക​​​ളാ​​​ണ് ക​​​ണ്ടെ​​​ത്തി​​​യ​​​തെ​​​ന്നു സീ​​​നി​​​യ​​​ർ ക​​​ൺ​​​സ​​​ൾ​​​ട്ട​​​ന്‍റും യൂ​​​റോ​​​ള​​​ജി ആ​​​ൻ​​​ഡ് റീ​​​ന​​​ൽ ട്രാ​​​ൻ​​​സ്പ്ലാ​​​ന്‍റ് മേ​​​ധാ​​​വി​​​യു​​​മാ​​​യ ഡോ. ​​​ഡാ​​​റ്റ്സ​​​ൺ പി. ​​​ജോ​​​ർ​​​ജ് പ​​​റ​​​ഞ്ഞു. രോ​​​ഗി​​​യു​​​ടെ ര​​​ണ്ടാ​​​മ​​​ത്തെ വൃ​​​ക്ക​​​യി​​​ൽ ഏ​​​ക​​​ദേ​​​ശം 28 സെ​​​ന്‍റിമീ​​​റ്റ​​​ർ വ​​​ലി​​​പ്പ​​​മു​​​ള്ള മ​​​റ്റൊ​​​രു പോ​​​ളി​​​സി​​​സ്റ്റി​​​ക് കി​​​ഡ്നി അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്നു​​​ണ്ട്. രോ​​​ഗി മ​​​റ്റൊ​​​രു ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ ആ​​​രോ​​​ഗ്യ​​​സ്ഥി​​​തി കൈ​​​വ​​​രി​​​ക്കു​​​ന്ന ഘ​​​ട്ട​​​ത്തി​​​ൽ ഇ​​​തു നീ​​​ക്കം ചെ​​​യ്യു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഡോ. ​​​ഗ്രി​​​ഗ​​​റി പ​​​ത്രോ​​​സ്, ഡോ. ​​​എ.​​​പി. കാ​​​ർ​​​ത്തി, ഡോ. ​​​ആ​​​ദി​​​ൽ അ​​​ബ്ദു​​​ള്ള, ഡോ. ​​​ജോ​​​യ​​​ൽ, ഡോ. ​​​അ​​​രു​​​ൺ, ഡോ. ​​​സു​​​ഭാ​​​ഷ്, ഡോ. ​​​മ​​​ല്ലി ഏ​​​ബ്ര​​​ഹാം, ഡോ. ​​​ജ​​​യ സൂ​​​സ​​​ൻ ജേ​​​ക്ക​​​ബ് എ​​​ന്നി​​​വ​​​രും ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി.

അ​​​പൂ​​​ർ​​​വ​​​വും സ​​​ങ്കീ​​​ർ​​​ണ​​​വു​​​മാ​​​യ നി​​​ര​​​വ​​​ധി ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ളാ​​​ണ് വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ആ​​​ശു​​​പ​​​ത്രി കൈ​​​കാ​​​ര്യം ചെ​​​യ്തി​​​ട്ടു​​​ള്ള​​​തെ​​​ന്ന് വി​​​പി​​​എ​​​സ് ലേ​​​ക്‌​​​ഷോ​​​ര്‍ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​സ്.​​​കെ. അ​​​ബ്ദു​​​ള്ള പ​​​റ​​​ഞ്ഞു.

പോ​​​ളി​​​സി​​​സ്റ്റി​​​ക് കി​​​ഡ്നി ഡി​​​സീ​​​സ്

വൃ​​​ക്ക​​​ക​​​ളി​​​ൽ ദ്രാ​​​വ​​​കം നി​​​റ​​​ഞ്ഞ് മു​​​ഴ​​​ക​​​ൾ രൂ​​​പ​​​പ്പെ​​​ടു​​​ന്ന ഒ​​​രു രോ​​​ഗ​​​മാ​​​ണ് പോ​​​ളി​​​സി​​​സ്റ്റി​​​ക് കി​​​ഡ്നി ഡി​​​സീ​​​സ്. ഈ ​​​രോ​​​ഗ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് ഇ​​​രു​​​വൃ​​​ക്ക​​​ക​​​ളി​​​ലും ഇ​​​ത്ത​​​ര​​​ത്തി​​​ൽ കു​​​മി​​​ള​​​ക​​​ൾ രൂ​​​പ​​​പ്പെ​​​ട്ട് പ്ര​​​വ​​​ർ​​​ത്ത​​​നം ത​​​ക​​​രാ​​​റി​​​ലാ​​​വു​​​ന്ന സ്ഥി​​​തി​​​യി​​​ലെ​​​ത്താ​​​റു​​​ണ്ട്. വാ​​​രി​​​യെ​​​ല്ല് മു​​​ത​​​ൽ ഇ​​​ടു​​​പ്പ് വ​​​രെ ബാ​​​ധി​​​ച്ച കു​​​മി​​​ള​​​ക​​​ൾ കാ​​​ര​​​ണം രോ​​​ഗി വ​​​ലി​​​യ പ്ര​​​യാ​​​സ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു.

Kerala

കൊ​ച്ചി​യി​ൽ വ​ൻ രാ​സ​ല​ഹ​രി വേ​ട്ട; പി​ടി​ച്ചെ​ടു​ത്ത​ത് കാ​ൽ കി​ലോ​യി​ലേ​റെ എം​ഡി​എം​എ 

കൊ​ച്ചി: കൊ​ച്ചി​യി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ൻ രാ​സ​ല​ഹ​രി വേ​ട്ട. എ​റ​ണാ​കു​ളം എ​ക്സൈ​സ് റേ​ഞ്ച് ടീം ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ട് കേ​സു​ക​ളി​ലാ​യി വ്യാ​വ​സാ​യി​ക അ​ള​വി​ൽ രാ​സ​ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്. 

കാ​ൽ കി​ലോ ഗ്രാ​മി​ലേ​റെ എം​ഡി​എം​എ ആ​ണ് എ​ക്സൈ​സ് സം​ഘം പ്ര​തി​ക​ളി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ആ​ദ​ർ​ശ്.​എ​സ് (28), മു​ഹ​മ്മ​ദ് യാ​സീ​ൻ (25) എ​ന്നി​വ​രാ​ണ് ര​ണ്ട് കേ​സു​ക​ളി​ലാ​യി പി​ടി​യി​ലാ​യ​ത്. 

എ​റ​ണാ​കു​ളം നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ലോ​ഡ്ജി​ൽ നി​ന്നും 252.48 ഗ്രാം ​എം​ഡി​എം​എ​യു​മാ​യാ​ണ് ആ​ദ​ർ​ശ് പി​ടി​യി​ലാ​യ​ത്. ജ​വാ​ഹ​ർ​ലാ​ൽ നെ​ഹ്റു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും 5.32 ഗ്രാം ​എം​ഡി​എം​എ, 0.008 ഗ്രാം ​എ​ൽ​എ​സ്ഡി സ്റ്റാ​മ്പ് എ​ന്നി​വ​യു​മാ​യാ​ണ് മു​ഹ​മ്മ​ദ് യാ​സീ​നെ പി​ടി​കൂ​ടി​യ​ത്. 

Kerala

തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ച്ചി​യി​ലും ജി​സി​സി സി​റ്റി

ക​​​​ള​​​​മ​​​​ശേ​​​​രി: തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തും കൊ​​​​ച്ചി​​​​യി​​​​ലും ജി​​​​സി​​​​സി (ഗ്ലോ​​​​ബ​​​​ല്‍ കേ​​​​പ്പ​​​​ബി​​​​ലി​​​​റ്റി സെ​​​​ന്‍റ​​​​ര്‍) സി​​​​റ്റി സ്ഥാ​​​​പി​​​​ക്കു​​​​മെ​​​​ന്ന് വ്യ​​​​വ​​​​സാ​​​​യ മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ്. ഡാ​​​​വോ​​​​സി​​​​ല്‍ സ​​​​മാ​​​​പി​​​​ച്ച ലോ​​​​ക സാ​​​​മ്പ​​​​ത്തി​​​​ക ഫോ​​​​റ​​​​ത്തി​​​​ല്‍ ഇ​​​​തി​​​​നാ​​​​യു​​​​ള്ള നി​​​​ക്ഷേ​​​​പ താ​​​​ത്പ​​​​ര്യ​​​​പ​​​​ത്രം കേ​​​​ര​​​​ളം ഒ​​​​പ്പി​​​​ട്ടു.

ലോ​​​​ക​​​​ത്ത് ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം ജി​​​​സി​​​​സി​​​​ക​​​​ള്‍ സ്ഥാ​​​​പി​​​​ച്ചി​​​​ട്ടു​​​​ള്ള എ​​​​എ​​​​ന്‍​എ​​​​സ് ആ​​​​റു​​​​മാ​​​​യാ​​​​ണ് കേ​​​​ര​​​​ളം താ​​​​ത്​​​​പ​​​​ര്യ​​​​പ​​​​ത്രം ഒ​​​​പ്പു​​​​വ​​​​ച്ച​​​​തെ​​​​ന്ന് മ​​​​ന്ത്രി പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​റ​​​​ഞ്ഞു.

ഇ​​​​തി​​​​ന്‍റെ തു​​​​ട​​​​ര്‍​ച്ച​​​​യി​​​​ല്‍ കോ​​​​ഴി​​​​ക്കോ​​​​ടും ജി​​​​സി​​​​സി സി​​​​റ്റി സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​ത് പ​​​​രി​​​​ഗ​​​​ണി​​​​ക്കും. ഡാ​​​​വോ​​​​സി​​​​ല്‍ ന​​​​ട​​​​ന്ന ലോ​​​​ക സാ​​​​മ്പ​​​​ത്തി​​​​ക ഫോ​​​​റ​​​​ത്തി​​​​ല്‍ കേ​​​​ര​​​​ളം 1.18 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ നി​​​​ക്ഷേ​​​​പ താ​​​​ത്പ​​​​ര്യ​​​​പ​​​​ത്രം ഒ​​​​പ്പു​​​​വ​​​​ച്ച​​​​താ​​​​യും മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.

അ​​​​മേ​​​​രി​​​​ക്ക, യു​​​​കെ, ജ​​​​ര്‍​മ​​​​നി, സ്‌​​​​പെ​​​​യി​​​​ന്‍, ഇ​​​​റ്റ​​​​ലി, ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നാ​​​​യി 1400 കോ​​​ടി യു​​​​എ​​​​സ് ഡോ​​​​ള​​​​ര്‍ മൂ​​​​ല്യ​​​​മു​​​​ള്ള താ​​​​ത്പ​​​​ര്യ​​​​പ​​​​ത്ര​​​​ങ്ങ​​​​ളാ​​​​ണ് ഒ​​​​പ്പു​​​​വ​​​​ച്ച​​​​ത്. വ്യ​​​​വ​​​​സാ​​​​യ വ​​​​കു​​​​പ്പ് അ​​​​ഡീ. ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി എ.​​​​പി.​​​​എം. മു​​​​ഹ​​​​മ്മ​​​​ദ് ഹ​​​​നീ​​​​ഷും പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Kerala

ക്ലാ​സി​ക്, വി​ന്‍റേ​ജ് വാ​ഹ​ന ഡ്രൈ​വ് നാ​ളെ

കൊ​​​​ച്ചി: റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​നാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ക്ലാ​​​​സി​​​​ക് ആ​​​​ൻ​​​​ഡ് വി​​​​ന്‍റേ​​​​ജ് മോ​​​​ട്ടോ​​​​ര്‍ ക്ല​​​​ബ് കേ​​​​ര​​​​ള (സി​​​​വി​​​​എം​​​​സി​​​​കെ) സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ക്ലാ​​​​സി​​​​ക്, വി​​​​ന്‍റേ​​​​ജ് വാ​​​​ഹ​​​​ന ഡ്രൈ​​​​വ് നാ​​​​ളെ കൊ​​​​ച്ചി​​​​യി​​​​ൽ ന​​​​ട​​​​ക്കും.

ക്ലാ​​​​സി​​​​ക്, വി​​​​ന്‍റേ​​​​ജ് കാ​​​​റു​​​​ക​​​​ളും ഇ​​​​രു​​​​ച​​​​ക്ര​​​​വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന ഡ്രൈ​​​​വ് രാ​​​​വി​​​​ലെ 8.30ന് ​​​​ക​​​​ലൂ​​​​ര്‍ ജ​​​​വ​​​​ഹ​​​​ര്‍​ലാ​​​​ല്‍ നെ​​​​ഹ്റു സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ല്‍നി​​​​ന്ന് ഫ്ലാ​​​​ഗ് ഓ​​​​ഫ് ചെ​​​​യ്യും.

നാ​​​​ലു​​​​ച​​​​ക്ര വാ​​​​ഹ​​​​ന വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ ഓ​​​​സ്റ്റി​​​​ന്‍, മോ​​​​റി​​​​സ്, ഹി​​​​ല്‍​മാ​​​​ന്‍, മെ​​​​ര്‍​സി​​​​ഡ​​​​സ് ബെ​​​​ന്‍​സ് തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​ശ​​​​സ്ത വി​​​​ന്‍റേ​​​​ജ് കാ​​​​റു​​​​ക​​​​ള്‍ അ​​​​ണി​​​​നി​​​​ര​​​​ക്കും. ഇ​​​​രു​​​​ച​​​​ക്ര വാ​​​​ഹ​​​​ന വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ ബി​​​​എ​​​​സ്എ, ജാ​​​​വ, യെ​​​​സ്ഡി, രാ​​​​ജ്ദൂ​​​​ത്, ലാം​​​​ബ്രെ​​​​റ്റ, വെ​​​​സ്പ എ​​​​ന്നീ ക്ലാ​​​​സി​​​​ക് ബ്രാ​​​​ന്‍​ഡു​​​​ക​​​​ളു​​​​ടെ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും പ​​​​ങ്കെ​​​​ടു​​​​ക്കും. ഫോ​​​​ൺ: 9447007978.

Business

സ​മ്മി​റ്റ് ഓ​ഫ് ഫ്യൂ​ച്ച​ർ ര​ണ്ടാം പ​തി​പ്പി​ന് 28 ന് ​തു​ട​ക്കം

കൊ​​​​ച്ചി: സ​​​​മ്മി​​​​റ്റ് ഓ​​​​ഫ് ഫ്യൂ​​​​ച്ച​​​​റി​​​​ന്‍റെ ര​​​​ണ്ടാം പ​​​​തി​​​​പ്പി​​​​ന് 28ന് ​​​​വൈ​​​​കു​​​​ന്നേ​​​​രം കൊ​​​​ച്ചി​​​​യി​​​​ൽ തി​​​​രി​​​​തെ​​​​ളി​​​​യും. കൊ​​​​ച്ചി ജെ​​​​യി​​​​ൻ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി കാ​​​​മ്പ​​​​സി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ഈ ​​​​വി​​​​ജ്ഞാ​​​​ന-​​​​വി​​​​നോ​​​​ദ ഉ​​​​ച്ച​​​​കോ​​​​ടി​​​​യു​​​​ടെ ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ളെ​​​​ല്ലാം പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​താ​​​​യി സം​​​​ഘാ​​​​ട​​​​ക​​​​ർ അ​​​​റി​​​​യി​​​​ച്ചു.

ഫെ​​​​ബ്രു​​​​വ​​​​രി ഒ​​​​ന്നു​​​വ​​​​രെ നാ​​​​ലു ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന ഉ​​​​ച്ച​​​​കോ​​​​ടി​​​​യു​​​​ടെ പ്ര​​​​ധാ​​​​ന​​​​മാ​​​​യ ര​​​​ണ്ടു വേ​​​​ദി​​​​ക​​​​ൾ കി​​​​ൻ​​​​ഫ്ര ക​​​​ൺ​​​​വ​​​​ൻ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​റി​​​​ലാ​​​​ണ്. ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​ട്ര​​​​സ​​​​ഭ​​​​യു​​​​ടെ പാ​​​​ക്ട് ഫോ​​​​ർ ദ ​​​​ഫ്യൂ​​​​ച്ച​​​​ർ എ​​​​ന്ന ആ​​​​ശ​​​​യ​​​​ത്തെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ഈ ​​​​സം​​​​ഗ​​​​മ​​​​ത്തി​​​​ൽ ര​​​​ണ്ടു ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം പേ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്.

വി​​​​ദ്യാ​​​​ഭ്യാ​​​​സം, സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ, സം​​​​രം​​​​ഭ​​​​ക​​​​ത്വം, എ​​​​ർ​​​​ത്ത്, പ​​​​രി​​​​സ്ഥി​​​​തി, ഭ​​​​ക്ഷ​​​​ണം, സം​​​​സ്കാ​​​​രം എ​​​​ന്നി​​​​ങ്ങ​​​​നെ ഏ​​​​ഴു വ്യ​​​​ത്യ​​​​സ്ത മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലാ​​​​യി നാ​​​​നൂ​​​​റി​​​​ല​​​​ധി​​​​കം അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര വി​​​​ദ​​​​ഗ്ധ​​​​ർ സം​​​​വ​​​​ദി​​​​ക്കും.

നാ​​​​നൂ​​​​റി​​​​ല​​​​ധി​​​​കം വി​​​​ദ​​​​ഗ്ധ​​​​ർ, ഇ​​​​രു​​​​നൂ​​​​റി​​​​ല​​​​ധി​​​​കം സെ​​​​ഷ​​​​നു​​​​ക​​​​ൾ, അ​​​​മ്പ​​​​തി​​​​ല​​​​ധി​​​​കം മാ​​​​സ്റ്റ​​​​ർ ക്ലാ​​​​സു​​​​ക​​​​ളും വ​​​​ർ​​​​ക് ഷോ​​​​പ്പു​​​​ക​​​​ളും ഉ​​​​ച്ച​​​​കോ​​​​ടി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​ക്കു​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Business

അ​ക്വാ​മീ​റ്റ് 2026 ഇ​ന്ന്

കൊ​​​​ച്ചി: വ​​​​നാ​​​​മി ചെ​​​​മ്മീ​​​​നി​​​​ന്‍റെ ഉ​​​​ത്പാ​​​​ദ​​​​ന​​​വ​​​​ര്‍​ധ​​​​ന ല​​​​ക്ഷ്യം വ​​​​ച്ച് ഏ​​​​ജ​​​​ന്‍​സി ഫോ​​​​ര്‍ ഡെ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ് ഓ​​​​ഫ് അ​​​​ക്വാ​​​​ക​​​​ള്‍​ച്ച​​​​ര്‍ (അ​​​​ഡാ​​​​ക്ക്) കൊ​​​​ച്ചി​​​​യി​​​​ലെ ബോ​​​​ള്‍​ഗാ​​​​ട്ടി പാ​​​​ല​​​​സി​​​​ല്‍ ഇ​​​​ന്ന് അ​​​​ക്വാ​​​​മീ​​​​റ്റ് 2026 സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കും.

ക​​​​ര്‍​ഷ​​​​ക​​​​ര്‍, സാ​​​​ങ്കേ​​​​തി​​​​ക​​​വി​​​​ദ​​​​ഗ്ധ​​​​ര്‍, വ്യ​​​​വ​​​​സാ​​​​യി​​​​ക​​​​ള്‍, ട്രേ​​​​ഡ് യൂ​​​​ണി​​​​യ​​​​ന്‍ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍, സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ക്കും.

ഉ​​​​ത്പാ​​​​ദ​​​​ന വ​​​​ര്‍​ധ​​​​ന, മി​​​​ക​​​​ച്ച സം​​​​ര​​​​ക്ഷ​​​​ണം, തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ള്‍ സൃ​​​ഷ്‌​​​ടി​​​​ക്ക​​​​ല്‍, സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ള​​​​ര്‍​ച്ച, പ​​​​രി​​​​സ്ഥി​​​​തി​​​​സ​​​​ന്തു​​​​ല​​​​നം എ​​​​ന്നി​​​​വ യാ​​​​ഥാ​​​​ര്‍​ഥ്യ​​​​മാ​​​​ക്കു​​​​ക​​​​യാ​​​​ണ് അ​​​​ക്വാ​​​​മീ​​​​റ്റ് 2026 ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ലൂ​​​​ടെ സ​​​​ര്‍​ക്കാ​​​​ര്‍ ല​​​​ക്ഷ്യം വ​​​​യ്ക്കു​​​​ന്ന​​​​തെ​​​​ന്ന് കെ.​​​​എ​​​​ന്‍. ഉ​​​​ണ്ണി​​​​ക്കൃ​​​​ഷ്ണ​​​​ന്‍ എം​​​​എ​​​​ല്‍​എ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​റ​​​​ഞ്ഞു.

രാ​​​​വി​​​​ലെ 9.30ന് ​​​​ബോ​​​​ള്‍​ഗാ​​​​ട്ടി പാ​​​​ല​​​​സി​​​​ല്‍ മ​​​​ന്ത്രി സ​​​​ജി ചെ​​​​റി​​​​യാ​​​​ന്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും.

Business

പെനാംഗ് റോഡ്‌ഷോ കൊച്ചിയിൽ

കൊ​​​ച്ചി: മ​​​ലേ​​​ഷ്യ​​​യി​​​ലെ പെ​​​നാം​​​ഗ് ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ ആ​​​ൻ​​​ഡ് എ​​​ക്സി​​​ബി​​​ഷ​​​ൻ ബ്യൂ​​​റോ (പി​​​സി​​​ഇ​​​ബി) സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പെ​​​നാം​​​ഗ് റോ​​​ഡ്ഷോ ടു ​​​ഇ​​​ന്ത്യ 2026 കൊ​​​ച്ചി​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ചു. പെ​​​നാം​​​ഗി​​​ലെ ടൂ​​​റി​​​സം, ബി​​​സി​​​ന​​​സ് സാ​​​ധ്യ​​​ത​​​ക​​​ൾ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​ണ് റോ​​​ഡ് ഷോ ​​​ഒ​​​രു​​​ക്കി​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​ർ വ​​​രെ ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്ന് അ​​​ര ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ർ പെ​​​നാം​​​ഗ് സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​താ​​​യി പി​​​സി​​​ഇ​​​ബി സി​​​ഇ​​​ഒ അ​​​ശ്വി​​​ൻ ഗു​​​ണ​​​ശേ​​​ഖ​​​ര​​​ൻ, മ​​​ലേ​​​ഷ്യ​​​ൻ ടൂ​​​റി​​​സം ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ ഷ​​​ഹ​​​റിം താ​​​ൻ എ​​​ന്നി​​​വ​​​ർ പ​​​റ​​​ഞ്ഞു. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ 2,900 ത്തി​​​ല​​​ധി​​​കം ബി​​​സി​​​ന​​​സ് ഇ​​​വ​​​ന്‍റു​​​ക​​​ൾ ന​​​ട​​​ത്തി.

അ​​​ടു​​​ത്ത ഡി​​​സം​​​ബ​​​ർ 31 വ​​​രെ ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​ർ​​​ക്കു​​​ള്ള വീ​​​സ ഇ​​​ള​​​വ് പെ​​​നാം​​​ഗ് തു​​​ട​​​രും. ടൂ​​​റി​​​സ​​​ത്തി​​​നും ബി​​​സി​​​ന​​​സി​​​നു​​​മു​​​ള​​​ള പ്രി​​​യ​​​പ്പെ​​​ട്ട സ്ഥ​​​ല​​​മാ​​​യി മ​​​ലേ​​​ഷ്യ​​​യും പെ​​​നാം​​​ഗും മാ​​​റി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞു.

ഇ​​​ന്ത്യ​​​യി​​​ലെ നാ​​​ലു പ്ര​​​ധാ​​​ന ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് 27 വ​​​രെ റോ​​​ഡ്‌​​​ഷോ​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​ത്. മും​​​ബൈ​​​യി​​​ലും ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലും റോ​​​ഡ്ഷോ​​​ക​​​ൾ ന​​​ട​​​ന്നു. 27ന് ​​​ചെ​​​ന്നൈ​​​യി​​​ൽ ന​​​ട​​​ക്കും.

Kerala

പ​ട്ടാ​പ്പ​ക​ൽ ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണം, സ്വ​ർ​ണ​മെ​ന്ന് ക​രു​തി ക​വ​ർ​ന്ന​ത് മോ​ഡ​ൽ മാ​ല​ക​ൾ

കൊ​ച്ചി: ക​ള​മ​ശേ​രി​യി​ലെ ജ്വ​ല്ല​റി​യി​ൽ ജീ​വ​ന​ക്കാ​രി​യു​ടെ മു​ഖ​ത്ത് പെ​പ്പ​ര്‍ സ്പ്രേ ​അ​ടി​ച്ച് മോ​ഷ​ണം. സ്വ​ർ​ണ​മെ​ന്നു ക​രു​തി ഡിസ്പ്ലേയ്ക്കായി വ​ച്ച 8,000 രൂ​പ വി​ല​യു​ള്ള മോഡൽ മാ​ല​ക​ൾ പ്ര​തി​ക​ൾ ക​വ​ര്‍​ന്നു.

സം​ഭ​വ​ത്തി​ല്‍ സ​ഹോ​ദ​ര​ങ്ങ​ളെ ക​ള​മ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ തോ​മ​സ്, മാ​ത്യു എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ൾ സ്ഥി​രം മോ​ഷ്ടാ​ക​ളാ​ണെ​ന്നു പൊ​ലീ​സ് പ​റ​ഞ്ഞു.

Business

കേ​ര​ള ട്രാ​വ​ല്‍ മാ​ര്‍​ട്ട് കൊ​ച്ചി​യി​ല്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ട്രാ​​​വ​​​ല്‍ മാ​​​ര്‍​ട്ടാ​​​യ കേ​​​ര​​​ള ട്രാ​​​വ​​​ല്‍ മാ​​​ര്‍​ട്ടി​​​ന് (കെ​​​ടി​​​എം) സെ​​​പ്റ്റം​​​ബ​​​ര്‍ 24ന് ​​​കൊ​​​ച്ചി​​​യി​​​ല്‍ തു​​​ട​​​ക്ക​​​മാ​​​കും. കെ​​​ടി​​​എ​​​മ്മി​​​ന്‍റെ 13-ാം പ​​​തി​​​പ്പാ​​​ണി​​​ത്. സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം കൊ​​​ച്ചി​​​യി​​​ലെ ഗ്രാ​​​ന്‍ഡ് ഹ​​​യാ​​​ത്ത് ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ ന​​​ട​​​ക്കും.

വെ​​​ല്ലിം​​​ഗ്ട​​​ണ്‍ ഐ​​​ല​​​ന്‍​ഡി​​​ലെ സാ​​​ഗ​​​ര, സാ​​​മു​​​ദ്രി​​​ക ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ സെ​​​പ്റ്റം​​​ബ​​​ര്‍ 25 മു​​​ത​​​ല്‍ 27 വ​​​രെ​​​യാ​​​ണ് മാ​​​ര്‍​ട്ടി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ബി​​​സി​​​ന​​​സ് മീ​​​റ്റ് ന​​​ട​​​ക്കു​​​ക​​​യെ​​​ന്ന് ടൂ​​​റി​​​സം മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു. വാ​​​ണി​​​ജ്യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ള്‍, ന​​​യ​​​ക​​​ര്‍​ത്താ​​​ക്ക​​​ളു​​​ടെ യോ​​​ഗ​​​ങ്ങ​​​ള്‍, ദേ​​​ശീ​​​യ-​​​അ​​​ന്ത​​​ര്‍​ദേ​​​ശീ​​​യ വി​​​ദ​​​ഗ്ധ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന സെ​​​മി​​​നാ​​​റു​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യും മൂ​​​ന്ന് ദി​​​വ​​​സ​​​ത്തെ മാ​​​ര്‍​ട്ടി​​​ലു​​​ണ്ടാ​​​കും.

400-ല​​​ധി​​​കം അ​​​ന്താ​​​രാ​​​ഷ്ട്ര ബ​​​യ​​​ര്‍​മാ​​​ര്‍, 1500-ല​​​ധി​​​കം ആ​​​ഭ്യ​​​ന്ത​​​ര ബ​​​യ​​​ര്‍​മാ​​​ര്‍, മൈ​​​സ്, വെ​​​ഡ്ഡിം​​​ഗ് പ്ലാ​​​ന​​​ര്‍​മാ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​കും. 400-ല​​​ധി​​​കം സെ​​​ല്ല​​​ര്‍ സ്റ്റാ​​​ളു​​​ക​​​ള്‍ ഉ​​​ണ്ടാ​​​കും. മൂ​​​ന്ന് ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി 60,000-ത്തി​​​ല​​​ധി​​​കം മു​​​ന്‍​കൂ​​​ട്ടി നി​​​ശ്ച​​​യി​​​ച്ച ബി​​​ടു​​​ബി കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ള്‍​ക്ക് സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കും.

ലെ​​​യ്ഷ​​​ര്‍ ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യി​​​ലെ ശ​​​ക്ത​​​മാ​​​യ സാ​​​ന്നി​​​ധ്യ​​​മാ​​​കു​​​ക, കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ​​​വി​​​ശേ​​​ഷ സേ​​​വ​​​ന​​​ങ്ങ​​​ളാ​​​യ വെ​​​ല്‍​ന​​​സ് ടൂ​​​റി​​​സം, ആ​​​യു​​​ര്‍​വേ​​​ദം, അ​​​നു​​​ഭ​​​വ​​​വേ​​​ദ്യ ക​​​മ്മ്യൂ​​​ണി​​​റ്റി ടൂ​​​റി​​​സം, സു​​​സ്ഥി​​​ര-​​​പു​​​ന​​​രു​​​ജ്ജീ​​​വ​​​ന ടൂ​​​റി​​​സം എ​​​ന്നി​​​വ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക, അ​​​ന്താ​​​രാ​​​ഷ്ട്ര, ആ​​​ഭ്യ​​​ന്ത​​​ര ടൂ​​​റി​​​സം വി​​​പ​​​ണി​​​ക​​​ളി​​​ല്‍ കേ​​​ര​​​ള​​​ത്തെ മു​​​ന്‍​നി​​​ര മൈ​​​സ്, വെ​​​ഡ്ഡിം​​​ഗ് ഡെ​​​സ്റ്റി​​​നേ​​​ഷ​​​നാ​​​യി ഉ​​​യ​​​ര്‍​ത്തു​​​ക എ​​​ന്നി​​​വ കെ​​​ടി​​​എം-2026 ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു​​​വെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

Latest News

Up