x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ത്ഥാ​ന​ത്തി​ന്‍റെ പ്ര​ത്യാ​ശ അ​പ്പ​ന്‍​മാ​ര്‍​ക്ക് ഉ​ണ്ടാ​ക​ണം: മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്


Published: February 23, 2026 11:32 PM IST | Updated: February 23, 2026 11:32 PM IST

പാ​ലാ രൂ​പ​ത പി​തൃ​വേ​ദി​യു​ടെ പ്ര​വ​ര്‍​ത്ത​ന​വ​ര്‍​ഷ ഉ​ദ്ഘാ​ട​നം ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നി​ര്‍​വ​ഹി​ക്കു​ന്നു.

പാ​ലാ: ഉ​ത്ഥാ​ന​ത്തി​ന്‍റെ ക​ണ്ണി​ലൂ​ടെ കാ​ര്യ​ങ്ങ​ള്‍ ക​ണ്ട് ഐ​ക്യ​ത്തി​ലേ​ക്കു ക​ട​ന്നു​വ​ന്നാ​ലേ സ​മു​ദാ​യ ശ​ക്തീ​ക​ര​ണം ന​ട​ത്താ​ന്‍ സാ​ധി​ക്കൂ​വെ​ന്ന് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. പാ​ലാ രൂ​പ​ത പി​തൃ​വേ​ദി​യു​ടെ പ്ര​വ​ര്‍​ത്ത​ന​വ​ര്‍​ഷം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. സ​മു​ദാ​യ ശ​ക്തീ​ക​ര​ണ​ത്തി​ലൂ​ടെ സ​മ​സ്ത മേ​ഖ​ല​യി​ലും പ്ര​ത്യേ​കി​ച്ച് ന​മ്മു​ടെ വീ​ടു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ശ​ക്തീ​ക​രി​ക്ക​പ്പെ​ടു​മ്പോ​ള്‍ അ​തി​ന്‍റെ ശ​ക്തി​യും ഐ​ക്യ​വും മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് കൈ​മാ​റ്റം ചെ​യ്യു​മെ​ന്ന് ബി​ഷ​പ് പ​റ​ഞ്ഞു.

അ​രു​ണാ​പു​രം അ​ല്‍​ഫോ​ന്‍​സി​യ​ന്‍ പാ​സ്റ്റ​റ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ രൂ​പ​ത പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ജോ​സ് മു​ത്ത​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ രൂ​പ​ത ഫാ​മി​ലി അ​പ്പൊസ്‌​ത​ലേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ന​രി​തൂ​ക്കി​ല്‍, രൂ​പ​ത സെ​ക്ര​ട്ട​റി ബി​ന്‍​സ് തൊ​ടു​ക​യി​ല്‍, രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ തോ​മ​സ് പ​ന​ക്ക​ക്കു​ഴി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക​ഴി​ഞ്ഞ വ​ര്‍​ഷം മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ ഇ​ട​വ​ക​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. തു​ട​ര്‍​ന്നു​ന​ട​ന്ന സ​മു​ദാ​യ ശ​ക്തീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ പാ​ലാ രൂ​പ​ത​യു​ടെ മു​ഖ്യ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍, ഫാ​മി​ലി അ​പ്പൊസ്‌​തലേ​റ്റ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു കാ​ട​ന്‍​കാ​വി​ല്‍, ജോ​സ് ജോ​ണ്‍ കീ​ല​ത്ത്, ജോ​സ​ഫ് വ​ട​ക്കേ​ല്‍, ജോ​ര്‍​ജ് ജോ​സ​ഫ് ന​രി​ക്കാ​ട്ട്, എ​സ്എം​വൈ​എം ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് ഫാ. ​ജേ​ക്ക​ബ് ച​ക്കാ​ത്ത​ടം, രൂ​പ​ത പി​തൃ​വേ​ദി ട്ര​ഷ​റ​ര്‍ ജോ​ര്‍​ജ് ടി​ക്‌​സ​ണ്‍ മ​ണി​മ​ല​ത്ത​ട​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

 

Tags : Mar Joseph Kallarangat nattuvishesham local news

Recent News

Up