അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് സമാപന സമ്മേളനം സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു.
ചെറുകോൽപ്പുഴ: അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് സമാപിച്ചു. സമാപന സമ്മേളനം ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റ് കെ.ഹരിദാസ് അധ്യക്ഷത വഹിച്ചു. മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ ഏഷ്യാനെറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ പി.ജി.സുരേഷ് കുമാർ, വിദ്യാധിരാജാ ഗുരുകുലം ഡയറക്ടർ ഹരികൃഷ്ണൻ ഹരിദാസ് എന്നിവരെ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ ആദരിച്ചു.
കിടക്കുന്നുർ വിജയാനന്ദാശ്രമം മഠാധിപതി സ്വാമിനി കൃഷ്ണാനന്ദ പൂർണിമ, ശിവഗിരി മഠത്തിലെ സ്വാമി ദേവാത്മാനന്ദ സരസ്വതി, ഇടപ്പാവൂർ വിദ്യാധിരാജ തീർഥ പാദാശ്രമത്തിലെ സ്വാമി സർവാത്മാനന്ദ തീർത്ഥപാദർ എന്നിവർ പ്രഭാഷണം നടത്തി.
തിരുവല്ല അമൃതാനന്ദമയീ മഠത്തിലെ സ്വാമിനി ഭവ്യാമൃതപ്രാണ സമാപന സന്ദേശം നൽകി. ഹിന്ദുമത മഹാമണ്ഡലം സെക്രട്ടറി ഡി.രാജഗോപാൽ സ്വാഗതവും, ജനറൽ സെക്രട്ടറി എ.ആർ വിക്രമൻ പിള്ള നന്ദിയും പറഞ്ഞു.