x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​സ​ര്‍​ഗോ​ഡ് ഐ​ഐ​പി​ഡി സെ​ന്‍റ​ര്‍ ‌‌ആ​ദ്യ​ഘ​ട്ടം ജൂ​ണി​ല്‍ സ​മ​ര്‍​പ്പി​ക്കും


Published: February 24, 2026 02:48 AM IST | Updated: February 24, 2026 02:48 AM IST

ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഐ​ഐ​പി​ഡി​യു​ടെ നി​ര്‍​മാ​ണ​പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്നു.

കാ​ഞ്ഞ​ങ്ങാ​ട്: തി​രു​വ​ന​ന്ത​പു​രം ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്ട് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സ​മ​ഗ്ര​വി​കാ​സ​ത്തി​നാ​യി കാ​സ​ര്‍​ഗോ​ഡ് ആ​രം​ഭി​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ പീ​പ്പി​ള്‍ വി​ത്ത് ഡി​സെ​ബി​ലി​റ്റീ​സ് (ഐ​ഐ​പി​ഡി) സം​രം​ഭ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം ജൂ​ണി​ല്‍ പൂ​ര്‍​ത്തി​യാ​കും. ഏ​ര്‍​ലി ഇ​ന്‍റ​ര്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​ര്‍, തെ​റാ​പ്പി യൂ​ണി​റ്റു​ക​ള്‍, ക​ലാ​പ​രി​ശീ​ല​ന സ​മു​ച്ഛ​യം, ഓ​ഫീ​സ് സം​വി​ധാ​ന​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​കു​ന്ന​ത്.

ക​ഴി​ഞ്ഞ​വ​ര്‍​ഷം ഫെ​ബ്രു​വ​രി 23നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​ദ്ധ​തി പ്ര​കാ​ശ​നം ന​ട​ത്തി​യ​ത്. തു​ട​ര്‍​ന്ന് ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​യ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ക. കാ​സ​ര്‍​ഗോ​ഡി​ന്‍റെ പ്രൗ​ഢി വി​ളി​ച്ചോ​തു​ന്ന ബേ​ക്ക​ല്‍ കോ​ട്ട​യു​ടെ മാ​തൃ​ക​യി​ലാ​ണ് ക​ലാ​പ​രി​ശീ​ല​ന സ​മു​ച്ഛ​യം നി​ര്‍​മി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഐ​ഐ​പി​ഡി സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് ഏ​റെ കൗ​തു​ക​വും വി​സ്മ​യ​ക​ര​വു​മാ​യ നി​മി​ഷ​ങ്ങ​ള്‍ ഇ​വി​ടെ ആ​സ്വ​ദി​ക്കു​വാ​നും ക​ഴി​യും.

തി​രു​വ​ന​ന്ത​പു​രം ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്ട് സെ​ന്‍റ​റി​ന്‍റെ മാ​തൃ​ക​യെ ആ​സ്പ​ദ​മാ​ക്കി വി​പു​ലീ​ക​രി​ച്ച സം​വി​ധാ​ന​ങ്ങ​ളാ​ണ് മ​ടി​ക്കൈ അ​ടു​ക്ക​ത്തു​പ​റ​മ്പി​ല്‍ 22 ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് ഒ​രു​ങ്ങു​ന്ന​ത്. അ​ന്ത​ര്‍​ദേ​ശീ​യ നി​ല​വാ​ര​ത്തി​ലു​ള്ള ക​ലാ​കാ​യി​ക പ​രി​ശീ​ല​ന സം​വി​ധാ​ന​ങ്ങ​ള്‍, അ​ത്യാ​ധു​നി​ക തെ​റാ​പ്പി സൗ​ക​ര്യ​ങ്ങ​ള്‍, പേ​ഴ്സ​ണ​ലൈ​സ്ഡ് അ​സി​സ്റ്റീ​വ് ഡി​വൈ​സ് യൂ​ണി​റ്റു​ക​ള്‍, തൊ​ഴി​ല്‍ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ള്‍, മെ​ഡി​ക്ക​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍, ട്രെ​യി​നിം​ഗ് സെ​ന്‍റ​റു​ക​ള്‍ എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കു​ക.

ഇ​ന്ത്യ​യി​ലാ​ദ്യ​മാ​യാ​ണ് ഇ​ത്ര​യ​ധി​കം വി​ഭാ​ഗ​ങ്ങ​ള്‍ ഒ​രു​മി​ച്ച് ചേ​രു​ന്ന സം​രം​ഭം ന​ട​പ്പി​ലാ​കു​ന്ന​ത്. എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​ര​ട​ക്കം സം​സ്ഥാ​ന​ത്തെ​യും ലോ​ക​ത്തെ​വി​ടെ​യു​മു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് ആ​ശ്ര​യ​മാ​കു​ന്ന ത​ര​ത്തി​ലാ​ണ് സെ​ന്‍റ​ര്‍ നി​ര്‍​മി​ക്കു​ന്ന​ത്. 120 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. 2029ഓ​ടു​കൂ​ടി പ​ദ്ധ​തി പൂ​ര്‍​ണ​മാ​യും പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​കും. ഇ​തോ​ടെ പ്ര​തി​വ​ര്‍​ഷം 1000 ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കാ​ന്‍ ക​ഴി​യും.

തി​രു​വ​ന​ന്ത​പു​ര​ത്തെ ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്ട് സെ​ന്‍റ​ര്‍ മോ​ഡ​ലി​ന്‍റെ പ്രാ​ധാ​ന്യം കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ലേ​യ്ക്ക് വ്യാ​പി​പ്പി​ക്ക​ണ​മെ​ന്ന് ഈ ​രം​ഗ​ത്തെ പ്ര​മു​ഖ​രും വി​ദ​ഗ്ധ​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ള്‍ കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ല്‍ ഐ​ഐ​പി​ഡി​യു​ടെ മു​ഖ്യ​സൂ​ത്ര​ധാ​ര​നും ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്ട് സെ​ന്‍റ​ർ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ ഗോ​പി​നാ​ഥ് മു​തു​കാ​ട് പ​റ​ഞ്ഞു.

പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട ഭി​ന്ന​ശേ​ഷി സ​മൂ​ഹ​ത്തെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് ഉ​യ​ര്‍​ത്തു​ന്ന​തി​നും അ​വ​ര്‍​ക്കും സ​മൂ​ഹ​ത്തി​ല്‍ തു​ല്യ​മാ​യ ഒ​രി​ടം ഉ​റ​പ്പു​വ​രു​ത്തു​വാ​നു​മാ​യാ​ണ് പ​ദ്ധ​തി ഒ​രു​ക്കു​ന്ന​ത്. ഇ​ത്ത​ര​മൊ​രു വ​ലി​യ പ​ദ്ധ​തി​ക്ക് സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​യി​ല്‍ നി​ന്നും പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ര്‍​ഥി​ച്ചു. യോ​ഗ​ത്തി​ല്‍ ഐ​ഐ​പി​ഡി ഡ​യ​റ​ക്ട​ര്‍ കെ. ​മി​നു, ഡി​എ​സി ഇ​ന്‍റ​ര്‍​വെ​ൻ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​അ​നി​ല്‍​കു​മാ​ര്‍ നാ​യ​ര്‍, സി​എ​ഫ്ഒ അ​ശ്വ​തി നി​ഷാ​ന്ത്, പോ​ള്‍ ക​റു​ക​പ്പ​ള്ളി​ല്‍, പ്ര​ശാ​ന്ത​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Kasaragod IIPD nattuvishesham local news

Recent News

Up