കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മംഗളൂരുവിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം.
മംഗളൂരു: കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള-കർണാടക അതിർത്തി ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു. കാസർഗോഡ്, ദക്ഷിണ കന്നഡ ജില്ലകളിലെ ഉദ്യോഗസ്ഥരുടെ യോഗം മംഗളൂരുവിൽ നടന്നു.
കാസർഗോഡ് കളക്ടർ കെ. ഇമ്പശേഖർ, ജില്ലാ പോലീസ് മേധാവി വിജയഭാരത റെഡ്ഡി, ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ എച്ച്.വി. ദർശൻ, ജില്ലാ പോലീസ് മേധാവി ഡോ. കെ. അരുൺ, ജിഎസ്ടി വകുപ്പ് ജോയിന്റ് കമ്മീഷണർ പി.സി. ജയരാജൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.