x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ലി​ക്കോ​ട് കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ ര​ണ്ടാം​വി​ള നെ​ൽ​കൃ​ഷി​ക്ക് നൂ​റു​മേ​നി


Published: February 20, 2026 02:26 AM IST | Updated: February 20, 2026 02:26 AM IST

പി​ലി​ക്കോ​ട് കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ നെ​ൽ​വ​യ​ലി​ൽ ര​ണ്ടാം​വി​ള നെ​ൽ​കൃ​ഷി​യു​ടെ കൊ​യ്ത്ത് ന​ട​ത്തു​ന്നു.

പി​ലി​ക്കോ​ട്: കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ നെ​ൽ​വ​യ​ലി​ൽ ര​ണ്ടാം​വി​ള നെ​ൽ​കൃ​ഷി​ക്ക് നൂ​റു​മേ​നി. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ക്കാ​ലം പ്ര​കൃ​തി സൗ​ഹൃ​ദ കൃ​ഷി​യി​ലൂ​ടെ മ​ണ്ണി​ന്‍റെ ഫ​ല​ഭൂ​യി​ഷ്ട​ത​യും വെ​ള്ളം പി​ടി​ച്ചു​വ​യ്ക്കാ​നു​ള്ള ക​ഴി​വും വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ടാ​ണ് ഇ​ത്ത​വ​ണ ര​ണ്ടാം വി​ള നെ​ൽ​കൃ​ഷി സാ​ധ്യ​മാ​ക്കി​യ​ത്.

നെ​ൽ​കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ​ല​പ്ര​ദ​മാ​യ ഗ​വേ​ഷ​ണ​ങ്ങ​ളും പ​രീ​ക്ഷ​ണ​ങ്ങ​ളും ന​ട​ത്തി​യി​ട്ടു​ള്ള ഉ​ത്ത​ര​മേ​ഖ​ല കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം മേ​ധാ​വി ഡോ. ​ടി. വ​ന​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യ​ത്. കൊ​യ്ത്ത് യ​ന്ത്ര​മു​പ​യോ​ഗി​ച്ചാ​ണ് നെ​ൽ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

 

 

Tags : Pilikodu Agricultural nattuvishesham local news

Recent News

Up