x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ലു​കെ​ട്ടി​ലെ എ​സ്‌​സി ഫ്ലാ​റ്റി​ൽ സ്ലാ​ബ് ത​ക​ർ​ന്നു​വീ​ണു


Published: February 25, 2026 01:40 AM IST | Updated: February 25, 2026 01:40 AM IST

നാ​ലു​കെ​ട്ടി​ലെ എ​സ്‌​സി ഫ്ലാ​റ്റി​ൽ സ​ൺ​ഷെ​യ്ഡി​നോ​ടു​ചേ​ർ​ന്ന തൂ​ക്കു​സ്ലാ​ബ് ത​ക​ർ​ന്നു​വീ​ണ നി​ല​യി​ൽ.

കൊ​ര​ട്ടി: ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഫ​ണ്ടു​പ​യോ​ഗി​ച്ച് പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​നാ​യി കൊ​ര​ട്ടി പ​ഞ്ചാ​യ​ത്തി​ലെ നാ​ലു​കെ​ട്ടി​ൽ നി​ർ​മി​ച്ച ഫ്ലാ​റ്റി​ൽ സ​ൺ​ഷെ​യ്ഡി​നോ​ടു​ചേ​ർ​ന്ന തൂ​ക്കു​സ്ലാ​ബ് ത​ക​ർ​ന്നു​വീ​ണു.

ക​ഴി​ഞ്ഞ​ദി​വ​സം​പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ശേ​ഷ​മാ​ണ് സ്ലാ​ബ് ത​ക​ർ​ന്നു​വീ​ണ​ത്. സം​ഭ​വ​ത്തി​ൽ താ​മ​സ​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കാ​തി​രു​ന്ന​താ​ണ് ആ​ശ്വാ​സ​ക​രം. 12 കു​ടും​ബ​ങ്ങ​ളാ​ണ് ഫ്ലാ​റ്റി​ൽ താ​മ​സി​ക്കു​ന്ന​ത്. 2014ലാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു​ഭാ​ഗ​മാ​ണ് ഇ​പ്പോ​ൾ ത​ക​ർ​ന്ന​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം ഫ്ലാ​റ്റി​ന്‍റെ ചു​റ്റു​മ​തി​ലും ത​ക​ർ​ന്നു. കാ​ല​ങ്ങ​ളാ​യി കെ​ട്ടി​ട​ത്തി​ൽ യാ​തൊ​രു അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്.

അ​ധി​കൃ​ത​രു​ടേ​യോ, താ​മ​സ​ക്കാ​രു​ടേ​യോ ഭാ​ഗ​ത്തു​നി​ന്ന് ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഫ്ലാ​റ്റി​ന്‍റെ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് താ​മ​സ​ക്കാ​ർ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധ​ന​ന​ട​ത്തി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Tags : Slab collapses nattuvishesham local news

Recent News

Up