Wayanad
പുൽപ്പള്ളി: കുടിയേറ്റ മേഖലയായ പുൽപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ അധികൃതർ തയാറാകണമെന്ന് ആവശ്യം.
ടൗണിലെത്തുന്ന വാഹനങ്ങൾ നടപ്പാതയിൽ പോലും പാർക്ക് ചെയ്യാൻ തുടങ്ങിയതോടെ ടൗണിലെത്തുന്ന യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. ടൗണിലെത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാതായതോടെയാണ് പലരും വാഹനങ്ങൾ നടപ്പാതയിൽ കയറ്റിയിടുന്നത്.
പ്രധാന പാതയിൽ ഇരു ഭാഗത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതോടെ ബസുകളും വലിയ വാഹനങ്ങളും എത്തുന്പോൾ ഇടം നൽകാൻ കഴിയാതെ വരുന്നത് ഗതാഗതക്കുരുക്കിനിടയാക്കുന്നത് പതിവായിരിക്കുകയാണ്.സ്വകാര്യ വാഹനങ്ങളുമായി ടൗണിലെത്തുന്നവർക്ക് അവ നിർത്തിയിടാൻ സ്ഥലമില്ലാത്ത പ്രശ്നവും രൂക്ഷമാണ്. രാവിലെ വാഹനം നിർത്തി മറ്റ് സ്ഥലങ്ങളിൽ പോയി വരുന്നവരും ഏറെയാണ്.
ഇതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. പുൽപ്പള്ളിയിൽ ഉടനടി ട്രാഫിക് ഉപദേശക സമിതി യോഗം ചേർന്ന് ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകണമെന്നും ആനപ്പാറ റോഡ്, ചെറ്റപ്പാലം റോഡ്, മെയിൻ റോഡ് എന്നീ റൂട്ടുകളിലാണ് പലപ്പോഴും ഗതാഗതക്കുരുക്കുണ്ടാകുന്നത്.
ഓട്ടോകളുടെയും ടാക്സികളുടെയും ചരക്ക് വാഹനങ്ങളുടെയും എണ്ണവും കൂടി ഇവയ്ക്കും നിർത്തിയിടാൻ ഇടമില്ലാത്ത അവസ്ഥയാണ്. ഓട്ടോ, ടാക്സി വാഹനങ്ങൾ സ്റ്റാൻഡുകളിൽ നിശ്ചിത എണ്ണം മാത്രം പാർക്ക് ചെയ്യുന്നതും ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ സഹായിക്കും.
പുൽപ്പള്ളി ടൗണിലെ അനധികൃത പാർക്കിംഗ് നിയന്ത്രിക്കാൻ പോലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Wayanad
പുൽപ്പള്ളി: മരക്കടവ് ജലസേചന പദ്ധതി പൂർത്തിയാക്കാൻ നടപടി വേണമെന്ന് ആവശ്യം.പ്രദേശത്തെ തരിശായി കിടക്കുന്ന ഏക്കർകണക്കിന് ഭൂമി കൃഷിയോഗ്യമാക്കുന്നതിന് ലക്ഷങ്ങൾ മുടക്കി പന്ത്രണ്ട് വർഷം മുൻപ് നിർമിച്ച പദ്ധതിയുടെ പണി പൂർത്തിയാക്കിയിട്ടും പന്പിംഗ് തുടങ്ങാൻ ഇതുവരെ നടപടിയില്ലെന്നാണ് കർഷകർ പറയുന്നത്.
കെഞ്ചൻപാടി ഉന്നതിയിലെ കുടുംബങ്ങൾക്ക് കൃഷി ചെയ്യാൻ ലക്ഷ്യമിട്ടായിരുന്നു പദ്ധതി ആരംഭിച്ചത്. എന്നാൽ അധികൃതരുടെ അനാസ്ഥ മൂലം പദ്ധതിയിലൂടെ ജലം എത്തിക്കാൻ കഴിഞ്ഞിട്ടില്ല.
പദ്ധതി നടപ്പാക്കാൻ ട്രൈബൽ വകുപ്പിന്റെ ഭാഗത്തുനിന്നോ പഞ്ചായത്തിന്റെ ഭാഗത്തുനിന്നോ യാതൊരു നടപടിയു ഉണ്ടാകുന്നില്ല. സമഗ്ര ഉന്നതി വികസനപദ്ധതിയിൽപ്പെടുത്തി ആരംഭിച്ച പദ്ധതി പൂർത്തീകരിച്ചു ഉന്നതിക്കാർക്ക് ഉൾപ്പെടെ കൃഷിക്ക് ഉപയുക്തമാക്കാൻ ആവശ്യമായ നടപടികൾ വേണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പരാതി നൽകിയിട്ടും നടപടിയില്ലെന്നാണ് കർഷകരുടെ പരാതി. പദ്ധതിക്കായി കബനിപ്പുഴയോരത്ത് കൂറ്റൻ കുളവും വാട്ടർ ടാങ്കും മോട്ടർപുരയും സ്ഥാപിച്ച് പദ്ധതിക്കുള്ള ഫണ്ട് പൂർണമായി ചെലവഴിച്ചിട്ടും ജനങ്ങൾക്ക് വെള്ളം എത്തിക്കാൻമാത്രം ഉത്തരവാദിത്വപ്പെട്ടവർ ശ്രമിക്കുന്നില്ലെന്നാണ് കർഷകർ ആരോപിക്കുന്നത്.
Wayanad
കോട്ടത്തറ: നാടിന്റെ സമഗ്രവികസനത്തിന് ജനകീയ പദ്ധതികൾ അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ പറഞ്ഞു.
വർക്കിംഗ് ഗ്രൂപ്പുകളിലും വികസന സെമിനാറിലുമുള്ള വൻ ജനപങ്കാളിത്തം വികസന പ്രവർത്തനങ്ങൾക്ക് ശരിയായ ദിശാബോധം നൽകുമെന്ന് അവർ പറഞ്ഞു. കോട്ടത്തറ പഞ്ചായത്ത് വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ചന്ദ്രിക കൃഷ്ണൻ. പഞ്ചായത്ത് പ്രസിഡന്റ് സി.സി. രജിത അധ്യക്ഷത വഹിച്ചു. കരട്പദ്ധതി രേഖയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ നിർവഹിച്ചു.
സംസ്ഥാനതലത്തിൽ മികച്ച വിജയം പ്രതിഭകളെ സെമിനാറിൽ ആദരിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഇ.ആർ. പുഷ്പ കരട് പദ്ധതിരേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഇ.സി. അജീഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി. റെനീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ലീലാമ്മ ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം എം. സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ജി. ജെനിമോൾ, പഞ്ചായത്ത് സെക്രട്ടറി കെ.എ. മിനി, ജനപ്രതിനിധികളായ ബിന്ദു, ജോണ്‍സി സജി, സനിലേഷ്, എലിസബത്ത്, റംല അസീസ്, ജസ്റ്റിൻ സിറിയക്, വി.ആർ. ബാലൻ, പി.കെ. ജോണ്‍, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സുരേഷ് ബാബു വാളൽ, സിഡിഎസ് വൈസ് ചെയർപേഴ്സണ്‍ പുഷ്പ സുന്ദരൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.സി. ദേവസ്യ, പി.സി. അബ്ദുള്ള, എം.എസ്. സതീഷ് എന്നിവർ പ്രസംഗിച്ചു.
Wayanad
പുൽപ്പള്ളി: പഠനത്തോടൊപ്പം അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ പരിസ്ഥിതിയെ സംരക്ഷിച്ച് മാതൃകയാവുകയാണ് കല്ലുവയൽ ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ.
സ്കൂൾ പരിസരം മരങ്ങളാൽ പച്ചപ്പ് നിറഞ്ഞ അപൂർവ കാഴ്ച്ചയാണ് ഇവിടെയെത്തുന്നവർക്ക് നൽകുന്നത്. സ്കൂൾ ക്യാന്പസ് നിറയെ മരങ്ങളും കിളികളുടെ നിലയ്ക്കാത്ത ബഹളവുമാണ് സ്കൂൾ അന്തരീക്ഷത്തെ വ്യത്യസ്തമാക്കുന്നത്. മരംനട്ട് പരിപാലിച്ചതിന് വനം വകുപ്പിന്റേത് ഉൾപ്പെടെ നിരവധി ആദരവുകൾ ഈ ഗ്രാമീണ വിദ്യാലയത്തെ തേടിയെത്തിയിട്ടുണ്ട്.
സുന്ദർലാൽ ബഹുഗുണയും കുടുംബവും ഈ ഹരിത സ്കൂളിൽ സന്ദർശകരായെത്തിയത് വലിയ അംഗീകാരമായാണ് ഈ സ്കൂൾ കാണുന്നത്.സ്കൂളിലെ അഞ്ച് ഏക്കർ സ്ഥലത്ത് നൂറ് കണക്കിന് മരങ്ങളാണുള്ളത്. സ്കൂളിൽ എത്തുന്ന ഓരോ അതിഥിയും വൃക്ഷത്തൈ നട്ടാണ് മടങ്ങാറ്. കടുത്ത വേനലിൽ ഒട്ടും ചൂട് അനുഭവപ്പെടാതെ പഠിക്കാൻ കഴിയുന്നതും ഈ സ്കൂളിന്റെ പ്രത്യകതയാണ്. പരിസ്ഥിതി സംരക്ഷണത്തിന് ഉത്തമ മാതൃകയാക്കി മാറുകയാണ് ഈ സ്കൂളിലെ മാനേജ്മെന്റും വിദ്യാർഥികളും അധ്യാപകരും പിടിഎയും.
Wayanad
കൽപ്പറ്റ: കൊച്ചിൻ ഷിപ്പ് യാർഡിന്റെ സിഎസ്ആർ ഫണ്ടിലുൾപ്പെടുത്തി ജില്ലയിലെ അരിവാൾ കോശ രോഗികൾക്ക് പോഷകാഹാര കിറ്റുകൾ വിതരണം ചെയ്തു.
മാനന്തവാടി കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടന്ന പരിപാടി പട്ടികജാതി-വർഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു. 500 ഗ്രാം വീതം ചെറുപയർ, വൻപയർ, മുതിര, കടല, 100 ഗ്രാം വീതം ബദാം, നെയ്യ് എന്നിവയാണ് കിറ്റിലുള്ളത്. സിക്കിൾസെൽ പേഷ്യന്റ്സ് അസോസിയേഷൻ സെക്രട്ടറി സി.ഡി. സരസ്വതി മന്ത്രിയിൽ നിന്നും ആദ്യ കിറ്റ് ഏറ്റുവാങ്ങി. അരിവാൾ കോശ രോഗികളുടെ ക്ഷേമപ്രവർത്തനങ്ങൾ ലക്ഷ്യമാക്കിയാണ് കൊച്ചിൻ ഷിപ് യാർഡ് സിഎസ്ആർ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചത്.
അരിവാൾ കോശ രോഗനിർണയത്തിന് ആധുനികവും കൃത്യവുമായ എച്ച്പിഎൽസി പരിശോധനാ സംവിധാനം വയനാട് ഗവ. മെഡിക്കൽ കോളജിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ സിക്കിൾ സെൽ ഓപറേഷൻ യൂണിറ്റിൽ ലഭ്യമാണ്. അസ്ഥിരോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇടുപ്പ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ, അരിവാൾ കോശ രോഗികൾക്ക് പ്രത്യേക ചികിത്സാ യൂണിറ്റ് എന്നിവ മെഡിക്കൽ കോളജിൽ സജ്ജമാണ്.
കൽപ്പറ്റ ഗവ. ജനറൽ ആശുപത്രി, വൈത്തിരി, സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രികളിലും വിവിധ കുടുംബാരോഗ്യ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും അരിവാൾ കോശ രോഗികൾക്കുള്ള ഹൈഡ്രോക്സി യൂറിയ, ഫോളിക് ആസിഡ് മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്.
മാനന്തവാടി ജില്ലാ ആശുപത്രിയിൽ ബ്ലഡ് എക്സ്ചേഞ്ച് ട്രാൻസ്ഫ്യൂഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. രോഗികൾക്ക് പ്രത്യേക പരിഗണന ഉറപ്പാക്കാൻ സിക്കിൾ സെൽ സ്റ്റാറ്റസ് ഐഡി കാർഡുകൾ ജില്ലയിൽ വിതരണം ചെയ്തു. ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. ജെറിൻ എസ്. ജെറോഡ് അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി, മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം ജൂണിയർ കണ്‍സൾട്ടന്റ് ഡോ. മൃദുലാൽ, സിക്കിൾസെൽ പേഷ്യന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അനീഷ് എന്നിവർ പ്രസംഗിച്ചു.
Wayanad
പുൽപ്പള്ളി: മേഖലയിലെ വരൾച്ചയ്ക്കും ജലക്ഷാമത്തിനും ശാശ്വത പരിഹാരമായി വിഭാവനം ചെയത കടമാൻതോട് പദ്ധതി നിർമാണത്തിലെ അനിശ്ചിതത്വങ്ങളും ആശങ്കകളും പരിഹരിക്കണമെന്ന് കബനി കാർഷികസംഘം ആവശ്യപ്പെട്ടു.
കർണാടകയോട് ചേർന്നുള്ള മുള്ളൻകൊല്ലിയിലെ അതിർത്തി പ്രദേശങ്ങൾ നേരത്തെ തന്നെ വരൾച്ചയുടെ പിടിയിലമർന്നിരിക്കുകയാണ്. തോടുകളും ജലാശയങ്ങളും വറ്റിതുടങ്ങി. പഞ്ചായത്തിലെ ഭൂരിഭാഗം ആളുകളും കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ്.
ഇവിടെ ജലസേചന സൗകര്യമുറപ്പാക്കിയാൽ മാത്രമേ കൃഷിയെ മെച്ചപ്പെടുത്താനാകു. പദ്ധതി സംബന്ധിച്ച നടപടികളിൽ കാലതാമസം വരുത്തി ഇല്ലാതാക്കാനുള്ള നീക്കമാണ് വിവിധയിടങ്ങളിൽ നിന്നുണ്ടാകുന്നതെന്നും യോഗം ആരോപിച്ചു. പദ്ധതി വരുമോ ഇല്ലയോ എന്ന കാര്യം ഉറപ്പ് വരുത്തണമെന്നും സർവകക്ഷി യോഗം വിളിച്ച് ജനങ്ങളുടെ കാര്യങ്ങൾ കേൾക്കാർ ജില്ലാ ഭരണകൂടം തയാറാകണമെന്നും കാവേരി ജലവിഹിതം ഉപയോഗപ്പെടുത്തണമെന്ന ട്രൈബ്യുണൽ അനുമതി അതിന്റെ കാലവധിക്കകം നടപ്പാക്കണം.
ഈക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ നിലപാട് വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു ഉദ്ഘാടനം ചെയ്തു. ജോസ് കുന്നത്ത്, മുനീർ ആച്ചിക്കുളത്ത്, ലിബിൻ ദിലീപ്, ബെന്നി പുളിമൂട്ടിൽ, മാത്തുക്കുട്ടി വെളിയത്തുമാലിൽ, വി.ടി. ഷാജി എന്നിവർ പ്രസംഗിച്ചു.
Wayanad
പനമരം: പഞ്ചായത്തിലെ ലൈഫ് 2020 ജനറൽ വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ ഗുണഭോക്ത സംഗമം പനമരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു.
പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. പനമരം പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമറ്റം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി ജോസ് മുഖ്യപ്രഭാഷണം നടത്തി. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ജോയ്സി പദ്ധതി വിശദീകരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ജോസ് നിലന്പനാട്ട്, വിനോദ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Wayanad
പനമരം: സന്നദ്ധ പ്രസ്ഥാനമായ നിർമാനിന്റെ നേതൃത്വത്തിൽ ബാവലിയിൽ റാവുള സമുദായാംഗങ്ങളുടെ യോഗം നടത്തി. വിവിധ കുടിയിരിപ്പുകളിൽനിന്നുള്ള മൂപ്പൻമാർ, സമുദായ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കാളൻ മൂപ്പൻ നേതൃത്വം നൽകി. നിർമാൻ പ്രവർത്തകരായ ജെ. ബാബു, സലീന എന്നിവർ റാവുളരുടെ ഭാഷ, സാംസ്കാരിക പൈതൃകം എന്നിവ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചു. സാക്ഷരത, യുവജന വിദ്യാഭ്യാസം, സാംസ്കാരിക പൈതൃക സംരക്ഷണം, ഉപജീവന വികസനം എന്നിവ സമുദായ പുരോഗതിക്ക് ആവശ്യമാണെന്ന് യോഗം വിലയിരുത്തി.
Malappuram
എടക്കര: പോത്തുകൽ ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുത്ത 500 ആദിവാസി കുടുംബങ്ങൾക്ക് അഞ്ചുവർഷം കൊണ്ട് കാർഷികവും അനുബന്ധ മേഖലകളിലുമായി സുസ്ഥിര വരുമാനം ഉറപ്പു വരുത്തുന്നതിന് നബാർഡ് ആവിഷ്കരിച്ച സമഗ്ര ആദിവാസി സുസ്ഥിരവികസന പദ്ധതിക്ക് തുടക്കമായി.
ജാതി, കുരുമുളക്, കമുക്, തെങ്ങ് തുടങ്ങിയ കൃഷികളിലും ഇഞ്ചി, മഞ്ഞൾ തുടങ്ങിയ ഇടവിള കൃഷികളും ഒൗഷധസസ്യ കൃഷി ഉൾപ്പെടെയുള്ള കാർഷിക രീതിയാണ് പ്രധാനമായും പദ്ധതിയിലൂടെ നടപ്പാക്കുന്നത്. തെരഞ്ഞെടുത്ത നഗറുകളിൽ ജലസേചന സൗകര്യവും കൂടി ഈ പദ്ധതിയുടെ ഭാഗമായി ഉറപ്പുവരുത്തും. കോഴിവളർത്തൽ, ആട് വളർത്തൽ, പോത്തുകുട്ടി പരിപാലനം തുടങ്ങിയ മൃഗപരിപാലന സംവിധാനം കൂടി പദ്ധതിയുടെ ഭാഗമാകും.
യുവതീ യുവാക്കൾക്ക് തൊഴിൽ പരിശീലനം, ചെറുകിട സംരംഭങ്ങളുടെ പ്രോത്സാഹനം, ആദിവാസി വിഭാഗങ്ങളുടെ കല, സംസ്കാരം എന്നിവയുടെ പ്രോത്സാഹനം, ട്രൈബൽ ടൂറിസം തുടങ്ങിയവയും പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. നിലവിലുള്ള വരുമാനത്തിനു പുറമേ ഒന്നര ലക്ഷം മുതൽ രണ്ടു ലക്ഷം വരെ ഓരോ കുടുംബത്തിനും വരുമാനം ഉണ്ടാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.
പഞ്ചായത്തിലെ അപ്പൻകാപ്പ് നഗറിൽ നബാർഡ് കേരള സിജിഎം നാഗേഷ് കുമാർ അനുമല പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജെഎസ്എസ് ചെയർമാൻ പി.വി. അബ്ദുൾ വഹാബ് എംപി അധ്യക്ഷത വഹിച്ചു. ആര്യാടൻ ഷൗക്കത്ത് എംഎൽഎ പദ്ധതിയുടെ ഭാഗമായുള്ള ആനുകൂല്യങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ. ജോസ്, വൈസ് പ്രസിഡന്റ് കെ. ഷറഫുന്നിസ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദു കുന്നുമ്മൽ, ഉബൈദ്, നബാർഡ് എഡിഎം എം മുഹമ്മദ് റിയാസ്, കേരള ഗ്രാമീണ്‍ ബാങ്ക് റീജണൽ മാനേജർ ജയറാം എന്നിവർ സംബന്ധിച്ചു. ജെഎസ്എസ് ഡയറക്ടർ വി. ഉമ്മർ കോയ സ്വാഗതവും പിടിഡിസി പ്രസിഡന്റ് ലക്ഷ്മി നന്ദിയും പറഞ്ഞു.
Malappuram
പെരിന്തൽമണ്ണ: കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് താലൂക്ക് കമ്മിറ്റി വജ്ര ജൂബിലി ആഘോഷവും വാർഷിക പൊതുയോഗവും നടത്തി. നഗരസഭാധ്യക്ഷ പച്ചീരി സുരയ്യ ഫാറൂഖ് ഉദ്ഘാടനം ചെയ്തു.
റിട്ടയേർഡ് മേജർ എം. വേലായുധൻ അധ്യക്ഷത വഹിച്ചു. വർക്കിംഗ്് പ്രസിഡന്റ് പി.കെ. രാജഗോപാലൻ, ബ്ലോക്ക് സെക്രട്ടറി നന്ദനൻ ഏലംകുളം, ജില്ലാ പ്രസിഡന്റ് റിട്ടയേർഡ് കേണൽ പി. മുഹമ്മദ്, വർക്കിംഗ് പ്രസിഡന്റ് റിട്ടയേർഡ് കേണൽ ബി.സി. കുട്ടി, ജില്ലാ സൈനിക് വെൽഫെയർ ഓഫീസർ കെ.എം. സുരേഷ്, റിട്ടയേർഡ് ലഫ്. കേണൽ പി. സുകുമാരൻ, പച്ചീരി സുബൈർ, തഹസിൽദാർ എ. വേണുഗോപാൽ, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് കോമളവല്ലി തുടങ്ങിയവർ പ്രസംഗിച്ചു.
താലൂക്കിലെ മുതിർന്ന മെംബർമാരായ ക്യാപ്റ്റൻ രാമനുണ്ണി, എ. ദാമോദരൻ നായർ, പി. സുബ്രഹ്മണ്യൻ, എം. ബാലകൃഷ്ണൻ നായർ, ഹസൻ, പി.എൻ. വാസുദേവൻ നായർ, രാജാഗോപാലൻ തുടങ്ങിയവരെ ആദരിച്ചു.
Malappuram
മലപ്പുറം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വർഷത്തിനിടെ സൈബർ തട്ടിപ്പിന് മാത്രമായി തുടങ്ങിയത് 60,000 ബാങ്ക് അക്കൗണ്ടുകൾ. മറ്റു സംസ്ഥാനങ്ങളിൽനിന്ന് തട്ടിപ്പിലൂടെ ലഭിക്കുന്ന പണം പിൻവലിക്കാനാണ് ഇവ ഉപയോഗിക്കുന്നത് എന്ന് കണ്ടെത്തിയതോടെ മരവിപ്പിച്ചു.
ഇനിയും ഇത്തരം ഒന്നര ലക്ഷത്തിലധികം മ്യൂൾ അക്കൗണ്ടുകൾ ഉണ്ടെന്നാണ് സൈബർ പോലീസിന്റെ കണക്കുകൂട്ടൽ.കേരളത്തിൽ സൈബർ തട്ടിപ്പ് നടത്തുന്ന പണം മറ്റു സംസ്ഥാനങ്ങളിലെ ഇത്തരം അക്കൗണ്ടുകളിലൂടെയാണ് മാറ്റുന്നത്. വിദേശബന്ധമുള്ള ഉത്തരേന്ത്യൻ സൈബർ തട്ടിപ്പ് സംഘം കേരളത്തിലും വൻതോതിൽ വലവിരിക്കുന്നുവെന്നാണ് പോലീസിന്റെ നിരീക്ഷണത്തിൽ വ്യക്തമായത്.
പണം വാങ്ങി ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകുന്ന ഇടപാടിനും പലരും ഇരയാകുന്നുണ്ട്.അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും സിമ്മും കൈമാറിയാൽ 5,000 രൂപ മുതൽ 10,000 രൂപ വരെ കിട്ടുമെന്നതാണ് തട്ടിപ്പിലേക്ക് ആളുകളെ ആകർഷിക്കുന്നത്.
Malappuram
നിലന്പൂർ: ഷൊർണൂരിലെത്തി ഓട്ടം അവസാനിപ്പിച്ച് തിരിച്ചുപോകുന്ന വേണാട് എക്സ്പ്രസ് സർവീസ് നിലന്പൂർ വരെ നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. സർവീസ് നിലന്പൂർ വരെയാക്കിയാൽ നൂറുക്കണക്കിന് യാത്രക്കാക്ക് ഏറെ സഹായകരമാകും.
റെയിൽവേക്ക് അധികബാധ്യതയില്ലാതെ തന്നെ ട്രെയിൻ സർവീസ് ഷൊർണൂരിൽനിന്ന് നിലന്പൂർ വരെ നീട്ടാമെന്നാണ് പി.വി. അബ്ദുൾ വഹാബ് എംപിയുടെയും ആര്യാടൻ ഷൗക്കത്ത് എംഎൽഎയുടെയും നിലന്പൂർ-മൈസൂരു റെയിൽവേ കർമസമിതി ഭാരവാഹികളുടെയും നിലപാട്. എന്നാൽ സാങ്കേതിക തടസങ്ങളാൽ തീരുമാനം നീളുകയാണ്.
നിലവിൽ വേണാട് എക്സ്പ്രസ് 12.30ന് ഷൊർണൂരിലെത്തി 2.35ന് മടങ്ങും. ഷൊർണൂരിലെത്തി സർവീസ് തുടർന്നാൽ 1.50ന് നിലന്പൂരിലെത്തും. രാവിലെ 11.30ന് നിലന്പൂരിൽ എത്തുന്ന കോട്ടയം എക്സ്പ്രസ് 1.10ന് വേണാട് എക്സ്പ്രസായി സർവീസ് ക്രമീകരിച്ചാൽ 2.35ന് തന്നെ ഷൊർണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടാം.
1.10ന് നിലന്പൂരിലെത്തുന്ന വേണാട് എക്സ്പ്രസ് 3.15ന് കോട്ടയം എക്സ്പ്രസായി ഓടിയാൽ മതിയെന്നാണ് നിർദേശം. നിലന്പൂർ, വാണിയന്പലം, അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകൾ 22 കോച്ചുകളെ ഉൾക്കൊള്ളാൻ പാകത്തിൽ വികസിപ്പിച്ചാൽ വേണാട് ഉൾപ്പെടെ കൂടുതൽ ട്രെയിനുകൾക്ക് നിലന്പൂർ വരെ സർവീസ് നടത്താം.
Malappuram
അങ്ങാടിപ്പുറം: വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അങ്ങാടിപ്പുറം പഞ്ചായത്തിൽ ബൊക്കാഷി ബക്കറ്റ് വിതരണ പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് ഷബീർ കറുമുക്കിൽ നിർവഹിച്ചു.
പരിസ്ഥിതി സൗഹൃദ മാലിന്യനിർമാർജനത്തിന് സഹായകമായ പദ്ധതിയിലൂടെ വീടുതലത്തിൽ ജൈവ മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് പറഞ്ഞു. ചടങ്ങിൽ വാർഡ് മെംബർമാരായ ഹാജറ ഹുസൈൻ, ചോലയിൽ കുഞ്ഞിമൊയ്തീൻ, മുൻ മെംബർ കെ.ടി. അൻവർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
Malappuram
നിലന്പൂർ: മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ "നൻമ’ വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെയും ധർണയുടെയും പ്രചാരണാർഥം പ്രതിഷേധ കലാസായാഹ്നം സംഘടിപ്പിച്ചു. നിലന്പൂർ പഴയ ബസ് സ്റ്റാൻഡിൽ അഭിഭാഷകനും സംവിധായകനുമായ എസ്. ബിജിലാൽ ഉദ്ഘാടനം ചെയ്തു.
കലാകാര ക്ഷേമനിധി പെൻഷൻ 5,000 രൂപയാക്കുക, പാവപ്പെട്ട കലാകാരൻമാർക്ക് നൽകുന്ന പെൻഷൻ 1,600 രൂപയായി വർധിപ്പിക്കുക, പെൻഷനും ക്ഷേമനിധി പെൻഷനും തുല്യമാക്കുക, രാത്രി പത്തിനു ശേഷമുള്ള മൈക്ക് നിരോധനത്തിന് ഇളവു നൽകുക, സ്കൂളുകളിൽ കലാധ്യാപകരെ നിയമിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നാളെയാണ് സെക്രട്ടറിയറ്റ് മാർച്ചും ധർണയും.
"നൻമ' നിലന്പൂർ മേഖലാ പ്രസിഡന്റ് ഉമേഷ് നിലന്പൂർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ലുക്മാൻ അരീക്കോട് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി സജിത്ത് വി. പൂക്കോട്ടുംപാടം, മേഖലാ സെക്രട്ടറി ജയരാജ് തണൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അനിൽ രാമൻ അഭിലാഷ് പാലേമാട്, സി. കുഞ്ഞു വണ്ടൂർ, നിലന്പൂർ യൂണിറ്റ് സെക്രട്ടറി സജീവ് മുതുകാട്, ഗായകൻ നിലന്പൂർ സുരേഷ് എന്നിവർ പ്രസംഗിച്ചു.
Malappuram
മഞ്ചേരി: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി അത്യാസന്ന നിലയിലായ കുഞ്ഞിന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരുടെ തീവ്രശ്രമത്തിൽ പുതുജീവൻ. മഞ്ചേരി മുട്ടിപ്പാലം സ്വദേശിയായ 10 മാസം പ്രായമായ കുഞ്ഞിനാണ് ജീവൻ തിരിച്ചുകിട്ടിയത്.
കളിച്ചുകൊണ്ടിരിക്കെ കുഞ്ഞ് പെട്ടെന്ന് പ്രത്യേക ശബ്ദത്തിൽ കരയുന്നത് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ കുഞ്ഞിനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും തുടർന്ന് മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
അത്യാഹിതം വിഭാഗം മേധാവി ഡോ. ഷാനവാസ്, ഡോ. സ്നേഹ, ഡോ. സയൻ, നഴ്സുമാരായ ഉമ്മർ, ജയശ്രീ, നസീബ എന്നിവരടങ്ങിയ സംഘം കുട്ടിയുടെ തൊണ്ടയിൽ പച്ച നിറത്തിലുള്ള ഒരു വസ്തു കണ്ടെത്തി. തൊണ്ടയിൽ പൂർണമായും അടഞ്ഞുനിന്നിരുന്ന വസ്തു നീണ്ട പരിശ്രമത്തിലൂടെ പുറത്തെടുത്തു. ഇതോടെ കുട്ടിയുടെ ശ്വാസം സാധാരണ നിലയിലാവുകയായിരുന്നു.
Malappuram
കരുവാരകുണ്ട്: ഇരിങ്ങാട്ടിരിയിലെ ജനവാസമേഖലയിൽ വീണ്ടും പുലിപ്പേടി. റോഡിൽ പുലിയെ കണ്ടെന്ന ലോറിത്തൊഴിലാളികളുടെ വെളിപ്പെടുത്തലോടെയാണ് പ്രദേശവാസികൾ ഭീതിയിലായത്. ഇതോടെ ഇന്നലെ പുലർച്ചെ തൊഴിലാളികൾ ആരും റബർ ടാപ്പിംഗിന് ഇറങ്ങിയില്ല.
തിങ്കളാഴ്ച രാത്രി ഒന്‍പതോടെ പൂക്കോട്ടുംപാടത്തുനിന്ന് മേലാറ്റൂർ വഴി ലോഡുമായി പോയ ലോറിത്തൊഴിലാളികളാണ് പുലിയെ കണ്ട കാര്യം മറ്റുള്ളവരെ അറിയിച്ചത്. മേലാറ്റൂർ റോഡിന്റെ ഇടതുവശത്ത് ഉയർന്ന ഭാഗത്തുനിന്നിറങ്ങി റോഡിന് കുറുകേ മറുവശത്തേക്ക് ഓടി മറഞ്ഞതായും പുലിക്ക് ഏതാണ്ട് ആറടിയോളം വലിപ്പമുണ്ടെന്നുമായിരുന്നു വെളിപ്പെടുത്തൽ.
ഇതോടെ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തംഗം വി. ഷബീറലിയുടെ നേതൃത്വത്തിൽ നാട്ടുകാർ പരിസരമാകെ തെരഞ്ഞെങ്കിലും പുലിയെ കണ്ടെത്താനായില്ല. എന്നാൽ വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചപ്പോൾ കണ്ടത് കാട്ടുപൂച്ചയാകാമെന്ന ഒഴുക്കൻ മട്ടിലുള്ള മറുപടിയാണ് ലഭിച്ചതെന്നും ഭീതിയകറ്റാൻ ഉദ്യോഗസ്ഥർ കാര്യമായ നടപടികളൊന്നും സ്വീകരിക്കാതെ മടങ്ങിപ്പോയെന്നും പ്രദേശവാസികൾ പറഞ്ഞു.
ഇരിങ്ങാട്ടിരി മേഖലയിൽ തെരുവുനായ്കളുടെ എണ്ണത്തിലും കുറവുണ്ട്. രണ്ടു വർഷം മുന്‍പും പ്രദേശത്ത് പുലിയെ നാട്ടുകാർ നേരിട്ടു കണ്ടിരുന്നു. കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ഉണ്ണീൻകുട്ടി, ഗ്രാമപഞ്ചായത്തംഗം വി. ഷബീറലി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം ഇരിങ്ങാട്ടിരിയിലെത്തി ജനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകി.
വീടിനോട് ചേർന്ന കൃഷിയിടത്തിൽ പുലിയുടേതിന് സമാനമായ കാൽപ്പാടുകൾ
എടക്കര: പോത്തുകൽ കുട്ടംകുളത്ത് സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിൽ പുലിയുടേതിന് സമാനമായ കാൽപാടുകൾ. കൈയേറ്റക്കുന്നിലെ പടുത്തുകുളങ്ങര നിഷാദിന്റെ വീടിനോട് ചേർന്ന കൃഷിയിടത്തിലാണ് വന്യജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്.
ചാലിയാർ പുഴയോട് ചേർന്നാണ് നിഷാദ് താമസിക്കുന്നത്. രാത്രി വളർത്തുനായ നിർത്താതെ കുരച്ചിരുന്നു. ശാരീരിക പരിമിതികൾ ഉള്ളതിനാൽ നിഷാദ് രാത്രി പുറത്തിറങ്ങിയില്ല. രാവിലെ കൃഷിയിടത്തിലെത്തിയപ്പോഴാണ് പുലിയുടേതിന് സമാനമായ കാൽപ്പാടുകൾ കണ്ടത്.
തുടർന്ന് ഇയാൾ പോത്തുകൽ വനം സ്റ്റേഷനുമായി ബന്ധപ്പെടുകയും ഉദ്യോഗസ്ഥരെത്തി കാൽപ്പാടുകൾ പരിശോധിക്കുകയും ചെയ്തു. കാൽപ്പാടുകൾ പുലിയുടേതാണെന്ന് സംശയിക്കുന്നതായി വനം ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഥലത്ത് നിരീക്ഷണം നടത്തുമെന്നും വനപാലകർ അറിയിച്ചു.
Malappuram
നിലന്പൂർ: നിരവധി കുടുംബങ്ങളുടെ ഉറക്കം കെടുത്തി അരുവാക്കോട് മലയിൽ കുന്നിടിച്ച് അനധികൃത റോഡ് നിർമാണം. 2018ലും 2019ലും ഉണ്ടായ പ്രളയങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായ ഇവിടെ പ്രവൃത്തി നിർബാധം തുടരുകയാണ്.
മലയുടെ താഴ്വാരത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങളെ ആശങ്കയിലാക്കിയാണ് അനധികൃത നിർമാണ പ്രവൃത്തി. നിലന്പൂർ കെഎസ്ആർടിസി ഡിപ്പോയും മിനി വൈദ്യുതി നിലയവും ഈ മലയുടെ താഴ് വാരത്താണ്.
അധികൃതരുടെ മൗനാനുവാദമില്ലാതെ സ്വകാര്യ ഭൂവുടമകൾക്ക് വലിയ തോതിൽ കുന്നിടിച്ച് റോഡ് നിർമാണം നടത്താനാകില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. മഴക്കാലങ്ങളിൽ താഴ്വാരത്തെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്നാണ് ജിയോളജി വകുപ്പിന്റെ റിപ്പോർട്ട്.
എന്നാൽ ഇതൊന്നും മുഖവിലക്കെടുക്കാതെയാണ് അനധികൃതമായി പ്രവൃത്തി തുടരുന്നതെന്നാണ് ആരോപണം. ജീവനും സ്വത്തിനും ഭീഷണിയായ കുന്നിടിച്ചുള്ള നിർമാണം അനുവദിക്കില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രവൃത്തി നിർത്തിവയ്ക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
പ്രതിഷേധം ശക്തം; പ്രവൃത്തി തടഞ്ഞു
നിലന്പൂർ: അരുവാക്കോട് മലയിൽ കുന്നിടിച്ചുള്ള റോഡ് നിർമാണം ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് റവന്യു ഉദ്യോഗസ്ഥർ നിർത്തിവപ്പിച്ചു. മലയുടെ താഴ്വാരത്തെ കുടുംബങ്ങൾ ശക്തമായ പ്രതിഷേധം ഉയർത്തിയതോടെ നിലന്പൂർ വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പ്രവൃത്തി നിർത്തിവയ്ക്കാൻ ഭൂവുടമകൾക്ക് നിർദേശം നൽകുകയായിരുന്നു. അരുവാക്കോട് മലയിൽ നിർമാണ പ്രവൃത്തിയുടെ മറവിൽ സ്വകാര്യ വ്യക്തികൾ മണ്ണുമാന്തി യന്ത്രങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് കുന്നിടിച്ച് റോഡ് നിർമിക്കുന്നത്.
വലിയ പാറക്കല്ലുകൾ ഇളക്കി മാറ്റിയും വലിയ തോതിൽ കുന്നിടിച്ചുമാണ് ലോറിക്ക് വരെ കടന്നുപോകാവുന്ന രീതിയിൽ റോഡ് നിർമിച്ചിട്ടുള്ളത്. ഇതിനെതിരേ പ്രദേശവാസികൾ സംഘടിച്ച് പ്രതിഷേധിക്കുകയായിരുന്നു. പ്രദേശത്ത് 150 ഓളം കുടുംബങ്ങളാണുള്ളത്.
Malappuram
കരുവാരകുണ്ട്: തുവൂർ- ഐലാശേരി കമാനം ടിപ്പുസുൽത്താൻ റോഡിലെ അപകട ഭീഷണിയായ ഹന്പ് പൊളിച്ചുമാറ്റി. അശാസ്ത്രീയമായി ഹന്പ് നിർമിച്ചതിനാൽ വാഹനാപകടങ്ങൾക്കിടയാക്കുന്നത് കണക്കിലെടുത്താണ് നടപടി. വാഹനയാത്രക്കാർക്ക് അപകടഭീഷണിയായ ഹന്പിനെക്കുറിച്ച് ദീപിക വാർത്ത നൽകിയിരുന്നു.
ഇതിന് തൊട്ടുപിന്നാലെയാണ് പൊളിച്ചുനീക്കാൻ നടപടിയായത്. യാതൊരുവിധ മുൻകരുതലുകളോ മാനദണ്ഡങ്ങളോ പാലിക്കാതെ ഉയരം കൂട്ടി നിർമിച്ച ഹന്പ് അപകടങ്ങൾക്കും യാത്രാ ബുദ്ധിമുട്ടിനും കാരണമാകുന്നതായും സൂചനാബോർഡുകൾ സ്ഥാപിക്കാത്തതും യാത്രക്കാരും പ്രദേശവാസികളും പരാതിയായി ഉന്നയിച്ചിരുന്നു.
Malappuram
എടക്കര: ശക്തമായ കാറ്റിൽ ട്രാൻസ്ഫോർമറിന് സമീപം വൈദ്യുതി ലൈനിലേക്ക് വൻ മരം പൊട്ടിവീണു. നാട്ടുകാരുടെ സമയോചിത ഇടപെടലിൽ അപകടം ഒഴിവായി.
വെസ്റ്റ് പെരുങ്കുളത്ത് ഇന്നലെ രാത്രി എട്ടോടെ ശക്തമായ കാറ്റിൽ കൂറ്റൻ പ്ലാവ് വൈദ്യുതി ലൈനിലേക്കും സമീപത്തെ വീടിന് മുകളിലേക്കും പൊട്ടി വീഴുകയായിരുന്നു.
ഇതോടെ മേഖലയിൽ വൈദ്യുതി വിതരണം മുടങ്ങി. ഉടൻ പ്രദേശവാസികൾ വാഹന യാത്രക്കാരെ തടഞ്ഞ് നിർത്തുകയും കഐസ്ഇബി അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു.ജീവനക്കാ രെത്തി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. മരം വെട്ടിമാറ്റിയാൽ മാത്രമേ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനാകൂ.
Malappuram
മലപ്പുറം: കോട്ടപ്പടി മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസുകൾ കയറുന്നതുമായി ബന്ധപ്പെട്ട് നഗരസഭയിൽ ഇന്നലെ വിളിച്ചുചേർത്ത ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽനിന്ന് ബസുടമകൾ ഇറങ്ങിപ്പോയി. ബസുകൾ സ്റ്റാൻഡിൽ കയറുന്നത് ബസുകളുടെ സമയത്തെ ബാധിക്കും.
കോട്ടപ്പടി ബസ് സ്റ്റാൻഡ് ആർടിഎ അനുമതി ഇല്ലാത്ത സ്റ്റാൻഡ് ആണെന്നും ഈ സ്റ്റാൻഡിൽ ബസുകൾ നിർത്തേണ്ടതില്ലെന്ന വാദം ഉന്നയിച്ചാണ് ബസുടമകൾ യോഗത്തിൽ നിന്നിറങ്ങിപ്പോയത്.
എന്നാൽ, കോട്ടപ്പടിയിലെ ബസ് സ്റ്റാൻഡിൽ ബസുകൾ കയറിയിറങ്ങണം എന്നത് 2021ലെ ഹൈക്കോടതി ഉത്തരവാണ്. ബസുടമകൾ കോടതി ഉത്തരവ് പാലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർപേഴ്സണ്‍ വി. റിനിഷ പറഞ്ഞു.
നഗരസഭാ കൗണ്‍സിൽ ഹാളിൽ നടന്ന യോഗത്തിൽ മലപ്പുറം റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ ഷെഫീഖ് ബഷീർ, മലപ്പുറം സർക്കിൾ ഇൻസ്പെക്ടർ, സ്ഥിരസമിതി ചെർമാൻ ഹാരിസ് ആമിയൻ, മറിയുമ്മ ഷെരീഫ്, വൈസ് പ്രസിഡന്റ്് ജിതേഷ് ജി. അനിൽ, പ്രതിപക്ഷ നേതാവ് എം.കെ. അനിൽകുമാർ, നഗരസഭാ സെക്രട്ടറി സി.കെ. സുധീർ, മറ്റ് നഗരസഭാംഗങ്ങൾ എന്നിവർ സംസാരിച്ചു.
Malappuram
എടക്കര: കാരക്കോടൻ പുഴയിലെ മാലിന്യനിക്ഷേപം ജനങ്ങളെ ദുരിതത്തിലാക്കുന്നു. വഴിക്കടവ് പഞ്ചായത്തങ്ങാടി മരുതക്കടവ് റോഡിലെ പാലത്തിന് സമീപമാണ് സാമൂഹ്യവിരുദ്ധർ മാലിന്യങ്ങൾ തള്ളുന്നത്. ചിക്കൻ സ്റ്റാളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽനിന്നുള്ള മാലിന്യങ്ങളാൽ കാരക്കോടൻ പുഴയിലെ ജലം മലിനപ്പെട്ടുകിടക്കുകയാണ്.
ആയിരക്കണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങൾക്കായി കാരക്കോടൻ പുഴയെ നിത്യേന ആശ്രയിക്കുന്നത്. ഇതിന് പുറമേ ജലനിധി പദ്ധതിയുടേതടക്കം നിരവധി കുടിവെള്ള കിണറുകൾ കാരക്കോടൻ പുഴയുടെ വഴിക്കടവ് മുതൽ എടക്കര വരെയുള്ള ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്നുമുണ്ട്. കുടിവെള്ള സ്രോതസുകളടക്കം മലീമസമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
തമിഴ്നാട്ടിൽനിന്ന് ഉത്ഭവിച്ച് നാടുകാണി വനമേഖലയിലൂടെ ഒഴുകുന്ന കാരക്കോടൻ പുഴയിൽ ചുരത്തിൽനിന്ന് തള്ളുന്ന മാലിന്യങ്ങളും എത്തുന്നുണ്ട്. മുൻ വർഷങ്ങളിൽ വഴിക്കടവ് പഞ്ചായത്തിൽ മഞ്ഞപ്പിത്തം പോലുള്ള പകർച്ചവ്യാധികൾ പടർന്നുപിടച്ചപ്പോൾ ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്തും ചേർന്ന് നടത്തിയ പരിശോധനകളിൽ കാരക്കോടൻ പുഴയിലെ ജലം മലീമസമായതാണ് രോഗകാരണമായി കണ്ടെത്തിയത്.
പുഴയിലെ മാലിന്യനിക്ഷേപവും ടൗണിലെ ഹോട്ടലുകൾ കൂൾബാറുകൾ അടക്കമുള്ള പല സ്ഥാപനങ്ങളിൽനിന്ന് പുഴയിലേക്ക് മലിനജലം ഒഴുക്കി വിടുന്നതായി കണ്ടെത്തി നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. വീണ്ടും സാമൂഹ്യവിരുദ്ധർ പുഴയിൽ മാലിന്യങ്ങൾ തള്ളുന്നത് പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ ഇടയാക്കുമെന്ന് ജനങ്ങൾ ഭയപ്പെടുന്നുണ്ട്. മാലിന്യം തള്ളുന്നവരെ സിസിടിവി കാമറകൾ സ്ഥാപിച്ച് കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Malappuram
പെരിന്തൽമണ്ണ: പുതുതായി സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും നിലവിൽ സംരംഭങ്ങൾ തുടരുന്നവർക്കും പിന്തുണയുമായി സംരംഭകത്വ ശില്പശാല നടത്തി.
പെരിന്തൽമണ്ണ താലൂക്ക് വ്യവസായ ഓഫീസ്, മൂർക്കനാട്, പുലാമന്തോൾ ഗ്രാമപഞ്ചായത്തുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ ശില്പശാല സംരംഭകർക്ക് വഴികാട്ടിയായി. മൂർക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹംസ ഉദ്ഘാടനം ചെയ്തു. താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസർ എ. സുനിൽ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. പ്രിയ, യൂസുഫ്, ഉമ്മു ഹബീബ, പുലാമന്തോൾ ഗ്രാമപഞ്ചായത്ത് ബിസിനസ് ഡെവലപ്മെന്റ് സർവീസ് പ്രൊവിഡർ ഷംന എന്നിവർ പ്രസംഗിച്ചു.
സംരംഭകത്വത്തിന്റെ കാലിക പ്രസക്തി, സംരംഭം തുടങ്ങുന്പോൾ സംരംഭകൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മാർക്കറ്റിംഗ് എന്നിവയെക്കുറിച്ച് കെഎസ്എസ്ഐഎ ജില്ലാ പ്രസിഡന്റ് എ.പി. അബ്ദുൾകരീം വിശദീകരിച്ചു.വ്യവസായ വകുപ്പ് പദ്ധതികളെക്കുറിച്ച് മങ്കട ബ്ലോക്ക് വ്യവസായ വികസന ഓഫീസർ സി.ജി. ബിജുകുമാറും വിവിധ ലൈസൻസുകളെക്കുറിച്ച് ഉപജില്ലാ വ്യവസായ ഓഫീസർ എ. സുനിലും ക്ലാസെടുത്തു.
Kozhikode
കോഴിക്കോട് : ജില്ലയിൽ കാലപ്പഴക്കമുള്ളതും അപകടാവസ്ഥയിലുമുള്ള എല്ലാ സർക്കാർ, അർധ സർക്കാർ , തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കെട്ടിടങ്ങൾ അടിയന്തരമായി പരിശോധിച്ച് കെട്ടിടങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി അപകടാവസ്ഥ പൂർണമായി ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിക്കാനിടയായ ദാരുണ സംഭവത്തെ കുറിച്ച് കോർപറേഷൻ സെക്രട്ടറിയും ജില്ലാ കളക്ടറും അടിയന്തരമായി അന്വേഷണം നടത്തി ഒരാഴ്ചക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
ജില്ലാ കളക്ടർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. ബന്ധപ്പെട്ട വകുപ്പുകൾക്കും അതോറിറ്റികൾക്കും നിർദ്ദേശം അടിയന്തരമായി കൈമാറണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
വലിയങ്ങാടിയിൽ കെട്ടിടം തകർന്നുവീണ് തൊഴിലാളികൾ മരിക്കാനിടയായ സംഭവത്തിൽ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. വലിയങ്ങാടിയിൽ ദുരന്തമുണ്ടായ സ്ഥലം ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സന്ദർശിച്ചു.
കോഴിക്കോട് മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിലുള്ള കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ കോർപറേഷൻ സെക്രട്ടറി പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. അടിയന്തര അറ്റകുറ്റപണികൾ ആവശ്യമായ കെട്ടിടങ്ങളെ മുൻഗണനാക്രമത്തിൽ തിരിച്ച് അവയുടെ പുനരുദ്ധാരണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
വലിയങ്ങാടിയിൽ നടന്നതുപോലുള്ള അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്വമാണെന്നും ഉത്തരവിൽ പറഞ്ഞു.അടിയന്തരമായി അറ്റകുറ്റപണികൾ ആവശ്യമായ കെട്ടിടങ്ങളുടെ പട്ടിക തയ്യാറാക്കി അതിന്റെ പകർപ്പ് മൂന്നാഴ്ചക്കകം ജില്ലാ കളക്ടറും കോർപ്പറേഷൻ സെക്രട്ടറിയും കമ്മീഷനിൽ സമർപ്പിക്കണം.
പൊതുജന സുരക്ഷയിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ നിർദ്ദേശിക്കുമെന്നും ഉത്തരവിൽ പറഞ്ഞു. മാർച്ചിൽ കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
Kozhikode
കോഴിക്കോട്: വലിയങ്ങാടിയില്‍ കെട്ടിട ഭാഗം തകര്‍ന്നു വീണ് നാലു തൊഴിലാളികള്‍ മരണമടഞ്ഞ സംഭവത്തില്‍ അനുശോചിച്ച് വ്യാപാരികള്‍ നടത്തിയ ഹര്‍ത്താലില്‍ വലിയങ്ങാടി ഇന്നലെ നിശ്ചലമായി. ചരക്കുനീക്കം പാടെ നിലച്ചു.
കടകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. വലിയങ്ങാടിയിലെ ഹാര്‍ഡ് വെയര്‍ മേഖലയും ഫുഡ് ഗ്രെയിന്‍സ് മര്‍ച്ചന്റ്സ് അസോസിയേഷനുമാണ് ഹര്‍ത്താല്‍ ആചരിച്ചത്. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ഫുഡ് ഗ്രെയിന്‍സ് മര്‍ച്ചന്റ്സ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അനുശോചനയോഗം ചേരുകയും ചെയ്തു.
അസോസിയേഷന് പ്രസിഡന്റ് പി.എം. ബഷീര്‍ അഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ പ്രസിഡന്റുമാരായ വിജയ് സിംഗ്, പി.സി. വാവു, എ.ശ്യാം സുന്ദര്‍ ഏറാടി, വൈസ് പ്രസിഡന്റ് എന്‍.കെ. അഷ്റഫ്, സെക്രട്ടറി ഇ.ടി.അയ്യൂബ്, ജോയിന്റ് സെക്രട്ടറി പി. നന്ദകുമാര്‍, പി.വി. ആറ്റക്കോയ തുടങ്ങിവര്‍ സംസാരിച്ചു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തക്കതായ സാമ്പത്തിക പ്രതിഫലം നല്കാന് അധികൃതര്‍ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.ഇതുമായി ബന്ധപ്പെട്ട് മേയറെ നേരില്‍ കണ്ട് നിവേദനം നല്‍കാനും തീരുമാനിച്ചു.
Kozhikode
കോഴിക്കോട്: വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് നാലു തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം തുടരുന്നു. രാഷ്ട്രീയപാര്‍ട്ടികളുടെ സമരത്തില്‍ കോര്പറേഷന് ഓഫീസ് പരിസരം ഇന്നലെയും സംഘര്‍ഷഭരിതമായി. യുഡിഎഫും ബിജെപിയും കോര്‍പറേഷനിലേക്ക് മാര്‍ച്ച് നടത്തി.
സമരക്കാരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. കോര്‍പറേഷനിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ ഗേറ്റ് ചാടിക്കടന്ന് അകത്തു കയറാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
ഉള്ളിലേക്ക് ചാടിക്കടന്ന പ്രവര്‍ത്തകരെ പോലീസ് ബലമായി നീക്കം ചെയ്തു. കോര്പറേഷന് അനാസ്ഥയാണെന്ന് ആരോപിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കോര്പറേഷന് ഓഫീസ് ഉപരോധിച്ചു.
മരണപ്പെട്ടവരുടെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കുക, കോര്‍പറേഷനു കീഴില്‍ കാലാവധി കഴിഞ്ഞ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കോര്പറേഷന് ഓഫീസിന്റെ പടിക്കെട്ടില്‍ ഇരുന്ന് പ്രതിഷേധിക്കുകയായിരുന്നു. രാവിലെ പത്തിന് പ്രതിപക്ഷ നേതാവ് ഷമീല്‍ തങ്ങള്‍, ഡെപ്യൂട്ടി ലീഡര്‍ മനക്കല് ശശി ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധ സമരം.
പ്രതിഷേധം നീണ്ടതോടെ ഷമീല്‍ തങ്ങള്‍, മനക്കല് ശശി, സഫറി വെള്ളയില്‍, ഫാത്തിമ തഹ്ലിയ തുടങ്ങിയവരെ പോലിസ് ബലമായി അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. കൗണ്‍സിലര്‍ എസ്.കെ അബൂബക്കര്‍, കെ.സി ശോഭിത, സൗഫിയ അനീഷ്, പി. ഷക്കീര്‍, ടി.പി.എം ജിഷാന്‍ സി.പി. സലീം തുടങ്ങിയവര്‍ ഉപരോധ സമരത്തിന് നേതൃത്വം നല്കി.
പ്രതിഷേധിച്ചു
കോഴിക്കോട്: വലിയങ്ങാടിയിൽ കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ സൺ ഷെയ്ഡ് തകർന്നു വീണ് നാല് തൊഴിലാളികൾ മരണപ്പെട്ട സംഭവത്തിൽ എഐയുടിയുസി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കോഴിക്കോട് കോർപറേഷൻ അധികൃതരുടെ തീർത്തും നിരുത്തരവാദപരമായ നടപടി മൂലമുണ്ടായ ദുരന്തമാണിത്.
ഫിറ്റ്നെസ്സ് ഇല്ലാത്ത കെട്ടിടം പൊളിച്ചു നീക്കാതെ തുടർന്നും പ്രവർത്തിക്കാനുള്ള അനുമതി നൽകിയതാണ് ദുരന്തത്തിലേക്ക് നയിച്ചത്.
ദുരന്തത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണം. മരണപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നുംആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.എം. ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി പ്രവീൺ ചെറുവത്ത്,വൈസ് പ്രസിഡന്റ് എം.കെ. രാജൻ,ട്രഷറർ പി.അനീഷ് കുമാർ എന്നിവര്‍ പ്രസംഗിച്ചു.
25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണം: എസ്ടിയു
കോഴിക്കോട്: വലിയങ്ങാടിയില്‍ കോര്പറേഷന് കെട്ടിടത്തിന്റെ സ്ലാബിനടിയില്‍പ്പെട്ട് മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി 25ലക്ഷം രൂപ വീതം നല്‍കണമെന്നും കുടുംബത്തിലെ ഒരു അംഗത്തിന് കോര്‍പറേഷനില്‍ ജോലി നല്‍കണമെന്നും വലിയങ്ങാടി മേഖല എസ്ടിയു കോര്പറേഷന് കമ്മിറ്റിആവശ്യപ്പെട്ടു.
ഇരുപത് വര്‍ഷം മാത്രം പഴക്കമുള്ള മല്‍സ്യ മാര്‍ക്കറ്റ് പുതുക്കിപണിയാന്‍ വ്യഗ്രത കാണിക്കുന്ന കോര്പറേഷന് ഭരണാധികാരികള്‍ അരനൂറ്റാണ്ടിലേറെ വര്‍ഷക്കാലത്തെ പഴക്കമുള്ള വലിയങ്ങാടിയിലെ കെട്ടിടം കണ്ടില്ലെന്നുള്ളത് വിരോധാഭാസവും സംശയത്തിനിട നല്കുന്നതുമാണ്. എന്‍.വി.അബ്ദുറഹിമാന് കുഞ്ഞ് അദ്ധ്യക്ഷനായിരുന്നു. സി. ജാഫര്‍ സക്കീര്‍ ഉദ്ഘാടനം ചെയ്തു.
എം.വി. സമീര്‍, എന്‍.പി. കബീര്‍, പി. ആലിക്കോയ, എന്‍.വി.സുള്‍ഫിക്കര്‍, സി.പി. മമ്മദ് കോയ, എന്‍.വി.അഷ്റഫ്, ഹൈദര്‍ മാങ്കാവ്, ഹംസ, നൗഫല്‍, കനകദാസന് എന്നിവര്‍ പ്രസംഗിച്ചു.
Thiruvananthapuram
വെള്ളറട: വെള്ളറട സബ് ഇന്‍സ്പെക്ടര്‍ അഭിജിത്തിനെ മര്‍ദിച്ചു പരിക്കേല്‍പ്പിച്ച കേസുമായി ബന്ധപ്പെട്ട് വെള്ളറട ജംഗ്ഷനില്‍ തെളിവെടുപ്പുനടത്തി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പു പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞദിവസം ചൂണ്ടിക്കല്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച ഘോഷയാത്രയിലെ ഗാനമേളയ്ക്കിടെയാണ് സംഘർഷമുണ്ടായത്. വെള്ളറട ജംഗ്ഷനിൽനടന്ന ഗാനമേളയ്ക്കിടെയുണ്ടായ ഗതാഗതം തടസം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് എസ്ഐ അഭിജിത്തിനെ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രദീപിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം ആക്രമിച്ചുപരിക്കേൽപ്പിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ അഭിജിത്ത് പാറശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രദീപിനെതിരേയും കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരെയും പോലീസ് കേസെടുത്തു.
സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയും ആക്രമണം നടന്ന സ്ഥലത്തെക്കുറിച്ചുള്ള തെളിവെടുപ്പും പൂര്‍ത്തിയാക്കി. വരും ദിവസങ്ങളില്‍ അക്രമികള്‍ക്കെതിരേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ തുടങ്ങുന്നതിന്റെ ഭാഗമായാണു തെളിവെടുപ്പു നടത്തിയത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ്, സിവില്‍ പോലീസുകാരായ ദീപു, അഭിലാഷ്, സെലിന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പു നടത്തിയത്.
Thiruvananthapuram
വെള്ളറട: കാരക്കോണം ഡോ. സോമര്‍വെല്‍ സിഎസ്ഐ മെഡിക്കല്‍ കോളജ് ആശുപത്രി ഫിസിക്കല്‍ മെഡിസിന് പിഎംആര്‍ വിഭാഗത്തില്‍ റോബോട്ട്, വൈറ്റല്സ്റ്റി ചികിത്സകള്‍ തുടങ്ങി. ഡയറക്ടര്‍ ഡോ. ജെ. ബെന്നറ്റ് ഏബ്രഹാം ഉപകരണങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ചാപ്ലിയന്സി മേധാവി റവ. എ.ആര്. സുശീൽ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ മിഷന് സെക്രട്ടറി ഡോ. പ്രതാപ് കുമാര്‍, പി.എം.ആര്. വകുപ്പ് മേധാവി ഡോ. സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. അസിസ്റ്റന്റ് പ്രഫ. ഡോ. ഹീരാ ഹല്‍സ സ്വാഗതവും ഡോ. മഹേശ്വര് വിജയ് നന്ദിയും പറഞ്ഞു.
Thiruvananthapuram
പേരൂര്‍ക്കട: ആറ്റുകാല്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം സത്യസായി സേവാ സംഘടനയുടെ നേതൃത്വത്തില്‍ ക്ഷേത്രാങ്കണത്തില്‍ കുടിവെള്ള വിതരണം ആരംഭിച്ചു.
വിവിധ ഔഷധ കൂട്ടുകള്‍ ഇട്ടുതിളപ്പിച്ചാറിയ വെള്ളമാണു ഭക്തര്‍ക്ക് കുടിക്കാനായി നല്‍കുന്നത്. ക്യൂവില്‍ നില്ക്കുന്ന ഭക്തര്‍ക്കു കാനുകളില്‍ വെള്ളം ശേഖരിച്ച് എത്തിക്കുന്നുണ്ട്. എല്ലാ വര്‍ഷവും ഉത്സവത്തിനു പത്തുദിവസവും ഇത്തരത്തില്‍ സംഘടനയുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം നടക്കുന്നുണ്ട്.
സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണന് നായര്‍, ജില്ലാ പ്രസിഡന്റ് ആര്.ജി. വിനോദ് ബാബു, സ്റ്റേറ്റ് പോയിന്റ് ഓഫ് കോണ്ടാക്ട് ഒ.പി. സജീവ് കുമാര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മണിക്കുട്ടന് തുടങ്ങിയവര്‍ നേതൃത്വം നല്കി. സത്യസായി സേവാ സംഘടനയുടെ മഹിള വിഭാഗം, യുവജന വിഭാഗം പ്രവര്‍ത്തകര്‍ സേവനപ്രവര്‍ത്തനത്തില്‍ പങ്കുചേരുന്നുണ്ട്.
Thiruvananthapuram
നെടുമങ്ങാട്: തിരുവനന്തപുരം ജില്ലാ പഞ്ചായത്തും എസ്സി/എസ്ടി വികസന വകുപ്പും നെടുമങ്ങാട് നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച ദിശ 2026 തൊഴിൽമേള നെടുമങ്ങാട് മുൻസിപ്പൽ ടൗൺ ഹാളിൽ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു.
ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടന്നുവരുന്ന നൈപുണ്യ പരിശീലനത്തിൽ പങ്കെടുത്തവരും പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് സംഘടിപ്പിച്ച ഉന്നതി പരിപാടിയിൽ പരിശീലനം ലഭിച്ചവരും ഉൾപ്പെടെ അറുന്നൂറോളം ഉദ്യോഗാർഥികളും 38 തൊഴിൽ ദായക കമ്പനികളും തൊഴിൽമേളയിൽ പങ്കെടുത്തു. ആകെ 503 പേർ തൊഴിലിനായി തെരഞ്ഞെടുക്കപ്പട്ടു.
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വൈജുകുമാർ അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് മുനിസിപ്പൽ ചെയർമാൻ അഡ്വ. ആർ. ജയദേവൻ, വൈസ് ചെയർപേഴ്സൺ അഡ്വ. ലക്ഷ്മി, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.എസ്. ബിജു, മരാമത്ത് കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബീനബീവി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസ്സി വിജയൻ, ജനപ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.
വിജ്ഞാന കേരളം ഡിഎംസി ജിൻ രാജ്, കുടുംബശ്രീ ഡിപിഎം സാജിദ്, കുടുംബശ്രീ സ്റ്റാഫുകൾ, മെമ്പർ സെക്രട്ടറി, സിറ്റി മിഷൻ മാനേജർ, ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ, കമ്മ്യൂണിറ്റി അംബാസിഡർമാർ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.
Thiruvananthapuram
കാട്ടാക്കട : നിയന്ത്രണം തെറ്റിയ ഇലക്ട്രിക് കാർ കടയിലേക്ക് ഇടിച്ചു കയറി. കാട്ടാക്കട പ്ലാവൂരിന് സമീപത്തെ ജനസേവ കേന്ദ്രം ഷോപ്പിലേക്കാണ് കാർ ഇടിച്ചു കയറിയത്. ജനസേവ കേന്ദ്രത്തിനകത്ത് ഫോട്ടോസ്റ്റാറ്റ് എടുക്കാൻ വന്ന സമീപവാസിയായ സുമേജിനെ കാർ ഇടിച്ചു തെറിപ്പിച്ചു.
കടയുടെ മുന്നിലുണ്ടായിരുന്ന ഒരു സ്കൂട്ടർ തകർത്ത ശേഷമാണ് കാർ പാഞ്ഞുകയറിയത്. എയർബാഗ് പൊട്ടിയതിനാൽ ഡ്രൈവർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്ന യുവാവിനെ പരിക്കുകളോടെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7.45 നായിരുന്നു അപകടം. പോലീസ് സ്ഥലത്തെത്തി കാർ ഡ്രൈവറെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. കടയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
Thiruvananthapuram
പേരൂര്‍ക്കട: ബിവറേജ് ഔട്ട്ലെറ്റില് നിന്നു മദ്യം മോഷ്ടിച്ച യുവാവിനെ ജീവനക്കാര്‍ പിടികൂടി പേരൂര്‍ക്കട പോലീസിനു കൈമാറി. പേരൂര്‍ക്കട എന്‍സിസി റോഡ് ശ്രീനഗര്‍ എസ്എന്‍ആര്‍എ 8-ല്‍ രാഹുല്‍ കൃഷ്ണന് (27) ആണ് പിടിയിലായത്.
ബിവറേജ് കോര്‍പറേഷന്റെ പേരൂര്‍ക്കട ഔട്ട്ലെറ്റില്നിന്ന് 35,000 രൂപ വിലവരുന്ന മദ്യമാണ് ഇയാള്‍ കവര്‍ന്നത്. ഔട്ട്ലെറ്റില്നിന്ന് ഇഷ്ടമുള്ള മദ്യം തെരഞ്ഞെടുക്കാന്‍ ആവശ്യക്കാര്‍ക്കു സാധിക്കുമായിരുന്നു.
ഷോപ്പിലെത്തിയ രാഹുല്‍ കൃഷ്ണന് ഓരോ ദിവസവും മദ്യക്കുപ്പികള്‍ മോഷ്ടിച്ചു കൊണ്ടുപോകുകയായിരുന്നു. കഴിഞ്ഞദിവസം രജിസ്റ്ററിലെ കണക്കുകള്‍ നോക്കിയപ്പോഴാണ് ജീവനക്കാര്‍ക്കു വിവരം മനസ്സിലായത്. തുടര്‍ന്ന് സിസിടിവി കാമറകള്‍ പരിശോധിച്ചു. ഇതോടെയാണ് മോഷണത്തിനു പിന്നില്‍ രാഹുല്‍ കൃഷ്ണനാണെന്നു മനസിലായത്. വീണ്ടും ഔട്ട്ലെറ്റിലെത്തി മദ്യക്കുപ്പികളുമായി സ്ഥലം വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
Thiruvananthapuram
വിഴിഞ്ഞം: വിഴിഞ്ഞത്തെ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് വിഴിഞ്ഞം സ്റ്റേഷനിലും പരാതി. അസ്മാക്ക് റസ്റ്ററന്റിൽനിന്നു ഭക്ഷണം കഴിച്ച് ദേഹാസ്വാസത്യം അനുഭവപ്പെട്ട കൊട്ടാരക്കര സ്വദേശി ശ്രീജയ, മക്കളായ ആർച്ച, ആർദ്ര എന്നിവരാണ് ഇന്നലെ വിഴിഞ്ഞം സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയത്.
മരിച്ച നിലമേൽ സ്വദേശി ഷാജിയുടെ ഭാര്യ സജിമോളും ഇവരോടൊപ്പമുണ്ടായിരുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഇവർ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ പരാതി സ്വീകരിച്ചെങ്കിലും ഭക്ഷ്യവിഷബാധയാണെന്ന റിപ്പോർട്ട് ഭക്ഷ്യസുരക്ഷാ വകുപ്പു നൽകിയ ശേഷമായിരിക്കും കേസെടുക്കുകയെ ന്നു പോലിസ് അറിയിച്ചു.
നിലവിൽ 194-ാം വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിനു ചടയമംഗലം പോലീസാണ് കേസെടുത്തത്. ഭക്ഷ്യവിഷബാധയാണെന്നു തെളിഞ്ഞാൽ 304-ാം വകുപ്പ് പ്രകാരം റസ്റ്ററന്റ് ഉടമക്കെതിരേജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തശേഷം വിഴിഞ്ഞം സ്റ്റേഷനിലേക്കു ഫയലുകൾ കൈമാറും. അതോടെ ചികിത്സയിലായവരെല്ലാം ഇരകൾ എന്ന നിലയിൽ കേസ് പട്ടികയിൽ വരുമെന്നും പോലീസ് അറിയിച്ചു.
സംഭവം നടന്ന സ്ഥലം എന്ന നിലയിലാണ് ഇരയായവർ വിഴിഞ്ഞം സ്റ്റേഷനിൽ പരാതി നൽകിയത്. ഇനിയും കൂടുതൽ പേർ പരാതിയുമായി എത്താൻ സാധ്യതയുണ്ടെന്നും അധികൃതർ പറയുന്നു. വിവിധ ആശുപത്രിയിലായി അഞ്ചോളം പേർ ചികിത്സയിലുണ്ടെന്നാണറിവ്.
16നു രാത്രിയിൽ വിഴിഞ്ഞത്ത് എത്തി ഭക്ഷണം കഴിച്ചവർക്കാണ് ഗുരുതര ആരോഗ്യപ്രശ്നമുണ്ടായത്. സംഭവത്തെ തുടർന്നു വിഴിഞ്ഞം പോലീസ് പൂട്ടി സീൽ വച്ച സീ ഫുഡ് റസ്റ്ററന്റ് അസ്മാക്ക് പിന്നെ തുറന്നിട്ടില്ല. സംഭവിച്ചത് ഭക്ഷ്യവിഷബാധയെന്നു തെളിഞ്ഞാൽ സ്ഥാപനത്തിലെ സിസിടിവി ഉൾപ്പെടെയുള്ളവ വീണ്ടും പരിശോധിക്കുമെന്നും പോലീസ് പറയുന്നു.
മരിച്ച റഷീദയും ഷാജിയും കുടുംബാംഗങ്ങളും അസ്മാക്കിൽ എത്തിയിട്ടില്ലെന്നു വരുത്തിത്തീർക്കാൻ സംഭവദിവസം കടയുടെ നടത്തിപ്പുകാർ ശ്രമം നടത്തിയിരുന്നു. എന്നാൽ പോലീസ് നടത്തിയ സിസിടിവി പരിശോധനയിലാണ് റസ്റ്ററന്റിന്റെ രണ്ടാം നിലയിലെ മേശയ്ക്ക് ചുറ്റുമിരുന്ന് ഇവർ ഭക്ഷണം കഴിക്കുന്ന ദൃശ്യം കണ്ടെത്തിയത്. അതും തെളിവായിരുന്നു. പരാതിയുമായി വരുന്നവരുടെ കാര്യത്തിലും അതു വേണ്ടി വരുമെന്നും അധികൃതർ പറയുന്ന. ഭക്ഷണം കഴിക്കാനെത്തിയരുടെയെല്ലാം മൊഴികൾ രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Thiruvananthapuram
നെടുമങ്ങാട്: ആര്യനാട് പഞ്ചായത്തിലെ അങ്കണവാടി കുട്ടികളുടെ കലോത്സവം ശലഭോത്സവം പഞ്ചായത്ത് പ്രസിഡന്റ് അഞ്ജന ജി. നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.കെ. രാഹുൽ അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഡ് കമ്മിറ്റി ചെയർമാൻ നാസറുദ്ദീൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ പ്രദീപ് നാരായൺ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ജിജി, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. പ്രസന്നകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം നിഷ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.എസ്. ഷീജ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ. ഷിബിന, തുടങ്ങിയവർ പ്രസംഗിച്ചു. കലാപരിപാടികളും നടന്നു.
Thiruvananthapuram
പോത്തൻകോട്: ചേങ്കോട്ടുകോണം തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂൾ വളപ്പിൽ നിർത്തിയിട്ടിരുന്ന നാല് ബസുകൾ തീപിടിത്തത്തിൽ കത്തിനശിച്ചു.
മൂന്നു ബസുകൾ പൂർണമായും ഒരു ബസ് ഭാഗികമായുമാണ് കത്തിനശിച്ചത്.
കഴിഞ്ഞദിവസം പുലർച്ചെ 2.15 ഓടെയായിരുന്നു സംഭവം. ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറി ശബ്ദംകേട്ട് ഉണർന്ന സമീപവാസികളായ നാട്ടുകാരാണു സ്കൂൾ വളപ്പിൽ കിടന്ന ബസുകൾ കത്തുന്നതായി കണ്ടത്. തുടർന്നു സമീപവാസികൾ കഴക്കൂട്ടം അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.
സംഭവം നടക്കുമ്പോൾ ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് സ്കൂളിൽ ഉണ്ടായിരുന്നത്.ചാക്ക, കഴക്കൂട്ടം സ്റ്റേഷനുകളിൽനിന്നും അഗ്നിരക്ഷാസേനാംഗങ്ങളെത്തി തീയണച്ചു. തീപിടിത്തത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്നും മനഃപൂർവം തീയിട്ടതാണെന്നും സ്കൂൾ അധികൃതർ ആരോപിച്ചു.
നാലു വാഹനങ്ങളാണ് സ്കൂൾ പരിസരത്ത് ഉണ്ടായിരുന്നത്. മൂന്നു ബസുകൾ ഒരിടത്തും ട്രാവലർ മറ്റൊരിടത്തുമാണ് നിർത്തിയിട്ടിരുന്നത്. അവിടെനിന്നു വാഹനമെടുത്തു ബസുകളിലേക്ക് ഇടിച്ചു കയറ്റിയ നിലയിലായിരുന്നു. ഇത് ദുരൂഹത ഉയർത്തുന്നുണ്ട്.
ബസിന്റെ ഡ്രൈവറെത്തിയാണ് ഒരു ബസ് അവിടെ നിന്നും എടുത്ത് മാറ്റിയത്. സ്കൂളിൽ സിസിടിവി കാമറകൾ ഇല്ലാത്തത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് സ്കൂൾ അധികൃതർ കഴക്കൂട്ടം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Thiruvananthapuram
കാട്ടാക്കട: കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടർന്നു രണ്ടര വയസുകാരി മരിച്ചതായി പരാതി.
പുനലാൽ ചക്കിപ്പാറ സ്വദേശി സിദ്ധിഖ്-ഫാസിലത്ത് ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്. ശ്വാസതടസംമൂലം ആശുപത്രിയിലെത്തിച്ച കുഞ്ഞിനു കുത്തിവയ്പിനെ തുടർന്നുണ്ടായ അസ്വസ്ഥതയാണു മരണകാരണമായതെന്നു ബന്ധുക്കൾ ആരോപിച്ചു.
ശ്വാസതടസത്തെ തുടർന്നു വെള്ളിയാഴ്ചയാണ് കുഞ്ഞിനെ ആദ്യം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഞായറാഴ്ച രാവിലെ വീണ്ടും അസ്വസ്ഥതയുണ്ടായി. ആശുപത്രിയിലെത്തിച്ച് ആവിപിടിച്ച ശേഷം രണ്ടുകുത്തിവയ് പ്പെടുക്കുകയും ഇതിനു പിന്നാലെ കുഞ്ഞിനു ബോധം നഷ്ടപ്പെടുകയുമായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു കുഞ്ഞിനെ മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയുടെ ബന്ധുക്കളുടെ മൊഴി കണക്കിലെടുത്ത് ആര്യനാട് പോലീസ് കേസെടുത്തു. സിദ്ധിഖ്-ഫാസിലത്ത് ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽ ഒരാളാണു മരിച്ച ഐഷ ഫാത്തിമ. 18നു കുഞ്ഞിനു സുഖമില്ലാതെ വന്നപ്പോൾ ആര്യനാട് സർക്കാർ ആശുപത്രിയിൽ കാണിച്ചിരുന്നു. ശേഷം 19നു രാവിലെ 11 മണിക്കു കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടികളുടെ വിദഗ്ധനെ കാണിക്കുകയും ചെയ്തു.
ഡോക്ടറുടെ നിർദേശപ്രകാരം 20നു കുഞ്ഞിനെ കണ്ണാശുപത്രിയിൽ കാണിക്കുകയും ചെയ്തിരുന്നു. 22നു കുഞ്ഞിന്റെ ഹൃദയമിടിപ്പു കൂടുകയും ഉടൻതന്നെ വീണ്ടും കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ആ സമയം കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ സ്ഥിതി മോശമാണെന്നും ഐസിയുവിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ടു.
ഐസിയുവിൽ വച്ചു കുഞ്ഞിനു സിപിആർ നൽകിയപ്പോൾ കണ്ണുതുറന്നിരുന്നു. പിന്നീടാണു തുടരെത്തുടരെ രണ്ട് ഇഞ്ചക്ഷനുകൾ കുഞ്ഞിനു നൽകിയത്. ഇതോടെ കുഞ്ഞിന്റെ മുഖം ഒരു വശത്തേക്കു വലിഞ്ഞു മുറുകുകയും ബോധം മറയുകയും ചെയ്തു. ഉടൻതന്നെ ഡോക്ടർ പുറത്തിറങ്ങി കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റാൻ നിർദേശിക്കുകയും ചെയ്തു.
കുട്ടിയുടെ അച്ഛനെയും മുത്തശ്ശിയേയും ആംബുലൻസിൽ കയറ്റാൻ സമ്മതിച്ചില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. തർക്കത്തിനൊടുവിൽ മുത്തശ്ശിയെ മാത്രം ആംബുലൻസിൽ കയറാൻ സമ്മതിക്കുകയും കുട്ടിയെ നെയ്യാർ മെഡിസിറ്റിയിൽ എത്തിക്കുകയുമായിരുന്നു. അവിടുത്തെ പരിശോധനയിൽ കുഞ്ഞു മരിച്ചെന്നു സ്ഥിരീകരിക്കുകയും ചെയ്തു.
എന്നാൽ രണ്ടര വയസുകാരിയുടെ മരണത്തിൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോ. അരുൺ വാര്യർ വ്യക്തമാക്കി. ഇഞ്ചക്ഷൻ മൂലമല്ല കുട്ടിയുടെ ആരോഗ്യനില വഷളായത്. കുട്ടിക്കു കടുത്ത ശ്വാസംമുട്ടൽ ഉണ്ടായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്നു കുഞ്ഞിന് അഡ്രിനാലിൻ നൽകി. നെയ്യാർ മെഡി സിറ്റിയിൽ എത്തിച്ചപ്പോൾ കുഞ്ഞിനു നേരിയ പൾസുണ്ടായിരുന്നതായും ഡോ. അരുൺ വാര്യർ പറഞ്ഞു.
ആശുപത്രിക്കു മുന്നിൽ ബിജെപിയും ഡിവൈഎഫ്ഐയും പ്രതിഷേധം നടത്തി
കാട്ടാക്കട: ചികിത്സാപ്പിഴവ് ആരോപിച്ച് കാട്ടാക്കട മമൽ ആശുപത്രിക്കു മുമ്പിൽ ബിജെപിയും ഡിവൈഎഫ്ഐയും പ്രതിഷേധം നടത്തി. രോഗിക്കു ശരിയായ ചികിത്സ ലഭിച്ചില്ലെന്നാരോപിച്ചാണു പ്രവർത്തകർ ആശുപത്രിക്കു മുമ്പിലെത്തി പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധം ശക്തമായതോടെ സ്ഥലത്ത് പോലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ചു. ഇതിനിടെ പ്രതിഷേധം തുടരുകയായിരുന്ന ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംഭവത്തെ തുടർന്ന് പ്രദേശത്ത് നേരിയ സംഘർഷാവസ്ഥ ഉണ്ടായിരുന്നെങ്കിലും പിന്നീട് സ്ഥിതി നിയന്ത്രണവിധേയമായി. ഡിവൈഎഫ്ഐ പ്രവർത്തകരെ പോലീസ് തള്ളി നീക്കി.
Thiruvananthapuram
തിരുവനന്തപുരം: കണ്ണകീ ചരിതംപാടി കൊടുങ്ങല്ലൂർ ദേവിയെ ആവാഹിച്ച് കുടിയിരുത്തി ദേവിയുടെ ഉടവാളിൽ കാപ്പ് കെട്ടിയതോടെ 10 ദിവസം നീണ്ടു നിൽക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനു തുടക്കമായി.
കുഭമാസത്തിലെ കാർത്തിക നാളിലാണ് പൊങ്കാല മഹോത്സവം ആരംഭിക്കുന്നത്. മാർച്ച് മൂന്നിനാണ് പൊങ്കാല. നാലിന് രാത്രി കാപ്പഴിച്ച് ഗുരുതി തർപ്പണത്തോടെ ഉത്സവച്ചടങ്ങുകൾ സമാപിക്കും. ക്ഷേത്രത്തിനു മുന്നിൽ സജ്ജമാക്കിയിരിക്കുന്ന പച്ചപ്പന്തലിൽ തോറ്റം പാട്ടുകാർ കൊടുങ്ങല്ലൂർ ദേവിയുടെ ചൈതന്യം ആവാഹിക്കുന്നതോടെ ഉത്സവച്ചടങ്ങുകൾ ആരംഭിക്കുന്നു.
തോറ്റംപാട്ടുകാർ കണ്ണകീ ചരിതം പ്രകീർത്തിച്ചുകൊണ്ട് ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥ പറയുന്നു. ഓരോ ദിസവും പറയുന്ന കഥാഭാഗവും അതത് ദിവസത്തെ ചടങ്ങുകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കൊടുങ്ങല്ലൂർ ദേവിയെ കുടിയിരുത്തുന്ന ഭാഗമാണ് ഇന്നലെ തോറ്റംപാട്ടുകാർ അവതരിപ്പിച്ചത്. വൈകുന്നേരം 5.30ന് ക്ഷേത്രം തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദേവിയുടെ ഉടവാളിലും തുടർന്ന് മേൽശാന്തി അനീഷ് നന്പൂതിരിയുടെ കൈയ്യിലും കാപ്പുകെട്ടി. ദേവിക്ക് കസവ് ഉടയാട ചാർത്തിയതോടെ കാപ്പ്കെട്ട് ചടങ്ങ് പൂർത്തിയായി. കുത്തിയോട്ടത്തിനുള്ള ബാലന്മാരുടെ വ്രതം നാളെ ആരംഭിക്കും. പൊങ്കാല നാളിൽ പുറത്തെഴുന്നള്ളുന്ന ദേവിക്ക് അകന്പടിയാകുന്ന ഭടന്മാരാണ് കുത്തിയോട്ട ബാലന്മാർ.
അംബാപുരസ്കാരം മോഹൻലാലിന് സമ്മാനിച്ചു
തിരുവനന്തപുരം: പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം നടൻ മോഹൻലാൽ നിർവഹിച്ചു. തുടർന്നു ക്ഷേത്രം ട്രസ്റ്റ് ഏർപ്പെടുത്തിയ അംബാ പുരസ്കാരം മോഹൻലാലിന് സമ്മാനിച്ചു. ട്രസ്റ്റ് ചെയർമാൻ എസ്.വേണുഗോപാൽ, പ്രസിഡന്റ് വി. ശോഭ, സെക്രട്ടറി കെ. ശരത്കുമാർ, ട്രഷറർ എ. ഗീതകുമാരി, വൈസ്പ്രസിഡന്റ് പി.കെ. കൃഷ്ണൻനായർ, ജോയിന്റ് സെക്രട്ടറി എ.എസ്. അനുമോദ്, ജനറൽ കണ്‍വീനർ എം.എം അജിത്കുമാർ, ജോയിന്റ് ജനറൽ കണ്‍വീനർ വി.എൽ. വിനോദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Thiruvananthapuram
വിഴിഞ്ഞം: വിഴിഞ്ഞത്തെ ഭക്ഷ്യവിഷബാധ മീൻമുട്ടയിൽ നിന്നാകാമെന്ന് അധികൃതർ. രണ്ടു പേർ മരിക്കുകയും നിരവധി പേർ ചികിത്സതേടുകയും ചെയ്ത സംഭവം ഏറെ ഗൗരവമായി കാണുന്നതായി പറയുന്ന ആരോഗ്യവിഭാഗവും പോലീസും മരിച്ചവരിൽനിന്നു ശേഖരിച്ച വസ്തുക്കളുടെ ശാസ്ത്രീയ പരിശോധനാ ഫലവും കാത്തിരിക്കുകയാണ്.
വിഴിഞ്ഞത്തെ സീ ഫുഡ് റസ്റ്റ റന്റായ അസ്മാക്കിൽനിന്നു ഭക്ഷണം കഴിച്ചു രണ്ടുപേർ മരിച്ചതിനുപരി ഒന്‍പതുപേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇവരിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം മുതൽ ചൊവ്വാഴ്ച പുലർച്ചെവരെ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നായി നാന്നൂറോളം പേർ ഭക്ഷണം കഴിക്കാൻ ഇവിടെ എത്തിയിരുന്നു. മീൻമുട്ടയും കൊഞ്ചും കഴിച്ചവരെയാണ് ഗുരുതരമായി വിഷം ബാധിച്ചത്. ഇവരിൽ എത്ര പേർ ചികിത്സ തേടിയെന്നതിനെക്കുറിച്ച് അധികൃതർക്ക് വ്യക്തതയില്ല.
തിരുവനന്തപുരം മെഡിക്കൽ കോളജ് ഉൾപ്പെടെ തലസ്ഥാനത്തെ വൻകിട ആശുപത്രികളിൽ എത്തിയവരുടെ കണക്കു മാത്രമാണ് നിലവിലുള്ളതെന്നും ചെറുകിട ആശുപത്രികളിലും നിരവധിപേർ ചികിത്സ തേടിയിരിക്കാമെന്നും അധികൃതർ പറയുന്നു. സംഭവദിവസം മരിച്ച കൊ ല്ലം നിലമേൽ സ്വദേശി റഷീദ ബീവിയുടെ മകൾ സജിമോളുടെ മൊഴി ചടയമംഗലം സിഐ എൻ. സുനീഷിന്റെ നേതൃത്വത്തിൽ ഇന്നലെ രേഖപ്പെടുത്തി. ആശുപത്രിയിൽ പ്ര വേശിപ്പിച്ചവരിൽ ജയിൽ ജീവനക്കാരന്റെ നില ഗുരുതരമായി തുടരുമ്പോൾഅവശനിലയിലായിരുന്ന റിട്ട. എസ്ഐയുടെ നില മെച്ചപ്പെട്ടതായും അധികൃതർ അറിയിച്ചു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന വാഴമുട്ടം സ്വദേശിയും തൃക്കാക്കര ജയിലിലെ വീവിംഗ് ഇൻസ്പെക്ടറുമായ എസ്. അരുൺരാജിന്റെ (39) നിലയാണ് ഗുരുതരമായി തുടരുന്നത്. അരുൺരാജിനൊപ്പം ഭാര്യ പൂജാ ദിലീപ്, അഞ്ചുവയസുള്ള മകൻ അയാൻ അരുൺ, ബന്ധുവായ പത്തു വയസുകാരി ദിയാ ഗിരീഷ് എന്നിവരും ഭക്ഷണം കഴിച്ചിരുന്നെങ്കിലും ഇവർക്കൊന്നും കാര്യമായ പ്രശ്നങ്ങൾ ഇല്ലാത്തതും ആശ്വാസമായി.
ഭക്ഷ്യ വിഷബാധയുടെ ലക്ഷണങ്ങളുമായി എത്തുന്നവർക്ക് അടിയന്തര സാഹചര്യത്തിൽ ചികിത്സ നൽകുന്നതിനുള്ള സൗകര്യം മെഡിക്കൽ കോളജിൽ സജ്ജമാക്കിയിട്ടുണ്ട്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കൊട്ടാരക്കര പട്ടാഴി സ്വദേശികളായ ശ്രീജയയും മകൾ ആർച്ചയും ശനിയാഴ്ച നിർബന്ധിത ഡിസ്ചാർജ് വാങ്ങിപ്പോയി. നിലവിൽ മരണമടഞ്ഞവരുടെ ബന്ധുക്കൾ ചടയമംഗലം സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം തുടരുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്തമല്ലാത്തതിനാൽ ശാസ്ത്രീയ പരിശോധനാഫലത്തിൽ കണ്ണുംനട്ടിരിക്കുകയാണ് പോലീസും ആരോഗ്യ വകുപ്പധികൃതരും.
മരിച്ചവരും ആശുപത്രിയിലുള്ളവരും ഏതുതരം ഭക്ഷണമാണു കഴിച്ചത് എന്നുള്ളകാര്യത്തിൽ അധികൃതർക്ക് ഇപ്പോഴും വ്യക്തതയില്ല. സംഭവമറിഞ്ഞ് പരിശോധനക്കെത്തിയ ആരോഗ്യ വകുപ്പധികൃതർക്ക് ഭക്ഷണാവശിഷ്ടം ശേഖരിക്കാനാകാത്തതും തിരിച്ചടിയായി.
വൈകുന്നേരം മുതൽ പുലർച്ചെവരെ നടന്ന കച്ചവടശേഷം സ്ഥാപനം വൃത്തിയാക്കി ജീവനക്കാർ മടങ്ങിയ ശേഷമാണ് മരണമുൾപ്പെടെയുള്ള സംഭവങ്ങൾ പുറംലോകമറിയുന്നത്. വിഴിഞ്ഞം പോലീസ് എത്തി റസ്റ്ററന്റ് പൂട്ടി സീൽവച്ചെങ്കിലും സാമ്പിൾ ശേഖരണം പാളിയിരുന്നു.
Thiruvananthapuram
പേരൂര്‍ക്കട: ആനക്കൊമ്പ് മോഷണം നടന്നു 10 ദിവസം പിന്നിട്ടിട്ടും മോഷ്ടാവിനെക്കുറിച്ചു യാതൊരു സൂചനയുമില്ലാതെ പോലീസ്. അന്വേഷണം പുരോഗമിക്കുന്നുവെന്നും കൂടുതല്‍ പേരെ ചോദ്യം ചെയ്തുവരുന്നുവെന്നുമാണ് പോലീസിന്റെ പതിവു പല്ലവി.
ഫെബ്രുവരി 11നാണു പാങ്ങോട് സൈനിക ക്യാമ്പില്‍നിന്ന് ആനക്കൊമ്പുകള്‍ മോഷണംപോയ വിവരം പുറംലോകം അറിയുന്നത്. രണ്ടുകോടിയോളം രൂപ വിലവരുന്ന രണ്ട് ആനക്കൊമ്പുകള്‍ അതീവസുരക്ഷാ മേഖലയില്‍നിന്നു കാണാതാകുകയായിരുന്നു.
മദ്രാസ് റെജിമെന്റിനു കരസേനാ മേധാവിയുടെ കമന്‍ഡേഷന്‍ ലഭിച്ചതുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികള്‍ക്കു നടത്തിയ ഡിജെ പാര്‍ട്ടിക്കുശേഷമാണ് കൊമ്പുകള്‍ കാണാതായത്.
ഡിജിപിക്കും പൂജപ്പുര പോലീസിനും പരാതി ലഭിച്ചയുടന്‍ അന്വേഷണം ആരംഭിച്ചുവെങ്കിലും ഇതുവരെയും ചിത്രം വ്യക്തമായിട്ടില്ല. ലഭ്യമായ സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും പരിശോധിച്ചു. നിരവധി പേരെ ചോദ്യം ചെയ്തു. സൈനികരും ഇവരുടെ ആശ്രിതരും ഇവരുടെ സുഹൃത്തുക്കളുമൊക്കെ ചോദ്യം ചെയ്യലിന് എത്തിയിരുന്നു. ആനക്കൊമ്പുകള്‍ സൂക്ഷിച്ചിരുന്ന ഭാഗത്ത് കാമറകള്‍ സ്ഥാപിച്ചിട്ടില്ല. കാമറാദൃശ്യങ്ങളില്ലെങ്കില് പോലീസ് അന്വേഷണം വഴിമുട്ടുമെന്ന അവസ്ഥയാണിപ്പോൾ. 100 കിലോഭാരമുള്ള ആനക്കൊമ്പുകള്‍ ക്യാമ്പില്‍ നിന്നു നഷ്ടപ്പെട്ടത് അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്.
Thiruvananthapuram
തിരുവല്ലം: മുന്‍ വിരോധത്തിന്റെ പേരില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഘത്തിലെ നാലുപേരെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ലം വാഴമുട്ടം സ്കൂളിനു സമീപം താമസിക്കുന്ന അഖില്‍ (25), സഹോദരന് അഖിലേഷ് (22), പാച്ചല്ലൂര്‍ സ്വദേശികളാ യ രഞ്ജിത്ത് (36), നന്ദു (32) എന്നിവരെയാണ് തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തത്. ഇനി ഒരാള്‍കൂടി പിടിയിലാകാനുള്ളതായി പോലീസ് പറഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ചെ 12.15 ഓടുകൂടി പാച്ചല്ലൂര്‍ വാഴമുട്ടത്തുളള ഡയമണ്ഡ് പാലസ് ബാറിനു മുന്നിലായിരുന്നു കേസിനിടയായ സംഭവം നടന്നത്. ബാറിനു സമീപം നില്‍ക്കുകയായിരുന്ന തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം താമസിക്കുന്ന സുജിത്തിനെ സംഘം കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
മാരകമായി പരിക്കേറ്റ സുജിത്ത് തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. ഒരു വര്‍ഷം മുന്‍പുണ്ടായ വാക്കുതര്‍ക്കവും വിരോധവുമാണ് ആക്രമണത്തിനു കാരണമായതെന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി വളരെ വൈകിയും ഇരുവിഭാഗവും തമ്മില്‍ ഫോണിലൂടെ വാക്കേറ്റമുണ്ടാകുകയും ഇതു വെല്ലുവിളിയിലേയ്ക്ക് കടക്കുകയുമായിരുന്നു. തുടര്‍ന്ന് വാഴമുട്ടത്തെ ബാറിനു മുന്നില്‍ സുജിത്ത് ഉണ്ടെന്ന റിഞ്ഞ സംഘം വാഹനങ്ങളില്‍ അവിടെ എത്തുകയും സുജിത്തിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
സംഘം മദ്യലഹരിയിലായിരുന്നതായിട്ടാണ് സൂചന. സുജിത്തിന്റെ വീട്ടുകാര്‍ നല്കിയ പരാതിയില്‍ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ നാലുപേരും പിടിയിലായത്. തിരുവല്ലം എസ്എച്ച്ഒ ജെ.പ്രദീപിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ മഹേഷ്, അരുണ്‍, പ്രമോദ്, മോഹനന്, എഎസ്ഐ അനു, എസ്സിപിഒമാരായ ബിജു, ഷിജു എന്നിവരുള്‍പ്പെട്ട സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Thiruvananthapuram
തിരുവനന്തപുരം: 74-ാമത് ഓൾ ഇന്ത്യാ പോലീസ് വോളിബോൾ ക്ലസ്റ്റർ 2025-2026 മത്സരങ്ങൾക്ക് തിരുവനന്തപുരത്ത് തുടക്കമായി. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ കേരളത്തിന്റെ പുരുഷ ടീം ചണ്ഡീഗഡിനെ 3-0 നു പരാജയപ്പെടുത്തി.
കാര്യവട്ടം എൽഎൻസിപിഇയിൽ നടന്ന വനിതകളുടെ മത്സരത്തിൽ സിഐഎസ്എഫിനെ എതിരില്ലാത്ത മൂന്നു സെറ്റുകൾക്കു കേരള പോലീസ് പരാജയപ്പെടുത്തി. ഗ്രീൻ ഫീൽഡ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പുരുഷന്മാരുടെ സെപക് തക്രാ മത്സരത്തിൽ കർണാടകത്തെ 3-0 കേരളം മുട്ടുകുത്തിച്ചു.
Thiruvananthapuram
തിരുവനന്തപുരം: എംസിവൈഎം തിരുവനന്തപുരം മേജർ അതിരൂപത യുടെ 2026 വർഷത്തെ കർമപദ്ധതിയായ "മാബ്വോ 2026 -ജീവന്റെ ഉറവ’ തിരുവനന്തപുരം മേജർ അതിരൂപത സഹായമെത്രാൻ യൂഹാന്നോൻ മാർ അലക്സിയോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം കോർപറേഷൻ മേയർ അഡ്വ. വി.വി. രാജേഷ് മുഖ്യാതിഥിയായിരുന്നു. എംസിവൈഎം തിരുവനന്തപുരം മേജർ അതിരൂപത പ്രസിഡന്റ് ജോജി ക്ലമന്റ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ജോഷ്വാ കൊച്ചുവിളയിൽ ആമുഖപ്രഭാഷണം നടത്തി.
തുടർന്നു തിരുവനന്തപുരം മേജർ അതിരൂപത വികാരി ജനറാൾ റവ. ഫാ. തോമസ് കയ്യാലക്കൽ ആശംസയർപ്പിച്ചു. ഒന്‍പതു വൈദിക ജില്ലകളിൽ നിന്നായി 700-ഓളം യുവജനങ്ങൾ പങ്കെടുത്ത ചടങ്ങിനു ജനറൽ സെക്രട്ടറി ജിജോ എസ്. ജോയി സ്വാഗതവും ട്രഷറർ ക്രിസ് പി. റെജി നന്ദിയും പറഞ്ഞു. തുടർന്ന് ജീസസ് യൂത്ത് കേരള മ്യൂസിക് മിനിസ്ട്രിയുടെ മ്യൂസിക് ബാൻഡ് നടന്നു.
Thiruvananthapuram
വെള്ളറട: വെള്ളറടയില്‍ ചൂണ്ടിക്കല്‍ ഭദ്രകാളി ക്ഷേത്രോത്സവ ഘോഷയാത്രയ്ക്കിടെ എസ്ഐയ്ക്കും പോലീസുകാരനും സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റു. ഉത്സവ ഘോഷയാത്രയ് ക്കിടെയുണ്ടായ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ ശ്രമിച്ച സബ് ഇന്‍സ്പെക്ടര്‍ അഭിജിത്തിനെയും സംഘത്തെയുമാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം മര്‍ദിച്ചത്. വെള്ളറട ലോക്കല്‍ സെക്രട്ടറി പ്രദീപിനും കണ്ടാലറിയാവുന്ന മറ്റു രണ്ടുപേര്‍ക്കുമെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
ചൂണ്ടിക്കല്‍ ക്ഷേത്രത്തിലെ ഉത്സവഘോഷയാത്ര വെള്ളറട ജംഗ്ഷനിലെത്തിയപ്പോള് റോഡില്‍ വാഹനങ്ങള്‍ തടഞ്ഞു പ്രതികള്‍ നൃത്തം ചെയ് തിരുന്നു. ഇതേ തുടർന്നു ഗതാഗത തടസം ഒഴിവാക്കണമെന്ന് എസ്ഐ അഭിജിത്തിന്റെ നിര്‍ദേശപ്രകാരം ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ ആവശ്യപ്പെട്ടു.
ഇതേ തുടർന്നാണു സംഘർഷമുണ്ടായത്. സംഘർഷത്തിൽ വെള്ളറട സ്റ്റേഷനിലെ എസ്ഐ അഭിജിത്ത്, പോലീസുകാരന് ജെസീം, ഡിവൈഎഫ് ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രദീപ് നെല്ലിശ്ശേരി എന്നിവര്‍ക്കാണു പരിക്കേറ്റത്. എന്നാല്‍ നൃത്തം തടയാന്‍ പോലീസ് എത്തിയതാണ് പ്രശ്നങ്ങള്‍ക്കു കാരണമായതെന്നാണു സിപിഎം പ്രവർത്തകർ ആരോപിക്കുന്നു.
നൃത്തം ചെയ്തുകൊണ്ടിരുന്ന യുവാവിനെ പിടിച്ചുമാറ്റുന്നതിനായി ഇടപെട്ട പോലീസുകാരനെയും എസ്ഐയെയും ലോക്കല്‍ കമ്മിറ്റി സെക്രട്ടറി നെല്ലിശ്ശേരി പ്രദീപ് മര്‍ദിച്ചുവെന്നും ആരോപണം ഉയരുന്നുണ്ട്. മർദനമേറ്റു നിലത്തുവീണ എസ്ഐ എണീറ്റശേഷം ലോക്കല്‍ സെക്രട്ടറിയെ പിടികൂടാന്‍ ശ്രമിച്ചുവെങ്കിലും തുടർന്നും എസ്ഐയ്ക്കു മർദനമേറ്റു. അടിവയറ്റിലും ജനനേന്ദ്രിയത്തിലുമാണ് എസ്ഐയ്ക്ക് മർദനമേറ്റത്.
കഴിഞ്ഞ ശിവരാത്രി ദിനത്തില്‍ ചാരുംകുഴി ലോകനാഥ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലും കുന്നത്തുകാലിലെ ക്ഷേത്രോത്സവത്തിനിടയിലും ഇതേ പോലീസുകാര്‍ പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചെന്നാണ് സിപിഎമ്മിന്റെ ആരോപണം.
മര്‍ദനത്തില്‍ പരിക്കേറ്റ എസ്ഐയും പോലീസുകാരനും പാറശാല ആശുപത്രിയില്‍ ചികിത്സ തേടി. വെള്ളറട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ചികിത്സ തേടിയത്.
പരുക്കേറ്റ എസ്ഐയും സംഘവും ചികിത്സയ്ക്കായി ആനപ്പാറ സിഎച്ച്സിയിലെത്തിയെങ്കിലും പ്രതികളും കൂട്ടുകാരും അവിടെയെത്തി തടസമുണ്ടാക്കി. ഇതേത്തുടര്‍ന്ന് ഇവിടെനിന്നു മടങ്ങിയ പോലീസ് സംഘം പാറശാല ആശുപത്രിയിലാണ് ചികിത്സ തേടിയത്. പോലീസുകാര്‍ക്ക് ആശുപത്രിയില്‍ ചികിത്സ നി ഷേധിക്കാനും സിപിഎം ശ്ര മിച്ചതായി എഫ്ഐആറിൽ പറയുന്നു. വെള്ളറട ഇന്‍സ്പെക്ടര്‍ വി. പ്രസാദിന്റെ നേതൃത്വത്തിലാണു കേസ് അന്വേഷിക്കുന്നത്. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) 121 (1), 296(ബി), 3(5) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Thiruvananthapuram
വലിയതുറ: വേളി കടല്‍ത്തീരത്ത് ദുരൂഹ സാഹചര്യത്തില്‍ കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം.
50 വയസിന് മുകളില്‍ പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് ശനിയാഴ്ച രാവിലെ വേളി തീരക്കടലില്‍ കണ്ടെത്തിയത്. കൈകള്‍ മുണ്ടുകൊണ്ട് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.
വേളിയില്‍നിന്നു മത്സ്യബന്ധനത്തിനു പോയവരാണു തീരക്കടലില്‍ ഒഴുകിനടക്കുന്ന നിലയില്‍ രണ്ടു ദിവസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹം കണ്ടത്. തുടര്‍ന്ന് ഇവര്‍ തുമ്പ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ മൃതദേഹം കരയിലെത്തിക്കുകയായിരുന്നു.
മൃതദേഹത്തിന്റെ മൂക്കില്‍നിന്നു രക്തം പുറത്തുവന്നു കട്ടപിടിച്ചിട്ടുണ്ട്. വിരലില്‍ വോട്ട് രേഖപ്പെടുത്തിയതിന്റെ മഷി ഉണ്ടായിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു.
ഈ സാഹചര്യത്തില്‍ അടുത്ത സമയം ഉപതിരഞ്ഞെടുപ്പു നടന്ന വിഴിഞ്ഞം പ്രദേശം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.കൂടാതെ മരിച്ച സ്ത്രീയുടെ കഴുത്തില്‍ കൊന്തയും ഉണ്ടായിരുന്നു. സംഭവം കൊലപാതകം ആകാനുള്ള സാധ്യത കണക്കിലെടുത്താണ് അന്വേഷണം പുരോഗ മിക്കുന്നത്. മുന്നോട്ടുപോകുന്നത്. പ്രാഥമിക പരിശോധനയില്‍ മീന്‍ കൊത്തിയ മുറിവല്ലാതെ മറ്റു മുറിപ്പാടുകള്‍ ശരീരത്തിലില്ല. പോലീസിനു പുറമമേ ഫോറന്‍സിക് വിദഗ്ധരും തെളിവെടുപ്പ് നടത്തി.
സമീപ സ്റ്റേഷനുകളിലെ മിസിംഗ് കേസുകളും പോലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തീരദേശ മേഖലകളിലെ പള്ളികള്‍ കേന്ദ്രീകരിച്ച് അറിയിപ്പ് നല്‍കിയതായും തുമ്പ പോലീസ് പറഞ്ഞു.വിഴിഞ്ഞം കോസ്റ്റല്‍ പോലീസിനും സന്ദേശം കൈമാറിയിട്ടുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. തുമ്പ പോലീസ് അസ്വാഭികമരണത്തിന് കേസെടുത്തു.
Thiruvananthapuram
വെള്ളറട: പെരുങ്കടവിള കൊല്ലംവിളാകത്ത് നടയില്‍ ബാലഭദ്രകാളി ക്ഷേത്രം ട്രസ്റ്റ് നല്‍കിവരുന്ന "ശ്രീബാലഭദ്ര' പുരസ്കാരം ഉദയസമുദ്ര ഗ്രൂപ്പ് എംഡി ചെങ്കല്‍ രാജശേഖരന് നായര്‍ക്ക് സമ്മാനിച്ചു.
സനാതന സാംസ്കാരിക സേവന പ്രവര്‍ത്തനങ്ങളിലെ മികവ് പരിഗണിച്ചാണ് ചെങ്കല്‍ രാജശേഖരന് നായര്‍ പുരസ്കാരത്തിന് അര്‍ഹനായത്. ബാലഭദ്രകാളി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഹിന്ദു സാംസ്കാരിക സമ്മേളനത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് ബി. ആദര്‍ശ് പുരസ്കാരം കൈമാറി.
കവി ഉദയന്‍ കൊക്കോട്, പ്രവാസി വിശ്വകര്‍മ സമിതി നെയ്യാറ്റിന്‍കര താലൂക്ക് യൂണിയന് വൈസ് പ്രസിഡന്റ് ആലത്തൂര്‍ മധു, കളരിപണിക്കര്‍ ഗണക കണിശ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് എ. വിജയകുമാര്‍, എന്‍എസ്എസ് കരയോഗം പ്രസിഡന്റുമാരായ ആര്.ദാമോദരന്‍ നായര്‍, അഡ്വ. ഷിബു ശ്രീധര്‍, പി.ആര്.എസ്. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
Thiruvananthapuram
നെയ്യാറ്റിന്‍കര: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ്പിയു) നെയ്യാറ്റിൻകര ബ്ലോക്കിന്റെ 34-ാമത് വാർഷിക സമ്മേളനം കെ. ആൻസലൻ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്വദേശാഭിമാനി ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് എച്ച്. ക്രിസ്റ്റാലിൻ അധ്യക്ഷത വഹിച്ചു.
ആർ. ശശിധരൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.കെ. ഷിബു, ജില്ലാ ജോയിന്റ് സെക്രട്ടറി ഡി. ശ്രീകണ്ഠൻനായർ, ബ്ലോക്ക് സെക്രട്ടറി ഡി. ജയൻ, ട്രഷറർ എസ്. ശ്രീകുമാർ, എൻ.എസ്. അജയൻ, കെ. രവീന്ദ്രൻ, ആർ. നരേന്ദ്രൻ, എം. അയ്യപ്പൻ, ഗീത വിൻസ്റ്റൺ, എം. സുകുമാരൻനായർ എന്നിവര്‍ സംബന്ധിച്ചു.
വഴിമുക്ക് മുതൽ കളിയിക്കാവിള വരെയുള്ള ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങണമെന്നു യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംഘടനയുടെ 2026- 2027 വർഷത്തെ പ്രസിഡന്റായി എച്ച്. ക്രിസ്റ്റാലിനെയും സെ ക്രട്ടറിയായി ഡി. ജയനെയും ട്രഷററായി എസ്. ശ്രീകുമാറിനെയും തെരഞ്ഞെടുത്തു.
ഗ
Thiruvananthapuram
കാട്ടാക്കട: കാട്ടാക്കടയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്റെ ടയർ വേർപെട്ട് അപകടം. സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ വൈകുന്നേരം നാലരയോടെ കാട്ടാക്കട-വിളപ്പിൽശാല റോഡിൽ പഴയ സർക്കിൾ ഓഫീസിനു സമീപത്തെ കൊടും വളവിലായിരു ന്നു അപകടം. കാട്ടാക്കട കിള്ളിസ്വദേശി ഷമീറാണു സ്കൂട്ടർ ഓടിച്ചിരുന്നത്. ജംഗ്ഷനിലെ പ്രധാന റോഡിൽ കൂടുതൽ തിരക്കായതിനാൽ എളുപ്പവഴിക്കു പോകാനായി ഷമീർ ഈ വഴി തെരഞ്ഞെടുക്കുകയാ യിരുന്നു.
അതേസമയം ടയർ വേർപെട്ട് തെറിക്കുന്ന സമയം മറ്റു കാൽനട യാത്രക്കാരോ വാഹനങ്ങളോ വരാതിരുന്നതും സ്കൂട്ടറിന്റെ വേഗത വളരെ കുറവായിരുന്നതും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കി. ടയറിലെ വാതകം പെട്ടെന്നു കുറഞ്ഞതിനാൽ നിയന്ത്രണം തെറ്റുന്നതു പോലെ യാണ് ഷമീറിനു തോന്നിയത്. പെട്ടെന്നാണ് സ്കൂട്ടർ ഉലഞ്ഞു നിയന്ത്രണംതെറ്റിയത്. പിന്നെ വശത്തുകൂടി ടയർ ഉരുണ്ടു പോകുന്നതാണു ഷബീർ കാണുന്നത്. ഇതോടെ ഭയന്ന ഷമീർ വാഹനം നിർത്തുകയായിരുന്നു.
കൃത്യമായി സർവീസ് ചെയാറുള്ള വാഹനമാണ് ഇതൊന്നും സർവീസ് സെന്ററിലെ അപാകതയാകാം ഇത്തരത്തിൽ ടയർ വേർപെട്ട് തെറിക്കാനുള്ള കാരണമെന്നും ഷബീർ പറയുന്നു.
ഘടിപ്പിക്കുന്ന ഭാഗത്തിന്റെ ഉള്ളിൽനിന്നാണ് ടയർ വേർപെട്ട് മാറിയിരിക്കുന്നത്. വിവരം ഉടൻ തന്നെ അധികൃതരെ അറിയിച്ചു.വൈകുന്നേരത്തോടെ വാഹനം സർവീസ് സെന്ററിലേക്ക് മാറ്റി.
Thiruvananthapuram
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ചു ക്ഷേത്രോപദേശക സമിതി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം ക്ഷേത്രം മേൽശാന്തി ശ്രീധരൻ നമ്പൂതിരി നിർവഹിച്ചു. ഉപദേശക സമിതി പ്രസിഡന്റ് ടി. ശ്രീകുമാരൻനായർ, സെക്രട്ടറി അഡ്വ. എസ്. പ്രമോദ്, വൈസ് പ്രസിഡന്റ് കെ. രതീഷ് കുമാർ, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ അയ്യപ്പൻ, സബ് ഗ്രൂപ്പ് ഓഫീസർ നാരായണൻ നമ്പൂതിരി, എ.ഇ. ശാരദ പ്രിയ, ഡെപ്യൂട്ടി തഹസിൽദാർ കൃഷ്ണകുമാർ, ഡിവൈഎസ്പി സുനിൽ കുമാർ, ഉപദേശക സമിതി ഭാരവാഹികളായ ജി. കിരൺകുമാർ, സുധാകരൻ, നെയ്യാറ്റിൻകര ജയചന്ദ്രൻ, ആര്.ഒ. അരുൺ, അനിൽകുമാർ, ജയലക്ഷ്മി ആര്. കൃഷ്ണദാസ്, ഗോപീകൃഷ്ണൻ നായർ, ദേവൂസ് കണ്ണൻ എന്നിവർ പങ്കെടുത്തു. മാർച്ച് 15 മുതല്‍ 24 വരെയാണ് ഉത്സവം.
Thiruvananthapuram
നെയ്യാറ്റിന്‍കര: കൂട്ടപ്പന ശ്രീ മഹാദേവർക്ഷേത്രത്തിലെ മീനത്തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായി ഉപദേശക സമിതി നടത്തിവരാറുള്ള ഹൈന്ദവ പുരാണ സാഹിത്യ മത്സരങ്ങൾ സംസ്ഥാന അധ്യാപക പുരസ്കാര ജേതാവും റിട്ട. അധ്യാപകനുമായ ചന്ദ്രശേഖരൻനായർ ഉദ്ഘാടനം ചെയ്തു.
ഉപദേശക സമിതി സെക്രട്ടറി കൂട്ടപ്പന മഹേഷ് അധ്യക്ഷനായി. കമ്മിറ്റി അംഗവും പ്രോഗ്രാം കൺവീനറുമായ പ്രേമചന്ദ്രൻ, കമ്മിറ്റി അംഗം ജയചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഉത്സവത്തോടനുബന്ധിച്ചു നടക്കുന്ന "ശങ്കര സന്ധ്യ "സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്നു സംഘാടകര്‍ അറിയിച്ചു.
Thiruvananthapuram
പാറശാല: പരശുവയ്ക്കല്‍ ഗവ. എല്‍പി സ്കൂളില്‍ സംസ്ഥാന സര്‍ക്കാര്‍ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമഗ്ര ശിക്ഷാ കേരളവും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി പാറശാല ബിആര്‍സിയുടെ നേതൃത്വത്തില്‍ 30 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച സ്മാര്‍ട്ട് ക്ലാസ്റൂം മന്ദിരം സി.കെ. ഹരീന്ദ്രന്‍ എംഎല്. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പവതിയാന്‍വിള സുരേന്ദ്രന് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എസ്.കെ. ബെന്‍ഡാര്‍വിന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷകുമാരി, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എം. സുനില്‍, അംഗങ്ങളായ എസ്. ഷീജ, ശ്രീനി, ഗോപന്, കെ. രാജി, എസ്എസ്കെ ഡിപിഒ ബിന്ദു ജോണ്‍, എഇഒ പ്രേമലത, പിപിസി എൻ.വി. പത്മജ, സിആര്‍സി സി.പി. സുബിജ ബാലു, പ്രോജക്ട് മാനേജര്‍ ആദര്‍ശ്, ഡോ. പ്രേംജിത്, ജി. ശ്രീധരന്, ശ്രീകുമാര്‍, ഷീന്‍ സൈറസ്, വിഷ് ണു, പ്രധാനാധ്യാപിക പി.സി. ഷീജ എന്നിവര്‍ പ്രസംഗിച്ചു.
Thiruvananthapuram
പൂവാർ : കരുംകുളം പഞ്ചായത്തിൽ കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് ജീവനം കാമ്പയിൻ സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന യോഗം ജില്ലാ പഞ്ചായത്ത് അംഗം ഫ്രീഡസൈമൺ ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ എം. ബെൽസിറ്റ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പുഷ്പം വിൻസന്റ്, സിഡിഎസ് വൈസ് ചെയർപേഴ്സൺ അനിത, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സജിത, അക്കൗണ്ടന്റ് എ.ടി. അശ്വതി, ബ്ലോക്ക് കോ-ഓർഡിനേറ്റർ അശ്വതി, സിആർപിമാരായ ഷീലു, ജീബ, രാജി, രശ്മി, ട്രീസ എന്നിവർ പ്രസംഗിച്ചു. കരുംകുളം മൃഗാശുപത്രിയിലെ വെറ്റിനറി സർജൻ ശ്രീലക്ഷ്മി "വേനൽക്കാല മൃഗപരിചരണ രീതികൾ, ഭക്ഷണക്രമങ്ങൾ' എന്നിവയെക്കുറിച്ച് ക്ലാസ് എടുത്തു. കന്നുകാലികൾക്കുള്ള സൗജന്യ വിരമരുന്നുകളും വിതരണം ചെയ്തു.
Thiruvananthapuram
നേമം: കല്ലിയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഹരിതസഭയും ഗ്രാമസഭയും സംഘടിപ്പിച്ചു. നേമം ഗവ. യുപിഎസിൽ ജില്ലാ പഞ്ചായത്തംഗം ആഗ്നസ് റാണി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്. ബീന അധ്യക്ഷയായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാക്കാമൂല ബിജു, സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ. സുരേഷ്, ജി.ഷീല, അംഗങ്ങളായ വിജി, വി.എസ്. മഹേഷ്, സാജു, വിചിത്ര, പ്രീത, സുനിത, ഹെഡ്മാസ്റ്റർ എ.എസ്. മൻസൂർ, കോ-ഓർഡിനേറ്റർ രജനി എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിലെ നൂറു കുട്ടികൾ ഗ്രാമസഭയിലും ബാലസഭയിലും പങ്കെടുത്തു.
Thiruvananthapuram
സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് ആവശ്യം
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര താലൂക്ക് ഗവ. ഹോമിയോ ആശുപത്രിയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന ആവശ്യം വ്യാപകം. നഗരസഭാ പരിധിയില്‍ മൂന്നുകല്ലിന്മൂട്ടിലാണു താലൂക്ക് ഗവ. ഹോമിയോ ആശുപത്രി സ്ഥിതി ചെയ്യുന്നത്. ഗവ. ആയുര്‍വേദ ആശുപത്രിയും ഇതേ കോന്പൗണ്ടില്‍ തന്നെ. പരാധീനതകളെ അതിജീവിച്ച് പ്രയാണം തുടരുന്ന ഗവ. ഹോമിയോ ആശുപത്രിയുമായി ബന്ധപ്പെട്ടു നിരവധി ആവശ്യങ്ങളാണ് രോഗികള്‍ നിരത്തുന്നത്.
ഫിസിയോ തെറാപ്പി യൂണിറ്റിനോടു ചേര്‍ന്ന വാര്‍ഡില്‍ റാന്പ് സൗകര്യം ഒരുക്കണമെന്നത് അക്കൂട്ടത്തില്‍ അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്നു. താലൂക്ക് ഗവ. ഹോമിയോ ആശുപത്രിയിലെ ഫിസിയോതെറാപ്പി യൂണിറ്റിനെക്കുറിച്ചു പൊതുവേ നല്ല അഭിപ്രായമാണ്. രണ്ടുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഫിസിയോതെറാപ്പി സംവിധാനം.
ഫിസിയോതെറാപ്പിക്കു വിധേയരായി വയോജനങ്ങള്‍ മുകളിലത്തെ വാര്‍ഡിലേയ്ക്ക് ഏറെ ബുദ്ധിമുട്ടിയാണ് പടവുകള്‍ കയറിപ്പോകുന്നത്. കെട്ടിടം നിര്‍മിച്ചപ്പോള്‍ റാന്പ് സൗകര്യം ഒരുക്കിയിരുന്നെങ്കില്‍ ഇത്ര കഷ്ടപ്പെടേണ്ടി വരികയില്ലായിരുന്നുവെന്നു രോഗികള്‍ ചൂണ്ടിക്കാട്ടി. ഗവ. ഹോമിയോ ആശുപത്രിയില്‍ രോഗികള്‍ അനുഭവിക്കുന്ന മറ്റൊരു യാതന ഒപി യില്‍ ആവശ്യമായ കസേരകളില്ലായെന്നതാണ്. ദിവസവും ശരാശരി മുന്നൂറുലധികം രോഗികള്‍ ഒപി യിലെത്താറുണ്ട്.
തൈറോയിഡ്, ജീവിതശൈലിരോഗങ്ങള്‍, അലര്‍ജി മുതലായവയ്ക്ക് അടക്കം പത്ത് സ്പെഷല്‍ ഒപികളും പ്രവര്‍ത്തിക്കുന്നു. വയോജനങ്ങള്‍ക്ക് ഹോമിയോപ്പതി വകുപ്പ് നടപ്പാക്കിയ പ്രത്യേക ചികിത്സാ പദ്ധതിയായ തണലും കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നത്.
പത്ത് ഡോക്ടര്‍മാര്‍ നിലവിലുണ്ട്. അതേ സമയം, ആശുപത്രിയില്‍ ശുചീകരണ ജീവനക്കാരുടെ കുറവ് മറ്റൊരു പ്രശ്നമാണ്. നൈറ്റ് വാച്ചര്‍ -കം- ക്ലീനിംഗ് സ്റ്റാഫ് എന്നതാണ് തസ്തിക. എച്ച്എംസിയുടെ സഹകരണത്തോടെ താത്കാലിക നൈറ്റ് വാച്ചറെ നിയോഗിച്ചിരിക്കുന്നു. ആശുപത്രിയില്‍ ഐ പി സൗകര്യമുള്ളതിനാല്‍ നൈറ്റ് വാച്ചര്‍ അനിവാര്യമാണ്. ഐപിയില്‍ 25 കിടക്കകളുണ്ട്. മൂന്നു പേ വാര്‍ഡുകളും സുസജ്ജം. സ്ത്രീകളുടെയും കുട്ടികളുടെയും സ്പെഷല്‍ ഒപി ഈ ആശുപത്രിയില്‍ വേണമെന്ന ആവശ്യവും ശക്തം.
താലൂക്ക് ആശുപത്രിയായിട്ടും ഈ ഗവ. ആതുരാലയത്തില്‍ ആംബുലന്‍സില്ല. അത്യാവശ്യഘട്ടങ്ങളില്‍ നഗരസഭയുടെ ആംബുലന്‍സിന് സേവനം പ്രയോജനപ്പെടുത്താന്‍ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ നഗരസഭയുടെ ആംബുലന്‍സ് കഴിഞ്ഞ കുറെ മാസങ്ങളായി പ്രവര്‍ത്തനരഹിതമാണ്.
Thiruvananthapuram
വിഴിഞ്ഞം: കോവളത്തിനു സമീപം രാത്രി കരയോട് ചേർന്നു കരവലി നടത്തിയ ട്രോളർ ബോട്ട് ഫിഷറീസ് വകുപ്പ് കസ്റ്റഡിയിലെടുത്തു. കൊല്ലം സ്വദേശി സന്തോഷിന്റെ ഉടമസ്ഥതയിലുള്ള പൊന്നു എന്ന ബോട്ടാണ് പിടിയിലായത്. വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ രാജേഷിന്റെ നിർദേശത്തെ തുടർന്നു ബോട്ട് പിടിച്ചെടുത്ത് തുടർനടപടികൾക്കായി വിഴിഞ്ഞം വാർഫിൽ സൂക്ഷിച്ചിരിക്കുകയാണ്.
ധീര റെസ്ക്യൂ വള്ളത്തിൽ ലൈഫ് ഗാർഡുമാരായ പനിയടിമ, ഷാജഹാൻ, ജോർജ്, ഹസൻ കണ്ണ്, ഇമാമുദ്ദീൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് ബോട്ട് കസ്റ്റഡിയിൽ എടുക്കുന്നതിനു സഹായം നൽകിയത്. നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ അധികൃതർ അറിയിച്ചു.
Thiruvananthapuram
നെയ്യാറ്റിന്‍കര: കാര്‍ഷിക ഭൂമിയായി വാഴ്ത്തപ്പെട്ടിരുന്ന നെയ്യാറ്റിന്‍കര നഗരസഭ പ്രദേശത്തുനിന്നും നെല്‍കൃഷി അപ്രത്യക്ഷമാകുന്നു. നെയ്യാറ്റിന്‍കര നഗരത്തിന്റെ മുഖ്യസാന്പത്തിക മേഖല കാര്‍ഷിക മേഖലയാണെന്നാണ് നഗരസഭ അധികൃതരുടെ അവകാശവാദം.
28.78 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള നഗരസഭ പ്രദേശത്ത് 1964 ഹെക്ടര്‍ സ്ഥലം കൃഷിക്ക് ഉപയോഗിക്കുവെന്നാണ് കണക്കുകള്‍. അതേസമയം, നെല്‍കൃഷി ഒരു ഹെക്ടറില്‍ മാത്രം സ്ഥലത്ത് ഒതുങ്ങി. കൃഷിക്ക് ഉപയോഗിക്കാവുന്ന 1.12 ഹെക്ടര്‍ തരിശുഭൂമിയുണ്ടെന്നു നഗരസഭ വികസന സ്ഥിതി വിലയിരുത്തുന്നുവെങ്കിലും കൃത്യതയോടെ പ്രയോജനപ്പെടുത്താന്‍ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ലായെന്നതും വാസ്തവം.
വ്യാപകമായ നെല്‍പ്പാടം നികത്തല്‍ കാര്‍ഷിക മേഖലയിലെ വെല്ലുവിളിയാണെന്നും കാര്‍ഷിക രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ തൃപ്തികരമല്ലായെന്നും നഗരസഭയും സമ്മതിക്കുന്നു. നഗരസഭയുടെ കീഴില്‍ രണ്ടു കൃഷിഭവനുകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ തന്നെയാണ് ഇവിടുത്തെ കാര്‍ഷിക മേഖലയിലെ ഈ കുറവുകള്‍ പരിഹരിക്കപ്പെടാതെ നിലനില്‍ക്കുന്നത്. നെല്‍പ്പാടങ്ങള്‍ മരച്ചീനി, വാഴ, പച്ചക്കറി മുതലായ കൃഷികള്‍ക്കു വഴിമാറിയ കാഴ്ച നഗരസഭ പരിധിയില്‍ പലയിടത്തും കാണാനാവും.
കൃഷിഭൂമിയുടെ കാര്‍ഷികേതര വിനിയോഗം മാത്രമല്ല കൃഷിക്ക് തൊഴിലാളികളെ ലഭിക്കാത്തതും ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് പ്രതിസന്ധിയാണെന്നു നഗരസഭ അധികൃതര്‍ വാദിക്കുന്നു. 2011 ലെ സെന്‍സസ് പ്രകാരം നഗരസഭയിലെ ജനസംഖ്യ 74,312 ആണ്. അക്കൂട്ടത്തില്‍ കര്‍ഷക തൊഴിലാളികള്‍ 2,521 മാത്രം. 2,254 പുരുഷന്മാരും 276 സ്ത്രീകളും.
കൃഷി ചെലവും ജലസേചന ദൗര്‍ലഭ്യവുമെല്ലാം നെല്‍കൃഷിയുടെ തോത് കുറഞ്ഞതിലെ മറ്റു ഘടകങ്ങളാണ്. നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ പദ്ധതികള്‍ പ്രാവര്‍ത്തികമാകണമെന്ന കര്‍ഷകരുടെ ആവശ്യം കാര്യമായി പരിഗണിക്കപ്പെടുന്നില്ലായെന്ന് ആക്ഷേപമുണ്ട്.
Thiruvananthapuram
നെയ്യാറ്റിന്‍കര : രാവിലെ എട്ടേമുക്കാലോടെ കുട്ടിക്കര്‍ഷകര്‍ വിദ്യാലയത്തിലെത്തും. അധ്യയനം ആരംഭിക്കുന്നതിനു തൊട്ടുമുന്പുവരെ അവര്‍ കൃഷി പരിപാലന പ്രവൃത്തികളില്‍ മുഴുകും. വിളവെടുപ്പിലും അവരുടെ സാന്നിധ്യം സജീവം. ഉദിയന്‍കുളങ്ങര ആര്‍സി എല്‍പിഎസിലെ വിദ്യാര്‍ഥികള്‍ക്കെല്ലാം കൃഷി ഏറെ താത്പര്യമുള്ളതായതിനു പിന്നില്‍ അവിടുത്തെ അധ്യാപകരുടെയും മറ്റും ആത്മാര്‍ഥമായ പ്രോത്സാഹനമുണ്ട്.
ചെങ്കല്‍ പഞ്ചായത്തില്‍ മര്യാപുരത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഉദിയന്‍കുളങ്ങര ആര്‍സി എല്‍പിഎസ് ഏറെ പഴക്കമുള്ള വിദ്യാലയമാണ്. വിദ്യാര്‍ഥികളില്‍ കൃഷിയോടും കാര്‍ഷിക രംഗത്തോടും ഹൃദയാഭിമുഖ്യം വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് വിദ്യാലയ പരിസരത്തുതന്നെ പച്ചക്കറിക്കൃഷി ആരംഭിച്ചത്. പയര്‍, കത്തിരിക്ക, വെണ്ടയ്ക്ക, വഴുതനങ്ങ, വെള്ളരിക്ക, തക്കാളി, പച്ചമുളക് മുതലായവയെല്ലാം ഈ വിദ്യാലയത്തിലെ കൃഷിയിടത്തിലുണ്ട്.
വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറി പരമാവധി കൃഷിയിടത്തില്‍നിന്നു ലഭിക്കാറുണ്ടെന്നു ഹെഡ്മിസ്ട്രസ് ഷാജിത "ദീപിക' യോട് പറഞ്ഞു. കൂടാതെ, കാരയ്ക്കയും നെല്ലിക്കയും സുലഭം. ചെറിയ തോതില്‍ വാഴ കൃഷിയും ചെയ്യുന്നു.
ചെങ്കല്‍ കൃഷി ഭവനില്‍ നിന്നുമാണു കൃഷിയിടത്തിലേ ക്കുള്ള പച്ചക്കറി വിത്തുകളും തൈകളും ലഭിച്ചത്. സ്കൂളില്‍ വിദ്യാര്‍ഥികളുടെ കാര്‍ഷികക്ലബും പ്രവര്‍ത്തിക്കുന്നുണ്ട്. കൃഷിയുടെ ഉത്തരവാദിത്തം ഈ ക്ലബിനാണെങ്കിലും സ്കൂളിലെ എല്ലാ വിദ്യാര്‍ഥികളുടെയും പങ്കാളിത്തം കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജമാണ്. സ്കൂള്‍ ലോക്കല്‍ മാനേജര്‍ ഫാ. റോബര്‍ട്ട് വിന്‍സന്റ് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പിന്തുണയേകുന്നു.
പിടിഎ അംഗങ്ങളും സ്കൂളിലെ പാചകക്കാരിയും വിദ്യാര്‍ഥികളെ എത്തിക്കുന്ന സ്വകാര്യ വാഹനത്തിലെ ഡ്രൈവറും ഉള്‍പ്പെടെ വിദ്യാര്‍ഥികളുടെ കാര്ഷികസ്നേഹത്തിന് കരുത്തു പകരാന്‍ നിരവധി സുമനസ്സുകളുണ്ട്. രാവിലെയും വൈകുന്നേരവുമാണ് വിദ്യാര്‍ഥികള്‍ കൃഷിയിടത്തില്‍ ചെലവഴിക്കുന്നത്.
കോഴിക്കാരവും ചാണകപ്പൊടിയുമൊക്കെ യഥാവിധി പച്ചക്കറി വിളകളില്‍ ഉപയോഗിക്കുന്നതും അധ്യാപകരുടെ മാര്‍ഗനിര്‍ദേശത്തോടെ വിദ്യാര്‍ഥികളാണ്. ഈ വിദ്യാലയത്തിലെ പഠനം പൂര്‍ത്തിയാക്കുന്ന ഓരോ വിദ്യാര്‍ഥിയും മണ്ണിന്റെ മഹത്വവും കൃഷിയുടെ നന്മയും കൂടി തിരിച്ചറിയുന്നുണ്ടെന്ന ആത്മസംതൃപ്തിയിലാണ് അധ്യാപകർ.
Thiruvananthapuram
തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ഇന്നു തുടക്കമാകും. വൈകുന്നേരം 5.30 ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവത്തിന് തുടക്കമാകുന്നത്.
ഉത്സവത്തിന്റെ പ്രധാന ചടങ്ങാണ് തോറ്റം പാട്ട്. ചിലപ്പതികാരത്തിലെ കണ്ണകിയുടെ തോറ്റം പാട്ടിലൂടെ പറയും. ഓരോ ദിവസവും പറയുന്ന കഥാഭാഗവും അതത് ദിവസത്തെ ചടങ്ങുകളും പരസ്പരം ബന്ധപ്പെട്ടതാണ്. മാര്‍ച്ച് മൂന്നിനാണു പൊങ്കാല. ഉച്ചകഴിഞ്ഞു 2.15നാണു നിവേദ്യം. ഉത്സവത്തിനു മുമ്പുള്ള ഞായറാഴ്ചയായ ഇന്നലെ ക്ഷേത്രത്തില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ദര്‍ശനത്തിന് നീണ്ട നിരയായിരുന്നു.
ഉത്സവത്തോടനുബന്ധിച്ചുള്ള അവസാനവട്ട ഒരുക്കങ്ങള്‍ നടന്നുവരികയാണ്. ക്ഷേത്രവും പരിസര പ്രദേശങ്ങളും ദീപാലംകൃതമായിട്ടുണ്ട്. ഉത്സവം തുടങ്ങുന്നതോടെ ഭക്തര്‍ നേര്‍ച്ചയായി നടത്തുന്ന വിളക്കുകെട്ടുകളും ക്ഷേത്രത്തിലെത്തിച്ചേരും. ക്ഷേത്ര പരിസരത്ത് പൊങ്കാല കലങ്ങളുടെ വില്‍പ്പനയും തുടങ്ങി കഴിഞ്ഞു.
പോലീസ് കണ്ട്രോള് റൂമും മറ്റിതര വകുപ്പുകളുടെ സംവിധാനങ്ങളും ക്ഷേത്രത്തിന് സമീപത്ത് തയാറായി. ഉത്സവത്തോടനബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം നടന് മോഹന്‍ലാല്‍ രാത്രി എട്ടിനു നിര്‍വഹിക്കും. മോഹന്‍ലാലിന് ആറ്റുകാല്‍ ഭഗവതി ക്ഷേത്ര ട്രസ്റ്റിന്റെ അംബാപുരസ്കാരവും സമര്‍പ്പിക്കും.
ഉത്സവ ദിവസങ്ങളിൽ മൂന്നു വേദികളിലായി കലാപരിപാടികള്‍ അരങ്ങേറും. ഉത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗവും ചേര്‍ന്നിരുന്നു.
ആറ്റുകാലിൽ ഇന്ന്
തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് ഇന്നു തുടക്കമാകും. ഒന്നാം ഉത്സവദിനമായ ഇന്നു രാവിലെ അഞ്ചിനു നിർമാല്യദർശനം, 5.30ന് അഭിഷേകം, 6.05ന് ദീപാരാധന നടക്കും. ഉച്ചയ്ക്ക് ഒന്നിന് നട അടയ്ക്കും. ഉച്ചകഴിഞ്ഞു മൂന്നിനു നടതുറക്കും.
വൈകുന്നേരം 5.30നു കാപ്പ് കെട്ടികുടിയിരുത്തൽ, 6.45 ന് ദീപാരാധന, രാത്രി 7.15ന് ഭഗവതി സേവ, ഒൻപതിന് അത്താഴപൂജ, 9.15ന് ദീപാരാധന, 9.30ന് അത്താഴശ്രീബലി, 12ന് ദീപാരാധനയും തുടർന്നു പുലർച്ചെ ഒന്നിന് നട അടയ്ക്കുകയും തചെയ്യും. ഇന്ന് ഉത്സവത്തിന്റെ പ്രധാന ചടങ്ങായ തോറ്റംപാട്ടും ഉണ്ടായിരിക്കും.
Thiruvananthapuram
നെടുമങ്ങാട്: പ്രസവത്തിൽ നവജാത ശിശു മരിച്ച സംഭവത്തിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്. ഡോ. ബിന്ദു സുന്ദറിനെതിരേയാണ് റിപ്പോർട്ട്.
സിസേറിയൻ ചെയ്യുന്നതിൽ കാലതാമസം ഉണ്ടെയെന്നും ഇക്കാര്യത്തിൽ നേരത്തെ തീരുമാനം എടുക്കാമായിരുന്നുവെന്നുമാണു കണ്ടെത്തൽ. തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്നംഗ സംഘമാണ് അന്വേഷണ റിപ്പോർട്ട് തയാറാക്കിയത്. 37 കാരിയായ നിരഞ്ജനക്കാണു കുഞ്ഞിനെ നഷ്ടമായത്.
അമ്മക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും സിസേറിയൻ ചെയ്യാനുള്ള തീരുമാനമെടുക്കാൻ ഡോക്ടർ വൈകി. വാക്വം ഉപയോഗിച്ച ശേഷമാണു സിസേറിയനിലേക്ക് പോകാൻ തീരുമാനിച്ചത്. ഇത് ഒഴിവാക്കാമായിരുന്നുവെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. കുട്ടിക്കു വളർച്ച കുറവായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണ റിപ്പോർട്ട് അഡീഷണൽ ചീഫ് സെക്രട്ടറി ആരോഗ്യമന്ത്രിക്കു കൈമാറും. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ ചൊവാഴ്ചയാണ് നിരഞ്ജനയുടെ പ്രസവം നടന്നത്. പുലർച്ചെ വേദന തുടങ്ങിയിട്ടും വൈകുന്നേരത്തോടെയാണ് ഓപ്പറേഷൻ നടപടികൾ തുടങ്ങിയത്. ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധിച്ചതോടെ ഡോ. ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തിരുന്നു.
അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവശസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ മെഡിക്കൽ ഓഫീസർ ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു.
സിസേറിയനു പിന്നാലെ വിതുര മണലി ആദിവാസി ഊരിലെ രഞ്ജന കൃഷ്ണയുടെ പെൺകുഞ്ഞാണു മരിച്ചത്. ഉത്തരവാദിയായ ഡോക്ടർക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് സെയ്ദലി കായ്പ്പാടി നൽകിയ പരാതിയിലാണു മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്.
Thiruvananthapuram
നെടുമങ്ങാട്: കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്നും ചില പ്രശ്നങ്ങൾ ഉയർന്നു വന്നത് പരിഹരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
1293 കോടി രൂപ ചെലവിൽ നിർമിക്കുന്ന വഴയില-പഴകുറ്റി നാലുവരി പാതയുടെ രണ്ടാം റീച്ചിന്റെ നിർമാണോദ്ഘാടനം, മൂന്നാം റീച്ച് നഷ്ടപരിഹാര തുക വിതരണം ചെയ്യൽ, 89.4 കോടി രൂപയിൽജില്ലാ ആശുപത്രിയിൽ ആറുനിലയിൽ നിർമിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം, 9.61 കോടി ചെലവിൽ നിർമിച്ച ടൂറിസം വകുപ്പിന്റെ മോട്ടൽ ആരാം ഉദ്ഘാടനം, 2.95 കോടി രൂപയ്ക്ക് അഗ്നിരക്ഷാസേനയ്ക്ക് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്.
കല്ലിംഗൽ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ അധ്യക്ഷനായി. മന്ത്രി വി. ശിവൻകുട്ടി, നെടുമങ്ങാട് നഗരസഭ ചെയർമാൻ ആർ. ജയദേവൻ, ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ, ഡോ. കെ.ജെ. റീന എന്നിവർ പങ്കെടുത്തു.
Thiruvananthapuram
പേരൂര്‍ക്കട: കോട്ടയ്ക്കകം രാജധാനി ബാറിലെ പാര്‍ക്കിംഗ് ഏരിയയില്‍നിന്ന് ബാര്‍ ജീവനക്കാരന്റെ ബൈക്ക് മോഷ്ടിച്ചു രണ്ടുപേരെ ഫോര്‍ട്ട് പോലീസ് പിടികൂടി. പാല്‍ക്കുളങ്ങര മാനവ നഗര്‍ വയലില്‍ വീട്ടില്‍ ഉണ്ണി (24), കോട്ടയം വൈക്കം കൊള്ളുപുരയ്ക്കല് ഹൗസില്‍ ജിനു ബേബി (28) എന്നിവരാണ് പിടിയിലായത്.
ഒന്നാംപ്രതിയായ ഉണ്ണി ബാറിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ ഉണ്ടായിരുന്ന ബൈക്കിന്റെ ലോക്ക് പൊട്ടിച്ചശേഷം ഉരുട്ടി കിഴക്കേക്കോട്ട ഭാഗത്ത് എത്തിച്ചു. ജിനു ബേബി ഈ വാഹനത്തിന് 2500 രൂപ നല്‍കിയശേഷം വാഹനവുമായി സ്ഥലംവിട്ടു.
ജിനു പിന്നീട് വാഹനം പൊളിച്ച് യന്ത്രഭാഗങ്ങള്‍ വേര്‍തിരിച്ചു സൂക്ഷിച്ചശേഷം അട്ടക്കുളങ്ങരയിലെ ഒരു സ്ക്രാപ് കടയില്‍ 5000 രൂപയ് ക്കു വില്‍പ്പന നടത്തി. ജിനു ബേബിക്കെതിരേ എറണാകുളം ജില്ലയില്‍ നിരവധി മോഷണക്കേസുകളുണ്ട്. വാഹനങ്ങള്‍ പൊളിച്ചുവില്‍ക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.
ഫോര്‍ട്ട് സിഐ എസ്.ബി. പ്രവീണ്‍, എസ്ഐമാരായ അനു എസ്. നായര്‍, സുജോ ജോര്‍ജ് ആന്റണി, എഎസ്ഐ സിജുമോന്‍, സിപിഒമാരായ സുനില്‍കുമാര്‍, ഗിരീഷ്, ഷിബു എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡിലാണ്.
Thiruvananthapuram
നെടുമങ്ങാട്: തിരുവനന്തപുരം സ്വദേശി ദുബായിയിൽ അപകടത്തിൽ മരിച്ചു. അരശുപറമ്പ് ജ്യോതിസിൽ ജ്യോതിഷ് കുമാർ (53)ആണ് മരിച്ചത്. മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചു രാവിലെ ഒൻപതിന് നെടുമങ്ങാട് ശാന്തിതീരത്തു സംസ്കരിക്കും. മാതാവ്:കൃഷ്ണമ്മ. ഭാര്യ: സിന്ധു. മക്കൾ: ആരതി, ആർച്ച. സഞ്ചയനം വെള്ളി 8.30.
Thiruvananthapuram
കാട്ടാക്കട: കാട്ടാക്കടയിൽ യുവാവിന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി. മാവുവിള സ്വദേശി സുരേഷി(35)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
തോട്ടിൽ കുളിക്കാൻ വന്ന കുട്ടികളാണ് ജഡം കാണുന്നത് . തുടർന്ന് നാട്ടുകാർ എത്തി ഫയർ ഫോഴ്സിനെ വിവരമറിയിച്ചു. പോലീസ് മൃതദേഹംപുറത്തെടുത്ത് അന്വേഷണം ആരംഭിച്ചു.
Thiruvananthapuram
തിരുവല്ലം: പൂങ്കുളത്ത് കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയ രണ്ടു തലയോട്ടികളും അസ്ഥിക്കഷണങ്ങളും സപീപവാസിയായ മെഡിക്കല്‍ വിദ്യാര്‍ഥി പഠനത്തിനായി ഉപയോഗിച്ചതെന്നു തിരുവല്ലം പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. തലയോട്ടികളും അസ്ഥിക്കഷണങ്ങളും കണ്ടെത്തിയ പുരയിടത്തിനു സമീപത്തായി താമസിക്കുന്ന തൃശൂര്‍ മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥി പഠനത്തിനായി ഉപയോഗിച്ചതാണ് ഇവയെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
വീടിന്റെ ടെറസിനുമുകളില്‍ സൂക്ഷിച്ചിരുന്ന തലയോട്ടികളും അസ്ഥിക്കഷ ണങ്ങളും വീടു വൃത്തിയാക്കാനെത്തിയ ജോലിക്കാരനാണ് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ കൊണ്ടിട്ടതെന്ന് കണ്ടെത്തിയതായി തിരുവല്ലം പോലീസ് അറിയിച്ചു. എന്നാല്‍ അസ്വാഭാവികമായി തലയോട്ടികളും അസ്ഥിക്കഷണങ്ങളും കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫോറന്‍സിക് പരിശോധനയുടെ ഭാഗമായി മെഡിക്കല്‍ കോളജിലെത്തിച്ചു പോസ്റ്റ്മോര്‍ട്ടം നടത്തി.
വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് പൂങ്കുളം ആനക്കുഴി റോഡിലുള്ള തൈക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തില്‍ പ്ലാസ്റ്റിക് കവറിനുള്ളിലും പുറത്തുമായി തലയോട്ടികളും അസ്ഥിക്കഷണളും കണ്ടെത്തിയത്. സമീപത്തു താമസിക്കുന്ന പുരയിടം സൂക്ഷിപ്പുകാരന് ചക്ക പറിക്കാന്‍ എത്തിയപ്പോഴാണ് തലയോട്ടികള്‍ കണ്ടെത്തിയത്. തുടര്‍ന്നു തിരുവല്ലം പോലീസില്‍ വിവരം അറിയിച്ചതോടെ ഫോറന്‍സിക്, വിരലടയാള വിദഗ്ധരെത്തി വിശദമായ പരിശോധന നടത്തുകയായിരുന്നു.
Thiruvananthapuram
പാലോട് : വാമനപുരം മണ്ഡലത്തിൽ വിവിധ പഞ്ചായത്തുകളിലായി എംഎൽഎ യുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയതായി 25 മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ അനുമതി ലഭിച്ചതായി ഡി.കെ. മുരളി എംഎൽഎ അറിയിച്ചു.
ഇതിനായി 59,54,353 രൂപയുടെ ഭരണാനുമതി ജില്ലാ കളക്ടർ നൽകി. കല്ലറ പഞ്ചായത്തിൽ പരപ്പിൽ ബസ് സ്റ്റാൻഡ്, പഴയ ചന്ത, ഊന്നൻപാറ, വൈദ്യൻ മുക്ക്, മുള മുക്ക്, പെരിങ്ങമ്മല പഞ്ചായത്തിൽ പൊൻമുടി അപ്പർ സാനിട്ടോറിയം (ഹൈമാസ്റ്റ് ), ഇടക്കോളനി, ഇരുതോട്, ഇക്ബാൽ ഹൈസ്കൂൾ ജംഗ്ഷൻ,
പാങ്ങോട് പഞ്ചായത്തിലെ ഭരതന്നൂർ ഓട്ടോ സ്റ്റാൻഡ്, വി.കെ. പൊയ്ക, വട്ടക്കരിക്കകം ആയിരവല്ലി ജംഗ്ഷൻ, വാഴത്തോപ്പു പച്ച, നന്ദിയോട് പഞ്ചായത്തിലെ ആനകുളം ടവർ, പൊട്ടൻചിറ, തുമ്പാനൂർ, ആനാട് പഞ്ചായത്തിലെ ആലംകോട്, ആയൂർവേദ ആശുപത്രി ജംഗ്ഷൻ, വേങ്കവിള റോയൽസിമ്മിംഗ് പൂൾ, ഇരിയനാട്, പനവൂർ പഞ്ചായത്തിലെ പുള്ളിയിൽ ആയിരവല്ലി ക്ഷേത്രം, ഏറെ പേരയം, നെടുമ്പ, പുല്ലമ്പാറ പഞ്ചായത്തിലെ തെള്ളിക്കച്ചാൽ, വെള്ളാണിക്കര ശിവക്ഷേത്രം ജംഗ്ഷൻ, ചക്കക്കാട് ജംഗ്ഷനുകളിലാണ് പുതിയതായി ലൈറ്റുകൾ സ്ഥാപിക്കുന്നത്.
ഇതോടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എംഎൽഎ ഫണ്ടിൽനിന്ന് മണ്ഡലത്തിൽ സ്ഥാപിക്കുന്ന ലൈറ്റുകളുടെ എണ്ണം 75 ആയി. മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്ന നടപടികൾ ഈ മാസം തന്നെ ആരംഭിക്കുന്നതാണെന്ന് ഡി.കെ. മുരളി എംഎൽഎ അറിയിച്ചു.
Thiruvananthapuram
വിഴിഞ്ഞം: ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിനു തീപിടിച്ചു. ഉടമസ്ഥൻ തലനാരിഴക്ക് രക്ഷപ്പെട്ടു. ബാറ്ററിയും എൻജിനും പൊട്ടിത്തെറിച്ച ബുള്ളറ്റ് പൂർണമായി കത്തി നശിച്ചു. വിഴിഞ്ഞം വെങ്ങാനൂർ കട്ടച്ചൽമേലെ വീട്ടിൽ നിതീഷിന്റെ റോയൽ എൻഫീൽഡ് ബുള്ളറ്റാണ് കത്തിയമർന്നത്. സ്വകാര്യ ആവശ്യത്തിനായി പെരിങ്ങമ്മലയിൽപോയി വരുന്നതിനിടെ ഇന്ധനമടിച്ച ശേഷമാണു വീട്ടിലേക്കു മടങ്ങിയത്. പതിവില്ലാത്ത രീതിയിൽ കുലുക്കവും ശബ്ദവും ഉണ്ടായെങ്കിലും കാര്യമാക്കിയിരുന്നില്ല. വീടിന്റെ ഗേറ്റുതുറന്നു മുറ്റത്ത് എത്തുന്നതിനിടയിൽ ബുള്ളറ്റിൽനിന്നു തീയും പുകയും വരികയായിരുന്നു. എൻജിൻ ഓഫാക്കാതെ വാഹനത്തിൽ ഇരുന്നു തന്നെ തീയണക്കാൻ ശ്രമിക്കുന്നതിനിടയിൽ തീ ആളിപ്പടർന്നു.
തീയണക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ നിതീഷ് ഫയർഫോഴ്സിന്റെ സഹായം തേടി. ബുള്ളറ്റിന്റെ എൻജിനും ബാറ്ററിയുമെല്ലാം ശബ്ദത്തോടെ പൊട്ടിത്തെറച്ചതോടെ നാട്ടുകാരും അടുത്തില്ല. ഒടുവിൽ വിഴിഞ്ഞത്തു നിന്നെത്തിയ ഫയർഫോഴ്സ് സംഘം തീയണച്ചെങ്കിലും ബുള്ളറ്റ് പൂർണമായും നശിച്ചു.
Thiruvananthapuram
നെയ്യാറ്റിന്‍കര: നഗരസഭയിലെ കുളങ്ങള്‍ നവീകരിക്കുമെന്ന ഭരണസമിതിയുടെ വാഗ്ദാനം കടലാസിലൊതുങ്ങുന്നുവെന്ന് ആക്ഷേപം. 2025- 2026 സാന്പത്തിക വര്‍ഷത്തില്‍ നഗരസഭയിലെ വിവിധ വാര്‍ഡുകളിലെ കുളങ്ങള്‍ നവീകരിക്കുമെന്നു പുതിയ വാര്‍ഷിക പദ്ധതിയിലെ കരട് രേഖയില്‍ ഭരണസമിതി അവകാശപ്പെടുന്നു. ജനകീയാസൂത്രണ പദ്ധതി പ്രകാരം ശാസ്താംകോവില്‍ കുളം നവീകരിക്കും. ചുറ്റിലും തറയോട് പാകി ഇരിപ്പിടങ്ങളും ഓപ്പണ്‍ ജിമ്മും സ്ഥാപിക്കുമെന്നും പറയപ്പെടുന്നു.
പുത്തന്പലം വാര്‍ഡിലാണ് മൂലച്ചല്ക്കോണം കുളം. ഈ ജലാശയത്തിലെ വെള്ളം ചോര്ന്നുപോകാതിരിക്കാനാണു നവീകരിക്കുന്നത്. പള്ളിവിളാകം വാര്‍ഡിലെ മരുത്തൂര്‍ കൂളം, വെന്പതിക്കര കുളം, കളത്തുവിള വാര്‍ഡിലെ കൈതക്കുളം, നെടുംകുളം, കുറക്കോട്ടുകോണം കുളം, ആലംപൊറ്റ വാര്‍ഡിലെ കോട്ടൂര്ക്കുളം, തൊഴുക്കല്‍ വാര്‍ഡിലെ എയര്ത്തോട്ടുകുളം, കുളത്താമല്‍ വാര്‍ഡിലെ വെണ്‍കുളം,
ഇരുന്പില്‍ വാര്‍ഡിലെ ഇരുന്പില്‍ കുളം, നാരായണപുരം വാര്‍ഡിലെ തട്ടാരക്കോണം കുളം, അമ്മോട്ടുകോണം കുളം, പുല്ലാമല വാര്‍ഡിലെ പുത്തന്‍കുളം, ചുണ്ടവിള വാര്‍ഡിലെ അത്താഴമംഗലം തെക്കേകുളം, അത്താഴമംഗലം വാര്‍ഡിലെ അത്താഴമംഗലം വടക്കേകുളം മുതലായവയുടെ നവീകരണം 2025 -26 സാന്പത്തിക വര്‍ഷത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. നഗരസഭ പരിധിയിലെ മുഴുവന്‍ കുളങ്ങളും ഉപയോഗയോഗ്യമാക്കണമെന്ന പരിസ്ഥിതി സ്നേഹികളുടെ ആവശ്യം അധികൃതര്‍ ഇതുവരെയും പരിഗണിച്ചിട്ടില്ല.
വര്‍ഷംതോറും അവതരിപ്പിക്കുന്ന നഗരസഭ ബജറ്റില്‍ ജലാശയങ്ങളുടെ നവീകരണത്തിന് വന്‍തുകകള്‍ നീക്കി വയ്ക്കാറുണ്ടെങ്കിലും ഫലപ്രദമായി നടത്താറില്ലെന്ന ആരോപണവും ശക്തം. പല കുളങ്ങളും സമീപവാസികള്‍ക്ക് ഒരുകാലത്ത് ഉപയോഗയോഗ്യമായിരുന്നു. മതിയായ സംരക്ഷണമില്ലാതെയാണ് അവയെല്ലാം നശിച്ചതെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.
Thiruvananthapuram
തിരുവനന്തപുരം: മെഡിക്കൽ കോ ളജുകളിലെ ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി, ശസ്ത്രക്രിയ ബഹിഷ്കരണം തുടരുമ്പോൾ എന്തുചെയ്യണമെന്നറിയാതെ വലഞ്ഞ് രോഗികൾ. ഒപികളിൽ ജൂണിയർ ഡോക്ടർമാരെക്കണ്ടു മടങ്ങുകയാണ് രോഗികൾ. അതേസമയം വിട്ടുവീഴ്ചയ്ക്ക് ആരോഗ്യവകുപ്പും ഡോക്ടർമാരും തയാറല്ല. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ ക്കണ്ടു പരിഹാരം തേടാനാണ് ഡോക്ടർമാരുടെ ശ്രമം.
ആരോഗ്യമന്ത്രിയിൽ പ്രതീക്ഷ നഷ്ടപ്പെട്ടെന്നും അതിനാൽ മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കാനാകൂവെന്നും ഡോക്ടർമാർ പറയുന്നു. ആരോഗ്യമേഖലയിൽ അടുത്തിടെ ഉണ്ടായ പ്രശ്നങ്ങൾക്ക് ചികിത്സ വേണ്ടത് സിസ്റ്റത്തിനാണെന്നു കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) ഭാരവാഹികൾ കുറ്റപ്പെടുത്തി.
ഒറ്റമൂലികൊണ്ട് പരിഹാരം കാണാനാവില്ല. സിസ്റ്റം ഇങ്ങനെ എങ്കിൽ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുമെന്നും കെജിഎംസിടിഎ പ്രതികരിച്ചു. ഒരിക്കൽ പോലും കുറവുകൾ പരിഹരിക്കാമെന്നു മന്ത്രി പറഞ്ഞിട്ടില്ലെന്നും പരിമിതികൾ സഹിച്ച് ഇനി ജോലി ചെയ്യാനില്ലെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. സിസ്റ്റത്തിന്റെ പരാജയമില്ലാതാക്കാൻ ശ്രമിക്കേണ്ടത് തലപ്പത്ത് ഇരിക്കുന്നവരാണെന്നും ഭാരവാഹികൾ പറഞ്ഞു.
Thiruvananthapuram
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണം പൂർത്തിയായപ്പോൾ തിരുവനന്തപുരം ജില്ലയിൽ 25,26,325 വോട്ടർമാർ. ഇതിൽ 13,21,354 പേർ പുരുഷ ന്മാരും 12,04,917 പേർ സ്ത്രീകളും 54 പേർ ഭിന്നലിംഗക്കാരുമാണ്. ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് കോവളം നിയോജകമണ്ഡലത്തിലാണ്; 199738. ഇതിൽ 97, 640 പേർ പുരുഷന്മാരും 1,02,096 പേർ സ്ത്രീകളും ഭിന്നലിംഗക്കാർ രണ്ടു പേരുമാണ്.
വർക്കലയിൽ ആകെ വോട്ടർമാരുടെ എണ്ണം 1,82,681 ആണ്. ഇതിൽ 85,848 പേർ പുരുഷന്മാരും 96,830 പേർ സ്ത്രീകളും മൂന്നു പേർ ഭിന്ന ലിംഗക്കാരുമാണ്. ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ 1,97,231 വോട്ടർമാരിൽ 91,277 പേർ പുരുഷന്മാരും 1,05,951 പേർ സ്ത്രീകളും മൂന്നുപേർ ഭിന്നലിംഗക്കാരുമാണ്.
ചിറയിൻ കീഴ് മണ്ഡലത്തിലെ ആകെ വോട്ടർമാർ 1,94,181 ആണ്. 90,033 പുരുഷന്മാരും 1,04,140 സ്ത്രീകളും എട്ടു ഭിന്നലിംഗക്കാരും ഇതിൽ ഉൾപ്പെടുന്നു. നെടുമങ്ങാട് മണ്ഡലത്തിൽ 93,730 പുരുഷ വോട്ടർമാരും 1,03, 276 സ്ത്രീ വോട്ടർമാരും ഒരു ഭിന്നലിംഗ വോട്ടറും ഉൾപ്പെടെ ആകെ 1,97,007 വോട്ടർമാരാണുള്ളത്. 87,908 - 99, 208- രണ്ട് എന്നിങ്ങനെയാണ് വാമനപുരം മണ്ഡലത്തിലെ പുരുഷ-വനിത-ഭിന്നലിംഗ വോട്ടർമാരുടെ എണ്ണം. മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 1,87,118 ആണ്.
മറ്റു മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണം ചുവടെ ചേർക്കു ന്നു. മണ്ഡലം: ആകെ വോട്ടർമാർ-പുരുഷൻ-വനിത-ഭിന്നലിംഗം എന്നിവ ക്രമത്തിൽ.
കഴക്കൂട്ടം: 1,62,723-77,813-84, 910-പൂജ്യം, വട്ടിയൂർക്കാവ്: 1,63, 063- 77,550-85,510-മൂന്ന്, തിരുവനന്തപുരം:1,57,453- 75,669-81,769-15, നേമം: 1,69,371-81,809-87,553-ഒൻപത്, അരുവിക്കര:180182- 85, 576-94604-രണ്ട്, പാറശാല:1,93, 742- 94.113-99628-ഒന്ന്, കാട്ടാക്കട: 1,75,589-84,293-91,292-നാല്, നെയ്യാറ്റിൻകര:166246-81658-84587-01.
Thiruvananthapuram
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റിയുടെ 30-ാം വാർഷികം നിഡ്സോത്സവ് - 2026 ലോഗോസ് പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ചു. നെയ്യാറ്റിൻകര രൂപത ബിഷപ് റവ. ഡോ. സെൽവരാജൻ ഉദ്ഘാടനം ചെയ്തു.
നിഡ്സ് പ്രസിഡന്റും നെയ്യാറ്റിൻകര രൂപത വികാരി ജനറാളുമായ മോൺ. ക്രിസ്തുദാസ് തോംസൻ അധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര രൂപത ബിഷപ് എമരിറ്റസ് റവ. ഡോ. വിൻസന്റ് സാമുവൽ അനുഗ്രഹപ്രഭാഷണം നടത്തി. കമ്മീഷൻ സെക്രട്ടറി ഫാ. സുജിൻ ജോൺസൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. നിഡ്സ് മുൻ പ്രസിഡന്റ് മോൺ. ജി. ക്രിസ്തുദാസ് ആമുഖ സന്ദേശം നൽകി.
മികച്ച സ്കൂളിനുള്ള എൻ.ടി. ജോർജ് മെമ്മോറിയൽ അവാർഡ് കള്ളിക്കാട് സെന്റ് അന്നാ എൽപിസ്കൂൾ വിദ്യാർഥികൾക്ക് കെ. ആൻസലൻ എംഎൽഎയും ദേവദാസ് മെമ്മോറിയൽ അവാർഡ് ശരണ്യയ്ക്ക് എം. വിൻസന്റ് എംഎൽഎയും സമ്മാനിച്ചു.
വാർഷിക റിപ്പോർട്ടിന്റെ പ്രകാശനം ബിഷപ് റവ. ഡോ. സെൽവരാജൻ, നിഡ്സ് ഡയറക്ടർ ഫാ.ക്രിസ്റ്റഫർ യശയ്യയ്ക്കു നൽകി നിർവഹിച്ചു. ഭിന്നശേഷി കുട്ടികൾക്കും യുവജനങ്ങൾക്കും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന സൗജന്യ സ്വയം തൊഴിൽ പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ് വിതരണം ബോർഡ് ഫോർ എഡ്യൂക്കേഷൻ പ്രൊമോഷൻ ഡയറക്ടർ ഫാ. രാഹുൽ ബി. ആന്റോ നിർവഹിച്ചു. നിഡ്സ് ഡയറക്ടർ ഫാ. ക്രിസ്റ്റഫർ യശയ്യ, കെഎസ്ബിസിഡിസി നെയ്യാറ്റിൻകര മാനേജർ പി.ഡി. അനില, നിഡ്സ് മേഖല കോ-ഓഡിനേറ്റർ ഫാ. ബിനു വർഗീസ്, വർക്കിംഗ് കൺവീനർ ഫാ. ലോറൻസ് എന്നിവർ പ്രസംഗിച്ചു.
നെയ്യാറ്റിൻകര രൂപത ബിഷപ് റവ. ഡോ. സെൽവരാജൻ, ബിഷപ് എമിരറ്റസ് വിൻസന്റ് സാമുവൽ, നിഡ്സ് മുൻ പ്രസിഡന്റ് മോൺ. ജി. ക്രിസ്തുദാസ്, മുൻ ഡയറക്ടർ ഫാ. രാഹുൽ ബി. ആന്റോ, മില്യനെയർ ഫാർമർ ഓഫ് ഇന്ത്യയുടെ മികച്ച കർഷക കോ-ഓഡിനേറ്റർ ദേശീയ പുരസ്കാര ജേതാവ് സുനിൽകുമാർ, കള്ളിക്കാട് സെന്റ് അന്നാ എൽപിഎസ് സ്കൂൾ മികച്ച കർഷക അധ്യാപകൻ സെൽവരാജ്, യുവ കർഷക ദേശീയ അവാർഡ് ജേതാവ് സിജു, വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലിന് അർഹനായ ഷെറിൻ, ബിഎസ്സി നഴ്സിംഗിനു രണ്ടാം റാങ്ക് നേടിയ കുമാരി നിത്യ റ്റൈറ്റസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
മികച്ച നിഡ്സ് യൂണിറ്റ്, ക്രഡിറ്റ് യൂണിയൻ, നഴ്സറി സ്കൂൾ, വനിതാവേദി, കോൾപിംഗ് എസ്എച്ച്ജി, കർഷക ക്ലബ്, മികച്ച സ്കൂൾ, ദേവദാസ് മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ്, ബാലകർഷക, സമഗ്രകൃഷി, ടെറസിലെ കൃഷി, വീട്ടുവളപ്പിലെ കൃഷി, ക്ഷീര കർഷക എന്നിവർക്ക് അവാർഡുകൾ വിതരണം ചെയ്തു.
Thiruvananthapuram
തിരുവല്ലം: ജെസിബി ഉപയോഗിച്ച് സ്വന്തം വസ്തുവില്‍നിന്നും മണ്ണുനീക്കം ചെയ്ത ഭൂവുടമയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച നാലംഗ സംഘത്തെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം ഹാര്‍ബര്‍ റോഡ് സ്വദേശി സഫറുള്ള ഖാന് (30) , കോളിയൂര്‍ മുട്ടയ്ക്കാട് കൈലിപ്പാറ സ്വദേശി ധനുഷ് (25), വിഴിഞ്ഞം തെന്നൂര്‍ക്കോണം കൈതവിളാകം സ്വദേശി അജി (25), കോളിയൂര്‍ മുട്ടയ്ക്കാട് ചിത്രാനഗര്‍ സ്വദേശി നിധിന് (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോളിയൂരിനു സമീപത്തുള്ള വസ്തുവില്‍ നിന്നും കോവളം സ്വദേശി വിക്രമന് (54) ദിവസങ്ങളായി ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുകയായിരുന്നു.
സംഭവദിവസമായ വെള്ളിയാഴ്ച പകല്‍ വസ്തുവിനു സമീപത്തെത്തിയ പ്രതികള്‍ നാലുപേരും ചേര്‍ന്ന് വിക്രമനോട് പണം ആവശ്യപ്പെടുകയും നല്‍കാത്തതിനെത്തുടര്‍ന്ന് വിക്രമനെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്നു വിക്രമന് തിരുവല്ലം പോലീസ് സ്റ്റേഷനിൽ പ്രതികള്‍ക്കെതിരെ പരാതി. സംഭവത്തില്‍ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതികളെ നാലുപേരുയും പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവല്ലം എസ്എച്ച്ഒ ജെ.പ്രദീപിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ അരുണ്‍, മഹേഷ്, എസ്സിപിഒ പ്രദീപ് എന്നിവരുള്‍പ്പെട്ട പോലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Thiruvananthapuram
നെടുമങ്ങാട്: നഴ്സിംഗ് കോളജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത കേസിൽ തിരുവനന്തപുരം സ്വദേശിനി പിടിയിലായി. തിരുവനന്തപുരം പേട്ട ആനയറ കടകംപള്ളി പുളിക്കൽ അമ്പു ഭവനിൽ ലതികയുടെ മകൾ ബീനയെയാണ് ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തത്.
പാറശാലയിലുള്ള സരസ്വതി കോളജ് ഓഫ് നഴ്സിംഗിൽ മകൾക്ക് അഡ്മിഷൻ വാങ്ങി നൽകാമെന്നു വിശ്വസിപ്പിച്ചു പരാതിക്കാരിയിൽ നിന്നും 2,21,000 രൂപയാണ് പ്രതി തട്ടിയെടുത്തത്.
പണം കൈപ്പറ്റിയശേഷം അഡ്മിഷൻ വാങ്ങി നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ പരാതിക്കാരിയെ വഞ്ചിക്കുകയായിരുന്നു. ആര്യനാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്യാംരാജ് ജെ. നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി സമാനമായ നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയാണെന്ന് ആര്യനാട് പോലീസ് അറിയിച്ചു.
Kollam
കൊട്ടിയം: ദേശീയപാത 66- െന്റ വികസനവുമായി ബന്ധപ്പെട്ട് കൊട്ടിയത്ത് നിർമിക്കുന്ന 40 അടി ഉയരമുള്ള മൺമതിൽ അതീവ അപകടാവസ്ഥയിലെന്ന് പോലീസിന്റെ മുന്നറിയിപ്പ്. സമരസമിതി പ്രവർത്തകൻ അഖീൽ മേത്തർ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് കൊട്ടിയം സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ് എച്ച് ഒ) ജില്ലാ കളക്ടർക്ക് നൽകിയ രഹസ്യ റിപ്പോർട്ടി െ ന്റ വിവരങ്ങൾ പുറത്തുവന്നത്. കൊട്ടിയം ടൗണിലും പരിസരപ്രദേശങ്ങളിലും നിർമിച്ചിരിക്കുന്ന കോൺക്രീറ്റ് മതിൽ ഏതുനിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണെന്ന് പോലീസ് കളക്ടറെ അറിയിച്ചു.
കൊട്ടിയം പട്ടരുമുക്ക് ടൊയോട്ട ഷോറൂമിന് മുന്നിലും കൊട്ടിയം മാർക്കറ്റിന് സമീപത്തും മൺമതിലിനായി സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബുകൾ പുറത്തേക്ക് തള്ളിനിൽക്കുന്നതും ഇളകിമാറിയതും അതീവ അപകടകരമാണെന്നും കനത്ത മഴ പെയ്യുമ്പോഴും നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴും ഈ മതിൽ തകർന്ന് താഴെ സർവീസ് റോഡിലൂടെ പോകുന്ന വാഹനങ്ങളുടെയും യാത്രക്കാരുടെയും മേൽ വീഴാൻ സാധ്യതയുണ്ടെന്നും പ്രദേശത്തെ കച്ചവടക്കാരും നാട്ടുകാരും വലിയ ഭീതിയിലാണെന്നും പോലീസ് സാക്ഷ്യപ്പെടുത്തുന്നു.
ബ്രദേഴ്സ് കോസ്മെറ്റിക്സ് ഷോപ്പിന് സമീപം മതിൽപാളികൾ പുറത്തേക്ക് തള്ളിനിൽക്കുന്നത് നിർമാണത്തിലെ അശാസ്ത്രീയതയ്ക്കും സുരക്ഷാ വീഴ്ചയ്ക്കും തെളിവാണ്. ഈ സാഹചര്യത്തിൽ മൺമതിൽ തുടരുന്നത് ജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന് റിപ്പോർട്ട് അടിവരയിടുന്നു.
പറക്കുളം ഭാഗത്തെ മൺമതിൽ തള്ളിനിൽക്കുന്നതും കൊട്ടിയം എച്ച്പി പെട്രോൾ പമ്പിന് സമീപം വിള്ളലുകൾ രൂപപ്പെട്ടതും സംബന്ധിച്ച് പി ഡബ്ല്യു ഡി എക്സിക്യൂട്ടീവ് എൻജിനിയർ നൽകിയ റിപ്പോർട്ടും ഈ വിവരാവകാശ രേഖയിൽ ഉൾപ്പെടുന്നു. മതിൽ സുരക്ഷിതമാണെന്ന ദേശീയപാത അഥോറിറ്റിയുടെ വാദങ്ങൾ പച്ചക്കള്ളമാണെന്ന് പോലീസ് റിപ്പോർട്ടിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും ഇത്രയേറെ സുരക്ഷാ വീഴ്ചകളും അപകട ഭീഷണിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടും നാഷണൽ ഹൈവേ അധികൃതർ വിഷയത്തിൽ ഇടപെടാത്തത് അനീതിയാണെന്നും സമരസമിതി ചെയർമാൻ എസ്. കബീർ പറഞ്ഞു.
Kollam
കൊട്ടാരക്കര: പട്ടമല മാർത്തോമ്മാ ഇടവകയുടെ ശതോത്തര രജത ജൂബിലി സമാപന സമ്മേളനം മലങ്കര മാർത്തോമ്മാ സുറിയാനി സഭ അധ്യക്ഷൻ ഡോ. തെയഡോഷ്യസ് മാർത്തോമ്മാ നിർവഹിച്ചു.റവ. ജോൺ മാത്യു അധ്യക്ഷത വഹിച്ചു.
ഭദ്രാസന സെക്രട്ടറി റവ. ഷിബു എബ്രഹാം ജോൺ, ട്രഷറർ ജോർജ് പണിക്കർ , റവ. ഡോ. സണ്ണി ഇ. മാത്യു, റവ. ജോർജ് കെ.ജോൺ, റവ. എം. ജെ. ചെറിയാൻ,റവ. ബെഞ്ചമിൻ ജോർജ് റവ ബിൻസൺ ജേക്കബ്,റവ തോമസ് ഡാനിയേൽ , സാം വർഗീസ്, അലക്സ് കെ പണിക്കർ, ജോസഫ് മത്തായി, എബ്രഹാം അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.
Kollam
അഞ്ചൽ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ അഞ്ചലിലെ ജില്ലാ കൃഷിത്തോട്ടത്തില്‍ നടത്തിയ കോട്ടുക്കല്‍ ഫാം ഫെസ്റ്റ് 'ഹരിതോത്സവം 2026' ന് സമാപനമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്. ലതാദേവി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. മീര നായർ അധ്യക്ഷയായി. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എം.എസ്.അനീസ ഫാം തൊഴിലാളികളെ ആദരിച്ചു. അഞ്ച് ദിവസങ്ങളിലായി നടന്ന ഫെസ്റ്റിൽ കാര്‍ഷിക പ്രദര്‍ശന-വിപണനം, കാര്‍ഷിക യന്ത്രങ്ങളുടെ സര്‍വീസ് ക്യാമ്പ്, സെമിനാറുകള്‍, കുട്ടികള്‍ക്കായി ക്വിസ് മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു. ഇട്ടിവ ഗ്രാമ പഞ്ചായത്ത് മെമ്പർ അഖിൽ ശശി, ആത്മ പ്രൊജക്ട് ഡയറക്ടർ എൽ. പ്രീത, ഫാം സൂപ്രണ്ട് ശ്യാം കുമാർ തുടങ്ങിയവര്‍ പങ്കെടുത്തു.
Kollam
ചവറ: കഴിഞ്ഞ 10 വർഷത്തിനിടെ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കുന്നതിനൊപ്പം അവയെ മത്സരക്ഷമവുമാക്കിയെന്ന് മന്ത്രി പി രാജീവ്. ചവറ കെഎംഎംഎല്ലിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കെഎംഎംഎൽ എംപ്ലോയീസ് കോപ്പറേറ്റീവ് സൊസൈറ്റി, ടൈറ്റാനിയം എംപ്ലോയീസ് റിക്രിയേഷൻ ക്ലബ് എന്നിവയ്ക്കായി നിർമിച്ച കെട്ടിടങ്ങൾ മന്ത്രി ഉദ്ഘാടനം ചെയ്തു. 2024 -25 സാമ്പത്തിക വർഷത്തെ കെഎംഎംഎൽ നേടിയ ലാഭവിഹിതം 4.64 കോടി രൂപ സംസ്ഥാന സർക്കാരിനു വേണ്ടി ഏറ്റുവാങ്ങി.
ആംബുലൻസിന്റെ താക്കോൽ കൈമാറ്റം ഡോ. സുജിത്ത് വിജയൻപിള്ള എംഎൽഎ നിർവഹിച്ചു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി കെഎംഎംഎല്ലുമായി സഹകരിച്ച് ആരംഭിക്കുന്ന മെഡിക്കൽ ടെസ്റ്റ് ലാബിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ധാരണ പത്രവും ചടങ്ങിൽ ഒപ്പുവച്ചു. കെഎംഎംഎൽ മാനേജിംഗ് ഡയറക്ടർ പി പ്രദീപ്കുമാർ, ഡി പി ടി ചെയർമാൻ കെ. അജിത് കുമാർ, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി കോർഡിനേറ്റർ അമ്പിളി പിള്ള തുടങ്ങിയവർ പങ്കെടുത്തു.
Kollam
പാരിപ്പള്ളി: പന്തളം രാജകുടുംബാംഗമായ മകം തിരുനാൾ കേരള വർമരാജ പിറന്നാൾ സമ്മാനങ്ങളുമായി വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിലെത്തി. ഈശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ പൂർണകുംഭം നൽകി വാദ്യമേളങ്ങളോടെ ആണ് സ്നേഹാശ്രമം കുടുംബാംഗങ്ങൾ കേരള വർമരാജയെ സ്വീകരിച്ചത്.
ഡോ.പുനലൂർ സോമരാജൻ കേരളവർമ രാജക്ക് സ്നേഹോപഹാരം നൽകി ആദരിച്ചു. ഗായിക,ദൈവദശകം ഫെയിം അഷ്ഫിയ അൻവറിനെയും കലാമണ്ഡലം ദേവിരവിയെയും ചടങ്ങിൽ ആദരിച്ചു. എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ വി.പി.രാജീവൻ കേരളവർമ രാജയുടെ ഔദ്യോഗിക ജീവിതവും ആത്മീയ പ്രവർത്തനങ്ങളും കലാസപര്യയും അനുസ്മരിച്ചു. സ്നേഹാശ്രമം കുടുംബാംഗങ്ങളോടൊപ്പം പിറന്നാൾ സദ്യയും കഴിച്ചാണ് കേരള വർമരാജ മടങ്ങിയത്.
Kollam
കൊല്ലം: അധികൃതർ ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കിയിരുന്നെങ്കിൽ ഇടിഞ്ഞുവീഴാൻ തയാറായി നിൽക്കുന്ന സർക്കാർ കെട്ടിടങ്ങൾക്കു ശാപമോക്ഷം കിട്ടുമായിരുന്നു. ഇതിനുള്ളിൽ സേവനം ചെയ്യുന്ന മനുഷ്യജീവനുകളെ കുറിച്ചു ചിന്തിച്ചിരുന്നെങ്കിൽ പണ്ടേ ഈ കെട്ടിടങ്ങളെല്ലാം പുതുക്കി പണിയുകയോ പുനർനിർമിക്കുകയോ ചെയ്യുമായിരുന്നു.
കോഴിക്കോട് പഴകിയ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് നാല് ജീവനുകൾ നഷ്ടമായ വാർത്ത വന്നപ്പോഴാണ് പലരും ജോലി ചെയ്യുന്ന സ്വന്തം കെട്ടിടത്തിലേക്ക് ഒന്നു നോക്കിയത്. സർക്കാർകാര്യം മുറപോലെ നടക്കുമെന്നറിയാവുന്നതുകൊണ്ട് കെട്ടിടത്തിന്റെ കാലപ്പഴക്കമൊരു പഴക്കമല്ല. എവിടെയാണെങ്കിലും അപകടമോ ദുരന്തമോ സംഭവിച്ചുകഴിയുന്പോൾ അലമുറയിടാൻ മാത്രമേ സർക്കാർ സംവിധാനത്തിന് സാധിക്കുകയുള്ളൂ.
കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡ്
ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിൽ ബലക്ഷയം സംഭവിച്ച കെട്ടിടത്തിലാണ് ജില്ലയുടെ ആസ്ഥാന കേന്ദ്രത്തിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പ്രവർത്തിക്കുന്നത് എന്നതു വർഷങ്ങളായി ആശങ്കയുയർത്തുന്നതാണ്. പുതിയ ബസ് സ്റ്റാൻഡ് എന്ന സ്വപ്നം നീണ്ടു പോകുമ്പോൾ ജീവൻ കൈയിൽ പിടിച്ച് നൂറുകണക്കിനു ജീവനക്കാരും ആയിരക്കണക്കിന് യാത്രക്കാരും ആണ് ദിനംപ്രതി കൊല്ലം ബസ് സ്റ്റാൻഡിനെ ആശ്രയിക്കുന്നത്.
രണ്ടു നില കെട്ടിടത്തിന്റെ താഴത്തെ നില മുതൽ മുകളിലെ നിലവരെയും വർഷങ്ങളായി ശോചനീയാവസ്ഥയിലാണ്. മേൽക്കൂരയിലെ പ്ലാസ്റ്ററിംഗ് ഇളകിവീണ് മെറ്റൽ കമ്പികൾ തെളിഞ്ഞുകാണുന്ന സൺഷെഡ് ഉൾപ്പെടെയുള്ള സ്ഥലത്താണ് ആളുകൾ ബസ് കാത്തുനിൽക്കുന്നത്. കൂടുതൽ ബലക്ഷയമുള്ള സ്ഥലത്തേക്ക് ആളുകൾ കടക്കാതിരിക്കാൻ കെട്ടിത്തിരിക്കാൻ പോലും കഴിഞ്ഞിട്ടില്ല. കെട്ടിടം മുഴുവൻ അപകടാവസ്ഥയിലുള്ളിടത്ത് കെട്ടിത്തിരിച്ചാലും എന്ത് പ്രയോജനം എന്ന ചോദ്യമാണ് യാത്രക്കാരും ജീവനക്കാരും ഉയർത്തുന്നത്.
ഇടക്കിടക്ക് കോൺക്രീറ്റ് ഭാഗങ്ങൾ ഇളകിവീഴുന്നതിനിടയിലാണ് രണ്ടാം നിലയിലെ ഓഫീസ് ഉൾപ്പെടെ സംവിധാനങ്ങളും പ്രവർത്തിക്കുന്നത്. തികച്ചും വൃത്തിഹീനമായ അന്തരീക്ഷവും. ശുചിമുറി പൊട്ടിയൊലിക്കുന്ന സ്ഥിതിയിലാണെന്ന് ജീവനക്കാർ പരാതി പറഞ്ഞു മടുത്തിരിക്കുന്നു.
പുതിയ ബസ് സ്റ്റാൻഡ് എന്ന ‘സ്വപ്നപദ്ധതി’ കാലം കുറെ ആയി കൊല്ലം ജനത കേട്ടുകൊണ്ടിരിക്കുകയാണ്. 100 കോടിയുടെ പദ്ധതി നിലവിലെ ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നിടത്ത് വരുമെന്ന് ധനമന്ത്രിയും മുൻ ഗതാഗത മന്ത്രിയും ഉൾപ്പെടെ പ്രഖ്യാപിച്ചതിനും വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ, ഒന്നും നടക്കാതെ വന്നതോടെ സമീപത്തെ ഗാരേജ് സ്ഥിതി ചെയ്യുന്ന പുതിയ ബസ് സ്റ്റാൻഡ് നിർമിക്കാൻ എം. മുകേഷ് എംഎൽഎയുടെ നേതൃത്വത്തിൽ ഇറങ്ങിപ്പുറപ്പെട്ടിട്ടും കാലംകുറെ ആയിരിക്കുന്നു. വരുന്ന തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ ബസ് സ്റ്റാൻഡിന് കല്ലിടാനുള്ള ശ്രമം നടക്കുമ്പോഴും നിർമാണം ആരംഭിച്ചാലും നാശോന്മുഖമായ കെട്ടിടത്തിൽ നിന്ന് ഉടനെയൊന്നും മോചനമുണ്ടാകില്ല എന്ന സ്ഥിതിയാണ് നിലവിലുള്ളത്.
മയ്യനാട് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്
മയ്യനാട് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം 40 വർഷത്തിലധികം കാലപ്പഴക്കമുള്ളതാണ്. തിരക്കേറിയ റോഡിനോട് ചേർന്നുനിൽക്കുന്ന കെട്ടിടം തകർന്നുവീണാൽ വലിയ അപകടമുണ്ടാകാനും സാധ്യത ഏറെയാണെന്നു പ്രദേശവാസികളും ഒന്നടങ്കം പറയുന്നു. കെട്ടിടം ഉപയോഗയോഗ്യമല്ലെന്നാണ് എൽഐഡി ആൻഡ് ഇഡബ്ള്യു അസി. എൻജിനിയറുടെ രണ്ടുവർഷംമുൻപുള്ള റിപ്പോർട്ട്.
നിറയെ വ്യാപാരികൾ കച്ചവടം നടത്തുന്ന കെട്ടിടത്തിൽ വാടകയ്ക്ക് മുറികൾ എടുത്തിട്ടുള്ളവർ മുറികൾ ഒഴിയണമെന്ന് കത്ത് നൽകാനും ഇനി വാടകയ്ക്ക് നൽകേണ്ടെന്നും 2024 ജനുവരി 18ന് മുൻ ഭരണസമിതി അടിയന്തരയോഗംചേർന്ന് തീരുമാനമെടുത്തതാണ്.
മറ്റു കടമുറികൾ കണ്ടെത്തുന്നതിന് സാവകാശം നൽകണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം. ഇത് പരിഗണിച്ച് 2024 ഫെബ്രുവരി 26നു ചേർന്ന ഭരണസമിതിയോഗം ഒരു തീരുമാനമെടുത്തു. എന്തെങ്കിലും അപകടം സംഭവിച്ചാൽ വാടകയ്ക്ക് എടുത്തവരുടെ സ്വന്തം ഉത്തരവാദിത്വമാണെന്ന വ്യവസ്ഥയിൽ 2024 ഏപ്രിൽമുതൽ മൂന്നുമാസത്തേക്കുകൂടി വാടകവർധനയില്ലാതെ കടമുറികൾ പ്രവർത്തിക്കാൻ സാവകാശം നൽകി.
ചില കടമുറികളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാനും മയ്യനാട് കെഎസ്ഇബിക്ക് പഞ്ചായത്ത് സെക്രട്ടറി കത്ത് നൽകി. എന്നാൽ, അപകടകരമായ കെട്ടിടത്തിൽ നിലവിലും വ്യാപാരികൾ കച്ചവടം ചെയ്യുന്നുണ്ടെന്ന് ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. കടമുറികൾ ഒഴിഞ്ഞ് താക്കോൽ ഏൽപ്പിക്കുന്നതിന് വാടകക്കാർക്ക് കത്ത് നൽകിയെങ്കിലും ആറുപേർ മാത്രമാണ് നിർദേശം പാലിച്ചതെന്നും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.
കെട്ടിടത്തിന്റെ നിലവിലെ അവസ്ഥ പരിശോധിക്കുന്നതിനും ആവശ്യമായ പുനരുദ്ധാരണം നടത്തി നിലവിലുള്ള കെട്ടിടം സംരക്ഷിക്കുന്നതിനുമായി സ്ഥലവാസിയായ സാബു ഓംബുഡ്സ്മാന് പരാതി നൽകി. പരാതിയിൽ ജനങ്ങളുടെ സംരക്ഷണം കണക്കിലെടുത്ത് ഉചിതമായ തീരുമാനം എടുക്കാൻ സെക്രട്ടറിക്ക് നിർദേശം നൽകി ഉത്തരവായി. പക്ഷേ, ഒരു നടപടിയുമുണ്ടായില്ല. പുതിയ ഭരണസമിതി അധികാരത്തിലേറി കെട്ടിടം പൊളിച്ചുനീക്കാൻ യോഗംചേർന്ന് തീരുമാനിച്ചെങ്കിലും നടപടി എങ്ങുമെത്തിയില്ല.
ഓച്ചിറ സബ് രജിസ്ട്രാർ ഓഫീസ്
സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ വർഷത്തിൽ അഞ്ചുകോടിയിലധികം രൂപ വരുമാനമുള്ള ഓച്ചിറ സബ് രജിസ്ട്രാർ ഓഫീസിന്റെ നില പരിതാപകരം. ഓഫീസിനുള്ളിലെ സിമന്റ്് തറ പൊട്ടിപ്പൊളിഞ്ഞനിലയിലായിട്ട് നാളേറെയായി. പൊടിപടലംമൂലം ജീവനക്കാർക്ക് സുഗമമായി ജോലിചെയ്യാൻ കഴിയുന്നില്ല.
2024-ൽ ജില്ലയിലെ ഏറ്റവും മികച്ച രജിസ്ട്രാർ ഓഫീസെന്ന നേട്ടം കൈവരിച്ച ഓഫീസിനാണ് ഈ ദുർഗതി. ഓഫീസിലെ കംപ്യൂട്ടർ സംവിധാനം പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ യുപിഎസും അനുബന്ധ ബാറ്ററിയും കേടായിട്ട് രണ്ടരവർഷത്തോളമായി.
വൈദ്യുതി നിലച്ചാൽ ഓഫീസിന്റെ പ്രവർത്തനം നിശ്ചലമാകും. ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് വൈദ്യുതി തടസപ്പെടുന്നത് പതിവാണ്. ഇത് ഓഫീസിലെത്തുന്ന ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു.
ദേശീയപാതയുടെ നിർമാണത്തിന്റെ ഭാഗമായി ഓഫീസിന്റെ കിഴക്കുഭാഗത്തെ മതിൽ പൊളിച്ചുനീക്കിയതിനാൽ അവിടം തുറന്നുകിടക്കുകയാണ്. തെക്കും വടക്കും ഭാഗത്തെ മതിലുകളും ഏതുനിമിഷവും നിലംപൊത്താവുന്നനിലയിലുമാണ്. കാലപ്പഴക്കംചെന്നതും അശാസ്ത്രീയമായി നിർമിച്ചതുമായ കെട്ടിടം പൊളിച്ച്, അവിടെ ബഹുനിലമന്ദിരം നിർമിക്കണമെന്നാണ് ആവശ്യം ശക്തമാണ്.
കുണ്ടറയിലെ മൃഗാശുപത്രി
കഴിഞ്ഞ 25 വർഷത്തിലേറെയായി ഇളമ്പള്ളൂർ കച്ചേരിമുക്ക് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ ഓടിട്ട പഴയ കെട്ടിടത്തിലാണ് കുണ്ടറയിലെ മൃഗാശുപത്രി പ്രവർത്തിക്കുന്നത്. മഴപെയ്താൽ മൊത്തം ചോരുന്ന അവസ്ഥയാണ്. ഇതു പുതിയ കെട്ടിടത്തിലേക്കുമാറ്റുന്നതിനുവേണ്ടി മുൻസർക്കാരിന്റെ കാലത്ത് സ്ഥലം കണ്ടെത്തിയെങ്കിലും നിർമാണത്തിനു ഭാരിച്ചതുക വേണ്ടി വരുമെന്ന കാരണം പറഞ്ഞു പദ്ധതി ഉപേക്ഷിച്ചു.
പിന്നീട് പഞ്ചായത്തോ മറ്റു ഭരണാധികാരികളോ പുതിയൊരു കെട്ടിടം പണിതു മൃഗാശുപത്രി മാറ്റാനുള്ള താൽപര്യം കാണിച്ചില്ല. കുണ്ടറ പഞ്ചായത്തിലെ നാനാഭാഗങ്ങളിൽ നിന്നും നൂറുകണക്കിനു ക്ഷീര കർഷകരാണ് ഇവിടെ എത്തുന്നത്. മൃഗങ്ങളെ കെട്ടാനുള്ള സൗകര്യം ധാരാളം ഉണ്ടെങ്കിൽ തന്നെയും ഓഫീസ് ആവശ്യങ്ങൾക്കും മരുന്ന് സൂക്ഷിക്കുവാനും മറ്റുമുള്ള സൗകര്യങ്ങളുടെ അപര്യാപ്തത പലവട്ടം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ആരും കാണാത്ത മട്ടാണ്. എല്ലാ ഓഫീസുകളും ആധുനികവൽക്കരിച്ച് സ്മാർട്ടാകുന്പോൾ ഇവിടം മാത്രം തകർന്നുകൊണ്ടിരിക്കുന്നു.
Kollam
കുളത്തുപ്പുഴ: പുനലൂര്‍ താലൂക്കുതല പട്ടയമേളയില്‍ വിതരണം ചെയ്തത് 525 പട്ടയങ്ങള്‍. തെന്മല, കുളത്തൂപ്പുഴ പഞ്ചായത്തുകളിലെ കെഐപി ലേബര്‍ ഉന്നതി, ആയിരനല്ലൂര്‍ വില്ലേജിലെ മരോട്ടിത്തടം, തിങ്കള്‍കരിക്കം വില്ലേജിലെ അരിപ്പ, ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ നീറായ്ക്കോട് എന്നിവിടങ്ങളിലായാണ് അനുവദിച്ചത്.
അരിപ്പയില്‍ 266 പട്ടയങ്ങളാണ് വിതരണംചെയ്തത്. ഇതില്‍ 47 എസ്ടി പട്ടയങ്ങളാണ്. 22 പേര്‍ക്ക് 20 സെന്റ് പുരയിടം, 10 സെന്റ് നിലം, മൂന്ന് പേര്‍ക്ക് 10 സെന്റ് നിലവും. 12 സെന്റ് വീതം 170 എസ് സി പട്ടയങ്ങളും 10 സെന്റ് വീതം മറ്റുള്ളവര്‍ക്ക് 49 പട്ടയങ്ങളും ലഭ്യമാക്കി.
കെ ഐപി ലേബര്‍ ഉന്നതിയില്‍ 200, അരിപ്പയില്‍ 266, മരോട്ടിത്തടത്തില്‍ 30, ഇടമുളയ്ക്കല്‍ പഞ്ചായത്തില്‍ 20, അറയ്ക്കല്‍ പഞ്ചായത്തില്‍ രണ്ട്, അലയമണ്‍, അഞ്ചല്‍ പഞ്ചായത്തുകളില്‍ ഓരോന്ന് വീതം പട്ടയങ്ങളാണ് നല്‍കിയത്. അഞ്ച് അകാല കൈമാറ്റ സാധൂകരണ പത്രികയും നല്കി. ഉദ്ഘാടനവും പട്ടയവിതരണവും കുളത്തൂപ്പുഴ കെഎസ്ആര്‍ടിസി മൈതാനത്ത് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു.
പി.എസ്. സുപാല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് വില്ലേജുകള്‍ റവന്യൂ വില്ലേജുകളാക്കിയുള്ള ജില്ലാതല പ്രഖ്യാപനവും നടന്നു. ജില്ലാ കളലക്ടര്‍ എന്‍.ദേവിദാസ്, എഡിഎം ജി. നിര്‍മല്‍ കുമാര്‍, പുനലൂര്‍ ആര്‍ഡിഒ ജി. സുരേഷ് ബാബു, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ.ജ്യോതി, പഞ്ചായത്ത് പ്രസിഡന്റുമാരായ എം. സൈനബാ ബീവി, ആതിര പ്രവീണ്‍, ആനന്ദ്, ശോഭ, രമണി വിജയന്, തഹസില്‍ദാര്‍ അജിത് ജോയി, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Kollam
കൊല്ലം: തുറമുഖ പർസർ ആർ. സുനിലിന്റെ നേതൃത്വത്തിൽ കൊല്ലം ബോട്ട് ജെട്ടി, സാമ്പ്രാണിക്കോടി, മൺറോത്തുരുത്ത്, കോയിവിള എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന ബോട്ടുകളിൽ പരിശോധന നടത്തി.
ക്രമക്കേട് കണ്ടെത്തിയ 10 ബോട്ടുകൾക്ക് 1,10,000 രൂപ പിഴ ചുമത്തി. ഇൻഷുൻസ്, മലിനീകരണം, സർവേ സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ജീവനക്കാരുടെ സർട്ടിഫിക്കറ്റ് തുടങ്ങിയവയുടെ കാലാവധി കഴിഞ്ഞ ബോട്ടുകൾക്കാണ് പിഴ ചുമത്തിയത്. അഞ്ച് ഹൗസ് ബോട്ടും ഒന്‍പത് ശിക്കാരകളും പരിശോധിച്ചു. ഉദ്യോഗസ്ഥരായ കെ അനിൽകുമാർ, ശരത് ചന്ദ്രൻ, ലെനിൻ ഡോൺ ബോസ്കോ, ബി പോൾമാസ്റ്റർ , സീമാൻ നെപ്പോളിയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Kollam
കൊല്ലം: പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്കീമിന്റെ കൊല്ലം ജില്ലയിലെ മികച്ച പ്രോഗ്രാം ഓഫീസർ അവാർഡ് സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രോഗ്രാം ഓഫീസർ കലാ ജോർജിന് ലഭിച്ചു.
മികച്ച യൂണിറ്റ്, മികച്ച വോളണ്ടിയർ എന്നിവ ഉൾപ്പെടെ മൂന്ന് അവാർഡുകൾ ആണ് കൊല്ലം സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ സ്വന്തമാക്കിയത്. മാസ്റ്റർ അൻബിൻ ഡേവിഡ് കോശിയാണ് മികച്ച സ്റ്റുഡന്റ് വോളണ്ടിയർ. ഫ്രീഡം വാൾ സംസ്ഥാന അവാർഡ്, ജീവിതോത്സവം 2025 സംസ്ഥാന അവാർഡ് എന്നിവ ഉൾപ്പെടെ കരസ്ഥമാക്കിയ മികച്ച യൂണിറ്റാണ് കലാ ജോർജി െന്റ നേതൃത്വത്തിലുള്ള കൊല്ലം സെന്റ്അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ്.
Kollam
കൊല്ലം: തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തിനുള്ള മലബാർ എക്സ്പ്രസിന്റെ പിന്നിലെ ജനറൽ കോച്ചുകൾ വെട്ടിക്കുറച്ചു റെയിൽവേ. രണ്ട് ജനറൽ കോച്ച് ഉണ്ടായിരുന്നതാണ് ഒന്നായി കുറച്ചത്. വൈകുന്നേരം 6.40ന് തിരുവനന്തപുരം സെൻട്രലിൽനിന്നു പുറപ്പെടുന്പോൾ മുതൽ ജനറൽ കോച്ചിൽ യാത്രക്കാരുടെ തിക്കുംതിരക്കുമാണ്.
മലബാറും മാവേലിയും പോയിക്കഴിഞ്ഞാൽ മംഗലാപുരത്തിന് കൊല്ലം, ശാസ്താംകോട്ട, കരുനാഗപ്പള്ളി സ്റ്റേഷനുകളിൽനിന്നു പിന്നെ ട്രെയിനുള്ളത് രാത്രി 10.20 കഴിഞ്ഞാണ്. അതിനാൽ എല്ലാ ദിവസവും മലബാർ ട്രെയിനിൽ കയറാൻ യാത്രക്കാരുടെ വലിയ തിരക്കാണ്.
രാത്രി 7.10ന് വഞ്ചിനാട് എക്സ്പ്രസ് പോയിക്കഴിഞ്ഞാൽ പിന്നെ രാത്രി എട്ടുകഴിഞ്ഞ് എറണാകുളം ഭാഗത്തേക്ക് എല്ലാ ദിവസവുമുള്ള വണ്ടിയും മലബാർ, മാവേലി എക്സ്പ്രസുകളാണ്. ഇതിൽ മലബാറിന് മിക്ക ഇടത്തരം സ്റ്റേഷനുകളിലും സ്റ്റോപ്പുമുണ്ട്. അതിനാൽ കൂടുതൽ യാത്രക്കാർ മലബാറിനെ എല്ലാദിവസവും ആശ്രയിക്കുന്നു. ഇതെല്ലാം അവഗണിച്ചാണ് മലബാർ എക്സ്പ്രസിന്റെ ജനറൽ കോച്ച് വെട്ടിക്കുറച്ചിരിക്കുന്നത്. വെട്ടിക്കുറച്ച കോച്ച് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
Kollam
പരവൂർ: മൃഗസംരക്ഷണ വകുപ്പിന്റെ സംസ്ഥാനത്തെ മികച്ച വനിതാ കർഷകയായി തെരഞ്ഞെടുക്കപ്പെട്ട പ്രമീളയ്ക്ക് ഇത് അർഹതയക്കുള്ള അംഗീകാരമായി.പുത്തൻകുളം കാവേരിയിൽ പ്രമീളയ്ക്ക് (56) നിലവിൽ സ്വന്തമായി ഫാമുകളുണ്ട്.
പുത്തൻകുളം , ചിറക്കര , കിഴക്കനേല എന്നിവിടങ്ങളിലാണ് ഫാമുകൾ പ്രവർത്തിക്കുന്നത്. എല്ലാ ഫാമുകളുടെയും പേര് കാവേരി എന്നാണെന്ന പ്രത്യേകതയുമുണ്ട്. വെച്ചൂർ, പുങ്കന്നൂർ, എച്ച്എഫ്, ജേഴ്സി ഇനങ്ങളിലെ 200 പശുക്കൾ ഈ ഫാമുകളിലുണ്ട്. ഇത് കൂടാതെ 50 ആടുകൾ, 1000 കിലോഗ്രാമിൽ അധികം തൂക്കം വരുന്ന 10 പോത്തുകൾ, മുറാ എരുമകൾ, 200 മുട്ടക്കോഴികൾ, ടർക്കി, താറാവ് എന്നിവയും വിശാലമായ ഫാമുകളിലുണ്ട്.
വീട്ടിൽ 30 വർഷത്തിലധികം പശുവിനെ വളർത്തി പരിപാലിച്ച അനുഭവം മാത്രമാണ് പ്രമീളയ്ക്ക് ഉണ്ടായിരുന്നത്. ഭർത്താവും ആന ഉടമയുമായ പുത്തൻകുളം ഷാജിയാണ് പശുവളർത്തലിൽ പ്രമീളയ്ക്ക് പിന്തുണ നൽകിയത്. പിന്നീട് ഷാജിയുടെ പ്രേരണയാലും പ്രോത്സാഹനത്താലുമാണ് 2019 മുതൽ പ്രമീള ഫാം ആരംഭിച്ച് പ്രവർത്തനങ്ങൾ വിപുലപ്പെടുത്തിയത്. ഇപ്പോൾ പ്രതിദിനം 1500 ലിറ്റർ പാൽ എല്ലാ ഫാമുകളിലുമായി ഉത്പാദിപ്പിക്കുന്നുണ്ട്. ഇതിൽ നല്ലൊരുപങ്കും മിൽമയ്ക്കാണ് കൈമാറുന്നതെന്ന് പ്രമീള പറയുന്നു.
ശേഷിക്കുന്ന പാൽ പരിസരവാസികൾക്കാണ് വിറ്റഴിക്കുന്നത്. ഇതിനും ആവശ്യക്കാർ ഏറെയാണ്.പശുക്കളെ കറക്കുന്നതിന് ഓട്ടോമാറ്റിക് മിൽക്കിംഗ് മെഷീൻ ഫാമിൽ ഏർപ്പെടുത്തിയിട്ടുണ്ട്. തൊഴുത്തിലെ താപനില ക്രമീകരിക്കാൻ മികച്ച വായുസഞ്ചാരം ഉറപ്പാക്കി ജലം സ്പ്രേ ചെയ്യുന്ന സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന ഉത്പാദന ക്ഷമതയ്ക്ക് ഏറെ ഗുണം ചെയ്യുന്നുണ്ടന്നും പ്രമീള വ്യക്തമാക്കി. മാലിന്യ നിർമാർജനത്തിനായി ആധുനിക ബയോഗ്യാസ് പ്ലാന്റുകളും ഫാമിൽ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ അർഥത്തിലും ഹൈടെക്ക് തന്നെയാണ് ഫാമുകൾ.
പശുക്കളെയും അടുകളെയും കോഴികളെയും പരിപാലിക്കുന്നതിന് നേപ്പാളി കുടുംബങ്ങളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇവർക്ക് താമസിക്കുന്നതിന് ക്വാർട്ടേഴ്സ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ മേൽനോട്ടവും നിർദേശങ്ങളും അനുസരിച്ചാണ് ഫാമിന്റെ പ്രവർത്തനം.
.
Kollam
പത്തനാപുരം: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ പത്തനാപുരത്ത് മത്സരം പൊടിപാറുമെന്ന് ഉറപ്പായി. ഇരുമുന്നണികളും സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും യുഡിഎഫും എൽഡിഎഫും മണ്ഡലത്തിൽ കളംനിറഞ്ഞ് കളിക്കുകയാണ്. എൽഡിഎഫ് സ്ഥാനാർഥിയായി മന്ത്രി കെ. ബി. ഗണേഷ്കുമാർ തന്നെയാകും വീണ്ടും ജനവിധി തേടുന്നത്. കഴിഞ്ഞ കാലങ്ങളിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ഉയർത്തിയാണ് ഗണേഷ്കുമാർ ആറാം അങ്കത്തിന് ഇറങ്ങുന്നത്.
മണ്ഡലത്തിലെ ചെറുതും വലുതുമായ എല്ലാ പരിപാടികളിലും മന്ത്രി ഓടി എത്തുന്നുവെന്നതും ശ്രദ്ധേയമാണ്. തുടർച്ചയായി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്ന മണ്ഡലത്തിൽ കഴിഞ്ഞ തവണ ഭൂരിപക്ഷത്തിലുണ്ടായ ഇടിവ് ഗണേഷ്കുമാറിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.എൻഎസ് എസ്, എസ്എൻഡിപി നേതൃത്വങ്ങൾ തമ്മിലുള്ള പടലപിണക്കങ്ങളും വിധി നിർണയിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കും.
കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച കെപിസിസി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല തന്നെയാകും ഇത്തവണയും ജനവിധി തേടാൻ സാധ്യത. കോൺഗ്രസ് നേതാക്കളായ സി. ആർ. നജീബിന്റെ പേരും അഡ്വ. എം. സാജുഖാന്റെ പേരും ആദ്യം ചർച്ചചെയ്യപ്പെട്ടുവെങ്കിലും അവസാന ലാപ്പിൽ ഒറ്റപ്പേരിലേക്ക് എത്തി തുടങ്ങി.
കഴിഞ്ഞ ദിവസം പത്തനാപുരത്ത് നടന്ന ആർഎസ്പിയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു വച്ചതും ജ്യോതികുമാറിന്റെ വിജയത്തെ കുറിച്ചാണ്. കഴിഞ്ഞ തവണ ഗണേഷ്കുമാറിന്റെ ഭൂരിപക്ഷം പതിനായിരത്തോളം കുറച്ചെങ്കിൽ ഇത്തവണ ജ്യോതികുമാർ വിജയിക്കുമെന്നാണ് പ്രേമചന്ദ്രൻ പറഞ്ഞത്.
മണ്ഡലത്തിൽ പലയിടത്തും ബൂത്ത് കൺവൻഷനുകൾ തുടങ്ങി കഴിഞ്ഞു. ചുമരുകളിൽ ചിഹ്നം വരച്ച് സ്ഥാനാർഥിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് പ്രവർത്തകരും. കഴിഞ്ഞ മാസം പത്തനാപുരത്ത് എത്തിയ ചാണ്ടി ഉമ്മനും ജ്യോതികുമാർ ചാമക്കാലയുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കാൻ ആഹ്വാനം ചെയ്തിരുന്നു.
സോളാർ കേസ് ഇത്തവണയും മണ്ഡലത്തിൽ ചർച്ചയാകുമെന്ന് ഉറപ്പായ സാഹചര്യത്തിൽ സോളാർ ഗൂഢാലോചന കേസ് മാറ്റി വെക്കണമെന്ന് ഗണേഷ്കുമാർ കോടതിയിൽ ആവശ്യപെട്ടിട്ടുണ്ട്. 25ന് ഇതിന്മേൽ കോടതിയിൽ വാദം നടക്കും. ഇക്കാര്യത്തിൽ കോടതി വിധി ഗണേഷ്കുമാറിന് എതിരായാൽ ഉമ്മൻചാണ്ടി വികാരം യുഡിഎഫ് ആളികത്തിക്കുമെന്നുറപ്പാണ്. നിലവിൽ ഇരു മുന്നണികളും സോഷ്യൽ മീഡിയ വഴി പ്രചാരണം തുടങ്ങിയിട്ടുണ്ട്.ജ്യോതികുമാർ ചാമക്കാല രാവിലെ ഏഴുമുതൽ മണ്ഡലത്തിലെ വിവിധ പരിപാടികളിൽ സജീവമാണ്. അതെ സമയം എൻഡിഎ സ്ഥാനാർഥിയായി അഖിൽ മാരാർ പത്തനാപുരത്ത് മത്സരിച്ചേക്കുമെന്ന അഭ്യൂഹവും ശക്തമാണ്.
Kollam
ചാത്തന്നൂർ: കഴിഞ്ഞ 15 വർഷമായി ചാത്തന്നൂർ നിയോജക മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്ന ജി.എസ്.ജയലാലിനു പാർട്ടിയും ജനങ്ങളും നാലാമൂഴം അനുവദിക്കുമോ? രണ്ടു തവണയിൽ കൂടുതൽ ആർക്കും അവസരം നല്‍കേണ്ട എന്ന സിപിഐയുടെ നിലപാട് അവസാന നിമിഷം മയപ്പെടുത്തിയാണ് വിജയ സാധ്യത പരിഗണിച്ച് ജി.എസ്. ജയലാലിന് മുന്നാമൂഴം അനുവദിച്ചത്. എന്നാൽ ഇത്തവണ സിപി ഐ നിലപാട് ശക്തമാക്കിയാൽ ജി.എസ്. ജയലാലിന് മത്സരിക്കാൻ അവസരം നിഷേധിക്കപ്പെടും.
2006ൽ ചാത്തന്നൂരിൽ നിന്നുള്ളസിപിഐക്കാരനായ അഡ്വ. എൻ. അനിരുദ്ധന് വിജയ സാധ്യത ഉണ്ടായിരുന്നിട്ടും മൂന്നു തവണ മത്സരിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി മത്സര രംഗത്തു നിന്നും സിപിഐ ഒഴിവാക്കുകയായിരുന്നു. 2011-ൽ വീണ്ടും എൻ. അനിരുദ്ധന് മത്സരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും രണ്ട് പ്രാവശ്യം മത്സരിച്ചവർ മൂന്നാമതൊരിക്കൽ കൂടി മത്സരിക്കരുതെന്ന പെരുമാറ്റച്ചട്ടം കർശനമായി സിപിഐ നടപ്പിലാക്കിയതിനാൽ എൻ. അനിരുദ്ധനെ അന്ന് ഒഴിവാക്കുകയായിരുന്നു. പിന്നീട് ജി.എസ് ജയലാൽ മത്സരിച്ചു.
2011 ലും, 2016 ലും രണ്ടുവട്ടം മത്സരിച്ച ജയലാലിന് 2021 ൽ ഇളവ് ലഭിച്ചു. കേരളത്തിൽ രണ്ടാമതുംഎൽഡിഫിന് ഭരണ തുടർച്ചയ്ക്ക് വേണ്ടി പുതുമുഖങ്ങളായവരേക്കാൾ നിലവിലുള്ളവർ മത്സരിച്ചാൽ മതിയെന്ന വിലയിരുത്തലിലാണ് ജയലാലിന് 2021- ൽ ഇളവ് ലഭിച്ചതും മൂന്നാമത് മത്സരിക്കുന്നതിനു അവസരമുണ്ടാകുന്നതും.
മൂന്നു പ്രാവശ്യം തുടർച്ചയായി മത്സരിച്ച് ജയിച്ചവർക്കു നാലാം തവണയും അവസരം നൽകുന്നത്, ശരിയായ സന്ദേശമല്ല സമൂഹത്തിനു നൽകുന്നതെന്ന് സിപിഐ നേതൃത്വത്തിന് അഭിപ്രായമുണ്ട്. ജി.എസ്.ജയലാലിനെതിരെ പാർട്ടി നേതൃത്വത്തിൽ ഒരു വിഭാഗത്തിന് ശക്തമായ എതിരഭിപ്രായവുമുണ്ട്. അഷ്ടമുടി സഹകരണ ആശുപത്രി സംബന്ധിച്ച പരാതികളിൽ അന്ന് പാർട്ടി അച്ചടക്ക നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
മുൻ കാലങ്ങളിൽ ശക്തനായ ഒരു സ്ഥാനാർഥിയെ കണ്ടെത്തുന്നതിൽ സിപിഐ കാര്യമായ ശ്രദ്ധ ചെലുത്തിയിരുന്നില്ല. എന്നാൽ സിപി ഐയുടെ സംസ്ഥാനസെക്രട്ടറിയേറ്റ് അംഗമായ കരീപ്ര സ്വദേശിയായ ആർ.രാജേന്ദ്രന്റെ പേര് സി പി ഐ വൃത്തങ്ങളിൽ സജീവ ചർച്ചയായിട്ടുണ്ട് . മന്ത്രിയായ ജെ. ചിഞ്ചു റാണി എന്നിവരുടെ പേരുകളും ഉയർന്നു വരുന്നുണ്ടെങ്കിലും ചിഞ്ചു റാണി വീണ്ടും ചടയമംഗലത്തു നിന്നു തന്നെയായിരിക്കും മത്സരിക്കുക.
എങ്കിലും ആർ.രാജേന്ദ്രന്റെ പേരിനാണ് ഇപ്പോൾ മുൻതൂക്കം. സംസ്ഥാന കൗൺസിലിൽ നിന്നും വരുന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മണ്ഡലം കമ്മിറ്റികൾ കൂടി തീരുമാനമെടുത്ത് അഭിപ്രായം അറിയിക്കുമെന്നാണ് ഒരു മണ്ഡലം കമ്മിറ്റി ഭാരവാഹി പറഞ്ഞത്.ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ സി പി ഐയ്ക്ക് പരവൂർ ,ചാത്തന്നൂർ എന്നീ രണ്ട് മണ്ഡലം കമ്മിറ്റികളാണുള്ളത്. ഇടതുമുന്നണിയുടെ ശക്തമായ കോട്ടയായിരുന്ന ചിറക്കര പഞ്ചായത്തിൽ ഇടതുമുന്നണി മൂന്നാം സ്ഥാനത്തായതും പുതക്കുളം, കല്ലുവാതുക്കൽ പഞ്ചായത്തുകളിൽ ഭൂരിപക്ഷമില്ലാതെ ഇടതുമുന്നണിക്ക് ഭരണം നടത്തേണ്ടിവരുന്നതും സി പി ഐ യുടെ സ്ഥാനാർഥി നിർണയത്തെ ബാധിക്കാനിടയാക്കുന്ന ഘടകങ്ങളാണ്.
Kollam
കൊല്ലം: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ആര്.രശ്മിയെ കൊട്ടാരക്കരയില്‍ കളത്തില്‍ ഇറക്കാന്‍ ബിജെപി. രശ്മിയെ സ്ഥാനാര്‍ഥി ആക്കണമെന്നു ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. രശ്മിയിലൂടെ കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളല്‍ ഉണ്ടാക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. അതേസമയം രശ്മിക്കെതിരെ കൂടുതല്‍ പ്രതികരണങ്ങള്‍ വേണ്ടെന്നാണ് കോണ്‍ഗ്രസിലെ തീരുമാനം.
അപമാനിതയായാണ് കോണ്‍ഗ്രസില്‍ നിന്നു പടിയിറങ്ങുന്നതെന്നാണ് ആര്.രശ്മി ബിജെപിയില്‍ ചേരുമ്പോള്‍ വ്യക്തമാക്കിയത്. 2021ലെ തെരഞ്ഞെടുപ്പില്‍ കെ.എന്‍. ബാലഗോപാലിനെതിരെയായിരുന്നു ആര്. രശ്മി മത്സരിച്ചത്. ബാലഗോപാലിന്റെ വോട്ടില്‍ വിള്ളലുണ്ടാക്കാനും വലിയ തോതില്‍ വോട്ട് പിടിക്കാനും ആര്. രശ്മിക്കായിരുന്നു. എന്നാല്‍ ഇക്കുറി ബിജെപിയില്‍ എത്തിയതോടെ കോണ്‍ഗ്രസ് സിപിഎം വോട്ടുകളില്‍ ഭിന്നിപ്പ് ഉണ്ടാക്കി വോട്ട് പിടിക്കാനാണ് ബിജെപി ഇക്കുറി ആര്. രശ്മിയിലൂടെ പദ്ധതിയിടുന്നത്.
സിപിഎമ്മിൽ നിന്നെത്തിയ അയിഷ പോറ്റി യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ഉറപ്പായതോടെ രശ്മിക്ക് ഇത്തവണ സീറ്റ് നൽകാൻ കോൺഗ്രസിനു സാധിക്കില്ല. ഇതോടെയാണ് ബിജെപിയുമായുള്ള ചർച്ചയ്ക്ക് രശ്മി തയാറായത്. അയിഷ പോറ്റി പാർട്ടിയിലെത്തിയതിനു പിന്നാലെ രശ്മി പാർട്ടി വിടുമെന്ന് കോൺഗ്രസ് നേതാക്കൾ കരുതിയിരുന്നില്ല.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ അടക്കം തത്സമയ സംപ്രേഷണം തന്റെ ഫെയ്സ്ബുക്ക് പേജിൽ രശ്മി പോസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷത നീക്കമുണ്ടായത്. കൊടിക്കുന്നിൽ സുരേഷിന്റെ നിർദേശ പ്രകാരം പുതുയുഗ യാത്രയ്ക്ക് മുന്നേ വി.ഡി. സതീശനെ നേരിൽ കണ്ട് രശ്മി സംസാരിച്ചിരുന്നു. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്നും പാർട്ടിക്കൊപ്പം നിൽക്കണമെന്നും ആയിരുന്നു സതീശൻ രശ്മിയോട് പറഞ്ഞത്. കൂടിക്കാഴ്ച കഴിഞ്ഞ് മടങ്ങിയ രശ്മി ബിജെപിയിൽ ചേരുകയായിരുന്നു.
ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന രശ്മി 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.എൻ. ബാലഗോപാലിനെതിരെയാണ് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചത്. ഇന്ന് ബാലഗോപാലിനെ നേരിടാൻ ശക്തിയുള്ള എതിരാളിയെ വേണമെന്ന ചിന്തയാണ് അയിഷ പോറ്റിയിലേക്ക് കോൺഗ്രസിനെ അടുപ്പിച്ചത്. പാർട്ടി നടത്തിയ രഹസ്യ സർവേകളിലും അയിഷ പോറ്റിയെ എത്തിക്കുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലുണ്ടായിരുന്നു.
സിപിഎമ്മിനും സിപിഐക്കും സ്വാധീനമുള്ള പഞ്ചായത്തുകൾ കൂടിചേർന്ന കൊട്ടാരക്കര അയിഷ പോറ്റിയിലൂടെ പിടിച്ചെടുക്കാമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.രശ്മി ബിജെപി സ്ഥാനാർഥിയാകുന്നതോടെ കൊട്ടാരക്കര കടുത്തമത്സരവേദിയാകുമെന്നും ഉറപ്പായി.
Kollam
കൊല്ലം: കാർത്തിക് പ്രേമചന്ദ്രൻ സ്ഥാനാർഥിയാൽ പൂർണ പിന്തുണയെന്ന് യൂത്ത് കോൺഗ്രസ്. കാർത്തിക് പ്രേമചന്ദ്രനെ മണ്ഡലത്തിൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലയെന്നും യൂത്ത് കോൺഗ്രസ് അഭിപ്രായപ്പെട്ടു.
ആർഎസ്പി നേതാക്കൾ പരസ്യം പ്രസ്താവനകൾ നടത്തി ഇരവിപുരത്തെ വിജയസാധ്യതയെ ഇല്ലാതാക്കരുതെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.
ഇരവിപുരം നിയമസഭ സീറ്റിനെ ചൊല്ലിയുള്ള തർക്കം ആർഎസ്പി അവസാനിപ്പിക്കണമെന്നു യൂത്ത് കോൺഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തർക്കത്തിലാണെങ്കിൽ കോൺഗ്രസിനു സീറ്റ് മടക്കി നൽകണമെന്നാണ് യൂത്ത് കോൺഗ്രസ് ഇരവിപുരം അസംബ്ലി കമ്മിറ്റി പ്രമേയം പാസാക്കിയത്. കെപിസിസി നേതൃത്വത്തെയും യുഡിഎഫിനെയും ഇക്കാര്യം അറിയിച്ചെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് നേതാവിനെ മത്സരിപ്പിക്കണമെന്നാണ് സംഘടന മുന്നോട്ട് വെക്കുന്നത്.നിലവിൽ ആർഎസ്പിക്കാണ് സീറ്റ് നൽകിയതെന്നിരിക്കെ പരസ്പരം ഭിന്നിപ്പ് ഉണ്ടാകുന്ന നിലപാട് ആർഎസ്പി നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നും കൃത്യമായി ഒരു മാനദണ്ഡം കൊണ്ടുവരണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
Kollam
ചവറ: പൊതുമേഖലാ വ്യവസായ സ്ഥാപനമായ കെഎംഎംഎല്ലിലെ പുതിയ കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനവും ലാഭവിഹിതം സര്‍ക്കാരിന് കൈമാറുന്ന ചടങ്ങും ഇന്നു കെഎംഎംഎല്ലില്‍ നടക്കും. വൈകുന്നേരം നാലിനു കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വഹിക്കും. കമ്പനിയുടെ 2024-25 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതം 4.64 കോടി രൂപ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഏറ്റുവാങ്ങും.പന്മന പഞ്ചായത്തിലെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി കെ എം എം എല്‍ നല്കുന്ന പുതിയ ആംബുലന്‍സിന്റെ താക്കോല്‍ കൈമാറ്റം സുജിത്ത് വിജയന്‍പിള്ള എംഎൽഎയും നിര്‍വഹിക്കും. എന്‍.കെ. പ്രേമചന്ദ്രന് എംപി ചടങ്ങില്‍ വിശിഷ്ട അതിഥിയാകും.
2.5 കോടി രൂപ ചെലവിലാണ് കെഎംഎംഎല്‍ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് അത്യാധുനിക കെട്ടിടം ഒരുക്കിയത്. 6,450 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, ഓഫീസ് ഡ്രൈ ആൻഡ് വെറ്റ് സ്റ്റോര്‍ റൂമുകള്‍, കോണ്‍ഫറന്‍സ് റൂം, ടോയ്ലറ്റ് ബ്ലോക്കുകൾ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടും.
3,160 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ 1.5 കോടി രൂപ ചെലവിലാണ് ടൈറ്റാനിയം എംപ്ലോയീസ് റിക്രിയേഷന്‍ ക്ലബ്ബിന് (ടെര്‍ക്) പുതിയ കെട്ടിടം ഒരുക്കിയിരിക്കുന്നത്. മീറ്റിംഗ് റൂം, ലൈബ്രറി, റീഡിംഗ് റൂം, ടിവി റൂം, ഓഫീസ്, കാരംസ് ആൻഡ് ചെസ് ഏരിയ, സെക്യൂരിറ്റി റൂം, പാന്‍ട്രി ആൻഡ് ഡൈനിംഗ് ഏരിയ, ടോയ്ലറ്റ് ബ്ലോക്കുകൾ എന്നിവ അടങ്ങിയ പുതിയ കെട്ടിടം ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും.
കമ്പനിയുടെ 2024-25 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതം 4.64 കോടി രൂപയാണ് സര്‍ക്കാരിലേക്ക് നല്‍കുന്നത്. 2021-22ല്‍ 9.3 കോടിയും 2022-23ലും 2023-24ലും 6.2 കോടി രൂപ വീതവും ലാഭവിഹിതമായി കെഎംഎംഎല്‍ സര്‍ക്കാരിന് കൈമാറിയിരുന്നു.
കമ്പനിയുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി 7.9 ലക്ഷം രൂപ ചെലവിലാണ് പന്മന പഞ്ചായത്തിലെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ ആംബുലന്‍സ് വാങ്ങി നല്‍കുന്നത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയും കെഎംഎംഎല്ലുമായി സഹകരിച്ച് തുടങ്ങുന്ന മെഡിക്കല്‍ ടെസ്റ്റ് ലാബ് കളക്ഷൻ സെന്ററിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട അനുമതി പത്രവും ചടങ്ങില്‍ കൈമാറും.
Kollam
പത്തനാപുരം: കോട്ടവട്ടത്ത് മഴയെ തുടർന്ന് വീട് ഇടിഞ്ഞുവീണ് രണ്ടുകുട്ടികൾക്ക് പരിക്കേറ്റു. കോട്ടവട്ടം സ്വദേശി രാഘവന്റെ വീടാണ് കഴിഞ്ഞ ദിവസം പുലർച്ചെ തകർന്നുവീണത്. അപകടസമയത്ത് രാഘവന്റെ മകൻ വിനോദും ഭാര്യയും രണ്ട് മക്കളും വീട്ടിനുള്ളിലുണ്ടായിരുന്നു.
പുലർച്ചെ മൺകട്ട കൊണ്ട് നിർമിച്ച ഭിത്തിയും മേൽക്കൂരയും നിലംപതിക്കുകയായിരുന്നു. ഓടുകൾ കുട്ടികളുടെ ശരീരത്തിലേക്ക് വീണെങ്കിലും പിതാവ് വിനോദ് പെട്ടെന്ന് ഇടപെട്ട് ഇവരെ പുറത്തെത്തിച്ചു. സംഭവസമയത്ത് വൈദ്യുതി ബന്ധം കൂടി തകരാറിലായത് പരിഭ്രാന്തി കൂട്ടി. കുട്ടികളുടെ പരിക്കുകൾ സാരമുള്ളതല്ല. രാഘവന്റെ ഭാര്യ ദേവകിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വീട്. കാലപ്പഴക്കം ചെന്ന വീട് ശക്തമായ മഴയിൽ തകരുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
Kollam
കൊല്ലം: മോതിരതത്ത, തുന്നാരൻ, മഞ്ഞത്തേൻകിളി, കൊക്കൻ തേൻകിളി, ഫ്ലെയിം ബാക്ക് മരംകൊത്തി, അമ്പലപ്രാവ്, ചെമ്പോത്ത്, മൈന ...വിരുന്നെത്തിയവരും വീട്ടുകാരും അടക്കം രാപാർക്കാൻ പക്ഷിക്കൂട്ടം. മുപ്പതോളം വർഗത്തിലും വിവിധ വർണത്തിലുമുള്ള പറവകൾ. കണ്ണിനും മനസിനും ഒരുപോലെ കുളിർമ പകരുന്ന പറവക്കൂട്ടങ്ങളുടെ പറുദീസയാണ് ഇപ്പോൾ ടികെഎം കോളജ് ഓഫ് ആർട്സ് ആന്‍ഡ് സയൻസ് കാമ്പസ്.
വലിയ വേലിത്തത്ത, കുയിൽ, ഓലേഞ്ഞാലി തുടങ്ങിയവ വേറെയുമുണ്ട്. ‘ബേർഡ് കൗണ്ട് ഇന്ത്യ'യുടെയും കോളജിലെ ഭൂമിത്രസേന ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടത്തിയ പക്ഷിനിരീക്ഷണത്തിന് കൊല്ലം ബേർഡിങ് ബറ്റാലിയൻ അംഗങ്ങളായ റെഹാന ആൽഫ, ടോണി ജോൺ, അധ്യാപകരായ മുംതാസ് യഹിയ, ജസിൻ റഹ്മാൻ, രോഹിണി കൃഷ്ണ, റസിയ സുൽത്താന, ദീപാ രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. സർവേയിൽ വിദ്യാർഥികളായ മനു സുതൻ, നന്ദനരാജു, അൻസിയ, അനുജ, അധിനാൻ, ശ്രീജിത്, യാസിർ, മഹിമ, ഫർഹാന, ഹുദ, തമന്ന, നെരൂദ, ആയിഷ, മേഘ, അഫ്ന, നിദ, ലാൽകൃഷ്ണ, ഹുസൈൻ എന്നിവർ പങ്കെടുത്തു.
Kollam
കൊല്ലം: വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആര്‍) പൂര്‍ത്തിയായപ്പോള്‍ ജില്ലയില്‍ അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടത് 20,76,671 പേര്. മുമ്പുണ്ടായിരുന്ന വോട്ടര്‍പ്പട്ടികയില്‍നിന്ന് 67,856പേര് പുറത്തായി. കരട് വോട്ടര്‍പ്പട്ടികയില്‍ പേരില്ലാതിരുന്ന 92,786 പേര് അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടു. എസ്ഐആര്‍ ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ ആകെ വോട്ടര്‍മാരായിരുന്ന 21.44 ലക്ഷം ആളുകളില്‍ 1.60 ലക്ഷംപേര്‍ പട്ടികയില്‍നിന്ന് പുറത്തായിരുന്നു. എന്നാല്‍ 87,979 പേര് പിന്നീട് പട്ടികയില്‍ പേര് ചേര്‍ത്തു.
10,84,207 സ്ത്രീകളും 9,92,443 പുരുഷന്മാരും 21 ട്രാന്‍സ്ജെന്‍ഡേഴ്സും അടക്കം 20,76,671 പേരാണ് പുതിയ പട്ടികയിലുള്ളത്. കരട് പട്ടികയില്‍ പല കാരണങ്ങളാല്‍ ഉള്‍പ്പെടാതെ പോയവര്‍ പുതിയതായി പേര് ചേര്‍ത്തിട്ടുണ്ട്. 18 വയസ് പൂര്‍ത്തിയായ പുതിയ വോട്ടര്‍മാര്‍ 24,850 മാത്രമാണ്. അതേ സമയം പുതുതായി വോട്ട് ചേര്‍ക്കാന്‍ അപേക്ഷ നല്കിയവരില് 8445 പേരുടെ അപേക്ഷ തള്ളി.
ആകെ 96,432 പേരാണ് അപേക്ഷ നല്‍കിയിരുന്നത്. ജില്ലയിലെ വോട്ടര്‍പ്പട്ടികയില്‍ 16,079 പേര് 85 വയസിനു മുകളിലുള്ളവരും 18,886 പേര് ഭിന്നശേഷിക്കാരുമാണ്. പ്രവാസി വോട്ടര്‍മാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട് 6876 പേര്.
ഹിയറിംഗിൽ അയോഗ്യരായവര്‍ 3746
ജില്ലയിലെ 1.53 ലക്ഷം പേര്‍ക്ക് 2002ലെ എസ്ഐആര്‍ പട്ടികയുമായി ബന്ധിപ്പിക്കാനുള്ള വിവരങ്ങള്‍ നല്കാന് സാധിച്ചിരുന്നില്ല. ഇതിനു പുറമേ പട്ടികയിലെയും വിവരങ്ങളിലെയും പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിച്ച് 98,945 ആളുകളെ ഹിയറിംഗിനു വിളിച്ചിരുന്നു. ആകെ 2,52,872 പേര്‍ക്കാണ് ഹിയറിംഗ് നടന്നത്. ഇതില്‍ 2,48,976 വോട്ടര്‍മാര്‍ അന്തിമപട്ടികയില്‍ ഉള്‍പ്പെട്ടു. 3746 പേരെ മരണം, ഇരട്ടിപ്പ്, വിദേശ പൗരത്വം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ഹിയറിംഗിൽ അയോഗ്യരാക്കി.
ഹിയറിംഗില്‍ അയോഗ്യരായ വോട്ടര്‍മാര്‍ക്കും പരാതിയുള്ളവര്‍ക്കും വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചോ ഉത്തരവ് ലഭിച്ചോ 15 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ഒന്നാം അപ്പീല്‍ നല്‍കാം.
30 ദിവസത്തിനകം ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് രണ്ടാം അപ്പീല്‍ നല്‍കാം. അന്തിമ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ദിവസംവരെ വോട്ടറായി പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും.
കൂടുതല്‍ വോട്ടർമാര്‍ കരുനാഗപ്പള്ളിയില്‍
ജില്ലയില്‍ കൂടുതല്‍ വോട്ടർമാര്‍ ഉള്ളതു കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലാണ്. 2,13,642 വോട്ടർമാര്‍. കുണ്ടറ മണ്ഡലമാണ് രണ്ടാമത്. ഏറ്റവും കൂടുതല്‍ ട്രാന്‍സ്ജെന്‍ഡര്‍ വോട്ടർമാരും (4 പേര്) കുണ്ടറയിലാണ്. കുന്നത്തൂര്‍, ചടയമംഗലം മണ്ഡലങ്ങളില്‍ രണ്ടു ലക്ഷത്തിലധികം വോട്ടർമാരുണ്ട്.
കൊല്ലത്താണ് ഏറ്റവും കുറവ് വോട്ടർമാരുള്ളത്. 1,63,106 പേര്. കരുനാഗപ്പള്ളിയുമായി നോക്കുമ്പോള്‍ ഏതാണ്ട് അന്‍പതിനായിരത്തിലധികം വോട്ടർമാരുടെ കുറവുണ്ട്.നഗര മണ്ഡലമായ ഇരവിപുരത്തും കൊല്ലം പോലെ വോട്ടർമാര്‍ കുറവുണ്ട്. 1,67,398 പേര്.
Kollam
കുളത്തുപ്പുഴ: അന്തർ സംസ്ഥാനപാതയിൽ കാട്ടുപന്നി ആക്രമണത്തിൽ ബൈക്ക് യാത്രക്കാർക്കു ഗുരുതര പരിക്ക് . ഞായറാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. ബൈക്ക് യാത്രക്കാരായ ചോഴിയക്കോട് അഞ്ചേക്കർ സ്വദേശി റഫീഖ്, ഫാത്തിമ, ഇവരുടെ കുഞ്ഞു മക്കളായ ഫിർദൗസ്, മുഹമ്മദ് റയാൻ എന്നിവർക്കാണ് പരിക്കേറ്റത് .
ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുളത്തൂപ്പുഴ പഞ്ചായത്തിൽ മലയോര ഹൈവേയിൽ പല പ്രദേശങ്ങളിലും രാത്രി യാത്ര ദുഷ്കരമായണ്. മലയോര ഹൈവേയിൽ അന്തർസംസ്ഥാന പാതയിൽ വന്യമൃഗശല്യത്താൽ വാഹന യാത്രക്കാർക്കു വൻ അപകടങ്ങളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. വഴിവിളക്കുകൾ ഇല്ലാത്തതും റോഡിന്റെ ഇരുവശങ്ങളിലും കാട് മൂടി കിടക്കുന്നതും വന്യമൃഗങ്ങൾ റോഡ് ക്രോസ് ചെയ്യുന്നതും പ്രത്യേകിച്ച് ഇരുചക്ര വാഹന ത്തിൽ യാത്ര ചെയ്യുന്നവർക്കാണ് ഭീഷണി.
Kollam
പാരിപ്പള്ളി : യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന് കഠിന തടവും പിഴയും ശിക്ഷ. പരവുർ പൂതക്കുളം വടക്കാവിള വീട്ടിൽ സജീവിനെയാണ് (43) കൊല്ലം നാലാം അഡീഷണൽ സെഷൻസ് ജഡ്ജി സി.എം. സീമ ഏഴു വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചത്. പിഴ തുക ഒടുക്കിയില്ലങ്കിൽ ആറു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.
മീനമ്പലം സിന്ധുഭവനിൽ സജിനി മരിച്ച കേസിലാണ് വിധി. 2020 ജൂൺ ഒമ്പതിന് രാവിലെ ഏട്ടിനാണ് സജിനി വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. ഭർത്താവുമൊത്തായിരുന്നു താമസം. ഗുരുതരമായി പൊള്ളലേറ്റ ഇവർ ചികിത്സയിലിരിക്കെ അന്നുതന്നെ മരിച്ചു.
ആശുപത്രിയിൽ വച്ച് യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയാണ് കേസിൽ നിർണായക തെളിവായത്. പാരിപ്പള്ളി പോലീസ് എസ്ഐ ജി. ജയിംസാണ് കേസ് രജിസ്റ്റർ ചെയ്തത്. എസ്എച്ച്ഒ എ. നൗഫൽ ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ അഡീഷണൽ ഗവൺമെൻ് പ്ലീഡർ കുന്നത്തൂർ കെ.കെ. ജയകുമാർ ഹാജരായി. എഎസ്ഐ സാജു പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
Kollam
ഇരവിപുരം: പണം കടം കൊടുക്കാത്തതിലുളള വിരോധം നിമിത്തം യുവാവിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച പ്രതി പോലീസിന്റെ പിടിയിലായി. പുന്തലത്താഴം പഞ്ചായത്തുവിള ചരുവിള വീട്ടില്‍ തൊണ്ടുക്കുഴി അച്ചു എന്നു വിളിക്കുന്ന സുധിന്‍ ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. അയത്തില്‍ സ്വദേശിയായ യുവാവിനെയാണ് ഇയാള്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്.
പണം കടം നല്‍കാത്തതിനുള്ള വിരോധം നിമിത്തം യുവാവിനെ വെട്ടുക്കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ യുവാവിന്റെ വലത്കൈക്കു പരിക്കുപറ്റി.
ഇരവിപുരം പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇതിനുമുമ്പും ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുണ്ട്. കൂടാതെ കാപ്പ നിയമപ്രകാരവും ഇയാള്‍ക്കെതിരെ നടപടി കൈക്കൊണ്ടിട്ടുണ്ട്. ഇരവിപുരം സബ് ഇന്‍സ്പെക്ടര്‍ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ സിപിഓമാരായ ഷാന്‍ അലി, അല്സോഫീര്, അനീഷ്, ദീപു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Kollam
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ സെൻട്രൽ ജംഗ്ഷനിൽ വസ്ത്ര വ്യാപാരശാലകളുടെ ബോർഡുകളും ഷീറ്റുകളും തകർന്ന് ഫുട്പാത്തിൽ പതിച്ചു. മഴ പെയ്യുന്ന സമയമായിരുന്നു അപകടം സംഭവിച്ചത്. അപകട സമയത്ത് ഫുട്പാത്തിൽ കൂടി കാൽനടയത്രക്കാർ ഇല്ലാത്തതുകാരണം വൻ അപകടമാണ് ഒഴിവായത് .
വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങളാണ് പ്രദേശത്തുള്ളത്. കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചു നീക്കം ചെയ്യാൻ ഇനിയും നടപടിയില്ല. കാൽനട യാത്രക്കാർ ഈ ഫുട്പാത്ത് വഴിയാണ് കെഎസ്ആർടിസി സ്റ്റാൻഡ് ഭാഗത്തേക്കും വിദ്യാർഥികൾ സ്കൂൾ-കോളജുകളിലേക്കും യാത്ര ചെയ്യുന്നത് . ഫുട്പാത്തിലെ വ്യാപാരികളുടെ ഈ നിർമാ പ്രവർത്തനങ്ങൾക്കെതിരെ പലപ്രാവശ്യവും കാൽനട യാത്രക്കാർ പരാതി നൽകിയിട്ടും പഞ്ചായത്ത് അധികാരികൾ നടപടി ഒന്നും കൈക്കൊള്ളുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി .
Kollam
പാരിപ്പള്ളി: നാവായിക്കുളം മലയാളവേദിയുടെ വാർഷികസമ്മേളനവും പ്രതിമാസകൂട്ടായ്മയുടെ ഉദ്ഘാടനവും പുരസ്കാരസമർപ്പണവും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി നിർവഹിച്ചു.
നാവായിക്കുളം എൻഎസ്എസ് കരയോഗ മന്ദിര ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ കവി ഓരനെല്ലൂർ ബാബു അധ്യക്ഷനായിരുന്നു. രംഗപ്രഭാത് കെ. കൊച്ചുനാരായണപിള്ള സ്മാരകമലയാളവേദി സാഹിത്യപുരസ്കാരം നോവലിസ്റ്റ് ഷാനവാസ്പോങ്ങാനാടിനും മുത്താനസംബശിവൻ കവിതാപുരസ്കാരം കവി രാധാകൃഷ്ണൻ കുന്നുംപുറത്തിനും നൽകിആദരിച്ചു. ചടങ്ങിൽ പെരിനാട് സദാനന്ദൻപിള്ളയുടെ ആനന്ദവൈഖരി എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു.
Kollam
കൊല്ലം: ദൈവദാസൻ ജെറോം മരിയ ഫെർണാണ്ടസിന്റെ 34-ാം ചരമവാർഷികത്തോടനുബന്ധിച്ച് ദൈവദാസൻ ജറോമിനാൽ സ്ഥാപിതമായ മിഷനറി സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസാസിന്റെ ഉമയനല്ലൂർ ജനറലേറ്റിൽ വൈദീകരും സന്യസ്ഥരും അൽമായരും സ്മൃതിദീപം തെളിയിച്ചു.
കൊല്ലം രൂപതയുടെ മിഷണറി പ്രവർത്തനം ജീവകാരുണ്യ, ആരോഗ്യ, വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക , മേഖലകളിൽ മനുഷ്യ മാനവികതയുടെ മുഖമായിരുന്നു ദൈവദാസൻ ജെറോമെന്ന് രൂപതാ വികാരി ജനറാൾ റവ. ഡോ. ബൈജു ജൂലിയൻ സ്മൃതിദീപം തെളിയിച്ചു പറഞ്ഞു.
മദർ ജനറൽ സിസ്റ്റർ സുജ ജോഷ്വാ അധ്യക്ഷത വഹിച്ചു. സിസ്റ്റർ വിൻസി, എംഎസ്എസ് ടി സന്യാസിനി സമൂഹത്തിലെ 200ലധികം സന്യാസിനികൾ തുടങ്ങിയവർ സ്മൃതിദീപം തെളിയിക്കൽ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് നടന്ന പ്രാർത്ഥനാ ശുശ്രൂഷകളുടെ സമാപന ആശീർവാദം റവ. ഡോ. ബൈജു ജൂലിയാൻ നിർവഹിച്ചു.
Kollam
പുനലൂർ: സംസ്ഥാനത്ത് കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവയ്ക്കുന്നതിനു സർക്കാർ അനുവദിച്ചിട്ടുള്ള തുക പഞ്ചായത്ത് ഷൂട്ടർമാർക്ക് നൽകിയിട്ടില്ലെന്ന് ആക്ഷേപം.
സ്വന്തം കീശയിൽ നിന്നും പണം മുടക്കി പഞ്ചായത്തുകളിൽ രാത്രി കാലങ്ങളിൽ എത്തി എല്ലാ പ്രതിസന്ധി ഘട്ടങ്ങളെയും തരണം ചെയ്ത് കാട്ടുപന്നികള വെടിവച്ച് കൊല്ലുന്ന ഷൂട്ടർമാർക്ക് സർക്കാരിന്റെ പാരിതോഷികമായി നൽകുന്ന തുക അടിയന്തിരമായി നൽകാൻ പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകണമെന്ന് ആംസ് ലൈസൻസീസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വിളക്കുപാറ ദാനിയേൽ സംസ്ഥാന മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.
അടിയന്തിരമായി ഈ വിഷയത്തിൽ തീരുമാനമുണ്ടായില്ലെങ്കിൽ പണം നൽകാത്ത പഞ്ചായത്തുകളിലോ പാടശേഖര സമിതികളിലോ ഷൂട്ടർമാർ പന്നിവേട്ടയ്ക്കു പോകുന്നത് നിർത്തിവക്കാൻ നിർബന്ധിതരാകുമെന്ന് അദ്ദേഹം അറിയിച്ചു.
Kollam
കൊല്ലം: മ്യൂസിക്കല്‍ ഡോക്യുമെന്ററിയായ തിരുവരംഗര്‍ ദി ഡീയിറ്റി സിംഗേഴ്സ് തെന്മലയില് നടക്കുന്ന തെന്മല റൂറല്‍ ഇക്കോളജി നേച്ചര്‍ അന്താരാഷ്ട്ര ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും.
ഈ മാസം 28ന് വൈകുന്നേരം 7.30ന് തെന്മല ഇക്കോ ടൂറിസം കാന്പസിലെ ആംഫി തീയേറ്ററില്‍ ആണ് പ്രദര്‍ശനം. കെ.ജെ. ഷാജി സംവിധാനം ചെയ്ത ഈ ചിത്രം, ഒറ്റപ്പാലത്തെ പാരമ്പര്യ ജനകീയ ഗായകരായ വാസു ചാമിയുടെയും അദ്ദേഹത്തിന്റെ സഹോദരങ്ങളുടെയും ജീവിച്ചിരിക്കുന്ന സാംസ്കാരിക പാരമ്പര്യത്തെ അവതരിപ്പിക്കുകയാണ്.
2025ലെ മുംബൈയിലെ കൊഹിനൂര്‍ ഫിലിം ഫെസ്റ്റിവല്‍ മികച്ച ഡോക്യുമെന്റിറിയായി വിജയിച്ച ഈ ചിത്രം, 28-ാമത് ചെന്നൈ-സോഷ്യല്‍ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവല്‍, ഇന്‍ഡിപെന്‍ഡന്റ് ആന്‍ഡ് എക്സ്പെരിമെന്റല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള, യുഎസ്എ നാനോകോണ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ബ്രസീല്‍ പ്ലാനറ്റ് ഡാക് അന്താരാഷ്ട്ര സാമൂഹ്യപരിസ്ഥിതി ചലച്ചിത്രമേള എന്നിവയുള്‍പ്പെടെ നിരവധി ദേശീയ-അന്താരാഷ്ട്ര മേളകളില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Kollam
ചവറ: വനിതാ ജീവനക്കാരിയും സെക്യൂരിറ്റി ജീവനക്കാരനും ചേർന്ന് സൂപ്പർ മാർക്കറ്റിൽ 25 ലക്ഷം രൂപയുടെ വെട്ടിപ്പ് നടത്തിയെന്ന് പരാതി. ശങ്കരമംഗലത്തുള്ള സൂപ്പർ മാർക്കറ്റിൽ നിന്നാണ് ഇവർ ലക്ഷങ്ങൾ വെട്ടിപ്പ് നടത്തിയത്. ബില്ലിംഗ് സ്റ്റാഫായ വനിതാ ജീവനക്കാരിയ്ക്കും സെക്യൂരിറ്റി ജീവനക്കാരനുമെതിരെ സൂപ്പർ മാർക്കറ്റ് ഉടമ ചവറ പോലീസിൽ പരാതി നൽകി.
പരാതിയെത്തുടർന്ന് ചവറ സ്വദേശികളായ ആതിരയ്ക്കും സന്തോഷിനുമെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. സംശയം തോന്നിയ ഉടമ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. കഴിഞ്ഞ മൂന്നു വർഷമായി ആതിര ഇവിടെ ജോലി ചെയ്തു വരികയായിരുന്നു.
ബില്ലിംഗിൽ തിരിമറി നടത്തി ശരാശരി ഒരു ദിവസം 2500 രൂപ വരെയായിരുന്നു തട്ടിപ്പ് നടത്തിയത്. ബിൽ ആവശ്യപ്പെടാത്ത കസ്റ്റമേഴ്സിനു ബില്ല് നൽകാതെ അടിച്ച ബില്ലുകൾ പിന്നീട് കാൻസൽ ചെയ്തായിരുന്നു തട്ടിപ്പെന്ന് പരാതിയിൽ പറയുന്നു.
ജീവനക്കാരിയുടെ ഇടപെടലിൽ സംശയം തോന്നിയ ഉടമ സൂപ്പർ മാർക്കറ്റിലെ സിസിടിവിയും ഒപ്പം സാധനങ്ങളുടെ സ്റ്റോക്കും പരിശോധിച്ചതോടെയാണ് വെട്ടിപ്പ് പുറത്തായത്. ചവറ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുകയാണ്.
Kollam
കൊല്ലം : കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായിരുന്ന ദൈവദാസൻ ജെറോം മരിയ ഫെർണാണ്ടസി െ ന്റ 34-ാംമത് ചരമവാർഷിക ദിനാചരണം കൊല്ലം രൂപത സപ്തദിന പരിപാടികളോടെ സംഘടിപ്പിക്കുന്നതി െ ന്റ രൂപതാതല ഉദ്ഘാടനം കൊട്ടിയം സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമിലെ പള്ളിയിൽ ദിവ്യബലിയർപ്പണത്തോട് കൂടി ആരംഭിച്ചു. കൊല്ലം രൂപതയിലെ മുതിർന്ന പുരോഹിതൻ മോൺ. ജോർജ് മാത്യു ദിവ്യബലിക്ക് മുഖ്യ കാർമികനായിരുന്നു. തുടർന്ന് ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രാർഥനകളും നടന്നു.
കൊല്ലം രൂപത വികാരി ജനറൽ മോൺ. ബൈജു ജൂലിയൻ, മോൺ. ഹോറസ് വേഗസ്, ഫാ. റ്റോമി കമാൻസ്, എന്നിവർ അനുസ്മരണ പ്രഭാഷങ്ങൾ നടത്തി. ഇന്ന് ജെറോം തിരുമേനിയാൽ സ്ഥാപിതമായ മിഷനറി സിസ്റ്റേഴ്സ് ഓഫ് സെയിന്റ് തെരേസാസിന്റെ ഉമയനല്ലൂരിലെ ജനറലേറ്റിൽ സ്മൃതിദീപം എന്ന പരിപാടിയും ദീപം തെളിയിക്കലും നടക്കും. തുടർന്ന്, ബിഷപ്പ് ജെറോം അനുസ്മരണ പ്രാർത്ഥനയും ഉണ്ടാവും. നാളെ ദൈവദാസൻ ജെറോം പിതാവിനാൽ സ്ഥാപിതമായ പുനലൂർ സെയിന്റ്ഗൊരേറ്റി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം പുനലൂർ രൂപതാ അധ്യക്ഷൻ റവ. ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടനം ചെയ്യും.
25 ന് മാവേലിക്കര ഇൻഫന്റ് ജീസസ് ഐസിഎസ് സ്കൂളിൽ "ബിഷപ് ജെറോമും വിദ്യാഭ്യാസ ദർശനങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന വിദ്യാഭ്യാസ സെമിനാർ കൊല്ലം രൂപതയുടെ മുൻ അധ്യക്ഷൻ റവ. ഡോക്ടർ. സ്റ്റാൻലി റോമൻ ഉദ്ഘാടനം ചെയ്യും. ബിഷപ് ജെറോമി െന്റ സ്വർഗീയ യാത്രാദിനമായ 26 ന് ഭൗതിക ശരീരം അന്ത്യവിശ്രമം കൊള്ളുന്ന തലശേരി ഇൻഫന്റ് ജീസസ് കത്ത്രീഡലിൽ രാവിലെ ഏഴിന് സെയിന്റ് റാഫേൽ സെമിനാരി റെക്ടർ ഫാ. സീയോനിന്റെ മുഖ്യകാർമികത്വത്തിൽ അനുസ്മരണ ദിവ്യബലി, തുടർന്ന് രാവിലെ ഒൻപത് മുതൽ വൈകുന്നേരം നാലു വരെ ദിവ്യകാരുണ്യ ആരാധന, ജപമാല, കരുണയുടെ ജപമാല, കുരിശിന്റെ വഴി എന്നീ പ്രാർഥന ശുശ്രുഷകൾ, ഭക്തസംഘടനകളുടെ നേതൃത്വത്തിൽ നടക്കും.
വൈകുന്നേരം 4.30ന് കൊല്ലം രൂപതാ അധ്യക്ഷൻ റവ.ഡോ. പോൾ ആന്റണി മുല്ലശേരിയുടെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി, തുടർന്ന് കബറിടത്തിൽ അനുസ്മരണ പ്രാർഥനയും ഉണ്ടാവും. 27 ന് കൊയിലോൺ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചരിത്ര സെമിനാർ "ബിഷപ്പ് ജെറോമിന്റെ സാമൂഹിക സേവന ദർശനം' എന്ന വിഷയത്തിൽ നടക്കും. പ്രമുഖ ചരിത്രകാരനും കൊല്ലം രൂപത വൈദികനുമായ ഫാ. റൊമാൻസ് ആന്റണി പ്രഭാഷണം നടത്തും.
28 ന് ദൈവദാസൻ ബിഷപ് ജെറോമിന്റെ മാതൃ ഇടവകയായ കോയിവിള സെന്റ് ആന്റ്ണീസ് പള്ളിയിൽ രാവിലെ 6. 30ന് അനുസ്മരണ ദിവ്യബലിയും പ്രത്യേക പ്രാർഥനകൾക്കും ശേഷം ഒൻപതിന് കൊല്ലം രൂപത കെ സി വൈ എം ഡയറക്ടർ ഫാ. ജോ അലക്സിന്റെ നേതൃത്വത്തിൽ തലശേരി ഇൻഫന്റ് ജീസസ് കത്ത്രീഡലിലേക്ക് ദൈവദാസൻ ജെറോം സ്മരണ യാത്ര നടക്കും. യാത്ര കൊല്ലം രൂപത പ്രോക്യുറേറ്റർ ഫാദർ. ജോളി എബ്രഹാം ഫ്ലാഗ് ഓഫ് ചെയ്യും.
തലശേരി ഇൻഫന്റ ്ജീസസ് കത്തീഡ്രലിൽ സ്മരണയാത്രയെ രൂപത ജുഡീഷ്യൽ വികാർ ഫാദർ ക്രിസ്റ്റ്ഫർ ഹെന്റി സ്വീകരിക്കും. തുടർന്ന് സമാപന സന്ദേശം എഡ്യൂക്കേഷൻ സെക്രട്ടറി ഫാദർ. ബിനു തോമസ് നൽകും. സപ്തദിന പരിപാടികളുടെ സമാപന പ്രാർഥനയും ആശിർവാദവും കൊല്ലം രൂപത ജനറൽ മിനിസ്ട്രി കോഡിനേറ്റർ ഫാദർ. ജോസ് സെബാസ്റ്റ്യൻ നിർവഹിക്കും.
Kollam
കുണ്ടറ : കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജാതി സെൻസെസ് ഉടൻ നടപ്പിലാക്കണമെന്നും പട്ടിക ജാതി പട്ടിക വർഗ പ്രാതിനിധ്യം എല്ലാ മേഖലയിലും ഉറപ്പുവരുത്തണമെന്നും കെ പി എം എസ് കുണ്ടറ താലൂക്ക് യൂണിയൻ ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു.
എസ് എസ് എൽ സി, പ്ലസ് ടു തുടങ്ങിയ വിദ്യാഭ്യാസ മേഖലകളിൽ ഉന്നത വിജയം നേടുന്ന പട്ടിക ജാതി വിദ്യാർഥികൾക്ക് വർഷംതോറും നൽകിവരുന്ന സ്വർണമെഡൽ വർഷങ്ങളായി നൽകുന്നില്ല. ഈ സ്വർണ മെഡലുകളും ഇ ഗ്രാന്റും സ്കോളർഷിപ്പും ഉടൻ വിതരണം ചെയ്യണമെന്നും ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു.
ഇളമ്പള്ളൂർ തുളസീധരൻ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച വത്സലാ സതീശനെയും സരിനി അനിലിനെയും പി. സി. വിഷ്ണുനാഥ് എം എൽ എ ആദരിച്ചു.
ലൈജു പുന്നത്തടം, ആനന്ദ് ബാബു, സന്തോഷ് തണ്ണിക്കോട്, ദിവാകരൻ കാഞ്ഞാവെളി, പ്രഭാകരൻ പാട്ടമുക്ക്, ഓമനക്കുട്ടൻ, പ്രീത ചിറയടി, സുലജ, വസന്തകുമാരി, രെജിമോൾ, വത്സല സതീശൻ, സരിനി അനിൽ, ജി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
Kollam
കൊല്ലം: ഒന്നല്ല,രണ്ടല്ല... കൊല്ലത്ത് തീ ചീറ്റുന്ന വാഹനങ്ങൾ യഥേഷ്ടം. ചവറയിലെ ഒരു എൻജിനിയറിംഗ് കോളജ് നടത്തിയ ഓട്ടോ ഷോയിലാണ് അവസാനമായി തീചീറ്റുന്ന കാറുകൾ വന്നത്. ചീറി പായുന്ന ബൈക്കുകളും തീതുപ്പുന്ന കാറുകളും വിദ്യാർഥികളും യുവാക്കളും ഹരമായി കാണുന്നകാലം. വാഹനങ്ങളില്‍ അപകടരമായ ഒരു മാറ്റവും വരുത്താന്‍ പാടില്ലെന്നും മേളകളിലോ എക്സ്പോകളിലോ ഇത്തരം വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കാനും പാടില്ലെന്നും എംവിഡി ഉദ്യോഗസ്ഥര്‍ പറയുന്പോൾ തന്നെയാണ് ഇതെല്ലാം നടക്കുന്നത്. അടുത്തിടെ കുണ്ടറയിൽ സമാനമായ രീതിയിൽ തീചീറ്റുന്ന കാർ ഉപയോഗിച്ച് വിവാഹ ആഘോഷം നടത്തിയതിന് പിന്നാലെയാണ് കോളജ് കാമ്പസിലും ഇത് ആവർത്തിച്ചത്.
കഴിഞ്ഞദിവസം തീ ചീറ്റുന്ന മറ്റൊരു കാർ എംവിഡി പിടികൂടിയിരുന്നു. കൊല്ലം കുണ്ടറ ഇളമ്പള്ളൂരില്‍ തീ തുപ്പി നിരത്തില്‍ ഭീതി സൃഷ്ടിച്ച കാറാണ് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയത്. കാറിന്റെ പുക കുഴല്‍ വഴി അപകടകരമായ രീതിയില്‍ തീ തുപ്പുന്ന കാര്‍ വർക്ക്ഷോപ്പിൽ നിന്നാണ് കണ്ടെത്തിയത്. രൂപമാറ്റം വരുത്തി പുതിയ നിറമടിക്കാനായിരുന്നു നീക്കം. സമൂഹമാധ്യമത്തിലടക്കം ദൃശ്യങ്ങള്‍ വൈറലായിരുന്നു. വാഹനം സ്റ്റാര്‍ട്ടാക്കുമ്പോഴും റെയിസ്് ചെയ്യുമ്പോഴും പുകകുഴല്‍ വഴി തീ തുപ്പുന്നുണ്ടായിരുന്നു. കൊല്ലത്തെ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാനായി വന്നവര്‍ സഞ്ചരിച്ച വാഹനമായിരുന്നു ഇത്.
ദൃശ്യങ്ങള്‍ പകര്‍ത്തിയവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോഴാണ് നാട്ടുകാരും അറിയുന്നത്. ദൃശ്യങ്ങള്‍ വൈറലായി. ഇതോടെ മോട്ടോര്‍വാഹനവകുപ്പ് കാര്‍ കണ്ടെത്താന്‍ പരക്കം പാഞ്ഞു.
നിരത്തുകളിൽ രൂപമാറ്റം വരുത്തിയ ബൈക്കുകളുമായി ചീറിപ്പായുന്നതും അപകടകരമായി വാഹനമോടിക്കുന്നതും തടയാൻ പോലീസും മോട്ടോർ വാഹന വകുപ്പും കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്നാണ് പറയാറുള്ളത്. ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ട്പോലുള്ള പരിശോധനകളിലൂടെ, ഹെൽമെറ്റ് ധരിക്കാതെയും അമിതവേഗതയിലും പോകുന്നവർക്കെതിരെ നടപടിയെടുക്കുന്നുണ്ട്.
രൂപമാറ്റം നിയമലംഘനം
വാഹനങ്ങളിലെ മോഡിഫിക്കേഷനുകൾ നമ്മുടെ രാജ്യത്ത് നിയമലംഘനമാണെന്നിരിക്കെ അത്തരം പ്രവർത്തികൾ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ്. പല നിയമലംഘനങ്ങളും അധികൃതരുടെ ശ്രദ്ധയിൽപ്പെടുമ്പോൾ അതിനെതിരെ തക്കതായ നടപടികൾ കൈക്കൊളളുന്നുണ്ടെങ്കിലും ഈ പ്രവണത വർധിക്കുന്നുണ്ട്.
കാർ നീന്തൽക്കുളം
കാറിൽ നീന്തൽക്കുളം ഒരുക്കി റോഡിലൂടെ യാത്ര ചെയ്ത വ്ലോഗറെ കേരളം കണ്ടതാണ്. എന്ത് ചെയ്താലും പ്രശ്നമില്ലെന്ന ധാരണയാണിത്. കൂടാതെ കാഴ്ചക്കാരെ സൃഷ്ടിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലുള്ളത്. നിയമങ്ങളെ കുറിച്ച് അറിവില്ലായ്മയും കൂടെയുണ്ട്. ഇയാളെ പിടിച്ചു മോട്ടർ വാഹന വകുപ്പ് ശിക്ഷയും കൊടുത്തിരുന്നു. മെഡിക്കൽ കോളജിൽ സന്നദ്ധ സേവനം ചെയ്യിച്ചു.
കാറിനു മുകളിൽ യാത്ര
കൊടുവള്ളിയിൽ കാറിനുമുകളിൽ കുട്ടികളെ കയറ്റിയിരുത്തി അപകടകരമായ രീതിയിൽ ഡ്രൈവിംഗ് നടത്തിയത് പിടികൂടിരുന്നു. ദേശീയപാതയിൽ കുന്ദമംഗലത്താണ് സൺ റൂഫിന് മുകളിൽ മൂന്നുകുട്ടികളെ കയറ്റിയിരുത്തിയാണ് പിതാവ് അതിവേഗം അപകടകരമായ രീതിയിൽ കാറോടിച്ചത്. മൂന്നാറിൽ വിനോദസഞ്ചാരത്തിനെത്തിയ യുവാക്കൾ കാറിനുമുകളിലും ഡോർ തുറന്നു പിടിച്ചു അപകടകരമായി കയറി നിന്നും അഭ്യാസം കാണിക്കുന്നതും നിത്യസംഭവമാണ്. പിടികൂടാറുമുണ്ട്. കുട്ടികളെ കൊണ്ടു കാർ ഓടിപ്പിക്കുന്നതും കുട്ടികളെ ബോണറ്റിലിരുത്തി ഡ്രൈവസ് ചെയ്യുന്നതും കേരളത്തിൽ നിത്യസംഭവമായിരിക്കുന്നു.
ഹൈക്കോടതി വിധി
വാഹനങ്ങൾ രൂപമാറ്റം വരുത്തുന്നതിൽ കർശന നിർദേശവുമായി ഹൈക്കോടതി വിധി തന്നെ നിലവിലുണ്ട്. വാഹനത്തിൽ വരുത്തുന്ന ഓരോ രൂപമാറ്റത്തിന് 5000 രൂപ പിഴയിടാക്കാമെന്നാണ് കോടതി വിധിയുള്ളത്. ഡ്രൈവർ കാബിനിലിരുന്ന് വീഡിയോ പകർത്തുന്നതും കുറ്റകരമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ വീഡിയോ പകർത്തുന്നതു ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കും എന്നതിനാലാണ് ഇത്. വാഹനങ്ങൾ രൂപമാറ്റം വരുത്തുകയും അധിക എൽഇഡി ലൈറ്റുകളും മറ്റും ഫിറ്റ് ചെയ്യുകയും ഈ വീഡിയോകൾ യുട്യൂബിലടക്കം പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്ന വ്ലോഗർമാർക്കെതിരെ നടപടി സ്വീകരിക്കാൻ കോടതി നിർദേശിച്ചിരുന്നു.
റോഡ് സുരക്ഷക്ക് ഭീഷണി ഉയർത്തുന്ന വിധം വാഹനങ്ങളിൽ രൂപമാറ്റം വരുത്തി നിയമലംഘനം നടത്തുന്നവരുടെ ലൈസൻസും വാഹനങ്ങളുടെ ആർസി ബുക്കും റദ്ദാക്കാനുള്ള വ്യവസ്ഥകൾ അധികൃതർ കർശനമായി പാലിക്കണമെന്നും വാഹനങ്ങൾ വലിയതോതിൽ രൂപമാറ്റം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് മോട്ടോർ വാഹന നിയമം 190 (2) വകുപ്പു പ്രകാരം സസ്പെൻഡ് ചെയ്യണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
മൂക്കിനു താഴെ നിയമലംഘനം
ലൈസൻസ് കൊടുക്കാൻ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ തന്നെ നിയമലംഘനത്തിനു കൂട്ടുനിന്നാൽ ആരെയാണ് കുറ്റം പറയാൻ സാധിക്കുന്നത്. ലൈസൻസിനു മുന്‍പുള്ള ബോധവത്കരണത്തിന് എത്തുന്ന അപേക്ഷകർ ഭൂരിപക്ഷവും ബൈക്കിലോ സ്കൂട്ടറിലാണ് കൊല്ലത്ത് എത്തുന്നത്. ഉദ്യോഗസ്ഥരുടെ ബോധവത്കരണം കഴിയുന്പോൾ ഇവർ ഓടിച്ചുകൊണ്ടു പോകുന്നു. അപ്പോഴും ഒരു സംശയം മാത്രം നാട്ടുകാർക്ക് ബാക്കിയാകുന്നു. ലൈസൻസ് ഇല്ലാത്ത ഇവരെല്ലാം എങ്ങനെയാണ് വാഹനം ഓടിച്ചു വരുന്നത്.
എങ്ങനെയാണ് ഇവർക്ക് ഈ സ്ഥാപനത്തിൽ തന്നെ ഉദ്യോഗസ്ഥർക്ക് ഒപ്പം വാഹനം പാർക്ക് ചെയ്യാൻ കഴിയുന്നത്. ലേണേഴ്സ് ഉണ്ടെങ്കിൽ എൽ ചിഹ്നമെങ്കിലും വാഹനത്തിൽ കാണില്ലേ. അപ്പോൾ ഇവിടെ കുറച്ചു കാശ് അടച്ചു ഉദ്യോഗസ്ഥരുടെ ക്ലാസും കഴിയുന്പോൾ എല്ലാം ശരിയാകുമോ. ഇതെല്ലാം ഒന്ന് അന്വേഷിക്കാൻ ആർക്കാണ് കഴിയുന്നത്.
Kollam
കൊല്ലം: കൊട്ടാരക്കര ബൈപാസ് നിര്‍മാണത്തിനായുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടികൾ അന്തിമ ഘട്ടത്തിലേക്ക്. ഏറ്റെടുക്കേണ്ട ഭൂമിയുടെ നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നത് സംബന്ധിച്ച നടപടികൾ രണ്ടുദിവസത്തിനുള്ളിൽ പൂർത്തിയാകും. ഭൂമി വിട്ടുനൽകുന്നവരിൽ ആക്ഷേപം സമർപ്പിച്ചവർക്കുള്ള ഹിയറിംഗ് ഇന്ന് കൊട്ടാരക്കര സിവിൽ സ്റ്റേഷനിൽ രാവിലെ 10 ന് ആരംഭിക്കും.
ഏറ്റെടുക്കേണ്ട ഭൂമിയിലെ കെട്ടിടങ്ങൾ, മരങ്ങൾ, കാർഷിക വിളകൾ ഉൾപ്പെടെയുള്ളവയുടെ വില നിർണയം നടത്തി ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇതി െ ന്റ കൂടി അടിസ്ഥാനത്തിൽ ഓരോ ഭൂമിയുടെയും നഷ്ടപരിഹാര തുക നിശ്ചയിക്കും. ഏറ്റെടുക്കുന്ന ഭൂപ്രദേശങ്ങളെ വിവിധ റീച്ചുകളായി തിരിച്ചാണ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നത്. ആദ്യ ബാച്ച് ആളുകൾക്ക് ഫെബ്രുവരി അവസാന വാരം നഷ്ടപരിഹാരം ലഭ്യമാകും.
കൊട്ടാരക്കര നിവാസികളുടെയും കൊട്ടാരക്കര വഴി കടന്നുപോകുന്ന പതിനായിരക്കണക്കിന് ആളുകളുടെയും യാത്രാദുരിതത്തിന് പരിഹാരമാകുന്ന സുപ്രധാന പദ്ധതിയിലെ മറ്റൊരു നിര്‍ണായക ഘട്ടംകൂടി പിന്നിടുകയാണെന്ന് മന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള 11(1) വിജ്ഞാപനം കഴിഞ്ഞ ജനുവരി 13-നാണ് പുറത്തിറങ്ങിയത്.
ഇതോടെ പതിറ്റാണ്ടുകളായി ഗതാഗത കുരുക്കുകൊണ്ട് വലയുന്ന കൊട്ടാരക്കര നഗരത്തിന് വലിയ ആശ്വാസമായി മാറുന്ന ബൈപാസ് യാഥാർഥ്യമാകുന്നതിന്റെ സുപ്രധാന ഘട്ടത്തിലേക്ക് കടന്നത്. കൊട്ടാരക്കര, മൈലം വില്ലേജുകളിലായി 6.2432 ഹെക്ടര്‍ (15.5 ഏക്കര്‍) സ്ഥലമാണ് ബൈപാസിനായി ഏറ്റെടുക്കുന്നത്.
ബൈപാസിന്റെ നാള്‍വഴികള്‍
കൊല്ലം: 2022 ലാണ് കൊട്ടാരക്കര ബൈപാസ് പദ്ധതി രൂപകല്പന ചെയ്യുന്നത്. തുടര്‍ന്ന് കിഫ്ബി വഴി ആദ്യഘട്ടം എന്ന നിലയില്‍ ഭൂമിയേറ്റെടുക്കലിനായി 110 കോടി രൂപ അനുവദിപ്പിച്ചു.കൊട്ടാരക്കര -തിരുവനന്തപുരം എംസി റോഡില്‍ ലോവര്‍ കരിക്കത്തെ ഡ്രൈവിംഗ് ടെസ്റ്റിംഗ് ഗ്രൗണ്ടിന് സമീപത്തുനിന്നും ആരംഭിച്ച്, പുലമണില്‍ ദേശീയപാതയ്ക്ക് കുറുകെ മേല്‍പ്പാതയായി എത്തി, ഗോവിന്ദമംഗലം റോഡിലൂടെ മൈലം വില്ലേജ് ഓഫീസിന് സമീപം എംസി റോഡില്‍ ചേരുന്ന നിലയില്‍ നാലുവരി പാതയായാണ് ബൈപാസ് വിഭാവനം ചെയ്തിരിക്കുന്നത്. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് ബൈപാസ് പദ്ധതിയുടെ നിർവഹണ ചുമതല.
ബൈപാസിന്റെ ആകെ നീളം 2.8 കിലോ മീറ്ററാണ്. അതില്‍ 1.6 കിലോ മീറ്റർ റോഡും 1.2 കിലോ മീറ്റർ നീളമുള്ള ഫ്ളൈ ഓവറും ഉള്‍പ്പെടുന്നു. റോഡി െ ന്റ വീതി 23 മീറ്ററും ഫ്ളൈ ഓവറി െ ന്റ വീതി 20 മീറ്ററുമാണ്. 2023 ഫെബ്രുവരി 27 ന് ചേര്‍ന്ന കിഫ്ബിയുടെ 45 -ാമത് ജനറല്‍ ബോഡി യോഗത്തിലാണ് ബൈപാസ് നിര്‍മിക്കുന്നതിനായി കെആര്‍എഫ്ബി സമര്‍പ്പിച്ച 110.35 കോടി രൂപയുടെ ഭൂമിയേറ്റെടുക്കല്‍ പദ്ധതി അംഗീകരിച്ചത്. കൊട്ടാരക്കര, മൈലം വില്ലേജുകളില്‍നിന്നും ബൈപാസിനായി ഭൂമി ഏറ്റെടുക്കുന്നതിന് കൊല്ലം ജില്ലാ കളക്ടര്‍ക്ക് അനുമതി നല്‍കിക്കൊണ്ട് 2024 ഡിസംബർ 17 ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
സ്പെഷല്‍ തഹസില്‍ദാരെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കായി ചുമതലപ്പെടുത്തി. സാമൂഹികാഘാത പഠനം നടത്തുന്നതിനായി 2024 ഡിസംബർ 26 ന് കളമശേരി രാജഗിരി ഔട്ട് റീച്ച് എന്ന സ്ഥാപനത്തെ നിയോഗിച്ചു.2025 മെയ് 18 ന് സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സാമൂഹിക ശാസ്ത്രജ്ഞന്, പുനരധിവാസ വിദഗ്ധന്‍, തദ്ദേശസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വിദഗ്ദ്ധസമിതി ഈ റിപ്പോര്‍ട്ട് പരിശോധിച്ച് ഭൂമിയേറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടുപോകാമെന്ന് സര്‍ക്കാരിനെ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഭൂമിയേറ്റെടുക്കുന്നതിനായി വിജ്ഞാപനം പുറപ്പെടുവിച്ചത്.
2026 മാര്‍ച്ചില്‍ തന്നെ ഈ നടപടികള്‍ പൂര്‍ത്തിയാക്കി നഷ്ടപരിഹാര തുക നല്കാന് കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അത് സമയബന്ധിതമായി പുരോഗമിക്കുകയാണ്. 2027ഓടെ കൊട്ടാരക്കര ബൈപാസ് യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷയാണുള്ളത്.
Kollam
നെടുമങ്ങാട്: പതിനൊന്നുകാരിയായ മകളുടെ മുന്നിൽവച്ച് യുവതിയെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി കൊന്ന കേസിൽ അമ്മയ്ക്കും മകനും ജീവപര്യന്തം തടവും പിഴയും. പാങ്ങോട് പഴവിള അപ്പൂപ്പൻപാറ സ്വദേശി സിന്ധുവിനെ കൊലപ്പെടുത്തിയ കേസിൽ പാങ്ങോട് ചന്തക്കുന്ന് സ്വദേശിനി റാഹില ബീവിയും മകൻ സാഗറുമാണ് ശിക്ഷിക്കപ്പെട്ടത്. നെടുമങ്ങാട് എസ്സി/എസ് ടി കോടതി ജഡ്ജി ഷാജഹാനാണു ശിക്ഷ വിധിച്ചത്. കേസിൽ ഇരുപ്രതികളും കുറ്റക്കാരാണെന്നു വെള്ളിയാഴ്ച കോടതി കണ്ടെത്തിയിരുന്നു.
2016 ഡിസംബർ ഒന്പതിനു രാത്രി പത്തോടെയായായിരുന്നു സംഭവം. റാഹില ബീവിയുടെ മറ്റൊരു മകൻ സാജന്റെ ഭാര്യ സിന്ധുവിനെയാണ് ഇവരുടെ മകളുടെ മുന്നിൽവച്ച് തീക്കൊളുത്തി കൊലപ്പെടുത്തിയത്. മറ്റൊരുവീട്ടിൽ താമസിക്കുകയായിരുന്ന സിന്ധുവിനെ സ്വന്തം വീട്ടിലേക്കു വിളിച്ചുവരുത്തിയാണു പ്രതികൾ കൃത്യം നടത്തിയത്. പതിനൊന്നു വയസുകാരിയായ മകളുടെ മുന്നിൽവച്ച് സിന്ധുവിന്റെ ദേഹത്തേക്കു റാഹിലബീവി മണ്ണെണ്ണയൊഴിക്കുകയും ഇവരുടെ മകനും സാജന്റെ സഹോദരുമായ സാഗർ തീ കൊളുത്തുകയുമായിരുന്നു.
ഗുരുതര പൊള്ളലേറ്റ സിന്ധു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പിറ്റേ ദിവസം മരിച്ചു. പരിസരവാസികളായ ദൃസാക്ഷികളും സിന്ധുവിന്റെ മകളുമായിരുന്നു കേസിലെ സാക്ഷികൾ. മകൾ ഒഴിച്ചുള്ള സാക്ഷികളൊക്കെ പിന്നീട് കൂറുമാറി. പാങ്ങോട് പോലീസാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എൻ.ആർ. സന്ദീപും പ്രതികൾക്കു വേണ്ടി ശാസ്തമംഗലം അജിത്തും കോടതിയിൽ ഹാജരായി.
Kollam
കൊല്ലം: കാർഷിക മേഖലയിൽ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ നേരിടാൻ ലോക ബാങ്കി െന്റ സഹായത്തോടെ കേര പദ്ധതി നടപ്പാക്കിയെന്ന് കൃഷിമന്ത്രി പി. പ്രസാദ്. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ കാർഷികോത്സവം - ഹരിതം 2026 െ ന്റ സമാപന സമ്മേളനത്തി െ ന്റ ഉദ്ഘാടനം പുലമൺ മലങ്കര ഓർത്തഡോക്സ് ക്രിസ്ത്യൻ സെന്ററിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ 1074 കൃഷിഭവനികളിലൂടെ കർഷകരിൽ നിന്ന് ശേഖരിക്കുന്ന 4000 കാർഷിക മൂല്യവർധിത ഉത്പന്നങ്ങളാണ് സർക്കാർ 'കേരള ഗ്രോ' ബ്രാൻഡിലൂടെ വിറ്റഴിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കാർഷിക സർവകലാശാല 15 വിത്തിനങ്ങൾ പുറത്തിറക്കി. കഴിഞ്ഞ 10 വർഷത്തിനിടെ പഴം - പച്ചക്കറി ഉൽപാദനം ആറ് ലക്ഷം ടണ്ണിൽ നിന്ന് 19.6 ലക്ഷം ടണ്ണായി ഉയർന്നുവെന്നും മന്ത്രി പറഞ്ഞു.
മന്ത്രി കെ. എൻ. ബാലഗോപാൽ അധ്യക്ഷനായി. കാർഷികോത്സവത്തി െ ന്റ ഭാഗമായി നടത്തിയ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനവിതരണവും മികച്ച കർഷകർക്കുള്ള പുരസ്കാര വിതരണവും മന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിച്ചു.കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി, വൈസ് പ്രസിഡന്റ് എസ്. ആർ. അരുൺ ബാബു, സ്ഥിരംസമിതി അധ്യക്ഷ ജി. സരസ്വതി, കൊട്ടാരക്കര മുനിസിപ്പൽ ചെയർപേഴ്സൺ അനിത ഗോപകുമാർ, ഡെപ്യൂട്ടി ചെയർപേഴ്സൺ ഷാജു, സ്ഥിരംസമിതി അധ്യക്ഷരായ എസ്. ആർ. രമേഷ്, ഡി. രാമകൃഷ്ണപിള്ള, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ ഭാരവാഹികൾ, ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
Kollam
കൊട്ടിയം: ആദ്യ വേനൽ മഴയിൽ തന്നെ ദേശീയ പാതയിലെ സർവീസ് റോഡ് വെള്ളക്കെട്ടായി. സർവീസ് റോഡുകളും അണ്ടർ പാസേജുകളിലും വെള്ളം കെട്ടി കിടന്നതോടെ വാഹന യാത്ര ദുസഹമായി. സ്കൂട്ടറുകളുടെയും ഓട്ടോറിക്ഷകളുടെയും എൻജിനുകളിൽ വെള്ളം കയറി.
കൊട്ടിയം മുതൽ പാരിപ്പള്ളി വരെ ദേശീയപാതയുടെ ഭാഗമായ സർവീസ് റോഡുകൾ വെള്ളം കൊണ്ട് നിറഞ്ഞു. ശനിയാഴ്ച രാത്രിയിൽ പെയ്ത മഴയിലാണ് സർവീസ് റോഡുകളിൽ വെള്ളം പൊങ്ങിയത്. കൊട്ടിയം കിംസ് ആശുപത്രിക്കു സമീപവും പറക്കുളം ന്യൂ രാജസ്ഥാൻ മാർബിളിന് സമീപവും ആണ് വെള്ളം അനിയന്ത്രിതമായി കുതിച്ചു പൊങ്ങിയത്. ചാത്തന്നൂർ, തിരുമുക്ക് , കല്ലുവാതുക്കൽ, പാരിപ്പള്ളി എന്നിവിടങ്ങളിലും മഴ പെയ്തതോടെ ദയനീയാവസ്ഥയായി. ഉയരപ്പാതയിലെ വെള്ളം ഇരുവശങ്ങളിലുമായി മൺമതിലിൽ താഴേക്ക് വച്ചിരിക്കുന്ന പൈപ്പുകളിലൂടെ സർവീസ് റോഡിലേക്കാണ് വീഴുന്നത്.
പറക്കുളത്ത് ആർഇ വാളിന്റെ വിടവുകളിലൂടെ വെള്ളം പുറത്തേക്കും ഒഴുകുന്നുണ്ടായിരുന്നു. കൊട്ടിയത്ത് പെട്രോൾ പമ്പിന് സമീപവും ആർഇ വാളിലൂടെ വെള്ളം റോഡിലേക്ക് വീഴുന്നുണ്ടായിരുന്നു. ഈ രണ്ടു സ്ഥലങ്ങളിലും പൊതു ജനങ്ങൾ മേൽപലത്തിൽ വലിയ വിള്ളലുകൾ അധികൃതരെ ചൂണ്ടി കാണിച്ചിരുന്നു. എന്നാൽ വിള്ളൽ കണ്ട സ്ഥലങ്ങൾ കരാർ കമ്പനി ടാർ ഇട്ടു അടക്കുകയാണുണ്ടായത്. ഇങ്ങനെ തുടർച്ചയായി വെള്ളകെട്ടുണ്ടായാൽ എച്ച്പി പമ്പിനു സമീപവും പറക്കുളത്തും മൈലക്കാടിന് സമാനമായ വലിയ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
തുടർന്നു വരുന്ന വലിയ ശക്തമായ മഴക്ക് മുമ്പ് ഓടകളുടെ പുനക്രമീകരണം നടത്തി വെള്ളകെട്ടിൽ നിന്നും ഗതാഗത കുടുക്കിൽ നിന്നും ഒഴിവാക്കാനുള്ള നടപടികൾ അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് റൈസിംഗ് കൊട്ടിയം പ്രസിഡന്റ് ആലോഷിയോസ് റോസാറിയോ സെക്രട്ടറി രാജേഷ് ആധാരം എന്നിവർ നിർമാണ കമ്പനി അധികാരികളോട് ആവശ്യപ്പെട്ടു. സർവീസ് റോഡിൽ ഓടകൾ നിർമിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമല്ലെന്ന ആക്ഷേപവും നിലവിലുണ്ട്.
Kollam
കൊല്ലം: പാരിപ്പള്ളിയിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പാരിപ്പള്ളി കോട്ടക്കേറം തെറ്റിക്കുഴി ആശാരിവിള വീട്ടില്‍ ഗോകുല്‍ ജി. നാഥ് (32) ആണ് അറസ്റ്റിലായത്. പാരിപ്പള്ളി പോലീസും ചാത്തന്നൂര്‍ എസിപി അനുരൂപിന്റെ നേതൃത്വത്തിലുള്ള സബ് ഡിവിഷന് ഡാന്‍സാഫ് സംഘവും പാരിപ്പള്ളി ഇന്‍സ്പെക്ടര്‍ ഗിരീഷ്, എസ് ഐ സായിസേനൻ എന്നിവരും ചേര്‍ന്നാണ് പാരിപ്പള്ളി തെറ്റിക്കുഴിയില്‍ നിന്നും 1.02 ഗ്രാം എംഡിഎംഎയുമായി ഗോകുലിനെ അറസ്റ്റ് ചെയ്യുന്നത്.
പ്രതി അന്യസംസ്ഥാനങ്ങളില്‍ നിന്നും ലഹരി മരുന്ന് കടത്തിക്കൊണ്ട് വന്ന് യുവാക്കള്‍ക്ക് വിതരണം ചെയ്യുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. പ്രതിക്കെതിരെ നിരവധി ലഹരി കേസുകള്‍ ചാത്തന്നൂര്‍ സബ്ഡിവിഷനിലെ പോലീസ് സ്റ്റേഷനുകളില്‍ നിലവിലുണ്ട്.
Kollam
കൊല്ലം: ശ്രീനാരായണ വനിതാ കോളജിലെ ജൈവവൈവിധ്യ ക്ലബി െ ന്റ നേതൃത്വത്തിൽ കാവനാട് മേരി ലാൻഡ് കണ്ടൽക്കാട്ടിൽ പ്ലാസ്റ്റിക് ശുചീകരണ യജ്ഞം നടത്തി. കോളജ് പ്രിൻസിപ്പലും ജൈവവൈവിധ്യ ക്ലബ് കോർഡിനേറ്ററുമായ നിഷാ വി.എസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡബ്ലിയു ഡബ്ലിയു ഇന്ത്യ വോളണ്ടിയറുമായ ടി.പ്രീതി, ക്ലബ് അംഗങ്ങൾ ആയ വിദ്യാർഥികൾ, അധ്യാപിക ഡോ. ആർ.ദിവ്യ എന്നിവർ നേതൃത്വം നൽകി.
പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ ഏർപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ മൂല്യബോധം ഉൾക്കൊണ്ടുകൊണ്ടാണ് കേരള ജൈവവൈവിധ്യ ബോർഡി െന്റ കീഴിൽ ശ്രീനാരായണ വനിതാ കോളജി െ ന്റ ജൈവവൈവിധ്യ ക്ലബ് പ്രവർത്തിച്ചു വരുന്നതെന്ന് ജൈവവൈവിധ്യ ക്ലബ് കോർഡിനേറ്റർ കൂടിയായ പ്രിൻസിപ്പൽ പറഞ്ഞു.
Kollam
കൊല്ലം: അഭിപ്രായ സ്വാതന്ത്ര്യം മാത്രമല്ല, പൊതുസമൂഹത്തിന്റെ ദൈനംദിന കാര്യങ്ങൾ തീരുമാനിക്കുന്നതു പോലും മാധ്യമങ്ങളാണെന്നു മേയർ എ.കെ ഹഫീസ്. സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന സമ്മേളനത്തി െ ന്റ സ്വാഗത സംഘ രൂപീകരണ സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ഹഫീസ്.
സമ്മേളനം എം. നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ്, സിപിഎം ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ, കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ, ഫോറം സംസ്ഥാന പ്രസിഡന്റ് അലക്സാണ്ടർ സാം, ജനറൽ സെക്രട്ടറി കെ.പി വിജയ കുമാർ, സംസ്ഥാന സെക്രട്ടറി കെ. സുന്ദരേശൻ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് എസ്. സുധീശൻ സ്വാഗതവും സെക്രട്ടറി എം.എ മജീദ് നന്ദിയും പറഞ്ഞു.
കൊല്ലം സഹകരണ അർബൻ ബാങ്ക് ചെയർമാനും കെപിസിസി സെക്രട്ടറിയുമായ അഡ്വ. കെ ബേബിസൺ, കെപിസിസി ജനറൽ സെക്രട്ടറി സൂരജ് രവി, ഡോ. നടയ്ക്കൽ ശശി, ഡി. ഗീതാ കൃഷ്ണൻ, എം. മാത്യൂസ്, രാജശേഖരൻ നായർ, എസ്. ചന്ദ്രൻ, ഹേമന്ദ് കുമാർ, സ്യമന്തഭദ്രൻ, എൻ. ജയപ്രകാശ്, നിസാമുദ്ദീൻ, ബി. ചന്ദ്രമോഹൻ, പ്രദീപ് ആശ്രാമം, പി.ജി സലീം കുമാർ, അഡ്വ. വിനോദ് ജി അമ്മ വീട് തുടങ്ങിയവർ പങ്കെടുത്തു.
Kollam
കൊട്ടാരക്കര: കേരളത്തെ മദ്യാലയമാക്കാൻ ബാർ ഉടമകൾക്ക് പിണറായി സർക്കാർ എല്ലാ ഒത്താശയും നൽകുന്നതി െ ന്റ ഭാഗമാണ് ബാർ സമയം നീട്ടി കൊണ്ടുള്ള സർക്കാർ തീരുമാനമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം. പി.അഞ്ജന.
ബാർ പ്രവർത്തന സമയം നീട്ടിയ സർക്കാർ ഉത്തരവിനെതിരെ ബിജെപി ഈസ്റ്റ് ജില്ലാ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ധന മന്ത്രിയുടെ കൊട്ടാരക്കരയിലെ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് അധ്യക്ഷയായി. മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രിയങ്ക, കൊട്ടാരക്കര നഗരസഭ പാർലമെന്ററി നേതാവ് പ്രസന്ന ശ്രീഭദ്ര,
മഹിളാ മോർച്ച കുന്നത്തൂർ മണ്ഡലം പ്രസിഡന്റ് രമ്യ, നെടുവത്തൂർ പ്രസിഡന്റ് സീമ, ബിജെപി ജനറൽ സെക്രട്ടറിമാരായ എ. ആർ. അരുൺ പട്ടാഴി, അഡ്വ. വയക്കൽ സോമൻ, ജില്ലാ ട്രഷറർ അരുൺ കാടാംകുളം, കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര, നെടുവത്തൂർ മണ്ഡലം പ്രസിഡന്റ് എം. ശ്രീനിവാസൻ, ബിജെപി കൊട്ടാരക്കര ടൗൺ ഏരിയ പ്രസിഡന്റ് സൂസമ്മ ബിനു എന്നിവർ പ്രസംഗിച്ചു.
Kollam
ഓയൂർ: കൂട്ടുകാർക്കൊപ്പം മീൻ പിടിക്കാൻ പോയ 18 കാരൻ ഇത്തിക്കരയാറ്റിൽ മുങ്ങിമരിച്ചു. ഓയൂർ അടയറ മുണ്ടാമഞ്ചൽ റിഹാൻ മൻസിലിൽ സുനീറിന്റെ മകൻ എസ്. മുഹമ്മദ് റിഹാൻ (18 )ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം നാല് മണിയോടെയിരുന്നു സംഭവം. പൂയപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉമ്മ: സെമീറ, സഹോദരങ്ങൽ: നജ്റ, ഇർഫാൻ.
Kollam
അഞ്ചല്‍ : അഞ്ചലിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. പടിഞ്ഞാറ്റിൻകര റഫീക്ക് മൻസിലിൽ റഫീക്കാണ് ഇന്നലെ ഉച്ചയോടെ പെട്രോൾ ഒഴിച്ച് ജീവനൊടുക്കിയത്. തീയും പുകയും കണ്ടു ഓടിക്കൂടിയ നാട്ടുകാര്‍ അഞ്ചല്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ അഞ്ചല്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് റഫീക്കിനെ അഞ്ചലിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. 50 ശതമാനത്തിലധികം പൊള്ളലേറ്റ റഫീക്കിനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എന്നാല്‍ വൈകിട്ടോടെമരിക്കുകയായിരുന്നു. രണ്ടു വർഷങ്ങൾക്കു മുന്നേ സമാനമായ രീതിയിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ള ആളാണ് റഫീക്ക്. കേസെടുത്ത പോലീസ് അന്വേഷണം നടത്തി വരുകയാണ്.
Kollam
പത്തനാപുരം: കാലാവസ്ഥവ്യതിയാനത്തോടെ വ്യാപകമായ വൈറൽ ചുമയിൽ പകച്ചിരിക്കുകയാണ് കിഴക്കൻ മേഖല. പനിയോടൊപ്പം പിടിപെടുന്ന ചുമ നീണ്ടുപോകുന്നത് ആശങ്ക പടർത്തുന്നു. പ്രായവ്യത്യാസമില്ലാതെ ദിനംപ്രതി നിരവധി രോഗികളാണ് വൈറൽ ചുമക്ക് ചികിത്സ തേടുന്നത്.
പനി, തൊണ്ട വേദന, മൂക്കൊലിപ്പ് എന്നിവയോടൊപ്പം സാധാരണഗതിയിലുണ്ടാകുന്ന ചുമയാണ് ഒരുമാസത്തിനുശേഷവും നീണ്ടുപോകുന്നത്. അണുബാധ മാറിയിട്ടും നീളുന്ന ചുമ പോസ്റ്റ് -വൈറൽ ചുമ എന്ന പേരിലാണ് അറിയപ്പെടുന്നത്. രാത്രി സമയങ്ങളിലും തണുപ്പ് ഏൽക്കുമ്പോഴും ഇതു കൂടാൻ സാധ്യത ഉള്ളതായാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്. സാധാരണ ചുമയായി ഇതിനെ അവഗണിക്കുന്നവരും ഏറെയാണ്.
വൈറൽ അണുബാധക്കുശേഷം ശ്വാസനാളിയിലുണ്ടാകുന്ന അമിതമായ സെൻസിറ്റിവിറ്റിയും നീർക്കെട്ടുമാണ് പ്രധാനമായും പോസ്റ്റ് വൈറൽ ചുമക്ക് കാരണമാകുന്നതെന്ന് ഡോക്ടർമാർ പറയുന്നു.
തൊണ്ട കുത്തിയുള്ള ചുമയാണ് കൂടുതൽ പേരിലും കണ്ടുവരുന്നത്. നാട്ടിൻപുറത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഇതിന് ചികിത്സ തേടുന്നവർ ഏറെയാണ്.പത്തനാപുരം താലൂക്കാശുപത്രിക്ക് പുറമെ, സ്വകാര്യ ആശുപത്രികളിലും ചുമ പിടിപെട്ടവരുടെ തിരക്കാണ്. പട്ടാഴി, പിറവന്തൂർ, കുരിയോട്ട് മല, ചെമ്പനരുവി മേഖലകളിലും ചുമക്ക് കുറവില്ല. ഉഷ്ണകാലമായതോടെ വായുവിലൂടെയും വൈറസ് പകരുന്നതാണ്, രോഗികളുടെ എണ്ണം വർധിപ്പിക്കുന്നത്.
എന്നാൽ ഇതിന് ചികിത്സ തേടാത്തവരും ഏറെയുണ്ട്. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അധികൃതർ വേണ്ടവിധം ബോധവത്കരണം നടത്താത്തതും രോഗികളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടാക്കുന്നത്. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുന്ന നൂറിൽ അമ്പത് പേരും ചുമ പിടിപ്പെട്ടവരാണെന്നതാണ് ഞെട്ടിക്കുന്നത്. വൈറൽചുമയെ നിസാരമായി കണ്ട് വീണ്ടും തണുത്ത സാധനങ്ങൾ ഉപയോഗിക്കുന്നവർ ഏറെയാണ്.
Kollam
വെളിയം : കനത്ത ചൂടിലും കാറ്റിലും വെളിയം പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കാർഷിക വിളകൾക്കു കനത്ത നാശം. വാപ്പാല വാർഡിൽ ഷൈജു എസ്.മാധവൻ ഒരേക്കറിലധികം ഭൂമിയിൽ കൃഷി ചെയ്ത ആയിരത്തോളം ഏത്തവാഴകളിൽ വലിയൊരു ഭാഗം ഒടിഞ്ഞുവീണു. ഇതിൽ മിക്കവയും കുലച്ച വാഴകളാണ്. ജലക്ഷാമം രൂക്ഷമായ പ്രദേശം കൂടിയായതിനാൽ വേനൽച്ചൂട് കൃഷിനാശത്തിന്റെ ആക്കം കൂട്ടിയിട്ടുണ്ട്.
വാഴകൾക്കു പുറമെ വിളവെടുപ്പിന് പാകമാകാത്ത മരച്ചീനി, ചേന തുടങ്ങിയ വിളകളും നാശത്തിന്റെ വക്കിലാണ്. വലിയ തുക മുടക്കി കൃഷിയിറക്കിയ ഷൈജുവിനെപ്പോലെയുള്ള കർഷകർ ഇതോടെ കനത്ത സാമ്പത്തിക പ്രതിസന്ധിയിലായി. പ്രദേശത്ത് കാട്ടുപന്നി ശല്യം കുറഞ്ഞുവന്നതിന് പിന്നാലെയാണ് കടുത്ത ചൂട് കർഷകർക്ക് വില്ലനായിരിക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ചതോടെ എന്ത് ചെയ്യണമെന്നറിയാത്ത അങ്കലാപ്പിലാണ് ഈ മേഖലയിലെ കർഷകർ.
Kollam
കുളത്തൂപ്പുഴ : കുളത്തൂപ്പുഴ പഞ്ചായത്തിൽ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിനിടെയുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു. കൈയ്യേറ്റത്തിന്റെ വക്കോളമെത്തിയതോടെ അധികൃതർ പോലീസിന്റെ സഹായംതേടി.
സിഡിഎസ് അംഗമായി ചോഴിയക്കോട് വാർഡിൽനിന്നു വിജയിച്ച കോൺഗ്രസിലെ ഷീല സത്യന് ലിങ്കേജ് വായ്പയിൽ കുടിശികയുള്ളതായി എതിർവിഭാഗം അംഗങ്ങൾ റിട്ടേണിംഗ് ഓഫീസർക്കു മുന്നിൽ പരാതി ഉന്നയിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. രേഖകൾ പരിശോധിച്ച് കുടിശിക ഉള്ളതായി കണ്ടെത്തിയതിനെ തുടർന്ന് ഇവരെ അയോഗ്യയാക്കി.
തൊട്ടടുത്ത എതിർസ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ചതോടെ തർക്കം രൂക്ഷമായത്. ഇതു ചോദ്യം ചെയ്ത് രംഗത്ത് വന്ന മറ്റ് അംഗങ്ങളും തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ എത്തിയ വരും ഇരു ചേരികളായി തിരിഞ്ഞു വാക്കേറ്റം നടത്തുകയായിരുന്നു. സംഘർഷം രൂക്ഷമായതോടെ അധികൃതർ പോലീസിനെ വിവരം അറിയിച്ചു.
കുളത്തൂപ്പുഴ പോലീസ് സംഘം സ്ഥലത്തെത്തി ഏറെ പണിപ്പെട്ടാണ് സംഘർഷം നിയന്ത്രിച്ചത്.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ എട്ടിനെതിരേ പന്ത്രണ്ട് വോട്ടുകൾനേടി യു ഡി എഫിന്റെ കടമാൻകോട്ടുനിന്നുള്ള പ്രതിനിധി ബിജിത സി ഡി എസ് ചെയർപേഴ്സണായും തിങ്കൾക്കരിക്കം വാർഡിലെ ജുമൈലത്ത് വൈസ് ചെയർപേഴ്സണായും തെരഞ്ഞെടുക്കപ്പെട്ടു.
Kollam
കൊട്ടിയം: കൊടുംചൂടിൽ പക്ഷികൾക്ക് ആശ്വാസമേകാൻ പറവകൾക്കൊരു തണ്ണീർക്കുടം പദ്ധതിയുമായി കൊട്ടിയം നിത്യസഹായ മാതാ ഗേൾസ് ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ. പദ്ധതിയുടെ ഉദ്ഘാടനം ഹോളിക്രോസ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ വിന്നി വെട്ടുകല്ലേലിൽ നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് വൈ. ജൂഡിത്ത് ലത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡിഎച്ച്ക്യു സബ് ഇൻസ്പെക്ടർ വൈ.സാബു ബോധവത്കരണം നൽകി.
വരും ദിവസങ്ങളിൽ സ്കൂൾ പരിസരത്തും കേഡറ്റുകളുടെ വീടുകളിലും പക്ഷികൾക്കായി മൺപാത്രങ്ങളിൽ കുടിനീർ ഒരുക്കും. സ്റ്റേറ്റ് എസ്പിസി ക്യാമ്പിലേക്കു തെരഞ്ഞെടുക്കപ്പെട്ട സീനിയർ കേഡറ്റ് ഐനാശ്രീയാണ് പദ്ധതി ഏകോപിപ്പിക്കുന്നത്. സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ ജോയൽ മേരി,കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ ജിസ്മി ഫ്രാങ്ക്ലിൻ,എയ്ഞ്ചൽ മേരി,അനില,ഡി.ഐ രമ്യ, പിടിഎ വൈസ് പ്രസിഡന്റ് പ്രിയ,ഓഫീസ് സ്റ്റാഫ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
Pathanamthitta
മല്ലപ്പള്ളി: പത്താമത് ജില്ലാ പുസ്തകമേള നാളെ മുതൽ 28 വരെ മല്ലപ്പള്ളിയിൽ നടക്കും.
ക്ഷേത്ര പ്രവേശന വിളംബര സ്മാരക ശ്രീ ചിത്തിര തിരുനാൾ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ത്രിതല പഞ്ചായത്തുകളുടെയും ഇതര സംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടി. കല, കായികം, ശാസ്ത്രം, സാഹിത്യം, കാരുണ്യം എന്നീ വിഷയങ്ങളിൽ വിവിധ ദിവസങ്ങളിലായി സെമിനാറുകളും ചർച്ചാ ക്ളാസുകളും അരങ്ങേറും.
നാളെ രാവിലെ 10.30ന് രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്യും. മല്ലപ്പള്ളി - തിരുവല്ല റോഡിലെ വലിയപ്ലാവുങ്കൽ കെട്ടിടത്തിൽ ചേരുന്ന യോഗത്തിൽ സമിതി ചെയർമാൻ സുരേഷ് ചെറുകര അധ്യക്ഷത വഹിക്കും.
സംസ്ഥാന, ജില്ലാ കലോത്സവങ്ങളിൽ ഉന്നത സ്ഥാനം നേടിയ ജില്ലയിലെ പ്രതിഭകളുടെ കലാപരിപാടികൾ, കാർഷിക സെമിനാർ, ആരോഗ്യ മേഖലയിലെ സന്നദ്ധപ്രവർത്തകർക്ക് ആദരം തുടങ്ങിയവ ഇതോടനുബന്ധിച്ചുണ്ടാകും.
Pathanamthitta
പത്തനംതിട്ട: കാർഷിക വിളകളും ജീവനോപാധിയും സംരക്ഷിക്കുന്നതിന് സ്ഥിരതയുള്ള സംവിധാനം രൂപപ്പെടുത്തണമെന്ന നിർദേശവുമായി കാട്ടുപന്നി പ്രശ്ന ലഘൂകരണത്തിനുള്ള നയരൂപീകരണ ശില്പശാലയ്ക്ക് തുടക്കമായി.
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യതതിലാണ് രണ്ടുദിവസത്തെ ശില്പശാല തെള്ളിയൂരിൽ നടക്കുന്നത്. നബാര്‍ഡ് സാമ്പത്തിക സഹായത്തോടെ കൃഷി, വനംവകുപ്പുകളുടെ സഹകരണത്തോടെയാണ് ശില്പശാല.
കാട്ടുപന്നി പ്രശ്നങ്ങള്‍ക്കുള്ള ലഘൂകരണ നടപടികള്‍ക്ക് പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ, വനവകുപ്പ്, കാര്‍ഷിക വകുപ്പ്, കെവികെ, ഗവേഷണ സ്ഥാപനങ്ങൾ, കര്‍ഷക സംഘടനകള്‍ എന്നിവയുടെ ഏകോപിത പ്രവര്‍ത്തനം ഉറപ്പാക്കും.
നഷ്ടപരിഹാര സംവിധാനത്തെ ലളിതവും സമയബന്ധിതവും സുതാര്യവുമാക്കുക, സാങ്കേതികവിദ്യ, പിആർഎ അടിസ്ഥാനത്തിലുള്ള ഗ്രാമതല മൈക്രോ പ്ലാനിംഗ്, സമൂഹാടിസ്ഥാനത്തിലുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും സ്ഥിരതയുള്ള സംഘർഷത്തിൽ നിന്ന് സഹവർത്തിത്വത്തിലേക്ക് എന്ന മാതൃക പിന്തുടരണമെന്ന അഭിപ്രായവുമുണ്ടായി.
കാര്‍ഡ് ഡയറകടര്‍ റവ. ഷിബു സാമുവേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മളനം ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷേര്‍ളി സഖറിയ ഉദ്ഘാടനം ചെയ്തു. കൃഷി വിജ്ഞാന കേന്ദ്രം സീനിയര്‍ സയന്റിസ്റ്റും മേധാവിയുമായ ഡോ. സി.പി. റോബര്‍ട്ട് പദ്ധതി വിശദീകരണം നടത്തി.
കേരള കാര്‍ഷിക സര്‍വകലാശാല എന്റമോളജി വിഭാഗം ഡീന്‍ ഡോ. മണി ചെല്ലപ്പന് മുഖ്യപ്രഭാഷണം നടത്തി. റാന്നി ഡിവിഷണല്‍ ഫോറസ്റ്റ് പൊബേഷനറി ഓഫീസര്‍ ജി. ആദര്‍ശ്, ആത്മ പ്രോജക്റ്റ് ഡയറക്ടര്‍ സി. ഗിരിജ, നബാര്‍ഡ് അസി. ജനറല്‍ മാനേജര്‍ വി.എസ്. കിരൺ, ഡിസ്ട്രിക്റ്റ് ഡവലപ്മെന്റ് മാനേജര്‍ വിഷ്ണു എസ്. ദാസ്, കാര്‍ഡ് ട്രഷറാര്‍ വിക്ടര്‍ ടി. തോമസ്, കെവികെ അഗ്രികള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ വിഭാഗം സബ്ജക്റ്റ് മാറ്റര്‍ സ്പെഷലിസ്റ്റ് ഡോ. സിന്ധു സദാനന്ദന് എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഇതോടനുബന്ധിച്ച് കാട്ടുപന്നികളെ നിയന്ത്രിക്കുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഇന്നു നടക്കുന്ന സമാപന സമ്മേളനത്തില്‍ ഡോ. യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത മുഖ്യതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം നിര്‍വഹിക്കും.
Pathanamthitta
പത്തനംതിട്ട: ജില്ലയിലെ കായിക അധ്യാപകരുടെ കുറവ് നികത്തണമെന്ന് പത്തനംതിട്ട ഒളിമ്പിക്സ് അസോസിയേഷൻ നേതൃത്വത്തിൽ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ജില്ലയിലെ കായിക അധ്യാപകരുടെ യോഗം ആവശ്യപ്പെട്ടു.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലങ്ങളിൽ കായിക അധ്യാപകരുടെ നിയമനം നടത്തണമെമെന്നും കായിക മേഖലയ്ക്ക് അനുവദിച്ചിരിക്കുന്ന ഫണ്ട് വർധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ദേശീയ ഗെയിംസിലുള്ള ഇനങ്ങൾ സ്കൂൾ ഗെയിംസിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചു.
ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോർജ് ബിനു രാജിന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബു യോഗം ഉദ്ഘാടനം ചെയതു. ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ സെക്രട്ടറി ആർ. പ്രസന്നകുമാർ, മാർത്തോമ്മാ എച്ച്എസ്എസ് പ്രിൻസിപ്പൽ ജിജി മാത്യു സക്കറിയ, അസോസിയേഷൻ വൈസ് പ്രെസിഡന്റുമാരായ എസ്. ചന്ദ്രൻ,റെജിനോൾഡ് വർഗീസ്, മാത്യൂസ് കെ.ജേക്കബ്, കടമ്മനിട്ട കരുണാകരൻ, മാത്യു സി. മാത്യു, റെജി പോൾ, രാജേഷ് തിരുവല്ല, രഞ്ജിത് അമൃതവിദ്യാലയം, മിനി കുമാരി, ഡോ. സിമി മറിയം ജോസ്, കുര്യൻ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
Pathanamthitta
പന്തളം: നഗരസഭ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം വ്യാപകമാകുന്നു. പന്തളം, കുരമ്പാല, പൂഴിക്കാട് മേഖലകളിലാണ് രോഗം പടരുന്നത്. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഇതുവരെ പതിനാലുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ പേരിൽ ലക്ഷണങ്ങൾ കണ്ടതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശവും നൽകി.
കുടിവെള്ള സ്രോതസുകളിൽ നിന്നാണ് രോഗം പടർന്നതെന്നാണ് പ്രാഥമിക കണ്ടെത്തൽ. ജലസ്രോതസുകളിൽ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള ശുചീകരണ നടപടികൾ പുരോഗമിക്കുകയാണ്. കുടിവെള്ളത്തിൽ മാലിന്യം കലർന്നതാണ് രോഗബാധയ്ക്ക് പ്രധാന കാരണമെന്നാണ് വിലയിരുത്തൽ.
പ്രദേശത്ത് വയറിളക്കം ബാധിച്ച് നിരവധി പേർ ചികിത്സ തേടിയതായും പകർച്ചപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നതായും ആരോഗ്യ പ്രവർത്തകർ പറയുന്നു.
Pathanamthitta
പത്തനംതിട്ട: ആറ് തദ്ദേശ സ്ഥാപനങ്ങളുടെ 2026-27 വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ അസൂത്രണ സമിതി അംഗീകാരം. ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ റാന്നി, കോയിപ്രം, നാരാങ്ങാനം, മലയാലപ്പുഴ, കുളനട ഗ്രാമപഞ്ചായത്ത്, കോന്നി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ 2026-2027 വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്കി.
പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനമ്മാ റോയി പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെയും കോന്നി, പുളിക്കീഴ്, മല്ലപ്പള്ളി, പറക്കോട് ബ്ലോക്ക് പഞ്ചായത്തുകളുടെയും മൈലപ്ര, കോന്നി, ഇലന്തൂര്‍, മല്ലപ്പള്ളി, ഏഴംകുളം ഗ്രാമപഞ്ചായത്തുകളുടെയും 2025-26 വാര്‍ഷിക പദ്ധതി ഭേദഗതി പ്രോജക്ടുകള്‍ക്കും യോഗത്തില്‍ അംഗീകാരം ലഭിച്ചു.
എഡിഎം ബി. ജ്യോതി, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സുനില്‍ സേവ്യർ, തദ്ദേശസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Pathanamthitta
പത്തനംതിട്ട: സംസ്ഥാന തലത്തില്‍ സുലേഖ സോഫ്റ്റ് വെയറിലൂടെ 2026-27 ലെ വാര്‍ഷിക പദ്ധതി ആദ്യം ഓണ്‍ലൈനായി സമര്‍പ്പിച്ച് ഗ്രാമപഞ്ചായത്ത് തലത്തില്‍ റാന്നിയും ബ്ലോക്ക് പഞ്ചായത്തില്‍ കോന്നിയും അംഗീകാരം നേടി. 8,88,98,200 അടങ്കൽ തുകയുടെ അംഗീകാരമാണ് കോന്നി ബ്ലോക്കിനു ലഭിച്ചത്.
പദ്ധതിയിൽ ഭിന്നശേഷിക്കാർക്കുള്ള ബഡ്സ് സ്കൂൾ, വയോജനങ്ങൾക്കു വേണ്ടി സായം പ്രഭ (പകൽ വീട്) നവീകരണം, കുട്ടികൾക്കായി സ്മാർട്ട് അങ്കണവാടികൾ, വന്യമൃഗങ്ങളിൽ നിന്നും വിള സംരക്ഷിക്കുന്ന പദ്ധതികൾ, ക്ഷീരകർഷകരെ സഹായിക്കുന്ന പദ്ധതികൾ, പശ്ചാത്തല മേഖലാ വികസനം, ടൂറിസം മേഖലകളിലെ വികസനം, കാർഷിക മേഖലകളിലെ വിപ്ലവകരമായ മാറ്റങ്ങൾ. ആരോഗ്യ മേഖല, വിദ്യാഭ്യാസ , സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം ഉൾക്കൊണ്ടു കൊണ്ടുള്ള പദ്ധതികളാണ് രൂപീകരിച്ച് സമർപ്പിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ പറഞ്ഞു.
Pathanamthitta
പത്തനംതിട്ട : നിയന്ത്രണം വിട്ട കാർ റോഡരികിലിരുന്ന സ്കൂട്ടറുകൾ ഇടിച്ച് തെറിപ്പിച്ച് ഓടയിലേക്ക് മറിഞ്ഞു. സ്റ്റേഡിയത്തിനു സമീപം ടിബി റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് അപകടം. സ്റ്റേഡിയം ഭാഗത്തുനിന്ന് വന്ന കാർ ഇടതുഭാഗത്തേക്ക് തിരിയുന്പോൾ നിയന്ത്രണം വിടുകയായിരുന്നു.
സമീപത്തെ ഇരുചക്ര വാഹന വർക്ക് ഷോപ്പിൽ പണി ചെയ്യാനെത്തിച്ച സ്കൂട്ടറുകൾ റോഡരികിൽ ഇരിപ്പുണ്ടായിരുന്നു. ഇവ തട്ടിത്തെറിപ്പിച്ചാണ് കാർ ഓടയിലേക്ക് ചരിഞ്ഞത്. കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാൾക്ക് പരിക്കില്ല
Pathanamthitta
ആറന്മുള: എംഡിഎംഎയും കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. റാന്നി പാറക്കല്‍ ത്തുണ്ടില് നിതിന്‍ മോഹനെയാണ് എന്‍ഡിപിഎസ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് എക്സൈസ് ചെങ്ങന്നൂര്‍ പുത്തന്‍കാവ് എകെജി ജംഗ്ഷനില്‍ നിന്നും അറസ്റ്റ് ചെയ്തത്.
ഇയാളില്‍ നിന്ന് വില്പനക്കായി സൂക്ഷിച്ചിരുന്ന 10.092 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു. ബംഗളൂരുവിൽ നിന്ന് ലഹരി ഉത്പന്നങ്ങൾ കടത്തിക്കൊണ്ടുവന്നു വില്പന നടത്തുകയായിരുന്നു ഇയാൾ. കേസിൽ ബംഗളൂരു സ്വദേശികളും പ്രതികളാണെന്ന് എക്സൈസ് സംഘം അറിയിച്ചു.
എക്സൈസ് ഇന്‍സ്പെക്ടര്‍ വി. സജീവിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ ജോഷി ജോൺ, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ബിജു പ്രകാശ്, ജോജന്‍ ജോൺ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഗോകുല്‍, ശ്രീക്കുട്ടൻ, കൃഷ്ണദാസ്, പ്രവീണ്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ വിജയലക്ഷ്മി എന്നിവര്‍ ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്.
Pathanamthitta
പത്തനംതിട്ട: പത്തനംതിട്ടയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ തടയാൻ ശ്രമിക്കുന്ന യുഡിഎഫ് നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ ഇന്ന് പത്തനംതിട്ട നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തും. വികസന വിരോധികളായ യുഡിഎഫിനെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യമുയർത്തിയാണ് മാർച്ച് നടത്തുന്നതെന്ന് എൽഡിഎഫ് ആറന്മുള മണ്ഡലം കൺവീനർ എം.വി. സഞ്ജു പറഞ്ഞു. രാവിലെ 10.30ന് സമത സൂപ്പർ മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് മാർച്ച് ആരംഭിക്കും.
ഇൻഡോർ സ്റ്റേഡിയം നിർമിക്കുമെന്ന് പറഞ്ഞ് 1.80 കോടി രൂപ ചെലവഴിച്ച് പില്ലറുകൾ സ്ഥാപിച്ചിട്ട് പത്ത് വർഷമായി. യുഡിഎഫ് നേതൃത്വത്തലുണ്ടായിരുന്ന നഗരസഭ തുടർ നടപടികൾ നീക്കാത്തതിനാൽ കേന്ദ്ര സർക്കാർ അനുവദിച്ച എട്ട് കോടി രൂപയാണ് പാഴായത്. ഇത് സംബന്ധിച്ച് കോൺഗ്രസ് നേതാക്കൾക്ക് മറുപടിയില്ല.
സ്ഥലം എംഎൽഎ കൂടിയായ വീണാ ജോർജിന്റെ ശ്രമഫലാമയി 48 കോടി രൂപ ചെലവഴിച്ച് ഇപ്പോൾ ജില്ലാ സ്റ്റേഡിയം പൂർത്തിയാകുന്നു. സ്റ്റേഡിയം ഉൾപ്പെടെ പത്തനംതിട്ടയിൽ പല വികസന പദ്ധതികൾ വരുന്നതിന് ആദ്യം മുതലേ കോൺഗ്രസ് എതിരായിരുന്നു. ജനറൽ ആശുപത്രിയിൽ 46 കോടി രൂപ ചെലവിലാണ് ക്രിട്ടിക്കൽ കെയർ ബ്ലോക്ക്, ഒപി ബ്ലോക്ക് എന്നിവ പൂർത്തിയാകുന്നതെന്ന് എൽഡിഎഫ് ചൂണ്ടിക്കാട്ടി.
Pathanamthitta
കോട്ടാങ്ങൽ: ഗ്രാമപഞ്ചായത്തിൽ ബിജെപിയിലെ കെ.കെ. ഹരികുമാറിന് വൈസ് പ്രസിഡന്റായി തുടരാമെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അപാകതകൾ ചൂണ്ടിക്കാട്ടിയതിനേ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഹരികുമാറിനെ തെരഞ്ഞെടുത്ത നടപടിക്രമം റദ്ദാക്കിയിരുന്നു. ഇതിനെതിരേ ഹൈക്കോടതിയിൽ നൽകിയ ഹർജി അംഗീകരിച്ചാണ് തൽസ്ഥിതി തുടരാൻ നിർദേശമുണ്ടായത്. എതിർകക്ഷികൾക്ക് ആവശ്യമെങ്കിൽ മുൻസിഫ് കോടതിയെ സമീപിക്കാനും ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് വിധി.
കഴിഞ്ഞ ഡിസംബർ 27നു നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപിയിലെ കെ.കെ. ഹരികുമാറിനും കേരള കോൺഗ്രസിലെ ജോസഫ് പുത്തൻപുരയ്ക്കലിനും അഞ്ച് വോട്ടുവീതം ലഭിച്ചിരുന്നു. എസ്ഡിപിഐയിലെ അനസ് മുഹമ്മദിന് മൂന്ന് വോട്ടും ലഭിച്ചു. തുല്യവോട്ടുകൾ ലഭിച്ച അംഗങ്ങളുടെ പേരുകൾ നറുക്കെടുപ്പിനു നിർദേശിക്കുകയായിരുന്നു. വരണാധികാരിയായിരുന്ന മല്ലപ്പള്ളി സബ് രജിസ്ട്രാർ ഷീജ എം. ദാസ് ആദ്യം നറുക്കെടുക്കുന്ന പേരുകാരൻ പുറത്താകുമെന്നും അവശേഷിക്കുന്ന പേരുകാരൻ വിജയിക്കുമെന്നും അറിയിക്കുകയും ചെയ്തു.
നറുക്കെടുപ്പിൽ ജോസഫ് ജോസഫിന്റെ പേരാണ് ആദ്യം എടുത്തത്. തുടർന്ന് ഹരികുമാറിനെ വിജയിയായി പ്രഖ്യാപിച്ചു. പ്രഖ്യാപന രീതിയിലെ പിഴവാണ് കോൺഗ്രസ്, എസ്ഡിപിഐ അംഗങ്ങൾ ചോദ്യം ചെയ്തത്. പഞ്ചായത്ത് രാജ് നിയമപ്രകാരം മൂന്നംഗങ്ങൾ മത്സരിച്ചാൽ ഏറ്റവും കുറവ് വോട്ടു ലഭിച്ചയാൽ ആദ്യ റൗണ്ടിൽ പുറത്താകുകയും രണ്ടാമത്തെ റൗണ്ടിൽ തുല്യനിലയിൽ വോട്ടു ലഭിച്ചവരെ ഉൾപ്പെടുത്തി വോട്ടെടുപ്പ് നടത്തുകയും വേണമെന്നായിരുന്നു ഹർജിയിലെ വാദം. തുല്യനില വന്നാൽ നറുക്കെടുപ്പിൽ ആരുടെ പേരാണോ എടുക്കുന്നത് ആ ആളാണ് വിജയിക്കുന്നതെന്നും ഇതു ലംഘിക്കപ്പെട്ടുവെന്നുമായിരുന്നു ആരോപണം.
നറുക്കെടുപ്പ് മുതലുള്ള കാര്യങ്ങളിൽ ഫലപ്രഖ്യാപനം വീണ്ടും നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വരാണാധികാരിയോടു നിർദേശിച്ചത്. ഇതിനെ ബിജെപിയും ചോദ്യം ചെയ്തു. തുടർന്നാണ് തത്സ്ഥിതി തുടരാനും കീഴ്ക്കോടതിയെ സമീപിക്കാനും ഹൈക്കോടതി നിർദേശമുണ്ടായത്.
Pathanamthitta
കോഴഞ്ചേരി: ഉദര, കരൾ സംബന്ധമായ അസുഖങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനുമായി കോഴഞ്ചേരി എംജിഎം മുത്തൂറ്റ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ഗാസ്ട്രോ എന്ററോളജി മെഡിക്കൽ ക്യാമ്പ് മാർച്ച് ഒന്നിനു രാവിലെ ഒന്‍പതു മുതൽ മൂന്നുവരെ സംഘടിപ്പിക്കും.
ആധുനിക പരിശോധനാ സൗകര്യങ്ങളും വിദഗ്ധ ഡോക്ടർമാരുടെ സേവനവും കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം.
599 രൂപ നിരക്കിൽ സമഗ്രമായ ഒരു ഹെൽത്ത് പാക്കേജാണ് ക്യാമ്പിൽ ഒരുക്കിയിരിക്കുന്നത്. ലിവർ ഫംഗ്ഷൻ ടെസ്റ്റ്, ഫാസ്റ്റിംഗ് ലിപ്പിഡ് പ്രൊഫൈൽ, ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ, ക്രിയാറ്റിനിൻ, ഹീമോഗ്ലോബിൻ, ഇഎസ്ആർ, പ്രോത്രോംബിൻ ടൈം ആൻഡ് ഐഎൻആർ , ഗാമ ജിടി എന്നിങ്ങനെ എട്ടോളം പ്രധാന രക്തപരിശോധനകൾ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഗാസ്ട്രോ എന്ററോളജി വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാരുടെ കൺസൾട്ടേഷനും ഡയറ്റീഷന്റെ പ്രത്യേക സേവനവും പങ്കെടുക്കുന്നവർക്ക് ലഭ്യമാകും.
തുടർ പരിശോധനകൾക്കും അനുബന്ധ ചികിത്സകൾക്കും 50 ശതമാനം ഇളവും ലഭ്യമാകും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 99461 60000 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം.
Pathanamthitta
പത്തനാപുരം: മഞ്ഞക്കാല ട്രിനിറ്റി മാർത്തോമ്മാ പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. വിശുദ്ധ കുർബ്ബാനയ്ക്കു ശേഷം നടന്ന സമാപന സമ്മേളനം മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ ഉദ്ഘാടനം ചെയ്തു.
മെത്രാപ്പോലീത്തായുടെ 78-ാ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തി. വികാരി റവ. സാം കെ. ഈശോ അധ്യക്ഷത വഹിച്ചു. 75 വയസ്സ് പൂർത്തിയാക്കിയ ഇടവകാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.
ഡയാലിസിസ് സഹായ പദ്ധതിയായ "ആരോഗ്യ കിരണം"പദ്ധതിയ്ക്കുള്ള സഹായധനം കൊട്ടാരക്കര -പുനലൂർ ഭദ്രാസന സെക്രട്ടറി റവ. ഷിബു ഏബ്രഹാം ജോണിനു കൈമാറി.
എഴുപത്തിയഞ്ച് അംഗ ഗായകസംഘം ജൂബിലി ഗാനം ആലപിച്ചു. വൈദികരായ ഫാ. യൂഹാനോൻ ബാബു, റവ. വി.ജി.ഗീവർഗീസ്, റവ.ജോജി ജോൺ, റവ. ഷൈനു ബേബി , റവ. തോമസ് മാത്യു, റവ. ജോൺ ഏബ്രഹാം, തലവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. എം. ബിജു, ജില്ലാ പഞ്ചായത്ത് അംഗം ഡോ. മീര ആർ. നായർ , ബ്ലോക്ക് പഞ്ചായത്ത് മഅംഗം സൂര്യനാഥ് സി.ആർ, ഗ്രാമ പഞ്ചായത്ത് അംഗം ബി. സുനിമോൾ, പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ പി.എ. സജിമോൻ, സെക്രട്ടറി അനീഷ് രാജ്, ട്രസ്റ്റി വി.റ്റി. സാകുട്ടി, റ്റി. ജോർജ് കുട്ടി,ജോസ് ജോർജ് എന്നിവർ പ്രസംഗിച്ചു.
Pathanamthitta
വെഞ്ഞാറമൂട്: കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലയുടെ 39-ാമത് സമ്മേളനം നെടുമങ്ങാട്ട് നടന്നു. റൂറൽ ആറ്റിങ്ങൽ, വർക്കല, നെടുമങ്ങാട്, കാട്ടാക്കട, നെയ്യാറ്റിൻകര സബ് ഡിവിഷനുകളിൽ കായിക മത്സരങ്ങൾ, സെമിനാറുകൾ, പരിസ്ഥിതി സൗഹൃദ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിച്ചു.
നെടുമങ്ങാട് എം.ടി. ഓഡിറ്റോറിയത്തിൽ നടന്ന പ്രതിനിധി സമ്മേളനം അഡ്വ. ഡി കെ. മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.ബി. ഷൈജു അധ്യക്ഷത വഹിച്ചു. ജില്ലാ നിർവാഹക സമിതി അംഗം കെ.എസ്. നിഖിൽ അനുസ്മരണം നടത്തി.
വൈകുന്നേരം നടന്ന പൊതുസമ്മേളനം നെടുമങ്ങാട് മുൻസിപ്പൽ ചെയർമാൻ ആർ. ജയദേവൻ ഉദ്ഘാടനം ചെയ്തു. കെപിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.കെ. ജ്യോതിഷ്, നെടുമങ്ങാട് ഡിവൈഎസ്പി ബൈജുകുമാർ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വിജു, തിരുവനന്തപുരം സിറ്റി ജില്ലാ സെക്രട്ടറി രതീഷ്, എസ്എപി ജില്ലാ സെക്രട്ടറി എസ്.ജെ. സുജിത്ത്, സ്വാഗതസംഘം ചെയർമാൻ ചിന്തു പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
Pathanamthitta
പത്തനംതിട്ട: കോന്നി സർക്കാർ മെഡിക്കൽ കോളജിലേക്ക് മാറ്റിയ സംവിധാനങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പുനഃസ്ഥാപിക്കാൻ നിർദേശം. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പായി ഇവ പുനഃസ്ഥാപിച്ച് ബി ആൻഡ് സി ബ്ലോക്ക് പ്രവർത്തന സജ്ജമാക്കാനുമാണ് നിർദേശം.
ബി ആൻഡ് സി ബ്ലോക്ക് കെട്ടിടത്തിന്റെ ശോച്യാവസ്ഥയേ തുടർന്നാണ് ഇവിടെ പ്രവർത്തിച്ചുകൊണ്ടിരുന്ന സംവിധാനങ്ങൾ പൂർണമായും കഴിഞ്ഞ ഓഗസ്റ്റ് മുതൽ കോന്നി മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. പുതിയ കെട്ടിടങ്ങൾ പണിയുന്നതിനാൽ ശസ്ത്രക്രിയ വിഭാഗങ്ങളും ഗൈനക്കോളജിയും മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ഇവയെല്ലാം അടിയന്തര പ്രാധാന്യത്തോടെ പുനഃസ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പത്തനംതിട്ടയിൽ നിന്നു മാറ്റിയ അതേ നിലയിൽ തന്നെയാകും സംവിധാനങ്ങൾ പുനഃസ്ഥാപിക്കുക. ഉപകരണങ്ങളടക്കം തിരികെ കൊണ്ടുവന്ന് പുനഃസ്ഥാപിക്കണമെങ്കിൽ സർക്കാർ നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടിവരും. ഇതിനായി ടെൻഡർ അടക്കം അടിയന്തരമായി പുറപ്പെടുവിക്കുമെന്നാണ് സൂചന.
ബി ആൻഡ് സി ബ്ലോക്കിലെ സംവിധാനങ്ങൾ കഴിഞ്ഞ ഓഗസ്റ്റോടെയാണ് പൂർണമായി കോന്നിയിലേക്ക് നീക്കിയത്. കെട്ടിടം നവീകരിക്കുന്നതിന്റെ ഭാഗമായി സംവിധാനങ്ങൾ മീറ്റുന്നതിന് ജൂലൈ 18നു ചേർന്ന എച്ച്എംസി യോഗമാണ് അംഗീകാരം നൽകിയത്. ജൂണിൽ തന്നെ ആരോഗ്യവകുപ്പ് ഉത്തരവും നൽകിയിരുന്നു.
അതിനു മുന്‍പായി ജനറൽ സർജറി, ഓർത്തോപീഡിക്, ഇഎൻടി, ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്സ്, അനസ്തേഷ്യ വിഭാഗങ്ങൾ ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ഒപി വിഭാഗം പത്തനംതിട്ടയിൽ നിലനിന്നിരുന്നതിനാൽ അതിനാവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിലനിർത്തി മറ്റുള്ളവരെയും കോന്നിയിലേക്ക് മാറ്റിയിരുന്നു.
കോന്നിയിലും പത്തനംതിട്ടയിലുമായി ഡോക്ടർമാർ ജോലിയെടുത്തു വരികയായിരുന്നു. നേരത്തെ 414 കിടക്കകളോടെ പ്രവർത്തിച്ചിരുന്ന ജനറൽ ആശുപത്രിയിൽ നിലവിൽ ഐപി വിഭാഗത്തിൽ പരിമിതമായേ ആളുകളെ പ്രവേശിപ്പിക്കുന്നുള്ളൂ. നിർമാണ പ്രവർത്തനങ്ങൾ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. ഉദ്ഘാടനം നടത്തി സംവിധാനങ്ങൾ എത്തിച്ചാലും ആശുപത്രി പ്രവർത്തനം പഴയതുപോലെയാകാൻ ഇനി മാസങ്ങൾ വേണ്ടിവരും.
പൂർത്തീകരണം പിന്നാലെ, കെട്ടിടം തുറക്കും
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിർമാണത്തിലുള്ള കെട്ടിടങ്ങൾ എല്ലാം തുറക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. നിർമാണം പൂർത്തിയായിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു മുന്‍പേ കെട്ടിടം ഉദ്ഘാടനം ചെയ്യണമെന്ന നിർദേശം ആരോഗ്യമന്ത്രി നൽകി കഴിഞ്ഞു. ഈയാഴ്ച തന്നെ ഉദ്ഘാടനം നടക്കും. ക്രിട്ടിക്കൽ കെയർ, ഒപി ബ്ലോക്കുകളുടെ നിർമാണമാണ് ആശുപത്രി വളപ്പിൽ നടന്നുവരുന്നത്.
നബാർഡിൽ നിന്നു ലഭിച്ച 22.16 കോടി രൂപ വിനിയോഗിച്ചാണ് 31200 ചതുരശ്ര അടി വിസ്തീർണത്തിൽ പുതിയ കെട്ടിടം നിർമിക്കുന്നത്. 23.62 കോടിരൂപയുടെ എൻഎച്ച്എം ഫണ്ട് വിനിയോഗിച്ചാണ് ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെ നിർമാണം. 2022 ഫെബ്രുവരിയിൽ ഒപി ബ്ലോക്ക് നിർമാണത്തിന് അനുമതിയായെങ്കിലും തുടർ പ്രവർത്തനങ്ങൾ വൈകി. കഴിഞ്ഞ ആറുമാസത്തിനിടെയാണ് നിർമാണം വേഗത്തിലായത്.
രണ്ടു നിലകൾ മാത്രമാണ് പൂർത്തീകരിക്കുന്നത്. ക്രിട്ടിക്കൽ കെയർ യൂണിറ്റ് നിർമാണം എവിടെയുമെത്തിയിട്ടുമില്ല. 51000 ചതുരശ്ര അടിയാണ് ഇതിന്റെ വിസ്തീർണം. നാല് നിലകളുണ്ടാകണം. 2023ലാണ് ഭരണാനുമതി നേടിയെടുത്തത്. കിറ്റ്കോയ്ക്കാണ് നിർമാണച്ചുമതല.
കെട്ട്, തേപ്പ്, പെയിന്റിംഗ്എല്ലാം ഒറ്റദിനത്തിൽ
ജനറൽ ആശുപത്രി കെട്ടിടം പൂർത്തിയാക്കാൻ ഒരേദിനം തന്നെ കെട്ടും തേപ്പും പിന്നാലെ പെയിന്റിംഗുമാണ് നടക്കുന്നത്. തറയിൽ ടൈൽ പാകുന്ന ജോലികളും ഇതിനൊപ്പം തുടങ്ങി. നാലുദിവസം കൊണ്ട് ഒപി ബ്ലോക്ക് സജ്ജമാക്കാനാണ് ശ്രമം. എന്നാൽ ഇത്തരത്തിലുള്ള നിർമാണ രീതിയിൽ പൊതുമരാമത്ത് വകുപ്പ് എൻജിനിയറിംഗ് വിഭാഗവും നിർമാണരംഗത്തെ വിദഗ്ധരും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
ഉദ്ഘാടനം നടത്തുകയെന്ന ലക്ഷ്യത്തോടെ സാങ്കേതിക മികവില്ലാതെയുള്ള നിർമാണം ഭാവിയിൽ അപകട സാഹചര്യങ്ങളൊരുക്കുമെന്ന് നഗരസഭ യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എ. സുരേഷ് കുമാർ ചൂണ്ടിക്കാട്ടി. പ്ലാസ്റ്ററിംഗ് വേഗത്തിൽ അടർന്നു വീഴാനടക്കമുള്ളസാധ്യതകളും മുന്നിൽക്കാണണമെന്ന് സുരേഷ് കുമാർ പറഞ്ഞു.
20 ഒപി മുറികൾ, മൈനർ ഓപ്പറേഷൻ തിയേറ്റർ, റിസപ്ഷൻ, വാർഡുകൾ, നിരീക്ഷണ മുറികൾ, ഫാർമസി, ലിഫ്റ്റ് സൗകര്യം എന്നിവ ഒരുക്കിയെങ്കിലേ കെട്ടിടം സജ്ജമാകൂ. ഇതിന് കുറഞ്ഞത് നാലുമാസത്തെ സാവകാശമെങ്കിലും വേണമെന്നാണ് പറയുന്നത്.
ബി ആൻഡ് സി ബ്ലോക്ക് നവീകരണം പൂർത്തിയാകുന്നു
ജനറൽ ആശുപത്രിയിലെ അത്യാവശ്യ സംവിധാനങ്ങൾ പ്രവർത്തിച്ചുവന്നിരുന്ന ബി ആൻഡ് സി ബ്ലോക്ക് കെട്ടിടത്തിന്റെ നവീകരണ ജോലികൾ അന്തിമഘട്ടത്തിലാണ്. 80 ശതമാനം ജോലികളും പൂർത്തീകരി്ച. 5.5 കോടി രൂപയ്ക്കാണ് നവീകരണ ജോലികൾ നടക്കുന്നത്. എൻഎച്ച്എം ഫണ്ടുപയോഗിച്ചാണ് നവീകരണം.
ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കായിരുന്നു കരാർ. കെട്ടിടത്തിന്റെ ചോർച്ച, ശൗചാലയങ്ങളുടെയും ഡ്രെയിനേജ് സംവിധാനത്തിന്റെയും നവീകരണം, ലിഫ്റ്റ് തുടങ്ങിയവയാണ് അടിയന്തരമായി പരിഹരിക്കാൻ നിർദേശിച്ചത്. കാലപ്പഴക്കം അധികമില്ലെങ്കിലും നിർമാണത്തിലെ പോരായ്മ കാരണം കെട്ടിടം വേഗത്തിൽ തകർച്ച നേരിടുകയായിരുന്നു.
സിസിയു കെട്ടിടം വൈകും
ക്രിട്ടിക്കൽ കെയർ യൂണിറ്റ് കെട്ടിടം പൂർത്തിയാകണമെങ്കിൽ തന്നെ ഇനിയും മാസങ്ങളെടുക്കും. കെട്ടിടം പൂർത്തിയായാൽ തന്നെ ഇവിടെ സംവിധാനങ്ങളൊരുക്കാൻ വീണ്ടും താമസം നേരിടും. എൻഎച്ച്എം ഫണ്ട് ലഭ്യമായതിനാൽ നിർമാണം തടസമില്ലാതെ നടന്നേക്കും. നാലുനിലകളാണ് കെട്ടിടത്തിനുള്ളത്. തുണുകൾ നിർമിച്ച് കോൺക്രീറ്റ് ചെയ്തുവെങ്കിലും മുറികൾ തിരിക്കുന്നതടക്കമുള്ള ജോലികൾ നടത്തണം.
താഴത്തെ നിലയിൽ ആധുനിക സംവിധാനങ്ങളോടെയുള്ള ട്രോമോ കെയർ അടക്കം സജ്ജമാകണം. ഐസലേഷൻ വാർഡ്, പ്ലാസ്റ്റർ റൂം, മൈനർ ഓപ്പറേഷൻ തിയറ്റർ, നഴ്സസ്, ഡോക്ടേഴ്സ് മുറികൾ, ഫാർമസി തുടങ്ങിയവയും ഈ കെട്ടിടത്തിലാണ്. ആർഎംഒ ഓഫീസ്, ഡയാലിസിസ് യൂണിറ്റ്, ഐസിയു, ഹൈ ഡിപ്പൻഡൻസിയൂണറ്റ് എന്നിവ ഒന്നാംനിലയിൽ സജ്ജമാകണം.
Pathanamthitta
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ച അടൂർ കരുവാറ്റ പ്ലാവിലത്തറ സ്വദേശി വാഴവിളയിൽ വീട്ടിൽ സുന്ദരേശനെ (71) എട്ടുവർഷം കഠിന തടവിനും 65,000 രൂപ പിഴ അടയ്ക്കാനും കോടതി ശിക്ഷിച്ചു.
പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ജഡ്ജി ടി. മഞ്ജിത്താണ് വിധി പ്രസ്താവിച്ചത്. കേസ് രജിസ്റ്റർ ചെയ്തു മൂന്നു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി പ്രതിക്ക് ശിക്ഷ വാങ്ങി നൽകാനായത് പോലീസിനു നേട്ടമായി.
കേസ് രജിസ്റ്റർ ചെയ്ത് അടുത്ത ദിവസം തന്നെ ഏനാത്ത് പോലീസ് കുറ്റാരോപിതനെ പിടികൂടി. തുടർന്ന് ഈ കേസിലെ അതിജീവിതയ്ക്ക് നീതി ലഭിക്കുവാൻ ഒട്ടും താമസം ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഒരു പ്രത്യേക അന്വേഷണ സംഘത്തെ ഇതിനായി നിയോഗിച്ചു. ഒട്ടും കാലതാമസം കൂടാതെ അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരേ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിന് കർശന നിർദേശവും നൽകി.
ഏനാത്ത് ഇൻസ്പെക്ടർ അനൂപ് അച്ചൻകുഞ്ഞിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം വെറും അഞ്ചു ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരേകോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കോടതി നടപടികളിൽ കാലതാമസം ഉണ്ടാകാതിരിക്കുന്നതിനായി ഡിസിആർബി ഡിവൈഎസ്പി ബിനു വർഗീസിന്റെ മേൽനോട്ടത്തിൽ എസ്ഐ വിമൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിവേക് എന്നിവർ ഉൾപ്പെട്ട സെൻട്രൽ എയ്ഡ് പ്രോസിക്യൂഷൻ ടീം ആയിരുന്നു കോടതി നടപടികൾ ഏകോപിപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിതാ ജോൺ ഹാജരായി.
എസ്ഐ ധന്യ, എഎസ്ഐമാരായ രവികുമാർ, പ്രശാന്ത്, ശിവപ്രസാദ്, സുധീഷ്, പോലീസുകാരായ അനൂപ്, ശ്രീലാൽ, വിഷ്ണു മോഹൻ , സുനിൽ , രതീഷ് എന്നിവരും വനിതാ പോലീസ് ഉദ്യോഗസ്ഥരായ സിന്ധു , ദീപ കൃഷ്ണകുമാരി ഷെബി ലേഖ എന്നിവരും ഉൾപ്പെട്ടതായിരുന്നു പ്രത്യേക അന്വേഷണസംഘം.
Pathanamthitta
അമ്പലപ്പുഴ: അമ്പലപ്പുഴയിൽ ലഹരിവിരുദ്ധ സ്ക്വാഡിനെ ആക്രമിച്ച കേസിൽ രണ്ടു പേർ പിടിയിൽ. വളഞ്ഞവഴി പിവി ജംഗ്ഷനു സമീപം കഴിഞ്ഞദിവസം വൈകുന്നേരം എൻഡിപിഎസ് വിവരശേഖരണത്തിനെത്തിയ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളെയാണ് ഒരു കുട്ടം ആൾക്കാർ ഉപദ്രവിച്ചത്.
അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി പോലീസുകാരെ രക്ഷിച്ച് അവിടെ വാടകയ്ക്ക് താമസിക്കുന്ന പല്ലന പാനൂർ സ്വദേശി അൻസിൽ എന്ന യുവാവിനെ രണ്ടു ഗ്രാം എംഡിഎംഎയും നിരവധി സിറിഞ്ചുമായി പിടികൂടുകയും ചെയ്തു. ഇയാൾ നേരത്തെ തൃക്കുന്നപ്പുഴ, ഹരിപ്പാട് പോലീസ് സ്റ്റേഷനുകളിൽ ഒട്ടേറെ കേസുകളിൽ പ്രതിയാണ്. വിവരങ്ങൾ ആരാഞ്ഞ ലഹരി വിരുദ്ധ സ്ക്വഡ് അംഗങ്ങളെ സ്ഥലത്തെത്തിയ ഷിയാസ്, അൻസിഫ് എന്നിവർ ചേർന്ന് ചീത്തവിളിക്കുകയും ആക്രമിക്കുകയും ചെയ്തു.
ഇവരിൽ അമ്പലപ്പുഴ കക്കാഴം പുത്തൻപറമ്പ് വീട്ടിൽ അൻസി രാജ (37), അമ്പലപ്പുഴ കക്കാഴം പുതുവൽ വീട്ടിൽ അസ്ഹർ (32) എന്നിവരെ ഇന്നലെ വെളുപ്പിന് പോലീസ് പിടികുടി.
Pathanamthitta
കോഴഞ്ചേരി: ജില്ലാ ആശുപത്രി ഒ പി ആന്‍ഡ് ഡയഗ്നോസ്റ്റിക് ബ്ലോക്ക്, എ ആന്‍ഡ് ബി ബ്ലോക്കിന്റെ നവീകരണം, വന്ധ്യതാ നിവാരണ ക്ലിനിക് എന്നിവയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം ആറിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
കോഴഞ്ചേരി - വണ്ടിപ്പേട്ടയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യ-കുടുംബ ക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന് എന്‍.ഖൊബ്രഗഡെ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി എന്നിവര്‍ മുഖ്യാതിഥിയാകും.
കിഫ്ബി ഫണ്ട് 30.25 കോടി രൂപ വിനിയോഗിച്ചാണ് ഒപി, ഡയഗ്നോസ്റ്റിക് ബ്ലോക്ക് നിര്‍മാണം. ആരോഗ്യ കേരളം പദ്ധതിയില്‍ മൂന്ന് കോടി രൂപ ചെലവിലാണ് എ ആന്‍ഡ് ബി ബ്ലോക്ക് നവീകരിച്ചത്. ജില്ലാ കളക്ടര്‍ എസ്.പ്രേം കൃഷ്ണൻ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ.റീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതാകുമാരി, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലാ ആശുപത്രി ഉദ്ഘാടനച്ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വിട്ടുനിൽക്കും
പത്തനംതിട്ട: ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും, പത്തനംതിട്ട ജനറൽ ആശുപത്രിയിലും നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെ തെരഞ്ഞുടുപ്പ് മൂന്നിൽ കണ്ട് മന്ത്രി വീണാ ജോർജ് നടത്തുന്ന ഉദ്ഘാടന നാടകത്തിൽ നിന്ന് വിട്ടു നിൽക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അറിയിച്ചു.
ജനറൽ ആശുപത്രിയിൽ നബാർഡിന്റെ ധനസഹായത്തോടെയുള്ള ആറു നില കെട്ടിടത്തിന്റെ താഴത്തെ നിലയുടെ നിർമാണം മാത്രമാണ് പുരോഗമിക്കുന്നത്. ജില്ലാ ആശുപത്രിയിലെ ഒപി ബ്ലോക്കും പൂർത്തിയായിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് നടത്തുന്ന രാഷ്ട്രീയ തട്ടിക്കൂട്ട് പരിപാടികളാണ് ഇപ്പോഴത്തേത്.
സ്വന്തം നിയോജകമണ്ഡലത്തിലുൾപ്പെടെ അടിസ്ഥാന ചികിൽസാ സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെട്ട മന്ത്രി തന്റെ പരാജയം മറച്ചുവയ്ക്കുന്നതിനു വേണ്ടി നടത്തുന്ന രാഷ്ട്രീയ നാടകമാണ് ഉദ്ഘാടന പരിപാടികൾ. ആശുപത്രി കെട്ടിടങ്ങൾ പ്രവർത്തന സജ്ജമാകാൻ ആറുമാസം കൂടിയെങ്കിലും ഇനി വേണ്ടിവരും.
ജില്ലാ പഞ്ചായത്ത് ഭരണ സമിതിയോട് ആലോചിക്കാതെ ഏകപക്ഷീയമായി ഉദ്ഘാടന പരിപാടി നിശ്ചയിക്കുകയായിരുന്നുവെന്നും മന്ത്രിയുടെ ഇത്തരം നീക്കങ്ങളോടു യോജിക്കാനാകില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വികസന തട്ടിപ്പുകൾ ജനം തിരിച്ചറിയുമെന്ന് യുഡിഎഫ്
പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വികസന തട്ടിപ്പുകളാണ് ജില്ലയിൽ നടക്കുന്നതെന്ന് യുഡിഎഫ്. ഇതിനെതിരേ ശക്തമായ ജനവികാരം ഉയർന്നുവരും.
പൂർത്തിയാകാത്ത പദ്ധതികളാണ് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉദ്ഘാടനം ചെയ്യുന്നത്. ജനങ്ങൾക്ക് ഇവ ഉപകാരപ്രദമാകണമെങ്കിൽ ഇനി കാലങ്ങളെടുക്കും. പിണറായി വിജയന് മൂന്നാം ഊഴം ലഭിക്കുമെന്ന് പറയുന്നവർ അടുത്ത സർക്കാരിന് ഉദ്ഘാടനം നടത്താൻ സാവകാശം കൊടുത്തുകൂടേയെന്ന് യുഡിഎഫ് ജില്ലാ നേതാക്കൾ ചോദിച്ചു.
യുഡിഎഫാണ് അധികാരത്തിൽ വരികയെന്നുറപ്പുള്ളതുകൊണ്ടാണ് ഓടി നടന്ന് പാതിവഴിയിലായ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നത്. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള ജില്ല, ജനറൽ ആശുപത്രികളിലെ ഉദ്ഘാടന പ്രചാരണ പരിപാടികളിൽ നിന്ന് യുഡിഎഫ് നേതാക്കളെ ഒഴിവാക്കാനാണ് ശ്രമം. ഇത്തരം പരിപാടികളോടു തങ്ങൾക്കു താത്പര്യമില്ല.
പതിറ്റാണ്ടുകളായി നോക്കുകുത്തികളായി നിന്ന പല പദ്ധതികളുമാണ് പത്തുവർഷം അധികാരത്തിലിരുന്നശേഷം ഇറങ്ങിപ്പോകുന്ന ഇടവേളയിൽ തട്ടിക്കൂട്ട് ഉദ്ഘാടനങ്ങൾ നടത്തുന്നത്. ആശുപത്രി കെട്ടിടങ്ങൾ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ തട്ടിക്കൂട്ടി ഉദ്ഘാടനം ചെയ്യുന്നത് ഭാവിയിൽ ഗുരുതരമായ ഭവിഷ്യത്തുകൾക്കു വഴിവച്ചേക്കുമോയെന്ന ആശങ്ക ജനങ്ങൾക്കുണ്ടെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു. ഇത്തരം തട്ടിക്കൂട്ടുകൾക്കെതിരേ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നുവരും.
പ്രസിദ്ധീകരിച്ചിട്ടുള്ള വോട്ടർപട്ടികയിലെ ക്രമക്കേടുകൾ കണ്ടെത്തി ഒഴിവായിട്ടുള്ളവരെ കണ്ടെത്തി ചേർക്കാനും അർഹതപ്പെട്ടവരെ ഉൾപ്പെടുത്തുന്നതുൾപ്പെടെയുള്ള നടപടികൾക്കായി എല്ലാ നിയോജക മണ്ഡലങ്ങളിലും കാന്പെയ്നുകൾ യുഡിഎഫ് നടത്തും. ഭവന സന്ദർശനം അടക്കമുള്ള പരിപാടികളിലൂടെ വോട്ടർപട്ടികയിലെ പിഴവുകൾ കണ്ടെത്തി പരിഹരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറന്പിൽ പറഞ്ഞു
Pathanamthitta
തിരുവല്ല: ചിൽഡ്രൻസ് പാർക്ക് നടത്തിപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവായ സ്വകാര്യ വ്യക്തിക്ക് നൽകിയ കരാർ അഴിമതിയാണെന്നും ഈ കരാർ റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാർ തിരുവല്ല നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ചു. നടുത്തളത്തിൽ ഇറങ്ങിയ കൗൺസിലർമാർ ചെയർപേഴ്സണെ ഉപരോധിച്ചു.
കരാർ റദ്ദുചെയ്യണമെന്ന സെക്രട്ടറിയുടെ റിപ്പോർട്ട് നിലനിൽക്കെ കരാറുകാരെ സംരക്ഷിക്കുന്ന നിലപാടാണ് യുഡിഎഫ് കൗൺസിലർമാർ സ്വീകരിച്ചതെന്ന് പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു. പ്രതിമാസം 2000 രൂപയ്ക്ക് 30 വർഷത്തേക്കാണ് കരാർ നൽകിയിരിക്കുന്നത്.
ഇന്നലെ കൂടിയ നഗരസഭ കൗൺസിലിൽ തിരുവല്ല മുനിസിപ്പൽ പാർക്ക് വിഷയം അജണ്ടയിൽ എടുക്കാത്തതിൽ എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു കൊണ്ടായിരുന്നു തുടക്കം. മുൻ നിശ്ചയിച്ച പ്രകാരം അടുത്ത കൗൺസിൽ യോഗത്തിൽ ചിൽഡ്രൻസ് പാർക്ക് വിഷയം ചർച്ച ചെയ്യാം എന്ന തീരുമാനത്തിന് വിരുദ്ധമായി അധ്യക്ഷ പ്രവർത്തിച്ചപ്പോൾ ഇടതുപക്ഷ കൗൺസിലർമാർ പ്രതിഷേധിക്കുകയായിരുന്നു.
ചിൽഡ്രൻസ് പാർക്ക് കരാർ പ്രകാരം പാർക്കിനുള്ളിൽ യാതൊരു നിർമാണപ്രവർത്തനങ്ങളും നടത്താൻ പാടില്ല, കീഴ് വാടകയ്ക്ക് കൊടുക്കാൻ പാടില്ല എന്ന് കരാറിൽ പറഞ്ഞിട്ടുണ്ടെങ്കിലും ആ കരാറിന് വിരുദ്ധമായി അവിടെ നിർമാണപ്രവർത്തനം നടത്തിയെന്ന് കണ്ടെത്തുകയും അത് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കൗൺസിൽ 29 നമ്പർ അജണ്ടയായി പാർക്ക് വിഷയം ചേർത്തെങ്കിലും 24 നമ്പർ അജണ്ട ആയപ്പോൾ ഏകപക്ഷീയമായി ഭരണപക്ഷം കൗൺസിൽ നിർത്തി ചെയർപേഴ്സൺ ഇറങ്ങിപ്പോകുകയായിരുന്നെന്ന് എൽഡിഎഫ് കുറ്റപ്പെടുത്തി.
അന്ന് ഇടതു കൗൺസിലർമാർക്ക് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഈ ക്രമത്തിൽ തന്നെ അജണ്ട അടുത്ത കൗൺസിൽ ചർച്ച ചെയ്യാം എന്നായിരുന്നു. എന്നാൽ തിങ്കളാഴ്ച കൂടിയ കൗൺസിലിൽ വിഷയം അജണ്ടയിൽ നിന്ന് ഒഴിവാക്കി ബാക്കി വിഷയങ്ങൾ ചർച്ചയ്ക്കെടുത്തപ്പോഴാണ് പ്രതിഷേധം ഉണ്ടായത്.
കൗൺസിലിൽ ബഹളവും മുദ്രാവാക്യം വിളികളുമായി പ്രതിഷേധവും ഉയർന്നതോടെ യോഗം നിർത്തിവച്ചു. കൗൺസിലർമാരായ ജെനു മാത്യു, ആർ.മനു, എം.സി.അനീഷ് കുമാർ, പ്രദീപ് മാമൻ മാത്യു ,സതീശ് വിജയൻ, സുരേഷ് കുമാർ, ആശാ സജീവ്, അജ്ഞു ബേബി, മീനു ജോബി, രമ്യാ സന്തോഷ്, ദിനു ഫിലിപ്പ്, താജുദ്ദീൻ, ദേവിക യശോധരൻ എന്നിവരാണ് പ്രതിഷേധ സമരവുമായി രംഗത്തെത്തിയത്.
Pathanamthitta
പത്തനംതിട്ട: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്ര 27നു ജില്ലയിൽ പര്യടനം നടത്തും. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും യാത്രയ്ക്കു സ്വീകരണം നൽകുമെന്ന് യുഡിഎഫ് ജില്ലാ നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
രാവിലെ എട്ടിന് അടൂർ വൈറ്റ് പോർട്ടിക്കോ ഹോട്ടൽ സമുച്ചയത്തിൽ പ്രഭാതവേദിയോടെയാണ് തുടക്കം. കഴിഞ്ഞ പത്തുവർഷത്തെ എൽഡിഎഫ് ഭരണത്തിനിടയിൽ വിവിധങ്ങളായ ദുരിതങ്ങൾ അനുഭവിച്ചവർ പ്രതിപക്ഷ നേതാവിനെ കാണാനെത്തും. ഇതോടൊപ്പം വിവിധ മേഖലകളിലുള്ളവരുമായി കൂടിക്കാഴ്ചയുമുണ്ടാകും.
പത്തിന് അടൂർ മണ്ഡലം തല സ്വീകരണ യോഗം കെഎസ്ആർടിസി ജംഗ്ഷനിൽ ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും. 11.30ന് തിരുവല്ല മുനിസിപ്പൽ ഓപ്പൺ സ്റ്റേജിൽ നടക്കുന്ന സ്വീകരണയോഗം രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ.പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യും.
ഉച്ചകഴിഞ്ഞ് 3.30ന് ആറന്മുള മണ്ഡലത്തിലെ സ്വീകരണ യോഗം പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എഐസിസി വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തലയും അഞ്ചിന് കോന്നി ടൗണിലെ സ്വീകരണം യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയും 6.30ന് റാന്നിയിലെ സ്വീകരണ യോഗം ഇട്ടിയപ്പാറയിൽ ആന്റോ ആന്റണി എംപിയും ഉദ്ഘാടനം ചെയ്യും.
വിവിധ സ്വീകരണ യോഗങ്ങളിൽ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്, മുസ് ലിംലീഗ് നേതാവ് എൻ. ഷംസുദ്ദീൻ, ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോൺ, കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ചെയർമാൻ അനൂപ് ജേക്കബ് തുടങ്ങിയവർ പ്രസംഗിക്കും.
ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറന്പിൽ, യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, കൺവീനർ എ. ഷംസുദ്ദീൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Pathanamthitta
മല്ലപ്പള്ളി: 37 -ാമത് മല്ലപ്പള്ളി ഓർത്തഡോക്സ് സിറിയൻ കൺവൻഷൻ നിരണം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ക്രിസ്തു ബന്ധവും ദൈവാനുഭവവും സുദൃഢമാകണമെങ്കിൽ ദൈവവചനവുമായി നിരന്തരം ഉള്ള സമ്പർക്കം അത്യന്താപേക്ഷിതമാണെന്ന് മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു. മല്ലപ്പള്ളി ബഥനി പള്ളി അങ്കണത്തിൽ നടക്കുന്ന കൺവൻഷനിൽ ഫാ. നൈനാൻ വർഗീസ് അധ്യക്ഷത വഹിച്ചു.
ഫാ. ഡോ.വർഗീസ് വർഗീസ് മീനടം മുഖ്യപ്രഭാഷണം നടത്തി. ഫാ. ബിജോഷ് തോമസ്, ഫാ. പി.സി അലക്സാണ്ടർ, ഫാ. സി.കെ കുര്യൻ,ഫാ.ജോർജ് പി.ഏബ്രഹാം, ഫാ ബാബിൻ ബാബു, ഫാ. അനൂപ് വർഗീസ്, ഫാ. അനീഷ് ജോസഫ്,
ഫാ. ഫിലിപ്പ് എൻ.ചെറിയാൻ, ഫാ. സക്റിയ എൻ.ഫിലിപ്പ്, ഫാ. വർഗീസ് ജോൺ, മാത്യു ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
Pathanamthitta
പത്തനംതിട്ട: ജില്ലയിലെ ഹജ്ജ് വാക്സിനേഷന് ഉദ്ഘാടനം ജനറല്‍ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി നിര്‍വഹിച്ചു.
പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതകുമാരി, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജീവന് നായര്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷാനി അഞ്ജു എന്നിവര്‍ പങ്കെടുത്തു.
Pathanamthitta
പത്തനംതിട്ട: ജില്ലയിലെ കൃഷിയിടങ്ങളില്‍ കാട്ടുപന്നി പ്രശ്ന ലഘൂകരണത്തിനുള്ള നയരൂപീകരണ ശില്പശാല ഇന്നും നാളെയും തെള്ളിയൂരിലെ പത്തനംതിട്ട ജില്ലാകൃഷി വിജ്ഞാന കേന്ദ്രത്തിൽ നടക്കും.
നബാര്‍ഡിന്റെ സഹായത്തോടെയും കൃഷി വകുപ്പിന്റെ സഹകരണത്തോടുമാണ് ശില്പശാല ക്രമീകരിച്ചിരിക്കുന്നത്. ജില്ലയിലുടനീളം കാട്ടുപന്നികളുടെ അതിക്രമവും അതിനേതുടര്ന്നുള്ള കൃഷിനാശവും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ ശില്പശാല സംഘടിപ്പിക്കുന്നത്.
കാട്ടുപന്നി സംഘര്‍ഷം പരിസ്ഥിതി, നിയമ, ഭരണ, സാമൂഹ്യ-സാമ്പത്തിക മേഖലകളെ ഉള്‍ക്കൊള്ളുന്ന സങ്കീര്‍ണപ്രശ്നമായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് ശില്പശാലയെന്ന് സംഘാടകർ പറഞ്ഞു. കര്‍ഷകര്‍ക്ക് ആവര്‍ത്തിച്ചുള്ള വിളനാശം, വരുമാനത്തിലെ അനിശ്ചിതത്വം, മാനസിക സംഘര്‍ഷം എന്നിവ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഏകോപിതവും ദീര്‍ഘകാലസ്ഥായിയുമായ പരിഹാര മാര്‍ഗങ്ങള്‍ അത്യാവശ്യമാണ്.
ശാസ്ത്രജ്ഞർ, വനം, കൃഷി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, നബാര്‍ഡ്, കര്‍ഷക ഉത്പാദക സംഘടനകള്‍, കര്‍ഷകര്‍ എന്നിവരെ ഒരേ വേദിയില്‍ ഒന്നിപ്പിച്ച് ശാസ്ത്രീയ ഇടപെടലുകള്‍, ഭരണ സംവിധാനങ്ങള്‍, നിയമ വ്യവസ്ഥകള്‍, സമൂഹ അടിസ്ഥാനത്തിലുള്ള പരിഹാര മാര്‍ഗങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനുള്ള ഏകീകൃത വേദി ശില്പശാല ഒരുക്കും.
വിദഗ്ധ ചര്‍ച്ചകള്‍, അനുഭവ പങ്കിടല്‍, പങ്കാളിത്ത സംവാദങ്ങള്‍ എന്നിവ വഴി ജില്ലാതലത്തില്‍ പ്രായോഗികവും നിയമപരമായി സാധുവുമായ, ജില്ലയ്ക്ക് അനുയോജ്യമായ നയങ്ങള്‍ രൂപപ്പെടുത്തി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക എന്നതാണ് ലക്ഷ്യം.
കാര്‍ഡ് ഡയറകടര്‍ റവ. ഷിബു സാമുവേലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മളനത്തില്‍ നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ നാഗേഷ് കുമാര്‍ അനുമല മുഖ്യാതിഥിയായിരിക്കും. കൃഷി വിജ്ഞാന കേന്ദ്രം സീനിയര്‍ സയന്റിസ്റ്റും മേധാവിയുമായ ഡോ. സി.പി. റോബര്‍ട്ട് പദ്ധതി വിശദീകരണം നടത്തും.
റാന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍.രാജേഷ്, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷേര്‍ളി സഖറിയ, കേരള കാര്‍ഷിക സര്‍വകലാശാല എന്റമോളജി വിഭാഗം പ്രഫസർ ഡോ. മണി ചെല്ലപ്പന്, ആത്മ പ്രോജക്റ്റ് ഡയറക്ടര്‍ സി. ഗിരിജ, നബാര്‍ഡ് ഡിസ്ട്രിക്റ്റ് ഡവലപ്മെന്റ്മാനേജര് വിഷ്ണു എസ്. ദാസ്, കാര്‍ഡ് ട്രഷറാര്‍ വിക്ടര്‍ ടി. തോമസ്, കെവികെ അഗ്രികള്‍ച്ചര്‍ എക്സ്റ്റന്‍ഷൻ വിഭാഗം സബ്ജക്റ്റ് മാറ്റര്‍ സ്പെഷലിസ്റ്റ് ഡോ. സിന്ധു സദാനന്ദന് എന്നിവര്‍ പ്രസംഗിക്കും.
Pathanamthitta
ചുങ്കപ്പാറ: മധ്യതിരുവതാംകൂറിലെ ക്രൈസ്ത കുരിശുമല തീർഥാടന കേന്ദ്രമായ ചങ്ങനാശേരി അതിരൂപതയുടെ നിർമലപുരം കരുവള്ളിക്കാട് സെന്റ് തോമസ് കുരിശുമലയിലേക്ക് തീർഥാടനം തുടങ്ങി. വലിയ നോമ്പിലെ വെള്ളിയാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 3.30ന് വിശുദ്ധ കുരിശിന്റെ തീർഥയാത്രയും മലമുകളിൽ കുർബാനയും ഉണ്ടാകും.
നോന്പിലെ ഒന്നാം വെള്ളി ദിനത്തിൽ ചുങ്കപ്പാറ ചെറുപുഷ്പം ദേവാലയ വികാരി ഫാ. ടോണി മണിയൻചിറയുടെ നേതൃത്വത്തിൽ ഇടവക സമൂഹം മലയുടെ അടിവാരമായ ഇലഞ്ഞിപ്പുറം പടിയിൽ നിന്ന് വിശുദ്ധ കുരിശിന്റെ തീർഥയാത്ര നടത്തി മലമുകളിൽ കുർബാന അർപ്പിച്ചു.
27ന് ഉച്ചകഴിഞ്ഞ് 3.30 ന് തീർഥാടന പാത വെഞ്ചരിച്ച് മലമുകളിൽ ഫാ. മോബൻചൂരവടി കുർബാന അർപ്പിക്കും. പാതി നോമ്പു മുതൽ എല്ലാ ദിവസവും രാപകൽ തീർഥാടനത്തിന് സൗകര്യം ഉണ്ടായിരിക്കുമെന്ന് തീർഥാടന കേന്ദ്രം വികാരിമാരായ ഫാ. ആന്റണി കാച്ചാങ്കോട്ട്, ഫാ. മോബൻചൂരവടി എന്നിവർ അറിയിച്ചു.
Pathanamthitta
റാന്നി: മനുഷ്യത്വം നഷ്ടപ്പെട്ട ലോകത്തു മനസലിവുള്ളവരായി നാം ജീവിക്കണമെന്ന് മാർത്തോമ്മാ സഭ റാന്നി - നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത. റാന്നി - നിലയ്ക്കൽ ഭദ്രാസന നവദർശന സംഗമത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
വിഭാഗിയതയുടെ പേരിൽ മാറ്റിനിർത്തിയവരെ ചേർത്തുപിടിക്കാനും ആളത്വത്തിന്റെപൂർണതയിലേക്ക് നയിക്കാനും സഭകൾ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ആന്റോ ആന്റണിഎംപി മുഖ്യ പ്രഭാഷണം നടത്തി. സുവിശേഷകൻ പുഷ്പരാജ്ധ്യാന പ്രസംഗം നടത്തി. ഭദ്രാസന സെക്രട്ടറി റവ.തോമസ് കോശി പനച്ചമൂട്ടിൽ, ട്രഷറർ അനു ഫിലിപ്പ്, ബിഷപ്പ്സ് സെക്രട്ടറി റവ.ഡോ.അരുൺ തോമസ്, സഭാ കൗൺസിൽ അംഗം പ്രഫ.കെ.സി.സഖറിയ, മാർത്തോമ്മാ ദളിത് ഫോറം സെക്രട്ടറി മനോജ് മാത്യു വെള്ളപ്പാറ, ജനറൽ കൺവീനർ മനോജ് ജോർജ്, രാജു തേക്കടയിൽ, റെഞ്ചി പതാലിൽ, ജോൺ ശാമുവേൽ എന്നിവർ പ്രസംഗിച്ചു.
തുടർന്നു നടന്ന കലാസന്ധ്യയിൽ വാദ്യോപകരണ സംഗീത മേള, ലഘു നാടകങ്ങൾ, നാടൻപാട്ടുകൾ, നൃത്തം, കോൽക്കളി, ജനകീയ ഗാനങ്ങൾ എന്നിവ അവതരിപ്പിച്ചു. വിവിധ ഇടവകകളുടെ നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കളുടെയും കരകൗശല വസ്തുക്കളുടെയും വിപണന മേളയും നടന്ന
Pathanamthitta
ചന്ദനപ്പള്ളി: ചന്ദനപ്പള്ളി സെന്റ് ജോർജ് തീർഥാടന കത്തോലിക്കാ ദേവാലയത്തിൽ പോപ്പുലർ മിഷൻ ധ്യാനം ആരംഭിച്ചു.വിൻസെൻഷ്യൻ സഭയുടെ കോട്ടയം സെന്റ് ജോസഫ് പ്രൊവിൻസ് വൈദികർ ഫാ . സോനു കുളത്തൂരിന്റെ നേതൃത്വത്തിലാണ് ധ്യാനം നയിക്കുന്നത്.
ദിവ്യബലി, പൊതു ധ്യാനം, ഭവന സന്ദർശനം, പ്രാർഥന റാലികൾ, മാമ്മോദീസ വ്രത നവീകരണം , വിവാഹ വ്രത നവീകരണം, സ്നേഹ വിരുന്ന്എന്നിവ ഇതോടനുബന്ധിച്ച് നടക്കും. 27 ന് ധ്യാനം സമാപിക്കും. വൈകുന്നേരം 5.30 ന് സമാപന റാലി ദേവാലയത്തിൽ നിന്ന് ആരംഭിക്കും.
6.15 ന് രൂപത അധ്യക്ഷൻ ഡോ . സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത സമാപന സന്ദേശം നൽകും. ദിവസവും രാവിലെ ആറു മുതൽ 7.30 വരെ കുർബാന, ധ്യാനം. വൈകുന്നേരം ആറു മുതൽ ഒന്‍പതു വരെ ധ്യാനം എന്നിങ്ങനെയാണ് ക്രമികരിച്ചിട്ടുള്ളത്.ഇടവക വികാരി ഫാ. ബെന്നി നാരകത്തിനാൽ , കൺവീനർ ബിനോ ബാബു പെരുമല തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ക്രമീകരണം.
Pathanamthitta
തടിയൂർ: പൊതുവിദ്യാഭ്യാസ വകുപ്പ് വെണ്ണിക്കുളം ഉപജില്ല സംഘടിപ്പിച്ച ലിറ്റിൽ മാസ്റ്റേഴ്സ് പ്രോഗ്രാമിന്റെ ഫോൾഡിംഗ് ആൽബം നിർമാണ ശില്പശാല തടിയൂർ എൻഎം എൽപി സ്കൂളിൽ നടന്നു.
പഠനപ്രകിയയിൽ പാഠപുസ്തകങ്ങളോടൊപ്പം പ്രാധാന്യമുള്ള ദിനപ്പത്രങ്ങളും സൂക്ഷിക്കുന്നതിനാവശ്യമായ ഫോൾഡിംഗ് ആൽബങ്ങളാണ് നിർമിച്ചത്. ഇവ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും റെഡി റഫറൻസിനും പ്രദർശനത്തിനുമുതകുന്ന ഇത്തരം ആൽബങ്ങൾ എങ്ങനെ നിർമിക്കാമെന്ന് കുട്ടികൾ പഠിച്ചു.
ശില്പശാലയ്ക്ക് ന്യൂഡൽഹി സിസിആർടി റിസോഴ്സ് പേഴ്സണും ഗ്രന്ഥകാരനുമായ എം.എം. ജോസഫ് മേക്കൊഴൂർ നേതൃത്വം നൽകി. വെണ്ണിക്കുളം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.ആർ. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു.കോഓർഡിനേറ്റർ സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സ്റ്റാൻലി നന്ദി പറഞ്ഞു.
Pathanamthitta
റാന്നി: നിയോജക മണ്ഡലത്തിൽ വനിതകൾക്കായി പ്രമോദ് നാരായൺ എംഎൽഎ വിഭാവനം ചെയ്തു നടപ്പാക്കുന്ന ഷീറൈസ് പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ പത്തിന് വളയനാട് ഓഡിറ്റോറിയത്തിൽ മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ നിർവഹിക്കും.
നാളെ മുതൽ 27 വരെ മൂന്നുദിവസം നീണ്ടു നിൽക്കുന്ന സെക്ഷനായിട്ടാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിക്കും. കുടുംബശ്രീ ജില്ലാ മിഷന്റെസഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വനിതകളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അവരുടെ ഉന്നമനത്തിനും വളർച്ചയ്ക്കുമായി ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് ഷീറൈസ്.
നാളെ നടക്കുന്ന യോഗത്തിൽ ട്രെയിനിംഗ് പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയിയും ലോഗോ പ്രകാശനം ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണനും നിർവഹിക്കും. ക്ഷീര സംരംഭങ്ങളും വനിതകളുടെ സാധ്യതയും എന്ന വിഷയത്തിൽ രാവിലെ 10 മുതൽ 11 വരെ സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്. രണ്ടു മുതൽ നാലുവരെ സംഘടിപ്പിച്ചിരിക്കുന്ന ഹെയർ സ്റ്റോറിസ് സെമിനാറിൽ പ്രമോദ് നാരായണൻ എംഎൽഎ അധ്യക്ഷത വഹിക്കും.
26ന് രാവിലെ 10 മുതൽ 11 വരെ കാർഷിക മൂല്യ വർധിത സാധ്യതകളും വിപണന സംവിധാനങ്ങളും എന്ന വിഷയത്തിൽ സെമിനാർ ഉണ്ടാകും.. 27നു രാവിലെ പത്തിന് വിജയത്തിന്റെ പെൺവഴികൾ എന്ന സെമിനാർ നടക്കും. 11. 30ന് റാന്നി നിയോജകമണ്ഡലത്തിലെ വിവിധ മേഖലകളിൽ നിന്ന്തെരഞ്ഞെടുത്ത വിവിധ കഴിവുകൾ തെളിയിച്ച റാന്നിയുടെ വനിതാ നക്ഷത്രങ്ങളെ ആദരിക്കും.
Pathanamthitta
പത്തനംതിട്ട: സിനിമ പ്രേക്ഷക കൂട്ടായ്മയുടെ പതിമൂന്നാം വാർഷികത്തോടനുബന്ധിച്ചുള്ള കൊട്ടക അവാർഡ് വിതരണം പത്തനംതിട്ട വൈഎംസിഎയിൽ നടന്ന ചടങ്ങിൽ നടി ജയകുറുപ്പ് നിർവഹിച്ചു.
ബോബൻ ഗോവിന്ദൻ , റ്റ്വിങ്കിൾ ജോബി , രാജേഷ് കുറുമാലി , ഡിനി ഡാനിയേൽ , കെ. ആർ. പ്രഹ്ലാദൻ, ഡോ. മനോജ് എം. കുമാർ, അരുൺ കൃഷ്ണൻ,പരേതനായ സി.ജെ സാജനുവേണ്ടി മകൻ ബിമൽ റേ സാജൻ എന്നിവരാണ് അവാർഡുകൾ ഏറ്റുവാങ്ങിയത് .
സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർമാൻ സലിം പി. ചാക്കോ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്കെ. അനിൽകുമാർ , കൺവീനർ പി. സക്കീർ ശാന്തി, രജീല ആർ. രാജം , ഷബീർ അഹമ്മദ് , പി.വി.ഹരിഹരൻ ,ഡോ. ബിന്ദു സാജൻ , സീതത്തോട് രാമചന്ദ്രൻ , വിഷ്ണു ജയൻ,ബിജോയ് മലയാലപ്പുഴ, കെ.സി. വർഗീസ് , പ്രശാന്ത് ശ്രീധർ , റെജി ഏബ്രഹാം, ജോജു ജോർജ്ജ് തോമസ് , ബിജു ആർ. പിള്ള, പി. സജി, മഞ്ജു ബിനോയ്, മാത്യൂ തോമസ്, മനോജ് കുഴിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Pathanamthitta
പത്തനംതിട്ട: ആറന്മുളയിലെ നിർദിഷ്ട ഇലക്ട്രോണിക്സ് പാർക്ക് പദ്ധതിയിൽനിന്നു സർക്കാർ പിൻവാങ്ങിയത് വിവാദം ഭയന്ന്. കേന്ദ്രസർക്കാരിന്റെ പിന്തുണയോടെ ആസൂത്രണം ചെയ്ത പദ്ധതി നേരത്തേ വിമാനത്താവളത്തിനായി നിർദേശിക്കപ്പെട്ട ഭൂമിയിലായിരുന്നു. വിമാനത്താവളം നിർമാണത്തിനായി രൂപീകൃതമായ കന്പനിയുടെ ഉടമകൾതന്നെയാണ് ഇലക്ട്രോണിക്സ് പാർക്ക് പദ്ധതിക്കു പിന്നിലെന്നും കണ്ടതോടെയാണ് സർക്കർ പിൻമാറ്റം.
വിപുലമായ ഇലക്ട്രോണിക്സ് വ്യവസായത്തിനായി നിർദിഷ്ട സ്ഥലം ഉപയോഗപ്പെടുത്തുന്നതിലേക്കുള്ള പദ്ധതി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിയായിരുന്ന ഘട്ടത്തിലാണ് സർക്കാരിന്റെ പരിഗണനയ്ക്ക് ആദ്യം എത്തിയത്. കേന്ദ്രസർക്കാർ പദ്ധതിയെ പിന്തുണയ്ക്കുമെന്നായതോടെയാണ് സംസ്ഥാന സർക്കാരിലേക്ക് അനുമതിക്കുള്ള അപേക്ഷ നൽകിയത്. പദ്ധതി സംബന്ധിച്ച് പരിശോധിച്ചു റിപ്പോർട്ട് നൽകാൻ പത്തനംതിട്ട ജില്ലാ കളക്ടറെ സർക്കാർ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ കളക്ടറുടെ റിപ്പോർട്ട് പദ്ധതിക്ക് അനുകൂലമായിരുന്നില്ല.
ആറന്മുളയിലെ നിർദിഷ്ട ഭൂമിയെ സംബന്ധിച്ച തർക്കം ഉൾപ്പെടെ നിലനിൽക്കുന്ന സാഹചര്യവും പരിസ്ഥിതി പ്രശ്നങ്ങളും ഉയരുമെന്ന് കളക്ടർ റിപ്പോർട്ടിൽ സൂചന നൽകിയിരുന്നു. വിമാനത്താവളം നിർമിക്കാൻ പദ്ധതി തയാറാക്കിയ കെജിഎസ് ഗ്രൂപ്പുതന്നെയാണ് ഇലക്ട്രോണിക്സ് പാർക്ക് പദ്ധതിക്കു പിന്നിലെന്നു വന്നാൽ വിവാദം ഉയരാനുള്ള സാധ്യതയും സർക്കാർ മുന്നിൽകണ്ടു.
പദ്ധതിയെ സംബന്ധിച്ച പ്രാഥമികാലോചന ഉണ്ടായപ്പോൾത്തന്നെ ചില പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പുകൂടി അടുത്തുവരുന്ന സാഹചര്യത്തിൽ വിവാദങ്ങൾക്കു താത്പര്യമില്ലാതെ സർക്കാരും ഒഴിഞ്ഞുമാറുകയായിരുന്നുവെന്നാണ് സൂചന. സിപിഐ നേരത്തേതന്നെ പദ്ധതിയോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. റവന്യുവകുപ്പ് അനുമതിയും ഇതോടെ ബുദ്ധിമുട്ടായി.
അപേക്ഷ നൽകിയത് ടോഫൽ കമ്പനി
ഇലക്ട്രോണിക്സ് പാർക്ക് തുടങ്ങുന്നതിലേക്ക് രണ്ടുവർഷം മുന്‍പാണ് സർക്കാരിന് അപേക്ഷ ലഭിച്ചത്. ടോഫൽ എന്ന പേരിലുള്ള കന്പനിയാണ് അപേക്ഷ നൽകിയത്. വ്യോമയാന രംഗത്തുനിന്നു കെജിഎസ് ഗ്രൂപ്പ് പിൻമാറിയതായും നിലവിൽ ഇലക്ട്രോണിക്സ് വ്യവസായ മേഖലയിലാണെന്നും വ്യക്തമാക്കുകയും ചെയ്തിരുന്നു.
തണ്ണീർത്തടങ്ങളും നെൽവയലുകളും അടങ്ങിയ പ്രദേശത്ത് വ്യവസായം തുടങ്ങാൻ സർക്കാരിന്റെ വ്യവസായ നയത്തിൽത്തന്നെ ഇളവുകൾ ആവശ്യമാണ്. ഒരേക്കർ സ്ഥലത്ത് 10 കോടി രൂപ നിക്ഷേപവും നിരവധിപ്പേർക്കു തൊഴിലും നൽകുന്ന പദ്ധതിയാണെങ്കിൽ സർക്കാരിനു പരിശോധിച്ചശേഷം വയലും തണ്ണീർത്തടവും നികത്തുന്നതിൽ ഇളവു നൽകാമെന്നാണ് വ്യവസ്ഥ.
122.52 ഹെക്ടർ ഭൂമിയിലാണ് പദ്ധതി തുടങ്ങാൻ ലക്ഷ്യമിട്ടിരുന്നത്. അപേക്ഷയിൽ പറഞ്ഞിരിക്കുന്ന ഭൂമിയിൽ 80 ശതമാനവും വയലാണെന്നാണ് കണ്ടെത്തൽ. ഇതിൽ 21.6 ഹെക്ടർ മാത്രമാണ് കരഭൂമി. നേരത്തേ വിമാനത്താവളത്തിനുവേണ്ടി നികത്തിയെടുത്ത ഭൂമി ഉൾപ്പെടെയാണിത്.
ബാക്കി സ്ഥലം വയലായതിനാൽ വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കളക്ടർ റിപ്പോർട്ട് നല്‍കിയിരുന്നു. വെള്ളക്കെട്ട് ഒഴിവാക്കുന്ന പദ്ധതികൾ മാത്രം ആസൂത്രണം ചെയ്യാവുന്ന പ്രദേശമാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.
Pathanamthitta
റാന്നി: റോഡരികിലെ പെരുമരങ്ങളില്‍ പുഴുശല്യം രൂക്ഷമായതോടെ ഇടമുറിയില്‍ ജനജീവിതം ദുരിതത്തിലായി. ഇടമുറി റബര്‍ ബോര്‍ഡ് പരീക്ഷണത്തോട്ടത്തിലെ പെരുമരങ്ങളിലെ പുഴുശല്യമാണ് നാട്ടുകാരെ പൊല്ലാപ്പിലാക്കുന്നത്. മുക്കട - ഇ ടമണ് - അത്തിക്കയം എംഎല്‍എ റോഡില്‍ തോമ്പിക്കണ്ടം മുതല്‍ ഇടമുറി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപംവരെയാണ് യാത്ര ദുഷ്കരമായിരിക്കുന്നത്.
മരത്തില്‍നിന്നു പുഴുക്കള്‍ കൂട്ടത്തോടെ റോഡിലേക്കും യാത്രക്കാരുടെ ശരീരത്തേക്കും വീഴുന്നത് പതിവായതോടെ ഈ വഴി നടന്നുപോകാന്‍പോലും കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. സ്കൂൾ കുട്ടികളാണ് പ്രധാനമായും ഇരകളാകുന്നത്. പുഴുക്കള്‍ ദേഹത്ത് വീണ് ചൊറിച്ചിലും തടിപ്പും അനുഭവപ്പെടുന്നത് കുട്ടികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
തോമ്പിക്കണ്ടം - ഇടമുറി റോഡിലൂടെ പോകുന്ന കാല്‍നടയാത്രക്കാര്‍ പുഴുക്കള്‍ ദേഹത്ത് വീഴാതിരിക്കാന്‍ കുട ചൂടി നടക്കേണ്ട അവസ്ഥയിലാണ്. പുഴുക്കളിൽനിന്ന് അലര്‍ജിയും ചര്‍മരോഗങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.
ഒരു മാസത്തിലധികമായി പുഴുശല്യം തുടങ്ങിയിട്ട്്. റബര്‍ ബോര്‍ഡ് അധികൃതരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ഇടപെട്ട് പുഴുക്കളെ നശിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Pathanamthitta
പത്തനംതിട്ട: കുട്ടികള്‍ വ്യത്യസ്തരാണെന്നും സാഹചര്യങ്ങള്‍ കൊണ്ട് പിന്നിലായ കുട്ടികള്‍ സമൂഹത്തിലുണ്ടെന്നും അവരുടെ ഉന്നമനത്തിനായി സമൂഹം കൂട്ടായി പ്രവര്‍ത്തിക്കണമെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍.
ബാലഭവനുകളില്‍ സേവനമനുഷ്ഠിക്കുന്ന അധ്യാപകര്‍ക്കുവേണ്ടി പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെയും സംയുക്ത നേതൃത്വത്തില്‍ പുല്ലാട് ശിവപാര്‍വതി ബാലികാ സദനത്തില്‍ സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബാലഭവനുകളില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ സംഭാവന ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ കെ.വി. ആശാമോള്‍ അധ്യക്ഷത വഹിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലീന കെ. സുബാഷ് മുഖ്യപ്രഭാഷണം നടത്തി. ഡോ.ആര്. വിജയ മോഹനന്, രാജേഷ് ആക്ലേത്ത്, ഡേവിഡ് റെജി മാത്യു, ഡോ. കെ.കെ. ബിന്ദു, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഫെബ്ന എസ് റഹിം തുടങ്ങിയവർ പ്രസംഗിച്ചു.
Pathanamthitta
തിരുവല്ല: അടിമാലി സ്വദേശിനി സന്ധ്യക്ക് ഇനി ആശ്വാസത്തോടെ കൃത്രിമക്കാലുമായി പുതുജീവിതത്തിലേക്ക് നടന്നുതുടങ്ങാം. കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലിൽ സന്ധ്യക്ക് നഷ്ടമായത് ഇടതുകാൽ മാത്രമല്ല. ഭർത്താവും വീടും 20 സെന്റ് സ്ഥലവും മണ്ണിലമർന്നു. വാടകവീട്ടിൽ കഴിയുന്ന സന്ധ്യക്ക് മലങ്കര ഓർത്തഡോക്സ് സഭ തണലാകുന്നു. ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പൗരോഹിത്യ കനക ജൂബിലുടെ ഭാഗമായി നിർമിക്കുന്ന 100 സഹോദരഭവനങ്ങളിൽ ഒന്ന് സന്ധ്യക്ക് നൽകും.
സഭയുടെ ജീവകാരുണ്യ പ്രസ്ഥാനമായ സഹോദരൻ പദ്ധതിയുടെ നാലാം വാർഷികാഘോഷ വേളയിലാണ് കാതോലിക്കാബാവ ഇക്കാര്യം അറിയിച്ചത്. നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹം ഇക്കാര്യം പരിശുദ്ധ കാതോലിക്കാ ബാവായുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. സന്ധ്യയുടെ ചികിത്സ പൂർണമായും ഏറ്റെടുത്തിരിക്കുന്നത് കെയർ ആൻഡ് ഷെയറാണ്.
സഹോദരൻ പദ്ധതിയിലൂടെ നൂറ് വീടുകളല്ല, ഈശ്വരന്റെ സ്നേഹം നിറയുന്ന നൂറ് ദേവാലയങ്ങളാണ് നിർമിക്കാൻ ആഗ്രഹിക്കുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് കാതോലിക്കാ ബാവാ പറഞ്ഞു.
നിരണം സെന്റ് മേരീസ് വലിയ പള്ളിയിൽ നടന്ന ചടങ്ങിൽ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. നിരണം പള്ളി ഇടവകാംഗമായ പിന്നണി ഗായകൻ കെ.ജി. മാർക്കോസിനെ ചടങ്ങിൽ ആദരിച്ചു. ഫാ.ഗീവർഗീസ് ജോൺസൺ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, തിരുവല്ല ശ്രീരാമകൃഷ്ണ മിഷൻ മഠാധിപതി സ്വാമി നിർവിണാനന്ദ, വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, അല്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, നിരണം ഭദ്രാസന സെക്രട്ടറി ഫാ.അലക്സാണ്ടർ ഏബ്രഹാം, നിരണം പള്ളി വികാരി ഫാ. ഷിബു തോമസ് ആമ്പല്ലൂർ എന്നിവർ പ്രസംഗിച്ചു.
Pathanamthitta
ചെറുകോൽപ്പുഴ: അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് സമാപിച്ചു. സമാപന സമ്മേളനം ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റ് കെ.ഹരിദാസ് അധ്യക്ഷത വഹിച്ചു. മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ ഏഷ്യാനെറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ പി.ജി.സുരേഷ് കുമാർ, വിദ്യാധിരാജാ ഗുരുകുലം ഡയറക്ടർ ഹരികൃഷ്ണൻ ഹരിദാസ് എന്നിവരെ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ ആദരിച്ചു.
കിടക്കുന്നുർ വിജയാനന്ദാശ്രമം മഠാധിപതി സ്വാമിനി കൃഷ്ണാനന്ദ പൂർണിമ, ശിവഗിരി മഠത്തിലെ സ്വാമി ദേവാത്മാനന്ദ സരസ്വതി, ഇടപ്പാവൂർ വിദ്യാധിരാജ തീർഥ പാദാശ്രമത്തിലെ സ്വാമി സർവാത്മാനന്ദ തീർത്ഥപാദർ എന്നിവർ പ്രഭാഷണം നടത്തി.
തിരുവല്ല അമൃതാനന്ദമയീ മഠത്തിലെ സ്വാമിനി ഭവ്യാമൃതപ്രാണ സമാപന സന്ദേശം നൽകി. ഹിന്ദുമത മഹാമണ്ഡലം സെക്രട്ടറി ഡി.രാജഗോപാൽ സ്വാഗതവും, ജനറൽ സെക്രട്ടറി എ.ആർ വിക്രമൻ പിള്ള നന്ദിയും പറഞ്ഞു.
Pathanamthitta
പത്തനംതിട്ട: ജില്ല ആസ്ഥാനത്തു കൂടിയുള്ള ഭരണിക്കാവ് - മുണ്ടക്കയം ദേശീയ പാത 183 എ വികസനത്തിന് വീണ്ടും വിശദ പദ്ധതിരേഖ ( ഡിപിആർ) തയാറാക്കും. 2018-19ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന പദ്ധതിയുടെ സർവേ നേരത്തേ പൂർത്തിയാക്കിയിരുന്നു. അലൈൻമെന്റിൽ മാറ്റം വരുത്തുന്നതിനാണ് വീണ്ടും ഡിപിആർ തയാറാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ദേശീയപാത അഥോറിറ്റിയോടു നിർദേശിച്ചിരിക്കുന്നത്.
കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകൾക്ക് പ്രയോജനപ്പെടുന്ന പദ്ധതിയാണിത്. സ്ഥലം ഏറ്റെടുക്കുന്നതിനെതിരേ ചില ഭാഗങ്ങളിൽ എതിർപ്പുയർന്നതിനെത്തുടർന്ന് റോഡിന്റെ വീതി കുറച്ചിരുന്നു. എതിർപ്പുമൂലം ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികളിലേക്കു കടക്കാനായില്ല. ഇതേ ത്തുടർന്ന് ഡിപിആറിൽ മാറ്റം വരുത്തണമെന്ന് ആന്റോ ആന്റണി എംപി കേന്ദ്രമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു. പ്രാദേശിക രാഷ്ട്രീയ, മത ശക്തികളുടെ സമ്മർദത്തിനു വഴങ്ങിയാണ് ഡിപിആറിൽ മാറ്റം വരുത്താൻ എംപി ആവശ്യപ്പെട്ടതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതോടെ പദ്ധതി അനിശ്ചിതത്വത്തിലായി.
മുംബൈ ആസ്ഥാനമായ കൺസൾട്ടൻസി കമ്പനിക്കാണ് ഡിപിആർ തയാറാക്കാൻ കരാർ നൽകിയത്. അവർ പഠനം പൂർത്തിയാക്കി ഡിപിആർ സമർപ്പിക്കേണ്ട ഘട്ടത്തിലാണ് അലൈൻമെന്റിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് എംപി കത്തു നൽകിയത്. ബൈപാസുകളുടെ വീതി കുറയ്ക്കണമെന്നായിരുന്നു പ്രധാന ആവശ്യം. മുപ്പതു മീറ്ററിൽ നാലുവരി പാതയായി ബൈപാസ് നിർമിക്കണമെന്നായിരുന്നു പദ്ധതി നിർദേശം.
പദ്ധതിച്ചെലവ് ഉയരും
ആറുവർഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതിക്ക് അന്ന് 2,600 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. നിലവിലെ സാഹചര്യത്തിൽ ചെലവ് വർധിക്കും. ഡിപിആർ സമർപ്പിച്ച ശേഷം നിർമാണച്ചെലവിലും വർധന വരുത്തും.
ആറുകൊല്ലത്തിനുള്ളിൽ നിർമാണ സാമഗ്രികളുടെ നിരക്കു കൂടിയതും വേതന വർധനയും പ്രശ്നമാകും. ഇവകൂടി കണക്കാക്കുന്പോൾ ചെലവേറും. തർക്കങ്ങളെത്തുടർന്ന് അനിശ്ചിതത്വം നീളുന്പോൾ ചെലവ് വർധിക്കുന്നത് ദേശീയപാത അഥോറിറ്റിയും ആശങ്കയോടെയാണ് കാണുന്നത്.
116 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട നിലവിലെ ഡിപിആറിൽ ഏഴ് ബൈപാസുകളാണ് നിർദേശിച്ചിരുന്നത്.
ഗതാഗത ആവശ്യകത, റോഡ് സുരക്ഷ, പ്രാദേശിക സാഹചര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ബൈപാസുകൾക്കായുള്ള വ്യവസ്ഥകൾ പുതിയ ഡിപിആറിൽ പരിഗണിക്കും. 16 മീറ്ററിൽ രണ്ടുവരി പാതയായി നിർമിക്കാനാണ് ഇപ്പോഴത്തെ നീക്കം. ബൈപാസുകളിൽ 18 മീറ്ററിൽ രണ്ടുവരി പാതയായിരിക്കും.
കൊല്ലം ജില്ലയിലെ ഭരണിക്കാവിൽനിന്നാരംഭിച്ച് അടൂരിലെത്തി തട്ട, ഓമല്ലൂർ വഴി പത്തനംതിട്ടയിലെത്തുന്ന പാത ടൗൺ അതിർത്തിയിലൂടെ മൈലപ്രയിലെത്തി മണ്ണാരക്കുളഞ്ഞി, വടശേരിക്കര, ഇലവുങ്കൽ, എരുമേലി വഴി മുണ്ടക്കയത്ത് കൊല്ലം - തേനി ദേശീയപാതയുമായി ചേരുന്നു. ഇലവുങ്കൽ - പന്പ ലിങ്ക് പാതയും ദേശീയപാതയുടെ ഭാഗമാകും.
Pathanamthitta
കോന്നി: അപരനെ തന്നിലൊരാളായി കാണാൻ പഠിപ്പിച്ച സ്നേഹദർശനമാണ് ഗുരു നിത്യചൈതന്യയതിയെന്ന് മന്ത്രി സജി ചെറിയാൻ. ഗുരു നിത്യചൈതന്യയതി സാംസ്കാരിക സമുച്ചയത്തിന്റെയും അന്താരാഷ്ട്ര പഠന ഗവേഷണകേന്ദ്രത്തിന്റെയും നിര്‍മാണോദ്ഘാടനം മ്ലാന്തടം ശ്രീ ഗുരുമുരുക ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ലോകമെമ്പാടും ആയിരക്കണക്കിന് ശിഷ്യന്മാരുള്ള ഗുരു നിത്യചൈതന്യയതി വിഭജനങ്ങളില്ലാത്ത ലോകത്തക്കുറിച്ചാണ് സംസാരിച്ചത്. കലയും സാഹിത്യവും സംഗീതവും ആത്മീയതയുടെ അവിഭാജ്യ ഘടകമാണെന്ന് വിശ്വസിച്ച ഗുരുവിന്റെ സ്മരണകളുള്ള സാംസ്കാരികസമുച്ചയം വരുംതലമുറയ്ക്ക് പ്രയോജനകരമാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
പദ്ധതിക്കായി അരുവാപ്പുലം ഗ്രാമപഞ്ചായത്താണ് ഒരേക്കർ ഭൂമി മ്ലാന്തടം മുറ്റാക്കുഴി വായനശാല ജംഗ്ഷനിൽ വാങ്ങി നൽകിയത്. പൊതുമേഖലാ സ്ഥാപനമായ കെല്ലിനാണ് നിർമാണച്ചുമതല.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിന് പീറ്റര്‍, വൈസ് പ്രസിഡന്റ് ക്ഷേമ ശേഖർ, ജില്ലാ പഞ്ചായത്തംഗം എസ്.സന്തോഷ് കുമാർ, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.രേഷ്മ തുടങ്ങിയവർ പങ്കെടുത്തു.
Pathanamthitta
മല്ലപ്പള്ളി: മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആലിൻ ഷെറിൻ ഏബ്രഹാമിനെ അനുസ്മരിച്ചതിൽ അഭിമാനവും സന്തോഷവും ഉണ്ടെന്ന് ആലിന്റെ മുത്തച്ഛൻ റെജി ശാമുവൽ. വേർപാടിന്റെ വേദന ഒരിക്കലും മാറില്ലെങ്കിലും പ്രധാനമന്ത്രിയുടെ വാക്കുകൾ ആശ്വാസം പകരുന്നെന്ന് അദ്ദേഹം പറഞ്ഞു.
അവയവദാനത്തെ രാജ്യം ശ്രദ്ധിച്ചുവെന്നത് വലിയ കാര്യമാണ്. മറ്റുള്ളവർക്കും അത് മാതൃകയാകട്ടെ. പ്രധാനമന്ത്രി നേരിട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വീട്ടിലേക്ക് അയച്ച് രാജ്യത്തിന്റെ ആദരം അർപ്പിച്ചിരുന്നു. അവയവദാനം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടതോടെ ജനങ്ങൾ ഏറ്റെടുക്കണമെന്ന ആശയം ഉയർന്നത് നല്ല കാര്യമാണ്. കുടുംബത്തോടൊപ്പം നിന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളോടുള്ള നന്ദി അറിയിക്കുന്നതായും മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുകൂടിയായ റെജി ശാമുവൽ പറഞ്ഞു.
വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിനിന്റെ അവയവങ്ങൾ ദാനംചെയ്യാൻ കുടുംബം തീരുമാനിച്ചതിലൂടെ നാല് കുട്ടികൾക്കാണ് പുതുജീവൻ ലഭിച്ചത്.
Pathanamthitta
തിരുവല്ല: ഇതരസംസ്ഥാനങ്ങളില്‍നിന്ന് എംഡിഎംഎ കേരളത്തിലെത്തിച്ച് വിപണനം ചെയ്യുന്ന സംഘങ്ങളുടെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ ഇളമണ്ണൂര്‍ ഭൂതങ്കര അനില്‍ ഭവനില്‍ അഖില്‍രാജ് (28), അനന്തു ഭവനില്‍ അനന്തു(26) എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരില്‍നിന്ന് 46 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
ജില്ലാ പോലീസ് മേധാവി ആര്. ആനന്ദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി കെ.എസ്. പ്രകാശ്, തിരുവല്ല ഡിവൈഎസ്പി ടി.ആർ. ജിജു എന്നിവരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. തിരുവല്ല എസ്എച്ച്ഒ കെ.എസ്. സുജിതിസിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച മുതല്‍ ഇവരെ പിന്തുടര്ന്നുവരികയായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ തിരുവല്ല ബസ്സ്റ്റാന്‍ഡില്‍നിന്നാണ് ഇവർ പിടിയിലായത്. സബ് ഇന്‍സ്പെക്ടര്‍മാരായ ധന്യ, ആർ. അജികുമാര്‍, ഡാന്‍സാഫ് ടീം അംഗങ്ങളായ സുജിത്ത്, മിഥുന്, ശ്രീരാജ്, ബിനു, ജിതിന്, അഖിലേഷ്, അവിനാഷ് ടോജോ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Pathanamthitta
കുമ്പനാട്: കുമ്പനാടിന് സമീപം തരിശു പുരയിടത്തിലെ കാടിനു തീപിടിച്ച് സമീപത്തുള്ള ട്രാൻസ്ഫോർമറിനു സമീപംവരെ എത്തിയത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. കുമ്പനാട് ഓതറ റോഡിൽ കൊച്ചാലുംമൂടിനു സമീപം പുത്തൻപീടിക ഭാഗത്ത് കഴിഞ്ഞ ദിവസം 11.30 ഓടെയാണ് തീപിടിത്തമുണ്ടായത്.
വഴിയാത്രക്കാരാണ് തീപിടി ത്തം ആദ്യം കണ്ടത്. ഇവർ പൊതുപ്രവർത്തകനായ സുബിൻ നീറുംപ്ലാക്കലിനെ വിവരം അറിയിച്ചു. ഉടൻതന്നെ അഗ്നിരക്ഷാ സേനയെയും കുമ്പനാട് കെഎസ്ഇബി ഓഫീസിലും നെല്ലിമല പൗരസമിതി പ്രവർത്തകരെയും സുബിൻ വിവരം അറിയിച്ചു. കെഎസ്ഇബി അസിസ്റ്റന്റ് എൻജിനിയർ വി.വി. വിനീത്,
സബ് എൻജിനിയർമാരായ സന്തോഷ് കുമാർ, പ്രദീപ് കുമാർ, എസ് .ഖിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പുത്തൻപീടിക ഭാഗത്തു കൂടി കടന്നു പോകുന്ന 11കെവി ലൈനിലെയും ട്രാൻസ്ഫോർമറിലെ യും വൈദ്യുതിബന്ധം വിച്ഛേദിച്ചു.
തിരുവല്ലയിൽനിന്നെത്തിയ അഗ്നിരക്ഷാസേനാ ഒരുമണിക്കൂറുകൊണ്ടാണ് തീപിടിത്തം നിയന്ത്രണവിധേയമാക്കിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീനിവാസ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനിൽകുമാർ, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ വിനോദ് ടൈറ്റസ്, ഷിബിൻ രാജ്, ആകാശ് തോമസ് എന്നിവർ നേതൃത്വം നൽകി.
Pathanamthitta
ആറന്മുള: സാംസ്കാരിക വകുപ്പിന്റെ ഗ്രാമീണ കലാകേന്ദ്രം പദ്ധതി (റൂറൽ ആർട്ട് ഹബ്ബ്) യിലൂടെ പരമ്പരാഗത തൊഴിൽ ചെയ്തുവരുന്ന നൂറുകണക്കിന് കലാകാരൻമാർക്ക് ജീവനോപാധി കണ്ടെത്താനായെന്ന് മന്ത്രി സജി ചെറിയാൻ. വാസ്തുവിദ്യാ ഗുരുകുലം ആസ്ഥാനമന്ദിരം നിർമാണ ഉദ്ഘാടനം ആറന്മുള എൻജിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വാസ്തുവിദ്യാ ഗുരുകുലം നിർവഹണ ഏജൻസിയായുള്ള പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ച് വലിയതോതിൽ നടത്താനുള്ള പരിശ്രമത്തിലാണ് സർക്കാർ. കേരളത്തിലെ പൈതൃക ഗ്രാമങ്ങളെ ഇതിന്റെ ഭാഗമാക്കും. ഉത്പന്നങ്ങൾ വാസ്തുവിദ്യാ ഗുരുകുലത്തിലൂടെത്തന്നെ വിപണനം ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്. വാസ്തുവിദ്യാ ഗുരുകുലത്തിനു സ്വന്തമായി ഒരു ആസ്ഥാനമന്ദിരം എന്നത് നാടിന്റെ സ്വപ്നമായിരുന്നു. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി വീണാ ജോർജിന്റെ ശ്രമഫലമായി കൂടിയാണ് പദ്ധതി യാഥാർഥ്യമാകുന്നതെന്ന് മന്ത്രി പറഞ്ഞു.
പരിസ്ഥിതി സൗഹാർദമായാണ് വാസ്തുവിദ്യാ ഗുരുകുലം കെട്ടിടം ആറന്മുളയിൽ നിർമിക്കുകയെന്ന് അധ്യക്ഷത വഹിച്ച മന്ത്രി വീണാ ജോർജ് പറഞ്ഞു. മന്ദിരത്തോടു ചേർന്നുവരുന്ന ജലാശയത്തിലൂടെ ആറന്മുളയുടെ ഗ്രാമഭംഗി കണ്ടറിഞ്ഞ് യാത്ര ചെയ്യാൻ കഴിയുന്ന രീതിയിൽ വികസിപ്പിച്ചെടുക്കുന്ന വിനോദസഞ്ചാര പദ്ധതിക്ക് ഏഴു കോടി രൂപയുടെ അനുമതിയായി. ആറന്മുള ക്ഷേത്രക്കടവ് വരെയുള്ള നടപ്പാതയും അനുബന്ധകാര്യങ്ങളും നിർമിക്കുന്നതിനായി 10 കോടി രൂപയുടെ അനുമതിയും ലഭ്യമായതായി മന്ത്രി അറിയിച്ചു. വാസ്തുവിദ്യ ഗുരുകുലം എക്സിക്യൂട്ടീവ് ഡയറക്ടർ പി.എസ്.പ്രിയദർശൻ പദ്ധതി വിശദീകരണം നടത്തി.
വാസ്തുവിദ്യ ഗുരുകുലം വൈസ് ചെയർമാൻ ആർ.അജയകുമാർ, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി ചാക്കോ, മുൻ എംഎൽഎ മാലേത്ത് സരളാദേവി, ജില്ലാ പഞ്ചായത്തംഗം സവിതാ അജയകുമാർ, ഗ്രാമപഞ്ചായത്തംഗം പ്രസാദ് വേരുങ്കൽ, വാസ്തുവിദ്യ ഗുരുകുലം എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ജി.വിജയൻ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.
20 കോടിയുടെ പദ്ധതി
സാംസ്കാരിക സാമൂഹിക മൂല്യങ്ങളാലും കരകൗശല പൈതൃകങ്ങളാലും സമ്പന്നമായ ആറന്മുള പൈതൃകഗ്രാമത്തിന്റെ ചെറുപതിപ്പ് എന്ന രീതിയിൽ വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ഉടമസ്ഥതയിൽ ആറന്മുളയിൽ സ്ഥിതിചെയ്യുന്ന ഭൂമിയിലാണ് പദ്ധതി നടപ്പാക്കുന്നത്.
അഡ്മിനിസ്ട്രേറ്റീവ്-അക്കാദമിക് ബ്ലോക്കുകൾ, ഹോസ്റ്റൽ സൗകര്യം, ഗ്രാമീണ കലാകേന്ദ്രം പദ്ധതിയിൽ ഉൾപ്പെട്ട സ്വയം സഹായസംഘങ്ങളുടെ ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയും ഉത്പന്നങ്ങളുടെ ഉത്പാദന പ്രക്രിയയുടെ തത്സമയ പ്രദർശനം, വാസ്തുവിദ്യാ-ചുമർചിത്ര രചനാ മ്യൂസിയം,
പൈതൃകഗ്രാമമായ ആറന്മുളയിൽ എത്തപ്പെടുന്ന ടൂറിസ്റ്റുകൾക്ക് താമസിക്കുന്നതിനായി ഗസ്റ്റ് റൂമുകൾ, ഓഡിറ്റോറിയം, കലാ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള സമ്മേളന ഹാളുകൾ എന്നിവ ഉൾപ്പെടെ 60,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് 20 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ആസ്ഥാന മന്ദിരം വിഭാവനം ചെയ്തിരിക്കുന്നത്.
തികച്ചും പരിസ്ഥിതി സൗഹാർദ നിർമാണ രീതികൾ അവലംബിച്ചും ഭൂമിയുടെ സ്വാഭാവിക പ്രകൃതത്തിന് കോട്ടം വരാത്ത രീതിയിൽ ഏറ്റവും കുറച്ചു സ്ഥലം മാത്രം നികത്തിയുമാണ് നിർമാണം ആസൂത്രണം ചെയ്തിരിക്കുന്നത്.
Pathanamthitta
റാന്നി: ഹൈക്കോടതി ഉത്തരവുണ്ടായിട്ടും നാറാണംമൂഴി പഞ്ചായത്തിലെ തെക്കേത്തൊട്ടി നിവാസികൾക്ക് പട്ടയം ലഭ്യമാക്കാനുള്ള നടപടികൾ വൈകുന്നു. കോടതി ഉത്തരവ് വന്നു മാസങ്ങൾ കഴിഞ്ഞു. എന്നാൽ, പട്ടയം നൽകാനാവശ്യമായ നടപടികൾ റവന്യു വകുപ്പ് സ്വീകരിച്ചില്ല. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ഈ സർക്കാരിന്റെ കാലത്ത് ഇനി പട്ടയം ലഭിക്കുമെന്ന പ്രതീക്ഷയും പ്രദേശവാസികൾക്കില്ല.
വനം - റവന്യു വകുപ്പുകളുടെ സംയുക്ത സർവേ ഉൾപ്പെടെ പൂർത്തീകരിച്ചതാണ്. 1950 കളിലാണ് തെക്കേത്തൊട്ടി നിവാസികൾ കൃഷിക്കായി വനം വെട്ടിത്തെളിച്ചു താമസം തുടങ്ങിയത്. തലമുറകൾ പിന്നിട്ടിട്ടും ഇവരുടെ പട്ടയം നൽകാൻ നടപടി ഉണ്ടായില്ല.
താമസവുമായി ബന്ധപ്പെട്ട സർക്കാർ രേഖകളും ഭൂമി രജിസ്റ്റർ രേഖകളും ഇല്ലെന്നറിഞ്ഞിരിക്കേ ഇത്തരം ആധികാരിക രേഖകൾ ആവശ്യപ്പെട്ടിരിക്കുകയാണിപ്പോൾ ചില വനം-റവന്യു ഉദ്യോഗസ്ഥർ. ഇതിൻപ്രകാരം വന്നിരിക്കുന്ന വനം, റവന്യു ഉദ്യോഗസ്ഥരുടെ സംയുക്ത കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത് താമസക്കാരുടെ കൈവശം ഇല്ലെന്നറിയാമായിട്ടും ഭൂമി കൈമാറ്റം ചെയ്തുകൊണ്ടുള്ള രജിസ്റ്റേഡ് രേഖകളും മറ്റും ആവശ്യപ്പെട്ടിരുന്നു.
തദ്ദേശ സ്ഥാപനങ്ങളിൽനിന്നുള്ള രജിസ്ട്രേഷൻ രേഖകൾ, പാട്ടച്ചീട്ട്, കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ് സ്വീകരിച്ച നടപടികളുടെ വിവരങ്ങൾ ഇവയും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടയ വിതരണം വൈകിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇത്തരം നടപടികളെന്നാണ് പ്രദേശവാസികളുടെ ആരോപണം. ഇതിനെതിരേ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അനുകൂല ഉത്തരവുണ്ടായിട്ടും നടപടികളിൽ വീഴ്ചയുണ്ടായി.
അതേസമയം 1977നു മുമ്പ് ഈ സ്ഥലത്ത് താമസക്കാരാണെന്നു കാണിക്കാൻ ഈ മേൽവിലാസത്തിൽ 1977നു മുമ്പ് സർക്കാർ വിദ്യാഭ്യാസ വകുപ്പു നൽകിയ താമസക്കാരുടെ മക്കളുടെ എസ്എസ്എൽസി ബുക്ക്, ആദ്യകാല കൈവശ കർഷകർക്കു നേരേയുള്ള വകുപ്പുകളുടെ ഭീഷണികൾക്കെതിരേ 1955 മേയ് 16ന് തയാറാക്കി തിരു- കൊച്ചി സ്റ്റേറ്റ് രാജപ്രമുഖന്‍ സ്ഥലവാസിയായ പാലിയേക്കര വറുഗീസ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ സമർപ്പിച്ച നിവേദനത്തിന്റെ യഥാർഥ പകർപ്പ് എന്നിവയടക്കം പഴയകാല രേഖകളൊക്കെ വനംവകുപ്പിന് സ്ഥലവാസികൾ സമർപ്പിച്ചിട്ടുമുണ്ട്.
1950 കാലഘട്ടത്തോടടുത്ത് വെട്ടിത്തെളിച്ച് സ്ഥിരതാമസമാക്കിയിട്ട് 75 വർഷത്തോളമാകുന്ന തെക്കേത്തൊട്ടി പ്രദേശവാസികൾക്ക് പട്ടയം നൽകാതിരിക്കാൻ കുത്സിത ശ്രമങ്ങൾ ഇപ്പോഴുമുണ്ടെന്ന് സ്ഥലവാസികൾ പറഞ്ഞു. 1977നു മുന്‍പ് ഭൂമി സ്വന്തമാക്കിയവരാണെന്ന തിരിച്ചറിവിൽ യാതൊരുവിധ രേഖകളുമില്ലാതെതന്നെ ഇവർക്കു പട്ടയം അനുവദിക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്പോഴാണ് ഓരോ കാരണം നിരത്തി പട്ടയം വിതരണം വൈകിപ്പിച്ചത്.
സർവേ നന്പരുകളിൽ പിഴവു വരുത്തിയും തണ്ടപ്പേര് രജിസ്റ്റർ മാറ്റിയുമൊക്കെ സാങ്കേതിക പിഴവുകൾ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുമുണ്ടായിട്ടുമുണ്ട്. പാവപ്പെട്ട കൈവശ കർഷകരാണ് ഇതുമൂലം വലയുന്നത്.
Pathanamthitta
പത്തനംതിട്ട: പൊതുവിദ്യാലയങ്ങളിൽ ഭിന്നശേഷി കുട്ടികൾക്ക് പഠനപിന്തുണ നൽകുന്ന സ്പെഷൽ എഡ്യുക്കേറ്റർമാരെ സ്ഥിരപ്പെടുത്തണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
2025 മാർച്ച് ഏഴിലെ സുപ്രീംകോടതി ഉത്തരവിൽ സ്പെഷൽ എഡ്യുക്കേറ്റർ തസ്തിക എല്ലാ പൊതുവിദ്യാലയങ്ങളിലും സൃഷ്ടിക്കണമെന്നും പത്തു വർഷത്തിലധികം സർവീസുള്ളവരെ സ്ഥിരപ്പെടുത്തണമെന്നും പറഞ്ഞിട്ടുണ്ടെങ്കിലും ഒരു വർഷമായിട്ടും സർക്കാർ യാതൊരു തരത്തിലുള്ള നീക്കവും നടത്താത്തത് പ്രതിഷേധാർഹമാണെന്ന് കെപിഎസ്ടിഎ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ നിയമനങ്ങളിലൂടെ ബിആർസി ജീവനക്കാരായവരെ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുമ്പോൾ സ്പെഷൽ എഡ്യുക്കേറ്റർമാരോടുള്ള അവഗണ അവസാനിപ്പിക്കണമെന്ന് ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ്, സെക്രട്ടറി വി.ജി. കിഷോർ എന്നിവർ ആവശ്യപ്പെട്ടു.
Pathanamthitta
റാന്നി ഇഎസ്ഐ ഡിസ്പെന്‍സറി ഉദ്ഘാടനം ചെയ്തു
റാന്നി: സാമൂഹിക സുരക്ഷാ പദ്ധതിയായ ഇഎസ്ഐയിലൂടെ തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആധുനിക വൈദ്യസഹായം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. റാന്നി ഇഎസ്ഐ ഡിസ്പെന്‍സറിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
റാന്നിയിലെ പുതിയ ഡിസ്പെന്‍സറിയിലൂടെ നിരവധി തൊഴിലാളികള്‍ക്ക് മികച്ച ചികിത്സാസൗകര്യം എളുപ്പത്തില്‍ ലഭിക്കും. ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പിന്റെ സേവനം കൂടുതല്‍ ജനകീയമാക്കുകയും വിപുലീകരിക്കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിച്ചു.
ഇഎസ്ഐയുടെ സേവനം അസംഘടിത മേഖലയിലുള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് ലഭ്യമാക്കുമെന്ന് മുഖ്യാതിഥിയായിരുന്ന ആന്റോ ആന്റണി എംപി പറഞ്ഞു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. സുരേഷ്, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമാരുതി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജൂലി സാബു, ആരോണ്‍ ബിജിലി പനവേലി,
റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം ബെന്നി പുത്തന്‍പറമ്പില്‍, റാന്നി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.ജെ. ബിന്ദുമോള്‍, ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പ് ഡയറക്ടര്‍ ഡോ. വി.എ. സിനി പ്രിയദര്‍ശിനി, കൊല്ലം സബ് റീജണല്‍ ഓഫീസ് ഇഎസ്ഐ കോര്പറേഷന് കൊല്ലം സബ് റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ റ്റോജിന്‍ തോമസ്, ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വരദ ഇളമണ്‍,
വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികളായ കെ.കെ. സുരേന്ദ്രന്, എം.വി. പ്രസന്നകുമാര്‍, രഞ്ചി പതാലില്‍, ബോബി കാക്കാനപ്പള്ളി, രഞ്ജിത്ത്, ജോജോ കോവൂര്‍ തുടങ്ങിയവർ പ്രസംഗിച്ചു.
Pathanamthitta
മല്ലപ്പള്ളി: സാമൂഹ്യതിന്മകളെ നേരിടാൻ പുതുതലമുറയ്ക്കാകണമെന്നും അതിനു നല്ല വിദ്യാഭ്യാസം ലഭ്യമാകണമെന്നും ഡോ. ഗീവറുഗീസ് റമ്പാൻ. വട്ടശേരിൽ മാർ ദിവന്നാസിയോസ് ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ സെന്റ് ഡയനീഷ്യസ് വിദ്യാജ്യോതി സ്കോളർഷിപ് പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സെന്റ് ഡയനീഷ്യസ് ഫൗണ്ടേഷൻ പ്രസിഡന്റ് പോളസ് ഈപ്പൻ അധ്യക്ഷത വഹിച്ചു. ഫാ. കെ.വൈ. വിത്സൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, കുഞ്ഞുകോശി പോൾ, സാബു ജോസഫ്, ഗ്രാമപഞ്ചായത്തംഗം ടിബി സൂസൻ മാത്യു, ഹെഡ്മിസ്ട്രസ് ഷൈനി സാമുവൽ, സജി മാത്യു, സോമു പി. ജോസഫ്, ടോജി ജോസഫ്, ബിജി മാത്യു എന്നിവർ പ്രസംഗിച്ചു.
വിവിധ സ്കൂളുകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട 92 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പുകൾ നൽകുന്നത്.
Pathanamthitta
തിരുവല്ല: നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികൾക്ക് എംഎൽഎ ഫണ്ടിൽനിന്ന് 1.61 കോടി രൂപയുടെ ഭരണാനുമതിയായതായി മാത്യു ടി. തോമസ് എംഎൽഎ അറിയിച്ചു. ഉന്നതനിലാരത്തിൽ പുനർനിർമിച്ച സ്വാമിപാലം – മേപ്രാൽ റോഡിൽ ഈ പ്രവൃത്തിയിൽ ഉൾപ്പെടാതിരുന്ന മേപ്രാൽ മുതൽ കടവ് വരെയുളള ഭാഗം കലുങ്ക് നിർമിച്ച് ബിഎം ബിസി ടാറിംഗ് നടത്തുന്നതിന് 45 ലക്ഷം,
കടപ്ര വീയപുരം റോഡിലെ പാട്ടമ്പലത്തിന് സമീപം വെള്ളക്കെട്ടുണ്ടാകുന്നത് തടയുന്നതിനായി ഡ്രെയിനേജ് നിർമാണത്തിന് 12 ലക്ഷം, പെരിങ്ങര വേങ്ങൽ തോടിന് കുറുകെ മുട്ടത്തുപടിയിൽ കലുങ്ക് നിർമാണത്തിന് 59 ലക്ഷം, മല്ലപ്പള്ളി പഞ്ചായത്തിലെ മണ്ണുപ്പുറത്ത് നാരകത്താനി റോഡ് നിർമാണത്തിന് 45 ലക്ഷം രൂപ എന്നീ പ്രവൃത്തികൾക്കാണ് ഭരണാനുമതി ലഭിച്ചത്.
Pathanamthitta
പത്തനംതിട്ട: പന്തളത്തെ പ്രവാസിയുടെ വീട് കൊള്ളയടിച്ച് 51.5 പവന് സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ കുപ്രസിദ്ധ കവര്‍ച്ചാസംഘമായ തിരുക്കുറംഗുഡി സംഘത്തിലെ പ്രധാനികളായ രണ്ട് സഹോദരങ്ങളെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. തിരുനല്‍വേലി നമ്പിതലൈവന് പട്ടയം ഇസക്കി രാജ(28), സഹോദരന് നമ്പിരാജ(23) എന്നിവരെയാണ് തമിഴ്നാട്ടിലെ പാളയംകോട്ടയില്നിന്നു പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഈ കേസില്‍ ഇസക്കി രമേശ്, ഗണേഷ് എന്നിവരെ കഴിഞ്ഞയാഴ്ച പിടികൂടിയിരുന്നു. വാടകയ്ക്കെടുത്ത സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ ഒഎല്‍എക്സ് സെര്‍ച്ച് ചെയ്ത് വിൽക്കാന് ഇട്ടിരിക്കുന്ന അതേ മോഡല്‍ കാറിന്റെ നമ്പര്‍ പ്ലേറ്റുകള്‍ വ്യാജമായി ഉണ്ടാക്കിയാണ് കവര്‍ച്ചയ്ക്കിറങ്ങുന്നത്. ഇത്തരത്തില്‍ നാല് വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ നിർമിച്ചാണ് കൃത്യത്തിലേര്പ്പെട്ടതെന്ന് അന്വേഷണസംഘം കണ്ടെത്തി.
ജനുവരി 29ന് വൈകുന്നേരം കവര്‍ച്ചയ്ക്കായി പുറപ്പെട്ട തിരുക്കുറം ഗുഡി സംഘം അടഞ്ഞുകിടന്ന പന്തളം കൈപ്പുഴ സ്വദേശി ബിജുവിന്റെ ഗേറ്റ് ചാടിക്കടന്ന് മുന്‍വാതില്‍ തകര്‍ത്താണ് അലമാരക്കുള്ളില്‍ സൂക്ഷിച്ചിരുന്ന 51.5 പവന് സ്വര്‍ണാഭരണം കവര്‍ന്നത്.
കൃത്യത്തിനുശേഷം കര്‍ണാടക വ്യാജ രജിസ്ട്രേഷന് നമ്പര്‍ പ്ലേറ്റ് ഫിറ്റ് ചെയ്ത് കര്‍ണാടക ഉടുപ്പിയിലെത്തി പ്രവാസിയുടെ വീടിന്റെ മുന്‍വശത്തെ പ്രധാന വാതില്‍ തകര്‍ത്ത് കയറി 70 പവന് സ്വര്‍ണവും ഒന്‍പതു ലക്ഷം രൂപയും കവര്‍ന്നു. തുടര്‍ന്ന് വീണ്ടും കേരളത്തിലെത്തി കൊല്ലം കുമ്പളത്തും സമാനരീതിയില്‍ മോഷണം നടത്തിയശേഷം കവര്‍ച്ചാ മുതലുകളുമായി തിരിച്ച് തമിഴ്നാട്ടിലെത്തി. സ്വിഫ്റ്റ് കാറിന്റെ അറ്റകുറ്റപ്പണിക്കുശേഷം അടുത്ത പണിക്ക് കച്ചമുറുക്കുന്നതിനിടെയായിരുന്നു ആദ്യ അറസ്റ്റ്.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്. ആനന്ദിന്റെ മേല്‍നോട്ടത്തില്‍ അടൂര്‍ ഡിവൈഎസ്പി വി.എസ്. പ്രദീപ്കുമാര്‍, പന്തളം എസ്എച്ച്ഒ ടി.ഡി. പ്രജീഷ്, എസ്ഐ യു.വി. വിഷ്ണു, പോലീസുദ്യോഗസ്ഥരായ റ്റി.എസ്. അനീഷ്, എസ്. അന്‍വര്‍ഷ, ആര്. രഞ്ജിത്, നിയാസ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പടികൂടിയത്. മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
Idukki
ചെറുതോണി: പുതുയുഗ യാത്രയ്ക്ക് ഇടുക്കി നിയോജക മണ്ഡലത്തിൽ വീരോചിത സ്വീകരണം. ചെറുതോണി പെട്രോൾ പമ്പ് ജംഗ്ഷനിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത സ്വീകരണത്തിൽ കാർഷിക മേഖലയായ ഇടുക്കിയുടെ പ്രതീകമായി ഏത്തവാഴക്കുല നൽകിയാണ് ജാഥാ ക്യാപ്റ്റൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സ്വീകരിച്ചത്.
യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ ജില്ലയിൽ നടപ്പാക്കേണ്ട മാസ്റ്റർ പ്ലാൻ ഉടൻതന്നെ ഡോക്യുമെന്റാക്കി പ്രസിദ്ധീകരിക്കുമെന്ന് വി.ഡി. സതീശൻ പറഞ്ഞു. നിയമപരമായി ഫീസടച്ച് നിർമിച്ച കെട്ടിടങ്ങൾ വീണ്ടും ഫീസ് വാങ്ങാതെ ക്രമവത്കരിക്കും. പട്ടയം - ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എം.കെ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു.
സമ്മേളനത്തിൽ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ, ഡീൻ കുര്യാക്കോസ് എംപി, എം.കെ. പ്രേമചന്ദ്രൻ എംപി, വി.കെ. ശ്രീകണ്ഠൻ എംപി, രാജു പി. നായർ, സി.പി. മാത്യു, ജോയി വെട്ടിക്കുഴി, പ്രഫ. എം.ജെ. ജേക്കബ്, റോയി കെ. പൗലോസ്, എസ്. അശോകൻ, ഇബ്രാഹിംകുട്ടി കല്ലാർ, ബി. ആർ.എം. ഷെഫീർ, അപു ജോൺ ജോസഫ്, എ.പി. ഉസ്മാൻ, ജോയി കൊച്ചുകരോട്ട്, എം.ഡി. അർജുനൻ, അനിൽ ആനക്കനാട്ട്, അനീഷ് ജോർജ്, തോമസ് മൈക്കിൾ എന്നിവർ പ്രസംഗിച്ചു.
Idukki
ഇടുക്കി: ജില്ലയിലെ പട്ടയപ്രശ്നവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിനും പട്ടയ വിതരണം വേഗത്തിലാക്കുന്നതിനും സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍, റവന്യു, ജലസേചന മന്ത്രിമാര്‍, അഡ്വക്കേറ്റ് ജനറല്‍, ലാന്‍ഡ് റവന്യു കമ്മീഷണര്‍ എന്നിവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം എടുത്തത്.
കല്ലാര്‍കുട്ടി പ്രദേശത്തെ കൈവശക്കാരുടെ പട്ടയപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ സമ്മതത്തോടെ ഏഴു ചെയിന്‍ വരെയുള്ള പ്രദേശങ്ങളില്‍ പട്ടയം നല്‍കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. നിലവില്‍ അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി.
ചെങ്കുളം ഡാം പ്രദേശത്ത് ജണ്ടയ്ക്ക് പുറത്തുവരുന്ന വസ്തുവിലെ കൈവശക്കാര്‍ക്ക് പട്ടയം അനുവദിക്കുന്നതില്‍ തടസമില്ലെന്ന് കെഎസ്ഇബി അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡാമിലേക്കുള്ള നീരൊഴുക്കിനെ തടസപ്പെടുത്താത്ത സ്ഥലങ്ങളില്‍ പട്ടയം അനുവദിക്കാനും അപേക്ഷകള്‍ സ്വീകരിക്കാനും കളക്ടര്‍ക്ക് നിര്‍ദേശം നല്കി.
പൊന്മുടിയില് പത്തു ചെയിനിനു പുറത്തുള്ള കൈവശഭൂമികളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പട്ടയം നല്‍കും.
ലാന്‍ഡ് രജിസ്റ്ററില്‍ ഏലം എന്ന് രേഖപ്പെടുത്തിയ സ്ഥലങ്ങള്‍ക്ക് പട്ടയം നല്കുന്ന നടപടികളും വേഗത്തിലാക്കി. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച 28,588 ഹെക്ടര്‍ സ്ഥലത്ത് പട്ടയം നല്‍കും. ഇനിയും അപേക്ഷിക്കാത്ത കൈവശക്കാര്‍ക്ക് മാര്‍ച്ച് 23 വരെ സമയം അനുവദിച്ചിട്ടുണ്ട്.
കട്ടപ്പനയിലെ ഷോപ്പ് സൈറ്റുകളില്‍ കെട്ടിടങ്ങളുടെ വലിപ്പം പരിഗണിക്കാതെ പട്ടയം നല്‍കാനും ഉത്തരവായിട്ടുണ്ട്. കാഞ്ചിയാര്‍ വില്ലേജില്‍ ബിടിആര്‍ പ്രകാരം സര്‍ക്കാര്‍ പുറമ്പോക്ക് എന്ന് രേഖപ്പെടുത്തിയതും ജണ്ടയ്ക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന ഭൂമിയിലെ കൈവശക്കാര്‍ക്കും പട്ടയം നല്‍കും.
കോഴിമല ഭാഗത്ത് ബിടിആറില്‍ പാറ എന്ന് തെറ്റായി രേഖപ്പെടുത്തിയവര്‍ക്കും പ്രത്യേക ചട്ടപ്രകാരം പട്ടയം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.
Idukki
രാജാക്കാട്: രാജാക്കാട് ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷൻ നാളെ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ പത്തിന് എൻആർ സിറ്റി ടൗണിന് സമീപം ചെറുകുഴിയിൽ വിനോദിന്റെ കെട്ടിടത്തിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ എം.എം. മണി എംഎൽഎ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും.
ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ സ്വാഗതവും കേരള ഫയർഫോഴ്സ് ഡിജിപി നിതിൻ അഗർവാൾ നന്ദിയും അർപ്പിക്കും.
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി, രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് എം. ഈശ്വരൻ, ബൈസൺവാലി പഞ്ചായത്ത് പ്രസിഡന്റ് ശാലുമോൾ സാബു, സേനാപതി പഞ്ചായത്ത് പ്രസിഡന്റ് അരുൺ അശോകൻ, ഉടുമ്പൻചോല പഞ്ചായത്ത് പ്രസിഡന്റ് നാഗജ്യോതി ഭാസ്കർ, ശാന്തമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ്, വെള്ളത്തൂവൽ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ്, കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. പ്രസാദ്, ജില്ല പഞ്ചായത്ത് മെംബർമാരായ ജി. ശങ്കർകുമാർ, തിലോത്തമ സോമൻ, വൈസ് പ്രസിഡന്റ് ബെന്നി പാലക്കാട്ട് തുടങ്ങിയവർ പ്രസംഗിക്കും.
Idukki
ഇടുക്കി: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബാങ്കേഴ്സ് മീറ്റ് നാളെ രാവിലെ 9.30 മുതല്‍ ചെറുതോണി പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍ അധ്യക്ഷത വഹിക്കും.
ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയാമ്മ സാമുവല്‍ മുഖ്യപ്രഭാഷണം നടത്തും. വാഴത്തോപ്പ് പഞ്ചായത്തംഗം ടി.ഇ. നൗഷാദ്, ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ വര്‍ഗീസ് മാത്യു, ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍മാരായ സന്തോഷ് ഐസക്ക്, പി.ആര്. സുരേഷ്, ജൂണിയര്‍ സൂപ്രണ്ട് സി.കെ. രേഖ എന്നിവര്‍ പ്രസംഗിക്കും. രാവിലെ പത്തിന് "വ്യവസായ വകുപ്പിന്റെ സാങ്കേതിക സാമ്പത്തിക സംരംഭക പദ്ധതികള്‍' എന്ന വിഷയത്തില്‍ അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ പി.എസ്. വിശാഖും "ബാങ്കിംഗും സംരംഭക വായ്പയും നടപടിക്രമങ്ങളും' എന്ന വിഷയത്തില്‍ യൂണിയന് ബാങ്ക് കോട്ടയം റീജണ്‍ സീനിയര്‍ മാനേജര്‍ കെ. നിതിനും ക്ലാസ് നയിക്കും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികള്‍, ബാങ്ക് വായ്പ തുടങ്ങിയവ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബാങ്കേഴ്സ് മീറ്റ് നടത്തുന്നത്. ബാങ്ക് വായ്പ, വിവിധ സബ്സിഡികള്‍ മുതലായവ ആവശ്യമുള്ള സംരംഭകര്‍ക്ക് മീറ്റില്‍ അപേക്ഷിക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമേ ഉദ്യം രജിസ്ട്രേഷന്, കെ-സ്വിഫ്റ്റ് എന്നിവ എടുക്കുന്നതിനും അവസരമുണ്ട്.
ജില്ലയിലെ പ്രധാന ബാങ്കുകളായ എസ്ബിഐ, ഫെഡറല്‍ ബാങ്ക്, കാനറ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയന് ബാങ്ക്, കേരള ബാങ്ക് എന്നിവ മീറ്റില്‍ പങ്കെടുക്കും.
Idukki
ചെറുതോണി: ചിന്നാർ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വാത്തിക്കുടിയിലെ ഓട്ടോ ഡ്രൈവർ പാറശേരി ജോബിയുടെ മകൻ ഷാൽബിൻ (21) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2നാണ് സംഭവം.
രണ്ട് സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാനെത്തിയതായിരുന്നു ഷാൽബിൻ. കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ ഒഴുക്കിൽപ്പെട്ടപ്പോൾ രക്ഷിക്കുന്നതിനിടെയാണ് ഷാൽബിൻ ഒഴുക്കിൽപ്പെട്ടത്.
മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ.
മാതാവ്: ഷൈനി. സഹോദരി: റോസ്മരിയ. സംസ്ക്കാരം ഇന്ന് വാത്തിക്കുടി ലൂർദ് മാതാ പള്ളിയിൽ.
Idukki
നെടുങ്കണ്ടം: വാഗ്ദാനങ്ങള്‍ നല്കി ഇടുക്കിക്കാരെ എല്‍ഡിഎഫ് സര്‍ക്കാര്‍ വഞ്ചിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പുതുയുഗയാത്രയ്ക്ക് നെടുങ്കണ്ടത്ത് നല്കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന് കട്ടപ്പനയില്‍ നേരിട്ടെത്തി 18,000 കോടി രൂപയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഇത് പ്രഖ്യാപനത്തില്‍ മാത്രം ഒതുക്കി.
ജില്ലയിലെ കര്‍ഷകരോടും ഇതേ നയമാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് കര്‍ഷകരെ കുടിയൊഴിപ്പിക്കുന്ന നിലപാടാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഭൂപ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കുമെന്നും ഉപാധിരഹിത പട്ടയം എല്ലാവര്ക്കും നല്‍കുമെന്നും സിഎച്ച്ആര്‍ വനഭൂമിയല്ലെന്ന നിലപാട് സ്വീകരിക്കുകയും കോടതിയില്‍ ഇതിനാവശ്യമായ സത്യവാങ്മൂലം നല്‍കുമെന്നും സതീശന് പറഞ്ഞു.
നെടുങ്കണ്ടത്ത് എത്തിച്ചേര്‍ന്ന പുതുയുഗയാത്രയ്ക്ക് വന്‍ സ്വീകരണമാണ് ഒരുക്കിയത്. നെടുങ്കണ്ടം ബസ് സ്റ്റാൻഡിൽനിന്ന് ആരംഭിച്ച പ്രകടനത്തില്‍ നിയോജക മണ്ഡലത്തിനു കീഴില്‍വരുന്ന 10 പഞ്ചായത്തുകളില്‍നിന്നായി അയ്യായിരത്തിലധികം പ്രവര്‍ത്തകര്‍ പങ്കെടുത്തു.
നെടുങ്കണ്ടത്ത് എത്തിച്ചേര്‍ന്ന വി.ഡി. സതീശനെ പഞ്ചായത്ത് ജംഗ്ഷനില്‍നിന്നു തുറന്ന ജീപ്പില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് കിഴക്കേക്കവലയിലെ സമ്മേളന വേദിയില്‍ എത്തിച്ചത്.
തുടര്‍ന്ന് നടന്ന സ്വീകരണ സമ്മേളനത്തില്‍ യുഡിഎഫ് ഉടുമ്പന്‍ചോല നിയോജകമണ്ഡലം ചെയര്മാന് എം.ജെ. കുര്യന് അധ്യക്ഷത വഹിച്ചു. എം.കെ. പ്രേമചന്ദ്രന് എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് സംസ്ഥാന ചെയര്മാന് അടൂര്‍ പ്രകാശ് എംപി, ഡീന്‍ കുര്യാക്കോസ് എംപി, നേതാക്കളായ ബി.ആര്.എം. ഷഫീര്‍, ഷാനിമോള്‍ ഉസ്മാന്, വി.കെ. ശ്രീകണ്ഠന് എം.പി, ജോസഫ് വാഴയ്ക്കന്, റോയി കെ. പൗലോസ്, ജോയി വെട്ടിക്കുഴി, ജോസ് പൊട്ടംപ്ലാക്കല്‍, അഡ്വ. ഇ.എം. ആഗസ്തി, ഇബ്രാഹിംകുട്ടി കല്ലാര്‍, എം.എന്‍. ഗോപി, സേനാപതി വേണു, ജി. മുരളീധരന്, സി.എസ്. യശോധരന്, ബെന്നി തുണ്ടത്തില്‍, കെ.എസ്. ശിവന്, ഫിലിപ് ജോസഫ്, നിഷാ സോമന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
അടിമാലി: പ്രതിപക്ഷനേതാവ് വി.ഡി. സതീശന് നയിക്കുന്ന പുതുയുഗ യാത്ര ഇടുക്കി ജില്ലയിൽ പ്രവേശിച്ചു. അടിമാലിയിൽ ആദ്യ സ്വീകരണം നൽകി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവിനെ സമ്മേളന വേദിയിലേക്ക് സ്വീകരിച്ചാനയിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്തു. യുഡിഎഫ്, ഇപ്പോൾ വെറും പ്രതിപക്ഷം മാത്രമല്ലെന്നും ജനങ്ങളുടെ ആഗ്രഹം പൂര്‍ത്തീകരിച്ച് അധികാരത്തില്വരേണ്ട മുന്നണിയായി മാറിയെന്നും വി.ഡി. സതീശന് പറഞ്ഞു.
യുഡിഎഫ് സംസ്ഥാന നേതാക്കളും യുഡിഎഫ് ജില്ലാ നേതൃത്വവും സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്തു.സ്വീകരണ സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് അടിമാലിയില്‍ വിവിധ കര്‍ഷക സംഘടനാ നേതാക്കള്‍, ആദിവാസി ഗോത്രസംഘടനാ പ്രതിനിധികള്‍, വ്യാപാരികള്‍, ദളിത് സംഘടനാ നേതാക്കള്‍, തോട്ടം തൊഴിലാളികള്‍ എന്നിവരുമായി ജില്ലയിലെ വികസന പ്രശ്നങ്ങളും ഭൂപ്രശ്നങ്ങളും ചര്‍ച്ച ചെയ്തു. അടിമാലി ക്ലബ് ഹാളിലായിരുന്നു പരിപാടി.
Idukki
അടിമാലി: പുതുയുഗ യാത്രയുടെ ഭാഗമായി അടിമാലിയില്‍ വിവിധ കര്‍ഷക സംഘടനാ നേതാക്കള്‍, ആദിവാസി ഗോത്രസംഘടനാ പ്രതിനിധികള്‍, വ്യാപാരികള്‍, ദളിത് സംഘടനാ നേതാക്കള്‍, തോട്ടം തൊഴിലാളികള്‍ എന്നിവരുമായി പ്രതിപക്ഷ നേതാവ് സംവദിച്ചു.
സിഎച്ച്ആര്‍ വിഷയം അടക്കം ജില്ലയിലെ ഭൂമി പ്രശ്നങ്ങളും വിവിധ വിഷയങ്ങളില്‍ വനംവകുപ്പുയര്ത്തുന്ന പ്രതിസന്ധിയും വന്യമൃഗ ശല്യവും ക്ഷീരമേഖല നേരിടുന്ന പ്രതിസന്ധിയുമെല്ലാം പുതുയുഗ യാത്രയുടെ ഭാഗമായി പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ ഒരുക്കിയ സംവദിക്കാം പുതുയുഗത്തിനായി എന്ന പരിപാടിയില്‍ ഉയര്‍ന്നു വന്നു. ലോട്ടറി തൊഴിലാളികളുടെ പ്രശ്നങ്ങളും ടൂറിസം, ഹോട്ടല്‍ മേഖലകള്‍ നേരിടുന്ന പ്രതിസന്ധികളും ഗോത്ര മേഖലകളില്‍ പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളും പ്രതിപക്ഷ നേതാവിനു മുമ്പില്‍ അവതരിപ്പിക്കപ്പെട്ടു.
വിവിധ വിഷയങ്ങള്‍ കേട്ടശേഷം പ്രതിപക്ഷ നേതാവ് സംവാദ പരിപാടിയില്‍ മറുപടി നല്കി. പരാതികള്‍ കേട്ടതിനൊപ്പം വിവിധ വിഷയങ്ങളില്‍ നിവേദനം സമര്‍പ്പിക്കാനും പരിപാടിയില്‍ അവസരമൊരുക്കി. നിവേദനമായി ലഭിച്ച പരാതികള്‍ പരിശോധിച്ച ശേഷം പരിഹാരം കാണുമെന്ന് പ്രതിപക്ഷനേതാവ് പരാതിക്കാരെ അറിയിച്ചു.
Idukki
നെടുങ്കണ്ടം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മാലയിട്ട് സ്വീകരിക്കണമെന്ന ടിജിന്റെ ആഗ്രഹം സഫലീകരിച്ച്
പുതുയുഗയാത്ര. യൂത്ത് കോൺഗ്രസ് നെടുങ്കണ്ടം മണ്ഡലം വൈസ് പ്രസിഡന്റും സജീവ കോൺഗ്രസ് പ്രവർത്തകനുമായിരുന്ന താന്നിമൂട് കോയിക്കേരി വടക്കേതില്‍ ടിജിന് തോമസിന് അപൂർവ രോഗം ബാധിച്ചത് ഒന്നര വർഷം മുമ്പാണ് .
തലച്ചോറിലേക്കുള്ള ഞരമ്പില്‍ കുമിളകള്‍ രൂപപ്പെട്ട് പൊട്ടുന്ന അപൂര്‍വരോഗം ബാധിച്ച ടിജിന്റെ ജീവിതം തിരികെ കിട്ടിയതുതന്നെ അദ്ഭുതമാണ്.
വയറിംഗ്, പ്ലംബിംഗ് ജോലിക്കാരനായ ടിജിന് ജോലിക്ക് പോകുന്നതിനായി തയാറെടുക്കുന്നതിനിടെ ശുചിമുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. വീട്ടുകാര്‍ വിവിധ ആശുപത്രികളില്‍ എത്തിച്ചെങ്കിലും പിന്നീടാണ് രോഗം കണ്ടുപിടിച്ചത്. ശസ്ത്രകിയകൾക്കു മാത്രം 20 ലക്ഷത്തോളം രൂപ ചെലവായി. നെടുങ്കണ്ടത്തെ രാഷ്ട്രീയ, സാമൂഹിക, സാമുദായിക രംഗത്തെ ആളുകള്‍ ചേര്‍ന്ന് ടിജിന് ചികിത്സാ സഹായ നിധിക്ക് രൂപം നല്‍കിയാണ് ചികിത്സ നടത്തിയത്.
ജീവിതത്തിലേക്ക് തിരിച്ചെത്തിയ ടിജിന് പരസഹായമില്ലാതെ നടക്കാൻ പ്രയാസമാണ്. വീട്ടിൽത്തന്നെ വിശ്രമിക്കുന്ന ടിജിനെ കഴിഞ്ഞ ദിവസം കാണാനെത്തിയ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജിറ്റോ ഇലുപ്പുലിക്കാട്ടിനോട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സ്വീകരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു.
ഇന്നലെ രാവിലെതന്നെ ഇദ്ദേഹം, ടിജിനെ പരിപാടി നടക്കുന്നിടത്ത് എത്തിച്ചു. സ്റ്റേജിന് സമീപം കസേരയിൽ കാത്തിരുന്ന ടിജിന്റെ അടുത്തെത്തി പ്രതിപക്ഷ നേതാവ് മാലയിട്ട് കെട്ടിപ്പിടിച്ചു. ടിജിനും തിരിച്ച് സ്വീകരിച്ചപ്പോൾ നല്ല പരിചയം തോന്നുന്നതായി പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോൾ കണ്ണുനിറഞ്ഞ് ടിജിൻ സന്തോഷം പ്രകടിപ്പിച്ചു.
Idukki
നെടുങ്കണ്ടം: എന്‍സിപി ജില്ലാ പ്രസിഡന്റും സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയുമടക്കം ഇരുപതോളം പേര് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്രയുടെ നെടുങ്കണ്ടത്തെ സമ്മേളനത്തില്‍ വി.ഡി. സതീശന് ഇവരെ മാലയിട്ട് സ്വീകരിച്ചു.
എന്‍സിപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ടി. മൈക്കിള്‍, സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.വി. ഷാജി, സിഐടിയു ചെത്തുതൊഴിലാളി യൂണിയന് ഏരിയാ കമ്മിറ്റിയംഗം ജോര്‍ജ് മുതലൂര്‍, ഉടുമ്പന്‍ചോല മുന്‍ ഗ്രാമപഞ്ചായത്ത് മെംബറും ജനാധിപത്യ മഹിളാ അസോസിയേഷന് മുന്‍ ജില്ലാ കമ്മിറ്റിയംഗവുമായ സിസിലി ബാബു എന്നിവരുള്‍പ്പടെ ഇരുപതോളം പേരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
കെ.വി. ഷാജി 36 വര്‍ഷത്തോളം സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരായിരുന്നു. 18 വര്‍ഷത്തോളം പാര്‍ട്ടി ഏരിയാ കമ്മിറ്റിയംഗമായും 10 വര്‍ഷത്തോളം ലോക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുള്ള ഷാജി 10 വര്‍ഷം ഉടുമ്പന്‍ചോല സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റുമായിരുന്നു.
Idukki
തൊടുപുഴ: ഉപാസന സാംസ്കാരിക വേദിയുടെ റൂബി ജൂബിലി ആഘോഷം സമാപിച്ചു. സമാപന സമ്മേളനം പി.ജെ. ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രൊവിന്‍ഷ്യല്‍ ഫാ. മാത്യു മഞ്ഞക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ഉപാസന ഡയറക്ടര്‍ ഫാ. പ്രിന്‍സ് പരത്തിനാല്‍, കെ. ഗോപാലകൃഷ്ണന്, പ്രഫ. കൊച്ചുത്രേസ്യാ തോമസ്, ജിജി കെ. ഫിലിപ്പ്, ഫാ. ജയിംസ് മഠത്തിക്കണ്ടത്തില്‍ , ഡോ. സാബു വര്‍ഗീസ്, തോമസ് കുണിഞ്ഞി, ഷാജി മുതുകുളം എന്നിവര്‍ പ്രസംഗിച്ചു.
മദര്‍ ആൻഡ് ചൈല്‍ഡിലെ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. ഉപാസനയുടെ ഒരു വര്‍ഷം നീണ്ടുനിന്ന ജൂബിലിയാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
Idukki
തൊടുപുഴ: ഭാര്യ മരിച്ച് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഭര്‍ത്താവ് മരിച്ചു. കുമാരമംഗലം കുന്നക്കാട്ട് ചന്ദ്രശേഖരന് നായര്‍ (78), ഭാര്യ കോമളവല്ലി (76) എന്നിവരാണ് മരിച്ചത്. വാര്‍ധക്യസഹജമായ രോഗത്തെത്തുടര്‍ന്ന് കോമളവല്ലി കിടപ്പിലായിരുന്നു.
ഇന്നലെ രാവിലെ എട്ടോടെയാണ് കോമളവല്ലി മരിച്ചത്. ഇവരുടെ സംസ്കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നതിനിടെ പതിനൊന്നോടെ ചന്ദ്രശേഖരന് നായര്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇരുവരുടെയും സംസ്കാരം നടത്തി. മക്കള്‍: ജയ, സായി, ബിന്ദു. മരുമക്കള്‍: ചന്ദ്രശേഖരന് നായര്‍ (റിട്ട. എംവിഐപി ഉദ്യോഗസ്ഥന്), സീമ, വി. വിശ്വന്.
Idukki
ഉപ്പുതറ: ഇടപ്പൂക്കുളത്ത് വീടിനു തീയിട്ട് കുടുംബത്തെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. 21ന് പുലർച്ചെ 2.45നാണ് കൊച്ചുപുരയ്ക്കൽ കെ.യു. ബെന്നിയുടെ വീടിന് തീവച്ചത്. ബെന്നിയുടെ അടുത്ത ബന്ധു ജോസ് ഉലഹന്നാൻ (62)നെയാണ് ഉപ്പുതറ എസ് ഐ പി.എൻ. പ്രദീപ് അറസ്റ്റ് ചെയ്തത്. കുടുംബ പ്രശ്നങ്ങളുടെ പേരിൽ ജോസും ബെന്നിയും തമ്മിൽ അകൽച്ചയിലായിരുന്നു. ജോസിന് ബെന്നിയോടുള്ള വൈരാഗ്യമാണ് വീടിന് തീവയ്ക്കുന്നതിലേക്കു നയിച്ചത്. ജോസ് കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വീടിന് തീ വെച്ചയുടൻ മുറ്റത്ത് ആളനക്കം കേട്ട് ബെന്നിയുടെ മകൻ ലിബിൻ ഉറക്കമുണർന്നു. തുടർന്ന്
ബന്നിയേയും വിളിച്ചുണർത്തി. മുൻ വശത്തെ തിണ്ണയിൽ തീ കത്തുന്നതു ജനലിൽക്കൂടി കണ്ടതോടെ പിൻവശത്തെ വാതിൽ തുറന്ന് എല്ലാവരും പുറത്തിറങ്ങി. അപ്പോഴേക്കും മുൻവശത്തെ വാതിലിൽ തീ ആളിപ്പടർന്നിരുന്നു. വീട്ടുകാർ എല്ലാവരും ചേർന്ന് വെള്ളമൊഴിച്ച് തീയണച്ചു. ഉടനെ അയൽക്കാരും വിവരമറിഞ്ഞ് ഉപ്പുതറ പേലീസും സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം ചാക്കിൽ നിറച്ച് അതിൽ ഇന്ധനം ഒഴിച്ചാണ് തീകത്തിച്ചതെന്ന് മനസിലായി.
പിൻവശത്തെ വാതിലിനു പുറത്തും ജനലിന്റെ വശങ്ങളിലും ചാക്കിൽ പ്ലാസ്റ്റിക് മാലിന്യം നിറച്ചുവച്ചിരുന്നു. ഇവിടെയെല്ലാം ഇന്ധനവും ഒഴിച്ചിരുന്നു. മുറ്റത്ത് മുളക്പൊടിയും വിതറിയിരുന്നു. വൈദ്യുതി മീറ്ററിൽനിന്ന് ഫ്യൂസ് ഊരിമാറ്റി വൈദ്യൂതി വിച്ഛേദിച്ച് മുൻവശത്ത് ക്രമീകരിച്ചിരുന്ന സിസിടിവിയുടെ പ്രവർത്തനം നിശ്ചലമാക്കിയ ശേഷമാണ് വീടിന് തീവച്ചത്.
വീട്ടുകാർ ഉണർന്നതിനാൽ മറ്റിടങ്ങളിൽ തീയിടാതെ ഇയാൾ പിൻവാങ്ങി. ഇതു കാരണം അഞ്ചുവയസുള്ള കുട്ടിയുൾപ്പെടെ അഞ്ചു ജീവനുകൾ രക്ഷപ്പെട്ടു.
Idukki
തൊടുപുഴ: ന്യൂമാന്‍ കോളജില്‍ വിക്സിത് ഭാരത് യൂത്ത് പാര്‍ലമെന്റ് ഇന്നു നടക്കും. കോളജിലെ മൈഭാരത് എന്‍എസ്എസാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ പത്തിന് നഗരസഭാ കൗണ്‍സിലര്‍ ഷാഹുല്‍ ഹമീദ് ജില്ലാതല പ്രസംഗ മത്സരം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ കോളേജുകളില്‍നിന്ന് നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. വിജയികളാകുന്ന പത്ത് വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന തലത്തിലേക്ക് യോഗ്യത ലഭിക്കും.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജെന്നി കെ. അലക്സ് അധ്യക്ഷത വഹിക്കും. എന്‍എസ്എസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. സിസ്റ്റര്‍ നോയല്‍ റോസ് ആമുഖപ്രഭാഷണം നടത്തും. വൈസ് പ്രിന്‍സിപ്പല്‍ ഡോ. സാജു ഏബ്രഹാം, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ബോണി ബോസ്, ഡോ. സിസ്റ്റര്‍ സി.ജെ. ബിന്‍സി, വിദ്യാര്‍ഥി കോ-ഓര്‍ഡിനേറ്റര്‍മാരായ നിതിന്‍ ജോര്‍ജ് വര്‍ഗീസ്, ആദിത്യന് സുനില്‍ എന്നിവര്‍ പ്രസംഗിക്കും.
Idukki
തൊടുപുഴ: ലക്ഷങ്ങള്‍ വിലമതിക്കുന്ന എംഡിഎംഎയുമായി നഗരത്തില്‍നിന്നു രണ്ടുയുവാക്കള്‍ എക്സൈസിന്റെ പിടിയിലായി. നെയ്യശേരി ഇടനയ്ക്കല്‍ ഹാരിസ് (31), മൈലക്കൊമ്പ് കണ്ണീറ്റില്‍ തോംസണ്‍ (31) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍നിന്ന് 39 ഗ്രാം എംഡിഎംഎയും ഇവരുടെ വാഹനത്തില്‍നിന്ന് 10 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
ഒളമറ്റം അറയ്ക്കപ്പാറയില് സ്വകാര്യവ്യക്തി വാടകയ്ക്കു നല്‍കിയിരിക്കുന്ന അപ്പാര്‍ട്ട്മെന്റില്‍ നിന്നുമാണ് പ്രതികളെ മയക്കുമരുന്നുമായി പിടികൂടിയത്. പ്രതിയായ ഹാരിസിനെ നേരത്തേ 55 കിലോ കഞ്ചാവുമായി വെങ്ങല്ലൂര്‍ സിഗ്നല്ജംഗ്ഷനു സമീപത്തുനിന്നു പോലീസ് പിടികൂടിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിരിക്കെയാണ് ഇന്നലെ വീണ്ടും അറസ്റ്റിലായത്.
എക്സൈസ് ഇന്റലിജന്റ്സിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ കോളജിലെ വിദ്യാര്‍ഥിനികള്‍ താമസിച്ചിരുന്ന മുറിയില്‍നിന്നാണ് ഇന്നലെ രാവിലെ പത്തോടെ നടത്തിയ പരിശോധനയില്‍ പ്രതികള്‍ പിടിയിലായത്. ലഹരിമരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എക്സൈസ് ഇന്‍സ്പെക്ടര്‍ ട്രേഡ് സി.എം. ബിന്‍സാദ്, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡുമാരായ കെ.ആര്. ബിജു, പി.എ. സെബാസ്റ്റ്യന്‍, കെ.കെ. മജീദ്, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് അനീഷ്കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഡെന്നി ജെസ്മോന്, നൗഫല്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സിന്ധു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Idukki
രാജാക്കാട്: സംസ്ഥാന സബ് ജൂണിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് മുല്ലക്കാനം സാൻജോ കോളേജ് സ്റ്റേഡിയത്തിൽ നടന്നു. രണ്ട് ദിവസങ്ങളിലായി നടന്ന മത്സരത്തിൽ 14 ജില്ലകളിൽനിന്നുമുള്ള ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ടീമുകൾ മത്സരിച്ചു. രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.
ചെയർമാൻ ജോഷി കന്യാക്കുഴി, കൺവീനർ ബെന്നി പാലക്കാട്ട് എന്നിവർ നേതൃത്വം നൽകി. ആൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം ജില്ലാ ടീം ഒന്നാം സ്ഥാനവും, പാലക്കാട് ജില്ലാ ടീം രണ്ടാം സ്ഥാനവും നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം ജില്ലാ ടീം ഒന്നാം സ്ഥാനവും പാലക്കാട് ജില്ലാ ടീം രണ്ടാം സ്ഥാനവും നേടി.
സമാപന സമ്മേളനം ദേശീയ കായികതാരം വി.ബി. ബിനീഷ് ഉദ്ഘാടനം ചെയ്തു. സാൻജോ കോളജ് മാനേജർ ഫാ. ജോബിൻ പേണാട്ടുകുന്നേൽ, രാജാക്കാട് എസ്എൻഡിപി ശാഖ പ്രസിഡന്റ് സാബു വാവലക്കാട്ട്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മുഹമ്മദ് ഫൈസൽ, സെക്രട്ടറി ഷാജി മോൻ, കായികാധ്യാപകൻ ജിജി ജോസ്, രാജാക്കാട് എസ്.ഐ. അഭിജിത്, പഞ്ചായത്തംഗങ്ങളായ ടി.കെ. സുജിത്, സാജു ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
Idukki
രാജാക്കാട്: കെസിവൈഎം ഇടുക്കി രൂപതാ സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം രാജാക്കാട്, കുഞ്ചിത്തണ്ണി മേഖല യൂണിറ്റുകൾ ചേർന്ന് സംഘടിപ്പിച്ച രണ്ടാമത് അഖിലകേരള വടംവലി മത്സരം രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളി ഗ്രൗണ്ടിൽ നടത്തി. ഒന്നുമുതൽ 16 വരെ സ്ഥാനങ്ങൾ നേടിയ ടീമുകൾക്ക് 55,555 രൂപ മുതൽ 5001 വരെ ക്യാഷ് പ്രൈസുകളും ട്രോഫികളും വ്യക്തിഗത ക്യാഷ് അവാർഡുകളും സമ്മാനിച്ചു.
കേരളത്തിലെ പ്രമുഖരായ 34 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. മേഖലാ പ്രസിഡന്റ് എബിൻ ആഗസ്തി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മനയ്ക്കലേട്ട് ആമുഖ പ്രഭാഷണം നടത്തി.
ഇടുക്കി രൂപത മുഖ്യവികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ മുഖ്യപ്രഭാഷണം നടത്തി. രാജാക്കാട് ഫൊറോന പള്ളി വികാരി ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ, മേഖലാ ഡയറക്ടർ ഫാ. ജോസ് പുതിയാപറമ്പിൽ, രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ, രാജാക്കാട് സബ് ഇൻസ്പെക്ടർ അഭിജിത്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.എസ്. ബിജു, ഫാ. സെബാസ്റ്റ്യൻ മച്ചുകാട്ട്, അലക്സ് പുളിമൂട്ടിൽ, സിസ്റ്റർ റോസ്ന എന്നിവർ പ്രസംഗിച്ചു.
കെസിവൈഎം രൂപത പ്രസിഡന്റ് സാം സണ്ണി പുള്ളിയിൽ സ്വാഗതവും, ജെറിൻ ജെ. പട്ടാംകുളം നന്ദിയും അർപ്പിച്ചു.
വേങ്ങാട് കവിത ടീം ഒന്നാം സ്ഥാനവും, ഗുരുവായൂർ സ്റ്റാർ വിഷൻ ടീം രണ്ടാം സ്ഥാനവും നേടി.
Idukki
തൊടുപുഴ: നഗരമധ്യത്തില്‍ പുഴയോരം ബൈപാസിലേക്കുള്ള പ്രവേശന കവാടത്തിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടം അപകടാവസ്ഥയിലായിട്ടും പൊളിച്ചുനീക്കല്‍ വൈകുന്നു. നൂറുകണക്കിനു വാഹനങ്ങളും കാല്‍നട യാത്രക്കാരും കടന്നുപോകുന്ന പാതയോരത്താണു കെട്ടിടം അപകടാവസ്ഥയില്‍ നില്‍ക്കുന്നത്.
സ്വകാര്യ വ്യക്തിയുടെ കൈവശത്തിലുള്ള കെട്ടിടം പൊളിച്ചുനീക്കിയുള്ള ബൈപാസ് റോഡ് വികസനമാണ് നടപ്പാക്കുന്നത്. കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നൂലാമാലകളാണ് ഇപ്പോഴും ഇതു ജനങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തി അപകടാവസ്ഥയില്‍ നില്ക്കാന് കാരണം.
അടിയന്തരമായി കെട്ടിടം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ദുരന്തനിവാരണ സമിതി അധ്യക്ഷനായ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു.
തൊടുപുഴയില്‍ ഏറ്റവും അവസാനം നിര്‍മാണം പൂര്‍ത്തിയായ റോഡാണ് തൊടുപുഴയാറിനു സമാന്തരമായി കടന്നുപോകുന്ന പുഴയോരം ബൈപാസ്. പാലാ റോഡില്‍നിന്നു ബൈപാസിലേക്കു തിരിയുന്ന ഭാഗത്താണ് അപകടാവസ്ഥയിലായ കെട്ടിടം നില്‍ക്കുന്നത്. ഇവിടെ ഇരുവശത്തുകൂടിയും വാഹനം കടന്നുപോകത്തക്ക വിധം ബെല്‍മൗത്ത് രീതിയില്‍ നിര്‍മാണം നടത്താനായിരുന്നു പദ്ധതി. ഇതിനായിട്ടാണ് ഇരു വശത്തെയും കെട്ടിടങ്ങള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നത്. അപകടാവസ്ഥയിലായ കെട്ടിടം ഒഴിവാക്കാന്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന് അലൈന്മെന്റ് മാറ്റിയതായി പരാതിയുയര്‍ന്നു. ഇതിനിടെ ഒരു ഭാഗത്തെ കെട്ടിട ഉടമ കോടതിയെ സമീപിക്കുകയും ചെയ്തു.
പഴയ കെട്ടിടം പൊളിക്കുന്നതിന് ഉടമകള്‍ സമ്മതം നല്‍കിയെങ്കിലും നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇപ്പോഴും പ്രതിസന്ധിയായി തുടരുന്നത്. നിലവില്‍ കെട്ടിടത്തിന്റെ പകുതിഭാഗം ഏറ്റെടുക്കുന്നതിനായി 32 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ മതിയായ നഷ്ടപരിഹാരം നല്കി ബാക്കി ഭാഗംകൂടി ഏറ്റെടുക്കണമെന്നാണ് സ്ഥലമുടമയായ സ്വകാര്യ വ്യക്തിയുടെ ആവശ്യം.
കെട്ടിടത്തിന്റെ അപകടാവസ്ഥമൂലം ഇതില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാപാരികള്‍ എല്ലാം ഒഴിവായിരുന്നു. ഇപ്പോള്‍ ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന നിലയിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പലരും കെട്ടിടത്തിന്റെ അപകടാവസ്ഥ ബോധ്യപ്പെടുത്തിയെങ്കിലും നടപടിയുണ്ടാകുന്നില്ല.
കഴിഞ്ഞ ദിവസം നഗരത്തിലെ ഗതാഗത പ്രശ്നവുമായി ബന്ധപ്പെട്ട് പി.ജെ. ജോസഫ് എംഎല്‍എ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വിവിധ സംഘടനകള്‍ കെട്ടിടത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടിയിരുന്നു. അടിയന്തരമായി നടപടി സ്വീകരിക്കുമെന്നാണ് പൊതുമരാമത്ത് അധികൃതര്‍ മറുപടി നല്‍കിയത്.
ഇതിനു പുറമേ മാര്‍ക്കറ്റ് റോഡില്‍നിന്ന് പോസ്റ്റ്ഓഫീസ് റോഡിലേക്കു തിരിയുന്ന ഭാഗത്തെ നഗരസഭയുടെ പഴയ കെട്ടിടവും അപകടാവസ്ഥയിലാണ്. അപകടാവസ്ഥ കണക്കിലെടുത്ത് ഇവിടെയുള്ള വാടകക്കാരെ നഗരസഭ ഒഴിപ്പിച്ചെങ്കിലും കെട്ടിടം പൊളിച്ചുനീക്കിയിട്ടില്ല.
Idukki
പാലാ: ഉത്ഥാനത്തിന്റെ കണ്ണിലൂടെ കാര്യങ്ങള്‍ കണ്ട് ഐക്യത്തിലേക്കു കടന്നുവന്നാലേ സമുദായ ശക്തീകരണം നടത്താന്‍ സാധിക്കൂവെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപത പിതൃവേദിയുടെ പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്. സമുദായ ശക്തീകരണത്തിലൂടെ സമസ്ത മേഖലയിലും പ്രത്യേകിച്ച് നമ്മുടെ വീടുകള്‍ ഉള്‍പ്പെടെ ശക്തീകരിക്കപ്പെടുമ്പോള് അതിന്റെ ശക്തിയും ഐക്യവും മറ്റിടങ്ങളിലേക്ക് കൈമാറ്റം ചെയ്യുമെന്ന് ബിഷപ് പറഞ്ഞു.
അരുണാപുരം അല്ഫോന്സിയന് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന സമ്മേളനത്തില്‍ രൂപത പിതൃവേദി പ്രസിഡന്റ് ജോസ് മുത്തനാട്ട് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ രൂപത ഫാമിലി അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് നരിതൂക്കില്‍, രൂപത സെക്രട്ടറി ബിന്‍സ് തൊടുകയില്‍, രൂപത വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ തോമസ് പനക്കക്കുഴി എന്നിവര്‍ പ്രസംഗിച്ചു.
കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം നടത്തിയ ഇടവകകള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്നുനടന്ന സമുദായ ശക്തീകരണ സമ്മേളനത്തില്‍ പാലാ രൂപതയുടെ മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍, ഫാമിലി അപ്പൊസ്തലേറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യു കാടന്‍കാവില്‍, ജോസ് ജോണ്‍ കീലത്ത്, ജോസഫ് വടക്കേല്‍, ജോര്‍ജ് ജോസഫ് നരിക്കാട്ട്, എസ്എംവൈഎം ഗ്ലോബല്‍ പ്രസിഡന്റ് ഫാ. ജേക്കബ് ചക്കാത്തടം, രൂപത പിതൃവേദി ട്രഷറര്‍ ജോര്‍ജ് ടിക്സണ്‍ മണിമലത്തടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
Idukki
ഇടുക്കി: ജില്ലയില്‍ ഏലമല റിസര്‍വ് ഭൂമിയില്‍ പതിവിന് അനുമതി ലഭിച്ച 20363.1590 ഹെക്ടറില്‍ ഉള്‍പ്പെട്ടതും ഭൂമി പതിവിന് അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടില്ലാത്തതുമായ കൈവശക്കാരുടെ പുതിയ അപേക്ഷകള്‍ മാര്‍ച്ച് 23 വരെ പിഎഎംഎസ് സംവിധാനം മുഖേന കട്ടപ്പന, മുരിക്കാശേരി, നെടുങ്കണ്ടം, രാജകുമാരി, ഇടുക്കി ഭൂപതിവ് ഓഫീസുകളില്‍ സ്വീകരിക്കും. ഭൂമി പതിവിന് അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടില്ലാത്ത കൈവശക്കാര്‍ക്ക് അനുബന്ധരേഖകള്‍ സഹിതം അപേക്ഷകള്‍ സമര്‍പ്പിക്കാം.
പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതിന് നിലവില്‍ സര്‍ക്കാര്‍ അനുമതി ലഭിച്ച ഏലമല റിസര്‍വ് മേഖലയ്ക്ക് പുറത്തുള്ളതും, വനം-റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധന പൂര്‍ത്തീകരിച്ചതും കേന്ദ്രാനുമതി ലഭിച്ചതുമായ 5000 ഹെക്ടര്‍ ഭൂമിയില്‍ നിലവില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്ത കൈവശക്കാരുടെ പുതിയ അപേക്ഷ സ്വീകരിക്കുന്നത് മാര്‍ച്ച് 23 വരെ ദീര്‍ഘിപ്പിച്ചു.
കരിമണ്ണൂര്‍, പീരുമേട്, ഇടുക്കി ഭൂ പതിവ് ഓഫീസുകളില്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കും.
Idukki
തൊടുപുഴ: അഞ്ചിരി പാടശേഖരത്ത് വിളവെടുപ്പ് തുടങ്ങി. പാലക്കാട് നിന്നെത്തിച്ച കൊയ്ത്ത് യന്ത്രമുപയോഗിച്ചാണ് തൊടുപുഴയുടെ നെല്ലറയായ അഞ്ചിരി, തലയനാട് മേഖലകളിലെ പാടശേഖരത്ത് കൊയ്ത്ത് ആരംഭിച്ചത്. പ്രതിസന്ധി മൂലം ജില്ലയിലെ പാടശേഖരങ്ങള്‍ പലതും വിസ്മൃതിയിലായപ്പോഴും പാടശേഖര സമിതിയുടെ കൂട്ടായ്മയില്‍ ഇവിടെ നെല്‍കൃഷി അന്യംനിന്നു പോകാതെ തുടരുകയാണ്.
കര്‍ഷകരുടെ മണ്ണിനോടുള്ള സ്നേഹവും പരമ്പരാഗതമായി തുടര്‍ന്നു പോരുന്ന നെല്‍കൃഷിയോടുള്ള ആത്മബന്ധവുമാണ് ഇവരെ നെല്‍പ്പാടങ്ങളിലേക്ക് ഓരോ വര്‍ഷവും എത്തിക്കുന്നത്. പ്രതിസന്ധി മൂലം ഈ വര്‍ഷം ഒരു കൃഷി മാത്രമാണ് ഇറക്കാനായതെന്ന് കര്‍ഷകര്‍ പറഞ്ഞു.
കൃഷിയാരംഭിച്ചത് നൂറ്റാണ്ടിനു മുമ്പ്
ഒരു നൂറ്റാണ്ട് മുമ്പാണ് അഞ്ചിരി പാടശേഖരത്ത് കൃഷിയാരംഭിച്ചതെന്നാണ് പഴമക്കാര്‍ പറയുന്നത്. ഇടവെട്ടി പഞ്ചായത്ത് മുതല്‍ ആലക്കോട് പഞ്ചായത്തിലെ തലയനാടു വരെ നീണ്ടുകിടക്കുന്ന പാടശേഖരമായിരുന്നു ഇത്. 120 ഏക്കറോളം സ്ഥലത്താണ് ആദ്യഘട്ടത്തില്‍ നെല്കൃഷിയിറക്കിയിരുന്നത്. കാലക്രമേണ നെല്‍കൃഷി ചെയ്തിരുന്ന നിലത്തിന്റെ വിസ്തീര്‍ണം കുറഞ്ഞു. കൂടുതല്‍ സ്ഥലത്തും തെങ്ങുള്‍പ്പെടെ മറ്റു വിളകള്‍ ഇടം പിടിച്ചു. എങ്കിലും 40 ഏക്കറോളം സ്ഥലത്ത് ഇപ്പോഴും കര്‍ഷകര്‍ നെല്‍കൃഷി ചെയ്തു വരുന്നുണ്ട്.
വറ്റാത്ത ജലലഭ്യത
വര്‍ഷത്തില്‍ ഒരിക്കല്‍ പോലും വറ്റാത്ത കൈത്തോടുകളാണ് അഞ്ചിരി പാടത്തെ ജലസമൃദ്ധമാക്കുന്നത്. വെള്ളം പാടത്തേക്കു കയറ്റാനായി തോട്ടില്‍ ചെറു ചെക്ക്ഡാമുകളുമുണ്ട്. അതിനാല്‍ വേനല്‍ക്കാലത്തുപോലും സമൃദ്ധമായി വെള്ളം ലഭിക്കും. ഇറിഗേഷന്‍ വകുപ്പ് നിര്‍മിച്ചിരിക്കുന്ന ചെക്ക്ഡാമും ഇവിടെയുണ്ട്. ഓരോ കര്‍ഷകനും പാടത്തേക്കാവശ്യമായ വെള്ളം തിരിച്ചുവിട്ടാണ് കൃഷി ചെയ്യുന്നത്.
വര്‍ഷത്തില്‍ രണ്ടു കൃഷി
വര്‍ഷത്തില്‍ രണ്ട് കൃഷി ചെയ്യുന്ന ഇരുപ്പൂപാടമാണ് ഇവിടുത്തേത്. ജൂണില്‍ വിതച്ച് 100 ദിവസത്തിനു ശേഷം ഓണത്തിന് വിളവെടുക്കുന്ന വിരിപ്പ് കൃഷിയും നവംബറില്‍ വിതച്ച് വിഷുവിന് വിളവെടുക്കുന്ന മുണ്ടകന്‍ കൃഷിയും. ഉമ, കുഞ്ഞൂഞ്ഞ്, ഐആര്‍എസ് എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്ന ഇനങ്ങള്‍. ട്രാക്ടര്‍ ഉപയോഗിച്ചാണ് നിലം ഒരുക്കല്‍. തൊഴിലാളികളും കര്‍ഷകരും ചേര്‍ന്ന് ഞാറു നടും. വിളവെടുപ്പാകുമ്പോള്‍ പാലക്കാടുനിന്നു യന്ത്രമെത്തിച്ച് കൊയ്ത്തും നടത്തും.
വില്‍പ്പന സപ്ലൈകോ വഴി
സപ്ലൈക്കോയ്ക്കാണ് നെല്ല് വില്‍പ്പന നടത്തുന്നത്. കൃഷിയിറക്കി 40 ദിവസത്തിനുള്ളില്‍ സപ്ലൈക്കോയില്‍ ബുക്ക് ചെയ്യണം. കഴിഞ്ഞയാഴ്ച മുതല്‍ ഈ വര്‍ഷത്തെ ബുക്കിംഗ് ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം 35 ടണ്‍ നെല്ലാണ് സപ്ലൈക്കോയ്ക്ക് കൈമാറിയത്. സപ്ലൈക്കോ നിര്‍ദേശിക്കുന്ന മില്ലുടമകള്‍ വാഹനങ്ങളുമായി എത്തി നെല്ല് കൊണ്ടുപോകും. നെല്ല് തൂക്കി ചാക്കിലാക്കി വാഹനത്തില്‍ കയറ്റിക്കൊടുക്കണം. എന്നാല്‍ സപ്ലൈക്കോയില്നിന്നും നെല്ലിന്റെ വില ലഭിക്കാനുള്ള കാലതാമസം കര്‍ഷകര്‍ക്ക് ഏറെ പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്.
സര്‍ക്കാര്‍ സഹായം
നിലവില്‍ നെല്‍കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് കൃഷിവകുപ്പിന്റെ സഹായം ലഭിക്കുന്നുണ്ട്. നെല്‍കൃഷി പ്രോത്സാഹന പദ്ധതി പ്രകാരം ഹെക്ടറിന് 4500 രൂപ നിരക്കിലാണ് സബ്സിഡി ലഭിക്കുന്നത്. ഇതിനു പുറമേ ത്രിതല പഞ്ചായത്തുകള്‍ നെല്‍കൃഷിയുടെ കൂലിച്ചെലവുകള്‍ എന്ന പേരിലും സഹായധനം നല്‍കാറുണ്ട്. എല്ലാ വര്‍ഷവും ഇളംദേശം ബ്ലോക്കും ആലക്കോട് പഞ്ചായത്തും ഇതിനായി ഫണ്ട് നീക്കിവയ്ക്കും. ഈ സഹായത്താലാണ് കര്‍ഷകര്‍ നെല്‍കൃഷി മുന്നോട്ടു കൊണ്ടുപോകുന്നത്.
എന്നാല്‍ കൊയ്ത്ത് ഉള്‍പ്പെടെയുള്ള അനുബന്ധ ജോലികള്‍ക്കും പണച്ചെലവേറിയത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. പാലക്കാടുനിന്ന് എത്തിക്കുന്ന കൊയ്ത്ത് യന്ത്രത്തിന് 3000 രൂപയാണ് മണിക്കൂറിന് വാടക.
പാടങ്ങളില്‍ കൃഷിപ്പണികള്‍ ചെയ്യാന്‍ ഇപ്പോള്‍ തൊഴിലാളികളെ കിട്ടാനില്ലായെന്നതും തിരിച്ചടിയാണ്. വിരലിലെണ്ണാവുന്ന കര്‍ഷകത്തൊഴിലാളികള്‍ മാത്രമാണ് ഇപ്പോള്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് പണിയെടുക്കുന്നത്. പലപ്പോഴും മഴക്കൂടുതല്‍ മൂലം നെല്‍ക്കതിരുകള്‍ നശിച്ച് കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഇതിന്റെ പേരില്‍ കൃഷിവകുപ്പില്‍നിന്നും ഒരു രൂപ പോലും ലഭിക്കാറില്ലെന്നും കര്‍ഷകര്‍ പറയുന്നു. വിള ഇന്‍ഷ്വറന്‍സ് ചെയ്യാറുണ്ടെങ്കിലും നാമമാത്രമായ നഷ്ടപരിഹാരം ലഭിക്കാന്‍ കാലങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്.
പാടശേഖര സമിതി
സജീവമായി പ്രവര്‍ത്തിക്കുന്ന അഞ്ചിരി പാടശേഖര സമിതിയാണ് ഇവിടെ കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്കി ഒപ്പമുള്ളത്. മൂന്നു പതിറ്റാണ്ടിലേറെയായി പാടശേഖര സമിതി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. തങ്കച്ചന് മാത്യു കളരിക്കതൊട്ടിയില്‍ പ്രസിഡന്റും മാത്യു വള്ളോപ്പിള്ളില് സെക്രട്ടറിയുമായ ഏഴംഗ ഭരണസമിതിയാണ് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്.
പഞ്ചായത്തംഗവും സഹകരണ ബാങ്ക് പ്രസിഡന്റുമായ ടോമി കാവാലം വൈസ് പ്രസിഡന്റും കെ.ആര്. ശശി ഞാറക്കാട്ടില്‍ ട്രഷററും ഏബ്രഹാം മുണ്ടയ്ക്കല്‍, ഫിലിപ്പ് ജോര്‍ജ് പൂവന്തിക്കുന്നേല്, എം.ജെ. മാത്യു മുണ്ടയ്ക്കല്‍ എന്നിവര്‍ കമ്മിറ്റിയംഗങ്ങളുമാണ്. അഞ്ചിരിയില്‍ കെട്ടിടവും ട്രാക്ടറും സമിതിക്ക് സ്വന്തമായുണ്ട്.
Idukki
ചെറുതോണി: ഹോട്ടൽ മാലിന്യവും കക്കൂസ് മാലിന്യവും പുറത്തേക്ക് ഒഴുക്കുന്നതായി പരാതി. തടിയമ്പാട് പ്രവർത്തിക്കുന്ന ജോ ആൻഡ് ജോ ഹോട്ടലിൽനിന്നുള്ള കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെയാണ് പുറത്തേക്ക് ഒഴുക്കുന്നതായി പരാതി. ദുർഗന്ധവും ഈച്ചശല്യവും വർധിച്ചതോടെ തടിയമ്പാട് പൊതുമാർക്കറ്റ് പരിസരത്തെ കുടുംബങ്ങൾ ദുരിതത്തിലായിരിക്കയാണ്.
നിരവധി തവണ പരാതി നൽകിയിട്ടും ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഹോട്ടലിന്റെ പിന്നിലുള്ള ചെറിയ ഓടവഴി കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെ തുറന്നുവിടുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഹോട്ടൽ ഉടമ ടാങ്കറിൽ വെള്ളം എത്തിച്ച് സ്ഥലം കഴുകി വൃത്തിയാക്കാൻ ശ്രമിച്ചെങ്കിലും ദുര്‍ഗന്ധം പൂർണമായി മാറിയില്ല. തുടർന്ന് കുമ്മായം വിതറി ശുചീകരിക്കാൻ ശ്രമിച്ചെങ്കിലും മാലിന്യം പ്രദേശത്ത് കെട്ടിക്കിടക്കുകയാണ്.
ജില്ലാ ആസ്ഥാന മേഖലയിലുൾപ്പെടെയുള്ള പല ഹോട്ടലുകളും കൃത്യമായ മാലിന്യസംസ്കരണ സംവിധാനമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. ഇത്തരത്തിൽ രാത്രികാലങ്ങളിലും മറ്റും തുറന്നുവിടുന്ന മാലിന്യങ്ങൾ പെരിയാറിലേക്കാണ്എത്തിച്ചേരുന്നത്. ചെറുതോണി മുതൽ ആലുവവരെ പതിനായിരക്കണക്കിന് ആളുകൾ കുടിവെള്ളത്തിനും മറ്റാവശ്യങ്ങൾക്കും ആശ്രയിക്കുന്ന പെരിയാർ മലിനമാകുന്നതിന് പ്രധാന കാരണം ഇത്തരത്തിൽ ഹോട്ടലുകളുടെ മാലിന്യ സംസ്കരണത്തിലെ ഗുരുതര വീഴ്ചയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് അറിയിച്ചു.
Idukki
തൊടുപുഴ: ആയുഷ് വിഭാഗത്തിലെ ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ്, നാഷണല്‍ ആയുഷ് മിഷന് എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഹെല്‍ത്തി കേരള കാമ്പയിന്റെ തൊടുപുഴ നിയോജക മണ്ഡലതല ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച് ജീവിതശൈലീരോഗ സ്ക്രീനിംഗ് ക്യാമ്പ്, ഔഷധസസ്യത്തൈ വിതരണം, സിപിആര്‍ മോക്ക് ഡ്രില്‍, ഫ്ളാഷ് മോബ് തുടങ്ങിയവയും നടന്നു. വൈസ് ചെയര്മാന് കെ. ദീപക് അധ്യക്ഷത വഹിച്ചു.
ഹെല്‍ത്ത് കാര്‍ഡിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെംബര്‍ മനോജ് കോക്കാട്ടും ഔഷധ ത്തൈ വിതരണോദ്ഘാടനം നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി സെബാസ്റ്റ്യനും നിര്‍വഹിച്ചു.
ഹോമിയോപ്പതി വകുപ്പ് ഡിഎംഒ ഡോ. കെ.എന്‍. ഹരിലാല്‍, ഭാരതീയ ചികിത്സാ വകുപ്പ് ഡിഎംഒ ഡോ. സീബ എസ്. ബാലകൃഷ്ണന്, വാര്‍ഡ് കൗണ്‍സിലര്‍ ആതിര ജോഷി, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസഫ് അറയ്ക്കത്തോട്ടം, വത്സ ജോണ്‍, മുഹമ്മദ് അമീര്‍, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. പി.ജി. ബിജു, ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.യു.ബി. ഷീജ എന്നിവര്‍ പ്രസംഗിച്ചു.
Idukki
തൊടുപുഴ: ഗവ. ആശുപത്രിയിലെ ചികിത്സാനിഷേധത്തിനിരയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി മൂന്നാര്‍ ആനച്ചാല്‍ തട്ടാത്തിമുക്ക് സ്വദേശി വലിയതറയില്‍ സെല്‍വരാജ്(69). കോട്ടയം മെഡിക്കല്‍ കോളജില്‍ ദിവസങ്ങളോളം കാത്തിരുന്നിട്ടും ചികിത്സ ലഭിക്കാതെ വന്നതോടെയാണ് സെല്‍വരാജിന് സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ടിവന്നത്.
പക്ഷാഘാതത്തെത്തുടര്‍ന്ന് ജനുവരി 28ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സെല്‍വരാജിന് അടിയന്തരമായി ചെയ്യേണ്ട ശസ്ത്രക്രിയയ്ക്ക് ലഭിച്ച ടോക്കണ്‍ നമ്പര്‍ 41. ചികിത്സ ലഭിക്കാന്‍ കുറഞ്ഞത് ഒന്നര മാസം കാത്തിരിക്കേണ്ടി വരും. അതിനാല്‍ ഇവിടെ തങ്ങിയിട്ട് കാര്യമില്ലെന്നു പറഞ്ഞ് മെഡിക്കല്‍ കോളജ് അധികൃതര്‍ കൈയൊഴിഞ്ഞതോടെ സെല്‍വരാജും കുടുംബവും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു.
പക്ഷാഘാതം സംഭവിച്ച രോഗിക്ക് നിശ്ചിത സമയത്തിനുള്ളില്‍ അടിയന്തര ശസ്ത്രക്രിയ നടത്തണമെന്നിരിക്കേയാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ ഇവരെ അവഗണിച്ചത്. അവിടെനിന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്കും തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജിലേക്കും അയച്ചു. ഇവിടെ ചികിത്സാസൗകര്യമില്ലാത്തതിനാല് ആറു ദിവസത്തിനുശേഷം ഡിസ്ചാര്‍ജ് ചെയ്തു. വീട്ടിലേക്ക് വാഹനം കയറാന്‍ സൗകര്യമില്ലാത്തതിനാല്‍ ചിത്തിരപുരത്തെ ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. ഇവിടെനിന്നാണ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിയത്.
കൂലിപ്പണിക്കാരനായിരുന്ന സെല്‍വരാജിന് 1998ല്‍ രണ്ടു തവണ ഹൃദയാഘാതവും പിന്നാലെ അപസ്മാരവും ബാധിച്ചതോടെ ജോലിയെടുക്കാന്‍ കഴിയാതായി. അന്നുമുതല്‍ മരുന്നുകളുടെ പിന്‍ബലത്തിലാണ് സെല്‍വരാജ് കഴിയുന്നത്. ഏലത്തോട്ടത്തില്‍ ജോലിക്കു പോയിരുന്ന ഭാര്യ ശാന്തമ്മയ്ക്ക് ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നതിനായി ജോലി ഉപേക്ഷിക്കേണ്ടിവന്നു. കുടുംബത്തിന്റെ ഏകാശ്രയമായിരുന്ന മകന് ഷാജി 2009ല്‍ രോഗബാധിതനായി മരിച്ചതോടെ വീട് പട്ടിണിയിലായി. സെല്‍വരാജിന്റെ ചികിത്സക്കായി ആകെയുള്ള ഏഴു സെന്റ് പുരയിടവും വീടും ബാങ്കില്‍ ഈടുവച്ച് എടുത്ത തുക ഇപ്പോള്‍ പലിശയടക്കം ആറു ലക്ഷത്തിനു മേലെയായി.
പ്ലസ്ടുവില്‍ പഠനം ഉപേക്ഷിച്ച് കുടുംബം നോക്കാനിറങ്ങിയ 22കാരനായ കൊച്ചുമകന് രഞ്ജിത്ത് ഓട്ടോ ഓടിച്ചു കിട്ടുന്നതു മാത്രമാണ് ഇപ്പോള്‍ ആകെയുള്ള വരുമാനം. 10ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സെല്‍വരാജിനെ ശസത്രക്രിയ ചെയ്തെങ്കിലും അവസ്ഥ മോശമായി തുടരുകയാണ്. ഇതുവരെ അഞ്ചു ലക്ഷത്തോളം രൂപയുടെ ബില്ലാണ് കിട്ടിയത്. നിലവില്‍ ഒരു ലക്ഷം മാത്രമാണ് അടയ്ക്കാന്‍ കഴിഞ്ഞത്. ബാക്കി ഉടന്‍ അടയ്ക്കണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി ശാന്തമ്മ പറയുന്നു. മുന്നോട്ടുള്ള ചികിത്സയ്ക്കായുള്ള തുക എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് ഈ നിര്‍ധന കുടുംബം.
Idukki
വാഴക്കുളം: സമർപ്പിതർ സമൂഹത്തിൽ സമാധാനപാലകരെന്നു കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. സമർപ്പിത സമൂഹങ്ങളുടെ കൂട്ടായ്മയായ സിആർഐ കോതമംഗലം യൂണിറ്റിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ വാഴക്കുളം കാർമൽ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ മഹാസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദൈവപുത്രനായ യേശുക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി ജീവിതം ദൈവത്തിനും ദൈവജനത്തിനും വേണ്ടി സമർപ്പിച്ചിട്ടുള്ള എല്ലാ കത്തോലിക്ക സന്യാസ, പൗരോഹിത്യ ജീവിതങ്ങളും ഈ ലോകത്തിൽ ക്രിസ്തുവിന്റെ സമാധാനം സ്ഥാപിക്കുന്നവരാണ്. കത്തോലിക്കാസഭ സമാധാനവർഷം ആചരിക്കുന്ന 2026 ൽ ലോകം മുഴുവനും സമാധാനവും സ്നേഹവും പ്രകാശിപ്പിക്കാൻ സമർപ്പിതർക്കു സവിശേഷ നിയോഗമുണ്ടെന്നും മാർ മഠത്തിക്കണ്ടത്തിൽ ഓർമിപ്പിച്ചു.
സിഎംഐ കാർമൽ പ്രൊവിൻഷ്യൽ ഫാ. മാത്യു മഞ്ഞക്കുന്നേൽ അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ബിഷപ് യുഹാനോൻ മാർ തെയോഡോഷ്യസ് അനുഗ്രഹപ്രഭാഷണം നടത്തി. എത്രയധികം പ്രയാസങ്ങളും പ്രതിസന്ധികളുമുണ്ടെങ്കിലും ക്രിസ്തുവിൽ അടിയുറച്ചു വിശ്വസിക്കുന്ന എല്ലാ സമർപ്പിതരും ഈ ലോകത്തിൽ ക്രിസ്തുവിന്റെ സുഗന്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
കോതമംഗലം രൂപത വികാരി ജനറാൾ ഫാ. വിൻസെന്റ് നെടുങ്ങാട്ട്, എംഎസ്ജെ മദർ ജനറൽ സിസ്റ്റർ മെറീന, എഫ്സിസി പ്രൊവിൻഷ്യൽ സിസ്റ്റർ മെർലിൻ, മൂവാറ്റുപുഴ നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി എന്നിവർ പ്രസംഗിച്ചു.
ഒസിഡി മലബാർ പ്രൊവിൻസ് വികാർ പ്രൊവിൻഷ്യൽ റവ. ഡോ. ജയിംസ് നിരവത്ത് ക്ലാസ് നയിച്ചു. വിവിധ സന്യാസ സമൂഹങ്ങളുടെ പ്രൊവിൻഷ്യൽമാരായ സിസ്റ്റർ മരീന, സിസ്റ്റർ മെർലി, സിസ്റ്റർ ലിസി മാത്യു, സിസ്റ്റർ കൊച്ചുറാണി, സിസ്റ്റർ അഭയ, സിസ്റ്റർ ലിസി, സിസ്റ്റർ ആഷ ജോൺ, സിസ്റ്റർ ടോമിന, സിസ്റ്റർ ടാൻസി എന്നിവർ പങ്കെടുത്തു.
ജൈവ കാർഷിക ഉത്പന്ന സംരംഭമായ സ്പീഷിയ ഡയറക്ടർ സിസ്റ്റർ ഡോ. ചൈതന്യ വിഷരഹിത ഭക്ഷ്യോത്പാദനത്തെക്കുറിച്ച് സംസാരിച്ചു. വിശുദ്ധ ഫ്രാൻസിസ് അസീസിയെക്കുറിച്ച് വീഡിയോ അവതരണം, തൊടുപുഴ ഉപാസന ഡയറക്ടർ ഫാ.പ്രിൻസും സിആർഐ ഗായകസംഘവും നേതൃത്വം നൽകിയ സംഗീത പരിപാടി, സിസ്റ്റർ അയോണയുടെ ഏകാഭിനയം എന്നിവയുണ്ടായിരുന്നു.
അറുനൂറിലേറെ സമർപ്പിതർ പങ്കെടുത്ത പരിപാടികൾക്ക് സിആർഐ പ്രസിഡന്റ് ഫാ. റോയി കണ്ണൻചിറ, സെക്രട്ടറി സിസ്റ്റർ ഗ്ലോറി, ട്രഷറർ സിസ്റ്റർ ക്യൂൻസി, കാർമൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോൺസൺ വെട്ടിക്കുഴി, ഫാ. ബിജു വെട്ടുകല്ലേൽ, ഫാ. വർഗീസ് വാഴയിൽ എന്നിവർ നേതൃത്വം നൽകി.
Idukki
തൊടുപുഴ: മുതലക്കോടം മാവിന്‍ചുവട്ടില്‍ ബൈക്കപകടത്തില്‍ യുവാവ് മരിക്കാനിടയായ കുഴി മൂടി ഓട നവീകരിക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി. ആദ്യഘട്ടമായി ഓടയിലൂടെ കടന്നുപോകുന്ന ജലവിതരണ പൈപ്പുകള്‍ നീക്കുന്ന ജോലികള്‍ ഇന്ന് ആരംഭിക്കും. പൈപ്പുകള്‍ സുഗമമായി നീക്കുന്നതിനായി കുഴിക്കുള്ളിലെ വലിയ കല്ലുകള്‍ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ ഇളക്കി മാറ്റി. ശനിയാഴ്ച പൊതുമരാമത്ത് അധികൃതരും വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
മുതലക്കോടം സ്വദേശി കുന്നേല്‍ ജെയിസ് ബെന്നിയാണ് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ മരിച്ചത്. നിയന്ത്രണംവിട്ട ബൈക്ക് പാതയോരത്തെ കുഴിയിലേക്ക് പതിച്ചായിരുന്നു അപകടം. സംഭവത്തെത്തുടര്‍ന്ന് കുഴി മൂടാത്തതില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. അപകടത്തില്‍ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ പഴയ കലുങ്കിനോട് ചേര്‍ന്നുള്ള ഓടയാണിത്. വാഹനമിടിച്ച് കലുങ്ക് തകര്‍ന്നതോടെയാണ് വലിയ കുഴി രൂപപ്പെട്ടത്.
വര്‍ഷങ്ങളായി ഈ കുഴി മൂടാതിരുന്നതിനാല്‍ നിരവധി അപകടങ്ങളും ഇവിടെയുണ്ടായിരുന്നു. കുഴി മൂടാത്തത് പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന് നഗരസഭാ അധികൃതരും നാട്ടുകാരും ആരോപിച്ചിരുന്നു. എന്നാല്‍ ഓട വൃത്തിയാക്കാനായി നഗരസഭ സ്ലാബുകള്‍ എടുത്തുമാറ്റിയതാണ് അപകടത്തിനിടയാക്കിയതെന്ന് പൊതുമരാമത്ത് വകുപ്പ് തിരികെ ആരോപണം ഉന്നയിച്ചു. യുഡിഎഫിന്റെ നേതൃത്വത്തില്‍ പൊതുമരാമത്ത് ഓഫീസിലേക്കും സിപിഎമ്മിന്റെ നേതൃത്വത്തില്‍ നഗരസഭാ ഓഫീസിലേക്കും സമരം സംഘടിപ്പിക്കുകയും ചെയ്തു.
ആരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന വിവാദം ചൂടുപിടിക്കുന്നതിനിടെ അടിയന്തരമായി കുഴി മൂടണമെന്ന ആവശ്യവും വിവിധ മേഖലകളില്‍നിന്നു ശക്തമായി ഉയര്‍ന്നു. ഇതിനിടെ നഗരത്തിലെ ഗതാഗത പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ പി.ജെ. ജോസഫ് എംഎല്‍എയും ഉടന്‍ നടപടി സ്വീകരിക്കണമെന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ഇതോടെയാണ് കുഴിയടയ്ക്കലുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലായത്.
നിലവിലുള്ള ജലവിതരണ പൈപ്പുകള്‍ മാറ്റി എംഎസ് പൈപ്പുകള്‍ സ്ഥാപിക്കുന്നതോടെ നിര്‍മാണം തുടങ്ങുമെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗം അസി. എക്സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.
Idukki
കാളിയാര്‍: ദീപിക ഫ്രണ്ട്സ് ക്ലബ്ബിന്റെയും ഫാമിലി അപ്പോസ്തലേറ്റിന്റെയും സംയുക്ത ഫൊറോനാ കണ്വന്ഷന് കാളിയാര്‍ സെന്റ് റീത്താസ് ഫൊറോനാ പള്ളി ഹാളില്‍ നടന്നു. ഫാമിലി അപ്പോസ്തലേറ്റ് ഫൊറോനാ പ്രസിഡന്റ് ജോയി കാട്ടുവള്ളി അധ്യക്ഷത വഹിച്ചു.
രൂപത ഡയറക്ടര്‍ റവ. ഡോ. ആന്റണി പുത്തന്‍കുളം ഉദ്ഘാടനം ചെയ്തു. രാഷ്ട്രദീപിക ചീഫ് കോ-ഓര്‍ഡിനേറ്റിംഗ് ഓഫീസര്‍ ഫാ. ജിനോ പുന്നമറ്റത്തില്‍ "സമുദായ ശക്തീകരണം ദീപികയിലൂടെ' എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു.
ഫൊറോനാ വികാരി ഫാ. ജോസഫ് മുണ്ടുനടയില്‍, ഡിഎഫ്സി ഫൊറോനാ ഡയറക്ടര്‍ ഫാ. ജയിംസ് ഐക്കരമറ്റം, ഫാ. ജയിംസ് ഏഴാനിക്കാട്ട്, സിസ്റ്റര്‍ ജെസ്ലറ്റ് എസ്ഡി, രൂപതാ പ്രസിഡന്റ് ഡിഗോള്‍ കൊളമ്പേല്‍, സെക്രട്ടറി ഡോളി ബെന്നി, ജൂലി ബാബു എന്നിവര്‍ പ്രസംഗിച്ചു.
ഡിഎഫ്സി കാളിയാര്‍ ഫൊറോനാ പ്രസിഡന്റായി ചാക്കോച്ചന് പുന്നോലില്‍, ജോയിന്റ് സെക്രട്ടറിയായി ആന്‍സി സെര്‍ബി എന്നിവരെ തെരഞ്ഞെടുത്തു.
ജോയ് മാറാട്ടില്‍, ജെസി ജോസഫ്, ജയന് റാത്തപ്പിള്ളി, അംബിക സിബി തുടങ്ങിയവര്‍ നേതൃത്വം നല്കി.
Idukki
ചെറുതോണി: എഐആർഐഒ എന്ന അന്താരാഷ്ട്ര സംഘടന നിർധനരും നിരാലംബരുമായവരുടെ ഇടയിൽ ചെയ്യുന്ന നിസ്വാർഥ സേവനങ്ങൾ പരിഗണിച്ചു നൽകുന്ന മികച്ച സോഷ്യൽ വർക്കർക്കുള്ള 2026ലെ "വനിതാരത്ന' അവാർഡ് ഡോ. റോസക്കുട്ടി ഏബ്രഹാമിന് ലഭിച്ചു.
ജില്ലാ വിമൻസ് കൗൺസിൽ സെക്രട്ടറിയും ഇടുക്കി രൂപത കെസിബിസി വിമൻസ് കമ്മീഷൻ സെക്രട്ടറിയുമാണ് റോസക്കുട്ടി ഏബ്രഹാം.
വയനാട് സുൽത്താൻബത്തേരിയിലെ മാർ ബസേലിയസ് കോളജ് ഓഫ് എഡ്യുക്കേഷനിൽ നടന്ന ഇന്റർനാഷണൽ കോൺഫറൻസിൽ എഐആർഐഒ ഗ്ലോബൽ പ്രസിഡന്റ് ഡോ. ജോസഫ് മാർ തോമസിൽനിന്ന് റോസക്കുട്ടി ഏബ്രഹാം അവാർഡ് ഏറ്റുവാങ്ങി.
Idukki
കട്ടപ്പന: ബോളിവുഡ് താരവും വിഖ്യാത ദീര്‍ഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമന്റെ നേതൃത്വത്തിൽ മലയോര ഹൈവേയില്‍ കുട്ടിക്കാനം മുതൽ ചപ്പാത്തുവരെ സംഘടിപ്പിച്ച "ഹിൽ ഹൈവേ റൺ' ഹൈറേഞ്ചിന്റെ ചരിത്രത്തിൽ ഇടംപിടിച്ചു.
കിഫ്ബിയുടെ നേതൃത്വത്തിൽ മലയോര ഹൈവേയുടെ പ്രചാരണാർഥം നടന്ന ഹിൽ ഹൈവേ റൺ കുട്ടിക്കാനം മരിയൻ കോളജ് ഗ്രൗണ്ടില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ഫ്ളാഗ് ഓഫ് ചെയ്തു. കുട്ടിക്കാനം മുതല്‍ ചപ്പാത്തുവരെയുള്ള 20 കിലോമീറ്റര്‍ ദൂരമാണ് മിലിന്ദ് ഓടിയത്. രാവിലെ ഏഴിന് ആരംഭിച്ച റണ്ണിൽ നഗ്നപാദനായാണ് മിലന്ദ് സോമൻ ഇത്രയും ദൂരം പിന്നിട്ടത്.
മന്ത്രി റോഷിയും ഹിൽ ഹൈവേ റണ്ണിൽ പങ്കാളിയായി. ചപ്പാത്തുവരെ ഓടിയശേഷം തുറന്ന ജീപ്പില്‍ ഇടുക്കി കവലവരെ മിലിന്ദ് സഞ്ചരിച്ചു. ചപ്പാത്തിൽനിന്ന് തുറന്ന വാഹനം ഓടിച്ചത് മന്ത്രി റോഷി അഗസ്റ്റിൻ ആയിരുന്നു. കട്ടപ്പന ഇടുക്കി കവല മുതൽ കട്ടപ്പന മുനിസിപ്പല്‍ മിനി സ്റ്റേഡിയംവരെ വീണ്ടും റണ്‍ തുടർന്നു. ഹിൽ ഹൈവേ റണ്ണിന്റെ സമാപനവും മലയോര ഹൈവേ പൂർത്തീകരണ ഉദ്ഘാടനവും കട്ടപ്പന മിനി സ്റ്റേഡിയത്തിൽ നടന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, മുൻ എംഎൽഎ ഇ.എസ്. ബിജിമോൾ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ, അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തമ്പി നാരായണൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സി.വി. വർഗീസ്, വി.ആർ. ശശി, റോമിയോ സെബാസ്റ്റ്യൻ, കട്ടപ്പന മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ്, കിഫ്ബി പ്രോജക്ട് ഡയറക്ടർ എം. അശോക്കുമാർ, കിഫ്ബി ടീം ലീഡർ പി.ആർ. മഞ്ജുഷ, ജനപ്രതിനിധികൾ, സാമൂഹിക - സാംസ്കാരിക - കായികരംഗത്തെ പ്രമുഖർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
പോലീസ്, മോട്ടോർ വാഹനവകുപ്പ്, സ്പോർട്സ് കൗൺസിൽ തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തോടെയാണ് റൺ സംഘടിപ്പിച്ചത്. പൂര്‍ണമായും ഹരിത പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു പരിപാടി.
കായികതാരങ്ങൾ, സ്കൂൾ, കോളജ് വിദ്യാർഥികൾ, വനിതാ ബൈക്ക് റൈഡര്‍മാര്‍, സൈക്ലിംഗ് റൈഡേഴ്സ്, സ്കേറ്റിംഗ് സംഘാംഗങ്ങൾ, ബുള്ളറ്റ് റൈഡര്‍മാര്‍ എന്നിവര്‍ ഉൾപ്പടെ ആയിരത്തിലധികം പേരാണ് ഹിൽ ഹൈവേ റണ്ണിൽ പങ്കെടുത്തത്. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ജില്ലയില്‍ കുട്ടിക്കാനം മുതല്‍ പുളിയന്മല വരെ 0. 050 കിലോമീറ്ററിലാണ് മലയോര ഹൈവേ. 2017ല്‍ 235 കോടിയുടെ ഭരണാനുമതി ലഭിച്ചതിന് പിന്നാലെയാണ് കിഫ്ബി ഹിൽവേ നിര്‍മാണം ആരംഭിച്ചത്. പദ്ധതിയുടെ ആദ്യഘട്ടമായി കുട്ടിക്കാനം മുതല്‍ ചാപ്പത്തുവരെയുള്ള ഭാഗവും തുടര്‍ന്ന്
തൊട്ടടുത്ത മൂന്നു ഘട്ടങ്ങളിലായി ചപ്പാത്ത് മുതല്‍ കട്ടപ്പന വരെയുള്ള ഭാഗവും പൂര്‍ത്തീകരിച്ചു. കട്ടപ്പന അമ്പലക്കവല മുതല്‍ പുളിയന്മല വരെയുള്ളതാണ് നാലാം ഘട്ടം. ആധുനിക സാങ്കേതികവിദ്യയോടു കൂടിയ ബിഎം ബിസി നിലവാരത്തില്‍ ഒൻപതു മീറ്റര്‍ വീതിയില്‍ ടാറിംഗും ഇരുവശങ്ങളിലുമായി 1.50 മീറ്റര്‍ വീതിയില്‍ ഐറിഷ് ഓടയുമായിട്ടാണ് റോഡ് നിര്‍മാണം. റോഡുകളില്‍ വെള്ളക്കെട്ടുള്ള ഭാഗങ്ങളില്‍ ടൈല്‍ വിരിക്കല്‍, ഡ്രൈനേജ് സംവിധാനം, കലുങ്ക് നിര്‍മാണം, സംരക്ഷണഭിത്തി നിര്‍മാണം, റോഡ് മാര്‍ക്കിംഗ്, ട്രാഫിക് സേഫ്റ്റി വര്‍ക്കുകള്‍, ബസ് ഷെല്‍ട്ടര്‍ നിര്‍മാണം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Idukki
ചെറുതോണി: പ്രതിപക്ഷനേതാവ് വി.ഡി. സതീശന് നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് ഇന്നു ചെറുതോണിയില്‍ സ്വീകരണം നൽകും. ഇന്നു വൈകുന്നേരം നാലിന് ചെറുതോണിയിൽ എത്തിച്ചേരുന്ന യാത്രയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യുഡിഎഫ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
1964ലെ ചട്ടപ്രകാരമുളള പട്ടയ ഭൂമിയില്‍ കെട്ടിടം നിര്‍മിക്കുന്നതിന് ഇടുക്കിയില്‍ മാത്രം നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് അനീതിയാണ്. കഴിഞ്ഞ ആറ് വര്‍ഷക്കാലമായി ശ്മശാനനിര്മാണത്തിനുപോലും അനുമതി നല്‍കാത്ത ജനദ്രോഹ സര്‍ക്കാരാണ് അധികാരത്തിലിരിക്കുന്നത്. ആറ് പതിറ്റാണ്ടായി നടത്തിയിട്ടുള്ള കെട്ടിടനിർമാണങ്ങൾ പിഴയടച്ച് ക്രമവത്കരിക്കണമെന്നു പറയുന്നത് അന്യായമാണ്.
2014ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജില്ലയ്ക്കനുവദിച്ച ഇടുക്കി മെഡിക്കല്‍ കോളജ് ഇപ്പോഴും വെന്റിലേറ്ററിലാണ്. ജനങ്ങളെ വഞ്ചിക്കുന്നതിനായി മന്ത്രിമാർ ജില്ലയിൽ നടത്തുന്ന സർക്കാർ ഔദ്യോഗിക പരിപാടികള്‍ യുഡിഎഫ് ജനപ്രതിനിധികളും നേതാക്കളും ബഹിഷ്കരിക്കുമെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.
ശബരിമല ശ്രീധര്‍മശാസ്താക്ഷേത്രത്തിലെ സ്വര്‍ണം പൊതിഞ്ഞ കട്ടിളയും ദ്വാരപാലകശില്പങ്ങളും സര്‍ക്കാരിന്റെ ഒത്താശയോടെ കവര്‍ച്ച നടത്തിയും അയ്യപ്പസേവാസംഘത്തിന്റെ പേരില്‍ ഏഴു കോടിയിലധികം രൂപ തട്ടിയെടുത്തും മുഖ്യമന്ത്രിക്ക് വിശ്രമിക്കാന്‍ ഒരു ലക്ഷം രൂപയുടെ കട്ടില് നിര്‍മിച്ചും സര്‍ക്കാര്‍ അഴിമതി നടത്തിയിരിക്കുകയാണെന്നും നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് എം.കെ. പുരുഷോത്തമന്, കണ്‍വീനര്‍ ജോയി കൊച്ചുകരോട്ട്, കെപിസിസി അംഗം എ.പി. ഉസ്മാന്, എം.ഡി. അര്ജുനന്, അനീഷ് ജോര്‍ജ്, സാം ജോര്‍ജ്, അനില്‍ ആനക്കനാട്ട്, പി.കെ. ജയന് എന്നിവര്‍ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വിളംബര ജാഥ
നടത്തി
നെടുങ്കണ്ടം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന നവയുഗയാത്രയുടെ മുന്നോടിയായി തൂക്കുപാലത്തുനിന്നു നെടുങ്കണ്ടത്തേക്ക് വിളംബര ജാഥ നടത്തി. തൂക്കുപാലം പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ കെപിസിസി ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാർ ജാഥ ഫ്ലാഗ് ഓഫ് ചെയ്തു.
തൂക്കുപാലം, മുണ്ടിയെരുമ, താന്നിമൂട്, കല്ലാർ എന്നിവിടങ്ങൾ പിന്നിട്ട് നെടുങ്കണ്ടം പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ ജാഥ സമാപിച്ചു. ജാഥയ്ക്ക് കെപിസിസി സെക്രട്ടറി എം.എൻ. ഗോപി, മീഡിയ വക്താവ് സേനാപതി വേണു, ഡിസിസി ജനറൽ സെക്രട്ടറി ജി. മുരളി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എസ്. യശോധരൻ, നേതാക്കളായ ടോമി ജോസഫ്, ബെന്നി തുണ്ടത്തിൽ, രാജേഷ് ജോസഫ്, എം.എസ്. മഹേശ്വരൻ, കെ.ആർ. രാമചന്ദ്രൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ആനന്ദ് തുടങ്ങിയവർ നേതൃത്വം നൽകി. നൂറുകണക്കിന് വാഹനങ്ങൾ ജാഥയിൽ പങ്കെടുത്തു.
Idukki
മുതലക്കോടം: നൂറുകണക്കിന് കുടുംബങ്ങളുടെ എട്ടുവര്‍ഷത്തെ ദുരിതയാത്രയ്ക്ക് താത്കാലിക പരിഹാരമായി. തകര്‍ന്നുകിടന്ന മുതലക്കോടം - മഠത്തിക്കണ്ടം റോഡ് കഴിഞ്ഞ ദിവസം നവീകരിച്ചു. മുന്‍ കരാറുകാരനും നഗരസഭയും തമ്മില്‍ ഹൈക്കോടതിയില്‍ നിലനിന്ന കേസിനെത്തുടര്‍ന്നാണ് വര്‍ഷങ്ങളായി റോഡ് നിര്‍മാണം മുടങ്ങാന്‍ കാരണം. റോഡിലൂടെ ദുരിതയാത്ര ചെയ്ത് മടുത്തതോടെ റെഡിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് ജോസ് മേക്കുന്നേല്‍ ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിയെ സമീപിച്ചു.
പ്രശ്നത്തില്‍ അഥോറിറ്റി ഇടപെട്ടതോടെ നഗരസഭാ ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ നിലനിന്നിരുന്ന കേസ് തീര്‍പ്പാക്കാന്‍ അടിയന്തര നടപടി ആരംഭിച്ചു. റോഡ് നിര്‍മിക്കാനാവശ്യമായ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് മുന്‍ കൗണ്‍സിലര്‍ ജോര്‍ജ് ജോണിന്റെ നേതൃത്വത്തില്‍ പി.ജെ. ജോസഫ് എംഎല്‍എയെ സമീപിച്ച് നിവേദനം നല്‍കിയതിനെത്തുടര്‍ന്ന് 27 ലക്ഷം രൂപ അനുവദിച്ചു. റോഡില്‍ കലുങ്ക് നിര്‍മിക്കുന്നതിനും ടൈല്‍ വിരിക്കുന്നതിനുമായി നഗരസഭ 18 ലക്ഷം രൂപകൂടി അനുവദിച്ചു.
എന്നാല്‍ നിര്‍മാണം തുടങ്ങിയപ്പോഴേയ്ക്കും തദ്ദേശ തെരഞ്ഞെടുപ്പ് വന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍ ശ്രീജ രാജേഷ് മുന്‍ കൈയെടുത്തതോടെ വീണ്ടും നിര്‍മാണം ആരംഭിക്കാനുള്ള വഴിതെളിഞ്ഞു. കഴിഞ്ഞ ദിവസം തുടങ്ങിയ നിര്‍മാണ ജോലികള്‍ അവസാന ഘട്ടത്തിലാണ്.
ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഏറെ ഗതാഗതത്തിരക്കുള്ള റോഡിന്റെ നവീകരണമാണ് എട്ടു വര്‍ഷമായി കരാറുകാരനും നഗരസഭാ ഉദ്യോഗസ്ഥരും തമ്മിലുള്ള പടലപ്പിണക്കത്തിന്റെ പേരില്‍ മുടങ്ങിയത്.
Idukki
ഇടുക്കി: നിയമസഭാ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി 10 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. പൊതുമരാമത്ത് വകുപ്പുവഴിയാണ് നിര്‍മാണം.
റോഡുകളുടെ നിര്‍മാണത്തിനു പുറമേ പുനരുദ്ധാരണം, സംരക്ഷണഭിത്തി നിര്‍മാണം, നടപ്പാത നിര്‍മാണം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് പ്രവൃത്തികള്‍.
കഞ്ഞിക്കുഴി-കണ്ണാടിക്കവല-ചുരുളിപാതാല് റോഡ് സംരക്ഷണഭിത്തി-50 ലക്ഷം, ചേലച്ചുവട്-ചെമ്പകപ്പാറ കട്ടിംഗ് റോഡ്-50 ലക്ഷം, അസിപ്പടി-പീടികപ്പുരയിടംപടി റോഡ് സംരക്ഷണഭിത്തി -ഒരു കോടി, കടുക്കാസിറ്റി-പളയകുടി ശിവലിംഗ കുടി റോഡ്-50 ലക്ഷം, കക്കാട്ടുകട-അഞ്ചുരുളി റോഡ് 50 ലക്ഷം, ലബ്ബക്കട-ചിറ്റപ്പനാട്ടുപടി റോഡ്-50 ലക്ഷം, പാറയില്പ്പടി-കണ്ണംചിറപടി കിളിയാര്‍കണ്ടം റോഡ്-ഒരു കോടി, പാറക്കടവ്-അമ്പലപ്പടി റോഡ് സംരക്ഷണഭിത്തി-50 ലക്ഷം, ഉദയഗിരി-ചന്ദനക്കവല-മേരിഗിരി പ്ലാത്തറപടി റോഡ് 50 ലക്ഷം, പാറക്കടവ് എംകെപടി റോഡ്-50 ലക്ഷം, ആനക്കയം-കാഞ്ഞാര്‍ റോഡ്-ഒരു കോടി, തെള്ളിത്തോട് -കുരിശ്കുത്തി-ഇഞ്ചത്തൊട്ടി റോഡ്-50 ലക്ഷം, മുനിയറ-ചുരുളി-മന്നാക്കുടി റോഡ്-50 ലക്ഷം, പാറത്തോട് ബസ്സ്റ്റാന്‍ഡ് റോഡ്-50 ലക്ഷം, വിമലഗിരി -ഇഎല്സിറ്റി -പാണ്ടിപ്പാറ റോഡ്-50 ലക്ഷം, മില്ലുംപടി-ഈട്ടിക്കവല റോഡ്-50 ലക്ഷം, മില്ലുംപടി-ശാസ്താംപാറ-വിമലഗിരി റോഡ്-50 ലക്ഷം എന്നിങ്ങനെയാണ് ഫണ്ടനുവദിച്ചത്.
Idukki
തൊടുപുഴ: സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടും തൊമ്മന്‍കുത്തില്‍ കണ്ണാടിപ്പുഴയ്ക്കു കുറുകെ പാലം നിര്‍മിക്കാന്‍ കഴിയാതെ കെഎസ്ടിപി. പാലം നിര്‍മിക്കാനുള്ള രണ്ടാംഘട്ട അനുമതി ലഭിച്ച് ഒരു മാസമാകാറായിട്ടും സ്ഥലം വിട്ടുനല്‍കാനുള്ള അനുമതി നല്കാന് വനം വകുപ്പ് തയാറായിട്ടില്ല.
ഏറെ നാളത്തെ പരിശ്രമങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും ഒടുവിലാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെയും സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെയും അനുമതി ലഭിച്ചത്. ഇതിനായി ആദ്യം 1.21 ലക്ഷം രൂപയും രണ്ടാമത് 6.2 ലക്ഷം രൂപയും കെഎസ്ടിപി പരിവേഷ് പോര്‍ട്ടല്‍വഴി അടച്ചിരുന്നു. ഇതോടെയാണ് രണ്ടാംഘട്ട അനുമതി ലഭിച്ചത്.
കഴിഞ്ഞ ജനുവരി 27നാണ് വനം-പരിസ്ഥിതി മന്ത്രാലയത്തില്‍നിന്ന് അനുമതി നല്കി ഉത്തരവായത്. തുടര്‍ന്ന് ഫെബ്രുവരി 10ന് പാലം നിര്‍മാണത്തിനായി ഭൂമി വിട്ടുനല്‍കാനുള്ള ഉത്തരവ് വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുറത്തിറക്കി.ഇതോടെ പാലം നിര്‍മാണത്തിനുള്ള എല്ലാ തടസങ്ങളും നീങ്ങിയെന്ന് കരുതിയിരിക്കെയാണ് കോതമംഗലം ഡിഎഫ്ഒ തനിക്ക് ഔദ്യോഗികമായി ഉത്തരവ് ലഭിച്ചിട്ടില്ലെന്നും ഇതു കിട്ടിയാല്‍ മാത്രമേ സ്ഥലം വിട്ടുനല്‍കിയുള്ള കത്ത് നല്കാന് കഴിയൂ എന്ന നിലപാട് സ്വീകരിച്ചത്.
ഉത്തരവിന്റെ പകര്‍പ്പ് നല്കാന് കെഎസ്ടിപി തയാറായെങ്കിലും സര്‍ക്കാരില്‍നിന്ന് ഔദ്യോഗികമായ അറിയിപ്പ് തനിക്ക് നേരിട്ട് ലഭിച്ചാലേ സ്ഥലം കൈമാറൂ എന്ന നിലപാട് ഡിഎഫ്ഒ സ്വീകരിച്ചതോടെ പാലം നിര്‍മാണം അനിശ്ചിതത്വത്തിലായി. നിസാര കാരണങ്ങളും സര്‍ക്കാര്‍ നൂലാമാലകളും ചട്ടങ്ങളും പറഞ്ഞ് പാലം നിര്‍മാണം അനന്തമായി നീട്ടിക്കൊണ്ടു പോകാനാണ് വനംവകുപ്പ് ശ്രമിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
ഉത്തരവ് നേരിട്ടു നല്‍കിയിട്ടും ഇത് കണ്ടു ബോധ്യപ്പെടാന്‍ കഴിയാത്ത ഉദ്യോഗസ്ഥ നിലപാട് പാലം നിര്‍മാണം നീട്ടിക്കൊണ്ടു പോയി കരാര്‍ തുക വര്‍ധിപ്പിക്കാനാണെന്നും ഇവര്‍ പറഞ്ഞു. പാലം നിര്‍മിക്കാനുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് സര്‍ക്കാര്‍ സംവിധാനം വഴി ഓഫീസില്‍ ലഭിച്ചാല്‍ വൈകാതെ സ്ഥലം കൈമാറിയുള്ള കത്ത് നല്‍കുമെന്നാണ് വനംവകുപ്പ് പറയുന്നത്.
Idukki
നെടുങ്കണ്ടം: സ്പാർക്കിൽനിന്നു ജീവനക്കാരുടെ ഡേറ്റാ മോഷണം നടത്തി മുഖ്യമന്ത്രിയുടെ പേരിൽ നൽകുന്ന സന്ദേശം ചട്ടലംഘനമെന്ന് സെറ്റോ ജില്ലാ കമ്മിറ്റി. അവകാശപ്പെട്ട ആനുകൂല്യങ്ങൾ നൽകുന്നത് സർക്കാരിന്റെ ഔദാര്യമാണെന്ന രീതിയിൽ ജീവനക്കാർക്ക് വ്യക്തിപരമായി നൽകിയിരിക്കുന്ന സന്ദേശം തരംതാണ രാഷ്ട്രീയ നാടകമാണെന്ന് സെറ്റോ ജില്ലാ ചെയർമാൻ ഷാജി ദേവസ്യ ആരോപിച്ചു.
ജീവനക്കാരുടെ സ്വകാര്യ ഫോൺനമ്പരുകൾ ശമ്പള സോഫ്റ്റ്വേറായ സ്പാർക്കിൽനിന്നു ശേഖരിച്ച് ആനുകൂല്യങ്ങളനുവദിച്ചത് സർക്കാരിന്റെ നേട്ടമെന്ന നിലയ്ക്ക് ഓരോ ജീവനക്കാരനും മുഖ്യമന്ത്രിയുടെ സന്ദേശമായി നൽകുകയാണ്. ഔദ്യോഗിക ആവശ്യങ്ങൾക്കു മാത്രമായി സ്പാർക്കിന് നൽകിയിട്ടുള്ള വ്യക്തിഗത ഫോൺ നമ്പർ, പേര്, മറ്റു വിവരങ്ങൾ എന്നിവ അവരുടെ അനുമതി കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസ് രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണ്.
സുരക്ഷിതമായി സൂക്ഷിച്ചിട്ടുള്ള വിവരങ്ങൾ ഔദ്യോഗിക കൃത്യനിർവഹണത്തിനായി മേലുദ്യോഗസ്ഥർക്കും വേതനനിർണയ വിതരണ മേലധികാരികൾക്കും ഫിനാൻസ് വകുപ്പിലെ സ്പാർക്ക് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിനും പിഎംയുവിനും മാത്രമേ കൈകാര്യം ചെയ്യാൻ കഴിയൂ എന്നിരിക്കെ മുഖ്യമന്ത്രിയുടെ ഓഫീസിന് ഈ വിവരങ്ങൾ എവിടെനിന്നു കിട്ടിയെന്ന് സർക്കാർ വ്യക്തമാക്കണം.
സ്പ്രിംക്ലർ മാതൃകയിൽ ധനകാര്യവകുപ്പിന്റെ പോർട്ടലായ സ്പാർക്കിലും അഴിമതി നടക്കുന്നു എന്നതിന്റെ തെളിവാണിത്.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയുടെ നഗ്നമായ ലംഘനംകൂടിയാണ് ഈ നടപടി.
സിവിൽ സർവീസിന്റെ ചരിത്രത്തിലാദ്യമായി തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ജീവനക്കാരെ സ്വാധീനിക്കാൻ അവരുടെ സ്വകാര്യതകൾ ചോർത്തിയെടുത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് മുഖേന നൽകിയിട്ടുള്ള സന്ദേശം മുഖ്യമന്ത്രിയുടെ പദവിയുടെ ദുരുപയോഗമാണ്.
ഇതിന് കാരണക്കാരായവർക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും സെറ്റോ ജില്ലാ ചെയർമാൻ ഷാജി ദേവസ്യ, എൻ ജിഒ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എം. രാധക്ഷണൻ, എൻ. ഉണ്ണികൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു.
Idukki
കുമളി: ക്ഷേത്രനടയിൽ താലികെട്ടി പുതുജീവിതത്തിന് തുടക്കമിടണമെന്ന സ്പെയിൻ സ്വദേശികളുടെ ആഗ്രഹത്തിന് കുമളി ദുർഗ ഗണപതി ഭദ്രകാളി ക്ഷേത്രനടയിൽ സാക്ഷാത്കാരം.
ക്ഷേത്രം ഭാരവാഹികളും സുഹൃത്തുക്കളും സാക്ഷികളായി . 47 കാരനായ ഓസ്കാർ 37കാരിയായ സെലിയായിക്കു താലിചാർത്തി. പൂജാരി കണ്ണൻ കാർമികത്വം വഹിച്ചു. സദ്യയടക്കമുള്ള ഒരുക്കങ്ങൾ ക്ഷേത്രം പ്രസിഡന്റ് രവീന്ദ്രൻ നായരുടെ നേതൃത്വത്തിലാണ് നടത്തിയത്.
രണ്ടാം വരവിലാണ് ഓസ്കാർ വിവാഹത്തിനായി കേരളംതന്നെ തെരെഞ്ഞെടുത്തത്. സെലിയയുടെ കേരളത്തിലേക്കുള്ള മൂന്നാം വരവുമാണിത്.
തേക്കടി ഒട്ടേറെ ഇഷ്ടപ്പെടുന്ന ദന്പതികൾ തേക്കടിയുടെ കവാടമായ കുമളി താലിക്കെട്ടിനായി നിശ്ചയിക്കുകയായിരുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ഓസ്കറിനെ ഹൈന്ദവ ആചാരം ആകർഷിച്ചു. സെലിയയും മുടങ്ങാതെ കേരളം സന്ദർശിക്കുകയും ഓസ്കാറിന്റെ വിവരണങ്ങളിൽ കേരളത്തനിമയിൽ ആകൃഷ്ടയാവുകയുമായിരുന്നു.കേരളത്തിലേയും തമിഴ്നാട്ടിലേയും പ്രമുഖ ക്ഷേത്രങ്ങളിൽ ദർശനം നടത്താനാണ് ദന്പതികളുടെ ആഗ്രഹം.
Idukki
ചെറുതോണി: ഭിന്നശേഷിക്കാരെ ശുശ്രൂഷിക്കുന്നതിൽ ക്രൈസ്തവ സഭയുടെ ശുശ്രൂഷ മഹത്തരമാണന്ന് ഇടുക്കി അഡീഷണൽ മജിസ്ട്രേട്ട് ഷൈജു പി. ജേക്കബ്. ഇടുക്കി രൂപതയിലെ സ്പെഷൽ സ്കൂൾ സംഗമം വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പാരീഷ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷിക്കാരായ മക്കൾ ദൈവത്തിന്റെ പ്രത്യേക സമ്മാനവും അവരെ പരിചരിക്കുന്നത് ദൈവീക ശുശ്രൂഷയുമാണ്. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ ജീവിതത്തിന്റെ മുഖ്യാധാരയിലെത്തിക്കാൻ സഭ നടത്തുന്ന ശ്രമം വിലമതിക്കാനാകാത്തതാണ്-അദ്ദേഹം പറഞ്ഞു.
ഇടുക്കി രൂപത മെത്രാൻ മാർ ജോണ്‍ നെല്ലിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളെ ത്യാഗപൂർവം സഹനമെടുത്ത് ശുശ്രൂഷിക്കുന്ന സമർപ്പിതരെയും അധ്യാപകരെയും രൂപതയുടെയും പൊതുസമൂഹത്തിന്റെയും പേരിൽ അഭിനന്ദിക്കുന്നുവെന്ന് ബിഷപ് പറഞ്ഞു.
സ്പെഷൽ സ്കൂളുകൾക്കും അധ്യാപകർക്കുമുള്ള ആദരവ് വേദിയിൽ സമർപ്പിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കും മത്സരത്തിൽ പങ്കെടുത്തവർക്കും സമ്മാനങ്ങൾ നൽകി. രാവിലെ 10ന് രൂപത ചാൻസലർ റവ. ഡോ. മാർട്ടിൻ പൊൻപനാൽ പതകയുയർത്തി. 200 ഓളം വിദ്യാർഥികളും അധ്യാപകരും സംഗമത്തിൽ പങ്കെടുത്തു.
രൂപത മുഖ്യവികാരി ജനറാൾ മോണ്‍. ജോസ് കരിവേലിക്കൽ, ഫാ. ടോമി ആനിക്കുഴിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു. ഫാ. തോമസ് പഞ്ഞിക്കുന്നേൽ, ഫാ. ജിൻസ് കാരയ്ക്കാട്ട്, ഫാ. റോബിൻ കാവുങ്കൽ, സിസ്റ്റർ സ്നേഹ എസ്എച്ച്, സിസ്റ്റർ ബിജി ജോസ് സി എം സി, സിസ്റ്റർ ടെസി എഫ് സി സി, സിസ്റ്റർ ഏഞ്ചൽ റാണി സി എംസി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Idukki
ഉപ്പുതറ: അയ്യപ്പൻകോവിൽ ഇടപ്പൂക്കുളത്ത് വീടിനു ചുറ്റും പെട്രോൾ ഒഴിച്ച് സാമൂഹ്യവിരുദ്ധർ തീയിട്ടു. ഇടപ്പൂക്കുളം കൊച്ചുപുരക്കൽ ബെന്നിയുടെ വീടാണ് തീയിട്ട് നശിപ്പിക്കാൻ ശ്രമം നടത്തിയത്. വീട്ടുകാർ ഉറങ്ങിക്കിടക്കുന്പോൾ ഇന്നലെ പുലർച്ചെ 2.45നാണ് ആക്രമണമുണ്ടയാത്. കതകിന് തീ പിടിക്കുന്നത് അറിഞ്ഞ് വീട്ടുകാർ ഉണർന്ന് അയൽവാസികളെ വിവരമറിയിച്ചതി നാൽ വീട്ടുകാർ അത്ഭുതകരമായി രക്ഷപെട്ടു. അയൽവാസികൾ എത്തി തീയണച്ച വീട്ടുകാരെ പുറത്തെത്തിക്കുകയായിരുന്നു.
തീകത്തുന്നത് കണ്ട ബെന്നി കുഴഞ്ഞ് വീണു. ഉപ്പുതറ പോലീസ് രാത്രിതന്നെ സ്ഥലത്തെത്തി കേസെടുത്തു. പ്ലാസ്റ്റിക് ചാക്കിൽ കുപ്പിനിറച്ച് മുൻവശത്തെ വാതിലിനു മുന്നിലും പിൻവശത്തെ വാതിലിന് മുന്നിലും കൊണ്ടുവച്ച ശേഷം വീടിനു ചുറ്റും കതകിലും ജനാലയിലും കുപ്പി നിറച്ച ചാക്കിലും പോർച്ചിൽ കിടന്ന കാറിലും പെട്രോൾ ഒഴിച്ച ശേഷമാണ് അക്രമികൾ തീയിട്ടത്.
മുൻവശത്ത് തീയിട്ട ഉടൻതന്നെ വീട്ടുടമ വിവരമറിഞ്ഞ് വീട്ടിലുള്ളവരെ വിളിച്ചെഴുന്നേൽപ്പിച്ചതോടെ ആരോ ഓടി മറയുന്ന ശബ്ദം കേട്ടതായി പറയുന്നു. മുൻവശത്ത് മാത്രമാണ് തീ പടർന്നുപിടിച്ചത്. മുൻവശത്തെ കതകും കട്ടിളയും ഭിത്തിയും കത്തി നശിച്ചു. പിൻവശത്ത് തീയിടും മുന്‍പേ ആളുകൾ എഴുന്നേറ്റതിനാൽ അക്രമിക്ക് കൂടുതൽ സ്ഥലങ്ങളിൽ തീയിടാൻ കഴിഞ്ഞില്ല.
ബെന്നിയുടെ ഭാര്യ ബീനയു മകൾ ബെർലിനും അഞ്ചുവയസുള്ള ഒരു കുട്ടിയും വീട്ടിൽ ഉണ്ടായിരുന്നു. കാറിന്റെ ഭാഗത്തേക്ക് പടരും മുന്‍പേ തീയണകയ്്കാൻ കഴിഞ്ഞതിനാൽ കാറിലേക്ക് തീ പടർന്നില്ല. വീടിന്റെ മുൻവശത്ത് തീ കത്തുന്നത് കണ്ട് കുഴഞ്ഞ് വീണ ബെന്നിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.
വീടിന് തീയിട്ടതറിഞ്ഞ ഉടൻ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് രാത്രി തന്നെ വീട്ടിലെത്തി കേസെടുത്തു. വിരൽ അടയാള വിദഗ്ദരും പോലീസ് നായും വീട്ടിൽ പരിശോധന നടത്തി. പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
Idukki
തൊടുപുഴ: മുതലക്കോടം മാവിന്‍ചുവട്ടില്‍ റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ച സംഭവത്തില്‍ ജില്ലയ്ക്കു പുറത്തുള്ള എസ്പിയെ നിയോഗിച്ച് ജില്ലാകളക്ടര്‍ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥനെ സൗത്ത് സോണ്‍ ഐ ജി നിര്‍ദേശിക്കണം.പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന് സ്വമേധയാ കേസെടുത്തത്.
കുഴി അടയ്ക്കാനുള്ള അധികാരം പൊതുമരാമത്ത് വകുപ്പിനാണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥന് കണ്ടെത്തണം. ഇക്കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം. എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് മതിയായ പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ഐജി ലഭ്യമാക്കണം.
യുവാവിന്റെ ബന്ധുക്കള്‍, കുഴിയടയ്ക്കണമെന്ന് നേരത്തേ ആവശ്യപ്പെട്ട നാട്ടുകാര്‍, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എന്നിവരുടെ മൊഴികളെടുക്കണം. ഇതേ സ്ഥലത്ത് മുമ്പ് അപകടങ്ങള്‍ നടന്നിട്ടുണ്ടോയെന്നും ജെയ്സ് ബെന്നി ഓടിച്ചിരുന്ന വാഹനത്തിന് പൂര്‍ണ ഇന്‍ഷ്വറന്‍സ് കവറേജ് ഉണ്ടോയെന്നും പരിശോധിക്കണം. മരിച്ചയാളുടെയും മാതാപിതാക്കളുടെയും വിലാസവും റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിക്കണം.
കുഴി അടയ്ക്കാന്‍ ഉത്തരവാദിത്വമുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ പേരും വിലാസവും റിപ്പോര്‍ട്ടിലുണ്ടാവണം.യുവാവിന്റെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്കാന് നടപടിയെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങളും റിപ്പോര്‍ട്ടില്‍ ചേര്‍ക്കണം. അപകടത്തെകുറിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ഇന്റേണല്‍ വിജിലന്‍സ് വിംഗ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ലഭ്യമെങ്കില്‍ അതും ഹാജരാക്കണം.അന്വേഷണ ഉദ്യോഗസ്ഥന് ആറാഴ്ചയ്ക്കകം സമഗ്രമായ അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറണം. റിപ്പോര്‍ട്ടിനൊപ്പം ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടും ചേര്‍ത്ത് രണ്ടാഴ്ചയ്ക്കകം കമ്മീഷനില്‍ സമര്‍പ്പിക്കണം.
യുവാവിന്റെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോയെന്നും നല്കാന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണമെന്ന് ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു.പൊതുമരാമത്ത് (റോഡ്സ്) വകുപ്പ് ചീഫ് എന്‍ജിനിയര്‍ ആറാഴ്ചയ്ക്കകം പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇതിനൊപ്പം പൊതുമരാമത്ത് ഇന്റേണല്‍ വിജിലന്‍സ് വിംഗിന്റെ അന്വേഷണ റിപ്പോര്‍ട്ടും ഉള്‍ക്കൊള്ളിക്കണം.
ജില്ലാ കളക്ടറുടെയും ചീഫ് എന്‍ജിനിയറുടെയും പ്രതിനിധിയും അന്വേഷണ ഉദ്യോഗസ്ഥനും തൊടുപുഴയില്‍ നടക്കുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരാകണമെന്നും തിയതി പിന്നീട് അറിയിക്കുമെന്നും കമ്മീഷന് വ്യക്തമാക്കി.
Idukki
മുരിക്കാശേരി: പ്രത്യാശയുടെ പ്രവാചകരാകാൻ വിളിക്കപ്പെട്ടവരാണ് പാലിയേറ്റീവ് ശുശ്രൂഷകരെന്ന് ഇടുക്കി മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ. മുരിക്കാശേരി അൽഫോൻസ പാലിയേറ്റീവ് സെന്ററിൽ നടന്ന ഇടുക്കി രൂപത ഗുഡ്സമരിറ്റൻ പെയിൻ ആൻഡ് പാലിയേറ്റീവ് വോളണ്ടിയേഴ്സ് സംഗമമായ ഗാർഡിയൻ എയ്ഞ്ചൽസ് മീറ്റിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്.
നമ്മുടെ ജീവിതസാക്ഷ്യംവഴി ബലിയായിത്തീരാൻ വിളിക്കപ്പെട്ടവരാണ് ഓരോ ക്രൈസ്തവനും. നാമോരോരുത്തരും മുറിഞ്ഞ് കുർബാനയായി മാറുമ്പോഴാണ് വിശുദ്ധ കുർബാന അർഥപൂർണമാകുന്നത്. രോഗീശുശ്രൂഷ ഈശോയുടെ ആഹ്വാനമനുസരിച്ചുള്ള ഏറ്റവും മഹനീയമായ പ്രവർത്തിയാണെന്നും ബിഷപ് പറഞ്ഞു. രൂപത ഡയറക്ടർ റവ. ഡോ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുക്കപ്പെട്ട ഇരുനൂറിലധികം വോളണ്ടിയേഴ്സ് സമ്മേളനത്തിൽ പങ്കെടുത്തു.
വിവിധ ഇടവകകളിൽ കുടുംബാംഗങ്ങൾക്ക് മാതൃകാപരമായ രോഗീശ്രൂഷ ചെയ്യുന്ന പ്രീതി ബാബു വേഴപ്പറമ്പിൽ, ഹിത റെജി പണൂർ, ബെന്നി - ആലീസ് മഞ്ഞക്കാലായിൽ, ജ്യോതി സന്തോഷ് ഇടപ്പറമ്പിൽ, സരിത സന്തോഷ് ചമ്മരപ്പിള്ളിൽ, ലിന്റ ജിയോ കണ്ണംമ്പുഴ, ഡോളി ഡൊമിനിക് ഓലിയപ്പുറം, തോമസ് ജോസ് ഇലവുങ്കൽ എന്നിവരെ ബിഷപ് ആദരിച്ചു.
പാലിയേറ്റീവ് വോളണ്ടിയേഴ്സിനു ഫാ.സെബാസ്റ്റ്യൻ മനക്കലേട്ട് ക്ലാസെടുത്തു. ഗുഡ്സമരിറ്റൻ പാലിയേറ്റീവ് രൂപത സെക്രട്ടറി സിസ്റ്റർ റോസിൻ എഫ്സിസി, അസി. ഡയക്ടർ ഫാ. ജോൺസൺ ചെറുകുന്നേൽ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഫാ. ആനന്ദ് പള്ളിവാതുക്കൽ, ഡോ. സിസ്റ്റർ സുഗുണ എഫ് സി സി, ജോസ് പൂതക്കുഴി, റോബർട്ട് കണ്ണൻചിറ, ടോമി വെളിഞ്ഞാലിൽ, സിസ്റ്റർ അൽബീന സി എസ് എൻ, സാബു ചൂരത്തൊട്ടി, മുരിക്കാശേരി പള്ളി വികാരി ഫാ. ജിജി വടക്കേൽ എന്നിവർ പ്രസംഗിച്ചു.
Idukki
ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്ത് കമ്മിറ്റിക്കിടെ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല്. നാലുപേര്‍ക്ക് പരിക്കേറ്റു. പ്രസിഡന്റ് ആന്‍സി തോമസിനും വൈസ് പ്രസിഡന്റ് സെലിന് വിന്‍സെന്റിനും പ്രതിപക്ഷ അംഗങ്ങളായ സിജി ചാക്കോയ്ക്കും പ്രഭ തങ്കച്ചനുമാണ് പരിക്കേറ്റത്. നാലുപേരെയും ഇടുക്കി മെഡിക്കല്‍കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 11 ന് പഞ്ചായത്തോഫീസില്‍ കൂടിയ കമ്മിറ്റിക്കിടെയാണ് കൂട്ടത്തല്ലുണ്ടായത്. കമ്മിറ്റിക്ക് മുന്‍പുതന്നെ കഴിഞ്ഞ വര്‍ഷത്തെ പ്രോജക്ടുകള്‍ മാറ്റിയതു സംബന്ധിച്ച് ഇരു വിഭാഗവും വാക്കേറ്റവും തെറിയഭിഷേകവും നടന്നിരുന്നു. വാക്കേറ്റം കൈയാങ്കളിയിലെത്തി.
ഇതിനിടെ സിജി ചാക്കോ പ്രസിഡന്റ് ആൻസി തോമസിന്റെ സാരി വലിച്ചുകീറുകയും പ്രഭ തങ്കച്ചൻ ആക്രമിക്കുകയും ചെയ്തതായി പ്രസിഡന്റ് പറഞ്ഞു. തടയാനെത്തിയ വൈസ് പ്രസിഡന്റിനെയും ആക്രമിച്ചു. തുടര്‍ന്ന് നടന്ന കൂട്ടയടിയിൽ സിജി ചാക്കോയ്ക്കും പ്രഭ തങ്കച്ചനും പരിക്കേറ്റു.
ഇടുക്കിയില്‍ നിന്ന് പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. പരിക്കേറ്റവരെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ നടപ്പാക്കാന്‍ പറ്റാത്ത പ്രോജക്ടുകള്‍ മാറ്റിയതു സംബന്ധിച്ച് ഇരു വിഭാഗങ്ങള്‍ തമ്മില്‍ ദിവസങ്ങളായി തര്‍ക്കം നടന്നുവരികയായിരുന്നു. മാര്‍ച്ചിനു മുമ്പ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത പദ്ധതികളാണ് മറ്റിയതെന്നും ഇത്തരത്തില്‍ ലഭിക്കുന്ന ഫണ്ട് കുടിശികയായ ജവഹര്‍ ഭവന നിര്‍മാണ പദ്ധതിയില്‍ അടയ്ക്കാനാണ് തീരുമാനിച്ചിരുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ മുന്‍ കമ്മിറ്റികളില്‍ തീരുമാനിച്ചതനുസരിച്ചാണ് പ്രോജക്ടുകള്‍ മാറ്റിയതെന്നും ഇവർ പറഞ്ഞു.
അക്രമം നടത്തിയവർക്കെതിരേ നടപടിയെടുക്കണം: യുഡിഎഫ്
ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തില്‍ മദ്യപിച്ചെത്തിയ പ്രതിപക്ഷ അംഗങ്ങൾ അകാരണമായി പ്രസിഡന്റ് ആന്‍സി തോമസിനെയും വൈസ് പ്രസിഡന്റ് സെലിന് വിന്സെന്റിനെയും ആക്രമിച്ചതിൽ യുഡിഎഫ് വാഴത്തോപ്പ് കമ്മിറ്റി പ്രതിഷേധിച്ചു. വനിതകളുള്പ്പെടെയുള്ളവരെ ക്രൂരമായി മർദിക്കുകയും വസ്ത്രാക്ഷേപം നടത്തുകയും ചെയ്ത എല്‍ഡിഎഫ് അംഗങ്ങൾക്കെതിരേ നടപടിയെടുക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞതവണ ഒപ്പത്തിനൊപ്പം സീറ്റുകള്‍ ലഭിച്ചിട്ടും നറുക്കെടുപ്പിലൂടെ ഭരണം ലഭിച്ച എല്‍ഡിഎഫ് ഭരണസമിതിയില്‍ വ്യാപക അഴിമതികളാണ് നടത്തിയിട്ടുള്ളത്. ഇതു കണ്ടുപിടിച്ച് നടപടികളെടുക്കുകയും അനധികൃത പ്രോജക്ടുകള്‍ തടയുകയും ചെയ്തതാണ് പ്രതിപക്ഷത്തെ പ്രകോപിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ജവഹര്‍ ഭവന നിര്‍മാണ പദ്ധതിയില്‍ കുടിശികയായതിനെതുടര്ന്ന് കടമെടുത്ത് നിര്‍മിച്ച 400 വീടുകൾക്ക് കേരള ബാങ്ക് നോട്ടീസയച്ചിരിക്കുകയാണ്. കൂട്ടുപലിശയുള്പ്പെടെ ഒരു കോടി എഴുപത്തിയെട്ടു ലക്ഷം രൂപയാണ് ബാങ്കിൽ അടക്കാനുള്ളത്. അനാവശ്യമായി ഡിപിആര്‍ ഉണ്ടാക്കിയതിന്റെ 13.5 ലക്ഷം രൂപ കൊടുക്കാന്‍ കഴിയില്ലെന്ന് നിർവഹണോദ്യോഗസ്ഥന്‍ അറിയിച്ചതിനാലാണ് തുക മാറ്റിയതെന്ന് യുഡിഎഫ് ഭാരവാഹികള്‍ പറഞ്ഞു. പ്രതിപക്ഷാംഗങ്ങൾ മനഃപൂര്‍വം പ്രശ്നമുണ്ടാക്കിയതാണെന്നും ഇതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും യുഡിഎഫ് ഭാരവാഹികളായ സി.പി. സലിം, പി.ഡി. ജോസഫ്, എം.ഡി. അര്ജുനന്, ഷിജോ ഞവരക്കാട്ട്, ടി.എ. സിദ്ദിക്, പി.കെ. ജയന് എന്നിവര്‍ അറിയിച്ചു.
Idukki
നെടുങ്കണ്ടം: തമിഴ്നാട്ടിലെ തിരുച്ചന്തൂരിലേക്ക് തീര്‍ഥാടനത്തിനു പോയ കുടുംബത്തിലെ സഹോദരിമാര്‍ നദിയില്‍ മുങ്ങിമരിച്ചു. നെടുങ്കണ്ടത്തെ പലചരക്ക് വ്യാപാരിയും തേനി സ്വദേശികളുമായ ശങ്കര്‍ - ലക്ഷ്മി ദമ്പതിമാരുടെ മക്കളായ മീനാക്ഷി(12), അബിനയ(16) എന്നിവരാണ് വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചത്.
തേനിയില്‍നിന്നു ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ തൂത്തുക്കുടി ഏറലിലെ അരുണാചലേശ്വര്‍ ക്ഷേത്രത്തില്‍ എത്തുകയും ഇവിടെ താമ്രപര്‍ണി നദിയില്‍ കുളിക്കുന്നതിനിടെ കുട്ടികള്‍ മുങ്ങിത്താഴുകയുമായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസും അഗ്നിരക്ഷാസേനയും നടത്തിയ തെരച്ചിലില്‍ ഇരുവരുടെയും മൃതദേഹം കണ്ടെത്തി. മൃതദേഹങ്ങൾ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Idukki
തൊടുപുഴ: കനത്ത ചൂടിനിടെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷച്ചൂടും. പത്താം ക്ലാസ് പരീക്ഷ ആരംഭിക്കാന്‍ രണ്ടാഴ്ച മാത്രമാണുള്ളത്. ഇതോടനുബന്ധിച്ച് മറ്റ് ഹൈസ്കൂള്‍ ക്ലാസുകളിലെ പരീക്ഷകളും ആരംഭിക്കും. സിബിഎസ്ഇ പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ കഴിഞ്ഞദിവസം ആരംഭിച്ചു. എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ വെള്ളിയാഴ്ച സമാപിച്ചു. മാര്‍ച്ച് അഞ്ചു മുതല്‍ 30 വരെയാണ് എസ്എസ്എല്‍സി പരീക്ഷ നടക്കുന്നത്.
ജില്ലയില്‍ ഇത്തവണ 10,765 കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. 5,599 ആണ്‍കുട്ടികളും 5,166 പെണ്‍കുട്ടികളും പരീക്ഷയെഴുതും. കരിമണ്ണൂര്‍ സെന്റ് ജോസഫ് എച്ച്എസ്എസിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതുന്നത്. 345 പേര് ഇവിടെ പരീക്ഷയെഴുതും. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷയെഴുതുന്നത് മുക്കുളം എസ്ജി എച്ച്എസിലാണ്. മൂന്നു പേര് മാത്രം.
സര്‍ക്കാര്‍ സ്കൂളുകളില്‍ ഏറ്റവുമധികം കുട്ടികൾ പരീക്ഷയെഴുതുന്നത് കല്ലാര്‍ ജിഎച്ച്എസ്എസിലാണ്. 256 പേര്. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷയെഴുതുന്നത് എഴുകുംവയല്‍ ജിഎച്ച്എസിലാണ്. ഇവിടെ ആറു പേര് പരീക്ഷയെഴുതും.
എട്ട്, ഒന്‍പത് ക്ലാസുകളിലെയും എല്‍പി, യുപി വിഭാഗം പരീക്ഷകൾ മാര്‍ച്ച് ആറിന് ആരംഭിച്ച് 30ന് സമാപിക്കും. .
റിവിഷനും പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ട കുട്ടികള്‍ക്കു പ്രത്യേക പരിശീലനവുമൊക്കെയായി പരീക്ഷയുടെ മുന്നൊരുക്കങ്ങള്‍ വരും ദിവസങ്ങളിലും സ്കൂളുകളില്‍ തുടരും. വിവിധ സ്കൂളുകളില്‍ പത്താം ക്ലാസുകാര്‍ക്കായി രാവിലെയും വൈകുന്നേരവും അധിക സമയം ക്ലാസുകള്‍ നടത്തിവരുന്നുണ്ട്. കുട്ടികളുടെ പരീക്ഷാപ്പേടി അകറ്റാനും അവര്‍ക്കു ആത്മവിശ്വാസം പകരാനും വേണ്ട മാര്‍ഗനിര്‍ദേശങ്ങളും സ്കൂളുകളില്‍ നല്‍കിവരുന്നുണ്ട്. രക്ഷിതാക്കള്‍ക്കായും ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു.
Idukki
നെടുങ്കണ്ടം: മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരിൽ ഭാര്യയുടെ കൈ തല്ലിയൊടിച്ച ഭര്‍ത്താവ് അറസ്റ്റില്‍. തേവാരം സ്വദേശി മാരിയപ്പൻ (41) ആണ് ഭാര്യയുടെ ഇടതുകൈ തല്ലിയൊടിച്ചത്.
ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ചതുരംഗപ്പാറ ഭാഗത്ത് എസ്റ്റേറ്റ് തൊഴിലാളികളാണ് ഇരുവരും. മദ്യപിക്കാന്‍ പണം നല്‍കാതിരുന്നതോടെ പ്രകോപിതനായ പ്രതി ഭാര്യയെ വിറകെടുത്ത് അടിക്കുകയായിരുന്നു. പരിക്കേറ്റ യുവതിയെ നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഡിമാന്‍ഡ് ചെയ്തു.
Idukki
തൊടുപുഴ: മൃഗസംരക്ഷണ മേഖലയില്‍ മിന്നുംവിജയം നേടി മുന്നേറുന്ന നിഷ ബെന്നി കാവനാലിന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ 2024ലെ മികച്ച സമ്മിശ്ര ഫാം കര്‍ഷകയ്ക്കുള്ള പുരസ്കാരം. ശാസ്ത്രീയവും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് നിഷ നടത്തുന്ന കാവനാല്‍ ഫാം ക്ഷീരമേഖലയില്‍ ഉള്‍പ്പെടെ കാര്‍ഷിക കേരളത്തിന് മികച്ച മാതൃകയാണ്.
എച്ച്എഫ്, ജേഴ്സി തുടങ്ങിയ വിദേശ ഇനങ്ങളും ഗിര്‍, പുങ്കനൂര്‍, വെച്ചൂര്‍ തുടങ്ങിയ തനത് ഇനങ്ങളുമുള്‍പ്പെടെ 187 പശുക്കളാണ് ഫാമിലുള്ളത്. ഇതിനുപുറമേ 157 ആടുകളും മുന്നൂറിലധികം പന്നികളും നാടന്‍ കോഴി, താറാവ്, ഗള്ഗം, വാത്ത, ഗിനി തുടങ്ങി വിവിധയിനം പക്ഷികളും കുതിരകളും നിഷയുടെ വിശാലമായ ഫാമിലുണ്ട്.
ദിവസേന 1100 ലിറ്റര്‍ പാല് സൊസൈറ്റിയില്‍ നല്കുന്ന നിഷ, പാലിന് പുറമേ നെയ്യ്, പനീര്‍, തൈര്, വെണ്ണ എന്നീ മൂല്യവര്‍ധിത ഉത്പന്നങ്ങളും വിപണിയിലെത്തിക്കുന്നു. ഓട്ടോമാറ്റിക് മില്‍ക്കിംഗ് മെഷീന്, ചാഫ് കട്ടറുകള്‍, സ്വന്തമായി ഫീഡ് പ്ലാന്റ് എന്നിവവഴി അധ്വാനം ലഘൂകരിച്ചാണ് ഫാം പ്രവര്‍ത്തിക്കുന്നത്.
മാലിന്യ സംസ്കരണത്തിനായി ചാണകം ഉണക്കുന്ന യന്ത്രവും നാല് ബയോഗ്യാസ് പ്ലാന്റുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇതില്‍നിന്നാണ് ഫാമിനാവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഓര്‍ഗാനിക് എന്ന ബ്രാന്‍ഡില്‍ ജൈവവളങ്ങള്‍ പാക്കറ്റുകളിലാക്കി വില്‍ക്കുന്നതിലൂടെ മികച്ച അധികവരുമാനവും ഇവര്‍ കണ്ടെത്തുന്നുണ്ട്. 25 പേര്‍ക്ക് സ്ഥിരമായി തൊഴിലും നല്‍കുന്നുണ്ട്.
എറണാകുളം പുത്തന്‍കുരിശ് സ്വദേശിയും കോണ്‍ട്രാക്ടറുമായ ഭര്‍ത്താവ് കാവനാല്‍ ബെന്നിയാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് പുറപ്പുഴയില്‍ 23.5 ഏക്കര്‍ സ്ഥലം വാങ്ങി കൃഷിയാരംഭിച്ചത്. തെങ്ങ്, ജാതി, കമുക്, പഴവര്‍ഗങ്ങള്‍ എന്നിവയുടെ സമ്മിശ്ര കൃഷിയാണ് ഇവിടെയുള്ളത്. 2010ലാണ് നിഷ ഫാം ആരംഭിച്ചത്. ഇതിനു മുമ്പും നിഷയെ തേടി ഒട്ടേറെ പുരസ്കാരങ്ങള്‍ എത്തിയിട്ടുണ്ട്. 2016ല്‍ ക്ഷീര വികസന വകുപ്പിന്റെ മികച്ച ക്ഷീര സഹകാരി അവാര്‍ഡ് ലഭിച്ചു. 2016മുതല്‍ 2022 വരെ തുടര്‍ച്ചയായി ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകയായി തെരഞ്ഞെടുക്കപ്പെട്ടു. 2023 -ല്‍ സംസ്ഥാന ക്ഷേമനിധി ബോര്‍ഡിന്റെ അവാര്‍ഡും ലഭിച്ചു.
ഭര്‍ത്താവ് ബെന്നിക്കു പുറമേ മകന് ആല്‍ബിയും അനീറ്റയും അലീനയും ഫാം പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്. സൗത്ത് വഴിത്തല ക്ഷീരസംഘം പ്രസിഡന്റുകൂടിയാണ് ബെന്നി. 25ന് തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന ചടങ്ങില്‍ നിഷ പുരസ്കാരം ഏറ്റുവാങ്ങും.
Idukki
തൊടുപുഴ: ന്യൂമാന്‍ കോളജ് കോമേഴ്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര റിസര്‍ച്ച് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. ചരിത്രകാരനും കോളജ് മാനേജരുമായ മോണ്‍. പയസ് മലേക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ജെന്നി കെ. അലക്സ് അധ്യക്ഷത വഹിച്ചു.
മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് ഡോ. റോയ് ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിന്‍സിപ്പല്‍ ഡോ. സാജു അബ്രഹാം, ഡിപ്പാര്‍ട്ട്മെന്റ് മേധാവി ക്യാപ്റ്റന്‍ പ്രജീഷ് സി. മാത്യു, ഡോ. ദിവ്യ ജയിംസ്, എബി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
മെല്‍ബണ്‍ സര്‍വകലാശാലയിലെ പ്രഫ. അജയ് മഹല്‍, കൊച്ചിന് യൂണിവഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിലെ അസിസ്റ്റന്റ് ഡോ. നിമിത അബൂബക്കര്‍, ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ ഡോ. സി.മനു എന്നിവര്‍ സെമിനാര്‍ നയിച്ചു.
കുട്ടിക്കാനം മരിയന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. അജിമോന് ജോര്‍ജ് മുഖ്യാതിഥിയായി. മികച്ച ഗവേഷണ പ്രബന്ധത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന പതിനായിരം രൂപ കാഷ് അവാര്‍ഡും പ്രശസ്തിപത്രവും അടങ്ങുന്ന പ്രഫ. എം.സി.ജോര്‍ജ് എന്‍ഡോവ്മെന്റ് അവാര്‍ഡ് ഡോ.രഞ്ജിത വി. മല്ലയ്യക്ക് സമ്മാനിച്ചു. ഡോ. ബോണി ബോസ്, ഡോ. അനിത തോമസ്, ജോയല്‍ ജോര്‍ജ്, ഫിയോണ ബെന്നി എന്നിവര്‍ നേതൃത്വം നല്കി.
Idukki
നെടുങ്കണ്ടം: നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ 2024 - 2026 ബാച്ച് എസ്പിസി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി അങ്കണത്തില്‍ നടന്ന പാസിംഗ് ഔട്ട് പരേഡില്‍ രണ്ട് പ്ലാറ്റൂണുകളിലായി പരിശീലനം പൂര്‍ത്തിയാക്കിയ 40 കേഡറ്റുകള്‍ പങ്കെടുത്തു.
പരേഡ് കമാൻഡര്‍ മുഹമ്മദ് ഇക്ബാല്‍, സെക്കൻഡ് കമാൻഡര്‍ പി.എസ്. സേതുലക്ഷ്മി, ഫസ്റ്റ് പ്ലാറ്റൂണ്‍ കമാൻഡര്‍ ദേവിപ്രിയ എസ്. നായര്‍, സെക്കൻഡ് പ്ലാറ്റൂണ്‍ കമാൻ ഡര് അഫ്രേം ജോ മാത്യു എന്നിവര്‍ നേതൃത്വം നല്കി.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ സ്റ്റീഫന്‍ മുഖ്യാതിഥിയായിരുന്നു. എഡി എന്‍ഒ സുരേഷ് ബാബു കേഡറ്റുകള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബാച്ചിലെ മികച്ച കേഡറ്റുകളായി തെരഞ്ഞെടുത്ത ജീസ മരിയ അനീഷ്, പ്രണവ് രതീഷ് എന്നിവര്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. എസ് പി സി യൂണിറ്റില്‍ മൂന്നു വര്‍ഷമായി ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരായി പ്രവര്‍ത്തിക്കുന്ന പി.എം. മിധുമോള്, ജോബിന് ഏബ്രഹാം എന്നിവരെ ആദരിച്ചു.
സ്കൂള്‍ മാനേജര്‍ ഫാ. തോമസ് വട്ടമല, പ്രിന്‍സിപ്പൽ ഫാ. ജോണ്‍ ചേനംചിറയില്‍, ഫാ. ഷിജോ മങ്ങാടംപള്ളില്, ഫാ. ജെറിന് അയിലുമാലില്, എസ് എച്ച് ഒ ജെര്‍ലിന്‍ വി. സ്കറിയ, സബ് ഇന്‍സ്പെക്ടര്‍ ലിജോ പി. മാണി, ഹെഡ് മാസ്റ്റര്‍ ജിന്‍സ് ജോസ്, പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍, പഞ്ചായത്തംഗം മഞ്ജു പയസ്, പിടിഎ പ്രസിഡന്റ് ജോബി കണ്ടത്തില്‍, അനൂപ് ജോര്‍ജ് തുടങ്ങിയവര്‍ കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു.
Alappuzha
എടത്വ: തലവടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വാര്‍ഷിക പദ്ധതി രൂപീകരണത്തിന് മുന്നോടിയായി ഭിന്നശേഷി - വയോജന സംഗമം നടത്തി.
പ്രസിഡന്റ് ബാബു വലിയവീടന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സുജി സന്തോഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി. ആര്. സിന്ധു, സ്ഥിരം സമിതി അധ്യക്ഷമാരായ റീത്താമ്മ, മോളമ്മ, പഞ്ചായത്ത് അംഗങ്ങളായ സരിത പ്രദീപ്, പ്രകാശ് പനവേലി, എം. ജി. കൊച്ചുമോന്, ബി. രമേശ് കുമാർ, അഞ്ചു സന്തോഷ്, അജിത് പിഷാരത്ത്, ശരണ്‍ ഗോവിന്ദ്, പഞ്ചായത്ത് സെക്രട്ടറി കെ. ജയന്തി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഷൈജി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
Alappuzha
എടത്വ: സിപിഎം വിഭാഗീയതയും സിപിഐ തര്‍ക്കവും നിമിത്തം തലവടി പഞ്ചായത്തില്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ സ്ഥാനം കോണ്‍ഗ്രസിന് ലഭിച്ചു. കുടുംബശ്രീയുടെ തുടക്കകാലം മുതല്‍ തലവടിയിൽ സിപിഎം കയ്യടക്കി വച്ചിരുന്ന സിഡിഎസ് ചെയര്‍പേഴ്സണ്‍ സ്ഥാനമാണ് ഇതോടെ നഷ്ടമായത്. തലവടി ഒന്നാം വാര്‍ഡില്‍ നിന്നുമുള്ള സുബി ചാക്കോയാണ് ഒന്‍പതു വോട്ടുകള്‍ നേടി സിഡിഎസ് ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത്.
സിപിഎമ്മില്‍ നിന്നും രണ്ടുപേര്‍ മല്‍സരിക്കാന്‍ തയ്യാറായിട്ടും സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാന്‍ നേതൃത്വം തയ്യാറായില്ല. തുടര്‍ന്ന് സിപിഎം പ്രതിനിധികളായി മല്‍സരിച്ച സുനി രാധാകൃഷ്ണനു മൂന്നു വോട്ടുകളും, സുഗതമ്മയ്ക്ക് നാലു വോട്ടുകളും മാത്രമാണ് ലഭിച്ചത്.
വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്കും സിപിഎം പ്രതിനിധികളായി രാജി സുബാഷ്, സുനി രാധാകൃഷ്ണന് എന്നീ രണ്ടു പേരാണ് മല്‍സരിച്ചത്. കോണ്‍ഗ്രസ് പ്രതിനിധി സാറാമ്മ ബിജുവും, ശ്രീരഞ്ജിനി എന്നിവരും മല്‍സരിച്ചു. ഇതില്‍ രാജി സുബാഷ് 7 വോട്ടു നേടി വിജയിച്ചു. സുനി രാധാകൃഷ്ണന് ആറും, കോണ്‍ഗ്രസ് പ്രതിനിധിയായി സാറാമ്മ ബിജുവിന് ഒന്നും ശ്രീരഞ്ജിനിക്ക് രണ്ടും വീതമാണ് വോട്ടുകള്‍ ലഭിച്ചത്. തലവടി പഞ്ചായത്തില്‍ മുന്നൂറിലധികം കുടുംബശ്രീകള്‍ പ്രവര്‍ത്തിക്കുണ്ടെങ്കിലും 140 കുടുംബശ്രീകള്‍ മാത്രമാണ് അഫിലിയേഷന് പുതുക്കിയിട്ടുള്ളത്.
പതിനാറു വാര്‍ഡുകളില്‍ നിന്നും സിഡിഎസിലേക്ക് തെരഞ്ഞെടുക്കപ്പെടേണ്ട പല പ്രതിനിധികളെയും വാര്‍ഡില്‍ നിന്നും വെട്ടി നിരത്തപ്പെട്ടതും സിപിഎം നിയന്ത്രത്തിലുള്ള പല കുടുംബശ്രീകളുടെയും അഫിലിയേഷന് പുതുക്കാതിരുന്നതും പരാജയത്തിന് കാരണമായി.
തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പേ ജില്ലാനേതൃത്വത്തിന്റെ നിര്‍ദേശം ഉണ്ടായിരുന്നിട്ടും കുടുംബശ്രീ തെഞ്ഞെടുപ്പിനാവശ്യമായ മുന്നൊരുക്കങ്ങള്‍ ചെയ്യാന്‍ സിപിഎമ്മിന് കഴിഞ്ഞിരുന്നില്ല.
Alappuzha
രാമങ്കരി: വരും ദിവസങ്ങളിൽ കുട്ടനാട്ടിൽ പുഞ്ചക്കൊയ്ത്ത് വ്യാപകമാകും. കർണ്ണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി 500 ഓളം കൊയ്ത്ത് യന്ത്രങ്ങൾ ഇങ്ങോട്ടേക്ക് എത്തിച്ച് വിളവെടുപ്പ് എളുപ്പമാക്കാനാണ് കൃഷിവകുപ്പ് പദ്ധതി ഇട്ടിട്ടുള്ളത്. റോഡ് സൗകര്യമുള്ളിടങ്ങളിൽ കൊയ്ത്ത് യന്ത്രത്തിന് മണിക്കൂറിന് 2100 രൂപയും റോഡ് സൗകര്യം ഇല്ലാത്ത ഇടങ്ങളിൽ 2200 രൂപയുമാണ് വാടകയായി നിശ്ചയിച്ചിട്ടുള്ളത്.
വിവിധ കൃഷി ഓഫീസുകളുടെ നേതൃത്വത്തിൽ കുട്ടനാട് പാക്കേജിന്റെ ഭാഗമായി നേരത്തേ കർഷകർക്ക് നല്‍കിയിട്ടുള്ള കൊയ്ത്ത് യന്ത്രങ്ങൾ കൂടി കൂട്ടിയാൽ 550 നടുത്ത് വരുമെന്നാണ് കണക്ക്.
മാർച്ച് അഞ്ചു മുതൽ 15 വരെയുള്ള ദിവസങ്ങളിലായി ജില്ലയിൽ പതിനായിരത്തിനടുത്ത് ഹെക്ടറോളം നിലം കൊയ്ത് മാറുവാനാണ് കൃഷിവകുപ്പ് മുൻകൂട്ടി പദ്ധതിയിട്ടിട്ടുള്ളത്. ഇതനുസരിച്ചാണെങ്കിൽ കുറഞ്ഞത് 700 യന്ത്രങ്ങളെങ്കിലും വേണ്ടിവരുമെന്നാണ് വിവിധ പാടശേഖര സമിതികൾ അഭിപ്രായപ്പെടുന്നത്. ഇതിനിടയിൽ വേനൽമഴ ശക്തിപ്പെടുകയോ കാലാവസ്ഥയിൽ മാറ്റങ്ങൾ സംഭവിക്കുകയോ ചെയ്താൽ കൊയ്ത്ത് വൻ വെല്ലുവിളിയാകാം.
രണ്ടുദിവസം മുന്‍പ് ഉണ്ടായ വേനൽ മഴ മണിക്കൂറുകൾ നീണ്ടുനിന്നിരുന്നു. വരും ദിവസങ്ങളിൽ ഇതുപോലെ മഴ ആവർത്തിക്കപ്പെട്ടാൽ ഇപ്രാവശ്യത്തെ പുഞ്ചകൃഷിയുടെ വിളവെടുപ്പിന് ഈ യന്ത്രങ്ങൾ മതിയാകാതെ വരും.
കുട്ടനാട്ടിലെ വിളവെടുപ്പ് സുഗമമാക്കുന്നതിനാവശ്യമായത്രയും യന്ത്രങ്ങൾ അടിയന്തരമായി പാടശേഖരസമിതികൾക്ക് ലഭ്യമാക്കുവാൻ വേണ്ട നടപടി സ്വീകരിക്കാൻ കൃഷി വകുപ്പ് തയ്യാറാകണമെന്ന് കുട്ടനാട് ക്രിസിന്റെ ആഭിമുഖ്യത്തിൽ ചേർന്ന കർഷക സംഗമം ആവശ്യപ്പെട്ടു. യോഗം ഫാ. ലിജോ കുഴിപ്പള്ളി ഉദ്ഘാടനം ചെയ്തു. റിട്ട കൃഷി ഓഫീസറും ഗ്രാമശക്തി രക്ഷാധികാരിയുമായ ജിമ്മിച്ചൻ നടുച്ചിറ അധ്യക്ഷനായി.
Alappuzha
മാന്നാർ: പാവുക്കരയിലെ ഇരുളടഞ്ഞ നാട്ടുവഴിയിൽ ഇനി പ്രകാശപൂരിതം. നടവഴിയിൽ ബൾബിട്ടു നൽകണമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് ആവശ്യപ്പെട്ട കുടുംബങ്ങൾക്ക് സോളാർ ലൈറ്റ് സ്ഥാപിച്ചാണ് പഞ്ചായത്തംഗം വാഗ്ദാനം പാലിച്ചത്. മാന്നാർ പഞ്ചായത്ത് പാവുക്കര രണ്ടാം വാർഡ് മെംബർ ലേഖനകുമാരിയാണ് വർഷങ്ങളായി ഇരുട്ടുനിറഞ്ഞ നടവഴിയിൽ പ്രകാശം നൽകിയത്.
രണ്ടാം വാർഡ് പാവുക്കര വള്ളുവേലിൽ ചാഴിയാരിൽ ഭാഗത്തെ മൂന്നു കുടുംബങ്ങളായിരുന്നു വഴിവിളക്കില്ലാതെ പ്രയാസമനുഭവിച്ചിരുന്നത്. പാടത്തിന്റെയും തോടിന്റെയും വശങ്ങളിലൂടെ ഇരുട്ടത്ത് വിഷജന്തുക്കളെ പേടിച്ചായിരുന്നു പ്രദേശത്തെ വീട്ടുകാർ രാത്രിയിൽ സഞ്ചരിച്ചിരുന്നത്. ഇവരുടെ വീടുകളിലേക്ക് വൈദ്യുതി വലിച്ച് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വഴിവിളക്കിനുള്ള സംവിധാനം നൽകിയിരുന്നില്ല.
വഴിവിളക്കിനായി ലൈൻ വലിക്കുന്നതിന് ഏറെ കടമ്പകൾ കടക്കണമെന്നതിനാൽ വർഷങ്ങളായി ഇരുട്ടിൽ സഞ്ചരിക്കുകയായിരുന്നു ഈ കുടുംബങ്ങൾ. തെരഞ്ഞെടുപ്പിൽ വിജയിച്ച് വന്നപ്പോൾ തന്നെ ലേഖനകുമാരി ഇവർക്ക് നൽകിയ വാഗ്ദാനം പാലിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
വൈദ്യുതി ലൈൻ വലിക്കാതെ തന്നെ സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന തിങ്ക്പാം ടെക്നോളജി എന്ന ഐടി കമ്പനിയുമായി ബന്ധപ്പെട്ട് അവരുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള അനുമതി നേടിയെടുക്കുകയായിരുന്നു.
കമ്പനിയുടെ സിഎസ്ആർ എക്സിക്യൂട്ടീവ് അരവിന്ദ് സ്ഥലത്തെത്തി വേണ്ട നടപടികൾ കൈക്കൊള്ളുകയും സിഎസ്ആർ ഫണ്ടിൽനിന്നു 48,000 രൂപ നൽകി ഗ്രീൻ ഇന്ത്യ റിന്യൂവൽസ് സോളാർ കമ്പനി രണ്ട് സോളാർ ലൈറ്റുകൾ സ്ഥാപിക്കുകയും ചെയ്തു. ഇതോടെ പാടവരമ്പിലെ ഇരുളടഞ്ഞ നടവഴിയിൽ പ്രകാശം പരന്നു. ഇനി ഇവരുടെ നടവഴി കൂടി പുനർനിർമാണം നടത്തി സുരക്ഷിതമാക്കണമെന്നാണ് വാർഡ് മെംബർ ലേഖനകുമാരിയുടെ ആഗ്രഹം.
Alappuzha
അമ്പലപ്പുഴ: റോഡിന് കുറുകെ കിടന്ന കേബിളിൽ സ്കൂട്ടർ തട്ടി മറിഞ്ഞ് അധ്യാപികയ്ക്ക് ഗുരുതര പരിക്ക്. പുന്നപ്ര എൻഎസ്എസ് യുപി സ്കൂൾ അധ്യാപിക ചമ്പക്കുളം ദേവി നിവാസിൽ നീതു എസ്. പണിക്കർ(37)ക്കാണ് പരിക്കേറ്റത്. രാവിലെ സ്കൂളിലേക്ക് വരുമ്പോൾ പഴയ നടക്കാവ് റോഡിന് കുറുകെ കിടന്ന സ്വകാര്യ കേബിളിൽത്തട്ടി മറിഞ്ഞുവീണ അധ്യാപികയുടെ കഴുത്തിൽ കേബിൾ കുരുങ്ങുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ സ്കൂളിലെ അധ്യാപകരും ചേർന്ന് പിന്നീട് ഇവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇടതുകാലിന് ഒടിവും കൈക്ക് പൊട്ടലും സംഭവിച്ചു. പിന്നീട് അധ്യാപികയെ പുന്നപ്ര സഹകരണ ആശുപത്രിയിലേക്കു മാറ്റി.
Alappuzha
ചാരുംമൂട്: കാട്ടുപന്നി ശല്യം രൂക്ഷമായ നൂറനാട് ജനവാസമേഖലയിൽ ഭീതി പരത്തി കാട്ടുപോത്തും നിരത്തിലിറങ്ങി. കെപി റോഡിൽ നൂറനാട് ലെപ്രസി സാനിട്ടോറിയം ഭാഗത്താണ്കാട്ടുപോത്തിനെ കഴിഞ്ഞദിവസം കണ്ടെത്തിയത്. പറയംകുളത്തിന് കിഴക്ക് നൂറനാട് ലെപ്രസി സാനിറ്റോറിയത്തിന്റെ മതിൽ അവസാനിക്കുന്ന ഭാഗത്ത് കെപി റോഡരികിൽ വലിയ കാട്ടുപോത്തിനെ കണ്ടതോടെ യാത്രക്കാരും ഭീതിയിലായി.
സാനിറ്റോറിയത്തിന്റെ പരിസരപ്രദേശങ്ങളിൽ കാട്ടുപോത്തിനെ കണ്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ എം.എസ്. അരുൺകുമാർ എംഎൽഎ വനംവകുപ്പിനെയും റാപ്പിട് റെസ്പോൺസ് ടീമിനെയും വിവരമറിയിച്ചു . ഇതേത്തുടർന്ന് ഇവർ സ്ഥലത്ത് പരിശോധനകൾ നടത്തി കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് അറുതിയില്ലാതെ തുടരുന്നതിനിടയിൽ കാട്ടുപോത്തിനെ കൂടി കണ്ടെത്തിയതോടെ പ്രദേശവാസികൾ ആശങ്കയിലായി.
നൂറനാട്, ചാരുംമൂട്, താമരക്കുളം, വള്ളികുന്നം മേഖലകളിൽ കാട്ടുപന്നികൾ ലക്ഷക്കണക്കിന് രൂപയുടെ കൃഷിയാണ് ഇതിനോടകം നശിപ്പിച്ചിട്ടുള്ളത്. പാലമേൽ പഞ്ചായത്തിലെ പോലീസ് ഫയറിംഗ് ഗ്രൗണ്ടിലെ കാട്ടിൽ താവളമടിച്ച പന്നികൾ കൂട്ടത്തോടെ എത്തിയാണ് നൂറനാട് മേഖലകളിൽ കൃഷിനശിപ്പിക്കുന്നത്. കനാലുകൾ വഴിയാണ് ഇവ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നത്.
പന്നി ശല്യത്തിനെതിരേ കൃഷി, വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിരന്തരമായി പരാതി നൽകിയിട്ടും നടപടിയില്ലാത്തതിന്റെ പ്രതിഷേധത്തിലാണ് കർഷകർ.
കാട്ടുപന്നി ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്ക് ചികിത്സാസഹായം നൽകുമെന്നു വനംവകുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും പരിക്കേറ്റ ഒരാൾക്കു പോലും ധനസഹായം ലഭിച്ചിട്ടില്ല. കാട്ടുപന്നി നശിപ്പിക്കുന്ന കാർഷിക വിളകൾക്ക് കൃഷിവകുപ്പിൽനിന്നും സഹായം ലഭിക്കുന്നുമില്ല. കാട്ടുപന്നി കൃഷി നശിപ്പിച്ചാൽ വനംവകുപ്പാണ് നഷ്ടപരിഹാരം നൽകേണ്ടതെന്നാണ് കൃഷിവകുപ്പിൽനിന്നും പറയുന്നതെന്നാണ് കർഷകർ പറയുന്നത്. ഇൻഷ്വർ ചെയ്ത കാർഷിക വിളകൾക്ക് മാത്രമാണ് സഹായധനം ലഭിക്കുന്നത്.
Alappuzha
ആലപ്പുഴ: മാർച്ച് മാസത്തിൽ നടക്കുന്ന ഹയർ സെക്കൻഡറി പൊതുപരീക്ഷയും എട്ട്, ഒമ്പത് ക്ലാസുകളുടെ വാർഷിക പരീക്ഷയും ചില ദിവസങ്ങളിൽ ഒരേസമയത്തുവരുന്നത് ഹയർ സെക്കൻഡറിയിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പൊതു പരീക്ഷയിൽ സഹായിയെ ലഭിക്കാതെ പോകുമോ എന്ന് ആശങ്ക ഉളവാക്കുന്നു. പൊതുപരീക്ഷയിൽ ഹയർ സെക്കൻഡറി കുട്ടികൾക്ക് സഹായികളായിട്ട് എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികളെയാണ് എടുക്കാറുള്ളത്.
മാര്‍ച്ച് ആറിന് രാവിലെ ഹയർ സെക്കൻഡറി കുട്ടികൾക്ക് ഫിസിക്സ്, സോഷ്യോളജി, ആന്ത്രോപോളജി വിഷയങ്ങളുടെ പരീക്ഷ നടക്കുന്ന സമയത്തുതന്നെ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ഒന്നാം ഭാഷ പേപ്പർ പരീക്ഷ ക്രമീകരിച്ചിരിക്കുന്നു. പത്താം തീയതി ചൊവാഴ്ച രാവിലെ ഹയർ സെക്കൻഡറി കുട്ടികൾക്ക് കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യുണിക്കേറ്റ് ഇംഗ്ലീഷ് തുടങ്ങിയുടെ പരീക്ഷ നടക്കുന്ന സമയത്ത് ഒമ്പതിലെ കുട്ടികൾക്ക് ഒന്നാം ഭാഷ പേപ്പർ നടക്കും.
27ന് എട്ടാം ക്ലാസിലെ കുട്ടികൾക്ക് ഉച്ചയ്ക്കുശേഷം സാമൂഹ്യശാസ്ത്രം പരീക്ഷ നടക്കുമ്പോൾ ഹയർ സെക്കൻഡറി കുട്ടികൾക്ക് ഗണിതശാസ്ത്ര പരീക്ഷ ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. ഈ ദിവസങ്ങളിൽ ഹയർ സെക്കൻഡറിയിലെ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികൾക്ക് സഹായികളായി എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർഥികൾക്ക് എത്തിച്ചേരാനാകാത്ത സാഹചര്യം വന്നുചേരുമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഹൈസ്കൂളിനും ഹയർ സെക്കൻഡറിക്കും ഒരേസമയം പരീക്ഷ വരുന്ന ഈ ദിവസങ്ങളിൽ പരീക്ഷാ നടത്തിപ്പിനാവശ്യമായ ക്ലാസ് മുറികൾ ലഭ്യമാകാതിരിക്കാനും സാധ്യതയുണ്ട്. ഇക്കാര്യങ്ങൾ പരിഗണിച്ച് ഹയർ സെക്കൻഡറി പൊതുപരീക്ഷയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ പ്രസിഡന്റ് അജു പി. ബഞ്ചമിൻ, സെക്രട്ടറി എസ്. റംലത് എന്നിവർ ആവശ്യപ്പെട്ടു.
Alappuzha
ചെങ്ങന്നൂർ: റെയിൽവേ സ്റ്റേഷനും എംസി റോഡും സംഗമിക്കുന്ന മധ്യതിരുവിതാംകൂറിലെ പ്രധാന ഗതാഗത കേന്ദ്രമായ ചെങ്ങന്നൂരിൽ പുതിയ കെഎസ്ആർടിസി ബസ് സ്റ്റേഷൻ സമുച്ചയത്തിന്റെ നിർമാണം ആരംഭിക്കുന്നു. ഇന്ന് വൈകിട്ട് അഞ്ചിന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ പദ്ധതിയുടെ നിർമാണോദ്ഘാടനം നിർവഹിക്കും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.
15 കോടി രൂപ ചെലവിൽ 32,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം നിർമിക്കുന്നത്. കേരളത്തിലെ കെഎസ്ആർടിസി സ്റ്റേഷനുകളിൽ ആദ്യമായി രണ്ടു ബ്ലോക്കുകളെ ബന്ധിപ്പിക്കുന്ന സബ് വേ (തുരങ്ക പാത) , ഫ്രണ്ട് ബ്ലോക്കിന് സിംഗപ്പൂർ മോഡൽ മേൽക്കൂര എന്നിവ പ്രത്യകതകളാണ്.
65 വർഷത്തോളം പഴക്കമുള്ളതും അപകടാവസ്ഥയിലുള്ളതുമായ പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ശബരിമല തീർഥാടകർക്കും ദീർഘദൂര യാത്രക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ക്രമീകരണം. ബഥേൽ ജംഗ്ഷൻ - റെയിൽവേ സ്റ്റേഷൻ റോഡരുകിലാണ് പ്രധാന ബ്ലോക്ക് ഉയരുന്നത്. ഒരേസമയം എട്ട് ബസുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം.കുറഞ്ഞ നിരക്കിൽ താമസിക്കാവുന്ന ഡോർമെറ്ററികൾ. പ്രധാന ഓഫീസ്, ജീവനക്കാർക്കുള്ള വിശ്രമമുറികൾ, ആധുനിക ശുചിമുറികൾ. ലിഫ്റ്റ്, സ്റ്റെയർ സൗകര്യങ്ങൾ. ഏറ്റവും താഴത്തെ നിലയിൽ വ്യാപാരാവശ്യങ്ങൾക്കുള്ള കടമുറികൾ എന്നിവ ഉണ്ടാകും.
എംസി റോഡിനോട് ചേർന്നാണ് ഈ ബ്ലോക്ക് നിർമിക്കുന്നത്. ഹ്രസ്വസമയ പാർക്കിംഗിനായി എത്തുന്ന ബസുകൾ ഇവിടെയാകും ക്രമീകരിക്കുക. കെട്ടിടത്തിലും ലിഫ്റ്റ് സൗകര്യം ഉണ്ടായിരിക്കും.
രണ്ടു ബ്ലോക്കുകളെയും തമ്മിൽ ബന്ധിപ്പിക്കാൻ നാലു മീറ്റർ വീതിയുള്ള തുരങ്ക പാത നിർമിക്കുന്നു എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണം. സംസ്ഥാനത്ത് മറ്റൊരു കെഎസ്ആർടിസി സ്റ്റേഷനിലും ഇല്ലാത്ത ഈ പാതയുടെ ഇരുവശങ്ങളിലും ചെറിയ കടമുറികളും വിഭാവനം ചെയ്തിട്ടുണ്ട്.
നിലവിലുള്ള വർക്ഷോപ്പ് ഗാരേജ് നിലനിർത്തിക്കൊണ്ട് ഒന്നേകാൽ ഏക്കറോളം വരുന്ന യാർഡിന്റെ പരമാവധി സ്ഥലം ഉപയോഗപ്പെടുത്തിയാണ് നിർമാണം പൂർത്തിയാക്കുക. ശബരിമല സീസണിലും മറ്റും അയ്യപ്പഭക്തർക്ക് ആശ്വാസമാകുന്ന വലിയൊരു മാറ്റത്തിനാണ് ഇതിലൂടെ തുടക്കമാകുന്നത്.
Alappuzha
കായംകുളം: കായംകുളത്ത് നവജാത ശിശു മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരേ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം. കായംകുളത്തെ സ്വകാര്യ ആശുപത്രിക്കെതിരേയാണ് പരാതി നൽകിയിരിക്കുന്നത്. കറ്റാനം ഭരണിക്കാവ് ഇടയിലെ തറയിൽ അജീഷ്-അതുല്യ ദമ്പതികളുടെ ആൺ കുഞ്ഞാണ് മരിച്ചത്. പ്രസവത്തിനായി അതുല്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കഴിഞ്ഞദിവസം ശസ്ത്രക്രിയ നടത്തിയിരുന്നു.
കുഞ്ഞിന് ഹൃദയമിടിപ്പ് കുറവാണെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്ന് കുഞ്ഞിനെ മെഡിക്കൽ കോളജിലേക്ക് മാറ്റാൻ തീരുമാനിച്ചു. എന്നാൽ, മെഡിക്കൽ കോളജിൽ എത്തുന്നതിന് മുമ്പേ കുഞ്ഞ് മരിക്കുകയായിരുന്നു.
രണ്ടു ദിവസം മുൻപ് ബ്ലീഡിംഗ് അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോൾ അഡ്മിറ്റ് ചെയ്യാൻ തയാറായില്ലെന്നാണ് അതുല്യയുടെ ഭർത്താവ് അജീഷ് ആരോപിക്കുന്നത്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കായംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Alappuzha
ചെങ്ങന്നൂർ: സംസ്ഥാനത്തെ സിവിൽ സർവീസ് ഉദ്യോഗാർഥികൾക്ക് തണലായി സർക്കാർ ആരംഭിച്ച കേരള സിവിൽ സർവീസ് അക്കാദമിയുടെ ചെങ്ങന്നൂർ ജില്ലാ കേന്ദ്രം ഇനി അത്യാധുനിക സൗകര്യങ്ങളോടെ സ്വന്തം കെട്ടിടത്തിൽ. അങ്ങാടിക്കൽ തെക്ക് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വളപ്പിൽ നിർമാണം പൂർത്തിയാക്കിയ കെട്ടിടം ഉദ്ഘാടനം ഇന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.
കാത്തിരിപ്പിനു
വിരാമം
2014ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ട പദ്ധതി പത്തുവർഷത്തെ കാത്തിരിപ്പിനുശേഷമാണ് യാഥാർഥ്യമാകുന്നത്. മുൻ എംഎൽഎ പി.സി. വിഷ്ണുനാഥിന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് 1.5 കോടി രൂപ ചെലവഴിച്ച് ആരംഭിച്ച നിർമാണം പല സാങ്കേതിക കാരണങ്ങളാൽ ഇടയ്ക്ക് തടസപ്പെട്ടിരുന്നു. എന്നാൽ, 2022ൽ മന്ത്രി സജി ചെറിയാന്റെ ഇടപെടലിലൂടെ നിർമാണം പുനരാരംഭിക്കുകയും മൂന്ന് ഘട്ടങ്ങളിലായി പൂർത്തീകരിക്കുകയും ചെയ്തു. മന്ത്രി സജി ചെറിയാന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് 90 ലക്ഷം രൂപ കൂടി അനുവദിച്ചതോടെ ആകെ 2.4 കോടി രൂപ ചെലവിലാണ് മനോഹരമായ അക്കാദമി മന്ദിരം ഉയർന്നിരിക്കുന്നത്.
അത്യാധുനിക
സൗകര്യങ്ങൾ
സ്വകാര്യ കോച്ചിംഗ് സെന്ററുകളെ വെല്ലുന്ന രീതിയിലുള്ള സൗകര്യങ്ങളാണ് 8322 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നത്.
അഞ്ചു സ്മാർട്ട് ക്ലാസ് മുറികൾ. എയർ കണ്ടീഷണറുകളും സ്മാർട്ട് ബോർഡുകളും സഹിതം. ലൈബ്രറിയും വായനമുറികളും. ഫാക്കൽറ്റി റൂം, കോ-ഓർഡിനേറ്റർ ഓഫീസ്, വിശാലമായ ശുചിമുറി ബ്ലോക്ക് എന്നി വയുണ്ട്.
എംഎൽഎ ഫണ്ടിൽനിന്നും ഫർണീച്ചറുകൾക്കായി 20 ലക്ഷം രൂപയും ഇലക്ട്രോണിക് ഉപകരണങ്ങൾക്കായി 30 ലക്ഷം രൂപയും കൂടി അനുവദിച്ചിട്ടുണ്ട്. മിതമായ നിരക്കിൽ മികച്ച പരിശീലനം ഉറപ്പാക്കുന്ന അക്കാദമിയിൽ പ്രധാനമായും മൂന്നുതരം കോഴ്സുകളാണുള്ളത്.
ഹൈസ്കൂൾ വിദ്യാർഥികൾക്കായി ടാലന്റ് ഡെവലപ്മെന്റ് കോഴ്സ്, അടിസ്ഥാന വിവരങ്ങൾ നൽകുന്ന ഫൗണ്ടേഷൻ കോഴ്സ്, കോളജ് വിദ്യാർഥികൾക്കായുള്ള സമഗ്ര സിവിൽ സർവീസ് കോച്ചിംഗ്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഉദ്യോഗാർഥികൾക്കായി സംസ്ഥാന സർക്കാരിന്റെ വിവിധ വുപ്പുകൾ നൽകുന്ന സ്കോളർഷിപ്പ് ആനുകൂല്യങ്ങ ളും ഇവിടെ ലഭ്യമാണ്. മധ്യതിരുവിതാംകൂറിലെ സാധാരണക്കാരായ വിദ്യാർഥികൾക്ക് ഐഎഎസ് മോഹങ്ങളിലേക്ക് എത്താൻ ഈ കേന്ദ്രം വലിയ മുതൽക്കൂട്ടാകും.
Alappuzha
ആലപ്പുഴ: യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റിനെ അകാരണമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ശേഷം സീറോ ജംഗ്ഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലവും കത്തിച്ചു.
മോദിയുടെ കാലത്ത് ജനാധിപത്യത്തെ കശാപ് ചെയ്യുകയാണെന്നും പ്രതിഷേധം പോലും നടത്താൻ അനുവദിക്കാത്ത ഫാസിസ്റ്റ് രാഷ്ട്രമായി ഇന്ത്യയെ മാറ്റാൻ യൂത്ത് കോൺഗ്രസ് അനുവദിക്കില്ല എന്നും ജില്ലാ പ്രസിഡന്റ് എം.പി. പ്രവീൺ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ജില്ലാ സെക്രട്ടറി അഖിൽ കൃഷ്ണൻ ആധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഷമീം ചീരാമത്, റഹീം വെറ്റക്കാരൻ, എ.ഡി. തോമസ്, ഷാഹുൽ ജെ. പുതിയാപറമ്പിൽ, എസ്. ഷഫീക്, അൻസിൽ ജലീൽ, മനീഷ് പുറക്കാട്, റിനു ബൂട്ടോ, ഷിജു താഹ, ഷാജി ജമാൽ, നായിഫ് നാസർ, മനു പൂനിയിൽ, അഖിൽ ജോസ് ജേക്കബ് എന്നിവർ പ്രസംഗിച്ചു.
Alappuzha
പൂച്ചാക്കൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പൂച്ചാക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സംഭവത്തിനുശേഷം തമിഴ്നാട്ടിലും മറ്റുമായി ദീർഘ നാളായി ഒളിവിൽ കഴിഞ്ഞുവന്നിരുന്ന അരൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ മുഹമ്മദാലി മൻസിലിൽ അബ്ദുൾ റസാക്കി(46)നെയാണ് ഇന്നലെ എറണാകുളം നോർത്ത് റയിൽവേ സ്റ്റേഷനിൽ വച്ച് അറസ്റ്റ് ചെയ്തത്.
ചേർത്തല ഡിവൈഎസ്പിയുടെ നിർദേശാനുസരണം പൂച്ചാക്കൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷെഫീക്കിന്റെ നേതൃത്വത്തിൽ എസ്ഐ വീനസ്, സബ് ഡിവിഷൻ സ്ക്വാഡ് അംഗങ്ങളായ പ്രവീഷ്, ഗിരീഷ്, അരുൺ കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Alappuzha
ചെങ്ങന്നൂർ: പുത്തൻകാവ് എകെജി ജംഗ്ഷൻ കേന്ദ്രീകരിച്ച് മാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവും വില്പന നടത്തിവന്ന റാന്നി സ്വദേശി പിടിയിലായി. റാന്നി പാറക്കൽത്തുണ്ടിൽ നിഥിൻ മോഹനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള 10.092 ഗ്രാം എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ബംഗളൂരുവിൽനിന്നും ലഹരി ഉത്പന്നങ്ങൾ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന് ചെങ്ങന്നൂർ പുത്തൻകാവ് ഭാഗങ്ങളിൽ വില്പന നടത്തുകയായിരുന്നു ഇയാളുടെ രീതി. പിടിച്ചെടുത്ത എംഡിഎംഎയുടെ അളവ് വലിയതോതിലുള്ളതായതിനാൽ അതീവ ഗൗരവകരമായ എൻഡിപിഎസ് നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പ്രതിക്ക് ലഹരിമരുന്ന് എത്തിച്ചുനൽകുന്ന ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘത്തെക്കുറിച്ച് എക്സൈസിന് സൂചന ലഭിച്ചിട്ടുണ്ട്. കേസിലെ മറ്റ് പ്രതികളായ ബംഗളൂരു സ്വദേശികളെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
എക്സൈസ് ഇൻസ്പെക്ടർ വി. സജീവിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ - ഗ്രേഡ് ജോഷി ജോൺ, അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡുമാരായ ബിജു പ്രകാശ്, ജോജൻ ജോൺ, സിവിൽ എക്സൈസ് ഓഫീസർമാരായ ഗോകുൽ, ശ്രീക്കുട്ടൻ, കൃഷ്ണദാസ്, പ്രവീൺ, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിജയലക്ഷ്മി എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
ലഹരി മാഫിയക്കെതിരെയുള്ള പരിശോധനകൾ വരും ദിവസങ്ങളിലും കർശനമായി തുടരുമെന്ന് എക്സൈസ് സംഘം അറിയിച്ചു.
Alappuzha
ആലപ്പുഴ: നഗരത്തിലും പരിസരങ്ങളിലുമുള്ള കത്തോലിക്ക ഇടവകകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ആലപ്പി കാത്തലിക് കൺവൻഷൻ നാളെ ആരംഭിച്ച് ശനിയാഴ്ച സമാപിക്കും. മൗണ്ട് കാർമൽ കത്തീഡ്രൽ ദേവാലയങ്കണത്തിൽ നടക്കുന്ന കൺവൻഷൻ പ്രസിദ്ധ വചന പ്രഘോഷകൻ ഫാ. ഡാനിയൽ പൂവണ്ണത്തിൽ നയിക്കും.
ലത്തീൻ, സിറോ മലബാർ, സീറോ മലങ്കര റീത്തുകളിലെ വിവിധ ഇടവകകളിൽനിന്നുള്ള വിശ്വാസികൾ കൺവൻഷനിൽ പങ്കടുക്കും. എല്ലാ ദിവസവും വൈകിട്ട് 4.30ന് ജപമാലയോടു കൂടി കൺവൻഷൻ ആരംഭിക്കും.
നാളെ വൈകിട്ട് അഞ്ചിന് ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ വിശുദ്ധ കുർബാന അർപ്പിച്ച് ഉദ്ഘാടന സന്ദേശം നൽകും. തുടർന്നുള്ള ദിവസങ്ങളിൽ മാവേലിക്കര മുൻ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ എന്നിവർ സന്ദേശം നൽകും. സമാപന ദിവസം ദിവ്യകാരുണ്യ ആരാധനയുമുണ്ടാകും.
എല്ലാ ദിവസവും രാത്രി ഒൻപതിന് കൺവൻഷൻ സമാപിക്കും. പാർക്കിങ്ങിന് ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ ദിവസവും കൺവൻഷൻ സമാപിച്ച ശേഷം വിവിധ സ്ഥലങ്ങളിലേക്ക് ബസ് സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ രക്ഷാധികാരിയും വികാരി ജനറൽ ഫാ. ജോയി പുത്തൻവീട്ടിൽ ചെയർമാനും കത്തീഡ്രൽ വികാരി ഫാ. ഫ്രാൻസിസ് കൊടിയനാട്, പഴവങ്ങാടി മാർസ്ലീവ ഫൊറോന തീർഥാടന പള്ളി വികാരി ഫാ. മാത്യു നടമുഖത്ത്, സെന്റ് മേരീസ് മലങ്കര കത്തോലിക്കപ്പള്ളി വികാരി ഫാ. രഞ്ജിത്ത് മടത്തിറമ്പിൽ എന്നിവർ ജനറൽ കൺവീനർമാരുമായി വിവിധ സബ് കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്.
നഗരത്തിലും പരിസരത്തുമുള്ള 25 ലധികം ഇടവകകളിൽനിന്ന് വിശ്വാസികൾ കൺവൻഷനിൽ പങ്കെടുക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ പറഞ്ഞു.
Alappuzha
അമ്പലപ്പുഴ: തോട്ടപ്പള്ളി മണ്ണുംപുറം കോളനിയിൽ പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിച്ച സഫലം ഫ്ലാറ്റ് സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടന ശിലാഫലകം നീക്കം ചെയ്തതായി ആക്ഷേപം. ഇത് ഗുരുതര വീഴ്ചയാണെന്നാരോപിച്ച് മുന്‍ മന്ത്രി ജി. സുധാകരന് തന്റെ ഫേസ് ബുക്ക് പോസ്റ്റിലും പ്രതിഷേധക്കുറിപ്പ് അറിയിച്ചു.
തോട്ടപ്പള്ളി മണ്ണുംപുറം കോളനിയില്‍ 300 ഓളം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് താമസിക്കാൻ വേണ്ടി നിർമിച്ച ഫ്ലാറ്റ് സമുഛയത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം കഴിഞ്ഞദിവസം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. എച്ച്. സലാം എംഎൽഎ അടക്കമുള്ളവർ പങ്കെടുത്തു.
കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്ത് മേഴ്സിക്കുട്ടിയമ്മ മത്സ്യവകുപ്പ് മന്ത്രി ആയിരുന്നപ്പോൾ സ്ഥലം എംഎൽഎയും മന്ത്രിയും എന്നനിലയില്‍ അഭ്യർഥിച്ചതനുസരിച്ചാണ് ഫ്ലാറ്റ് സമുച്ചയം അനുവദിക്കപ്പെട്ടത്.
അന്ന് ശിലാസ്ഥാപനവും നടത്തി. എന്നാൽ, ശിലാസ്ഥാപനത്തിന്റെ ഫലകം മാറ്റിയശേഷമാണ് ഉദ്ഘാടനത്തിന്റെ ഫലകം ഇപ്പോള്‍ വച്ചിരിക്കുന്നത്. ആ ഫലകം കാണാനില്ലെന്നു പറയുന്നു. ഇത് ഗുരുതരവീഴ്ചയാണ്. വികസനത്തിന്റെ ചരിത്രം മറക്കുന്ന ഈ രീതി അമ്പലപ്പുഴയിൽ അടുത്തുകാണുന്ന ഒരു പ്രവണതയാണെന്നാണ് ജി. സുധാകരന് തന്റെ ഫേസ് ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഫ്ലാറ്റ് സമുച്ചയത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയാണ് കുറിപ്പിട്ടത്.
Alappuzha
അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സാപ്പിഴവിൽ അന്വേഷണ റിപ്പോർട്ടിനെതിരേ വീട്ടമ്മയുടെ ബന്ധുക്കൾ.
കത്രിക തങ്ങൾ വയറ്റിനുള്ളിൽവെച്ചെന്ന രീതിയിലുള്ള റിപ്പോർട്ടാണ് അന്വേഷണ സംഘത്തിന്റേതെന്നു ഓപ്പറേഷനു വിധേയമായ പുന്നപ്ര പത്തിൽച്ചിറ ഉഷാ ജോസഫിന്റെ മകൻ ഷിബിൻ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ പക്ഷത്താരുമില്ല. ഡോക്ടർ ചെയ്ത കുറ്റം ഡോക്ടർ ഏറ്റെടുക്കണം. നഴ്സിനെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. കുറ്റക്കാർക്ക് ആരോഗ്യവകുപ്പ് ക്ലീൻ ചീട്ട് നൽകുന്ന അവസ്ഥയാണ്.
അതേസമയം, ഉഷയുടെ വയറ്റിൽ അഞ്ചു വർഷമായി ഇരുന്ന കത്രികയുടെ മുറിവിൽനിന്നാണ് മൂത്രത്തിൽ കല്ലുണ്ടായതിനും ഇടയ്ക്കിടെയുണ്ടായ രക്തസ്രവത്തിനും കാരണമെന്നു കത്രിക പുറത്തെടുത്ത അമൃത ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞതായി ഉഷാ ജോസഫിന്റെ സഹോദര ഭാര്യ ഡെയ്സി ബന്നി പറഞ്ഞു.
എന്നാൽ, ഉഷയ്ക്കു മൂത്രത്തിൽ കല്ലുണ്ടായിരുന്നതുകൊണ്ടാണ് ഇടയ്ക്കിടക്കു വേദന വന്നിരുന്നതെന്നും 50 വർഷം കത്രിക ഉപകരണമിരുന്നാലും കുഴപ്പമില്ലെന്നു 2021ൽ ആലപ്പുഴ മെഡിക്കൽ കോളജിൽ ഗൈനക് മേധാവിയായിരുന്ന ഡോ. ലളിതാംബികയുടെ പ്രതികരണം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
ഉഷയുടെ ബന്ധുക്കൾ അമ്പലപ്പുഴ പോലീസിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡോ. ലളിതാംബിക പുരുഷോത്തമനെ പ്രതിചേർത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. ശസ്ത്രക്രിയ നടത്തിയ ഡോ. ജെ. ഷാഹിദ, നഴ്സ് പി.എസ്. ധന്യ എന്നിവർ ഇപ്പോൾ സസ്പെൻഷനിലാണ്.
ഡോ. ഷാഹിദ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ജോലി ചെയ്യുന്നത്. നഴ്സ് ധന്യ ആലപ്പുഴ മെഡിക്കൽ കോളജിലും. ഈ കഴിഞ്ഞ 18ന് ആലപ്പുഴ നഗരത്തിലെ യൂറോളജിസ്റ്റ് ഡോ. നാസറിന്റെ നിർദേശപ്രകാരം സ്വകാര്യ ലാബിൽ സ്കാൻ ചെയ്തപ്പോഴാണ് അഞ്ചു കൊല്ലമായി വയറ്റിൽ കത്രിക ഇരിക്കുന്നത് കണ്ടെത്തിയത്.
വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇനി ഒരു സർജറിക്കു ഭയമാണെന്ന് ഉഷ നിലപാടെടുത്തതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. കൂടുതൽ അന്വേഷണമായി ബന്ധപ്പെട്ടു മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് അമ്പലപ്പുഴ പോലീസ് കത്തു നൽകി.
Alappuzha
ആലപ്പുഴ: കളക്ടറേറ്റിനു മുന്നിൽ കഴിഞ്ഞ ഒന്നരവർഷത്തിലേറെയായി കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ മദ്യാധികാര വാഴ്ചക്കെതിരേ ജനാധികാര മുന്നേറ്റം എന്ന മുദ്രവാക്യം ഉയർത്തിയും കേരള സർക്കാർ മദ്യനയം തിരുത്തണമെന്ന് ആവശ്യപ്പെട്ടും മുഖ്യസത്യാഗ്രഹികളായ ബി. ആർ. കൈമൾ കരുമാടി, ജി. രാധാകൃഷ്ണൻ, ലത കൈമൾ കരുമാടി, ഉമ്മൻ ജെ. മേടാരം എന്നിവർ 561 ദിവസങ്ങളിലായി നടത്തി വരുന്ന അനശ്ചിത കാല സത്യാഗ്രഹത്തിൻ്റെ താത്കാലിക സമാപനം കുറിക്കും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നാളെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ 9.30ന് സമരത്തിന്റെ സമാപന പ്രഖ്യാപനം പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ നിർവഹിക്കും. കേരള മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ജനറൽ കൺവീനർ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിക്കും.
ബിഷപ് ഡോ. ജോഷ്യാ മാർ ഇഗ്നാത്തിയോസ് സത്യഗ്രഹികളെ ആദരിക്കും നാടാകെ മദ്യം ഒഴുക്കി കുടുംബം തകർക്കുന്ന എൽഡിഎഫ് സർക്കാരിന്റെ പത്തു വർഷത്തെ മദ്യനയം ജനങ്ങളിൽ എത്തിക്കുന്നതിന് കാസർകോഡ് മുതൽ തിരുവനന്തപുരം വരെ കേരള മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സംസ്ഥാന വാഹന പ്രചാരണ ജാഥയും ഭവനസന്ദർശന പരിപാടികളുമായി സർക്കാരിന്റെ മദ്യനയത്തിനെതിരേ സമരം തുടരുമെന്ന് ബി.ആർ. കൈമൾ കരുമാടി പറഞ്ഞു.
Alappuzha
ആലപ്പുഴ: ചേർത്തലയുടെ മണ്ണിൽനിന്ന് കർഷകർക്ക് കരുത്തായി മാറാൻ കൃഷിവകുപ്പിന്റെ അത്യാധുനിക ചെറുധാന്യ-കിഴങ്ങുവർഗ സംസ്കരണപ്ലാന്റ് ഒരുങ്ങി. നാട്ടിലെ കർഷകർ വിളയിക്കുന്ന ചെറുധാന്യങ്ങൾക്കും കിഴങ്ങുവർഗങ്ങൾക്കും അർഹമായ വിപണിമൂല്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ചേർത്തല നിയോജകമണ്ഡലത്തിലാണ് ഈ പുതിയ സംരംഭം യാഥാർഥ്യമാകുന്നത്.
ചേർത്തല തെക്ക് പഞ്ചായത്തിലെ 13-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്വയംസിദ്ധ ഭവൻ എന്ന കെട്ടിടത്തിലാണ് മില്ലറ്റ്-ട്യൂബർ പ്രോസസിംഗ് പ്ലാന്റ് പ്രവർത്തിക്കുക. പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് ആൻഡ് വാല്യൂ അഡിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി അഞ്ചു ലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ സംസ്കരണ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്.
കാർഷികവിളകളുടെ കേവലം വിപണനത്തിനപ്പുറം അവയെ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റി കർഷകർക്ക് മികച്ച വരുമാനം ലഭ്യമാക്കുക എന്നതാണ് പ്ലാന്റിന്റെ പ്രധാന ലക്ഷ്യം. ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ച്, ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങ് വർഗ ഗവേഷണകേന്ദ്രം, കായംകുളം കൃഷി വിജ്ഞാനകേന്ദ്രം എന്നീ പ്രമുഖ സ്ഥാപനങ്ങളുടെ സാങ്കേതിക സഹായവും മാർഗനിർദേശങ്ങളും പ്ലാന്റിന്റെ രൂപീകരണത്തിനു പിന്നിലുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചെറുധാന്യങ്ങളുടെയും കിഴങ്ങുവർഗങ്ങളുടെയും കൃഷി വ്യാപിപ്പിക്കുന്നതിനായുള്ള ബോധവത്കരണ ക്ലാസുകൾ പഞ്ചായത്ത് തലത്തിൽ സജീവമായി നടന്നുവരികയാണ്. കർഷകരിൽനിന്ന് നേരിട്ട് വിളകൾ സംഭരിച്ച് അവ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുങ്ങിക്കഴിഞ്ഞു.
ഉത്പാദനക്ഷമതയും ഗുണമേന്മയും വർധിപ്പിക്കുന്നതിനായി അത്യാധുനിക മെഷീനറികളാണ് പ്ലാന്റിൽ സജ്ജീകരിച്ചിരിക്കുന്നത്.
പൾവറൈസർ, റോസ്റ്റർ, എയർ പമ്പ് ഡീഹൈഡ്രേറ്റർ, മിക്സിംഗ് യൂണിറ്റ്, ഷീറ്റിംഗ് മെഷീൻ, ട്യൂബർ സ്ലൈസർ മുതൽ വാക്വം പാക്കിംഗ് മെഷീൻ വരെയുള്ള സജ്ജീകരണങ്ങൾ പ്ലാന്റിൽ സ്ഥാപിച്ചിട്ടുണ്ട്. പ്രാരംഭ ഘട്ടത്തിൽ മില്ലറ്റ് ന്യൂട്രിബാർ, ന്യൂട്രിമിക്സ്, മില്ലറ്റ്-മധുരക്കിഴങ്ങ് പുട്ടുപൊടികൾ തുടങ്ങിയ ഉത്പന്നങ്ങളാണ് വിപണിയിലെത്തിക്കാൻ ലക്ഷ്യമിടുന്നത്.
സർക്കാർ സംവിധാനങ്ങൾക്കൊപ്പം മില്ലറ്റ് കഫേകൾ വഴിയും പ്രാദേശിക വിപണികൾ വഴിയും ഈ പോഷകസമൃദ്ധമായ ഉത്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തും. ചേർത്തലയിലെ കർഷക കൂട്ടായ്മയായ കരപ്പുറം എഫ്പിഒയ്ക്കാണ് പ്ലാന്റിന്റെ പ്രവർത്തന ചുമതല നൽകിയിരിക്കുന്നത്.
കൃഷിവകുപ്പിന്റെ ചെറുധാന്യ-കിഴങ്ങുവർഗ സംസ്കരണ പ്ലാന്റിന്റെ പ്രവർത്തന ഉദ്ഘാടനം ചേർത്തല സൗത്ത് ഇലഞ്ഞി കളിത്തട്ടിന് സമീപം വൈകിട്ട് 3.30ന് കൃഷിമന്ത്രി പി. പ്രസാദ് നിർവഹിക്കും. കെ.സി. വേണുഗോപാൽ എംപി മുഖ്യപ്രഭാഷണം നടത്തും. ചേർത്തല സൗത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അഭിനയ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
Alappuzha
ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെയും ഫിഷറീസ് വകുപ്പിന്റെയും സ്വപ്നപദ്ധതിയായ പുനർഗേഹം പദ്ധതിയിലൂടെ നിർമിച്ച മണ്ണുംപുറം സഫലം ഭവന സമുച്ചയം ആദ്യഘട്ടം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. നബാർഡ് വഴി 3500 കോടി രൂപയുടെ പദ്ധതി തയാറാണെന്നും താമസയോഗ്യമല്ലാത്ത കേരളത്തിലെ മുഴുവൻ സുനാമി വീടുകളും പുനർനിർമിച്ച് നൽകുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
കടലാക്രമണ ഭീഷണിയിൽ കഴിഞ്ഞിരുന്ന നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സുരക്ഷിതമായ വീട് ഒരുക്കുന്നതിനൊപ്പം, അന്തസുറ്റ ജീവിതസൗകര്യങ്ങളും നിലനിൽപ്പും ഉറപ്പാക്കാനാണ് സർക്കാർ പദ്ധതി വഴി ലക്ഷ്യമിട്ടതെന്നും അത് യാഥാർഥ്യമായതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
9108 കുടുംബങ്ങളാണ് വീടില്ലാത്തവരായിട്ട് ഉണ്ടായിരുന്നത്. ഇതിൽ 5478 വീടുകൾ പൂർത്തീകരണ ഘട്ടത്തിലാണ്. 3498 വീടുകളുടെ താക്കോൽ നൽകി കഴിഞ്ഞു. സഫലം ഉൾപ്പെടെ 1980 ഫ്ലാറ്റുകൾ നിർമാണം ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. 2500 കോടി രൂപയാണ് സംസ്ഥാന സർക്കാർ ഇതിനായി ചെലവിട്ടത്.
റവന്യുവകുപ്പ് ഫിഷറീസ് വകുപ്പിന് കൈമാറിയ മൂന്ന് ഏക്കർ 48 സെന്റ് ഭൂമിയിൽ 26.5 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന പദ്ധതിയിൽ ആകെ 204 ഭവനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിൽ ആദ്യഘട്ടത്തിലെ പൂർത്തിയായ 84 വീടുകളാണ് കൈമാറിയത്. ജില്ലയിൽ ഇതുവരെ 73 കോടിയിലധികം രൂപയാണ് പുനർഗേഹം പുനരധിവാസ പദ്ധതിക്കായി മാത്രം സർക്കാർ ചെലവഴിച്ചത്.
ഇതിനോടകം തന്നെ പദ്ധതി വഴി 100 കുടുംബങ്ങൾ സുരക്ഷിത ഭവനങ്ങളിലേക്ക് മാറി കഴിഞ്ഞു. ഭൂരഹിതരായ 125 ഗുണഭോക്താക്കൾക്ക് ഭൂമി വാങ്ങാനും 568 കുടുംബങ്ങൾക്ക് വീട് വയ്ക്കാനും 950 പേർക്ക് ഭവന പുനരുദ്ധാരണ പദ്ധതിക്ക് ധനസഹായങ്ങളും നൽകി.
എച്ച്. സലാം എംഎൽഎ അധ്യക്ഷനായി. എഡിഎം ആശാ സി. ഏബ്രഹാം, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കവിത, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിത സതീഷ്, പുറക്കാട് ഗ്രാമപഞ്ചായത്തംഗം ആർ. രാജി, ഫിഷറീസ് വകുപ്പ് ഡയറക്ടർ വി. ചെൽസാ സിനി, കെഎസ് സിഎഡിസി മാനേജിംഗ് ഡയറക്ടർ പി.ഐ. ഷെയ്ക്ക് പരീത്, ഫിഷറീസ് വകുപ്പ് അഡീഷണൽ ഡയറക്ടർ സ്മിത ആർ. നായർ എന്നിവർ പങ്കെടുത്തു.
Alappuzha
തുറവൂർ: നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഉയര വ്യത്യാസമുള്ള ഭാഗത്ത് ചാടി നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ലോറിക്കു പിന്നിലിടിച്ചു. അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവർ അരുൺകുമാ(35)റിനെ തുറവൂർ ഗവ. ആശുപത്രിയിലെത്തിച്ച് പ്രാഥമീക ശുശ്രൂഷ നൽകിയ ശേഷം എറണാകുളം ജനറൽ ആശുപത്രിയിലേക്കു മാറ്റി.
എറണാകുളത്തുനിന്ന് ചേർത്തല ഭാഗത്തേക്കു പോയ സൂപ്പർ ഫാസ്റ്റ് ബസാണ് ഇന്നലെ പുലർച്ചെ അഞ്ചിന് അപകടത്തിൽപ്പെട്ടത്. തുറവൂർ ഗവ. ആശുപത്രിക്ക് സമീപമായിരുന്നു അപകടം. ഉയരപ്പാതയുടെ താഴെ ദേശീയപാതയിൽ കുരുപ്പുകട്ട പാകിയ ഭാഗത്തിന് വടക്കു ഭാഗത്തുനിന്നുള്ള പാതയേക്കാൾ ഉയരക്കൂടുതലാണ്.
വേഗത്തിലെത്തിയ ബസ് ഉയർച്ചയിലേക്ക് ചാടിക്കയറിയപ്പോൾ നിയന്ത്രണം വിടുകയും പാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗത്തെ ചില്ല് പൂർണമായി തകർന്നു. യാത്രക്കാർക്കു പരിക്കേറ്റില്ല. കഴിഞ്ഞ മാസം 10ന് ഇതേ സ്ഥലത്ത് കാർ അപകടത്തിൽപ്പെട്ടിരുന്നു.
Alappuzha
ചെട്ടികുളങ്ങര: ചെട്ടികുളങ്ങര ഭരണി ദിനം ഭക്തിയും വിശ്വാസവും കലാവൈഭവവും സമന്വയിക്കുന്ന സുന്ദരനിമിഷം. ആവേശത്തിന്റെ തേരിലേറിയെത്തുന്ന ഓണാട്ടുകരയുടെ അഭിമാനത്തിന്റെ കുതിരപ്പൊക്കം. ജീവതയിലേറിയെത്തുന്ന അമ്മയുടെ അനുഗ്രഹത്തിനായി പുലരുവോളം പ്രാർഥനകളോടെ നാട് കാത്തുനിന്നു. കെട്ടുകാഴ്ചകളെ വരവേൽക്കാൻ ഓണാട്ടുകരയുടെ മണ്ണും മനസും ഇന്നലെ പുലർച്ചയോടെ ഒരുങ്ങിയിരുന്നു.
അണിഞ്ഞൊരുങ്ങിയ കുത്തിയോട്ടസംഘങ്ങൾ രാവിലെ മുതൽ ക്ഷേത്രത്തിലേക്ക് ചുവടുവച്ചെത്തി. ദേവിക്കു മുൻപിൽ തൊഴുതു പ്രാർഥിച്ചു സമർപ്പണം നടത്തി. കുത്തിയോട്ട വരവ് ഉച്ചയോടെ അവസാനിച്ചു. പിന്നെ കെട്ടുകാഴ്ചകൾക്കായുള്ള കാത്തിരിപ്പ്. ക്ഷേത്രപരിസരത്തും കാഴ്ചക്കണ്ടത്തിന്റെ കരയിലും ഭക്തർ നിറഞ്ഞു.
എള്ളിൻപൂമണമുള്ള നാട്ടുവഴികളിലൂടെ മരച്ചക്രങ്ങൾ ഘടിപ്പിച്ച ചട്ടങ്ങളിലേറി ഗോപുരം കണക്കുയരമുള്ള കെട്ടുകാഴ്ചകളെത്തി. ദേവിസ്തുതികളും ആർപ്പുവിളികളും അകമ്പടിയായി. 13 കരകളിൽനിന്നായി 6 കുതിരകളും 5 തേരുകളും ഭീമനും ഹനുമാനും പാഞ്ചാലിയും. ഗോപുരാകൃതിയിലുള്ള കുതിരകൾക്ക് 125 അടിയോളമാണ് പൊക്കം.
മുകളിലും താഴെയുമായി 13 എടുപ്പുകൾ. നടുക്ക് പുരാണകഥകളുടെ ദൃശ്യങ്ങൾ നിറഞ്ഞ പ്രഭട. ദാരുശിൽപകലയുടെ വിസ്മയം ഈരേഴ തെക്കിന്റെ കുതിര വൈകിട്ട് 5.47ന് ക്ഷേത്ര മുറ്റത്തെത്തി. അമ്മയെ വണങ്ങി കാഴ്ചക്കണ്ടത്തിലേക്കിറങ്ങി.
കുതിരയുടെ ഇടക്കൂടാരത്തിന്റെ വശങ്ങളിൽ തുള്ളിക്കളിക്കുന്ന പാവക്കുട്ടികൾക്കൊപ്പം ജനസാഗരത്തിന്റെ ആർപ്പുവിളിയുടെ അലയൊലിയിൽ ഗ്രാമം ഇളകിമറിഞ്ഞു. അന്തരീക്ഷം ദേവീമന്ത്ര മുഖരിതമായി. താനേ കൂമ്പി വിടരുന്ന താമരയും കിരീടത്തിനു മുകളിൽ അരയന്നവുമായെത്തിയ ഈരേഴ വടക്കിന്റെ കുതിര രണ്ടാമതായി കാഴ്ചക്കണ്ടത്തിലേക്കിറങ്ങി.
പിന്നാലെ ഊഴമനുസരിച്ച് കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂർ, ആഞ്ഞിലിപ്ര, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടക്കാവ് കരകളിലെ കെട്ടുകാഴ്ചകളും അമ്മയെ വണങ്ങി രാത്രിയോടെ കാഴ്ചക്കണ്ടത്തിൽ നിരന്നു.
കുതിരകളും തേരുകളും ഭീമനും ഹനുമാനും പാഞ്ചാലിയും അണിനിരന്നതോടെ കാഴ്ചക്കണ്ടം ഭക്തിയുടെയും കരവിരുതിന്റെയും സംഗമഭൂമിയായി. അമ്മയോടുള്ള ഭക്തിയും സ്നേഹവും നാട് നെഞ്ചോടു ചേർത്തു വാനിലേക്കുയർത്തി.
പുലര്‍ച്ചെ മൂന്നിന് ജീവതയില്‍ എഴുന്നെള്ളുന്ന ഭഗവതി തെക്കേമുറ്റത്തെ വേലകളിയും കുളത്തില്‍ വേലകളിയും ദര്‍ശിച്ച് കരക്കാര് സമര്‍പ്പിച്ച കെട്ടുകാഴ്ചകള്ക്കമുന്പിലെത്തും. ക്രമപ്രകാരം കെട്ടുകാഴ്ചകള്‍ക്കു മുന്നിലെത്തി കരക്കാരെയും ഭക്തരെയും അനുഗ്രഹിച്ച് ക്ഷേത്രത്തിലേക്കു മടങ്ങുന്നതോടെ കുംഭഭരണി മഹോത്സവം സമാപിക്കും.
Alappuzha
ചമ്പക്കുളം: പുതുതായി നിർമിച്ച പടഹാരം പാലത്തിന് വടക്കേക്കരയിൽ റോഡിന് കിഴക്കുവശത്ത് സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി വകുപ്പിന്റെ ട്രാൻസ്ഫോർമർ അപകടം വിളിച്ചുവരുത്തുന്ന സ്ഥിതിയിലെന്നു പരാതി.
തറനിരപ്പിൽനിന്നും രണ്ടടി പോലും ഉയരത്തിലല്ലാതെ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി ഫ്യൂസുകൾ ഏത് കൊച്ചുകുട്ടിക്കു പോലും കൈയെത്തുന്ന അവസ്ഥയിലാണ്.
ട്രാൻസ്ഫോർമറുകൾ എല്ലാം സംരക്ഷണവേലി കെട്ടി തിരിച്ച് സൂക്ഷിക്കണമെന്ന നിയമം നിലനിൽക്കുമ്പോഴാണ് അപകടകരമായും അശ്രദ്ധമായും ട്രാൻസ്ഫോർമർ ഫ്യൂസുകൾ സ്ഥാപിച്ചിരിക്കുന്നത്. സമീപവാസികൾ പലപ്പോഴായി ചമ്പക്കുളത്തെ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരോട് വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്.
നാട്ടുകാർ പരാതി പറയാതെ തന്നെ ട്രാൻസ്ഫോർമറുകൾ സംരക്ഷണവേലി കെട്ടി അപകടരഹിതമായി സൂക്ഷിക്കേണ്ട വൈദ്യുതി വകുപ്പ് ഇക്കാര്യത്തിൽ അപകടകരമായ അലംഭാവമാണ് കാട്ടുന്നത്.
പടഹാരം പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടുകൂടി ഇതു വഴിയുള്ള യാത്രക്കാരുടെ എണ്ണം കൂടും. ഈ ഭാഗത്തുള്ള കടകളിലേക്കു വരുന്ന ആളുകളും പാലത്തിന്റെയും പ്രകൃതിയുടെയും ഭംഗി ആസ്വദിക്കാൻ എത്തുന്നവരും ഈ ട്രാൻസ്ഫോർമറിനോട് വളരെ ചേർന്ന് വാഹനങ്ങൾ നിർത്തിയിടാറുണ്ട്. വാഹനങ്ങളിൽനിന്ന് ഇറങ്ങുന്നവരുടെ അശ്രദ്ധ ചിലപ്പോൾ വലിയ അപകടം തന്നെ വിളിച്ചു വരുത്താം. അപകടത്തിന് കാത്തിരിക്കാതെ ഇവിടെ സംരക്ഷണ വേലി നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Alappuzha
അമ്പലപ്പുഴ: സര്‍ക്കാരിന് തന്ത്രിയെ കുറ്റക്കാരനാണെന്ന് കാണിക്കാനുള്ള വ്യഗ്രതയാണെന്ന് കെ.സി. വേണുഗോപാല്‍ എംപി. തന്ത്രിയെ അറസ്റ്റ് ചെയ്ത സമയത്തും അതിലൂടെ മന്ത്രിയെ രക്ഷിക്കാന്‍ ശ്രമിക്കരുതെന്നാണ് പറഞ്ഞത്.
തെളിവുകള്‍ ഉണ്ടെങ്കില്‍ അറസ്റ്റ് ചെയ്യുന്നതിനെ ആരും വിമര്‍ശിക്കില്ല. തന്ത്രിക്കെതിരേ തെളിവിന്റെ കണികപോലുമില്ലെന്നാണ് വിജിലന്‍സ് കോടതി ജാമ്യ ഉത്തരത്തില്‍ പറഞ്ഞത്.
അത് തെറ്റാണെന്ന് പറയുന്ന മന്ത്രിയുടെ ഉദ്ദേശ്യമെന്താണ്. അവിടെയാണ് യുവതീ പ്രവേശന നിലപാടില്‍ സര്‍ക്കാരിന് തന്ത്രിക്കെതിരായ വൈരാഗ്യം പ്രതിഫലിക്കുന്നത്.
കോടതിവിധിക്കുശേഷമാണ് കോണ്‍ഗ്രസ് തന്ത്രിയുടെ അറസ്റ്റില്‍ ഗൂഢാലോചന സംശയിക്കുന്നത്. അതിന് മുമ്പ് വരെ തന്ത്രിയെ അറസ്റ്റ് ചെയ്യരുതെന്ന് പറഞ്ഞിട്ടില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നതാണ് കോണ്‍ഗ്രസ് നിലപാട്.
കോടതിയില്‍ തെളിവുകള്‍ ഹാജരാക്കാതെ തന്ത്രിയെ കുറ്റക്കാരാനാണെന്ന് കാണിക്കാനുള്ള വ്യഗ്രത നിയമമന്ത്രിക്കുണ്ടെന്നും കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
എസ്ഐആര്‍ അന്തിമ പട്ടികയില്‍ നാലു മണ്ഡലങ്ങളില്‍ എന്തുകൊണ്ട് വോട്ട് കുറഞ്ഞുവെന്നത് സൂക്ഷ്മമായി പരിശോധിക്കുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ മഹാത്മാ ഗാന്ധിയെ അധിക്ഷേപിച്ച പി.സി. ജോര്‍ജിനെയും കെ.സി. വേണുഗോപാല്‍ വിമര്‍ശിച്ചു.
Alappuzha
അമ്പലപ്പുഴ: അമ്പലപ്പുഴയിൽ ലഹരിവിരുദ്ധ സ്ക്വാഡിനെ ആക്രമിച്ച കേസിൽ രണ്ടു പേർ പിടിയിൽ. വളഞ്ഞവഴി പിവി ജംഗ്ഷനു സമീപം കഴിഞ്ഞദിവസം വൈകുന്നേരം എൻഡിപിഎസ് വിവരശേഖരണത്തിനെത്തിയ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളെയാണ് ഒരു കുട്ടം ആൾക്കാർ ഉപദ്രവിച്ചത്.
അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി പോലീസുകാരെ രക്ഷിച്ച് അവിടെ വാടകയ്ക്ക് താമസിക്കുന്ന പല്ലന പാനൂർ സ്വദേശി അൻസിൽ എന്ന യുവാവിനെ രണ്ടു ഗ്രാം എംഡിഎംഎയും നിരവധി സിറിഞ്ചുമായി പിടികൂടുകയും ചെയ്തു. ഇയാൾ നേരത്തെ തൃക്കുന്നപ്പുഴ, ഹരിപ്പാട് പോലീസ് സ്റ്റേഷനുകളിൽ ഒട്ടേറെ കേസുകളിൽ പ്രതിയാണ്. വിവരങ്ങൾ ആരാഞ്ഞ ലഹരി വിരുദ്ധ സ്ക്വഡ് അംഗങ്ങളെ സ്ഥലത്തെത്തിയ ഷിയാസ്, അൻസിഫ് എന്നിവർ ചേർന്ന് ചീത്തവിളിക്കുകയും ആക്രമിക്കുകയും ചെയ്തു.
ഇവരിൽ അമ്പലപ്പുഴ കക്കാഴം പുത്തൻപറമ്പ് വീട്ടിൽ അൻസി രാജ (37), അമ്പലപ്പുഴ കക്കാഴം പുതുവൽ വീട്ടിൽ അസ്ഹർ (32) എന്നിവരെ ഇന്നലെ വെളുപ്പിന് പോലീസ് പിടികുടി.
Alappuzha
കായംകുളം: ഇടറോഡുകൾ അടച്ചിട്ട് ദേശീയപാത ആറുവരി പാതയാക്കാനുള്ള നിർമാണം നടത്തുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. സ്കൂൾ വിദ്യാർഥികൾ അടക്കം ഏതുവഴി യാത്ര ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ്.
കായംകുളം പുതിയിടം ക്ഷേത്ര ജംഗ്ഷനിൽനിന്നും പടിഞ്ഞാറോട്ട് വന്ന് കമലാലയം ജംഗ്ഷൻ ക്രോസ് ചെയ്ത് പുതുപ്പള്ളി റോഡിലേക്ക് കടക്കാൻ കഴിയില്ല. ഇവിടെ കോട്ട കെട്ടുന്നപോലെ അടച്ചു.
തെക്കോട്ട് മാറി കെപിഎസി ജംഗ്ഷനിലെത്തിയശേഷം അവിടെനിന്ന് യു ടേൺ എടുത്ത് സർവീസ് റോഡുവഴി വന്നാലേ പുതുപ്പള്ളി ഭാഗത്തേക്കു പോകാൻ കഴിയൂ.
ജിഡിഎം വഴിയുള്ള റോഡിന്റെ തിരക്കുകൾ കണക്കിലെടുത്താൽ പുതുപ്പള്ളി ഭാഗത്തേക്ക് യാത്ര കൂടുതൽ ദുഷ്കരമാകും. ജിഡി എം കഴിഞ്ഞാൽ പിന്നെ അടിപ്പാത ഉള്ളത് കുന്നത്താലുമ്മൂട് ജംഗ്ഷനിലെ വീതികുറഞ്ഞ അടിപ്പാതയാണ് എന്നതും ആശങ്കവർധിപ്പിക്കുകയാണ്.
Alappuzha
ചെങ്ങന്നൂർ: അച്ചൻകോവിലാറിനു കുറുകെ ചെങ്ങന്നൂർ -മാവേലിക്കര താലൂക്കുകളെ ബന്ധിപ്പിക്കുന്ന ശാർങ്ങക്കാവ് പാലം ഇന്ന് യാഥാർഥ്യമാകും. വൈകിട്ട് അഞ്ചിന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലം ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.
വെൺമണി പഞ്ചായത്തിനെയും നൂറനാടിനെയും ബന്ധിപ്പിക്കുന്ന പാലം വരുന്നതോടെ പ്രദേശവാസികളുടെ പതിറ്റാണ്ടുകളായുള്ള യാത്രാക്ലേശത്തിനാണ് പരിഹാരമാകുന്നത്.
നേരത്തെ നാട്ടുകാരുടെ ഏക ആശ്രയമായിരുന്ന ആംബുലൻസ് പാലം 2018-ലെ മഹാപ്രളയത്തിലാണ് തകർന്നത്. ഇതോടെ ഇരുഭാഗത്തുമുള്ള ജനങ്ങൾ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങേണ്ട അവസ്ഥയിലായിരുന്നു. മന്ത്രി സജി ചെറിയാന്റെ ഇടപെടലിലൂടെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 15.57 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക രീതിയിൽ പുതിയ പാലം നിർമിച്ചിരിക്കുന്നത്.
മൂന്നു സ്പാനുകളിലായി 103.4 മീറ്റർ നീളവും 11.6 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. പാലത്തിന് ഇരുവശത്തുമായി 254 മീറ്റർ ദൈർഘ്യമുള്ള റോഡ്ബിഎം ആൻഡ് ബിസി നിലവാരത്തിലുള്ള ടാറിംഗുമാണ് ചെയ്തിരിക്കുന്നത്.
വെൺമണി പ്രാഥമികാരോഗ്യകേന്ദ്രം, ഇടപ്പോൺ ജോസ്കോ ഹോസ്പിറ്റൽ, പുന്തല ആയുർവേദ ഡിസ്പെൻസറി തുടങ്ങിയ ആരോഗ്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നവർക്ക് പുതിയ പാലം വലിയ ആശ്വാസമാകും. കൂടാതെ, ശാർങ്ങക്കാവ് ദേവീക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്കും പ്രശസ്തമായ ശാർങ്ങക്കാവ് വിഷു ഉത്സവത്തിന് മാവേലിക്കര ഭാഗത്തുനിന്നെത്തുന്ന പതിനായിരക്കണക്കിന് ആളുകൾക്കും ഇനി സുഗമമായി യാത്ര ചെയ്യാം.
മേഖലയിലെ കാർഷിക-വ്യാപാര രംഗങ്ങളിലും പുതിയ പാലം വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
Alappuzha
ആലപ്പുഴ: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ നിയമപ്രകാരം ജയിലിൽ അടച്ചു. അമ്പലപ്പുഴ പുറക്കാട് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ വേലിയത്ത് കിഴക്കേതില്‍ വീട്ടില്‍ ലാലാച്ചി എന്നു വിളിക്കുന്ന വിഷ്ണുലാലി(31)നെയാണ് ജില്ലാ കളക്ടറുടെ ഉത്തരവ് അനുസരിച്ച് കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും പൊതു ജനങ്ങൾക്ക് നിരന്തരം ശല്യവും ഭീഷണിയും ആയതിനത്തുടർന്ന് 2022ൽ ഇയാളെ കാപ്പാ നിയമപ്രകാരം ഒരു വർഷം കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു.
ശിക്ഷാ കാലാവധി തീരുന്നതിനു മുൻപ് പുറത്തിറങ്ങിയ ഇയാൾ വീണ്ടും ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനാൽ 2025ൽ വീണ്ടും കാപ്പനിയമപ്രകാരം നടപടി സ്വീകരിച്ചിരുന്നു. 2026ൽ അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ കവർച്ച കേസിൽ പ്രതിയായതിനെതുടർന്ന് ജില്ലാ കളക്ടറുടെ ഉത്തരവ് അനുസരിച്ച് അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. പ്രതീഷ്കുമാർന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത ഇയാളെ കാപ്പാ നിയമപ്രകാരം ഒരു വർഷക്കാലത്തേക്ക് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിക്കും.
Alappuzha
ആലപ്പുഴ: വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാരെ സ്ഥലംമാറ്റി ഉത്തരവായി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശമനുസരിച്ചാണ് സ്ഥലംമാറ്റം. ഉത്തരവ് പ്രകാരം തിരുവനന്തപുരം സിറ്റി മ്യൂസിയം സ്റ്റേഷനിലെ ഇൻസ്പെക്ടർ എസ്. വിമൽ ആലപ്പുഴ സൗത്തിലും നേമം സ്റ്റേഷനിലെ ആർ. രാഗീഷ് കുമാർ ചെങ്ങന്നൂർ സ്റ്റേഷനിലും ചുമതലയേൽക്കും.
അർത്തുങ്കൽ കോസ്റ്റൽ പോലീസിലെ ഇ. ഗോപകുമാർ രാമങ്കരിയിലും ആര്യൻകോട് സ്റ്റേഷനിലെ തൻസീം അബ്ദുൽ സമദ് മാന്നാറിലും അരുവിക്കരയിലെ വി. മുരളികൃഷ്ണൻ പുന്നപ്രയിലും കഠിനംകുളത്തെ വി. ഷിബു ഹരിപ്പാട് സ്റ്റേഷനിലും മാരായമുട്ടത്തെ കെ. ധനപാലൻ കനകക്കുന്നും നരുവാമൂടിലെ ജി.പി. സജുകുമാർ പുളിങ്കുന്നും പള്ളിക്കൽ സ്റ്റേഷനിലെ എം.ജി. ശ്യാം പൂച്ചാക്കലിലും ചുമതലയേൽക്കും.
പൊഴിയൂർ സ്റ്റേഷനിലെ സജു ആന്റണി തോട്ടപ്പള്ളി കോസ്റ്റൽ പോലീസ് സ്റ്റേഷനിലും പള്ളിക്കലിലെ ജി.എസ്. ഷാംജി കൈനടിയിലും കൊല്ലം ക്രൈം ബ്രാഞ്ചിലെ എസ്. സനൂജ് മാവേലിക്കര സ്റ്റേഷനിലും ചവറ തെക്കുംഭാഗത്തെ ശ്യാം മുരളി നൂറനാടും ഏഴുകോണിലെ പി. രാജേഷ് വെൺമണിയിലും കോട്ടയം വെസ്റ്റിലെ എം.ജെ. അരുൺ ആലപ്പുഴ നോർത്തിലും ആലപ്പുഴ ക്രൈംബ്രാഞ്ചിലെ ഹേമന്ദ് കുമാർ ചേർത്തലയിലും ഇൗരാറ്റുപേട്ടയിലെ കെ.ജെ. തോമസ് വീയപുരത്തും കിടങ്ങൂർ സ്റ്റേഷനിലെ കെ.എൽ. മഹേഷ് മണ്ണഞ്ചേരിയിലും മേലുകാവിലെ ടി.എസ്. റനീഷ് മാരാരിക്കുളത്തും തലയോലപ്പറമ്പിലെ റിച്ചാർഡ് വർഗീസ് മുഹമ്മ സ്റ്റേഷനിലും ചുമതലയേൽക്കും.
കോട്ടയം സൈബർ ക്രൈം സ്റ്റേഷനിലെ ഹണി കെ. ദാസ് ആലപ്പുഴ സൈബർ ക്രൈം സ്റ്റേഷനിലും എറണാകുളം സെൻട്രൽ സ്റ്റേഷനിലെ അനീഷ് ജോയ് ആലപ്പുഴ ക്രൈം ബ്രാഞ്ചിലും ദേവികുളത്തെ പി.ജെ. നോബിൾ കരീലകുളങ്ങരയിലും പനങ്ങാട് സ്റ്റേഷനിലെ വിപിൻ ദാസ് അരൂരിലും പാലക്കാട് ടൗൺ സൗത്തിലെ എസ്. വിപിൻകുമാർ കുറത്തികാട് സ്റ്റേഷനിലും ചുമതലയേൽക്കും.
സ്ഥലംമാറ്റം ലഭിച്ച
എസ്എച്ച്ഒമാർ
ആലപ്പുഴ നോർത്തിലെ രാജേഷ് എം.കെ- കോട്ടയം ഗാന്ധിനഗർ, സൗത്ത് റജിരാജ്-തിരുവനന്തപുരം വിഴിഞ്ഞം, പുളിങ്കുന്ന് സ്റ്റേഷനിലെ അനന്തബാബു കെ.ബി- മലപ്പുറം വളാഞ്ചേരി സ്റ്റേഷൻ, ചേർത്തല സ്റ്റേഷനിലെ ലൈസാദ് മുഹമ്മദ് എം- തിരുവനന്തപുരം മംഗളപുരം സ്റ്റേഷൻ, കുത്തിയതോട് അജയമോഹൻ എം കോട്ടയം വെള്ളൂർ സ്റ്റേഷൻ, മാരാരിക്കുളം മോഹിത് പി.കെ. തിരുവനന്തപു വലിയതുറ സ്റ്റേഷൻ, ചെങ്ങന്നൂർ വിപിൻ എ.സി തിരുവന്തപുരം വട്ടിയൂർക്കാവ്, മാവേലിക്കര ശ്രീജിത്ത് സി- ചങ്ങനാശേരി സ്റ്റേഷൻ, ഹരിപ്പാട് മുഹമ്മദ് ഷാഫി വൈ- പോത്താനിക്കാട് സ്റ്റേഷൻ, തോട്ടപ്പള്ളി കോസ്റ്റൽ വിനോദ് കെ.പി.- തിരുവനന്തപുരം ആര്യൻകോട് സ്റ്റേഷൻ, അർത്തുങ്കൽ ടോൾസൺ പി.ജെ-തിരുവന്തപുരം മെഡിക്കൽ കോളജ് സ്റ്റേഷൻ, കരീലക്കുളങ്ങര നിസാമുദ്ദീൻ. ജെ- തിരുവനന്തപുരം വെള്ളറട സ്റ്റേഷൻ, കൈനടി രാജീവ് ആർ- തിരുവനന്തപുരം നെയ്യാർഡാം സ്റ്റേഷൻ, കുറത്തികാട് ബിജു എ.വി.- തിരുവനന്തപുരം നരുവാമൂട് സ്റ്റേഷൻ, മണ്ണഞ്ചേരി മധു പി.ജി- തിരുവന്തപുരം പൊഴിയൂർ സ്റ്റേഷൻ, മുഹമ്മ വിഷ്ണുകുമാർ വി.സി- വിളപ്പിൽശാല സ്റ്റേഷൻ, നൂറനാട് സ്റ്റേഷനിലെ ശ്രീകുമാർ എസ്- ശൂരനാട് സ്റ്റേഷൻ, പൂച്ചാക്കൽ സ്റ്റേഷനിലെ ഷെഫീക്ക് എ.- പത്തനംതിട്ട പുളിങ്കീഴ് സ്റ്റേഷൻ, പുന്നപ്ര മുഞ്ജുദാസ് എം.എം- തിരുവനന്തപുരം തുമ്പ സ്റ്റേഷൻ- രാമങ്കരി ജയകുമാർ. വി- തിരുവനന്തപുരം കാഞ്ഞിരംകുളം സ്റ്റേഷൻ, വീയപുരം സ്റ്റേഷനിലെ സുബ്രഹ്മണ്യ പി.എസ്- കൊച്ചി കണ്ണമാലി സ്റ്റേഷൻ, വെണ്മണി അഭിലാഷ് എം.സി- കോട്ടയം കിടങ്ങൂർ സ്റ്റേഷൻ, സൈബർക്രൈം സ്റ്റേഷൻ - സൈബർ ക്രൈം കോട്ടയം എന്നിവിടങ്ങളിലേക്കണ് സ്ഥലം മാറിയത്.
Alappuzha
എടത്വ: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ നെല്‍ച്ചെടി നിലംപറ്റി. തലവടി കൃഷിഭവനില്‍പ്പെട്ട കണ്ണങ്കരി-കടമ്പങ്കരി പാടശേഖരത്തെ നെല്‍ചെടികളാണ് മഴയത്ത് നിലംപറ്റിയത്. വിതകഴിഞ്ഞ് 90 ദിവസം പിന്നിട്ടതായിരുന്നു. കൊയ്ത്ത് അടുക്കുന്നതോടെ വീണുകിടക്കുന്ന നെല്‍ച്ചെടി അഴുകാനും വിളവെടുപ്പ് ദുഷ്കരമാകാനും വിളവ് കുറയാനും സാധ്യതയുണ്ടന്ന് കര്‍ഷകര്‍ പറയുന്നു.
Alappuzha
ആറാട്ടുപുഴ: വൈബ് ഫോർ വെൽനസ് ആരോഗ്യം ആനന്ദം കേരള ഹെൽത്ത് കാമ്പയിൻ ആറാട്ടുപുഴയിൽ സംഘടിപ്പിച്ചു. രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ജീവിതശൈലീ രോഗങ്ങൾ വർധിച്ചുവരുന്ന കാലഘട്ടത്തിൽ ആരോഗ്യസംരക്ഷണം ഏറ്റവും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ആറാട്ടുപുഴ നല്ലാണിക്കൽ എൽപി സ്കൂളിൽ നടന്ന ചടങ്ങിൽ ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡന്റ് മൈമൂനത്ത് ഫഹദ് അധ്യക്ഷയായി.
പരിപാടിയുടെ ഭാഗമായി സൗജന്യ ഷുഗർ, പ്രഷർ, കൊളസ്ട്രോൾ പരിശോധന, ബിഎംഐ പരിശോധന, ആരോഗ്യ ക്വിസ്മത്സരം, യോഗ പരിശീലനം, യോഗ ഡാൻസ്, മെഡിക്കൽ ക്യാമ്പ് (ഹോമിയോ-ആയുർവേദ ) എന്നിവ ഒരുക്കിയിരുന്നു. തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ശശി, സ്ഥിര സമിതി അംഗം എ. അജിത തുടങ്ങിയവർ പ്രസംഗിച്ചു.
Alappuzha
ചേർത്തല: ഭീമൻഗൗൺ തുന്നിയ പി.എ. ബിനുവിന് സംസ്ഥാന സർക്കാരിന്റെ തൊഴിൽ ശ്രേഷ്ഠ പുരസ്കാരം. തയ്യൽ മേഖലയിലെ തൊഴിലാളികൾക്കുള്ള സംസ്ഥാനതല പുരസ്കാരമാണ് ബിനുവിനെ തേടിയെത്തിയത്.
സംസ്ഥാനത്ത് തൊഴിൽ മേഖലയിലെ 20 വിഭാഗങ്ങളിൽ മികവ് തെളിയിച്ചവർക്കാണ് അവാർഡ്. താലൂക്ക്, ജില്ല, റീജണൽ തലങ്ങളിൽ 500 പേരിൽനിന്ന് അഭിമുഖം നടത്തി അവസാനഘട്ടത്തിൽ ഉൾപ്പെട്ട മൂന്നു പേരിൽനിന്നാണ് ബിനുവിനെ സംസ്ഥാന തൊഴിൽ വകുപ്പ് അവാർഡിന് തെരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും ഉൾപ്പെടുന്ന അവാർഡ് തിരുവനന്തപുരത്ത് വഴുതക്കാട് 27ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കും.
ചേർത്തലയിൽ 80 മീറ്റർ തുണിയിൽ ഓസ്ട്രേലിയയിൽ നഴ്സായ പട്ടണക്കാട് സ്വദേശിനി ഒലിവിയ മൈക്കിളിന് പരസ്യ ചിത്രത്തിൽ അഭിനയിക്കുന്നതിനായാണ് ഗൗൺ ബിനു തുന്നിയത്. മെറൂൺ നിറത്തിലുള്ള തുണിയിൽ മൂന്നു ഭാഗങ്ങളായാണ് ഗൗൺ തുന്നിയത്.
ജോബി ലൂയിസിന്റെയും പി.എ. ബിനുവിന്റെയും ഉടമസ്ഥതയിൽ ചേർത്തല പാരഡൈസ് തിയറ്ററിന് സമീപത്തെ വൈബ് ഡിസൈനിംഗ് സ്റ്റിച്ചിംഗ് സെന്ററിൽ ബിനുവാണ് ഗൗൺ തുന്നിയത്. 25 വർഷമായി തയ്യൽ മേഖലയിൽ തൊഴിലാളിയായ ബിനു പട്ടണക്കാട് 14-ാം വാർഡ് പുത്തൻതറ നികർത്തിൽ പരേതനായ അശോകൻ-ശ്രീമതി ദന്പതികളുടെ മകനാണ്. ഭാര്യ: പി. പ്രിയാമോൾ. മക്കൾ: അശോക് കൃഷ്ണ, അവനീത് കൃഷ്ണ.
Alappuzha
മങ്കൊമ്പ്: കാർഷിക പ്രശ്നങ്ങളിൽ നട്ടം തിരിയുന്ന കുട്ടനാട്ടിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്ര വൻ തരംഗമായി മാറുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. യുഡിഎഫ് കുട്ടനാട് നിയോജക മണ്ഡലം സ്റ്റിയറിംഗ് കമ്മിറ്റി സംഘടിപ്പിച്ച പുതുയുഗ യാത്രാ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടനാടിന്റെ വികസന സാധ്യതകൾ കൂടുതൽ ഊർജസ്വലമാകണമെങ്കിൽ യുഡിഎഫ്സർക്കാർ അധികാരത്തിൽ വരണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
യിഡിഎഫ് ചെയർമാൻ ജോസഫ് ചേക്കോടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെപിസിസി ജനറൽ സെക്രട്ടറി കറ്റാനം ഷാജി, ഡിസിസി വൈസ് പ്രസിഡന്റുമാരായ സജി ജോസഫ്, ടിജിൻ ജോസഫ്, ജനറൽ സെക്രട്ടറിമാരായ കെ.ഗോപകുമാർ, ജെ.ടി. റാംസെ, വി.കെ. സേവ്യർ, ബ്ലോക്കു പ്രസിഡന്റുമാരായ ജോർജ് മാത്യു, സി.വി. രാജീവ്, കേരള കോൺഗ്രസ് നേതാവ് സാബു തോട്ടുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
Alappuzha
മങ്കൊമ്പ്: എരമല്ലൂരിൽ ടാങ്കർ ലോറിക്കടിയിൽപ്പെട്ടു മരിച്ച സ്കൂട്ടർ യാത്രികന്റെ സംസ്കാരം ഇന്നു ജൻമനാടായ കൈനകരിയിൽ നടക്കും. ശനിയാഴ്ച വൈകുന്നേരം ഏഴേകാലോടെ എരമല്ലൂർ ജംഗ്ഷനു സമീപം നടന്ന അപകടത്തെത്തുടർന്ന് കൈനകരി ഗ്രാമപഞ്ചായത്താഫീസിനു മറുകരെയുള്ള കൈതാരം വീട്ടിൽ ജോഷി വർഗീസാ (60) ണു മരിച്ചത്.
ഇന്ന് വൈകുന്നേരം 3.30ന് കൈനകരി സെന്റ് മേരീസ് പള്ളിയിലാണ് സംസ്കാരം. ഗൾഫിൽ പ്ലംബറായി ജോലിചെയ്തിരുന്ന ജോഷി നാട്ടിൽ മടങ്ങിയെത്തിയശേഷം എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ജോലികഴിഞ്ഞു പതിവുപോലെ സ്കൂട്ടറിൽ കൈനകരിയിലെ വീട്ടിലേക്കു മടങ്ങുന്നതനിടെയായിരുന്നു അപകടം.
ജോഷി സഞ്ചരിച്ചിരുന്ന സ്കൂട്ടർ മറ്റൊരു സ്കൂട്ടറിൽ തട്ടിയതിനെത്തുടർന്ന് ടാങ്കർ ലോറിക്കടിയിലേക്കു വീഴുകയായിരുന്നു. തലയ്ക്കു ഗുരുതര പരിക്കേറ്റ ഇയാളെ എറണാകുളത്തെ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ : മിനി ചതുർഥ്യാകരി അത്തിക്കളത്തിൽ കുടുംബാംഗം (അധ്യാപിക കൈനകരി കാർമൽ ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂൾ). മക്കൾ : ജെയ്സി ജോഷി (യുകെ), ജാസ്മി ജോഷി (ദുബായ്).
Alappuzha
രാമങ്കരി: മണലാടി ചെറുവള്ളിക്കാവ് ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവവും ഭാഗവത സപ്താഹയജ്ഞവും എസ്എൻ ട്രസ്റ്റ് ബോർഡംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്തു.
ക
്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എം.സി. നരേന്ദ്രൻ അധ്യക്ഷനായി. രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് ജോസി ഡൊമിനിക് തേവേരി, എസ് എൻ ഡി പിയോഗം കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ്ശാന്തി പി. ടി ഷാജി, അജിതാമ്മ ആന്റണി, അജിത് കുമാർ ചേക്കോട്, ജോസഫ് ചേക്കോടൻ, സി. എം ലിജുമോൻ, സജീവ് രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
സപ്താഹയജ്ഞത്തിന്റെ ഭാഗമായി 26ന് രാവിലെ 10മുതൽ രുഗ്മിണിസ്വയംവരവും. 27ന് രാവിലെ 9ന് നവഗ്രഹപൂജയും 28ന് രാവിലെ അവഭ്യതസ്നാന ഘോഷയാത്രയും നടക്കും.
പ്രതിഷ്ഠാ ഉത്സവ ദിനമായ മാർച്ച് രണ്ടിന് പുലർച്ചെ 4.30ന് പ്രഭാതഭേരിയും അഞ്ചിന് നിർമാല്യദർശനവും വൈകിട്ട് ആറിന് ദേശതാലപ്പൊലിയും എട്ടിന് കളമെഴുത്തും പാട്ടും നടക്കും.
Alappuzha
മങ്കൊമ്പ്: സ്കൂൾ യാത്രക്കിടെ ചേന്നംകരി എൻപതിന്റെ ജെട്ടിയിൽ നിന്ന് കാൽവഴുതി ആറ്റിൽവീണ ജിസ മരിയ തോമസ് എന്ന ഒന്നാം ക്ലാസ് വിദ്യാർഥിനിയെ യാത്രാ ബോട്ടിൽ നിന്ന് ചാടി സാഹസികമായി രക്ഷപ്പെടുത്തുന്നതിനിടെ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ജലഗതാഗത വകുപ്പ് ജീവനക്കാരായ ജയലാൽ, ശെൽവരാജ് എന്നിവർക്ക് ചേന്നംകരി ഗ്രാമവികസന പൗരസമിതി ആദരവ് നൽകി.
ഗ്രാമപഞ്ചായത്തംഗം ജീമോൻ സി. മൈക്കിൾ പരിപാടി ഉദ്ഘാടനം ചെയ്തു. പൗരസമിതി പ്രസിഡന്റ് ഉണ്ണി ആലുങ്കൽചിറ അധ്യക്ഷത വഹിച്ച ചടങ്ങിൽ രക്ഷാധികാരി ജോയിച്ചൻ പാലയ്ക്കൽ, സെക്രട്ടറി ജോബി വർഗീസ്, റോച സി. മാത്യു, മാത്യൂസ് തെക്കേപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Alappuzha
രാമങ്കരി: വെള്ളത്താൽ ചുറ്റപ്പെട്ട കൈനകരി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഇനി മുതൽ നിത്യോപയോഗസാധനങ്ങൾ ഓൺലൈൻ മാതൃകയിൽ വീടുകളിലേക്ക് എത്തിത്തുടങ്ങും. പഞ്ചായത്തിലെ ഹരിത കർമ്മസേനാംഗങ്ങളാണ് പുതിയ ദൗത്യമേറ്റെടുത്ത് രംഗത്തെത്തിയിട്ടുള്ളത്.
വീടുകൾ കയറിയിറങ്ങി പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും ശേഖരിക്കുന്നതിനൊപ്പം ആവശ്യമായ നിത്യോപയോഗസാധനങ്ങളുടെ ലിസ്റ്റും സമാഹരിക്കും. പിന്നീട് ഓർഡറനുസരിച്ച് സാധനങ്ങൾ വീടുകളിലെത്തിച്ച് നല്കുവാനാണ് പരിപാടി. ഇന്റർനെറ്റിന്റെ വലിയ ഉപയോഗമോ വലിയ മുടക്കു മുതലോ ഇല്ലാതെ തന്നെ കച്ചവടം സാധ്യമാണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
അതുപോലെ തന്നെ പഞ്ചായത്തു തലത്തിൽ സ്ത്രീകളായിട്ടുള്ളവർക്ക് പുതിയ തൊഴിലവസരവും വരുമാനവും നേടാനുമാകും. കൂടാതെ കുടുംബാംഗങ്ങൾ സാധനങ്ങളും മറ്റും വാങ്ങുവാനായി നടത്തുന്ന യാത്രചെലവും സമയവും ലാഭിക്കാനാകും. തൊഴിലുറപ്പു പോലുള്ള പദ്ധതികളിലൊന്നും പെടാതെ നില്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം വരുമാനം കണ്ടെത്താനാകുന്ന പുതിയൊരു മേഖല കൂടിയായി വേണമെങ്കിൽ ഇതിനെ കണക്കാക്കാം.
ഇന്നലെ രാവിലെ പഞ്ചായത്തങ്കണത്തിൽ നടന്ന ചടങ്ങിൽ ആദ്യ ഓർഡർ ഐആർടിസി കോ ഓർഡിനേറ്റർക്ക് കൈമാറി പ്രസിഡന്റ് ധന്യ വിനോദ് ഉദ്ഘാടനം ചെയ്തു.
Alappuzha
ചമ്പക്കുളം: നെടുമുടി ഗ്രാമപഞ്ചായത്തിലെ 10, 11 വാർഡുകളെ തമ്മിൽ വേർതിരിക്കുന്ന കൊക്കരാക്കൽ-മുല്ലാക്കൽ ക്ഷേത്രം റോഡ് പുനരുദ്ധാരണത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട് നാട്ടുകാർ. തോമസ് ചാണ്ടി എംഎൽഎയായിരുന്ന കാലത്താണ് ഈ റോഡിന്റെ നിർമാണം നടന്നത്.
പടഹാരം പാലം നിർമാണത്തോടനുബന്ധിച്ച് മതിമഠം മുതൽ കൊക്കരാക്കൽ ക്ഷേത്രം വരെയുള്ള ഭാഗത്തെ ടാറിംഗ് പൂർത്തിയാക്കി. ബാക്കി കേവലം 275 മീറ്റർ നീളമുള്ള റോഡിന്റെ അവസ്ഥ തികച്ചും ദയനീയമാണ്. ഒരു മഴ പെയ്താൽ ഇതുവഴിയുള്ള യാത്ര ദുഷ്കരമാണ്. കുട്ടനാടിന്റെ തനത് കാർഷിക സംസ്കാരവുമായി ഏറെ ബന്ധപ്പെട്ടതും, സാംബവ വിഭാഗത്തിന്റെ കുട്ടനാട്ടിലെ വളരെ പ്രധാനപ്പെട്ട ഒരു ക്ഷേത്രവുമാണ് മുല്ലാക്കൽ ക്ഷേത്രം. കൂടാതെ ഈ റോഡ് കടന്നുപോകുന്നത് യാത്രാസൗകര്യമില്ലാത്ത ഓണാട് കോളനിയെ കൂടി ബന്ധിപ്പിച്ചാണ്. ഈ റോഡിലൂടെ കാൽനടയാത്ര പോലും സാധ്യമാകാത്ത വിധം കുണ്ടും കുഴിയുമായി മാറിയിട്ടുണ്ട്. നിരവധിതവണ അപേക്ഷ സമർപ്പിച്ചിട്ടും റോഡിന്റെ അവസ്ഥക്ക് മാറ്റമൊന്നുമുണ്ടായിട്ടില്ല.
കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കുട്ടനാട് എംഎൽഎയുടെ ഫണ്ട് ഉപയോഗിച്ച് റോഡ് ടാർ ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് 25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി നല്‍കിയിരുന്നു. എന്നാൽ നാളിതുവരെയും ഫണ്ട് അനുവദിച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നില്ക്കുമ്പോൾ തുടർനടപടികൾ പൂർത്തിയാക്കി റോഡു പണി നടക്കുമെന്ന പ്രതീക്ഷ നാട്ടുകാർക്ക് നഷ്ടപ്പെട്ടിരിക്കുന്നു. നൂറുകണക്കിന് കുട്ടികളും സാധാരണക്കാരും ഉൾപ്പെടെ നിരവധി ആളുകളാണ് ഇതു വഴി ദിവസേന സഞ്ചരിക്കുന്നത്. മഠത്തിൽ മുല്ലാക്കൽ പാടശേഖരത്തിലെ നെല്ല് സംഭരണംനടത്തുന്നതിന് വാഹനങ്ങൾ എത്തേണ്ടതും ഇതുവഴിയാണ്. ഈ റോഡിന്റെ നിർമാണത്തിൽ ജനപ്രതിനിധികളുടെ അടിയന്തര ഇടപെടലുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Alappuzha
ചമ്പക്കുളം: കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴ വരണ്ടുണങ്ങിയ മണ്ണിനും പ്രകൃതിക്കും കുളിർമ പകർന്നപ്പോൾ കുട്ടനാട്ടിലെ നെൽകർഷകർക്ക് ഇത് ആധിയാണ് സമ്മാനിക്കുന്നത്. കഴിഞ്ഞദിവസം വൈകുന്നേരം ആലപ്പുഴ ജില്ലയിൽ കുട്ടനാട് ഉൾപ്പെടെ മിക്ക ഇടങ്ങളിലും ശക്തമായ കാറ്റോടുകൂടി മഴ പെയ്തിരുന്നു.
ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട മഴയത്ത് കുട്ടനാട്ടിലെ കൊയ്യാൻ പാകമായ നെൽച്ചെടികൾ വീണതാണ് കർഷകരെ ആശങ്കയിലാക്കുന്നത്. വിത കഴിഞ്ഞ് 100-110 ദിവസങ്ങളായ പാടശേഖരങ്ങളാണ് ഭൂരിപക്ഷവും. 120 ദിവസങ്ങമാകുമ്പോൾ കൊയ്ത്ത് നടത്തേണ്ട പാടങ്ങളാണ് ഭൂരിപക്ഷവും.
കഴിഞ്ഞദിവസം മുതൽ കുട്ടനാട്ടിൽ പുഞ്ചകൃഷിയുടെ കൊയ്ത്താരംഭിച്ചു. കൊയ്യാൻ പാകമായി നില്ക്കുന്ന നെൽച്ചെടി മഴ പെയ്യുമ്പോൾ നിലംപതിക്കാൻ സാധ്യത കൂടുതലാണ്. നെൽച്ചെടി വീണാൽ വിളവിന്റെ പകുതി പോലും കൊയ്തെടുക്കാനാവില്ലെന്നാണ് കർഷകർ പറയുന്നത്. കൂടാതെ കൊയത്തു യന്ത്രമുപയോഗിച്ച് കൊയ്യാൻ കൂടുതൽ സമയമെടുക്കുകയും ചെയ്യും.
മഴ പെയ്ത് കണ്ടത്തിൽ സംഭരിക്കപ്പെടുന്ന വെള്ളം നെൽച്ചെടികൾ വീഴുന്നതോടെ ഒഴുകി മാറാൻ ബുദ്ധിമുട്ടാകും. ഇത് യഥാസമയം യന്ത്രമിറക്കി കൊയ്ത്ത് നടത്തുന്നതിനും ബുദ്ധിമുട്ടുണ്ടാക്കും. അതോടൊപ്പം ഈർപ്പമുള്ളതിനാൽ വീണു കിടക്കുന്ന കതിർമണികൾ കിളിർക്കുകയും ചെയ്യും.
കഴിഞ്ഞ പല വർഷങ്ങളിലും മികച്ച വിളവുണ്ടായിട്ടും വേനൽ മഴമൂലം യഥാസമയം കൊയ്തെടുക്കാനാവാതെ പോയത് കർഷകർക്ക് വലിയ നഷ്ടം വരുത്തിയിരുന്നു. കുട്ടനാട്ടിലെ നെൽ കർഷകർക്ക് വേനൽമഴ ആശങ്കയുടെ നാളുകളാണ് സമ്മാനിക്കുന്നത്.
Alappuzha
ചേര്‍ത്തല: നഗരസഭയുടെ 2025-26 വാർഷിക പദ്ധതി തയാറാക്കുന്നതിനുള്ള വികസന സെമിനാർ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ എസ്. സോബിൻ അധ്യക്ഷത വഹിച്ചു. ഷേർളി ഭാർഗവൻ മുഖ്യാതിഥിയായി. വാർഷിക പദ്ധതി ആമുഖ അവതരണം നഗരസഭാ സെക്രട്ടറി ടി. കെ. സുജിത്ത് നിർവഹിച്ചു. ദുബായിൽ നടന്ന അന്താരാഷ്ട്ര ആയുഷ് കോൺഫറൻസിൽ ഹോമിയോ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഓർമക്കൂട്ട് പദ്ധതിയിലൂടെ ചേർത്തലയുടെ പേര് ലോകത്തിനു മുന്നിൽ എത്തിച്ച ഡോ. റിഫ്നയെ മന്ത്രി പി. പ്രസാദ് ആദരിച്ചു.
ജില്ലാ ഭിന്നശേഷി കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ ആർദ്ര ബെഡ്സ് സ്കൂളിനും സംസ്ഥാനതല ഭിന്നശേഷി കലോത്സവത്തിൽ നാടോടി നൃത്തത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സൂര്യ ഗോവിന്ദരാജിനും നഗരസഭയുടെ ആദരവ് നൽകി. വികസന സെമിനാറിൽ കൃഷി, പൊതുമരാമത്ത്, ആരോഗ്യം, മാലിന്യസംസ്കരണം, സാമൂഹ്യനീതി തുടങ്ങിയ 16 വിഷയ മേഖലകളിൽ വരുന്ന വർഷത്തെ പദ്ധതികൾ രൂപീകരിക്കുന്നതിനായി, നിർവഹണ ഉദ്യോഗസ്ഥരെയും വിഷയ വിദഗ്ധരെയും ഉൾപ്പെടുത്തി അതത് വർക്കിംഗ് ഗ്രൂപ്പുകൾ പ്രത്യേക യോഗങ്ങൾ ചേർന്ന് അന്തിമ പദ്ധതി നിർദേശങ്ങൾക്ക് രൂപം നൽകി.
Alappuzha
മുഹമ്മ: കൊച്ചനാകുളങ്ങര റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആരോഗ്യ സെമിനാറും സൗജന്യ വൈദ്യ പരിശോധനയും നടന്നു. പ്രഫ. സോമൻപിള്ളയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചാണ് സോമൻ പിള്ളയുടെ കുടുംബാംഗങ്ങളായ ഡോക്ടർമാരുടെ നേതൃത്വത്തിൽ ക്യാന്പ് നടത്തിയത്.
സോമൻപിള്ളയുടെ ഭാര്യ ലക്ഷ്മി ദേവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ. സുധാകരപ്പണിക്കർ അധ്യക്ഷത വഹിച്ചു. ഡോ.എസ്. ജയകൃഷ്ണൻ, ഡോ.എസ്. രാജ് കൃഷ്ണൻ, ഡോ.എം.ആർ. രശ്മി, ഡോ. മാനസ കൃഷ്ണ, ശ്യാമളാംഗൻനായർ എന്നിവർ പ്രസംഗിച്ചു.
Alappuzha
അമ്പലപ്പുഴ: കേരളത്തിൽ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് നടപ്പിൽ വരുത്തുമ്പോൾ ആയുർവേദ മേഖല നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണണമെന്നും കൂണുപോലെ മുളച്ചുവരുന്ന അനധികൃത സ്പാകളെ നിയന്ത്രിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ആലപ്പുഴ ഏരിയ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു.
എച്ച്. സലാം എംഎൽഎ സമ്മേളനം ചെയ്തു. അസോസിയേഷൻ ആലപ്പുഴ ഏരിയാ പ്രസിഡന്റ് ഡോ. സി. ധന്യ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ഡോ. ഫൈസൽ നവാസ്, ഡോ. ആർ. രാഖി രാജ്, ഡോ. ജയലക്ഷ്മി, ഡോ. എ. എം. മനോജ് എന്നിവർ പ്രസംഗിച്ചു.
Alappuzha
തുറവൂർ: പട്ടണക്കാട് എസ്സിയു ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ നിർമിച്ച നവീന വിദ്യാഭ്യാസ സമുച്ചയം ഈ മാസം അവസാനത്തോടെ ഉദ്ഘാടനം ചെയ്യും. കേരള സർക്കാരിന്റെ നവകേരളം കർമ പദ്ധതിയുടെ രണ്ടാം ഘട്ടമായ വിദ്യാകിരൺ മിഷന്റെ ഭാഗമായി മൂന്നുകോടി തൊണ്ണൂറു ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം പണികഴിപ്പിച്ചത്.
2023 മെയ് മാസത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി തറക്കല്ലിട്ട പദ്ധതിയാണ് രണ്ടു വർഷവും ഒൻപതു മാസവും കൊണ്ട് പൂർത്തിയായത്.
മൂന്നു നിലകളുള്ള പുതിയ കെട്ടിടത്തിൽ ശുചിമുറി സൗകര്യത്തോടുകൂടിയ പതിനെട്ട് വിശാല പഠനമുറികളും ലിഫ്റ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ഏകദേശം രണ്ടായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന് പുതിയ കെട്ടിടം വലിയ അടിസ്ഥാന സൗകര്യ വികസനമാണ് സമ്മാനിക്കുന്നത്.
സംസ്ഥാനതലത്തിൽ തന്നെ മികച്ച സർക്കാർ വിദ്യാലയങ്ങളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ തുടർച്ചയായി നൂറുശതമാനം വിജയം കൈവരിച്ച് ശ്രദ്ധേയ നേട്ടം പുലർത്തുന്നുണ്ട്. അക്കാദമിക മികവിനൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിലും സ്ഥാപനം മുന്നിട്ടുനിൽക്കുന്നു.
ഉദ്ഘാടനവുമായി ബന്ധപ്പെട്ട സ്വാഗത സംഘം രൂപീകരണ യോഗം സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ അജി ഇടപ്പുങ്കലിന്റെ അധ്യക്ഷതയിൽ ചേർന്നു. ജില്ലാ പഞ്ചായത്തംഗം സന്ധ്യ ബെന്നി ഉദ്ഘാടനം ചെയ്തു. രക്ഷാകർതൃ-അധ്യാപക സംഘടന പ്രസിഡന്റ് വി.കെ. സാബു വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം സി.ബി മോഹൻദാസ്, പഞ്ചായത്തംഗങ്ങളായ ടി. ഡി. പ്രമോദ്, പി.ഡി. ബിജു, പി. പ്രസാദ്, എൻ.ജി. ദിനേശ് കുമാർ, വിനോദ് കോയിക്കൽ, അബ്ദുൽ സത്താർ, സി.ആർ. രാജേഷ്, നിഷ സുരേഷ്, വി. ശിവകല എന്നിവർ പ്രസംഗിച്ചു.
Alappuzha
ചേര്‍ത്തല: തീരദേശത്തോടും മത്സ്യത്തൊഴിലാളി സമൂഹത്തോടും മുന്നണികൾ കാണിക്കുന്നത് അവഗണനയാണെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആലപ്പുഴ ജില്ലാ കൗൺസിൽ യോഗം. ജില്ലയിലെ തീരദേശ മണ്ഡലങ്ങളിൽ തീരദേശത്തുനിന്നുള്ളവരെ മത്സരിപ്പിക്കാൻ മുന്നണികൾ തയാറാകണമെന്ന് ജില്ലാ പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
തീരദേശമേഖലയ്ക്ക് പുറത്തുനിന്ന് ജനപ്രതിനിധികളാകുന്ന മുന്നണി സ്ഥാനാർഥികൾ മേഖലയുടെ വിഷയങ്ങൾ പഠിക്കുകയോ പരിഗണിക്കുകയോ ചെയ്യാതെ കോർപ്പറേറ്റ് താത്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്നവരായി മാറുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. ഇതിനു മാറ്റമുണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
തീരദേശ ജനതയെ കുടിയൊഴിപ്പിച്ചുള്ള വികസനമല്ല വേണ്ടതെന്നും കടലും തീരവും പരിസ്ഥിതിയും സംരക്ഷിച്ച് തീര ജനതയുടെ അവകാശങ്ങൾ നിലനിർത്തുന്ന പ്രകടനപത്രിക മുന്നണികൾ ഇറക്കണമെന്നും മത്സ്യത്തൊഴിലാളികളെ കുടിയിറക്കാതെ തീരസംരക്ഷണം ഉറപ്പാക്കുന്ന മുന്നണി സ്ഥാനാർഥികളെ രാഷ്ട്രീയം നോക്കാതെ തീരജനത പിന്തുണയ്ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഈ മാസം 27, 28 തീയതികളിൽ തിരുവനന്തപുരം വലിയതുറ കടപ്പുറത്ത് ഫാ. തോമസ് കോച്ചേരി നഗറിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ മുന്നണികൾ പ്രകടനപത്രിയിൽ ഉൾപ്പെടുത്തേണ്ട മത്സ്യമേഖലയുടെ വിഷയങ്ങൾ പ്രഖ്യാപിക്കുമെന്നും ജില്ലാ കമ്മിറ്റിയോഗം പ്രസ്താവനയില്‍ പറഞ്ഞു.
ഭാരവാഹികള്‍: രാജു ആശ്രയം- പ്രസിഡന്റ് , സൈമൺ പുത്തൻപുരയ്ക്കല്‍-വൈസ് പ്രസിഡന്റ്, ആന്റണി കുരിശിങ്കല്‍- സെക്രട്ടറി, സുഭാഷ് താന്നിക്കല്‍-ജോ. സെക്രട്ടറി.
Alappuzha
ചങ്ങനാശേരി: എസ്ബി കോളജ് മൈതാനത്ത് അഞ്ചു ദിവസമായി നടന്ന അതിരൂപത 27-ാമത് ബൈബിള്‍ കണ്‍വൻഷനു സമാപനം. പതിനായിരക്കണക്കിന് വിശ്വാസികൾ കൺവൻഷനിൽ ദിവസവും പങ്കെടുത്തു. ആർച്ച്ബിഷപ് മാർ തോമസ് തറയിൽ വിശുദ്ധ കുർബാന അർപ്പിച്ച് സമാപന സന്ദേശം നൽകി.
കർത്താവിന്റെ സ്നേഹം അനുഭവിച്ചാൽ പാപം ചെയ്യാൻ കഴിയില്ലെന്നും കർത്താവ് സ്പർശിച്ചാൽ പിന്നെ കർത്താവിനെ ഉപേക്ഷിക്കില്ലെന്നും മാർ തറയിൽ പറഞ്ഞു.
ശിക്ഷിക്കുന്ന ഒരു ദൈവമല്ല രക്ഷിക്കുന്ന ഒരു ദൈവമാണ് നമ്മുടെതെന്നും നിനക്കായി കാത്തിരിക്കുന്ന ഒരു ദൈവമാണ് നമ്മുടേതെന്നും നാം മനസിലാക്കണം. കുടുംബങ്ങളിൽ പരസ്പരം സ്നേഹിക്കാനും പങ്കുവയ്ക്കാനും കഴിയണമെന്നും ആർച്ച്ബിഷപ് പറഞ്ഞു.
കോട്ടയം ഫൊറോന വികാരി ഫാ. ജേക്കബ് വട്ടക്കാട്, തുരുത്തി ഫൊറോന വികാരി ഫാ. ജേക്കബ് ചീരംവേലി എന്നിവർ സഹകാർമികത്വം വഹിച്ചു. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലാണ് കൺവൻഷൻ നയിച്ചത്. രാവിലെ യുവദീപ്തി എസ്എംവൈഎമ്മിന്റെ നേതൃത്വത്തിൽ യുവജന കണ്വന്ഷൻ നടന്നു.
ഫാ. സേവ്യർ ഖാൻ വട്ടായിൽ രോഗസൗഖ്യ പ്രാർഥനയും കുടുംബങ്ങളെ സമർപ്പിച്ചു കൊണ്ടുള്ള പ്രാർഥനയും വചനപ്രഘോഷണവും സൗഖ്യാരാധനയും നടത്തി. സമാപന യോഗത്തിൽ വികാരി ജനറാൾ മോൺ. ആന്റണി എത്തയ്ക്കാട്, ബൈബിൾ അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തി എന്നിവർ പ്രസംഗിച്ചു.
Alappuzha
ചെറുകോൽപ്പുഴ: അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് സമാപിച്ചു. സമാപന സമ്മേളനം ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ ഉദ്ഘാടനം ചെയ്തു. ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റ് കെ.ഹരിദാസ് അധ്യക്ഷത വഹിച്ചു. മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. ഏഷ്യാനെറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ പി.ജി.സുരേഷ് കുമാർ, വിദ്യാധിരാജാ ഗുരുകുലം ഡയറക്ടർ ഹരികൃഷ്ണൻ ഹരിദാസ് എന്നിവരെ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ ആദരിച്ചു.
കിടക്കുന്നുർ വിജയാനന്ദാശ്രമം മഠാധിപതി സ്വാമിനി കൃഷ്ണാനന്ദ പൂർണിമ, ശിവഗിരി മഠത്തിലെ സ്വാമി ദേവാത്മാനന്ദ സരസ്വതി, ഇടപ്പാവൂർ വിദ്യാധിരാജ തീർഥ പാദാശ്രമത്തിലെ സ്വാമി സർവാത്മാനന്ദ തീർത്ഥപാദർ എന്നിവർ പ്രഭാഷണം നടത്തി. തിരുവല്ല അമുതാനനമയീ മഠത്തിലെ സ്വാമിനി ഭവ്യാമൃതപ്രാണ സമാപന സന്ദേശം നൽകി. ഡി.രാജഗോപാൽ സ്വാഗതവും, എ.ആർ വിക്രമൻ പിള്ള നന്ദിയും പറഞ്ഞു.
Kottayam
കോട്ടയം: നാഷണല്‍ മിനി റോള്‍ ബോള്‍ 15-ാമത് ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിനു വെങ്കലം. റോള്‍ ബോള്‍ ഫെഡറേഷന് ഓഫ് ഇന്ത്യ, കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അനുമതിയോടെ തിരുച്ചിറപ്പള്ളിയിലാണു ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്.
കേരളത്തെ പ്രതിനിധീകരിച്ചു കുറവിലങ്ങാട് നസ്രത്ത് ഹില്‍ ഡിപോള്‍ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ തൊമ്മന് പോളാണു മത്സരത്തില്‍ പങ്കെടുത്തത്. ജില്ലാ റോള്‍ ബോള്‍ അസോസിയേഷന് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ. സുനില്‍ തോമസ്, സെക്രട്ടറി ഡോ. സതീഷ് തോമസ് എന്നിവരാണു തൊമ്മന് പോളിനെ പരിശീലിപ്പിച്ചത്. കുറവിലങ്ങാട് തെക്കുംവേലില്‍ ഡോ. പോളി തോമസ്-ഷൈനി ദമ്പതികളുടെ മകനാണ്.
Kottayam
ഏറ്റുമാനൂർ: വഴികളെല്ലാം ഇന്ന് ഏറ്റുമാനൂരിലേക്ക്. ചരിത്രപ്രശസ്തമായ ഏഴരപ്പൊന്നാന ദർശനം ഇന്ന്. ഉത്സവത്തിന്റെ എട്ടാംനാൾ രാത്രി 12നാണ് ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ മാത്രമായ ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും. ചരിത്ര നിമിഷത്തിനായി ആസ്ഥാനമണ്ഡപം ഒരുങ്ങി.
ഏഴരപ്പൊന്നാന ദർശനത്തിനായി പതിനായിരങ്ങൾ മഹാദേവ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തും. വിദൂര ദേശങ്ങളിൽനിന്നുപോലും എത്തുന്ന ഭക്തജന സഹസ്രങ്ങൾ രാത്രിയോടെ തന്നെ ക്ഷേത്രാങ്കണത്തെ ജനസാഗരമാക്കും. പിന്നെ മണിക്കൂറുകളുടെ കാത്തിരിപ്പ്. ആസ്ഥാനമണ്ഡപത്തിനു മുന്നിലും ക്ഷേത്ര പരിസരങ്ങളിലുമായി തടിച്ചുകൂടുന്ന ഭക്തരെ നിയന്ത്രിക്കുന്നതിനും സുരക്ഷയൊരുക്കുന്നതിനുമായി ദേവസ്വം അധികൃതരും പോലീസും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ശ്രീകോവിലിൽനിന്ന് രാത്രി 11.30ന് മഹാദേവനെ ആസ്ഥാന മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. കൃത്യം പന്ത്രണ്ടിന് ആസ്ഥാന മണ്ഡപത്തിന്റെ വാതിലുകൾ തുറക്കും. ദീപപ്രഭയിൽ വെട്ടിത്തിളങ്ങി ഏറ്റുമാനൂരപ്പന്റെ തിടമ്പിന് ഇരുവശങ്ങളിലുമായി ഏഴുപൊന്നാനകളും തിടമ്പിനു മുന്നിലായി അരപ്പൊന്നാനയും.
പതിനായിരങ്ങളുടെ കണ്ഠങ്ങളിൽനിന്ന് ഉയരുന്ന പഞ്ചാക്ഷരീമന്ത്ര ധ്വനികളാൽ ക്ഷേത്രാങ്കണം മുഖരിതമാകും. ദർശനപുണ്യം തേടി കാത്തുനിൽക്കുന്ന ഭക്തരെ സാക്ഷിനിർത്തി പാരമ്പര്യാവകാശികളായ ചെങ്ങന്നൂർ പുന്നുരിട്ട മഠത്തിലെ പണ്ടാരത്തിലിന്റെ പ്രതിനിധി ആസ്ഥാനമണ്ഡപത്തിൽ സ്ഥാപിച്ചിട്ടുള്ള സ്വർണക്കുടത്തിൽ ആദ്യ കാണിക്കയർപ്പിക്കും. തുടർന്ന് ദേവസ്വം അധികൃതരും ക്ഷേത്രോപദേശക സമിതി ഭാരവാഹികളും. ഇതിനുശേഷം ഊഴം കാത്ത് നിൽക്കുന്ന ഭക്തജനങ്ങൾ സാവകാശം ആസ്ഥാനമണ്ഡപത്തിനു മുന്നിലേക്ക്. വലിയകാണിക്കയർപ്പിച്ച് നിറമനസോടെ മടക്കം.
ഇന്നു രാവിലെ ഏഴിന് ശ്രീബലിക്ക് സിനിമാതാരം പത്മശ്രീ ജയറാമിന്റെ നേതൃത്വത്തിൽ സ്പെഷൽ പഞ്ചാരിമേളവും വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലിക്ക് ചോറ്റാനിക്കര സത്യൻ നാരായണമാരാരുടെ നേതൃത്വത്തിൽ 61 കലാകാരന്മാർ അണിനിരക്കുന്ന സ്പെഷൽ പഞ്ചവാദ്യവും അകമ്പടിയേകും. രണ്ടാം ഉത്സവദിനം മുതൽ തുടരുന്ന ഉത്സവബലി ദർശനവും ശ്രീബലിയും കാഴ്ചശ്രീബലിയും വേലകളിയും നാളെ സമാപിക്കും.
അയ്മ്പൊലി സമർപ്പണം ഇന്ന്
വിവിധ വിശ്വകർമ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് ഏറ്റുമാനൂരപ്പന് അയ്മ്പൊലി സമർപ്പിക്കും. വൈകുന്നേരം അഞ്ചിന് മാരിയമ്മൻ കോവിൽ അങ്കണത്തിൽ സാംസ്കാരിക സമ്മേളനം നടത്തും. അയ്മ്പൊലി സമർപ്പണ സമിതി ചെയർമാൻ മുരളി തകടിയേൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനം രക്ഷാധികാരി കെ.സി. ശിവൻ ആചാരി ഉദ്ഘാടനം ചെയ്യും. 5.30ന് മഹാദേവ ക്ഷേത്രത്തിലേക്ക് ഘോഷയാത്ര ആരംഭിക്കും.
Kottayam
കോത്തല: കെകെ റോഡിൽ 12-ാം മൈൽ കുരിശുകവലയിൽ സംരക്ഷണ ഭിത്തിയില്ലാത്തത് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നുവെന്ന് ആക്ഷേപം. ഒരു വർഷം മുന്‍പ് വാഹനം ഇടിച്ചാണ് കലുങ്കു തകർന്നത്. ഇതോടെയാണ് അപകടമേഖലയായത്. വളവിനോടു ചേർന്നുള്ള ഭാഗമായതിനാൽ അപകടങ്ങൾ പതിവാണ്. എട്ടടി താഴ്ച്ചയാണ് ഈ ഭാഗത്തുള്ളത്. കൂടാതെ റോഡിന് വീതിയുമില്ല. കാടു മൂടി കിടക്കുന്നതിനാൽ കാൽനട യാത്രക്കാർക്കും ജീവനു ഭീഷണിയാണിവിടം.
ഓട്ടോറിക്ഷ താഴ്ചയിലേക്കു മറിഞ്ഞതാണ് അവസാനത്തെ അപകടം. മറുവശത്തും അപകടഭീഷണിയുണ്ടെങ്കിലും മുന്നറിയിപ്പ് തൂണുകൾ സ്ഥാപിച്ചിരിക്കുന്നതാണ് ഏക ആശ്വാസം. ഹൈവേ അഥോറിറ്റി സ്ഥലം സന്ദർശിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും വലിയ വാഹനങ്ങൾ ഒന്നിച്ചെത്തുമ്പോൾ ഭയമാണെന്നും സൈഡ് നൽകുമ്പോൾ അപകടത്തിൽപ്പെടുന്നതാണ് പതിവെന്നും നാട്ടുകാർ പറയുന്നു. ഒട്ടേറെ അപകടങ്ങളുണ്ടായിട്ടും സംരക്ഷണ ഭിത്തിയെന്ന ആവശ്യം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.
Kottayam
കോട്ടയം: മലങ്കര യാക്കോബായ സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിലെ സീനിയര്‍ വൈദീകനായ ഫാ. തോമസ് പുളിക്കപ്പറമ്പിലിനെ കോര്‍എപ്പിസ്കോപ്പ പദവിയിലേക്ക് ഉയര്‍ത്തുന്നു. 28ന് രാവിലെ ഏഴിന് ചെങ്ങളം സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഡോ. തോമസ് മോര് തിമോത്തിയോസ് മെത്രാപ്പോലീത്ത കോര്‍എപ്പിസ്കോപ്പ സ്ഥാനം നല്‍കും.
ചെങ്ങളം സെന്റ് തോമസ് പള്ളി ഇടവകാംഗമായ ഫാ. തോമസ് പുളിക്കപ്പറമ്പില്‍ പരേതരായ തോമസ്-തങ്കമ്മ ദമ്പതികളുടെ മകനായി 1957 ഫെബ്രുവരി മൂന്നിനു ജനിച്ചു. 1986 ജൂലൈ ആറിന് ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായില്‍നിന്നും വൈദികപട്ടം സ്വീകരിച്ചു. പെരുമ്പള്ളി മെത്രാപ്പോലീത്തായുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ഫാ. പുളിക്കപ്പറന്പിൽ കോട്ടയം ഭദ്രാസന ഭക്തസംഘടനകളുടെ ചുമതലയും വഹിച്ചിട്ടുണ്ട്.
കോട്ടയം ഭദ്രാസനത്തിലെ 28 പള്ളികളില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം നിലവില്‍ പാണംപടി സെന്റ് മേരീസ് യാക്കോബായ പള്ളി, വാഴൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളി എന്നിവിടങ്ങളില്‍ വികാരിയായി സേവനം തുടരുന്നു. ഭാര്യ ഏലിയാമ്മ തോമസ് പുതുപ്പള്ളി കാരാപ്പുഴ കുടുംബാംഗമാണ്.
മക്കള്‍: ആഷ മെറിന് തോമസ്, സെറിന്‍ അന്നാ തോമസ്, മെബിന് തോമസ് എന്നിവരും ഐജോ ഐസക് പനച്ചെപറമ്പില്, അമല്‍ എം. ജോബ് മുത്തലത്ത്, ജെയ്സ് പോള്‍ കൊച്ചുപറമ്പില്‍ എന്നിവര്‍ മരുമക്കളുമാണ്. മലങ്കര യാക്കോബായ സുറിയാനി സഭയുടെ മുന്‍ വൈദിക ട്രസ്റ്റിയായ പുളിക്കപറമ്പില്‍ പി.പി. ജോസഫ് കോര്‍എപ്പിസ്കോപ്പായുടെ സഹോദരപൗത്രനാണ് ഫാ. തോമസ്.
Kottayam
കോട്ടയം: മോഡുലാര്‍ മയോ ഇലക്ട്രിക് കൃത്രിമ കൈക്ക് പാത്താമുട്ടം സെന്റ് ഗിറ്റ്സ് എന്‍ജിനിയറിംഗ് കോളജില്‍ നടന്ന 12-ാമത് അഖിലേന്ത്യാ എന്‍ജിനിയറിംഗ് പ്രോജക്ട് പ്രദര്‍ശനം "സൃഷ്ടി -2026' ലെ ഏറ്റവും മികച്ച പ്രോജക്ടിനുള്ള അവാര്‍ഡ്. കര്‍ണാടകയിലെ രാജരാജേശ്വരി കോളജ് ഓഫ് എന്‍ജിനിയറിംഗിലെ നിഖില്‍ മേത്ത, ആയുഷ് ചൗരാസ്യ, പി. നവീന്‍ റെഡ്ഢി എന്നിവര്‍ രൂപകല്പന ചെയ്തതാണ് മോഡുലാര്‍ മയോ ഇലക്ട്രിക് കൃത്രിമ കൈ. മികച്ച സംയോജനശേഷിയുള്ള, മറ്റു ഉപകരണങ്ങളുമായി എളുപ്പത്തില്‍ സംയോജിപ്പിക്കാവുന്ന ഈ കൃത്രിമ കൈ ചെലവു കുറഞ്ഞ മോഡുലാര്‍ രീതിയിലാണു തയാറാക്കിയിരിക്കുന്നത്. ഒരു ലക്ഷം രൂപയാണ് ബെസ്റ്റ് ഇന്നൊവേഷന് അവാര്‍ഡ്. മികച്ച ഗൈഡിനുള്ള പുരസ്കാരം ഈ പ്രോജക്ടിന്റെ മെന്ററായ ഡോ.വി. ശശിധര്‍ നേടി. മികച്ച സ്ഥാപനമായി തെരഞ്ഞെടുക്കപ്പെട്ടതും രാജരാജേശ്വരി കോളജ് ഓഫ് എന്‍ജിനിയറിംഗ് തന്നെയാണ്.
കെമിക്കല്‍ എന്‍ജിനിയറിംഗ്, ആന്‍സിസ് സോഫ്റ്റ്വേര്‍, വിഎല്‍എസ്ഐ വിഭാഗങ്ങളില്‍ തമിഴ്നാട് കരൂര്‍ എം. കുമാരസ്വാമി കോളജ് ഓഫ് എന്‍ജിനിയറിംഗ്, സിവില്‍ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ മഹാരാഷ്ട്ര എ.പി. ഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ കണ്ണൂര്‍ വിമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, റോബോട്ടിക്സ് വിഭാഗങ്ങളില്‍ കൊല്ലം അമൃത വിശ്വവിദ്യാപീഠം, ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ തിരുവനന്തപുരം ബാര്ട്ടന് ഹില്‍ ഗവണ്മെന്റ് എന്‍ജിനിയറിംഗ് കോളജ്, ഫുഡ് ടെക്നോളജി വിഭാഗത്തില്‍ തമിഴ്നാട് കോയമ്പത്തൂര്‍ ശ്രീകൃഷ്ണാ കോളജ് ഓഫ് ടെക്നോളജി, ഹെല്‍ത്ത് കെയര്‍ വിഭാഗത്തില്‍ കര്‍ണാടക രാജരാജേശ്വരി കോളജ് ഓഫ് എന്‍ജിനിയറിംഗ്, ഹ്യൂമന്‍ സെന്‍ട്രിക് ഡിസൈന്‍ വിഭാഗത്തില്‍ കര്‍ണാടക ബെല്ലാരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ്, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്, ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ വിഭാഗങ്ങളില്‍ തമിഴ്നാട് വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് വിഭാഗത്തില്‍ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജ്, അനലറ്റിക്കല്‍, സോളിഡ് വര്‍ക്ക്സ്, തീം ബേസ്ഡ് പ്രോജക്ട് വിഭാഗങ്ങളില്‍ തമിഴ്നാട് ഈറോഡ് സെന്ഗുന്തര് എന്‍ജിനിയറിംഗ് കോളജ്, മാറ്റ്ലാബ് വിഭാഗത്തില്‍ തമിഴ്നാട് കോയമ്പത്തൂര്‍ ശ്രീരാമകൃഷ്ണാ എന്‍ജിനിയറിംഗ് കോളജ്, കംപ്യുട്ടര്‍ ആപ്ലിക്കേഷന്‍സ്, ഇന്റര്‍ ഡിസിപ്ലിനറി വിഭാഗങ്ങളില്‍ തമിഴ്നാട് ചെന്നൈ കെസിജി കോളജ് ഓഫ് ടെക്നോളജി, ഇന്ററാക്ടീവ് പ്രൊഡക്ട് വിഭാഗത്തില്‍ തമിഴ്നാട് കോയമ്പത്തൂര്‍ രത്തിനം ടെക്നിക്കല്‍ കാന്പസ് തുടങ്ങിയവര്‍ ജേതാക്കളായി.
ബെസ്റ്റ് പാര്‍ട്ടിസിപ്പേഷന്‍ പുരസ്കാരം തമിഴ്നാട് എം. കുമാരസ്വാമി കോളജ് ഓഫ് എന്‍ജിനിയറിംഗ് നേടിയപ്പോള്‍ ബെസ്റ്റ് സ്റ്റാള്‍ അവാര്‍ഡ് തമിഴ്നാട് ചെന്നൈ കെസിജി കോളജ് ഓഫ് ടെക്നോളജി സ്വന്തമാക്കി. മികച്ച സ്റ്റാര്‍ട്ടപ്പിനുള്ള പുരസ്കാരം ലങ്ക ഗ്രീന്നോവേഷന് കരസ്ഥമാക്കി.
സെന്റ് ഗിറ്റ്സ് കോളജ് ഓഫ് എന്‍ജിനിയറിംഗിലെ ക്ലബ് ഓഫ് ഡാറ്റ എന്‍ജിനിയേഴ്സ് സംഘടിപ്പിച്ച ഒരു ലക്ഷം രൂപ സമ്മാനത്തുകയോടുകൂടിയ സത്വ-2025 എന്ന 36 മണിക്കൂര്‍ നീണ്ട ദേശീയതല ഹാക്കത്തണില്‍ തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനിയറിംഗ് ജേതാക്കളായി. ബംഗളൂരു എം.എസ്. രാമയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി രണ്ടാം സമ്മാനം നേടി. കോട്ടയം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിക്കാണ് പ്രത്യേക പുരസ്കാരം
Kottayam
ചങ്ങനാശേരി: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ സാമ്പത്തിക രംഗം മെച്ചപ്പെടുത്തി കേരളത്തിന്റെ സമഗ്ര വികസനത്തിന് നൂതനപദ്ധതികള്‍ സൃഷ്ടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പുതുയുഗയാത്രയ്ക്ക് ചങ്ങനാശേരിയില്‍ നല്കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്. കേരളത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള ബദല്‍ നിര്‍ദേശങ്ങളുമായാണ് യുഡിഎഫ് പുതുയുഗ യാത്ര നടത്തുന്നതെന്നും ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക, ടൂറിസം രംഗങ്ങളില്‍ നൂതന പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
വിദേശരാജ്യങ്ങളിലേക്ക് പഠനത്തിനായി പോകുന്ന യുവജനങ്ങളുടെ ഒഴുക്കു തടയാന്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് മാറ്റങ്ങളുണ്ടാക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് പി.എന്‍. നൗഷാദ് അധ്യക്ഷത വഹിച്ചു.
കര്‍ണാടക മന്ത്രി കെ.ജെ. ജോര്‍ജ്, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹനാന്, വി.കെ. ശ്രീകണ്ഠന്, എംഎല്‍എമാരായ മോന്‍സ് ജോസഫ്, റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത്, യുഡിഎഫ് നിയോജകണണ്ഡലം കണ്‍വീനര്‍ മാത്തുക്കുട്ടി പ്ലാത്താനം, ബ്ലോക്ക് പ്രസിഡന്റുമാരായ ബാബു കോയിപ്പുറം, കെ.എ. ജോസഫ്, കെ.സി. ജോസഫ്, ജോസഫ് വാഴയ്ക്കന്, കെ.എഫ്. വര്‍ഗീസ്, ജോഷി ഫിലിപ്പ്, വി.ജെ. ലാലി, അസീസ് ബഡായില്‍, വിനു ജോബ്, ജോമി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
എത്ര മിനുക്കിയാലും സര്‍ക്കാരിന്റെ വൈകൃതം മാറില്ല: രമേശ് ചെന്നിത്തല
എത്ര മിനുക്കിയാലും സര്‍ക്കാരിന്റെ വൈകൃതം മാറില്ലെന്നും കേരളത്തില്‍ ഇടതുമുന്നണി അധികാരത്തില്‍നിന്നു പുറത്താക്കപ്പെടുമെന്നും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല എംഎല്‍എ. ഈ സര്‍ക്കാരിന്റെ കാലത്തു നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും ജനങ്ങള്‍ സര്‍ക്കാരിനെതിരേ വോട്ടു ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണം അഴിമതിക്കുള്ള ലൈസന്‍സാക്കി മാറ്റിയ സര്‍ക്കാര്‍: പി.ജെ. ജോസഫ്
ഭരണം അഴിമതി നടത്താനുള്ള ലൈസന്‍സായി മാറ്റിയ സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ്. പൊള്ളയായ വാഗ്ദാനങ്ങളാണ് സര്‍ക്കാരിന്റേതെന്നും സത്ഭരണത്തിനുള്ള പടപ്പുറപ്പാടാണ് പുതുയുഗയാത്രയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞതവണ കൈവിട്ടുപോയ ചങ്ങനാശേരി ഇത്തവണ തിരിച്ചുപിടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Kottayam
ചങ്ങനാശേരി: സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 56-ാം ചരമവാർഷികം ബുധനാഴ്ച വിവിധ ചടങ്ങുകളോടെ സംസ്ഥാനവ്യാപകമായി ആചരിക്കും.
മന്നം സമാധി മണ്ഡപത്തിൽ രാവിലെ ആറുമുതൽ മന്നത്ത് പത്മനാഭൻ ലോകത്തോടു യാത്രപറഞ്ഞ 11.45 വരെ സമൂഹപ്രാർഥനയും ഉപവാസവും നടക്കും. ഈ ചടങ്ങിൽ എല്ലാ സമുദായാംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും പങ്കെടുക്കാം.
സമാധി മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്തവർ സംസ്ഥാനത്തെ എല്ലാ യൂണിയൻ ആസ്ഥാനങ്ങളിലും കരയോഗങ്ങളിലും രാവിലെ മുതൽ 11.45 വരെ സമുദായാചര്യന്റെ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തി പുഷ്പാർച്ചന നടത്തി പ്രാർഥനാനിരതരായി ഉപവാസമനുഷ്ഠിക്കും.
Kottayam
കറുകച്ചാൽ: കെഎസ്ആർടിസി ബസിനു പിന്നിൽ സ്വകാര്യ ബസ് ഇടിച്ചുകയറി. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ രാവിലെ 8.45ന് കറുകച്ചാൽ-മണിമല റോഡിലെ ബസ്സ്റ്റാൻഡ് കവാടത്തിന് മുന്പിലായിരുന്നു അപകടം.
കോഴഞ്ചേരിയിൽനിന്നു കോട്ടയത്തേക്ക് പോകുകയായിരുന്നു ഇരു ബസുകളും. മുന്പിൽ പോയ കെഎസ്ആർടിസി ബസ് കറുകച്ചാൽ ബസ്സ്റ്റാൻഡിലേക്കു കയറാനായി തിരിയുമ്പോൾ പിന്നിലുണ്ടായിരുന്ന സ്വകാര്യബസ്, കെഎസ്ആർടിസി ബസിന്റെ പിൻഭാഗത്ത് തട്ടുകയായിരുന്നു. ഇരുബസുകൾക്കും കേടുപാടുകളുണ്ടായില്ല.
അപകടത്തെത്തുടർന്ന് ഇരുബസിലെയും ജീവനക്കാർ തമ്മിൽ തർക്കമായി. പോലീസ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സ്വകാര്യ ബസ് കോട്ടയത്തേക്കു സർവീസ് തുടർന്നെങ്കിലും കെഎസ്ആർടിസി ബസ് സർവീസ് മുടക്കി. ഇരുബസുകളും മല്ലപ്പള്ളി മുതൽ മത്സരിച്ചോടുകയായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു.
Kottayam
കറുകച്ചാല്‍: വാഹനവുമായി ഇറങ്ങിയാല്‍ കറുകച്ചാല്‍ പട്ടണം കടന്നുകിട്ടണമെങ്കില്‍ വിയര്‍ക്കണം. ആഘോഷ സീസണ് കൂടിയായാല്‍ പറയുകയും വേണ്ട. ടൗണിലെ അനധികൃത പാര്‍ക്കിംഗും ഗതാഗതം നിയന്ത്രിക്കാന്‍ ആവശ്യത്തിന് പോലീസ് ഇല്ലാത്തതുമാണ് കുരുക്ക് രൂക്ഷമാകാനുള്ള പ്രധാന കാരണമെന്നാണ് ജനങ്ങൾ പറയുന്നത്.
സെന്‍ട്രല്‍ ജംഗ്ഷനാണ് കുരുക്കിന്റെ കേന്ദ്രം. ഡിവൈഡറുകള്‍ വാഹനങ്ങള്‍ ഇടിച്ചുതകര്ന്നതോടെ വാഹനങ്ങള്‍ പോകുന്നത് തോന്നുംപടിയാണ്. തലങ്ങും വിലങ്ങും വണ്ടികള്‍ എത്തുന്നതോടെ എപ്പോഴും കുരുക്കാണ്. ജംഗ്ഷന് നവീകരണത്തിനു പദ്ധതികളിട്ടെങ്കിലും എല്ലാം കടലാസില്‍ ഒതുങ്ങി.
പാര്‍ക്കിംഗ് നടപ്പാതയിലേക്കു കയറിയതോടെ കാല്‍നടക്കാര്‍ക്കു പോകാന്‍ വഴിയില്ലാതായി. ചങ്ങനാശേരി-വാഴൂര്‍, കറുകച്ചാല്‍-മണിമല, കറുകച്ചാല്‍-മല്ലപ്പള്ളി റോഡുകളിലെല്ലാം പാര്‍ക്കിംഗ് തോന്നുംപടിയാണ്. ലക്ഷങ്ങള്‍ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച നടപ്പാതകള്‍ പലതും യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലാണ്. കറുകച്ചാല്‍ പഞ്ചായത്ത് കവല മുതല്‍ എന്‍എസ്എസ് സ്കൂള്‍ കവല വരെ റോഡിന് ഇരുവശവും ടിപ്പര്‍ ലോറികളുടെ നീണ്ടനിരയാണ്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടി വേണം ഇതുവഴി നടക്കാന്‍.
ബസ്സ്റ്റാന്‍ഡിനകത്ത് പഞ്ചായത്ത് "നോ പാര്‍ക്കിംഗ്' ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആ ബോര്‍ഡിനു താഴെയാണ് അനധികൃത പാര്‍ക്കിംഗ് തുടരുന്നത്. ഇതോടൊപ്പം കെഎസ്ആര്‍ടിസി അടക്കമുള്ള ദീര്‍ഘദൂര ബസുകള്‍ സ്റ്റാന്‍ഡില്‍ കയറാതെ റോഡില്‍ യാത്രക്കാരെ കയറ്റി-ഇറക്കി പോകുകയാണ്.
ബസുകള്‍ സ്റ്റാന്‍ഡിനു മുന്പില് നിര്‍ത്തുമ്പോള്‍ വാഴൂര്‍ റോഡില്‍ ഗതാഗതം കുരുങ്ങുന്നതും പതിവാണ്. ടൗണിലെത്തുന്നവര്‍ വാഹനങ്ങള്‍ റോഡരികിലാണ് പാര്‍ക്ക് ചെയ്യുന്നത്. ടൗണില്‍ സ്വകാര്യ വാഹനങ്ങള്‍ക്കും ടാക്സി വാഹനങ്ങള്‍ക്കും പാര്‍ക്കിംഗിന് സ്ഥലമില്ല. ഇതേത്തുടർന്ന് വാഴൂര്‍, മല്ലപ്പള്ളി, മണിമല റോഡുകളുടെ ഇരുവശവും അനധികൃത പാര്‍ക്കിംഗ് മേഖലയാകുകയാണ്.ഈ വിഷയങ്ങളില്‍ കറുകച്ചാല്‍ പോലീസും പഞ്ചായത്തും സത്വര ഇടപെടലുകള്‍ നടത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.
Kottayam
ചങ്ങനാശേരി: ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ വികസന മുരടിപ്പിനെതിരേയും വികസനമെന്ന പേര് പറഞ്ഞു നടത്തുന്ന ഉദ്ഘാടന മാമാങ്കങ്ങള്ക്കെതിരേയും ബിജെപി ചങ്ങനാശേരി, മാടപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇതിന്റെ പ്രാരംഭമെന്ന നിലയില്‍ നാളെ രാവിലെ 10 ജോബ് മൈക്കിള്‍ എംഎല്‍എയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി ഉദ്ഘാടനം ചെയ്യും. സര്‍ക്കാരിന്റെ വികസനവിരുദ്ധ നടപടികളുടെ പ്രചാരണാര്‍ഥം മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ഒപ്പുശേഖരണവും നടത്തും. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 140 മണ്ഡലങ്ങളിലും ശക്തമായ മത്സരങ്ങള്‍ നടത്തുന്നതിനുള്ള ഒരുക്കത്തിലാണ് എന്‍ഡിഎ മുന്നണിയെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞുവെന്നും നേതാക്കള്‍ വ്യക്തമാക്കി.
നേതാക്കളായ ബി. രാധാകൃഷ്ണമേനോന്, അഖില്‍ രവീന്ദ്രന്, പി.കെ. കൃഷ്ണന്, എ. മനോജ് തുടങ്ങിയവർ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Kottayam
വൈക്കം: കെവി കനാലിന്റെ തീരത്ത് കേന്ദ്രസർക്കാർ അമൃത് പദ്ധതിയിൽ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പാർക്ക് ആൻഡ് ഗ്രീൻ പ്ലേസ് പദ്ധതി അട്ടിമറിക്കാൻ നഗരസഭ നീക്കം നടത്തുന്നതായി പരാതി. 58 ലക്ഷം രൂപയുടെ കേന്ദ്ര പദ്ധതിയെച്ചൊല്ലിയാണ് പുതിയ വിവാദം ഉയരുന്നത്.
കെവി കനാലിന്റെ തീരത്ത് തുടങ്ങിയ പദ്ധതിപ്രവർത്തനങ്ങൾ നഗരസഭാ ചെയർമാൻ അബ്ദുൾസലാം റാവുത്തർ ഇടപെട്ട് നിർത്തിവയ്പ്പിച്ചെന്നാണ് ആക്ഷേപം. ബിജെപി അംഗത്തിന്റെ മുൻ വാർഡിൽ തുടങ്ങിയ പദ്ധതിയുടെ ശുചീകരണപ്രവർത്തനങ്ങൾ നഗരസഭാ ചെയർമാൻ ഇടപെട്ട് തടഞ്ഞെന്നാണ് ആക്ഷേപം. കെവി കനാലിന്റെ വടക്കുഭാഗം സൗന്ദര്യവത്കരിക്കുന്നതിനാണ് പദ്ധതി ആവിഷ്കരിച്ചത്. എന്നാൽ, കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് ഇതു മറ്റ് മൂന്നു വാർഡുകളിലേക്കുംകൂടി പദ്ധതി വീതിച്ചുനൽകിയിരുന്നു. ഇതിൽ ആറാട്ടുകുളങ്ങരയിലെ റോഡരികിൽ ടൈൽ ഇടുന്ന ജോലികൾ പുരോഗമിക്കുകയാണ്.
പദ്ധതി അട്ടിമറിക്കാൻ പദ്ധതി അട്ടിമറിക്കാൻ നഗരസഭയുടെ നീക്കം
പദ്ധതി റദ്ദ്ചെയ്ത് പുതിയ പദ്ധതിയാക്കാനാണ് പണി നഗരസഭ തടസപ്പെടുത്തിയത്. പദ്ധതിയെ അട്ടിമറിക്കാനുള്ള നീക്കമാണ് നഗരസഭ നടത്തുന്നത്.
ഈ നീക്കം തുടർന്നാൽ അടുത്ത ദിവസം നഗരസഭക്കു മുന്നിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.
-എം.കെ. മഹേഷ്ബിജെപി കൗൺസിലർ, വൈക്കം
ബിജെപി പ്രചാരണം വസ്തുതാവിരുദ്ധം
നഗരസഭ 14ാം വാർഡിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച സൗന്ദര്യവത്കരണ പ്രവൃത്തികൾ ചെയർമാൻ തടസപ്പെടുത്തിയെന്ന ബിജെപി പ്രചാരണം വസ്തുതാവിരുദ്ധവും തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള നുണപ്രചാരണവുമാണ്.
അമൃത് പദ്ധതിയിൽ 14-ാം വാർഡിൽ മാത്രമല്ല നഗരത്തിലെ ഒന്നിലധികം വാർഡുകളിൽ പ്രവൃത്തികൾ ആരംഭിക്കാൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് 14-ാംവാർഡിലും പ്രവൃത്തി ആരംഭിക്കാൻ തീരുമാനിച്ചത്. 14-ാം വാർഡിലെ കൗൺസിലർ അറിയാതെ ആ വാർഡിൽ നടക്കുന്ന വർക്കിൽ മറ്റൊരു വാർഡിലെ ബിജെപി കൗൺസിലർ ഇടപെട്ടത് ദുരുദ്ദേശ്യപരമാണ്. അമൃത് പദ്ധതിയുടെ ചെലവിൽ 50 ശതമാനം മാത്രമാണ് കേനദ്രവിഹിതം. ബാക്കി ചെലവ് സംസ്ഥാന സർക്കാരും നഗരസഭയുമാണ് വഹിക്കുന്നത്.
-അബ്ദുൾസലാം റാവുത്തർനഗരസഭാ ചെയർമാൻ, വൈക്കം
Kottayam
കടുത്തുരുത്തി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന യുഡിഎഫ് പുതുയുഗ യാത്രയ്ക്ക് ഇന്നു കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കടുത്തുരുത്തിയിൽ സ്വീകരണം നല്‍കും. യാത്രയ്ക്കു നിയോജകമണ്ഡലത്തില്‍ വരവേല്‍പ്പ് നല്‍കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചതായി യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് ലൂക്കോസ് മാക്കീല്‍, കണ്‍വീനര്‍ മാഞ്ഞൂര്‍ മോഹന്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.
രാവിലെ 10.30ന് കടുത്തുരുത്തി മിനി സിവില്‍ സ്റ്റേഷനു സമീപമുള്ള പഞ്ചായത്ത് ഗ്രൗണ്ടിലെ വേദിയില്‍ പൊതുസമ്മേളനം ആരംഭിക്കും. 11ന് കടുത്തുരുത്തി പുതിയ ബൈപാസ് ജംഗ്ഷനില്‍ പുതുയുഗ യാത്രക്ക് നേതൃത്വം കൊടുക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ജാഥാ അംഗങ്ങളെയും മോന്‍സ് ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് പ്രകടനമായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രതിപക്ഷ നേതാവിനെ കടുത്തുരുത്തി ടൗണിലെ സമ്മേളന വേദിയിലേക്ക് ആനയിക്കും.
യുഡിഎഫ് യുവജന-വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തിൽ ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് ജാഥയെ വരവേല്‍ക്കുന്നത്. പൊതുസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊപ്പം കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല, കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, ബെന്നി ബഹനാന് എംപി, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, വി.കെ. ശ്രീകണ്ഠന് എംപി, സിഎംപി സംസ്ഥാന സെക്രട്ടറി സി.പി. ജോണ്‍, യുഡിഎഫ് നേതാക്കളായ ഷാനിമോള്‍ ഉസ്മാന്, നാട്ടകം സുരേഷ്, ഇ.ജെ. അഗസ്തി, ഫില്‍സണ്‍ മാത്യൂസ്, ജെയ്സണ്‍ ജോസഫ്, അസീസ് ബഡായി, സുനു ജോര്‍ജ്, ജയിംസ് പുല്ലാപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിക്കും.
വാഹന ക്രമീകരണം
കടുത്തുരുത്തി: ജാഥയില്‍ പങ്കെടുക്കാനെത്തുന്ന ഏറ്റുമാനൂര്‍, കുറവിലങ്ങാട്, ഉഴവൂര്‍, മരങ്ങാട്ടുപള്ളി ഭാഗത്തുന്നു വരുന്ന വാഹനങ്ങള്‍ ബൈപാസ് റോഡിലും മുട്ടുചിറ ഭാഗത്തുമായി ക്രമീകരിക്കണമെന്നും മുളക്കുളം, ഞീഴൂര്‍, ആപ്പാഞ്ചിറ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ മാര്‍ക്കറ്റ് ജംഗ്ഷനു സമീപത്തും ഗൗരീശങ്കരം ഓഡിറ്റോറിയത്തിന്റെ ഭാഗത്തും ക്രമീകരിക്കണമെന്നും സംഘാടകര്‍ അറിയിച്ചു.
Kottayam
കടുത്തുരുത്തി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന പുതുയുഗയാത്രയയ്ക്കു മുന്നോടിയായി കടുത്തുരുത്തി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിളംബര ജാഥ നടത്തി. മുട്ടുചിറയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ഫില്‍സണ്‍ മാത്യൂസ് പതാക കൈമാറി. ബ്ലോക്ക് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളി ജാഥ നയിച്ചു. സമാപന സമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു.
മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് ജി. ഗോപകുമാര്‍, ഡിസിസി സെക്രട്ടറിമാരായ സുനു ജോര്‍ജ്, എം.എന്‍. ദിവാകരന് നായര്‍, ബേബി തൊണ്ടംകുഴി, സി.കെ. ശശി, എം.കെ. സാംബുജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ്, ജില്ലാ പഞ്ചായത്തംഗം ആന്‍ മരിയ ജോര്‍ജ്, റോയി ജോര്‍ജ്, ചെറിയാന് കെ. ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വൈക്കം: പുതുയുഗ യാത്രയ്ക്കു മുന്നോടിയായി മഹിളാ കോൺഗ്രസ് വൈക്കം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വിളംബര യാത്ര നടത്തി. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്തംഗവും മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ വിജയമ്മ ബാബു ജാഥ ഉദ്ഘാടനം ചെയ്തു.
മഹിളാ കോൺഗ്രസ് വൈക്കം ബ്ലോക്ക് പ്രസിഡന്റ് ഷീജ ഹരിദാസ്, തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് കുമാരി കരുണാകരൻ, വൈക്കം നഗരസഭാ വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ്, പ്രീതാ രാജേഷ്, രേണുക രതീഷ്, രാജശ്രീ, പി.ഡി. ബിജിമോൾ, സിന്ധു ബിനോയി, മജിത ലാൽജി തുടങ്ങിയവർ പങ്കെടുത്തു. ഇന്നലെ വൈകുന്നേരം വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ വടക്കേനടയിലെ ദേവസ്വം ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച ജാഥ പടിഞ്ഞാറെനട കച്ചേരിക്കവല വഴി സമ്മേളന നഗരിയായ ജെട്ടിമൈതാനിയിൽ സമാപിച്ചു.
Kottayam
വൈക്കം: ഉദയനാപുരം പടിഞ്ഞാറെക്കരയിൽ അമ്മയെയും മകനെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറേക്കര തേവലക്കാട്ടിൽ തങ്കമ്മ(68), മകൻ സുനിൽ (46) എന്നിവരെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
കഴിഞ്ഞ രാത്രി തങ്കമ്മയ്ക്ക് തലവേദനയായിരുന്നതിനാൽ അയൽവാസിയായ സ്ത്രീ വിവരങ്ങൾ തിരക്കിയിരുന്നു. രാത്രി വൈകിയും വീട്ടിൽ ലൈറ്റ് കണ്ട് ഫോൺ ചെയ്തപ്പോൾ സുനിൽ ഫോൺ എടുത്തിരുന്നതായും പറയുന്നു. അമ്മ ഉറങ്ങിയെന്നാണ് സുനിൽ പറഞ്ഞത്.
രാവിലെ ക്ഷേത്രത്തിൽ പോകാൻ വിളിക്കാനായി അയൽവാസിയായ സ്ത്രീ ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് രണ്ടുപേരെയും തൂങ്ങിയ നിലയിൽ കണ്ടത്. വീട്ടിൽനിന്ന് പോലീസിനു ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ അമ്മയെ കൂടെ കൊണ്ടുപോകുന്നെന്ന് പരാമർശിച്ചിട്ടുണ്ട്.
സുനിലിന് കാന്തല്ലൂരിലുള്ള ഒരാളുമായി ചേർന്ന് ചില ബിസിനസുകൾ ഉണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.തങ്കമ്മ ഏറെക്കാലമായി രോഗിയായിരുന്നു. സുനിൽ അവിവാഹിതനാണ്. വൈക്കം ഡിവൈഎസ്പി പി.എസ്. ഷിജുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കോട്ടയത്തുനിന്ന് ഫോറൻസിക് സംഘവും എത്തിയിരുന്നു
Kottayam
കുറുപ്പന്തറ: രണ്ടു ദിവസത്തിനിടെ കുറുപ്പന്തറ കടവിലെ കുളത്തില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. ഓടയിലൂടെയുള്ള മലിന്യങ്ങളും ജലവും മഴയില്‍ കുളത്തിലേക്ക് ഒഴുകിയെത്തിയതോടെയാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത്.
കരിമീനാണ് പ്രധാനമായും ചത്തുപൊങ്ങിയത്. ശുദ്ധജലത്തില്‍ കഴിയുന്ന മത്സ്യമാണ് കരിമീനുള്പ്പെടെയുള്ളവ. പുല്ലും പായലും മൂടിയ സമീപത്തെ തോട്ടില്‍നിന്നാണ് വ്യത്യസ്തയിനത്തില്‍പ്പെട്ട മത്സ്യങ്ങള്‍ കുളത്തിലേക്കെത്തുന്നത്.
കുറുപ്പന്തറ ചന്തയില്‍നിന്നുള്ള ഓടയിലെ മാലിന്യം മഴവെള്ളത്തില്‍ കുളത്തിലേക്ക് ഒഴുകിയെത്തിയതോടെ വെള്ളം പൂര്‍ണമായും മലിനമായി. ഇതാണ് മത്സ്യങ്ങളുടെ കൂട്ടക്കുരുതിക്കു കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
മാഞ്ഞൂര്‍ പഞ്ചായത്തംഗം ജോര്‍ജുകുട്ടി കാറുകുളം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിജു തോമസ്, അനില്‍കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ മീനുകളെ നീക്കം ചെയ്തു കുളം വൃത്തിയാക്കി. അഴുകിയ മീനുകളെ കുഴിച്ചുമൂട
Kottayam
കടുത്തുരുത്തി: സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കോട്ടയം ജില്ലയ്ക്കായി വെള്ളി, വെങ്കല മെഡല്‍ നേടി കടുത്തുരുത്തി സ്വദേശി.
തൃശൂര്‍ വികെഎന്‍ മേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരത്തോടെയുള്ള കേരള കരാട്ടെ അസോസിയേഷന് സംഘടിപ്പിച്ച സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പിലാണ് സുബ് ജൂണിയര്‍ വിഭാഗത്തില്‍ പെണ്‍കുട്ടികളുടെ കുമിത്തെ, കത്താ വിഭാഗത്തില്‍ മിഷേല്‍ ആന്‍ തോമസ് ജില്ലയ്ക്കു വേണ്ടി വെള്ളി, വെങ്കലം മെഡലുകള്‍ നേടിയത്. കടുത്തുരുത്തി കച്ചോലംകാലായില് ജിനോയി-ടിറ്റി ദമ്പതികളുടെ മകളാണ്.
Kottayam
കോട്ടയം: യുഡിഎഫിനും പ്രവര്‍ത്തകര്‍ക്കും ആവേശം പകര്‍ന്ന് ജില്ലയില്‍ വിസ്മയമായി പുതുയുഗയാത്ര. നമ്മുടെ കേരളത്തെ വീണ്ടെടുക്കാന്‍ എന്ന മുദ്രവാക്യമുയര്‍ത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന പുതുയുഗയാത്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ ജാഥ എന്നതിനപ്പുറം ജനങ്ങളെ കേട്ടും നിര്‍ദേശങ്ങള്‍ സ്വീകരിച്ചും നാടിനെ പുതുയുഗത്തിലേക്ക് നയിക്കുന്ന ചരിത്രപരമായ യാത്രയായി.
ഇടുക്കി ജില്ലയിലെ പര്യടനത്തിനു ശേഷം ഇന്നലെ രാവിലെ പാലായില്‍നിന്നു തുടങ്ങിയ സ്വീകരണം ഈരാറ്റുപേട്ടയും പൊന്കുന്നവും ചങ്ങനാശേരിയും പാമ്പാടിയും പിന്നിട്ട് കോട്ടയത്ത് എത്തിയപ്പോള്‍ രാത്രി വൈകി. സ്വീകരണ കേന്ദ്രങ്ങളിലെല്ലാം ആയിരങ്ങളാണ് ജാഥയെ സ്വീകരിക്കാനെത്തിയത്. തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരെയും നാട്ടുകാരെയും കൈവീശി അഭിവാദ്യം ചെയ്ത് സ്വീകരണ കേന്ദ്രത്തിലെത്തിയ പ്രതിപക്ഷ നേതാവിനെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തോളിലേറ്റിയാണ് വേദിയിലെത്തിച്ചത്.
തിരുനക്കരയില്‍ ചേര്‍ന്ന ആദ്യദിന സമാപന സമ്മേളനം ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്തു. രണ്ടാംദിന പര്യടത്തില്‍ ഇന്നു രാവിലെ 9.30ന് ഏറ്റുമാനൂരിലും 11.30ന് കടുത്തുരുത്തിയിലും 12.30ന് വൈക്കത്തും ജാഥയ്ക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് ജാഥ ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിക്കും.
പുതുയുഗയാത്ര ഇന്ന്
ഏറ്റുമാനൂര്‍ - പ്രൈവറ്റ് ബസ് സ്റ്റാൻഡ് മൈതാനം - രാവിലെ 9.30ന്
കടുത്തുരുത്തി - കടുത്തുരുത്തി സെന്‍ട്രല്‍ മൈതാനം - രാവിലെ 11ന്, വൈക്കം - ബോട്ട് ജെട്ടി മൈതാനം - ഉച്ചയ്ക്ക് 12.30ന്. (തുടര്‍ന്ന് ജാഥ ആലപ്പുഴ ജില്ലയിലേക്ക്)
കുരിശുപള്ളിയില്‍ പ്രാര്‍ഥനയോടെ തുടക്കം
രാവിലെ 10ന് പാലാ കുരിശുപള്ളി കവലയിലെത്തി പ്രതിപക്ഷ നേതാവ് കുരിശുപള്ളിയില്‍ നേര്‍ച്ചയിട്ടു പ്രാര്‍ഥിച്ചാണ് ജാഥ ആരംഭിച്ചത്. തുടര്‍ന്ന് ആശുപത്രി കവലയില്‍നിന്ന് എത്തിച്ചേര്‍ന്ന റാലിക്കൊപ്പമുണ്ടായിരുന്ന തുറന്ന വാഹനത്തില്‍ കയറി. മാണി സി. കാപ്പന് എംഎല്‍എയും മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ദിയ ബിനുവും സതീശനൊപ്പം വാഹനത്തിലുണ്ടായിരുന്നു. ജാഥാ ക്യാപ്റ്റനും നേതാക്കളും സമ്മേളന നഗരിയായ പുഴക്കര മൈതാനത്ത് എത്തിയപ്പോൾ പ്രവര്‍ത്തകര്‍ തോളിലേറ്റിയാണ് സതീശനെ വേദിയിലെത്തിച്ചത്. ഫ്രാന്‍സിസ് ജോര്‍ജ് എംപി, മാണി സി. കാപ്പന്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മോന്‍സ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചതിനു പിന്നാലെ വി.ഡി. സതീശന് പ്രസംഗിച്ചു.
ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് പുതുപ്പള്ളിയില്‍
പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടിയിലെത്തിയ ജാഥയ്ക്ക് ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ആവേശ സ്വീകരണമാണ് നല്‍കിയത്. ആലാംപള്ളിയില്‍ നിന്നും ജാഥയെ സ്വീകരിച്ചാനയിച്ചു. പ്രസംഗത്തില്‍ ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച സതീശന് ഉമ്മന്‍ ചാണ്ടി നടപ്പാക്കിയ വികസന പദ്ധതികള്‍ എടുത്തുപറഞ്ഞു.
കേരളത്തിന്റെ പ്രതീക്ഷ യുഡിഎഫിൽ: ശശി തരൂര്‍
കോട്ടയം: കേരള മോഡല്‍ കടത്തിന്റെ മോഡലായെന്നും വെറും കടംവാങ്ങല്‍ മാത്രമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും എഐസിസി വര്‍ക്കിംഗ് കമ്മിറ്റിയംഗം ഡോ. ശശി തരൂര്‍ എംപി. പുതുയുഗ യാത്രയുടെ ജില്ലയിലെ ആദ്യദിന പര്യടനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശി തരൂര്‍. കേരളത്തിന്റെ പ്രതീക്ഷ യുഡിഎഫിലാണ്. യുഡിഎഫ് വന്നാല്‍ നിക്ഷേപ സൗഹൃദവും സംരക്ഷണവും നല്‍കും. ഇതിനായി ഇന്‍വെസ്റ്റ്മെന്റ് പ്രൊട്ടക്ഷന്‍ ആക്ട് നടപ്പാക്കും. ഇത് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്നും ശശി തരൂര്‍ പറഞ്ഞു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു. കര്‍ണാടക മന്ത്രിയും എഐസിസി നിരീക്ഷകനുമായ കെ.ജെ.ജോര്‍ജ്, എംപിമാരായ കെ. ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹനാന്, ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, വി.കെ. ശ്രീകണ്ഠന്, എംഎല്‍എമാരായ മോന്‍സ് ജോസഫ്, അന്‍വര്‍ സാദത്ത്, യുഡിഎഫ് ജില്ലാ ചെയര്മാന് ഇ.ജെ. ആഗസ്തി, കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജയ്സണ്‍ ജോസഫ്, എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ദീപികയെ പരാമര്‍ശിച്ച് ശശി തരൂര്‍
കോട്ടയം: മലയാളത്തിന്റെ ആദ്യപത്രമായ ദീപികയെ പരാമര്‍ശിച്ച് ഡോ. ശശി തരൂര്‍. അക്ഷര നഗരിയായ കോട്ടയത്തെക്കുറിച്ച് പറഞ്ഞാണ് ശശി തരൂര്‍ പ്രസംഗം ആരംഭിച്ചത്. അക്ഷരനഗരം, കേരളത്തിലെ ആദ്യ കലാലയമായ സിഎംഎസ് കോളജ് എന്നിവ പറഞ്ഞതിനു ശേഷം മലയാളത്തിലെ ആദ്യ പത്രമായ ദീപികയുടെ കേന്ദ്രമാണ് കോട്ടയമെന്നും ശശിതരൂര്‍ പറഞ്ഞു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള ജില്ലയാണ് കോട്ടയമെന്നും ഇന്ത്യയുടെ പ്രഥമ പൗരനായ കെ.ആര്. നാരായണനെ സംഭാവന ചെയ്യാനും കോട്ടയത്തിനു കഴിഞ്ഞെന്നു ശശി തരൂര്‍ പ്രസംഗത്തില്‍ പറഞ്ഞു.
പൂച്ച പെറ്റുകിടക്കുന്ന ഖജനാവില്‍
പണം നിറയ്ക്കും: വി.ഡി. സതീശന്
കോട്ടയം: ഇടതു ഭരണത്തില്‍ പൂച്ച പെറ്റുകിടക്കുന്ന ഖജനാവ് യുഡിഎഫ് വന്നാല്‍ പണംകൊണ്ടു നിറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പുതുയുഗയാത്രയുടെ കോട്ടയത്തെ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു സതീശന്. ജനങ്ങളുടെ ഹൃദയാഭിലാഷങ്ങള്‍ നെഞ്ചിലേറ്റിയ മുന്നണിയാണ് യുഡിഎഫ്.
തെരഞ്ഞെടുപ്പില്‍ ഇടതു ഭരണത്തിന് അന്ത്യം കുറിക്കും. യുഡിഎഫിന്റെ പുതുയുഗപ്പിറവി ഉണ്ടാകും. ഇരുണ്ടകാലം എന്നു പറഞ്ഞ് എല്‍ഡിഎഫ് നടത്തുന്ന പ്രചാരണം കഴിഞ്ഞ 10 വര്‍ഷത്തിനാണ് ചേരുന്നതെന്നും സതീശന് കുറ്റപ്പെടുത്തി. ഇടതു ഭരണം കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല് തകര്‍ത്തു. ആറുലക്ഷം കോടി ബാധ്യത കേരളത്തിന്റെ തലയില്‍ കെട്ടിവച്ചിട്ടാണ് ഈ സര്‍ക്കാര്‍ ഭരണം വിട്ടുപോകുന്നത്.
ഇന്ത്യയില്‍ വിലക്കയറ്റമുളള ഒന്നാമത്തെ സംസ്ഥാനമാണ് കേരളം. വിപണിയില്‍ ഇടപെടേണ്ട സപ്ലൈകോയ്ക്ക് കോടിക്കണക്കിനു രൂപയാണ് കുടിശികയായി നല്‍കാനുള്ളത്. ആശുപത്രികളില്‍ മരുന്നില്ല. ആരോഗ്യകേരളം വെന്റിലേറ്ററിലാണ്. അഞ്ചു വര്‍ഷക്കാലമാണ് വയറ്റില്‍ കത്രിക കിടന്നത്. യുഡിഎഫ് വന്നാല്‍ ആരോഗ്യകേരളത്തെ ആരോഗ്യവതിയാക്കും. യുഡിഎഫ് സംഘടിപ്പിച്ച മെഡിക്കല്‍ കോണ്‍ക്ലേവിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കും. നിക്ഷേപകരെ എയര്‍പോര്‍ട്ടില്‍ പോയി സ്റ്റേറ്റ് കാറില്‍ കൊണ്ടുവന്ന് എല്ലാ സഹായവും ചെയ്യും. എല്‍ഡിഎഫ് എവിടെ പരാജയപ്പെടുത്തിയോ അവിടെ യുഡിഎഫ് വിജയിപ്പിക്കും. എവിടെ തകര്‍ത്തോ അവിടെ യുഡിഎഫ് പുനര്ജനിപ്പിക്കുമെന്നും വി.ഡി. സതീശന് പറഞ്ഞു.
"റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ പാലാ സംരക്ഷിക്കും;
ചെയര്‍പേഴ്സണെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് കരുതേണ്ട'
മാണി സി. കാപ്പൻ യുഡിഎഫിലെ പ്രമുഖ നേതാവാണെന്നും ഇത്തവണ റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ പാലാ സംരക്ഷിക്കുമെന്നും വി.ഡി. സതീശന് പറഞ്ഞു. ഭൂരിപക്ഷം വര്ധിപ്പിക്കില്ലേയെന്ന് പ്രവര്‍ത്തകരോട് പല തവണ ചോദിച്ച പ്രതിപക്ഷ നേതാവിന് യേസ് എന്നു മറുപടിയും ലഭിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ദിയ ബിനുവിനെതിരേയുള്ള സൈബര്‍ ആക്രമണത്തിനു നേരേയും സതീശന് രൂക്ഷമായി പ്രതികരിച്ചു.
ഞങ്ങളുടെ കൊച്ചാണ് ദിയാ ബിനുവെന്നും ഒറ്റതിരിഞ്ഞാക്രമിക്കാമെന്ന് ആരും കരുതേണ്ടെന്നും യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഹര്‍ഷാരവത്തോടെയാണ് സദസ് പ്രസംഗത്തെ സ്വീകരിച്ചത്.
നട്ടുച്ച വെയിലത്തും ആവേശം ചോരാതെ
നിശ്ചയിച്ചതിലും വൈകി ഉച്ചകഴിഞ്ഞ് ഒന്നോടെയാണ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ പൊന്‍കുന്നത്ത് ജാഥ എത്തുന്നത്. ഗവണ്മെന്റ് സ്കൂള്‍ ജംഗ്ഷനില്‍ നിന്നും മാലപ്പടക്കവും വാദ്യമേളങ്ങളും ചേര്‍ന്നുനിന്ന അന്തരീക്ഷത്തില്‍ ജാഥാ ക്യാപ്റ്റനെ സ്വീകരിച്ചു. രാജേന്ദ്രമൈതാനത്തായിരുന്നു സമ്മേളനം. ആന്റോ ആന്റണി, ജിജി അഞ്ചാനി, ജി. ജീരാജ് തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു. തുടര്‍ന്ന് പൊന്‍കുന്നം ലീലാമഹല്‍ ഹോട്ടലില്‍ നിന്നും ഉച്ചഭക്ഷണവും തുടര്‍ന്ന് അല്പസമയത്തെ വിശ്രമത്തിനും ശേഷം അടുത്ത സ്വീകരണ കേന്ദ്രമായ ചങ്ങനാശേരിയിയിലേക്ക്.
"പൂഞ്ഞാറില്‍
എംഎല്‍എയെ
സ്വീകരിക്കാന്‍ താന്‍ എത്തും'
11.30ന് ഉച്ചവെയിലിന്റെ കാഠിന്യത്തിലാണ് ജാഥ ഈരാറ്റുപേട്ട വടക്കേക്കര പോലീസ് സ്റ്റേഷന് ജംഗ്ഷനിലെത്തിയത്. തുറന്ന വാഹനത്തില്‍ വാദ്യമേളങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും അകമ്പടിയോടെ പൊതുസമ്മേളന നഗരിയായ സെന്‍ട്രല്‍ ജംഗ്ഷനിലെത്തിച്ചേര്ന്ന് പ്രതിപക്ഷ നേതാവിനെ തോളിലേറ്റിയാണ് പ്രവര്‍ത്തകര്‍ വേദിയിലെത്തിച്ചത്.
വേദിയിലെത്തിയ വി.ഡി. സതീശന് അടുത്ത തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പൂഞ്ഞാറില്‍നിന്ന് ഒരു യുഡിഎഫ് എംഎൽഎ ഉണ്ടാവണമെന്നും അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഞാന്‍ നിങ്ങളെ ഏല്‍പ്പിക്കുന്നതായും പൂഞ്ഞാറിലെ യുഡിഎഫ് എംഎല്‍എയെ ഇതേപോലെ തോളിലേറ്റി സ്വീകരിക്കാന്‍ താന്‍ നേരിട്ടെത്തുമെന്നും പറഞ്ഞു.ആന്റോ ആന്റണി എംപി, ബെന്നി ബഹനാന് എംപി, ടോമി കല്ലാനി തുടങ്ങിയവര്‍ ഈരാറ്റുപേട്ടയില്‍ പ്രസംഗിച്ചു.
Kottayam
മാര്‍ക്സിസ്റ്റ് ഭരണത്തില്‍ കേരളം പിന്നോട്ടു പോയെന്നും കേരളത്തിലുണ്ടായ വികസനങ്ങള്‍ കോണ്‍ഗ്രസ് ഗവണ്മെന്റുകളുടെ കാലത്തുണ്ടായതാണെന്നും കര്‍ണാടക മന്ത്രിയും എഐസിസി നിരീക്ഷകനുമായ കെ.ജെ. ജോര്‍ജ്. പുതുയുഗയാത്രയുടെ കോട്ടയത്തെ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.
ദേശീയ പാതയെ ആദ്യം എതിര്‍ത്തവര്‍ ഇപ്പോഴാണ് സ്ഥലം ഏറ്റെടുക്കലുമായി നടക്കുന്നത്. കേരളത്തില്‍ യുവാക്കള്‍ക്കു തൊഴില്‍ ലഭിക്കുന്നില്ല. ഇതുമൂലം യുവാക്കള്‍ നാടുവിടുകയാണ്. ഇതിനെല്ലാം പരിഹാരമുണ്ടാകണമെങ്കില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നും മന്ത്രി പറഞ്ഞു.
Kottayam
ഗാന്ധിനഗർ: സർക്കാർ അധ്യാപക ഡോക്ടർമാരുടെ ഡിമാൻഡുകൾ പരിഗണിക്കാൻ തയാറാകാതെ വന്നതോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാരുടെ സമരം തുടരുന്നു. കഴിഞ്ഞ ദിവസം കെജിഎംസിടിഎ നേതാക്കൾ മുഖ്യമന്ത്രി, ധനമന്ത്രി എന്നിവരുമായി ചർച്ച നടത്തിയെങ്കിലും ചർച്ച പരാജയപ്പെട്ടതിനാൽ രോഗികളുടെ ദുരിതം തുടരുകയാണ്.
ഒപി ബഹിഷ്കരണത്തോടൊപ്പം ശസ്ത്രക്രിയയിൽനിന്ന് അധ്യാപക ഡോക്ടർമാർ വിട്ടുനിൽക്കാൻ തുടങ്ങിയതോടെ ശസ്ത്രക്രിയ ആവശ്യമായി വരുന്ന രോഗികൾ വേദന തിന്നുന്നത് തുടരേണ്ടി വന്നിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽനിന്നും എല്ലാ ദിവസം ആയിരക്കണക്കിന് രോഗികളാണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തുന്നത്. പലരും ആശുപത്രിയിലെത്തുമ്പോഴാണ് വിദഗ്ധ ഡോക്ർമാർ സമരത്തിലാണെന്ന വിവരം അറിയുന്നത്. രാവിലെ മുതൽ ജനറൽ മെഡിസിൻ, ഓർത്തോ, സർജറി തുടങ്ങിയ വിവിധ വിഭാഗം ഒപികളിൽ വൻ തിരക്കാണ് നേരിടുന്നത്.
ജൂണിയർ ഡോക്ടർമാർ, പിജിക്കാർ എന്നിവരുടെ നേതൃത്വത്തിലാണ് ഒപിയുടെ പ്രവർത്തനം നടക്കുന്നത്. ഒപികളിൽ അധ്യാപക ഡോക്ടർമാരില്ലാത്തതിനെ തുടർന്ന് മതിയായ ചികിത്സ കിട്ടാതെ രോഗികൾക്ക് മടങ്ങേണ്ടി വരുന്നു.
ദൂരെ സ്ഥലങ്ങളിൽ നിന്നും വരുന്നവരാണ് ഏറെ ബുദ്ധിമുട്ട് നേരിടുന്നത്. നെഫ്രോളജി, ന്യൂറോളജി, യൂറോളജി, ഗൈനക്കോളജി എന്നിവിടങ്ങളിലെ ഒപികളിൽ അധ്യാപക ഡോക്ടർമാരുടെ അഭാവം നേരിടുന്നത് രോഗികൾക്ക് തുടർ ചികിത്സ മതിയായ തരത്തിൽ ലഭിക്കുന്നതിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ വിഭാഗങ്ങളിൽ ഒപി ദിവസങ്ങളിലും വലിയ തിരക്കാണ് അനുഭപ്പെടുന്നത്.
Kottayam
ചങ്ങനാശേരി: ബാലികയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് 113 വര്‍ഷം കഠിനതടവും 3,25,000 രൂപ പിഴയും വിധിച്ച് കോടതി. തൃശൂര്‍ സ്വദേശിയായ വി.എസ്. ബബീഷിനെ(43)യാണ് കോടതി ശിക്ഷിച്ചത്.
മണിമല പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് പി.എസ്. സൈമ ശിക്ഷ വിധിച്ചത്. അതിജീവിതയുടെ രണ്ടാനച്ഛനായ പ്രതി 12 വയസില്‍ താഴെമാത്രം പ്രായമുള്ള അതിജീവിതയെ നിരവധി തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പിഴ ഒടുക്കാന്‍ പ്രതി തയാറായില്ലെങ്കില്‍ ഏഴു വര്‍ഷവും ആറു മാസവും അധിക തടവ് അനുഭവിക്കണമെന്നും പിഴത്തുക അതിജീവിതയ്ക്ക് നല്കുവാനും കോടതി വിധിയില്‍ പ്രസ്താവിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എസ്. മനോജ് ഹാജരായി.
Kottayam
ഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിക്ഷേപവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യംവച്ച് സംസ്ഥാന വ്യവസായവകുപ്പിന്റെ കീഴിൽ കഴിഞ്ഞ വർഷം നടത്തിയ റൈസിംഗ് പൂഞ്ഞാർ ഇൻവെസ്റ്റേഴ്സ് മീറ്റിലെ നിക്ഷേപ പദ്ധതികളുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു.
റൈസിംഗ് പൂഞ്ഞാറിൽ 321 സംരംഭകർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിലൂടെ 2600 കോടി രൂപയുടെ നിക്ഷേപ താത്പര്യപത്രങ്ങളും ലഭിച്ചിരുന്നു. ഇതിൽ 158 താത്പര്യപത്രങ്ങൾ പ്രകാരമുള്ള സംരംഭങ്ങൾ വിവിധ തലങ്ങളിൽ പ്രവർത്തന പുരോഗതിയിലാണ്. ഇതിനോടകം 23 സംരംഭങ്ങൾ ആരംഭിച്ചുകഴിഞ്ഞു. അവയിലൂടെ 75 കോടി രൂപയുടെ നിക്ഷേപങ്ങളും യാഥാർഥ്യമായി. നിലവിൽ സജീവമായ നടപടിക്രമങ്ങളിലൂടെ കടന്നുവരുന്ന 158 സംരംഭങ്ങളിലൂടെ 2158 കോടി രൂപയുടെ നിക്ഷേപങ്ങൾ കൂടി വരുന്ന ഒരു വർഷത്തിനുള്ളിൽ യാഥാർഥ്യമാക്കാൻ കഴിയുമെന്ന് വ്യവസായവകുപ്പ് അധികൃതർ യോഗത്തിൽ വിശദീകരിച്ചു. ഇതിൽ 257 കോടി രൂപ മുടക്കുമുതൽ വരുന്ന 11 സംരംഭങ്ങൾ വരുന്ന രണ്ടുമാസത്തിനുള്ളിലും 1000 കോടി രൂപയോളം നിക്ഷേപം വരുന്ന 40 സംരംഭങ്ങൾ വരുന്ന നാലു മാസത്തിനുള്ളിലും ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി യോഗം വിലയിരുത്തി.
സംരംഭകർ അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധി മൂലധന സ്വരൂപണമാണ്. അതിനാൽ റൈസിംഗ് പൂഞ്ഞാർ ഇൻവെസ്റ്റേഴ്സ് മീറ്റിലെ സംരംഭകർക്കായി കേരള ഫിനാൻഷൽ കോർപറേഷനിൽനിന്നു പ്രത്യേക വായ്പാപദ്ധതിയും പാക്കേജും അനുവദിക്കണമെന്ന് അഭ്യർഥിച്ച് വ്യവസായമന്ത്രിക്ക് നിവേദനം നൽകുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യോഗത്തിൽ പറഞ്ഞു.
Kottayam
കോട്ടയം: ബിജെപി നേതാവ് പി.സി. ജോര്‍ജ് കേരളത്തിന്റെ ആഭ്യന്തരമന്ത്രിയായി അഭിനയിക്കുന്ന സിനിമ "കെ.കെ.കെ. മൂന്ന് രാജ' 27നു റീലിസ് ചെയ്യും. രേവതി ഫിലിംസ് ഇന്റര്‍നാഷണലിനുവേണ്ടി ഷൈജു പാറത്തടത്തിലാണു നിര്‍മാണം, കഥ, തിരക്കഥ, സംഗീതം, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത്.
സംസ്ഥാനത്ത് നടക്കുന്ന ഓരോ സംഭവങ്ങത്തിലും ആഭ്യന്തരമന്ത്രി എന്ന നിലയില്‍ പി.സി. ജോര്‍ജ് ഇടപെട്ടു പരിഹരിക്കുന്നതാണു സിനിമയുടെ ഇതിവൃത്തം. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ ഡിവൈഎസ്പി സൂര്യദേവയെ അവതരിപ്പിക്കുന്നത് സംവിധായകന് കാഞ്ഞിരപ്പള്ളി സ്വദേശി ഷൈജു പാറത്തടത്തിലാണ്. ബിജെപി നേതാവ് നോബിള്‍ മാത്യു അഭിഭാഷകന്റെ വേഷത്തിലും സിനിമയിലെത്തുന്നുണ്ട്. ബോബന് കങ്ങഴ, സോണിയ ആലപ്പുഴ, ബിന്ദു ചുനക്കര, ആശ എറണാകുളം, അനു അനീഷ്, അജീഷ് അശോകന്, എം. രതീഷ്, ഗോവിന്ദന് നമ്പൂതിരി, സജിത്ത് കലവൂര്‍, ജോസ് പാലാ, മനു ആനക്കുഴി എന്നിവരാണു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചീട്ടുകളിഭ്രാന്തനായ ഒരാളുടെ രണ്ടു സ്കൂള്‍ കുട്ടികളെ കാണാതാകുന്ന കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സൂര്യദേവ അന്വേഷിക്കുന്നു. തുടര്‍ന്ന് ഒട്ടേറെ സംഭവങ്ങള്‍ പുറംലോകമറിയുന്ന രീതിയിലാണ് സിനിമ മുന്നോട്ടു പോകുന്നത്. ദീർഘമായ സംഘട്ടനരംഗങ്ങളും മനോഹരമായ ഗാനരംഗങ്ങളും ചിത്രത്തിന്റെ പ്രത്യേകതകളാണ്.
Kottayam
തീക്കോയി: പെരുന്തേനീച്ചയെ തുരത്തുന്നതിനിടെ എട്ട് സന്നദ്ധ സേനാംഗങ്ങൾക്ക് തേനീച്ചയുടെ കുത്തേറ്റു. ഈരാറ്റുപേട്ടയിലെ സന്നദ്ധ സംഘടനയായ നന്മക്കൂട്ടത്തിലെ അംഗങ്ങളായ ജഹാനാസ്, അമീർ, ഹാരിസ്, അൻസാർ, അബു താഹിർ, അച്ചു, ഫൈസൽ, ശിഹാബ് എന്നിവർക്കാണ് കുത്തേറ്റത്.
ഇന്നലെ രാവിലെ 11നാണ് സംഭവം. വേലത്തുശേരി മാവടിക്കാവ് ക്ഷേത്രത്തിന് സമീപത്തെ ആഞ്ഞിലി മരത്തിന്റെ മുകളിലെ പെരുന്തേനീച്ചക്കൂടുകൾ തുരുത്തുന്നതിനിടെയാണ് സംഭവം. 50 അടിയിലധികം ഉയരമുള്ള ആഞ്ഞിലി മരത്തിൽ കയറിയപ്പോൾ മരത്തിനു മുകളിൽ കൂടുകൂട്ടിയിരുന്ന പക്ഷിയാണ് തേനീച്ചക്കൂട്ടത്തെ ഇളക്കിയത്. മരത്തിൽ കയറിയ അബു താഹിറിനും കുത്തേറ്റിരുന്നു. പരിക്കേറ്റവരെ തീക്കോയി പിഎച്ച്സിയിലും തുടർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Kottayam
കാഞ്ഞിരപ്പള്ളി: മിനി സിവിൽ സ്റ്റേഷനിലെ ജനറേറ്റർ തുരുമ്പെടുത്ത് നശിക്കുന്നു. സിവിൽ സ്റ്റേഷന്റെ തുടക്കത്തിൽ സ്ഥാപിച്ച ജനറേറ്ററാണ് തുരുമ്പെടുത്ത് നശിക്കുന്നത്. അധികൃതരുടെ അനാസ്ഥയുടെ ഉത്തമ ഉദാഹരണമാണ് മിനി സിവിൽ സ്റ്റേഷൻ വളപ്പിലെ ജനറേറ്റർ. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഓട്ടോമാറ്റിക് ജനറേറ്ററാണ് കേടായതിനെത്തുടർന്ന് തുരുമ്പെടുത്ത് നശിച്ചു കൊണ്ടിരിക്കുന്നത്.
സിവിൽ സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയ ആദ്യകാലങ്ങളിൽ ജനറേറ്ററിന്റെ പ്രവർത്തനം കാര്യക്ഷമമായി നടന്നിരുന്നു. എന്നാൽ, പിന്നീട് വർഷങ്ങളായി ഇത് പ്രവർത്തിക്കാത്ത സ്ഥിതിയാണ്. ഡിപ്പാർട്ട്മെന്റുകൾ തമ്മിലുള്ള തർക്കമാണ് ജനറേറ്റർ യഥാസമയം നന്നാക്കാതിരിക്കാൻ കാരണമായതെന്ന് പറയപ്പെടുന്നു. ഒപ്പം ഫണ്ടിന്റെ ലഭ്യതയും തടസമായി. എന്തായാലും കേടായ ജനറേറ്റർ ഇരുമ്പുവിലയ്ക്കു പോലും നൽകാനാവാതെ തുരുമ്പെടുത്ത് നശിക്കുകയാണ് ഇപ്പോൾ.
നേരത്തേ ജനറേറ്റർ ഉണ്ടായിരുന്നപ്പോൾ വൈദ്യുതി നിലച്ചാൽ ലിഫ്റ്റ് അടക്കം പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിരുന്നു. ഇത് കേടായതോടെ വൈദ്യുതിതടസം ഉണ്ടായാൽ ലിഫ്റ്റ് പ്രവർത്തിക്കാത്ത സ്ഥിതിയാണ്. വൈദ്യുതി തടസം നേരിടാൻ ഓരോ ഓഫീസും വെവ്വേറെ ഇൻവർട്ടർ സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.
Kottayam
പൊൻകുന്നം: കേരളത്തിലെ ജനങ്ങൾക്ക് ആറു ലക്ഷം കോടിയുടെ അധിക ബാധ്യത വരുത്തിവച്ചു കൊണ്ടാണ് പിണറായി സർക്കാർ വിടവാങ്ങാൻ പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുയുഗയാത്രയ്ക്ക് പൊൻകുന്നത്ത് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും വിലക്കയറ്റമുള്ള നാടായി കേരളത്തെ മാറ്റി. കഴിഞ്ഞ പത്തു വർഷത്തെ ഭരണംകൊണ്ട് കുടുംബങ്ങളുടെ ചെലവ് ക്രമാതീതമായി വർധിച്ചു. കെഎസ്ഇബി 50,000 കോടി കടത്തിലേക്ക് എത്തിപ്പെട്ടു. സർക്കാർ ആശുപത്രികളിൽ മരുന്നും ചികിത്സാസൗകര്യങ്ങളും ഇല്ലാതെ പ്രയാസപ്പെടുന്നു. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ഗവേഷണാത്മകമായ ഗൃഹപാഠം ചെയ്ത് കേരളത്തെ രക്ഷിക്കുമെന്നും പൂച്ച പെറ്റുകിടക്കുന്ന ഖജനാവിൽ പണംകൊണ്ട് നിറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്തു വർഷത്തെ ദുർഭരണം അവസാനിപ്പിക്കാൻ ജനങ്ങൾ അവസരം കാത്തിരിക്കുകയാണ്. കേരളത്തിൽ സർവ മേഖലകളെയും തകർത്തെറിഞ്ഞിരിക്കുകയാണ് പിണറായി സർക്കാർ. യാഥാർഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് സർക്കാർ പറയുന്നതെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
ആന്റോ ആന്റണി എംപി യോഗം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ സി.വി. തോമസുകുട്ടി അധ്യക്ഷത വഹിച്ചു. കൺവീനർ ജിജി അഞ്ചാനി, ജോസഫ് വാഴയ്ക്കൻ, കെ.സി. ജോസഫ്, വി.പി. സജീന്ദ്രൻ, ഷാനിമോൾ ഉസ്മാൻ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാ, ജോസഫ് എം. പുതുശേരി, ഫ്രാൻസിസ് ജോർജ് എംപി, ബെന്നി ബഹനാൻ, മോൻസ് ജോസഫ് എംഎൽഎ, നാട്ടകം സുരേഷ്, ഫിൽസൺ മാത്യുസ്, പി.എ. സലിം, അസീസ് ബഡായിൽ, റഫീഖ് മണിമല, നിഷാ സോമൻ, ബി.ആർ.എം. ഷെറീഫ്, ഫിലിപ്പ് ജോസഫ്, മുണ്ടക്കയം സോമൻ, ടി.എ. ഷിഹാബുദീൻ, ഷിൻസ് പീറ്റർ, പ്രഫ. റോണി കെ. ബേബി, ടി.കെ. സുരേഷ് കുമാർ, കെ.എൻ. നൈസാം, മനോജ് തോമസ്, പി. ജീരാജ്, അഭിലാഷ് ചന്ദ്രൻ, പി. സതീഷ് ചന്ദ്രൻ നായർ, അബ്ദുൾ കരീം, പി.എം. സലീം, സേവ്യർ മൂലകുന്ന്, ബിജു പത്യാല, അബ്ദു റസാഖ് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാനത്തെ ആരോഗ്യമേഖല
എൽഡിഎഫ് വെന്റിലേറ്ററിലാക്കി
ഈരാറ്റുപേട്ട: കഴിഞ്ഞ പത്തു വർഷത്തെ ഇടതുഭരണം കേരളത്തെ മുച്ചൂടും മുടിച്ചുവെന്നും ആരോഗ്യ മേഖല പൂർണമായും വെന്റിലേറ്ററിലായെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പുതുയുഗയാത്രയ്ക്ക് പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഈരാറ്റുപേട്ടയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നമ്പർ വണ്ണായ കേരളത്തിലെ സർക്കാർ ആശുപത്രിയിൽ ഓപ്പറേഷനു വിധേയരാകേണ്ടി വരുന്ന പാവപ്പെട്ടവന് വയറ്റിൽ കത്രികയുമായി മടങ്ങിവരേണ്ട അവസ്ഥയാണ്. ആരോഗ്യ സംവിധാനത്തെ പരിഷ്കരണങ്ങളിലൂടെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കുക എന്നതാണ് യുഡിഎഫിന്റെ നയം. അടുത്ത തെരഞ്ഞെടുപ്പിൽ നൂറിലേറെ സീറ്റുകളുമായി യുഡിഎഫ് അധികാരത്തിൽ ഏത്തുമെന്ന് ഉറപ്പ് നൽകുന്നതായും വി.ഡി. സതീശൻ പറഞ്ഞു.
പോലീസ് സ്റ്റേഷന് മുൻവശം എത്തിച്ചേർന്ന ജാഥയെ നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർ ചേർന്ന് സ്വീകരിച്ചു. ബാന്റുമേളങ്ങളും ചെണ്ടമേളങ്ങളും സ്വീകരണത്തിന് കൊഴുപ്പേകി. തുടർന്ന് സെൻട്രൽ ജംഗ്ഷനിൽ നടന്ന പൊതുയോഗത്തിൽ യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ മജു പുളിക്കൻ അധ്യക്ഷത വഹിച്ചു.
ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി. സി.പി. ജോൺ, ബെന്നി ബഹനാൻ എംപി, മുഹമ്മദ് ഷാ, മോൻസ് ജോസഫ് എംഎൽഎ, രാജു പി. നായർ, തോമസ് കല്ലാടൻ, ജോമോൻ ഐക്കര, വി.എം. മുഹമ്മദ് ഇല്യാസ്, മുനിസിപ്പൽ ചെയർമാൻ അഡ്വ വി.പി. നാസർ, സാബു പ്ലാത്തോട്ടം, പ്രകാശ് പുളിക്കൻ, അസീസ് ബഡായി, മുഹമ്മദ് ഹാഷിം, അനസ് നാസർ എന്നിവർ പ്രസംഗിച്ചു.
Kottayam
പ്രവിത്താനം: കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ പാലായില്‍ വികസനമുടിപ്പിന്റെ ഇരുണ്ട കാലമായിരുന്നുവെന്നും നുണപ്രചാരണം ഇതിന് പരിഹാരമാകില്ലെന്നും കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി. എല്‍ഡിഎഫ് പാലാ നിയോജകമണ്ഡലത്തില്‍ നടത്തുന്ന വികസനസദസില്‍ പ്രവിത്താനത്ത് നല്കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു നിയോജകമണ്ഡലത്തിലെ ജനകീയാവശ്യങ്ങളും നടപ്പില്‍ വരുത്തേണ്ട വികസന പ്രവര്‍ത്തനങ്ങളും സംബന്ധിച്ച രൂപരേഖ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കേണ്ടത് നിയോജകമണ്ഡലങ്ങളിലെ എംഎല്‍എമാരുടെ ജോലിയാണെന്നും അദ്ദേഹം പറഞ്ഞു.
സി.എം. സിറിയക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പി.കെ. സന്തോഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രഫ. ലോപ്പസ് മാത്യു, ലാലിച്ചന്‍ ജോജ്, ബാബു കെ. ജോര്‍ജ്, സജേഷ് ശശി, ബേബി ഉഴുത്തുവാല്‍, പി.കെ. ഷാജകുമാര്‍, രമേശ് ബാബു എന്നിവര്‍ പ്രസംഗിച്ചു.
Kottayam
പാലാ: കേരളത്തിലെ ജനങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കാനാണ് പുതുയുഗയാത്ര സംഘടിപ്പിച്ചിരിക്കുന്നതെന്നും കേരളത്തെ കടക്കെണിയില്‍നിന്നു യുഡിഎഫ് രക്ഷിക്കുമെന്ന് വി.ഡി. സതീശന്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന പുതുയുഗയാത്രയ്ക്ക് പാലായില്‍ നല്കിയ സ്വീകരണത്തിന് നന്ദിപറഞ്ഞ് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിലക്കയറ്റമുള്ള സംസ്ഥാനം കേരളമാണ്. സപ്ലൈകോയില്‍ സാധനങ്ങളില്ല, ആശുപത്രിയില്‍ മരുന്നുകളില്ല. വൈദ്യുതി ബോര്‍ഡ് 5000 കോടി രൂപ കടത്തിലാണ്. കെഎസ്ആര്‍ടിസി തകര്‍ന്നു. ക്ഷേമനിധികളും തകര്‍ന്നു. തകര്‍ന്ന സമ്പദ്വ്യവസ്ഥയെ യുഡിഎഫ് ഗവണ്മെന്റ് പുനരുജ്ജീവിപ്പിക്കും. ആരോഗ്യത്തിന്റെ ഡസ്റ്റിനേഷനായി കേരളത്തെ ഞങ്ങള്‍ മാറ്റും. വിദേശത്ത് പഠിക്കാന്‍പോയ വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ തന്നെ പഠിക്കാന്‍ അവസരം ഉണ്ടാകും. പുതിയ തൊഴില്‍ സംരംഭങ്ങള്‍ക്കുള്ള പദ്ധതികള്‍ ആവിഷ്കരിക്കും.
കര്‍ഷക മേഖലയില്‍ ചെറുവിരല്‍ അനക്കാത്ത സര്‍ക്കാരാണ് ഇവിടെയുള്ളത്. കര്‍ഷകര്‍ക്കായി സമഗ്ര പാക്കേജ് രൂപീകരിക്കും. മിഷന് സമുദ്ര എന്ന പേരില്‍ കോസ്റ്റല്‍ ഷിപ്പിംഗ് ടൂറിസം പദ്ധതി ആരംഭിക്കും. യുഡിഎഫ് ഭരണത്തില്‍ വന്നാല്‍ പിന്‍വാതില്‍ നിയമനങ്ങള്‍ പുനഃപരിശോധിക്കും. ആരു വര്‍ഗീയത പറഞ്ഞാലും എതിര്‍ക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
രാവിലെ 10.30 ന് പാലായിലെത്തിയ പുതുയുഗയാത്രയ്ക്ക് പ്രവർത്തകർ ഉജ്വല വരവേൽപ്പാണു നൽകിയത്. കുരിശുപള്ളിയില്‍ നേര്‍ച്ചയര്‍പ്പിച്ച് പ്രാര്‍ഥിച്ച് ഇറങ്ങിയ പ്രതിപക്ഷ നേതാവിനെ കുരിശുപള്ളിക്കവലയില്നിന്ന് മാണി സി. കാപ്പന് എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ദിയാ ബിനു എന്നിവരോടൊപ്പം തുറന്ന വാഹനത്തില്‍ വാദ്യഘോഷങ്ങളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ പ്രകടനമായി സ്റ്റേഡിയം ജംഗ്ഷന് വഴി മീനച്ചിലാറിന്റെ തീരത്തുള്ള പുഴക്കര നഗറില്‍ തയാറാക്കിയ പന്തലില്‍ എത്തിച്ചു.
യുഡിഎഫ് പാലാ നിയോജകമണ്ഡലം ചെയര്മാന് പ്രഫ. സതീശ് ചൊള്ളാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എമാരായ മാണി സി. കാപ്പന്, മോന്‍സ് ജോസഫ്. ഫ്രാന്‍സിസ് ജോര്‍ജ് എംപി, കെ.സി. ജോസഫ്, ജോസഫ് വാഴയ്ക്കന്, ജോയി ഏബ്രഹാം, ഫില്‍സണ്‍ മാത്യൂസ്, ടോമി കല്ലാനി, ജോഷി ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.
സംസ്ഥാനത്തെ ആരോഗ്യമേഖല
എൽഡിഎഫ് വെന്റിലേറ്ററിലാക്കി
ഈരാറ്റുപേട്ട: കഴിഞ്ഞ പത്തു വർഷത്തെ ഇടതുഭരണം കേരളത്തെ മുച്ചൂടും മുടിച്ചുവെന്നും ആരോഗ്യ മേഖല പൂർണമായും വെന്റിലേറ്ററിലായെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പുതുയുഗയാത്രയ്ക്ക് പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഈരാറ്റുപേട്ടയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നമ്പർ വണ്ണായ കേരളത്തിലെ സർക്കാർ ആശുപത്രിയിൽ ഓപ്പറേഷനു വിധേയരാകേണ്ടി വരുന്ന പാവപ്പെട്ടവന് വയറ്റിൽ കത്രികയുമായി മടങ്ങിവരേണ്ട അവസ്ഥയാണ്. ആരോഗ്യ സംവിധാനത്തെ പരിഷ്കരണങ്ങളിലൂടെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കുക എന്നതാണ് യുഡിഎഫിന്റെ നയം. അടുത്ത തെരഞ്ഞെടുപ്പിൽ നൂറിലേറെ സീറ്റുകളുമായി യുഡിഎഫ് അധികാരത്തിൽ ഏത്തുമെന്ന് ഉറപ്പ് നൽകുന്നതായും വി.ഡി. സതീശൻ പറഞ്ഞു.
പോലീസ് സ്റ്റേഷന് മുൻവശം എത്തിച്ചേർന്ന ജാഥയെ നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർ ചേർന്ന് സ്വീകരിച്ചു. ബാന്റുമേളങ്ങളും ചെണ്ടമേളങ്ങളും സ്വീകരണത്തിന് കൊഴുപ്പേകി. തുടർന്ന് സെൻട്രൽ ജംഗ്ഷനിൽ നടന്ന പൊതുയോഗത്തിൽ യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ മജു പുളിക്കൻ അധ്യക്ഷത വഹിച്ചു.
ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി. സി.പി. ജോൺ, ബെന്നി ബഹനാൻ എംപി, മുഹമ്മദ് ഷാ, മോൻസ് ജോസഫ് എംഎൽഎ, രാജു പി. നായർ, തോമസ് കല്ലാടൻ, ജോമോൻ ഐക്കര, വി.എം. മുഹമ്മദ് ഇല്യാസ്, മുനിസിപ്പൽ ചെയർമാൻ അഡ്വ വി.പി. നാസർ, സാബു പ്ലാത്തോട്ടം, പ്രകാശ് പുളിക്കൻ, അസീസ് ബഡായി, മുഹമ്മദ് ഹാഷിം, അനസ് നാസർ എന്നിവർ പ്രസംഗിച്ചു.
കടുത്തുരുത്തിയില്‍ ഇന്ന് സ്വീകരണം
കടുത്തുരുത്തി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന യുഡിഎഫ് പുതുയുഗയാത്രയ്ക്ക് ഇന്ന് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കടുത്തുരുത്തിയിൽ സ്വീകരണം നല്‍കും. യാത്രയ്ക്കു നിയോജകമണ്ഡലത്തില്‍ വരവേല്‍പ്പ് നല്‍കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചതായി യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് ലൂക്കോസ് മാക്കീല്‍, കണ്‍വീനര്‍ മാഞ്ഞൂര്‍ മോഹന്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.
രാവിലെ 10.30ന് കടുത്തുരുത്തി മിനി സിവില്‍ സ്റ്റേഷന് സമീപമുള്ള പഞ്ചായത്ത് ഗ്രൗണ്ടിലെ വേദിയില്‍ പൊതുസമ്മേളനം ആരംഭിക്കും. 11ന് കടുത്തുരുത്തി പുതിയ ബൈപാസ് ജംഗ്ഷനില്‍ പുതുയുഗ യാത്രക്ക് നേതൃത്വം കൊടുക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ജാഥാ അംഗങ്ങളെയും മോന്‍സ് ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് പ്രകടനമായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രതിപക്ഷ നേതാവിനെ കടുത്തുരുത്തി ടൗണിലെ സമ്മേളനവേദിയിലേക്ക് ആനയിക്കും. യുഡിഎഫ് യുവജന-വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തിൽ ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് ജാഥയെ വരവേല്‍ക്കുന്നത്.
പൊതുസമ്മേളനത്തില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി മെംബര്‍ രമേശ് ചെന്നിത്തല, കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, ബെന്നി ബഹനാന് എംപി, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, വി.കെ. ശ്രീകണ്ഠന് എംപി, സിഎംപി സംസ്ഥാന സെക്രട്ടറി സി.പി. ജോണ്‍, യുഡിഎഫ് നേതാക്കളായ ഷാനിമോള്‍ ഉസ്മാന്, നാട്ടകം സുരേഷ്, ഇ.ജെ. ആഗസ്തി, ഫില്‍സണ്‍ മാത്യൂസ്, ജെയ്സണ്‍ ജോസഫ്, അസീസ് ബഡായി, സുനു ജോര്‍ജ്, ജയിംസ് പുല്ലാപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിക്കും.
വാഹന പാർക്കിംഗ്
പുതുയുഗയാത്രയിൽ പങ്കെടുക്കാനെത്തുന്ന ഏറ്റുമാനൂര്‍, കുറവിലങ്ങാട്, ഉഴവൂര്‍, മരങ്ങാട്ടുപിള്ളി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ ബൈപാസ് റോഡിലും മുട്ടുചിറ ഭാഗത്തും മുളക്കുളം, ഞീഴൂര്‍, ആപ്പാഞ്ചിറ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ മാര്‍ക്കറ്റ് ജംഗ്ഷനു സമീപത്തും ഗൗരിശങ്കരം ഓഡിറ്റോറിയത്തിന്റെ ഭാഗത്തും പാർക്ക് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.
Kottayam
പാലാ: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യസഭാംഗം ജോസ് കെ. മാണി എംപി സംഘടിപ്പിച്ച മെഗാ ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പ്രവിത്താനം സെന്റ് മൈക്കിള്‍സ് പള്ളി പാരിഷ് ഹാളില്‍ നടക്കും. 250 സ്കൂളുകളിൽ നിന്നായി അര ലക്ഷം വിദ്യാര്‍ഥികളാണ് ദേശീയോദ്ഗ്രഥന പ്രശ്നോത്തരിയില്‍ പങ്കെടുത്തത്.
ക്വിസ് മത്സരത്തില്‍ വിജയികളായ എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റുകളും വിജയികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് 10,000 രൂപ വീതമുള്ള കാഷ് അവാര്‍ഡുമാണ് നല്‍കുന്നത്. ജോസ് കെ. മാണി എംപി സമ്മാനങ്ങള്‍ വിതരണം ചെയ്യും. വിദ്യാഭ്യാസ, കലാ, സാംസ്കാരിക മേഖലയിലെ പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും.
Kottayam
പാലാ: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യസഭാംഗം ജോസ് കെ. മാണി എംപി സംഘടിപ്പിച്ച മെഗാ ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പ്രവിത്താനം സെന്റ് മൈക്കിള്‍സ് പള്ളി പാരിഷ് ഹാളില്‍ നടക്കും. 250 സ്കൂളുകളിൽ നിന്നായി അര ലക്ഷം വിദ്യാര്‍ഥികളാണ് ദേശീയോദ്ഗ്രഥന പ്രശ്നോത്തരിയില്‍ പങ്കെടുത്തത്.
ക്വിസ് മത്സരത്തില്‍ വിജയികളായ എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റുകളും വിജയികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് 10,000 രൂപ വീതമുള്ള കാഷ് അവാര്‍ഡുമാണ് നല്‍കുന്നത്. ജോസ് കെ. മാണി എംപി സമ്മാനങ്ങള്‍ വിതരണം ചെയ്യും. വിദ്യാഭ്യാസ, കലാ, സാംസ്കാരിക മേഖലയിലെ പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും.
Kottayam
പാലാ: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യസഭാംഗം ജോസ് കെ. മാണി എംപി സംഘടിപ്പിച്ച മെഗാ ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പ്രവിത്താനം സെന്റ് മൈക്കിള്‍സ് പള്ളി പാരിഷ് ഹാളില്‍ നടക്കും. 250 സ്കൂളുകളിൽ നിന്നായി അര ലക്ഷം വിദ്യാര്‍ഥികളാണ് ദേശീയോദ്ഗ്രഥന പ്രശ്നോത്തരിയില്‍ പങ്കെടുത്തത്.
ക്വിസ് മത്സരത്തില്‍ വിജയികളായ എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റുകളും വിജയികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് 10,000 രൂപ വീതമുള്ള കാഷ് അവാര്‍ഡുമാണ് നല്‍കുന്നത്. ജോസ് കെ. മാണി എംപി സമ്മാനങ്ങള്‍ വിതരണം ചെയ്യും. വിദ്യാഭ്യാസ, കലാ, സാംസ്കാരിക മേഖലയിലെ പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും.
Kottayam
പാലാ: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യസഭാംഗം ജോസ് കെ. മാണി എംപി സംഘടിപ്പിച്ച മെഗാ ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പ്രവിത്താനം സെന്റ് മൈക്കിള്‍സ് പള്ളി പാരിഷ് ഹാളില്‍ നടക്കും. 250 സ്കൂളുകളിൽ നിന്നായി അര ലക്ഷം വിദ്യാര്‍ഥികളാണ് ദേശീയോദ്ഗ്രഥന പ്രശ്നോത്തരിയില്‍ പങ്കെടുത്തത്.
ക്വിസ് മത്സരത്തില്‍ വിജയികളായ എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റുകളും വിജയികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് 10,000 രൂപ വീതമുള്ള കാഷ് അവാര്‍ഡുമാണ് നല്‍കുന്നത്. ജോസ് കെ. മാണി എംപി സമ്മാനങ്ങള്‍ വിതരണം ചെയ്യും. വിദ്യാഭ്യാസ, കലാ, സാംസ്കാരിക മേഖലയിലെ പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും.
Kottayam
കുമരകം: വീടിന് മുന്നിലെ പോളനിറഞ്ഞ തോട്ടിൽ വീണ് വയോധികൻ മരിച്ചു. കുമരകം ആറാം വാർഡിൽ പാമ്പാടിത്തറ പി.ജെ.ജോസഫ് (ജോയി-93) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒന്നിനാണ് സംഭവം.
പോള തിങ്ങി നിറഞ്ഞ തോട്ടിൽ മുങ്ങിതാണ വയോധികനെ രക്ഷിക്കാനുള്ള അയൽ വാസികളുടെ ശ്രമം വിജയിച്ചില്ല. ഫയർഫോഴ്സ് എത്തി ജോയിയെ കരക്കെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പരുത്തി കമ്പ് വെട്ടുന്നതിനിടയിൽ തോട്ടിൽ വീണ വെട്ടരുവ തെരയുന്നതിനിടയിലായിരുന്നു അപകടം. ഭാര്യ: ലീലാമ്മ കുമരകം മാക്കോറച്ചിറ കുടുംബാംഗം.
മക്കൾ: ജയൻ (ഏറ്റുമാനൂർ), ജയമോൾ (ഡാർലി). മരുമക്കൾ: ശോഭന (വാക്കാട്), മാത്യു വെള്ളൂർ. മൃതദേഹം മെഡിക്കൽ കോളജിൽ. സംസ്കാരം ഇന്ന് 3.30 ന് കവണാറ്റിൻകര ഐപിസി എബനേസർ ചർച്ച് (മങ്കുഴി) സെമിത്തേരിയിൽ . മൃതദേഹം ഇന്ന് രാവിലെ 10.30മുതൽ മൂന്നു വരെ ആറ്റമംഗലംപള്ളി മിനി ഹാളിൽ പൊതു ദർശനത്തിന് വെയ്ക്കും.
Kottayam
ഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിക്ഷേപവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യംവച്ച് സംസ്ഥാന വ്യവസായവകുപ്പിന്റെ കീഴിൽ കഴിഞ്ഞ വർഷം നടത്തിയ റൈസിംഗ് പൂഞ്ഞാർ ഇൻവെസ്റ്റേഴ്സ് മീറ്റിലെ നിക്ഷേപ പദ്ധതികളുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു.
റൈസിംഗ് പൂഞ്ഞാറിൽ 321 സംരംഭകർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിലൂടെ 2600 കോടി രൂപയുടെ നിക്ഷേപ താത്പര്യപത്രങ്ങളും ലഭിച്ചിരുന്നു. ഇതിൽ 158 താത്പര്യപത്രങ്ങൾ പ്രകാരമുള്ള സംരംഭങ്ങൾ വിവിധ തലങ്ങളിൽ പ്രവർത്തന പുരോഗതിയിലാണ്. ഇതിനോടകം 23 സംരംഭങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
അവയിലൂടെ 75 കോടി രൂപയുടെ നിക്ഷേപങ്ങളും യാഥാർഥ്യമായി. നിലവിൽ സജീവമായ നടപടിക്രമങ്ങളിലൂടെ കടന്നുവരുന്ന 158 സംരംഭങ്ങളിലൂടെ 2158 കോടി രൂപയുടെ നിക്ഷേപങ്ങൾ കൂടി വരുന്ന ഒരു വർഷത്തിനുള്ളിൽ യാഥാർഥ്യമാക്കാൻ കഴിയുമെന്ന് വ്യവസായവകുപ്പ് അധികൃതർ യോഗത്തിൽ വിശദീകരിച്ചു. ഇതിൽ 257 കോടി രൂപ മുടക്കുമുതൽ വരുന്ന 11 സംരംഭങ്ങൾ വരുന്ന രണ്ടുമാസത്തിനുള്ളിലും 1000 കോടി രൂപയോളം നിക്ഷേപം വരുന്ന 40 സംരംഭങ്ങൾ വരുന്ന നാലു മാസത്തിനുള്ളിലും ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി യോഗം വിലയിരുത്തി.
സംരംഭകർ അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധി മൂലധന സ്വരൂപണമാണ്. അതിനാൽ റൈസിംഗ് പൂഞ്ഞാർ ഇൻവെസ്റ്റേഴ്സ് മീറ്റിലെ സംരംഭകർക്കായി കേരള ഫിനാൻഷൽ കോർപറേഷനിൽനിന്നു പ്രത്യേക വായ്പാപദ്ധതിയും പാക്കേജും അനുവദിക്കണമെന്ന് അഭ്യർഥിച്ച് വ്യവസായമന്ത്രിക്ക് നിവേദനം നൽകുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യോഗത്തിൽ പറഞ്ഞു.
Kottayam
ഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിക്ഷേപവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യംവച്ച് സംസ്ഥാന വ്യവസായവകുപ്പിന്റെ കീഴിൽ കഴിഞ്ഞ വർഷം നടത്തിയ റൈസിംഗ് പൂഞ്ഞാർ ഇൻവെസ്റ്റേഴ്സ് മീറ്റിലെ നിക്ഷേപ പദ്ധതികളുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു.
റൈസിംഗ് പൂഞ്ഞാറിൽ 321 സംരംഭകർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിലൂടെ 2600 കോടി രൂപയുടെ നിക്ഷേപ താത്പര്യപത്രങ്ങളും ലഭിച്ചിരുന്നു. ഇതിൽ 158 താത്പര്യപത്രങ്ങൾ പ്രകാരമുള്ള സംരംഭങ്ങൾ വിവിധ തലങ്ങളിൽ പ്രവർത്തന പുരോഗതിയിലാണ്. ഇതിനോടകം 23 സംരംഭങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
അവയിലൂടെ 75 കോടി രൂപയുടെ നിക്ഷേപങ്ങളും യാഥാർഥ്യമായി. നിലവിൽ സജീവമായ നടപടിക്രമങ്ങളിലൂടെ കടന്നുവരുന്ന 158 സംരംഭങ്ങളിലൂടെ 2158 കോടി രൂപയുടെ നിക്ഷേപങ്ങൾ കൂടി വരുന്ന ഒരു വർഷത്തിനുള്ളിൽ യാഥാർഥ്യമാക്കാൻ കഴിയുമെന്ന് വ്യവസായവകുപ്പ് അധികൃതർ യോഗത്തിൽ വിശദീകരിച്ചു. ഇതിൽ 257 കോടി രൂപ മുടക്കുമുതൽ വരുന്ന 11 സംരംഭങ്ങൾ വരുന്ന രണ്ടുമാസത്തിനുള്ളിലും 1000 കോടി രൂപയോളം നിക്ഷേപം വരുന്ന 40 സംരംഭങ്ങൾ വരുന്ന നാലു മാസത്തിനുള്ളിലും ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി യോഗം വിലയിരുത്തി.
സംരംഭകർ അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധി മൂലധന സ്വരൂപണമാണ്. അതിനാൽ റൈസിംഗ് പൂഞ്ഞാർ ഇൻവെസ്റ്റേഴ്സ് മീറ്റിലെ സംരംഭകർക്കായി കേരള ഫിനാൻഷൽ കോർപറേഷനിൽനിന്നു പ്രത്യേക വായ്പാപദ്ധതിയും പാക്കേജും അനുവദിക്കണമെന്ന് അഭ്യർഥിച്ച് വ്യവസായമന്ത്രിക്ക് നിവേദനം നൽകുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യോഗത്തിൽ പറഞ്ഞു.
Kottayam
ഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിക്ഷേപവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യംവച്ച് സംസ്ഥാന വ്യവസായവകുപ്പിന്റെ കീഴിൽ കഴിഞ്ഞ വർഷം നടത്തിയ റൈസിംഗ് പൂഞ്ഞാർ ഇൻവെസ്റ്റേഴ്സ് മീറ്റിലെ നിക്ഷേപ പദ്ധതികളുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു.
റൈസിംഗ് പൂഞ്ഞാറിൽ 321 സംരംഭകർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിലൂടെ 2600 കോടി രൂപയുടെ നിക്ഷേപ താത്പര്യപത്രങ്ങളും ലഭിച്ചിരുന്നു. ഇതിൽ 158 താത്പര്യപത്രങ്ങൾ പ്രകാരമുള്ള സംരംഭങ്ങൾ വിവിധ തലങ്ങളിൽ പ്രവർത്തന പുരോഗതിയിലാണ്. ഇതിനോടകം 23 സംരംഭങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
അവയിലൂടെ 75 കോടി രൂപയുടെ നിക്ഷേപങ്ങളും യാഥാർഥ്യമായി. നിലവിൽ സജീവമായ നടപടിക്രമങ്ങളിലൂടെ കടന്നുവരുന്ന 158 സംരംഭങ്ങളിലൂടെ 2158 കോടി രൂപയുടെ നിക്ഷേപങ്ങൾ കൂടി വരുന്ന ഒരു വർഷത്തിനുള്ളിൽ യാഥാർഥ്യമാക്കാൻ കഴിയുമെന്ന് വ്യവസായവകുപ്പ് അധികൃതർ യോഗത്തിൽ വിശദീകരിച്ചു. ഇതിൽ 257 കോടി രൂപ മുടക്കുമുതൽ വരുന്ന 11 സംരംഭങ്ങൾ വരുന്ന രണ്ടുമാസത്തിനുള്ളിലും 1000 കോടി രൂപയോളം നിക്ഷേപം വരുന്ന 40 സംരംഭങ്ങൾ വരുന്ന നാലു മാസത്തിനുള്ളിലും ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി യോഗം വിലയിരുത്തി.
സംരംഭകർ അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധി മൂലധന സ്വരൂപണമാണ്. അതിനാൽ റൈസിംഗ് പൂഞ്ഞാർ ഇൻവെസ്റ്റേഴ്സ് മീറ്റിലെ സംരംഭകർക്കായി കേരള ഫിനാൻഷൽ കോർപറേഷനിൽനിന്നു പ്രത്യേക വായ്പാപദ്ധതിയും പാക്കേജും അനുവദിക്കണമെന്ന് അഭ്യർഥിച്ച് വ്യവസായമന്ത്രിക്ക് നിവേദനം നൽകുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യോഗത്തിൽ പറഞ്ഞു.
Kottayam
ഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിക്ഷേപവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യംവച്ച് സംസ്ഥാന വ്യവസായവകുപ്പിന്റെ കീഴിൽ കഴിഞ്ഞ വർഷം നടത്തിയ റൈസിംഗ് പൂഞ്ഞാർ ഇൻവെസ്റ്റേഴ്സ് മീറ്റിലെ നിക്ഷേപ പദ്ധതികളുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു.
റൈസിംഗ് പൂഞ്ഞാറിൽ 321 സംരംഭകർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിലൂടെ 2600 കോടി രൂപയുടെ നിക്ഷേപ താത്പര്യപത്രങ്ങളും ലഭിച്ചിരുന്നു. ഇതിൽ 158 താത്പര്യപത്രങ്ങൾ പ്രകാരമുള്ള സംരംഭങ്ങൾ വിവിധ തലങ്ങളിൽ പ്രവർത്തന പുരോഗതിയിലാണ്. ഇതിനോടകം 23 സംരംഭങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
അവയിലൂടെ 75 കോടി രൂപയുടെ നിക്ഷേപങ്ങളും യാഥാർഥ്യമായി. നിലവിൽ സജീവമായ നടപടിക്രമങ്ങളിലൂടെ കടന്നുവരുന്ന 158 സംരംഭങ്ങളിലൂടെ 2158 കോടി രൂപയുടെ നിക്ഷേപങ്ങൾ കൂടി വരുന്ന ഒരു വർഷത്തിനുള്ളിൽ യാഥാർഥ്യമാക്കാൻ കഴിയുമെന്ന് വ്യവസായവകുപ്പ് അധികൃതർ യോഗത്തിൽ വിശദീകരിച്ചു. ഇതിൽ 257 കോടി രൂപ മുടക്കുമുതൽ വരുന്ന 11 സംരംഭങ്ങൾ വരുന്ന രണ്ടുമാസത്തിനുള്ളിലും 1000 കോടി രൂപയോളം നിക്ഷേപം വരുന്ന 40 സംരംഭങ്ങൾ വരുന്ന നാലു മാസത്തിനുള്ളിലും ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി യോഗം വിലയിരുത്തി.
സംരംഭകർ അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധി മൂലധന സ്വരൂപണമാണ്. അതിനാൽ റൈസിംഗ് പൂഞ്ഞാർ ഇൻവെസ്റ്റേഴ്സ് മീറ്റിലെ സംരംഭകർക്കായി കേരള ഫിനാൻഷൽ കോർപറേഷനിൽനിന്നു പ്രത്യേക വായ്പാപദ്ധതിയും പാക്കേജും അനുവദിക്കണമെന്ന് അഭ്യർഥിച്ച് വ്യവസായമന്ത്രിക്ക് നിവേദനം നൽകുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യോഗത്തിൽ പറഞ്ഞു.
Kottayam
കോട്ടയം: കോട്ടയം നഗരസഭയുടെ കെട്ടിടങ്ങളും കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച് അപകടഭീഷണിയില്‍. കോഴിക്കോട് വലിയങ്ങാടിയില്‍ ഇന്നലെ കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നു മൂന്നുപേര്‍ക്കു ജീവന് നഷ്ടപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയത്തെ പഴകിയ കെട്ടിടങ്ങളുടെ സ്ഥിതിയില്‍ ആശങ്ക ഉയരുകയാണ്. നഗരസഭയുടെ ഉടമസ്ഥതയില്‍ പഴയ ബോട്ടുജെട്ടി റോഡില്‍ സ്ഥിതി ചെയ്യുന്ന ഓഫീസ് കോംപ്ലക്സിലെ നഗരസഭാ റെസ്റ്റ് ഹൗസാണ് പൊളിഞ്ഞു വീഴാന്‍ തയാറായി നില്ക്കുന്നവയിൽ പ്രധാനപ്പെട്ടത്.
കഞ്ഞിക്കുഴിയിലുള്ള നഗരസഭയുടെ മാര്‍ക്കറ്റ് കെട്ടിടവും ഇതേ അവസ്ഥയിലാണ്. കോടിമത പച്ചക്കറി മാര്‍ക്കറ്റ് കെട്ടിടം, നഗരസഭയുടെ കുമാരനല്ലൂര്‍, നാട്ടകം മേഖലാ ഓഫീസുകൾ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങളും തകര്‍ച്ചയുടെ വക്കിലാണ്. കുമാരനല്ലൂര്‍ മേഖലാ ഓഫീസില്‍ ഏതാനും നാള് മുമ്പ് കോണ്‍ക്രീറ്റ് സീലിംഗ് അടര്‍ന്നുവീണ് ഉദ്യോഗസ്ഥനു പരിക്കേറ്റിരുന്നു. ഈ ഓഫീസുകളില്‍ ദിവസവും വിവിധ ആവശ്യങ്ങള്‍ക്കു വരുന്നവരും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും ഭീതിയോടെയാണ് കഴിയുന്നത്.
നിലംപൊത്താറായി നഗരസഭാ റെസ്റ്റ് ഹൗസ്
പഴയ ബോട്ടുജെട്ടി റോഡില്‍ സ്ഥിതിചെയ്യുന്ന ഓഫീസ് കോംപ്ലക്സിലെ റെസ്റ്റ് ഹൗസ് എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലാണ്. കെട്ടിടത്തിന്റെ ചിലയിടങ്ങളില്‍ ആല്‍മരം കിളിര്‍ത്തു നിൽക്കുന്നു. പല സ്ഥലങ്ങളിലും കോണ്‍ക്രീറ്റ് അടര്‍ന്ന് കമ്പി തെളിഞ്ഞിട്ടുണ്ട്.
ചുവരില്‍ കാടും പടലും വളരുന്നു. ഏതുനിമിഷവും കെട്ടിടം നിലംപൊത്താം. വര്‍ഷങ്ങള്‍ പഴക്കുള്ള കെട്ടിടത്തിലെ മാര്‍ബിളും ടൈലുമെല്ലാം പൊട്ടിക്കീറി. കൂറ്റന്‍ വൃക്ഷങ്ങളുടെ വേരുകള്‍ കെട്ടിടത്തിനുള്ളിലേക്ക് പടര്‍ന്നുകയറിയിട്ടുണ്ട്. ഇതോടുചേർന്നുള്ള ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിലാണ് നഗരസഭയുടെ കൃഷി ഓഫീസടക്കം പ്രവര്‍ത്തിക്കുന്നത്. ഉപയോഗശൂന്യമായ വാഹനങ്ങളുടെ അവശിഷ്ടങ്ങളും ഇവിടെയുണ്ട്.
ചാക്കിലാക്കി മാലിന്യങ്ങളും തള്ളിയിട്ടുണ്ട്.
1960കളില്‍ ചലച്ചിത്ര-രാഷ്ട്രീയ രംഗത്തുള്ളവരുടെ ഇഷ്ടകേന്ദ്രമായിരുന്നു റെസ്റ്റ് ഹൗസ്. സിനിമക്കാരും രാഷ്ട്രീയ പ്രമുഖരുമൊക്കെ ഇവിടെ താമസിച്ചിരുന്നു. 70കളുടെ മധ്യത്തോടെ റെസ്റ്റ് ഹൗസിന്റെ പ്രതാപം നഷ്ടമായി തകര്‍ച്ച ആരംഭിച്ചു. റെസ്റ്റ് ഹൗസ് പൊളിച്ചുമാറ്റാന്‍ 2022ല്‍ നഗരസഭ തീരുമാനിച്ചെങ്കിലും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നടപടിയായിട്ടില്ല.
അറ്റകുറ്റപ്പണിയില്ലാത്തത് തകര്‍ച്ചയ്ക്കു കാരണം
പഠനം നടത്തി വന്‍തുക ചെലവഴിച്ചു കെട്ടിടങ്ങള്‍ നിര്‍മിക്കുമെങ്കിലും കാലാനുസൃതമായ അറ്റകുറ്റപ്പണികള്‍ നടത്താതിരിക്കുന്നതാണു കെട്ടിടങ്ങളുടെ തകര്‍ച്ചയ്ക്കു കാരണമാകുന്നത്. തകര്‍ന്നുകിടക്കുന്ന നഗരസഭാ റെസ്റ്റ് ഹൗസ്, കഞ്ഞിക്കുഴി മാര്‍ക്കറ്റ് കെട്ടിടം എന്നിവിടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടന്നിട്ടു വര്‍ഷങ്ങളായി.
കെട്ടിടങ്ങള്‍ നിര്‍മിച്ചാൽ കുറഞ്ഞതു രണ്ടു വര്‍ഷം കൂടുമ്പോള്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയും പെയിന്റ് ചെയ്യുകയും വേണം. എങ്കില്‍ മാത്രമേ ദീര്‍ഘനാള്‍ നിലനില്ക്കുകയുള്ളൂ. വര്‍ഷങ്ങള്‍ക്കുമുമ്പു മഴക്കാലം കഴിയുമ്പോള്‍ നഗരസഭാ കെട്ടിടങ്ങളിലെ ആലുകള്‍ പറിച്ചു കളയുന്നതിനു ടെന്‍ഡര്‍ വിളിച്ചു ജോലി നല്‍കുമായിരുന്നു. ആലുകള്‍ പറിച്ചു മണ്ണെണ്ണയൊഴിച്ചു നശിപ്പിച്ചുകളയുകയാണ് ചെയ്തിരുന്നത്. ഇപ്പോള്‍ ഇത്തരം ജോലികള്‍ ചെയ്യാറേയില്ല.
Kottayam
കോട്ടയം: പ്രകൃതിദുരന്തങ്ങളില്‍ അകപ്പെടുന്നവരെ കണ്ടെത്താനുള്ള റോബോട്ട് മുതല്‍ ഭക്ഷണം വിതരണം ചെയ്യുന്ന ഓണ്‍ലൈന്‍ ഡെലിവറി റോബോട്ടുകള്‍വരെ വ്യത്യസ്ത ആശയങ്ങളും കാഴ്ചപ്പാടുകളും സൃഷ്ടികളുമായി പാത്താമുട്ടം സെയിന്റ്ഗിറ്റ്സ് എന്‍ജിനിയറിംഗ് കോളജിലെ ‘സൃഷ്ടി’ എക്സിബിഷന്. ദുരന്തങ്ങളില്‍ മണ്ണിലും ജലാശയങ്ങളിലും ആഴങ്ങളില്‍ അകപ്പെട്ടുപോകുന്നവരെ കണ്ടെത്താനുള്ള റോബോട്ടുമായെത്തിയ കൊല്ലം അമൃത സ്കൂള്‍ ഓഫ് എന്ജിനിയറിംഗിലെയും രോഗികള്‍ക്കുള്ള സ്വയംചലിക്കുന്ന വീല്‍ചെയര്‍ നിര്‍മിച്ച ആതിഥേയരായ സെയിന്റ്ഗിറ്റ്സിലെയും വിദ്യാര്‍ഥികള്‍ ഒരുക്കിയ പ്രദര്‍ശനം ശ്രദ്ധേയമായി.
റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന വീല്‍ചെയര്‍ രോഗികള്‍ക്കു വളരെ പ്രയോജനപ്പെടുന്നതാണ്. മാലിന്യനിര്‍മാര്‍ജനത്തിനുള്ള റോബോട്ടുകള്‍, സൈനികര്‍ക്കുള്ള ഡ്രോണുകള്‍, നൂതനരീതിയിലുള്ള ഭക്ഷണം തയാറാക്കല്‍, കുടിവെള്ള ശുചീകരണം എന്നിവയ്ക്കുള്ള യന്ത്രങ്ങളും പ്രദര്‍ശനത്തില്‍ വേറിട്ടതായി.
സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ഇന്‍സ്ട്രമെന്റേഷന്‍, കംപ്യൂട്ടര്‍ സയന്‍സ്, കെമിക്കല്‍, ഫുഡ് ടെക്നോളജി, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, അനലറ്റിക്കല്‍, റോബോട്ടിക്സ്, ഹെല്‍ത്ത് കെയര്‍ ഇന്നൊവേഷന്, ഹ്യൂമന്‍ സെന്ട്രിക്ഡിസൈന്, ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ ഡിസൈന്‍, ഇന്ററാക്റ്റീവ് പ്രൊഡക്ട് ഡിസൈന്‍ എന്നീ വിഭാഗങ്ങളിലായി വിവിധ സ്റ്റാളുകളും പ്രദര്‍ശനത്തിലുണ്ട്.
ടെക്നോളജി വിദ്യാര്‍ഥികളുടെ നവീന ആശയങ്ങളെ പ്രോത്സാഹിപ്പിച്ച് ആവിഷ്കരണ തലത്തിലെത്തിക്കുകയെന്ന ലക്ഷ്യവുമായാണ് സെയിന്റ്ഗിറ്റ്സ് എന്‍ജിനിയറിംഗ് കോളജില്‍ സൃഷ്ടി അഖിലേന്ത്യാ എന്‍ജിനിയറിംഗ് പ്രോജക്ട് പ്രദര്‍ശനം ഇന്നലെയും ഇന്നുമായി അരങ്ങേറുന്നത്.
കേരളത്തിനു പുറമേ ഇതര സംസ്ഥാനങ്ങളില്‍നിന്നുമുള്ള യുവഎന്ജിനിയേഴ്സിന്റെ സ്റ്റാളുകളും പ്രദര്‍ശനത്തിനുണ്ടായിരുന്നു. 13 ബ്രാഞ്ചുകളില്‍നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ഓരോ ബ്രാഞ്ചുകള്‍ക്കും 15,000 രൂപയും ഏറ്റവും മികച്ച ഇന്നവേഷന്‍ ഒരു ലക്ഷം രൂപയുടെ സമ്മാനവും നല്‍കും. സംസ്ഥാനസര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന, യുവസംരംഭകര്ക്ക് സാങ്കേതികവും സാമ്പത്തികവുമായ സഹായം നല്കുന്ന കേരള സ്റ്റാര്‍ട്ട് അപ് മിഷന്റെ (കെഎസ്യുഎം) സഹകരണത്തോടെയാണ് പ്രദര്‍ശനവും മത്സരവും നടക്കുന്നത്.
Kottayam
കുമാരനല്ലൂര്‍: പത്തു വര്‍ഷക്കാലത്തെ ഇടതു ദുര്‍ഭരണത്തില്‍ നീതി നിഷേധിക്കപ്പെട്ട എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആശ്വാസം പകരാനും നാടിനെ ഒന്നായി കാണാനും യുഡിഎഫ് പ്രതിജ്ഞാബദ്ധമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന പുതുയുഗ യാത്രയുടെ വിളംബരജാഥ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് സാബു മാത്യു അധ്യക്ഷത വഹിച്ചു. എസ്. രാജീവ്, ടി.സി. റോയി, അബ്ദുള്‍ സലാം, ജോയി ചെട്ടിശേരി, ബിന്‍സി സെബാസ്റ്റ്യന്‍, കെ.ബി. രാജന്, ഷോബി ലൂക്കോസ്, ഷാജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
പുതുയുഗ യാത്രയിൽ പങ്കാളിയാകും
കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന പുതുയുഗ യാത്രയില്‍ ദളിത് സമുദായ മുന്നണി പങ്കെടുക്കുമെന്ന് ഡിഎസ്എം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ. പ്രസാദ്, സംഘടനാ സെക്രട്ടറി ബിജോയ് ഡേവിഡ് എന്നിവര്‍ അറിയിച്ചു.
Kottayam
ഏറ്റുമാനൂര്‍: അര്‍ച്ചന വിമന്‍സ് സെന്ററിന്റെ വിവിധ ജില്ലകളിലെ കമ്യൂണിറ്റി ആക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അര്‍ച്ചന ഫെസ്റ്റ് 2026ന്റെ ലോഗോ പ്രകാശനം നടത്തി. മന്ത്രിമാരായ വി.എന്‍. വാസവനും പി. പ്രസാദും ചേര്‍ന്ന് ലോഗോ പ്രകാശനം നിര്‍വഹിച്ചു.
‘സംരംഭകശക്തി സ്ത്രീശക്തി’ എന്ന മുദ്രാവാക്യവുമായി ഏറ്റുമാനൂര്‍ വ്യാപാരഭവനില്‍ 25 മുതല്‍ 27 വരെയാണ് ഫെസ്റ്റ് നടക്കുന്നത്. പ്രദര്‍ശന വിപണന സ്റ്റാളുകള്‍, പൗരാണിക ഭോജനശാല, നാടന്‍ കലാവിരുന്ന്, പൊതുസമ്മേളനം, മികച്ച സംരംഭകരെ ആദരിക്കല്‍ എന്നിവ ഫെസ്റ്റിന്റെ ഭാഗമായി നടക്കും.
Kottayam
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒപി വിഭാഗം എക്സ്-റേ യൂണിറ്റ് തകരാറായി ഒരാഴ്ച പിന്നിട്ടിട്ടും പരിഹരിച്ചില്ല. ഇതേത്തുടർന്ന് രോഗികൾ ദുരിതത്തിൽ.
ദിവസവും രാവിലെ മുതൽ ആയിരക്കണക്കിന് രോഗികളാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്നത്. കൈകാലുകൾ ഒടിഞ്ഞും അപകടത്തിൽ പരിക്കേറ്റും നിരവധി പേരാണ് ഒപിയിലെത്തുന്നത്. ഒട്ടുമിക്ക രോഗികൾക്കും എക്സ്-റേ ആവശ്യമായി വരുന്നുണ്ട്. ഇവരൊക്കെ ഒപി വിഭാഗത്തിലെ എക്സ്-റേ യൂണിറ്റിനെയാണ് ആശ്രയിച്ചിരുന്നത്. ഇവിടത്തെ എക്സ്-റേ യൂണിറ്റ് തകരാറിലായതിനാൽ ഒരാഴ്ചയായി എക്സ്-റേ മുറി അടച്ചുപൂട്ടിയിരിക്കുകയാണ്.തുടർന്ന് രോഗികൾ ഒപി വിഭാഗത്തിൽനിന്നകലെ പുതിയ സർജിക്കൽ ബ്ലോക്കിലുള്ള എക്സ്-റേ യൂണിറ്റുവരെ പോകേണ്ടിവരുന്നു.
ഒടിവുംചതവുമായി വരുന്ന രോഗികളാണെങ്കിൽ സർജിക്കൽ ബ്ലോക്കിൽ പോകാൻ ഏറെ ബുദ്ധിമുട്ടേണ്ടിവരും. എക്സ്-റേ എടുത്തശേഷം റിസൾട്ടുമായി തിരികെ ഒപിയിലെത്തി ഡോക്ടറെ കാണണം.
കാലതാമസം ഒഴിവാക്കാൻ ഭൂരിഭാഗം രോഗികളും കൂടുതൽ പണം മുടക്കി സ്വകാര്യ സ്ഥാപനങ്ങളെ എക്സ്-റേ എടുക്കാൻ ആശ്രയിക്കുകയാണ്.
എക്സ്-റേ യൂണിറ്റിന്റെ തകരാർ പരിഹരിക്കാൻ വൈകുംതോറും രോഗികളുടെ ദുരിതവുമേറും.
Kottayam
പുതുപ്പള്ളി: പുതുപ്പള്ളി ചാരിറ്റബിള്‍ ക്ലബ്ബിന്റെയും അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെയും ആഭിമുഖ്യത്തില്‍ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തി. അധ്യാപക ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ് ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സാബു പുതുപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.
അമൃതാനന്ദമയി മഠം സ്വാമിനി നിഷ്ടാമൃത പ്രാണ മുഖ്യപ്രഭാഷണം നടത്തി. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ എം.സി. ജയന്, ഡോ.വി.ആര്. ശശിധരന്, എന്‍. രാധാകൃഷ്ണന്, സുനില്‍ കളത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Kottayam
കോട്ടയം: പ്രകൃതിദുരന്തങ്ങളില്‍ അകപ്പെടുന്നവരെ കണ്ടെത്താനുള്ള റോബോട്ട് മുതല്‍ ഭക്ഷണം വിതരണം ചെയ്യുന്ന ഓണ്‍ലൈന്‍ ഡെലിവറി റോബോട്ടുകള്‍ വരെ വ്യത്യസ്ത ആശയങ്ങളും കാഴ്ചപ്പാടുകളും സൃഷ്ടികളുമായി പാത്താമുട്ടം സെയിന്റ്ഗിറ്റ്സ് എന്‍ജിനിയറിംഗ് കോളജിലെ സൃഷ്ടി എക്സിബിഷന്. ദുരന്തങ്ങളില്‍ മണ്ണിലും ജലാശയങ്ങളിലും ആഴങ്ങളില്‍ അകപ്പെട്ടുപോകുന്നവരെ കണ്ടെത്താനുള്ള റോബോര്ട്ടുമായെത്തിയ കൊല്ലം അമൃത സ്കൂള്‍ ഓഫ് എന്ജിനിയറിംഗിലെയും രോഗികള്‍ക്കുള്ള സ്വയംചലിക്കുന്ന വീല്‍ചെയര്‍ നിര്‍മിച്ച ആതിഥേയരായ സെയിന്റ് ഗിറ്റ്സിലെയും വിദ്യാര്‍ഥികള്‍ ഒരുക്കിയ പ്രദര്‍ശനം ശ്രദ്ധേയമായി.
റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന വീല്‍ചെയര്‍ രോഗികള്‍ക്കു വളരെ പ്രയോജനപ്പെടുന്നതാണ്. മാലിന്യ നിര്‍മാര്‍ജനത്തിനുള്ള റോബോട്ടുകള്‍, സൈനികര്‍ക്കുള്ള ഡ്രോണുകള്‍, നൂനതരീതിയിലുള്ള ഭക്ഷണം തയാറാക്കല്‍, കുടിവെള്ള ശുചീകരണം എന്നിവയ്ക്കുള്ള യന്ത്രങ്ങളും പ്രദര്‍ശനത്തില്‍ വേറിട്ടതായി. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ഇന്‍സ്ട്രമെന്റേഷന്‍, കംപ്യൂട്ടര്‍ സയന്‍സ്, കെമിക്കല്‍, ഫുഡ്ടെക്നോളജി, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, അനലറ്റിക്കല്‍, റോബോട്ടിക്സ്, ഹെല്‍ത്ത് കെയര്‍ ഇന്നൊവേഷന്, ഹ്യൂമന്‍ സെന്ട്രിക്ഡിസൈന്, ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ ഡിസൈന്‍, ഇന്റാറാക്റ്റിവ് പ്രൊഡക്ട് ഡിസൈന്‍ എന്നീ വിഭാഗങ്ങളിലായി വിവിധ സ്റ്റാളുകളും പ്രദര്‍ശനത്തിലുണ്ട്.
ടെക്നോളജി വിദ്യാര്‍ഥികളുടെ നവീന ആശയങ്ങളെ പ്രോത്സാഹിപ്പിച്ച് ആവിഷ്കരണ തലത്തിലെത്തിക്കുകയെന്ന ലക്ഷ്യവുമായാണ് സെയിന്റ്ഗിറ്റ്സ് എന്‍ജിനിയറിംഗ് കോളജില്‍ സൃഷ്ടി അഖിലേന്ത്യാ എന്‍ജിനിയറിംഗ് പ്രോജക്ട് പ്രദര്‍ശനം ഇന്നലെയും ഇന്നുമായി അരങ്ങേറുന്നത്.
കേരളത്തിനു പുറമേ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള യുവഎന്ജിനിയേഴ്സിന്റെ സ്റ്റാളുകളും പ്രദര്‍ശനത്തിനുണ്ടായിരുന്നു. 13 ബ്രാഞ്ചുകളില്‍നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ഓരോ ബ്രാഞ്ചുകള്‍ക്കും 15,000 രൂപയും ഏറ്റവും മികച്ച ഇന്നവേഷന്‍ ഒരു ലക്ഷം രൂപയുടെ സമ്മാനവും നല്‍കും. സംസ്ഥാനസര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന, യുവസംരംഭകര്ക്ക് സാങ്കേതികവും സാമ്പത്തികവുമായ സഹായം നല്കുന്ന കേരള സ്റ്റാര്‍ട്ട് അപ് മിഷന്റെ (കെഎസ്യുഎം) സഹകരണത്തോടെയാണ് പ്രദര്‍ശനവും മത്സരവും നടക്കുന്നത്.
Kottayam
ചങ്ങനാശേരി: ചരിത്രവും സംസ്കാരവും മതസൗഹാര്‍ദവും സമന്വയിക്കുന്ന ചങ്ങനാശേരിയുടെ പെരുമ ലോക ശ്രദ്ധയിലെത്തിക്കുന്നതിലും ജനങ്ങളെ ഒന്നിപ്പിക്കുന്നതിലും മീഡിയ വില്ലേജിന്റെ നേതൃത്വത്തിലുള്ള റേഡിയോ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ആര്‍ച്ച്ബിഷപ് എമെരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം.
മധ്യകേരളത്തിന്റെ സ്വരാഘോഷം 90.8 റേഡിയോ മീഡിയാ വില്ലേജിന്റെ 14-ാം വാര്‍ഷികാഘോഷ പരിപാടികള്‍ മീഡിയാ വില്ലേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച്ബിഷപ്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് ആദരവും റേഡിയോയില്‍ പരിപാടികള്‍ അവതരിപ്പിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള ആദരവും മ്യൂസിക് ധമാക്കാ സംഗീത മത്സരം ഗ്രാന്റ് ഫിനാലെയുടെ വിജയികള്‍ക്കുള്ള സമ്മാനദാനവും മാര്‍ പെരുന്തോട്ടം നിര്‍വഹിച്ചു.
മ്യൂസിക് ധമാക്കാ വിജയികളുടെ ഫലപ്രഖ്യാപനം സണ്ണി തോമസ് ഇടിമണ്ണിക്കല്‍ നിര്‍വഹിച്ചു. പ്രാര്‍ഥന എസ്., ആഞ്ജലേയ പ്രജീഷ്, ആദിനാഥ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ കരസ്ഥമാക്കി.
അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് അധ്യക്ഷത വഹിച്ചു. പ്രത്യാശ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി ആമുഖ പ്രഭാഷണം നടത്തി. വികസന പദ്ധതികളുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍ വിനു ജോബ്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, വാര്‍ഡ് കൗണ്‍സിലര്‍ ശോഭനാ വിശ്വംഭരന് എന്നിവര്‍ ചേര്‍ന്ന് ലോഗോ ഏറ്റുവാങ്ങി.
റേഡിയോ നഗരസഭയിലേക്കും പഞ്ചായത്തുകളിലേക്കും എന്ന പദ്ധതിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നഗരസഭാ ചെയര്മാന് ജോമി ജോസഫ് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ വീണാ വിനോദ്, സുനിമോള്‍ ചാക്കോ, സുനിലാ പ്രസന്നന്, മോട്ടി മുല്ലശേരി, എം.എന്‍. മുരളീധരന് എന്നിവര്‍ ചേര്‍ന്ന് ലോഗോ ഏറ്റുവാങ്ങി. മീഡിയാ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പ് സ്വാഗതവും പ്രോഗ്രാം ഹെഡ് കെ. വിപിന്‍ രാജ് നന്ദിയും പറഞ്ഞു.
പതിനഞ്ചാം വര്‍ഷത്തില്‍ റേഡിയോ മീഡിയാ വില്ലേജിന് ഫോര്‍ട്ടീന്‍ പദ്ധതികള്‍
ചങ്ങനാശേരിയുടെ മാനവികത ലക്ഷ്യംവച്ച് എല്ലാ വര്‍ഷവും നടപ്പിലാക്കാനുദ്ദേശിക്കുന്ന ജനകീയ കൂട്ടായ്മയുടെ ആഘോഷമാണ് ഫോര്‍ട്ടീന്‍ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചെറുപ്പക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയെന്ന ലക്ഷ്യവും ഇതിന്റെ പിന്നിലുണ്ട്.
ചങ്ങനാശേി മെഗാ ഫെസ്റ്റ് (ബിസിനസ് കാര്‍ണിവല്‍), ചങ്ങനാശേരി ഓണം ഫെസ്റ്റിവല്‍, സൂപ്പര്‍ സ്കൂള്‍ ചലഞ്ച്, ബോണ്‍ ആന്നോ (ചങ്ങനാശേരി ന്യൂ ഇയര്‍ സെലിബ്രേഷന്) ഈ നാലു പ്രധാന പദ്ധതികള്‍ക്ക് പുറമേ ജനങ്ങളാല്‍... ജനങ്ങള്‍ക്കുവേണ്ടി... ജനങ്ങളോടൊപ്പം.... എന്ന ആപ്തവാക്യം ലക്ഷ്യംവച്ചു റേഡിയോ വരുന്ന ഒരു വര്‍ഷക്കാലംകൊണ്ട് നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതിയാണ് ജനകീയ റേഡിയോ പദ്ധതി.
നഗരസഭ-പഞ്ചായത്ത് തലങ്ങളില്‍ കമ്യൂണിറ്റി റേഡിയോ പ്രാദേശിക വികസനത്തിനും ജനപങ്കാളിത്തത്തിനും വിവരവിനിമയത്തിനും ഉപാധിയായി മാറുന്നു. ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിവിധ തലങ്ങളിലെ പ്രവര്‍ത്തകര്‍ക്കും പറയാനുള്ള കാര്യങ്ങള്‍ റേഡിയോ ലോകത്തെ കേള്‍പ്പിക്കുന്നു. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതികള്‍, ബജറ്റ്, പദ്ധതികളുടെ പുരോഗതി എന്നിവ ചര്‍ച്ച ചെയ്യും.
ജനങ്ങളുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്ന ലൈവ് ഫോണ്‍-ഇന്‍ പരിപാടികള്‍, ഓപ്പണ്‍ റേഡിയോ, വികസന പദ്ധതികളില്‍ പൗരന്മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്ന ജനകീയ പരിപാടികള്‍ പഞ്ചായത്തുകളുടെ വിവിധ ഫോറങ്ങളുടെയും ഡിപ്പാര്‍ട്ട്മെന്റുകളുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പരിപാടികള്‍, പഞ്ചായത്തുതല കലാ-കായിക സാംസ്കാരിക കൂട്ടായ്മ, മതമൈത്രീ ഘോഷയാത്ര എന്നിവയാണ് പ്രധാന പരിപാടികള്‍.
Kottayam
നെടുംകുന്നം: നെടുംകുന്നത്തും കങ്ങഴയിലും കുടിവെള്ള വിതരണം മുടങ്ങുന്നതു പതിവാകുന്നു. രണ്ടാഴ്ചയിലൊരിക്കലാണ് ജലം എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. ആഴ്ചകളായി കുടിവെള്ളം കിട്ടാത്ത നിരവധി പ്രദേശങ്ങൾ നെടുംകുന്നം, കങ്ങഴ പഞ്ചായത്തുകളിലുണ്ട്. മണിമലയാറ്റിലെ ജലനിരപ്പ് താഴ്ന്നതാണ് കുടിവെള്ള വിതരണത്തിൽ തടസം നേരിടാൻ കാരണമായി പറയപ്പെടുന്നത്.
കുളത്തൂർമൂഴി ആറ്റിൽനിന്നുമാണ് കങ്ങഴ, നെടുംകുന്നം പഞ്ചായത്തുകളിൽ ജലമെത്തിക്കുന്നത്. കുളത്തൂർമൂഴി ആറ്റിൽ ചിറയ്ക്കൽപാറ പാലം നിർമാണം നടക്കുന്നതിനാൽ തടയണ തുറന്നു വിട്ടതാണ് ഇവിടെ ജലനിരപ്പ് താഴാൻ കാരണമായത്. കൂടാതെ വർഷങ്ങൾക്കു മുമ്പു സ്ഥാപിച്ച മോട്ടോറാണ് പമ്പിംഗിനുള്ളത്. ഇതിന്റെ ശേഷി കുറഞ്ഞതും കുടിവെള്ള വിതരണം പ്രതിസന്ധിയിലാക്കി. ഇപ്പോൾ 12 ദിവസം കൂടുമ്പോഴാണ് വെള്ളം പമ്പ് ചെയ്യുന്നത്.
നെടുംകുന്നം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടയ്ക്കു വെള്ളം കിട്ടുന്നുണ്ടെങ്കിലും കങ്ങഴ പഞ്ചായത്തിലെ കുടിവെള്ള വിതരണം പൂർണമായി മുടങ്ങുകയാണ്.
കഴിഞ്ഞവർഷം ജലനിരപ്പ് താഴ്ന്നപ്പോൾ കങ്ങഴ, വെള്ളാവൂർ പഞ്ചായത്തുകൾ ചേർന്ന് മണിമലയാറ്റിൽ 30,000 രൂപ മുടക്കി മണൽചാക്കുകൾ കൊണ്ട് താത്കാലിക തടയണ നിർമിച്ചിരുന്നു. ഇക്കുറി തടയണ നിർമിച്ചതുമില്ല. വെള്ളം പമ്പു ചെയ്യുമ്പോൾ കാലപ്പഴക്കം ചെന്ന പൈപ്പുകൾ പലയിടത്തും പൊട്ടി വെള്ളം പാഴാകുന്നതും പതിവാണ്. പൈപ്പുകളുടെ തകരാർ മൂലം വെള്ളത്തിന് മർദം കുറയുന്നതിനാൽ പലപ്പോഴും ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളമെത്താത്തതും ജലവിതരണം പ്രതിസന്ധിയിലാക്കുന്നു.
പമ്പ് സെറ്റ് വാങ്ങാൻ ജില്ലാ പഞ്ചായത്ത് 30.80 ലക്ഷം രൂപ അനുവദിച്ചു
കറുകച്ചാൽ: കങ്ങഴ, നെടുംകുന്നം പഞ്ചായത്തുകളിൽ പൂർണമായും വെള്ളാവൂർ പഞ്ചായത്തിൽ ഭാഗികമായും കുടിവെള്ള വിതരണം നടത്തുന്ന, മുണ്ടത്താനം-വീരൻമല ജലസംഭരണികൾ കേന്ദ്രീകരിച്ചുള്ള, കുടിവെള്ള പദ്ധതികളുടെ സ്രോതസായ മണിമലയാറ്റിലെ കുളത്തൂർമൂഴി പമ്പ് ഹൗസിലെ പ്രവർത്തന രഹിതമായ പമ്പ് സെറ്റ് മാറ്റി സ്ഥാപിക്കുന്നതിന് കോട്ടയം ജില്ലാ പഞ്ചായത്തിൽനിന്നും 30.80 ലക്ഷം രൂപ വാട്ടർ അഥോറിറ്റിക്കു കൈമാറാൻ ജില്ലാ പ്ലാനിംഗ് കമ്മിറ്റി അംഗീകാരം നൽകിയതായി ജില്ലാ പഞ്ചായത്തംഗം എൻ. അജിത് മുതിരമല അറിയിച്ചു.
കുളത്തൂര്‍മൂഴി പമ്പ് ഹൗസിൽ സ്ഥാപിച്ചിരിക്കുന്ന 75 എച്ച്വിറ്റി പമ്പ്സെറ്റ് ആണ് മാറ്റിസ്ഥാപിക്കുന്നത്. വാട്ടർ അഥോറിറ്റി തിരുവല്ല എക്സിക്യൂട്ടീവ് എൻജിനിയർ, ഡിവിഷൻ നൽകിയ കത്തു പ്രകാരമാണ് തുക കൈമാറുന്നതിന് ഡിപിസി അംഗീകാരം നൽകിയത്.
പമ്പ് ഹൗസിൽ നിലവിലുള്ള മോട്ടർ കാര്യക്ഷമമല്ലെന്നും മുണ്ടത്താനത്തെ ഓവർഹെഡ് ടാങ്ക് നിറയണമെങ്കിൽ 16 മണിക്കൂർ സമയമെടുക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു. കങ്ങഴ പഞ്ചായത്തിലെ ഇടയപ്പാറ, തണ്ണിപ്പാറ, അമ്പലത്തിനാംകുഴി, അരീക്കൽ, ചൂരക്കുന്ന്, ഇലയ്ക്കാട്, പരുത്തിമൂട് എന്നിവിടങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. കുടിവെള്ളത്തിനായി ജനങ്ങൾ വലയുന്ന സാഹചര്യത്തിലാണ് വാട്ടർ അഥോറിറ്റിക്ക് തുക നൽകാൻ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
Ernakulam
കൊച്ചി: സ്കൂൾ മതിലിൽ മനോഹര ചിത്രങ്ങൾ വരച്ച് അവയിൽ വർണ വിസ്മയം തീർത്ത് മൂക്കന്നൂർ സാന്തോം സെൻട്രൽ സ്കൂൾ വിദ്യാർഥികൾ. സോഷ്യൽ മീഡിയയുടെ അതിപ്രസരത്തിൽ അടിപ്പെട്ടുപോകാതെ, കുട്ടികളെ പ്രകൃതിയുടെ വിശാലതയിലേക്ക് തിരിച്ചുവിടുക എന്ന ലക്ഷ്യത്തോടെ സ്കൂൾ മാനേജ്മെന്റ് സംഘടിപ്പിച്ച "നിറങ്ങളുടെ ലോകം' പരിപാടിയുടെ ഭാഗമായാണ് കുട്ടികൾ മനോഹരദൃശ്യങ്ങൾ ഒരുക്കി സ്കൂൾ മതിലിനെ അറിവിന്റെ ചിത്രശാലയാക്കിയത്.
80 മീറ്റർ നീളമുള്ള മതിലിൽ അറുപതോളം വിദ്യാർഥികൾ തീർത്ത ഈ ദൃശ്യവിസ്മയം കുട്ടികൾക്ക് പ്രപഞ്ചത്തെ അറിയാനും അനുഭവിക്കാനുമുള്ള അവസരമായി. മതിലിൽ വെള്ള പൂശിയശേഷമാണ് വർണവൈവിധ്യങ്ങളുടെ വേറിട്ട ചിത്രങ്ങൾ ഒരുക്കിയത്.
പ്രകൃതി, ശാസ്ത്രം, സംസ്കാരം, ചരിത്രം എന്നിവയെ നിറങ്ങളിലൂടെ സൃഷ്ടിപരമായി അവതരിപ്പിച്ച ഈ ചുമർചിത്രങ്ങൾ വിദ്യാർഥികളുടെ കലാവൈഭവങ്ങളും സർഗാത്മകതയും പരിപോഷിപ്പിക്കാൻ സഹായകമായെന്ന് പ്രിൻസിപ്പൽ സിസ്റ്റർ ഉദയാ തെരേസ് പറഞ്ഞു.
Ernakulam
കൊച്ചി: ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ സുമനസുകളുടെ സഹായത്തോടെ പൂര്‍ത്തിയാക്കിയ 214-ാമത് വീടിന്റെ താക്കോല്‍ കൈമാറി.കൊച്ചി ബിഷപ് ഡോ.ആന്റണി കാട്ടിപ്പറമ്പിലാണ് വീട് ആശീര്‍വദിച്ച് താക്കോല്‍ കൈമാറിയത്. സിസ്റ്റര്‍ ലിസി ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു.
കെസിയ ജോസഫ് തെരുവിപറമ്പില്‍ മുഖ്യാതിഥിയായി. പോള്‍-കാവ്യ ദമ്പതികള്‍ മുഖ്യസന്ദേശം നല്കി. സ്പോണ്റായ നോവറ്റി ടെക്സറ്റൈല്‍സ് ഉടമ ഇ.പി.ജോര്‍ജ്, സിസ്റ്റര്‍ മേരി സക്കറിയ, കൗണ്‍സിലര്‍ ജോസഫ് സുമിത്, ലില്ലി പോള്‍, അര്‍പ്പിത കോണ്‍വെന്റ് സുപ്പീരിയര്‍ സിസ്റ്റര്‍ സുനിത മിഞ്ച്, സിസ്റ്റര്‍ മേരി ഏബ്രഹാം, ടി.എം.റിഫാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Ernakulam
വരാപ്പുഴ : കടുത്ത കുടിവെള്ളക്ഷാമം മൂലം തത്തപ്പിള്ളി മേഖലയിലെ ജനം ദുരിതത്തിൽ. ഇവിടെ പഞ്ചായത്തിന്റെ അതിർത്തി പ്രദേശങ്ങളിലും ഉയർന്ന പ്രദേശങ്ങളിലും താമസിക്കുന്ന ആളുകളാണു കൂടുതലും ദുരിതമനുഭവിക്കുന്നത്.
ടാപ്പിലൂടെ വെള്ളം ലഭിക്കാതായതോടെ നാട്ടുകാർ ജല അഥോറിറ്റി അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ ജനങ്ങളുടെ അവസ്ഥ പരിതാപകരമായിട്ടും പരിഹാരം കാണാൻ അധികൃതർ തയാറാകാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. പ്രളയത്തിനു ശേഷം മറ്റു ജല സ്രോതസുകളിലെ വെള്ളം കുടിക്കാൻ കഴിയാത്ത സാഹചര്യമാണു നിലവിലുള്ളത്. കൂടാതെ പലയിടത്തും കിണറുകളിലെ വെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കൂടുതലാണ്.
അതിനാൽ ഏക ആശ്രയം പൈപ്പിലൂടെ വരുന്ന വെള്ളം മാത്രമാണ്. നൂലുപോലെ വെള്ളം വരാൻ തുടങ്ങിയതോടെ മറ്റു പ്രദേശങ്ങളിലെ വീടുകളിൽ നിന്നു വാഹനങ്ങളിൽ വെള്ളമെത്തിച്ച് ഉപയോഗിക്കുകയാണു പലരും. കൂടാതെ പണം നൽകി ടാങ്കറിൽ വെള്ളമെത്തിച്ചു ഉപയോഗിക്കുന്നുണ്ട്.
മർദം കൂട്ടി പമ്പിംഗ് നടത്തിയാലും അടഞ്ഞു കിടക്കുന്ന വാൽവുകൾ പൂർണമായും തുറന്നാലും ഒരുപരിധിവരെ പരിഹാരം കാണാൻ സാധിക്കുമെന്നാണു ജനങ്ങൾ പറയുന്നത്. എത്രയും വേഗം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ജല അഥോറിറ്റി ഓഫീസ് ഉപരോധിക്കുമെന്നു നാട്ടുകാർ മുന്നറിയപ്പു നൽകി
Ernakulam
കാലടി: എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാല സംഘടിപ്പിച്ച ഇന്റർ കൊളീജിയേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ഒരു സ്വർണവും ഒരു വെള്ളിയും കരസ്ഥമാക്കിയാണ് ആദിശങ്കര ചാമ്പ്യന്മാരായത്.
ആദ്യവർഷ ബിടെക് ഡാറ്റാ സയൻസിലെ ദിവ്യ പോൾ (50 കിലോ വിഭാഗം) സ്വർണം നേടി. ആദ്യവർഷ ബിടെക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗിലെ അഖില സുധി (68 കിലോ വിഭാഗം) വെള്ളി നേടി.
പുരുഷ വിഭാഗത്തിൽ രണ്ടാംവർഷ ബിടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിംഗിലെ ബിപിൻ പി. ബിനു (67 കിലോവിഭാഗം) സ്വർണം കരസ്ഥമാക്കി.
വിജയികളായ മൂവരെയും സർവകലാശാല ടീമിലേക്ക് തെരഞ്ഞെടുത്തു. ഇവർ ഇന്റർ യൂണിവേഴ്സിറ്റി മത്സരത്തിൽ എ.പി.ജെ അബ്ദുൾ കലാം യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് മത്സരിക്കും.
Ernakulam
ചെല്ലാനം : ഹൈബി ഈഡൻ എംപിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച ചെല്ലാനം പഞ്ചായത്തിലെ ആദ്യത്തെ സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എംപി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജെസി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് പീറ്റർ ഷീൻ, ബ്ലോക്ക് മെമ്പർ ജിനു കെ. വിൻസെന്റ്, വാർഡ് മെമ്പർ മാർഗരറ്റ് പോൾ, നിഷാന്ത് ജോസഫ്, സിഡിപിഒ രേണുക, ഫാ. സെബാസ്റ്റ്യൻ വലിയവീട്ടിൽ, പയസ് ആൽബി, രൂപ അനിൽ കുമാർ, റയിസ് മുസ്തഫ, വിനില, ഷാജി തോപ്പിൽ, ക്ളീറ്റസ് എന്നിവർ പ്രസംഗിച്ചു.
Ernakulam
അങ്കമാലി: മൂക്കന്നൂർ എംഎജിജെ ആശുപത്രി ഓർത്തോപീഡിക് വിഭാഗത്തിൽ റോബോട്ടിക് സഹായത്തോടെ പ്രഥമ മുട്ടുമാറ്റിവയ്ക്കൽ (ടികെആർ) ശസ്ത്രക്രിയ വിജയകരമായി നടത്തി. ഓർത്തോപീഡിക് വിഭാഗത്തിലെ പ്രമുഖരായ ഡോ. ദിദി ജോർജ്, ഡോ. ഡേവിസ് ജോൺ എന്നിവർ നേതൃത്വം നൽകി.
അത്യാധുനിക റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ കൃത്യതയും സുരക്ഷയും ഉറപ്പാക്കി ശസ്ത്രക്രിയ നടത്താനായത് ആശുപത്രിയുടെ ആരോഗ്യ പരിചരണ രംഗത്തെ നേട്ടമായി വിലയിരുത്തപ്പെടുന്നു. ഭാവിയിൽ വിവിധ വിഭാഗങ്ങളിലേക്കും റോബോട്ടിക് സാങ്കേതികവിദ്യ വ്യാപിപ്പിച്ച് സമഗ്രമായ അത്യാധുനിക ചികിത്സാ സേവനങ്ങൾ ഉറപ്പാക്കാനാണ് ലക്ഷ്യമെന്ന് ആശുപത്രി മാനേജ്മെന്റ് അറിയിച്ചു.
Ernakulam
കോതമംഗലം: തങ്കളം-കാക്കനാട് നാലുവരി പാതയ്ക്കായി കോതമംഗലം ബൈപാസ് മുതൽ വീട്ടൂർ വരെ പുതിയ അലൈൻമെന്റ് കണ്ടെത്തിയതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. പാതയുമായി ബന്ധപ്പെട്ട ആന്റണി ജോൺ എംഎൽഎയുടെ സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
തങ്കളം-കാക്കനാട് നാലുവരി പാതയുടെ നിർമാണത്തിനായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 30 കോടി രൂപക്ക് ഭരണാനുമതി നൽകിയിരുന്നു. എന്നാൽ നേരത്തെ തീരുമാനിച്ച അലൈൻമെന്റ് ഐആർസി, കിഫ്ബി നിബന്ധനകൾ പാലിച്ചിരുന്നില്ല.
ഈ സാഹചര്യത്തിൽ തങ്കളം-കാക്കനാട് റോഡ് പ്രവൃത്തി എംസി റോഡ് വഴി ബന്ധിപ്പിക്കുന്നതിനു പകരം മൂവാറ്റുപുഴ - കാക്കനാട് റോഡുവഴി കാക്കനാടുമായി യോജിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കണമെന്ന് കിഫ്ബി നിർദേശിച്ചു. തുടർന്ന് കോതമംഗലം ബൈപാസ് മുതൽ മേലേ പീടിക, മുളവൂർ, ഈസ്റ്റ് പായിപ്ര, പള്ളിച്ചിറങ്ങര (എംസി റോഡ്), പുന്നോപ്പടി എന്നീ പ്രധാന സ്ഥലങ്ങൾ വഴി വീട്ടൂർ വരെ അലൈൻമെന്റ് കണ്ടെത്തുകയും ഫീസിബിലിറ്റി റിപ്പോർട്ട് പൊതുമരാമത്ത് ഡിസൈൻ വിഭാഗത്തിന് കൈമാറുകയും ചെയ്തിരുന്നു.
കോതമംഗലം ബൈപാസ് മുതൽ വീട്ടൂർ വരെ അലൈൻമെന്റ് സാധ്യമായതിനാൽ 13.6 മീറ്റർ ഡിപിആർ തയാറാക്കുവാനും ആവശ്യമുണ്ടെങ്കിൽ സ്ഥലമേറ്റെടുക്കൽ നിർദേശം സമർപ്പിക്കുവാനും വീട്ടൂരിന് ശേഷം കിഴക്കമ്പലം വരെ മൂവാറ്റുപുഴ-കാക്കനാട് റോഡിന്റെ അലൈൻമെന്റ് ഉപയോഗിക്കുവാനും നിർദേശിച്ചിട്ടുണ്ട്.
ഇതിനകം സമർപ്പിച്ച മൂവാറ്റുപുഴ മുതൽ കാക്കനാട് വരെയുള്ള ഭാഗത്തിന്റെ ഡിപിആറിൽ മാറ്റം വരുത്തി, വീട്ടൂർ മുതൽ കിഴക്കമ്പലം വരെയാക്കി 15 മീറ്റർ ഉൾപ്പെടുത്തി പരിഷ്കരിക്കാനും കിഫ്ബി നിർദേശിച്ചിട്ടുണ്ട്. കിഴക്കമ്പലത്തു നിന്ന് കാക്കനാടേക്കുള്ള പുതിയ അലൈൻമെന്റ് കിഫ്ബിയുടെ പരിഗണനയിലാണ് എന്നും അറിയിച്ചിരുന്നു. ഡിപിആർ തയാറാക്കുന്നതിന് കൂടുതൽ വ്യക്തത വരുത്താൻ ഡിസൈൻ വിഭാഗം കിഫ്ബിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് ലഭ്യമായാലുടൻ ഡിപിആർ പ്രവൃത്തികൾ ആരംഭിക്കുവാൻ നിർദേശം നൽകിയിട്ടുള്ള തായും മന്ത്രി നിയസഭയിൽ അറിയിച്ചു.
തങ്കളം കാക്കനാട് നാലുവരിപ്പാത യാഥാർഥ്യമാക്കണം:പൗരസമിതി
കോതമംഗലം: തങ്കളം കാക്കനാട് നാലുവരിപ്പാത യാഥാർഥ്യമാക്കണമെന്ന് കോതമംഗലം മേഖല പൗരസമിതി യോഗം ആവശ്യപ്പെട്ടു. കോതമംഗലത്തിനെയും ജില്ലാ ആസ്ഥാനമായ കാക്കനാടിനെയും എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതിയാണിത്. പത്തു കൊല്ലം മുമ്പ് ആരംഭിച്ച പദ്ധതി പൂർണമായും മുടങ്ങിക്കിടക്കുകയാണ്. സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള സ്തംഭനാവസ്ഥയിലാണ് . നേരത്തെ പണിപൂർത്തിയായ നാല് കിലോമീറ്റർ റോഡ് മാത്രമാണ് പാതയിൽ ഉള്ളത്.
പദ്ധതിയുടെ നിർമാണം ഉടൻ പുനരാരംഭിക്കണം എന്ന് കോതമംഗലം മേഖല പൗരസമിതി പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ഇതിനായി വൻ ജനകീയ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാനും തീരുമാനിച്ചു. യോഗം തോമസ് കൊച്ചുമുട്ടം ഉദ്ഘാടനം ചെയ്തു. ബേബി പൗലോസ് അധ്യക്ഷനായിരുന്നു.
സൂരജ് മലയിൽ മുഖ്യപ്രഭാഷണം നടത്തി ജനറൽ സെക്രട്ടറി സജി തെക്കേക്കര, ഷിന്റോ വർഗീസ്, ശശി കുഞ്ഞുമോൻ, ജോസ് കാട്ടുവള്ളി, സാജൻ അമ്പാട്ട്, സിജി പാണ്ടാലിൽ, ജോസ് മെതിപ്പാറ, റെജി പാത്താടൻ, ടി.പി. തമ്പാൻ, എസ്.എം. അബ്ബാസ്, ജോജോ കെ. തോമസ്, ജോൺ വട്ടക്കുഴി എന്നിവർ പ്രസംഗിച്ചു.
Ernakulam
കൂത്താട്ടുകുളം: നഗരസഭയുടെയും സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി സ്നേഹസ്പർശം 2026 കുടുംബസംഗമം സംഘടിപ്പിച്ചു. കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ റെജി ജോൺ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ലിസി ജോസ് അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രിൻസ് പോൾ മുഖ്യപ്രഭാഷണം നടത്തി. സിഎച്ച്സി മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ജോജോ ജോൺ സന്ദേശം നൽകി. റോട്ടറി ക്ലബ് അസിസ്റ്റന്റ് ഗവർണർ ഫാ. ജോൺ എർണ്യാകുളത്തിൽ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സി. ഭാസ്കരൻ പ്രസംഗിച്ചു.
പാലിയേറ്റീവ് പരിചരണ രംഗത്ത് രോഗികൾക്ക് മാനസികവും സാമൂഹികവുമായ പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഒത്തുചേരൽ സംഘടിപ്പിച്ചത്. നഗരസഭയിലെ ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ആതുര ചികിത്സാരംഗത്ത് വിവിധ തരത്തിലുള്ള മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ചവരെ ചടങ്ങിൽ ആദരിച്ചു.
Ernakulam
മൂവാറ്റുപുഴ: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മൂവാറ്റുപുഴ മണ്ഡലത്തില്‍ വോട്ടര്‍മാരുടെ ബോധവല്‍ക്കരിക്കുന്നതിന് വോട്ടു വണ്ടി പ്രചാരണം ആരംഭിച്ചു. മൂവാറ്റുപുഴ സിവില്‍ സ്റ്റേഷനില്‍ ആരംഭിച്ച വോട്ട് വണ്ടിയുടെ ഫ്ളാഗ് ഓഫ് ആര്‍ഡിഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് കെ.എസ്. സതീശന് നിര്‍വഹിച്ചു.
തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി തഹസില്‍ദാര്‍ സ്മിത, ഇലക്ഷന് വിഭാഗം ജീവനക്കാരായ അജിത് കുമാര്‍, കെ.കെ കബീര്‍, അനൂപ് കുമാര്‍, ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. വോട്ട് ചെയ്യുന്നത് എങ്ങനെയെന്ന് പുതിയ തലമുറയെ കാണിക്കുന്നതിനും അവര്‍ക്ക് ബോധവല്‍ക്കരണം നല്കുന്നതിനുമാണ് വോട്ടുവണ്ടി പ്രചാരണം സംഘടിപ്പിച്ചിരിക്കുന്നത്. മൂവാറ്റുപുഴ മണ്ഡലത്തിലെ പര്യടനം കഴിഞ്ഞാല്‍ പിറവം മണ്ഡലത്തിലെ പര്യടനം ആരംഭിക്കും.
Ernakulam
പിറവം: കുളത്തിൽ വീണ വീട്ടമ്മയ്ക്ക് സിവിൽ ഡിഫൻസ് സേനാംഗം രക്ഷകനായി. മണീടിലെ മേമുഖത്ത് ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. സമീപവാസിയായ വീട്ടമ്മ സജി സാബു വസ്ത്രങ്ങൾ അലക്കുന്നതിനായാണ് പഞ്ചായത്ത് കുളത്തിൽ ഇറങ്ങിയത്. തുണികൾ കഴുകുന്നതിനിടെ വീട്ടമ്മ അബദ്ധത്തിൽ കുളത്തിൽ വീഴുകയായിരുന്നു. കുളത്തിനടുത്ത് താമസിക്കുന്ന മറ്റൊരു വീട്ടമ്മയായ ഓമന ഇതു കാണുകയും, ഓടിയെത്തുകയും ചെയ്തു.
പക്ഷേ ചെളി നിറഞ്ഞ കുളത്തിൽ അകപ്പെട്ട സജിയെ രക്ഷിക്കാൻ കഴിയില്ലെന്ന് മനസിലാക്കിയ ഇവർ ഉറക്കെ നിലവിളിച്ച് ആളുകളെ വിളിച്ചുകൂട്ടി. അഗ്നിശമന സേനയുടെ കിഴിലുള്ള സിവിൽ ഡിഫൻസ് ടീമംഗവും പരിസരവാസിയുമായ മഹേഷ് ചന്ദ്രനും എത്തിയിരുന്നു. ഉടനെ ഒറ്റയക്ക് കുളത്തിലിറങ്ങി മുങ്ങിത്താണ വീട്ടമ്മയെ പൊക്കിയെടുക്കുകയായിരുന്നു.
റോഡ് മോശമായതിനാൽ ഇതു വഴി മറ്റു വാഹനങ്ങളൊന്നും വരില്ലെന്നറിയാവുന്ന മഹേഷ്, തന്റെ കാറിൽ വീട്ടമ്മയെ ആരക്കുന്നം എ.പി വർക്കി മിഷൻ ആശുപ്രതിയിലെത്തിക്കുകയായിരുന്നു. വീട്ടമ്മ അപകടനില തരണം ചെയ്തിട്ടുണ്ട്. സമയോചിതമായ ഇടപെടലിലൂടെ വീട്ടമ്മയുടെ ജീവൻ രക്ഷിച്ച മഹേഷിനെ അഗ്നി ശമന രക്ഷാ സേനയും പിറവം സിവിൽ ഡിഫൻസ് ടീമംഗങ്ങളും അഭിനന്ദിച്ചു.
Ernakulam
വാഴക്കുളം: കദളിക്കാട് - പാണപാറ റോഡ് ഇടിഞ്ഞ് അപകടാവസ്ഥയിലായി മൂന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും പരിഹാരമായില്ലെന്ന് പ്രദേശവാസികളുടെ പരാതി. കദളിക്കാട് പിരളിമറ്റം റോഡിൽ നിന്നാരംഭിച്ച് തെക്കുംമല നെല്ലിക്കുന്നേൽ താഴം ഭാഗത്തേക്കെത്തുന്ന രണ്ടു കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡാണിത്.
ആരംഭ ഭാഗത്ത് അര കിലോമീറ്ററിനുള്ളിൽ തന്നെ തോടിനോടു ചേർന്ന് മൂന്നു ഭാഗത്ത് കരിങ്കൽക്കെട്ട് ഇടിഞ്ഞ് കോൺക്രീറ്റ് ചെയ്ത റോഡ് അപകടാവസ്ഥയിലാണ്. ഒരു സമയം ഒരു വാഹനത്തിനു മാത്രം കടന്നു പോകാൻ വീതിയുള്ള റോഡിന്റെ ഇടിഞ്ഞ ഭാഗങ്ങളിൽ ഉള്ളിലെ മണ്ണ് പകുതിയോളം തോട്ടിലേക്ക് ഒലിച്ചുപോയി കോൺക്രീറ്റ് മാത്രമായി നിൽക്കുകയാണ്.
വഴിയുടെ അപകടാവസ്ഥ അറിയാതെ വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യത ഏറെയാണ്. പ്രദേശവാസികൾ മുന്നറിയിപ്പു നൽകിയാണ് വാഹനങ്ങൾ കടത്തി വിടുന്നത്. തോടിന്റെ മറുവശത്തുള്ള കരിങ്കൽകെട്ടും ചിലയിടങ്ങളിൽ ചെരിഞ്ഞ് അപകടാവസ്ഥയിലായിട്ടുണ്ട്. മഴക്കാലത്ത് പുഴയിൽനിന്ന് വെള്ളം കയറുന്ന തോടാണിതെന്നും അതിനാൽ ഇരുവശത്തുമുള്ള കരിങ്കൽ കെട്ടുകളുടെ അറ്റകുറ്റപ്പണികൾ നടത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
റോഡിന്റെ ഇടിഞ്ഞ ഭാഗങ്ങളിലെ അറ്റകുറ്റപ്പണികൾ അടിയന്തരമായി തീർക്കുന്നതിന് നാലു ലക്ഷം ഫണ്ട് അനുവദിച്ചതായും ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ഉടൻ പണി ആരംഭിക്കുമെന്നും മഴക്കാലത്തിനു മുമ്പ് പ്രശ്നപരിഹാരമാകുമെന്നും പഞ്ചായത്തംഗം ഇ.കെ. സുരേഷ് അറിയിച്ചു.
Ernakulam
കൂത്താട്ടുകുളം: നഗരസഭയുടെ വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ റെജി ജോൺ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിൻസ് പോൾ ജോൺ നഗരസഭയുടെ പുതിയ പദ്ധതികളുടെ അവതരണം നടത്തി.
നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ വിഷയങ്ങളിൽ ഊന്നൽ നൽകിയുള്ള ചർച്ചകളാണ് സെമിനാറിൽ നടന്നത്. ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.സി. ജോൺസൺ വികസന സെമിനാറിലെ ചർച്ചകൾ ഏകോപിപ്പിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ലിസി ജോസ്, മുനിസിപ്പൽ സെക്രട്ടറി എസ്. ഷീബ എന്നിവർ പ്രസംഗിച്ചു.
പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തിലെ വികസന സെമിനാറിൽ 2026 - 27 ലെ കരട് വാർഷിക പദ്ധതി രേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ജോമി തെക്കേക്കര ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജയിംസ് അധ്യക്ഷ വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അനിൽ എബ്രഹാം പദ്ധതി അവതരണം നടത്തി.
വൈസ് പ്രസിഡന്റ് ലൂസി സന്തോഷ്, ബ്ലോക്ക് പഞ്ചായത്തംഗം ജേക്കബ് വർഗീസ്, സ്ഥിരം സമിതി അധ്യക്ഷരായ ഷീലാ റോയി, മേഴ്സി ബിജു പഞ്ചായത്തംഗങ്ങളായ കെ.സി. പ്രദീപ്, ജിജി മാത്യു, ജിനേഷ് കെ. പോൾ, വി.ജി. ജോബി, വിൻസന്റ് ഏബ്രഹാം, മിനി സണ്ണി, സാബു വർഗീസ്, സീന സജി, അലൻഷ്യ റോബി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി ജേക്കബ് സിഡിഎസ് ചെയർപേഴ്സൺ രാജേഷ് ദിലീപ് സെക്രട്ടറി കെ. യു. ജയകുമാർ എന്നിവർ പ്രസംഗിച്ചു.
പിറവം: വാർഷിക പദ്ധതികൾക്ക് രൂപം നൽകിക്കൊണ്ടുള്ള പിറവം മുനിസിപ്പാലിറ്റിയിലെ വികസന സെമിനാർ ഇന്ന് നടക്കും. രാവിലെ പത്തിന് ചിൽഡ്രൻസ് പാർക്കിൽ നടക്കുന്ന സെമിനാറിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എംഎൽഎ നിർവഹിക്കും. മുൻസിപ്പൽ ചെയർപേഴ്സൺ കെ.ആർ. പ്രദീപ്കുമാർ അധ്യക്ഷത വഹിക്കും.
Ernakulam
കോതമംഗലം : കഴിഞ്ഞ 10 വര്‍ഷക്കാലത്തെ ഇടതു ഭരണം കേരള സംസ്ഥാനത്തെ വികസനപരമായും സാമ്പത്തികമായും തകര്‍ത്തുവെന്ന് അനൂപ് ജേക്കബ് എംഎല്‍എ.
കോതമംഗലത്ത് ടി .എം ജേക്കബ് മെമ്മോറിയല്‍ ഹാളില്‍ നടന്ന കേരള കോണ്‍ഗ്രസ് -ജേക്കബ് ജില്ലാ കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം നേതാക്കള്‍ അമ്പലക്കള്ളന്മാരായി ജയിലില്‍ പോകുന്നു. കേരളത്തില്‍ ഒരു വ്യവസായം പോലും കൊണ്ടുവരാന്‍ സർക്കാരിന് കഴിഞ്ഞില്ല. 6000 ലക്ഷം കോടി രൂപ സംസ്ഥാനത്തിന് കടം വരുത്തി വച്ചിരിക്കുന്നു. വനമേഖലയ്ക്ക് സമീപമുള്ള ജനങ്ങള്‍ ഉള്ളതെല്ലാം ഇട്ടെറിഞ്ഞ് നാടുവിടുന്നു.
ഇതിനൊക്കെ പരിഹാരം കാണാന്‍ യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കണമെന്ന് അനൂപ് ജേക്കബ് അഭ്യര്‍ഥിച്ചു. ജില്ലാ പ്രസിഡന്റ് ഇ.എം. മൈക്കിള്‍ അധ്യക്ഷനായി.
Ernakulam
പറവൂർ: വിമാനയാത്രയ്ക്കിടെ ഹൃദയാഘാതത്തെത്തുടർന്ന് മലയാളി യുവാവ് മരിച്ചു. പുത്തൻവേലിക്കര തുരുത്തൂർ ഒളാട്ടുപുറത്ത് മെബിൻ ടോമി (24)യാണു മരിച്ചത്.
ടോമി വിൻസന്റ് - മേരി നിമ്മി ദമ്പതികളുടെ മകനാണ്. മധ്യ യൂറോപ്യൻ രാജ്യമായ സ്ലൊവേനിയയിൽ ജോലി ചെയ്യുന്ന മെബിൻ അവധിക്കു നാട്ടിലെത്തി കഴിഞ്ഞ തിങ്കളാഴ്ച മടങ്ങുമ്പോഴായിരുന്നു സംഭവം.
ഒമാനിലെ മസ്കറ്റിൽനിന്നു വിമാനം ഉയർന്ന സമയത്താണ് ഹൃദയാഘാതമുണ്ടായത്. തുടർന്നു വിമാനം അടിയന്തരമായി തിരിച്ചിറക്കി മെബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിണം സംഭവിച്ചു.
മൃതദേഹം ഇന്നു രാവിലെ ഏഴിന് കൊച്ചി വിമാനത്താവളത്തിലെത്തിക്കും. തുടർന്ന് വീട്ടിലേക്ക് കൊണ്ടുവരും. സംസ്കാരം വൈകുന്നേരം 4.30ന് തുരുത്തൂർ സെന്റ് തോമസ് സീനായ് മൗണ്ട് പള്ളിയിൽ. സഹോദരി: മേരി മീനു.
Ernakulam
കൊച്ചി: കൊച്ചി കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം മറൈന്‍ഡ്രൈവിലെ മഴവില്‍പാലത്തിനു സമീപമാണ് ഇന്നലെ വൈകുന്നേരം പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടത്.
ഇതിലൂടെ കടന്നുപോയ വിദ്യാര്‍ഥികളാണു മൃതദേഹം ആദ്യം കണ്ടത്. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസെത്തി മൃതദേഹം കരയിലെത്തിച്ച് പ്രാഥമിക പരിശോധനകള്‍ക്കുശേഷം എറണാകുളം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു പോസ്റ്റ്മോര്‍ട്ടം നടത്തും.
മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പൂര്‍ണവളര്‍ച്ചയെത്താത്ത കുഞ്ഞാണ്. ഏഴു മാസത്തെ വളര്‍ച്ച മാത്രമേയുള്ളൂവെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായതായി സെന്‍ട്രല്‍ പോലീസ് പറഞ്ഞു. സംഭവത്തില്‍ സെന്‍ട്രല്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
Ernakulam
കോതമംഗലം: ചരിത്രപ്രാധാന്യമുള്ള ആലുവ-മൂന്നാർ രാജപാത പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി ജനകീയ പ്രക്ഷോഭം ശക്തമാകുന്നു. രാജപാത തുറന്നു കിട്ടിയാൽ കൊച്ചിയിൽ നിന്നും മൂന്നാറിലേക്കുള്ള ദൂരത്തിൽ 20 കിലോമീറ്ററോളം കുറവുണ്ടാകും.
ഈ വഴിയിലെ യാത്രാവകാശം പുനസ്ഥാപിക്കുക, തകർന്നുപോയ പഴയ പാത യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമിച്ച് ഗതാഗതയോഗ്യമാക്കുക, വിനോദസഞ്ചാര മേഖലയ്ക്കും മാങ്കുളം, കുട്ടമ്പുഴ നിവാസികൾക്കും വലിയ ഗുണകരമാകുന്ന പാതയോടു ചേർന്നുള്ള വികസനസാധ്യതകൾ പ്രയോജനപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ജനങ്ങൾ ഉയർത്തുന്നത്.
പഴയ പൊതുമരാമത്ത് പാതയാണിതെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ പാതയുടെ നിയമപരമായ അവകാശം പിഡബ്ല്യുഡിക്ക് തന്നെ ലഭ്യമാക്കാൻ സർക്കാർ ഇടപെടണമെന്ന് ജനകീയ ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
1924-ലെ മഹാപ്രളയത്തിന് മുമ്പ് വരെ ഹൈറേഞ്ചിലെ പ്രധാന ഗതാഗത മാർഗമായിരുന്ന രാജ പാത, പിഡബ്ല്യുഡി രേഖകളിൽ ഇന്നും നിലനിൽക്കുന്നതാണ്. എന്നാൽ വനംവകുപ്പിന്റെ തടസവാദങ്ങൾ മൂലമാണ് ഈ പാത ഉപയോഗശൂന്യമായി കിടക്കുന്നതിനു കാരണമെന്നു പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
രാജപാത തുറന്നു കിട്ടുന്നതിനായി എറണാകുളം, ഇടുക്കി ജില്ലകളിലെ മലയോരമേഖലകളിലുള്ളവർ കാലങ്ങളായി നിയമ, സമര പോരാട്ടങ്ങളിലാണ്. കോതമംഗലം പൂയംകുട്ടിയിൽ നിന്ന് കുറത്തിക്കുടി, പെരുമ്പൻകുത്ത്, കരിന്തിരി വഴി മൂന്നാറിലേക്കെത്തിയിരുന്ന പഴയ റോഡാണ് രാജപാത. കോതമംഗലത്തു നിന്നു പൂയംകുട്ടിവരെയുള്ള 28.5 കിലോമീറ്റർ പൊതുമരാമത്തു വകുപ്പ് ഏറ്റെടുത്തു നിർമാണം നടത്തിയിരുന്നു.
തുടർന്നുള്ള 26 കിലോമീറ്ററിൽ വനംവകുപ്പ് അവകാശം ഉന്നയിച്ചിട്ടുള്ളതാണ് തടസമായത്. ഇതുസംബന്ധിച്ച കേസുകൾ നിലവിലുണ്ട്. സർക്കാർ ഇടപെട്ട് പാത പൊതുമരാമത്തു വകുപ്പിനു പൂർണമായി വിട്ടുനൽകാൻ നടപടി സ്വീകരിക്കുകയാണ് പരിഹാരം.
കോതമംഗലത്ത് ജനകീയ മാർച്ചും ധർണയും നാളെ
കോതമംഗലം: ആലുവ-മൂന്നാർ രാജപാത തുറന്നു നൽകണമെന്നാവശ്യപ്പെട്ടു ജനകീയ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാളെ കോതമംഗലത്ത് ജനകീയ മാർച്ചും ധർണയും നടത്തും. രാവിലെ 10ന് ചെറിയപള്ളിത്താഴത്തുനിന്ന് ആരംഭിക്കുന്ന മാർച്ച് പിഡബ്ല്യുഡി ഓഫീസിനു മുന്നിൽ സമാപിക്കും. ധർണ കോതമംഗലം ബഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും.
കുട്ടമ്പുഴ, മാങ്കുളം പഞ്ചായത്തുകളിലെ കർഷകരും വ്യാപാരികളും പൊതുജനങ്ങളും പ്രതിഷേധ പരിപാടിയിൽ അണിനിരക്കുമെന്നു ഭാരവാഹികൾ പറഞ്ഞു. രൂപതാധ്യക്ഷൻ നേരിട്ട് സമരത്തിന് നേതൃത്വം നൽകുന്നത് പ്രക്ഷോഭത്തിന് വലിയ ജനപിന്തുണയാണ് നൽകുന്നത്. വനംവകുപ്പ് ജനകീയ ആവശ്യത്തിന് വഴങ്ങുന്നതുവരെ പ്രക്ഷോഭം നിർത്താൻ ഉദ്ദേശിക്കുന്നില്ല.
ജനങ്ങളുടെ യാത്രാവകാശം പുനസ്ഥാപിക്കുന്നതിനായി ഏതറ്റം വരെയും പോകാനും തയാറാണ്. പാത ജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത് വരെ സഭയും ജനകീയ സമിതിയും പിന്നോട്ടില്ലെന്ന്ജനകീയ ആക്ഷൻ കൗൺസിൽ ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ഫാ.അഡ്വ.റോബിൻ പടിഞ്ഞാറേക്കുറ്റ്, ഫാ.ജോസ് ചിരപ്പറമ്പിൽ, ഷാജി പയ്യാനി, അഡ്വ. ദേവസ്യ ഐമനതിൽ, ആദർശ് പണിക്കർ തുടങ്ങിയവർ അറിയിച്ചു.
Ernakulam
കൊച്ചി: എല്ലാ മാസവും ജനങ്ങളുടെ പാരാതികൾക്കു കോർപറേഷനിൽ തന്നെ പരിഹാരമുണ്ടാക്കുമെന്നു കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ. മേയറും ഡെപ്യൂട്ടി മേയറും അടങ്ങുന്ന ഭരണസമിതി നിശ്ചിത ദിവസങ്ങളിൽ ജനങ്ങളെ കേൾക്കുമെന്നും അവർ പറഞ്ഞു. എറണാകുളം ടൗൺഹാളിൽ ഫയൽ അദാലത്ത്, ടോക്ക് വിത്ത് മേയർ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ.
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് നഗരസഭയുമായി ബന്ധപ്പെട്ട ഒട്ടേറെ പരാതികൾ എത്തുന്നുണ്ട്. കാലതാമസം ഒഴിവാക്കാൻ നഗരസഭാ തലത്തിൽ തന്നെ പരമാവധികം പരാതികൾക്ക് തീർപ്പുണ്ടാക്കും.
ടോക്ക് വിത്ത് മേയർ പദ്ധതിയിൽ നാളത്തെ കൊച്ചിയെ സംബന്ധിച്ചുള്ള ആശയങ്ങളും നിർദേശങ്ങളും പങ്കുവയ്ക്കാം. മൂന്നു മാസത്തിലൊരിക്കൽ അദാലത്ത് സംഘടിപ്പിക്കും. ടോക്ക് വിത്ത് മേയർ എല്ലാ മാസവും മുടങ്ങാതെ നടക്കും. വികസനക്കുതിപ്പിലേക്ക് കൊച്ചിയെ നയിക്കാൻ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മേയർ അഭ്യർഥിച്ചു.
ഡപ്യൂട്ടി മേയർ ദീപക് ജോയ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ആന്റണി പൈനുതറ, ഷാകൃത സുരേഷ്ബാബു, ടി.കെ. അഷ്റഫ്, പി.എം. നസീമ, കെ.എ. മനാഫ്, ജിസ്മി ജെറാൾഡ്, നഗരസഭ സെക്രട്ടറി പി.എസ്. ഷിബു, അഡീഷണൽ സെക്രട്ടറി എൽ.എസ്. സജി എന്നിവർ പ്രസംഗിച്ചു.
അദാലത്തിൽ 662 അപേക്ഷകൾ
ഇന്നലെ ടൗൺഹാളിൽ നടന്ന ഫയൽ അദാലത്തിൽ പരിഗണിച്ചത് 662 അപേക്ഷകൾ. ഇതിൽ പിഎംഎവൈ യുമായി ബന്ധപ്പെട്ട് 450 ലേറെ അപേക്ഷകളെത്തി. റവന്യൂ, ഹെൽത്ത്, ബിൽഡിംഗ് പെർമിറ്റ് , ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള വിഭാഗവുമായി ബന്ധപ്പെട്ട പരാതികളും ലഭിച്ചു. ഇന്നലെ നേരിട്ട് ലഭിച്ച അപേക്ഷകൾ ഒഴികെയുള്ള എല്ലാ പരാതികളും തീർപ്പാക്കാൻ കഴിഞ്ഞെന്നു മേയർ അറിയിച്ചു. അദാലത്ത് ദിവസം ലഭിച്ച അപേക്ഷകളിലും ഉടൻ തീർപ്പുണ്ടാക്കുമെന്നും അവർ പറഞ്ഞു.
Ernakulam
കാക്കനാട്: തൃക്കാക്കര മുനിസിപ്പൽ മാർക്കറ്റിനു സമീപം ടീ കമ്പനി എന്ന പേരിൽ പ്രവർത്തിക്കുന്ന സ്നാക്സ് കഫേയിൽ അക്രമം നടത്തുകയും ഉടമയെയും, ആസാം സ്വദേശിയായ തൊഴിലാളിയെയും പരിക്കേല്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേർ പിടിയിൽ. പൊന്നാനി കരിയൻപറമ്പിൽ ശ്രീശാന്ത് (19), പാലക്കാട് കല്ലത്തൂർ കണ്ണമീന്റെ വീട്ടിൽ മുഹമ്മദ് (22), കോഴിക്കോട് ഇരിങ്ങൽ സുമഷാസ് മൻസിലിൽ ആസാദ് (24) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രി ഏഴോടെയാണ് കേസിന് ആസ്പദമായ സംഭവം. കാക്കനാട് ഇൻഫോപാർക്കിനുള്ളിലെ ഐടി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ഷവർമ കടയിലെ ജീവനക്കാരാണ് ടീ കമ്പനിയെന്ന സ്നാക്സ് കഫേയിൽ ആക്രമണം നടത്തിയത്.
യുവാക്കൾ പണം നൽകാതിരുന്നതു ചോദ്യം ചെയ്ത കടയുടമ കാക്കനാട് അത്താണി കാവലാട്ട് വീട്ടിൽ അൻസി(35)ലിനെയും ആസാം സ്വദേശിയായ അബ്ബാസിനെയുമാണ് മർദിച്ചത്. പ്രതികൾ പിടിയിലായ വിവരമറിഞ്ഞ് വ്യാപാരികൾ കൂട്ടത്തോടെ സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Ernakulam
ആലുവ: ശിവരാത്രി മണപ്പുറം പാലത്തിന് സമീപം ഇരുചക്രവാഹനം പാർക്ക് ചെയ്യുന്നത് തടഞ്ഞ പോലീസുകാരനെ ആക്രമിച്ച രണ്ടംഗസംഘം അറസ്റ്റിലായി. വെസ്റ്റ് കടുങ്ങല്ലൂർ സ്വദേശികളായ രുദ്രമാല ക്ഷേത്രത്തിന് സമീപം കൊടുമ്പിള്ളി വീട്ടിൽ ഹരികൃഷ്ണൻ(30), താരകര വീട്ടിൽ അക്ഷയ് (29) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി 8.30ഓടെ പാലസ് റോഡിൽ നിന്ന് കൊട്ടാരക്കടവിലേക്ക് തിരിയുന്നിടത്താണ് സംഭവം . ചെങ്ങമനാട് സ്റ്റേഷനിലെ പോലീസുകാരനായ പാറക്കടവ് ചിറക്കൽ ക്ഷേത്രത്തിന് സമീപം കളരിക്കൽ വീട്ടിൽ രഞ്ജിത്ത് വിജയൻ ശിവരാത്രിയോടനുബന്ധിച്ച് ആലുവയിൽ സ്പെഷൽ ഡ്യൂട്ടിയിലായിരുന്നു.
മണപ്പുറത്തേക്കുള്ള ആളുകളുടെ വാഹനങ്ങൾ പാലത്തിന് ഇരുവശവും പാർക്ക് ചെയ്യുന്നതിനാൽ ഇവിടെ കടുത്ത ഗതാഗതക്കുരുക്കായിരുന്നു. ഇതിനിടയിലാണ് മദ്യലഹരിയിലായിരുന്ന പ്രതികൾ അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചു വന്ന് പാർക്ക് ചെയ്യാൻ ശ്രമിച്ചത്.
ഇതു തടഞ്ഞപ്പോൾ ഇവിടെ ഡ്യൂട്ടി ചെയ്യണ്ടടാ എന്നു പറഞ്ഞ് ഒന്നാംപ്രതി ഹരികൃഷ്ണൻ പോലീസുകാരന്റെ ഇടതു കൈയിൽ പിടിച്ചു തിരിക്കുകയും കഴുത്തിന് കുത്തിപ്പിടിക്കുകയും ചെയ്തുവെന്ന് പോലീസുകാരൻ നൽകിയ പരാതിയിൽ പറയുന്നു. നെഞ്ചിൽ ഇടിച്ചുവെന്നും യൂണിഫോമിന്റെ ലൈൻയാർഡ് വലിച്ച് പൊട്ടിച്ചുവെന്നും പരിതായിലുണ്ട്. പ്രതികളിൽ ഒരാൾ മെഡിക്കൽ ഷോപ്പ് ജീവനക്കാരനും മറ്റൊരാൾ ഇലക്ട്രിക്കൽ ജോലിക്കാരനുമാണ്. പ്രതികളെ ആലുവ കോടതി റിമാൻഡ് ചെയ്തു.
Ernakulam
കോതമംഗലം : ആലുവ - മൂന്നാർ രാജപാത പുനർ നിർമാണം കോടതി നിർദേശങ്ങൾ കൂടി പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു.
ആലുവ – മൂന്നാർ രാജപാതയുമായി ബന്ധപ്പെട്ട ആന്റണി ജോൺ എംഎൽഎ യുടെ സബ് മിഷന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ ഈ റോഡുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. . ഹൈക്കോടതി നിർദേശപ്രകാരമുള്ള റോഡ് അളന്നു തിട്ടപ്പെടുത്തുന്നതിന് ഹൈലെവൽ എക്സ്പേർട്ട് കമ്മിറ്റി രൂപീകരിച്ചിരുന്നു. തഹസിൽദാർമാർ, ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർ, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവർ ഉൾപ്പെട്ട സബ് ലെവൽ കമ്മിറ്റി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട് . കോടതി നിർദേശംകൂടി പരിഗണിച്ച് തുടർനടപടികൾ സ്വീകരിക്കാൻ കഴിയും.
വനംവകുപ്പുമായി ഉൾപ്പെടെ തുടർന്നു സംസാരിച്ച് ഇതിന്റെ സാധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതായി എംഎൽഎ അറിയിച്ചു.
Ernakulam
വൈപ്പിൻ: കിടപ്പു രോഗിയായ വയോധികയുടെ രണ്ടു പവന്റെ മാല കവർന്ന സമീപവാസിയായ വീട്ടമ്മ അറസ്റ്റിൽ. ഞാറക്കൽ പള്ളത്ത് വീട്ടിൽ ഓമന (58)യാണ് അറസ്റ്റിലായത്. ഞാറക്കൽ പുത്തൻവീട്ടിൽ സുജിത്തിന്റെ അമ്മയുടെ മാലയാണ് കവർന്നത് . കിടപ്പു രോഗിയായിരുന്ന വയോധികയെ കാണാൻ ഇവർ ഇടയ്ക്കിടെ വീട്ടിൽ വരുമായിരുന്നു. ഇതിനിടയിലാണ് മാല കവർന്നത്.
വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് പോലീസ് ഇവരെ ചോദ്യം ചെയ്തപ്പോൾ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് കുറ്റസമ്മതം നടത്തി. മാല ഞാറയ്ക്കലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ വിറ്റതായും ഇവർ പോലീസിന് അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് കടയിൽ നിന്നും തൊണ്ടിമുതൽ വീണ്ടെടുത്തു. ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Ernakulam
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം നവീകരണം സംബന്ധിച്ച വിവരങ്ങള്‍ ജിസിഡിഎ പരസ്യപ്പെടുത്തണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. അർജന്റൈൻ ഇതിഹാസം ലയണൽ മെസി വരുമെന്ന് തെറ്റിദ്ധരിപ്പിച്ച് 70 കോടി രൂപയുടെ നവീകരണം നടത്തിയ രാജ്യാന്തര സ്റ്റേഡിയം ചോര്‍ന്നൊലിച്ചത് അപമാനകരമാണ്.
നവീകരണം പൂര്‍ത്തിയാക്കിയ സ്റ്റേഡിയത്തിലെ മേല്‍ക്കൂരയുടെ പല ഭാഗങ്ങളും തകര്‍ന്ന നിലയിലാണ്. ബലക്ഷയമുള്ള മേല്‍ക്കൂരയ്ക്ക് കീഴിലാണ് പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ നടക്കുന്നത്. ഒരു ദുരന്തമുണ്ടായാല്‍ ആര് ഉത്തരവാദിത്വം പറയും. 70 കോടി രൂപ ചെലവഴിച്ച് എന്ത് നവീകരണ പ്രവര്‍ത്തനങ്ങളാണ് സ്റ്റേഡിയത്തില്‍ നടത്തിയതെന്നും ഷിയാസ് ചോദിച്ചു.
സ്റ്റേഡിയം നവീകരണത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവെന്ന ആരോപണത്തിന് ബലമേകുന്നതാണ് സ്റ്റേഡിയം ചോര്‍ന്നൊലിച്ചത്. ഐഎസ്എല്‍ മത്സരം അവസാന നിമിഷം വരെ പ്രതിസന്ധിയിലാക്കാന്‍ ജില്ലയിലെ ഒരു എംഎല്‍എയുടെ നേതൃത്വത്തില്‍ ഒരു ഗൂഢ സംഘം പ്രവര്‍ത്തിച്ചു. ഇതിനു പിന്നില്‍ സാമ്പത്തിക താല്പര്യം ഉണ്ടോയെന്ന് ജിസിഡിഎ ചെയര്മാന് വ്യക്തമാക്കണം.
ലക്ഷക്കണക്കിന് ഫുട്ബോള്‍ പ്രേമികളെയാണ് ജിസിഡിഎ അപമാനിച്ചത്. വ്യവസായ സൗഹൃദ കേരളമെന്ന് മൈക്ക് കിട്ടുന്നിടത്തൊക്കെ വിളിച്ചു പറയുന്ന വ്യവസായ മന്ത്രിയുടെ ജില്ലയിലാണ് വ്യവസായി കൂടിയായ കേരള ബ്ലാസ്റ്റേഴ്സ് ടീം ഉടമയെ സ്റ്റേഡിയത്തില്‍ നിന്ന് ഇറക്കി വിട്ട് അപമാനിച്ചത്. ഇതിനു വ്യവസായ മന്ത്രിയും കായിക മന്ത്രിയും മറുപടി പറയണമെന്നും ഷിയാസ് ആവശ്യപ്പെട്ടു.
Ernakulam
വൈപ്പിൻ : അർജുൻ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ഞാറക്കൽ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന രീതിയിൽ ബന്ധുക്കൾ റൂറൽ എസ്പിയെ നേരിൽ കണ്ട് പരാതി നൽകും. അടുത്ത ദിവസം പരാതി നൽകുമെന്നാണ് അറിയുന്നത്. അതേസമയം ഞാറക്കൽ പോലീസ് ഇന്നലെ അർജുൻ കുമാറിന്റെ വീട്ടിലെത്തി കിടപ്പുമുറി പരിശോധിച്ചു. മാതാപിതാക്കളോടും അടുത്ത ബന്ധുക്കളോടും അർജുൻ കുമാറിനെക്കുറിച്ചുള്ള കാര്യങ്ങളും ചോദിച്ചറിഞ്ഞു.
പോലീസ് ഇതുവരെ ഫോൺ ഫോറൻസിക് പരിശോധനയ്ക്കുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് അറിയുന്നത്. മൃതദേഹത്തിൽ നിന്ന് ലഭിച്ച ഫോൺ നനഞ്ഞിരുന്ന തിനാൽ പ്രവർത്തന രഹിതമാണ്. ഇത് ഓൺ ചെയ്യാനാവുന്നില്ല. അതേസമയം മരിക്കുന്നതിനു മുമ്പ് എളങ്കുന്നപ്പുഴ ബീച്ചിൽ കണ്ട അർജുൻ ആ സമയത്ത് ആരോടൊക്കെ ഫോണിൽ ബന്ധപ്പെട്ടുവെന്നത് ടവർ ലൊക്കേഷൻ വച്ച് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെയൊക്കെ കണ്ടെത്തി അർജുൻ പറഞ്ഞ കാര്യങ്ങൾ എന്താണെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് പോലീസ്.
കളമശേരി പോളിടെക്നിക് വിദ്യാർഥിയായ ഞാറക്കൽ പെരുമ്പിള്ളി കമ്മട്ടിക്കാട് അർജുൻകുമാറി (17) നെ കഴിഞ്ഞദിവസം എളങ്കുന്നപ്പുഴ ബീച്ചിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓൺലൈൻ ഗെയിം മായി ബന്ധപ്പെട്ട ആത്മഹത്യയായിരിക്കുമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ കാണാതാകുന്നതിന് മുമ്പ് അർജുൻ കുമാറിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തിരുന്നതായി ബന്ധുക്കൾ കണ്ടെത്തിയതോടെയാണ് മരണത്തിൽ ദുരൂഹത ഉയർന്നത്.
Ernakulam
കാലടി: കാഞ്ഞൂർ പാറപ്പുറം–വല്ലംകടവ്–ശ്രീമൂലനഗരം റോഡ് ബിഎം ബിസി നിലവാരത്തിൽ നവീകരിച്ച ശേഷം ഈ റോഡിലെ വളവുകളിലും ജംഗ്ഷനുകളിലും അപകട പരന്പര. വാര്യാട്ട് അമ്പലത്തിനു മുന്നിലുള്ള കൊടുംവളവിലാണ് കൂടുതൽ അപകടങ്ങൾ. കഴിഞ്ഞ ദിവസം രാത്രിയിൽ കാഞ്ഞൂർ തട്ടാൻപടിക്കും വാര്യാട്ട് അമ്പലത്തിനും മുൻപുള്ള കൊടുംവളവിൽ അമിതവേഗത്തിൽ എത്തിയ കാർ വെള്ളായിക്കുടം രാമകൃഷ്ണന്റെ വീടിന്റെ മുൻവശത്തെ മതിൽ തകർത്ത് പറമ്പിലേക്ക് ഇടിച്ചുകയറി.
പാറപ്പുറം, തട്ടാൻപടി, മനയ്ക്കപടി, അകവൂർ ഹൈസ്കൂൾ ഷാപ്പും കവല, ശ്രീമൂലനഗരം ജംഗ്ഷൻ എന്നിവിടങ്ങളിലും അപകടങ്ങൾ പതിവായിരിക്കുകയാണ്. ശ്രീമൂലനഗരം ജംഗ്ഷനിൽ പുതിയേടം ഭാഗത്തുനിന്ന് ആലുവയിലേക്കും, കാലടി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളും ഒരേ വേഗത്തിൽ കടന്നുപോകുന്നതിനാൽ ഗതാഗത നിയന്ത്രണം പ്രായോഗികമല്ലാതായിരിക്കുകയാണ്. റോഡിന് വീതികുറഞ്ഞ വളവിൽ പരിശോധന നടത്തി റോഡിന്റെ വളവ് നേരെയാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
വല്ലംകടവ് പാലം നിർമിച്ചതിനു ശേഷം നൂറുകണക്കിന് വാഹനങ്ങളാണ് പെരുമ്പാവൂരിലേക്കും ആലുവ ദേശം ഭാഗത്തേക്കും ഈ റോഡിലൂടെ കടന്നുപോകുന്നത്. പ്രായമായവരും വിദ്യാർഥികളും ഉൾപ്പെടെയുള്ള നിരവധി പേർ ഇവിടെ ജംഗ്ഷനുകളിൽ റോഡ് മുറിച്ചുകടക്കാൻ ദുരിതപ്പെടുകയാണ്.
ചൊവ്വര കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം റോഡ് താഴേയ്ക്ക് ഇടിഞ്ഞതും അപകടത്തിന് വഴിവയ്ക്കുന്നുണ്ട്. റോഡ് നിർമാണത്തിലെ അശാസ്ത്രീയത അടക്കം അധികൃതർ പരിശോധിക്കണമെന്ന് റസിഡന്റ്സ് അസോസിയേഷൻ കൂട്ടായ്മ ഡിഫ്രാ ആവശ്യപ്പെട്ടു.
Ernakulam
ഫോർട്ടുകൊച്ചി: ടോക്ക് വിത്ത് മേയർ പരിപാടിയിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് ഫോർട്ടുകൊച്ചി യൂണിറ്റ് നല്കിയ നിവേദനത്തിന് ഉടനടി പരിഹാരമെന്ന് മേയർ.
കോർപ്പറേഷന്റെ കീഴിലുള്ള പടിഞ്ഞാറൻ കൊച്ചിയിലെ നാലു ലൈബ്രറികൾക്ക് പുതിയ പുസ്തകങ്ങൾ വാങ്ങാൻ അടിയന്തരമായി ഫണ്ട് അനുവദിക്കുക,
ഈ ലൈബ്രറികളിൽ സ്ഥിരം ലൈബ്രേറിയന്മാരെ നിയമിക്കുക, പള്ളുരുത്തി ലൈബ്രറിയിലെ റീഡിംഗ് റൂം കൈയടക്കി ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ സർവേയുടെ ഓഫീസ് ഉടനടി അവിടെനിന്ന് മാറ്റി ലൈബ്രറിക്ക് പ്രവർത്തിക്കുവാൻ സൗകര്യമൊരുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പരിഷത്ത് ഉന്നയിച്ചത്.
കഴിഞ്ഞ എട്ട് വർഷത്തിലേറെയായി ഈ ലൈബ്രറികളിലേക്ക് പുസ്തകങ്ങൾ വാങ്ങാൻ ഒരു രൂപ പോലും കോർപറേഷൻ അനുവദിച്ചിട്ടില്ലെന്ന് ഇവർ ആരോപിച്ചു. സ്ഥിരം ലൈബ്രേറിയന്മാർ ഇല്ലാ എന്നതും ഇവയുടെ പ്രവർത്തനങ്ങൾ താറുമാറാകാൻ മറ്റൊരു കാരണമാണെന്നും നിവേദനത്തിൽ പറയുന്നു.
Ernakulam
ആലുവ: എം പി ഫണ്ട് ഉപയോഗിച്ച് ആലുവ നഗരസഭാ മൈതാനത്തിൽ കൃത്രിമപ്പുല്ല് പിടിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ നൽകിയ പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തീർപ്പാക്കി. ഫുട്ബോൾ കളിക്കാനും പ്രഭാതസവാരിക്കുമായി ഉപയോഗിച്ചിരുന്ന മൈതാനം ടർഫിംഗ് കഴിഞ്ഞാലും സൗജന്യമായി അനുവദിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചതോടെയാണ് ഹർജി ഒഴിവാക്കിയത്.
കൃത്രിമപ്പുല്ല് പിടിപ്പിച്ച് കഴിഞ്ഞാൽ പ്രഭാത സവാരിക്ക് പിന്നീട് ലഭിക്കില്ലെന്ന് ആരോപിച്ചാണ് ആലുവ സ്വദേശി കെ.കെ. വിനോദും കീഴ്മാട്, ചൂർണിക്കര പഞ്ചായത്ത് നിവാസികളായ നാലുപേരും ചേർന്ന് ഹൈക്കോടതിയെ നവംബർ 11 ന് സമീപിച്ചത്. ആലുവ നഗരസഭ, സെക്രട്ടറി, ബാലാവകാശ കമ്മീഷൻ, ആലുവ വിദ്യാഭ്യാസ ജില്ലാ ഓഫീസർ എന്നിവരെ എതിർകക്ഷികളാക്കിയാണ് പൊതുതാത്പര്യ ഹർജി നൽകിയത്.
കോടതിയെ സമീപിക്കുന്നതിന് മുമ്പും പിമ്പും ടർഫിംഗ് പ്രവൃത്തികൾ സംഘം ചേർന്ന് സി പിഎം പിന്തുണയോടെ ഏതാനും പ്രഭാതസവാരിക്കാർ തടഞ്ഞിരുന്നു. ഒരു തവണ സംഘർഷം നടന്നപ്പോൾ കുപ്പി വലിച്ചെറിഞ്ഞെന്ന പേരിൽ ഒരു സമരാനുകൂലി ജയിലിൽ പോകുകയും ചെയ്തു. ഫുട്ബോൾ താരങ്ങളും പരിശീലകരും നഗരസഭയ്ക്ക് അനുകൂലമായി ജാഥയും സമ്മേളനങ്ങളും നടത്തി. വിവാദമായതിനെ തുടർന്ന് ടർഫിംഗ് നിർത്തിവച്ചു.
ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കഴിഞ്ഞ ജനുവരി 15 ന് ചേർന്ന യോഗതീരുമാനങ്ങൾ അംഗീകരിച്ചാണ് കോടതി പൊതു താത്പര്യ ഹർജി ഡിവിഷൻ ബെഞ്ച് തീർപ്പാക്കിയത്. ആർട്ടിഫിഷ്യൽ ഫുട്ബോൾ ടർഫ് നടപ്പിലാക്കാൻ തീരുമാനിച്ച മിനിറ്റ്സ് പ്രകാരം പൊതുജനങ്ങളുടെ ഉപയോഗം തടയുന്നില്ലെന്നും കുട്ടികൾക്ക് ഫുട്ബോൾ ട്രെയിനിംഗ് നൽകാമെന്നും തീരുമാനിച്ചിട്ടുണ്ട്. പ്രഭാതസവാരി നടത്താൻ വാക്ക് വേയും അനുവദിക്കും.
കൃതിമപ്പുല്ലിൽ നടത്താൻ സാധിക്കുന്ന വിവിധ കായിക പരിപാടികൾക്കും മൈതാനം വിട്ടുകൊടുക്കാൻ പരിഗണിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനങ്ങൾ നടപ്പിലാക്കുമെന്നതിനാൽ പൊതുതാത്പര്യ ഹർജിക്ക് നിലനിൽക്കിപ്പില്ലെന്ന് ചീഫ് ജസ്റ്റീസ് സൗമെൻ സെൻ, ജസ്റ്റീസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
Ernakulam
കൊച്ചി: ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റസ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ച് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് പാലാരിവട്ടം റിനൈ കൊച്ചിനില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എന്‍. നാഗരേഷ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യ അതിവേഗത്തില്‍ മുന്നേറുകയാണെന്നും ഈ മുന്നേറ്റ വേഗത തുടരുകയാണെങ്കില്‍ 2047ഓടെ ഇന്ത്യ ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളിലൊന്നായി മാറുമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക ബോധവത്ക്കരണം, സാമ്പത്തിക സുരക്ഷ, ഡിജിറ്റല്‍ ഇടപാടുകള്‍ തുടങ്ങിയ മേഖലകളില്‍ ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടെ ഇടപെടല്‍ സമൂഹത്തില്‍ ഗണ്യമായ മാറ്റം സൃഷ്ടിക്കാന്‍ സഹായകരമാകുമെന്നും ജസ്റ്റീസ് കൂട്ടിച്ചേർത്തു.
ഐസിഎഐ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം ബാബു ഏബ്രഹാം കള്ളിവയലില്‍, എസ്ഐആര്‍ സി ട്രഷറര്‍ ദീപ വർഗീസ് എന്നിവര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
Ernakulam
അങ്കമാലി : എടക്കുന്ന് പാദുവാ സ്പോർട്സ് അക്കാദമി (പിഎസ്എ) സംഘടിപ്പിച്ച വെറ്റെറൻസ് വോളിബോൾ ടൂർണമെന്റിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ യൂസഫ് നയിച്ച എറണാകുളം സിക്സേഴ്സ് ജേതാക്കളായി. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കിഷോർ കുമാർ നയിച്ച വരാപ്പുഴ സിക്സേഴ്സിനെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്.
എട്ട് ടീമുകൾ പങ്കെടുത്ത വെറ്ററൻസ് വോളിബോൾ ടൂർണമെന്റിൽ എറണാകുളം സിക്സേഴ്സിന്റെ സൗബിൻ ബെസ്റ്റ് പ്ലെയറായും വരാപ്പുഴ സിക്സേഴ്സിന്റെ കിഷോർ കുമാർ ബെസ്റ്റ് അറ്റാക്കറായും എറണാകുളം സിക്സേഴ്സിന്റെ കിഷോർ ബെസ്റ്റ് ലിബ്രോയായും തെരെഞ്ഞെടുക്കപ്പെട്ടു.
എടക്കുന്ന് സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. പോൾ ചെറുപ്പിള്ളി, കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രിസിഡന്റ് ബാബു സാനി എന്നിവർ ചേർന്ന് ട്രോഫി സമ്മാനിച്ചു. വാർഡ് മെമ്പർ എൻ.വി. പോളി, ഫാ. ബോണി കട്ടയ്ക്കകത്തൂട്ട്, ഫാ. അഷ്ബിൻ മേലേടത്ത് എന്നിവർ പ്രസംഗിച്ചു.
Ernakulam
ഫോർട്ടുകൊച്ചി: കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ വനിതാ പ്രസ്ഥാനമായ വൈഡ്സിന്റെ ആഭിമുഖ്യത്തിൽ ലോക കാൻസർ ദിനാചരണത്തോടനുബന്ധിച്ചു ആശാകിരണം കാൻസർ സുരക്ഷപദ്ധതിയുടെ ഭാഗമായി മാരത്തൺ നടത്തി.
അർജുനൻ മാസ്റ്റർ ഗ്രൗണ്ടിൽനിന്നും ആരംഭിച്ച മാരത്തൺ കൊച്ചി ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പിൽ ഫ്ലാഗ് ഓഫ് ചെയ്തു . കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 1000 അംഗങ്ങൾ പങ്കെടുത്തു . തോപ്പുംപടി ബിഒടി പാലത്തിൽ സമാപിച്ച മരത്തണിന് കെ.ജെ. മാക്സി എംഎൽഎ സമാപന സന്ദേശം നൽകി. കൗൺസിലർമാരായ സുമീത് ജോസഫ്, വി.എ. ശ്രീജിത്ത് , സിഎസ്എസ്എസ് ഡയറക്ടർ ഫാ. ഡോ. അഗസ്റ്റിൻ കടേപ്പറമ്പിൽ, അസിസ്റ്റന്റ് ഡയറക്ടർ ജെയ്ഫിൻ ദാസ് കട്ടികാട്ട്, സിഎസ്എസ്എസ് കോ-ഓർഡിനേറ്റർ ലാലി സേവ്യർ എന്നിവർ പ്രസംഗിച്ചു .
Ernakulam
കൊച്ചി: കളമശേരി ഭാരതമാതാ കോളജില്‍ ഉദ്യോക്ത സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് 2026 നടന്നു. 150ഓളം വിദ്യാര്‍ഥികളുടെ പങ്കാളിത്തംകൊണ്ടും ആശയങ്ങള്‍ കൊണ്ടും കോണ്‍ക്ലേവ് ശ്രദ്ധേയമായി.
എസ്ജെ അസോസിയേറ്റ്സിലെ സാജു ബാലകൃഷ്ണന് പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്‍വെസ്റ്റ്മെന്റ് മെമ്പേഴ്സായ പി.സി. ഹരികുമാര്‍, കൃപാ ബി. നായര്‍, ജി.കെ. ശീതള്‍ എന്നിവര്‍ ടെക്നിക്കല്‍ സെക്ഷനുകള്‍ക്ക് നേതൃത്വം നല്കി. കാമ്പസ് നൗവിന്റെ ഫൗണ്ടറും സിഇഒയുമായ ആദര്‍ശ് രവി മുഖ്യ പ്രഭാഷണം നടത്തി.
ധ്രുവ് 360 ഡിഗ്രി കമ്പനിയുടെ ഫൗണ്ടറായ ഇമ്മാനുവല്‍ വര്‍ഗീസ് കോണ്‍ക്ലേവിന് മീഡിയേറ്ററായി. കോളജ് അസി. മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ കല്ലുങ്ങല്‍, ഡയറക്ടര്‍ ഡോ. കെ.എം. ജോണ്സണ്, വൈസ് പ്രിന്‍സിപ്പല്‍ ബിനി റാണി ജോസ്, ഡോ. കെ.ആര്. രതീഷ്, ടെനിയ തോമസ് എന്നിവര്‍ സംസാരിച്ചു.
സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍ ബേസില്‍ വര്‍ഗീസ്, അവന്തിക എ. നായര്‍ എന്നിവര്‍ സ്റ്റുഡന്റ്സിനെ പ്രതിനിധീകരിച്ച് സംസാരിച്ചു. സെലക്ട് ചെയ്ത ടീമുകള്‍ക്ക് ധ്രുവ് 360 ഡിഗ്രി ടെക്നിക്കല്‍ ഡെവലപ്മെന്റ് കോസ്റ്റും കൂടാതെ സെലക്ടഡ് ആയിട്ടുള്ള മറ്റു ടീമുകള്‍ക്ക് ഇന്‍വെസ്റ്റര്‍ സപ്പോര്‍ട്ടും വാഗ്ദാനം നല്കി.
Ernakulam
അങ്കമാലി: സെന്റ് ജോർജ് ബസിലിക്ക സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടവകയിലെ വിവിധ ഭിന്നശേഷിക്കാർക്കായി സംഗമം നടത്തി. ബസിലിക്ക വികാരിയും റെക്ടറുമായ ഫാ. ലൂക്കോസ് കുന്നത്തൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മുനിസിപ്പൽ ചെയർപേഴ്സൺ റീത്ത പോൾ ഉദ്ഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ സെബി വർഗീസ്, അസിസ്റ്റന്റ് വികാരിമാരായ ഫാ. ആൻസൺ നടുംപറമ്പിൽ, ഫാ. ഷെറിൻ മാടവന, ഫാ. അലൻ മഴുവഞ്ചേരി, ടോണി മാളിയേക്കൽ, സിസ്റ്റർ ആൻസിനി, സിസ്റ്റർ ജീസ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ പോളച്ചൻ ഔസേപ്പ്കുട്ടി, ജോബെൽറ്റ് ജോസ്, റിന്റോ ഡേവിസ്, സെൽജോ ദേവസി, ജെസി ജോസ്, ജിജു മുണ്ടാടാൻ, ബ്രിട്ടോ ഷിബു, ചഞ്ചൽ ദീപക് എന്നിവർ പ്രസംഗിച്ചു. ഇടവകയിൽ നിന്ന് 25 ലേറെ കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുത്തു
Ernakulam
മൂവാറ്റുപുഴ: നഗരഭാധ്യക്ഷ ജോയ്സ് മേരി ആന്റണി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 26ന് രാവിലെ 10 ന് നഗരസഭ ഓഫീസിലേയ്ക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് ഭാരവാഹികള്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നഗരസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശക പത്രികയില്‍ വിദ്യാഭ്യാസ യോഗ്യത വ്യാജമായി ചേര്‍ത്തുവെന്നാരോപിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. നാമനിര്‍ദ്ദേശപത്രിയില്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത വ്യാജമായി ചേര്‍ത്ത ജോയ്സ് മേരി ആന്റണിയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് 24ന് വാര്‍ഡിലെ വോട്ടര്‍ നല്കിയ ഹര്‍ജി മൂവാറ്റുപുഴ മുന്‍സിഫ് കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു.
കോടതി അയച്ച നോട്ടീസ് നഗരഭാധ്യക്ഷ കൈപ്പറ്റിയില്ല. 1994 ലെ കേരള മുനിസിപ്പല്‍ ആക്ടിലെ സെക്ഷന്‍ 108 ലെ സബ്സുകള് (ഒന്ന് എ) പ്രകാരം നിര്ദ്ദേശപ്രത്രികയിലെ ഫോറം നമ്പര്‍ രണ്ട് എ യില്‍ നല്കിയ വിവരങ്ങള്‍ വ്യാജമാണന്നും അതിനാല്‍ കേരള മുനിസിപ്പാലിറ്റി ആക്ടിലെ സെക്ഷന്‍ 178 (1) (സിഎ) പ്രകാരം തെരഞ്ഞെടുപ്പ് അസാധുവാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
വാർത്താസമ്മേളനത്തിൽ സിപിഎം ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു, സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കല്‍, കേരള കോണ്‍ഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റ് ഷൈന്‍ ജേക്കബ്, സിപിഎം മുന്‍സിപ്പല്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി കെ.ജി. അനില്‍കുമാര്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
സമരം രാഷ്ട്രീയ പ്രേരിതം: എംപി
മൂവാറ്റുപുഴ: നഗരസഭാധ്യക്ഷ ജോയ്സ് മേരി ആന്റണിക്കെതിരായ സമരം രാഷ്ട്രീയ പ്രേരിതമെന്ന് ഡീന്‍ കുര്യാക്കോസ് എംപി. അനാവശ്യമായി പുകമറ സൃഷ്ടിക്കാനുള്ള ശ്രമം മാത്രമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വ്യക്തമായ ഭൂരിപക്ഷത്തോടെ രണ്ടാം വട്ടവും വിജയിച്ച് അര്‍ഹതയുടെ അടിസ്ഥാനത്തില്‍ മാത്രം നഗരസഭാധ്യക്ഷയായ വ്യക്തിയാണ് ജോയ്സ്.
കോടതിയില്‍ അടിസ്ഥാനമില്ലാത്ത പരാതികള്‍ നല്കി അതിന്റെ പേരില്‍ സമര കോലാഹലം സൃഷ്ടിച്ച് രാഷ്ട്രീയ വിവാദം സൃഷ്ടിക്കാമെന്നത് മാത്രമാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഇത്തരത്തിലുള്ള പ്രചാര വേലകള്‍ ഏക്കലവും സിപിഎം നടത്തി വരുന്നതാണെന്നും മൂവാറ്റുപുഴയുടെ സമഗ്രപുരോഗതിക്കായി ശ്രദ്ധാപൂര്‍വം പ്രവര്‍ത്തിക്കുന്ന നഗരസഭാധ്യക്ഷയ്ക്ക് കക്ഷി രാഷ്ട്രീയത്തിന് അതീതമായി പൊതുസമൂഹത്തില്‍ വലിയ അംഗീകാരമുണ്ടെന്നും ഡീന്‍ പറഞ്ഞു. വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പ്രചാരണങ്ങളെ തള്ളിക്കളയുമെന്നും ജനങ്ങളെ അണിനിരത്തി യുഡിഎഫ് അംഗംകൂടിയായ നഗരസഭാധ്യക്ഷയെ സംരക്ഷിക്കുമെന്നും ഡീന്‍ കുര്യാക്കോസ് എംപി വ്യക്തിമാക്കി.
Ernakulam
കോലഞ്ചേരി: കുന്നത്തുനാട് എംഎൽഎയുടെ മണ്ഡലതല വികസന രേഖയെച്ചൊല്ലി വിവാദം കൊഴുക്കുന്നു. മണ്ഡലത്തിൽ 2331 കോടി രൂപയുടെ വികസനം നടത്തിയതായാണ് രേഖയിൽ സൂചിപ്പിച്ചിട്ടുള്ളത്. എന്നാൽ മണ്ഡലത്തിന് പുറത്തുള്ള പദ്ധതികൾക്കുൾപ്പെടെ ജനറൽ വിഭാഗത്തിൽ അനുവദിച്ച തുക മണ്ഡല വികസന രേഖയിൽ ഉൾപ്പെടുത്തി നവമാധ്യമങ്ങൾ വഴി നടത്തിയ പ്രചാരണത്തെ ചോദ്യം ചെയ്ത് യുഡിഎഫ് കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റി രംഗത്തുവന്നു.
ആലുവ-മൂന്നാർ റോഡിന് 653 കോടി രൂപ അനുവദിച്ചതായാണ് വികസന രേഖയിൽ പറയുന്നത്. എന്നാൽ മണ്ഡലം വഴി 6 കിലോമീറ്റർ മാത്രമാണ് റോഡ് കടന്ന് പോകുന്നത് എന്ന് യു.ഡി.എഫ് നേതാക്കൾ പറയുന്നു. ആലുവ, കുന്നത്തുനാട്, പെരുമ്പാവൂർ, കോതമംഗലം, ദേവികുളം എംഎൽഎമാർ ഉൾപ്പെടുന്ന മണ്ഡലങ്ങൾ വഴി കടന്നുപോകുന്ന റോഡിന് അനുവദിച്ച തുക കുന്നത്തുനാടിന്റെ മാത്രം വികസനമാകുന്നത് എങ്ങനെയെന്നാണ് യുഡിഎഫിന്റെ ചോദ്യം.
ആറ് ബൈപാസുകൾക്കായി 2023-ലെ ബജറ്റിൽ 200 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് വികസന രേഖയിൽ പറയുമ്പോൾ, ആറ് ബൈപാസുകൾക്കായി അനുവദിച്ച തുക എങ്ങനെ കുന്നത്തുനാടിന്റെ കണക്കിൽ വരുമെന്നാണ് യുഡിഎഫ് ഉന്നയിക്കുന്നത്.
വൈദ്യുത വകുപ്പ് പദ്ധതികൾക്കായി 197 കോടി രൂപ അനുവദിച്ചതായി വികസന രേഖ പറയുമ്പോൾ കെഎസ്ഇബി ഫണ്ട് 140 നിയോജക മണ്ഡലങ്ങളിലും ബോർഡ് നൽകുന്നതാണെന്നും അതിൽ എംഎൽഎമാർക്ക് ഒരു റോളുമില്ലെന്നും യുഡിഎഫ് പറയുന്നു.
ജലവിഭവ വകുപ്പ് പദ്ധതികൾക്കായി 420 കോടി രൂപ അനുവദിച്ചതായി രേഖയിൽ പറയുമ്പോൾ മണ്ഡലത്തിൽ എവിടെയാണ് പദ്ധതി മൂലം കുടിവെള്ളം ലഭിച്ചതെന്നാണ് യുഡിഎഫിന്റെ മറുചോദ്യം. മഞ്ചേരിക്കുഴി, കോരൻകടവ് പാലങ്ങൾ മുൻ സർക്കാരുകളുടെ കാലയളവിലെ പദ്ധതിയാണെന്നും അത് വികസന രേഖയിൽ ഉൾപ്പെടുത്തിയത് അപഹാസ്യമാണെന്നും യുഡിഎഫ് ആരോപിക്കുന്നു.
വാർത്ത സമ്മേളനത്തിൽ യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ സി.പി. ജോയി, കോൺഗ്രസ് പുത്തൻകുരിശ് ബ്ലോക്ക് പ്രസിഡന്റ് പോൾസൺ പീറ്റർ പട്ടിമറ്റം ബ്ലോക് പ്രസിഡന്റ് കെ.വി. എൽദോ എന്നിവർ പങ്കെടുത്തു.
Ernakulam
കൂത്താട്ടുകുളം: ദേവമാതാ നഴ്സിംഗ് സ്കൂൾ വിദ്യാർഥികളുടെ ദീപംതെളിക്കൽ ചടങ്ങ് നടന്നു . 33- മത് ബാച്ചിലെ 28 വിദ്യാർഥികളാണ് പരിശീലനത്തിന് ഒരുങ്ങിയിട്ടുള്ളത്. പോലീസ് സബ് ഇൻസ്പെക്ടർ സി.ആർ. രഞ്ജുമോൾ ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രി ചാപ്ലിൻ ഫാ. കുര്യാക്കോസ് നരിതൂക്കിൽ അധ്യക്ഷത വഹിച്ചു.
നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ അനറ്റ് കട്ടിപറമ്പിൽ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ആശുപത്രി അഡ്മിനിസ്ട്രേറ്റർ റോസ്മിൻ പഴയകരി, പ്രിൻസിപ്പൽ സിസ്റ്റർ പൗളിൻ പുല്ലാട്ട്, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ജ്യോതി മാറിലാകുഴിയിൽ, അധ്യാപിക ജെസ്മിമോൾ പയസ്, പബ്ലിക് റിലേഷൻ ഓഫീസർ ലാൽസൺ ജെ. പുതുമനപ്പെട്ടി എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു.
Ernakulam
മുവാറ്റുപുഴ: നഗരസഭയുടെ നേതൃത്വത്തില്‍ ഗവ. മോഡല്‍ ഹൈസ്കൂളില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു. നഗരസഭാധ്യക്ഷ ജോയ്സ് മേരി ആന്റണി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് പി.എം. അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു. സമൃദ്ധമായ സാംസ്കാരിക പൈതൃകവും പ്രകൃതിഭംഗിയും കൈകോര്‍ക്കുന്ന നാടിന്റെ സമഗ്ര വികസനമാണ് നഗരസഭയുടെ പ്രഥമ ലക്ഷ്യമെന്ന് നഗരസഭാധ്യക്ഷ പറഞ്ഞു.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ അസം ബീഗം, ഷഹനാ മാഹിന്‍, പി. രജിത, റെജീന, നഗരസഭാ സൂപ്രണ്ട് ഷീല തുടങ്ങിയവ പങ്കെടുത്തു. പാര്‍പ്പിട വികസനം, നഗര ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം, റോഡ് നവീകരണം, മെച്ചപ്പെട്ട ഗതാഗതം, കൃഷി, പിന്നോക്ക - വനിതാ - യുവജന ക്ഷേമം, സ്ത്രീ ശാക്തീകരണം, കുടിവെള്ള വിതരണം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, വിനോദ സഞ്ചാരം, കലാ - സാംസ്കാരികം - കായികം, വ്യാപാര - വ്യവസായങ്ങള്‍ തുടങ്ങി എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന രീതിയിലാണ് വാര്‍ഷിക പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്.
Ernakulam
കേരള തീരത്ത് കൃത്രിമപ്പാരുകള്‍ നിക്ഷേപിക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ എറണാകുളവും
കൊച്ചി: മത്സ്യോത്പാദനം ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് കേരള തീരത്ത് കൃത്രിമപ്പാരുകള്‍ നിക്ഷേപിക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ജില്ലയും. സംസ്ഥാനത്തെ നാല് ജില്ലകളിലെ 96 മത്സ്യഗ്രാമങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടാംഘട്ടത്തില്‍ കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലകള്‍ക്കൊപ്പമാണ് എറണാകുളം സ്ഥാനം പിടിച്ചിട്ടുള്ളത്. 29.7 കോടി രൂപയുടെ പദ്ധതിരേഖ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു.
പദ്ധതിയുടെ 60 ശതമാനം തുക കേന്ദ്രവും 40 ശതമാനം തുക സംസ്ഥാനവുമാണ് വഹിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ 17.85 കോടി കേന്ദ്രവും 11.90 കോടി സംസ്ഥാനവും പങ്കിടും. ഏതാനും വര്‍ഷങ്ങളായി തമിഴ്നാട്, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ കടലോര മേഖലകളില്‍ കൃത്രിമപ്പാരുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
രാജ്യത്തെ 3,477 കടലോര ഗ്രാമങ്ങളില്‍ കൃത്രിമ പാരുകള്‍ സ്ഥാപിക്കുകയാണ് കേന്ദ്ര ഫീഷറീസ് മന്ത്രാലയത്തിന്റെ ലക്ഷ്യം. സ്ഥാപിച്ച ഇടങ്ങളില്‍ മത്സ്യസമ്പത്തില്‍ 17 മുതല്‍ 30 ശതമാനം വരെ വര്‍ധനയുണ്ടായി. കേരളത്തില്‍ ചൂര, പാര, വേളാവ്, ബരാക്കുട, കാരല്‍, അയല, കണവ, കൂന്തല്‍ എന്നീ സമുദ്രവിഭവങ്ങള്‍ കൂടുതല്‍ ലഭിച്ചു.
സ്വാഭാവിക പ്രജനനത്തിനും മത്സ്യസമ്പത്തിന്റെ സുസ്ഥിര പരിപാലനത്തിനും ഇത് പ്രയോജനകരമാണ്. ഫിഷറീസ് വകുപ്പിനായി തീരദേശ വികസന കോര്‍പറേഷനാണ് പാരുകള്‍ നിര്‍മിച്ച് നല്‍കുന്നത്. പദ്ധതി വിലയിരുത്തിയശേഷം മറ്റ് തീരദേശ ജില്ലകളിലും കൃത്രിമപ്പാരുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഫിഷറീസ് വകുപ്പ്.
ഒരു സ്ഥലം കേന്ദ്രീകരിച്ച് മീനുകള്‍ക്കായി കൃത്രിമ ആവാസവ്യവസ്ഥ ഒരുക്കുന്നതാണ് പാരുകള്‍ എന്നറിയപ്പെടുന്നത്. ഒരു ടണ്ണിലധികം തൂക്കമുള്ള കോണ്‍ക്രീറ്റ് പാരുകള്‍ വലിയ ബോട്ടുകളില്‍ എത്തിച്ച് കടലില്‍ നിക്ഷേപിക്കും. പാരുകളില്‍ പായലും സസ്യങ്ങളും പവിഴപ്പുറ്റുകളും വളരുന്നതോടെ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ രൂപപ്പെടും.
Ernakulam
വീട്ടുകാർ നാഷണൽ സൈബർ ക്രൈമിന് പരാതി നൽകും
വൈപ്പിൻ: എളങ്കുന്നപ്പുഴ ബീച്ചിൽ കഴിഞ്ഞദിവസം മരിച്ചനിലയിൽ കണ്ടെത്തിയ ഞാറക്കൽ പെരുമ്പിള്ളി കമ്മട്ടിക്കാട് അർജുൻകുമാറിനെ (17) കാണാതാകുന്നതിന് മുമ്പ് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തിരുന്നതായി ബന്ധുക്കൾ. ഈ അക്കൗണ്ട് ഇപ്പോൾ അജ്ഞാതനായ ഒരാളാണ് നിയന്ത്രിച്ചുകൊണ്ടിരിക്കുന്നതെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. ഈ സാഹചര്യത്തിൽ മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിമിന്റെ സാധ്യത തള്ളിയ ബന്ധുക്കൾ മറ്റെന്തോ കാരണങ്ങൾ ഉണ്ടെന്നാണ് ഇപ്പോൾ പറയുന്നത്.
കളമശേരി പോളിടെക്നിക് വിദ്യാർഥിയായിരുന്ന അർജുൻ കുമാറിന്റെ സ്കൂൾ വിദ്യാഭ്യാസം കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ നല്ലപോലെ കൈകാര്യം ചെയ്തിരുന്നതിനാൽ സമൂഹമാധ്യമത്തിലൂടെ പുറത്തുള്ള ഒരുപാട് സുഹൃത്തുക്കളെ സമ്പാദിച്ചിട്ടുള്ളതായും വീട്ടുകാർ പറയുന്നു. അർജുൻകുമാർ കടലിൽ ചാടുന്നതിന് മുമ്പായി ഫോണിലൂടെ ആർക്കോ ശബ്ദസന്ദേശം അയയ്ക്കുന്നതും അതിനുശേഷം വളരെ പരിഭ്രാന്തനാകുന്നതും ആ ഭാഗത്തുള്ള സിസിടിവിയിൽ കണ്ടെത്തിയിട്ടുണ്ടത്രേ. ഇതെല്ലാമാണ് വീട്ടുകാരുടെ സംശയം വർധിപ്പിക്കുന്നത്.
ഈ സാഹചര്യത്തിൽ വീട്ടുകാർ നാഷണൽ സൈബർ ക്രൈം പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യാൻ ഒരുങ്ങുകയാണ്. അതേസമയം മരണം സംബന്ധിച്ച് പരാതി ഉയർന്നതിനാൽ ഞാറക്കൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹത്തിൽ നിന്നു ലഭിച്ച ഫോൺ പോലീസ് പരിശോധിച്ചുവരികയാണ്.
അർജുൻ കുമാറിന്റെ കോൺടാക്ടുകളും വാട്സാപ്പ് മെസേജുകളുമാണ് പോലീസ് പ്രാഥമികമായി പരിശോധിച്ചുവരുന്നത്. വിശദമായ പരിശോധനയ്ക്ക് ഫോൺ ഫോറൻസിക്കിനു നൽകേണ്ടിവരും. എന്നാൽ ഇതുവരെ പോലീസ് നൽകിയിട്ടില്ല എന്നാണ് അറിയുന്നത്.
Ernakulam
കൊച്ചി: രക്ഷാദൗത്യസംഘത്തെ ഒരു ദിവസം മുഴുവന്‍ വട്ടംകറക്കിയ കൊച്ചി മെട്രോ പില്ലറില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഇന്നലെ പുലര്‍ച്ചെ 1.30ഓടെയാണ് ഒരാഴ്ചയോളമായി കുടുങ്ങിക്കിടന്ന പൂച്ചയെ രക്ഷപ്പെടുത്തിയത്. അഗ്നിശമന സേനയ്ക്കൊപ്പം ആനിമല്‍ റെസ്ക്യൂ സംഘവും ദൗത്യത്തില്‍ പങ്കാളികളായി.
കലൂര്‍ സ്റ്റേഡിയത്തിന് മുന്നിലെ 556-ാം പില്ലറിന് മുകളില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനുള്ള ദൗത്യം ശനിയാഴ്ച രാവിലെ 11ഓടെയാണ് ആരംഭിച്ചത്. മെട്രോ ജീവനക്കാരനാണ് പൂച്ച കുടുങ്ങിക്കിടക്കുന്നത് കണ്ടത്. ഉടൻ അഗ്നിശമനസേനയും ആനിമല്‍ റെസ്ക്യൂ സംഘവും ചേര്‍ന്ന് പൂച്ചയെ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ രക്ഷാദൗത്യസംഘത്തിന്റെ ഹൈഡ്രോളിക് ലിഫ്റ്റ് തകരാറിലായതും തിരിച്ചടിയായി.
ഇതോടെ മെട്രോ സര്‍വീസ് അവസാനിച്ച ശേഷം ദൗത്യം പുനരാരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതുപ്രകാരം രാത്രി 12ഓടെ മെട്രോ പാതയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം ദൗത്യം തുടര്‍ന്നു. പുലര്‍ച്ചെ 1.30ഓടെയാണ് പൂച്ചയെ രക്ഷിച്ച് താഴെ ഇറക്കിയത്.
Ernakulam
കൊച്ചി: വൈപ്പിന്‍ ഞാറയ്ക്കല്‍ പെരുമ്പിള്ളിയില്‍ പതിനേഴുകാരന്റെ മരണത്തിന് പിന്നില്‍ ഓണ്‍ലൈന്‍ ഗെയിമാണെന്ന സംശയം നിലനില്‍ക്കെ ജീവനെടുക്കുന്ന കില്ലര്‍ ഗെയിമുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്. ഗെയിമിന് അടിമകളാകുന്ന കുട്ടികള്‍ ജീവന് ഇല്ലാതാക്കുന്ന പ്രവണതയിലേക്ക് എത്തുന്നുണ്ടെന്നും രക്ഷിതാക്കളുടെ അടിയന്തര ഇടപെടല്‍ വേണമെന്നും സൈബര്‍ വിദഗ്ധരും പോലീസും മുന്നറിയിപ്പ് നല്കുന്നു.
ഗെയിമുകളിലെ കഥാപാത്രങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ അനുകരിക്കാനുള്ള പ്രവണത കുട്ടികളില്‍ വര്‍ധിക്കുകയും ഗെയിമിന്റെ ഭാഗമായുള്ള വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മറുഭാഗത്തുനിന്നു ലഭിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കാനും കുട്ടികള്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നതാണ് അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. കളിയിലൂടെ സ്വകാര്യ വിരങ്ങളും ചോരുന്നതായി പോലീസ് പറയുന്നു.
ഹാക്കര്‍മാര്‍ക്ക് കളിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ ലഭിക്കാന്‍ ഗെയിം ഫോണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നല്കുന്ന അനുവാദം മാത്രം മതി. ഓണ്‍ലൈന്‍ ഗെയിമിലൂടെ ജീവന് നഷ്ടമാകുന്ന സംഭവങ്ങള്‍ക്ക് പുറമേ പണം നഷ്ടപ്പെടുന്ന സംഭവങ്ങളും ജില്ലയില്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം ഓണ്‍ലൈന്‍ ഗെയിമുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇതേപ്പറ്റി ബോധവത്കരണ പരിപാടികളും സൈബര്‍ വിഭാഗം ആസൂത്രണം ചെയ്യുന്നുണ്ട്.
വൈപ്പിന്‍ ഞാറയ്ക്കല്‍ പെരുമ്പിള്ളിയില്‍ വീടുവിട്ടിറങ്ങിയ പതിനേഴുകാരന്റെ മൃതദേഹം കടല്‍തീരത്ത് അടിഞ്ഞ നിലയില്‍ കണ്ടെത്തിയതിനു പിന്നാലെയാണ് മരണത്തില്‍ സംശയങ്ങള്‍ വര്‍ധിച്ചത്. മരിച്ച അര്ജുന് കുമാര്‍ ഗെയിം കളിച്ചിരുന്നതായി ബന്ധുക്കള്‍ പോലീസിനോട് വ്യക്തമാക്കിയിരുന്നു.
മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്
ഫോണ്‍ ഇടയ്ക്കിടെ പരിശോധിക്കണം, മാതാപിതാക്കള്‍ യൂസര്‍ ഐഡിയും പാസ് വേഡും ഫോണ്‍ ലോക്കും ഉപയോഗിക്കണം, നിരോധിച്ച ഗെയിമുകളും ആപ്പുകളും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം, ഓണ്‍ലൈന്‍ ബാങ്കിംഗ് അക്കൗണ്ടുള്ള ഫോണ്‍ കൈമാറരുതെന്നും സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
Ernakulam
ഫോർട്ടുകൊച്ചി: കടൽ, കായൽ പ്രദേശങ്ങളായ ചെല്ലാനം, കുമ്പളങ്ങി, ഇടക്കൊച്ചി, പെരുമ്പടപ്പ്, കുമ്പളം, പനങ്ങാട്, ചേപ്പനം, പെരുമ്പളം എന്നിവിടങ്ങളിൽ കവര്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. സിനിമാ, മാധ്യമങ്ങൾ, സോഷ്യൽ മീഡിയ വഴി പുറംലോകമറിഞ്ഞ കടൽ - കായലിലെ നീല പ്രതിഭാസമായ കവര്‍ കാണാൻ നിരവധി പേരാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. കടൽ വെള്ളത്തിൽ ജീവിക്കുന്ന ഏക കോശ ജീവികളുടെ ജൈവ ദീപ്തിയാണ് കവര്‍ (ബയോ ലൂമിനാ സെൻസ്) എന്ന സീസ്പാർക്കിൾ പ്രതിഭാസം.
ശത്രുക്കളിൽ നിന്നു രക്ഷ നേടുന്നതിനായാണ് ഇവ പ്രകാശം പുറപ്പെടുവിക്കുന്നത്. ഉപ്പിന്റെ സാന്നിധ്യം കടൽ ജലത്തിന് സമാനമായി കായൽ ജലത്തിലും കൂടുന്ന വേനൽക്കാലത്ത് മാത്രമാണ് കായലുകളിൽ ഈ നീലവെളിച്ചം കാണുന്നത്.
ചന്ദ്രന്റെ വെളിച്ചം ദൃശ്യമല്ലാത്ത രാത്രി സമയങ്ങളിലും വെളുത്തവാവ് കഴിഞ്ഞുള്ള സന്ധ്യാസമയങ്ങളിലും പുലരി വരെയും ജലത്തെ കൃത്രിമമായി ഇളക്കിയാലും മീനോടുമ്പോഴും നീല വെളിച്ചത്തിലുള്ള ജലം ഒരു അദ്ഭുത കാഴ്ചയായി മാറും. ഇത് പലരും കൈക്കുമ്പിളിൽ വാരി എടുക്കുന്നതും മനോഹരമായ കാഴ്ചയാണ്.
Ernakulam
കോതമംഗലം: വാട്ടർ അഥോറിറ്റി കുടിവെള്ളത്തിനായി വെള്ളം പമ്പ് ചെയ്യുന്ന കോഴിപ്പിള്ളി പുഴയിലേക്ക് സാമൂഹ്യവിരുദ്ധർ മനുഷ്യ വിസർജ്യം അടങ്ങിയ ഡയപ്പറുകള്‍ ഉൾപ്പെടെയുള്ള മാലിന്യം തള്ളി. കോഴിപ്പിള്ളി പാലത്തിനു താഴെയായാണ് പ്ലാസ്റ്റിക്, വിസര്‍ജ്യം അടങ്ങിയ ഡയപ്പറുകള്‍, ഭക്ഷണാവശിഷ്ടം, പ്ലാസ്റ്റിക് കുപ്പികളും കാരി ബാഗുകളും തള്ളിയിരിക്കുന്നത്.
പാലത്തിനു മുകളിൽനിന്ന് രാത്രി സമയത്ത് താഴേക്ക് തള്ളിയ മാലിന്യമാണ് പുഴയിൽ ഒഴുക്കുകുറഞ്ഞതിനാൽ മണല്തിട്ടകളില് അടിഞ്ഞുകിടക്കുന്നത്. വേനലില്‍ ഒഴുക്കുനിലച്ച പുഴയില്‍ തടയണയില്‍നിന്ന് ഒലിച്ചിറങ്ങുന്ന വെള്ളവും വാട്ടർ അഥോറിറ്റിയുടെ ശുചീകരണ പ്ലാന്റില്‍നിന്നുള്ള വെള്ളവും മാത്രമാണ് ചെറിയ ചാലു പോലെ ഒഴുകുന്നത്.
പെരിയാര്‍ വാലി കനാലില്നിന്നെത്തുന്ന നാമമാത്രമായ വെള്ളമാണ് തടയണയില്‍ ഉള്ളത്. കുടിവെള്ളത്തിന് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സമയത്താണ് പുഴയിലേക്ക് മനുഷ്യ വിസർജ്യം ഉൾപ്പെടെയുള്ള മാലിന്യം തള്ളിയിരിക്കുന്നത്.
പുഴയില്‍ ഏതാനും ദിവസം മുമ്പ് തള്ളിയ മാലിന്യങ്ങള്‍ കുറെ ഭാഗം ഒഴുകി പോയിട്ടുണ്ട്. ബാക്കിയുള്ളവ തുരുത്തുപോലെയും പാറക്കെട്ടുകളിലുമായി തങ്ങി കിടക്കുന്നത് കാണാം. ഇതിന് താഴെയായി നിരവധി കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പാലത്തില്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ച് മാലിന്യം തള്ളുന്നത് തടയാന്‍ അധികൃതര്‍ അടിയന്തിര നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Ernakulam
മൂവാറ്റുപുഴ: ദീപിക ഫ്രണ്ട്സ് ക്ലബ്ബിന്റെ(ഡിഎഫ്സി)യും ഫാമിലി അപ്പോസ്തലേറ്റിന്റെയും സംയുക്ത ഫൊറോന കൺവൻഷൻ കാളിയാർ സെന്റ് റീത്താസ് ഫൊറോന പള്ളി ഹാളിൽ നടന്നു. രൂപത ഡയറക്ടർ ഫാ. ഡോ. ആന്റണി പുത്തൻകുളം ഉദ്ഘാടനം ചെയ്തു. ഫാമിലി അപ്പോസ്തലേറ്റ് ഫൊറോന പ്രസിഡന്റ് ജോയി കാട്ടുവള്ളി അധ്യക്ഷത വഹിച്ചു. രാഷ്ട്രദീപിക ചീഫ് കോ-ഓർഡിനേറ്റിംഗ് ഓഫീസർ ഫാ. ജിനോ പുന്നമറ്റത്തിൽ ‘സമുദായ ശാക്തീകരണം ദീപികയിലൂടെ’ എന്ന വിഷയത്തിൽ ക്ലാസെടുത്തു.
ഫൊറോന വികാരി ഫാ. ജോസഫ് മുണ്ടുനടയിൽ, ഡിഎഫ്സി ഫൊറോന ഡയറക്ടർ ഫാ. ജെയിംസ് ഐക്കരമറ്റം, ഫാ. ജെയിംസ് ഏഴാനിക്കാട്ട്, സിസ്റ്റർ ജെസ്ലെറ്റ്, രൂപത പ്രസിഡന്റ് ഡിഗോൾ കൊളംബേൽ, സെക്രട്ടറി ഡോളി ബെന്നി, ജൂലി ബാബുഎന്നിവർ പ്രസംഗിച്ചു. ഡിഎഫ്സി കാളിയാർ ഫൊറോന പ്രസിഡന്റായി ചാക്കോച്ചൻ പുന്നോലിൽ, ജോ. സെക്രട്ടറിയായി ആൻസി സെർബി എന്നിവരെ തെരഞ്ഞെടുത്തു.
ജോയ് മാറാട്ടിൽ, ജെസി ജോസഫ്, ജയൻ റാത്തപ്പിള്ളി, അംബിക സിബി തുടങ്ങിയവർ നേതൃത്വം നല്കി. ഫാമിലി അപ്പോസ്തലേറ്റ് ഇടവക വാർഡ് ഭാരവാഹികൾ, ഡിഎഫ്സി യൂണിറ്റ് ഭാരവാഹികൾ പങ്കെടുത്തു.
Ernakulam
മൂവാറ്റുപുഴ: സുവിശേഷാധിഷ്ഠിത നീതിയിൽ അടിയുറച്ച രാജ്യസ്നേഹമാണ് ക്രൈസ്തവർ പുലർത്തേണ്ടതെന്ന് തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത. മൂവാറ്റുപുഴ രൂപതയുടെ ആഭിമുഖ്യത്തിൽ നടന്ന ഏഴാമത് ബൈബിൾ കൺവൻഷനോടനുബന്ധിച്ച് മലങ്കര കാത്തലിക് അസോസിയേഷൻ സംഘടിപ്പിച്ച എക്യുമെനിക്കൽ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്രിസ്തുവുമായുള്ള ബന്ധത്തിലാണ് സഭ നിലനിൽക്കുന്നതും വളരേണ്ടതുമെന്നും സഭകളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു. മൂവാറ്റുപുഴ ബിഷപ് ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് അധ്യക്ഷത വഹിച്ചു. ക്രിസ്തുവിൽ വേരുറച്ചുനിന്നുകൊണ്ട് നീതിക്കുവേണ്ടി ശബ്ദിക്കാൻ ക്രൈസ്തവർക്ക് കഴിയണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവീസ് ചിറമേൽ മുഖ്യപ്രഭാഷണം നടത്തി. ഫാ. തോമസ് ഞാറക്കാട്ട് കോർ എപ്പിസ്കോപ്പ, ഫാ. ഡെനി ഫിലിപ്പ്, ജോസഫ് ജൂഡ്, പ്രഫ. ജോസുകുട്ടി ഒഴുകയിൽ, വി. സി. ജോർജുകുട്ടി, എൽദോ പൂക്കുന്നേൽ, എൻ.ടി. ജേക്കബ്, ഫാ. ജോർജ് മാങ്കുളം, എബീഷ് കൂരാപ്പിള്ളിൽ, ജിജി ജോയ്, സീമോൻ ജോൺ എന്നിവർ ഐക്യസന്ദേശം നൽകി.
കൺവൻഷൻ സമാപനദിവസമായ ഇന്നലെ മൂവാറ്റുപുഴ ബിഷപ് ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് സീറോ മലങ്കര ക്രമത്തിൽ കുർബാന അർപ്പിച്ചു. തിരുവനന്തപുരം മൗണ്ട് കാർമൽ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡാനിയേൽ പൂവണ്ണത്തിൽ ത്രിദിന ബൈബിൾ കൺവൻഷനിൽ വചന പ്രഘോഷണം നടത്തി.
Ernakulam
മൂവാറ്റുപുഴ: എംവിഐപി കനാലിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളമെത്തുന്നില്ല എന്ന പരാതിയെ തുടര്‍ന്ന് മാത്യു കുഴൽനാടൻ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രദേശങ്ങളിൽ സന്ദര്‍ശനം നടത്തി. ഏനാനല്ലൂര്‍ ഭാഗം വരെ മാത്രമാണ് വെള്ളം എത്തുന്നതെന്നും അവിടെനിന്ന് ആവോലി, ആനിക്കാട്, രണ്ടാര്‍കര പ്രദേശങ്ങളിലേക്ക് വെള്ളം എത്തുന്നില്ലെന്നുമുള്ള പരാതിയിലായിരുന്നു സന്ദര്‍ശനം.
കൃഷിക്ക് വെള്ളം ലഭിക്കാതെ വന്നതോടെ കര്‍ഷകര്‍ ദുരിതത്തിലാകുകയും, ഇവർ നിരന്തരം എംവിഐപി ഓഫീസില്‍ വിളിച്ച് പരാതിപ്പെടുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് എംഎല്‍എ, മറ്റു ജനപ്രതിനിധികള്‍, എംവിഐപി എഇ, എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവര്‍ ഉള്‍പ്പെട്ട സംഘം സ്ഥലം സന്ദര്‍ശിച്ചത്. രണ്ടു ദിവസത്തിനുള്ളില്‍ ആനിക്കാട് ഭാഗത്തേക്ക് വെള്ളമെത്തിക്കുമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ അറിയിച്ചു.
ആവോലി പഞ്ചായത്ത് പ്രസിഡന്റ് ജോജി ജോസഫ്, വൈസ് പ്രസിഡന്റ് ഫെമിന അഷ്റഫ്, പഞ്ചായത്തംഗങ്ങളായ ഷിബു ജോസഫ്, ഷിന്‍സ് പുളിക്കായത്ത്കടവ്, കെ.വി. ഷാനവാസ്, സൗമ്യ എന്നിവരങ്ങുന്ന സംഘമാണ് സന്ദര്‍ശനം നടത്തിയത്.
Ernakulam
വാഴക്കുളം: സംസ്ഥാനത്തെ മികച്ച കായിക പരിശീലകനുള്ള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ജി.വി. രാജ പുരസ്കാരം എംജി യൂണിവേഴ്സിറ്റി, സ്പോർട്സ് കൗൺസിൽ വോളിബോൾ പരിശീലകൻ വാഴക്കുളം നമ്പ്യാപറമ്പിൽ വടക്കേക്കര ജേക്കബ് ജോസഫിന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും ഉൾപ്പെട്ടതാണ് അവാർഡ്. സംസ്ഥാന സർക്കാർ കായിക പരിശീലകർക്ക് നൽകുന്ന പരമോന്നത ബഹുമതിയാണിത്.
ഇന്റർനാഷണൽ വോളിബോൾ താരം, കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീം ക്യാപ്റ്റൻ, എൻഐഎസ് പരിശീലകൻ, അരുവിത്തറ സെന്റ് ജോർജ് കോളജ് വോളിബോൾ പരിശീലകൻ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്ന ജേക്കബ് ജോസഫ് 2009ലാണ് സ്പോർട്സ് കൗൺസിലിൽ വോളിബോൾ പരിശീലകനായി ജോലിയിൽ പ്രവേശിച്ചത്. പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളജ്, തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂൾ, കോട്ടയം സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റൽ, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ്, ചെന്ത്രാപ്പിന്നി എസ്എൻ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ സേവനത്തിനു ശേഷമാണ് 2023ൽ അരുവിത്തുറ സെന്റ് ജോർജ് കോളജ് സ്പോർട്സ് അക്കാദമിയിലെ പരിശീലകനാകുന്നത്.
പ്രഫഷണൽ വോളിബോൾ ലീഗായ പ്രൈം വോളിയിലെ പ്രമുഖരായ ഷമീമുദീൻ, ജിഷ്ണു എന്നിവരടക്കം നിരവധി പേർ ജേക്കബ് ജോസഫിന്റെ ശിഷ്യരാണ്. ഇക്കഴിഞ്ഞ ഫെഡറേഷൻ കപ്പിൽ ഇന്ത്യൻ യൂണിവേഴ്സിറ്റിക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ അരുവിത്തുറ കോളജിലെ സുജിത്ത് ഉൾപ്പെടെ നിരവധി താരങ്ങളെ സൃഷ്ടിച്ചെടുക്കാൻ പരിശീലകൻ എന്ന നിലയിൽ ജേക്കബ് ജോസഫിന് സാധിച്ചിട്ടുണ്ട്.
1942 മുതലുള്ള വാഴക്കുളത്തെ ഏറ്റവും പഴക്കമുള്ള സെന്റ് ജോർജ് വോളിബോൾ ക്ലബിന്റെ നിലവിലെ ജനറൽ സെക്രട്ടറിയായ ജേക്കബ് ഇവിടത്തെ പരിശീലകനുമാണ്. ക്ലബിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ എട്ടു വർഷത്തോളമായി മധ്യവേനലവധിയിൽ പ്രദേശത്തെ കുട്ടികൾക്ക് സൗജന്യ പരിശീലനം നൽകി വരുന്നത് ജേക്കബ് ജോസഫിന്റെ നേതൃത്വത്തിലാണ്. ഭാര്യ ടീന തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ അധ്യപികയാണ്. കായികതാരങ്ങളായ മൂത്ത മകൻ നൈജൽ വാഴക്കുളം കാർമൽ സ്കൂൾ 12-ാം ക്ലാസ് വിദ്യാർഥിയും ഇളയമകൻ റോബിൻ വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയുമാണ്.
Thrissur
തൃശൂർ: ജൂബിലി മിഷൻ ആശുപത്രി സെന്റ് തോമസ് കോളജിലെ അധ്യാപകസംഘം സന്ദർശിച്ചു. ജൂബിലി മിഷൻ ഹെൽത്ത്കെയർ ആൻഡ് അക്കാദമിക് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ സ്വാഗതം പറഞ്ഞു.
ദീപപ്രജ്വലന ചടങ്ങിൽ ഫാ. റെന്നി മുണ്ടൻകുരിയൻ, സിഇഒ ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു കള്ളിവളപ്പിൽ, സിസ്റ്റർ ഡോ. ജൂഡി, സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ റവ.ഡോ. കെ.എ. മാർട്ടിൻ, ഐക്യുഎസി കോഓർഡിനേറ്റർ ഡോ. ദിവ്യ എന്നിവർ പങ്കെടുത്തു.
സെന്റ് തോമസ് കോളജ് എക്സിക്യൂട്ടീവ് മാനേജർ ഫാ. ജോണ്‍ പാണേങ്ങാടൻ സന്നിഹിതനായിരുന്നു. തുടർന്ന് ജൂബിലി മിഷൻ ഹെൽത്ത്കെയർ ആൻഡ് അക്കാദമിക് സ്ഥാപനങ്ങളുടെ സമഗ്ര അവലോകനം ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ അവതരിപ്പിച്ചു. ഹൃദയാരോഗ്യത്തെക്കുറിച്ച് കാർഡിയോളജി വിഭാഗത്തിലെ ഡോ.ടി. ഗോവിന്ദനുണ്ണി പ്രഭാഷണം നടത്തി.
തുടർന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു സി. കള്ളിവളപ്പിലിന്റെ നേതൃത്വത്തിൽ ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം നടന്നു. റിസർച്ച് വിംഗുകളുടെ പ്രവർത്തനത്തെക്കുറിച്ച് സയന്റിസ്റ്റും റിസർച്ച് കോഓർഡിനേറ്ററുമായ ഡോ.പി.ആർ. വർഗീസ് വിശദീകരിച്ചു.
Thrissur
ചാവക്കാട്: കാൻസർരോഗിയായ വയോധികയെ ഉപദ്രവിക്കരുതെന്നും താമസിക്കുന്ന വീട്ടിൽ പ്രവേശിക്കരുതെന്നും ബന്ധുവിനെയും പെണ്‍സുഹൃത്തിനെയും വിലക്കി കോടതി ഉത്തരവ്. ഒരുമനയൂർ ചുക്കശേരി തങ്ക നൽകിയ കേസിൽ ചെന്ത്രാപ്പിന്നി പള്ളിപ്പറന്പിൽ രമേഷിനും സുഹൃത്ത് ഷീലക്കും എതിരേയാണ് ചാവക്കാട് ജുഡിഷ്യൽ മജിസ്ട്രേറ്റ് വി. ശാരിക സത്യൻ ഉത്തരവിട്ടത്.
ഭർത്താവ് മരിക്കുകയും രോഗം മൂർച്ഛിക്കുകയും ചെയ്ത തങ്കയെ സമീപിച്ച് സ്വത്തുക്കൾ എഴുതിത്തരികയാണെങ്കിൽ വലിയൊരു തുക നൽകാമെന്നും ചികിത്സാച്ചെലവുകൾ വഹിച്ചോളാമെന്നും രജിസ്ട്രേഷനുശേഷവും വീട്ടിൽ താമസിക്കാൻ അനുവദിക്കാമെന്നും വാഗ്ദാനം ചെയ്ത് ബന്ധു രമേഷ് എത്തുകയായിരുന്നു.
ഗൾഫിൽ ജോലി ചെയ്തുവന്നിരുന്ന രമേഷ് പണം നൽകാതെ വീട് പൊളിക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ച് അഭിഭാഷകരായ സുജിത് അയിനിപ്പുള്ളി, നന്ദന സുനിൽകുമാർ എന്നിവർ മുഖാന്തരം തങ്ക ചാവക്കാട് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.
തങ്കയ്ക്ക് സംരക്ഷണം നൽകാൻ ചാവക്കാട് പോലീസിനും തങ്കയുടെ വസ്തുവകകൾ രമേഷ് കൈമാറ്റം ചെയ്യുന്നതു തടയാൻ ചാവക്കാട് സബ് രജിസ്റ്റാർക്കും കോടതി നിർദേശം നൽകി.
Thrissur
ഗുരുവായൂർ: ക്ഷേത്രോത്സവത്തിന്റെ കലശച്ചടങ്ങുകളിൽ പ്രധാനമായ തത്വകലശം നാളെയും ബ്രഹ്മകലശവും സഹസ്രകലശാഭിഷേകം വെള്ളിയാഴ്ചയും നടക്കും. ക്ഷേത്രത്തിൽ പൂജകൾ നേരത്തെ പൂർത്തിയാക്കിയ ശേഷമാണ് തത്വകലശച്ചടങ്ങുകൾ തുടങ്ങുക. നാലന്പലത്തിലെ നമസ്കാര മണ്ഡപത്തിൽ ഹോമകുണ്ഡമൊരുക്കി തന്ത്രി നാഡീസന്താനപൂജ നടത്തിയശേഷം ഭഗവാന് തത്വകലശാഭിഷേകം നിർവഹിക്കും. ഉച്ചപൂജയും തന്ത്രി നിർവഹിക്കും. രാത്രി തൃപ്പുകയ്ക്കുശേഷം അനുജ്ഞചടങ്ങും നടത്തും. വെള്ളിയാഴ്ച നടക്കുന്ന ബ്രഹ്മകലശത്തിനായി ഗുരുവായൂരപ്പനോട് അനുവാദം ചോദിക്കുന്ന ചടങ്ങാണ് അനുജ്ഞ.
കലശമണ്ഡപമായ കൂത്തന്പലത്തിൽ ആയിരംകുംഭങ്ങളിൽ ശ്രേഷ്ഠദ്രവ്യങ്ങൾ നിറച്ച് പൂജനടത്തി ചൈതന്യവത്താക്കിയ കലശങ്ങൾ ശ്രീലകത്തെത്തിച്ച് അഭിഷേകം ചെയ്യും. മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ഈ ചടങ്ങിനുശേഷം വെഞ്ചാമരം, മുത്തുകുട, ആലവട്ടം, നാദസ്വരമടക്കമുള്ള വാദ്യങ്ങളുടെ അകന്പടിയിൽ ബ്രഹ്മകലശം ശ്രീലകത്തേക്ക് എഴുന്നള്ളിക്കും.
ക്ഷേത്രം മേൽശാന്തി ബ്രഹ്മകലശവും ക്ഷേത്രം ഓതിക്കൻ കുംഭേശകലശവും ശ്രീലകത്തേക്കെഴുന്നള്ളിച്ച് ഭഗവാന് അഭിഷേകം ചെയ്യും. ഇതോടെ ഉത്സവത്തിന് മുന്നോടിയായി എട്ടു ദിവസങ്ങളിലായി നടക്കുന്ന കലശച്ചടങ്ങുകൾക്കു സമാപനമാകും.
ഉത്സവത്തിനു തുടക്കംകുറിച്ച് ശനിയാഴ്ച ഉച്ചയ്ക്കുശേഷം മൂന്നിന് ആനയോട്ടവും രാത്രി കൊടിയേറ്റവും നടക്കും. തത്വകലശം, ബ്രഹ്മകലശം നടക്കുന്ന ദിവസങ്ങളിൽ പുലർച്ചെ നാലുമുതൽ 11.30 വരെ ദർശനനിയന്ത്രണമുണ്ടാകും.
കൊടിയേറ്റദിവസമായ ശനിയാഴ്ച ദീപാരാധനയ്ക്കുശേഷം ഭക്തർക്ക് നാലന്പലത്തിനകത്തേക്കു പ്രവേശനമുണ്ടാകില്ല.
Thrissur
തൃശൂർ: കേരള നഴ്സസ് യൂണിയൻ രണ്ടാമതു സംസ്ഥാന കൺവൻഷൻ തൃശൂർ ജവഹർ ബാലഭവനിൽ സിഐടിയു സം സ്ഥാനസെക്രട്ടറി സി.ബി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഒ.എസ്. മോളി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അബ്ദുൽ ജലീൽ, സെക്രട്ടറി അനൂപ് എൽദോസ്, ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റൽ വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടറി സ്റ്റാലിൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
Thrissur
തൃശൂർ: നടത്തറയിലെ പത്തേക്കർ സ്ഥലത്തു സംഗീതത്തിനായി ചേതന ഗാനാശ്രമം ഒരുങ്ങുന്നു. ഇവിടെ എത്തുന്നവർക്കു സംഗീതം സമാധാനവും ആത്മവിശ്വാസവുമേകും.
ധ്യാനാലയം, സംഗീതാലയം, ശബ്ദാലയം, കലാലയം, യോഗാലയം എന്നീ അഞ്ച് ആലയങ്ങൾ ചേർന്ന ഗാനാശ്രമപദ്ധതിയുടെ ശിലാസ്ഥാപനം മാർച്ച് ഒന്നിന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ നിർവഹിക്കും. പാട്ടുരായ്ക്കൽ ദേവമാതാ പബ്ലിക് സ്കൂളിൽ രാവിലെ 11നാണ് ചടങ്ങ്.
ഈ പരിസ്ഥിതിസൗഹൃദ സംഗീത കാന്പസിൽ സർവമതസ്ഥർക്കും എത്തിച്ചേരാം, താമസിക്കാം, സംഗീതത്തിലൂടെ സമാധാനം കണ്ടെത്താം. സിഎംഐ ദേവമാതാ പ്രവിശ്യയുടെ നേതൃത്വത്തിൽ കുര്യാക്കോസ് ഏലിയാസ് സർവീസ് സൊസൈറ്റി (കെസ്) ചേതനയുമായി സഹകരിച്ചാണ് ഈ ഗാനാശ്രമം നിർമിക്കുന്നത്.
കെഎസ് ട്രസ്റ്റിനുകീഴിൽ വിവിധ ഘട്ടങ്ങളായാണ് ഗാനാശ്രമത്തിന്റെ പണികൾ പൂർത്തിയാക്കുക.
ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങി ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള ന്യൂറോളജിക്കൽ മ്യൂസിക് തെറാപ്പി ഇവിടത്തെ പ്രത്യേകതയായിരിക്കും.
സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി ഓഡിയോ, വിഷ്വൽ മെഡിറ്റേഷൻ തിയറ്ററുകളും നിർമിക്കും. പ്രായഭേദമന്യേ ആളുകൾക്ക് ഇവിടെയെത്താനും സംഗീതം ആസ്വദിക്കാനും താമസിക്കാനും സാധിക്കും.
കർണാടക സംഗീതജ്ഞനും വോക്കോളജിസ്റ്റുമായ റവ.ഡോ. പോൾ പൂവത്തിങ്കലാണ് ഗാനാശ്രമത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ. ചേതന ഗാനാശ്രമത്തിന്റെ ഭൂമിവെഞ്ചരിപ്പ് ഡിസംബറിൽ നടത്തിയിരുന്നു.
Thrissur
വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരം പകൽ വെടിക്കെട്ടിനിടെ അപകടത്തിൽ നിരവധിപേർക്കു പരിക്കേറ്റു. വടക്കാഞ്ചേരി വിഭാഗത്തിന്റെ പകൽ വെടിക്കെട്ടിനിടെയാണ് അപകടം നടന്നത്. കലാശപ്പൊട്ടിനിടെയാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ ഇഷാൻ (14), ശ്രുതി (25) എന്നിവരെ വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകർ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സതേടി.
Thrissur
പറപ്പൂക്കര: നെടുമ്പാളില്‍ പാചകവാതകവിതരണ വാഹനത്തിനു തീപിടിച്ചു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലില്‍ ദുരന്തം ഒഴിവായി.
ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. പാചകവാതക സിലിണ്ടറുകള്‍ വിതരണത്തിനെത്തിച്ച മിനിലോറിയുടെ മുന്വശത്തുനിന്നാണ് ആദ്യം തീപടരുന്നതു ശ്രദ്ധയില്‍പെട്ടത്. ഡ്രൈവര്‍ ഉടന്‍ പുറത്തിറങ്ങി നാട്ടുകാരുടെ സഹായത്തോടെ തീകെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിനിടെ ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചു.
ഫയര്‍ എക്സ്റ്റിൻഗ്വിഷര് അടക്കം പ്രയോഗിച്ചെങ്കിലും തീകെടുത്താന്‍ സാധിച്ചിരുന്നില്ല. പുതുക്കാട്, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍നിന്നു ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
സിലിണ്ടറുകള്‍ ഉടന്‍ വാഹനത്തില്‍നിന്നു മാറ്റിയതും ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചു. വാഹനത്തിന്റെ മുന്‍വശം പൂര്‍ണമായും കത്തിനശിച്ചു.
Thrissur
തൃശൂർ: ഇന്റർനാഷണൽ ഷോട്ടോക്കാൻ കരാട്ടെ ഡു ജപ്പാൻ സ്കൂൾ ശ്രീലങ്കയിൽ സംഘടിപ്പിച്ച 13-ാമത് ഓപ്പണ്‍ ഇന്റർനാഷണൽ കരാട്ടെ ചാന്പ്യൻഷിപ്പിൽ മെഡൽനേട്ടവുമായി അനന്യയും ഇവാനിയയും.
അനന്യ മൂന്ന് വ്യത്യസ്ത ഇനങ്ങളിൽ സ്വർണവും വെള്ളിയും വെങ്കലവും നേടി. ഇവാനിയ രണ്ടിനങ്ങളിൽ മത്സരിച്ച് സ്വർണവും വെള്ളിയും സ്വന്തമാക്കി. പേരാമംഗലം ചിറ്റാട്ടുകര വീട്ടിൽ ഷിനോയുടെയും ലിയയുടെയും മക്കളായ അനന്യയും ഇവാനിയയും വിവേകോദയം സ്കൂളിലെ വിദ്യാർഥികളാണ്.
Thrissur
തൃശൂർ: ജനപ്രതിനിധികളെന്ന നിലയിൽ ജനങ്ങൾക്കു മുൻഗണന നൽകുന്നതിനൊപ്പം ക്രൈസ്തവ നന്മകൾ സമൂഹത്തിനു നൽകണമെന്നും അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്. തൃശൂർ അതിരൂപതയിലെ വിവിധ ഇടവകകളിൽനിന്ന് ജനപ്രതിനിധികളായി വിജയിച്ചവർക്കു നൽകിയ സ്വീകരണയോഗം തൃശൂർ ഫാമിലി അപ്പസ്തൊലേറ്റ് സെന്ററിൽ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രണ്ടായിരം വർഷം പഴക്കമുള്ള സഭയായിട്ടും സമൂഹത്തെ നിർമിക്കുന്നതിൽ മുന്നിൽനിന്നിട്ടും ബിസിനസിലും സർക്കാർ ജോലികളിലും ജനപ്രതിനിധിസഭകളിലുമടക്കം ഏറ്റവും പിന്നാക്കംപോകുന്ന സമുദായമായി ക്രൈസ്തവർ മാറി. സീറോമലബാർ സഭ സമുദായശക്തീകരണ വർഷത്തിന്റെ ഭാഗമായി നടപ്പാക്കുന്ന കർമപരിപാടികളുടെ ഭാഗമായി കൂടുതൽപേർ രാഷ്ട്രീയത്തിലടക്കം രംഗത്തുവന്നു. 225 പേർ സമുദായാംഗങ്ങളായി വിജയിച്ചു. മാതൃവേദിയിൽനിന്നു മുപ്പതോളം പേർ മത്സരിക്കാനെത്തിയെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയപ്രവർത്തനം ദൗത്യമായി ഏറ്റെടുത്തു മത്സരിക്കാൻ തയാറായതിൽ അഭിനന്ദിക്കുന്നെന്നും നേതൃത്വം നൽകിയ കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ പറഞ്ഞു. പൊതുനൻമ ലക്ഷ്യംവച്ച് ഏറ്റെടുക്കേണ്ട ഉയർന്ന തലത്തിലുള്ള സാമൂഹികസേവനമാണ് രാഷ്ട്രീയമെന്നും അദ്ദേഹം വ്യക്തമാക്കി.
യോഗത്തിൽ പങ്കെടുത്തവർക്കു ഭരണഘടനയുടെ ആമുഖം ഉപഹാരമായി നൽകി.
കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, മുല്ലശേരി ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് ക്ലെമന്റ് ഫ്രാൻസിസ്, മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്. വർഗീസ്, കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത്, പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ എന്നിവർ പ്രസംഗിച്ചു. ജനപ്രതിനിധികൾ വിവിധ ആശയങ്ങൾ യോഗത്തിൽ പങ്കുവച്ചു.
Thrissur
തൃശൂർ: കാലപ്പഴക്കംചെന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റണമെന്നു മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ട് നാളേറെക്കഴിഞ്ഞിട്ടും ദുരന്തനിവാരണനിയമപ്രകാരം നടപടിയെടുക്കാതെ അധികൃതർ.
കെട്ടിടം പൊളിച്ചുമാറ്റണമെന്നു ചൂണ്ടിക്കാട്ടി കോർപറേഷൻ അധികൃതർക്കു കത്തു നൽകുന്നതൊഴിച്ചാൽ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ നടപടിയെടുക്കുന്നില്ലെന്നും കോഴിക്കോട് വലിയങ്ങാടിയിൽ പഴയ കെട്ടിടം തകർന്നു നാലുപേർ മരിച്ചതു പാഠമാകണമെന്നും പരാതിക്കാർ പറഞ്ഞു.
തൃശൂരിൽ അപകടാവസ്ഥയിൽ 271 കെട്ടിടങ്ങളുണ്ട്. ഇതിൽ 84 എണ്ണം അതീവദുർബലമാണ്. ഇനി അപകടമുണ്ടായാൽ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവു നടപ്പാക്കുന്നതിലെ കളക്ടറുടെ വീഴ്ചയായി കാണണമെന്നും പരാതിക്കാർ പറയുന്നു. അപകടത്തിൽപെടുന്ന കെട്ടിടത്തിന്റെ ലൈസൻസ് റദ്ദാക്കാൻ കോർപറേഷനും തയാറാകുന്നില്ല. ഇന്നു തൃശൂരിൽ നടക്കുന്ന മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗിൽ വീഴ്ചകൾ ചൂണ്ടിക്കാട്ടുമെന്നു പരാതിക്കാരനായ ബാബു ജോസഫ് പറഞ്ഞു.
2019 ഓഗസ്റ്റ് 12നു റൗണ്ട് സൗത്തിലെ മേനാച്ചേരി ബിൽഡിംഗ് തകർന്നതോടെയാണ് പഴകിയ കെട്ടിടങ്ങൾ പൊളിക്കണമെന്ന ആവശ്യം ഉയർന്നത്. ദുരന്തനിവാരണ അഥോറിറ്റി ചെയർമാൻകൂടിയായ കളക്ടർ, കോർപറേഷൻ സെക്രട്ടറി, അഗ്നിസുരക്ഷാവിഭാഗം എന്നിവർക്കു പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ല. മനുഷ്യാവകാശ കമ്മീഷൻ 2022 മാർച്ച് 11നു പുറത്തിറക്കിയ ഉത്തരവിൽ ഒരുമാസത്തിനകം നടപടിയെടുക്കാൻ കോർപറഷൻ സെക്രട്ടറിക്കു നിർദേശം നൽകി. കെട്ടിട ഉടമകൾക്കു നോട്ടീസ് നൽകിയതൊഴിച്ചാൽ തുടർനടപടികളുണ്ടായില്ല.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്സ്മാൻ മുന്‍പാകെ വീണ്ടും പരാതി നൽകി. പരാതി നിലനിൽക്കുന്പോഴാണ് 2023 ജൂലൈ 23നു നടുവിലാൽ ജംഗ്ഷനിലെ കെട്ടിടത്തിന്റെ ചില്ലുകളും അലുമിനിയം ഫാബ്രിക്കേഷനും തകർന്നത്. 2024 ജനുവരി 25നു നൽകിയ ഉത്തരവിൽ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ പഴകിയ കെ ട്ടിടങ്ങൾ പൊളിച്ചുനീക്കി റിപ്പോർട്ട് ചെയ്യാൻ ഓംബുഡ്സ്മാൻ നിർദേശിച്ചെങ്കിലും നടപടിയെടുത്തില്ല.
ഏപ്രിൽ 23നു ശക്തമായ കാറ്റിൽ കോർപറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽനിന്നു ട്രെസ് പറന്നു തിരക്കേറിയ റോഡിൽ വീണു. 26നു മനോരമ ബിൽഡിംഗിലെ മേൽക്കൂരയും ചുമരും മഴയിൽ തകർന്നു. മനോരമ ബിൽഡിംഗിന് ലൈസൻസ് പുതുക്കി നൽകാതിരുന്നതോടെ കോടതിയിൽനിന്ന് ഇടക്കാല ഉത്തരവു നേടിയാണ് പ്രവർത്തിക്കുന്നതെന്നു 2023ൽ ഓംബുഡ്സ്മാനു സമർപ്പിച്ച റിപ്പോർട്ടിൽ സെക്രട്ടറി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇതടക്കമുളള 125 കെട്ടിടങ്ങൾ പൊളിക്കണമെന്ന് ഓംബുഡ്സ്മാൻ ഉത്തരവിട്ടെങ്കിലും നോട്ടീസ് നൽകിയതിൽ ഒതുങ്ങി. കെട്ടിടങ്ങൾ ഉടമകൾതന്നെ പൊളിക്കണമെന്നാണു നോട്ടീസിൽ പറയുന്നത്. 2024 ഓഗസ്റ്റ് 31ന് നഗരത്തിലെ ഏറ്റവും വാണിജ്യത്തിരക്കുള്ള ഹൈറോഡിലെ വ്യാപാരസ്ഥാപനവും തകർന്നുവീണിരുന്നു.
Thrissur
ആളൂര്‍: പറമ്പിറോഡിനു സമീപമുള്ള കനാല്പാലത്തോടുചേര്ന്ന് സുരക്ഷാഭിത്തി സ്ഥാപിക്കാത്തത് അപകടങ്ങള്‍ക്ക് ഇടയാക്കുന്നതായി പരാതി. സംസ്ഥാനപാതയായ കൊടകര - കൊടുങ്ങല്ലൂര്‍ റോഡിലെ പറമ്പിറോഡ് കനാല്പാലത്തിനോടുചേര്ന്നാണ് അപകടം പതിയിരിക്കുന്നത്.
ചാലക്കുടി ഇറിഗേഷന്‍ പദ്ധതിക്കു കീഴിലെ വലതുകര കനാലാണ് ആളൂര്‍ പറമ്പിറോഡിനു സമീപം കൊടകര - കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത മുറിച്ചു കടന്നുപോകുന്നത്. പത്തടിയോളമാണ് ഇവിടെ കനാലിന്റെ താഴ്ച. പാലത്തിനോടുചേര്‍ന്ന് കനാല്‍ബണ്ട് റോഡിലേയ്ക്കുതിരിയുന്ന ഭാഗത്ത് സുരക്ഷാസംവിധാനങ്ങള്‍ സ്ഥാപിക്കാത്തത് തുടര്‍ച്ചയായി അപകടങ്ങള്‍ക്ക് ഇടയാക്കുന്നതായി പ്രദേശവാസിയായ ഷാജി പറഞ്ഞു.
ഇന്നലെരാവിലെ ഇവിടെ സ്കൂട്ടര്‍ കനാലില്‍വീണ് യുവതിക്കും കുഞ്ഞിനും സാരമായി പരിക്കേറ്റു. ഒന്നരവര്‍ഷം മുമ്പും സമാനരീതിയിലുള്ള അപകടം ഇവിടെ നടന്നു. രണ്ട് യുവതികള്‍ സഞ്ചരിച്ച ഇരുചക്രവാഹനം കനാലില്‍ വീണു.
പാലത്തിനോടുചേര്‍ന്ന് തുറന്നുകിടക്കുന്ന ഭാഗത്തുകൂടിയാണ് വാഹനങ്ങള്‍ കനാലിലേയ്ക്കുവീഴുന്നത്. രാത്രിയില്‍ ഇവിടെ വെളിച്ചം കുറവായതിനാല്‍ ഇനിയും അപകടങ്ങള്‍ സംഭവിക്കാന്‍ ഇടയുള്ളതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. കാല്‍നടക്കാര്‍ക്കും ഇവിടെ കനാലിലേയ്ക്കുവീണ് അപകടം സംഭവിക്കാം. ആഴവും ഒഴുക്കും കൂടുതലുള്ളതിനാല്‍ നിറയെ വെള്ളമുള്ള സമയത്ത് കനാലില്‍ വീണാല്‍ അപകടസാധ്യത കൂടുതലാണ്. ഒന്നരവര്‍ഷം മുമ്പ് അപകടം സംഭവിച്ചപ്പോൾ നാട്ടുകാരും ജനപ്രതിനിധികളും ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും സ്ഥലപരിശോധന നടന്നതല്ലാതെ തുടര്‍നടപടിയുണ്ടായില്ല.
ഇപ്പോള്‍ വീണ്ടും അപകടം സംഭവിച്ച സാഹചര്യം മുന്‍നിര്‍ത്തി എത്രയുംവേഗം യാത്രക്കാരുടെ സുരക്ഷക്കാവശ്യമായ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ പഞ്ചായത്തധികൃതരോടും ഇറിഗേഷന്‍ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു.
Thrissur
കൊരട്ടി: കൊരട്ടി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി പൗലോസ് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്മണ്യൻ അധ്യക്ഷതവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗ്രേസി സ്കറിയ കരട് പദ്ധതിരേഖ അവതരിപ്പിച്ചു. സെമിനാർ 11 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് അംഗീകാരംനൽകി. വൈസ് പ്രസിഡന്റ് ജോയ് മാനുവൽ, ജില്ലാപഞ്ചായത്ത് അംഗം ഷോൺ പെല്ലിശേരി, സ്ഥിരംസമിതി അധ്യക്ഷന്മാരായ ഫിൻസോ തങ്കച്ചൻ, ആൻസി അഗസ്റ്റിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സച്ചിൻ രാജ്, ലിജി അനിൽകുമാർ, ലിജോ ജോസ്, ജിനി ഡേവിസ് എന്നിവർ പ്രസംഗിച്ചു.
കാറളം: പഞ്ചായത്ത് വികസന സെമിനാര്‍ ബ്ലോക്ക് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. ശിവന്‍കുട്ടി അധ്യക്ഷതവഹിച്ചു. കരട് പദ്ധതി രേഖ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സുധീര്‍ ദാസ് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ സുനില്‍ സംസാരിച്ചു.
പൂമംഗലം: പൂമംഗലം പഞ്ചായത്തില്‍ പദ്ധതിരൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ ജില്ലാപഞ്ചായത്തംഗം സി.ബി. ഷക്കീല ഉദ്ഘാടനം ചെയ്തു. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി പി. ജയ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺമാരായ രാഖി ഗിരീഷ്, രാജേഷ് തുമ്പരത്തി, സമസ്യ മുരളി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജസ്ന, ജിതില്‍ ഗോപി, പൂമംഗലം പഞ്ചായത്തംഗങ്ങളായ ഡാലിയ സലീഷ്, സന്ധ്യ വിജയന്, ഇ.ആര്. വിനോദ്, രഞ്ജിനി ശ്രീകുമാര്‍, ജൂലി ജോയ്, സിരീഷ, താര അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Thrissur
ആളൂര്‍: കൊടകര - മാള റോഡിലെ ആളൂര്‍ പറമ്പിറോഡിനു സമീപം സ്കൂട്ടര്‍ കനാലിലേയ്ക്കുവീണ് യുവതിക്കും മകനും പരിക്കേറ്റു.
പാലിയേക്കര സ്വദേശിനി ബ്ലെറ്റി(30), മകന് ഇഷാന്(ആറ്) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. ഇന്നലെ രാവിലെ 7.40 ഓടെയാണ് അപകടം. മാള തുമ്പരശേരിയില്നിന്ന് ആളൂര്‍ ഭാഗത്തേയ്ക്ക് മകനൊപ്പം വരികയായിരുന്ന യുവതി ഓടിച്ച സ്കൂട്ടര്‍ കനാലിലേയ്ക്ക് വീഴുകയായിരുന്നു. ശബ്ദംകേട്ട് സമീപവാസികള്‍ ഓടിയെത്തി യുവതിയേയും കുഞ്ഞിനേയും ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലെത്തിച്ചു.
പിന്നീട് ഇവരെ ആലുവ രാജഗിരി ആശുപത്രിയിലേയ്ക്കുമാറ്റി. കനാലില്‍ വെള്ളമില്ലാതിരുന്നതിനാലാണ് യുവതിയേയും കുട്ടിയേയും രക്ഷിക്കാന്കഴിഞ്ഞതെന്ന് നാട്ടുകാര്‍ പറഞ്ഞു. ആളൂര്‍ പോലീസ് സ്ഥലത്തെത്തി.
Thrissur
ഇരിങ്ങാലക്കുട: അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച മാര്‍ക്കറ്റിലെ പുതിയ ജലസംഭരണിയില്‍ ഉദ്ഘാടനംകഴിഞ്ഞ് നാലുമാസമായിട്ടും വെള്ളമെത്തിയില്ലെന്ന് ആക്ഷേപം.
നഗരസഭ ചന്തക്കുന്ന് പ്രദേശത്തേക്കുള്ള കുടിവെള്ളവിതരണം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.464 കോടി രൂപ ചെലവഴിച്ചാണ് രണ്ടുലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണി നിര്‍മിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ അവസാനം മന്ത്രി ആര്. ബിന്ദുവാണ് സംഭരണി ഉദ്ഘാടനംചെയ്തത്. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ആയിരുന്നു അധ്യക്ഷ. ഗാന്ധിഗ്രാം, ഗാന്ധിഗ്രാം ഈസ്റ്റ്, ഗവ. ആശുപത്രി, മടത്തിക്കര, ചാലാംപാടം, മാര്‍ക്കറ്റ് എന്നീ വാര്ഡുകളിലുള്ളവര്ക്കായിരിക്കും ഇതിന്റെ ഗുണം ലഭിക്കുക. എന്നാല്‍ നാലുമാസമായിട്ടും കുടിവെള്ളവിതരണം ആരംഭിക്കാനായിട്ടില്ല.
അടഞ്ഞുകിടക്കുന്ന വാട്ടര്‍ടാങ്ക് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി.വി. ശിവകുമാറിന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ സന്ദര്‍ശിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ വിഷ്ണു പ്രഭാകരന്, അല്‍ഫോന്‍സ തോമസ്, വിമി ബിജേഷ്, ലേഖ ഷാജന്, രമ്യ ഷിജു, സിന്ധു ഗിരീഷ് എന്നിവര്‍ ശിവകുമാറിനൊപ്പമുണ്ടായിരുന്നു.
വെള്ളത്തിന്റെ ലഭ്യതക്കുറവുമൂലം മാര്‍ക്കറ്റിലെ നൂറുകണക്കിന് കച്ചവടക്കാര്‍ക്കും കടകളിലെ വനിതാ ജോലിക്കാര്‍ക്കും തൊഴിലാളികള്‍ക്കും ശൗചാലയം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.
കേരള വാട്ടര്‍ അഥോറിറ്റി ശൗചാലയത്തിനുവേണ്ടി മുന്നൂറുലിറ്റര് വെള്ളംകൊള്ളുന്ന ടാങ്ക് മാത്രമാണുള്ളത്. അയ്യായിരംലിറ്റര് വെള്ളംകൊള്ളുന്ന ടാങ്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഉപയോഗിക്കാനായിട്ടില്ല. സെപ്റ്റിക് ടാങ്കുകളുടെ സ്ലാബുകള്‍ തുറന്നുകിടക്കുന്നതിനാല്‍ ദുര്ഗന്ധമുയരുന്നുണ്ടെന്നും അതിനാല്‍ അടിയന്തരമായി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നഗരസഭ തയാറാകണമെന്നും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
ജലസംഭരണിയുടെ ഉദ്ഘാടനവേളയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ചടങ്ങില്‍ ഉള്‍പ്പെടുത്തുന്നതില്‍ വേണ്ടത്ര പരിഗണന നല്‍കിയില്ലെന്നാരോപിച്ച് ബിജെപി രംഗത്തുവന്നിരുന്നു.
പൈപ്പ് ലൈന്‍
വലിക്കുന്ന ജോലി
പൂര്‍ത്തിയായിട്ടില്ല:
എം.പി. ജാക്സണ്
(നഗരസഭ ചെയര്മാന്)
ഇരിങ്ങാലക്കുട: നഗരത്തില്‍ കെഎസ്ടിപി റോഡ് കോണ്‍ക്രീറ്റിടല്‍ നടക്കുന്നതിനാല്‍ പൈപ്പ് ലൈന്‍ വലിക്കുന്ന ജോലികള്‍ പൂര്‍ത്തിയാകാത്തതാണ് ടാങ്കിലേക്ക് വെള്ളമെത്താത്തതിന് കാരണമെന്ന് നഗരസഭാ ചെയര്മാന് എം.പി. ജാക്സണ് പറഞ്ഞു.
പൈപ്പിടല്‍ പൂര്ത്തിയാകുന്നതിനുമുന്പേ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തിരക്കുപിടിച്ച് ഉദ്ഘാടനം നടത്തിയതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിനല്ലെന്നും മാര്‍ക്കറ്റിലെ ശൗചാലയത്തിലേക്കുള്ള ടാങ്കിന്റേതുള്പ്പടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും എം.പി. ജാക്സണ് പറഞ്ഞു.
Thrissur
കൊരട്ടി: ജില്ലാപഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് പട്ടികജാതി വിഭാഗത്തിനായി കൊരട്ടി പഞ്ചായത്തിലെ നാലുകെട്ടിൽ നിർമിച്ച ഫ്ലാറ്റിൽ സൺഷെയ്ഡിനോടുചേർന്ന തൂക്കുസ്ലാബ് തകർന്നുവീണു.
കഴിഞ്ഞദിവസംപെയ്ത ശക്തമായ മഴയ്ക്കുശേഷമാണ് സ്ലാബ് തകർന്നുവീണത്. സംഭവത്തിൽ താമസക്കാർക്ക് പരിക്കേൽക്കാതിരുന്നതാണ് ആശ്വാസകരം. 12 കുടുംബങ്ങളാണ് ഫ്ലാറ്റിൽ താമസിക്കുന്നത്. 2014ലാണ് നിർമാണം പൂർത്തിയായത്. കെട്ടിടത്തിന്റെ ഒരുഭാഗമാണ് ഇപ്പോൾ തകർന്നത്.
കഴിഞ്ഞവർഷം ഫ്ലാറ്റിന്റെ ചുറ്റുമതിലും തകർന്നു. കാലങ്ങളായി കെട്ടിടത്തിൽ യാതൊരു അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
അധികൃതരുടേയോ, താമസക്കാരുടേയോ ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സംഭവത്തെ തുടർന്ന് ഫ്ലാറ്റിന്റെ സുരക്ഷയെക്കുറിച്ച് താമസക്കാർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
അടിയന്തരമായി പരിശോധനനടത്തി അറ്റകുറ്റപ്പണികൾ നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Thrissur
മുരിങ്ങൂർ: ദേശീയപാതയിലെ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് അപ്രോച്ച് റോഡിനായി കെട്ടിപ്പൊക്കിയ പ്രീകാസ്റ്റ് കോൺക്രീറ്റ് പാനൽ മുരിങ്ങൂർ ജംഗ്ഷനിൽ നിലംപൊത്തി.
തൃശൂർ ഭാഗത്തേയ്ക്ക് വാഹനങ്ങൾ കടന്നുപോകുന്ന സർവീസ് റോഡിലാണ് ഏകദേശം 15 അടി ഉയരത്തിൽനിന്ന് സ്ലാബ് താഴേയ്ക്കുവീണത്. ഒരുവാഹനം കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് സംഭവം ഉണ്ടായത്. സ്ലാബ് വീഴുന്നതുകണ്ട് പിന്നാലെ വന്ന വാഹനങ്ങൾ ബ്രേക്ക് പിടിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. സംഭവത്തെ തുടർന്ന് തൃശൂർ ദിശയിൽ അരമണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു. ഇതിനുമുൻപ് ചിറങ്ങരയിലും സമാനമായരീതിയിൽ രണ്ടുതവണ പ്രീകാസ്റ്റ് സ്ലാബുകൾ തകർന്നുവീണിരുന്നു.
നിർമാണത്തിലെ അപാകതകൾ കണ്ടെത്തിയതിനെത്തുടർന്ന് ആഴ്ചകൾക്കുമുമ്പ് ചിറങ്ങര ഇറിഗേഷൻ കാര്യാലയത്തിന്റെ മുൻവശത്തും അടിപ്പാതയുടെ തെക്കുപടിഞ്ഞാറുഭാഗത്തും സിയോൺ സെമിനാരിയുടെ സമീപത്തും പാർശ്വഭിത്തിക്കായി സ്ഥാപിച്ച പാനലുകൾ അഴിച്ചു മാറ്റിയിരുന്നു.
Thrissur
കൊരട്ടി: നവീകരിച്ച തിരുമുടിക്കുന്ന് ഹൈരാർക്കി മെമ്മോറിയൽ റോഡും ചാലക്കുടി – ആനമല റോഡും നാടിന് സമർപ്പിച്ചു. 210.25 ലക്ഷം രൂപ വിനിയോഗിച്ച് രണ്ടുകിലോമീറ്റർ ദൂരം ബിഎംബിസി നിലവാരത്തിൽ പുനരുദ്ധാരണം നടത്തിയതാണ് തിരുമുടിക്കുന്ന് ഹൈരാർക്കി മെമ്മോറിയൽ റോഡ്. ജനപ്രതിനിധികളുടെ ഇടപെടലിനെ തുടർന്ന് റോഡിന്റെ ഇരുവശങ്ങളിലുമുള്ള താമസക്കാർ സ്വമേധയാ സ്ഥലംവിട്ടുനൽകിയതോടെ എട്ടുമീറ്റർ വീതിയുള്ള പാത യാഥാർഥ്യമായി.
ചാലക്കുടിയെയും മലക്കപ്പാറയെയും ബന്ധിപ്പിക്കുന്ന ചാലക്കുടി – ആനമല റോഡിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി 25.258 കോടി രൂപ ചെലവഴിച്ചാണ് 32 കിലോമീറ്റർ ദൂരം നവീകരിച്ചത്. പ്രദേശത്തിന്റെ ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിലും വിനോദസഞ്ചാര - വാണിജ്യ മേഖലകൾക്ക് ഉണർവ് നൽകുന്നതിലും പദ്ധതി സഹായകരമാകും. ഇരുറോഡുകളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷതവഹിച്ചു. തിരുമുടിക്കുന്ന് വനിത വ്യവസായ വിപണന കേന്ദ്രത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സനീഷ്കുമാർ ജോസഫ് എംഎൽഎ ശിലാഫലകം അനാച്ഛാദനംചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി പൗലോസ്, കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്മണ്യൻ, തിരുമുടിക്കുന്ന് പള്ളി വികാരി റവ.ഡോ. പോൾ മൂഞ്ഞേലി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ഷോൺ പെല്ലിശേരി, ലിജോ ജോസ്, ജിനി ഡേവീസ്, അനിത വിനീഷ്, വി.കെ. കൃഷ്ണൻ, നിത ജോയ്, മിനി നെൽസൺ, ആൻസി അഗസ്റ്റിൻ, എക്സിക്യൂട്ടീവ് എൻജിനീയർ ഷിബു കൃഷ്ണരാജ്, അസി.എക്സി.എൻജിനീയർ ടി.എൻ. മിനി എന്നിവർ പ്രസംഗിച്ചു.
ആല: ശ്രീനാരായണപുരം പഞ്ചായത്തിൽ ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് ഉയർത്തിയ ആല - ഗോതുരുത്ത് റോഡ് നാടിനു സമർപ്പിച്ചു. റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷതവഹിച്ചു. ജൽജീവൻ മിഷന്റെ റെസ്റ്റൊറേഷൻ പ്രവൃത്തികളും പൂർത്തീകരിച്ചു.
237 ലക്ഷം രൂപയാണ് നിർമാണത്തിനായിവകയിരുത്തിയത്. റോഡ് യാഥാർഥ്യമായതോടെ കൊടുങ്ങല്ലൂർ മേഖലയിലെ യാത്രക്കാർക്ക് എൻഎച്ച് 66 നേയും കൊടുങ്ങല്ലൂർ - ഷൊർണൂർ എസ്എച്ച് 22 നെയും ബന്ധിപ്പിക്കുന്ന പ്രധാനപാതയായി ഉപയോഗിക്കാൻ സാധിക്കും. ഗോതുരുത്ത് എൽപി സ്കൂളിൽ നടത്തിയ ചടങ്ങിൽ ഇ.ടി. ടൈസൺ എംഎൽഎ വിശിഷ്ടാതിഥിയായി.
പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം എക്സി. എൻജിനീയർ സി. രാഗേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഷാജി, വൈസ് പ്രസിഡന്റ് സി.എൻ. സതീഷ് കുമാർ, ജില്ലാപഞ്ചായത്ത് അംഗം നൗഷാദ് കറുകപ്പാടത്ത്, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ സ്വാതി ശ്രീജിത്ത്, രമ്യ പ്രദീപ്, വാർഡ് മെമ്പർ സജിത പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.
Thrissur
ചാവക്കാട്: ഖുർആൻ സ്റ്റഡി സെന്റർ റംസാൻ പ്രഭാഷണ പരമ്പരയ്ക്കു തുടക്കമായി. അഞ്ചങ്ങാടി സൽവ റീജൻസിയിൽ നടന്ന സമ്മേളനം പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല സലിം വാഹി ആദ്യപ്രഭാഷണം നടത്തി. സി.എച്ച്. റഷീദ് അധ്യക്ഷത വഹിച്ചു.
ടി.കെ. അബ്ദുൾസലാം, അബ്ദുള്ള സലീം, തെക്കരകത്ത് കരീം ഹാജി, ഹാഫിസ് ഫാരിസ് മമ്നൂൻ ഫൈസി, റാഷിദ് ബഖവി, റാഫി തൈക്കാട്, ഷാഫി, ആർ.ഒ. ബക്കർ, എ.വി. ഹംസക്കുട്ടിഹാജി, വി.എം. സാഹിദ് എന്നിവർ പ്രസംഗിച്ചു.
Thrissur
വല്ലച്ചിറ ഭഗവാൻ ഭഗവതി
വല്ലച്ചിറ: ഭഗവാൻ ഭഗവതി ക്ഷേത്രത്തിൽ കുംഭ ഭരണി ആഘോഷിച്ചു. വിശേഷാൽ പൂജകൾ, വിവിധ സംഘങ്ങളുടെ കാവടിയാട്ടം, എഴുന്നള്ളിപ്പ്, മേളം, ചിറവലത്ത്, നിറമാല, ദീപാരാധന, പറ നിറയ്ക്കൽ എന്നിവയുണ്ടായിരുന്നു.
മങ്ങാട് മങ്ങാട്ടുകാവ്
എരുമപ്പെട്ടി: എരുമപ്പെട്ടി മങ്ങാട് മങ്ങാട്ടുകാവ് അയ്യപ്പൻ - ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി കുതിരവേല വർണാഭമായി. കാലത്ത് അഞ്ചിന് നിർമാല്യദർശനം, ഉഷ പൂജ, വിശേഷാൽ പൂജകൾ എന്നിവ നടന്നു. ക്ഷേത്രം മേൽശാന്തി അനൂപ് എമ്പ്രാന്തിരി മുഖ്യകാർമികത്വം വഹിച്ചു. ആചാരപ്രകാരം ഊരാളൻ നടക്കൽ പറ സമർപ്പിച്ച ശേഷം ഭക്തരുടെ പറയെടുപ്പ് നടന്നു.
കീഴ്ക്കാവിൽനിന്ന് രാവിലെ ഏഴിന് അശ്വതിവേല നടന്നു. ഉച്ചയ്ക്ക് 1.30 ന് പഞ്ചവാദ്യം എഴുന്നള്ളിപ്പ്, വൈകീട്ട് 4.15ന് മേളത്തിന്റെ അകമ്പടിയോടെ ഭഗവതി എഴുന്നെള്ളിപ്പ് എന്നിവ നടന്നു. തുടർന്ന് വിവിധ ദേശക്കമ്മിറ്റികളായ കോട്ടപ്പുറം, ചിറ്റണ്ട കിഴക്കുമുറി, ചിറ്റണ്ട പടിഞ്ഞാട്ടുമുറി, തൃക്കണപതിയാരം, കാ ഞ്ഞിരക്കോട് കൊടുമ്പ്, കുണ്ടന്നൂർ തിരുത്ത്, കുമ്പളങ്ങാട് എന്നിവയും മങ്ങാട്ടുകാവിലെ ദേശക്കുതിര, മങ്ങാട് ആശാരി തറവാട് കുട്ടിക്കുതിര ഉൾപ്പടെയുള്ള കുതിരകൾ ക്ഷേത്രത്തിൽ ആർപ്പുവിളിയോടെ എത്തിച്ചേർന്നു.
ആറുമുതൽ പൂതൻ, തിറ, തേര്, മേളം, കാവടി മുതലായവയുടെ ക്ഷേത്ര പ്രദക്ഷിണം നടന്നു. തുടർന്ന് ദീപാരാധന, കേളി, അത്താഴ പൂജ, കൊമ്പുപറ്റ്, കുഴൽപറ്റ്, രാത്രി എട്ടിന് മൈനർ കമ്മിറ്റിയുടെ ആഭിമുഖ്യ ത്തിൽ ഇവാൻസ് തൃശൂർ അവതരിപ്പിക്കുന്ന ഗാനമേള, 11 ന് പഞ്ചവാദ്യം എന്നിവ നടന്നു. ഇന്നു പുലർച്ചെ രണ്ടിന് തായമ്പക, കാർത്തികവേല, കളരിപ്പറ, മേളം, താലം, കുതിരവേല എന്നിവയും നടന്നു.
കുറുമാലിക്കാവില്‍
പന്തല്വരവ്
പുതുക്കാട്: പതിനെട്ടര കാവുകളില്‍ പ്രസിദ്ധമായ പുതുക്കാട് കുറുമാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി ആഘോഷിച്ചു. രാവിലെ ക്ഷേത്രച്ചടങ്ങുകള്ക്കുശേഷം പെരുവനം കുട്ടന്മാരാരുടെ പഞ്ചാരിമേളത്തിന്റെ അകമ്പടിയില്‍ ശീവേലി എഴുന്നള്ളിപ്പ് നടന്നു. തുടര്‍ന്നുനടന്ന പ്രസാദ ഊട്ടില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു.
ഉച്ചതിരിഞ്ഞ് കുനിശേരി അനിയന്മാരാരുടെ പഞ്ചവാദ്യത്തോടെ പുറത്തേക്ക് എഴുന്നള്ളിപ്പും കാഴ്ചശീവേലിയും നടന്നു. വൈകിട്ട് നടന്ന നന്തിക്കര മുല്ലയ്ക്കല് പറയന്റെ പന്തല്‍ വരവ് ഭക്തിസാന്ദ്രമായി. തുടര്‍ന്ന് വിവിധ സമുദായക്കാരുടെ വേലകളി വരവും നടന്നു. ദീപാരാധനയ്ക്കുശേഷം മാസ്റ്റര്‍ അഭിനന്ദ് കൃഷ്ണയുടെ തായമ്പക, രാത്രിയില്‍ പുറത്തേക്ക് എഴുന്നള്ളിപ്പ് എന്നിവ നടന്നു. ഇന്നു പുലര്‍ച്ചെ 15 ദേശക്കാരുടെ നേതൃത്വത്തിലുള്ള പൂരം വരവും കൂട്ടിയെഴുന്നള്ളിപ്പും നടക്കും. കാര്‍ത്തിക ദിവസം ഉച്ചയ്ക്ക് 12 വരെ വിവിധ സമുദായക്കാരുടെ വേലകളി നടക്കും.
Thrissur
വടക്കാഞ്ചേരി: കഴിഞ്ഞ മൂന്നു വർഷമായി ലേ ഓഫിലായിരുന്ന വിരുപ്പാക്ക തൃശൂർ സഹകരണ സ്പിന്നിംഗ് മിൽ തുറന്നു പ്രവര്‍ത്തിക്കുന്നതിനു മുന്നോടിയായി വൈദ്യുതി കണക്ഷന് പുനഃ സ്ഥാപിച്ചു.
മില്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനായി സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ യുടെ നേതൃത്വത്തില്‍ നിയമസഭയിലും വ്യവസായവകുപ്പുമായി ബന്ധപ്പെട്ടും നടത്തിയ നിരവധിയായ ഇടപെടലുകളാണ് ഫലപ്രാപ്തിയിലേക്ക് എത്തുന്നത്.
സംസ്ഥാന സർക്കാർ 30 കോടി രൂപ ചെലവഴിച്ച് മില്ലില്‍ ആധുനിക വത്കരണ-നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കിയിരുന്നു. ആദ്യപടിയായി മില്ലിന്റെ പേരിൽ ഉണ്ടായിരുന്ന 23 കോടി രൂപയുടെ വൈദ്യുതികുടിശിക സർക്കാർ ഏറ്റെടുത്ത് മില്ലിനെ ബാധ്യതയിൽനിന്നും ഒഴിവാക്കി. റവന്യൂ റിക്കവറി കേസുകൾ നിലനിൽക്കുന്ന സ്ഥാപനത്തിന്റെ ഓഫീസ് തുറന്നു പ്രവർത്തിക്കുന്നതിനുള്ള അനുവാദം ജില്ലാ കളക്ടർ മുഖേന ലഭ്യമാക്കുകയും പിന്നീട് മില്ല് തുറന്നു പ്രവർത്തിപ്പിക്കുന്നതിനുള്ള അനുമതി ലഭ്യമാക്കുകയും ചെയ്തു. മില്ലിന്റെ റദ്ദാക്കപ്പെട്ട ജിഎസ്ടി രജിസ്ട്രേഷനുപകരം പുതിയ രജിസ്ട്രേഷൻ ലഭ്യമാക്കി. തുടർന്ന് മില്ല് പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടികൾ ഓരോന്നായി സ്വീകരിച്ചു.
മില്ലിന്റെ മേൽക്കൂരയിലെ ചോർച്ചകൾ അടയ്ക്കുകയും മില്ലിലേക്കുള്ള ജലസ്രോതസുകൾ വൃത്തിയാക്കി വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കുകയും ചെയ്തു. തെക്കുംകര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മില്‍ കോമ്പൗണ്ടും പരിസരവും വൃത്തിയാക്കി. മില്ലിലേക്ക് പുതിയ വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഇലക്ട്രിക്കൽ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തി. ട്രാൻസ്ഫോർമറുകൾ സർവീസ് ചെയ്ത് ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിന്റെ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി പുതിയ എഗ്രിമെന്റ് വച്ച് ഈ 21 ന് പുതിയ ഹൈടെന്‍ഷന്‍ (എച്ച് ടി) കണക്ഷൻ ലഭിച്ചു.
സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ മില്ലിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. മിൽ ചെയർമാൻ ഡോ. കെ. എസ്. കൃപകുമാർ, മില്‍ ഡയറക്ടറും സർക്കിൾ സഹകരണ യണിയൻ ചെയർമാനുമായ എന്‍. കെ. പ്രമോദ്കുമാര്‍, മാനേജിംഗ് ഡയറക്ടർ എബി തോമസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മൊയ്തു തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Thrissur
തിരുവില്വാമല: സമസ്ത കേരള വാര്യർ സമാജം ആചാര്യശ്രേഷ്ഠ പുരസ്കാരവും ആചാര്യ വന്ദനവും ഐവർമഠത്തിൻ മാധവവാര്യർ നഗറിൽ നടന്നു. സമാജം സംസ്ഥാന പ്രസിഡന്റ് പി.കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണവാര്യർ അധ്യക്ഷത വഹിച്ചു . ജനറൽ സെക്രട്ടറി വി.വി. മുരളീധരവാ ര്യർ ആമുഖപ്രഭാഷണം നടത്തി.
40 വർഷത്തിലേറെയായി പിതൃകർമങ്ങൾക്കു നേതൃത്വം നല് കിവരുന്ന മാധവവാര്യരുടെ മകൻ എം. വി. അശോകൻ വാര്യരെ ആദരിച്ചു. തുടർന്ന് വി.ജി. രാമവാര്യർ എറണാകുളം, ടി. വിജയൻ തൃശൂർ, ജി.കെ. വാര്യർ കോഴിക്കോട്, കെ. രാമകൃഷ്ണവാര്യർ മലപ്പുറം, വി.ബി. ഉണ്ണികൃഷ്ണവാര്യർ കോട്ടയം, എം. ഉണ്ണികൃഷ്ണവാര്യർ കണ്ണൂർ, എസ്. ഗോപകുമാർ ആലപ്പുഴ എന്നിവർക്ക് ആചാര്യശ്രേഷ്ഠ പുരസ്കാരവും ദക്ഷിണയും നല്കി ആദരിച്ചു. യു.വി. രാമനാഥൻ, രഘുനാഥ്, വി.വി. സതീശൻ എന്നിവർ പ്രസംഗിച്ചു.
Thrissur
മുണ്ടൂർ: തൃശൂർ - കുന്നംകുളം റോഡിൽ മുണ്ടൂർ പഴയങ്ങാടി കുപ്പിക്കഴുത്തിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് അപകടം നടന്നത്. തൃശൂർ ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്കു പോവുകയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.
റോഡിലെ ഗതാഗതക്കുരുക്കിനെ ത്തുടർന്ന് നിർത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോയ്ക്ക് പിന്നിൽ ഇന്നോവ കാർ നിർത്തിയതോടെ ഇതിനു പിറകിൽ നിയന്ത്രണം വിട്ടെത്തിയ കാർ ഇന്നോവയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുന്നോട്ടുനീങ്ങിയ ഇന്നോവ മുന്നിലുണ്ടായിരുന്ന ഗുഡ്സ് ഓട്ടോയുടെ പിറകിലും ഇടിച്ചു. അപകടത്തിൽ മൂന്ന് വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഏറ്റവും പിന്നിൽ വന്നിടിച്ച കാറിന്റെ മുൻഭാഗം പൂർണമായും ഇന്നോവ കാറിന്റെ മുൻഭാഗത്തെയും പിൻഭാഗത്തെയും ബംബറുകൾക്കും കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.
Thrissur
തൃശൂർ: കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെ കീഴിലുള്ള ദേശീയ സഹകരണവികസന കോർപറേഷന്റെ (എൻസിഡിസി) പ്രാഥമിക കാർഷികവായ്പാ സഹകരണസംഘം വിഭാഗത്തിൽ കേരളത്തിലെ മികച്ച രണ്ടാമത്തെ ബാങ്കായി തൃശൂർ സർവീസ് സഹകരണ ബാങ്കിനെ തെരഞ്ഞെടുത്തു.
എൻസിഡിസി റീജണൽ ഡയറക്ടർ കെ.എൻ. ശശിധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സഹകരണസംഘം രജിസ്ട്രാർ സജിത്ത് ബാബുവിൽനിന്ന് ബാങ്ക് പ്രതിനിധികളായ എം.കെ. കണ്ണൻ, വി. ശശിധരൻ, പി.എസ്. സനോജ്, എൻ.വി. ബിനു എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
Thrissur
മുളങ്കുന്നത്തുകാവ്: ജനങ്ങളോടു പ്രതിബദ്ധതയോ കരുണയോ ഇല്ലാത്ത സർക്കാരാണു കേരളം ഭരിക്കുന്നതെന്നു ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്.
ചികിത്സ ബഹിഷ്കരിച്ചു ഡോക്ടർമാർ മെഡിക്കൽ കോളജിൽ സമരം തുടങ്ങിയിട്ടു ദിവസങ്ങളേറെ കഴിഞ്ഞിട്ടും ചർച്ചചെയ്ത് അവസാനിപ്പിക്കാൻ ആരോഗ്യമന്ത്രിയും വകുപ്പും തുടരുന്ന നിഷ്ക്രിയത്വം പാവപ്പെട്ട രോഗികളോടുള്ള വെല്ലുവിളിയാണ്. ഡോക്ടർമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ആശുപത്രിവികസന സമിതിയംഗവും കെപിസിസി സെക്രട്ടറിയുമായ രാജേന്ദ്രൻ അരങ്ങത്ത് മെഡിക്കൽ കോളജിനുമുന്നിൽ നടത്തിയ ഉപവാസസമരം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു ടാജറ്റ്. ഒന്നാം പിണറായിസർക്കാരിന്റെ കാലത്ത് യുവതിയുടെ വയറിനക
ത്തു മറന്നുവച്ച കത്രിക രണ്ടാംപിണറായിസർക്കാരിന്റെ കാലത്തു കണ്ടെത്തി പുറത്തെടുത്തതുമാത്രമാണ് ആരോഗ്യമേഖലയിലെ നേട്ടമെന്നു ടാജറ്റ് പരിഹസിച്ചു. മെഡിക്കൽ കോളജിൽ അടിയന്തരപ്രാധാന്യമുള്ള ശസ്ത്രക്രിയകൾ നടക്കാത്തതിനാൽ രോഗികൾ ദുരിതത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വടക്കാഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.ജി. ജയദീപ് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി സുനിൽ അന്തിക്കാട്, ജോസഫ് ചാലിശേരി, കെ. അജിത്കുമാർ, എൻ.എ. സാബു, ജിജോ കുരിയൻ, ഷാഹിദ റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.
Thrissur
വടക്കാഞ്ചേരി: ചമയങ്ങളുടെയും ബഹുവർണ നിലപ്പന്തലുകളുടെയും വിസ്മയ കാഴ്ചവട്ടങ്ങളൊരുക്കിയ ഉത്രാളിക്കാവ് പൂരം ഇന്ന്. വടക്കാഞ്ചേരി, എങ്കക്കാട്, കുമരനെല്ലൂർ ദേശങ്ങൾ മത്സരബുദ്ധിയോടെ അണിയിച്ചൊരുക്കുന്ന പൂരച്ചടങ്ങുകൾക്ക് സാക്ഷ്യംവഹിക്കാൻ പതിനായിരങ്ങൾ ഇന്ന് ഉത്രാളിപ്പാടത്തെത്തും.
ക്ഷേത്രച്ചടങ്ങുകൾക്കുശേഷം എങ്കക്കാട് വിഭാഗത്തിന്റെ എഴുന്നള്ളിപ്പോടെ പൂരച്ചടങ്ങുകൾക്ക് തുടക്കംകുറിക്കും. രാവിലെ 11.30ന് കുനിശ്ശേരി അനിയൻമാരാരുടെ പഞ്ചവാദ്യം ആരംഭിക്കും. തിരുവമ്പാടി ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള പതിനൊന്ന് ഗജവീരന്മാര് താളപ്പെരുക്കങ്ങൾക്ക് മാറ്റുകൂട്ടും.
ഇതേസമയം പുതുപ്പള്ളി കേശവന്റെ നേതൃത്വത്തിൽ 11 ആനകളോടെ കുമരനെല്ലൂർ ദേശത്തിന്റെ എഴുന്നള്ളിപ്പ് കറുവണ്ണ ശിവക്ഷേത്ര പരിസരത്തുനിന്ന് കാവിലേയ്ക്ക് നീങ്ങും. രണ്ടുമണിയോടെ എഴുന്നള്ളിപ്പ് പൂർത്തിയാക്കി എങ്കക്കാട് ദേശം കാവിന് പുറത്തുകടക്കുന്നതോടെ, കുമരനെല്ലൂർ ദേശം ചോറ്റാനിക്കര നന്ദപ്പൻമാരാരുടെ പ്രാമാണികത്വത്തിൽ പഞ്ചവാദ്യത്തിനു തുടക്കമിടും.
12 മണിയോടെ വടക്കാഞ്ചേരി ദേശം കരുമരക്കാട് ശിവക്ഷേത്ര നടപ്പുരയിൽ പഞ്ചവാദ്യത്തോടെ പൂരം എഴുന്നള്ളിപ്പിന് തുടക്കമാകും. വൈക്കം ചന്ദ്രന്റെ നേതൃത്വത്തിലുള്ള കലാകാരന്മാരും ഊക്കൻസ് കുഞ്ചുവിന്റെ നേതൃത്വത്തിൽ പതിനൊന്നംഗ ഗജനിരയും അകമ്പടിയേകും.
തുടർന്ന് തൃശൂർ - ഷൊർണൂർ സംസ്ഥാനപാതയിലൂടെ പോലീസ് അകമ്പടിയിൽ വടക്കാഞ്ചേരി വിഭാഗത്തിന്റെ എഴുന്നള്ളിപ്പ് കാവിലേക്ക് നീങ്ങും. വടക്കാഞ്ചേരി ദേശത്തിന്റെ എഴുന്നള്ളിപ്പ് ക്ഷേത്രത്തിന് അഭിമുഖമായി നിരക്കുന്നതോടെ കുമരനെല്ലൂർ വിഭാഗം എഴുന്നള്ളിപ്പ് പൂർത്തിയാക്കി ക്ഷേത്രത്തിന് പുറത്തുകടക്കും.
വെെകിട്ട് നാലിനു പാണ്ടിമേളത്തോടെ ഭഗവതിപൂരത്തിന് തുടക്കം കുറിക്കും. വടക്കാഞ്ചേരി ദേശത്തിനു പത്മശ്രീ പെരുവനം കുട്ടൻമാരാരും എങ്കക്കാട് ദേശം കിഴക്കൂട്ട് അനിയൻമാരാരും കുമരനെല്ലൂർ ദേശത്തിനു വെള്ളിതിരുത്തി ഉണ്ണിനായരും നേതൃത്വംവഹിക്കും. തുടർന്ന് വടക്കാഞ്ചേരി വിഭാഗത്തിന്റെ കരിമരുന്നു വിസ്മയം. തുടർന്ന് കൂട്ടിയെഴുന്നള്ളിപ്പും കുടമാറ്റവും. രാത്രിയിലും പൂരച്ചടങ്ങുകൾ ആവർത്തിക്കും. ബുധനാഴ്ച പുലർച്ചെ 4.30ന് കുമരനല്ലൂർ ദേശത്തിന്റെ കരിമരുന്നു പ്രയോഗം. തുടർന്ന് നടക്കുന്ന ‘പൊങ്ങലിടി’യോടെ ഈ വർഷത്തെ പൂരച്ചടങ്ങുകൾക്ക് സമാപനമാകും.
Thrissur
തൃശൂർ: ശന്പളക്കുടിശികയെത്തുടർന്നു പ്രതിസന്ധിയിലായ ബാലഭവൻ ജീവനക്കാർ വീണ്ടും സമരത്തിലേക്ക്. 2025 നവംബർ, ഡിസംബർ, 2026 ജനുവരി മാസങ്ങളിലെ ശന്പളമാണു കിട്ടാനുള്ളത്. ബാലഭവനിലെ സ്ഥിരംജീവനക്കാരായ പത്തുപേർക്കാണു മാസങ്ങളായി ശന്പളം കിട്ടാത്തത്.
സംസ്ഥാനത്തെ അഞ്ചു ബാലഭവനുകളിൽ തിരുവനന്തപുരം ഒഴികെയുള്ള എല്ലായിടത്തും സമാന അവസ്ഥയാണ്. കോട്ടയം, ആലപ്പുഴ, കൊല്ലം ബാലഭവനിലെ ജീവനക്കാരാണ് ദുരവസ്ഥയിലുള്ളത്. കൊല്ലത്ത് ഏഴും ആലപ്പുഴയിൽ നാലും മാസത്തെ ശന്പളം കിട്ടാനുണ്ട്. മാർച്ച് അഞ്ചായിട്ടും ശന്പളക്കുടിശകയിൽ തീരുമാനമുണ്ടായില്ലെങ്കിൽ പട്ടിണിസമരത്തിലേക്കു നീങ്ങാനാണു ജീവനക്കാരുടെ തീരുമാനം.
പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ഏപ്രിൽ, മേയ് മാസങ്ങളിലെ അവധിക്കാല ക്ലാസുകളെയും ബാധിക്കും. നിലവിൽ 50 മുതിർന്നവരടക്കം 250ഓളം വിദ്യാർഥികളാണു ബാലഭവനിലുള്ളത്. അവധിക്കാല ക്യാന്പിൽ ആയിരത്തിലധികം കുട്ടികളാണ് എത്താറുള്ളത്. പ്രശ്നം ഗുരുതരമാകാതിരിക്കാൻ ബാലഭവൻ തൃശൂർ ഡയറക്ടറായ ജില്ലാ കളക്ടറും എക്സിക്യൂട്ടീവ് ഡയറക്ടറും കോർപറേഷൻ ഇടതുപക്ഷ കൗണ്‍സിലർകൂടിയായ അഡ്വ. അനീസ് അഹമ്മദും പ്രശ്നത്തിൽ ഇടപെട്ടു തീരുമാനമുണ്ടാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
തൃശൂർ ബാലഭവനിൽ പത്തു താത്കാലിക ജീവനക്കാരടക്കം 20 പേരാണ് ജോലിയിലുള്ളത്. ഓണ്ഫണ്ടിൽനിന്ന് തുക അനുവദിച്ച് താത്കാലികജീവനക്കാർക്കു ശന്പളം നല്‍കിയിട്ടുണ്ട്.
2023-24 കാലഘട്ടത്തിലും സമാനരീതിയിൽ ശന്പളം കുടിശികയായതിനെത്തുടർന്ന് ജീവനക്കാർ സമരം നടത്തിയിരുന്നു. തുടർന്നാണ് രണ്ടുമാസത്തെ ശന്പളം അനുവദിച്ചുകിട്ടിയത്.
Thrissur
തൃശൂർ: സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് കോർപറേഷൻ അടിയന്തര കൗണ്‍സിൽ യോഗത്തിൽ നാടകീയസംഭവങ്ങൾ.
മേയർ എത്തുന്നതിനുമുന്പേ പ്രതിപക്ഷ കൗണ്‍സിലർമാർ ഏഴ് യുഡിഎഫ് കൗണ്‍സിലർമാരുടെ സീറ്റുകൾ കൈയടക്കിയതോടെയാണു സഭയിൽ പോര് തുടങ്ങിയത്. ഇരിക്കാൻ സീറ്റില്ലാത്തതിനെത്തുടർന്ന് ഭരണപക്ഷ കൗണ്‍സിലർമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
തുടർന്നു യോഗത്തിനെത്തിയ മേയർ ഡോ. നിജി ജസ്റ്റിൻ ജനാധിപത്യമര്യാദ പാലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മേയറും ഭരണമുന്നണിയുമാണ് അതു ലംഘിക്കുന്നതെന്നാരോപിച്ച് പ്രതിപക്ഷനേതാവ് ടി.ആർ. ഹിരണും എൽഡിഎഫ് കൗണ്‍സിലർ അനീസ് അഹമ്മദും രംഗത്തെത്തിയതോടെ വാക്പോര് രൂക്ഷമായി. പ്രതിപക്ഷത്തിനെതിരേ ഭരണമുന്നണി കൗണ്‍സിലർമാർകൂടി ശബ്ദമുയർത്തിയതോടെ ഹാൾ ബഹളത്തിൽ മുങ്ങി.
അധികാരം നഷ്ടപ്പെട്ടുവെന്ന് എൽഡിഎഫ് മനസിലാക്കണമെന്നും പഴയ അധികാരഗർവ് കാണിക്കാൻ നിൽക്കരുതെന്നുമുള്ള മുതിർന്ന യുഡിഎഫ് കൗണ്‍സിലർ ബൈജു വർഗീസിന്റെ പരാമർശം എൽഡിഎഫ് അംഗങ്ങളെ കൂടുതൽ ചൊടിപ്പിച്ചു.
തർക്കം കൈവിട്ടുപോകുന്ന അവസ്ഥയിലെത്തിയതോടെ അജൻഡകൾ പാസാക്കിയതായി അറിയിച്ച് മേയർ യോഗം പിരിച്ചുവിടുകയായിരുന്നു. ഇതിനുപിന്നാലെ കൗണ്‍സിൽ ഹാളിന് അകത്തുംപുറത്തുമായി ഭരണ-പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം തുടർന്നു.
പ്രതിപക്ഷ കൗണ്‍സിലർമാരെ മുൻവർഷങ്ങളിലെപ്പോലെ ഒരുമിച്ച് ഇരുത്തണമെന്നു മേയറോടു പലതവണ ആവശ്യപ്പെട്ടിട്ടും അംഗീകരിക്കാതെവന്ന സാഹചര്യത്തിലാണ് പരസ്യമായി പ്രതിഷേധിച്ചതെന്നു പ്രതിപക്ഷം പറയുന്നു.
പ്രതിപക്ഷം പരിധി
ലംഘിക്കുന്നു:
മേയർ ഡോ. നിജി ജസ്റ്റിൻ
തൃശൂർ: ജനാധിപത്യമൂല്യങ്ങളുടെ പരിധികൾ ലംഘിക്കുന്ന പ്രവൃത്തിയാണ് എൽഡിഎഫ് അംഗങ്ങൾ കൗണ്‍സിൽ യോഗത്തിൽ തുടരുന്നതെന്നു മേയർ ഡോ. നിജി ജസ്റ്റിൻ.
യുഡിഎഫ് അംഗങ്ങൾക്ക് അനുവദിച്ച സീറ്റിൽ എൽഡിഎഫ് അംഗങ്ങൾ ഇരിക്കുകയും സീറ്റ് നഷ്ടപ്പെട്ട യുഡിഎഫ് അംഗങ്ങൾ നടുത്തളത്തിലിരുന്ന് പ്രതിഷേധിക്കുകയുമാണുണ്ടായത്. ജനങ്ങൾ തെരഞ്ഞെടുത്തതു യുഡിഎഫിനെയാണെന്നു ബോധ്യംവരാത്ത രീതിയിലാണ് പ്രതിപക്ഷത്തിന്റെ നടപടികൾ. പത്തുവർഷത്തെ ധൂർത്തും അഴിമതിയും ചർച്ചയാകുന്നതും ജനങ്ങൾക്കുമുന്നിൽ എത്തിക്കുന്നതും ഭയന്നാണ് ബാലിശമായ ഇരിപ്പിടപ്രശ്നമുന്നയിച്ച് എൽഡിഎഫ് യോഗം അലങ്കോലമാക്കുന്നത്.
ജനങ്ങളെ മുന്നിൽ നിർത്തി ഇച്ഛാശക്തിയോടെ പ്രവർത്തിക്കുമെന്നും ഉത്തരവാദിത്വം നിർവഹിക്കുമെന്നും മേയർ വ്യക്തമാക്കി.
കൗണ്‍സിൽ പിരിച്ചുവിട്ടതു
വെല്ലുവിളി: പ്രതിപക്ഷം
തൃശൂർ: പ്രധാനപ്പെട്ട കൗണ്‍സിൽ അജൻഡകൾ ചർച്ചചെയ്യാതെ കൗണ്‍സിൽ പിരിച്ചുവിട്ടതു ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്നു പ്രതിപക്ഷനേതാവ് ടി.ആർ. ഹിരണ്‍. 2025-26 സാന്പത്തികവർഷത്തെ റിവൈസ്ഡ് ബജറ്റിൽ കഴിഞ്ഞവർഷം ഡിപിസി അംഗീകാരം ലഭിച്ച പട്ടിക കൗണ്‍സിലർമാർക്കു നൽകാത്തതു പ്രതിപക്ഷം ചോദ്യംചെയ്തതാണു ഭരണപക്ഷത്തെ ക്ഷുഭിതരാക്കിയത്.
പ്ലാനിംഗ് കമ്മിറ്റി അംഗീകരിച്ച പദ്ധതികളിൽ നടപടിയടുക്കുന്നതിനുപകരം ഭരണകക്ഷിക്കു താത്പര്യമുള്ള പ്രോജക്ടുകൾ ഡിപിസി യോഗത്തിലേക്ക് അയയ്ക്കുകയും മറ്റു പദ്ധതികൾ റദ്ദു ചെയ്യാനുമാണു നീക്കം. ഇക്കാര്യം ചർച്ചചെയ്യാതിരിക്കാനാണു ഭരണകക്ഷികൾ കൗണ്‍സിലിൽ സംഘർഷമുണ്ടാക്കിയത്.
ഇരിപ്പിടം സംബന്ധിച്ചു കഴിഞ്ഞ കൗണ്‍സിലിൽ തീരുമാനമെടുത്തതാണ്. അതുപ്രകാരം ഇരുന്നിട്ടും ബോധപൂർവം അജൻഡ ചർച്ചചെയ്യാതെ പാസാക്കാനാണു ശ്രമിച്ചത്. അജൻഡ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു കോർപറേഷൻ സെക്രട്ടറി, പ്രിൻസിപ്പൽ ഡയറക്ടർ, ജോയിന്റ് ഡയറക്ടർ എന്നിവർക്കു പരാതി നൽകി.
Thrissur
എലിഞ്ഞിപ്ര: സെന്റ് ആന്റണീസ് സിയുപി സ്കൂളിൽ എംഎൽഎ ഫണ്ടിൽ നിന്നും അഞ്ചുലക്ഷം രൂപ അനുവദിച്ച് നിർമാണം പൂർത്തിയാക്കിയ ഭിന്നശേഷി സൗഹൃദ ടോയ്ലറ്റിന്റെ ഉദ്ഘാടനം സനീഷ് കുമാർ ജോസഫ് എംഎൽഎ നിർവഹിച്ചു. കോടശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനന്ദ നാരായണൻ അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ കെ.കെ. സരസ്വതി, വാർഡ്മെമ്പർ കെ.ആർ. രാധാകൃഷ്ണൻ, പിടിഎ പ്രസിഡന്റ് സൈജു ജോസ്, ഹെഡ്മിസ്ട്രസ് നിത്യ സിഎംസി, മുൻ പിടിഎ പ്രസിഡന്റ് റിൻസൺ മണവാളൻ, അനു രതീഷ്, സിസ്റ്റർ ഗ്ലാഡിസ് സിഎംസി എന്നിവർ പ്രസംഗിച്ചു.
Thrissur
കൊടുങ്ങല്ലൂർ: മനുഷ്യരിലെ സാഹോദര്യത്തെ തൊട്ടുണർത്തി ഗുരുദേവചരിതം ആട്ടക്കഥ രംഗത്തവതരിപ്പിച്ചു. ശ്രീനാരായണ ദർശനങ്ങളുടെ പൊരുൾ ലളിതമായി പറഞ്ഞാണ് മഹാകവി കൊടുങ്ങല്ലൂർ കുഞ്ഞുക്കുട്ടൻ തമ്പുരാൻ സ്ക്വയറിൽ തെളിയിച്ച കളിവിളക്കിനു മുന്നിൽ ആട്ടക്കഥയവതരിപ്പിച്ചത്. ഗുരുദേവന്റെ ജനനവും ജീവിതവും പ്രമേയമാക്കി പ്രഫ.ആർ.പി. മേനോനാണ് ആട്ടക്കഥ രചിച്ചത്.
കലാനിലയം മനോജ്, കലാനിലയം സുന്ദരൻ, പ്രദീപ് രാജപാറക്കടവ്, കലാമണ്ഡലം ആദിത്യൻ, കലാമണ്ഡലം ഗോകുൽ, കലാനിലയം സൂരജ് എന്നിവരാണ് വേഷമിട്ടത്. കലാനിലയം രാമകൃഷ്ണൻ കലാമണ്ഡലം വാസുദേവൻ എന്നിവർ സംഗീതം നൽകി. കലാമണ്ഡലം ശിവദാസൻ, കലാമണ്ഡലം അമർനാഥ് എന്നിവർ വാദ്യത്തിൽ തിളങ്ങി.
രംഗഭൂഷ ഇരിങ്ങാലക്കുടയാണ് ചമയം ഒരുക്കിയത്. സംവിധാനം ഇരിങ്ങാലക്കുട ടി. വേണുഗോപാൽ.
ഗുരുദേവചരിതം ആട്ടക്കഥയുടെ ഉദ്ഘാടനം ശിവഗിരി മഠത്തിലെ സ്വാമി ദിവ്യാനന്ദഗിരി നിർവഹിച്ചു. പ്രഫ. ചെന്താമരാക്ഷൻ അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ, പ്രഫ.ആർ.പി. മേനോൻ, ഗിരീഷ് ഉണ്ണികൃഷ്ണൻ, ഹരി തേജസ്, അഡ്വ.ടി.പി. അരുൺ കുമാർ എന്നിവർ സംസാരിച്ചു.
Thrissur
കയ്പമംഗലം: ഫിഷറീസ് വകുപ്പും കേരള നോളജ് ഇക്കോണമി മിഷനും വിജ്ഞാനകേരളവും സംയുക്തമായി നടപ്പിലാക്കുന്ന തൊഴില്‍തീരം പദ്ധതിയുടെ ഭാഗമായി തൊഴിൽമേള സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളി വിഭാഗത്തിലെ തൊഴിൽ അന്വേഷകര്‍ക്കായി നടത്തിയ തൊഴിൽമേള ഇ.ടി. ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ.എസ്. ജയ അധ്യക്ഷത വഹിച്ചു.
പടിഞ്ഞാറേ വെമ്പല്ലൂർ എംഇഎസ് അസ്മാബി കോളജില്‍ നടന്ന തൊഴിൽമേളയിൽ തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളിലെ മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട 350 ഉദ്യോഗാർത്ഥികൾ പങ്കെടുത്തു.
ഫിഷറീസ് ജോയിന്റ്് ഡയറക്ടര്‍ ഡോ. ആശ അഗസ്റ്റിന്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.സീമ സി, മതിലകം ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബ്ലോക്ക് ഡെവലപ്മെന്റ്് ഓഫീസർ സി.ബി. ഐബി, വിജ്ഞാനകേരളം ഡിഎംസി ജ്യോതിഷ്കുമാര്‍, അസ്മാബി കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.സമീന, ചെയര്മാന് അഡ്വ. നവാസ് കാട്ടകത്ത്, ഫിഷറീസ് അസി.ഡയറക്ടര്‍മാരായ ഡോ.പി.എസ്.ശിവപ്രസാദ്, പി.ഡി. ലിസി, മറ്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Thrissur
കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതിക്ഷേത്രത്തിലെ ഭരണിമഹോത്സവത്തിന് ആരംഭംകുറിച്ച് ചെറുഭരണിക്കു കൊടിയേറി. പരമ്പരാഗത അവകാശിയായ കാവിൽ വീട്ടിൽ കാരണവരും സംഘവും ഭഗവതിക്ക് പട്ടും താലിയും സമർപ്പിക്കുന്നതാണ് ചെറുഭരണി നാളിലെ പ്രധാനചടങ്ങ്. കാവിൽവീട്ടിൽ കുടുംബാംഗങ്ങൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വടക്കേനടയിലൂടെ ക്ഷേത്രാങ്കണത്തിൽ എത്തി. വലിയതമ്പുരാൻ നൽകിയ അധികാര ചിഹ്നമായ പവിഴമാല ധരിച്ചാണ് അവകാശിയായ ആനന്ദൻ എത്തിയത്.
ഇവർ ക്ഷേത്രത്തിന്റെ വടക്കേനടയിൽ എത്തിയതോടെ അടികൾമാരും ക്ഷേത്രജീവനക്കാരും ഭക്തജനങ്ങളും അടക്കം പ്രദക്ഷിണ വഴി ഒഴിഞ്ഞ് കാത്തുനിന്നു. ആനന്ദനും അനന്തരവകാശി ശിവകുമാറും മൂന്നുവട്ടം ക്ഷേത്രപ്രദക്ഷിണം നടത്തിയതിനു ശേഷം വടക്കേ നടയിലെ കോഴിക്കല്ലിൽ പട്ടും താലിയും സമർപ്പിച്ചു ദേവിയെ വണങ്ങി. അതോടെ ക്ഷേത്രത്തിലെ ആൽമരങ്ങളും പന്തലുകളിലും കൊടിക്കൂറകൾ ഉയർന്നു. ഭരണി നാളിലെ വെന്നിക്കൊടി നാട്ടലോടെ ഭരണി മഹോത്സവം സമാപിക്കും.
കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ കെ.പി. അജയൻ, കമ്മീഷ്ണർ എസ്.ആർ. ഉദയകുമാർ, ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത, തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസി. കമ്മീഷ്ണർ എം.ആർ. മിനി, ദേവസ്വം മാനേജർ കെ. വിനോദ്, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് കെ.കെ. ഭരതൻ, സെക്രട്ടറി വി. സന്തോഷ് എന്നിവർ നേതൃത്വം നൽകി.
Thrissur
കൊടുങ്ങല്ലൂർ: ചന്തപ്പുര - കോട്ടപ്പുറം ബൈപാസിലെ പടാകുളം ജംഗ്ഷൻ സർവീസ് റോഡിൽ ഇരുചക്ര വാഹനങ്ങൾ തെന്നി വീണ് വനിത പൊലീസ് ഉൾപ്പെടെ ഏഴു പേർക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ വനിത പൊലീസായ രജിനി ഉൾപ്പെടെയുള്ള ഇരുചക്ര വാഹന യാത്രക്കാർക്കാണ് പരിക്കേറ്റത്.
എറിയാട് മഞ്ഞനപ്പള്ളി സ്വദേശിയായ ബൈക്ക് യാത്രികന് തലയ്ക്കാണ് പരിക്കേറ്റത്. ഇയാളെ വിദഗ്ദ ചികിത്സയ്ക്കായി തൃശൂരിലേക്ക് കൊണ്ടുപോയി. രജനി പറവൂരിൽ നിന്നും ജോലിക്കായി കൊടുങ്ങല്ലൂർ സ്റ്റേഷനിലേക്ക് ഇരുചക്ര വാഹനത്തിൻ വരുമ്പോഴായിരുന്നു അപകടം. മറ്റുള്ളവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയിരുന്നു.
റോഡ് നിർമാണ കരാർ കമ്പനിയായ ശിവാലയയുടെ ജീവനക്കാർ ടാർ ചെയ്യുന്നതിന് മുമ്പായി ഒരു കിലോമീറ്ററോളം ദൂരം റോഡിൽ ഓയിൽ ഒഴിച്ചതിനെ തുടർന്നാണ് അപകടം.ഓയിൽ ഒഴിച്ചതിനിടയിൽ മഴ വന്നതോടെ ടാർ ചെയ്യാൻ കഴിയാതിരുന്നതാണ് തെന്നിവീഴാൻ കാരണമെന്നാണ് വിശദീകരണം. സംഭവത്തെ തുടർന്ന് ബൈപാസിലെ കിഴക്ക് സർവീസ് റോഡ് അടച്ചു. അപകടസാധ്യത അറിയാതെ ഇതുവഴി വന്ന ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്.
സംഭവത്തെ തുടർന്ന് നഗരസഭ അധ്യക്ഷ ഹണിപീതാംബരൻ കരാർ കമ്പനി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. അപകടത്തിൽപ്പെട്ടവർക്ക് ചികിത്സ സൗകര്യങ്ങളും നഷ്ടപരിഹാരവും നൽകാമെന്ന് ഉറപ്പുനൽകി.
അപകടത്തിൽ പരിക്കേറ്റവർക്ക് ചികിത്സ സഹായവും നഷ്ടപരിഹാരവും നൽകണമെന്നും നഗരസഭാ പ്രതിപക്ഷ നേതാവ് ടി.എസ്. സജീവനും ആവശ്യപ്പെട്ടു.
Thrissur
ഇരിങ്ങാലക്കുട: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഏതാനും ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ കേരളത്തില്‍ ഉടനീളം പാതിരാത്രിവരെ ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിനല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിഷേധവുമായി ഇരിങ്ങാലക്കുട രൂപത മദ്യവിരുദ്ധസമിതി.
രൂപതാഭവനത്തില്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നടത്തിയ സംഘടനാഭാരവാഹികളുടെ പൊതുയോഗത്തില്‍ പ്രമേയം പാസാക്കി. മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടുവരും എന്നു പ്രഖ്യാപിച്ചു 10 വര്‍ഷംമുമ്പ് സാധാരണക്കാരന്റെ കണ്ണില്‍ പൊടിയിട്ട് അധികാരത്തില്‍ കയറിയ സര്‍ക്കാര്‍ കാലാകാലങ്ങളില്‍ ബാര്‍ മുതലാളിമാരുടെ കയ്യിലെ ചട്ടുകമായി മാറിയ കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.
കേരളത്തിന്റെ മുക്കിലും മൂലയിലും മദ്യം സുലഭമാക്കി, സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും കണ്ണീര് വീഴ്ത്തി, ലഹരിയുടെ അരാജകത്വത്തിലേക്കു യുവതലമുറയെ വഴിനടത്തി, മദ്യ വരുമാനംകൊണ്ട് ഖജനാവ് കുത്തിനിറച്ചു, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തിയ, സര്‍ക്കാരിന്റെ ജനദ്രോഹ നിലപാടുകള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായി പ്രമേയം വ്യക്തമാക്കി. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ബോധവത്കരണ പരിപാടികള്‍ നടത്തുമെന്നും എല്ലാ ഇടവകകളിലും മദ്യവിരുദ്ധ സമിതികള്‍ രൂപീകരിക്കുമെന്നും കമ്മിറ്റി അറിയിച്ചു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു.
വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സണ്‍ ഈരത്തറ, മോണ്‍. ആന്റുു ആലപ്പാടന്‍, സെക്രട്ടറി ഫാ. ഹാലിറ്റ് തുലാപ്പറമ്പന്, ജോയിന്റ്് സെക്രട്ടറി ജോണ്‍ പാറക്ക എന്നിവര്‍ പ്രസംഗിച്ചു. രൂപതയിലെ 32 സംഘടനകളുടെ ഭാരവാഹികള്‍ പങ്കെടുത്തു.
പ്രാർഥനാറാലി നടത്തി
ചാലക്കുടി: വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ അൽവേർണിയ പ്രോവിൻസിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരേ പ്രാർഥനാറാലി നടത്തി. സാമൂഹ്യവിമോചന ശുശ്രൂഷാ കൗൺസിലർ ഇരിങ്ങാലക്കുട അൽവേർണിയ പ്രോവിൻസ് പ്രൊവിൻഷ്യൽ സിസ്റ്റർ വിനിത് മാത്യു, സിസ്റ്റർ മരിയ, എസ്എച്ച്ഇഎം നഴ്സറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ക്രിസന്റ് എന്നിവർ നേതൃത്വം നൽകി.
വൈസ് പ്രൊവിൻഷ്യൽ സിസ്റ്റർ വിനയ ബാസ്റ്റ്യൻ സമാപനസന്ദേശം നൽകി. ചാലക്കുടി എസ്എച്ച് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
Thrissur
കല്ലേറ്റുംകര: തൃശൂര്‍ ജില്ലയില്‍ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും രണ്ടാംസ്ഥാനത്തു നില്ക്കുന്ന ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനിലെ നിലവിലുള്ള രണ്ട് ടിക്കറ്റ് കൗണ്ടറുകളില്‍ ഒന്ന് നിര്‍ത്തലാക്കുമോയെന്ന് ആശങ്ക. കൗണ്ടര്‍ സൂപ്പര്‍വൈസര്‍മാരില്‍ ഒരാള്‍ ഈ മാസം 28ന് വിരമിക്കുന്ന സാഹചര്യത്തില്‍ പകരം ഇതുവരെ യും പുതിയൊരാളെ റെയില്‍വേ നിയമിക്കാത്തതാണ് പ്രതിസന്ധിക്കു കാരണമായിരിക്കുന്നത്.
സാധാരണ ഒരു ജീവനക്കാരന് വിരമിക്കുന്നതിനുമുന്പേ പകരക്കാരനെ നിയമിക്കുന്നതു സംബന്ധിച്ച അറിയിപ്പ് സ്റ്റേഷനില്‍ ലഭിക്കാറുണ്ട്. എന്നാല്‍ ഇരിങ്ങാലക്കുടയുടെ കാര്യത്തില്‍ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
നിലവില്‍ രാവിലെ മുതല്‍തന്നെ രണ്ട് കൗണ്ടറുകളിലും നല്ല തിരക്കാണ്. ഇതില്‍ ഒരു കൗണ്ടര്‍ പൂട്ടിയാല്‍ ടിക്കറ്റിനായി ദീര്‍ഘനേരം ക്യൂ നില്ക്കേണ്ടിവരുന്നത് സ്ഥിരം യാത്രക്കാരെയും ദീര്‍ഘദൂരയാത്രക്കാരെയും ഒരുപോലെ വലയ്ക്കും.
ലോക്കല്‍ ടിക്കറ്റിന്റെ തിരക്കിനിടയില്‍ തല്ക്കാലം ടിക്കറ്റ് കിട്ടാന്‍ ബുദ്ധിമുട്ടാകും. മറ്റു സ്റ്റേഷനുകളില്‍ റിസര്‍വേഷനു പ്രത്യേകം കൗണ്ടര്‍ ഉണ്ടെന്നിരിക്കെയാണ് ഇവിടെ ഉള്ള കൗണ്ടര്‍ ഇല്ലാതാക്കുന്നത്.
ടിക്കറ്റ് കിട്ടാത്ത സാഹചര്യമുണ്ടായാല്‍ യാത്രക്കാര്‍ക്ക് മറ്റു സ്റ്റേഷനുകളെ ആശ്രയിക്കേണ്ടി വരുമെന്ന് പാസഞ്ചേഴ്സ് അസോസിയേഷന് ചൂണ്ടിക്കാട്ടി.
വിഷയത്തില്‍ എംപി അടിയന്തരമായി ഇടപെടണമെന്നും വിരമിക്കുന്ന ജീവനക്കാരന് പകരം ഉടന്‍ പുതിയ ആളെ നിയോഗിച്ച് രണ്ട് കൗണ്ടറുകളും നിലനിര്‍ത്തണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.
Thrissur
ചാലക്കുടി: നഗരസഭ വാർഡ് 35 കുമരഞ്ചിറ പറമ്പിക്കാടൻ ഭഗവതി ക്ഷേത്രത്തിനു സമീ പത്തുകൂടി ശാസ്താംകുന്ന് പ്രദേശവുമായി ബന്ധപ്പെടുത്തുന്ന സൈഡ് റോഡ്, പാലസ് ഹോസ്പിറ്റൽ ബൈലൈൻ റോഡ് (വാഴൂരാൻ റോഡ് ) അടക്കം രണ്ടു പുതിയ റോഡുകളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബു നിർവഹിച്ചു.
വാർഡ് കൗൺസിലറും നഗരസഭ പ്രതിപക്ഷ ലീഡറുമായ ജിൽ ആന്റണി അധ്യ ഷത വഹിച്ചു.
കൗൺസിലർമാരായ ലിജി ജോജി, അന്‍ജന ശ്രീധരൻ, മുൻ കൗൺസി ലർ ലിബി ഷാജി, രാജീവ് തോവാലിൽ, കെ.എ. ഹരീഷ്, ബാബു പറമ്പിക്കാട്ടിൽ, വിദ്യാദരൻ പറമ്പിക്കാട്ടിൽ, സിനി സന്തോഷ്, ഇ.കെ. ശശിധരൻ എന്നിവർ പ്രസംഗിച്ചു.
Thrissur
ഇരിങ്ങാലക്കുട: വൈവിധ്യമാര്‍ന്ന ചലച്ചിത്രക്കാഴ്ചകളുമായി ഏഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. മാസ് മൂവീസില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. കലകളുടെ ഉറവിടമായ ഇരിങ്ങാലക്കുടയില്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ ആര്‍ട്ട് തിയറ്റര്‍ സ്ഥാപിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ചെയര്മാന് അറിയിച്ചു. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രസിഡന്റ് മനീഷ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
മേളയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ ഫെസ്റ്റിവല്‍ ഗൈഡ് സംവിധായകന് സഞ്ജു സുരേന്ദ്രന് സെന്റ് ജോസഫ്സ് കോളജ് ചെയര്‍പേഴ്സണ്‍ അഫ്ല സിമിന് നല്കി പ്രകാശനം ചെയ്തു. മാസ് മൂവീസ് മാനേജ്മെന്റ്് പ്രതിനിധി എം.പി. പോള്‍സണ്‍, ഫിലിം സൊസൈറ്റി രക്ഷാധികാരി പി.കെ. ഭരതന്‍മാസ്റ്റര്‍, സെക്രട്ടറി നവീന്‍ ഭഗീരഥന്, ട്രഷറര്‍ രാജീവ് മുല്ലപ്പിള്ളി, എം.ആര്. സനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആദ്യദിനത്തില്‍ മാസ് മൂവീസില്‍ സഞ്ജു സുരേന്ദ്രന് സംവിധാനം ചെയ്ത ഖിഡ്കി ഗാവ്, സജിന്‍ ബാബു സംവിധാനം ചെയ്ത തീയേറ്റര്‍, റോട്ടറി ക്ലബ് ഹാളില്‍ ഫ്രഞ്ച് ചിത്രമായ നിനോ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. പ്രദര്‍ശനങ്ങള്‍ക്കും സംവാദങ്ങള്‍ ക്കുംശേഷം സംവിധായകരെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ടി.ജി. ശങ്കരനാരായണന്, പി.കെ. ഭരതന്‍മാസ്റ്റര്‍ എന്നിവര്‍ ആദരിച്ചു.
Thrissur
ചാലക്കുടി: തൃശൂർ ഡിടിപിസിയുടെ കീഴിലുള്ള തുമ്പൂർമുഴി ഗാർഡനിൽ വിനോദ സഞ്ചാരികൾക്കായി പുത്തൻ അനുഭവം ഒരുക്കിക്കൊണ്ട് മെക്കാനിക്കൽ ആന സഫാ രി, വെർച്വൽ റിയാലിറ്റി സെന്റർ, ഫിഷ് സ്പാ എന്നിവയുടെ ഉദ്ഘാടനം തുമ്പൂർമുഴി ഗാർഡന്റെ ചെയർമാൻ സനീഷ്കുമാർ ജോസഫ് എംഎൽഎ നിർവഹിച്ചു.
അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതീഷ്കുമാർ, തഹസിൽദാർ കെ.എ. ജേക്കബ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഡാർളി പോൾസൺ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ. റിജേഷ്, വാർഡ് മെമ്പർമാരായ ജോയ്, അനീഷ് ചെന്താമര, ചീഫ് എക്സി ക്യൂട്ടീവ് ഓഫീസർ ഡോ. സിൽബർട്ട് ജോസ് എന്നിവർ പ്രസംഗിച്ചു.
ഇന്ത്യയിലെ ആദ്യ ത്തെ മെക്കാനിക്കൽ ആന സഫാരിയാണു സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്.
Thrissur
ഇരിങ്ങാലക്കുട: സംഗമപുരിയുടെ തിലകക്കുറിയായ ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം പുനര്‍നിര്‍മിക്കുന്നതിന് വകയിരുത്തിയ തുകയുടെ ആദ്യ ഗഡു സര്‍ക്കാരില്‍നിന്ന് അനുവദിച്ചു.
60 വര്‍ഷത്തിലേറെ പഴക്കമുള്ള കലാനിലയം ഓഡിറ്റോറിയം പുനര്‍നിര്‍മിക്കുന്നതിന് 3,07,67, 000 രൂപ ചെലവുവരുന്ന പദ്ധതിയാണ് ഭരണസമിതി സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ പദ്ധതിയിലേക്കായി സര്‍ക്കാരില്‍നിന്ന് ഇപ്പോള്‍ അനുവദിച്ച് കിട്ടിയിരിക്കുന്നത് 25 ലക്ഷം രൂപയാണ്. ഈ തുകതന്നെ നിരന്തര സമ്മര്‍ദങ്ങള്‍ ചെലുത്തിയശേഷമാണ് അനുവദിച്ചുകിട്ടിയതെന്ന് ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു.
സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മാര്‍ച്ച് 31 ന് മുന്‍പ് ടെന്‍ഡര്‍ നല്കാന് സാധിച്ചില്ലെങ്കില്‍ അനുവദിച്ച തുക ലാപ്സ് ആകുന്ന സാഹചര്യം ഉണ്ടാകാനിടയുണ്ട്. ഇനിയും ഒട്ടേറെ അനുകൂല തീരുമാനങ്ങള്‍ സര്‍ക്കാരില്‍നിന്ന് ഭരണസമിതി പ്രതീക്ഷിക്കുന്നുണ്ട്.
ജീവനക്കാരുടെ 11 മാസത്തെ ശമ്പള കുടിശിക കൊടുത്തു തീര്‍ക്കാനുള്ള അധിക ഗ്രാൻഡ് തുക അനുവദിക്കണമെന്നും കലാനിലയം ജീവനക്കാരെ പെന്ഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വിദ്യാര്‍ഥി സ്റ്റൈപ്പൻഡ്്, ജീവനക്കാരുടെ ശമ്പളം, മറ്റ് അലവന്‍സുകള്‍, കലാനിലയ ത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ഒരു വര്‍ഷത്തേക്ക് ആവശ്യമായ തുക ഗ്രാന്‍ഡില്‍ ഉള്‍പ്പെടുത്തണം. കലാനിലയത്തില്‍ ഇതുവരെയും ഒമ്പതാം ശമ്പള പരിഷ്കരണ പ്രകാരമുള്ള ശമ്പളമാണു നല്കി വരുന്നത്.
സര്‍ക്കാര്‍ ജീവനക്കാര്ക്കി പ്പോള്‍ ലഭിക്കുന്ന 12 ാം ശമ്പളപരിഷ്കരണം അനുസരിച്ചുള്ള ശമ്പളത്തിന് കലാനിലയ ത്തിലെ ജീവനക്കാരും അര്‍ഹരാണ്. സാമ്പത്തികമായി ഏറെ പ്രശ്നങ്ങള്‍ നേരിടുമ്പോഴും കൂടല്‍മാണിക്യം ക്ഷേത്രവുമായി എല്ലാ കാര്യങ്ങളിലും സഹകരിക്കുന്ന ഉണ്ണായിവാര്യര്‍ കലാനിലയത്തെ തീര്‍ത്തും അവഗണിക്കുന്ന നടപടിയാണ് കുറച്ചുകാലമായി ദേവസ്വം സ്വീകരിക്കുന്നതെന്ന് ഭാരവാഹികള്‍ ആരോപിച്ചു.
10 ദിവസം നീളുന്ന കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസങ്ങളിലും കഥകളി അവതരിപ്പിച്ചിരുന്നത് കലാനിലയത്തിലെ കലാകാരന്മാരാണ്.
എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉത്സവത്തിനു കലാനിലയത്തിന്റെ കഥകളി പരിഗണിക്കുന്ന കാര്യത്തില്‍ കൂടല്‍മാണിക്യം ദേവസ്വം തികഞ്ഞ അവഗണന യാണു കാണിക്കുന്നതെന്നു കലാനിലയം പ്രസിഡന്റ് ശ്രീകുമാര്‍, സെക്രട്ടറി അഡ്വ. സതീഷ് വിമലന്, ജോയിന്റ് സെക്രട്ടറി തങ്കപ്പന് പാറയില്‍ എന്നിവര്‍ പറഞ്ഞു.
Thrissur
ഇരിങ്ങാലക്കുട: കുടിവെള്ളം മുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടതോടെ ഠാണാ - ചന്തക്കുന്ന് റോഡിലെ നിര്‍മാണ സ്ഥലത്ത് പ്രതിഷേധവുമായി നഗരസഭ കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി.
തങ്ങളുടെ വാര്‍ഡുകളിലേക്ക് ദിവസങ്ങളോളമായി കുടിവെള്ളം ലഭിച്ചിട്ടില്ലെന്നും റോഡ് നിര്‍മാണ പ്രവൃത്തിക്കിടെ ഉണ്ടാകുന്ന അനാസ്ഥമൂലം കുടിവെള്ളം ആര്‍ക്കും പ്രയോജനം ഇല്ലാതെ ഒഴുകിപ്പോവുകയാണെന്നും ഇവര്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ ഒരു ശാശ്വത പരിഹാരം നിര്‍ബന്ധമായും ഉണ്ടാകണമെന്ന് ഇവർ ആവശ്യപ്പെട്ടു.
കൗണ്‍സിലര്‍മാരായ എം.എസ്. ദാസൻ, പ്രേമ പാറയില്‍, മഞ്ജു സജത്, ജോസ്മി ഷാജി, മാഗി വിന്‍സന്റ്, റോണി പോള്‍, മുന്‍ കൗണ്‍സിലര്‍ ബിജു പോള്‍ എന്നിവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നിടത്ത് എത്തിയ ഇവര്‍ പൈപ്പ് പൊട്ടി വെള്ളം പോകുന്നത് ഉടന്‍ അടയ്ക്കണമെന്നും കുടിവെള്ളം സുഗമമായി വിതരണം നടക്കുന്നതിനുള്ള ശാശ്വതനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
Thrissur
കോഴിപ്പറമ്പിൽ ക്ഷേത്രം
കൂരിക്കുഴി: കോഴിപ്പറമ്പിൽ ശ്രീ ദിവ്യരാജരാജേശ്വരി ക്ഷേത്രത്തിലെ മഹോത്സവം ആഘോഷിച്ചു. മഹാഗണപതിഹവനം, മുത്തപ്പന് രൂപക്കളവും പാട്ടും,എഴുന്നള്ളിപ്പ്, വിഷ്ണുമായക്ക് രൂപക്കളം, താലി, മേളം, കാവടിയോടുകൂടി താലംവരവ്, പള്ളിവേട്ട , കാഴ്ച ശീവേലി, മൂന്നു ഗജവീരന്മാരെ എഴുന്നള്ളിച്ചുകൊണ്ട് പകൽ പൂരം, വർണമഴ, ആറാട്ട് തുടങ്ങിയവ ഉണ്ടായിരുന്നു.
ക്ഷേത്രം തന്ത്രി പി.വി. സന്തോ ഷ് മുഖ്യകാർമികത്വം വഹിച്ചു. മേൽശാന്തി നന്ദു പ്രകാശ് സഹകാർമികനായി. ക്ഷേത്രം പ്രസിഡന്റ് കെ.വി.തമ്പി, സെക്രട്ടറി കെ.കെ. സുതൻ, ഖജാൻജി കെ.ബി. സുഗുണൻ, രക്ഷാധികാരി ശ്രീജിത്ത് ബാബു എന്നിവർ നേതൃത്വം നൽകി.
എച്ച്ഡിപി സമാജം
ക്ഷേത്രം
എടതിരിഞ്ഞി: എച്ച്ഡിപി സമാജം വക ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുത്സവം ഭക്തിസാന്ദ്രമായി. രാവിലെ എട്ടിന് എഴുന്നള്ളിപ്പ്, 11.45 മുതല്‍ 2.15 വരെ കാവടി വരവ്, മൂന്നു മുതല്‍ പ്രദേശിക പൂരം വരവ്, അഞ്ചിന് കാഴ്ചശീവേലി, രാത്രി 12.30 മുതല്‍ ഭസ്മക്കാവടി വരവ് എന്നിവ നടന്നു.
അനുബന്ധമായി നടന്ന തായമ്പകയ്ക്ക് മേള കലാരത്നം കലാമണ്ഡലം ശിവദാസും നാഗസ്വരമേളത്തിന് എന്‍. കൃഷ്ണന്‍കുട്ടിയും നേതൃത്വം നല്കി. സമാപനദിനം പുലര്‍ച്ചെ 4.30ന് എഴുന്നള്ളിപ്പും രാവിലെ എട്ടിന് ആറാട്ട് എഴുന്നള്ളിപ്പും നടന്നു. കോതറ ആറാട്ടുകടവില്‍ വിശേഷാല്‍ പൂജകള്‍ക്കുശേഷമാണ് ആറാട്ട്.
ക്ഷേത്രം തന്ത്രി സ്വയം ഭൂപെരിങ്ങോത്ര തിരുവുത്സവത്തിന്റെ പൂജാദികര്‍മങ്ങളില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. തിരുവുത്സവത്തിന് സമാജം പ്രസിഡന്റ് പീതാംബരന് എടച്ചാലില്‍, സെക്രട്ടറി മുരളി മണക്കാട്ടുപടി, ട്രഷറര്‍ ഗിരി മാടത്തിങ്കല്‍ എന്നിവര്‍ നേതൃത്വം നല്കി.
Thrissur
കൈപ്പറമ്പ്: കൈപ്പറമ്പ് പഞ്ചായത്തിലെ നവീകരിച്ച പേരാമംഗലം ഫോസ്റ്റർ ബിസ്കറ്റ് കമ്പനി റോഡ്, കുളമ്പ്രം മിച്ചഭൂമി റോഡ്, തേനാരി റിംഗ് റോഡ് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ അധ്യക്ഷയായി. പഞ്ചായത്ത് ആരോഗ്യ-വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ബി. ബിനോയ് അധ്യക്ഷനായി. മുഖ്യമന്ത്രി തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരിച്ചത്. പുഴയ്ക്കൽ ബ്ലോക്ക് അസി. എക്സിക്യൂട്ടീവ് എൻജിനീയർ വി.ജി. ചാന്ദിനി, പഞ്ചായത്തംഗങ്ങളായ ടി.എം. ദീപക്, പി. കെ. ഗീത, ജിത കൃഷ്ണൻ, എം.വി. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
Thrissur
ഗുരുവായൂർ: ഭക്തർക്ക് സുഗമമായ ദർശനത്തിനുള്ള വരികോംപ്ലക്സ് ഉൾപ്പെടെയുള്ള ദേവസ്വത്തിന്റെ സമഗ്രവികസനത്തിനുള്ള മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന് ആഗോള കമ്പനിയായ എൽ ആൻഡ് ടിയുമായി ഗുരുവായൂർ ദേവസ്വം ധാരണയായതായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. എൽ ആൻഡ് ടിയുടെ സിഎസ്ആർ ഫണ്ടിൽ നിന്ന് മാസ്റ്റർ പ്ലാനിലെ പദ്ധതി നടത്തിപ്പിന് സഹായം നൽകാനുള്ള സന്നദ്ധത വാഗ്ദാനം ചെയ്തതായും മന്ത്രി അറിയിച്ചു.
ഗുരുവായൂരിൽ ദേവസ്വം പൂന്താനം ദിന സാംസ്കാരിക സമ്മേളനവും ഇതരഹൈന്ദവ ക്ഷേത്രങ്ങൾക്കുള്ള ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ക്യൂ കോംപ്ളക്സ് പൂർത്തിയാകുന്നതുവരെ ദർശനം വേഗത്തിലാക്കാൻ ഫേസ് ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് ദേവസ്വം അറിയിച്ചിട്ടുണ്ട്. വരിനിൽക്കുന്ന ഭക്തർക്ക് സുഗമമായ ദർശനത്തിന് ഈ സൗകര്യം സഹായകമാകും. കിഴക്കേനടയിലെ ഷോപ്പിംഗ് കോംപ്ലക്സിന്റേയും ഫയർ സ്റ്റേഷൻ കെട്ടിടത്തിന്റേയും ഉദ്ഘാടനം ഉടൻ നടത്താനാവുമെന്നും മന്ത്രി അറിയിച്ചു.
2023, 2026 വർഷങ്ങളിലെ ജ്ഞാനപ്പാന പുരസ്കാരങ്ങൾ യഥാക്രമം പ്രഫ.വി. മധുസൂദനൻ നായർ, വൈക്കം രാമചന്ദ്രൻ എന്നിവർക്ക് മന്ത്രി സമ്മാനിച്ചു.
ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അധ്യക്ഷനായി. എൻ.കെ. അക്ബർ എംഎൽഎ, ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, മനോജ് ബി നായർ, കെ.പി. വിശ്വനാഥൻ, വി. മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ, ഡോ.വി.ആർ. മുരളീധരൻ എന്നിവർ പ്രസംഗിച്ചു.
14 ജില്ലകളിലെ 1521 ക്ഷേത്രങ്ങൾക്കും ഒമ്പത് വേദപാഠ ശാലകൾക്കുമായി പത്തുകോടിയോളം രൂപയുടെ ധനസഹായം ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു.
Thrissur
കൈപ്പറമ്പ്: കൈപ്പറമ്പ് പഞ്ചായത്തിലെ കാർഷിക മേഖലയിൽ ഭീതിവിതച്ച കാട്ടുപന്നിക്കൂട്ടത്തെ വെടിവച്ചിട്ടു. എറണാകുളത്തു നിന്നുള്ള വിദഗ്ധ ഷൂട്ടർ സംഗീതിന്റെ നേതൃത്വത്തിലാണ് ആറമ്പിള്ളി, പുത്തൂർ, പേരാമംഗലം മേഖലകളിൽ നാശം വിതച്ചിരുന്ന പതിനെട്ടോളം കാട്ടുപന്നികളെ വകവരുത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ആറമ്പിള്ളിയിൽ മാത്രം ഇരുന്നൂറോളം നേന്ത്രവാഴകളാണ് പന്നിക്കൂട്ടം നശിപ്പിച്ചത്. കൃഷിനാശം പതിവായതോടെ പഞ്ചായത്ത് ഭരണസമിതി നേരിട്ട് ഇടപെട്ട് ഷൂട്ടർമാരെ വരുത്തുകയായിരുന്നു. കർഷകനായ അമ്പാടി പുത്തൂരിന്റെയും നാട്ടുകാരുടെയും സഹായത്തോടെയായിരുന്നു പന്നി വേട്ട.
പഞ്ചായത്ത് പ്രസിഡന്റ് പ്രമീള സുബ്രഹ്മണ്യൻ, വൈസ് പ്രസിഡന്റ് ലിന്റി ഷിജു, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.വി. കുര്യാക്കോസ് എന്നിവരുടെ സാന്നിധ്യത്തിൽ നടപടികൾ പൂർത്തിയാക്കി. വന്യമൃഗശല്യം തടയാൻ കർശന നടപടികൾ തുടരുമെന്നും, നാശനഷ്ടം സംഭവിച്ച കർഷകർക്ക് കൃഷി വകുപ്പിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ അടിയന്തര ഇടപെടൽ നടത്തുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
പുന്നയൂർക്കുളം: പുന്നയൂർക്കുളത്ത് എട്ട് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. മാസങ്ങളായി മേഖലയിൽ കാട്ടുപന്നിയുടെ ശല്യം അതിരൂക്ഷമായിരുന്നു കാർഷിക വിളകളും വ്യാപകമായി നശിപ്പിച്ചിരുന്നു. ഇതോടെയാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാട്ടുപന്നികളെ കൊന്നൊടുക്കാൻ ഷൂട്ടർമാരെ നിയോഗിച്ചത്.
നാക്കോല, അണ്ടത്തോട് പാലംപരിസരം എന്നിവിടങ്ങളിലാണ്കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്. അംഗീകൃത ഷൂട്ടര്‍മാരായ ജിമ്മി ജോൺ, ഇ.ഐ.അലക്സ് എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ഹസൻ നേതൃത്വം നല്കി.
Thrissur
ചേർപ്പ്: ഊരകം സർവീസ് സഹകരണ ബാങ്ക് നിർമിച്ച ഹെൽത്ത് കോംപ്ലക്സ് ഉദ്ഘാടനം ഇന്ന് വൈകീട്ട് അഞ്ചിന് കെ. രാധാകൃഷ്ണൻ എംപി നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് സിബിൻ ടി. ചന്ദ്രൻ അധ്യക്ഷനാകും. 5,380 സ്ക്വയർ ഫീറ്റിലാണ് ഹെൽത്ത് കോംപ്ലക്സ് നിർമിച്ചിരിക്കുന്നത്. മൂന്നു കോടി രൂപയാണ് ചെലവ്. അഞ്ച് കൺസൾട്ടൻസി ഡോക്ടർമാർ, എം.ആർ.ഐ.സി.ടി. സ്കാൻ, ലാബ്, നീതി പോളിക്ലിനിക്ക്, എക്സ് റേ, എക്കോ ടെസ്റ്റ്, അൾട്രാ സൗണ്ട് സ്കാൻ തുടങ്ങിയ സംവിധാനങ്ങൾ അനുമതി കിട്ടുന്ന പ്രകാരം വരുന്ന രണ്ട് മാസത്തിനുള്ളിൽ പ്രവർത്തനസജ്ജമാകും.
വാർത്ത സമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് സിബിൻ ടി. ചന്ദ്രൻ, വൈസ് പ്രസിഡന്റ് സുലജ സദൻ, അംഗങ്ങളായ എ.വി. കിഷോർ, കെ.എം.ശശി, എം.ആർ. രാജേഷ്, ഡിബിൻ മഞ്ഞളി, കെ. അഭിലാഷ്, സെക്രട്ടറി ഇൻ ചാർജ് എ.എസ് അൻവർ എന്നിവർ പങ്കെടുത്തു.
Thrissur
വടക്കാഞ്ചേരി: ഊത്രാളിപാടത്ത് സാമ്പിളും, മേള പെരുക്കങ്ങൾക്ക് തുടക്കമിട്ട് ആൽത്തറമേളവും ദൃശ്യ മനോഹര കാഴ്ചയായി. നിലപ്പന്തലുകളും മിഴി തുറന്നതോടെ ആവേശത്തിലായ തട്ടകദേശങ്ങളിൽ ഇന്ന് ചമയങ്ങൾ പ്രദർശനത്തിനൊരുങ്ങും. നാളെയാണ് പ്രസിദ്ധമായ ഊത്രാളിക്കാവ് പൂരം.
ജില്ലാ ഭരണകൂടത്തിന്റെ കർശന നിർദേശങ്ങളനുസരിച്ച് നടന്ന സാമ്പിൾ വെടിക്കെട്ടിന് ധാരണയനുസരിച്ച്എങ്കക്കാട് വിഭാഗം നേതൃത്വം നൽകി. കെട്ടിടങ്ങളിൽ നിന്നും, റോഡ്-റെയിൽ പാതകളിൽ നിന്നും നിശ്ചിത അകലം പാലിച്ച് റവന്യൂ അധികൃതർ നിർണയിച്ച് നൽകിയ പാടത്താണ് വെടിക്കെട്ട് നടന്നത്.
സാമ്പിളിന് മുന്നോടിയായി പൂരം കോ - ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആൽത്തറമേളത്തിന് തൃപ്രങ്ങോട് പരമേശ്വരൻമാരാർ നായകത്വം വഹിച്ചു. നൂറിലധികം കലാകാരൻമാർ ആൽത്തറയിലെ മേളപെരുക്കൾക്ക് ആവേശമേറ്റി. പൂരത്തിന്റെ പ്രധാനആകർഷണമായ ചമയപ്രദർശനത്തിന് ഇന്ന് വൈകീട്ട്തുടക്കമാകും.
എങ്കക്കാട് വിഭാഗത്തിന്റെ ആനച്ചമയപ്രദർശനം ശനിയാഴ്ച ആരംഭിച്ചു.
പൂരച്ചടങ്ങുകൾക്ക് തുടക്കം കുറിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ തട്ടകദേശങ്ങൾ പൂരാവേശത്തിലമർന്നിരിക്കുകയാണ്.
Palakkad
വടക്കഞ്ചേരി: കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നായ ചിറ്റടി ശ്രീ മണ്ണൂർ ഭഗവതി ക്ഷേത്രം പുനരുദ്ധാരണവും കുംഭാഭിഷേകവും ഇന്നും നാളെയും മറ്റന്നാളുമായി നടക്കും. ഇന്ന് രാവിലെ ഏഴുമുതൽ പ്രത്യേക പൂജകൾ. വിഗ്രഹം വഹിച്ചുള്ള ഘോഷയാത്രയും ആരംഭിക്കും.വൈകുന്നേരം 6.30ന് നൃത്തസന്ധ്യ.
സമ്പ്രദായഭജന. നാളെ വൈകുന്നേരം 6.30ന് പൂത്തിരുവാതിര, കഥാപ്രസംഗം. 27 ന് രാവിലെ അഞ്ചു മുതൽ വിശേഷാൽ പൂജകൾ. വൈകുന്നേരം അഞ്ചിന് മേളം എന്നിവയാണ് പരിപാടികൾ. കുംഭാഭിഷേകത്തോടെ ക്ഷേത്രം ഭക്തർക്ക് സമർപ്പിക്കും. മാനേജിംഗ് ട്രസ്റ്റി വി. വേണുഗോപാലൻ, ചെയർമാൻ വി. സുന്ദരേശ്വരൻ, കൺവീനർ സി. സഹദേവൻ, കുംഭാഭിഷേക കമ്മിറ്റി പ്രസിഡന്റ് സി.കെ. രാജീവ്, സെക്രട്ടറി ശോഭന രവീന്ദ്രൻ, ട്രഷറർ വി. സുന്ദരേശ്വരൻ, കോ-ഓർഡിനേറ്റർ എം.അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ.
Palakkad
പാലക്കാട്: കൊടുന്പ് ഗ്രാമപഞ്ചായത്തിൽ ഓലശേരി സബ് സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുന്നു. ഹെൽത്ത് ഗ്രാന്റിൽനിന്നും 55.5 ലക്ഷം രൂപ ചെലവഴിച്ചാണ് സബ് സെന്ററിന്റെ നിർമാണം നടക്കുന്നത്. 209.69 സ്ക്വയർ മീറ്ററിൽ രണ്ടു നിലകളിലായാണ് നിർമാണം.
താഴത്തെ നിലയിൽ കണ്സൾട്ടേഷൻ റൂം, ലാബ്, ഇമ്മ്യൂണൈസേഷൻ റൂം, വെൽനസ് റൂം, ഫീഡിംഗ്റൂം, ടോയ്ലറ്റ്, ഭിന്നശേഷിക്കാർക്ക് പ്രത്യേക റാംപ് എന്നീ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഒന്നാമത്തെ നിലയിൽ ഉദ്യോഗസ്ഥർക്കായുള്ള ക്വാർട്ടേഴ്സും ഒരുക്കുന്നുണ്ട്. നിലവിൽ സബ് സെന്ററിന്റെ ശതമാനം നിർമാണവും പൂർത്തിയായി.
Palakkad
പാലക്കാട്: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഇംഗ്ലീഷ് മെന്റർമാർക്കുള്ള ആദ്യഘട്ട പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ വൈ. കല്യാണകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഉദ്യോഗാർഥികൾ ഇന്റർവ്യൂകളിൽ നേരിടുന്ന ഇംഗ്ലീഷ് ഭാഷാ പരിമിതികൾ പരിഹരിക്കാൻ മെന്റർമാരെ സജ്ജരാക്കുകയാണ് ഈ പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.
വിജ്ഞാനകേരളം അക്കാഡമിക് കോ-ഓർഡിനേറ്റർ കെ. സന്ദീപ് അധ്യക്ഷത വഹിച്ച പരിപാടിയിൽ മാസ്റ്റർ മെന്റർ ഷാജു സെബാസ്റ്റ്യൻ, ടാലന്റ് ക്യുറേഷൻ എക്സിക്യൂട്ടീവുമാരായ പി. ഷംസുദ്ദീൻ, കെ. അനിത എന്നിവർ പ്രസംഗിച്ചു. വിവിധ കോളേജുകൾ, സ്പോക്കണ് ഇംഗ്ലീഷ് അക്കാദമികൾ എന്നിവിടങ്ങളിൽ നിന്നുള്ള മെന്റർമാർ പരിശീലനത്തിൽ പങ്കെടുത്തു.
Palakkad
കൊടുവായൂർ: ആരോഗ്യം ആനന്ദം ജനകീയ കാന്പയിനിന്റെ ഭാഗമായി ബോധവത്കണ പരിപാടി സംഘടിപ്പിച്ചു. ആയുഷ് വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തിൽ നടത്തിയ പരിപാടി കെ. ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊടുവായൂർ ഹൈസ്കൂൾ ബിഎഡ് ഹാളിൽ നടന്ന പരിപാടി കൊടുവായൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. മുരുകദാസ് അധ്യക്ഷത വഹിച്ചു.
കൊടുവായൂർ ഗവണ്മെന്റ് ആയുർവേദ ഡിസ്പെൻസറി ഡോ.ജെ.എസ്. അഞ്ജു വിഷയാവതരണം നടത്തി. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ജയപ്രകാശ്, കൊടുവായൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ എൻ. അബ്ബാസ്, മറ്റു വാർഡ് മെംബർമാർ എന്നിവർ പങ്കെടുത്തു.
Palakkad
പാലക്കാട്: കൊടുന്പ് ഗ്രാമപഞ്ചായത്തിൽ നാല് കുടിവെള്ള പദ്ധതികളുടെ പ്രവൃത്തി പൂർത്തിയായി. സിഎഫ്സി വികസന ഫണ്ട് ഉപയോഗിച്ചാണ് കുടിവെള്ള പദ്ധതിയുടെ പ്രവൃത്തികൾ പൂർത്തീകരിച്ചിരിക്കുന്നത്. കൂടാതെ നാലുപദ്ധതികളുടെ പ്രവൃത്തി പുരോഗമിക്കുന്നുണ്ട്.
മൂന്നുലക്ഷം രൂപ ചെലവിൽ പാലയങ്കാട് കുടിവെള്ള പദ്ധതിയിൽ പുതിയ മോട്ടറും മോട്ടർഷെഡും സ്ഥാപിക്കൽ, 2.5 ലക്ഷം രൂപ ചെലവിൽ ചേപ്പിലംതിട്ട കുടിവെള്ള പദ്ധതിയിൽ പുതിയ മോട്ടർ സ്ഥാപിക്കൽ, രണ്ടുലക്ഷം രൂപ വീതം ചിലവിൽ ചിറപ്പാടം കണക്കുപ്പറന്പ് കുടിവെള്ള പദ്ധതി പ്രകാരം പുതിയ മോട്ടർ സ്ഥാപിക്കൽ, പ്ലാക്കാട് പ്ലാക്കോണം കുടിവെള്ള പദ്ധതികളിൽ പൈപ്പ് ലൈൻ നീട്ടൽ എന്നീ പദ്ധതികളുടെ പ്രവൃത്തിയാണ് പൂർത്തീകരിച്ചിട്ടുള്ളത്.
ഏഴുലക്ഷം രൂപയിൽ കൊടുന്പ് പാവോടി കുടിവെള്ള പദ്ധതിയിൽ ടാങ്ക് സ്ഥാപിക്കൽ, ആറുലക്ഷം രൂപയിൽ സുന്ദര ഗ്രാമം കുടിവെള്ള പദ്ധതിക്ക് പുതിയ ടാങ്ക് നിർമിക്കൽ, അഞ്ചുലക്ഷം രൂപയിൽ കൈമാറിക്കിട്ടിയ കുടിവെള്ള പദ്ധതിയുടെ മെയിന്റനൻസ്, രണ്ടുലക്ഷം രൂപയിൽ വിവിധ ഗുണഭോക്തൃ സമിതി മിനികുടിവെള്ള പദ്ധതികളുടെ മെയിന്റനൻസ് തുടങ്ങിയ പദ്ധതികളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്.
Palakkad
ആലത്തൂർ: കൊയ്ത്തിനൊരു കൈത്താങ്ങുമായി നിറയുടെ കൊയ്ത്തുയന്ത്രങ്ങൾ രണ്ടാംവിള കൊയ്ത്തിനായി വയലുകളിലേക്കെത്തുന്നു.
നിറ ഹരിതമിത്ര സൊസൈറ്റി മുഖേനെ ട്രാക്ടർ കൊയ്ത്തു യന്ത്രങ്ങൾ മണിക്കൂറിനു 1600 രൂപ നിരക്കിലും ട്രാക്ടർ ഗ്രിപ്പ് യന്ത്രങ്ങൾ 1800 രൂപ നിരക്കിലും ചെയിൻ യന്ത്രങ്ങൾ 2400 രൂപ നിരക്കിലും ലഭിക്കും. നെല്ല് കാറ്റത്തിടുന്ന വിന്നോവർ 1000 രൂപ ദിവസവാടകക്കും ലഭ്യമാവും. തദ്ദേശീയരിൽനിന്നും അന്യസംസ്ഥാനങ്ങളിൽനിന്നുമുള്ള യന്ത്രങ്ങളും ഉൾപ്പെടെ 55 യന്ത്രങ്ങളാണ് തയാറാക്കിയിരിക്കുന്നത്.
കെ.ഡി. പ്രസേനൻ എംഎൽഎ യുടെ നിയോജകമണ്ഡലം സമഗ്ര കാർഷിക വികസന പദ്ധതിയായ നിറ ഹരിതമിത്ര സൊസൈറ്റി മുഖേന കൊയ്ത്തുവണ്ടികൾ കർഷകർക്കായി എത്തിക്കുന്നത്.
അന്യസംസ്ഥാന കൊയ്ത്തുവണ്ടികൾ കർഷകരിൽനിന്നും കൂടിയ നിരക്ക് വാടകയായി വാങ്ങുന്നതു കുറയ്ക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ പത്തുവർഷമായി കൊയ്ത്തുയന്ത്രങ്ങളുടെ നിരക്ക് പിടിച്ചുനിർത്താൻ നിറ പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്.
നിരക്ക് പ്രഖ്യാപിക്കുന്നതു മൂലം അതനുസരിച്ചു കൊയ്ത്തുയന്ത്രങ്ങളുടെ വാടകനിരക്ക് കുറയ്ക്കാൻ അന്യസംസ്ഥാന യന്ത്ര ഉടമകൾ നിർബന്ധിതരായിരുന്നു. നിറയുടെ യന്ത്രങ്ങൾ ആവശ്യമുള്ള കർഷകർ മേഖല കോ- ഓർഡിനേറ്റർമാരെ ബന്ധപ്പെടണം.
Palakkad
കൊല്ലങ്കോട്: വീണ്ടും മികച്ച വില്ലേജ് ഓഫീസർക്കുള്ള പുരസ്കാരം നേടിയ കൊല്ലങ്കോട് ഒന്നിലെ വില്ലേജ് ഓഫീസർ ആർ. ശ്രീജയെ ആദരിച്ചു. സിപിഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീജയെ പൊന്നാടയണിയിച്ച് ആദരിച്ചു. മണ്ഡലം സെക്രട്ടറി വി. കൃഷ്ണൻകുട്ടി പരിപാടിക്ക് നേതൃത്വം നൽകി. പി. ശിവരാമൻ, എം. രതീഷ്, എം. ആറുമുഖൻ, ആർ. സനൽകുമാർ, കെ. വേലായുധൻ പ്രസംഗിച്ചു.
Palakkad
വടക്കഞ്ചേരി: വടക്കഞ്ചേരി പഞ്ചായത്ത് വികസന സെമിനാറിന്റെ ഉദ്ഘാടനവും വികസനരേഖ പ്രകാശനവും പ്രസിഡന്റ് സി. പ്രസാദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശശികല ടീച്ചർ അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി മോഹൻദാസ് കരട് പദ്ധതിരേഖ അവതരിപ്പിച്ചു. മറ്റു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബി. മഞ്ജുള, അംബിക ടീച്ചർ, ബ്ലോക്ക് മെംബർമാരായ ശ്രീനാഥ് വെട്ടത്ത്, ഐ. ഷംസുദീൻ, പഞ്ചായത്ത് മെംബർമാരായ സി. കണ്ണൻ, പി. ഗംഗാധരൻ, വി. പ്രഭാകരൻ മാസ്റ്റർ, സുനിൽ ചുവട്ടുപാടം, പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ പി. ഗംഗാധരൻ, കെ. കുമാരൻ, ആസൂത്രസമിതി ഉപാധ്യക്ഷൻ ഐ. അലി, പഞ്ചായത്ത് സെക്രട്ടറി ടി.എസ്. അബിൻ, അസിസ്റ്റന്റ് സെക്രട്ടറി പി.കെ. ഉമ്മർ ഫാറൂഖ് എന്നിവർ പ്രസംഗിച്ചു. കരട് പദ്ധതി രേഖ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ചർച്ച ചെയ്ത് അംഗീകാരം നൽകി.
മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട റവന്യു അവാർഡ് ജേതാവ് വടക്കഞ്ചേരി ഒന്ന് വില്ലേജ് ഓഫീസർ ടി.എസ്. ശ്രീകലയെ അഭിനന്ദിച്ചു.
Palakkad
ആലത്തൂർ: കോർട്ട് റോഡ് മുതൽ പുതിയങ്കം തെക്കുമുറി വരെയുള്ള റോഡിന്റെ നവീകരണ പ്രവൃത്തികൾ തുടങ്ങി. അഞ്ചുകോടി രൂപയുടെ പദ്ധതിയിൽ ഈ റോഡിനെ മൂന്ന് ഭാഗമായി തിരിച്ചാണ് നവീകരണം നടത്തുന്നത്. മെയിൻ റോഡിൽനിന്ന് കോർട്ട് റോഡ് തുടങ്ങുന്ന താലൂക്ക് ഓഫീസ് റോഡ് മുതൽ സ്വാതി ജംഗ്ഷൻ ദേശീയപാത വരെയാണ് ഒരുഭാഗം.
സ്വാതി ജംഗ്ഷനിലെ ദേശീയപാത കഴിഞ്ഞ് ആലത്തൂർ പഞ്ചായത്ത് ഓഫീസിന് മുൻഭാഗത്തുകൂടി ഗാന്ധിജംഗ്ഷൻ വരെയാണ് രണ്ടാം ഭാഗം. ഗാന്ധി ജംഗ്ഷനിൽനിന്ന് പെരുങ്കുളം ഒറ്റവരി ഗ്രാമംവഴി പുതിയങ്കം തെക്കുമുറിയിലെ തൃപ്പാളൂർ - ചിറ്റിലഞ്ചേരി റോഡ് വരെയാണ് മൂന്നാംഭാഗം. ഇതിൽ ആദ്യഭാഗം വരുന്ന കോർട്ട് റോഡിലെ കാനകൾ പുനർനിർമിക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്. രണ്ടാംഭാഗമായ സ്വാതി മുതൽ ഗാന്ധി ജംഗ്ഷൻ വരെ റോഡ് വീതി കൂട്ടിയായിരിക്കും നിർമാണം.
ജലജീവൻ മിഷൻ പദ്ധതിയിൽ പൈപ്പ് ലൈൻ സ്ഥാപിച്ചതോടെയാണ് കോർട്ട് റോഡിന്റെ സ്ഥിതി മോശമായത്. ബസ് സ്റ്റാൻഡിനും ലിങ്ക് റോഡിനുമിടയിലെ ഇരുചക്രവാഹനങ്ങളുടെയും ഓട്ടോറിക്ഷകളുടേയും പാർക്കിംഗ് ടൗണിലെ ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട് . ഇതിനൊക്കെ പരിഹാരം കണ്ടാൽ മാത്രമേ റോഡ് നവീകരണം കൊണ്ട് പ്രയോജനം ലഭിക്കൂ.
Palakkad
നെന്മാറ: തിരുവഴിയാട്, പാളിയമംഗലം, മരുതഞ്ചേരി, കരിമ്പാറ മേഖലകളിലെ ഇഞ്ചിപ്പാടങ്ങളിൽ വിളവെടുപ്പ് ആരംഭിച്ചു.
പതിവുസമയത്തേക്കാൾ ഏകദേശം ഒരുമാസംമുൻപേയാണ് ഈ വർഷം വിളവെടുപ്പിനു തുടക്കമായത്.
പച്ച ഇഞ്ചി വിപണിയിലേക്കും ചുക്ക് നിർമാണത്തിനുമായാണ് നിലവിൽ വിളവെടുപ്പു നടക്കുന്നത്.
വിവിധതരം രോഗബാധയും കീടാക്രമണവും മൂലം ഉത്പാദനത്തിൽ കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് പ്രദേശത്തെ പ്രമുഖ കർഷകനായ കുറുമ്പൂർ എ. ഷാഹുൽ പറഞ്ഞു. ഏക്കറിന് 45,000 മുതൽ 50,000 രൂപ വരെ പാട്ടം നൽകി ഭൂമി എടുത്താണ് കർഷകർ ഇഞ്ചികൃഷി നടത്തുന്നത്. പെരുമ്പാവൂർ, കോതമംഗലം മേഖലകളിൽ നിന്നുള്ള കർഷകരാണ് ജില്ലയിൽ വ്യാപകമായി ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചി കൃഷിയിറക്കിയിരിക്കുന്നത്.
മാർക്കറ്റിലേക്കുള്ള പച്ചഇഞ്ചിയുടെ നീക്കം കുറവായിരിക്കെ ഏകദേശം 90 ശതമാനം ഇഞ്ചിയും ചുക്കാക്കി വിപണനം ചെയ്യുന്നതാണ് പതിവ്.
കൂടുതൽ കാലം സൂക്ഷിക്കാനും വിപണി വില ഉയരുന്നത് വരെ സംഭരിക്കാനും കഴിയുന്നതിനാലാണ് കർഷകർ ചുക്ക് നിർമാണത്തിന് മുൻഗണന നൽകുന്നത്.
ഇപ്പോൾ വിപണിയിൽ ചുക്കിന് കിലോയ്ക്ക് 250 മുതൽ 270 രൂപ വരെയും, പച്ച ഇഞ്ചിക്ക് 45 മുതൽ 50 രൂപ വരെയും ലഭിക്കുന്നതായി വ്യാപാരികൾ അറിയിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇഞ്ചിക്കും ചുക്കിനും ഈ വർഷം വില വർധിച്ചിരിക്കുന്നത് കർഷകർക്ക് ആശ്വാസമായിട്ടുണ്ട്.
കർഷകരുടെ പാടങ്ങളിൽതന്നെ വ്യാപാരികൾ =വാഹനങ്ങളുമായെത്തി പച്ച ഇഞ്ചിയും ചുക്കും വാങ്ങുന്ന്കർഷകർക്ക് സൗകര്യമായി.
മൂന്നേക്കറിൽ ഇഞ്ചികൃഷി ചെയ്താലും രോഗബാധയും കീടാക്രമണവും മൂലം അരയേക്കർ മുതൽ ഒരേക്കർ വരെയുള്ള വിസ്തൃതിയിലെ വിളവ് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിരുന്നതായും കർഷകർ പറയുന്നു.
Palakkad
പാലക്കാട്: ആധുനികസൗകര്യങ്ങളോടെ നിർമിച്ച ജില്ലാ ആസൂത്രണസമിതി സെക്രട്ടറിയേറ്റ് മന്ദിരം നാടിനു സമർപ്പിക്കാനൊരുങ്ങുന്നു.
കേന്ദ്രസംസ്ഥാന സർക്കാരുകളുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും സംയുക്ത പങ്കാളിത്തത്തോടെ 7.31 കോടി രൂപ ചെലവഴിച്ചാണ് ബഹുനില മന്ദിരം യാഥാർഥ്യമാക്കിയത്. ജില്ലാ പഞ്ചായത്തിന് സമീപമുള്ള 30 സെന്റ് സ്ഥലത്ത് മൂന്ന് നിലകളിലായാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ജില്ലാ പ്ലാനിംഗ് ഓഫീസ്, സാന്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ്, ജില്ലാ ടൗണ്‍ പ്ലാനിംഗ് ഓഫീസ് എന്നിങ്ങനെ മൂന്ന് പ്രധാന ഓഫീസുകൾ ഇവിടെ പ്രവർത്തിക്കും.
ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ ലിഫ്റ്റ്, വിശാലമായ കോണ്‍ഫറൻസ് ഹാൾ, ലൈബ്രറി, വാഹന പാർക്കിംഗ് സൗകര്യം എന്നിവയും എല്ലാ നിലകളിലും ശുചിമുറികളും കുടിവെള്ള ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്.
Palakkad
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: ആന ഉൾപ്പെടെയുള്ള വന്യമൃഗഭീഷണിയിൽ മലയോരങ്ങൾ ആളൊഴിഞ്ഞ പ്രദേശങ്ങളായി. നാലഞ്ചുവർഷം മുമ്പുവരെ വിളകൾ നിറഞ്ഞുനിന്നിരുന്ന മലയോരത്തെ കാഴ്ച ഇപ്പോൾ ഹൃദയഭേദകമാണ്. എല്ലാം ഉണങ്ങിനശിച്ച് കോലംകെട്ട മട്ടിലാണ് കൃഷിയിടങ്ങൾ. കർഷകരുടെ രോഷപ്രകടനങ്ങളാണ് പലയിടത്തും. ആൾപ്പാർപ്പില്ലാതെ തകരുന്ന വീടുകളും മൂകതയുമാണ് എവിടെയും ദൃശ്യമാകുന്നത്.
കാട്ടുമൃഗങ്ങളിൽനിന്നു ജീവന്റെ സുരക്ഷ തേടി മറ്റു സ്ഥലങ്ങളിലേക്ക് താമസംമാറുകയാണ് നാടിനെ തീറ്റിപ്പോറ്റിയിരുന്ന കർഷകരെല്ലാം. പതിറ്റാണ്ടുകളേറെ അധ്വാനിച്ചുണ്ടാക്കിയതെല്ലാം നഷ്ടപ്പെടുത്തി ജീവിതമാർഗമില്ലാതെ ദുരിതക്കയങ്ങളിലേക്കു നീങ്ങുമ്പോഴും സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയായി നിൽക്കുന്നു. സഹായങ്ങൾ വേണ്ട, ഉപദ്രവിക്കാതിരുന്നാൽ മതിയെന്നാണ് കർഷകരുടെ ആത്മഗതം.
കാട്ടുമൃഗങ്ങളെ കാട്ടിൽതന്നെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കാതെ കർഷകരെയും അവരുടെ വിളകളും നശിപ്പിക്കാൻ വന്യമൃഗങ്ങൾക്കു വഴിയൊരുക്കുകയാണ് വനംവകുപ്പും. മേഖലയിൽ കിഴക്കഞ്ചേരി പഞ്ചായത്തിലാണ് മൃഗശല്യം അതിരൂക്ഷമായിട്ടുള്ളത്. പനങ്കുറ്റി, കരടിയള, പോത്തുചാടി, ഓടംതോട്, ചടച്ചിക്കുന്ന്, ചൂരുപ്പാറ, മണ്ണെണ്ണ ക്കയം, വിആർടി തുടങ്ങി മലയോരമേഖല പൂർണമായും വന്യമൃഗങ്ങളുടെ താവളങ്ങളായി മാറി. ആന, പുലി, കടുവ, പന്നി, മാൻ, മയിൽ, കുരങ്ങ്, മലയണ്ണാൻ, മുള്ളൻപന്നി ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങളെല്ലാം കൃഷിയിടങ്ങളിലും കർഷകരുടെ വീടുകൾക്കു ചുറ്റുമാണ്.
മുമ്പൊന്നും ഇല്ലാത്തവിധം കുരങ്ങുകൂട്ടങ്ങളാണ് കർഷകർക്ക് മറ്റൊരു വലിയ ഭീഷണിയായി മാറുന്നത്. അമ്പതും നൂറും എണ്ണംവരുന്ന കൂട്ടങ്ങളാണ് കൃഷിയിടത്തിലെത്തി എല്ലാം നശിപ്പിക്കുന്നത്. ഇതിനാൽ മലയോരപ്രദേശങ്ങളിൽ തരിശിടുന്ന ഭൂമിയുടെ വിസ്തൃതി ഓരോ വർഷവും വർധിച്ചു. ആനയെ പേടിച്ച് വീടുകളിൽ താമസക്കാരില്ല. പരിചരണമില്ലാതെ വനാതിർത്തികളോടു ചേർന്നുകിടക്കുന്ന ഏക്കർകണക്കിന് വരുന്ന തോട്ടങ്ങളുമുണ്ട്. ഏതു കൃഷി ചെയ്താലും അതെല്ലാം കാട്ടുമൃഗങ്ങൾ ഇറങ്ങി നശിപ്പിക്കും. ഇനി എന്തുചെയ്യുമെന്ന സങ്കടങ്ങൾ കർഷകർ പങ്കുവയ്ക്കുന്നു. പട്ടിണി മാറ്റാൻ സ്വന്തം നാട് ഉപേക്ഷിച്ച് മണ്ണിൽ അധ്വാനിച്ച് നാടിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കിയ കർഷകർ ഇന്നു ജീവിതമാർഗമില്ലാതെ മലയിറങ്ങുന്ന സ്ഥിതിയായി.
ചൂരുപ്പാറയിൽ
മംഗലംഡാമിന്റെ മലയോര മേഖലയായ ചൂരുപ്പാറ, മണ്ണെണ്ണക്കയം പ്രദേശത്ത് ഇപ്പോൾ താമസമുള്ള വീടുകൾ വിരലിലെണ്ണാവുന്നവയായി കുറഞ്ഞെന്ന് അരനൂറ്റാണ്ടുകാലം ചൂരുപ്പാറയിലെ താമസക്കാരനായ ചിറയത്ത് ജോസ് പറഞ്ഞു.
അറുപതിലേറെ കുടുംബങ്ങൾ ഉണ്ടായിരുന്നത് 15 ൽ താഴെയായി. ആനയെ പേടിച്ച് എല്ലാവരുംതന്നെ താമസം മാറി. കൃഷിയിടത്തിനു ചുറ്റും സ്വന്തമായി ഫെൻസിംഗ് ചെയ്യാൻ സാമ്പത്തികശേഷി ഉള്ളവർക്കുമാത്രമാണ് പിടിച്ചുനിൽക്കാനാകുക. പകൽസമയം കർഷകർ കൃഷിയിടത്തിൽ എത്തി തിരിച്ചു പോകും. കഴിഞ്ഞദിവസവും മണ്ണെണ്ണക്കയത്ത് ആനക്കൂട്ടമെത്തി എല്ലാം നശിപ്പിച്ചു. വെളിച്ചം, റോഡ് എന്നിവ ഇവിടെ പരിമിതമാണ്. രണ്ടും മൂന്നും ചായക്കടകളും പലചരക്കുകടകളും ഉണ്ടായിരുന്ന ചൂരുപ്പാറ സെന്ററിൽ ഇപ്പോൾ ഒന്നുമില്ല. വഴി ചോദിക്കാൻപോലും വഴികളിൽ ആളില്ല. 2007, 2018, 2019 എന്നീ വർഷങ്ങളിലെ അതിവർഷവും പ്രകൃതിക്ഷോഭവും മലയോവാസികളെ പേടിപ്പിച്ചിരുന്നു.
ഓടംതോട്ടിൽ
ഓടംതോടിന്റെ പഴയ പ്രതാപവും ഇന്നില്ല. യാത്രക്കാർ തിങ്ങിനിറഞ്ഞ് ഓടിയിരുന്ന ബസിൽ യാത്രക്കാരില്ലാതായി. കടകളോ വലിയ ആൾക്കൂട്ടമോ ദൃശ്യമല്ല. പരാതി പറയാൻപോലും ആളില്ല. എല്ലാം നഷ്ടപ്പെടുന്നതിന്റെ വേദനയാണ് കർഷകർക്കുള്ളത്. മറ്റു മൃഗങ്ങൾപോലെ പുലിയും പെരുകുകയാണ്. ഇപ്പോൾ കടുവ കൂടിയായപ്പോൾ പുറത്തിറങ്ങാൻ ഭയക്കുന്ന സാഹചര്യമായി.
കടുവയെ കുടുക്കാൻ കെണിക്കൂട് സ്ഥാപിച്ചിട്ടുളള ചടച്ചിക്കുന്നിലെ താമസക്കാരനായിരുന്ന ചെങ്ങനാനിക്കൽ തോമസും കുടുംബവും ആനയെ പേടിച്ചാണ് വീടും കൃഷിയിടവും വിട്ടു പോയത്. സ്ഥലം വനംവകുപ്പിനു നൽകാൻ അപേക്ഷ നൽകി കാലമേറെയായിട്ടും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഫണ്ടില്ലെന്നാണ് വനംവകുപ്പ് പറയുന്നതെന്ന് തോമസ് പറഞ്ഞു.
എത്ര ഏക്കർ ഭൂമിയുണ്ടെങ്കിലും 15 ലക്ഷം രൂപയാണ് നഷ്ടപരിഹാരം ലഭിക്കുക. തോമസിന്റെ വീടുപോലെ പ്രദേശത്ത് വേറെയും നിരവധി ആളൊഴിഞ്ഞ വീടുകളുണ്ട്.
പനംകുറ്റിയിൽ
പനംകുറ്റി, കരടിയള ഭാഗത്തും സമാനസ്ഥിതിയാണ്. ആനയെ പേടിച്ചാണ് ഈ പലായനം. ഇന്നലെയും പനംകുറ്റിയിൽ ആനയെത്തി. പതിവുപോലെ ചെറുനിലം ജോണിയുടെ കൃഷിയിടത്തിലെ വിളകൾ തന്നെയാണ് കൂടുതലും നശിപ്പിച്ചത്. 75 പിന്നിട്ട ജോണിയുടെ കൃഷിയിടത്തിൽ ആനകൾ എത്ര തവണയെത്തി എന്നതിനു പോലും കണക്കില്ല.
ശേഷിച്ച വിളകൾകൂടി നശിപ്പിക്കാനാണ് ആനകളെത്തുന്നതെന്ന് ബന്ധുവായ ചെറുനിലം ബിജു പറഞ്ഞു. ആനയെ പേടിച്ചാണ് ബിജുവും കുടുംബവും കൃഷിയിടത്തിലെ താമസം മാറ്റി താഴെയാക്കിയത്.
ആറു വർഷം പ്രായമായ 120 തെങ്ങുകൾ ആനകൾ നശിപ്പിച്ചതിന്റെ സങ്കടകഥ വലിയപറമ്പിൽ ബിജുവിനും പറയാനുണ്ട്.
Palakkad
പാലക്കാട്: അഹല്യ പബ്ലിക് സ്കൂളിൽ സാമൂഹികശാസ്ത്രവിഭാഗം മാതൃകാ പാർലമെന്റ് സംഘടിപ്പിച്ചു. പരിപാടിയിൽ വിദ്യാർഥികൾ ജനാധിപത്യ നടപടിക്രമങ്ങൾ അതേരീതിയിൽ അവതരിപ്പിച്ചു. ആറു മുതൽ പതിനൊന്നാം ക്ലാസു വരെയുള്ള വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു. സ്കൂളിലെ എപിഎസ് ആംഫി തീയറ്ററിൽ നടന്ന പരിപാടിയിൽ മാനേജ്മെന്റ് ട്രസ്റ്റി ശ്രീയ ഗോപാൽ, സ്കൂൾ പ്രിൻസിപ്പൽ സ്മിത പി. കൃഷ്ണൻ, അക്കാദമിക് ഡയറക്ടർ നിർമല ഹരിദാസൻ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഷിജു ബാലൻ, സെക്ഷൻ ഹെഡ് സജിത്ത്, സാമൂഹിക വിഭാഗം അധ്യാപിക സുധാമതി, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സ്പീക്കർ, പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ്, മന്ത്രിമാർ എന്നിവരുടെ വേഷങ്ങൾ ഏറ്റെടുത്ത് സഭാ നടപടികൾ അവതരിപ്പിച്ച വിദ്യാർഥികൾ ചോദ്യോത്തരവേള, അടിയന്തര പ്രമേയം, ബില്ലുകളുടെ അവതരണം സമകാലീന വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചർച്ചകൾ എന്നിവ നടത്തി.
Palakkad
നെന്മാറ: മൂന്നുവർഷംമുന്പ് ആരംഭിച്ച നെന്മാറ-ഒലിപ്പാറ റോഡിന്റെ നവീകരണപ്രവർത്തനങ്ങൾ ഇതുവരെ പൂർത്തിയാകാത്തതിൽ പ്രദേശവാസികൾ കടുത്ത പ്രതിഷേധത്തിലാണ്. 10.8 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ പണി സമയബന്ധിതമായി തീർക്കാമെന്ന ഉറപ്പിൽ ആരംഭിച്ചെങ്കിലും ഇപ്പോൾ മന്ദഗതിയിലായിരിക്കുകയാണ്.
അഞ്ചര മീറ്റർ വീതിയിൽ ടാറിംഗ് നടത്തേണ്ട പദ്ധതിയിൽ തിരുവഴിയാട് മുതൽ പട്ടുകാട് വരെയുള്ള ഭാഗങ്ങളിൽ മാത്രമാണ് പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. രണ്ടാംഘട്ട ടാറിംഗ് ഈ മാസം കഴിയുന്നതോടെ കയറാടി ഉദയം ക്ലബ് വരെ എത്തിക്കാമെന്നായിരുന്നു കരാർ. എന്നാൽ ടാറിംഗ് നടപടികളുടെ അടിസ്ഥാന ഘട്ടങ്ങൾ പോലും പൂർത്തിയാക്കാനായിട്ടില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
വകുപ്പ് അധികൃതരും കെ. ബാബു എംഎൽഎയും നെന്മാറ - ഒലിപ്പാറ റോഡ് ആക്ഷൻ കമ്മിറ്റിയുമായി നടത്തിയ ചർച്ചയിൽ ഷെഡ്യൂൾ അനുസരിച്ച് പണി പൂർത്തിയാക്കാമെന്ന് ഉറപ്പുനൽകിയിരുന്നുവെങ്കിലും അതിന് തുടർനടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
അപകടങ്ങൾ പതിവാകുന്ന റോഡിന്റെ തകർന്ന അവസ്ഥ മൂലം ബൈക്ക് യാത്രക്കാർക്ക് അപകടസാധ്യത കൂടുതലാണ്. കഴിഞ്ഞ ദിവസം മുൻ പഞ്ചായത്ത് അംഗവും കയറാടി സ്വദേശികളായ രണ്ടു പേരും കരിങ്കുളത്തിനു സമീപം ബൈക്കിൽ നിന്ന് വീണ് കൈക്കും കാലിനും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നു. സമാന അപകടങ്ങൾ പതിവ് സംഭവങ്ങളായിത്തീർന്നതോടെ നാട്ടുകാർ ആശങ്കയിലാണ്. ഗതാഗത തടസങ്ങൾ നീക്കാതെ തിരുവഴിയാട് മന്ദത്ത് കോഴിക്കാട് ഭഗവതിയുടെ അമ്പലത്തിലെ വിഗ്രഹം കഴിഞ്ഞ ദിവസം താത്കാലികമായി പണിത ക്ഷേത്രത്തിലേക്ക് മാറ്റിസ്ഥാപിച്ചു. ഇതോടെ റോഡിലെ കടുത്ത വളവ് പരിഹരിക്കാനാകുമെന്ന പ്രതീക്ഷ ഉയർന്നിട്ടുണ്ട്.
എങ്കിലും വാഹനയാത്രയ്ക്ക് കാഴ്ചമറയ്ക്കുന്ന ചെറുതും വലുതുമായ മരങ്ങൾ മുറിച്ചുമാറ്റാത്തതും ഗതാഗതത്തിന് തടസമായി നിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ മാറ്റിസ്ഥാപിക്കാത്തതും യാത്രക്കാർക്ക് ബുദ്ധിമുട്ടായി തുടരുകയാണ്.
ക്വാറികളുടെ പണിമുടക്ക് മൂലം പണിസാമഗ്രികൾ ലഭിക്കുന്നതിൽ തടസം നേരിടുന്നതാണ് പ്രവർത്തനങ്ങൾ വൈകുന്നതിനുള്ള പ്രധാന കാരണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഷെഡ്യൂൾ ചെയ്ത സമയപരിധിക്കുള്ളിൽ പണി പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യമാണെന്നും അവർ പറയുന്നു. റോഡിന്റെ ദയനീയാവസ്ഥക്കെതിരെ നെന്മാറ-ഒലിപ്പാറ റോഡ് ആക്ഷൻ കമ്മിറ്റിയുടെ േതൃത്വത്തിൽ ശക്തമായ ജനകീയപ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.
തുടർന്ന് കെ. ബാബു എംഎൽഎയുടെ നേതൃത്വത്തിൽ റോഡിൽ കുത്തിയിരിപ്പുസമരവും നടന്നു. സമരത്തെതുടർന്ന് കോൺട്രാക്ടർ ഘട്ടംഘട്ടമായി പണി പൂർത്തിയാക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും പ്രവർത്തന പുരോഗതിയിൽ വലിയ മാറ്റമുണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
റോഡിന്റെ ശോചനീയാവസ്ഥ ദിനംപ്രതി അപകടങ്ങൾക്ക് ഇടയാക്കുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട വകുപ്പ് അടിയന്തര നടപടി സ്വീകരിച്ച് പണി വേഗത്തിലാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
സമയബന്ധിതമായി റോഡ് നവീകരണം പൂർത്തിയാക്കാതെ പോയാൽ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്ന് ആക്ഷൻ കമ്മിറ്റി മുന്നറിയിപ്പ് നൽകി.
Palakkad
മണ്ണാർക്കാട്: ഭീമനാട് പെരിമ്പടാരിയിൽ വീടിനു തീപിടിച്ച് വീട്ടുപകരണങ്ങൾ കത്തിനശിച്ചു. വീട്ടുകാർ പുറത്തായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. തീപിടിത്തത്തെ തുടർന്ന് വീട് വാസയോഗ്യമല്ലാതായതോടെ കുടുംബത്തെ താത്കാലികമായി സമീപത്തെ വീട്ടിലേക്ക് മാറ്റിപാർപ്പിച്ചു.
പെരിമ്പടാരി പള്ളിയാലിൽ അപ്പൂട്ടിയുടെ വീട്ടിലാണ് ഇന്നലെ പുലർച്ചെ ഒരു മണിയോടെ തീപിടുത്തമുണ്ടായത്.കുടുംബം സമീപത്തെ മാരിയമ്മൻ കോവിലിൽ ഉത്സവത്തിന് പോയി തിരിച്ചെത്തിയപ്പോൾ വീട് കത്തുന്നതാണ് കണ്ടത്. ഉടൻ നാട്ടുകാരേയും അഗ്നി രക്ഷാസേനയേയും അറിയിച്ചു.
ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് തീയണക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. വട്ടമ്പലത്ത് നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നൗഷാദ്, സേനാഅംഗങ്ങളായ ടിജോ തോമസ്, ശരത്കുമാർ, കെ. പ്രശാന്ത്, അഭിജിത് രാജൻ എന്നിവരടങ്ങിയ സംഘമെത്തി തീയണച്ചു. വീട്ടിലുണ്ടായിരുന്ന ഫ്രിഡ്ജ്, ടിവി, കട്ടിൽ തുടങ്ങിയ ഗൃഹോപകരണങ്ങളും രേഖകളും കുട്ടിയുടെ പഠനോപകരണങ്ങളും കത്തിനശിച്ചു. കോൺക്രീറ്റ് മേൽക്കൂരയായിരുന്നുവെങ്കിലും ജനലുകളും വാതിലുകളും തകരുകയും ഭിത്തികൾക്ക് വിള്ളലേൽക്കുകയും ചെയ്തോടെയാണ് വീട് വാസയോഗ്യമല്ലാതായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു.
Palakkad
മണ്ണാർക്കാട്: അരകുർശി ഉദയർകുന്ന് ഭഗവതിക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് പൂരനഗരിയിൽ കർശനമായ ഗ്രീൻ പ്രോട്ടോകോൾ പാലിക്കാൻ നഗരസഭാ ചെയർപേഴ്സൺ കെ. സജ്നയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പൂരപ്പറമ്പിൽ പ്രത്യേക ഗ്രീൻ പ്രോട്ടോകോൾ ഓഫീസ് സ്ഥാപിക്കും. ഗ്രീൻ പ്രോട്ടോകോൾ, മാലിന്യസംസ്കരണം, നിരോധിത പ്ലാസ്റ്റിക് വില്പന, മാലിന്യം പുഴയിൽ തള്ളൽ തുടങ്ങിയ നിലവിലുള്ള നിയന്ത്രണങ്ങളും മറ്റു കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.
ഗ്രീൻ പ്രോട്ടോകോളിന്റെ ഭാഗമായി മുളകൊണ്ടുള്ള കുട്ടകളും പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാൻ ബോട്ടിൽ ബൂത്തുകളും സജ്ജമാക്കും. പുഴമലിനീകരണം തടയുന്നതിന്റെ ഭാഗമായി പുഴയിലേക്കിറങ്ങിയുള്ള കച്ചവടം പൂർണമായും നിരോധിക്കാനും തീരുമാനമായിട്ടുണ്ട്. പൂരദിവസങ്ങളിൽ സൗജന്യമായി കുടിവെള്ളവിതരണം നടത്തും. കൂടാതെ പൂരപ്പറമ്പിൽ തിളപ്പിച്ചാറിയ ശുദ്ധജലം മാത്രമേ വിതരണം ചെയ്യുന്നുള്ളൂവെന്ന് ഉറപ്പുവരുത്താൻ ആരോഗ്യവിഭാഗത്തിനു പ്രത്യേക ചുമതലയും നൽകി.
ശുചീകരണപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഹരിതകർമസേനയേയും ശുചീകരണതൊഴിലാളികളേയും നിയോഗിക്കും. പൂരം സമാപിച്ച് മണിക്കൂറുകൾക്കുള്ളിൽതന്നെ ഹരിതകർമസേന, ശുചീകരണം വിഭാഗം, പൂരക്കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിൽ കൂട്ടായ ശുചീകരണവും നടത്തും. അടിയന്തര ആവശ്യങ്ങൾ നേരിടുന്നതിനായി താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ പ്രഥമശുശ്രൂഷായൂണിറ്റും ആംബുലൻസ് സൗകര്യവും ഉറപ്പുവരുത്താനും തീരുമാനമായി.
Palakkad
മുണ്ടൂർ: യുവക്ഷേത്ര കോളജ് കമ്പ്യൂട്ടർ അപ്ലിക്കേഷനും വുമൺ ഡവലപ്മെന്റ് സെല്ലും ചേർന്ന് സംഘടിപ്പിച്ച സൈബർക്രൈംസ് സെമിനാർ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയിലെ അഡ്വ.എം. ഷബാസ് ഉദ്ഘാടനം ചെയ്തു. വുമൺ ഡവലപ്മെന്റ് സെൽ കൺവീനർ ടി.എസ്. ശ്രീജ അധ്യക്ഷയായിരുന്നു. കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗം മേധാവി ഡോ.എസ്. പ്രവീൺ പ്രസംഗിച്ചു. അസിസ്റ്റന്റ് പ്രഫസർ കെ. ശ്രുതി സ്വാഗതവും വിദ്യാർഥിനി വൈ. ലാമിയ നന്ദിയും പറഞ്ഞു.
Palakkad
കോയമ്പത്തൂർ: ജില്ലയിൽ ആകെ 26,96, 813 വോട്ടർമാർ. എസ്ഐആർ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ പൂർത്തിയായപ്പോഴുള്ള ഔദ്യോഗിക കണക്കാണിത്. ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ പവൻകുമാർ ഐഎഎസ് അംഗീകൃത രാഷ്ട്രീയ പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞദിവസം കോയമ്പത്തൂർ ജില്ലയുടെ അന്തിമ വോട്ടർപട്ടിക പുറത്തിറക്കിയത്.
കോയമ്പത്തൂർ ജില്ലയിലെ 10 നിയമസഭാ മണ്ഡലങ്ങളിലായി ആകെ 26,96,813 വോട്ടർമാരുണ്ട്. പുരുഷന്മാർ- 13,00,889, സ്ത്രീകൾ- 13,95,396, ട്രാൻസ്ജെൻഡേഴ്സ്- 528.
Palakkad
പാലക്കാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രതിഷേധജാഥ മാർച്ച് 9ന് ജില്ലയിലെത്തും.
സർവീസ് പെൻഷൻകാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കുന്ന ഇടതുപക്ഷ സർക്കാറിന്റെ നിഷേധാത്മക നിലപാടിനെതിരെ പ്രതിഷേധിച്ചാണ് സംസ്ഥാനകമ്മിറ്റി ജാഥ നടത്തുന്നത്.
മാർച്ച് ഒന്പതിനു രാവിലെ 9. 30 ന് കൊല്ലങ്കോട്ടു നടക്കുന്ന സ്വീകരണം ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ചിറ്റൂർ, കുഴൽമന്ദം, പാലക്കാട്, മണ്ണാർക്കാട്, ശ്രീകൃഷ്ണപുരം, ഷൊർണൂർ എന്നിവിടങ്ങളിൽ സ്വീകരണം നൽകും. ജില്ലയിലെ പരിപാടിയിൽ മുഴുവൻ പെൻഷൻകാരെയും അണിനിരത്താൻ ജില്ലാ നേതൃയോഗം തീരുമാനിച്ചു. നേതൃയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് സി. ബാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
Palakkad
മലന്പുഴ: വൈബ് ഫോർ വെൽനെസ് ആരോഗ്യം ആനന്ദം എന്ന ജീവിതശൈലി രോഗനിർണയ കാമ്പയിൻ മലമ്പുഴയിൽ എ. പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ആയുഷ് വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. മരുതറോഡ് ജിഎച്ച്ഡിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.കെ.വി. സുനിതകുമാരി വിഷയാവതരണം നടത്തി.
മലമ്പുഴ ഗാർഡൻസിൽ നടന്ന പരിപാടിയിൽ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധിക മാധവൻ, മലമ്പുഴ, മരുതറോഡ്, പുതുപരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ പങ്കെടുത്തു.
Palakkad
ചിറ്റൂർ: നഗര പരിധിയിലുള്ളവർക്കു സ്ത്രീ സുരക്ഷാ പെൻഷൻ ലഭിക്കുന്നതിൽ വരുത്തിയ കാലതാമസത്തിൽ പ്രതിഷേധിച്ച് മഹിളാ അസോസിയേഷൻ ചിറ്റൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭയിലേക്കു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
പ്രതിഷേധക്കാരെ നഗരസഭയ്ക്കു മുൻവശത്ത് പോലീസ് തടഞ്ഞു. സംഘടനാ ചിറ്റൂർ ഏരിയ സെക്രട്ടറി സുജാത പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. കെ. ഷീജ അധ്യക്ഷത വഹിച്ചു.
ജ്യോതി, കൗൺസിലർ മാരായ ആതിര, ഹരിത,ദിൻഷ, തുടങ്ങിയവർ പ്രസംഗിച്ചു. നഗരസഭയിൽ സ്ത്രീ സുരക്ഷാ പെൻഷൻ വിതരണം ആരംഭിച്ചതായി സെക്രട്ടറി അറിയിച്ചു.
നഗരസഭയിൽ ലഭിച്ച അപേക്ഷകളിൽ സാധുവായ 1799 അപേക്ഷകൾ അംഗീകരിച്ചാണ് വിതരണം ആരംഭിച്ചിട്ടുള്ളതെന്നും സെക്രട്ടറി വ്യക്തമാക്കി. എന്നാൽ ഇനിയും അക്കൗണ്ടിലേക്ക് പണമെത്തിത്തുടങ്ങിയിട്ടില്ലെന്നു പ്രതിഷേധക്കാർ പറഞ്ഞു.
ബ്ലോക്കിനു കീഴിലെ മറ്റു പഞ്ചായത്തുകളിൽ സ്ത്രീ സുരക്ഷാപെൻഷൻ ലഭിച്ചു തുടങ്ങിയിട്ടും നഗരസഭാ പരിധിയിലുള്ളവർക്ക് മാത്രം ലഭിക്കാതിരിക്കുന്നത് ഭരണസമിതിയുടെ വീഴ്ചയാണെന്നാരോപിച്ച് കഴിഞ്ഞ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധിച്ചിരുന്നു. ജനുവരിയിൽ ലഭിച്ച അപേക്ഷയിൻമേൽ ഇത്രയധികം കാലതാമസം വരുത്തിയ നടപടി അംഗീകരിക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. സെക്രട്ടറി ചാർജ് മാറിയതിനെ തുടർന്ന് ലോഗിൻ മാറ്റം വരുത്തുന്നതിലുണ്ടായ സാങ്കേതിക തടസമാണ് അപേക്ഷകൾ അംഗീകരിക്കുന്നതിൽ കാലതാമസം വരുത്തിയതെന്നായിരുന്നു നഗരസഭാ അധികൃതരുടെ വിശദീകരണം.
Palakkad
മുണ്ടൂർ: യുവക്ഷേത്ര കോളജ് ഹോട്ടൽ മാനേജ്മെന്റ് വിഭാഗവും വുമൺ ഡവലപ്മെന്റ് സെല്ലും ചേർന്ന് സംഘടിപ്പിച്ച ഇന്ത്യൻ സൈബർ നിയമ ബോധവത്കരണ സെമിനാർ അഡ്വ.ആർ. ശില്പ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ റവ.ഡോ. ജോസഫ് ഓലിക്കൽകൂനൽ അധ്യക്ഷനായിരുന്നു.
വുമൺ ഡവലപ്മെന്റ് സെൽ കൺവീനർ ടി.എസ്. ശ്രീജ പ്രസംഗിച്ചു. കോ-ഓർഡിനേറ്റർ എൻ. സ്മൃതി സ്വാഗതവും വിദ്യാർഥിനി സ്വാതി കൃഷ്ണ നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന സൈബർ ബോധവത്കരണ സെമിനാറിൽ അഡ്വ. ശിൽപ ക്ലാസെടുത്തു.
Palakkad
വണ്ടിത്താവളം: പട്ടഞ്ചേരി, പെരുമാട്ടി പഞ്ചായത്ത് പ്രദേശങ്ങളിലെ ഏക വാണിജ്യകേന്ദ്രമായ വണ്ടിത്താവളം ബസ് സ്റ്റാൻഡിൽ ലൈറ്റുകൾ ഇല്ലാത്തതിനാൽ യാത്രക്കാരുടെ കാത്തുനിൽപ്പ് ഇരുട്ടിൽ.
ബസ് സ്റ്റാൻഡ് പ്രവർത്തനം തുടങ്ങി രണ്ടു വർഷത്തിലേറെയായിട്ടും ഇതുവരേയും ലൈറ്റുകൾ സ്ഥാപിച്ചിട്ടില്ല. സ്റ്റാൻഡിൽ എത്തുന്നവർക്കു ശുചിമുറിയില്ലാത്തതും യാത്രക്കാർക്ക് ഏറെ വിഷമകരമാവുന്നുണ്ട്.
സ്റ്റാന്റിൽ വെളിച്ചക്കുറവുകാരണം സ്ത്രീകൾ സമീപത്തെ വ്യാപാരസ്ഥാപനങ്ങൾക്കു മുന്നിലാണ് മാറി നിൽക്കുന്നത്. മുൻപ് പലതവണ ഈ സ്റ്റാൻഡിൽ കഞ്ചാവ്, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകൾ പിടികൂടിയിട്ടുണ്ട്. ഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ധരുടെ കയ്യാങ്കളി കൂടിവരുന്നതായും ആരോപണമുണ്ട്.
കെഎസ്ആർടിസി ഉൾപ്പെടെ മുപ്പതോളം ബസുകൾ പതിവായി സ്റ്റാൻഡിൽ എത്തുന്നുണ്ട്. സ്കൂളിനു മുന്നിൽ ബസുകൾനിർത്തി യാത്രക്കാരെ ഇറക്കിക്കയറ്റുന്നത് ഗതാഗതതടസമാവുന്നതിനു പരിഹാരമായാണ് സ്റ്റാൻഡിൽ സൗകര്യം ഒരുക്കിയത്.
വേനൽച്ചൂട് ശക്തമായതോടെ സ്റ്റാൻഡിൽ കുടിവെള്ളമെത്തിക്കണമെന്ന യാത്രക്കാരുടെ ആവശ്യവും ഉയരുന്നുണ്ട്.
Palakkad
മംഗലംഡാം: പ്രതിഷേധവും കളക്ടറുടെ ഇടപെടലുകളുമായി ഓടംതോട്ടിൽ കറങ്ങുന്ന കടുവയെ പിടികൂടാൻ കെണിക്കൂട് സ്ഥാപിച്ചു. ഓടംതോട് ചടച്ചിക്കുന്നിൽ ചിറക്കൽ ജോസിന്റെ റബർതോട്ടത്തിലെ വഴിയിലാണ് ഇന്നലെ ഉച്ചയ്ക്ക് കൂട് സ്ഥാപിച്ചത്.
കൂടിന്റെ മറ്റൊരു അറയിൽ നായയാണ് ഇരയായി കഴിയുന്നത്. മരച്ചില്ലകൾ കൊണ്ടുമൂടി പൊന്തക്കാടിന്റെ പ്രതീതി ജനിപ്പിക്കും വിധമാണ് കൂട് വച്ചിട്ടുള്ളത്.
കൂടിനടുത്ത് റബർമരത്തിൽ നിരീക്ഷണ കാമറയും സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്ത് മെംബർമാരായ ഷാജു പുളിക്കൻ, എ. ഷെറീഫ്, നെന്മാറ ഡിഎഫ്ഒ പി. പ്രവീൺ, ആലത്തൂർ റേഞ്ച് ഓഫീസർ സുബൈർ, മംഗലംഡാം ഡെപ്യുട്ടി റേഞ്ച് ഓഫീസർ മുഹമ്മദ് ഹാഷിം എന്നിവരുടെ നേതൃത്വത്തിൽ സെക്്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എം.കെ. കരീം, രഞ്ജിത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വി. വിനീത്, എസ്. സജിത, പി.കെ. മഞ്ജു എന്നിവർ ചേർന്നാണ് കൂട് സ്ഥാപിച്ചത്.
കടുവയുടെ കാൽപ്പാടുകൾ കണ്ട സ്ഥലമാണ് ചടച്ചിക്കുന്ന്.
വനത്തിനടുത്തെ ചെറിയ കുന്ന് പ്രദേശമാണിത്. തിരുവനന്തപുരത്തുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിലാണ് നടപടി. വാർഡ് മെംമ്പർ ഷാജു പുളിക്കന്റെ പരാതിയിൽ ജില്ലാ കളക്ടറും കടുവയെ പിടികൂടാൻ ഉടൻ നടപടി സ്വീകരിക്കണമെന്നു കഴിഞ്ഞദിവസം നെന്മാറ ഡിഎഫ്ഒയ്ക്കു നിർദേശം നൽകിയിരുന്നു.
ഒന്നരമാസം മുമ്പ് ഓടംതോട് സിവിഎം കുന്നിൽ ചരപ്പറമ്പിൽ രവീന്ദ്രന്റെ വീട്ടുമുറ്റത്താണ് ഈ വർഷം കടുവയെ ആദ്യം കണ്ടത്.
പിന്നീട് കരിങ്കയം നന്നങ്ങാടിയിൽ റബർതോട്ടത്തിലെ വഴിയിലും ടാപ്പിംഗ് നടത്തിയിരുന്ന ധർമജനും കടുവയെ തൊട്ടടുത്ത് കാണുകയുണ്ടായി. പലയിടത്തും കടുവയുടെ കാൽപ്പാടുകളും കാണപ്പെട്ടിരുന്നു.
Palakkad
കല്ലടിക്കോട്: കുടിയേറ്റ മേഖലയായ നിരവ് വാക്കോടൻ ഭാഗത്തെ വന്യമൃഗശല്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി പുലികളെ പിടിക്കാൻ കൂട് സ്ഥാപിച്ചു. വാക്കോടൻ ആക്കാമറ്റം ജോർജ് ജോസഫിന്റെ കൃഷിയിടത്തിലാണു കൂട് സ്ഥാപിച്ചത്.
കഴിഞ്ഞ ദിവസം ജോർജിന്റെ എട്ടുആടുകളെ ആക്രമിക്കുകയും ആറെണ്ണത്തെ കൊല്ലുകയും രണ്ടെണ്ണത്തെ കൊണ്ടുപോകുകയും ചെയ്തിരുന്നു.
കത്തോലിക്ക കോൺഗ്രസ് ഉൾപ്പടെയുള്ള സാമുദായിക സംഘടനകളും മറ്റുകർഷക സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഡിഎഫ്ഒ കെ. മനോജിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും കെ. ശാന്തകുമാരി എംഎൽഎയും സ്ഥലത്തെത്തിയിരുന്നു.
എംഎൽഎയുടെ നിർദേശത്തെ തുടർന്നാണ് പ്രദേശത്ത് കൂടും കാമറയും സ്ഥാപിച്ചത്. ജോർജിന്റെ വീടിനു മുകൾഭാഗത്ത് തോട്ടത്തിൽ മേയാൻ വീട്ടിരുന്ന ആടുകളെയാണ് വന്യമൃഗങ്ങൾ ആക്രമിച്ചത്.
ആടുകൾ നഷ്ടമായ ഉടമയ്ക്ക് നിയമപരമായ നഷ്ടപരിഹാരം നൽകുമെന്നും അധികാരികൾ പറഞ്ഞു. പ്രദേശത്തെ വനമേഖലയിലെ അടിക്കാടുകൾ വെട്ടി നീക്കംചെയ്യണമെന്നു കത്തോലിക്ക കോൺഗ്രസ് പാലക്കാട് രൂപത പ്രസിഡന്റ് ബോബി പൂവത്തിങ്കൽ ആവശ്യപ്പെട്ടു.
Palakkad
മംഗലംഡാം: അനുഗ്രഹ വർഷമായി മംഗലംഡാം മലയോരത്ത് ശക്തമായ മഴ. പൊൻകണ്ടം പൂതംകുഴി മലയിൽ അഞ്ചുദിവസമായി പടർന്നിരുന്ന കാട്ടുതീയ്ക്ക് മഴ മൂലം ശമനമായി.
ശനിയാഴ്ച രാത്രിയാണ് ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന മഴപെയ്തത്. കടപ്പാറ വെറ്റിലത്തോട്, വടക്കേമല, ചെമ്പൻകുന്ന്, വെള്ളാട്ടിരി ഭാഗം എന്നിവിടങ്ങളിലാണ് കാട്ടുതീ വ്യാപകമായിരുന്നത്.
രാപകൽ വ്യത്യാസമില്ലാതെ വനപാലക സംഘങ്ങൾ തീയണക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും തീ പൂർണമായും നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് അപ്രതീക്ഷിതമായി മഴയുണ്ടായത്.
മഴ വലിയ അനുഗ്രഹവും സഹായകവുമായെന്ന് തീയണക്കാൻ നേതൃത്വം നൽകിയിരുന്ന മംഗലംഡാം കരിങ്കയം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മുഹമ്മദ് ഹാഷിം പറഞ്ഞു. ഭേദപ്പെട്ട മഴ ലഭിച്ചതിനാൽ കുരുമുളകു കൊടികൾക്കുൾപ്പെടെ കാർഷിക വിളകൾക്കും മലയോരത്ത് ഉണർവായിട്ടുണ്ട്.
Palakkad
പാലക്കാട്: അകത്തേത്തറ ശബരി ആശ്രമത്തിൽ നടക്കുന്ന അഖിലേന്ത്യാ യൂണിവേഴ്സിറ്റി വിദ്യാർഥികളുടെയും യുവജനങ്ങളുടെയും ചതുർദിന ക്യാമ്പിൽ മൂന്നാംദിവസം പത്മശ്രീ ഗോപിനാഥൻ നായർ സ്മാരകഅവാർഡ് അഖിലേന്ത്യാ ഗാന്ധിസ്മാരകംനിധി പ്രസിഡന്റ് രാമചന്ദ്ര റാഹിക്കു സമ്മാനിച്ചു. ഗാന്ധിയൻ ചിന്താധാരയുടെ രാജ്യവ്യാപകമായി പ്രചാരണത്തിന് 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് ഗോപിനാഥൻനായർ ഫൗണ്ടേഷൻ അവാർഡ്.
അഖിലേന്ത്യാ ഗാന്ധി സ്മാരകനിധി സെക്രട്ടറി സഞ്ജയ് സിംഗ, ഡോ. ഗോപാലകൃഷ്ണൻ നായർ, ഗോപാലകൃഷ്ണപ്പണിക്കർ, എം.വി.ആർ. മേനോൻ, ബിനു മരുവത്തൂർ, അഡ്വ. ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.
ഗാന്ധി സ്മാരക നിധി കേരള ഘടകം പ്രസിഡന്റ് ഡോ. ഗോപാലകൃഷ്ണൻ നായർ, അഡ്വ.പി.എ. ഗോകുൽദാസ് എന്നിവർ വിവിധ വിഷയങ്ങൾ അതരിപ്പിച്ചു.
ഇന്നുരാവിലെ പത്തിനു ക്യാന്പിന്റെ സമാപന സമ്മേളനം നടക്കും.
Palakkad
ആനക്കര: തെരുവുനായ്ക്കളെ ആക്രമിച്ചു മുള്ളൻപന്നികൾ. സ്കൈലാബ് വില്ല റോഡിലാണ് മുള്ളന്പന്നിക്കൂട്ടങ്ങള് തെരുവുനായക്കളെ ആക്രമിച്ച നിലയിൽ കണ്ടെത്തിയത്.
മുള്ളൻപന്നികളുടെ കൂര്‍ത്തമുള്ളുകള്‍ നെറ്റിയിലും വായയിലും മറ്റും തറച്ചു പുറത്തേക്കുതള്ളിയ നിലയിലാണ് രണ്ടിലേറെ തെരുവുനായകള്‍ നടക്കുന്നത്. ഒരു നായയുടെ വായയിലൂടെ മുള്ളുതറച്ച് പുറത്തേക്കുവന്ന നിലയിലാണ്. വേദന സഹിക്കാനാകാതെ ഓടിനടക്കുകയാണ് നായകൾ. വില്ലറോഡ് ഭാഗങ്ങളില്‍ പന്നിയെക്കാളുംകൂടുതല് വലിയ മുള്ളന്പന്നികളാണുള്ളത്. ഇവ കൂട്ടമായിട്ടാണ് കഴിഞ്ഞദിവസം ആറോളം വരുന്ന തെരുവുനായകളെ ആക്രമിച്ചത്.
Palakkad
മംഗലംഡാം: ഇറിഗേഷൻ വകുപ്പ് ലേലത്തിനുവച്ചിരുന്ന പ്ലാവുമരം ചില പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ മുറിച്ചുമാറ്റി. മംഗലംഡാം ഉദ്യാന കവാടത്തിനോടുചേർന്ന് 35 എന്ന പ്രദേശത്തേക്കുള്ള റോഡിലെ വലിയ പ്ലാവാണ് ഇന്നലെ അതിരാവിലെ മുറിച്ചുമാറ്റിയത്.
വിവരമറിഞ്ഞ് സമീപത്തുതന്നെയുള്ള സ്റ്റേഷനിലെ പോലീസുകാർ എത്തിയെങ്കിലും അപ്പോഴേക്കും മരംമുറിച്ച് തടി മാറ്റിയിട്ടിരുന്നു. രണ്ടുദിവസംമുമ്പും ഈ മരം മുറിക്കാൻ എത്തിയിരുന്നെങ്കിലും പോലീസ് തടഞ്ഞ് അവരെ പിന്തിരിപ്പിക്കുകയായിരുന്നു. ഏറെ കാലങ്ങളായി വഴിയിൽ നിൽക്കുന്ന മരം ധൃതിപിടിച്ചു മുറിച്ചു മാറ്റാൻ മറ്റൊരു കാരണം കൂടിയുണ്ടെന്നാണു ജനസംസാരം.
മരംമുറിയിലും രാഷ്ട്രീയം തന്നെയാണ് പ്രശ്നം. ഉദ്യാന കവാടത്തിനടുത്തു തന്നെ 35 ലേക്കുള്ള വഴിയോടുചേർന്ന് പുതിയ ഗേറ്റ് നിർമിക്കാൻ ഇറിഗേഷൻ വകുപ്പ് കഴിഞ്ഞദിവസം പ്രവൃത്തി തുടങ്ങിയിരുന്നു.
തൂണുകൾക്കായി കുഴിയെടുക്കുകയുണ്ടായി. എന്നാൽ 35 പ്രദേശത്തേക്ക് വാഹനംപോകാവുന്ന വഴിയൊരുക്കിയിട്ടുമതി ഗേറ്റ് നിർമാണമെന്നു ചൂണ്ടിക്കാട്ടി നാട്ടുകാർ സംഘടിച്ച് പണി തടഞ്ഞു.
വാർഡ് മെംബർ ഡിനോയ് കോമ്പാറയുടെ നേതൃത്വത്തിലാണ് പ്രവൃത്തി തടഞ്ഞത്. ഇതിന്റെ ക്രെഡിറ്റ് മുഴുവൻ മെംബർക്കു മാത്രമായി മാറുമോ എന്ന ചിന്തയാണ് ധൃതിപിടിച്ച് മരം മുറിച്ചു മാറ്റിയതിനു പിന്നിലെന്നാണ് പറയുന്നത്.
പ്ലാവ് മുറിച്ചു മാറ്റാൻ ഈ മാസം 27ന് ലേലം വച്ചിരുന്നതാണ്. അതിനിടെയാണ് പുതിയ സംഭവമുണ്ടായിട്ടുള്ളത്.
മരം മുറിച്ചതു സംബന്ധിച്ച് വീണ്ടും പോലീസിൽ പരാതി നൽകുമെന്നു ഇറിഗേഷൻ വകുപ്പ് അധികൃതർ പറഞ്ഞു.
നേരത്തെ മരംമുറിക്കാൻ നീക്കമുണ്ടായപ്പോഴും പോലീസിൽ പരാതി നൽകിയിരുന്നതാണെന്നും അധികൃതർ അറിയിച്ചു.
Palakkad
മണ്ണാർക്കാട്: എടത്തനാട്ടുകര മലയോര മേഖലയായ പാലക്കാട്- മലപ്പുറം ജില്ലകളുടെ അതിർത്തി പ്രദേശമായ ചളവ, പൊൻപാറ, പടിക്കപ്പാടം, കരുവരട്ട, അണ്ടിക്കുണ്ട് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വ്യാജമദ്യ ഉത്പാദനവും വില്പനയും വ്യാപകമെന്നു പരാതി.
മണ്ണാർക്കാട്, പെരിന്തൽമണ്ണ, വണ്ടൂർ എക്സൈസ് ഓഫീസുകളുടെ പ്രവർത്തന പരിധിയിൽ വരുന്ന മലയോര പ്രദേശങ്ങളിൽ മാരകമായ രാസവസ്തുക്കൾ ഉപയോഗിച്ചുള്ള വ്യാജമദ്യ ഉത്പാദനവും വിതരണവുമാണ് നടക്കുന്നതെന്നാണ് പരാതി. വൻതോതിൽ ഉത്പാദിപ്പിക്കുന്ന മദ്യം മലപ്പുറം, പാലക്കാട് ജില്ലകളുടെ വിവിധ പ്രദേശങ്ങളിൽ എത്തിച്ച് വില്പന നടത്തുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.
എക്സൈസ്, പോലീസ് അധികൃതർക്ക് വിവരംനൽകി അവർ എത്തുമ്പോഴേക്കും വില്പനക്കാർ രക്ഷപ്പെടുകയാണെന്നാണു നാട്ടുകാർ പറയുന്നത്. മദ്യവും ലഹരി മരുന്നുകളും ഉപയോഗിക്കാനും വാങ്ങാനുമായി പുറത്തുനിന്നുള്ളവർ വരെ എത്തുന്നത് നാട്ടുകാർക്ക് ഭീഷണിയായിട്ടുണ്ട്. ഏതാനുംമാസംമുൻപ് നാട്ടുകാർ സംഘടിച്ച് ജനജാഗ്രതാ സമിതി രൂപീകരിച്ച് ബോധവത്കരണ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു. കുറച്ചുകാലം കുറവുണ്ടായിരുന്നുവെങ്കിലും വില്പന വീണ്ടും സജീവമായിരിക്കുകയാണ്.
ആവശ്യക്കാർക്കുവേണ്ട അളവിൽ വീടുകളിൽ എത്തിച്ചുകൊടുക്കുന്ന രീതിയാണ് വില്പനക്കാരുടേത്. വില്പനക്കാരുടെയും ഉപയോഗിക്കാൻ വരുന്നവരുടെയും അഴിഞ്ഞാട്ടം സ്ത്രീകൾക്കും വിദ്യാർഥികൾക്കും നാട്ടുകാർക്കും വഴിനടക്കാൻപോലും കഴിയാത്ത സ്ഥിതിയാണെന്നും നാട്ടുകാർ പറഞ്ഞു. രാത്രി ഏറെ വൈകിയും പ്രദേശത്ത് സംശയാസ്പദമായ രീതിയിൽ എത്തുന്ന വാഹനങ്ങളെയും അപരിചിതരെയും സംബന്ധിച്ച് വിവരങ്ങൾ നാട്ടുകാർ പോലീസിനെയും എക്സൈസിനെയും അറിയിക്കുന്നുണ്ടെങ്കിലും ഒരു നടപടിയുമില്ല.
ജനജീവിതത്തിനു ഭീഷണിയായ മദ്യ, മയക്കുമരുന്ന് വില്പനക്കെതിരെ സംഘടിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
Palakkad
മണ്ണാർക്കാട്: അലനല്ലൂർ സർവീസ് സഹകരണ ബാങ്കിനു വീണ്ടും പുരസ്കാരം. ദേശീയ സഹകരണ വികസന കോർപറേഷൻ ഏർപ്പെടുത്തിയ 2025ലെ റീജണൽ അവാർഡ് ഫോർ കോഓപറേറ്റീവ് എക്സലൻസ് ആൻഡ് മെറിറ്റിൽ സംസ്ഥാനതലത്തിൽ മികച്ച രണ്ടാമത്തെ ബാങ്കായി അലനല്ലൂർ സർവീസ് സഹകരണ ബാങ്കിനെ തെരഞ്ഞെടുത്തു.
ഗുണമേന്മയുള്ള സേവനങ്ങളും ജനകീയ ഇടപെടലുകളുമാണ് പുരസ്കാരത്തിന് അർഹരാക്കിയത്. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ഇതു മൂന്നാമത്തെ പുരസ്കാരമാണ് ബാങ്കിനെ തേടിയെത്തുന്നത്.
കഴിഞ്ഞവർഷം ഒക്ടോബറിൽ കേരള ബാങ്കിന്റെ എക്സലൻസ് അവാർഡ് നേടിയ ബാങ്ക് ഈ വർഷം ജനുവരിയിൽ മണ്ണാർക്കാട് സർക്കിൾ സഹകരണ യൂണിയന്റ് രണ്ട് അവാർഡുകളും കരസ്ഥമാക്കിയിരുന്നു.
ബാങ്കിംഗ് സ്ഥാപനത്തിനപ്പുറം അലനല്ലൂരിന്റെ സാമൂഹിക കാർഷിക മേഖലയിൽ അറിവാജ്യ ഘടകമായി മാറിയ ഈ ബാങ്കിന് 80 വർഷത്തെ പ്രവർത്തന പരിചയമുണ്ട്. ജില്ലയിലെ ക്ലാസ് വൺ സൂപ്പർ ഗ്രേഡ് ബാങ്കായ ഈ സ്ഥാപനം കാൽ നൂറ്റാണ്ടിലധികമായി ലാഭത്തിലാണ് പ്രവർത്തിക്കുന്നത്.
300 കോടിയിലേറെ നിക്ഷേപവും 340 കോടിയിലേറെ വായ്പയും 13000 ൽപരം അംഗങ്ങളും ബാങ്കിനുണ്ട്. അംഗങ്ങൾക്ക് 20% ആണ് ലാഭവിഹിതം നൽകുന്നത്.
കൂടാതെ ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിച്ച ബാങ്കിന് ഒട്ടേറെ സംസ്ഥാന അവാർഡുകളും ലഭിച്ചിട്ടുണ്ട്.
നീതി മെഡിക്കൽ സ്റ്റോർ, നീതി ലാബ്, രാസവള ഡിപ്പോ, അഗ്രി മാർട്ട്, ആംബുലൻസ് സർവീസ്, കർഷക സേവന കേന്ദ്രം തുടങ്ങി ബാങ്കിംഗ് ഇതര ജനക്ഷേമ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.
തിരുവനന്തപുരത്തുനടന്ന ചടങ്ങിൽ സഹകരണ വകുപ്പ് രജിസ്ട്രാർ സാജിദ് ബാബുവിൽനിന്ന് എൻസിഡിസിയുടെ അവാർഡ് ബാങ്ക് ഭരണസമിതി അംഗങ്ങൾ ഏറ്റുവാങ്ങി.
ബാങ്ക് പ്രസിഡന്റ് പി.പി.കെ. മുഹമ്മദ് അബ്ദുറഹ്്മാൻ, സെക്രട്ടറി പി. ശ്രീനിവാസൻ, ഭരണസമിതി അംഗങ്ങളായ ടി. രാജകൃഷ്ണൻ, ടി. ബാലചന്ദ്രൻ, വി. ഉസ്മാൻ, എം. ശ്രീധരൻ, ശ്രീജ, ഇ. ബിന്ദു, ഷെറീന മുജീബ് എന്നിവർ സംബന്ധിച്ചു.
Palakkad
കല്ലടിക്കോട്: കഴിഞ്ഞ അഞ്ചുവർഷമായി കല്ലടിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന സാന്ത്വന പരിചരണ ജീവകാരുണ്യ കൂട്ടായ്മ ആയുഷ് പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ ആയുഷ് ഭവൻ നിർമാണോദ്ഘാടനം വി.കെ. ശ്രീകണ്ഠൻ എംപി നിർവഹിച്ചു.
നിർമാണ പ്രവർത്തനത്തിലേക്കുള്ള ഫണ്ട് ഏറ്റുവാങ്ങൽ കെ. ശാന്തകുമാരി എംഎൽഎ ഉദ്ഘാടനം ചെയ്തു.സാജു ചാക്കോ അധ്യക്ഷനായി.
ഗുരുതരമായ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പിന്തുണ നൽകി ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന ഒരു സാന്ത്വന സഹായ മാനുഷിക-ജീവകാരുണ്യ സംവിധാനമായി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് കല്ലടിക്കോട് ആയുഷ് പാലിയേറ്റീവ് കെയർ. ഏഴ് പഞ്ചായത്തുകളിലായി പാലിയേറ്റീവ് സേവനം നൽകിവരുന്നു.
കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത തേക്കിൻകാട്ടിൽ, വൈസ് പ്രസിഡന്റ് യൂസുഫ് പാലക്കൽ, ജില്ലാ പഞ്ചായത്ത് മെംബർ ഷീലാദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗം നവാസ്, ആന്റണി മതിപ്പുറം, അജോ അഗസ്റ്റിൻ, അച്ചൻകുഞ്ഞ് മാസ്റ്റർ, ഡോ. വിൻസന്റ് ജോസഫ്, ഫാ. ജോൺ തടത്തിൽ, മീഡിയ കോ-ഓർഡിനേറ്റർ ഗോഡ്ലി എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.
Palakkad
നെന്മാറ: നെന്മാറ സാമൂഹ്യാരോഗ്യകേന്ദ്രത്തിനു എംപിയുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് അനുവദിച്ച ജീപ്പ് കെ. രാധാകൃഷ്ണന് എംപി കൈമാറി. കെ. ബാബു എംഎല്‍എ അധ്യക്ഷനായി. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ രവീന്ദ്രന്, നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. സുനില്‍, തോട്ടം നാരായണന്, സൂപ്രണ്ട് ഡോ. ജയാനന്ദന് തുടങ്ങിയവര്‍ സംബന്ധിച്ചു.
Palakkad
ഒറ്റപ്പാലം: സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള കുഞ്ചൻ നന്പ്യാർ സ്മാരകത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം അഡ്വ.കെ. പ്രേംകുമാർ എംഎൽഎ നിർവഹിച്ചു.
മഹാകവി കുഞ്ചൻനന്പ്യാരുടെ ജന്മഗൃഹം, പത്തായപ്പുര, പടിപ്പുര എന്നിവ കാലപ്പഴക്കം സംഭവിച്ച് നശിച്ചുപോകുന്ന സാഹചര്യമായിരുന്നു. ഈ കെട്ടിടങ്ങളുടെ തനിമ നിലനിർത്തിക്കൊണ്ട് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താൻ സർക്കാർ 1.96 കോടി രൂപ ഭരണാനുമതി നൽകിയിരുന്നു.
ആദ്യ ഗഡുവായി ലഭ്യമായ 39 ലക്ഷം രൂപ (39,20,000) വിനിയോഗിച്ചാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നത്. പരിപാടിയിൽ കുഞ്ചൻ നന്പ്യാർ സ്മാരകസമിതി ചെയർമാൻ കെ. ജയദേവൻ അധ്യക്ഷനായി.
ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ്, ലക്കിടി പേരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാമകൃഷ്ണൻ, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. സുനിത,കുഞ്ചൻ നന്പ്യാർ സ്മാരകസമിതി സെക്രട്ടറി എൻ. എം. നാരായണൻ നന്പൂതിരി, ഭരണസമിതി അംഗം കെ. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
Palakkad
കിഴക്കഞ്ചേരി: പൊതുജനങ്ങൾക്ക് മികച്ച വിശ്രമ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി കിഴക്കഞ്ചേരിയിൽ ടേക്ക് എ ബ്രേക്ക്കേന്ദ്രം ആരംഭിച്ചു. 2022-23 വർഷത്തെ എംഎൽഎ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിർമിച്ച പദ്ധതിയുടെ ഉദ്ഘാടനം കെ.ഡി. പ്രസേനൻ എംഎൽഎ നിർവഹിച്ചു.
ആധുനിക രീതിയിലുള്ള സൗകര്യങ്ങളാണ് കേന്ദ്രത്തിൽ ഒരുക്കിയിട്ടുള്ളത്. പരിപാടിയിൽ ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം യു. അഷറഫ്, കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. കലാധരൻ, വൈസ് പ്രസിഡന്റ് ലളിത ചന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റിയംഗങ്ങൾ, മുൻ എംഎൽഎ സി.കെ. രാജേന്ദ്രൻ, സെക്രട്ടറി കെ. വത്സല എന്നിവർ പങ്കെടുത്തു.
Palakkad
ചിറ്റൂർ: നൂറ്റാണ്ടുകളായി നടത്തിവരുന്ന ചരിത്രപ്രധാനമായ ചിറ്റൂർ കൊങ്ങൻപട ഉത്സവം മാർച്ച് രണ്ടിന് ആഘോഷിക്കും. കേരളത്തിലെ ഏക രണോത്സവ ആചാരചടങ്ങായ കൊങ്ങൻപടയ്ക്കായി ചിറ്റൂർ ദേശമാകെ ഒരുങ്ങിക്കഴിഞ്ഞു.
നൂറ്റാണ്ടുകൾക്കുമുൻപ് കൊങ്ങൻനാട്ടിലെ പടയാളികളെ ചിറ്റൂർ ജനത തുരത്തിയോടിച്ചതിന്റെ ഓർമപുതുക്കലാണ് ഈ ഉത്സവം. 25ന് വൈകുന്നേരം ആറിനു വടക്കേപ്പാടത്ത് കൊങ്ങൻപടയുടെ വരുംനാളുകളിലെ ഫലമറിയുന്ന കണ്യാർചടങ്ങ് നടക്കും.
27ന് രാവിലെ ഏഴിന് കൊടിയേറുന്നതോടെ ഉത്സവത്തിന്റെ മുഖ്യചടങ്ങുകൾക്കു തുടക്കമാകും. വൈകീട്ട് ആറിന് അരിതാലമെഴുന്നള്ളിപ്പും മച്ചാൻകളിയും നടക്കും.
തുടർന്ന് രാത്രി എട്ടിനു പാണനുംപാട്ടിയും വേലയും അരങ്ങേറും. 28ന് രാത്രി എട്ടിനു ആശാരിപൂശാരി വേലയും തുടർച്ചയായി ചെറുവേലകളും നടക്കും. മാർച്ച് ഒന്നിനു പുലർച്ചെ മൂന്നിന് കുമ്മാട്ടിക്കുട്ടികളുമായി അരിപ്പത്തട്ടിൽ എഴുന്നള്ളിപ്പ്.
കൊങ്ങൻപട ഉത്സവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകൾ മാർച്ച് രണ്ടിനു നടക്കും. പുലർച്ചെ നാലിനു അരത്തി കാവുതീണ്ടൽ. ഏഴിനു ഈടുവെടി.
രാവിലെ 8.30 വാൾവെച്ചപാറയിൽനിന്ന് ഗജവീര പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ ചിറ്റൂർക്കാവിലേക്ക് എഴുന്നള്ളിപ്പ്.
വൈകുന്നേരം 5.30ന് ഭഗവതി കോലക്കുട്ടികൾ, തോട്ടിവേല, തട്ടിന്മേൽക്കൂത്ത് എന്നിവ നടക്കും.
തുടർന്ന് വാദ്യമേളങ്ങളോടെ വീണ്ടും എഴുന്നള്ളിപ്പ്. രാത്രി എട്ടിനു പാണ്ടിമേളത്തിന്റെ അകമ്പടിയോടെ കാവുകയറൽ.
രാത്രി 10 ന് ഉത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് കൊങ്ങന്റെ പടപ്പുറപ്പാട്, ഓലവായന, പടയോട്ടം എന്നിവയുണ്ടാകും.
Palakkad
പട്ടാമ്പി: നിയോജകമണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ വികസനത്തിനായി മൂന്നുകോടി രൂപയുടെ ഭരണാനുമതി. തദ്ദേശസ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ച രണ്ട് പ്രത്യേക ഉത്തരവുകളിലൂടെയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.
സാധാരണഗതിയിൽ ഗ്രാമീണ റോഡുകളുടെ നവീകരണത്തിനു തദ്ദേശ സ്ഥാപനങ്ങളാണ് ഫണ്ട് കണ്ടെത്തേണ്ടതെങ്കിലും അവരെ സഹായിക്കുന്നതിനായി എംഎൽഎ ഫണ്ട്, മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതി, ബഡ്ജറ്റ് വിഹിതം എന്നിവയുൾപ്പെടുത്തി മണ്ഡലത്തിൽ ഇതിനകം മുന്നൂറിലധികം റോഡുകൾക്ക് ഫണ്ട് ലഭ്യമാക്കാൻ സാധിച്ചതായി മുഹമ്മദ് മുഹ്സിൻ എംഎൽഎ അറിയിച്ചു. നിലവിൽ ഭരണാനുമതി ലഭിച്ച പ്രവൃത്തികൾ ബ്ലോക്ക് പഞ്ചായത്ത് വഴിയാണ് ടെൻഡർ നടപടികൾ പൂർത്തിയാക്കേണ്ടത്. ഇതു വേഗത്തിലാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.
വിളയൂർ ഗ്രാമപഞ്ചായത്തിലെ ആലിക്കപള്ളിയാലിൽ ആക്കപറമ്പിൽ, മുക്കില പീടിക പാലോളികുളമ്പ്, കരിങ്ങനാട് ഉദയപുരം,കണ്ടേങ്കാവ്-തോട്ടുമുക്ക് റോഡുകൾ, കൊപ്പം പഞ്ചായത്തിലെ പടിഞ്ഞാക്കര ചക്കുറ്റി ഇ.പി. റോഡ്, മുതുതല പഞ്ചായത്തിലെ പറളി നെടുവട്ടാര, താഴെ പുറം എം.ഇ.എസ് റോഡ്, നില പറമ്പ്, ഇളനായർ ആലിക്ക പറമ്പ് റോഡുകൾ, കുലുക്കല്ലൂർ ഗ്രാമപഞ്ചായത്തിലെ പുറമത്ര പള്ളിയാലിൽ തൊടി,മേലേതിൽ, റഹ്മത്തങ്ങാടി ഇടുതറ, വണ്ടുംതറ വടക്കേക്കര, പൊതുവാൾ തൊടി റോഡുകൾ എന്നിവയ്ക്കാണ് ഭരണാനുമതി ലഭിച്ചത്.
Palakkad
മണ്ണാർക്കാട്: അരകുറുശ്ശി ഉദയർകുന്ന് ഭഗവതിക്ഷേത്രത്തിലെ മണ്ണാർക്കാട് പൂരം 25മുതൽ മാർച്ച് നാലുവരെ ആഘോഷിക്കും. ഒമ്പതുദിവസം നീളുന്ന പൂരത്തിന് 25ന് വൈകുന്നേരം അഞ്ചിന് പി.എം. വ്യാസൻ അവതരിപ്പിക്കുന്ന ആധ്യാത്മിക പ്രഭാഷണത്തോടെ തുടക്കമാകും.
എല്ലാദിവസവും രാവിലെ ഒമ്പതിന് ആറാട്ടെഴുന്നള്ളിപ്പ്, മേളം, നാദസ്വരം എന്നിവയുണ്ടാവും. വൈകുന്നേരം 5. 30ന് തായമ്പകയും തുടർന്ന് കൊമ്പ്, കുഴൽപറ്റ്, രാത്രി പത്തിന് ആറാട്ട് എഴുന്നള്ളിപ്പ്, മേളം, ഇടയ്ക്ക് പ്രദക്ഷിണം എന്നിവ ഉണ്ടാകുമെന്ന് പൂരാഘോഷ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
25ന് വൈകുന്നേരം 6. 30ന് തിരുവാതിരക്കളി തുടർന്ന് ഏഴിന് വാദ്യപ്രവീണ പുരസ്കാര സമർപ്പണം എന്നിവ നടക്കും. എൻ. ഷംസുദ്ദീൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. തുടർന്ന് കൈകൊട്ടിക്കളിയും നാടൻ കലാരൂപങ്ങളും ഉണ്ടാവും.
26ന് ഉച്ചയ്ക്ക് 2.30ന് ചാക്യാർകൂത്ത്, രാത്രി 7. 30ന് നൃത്തങ്ങൾ, 27ന് ഉച്ചയ്ക്ക് 2. 30ന് ചാക്യാർകൂത്ത്, 6. 30ന് കൊടിയേറ്റം, 28ന് ഉച്ചയ്ക്ക് 2. 30ന് ചാക്യാർകൂത്ത്, രാത്രി 7. 30ന് കൊച്ചിൻ പ്രയാഗ് അവതരിപ്പിക്കുന്ന മെഗാഷോ, മാർച്ച് ഒന്നിന് ഉച്ചയ്ക്ക് 2. 30ന് ഓട്ടൻതുള്ളൽ, രാത്രി 7. 30ന് നാടൻപാട്ട്, ചെറിയാറാട്ട് ദിവസമായ മാർച്ച് രണ്ടിന് ഉച്ചയ്ക്ക് 2. 30ന് ഓട്ടൻ തുള്ളൽ, രാത്രി 7. 30ന് ചെണ്ട വയലിൻ ഫ്യൂഷൻ.
വലിയാറാട്ട് ദിവസമായ മാർച്ച് മൂന്നിന് രാവിലെ 8. 30ന് ആറാട്ട് എഴുന്നള്ളിപ്പ്, തുടർന്ന് ചോറ്റാനിക്കര വിജയൻ മാരാരുടെ നേതൃത്വത്തിൽ മേജർ സെറ്റ് പഞ്ചവാദ്യം, രാവിലെ 10 മുതൽ ഒരുമണിവരെ കുന്തിപ്പുഴ ആറാട്ടുകടവിൽ കഞ്ഞിപ്പാർച്ച എന്നിവ നടക്കും. വൈകുന്നേരം മൂന്നിന് ഓട്ടൻതുള്ളൽ, അഞ്ചിന് ഡബിൾ നാദസ്വരം, ആറിന് ഡബിൾ തായമ്പക, രാത്രി ഒമ്പതിന് പാണ്ടിമേളം എന്നിവയുണ്ടാവും. സമാപന ദിവസമായ മാർച്ച് നാലിനാണ് ചെട്ടിവേല നടക്കുക. വൈകിട്ട് മൂന്നിന് യാത്രാബലി , സ്ഥാനീയ ചെട്ടിയന്മാരെ ആനയിക്കൽ, ദേശവേലകൾ, സാംസ്കാരിക ഘോഷയാത്ര എന്നിവയുണ്ടാവും.
6.30ന് ദീപാരാധന, ഏഴിന് ആറാട്ടും 21 പ്രദക്ഷിണവും തുടർന്ന് കൊടിയിറക്കലോടെ സമാപനമാകുമെന്നു പൂരാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.സി. സച്ചിദാനന്ദൻ, ജനറൽ സെക്രട്ടറി എം. പുരുഷോത്തമൻ, ജോയിന്റ് സെക്രട്ടറി പി. ഗോപാലകൃഷ്ണൻ, പി.കെ. മോഹൻദാസ് തുടങ്ങിയവർ പറഞ്ഞു.
Palakkad
പാലക്കാട്: ജില്ലയിൽ 2026ലെ പ്രത്യേക തീവ്രവോട്ടർപട്ടിക പുതുക്കൽ പ്രക്രിയ പൂർത്തിയാക്കി അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. തീവ്ര വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി ഡിസംബർ 23 ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം ലഭിച്ച ആക്ഷേപങ്ങളും അവകാശവാദങ്ങളും പരിഹരിച്ചാണ് ഇപ്പോൾ അന്തിമപട്ടിക തയാറാക്കിയിരിക്കുന്നത്.
അന്തിമപട്ടിക പ്രകാരം ജില്ലയിൽ ആകെ 22,53,073 വോട്ടർമാരാണുള്ളത്. ഇതിൽ 11,05,398 പുരുഷന്മാരും 11,47,655 സ്ത്രീകളും 20 ഭിന്നലിംഗക്കാരുമാണ് ഉൾപ്പെടുന്നത്. കരടുപട്ടികയുമായി താരതമ്യം ചെയ്യുന്പോൾ വോട്ടർമാരുടെ എണ്ണത്തിൽ 1,11,797 പേരുടെ വർധന ഉണ്ടായിട്ടുണ്ട്.
ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മണ്ഡലം പട്ടാന്പിയാണ്.
2,10,000 വോട്ടർമാരാണ് ഇവിടെയുള്ളത്. ഏറ്റവും കുറവ് വോട്ടർമാരുള്ളത് തരൂർ മണ്ഡലത്തിലാണ്. 1,63,524 പേരാണ് ഇവിടെ പട്ടികയിലുള്ളത്. സ്ത്രീ വോട്ടർമാരുടെ എണ്ണത്തിൽ ഒറ്റപ്പാലം മണ്ഡലമാണ് മുന്നിൽ നിൽക്കുന്നത്.
1,07,272 വനിതാ വോട്ടർമാരാണ് ഒറ്റപ്പാലത്തുള്ളത്. ഏറ്റവും കുറവ് സ്ത്രീ വോട്ടർമാരുള്ളത് തരൂർ മണ്ഡലത്തിലാണ്. 83,059 വനിതാ വോട്ടർമാരാണ് ഇവിടെയുള്ളത്. പുരുഷ വോട്ടർമാരുടെ എണ്ണത്തിൽ പട്ടാന്പി മണ്ഡലം (1,04,047 പേർ) ആണ് മുന്നിൽ. തരൂർ മണ്ഡലം ആണ് ഏറ്റവും പിന്നിൽ.
80,465 പേർ. ജില്ലയിലാകെ 20 ഭിന്നലിംഗവോട്ടർമാരാണുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ പേർ മലന്പുഴ മണ്ഡലത്തിലാണ്. അഞ്ച് പേർ.
ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണം ഇപ്രകാരമാണ്: തൃത്താല 2,02,694, ഷൊർണൂർ 1,98,327, ഒറ്റപ്പാലം 2,08,444, കോങ്ങാട് 1,81,790, മണ്ണാർക്കാട് 2,05,816, മലന്പുഴ 1,93,416, പാലക്കാട് 1,74,179, ചിറ്റൂർ 1,70,101, നെന്മാറ 1,80,531, ആലത്തൂർ 1,64,251.
യുവ വോട്ടർമാരുടെ എണ്ണത്തിലും വർധനവുണ്ട് . കരട് പട്ടികയിൽ 18-19 പ്രായപരിധിയിലുള്ള 4,479 പേർ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ അന്തിമ പട്ടികയിൽ ഈ എണ്ണം 34,281 ആയി ഉയർന്നു.പ്രവാസി വോട്ടർമാരുടെ എണ്ണത്തിലും വലിയ മാറ്റമുണ്ട്. കരട് പട്ടികയിൽ 1,754 പേർ മാത്രമായിരുന്ന വിദേശ ഇന്ത്യൻ വോട്ടർമാരുടെ എണ്ണം അന്തിമ പട്ടികയിൽ 8,300 ആയി വർധിച്ചിട്ടുണ്ട്.
പ്രത്യേക ദുർബല ഗോത്രവർഗക്കാരിൽ ഉൾപ്പെട്ട ജില്ലയിലെ കുറുംബ, കാട്ടുനായ്ക്കർ, കാടർ എന്നീ മൂന്ന് വിഭാഗങ്ങളിൽപ്പെട്ട അർഹരായ മുഴുവൻ പേരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വിഭാഗങ്ങളിൽ നിന്നുള്ള 18 വയസിന് മുകളിലുള്ള 3,252 പേരെയും വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അന്തിമപട്ടിക പ്രസിദ്ധീകരിച്ചുവെങ്കിലും വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള അവസരം അവസാനിച്ചിട്ടില്ലെന്നും കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള അവസാനതിയതി വരെ പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതും കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും നടത്താവുന്നതുമാണെന്നും ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി അറിയിച്ചു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ഈ അന്തിമപട്ടികയും ഇനി പ്രസിദ്ധീകരിക്കാനിരിക്കുന്ന സപ്ലിമെന്ററി പട്ടികയും ചേർത്തായിരിക്കും ഉപയോഗിക്കുകയെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിൽ ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി അന്തിമ വോട്ടർപട്ടിക പ്രകാശനം ചെയ്തു. പാലക്കാട്, കോങ്ങാട് മണ്ഡലങ്ങളുടെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറായ ആർ.ഡി.ഒ കെ. മണികണ്ഠൻ കളക്ടറിൽനിന്ന് പട്ടിക ഏറ്റുവാങ്ങി
Palakkad
ചിറ്റൂർ: താലൂക്കിൽ തെങ്ങുകൃഷിക്കു കാറ്റുവീഴ്ച പടർന്നുപിടിച്ച് വർഷങ്ങളായിട്ടും കൃഷിവകുപ്പിന്റെ പ്രതിരോധ പ്രവർത്തനം ഫലപ്രദമാകാത്തതിൽ നാളികേര കർഷകരുടെ പ്രതിഷേധം.
വർഷങ്ങളായി നല്ലേപ്പിള്ളി, പെരുമാട്ടി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളിൽ കണ്ട രോഗം പടർന്ന് ഗോപാലപുരം അതിർത്തി കടന്ന് പൊള്ളാച്ചി മേഖലയിലേക്കും എത്തിയിരിക്കുകയാണ്. കാറ്റുവീഴ്ച മൂലം തെങ്ങ് തായ്ത്തടിയും തലപ്പത്ത് 5-6 പട്ടകളും മാത്രമായി ഒറ്റ നാളികേരം പോലും ഇല്ലാത്ത അവസ്ഥയിലായിരിക്കുകയാണ്.
ഒരുകാലത്ത് ഈ പ്രദേശം കള്ള് ഉത്പാദനത്തിനു മുൻപന്തിയിൽ നിന്ന സ്ഥലമാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലേക്ക് നൂറുകണക്കിന് കള്ളുവണ്ടികൾ വരിവരിയായി പോയിരുന്ന കാഴ്ച ഇന്നു കാണ്മാനില്ല.
നൂറുകണക്കിനു ചെത്തുതൊഴിലാളികൾ മറ്റു ജില്ലകളിൽനിന്ന് വന്ന് ഇവിടെ താമസിച്ച് ചെത്തുമായിരുന്നു. കൂടുതൽ കള്ള് ലഭിക്കുന്നതിനാൽ നല്ല വരുമാനവും കർഷകർക്കും തൊഴിലാളികൾക്കും ലഭിച്ചിരുന്നു.
രോഗം ബാധിച്ച തെങ്ങുകൾ മുറിച്ചുമാറ്റാനുള്ള സാന്പത്തികശേഷി ഇല്ലാതെ പശു വളർത്തിയും തീറ്റപ്പുല്ല് കൃഷി ചെയ്ത്, പാൽ കറന്ന് സൊസൈറ്റിയിൽ കൊടുത്ത് ഉപജീവനം നടത്തുന്ന തെങ്ങുകർഷകരുടെ ദയനീയകാഴ്ചയാണ് ഇന്ന് കാണുന്നത്.
വലിയ വിളവ് തരുമെന്ന് പ്രതിക്ഷിച്ച് തെങ്ങ് കൃഷി ചെയ്ത കർഷകർ കനത്ത സാമ്പത്തിക ബാധ്യതയിലാണ്. പടർന്നുപിടിച്ച ഈ രോഗം നിയന്ത്രിക്കാൻ വേണ്ട നടപടി കേരള- തമിഴ്നാട് സർക്കാരുകളും കേന്ദ്ര സർക്കാരും സംയുക്തമായി രോഗപ്രതിരോധ നടപടി അടിയന്തരമായി സ്വീകരിക്കണമെന്നതാണ് നാളികേര കർഷകരുടെ ആവശ്യം.
Palakkad
മംഗലംഡാം: പൊൻകണ്ടത്തിനടുത്ത് പൂതംകുഴിക്കു മുകളിലെ കടുവാപ്പാറ മേഖലയിൽ കാട്ടുതീ പടരുന്നത് നിയന്ത്രിക്കാനാകാതെ തുടരുകയാണ്. തീ തുടങ്ങി അഞ്ചാം ദിവസം പിന്നിട്ടു. തീ നിയന്ത്രിക്കാൻ വനപാലകസംഘങ്ങൾ രാപ്പകൽ അധ്വാനിക്കുന്നുണ്ടെങ്കിലും തീ കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിക്കുകയാണ്.
യന്ത്രസഹായത്തോടെ കരിയിലകൾ മാറ്റി തീപടരുന്നതു തടയാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. എന്നാൽ വലിയ മലകളിലേക്കും തീ കയറുന്നതിനാൽ എല്ലാം കൈവിട്ടുപോയ സ്ഥിതിയാണ്.
പൂതംകുഴി മലമുകളിൽ നിന്നാരംഭിച്ച തീ കടപ്പാറ, വെറ്റിലതോട്, വടക്കേമല, ചെമ്പൻകുന്ന്, വെള്ളാട്ടിഭാഗം എന്നിവിടങ്ങളിലാണ് പടർന്നുകൊണ്ടിരിക്കുന്നത്. പകൽസമയം കാട്ടുതീയുടെ ഭീകരത അത്ര ദൃശ്യമാകില്ല. എന്നാൽ രാത്രിയിൽ മലകളിലെ തീ വലിയ തീഗോളങ്ങളായാണ് ദൂരസ്ഥലങ്ങളിലേക്ക് വരെ കാണപ്പെടുന്നത്. അഞ്ഞൂറിലേറെ ഏക്കർ വനപ്രദേശം ഇതിനകം അഗ്നിക്കിരയായി കഴിഞ്ഞു. പെട്ടെന്ന് ഓടി രക്ഷപ്പെടാൻ കഴിയാത്ത ജീവജാലങ്ങളെല്ലാം കത്തിയമർന്നു. തീപിടിച്ച് വൻ മരങ്ങൾ പൊട്ടിത്തെറിക്കുന്നതിന്റെയും വീഴുന്നതിന്റെയും ശബ്ദം ഏറെ അകലേക്ക് വരെ കേൾക്കാം.തടിയ്ക്ക് തീപിടിച്ചാൽ അത് കൂടുതൽ ദിവസം കത്തി കൊണ്ടിരിക്കും.
പല ഭാഗത്തും തീ ഇല്ലാതായിട്ടുണ്ടെന്നും നിയന്ത്രണ വിധേയവുമാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. വലിയൊരു പ്രദേശം കത്തി ചാമ്പലായതിനാൽ തീറ്റക്കും വെള്ളത്തിനുമായി വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് വരുംദിവസങ്ങളിൽ കൂടുതലാകുമെന്ന ഭീതി ജനങ്ങൾക്കുണ്ട്.
Palakkad
പാലക്കയം: നിരവ് വാക്കോടനിൽ പുലിക്കൂട്ടം ഇറങ്ങി വീടിനു തൊട്ടടുത്ത് പറമ്പിൽ മേഞ്ഞിരുന്ന ആക്കാമറ്റത്തിൽ തങ്കച്ചന്റെ ഏഴ് ആടുകളെ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ആക്രമിച്ച് കൊന്നു. അഞ്ച് ആടുകളുടെ ജഡം സംഭവസ്ഥലത്തു നിന്നു കിട്ടി. മറ്റ് രണ്ടെണ്ണത്തിനെ പുലികൾ പിടിച്ചുവലിച്ച് കൊണ്ടുപോയി.
ഒരുകൂട്ടം പുലികൾ ഒരുമിച്ച് ആക്രമിച്ചാണ് ഇത്രയും ആടുകളെ കൊന്നതെന്നും അതിനുശേഷം വീട്ടുകാർ എത്തിയപ്പോഴാണ് രണ്ട് ആടുകളെ പുലികൾ എടുത്തുകൊണ്ടുപോയതെന്നും നാട്ടുകാർ പറയുന്നു.
ഉടൻ സംഭവസ്ഥലത്തു പുലിക്കൂട് സ്ഥാപിച്ച് അക്രമകാരികളായ പുലികളെ പിടിച്ച് മൃഗശാലയിലേക്ക് അയയ്ക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തയാറാകണമെന്ന് കൃഷിയിടം സന്ദർശിച്ച കത്തോലിക്ക കോൺഗ്രസ് രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ വനം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
പൊന്നംകോട് ഫൊറോന വികാരി ഫാ. ബെറ്റ്സൺ തൂക്കുപറമ്പിൽ, ഫാ. ലാലു ഓലിക്കൽ, കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് അഡ്വ. ബോബി പൂവത്തിങ്കൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് തോമസ് ആന്റണി, ഫൊറോന പ്രസിഡന്റ് ഫ്രാൻസിസ് തുടിയൻപ്ലാക്കൽ, ജോസ് പതാലിൽ, മൈക്കിൾ കുഞ്ഞൂഞ്ഞ്, സച്ചു ജോസഫ് എന്നിവരും സംഭവസ്ഥലം സന്ദർശിച്ചു.
ആടുകളെ കിട്ടിയില്ലായിരുന്നു എങ്കിൽ തീർച്ചയായും പുലികൾ മനുഷ്യരെ ആക്രമിച്ചു കൊന്നേനെ എന്നു പ്രദേശവാസികൾ പറഞ്ഞു.മലയോര കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന വിധം വനം-വന്യജീവി നിയമങ്ങൾ മാറ്റം വരുത്താൻ തയാറാണ് എന്ന് ഉറപ്പുതരുന്നവർക്കുമാത്രമേ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മലയോര കർഷകർ വോട്ട് ചെയ്യുകയുള്ളൂ എന്ന് കത്തോലിക്ക കോൺഗ്രസ് അറിയിച്ചു.
Palakkad
മുതലമട: കൃഷി വിജ്ഞാനകേന്ദ്രം പൂപ്പാറ ആദിവാസി ഉന്നതിയിൽ കുരുമുളക് മെതിക്കൽ യന്ത്രം വിതരണം ചെയ്തു. പട്ടികവർഗ വികസനപദ്ധതിയിൽ ഉൾപ്പെടുത്തി ഈ വർഷത്തെ വാർഷിക പദ്ധതിയിൽതന്നെ യന്ത്രം കിട്ടിയതിന്റെ സന്തോഷത്തിലാണ് പൂപ്പാറയിലെ കുരുമുളക് കർഷകർ.
മുന്‍പ് ഒരുപാട് സമയവും അധ്വാനവും കുരുമുളകുമണികൾ തിരിയിൽ നിന്ന് വേർതിരിക്കാനായി വേണ്ടിവന്നിടത്ത് മണിക്കൂറിൽ 500 കിലോഗ്രാംവരെ കുരുമുളകുമണികൾ വേർതിരിക്കാവുന്ന യന്ത്രമാണ് കർഷകർക്ക് നൽകിയത്.
വൈദ്യുതിയില്ലാത്ത ഊരിൽ ഇന്ധനമുപയോഗിച്ച് യന്ത്രം ഉപയോഗിക്കാൻ സാധിക്കുന്നതും വളരെ നല്ലതായി കർഷകർക്ക് ബോധ്യപ്പെട്ടു. യന്ത്രത്തിന്റെ ആദ്യ പ്രദർശന പ്രവർത്തനത്തിൽ മിനിറ്റുകൾക്കുള്ളിൽ പത്തുകിലോയിലധികം പച്ച കുരുമുളക് മണികൾ വേർതിരിച്ചു വന്നപ്പോൾ സ്ത്രീകൾ ഉൾപ്പെടെയുള്ള മുഴുവൻ ഉന്നതിനിവാസികളായ കർഷകരും കൈയടിച്ച് സന്തോഷം പ്രകടിപ്പിച്ചു.
കൃഷി വിജ്ഞാനകേന്ദ്രം അസിസ്റ്റന്റ് പ്രഫസർമാരായ ഡോ. ജിജി അലൻ, ഡോ.പി.എസ്. ലക്ഷ്മി, ഡോ.എ.എസ്. സ്മിജിഷ, പറമ്പിക്കുളം കൃഷി ഓഫീസറായ സി. അശ്വതി, കൃഷി അസിസ്റ്റന്റ് ഓഫീസറായ പി.കെ. ബാലസുബ്രഹ്മമണ്യൻ, പറമ്പിക്കുളം ബിഎഫ്ഒ പ്രത്യുഷ്, ആർഎഫ്ഒ രാജേന്ദ്രൻ, എസ്എഫ്ഒ പ്രകാശൻ തുടങ്ങിയവർ പ്രസംഗിച്ചു.
Palakkad
പെരുവെമ്പ്: കല്ലഞ്ചിറ റോഡ് നവീകരണത്തിനു വേണ്ടി ജെസിബി ഉപയോഗിച്ച് പൊളിച്ചിട്ട റോഡ് യുദ്ധകാലാടിസ്ഥാനത്തിൽ ജോലികൾ പൂർത്തീകരിച്ചില്ലെങ്കിൽ വീണ്ടും സമരരംഗത്തിറങ്ങുമെന്ന് പെരുവെമ്പ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയോഗത്തിൽ മുന്നറിയിപ്പ്. കല്ലഞ്ചിറ മുതൽ പെരുവെമ്പ് വരെ മൂന്ന് കിലോമീറ്റർ റോഡ് തകർന്ന് വാഹന അപകടങ്ങൾ പലതവണ നടന്നിരുന്നു.
ഇതിനുശേഷമാണ് കോൺഗ്രസ് പ്രവർത്തകർ റോഡ് നവീകരണത്തിനായി റോഡുപരോധ സമരം നടത്തി പ്രതിഷേധിച്ചിരുന്നു.എന്നാൽ രണ്ട് ജെസിബി ഉപയോഗിച്ച് പൂർണമായും നിരപ്പാക്കി നവീകരണം തുടക്കം മാസങ്ങൾ മുന്‍പ് നടത്തിയിരുന്നു. ഇതിനുശേഷം ബന്ധപ്പെട്ട വകുപ്പ് അധികൃതർ തുടർനടപടികൾ നടത്തതിനാൽ റോഡിൽ കാൽ നടയാത്ര പോലും അപകടഭീഷണിയിലാണ്.ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിട്ടു മറിഞ്ഞ് നിരവധി അപകടങ്ങൾ നിത്യസംഭവമായിട്ടുണ്ട്.
വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ പൊടിപടലം സമീപവീടുകളിലും വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്ന ദുരിതപൂർണമാണ്.
തത്തമംഗലം, മേട്ടുപ്പാളയം, വണ്ടിത്താവളം, പട്ടഞ്ചേരി ഉൾപ്പെടെ സ്ഥലങ്ങളിൽ നിന്നുമുള്ള വാഹനയാത്രക്കാർ പെരുവെമ്പ്, പാലക്കാട് ഭാഗത്തേക്ക് കല്ലഞ്ചിറ റോഡിലാണ് പതിവായി എത്തുന്നത്.ഇരുചക്ര വാഹനങ്ങളിൽ വിദ്യാർഥികളെ ഇതുവഴി സ്കൂളിൽ എത്തിക്കാനും കഴിയാത്ത വിധം മെറ്റൽ പരന്നു കിടപ്പാണ്. പെരുവെമ്പ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് പി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
Palakkad
വടക്കഞ്ചേരി: ജീവനം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഡയാലിസിസ് കിറ്റ് വിതരണവും രോഗികൾക്കുള്ള സൗജന്യ മരുന്നുവിതരണവും നടന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ നിർവഹിച്ചു.
പാലിയേറ്റീവ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി സൗജന്യമായി ലഭിച്ച ആംബുലൻസിന്റെ ഫ്ളാഗ് ഓഫും നടന്നു.സൊസൈറ്റി പ്രസിഡന്റ് വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദ്, വൈസ് പ്രസിഡന്റ് ശശികല ടീച്ചർ, വടക്കഞ്ചേരി കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് റെജി കെ.മാത്യു, സുനിൽ തൈമറ്റം, നിഖിൽ ആന്റണി, ശ്രീനാഥ് വെട്ടത്ത്, സി. കണ്ണൻ, പി. ഗംഗാധരൻ, അഡ്വ.വി.വി. വിജയൻ, എൻ. സ്വാമിനാഥൻ, പഞ്ചായത്ത് സെക്രട്ടറി ടി.എസ്. അബിൻ പ്രസംഗിച്ചു.
Malappuram
നിലന്പൂർ: മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ "നൻമ’ വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെയും ധർണയുടെയും പ്രചാരണാർഥം പ്രതിഷേധ കലാസായാഹ്നം സംഘടിപ്പിച്ചു. നിലന്പൂർ പഴയ ബസ് സ്റ്റാൻഡിൽ അഭിഭാഷകനും സംവിധായകനുമായ എസ്. ബിജിലാൽ ഉദ്ഘാടനം ചെയ്തു.
കലാകാര ക്ഷേമനിധി പെൻഷൻ 5,000 രൂപയാക്കുക, പാവപ്പെട്ട കലാകാരൻമാർക്ക് നൽകുന്ന പെൻഷൻ 1,600 രൂപയായി വർധിപ്പിക്കുക, പെൻഷനും ക്ഷേമനിധി പെൻഷനും തുല്യമാക്കുക, രാത്രി പത്തിനു ശേഷമുള്ള മൈക്ക് നിരോധനത്തിന് ഇളവു നൽകുക, സ്കൂളുകളിൽ കലാധ്യാപകരെ നിയമിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നാളെയാണ് സെക്രട്ടറിയറ്റ് മാർച്ചും ധർണയും.
"നൻമ' നിലന്പൂർ മേഖലാ പ്രസിഡന്റ് ഉമേഷ് നിലന്പൂർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ലുക്മാൻ അരീക്കോട് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി സജിത്ത് വി. പൂക്കോട്ടുംപാടം, മേഖലാ സെക്രട്ടറി ജയരാജ് തണൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അനിൽ രാമൻ അഭിലാഷ് പാലേമാട്, സി. കുഞ്ഞു വണ്ടൂർ, നിലന്പൂർ യൂണിറ്റ് സെക്രട്ടറി സജീവ് മുതുകാട്, ഗായകൻ നിലന്പൂർ സുരേഷ് എന്നിവർ പ്രസംഗിച്ചു.
Malappuram
മഞ്ചേരി: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി അത്യാസന്ന നിലയിലായ കുഞ്ഞിന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരുടെ തീവ്രശ്രമത്തിൽ പുതുജീവൻ. മഞ്ചേരി മുട്ടിപ്പാലം സ്വദേശിയായ 10 മാസം പ്രായമായ കുഞ്ഞിനാണ് ജീവൻ തിരിച്ചുകിട്ടിയത്.
കളിച്ചുകൊണ്ടിരിക്കെ കുഞ്ഞ് പെട്ടെന്ന് പ്രത്യേക ശബ്ദത്തിൽ കരയുന്നത് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ കുഞ്ഞിനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും തുടർന്ന് മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
അത്യാഹിതം വിഭാഗം മേധാവി ഡോ. ഷാനവാസ്, ഡോ. സ്നേഹ, ഡോ. സയൻ, നഴ്സുമാരായ ഉമ്മർ, ജയശ്രീ, നസീബ എന്നിവരടങ്ങിയ സംഘം കുട്ടിയുടെ തൊണ്ടയിൽ പച്ച നിറത്തിലുള്ള ഒരു വസ്തു കണ്ടെത്തി. തൊണ്ടയിൽ പൂർണമായും അടഞ്ഞുനിന്നിരുന്ന വസ്തു നീണ്ട പരിശ്രമത്തിലൂടെ പുറത്തെടുത്തു. ഇതോടെ കുട്ടിയുടെ ശ്വാസം സാധാരണ നിലയിലാവുകയായിരുന്നു.
Malappuram
കരുവാരകുണ്ട്: ഇരിങ്ങാട്ടിരിയിലെ ജനവാസമേഖലയിൽ വീണ്ടും പുലിപ്പേടി. റോഡിൽ പുലിയെ കണ്ടെന്ന ലോറിത്തൊഴിലാളികളുടെ വെളിപ്പെടുത്തലോടെയാണ് പ്രദേശവാസികൾ ഭീതിയിലായത്. ഇതോടെ ഇന്നലെ പുലർച്ചെ തൊഴിലാളികൾ ആരും റബർ ടാപ്പിംഗിന് ഇറങ്ങിയില്ല.
തിങ്കളാഴ്ച രാത്രി ഒന്‍പതോടെ പൂക്കോട്ടുംപാടത്തുനിന്ന് മേലാറ്റൂർ വഴി ലോഡുമായി പോയ ലോറിത്തൊഴിലാളികളാണ് പുലിയെ കണ്ട കാര്യം മറ്റുള്ളവരെ അറിയിച്ചത്. മേലാറ്റൂർ റോഡിന്റെ ഇടതുവശത്ത് ഉയർന്ന ഭാഗത്തുനിന്നിറങ്ങി റോഡിന് കുറുകേ മറുവശത്തേക്ക് ഓടി മറഞ്ഞതായും പുലിക്ക് ഏതാണ്ട് ആറടിയോളം വലിപ്പമുണ്ടെന്നുമായിരുന്നു വെളിപ്പെടുത്തൽ.
ഇതോടെ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തംഗം വി. ഷബീറലിയുടെ നേതൃത്വത്തിൽ നാട്ടുകാർ പരിസരമാകെ തെരഞ്ഞെങ്കിലും പുലിയെ കണ്ടെത്താനായില്ല. എന്നാൽ വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചപ്പോൾ കണ്ടത് കാട്ടുപൂച്ചയാകാമെന്ന ഒഴുക്കൻ മട്ടിലുള്ള മറുപടിയാണ് ലഭിച്ചതെന്നും ഭീതിയകറ്റാൻ ഉദ്യോഗസ്ഥർ കാര്യമായ നടപടികളൊന്നും സ്വീകരിക്കാതെ മടങ്ങിപ്പോയെന്നും പ്രദേശവാസികൾ പറഞ്ഞു.
ഇരിങ്ങാട്ടിരി മേഖലയിൽ തെരുവുനായ്കളുടെ എണ്ണത്തിലും കുറവുണ്ട്. രണ്ടു വർഷം മുന്‍പും പ്രദേശത്ത് പുലിയെ നാട്ടുകാർ നേരിട്ടു കണ്ടിരുന്നു. കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ഉണ്ണീൻകുട്ടി, ഗ്രാമപഞ്ചായത്തംഗം വി. ഷബീറലി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം ഇരിങ്ങാട്ടിരിയിലെത്തി ജനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകി.
വീടിനോട് ചേർന്ന കൃഷിയിടത്തിൽ പുലിയുടേതിന് സമാനമായ കാൽപ്പാടുകൾ
എടക്കര: പോത്തുകൽ കുട്ടംകുളത്ത് സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിൽ പുലിയുടേതിന് സമാനമായ കാൽപാടുകൾ. കൈയേറ്റക്കുന്നിലെ പടുത്തുകുളങ്ങര നിഷാദിന്റെ വീടിനോട് ചേർന്ന കൃഷിയിടത്തിലാണ് വന്യജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്.
ചാലിയാർ പുഴയോട് ചേർന്നാണ് നിഷാദ് താമസിക്കുന്നത്. രാത്രി വളർത്തുനായ നിർത്താതെ കുരച്ചിരുന്നു. ശാരീരിക പരിമിതികൾ ഉള്ളതിനാൽ നിഷാദ് രാത്രി പുറത്തിറങ്ങിയില്ല. രാവിലെ കൃഷിയിടത്തിലെത്തിയപ്പോഴാണ് പുലിയുടേതിന് സമാനമായ കാൽപ്പാടുകൾ കണ്ടത്.
തുടർന്ന് ഇയാൾ പോത്തുകൽ വനം സ്റ്റേഷനുമായി ബന്ധപ്പെടുകയും ഉദ്യോഗസ്ഥരെത്തി കാൽപ്പാടുകൾ പരിശോധിക്കുകയും ചെയ്തു. കാൽപ്പാടുകൾ പുലിയുടേതാണെന്ന് സംശയിക്കുന്നതായി വനം ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഥലത്ത് നിരീക്ഷണം നടത്തുമെന്നും വനപാലകർ അറിയിച്ചു.
Malappuram
നിലന്പൂർ: നിരവധി കുടുംബങ്ങളുടെ ഉറക്കം കെടുത്തി അരുവാക്കോട് മലയിൽ കുന്നിടിച്ച് അനധികൃത റോഡ് നിർമാണം. 2018ലും 2019ലും ഉണ്ടായ പ്രളയങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായ ഇവിടെ പ്രവൃത്തി നിർബാധം തുടരുകയാണ്.
മലയുടെ താഴ്വാരത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങളെ ആശങ്കയിലാക്കിയാണ് അനധികൃത നിർമാണ പ്രവൃത്തി. നിലന്പൂർ കെഎസ്ആർടിസി ഡിപ്പോയും മിനി വൈദ്യുതി നിലയവും ഈ മലയുടെ താഴ് വാരത്താണ്.
അധികൃതരുടെ മൗനാനുവാദമില്ലാതെ സ്വകാര്യ ഭൂവുടമകൾക്ക് വലിയ തോതിൽ കുന്നിടിച്ച് റോഡ് നിർമാണം നടത്താനാകില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. മഴക്കാലങ്ങളിൽ താഴ്വാരത്തെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്നാണ് ജിയോളജി വകുപ്പിന്റെ റിപ്പോർട്ട്.
എന്നാൽ ഇതൊന്നും മുഖവിലക്കെടുക്കാതെയാണ് അനധികൃതമായി പ്രവൃത്തി തുടരുന്നതെന്നാണ് ആരോപണം. ജീവനും സ്വത്തിനും ഭീഷണിയായ കുന്നിടിച്ചുള്ള നിർമാണം അനുവദിക്കില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രവൃത്തി നിർത്തിവയ്ക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
പ്രതിഷേധം ശക്തം; പ്രവൃത്തി തടഞ്ഞു
നിലന്പൂർ: അരുവാക്കോട് മലയിൽ കുന്നിടിച്ചുള്ള റോഡ് നിർമാണം ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് റവന്യു ഉദ്യോഗസ്ഥർ നിർത്തിവപ്പിച്ചു. മലയുടെ താഴ്വാരത്തെ കുടുംബങ്ങൾ ശക്തമായ പ്രതിഷേധം ഉയർത്തിയതോടെ നിലന്പൂർ വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പ്രവൃത്തി നിർത്തിവയ്ക്കാൻ ഭൂവുടമകൾക്ക് നിർദേശം നൽകുകയായിരുന്നു. അരുവാക്കോട് മലയിൽ നിർമാണ പ്രവൃത്തിയുടെ മറവിൽ സ്വകാര്യ വ്യക്തികൾ മണ്ണുമാന്തി യന്ത്രങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് കുന്നിടിച്ച് റോഡ് നിർമിക്കുന്നത്.
വലിയ പാറക്കല്ലുകൾ ഇളക്കി മാറ്റിയും വലിയ തോതിൽ കുന്നിടിച്ചുമാണ് ലോറിക്ക് വരെ കടന്നുപോകാവുന്ന രീതിയിൽ റോഡ് നിർമിച്ചിട്ടുള്ളത്. ഇതിനെതിരേ പ്രദേശവാസികൾ സംഘടിച്ച് പ്രതിഷേധിക്കുകയായിരുന്നു. പ്രദേശത്ത് 150 ഓളം കുടുംബങ്ങളാണുള്ളത്.
Malappuram
കരുവാരകുണ്ട്: തുവൂർ- ഐലാശേരി കമാനം ടിപ്പുസുൽത്താൻ റോഡിലെ അപകട ഭീഷണിയായ ഹന്പ് പൊളിച്ചുമാറ്റി. അശാസ്ത്രീയമായി ഹന്പ് നിർമിച്ചതിനാൽ വാഹനാപകടങ്ങൾക്കിടയാക്കുന്നത് കണക്കിലെടുത്താണ് നടപടി. വാഹനയാത്രക്കാർക്ക് അപകടഭീഷണിയായ ഹന്പിനെക്കുറിച്ച് ദീപിക വാർത്ത നൽകിയിരുന്നു.
ഇതിന് തൊട്ടുപിന്നാലെയാണ് പൊളിച്ചുനീക്കാൻ നടപടിയായത്. യാതൊരുവിധ മുൻകരുതലുകളോ മാനദണ്ഡങ്ങളോ പാലിക്കാതെ ഉയരം കൂട്ടി നിർമിച്ച ഹന്പ് അപകടങ്ങൾക്കും യാത്രാ ബുദ്ധിമുട്ടിനും കാരണമാകുന്നതായും സൂചനാബോർഡുകൾ സ്ഥാപിക്കാത്തതും യാത്രക്കാരും പ്രദേശവാസികളും പരാതിയായി ഉന്നയിച്ചിരുന്നു.
Malappuram
എടക്കര: ശക്തമായ കാറ്റിൽ ട്രാൻസ്ഫോർമറിന് സമീപം വൈദ്യുതി ലൈനിലേക്ക് വൻ മരം പൊട്ടിവീണു. നാട്ടുകാരുടെ സമയോചിത ഇടപെടലിൽ അപകടം ഒഴിവായി.
വെസ്റ്റ് പെരുങ്കുളത്ത് ഇന്നലെ രാത്രി എട്ടോടെ ശക്തമായ കാറ്റിൽ കൂറ്റൻ പ്ലാവ് വൈദ്യുതി ലൈനിലേക്കും സമീപത്തെ വീടിന് മുകളിലേക്കും പൊട്ടി വീഴുകയായിരുന്നു.
ഇതോടെ മേഖലയിൽ വൈദ്യുതി വിതരണം മുടങ്ങി. ഉടൻ പ്രദേശവാസികൾ വാഹന യാത്രക്കാരെ തടഞ്ഞ് നിർത്തുകയും കഐസ്ഇബി അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു.ജീവനക്കാ രെത്തി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. മരം വെട്ടിമാറ്റിയാൽ മാത്രമേ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനാകൂ.
Malappuram
മലപ്പുറം: കോട്ടപ്പടി മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസുകൾ കയറുന്നതുമായി ബന്ധപ്പെട്ട് നഗരസഭയിൽ ഇന്നലെ വിളിച്ചുചേർത്ത ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽനിന്ന് ബസുടമകൾ ഇറങ്ങിപ്പോയി. ബസുകൾ സ്റ്റാൻഡിൽ കയറുന്നത് ബസുകളുടെ സമയത്തെ ബാധിക്കും.
കോട്ടപ്പടി ബസ് സ്റ്റാൻഡ് ആർടിഎ അനുമതി ഇല്ലാത്ത സ്റ്റാൻഡ് ആണെന്നും ഈ സ്റ്റാൻഡിൽ ബസുകൾ നിർത്തേണ്ടതില്ലെന്ന വാദം ഉന്നയിച്ചാണ് ബസുടമകൾ യോഗത്തിൽ നിന്നിറങ്ങിപ്പോയത്.
എന്നാൽ, കോട്ടപ്പടിയിലെ ബസ് സ്റ്റാൻഡിൽ ബസുകൾ കയറിയിറങ്ങണം എന്നത് 2021ലെ ഹൈക്കോടതി ഉത്തരവാണ്. ബസുടമകൾ കോടതി ഉത്തരവ് പാലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർപേഴ്സണ്‍ വി. റിനിഷ പറഞ്ഞു.
നഗരസഭാ കൗണ്‍സിൽ ഹാളിൽ നടന്ന യോഗത്തിൽ മലപ്പുറം റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ ഷെഫീഖ് ബഷീർ, മലപ്പുറം സർക്കിൾ ഇൻസ്പെക്ടർ, സ്ഥിരസമിതി ചെർമാൻ ഹാരിസ് ആമിയൻ, മറിയുമ്മ ഷെരീഫ്, വൈസ് പ്രസിഡന്റ്് ജിതേഷ് ജി. അനിൽ, പ്രതിപക്ഷ നേതാവ് എം.കെ. അനിൽകുമാർ, നഗരസഭാ സെക്രട്ടറി സി.കെ. സുധീർ, മറ്റ് നഗരസഭാംഗങ്ങൾ എന്നിവർ സംസാരിച്ചു.
Malappuram
എടക്കര: കാരക്കോടൻ പുഴയിലെ മാലിന്യനിക്ഷേപം ജനങ്ങളെ ദുരിതത്തിലാക്കുന്നു. വഴിക്കടവ് പഞ്ചായത്തങ്ങാടി മരുതക്കടവ് റോഡിലെ പാലത്തിന് സമീപമാണ് സാമൂഹ്യവിരുദ്ധർ മാലിന്യങ്ങൾ തള്ളുന്നത്. ചിക്കൻ സ്റ്റാളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽനിന്നുള്ള മാലിന്യങ്ങളാൽ കാരക്കോടൻ പുഴയിലെ ജലം മലിനപ്പെട്ടുകിടക്കുകയാണ്.
ആയിരക്കണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങൾക്കായി കാരക്കോടൻ പുഴയെ നിത്യേന ആശ്രയിക്കുന്നത്. ഇതിന് പുറമേ ജലനിധി പദ്ധതിയുടേതടക്കം നിരവധി കുടിവെള്ള കിണറുകൾ കാരക്കോടൻ പുഴയുടെ വഴിക്കടവ് മുതൽ എടക്കര വരെയുള്ള ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്നുമുണ്ട്. കുടിവെള്ള സ്രോതസുകളടക്കം മലീമസമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
തമിഴ്നാട്ടിൽനിന്ന് ഉത്ഭവിച്ച് നാടുകാണി വനമേഖലയിലൂടെ ഒഴുകുന്ന കാരക്കോടൻ പുഴയിൽ ചുരത്തിൽനിന്ന് തള്ളുന്ന മാലിന്യങ്ങളും എത്തുന്നുണ്ട്. മുൻ വർഷങ്ങളിൽ വഴിക്കടവ് പഞ്ചായത്തിൽ മഞ്ഞപ്പിത്തം പോലുള്ള പകർച്ചവ്യാധികൾ പടർന്നുപിടച്ചപ്പോൾ ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്തും ചേർന്ന് നടത്തിയ പരിശോധനകളിൽ കാരക്കോടൻ പുഴയിലെ ജലം മലീമസമായതാണ് രോഗകാരണമായി കണ്ടെത്തിയത്.
പുഴയിലെ മാലിന്യനിക്ഷേപവും ടൗണിലെ ഹോട്ടലുകൾ കൂൾബാറുകൾ അടക്കമുള്ള പല സ്ഥാപനങ്ങളിൽനിന്ന് പുഴയിലേക്ക് മലിനജലം ഒഴുക്കി വിടുന്നതായി കണ്ടെത്തി നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. വീണ്ടും സാമൂഹ്യവിരുദ്ധർ പുഴയിൽ മാലിന്യങ്ങൾ തള്ളുന്നത് പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ ഇടയാക്കുമെന്ന് ജനങ്ങൾ ഭയപ്പെടുന്നുണ്ട്. മാലിന്യം തള്ളുന്നവരെ സിസിടിവി കാമറകൾ സ്ഥാപിച്ച് കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Malappuram
പെരിന്തൽമണ്ണ: പുതുതായി സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും നിലവിൽ സംരംഭങ്ങൾ തുടരുന്നവർക്കും പിന്തുണയുമായി സംരംഭകത്വ ശില്പശാല നടത്തി.
പെരിന്തൽമണ്ണ താലൂക്ക് വ്യവസായ ഓഫീസ്, മൂർക്കനാട്, പുലാമന്തോൾ ഗ്രാമപഞ്ചായത്തുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ ശില്പശാല സംരംഭകർക്ക് വഴികാട്ടിയായി. മൂർക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹംസ ഉദ്ഘാടനം ചെയ്തു. താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസർ എ. സുനിൽ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. പ്രിയ, യൂസുഫ്, ഉമ്മു ഹബീബ, പുലാമന്തോൾ ഗ്രാമപഞ്ചായത്ത് ബിസിനസ് ഡെവലപ്മെന്റ് സർവീസ് പ്രൊവിഡർ ഷംന എന്നിവർ പ്രസംഗിച്ചു.
സംരംഭകത്വത്തിന്റെ കാലിക പ്രസക്തി, സംരംഭം തുടങ്ങുന്പോൾ സംരംഭകൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മാർക്കറ്റിംഗ് എന്നിവയെക്കുറിച്ച് കെഎസ്എസ്ഐഎ ജില്ലാ പ്രസിഡന്റ് എ.പി. അബ്ദുൾകരീം വിശദീകരിച്ചു.വ്യവസായ വകുപ്പ് പദ്ധതികളെക്കുറിച്ച് മങ്കട ബ്ലോക്ക് വ്യവസായ വികസന ഓഫീസർ സി.ജി. ബിജുകുമാറും വിവിധ ലൈസൻസുകളെക്കുറിച്ച് ഉപജില്ലാ വ്യവസായ ഓഫീസർ എ. സുനിലും ക്ലാസെടുത്തു.
Malappuram
ചങ്ങരംകുളം: പൊതുജനങ്ങൾക്ക് ഭീഷണിയായ അപകടാവസ്ഥയിലുള്ള കെട്ടിടം എത്രയും വേഗം പൊളിച്ച് മാറ്റണമെന്ന ആവശ്യം ശക്തം. ചങ്ങരംകുളം ടൗണിലെ വർഷങ്ങൾ പഴക്കമുള്ള ഓടിട്ട കെട്ടിടമാണ് പൊതുജനങ്ങൾക്ക് ഭീഷണിയാകുന്നത്.
നൂറുകണക്കിന് വാഹന യാത്രികരും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരും ദിനംപ്രതി സഞ്ചരിക്കുന്ന തിരക്കേറിയ പ്രധാന പാതയിലാണ് അപകടാവസ്ഥയിലുള്ള കെട്ടിടമുള്ളത്. ഓടുകളും മറ്റ് കെട്ടിടാവശിഷ്ടങ്ങളും പൊട്ടിപൊളിഞ്ഞ അവസ്ഥയിലായിട്ട് വർഷങ്ങളായി. പലപ്പോഴും പൊട്ടിയ ഓടുകളും കെട്ടിടാവശിഷ്ടങ്ങളും റോഡിലേക്ക് വീഴുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
കെട്ടിടത്തിന്റെ ശോചനീയാവസ്ഥ കാരണം കച്ചവടക്കാർ പലരും കടകൾ ഒഴിഞ്ഞു. ഏതാനും കച്ചവടക്കാർ ഇപ്പോഴും ഇവിടെ തുടരുന്നുണ്ട്. ടൗണ്‍ നവീകരണത്തിന്റെ ഭാഗമായി കെട്ടിടത്തിന്റെ മുൻവശ ഭാഗം അധികൃതർ പൊളിച്ച് നീക്കിയിരുന്നു. ഏത് നിമിഷവും അപകടം ഉണ്ടാകാവുന്ന അവസ്ഥയിലാണ് കെട്ടിടമെന്നും കെട്ടിടം പൊളിച്ച് മാറ്റാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Malappuram
നിലന്പൂർ: പാത്തിപ്പാറ-ഏനാന്തി റോഡ് ടാറിംഗ് പ്രവൃത്തിയിൽ അശാസ്ത്രീയതയും അഴിമതിയും ആരോപിച്ച് പ്രവൃത്തി നാട്ടുകാർ തടഞ്ഞു. റീ ടാറിംഗ് കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ കൈകൊണ്ട് ചികഞ്ഞപ്പോൾ ടാർ ചെയ്ത ഭാഗങ്ങൾ അടർന്നുപോന്നതോടെയാണ് പ്രതിഷേധമുയർന്നത്.
മണ്ണിട്ട് അതിന് മുകളിൽ അശാസ്ത്രീയമായ രീതിയിൽ ടാറിംഗ് നടത്തിയതാണ് ടാറിംഗ് പൊളിയാൻ കാരണമെന്ന് ആരോപിച്ച് പ്രദേശവാസികൾ രംഗത്തെത്തി. റീ ടാറിംഗ് പ്രവൃത്തിയിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്. എസ്റ്റിമേറ്റ് പ്രകാരം റോഡ് റീ ടാറിംഗ് പ്രവൃത്തി നടത്തണമെന്നും അശാസ്ത്രീയ നിർമാണം അനുവദിക്കില്ലെന്നും നാട്ടുകാർ വ്യക്തമാക്കി.
ഇതോടെ കരാറുകാരൻ പ്രവൃത്തി നിർത്തിവച്ചു. പാത്തിപ്പാറ- ഏനാന്തി ഭാഗത്തെ റോഡ് തകർന്നതിനെ തുടർന്ന് റീ ടാറിംഗ് നടത്തണമെന്ന നാട്ടുകാരുടെ ദീർഘ നാളത്തെ ആവശ്യത്തെ തുടർന്നാണ് നവീകരണ പ്രവൃത്തി തുടങ്ങിയത്.
എന്നാൽ തുടക്കത്തിൽ തന്നെ പ്രതിഷേധമുയരുകയായിരുന്നു. പ്രദേശവാസികളായ ബാവ പെരുംപനച്ചി, മുസ്തഫ ഗനി പുലിക്കുന്നേൽ, നൗഷാദ്, അഷറഫ്, കിരാദാസ്, മുനീർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
Malappuram
കരുവാരകുണ്ട്: റോഡിൽ അശാസ്ത്രീയമായി നിർമിച്ച ഹന്പ് വാഹനയാത്രക്കാർക്ക് അപകട കെണിയാകുന്നു. തുവൂർ ഐലാശേരി കമാനം ടിപ്പുസുൽത്താൻ റോഡുമായി കൂടിച്ചേരുന്ന ഭാഗത്താണ് അപകടത്തിനിടയാക്കുന്ന ഹന്പുള്ളത്. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ നിർമിച്ച ഹന്പ് ഇരുചക്ര വാഹനങ്ങൾ മറിഞ്ഞ് അപകടങ്ങളുണ്ടാകുന്നതിന് കാരണമാകുന്നതായി പ്രദേശവാസികൾ പറയുന്നു.
ഹന്പിന്റെ ഉയരക്കൂടുതലും നിർമാണത്തിലെ പിഴവും കാരണം വാഹനങ്ങളുടെ അടിഭാഗം തട്ടുന്നതും നിയന്ത്രണം വിട്ട് മറിയുന്നതും പതിവാണ്. രാത്രികാലങ്ങളിൽ ഹന്പ് തിരിച്ചറിയാൻ സാധിക്കാത്തതും വാഹനാപകടം ഉണ്ടാകാനിടയാക്കുന്നു.
കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള മണ്‍കൂനകൾ നീക്കം ചെയ്ത് റോഡിന് ആവശ്യമായ വീതി ഉറപ്പുവരുത്തി യാത്ര സുഗമമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും അപകടങ്ങൾ ഒഴിവാക്കാൻ അടയാള ബോർഡുകൾ സ്ഥാപിക്കണമെന്നും ആവശ്യം ശക്തമാണ്. രാത്രികാല വെളിച്ചകുറവ് പരിഹരിക്കാൻ തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Malappuram
പെരിന്തൽമണ്ണ: കേരളത്തിലെ മികച്ച പ്രിൻസിപ്പൽ തഹസിൽദാരായി തെരഞ്ഞെടുക്കപ്പെട്ട പെരിന്തൽമണ്ണ തഹസിൽദാർ എ. വേണുഗോപാലിനെ സിപിഐ പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി ആദരിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.എ. അജയ്കുമാർ തഹസിൽദാർ വേണുഗോപാലിനെ പൊന്നാട അണിയിച്ചു. മണ്ഡലം സെക്രട്ടറി ഇ. പ്രകാശൻ അധ്യക്ഷത വഹിച്ചു.
മണ്ഡലം കമ്മിറ്റി അംഗങ്ങളായ പ്രമീള, വാസുദേവൻ, ശ്രീനിവാസൻ, എം.ആർ. മനോജ്, താലൂക്ക് എഐടിയുസി യൂണിയൻ അംഗം സുനിൽ എന്നിവർ പ്രസംഗിച്ചു. ഏലംകുളം സ്വദേശിയായ വേണുഗോപാലൻ 1998 മുതൽ റവന്യു സർവീസിലുണ്ട്. 2014 ൽ മികച്ച വില്ലേജ് ഓഫീസർക്കുള്ള അവാർഡ് നേടിയിരുന്നു. കഴിഞ്ഞ സാന്പത്തിക വർഷം മികച്ച രീതിയിലുള്ള റവന്യു പിരിവ്, പൊതുജന സേവനം എന്നീ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. ഭാര്യ: സജിത. മക്കൾ: വിജിത്,വരുണ്‍.
Malappuram
മലപ്പുറം: ജില്ലാ ഹോക്കി ചാന്പ്യൻഷിപ്പിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളെ 26ന് കണ്ണൂരും തിരുവനന്തപുരത്തുമായി നടക്കുന്ന സബ് ജൂണിയർ ബോയ്സ്, ഗേൾസ് കേരള ടീമിലേക്ക് തെരഞ്ഞെടുത്തു. ജില്ലാ ഹോക്കി സബ് ജൂണിയർ പെണ്‍കുട്ടികളുടെ വിഭാഗത്തിലും ജൂണിയർ പെണ്‍കുട്ടികളുടെ വിഭാഗത്തിലും പാങ്ങ് ജിഎച്ച്എസ്എസാണ് ചാന്പ്യന്മാർ.
ആണ്‍കുട്ടികളുടെ ജൂണിയർ വിഭാഗത്തിൽ ചെമ്മങ്കടവ് പിഎംഎസ്എഎംഎ എച്ച്എസ്എസും ജേതാക്കളായി. സബ് ജൂണിയർ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ പറപ്പൂർ ഐയു എച്ച്എസ്എസാണ് ചാന്പ്യന്മാർ.
വിജയികൾക്ക് കേരള മാസ്റ്റേഴ്സ് ഹോക്കി ചെയർമാൻ പാലോളി അബ്ദുറഹിമാനും മലപ്പുറം നഗരസഭ സ്ഥിരംസമിതി അധ്യക്ഷ ആബിദ എട്ടുവീട്ടിലും ട്രോഫികൾ വിതരണം ചെയ്തു. സബ് ജൂണിയർ വിഭാഗത്തിലെ ആണ്, പെണ് മലപ്പുറം ജില്ലാ ടീമിനെ എംഎസ്പി അസി. കമാൻഡന്റ് പി. ബാബു, ജൂണിയർ വിഭാഗത്തിലെ ആണ്, പെണ് ജില്ലാ ടീമിനെ ഒളിന്പിക്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സി. സുരേഷും പ്രഖ്യാപിച്ചു.
Malappuram
മലപ്പുറം: കൊണ്ടോട്ടി കുഴിമണ്ണ വില്ലേജിൽ കടുങ്ങല്ലൂർ ചിറപ്പാലം മുണ്ടക്ക് മലയോരത്ത് കരിങ്കൽ ഖനനത്തിന് അനുമതി നൽകരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ്.
പ്രദേശത്ത് ഖനനം നടത്തുന്നത് സമീപവാസികളുടെ ജീവനും സ്വത്തിനും കനത്ത നാശനഷ്ടങ്ങൾ വരുത്താൻ സാധ്യതയുള്ളതിനാൽ ഖനന അപേക്ഷ നിരസിക്കാൻ ജില്ലാ ജിയോളജിസ്റ്റ് ശിപാർശ ചെയ്തതായും ഖനനത്തിന് അനുകൂല നടപടി സ്വീകരിക്കരുതെന്നും കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി.
ജനങ്ങളുടെ ഭയാശങ്കകൾ പരിഹരിക്കാതെ യാതൊരുവിധ അനുമതിയും നൽകാൻ പാടില്ലെന്ന് വ്യക്തമാക്കി കൊണ്ടോട്ടി തഹസിൽദാർ ജില്ലാ കളക്ടർ,പെരിന്തൽമണ്ണ സബ് കളക്ടർ എന്നിവർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പ്രദേശത്ത് കരിങ്കൽ ഖനനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാവശ്യമായ കർശന നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകി.
മുഹമ്മദ് ഫാസിൽ ഹഖ് സമർപ്പിച്ച പരാതിയിലാണ് നടപടി. 2018 ലെ പ്രളയകാലത്ത് വലിയ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും നിരവധി വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്ത അതീവ പരിസ്ഥിതിലോലമായ പ്രദേശമാണിത്. പ്രദേശത്ത് എൽപി സ്കൂളും അങ്കണവാടിയും മദ്രസയുമുണ്ട്
Malappuram
മഞ്ചേരി: സംസ്ഥാന സർക്കാരിന് അഭിവാദ്യമർപ്പിച്ച് കെഎസ്ടിഎ ഉപജില്ലാ കമ്മിറ്റി ആഹ്ലാദ പ്രകടനം നടത്തി. ജീവനക്കാർക്ക് ഈ മാസം 13 ശതമാനം ഡിഎ അനുവദിച്ചതിലൂടെ ഈ ഇനത്തിൽ കുടിശിക ഇല്ലാതാക്കിയ സർക്കാരിനെ അഭിനന്ദിച്ചായിരുന്നു പ്രകടനം.
എയ്ഡഡ് സ്കൂളുകളിൽ എൻഎസ്എസിന് അനുകൂലമായി ലഭിച്ച കോടതി വിധി എല്ലാ മാനേജർമാർക്കും ബാധകമാക്കി ഉത്തരവിറക്കിയ നടപടിയിലും സംഘടന സർക്കാരിനെ അഭിനന്ദിച്ചു. ജില്ലാ കമ്മിറ്റി അംഗം ജോമോൻ ജോർജ്, ഉപജില്ലാ ഭാരവാഹികളായ എബി മാത്യു, ബിന്ദു, റെജി, സനൽ കുമാർ, ജയദീപ് എന്നിവർ നേതൃത്വം നൽകി.
Malappuram
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിലുള്ള ദുരിതാശ്വാസ നിധി ആദ്യ സംഭാവനകൾ സ്വീകരിച്ച് ഇ.ടി. മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു. നിരവധി വ്യക്തികളും ഗ്രാമപഞ്ചായത്ത് മെംബർമാരും ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ നൽകി. മഞ്ഞളാംകുഴി അലി എംഎൽഎ അധ്യക്ഷത വഹിച്ചു. ആപത് ഘട്ടങ്ങളിലും മാരകരോഗ വേളകളിലും സാന്പത്തിക സഹായങ്ങൾ നൽകാനാണ് ദുരിതാശ്വാസ നിധി സമാഹരിക്കുന്നത്.
1996 ൽ രൂപം നൽകിയ വർഷങ്ങൾ പഴക്കമുള്ള ചട്ടങ്ങളും നിയമങ്ങളുമാണ് തദ്ദേശഭരണ അധ്യക്ഷൻമാരുടെ പേരിലുള്ള ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ടുള്ളതെന്നും ഇതു പൊളിച്ചഴുതണമെന്നും കാലികമായ ഭേദഗതികൾ വരുത്തണമെന്നും ഉദ്ഘാടന സമ്മേളനം ആവശ്യപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, വൈസ് പ്രസിഡന്റ് മുബീന തസ്നി, ഉമ്മർ അറക്കൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അബുതാഹിർ തങ്ങൾ, അബ്ദുസലാം ആറങ്ങോടൻ, ഹാജറ ചോലയിൽ, പി. രാധാകൃഷ്ണൻ, പി.പി. സൈതലവി, കെ.എസ്. അനീഷ്, യു. രവി, കാദർ അങ്ങാടിപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.
Malappuram
നിലന്പൂർ: ആദിവാസി കുടുംബങ്ങളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ജില്ലയിലെ ഭൂരഹിത ആദിവാസി കുടുംബങ്ങൾക്കുള്ള രണ്ടാംഘട്ട ഭൂവിതരണം മുടങ്ങി.നറുക്കെടുപ്പ് നടത്തി ഭൂമി വിതരണം ചെയ്യാനുള്ള നീക്കം ആദിവാസി നേതാവ് ബിന്ദു വൈലാശേരിയുടെ നേതൃത്വത്തിൽ തടഞ്ഞതോടെയാണിത്. പ്രതിഷേധം ശക്തമായതോടെ ഡെപ്യൂട്ടി കളക്ടർ വി.ടി. ഘോളി നറുക്കെടുപ്പ് നിർത്തിവച്ചതായി അറിയിച്ചു.
ഇതോടെ ആദിവാസികൾക്കായുള്ള ഭൂമി വിതരണം വൈകുമെന്ന് ഉറപ്പായി. പാർട്ടി താൽപ്പര്യപ്രകാരമാണ് ഭൂമി വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഭൂമിക്ക് വേണ്ടി 417 പേരാണ് അപേക്ഷ നൽകിയിരുന്നത്. ഇതിൽ 144 പേർക്കുള്ള ഭൂമി മാത്രമാണ് അളന്ന് തിട്ടപ്പെടുത്തി വിതരണത്തിന് തയാറാക്കിയിട്ടുള്ളത്. അവശേഷിക്കുന്നവർക്കുള്ള ഭൂമി വനംവകുപ്പിൽ നിന്ന് ലഭ്യമായിട്ടില്ല. ഇതിനുള്ള നടപടികൾ അധികൃതർ സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം.
നെല്ലിപൊയിൽ കൊടിരീ ബീറ്റിലെ 330 അപേക്ഷകരിൽ 203 പേരുടെയും കണ്ണംകുണ്ടിൽ 22 അപേക്ഷകരിൽ 12 പേരുടെയും നറുക്കെടുപ്പ് നടന്നിരുന്നു. 202 പേരുടെ നറുക്കെടുപ്പ് കൂടി നടക്കാനിരിക്കെയാണ് പ്രതിഷേധമുണ്ടായത്.
ഭരണകൂട നിലപാടിനെ തള്ളി ആദിവാസികൾ
നിലന്പൂർ: വനംവകുപ്പിൽനിന്ന് 80 ഹെക്ടർ ഭൂമി ലഭിക്കുന്ന മുറയ്ക്ക് കൈമാറുമെന്ന് ഡെപ്യൂട്ടി കളക്ടർ അറിയിച്ചെങ്കിലും അംഗീകരിക്കാൻ തയാറാകാതെ ആദിവാസി കുടുംബങ്ങൾ.
144 കുടുംബങ്ങൾക്ക് സ്ഥലം ലഭിച്ചാലും 273 ഓളം ഭൂരഹിത കുടുംബങ്ങൾക്ക് ഇനിയും ഭൂമി ലഭിക്കാതെ പുറത്താകും. ഒന്നാംഘട്ടത്തിൽ വിതരണം ചെയ്ത സ്ഥലം പോലും രണ്ട് വർഷമായി തരംതിരിച്ച് കൊടുത്തിട്ടുമില്ല. ഈയൊരു സാഹചര്യത്തിലായിരുന്നു ശക്തമായ പ്രതിഷേധം.
ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് വിതരണം ചെയ്യാനായി 117 ഹെക്ടർ സ്ഥലം വനംവകുപ്പ് റവന്യൂ വകുപ്പിന് കൈമാറിയിരുന്നു. ഇതിൽ നിന്ന് 71 ഹെക്ടർ സ്ഥലം രണ്ട് വർഷം മുന്‍പ് 570 കുടുംബങ്ങൾക്കായി വിതരണം ചെയ്തിരുന്നു. ബാക്കിയുള്ള 37 ഹെക്ടറിനെച്ചൊല്ലിയാണ് വിവാദം.
Malappuram
നിലന്പൂർ: ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജിന് ഭീഷണിയായി ചാലിയാർ പുഴയിൽ അനധികൃത മണൽ വാരൽ. റവന്യു, പഞ്ചായത്ത്, പോലീസ് അധികൃതരുടെ സജീവ സാന്നിധ്യമുള്ള മേഖലയിലാണ് മണൽ ഊറ്റൽ നിർബാധം തുടരുന്നത്.
മന്പാട് ഓടായിക്കൽ റഗുലേറ്റർ കം ബ്രിഡ്ജിന് 25 മീറ്റർ മാത്രം താഴെയാണ് മണലെടുപ്പും കടത്തും വ്യാപകം.
രാത്രിയുടെ മറവിൽ മണൽവാരി ബൈക്കുകളിൽ ആവശ്യക്കാർക്ക് എത്തിച്ച് നൽകുന്ന സംഘവുമുണ്ട്. വെള്ളം കുറവായതിനാൽ ഈ ഭാഗത്ത് നിന്ന് മണൽ വേഗത്തിൽ ശേഖരിക്കാനാകും. ഇതൊരു അവസരമാക്കിയെടുത്താണ് നിയമം ലംഘിച്ചുള്ള മണൽവാരൽ. അധികൃതരുടെ മൗനാനുവാദത്തോടെയാണിതെന്നാണ് ആരോപണം. മുന്‍പ് 2018 ലും 2019 ലും ഉണ്ടായ പ്രളയത്തിൽ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ പരിസരത്ത് വ്യാപകമായ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു.
Malappuram
തുവൂർ: പള്ളിപ്പറന്പ്-സ്രാന്പിക്കൽ-വാളക്കോട്ടിൽ റോഡ് നവീകരണ പ്രവൃത്തിക്ക് തുടക്കം. മുൻ പഞ്ചായത്ത് ഭരണസമിതിയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് റോഡ് പുനരുദ്ധാരണം. പ്രവൃത്തി പൂർത്തിയാകുന്നതോടെ പ്രദേശവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമാകും. റോഡ് ഗതാഗതയോഗ്യമാകുന്നതോടെ പള്ളിപ്പറന്പ്, സ്രാന്പിക്കൽ, വാളക്കോട്ടിൽ ഭാഗങ്ങളിലെ നിരവധി കുടുംബങ്ങൾക്ക് മികച്ച യാത്രാസൗകര്യമാകും.
Malappuram
ചങ്ങരംകുളം: നിയന്ത്രണംവിട്ട കാർ വൈദ്യുതി തൂണിലിടിച്ചു. കാർ യാത്രക്കാരനായ കല്ലുർമ്മ സ്വദേശി കുഞ്ഞാപ്പുഹാജിക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം 3.30 ഓടെ ചങ്ങരംകുളം ചെറുവല്ലൂർ റോഡിൽ പാറക്കലിലാണ് അപകടം. ചങ്ങരംകുളം ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ റോഡരികിലെ വൈദ്യുതി തൂണിലും സമീപത്തെ മതിലിലും ഇടിച്ച് നിൽക്കുകയായിരുന്നു. ഇതിനിടെ പിറകിൽ വന്ന നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ കാറും ഇതേ വാഹനത്തിൽ ഇടിച്ചു. ഗ്രാമപഞ്ചായത്ത് ജീവനക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Malappuram
എടക്കര: ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. ഉദിരക്കുളം ചാലിയിലെ കല്ലുകാട്ട് തോമസിന്റെ വീടാണ് തകർന്നത്. വീശിയടിച്ച കാറ്റിൽ മുറ്റത്തെ തെങ്ങ് വീടിനുമേൽ പതിക്കുകയായിരുന്നു.
തോമസിന്റെ ഭാര്യയും മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ അടുക്കള ഭാഗത്തായതിനാൽ അപകടം ഒഴിവായി. കുടുംബത്തെ ആനക്കല്ലിലെ ബന്ധുവീട്ടിലേക്ക് മാറ്റിതാമസിപ്പിച്ചു. റവന്യൂ, പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.
Malappuram
മഞ്ചേരി: കേരള ഫോക്ലോർ അക്കാഡമി അവാർഡ് ജേതാവ് ജയറാം മഞ്ചേരിയെ പൂർവ വിദ്യാർഥി സംഘടനയായ ചങ്ങാതിക്കൂട്ടം അനുമോദിച്ചു. എം. ഉദയകുമാർ അധ്യക്ഷത വഹിച്ചു. പി. രജിത, കെ. സുഷമ, പി. പുഷ്കല, ഇ.ജി. അശ്വതി, പി. മഞ്ജുള, എം. രതി, സി. ശിവാനന്ദൻ, കെ. ഷാജി, കെ. ദിനേഷ്, എം. ജ്യോതിഷ്, എം. വിജയൻ എന്നിവർ പ്രസംഗിച്ചു.
Malappuram
പെരിന്തൽമണ്ണ: സിഎച്ച് സെന്ററിൽ ഇനി മുതൽ നിയമസഹായവും. എസ്ഐആറിന്റെ ഭാഗമായുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുകയോ സമയത്തിന് അപേക്ഷ നൽകാൻ കഴിയാതെ വരികയോ ചെയ്തവരെ സഹായിക്കുന്നതിനായി ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.
ഓഫീസ് സമയങ്ങളിൽ 9946501100 എന്ന നന്പരിൽ രേഖാമൂലം പരാതി നൽകാം. വാർഷിക പരിപാടികളുടെ ഭാഗമായി പ്രഖ്യാപിച്ച സൗജന്യ നിയമസഹായ സെല്ലിന്റെ പ്രഥമ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ ഉദ്ഘാടനം ചെയ്തു. സി. മുഹമ്മദലി, എസ്. അബ്ദുസലാം, എ.വി. ഹസ്സൻ, ഷംസുദ്ദീൻ, കെ.ടി. ഉമ്മർ, റഫീഖ് വള്ളൂരാൻ, ഹഷിം ഒറ്റപ്പാലം എന്നിവർ പ്രസംഗിച്ചു.
Malappuram
എടക്കര: പോത്തുകൽ ഗ്രാമപ്പഞ്ചായത്ത് വികസന സെമിനാർ ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.എ. ജോസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷറഫുന്നീസ, സ്ഥിരം സമിതി അധ്യക്ഷരായ എ.പി സാദിഖലി, സിന്ധു അശോകൻ, അബ്ദു കുന്നുമ്മൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജോസ് മാത്യു, പഞ്ചായത്തംഗം അനിൽകുമാർ, ബ്ലോക്ക് അംഗങ്ങളായ മാധവൻ, മെഹബൂബ്, പഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാരി എന്നിവർ പ്രസംഗിച്ചു.
Malappuram
എതിർപ്പ് മറികടന്ന് പദ്ധതി ആരംഭിച്ചാൽ ജനങ്ങൾ ഒറ്റക്കെട്ടായി സമര രംഗത്തേക്ക്
മലപ്പുറം: പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ അറവങ്കര - അരിന്പ്ര റോഡിൽ മൈലാടിക്കും ചെറുവെള്ളൂരിനുമിടയിൽ ആരംഭിക്കാനിരിക്കുന്ന സ്വകാര്യ മലിനജല സംസ്കരണ പ്ലാന്റിനെതിരേ നാട്ടുകാർ സമരരംഗത്തേക്ക്. വരാനിരിക്കുന്ന വൻകിട പദ്ധതി ജനവാസ പ്രദേശത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രൂപീകരിച്ച ജനകീയ സമരസമിതി സമരപ്രഖ്യാപന കണ്വൻഷൻ സംഘടിപ്പിച്ചു.
അറവങ്കര ചെറുവെള്ളൂർ മദ്രസ പരിസരത്ത് സംഘടിപ്പിച്ച കണ്‍വൻഷനിൽ സ്ത്രീകളും കുട്ടികളും മുതിർന്നവരുമുൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു. പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിൽ മൈലാടി മലയോടു ചേർന്നുള്ള സ്ഥലത്ത് സ്വകാര്യ ഭൂമിയിലാണ് മാലിന്യ സംസ്കരണ പ്ലാന്റ് ആരംഭിക്കാൻ ശ്രമം നടക്കുന്നത്.
ആശുപത്രികൾ, ഹോട്ടലുകൾ തുടങ്ങി വിവിധ സ്ഥാപനങ്ങളിലെ ശുചിമുറി മാലിന്യമുൾപ്പെടെയുള്ള മലിനജലം ടങ്കർ ലോറികളിൽ കൊണ്ടുവന്ന് സംസ്ക്കരിക്കുന്നതാണ് പദ്ധതി. അഞ്ച് ലക്ഷം ലിറ്റർ മലിനജലം സംസ്കരിക്കാൻ ഉതകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി സ്വകാര്യ ഭൂമിയിൽ പ്രഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
മലഞ്ചെരുവിൽ അനധികൃതമായി ചെങ്കല്ല് വെട്ടിയാണ് പ്ലാന്റിന് സ്ഥലമൊരുക്കുന്നതെന്ന് നാട്ടുകാരും സമര സമിതി ഭാരവാഹികളും പറഞ്ഞു. ജനവാസ പ്രദേശത്ത് വൻതോതിൽ മലിനജലം കൊണ്ടുവന്ന് സംസ്കരിക്കുന്നത് പ്രദേശത്തെ മലിനമാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
പ്രദേശത്ത് ഇത്തരമൊരു പ്ലാന്റിന് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ സമരസമിതി ജില്ലാ കളക്ടർ, വില്ലേജ് ഓഫീസർ, ഗ്രാമപഞ്ചായത്ത് അധികൃതർ, ജിയോളജി വിഭാഗം, പൊലൂഷൻ കണ്ട്രോൾ ബോർഡ് എന്നിവിടങ്ങളിലെല്ലാം പരാതി നൽകിയിട്ടുണ്ട്.
ജനങ്ങളുടെ എതിർപ്പ് മറികടന്ന് പദ്ധതി ആരംഭിക്കുകയാണെങ്കിൽ ഒറ്റക്കെട്ടായി സമര രംഗത്തിറങ്ങാൻ സമര പ്രഖ്യാപന കണ്‍വൻഷനിൽ തീരുമാനമായി. കെ.പി. ഉണ്ണീതുഹാജി കണ്വൻഷൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗം പനയ്ക്കൽ ഗോപാലൻ അധ്യക്ഷത വഹിച്ചു. വി.പി. സലീം സമര പ്രഖ്യാപനം നടത്തി. ഇ.പി. ബാലകൃഷ്ണൻ, പറാഞ്ചേരി അബ്ദുൾ ഹമീദ്, പി. അബ്ദുറഹ് മാൻ, പി. രാംദാസ്, വി.പി. സുമയ്യ, ഗഫൂർ പടീകുത്ത്, ഷുഹൈബ്, കുഞ്ഞിമാൻ മൈലാടി എന്നിവർ പ്രസംഗിച്ചു.
Malappuram
നിലമ്പൂർ: ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടാകുമോ? നിലന്പൂരിൽ രാഷ്ട്രീയ ചർച്ച മുറുകുന്നു. കോണ്‍ഗ്രസ് സിറ്റിംഗ് എംഎൽഎമാരിൽ പാലക്കാട്ടെയും തൃപ്പൂണിത്തുറയിലെയും ഒഴികേ എല്ലാ എംഎൽഎമാർക്കും സീറ്റ് നൽകാൻ കോണ്‍ഗ്രസ് തീരുമാനിച്ചതോടെയാണ് ചർച്ച സജീവമായത്.
മലപ്പുറം ജില്ലയിൽ കോണ്‍ഗ്രസിന് രണ്ട് എംഎൽഎമാരാണുള്ളത്. കെപിപിസി വർക്കിംഗ് പ്രസിഡന്റ് എ.പി. അനിൽകുമാറും കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തും.
ആര്യാടൻ ഷൗക്കത്ത് നിലന്പൂരിലും എ.പി.അനിൽകുമാർ വണ്ടൂരിലും സ്ഥാനാർഥികളാകും. കോണ്‍ഗ്രസിന്റെ സ്ഥാനാർഥി പട്ടികയുടെ ആദ്യ ലിസ്റ്റിൽ തന്നെ ഇരുവരുടെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കാനാണ് സാധ്യത.
കോണ്‍ഗ്രസിന് ജില്ലയിൽ മത്സരിക്കാൻ നാല് സീറ്റുകളാണ് ലഭിക്കുക. പൊന്നാനിയിലും തവനൂരിലും എൽഡിഎഫ് കുറച്ചുകാലമായി സ്ഥിരം ജയിച്ചുവരുന്ന സാഹചര്യമാണുള്ളത്. അതിനാൽ തന്നെ ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് പൊന്നാനിയിലും തവനൂരിലും മത്സരിക്കാനുള്ള സാധ്യത കുറവാണ്.
മുസ്ലിം ലീഗ് കോഴിക്കോട് ജില്ലയിലെ തിരുവന്പാടി, പാലക്കാട് ജില്ലയിലെ പട്ടാന്പി മണ്ഡലവുമായി വച്ചുമാറ്റാൻ തയാറാണെങ്കിലും പട്ടാന്പി വിട്ടു നൽകാൻ കോണ്‍ഗ്രസ് തയാറല്ല. നിലന്പൂർ മണ്ഡലത്തിൽ ഇക്കുറി വി.എസ്. ജോയിക്ക് സീറ്റ് നൽകണമെന്ന് കോണ്‍ഗ്രസിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നതായും സൂചനയുണ്ട്. കെഎസ്യു സംസ്ഥാന പ്രസിഡന്റ്, കെപിസിസി സെക്രട്ടറി, ഡിസിസി പ്രസിഡന്റ് എന്ന നിലകളിൽ മികച്ച പ്രവർത്തനം നടത്തിയിട്ടുള്ള വി.എസ്. ജോയിക്ക് ഇക്കുറി കോണ്‍ഗ്രസ് ജയസാധ്യതയുള്ള സീറ്റ് നൽകുമെന്നാണ് കോണ്‍ഗ്രസിൽ വലിയൊരു വിഭാഗം പ്രതീക്ഷിക്കുന്നത്. എന്തായാലും വി.എസ്. ജോയിയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ചർച്ച നിലന്പൂർ മണ്ഡലത്തിൽ സജീവമാണ്.
ജോയ് ഡിസിസി പ്രസിഡന്റായ ശേഷം ജില്ലയിൽ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താൻ കഴിഞ്ഞുവെന്ന കാര്യത്തിൽ എതിരാളികൾക്കു പോലും സംശയമില്ല.തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ജില്ലയിൽ കോണ്‍ഗ്രസിന് മിന്നുംവിജയമാണുണ്ടായത്. കോഴിക്കോട്, പാലക്കാട്, തൃശൂർ, പത്തനംതിട്ട ജില്ലകളിലെ ഏതെങ്കിലും ഒരു സീറ്റിൽ വി.എസ്. ജോയ് സ്ഥാനാർഥിയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
Malappuram
ദേശീയപാത നിർമാണത്തിലെ അപാകതയെന്ന് ആക്ഷേപം
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് വീടുകളിൽ വെള്ളം കയറി വൻ നാശനഷ്ടം. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന് സമീപത്തെ രണ്ട് ക്വാർട്ടേഴ്സുകളിലാണ് ശനിയാഴ്ച രാത്രിയുണ്ടായ കനത്ത മഴയിൽ വെള്ളം ഇരച്ചുകയറിയത്. ഉറങ്ങുകയായിരുന്ന രണ്ട് കുടുംബങ്ങളിലെ ഏഴ് പേർ സാഹസികമായാണ് രക്ഷപ്പെട്ടത്.ദേശീയപാത നിർമാണത്തിലെ അപാകതയെന്നാണ് ആക്ഷേപം.
ശനിയാഴ്ച രാത്രി ഒന്‍പതോടെ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുടുംബങ്ങൾ വീടിനുള്ളിൽ വെള്ളം കയറുന്നത് അറിഞ്ഞിരുന്നില്ല. പട്ടാന്പി സ്വദേശി രാജേഷും ഭാര്യയും ഒരു മുറിയിലും തമിഴ്നാട് സ്വദേശികളായ രണ്ട് മാനസിക അസ്വസ്ഥതയുള്ളവർ ഉൾപ്പെടെ അഞ്ചുപേർ മറ്റൊരു മുറിയിലുമാണ് താമസിച്ചിരുന്നത്.
രാത്രി വൈകി ഉണർന്ന രാജേഷ് വീടിനുള്ളിൽ വെള്ളം നിറഞ്ഞത് കണ്ട് പരിഭ്രാന്തനായി. ഭാര്യയെ തോളിലേറ്റി പുറത്തിറങ്ങുന്പോൾ കഴുത്തറ്റം വെള്ളമുണ്ടായിരുന്നു. തുടർന്ന് ദേശീയപാത നിർമാണത്തൊഴിലാളികളെ വിളിച്ചുവരുത്തിയാണ് രണ്ടാമത്തെ മുറിയിലുണ്ടായിരുന്ന അഞ്ചുപേരെയും സുരക്ഷിതമായി പുറത്തെത്തിച്ചത്.
അത്താണി ബസാർ, ബംഗ്ലാംകുന്ന് പ്രദേശങ്ങളിൽനിന്നുള്ള മഴവെള്ളം ഭാരതപ്പുഴയിലേക്ക് ഒഴുക്കിവിടാനായി റെയിൽവേ മേൽപ്പാലത്തിന് താഴെ നിർമിക്കുന്ന കാനയുടെ പ്രവൃത്തി പൂർത്തിയാകാത്തതാണ് അപകടത്തിന് കാരണമായത്. ഇതോടെ മഴവെള്ളം കുത്തിയൊലിച്ച് വീടുകളിലേക്ക് ഇരച്ചുകയറുകയായിരുന്നു.
വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, കുടിവെള്ളം എന്നിവ ഉപയോഗശൂന്യമായി. പ്രധാനപ്പെട്ട രേഖകൾ ചെളിയും വെള്ളവും കയറി നശിച്ചു. നിത്യവൃത്തിക്കായി കൂലിപ്പണി ചെയ്യുന്ന കുടുംബങ്ങളുടെ ഉപജീവന മാർഗങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായത്.
സംഭവത്തെത്തുടർന്ന് ദേശീയപാത നിർമാണ കന്പനി അധികൃതർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾക്ക് പരിഹാരം കാണാമെന്ന് ഉറപ്പുനൽകി. എന്നാൽ കൃത്യമായ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് രാജേഷിന്റെയും കുടുംബത്തിന്റെയും തീരുമാനം.
Malappuram
മാണി താഴത്തേൽ
കരുവാരകുണ്ട്: അധ്യാപനരംഗത്ത് ശ്രദ്ധേയമായ സേവനം കാഴ്ചവച്ച കരുവാരകുണ്ട് കുട്ടത്തിയിലെ എടക്കര ചീങ്കല്ലേൽ ജോസഫ് അഗസ്റ്റ്യൻ എന്ന അപ്പച്ചൻ മാസ്റ്റർ ഇന്നു യുവജനങ്ങൾക്ക് കൃഷിയുടെ ബാലപാഠം പകർന്നു നൽകുകയാണ്. അധ്യാപനരംഗത്ത് പ്രവർത്തിക്കുന്പോഴും പാരന്പര്യമായി തുടരുന്ന കൃഷിയെ കൈവിട്ടുള്ള ജീവിതം അദ്ദേഹത്തിന് ഒരിക്കലും ഉൾകൊള്ളാനാകില്ലായിരുന്നു. പഴമക്കാർ കൃഷിയെപ്പറ്റി അറിയാൻ സമീപിക്കുന്നത് അപ്പച്ചൻ മാസ്റ്ററെ തന്നെയായിരുന്നു.
പിതാവിന്റെ പാതയിലൂടെ
20 വർഷത്തോളം പാലാ രാമപുരം പഞ്ചായത്ത് പ്രസിഡന്റായി സേവനം ചെയ്ത അപ്പച്ചൻ മാസ്റ്ററുടെ പിതാവ് എടക്കര ചീങ്കല്ലേൽ കുഞ്ഞാഗസ്തി സ്വാതന്ത്ര്യസമര സേനാനിയും തികഞ്ഞ ഗാന്ധിയനുമായിരുന്നു. കുഞ്ഞാഗസ്തിയുമൊത്ത് 1968ലാണ് രാമപുരത്തു നിന്ന് മലപ്പുറം ജില്ലയിലെ മലയോര പ്രദേശമായ കരുവാരകുണ്ട് കുട്ടത്തിയിൽ കാർഷിക വിപ്ലവത്തിന് തുടക്കം കുറിച്ചത്.
കൃഷിയോടൊപ്പം പൊതുപ്രവർത്തന രംഗത്തും പിതാവിന്റെ പാത സ്വീകരിച്ച അപ്പച്ചൻ മാസ്റ്റർ നാട്ടുകാർക്കിടയിൽ അറിയപ്പെടുന്നത് ചാച്ചാ നെഹ്റുവെന്നാണ്.
വീട്ടുമുറ്റവും കൃഷിയിടം
അപ്പച്ചൻ മാസ്റ്ററുടെ കൈവശത്തിലുള്ള നാല് ഏക്കറിലധികം വരുന്ന സ്ഥലത്ത് കനകം വിളയിക്കുകയാണ്. ഇദ്ദേഹത്തിന്റെ വീടിന്റെ മുറ്റം വരെ കൃഷിയിടമാണ്. ഗ്രോബാഗിലും പൂച്ചട്ടിയിലും കുറ്റിക്കുരുമുളകും പച്ചക്കറികളും സമൃദ്ധമായുണ്ട്. ജൈവ വൈവിധ്യത്തിന്റെ വിളനിലമായ സ്ഥലത്ത് കമുകും തെങ്ങുമാണ് പ്രധാന കൃഷി. ഇടവിളകൃഷിയിൽനിന്ന് മാന്യമായ സാന്പത്തിക നേട്ടമാണ് അദ്ദേഹം കൈവരിക്കുന്നത്. ജാതി, ഗ്രാന്പൂ, കാപ്പി, പൈനാപ്പിൾ, വാനില, കുരുമുളക് തുടങ്ങിയവയാണ് പ്രധാനം.
മൂന്നടി താഴ്ചയിൽ കുഴി എടുത്ത് എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും ചാണകപ്പൊടിയും ഒന്നര അടിയോളം നിറച്ച് മണ്ണുമായി കൂട്ടിയോജിപ്പിച്ചാണ് തൈകൾ നടുന്നത്. തെങ്ങുംതൈകൾക്ക് ഒരു മീറ്ററിലധികം സമചതുരത്തിൽ കുഴിയെടുത്ത് അടിവളമായി ജൈവവളം ചേർത്താണ് തെങ്ങിൻ തൈകൾ നടുന്നത്. ഒന്നരഅടി താഴ്ചയിലാണ് നേന്ത്രവാഴ നടുന്നത്.
വിളകളുടെ വളർച്ചയ്ക്ക് ജൈവവളത്തിനു പുറമേ മൂന്നാഴ്ച കൂടുന്പോൾ പൊട്ടാഷും യൂറിയായും ഫാക്ടംഫോസും കുറഞ്ഞ അളവിൽ നൽകണമെന്നാണ് അപ്പച്ചൻ മാസ്റ്റർ പറയുന്നത്. ഇന്നത്തെ സാഹചര്യത്തിൽ ജൈവവള പ്രയോഗം കൊണ്ടു മാത്രം വിളകൾ വളരില്ല. വിപണിയിൽനിന്ന് ജൈവവളമെന്ന ലേബലിൽ വാങ്ങുന്ന പായ്ക്കറ്റുകളിൽ യൂറിയ കലർത്തിയവയാണെന്ന് അദ്ദേഹത്തിന്റെ പരീക്ഷണത്തിൽനിന്ന് വ്യക്തമായിട്ടുണ്ട്. അപ്പച്ചൻ മാസ്റ്ററുടെ കൃഷിയിടം ഒൗഷധ സസ്യങ്ങളുടെ കലവറ കൂടിയാണ്. വിവിധ ഒൗഷധ സസ്യങ്ങൾ ഇവിടെയുണ്ട്.
വിത്തുശേഖരണം അതിപ്രധാനം
തെങ്ങിനും കമുകിനും വിത്തുശേഖരണം അതിപ്രധാനമാണെന്നാണ് അപ്പച്ചൻ മാസ്റ്റർ ചൂണ്ടിക്കാട്ടുന്നത്. അത്യുത്പാദനശേഷിയുള്ളതും പകുതിപ്രായം കഴിഞ്ഞ തെങ്ങുകളുടെ വിത്തുകളാണ് അത്യുത്തമമെന്നാണ് അപ്പച്ചൻ മാസ്റ്ററുടെ പക്ഷം. പ്രായമായതും ഉത്പാദനശേഷിയുള്ളതുമായ അടയ്ക്കയാണ് വിത്തുശേഖരണത്തിന് തെരഞ്ഞെടുക്കേണ്ടത്. വിത്തുശേഖരണത്തിനാവശ്യമായ തോട്ടങ്ങൾ നേരിൽ കണ്ട് തൃപ്തികരമെന്ന് തോന്നിയാൽ മാത്രമാണ് വിത്ത് ശേഖരിക്കുക.
കൃഷിഭവൻ വഴിയും മറ്റ് ചില സ്വകാര്യ നഴ്സറിയിലൂടെയും വിതരണം നടത്തുന്ന തൈകൾ വിശ്വസനീയമാകണമെന്നില്ലെന്നാണ് അപ്പച്ചൻ മാസ്റ്ററുടെ അഭിപ്രായം. ട്രിപ്പിൾ ഇറിഗേഷൻ സിസ്റ്റത്തിലൂടെയാണ് കൃഷികൾക്ക് ജലസേചനം നടത്തിവരുന്നത്. ഇതേമാർഗം സ്വീകരിച്ചാൽ വേനൽക്കാലത്ത് ജലം പാഴായിപ്പോകാതിരിക്കാൻ സഹായിക്കും. പ്രായം എണ്‍പത്തിരണ്ടിലെത്തി നിൽക്കുന്ന അപ്പച്ചൻ മാസ്റ്ററുടെ പ്രധാന ഹോബി കൃഷി തന്നെയാണ്. വേണ്ട വിധം പരിപാലിച്ചാൽ കൃഷി വൻ ലാഭവുമാണെന്ന് അപ്പച്ചൻ മാസ്റ്റർ അടിവരയിടുന്നു.
റബർ ഒഴിവാക്കി പച്ചക്കറി കൃഷി
രണ്ട് ഏക്കറോളം സ്ഥലത്തെ റബർ ഒഴിവാക്കി പയർ, പാവൽ തുടങ്ങിയ പച്ചക്കറി കൃഷി ആദ്യഘട്ടം നടത്തിയെങ്കിലും വിലത്തകർച്ചയെ തുടർന്ന് കാര്യമായ ലാഭം കിട്ടിയില്ല. ഒരു കിലോ പാവക്ക 20 രൂപ നിരക്കിലാണ് വ്യാപാരികൾ വാങ്ങുന്നത്. എന്നാൽ അത് 40 രൂപ മുതൽ 50 രൂപയ്ക്കുവരെയാണ് ചില്ലറ വില്പന.
കർഷകർക്ക് ഉത്പാദനച്ചെലവു പോലും ലഭിക്കില്ല. ഇന്നത്തെ പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ആയിരത്തിലധികം നേന്ത്രവാഴ കൃഷിയും ഇദ്ദേഹത്തിനുണ്ട്. എല്ലാം തന്നെ കുലച്ചു.
രണ്ടു മാസത്തിനുള്ളിൽ നേന്ത്രക്കായവില ഉയരുമെന്നു തന്നെയാണ് അപ്പച്ചൻ മാസ്റ്ററുടെ വിശ്വാസം. വില ഉയർന്നില്ലെങ്കിൽ കാര്യമായ ലാഭം ലഭിക്കില്ല.
വേനലിനെ മഴക്കാലമാക്കുന്ന സ്പ്രിംഗ്ളർ വഴിയാണ് തോട്ടത്തിൽ ജലസേചനം നടത്തുന്നത്.
ഒരു വർഷം മുന്‍പ് അപ്പച്ചൻ മാസ്റ്ററുടെ ഭാര്യയുടെ അകാല വിയോഗം വലിയ ആഘാതമാണ് അദ്ദേഹത്തിന് നേരിട്ടത്.
അധ്യാപകരായ മകൻ ഷൈനും ഭാര്യ റീനയും ഒഴിവുദിനങ്ങളിൽ അപ്പച്ചൻ മാസ്റ്ററോടൊപ്പംനിന്ന് കാർഷിക രംഗത്ത് ആത്മാർഥമായ പ്രവർത്തനംകൊണ്ടു മാത്രമാണ് കൃഷിയുമായി മുന്നോട്ടു പോകുന്നതെന്ന് അപ്പച്ചൻ മാസ്റ്റർ പറഞ്ഞു. മികച്ച കർഷകനുള്ള ഒട്ടേറെ അവാർഡുകളും അപ്പച്ചൻ മാസ്റ്ററെ തേടിയെത്തിയിട്ടുണ്ട്.
Malappuram
കീഴാറ്റൂർ: കീഴാറ്റൂർ പൂന്താനം സ്മാരക ഗ്രന്ഥാലയം സംഘടിപ്പിച്ച റിപ്പബ്ലിക് സദസിന്റെയും പുതിയ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രതിനിധികൾക്കുള്ള സ്വീകരണത്തിന്റെയും ഉദ്ഘാടനം പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് പാറമ്മൽ കുഞ്ഞിപ്പ അധ്യക്ഷത വഹിച്ചു.
"ഇന്ത്യൻ റിപ്പബ്ലിക്കിന് ഇന്ത്യയോടു പറയാനുള്ളത്' എന്ന വിഷയത്തിൽ സാംസ്കാരിക പ്രവർത്തകനും നാടകക്കാരനുമായ കെ.പി.എസ്. പയ്യനടം പ്രഭാഷണം നടത്തി. ജനപ്രതിനിധികൾക്ക് ഗ്രന്ഥാലയത്തിന്റെ സ്നേഹോപഹാരം നൽകി ആദരിച്ചു. ലൈബ്രറി കൗണ്‍സിൽ ജില്ലാതല സർഗോത്സവത്തിൽ യുപി വിഭാഗം പ്രസംഗ മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ പി. ആതിരയെ അനുമോദിച്ചു.
കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൂസക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഇഫ്ര അസീസ്, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ ടി. രാധാകൃഷ്ണൻ, ഷബ്ന അൻവർ, ഗ്രാമപഞ്ചായത്ത് മെംബർമാരായ ബിന്ദു മാത്യു, ചുള്ളി താജുദ്ദീൻ, അന്പാട്ട് കദീജ, താലൂക്ക് ലൈബ്രറി കൗണ്‍സിൽ വൈസ് പ്രസിഡന്റ് പി.ശശീന്ദ്രൻ, കീഴാറ്റൂർ അനിയൻ, പി.നാരായണനുണ്ണി, കെ.എം. വിജയകുമാർ, കെ.എം.ദാസ്, പി. വേണുഗോപാലൻ, പാറമ്മൽ ഹംസ, മത്തളി നാരായണൻ, ജോമി ജോർജ് എന്നിവർ പ്രസംഗിച്ചു.
Malappuram
മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു
നിലമ്പൂർ: കേരളത്തിലെ ആദ്യത്തെ ഗോത്ര വിവിധോദേശ്യ കേന്ദ്രം വാളംതോട്ടിൽ യാഥാർഥ്യമായി. മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ദുർഘട മേഖലയിലുള്ള ആദിവാസി നഗറുകളിൽ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി ആരോഗ്യകേരളം പദ്ധതി മുഖേന അനുവദിച്ച ട്രൈബൽ മൾട്ടി പർപ്പസ് സെന്റർ മന്ത്രി വീണാ ജോർജ് ഓണ്‍ലൈനായാണ് ഉദ്ഘാടനം ചെയ്തത്.
അധ്യക്ഷത വഹിച്ച പി.കെ. ബഷീർ എംഎൽഎ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. കേരളത്തിലെ ആദ്യത്തെ ട്രൈബൽ മൾട്ടി പർപ്പസ് സെന്ററാണ് ചാലിയാർ പഞ്ചായത്തിലെ വാളാംതോട് ട്രൈബൽ ഹബ് കെട്ടിടം. 67.5 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. കാത്തിരിപ്പ് കേന്ദ്രം, പരിശോധന മുറി, ഐയുഡി മുറി, പ്രതിരോധ കുത്തിവയ്പ് സൗകര്യം എന്നിവയാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്.
കെട്ടിടനിർമാണ പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിച്ച കെഎച്ച്ആർഡബ്ലിയുഎസ് ഏജൻസി അസിസ്റ്റന്റ് എൻജിനീയർ പ്രജിഷ, കരാറുകാരൻ എ.വി. ബൈജു എന്നിവരെ ആദരിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ ടി.കെ. ജയന്തി, ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. അനുശ്രീ, വൈസ് പ്രസിഡന്റ് തോണിക്കടവൻ ഷൗക്കത്ത്,
വാർഡ് അംഗവും സ്ഥിരംസമിതി അധ്യക്ഷനുമായ അനീഷ് അഗസ്റ്റ്യൻ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ, ആർദ്രം നോഡൽ ഓഫീസർ കെ.കെ. പ്രവീണ, ചാലിയാർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഇ. ആയിഷക്കുട്ടി, സ്ഥിരം സമിതി ചെയർമാൻമാർ, ഗ്രാമപഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.
Malappuram
പൂക്കോട്ടുംപാടം: ഏതാനും നാളുകളായി ചെട്ടിപ്പാടം ഭാഗത്ത് അനുഭവപ്പെടുന്ന പുലി സാന്നിധ്യം പ്രദേശത്തെ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയാകുന്നു. അടിയന്തര നടപടി ഇക്കാര്യത്തിൽ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ചെട്ടിപ്പാടം ബ്രാഞ്ച് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡന്റിനും നിവേദനം നൽകി.
ചെട്ടിപ്പാടം ഭാഗത്തെ പ്രവർത്തനരഹിതമായ തെരുവുവിളക്കുകൾ ഉടൻ മാറ്റി സ്ഥാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ബ്രാഞ്ച് സെക്രട്ടറി ഷൈജു പെരുന്പുലത്ത്, സി.കെ. അഭിലാഷ്, അനുരാഗ് പാറോല, ശ്രീജിത്ത്, സച്ചു, അഭിറാം എന്നിവർ സംബന്ധിച്ചു.
Malappuram
ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മണ്ഡലം തിരൂർ
മലപ്പുറം: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി തയാറാക്കിയ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ കളക്ടർ വി.ആർ. വിനോദ് അറിയിച്ചു. ജില്ലയിൽ 36,15,970 വോട്ടർമാരാണുള്ളത്. ഇതിൽ 18,10,627 പേർ പുരുഷൻമാരും 18,05,303 സത്രീകളും 40 ട്രാൻസ്ജെൻഡർ വോട്ടർമാരുമാണുള്ളത്.
ഡിസംബർ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ ഉൾപ്പെട്ട സമ്മതിദായകരുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിച്ച ശേഷമാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിലെ വോട്ടർമാരുടെ എണ്ണം 32,38,452 ആയിരുന്നു. ഇതിൽ 16,35,245 പുരുഷൻമാരും 16,03,165 സ്ത്രീകളും 42 ട്രാൻസ്ജെൻഡർ വോട്ടർമാരും ആയിരുന്നു. അന്തിമ പട്ടികയിൽ പ്രവാസി വോട്ടർമാരുടെ എണ്ണത്തിലും വർധന ഉണ്ടായിട്ടുണ്ട്. കരട് പട്ടിക പ്രകാരം 8,755 പേരായിരുന്നു പ്രവാസി വോട്ടർമാർ. അന്തിമ പട്ടികയിൽ ഇത് 39,501 ആണ്. 18-19നും ഇടയിലുള്ള വോട്ടർമാർ കരട് പട്ടികയിൽ 6,281 ആയിരുന്നു. അന്തിമ പട്ടികയിൽ ഇത് 1,07,290 ആയിട്ടുണ്ട്.
ജില്ലയിൽ ആകെ 3,682 പോളിംഗ് സ്റ്റേഷനാണുള്ളത്. കഴിഞ്ഞ തവണ 2,898 പോളിംഗ് സ്റ്റേഷനുകളാണ് നിലവിലുണ്ടായിരുന്നത്. 2,605 പേരെ വോട്ടർ പട്ടികയിൽനിന്നു നീക്കം ചെയ്തിട്ടുണ്ട്. ഇതിൽ 304 പേർ മരണപ്പെട്ടവരും 12 പേർ മറ്റു രാഷ്ട്രങ്ങളിൽ പൗരത്വം നേടിയവരുമാണ്. ബാക്കിയുള്ളവർ മറ്റു മണ്ഡലങ്ങളിലെ പട്ടികയിൽ ഉൾപ്പെട്ടവരോ താമസം മാറിയവരോ ആയ ആളുകളാണ്.
ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് തിരൂർ മണ്ഡലത്തിലാണ്. 2,52,575 വോട്ടർമാരാണ് തിരൂരിലുള്ളത്. 1,99,217 വോട്ടർമാരുള്ള ഏറനാടാണ് ഏറ്റവും കുറവ് പേരുള്ളത്. അന്തിമ വോട്ടർ പട്ടിക, സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കാം.
ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ കാര്യാലയത്തിലും ബന്ധപ്പെട്ട ബിഎൽഒ, വില്ലേജ് ഓഫീസ്, തദ്ദേശ സ്ഥാപനങ്ങളിലും പകർപ്പുകൾ ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസിൽനിന്നു പട്ടികയുടെ പകർപ്പ് ലഭിക്കുമെന്ന് കളക്ടർ അറിയിച്ചു.
Malappuram
പണം ലഭ്യമാക്കാൻ നടപടി സ്വീകരിക്കും: ഡിഎഫ്ഒ
നിലമ്പൂർ : വനം വകുപ്പിന് ഭൂമി കൈമാറിയിട്ട് അഞ്ചുവർഷമായിട്ടും പണം ലഭിക്കാത്തതിനാൽ സ്ഥലം വിട്ടുനൽകിയവർ വനം കാര്യാലയത്തിലേക്ക് മാർച്ചും ധർണയും നടത്തി. പണം ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് നിലന്പൂർ നോർത്ത് ഡിഎഫ്ഒ പി. ധനേഷ് കുമാറിന്റെ പ്രതികരണം. നവകിരണം പദ്ധതിക്കായി ഭൂമി വിട്ടുനൽകിയ ചാലിയാർ പഞ്ചായത്തിലെ പന്നിയംകാട്, ചെരിയംകുത്ത്, പൊക്കോട്, വടക്കേപെരുമുണ്ട, തണ്ണിപൊയിൽ മേഖലകളിലെ 64 കുടുംബങ്ങളുടെ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മാർച്ചും ധർണയും നടത്തിയത്.
നിലമ്പൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാരംഭിച്ച മാർച്ച് വനം കാര്യാലയത്തിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് ജനകീയസമിതി അംഗം ടി.കെ. വിനോദ്കുമാർ ധർണ ഉദ്ഘാടനം ചെയ്തു.
ദാസൻ ചെരള അധ്യക്ഷത വഹിച്ചു. ഷൈലജ പൊറ്റയിൽ, ലീല, റൈഹാനത്ത് കണ്ടയിൽ, സുകുമാരൻ കൊട്ടയിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നിലന്പൂർ നോർത്ത് ഡിഎഫ്ഒ പി. ധനേഷ് കുമാറിന് നിവേദനം നൽകി. ചർച്ചയിൽ തങ്ങളുടെ ഭൂമി നവകിരണം പദ്ധതിയിലേക്ക് നൽകിയതിനാൽ തങ്ങൾ അഞ്ച് വർഷമായി അനുഭവിക്കുന്ന പ്രയാസങ്ങൾ കുടംബങ്ങൾ ശ്രദ്ധയിൽപ്പെടുത്തി. സർക്കാർ ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടിരിക്കയാണ്.
ഇതേത്തുടർന്ന് ഫണ്ട് ലഭ്യമാക്കാൻ അടിയന്തര നടപടി ഉണ്ടാകുമെന്ന് ഡിഎഫ്ഒ ഉറപ്പ് നൽകി. നാളെ തിരുവനന്തപുരത്തെത്തി നിലവിലെ സാഹചര്യം ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഡിഎഫ്ഒ ഉറപ്പ് നൽകിയതോടെ സമരക്കാർ പിരിഞ്ഞുപോയി.
Malappuram
മലപ്പുറം: ജില്ലയുടെ കിഴക്കൻ മേഖലയിലെ വൈദ്യുതി വിതരണരംഗത്ത് വൻ മാറ്റമുണ്ടാക്കുന്ന തിരുവാലി 110 കെവി സബ്സ്റ്റേഷൻ മന്ത്രി കെ. കൃഷ്ണൻകുട്ടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.
2016 മുതലുള്ള കാലയളവിൽ മലപ്പുറത്തിന്റെ വൈദ്യുതി മേഖലയിൽ വൻ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. പ്രദേശത്ത് തടസമില്ലാതെ വൈദ്യുതി ഉറപ്പാക്കാൻ 183.39 കിലോമീറ്റർ ദൂരത്തിൽ ഭൂഗർഭ കേബിൾ സ്ഥാപിച്ചു. അപകടരഹിതവും കാര്യക്ഷമവുമായ രീതിയിൽ വൈദ്യുതി എത്തിക്കാൻ മാതൃകാപരമായ കവചത്തോടുകൂടിയ ട്രാൻസ്ഫോമറുകൾ സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഇതുകൂടാതെ വോൾട്ടേജ് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനായി 678 പുതിയ ട്രാൻസ്ഫോമറുകൾ സ്ഥാപിച്ചു. കൂടാതെ നിലവിലുള്ള 756 ട്രാൻസ്ഫോർമറുകളുടെ ശേഷി വർധിപ്പിക്കാൻ 35.31 കോടി രൂപയും വിനിയോഗിച്ചിട്ടുണ്ട്. ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ മാത്രം ഏകദേശം 5560.27 കോടി രൂപയുടെ പദ്ധതികളാണ് ഇതിനോടകം നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരും കെഎസ്ഇബിയും ചേർന്ന് 20 കോടി രൂപ ചെലവിലാണ് പദ്ധതി യാഥാർഥ്യമാക്കിയത്. ആദ്യഘട്ടത്തിൽ 28.5 എംവിഎ ശേഷിയുള്ള സബ്സ്റ്റേഷനാണ് സജ്ജമാക്കിയത്.
പുതിയ സബ്സ്റ്റേഷൻ പ്രവർത്തനക്ഷമമാകുന്നതോടെ നിലവിലുള്ള പ്രസരണനഷ്ടം കുറയ്ക്കാനും ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണമേൻമയുള്ള വൈദ്യുതി ഇടതടവില്ലാതെ ലഭ്യമാക്കാനും സാധിക്കും.
വണ്ടൂർ മണ്ഡലത്തിലെ തിരുവാലി, വണ്ടൂർ, തൃക്കലങ്ങോട്, മന്പാട് പഞ്ചായത്തുകൾക്കും ഏറനാട് മണ്ഡലത്തിലെ എടവണ്ണ പഞ്ചായത്തിനും പുതിയ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇതിനുപുറമേ മഞ്ചേരി, നിലന്പൂർ ഇലക്ട്രിക്കൽ സർക്കിൾ പരിധിയിലുള്ള ആറ് ലക്ഷത്തോളം ഉപഭോക്താക്കൾക്കും ഇതിന്റെ ഗുണം ലഭിക്കും.
തിരുവാലി ഗ്രാന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എ.പി. അനിൽകുമാർ എംഎൽ അധ്യക്ഷനായിരുന്നു. സബ് സ്റ്റേഷന്റെ ശിലാഫലകം എംഎൽഎ അനാച്ഛാദനം ചെയ്തു. കെഎസ്ഇബി പ്രസരണവിഭാഗം ഡയറക്ടർ എസ്. ശിവദാസ്, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അമൃത, തിരുവാലി പഞ്ചായത്ത് പ്രസിഡന്റ് സുമാ താരിയൻ, ഗ്രാമപഞ്ചായത്ത് മെംബർ ആർ.പി. ബീന, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മലപ്പുറം ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ എം.എ. ബിജുമോൻ തുടങ്ങിയവർ പങ്കെടുത്തു.
Malappuram
എടക്കര: വഴിക്കടവ് ആനമറിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ ഒറ്റയാൻ വ്യാപകമായി കൃഷി നശിപ്പിച്ചു. ഏറെനേരം ഭീതിപരത്തിയ കാട്ടാനയെ നാട്ടുകാർ ബഹളം വച്ചും മറ്റുമാണ് കാടുകയറ്റിയത്. ശനിയാഴ്ച പുലർച്ചെയാണ് കാട്ടാന ജനവാസ കേന്ദ്രത്തിലിറങ്ങിയത്.
ആനമറി പുളിക്കലകത്ത് കുട്ട്യാപ്പു, പുളിക്കലകത്ത് ജമീല എന്നിവരുടെ വീടുകൾക്ക് സമീപമെത്തിയാണ് ഒറ്റയാൻ ഭീതി പരത്തിയത്. ഇവരുടെ വീടിന് ചുറ്റും കൃഷി ചെയ്തിരുന്ന നിരവധി തെങ്ങിൻതൈകൾ, കമുക്, വാഴ, പപ്പായ എന്നിവയെല്ലാം നശിപ്പിച്ചു.
നിരന്തരമുള്ള വന്യമൃഗശല്യത്തിൽ പൊറുതി മുട്ടിയിരിക്കുകയാണ് ആനമറി പ്രദേശത്തുകാർ. അടുത്തിടെ അനിയൻപറന്പത്ത് ഖദീജയുടെ വീട്ടുമുറ്റത്തെ കിണറിന്റെ മൂന്നു റിംഗുകൾ കാട്ടാന തകർത്തിരുന്നു.
ആനമറി പുളിക്കലകത്ത് അബ്ദുൾ അസീസ്, പുളിക്കലകത്ത് ജമീല, നെയ്വാതുക്കൽ പാത്തുമ്മ, ഈന്തൻകുഴിയൻ മുഹമ്മദലി, സഹോദരൻ യൂസുഫ് എന്നിവരുടെ വീടിനോട് ചേർന്നുള്ള കൃഷിയിടങ്ങളിലും വ്യാപക നാശം വിതച്ചാണ് അന്നു കാട്ടാന മടങ്ങിയത്.
വനാതിർത്തിയോട് ചേർന്ന പ്രദേശത്ത് നൂറുക്കണക്കിന് കുടുംബങ്ങളാണ് തിങ്ങിപ്പാർക്കുന്നത്.
കാട്ടാനശല്യം ചെറുക്കാൻ ഈ മേഖലയിൽ ഫെൻസിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇല്ലാത്തത് പ്രദേശവാസികളെ കടുത്ത ദുരിതത്തിലാക്കിയിട്ടുണ്ട്.
Malappuram
പെരിന്തൽമണ്ണ: വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന് പുതുജീവൻ നൽകി പെരിന്തൽമണ്ണ മൗലാന ആശുപത്രി ഡോക്ടർമാർ. അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ രോഗിയുടെ ശ്വാസതടസം നീക്കിയാണ് നെല്ലായ സ്വദേശി കുണ്ടിൽ ഹൗസിൽ സൈതലവിയുടെ മകൻ മുഹമ്മദ് സാജിദി (19) നെ രക്ഷിച്ചത്.
രോഗി അപകടനില തരണം ചെയ്തതായി ഡോക്ടർമാരും ആശുപത്രി അധികൃതരും അറിയിച്ചു.
കാറിന് പിറകിൽ ഇടിച്ച ബൈക്ക് യാത്രികനായ സാജിദിനെ ഗുരുതര പരിക്കുകളോടെയാണ് മൗലാന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ആറോടെയായിരുന്നു അപകടം. ശ്വാസനാളം മുറിഞ്ഞ് രക്തം വാർന്ന് ശ്വാസതടസം രൂപപ്പെട്ട അവസ്ഥയിലായിരുന്നു.
സീനിയർ സർജൻ ഡോ. മുഹമ്മദ് ഇസ്മായിൽ, ജനറൽ സർജൻ ഡോ. ദിലീപ്, ഇഎൻടി കണ്‍സൾട്ടന്റ് ഡോ. ഷബീഹ, കാർഡിയാക് സർജൻ ഡോ. അരുണ്‍ തങ്കപ്പൻ, പ്രമുഖ അനസ്തേഷ്യാ വിദഗ്ധൻ ഡോ. ശശിധരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജീവൻ രക്ഷാപ്രവർത്തനം.
Malappuram
ചങ്ങരംകുളം: റംസാൻ പ്രമാണിച്ച് ജില്ലയിൽ പഴ വിപണി സജീവമാകുന്നു. നോന്പുതുറയുടെ പ്രധാന ആകർഷകമായ തണ്ണിമത്തൻ തന്നെയാണ് ഇത്തവണയും വിപണിയിലെ താരം. തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നുമായി ടണ്‍ കണക്കിന് തണ്ണിമത്തനാണ് കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിലേക്ക് എത്തിയത്. കേരളത്തിൽ പലയിടത്തും ഇത്തവണ തണ്ണിമത്തൻ കൃഷി ഇറക്കിയിട്ടുണ്ടെങ്കിലും മലയാളിക്ക് മനംനിറയാൻ പുറത്തുനിന്നെത്തുന്ന തണ്ണിമത്തൻ തന്നെ വേണം. പതിവിൽനിന്നു വ്യത്യസ്ഥമായി തണ്ണിമത്തന് ഇത്തവണ വില അൽപം കൂടുതലാണെന്ന് കച്ചവടക്കാർ പറയുന്നു.
18 മുതൽ 20 വരെ വിലയുണ്ടായിരുന്ന തണ്ണിമത്തൻ ഇത്തവണ കിലോയ്ക്ക് 25 മുതൽ 30 വരെയാണ് വിൽപ്പന. വ്യത്യസ്ഥ ഇനം തണ്ണിമത്തനും വിപണിയിൽ ലഭ്യമാണ്. നാംദാരി, കിരണ്‍, വിശാൽ യെല്ലോ, മൃദുല തുടങ്ങിയ ഐറ്റങ്ങൾ ഉണ്ടെങ്കിലും നാംദാരി തണ്ണിമത്തനാണ് ആവശ്യക്കാരേറെ.
ജില്ലയിൽ വിവിധ കൂട്ടായ്മകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്ന നോന്പുതുറകൾകൂടി സജീവമാകുന്നതോടെ തണ്ണിമത്തൻ വിപണി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കും.
റംസാൻ വിപണി മുന്നിൽക്കണ്ട് തണ്ണിമത്തന് മാത്രമായി പ്രത്യേക സ്റ്റാളുകളും വിപണനകേന്ദ്രങ്ങളും കച്ചവടക്കാർ ഒരുക്കിയിട്ടുണ്ട്. വഴിയോരങ്ങളിലൊക്കെ ഇതുകാണാം. സീസണ് ആയതോടെ മിക്കയിനം ഫ്രൂട്ട്സുകൾക്കും വില കയറിയതായി കച്ചവടക്കാർ പറഞ്ഞു.
40 രൂപയുണ്ടായിരുന്ന പൈനാപ്പിൾ വിലകയറി 90 മുതൽ 100 രൂപ വരെ എത്തി. സീസണാകാത്തത് കൊണ്ട് തന്നെ മാങ്ങയുടെ വില 150 രൂപയ്ക്ക് മുകളിലാണ് വില്പന. യുഎസ്എ, ഇറാൻ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് എത്തുന്ന ആപ്പിളും വിപണിയിലുണ്ട്. 200 മുതൽ 300 വരെയാണ് ആപ്പിളിന്റെ ചില്ലറ വില്പന.
മുന്തിരിയും ഓറഞ്ചും മുസന്പിയും ലഭ്യമാണ്. വിലയിൽ ഇവയ്ക്ക് വലിയ മാറ്റം സംഭവിച്ചിട്ടില്ലെന്നും കച്ചവടക്കാർ പറഞ്ഞു.
Malappuram
നിലമ്പൂർ: പനയക്കോട് വനമേഖലയിൽ മൈലാടി പാലത്തിന് സമീപം കാട്ടുതീ പടർന്നു. തേക്ക് പ്ലാന്റേഷനിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ 11.30നാണ് തീപിടിത്തമുണ്ടായത്. മൂന്ന് ഹെക്ടറോളം വന ഭാഗത്തെ അടിക്കാട് കത്തി നശിച്ചു. തീപടർന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരാണ് വനപാലകരെ വിവരമറിയിച്ചത്.
ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വി. ഫിറോസിന്റെ നേതൃത്വത്തിൽ വനപാലകരും നിലന്പൂർ അഗ്നിരക്ഷാ സേനയും ചേർന്നാണ് തീ അണയ്ക്കാനുള്ള ശ്രമം നടത്തിയത്. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. വേനൽ കടുത്തതോടെ വനമേഖലയിൽ തീപിടിത്ത സാധ്യത വർധിച്ചിരിക്കുകയാണ്.
Malappuram
മഞ്ചേരി: കേന്ദ്രസർക്കാരിന്റെ മോട്ടോർ വാഹന നിയമ ഭേദഗതികൾക്കും ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾക്കുമെതിരേ പ്രതിഷേധം. ജില്ലാ ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) മഞ്ചേരി ഏരിയാ കമ്മിറ്റി പോസ്റ്റൽ സൂപ്രണ്ട് ഓഫീസ് മാർച്ച് നടത്തി. നരേന്ദ്രമോദി സർക്കാർ അടിച്ചേൽപ്പിക്കുന്ന പുതിയ ട്രാഫിക് നിയമങ്ങൾ സാധാരണക്കാരായ ഓട്ടോ ടാക്സി തൊഴിലാളികളെയും ലൈറ്റ് മോട്ടോർ വാഹന മേഖലയെയും തകർക്കുന്നതാണെന്ന് ആരോപിച്ചായിരുന്നു സമരം.
സംഘടന സംസ്ഥാന കമ്മിറ്റി അംഗം എം.എ. ജലീൽ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സി.കെ. അഷ്റഫ് അരീക്കോട് അധ്യക്ഷത വഹിച്ചു. ജസീർ കുരിക്കൾ, ഹരിദാസൻ ചെറാംകുത്ത്, മുസമ്മിൽ കുന്നുമ്മൽ, അർഷദ് കാരക്കുന്ന്, നെല്ലിപ്പറന്പൻ ബഷീർ, കെ. ഷാജഹാൻ, മനോഹരൻ വേട്ടേക്കോട്, അൻസാരി കൊടവണ്ടി, മങ്കര ഫൈസൽ, മുരളി കവളങ്ങാട് എന്നിവർ പ്രസംഗിച്ചു.
Malappuram
മലപ്പുറം: ഇൻഷ്വറൻസ് ആനുകൂല്യം നിഷേധിച്ച ഇൻഷ്വറസ് കന്പനി 5,30,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസിനോട് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. പറപ്പൂർ സൂപ്പി ബസാർ സ്വദേശി നൽകിയ പരാതിയിലാണ് കമ്മീഷന്റെ വിധി.
പരാതിക്കാരന്റെ മാതാവിനെ കരൾ സംബന്ധമായ അസുഖത്തിന് പെരിന്തൽമണ്ണയിലെയും കോഴിക്കോട്ടെയും സ്വകാര്യാശുപത്രികളിൽ അഡ്മിറ്റ് ചെയ്തിരുന്നു. ചികിത്സയ്ക്ക് 19,89,104 രൂപ ചെലവു വന്നതിനെത്തുടർന്നാണ് രേഖകളുമായി ഇൻഷ്വറൻസ് കന്പനിയെ സമീപിച്ചത്.
എന്നാൽ ആശുപത്രി രേഖയിൽ അസുഖത്തിന് മൂന്ന് വർഷത്തെ പഴക്കമുണ്ടെന്ന് കാരണത്താൽ ഇൻഷ്വറൻസ് ആനുകൂല്യം നിഷേധിക്കുകയായിരുന്നു. മുൻകാല ചികിത്സാരേഖകൾ പരാതിക്കാരൻ ഹാജരാക്കിയില്ലെന്നും കന്പനി ആരോപിച്ചു.
ആശുപത്രി രേഖ പ്രകാരം ഇൻഷ്വറൻസ് പോളിസി എടുക്കും മുന്‍പേ രോഗം ഉണ്ടായിരുന്നുവെന്നും അതു പരാതിക്കാരൻ ബോധപൂർവം മറച്ചുവച്ചതാണെന്നുമായിരുന്നു കന്പനിയുടെ വാദം.
എന്നാൽ രോഗിക്ക് മൂന്നു വർഷം മുന്‍പ് രോഗമുണ്ടായിരുന്നുവെന്ന് കണ്ടെത്തുകയോ ചികിത്സിക്കുകയോ ചെയ്തതായി രേഖയൊന്നും ഹാജരാക്കാത്തതിനാൽ ഇൻഷ്വറൻസ് ആനുകൂല്യത്തിന് പരാതിക്കാരന് അർഹതയുണ്ടെന്ന് കമ്മീഷൻ വിധിച്ചു.
ഇൻഷ്വറൻസ് പോളിസി പ്രകാരമുള്ള 5,00,000 രൂപയും നഷ്ടപരിഹാരമായി 25,000 രൂപയും കോടതിച്ചെലവായി 5,000 രൂപയും 45 ദിവസത്തിനകം കന്പനി നൽകണം. വീഴ്ച വന്നാൽ ഒന്‍പത് ശതമാനം പലിശയും നൽകണമെന്നും കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ഉപഭോക്തൃകമ്മീഷന്റെ ഉത്തരവ്.
Malappuram
മഞ്ചേരി:പട്ടികജാതിക്കാരായ പിതാവിനെയും മകളെയും മർദിച്ചെന്ന കേസിൽ രണ്ട് പ്രതികൾക്ക് തടവ് ശിക്ഷ. എസ്സി, എസ്ടി പ്രത്യേക കോടതിയുടേതാണ് നടപടി. കേസിലെ ഒന്നാം പ്രതി കരിപ്പൂർ കാരക്കാട്ടുപറന്പ് പടിഞ്ഞാറെ പീടിയേക്കൽ അബ്ദുൾ ജലീലിന് അഞ്ചു മാസവും രണ്ടാം പ്രതി കുഴിമണ്ണ കങ്കാടി കാരേങ്ങര മുഹമ്മദ് സഫ്വാന് നാലു മാസവുമാണ് തടവ് ശിക്ഷ.
ഇരുവരും 10,000 രൂപ വീതം പിഴയും അടക്കണം. പിഴയടച്ചില്ലെങ്കിൽ നാല് ആഴ്ചത്തെ അധിക തടവും അനുഭവിക്കണമെന്ന് വിധി. പ്രതികൾ പിഴയടക്കുകയാണെങ്കിൽ തുക പരാതിക്കാർക്ക് നൽകണമെന്നും ജഡജ് ടി.ജി. വർഗീസ് വിധിച്ചു.
2021 ഒക്ടോബർ 31ന് രാവിലെ 10നാണ് കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതിയുടെ ഉടമസ്ഥതയിലുള്ള മരം പ്രതികൾ വെട്ടാൻ ശ്രമിച്ചത് തടഞ്ഞതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്നാണ് പരാതി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അബ്ദുൾ സത്താർ തലാപ്പിൽ ഹാജരായി.
Malappuram
പള്ളിക്കൽ: സർക്കാർ നടപ്പാക്കുന്ന സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിൽ പള്ളിക്കൽ വില്ലേജ് ഓഫീസും ഇടംപിടിക്കുന്നു. വള്ളിക്കുന്ന് മണ്ഡലത്തിലെ പള്ളിക്കൽ വില്ലേജ് ഓഫീസിനായി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഓണ്‍ലൈനായി നിർവഹിച്ചു.
നിലവിൽ ഓഫീസ് പ്രവർത്തിക്കുന്ന നാല് സെന്റ് സ്ഥലത്താണ് 50 ലക്ഷം രൂപ ചെലവിൽ പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉയരുന്നത്. വില്ലേജ് ഓഫീസുകൾ സ്മാർട്ടാകുന്നതോടെ പൊതുജനങ്ങൾക്ക് വേഗത്തിലും സുതാര്യമായും സേവനങ്ങൾ ലഭ്യമാകും.
വില്ലേജ് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച ചടങ്ങിൽ പി. അബ്ദുൾ ഹമീദ് എംഎൽഎ അധ്യക്ഷത വഹിച്ചു. കളക്ടർ വി.ആർ. വിനോദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സാബിറ, വൈസ് പ്രസിഡന്റ് കെ.പി. സക്കീർ, സ്ഥിരം സമിതി അധ്യക്ഷൻ കെ.പി. മുസ്തഫ തങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം വി.പി. അബ്ദുൾ ഷുക്കൂർ, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Malappuram
മലപ്പുറം: നിളാ നദിയുടെയും പൊന്നാനി ഉൾപ്പെടുന്ന വള്ളുവനാടിന്റെയും ചരിത്ര സാംസ്കാരിക പൈതൃകവുമായി നിലകൊള്ളുന്ന നിള സംഗ്രഹാലയം ഇന്നു നാടിനു സമർപ്പിക്കും. ഭാരതപ്പുഴയുടെ തീരത്താണ് ലോകോത്തര നിലവാരത്തിൽ നിളാ ഹെറിറ്റേജ് മ്യൂസിയം പണികഴിപ്പിച്ചിരിക്കുന്നത്. ഇന്ന് രാത്രി 7.30ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിള സംഗ്രഹാലയം നാടിന് സമർപ്പിക്കും. പി. നന്ദകുമാർ എംഎൽഎ അധ്യക്ഷനായിരിക്കും.
മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ എംഎൽഎ ആസ്തി വികസന ഫണ്ടിൽനിന്ന് 2.5 കോടിയും ടൂറിസം വകുപ്പിൽനിന്ന് 5.5 കോടിയും വിനിയോഗിച്ചാണ് നിർമാണം. ഉൗരാളുങ്കൽ ലേബർ കോണ്‍ട്രാക്ട് സൊസൈറ്റിക്കായിരുന്നു നിർമാണച്ചുമതല.
നിളാനദിയുടെ ഉത്ഭവം മുതൽ വന്നേരി നാട് മുതൽ വള്ളുവനാട് വരെ നീളുന്ന സാംസ്കാരിക പൈതൃകത്തിന്റെ വീണ്ടെടുപ്പിനാണ് കലാഗ്രാമം വഴിയൊരുക്കുന്നത്. ഇഎംഎസിന്റെയും പൊന്നാനി ബീഡി തൊഴിലാളി സമരത്തിന് നേതൃത്വം നൽകിയ കെ. ദാമോദരന്റെയും പൊന്നാനി സാഹിത്യകളരിയിലെ പ്രമുഖരുടെയും ശില്പങ്ങൾ മ്യൂസിയത്തിന്റെ ആകർഷണമാണ്.
കാഴ്ചപരിമിതർക്കും ആസ്വദിക്കാവുന്ന വിധത്തിൽ സജ്ജമാക്കിയ രാജ്യത്തെ ആദ്യ ബ്ലൈൻഡ് ഫ്രീ മ്യൂസിയം കൂടിയാണിത്. വാസ്കോഡ ഗാമയും സാമൂതിരിയും മുതൽ പൊന്നാനിയുടെ മതേതര പാരന്പര്യത്തിന്റെ പ്രതീകങ്ങളായ വലിയ ജുമുഅത്ത് മസ്ജിദും തൃക്കാവ് ക്ഷേത്രവുമെല്ലാം മ്യൂസിയത്തിലുണ്ട്. രണ്ടേക്കറിൽ 17000 ചതുരശ്ര അടിയിലാണ് മ്യൂസിയം.
പൊന്നാനിയുടെ പൗരാണിക ചരിത്രത്തിന്റെ ഭാഗമായിരുന്ന പാണ്ടികശാല, സാംസ്കാരിക നായകർ ഒത്തുകൂടിയിരുന്ന ഭാരതപ്പുഴയിലെ മോത്തിലാൽ ഘട്ട്, പൊന്നാനിയിലെ സാഹിത്യപ്രതിഭകളായിരുന്ന ഉറൂബ്, ഇടശേരി, കെ.സി.എസ്. പണിക്കർ, പദ്മിനി, മുസ്ലിം നവോത്ഥാന നായകരായിരുന്ന ഉമർഖാസി, മഖ്ദൂമുമാർ, കുഞ്ഞാലി മരക്കാർ, സ്വാതന്ത്ര്യസമര സേനാനികൾ, പൊതുപ്രവർത്തകരായിരുന്ന ഇ.കെ. ഇന്പിച്ചിബാവ, ഇ. മൊയ്തു മൗലവി, പി. കൃഷ്ണപണിക്കർ തുടങ്ങിയവരെയെല്ലാം പുതുതലമുറക്ക് കലാഗ്രാമത്തിലൂടെ അടുത്തറിയാം. ഭാരതപ്പുഴക്ക് അഭിമുഖമായി നിളയോര പാതയിൽനിന്നാണ് പ്രവേശന കവാടം.
Malappuram
നിലമ്പൂർ: നിലമ്പൂരിൽ കാട്ടുപന്നി വേട്ട. നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 33 കാട്ടുപന്നികളെയാണ് നാലുദിവസങ്ങളിലായി വെടിവച്ച് കൊന്നത്. കാട്ടുപന്നികൾ വൻതോതിൽ കൃഷി നശിപ്പിക്കുന്നുവെന്ന കർഷകരുടെ പരാതിയിലാണ് നടപടി.
നഗരസഭ ഹെൽത്ത് എൻഫോഴ്സ്മെന്റ് സ്ക്വാഡ്, വനംവകുപ്പിന്റെ അനുമതിയുള്ള ഷൂട്ടറിന്റെ സഹായത്തോടെ മുതീരി, തെക്കുംപാടം, മാങ്കുത്ത്, ഇയ്യംമട, മുതുകാട്, പാത്തിപാറ, ചാരംകുളം തുടങ്ങി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നാല് ദിവസങ്ങളിലാണ് 33 കാട്ടുപന്നികളെ വെടിവച്ച് കൊന്നത്. പന്നികളുടെ ജഡം നടപടിക്രമങ്ങൾ പാലിച്ച് വനംവകുപ്പിന്റെ അനുമതിയോടെ പനയങ്ങോട് വനത്തിൽ സംസ്കരിച്ചു.
സ്ക്വാഡിന് നഗരസഭ ക്ലീൻ സിറ്റി മാനേജർ മൻസൂർ കാരാട്ടുചാലി നേതൃത്വം നൽകി. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സലീം, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ. വിനോദ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഡി.വി. ബിന്ദു, ഷൂട്ടർ അഹമ്മദ് നിസാർ എന്നിവരാണ് സ്ക്വാഡിലുണ്ടായിരുന്നത്.
സർക്കാർ ഉത്തരവ് പ്രകാരം കൃഷിനാശം വരുത്തുന്ന ശല്യക്കാരായ കാട്ടുപന്നികളെ ഉൻമൂലനം ചെയ്യുന്ന പ്രവൃത്തി തുടരുമെന്ന് നഗരസഭാ ചെയർപേഴ്സണ്‍ പദ്മിനി ഗോപിനാഥ്, സെക്രട്ടറി ഫിറോസ്ഖാൻ എന്നിവർ അറിയിച്ചു.
Kozhikode
കൂരാച്ചുണ്ട്: മുതിർന്ന കോൺഗ്രസ് നേതാവും കൂരാച്ചുണ്ട് പഞ്ചായത്ത് മുൻ പ്രസിഡന്റും ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന അഗസ്റ്റിൻ കാരക്കടയുടെ വിയോഗത്തിൽ കൂരാച്ചുണ്ടിൽ ചേർന്ന പൗരാവലി അനുശോചിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി, ജോസ് വെളിയത്ത്, എൻ.കെ കുഞ്ഞമ്മദ്, ഒ.കെ അമ്മദ്, വി.ജെ സണ്ണി, ബ്ലോക്ക് മെമ്പർ അരുൺ ജോസ്, ജോസഫ് വെട്ടുകല്ലേൽ, ചെറിയാൻ അറയ്ക്കൽ, വിൽസൺ പാത്തിച്ചാലിൽ, എ.കെ പ്രേമൻ, കുര്യൻ ചെമ്പനാനി, വി.എസ് ഹമീദ്, ജോബി വാളിയാംപ്ലാക്കൽ, ജയൻ ജോസ്, നിസാം കക്കയം, സണ്ണി പാരഡൈസ് തുടങ്ങിയവർ പ്രസംഗിച്ചു.
Kozhikode
തിരുവമ്പാടി :പുല്ലൂരാംപാറ മാവിൻ ചുവട്ഭാഗത്ത് കാട്ട് തേനിച്ചയുടെ ആക്രമണത്തിൽ നിന്നും വയോധികരായ ദമ്പതികളെ രക്ഷിച്ച തിരുവമ്പാടി പഞ്ചായത്ത് മെമ്പർ ജോഷി പുല്ലുകാട്ടിലിനെ ഓയിസ്ക ഇന്റർനാഷണൽ തിരുവമ്പാടി ചാപ്റ്റർ ആദരിച്ചു.
ഓയിസ്ക പ്രസിഡന്റ് റോബർട്ട് നെല്ലിക്കതെരുവിൽ, സെക്രട്ടറി ഒ.പി. തോമസ്, കെ.ടി. സെബാസ്റ്റ്യൻ, സണ്ണി തോമസ്, സജീവ് ജോസഫ്, ചാർളി, അനീഷ് ജോസ് തങ്കച്ചൻ മുട്ടത്ത് എന്നിവർ പ്രസംഗിച്ചു.
Kozhikode
ബാലുശേരി: വ്യാപാരികളുടെ തൊഴിലിന് ഭീഷണിയായിക്കൊണ്ടിരിക്കുന്ന നിലവിലുള്ള വാടക നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി വാടക നിയന്ത്രണ ബില്‍ നടപ്പില്‍ വരുത്തണമെന്ന് വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം ബാലുശ്ശേരി പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ (ബിന്നി ഇമ്മട്ടി നഗറില്‍) സംസ്ഥാന വൈസ് പ്രസിഡന്റ് സൂര്യ അബ്ദുള്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. പി.കെ. ഷാജി അദ്ധ്യക്ഷത വഹിച്ചു. മുസ്തഫ കെ.സി. അനുശോചന പ്രമേയം അവതരിപ്പിച്ചു.
പി.പി.വിജയന് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ജില്ലാ ജോ. സെക്രട്ടറി പി.ആര്.രഘൂത്തമന് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ട്രഷറര്‍ ഒ.കെ. ബാലകൃഷ്ണന് വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു.
Kozhikode
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റിന് ഹോണററി വൈൽഡ് ലൈഫ് വാർഡൻ പദവി ഉടൻ തിരിച്ചു നൽകാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് കാർഷിക വികസന സമിതി യോഗം ആവശ്യപ്പെട്ടു.
മുൻ ഭരണ സമിതിയുടെ കാലത്ത് പ്രത്യേക സാഹചര്യത്തിൽ പ്രസിഡന്റിൽ നിന്ന് പദവി സെക്രട്ടറിയിലേക്ക് മാറ്റിയിരുന്നു. ചക്കിട്ടപാറ പഞ്ചായത്ത് മേഖലയിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമാണ്.
വൻ തോതിൽ കൃഷി നാശമുണ്ടാകുന്നുണ്ട്. ഇതിനെതിരെ ഫല പ്രദമായ നടപടി സ്വീകരിക്കണമെങ്കിൽ പ്രസിഡന്റിന് പ്രസ്തുത പദവിയും അധികാരവും അമാന്തം കൂടാതെ ലഭ്യമാകണമെന്ന് യോഗം പാസാക്കിയ പ്രമേയത്തിൽ ആവശ്യമുന്നയിച്ചു. വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ രശ്മനായർ, സമിതി അംഗങ്ങളായ പി.പി.രഘുനാഥ്, ബേബി കാപ്പുകാട്ടിൽ, ടോമി മണ്ണൂർ, കെ.സി.രവീന്ദ്രൻ, പി.പി.വിശ്വൻ, ജെയിംസ് തോട്ടുപുറം, മഞ്ജുഷ സനൽ, വി.കെ.വത്സ, ബാബു കൂനന്തടത്തിൽ, രാജൻ വർക്കി, ബാബു പള്ളിക്കുടം, മൊയ്തി കോടിയേരി, അസി. അഗ്രി. ഓഫീസർ കെ. ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
Kozhikode
തൊട്ടില്‍പാലം: പുതുതായി സര്‍വ്വീസ് ആരംഭിച്ച ചങ്ങനാശ്ശേരി ഡിപ്പോയുടെ ചങ്ങനാശ്ശേരി - മാനന്തവാടി ബസിന് തൊട്ടില്‍പാലത്ത് സ്വീകരണം നല്കി. സോജന് ആലയ്ക്കല്‍, എന്‍.കെ.അബ്ദുള്‍ അസീസ്, വി.പി.നാണു, രാജേഷ് തൊട്ടില്‍പാലം എന്നിവര്‍ പങ്കെടുത്തു.
മലയോര മേഖല ബസ് പാസഞ്ചേഴ്സ് അസോസിയേഷന് ഭാരവാഹികളായ ഫാ. ബിനു കടത്തലക്കുന്നേല്‍ (എസ്ജെ), സോജന് ആലയ്ക്കല്‍ എന്നിവര്‍ ചങ്ങനാശ്ശേരി എംഎല്‍എ ജോബ് മൈക്കിളിന് നല്കിയ നിവേദനത്തെ തുടര്‍ന്നാണ് സര്‍വ്വീസ് അനുവദിച്ചത്.
രാവിലെ എട്ടിന് ചങ്ങനാശ്ശേരിയില്‍ നിന്ന് പുറപ്പെട്ട് കോട്ടയം, മൂവാറ്റുപുഴ, അങ്കമാലി, തൃശൂര്‍, കോഴിക്കോട്, പേരാമ്പ്ര, തൊട്ടില്‍പാലം വഴി 5.25 ന് മാനന്തവാടിയില്‍ എത്തിച്ചേരും. തിരിച്ച് രാവിലെ അഞ്ചിന് മാനന്തവാടിയില്‍ നിന്ന് പുറപ്പെട്ട് വൈകുന്നേരം 4.55 ന് ചങ്ങനാശ്ശേരിയില്‍ എത്തിച്ചേരും. രണ്ട് പുതിയ സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസുകളാണ് സര്‍വീസ് നടത്താന്‍ അനുവദിച്ചിരിക്കുന്നത്.
Kozhikode
കൂടരഞ്ഞി: പഞ്ചായത്തിലെ പൂവാറൻതോട് ആനക്കല്ലംപാറ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ പുനരുദ്ധാരണ പ്രവർത്തികൾക്ക് 30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ലിന്റൊ ജോസഫ് എംഎൽഎ അറിയിച്ചു.
1995 ൽ പണി ആരംഭിച്ച് 1998 ൽ ഉദ്ഘാടനം ചെയ്ത റഗുലേറ്റർ കം ബ്രിഡ്ജിൽ വെള്ളം കെട്ടിനിർത്തി ജലസേചനം നടത്തുവാനും രണ്ട് പ്രദേശങ്ങളിലെ ജനങ്ങൾക്ക് വാഹന ഗതാഗതം നടത്തുവാനും 40 മീറ്ററോളം നിളമുള്ള ഈബ്രിഡ്ജിലൂടെ സാധിക്കും. ആനക്കല്ലംപാറ പൊയിലിങ്ങാപുഴക്ക് കുറുകേയാണ് മനോഹരമായ ഈ റഗുലേറ്റർ കം ബ്രിഡ്ജ് ജലസേചന വകുപ്പ് നിർമിക്കുന്നത് ബ്രിഡ്ജിൽ നിൽക്കുമ്പോൾ ലഭിക്കുന്ന തണുത്ത കാറ്റും വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങളും ആസ്വദിക്കുവാൻ നൂറ് കണക്കിന് ടൂറിസ്റ്റ്കളാണ് ഇവിടെ ദിവസവും എത്തുന്നത്.
Kozhikode
കോഴിക്കോട്: 30 കേരള ബറ്റാലിയന് എന്‍സിസിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ കാമ്പയിന് സംഘടിപ്പിച്ചു. കോഴിക്കോട് ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളജ്, ദേവഗിരി സെന്റ് ജോസഫ്സ് കോളജ്, ഗുരുവായൂരപ്പന് കോളജ്, പേരാമ്പ്ര സികെജിഎം ഗവ. കോളജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി.
കോഴിക്കോട് ബീച്ചില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തി. എന്‍സിസി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ലഫ്. കേണല്‍ ബി. ജോണ്സണ് ഉദ്ഘാടനം നിര്‍വഹിച്ചു.
എക്സൈസ് പ്രിവന്റിവ് ഓഫീസര്‍ സന്തോഷ് ചെറുവോട്ട്, തവനൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ സെന്റര്‍ ജോയിന്റ് സുപ്രണ്ട് ഇ.വി ജിജേഷ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ലഫ്. ഡോ. കെ.എന്‍. സുജിന്‍, ലഫ്. ഡോ. കെ.എസ്. ശരണ്‍, ദീപ മേരി തോമസ് എന്നിവര്‍ നേതൃത്വം നല്കി.
Kozhikode
കോഴിക്കോട്: ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയില്‍ കോഴിക്കോട് ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 36,831 വീടുകള്‍. 2016 മുതല്‍ വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിവന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍, വിവിധ പദ്ധതികളിലായി ആരംഭിച്ചതും പൂര്‍ത്തീകരിക്കാന്‍ കഴി യാതെ മുടങ്ങിപ്പോയതുമായ 6,484 വീടുകളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചു.
രണ്ടാം ഘട്ടത്തില്‍ ഭൂമിയുള്ള 5,150 ഗുണഭോക്താക്കള്‍ക്ക് ഭവനനിര്‍മാണ ധനസഹായം നല്‍കുകയും പ്രവൃത്തി പൂര്‍ത്തീകരിക്കുകയും ചെയ്തു. മൂന്നാം ഘട്ടത്തില്‍ ഭൂരഹിതരായ 714 ഗുണഭോക്താക്കള്‍ക്ക് ഭൂമിയും വീടും നല്കി.
2020ല്‍ ലൈഫ് ഗുണഭോക്തൃപട്ടിക തയാറാക്കുന്നതിനായി വിപുലമായ സര്‍വേ ആരംഭിക്കുകയും ഉദ്യോഗസ്ഥ പരിശോധനക്കുശേഷം അന്തിമപട്ടിക 2022ല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. 20,849 ഗുണഭോക്താക്കള്‍ ഉള്‍പ്പെട്ട പട്ടിക പ്രകാരം പഞ്ചായത്തില്‍ 7,945 വീടുകളും നഗരസഭകളില്‍ ലൈഫ്-പിഎംഎവൈ പദ്ധതി പ്രകാരം 8,930 വീടുകളും പൂര്‍ത്തീകരിച്ചു.
പിഎംഎവൈ ഗ്രാമീണ്‍ വിഭാഗത്തിലൂടെ ഗ്രാമപ്രദേശങ്ങളില്‍ 2,384 വീടുകളും ഒരുക്കി. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി ഭൂമിയുള്ള ഗുണഭോക്താക്കളില്‍ 584 പേര്‍ക്കും ഭൂമിയും വീടുമില്ലാത്ത 330 ഗുണഭോക്താക്കളില്‍ 172 പേര്‍ക്കും വീട് നിര്‍മിച്ചു.ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പൂളക്കോട് ലൈഫ് ഭവന സമുച്ചയത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. 44 കുടുംബങ്ങളുടെ പുനരധിവാസമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Kozhikode
കോഴിക്കോട്: ഒമാനിലെ അല്‍ വുസ്ത മഹൂത്തിന് സമീപമുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് ബേപ്പൂര്‍ സ്വദേശികളായ ബന്ധുക്കള്‍ മരിച്ചു.
ഷജിത് കുമാര്‍ (55), സഹോദരന്റെ മകന് ആകാശ് ജിത്ത് (25) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ നടക്കാനിറങ്ങിയ ഇവരെ നിയന്ത്രണംവിട്ട വാന്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് നിയന്ത്രണംവിട്ട പിക്കപ്വാന്‍ ഷജിത്തിനെയും ആകാശിനെയും ഇടിക്കുകയായിരുന്നു. ബേപ്പൂര്‍ കറുവാഞ്ചേരി സവന്ന നിവാസില്‍ വേലായുധന്റെയും ശ്രീമതിയുടെയും മകനാണ് ഷജിത് കുമാർ.
ബേപ്പൂര്‍ ബിസി റോഡില്‍ സവന്ന നിവാസില്‍ പ്രജിത് കുമാർ-ജിഷ ജിഷ ദമ്പതികളുടെ മകനാണ് ആകാശ് ജിത്ത്. മൃതദേഹങ്ങള്‍ സിനാവ് സമദ്ഷാനിലെ ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്.
Kozhikode
കോഴിക്കോട്: വലിയങ്ങാടിയില്‍ നാലുപേരുടെ ദാരുണ മരണത്തിനിടയാക്കിയതിനു പിന്നില്‍ കോര്പറേഷന് അധികൃതരുടെ കുറ്റകരമായ അനാസ്ഥ. 50 വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റുന്നതില്‍ കോര്‍പറേഷന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ്നാലു ജീവനുകള്‍ പൊലിയാന്‍ കാരണം. പഴയ പാസ്പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ സണ്‍ഷെയ്ഡാണ് തകര്‍ന്നു വീണത്.
അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുമാറ്റാന്‍ കോര്പറേഷന് രണ്ട് വര്‍ഷം മുമ്പ് തീരുമാനിക്കുകയും പുതിയ കെട്ടിടത്തിനുള്ള ഡിപിആര്‍ തയ്യാറാക്കുകയും ചെയ്തിരുന്നു. എന്നാല്‍ വ്യാപാരികളെ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കാതെ മാസവാടക വാങ്ങി കച്ചവടം നടത്താന്‍ അനുവദിച്ചു. രണ്ടുമാസം മുമ്പും ഇവിടെ പുതിയ ഷോപ്പ് തുറന്നു.
ഇടയ്ക്ക് കോര്പറേഷന് കെട്ടിടത്തില്‍ ചില്ലറ അറ്റകുറ്റപ്പണികള്‍ നടത്തി. കെട്ടിടത്തിന് രൂപമാറ്റം വരുത്താനും കോര്പറേഷന് അധികൃതര്‍ കൂട്ടുനിന്നു. ഷട്ടര്‍ മാറ്റി പകരം ജനല്‍ സ്ഥാപിച്ചതടക്കമുള്ള രൂപമാറ്റവും അപകടകരമായ കെട്ടിടത്തില്‍ നടത്തിയിട്ടുണ്ട്. കെട്ടിടം അപകടാവസ്ഥയിലാണെന്ന് ബോധ്യമുണ്ടായിട്ടും ഇവിടെ കച്ചവടം നടത്താന്‍ ഒത്താശ ചെയ്തതിനു പിന്നില്‍ ലക്ഷക്കണക്കിനു രൂപയുടെ സാമ്പത്തിക അഴിമതിയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
2014 ഫെബ്രുവരിയില്‍ കോര്പറേഷന് എന്‍ജിനീയറിംഗ് വിഭാഗം, ഇന്നലെ തകര്‍ന്നു വീണ കെട്ടിടം അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി കോര്പറേഷന് ധനകാര്യ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ആറാം മാസം ഈ വിഷയം കോര്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയായി ചര്‍ച്ച ചെയ്തു.കെട്ടിടത്തില്‍ കച്ചവടം അനുവദിക്കരുതെന്ന് അന്ന് തീരുമാനമെടുത്തിരുന്നുവെന്ന് അക്കാലയളവിലെയും നിലവിലെയും കോണ്‍ഗ്രസ് കൗണ്‍സിലറായ കെ.സി.ശോഭിത ചൂണ്ടിക്കാട്ടി.
കെട്ടിടം അപകടാവസ്ഥയിലായതിനാല്‍ കടമുറികള്‍ പുനര്‍ലേലം ചെയ്യരുതെന്നും കെട്ടിടം പൊളിച്ചുനീക്കണമെന്നുമാണ് എന്‍ജിനീയറിംഗ് വിഭാഗം ശിപാര്‍ശ ചെയ്തിരുന്നത്. അതേ സമയം കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ട് തങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അപകടമുണ്ടായ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഗാമ ട്രേഡേഴ്സ് ഉടമ അസ്ലം പറഞ്ഞു.
തകര്‍ന്ന കെട്ടിടത്തില്‍ 2 മാസം മുമ്പും പുതിയ സ്ഥാപനം!
കോഴിക്കോട്: വലിയങ്ങാടിയില്‍ സണ്‍ഷെയ്ഡ് തകര്‍ന്നു വീണ കെട്ടിടത്തില്‍ രണ്ടു മാസം മുമ്പും പുതിയ സ്ഥാപനം ആരംഭിച്ചതായി പ്രദേശവാസികള്‍. അപകടാവസ്ഥയിലായതിനാല്‍ പൊളിച്ചുനീക്കണമെന്ന് എന്‍ജിനീയറിംഗ് വിഭാഗം ശിപാര്‍ശ ചെയ്ത കെട്ടിടത്തില്‍ പുതിയ സ്ഥാപനം തുടങ്ങാന്‍ അനുമതി നല്കിയതാവട്ടെ കോര്പറേഷന് അധികൃതര്‍ തന്നെ.
12 വ്യാപാര സ്ഥാപനങ്ങളുടെ ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ നിലവില്‍ ആറ് സ്ഥാപനങ്ങളുടെ ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ നാലു ഷോപ്പുകളുടെ സണ്‍ഷെയ്ഡാണ് തകര്‍ന്നുവീണത്. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ഏതാനും ആഴ്ചകള്‍ക്കുമുമ്പ് വരെ ജിം അടക്കമുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു.
കെട്ടിടത്തിന്റെ എതിര്‍വശത്ത് അഞ്ചുവര്‍ഷം മുമ്പ് കെട്ടിടം തകര്‍ന്നു വീണിരുന്നു. അന്ന് ഭാഗ്യത്തിനാണ് തൊഴിലാളികള്‍ രക്ഷപ്പെട്ടത്. ചാക്ക് അട്ടികള്ക്കു മുകളിലാണ് അന്ന് സ്ളാബ് പതിച്ചത്. അതിനാല്‍ തൊഴിലാളികള്‍ രക്ഷപ്പെടുകയായിരുന്നു.വലിയങ്ങാടിയിലെ ഭൂരിഭാഗം കെട്ടിടങ്ങളും കാലപ്പഴക്കം ചെന്നവയാണ്.
കാലപഴക്കമുള്ള കെട്ടിടങ്ങളേറെ; കണ്ണടച്ച് കോര്പറേഷന്
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള നിരവധി കെട്ടിടങ്ങള്‍ അപകടാവസ്ഥയിലാണെന്ന് ആക്ഷേപമുയരുന്നു.
കാലപ്പഴക്കത്തേക്കാള് കച്ചവടതാല്പര്യത്തിനാണ് കോര്പറേഷന് മുന്‍തൂക്കം നല്‍കിയതെന്ന്, വലിയങ്ങാടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ.സി. ശോഭിത ആരോപിച്ചു. കാലപ്പഴക്കത്താല്‍ ശക്തിക്ഷയം ഉണ്ടായ കെട്ടിടങ്ങള്‍ ഇനിയും നഗരത്തില്‍ ഉണ്ട്. 50മുതല്‍ 60 വര്‍ഷം പഴക്കമുള്ള കെട്ടിടങ്ങളാണ് ഇപ്പോഴും പൂര്‍ണസമയവും പ്രവര്‍ത്തിക്കുന്നത്.
മൊയ്തീന് പള്ളി റോഡിലെ ന്യൂ ബസാര്‍ കെട്ടിടം, സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ജവഹര്‍ ബില്‍ഡിംഗ്, നടക്കാവ് മാര്‍ക്കറ്റ്, പുതിയങ്ങാടി, കാരപ്പറമ്പ് മാര്‍ക്കറ്റുകള്‍, പാളയം ജയന്തി ബില്‍ഡിംഗ് തുടങ്ങിയവയാണ് നഗരത്തിലെ പഴക്കമുള്ള കെട്ടിടങ്ങള്‍. ഈ കെട്ടിടങ്ങളെല്ലാം തന്നെ സ്ഥിതിചെയ്യുന്നത് ജനത്തിരക്കേറിയ ഇടങ്ങളിലാണ്. ഈ കെട്ടിടങ്ങളെ ഇന്നും നിലനിര്‍ത്തി പോരുകയാണ്. ജനങ്ങളുടെ സുരക്ഷിതത്വത്തിനെക്കാള്‍ കച്ചവട താല്പര്യങ്ങളെയാണ് അധികൃതര്‍ പരിഗണിക്കുന്നതെന്ന് കോര്പറേഷന് പ്രതിപക്ഷ നേതാവ് ഷമീല്‍ തങ്ങളും ആരോപിച്ചു.
എന്‍ജിനീയര്‍മാരുടെ റിപ്പോര്‍ട്ട് പ്രകാരമാണ് ഓരോ കെട്ടിടത്തിനും ഫിറ്റ്നസ് നല്‍കുന്നത്. സ്വാര്‍ഥ താല്പര്യങ്ങള്ക്കായി കെട്ടിട നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുകയും പൊളിക്കേണ്ടവ നിലനിര്‍ത്തുകയും ചെയ്യുകയാണ്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് ഉണ്ടായിട്ടും പല കൗണ്‍സിലിലും കെട്ടിടങ്ങള്‍ക്കും ഫിറ്റ്നസ് നീട്ടിക്കൊടുക്കുകയാണ് ഭരണപക്ഷം ചെയ്തതെന്ന് കൗണ്‍സിലര്‍ കെ.സി. ശോഭിത ആരോപിച്ചു.
Kozhikode
കോഴിക്കോട്: വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് നാല് തൊഴിലാളികള്‍ മരണമടഞ്ഞതില്‍ വ്യാപക പ്രതിഷേധം. വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തിയ സമരം സംഘര്‍ഷഭരിതമായി. കോര്പറേഷന് ഓഫീസിനു മുമ്പില്‍ പോലീസും സമരക്കാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. അപകടത്തിനു പിന്നാലെ വലിയങ്ങാടിയിലെ തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചു. ഇതോടെ വലിയങ്ങാടിയില്‍ നിന്നും ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കും മലബാറിലെ വിവിധ ജില്ലകളിലേക്കുമുള്ള ചരക്കു നീക്കം തടസപ്പെട്ടു.
കോര്പറേഷന് കെട്ടിടത്തില്‍ ഉണ്ടായ അപകടത്തില്‍ നാലര പതിറ്റാണ്ടിലേറെയായി കോഴിക്കോട് കോര്പറേഷന് ഭരണം നടത്തുന്ന ഇടതുപക്ഷത്തിനെതിരേ രൂക്ഷ വിമര്‍ശനമാണ് മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തിയത്. തകര്‍ന്നത് 1977 ല്‍ തുടങ്ങിയ കെട്ടിടത്തിന്റെ ഭാഗമാണെന്നും കെട്ടിടത്തിന് 50 വര്‍ഷത്തെ പഴക്കമുണ്ടെന്നും കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ എസ്.കെ. അബൂബക്കര്‍ പറഞ്ഞു.
1980 മുതല്‍ ഈ കെട്ടിടത്തില്‍ പാസ്പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തിച്ചിരുന്നു. മരിച്ചവര്‍ക്ക് നഷ്ട പരിഹാരം നല്‍കണമെന്നും പരുക്കേറ്റവരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കണമെന്നും അബൂബക്കര്‍ ആവശ്യപ്പെട്ടു. 2024 ല്‍ പുതിയ കെട്ടിടത്തിനു ഡിപിആര്‍ തയാറാക്കിയിരുന്നു. എന്നിട്ടും ഒഴിയാന്‍ നിര്‍ദേശിക്കാത്തത് എന്തുകൊണ്ടാണെന്നും അബൂബക്കര്‍ ചോദിച്ചു. ഇതേ കെട്ടിടത്തില്‍ മാസങ്ങള്‍ക്കു മുമ്പ് പുതിയ സ്ഥാപനത്തിനു ലൈസന്‍സ് നല്‍കിയെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
അപകടത്തില്‍ പ്രതിഷേധവുമായി ആദ്യം രംഗത്ത് എത്തിയത് ബിജെപിയാണ്. മേയര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഉച്ചകഴിഞ്ഞ് ബിജെപി ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ കോര്‍പറേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.
പ്രകാശ് ബാബു, കൗണ്‍സിലറും മഹിള മോര്‍ച്ച സംസ്ഥാന അധ്യക്ഷയുമായ നവ്യഹരിദാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ മേയറുടെ ചേംബറിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. ഗേറ്റ് ചാടിക്കടന്ന പ്രവര്‍ത്തകരെ പോലീസ് വലിച്ചിഴച്ച് പുറത്താക്കി. ഒടുവില്‍ ബിജെപി കൗണ്‍സിലര്‍മാരെ മാത്രം മേയറുടെ ചേംബറില്‍ പോകാന്‍ പോലീസ് അനുവദിച്ചു.
കൗണ്‍സിലര്‍മാര്‍ മേയറുടെ മുറിയില്‍ എത്തിയെങ്കിലും മേയര്‍ ഇല്ലാത്തതിനാല്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധം രേഖപ്പെടുത്തിയ ശേഷം മേയറുടെ മേശപ്പുറത്ത് കറുത്ത തുണി വിരിച്ചു. ഇതേസമയം കോര്‍പറേഷനു പുറത്ത് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും വാക്കേറ്റവും നടന്നു.
യൂത്ത്കോണ്‍ഗ്രസ്, യൂത്ത് ലീഗ് എന്നിവ കോര്‍പറേഷനില്‍ ഉപരോധ സമരം സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കോര്പറേഷന് സെക്രട്ടറിയെ ഉപരോധിച്ചു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി. ജില്ലാ പ്രസിഡന്റ് ആര്. ഷഹിന്‍, സംസ്ഥാന ഭാരവാഹികളായ വൈശാല്‍ കല്ലാട്ട്, വി.ടി. നിഹാല്‍, ബവിത്ത് മലോല്‍, ജില്ലാ ഭാരവാഹികളായ എം. ഷിബു, പി.എം. ആഷിക്, എം.കെ. സയീഷ് എന്നിവര്‍ നേതൃത്വം നല്കി.
..
Kozhikode
കോഴിക്കോട്: പെട്ടന്നാണത് സംഭവിച്ചത്. ശബ്ദം കേട്ടു നോക്കുമ്പോള്‍ കോണ്‍ക്രീറ്റ് സ്ളാബിനടിയില് പെട്ടു പിടയുന്ന മനുഷ്യജീവനുകള്‍. ഓടിയെത്തിയവരില്‍ പലര്‍ക്കും തല കറങ്ങി. ശരീരഭാഗങ്ങള്‍ ചിതറി രക്തത്തില്‍ കുളിച്ച തൊഴിലാളികള്‍. സ്ളാബിനടിയില് നിന്നു പുറത്തെടുത്തപ്പോള്‍ തന്നെ കിണാശ്ശേരി സ്വദേശി ജബ്ബാര്‍, അത്തോളി സ്വദേശി അഷ്റഫ്, ബഷീര്‍ എന്നിവര്‍ക്ക് അനക്കമുണ്ടായിരുന്നില്ല. വിനോദന്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. മറ്റുളളവര്‍ ആശുപത്രിയിലെത്തും മുമ്പേ മരിച്ചിരുന്നു. കാലിന് പരിക്കേറ്റ ജലീല്‍ ചികിത്സയിലാണ്.
ചുട്ടുപൊള്ളുന്ന വെയിലില്‍ അല്പ സമയം വിശ്രമിക്കാനായി പഴയ പാസ്പോര്‍ട്ട് ഓഫീസിന്റെ ഷട്ടറിനോട് ചേര്‍ന്നിരുന്ന തൊഴിലാളികളെയാണ് മരണം കവര്‍ന്നത്. ഗോഡൗണുകളിലെ തൊഴിലാളികളും ലോറിയില്‍ സാധനം കയറ്റാനെത്തുന്നവരും ഇവിടെ സംസാരിച്ചിരിക്കുക പതിവാണ്. കൂടുതല്‍ തൊഴിലാളികള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.
കാലപ്പഴക്കുമുള്ള കെട്ടിടമാണെങ്കിലും പെട്ടന്ന് ഇടിഞ്ഞ് വീഴുമെന്ന് തൊഴിലാളികള്‍ കരുതിയിരുന്നില്ല. ശബ്ദം കേട്ട് ഓടിയെത്തിയപ്പോള്‍ തൊഴിലാളികളിലൊരാള്‍ ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നുവെന്ന് വലിയങ്ങാടിയിലെ തൊഴിലാളിയായ സക്കറിയ പറഞ്ഞു.പെട്ടന്ന് തന്നെ അഗ്നിരക്ഷാസേനയോടൊപ്പം ചേര്‍ന്ന് തൊഴിലാളികളെ പുറത്തെടുക്കുകയായിരുന്നുവെന്നും സക്കറിയ പറഞ്ഞു.
നാട്ടുകാര്‍ക്ക് ഏറെപ്രിയപ്പെട്ടവനായിരുന്നു മരണമടഞ്ഞ കരിവങ്ങൂര് സ്വദേശിയായ കിഴക്കെ കാഞ്ഞിരക്കണ്ടിവിനോദന്. വലിയങ്ങാടിയിലെ ചുമട്ട് തൊഴിലിനു പുറമെ കാര്‍ഷികവൃത്തിയിലും വ്യാപൃതനായിരുന്നു വിനോദന്‍. കൃഷിയിടങ്ങള്‍ ടില്ലര്‍ ഉപയോഗിച്ച് ഉഴുതുമറിക്കാന്‍ പോകാറുണ്ടായിരുന്നു. മെഷീന് ഉപയോഗിച്ച് കാട് വെട്ടല്‍ ജോലിയിലും ഏര്‍പ്പെട്ടിരുന്ന വിനോദന്‍ കുടുംബം പുലര്‍ത്താന്‍ കഠിനാധ്വാനം ചെയ്തിരുന്നു. വിനോദന്റെ സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് തച്ചാറമ്പത്ത് വീട്ടുവളപ്പില്‍ നടക്കും. പരേതനായ ഇമ്പിചെക്കുവിന്റെയും ജാനുവിന്റെയും മകനാണ്. ഭാര്യ ഷൈമ. മകന്: ധനഞ്ജയ്(കണ്ണന്). സഹോദരങ്ങള്‍: രാജന്, ഗീത.
അഷറഫിന്റെ സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് ചീക്കിലോട് ജുമാമസ്ജിദില്‍ നടക്കും. ഭാര്യ: സൗദ. മക്കള്‍: ഹന്ന ഫാത്തിമ,മിസ്ഹഫ് (സൗദി). മരുമകൃള്: അജ്നാസ് തെരുവത്ത് കടവ്. സഹോദരങ്ങള്‍: പരേതനായ അബ്ദുള്ള, നഫീസ, സുബൈദ.പരേതനായ ഇമ്പിച്ചിമൊയ്തി- പാത്തുമ്മ ദമ്പതികളുടെ മകനാണ്.
മരണമടഞ്ഞ മല്ലിശേരി താഴെകുനി ബഷീറിന്റെ സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് കുനിയില്‍ ജുമാമസ്ജിദില്‍ നടക്കും.ഭാര്യ: സക്കീന. മക്കള്‍: ഷമീര്‍, ഷാഫി, സെമീന. മരുമക്കള്‍: ജംഷീദ്, ഫാത്തിമഷെറിന്‍, ഷഹന.
Kozhikode
കോഴിക്കോട്: വലിയങ്ങാടിയിലെ കോര്പറേഷന് കെട്ടിടത്തിന്റെ ഭാഗങ്ങള്‍ തകര്‍ന്ന് വീണു മൂന്ന് ചുമട്ടു തൊഴിലാളികള്‍ മരിക്കാനിടയായ സംഭവത്തില്‍ കോര്പറേഷന് അധികൃതര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എം.കെ. രാഘവന് എംപി ആവശ്യപ്പെട്ടു.
അറുപത് വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം അറ്റകുറ്റപണി നടത്തി ബലപ്പെടുത്താനോ സുരക്ഷിതമായി പൊളിച്ചു നീക്കാനോ ശ്രമിക്കാതെ ജനങ്ങളുടെ ജീവന് പന്താടുകയായിരുന്നു കോർപറേഷൻ. സമാനമായി നിരവധി കെട്ടിടങ്ങളാണ് നഗരത്തില്‍ ജനങ്ങളുടെ ജീവന് ഭീഷണിയുയര്‍ത്തുന്നത്.
കനത്ത കാറ്റിലോ മഴയിലോ അല്ല കെട്ടിട ഭാഗം തകര്‍ന്നു വീണത്. ലോഡ് ഇറക്കി വിശ്രമിക്കുകയായിരുന്ന ഏഴു തൊഴിലാളികള്‍ക്കു മുകളിലേക്കാണ് അറുപതോളം വര്‍ഷം പഴക്കമുള്ള കോര്‍പറേഷന്റെ സ്വന്തം കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നു വീണതെന്നത് ഗൗരവതരമാണ്. കോര്‍പറേഷന്റെ ഗുരുതരമായ അനാസ്ഥയുടെ ഇരകളായി മരണത്തിന് കീഴടങ്ങിയവര്‍ക്ക് 25 ലക്ഷം രൂപ അടിയന്തര സഹായം നല്‍കണം. പരിക്കേറ്റവരുടെ ചികിത്സ സൗജന്യമായി നല്‍കാനും പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തയാറാവണം. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും, അപകടം ഉണ്ടായ ഉടനെ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ വലിയങ്ങാടിയിലെ തൊഴിലാളികളെ അഭിനന്ദിക്കുന്നുവെന്നും എംപി പറഞ്ഞു.
നഗരത്തില്‍ കെട്ടിട തകര്‍ച്ചയോ തീപിടുത്തമോ ഉണ്ടായാല്‍ രക്ഷാ പ്രവര്‍ത്തനത്തിന് അടിയന്തരമായെത്താൻ ഫയര്‍ഫോഴ്സ് സംവിധാനം പോലും നഗരഹൃദയത്തിലില്ലെന്നത് ദൗർഭാഗ്യകരമാണെന്നും, സർക്കാരിന് മുൻപാകെ നിരവധി തവണ ആവശ്യമുന്നയിച്ചിട്ടും ഗൗനിക്കാത്തത് ജനങ്ങളുടെ സുരക്ഷക്ക് പരിഗണന നൽകാത്തതിന് തുല്യമാണെന്നും എംപി വ്യക്തമാക്കി.
‘കോർപറേഷൻ അധികൃതര്‍ക്കെതിരേ നരഹത്യക്ക് കേസെടുക്കണം'
കോഴിക്കോട്: വലിയങ്ങാടിയിലെ കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് സ്ലാബ് തകര്‍ന്നു വീണ് 4 തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കോര്പറേഷന് അധികൃതര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.എ. റസാഖ്. അറുപതോളം വര്‍ഷം പഴക്കമുള്ള കോര്‍പറേഷന്റെ സ്വന്തം കെട്ടിടമാണ്, ജോലി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന തൊഴിലാളികള്‍ക്ക് മുകളിലേക്ക് തകര്‍ന്നു വീണത്. കാലപ്പഴക്കം വന്ന കെട്ടിടം അറ്റകുറ്റപണി നടത്തി ബലപ്പെടുത്താനോ പൊളിച്ചു നീക്കാനോ കോര്പറേഷന് ശ്രമിച്ചില്ല.
സമാനമായി ഒട്ടേറെ കെട്ടിടങ്ങളാണ് നഗരത്തില്‍ ദുരന്തമുഖത്തുളളത്. കോര്പറേഷന് മൊഫ്യൂസില്‍ ബസ് സ്റ്റാന്റില്‍ തീപിടുത്തമുണ്ടായ സമയത്ത് ആ ഭാഗത്തെ കെട്ടിടങ്ങളുടെ സുരക്ഷ ചര്‍ച്ചയായിരുന്നു. ജനങ്ങളുടെ ജീവന് ഭീഷണിയായ കെട്ടടങ്ങള്ക്കെതിരെ നടപടിയെടുക്കാനോ അനധികൃത നിര്‍മ്മാണം തയാനോ ശ്രമിക്കാതെ എല്ലാം അഴിമതിക്കുളള പഴുതാക്കുകയാണ് കോര്‍പറേഷനും സിപിഎമ്മും. കോടികളുടെ അഴിമതി നടന്ന അനധികൃത കെട്ടിട നമ്പര്‍ കേസില്‍ പോലും മെല്ലെപ്പോക്കുണ്ടാകുന്നതും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചതും കോര്‍പറേഷന്റെ ഇക്കാര്യത്തിലുള്ള പങ്ക് വ്യക്തമാക്കുന്നതാണെന്നും എം.എ. റസാഖ് പറഞ്ഞു.
കോഴിക്കോട്: പൊളിച്ചു നീക്കേണ്ട കെട്ടിടം അതേ നിലയില്‍ തുടരാന്‍ അനുവദിച്ചതും പുതിയ കച്ചവടക്കാര്‍ക്ക് ലൈസന്‍സ് അനുവദിച്ചതും കോര്‍പറേഷന്റെ കുറ്റകരമായ അനാസ്ഥയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍. വലിയങ്ങാടിയില്‍ അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് അനധികൃത കെട്ടിട നമ്പര്‍ മുതല്‍ ഫിറ്റനസ് ഇല്ലാത്ത കെട്ടിടങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ഉള്‍പ്പെടെ നിരവധി നിയമലംഘനങ്ങളാണ് എല്‍ഡിഎഫ് ഭരണസമിതി നടത്തിയത്. ഈ വിഷയം നേരത്തെ കോണ്‍ഗ്രസ് ചൂണ്ടികാട്ടിയതാണ്. ഒഴിയാന്‍ നോട്ടീസ് നല്കിയ കെട്ടിടത്തില്‍ പുതിയ കച്ചവടം ആരംഭിച്ചത് എങ്ങനെയെന്ന് അധികൃതര്‍ വ്യക്തമാക്കണം. സാമ്പത്തിക താല്പര്യം നോക്കി പാവങ്ങളുടെ ജീവന് വച്ച് പന്താടരുത്. മരിച്ച കുടുംബങ്ങള്‍ക്ക് കോര്പറേഷന് നഷ്ടപരിഹാരം നല്‍കണമെന്നും പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടു. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ. ജയന്ത്, കൗണ്‍സിലര്‍ സി.പി സലിം തുടങ്ങിയവരും ഡിസിസി പ്രസിഡന്റിന്റെ ഒപ്പമുണ്ടായിരുന്നു.
കോഴിക്കോട്: വലിയങ്ങാടി ദുരന്തത്തിന് കാരണക്കാരായവരെ കണ്ടെത്തി ഉചിതമായ ശിക്ഷ നല്‍കണമെന്ന് ആര്‍ജെഡി സംസ്ഥാന ട്രഷറര്‍ എന്‍.സി. മോയിന്‍കുട്ടി ആവശ്യപ്പെട്ടു. മരണപ്പെട്ട നാല് തൊഴിലാളികളും കുടുംബനാഥന്മാരാണ്. കോര്‍പറേഷനും സര്‍ക്കാരും കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കണം. ഓരോ കുടുംബത്തിലെയും ഒരു അംഗത്തിന് കോര്‍പറേഷനില്‍ ജോലി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Kozhikode
മുക്കം: നവീകരണ പ്രവൃത്തി പുരോഗമിക്കുന്ന പിസി ജംഗ്ഷൻ - വെസ്റ്റ് മാമ്പറ്റ ബൈപാസിൽ യാത്ര ഇനി സുഗമമാവും. നവീകരണ പ്രവൃത്തിക്ക് തടസമായിരുന്ന സാംസ്കാരിക നിലയവും അങ്കണവാടിയും പൊളിച്ചു മാറ്റി.
ഈ കെട്ടിടങ്ങൾ പൊളിച്ചു നീക്കാതെ പ്രവൃത്തി പൂർത്തിയാക്കിയാൽ, വീതി കൂട്ടുന്ന റോഡിന്റെ ഈ ഭാഗം കുപ്പിക്കഴുത്താകുമെന്ന് ആശങ്കയുണ്ടായിരുന്നു. റോഡിന്റെ മറ്റു ഭാഗങ്ങളിൽ വീടുകളുടെ ചുറ്റുമതിൽ ഉൾപ്പെടെയുള്ള കയ്യേറ്റങ്ങൾ പൊളിച്ചാണ് ആവശ്യമായ സ്ഥലം കണ്ടെത്തിയത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ, റോഡിന്റെ വീതി ഏഴു മീറ്ററാക്കി വർധിപ്പിക്കുന്നതിനുള്ള സ്ഥലം കുറ്റിപ്പാല ഭാഗത്തുണ്ടായിരുന്നില്ല.
അങ്കണവാടിയുടെ ചുറ്റുമതിൽ മാത്രം പൊളിച്ച് റോഡിന്റെ വീതികൂട്ടാനുള്ള ശ്രമത്തിലായിരുന്നു കരാറുകാരും പൊതുമരാമത്ത് വകുപ്പും. റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി സമീപത്തെ വാടക വീട്ടിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. 25 വർഷത്തിലധികം പഴക്കമുള്ള ഈ രണ്ട് കെട്ടിടങ്ങളും പൊളിച്ചു മാറ്റാൻ നഗരസഭാ കൗൺസിൽ യോഗം നേരത്തെ അനുമതി നൽകിയിരുന്നു.
സാംസ്കാരിക നിലയം ഏറെ നാളായി ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. അഞ്ചരക്കോടി രൂപ ചെലവിലാണ് രണ്ടര കിലോമീറ്റർ ദൈർഘ്യമുള്ള പാത നവീകരിക്കുന്നത്. നിലവിൽ അഞ്ചര മീറ്റർ വീതിയുള്ള റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ ഏഴു മീറ്ററാക്കി വികസിപ്പിച്ച്, ആവശ്യമായ സ്ഥലങ്ങളിൽ ഓവുചാലുകളും സുരക്ഷാ ഭിത്തിയും നിർമിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതാണ് പദ്ധതി.
കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതോടെ മുൻ നിശ്ചയിച്ച രീതിയിൽ റോഡും അനുബന്ധ നിർമാണവും പൂർത്തിയാക്കാനാകും. ഗതാഗതക്കുരുക്ക് പതിവായ മുക്കം - അഗസ്ത്യൻമുഴി - മാമ്പറ്റ റോഡിന്റെ ബദൽപാത കൂടിയാണ് പിസി ജംഗ്ഷൻ - വെസ്റ്റ് മാമ്പറ്റ ബൈപാസ്.
പദ്ധതി പൂർത്തിയാകുന്നതോടെ അഗസ്ത്യൻമുഴിലെ ഗതാഗതക്കുരുക്കിന് നേരിയ പരിഹാരമാകും. മുക്കത്ത് നിന്ന് കോഴിക്കോട്, താമരശേരി ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് അഗസ്ത്യൻമുഴി വഴി സഞ്ചരിക്കാതെ ലക്ഷ്യസ്ഥാനത്തേക്കെത്താനാകും. ബസുകളും ടോറസ് ലോറികളും ഉൾപ്പെടെ നൂറു കണക്കിന് വാഹനങ്ങളാണ് ഓരോ ദിവസവും ഇതുവഴി കടന്നു പോകുന്നത്.
Kozhikode
കൂരാച്ചുണ്ട്: കക്കയം ടൗണിലേക്ക് പ്രവേശിക്കുന്ന പ്രധാന പാലത്തിന്റെ കരിങ്കല്ലിൽ നിർമിച്ചിട്ടുള്ള സംരക്ഷണ ഭിത്തി തകർച്ചയിൽ.
വർഷങ്ങളായി ഭിത്തി തകർച്ചാഭീഷണി നേരിടുന്നു. വർഷം കൂടുംതോറും ഇതിന്റെ വ്യാപ്തി വർധിക്കുകയാണ്. കക്കയം ഡാമിന്റെ നിർമാണ കാലത്ത് റോഡും പാലവും കെഎസ്ഇബി നിർമിച്ചതാണ്. പിന്നീട് ഇത് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു. എന്നാൽ നാളിതുവരെ പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തുകയോ സുരക്ഷ ഉറപ്പാക്കുകയോ ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് തയാറാക്കുന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.
ഇതു സംബന്ധിച്ച് നാട്ടുകാർ അധികൃതർക്ക് പലതവണ നിവേദനം നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല. കക്കയത്ത് പ്രവർത്തിക്കുന്ന കെഎസ്ഇബിയുടെ പവർ ഹൗസിൽ നിന്ന് ജനറേഷൻ നടത്തുമ്പോൾ പുറന്തള്ളുന്ന വെള്ളത്തിന്റെ കുത്തൊഴുക്കാണ് പാലത്തിന്റെ സംരക്ഷണഭിത്തിയുടെ തകർച്ചയ്ക്ക് ഇടയാക്കുന്നതെന്നും പറയുന്നുണ്ട്. കഴിഞ്ഞ കാലങ്ങളിലുണ്ടായിട്ടുള്ള ഉരുൾപ്പൊട്ടൽ, പ്രളയം എന്നിവയെ തുടർന്നും സംരക്ഷണ കെട്ടിന് തകർച്ച സംഭവിച്ചിട്ടുണ്ട്. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെ ജലവൈദ്യുത പദ്ധതികളും സ്ഥിതി ചെയ്യുന്ന കക്കയത്തേക്ക് ബസുകൾ ഉൾപ്പെടെ ഒട്ടനവധി വാഹനങ്ങൾ ഈ പാലത്തിലൂടെയാണ് കടന്നു പോകുന്നത്.
പ്രദേശത്തിന്റെ പ്രാധാന്യവും യാത്രക്കാരുടെ സുരക്ഷയും പരിഗണിച്ച് പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തി സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Kozhikode
പുല്ലൂരാംപാറ: മദ്യവും വിവിധ ന്യൂജെൻ രാസലഹരികളും സർവനാശം വിതച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ലഹരി വിരുദ്ധ പ്രവർത്തനം സമൂഹത്തിന്റെ ആവശ്യമാണെന്ന് താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. കെസിബിസി ലഹരി വിരുദ്ധ സമിതി താമരശേരി രൂപത കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വ വികസന ക്ലബിന്റെ രൂപത അവാർഡ് ദാനവും പ്രതിഭാസംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
സ്കൂളുകളിലെ വ്യക്തിത്വ വികസന ലഹരി വിരുദ്ധ ക്ലബിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും ബിഷപ് കൂട്ടിച്ചേർത്തു. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ നടന്ന പരിപാടിയിൽ ലഹരി വിരുദ്ധ സമിതി രൂപതാ പ്രസിഡന്റ് കുര്യൻ ചെമ്പനാനി അധ്യക്ഷത വഹിച്ചു.
രൂപത ഡയറക്ടർ ഫാ. ജിന്റോ മച്ചുഴിയിൽ ആമുഖ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ സുനിൽ ജോസഫ്, സാഹിത്യോത്സവം ജനറൽ കൺവീനർ കെ.സി. ജോസഫ്, യുപി സ്കൂൾ ഹെഡ് മാസ്റ്റർ സിബി കുര്യാക്കോസ്, പിടിഎ പ്രസിഡന്റ് വിത്സൻ താഴത്തുപറമ്പിൽ, വ്യക്തിത്വ വികസന ക്ലബ് കോ ഓർഡിനേറ്റർ ടി.ടി. തോമസ്, സംസ്ഥാന സെക്രട്ടറി റോയി ജോസ്, വിദ്യാർഥി പ്രതിനിധി ക്രിസ് ബി. ഫ്രാൻസീസ്, സിസ്റ്റർ ഗീത സിഎംസി എന്നിവർ പ്രസംഗിച്ചു.
ഹെഡ്മാസ്റ്റർ ജോളി ഉണ്ണ്യേപ്പിള്ളിൽ, ലഹരി വിരുദ്ധ സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.വി. ജോൺ, ജോയിക്കുട്ടി ലൂക്കോസ്, അധ്യാപകരായ ജുബിൻ അഗസ്റ്റിൻ, ജിൻസി പി. വർഗീസ്, സോളി ജോർജ്, സിസ്റ്റർ സെലിൻ, ഷിബി അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.
Kozhikode
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ വേഞ്ചേരിയില്‍ 2001ല്‍ പ്രവര്‍ത്തനം ആരംഭിച്ച കൈതപ്പൊയില്‍ എംഇഎസ് ഫാത്തിമ റഹീം സെന്‍ട്രല്‍ സ്കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷ നിറവില്‍. മുന്‍ കേന്ദ്രമന്ത്രി എ.എ. റഹീമിന്റെ ഭാര്യയുടെ നാമധേയത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.
26 ഡിവിഷനുകളിലായി 880 വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ കലാലയം കോടഞ്ചേരി, പുതുപ്പാടി, താമരശേരി, കട്ടിപ്പാറ പഞ്ചായത്തുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നുനല്‍കുന്നു. 47 അധ്യാപകരും, 21 അനധ്യാപകരും ഉള്‍പ്പെടെ 68 ജീവനക്കാര്‍ ജോലി ചെയ്തു വരുന്നു. സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സ്കൂളിന് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഡോ.പി.എ. ഫസല്‍ ഗഫൂറിന്റെ മേല്‍നോട്ടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. സെക്രട്ടറി, മാനേജര്‍ എന്നീ നിലയില്‍ 25 വര്‍ഷമായി സേവനമനുഷ്ഠിക്കുന്ന കെഎംഡി മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പ്രാദേശിക കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സില്‍വര്‍ ജൂബിലി ആഘോഷം 27ന് വൈകുന്നേരം മൂന്നിന് വയനാട് എംപി പ്രിയങ്കാ ഗാന്ധി നിര്‍വഹിക്കും.
പുതുതായി നിര്‍മ്മിക്കുന്ന മോണ്ടിസോറി ബ്ലോക്കിന്റെ തറക്കല്ലിടല്‍ കര്‍മ്മവും എംപി നിര്‍വഹിക്കും. എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസല്‍ ഗഫൂര്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാക്കുഴി, എംഇഎസ് സംസ്ഥാന സെക്രട്ടറിമാരായ വി.പി. അബ്ദുറഹ്മാന്, ഡോ. റഹീം ഫസല്‍, എംഇഎസ് ഫൈനാന്‍സ് കമ്മിറ്റി ചെയര്മാന് സി.ടി. സക്കീര്‍ ഹുസൈന്, എംഇഎസ് ജില്ലാ പ്രസിഡന്റ് കെ.വി. സലീം തുടങ്ങിയവര്‍ പങ്കെടുക്കും.
Kozhikode
ബാലുശേരി: വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവിനെ ബാലുശേരി പോലീസ് അറസ്റ്റ് ചെയ്തു.തലയാട് പടിക്കൽവയൽ സ്വദേശി ഒരുമക്കുന്നുമ്മൽ അഭിനവ് (22) ആണ് പോലീസിന്റെ പിടിയിലായത്.
വീടിന്റെ ടെറസിൽ പാരപ്പെറ്റിനോട് ചേർന്ന് കവറുകളിലായാണ് കഞ്ചാവ് ചെടികൾ വളർത്തിയിരുന്നത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചെടികൾ കണ്ടെത്തിയത്. ചെടികൾ പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
Kozhikode
മുക്കം: ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ നിന്നും കല്ല് തെറിച്ച് വീണ് രണ്ട് പേർക്ക് പരിക്കേറ്റു.തോട്ടുമുക്കം ദേവസ്വം കാട്ടിൽ പ്രവർത്തിക്കുന്ന ക്വാറിയിൽ നിന്ന് കല്ല് തെറിച്ച് ദേഹത്ത് വീണാണ് തെക്കനാട്ട് ഷോജി, ചാലക്കൽ ജലീൽ എന്നിവർക്ക് പരിക്കേറ്റത്.
ക്വാറിയിൽ നിന്നും എഴുപത് മീറ്റർ ദൂരെ പറമ്പിൽ ജോലിയെടുത്ത് കൊണ്ടിരിക്കെയാണ് കല്ല് വീണ് ഷോജിയുടെ തലക്ക് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ജലീലിന് കാലിനാണ് പരിക്ക്. ഉഗ്ര സ്ഫോടനങ്ങൾ മൂലം വീടുകൾക്ക് വിള്ളലുകൾ വീഴ്ത്തിയും, കല്ലുകൾ തെറിച്ച് സ്വൈര്യ ജീവിതം ദുസഹമാക്കിയും ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന ക്വാറി അടച്ചുപൂട്ടണമെ ന്നാവശ്യപ്പെട്ട് നാട്ടുകാർ ഒരു മാസത്തോളമായി സമരത്തിലാണ്.
ഒട്ടേറെ വീടുകൾക്ക് സമീപം പ്രവർത്തിക്കുന്ന ക്വാറിയിൽ, ലൈസൻസിന്റെ മറവിൽ നിയമ വിരുദ്ധമായി വൻതോതിൽ ഖനനം നടത്തുന്നതായാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.
ക്വാറി പ്രവർത്തനം നിർത്തിവയ്പ്പിച്ചു
മുക്കം: തോട്ടുമുക്കം ദേവസ്വം കാട് പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ നിന്ന് കല്ല് തെറിച്ച് രണ്ട് പേർക്ക് പരിക്കേറ്റ സംഭവത്തെ തുടർന്ന് ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി. കവിത, വൈസ് പ്രസിഡന്റ് സുജ ടോം, പഞ്ചായത്തംഗങ്ങളായ അഹമ്മദ്കുട്ടി പൂളത്തൊടി, ടി.പി ഷറഫുദ്ധീൻ, മുഹമ്മദ് യൂസഫ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ച ശേഷം പ്രവർത്തനം നിർത്തിവയ്പ്പിക്കാൻ നിർദേശം നൽകുകയായിരുന്നു.
Kozhikode
ചക്കിട്ടപാറ: 2026-27 കരട് പദ്ധതി രേഖ അടിസ്ഥാനമാക്കി നടന്ന ചക്കിട്ടപാറ പഞ്ചായത്ത് വികസന സെമിനാർ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ പാറേമ്മൽ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ബാലകൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ.പി. ബാബു, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി.സി. സുരാജൻ, ജിൻസി മനോജ്, ബാബു പള്ളിക്കുടം, ഗിരീഷ് കോമച്ചം കണ്ടി, ബിന്ദു വത്സൻ, ആസൂത്രണ ഉപാധ്യക്ഷൻ ബാബു കൂനന്തടത്തിൽ, പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ എ.സി. സുധീന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി ഇ.പി. സജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു.വിവിധ പദ്ധതികളിൽ ഗ്രൂപ്പ് ചർച്ചയും റിപ്പോർട്ടിംഗും നടന്നു.
Kozhikode
തിരുവമ്പാടി: സിലോൺ കടവ്- ഇരുമ്പകം ബൈപാസായി നിർമിക്കുന്ന റോഡിന്റെ പ്രവർത്തി ഉദ്ഘാടനം കോഴിക്കേട്ട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹനൻ കൊട്ടാരത്തിൽ നിർവഹിച്ചു.
തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മറിയാമ്മ ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ദീപ ഷൈജോ, തിരുവമ്പാടി പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ രാമചന്ദ്രൻ കരിമ്പിൽ, വാർഡ് പ്രസിഡന്റ് റെജി ചെറിയാൻ, യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹി ലിബിൻ ഏബ്രഹാം, ജിജി ചക്കമൂട്ടിൽ, റോഡ് കമ്മിറ്റി പ്രസിഡന്റ് ജോബിഷ് തുടങ്ങിയവർ പ്രസംഗിച്ചു.
Kozhikode
താമരശേരി: താമരശേരി രൂപത റൂബി ജൂബിലിയുടെ ഭാഗമായി ഇടവകകളിലെ പാലിയേറ്റീവ് - ജെറിയാട്രിക് കെയര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരുടെയും ആതുര ശുശ്രൂഷാ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെയും സമ്മേളനം നടത്തി.
താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. റൂബി ജൂബിലി കണ്‍വീനര്‍ ഫാ. ജോണ്‍ ഒറവുങ്കര അധ്യക്ഷനായിരുന്നു. അല്‍ഫോന്‍സ പാലിയേറ്റീവ് രൂപതാ ഡയറക്ടര്‍ ഡോ. ബിനു കുളത്തിങ്കല്‍, ഡോ. സുരേഷ് കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. മാത്യു തേരകം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോസ് കുഴുമ്പില്‍ പ്രസംഗിച്ചു.
Kozhikode
ചങ്ങനാശേരി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചങ്ങനാശേരിയില്‍ വരവേല്പ് നല്‍കും. ഇതിനുള്ള വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നതെന്ന് നിയോജകമണ്ഡലം ചെയര്മാന് പി.എന്‍. നൗഷാദ്, കണ്‍വീനര്‍ മാത്തുക്കുട്ടി പ്ലാത്താനം എന്നിവര്‍ അറിയിച്ചു.
രണ്ടിന് മാമ്മൂട് ജംഗ്ഷനില്‍നിന്നും പുതുയുഗ യാത്രയെ യുഡിഎഫ് യുവജന വിദ്യാര്‍ഥി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നഗരത്തിലേക്ക് ആനയിക്കും. ചങ്ങനാശേരി സെന്‍ട്രല്‍ ജംഗ്ഷനില്‍നിന്നും താളമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ തുറന്ന വാഹനത്തില്‍ എത്തുന്ന പ്രതിപക്ഷ നേതാവിനെ പെരുന്ന ബസ് സ്റ്റാന്‍ഡിലെ സമ്മേളന നഗരിയിലേക്കു സ്വീകരിക്കും. തുടര്‍ന്ന് ചേരുന്ന പൊതുസമ്മേളനത്തില്‍ യുഡിഎഫ് സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കും.
Kozhikode
കോടഞ്ചേരി: പൂളപ്പാറ-വേളങ്കോട് റോഡിൽ ചാലിപ്പടിയിൽ പൊട്ടിയ പൈപ്പ് നന്നാക്കി ജലവിതരണം പുനസ്ഥാപിച്ചതിന് പിന്നാലെ വീണ്ടും ശക്തിയായി വെള്ളം പാഴാവുന്നു. കഴിഞ്ഞ ആറുമാസമായി ചോരുന്ന കേരള വാട്ടർ അഥോറിറ്റിയുടെ പൈപ്പ് കഴിഞ്ഞ ദിവസമാണ് പത്രവാർത്തയുടെ അടിസ്ഥാനത്തിൽ ജീവനക്കാരെത്തി ശരിയാക്കിയത്. എന്നാൽ അടുത്ത ദിവസം തന്നെ പഴയതിലും ശക്തമായി വെള്ളം ചേരുകയായിരുന്നു.
വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച ഇരുമ്പ് പൈപ്പാണ് തുരുമ്പ് പിടിച്ച് പൊട്ടി നശിച്ചിരുന്നത്. തുരുമ്പ് പൈപ്പിന്റെ മുകളിൽ വെൽഡിംഗ് നടത്തിയെങ്കിലും ഗുണകരമായില്ല. ഇരുവഞ്ഞിപ്പുഴയിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് പൊട്ടൻകോടുള്ള വാട്ടർ ടാങ്കിൽ സംഭരിച്ച് അവിടെനിന്ന് കോടഞ്ചേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലേക്കാണ് കുടിവെള്ളം വിതരണം നടത്തുന്നത്. ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്ന പല കുടുംബങ്ങൾക്കും വേനൽ കടുത്തിരിക്കുന്ന ഈ സമയത്ത് കുടിവെള്ളം എത്തുന്നില്ല.
പല കുടിവെള്ള സ്രോതസുകളും വറ്റി വരണ്ട നിലയിലാണ്. ദിവസവും ആയിരക്കണക്കിന് ലിറ്റർ വെള്ളം പാഴാകുന്നതിനാൽ വാട്ടർ അഥോറിറ്റിക്ക് കൂടുതൽ സമയം മോട്ടറുകൾ പ്രവർത്തിപ്പിക്കേണ്ടിവരികയും ചെയ്യുന്നുണ്ട്. പഴയ ഇരുമ്പ് പൈപ്പ് മാറ്റി പുതിയ രീതിയിലുള്ള പൈപ്പ് സ്ഥാപിച്ച് കുടിവെള്ളം വിതരണം സുഗമമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Kozhikode
അരീക്കോട്: ഏറനാട് മണ്ഡലത്തിലെ പനന്പിലാവ് പാലത്തിന്റെ പുനർനിർമാണോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിർവഹിച്ചു. 2016ൽ എൽഡിഎഫ് സർക്കാർ വന്നതിനുശേഷം പശ്ചാത്തല സൗകര്യവികസനത്തിൽ നടന്നത് മാജിക്കാണെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
മേൽപ്പാലങ്ങളുടെയും റോഡുകളുടെയും വികസനത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ജനങ്ങൾക്കറിയാം. ദേശീയ ഹൈവേ വികാസത്തിന് വേണ്ടി 5,550 കോടി സർക്കാർ ചെലവഴിച്ചു. മലയോര ജനതയുടെ സ്വപ്നമായ മലയോര ഹൈവേ 1600 കിലോമീറ്റർ പിന്നിട്ടു. കിഫ്ബി, നബാർഡ്, റീബിൽഡ് കേരള എന്നീ പദ്ധതികളിലൂടെ 3500 കോടിയുടെ റോഡ് നിർമാണ പ്രവൃത്തികളാണ് സർക്കാർ നടത്തിയത്.
കേരളത്തിലെ റോഡ് വികസനം ലോകം അംഗീകരിക്കുന്ന തലത്തിലേക്ക് ഉയർന്നു. ഏറ്റവും കൂടുതൽ റെയിൽവേ മേൽപ്പാലങ്ങൾ നിർമിച്ച കാലമാണിതെന്ന് മന്ത്രി പറഞ്ഞു.ഏറനാട് മണ്ഡലം എംഎൽഎ പി.കെ. ബഷീർ ശിലാഫലകം അനാച്ഛാദനം ചെയ്തു.
നിലവിൽ ഒരു മീറ്റർ വീതിയും 22 മീറ്റർ നീളവുമുള്ള ഈ പാലം അഞ്ച് കോടി രൂപ ചെലവഴിച്ചാണ് പുനർനിർമാണ പ്രവൃത്തി നടത്തുന്നത്. പുതിയ പാലത്തിന്റെ നീളം 39.90 മീറ്ററും വീതി 11 മീറ്ററും ഇരുവശത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയോടുകൂടി 7.50 മീറ്റർ ഗാരേജ്വേയും നൽകിയാണ് പുതിയപാലം വിഭാവനം ചെയ്തിട്ടുള്ളത്.
എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ആയിഷ, ഉൗർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീർ മേത്തലയിൽ, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ടി. അബ്ദുറഹിമാൻ, ഉൗർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടെസി സണ്ണി,
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ ടോം, മെംബർമാരായ ഷിജോ ആന്റണി, ദീപ്തി ബോസ്, സന്തോഷ് സെബാസ്റ്റ്യൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പാലക്കാട് പൊതുമരാമത്ത് പാലങ്ങൾ വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ വി.ആർ. ജയരാജ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ വിനോദ് കുമാർ ചാലിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Kozhikode
പേരാമ്പ്ര: കൂത്താളി പഞ്ചായത്തിലൂടെ ഒഴുകുന്ന പുറയങ്കോട് പുഴ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ മാലിന്യങ്ങൾ നീക്കി ശുചികരിച്ചു. നിരവധി കർഷകരും, നാട്ടുകാരും കൃഷിക്കും, കുടിവെള്ളത്തിനും ആശ്രയിക്കുന്ന ഈ പുഴയിലെ മലിനീകരണവും ഒഴുക്കിന്റെ തടസവും ഉണ്ടാക്കുന്ന പ്രയാസങ്ങൾക്ക് പരിഹാരമായിട്ടാണ് ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്.
പ്രസിഡന്റ് ഉമ്മർ തണ്ടോറ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.എം. ബിന്ദു അധ്യക്ഷത വഹിച്ചു.
മെമ്പർ രവീന്ദ്രൻ കേളോത്ത്, കെ.എം. ബാലകൃഷ്ണൻ, ടി.പി. സോമൻ, കെ.എം. രാജൻ എന്നിവർ പ്രസംഗിച്ചു.
Kozhikode
തിരുവമ്പാടി: മണ്ഡലത്തിലെ നിർമാണം പൂർത്തീകരിച്ച ഓമശേരി-തിരുവമ്പാടി റോഡ്, തിരുവമ്പാടി-കൂടരഞ്ഞി റോഡ് എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനായി. റോഡുകളുടെ ഫലകം ലിന്റോ ജോസഫ് എംഎൽഎ അനാച്ഛാദനം ചെയ്തു. 4.4 കിലോമീറ്റർ നീളത്തിലുള്ള ഓമശേരി-തിരുവമ്പാടി റോഡ് ആറ് കോടി രൂപ ചെലവിലാണ് നവീകരിച്ചത്. 5.5 മീറ്റർ വീതിയിൽ ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് പ്രവൃത്തി പൂർത്തിയാക്കിയത്.
തിരുവമ്പാടി-കൂടരഞ്ഞി റോഡ് 4.8 കിലോ മീറ്ററിലാണ് നവീകരണം പൂർത്തിയാക്കിയത്. 4.9 കോടി രൂപ ചെലവിൽ ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് പ്രവൃത്തി പൂർത്തിയാക്കിയത്. തിരുവമ്പാടി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി, വൈസ് ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, വൈസ് പ്രസിഡന്റ് പി.ആർ. അജിത,
കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു, മുക്കം നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ഭവന വിനോദ്, തിരുവമ്പാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഫിറോസ് ഖാൻ തുടങ്ങിയവർ പങ്കെടുത്തു.
Kozhikode
കോഴിക്കോട്: സർക്കാർ ആശുപത്രികളിൽ നിന്ന് വയറ്റിൽ കത്രിക കുടുങ്ങിയ സഹോദരിമാർക്ക് അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി. തോമസ് പറഞ്ഞു.
മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നത് എല്ലാം സിസ്റ്റത്തിന്റ കുഴപ്പമാണെന്നാണ്. മന്ത്രി വീണാ ജോർജ് വകുപ്പ് ഏറ്റ ശേഷം സർക്കാർ ആശുപത്രികളുടെ സ്ഥിതി വളരെ മോശമായിക്കൊണ്ടിരിക്കുകയാണ്. അതിന്റെ കാരണവും സിസ്റ്റം ആണോ എന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. ആരോഗ്യവകുപ്പിന്റെ പേര് തന്നെ "കത്രിക വകുപ്പ്' എന്നാക്കുമോ എന്നും പലർക്കും ഭയമുണ്ടെന്നും പി.സി. തോമസ് പ്രസ്താവനയിൽ പറഞ്ഞു.
Kozhikode
ചികിത്സാപ്പിഴവുകൾക്ക് മീതെ തെരുവുനായ ശല്യം കൂടിയാകുമ്പോൾ രോഗികളും കൂട്ടിരിപ്പുകാരുമാണ് ദുരിതത്തിലാകുന്നത്
കോഴിക്കോട്: നൂറുക്കണക്കിന് രോഗികളെത്തുന്ന ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷം. പല അസുഖങ്ങളുമായി എത്തുന്ന രോഗികൾക്ക് നേരേ നായ്ക്കൾ പാഞ്ഞടുക്കുകയാണ്. ഹോസപിറ്റലിന്റെ പരിസരത്ത് നിന്ന് ആളുകൾക്ക് കടിയേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്. നിരവധി പേർ തെരുവ്നായ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. ഓടാൻ പോലും സാധിക്കാത്ത അവസ്ഥയിലുള്ള രോഗികൾക്ക് നേരേയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടാവുന്നത്. പലരെയും സമീപത്തുവള്ളർ കല്ലെറിഞ്ഞും ഒച്ചവച്ചുമാണ് രക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസം ചികിത്സയ്ക്കെത്തിയ കുട്ടിയ്ക്ക് നേരേ തെരുവ് നായ പാഞ്ഞടുത്തിരുന്നു. നായ പാഞ്ഞടുക്കുന്നത് കണ്ട ചിലർ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. മെഡിക്കൽ കോളജിലേക്ക് അടിയന്തര സാഹചര്യത്തിൽ രോഗിയുമായി എത്തുന്ന വാഹനങ്ങൾക്ക് നേരേ നായ്ക്കൾ പാഞ്ഞടുക്കുന്നതായും ഇവയെ ഭയന്ന് വാഹനങ്ങൾ നിയന്ത്രണംവിട്ട് അപകടം സംഭവിച്ചതായും പറയുന്നു. ആംബുലൻസുകൾ നേരേ വരെ നായ്ക്കൾ പാഞ്ഞടുക്കാറുണ്ട്. ഹോസ്പിറ്റലിന് മുന്നിൽ ഇതുമൂലം പല അപകടങ്ങളും ഉണ്ടായിട്ടുണ്ട്.
വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് അലക്ഷ്യമായി കളയുന്ന ഭക്ഷണാവശിഷ്ടങ്ങൾ കഴിച്ചാണ് നായകൾ വളരുന്നതെന്നാണ് ചികിത്സിക്കാനെത്തുന്ന രോഗികൾ പറയുന്നത്. സമീപത്തെ പല ഭക്ഷണശാലകൾക്കുള്ളിൽ വരെ നായ്ക്കളെ കാണാൻ സാധിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മാലിന്യ നിർമാർജനം കാര്യക്ഷമമായാൽ നായ്ക്കളുടെ ശല്യം കുറയ്ക്കാൻ സാധിക്കുമെന്നും ഇവർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പല തവണ പരാതി നൽകിയെങ്കിലും പ്രശ്നത്തിന് പരിഹാരം ഉണ്ടായിട്ടില്ല. മെഡിക്കൽ കോളജുകളുടെ മഹിമയെക്കുറിച്ച് വാതോരാതെ പറയുന്ന മന്ത്രി വീണാ ജോർജ് ഉൾപ്പടെയുള്ളവർ രോഗികളുടെ ദുരിതം കാണുന്നില്ല.
ചികിത്സാപിഴവുകൾക്ക് മീതെ തെരുവ് നായ ശല്യം കൂടിയാകുന്പോൾ നിർധനരായ രോഗികളും കൂട്ടിരിപ്പുകാരുമാണ് ദുരിതത്തിലാകുന്നത്. ജില്ലയ്ക്ക് പുറത്ത് നിന്ന് പോലും രോഗികളെത്തുന്ന മെഡിക്കൽ കോളജിലെ തെരുനായ ശല്യത്തിന് അടിയന്തരമായി പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Kozhikode
കോഴിക്കോട്: ജീവിതാന്ത്യത്തില്‍ ഏതുതരം ചികിത്സ വേണമെന്നു നിശ്ചയിക്കാന്‍ ലിവിംഗ് വില്‍ എഴുതി വയ്ക്കാമെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് ഇന്ത്യയില്‍ നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്ന് അഭിപ്രായം.
മലബാര്‍ ആശുപത്രി സ്ഥാപക ഡോ. പി.എ. ലളിതയുടെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് ദാനചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ച സംവാദത്തിലാണ് ഈ അഭിപ്രായമുയര്‍ന്നത്.
മരണത്തിനു മുമ്പ് എഴുതി തയാറാക്കിയ രീതിയിലായിരിക്കും അവസാനകാലത്തെ ചികിത്സയെന്ന് ഉറപ്പിക്കാന്‍ ആ വ്യക്തിക്ക് കഴിയില്ല. അതു തീരുമാനിക്കുന്നത് ബന്ധുക്കളായിരിക്കും. അവര്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ ലിവിംഗ് വില്‍ നടപ്പാക്കാനാകില്ല.
നേരത്തേ തന്നെ രോഗി തന്റെ ഉറ്റവരോട് അവസാനകാല ചികിത്സയെന്തെന്നു പറഞ്ഞ് അവരെ ബോധ്യപ്പെടുത്തുകയാണ് ഉത്തമം. ബന്ധുക്കള്‍ എതിര്‍ത്തില്ലെങ്കില്‍ അനാവശ്യമായ ദുരിതചികിത്സ ഒഴിവാക്കാനാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ സാന്ത്വനചികിത്സാ പരിപോഷണകേന്ദ്രം ഡയറക്ടര്‍ ഡോ. സുരേഷ്കുമാര്‍ പറഞ്ഞു.
മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മോഡറേറ്ററായിരുന്നു. പാലിയം ഇന്ത്യ ചെയര്മാന് ബിനോദ് ഹരിഹരന്, പൂക്കോയ തങ്ങള്‍ ഹോസ്പിസ് ഡയറക്ടര്‍ ഡോ. അമീറലി എന്നിവര്‍ പങ്കെടുത്തു. ഡോ. പി.എ. ലളിത അവാര്‍ഡിന് ഡോ. സുരേഷ്കുമാര്‍, ബിനോയ് ഹരിഹരന്, ഡോ. അമീറലി എന്നിവര്‍ അര്‍ഹരായി. കോഴിക്കോട് മേയര്‍ ഒ. സദാശിവന്, ഗോപിനാഥ് മുതുകാട് എന്നിവര്‍ അവാര്‍ഡ് വിതരണം ചെയ്തു. മലബാര്‍ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രി എം.ഡി. ഡോ. മിലി മണി അധ്യക്ഷത വഹിച്ചു. ആശുപത്രി ഡയറക്ടര്‍ മാന്‍സി, എ. സജീവന്, കമാല്‍ വരദൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Kozhikode
വിലങ്ങാട്: വനം-വന്യജീവി വകുപ്പ് കുറ്റ്യാടി റേഞ്ച് പരിധിയിലെ വിവിധ ആദിവാസി ഉന്നതികളിലെ കുടുംബങ്ങൾക്കായി "സ്നേഹഹസ്തം' സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സഹകരണത്തോടെ വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ക്യാമ്പ് ഇ.കെ. വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ആദിവാസി വിഭാഗങ്ങളുടെ സമഗ്ര ആരോഗ്യ സംരക്ഷണവും രോഗനിർണയവും ലക്ഷ്യമിട്ടാണ് സംസ്ഥാന വനവികസന ഏജൻസിയുടെ പിന്തുണയോടെ ക്യാമ്പ് ഒരുക്കിയത്. വിദഗ്ധ ഡോക്ടർമാരുടെ സേവനത്തോടൊപ്പം സെർവിക്കൽ കാൻസറിനുള്ള പ്രതിരോധ കുത്തിവയ്പ്പായ എച്ച്പിവി വാക്സിനും നൽകി.
ക്യാമ്പിൽ ചിറ്റാരി, വായാട്, കണ്ടിവാതുക്കൽ, ഏലാംബയിൽ, മാടഞ്ചേരി തുടങ്ങിയ ഉന്നതികളിൽനിന്നുള്ള നൂറിലധികം പേർ പരിശോധനക്കെത്തി. ചടങ്ങിൽ ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം.എൻ. മേനോൻ അധ്യക്ഷനായി. അസിസ്റ്റന്റ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജസ്റ്റിൻ മോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ഡോ. ഹേമ ഫ്രാൻസിസ് പദ്ധതി വിശദീകരിച്ചു. കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ യു. ആഷിഖ് അലി, വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ രാജു അലക്സ്, ഷെബി സെബാസ്റ്റ്യൻ, ഐഎംഎ പ്രതിനിധികളായ ഡോ. റോയ് ആർ. ചന്ദ്രൻ, ഡോ. ജ്യോതി കുമാർ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. പ്രശാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.
Kozhikode
പുല്ലൂരാംപാറ: സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ലോക സ്കൗട്ട് സ് ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. വർഷങ്ങളോളം സ്കൗട്ടിൽ സമർപ്പിത സേവനം അനുഷ്ഠിച്ച ടി.ടി. തോമസിനെ പൊന്നാടയണിച്ച് ആദരിച്ചു. രാജ്യപുരസ്കാർ വിജയികളായ വിദ്യാർഥികൾക്ക് പരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജോളി ജോസഫ് ഉണ്ണിയേപ്പിള്ളിൽ, അധ്യാപകരായ സോളി ജോർജ്, ബിജു വി. ഫ്രാൻസിസ്, പിന്റോ തോമസ്, ജിൻസി പി. വർഗീസ്, വിദ്യാർഥികളായ ഐവിൻ റോബി, ക്രിസ്റ്റീന ജോർജ് എന്നിവർ പ്രസംഗിച്ചു. ഗൈഡ്സ് ക്യാപ്റ്റൻമാരായ സി. ഷാരോൺ, ഷീബ തോമസ് എന്നിവർ നേതൃത്വം നൽകി.
Kozhikode
കൂരാച്ചുണ്ട്: പഞ്ചായത്ത് കുടുംബശ്രീ സത്യപ്രതിജ്ഞ ചടങ്ങിൽ ചുമതല ഒഴിഞ്ഞ സിഡിഎസ് ചെയർപേഴ്സൺ കാർത്തിക വിജയനെ കോൺഗ്രസ് നേതാവ് കെെയേറ്റം ചെയ്യാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രകടനവും പഞ്ചായത്ത് ഓഫീസ് മാർച്ചും സംഘടിപ്പിച്ചു.
സിപിഎം ഏരിയ കമ്മിറ്റി അംഗം വി.ജെ. സണ്ണി ഉദ്ഘാടനം ചെയ്തു. ഷീബ ബാബു അധ്യക്ഷത വഹിച്ചു. എ.സി. ഗോപി, കെ.ജി. അരുൺ, വി.കെ. ഹസീന, എൻ.ജെ. റീന ബാബു, എൻ.ജെ. ആൻസമ്മ എന്നിവർ പ്രസംഗിച്ചു.
Kozhikode
കൂടരഞ്ഞി: സന്തോഷ് ട്രോഫി റഫറിയായി നിയമിക്കപ്പെട്ട കൂടരഞ്ഞി കൽപ്പിനി സ്വദേശി മെൽബിൻ തോമസ് പറപ്പളളിയെ പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് കുട്ടി കക്കാടംപൊയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മംബർ ലീലാമ്മ മുള്ളനാനിക്കൽ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം പ്രസിഡന്റ് സണ്ണി പെരികിലംതറപ്പേൽ, പൗലോസ് താന്നിമുള, ജോയി പന്തപ്പിള്ളിൽ, കെ.വി. ജോസ്, ഗിൽഗജോസ്, നോബിൾ മാവറ, അവറാച്ചൻ വെട്ടിക്കൽ, ഗോകുൽനാഥ് താമരക്കുന്നേൽ, അമൽരാജ് ചുള്ളക്കാര തുടങ്ങിയവർ പ്രസംഗിച്ചു.
Kozhikode
ജോണ്സണ് പൂകമല
കൂരാച്ചുണ്ട്: മലയോര മേഖലയായ പാത്തിപ്പാറയില്‍ വന്യജീവി ശല്യം രൂക്ഷം. പൊറുതിമുട്ടി കര്‍ഷകര്‍. കോട്ടൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പാത്തിപ്പാറയിലെ ഒട്ടനവധി കര്‍ഷക കുടുംബങ്ങളാണ് കുരങ്ങ്, കാട്ടുപന്നി ശല്യം മൂലം ദുരിതം അനുഭവിക്കുന്നത്.
പ്രധാന വരുമാന മാര്‍ഗമായ നാളികേരം കുരങ്ങുകള്‍ നശിപ്പിക്കുന്നതിനാല്‍ കര്‍ഷകരുടെ ജീവിതമാര്‍ഗം അടഞ്ഞിരിക്കുകയാണ്. ഇളനീര് പാകമാകുമ്പോള്‍ തന്നെ കുരങ്ങുകള്‍ തുരന്ന് നശിപ്പിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. നാളികേരത്തിന്റെ വില വര്‍ധിച്ചിട്ടും കര്‍ഷകര്‍ക്ക് അതിന്റെ ഗുണം ലഭിക്കുന്നില്ല. കമുകിലെ അടക്കയും കുരങ്ങുകള്‍ നശിപ്പിക്കുന്നതായി കര്‍ഷകര്‍ പറയുന്നു. കുരങ്ങുകളെ തുരത്താന്‍ ശ്രമിച്ചാല്‍ അവ അക്രമാസക്തരാകും.
നിവൃത്തിയില്ലാതെ പലരും കൃഷിയില്‍ നിന്നും പിന്തിരിയുന്ന അവസ്ഥയിലാണ്. പാത്തിപ്പാറ, മാവുള്ളകുന്ന് മേഖലയിലെ തോമസ് ചെറുപറമ്പില്‍, ജോസഫ് വള്ളോപ്പള്ളി, വര്‍ക്കി ചെറുപറമ്പില്‍, ബേബി ചേരിയില്‍, കുര്യാക്കോസ് ചെറുപറമ്പില്‍, ബേബി മച്ചാനിക്കല്‍, ജിബി മച്ചാനിക്കല്‍, ഷിബു മംഗളാംകുന്നേല്‍, ജോണ്‍ ചെറുപറമ്പില്‍, ജോസ് മംഗളാംകുന്നേല്‍, ബേബി മംഗളാംകുന്നേല്‍, സജി വള്ളോപ്പള്ളി, ജോസ് കുരുവിള വള്ളോപ്പള്ളി, ജോസ് കൊച്ചുപ്ലാക്കല്‍, സുരേഷ് കാരോച്ചാലില്, ജോണി വള്ളോപ്പള്ളി തുടങ്ങി ഒട്ടനവധി കര്‍ഷകരാണ് കുരങ്ങു ശല്യം കാരണം ദുരിതത്തിലായിരിക്കുന്നത്.
കുന്നിന്മുകളില് കൃഷി ചെയ്യുന്ന കര്‍ഷകര്‍ പലരും വന്യജീവികളില്‍ നിന്നും കാര്‍ഷികവിളകളെ സംരക്ഷിക്കുന്നതിനായി ജീവന് പോലും പണയം വച്ച് അവിടെത്തന്നെ അന്തിയുറങ്ങുന്നുണ്ട്. എന്നിട്ടും തങ്ങളുടെ അധ്വാനം പാഴാകുകയാണെന്നു കര്‍ഷകര്‍ പറയുന്നു. കക്കയം, വയലട വനമേഖലകളില്‍ നിന്നുമാണ് കുരങ്ങുകള്‍ കൃഷിയിടത്തിലെത്തുന്നത്. ഇവയെ തടയാന്‍ ശാശ്വതമായ പരിഹാര നടപടികള്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
Kozhikode
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പുതുക്കിയ പട്ടിക പ്രകാരം ജില്ലയില്‍ 26,57,478 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 12,98,343 പുരുഷന്മാരും 13,59,102 സ്ത്രീകളും 33 ട്രാന്‍സ്ജെന്‍ഡര്‍മാരും ഉള്‍പ്പെടും.
സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണ (എസ്ഐആര്‍) നടപടികള്‍ പൂര്‍ത്തിയാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ജില്ലയില്‍ പുതുതായി സൃഷ്ടിച്ച 534 പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ നിലവില്‍ 2837 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ജില്ലയിലെ ലിംഗാനുപാതം 1000 പുരുഷന്മാര്ക്ക് 1047 സ്ത്രീകള്‍ എന്ന നിലയിലാണ്. കൂടാതെ അന്തിമ പട്ടികയില്‍ 57679 പ്രവാസി വോട്ടര്‍മാരും ഉണ്ട്. എപിക് (വോട്ടര്‍മാരുടെ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ്) കവറേജ് 100 ശതമാനമാണ്.
പ്രത്യേക തീവ്ര പരിഷ്കരണത്തിന്റെ ഭാഗമായി അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 21 ന് പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് അന്തിമ വോട്ടര്‍ പട്ടികയുടെ പകര്‍പ്പുകള്‍ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറി. ഡിസംബര്‍ 23 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയിന്മേല് ഉള്ള ആക്ഷേപങ്ങളും അവകാശവാദങ്ങളും പരിഗണിച്ച ശേഷമാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്.
അന്തിമ വോട്ടര്‍ പട്ടിക, സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ് സൈറ്റിൽ ലഭ്യമാണ്.കൂടാതെ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസറുടെ കാര്യാലയത്തിലും ബന്ധപ്പെട്ട ബിഎല്‍ഒ മാരുടെ പക്കലും വില്ലേജ് ഓഫീസുകളിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും പകര്‍പ്പുകള്‍ ലഭ്യമാണ്.
എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസറുടെ കാര്യാലയത്തില്‍നിന്നും ലഭിക്കും.
Kozhikode
കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട് കോഴിക്കോട് നഗരത്തില്‍ കുടിവെള്ളം ഭാഗികമായി മുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നു.റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി പുതിയ പൈപ്പിടാനായി കഴിഞ്ഞ വ്യാഴാഴ്ചയാണ് കുടിവെള്ള വിതരണം നിര്‍ത്തിവച്ചത്.
ജല അതോറിറ്റിയും കോര്‍പറേഷനും ബദല്‍സംവിധാനം ഒരുക്കാതായതോടെ വെള്ളമില്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. മാനാഞ്ചിറ–മലാപ്പറമ്പ് റോഡ് നാലുവരിയാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പൈപ്പിടുന്നത്.ഇതിനായി നടക്കാവ് മുതല്‍ മാവൂര്‍ റോഡ് വരെയുള്ള ഭാഗത്തെ കുടിവെള്ള വിതരണം ഒരാഴ്ച മുമ്പ് നിര്‍ത്തി.
അധികം വൈകാതെ പണി പൂര്‍ത്തിയാക്കി ജലവിതരണം പുനസ്ഥാപിക്കുമെന്നായിരുന്നു ജലഅതോറിറ്റിയുടെ അറിയിപ്പ്. എന്നാല്‍ പുതിയ പൈപ്പ് തന്നെ പലയിടത്തും പൊട്ടിയതോടെ പണി നീണ്ടു. ക്രിസ്ത്യന്‍ കോളജ് ജംഗ്ഷന്, കാട്ടുവയല്‍ പ്രദേശത്താണ് ഒട്ടും വെള്ളമില്ലാത്തത്. ജലവിതരണം നിലച്ചതോടെ ഹോസ്റ്റുകളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലായി.
വെള്ളം മുടങ്ങുമെന്ന ജലഅതോറിറ്റിയുടെ അറിയിപ്പ് ലഭിച്ചത് വളരെ വൈകിയാണെന്നും ആരോപണമുണ്ട്. പൊതുമരാമത്ത് വകുപ്പ് കരാര്‍ നല്കിയ സ്വകാര്യ കമ്പനിയാണ് പൈപ്പിടുന്നത്.അതേസമയം റോഡ് വീതികൂട്ടല്‍ പ്രവൃത്തികള്‍ നീളുന്നത് പൈപ്പിടല്‍ ജോലികളെയും ദോഷകരമായി ബാധിക്കുന്നുണ്ട്.
Kozhikode
താമരശേരി: താമരശേരി പുതിയ ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന ഖുബ ട്രേഡേഴ്സില്‍ നിന്നും 30000 രൂപ കളവ് ചെയ്ത പ്രതിയെ കോഴിക്കോട് റൂറല്‍ എസ്പി ടി. ഫറാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.
കൊല്ലം ഈസ്റ്റ് കല്ലട ക്ലാച്ചത്തില് ജോണ്സണ് വര്‍ഗീസ് എന്ന മണ്ണുണ്ണി ജോണ്‍സണെ (47)യാണ് ഇന്നലെ ബാലുശേരിയില്‍ നിന്ന് പിടികൂടിയത്. ഈ മാസം 14നാണ് മോഷണം നടന്നത്. വൈകീട്ട് മലഞ്ചരക്ക് കടയില്‍ എത്തിയ പ്രതി കടക്കാരന് പുറത്തേക്ക് ഇറങ്ങിയ സമയം മേശ വലിപ്പില്‍ സൂക്ഷിച്ചിരുന്ന 30,000 രൂപ അടങ്ങിയ പേഴ്സ് എടുത്ത് കടന്നു കളയുകയായിരുന്നു. സമാന രീതിയില്‍ മോഷണം നടത്തുന്നവരെ കുറിച്ച് സംസ്ഥാനമൊട്ടാകെ നടത്തിയ അന്വേഷണത്തിലാണ് ജോണ്‍സനെക്കുറിച്ച് സൂചന ലഭിച്ചത്. ഇയാളില്‍ നിന്ന് 20,000 രൂപയും കണ്ടെടുത്തു.
പത്തനംതിട്ട കോയിപ്രം സ്റ്റേഷന് പരിധിയില്‍ ഒരു കടയില്‍ നിന്നും 50,000 രൂപ മോഷ്ടിച്ചതിന് പിടിക്കപ്പെട്ട് കൊട്ടാരക്കര സബ്ബ് ജയിലില്‍ കഴിഞ്ഞ പ്രതി ജനുവരി ഒന്നിനാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ബാലുശേരിയില്‍ മുന്‍ പരിചയമുള്ള ഒരാളുടെ റൂമില്‍ താമസിച്ച് താമരശേരിയില്‍ കളവ് നടത്തുകയായിരുന്നു. പന്തളം, കുണ്ടറ, കോയിപ്രം, കൊല്ലം എന്നിവിടങ്ങളില്‍ നിരവധി മോഷണങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ട്. പ്രതിയെ താമരശേരി കോടതി റിമാന്‍ഡ് ചെയ്തു.
താമരശേരി ഇന്‍സ്പെക്ടര്‍ വി.എം. ജയന്, സ്പെഷല്‍ സ്ക്വാഡ് എസ്ഐമാരായ രാജീവ്ബാബു, എഎസ്ഐ ജയരാജന് പനങ്ങാട്, ജിനീഷ് ബാലുശേരി, എം.ടി. മിഥുന്മോഹന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Kozhikode
കൊയിലാണ്ടി: കോടികൾ വിലയുള്ള തിമിംഗല ചർദ്ദി പിടികൂടി. നന്തി ഇരുപതാം മൈൽസിലെ കോതുവയൽകുനി അഖിൽ കൃഷ്ണന്റെ വീട്ടിൽ നിന്നാണ് 4.380 കിലോഗ്രാം ഛർദ്ദിൽ പിടികൂടിയത്.
കൈവശം വച്ച പ്രതിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിശോധനയിൽ പോലീസ് ഇൻസ്പെക്ടർ സുമിത്ത്കുമാർ, എസ്ഐമാരായ ഗ്രീഷ്മ, ദിലീപ്, എഎസ്ഐ പ്രദീപ്കുമാർ, സിപിഒ ഗംഗേഷ്, സ്ക്വാഡ് അംഗങ്ങളായ മനോജ് രാമത്ത്, സാജു എന്നിവർ പങ്കെടുത്തു. പ്രതിയെയും പിടികൂടിയ ചർദ്ദിലും വനം വകുപ്പിന് കൈമാറും.
Kozhikode
കോഴിക്കോട്: ജില്ലയില്‍ ട്രാഫിക് ബോധവത്കരണം കാര്യക്ഷമമായി നടക്കുമ്പോഴും നടപ്പാത കയ്യേറിയുള്ള പാര്‍ക്കിംഗും വാഹനമോടിക്കലും തുടരുന്നു. എരഞ്ഞിപ്പാലം മിനി ബൈപാസിൽ നടപ്പാതയിലൂടെ സ്കൂട്ടർ ഓടിച്ച് നിയമലംഘനം നടത്തിയ ആളെ വയോധികയായ പ്രഭാവതി തടഞ്ഞത് വാർത്തയായതോടെ തുടർനടപടിയുമായി അധികൃതർ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴും നിയമലംഘനങ്ങള്‍ തുടരുകയാണെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതുമൂലം കടുത്ത നടപടികളിലേക്ക് കടക്കുകയാണ് അധികൃതര്‍.
എരഞ്ഞിപ്പാലം സഹകരണ ആശുപത്രിക്കു സമീപം മുതൽ എരഞ്ഞിപ്പാലം ഭാഗത്തേക്കുള്ള നടപ്പാതയിൽ 300 മീറ്റർ ദൂരത്തിൽ വാഹനങ്ങൾ സഞ്ചരിക്കാതിരിക്കാൻ പൊതുമരാമത്ത് വിഭാഗം ഒമ്പത് കോൺക്രീറ്റ് കുറ്റികൾ സ്ഥാപിച്ചു. എരഞ്ഞിപ്പാലം മിനി ബൈപാസിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ ഈ നടപ്പാത വഴിയാണ് ഇരുചക്രവാഹനങ്ങൾ പോകുന്നത്. ഇത് കാൽനടയാത്രക്കാർക്ക് ദുരിതമായിരുന്നു.
ഇവിടെ മാത്രമല്ല, കോംട്രസ്റ്റ് പരിസരം, പുതിയറ റോഡ്, എന്നിവിടങ്ങളിലും നിയമലംഘനം പതിവാണ്. ഇതിനെ തുടര്‍ന്നാണ് തുടര്‍ നടപടികള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.റോഡിൽ സീബ്രാലൈനിൽ നിർത്തുകയോ ലൈനിൽ ഒന്നര മീറ്റർ അകലം പാലിക്കാതെ നിർത്തുകയോ ചെയ്താൽ നടപടി എടുക്കുമെന്ന് ഏന്ഫോഴ്സ് മെന്റ് അറിയിച്ചിട്ടുണ്ട്.
സീബ്രാലൈനിൽ വാഹനം നിർത്തിയാൽ 500 രൂപയാണ് പിഴ. നിയമ ലംഘനം കാമറയിൽ പതിഞ്ഞാൽ ഇ- ചെലാൻ വഴി വാഹന ഉടമയ്ക്ക് പണമടക്കാം.14 ദിവസത്തിനകം എൻഫോഴ്സ്മെന്റ് ഓഫീസില്‍ പിഴ അടയ്ക്കാം.90 ദിവസത്തിനു ശേഷം പിഴ അടച്ചില്ലെങ്കിൽ പിന്നീട് ജില്ലാ സെഷൻസ് കോടതിയിലേക്ക് നിയമലംഘനം നടത്തിയ റിപ്പോര്‍ട്ട് കൈമാറും.
Kozhikode
കോഴിക്കോട്: വേനല്‍ക്കാല വരള്‍ച്ചയും അപകടങ്ങളും നേരിടാന്‍ ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ആവശ്യമായ മുന്നൊരുക്കവും മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി യോഗത്തില്‍ ജില്ലാ കളക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ് നിര്‍ദേശിച്ചു.
തീപിടിത്ത മുന്‍കരുതലിന്റെ ഭാഗമായി കെട്ടിടങ്ങളുടെ ഫയര്‍ ഓഡിറ്റിംഗ് പൂര്‍ത്തിയാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്കി. ആശുപത്രി കെട്ടിടങ്ങളുടെ ഫയര്‍ ഓഡിറ്റിംഗിന് മുന്‍ഗണന നല്‍കണം. വിവിധ വകുപ്പുകള്‍ വരള്‍ച്ചയെ നേരിടുന്നതിന് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടിലുള്ള ഓഫീസുകള്‍ക്കെല്ലാം നല്‍കണം. കുടിവെള്ളക്ഷാമ സാധ്യതയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി പഞ്ചായത്ത് തലത്തില്‍ കുടിവെള്ള വിതരണം ഉറപ്പുവരുത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
വനം-വന്യജീവി സംരക്ഷണ വകുപ്പ്, കൃഷി വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, തൊഴില്‍ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, അഗ്നിരക്ഷാ സേന, ആരോഗ്യ വകുപ്പ്, ജല വകുപ്പ് തുടങ്ങിയവ വേനല്‍ക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു.
വേനൽകാല മുന്നൊരുക്ക പദ്ധതി ജില്ലാ ഹാസർഡ് അനലിസ്റ്റ് അവതരിപ്പിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തില്‍ ദുരന്ത നിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എം. രേഖ, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Kozhikode
കോഴിക്കോട്: ബേപ്പൂർ കക്കാടത്ത് ഉരുനിർമാണശാല മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദർശിച്ചു. സംസ്ഥാന ബജറ്റിൽ ഉരു വ്യവസായത്തിന് അഞ്ച് കോടി രൂപ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് സന്ദർശനം. വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെടുത്തി ഉരു വ്യവസായ സാധ്യതകൾ വർധിപ്പിക്കുക, ഉരു നിർമാണ വ്യവസായത്തെ ലോകത്തിന് മുമ്പിൽ കൂടുതൽ പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ബജറ്റിൽ അഞ്ച് കോടി രൂപ വകയിരുത്തിയതെന്ന് മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പുമായും ധനകാര്യവകുപ്പുമായും ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.
ബേപ്പൂർ ബിസി റോഡ് കക്കാടത്ത് തീരത്തും ചാലിയം പട്ടർമാട് തുരുത്തിലുമാണ് പ്രധാന ഉരു നിർമാണശാലകൾ പ്രവർത്തിക്കുന്നത്. ഫറോക്ക് കരുവൻതിരുത്തിയിലും ഇടവിട്ട് നിർമാണം നടക്കും. ഉരുപ്പണിശാലയിൽ തച്ചൻ എടത്തൊടി സത്യൻ, ഉരു നിർമാണ വിദഗ്ധർ എന്നിവരുമായി മന്ത്രി സംസാരിച്ചു. ടൂറിസം മേഖല ജോയിന്റ് ഡയറക്ടർ ഡി. ഗിരീഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ, ഡിടിപിസി സെക്രട്ടറി ഡോ. ടി. നിഖിൽദാസ് തുടങ്ങിവർക്കൊപ്പമാണ് മന്ത്രി സ്ഥലം സന്ദർശിച്ചത്.
Kozhikode
കൊയിലാണ്ടി: സൗദിയിലെ ജ്വല്ലറിയിൽ നിന്ന് സ്വർണം കവർന്ന കേസിലെ പ്രതിയെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. കാപ്പാട് കണ്ണങ്കടവ് പരീക്കണ്ടി പറമ്പിൽ സൽമാൻ ഫാരിസ് (31) നെയാണ് അറസ്റ്റ് ചെയ്തത്.
പ്രതിയെ റിമാൻഡ് ചെയ്തു. മലപ്പുറം സ്വദേശികൾ നടത്തുന്ന ജ്വല്ലറിയിൽ നിന്ന് ജീവനക്കാരായ മൂന്നു പേർ അഞ്ച് കോടി രൂപയുടെ സ്വർണം കവർന്നുവെന്നാണ് കേസ്. 2025 ഓഗസ്റ്റ് പത്തിനാണ് കേസിനാസ്പദമായ സംഭവം.
മറ്റ് പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. പോലീസ് ഇൻസ്പെക്ടർ സുമിത് കുമാർ, എസ്ഐ ഗിരീഷ്, എസ്സിപിഒമാരായ പ്രവീൺകുമാർ, കരീം, സിപിഒ ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Kozhikode
മുക്കം: മണാശേരി- കൊടിയത്തൂർ - ചുള്ളിക്കാപറമ്പ് റോഡ് നവീകരണ ശേഷം അപകടങ്ങൾ പതിവായ സാഹചര്യത്തിൽ അപകടമൊഴിവാക്കാൻ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു.
വാർഡ് അംഗം എം.പി. ജുമൈലയുടെ നേതൃത്വത്തിൽ മുക്കം പോലീസ്, കെആർഎഫ്ബി എന്നിവരുടെ അനുമതിയോടെ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 30 ഓളം അപകടങ്ങൾ നടന്ന കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിലാണ് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചത്. ഈ റോഡിൽ കൊടിയത്തൂരിനും സൗത്ത് കൊടിയത്തൂരിനുമിടയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 30 ഓളം ചെറുതും വലുതുമായ അപകടങ്ങളാണ് ഉണ്ടായത്.
ഒരു മാസം മുമ്പ് ബസിനടുത്തേക്ക് ഓടി വന്ന മൂന്ന് വയസുകാരി ഡ്രൈവറുടെ അവസരോചിത ഇടപെടൽ മൂലം രക്ഷപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ഈ ഭാഗത്തെ അപകടങ്ങളും ചർച്ചയായത്. സ്പീഡ് ബ്രേക്കർ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി. കവിത നിർവഹിച്ചു.
Kozhikode
വടകര: കാവില്‍-തീക്കുനി റോഡിലെ കോട്ടപ്പള്ളി പോക്കര് പീടിക ബസ് സ്റ്റോപ്പിനു സമീപത്തെ മരം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. പൊതുസ്ഥലത്തെ മരം ഡ്രൈവർമാരുടെ കാഴ്ചമറയ്ക്കുകയാണ്.
ഇത് അപകടങ്ങള്‍ക്ക് ഇടയാക്കുന്നു. വാഹനങ്ങള്‍ പോക്കറ്റ് റോഡില്‍ നിന്നു പ്രധാന റോഡിലേക്ക് ഇറങ്ങുമ്പോള്‍ വലതുവശത്ത് റോഡിനോട് ചേര്‍ന്ന ഈ മരം വലിയ തടസമാണ് സൃഷ്ടിക്കുന്നത്. പ്രധാന റോഡിലൂടെ വരുന്ന വാഹനങ്ങള്‍ കാണാന്‍ സാധിക്കാത്തതിനാല്‍ ഇവിടെ പലപ്പോഴായി അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
വാഹനയാത്രക്കാര്‍ തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. കാലവര്‍ഷം തുടങ്ങുന്നതോടെ മരം കടപുഴകി വീഴാനുള്ള സാധ്യതയുമുണ്ട്. അപകടസാധ്യത മുന്നില്‍ക്കണ്ട് മരം മുറിച്ചുമാറ്റാന്‍ അധികാരികള്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Wayanad
പുൽപ്പള്ളി: മരക്കടവ് ജലസേചന പദ്ധതി പൂർത്തിയാക്കാൻ നടപടി വേണമെന്ന് ആവശ്യം.പ്രദേശത്തെ തരിശായി കിടക്കുന്ന ഏക്കർകണക്കിന് ഭൂമി കൃഷിയോഗ്യമാക്കുന്നതിന് ലക്ഷങ്ങൾ മുടക്കി പന്ത്രണ്ട് വർഷം മുൻപ് നിർമിച്ച പദ്ധതിയുടെ പണി പൂർത്തിയാക്കിയിട്ടും പന്പിംഗ് തുടങ്ങാൻ ഇതുവരെ നടപടിയില്ലെന്നാണ് കർഷകർ പറയുന്നത്.
കെഞ്ചൻപാടി ഉന്നതിയിലെ കുടുംബങ്ങൾക്ക് കൃഷി ചെയ്യാൻ ലക്ഷ്യമിട്ടായിരുന്നു പദ്ധതി ആരംഭിച്ചത്. എന്നാൽ അധികൃതരുടെ അനാസ്ഥ മൂലം പദ്ധതിയിലൂടെ ജലം എത്തിക്കാൻ കഴിഞ്ഞിട്ടില്ല.
പദ്ധതി നടപ്പാക്കാൻ ട്രൈബൽ വകുപ്പിന്റെ ഭാഗത്തുനിന്നോ പഞ്ചായത്തിന്റെ ഭാഗത്തുനിന്നോ യാതൊരു നടപടിയു ഉണ്ടാകുന്നില്ല. സമഗ്ര ഉന്നതി വികസനപദ്ധതിയിൽപ്പെടുത്തി ആരംഭിച്ച പദ്ധതി പൂർത്തീകരിച്ചു ഉന്നതിക്കാർക്ക് ഉൾപ്പെടെ കൃഷിക്ക് ഉപയുക്തമാക്കാൻ ആവശ്യമായ നടപടികൾ വേണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പരാതി നൽകിയിട്ടും നടപടിയില്ലെന്നാണ് കർഷകരുടെ പരാതി. പദ്ധതിക്കായി കബനിപ്പുഴയോരത്ത് കൂറ്റൻ കുളവും വാട്ടർ ടാങ്കും മോട്ടർപുരയും സ്ഥാപിച്ച് പദ്ധതിക്കുള്ള ഫണ്ട് പൂർണമായി ചെലവഴിച്ചിട്ടും ജനങ്ങൾക്ക് വെള്ളം എത്തിക്കാൻമാത്രം ഉത്തരവാദിത്വപ്പെട്ടവർ ശ്രമിക്കുന്നില്ലെന്നാണ് കർഷകർ ആരോപിക്കുന്നത്.
Wayanad
കോട്ടത്തറ: നാടിന്റെ സമഗ്രവികസനത്തിന് ജനകീയ പദ്ധതികൾ അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ പറഞ്ഞു.
വർക്കിംഗ് ഗ്രൂപ്പുകളിലും വികസന സെമിനാറിലുമുള്ള വൻ ജനപങ്കാളിത്തം വികസന പ്രവർത്തനങ്ങൾക്ക് ശരിയായ ദിശാബോധം നൽകുമെന്ന് അവർ പറഞ്ഞു. കോട്ടത്തറ പഞ്ചായത്ത് വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ചന്ദ്രിക കൃഷ്ണൻ. പഞ്ചായത്ത് പ്രസിഡന്റ് സി.സി. രജിത അധ്യക്ഷത വഹിച്ചു. കരട്പദ്ധതി രേഖയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ നിർവഹിച്ചു.
സംസ്ഥാനതലത്തിൽ മികച്ച വിജയം പ്രതിഭകളെ സെമിനാറിൽ ആദരിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഇ.ആർ. പുഷ്പ കരട് പദ്ധതിരേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഇ.സി. അജീഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി. റെനീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ലീലാമ്മ ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം എം. സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ജി. ജെനിമോൾ, പഞ്ചായത്ത് സെക്രട്ടറി കെ.എ. മിനി, ജനപ്രതിനിധികളായ ബിന്ദു, ജോണ്‍സി സജി, സനിലേഷ്, എലിസബത്ത്, റംല അസീസ്, ജസ്റ്റിൻ സിറിയക്, വി.ആർ. ബാലൻ, പി.കെ. ജോണ്‍, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സുരേഷ് ബാബു വാളൽ, സിഡിഎസ് വൈസ് ചെയർപേഴ്സണ്‍ പുഷ്പ സുന്ദരൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.സി. ദേവസ്യ, പി.സി. അബ്ദുള്ള, എം.എസ്. സതീഷ് എന്നിവർ പ്രസംഗിച്ചു.
Wayanad
പുൽപ്പള്ളി: പഠനത്തോടൊപ്പം അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ പരിസ്ഥിതിയെ സംരക്ഷിച്ച് മാതൃകയാവുകയാണ് കല്ലുവയൽ ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ.
സ്കൂൾ പരിസരം മരങ്ങളാൽ പച്ചപ്പ് നിറഞ്ഞ അപൂർവ കാഴ്ച്ചയാണ് ഇവിടെയെത്തുന്നവർക്ക് നൽകുന്നത്. സ്കൂൾ ക്യാന്പസ് നിറയെ മരങ്ങളും കിളികളുടെ നിലയ്ക്കാത്ത ബഹളവുമാണ് സ്കൂൾ അന്തരീക്ഷത്തെ വ്യത്യസ്തമാക്കുന്നത്. മരംനട്ട് പരിപാലിച്ചതിന് വനം വകുപ്പിന്റേത് ഉൾപ്പെടെ നിരവധി ആദരവുകൾ ഈ ഗ്രാമീണ വിദ്യാലയത്തെ തേടിയെത്തിയിട്ടുണ്ട്.
സുന്ദർലാൽ ബഹുഗുണയും കുടുംബവും ഈ ഹരിത സ്കൂളിൽ സന്ദർശകരായെത്തിയത് വലിയ അംഗീകാരമായാണ് ഈ സ്കൂൾ കാണുന്നത്.സ്കൂളിലെ അഞ്ച് ഏക്കർ സ്ഥലത്ത് നൂറ് കണക്കിന് മരങ്ങളാണുള്ളത്. സ്കൂളിൽ എത്തുന്ന ഓരോ അതിഥിയും വൃക്ഷത്തൈ നട്ടാണ് മടങ്ങാറ്. കടുത്ത വേനലിൽ ഒട്ടും ചൂട് അനുഭവപ്പെടാതെ പഠിക്കാൻ കഴിയുന്നതും ഈ സ്കൂളിന്റെ പ്രത്യകതയാണ്. പരിസ്ഥിതി സംരക്ഷണത്തിന് ഉത്തമ മാതൃകയാക്കി മാറുകയാണ് ഈ സ്കൂളിലെ മാനേജ്മെന്റും വിദ്യാർഥികളും അധ്യാപകരും പിടിഎയും.
Wayanad
കൽപ്പറ്റ: കൊച്ചിൻ ഷിപ്പ് യാർഡിന്റെ സിഎസ്ആർ ഫണ്ടിലുൾപ്പെടുത്തി ജില്ലയിലെ അരിവാൾ കോശ രോഗികൾക്ക് പോഷകാഹാര കിറ്റുകൾ വിതരണം ചെയ്തു.
മാനന്തവാടി കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടന്ന പരിപാടി പട്ടികജാതി-വർഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു. 500 ഗ്രാം വീതം ചെറുപയർ, വൻപയർ, മുതിര, കടല, 100 ഗ്രാം വീതം ബദാം, നെയ്യ് എന്നിവയാണ് കിറ്റിലുള്ളത്. സിക്കിൾസെൽ പേഷ്യന്റ്സ് അസോസിയേഷൻ സെക്രട്ടറി സി.ഡി. സരസ്വതി മന്ത്രിയിൽ നിന്നും ആദ്യ കിറ്റ് ഏറ്റുവാങ്ങി. അരിവാൾ കോശ രോഗികളുടെ ക്ഷേമപ്രവർത്തനങ്ങൾ ലക്ഷ്യമാക്കിയാണ് കൊച്ചിൻ ഷിപ് യാർഡ് സിഎസ്ആർ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചത്.
അരിവാൾ കോശ രോഗനിർണയത്തിന് ആധുനികവും കൃത്യവുമായ എച്ച്പിഎൽസി പരിശോധനാ സംവിധാനം വയനാട് ഗവ. മെഡിക്കൽ കോളജിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ സിക്കിൾ സെൽ ഓപറേഷൻ യൂണിറ്റിൽ ലഭ്യമാണ്. അസ്ഥിരോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇടുപ്പ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ, അരിവാൾ കോശ രോഗികൾക്ക് പ്രത്യേക ചികിത്സാ യൂണിറ്റ് എന്നിവ മെഡിക്കൽ കോളജിൽ സജ്ജമാണ്.
കൽപ്പറ്റ ഗവ. ജനറൽ ആശുപത്രി, വൈത്തിരി, സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രികളിലും വിവിധ കുടുംബാരോഗ്യ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും അരിവാൾ കോശ രോഗികൾക്കുള്ള ഹൈഡ്രോക്സി യൂറിയ, ഫോളിക് ആസിഡ് മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്.
മാനന്തവാടി ജില്ലാ ആശുപത്രിയിൽ ബ്ലഡ് എക്സ്ചേഞ്ച് ട്രാൻസ്ഫ്യൂഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. രോഗികൾക്ക് പ്രത്യേക പരിഗണന ഉറപ്പാക്കാൻ സിക്കിൾ സെൽ സ്റ്റാറ്റസ് ഐഡി കാർഡുകൾ ജില്ലയിൽ വിതരണം ചെയ്തു. ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. ജെറിൻ എസ്. ജെറോഡ് അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി, മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം ജൂണിയർ കണ്‍സൾട്ടന്റ് ഡോ. മൃദുലാൽ, സിക്കിൾസെൽ പേഷ്യന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അനീഷ് എന്നിവർ പ്രസംഗിച്ചു.
Wayanad
പുൽപ്പള്ളി: മേഖലയിലെ വരൾച്ചയ്ക്കും ജലക്ഷാമത്തിനും ശാശ്വത പരിഹാരമായി വിഭാവനം ചെയത കടമാൻതോട് പദ്ധതി നിർമാണത്തിലെ അനിശ്ചിതത്വങ്ങളും ആശങ്കകളും പരിഹരിക്കണമെന്ന് കബനി കാർഷികസംഘം ആവശ്യപ്പെട്ടു.
കർണാടകയോട് ചേർന്നുള്ള മുള്ളൻകൊല്ലിയിലെ അതിർത്തി പ്രദേശങ്ങൾ നേരത്തെ തന്നെ വരൾച്ചയുടെ പിടിയിലമർന്നിരിക്കുകയാണ്. തോടുകളും ജലാശയങ്ങളും വറ്റിതുടങ്ങി. പഞ്ചായത്തിലെ ഭൂരിഭാഗം ആളുകളും കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ്.
ഇവിടെ ജലസേചന സൗകര്യമുറപ്പാക്കിയാൽ മാത്രമേ കൃഷിയെ മെച്ചപ്പെടുത്താനാകു. പദ്ധതി സംബന്ധിച്ച നടപടികളിൽ കാലതാമസം വരുത്തി ഇല്ലാതാക്കാനുള്ള നീക്കമാണ് വിവിധയിടങ്ങളിൽ നിന്നുണ്ടാകുന്നതെന്നും യോഗം ആരോപിച്ചു. പദ്ധതി വരുമോ ഇല്ലയോ എന്ന കാര്യം ഉറപ്പ് വരുത്തണമെന്നും സർവകക്ഷി യോഗം വിളിച്ച് ജനങ്ങളുടെ കാര്യങ്ങൾ കേൾക്കാർ ജില്ലാ ഭരണകൂടം തയാറാകണമെന്നും കാവേരി ജലവിഹിതം ഉപയോഗപ്പെടുത്തണമെന്ന ട്രൈബ്യുണൽ അനുമതി അതിന്റെ കാലവധിക്കകം നടപ്പാക്കണം.
ഈക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ നിലപാട് വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു ഉദ്ഘാടനം ചെയ്തു. ജോസ് കുന്നത്ത്, മുനീർ ആച്ചിക്കുളത്ത്, ലിബിൻ ദിലീപ്, ബെന്നി പുളിമൂട്ടിൽ, മാത്തുക്കുട്ടി വെളിയത്തുമാലിൽ, വി.ടി. ഷാജി എന്നിവർ പ്രസംഗിച്ചു.
Wayanad
പനമരം: പഞ്ചായത്തിലെ ലൈഫ് 2020 ജനറൽ വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ ഗുണഭോക്ത സംഗമം പനമരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു.
പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. പനമരം പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമറ്റം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി ജോസ് മുഖ്യപ്രഭാഷണം നടത്തി. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ജോയ്സി പദ്ധതി വിശദീകരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ജോസ് നിലന്പനാട്ട്, വിനോദ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Wayanad
പനമരം: സന്നദ്ധ പ്രസ്ഥാനമായ നിർമാനിന്റെ നേതൃത്വത്തിൽ ബാവലിയിൽ റാവുള സമുദായാംഗങ്ങളുടെ യോഗം നടത്തി. വിവിധ കുടിയിരിപ്പുകളിൽനിന്നുള്ള മൂപ്പൻമാർ, സമുദായ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കാളൻ മൂപ്പൻ നേതൃത്വം നൽകി. നിർമാൻ പ്രവർത്തകരായ ജെ. ബാബു, സലീന എന്നിവർ റാവുളരുടെ ഭാഷ, സാംസ്കാരിക പൈതൃകം എന്നിവ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചു. സാക്ഷരത, യുവജന വിദ്യാഭ്യാസം, സാംസ്കാരിക പൈതൃക സംരക്ഷണം, ഉപജീവന വികസനം എന്നിവ സമുദായ പുരോഗതിക്ക് ആവശ്യമാണെന്ന് യോഗം വിലയിരുത്തി.
Wayanad
മേപ്പാടി: കരാറുകാർ അലംഭാവം കാണിച്ചതിനെത്തുടർന്ന് മേപ്പാടി-ചൂരൽമല റോഡ് നവീകരണ പ്രവൃത്തി ഒച്ചിഴയുന്ന വേഗത്തിലെന്ന് ആക്ഷേപം.
റോഡ് പലേടത്തും പൊളിച്ചിട്ടിരിക്കുന്ന അവസ്ഥയിൽ പൊടിശല്യം കൊണ്ട് പൊറുതിമുട്ടുകയാണ് ജനങ്ങൾ. വീണ്ടും സമരരംഗത്തേക്കെന്ന് കടക്കുമെന്ന് ജനകീയ സമര സമിതി ഭാരവാഹികളും ജനപ്രതിനിധികളും മുന്നറിയിപ്പ് നൽകി.ചൂരൽമല റോഡ് നവീകരണ പ്രവൃത്തി തുടങ്ങിയിട്ട് എട്ട് വർഷത്തിലേറെയായി. പല കാരണങ്ങളാൽ പ്രവൃത്തി വൈകുകയായിരുന്നു.
ഒടുവിൽ ഊരാളുങ്കൽ ലേബർ കോണ്‍ട്രാക്ട് സൊസൈറ്റി ഏറ്റെടുത്തതോടെ റോഡ് പ്രവൃത്തി വേഗത്തിൽ പൂർത്തീകരിക്കുമെന്ന ജനങ്ങളുടെ പ്രതീക്ഷ അസ്ഥാനത്തായി.
ടൗണ്ഷിപ്പിന്റേതടക്കം ജില്ലയിൽ നടക്കുന്ന നിർമാണ പ്രവൃത്തികൾക്കായി റോഡ് പണിയിലുള്ള ജോലിക്കാരെ മാറ്റിയതാണ് പ്രവൃത്തി മന്ദഗതിയിലാകാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പ്രദേശത്ത് താമസിക്കുന്ന നിരവധി ആസ്ത്മ രോഗികളടക്കമുള്ള ജനങ്ങൾ പൊടിശല്യം കൊണ്ട് പ്രയാസം അനുഭവിക്കുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. റോഡ് പ്രവൃത്തി വൈകുന്നതിനെതിരേ മുന്‍പും നിരവധി സമരങ്ങൾ നടന്നിട്ടുണ്ട്. ഇനിയും വേണ്ടിവന്നാൽ സമര രംഗത്തിറങ്ങാൻ മടിക്കില്ലെന്നാണ് ജനകീയ സമരസമിതി ഭാരവാഹികൾ പറയുന്നത്.
Wayanad
മീനങ്ങാടി: വാഹനത്തിന് അരിക് കൊടുക്കുന്നതിനിടെ റോഡരിക് ഇടിഞ്ഞ് ജെസിബി താഴ്ചയിലേക്ക് മറിഞ്ഞു.
അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ മീനങ്ങാടി ചെണ്ടക്കുനി കനാൽ റോഡിലാണ് ജെസിബി 15 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്.
സാരമായി പരിക്കേറ്റ ചെണ്ടക്കുനി സ്വദേശികളായ റോസ്പിൻ, ദിലീപ് എന്നിവരെ വയനാട് ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെട്ട ബിജുവിന് നിസാര പരിക്കേറ്റു. വീതി കുറഞ്ഞ കനാൽ റോഡിൽ ടാറിംഗ് പൂർത്തിയായത് കുറച്ചു ദിവസങ്ങൾക്ക് മുന്‍പാണ്. റോഡിന്റെ വശങ്ങൾ സുരക്ഷിതമാക്കണമെന്നും സംരക്ഷണഭിത്തി നിർമിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Wayanad
നടവയൽ: നടവയൽ സെന്റ് തോമസ് എൽപി സ്കൂളിന്റെ നേതൃത്വത്തിൽ കോർണർ പിടിഎ നടത്തി.
അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം ദൃഢമാക്കുക, കുട്ടികളുടെ മികച്ച പഠനപ്രവർത്തനങ്ങൾ രക്ഷിതാക്കൾക്കു മുൻപിൽ അവതരിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ നെല്ലിയന്പം, ചീങ്ങോട്, പാതിരിയന്പം, നെയ്കുപ്പ എന്നീ നാല് ഏരിയകൾ കേന്ദ്രീകരിച്ചാണ് കോർണർ പിടിഎകൾ നടത്തിയത്. രക്ഷിതാക്കളുടെയും കുട്ടികളുടെയും സാന്നിധ്യം കോർണർ പിടിഎകളുടെ വിജയത്തിന് കാരണമായി. ജനപ്രതിനിധികൾ ഓരോ ഏരിയയിലുമുള്ള കോർണർ പിടിഎ യോഗം ഉദ്ഘാടനം ചെയ്തു.
എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്കിറ്റ്, പരീക്ഷണങ്ങൾ, കവിതയുടെ ദൃശ്യവിഷ്കാരം എന്നിവയും നടത്തി. നെയ്കുപ്പയിൽ നടന്ന സമ്മേളനത്തിൽ നെയ്ക്കുപ്പ പള്ളിവികാരി ഫാ. ജോർജ് തട്ടാന്പറന്പിൽ മുഖ്യ പ്രഭാഷണം നടത്തി. നെയ്കുപ്പയിൽ നടന്ന കോർണർ പിടിഎയിൽ പൂതാടി പഞ്ചായത്ത് ഒന്നാം വാർഡ് അംഗം ബിജു ഇരട്ടമുണ്ടക്കലും ചീങ്ങോട് പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗം അതുൽ തോമസും പാതിരിയന്പത്ത് അംഗം രാജനും നെല്ലിയന്പത്ത് മഹൽ കമ്മിറ്റി അംഗം ഇബ്രാഹിമും ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ബിജേഷ് കൊയ്ക്കാട്ടിൽ, ജിൻസണ് താഴത്തുവീട്ടിൽ എന്നിവർ വിവിധ സ്ഥലങ്ങളിൽ അധ്യക്ഷതവഹിച്ചു. കോർണർ പിടിഎ വിഷയവതരണം ഹെഡ്മാസ്റ്റർ പി.ജെ. ബെന്നി നിർവഹിച്ചു
Wayanad
സുൽത്താൻ ബത്തേരി: കാലാവസ്ഥ അനുകൂലമായതോടെ ഈ വർഷം കൊയ്ത്ത് സീസണ് സമൃദ്ധമായിരുന്നു. വയലുകളിൽ വൈക്കോൽ സുലഭമായി.യന്ത്രങ്ങളുടെ സഹായത്തോടെ വൈക്കോൽ കെട്ടുകളാക്കി വിൽപ്പനയ്ക്കായി വയലുകളിൽ ഒരുക്കിയിരുന്നെങ്കിലും ആവശ്യക്കാരുടെ അഭാവം കർഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
പശുപാലന മേഖലയിലെ ആവശ്യകത കുറഞ്ഞതും പുറത്തുനിന്ന് കുറഞ്ഞനിരക്കിൽ വൈക്കോൽ എത്തുന്നതുമാണ് വിൽപ്പന മന്ദഗതിയിലാകാൻ കാരണമെന്ന് കർഷകർ പറയുന്നു. പലർക്കും പ്രതീക്ഷിച്ച വില ലഭിച്ചില്ലെന്ന് മാത്രമല്ല സംഭരണച്ചെലവും തൊഴിലാളി ചെലവുംകൂടി കയ്യിൽ നിന്ന് ചെലവാക്കേണ്ടി വന്നു. ഇതിനിടയിൽ വേനൽമഴ ആരംഭിച്ചതോടെ വയലുകളിൽ സൂക്ഷിച്ചിരിക്കുന്ന വൈക്കോൽ നനഞ്ഞ് നശിക്കാനുള്ള സാധ്യതയുമുണ്ട്.
സംഭരണ സൗകര്യങ്ങൾ പരിമിതമായതിനാൽ പല കർഷകരും തുറസായ ഇടങ്ങളിലാണ് വൈക്കോൽ കെട്ടുകൾ സൂക്ഷിച്ചിരിക്കുന്നത്. മഴ തുടരുകയാണെങ്കിൽ വലിയ നഷ്ടം നേരിടേണ്ടിവരുമെന്ന ആശങ്ക കർഷക സമൂഹത്തിൽ വ്യാപകമാണ്. വൈക്കോൽ സംഭരണത്തിനും വിപണനത്തിനും സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് കർഷകർ ആവശ്യപ്പെട്ടു. സഹകരണസംഘങ്ങൾവഴി ശേഖരണം ഉറപ്പാക്കുകയോ ന്യായമായവില ഉറപ്പാക്കുന്ന പദ്ധതികൾ നടപ്പാക്കുകയോ ചെയ്യണമെന്നാണ് ആവശ്യം.
Wayanad
കൽപ്പറ്റ: ടൗണുകൾ കേന്ദ്രീകരിച്ച് വ്യാപാരസ്ഥാപനങ്ങളുള്ള പ്രധാന കവലകളിൽ ഗുഡ്സ് വാഹനങ്ങളിലായി വിവിധ തരത്തിലുള്ള കച്ചവടങ്ങൾ വർധിച്ചു വരികയാണ്. കഴിഞ്ഞദിവസം കൽപ്പറ്റ ടൗണിൽ ഇത്തരത്തിലുള്ള കച്ചവടം നടത്തുന്നതിന് അനുമതിയില്ലെന്ന് ഭാരവാഹികൾ പറഞ്ഞപ്പോൾ യൂണിറ്റ് പ്രസിഡന്റ് ഇ. ഹൈദ്രുവിനേയും യൂത്ത് വിംഗ് പ്രസിഡന്റ് എച്ച്. ഷൈജൽ, എക്സിക്യുട്ടീവ് അംഗം അബ്ദുൾ സലാം എന്നിവരെ കെെയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു.
കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം കൽപ്പറ്റയിൽ കനറ ബാങ്ക് പരിസരത്ത് നിന്ന് ആരംഭിച്ച് പുതിയസ്റ്റാന്റ് പരിസരത്ത് സമാപിച്ചു. പ്രതിഷേധയോഗം ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അധ്യഷത വഹിച്ചു. ജനറൽസെക്രട്ടറി കെ. രഞ്ജിത്, ട്രഷറർ കെ.കെ. ജോണ്സണ്, ജില്ലാ സെക്രട്ടറി പി.വി. അജിത്, ഷാജി കല്ലടാസ്, ടി. ഹാരിസ്, അബ്ദുറഹിമാൻ തനിമ, ജോണ്‍ മാതാ, കെഎച്ച്ആർഎ കൽപ്പറ്റ യൂണിറ്റ് പ്രസിഡന്റ് അബ്ദുറഹിമാൻ പ്രാണിയത്ത്, വനിതാ വിംഗ് പ്രസിഡന്റ് പി. സൗദ, പി. അന്പിളി, എന്നിവർ പ്രസംഗിച്ചു.
Wayanad
കൽപ്പറ്റ: വയനാട്ടിലെ കൽപ്പറ്റയ്ക്കടുത്ത് അന്പിലേരിയിൽ നിർമാണം പൂർത്തിയായ ഓംകാരനാഥൻ ഇൻഡോർ സ്റ്റേഡിയം 27ന് രാവിലെ 10ന് കായിക-യുവജനകാര്യ മന്ത്രി വി. അബ്ദുറഹ്മാൻ നാടിന് സമർപ്പിക്കും.
മുനിസിപ്പൽ ചെയർമാൻ പി. വിശ്വനാഥൻ, വൈസ് ചെയർപേഴ്സണ്‍ എസ്. സൗമ്യ, സ്പോർട്സ് കൗണ്‍സിൽ സംസ്ഥാന സമിതിയംഗം എം. മധു, ജില്ലാ പ്രസിഡന്റ് കെ.എം. ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് കെ.പി. വിജയി എന്നിവർ വാർത്താസസമ്മളനത്തിൽ അറിയിച്ചതാണ് വിവരം.
അന്പിലേരിയിൽ നഗരസഭ വിലയ്ക്കുവാങ്ങിയതും ധാരണാപത്രപ്രകാരം ജില്ലാ സ്പോർട്സ് കൗണ്‍സിലിനു കൈമാറിയതുമായ അഞ്ച് ഏക്കറിൽ കിഫ്ബിയിലൂടെ 42 കോടി രൂപ ചെലവഴിച്ചാണ് ഇൻഡോർ സ്റ്റേഡിയം യാഥാർഥ്യമാക്കിയത്. 2019ൽ അന്നത്തെ കായികമന്ത്രി ഇ.പി. ജയരാജനാണ് ഇൻഡോർ സ്റ്റേഡിയത്തിന് ശിലയിട്ടത്.
110 മീറ്റർ നീളവും 40 മീറ്റർ വീതിയുമുള്ളതാണ് സ്റ്റേഡിയം. ഒരേസമയം 13 കായിക ഇനങ്ങളുടെ പരിശീലനത്തിനും മത്സരത്തിനും സൗകര്യമുണ്ട്. രണ്ട് സ്വിമ്മിംഗ് പൂൾ സ്റ്റേഡിയത്തിന്റെ ഭാഗമാണ്. ഇതിൽ ഒന്ന് 90 മീറ്റർ നീളത്തിൽ അന്താരാഷ്ട നിലവാരത്തിൽ തയാറാക്കിയതാണ്. പ്രാക്ടീസിംഗ് പൂളാണ് രണ്ടാമത്തേത്. മലബാറിൽ രണ്ട് സ്വിമ്മിംഗ് പൂൾ ഉള്ള ഏക ഇൻഡോർ സ്റ്റേഡിയമാണ് അന്പിലേരിയിലേത്.
പൂളുകളുടെ ഉദ്ഘാടനം പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു നിർവഹിക്കും. കായിക വികസന രംഗത്ത് വയനാടിന് മറ്റൊരു മുതൽക്കൂട്ടാണ് ഇൻഡോർ സ്റ്റേഡിയമെന്ന് മുനിസിപ്പൽ ചെയർമാൻ പറഞ്ഞു. ഇൻഡോർ സ്റ്റേഡിയത്തിന് ഏകദേശം ഒന്നര കിലോമീറ്റർ മാറിയാണ് മരവയൽ ജില്ലാ സ്റ്റേഡിയം. മുൻ എംഎൽഎ സി.കെ. ശശീന്ദ്രനും നഗരസഭ മുൻ ചെയർമാൻ എ.പി. ഹമീദും ജില്ലാ സ്പോർട്സ് കൗണ്‍സിൽ മുൻ ഭാരവാഹികളും മുൻകൈയെടുത്ത് നടത്തിയ പ്രവർത്തനങ്ങളാണ് ഇൻഡോർ സ്റ്റേഡിയം നിർമാണത്തിന് വഴിയൊരുക്കിയത്. വൈത്തിരിയിൽ കായികാധ്യാപകനായിരുന്ന ഓംകാരനാഥന്റെ പേരാണ് സ്റ്റേഡിയത്തിന് നൽകിയത്.
Wayanad
പുൽപ്പള്ളി: യാക്കോബായ സഭ സണ്‍ഡേ സ്കൂൾ മേഖലാ ഭാരവാഹികളായി ഷൈബു(ഇൻസ്പെക്ടർ), സിനു പൗലോസ്(സെക്രട്ടറി), ബേബി കൈനികുടി(അധ്യാപക പ്രതിനിധി) എന്നിവരെ തെരഞ്ഞെടുത്തു. മേഖലാ ജനറൽബോഡി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകൂടി അധ്യക്ഷത വഹിച്ചു. ഫാ. പി.സി. പൗലോസ്, ഫാ. കുര്യക്കോസ് വെളച്ചാലിയിൽ, ഫാ. ബേസിൽ കരനിലത്ത്, ഫാ.ഷിനോജ് പുന്നശേരിയിൽ എന്നിവർ പ്രസംഗിച്ചു.
Wayanad
സുൽത്താൻ ബത്തേരി: വേനൽക്കാലത്തിന്റെ കാഠിന്യം കനക്കുന്നതിനിടയിൽ നഗരത്തിന്റെ പല ഭാഗങ്ങളും പിങ്ക് പൂക്കളുടെ കുടകൾക്ക് കീഴിലായി.
ഇലകൾ കൊഴിഞ്ഞ് പൂക്കൾ മാത്രം നിറഞ്ഞുനിൽക്കുന്ന ടാബെബൂയ റോസിയ വൃക്ഷങ്ങൾ വഴിയരികുകളും സ്ഥാപനമുറ്റങ്ങളും പൊതുസ്ഥലങ്ങളും അലങ്കരിച്ച് നിൽക്കുകയാണ്.
പകൽസൂര്യന്റെ പ്രകാശത്തിൽ മൃദുലമായ പിങ്ക് നിറത്തിൽ തിളങ്ങുന്ന പൂക്കൾ കാറ്റിൽ നിലത്ത് വീണ് പരന്നുകിടക്കുന്പോൾ പിങ്ക് പരവതാനി വിരിച്ച അനുഭവമാണ് നൽകുന്നത്.
യാത്രക്കാരും വിദ്യാർഥികളും പ്രകൃതി പ്രേമികളും ഈ കാഴ്ച പകർത്തുന്ന തിരക്കിലാണ്. ചിലയിടങ്ങളിൽ വൃക്ഷത്തിൻ കീഴിൽ വീണുപരന്ന പൂക്കൾ ഫോട്ടോഷൂട്ടുകൾക്കും വേദിയാകുന്നു.നഗര സൗന്ദര്യവത്കരണ പദ്ധതികളുടെ ഭാഗമായി വർഷങ്ങൾക്കുമുന്‍പ് നട്ടുപിടിപ്പിച്ച വൃക്ഷങ്ങളാണ് ഇപ്പോൾ പൂർണവളർച്ചയെത്തി പൂക്കളാൽ നിറഞ്ഞത്.
ഫെബ്രുവരി മുതൽ ഏപ്രിൽ വരെ നീളുന്ന പൂക്കാലത്ത് ഇലകൾ കുറയുകയും പൂക്കൾ മാത്രം നിറഞ്ഞുനിൽക്കുകയും ചെയ്യുന്നതാണ് ഈ വൃക്ഷത്തിന്റെ പ്രത്യേകത. പരിസ്ഥിതി പ്രവർത്തകരുടെ അഭിപ്രായത്തിൽ നഗരങ്ങളിൽ ഇത്തരത്തിലുള്ള അലങ്കാര വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നത് ചൂട് കുറയ്ക്കാനും വായു ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായകരമാണ്.
Wayanad
പുൽപ്പള്ളി: പഞ്ചായത്ത് മുൻ ഭരണസമിതിയംഗം സാബു കെ. മാത്യുവിന്റെ സ്മരണാർഥം വേലിയന്പം പ്രിയദർശിനി സ്വാശ്രയ സംഘം അഖില വയനാട് വോളിബോൾ ടൂർണമെന്റ് നടത്തി.
വേലിയന്പം ദേവീവിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ഫ്ളഡ് ലെെറ്റ് സ്റ്റേഡിയത്തിൽ അനുസ്മരണ യോഗവും ടൂർണമെന്റും പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ വി.എം. പൗലോസ് അധ്യക്ഷത വഹിച്ചു. കെ.ടി. ഷാജി, അറുമുഖൻ കണ്ടാമല, കെ.എ. ബേബി, എം.എസ്. വിൻസൻ എന്നിവർ പ്രസംഗിച്ചു.
ടൂർണമെന്റിൽ വയനാട് സിക്സസ് ഒന്നും ദൃശ്യ അത്തിക്കൊല്ലി രണ്ടും സ്ഥാനം നേടി. ടീമുകൾക്ക് ട്രോഫിയും യഥാക്രമം സാബു കെ. മാത്യുവിന്റെ കുടുംബം ഏർപ്പെടുത്തിയ 15,000 ചാർക്കോസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യുഷൻ നൽകുന്ന 10,000 രൂപ കാഷ് അവാർഡും ലഭിച്ചു. വി.എം. പൗലോസ്, കെ.ടി. ഷാജി എന്നിവർ സമ്മാനവിതരണം നിർവഹിച്ചു.
Wayanad
കൽപ്പറ്റ: 2023-24 അധ്യയന വർഷത്തെ മികച്ച എൻഎസ്എസ് വോളണ്ടിയർക്കുള്ള സംസ്ഥാന പുരസ്കാരം വടുവൻചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കോമേഴ്സ് വിദ്യാർഥിയായിരുന്ന മുഹമ്മദ് ഫിനാസിന് ലഭിച്ചു.
സാമൂഹിക സേവനത്തിലൂടെ വ്യക്തിത്വവികസനം എന്ന ലക്ഷ്യം മുൻനിർത്തി സ്കൂൾ നാഷണൽ സർവീസ് സ്കീം നടപ്പിലാക്കിയ വിവിധങ്ങളായ പരിപാടികളിലെ പങ്കാളിത്തമാണ് പുരസ്കാരത്തിന് അർഹനാക്കിയത്.
നിലവിൽ കൽപ്പറ്റ എൻഎംഎംഎസ് കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിയും യൂണിവേഴ്സിറ്റി യൂണിയൻ കൗണ്‍സിലറുമാണ് മുഹമ്മദ് ഫിനാസ്. കഴിഞ്ഞവർഷം ഹയർ സെക്കൻഡറി വിഭാഗത്തിൽ സ്ഥാനത്തെ മികച്ച വോളണ്ടിയറായി തെരഞ്ഞെടുത്തത് ഈ വിദ്യാർഥിയെയാണ്.
വടുവൻചാൽ സ്കൂളിൽ പച്ചക്കറിത്തോട്ടം, തേനീച്ച വളർത്തൽ, ചെണ്ടുമല്ലിക്കൃഷി, പ്ലാസ്റ്റിക് നിർമാർജനം, സ്കൂൾ പെയിന്റിംഗ്, എൽപി വിഭാഗത്തിലെ ലൈബ്രറി സജ്ജീകരണം, പുസ്തകത്തണൽ, പങ്കാളിത്ത ഗ്രാമ പ്രവർത്തനം തുടങ്ങി നിരവധി പരിപാടികളിൽ മുഹമ്മദ് ഫിനാസ് മികവ് തെളിയിച്ചിരുന്നു. സാമൂഹിക സേവനത്തിൽ സ്കൂൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വി.പി. സുഭാഷിന്റെയും മാതാപിതാക്കളായ അബ്ദുൾ കലാം, സക്കീന എന്നിവരുടെയും വലിയ പിന്തുണ ലഭിച്ചതായി മുഹമ്മദ് ഫിനാസ് പറയുന്നു.
Wayanad
പനമരം: ലഹരി വിപത്തിനെതിരേ സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യത്തോടെ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ കെെയൊപ്പ് പദ്ധതി തുടങ്ങി.
സ്കൂൾ വളപ്പിൽ സജ്ജീകരിച്ച സ്ക്രീനിൽ കെെയൊപ്പ് പതിച്ച് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ സൽമ മോയി ഉദ്ഘാടനം ചെയ്തു.
ലഹരിമുക്ത യുവതലമുറയെ കെട്ടിപ്പടുക്കുന്നതിന് ഇത്തരം ബോധവത്കരണം ഉതകുമെന്ന് അവർ പറഞ്ഞു. എസ്പിസി കേഡറ്റുകൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.സ്ക്രീനിൽ കെെയൊപ്പ് പതിച്ചു. സിപിഒമാരായ കെ. രേഖ, ടി. നവാസ്, എ. റഹിം തുടങ്ങിയവർ പങ്കെടുത്തു.
Wayanad
കൽപ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ 27, 28 മാർച്ച് ഒന്ന് തീയതികളിൽ ജില്ലാ സ്റ്റേഡിയത്തിൽ നടത്തുന്ന ട്രൈബൽ ഫുട്ബോൾ സോക്കർ ലീഗിന്റെ ലോഗോ പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ കേളു കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.പി. ജയചന്ദ്രന് കൈമാറി പ്രകാശനം ചെയ്തു.
അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.എം. സലീന, ജില്ലാ മിഷൻ ഉദ്യോഗസ്ഥർ, ആനിമേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു. തിരുവനന്തപുരം സ്വദേശി വി.കെ. രമേശ്കുമാറാണ് ലോഗോ രൂപകൽപന ചെയ്തത്.
Wayanad
മാനന്തവാടി: പശ്ചാത്തല വികസന രംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റമാണ് സംസ്ഥാനം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കൈവരിച്ചതെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മാനന്തവാടി-പേര്യ റോഡിന്റെയും പുലിക്കാട്ടുകടവ് പാലത്തിന്റെയും ഉദ്ഘാടനം ഓണ്‍ലൈനിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മേൽപാലങ്ങൾ, ഫ്ളൈഓവറുകൾ, ബൈപാസുകൾ, കെട്ടിടങ്ങൾ എന്നിവയുടെ നിർമാണത്തിലും വികസനത്തിലും ഗണ്യമായ പുരോഗതിയാണ് നേടാനായത്. സംസ്ഥാനത്ത് കാർഷിക, ടൂറിസം മേഖലകൾക്ക് പുതിയ ഉണർവ് നൽകുന്ന മലയോര ഹൈവേ പദ്ധതി ഏകദേശം 1,200 കിലോമീറ്റർ നീളത്തിൽ 13 ജില്ലകളിലൂടെ കടന്നുപോകുന്നതാണ്. നിർമാണം പുരോഗതിയിലാണ്.
ഒന്‍പത് ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശ ഹൈവേയുടെ മൂന്ന് റീച്ചുകൾ പൂർത്തിയായി. റോഡ് നവീകരണത്തിനുമാത്രം ഏകദേശം 35,000 കോടി രൂപയാണ് ഈ സർക്കാർ ചെലവഴിച്ചത്. ലെവൽ ക്രോസ് ഇല്ലാത്ത കേരളം എന്ന ലക്ഷ്യം യാഥാർഥ്യമാക്കുന്നതിന് നിരവധി പദ്ധതികൾ നടപ്പാക്കി.
ഇതിനകം 150 മേൽപാലങ്ങൾ നിർമിച്ച് ഗതാഗത സൗകര്യം മെച്ചപ്പെടുത്തി. ദേശീയപാത വികസനത്തിന് സംസ്ഥാന സർക്കാർ നേരിട്ട് ധനസഹായം നൽകുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണെന്നും മന്ത്രി പറഞ്ഞു.
പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമമന്ത്രി ഒ.ആർ. കേളു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ സൽമ മോയി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു, തൊണ്ടർനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ്, പിഡബ്ല്യുഡി ബ്രിഡ്ജസ് എക്സിക്യുട്ടീവ് എൻജിനിയർ സി.എസ്. അജിത്, കെഎസ്ടിപി എക്സിക്യുട്ടീവ് എൻജിനിയർ ഒ. സുനിത തുടങ്ങിയവർ പങ്കെടുത്തു.
മാനന്തവാടി പോസ്റ്റ് ഓഫീസിന് സമീപം ആരംഭിച്ച് വിമലനഗർ, മുതിരേരി, കുളത്തട, യവനാർകുളം, വാളാട്, മുള്ളൽ വഴി പേര്യ ജംഗ്ഷനിൽ അവസാനിക്കുന്നതാണ് മന്ത്രി നാടിന് സമർപ്പിച്ച 27 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ്. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ നേതൃത്വത്തിൽ ഇപിസി മോഡിൽ 102.8 കോടി ചെലവിലാണ് പ്രവൃത്തി നടത്തിയത്. തവിഞ്ഞാൽ-തൊണ്ടർനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് പുലിക്കാട്ടുകടവ് പാലം. മന്ത്രി ഒ.ആർ. കേളുവിന്റെ ഇടപ്പെടലിന്റെ ഫലമായി 12.5 കോടി രൂപയുടെ ഭരണാനുമതി പാലം പ്രവൃത്തിക്ക് ലഭിച്ചിരുന്നു. ബിഎംബിസി നിലവാരത്തിലുള്ള സമീപന റോഡും 150 മീറ്റർ പുഴയോര സംരക്ഷണ ഭിത്തിയും പാലത്തിനൊപ്പം പൂർത്തിയായി. നേരത്തേ തൂക്ക് മരപ്പാലമാണ് ഉണ്ടായിരുന്നത്.
Wayanad
സുൽത്താൻ ബത്തേരി: കുപ്പാടി ശ്രീദുർഗാ ഭഗവതി ക്ഷേത്രത്തിൽ അഞ്ച് ദിവസത്തെ ഉത്സവം തുടങ്ങി. പ്രതിഷ്ഠാദിനമായ ഇന്നലെ ക്ഷേത്രം രക്ഷാധികാരി ബാലകൃഷ്ണൻ കൊടിയേറ്റി. ഇന്നു രാവിലെ ക്ഷേത്ര സന്നിധിയിൽ പൊങ്കാല സമപ്പണം നടക്കും. ഇതിന് ഒരുക്കം ക്ഷേത്ര സമിതിയും മാതൃസമിതിയും ചേർന്നു പൂർത്തിയാക്കി.
രാവിലെ 8.30ന് പണ്ടാര അടുപ്പിൽ മേൽശാന്തി അഗ്നി പകരുന്നതോടെയാണ് പൊങ്കാല സമർപ്പണം ആരംഭിക്കുക. നാളെ മുതൽ വൈകുന്നേരം ഏഴിന് കലാപരിപാടികൾ ഉണ്ടാകും. സമാപനദിനമായ ചൊവ്വാഴ്ച രാവിലെ 6.30 മുതൽ തിറകൾ. രാത്രി 8.30ന് കാഴ്ചവരവ്. 9.30ന് നാടൻ പാട്ട്.
ക്ഷേത്ര നവീകരണത്തിന് മുന്നോടിയായ ബാലാലയ പ്രതിഷ്ഠാകർമം മാർച്ച് ആറ്, ഏഴ്, എട്ട് തീയതികളിൽ നടത്തും.
Wayanad
മാനന്തവാടി: പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന എന്നിവയിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയിൽ പുതുതായി അംഗത്വം സ്വീകരിച്ചവരെയും ഉൾപ്പെടുത്തുന്നതിന് കാന്പയിൻ തുടങ്ങി.
കനറ ബാങ്കുമായി സഹകരിച്ചാണ് സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പാക്കുന്നത്. വർഷം 20 രൂപ പ്രീമിയം അടച്ച് അപകടമരണം സംഭവിച്ചാൽ രണ്ട് ലക്ഷം രൂപ വരെ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്നതാണ് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന. ജീവൻ ജ്യോതി ബീമാ യോജനയിൽ വർഷം 436 രൂപ പ്രീമിയം അടച്ച് സാധാരണ മരണം സംഭവിച്ചാൽ രണ്ട് ലക്ഷം രൂപ വരെ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും.
കാന്പയിൻ ഉദ്ഘാടനം സൊസൈറ്റി ഓഡിറ്റോറിയത്തിൽ എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ പി.എ. ജോസ് അധ്യക്ഷത വഹിച്ചു. കനറ ബാങ്ക് മാനന്തവാടി ശാഖ ചീഫ് മാനേജർ അനന്ദ നായക, ലോണ്‍ ഓഫീസർ അന്നിക, ഫിനാൻഷ്യൽ ലിറ്ററസി കൗണ്‍സലർ സിന്ധു ചന്ദ്രശേഖരൻ എന്നിവർ പദ്ധതി വിശദീകരണം നടത്തി.
സൊസൈറ്റി റീജിയണൽ കോ ഓർഡിനേറ്റർമാരായ ആലിസ് സിസിൽ, ബിൻസി വർഗീസ്, ജിനി ഷിനു, വിവിധ കോളജുകളിൽനിന്നുള്ള എംഎസ്ഡബ്ല്യു, ബിഎസ്ഡബ്ല്യു വിദ്യർഥികൾ എന്നിവർ നേതൃത്വം നൽകി.
Wayanad
സുൽത്താൻ ബത്തേരി: അസോസിയേഷൻ ഓഫ് ഇന്റർനാഷണൽ റിസർച്ചേഴ്സ് ഓഫ് ഇന്ത്യൻ ഒറിജിനും (എഐആർഐഒ) മാർ ബസേലിയോസ് കോളജ് ഓഫ് എഡ്യുക്കേഷനും സംയുക്തമായി "വിഷൻ 2047: എൻഹാൻസിംഗ് എഡ്യുക്കേഷണൽ ആൻഡ് റിസർച്ച് എക്സലൻസ്’ എന്ന വിഷയത്തിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു.
കോളജ് ഓഡിറ്റോറിയത്തിൽ ചരിത്രകാരനും കാലിക്കട്ട് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ. കുറുപ്പ് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വിദ്യാഭ്യാസ മേഖലയുടെ ശക്തീകരണത്തിന് കൂടുതൽ സർവകലാശാലകൾ സ്ഥാപിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസ് അധ്യക്ഷത വഹിച്ചു. ഡോ. കെ.കെ.എൻ. കുറുപ്പിനെ ആദരിച്ചു. എഐആർഐഒയുടെ ആജീവനാന്ത അംഗത്വവും "എഡ്യുക്കേഷണൽ സയന്റിസ്റ്റ്’ ബഹുമതിയും നൽകി.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, പ്രിൻസിപ്പൽ ഡോ. ജി.എൻ. സുനിത്കുമാർ, ഡോ. വി. രഘു, മുനിസിപ്പൽ ചെയർപേഴ്സണ്‍ റസീന അബ്ദുൾ ഖാദർ, ബത്തേരി രൂപത ചീഫ് വികാരി ജനറാൾ മോണ്‍. സെബാസ്റ്റ്യൻ കീപ്പള്ളിൽ, ലോക്കൽ മാനേജർ ഫാ. ജേക്കബ് ഒറവക്കൽ എന്നിവർ പ്രസംഗിച്ചു.
Wayanad
മാനന്തവാടി: തിരുനെല്ലി അപ്പപ്പാറ എടയൂരിൽ വനം വകുപ്പിന്റെ ജീപ്പ് മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്. ജംഗിൾ റിസോർട്ടിനു സമീപം കുതിരക്കോട് വാഹനം നിയന്ത്രണം വിട്ടുമറിയുകയായിരുന്നു. ജീപ്പിൽ ഉണ്ടായിരുന്ന ബിഎഫ്ഒ നീതു(32), വാച്ചർമാരായ രാമചന്ദ്രൻ(58), ശ്രീജ(42), ഓമന(42),സുജിത്ത്(32), രാകേഷ്(35) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ അപ്പപ്പാറ ആരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകിയശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Wayanad
കൽപ്പറ്റ: വയനാട് ആസ്ഥാനമായി പശ്ചിമഘട്ട സർവകലാശാല സ്ഥാപിക്കുന്നതിന് സർക്കാരിൽ സമ്മർദം ചെലുത്തുന്നതിന് കർമ സമിതി രൂപീകരിച്ചു. ഇതിനു ചേർന്ന യോഗം കാലിക്കട്ട് യൂണിവേഴ്സിറ്റി മുൻ വൈസ് ചാണ്‍സലർ ഡോ. കെ.കെ.എൻ. കുറുപ്പ് ഉദ്ഘാടനം ചെയ്തു.
വയനാട് ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി അധ്യക്ഷത വഹിച്ചു. ചേംബർ ഓഫ് കോമേഴ്സ് സെക്രട്ടറി ഫാ. വർഗീസ് മറ്റമന മുഖ്യപ്രഭാഷണം നടത്തി. കെ.ഐ. വർഗീസ്, ഒ.എ. വീരേന്ദ്രകുമാർ, സി.ഡി. സുനീഷ്, ഡോ. സെബാസ്റ്റ്യൻ, സി.വി. ഷിബു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഡോ. കെ.കെ.എൻ. കുറുപ്പ്(ചീഫ് അക്കാദമിക് കണ്‍സൾട്ടന്റ്), ജോണി പാറ്റാനി(ചെയർമാൻ),
ഫാ. വർഗീസ് മറ്റമന(കണ്‍വീനർ) എന്നിവരെ തെരഞ്ഞെടുത്തു. അന്താരാഷ്ട്ര നിലവാരമുള്ള അക്കാദമിക് കോഴ്സുകളാണ് സർവകലാശാലയിൽ ആവശ്യം. പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ വികസന കാഴ്ചപ്പാടിലുള്ള കോഴ്സുകൾക്കും ഗോത്രജനതയുടെ തനത് സംസ്കാരം നിലനിർത്തുന്നതിനും വംശനാശ ഭീഷണിയിലുള്ള പ്രാക്തന ഗോത്രവിഭാഗങ്ങളുടെ സംരക്ഷണത്തിനും പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾക്കാണ് സർവകലാശാല പ്രാധാന്യം നൽകേണ്ടത്.
തമിഴ്നാട്, കർണാടക, ഗുജറാത്ത് സംസ്ഥാനങ്ങളിൽ സെന്ററുകൾ ആരംഭിക്കാവുന്നതാണ്. സർവകലാശാലയ്ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുകയോ സംഭാവനയായി സ്വീകരിക്കുകയോ ചെയ്യാം. ഭൂമിയും അനുബന്ധ സൗകര്യങ്ങളും ലഭ്യമാകുന്നതുവരെ കെട്ടിടങ്ങൾ വാടകയ്ക്ക് എടുത്ത് സർവകലാശാല പ്രവർത്തനം തുടങ്ങാം.
ഇതിനു മുന്നോടിയി പഠനത്തിന് വിദഗ്ധ സമിതിയെ സർക്കാരിന് നിയോഗിക്കാം. ഇക്കാര്യങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, കേരള ഗവർണർ, ഉന്നത വിദ്യാഭ്യാസ മന്ത്രി, പ്രിയങ്ക ഗാന്ധി എംപി തുടങ്ങിയവർക്ക് കർമ സമിതി നിവേദനം നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.
Wayanad
കൽപ്പറ്റ: കൈനാട്ടി ജനറൽ ആശുപത്രിയുടെ സമഗ്ര വികസനത്തിന് എൽസ്റ്റണ്‍ എസ്റ്റേറ്റിൽ 10 ഏക്കർ ഭൂമി അടിയന്തരമായി ലഭ്യമാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി വീണാ ജോർജ്, റവന്യു മന്ത്രി കെ. രാജൻ, റവന്യു സെക്രട്ടറി എന്നിവർക്ക് ടി. സിദ്ദിഖ് എംഎൽഎ കത്ത് നൽകി. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വയനാടിനോട് ചേർന്നുള്ള പ്രദേശങ്ങളിലുള്ളവരടക്കം ആയിരത്തിലധികം രോഗികൾ ദിനേന ചികിത്സയ്ക്ക് ആശ്രയിക്കുന്നതാണ് കൈനാട്ടി ജനറൽ ആശുപത്രി.
ആശുപത്രി വികസനത്തിന് സ്ഥലം ലഭ്യമാക്കുന്നതിന് ഇതിനകം മൂന്ന് യോഗം ചേർന്നു. മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും നേരിൽക്കണ്ട് കത്ത് നൽകി. എങ്കിലും തീരുമാനം ഉണ്ടായില്ല. 2.4282 ഹെക്ടർ ഭൂമി ആരോഗ്യ വകുപ്പിന് കൈമാറുന്നതിനു പ്രപ്പോസൽ ജില്ലാ കളക്ടർ ലാൻഡ് റവന്യു കമ്മീഷണർക്ക് സമർപ്പിച്ചെങ്കിലും തുടർനടപടികളായില്ല.
ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റ് സ്ഥാപിക്കുന്നതിന് പിഎം-എബിഎച്ച്ഐഎം സ്കീമിൽനിന്ന് 23.75 ഉം കാഷ്വാലിറ്റി കം ഐസി ബ്ലോക്ക് നിർമാണത്തിന് കിഫ്ബി വഴി 9.62 ഉം കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ കൈനാട്ടിയിൽ സ്ഥലപരിമിതി മൂലം പദ്ധതികൾ നടപ്പാക്കാൻ കഴിയാതെ ഫണ്ടുകൾ നഷ്ടപ്പെടാനാണ് സാധ്യത.
ആശുപത്രി വികസനത്തിന് സ്വകാര്യ ഭൂമി ലഭ്യമാക്കാൻ നടത്തിയ ശ്രമങ്ങൾ ഫലപ്രദമായില്ല. ഈ സാഹചര്യത്തിലാണ് പുഞ്ചിരിമട്ടം ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് ഏറ്റെടുത്ത എസ്റ്റേറ്റിൽ ഭൂമി അനുവദിക്കണമെന്ന് സർക്കാരിനോട് അഭ്യർഥിച്ചതെന്ന് എംഎൽഎ പറഞ്ഞു.
Wayanad
കൽപ്പറ്റ: വൈത്തിരി താലൂക്കിൽ ലൈബ്രറി കൗണ്‍സിലിനു കീഴിലുള്ള മുഴുവൻ ലൈബ്രറികളെയും ഹരിത ഗ്രന്ഥശാലകളായി പ്രഖ്യാപിച്ചു. ഇതിന് എടഗുനി ടിആർവി സ്മാരക ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച ചടങ്ങ് ജില്ലാ ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി പി.കെ. സുധീർ ഉദ്ഘാടനം ചെയ്തു.
ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ. സുരേഷ് ബാബു ഹരിത ഗ്രന്ഥശാല പ്രഖ്യാപനവും സർട്ടിഫിക്കറ്റ്-അനുമോദന പത്ര വിതരണവും നടത്തി.
താലൂക്ക് ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് സി.കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ നടത്തിയ ഉപന്യാസ മത്സരത്തിലെ വിജയികൾക്കു സമ്മാനം നൽകി. ജില്ലാ ലൈബ്രറി കൗണ്‍സിൽ ജോയിന്റ് സെക്രട്ടറി എം. ദേവകുമാർ, താലൂക്ക് ജോയിന്റ് സെക്രട്ടറി ഡോ. ജിതിൻ കണ്ടോത്ത്,
ജില്ലാ ലൈബ്രറി കൗണ്‍സിൽ എക്സിക്യുട്ടിവ് കമ്മിറ്റിയംഗം എം. ദിവാകരൻ, എ.കെ. മത്തായി, താലൂക്ക് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ സി. ജയരാജൻ, എം.ജി. സതീഷ്കുമാർ, ടി.ആർ.വി ഗ്രന്ഥശാല പ്രസിഡന്റ് എൻ. രാമനുജൻ, താലൂക്ക് സെക്രട്ടറി സി.എം. സുമേഷ് ടിആർവി സ്മാരക ഗ്രന്ഥശാല സെക്രട്ടറി വി.വി. പാർവതി എന്നിവർ പ്രസംഗിച്ചു.
Wayanad
കൽപ്പറ്റ: വനാവകാശ നിയമപ്രകാരം അവകാശപ്പെട്ട ഭൂമിക്ക് പട്ടയം അനുവദിക്കുന്നതിൽ അധികാരികൾക്ക് വിമുഖത. ഇതിൽ പ്രതിഷേധിച്ച് പട്ടികവർഗ കുടുംബങ്ങൾ നിയമപ്രകാരം ലഭിക്കേണ്ട ഭൂമിയിൽ കാർഷിക വൃത്തി തുടങ്ങുന്നു.
തവിഞ്ഞാൽ പഞ്ചായത്തിലെ മേലേ തലപ്പുഴ വനാവകാശ കമ്മിറ്റിയുടേതാണ് കൃഷി ഇറക്കാനുള്ള തീരുമാനം. തവിഞ്ഞാൽ പഞ്ചായത്തിലെ മക്കിമല, കൈതക്കൊല്ലി പ്രദേശങ്ങളിലെ 140 ഓളം ആദിവാസി കുടുംബങ്ങൾക്ക് വനാവകാശ നിയമപ്രകാരം ഭൂമിക്ക് അർഹതയുണ്ട്. കുറിച്യ, പണിയ, കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ടതാണ് ഈ കുടുംബങ്ങൾ.
ഉദ്യോഗസ്ഥതലത്തിലെ അലംഭാവമാണ് അവകാശപ്പെട്ട ഭൂമി ലഭിക്കുന്നതിന് മുഖ്യതടസമെന്ന് മേലേ തലപ്പുഴ വനാവകാശ കമ്മിറ്റി പ്രസിഡന്റ് സി. ചന്തു, സെക്രട്ടറി എം.കെ. ശശി, പി. ഭാസ്കരൻ എന്നിവർ പറഞ്ഞു.
തവിഞ്ഞാൽ പഞ്ചായത്ത് സെക്രട്ടറി അടക്കം പങ്കെടുത്ത വനാവകാശ ഗ്രാമസഭ 2021 നവംബർ 30ന് ചേർന്നിരുന്നു. ഗ്രാമസഭയിൽ പങ്കെടുത്തതിൽ അഞ്ച് സ്ത്രീകളെയും 10 പുരുഷൻമാരെയും ഉൾപ്പെടുത്തി എഫ്ആർസി രൂപീകരിച്ചു.
തുടർന്ന് 56 ക്ലെയിമുകൾ ഗ്രാമസഭ ഫീൽഡ് വെരിഫിക്കേഷൻ നടത്തി അംഗീകരിച്ചു. ഈ ക്ലെയിമുകൾ 2024 സെപ്റ്റംബർ 28ന് സബ് ഡിവിഷണൽ കമ്മിറ്റിക്ക് സമർപ്പിച്ചു. മുഴുവൻ ക്ലെയിമുകളും 2025 ജൂണ്‍ ഒന്‍പതിന് സബ് ഡിവിഷണൽ കമ്മിറ്റി പരിശോധിച്ച് തുടർ നടപടികൾക്ക് ജില്ലാതല കമ്മിറ്റിക്കു വിട്ടു. ഓഗസ്റ്റ് 14ന് ചേർന്ന ജില്ലാതല കമ്മിറ്റി വിഷയം ചർച്ച ചെയ്തെങ്കിലും ഓരോ അപേക്ഷയിലും പരിശോധന നടത്തേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട് ക്ലെയിമുകൾ പരിഗണിക്കുന്നത് അടുത്ത ജില്ലാതല കമ്മിറ്റിയിലേക്ക് മാറ്റി.
എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ജില്ലാതല കമ്മിറ്റി ചേർന്നില്ല. വനാവകാശ കമ്മിറ്റി കഴിഞ്ഞ ഒക്ടോബർ 10നും ഫെബ്രുവരി അഞ്ചിനും നൽകിയ കത്തുകൾക്ക് മറുപടി ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് നിയമപ്രകാരം അവകാശപ്പെട്ട ഭൂമിയിൽ കാർഷിക വൃത്തികൾ നടത്താനുള്ള തീരുമാനം.2006ലെ വനാവകാശ നിയമപ്രകാരം ആദിവാസി കുടുംബങ്ങൾക്ക് പട്ടയം ലഭിക്കേണ്ട ഭൂമികളിൽ ഏറെയും വനം വകുപ്പ് കൈയടക്കിവച്ചിരിക്കയാണെന്ന് വനാവകാശ കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു.
Wayanad
മാനന്തവാടി: ആവശ്യത്തിന് നഴ്സുമാരും സപ്പോർട്ടിംഗ് സ്റ്റാഫും ഇല്ലാത്തത് ഗവ. മെഡിക്കൽ കോളജ് ആശുപത്രി പ്രവർത്തനത്തെ ബാധിക്കുന്നു. ആശുപത്രിയിൽ 389 കിടക്കകളുണ്ടെങ്കിലും ഇതിനു ആനുപാതികമായി നഴ്സുമാരും സപ്പോർട്ടിംഗ് ജീവനക്കാരും ഇല്ല. ഇത് നഴ്സുമാർക്ക് വലിയ ജോലി ഭാരത്തിന് കാരണമാകുന്നതിന് പുറമേ രോഗികൾക്ക് മതിയായ പരിചരണം ലഭിക്കാതിരിക്കുന്നതിനും ഇടയാക്കുകയാണ്.
127 നഴ്സുമാരിൽ സ്ഥിരം ജോലിയുള്ള നഴ്സിംഗ് ഓഫീസർമാർ 60 പേർ മാത്രമാണ്. തീവ്ര പരിചരണ വിഭാഗത്തിൽ ഒരു രോഗിക്ക് ഒരു നഴ്സ് എന്നാണ് കണക്ക്. എന്നാൽ ഒരു നഴ്സ് 14 രോഗികളെ പരിചരിക്കേണ്ട സ്ഥിതിയാണ്. അത്യാഹിത വിഭാഗത്തിൽ ഒരു നഴ്സ് 17 പേരെ വരെയാണ് നോക്കേണ്ടത്. ഓപറേഷന് ശേഷമുള്ള ഐസിയുവിൽ ഒരു നഴ്സ് 14 പേരെ പരിചരിക്കണം.
ലേബർ റൂമിൽ ഒരു ബെഡിന് ഒരു നഴ്സാണ് വേണ്ടതെങ്കിലും ആകെയുള്ള അഞ്ച് ബെഡ് നോക്കാനുള്ളത് ഒരാൾ മാത്രം. 40 സീനിയർ നഴ്സുമാർ വേണ്ടിടത്ത് 20 ഉം 82 നഴ്സിംഗ് അസിസ്റ്റന്റുമാർ വേണ്ടിടത്ത് 43 ഉം 110 ക്ലീനിംഗ് സ്റ്റാഫ് വേണ്ടിടത്ത് 58 ഉം പേരാണ് ആശുപത്രിയിലുള്ളത്.അത്യാധുനിക യന്ത്രങ്ങൾ ഉണ്ടെങ്കിലും പ്രവർത്തിപ്പിക്കാൻ ആവശ്യമായ ജീവനക്കാരില്ലാത്ത അവസ്ഥയാണ്.
Wayanad
കൽപ്പറ്റ: സംസ്ഥാന സർക്കാർ ആയുഷ് വകുപ്പ് മുഖേന നടപ്പാക്കുന്ന ഹെൽത്തി കേരള കാന്പയിനിന്റെ ഭാഗമായി ആയുഷ്-ആയുഷ് മിഷൻ ജീവനക്കാരെ പങ്കെടുപ്പിച്ച് ചീങ്ങേരിമലയിലേക്ക് ട്രക്കിംഗ് നടത്തി.
ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെയും ഗ്ലോബൽ ട്രക്കിംഗിന്റെയും സഹകരണത്തോടെയായിരുന്നു പരിപാടി. മലയടിവാരത്ത് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഒ.കെ. ശ്രീജ ഫ്ളാഗ് ഓഫ് ചെയ്തു.
ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഹരിത ജയരാജ്, ചീഫ് മെഡിക്കൽ ഓഫീസർമാരായ ഡോ. എ.പി. ബിനോയി, ഡോ. കെ. പ്രഷീല, സീനിയർ സൂപ്രണ്ട് എം.എസ്. വിനോദ്, പ്രോഗ്രാം നോഡൽ ഓഫീസർ ഡോ. സി.എൻ. രേഖ, ഡോ. ദീപാറാണി, ഡോ. മാനസി നന്പ്യാർ, ഡിടിപിസി മാനേജർ ലൂക്ക ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.
Wayanad
വെള്ളമുണ്ട: സ്മാർട്ട് റവന്യു ഓഫീസുകൾ വഴി ജനങ്ങൾക്ക് ഉറപ്പാക്കുന്നത് അത്യാധുനികവും സുതാര്യവുമായ സേവനങ്ങളാണെന്ന് റവന്യു മന്ത്രി കെ. രാജൻ. പൊരുന്നന്നൂർ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമാണ ഉദ്ഘാടനം ഓണ്‍ലൈനിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആയിരത്തിലധികം വില്ലേജ് ഓഫീസുകൾ ഇതിനകം സ്മാർട്ടായി.
റവന്യു വകുപ്പിലെ സേവനങ്ങൾ ഇന്ത്യക്ക് പുറത്ത് പത്തോളം രാജ്യങ്ങളിൽ ഓണ്‍ലൈനിൽ ലഭ്യമാണ്. വില്ലേജ് ഓഫീസർമാരിൽനിന്നു ലഭ്യമാക്കുന്ന 21 ഓളം സേവനങ്ങൾ ഇ സേവനങ്ങളാക്കി. സംസ്ഥാനത്ത് 623 പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ നിലവിൽ വന്നു. 407 വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ അറ്റകുറ്റപ്പണികളിലൂടെ നവീകരിച്ച് സ്മാർട്ടാക്കി. 263 സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്.
പട്ടയ മിഷൻ സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി. നാലര ലക്ഷം കുടുംബങ്ങൾക്ക് ഭൂമിയുടെ നിയമാനുസൃത ഉടമാകാശം ഉറപ്പാക്കാനായെന്നും മന്ത്രി പറഞ്ഞു. പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു അധ്യക്ഷത വഹിച്ചു. സേവനങ്ങൾ സുതാര്യതയോടെയും സമയബന്ധിതമായും ജനങ്ങളിലെത്തിക്കുക സർക്കാർ ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
മാനന്തവാടി മണ്ഡലത്തിൽ മാത്രം 5000 ഓളം പേർക്ക് ഭൂരേഖ നൽകാൻ കഴിഞ്ഞു. ഡിജിറ്റൽ ഭൂസർവേ പ്രവർത്തനങ്ങൾ കൃത്യതയോടെ നടന്നുവരികയാണ്. പുഞ്ചരിമട്ടം ഉരുൾ ദുരന്തം അതിജീവിതർക്കുള്ള വീടുകളുടെ കൈമാറ്റം സുതാര്യമായി ക്രമീകരിക്കാൻ കഴിഞ്ഞത് സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും യോജിച്ച ഇടപെടലിന്റെ ഫലമാണ്. ജില്ലയുടെ വികസനത്തിന് സർക്കാർ പ്രത്യേക പ്രാധാന്യമാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, പഞ്ചായത്ത് പ്രസിഡന്റ് ഖമർ ലൈല, ജില്ലാ പഞ്ചായത്ത് അംഗം പി. മുഫീദ തെസ്നി, ബ്ലോക്ക് പഞ്ചായത്ത് അംഗം ആസ്യ മൊയ്തു, പഞ്ചായത്ത് അംഗം കെ.കെ. മമ്മൂട്ടി മദനി, വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ കെ.സി.കെ. നജുമുദ്ദീൻ, ഷിജു അഗസ്റ്റിൻ, പുഷ്പലത, പി.കെ. മമ്മൂട്ടി ആരാം, അനിൽ വള്ളുവക്കണ്ടി, ദീപു ജയിംസ്, എം.ടി. ഇബ്രാഹിം, അസീസ് കൊടക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
Wayanad
സുൽത്താൻ ബത്തേരി: പശുവിന് കൊടുക്കാൻ വീടിന് സമീപം വച്ച പുല്ല് കാട്ടാന കൊണ്ടുപോയി. വാകേരി മൂടക്കൊല്ലിയിലാണ് സംഭവം. കാട്ടാന പുല്ല് കൊണ്ട് പോകുന്ന ദൃശ്യം നെടിയാങ്കൽ ബിനുവിന്റെ സിസിടിവി കാമറയിൽ പതിഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് കാട്ടാന മൂടക്കൊല്ലിയിൽ ഇറങ്ങിയത്.
കൃഷിയിടങ്ങൾ മേച്ചിൽപ്പുറമാക്കിയ ആന നിരവധിയാളുകളുടെ വാഴ, പച്ചക്കറി കൃഷികൾ നശിപ്പിച്ചു. ആന ഇറങ്ങിയതറിഞ്ഞ് വനപാലകർ മൂടക്കൊല്ലിയിൽ എത്തി. ആനശല്യത്തിന് പരിഹാരം കാണണമെന്ന് പ്രദേശവാസികൾ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
Wayanad
പുൽപ്പള്ളി: പഴശിരാജാ കോളജിന് ജില്ലാ ഭരണകൂടത്തിന്റെ പ്രശംസാപത്രം. തദ്ദേശ തെരഞ്ഞെടുപ്പ്, വോട്ടർ പട്ടിക പുതുക്കൽ എന്നിവയിൽ കോളജ് ഇലക്ടറൽ ലിറ്ററസി ക്ലബ് നടത്തിയ പ്രവർത്തനങ്ങളാണ് പ്രശംസാപത്രം നേടിക്കൊടുത്തത്.
കളക്ടറേറ്റിൽ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീയിൽനിന്ന് ക്ലബ് കോ ഓർഡിനേറ്ററും പൊളിറ്റിക്കൽ സയൻസ് അധ്യാപികയുമായ റിയ ജോസ്, സ്റ്റുഡന്റ് അംബാസഡർമാരായ മുഹമ്മദ് ഫെമിൻ, അമയ എന്നിവർ ചേർന്ന് പ്രശംസാപത്രം ഏറ്റുവാങ്ങി.
Wayanad
കൽപ്പറ്റ: തെരഞ്ഞെടുപ്പ് ബോധവത്കരണത്തിലെ മികച്ച പ്രകടനത്തിന് മുട്ടിൽ ഡബ്ല്യുഎംഒ കോളജിന് ജില്ലാ ഭരണകൂടത്തിന്റെ അംഗീകാരം. ഇലക്ടറൽ ലിറ്ററസി ക്ലബിന്റെ പ്രവർത്തനങ്ങളാണ് കോളജിനെ അംഗീകാരത്തിന് അർഹമാക്കിയത്.
14 ഇടങ്ങളിലായി 28 പരിപാടികൾ സംഘടിപ്പിച്ചതും തുടർച്ചയായി 21 ദിവസം സ്പെഷൽ ഇന്റൻസീവ് റിവിഷനിൽ ക്ലബ് അംഗങ്ങൾ പങ്കാളികളായതും മികച്ച പ്രവർത്തനങ്ങളായി ജില്ലാ ഭരണകൂടം വിലയിരുത്തി.
കോളജിനുള്ള അനുമോദനപത്രം കളക്ടറേറ്റിൽ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീയിൽനിന്ന് ക്ലബ് കോ ഓർഡിനേറ്റർ പി. റുബീന, അംബാസഡർമാരായ മുഹമ്മദ് അനസ്, ഷെഹൻ ഷാജി എന്നിവർ ഏറ്റുവാങ്ങി.
Wayanad
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ, വെള്ളാർമല സ്കൂളുകളുടെ പുനർനിർമാണം വേഗത്തിൽ നടത്തണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ(കെഎസ്ടിസി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
മേപ്പാടി ഗവ. സ്കൂളിലും പഞ്ചായത്ത് കെട്ടിടത്തിലുമാണ് സ്കൂളുകൾ താത്കാലികമായി പ്രവർത്തിക്കുന്നത്. ഭൂരിഭാഗം വിദ്യാർഥികളും ചൂരൽമല ഭാഗത്തുനിന്ന് 12 കിലോമീറ്ററോളം യാത്രചെയ്താണ് മേപ്പാടിയിൽ എത്തുന്നതെന്ന് സമ്മേളനംചൂണ്ടിക്കാട്ടി.
സംസ്ഥാന സെക്രട്ടറി എ.എ. സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഒ.കെ. മുഹമ്മദ് ഷാനവാസ് അധ്യക്ഷത വഹിച്ചു. എ.വൈ. നിഷാല, പി.ജെ. ജോമിഷ്, സിജോയ് ചെറിയാൻ, വി.കെ. കൃഷ്ണപ്രസാദ്, എ.വൈ. നയനാനന്ദൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ഒ.കെ. മുഹമ്മദ് ഷാനവാസ് (പ്രസിഡന്റ്), പി.ആർ. ദിവ്യ (വൈസ് പ്രസിഡന്റ്), പി.ജെ. ജോമിഷ് (സെക്രട്ടറി), വി.കെ. കൃഷ്ണപ്രസാദ് (ജോയിന്റ് സെക്രട്ടറി), സിജോയ് ചെറിയാൻ (ട്രഷറർ),എന്നിവരെ തെരഞ്ഞെടുത്തു.
Wayanad
പുൽപള്ളി: കണ്ണാരംപുഴ, വണ്ടിക്കടവ് പ്രദേശത്തെ ഭൂമി കൈമാറ്റം ചെയ്യുന്നതിന് എൻഒസി വേണമെന്ന വനംവകുപ്പിന്റെ നിർദേശം പിൻവലിക്കുമെന്ന് എൻസിപി നേതാക്കൾ അറിയിച്ചു. എൻസിപി ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാനും സംസ്ഥാന സെക്രട്ടറി സി.എം. ശിവരാമനും മന്ത്രിയുമായി സംസാരിക്കുകയും മന്ത്രി ചീഫ് വൈൽഡ് ലൈഫ് വാർഡനും കളക്ടർക്കും ഇക്കാര്യത്തിൽ നിർദേശം കൊടുക്കുകയും ബത്തേരി വൈൽഡ് ലൈഫ് വാർഡൻ പുറപ്പെടുവിച്ച ഓർഡർ ക്യാൻസൽ ചെയ്യുവാനും തീരുമാനിച്ചു.
മന്ത്രിയുടെ നിർദേശം അനുസരിച്ച് ബ്ലോക്ക് പ്രസിഡന്റ് എം.കെ. ബാലൻ, സെക്രട്ടറി പി.എ. സുജിത് എന്നിവർ ബത്തേരി വൈൽഡ് ലൈഫ് വാർഡിനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പുൽപ്പള്ളി സബ് രജിസ്ട്രേഷൻ ഓഫീസർക്ക് കൊടുത്ത ഓർഡർ റദ്ദ് ചെയ്യുമെന്ന് ഉറപ്പു നലഭിച്ചതായും നേതാക്കൾ പറഞ്ഞു.
Wayanad
കൽപ്പറ്റ: ചൂരൽമല ദുരന്തമുഖത്തുനിന്ന് സുരക്ഷിത മേഖലയിലേക്ക് മാറ്റി പാർപ്പിച്ച കുടുംബത്തിന് കേരള സ്റ്റേറ്റ് ടിംബർ മർച്ചന്റ് അസോസിയേഷൻ സൗജന്യമായി നിർമിച്ചു നൽകിയ വീടും സ്ഥലവും രജിസ്റ്റർ ചെയ്ത് നൽകുന്നതിനുള്ള സ്റ്റാന്പ് ഡ്യൂട്ടിയും രജിസ്റ്റർ ചിലവുകളും സർക്കാർ വഹിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
കേരള പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളുവിന്റെ ഓഫീസിലെത്തിയാണ് സംഘടനാ ഭാരവാഹികൾ നിവേദനം നൽകിയത്. വിധവയും രണ്ട് മക്കളുമടങ്ങിയ സുമിത്ര സതീഷിന്റെ കുടുംബം ചൂരൽമലയിലെ സേട്ടുകുന്നിൽ മൂന്ന് സെന്റ് സ്ഥലത്ത് പ്ലാസ്റ്റിക്ക് ഷെഡ്ഡിലാണ് കഴിഞ്ഞിരുന്നത്.
സർക്കാരിന്റെ പുനരധിവാസ പദ്ധതിയിൽ ഇവർ ഉൾപ്പെട്ടതുമില്ല. ഇവരുടെ ദുരവസ്ഥ മനസിലാക്കിയ മരം വ്യാപാരികൾ കൽപ്പറ്റ-പനമരം ദേശീയപാതയോരത്ത് എരനല്ലൂരിൽ പത്ത് സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങി അടിസ്ഥാന സൗകര്യങ്ങളോടെ 980 ചതുരശ്രയടി വിസ്തൃതിയിൽ 36 ലക്ഷത്തോളം രൂപ ചെലവാക്കിയാണ് വീട് നിർമിച്ച് കുടുംബത്തിന് സൗജന്യമായി നൽകിയത്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ കാർഡ് ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും വീടും സ്ഥലവും കുടുംബത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത് കൊടുക്കേണ്ടതുണ്ട്. അടുത്ത കാബിനറ്റ് യോഗത്തിൽ തീർപ്പാക്കുമെന്നും ദുരന്ത ബാധിതർക്ക് ഏത് വിധേനയുള്ള സഹായത്തിനും സർക്കാർ ഒപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
അസോസിയേഷൻ ഭാരവാഹികളായ കെ.സി.കെ. തങ്ങൾ, കെ.എ. ടോമി, വി.ജെ. ജോസ്, പി.എസ്. ബിജു, മനു ആശിഷ് എന്നിവർ അടങ്ങിയ സംഘമാണ് മന്ത്രിയുമായി കൂടികാഴ്ച്ച നടത്തിയത്.
Wayanad
മാനന്തവാടി: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി തിരുനെല്ലി, നൂൽപ്പുഴ പഞ്ചായത്തുകളിൽ നടപ്പാക്കുന്ന ഉന്നതി ജൽ സുരക്ഷാ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ തയാറാക്കുന്നതിന് വിവിധ ഉന്നതികളിൽ ഭൂഗർഭ ജലസ്ഥിതി പഠനം നടത്തി.
മൂന്നുവർഷം നീളുന്ന ഉന്നതി ജൽ സുരക്ഷാ പദ്ധതിയിലൂടെ തിരുനെല്ലി പഞ്ചായത്തിലെ കുനിക്കോട്, നാഗമന, ദംപട്ട, മധ്യപാടി, അഞ്ചുപൊതി, കുന്നിയൂർ, എടയൂർകുന്ന് ഉന്നതികളിലും നൂൽപ്പുഴ പഞ്ചായത്തിലെ മായിക്കര, മാടക്കുന്ന്, അബേദ്കർ മണലിമൂല, മാടപ്പുര, ഓടാൻകൊല്ലി, കോളൂർ ഉന്നതികളിലുമാണ് കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നത്.
ഓരോ പ്രദേശത്തെയും ഭൂഗർഭ ജലത്തിന്റെ അവസ്ഥയും നീരൊഴുക്ക് സംബന്ധിച്ചും മനസിലാക്കേണ്ടത് പദ്ധതി പ്രവർത്തനങ്ങളുടെ ശാസ്ത്രീയ ആസൂത്രണത്തിന് ആവശ്യമാണ്. ഭൗമ ശാസ്ത്രജ്ഞനും നിലന്പൂർ ഗവ. കോളജ് അധ്യാപകനുമായ പ്രഫ. ഗോവിന്ദൻകുട്ടിയും സംഘവുമാണ് പഠനത്തിന് നേതൃത്വം നൽകിയത്.
കാരിത്താസ് ഇന്ത്യ നാഷണൽ പ്രോഗ്രാം കോ ഓർഡിനേറ്ററും കാലാവസ്ഥാവിഭാഗം മേധാവിയുമായ ഡോ. വി.ആർ. ഹരിദാസ്, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, തിരുനെല്ലി, നൂൽപ്പുഴ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ,
സൊസൈറ്റി ടീം ലീഡർ ദീപു ജോസഫ്, പ്രോഗ്രാം കോ ഓർഡിനേറ്റർ റോബിൻ ജോസഫ്, സീനിയർ എൻജിനിയർ സെബാസ്റ്റ്യൻ മാത്യു, നൂൽപ്പുഴ പ്രോജക്ട് ഹെഡ് കെ.സി. ബിജു, ജൂണിയർ എൻജിനിയർ നീരജ സുരേന്ദ്രൻ, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർമാരായ അഷ്ജിൻ സണ്ണി, ഒ.പി. ജയ, നിമിഷ മോൻസി, ലിജ കുര്യാക്കോസ് എന്നിവർ പഠനത്തിൽ പങ്കെടുത്തു.
Wayanad
പുൽപ്പള്ളി: സമസ്ത മേഖലകളും തകർത്ത് ധൂർത്തും അഴിമതിയും ഗുണ്ടാവിളയാട്ടവുംമൂലം ഗുരുതരമായ സാഹചര്യങ്ങളാണ് എൽഡിഎഫ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കെ.എൽ. പൗലോസ്. ഭീകരമായ വിലക്കയറ്റം, ശബരിമല സ്വർണ കൊള്ള, ക്രമസമാധാന തകർച്ച എന്നിവയെല്ലാം ചേർന്ന് കേരളത്തെ ചെകുത്താന്റെ നാടാക്കി മാറ്റിയിരിക്കയാണ്. മാർക്കിസ്റ്റ് പാർട്ടിയെ സ്വന്തം അമ്മയെ പോലെ സ്നേഹിച്ചിരുന്നവർ പോലും ആ പാർട്ടി അന്യംനിന്നു പോകാതിരിക്കാൻ പിണറായി സർക്കാരിനെ മാറ്റാൻ ആഗ്രഹിക്കുകയാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി കെ.എൽ. പൗലോസ് പറഞ്ഞു.
ലക്ഷ്യ 2026 നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പി.ഡി. ജോണി അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി അംഗം കെ.ഇ. വിനയൻ വിഷയാവതരണം നടത്തി. ഡി.പി. രാജശേഖരൻ, ടി.എസ്. ദിലീപ് കുമാർ, എൻ.യു. ഉലഹന്നാൻ, ബീന ജോസ്, വർഗീസ് മുരിയൻകാവിൽ, ഉമ്മർ കുണ്ടാട്ടിൽ, റെജി പുളിങ്കുന്നേൽ, ടി.പി. ശശിധരൻ, കെ.ജി. ബാബു, സി.പി. കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
Wayanad
മീനങ്ങാടി: പഞ്ചായത്ത് ബസ് സ്റ്റാൻഡ് ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മാലിന്യത്തൊട്ടികൾ നിറഞ്ഞുകവിഞ്ഞിട്ടും നീക്കം ചെയ്യാത്തതിനാൽ ദുർഗന്ധം വമിക്കുന്നതായി യാത്രക്കാർ പറഞ്ഞു.
പ്ലാസ്റ്റിക് മാലിന്യങ്ങളും ജൈവ അവശിഷ്ടങ്ങളും നിക്ഷേപിക്കാനായി സ്ഥാപിച്ച പാത്രങ്ങളിൽ വേർതിരിവില്ലാതെ മാലിന്യം തള്ളുന്നതും പ്രശ്നം രൂക്ഷമാക്കുന്നു. ബസ് സ്റ്റാൻഡിൽ മാത്രം നാലോ അഞ്ചോ മാലിന്യ നിക്ഷേപ പാത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയും നിറഞ്ഞുകവിഞ്ഞ നിലയിലാണ്.
ടൗണിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച മറ്റ് പാത്രങ്ങളുടെയും അവസ്ഥ വ്യത്യസ്തമല്ല. മുൻപ് ആഴ്ചയിൽ ഒരിക്കൽ സ്ഥിരമായി മാലിന്യം നീക്കം ചെയ്തിരുന്നെങ്കിലും കഴിഞ്ഞ കുറച്ചുകാലമായി ശേഖരണം ക്രമരഹിതമാണെന്നാണ് പരാതി. മാലിന്യം നീക്കം ചെയ്യാത്തതിനെ തുടർന്ന് തെരുവുനായകളും മറ്റു ജീവികളും മാലിന്യം സമീപത്ത് നിരത്തുന്നതും പതിവായതായി നാട്ടുകാർ ആരോപിക്കുന്നു. ഇത് പൊതുജനാരോഗ്യത്തിന് ഭീഷണിയാകാമെന്ന ആശങ്കയും ഉയരുന്നുണ്ട്.
പഞ്ചായത്ത് അധികൃതർ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിച്ച് മാലിന്യ ശേഖരണം സമയോചിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Wayanad
കൽപ്പറ്റ: പുഞ്ചരിമട്ടം ഉരുൾപൊട്ടലിൽ കടകളും സംരംഭങ്ങളും നഷ്ടപ്പെട്ടവർക്ക് സർക്കാർ സഹായധനം നൽകുമെന്ന് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു. ടൗണ്‍ഷിപ്പിൽ ആദ്യഘട്ടത്തിൽ നിർമാണം പൂർത്തിയായ 178 വീടുകളുടെ ഗുണഭോക്താക്കളെ നറുക്കിട്ടെടുക്കുന്നതിന് മേപ്പാടി എംഎസ്എ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.നറുക്കെടുപ്പിൽ സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നതിൽ സർക്കാർ നിതാന്ത ജാഗ്രതയാണ് പുലർത്തിയത്. ഗുണഭോക്താക്കൾക്ക് നറുക്കെടുപ്പിലൂടെ ലഭിച്ച വീടുകൾ വച്ചുമാറാൻ സാധിക്കില്ല.
ദുരന്തത്തിൽ വീടുകൾ പൂർണമായി നഷ്ടപ്പെട്ട 178 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ടൗണ്‍ഷിപ്പിൽ വീടുകൾ നൽകുന്നത്. ടൗണ്‍ഷിപ്പിൽ നിർമിക്കുന്ന 410 വീടുകൾക്കും ഡിജിറ്റൽ നന്പർ നൽകിയിട്ടുണ്ട്. ടൗണ്‍ഷിപ്പിൽ ഒന്നാം സോണിലെ 115 ഉം മൂന്നാം സോണിലെ 30 ഉം നാലാം സോണിലെ 33 ഉം വീടുകളാണ് നറുക്കെടുപ്പിലൂടെ ഗുണഭോക്താക്കൾക്ക് ഉറപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു.
മേപ്പാടി എംഎസ്എ ഓഡിറ്റോറിയത്തിലായിരുന്നു നറുക്കെടുപ്പ്. ടി. സിദ്ദിഖ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ടൗണ്‍ഷിപ്പ് ചീഫ് ഓപറേറ്റിംഗ് ഓഫീസർ ജെ.ഒ. അരുണ്‍, എഡിഎം കെ.എസ്. അനിൽകുമാർ, സബ് കളക്ടർ അതുൽ സാഗർ, നഗരസഭാ ചെയർപേഴ്സണ്‍ പി. വിശ്വനാഥൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.
ടൗണ്‍ഷിപ്പ് ഉദ്ഘാടനം: സംഘാടക സമിതി രൂപീകരിച്ചു
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിന് കൽപ്പറ്റയ്ക്കടുത്ത് സജ്ജമാക്കുന്ന ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനത്തിന് സംഘാടക സമിതി രൂപീകരിച്ചു. 25ന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ടൗണ്‍ഷിപ്പ് ആദ്യഘട്ടം ഉദ്ഘാടനം നിർവഹിക്കുന്നത്. സമിതി രൂപീകരണത്തിന് മേപ്പാടി എംഎസ്എ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ മന്ത്രി ഒ.ആർ. കേളു അധ്യക്ഷത വഹിച്ചു.
ടി. സിദ്ദിഖ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ടൗണ്‍ഷിപ്പ് ചീഫ് ഓപറേറ്റിംഗ് ഓഫീസർ ജെ.ഒ. അരുണ്‍, എഡിഎം കെ.എസ്. അനിൽകുമാർ, സബ് കളക്ടർ അതുൽ സാഗർ, നഗരസഭാ ചെയർപേഴ്സണ്‍ പി. വിശ്വനാഥൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, മുനിസിപ്പൽ വൈസ് ചെയർപേഴ്സണ്‍ എസ്. സൗമ്യ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, വാർഡ് അംഗം കെ.കെ. സഹദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.കെ. ശശീന്ദ്രൻ, എം.ടി. ഇബ്രാഹിം,
കെ. റഫീഖ്, പ്രശാന്ത് മലവയൽ, ഒ.കെ. മോഹൻദാസ്, കെ.ജെ. ദേവസ്യ, എൻ.പി. രജിത്, വി.പി. വർക്കി, സി.എം. ശിവരാമൻ, ഇ.ജെ. ബാബു, ഷാജി ചെറിയാൻ, പി.കെ. അനിൽകുമാർ, വി. നജീബ്, സഹദേവൻ, വി.എസ്. അനിൽകുമാർ, ടി.വി. ജയിംസ്, എൻ.ടി. മുജീബ്, എം. ബൈജു, ഗോപകുമാർ, രാമൻകുട്ടി, ബി. സുരേഷ്ബാബു തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി മന്ത്രി ഒ.ആർ. കേളു(ചെയർമാൻ), ടി. സിദ്ദിഖ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, നഗരസഭ ചെയർപേഴ്സണ്‍ പി. വിശ്വനാഥൻ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, മേപ്പാടി പഞ്ചായത്തിലെ 10,11,12 വാർഡ് അംഗങ്ങൾ(വൈസ് ചെയർമാൻമാർ), ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ(കണ്‍വീനർ) എന്നിവരെ തെരഞ്ഞെടുത്തു.
വത്സലയ്ക്ക് ആനന്ദക്കണ്ണീർ
കൽപ്പറ്റ: ടൗണ്‍ഷിപ്പിലെ ഒന്നാം സോണിൽ 76ാം നന്പർ വീട് ലഭിച്ച ലെനിൻ നിവാസിൽ വത്സലയ്ക്ക് ആനന്ദക്കണ്ണീർ. ദുരന്തത്തിൽ ഭർത്താവും മകനും നഷ്ടപ്പെട്ട സങ്കടം മനസിലൊതുക്കിയാണ് മകളോടൊപ്പം അവർ നറുക്കെടുപ്പിനെത്തിയത്.
ചൂരൽമല എസ്റ്റേറ്റ് ഫാക്ടറിയിൽ ജീവനക്കാരിയായിരുന്നു വത്സല. എല്ലാം നഷ്ടപ്പെട്ട പലരും പുറത്തുണ്ട്. അവർക്കുള്ള വീടുകളും വേഗത്തിൽ പൂർത്തിയാക്കാൻ കഴിയട്ടെയെന്നു വത്സല പറഞ്ഞു.
അവന്തികയ്ക്ക് 22-ാം നമ്പർ വീട്
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിൽ മാതാപിതാക്കളും സഹോദരങ്ങളും നഷ്ടപ്പെട്ട അവന്തിക പ്രശോഭിന് ടൗണ്‍ഷിപ്പിലെ ഒന്നാം സോണിൽ 22-ാം നന്പർ വീട് നറുക്കെടുപ്പിലൂടെ ലഭിച്ചു.
മുത്തച്ഛൻ കറുപ്പയ്യനും മുത്തശി ജ്യോതിമണിക്കും ഒപ്പമാണ് അവന്തിക നറുക്കെടുപ്പിന് എത്തിയത്. പരിയാരം സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയാണ് അവന്തിക. നറുക്കെടുത്തശേഷം അവന്തിക ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീയെ കണ്ടു. നന്നായി പഠിക്കണമെന്ന് കളക്ടർ അവന്തികയെ ഉപദേശിച്ചു. അവന്തിക പഠനത്തിൽ മിടുക്കിയാണെന്നും നൃത്തം അഭ്യസിക്കുന്നുണ്ടെന്നും കറുപ്പയ്യ പറഞ്ഞു.
Wayanad
സുൽത്താൻ ബത്തേരി: സംസ്ഥാനപാതയായ ബത്തേരി-പാട്ടവയൽ റോഡിന്റെ സൈഡിലൂടെ നടപ്പാത നിർമാണം മന്ദഗതിയിൽ നീങ്ങുന്നത് പ്രദേശവാസികൾക്കും യാത്രക്കാരനും ആശങ്കയാകുന്നു.
ഇന്റർലോക്ക് പാകുന്നതിനായി റോഡിന്റെ വക്കിൽ മണ്ണ് നീക്കം ചെയ്ത ഭാഗങ്ങളിൽ വൻകുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യത വർധിച്ചതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ബ്ലോക്ക് ഓഫീസും പ്രവർത്തിക്കുന്നതിനാൽ ദിവസേന നൂറുകണക്കിന് വിദ്യാർഥികളും പൊതുജനങ്ങളും ഈ വഴിയാണ് ആശ്രയിക്കുന്നത്. നിർമാണം നീണ്ടുപോകുന്നതിനാൽ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ സൗകര്യമില്ലാത്ത അവസ്ഥയാണ്. മഴ പെയ്താൽ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതും അപകടഭീഷണി ഇരട്ടിയാക്കുന്നു. പൂർത്തീകരിച്ച ഭാഗങ്ങളിൽ നിർമിച്ച നടപ്പാതയ്ക്ക് വീതി കുറവാണെന്ന ആക്ഷേപവുമുണ്ട്. ഒരാൾക്ക് മാത്രം കടന്നുപോകാൻ കഴിയുന്ന വീതിയാണ് ചില ഇടങ്ങളിൽ ഉള്ളതെന്ന് പ്രദേശവാസികൾ പറയുന്നു.
ഇതുമൂലം വിദ്യാർഥികൾക്കും വയോധികർക്കും ഏറെ ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നു.ഇന്റർലോക്ക് കല്ലുകൾ റോഡിന്റെ വക്കിൽ കെട്ടിവച്ചിരിക്കുന്നതും ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നതായി ആരോപണം ഉണ്ട്. ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ അപകട സാധ്യത കൂടുതലാണ്. പ്രവൃത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കി റോഡ് സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Wayanad
സുൽത്താൻ ബത്തേരി: വയനാട് ഗവ. മെഡിക്കൽ കോളജിനു മാനന്തവാടി അന്പുകുത്തിയിൽ കണ്ടെത്തിയ വനഭൂമിക്കു പകരമായി നൂൽപുഴ പഞ്ചായത്തിൽ ഭൂമി അനുവദിക്കാനുള്ള തീരുമാനം ജനവിരുദ്ധമാണെന്നും സമരപരിപാടികളിലേക്ക് നീങ്ങുമെന്നും യുഡിഎഫ് നൂൽപുഴ പഞ്ചായത്ത് കമ്മിറ്റി യോഗം മുന്നറിയിപ്പ് നൽകി.
മെഡിക്കൽ കോളജിനു കണ്ടെത്തിയ 28 ഏക്കർ വനഭൂമിക്കു പകരമായി 56 ഏക്കർ ഭൂമി നൽകണമെന്നാണ് ചട്ടം. അതിനായി മാനന്തവാടി മേഖലയിൽ നിന്നു തന്നെ ഭൂമി കണ്ടെത്തുകയാണ് വേണ്ടത്. എന്നാൽ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിപ്രകാരം പുത്തൂർ, കാപ്പാട് വന ഗ്രാമങ്ങളിലെ കുടുംബങ്ങളെ നഷ്ടപരിഹാരം നൽകി ഒഴിപ്പിച്ച സ്ഥലങ്ങൾ ഏറ്റെടുക്കാനാണ് സർക്കാർ തീരുമാനം.
ഇതാകട്ടെ സ്വാഭാവിക വനമാക്കുന്നതിനു വനംവകുപ്പിന് ലഭിക്കേണ്ട ഭൂമിയാണ്. മെഡിക്കൽ കോളജിനുള്ള സ്ഥലത്തിന് പകരമായി പുത്തൂർ, കാപ്പാട് സ്ഥലങ്ങൾ ഏറ്റെടുക്കുന്നതായി രേഖകളിൽ കാണിക്കുന്നത് തെരഞ്ഞെടുപ്പു മുന്നിൽ കണ്ടാണ്.
ജനസംഖ്യയിൽ 43 ശതമാനം ഗോത്രവർഗക്കാർ അധിവസിക്കുന്ന പിന്നാക്ക പഞ്ചായത്താണ് നൂൽപുഴ. അതുകൊണ്ടുതന്നെ തീരുമാനം സർക്കാർ പുനഃപരിശോധിക്കണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും യുഡിഎഫ് അറിയിച്ചു.
നൂൽപ്പുഴ പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ ടി. അവറാൻ, കണ്‍വീനർ ബെന്നി കൈനിക്കൽ, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എം.എ. അസൈനാർ, കോണ്‍ഗ്രസ് നേതാക്കളായ കെ.വി. ബാലകൃഷ്ണൻ, കെ. ജയച ന്ദ്രൻ, പി. അബ്ദുറഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.
Wayanad
സുൽത്താൻ ബത്തേരി: തമിഴ്നാട്ടിലെ അയ്യൻകൊല്ലിയിലേക്ക് കോളിമൂല വഴിയുള്ള ബസ് സർവീസ് ബത്തേരിയിൽ നിന്ന് നിർത്തലാക്കിയത് ജനത്തെ ദുരിതത്തിലാക്കി. രണ്ട് വർഷത്തോളമായി സർവീസ് നിർത്തിയിട്ട്. സർവീസ് വീണ്ടും ആരംഭിക്കാനുള്ള യാതൊരു നടപടികളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. ബത്തേരിയിൽ നിന്ന് പുറപ്പെടുന്ന ബസ് ചുള്ളിയോട് ബസ് സ്റ്റാൻഡിലെത്തി അഞ്ചാംമൈലിൽ നിന്നും തിരിഞ്ഞ് കുറുക്കൻകുന്ന്, കോളിമൂല, മാങ്ങോട് വഴിയാണ് അയ്യൻകൊല്ലിയിൽ എത്തിയിരുന്നത്.
തമിഴ്നാട്ടിലെ അതിർത്തി പ്രദേശങ്ങളിലുള്ളവർക്ക് ബത്തേരിയുമായി എളുപ്പത്തിൽ ബന്ധപ്പെടുന്നതിനും തിരിച്ചും ഈ സർവീസ് ഏറെ ഉപകാരപ്പെട്ടിരുന്നു. ബത്തേരിയിൽ നിന്ന് ഒരു സ്വകാര്യ ബസും മാങ്ങോട് വഴി ഓടിയിരുന്നു. അന്തർ സംസ്ഥാന പെർമിറ്റിന്റെ നൂലാമാലകൾ പറഞ്ഞ് ഗൂഡല്ലൂർ ആർടിഒ ഈ സ്വകാര്യ ബസ് പിടിച്ചെടുത്തു.
ചുള്ളിയോട് നിന്നും കോളിമൂല, മാങ്ങോട്, അന്പലമൂല തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകേണ്ടവർ ഇപ്പോൾ ദുരിതത്തിലാണ്. നാലുവർഷം മുന്‍പ് വരെ ചുള്ളിയോട് നിന്നും കോളിമൂല കവല വരെ ടാക്സി ജീപ്പുകൾ ലോക്കൽ സർവീസ് നടത്തിയിരുന്നതാണ്. കെഎസ്ആർടിസി സർവീസ് തുടങ്ങിയതോടെ ജീപ്പുകൾ ലോക്കൽ സർവീസ് അവസാനിപ്പിച്ചു.
നിർത്തിയ സർവീസ് കെഎസ്ആർടിസിയും പുനഃരാരംഭിച്ചില്ല. ചുള്ളിയോട് നിന്നും ഇപ്പോൾ ടാക്സി വാഹനങ്ങളെ ആശ്രയിച്ച് പോകുന്നവർക്ക് കോളിമൂലയിൽ നിന്നും കാൽനട യാത്ര ചെയ്യേണ്ട അവസ്ഥയാണ്. ഇതിന് പരിഹാരമായി ഉടൻ ബസ് സർവീസ് ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Wayanad
പന്തല്ലൂർ: പന്തല്ലൂർ താലൂക്ക് ആശുപത്രി കെട്ടിടം തകർച്ചാ ഭീഷണിയിൽ. പ്രസവ വാർഡ് ഉൾപ്പെടുന്ന കെട്ടിടം ചോർന്നൊലിക്കുന്നുണ്ട്. 1998ലാണ് പന്തല്ലൂർ താലൂക്ക് നിലവിൽ വന്നത്. മേങ്കോറഞ്ച്, പന്തല്ലൂർ, ദേവാല, ചേരങ്കോട്, കൊളപ്പള്ളി, താളൂർ, എരുമാട്, കൊളപ്പള്ളി, അയ്യംകൊല്ലി, അത്തിക്കുന്ന്, ഉപ്പട്ടി, കുന്ദലാടി, പൊന്നാനി തുടങ്ങിയ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഈ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്.
ആദിവാസികൾ, തോട്ടംതൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ചികിത്സ തേടിയെത്തുന്നത് ഈ ആശുപത്രിയിലാണ്. ദിനംപ്രതി 300ൽപ്പരം പേർ ആശുപത്രിയിലെ ഒപിയിൽ ചികിത്സ തേടിയെത്തുന്നുണ്ട്. എന്നാൽ ആശുപത്രിയിലെ കെട്ടിടങ്ങൾ പൊളിഞ്ഞ് വീഴാറായ അവസ്ഥയിലാണ്.
2023ൽ പുതിയ കെട്ടിടം നിർമിക്കുന്നതിന് 5.75 കോടി രൂപ ഫണ്ട് അനുവദിക്കുകയും കെട്ടിട നിർമാണ പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിൽ അഞ്ച് കോടി രൂപ സർക്കാർ തിരിച്ചെടുക്കുകയായിരുന്നു. ഇതേത്തുടർന്ന് കെട്ടിട നിർമാണ പ്രവൃത്തികൾ പാതിവഴിയിൽ അവസാനിച്ചിരിക്കുകയാണ്.
പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി പകരം പുതിയ കെട്ടിടങ്ങൾ നിർമിച്ചു നൽകണമെന്നും ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കുകയും എക്സറേ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങൾ അനുവദിക്കുകയും ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Kannur
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ ഹൈസ്കൂൾ-ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു.
പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീനാ വില്യം അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, ശുചിത്വമിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ കെ.എൻ. സോമൻ മാസ്റ്റർ, സി.കെ. ബീന എന്നിവർ പ്രസംഗിച്ചു. ഓരോ സ്കൂളിനേയും പ്രതിനിധീകരിച്ച് വിദ്യാർഥികൾ അവരുടെ കാഴ്ചപ്പാടുകൾ, ചെയ്ത പ്രവർത്തനങ്ങൾ എന്നിവ വിശദീകരിച്ചു. കുട്ടികൾ തയാറാക്കിയ മോഡലുകൾ, ചിത്രങ്ങൾ എന്നിവയുടെ പ്രദർശനവും ഉണ്ടായിരുന്നു.
Kannur
തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ വനിതകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി ആവശ്യമായ അംഗബലത്തോടെ വനിതാ പോലീസ് സ്റ്റേഷന് അനുവദിക്കണമെന്ന് കേരള പോലീസ് അസോസിയേഷന് കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം പ്രമേയത്തിലുടെ ആവശ്യപ്പെട്ടു.
സ്വന്തമായി കെട്ടിട സൗകര്യമില്ലാത്ത ചെറുപുഴ പോലീസ് സ്റ്റേഷന്, പയ്യന്നൂര്‍ പോലീസ് കണ്ട്രോള് റൂം എന്നിവയ്ക്ക് പുതുതായി കെട്ടിടങ്ങള്‍ പണിയുക, കാലപ്പഴക്കത്താല്‍ ശോച്യാവസ്ഥയിലായ കുടിയാന്മല പോലീസ് സ്റ്റേഷന് കെട്ടിടം പൊളിച്ചു മാറ്റി പുതിയ കെട്ടിടം പണിയുക, റൂറല്‍ ജില്ലാ പോലീസിന് മാങ്ങാട്ടുപറമ്പില്‍ അനുവദിച്ച സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടു കൂടിയ ആസ്ഥാന മന്ദിരവും അനുബന്ധസൗകര്യങ്ങളും ഏര്‍പ്പെടുത്തുക, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ പ്രിസണേഴ്സ് സെല്‍ പണിയുക, റൂറല്‍ ജില്ലയിലെ എംടി വിഭാഗത്തിന് വര്‍ക്ക് ഷോപ്പ്, വെഹിക്കിള്‍ ഷെഡ് എന്നിവ പണിയുകയും. മെക്കാനിക്കിനെ നിയമിക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തിലൂടെ ഉന്നയിച്ചു.
കേരള പോലീസ് അസോസിയേഷന് കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തില്‍ കെ. രാധാകൃഷ്ണന് എംപി ഉദ്ഘാടനം ചെയ്തു. സംതൃപ്തമായ ഒരു പോലീസ് സേന പൊതുസമൂഹത്തിലും സംതൃപ്തിയുണ്ടാക്കുമെന്ന് എംപി പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി.വി. ജയേഷ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധവി അനൂജ് പലിവാള്‍ വിശിഷ്ടാതിഥിയായിരുന്നു. റൂറല്‍ അഡീഷണല്‍ എസ്പി എന്‍.ആര്. ജയരാജ്, തളിപ്പറമ്പ് ഡിവൈഎസ്പി വി.വി. മനോജ്, പി.രമേശന്, പി.വി. രാജേഷ്, പി. ബാബുമോന്, പി.എന്‍.ഇന്ദു എന്നിവർ പ്രസംഗിച്ചു.
Kannur
കേളകം: ഫെയർ ട്രേഡ് അലയൻസ് കേരള ജില്ലാ വിത്തുത്സവം മാർച്ച് ആറ്,ഏഴ് തീയതികളിൽ കേളകത്ത് നടക്കും. മഞ്ഞളാംപുറം മിനി സ്റ്റേഡിയത്തിലാണ് വിത്തുത്സവം സംഘടിപ്പിക്കുക. സംഘാടക സമിതി രൂപീകരണ യോഗം കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടന്നു.
പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. ഫെയർ ട്രേഡ് അലയൻസ് കേരള (എഫ്ടിഎകെ)ജനറൽ സെക്രട്ടറി തോമസ് കളപ്പുര അധ്യക്ഷത വഹിച്ചു. ചെയർമാൻ സണ്ണി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. കേളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ചാക്കോ, ബ്ലോക്ക് പഞ്ചായത്തംഗം ജോണി പാന്പാടി, എം.ജെ. റോബിൻ, ജോയ് കാവാലം എന്നിവർ പ്രസംഗിച്ചു.
ജോർജ്കുട്ടി വാളുവെട്ടിക്കൽ, ജോസ് ജോസഫ് ചേരിയിൽ, ടി.കെ. ബാഹുലേയൻ, വ്യാസ് ഷാ, ജോയി ചാക്കോ, ജയലാൽ മണത്തണ എന്നിവർ പങ്കെടുത്തു. സംഘാടക സമിതി ചെയർമാനായി തോമസ് കളപ്പുരയെ തെരഞ്ഞെടുത്തു.
Kannur
കണ്ണൂർ: തിരക്കേറിയ റോഡിൽ കക്കൂസ് മാലിന്യം ഒഴുക്കി വിട്ടു. കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിന് മുൻവശത്തെ റോഡിലാണ് കക്കൂസ് മാലിന്യം ഒഴുക്കിയത്. ഇന്നലെ പുലർച്ചെ അഞ്ചരയോടെ പ്രഭാത സവാരിക്കിറങ്ങിയവർ ദുർഗന്ധത്തെ തുടർന്ന് പരിശോധിച്ചപ്പോളാണ് റോഡിൽ കക്കൂസ് മാലിന്യംതള്ളിയ നിലയിൽ കണ്ടെത്തിയത്. ഉടൻ കോർപറേഷനിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് മേയർ പി. ഇന്ദിര, ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിജിൽ മാക്കുറ്റി കൗൺസിലർ അർഷാദ് ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപൻ എന്നിവർ സ്ഥലത്തെത്തി. കോർപറേഷനിൽ നിന്നുള്ള ശുചീകരണ തൊഴിലാളികൾ റോഡിൽ നൂറു മീറ്ററോളം ദൂരത്തിൽ ഒഴുക്കി വിട്ട കുമ്മായം വിതറിയെങ്കിലും റോഡരികിലും മറ്റും മാലിന്യം കെട്ടിക്കിടക്കുകയാണ്. ഈ മേഖലയിലെ വ്യാപാരസ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. ചക്കരക്കൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് മാലന്യം തള്ളിയ വാഹനം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മേയർ പി. ഇന്ദിര പറഞ്ഞു.
Kannur
ഇരിട്ടി: റബറിനും കശുവണ്ടിക്കും 250 രൂപ താങ്ങുവില നിശ്ചിക്കണമെന്ന് ഇരിട്ടിയിൽ നടന്ന കേരള കർഷക യൂണിയൻ -എം പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യ പ്പെട്ടു.
വന്യമൃഗശല്യം, കാലാവസ്ഥാ വ്യതിയാനം എന്നിവ കാരണം കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് -എം സംസ്ഥാന ഹൈപവർ കമ്മിറ്റി അംഗം മാത്യു കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കർഷക യൂണിയൻ-എം പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് മാത്യു വള്ളികാവുങ്കൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്-എം കണ്ണൂർ ജില്ലാ പ്രസിഡന്റ് ജോയ് കൊന്നക്കൽ മുഖ്യപ്രഭാഷണം നടത്തി. തോമസ് മാലത്ത്, ജയ്സൺ ജിരകശേരി, ജോർജ് മാത്യു, വിപിൻ തോമസ്, ഡോ. ത്രേസ്യാമ്മ കൊങ്ങോല തുടങ്ങിവർ പ്രസംഗിച്ചു.
Kannur
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ വലിയപറമ്പുംകരിയിൽ വീട്ടുകിണറ്റിൽ ഡീസലിന്റെ സാന്നിധ്യം കണ്ടതിനെ തുടർന്ന് പരിശോധിക്കാൻ എത്തിയ സംഘം സാമ്പിൾ ശേഖരിക്കാതെ മടങ്ങി. ഹിന്ദുസ്ഥാൻ പ്രട്രോളിയം സെയിൽസ് മാനേജർ നിഷാദും സംഘവുമാണ് നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് മടങ്ങിയത്.
കഴിഞ്ഞ തവണ പരിശോധനയ്ക്ക് എത്തിയ സംഘത്തിൽ വിശ്വാസം ഇല്ലെന്ന് വീട്ട് ഉടമസ്ഥനും നാട്ടുകാരും ഉറപ്പിച്ച് പറയുകയായിരുന്നു. സാമ്പിൾ പരിശോധിക്കുന്നതിൽ ഇരുകൂട്ടരും പരസ്പരം വിശ്വാസം ഇല്ലെന്ന് അറിയച്ചതോടെ പഞ്ചായത്ത് അധികൃതരും പോലീസും പമ്പ് അധികൃതരും നാട്ടുകാരും ചേർന്ന് ചർച്ച നടത്തി. തുടർന്ന് വിഷയം പരിഹരിക്കുന്നതിനായി സമവായത്തിൽ എത്തുകയായിരുന്നു. പുതിയ തീരുമാനപ്രകാരം പഞ്ചായത്തിന്റെ നേതൃത്വത്തിൽ സാമ്പിൾ ശേഖരിച്ച് പരിശോധന നടത്തും.
സെയിൽസ് മാനേജർ പരിശോധന നടത്തുന്നതിൽ അതൃപ്തി ഉള്ളതുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് റീജിയണൽ മാനേജർക്ക് പരാതി നൽകി പുതിയ പരിശോധന സംഘം എത്തി പരിശോധന നടത്തും. പമ്പിൽ നിലവിലുള്ള ഡീസൽ വിറ്റുതീർത്ത് പുതിയ സ്റ്റോക്ക് എടുക്കാതെ പെട്രോൾ മാത്രം വില്പന നടത്തും. ടാങ്കിലെ അവശേഷിക്കുന്ന ഡീസൽ കൂടി പുറത്തെടുത്ത് ടാങ്കിന്റെ പരിശോധന നടത്തും. സാമ്പിൾ പരിശോധനയിൽ ഡീസലിന്റെ സാന്നിധ്യം ഉറപ്പിച്ചാൽ ടാങ്ക് പുറത്തെടുത്ത് പരിശോധിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനമായി.
സംയുക്ത തീരുമാനപ്രകാരം പഞ്ചായത്ത് ഇന്നു തന്നെ സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് അയക്കും. പമ്പ് അധികൃതരും നാട്ടുകാരും തമ്മിൽ അഭിപ്രയ വിത്യാസം വന്നതോടെ പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ, വൈസ് പ്രസിഡന്റ് കെ.സി. ചാക്കോ, പഞ്ചായത്ത് അംഗം ഷമീന ടീച്ചർ എന്നിവരുടെ സാന്നിധ്യത്തിൽ കരിക്കോട്ടക്കരി പോലീസും ചേർന്ന് നടത്തിയ ചർച്ചയിലാണ് പുതിയ തീരുമാനത്തിലെത്തിയത്.
Kannur
കണ്ണൂർ: ജില്ലയില്‍ സ്ഥാനമൊഴിഞ്ഞ കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍ക്ക് യാത്രയയപ്പ് നല്കി. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ എം.വി. ജയന് പരിപാടി ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ 81 സിഡിഎസുകളില്‍ രണ്ട് തവണ സിഡിഎസ് ചെയര്‍പേഴ്സണായി സേവനമനുഷ്ഠിച്ച 61 പേരാണ് സ്ഥാനമൊഴിഞ്ഞത്. കണ്ണൂര്‍ ശിക്ഷക് സദനില്‍ നടന്ന പരിപാടിയില്‍ സിനിമാ സീരിയല്‍ താരം പി.പി. കുഞ്ഞികൃഷ്ണന് മുഖ്യാതിഥിയായിരുന്നു. ചെയര്‍പേഴ്സണ്‍മാര്‍ക്ക് സ്നേഹോപഹാരവും അദ്ദേഹം നല്കി. പുതുതായി നിയമിക്കപ്പെട്ട ചെയര്പേഴ്സണ്മാര് നാളെ ചുമതല ഏല്ക്കും.
Kannur
കണ്ണൂർ: ഇന്നു മുതൽ മാർച്ച് ഒന്നു വരെ ഇരിട്ടി അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജിൽ നടക്കുന്ന സംസ്ഥാന സബ് ജൂണിയർ വനിതാ ഹോക്കി ചാന്പ്യൻഷിപ്പിൽ കണ്ണൂർ ജില്ലാ ടീമിനെ വൈഗ മധു നയിക്കും. പാതിരിയാട് കോട്ടയം രാജാസ്ഹൈസ്കൂളിലെ പത്താം തരം വിദ്യാർഥിനിയാണ്.
തലശേരി സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറിയിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥിനി ഒ.പി. ശിവാംഗനയാണ് വൈസ് ക്യാപ്റ്റന്‍. എ.അഷ്മിക, ആൻ മറിയ സജി , വി.കെ. അൻവേദിക, എം.കീർത്തന, കെ.ആദ്യ , ടി.അനന്യ, ആൽവി എസ്. കൃഷ്ണ, കെ.ജാസ്മിൻ , അമയ ശ്രീജിത്ത്, പി.അഷ്മിക, എ.സൻമയ,കെ.ആരാധ്യ, ജിദ ജാൻസി, പി.പി.അനിക, പി.കെ.ദേവസൂര്യ, തൻമയഷിബു, എന്നിവരാണ് ടീമംഗംങ്ങൾ. വിസ്മയ ഗിതീഷ് , സാറ, എം.വൈഗ, പി.കെ.ദേവാംഗന, എ. കണ്ണകി എന്നിവർ റിസർവ് കളിക്കാരുമാണ്.തലശേരി യുടിഎസ്സി ക്ലബ് പരിശീലകൻ സാമുവൽ രാജ് ടീം പരിശീലകനും കേരള ഹോക്കി അംഗവും മുൻ കണ്ണൂർ യൂണിവേഴ്സിറ്റി ടീം അംഗവുമായ വി.സി. ബിജിത മാനേജരുമാണ്.
Kannur
ചെമ്പേരി: തലശേരി അതിരൂപത കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ ആഭിമുഖ്യത്തിലുള്ള 2025-26 വർഷത്തെ അവാർഡ് വിതരണവും വിരമിക്കുന്നവർക്കുള്ള യാത്രയയപ്പ് സമ്മേളനവും ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്നു. ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.
കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനവും ആർച്ച്ബിഷപ് നിർവഹിച്ചു. അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി അധ്യക്ഷത വഹിച്ചു. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന 68 അധ്യാപക, അനധ്യാപകരെ ചടങ്ങിൽ ആദരിച്ചു.
കെസിബിസി സംസ്ഥാന അവാർഡുകൾ, ഗുരുശ്രേഷ്ഠ അവാർഡ്, അതിരൂപതയിലെ അധ്യാപക അനധ്യാപക അവാർഡുകൾ, കലാ സാഹിത്യ അവാർഡുകൾ, അതിരൂപതയിലെ മികച്ച സ്കൂളുകൾക്കുള്ള അവാർഡുകൾ, കരോൾഗാന മത്സരവിജയികൾക്കുള്ള അവാർഡുകൾ തുടങ്ങിയവ വിതരണം ചെയ്തു.
കോർപറേറ്റ് മാനേജർ ഫാ. ഡോ. സോണി വടശേരിൽ, തളിപ്പറമ്പ് ഡിഇഒ എസ്. വന്ദന, ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട്, ഫാ. കുര്യാക്കോസ് അറയ്ക്കൽ, മാത്യു ജോസഫ് വരമ്പുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ടീച്ചേഴ്സ് ഗിൽഡ് അതിരൂപത കമ്മിറ്റിയംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി. വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരുന്നു.
Kannur
ജിജേഷ് ചാവശേരി
മട്ടന്നൂർ: സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജനെയും കെ.കെ. ശൈലജയെയും നിയമസഭയിൽ എത്തിച്ച മട്ടന്നൂരിൽ നിന്ന് ഇത്തവണ നിയമസഭയിൽ എത്തുന്നത് ആരായിരിക്കും. സ്ഥാനാർഥി നിർണയത്തിൽ മുന്നണികൾ തീരുമാനം എടുത്തിട്ടില്ലെങ്കിലും ചർച്ചകൾ സജീവമാണ്. മട്ടന്നൂർ നഗരസഭ, കൂടാളി, കീഴല്ലൂർ, പടിയൂർ, തില്ലങ്കേരി, മാലൂർ, മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, കോളയാട് പഞ്ചായത്തുകൾ അടങ്ങുന്ന നിയമസഭാ മണ്ഡലം ഇടതിന് പൊതുവേ സുരക്ഷിതമാണ്. ഇവിടെയെല്ലാം ഭരണം എൽഡിഎഫിനാണ്.
2011 ൽ പുതുതായി നിലവിൽ വന്ന മട്ടന്നൂർ നിയമസഭാ മണ്ഡലത്തിൽ ആദ്യ തെരഞ്ഞെടുപ്പിൽ കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി. ജയരാജനാണ് വിജയിച്ചത്. ഇ.പി. ജയരാജൻ രണ്ടുതവണയും കെ.കെ.ശൈലജ ഒരു തവണയും എംഎൽഎയായ മണ്ഡലമാണ് മട്ടന്നൂർ. ഇടതുപക്ഷത്തുനിന്ന് നിലവിലെ സിറ്റിംഗ് എംഎൽഎയും കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ശൈലജ, ശൈലജ പേരാവൂരിലേക്ക് മാറിയാൽ മട്ടന്നൂർ മണ്ഡലത്തിലെ മാലൂർ സ്വദേശിയും നിലവിലെ യുവജന കമ്മീഷൻ ചെയർമാനും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ വി.കെ. സനോജ് എന്നിവരുടെ പേരുകളുമാണ് സജീവമായിരിക്കുന്നത്.
യുഡിഎഫിൽ നിന്ന് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫർസിൻ മജീദ്, ചന്ദ്രൻ തില്ലങ്കേരി, രാജീവൻ എളയാവൂർ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഒരു തവണ മട്ടന്നൂർ മണ്ഡലത്തിൽ എംഎൽഎയായ കെ.കെ. ശൈലജ രണ്ടാം തവണയും ഇടതു സ്ഥാനാർഥിയാകുമെന്നാണ് ചില കേന്ദ്രങ്ങൾ നൽകുന്ന സൂചന. ബിജെപി സ്ഥാനാർഥിയായി ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി തന്നെ മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന. മണ്ഡലത്തിൽ താമസിക്കുന്നയാൾ തന്നെയായതിനാലാണ് പരിഗണനയിലുള്ളത്.
യുഡിഎഫ് കഴിഞ്ഞതവണ ആർഎസ്പിക്കാണ് സീറ്റ് നൽകിയത്. ഇല്ലിക്കൽ ആഗസ്തിയായിരുന്നു സ്ഥാനാർഥി. ആർഎസ്പി ഇത്തവണ മട്ടന്നൂരിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചതോടെ കോൺഗ്രസ് സീറ്റ് ഏറ്റെടുത്ത് മത്സരിക്കാനുള്ള തയാറെടുപ്പിലാണ്.
തദ്ദേശത്തിൽ എൽഡിഎഫിന്
മികച്ച ഭൂരിപക്ഷം
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച ഭൂരിപക്ഷം ലഭിച്ച മണ്ഡലമാണ് മട്ടന്നൂർ. തെരഞ്ഞെടുപ്പ് നടക്കാത്ത മട്ടന്നൂർ നഗരസഭ ഒഴികെയുള്ള പഞ്ചായത്തിലെ ഭൂരിപക്ഷം 16000 ത്തോളമായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള നിയമസഭയിലെ റിക്കാർഡ് ഭൂരിപക്ഷമായ 60,963 വോട്ടിന്റെ ലീഡ് സ്വന്തമാക്കിയാണ് കെ.കെ. ശൈലജ വിജയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കോളയാട്, കൂടാളി, പടിയൂർ പഞ്ചായത്തുകളിലെ ഭരണംപിടിക്കാനായില്ലെങ്കിലും പഞ്ചായത്തുകളിൽ സീറ്റുകൾ വർധിപ്പിച്ചത് നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എന്നാൽ, 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 3034 വോട്ടിന്റെ ഭൂരിപക്ഷമാണ് എൽഡിഎഫിന് ലഭിച്ചത്.
2021 ലെ നിയമസഭ (സ്ഥാനാർഥി,
മുന്നണി, കിട്ടിയ വോട്ട്)
കെ.കെ. ശൈലജ (എൽഡിഎഫ്)- 96,129
ഇല്ലിക്കൽ അഗസ്തി (യുഡിഎഫ്)-35,166
ബിജു ഏളക്കുഴി (എൻഡിഎ) 18223
വിജയി: കെ.കെ.ശൈലജ, ഭൂരിപക്ഷം-60,963.
Kannur
ചെറുപുഴ: സംസ്ഥാനത്തെ മികച്ച സബ് കളക്ടർക്കുള്ള പുരസ്കാരത്തിന് പാടിയോട്ടുചാൽ സ്വദേശി ഒ.വി. ആൽഫ്രഡ് അർഹനായി. നിലവിൽ തിരുവനന്തപുരം സബ് കളക്ടറായി പ്രവർത്തിച്ചു വരികയാണ്. റവന്യു ദിനമായ ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
പാടിയോട്ടുചാല്‍ സ്വദേശിയായ ഒ.വി. ആൽഫ്രഡ് 2022 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്. നേരത്തേ പാലക്കാട് അസിസ്റ്റന്റ് കളക്ടറായി പ്രവർത്തിച്ചിരുന്നു. പാടിയോട്ടുചാലിലെ ഒരപ്പാനിയിൽ ഒ.ജെ. വിൻസെന്റ്- ത്രേസ്യാ ദന്പതികളുടെ മകനാണ്. ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂൾ, തോമാപുരം സെന്റ് തോമസ് ഹയർസെക്കൻഡറി എന്നിവിടങ്ങളിലായിരുന്നു ഹൈസ്കൂൾ, പ്ലസ് ടു പഠനം. ബംഗളൂരു ക്രൈസ്റ്റ് കോളജിൽ നിന്നു ബിരുദം പൂർത്തിയാക്കിയ ശേഷം ഐഎഎസ് നേടുകയായിരുന്നു. 2025 സെപ്റ്റംബറിലാണ് തിരുവനന്തപുരം സബ് കളക്ടറായി ചുമതലയേറ്റത്. വിവാദമായ നെയ്യാറ്റിൻകര ഗോപൻ സ്വാമി വിഷയത്തിൽ ആൽഫ്രഡിന്റെ കൃത്യമായ രിതിയിലുള്ള ഇടപെടൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Kannur
കണ്ണൂർ: കോർപറേഷൻ ഓഫീസിൽ നിന്ന് മുഴങ്ങുന്ന സൈറൺ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നിർത്തലാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്. ഉത്തരവിനെ തുടർന്ന് കഴിഞ്ഞ 20 ന് വൈകുന്നേരം മുതൽ കണ്ണൂരിന്റെ ചരിത്രത്തിന്റെ ഭാഗമായിരുന്ന സൈറൺ മുഴക്കം അവസാനിച്ചു. തളാപ്പ് മിക്സഡ് സകൂളിന് സമീപം താമസിക്കുന്ന കൊളച്ചേരി സ്വദേശി എം. പ്രശാന്ത് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. സമയം നോക്കാന്‍ മറ്റ് സംവിധാനങ്ങളുള്ള കാലഘട്ടത്തില്‍ സൈറണ്‍ അനാവശ്യമാണെന്ന ഹര്‍ജിക്കാരന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് കോര്പറേഷന് ഓഫീസിലെ സൈറണെച്ചൊല്ലി കളക്ടറും കോര്‍പറേഷനും തമ്മില്‍ തര്‍ക്കം ഉടലെടുക്കുന്നത്. സൈറണ്‍ മുഴക്കം അനുവദനീയമായ പരിധിയില്‍ കൂടുതലാണെന്നും അതിനാല്‍ ഇത് നിയന്ത്രിക്കുകയോ നീക്കം ചെയ്യുകയോ വേണമെന്നും ആവശ്യപ്പെട്ട് കളക്ടര്‍ കോര്പറേഷന് ഉത്തരവ് നല്കി. ശബ്ദമലിനീകരണമുണ്ടാക്കാത്ത ബദല്‍ സംവിധാനം രണ്ടാഴ്ചയ്ക്കുള്ളില്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ സൈറണ്‍ കണ്ടുകെട്ടുമെന്നും ഉത്തരവിലുണ്ടായിരുന്നു. അതിരാവിലെ മുഴങ്ങുന്ന സൈറണ്‍ ക്യാന്പ് ഓഫീസിലെ ജീവനക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായി കണ്ണൂര്‍ റേഞ്ച് ഡിഐജി പരാതി നല്‍കിയതിനെ തുടര്‍ന്ന് സിറ്റി പോലീസ് കമ്മിഷണര്‍ കളക്ടർക്ക് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണു ഉത്തരവിറക്കിയത്.
എന്നാല്‍, ഇതിനെതിരേ കോര്പറേഷന് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍, ഡിഐജി ഓഫീസിലെ ജീവനക്കാര്‍ക്കല്ല ഡിഐജിയുടെ ഉറക്കത്തിനാണ് തടസപ്പെടുന്നുണ്ടാക്കുക എന്ന് കോര്പറേഷന് ശക്തമായി പ്രത്യാരോപണവും ഉന്നയിച്ചു. ശേഷം സൈറന്റെ ശബ്ദം കുറയ്ക്കുകയും ചെയ്തു. എന്നാല്‍, മാസങ്ങള്‍ക്ക് ശേഷം വീണ്ടും സൈറണ്‍ കോടതിയിലെത്തുകയായിരുന്നു. കേസില്‍ എതിര് കക്ഷികളായി കണ്ണൂര്‍ കോര്പറേഷന്, ജില്ലാ മലിനീകരണ ബോര്‍ഡ് എന്നിവരെയാണ് ഹൈക്കോടതി പ്രതി ചേര്‍ത്തിരിക്കുന്നത്. ഒരാഴ്ച്ചയ്ക്കകം സൈറണ്‍ നിര്‍ത്തിവയ്ക്കണമെന്നായിരുന്നു ഉത്തരവ്.
കേവലം സമയം അറിയാന്‍ വേണ്ടിയല്ല സൈറണ്‍ മുഴക്കുന്നതെന്നും അതൊരു ചരിത്രപരമായ അവശേഷിപ്പ് കൂടിയാണന്നും പൈതൃകം സംരക്ഷിക്കേണ്ടതാണെന്നും കണ്ണൂർ മേയർ അഡ്വ. പി. ഇന്ദിര പ്രതികരിച്ചു. ഹര്‍ജിക്കാരന്റെ താത്പര്യത്തിനല്ല കേസ് ഫയല്‍ ചെയ്തിരിക്കുന്നതെന്ന് വ്യക്തമാണ്. തളാപ്പ് സ്വദേശിയായ ആള്‍ക്ക് ഈ വിഷയത്തില്‍ ഇടപെടേണ്ട കാര്യമില്ലല്ലോ. ഈ വിധിക്കെതിരേ ജനങ്ങളുടെ ഭാഗത്ത് നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ പോകണമോ എന്നുള്ള കാര്യം ചര്‍ച്ച ചെയ്തതിനുശേഷം തീരുമാനിക്കുമെന്നും മേയർ പറഞ്ഞു.
Kannur
മട്ടന്നൂർ: നിയന്ത്രണം വിട്ട കാർ വൈദ്യുത തൂണിലിടിച്ച് അപകടം. ഉത്തിയൂരിൽ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.
മട്ടന്നൂർ ഭാഗത്ത് നിന്ന് മരുതായി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുത തൂണിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Kannur
ഇരിട്ടി: കോളിക്കടവിൽ കെഎസ്ആർടിസി ബസ് സ്വകാര്യ ബസിനു പിറകിൽ ഇടിച്ചു. അപകടത്തിന് കാരണം മത്സയോട്ടമാണെന്ന് ആരോപിച്ച് നാട്ടുകാർ ബസ് തടഞ്ഞ് പ്രതിഷേധിച്ചു. ഇരിട്ടി -കീഴ്പള്ളി റോഡിൽ കോളിക്കടവിൽ ഇന്നലെയായിരുന്നു സംഭവം. മത്സരിച്ച് ഓടിയെത്തിയ ദൽന ബസ് കോളിക്കടവ് ബസ് സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ കയറ്റുന്നതിനിടയിൽ പിന്നാലെ എത്തിയ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. ദൽന ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു അപകടം.
ഇതിനിടയിൽ റോഡരികിൽ നിന്ന സ്ത്രീ കെഎസ്ആർടിസി ബസ് ഇടിക്കാതെ തല നാരിഴയാണ് രക്ഷപ്പെട്ടത്. ഇതോടെ രോഷാകുലരായ നാട്ടുകാർ ബസ് തടഞ്ഞിടുകയായിരുന്നു. വിവരമറിഞ്ഞ് ഇരിട്ടി പോലീസ് സ്ഥലത്തെത്തി ഇരു ബസുകളും കസ്റ്റഡിയിലെടുത്തു.
Kannur
കണ്ണൂർ: ലൈഫ് മിഷൻ സമ്പൂർണ പാർപ്പിട പദ്ധതിയിൽ 2017 മുതൽ ഇതുവരെ കണ്ണൂർ ജില്ലയിൽ 23,372 വീടുകളുടെ നിർമാണം പൂർത്തിയായി. ഇതുവരെ ആകെ 26,046 വീടുകൾ അനുവദിച്ചതിൽ ബാക്കി 2674 വീടുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്. ഇതിൽ ഭൂമിയുള്ള ഭവന രഹിതരും ഭൂരഹിത ഭവന രഹിതരും ഉൾപ്പെടുന്നു.
സംസ്ഥാനത്ത് അഞ്ച് ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും
‘മനസോടിത്തിരി മണ്ണ്' കാമ്പയിന്റെ ഭാഗമായി ജില്ലയിൽ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്നായി 280 സെന്റ് ഭൂമി വാഗ്ദാനം ലഭിക്കുകയും അതിൽ 265 സെന്റ് ഭൂമിയുടെ രജിസ്ട്രേഷൻ പൂർത്തീകരിച്ച് ലഭ്യമാകുകയും ചെയ്തിട്ടുണ്ട്. ബാക്കി വരുന്ന 15 സെന്റ് ഭൂമി ആലക്കോട് പഞ്ചായത്തിൽ നിന്ന് വാഗ്ദാനം ലഭിച്ചതാണ്. രജിസ്ട്രേഷൻ നടപടി പുരോഗമിച്ചു വരുന്നു. 11 ഗുണഭോക്താക്കൾക്ക് ചിറ്റിലപ്പിള്ളി ഭവന നിർമാണ പദ്ധതി വഴി ഭൂമി വാങ്ങുന്നതിനുള്ള ആനുകൂല്യവും നല്‍കിയിട്ടുണ്ട്.
Kannur
കണ്ണൂർ: രാഹുൽ ഗാന്ധി സംസ്ഥാനത്തെ കർഷകസംഘടനാ നേതാക്കളും കർഷകരുമായി പേരാവൂരിൽ നടത്തുന്ന സംവാദത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പത്രസമ്മേളനത്തിൽ അറിയിച്ചു.
വയനാട്ടിൽ കോൺഗ്രസ് നിർമിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപന കർമത്തിന് എത്തുന്ന രാഹുൽഗാന്ധി രാവിലെ 11 ന് പേരാവൂർ തൊണ്ടിയിലെ പാരിഷ് ഹാളിലാണ് കർഷക നേതാക്കളുമായും കർഷകസംഘടന പ്രതിനിധികളുമായും സംവാദം നടത്തുക. പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ ഹെലികോപ്റ്റർ ഇറങ്ങിയശേഷമാണ് രാഹുൽ ഹാളിലേക്ക് എത്തുന്നത്. ദേശീയതലത്തിൽ തന്നെ കർഷകർ നേരിടുന്ന അതീവഗുരുതരമായ പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ച് സമരങ്ങളും ജാഥകളും സംവാദങ്ങളുമായി രാഹുൽ ഗാന്ധി സജീവമാണ്.
ഈ സാഹചര്യത്തിലാണ് പേരാവൂരിലെത്തി മലയോരത്തെ ഉൾഗ്രാമങ്ങളിലുള്ള കർഷകരുമായും കർഷക പ്രതിനിധികളുമായും സംസാരിക്കുന്നതെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു. മലയോര കർഷകർ നേരിടുന്ന വെല്ലുവിളികൾ ദേശീയതലത്തിൽ എത്തിക്കുക എന്നുള്ളതാണ് സന്ദർശനത്തിന്റെ ഉദ്ദേശം.
സംഘാടകസമിതി
യോഗം ചേർന്നു
പേരാവൂർ: കർഷകരുമായി നേരിട്ട് സംവദിക്കാൻ എത്തുന്ന രാഹുൽ ഗാന്ധി എംപിയുടെ ചടങ്ങുമായി ബന്ധപ്പെട്ട സംഘാടകസമിതി യോഗം ചേർന്നു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷയായിരുന്നു.
കെപിസിസി മെമ്പർ ചന്ദ്രൻ തില്ലങ്കേരി, ബെന്നി തോമസ്, കെ.പി. ജനാർദ്ദനൻ, ബൈജു വർഗീസ്, ജോർജ് കാനാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
Kannur
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ വലിയപറമ്പുംകരിയിൽ വീട്ടു കിണറ്റിൽ ഡീസലിന്റെ സാന്നിധ്യം കണ്ടെത്തി. സമീപത്തെ പെട്രോൾപമ്പിൽനിന്ന് ഒഴുകിയെത്തിയ ഡീസലാണ് കിണറ്റിൽ കലർന്നെതെന്ന് നാട്ടുകാർ പറയുന്നു. പൂത്തോട്ടൽ സജിയുടെ വീട്ടിലെ കിണറാണ് ഡീസൽ കലർന്ന നിലയിൽ കണ്ടത്. കഴിഞ്ഞ ശനിയാഴ്ച കിണറ്റിലെ വെള്ളത്തിന്റെ അളവ് പരിശോധിക്കാൻ നെറ്റ് മാറ്റി നോക്കിയപ്പോഴാണ് ഡീസലിന്റേതിന് സമാനമായ പാടയും മണവും അനുഭവപ്പെട്ടത്.
വീട്ടിലെ ആവശ്യത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന് രുചി വിത്യാസം ഒന്നും അനുഭവപെട്ടിരുന്നില്ല എന്നാണ് വീട്ടുകാർ പറയുന്നത്. ഉടൻ തന്നെ പഞ്ചായത്ത് അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥന്റെയും പോലീസിന്റെയും സാന്നിധ്യത്തിൽ കിണറിലെ വെള്ളം വറ്റിച്ച് പരിശോധിച്ചതിൽ ഡീസലിന്റെ മണവും പാടയും കണ്ടെത്തി. കിണറ്റിലേക്കുള്ള നീരുറവയിലും ഡീസലിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞു. കിണറ്റിലെ വെള്ളം കൂടുതൽ പരിശോധനയ്ക്കായി അധികൃതരുടെ സാന്നിധ്യത്തിൽ ശേഖരിച്ചു.
കഴിഞ്ഞ മഴക്കാലത്തും സമാനമായ സംഭവം നടന്നിരുന്നു. സമീപത്തെ തോട്ടിൽ ഡീസൽ കലർന്നരുന്നു. പെട്രോൾ പമ്പിൽ നിന്നും ഡീസൽ കലർന്നതാണെന്ന് അന്നും ആരോപണം ഉയർന്നിരുന്നു. പമ്പ് അടച്ചിട്ട് പരിശോധന നടത്തിയതിൽ ടാങ്കിന് ചോർച്ച കണ്ടെത്തിയിരുന്നില്ല. എന്നാൽ, ആറുമാസത്തിനുള്ളിലാണ് വീണ്ടും സമീപത്തെ കിണറ്റിൽ ഡീസലിന്റെ സാന്നിധ്യം ഇപ്പോൾ കണ്ടെത്തിയത്.
പെട്രോൾ പമ്പിലെ ടാങ്ക് മാറ്റി സ്ഥാപിക്കുക മാത്രമാണ് പരിഹാരം എന്നാണ് ജനങ്ങൾ പറയുന്നത്.
കടുംബത്തിന് വീട്ടിലേക്ക് ഉപയോഗിക്കാൻ ആവശ്യമായ വെള്ളം എത്തിച്ചുകൊടുക്കുക, കിണറ്റിലെ വെള്ളം പരിശോധനക്ക് നൽകുക, ടാങ്ക് പുറത്തെടുത്ത് പരിശോധിക്കുക തുടങ്ങിയ അടിയന്തര നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് പമ്പ് ഉടമയ്ക്ക് നിർദേശം നൽകി.
പമ്പിലെ സ്റ്റോക്കിൽ കുറവില്ലെന്നും ,കിണറ്റിലെ വെള്ളത്തിൽ കലർന്നത് ഡീസൽ തന്നെയാണോ എന്ന് പരിശോധിക്കാൻ കന്പനി അധികൃതർ ഇന്ന് സ്ഥലത്തെത്തുമെന്നും പമ്പ് ഉടമ മാധ്യമങ്ങളോട് പറഞ്ഞു.
വീട്ടുകാരും ഓയിൽ കമ്പനിയും വെള്ളത്തിന്റെ സാമ്പിൾ പരിശോധനക്ക് അയക്കുമെന്നും ഡീസൽ ആണെന്ന് കണ്ടെത്തിയാൽ പമ്പിലെ ഡീസലിന്റെ ഡെൻസിറ്റിയും കിണറിൽ നിന്നും ശേഖരിച്ച സാമ്പിളിന്റെ ഡെൻസിറ്റിയും ഒന്നായാൽ ടാങ്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നുമാണ് കമ്പിനി അധികൃതർ അറിയിച്ചിട്ടുള്ളതെന്നും ഉടമ പറഞ്ഞു.
അയ്യൻകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ചാക്കോ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം മനോജ് എം. കണ്ടതിൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസ്കുഞ്ഞ് തടത്തിൽ, മേരി റെജി, മേഴ്സി മരിയ, പഞ്ചായത്ത് അംഗങ്ങളായ ടോമി സൈമൺ, ഷിബോ അഗസ്റ്റിൻ, ഷമീന ടീച്ചർ, കരിക്കോട്ടക്കരി പോലീസ് എന്നിവർ സ്ഥലത്തെത്തി.
Kannur
ഉളിക്കൽ: കോളിത്തട്ട് എസ്എൻഡിപി ശാഖയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും ജനപ്രതിനിധികളെ ആദരിക്കലും സംഘടിപ്പിച്ചു. എസ്എൻഡിപി ഹാളിൽ നടന്ന സംഗമം എസ്എൻഡിപി ഇരിട്ടി താലൂക്ക് യൂണിയൻ സെക്രട്ടറി പി.എൻ. ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.കെ. ശിവരാമൻ അധ്യഷത വഹിച്ചു.
ഉളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണി, ജില്ലാ പഞ്ചായത്തംഗം ബേബി തോലാനി, ബ്ലോക്ക് മെമ്പർ ലിസമ്മ ബാബു, ഉളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി ജോസഫ്, സ്ഥിരം സമിതി ചെയർമാൻമാരായ വി.കെ. ദാസൻ, സെമീന, പഞ്ചായത്തംഗങ്ങളായ ബിന്ദു വിജയകുമാർ, നിഷ ജോസഫ് എന്നിവരെ ആദരിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.ജി. നന്ദനൻ കുട്ടി, കെ. രാധാമണി, നിഷ, ശാഖാ സെക്രട്ടറി പി. വിശ്വംഭരൻ, വനിതാ സംഘം സെക്രട്ടറി തങ്കമണി എന്നിവർ പ്രസംഗിച്ചു . തുടർന്ന് കുടുംബ സൗഹൃദ ബന്ധങ്ങളെക്കുറിച്ച് പ്രമുഖ മോട്ടിവേറ്റർ ലിതേഷ് കോളയാട് ക്ലാസെടുത്തു.
Kannur
ഇരിട്ടി: തനിച്ചു താമസിക്കുന്ന എൺപതുകാരിയെ അപായപ്പെടുത്തി സ്വർണവും പണവും കവരാൻ ശ്രമം. പടിയൂർ നിടിയോടിയിലെ പൂല്ലാഞ്ഞിയോടൻ പദ്മിനി അമ്മയെയാണ് വീട്ടിൽ കയറി അപായപ്പെടുത്താൻ ശ്രമമുണ്ടായത്. കഴിഞ്ഞദിവസം സന്ധ്യയ്ക്ക് വിളക്ക് കൊളുത്തുന്നതിനിടെ വീട്ടിലെ കുരുമുളക് വള്ളികൾക്കിടയിൽ ഒരാൾ മറഞ്ഞു നിൽക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ചേച്ചി എന്നു വിളിച്ച് അടുത്തെത്തിയ ഇയാൾ കുറച്ച് കുഴന്പു തരുമോ എന്ന് ചോദിച്ച് വീട്ടിനകത്തേക്ക് കയറി കഴുത്തിന് പിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പദ്മിനി അമ്മയുടെ വെപ്പ് പല്ല് പുറത്തേക്കു വീഴുകയും വായിൽ നിന്ന് ചോര വരികയും ചെയ്തു. ഇതു കണ്ട അക്രമിയുടെ പിടിത്തം അയഞ്ഞ സമയത്ത് പുറത്തേക്ക് കുതറി ഓടി ബഹളം വച്ചു. ബഹളം കേട്ട് റോഡിലൂടെ പോകുന്നയാൾ വീട്ടിലേക്ക് കയറി വന്നതോടെ അക്രമി രക്ഷപ്പെടുകയായിരുന്നുവെന്ന് പദ്മിനി അമ്മ പറഞ്ഞു.
പരിക്കേറ്റ പദ്മിനി അമ്മയെ സമീപത്ത് താമസിക്കുന്ന മക്കളും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിവരം അറിഞ്ഞ് ഇരിക്കൂർ പോലീസും സ്ഥലത്തെത്തിയിരുന്നു. പോലീസ് നിർദേശിച്ചതിനെ തുടർന്ന് പദ്മിനിയമ്മ തന്റെ ആഭരണങ്ങളും പണവും മക്കളെ ഏൽപിച്ചു. ഈ മേഖലയിൽ റബർ ടാപ്പിംഗ് നടത്തുന്ന യുവാവാണ് അക്രമിയെന്ന് സംശയമുണ്ട്. ഇയാൾക്കെതിരെ നേരത്തേയും ഇത്തരം പരാതികൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പദ്മിനി അമ്മ ഇരിക്കൂർ പോലീസിൽ പരാതി നൽകിയിട്ട് രണ്ടു ദിവസങ്ങളായിട്ടും മൊഴിയെടുക്കാൻ എത്തിയില്ലെന്നും വീട്ടമ്മയോട് സ്റ്റേഷനിലേക്ക് പോകാനാണ് നിർദേശിച്ചതെന്നും ആക്ഷേപമുണ്ട്.
എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ അറിയിപ്പ് ലഭിക്കാൻ വൈകിയതാണ് കാരണമെന്നാണ് പോലീസ് പറയുന്നത്. വീട്ടിൽ ചെന്ന് മൊഴിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ഇരിക്കൂർ എസ്ഐ എം.ജെ ബെന്നി പറഞ്ഞു.
Kannur
കൊട്ടിയൂർ: ചെട്ടിയാംപറമ്പ് പൂക്കുണ്ടിൽ ആനപ്രതിരോധമതിൽ കടന്ന് കാട്ടാന ജനവാസ മേഖലയിൽ. ഞായറാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. ആറളം വന്യജീവി സങ്കേതത്തിൽ നിന്നും ചീങ്കണ്ണിപ്പുഴക്ക് ഇക്കരെയുള്ള ആനപ്രതിരോധ മതിലും കടന്നാണ് കാട്ടാന ജനവാസ മേഖലയിൽ എത്തിയത്. കൃഷിയിടത്തിലെ പ്ലാവ് കുലുക്കി ചക്കയിടുന്ന ശബ്ദം കേട്ടാണ് പ്രദേശവാസികൾ ആനയെത്തിയ വിവരം അറിയുന്നത്. തുടർന്ന് പ്രദേശവാസികൾ കൂട്ടമായി ഒച്ചവെച്ച് ആനയെ തുരത്താൻ ശ്രമിച്ചെങ്കിലും ആന ജനങ്ങളുടെ നേരെ തിരിയും ആളുകളെ ഓടിക്കുകയും ചെയ്തു. ഏറെനേരത്തെ ശ്രമത്തിനൊടുവിൽ ഇന്നലെ പുലർച്ചെ 12 ഓടെയാണ് കാട്ടാനയെ തിരികെ വനത്തിലേക്ക് തുരത്താനായത്.
സ്ഥലത്ത് എത്തിയ വനംവകുപ്പിന് മുന്നിൽ പ്രദേശവാസികൾ പ്രതിഷേധവുമായെത്തി.
കഴിഞ്ഞവർഷം ഇതേ സ്ഥലത്ത് കാട്ടാന മതിൽ ഭേദിച്ച് എത്തിയിരുന്നു. ഇതിനെ തുടർന്ന് അടിയന്തരമായി ആനമതിലിന് മുകളിലൂടെ വൈദ്യുത തൂക്കു വേലി സ്ഥാപിക്കുമെന്ന് വനപാലകർ ഉറപ്പു നൽകുകയും ഉടൻ നിർമാണ ആരംഭിക്കുമെന്ന് അറിയിച്ചതുമാണ്.
എന്നാൽ, വർഷം ഒന്ന് പിന്നിട്ടിട്ടും നടപടി ഉണ്ടാകാത്തതിലാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്ഥലത്തുണ്ടായിരുന്ന കേളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ചാക്കോ യുമായും വനപാലകർ ചർച്ച നടത്തുകയും പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് മാർച്ച് മാസത്തിൽ ഫെൻസിംഗ് നിർമാണം പൂർത്തിയാക്കുമെന്നും കഴിഞ്ഞദിവസം തന്നെ പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫിന്റെ നേതൃത്വത്തിൽ ഇതിനായുള്ള എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും നാട്ടുകാരെ അറിയിച്ചു. തുടർന്ന് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
Kannur
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1972 എസ്എസ്എൽസി ബാച്ച് നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി മലപ്പട്ടം കോവുന്തല ഊരകം പാർക്കിൽ സ്നേഹസംഗമം സംഘടിപ്പിച്ചു.
ദാമ്പത്യ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയ സഹപാഠികളെയും ഒപ്പം സന്യസ്ത ജീവിതത്തിൽ 51 വർഷം പൂർത്തിയാക്കിയ സഹപാഠി യു.കെ. ഏലിയാമ്മ എന്ന സിസ്റ്റർ ലവന്യ തുടങ്ങിയവരെയും ആദരിച്ചു. തുടർന്നു കലാപരിപാടികളുമുണ്ടായി.
പ്രസിഡന്റ് പി. കുഞ്ഞിക്കണ്ണൻ, എൻ.സി. തോമസ്, ഇ.കെ. കരുണാകരൻ, പി.വി. നാരായണൻ, കെ.വി. ബാലചന്ദ്രൻ, എൻ.കെ. നാരായണൻ, കെ. രവീന്ദ്രൻ, ഐ.വി. കൃഷ്ണൻ, വി. രമാദേവി, കെ.പി. ശാന്ത തുടങ്ങിയവർ നേതൃത്വം നൽകി.
Kannur
ചെറുപുഴ: മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി ചെറുപുഴ പഞ്ചായത്തിലെ പൊതുയിട ശുചീകരണ പ്രവർത്തനങ്ങൾക്ക് പുളിങ്ങോത്ത് തുടക്കമായി.
പഞ്ചായത്തിലെ വിവിധ പൊതുസ്ഥലങ്ങൾ മാലിന്യമുക്തമാക്കുന്നതിനായി സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ലെെസമ്മ പനക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മെംബർമാരായ ജമീല കോളയത്ത്, ലീനാ മാങ്കോട്ടിൽ, പുളിങ്ങാം പ്രാഥമികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ വി. മുഹമ്മദ് ശരീഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി പുളിങ്ങോം യൂണിറ്റ് പ്രസിഡന്റ് ജോളി കാണ്ടാവനം, ജെഎച്ച്ഐ ജോബിൻ എന്നിവർ പ്രസംഗിച്ചു. ശുചീകരണ പ്രവർത്തനങ്ങളിൽ ഹരിതകർമ സേനാംഗങ്ങൾ, വ്യാപാരികൾ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Kannur
പയ്യന്നൂർ: സ്വകാര്യ ആശുപത്രിയുടെ കാന്റീനിൽ തീപിടിത്തം. പയ്യന്നൂർ മുകുന്ദ ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള കാന്റീനിലാണ് തീപിടിത്തമുണ്ടായത്. പയ്യന്നൂർ അഗ്നിരക്ഷാസേനയെത്തി തീയണച്ചു.ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് തീപിടിത്തമുണ്ടായത്.
അടുപ്പിന് സമീപത്തായി നിരത്തിവച്ച ഉണങ്ങിയ വിറകുകൾക്ക് അടുപ്പിലെ കനലിൽ നിന്നും തീ പടരുകയായിരുന്നുവെന്നാണ് നിഗമനം. കാന്റീൻ അടച്ച് ഉടമസ്ഥർ വീട്ടിൽപോയ സമയത്താണ് തീ പടർന്നത്. സമീപത്തായി നാലോളം ഗ്യാസ് സിലിണ്ടറുകളുണ്ടായിരുന്നു. അഗ്നിരക്ഷാസേന സിലിണ്ടറുകൾ സുരക്ഷിതമായി പുറത്തെത്തിച്ച ശേഷം തീയണച്ചതോടെയാണ് ഭീതിയകന്നത്.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ തോമസ് ഡാനിയേൽ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ. മുരളി, പി. സത്യൻ, നന്ദകുമാർ തുടങ്ങിയവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Kannur
ചെറുപുഴ: പെരിങ്ങോം ഗവ. താലൂക്ക് ആശുപത്രി കെട്ടിട സമുച്ചയം ഉദ്ഘാടനം നാളെ നടക്കുമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് 12 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും. ടി.ഐ. മധുസൂദനൻ എംഎൽഎ അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായിരിക്കും.
പെരിങ്ങോം ടൗണിൽ സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ 2.19 ഏക്കർ സ്ഥലത്ത് രണ്ട് നിലകളിലായി 12 കോടി രൂപ നബാർഡ് പദ്ധതിയിലുൾപ്പെടുത്തിയാണ് കെട്ടിടം പണി പൂർത്തിയാക്കിയത്. എട്ട് ഡോക്ടർമാരുൾപ്പെടെ 54 സ്ഥിരം തസ്തികകളും 20 താത്കാലിക ജീവനക്കാരുമുണ്ട്.
ബേസ്മെന്റ് ഫ്ലോറിൽ അടിയിന്തര ചികിൽസാ വിഭാഗങ്ങളും രോഗികളെ തരംതിരിച്ച് ചികിൽസ നൽകാനുള്ള ട്രയാജറും, ഡോക്ടർമാരുടെ പരിശോധനാ മുറികൾ, നഴ്സിംഗ് സ്റ്റേഷൻ, മൈനർ ഓപ്പറേഷൻ തിയറ്റർ, പ്ലാസ്റ്ററിംഗ് റൂം, ഒബ്സർവേഷൻ റൂം എന്നിവയാണുള്ളത്. ഒന്നാം നിലയിൽ വാർഡുകളും മറ്റ് പരിശോധനാ സംവിധാനങ്ങളുമാണ് ക്രമീകരിച്ചിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും പ്രത്യേകം വാർഡുകൾ, ഏഴ് ഒപി കൗണ്ടറുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
വിശാലമായ വെയിറ്റിംഗ് ഏരിയ, ആധുനിക എക്സറേ യൂണിറ്റ്, ഫാർമസി, സ്റ്റോർ റൂം എന്നിവയുമുണ്ട്. ഇതോടൊപ്പം ടി.ഐ. മധുസൂദനൻ എംഎൽഎ യുടെ ഇടപെടലിന്റെ ഭാഗമായി അരംഭിച്ച ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനവും നടക്കും. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോയി, പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ് കെ. ലളിത, പി.വി. തമ്പാൻ, ഡോ. പി.കെ. പ്രശാന്ത്, ടി.കെ. രാജീവ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Kannur
ചെമ്പേരി: കത്തോലിക്ക കോൺഗ്രസ് ചെന്പേരി മേഖല വനിതാ ഫോറം രൂപീകരിച്ചു. ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു.
ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ഫൊറോന ഡയറക്ടർ ഫാ. പോൾ വള്ളോപ്പിള്ളി, ബിജുമോൻ ജോസഫ്, ഷീജ കാറുകുളം, ബെന്നി പുതിയാംപുറം, ജോർജ് ജോസഫ്, ഐ.സി. മേരി തുടങ്ങിയവർ പങ്കെടുത്തു.
വനിതാ ഫോറം കോ- ഓർഡിനേറ്റർമാരായി ഷീബ തെക്കേടത്ത്, ഷെൽസി കാവനടിയിൽ, സാലി ജോസ്, സോജി മനോജ്, ഷിജി മുട്ടുങ്കൽ, ജോളി കാരക്കാട്ട്, ബീന എന്നിവരെ തെരഞ്ഞെടുത്തു.
Kannur
പയ്യാവൂർ: പയ്യാവൂരിൽ 28 മുതൽ നടക്കുന്ന നിയോഗ പ്രാർഥനാ ബൈബിൾ കൺവൻഷനു മുന്നോടിയായി ഇന്നലെ സംഘടിപ്പിച്ച ഒരുക്ക ശുശ്രൂഷാ സായാഹ്ന ബൈബിൾ കൺവൻഷന് ബ്രദർ ഷാജൻ ജെ. അറയ്ക്കൽ നേതൃത്വം നല്കി.
ജനറൽ കൺവീനർമാരായായ മടമ്പം ഫൊറോന വികാരി ഫാ. സജി മെത്താനത്ത്, പൈസക്കരി ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തി. വോളന്റിയേഴ്സ് മീറ്റ് ജനറൽ കൺവീനർ ഫാ. ബിബിൻ അഞ്ചെമ്പിൽ ഉദ്ഘാടനം ചെയ്തു. ഫാ. ജോസ് കറുകപ്പള്ളിൽ, ഫാ. ജേക്കബ് വെണ്ണായിപ്പിള്ളിൽ, ഓർഗനൈസർ വിൻസെന്റ് അരയത്താനം എന്നിവർ പ്രസംഗിച്ചു.
28 മുതൽ മാർച്ച് മൂന്ന് വരെ നടക്കുന്ന പയ്യാവൂർ നിയോഗ പ്രാർഥാനാ ബൈബിൾ കൺവൻഷൻ വയനാട് അനുഗ്രഹ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. വയലാമണ്ണിൽ നയിക്കും.
തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട്, എന്നിവർ വിവിധ ദിവസങ്ങളിൽ വചനസന്ദേശം നല്‍കും.
പയ്യാവൂർ സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ടിൽ ദിവസവും വൈകുന്നേരം 4.30 മുതൽ രാത്രി ഒൻപത് വരെയായിരിക്കും കൺവൻഷൻ നടക്കുക. ജപമാല പ്രാർഥന, വിശുദ്ധ കുർബാന, വചന പ്രഘോഷണം, ആരാധന എന്നിവയുണ്ടായിരിക്കും. എല്ലാ ദിവസങ്ങളിലും കൺവൻഷൻ കഴിയുമ്പോൾ വിവിധ മേഖലകളിലേക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
Kannur
കണ്ണൂർ: ലൈഫ് മിഷൻ സമ്പൂർണ പാർപ്പിട പദ്ധതിയിൽ 2017 മുതൽ ഇതുവരെ കണ്ണൂർ ജില്ലയിൽ 23,372 വീടുകളുടെ നിർമാണം പൂർത്തിയായി. ഇതുവരെ ആകെ 26,046 വീടുകൾ അനുവദിച്ചതിൽ ബാക്കി 2674 വീടുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്. ഇതിൽ ഭൂമിയുള്ള ഭവന രഹിതരും ഭൂരഹിത ഭവന രഹിതരും ഉൾപ്പെടുന്നു.
സംസ്ഥാനത്ത് അഞ്ച് ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും
‘മനസോടിത്തിരി മണ്ണ്' കാമ്പയിന്റെ ഭാഗമായി ജില്ലയിൽ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്നായി 280 സെന്റ് ഭൂമി വാഗ്ദാനം ലഭിക്കുകയും അതിൽ 265 സെന്റ് ഭൂമിയുടെ രജിസ്ട്രേഷൻ പൂർത്തീകരിച്ച് ലഭ്യമാകുകയും ചെയ്തിട്ടുണ്ട്. ബാക്കി വരുന്ന 15 സെന്റ് ഭൂമി ആലക്കോട് പഞ്ചായത്തിൽ നിന്ന് വാഗ്ദാനം ലഭിച്ചതാണ്. രജിസ്ട്രേഷൻ നടപടി പുരോഗമിച്ചു വരുന്നു. 11 ഗുണഭോക്താക്കൾക്ക് ചിറ്റിലപ്പിള്ളി ഭവന നിർമാണ പദ്ധതി വഴി ഭൂമി വാങ്ങുന്നതിനുള്ള ആനുകൂല്യവും നല്‍കിയിട്ടുണ്ട്.
Kannur
കൂത്തുപറമ്പ്: പൂക്കോട് അമൃത വിദ്യാലയത്തിന് സമീപം വീട്ടിൽ തനിച്ച് താമസിക്കവെ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികയുടെ മൃതദേഹം സംസ്കരിച്ചു.
പൂക്കോട് ജെറുസലേമിൽ സി.കെ. അന്നമ്മയാണ് (80) മരിച്ചത്. വാക്കർ തെന്നി നിലത്ത് വീണു തലയിടിച്ചാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
നടക്കാൻ പ്രയാസമുള്ള ഇവർ വാക്കറിന്റെ സഹായത്തോടെയാണ് നടന്നിരുന്നത്. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് സംഭാവനയ്ക്കായി എത്തിയവരാണ് കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം വീട്ടിൽ ഇവരെ മരിച്ച നിലയിൽ കണ്ടത്തിയത്.
കൂത്തുപറമ്പ് എസ്ഐ ടി.എം. വിപിനിന്റെ നേതൃത്വത്തിൽ പോലീസും കണ്ണൂരിൽ നിന്നുള്ള ഫോറൻസിക്ക് സംഘവും വിരലടയാള വിദഗ്ധരും ഇന്നലെ രാവിലെ വീട്ടിലെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം തലശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷമാണ് ബർണശേരി കത്തീഡ്രലിൽ സംസ്കാരം നടത്തിയത്.
Kannur
കണ്ണൂര്‍ സിറ്റി: നാട്ടിലേക്കുപോകാന്‍ പുറപ്പെടുന്നതിന് അല്പംമുമ്പ് യുവാവ് ദുബായില്‍ കുഴഞ്ഞുവീണു മരിച്ചു.
നീര്ച്ചാല് സ്വദേശി ഫവാസ് ചമ്പാനാണ് (39) മരിച്ചത്. ഇന്നലെ രാത്രി നാട്ടിലേക്ക് പോകാന്‍ ഒരുക്കങ്ങളൊക്കെ ചെയ്ത് മുറിയില്‍നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടുമാസം മുമ്പാണ് ദുബായിലേക്കു പോയത്.
കബറടക്കം ഇന്ന് 10ന് സിറ്റി ജുമാമസ്ജിദ് കബര്‍സ്ഥാനില്‍. ഇബ്രാഹിം-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമത്തുല്‍ ശാദിയ. മകന്: മുഹമ്മദ് ഫെസിന്. സഹോദരങ്ങള്‍: ഫൈസല്‍, ഫായിസ.
Kannur
മാടായി: അഭിപ്രായ സ്വാതന്ത്ര്യത്തെ തെറിയഭിഷേകംകൊണ്ട് നേരിടുന്ന കാലമാണിതെന്ന് നോവലിസ്റ്റ് വിനോയ് തോമസ്. കേരളീയ സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന ഛിദ്രശക്തികളുടെ ശ്രമത്തെ കരുതലോടെ നേരിട്ട് മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു. സംസ്കാര സാഹിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശില്പശാല മാടായി കോളജിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു വിനോയ് തോമസ്.
സുരേഷ് കൂത്തുപറമ്പ്, കെ. പ്രമോദ്, കെ.എൻ. ആനന്ദ് നാറാത്ത്, വി.വി. വിജയൻ എന്നിവർ പ്രസംഗിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസും സാംസ്കാരിക പ്രവർത്തനവും വിഷയത്തിൽ കാവിൽ പി. മാധവൻ ക്ലാസ് നയിച്ചു. ടി.പി. രാജീവൻ, പി.പി. മുസ്തഫ എന്നിവർ പ്രസംഗിച്ചു. സമാപനസമ്മേളനം ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.
Kannur
മട്ടന്നൂർ: പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും നിരവധിയായിട്ടും പാലോട്ടുപള്ളി, കോളാരി, വെമ്പടി മേഖലയിലെ നാട്ടുകാരുടെ യാത്രാദുരിതം ഒഴിയുന്നില്ല. റോഡുകൾ മിക്കതും തകർന്നതോടെ കുഴികൾ താണ്ടിയാണ് വർഷങ്ങളായി ഇവരുടെ യാത്ര. വേനൽക്കാലത്ത് പൊടിശല്യവും മഴക്കാലത്ത് ചെളിനിറഞ്ഞും റോഡിലൂടെ കാൽനടയാത്ര പോലും ദുഷ്കരമാണ്. റോഡുകൾ നവീകരിക്കുമെന്ന പ്രഖ്യാപനവും ചർച്ചകളും മുറപോലെ നടക്കുമ്പോഴും യാത്ര പ്രയാസകരമായി തുടരുകയാണ്.
ഉദ്ഘാടനം കഴിഞ്ഞ് മൂന്നുവർഷമായിട്ടും പാലോട്ടുപള്ളി-കോളാരി-വെമ്പടി-നിടിയാഞ്ഞിരം റോഡ് വീതി കൂട്ടി നവീകരിക്കുന്ന പ്രവൃത്തി എങ്ങുമെത്തിയിട്ടില്ല.
നിടിയാഞ്ഞിരം ഭാഗത്താണ് പ്രവൃത്തി തുടങ്ങിയിട്ടുള്ളത്. ഏതാനും കലുങ്കുകളുടെ പ്രവൃത്തി മാത്രമാണ് രണ്ടുവർഷത്തിനിടെ പൂർത്തിയായത്. ഭൂവുടമകളുമായുള്ള തർക്കങ്ങളും വൈദ്യുത തൂണുകൾ മാറ്റുന്നതിലും കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിലുള്ള കാലതാമസവുമടക്കം പ്രതിസന്ധികൾ നിരവധിയായിരുന്നു.
പാലോട്ടുപള്ളി മുതൽ വെമ്പടി-പരിയാരം-കോളാരി-നിടിയാഞ്ഞിരം വരെയുള്ള 5.7 കിലോമീറ്റർ റോഡ് 8.43 കോടി രൂപ ചെലവഴിച്ചാണ് വീതികൂട്ടി നവീകരിക്കുന്നത്. 2023 ഒക്ടോബർ 10നാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്.
റോഡിന് സ്ഥലം വിട്ടുനൽകുന്നതിനെതിരേ ഏതാനും ഭൂവുടമകൾ കോടതിയെ സമീപിച്ചിട്ടുമുണ്ട്. മാസങ്ങൾക്ക് മുമ്പ് പ്രവൃത്തി വേഗത്തിലാക്കുന്നതിനായി കെ.കെ. ശൈലജ എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും യോഗം വിളിച്ചുചേർത്തിരുന്നു.
തലശേരി-കൂർഗ് റോഡിനെയും നടുവനാട്-ശിവപുരം റോഡിനെയും ബന്ധിപ്പിക്കുന്ന റോഡാണിത്. റോഡ് നിർമാണം പൂർത്തിയാകുന്നതോടെ കണ്ണൂർ വിമാനത്താവളം, പൂങ്കോട്ടുംകാവ് ഇക്കോ ടൂറിസ്റ്റ് കേന്ദ്രം, പാലുകാച്ചിപ്പാറ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ യാത്ര ചെയ്യാനാകും.
ഈ റോഡിനോട് ചേർന്നുള്ള ശിവപുരം-പരിയാരം-കായലൂർ റോഡും ഏറെ നാളായി ശോച്യാവസ്ഥയിലാണ്. നിരവധിപേർ ആശ്രയിക്കുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. ഇത്തവണത്തെ ബജറ്റിൽ റോഡിന്റെ നവീകരണത്തിന് രണ്ടുകോടി രൂപ വകയിരുത്തിയിട്ടുണ്ട്
.തെരഞ്ഞെടുപ്പ് കാലത്ത് റോഡുകളെച്ചൊല്ലി രാഷ്ട്രീയ ആരോപണങ്ങളും കൊഴുക്കുകയാണ്. യുഡിഎഫ് ഭരണം വന്നാൽ യാത്രാദുരിതം മാറുമെന്ന് കാണിച്ച് യുഡിഎഫ് പ്രവർത്തകർ പാലോട്ടുപള്ളി-വെമ്പടി റോഡിൽ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം, റോഡ് നവീകരണത്തിന് എംഎൽഎ ഉൾപ്പടെയുള്ളവരുടെ ഇടപെടൽ വിശദീകരിക്കുന്ന ബോർഡ് എൽഡിഎഫും സ്ഥാപിച്ചിട്ടുണ്ട്.
Kannur
ഇരിട്ടി: റംസാൻ നോമ്പിനോടനുബന്ധിച്ചുള്ള ഇഫ്താർ ചടങ്ങുകളിൽ ശരിയായ മാലിന്യ സംസ്കരണ രീതി ഉറപ്പാക്കാൻ മഹല്ല് ഭാരവാഹികളുടെ യോഗത്തിൽ തീരുമാനം. ഹരിത പെരുമാറ്റച്ചട്ടം ഉറപ്പാക്കും. ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കൾ പൂർണമായും ഒഴിവാക്കണം. മാലിന്യങ്ങൾ ഉറവിട സ്ഥലത്തു തന്നെ ശാസ്ത്രീയമായി സംസ്കരിക്കണം.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നോമ്പുതുറ സ്ഥലങ്ങൾ സന്ദർശിക്കുകയും പരിശോധന നടത്തുകയും ചെയ്യും. ഹരിത നിയമാവലി പൂർണമായും പാലിക്കണം.
നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ ഉപയോഗിക്കരുത്. ശുദ്ധജലം ഉറപ്പുവരുത്തണം, ഭക്ഷണം പാകം ചെയ്യുന്നവർക്കും വിതരണം ചെയ്യുന്നവർക്കും ഹെൽത്ത് കാർഡ് വേണം. കുടിവെള്ള പരിശോധന നടത്തണം. എല്ലാ നോമ്പുതുറ പരിപാടികളും നഗരസഭയിൽ അറിയിപ്പ് നൽകി സാക്ഷ്യപത്രം കൈപ്പറ്റി മാത്രം നടത്തണമെന്നും നിർദേശിച്ചു. പരിശോധനയ്ക്കായി ഹെൽത്ത് സ്ക്വാഡിനെയും ചുമതലപ്പെടുത്തി. ചടങ്ങിൽ ഹരിത നിയമാവലി പ്രകാശനം ചെയ്തു.
ഇരിട്ടി നഗരസഭാ ചെയർമാൻ വി. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ കെ. സോയ, സ്ഥിരം സമിതി അധ്യക്ഷൻ ആർ.കെ. ഷൈജു, കൗൺസിലർമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.
Kannur
മട്ടന്നൂർ: വർഷങ്ങളായി സിപിഎം ഭരിക്കുന്ന മട്ടന്നൂരിൽ വികസന മുരടിപ്പാണെന്നും പിആർ പ്രചാരണത്തിലൂടെ ചില നേട്ടങ്ങൾ ഉയർത്തിക്കാണിക്കുകയാണെന്നും കെപിസിസി അംഗം ടി.ഒ. മോഹനൻ പറഞ്ഞു. യുഡിഎഫ് മട്ടന്നൂർ മുനിസിപ്പൽ കമ്മിറ്റി നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മട്ടന്നൂരിൽ അടിസ്ഥാന സൗകര്യ വികസനം നടത്താത്തതിനെതിരെയും പ്രാദേശിക റോഡുകളുടെ ശോച്യാവസ്ഥക്കെതിരെയും ചെക്യോട്ട് വയൽ മാലിന്യ പ്രശ്നം പരിഹരിക്കാത്തതിനെതിരെയുമാണ് യുഡിഎഫ് ധർണ നടത്തിയത്.
നഗരസഭയിലെ നിരവധി റോഡുകൾ തകർന്നു കിടക്കുന്നതിനാൽ കാൽനട യാത്ര പോലും സാധ്യമല്ലാതെ വന്നതോടെയാണ് യുഡിഎഫ് പ്രതിഷേധം നടത്തിയത്. മട്ടന്നൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്സ്റ്റാൻഡ് പരിസരത്ത് നടത്തിയ ധർണയിൽ യുഡിഎഫ് മുനിസിപ്പൽ കമ്മിറ്റി ചെയർമാൻ കെ. മനീഷ് അധ്യക്ഷത വഹിച്ചു.
യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ ഇ.പി. ഷംസുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ടി.വി. രവീന്ദ്രൻ, സുരേഷ് മാവില, എം.കെ. കുഞ്ഞിക്കണ്ണൻ, പി. വിജിത്ത്കുമാർ എന്നിവർ പ്രസംഗിച്ചു.
Kannur
കേളകം: കേളകം പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് ക്രമസമാധാന ചുമതല മാത്രമല്ല കൃഷിയും നല്ലപോലെ വഴങ്ങും. പോലീസ് സ്റ്റേഷൻ പരിസരത്ത് നടത്തിയ കൃഷിക്ക് നൂറുമേനി വിളവ്. സുരക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് കേളകം പോലീസ് സ്റ്റേഷൻ പരിസരം കൃഷി സ്ഥലമാക്കി മാറ്റിയത്. വാഴ, ചീര, പയർ, കോളിഫ്ലവർ, തക്കാളി, പടവലം, വഴുതനങ്ങ തുടങ്ങി നിരവധി ഇനങ്ങളാണ് കൃഷിയിടത്തിൽ ഉള്ളത്.
ജോലി കഴിഞ്ഞാലുള്ള ഒഴിവ് വേളയിലാണ് കൃഷിക്കായി പോലീസുകാർ സമയം കണ്ടെത്തുന്നത്. പച്ചക്കറി കൃഷിയിൽ നിന്ന് നല്ല വിളവ് ലഭിക്കുന്നുണ്ടെന്ന് കേളകം എസ്ഐ ഗംഗാധരൻ പറഞ്ഞു.
മാവോയിസ്റ്റ് ഭീഷണിയുള്ള പോലീസ് സ്റ്റേഷനിൽ കോമ്പൗണ്ടിന് പുറത്തുള്ള പ്രദേശം കാടുമുടിയ നിലയിലായിരുന്നു. രണ്ടുമാസം മുമ്പാണ് കാടുമൂടിക്കിടന്ന പോലീസ് സ്റ്റേഷൻ പരിസരം വൃത്തിയാക്കാൻ തീരുമാനിച്ചത്. വൃത്തിയാക്കിയ പ്രദേശം കാടുകയറാതിരിക്കാൻ പിന്നീട് കൃഷിക്കായി മാറ്റിവച്ചു.
പച്ചക്കറിക്ക് പൂർണമായും ജൈവവളങ്ങൾ മാത്രമാണ് ഉപയോഗിച്ചു വരുന്നത്. ചാണകവും പിണ്ണാക്കും പുളിപ്പിച്ച ലായനിയാണ് വളമായി നൽകിവരുന്നത്.
തോട്ടത്തിൽ നിന്ന് വിളവെടുക്കുന്ന പച്ചക്കറി ഉപയോഗിച്ചാണ് സ്റ്റേഷനിലെ 40 ജീവനക്കാർക്ക് മെസിൽ ആഹാരം പാകം ചെയ്യുന്നത്. വിഷരഹിതമായ പച്ചക്കറികൾ ലഭിക്കുന്നത് ഏറെ ആശ്വാസകരമാണെന്ന് പോലീസുകാർ പറഞ്ഞു.
Kannur
പയ്യാവൂർ: വണ്ണായിക്കടവിൽ വയോധികരും കുട്ടികളുമടങ്ങിയ കുടുംബങ്ങൾ വസിക്കുന്ന വീടുകൾക്കു സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൂമ്പാരമായി മണ്ണിട്ടത് പ്രദേശത്ത് വൻതോതിലുള്ള പൊടിശല്യത്തിനു കാരണമായതായി പരാതി. വെയിൽ കൊണ്ടുണങ്ങുന്ന വെള്ളനിറമുള്ള പൊടിമണ്ണ് കാറ്റിൽ പറക്കുന്നതിനാൽ കുട്ടികളിലും പ്രായമായവരിലും ശ്വാസതടസവും അലർജിയും ഉണ്ടാക്കുന്നതായി പുത്തൻപുരയ്ക്കൽ ജോഷി, ആന്റണി പുളിയംമാക്കൽ, ജോസ് മണ്ഡപത്തിൽ, ബാലകൃഷ്ണൻ പൈങ്ങനാമഠത്തിൽ, തോമസ് കുറുവത്താഴെ എന്നിവർ പയ്യാവൂർ പഞ്ചായത്ത് സെക്രട്ടറിക്കു നൽകിയ പരാതിയിൽ പറയുന്നു.
മഴ പെയ്താൽ വീടുകളുടെ മുറ്റത്തേക്കും റോഡിലേക്കും ചെളിമണ്ണ്കൂടി ഒഴുകിയെത്തുമെന്നതിനാൽ പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണു പരാതിയിലെ ആവശ്യം.
Kannur
കുടിയാന്മല: നാട്ടുകാരും കൂട്ടുകാരും സ്നേഹപൂർവം ജോയിച്ചനെന്ന് വിളിച്ചിരുന്ന കുറിച്ചിയേൽ ജോയി ജോണിന്റെ അകാലവിയോഗം നാടിനെയൊന്നാകെ വേദനിപ്പിക്കുന്നതായി. കേരള പോലീസിലെ സ്പെഷൽ ബ്രാഞ്ച് റിട്ട. എസ്ഐയും കഴിഞ്ഞ ടേമിൽ ഏരുവേശി പഞ്ചായത്ത് പതിനാലാം വാർഡിലെ മെംബറുമായിരുന്ന ജോയി ജോൺ. കുടിയാന്മല വൈഎംസിഎയിലെ സുഹൃത്തുക്കൾക്കൊപ്പം ഇന്നലെ പുലർച്ചെ വയനാട്ടിലേക്ക് യാത്ര പോയതായിരുന്നു.
വഴിമധ്യേ വൈത്തിരിക്ക് സമീപമെത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ട ജോയിച്ചനെ സുഹൃത്തുക്കൾ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് ഡോക്ടറെ കാണിച്ചു. ഇസിജിയും മറ്റു പരിശോധനകൾക്കും ശേഷം തത്കാലം കുഴപ്പമില്ലെന്നും യാത്ര തുടരാമെന്നും ഡോക്ടർ അറിയിച്ചതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് തിരികെ പോരാനൊരുങ്ങുമ്പോൾ പെട്ടെന്ന് കുഴഞ്ഞുവീഴുകയാണുണ്ടായത്.
ഉടൻ തന്നെ ഓടിയെത്തിയ ഡോക്ടർമാർ സിപിആർ അടക്കമുള്ള രക്ഷാമാർഗങ്ങൾ അവലംബിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കേരള പോലീസിൽനിന്ന് വിരമിച്ച ശേഷം കുടുംബകാര്യങ്ങളുമായി കഴിഞ്ഞിരുന്ന ജോയി ജോൺ വൈഎംസിഎ, വൈസ്മെൻ പോലുള്ള സംഘടനകളിൽ സജീവ പ്രവർത്തകനുമായിരുന്നു.
ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ നാടിന്റെ വികസന കാര്യങ്ങളിൽ ഏറെ ശ്രദ്ധാലുവായതോടെ നാട്ടുകാർക്ക് കൂടുതൽ പ്രിയങ്കരനായി. ജീവകാരുണ്യ പ്രവർത്തനങ്ങളിലും പാലിയേറ്റീവ് കെയറിലും നിരന്തര സേവനങ്ങൾ തുടർന്നുവരുമ്പോഴാന്ന് ഈ അപ്രതീക്ഷിത വേർപാട്. ഈ വരുന്ന മേയ് മാസത്തിൽ തന്റെ ഏകമകൻ ദിൽസിന്റെ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നതാണ്. ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന ദിൽസ് നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്കാരം.
Kannur
ചെറുപുഴ: പെരിങ്ങോം സ്മാർട്ട് വില്ലേജ് ഓഫീസിനായി നിർമിച്ച പുതിയ കെട്ടിടം റവന്യൂ മന്ത്രി കെ. രാജൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ടി.ഐ. മധുസൂദനൻ എംഎൽഎ അധ്യക്ഷത വഹിച്ച് ശിലാഫലകം അനാച്ഛാദനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോയി, പെരിങ്ങോം-വയക്കര പഞ്ചായത്ത് പ്രസിഡന്റ് കെ. ലളിത, വൈസ് പ്രസിഡന്റ് കെ. കുഞ്ഞികൃഷ്ണൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. രജിത, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ. കമലാക്ഷൻ, ഫാത്തിമാ ബീവി, പഞ്ചായത്തംഗം വി.വി. ബീന, തളിപ്പറമ്പ് ആർഡിഒ സി.സി. പ്രകാശൻ, അസിസ്റ്റന്റ് എൻജിനിയർ ആഷിഖ് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ.വി. സുജിത്കുമാർ, എ.കെ. രാജൻ, സി. പദ്മനാഭൻ, ടി.കെ. പ്രകാശൻ, പി. മുസ്തഫ, അസിനാർ അരവഞ്ചാൽ, ഒ.പി. ലക്ഷ്മണൻ, എൻ.വി. കുഞ്ഞിരാമൻ, വി. രമേശൻ, പയ്യന്നൂർ തഹസിൽദാർ ടി. മനോഹരൻ എന്നിവർ പ്രസംഗിച്ചു.
Kannur
പയ്യാവൂർ: ഭക്തിനിർഭരമായി കുടക്-മലയാളി ജനത കൈകോര്‍ത്തു നടത്തുന്ന പയ്യാവൂര്‍ ഊട്ട് മഹോത്സവം. ഇന്നലെ നടന്ന കുംഭം പത്ത് ഉത്സവത്തിൽ വലിയ ഭക്തജനത്തിരക്കായിരുന്നു. പ്രധാന ചടങ്ങായ ചൂളിയാട്ടുകാരുടെ ഓമനക്കാഴ്ച പയ്യാവൂര്‍ ക്ഷേത്രത്തിലെത്തിച്ചേര്‍ന്നു. കാര്‍ഷിക സാംസ്കാരത്തിന്റെ പൊലിമ തുളുമ്പുന്ന ഓമനകാഴ്ച ഇത്തവണയും വിസ്മയമായി.
പണ്ടെങ്ങോ ഒരു വറുതി കാലത്ത് ഊട്ടൂത്സവം മുടങ്ങി പോയെന്നും അതിനെ തുടര്‍ന്ന് സാക്ഷാല്‍ പരമശിവന് നേരിട്ട് എഴുന്നള്ളി അരി കുടക് നാട്ടില്‍ നിന്നും ഇളനീര് ചേടിച്ചേരി നാട്ടില്‍ നിന്നും മോര് കൂനം നാട്ടില്‍ നിന്നും പഴം ചൂളിയാട് നിന്നും തുടങ്ങി ഊട്ടുത്സവത്തിനവശ്യമായ ഭക്ഷ്യ വിഭവങ്ങള്‍ വിവിധ ദേശങ്ങളില്‍ നിന്നും കൊണ്ട് വരാന്‍ ആവശ്യപ്പെട്ടതായാണ് ഐതിഹ്യം.
ചൂളിയാടുള്ള തീയ്യ സമുദായക്കാര്‍ക്കാണ് പഴക്കുലകള്‍ കൊണ്ടുപോകാനുള്ള അവകാശം. ഒരു വീട്ടിലെ പുരുഷ പ്രജയ്ക്ക് രണ്ടുവാഴക്കുല വീതമെന്നാണ് കണക്ക്. നുറ്റാണ്ടുകള്‍ക് മുന്‍പ് തുടങ്ങിവച്ച ആചാരം കൈമോശം വരാതെ ഇന്നും കൊണ്ടാടുകയാണ്. ഉത്സവം 27ന് സമാപിക്കും.
Kannur
ചെമ്പേരി: അമ്മമാർ നാടിന്റെയും സമുദായത്തിന്റെയും നട്ടെല്ലാണെന്നും അവർ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ. ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്ന മാതൃവേദി ചെമ്പേരി മേഖലാ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാതൃവേദി ചെമ്പേരി മേഖലാ പ്രസിഡന്റ് ഷീബ തെക്കേടത്ത് അധ്യക്ഷത വഹിച്ചു. മേഖലാ ഡയറക്ടർ ഫാ. മാത്യു ഓലിയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. വിവിധ ഇടവകാ യൂണിറ്റുകളിൽ നിന്നായി നൂറ്റമ്പതോളം അമ്മമാർ സംഗമത്തിൽ പങ്കെടുത്തു. കലാസാഹിത്യ മത്സരങ്ങളിൽ വിജയികളായ മേഖലയിലെ പന്ത്രണ്ട് യൂണിറ്റുകളിലെ അമ്മമാർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
മേഖലയിലെ മികച്ച യൂണിറ്റുകളായി ചെമ്പേരി, കുടിയാന്മല, നെല്ലിക്കുറ്റി എന്നീ യൂണിറ്റുകളെ തെരഞ്ഞെടുക്കുകയും ട്രോഫികൾ സമ്മാനിക്കുകയും ചെയ്തു. മാതൃവേദി ചെമ്പേരി മേഖലാ ആനിമേറ്റർ സിസ്റ്റർ ദീപ്തി എംഎസ്എംഐ, ഷിജി മുട്ടുങ്കൽ, വൽസമ്മ ചാമക്കാലായിൽ, സുജ കാക്കനാട്ട്, സെലിൻ പൊടിമറ്റം, സലോമി കണിയാരോലിക്കൽ, സോജി മനോജ്, ജോമ പാളിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
Kannur
പഴയങ്ങാടി: പഴയങ്ങാടി-പിലാത്തറ കെഎസ്ടിപി റോഡിലെ പോലീസ് സ്റ്റേഷൻ കയറ്റത്തിലുള്ള മാടായിപ്പള്ളി കബർസ്ഥാനിൽ വൻ തീപിടിത്തം. നിരവധി തേക്കുമരങ്ങളും പുൽമേടുകളും കത്തി നശിച്ചു. സമീപമുള്ള ട്രാൻസ്ഫോമറിന് സമീപം തീ പടർന്നത് ജനങ്ങളിൽ പരിഭ്രാന്തി പടർത്തി.
ഇന്നലെ രാവിലെ പത്തിനാണ് തീപിടിത്തം ഉണ്ടായത്. കെഎസ്ഇബി ജീവനക്കാർ ഇടപെട്ട് ട്രാൻസ്ഫോർമറിലേക്ക് തീ പടരുന്നത് തടഞ്ഞു. ഒരേക്കറോളം സ്ഥലത്തെ പുൽമേടുകൾ അഗ്നിക്കിരയായി. പയ്യന്നൂരിൽ നിന്നെത്തിയ ഫയർ ഫോഴ്സ് യൂണിറ്റും കെഎസ്ഇബി ജീവനക്കാരും ചേർന്ന് തീയണച്ചു.
Kannur
ആലക്കോട്: ആലക്കോട് ടൗണിലെ തിയേറ്റർ കോംപ്ലക്സിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നത് കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു. കൂടാതെ, ഈ പ്രദേശം മദ്യപസംഘങ്ങളുടെ വിളയാട്ട കേന്ദ്രവുമാണ്. സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ ഇതുവഴി സഞ്ചരിക്കാൻ മടിക്കുകയാണ്.
നൂറു കണക്കിന് മുറികളോടു കൂടിയ കോംപ്ലക്സിൽ മിക്ക മുറികളും അടഞ്ഞു കിടക്കുന്ന നിലയിലാണ്. ചുരുങ്ങിയ മുറികളിൽ മാത്രമാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. പല വ്യക്തികളുടെ ഉടമസ്ഥാവകാശത്തിലാണ് കോംപ്ലക്സ്. അടഞ്ഞു കിടക്കുന്ന മുറികളുടെ മുന്നിലും കോംപ്ലക്സിന്റെ പരിസരങ്ങളിലും വൻതോതിൽ മാലിന്യം കുമിഞ്ഞുകൂടിയ നിലയിലാണ്. പുറത്തുനിന്ന് മാലിന്യങ്ങൾ ഇവിടെ കൊണ്ടുവന്ന് തള്ളുന്നതായി നാട്ടുകാർ പറയുന്നു.
മാലിന്യങ്ങൾ നിറഞ്ഞ് വൃത്തിഹീനമായ അവസ്ഥയിലാണ് പ്രദേശം. കോംപ്ലക്സിന്റെ പല ഭാഗങ്ങളും മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധരുടെയും വിഹാര കേന്ദ്രമാണ്. ഒഴിഞ്ഞ മദ്യക്കുപ്പികളുടെ പ്രളയമാണ് കോംപ്ലക്സിലെ പലയിടത്തും. മദ്യപ സംഘങ്ങൾ തമ്മിലുള്ള സംഘട്ടനങ്ങളും തുടർക്കഥയാണ്.
ഇത് കോംപ്ലക്സിലെ വ്യാപാരസ്ഥാപനങ്ങൾക്കും വ്യാപാരികൾക്കും ജീവനക്കാർക്കും ഉപഭോക്താക്കൾക്കും ദുരിതമുണ്ടാക്കുന്നു. മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നത് പകർച്ച വ്യാധികൾക്കും കാരണമാകുന്നുണ്ട്. വർധിച്ചുവരുന്ന മാലിന്യം തള്ളലിനും മദ്യപസംഘത്തിന്റെ വിളയാട്ടത്തിനുമെതിരെ പഞ്ചായത്തും പോലീസും ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യത്തിലാണ് വ്യാപാരികളും നാട്ടുകാരും.
Kannur
കണ്ണൂർ: കണ്ണൂർ രൂപതയിലെ കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ ജനറൽ കൗൺസിൽ തലശേരി ഹോളി റോസറി പള്ളിയിൽ നടന്നു. ജനറൽ കൗൺസിൽ രൂപത ലെയ്റ്റി കമ്മീഷൻ ഡയറക്ടർ ഫാ. ബെന്നി മണപ്പാട്ട് ഉദ്ഘാടനം ചെയ്തു.കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഷെർളി സ്റ്റാൻലി അധ്യക്ഷത വഹിച്ചു.
സ്ത്രീകൾ രാഷ്ട്രീയ നേതൃത്വത്തിലേക്ക് വരുന്നതിനെക്കുറിച്ചും പുരുഷന്മാരെപോലെ തന്നെ സ്ത്രീകൾക്കും എല്ലാ മേഖലയിലും തുല്യപങ്കാളിത്തം വേണമെന്നും കൗൺസിൽ ചർച്ച ചെയ്തു. രൂപത ഡയറക്ടർ ഫാ. ആൻസിൽ പീറ്റർ, ആനിമേറ്റർ സിസ്റ്റർ പ്രിൻസി ആന്റണി, ജനറൽ സെക്രട്ടറി ഷീജ വിൻസെന്റ്, കെഎൽസിഎ രൂപതാ പ്രസിഡന്റ് ഗോഡ്സൺ ഡിക്രൂസ്, കെഎൽസിഡബ്ല്യുഎ വൈസ് പ്രസിഡന്റ് ജീവ മേരി, ബീന പ്രദീപ്, ലീന ഗ്ലെൻ, ഷാലി സുനിൽ, ആന്റോ, സെലിൻ ജോയ് എന്നിവർ പ്രസംഗിച്ചു. കൗൺസിലിൽ പ്രകാശൻ പയ്യന്നൂർ ക്ലാസെടുത്തു.
Kannur
മാഹി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയിലും തെരഞ്ഞെടുപ്പ് ആരവം. കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്നു എന്നതിന് പുറമെ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ കൂട്ടുകെട്ടാണ് മാഹിയെ പുതുച്ചേരിയിൽനിന്ന് വ്യത്യസ്തമാക്കുന്നത്. പുതുച്ചേരിയിൽ കോൺഗ്രസ് ഉൾപ്പെട്ട മുന്നണിയിലാണ് സിപിഎം. എന്നാൽ, മാഹിയിൽ സിപിഎം കോൺഗ്രസിനെതിരെയാണ് മത്സരിക്കുക.
മാഹിയിൽ പ്രധാന രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കോൺഗ്രസിന്റെ വാർഡുതല പ്രവർത്തകരുടെ കുടുംബ കൂട്ടായ്മയുടെ യോഗങ്ങൾ ആരംഭിച്ചു. കേരളത്തിൽനിന്നുള്ള നേതാക്കന്മാരാണ് കോൺഗ്രസ് പ്രവർത്തകർക്ക് ക്ലാസെടുക്കുന്നത്. പുതുച്ചേരിയിൽ ഭരണത്തിലിരിക്കുന്ന പാർട്ടിയാണ് ബിജെപി. എൻഡിഎ സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് മാഹിയിൽ വാഹനത്തിൽ പ്രചാരണം നടത്തുന്നത്. കേന്ദ്ര-സംസ്ഥാന ഭരണത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി മാഹി മുനിസിപ്പൽ മൈതാനത്ത് സിപിഎം രാപ്പകൽ സമരം നടത്തി പ്രചാരണത്തിന് തുടക്കം കുറിച്ചു.
പുതുച്ചേരിയിൽ 30 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. മാഹിയിൽ ഒരു മണ്ഡലത്തിലാണ് തെരഞ്ഞെടുപ്പ്. എൻആർ കോൺഗ്രസിലെ എൻ. രംഗസാമിയാണ് പുതുച്ചേരി മുഖ്യമന്ത്രി. എൻആർ കോൺഗ്രസിന് പത്തും ബിജെപിക്ക് ആറും എംഎൽഎമാരുമാണുള്ളത്. കോൺഗ്രസ് -ഡിഎംകെ സഖ്യത്തിൽ ആകെ എട്ടുസീറ്റുകളാണുള്ളത്. ബാക്കി സ്വതന്ത്രർ. മാഹി മണ്ഡലത്തിൽ കോൺഗ്രസിലെ രമേശ് പറമ്പത്താണ് നിലവിൽ എംഎൽഎ. രമേശ് പറമ്പത്ത്, മാഹി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സത്യൻ കേളോത്ത് എന്നിവരാണ് കോൺഗ്രസ് സ്ഥാനാർഥി സാധ്യതാ പട്ടികയിലുള്ളത്.
2016 ൽ സിപിഎം സ്വതന്ത്രൻ ഡോ. വി. രാമചന്ദ്രൻ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഇ. വത്സരാജിനെ 200 വോട്ടുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. 2021 ലെ തെരഞ്ഞെടുപ്പിൽ സിപിഎം സ്വതന്ത്രൻ പന്തക്കലിലെ എൻ. ഹരിദാസൻ മാസ്റ്ററെ 300 വോട്ടുകൾക്ക് പരാജയപ്പെടുത്തി കോൺഗ്രസിലെ രമേശ് പറമ്പത്ത് എംഎൽഎയായി. സിപിഎം ഇക്കുറിയും സ്വതന്ത്ര സ്ഥാനാർഥിയെ മത്സരരംഗത്ത് ഇറക്കുമെന്ന സൂചനയുണ്ട്. അതേസമയം പുതുച്ചേരിയിൽ ഭരണത്തിലിരിക്കുന്ന കക്ഷിയായ ബിജെപി ശുഭ പ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ മാഹിയിൽനിന്ന് 7500 വോട്ടുകൾ ബിജെപി ക്ക് കൂടുതൽ ലഭിച്ചിരുന്നു. ബിജെപി സംസ്ഥാന നേതാവ് മാഹിയിലെ അങ്ക വളപ്പിൽ ദിനേശൻ, അഡ്വ. അശോകൻ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
Kannur
മുള്ളേരിയ (കാസർഗോഡ്): കാറഡുക്ക പഞ്ചായത്തിലെ പെരിയടുക്കയിൽ പുള്ളിപ്പുലിയെ വീട്ടുപറമ്പിലെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി. പെരിയടുക്കയിലെ വിനോദ് കുമാറിന്റെ കിണറ്റിലാണ് ഇന്നലെ ഉച്ചയോടെ പുലിയുടെ ജഡം കണ്ടത്. ഏകദേശം ഒരു വയസ് പ്രായമുള്ള പെൺപുലിയാണെന്ന് വനംവകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. കേരള-കർണാടക വനാതിർത്തിക്കു സമീപത്തുള്ള ജനവാസമേഖലയാണ് ഈ പ്രദേശം. വീട്ടാവശ്യത്തിനുള്ള വെള്ളമെടുക്കുന്നതിനായി കിണറിനടുത്തെത്തിയപ്പോഴാണ് പുലിയുടെ ജഡം കണ്ടത്. ജഡത്തിന് അധികം പഴക്കമില്ലാത്തതിനാൽ ദുർഗന്ധമൊന്നും ഉണ്ടായിരുന്നില്ല. ഒരു ദിവസം മുമ്പ് വെള്ളം കലങ്ങിയ പോലെ ഉണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു. കിണറ്റിൽ നിറയെ വെള്ളമുണ്ടായിരുന്നു.
കാറഡുക്കയിലും തൊട്ടടുത്ത മുളിയാർ, ദേലംപാടി പഞ്ചായത്തുകളിലും പലതവണ ജനവാസകേന്ദ്രങ്ങളിൽ പുലിയിറങ്ങി വളർത്തുമൃഗങ്ങളെ പിടിക്കുന്ന സംഭവങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ടു പുലികളെ ഇവിടെനിന്ന് കൂടുവച്ച് പിടികൂടിയിട്ടുണ്ട്. മറ്റു രണ്ടു പുലികൾ ചത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിനു തൊട്ടടുത്ത സ്ഥലത്ത് പുതുതായി നിർമിച്ച സൗരോർജവേലിയുടെയും വാച്ച് ടവറിന്റെയും ഉദ്ഘാടനത്തിനായി വനംമന്ത്രി എ.കെ. ശശീന്ദ്രൻ എത്തിയ ദിവസം തന്നെയാണ് വീണ്ടും പുലിയുടെ ജഡം കണ്ടെത്തിയത്.
വൈകുന്നേരം 5.30ഓടെ കാസർഗോഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ സി.വി. വിനോദ് കുമാർ, കാറഡുക്ക സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.എ. ബാബു, ആർആർടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. രാജു, എസ്എഫ്ഒമാരായ പ്രവീൺ കുമാർ, പി. ഗണേഷ് എന്നിവരുടെ നേതൃത്വത്തിൽ പുലിയെ പുറത്തെടുത്തു. ജഡം ബോവിക്കാനം സെക്ഷൻ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി. ഇന്ന് ആറളത്തുനിന്നെത്തുന്ന അസി. വൈൽഡ് ലൈഫ് സർജൻ ഡോ. ഇല്യാസ് റാവുത്തറുടെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം നടത്തും.
Kannur
നവാസ് മേത്തർ
തലശേരി: ഇ.കെ. നായനാരും കോടിയേരി ബാലകൃഷ്ണനും ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരും ഉൾപ്പെടെയുള്ള നിരവധി പ്രമുഖരെ നിയമസഭയിൽ എത്തിച്ച തലശേരിയിൽ നിന്നും ഇത്തവണ നിയമസഭയിൽ എത്തുന്നത് ആരായിരിക്കും. സ്ഥാനാർഥി നിർണയത്തിൽ മുന്നണികൾ തീരുമാനം എടുത്തിട്ടില്ലെങ്കിലും ചർച്ചകൾ സജീവമാണ്. തലശേരി നഗരസഭയും കതിരൂർ, എരഞ്ഞോളി, ചൊക്ലി, പന്ന്യന്നൂർ, ന്യൂമാഹി പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് തലശേരി നിയമസഭാ മണ്ഡലം. ഇവിടെയെല്ലാം ഭരണം എൽഡിഎഫിനാണ്. കോടിയേരി ബാലകൃഷ്ണൻ അഞ്ചുതവണ എംഎൽഎയായ മണ്ഡലമാണ് തലശേരി.
ഇടതുപക്ഷത്തുനിന്ന് നിലവിലെ സിറ്റിംഗ് എംഎൽഎയും നിയമസഭാ സ്പീക്കറുമായ എ.എൻ. ഷംസീർ, മുഖ്യമന്തിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, റബ്കോ ചെയർമാർ കാരായി രാജൻ എന്നിവരുടെ പേരുകളും യുഡിഎഫിൽനിന്ന് എഐസിസി വക്താവ് ഷമ മുഹമ്മദ്, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി മുൻ പ്രസിഡന്റ് മമ്പറം ദിവാകരൻ, ഇപ്പോഴത്തെ പ്രസിഡന്റ് കെ.പി സാജു , യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റും കണ്ണൂർ കോർപറേഷൻ കൗൺസിലറുമായ റിജിൽ മാക്കുറ്റി എന്നിവരുടെ പേരുകളുമാണ് സജീവമായുള്ളത്.
രണ്ടുതവണ തലശേരി മണ്ഡലത്തിൽ എംഎൽഎയായ എ.എൻ. ഷംസീർ മൂന്നാം തവണയും ഇടതു സ്ഥാനാർഥിയാകുമെന്നാണ് ചില കേന്ദ്രങ്ങൾ നൽകുന്ന സൂചന. മൂന്നു പതിറ്റാണ്ടായി എൽഡിഎഫിന് മുൻ തൂക്കമുള്ള മണ്ഡലമാണ് തലശേരി. തുടർച്ചയായി രണ്ടുതവണ മത്സരിക്കുന്നവർ മാറി നിൽക്കണമെന്ന സിപിഎം മാനദണ്ഡം നടപ്പിലായാൽ ഷംസീറിന് പകരക്കാരൻ എത്തിയേക്കും.
പാർട്ടി നടപടിക്ക് വിധേയമായ ശേഷം സംസ്ഥാന കമ്മിറ്റിയിൽ എത്തിയ മുതിർന്ന നേതാവു കൂടിയായ പി. ശശിയെ ഉറച്ച സീറ്റിലൂടെ നിയമസഭയിൽ എത്തിക്കാൻ പാർട്ടി തീരുമാനിക്കാനാനുള്ള സാധ്യത നിരീക്ഷകർ തളളിക്കളയുന്നില്ല. ബിജെപിക്ക് കഴിഞ്ഞ തവണ മണ്ഡലത്തിൽ സ്ഥാനാർഥിയുണ്ടായിരുന്നില്ല. ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് പത്രിക നല്‍കിയെങ്കിലും തള്ളി. എൽഡിഎഫും യുഡിഎഫും തമ്മിലായിരുന്നു മത്സരം. ഇത്തവണ ബിജെപി സ്ഥാനാർഥിയെ സംബന്ധിച്ചും ചർച്ചകൾ നടക്കുന്നുണ്ട്.
തദ്ദേശത്തിൽ എൽഡിഎഫിന്
മികച്ച ഭൂരിപക്ഷം
തദ്ദേശ തെരഞ്ഞെടുപ്പിലും എൽഡിഎഫിന് മികച്ച ഭൂരിപക്ഷം ലഭിച്ച മണ്ഡലമാണ് തലശേരി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ1723 വോട്ടിന്റെ ഭൂരിപക്ഷം തദ്ദേശതെരഞ്ഞെടുപ്പിൽ നേടി. 40,586 വോട്ടായിരുന്നു എൽഡിഎഫിന്റെ ലീഡ് നില. എന്നാൽ, 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 8630 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു എൽഡിഎഫിന് ലഭിച്ചത്.
2021 ലെ നിയമസഭ (സ്ഥാനാർഥി,
മുന്നണി, കിട്ടിയ വോട്ട്)
എ.എൻ. ഷംസീർ (എൽഡിഎഫ്)- 81810
എം.പി. അരവിന്ദാക്ഷൻ (യുഡിഎഫ്)-45009
വിജയി: എ.എൻ. ഷംസീർ, ഭൂരിപക്ഷം-36801
Kasaragod
കാസർഗോഡ്: പുതിയ ദേശീയപാതയുടെ നിർമാണം ഏറെക്കുറെ പൂർത്തിയായ തലപ്പാടി-ചെങ്കള റീച്ചിൽ കൂടുതൽ സ്ഥലങ്ങളിൽ മേൽനടപ്പാതകൾക്ക് അനുമതിയായി. കാസർഗോഡ് അടുക്കത്തുവയൽ, സിപിസിആർഐ, മൊഗ്രാൽപുത്തൂർ കുന്നിൽ, കനില ക്ഷേത്രം, മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക കോളജ് പരിസരം എന്നിവിടങ്ങളിലാണ് മേൽ നടപ്പാതകൾ നിർമിക്കുക. നാലിടങ്ങൾ കൂടി പരിഗണനയിലുണ്ടെന്ന് ദേശീയപാത അധികൃതർ വ്യക്തമാക്കി.
ഈ റീച്ചിൽ നിലവിൽ 10 ഇടങ്ങളിലാണ് മേൽ നടപ്പാതകൾ നിർമിച്ചിട്ടുള്ളത്. പുതിയവ കൂടി നിർമിക്കുന്നതോടെ നടപ്പാതകളുടെ എണ്ണം 19 ആകും.
ദേശീയപാതയുടെ നിർമാണം പൂർത്തിയായതോടെ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടെന്നു വിലയിരുത്തിയ ഇടങ്ങളിലാണ് മേൽനടപ്പാതകൾ അനുവദിക്കുന്നത്.
ഈ സ്ഥലങ്ങളിലെല്ലാം തൊട്ടടുത്ത അടിപ്പാതയും മേൽനടപ്പാതയും മീറ്ററുകളോളം അകലെയാണ് ഉള്ളത്. റോഡ് മുറിച്ചുകടക്കേണ്ടിവരുന്ന കാൽനടയാത്രക്കാരുടെ ശരാശരി എണ്ണവും കൂടുതലാണ്. നിർമാണം നടന്നുകൊണ്ടിരിക്കുന്ന ചെങ്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളിലും കൂടുതൽ ഇടങ്ങളിൽ മേൽനടപ്പാതകൾക്കായി ആവശ്യമുയരുന്നുണ്ട്. എന്നാൽ, ഈ റീച്ചുകളിൽ ഇതുവരെ അനുവദിച്ച നടപ്പാതകളിലൊന്നും തന്നെ ഇതുവരെ പൂർത്തിയായിട്ടില്ല. പലതിന്റെയും നിർമാണ ജോലികൾ ഇതുവരെ തുടങ്ങിയിട്ടുപോലുമില്ലാത്ത സ്ഥിതിയാണ്.
അടിപ്പാതകളേക്കാൾ എളുപ്പത്തിലും കുറഞ്ഞ ചെലവിലും നിർമിക്കാൻ കഴിയുമെന്നതാണ് മേൽനടപ്പാതകളുടെ ഗുണം. ദേശീയപാതയുടെ പണി പൂർത്തിയായിക്കഴിഞ്ഞാലും ആവശ്യാനുസരണം കൂടുതൽ ഇടങ്ങളിൽ മേൽനടപ്പാതകൾ നിർമിക്കാൻ കഴിയും.
എന്നാൽ. ഇരുവശങ്ങളിലെയും പടികളുടെ എണ്ണക്കൂടുതൽ വയോധികർക്കും ഭിന്നശേഷിക്കാർക്കും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന പ്രശ്നവുമുണ്ട്. ഇവരുടെ സൗകര്യത്തിനായി ലിഫ്റ്റുകളോ റാമ്പുകളോ നിർമിക്കണമെന്ന ആവശ്യം നിലവിലുണ്ടെങ്കിലും സ്ഥലപരിമിതിയുടെയും അധികച്ചെലവിന്റെയും പ്രശ്നം മൂലം ഇതുവരെ ഒരിടത്തും അത് നടപ്പായിട്ടില്ല.
Kasaragod
കാഞ്ഞങ്ങാട്: തൊഴില്‍പരമായ കഴിവും ഉത്പാദനക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന തൊഴില്‍ വകുപ്പ് നടപ്പിലാക്കുന്ന തൊഴില്‍ശ്രേഷ്ഠ പുരസ്കാരത്തിന് ജില്ലയില്‍ നിന്ന് മൂന്നുപേര്‍ അര്‍ഹരായി. ബ്യൂട്ടീഷന് മേഖലയില്‍ ബബിത ബേബി, പാചകതൊഴില്‍ മേഖലയില്‍ മേരി മെല്ഡോ, കള്ളുചെത്ത് മേഖലയില്‍ എ. ഷിബു എന്നിവരാണ് പുരസ്കാര ജേതാക്കള്‍. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 27ന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന ചടങ്ങില്‍ തൊഴില്‍മന്ത്രി വി. ശിവന്‍കുട്ടി സമ്മാനിക്കും.
ബ്യൂട്ടി മീറ്റ്സ് ക്വാളിറ്റി
ബബിത ബേബിക്ക് ലഭിച്ചത് സ്വപ്രയത്നത്താല്‍ ജീവിതവിജയം നേടിയ വനിതാസംരംഭകയ്ക്കുള്ള അംഗീകാരം. കഴിഞ്ഞ 16 വര്‍ഷമായി ബ്യൂട്ടീഷനായി ജോലി ചെയ്യുന്ന ബബിത കാഞ്ഞങ്ങാട് നവ ലേഡീസ് ബ്യൂട്ടി പാര്‍ലര്‍ ഉടമയാണ്. രാജപുരം സ്വദേശിനിയായ ബബിത കഴിഞ്ഞ 16 വര്‍ഷമായി ബ്യൂട്ടീഷനായി ജോലി ചെയ്യുന്നു. നിലവില്‍ കാഞ്ഞങ്ങാട് സൗത്തിലാണ് താമസം. ഭര്‍ത്താവ് മണ്ണൂര്‍ എം.പി. മാത്യു പടന്നക്കാട് നവ റസ്റ്ററന്റ് ഉടമയാണ്. അലൈക (ഇന്‍ഫോപാര്‍ക്ക്, കൊച്ചി), ആഷിക് (ഒമ്പതാംക്ലാസ് വിദ്യാര്‍ഥി, കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസ്) എന്നിവര്‍ മക്കളാണ്.
മേരിയുടെ മീന്രുചിക്കൂട്ട്
പിടയ്ക്കുന്ന മീന്‍ കിട്ടുന്ന മടക്കര ഹാര്‍ബറില്‍ മീന്‍രുചി വൈവിധ്യമൊരുക്കി മേരി മെല്‍ഡ. പ്രധാനമായും മത്സ്യതൊഴിലാളികള്‍ ആശ്രയിക്കുന്ന മടക്കരയിലെ കാന്റീനിലെ ഏക പാചകക്കാരിയാണ് മേരി. പ്രാതല്‍ കഴിക്കാനാണ് ഇവിടെ ഏറെ തിരക്ക്. പൊറോട്ട, പൂരി, നെയ്പത്തല്, വിവിധതരം മീന്‍കറികള്‍, ചിക്കന്‍കറി, വെജിറ്റബിള്‍ കറി എന്നിവ രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് 12 വരെ ലഭിക്കും. ഉച്ചയൂണ്, നെയ്ചോറ്, ചായ, കടികള്‍ എന്നിവ വേറെ.
പുലര്‍ച്ചെ 5.30ന് ആരംഭിക്കുന്ന ജോലി വൈകുന്നേരം അഞ്ചോടെയാണ് അവസാനിക്കുക. എറണാകുളം തേവര സ്വദേശിയായ മേരി ചെറുവത്തൂര്‍ സ്വദേശിയായ ജിനീഷിനെ വിവാഹം കഴിച്ചാണ് വിടേക്ക് വരുന്നത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. ബികോം ബിരുദധാരിയായ മേരി ഫിനാന്‍സ് മേഖലയിലാണ് ആദ്യം ജോലി ചെയ്തിരുന്നത്. മൂന്നുവര്‍ഷം മുമ്പാണ് പാചകരംഗത്തേക്ക് തിരിയുന്നത്. കാടങ്കോട് ഗവ. ഫിഷറീസ് ഹൈസ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായ അമന് ദയാലിനോടൊപ്പം ചെറുവത്തൂര്‍ നെല്ലിക്കാലിലാണ് താമസം.
ചെത്താണ്, സെറ്റാണ്
ഒരുദിവസം മൂന്നുനേരം ചെത്തുന്നത് 10 തെങ്ങ്. ഒരുമാസം അളക്കുന്നത് 1000-1500 ലീറ്റര്‍ കള്ള്. മാസവരുമാനം 70,000 മുതല്‍ 80,000 വരെ. എ. ഷിബു എന്ന കള്ളുചെത്ത് തൊഴിലാളി ഒരു മാതൃകയാണ്. അധ്വാനിക്കാന്‍ മനസുണ്ടെങ്കില്‍ നല്ല വരുമാനം ലഭിക്കുമെന്ന് 36കാരന്റെ ജീവിതം പഠിപ്പിക്കുന്നു. പാലക്കാട് സ്വദേശിയായ ഷിബു 17 വര്‍ഷം മുമ്പാണ് ജോലി തേടി കാസര്‍ഗോട്ടേക്ക് എത്തുന്നത്. ഇവിടെ ചെത്തുതൊഴിലാളികളുടെ എണ്ണം വളരെ കുറവായത് ഷിബുവിന് ഗുണം ചെയ്തു. ഇന്നു ജില്ലയില്‍ ഏറ്റവും അധികം കള്ള് അളക്കുന്ന തൊഴിലാളികളില്‍ ഒരാളാണ് ഷിബു. കുടുംബസമേതം മയിലാട്ടിയിലാണ് താമസം. ചിക്കുമോള്‍ ആണ് ഭാര്യ. അഭിദേവ്, അയാന്ദേവ്, ആയുഷ്ദേവ് എന്നിവര്‍ മിക്കളാണ്.
Kasaragod
പടുപ്പ്: മൂന്നാഴ്ച മുമ്പ് മകൻ ആത്മഹത്യ ചെയ്തതിനു പിന്നാലെ പിതാവ് കിണറ്റിൽ ചാടി ജീവനൊടുക്കി. ശങ്കരംപാടി കൊരമ്പാറയിലെ എ. ബാലകൃഷ്ണൻ നായരാണ് (70) മരിച്ചത്. മകൻ മണികണ്ഠനെ (47) കഴിഞ്ഞ ജനുവരി 31ന് പാണ്ടി വനമേഖലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഇന്നലെ രാവിലെ 7.30ഓടെയാണ് ബാലകൃഷ്ണൻ നായർ വീടിന്റെ പിറകുവശത്തുള്ള റബർ തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ ചാടിയത്. ശബ്ദം കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും കുറ്റിക്കോലിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും ചേർന്ന് ഉടൻതന്നെ പുറത്തെടുത്ത് ബേഡഡുക്ക താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ: സാവിത്രി. മറ്റു മക്കൾ: ശാന്തി, ജ്യോതി. മരുമക്കൾ: ചന്ദ്രൻ, മോഹനൻ, രമ്യ. സഹോദരങ്ങൾ: ശ്യാമള, കസ്തൂരി, പരേതരായ ദാമോദരൻ നായർ, ലക്ഷ്മി അമ്മ, ശാരദ, മാലിങ്കു നായർ, മുത്തുനായർ.
Kasaragod
രാജപുരം: കള്ളാർ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതി രൂപീകരണത്തിനായുള്ള വികസന സെമിനാർ കള്ളാർ അനുഗ്രഹ ഓഡിറ്റോറിയത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ പി. ഗീത കരട് പദ്ധതിരേഖ അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് എം.എം. സൈമൺ, സ്ഥിരം സമിതി അധ്യക്ഷരായ പി.എൽ. റോയി, പി. ശ്രീവിദ്യ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നസീമ അബ്ദുള്ള, സഫീന ഫൈസൽ, സിനു കുര്യാക്കോസ്, പഞ്ചായത്തംഗങ്ങളായ പി.എ. വാസു, ലീല മോഹനൻ, സനിത ജോസഫ്, മിനി ഫിലിപ്പ്, സി.എം. സാബു, കെ. ഗിരീഷ് കുമാർ, സി. രേഖ, ലിറ്റി ജോസ്, ബിന്ദു ഗംഗാധരൻ, പി. ഗീത, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.കെ. നാരായണൻ, സെക്രട്ടറി എ. പ്രേമ, അസി. സെക്രട്ടറി കെ. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
Kasaragod
കാവുംതല: രശ്മി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വിജ്ഞാന വികസന സദസ് പഞ്ചായത്തംഗം ജോസ് കുത്തിയതോട്ടിൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ബെന്നി ഫ്രാൻസിസ് അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം പി.ഡി. വിനോദ് ക്ലാസ് നയിച്ചു. ആദ്യകാല ലൈബ്രറി പ്രവർത്തകരെയും മികച്ച വായനക്കാരെയും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സോണിയ വേലായുധൻ ആദരിച്ചു. ലൈബ്രറി സെക്രട്ടറി റോഷ്നി സെബാസ്റ്റ്യൻ, മിനി അഗസ്റ്റിൻ, ജെറിൻ തോമസ് എന്നിവർ പ്രസംഗിച്ചു.
കുളിനീർ കിസാൻ ലൈബ്രറിയിൽ നടന്ന വിജ്ഞാന വികസന സദസ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം പി.ഡി. വിനോദ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ജിയോ കുര്യാക്കോസ് അധ്യക്ഷനായി. ജയ ലിജോ, എം.ആർ. അനീഷ് എന്നിവർ പ്രസംഗിച്ചു. റിപ്പബ്ലിക് സദസിനോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് ഉപഹാരങ്ങൾ നൽകി.
അരിമ്പ എകെജി വായനശാലയിൽ നടന്ന വിജ്ഞാന വികസന സദസ് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.സി. ലേഖ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ. ദാമോദരൻ അധ്യക്ഷനായി. ജിതേഷ് കമ്പല്ലൂർ ക്ലാസ് നയിച്ചു. കെ.വി. രവി, കെ.ടി.എൻ. രാഘവൻ, ടി.വി. കൃഷ്ണൻ, ടി.വി. കുഞ്ഞപ്പൻ, വി.കെ. സുധാകരൻ എന്നിവർ പ്രസംഗിച്ചു. വിവിധ മത്സര വിജയികൾക്ക് ഉപഹാരങ്ങൾ നൽകി.
Kasaragod
കാഞ്ഞങ്ങാട്: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട്ട് സെന്ററിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരുടെ സമഗ്രവികാസത്തിനായി കാസര്‍ഗോഡ് ആരംഭിക്കുന്ന ഇന്റർനാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസ് (ഐഐപിഡി) സംരംഭത്തിന്റെ ആദ്യഘട്ടം ജൂണില്‍ പൂര്‍ത്തിയാകും. ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍, തെറാപ്പി യൂണിറ്റുകള്‍, കലാപരിശീലന സമുച്ഛയം, ഓഫീസ് സംവിധാനങ്ങള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തന സജ്ജമാകുന്നത്.
കഴിഞ്ഞവര്‍ഷം ഫെബ്രുവരി 23നാണ് മുഖ്യമന്ത്രി പിണറായി വിജയന് പദ്ധതി പ്രകാശനം നടത്തിയത്. തുടര്‍ന്ന് ഊരാളുങ്കല്‍ സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഭിന്നശേഷി സൗഹൃദമായ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തുക. കാസര്‍ഗോഡിന്റെ പ്രൗഢി വിളിച്ചോതുന്ന ബേക്കല്‍ കോട്ടയുടെ മാതൃകയിലാണ് കലാപരിശീലന സമുച്ഛയം നിര്‍മിക്കുന്നത്. അതുകൊണ്ടുതന്നെ ഐഐപിഡി സന്ദര്‍ശകര്‍ക്ക് ഏറെ കൗതുകവും വിസ്മയകരവുമായ നിമിഷങ്ങള്‍ ഇവിടെ ആസ്വദിക്കുവാനും കഴിയും.
തിരുവനന്തപുരം ഡിഫറന്റ് ആര്‍ട്ട് സെന്ററിന്റെ മാതൃകയെ ആസ്പദമാക്കി വിപുലീകരിച്ച സംവിധാനങ്ങളാണ് മടിക്കൈ അടുക്കത്തുപറമ്പില് 22 ഏക്കര്‍ സ്ഥലത്ത് ഒരുങ്ങുന്നത്. അന്തര്‍ദേശീയ നിലവാരത്തിലുള്ള കലാകായിക പരിശീലന സംവിധാനങ്ങള്‍, അത്യാധുനിക തെറാപ്പി സൗകര്യങ്ങള്‍, പേഴ്സണലൈസ്ഡ് അസിസ്റ്റീവ് ഡിവൈസ് യൂണിറ്റുകള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, മെഡിക്കല്‍ സൗകര്യങ്ങള്‍, ട്രെയിനിംഗ് സെന്ററുകള്‍ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ഉണ്ടാകുക.
ഇന്ത്യയിലാദ്യമായാണ് ഇത്രയധികം വിഭാഗങ്ങള്‍ ഒരുമിച്ച് ചേരുന്ന സംരംഭം നടപ്പിലാകുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം സംസ്ഥാനത്തെയും ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കാര്‍ക്ക് ആശ്രയമാകുന്ന തരത്തിലാണ് സെന്റര്‍ നിര്‍മിക്കുന്നത്. 120 കോടി രൂപയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. 2029ഓടുകൂടി പദ്ധതി പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും. ഇതോടെ പ്രതിവര്‍ഷം 1000 ഭിന്നശേഷിക്കാര്‍ക്ക് വിവിധ മേഖലകളില്‍ പരിശീലനം നല്കാന് കഴിയും.
തിരുവനന്തപുരത്തെ ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ മോഡലിന്റെ പ്രാധാന്യം കൂടുതൽ ഇടങ്ങളിലേയ്ക്ക് വ്യാപിപ്പിക്കണമെന്ന് ഈ രംഗത്തെ പ്രമുഖരും വിദഗ്ധരും അഭിപ്രായപ്പെടുന്നു. ഇത്തരം സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് വിപുലമായ ക്രമീകരണങ്ങളോടെ കാസര്‍ഗോഡ് ജില്ലയില്‍ പദ്ധതി ആരംഭിക്കുന്നതെന്ന് പദ്ധതി വിശദീകരണ യോഗത്തില്‍ ഐഐപിഡിയുടെ മുഖ്യസൂത്രധാരനും ഡിഫറന്റ് ആര്‍ട്ട് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഗോപിനാഥ് മുതുകാട് പറഞ്ഞു.
പാര്‍ശ്വവത്കരിക്കപ്പെട്ട ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിനും അവര്‍ക്കും സമൂഹത്തില്‍ തുല്യമായ ഒരിടം ഉറപ്പുവരുത്തുവാനുമായാണ് പദ്ധതി ഒരുക്കുന്നത്. ഇത്തരമൊരു വലിയ പദ്ധതിക്ക് സമൂഹത്തിന്റെ നാനാതുറയില്‍ നിന്നും പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. യോഗത്തില്‍ ഐഐപിഡി ഡയറക്ടര്‍ കെ. മിനു, ഡിഎസി ഇന്റര്‍വെൻഷന്‍ ഡയറക്ടര്‍ ഡോ. അനില്‍കുമാര്‍ നായര്‍, സിഎഫ്ഒ അശ്വതി നിഷാന്ത്, പോള്‍ കറുകപ്പള്ളില്‍, പ്രശാന്തന് എന്നിവര്‍ പങ്കെടുത്തു.
Kasaragod
വെള്ളരിക്കുണ്ട്: ബളാൽ പഞ്ചായത്തിലെ ഇടതുപക്ഷ മെംബർമാരുടെ വാർഡുകളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ഇടതുപക്ഷ മെംബർമാരുടെ നേതൃത്വത്തിൽ ഉപവാസവും ബളാൽ, കൊന്നക്കാട് ടൗണുകളിൽ പ്രതിഷേധ റാലിയും സംഘടിപ്പിച്ചു. വികസന സെമിനാറിൽ അടക്കം അംഗീകരിച്ച പദ്ധതി വിഹിതങ്ങൾ ഒന്നും അംഗീകരിച്ചില്ലെന്നും തുക മാറ്റി വച്ചില്ലെന്നും പുതിയ ടാറിംഗ് ഒന്നിനും തുക അനുവദിച്ചില്ലെന്നും ആരോപിച്ചു.
ഇന്നലെ നടന്ന ഭരണസമിതി യോഗത്തിൽ മെംബർമാർ പ്രതിഷേധം അറിയിക്കുകയും എഴുതി നൽകുകയും ചെയ്തു. തുടർന്ന് പഞ്ചായത്ത് ഓഫീസ് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഉപവാസവും തുടർന്ന് ബളാൽ ടൗണിലും ടൗണിലും പ്രതിഷേധ റാലികൾ സംഘടിപ്പിക്കുകയും ചെയ്തു. മെംബർമാരായ സനോജ് മാത്യു, ഷാജൻ പൈങ്ങോട്ട്, ശ്രീജ എന്നിവർ നേതൃത്വം നൽകി.
എന്നാൽ. ഇടത് മെംബർമാരുടെ വാർഡുകളിൽ ഫണ്ട് വിവേചനം കാണിച്ചെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം പറഞ്ഞു. റോഡിന്റെ മേഖലയിൽ ചെലവഴിക്കാൻ പറ്റുന്നത് മെയിന്റനൻസ് ഗ്രാന്റ് റോഡ് ഫണ്ടാണ്. പത്താം വാർഡ് മുട്ടോംകടവിൽ എല്ലാ റോഡും കഴിഞ്ഞ തവണ റീടാർ ചെയ്തിരുന്നു
. ടാർ പൊളിഞ്ഞ സ്കൂളിന്റെ ഭാഗം റീ ടാർ ചെയ്യാൻ തുക വകയിരുത്തിയിട്ടുണ്ട്. ചെറിയ പാമത്തട്ട് റോഡിനും 10 ലക്ഷം അനുവദിച്ചു. പുതിയ ടാറിംഗിന് അത്യാവശ്യമുള്ള സ്ഥലത്ത് മാത്രമേ തുക അനുവദിച്ചിട്ടുള്ളു. എല്ലാ വാർഡുകളെയും ഒരേ പോലെ കണ്ടാണ് വികസനം നടത്തുന്നതെന്നും ഇപ്പോൾ നടക്കുന്നത് നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള നാടകമാണെന്നും അദ്ദേഹം പറഞ്ഞു.
Kasaragod
കൊന്നക്കാട്: കേരള പാരമ്പര്യ നാട്ടുവൈദ്യ ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ ദേശീയ ഔഷധസസ്യ ബോർഡിന്റെയും ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തോടെയുള്ള ദ്വിദിന പ്രകൃതിപഠന സഹവാസ ക്യാമ്പിന് കോട്ടഞ്ചേരി വനവിദ്യാലയത്തിൽ തുടക്കമായി.
ഔഷധദ്രവ്യ ദൗർലഭ്യവും ഔഷധസസ്യകൃഷിയും എന്ന വിഷയത്തിൽ ദേശീയ ഔഷധസസ്യ ബോർഡിലെ ശാസ്ത്രജ്ഞൻ ഡോ. പി. സുജനപാൽ മുഖ്യപ്രഭാഷണം നടത്തി. വൈദ്യന്മാർ അവരവരുടെ ആവശ്യത്തിനായുള്ള ഔഷധ ചെടികൾ സ്വന്തമായി കൃഷി ചെയ്യണമെന്നും അതിന് ഔഷധസസ്യ ബോർഡിന്റെ ഭാഗത്തുനിന്ന് ആവശ്യമായ സഹായങ്ങളും വിത്തുകളും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയും നഗരവത്കരണവുമെല്ലാം മൂലം ഔഷധസസ്യങ്ങൾ നശിച്ചുകൊണ്ടിരിക്കുകയാണെന്ന് സീക്ക് വനവിദ്യാലയം ഡയറക്ടർ ടി.പി. പദ്മനാഭൻ പറഞ്ഞു.
ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് പി. രവീന്ദ്രൻ വൈദ്യർ അധ്യക്ഷത വഹിച്ചു. വൈ.എസ്. ജയകുമാർ, ഉമാപതി വൈദ്യർ, പി.കെ. ചന്ദ്രൻ വൈദ്യർ, വത്സലൻ വൈദ്യർ, കൃഷ്ണപ്രസാദ് വൈദ്യർ, കയനി രാജൻ വൈദ്യർ, ഗോവിന്ദൻ വൈദ്യർ, ടി.കെ. സുനീഷ് വൈദ്യർ, ജോസഫ് വൈദ്യർ എന്നിവർ പ്രസംഗിച്ചു.
പരിസ്ഥിതി പ്രവർത്തകൻ ഡോ. ഇ. ഉണ്ണികൃഷ്ണൻ, ഔഷധസസ്യ ബോർഡ് അസി. പ്രോജക്ട് മാനേജർ സുധീഷ്, മാർക്കറ്റിംഗ് മാനേജർ നിഖില ദാമോദരൻ എന്നിവർ ക്ലാസുകൾ നയിച്ചു.
Kasaragod
കാഞ്ഞങ്ങാട്: ചികിത്സാ പിഴവ് പതിവാകുന്ന ആരോഗ്യമേഖലയിലെ അനാസ്ഥക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ജില്ലാ മെഡിക്കല്‍ ഓഫീസറെ ഉപരോധിച്ചു.
ഓഫീസില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച യൂത്ത് കേണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആര്. കാര്ത്തികേയന്, മാര്ട്ടിന് ജോര്‍ജ്, രതീഷ് കാട്ടുമാടം, ജിബിന്‍ പയ്യന്നൂര്‍, രജിത രാജന്, ഷിബിന്‍ ഉപ്പിലിക്കൈ, ഐ.എസ്. വസന്തന്, ആബിദ് എടച്ചേരി, എച്ച്.ആര്. വിനീത്, അനൂപ് ഓര്‍ച്ച, അജിത് പൂടംകല്ല്, രഞ്ജിത് അരിങ്കല്ല്, കൃഷ്ണലാല്‍ തോയമ്മല്‍, ശരത് ചന്ദ്രന്, സഞ്ജു നീലേശ്വരം എന്നിവര്‍ നേതൃത്വം നല്കി.
Kasaragod
ബോവിക്കാനം: കയര്‍ ഫാക്ടറിക്ക് തീപിടിച്ചത് ലക്ഷങ്ങളുടെ നഷ്ടം. മുളിയാര്‍ പാണൂരിലെ ഹരികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സ്കന്ദ കയര്‍ ഫാക്ടറിക്കാണ് തീപിച്ചത്. ഞായറാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. ഉടന്‍തന്നെ കാസര്‍ഗോഡ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍ സണ്ണി പി. ഇമ്മാനുവലിന്റെ നേതൃത്വത്തില്‍ സേന സംഭവസ്ഥലത്ത് എത്തി തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. പിന്നാലെ ഉപ്പള, കുറ്റിക്കോല്‍ നിലയങ്ങളില്‍ അഗ്നിരക്ഷാസേന യൂണിറ്റുകളെത്തി. മൂന്നു യൂണിറ്റ് വാഹനങ്ങളും രണ്ടു ജെസിബിയും എട്ടുമണിക്കൂര്‍ വിശ്രമമില്ലാതെ പണിയെടുത്താണ് തീപൂര്‍ണമായും കെടുത്താന്‍ കഴിഞ്ഞത്. ഫാക്ടറി ഉടമയുടെ വീടിനോട് ചേര്‍ന്നാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്.
ഞായറാഴ്ച അവധിയായതിനാല്‍ തൊഴിലാളികള്‍ ഉണ്ടായിരുന്നില്ല. സമീപത്തുള്ള വീട്ടുകാര്‍ തീപിടിച്ചത് കണ്ട് ഉടമയെ വിവരമറിയിക്കുകയായിരുന്നു. തീ പിടിച്ചതിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Kasaragod
വെള്ളരിക്കുണ്ട്: മലയോരത്ത് കാട്ടിലും നാട്ടിലും നിന്ന് ഓരോ ദിവസവും തീപിടിത്തത്തിന്റെ വാർത്തകൾ വരുമ്പോഴും ജില്ലയ്ക്ക് പുതുതായി അനുവദിച്ച അഗ്നിരക്ഷാനിലയം വരുന്നത് ചീമേനിയിൽ. നിലവിൽ അഗ്നിരക്ഷാനിലയമുള്ള കണ്ണൂർ ജില്ലയിലെ പെരിങ്ങോത്തു നിന്ന് 13 കിലോമീറ്ററും തൃക്കരിപ്പൂരിൽ നിന്ന് 18 കിലോമീറ്ററും മാത്രം ദൂരത്തിലാണ് ചീമേനി സ്ഥിതി ചെയ്യുന്നത്.
ദുർഗടമായ മലമടക്കുകളും വനാതിർത്തി പ്രദേശങ്ങളും ഉൾപ്പെടെയുള്ള വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിലേക്ക് താരതമ്യേന കുറഞ്ഞ സമയത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഏതെങ്കിലുമൊരു സ്ഥലത്ത് അഗ്നിരക്ഷാനിലയം സ്ഥാപിക്കണമെന്ന ആവശ്യമാണ് വീണ്ടും വെറുതെയായത്.
നേരത്തേ പ്ലാച്ചിക്കരയിലും ഭീമനടിയിലും പരപ്പ പുലിയംകുളത്തും അഗ്നിരക്ഷാനിലയം സ്ഥാപിക്കുന്നതിനായി ശ്രമങ്ങൾ നടന്നിരുന്നതാണ്. ആവശ്യത്തിന് സ്ഥലവും മറ്റു സൗകര്യങ്ങളും കിട്ടുന്നില്ലെന്നു പറഞ്ഞാണ് മൂന്നിടങ്ങളിലും പദ്ധതി അകന്നുപോയത്. ബന്ധപ്പെട്ട അധികൃതരുടെ താത്പര്യക്കുറവായിരുന്നു മൂന്നിടങ്ങളിലും അഗ്നിരക്ഷാനിലയം വരാതിരുന്നതിന് പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു.
ഇപ്പോൾ മലയോരമേഖലയിൽ തീപിടിത്തങ്ങളോ മറ്റ് അപകടങ്ങളോ ഉണ്ടായാൽ കാഞ്ഞങ്ങാട്, കുറ്റിക്കോൽ, തൃക്കരിപ്പൂർ, പെരിങ്ങോം എന്നിവിടങ്ങളിൽ നിന്നാണ് അഗ്നിരക്ഷാസേന എത്തേണ്ടത്. എത്തിപ്പെടാനുള്ള ദൂരവും സമയവും കൂടുതലായതുകൊണ്ട് മിക്കവാറും സേനയെത്തുന്നതിനു മുമ്പ് നാട്ടുകാർ തീയണയ്ക്കുകയോ എല്ലാം കത്തിത്തീരുകയോ ആണ് ഉണ്ടാകുക. ഇനി ചീമേനിയിൽ കൂടി അഗ്നിരക്ഷാനിലയം തുടങ്ങിയാലും മലയോരത്തെ സ്ഥിതിയിൽ കാര്യമായ മാറ്റമൊന്നും ഉണ്ടാകാനിടയില്ല.
കൊന്നക്കാട് നിന്ന് ചീമേനിയിലേക്ക് 30 കിലോമീറ്ററും പെരിങ്ങോത്തേക്ക് 26 കിലോമീറ്ററുമാണ് ദൂരം. വെള്ളരിക്കുണ്ട് താലൂക്കിലെ മറ്റു പല പ്രദേശങ്ങളിലേക്കും പെരിങ്ങോത്തു നിന്നും കാഞ്ഞങ്ങാട്ടു നിന്നും കുറ്റിക്കോലിൽ നിന്നുമൊക്കെ ഉള്ളതിനേക്കാൾ കൂടിയ ദൂരമാണ് ചീമേനിയിലേക്കുള്ളത്.
ചീമേനിയിൽ അഗ്നിരക്ഷാനിലയം അനുവദിച്ച സാഹചര്യത്തിൽ ഇനി മലയോരമേഖലയിൽ മറ്റൊരു അഗ്നിരക്ഷാനിലയം കൂടി പെട്ടെന്നൊന്നും വരാനിടയില്ല. രാഷ്ട്രീയ താത്പര്യങ്ങളുടെ കൂടി പേരിലാണ് മലയോരമേഖലയ്ക്ക് ലഭിക്കേണ്ടിയിരുന്ന അഗ്നിരക്ഷാനിലയം കയ്യൂർ-ചീമേനി പഞ്ചായത്തിലേക്ക് വഴിമാറ്റി കൊണ്ടുപോയതെന്നാണ് നാട്ടുകാരുടെ പരാതി.
Kasaragod
കാഞ്ഞങ്ങാട്: നിയഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി ഇ. ചന്ദ്രശേഖരൻ എംഎൽഎയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് മണ്ഡലത്തിലെ ആറ് ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങൾ അനുവദിച്ചു.
ചെമ്മട്ടംവയൽ കെ. മാധവൻ സ്മാരക ഗ്രന്ഥാലയം, ഒഴിഞ്ഞവളപ്പ് നായനാർ സ്മാരക ഗ്രന്ഥാലയം, കൊട്രച്ചാൽ ഗാലക്സി ഗ്രന്ഥാലയം, രാമഗിരി ദേശാഭിമാനി ഗ്രന്ഥാലയം, മടിക്കൈ ഉമിച്ചി ഭാസ്കര കുമ്പള സ്മാരക ഗ്രന്ഥാലയം, മണലിൽ മെട്രോ ഗ്രന്ഥാലയം എന്നിവയ്ക്കാണ് പുസ്തകങ്ങൾ അനുവദിച്ചത്. കാഞ്ഞങ്ങാട് പൊതുമരാമത്ത് അതിഥിമന്ദിരത്തിൽ നടന്ന ചടങ്ങിൽ ഇ. ചന്ദ്രശേഖരൻ എംഎൽഎ പുസ്തക വിതരണോദ്ഘാടനം നിർവഹിച്ചു.
ജില്ലാ പഞ്ചായത്തംഗം കെ സബീഷ് മുഖ്യാതിഥിയായി. ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ടി. രാജൻ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. വേണുഗോപാലൻ, വൈസ് പ്രസിഡന്റ് സി.വി. വിജയരാജ്, എ. ഹമീദ് ഹാജി, കെ. പദ്മനാഭൻ എന്നിവർ പങ്കെടുത്തു.
Kasaragod
കരിന്തളം: കിനാനൂര്‍-കരിന്തളം പഞ്ചായത്ത് വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ഒക്ലാവ് കൃഷ്ണന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം. രാജന് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ റീന തോമസ്, പാറക്കോല്‍ രാജന്, കെ.പി. ചിത്രലേഖ, കെ. അനിത, എം. സുരേന്ദ്രന്, അജയന് പനയാല്‍, എന്‍.ടി. ശ്യാമള, എ.പി. സജിത്കുമാര്‍, മുഹമ്മദ് നൗഷാദ്, കെ. ലക്ഷ്മണന്, ഭാസ്കരന് അടിയോടി, വി.സി. പദ്മനാഭന്, യു.വി. മുഹമ്മദ്കുഞ്ഞി, രാഘവന് കൂലേരി, നന്ദകുമാര്‍, എന്‍. വിജയന്, എ.വി. സന്തോഷ്കുമാര്‍, സജീന്ദ്രന് പുതിയപുരയില്‍ എന്നിവർ പ്രസംഗിച്ചു.
Kasaragod
കാസര്‍ഗോഡ്: കേരളം പോലെ സുതാര്യമായി പബ്ലിക് സര്‍വീസ് കമ്മീഷന് പ്രവര്‍ത്തിക്കുന്ന മറ്റൊരു സംസ്ഥാനം ഇല്ലെന്നും യുപിഎസ്സിയേക്കാള് കൂടുതല്‍ നിയമനങ്ങളും മാതൃകാപരമായ പ്രവര്‍ത്തനങ്ങളും പിഎസ്സി ഏറ്റെടുത്ത് നടത്തുന്നതായും മന്ത്രി എ.കെ. ശശീന്ദ്രന്. പിഎസ്സി ജില്ലാ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം അണങ്കൂരില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കമ്മീഷന് ചെയര്മാന് ഡോ. എം.ആര്. ബൈജു അധ്യക്ഷ വഹിച്ചു.
രാജ്മോഹന്‍ ഉണ്ണിത്താന് എംപി, എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം, നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലിം, വാര്‍ഡ് കൗണ്‍സിലര്‍ സുധാറാണി, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ എം. ജഗദീഷ്, പിഎസ്സി അംഗങ്ങളായ സി.കെ. ഷാജിബ്, വി.ആര്. രമ്യ, കെ. പ്രകാശന്, കമ്മീഷന് സെക്രട്ടറി സാജു ജോര്‍ജ്, ജില്ലാ ഓഫീസര്‍ ജി. ബാലകൃഷ്ണനായിക് എന്നിവർ പ്രസംഗിച്ചു.
Kasaragod
കാഞ്ഞങ്ങാട്: സേവനരംഗത്ത് മികവ് തെളിയിച്ച ഉദ്യോഗസ്ഥർക്കുള്ള സംസ്ഥാന റവന്യു വകുപ്പിന്റെ ഈ വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ജില്ലയ്ക്ക് പെൺതിളക്കം. ജില്ലയിലെ മികച്ച വില്ലേജ് ഓഫീസർമാരായി തെരഞ്ഞെടുക്കപ്പെട്ടത് മൂന്നു വനിതകളാണ്. വില്ലേജ് ഓഫീസർമാരായ കെ.ടി. ജയലക്ഷ്മി (അജാനൂർ), ബി.ആർ. ദിവ്യ (ബാര), കെ. രാധിക (കരിന്തളം) എന്നിവരാണ് അവാർഡ് പങ്കിട്ടത്.
കാസർഗോഡ് താളിപ്പടപ്പ് സ്വദേശിനിയായ ജയലക്ഷ്മി സയൻസ് ബിരുദവും ബിഎഡും കഴിഞ്ഞ ശേഷമാണ് റവന്യൂ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചത്. ചെങ്കളയിൽ സ്പെഷൽ വില്ലേജ് ഓഫീസറായിരിക്കേ രണ്ടുവർഷം മുമ്പാണ് സ്ഥാനക്കയറ്റം ലഭിച്ച് അജാനൂർ വില്ലേജ് ഓഫീസറായി എത്തിയത്. കഴിഞ്ഞ വർഷം കളക്ടറുടെ ഗുഡ് സർവീസ് എൻട്രി ലഭിച്ചിരുന്നു. ഭർത്താവ് കെ. അനൂപ്കുമാർ മംഗളുരു തുറമുഖത്ത് കസ്റ്റംസ് ഉദ്യോഗസ്ഥനാണ്. ഐസറിൽ ഗവേഷണ വിദ്യാർഥിനിയായ ദേവിപ്രിയ, ഡാറ്റാ സയൻസ് ബിരുദ വിദ്യാർഥി ഗോകുൽ എന്നിവരാണ് മക്കൾ.ഉദുമ ബാര സ്വദേശിനിയായ ബി.ആർ. ദിവ്യ ഒന്നര വർഷം മുമ്പാണ് സ്വന്തം നാട്ടിൽ വില്ലേജ് ഓഫീസറായി ചുമതലയേൽക്കുന്നത്. വില്ലേജ് ഓഫീസർമാർ വാഴാത്ത ഇടമെന്ന പരാതി ഇല്ലാതാക്കാനും പരമാവധി സേവനങ്ങൾ ഉറപ്പുവരുത്താനും നാട്ടുകാരിയായ വില്ലേജ് ഓഫീസർക്ക് കഴിഞ്ഞു. ഭർത്താവ് കെ.വി.മനോജ്കുമാർ സഹകരണ വകുപ്പിൽ അസി. രജിസ്ട്രാറാണ്. മകൻ ആരുഷ് കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്നു.
നീലേശ്വരം പാലക്കാട്ട് സ്വദേശിനിയായ കെ. രാധിക രണ്ടര വർഷം മുമ്പാണ് കരിന്തളം വില്ലേജ് ഓഫീസറായി ചുമതലയേറ്റത്. ഭർത്താവ് എം.മനോഹരൻ വിമുക്തഭടനാണ്. വിദ്യാർഥികളായ ശ്രീപ്രദ, ശ്രീനിധ എന്നിവർ മക്കളാണ്.
മികച്ച വില്ലേജ് ഓഫീസായി വടക്കേ തൃക്കരിപ്പൂർ
തൃക്കരിപ്പൂർ: ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തിയാണ് വടക്കേ തൃക്കരിപ്പൂർ വില്ലേജ് ഓഫീസ് ജില്ലയിലെ മികച്ച വില്ലേജ് ഓഫീസിനുള്ള അവാർഡ് നേടിയത്. റവന്യൂ വരുമാനത്തിലുണ്ടായ വർധനവും ശ്രദ്ധേയമായി.
കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന മികവിനാണ് അവാർഡ് ലഭിച്ചത്.
ഇതിൽ ആദ്യത്തെ ആറു മാസം തൃക്കരിപ്പൂർ സ്വദേശി ടി.വി. സന്തോഷ് കുമാറായിരുന്നു വില്ലേജ് ഓഫീസർ. തുടർന്ന് കഴിഞ്ഞ ആറുമാസമായി പി. പ്രസീതയാണ് വില്ലേജ് ഓഫീസറായിരിക്കുന്നത്.
Kasaragod
കാഞ്ഞങ്ങാട്: കരിങ്കല്ലും ലോഹവും കോണ്‍ക്രീറ്റുമൊക്കെ താന്‍ ആഗ്രഹിക്കുന്ന രീതിയില്‍ മെരുക്കിയെടുക്കുമ്പോള്‍ കാനായി കുഞ്ഞിരാമന്റെ വിരലുകളില്‍ ത്രസിക്കുന്നത് ദൈവാംശമല്ലാതെ മറ്റൊന്നുമല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് കെ. ജയകുമാര്‍.
പുല്ലൂര്‍ വണ്ണാര്‍വയല്‍ അഡ്വ. പി. കൃഷ്ണന് നായര്‍ സ്മാരക റീഡിംഗ് റൂം ആന്‍ഡ് ലൈബ്രറി നടത്തിയ ഒരേയൊരു കാനായി പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യരെല്ലാം കലാകാരന്മാരാണെന്നും മാതൃഭാഷ പലതായിരിക്കാമെങ്കിലും അവരുടെ ജന്മഭാഷ കലയാണെന്ന് ശില്പി കാനായി കുഞ്ഞിരാമന് പറഞ്ഞു.
മറ്റു ദേശങ്ങളെക്കാളുപരി നമ്മുടെ കേരളം നന്നാവണം. അതിനു കേരളം കലകൊണ്ടു നിറയണമെന്നാണ് എന്റെ ആഗ്രഹം. എല്ലാവര്‍ഷവും ശില്പ-ചിത്രകലാ പ്രദര്‍ശനം ഒരുക്കുവാന്‍ മുന്നോട്ടുവരണമെന്ന് അദ്ദേഹം സംഘാടകരോട് ആവശ്യപ്പെട്ടു. പി. പദ്മനാഭന് അധ്യക്ഷത വഹിച്ചു.
ചലച്ചിത്രസംവിധായകരായ രാജീവ് അഞ്ചല്‍, നേമം പുഷ്പരാജ്, നിരൂപകന് ഇ.പി. രാജഗോപാലന്‍, പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സബിത, പഞ്ചായത്തംഗങ്ങളായ നാരായണന് മാടിക്കാല്‍, കെ. ബിന്ദു, ചിത്രകാരന് രാജേന്ദ്രന് പുല്ലൂര്‍, പി. വേണുഗോപാലന്‍, രാജു ഭദ്രന്, ബിന്ദു ജയകുമാര്‍, വി. രാജന്, അനില്‍ പുളിക്കാല്‍, പി.വി. ശ്യാമള എന്നിവര്‍ പ്രസംഗിച്ചു.
Kasaragod
കാസര്‍ഗോഡ്: വിവരാവകാശ അപേക്ഷകള്‍ക്ക് സമയബന്ധിതമായി വിവരങ്ങള്‍ നല്‍കാതെ കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെടുമ്പോള്‍ മാത്രം വിവരം നല്കുന്ന പ്രവണത കാണുണ്ടെന്നും ഇതു ശരിയായ നടപടി അല്ലെന്നും അപലപനീയമാണെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ടി.കെ. രാമകൃഷ്ണന്.
ജില്ലാ പബ്ലിക് റിലേഷന്‍സ് ഓഫീസില്‍ നടന്ന വിവരാവകാശ കമ്മീഷന്റെ ജില്ലാതല സിറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരം ലഭിക്കുവാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്ന ആര്‍ട്ടിക്കിള്‍ 21 അഥവാ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമായതിനാല്‍ അതു നിഷേധിക്കുന്നത് മൗലികാവകാശലംഘനമാണ്. വിവരം നല്കുവാനുള്ള ചുമതല ആ ഓഫീസിലെ പൊതു വിവരാവകാശ ഓഫീസര്‍ക്ക് മാത്രമല്ല, ഓഫീസിലെ മുഴുവന്‍ ജീവനക്കാരും കൂട്ടുത്തരവാദിത്വമുണ്ട്. വിവരാവകാശിയമം വകുപ്പ് 4(1) പ്രകാരം ഒരു കാര്യാലയത്തിലെ ഫയലുകളും വിവരങ്ങളും രേഖകളും പട്ടിക തിരിച്ച്, ക്രമപ്പെടുത്തി വയ്ക്കേണ്ടത് ആ ഓഫീസിലെ വകുപ്പ് മേധാവിയുടെ ഉത്തരവാദിത്വമാണ്. സ്വമേധയാ വെളിപ്പെടുത്തുന്ന വിവരങ്ങള്‍ അപ്രകാരം ചെയ്യേണ്ടതുമാണ്.
പൊതുവിവരാവകാശ ഓഫീസര്‍ വിവരം നല്കിയിട്ടില്ലെങ്കില് ഒന്നാം അപ്പീല്‍ അധികാരി കാര്യക്ഷമമായി ഇടപെടേണ്ടതാണ്. വിവരം നല്കാന് നിയമമനുവദിച്ചിരിക്കുന്ന പരമാവധി സമയപരിധി മാത്രമാണ് 30 ദിവസമെന്നും ഏറ്റവും വേഗത്തില്‍ വിവരാവകാശ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ തന്നെയാണ് നിയമം അനുശാസിക്കുന്നതെന്നും കമ്മീഷണര്‍ പറഞ്ഞു.
വകുപ്പുകളുടെയും ഓഫീസുകളുടെയും വെബ്സൈറ്റുകള്‍ വിവരങ്ങളുടെ സ്രോതസാകണം. വെബ്സൈറ്റുകള്‍ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. അപ്രകാരം ചെയ്യാത്തതിനാല്‍ വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ പലപ്പോഴും വിളിച്ചാല്‍ കിട്ടാത്ത അവസ്ഥയാണുള്ളത്. വിവരാവകാശ നിയമം 4 (1) എ, ബി അനുസരിച്ചുള്ള വിവരങ്ങളും വെബ്സൈറ്റില്‍ ഉണ്ടായിരിക്കണം. ഇപ്രകാരം നല്കിയാല് വിവരങ്ങള്‍ തേടിയുള്ള അപേക്ഷ കുറക്കാന്‍ കഴിയും, അദ്ദേഹം പറഞ്ഞു.
ഓഫീസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ക്രോഡീകരിച്ച് പട്ടിക തയാറാക്കി കംപ്യൂട്ടറിലോ വെബ്സൈറ്റിലൂടെയോ പൊതുജനങ്ങളെ അറിയിക്കാന്‍ മേലധികാരികള്‍ ബാധ്യസ്ഥരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറ്റിംഗില്‍ പരിഗണിച്ച 17 ഹര്‍ജികള്‍ തീര്‍പ്പാക്കി. ചില അപേക്ഷകളില്‍ വിവരം നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
കൂടുതല്‍ അപേക്ഷകളും പഞ്ചായത്ത്, റവന്യു വകുപ്പുമായി ബന്ധപ്പെട്ടവയാണ്.
Kasaragod
കാസര്‍ഗോഡ്: എല്ലാവര്ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെ സര്‍വേ വകുപ്പിന് കീഴില്‍ ജില്ലയില്‍ നടക്കുന്ന ഡിജിറ്റല്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ നാലാം ഘട്ടത്തിലേക്ക് കടക്കുന്നു.
ജില്ലയില്‍ ഇതുവരെ 50644.977 ഹെക്ടര്‍ സ്ഥലമാണ് ഡിജിറ്റല്‍ സര്‍വേ നടത്തി അളന്നുതിട്ടപ്പെടുത്തിയത്. എട്ടു ഘട്ടങ്ങളിലായി നടക്കുന്ന ഡിജിറ്റല്‍ സര്‍വേ പ്രവര്‍ത്തനങ്ങളുടെ പ്രാരംഭഘട്ട ചര്‍ച്ചകള്‍ നടക്കുന്നത് 2021 ലാണ്. 2022ല്‍ ആദ്യഘട്ടത്തില്‍ ജില്ലയില്‍ 18 വില്ലേജുകളില്‍ 91,115 കൈവശങ്ങളിലായി 10,188.0173 ഹെക്ടര്‍ സ്ഥലം അളന്നുതിട്ടപ്പെടുത്തി.
രണ്ടാംഘട്ടത്തില്‍ 19 വില്ലേജുകളില്‍ 1,76,467 കൈവശങ്ങളില്‍ 35,271.1882 ഹെക്ടര്‍ സ്ഥലവും മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 12 വില്ലേജുകളിലെ എട്ടു വില്ലേജുകളില്‍ 25493 കൈവശങ്ങളില്‍ 5,185.772 ഹെക്ടര്‍ സ്ഥലവുമാണ് അളന്നുതിട്ടപ്പെടുത്തിയത്.
ജില്ലയില്‍ മൊത്തം 32 വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തീകരിക്കുകയും 12 വില്ലേജുകള്‍ റവന്യു ഭരണത്തിന് കൈമാറുകയും ചെയ്തു.
ചങ്ങല വലിച്ചും ടോട്ടല്‍ സ്റ്റേഷന് പോലെയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചും നന്ന സര്‍വേയെ കൂടുതല്‍ വേഗത്തിലും കൃത്യതയിലും നവീകരിച്ചു കൊണ്ടാണ് സാറ്റ്ലൈറ്റ് സഹായത്തോടെ ഡിജിറ്റല്‍ സര്‍വേ എന്ന ഈ പുത്തന്‍ സാങ്കേതികവിദ്യ നിലവില്‍ വന്നത്. ഡിജിറ്റല്‍ സര്‍വേ നടത്തി അളന്നുതിട്ടപ്പെടുത്തിയ ഭൂമിക്ക് ചുറ്റും അദൃശ്യ ഡിജിറ്റല്‍ വേലി രൂപപ്പെടുകയും ഇതു കൈറ്റങ്ങളില് നിന്നും അതിര്‍ത്തി തര്‍ക്കങ്ങളില്‍ നിന്നും ഭൂവുടമയെ സംരക്ഷിക്കുകയും ചെയ്യും.
ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് മഞ്ചേശ്വരം താലൂക്കിലെ ഉജാര്‍ ഉള്‍വര്‍ എന്ന വില്ലേജ് രാജ്യത്താദ്യമായി ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തീകരിച്ചത്.
സാറ്റ്ലൈറ്റ് സിഗ്നല്‍ സഹായത്തോടെ ഡിജിറ്റല്‍ സര്‍വേയില്‍ ഉപയോഗിക്കുന്ന ആര്‍ടികെ എന്ന ഉപകരണത്തിന്റെ പ്രവര്‍ത്തനത്തിനായി തലപ്പാടി, ദേലംപാടി, പള്ളിക്കര എന്നിങ്ങനെ മൂന്നു കോര്‍ സ്റ്റേഷനുകളും ജില്ലയിലുണ്ട്.
Kasaragod
കാസര്‍ഗോഡ്: മലബാര്‍ മേഖലയില്‍ റിസവ് ബാങ്കിന്റെ ഒരു സാറ്റലൈറ്റ് ഓഫീസ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഉത്തരകേരളത്തിലെ മിക്ക എടിഎമ്മുകളിലും പണം പിന്‍വലിക്കുമ്പോള്‍ 500 രൂപയുടെ നോട്ടുകള്‍ മാത്രമാണ് ലഭിക്കുന്നത്. ചെറിയ നോട്ടുകളുടെ ക്ഷാമം രൂക്ഷമാണ്.
ലഭിക്കുന്ന നോട്ടുകളില്‍ ഭൂരിഭാഗവും പഴയതാണ്. ഡിജിറ്റല്‍ ഇടപാട് നടത്താന്‍ ബുദ്ധിമുട്ടുന്ന മുതിര്‍ന്ന പൗരന്മാരാണ് ഇതിന്റെ ദുരിതം അനുഭവിക്കുന്നത്. ഇത്തരക്കാരാണ് സൈബര്‍ തട്ടിപ്പുകാരുടെ ചൂഷണത്തിന് പ്രധാനമായും ഇരയാകുന്നത്. നിലവില്‍ തെക്കേ അറ്റത്തുള്ള തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിസര്‍വ് ബാങ്കിനാണ് കേരളത്തിലെയും ലക്ഷദ്വീപിലെയും ബാങ്കുകളുടെ ചുമതല. അതിനാല്‍ തന്നെ മലബാര്‍ മേഖലയില്‍ കാര്യമായ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ സാധിക്കുന്നില്ല.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 805 ബ്രാഞ്ചുകളില്‍ മാത്രം 1,34,000 കോടി രൂപയുടെ ബാങ്ക് ഇടപാടുകള്‍ നടക്കുന്നുണ്ട്.
ഇതു സംബന്ധിച്ച നടപടികള്‍ ത്വരിതപെടുത്താന്‍ കേന്ദ്ര സര്‍ക്കാരിനോടും റിസര്‍വ് ബാങ്കിനോടും ആവശ്യപ്പെട്ടതായി കാനറ സിന്‍ഡിക്കേറ്റ് ബാങ്ക് റിട്ട. സ്റ്റാഫ് ഓര്ഗനൈസേഷന് (സിഎസ്ബിആര്എസ്ഒ) ജനറല്‍ സെക്രട്ടറി കെ.എസ്. ഭട്ട് അറിയിച്ചു.
Kasaragod
ബന്തടുക്ക: ഏറെ വെല്ലുവിളികള്‍ നിറഞ്ഞ പ്രവൃത്തിയായ വനസംരക്ഷണം നടത്തുന്ന വനപാലകരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് വനംവകുപ്പിന്റെയും സര്‍ക്കാരിന്റെയും ഉത്തരവാദിത്വമാണെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്. കാസര്‍ഗോഡ് ഫോറസ്റ്റ് ഡിവിഷന് കീഴില്‍ വന്യജീവി നടപ്പിലാക്കിവരുന്ന ഇടപെടലുകളില്‍ നിര്‍ണായക ഘട്ടമായ പുലിപ്പറമ്പ് വാച്ച് ടവറും സംരക്ഷണവിഭാഗം ജീവനക്കാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പാണ്ടിയില്‍ നിര്‍മാണം പൂര്‍ത്തികരിച്ച സ്റ്റാഫ് ബാരക്കും ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വന്യജീവി സംഘര്‍ഷാവസ്ഥ പരിഹരിച്ച് കര്‍ഷക സമൂഹത്തെ സംരക്ഷിക്കുന്നതിനായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്.
കേരള- കര്‍ണാടക അതിര്‍ത്തി പ്രദേശമായ ബന്തടുക്ക ഫോറസ്റ്റ് സെക്ഷനില്‍ വനസംരക്ഷണത്തിന് പുതിയ ഉണര്‍വ് നല്കുന്ന പദ്ധതിയാണിത്. 20 ലക്ഷം രൂപ ചെലവഴിച്ച് കെട്ടിടം നിര്‍മിച്ചത്. കാസര്‍ഗോഡിന്റെ ഹരിതസമൃദ്ധി കാത്തുസൂക്ഷിക്കാനും വന്യജീവി സംരക്ഷണത്തിനും സര്‍ക്കാരിന്റെയും വനം വകുപ്പിന്റെയും ഇച്ഛാശക്തിയുടെ അടയാളം കൂടിയാണ് ഇവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.
വന്യജീവികളുടെ സാന്നിധ്യം നേരത്തെ മനസിലാക്കാനും കൃത്യമായി ഇടപെടല്‍ നടത്താനും ഉതകുന്ന വിധത്തിലാണ് വാച്ച് ടവര്‍ നിര്‍മിച്ചതെന്നും ജില്ലാതല ആസൂത്രണ സമിതിയുടെ ശിപാര്‍ശയും സംസ്ഥാനതല അംഗീകാരവും ലഭിച്ച് നവീന പദ്ധതിയായി പ്രത്യേക സാമ്പത്തിക സഹായത്തോടെയാണ് 16.3 കിലോ മീറ്റര്‍ സൗരവേലി നടപ്പിലാക്കിയതെന്നും മന്ത്രി പറഞ്ഞു.
ബന്തടുക്ക സെക്ഷന്‍ ഫോറസ്റ്റ് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് എ. മുസ്തഫ ഹാജി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ എം. ജനനി (കാറഡുക്ക), കെ.ബി. മുഹമ്മദ്കുഞ്ഞി (മുളിയാര്‍), ദേലംപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാരദ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ രത്നകുമാര്‍, കാസര്‍ഗോഡ് സാമൂഹിക വനവത്കരണ വിഭാഗം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി.ബി. ഉദയസൂര്യന്, പഞ്ചായത്തംഗങ്ങളായ കെ. ശ്യാമള, കെ.വി. രമ്യ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കുഞ്ഞിരാമന്, ടി. ഗോപിനാഥന് നായര്‍, ദിലീപ് പള്ളഞ്ചി, അഷ്റഫ് ഹാജി, കോണ്ട്രാക്ടര് നാസര്‍, കണ്ണൂര്‍ ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി.എന്‍. അഞ്ജന്‍കുമാര്‍, കാസര്‍ഗോഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസ് മാത്യു എന്നിവർ പ്രസംഗിച്ചു.
Kasaragod
കാസര്‍ഗോഡ്: കളിക്കുന്നതിനിടെ അബദ്ധത്തില്‍ ലൂഡോ ഡയസ് വിഴുങ്ങിയ എട്ടുവയസുകാരി മരിച്ചു. മധൂര്‍ ഉളിയത്തടുക്ക സ്വദേശി രാജേഷ് ഗട്ടി-രാജേശ്വരി ദമ്പതികളുടെ മകള്‍ തനുഷ്ക ആണ് മരിച്ചത്.
കര്‍ണാടക ഉള്ളാളില്‍ അധ്യാപികയായ രാജേശ്വരിക്കൊപ്പമായിരുന്നു തനുഷ്ക താമസിച്ചിരുന്നത്. അവധിദിവസമായ ശനിയാഴ്ച നാട്ടിലെത്തിയ തനുഷ്ക സഹോദരങ്ങള്‍ക്കൊപ്പം കളിക്കവേയാണ് അപകടമുണ്ടായത്. ഉടന്‍തന്നെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തൊക്കോട്ട് സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയാണ്.
Kasaragod
കാസർഗോഡ്: നായന്മാർമൂലയിലെ ശീതളപാനീയ നിർമാണകേന്ദ്രത്തിൽ തീപിടിത്തം. നായന്മാർമൂലയിലെ മുഹ്സിന്റെ ഉടമസ്ഥതയിലുള്ള ഫാക്കിയ സോഫ്റ്റ് ഡ്രിങ്ക്സ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്.
ഇന്നലെ പുലർച്ചെ ഒന്നോടെയാണ് ഫാക്ടറി പരിസത്ത് ചകിരിയും വിറകും കൂട്ടിയിട്ടിരുന്ന ഭാഗത്തുനിന്ന് തീ പടർന്നത്. അഗ്നിശമനസേനുടെ സമയോചിതമായ ഇടപെടലിലൂടെ തീ ഫാക്ടറിയുടെ അകത്തേക്ക് പടരാതെ കാത്തു. കാസർഗോഡ് സ്റ്റേഷനിൽ നിന്ന് രണ്ട് യൂണിറ്റുകളും, ഉപ്പള, കാഞ്ഞങ്ങാട് സ്റ്റേഷനുകളിൽ നിന്ന് ഓരോ യൂണിറ്റുകളുമാണ് സ്ഥലത്തെത്തിയത്.
രണ്ട് മണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് തീ പൂർണമായും അണച്ചത്.കാസർഗോഡ് അഗ്നിരക്ഷനിലയത്തിലെ അസി. സ്റ്റേഷൻ ഓഫീസർ എ. ജാഫർ ഖാൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി. സുകു എന്നിവരുടെ നേതൃത്വത്തിൽ 25 ഓളം സേനാംഗങ്ങൾ രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു.
Kasaragod
കാസർഗോഡ്: ഒരിടത്തു നിന്നും നീതി ലഭിക്കാതെ വരുമ്പോൾ നീതിക്കുവേണ്ടി പോരാടുന്ന സാധാരണക്കാരന്റെ അവസാന ആശ്രയമാണ് കോടതികളെന്ന് കേരള ഹൈക്കോടതി ജസ്റ്റിസ് കൗസർ എടപ്പഗത്ത് പറഞ്ഞു. പുതുതായി നിർമിക്കുന്ന ജില്ലാ അഡീഷണൽ കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നീതി നിർവഹണം ന്യായാധിപന്മാരുടെ മാത്രം ചുമതലയല്ലെന്നും അഭിഭാഷകരും കോടതി ജീവനക്കാരും അഭിഭാഷകരുടെ ഗുമസ്തരുമുൾപ്പെടെ ഒരുമിച്ച് പ്രവർത്തിച്ച് അത് എളുപ്പമാക്കണമെന്നും കാസർഗോഡ് ജില്ലാ ജുഡീഷ്യറിയുടെ ചുമതല വഹിക്കുന്ന ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് കൗസർ പറഞ്ഞു. ഇതിനായി കോടതികളുടെ അടിസ്ഥാന സൗകര്യവും വികസിക്കേണ്ടതുണ്ട്.
പോക്സോ കേസുകളിലും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുമ്പോഴും പ്രത്യേക മുറികൾ ആവശ്യമുണ്ട്. അന്താരാഷ്ട്ര പഠന റിപ്പോർട്ടുകൾ പോലും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ കെട്ടുറപ്പിനെക്കുറിച്ച് പറയുന്നുണ്ട്. എന്നാൽ നീതി നടപ്പാക്കുന്നതിനുള്ള കാലതാമസവും സങ്കീർണതകളുമാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളെന്ന് ജസ്റ്റിസ് പറഞ്ഞു.
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ മുഖ്യാതിഥിയായി. ജില്ലാ പ്രിൻസിപ്പൽ ആൻഡ് സെഷൻസ് ജഡ്ജി സാനു എസ്. പണിക്കർ അധ്യക്ഷത വഹിച്ചു.
രാജ്മോഹൻ ഉണ്ണിത്താൻ എംപി, എൻ.എ. നെല്ലിക്കുന്ന് എംഎൽഎ, പബ്ലിക് പ്രോസിക്യൂട്ടർ പി. വേണുഗോപാലൻ നായർ, കാസർഗോഡ് ബാർ അസോസിയേഷൻ പ്രസിഡന്റ് എ. ഗോപാലൻ നായർ, സെക്രട്ടറി പ്രദീപ് റാവു, വൈസ് പ്രസിഡന്റ് കെ. വിനോദ് കുമാർ, ഹോസ്ദുർഗ് ബാർ അസോസിയേഷൻ പ്രസിഡന്റ് പി. നാരായണൻ, കാസർഗോഡ് അഡ്വ. ക്ലർക്ക് അസോസിയേഷൻ പ്രസിഡന്റ് ജയരാമ ഷെട്ടി എന്നിവർ പ്രസംഗിച്ചു. പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ എം. ജഗദീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
Kasaragod
കരിന്തളം: അനധികൃതമായി ചെങ്കല്ല് കടത്തുകയായിരുന്ന മൂന്ന് ലോറികൾ കരിന്തളത്ത് റവന്യൂ അധികൃതർ പിടികൂടി. ഇതു സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടു ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് മൂന്നു ലോറികൾ കസ്റ്റഡിയിലെടുത്തത്.
ഇന്നലെ വൈകുന്നേരം വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി. മുരളി, കരിന്തളം വില്ലേജ് ഓഫീസർ കെ. രാധിക എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് മലപ്പുറം സ്വദേശികളായ ഷാഹുൽ ഹമീദ്, മുഹമ്മദ് സിനാൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള രണ്ട് ലോറികൾ പിടികൂടിയത്.
വെള്ളിയാഴ്ച കരിന്തളം കയനിയിലെ ചെങ്കൽപണയിൽ വില്ലേജ് ഓഫീസർ കെ. രാധിക നടത്തിയ പരിശോധനയിൽ മലപ്പുറം സ്വദേശി നവാസിന്റെ ഉടമസ്ഥതയിലുള്ള ലോറി പിടികൂടിയിരുന്നു.
മൂന്നു ലോറികളും കരിന്തളം വില്ലേജ് ഓഫീസ് വളപ്പിലേക്ക് മാറ്റി. വരും ദിവസങ്ങളിലും പരിശോധനകൾ തുടരാനാണ് റവന്യൂ അധികൃതരുടെ തീരുമാനം.
ജില്ലയിലെ മികച്ച വില്ലേജ് ഓഫീസർക്കുള്ള അവാർഡ് ലഭിച്ച ദിവസമാണ് വില്ലേജ് ഓഫീസർ കെ. രാധിക തഹസിൽദാർക്കൊപ്പം പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. കെ. രാധിക നീലേശ്വരം സ്വദേശിനിയാണ് .
Kasaragod
കാസർഗോഡ്: പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയ്ക്ക് (എസ്ഐആർ) ശേഷം ജില്ലയിലെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. പുതുക്കിയ കണക്കുകള്‍ പ്രകാരം ജില്ലയില്‍ ആകെ 10,96,241 വോട്ടര്‍മാരാണുള്ളത്. നേരത്തേയുണ്ടായിരുന്ന കരട് പട്ടികയുമായി താരതമ്യം ചെയ്യുമ്പോള്‍ വോട്ടർമാരുടെ എണ്ണത്തിൽ 74,896 പേരുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എസ്ഐആറിന് മുമ്പ് ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം 10,78,256 ആയിരുന്നു. മരിച്ചവരുടെയും സ്ഥലംമാറിപ്പോയവരുടെയും വോട്ടുകളും ഇരട്ട വോട്ടുകളും നീക്കം ചെയ്തുകൊണ്ട് കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ അത് 10,21,345 ആയി കുറഞ്ഞു. വീണ്ടും പുതിയ അപേക്ഷകള്‍ സ്വീകരിച്ചതോടെയാണ് വോട്ടര്‍മാരുടെ എണ്ണം 10,96,241 ആയി ഉയര്‍ന്നത്.
കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ കളക്ടര്‍ കെ. ഇമ്പശേഖര്‍ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ക്ക് പട്ടികയുടെ പകര്‍പ്പ് കൈമാറി.അന്തിമ പട്ടികയില്‍ 5,40,698 പുരുഷ വോട്ടര്‍മാരും 5,55,530 സ്ത്രീ വോട്ടര്‍മാരും 13 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമാണുള്ളത്.
മണ്ഡലം തിരിച്ചുള്ള വോട്ടർമാരുടെ കണക്ക് ഇപ്രകാരമാണ് (പുരുഷ വോട്ടര്‍മാർ, സ്ത്രീ വോട്ടര്‍മാർ, ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാർ, ആകെ വോട്ടുകളുടെ എണ്ണം എന്ന ക്രമത്തിൽ): മഞ്ചേശ്വരം (1,14,570, 1,12,833, 0, 2,27,403), കാസര്‍ഗോഡ് (1,04,866, 1,04,866, 0, 2,09,732), ഉദുമ (1,11,473, 1,15,723, 4, 2,27,200), കാഞ്ഞങ്ങാട് (1,08,347, 1,14,472, 6, 2,22,825), തൃക്കരിപ്പൂര്‍ (1,01,442, 1,07,636, 3, 2,09,081). ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ സ്ത്രീ വോട്ടർമാരുടെ എണ്ണം പുരുഷ വോട്ടർമാരുടേതിനേക്കാൾ കൂടുതലാണ്. കാസർഗോഡ് മണ്ഡലത്തിൽ പുരുഷ വോട്ടർമാരുടെയും സ്ത്രീ വോട്ടർമാരുടെയും എണ്ണം തുല്യമാണെന്ന പ്രത്യേകതയുമുണ്ട്.
വോട്ടര്‍മാര്‍ ഈ പട്ടിക പരിശോധിക്കുകയും അര്‍ഹരായ എല്ലാവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് കളക്ടർ നിർദേശിച്ചു. തുടർന്നും പട്ടികയില്‍ ഇരട്ട വോട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഫോറം 7 ഉപയോഗിച്ച് അവ നീക്കം ചെയ്യുന്നതിനായി ആര്‍ക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിക്ക് 10 ദിവസം മുമ്പു വരെ പട്ടികയിൽ പേര് ചേര്‍ക്കാൻ ഇനിയും അവസരമുണ്ടാകും. അവസാന നിമിഷം വരെ കാത്തുനില്‍ക്കാതെ അര്‍ഹരായ മുഴുവന്‍ ആളുകളും തുടർന്നും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്ന് കളക്ടര്‍ അഭ്യർഥിച്ചു.
ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ആര്‍ഡിഒ ബിനു ജോസഫ്, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ എ.എന്‍. ഗോപകുമാര്‍, ജെഎസ്എ രാജീവന്, രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ.എ. മുഹമ്മദ് ഹനീഫ്, പി.രമേശ്, ഹാരിസ് ചൂരി, ബിജു ഉണ്ണിത്താന്, ഹരീഷ് ബി. നമ്പ്യാര്‍, മാമുനി വിജയന് എന്നിവര്‍ പങ്കെടുത്തു.
പുതുതായി വോട്ടര്‍പട്ടികയിൽ പേരു ചേർക്കുന്നതിനായി ഇതുവരെ ലഭിച്ച 71,789 അപേക്ഷകളില്‍ 65,938 എണ്ണം അംഗീകരിച്ചു. ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ കാസര്‍ഗോഡ് മണ്ഡലത്തിലാണ് - 19,342. മഞ്ചേശ്വരം മണ്ഡലത്തില്‍ 16,692 അപേക്ഷകളും ഉദുമയിൽ 15,671 അപേക്ഷകളും കാഞ്ഞങ്ങാട് 10,419 അപേക്ഷകളും തൃക്കരിപ്പൂരില്‍ 9,665 അപേക്ഷകളും ലഭിച്ചു.
പ്രവാസി വോട്ടര്‍മാരുടെ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ലഭിച്ച 11,746 അപേക്ഷകളില്‍ 8851 എണ്ണം അംഗീകരിച്ചു. തൃക്കരിപ്പൂര്‍ മണ്ഡലത്തിലാണ് കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് (3996). മഞ്ചേശ്വരത്ത് 789 അപേക്ഷകളും കാസര്‍ഗോഡ് 1526 അപേക്ഷകളും ഉദുമയില്‍ 274അപേക്ഷകളും കാഞ്ഞങ്ങാട് 3261 അപേക്ഷകളും ലഭിച്ചു.
വോട്ടർപട്ടികയിൽനിന്ന് അനര്‍ഹരായ വ്യക്തികളെ നീക്കം ചെയ്യുന്നതിനായി ലഭച്ച 8095 അപേക്ഷകളില്‍ 7957 എണ്ണം അംഗീകരിച്ചു. മഞ്ചേശ്വരം (1877) കാസര്‍ഗോഡ് (1731), ഉദുമ (1446), കാഞ്ഞങ്ങാട് (1849), തൃക്കരിപ്പൂർ (1192) എന്നിങ്ങനെയാണ് ലഭിച്ച അപേക്ഷകളുടെ എണ്ണം.
വിലാസം മാറുന്നതിനായി ആകെ 3,108 അപേക്ഷകള്‍ ലഭിച്ചു. ഇതിൽ 2,616 അപേക്ഷകള്‍ സ്വീകരിച്ചു. മഞ്ചേശ്വരം (770), കാസര്‍ഗോഡ് (553), ഉദുമ (489), കാഞ്ഞങ്ങാട് (867), തൃക്കരിപ്പൂര്‍ (429) എന്നിങ്ങനെയാണ് അപേക്ഷകളുടെ എണ്ണം.
വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ തിരുത്തുന്നതിനായി 11,780 അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 11,110 എണ്ണവും അംഗീകരിച്ചു. മഞ്ചേശ്വരം (3653), കാസര്‍ഗോഡ് (2453), ഉദുമ (1992), കാഞ്ഞങ്ങാട് (1458), തൃക്കരിപ്പൂര്‍ (2224) എന്നിങ്ങനെയാണ് അപേക്ഷകളുടെ എണ്ണം.
Kasaragod
കാഞ്ഞങ്ങാട്: ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത അധ്യക്ഷത വഹിച്ചു. നവകേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ. ബാലകൃഷ്ണൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ പി.കെ. മഞ്ജിഷ പദ്ധതി വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ, ജില്ലാ പഞ്ചായത്തംഗം സുകുമാരി ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗോവിന്ദൻ, സ്ഥിരം സമിതി അധ്യക്ഷരായ പി.എച്ച്. മുഹമ്മദ ഹനീഫ, എം.പി. ജയശ്രീ, ബ്ലോക്ക് പഞ്ചായത്തംഗം മുഹമ്മദ് ബഷീർ പാക്യാര, സെക്രട്ടറി എസ്. ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഗ്രൂപ്പ് ചർച്ചയും ചർച്ചയിൽ ഉരുത്തിരിഞ്ഞ കാര്യങ്ങളുടെ അവതരണവും നടന്നു.
Kasaragod
നീലേശ്വരം: ലഹരിമരുന്നുകേസിലെ പ്രതിയെ പിടികൂടാൻ പോകുമ്പോൾ കാറപകടത്തിൽ മരിച്ച സീനിയർ സിവിൽ പോലീസ് ഓഫീസർ സജീഷിന്റെ കുടുംബത്തിന് കേരള പോലീസ് ഹൗസിംഗ് സഹകരണസംഘത്തിന്റെ അപകട ഇൻഷ്വറൻസ് തുകയായ 25 ലക്ഷം രൂപയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അപകട ഇൻഷ്വറൻസ് തുകയായഒരു കോടി രൂപയും കൈമാറി.
നീലേശ്വരം വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ പോലീസ് ഹൗസിംഗ് സഹകരണസംഘം പ്രസിഡന്റായ ഡിജിപി മനോജ് ഏബ്രഹാം സജീഷിന്റെ ഭാര്യ ഷൈനിക്കും മക്കളായ ദിയ, ദേവജ് എന്നിവർക്കും ചെക്കുകൾ കൈമാറി.
ജില്ലാ പോലീസ് മേധാവി ബി.വി. വിജയ ഭരത് റെഡ്ഡി, എസ്ബിഐ റീജിയണൽ മാനേജർ രാജേഷ്, പോലീസ് അസോസിയേഷൻ ഭാരവാഹികളായ ഉണ്ണികൃഷ്ണൻ, പി. രവീന്ദ്രൻ, പി.വി. സുധീഷ്, പി പ്രകാശൻ, എ.പി. സുരേഷ്, ജില്ലാ സഹകരണ സംഘം പ്രസിഡന്റ് ടി. ഗിരീഷ് ബാബു, സംഘം ഭാരവാഹികളായ കെ.പി. പ്രവീൺ, ഇ.വി. പ്രദീപൻ, രാജേഷ് കടമ്പേരി, വ്യാപാരി വ്യവസായി ഏകോപന സമിതി നിലേശ്വരം യൂണിറ്റ് പ്രസിഡന്റ് കെ.വി. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
നേരത്തെ സജീഷിന്റെ പേരിലുള്ള 24 ലക്ഷത്തിലധികം രൂപയുടെ ഭവന വായ്പയും സംഘം എറ്റെടത്തിരുന്നു. തുടർന്ന് സജീഷിന്റെ നിർമാണം പൂർത്തിയായ വീടിന്റെ രേഖകളും അടിയന്തിര ധനസഹായവും സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ വീട്ടിലെത്തി കൈമാറിയിരുന്നു.
Kasaragod
കാസർഗോഡ്: കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നിര്‍മാണം പൂര്‍ത്തിയാക്കിയ ഏഴ് സ്കൂൾ കെട്ടിടങ്ങള്‍ കൂടി ഉദ്ഘാടനത്തിനൊരുങ്ങി. പൈവളിഗെ നഗര്‍, പെര്‍ഡാല, ദേലംപാടി, അഡൂര്‍, പാണത്തൂര്‍, കാലിച്ചാനടുക്കം, കൊട്ടോടി ഗവ. സ്കൂളുകളിലാണ് കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായത്. ഇവയുടെ ഉദ്ഘാടനം ഈ മാസം അവസാനത്തോടെ നടക്കും.
ഇതോടെ ജില്ലയില്‍ പദ്ധതിയിലുൾപ്പെട്ട 85 സ്കൂളുകളില്‍ 54 ഇടങ്ങളിലും കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായതായി വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റര്‍ ടി. പ്രകാശന് പറഞ്ഞു. ഒരു കോടി മുതൽ അഞ്ചുകോടി വരെ രൂപയാണ് വിവിധ സ്കൂളുകളിൽ കെട്ടിടനിർമാണത്തിനായി അനുവദിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിലും അക്കാദമിക ഗുണനിലവാരത്തിലും വലിയ മുന്നേറ്റമുണ്ടാക്കുന്നതിലൂടെ പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Kasaragod
കാഞ്ഞങ്ങാട്: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഒരുക്കുന്ന കീ ടു എൻട്രൻസ് എഐ സംയോജിത പ്രത്യേക പരിശീലന പരിപാടിക്ക് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ മിനി കോൺഫറൻസ് ഹാളിൽ നഗരസഭാ ചെയർമാൻ വി.വി. രമേശൻ നിർവഹിച്ചു.
കരിയർ ഗൈഡൻസ് സെൽ ജില്ലാ കോ-ഓർഡിനേറ്റർ കെ. മൈസൺ അധ്യക്ഷത വഹിച്ചു. കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ റോജി ജോസഫ് പദ്ധതി വിശദീകരിച്ചു. വിദ്യാഭ്യാസ ജില്ല കോ-ഓർഡിനേറ്റർമാരായ സി. പ്രവീൺകുമാർ, സി. മനോജ് കുമാർ, വിഎച്ച്എസ്സി കരിയർ മാസ്റ്റർ സമീർ പി. സിദ്ദിഖ് എന്നിവർ പ്രസംഗിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ എൻ.കെ. ബാബു, പ്രവീൺ കുമാർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
കീം, നീറ്റ്, സിയുഇടി, സിഎ ഫൗണ്ടേഷൻ, പിഎസ്സി തുടങ്ങിയ വിവിധ മത്സര പരീക്ഷകളിൽ മികച്ച വിജയം ഉറപ്പാക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന രീതിയിലാണ് കീ ടു എൻട്രൻസ് പോർട്ടൽ രൂപകല്പന ചെയ്തിരിക്കുന്നത്. പ്രായോഗിക പരിചയം വർധിപ്പിക്കുന്നതിനായി വിവിധ മോക്ക് ടെസ്റ്റുകളും പോർട്ടലിൽ ലഭ്യമാണ്. കൈറ്റിന്റെ സമഗ്ര എഐ ലേണിംഗ് റൂം വഴി വിദ്യാർഥിയുടെ പഠനവേഗതയും പ്രകടനവും വിലയിരുത്തി വ്യക്തിഗത പഠനപദ്ധതികൾ സൃഷ്ടിക്കുന്നു എന്നതാണ് കീ ടു എൻട്രൻസിന്റെ പ്രധാന സവിശേഷത. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ബിഗിനർ, ഇന്റർമീഡിയറ്റ്, എക്സലന്റ് എന്നീ തലങ്ങളിലുള്ള ചോദ്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
സയൻസ് വിഷയങ്ങൾക്ക് പുറമെ ഇക്കണോമിക്സ്, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങൾക്കും ഇതിൽ പ്രത്യേക പഠനപദ്ധതികളുണ്ട്.
25 മുതൽ ആരംഭിക്കുന്ന അടുത്ത ഘട്ടത്തിൽ ഇംഗ്ലീഷ്, ലോജിക്കൽ റീസണിംഗ്, ജനറൽ അവയർനസ് എന്നിവ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. www.entrance. kite.kerala. gov.in എന്ന പോർട്ടലിലൂടെ സ്കൂളിൽ നിന്ന് ലഭിക്കുന്ന ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് വിദ്യാർഥികൾക്ക് പോർട്ടലിൽ പ്രവേശിക്കാം.
ഇതിനുപുറമെ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും വിക്ടേഴ്സ് യൂട്യൂബ് ചാനലിലൂടെയും ക്ലാസുകൾ ലഭ്യമാണ്. സ്വന്തമായി ഡിജിറ്റൽ ഉപകരണങ്ങളോ ഇന്റർനെറ്റ് സൗകര്യമോ ഇല്ലാത്ത കുട്ടികൾക്ക് സ്കൂളുകളിൽ തന്നെ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ പ്രിൻസിപ്പൽമാർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
Kasaragod
ബദിയടുക്ക: നെല്ലിക്കട്ടയിൽ കാറും കർണാടക ആർടിസി ബസും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു.
നെല്ലിക്കട്ടയിലെ ഷംസുദീൻ പൈക്ക (68) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകൻ സൽമാൻ ഫാരിസിനെ (22) ചെങ്കളയിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ആറോടെയായിരുന്നു അപകടം. കാസർഗോഡ് നിന്ന് പുത്തൂരിലേക്ക് പോവുകയായിരുന്ന ബസാണ് കാറുമായി കൂട്ടിയിടിച്ചത്. മകനുമായി കാസർഗോഡ് റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു ഷംസുദീൻ. മകനായിരുന്നു കാർ ഓടിച്ചിരുന്നത്.
അപകടത്തിൽ പാടേ തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ഏറെക്കാലം സൗദി അറേബ്യയിൽ ജോലിചെയ്തിരുന്ന ഷംസുദീൻ ഏതാനും വർഷങ്ങൾക്കുമുമ്പാണ് നാട്ടിലെത്തി സാമൂഹ്യപ്രവർത്തനങ്ങളിൽ സജീവമായത്. ഭാര്യ: റഹീമ. മറ്റു മക്കൾ: റാഷിദ്, അറഫാത്ത്, സഹദ്, ഫാത്തിമ.
Kasaragod
കാസര്‍ഗോഡ്: ജനറല്‍ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച പുതിയ മോര്‍ച്ചറി കെട്ടിടം എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 1.20 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഈ കെട്ടിടം നിര്‍മിച്ചത്.
ഒരേസമയം കൂടുതല്‍ മൃതദേഹങ്ങള്‍ ശാസ്ത്രീയമായി സൂക്ഷിക്കാനുള്ള ഫ്രീസര്‍ സംവിധാനവും വിപുലമായ പോസ്റ്റ്മോര്‍ട്ടം ടേബിളുകളും പരിശോധനാമുറികളും പുതിയ മന്ദിരത്തില്‍ ഒരുക്കിയിട്ടുണ്ട്. പുതിയ കെട്ടിടം പ്രവര്‍ത്തനസജ്ജമായതോടെ 24 മണിക്കൂറും മോര്‍ച്ചറി സേവനം ലഭ്യമാകും. പഴയ മോര്‍ച്ചറിയിലെ സ്ഥലപരിമിതിക്കും അപര്യാപ്തതകള്‍ക്കും ഇതോടെ ശാശ്വത പരിഹാരമായിരിക്കുകയാണ്.
നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലീം അധ്യക്ഷത വഹിച്ചു. വൈസ്ചെയര്‍മാന്‍ കെ.എം. ഹനീഫ്, സ്ഥിരംസമിതി അധ്യക്ഷരായ മെഹ്റുന്നീസ ഹമീദ്, ഷമീന മുജീബ്, ഹമീദ് ബെദിര, എന്‍.ആര്. വിദ്യാശ്രീ, ജാഫര്‍ കമാല്‍, വാര്‍ഡ് കൗണ്‍സിലര്‍ രാമകൃഷ്ണ ഹൊള്ള, ഡെപ്യൂട്ടി ഡിഎംഒ ബി. സന്തോഷ്, അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ പി.എം. യമുന എന്നിവര്‍ പ്രസംഗിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ മകുന്ദന് സ്വാഗതവും ഫോറന്‍സിക് സര്ജന് ഡോ. എം. രോഹിത് നന്ദിയും പറഞ്ഞു.
Kasaragod
കൊന്നക്കാട്: കൊന്നക്കാട് നെല്ലിമലയിലെ വനാതിർത്തിയോടു ചേർന്നുകിടക്കുന്ന റബർ തോട്ടത്തിൽ വ്യാപക തീപിടിത്തം. വനപാലകരുടെ സമയോചിതമായ ഇടപെടലിനെതുടർന്ന് വലിയ അപകടം ഒഴിവായി. കാപ്പിൽ ഫെലിക്സ്, സി.ജെ. മാത്യു, റോഷൻ ചെരുമ്പക്കുനേൽ എന്നിവരുടെയും മാനുവൽ എസ്റ്റേറ്റിന്റെയും റബർ തോട്ടത്തിലാണ് തീ പടർന്നത്.
കാഞ്ഞങ്ങാട് റേഞ്ചിലെ ഭീമനടി സെക്ഷനിലെ ഒട്ടേമാളം വനത്തോട് ചേർന്ന് കിടക്കുന്ന സ്വകാര്യ ഭൂമിയാണ് ഈ സ്ഥലങ്ങൾ. തീപിടിത്തം ഉണ്ടായ സമയത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായതിനാൽ തീയുടെ ആഘാതം കുറയ്ക്കാൻ കഴിഞ്ഞു. ഭീമനടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഒ. സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു തീ കെടുത്താനുള്ള പ്രാഥമിക പ്രവർത്തനം ആരംഭിച്ചത്.
ഭീമനടി സെക്ഷനിലെ ഫോറസ്റ്റ് ഓഫീസർമാരായ യദുകൃഷ്ണൻ, ജിഷ്ണു കുഞ്ഞികൃഷ്ണൻ, നിതിൻ ചന്ദ്രൻ, നന്ദകുമാർ, സന്തോഷ്, പ്രദീപ് കുമാർ, സന്ദീപ്, അജീഷ്, ബിനു, രാജൻ, വിപിൻ ബാബു, മാധവൻ എന്നിവരും നാട്ടുകാരും ചേർന്ന് തീ പൂർണമായും അണച്ചു.
Kasaragod
കാസര്‍ഗോഡ്: ബദിയഡുക്ക മാന്യ മുണ്ടോട്ടെ കേരള ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയം കൈയേറ്റ വിഷയം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഹൈക്കോടതി ഉത്തരവ്. കൈയേറ്റം ഒഴിപ്പിക്കാന്‍ ഗ്രൗണ്ട് പൊളിക്കണമെന്ന തീരുമാനത്തില്‍ കോടതി വിലക്ക് തുടരുമെന്നും വിഷയം സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.
ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിച്ചത് 1.09 ഏക്കര്‍ സ്ഥലം കൈയേറി എന്നായിരുന്നു റവന്യു വകുപ്പിന്റെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്നാണ് പ്രശ്നം കോടതിയിലെത്തിയത്. എന്നാല്‍, കൃത്യമായി സര്‍വേ നടത്താതെയാണ് നടപടി സ്വീകരിച്ചതെന്നായിരുന്നു അസോസിയേഷന് കോടതിയില്‍ വാദിച്ചത്. സ്ഥലത്തിന്റെ സര്‍വേ നടത്താന്‍ അസോസിയേഷന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.
കേരള ക്രിക്കറ്റ് അസോസിയേഷന് സ്ഥലം വാങ്ങുമ്പോള്‍ വസ്തുവിലുണ്ടായിരുന്ന പുറമ്പോക്ക് തോട് കൈയേറി നികത്തിയെന്നായിരുന്നു ആരോപണം. എന്നാല്‍, തങ്ങള്‍ സ്ഥലം വാങ്ങുമ്പോള്‍ ഇതു നികത്തിയ ഭൂമിയായിരുന്നെന്നും പുറമ്പോക്ക് തോട് ശ്രദ്ധയില്‍പെട്ടില്ലെന്നും അസോസിയേഷന് വാദിച്ചു.
കൈയേറിയ 40 സെന്റ് സ്ഥലത്തിനു പകരം അസോസിയേഷന് തുല്യമായ സ്ഥലം പഞ്ചായത്തിനു നല്‍കുകയോ അല്ലെങ്കില്‍ പാട്ടത്തിനെടുക്കുകയോ ചെയ്യാമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഈ വിഷയത്തില്‍ നാലുമാസത്തിനുള്ളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരോട് നടപടി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചു. മേല്‍ നിര്‍ദേശിച്ചതുപോലെ തീരുമാനമെടുക്കുന്നതുവരെ ഈ കേസുകളില്‍ കോടതി അനുവദിച്ചിട്ടുള്ള ഇടക്കാല ഉത്തരവുകള്‍ തുടരും.
രണ്ടു കൈയേറ്റ പരാതികളാണ് സ്റ്റേഡിയത്തിനെതിരെയുള്ളത്. ക്രിക്കറ്റ് സ്റ്റേഡിയം പണിയുന്ന 8.26 ഏക്കറില്‍ 1.09 ഏക്കര്‍ സ്ഥലം മറാഠിവിഭാഗക്കാരായ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് സര്ക്കാര്പതച്ചുകൊടുത്ത ഭൂമിയാണെന്നായിരുന്നു ആദ്യ പരാതി. എന്നാല്‍, തങ്ങളുടേതാണെന്ന് വാദിച്ച് ക്രിക്കറ്റ് അസോസിയേഷന് ഇതിനെതിരെ കോടതിയില്‍ നിന്നും സ്റ്റേ വാങ്ങി. പിന്നീടാണ് തോട് കൈയേറിയെന്ന പരാതി ഉയരുന്നത്. രണ്ടു കൈയേറ്റവും ശരിവച്ചാണ് റവന്യുവകുപ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.
2013 ഒക്ടോബറില്‍ വിന്‍ടച്ച് ഗ്രൂപ്പില്‍ നിന്നും 8.26 ഏക്കര്‍ സ്ഥലം നാലുകോടിയോളം രൂപയ്ക്കാണ് കേരള ക്രിക്കറ്റ് അസോസിയേഷന് വാങ്ങിയത്. എന്നാല്‍, 2015 ഏപ്രില്‍ 24നു തറക്കല്ലിട്ട സ്റ്റേഡിയം ഇതുവരെ പൂര്‍ണരൂപത്തില്‍ പ്രവര്‍ത്തനസജ്ജമായിട്ടില്ല. ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ നടത്താനുള്ള സജ്ജീകരണങ്ങളുമായാണ് സ്റ്റേഡിയം നിര്‍മാണം രൂപകല്പന ചെയ്തത്. എന്നാല്‍, കേസുകളില്‍പ്പെട്ട് നിര്‍മാണ പ്രവൃത്തി പാതിവഴിയില്‍ നിലച്ചു.
ജില്ലാ ക്രിക്കറ്റ് ലീഗ് മത്സരങ്ങളും അണ്ടര്‍-19 നോര്‍ത്ത് സോണ്‍ മത്സരങ്ങളും മാത്രമാണ് ഇവിടെ നടക്കുന്നത്. പവലിയന്, സ്ഥിരംഗാലറി, ഡ്രസിംഗ് റൂം എന്നിവയെല്ലാം യാഥാര്‍ഥ്യമായാല്‍ മാത്രമേ രഞ്ജിട്രോഫി അടക്കമുള്ള പ്രധാന ആഭ്യന്തര ടൂര്‍ണമെന്റുകള്‍ ഇവിടെ നടത്താന്‍ സാധിക്കുകയുള്ളു.
Kasaragod
ബന്തടുക്ക: അതിര്‍ത്തി വനമേഖലകളിലെ സുരക്ഷയും നിരീക്ഷണവും ശക്തിപ്പെടുത്തുന്നതിനായി ബന്തടുക്ക ഫോറസ്റ്റ് സെക്ഷനിലെ പാണ്ടിയില്‍ ആധുനിക സ്റ്റാഫ് ബാരക്ക് സജ്ജമായി. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വനം മന്ത്രി എ.കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. ഭൂമിശാസ്ത്രപരമായ സവിശേഷതകളും വ്യാപകമായ വനവിസ്തൃതിയും കാരണം വെല്ലുവിളികള്‍ നിറഞ്ഞ മേഖലയായ ബന്തടുക്കയില്‍ ഉദ്യോഗസ്ഥരുടെ സേവനം കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
പരസ്പരം അകന്നു സ്ഥിതിചെയ്യുന്ന രണ്ടു ബീറ്റുകള്‍ ഉള്‍പ്പെടുന്ന ബന്തടുക്ക മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കുള്ള താമസ സൗകര്യങ്ങള്‍ ഇതുവരെ പരിമിതമായിരുന്നു. ഇതുമൂലം രാത്രികാല പട്രോളിംഗും പരിശോധനകളും കാര്യക്ഷമമായി നടത്തുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. ചില അവസരങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ സാഹചര്യം ദുരുപയോഗം ചെയ്ത സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് അടിയന്തര പ്രാധാന്യത്തോടെ സ്റ്റാഫ് ബാരക്ക് നിര്‍മാണം ആരംഭിച്ചത്.
നബാര്‍ഡ് ട്രാഞ്ച് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.2 കോടി രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റാഫ് ബാരക്കും ചുറ്റുമതിലും നിര്‍മിച്ചത്. കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനായിരുന്നു നിര്‍മാണ ചുമതല. ജില്ലയില്‍ പുതുതായി അനുവദിച്ച ആദ്യത്തെ ഫോറസ്റ്റ് സ്റ്റേഷനായ ബന്തടുക്ക സ്റ്റേഷന് പ്രവര്‍ത്തനം ആരംഭിക്കുന്നത് ഈ ആസ്ഥാനത്ത് തന്നെയാണ് എന്നത് പദ്ധതിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ബാരക്ക് പ്രവര്‍ത്തന സജ്ജമാകുന്നതോടെ അതിര്‍ത്തി വനമേഖലകളില്‍ ശക്തമായ രാത്രികാല നിരീക്ഷണവും സമയബന്ധിത പരിശോധനകളും ഉറപ്പാക്കാന്‍ കഴിയും.
ഉദ്യോഗസ്ഥരുടെ സേവന സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം വന്യമൃഗ ആക്രമണം പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഈ കേന്ദ്രം പ്രധാന ആസ്ഥാനമായി മാറും.
Kasaragod
നർക്കിലക്കാട്: പടന്നക്കാട് കാർഷിക കോളജിന്റെയും വെസ്റ്റ് എളേരി കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ അഗ്രോ ക്ലിനിക് സംഘടിപ്പിച്ചു. വരക്കാട് സെന്റ് ജോസഫ്സ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീത രാജൻ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷൻ ജനാർദ്ദനൻ കയനി അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷ എം. രോഹിണി, ഫാ. ജോസ് മുണ്ടക്കൽ, ആസൂത്രണസമിതിയംഗം സി.പി. സുരേശൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഇ.ടി. ജോസ്, എ.വി. ഭാസ്കരൻ, അസോസിയറ്റ് പ്രഫസർ അഞ്ജലി എന്നിവർ പ്രസംഗിച്ചു. കൃഷി ഓഫീസർ വി.വി. രാജീവൻ സ്വാഗതവും വിദ്യാർഥി പ്രതിനിധി ഗൗരിനന്ദന നന്ദിയും പറഞ്ഞു. സസ്യരോഗ വിഭാഗം അസോസിയറ്റ് പ്രഫ. ഡോ. കെ.വി. സുമയ്യ ക്ലാസ് നയിച്ചു.
Kasaragod
വെള്ളരിക്കുണ്ട്: കെഎസ്എസ്പിഎ സംസ്ഥാന സെക്രട്ടറി പി.സി. സുരേന്ദ്രൻ നായർ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.കെ. എവുജിൻ, സി. രത്നാകരൻ വനിതാ ഫോറം സംസ്ഥാന പ്രസിഡന്റ് കെ. സരോജിനി, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.എം. വിജയൻ. ദാമോദരൻ നമ്പ്യാർ, ഡിസിസി ജനറൽ സെക്രട്ടറി തോമസ് മാത്യു, വിവിധ മേഖലകളിലെ നേട്ടം കൈവരിച്ച പി.എം. ഏബ്രഹാം, ടി.എം. ജോണി, കെ.പി. ബാലകൃഷ്ണൻ എന്നിവർക്ക് കെഎസ്എസ്പിഎ പരപ്പ നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.
ജില്ലാ പ്രസിഡന്റ് എം.കെ. ദിവാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
വി.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബി. റഷീദ, ജി. മുരളീധരൻ, എം.യു. തോമസ്, കെ .കുഞ്ഞമ്പു നായർ, പി.എ. ജോസഫ്, സി.എ. ജോസഫ്, മാത്യു സേവ്യർ, ജോസുകുട്ടി അറയ്ക്കൽ, സി.വി. ശ്രീധരൻ, ആലീസ് കുര്യൻ, എ.എം. സെബാസ്റ്റ്യൻ, എം.ഡി. ദേവസ്യ, സി.വി. ബാലകൃഷ്ണൻ, കെ.വി. തോമസ്, കെ. ബാലകൃഷ്ണൻ കെ.സി. സെബാസ്റ്റ്യൻ, ഷേർളി ഫിലിപ്പ്, ടി.പി. ജോർജ്, വി.ജെ. ജോയി, പി.ജെ. സെബാസ്റ്റ്യൻ, സി.ജെ. ജയിംസ്, ടി.പി. പ്രസന്നൻ, കെ. വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.
Kasaragod
കാസര്‍ഗോഡ്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്രമസമാധാന നില ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ പോലീസ് വ്യാപക പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം വ്യാഴാഴ്ച രാത്രി മുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വരെ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി പിടികിട്ടാപ്പുള്ളികളും സാമൂഹ്യവിരുദ്ധരും വലയിലായി. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനായി കുറ്റവാളികളെ നിരീക്ഷിക്കുന്നതിനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും പോലീസ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
വിവിധ കേസുകളില്‍ കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച 182 പേരെ അറസ്റ്റ് ചെയ്തു. മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിച്ചതിന് 1529 പേര്‍ക്കെതിരെ നടപടിയെടുത്തു. തെരഞ്ഞെടുപ്പ് സമയത്തെ അനധികൃത പണമിടപാടുകളും ലഹരിക്കടത്തും തടയാന്‍ വാഹന പരിശോധന ഇനിയും കര്‍ശനമാക്കും. ജില്ലയിലെ റൗഡി, സാമൂഹ്യ വിരുദ്ധരുടെ ലിസ്റ്റിലും ഉള്‍പ്പെട്ട 212 പേരെ പരിശോധിച്ച് നിലവിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
അനധികൃത മദ്യക്കടത്തുമായി ബന്ധപ്പെട്ട് എട്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതുള്‍പ്പെടെ ആകെ 23 പുതിയ കേസുകളാണ് ഡ്രൈവിന്റെ ഭാഗമായി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. ജില്ലയിലെ 61 ഹോട്ടലുകളിലും ലോഡ്ജുകളിലും പരിശോധന നടത്തി. താമസക്കാരുടെ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്കി.
Kasaragod
കാസര്‍ഗോഡ്: ബെള്ളൂര്‍ പഞ്ചായത്തിലെ വനാതിർത്തിയിൽ ഒമ്പത് കിലോമീറ്റര്‍ നീളത്തിൽ നിർമിച്ച സൗരോര്‍ജ വേലിയും ദേലംപാടി പുലിപ്പറമ്പിൽ സ്ഥാപിച്ച വാച്ച് ടവറും 22 ന് മന്ത്രി എ.കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും.
ബെള്ളൂരിൽ പരപ്പ വനം സെക്ഷന്‍ കീഴിലുള്ള അർഥികുഡ്ലു മുതല്‍ ദേശമൂല വരെയുള്ള പ്രദേശത്താണ് സൗരോർജവേലി നിർമിച്ചത്. നെല്‍കൃഷിക്ക് പ്രാധാന്യമുള്ള മേഖലയിൽ കാട്ടുപോത്ത് ഉള്‍പ്പെടെയുള്ള വന്യജീവികളുടെ കടന്നുകയറ്റം മൂലം കൃഷിനാശം വ്യാപകമായിരുന്നു.
കൃഷിവകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി യാഥാര്‍ഥ്യമായത്. കൃഷിവകുപ്പിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി വിഹിതമായി 37 ലക്ഷം രൂപയും ബെള്ളൂര്‍ പഞ്ചായത്തിന്റെ വകയായി 1.88 ലക്ഷം രൂപയുമാണ് പദ്ധതിക്കുവേണ്ടി ചെലവഴിച്ചത്.
പുലിപ്പറമ്പിൽ ആനകളെ പ്രതിരോധിക്കുന്നതിനായി കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച സൗരോർജ തൂക്കുവേലിക്ക് അനുബന്ധമായാണ് വാച്ച് ടവർ സ്ഥാപിച്ചത്.
കാട്ടുമൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിലിറങ്ങുന്നത് തടയാൻ വനാതിർത്തിയിൽ സ്ഥിരമായി നിരീക്ഷണ സംവിധാനം ഉറപ്പാക്കുകയാണ് ലക്ഷ്യം. തൂക്കുവേലിയുടെ നിർമാണം നിർവഹിച്ച കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് തന്നെയാണ് 23 ലക്ഷം രൂപ ചെലവിൽ വാച്ച് ടവറിന്റെയും നിര്‍മാണം പൂര്‍ത്തീകരിച്ചത്. പട്രോളിംഗ് നടത്തുന്ന വനംവകുപ്പ് ജീവനക്കാര്‍ക്കുള്ള വിശ്രമ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
Kasaragod
പിലിക്കോട്: കാർഷിക ഗവേഷണ കേന്ദ്രത്തിലെ നെൽവയലിൽ രണ്ടാംവിള നെൽകൃഷിക്ക് നൂറുമേനി. കഴിഞ്ഞ അഞ്ചു വർഷക്കാലം പ്രകൃതി സൗഹൃദ കൃഷിയിലൂടെ മണ്ണിന്റെ ഫലഭൂയിഷ്ടതയും വെള്ളം പിടിച്ചുവയ്ക്കാനുള്ള കഴിവും വർധിപ്പിച്ചുകൊണ്ടാണ് ഇത്തവണ രണ്ടാം വിള നെൽകൃഷി സാധ്യമാക്കിയത്.
നെൽകൃഷിയുമായി ബന്ധപ്പെട്ട് ഫലപ്രദമായ ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്തിയിട്ടുള്ള ഉത്തരമേഖല കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. ടി. വനജയുടെ നേതൃത്വത്തിലാണ് ഇതിനുള്ള ശ്രമങ്ങൾ നടത്തിയത്. കൊയ്ത്ത് യന്ത്രമുപയോഗിച്ചാണ് നെൽകൃഷിയുടെ വിളവെടുപ്പ് നടത്തിയത്.
Kasaragod
മംഗളൂരു: കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള-കർണാടക അതിർത്തി ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു. കാസർഗോഡ്, ദക്ഷിണ കന്നഡ ജില്ലകളിലെ ഉദ്യോഗസ്ഥരുടെ യോഗം മംഗളൂരുവിൽ നടന്നു.
കാസർഗോഡ് കളക്ടർ കെ. ഇമ്പശേഖർ, ജില്ലാ പോലീസ് മേധാവി വിജയഭാരത റെഡ്ഡി, ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ എച്ച്.വി. ദർശൻ, ജില്ലാ പോലീസ് മേധാവി ഡോ. കെ. അരുൺ, ജിഎസ്ടി വകുപ്പ് ജോയിന്റ് കമ്മീഷണർ പി.സി. ജയരാജൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Kasaragod
പെര്‍ള: പെർള മൃഗസംരക്ഷണ ചെക്ക് പോസ്റ്റിന്റെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സാറ്റലൈറ്റ് കണ്ടെയ്നര്‍ ഓഫീസ് തുറന്നു. ചെക്ക്പോസ്റ്റ് വഴി കടന്നു പോകുന്ന എല്ലാ മൃഗങ്ങളുടെയും രജിസ്ട്രേഷന്, പ്രതിരോധ കുത്തിവയ്പ്പ്, കണക്കു സൂക്ഷിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചു റാണി ഓണ്‍ലൈനായി ഉദ്ഘാടനം നിർവഹിച്ചു.
പെർളയിൽ നടന്ന ചടങ്ങിൽ എ.കെ.എം. അഷ്റഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഡോ. സി.ബി. വിനീത റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ സര്ജന് ഡോ. സൂര്യ വിഷയാവതരണം നടത്തി. ജില്ല പഞ്ചായത്തംഗം ജെ.എസ്. സോമശേഖര, ബ്ലോക്ക് പഞ്ചായത്തംഗം നഫീസത്ത് മിസിരിയ, എന്മകജെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കര്‍ സിദ്ദിഖ്, റംല ഇബ്രാഹിം, അയിഷത്ത് റാബിയ, രാമകൃഷ്ണ റൈ, എം.എം. രാമചന്ദ്ര, ബി.എസ്. ഗാംഭീര, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ.വി. ബിന്ദു, ഫീല്‍ഡ് ഓഫീസര്‍ സുനില്‍ കുമാര്‍ എന്നിവർ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് ജന്തുജന്യ രോഗങ്ങളെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു.
Kasaragod
തൃക്കരിപ്പൂർ: കൊളംബോയിൽ നടന്ന സൗത്ത് ഏഷ്യൻ സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ വലിയപറമ്പ് സ്വദേശിനി കെ. ശ്രേയക്ക് ജില്ലാ സെപക് താക്രോ അസോസിയേഷന്റെ നേതൃത്വത്തിൽ തൃക്കരിപ്പൂരിൽ സ്വീകരണം നൽകി. തങ്കയംമുക്കിൽ നിന്ന് വാദ്യമേളങ്ങളും മുത്തുക്കുടകളുമായി തുറന്ന വാഹനത്തിൽ ആനയിച്ചാണ് വരവേറ്റത്. തുടർന്ന് കൂലേരി ഗവ. സ്കൂളിൽ നടന്ന അനുമോദനയോഗം ചലച്ചിത്രനടൻ പി.പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെപക് താക്രോ അസോസിയേഷൻ പ്രസിഡന്റ് സി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം. മനു മുഖ്യാതിഥിയായി. പഞ്ചായത്തംഗങ്ങളായ എം. സുനിത, കെ.യു. രാമദാസ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ. മധുസൂദനൻ, ശ്രേയയുടെ പരിശീലകനും അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായ കെ.വി. ബാബു, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് എ. അച്യുതൻ, സംസ്ഥാന ടെന്നിക്കൊയ്റ്റ് അസോസിയേഷൻ സെക്രട്ടറി കെ.വി. ബിജു, എം.ടി.പി. ബഷീർ, പി.വി. പ്രീത എന്നിവർ പ്രസംഗിച്ചു. നേരത്തേ ഖേലോ ഇന്ത്യ ബീച്ച് ഗെയിംസിൽ സീനിയർ സെപക് താക്രോ ഡബിൾ ഇവന്റിലും ശ്രേയ സ്വർണം നേടിയിരുന്നു. വലിയപറമ്പ് സെൻട്രലിലെ വ്യാപാരി കെ.വി. ബാബുവിന്റെയും കെ. സ്മിതയുടെയും മകളായ ശ്രേയ പയ്യന്നൂർ കോളജിൽ എംഎസ്സി ബോട്ടണി വിദ്യാർഥിനിയാണ്.
Kasaragod
തൃക്കരിപ്പൂർ: ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രത്തിൽ കൃഷിഭവന്റെ സഹകരണത്തോടെ നടത്തിയ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് തുടങ്ങി. തൃക്കരിപ്പൂർ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം.കെ. പ്രസന്ന ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എം. ഷഹർബാൻ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാമദാസ് മുഖ്യാതിഥിയായി.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഫാത്തിമത്ത് അഷ്റിഫ, ജില്ലാ കൃഷി ഡപ്യൂട്ടി ഡയറക്ടർ ഡി.എൽ. സുമ, നീലേശ്വരം കൃഷി അസി. ഡയറക്ടർ കെ. ബിന്ദു, മെഡിക്കൽ ഓഫീസർ ഡോ. കെ.വി. ചൈതന്യ, ഡോ. ധന്യ മനോജ്, കൃഷി അസിസ്റ്റന്റുമാരായ ഇ.സി. ഉഷ, കെ. സജിത്ത്, സീനിയർ ക്ലർക്ക് ആർ.കെ. അനീഷ് കുമാർ എന്നിവർ പങ്കെടുത്തു.
അരയേക്കറോളം വരുന്ന സ്ഥലത്ത് തക്കാളി, വഴുതിന, പച്ചമുളക്, വെണ്ട, വെള്ളരി, തണ്ണിമത്തൻ, ദീർഘകാല പച്ചക്കറി വിളകളായ അഗത്തി ചീര, പപ്പായ, കറിവേപ്പില, മുരിങ്ങ തുടങ്ങിയവയാണ് കൃഷി ചെയ്തിട്ടുള്ളത്. കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും ആശ പ്രവർത്തകരുമാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്.
Kasaragod
കാസര്‍ഗോഡ്: പതിനാലാം പഞ്ചവത്സര പദ്ധതി 2026-27വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കാസര്‍കോട് നഗരസഭയില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു.
എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലീം അധ്യക്ഷത വഹിച്ചു.
വൈസ്ചെയര്‍പേഴ്സണ്‍ കെ.എം. ഹനീഫ്, സ്ഥിരംസമിതി അധ്യക്ഷരായ സമീന മുജീബ്, ഹമീദ് ബെദിര, മെഹ്റുന്നിസ ഹമീദ്, ജാഫര്‍ കമാല്‍, എന്‍.ആര്. വിദ്യാശ്രീ, ആസൂത്രണ സമിതി വൈസ്ചെയര്‍മാന്‍ എ. അബ്ദുല്‍ റഹ്മാന്, ബീഫാത്തിമ ഇബ്രാഹിം, ടി.ഇ. മുക്താര്‍, എ.എം. കടവത്ത്, കെ.എം. അബ്ദുള്‍ റഹ്മാന്, ശാരദ, അനില്‍ ചെന്നിക്കര, നഗരസഭ സെക്രട്ടറി എ. നൗഷാദ്, മുനിസിപ്പല്‍ എന്‍ജിനിയര്‍ ആന്റണി എം. വട്ടോളി എന്നിവര്‍ പ്രസംഗിച്ചു.
Kasaragod
നീലേശ്വരം: പുതുതായി നീലേശ്വരം നഗരസഭ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്സിലെ ലൈസന്‍സ് ഫീ വ്യവസ്ഥയില്‍ അനുവദിച്ച് കൊടുക്കുന്നതിനുള്ള കരട് ബൈലോ നഗരസഭാ കൗണ്‍സില്‍ യോഗം ഐക്യകണ്ഠേന അംഗീകരിച്ചു.
താഴത്തെ നിലയില്‍ 11 മുറികളും ഒന്നാംനിലയില്‍ ഒരു ഹാളും രണ്ടും മൂന്നും നിലകളില്‍ രണ്ടു വീതം ഹാളുകളും ഉള്‍പ്പെടെ ആകെ 16 മുറികളാണ് ലേല നടപടികളില്‍ ഉള്‍ക്കൊള്ളുന്നത്. കരട് ബൈലോ ഒരു മാസത്തെ സമയം നല്കി ആക്ഷേപങ്ങള്‍ ക്ഷണിച്ചുകൊണ്ട് അന്തിമമാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കൗണ്‍സില്‍ അംഗീകരിച്ച് ലേല നടപടികളിലേക്ക് കടക്കും. 12,000 രൂപ മുതല്‍ 16,000 രൂപ വരെ റൂമുകള്‍ക്ക് മിനിമം വാടകയായും മൂന്നു ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെ ഡെപ്പോസിറ്റായും തുക നിശ്ചയിച്ചിട്ടുണ്ട്. 10 ശതമാനം മുറികള്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് നീക്കിവച്ചിട്ടുള്ളതും നഗരസഭാ പഴയ ബസ്സ്റ്റാന്‍ഡ് കെട്ടിടത്തില്‍ കച്ചവടം നടത്തിയിരുന്ന ആളുകള്‍ക്ക് ഡെപ്പോസിറ്റ് ഇനത്തില്‍ 50 ശതമാനം തുക കുറവ് വരുത്തിയിട്ടുള്ളതുമാണ്.
ഗ്രൗണ്ട് ഫ്ലോറില്‍ അഞ്ചു ലക്ഷം മുതല്‍ 10 ലക്ഷം വരെ ഡെപ്പോസിറ്റും 12,000 രൂപ മുതല്‍ 50,000 രൂപ വരെ അടിസ്ഥാന വാടകയുമായിരിക്കും. ഒന്നാം നിലയില്‍ ഒറ്റമുറിയ്ക്ക് 15 ലക്ഷം രൂപ ഡെപ്പോസിറ്റും 1.60 ലക്ഷം രൂപ മുതല്‍ അടിസ്ഥാനവാടകയുമാണ്. രണ്ടാം നിലയില്‍ അഞ്ചുലക്ഷം രൂപ ഡെപ്പോസിറ്റും 75,000 രൂപ വാടകയും മൂന്നാം നിലയില്‍ മൂന്നുലക്ഷം രൂപ ഡിപ്പോസിറ്റും 70,000 രൂപ മുതല്‍ വാടകയുമാണ് ലേലനടപടികള്‍ പൂര്‍ത്തീകരിച്ച് ഏപ്രില്‍ അവസാന വാരത്തോടെ ബസ്സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്സ് പൂര്‍ണ പ്രവര്‍ത്തനസജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നു.
നഗരസഭ നിശ്ചയിച്ച വാടകയില്‍ മേല്‍ ലേലം നടത്തി ഏറ്റവും കൂടുതല്‍ തുക ലേലം വിളിക്കുന്നവര്‍ക്കായിരിക്കും മുറി അനുവദിക്കുക. നഗരസഭ കൗണ്‍സില്‍ അംഗീകരിച്ച ബൈലോ സര്‍ക്കാരും അംഗീകരിക്കുന്ന മുറയ്ക്ക് ലേല നടപടികള്‍ ആരംഭിക്കും. നഗരസഭ ചെയര്മാന് പി.പി. മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു.
വൈസ്ചെയര്‍പേഴ്സണ്‍ പി.എം. സന്ധ്യ, സ്ഥിരംസമിതി അധ്യക്ഷരായ ഇ. ചന്ദ്രമതി, എ.വി. സുരേന്ദ്രന്, പി. സതീശന്, കൗണ്‍സിലര്‍മാരായ വിനോദ് പൈനി, പി. രാമകൃഷ്ണന്, പി. സതീശന്, വി. രാജം, പി.വി. സുരേഷ്ബാബു എന്നിവര്‍ പ്രസംഗിച്ചു.