ഹെല്‍ത്തി കേരള കാമ്പയിന്റെ തൊടുപുഴ നിയോജക മണ്ഡലതല ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ നിര്‍വഹിക്കുന്നു.
കാളിയാര്‍: ദീപിക ഫ്രണ്ട്സ് ക്ലബ്ബിന്റെയും ഫാമിലി അപ്പോസ്തലേറ്റിന്റെയും സംയുക്ത ഫൊറോനാ കണ്വന്ഷന് കാളിയാര്‍ സെന്റ് റീത്താസ് ഫൊറോനാ പള്ളി ഹാളില്‍ നടന്നു. ഫാമിലി അപ്പോസ്തലേറ്റ് ഫൊറോനാ പ്രസിഡന്റ് ജോയി കാട്ടുവള്ളി അധ്യക്ഷത വഹിച്ചു.
രൂപത ഡയറക്ടര്‍ റവ. ഡോ. ആന്റണി പുത്തന്‍കുളം ഉദ്ഘാടനം ചെയ്തു. രാഷ്ട്രദീപിക ചീഫ് കോ-ഓര്‍ഡിനേറ്റിംഗ് ഓഫീസര്‍ ഫാ. ജിനോ പുന്നമറ്റത്തില്‍ "സമുദായ ശക്തീകരണം ദീപികയിലൂടെ' എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു.
ഫൊറോനാ വികാരി ഫാ. ജോസഫ് മുണ്ടുനടയില്‍, ഡിഎഫ്സി ഫൊറോനാ ഡയറക്ടര്‍ ഫാ. ജയിംസ് ഐക്കരമറ്റം, ഫാ. ജയിംസ് ഏഴാനിക്കാട്ട്, സിസ്റ്റര്‍ ജെസ്ലറ്റ് എസ്ഡി, രൂപതാ പ്രസിഡന്റ് ഡിഗോള്‍ കൊളമ്പേല്‍, സെക്രട്ടറി ഡോളി ബെന്നി, ജൂലി ബാബു എന്നിവര്‍ പ്രസംഗിച്ചു.
ഡിഎഫ്സി കാളിയാര്‍ ഫൊറോനാ പ്രസിഡന്റായി ചാക്കോച്ചന് പുന്നോലില്‍, ജോയിന്റ് സെക്രട്ടറിയായി ആന്‍സി സെര്‍ബി എന്നിവരെ തെരഞ്ഞെടുത്തു.
ജോയ് മാറാട്ടില്‍, ജെസി ജോസഫ്, ജയന് റാത്തപ്പിള്ളി, അംബിക സിബി തുടങ്ങിയവര്‍ നേതൃത്വം നല്കി.