കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു. ഒമ്പതു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് വിട്ടയച്ചത്.
90 ദിവസത്തെ ജയിൽ വാസത്തിന് ശേഷം സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങിയ മുരാരി ബാബുവിനെ കൊച്ചി ഓഫീസിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നോട്ടീസും അദ്ദേഹത്തിനു നൽകി.
കട്ടിളപാളി കേസിൽ ആറും ദ്വാരപാലകപാളി കേസിൽ രണ്ടാം പ്രതിയുമാണ് മുരാരി ബാബു. പാളികൾ പോറ്റിയ്ക്ക് കൊടുത്തുവിടാനുള്ള നടപടികൾ തുടങ്ങിയത് മുരാരി ബാബുവാണ്.
Tags : sabarimala gold case murari babu ed case Kochi