സെന്റ് ഡയനീഷ്യസ് വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനം ഡോ. ഗീവറുഗീസ് റമ്പാൻ നിർവഹിക്കുന്നു.
മല്ലപ്പള്ളി: സാമൂഹ്യതിന്മകളെ നേരിടാൻ പുതുതലമുറയ്ക്കാകണമെന്നും അതിനു നല്ല വിദ്യാഭ്യാസം ലഭ്യമാകണമെന്നും ഡോ. ഗീവറുഗീസ് റമ്പാൻ. വട്ടശേരിൽ മാർ ദിവന്നാസിയോസ് ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ സെന്റ് ഡയനീഷ്യസ് വിദ്യാജ്യോതി സ്കോളർഷിപ് പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സെന്റ് ഡയനീഷ്യസ് ഫൗണ്ടേഷൻ പ്രസിഡന്റ് പോളസ് ഈപ്പൻ അധ്യക്ഷത വഹിച്ചു. ഫാ. കെ.വൈ. വിത്സൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, കുഞ്ഞുകോശി പോൾ, സാബു ജോസഫ്, ഗ്രാമപഞ്ചായത്തംഗം ടിബി സൂസൻ മാത്യു, ഹെഡ്മിസ്ട്രസ് ഷൈനി സാമുവൽ, സജി മാത്യു, സോമു പി. ജോസഫ്, ടോജി ജോസഫ്, ബിജി മാത്യു എന്നിവർ പ്രസംഗിച്ചു.
വിവിധ സ്കൂളുകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട 92 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പുകൾ നൽകുന്നത്.