യുഡിഎഫ് കുട്ടനാട് നിയോജക മണ്ഡലം സ്റ്റിയറിംഗ് കമ്മിറ്റി സംഘടിപ്പിച്ച പുതുയുഗ യാത്രാ കൺവൻഷൻ കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യുന്നു.
മങ്കൊമ്പ്: കാർഷിക പ്രശ്നങ്ങളിൽ നട്ടം തിരിയുന്ന കുട്ടനാട്ടിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്ര വൻ തരംഗമായി മാറുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. യുഡിഎഫ് കുട്ടനാട് നിയോജക മണ്ഡലം സ്റ്റിയറിംഗ് കമ്മിറ്റി സംഘടിപ്പിച്ച പുതുയുഗ യാത്രാ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടനാടിന്റെ വികസന സാധ്യതകൾ കൂടുതൽ ഊർജസ്വലമാകണമെങ്കിൽ യുഡിഎഫ്സർക്കാർ അധികാരത്തിൽ വരണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
യിഡിഎഫ് ചെയർമാൻ ജോസഫ് ചേക്കോടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെപിസിസി ജനറൽ സെക്രട്ടറി കറ്റാനം ഷാജി, ഡിസിസി വൈസ് പ്രസിഡന്റുമാരായ സജി ജോസഫ്, ടിജിൻ ജോസഫ്, ജനറൽ സെക്രട്ടറിമാരായ കെ.ഗോപകുമാർ, ജെ.ടി. റാംസെ, വി.കെ. സേവ്യർ, ബ്ലോക്കു പ്രസിഡന്റുമാരായ ജോർജ് മാത്യു, സി.വി. രാജീവ്, കേരള കോൺഗ്രസ് നേതാവ് സാബു തോട്ടുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.