മൂവാറ്റുപുഴ രൂപതയുടെ ആഭിമുഖ്യത്തിലുള്ള ബൈബിൾ കൺവൻഷനോടനുബന്ധിച്ച് മലങ്കര കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ എക്യുമെനിക്കൽ സംഗമം തോമസ്
മൂവാറ്റുപുഴ: സുവിശേഷാധിഷ്ഠിത നീതിയിൽ അടിയുറച്ച രാജ്യസ്നേഹമാണ് ക്രൈസ്തവർ പുലർത്തേണ്ടതെന്ന് തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത. മൂവാറ്റുപുഴ രൂപതയുടെ ആഭിമുഖ്യത്തിൽ നടന്ന ഏഴാമത് ബൈബിൾ കൺവൻഷനോടനുബന്ധിച്ച് മലങ്കര കാത്തലിക് അസോസിയേഷൻ സംഘടിപ്പിച്ച എക്യുമെനിക്കൽ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്രിസ്തുവുമായുള്ള ബന്ധത്തിലാണ് സഭ നിലനിൽക്കുന്നതും വളരേണ്ടതുമെന്നും സഭകളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു. മൂവാറ്റുപുഴ ബിഷപ് ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് അധ്യക്ഷത വഹിച്ചു. ക്രിസ്തുവിൽ വേരുറച്ചുനിന്നുകൊണ്ട് നീതിക്കുവേണ്ടി ശബ്ദിക്കാൻ ക്രൈസ്തവർക്ക് കഴിയണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവീസ് ചിറമേൽ മുഖ്യപ്രഭാഷണം നടത്തി. ഫാ. തോമസ് ഞാറക്കാട്ട് കോർ എപ്പിസ്കോപ്പ, ഫാ. ഡെനി ഫിലിപ്പ്, ജോസഫ് ജൂഡ്, പ്രഫ. ജോസുകുട്ടി ഒഴുകയിൽ, വി. സി. ജോർജുകുട്ടി, എൽദോ പൂക്കുന്നേൽ, എൻ.ടി. ജേക്കബ്, ഫാ. ജോർജ് മാങ്കുളം, എബീഷ് കൂരാപ്പിള്ളിൽ, ജിജി ജോയ്, സീമോൻ ജോൺ എന്നിവർ ഐക്യസന്ദേശം നൽകി.
കൺവൻഷൻ സമാപനദിവസമായ ഇന്നലെ മൂവാറ്റുപുഴ ബിഷപ് ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് സീറോ മലങ്കര ക്രമത്തിൽ കുർബാന അർപ്പിച്ചു. തിരുവനന്തപുരം മൗണ്ട് കാർമൽ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡാനിയേൽ പൂവണ്ണത്തിൽ ത്രിദിന ബൈബിൾ കൺവൻഷനിൽ വചന പ്രഘോഷണം നടത്തി.
Tags : Local News Nattuvishesham Ernakulam