x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ക​ന്‍റെ ആ​ത്മ​ഹ​ത്യ​യ്ക്ക് പി​ന്നാ​ലെ പി​താ​വ് കി​ണ​റ്റി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി


Published: February 24, 2026 10:06 PM IST | Updated: February 24, 2026 10:06 PM IST

പ​ടു​പ്പ്: മൂ​ന്നാ​ഴ്ച മു​മ്പ് മ​ക​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​നു പി​ന്നാ​ലെ പി​താ​വ് കി​ണ​റ്റി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി. ശ​ങ്ക​രം​പാ​ടി കൊ​ര​മ്പാ​റ​യി​ലെ എ. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രാ​ണ് (70) മ​രി​ച്ച​ത്. മ​ക​ൻ മ​ണി​ക​ണ്ഠ​നെ (47) ക​ഴി​ഞ്ഞ ജ​നു​വ​രി 31ന് ​പാ​ണ്ടി വ​ന​മേ​ഖ​ല​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ 7.30ഓ​ടെ​യാ​ണ് ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ വീ​ടി​ന്‍റെ പി​റ​കു​വ​ശ​ത്തു​ള്ള റ​ബ​ർ തോ​ട്ട​ത്തി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ൽ ചാ​ടി​യ​ത്. ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും കു​റ്റി​ക്കോ​ലി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന​യും ചേ​ർ​ന്ന് ഉ​ട​ൻ​ത​ന്നെ പു​റ​ത്തെ​ടു​ത്ത് ബേ​ഡ​ഡു​ക്ക താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഭാ​ര്യ: സാ​വി​ത്രി. മ​റ്റു മ​ക്ക​ൾ: ശാ​ന്തി, ജ്യോ​തി. മ​രു​മ​ക്ക​ൾ: ച​ന്ദ്ര​ൻ, മോ​ഹ​ന​ൻ, ര​മ്യ. സ​ഹോ​ദ​ര​ങ്ങ​ൾ: ശ്യാ​മ​ള, ക​സ്തൂ​രി, പ​രേ​ത​രാ​യ ദാ​മോ​ദ​ര​ൻ നാ​യ​ർ, ല​ക്ഷ്മി അ​മ്മ, ശാ​ര​ദ, മാ​ലി​ങ്കു നാ​യ​ർ, മു​ത്തു​നാ​യ​ർ.

Tags : Father suicide son commits suicide Balakrishnan Nair death Manikandan death

Recent News

Up