x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ത്ത​ന്നൂ​രി​ൽ ജ​യ​ലാ​ലി​ന് നാ​ലാ​മൂ​ഴം സാ​ധ്യ​മോ?


Published: February 24, 2026 05:30 AM IST | Updated: February 24, 2026 05:30 AM IST

ചാ​ത്ത​ന്നൂ​ർ: ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തെ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ജി.​എ​സ്.​ജ​യ​ലാ​ലി​നു പാ​ർ​ട്ടി​യും ജ​ന​ങ്ങ​ളും നാ​ലാ​മൂ​ഴം അ​നു​വ​ദി​ക്കു​മോ? ര​ണ്ടു ത​വ​ണ​യി​ൽ കൂ​ടു​ത​ൽ ആ​ർ​ക്കും അ​വ​സ​രം ന​ല്കേ​ണ്ട എ​ന്ന സിപിഐയു​ടെ നി​ല​പാ​ട് അ​വ​സാ​ന നി​മി​ഷം മ​യ​പ്പെ​ടു​ത്തി​യാ​ണ് വി​ജ​യ സാ​ധ്യ​ത പ​രി​ഗ​ണി​ച്ച് ജി.​എ​സ്. ജ​യ​ലാ​ലി​ന് മു​ന്നാ​മൂ​ഴം അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ സിപി ഐ ​നി​ല​പാ​ട് ശ​ക്ത​മാ​ക്കി​യാ​ൽ ജി.​എ​സ്. ജ​യ​ലാ​ലി​ന് മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം നി​ഷേ​ധി​ക്ക​പ്പെ​ടും.

2006ൽ ​ചാ​ത്ത​ന്നൂ​രി​ൽ നി​ന്നു​ള്ള​സി​പി​ഐ​ക്കാ​ര​നാ​യ അ​ഡ്വ. എ​ൻ. അ​നി​രു​ദ്ധ​ന് വി​ജ​യ സാ​ധ്യ​ത ഉ​ണ്ടാ​യി​രു​ന്നി​ട്ടും​ മൂ​ന്നു ത​വ​ണ മ​ത്സ​രി​ച്ചു എ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി മ​ത്സ​ര രം​ഗ​ത്തു നി​ന്നും സിപിഐ ​ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. 2011-ൽ ​വീ​ണ്ടും എ​ൻ. അ​നി​രു​ദ്ധ​ന് മ​ത്സ​രി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ര​ണ്ട് പ്രാ​വ​ശ്യം മ​ത്സ​രി​ച്ച​വ​ർ മൂ​ന്നാ​മ​തൊ​രി​ക്ക​ൽ കൂ​ടി മ​ത്സ​രി​ക്ക​രു​തെ​ന്ന പെ​രു​മാ​റ്റ​ച്ച​ട്ടം ക​ർ​ശ​ന​മാ​യി സി​പി​ഐ ന​ട​പ്പി​ലാ​ക്കി​യ​തി​നാ​ൽ എ​ൻ. അ​നി​രു​ദ്ധ​നെ അ​ന്ന് ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ജി.​എ​സ് ജ​യ​ലാ​ൽ മ​ത്സ​രി​ച്ചു.

2011 ലും, 2016 ​ലും ര​ണ്ടു​വ​ട്ടം മ​ത്സ​രി​ച്ച ജ​യ​ലാ​ലി​ന് 2021 ൽ ​ഇ​ള​വ് ല​ഭി​ച്ചു. കേ​ര​ള​ത്തി​ൽ ര​ണ്ടാ​മ​തും​എ​ൽ​ഡി​ഫി​ന് ഭ​ര​ണ തു​ട​ർ​ച്ച​യ്ക്ക് വേ​ണ്ടി പു​തു​മു​ഖ​ങ്ങ​ളാ​യ​വ​രേ​ക്കാ​ൾ നി​ല​വി​ലു​ള്ള​വ​ർ മ​ത്സ​രി​ച്ചാ​ൽ മ​തി​യെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് ജ​യ​ലാ​ലി​ന് 2021- ൽ ​ഇ​ള​വ് ല​ഭി​ച്ച​തും മൂ​ന്നാ​മ​ത് മ​ത്സ​രി​ക്കു​ന്ന​തി​നു അ​വ​സ​ര​മു​ണ്ടാ​കു​ന്ന​തും.

മൂ​ന്നു പ്രാ​വ​ശ്യം തു​ട​ർ​ച്ച​യാ​യി മ​ത്സ​രി​ച്ച് ജ​യി​ച്ച​വ​ർ​ക്കു നാ​ലാം ത​വ​ണ​യും അ​വ​സ​രം ന​ൽ​കു​ന്ന​ത്, ശ​രി​യാ​യ സ​ന്ദേ​ശ​മ​ല്ല സ​മൂ​ഹ​ത്തി​നു ന​ൽ​കു​ന്ന​തെ​ന്ന് സി​പി​ഐ നേ​തൃ​ത്വ​ത്തി​ന് അ​ഭി​പ്രാ​യ​മു​ണ്ട്.​ ജി.​എ​സ്.​ജ​യ​ലാ​ലി​നെ​തി​രെ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ൽ ഒ​രു വി​ഭാ​ഗ​ത്തി​ന് ശ​ക്ത​മാ​യ എ​തി​ര​ഭി​പ്രാ​യ​വു​മു​ണ്ട്. അ​ഷ്ട​മു​ടി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളി​ൽ അ​ന്ന് പാ​ർ​ട്ടി അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

മു​ൻ കാ​ല​ങ്ങ​ളി​ൽ ശ​ക്ത​നാ​യ ഒ​രു സ്ഥാ​നാ​ർ​ഥി​യെ ക​ണ്ടെ​ത്തു​ന്ന​തി​ൽ സിപിഐ ​കാ​ര്യ​മാ​യ ശ്ര​ദ്ധ ചെ​ലു​ത്തി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ സിപി ഐ​യു​ടെ സം​സ്ഥാ​ന​സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​മാ​യ ക​രീ​പ്ര സ്വ​ദേ​ശി​യാ​യ ആ​ർ.​രാ​ജേ​ന്ദ്ര​ന്‍റെ പേ​ര് സി ​പി ഐ ​വൃ​ത്ത​ങ്ങ​ളി​ൽ സ​ജീ​വ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട് . മ​ന്ത്രി​യാ​യ ജെ. ​ചി​ഞ്ചു റാ​ണി എ​ന്നി​വ​രു​ടെ പേ​രുക​ളും ഉ​യ​ർ​ന്നു വ​രു​ന്നു​ണ്ടെ​ങ്കി​ലും ചി​ഞ്ചു റാ​ണി വീ​ണ്ടും ച​ട​യ​മം​ഗ​ല​ത്തു നി​ന്നു ത​ന്നെ​യാ​യി​രി​ക്കും മ​ത്സ​രി​ക്കു​ക.

എ​ങ്കി​ലും ആ​ർ.​രാ​ജേ​ന്ദ്ര​ന്‍റെ പേ​രി​നാ​ണ് ഇ​പ്പോ​ൾ മു​ൻ​തൂ​ക്കം. സം​സ്ഥാ​ന കൗ​ൺ​സി​ലി​ൽ നി​ന്നും വ​രു​ന്ന നി​ർ​ദ്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ കൂ​ടി തീ​രു​മാ​ന​മെ​ടു​ത്ത് അ​ഭി​പ്രാ​യം അ​റി​യി​ക്കു​മെ​ന്നാ​ണ് ഒ​രു മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി പ​റ​ഞ്ഞ​ത്.​ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ സി ​പി ഐ​യ്ക്ക് പ​ര​വൂ​ർ ,ചാ​ത്ത​ന്നൂ​ർ എ​ന്നീ ര​ണ്ട് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളാ​ണു​ള്ള​ത്. ഇ​ടതുമു​ന്ന​ണി​യു​ടെ ശ​ക്ത​മാ​യ കോ​ട്ട​യാ​യി​രു​ന്ന ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി മൂ​ന്നാം സ്ഥാ​ന​ത്താ​യ​തും പു​ത​ക്കു​ളം, ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഭൂ​രി​പ​ക്ഷ​മി​ല്ലാ​തെ ഇ​ട​തു​മു​ന്ന​ണി​ക്ക് ഭ​ര​ണം ന​ട​ത്തേ​ണ്ടി​വ​രു​ന്ന​തും സി ​പി ഐ ​യു​ടെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തെ ബാ​ധി​ക്കാ​നി​ട​യാ​ക്കു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ്.

Tags : nattu vishesham Jayalal Chatannur?

Recent News

Up