x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റു​കോ​ൽ​പ്പു​ഴ ഹി​ന്ദു​മ​ത പ​രി​ഷ​ത്ത് സ​മാ​പി​ച്ചു


Published: February 22, 2026 11:28 PM IST | Updated: February 22, 2026 11:28 PM IST

അ​യി​രൂ​ർ ചെ​റു​കോ​ൽ​പ്പു​ഴ ഹി​ന്ദു​മ​ത പ​രി​ഷ​ത്ത് സ​മാ​പ​ന സ​മ്മേ​ള​നം സ്വാ​മി സ​ച്ചി​താ​ന​ന്ദ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചെ​റു​കോ​ൽ​പ്പു​ഴ: അ​യി​രൂ​ർ ചെ​റു​കോ​ൽ​പ്പു​ഴ ഹി​ന്ദു​മ​ത പ​രി​ഷ​ത്ത് സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ശി​വ​ഗി​രി മ​ഠം പ്ര​സി​ഡ​ന്‍റ് സ്വാ​മി സ​ച്ചി​താ​ന​ന്ദ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹി​ന്ദു​മ​ത മ​ഹാ​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​സോ​റം മു​ൻ ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഏ​ഷ്യാ​നെ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഡി​റ്റ​ർ പി.​ജി.​സു​രേ​ഷ് കു​മാ​ർ, വി​ദ്യാ​ധി​രാ​ജാ ഗു​രു​കു​ലം ഡ​യ​റ​ക്ട​ർ ഹ​രി​കൃ​ഷ്ണ​ൻ ഹ​രി​ദാ​സ് എ​ന്നി​വ​രെ ഹി​ന്ദു​മ​ത മ​ഹാ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ​സ്. നാ​യ​ർ ആ​ദ​രി​ച്ചു.

കി​ട​ക്കു​ന്നു​ർ വി​ജ​യാ​ന​ന്ദാ​ശ്ര​മം മ​ഠാ​ധി​പ​തി സ്വാ​മി​നി കൃ​ഷ്ണാ​ന​ന്ദ പൂ​ർ​ണി​മ, ശി​വ​ഗി​രി മ​ഠ​ത്തി​ലെ സ്വാ​മി ദേ​വാ​ത്മാ​ന​ന്ദ സ​ര​സ്വ​തി, ഇ​ട​പ്പാ​വൂ​ർ വി​ദ്യാ​ധി​രാ​ജ തീ​ർ​ഥ പാ​ദാ​ശ്ര​മ​ത്തി​ലെ സ്വാ​മി സ​ർ​വാത്മാ​ന​ന്ദ തീ​ർ​ത്ഥ​പാ​ദ​ർ എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. തി​രു​വ​ല്ല അ​മു​താ​ന​ന​മ​യീ മ​ഠ​ത്തി​ലെ സ്വാ​മി​നി ഭ​വ്യാ​മൃ​ത​പ്രാ​ണ സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കി. ഡി.​രാ​ജ​ഗോ​പാ​ൽ സ്വാ​ഗ​ത​വും, എ.​ആ​ർ വി​ക്ര​മ​ൻ പി​ള്ള ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Cherukolpuzha nattuvishesham local news

Recent News

Up